ഒരു കൂട്ടവും ദൈവസഭയും തമ്മിലുളള വ്യത്യാസം – WFTW 29 ഡിസംബര്‍ 2013

സാക് പുന്നന്‍

   Read PDF version

ഹഗ്ഗായി 1: 7,8 ല്‍ ഹഗ്ഗായി പ്രവാചകന്‍ ജനത്തെ ദൈവാലയത്തിന്റെ പണി പൂര്‍ത്തിയാക്കുന്നതിനായി വ്യഗ്രതപ്പെടുത്തുന്നു. അവര്‍ ആലയത്തിന്റെ അടിസ്ഥാനത്തില്‍ വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഇട്ടിരുന്നു. പക്ഷെ അവര്‍ പണി അവിടെ നിര്‍ത്തിക്കളഞ്ഞു.

അടിസ്ഥാനം മാത്രം ഇട്ടിട്ട് കെട്ടിടത്തിന്റെ പണി പൂര്‍ത്തീകരിക്കാത്ത ഒരു മനുഷ്യനെക്കുറിച്ചുളള ഒരുപമ യേശു ( ലൂക്കോ.14:28–30) ല്‍ പറഞ്ഞിട്ടുണ്ട്. തന്റെ ശിഷ്യനാകുന്നതിനുളള വ്യവസ്ഥകളെകുറിച്ച് പറയുന്നതിന്റെ മധ്യഭാഗത്തായിട്ടാണ് ഈ ഉപമ. ഇവിടെ യേശു അര്‍ത്ഥമാക്കുന്നത് ശിഷ്യന്മാരെ ഉണ്ടാക്കാതെയുളള സുവിശേഷീകരണം, അടിസ്ഥാനം ഇട്ടിട്ട് കെട്ടിടം പൂര്‍ത്തിയാക്കാത്തതുപോലെയാണെന്

നാണ്. ഒരു അടിസ്ഥാനം ആവശ്യമാണോ? അതെ തീര്‍ത്തും അത്യാവശ്യമാണ്.ഒരു കെട്ടിടം പണിയുമ്പോള്‍ അതാണ് ആദ്യം ചെയ്യേണ്ടിയ പണി. സുവിശേഷീകരണം ആവശ്യമാണോ? തീര്‍ച്ചയായും. അതും ഒന്നാമത് ചെയ്യേണ്ട പണിയാണ്. എന്നാല്‍ നിങ്ങള്‍ ശിഷ്യന്മാരെ ഉണ്ടാക്കാതെ സുവിശേഷികരണം മാത്രം ചെയ്താല്‍ അതൊരു പാഴ് പ്രയത്‌നം ആയിരിക്കും.– ഒരു കെട്ടിടമില്ലാതെ ഒരു അടിസ്ഥാനം പോലെ ഉപയോഗശൂന്യമായിരിക്കും.

എബ്രായര്‍ 6:13 ഇങ്ങനെയുളള മഠയത്തരങ്ങളെക്കുറിച്ച് മുന്നറിയിപ്പ് തരുന്നു. ‘ അതുകൊണ്ട് നിര്‍ജ്ജീവ പ്രവൃത്തികളെ കുറിച്ചുളള മാനസാന്തരം, ദൈവത്തിങ്കലെ വിശ്വാസം, സ്‌നാനങ്ങളെക്കുറിച്ചുളള ഉപദേശം, കൈവയ്പ്പ്, മരിച്ചവരുടെ പുനരുത്ഥാനം, നിത്യശിക്ഷാവിധി എന്നിങ്ങനെയുളള അടിസ്ഥാനം പിന്നെയും ഇടാതെ ഇതെല്ലാം അടിസ്ഥാനം മാത്രമാണ്. ലേഖകന്‍ പറയുന്നത് നമ്മള്‍ – പൂര്‍ണ്ണതയിലേയ്ക്ക് ആയണമെന്നാണ്– അതായത് വീട് പണിയുകയെന്നതാണ്. സുവിശേഷീകരണത്തിലൂടെ നാം ജനങ്ങളെ ക്രിസ്തുവിലേയ്ക്ക് തിരിക്കുമ്പോള്‍ അവരെ, ക്രിസ്തുവിനെ അനുഗമിക്കുകയും പൂര്‍ണ്ണതയിലേയ്ക്ക് ആയുകയും ചെയ്യുന്ന ശിഷ്യന്മാരാക്കിതീര്‍ക്കണം.

അതുകൊണ്ട് ഹഗ്ഗായിയുടെ സന്ദേശം അടിസ്ഥാനമിടുന്നതിനെക്കുറിച്ചല്ല അത് പൂര്‍ണ്ണതയെക്കുറിച്ചാണ്– ക്രിസ്തുവിന്റെ ശരീരമാകുന്ന മന്ദിരം പൂര്‍ത്തീകരിക്കുന്നതിനെക്കുറിച്ചാണ്. ഒരു കൂട്ടവും ദൈവസഭയും തമ്മിലുളള വ്യത്യാസം എന്താണ്?നിങ്ങള്‍ ഒരു കല്ലുവെട്ടാം കുഴിയില്‍ നിന്ന് 50000 കല്ലുകള്‍ വെട്ടിയെടുത്ത് കെട്ടിടം പണിയുന്ന സ്ഥലത്തേയ്ക്ക് കൊണ്ടുവരുന്നുവെങ്കില്‍,അത് സുവിശേഷീകരണമാണ്. ഈ കല്ലുകള്‍ വീണ്ടും ജനിച്ച ആളുകളെ സൂചിപ്പിക്കുന്നു. എന്നാല്‍ ഇവ ഇപ്പോവും ഒരു കെട്ടിടമായി തീര്‍ന്നിട്ടില്ല. അവ കേവലം ഒരു കല്‍കൂമ്പാരം ആണ്. ഇന്നത്തെ അധികം സുവിശേഷകൂട്ടങ്ങളും ഇങ്ങനെയാണ്. ഇവര്‍ ക്രിസ്തുവിന്റെ ശരീരത്തിന്റെ പ്രകാശനമാകണമെങ്കില്‍ ഈ കല്ലുകള്‍ ഒന്നിനോടൊന്ന് ചേര്‍ത്തുവെച്ച് പണിയപ്പെടണം. ഇതാണ് പ്രയാസമുളള ഭാഗം–അവരെ ദൈവസഭയില്‍ ഒന്നിച്ചു പണിയുക എന്നതാണ്.

ഇന്നത്തെ അധികം സഭകളും വെറും കൂട്ടങ്ങളാണ്. അവിടെ ഒരു വ്യക്തി (പാസ്റ്റര്‍), ഒരു കാവല്‍ക്കാരനെപ്പോലെ, തന്റെ കല്ലുകള്‍ ആരും മോഷ്ടിക്കുന്നില്ല എന്നുറപ്പുവരുത്തേണ്ടിയിരിക്കുന്നു.അദ്ദേഹത്തിന്റെ കല്ലുകളിലൊന്ന്, ഒരു ദിവസം കൂടുതല്‍ ആത്മീയസഹായം പ്രാപിക്കാന്‍ കഴിയുന്ന മറ്റൊരു സഭയില്‍ ചേരാന്‍ തീരുമാനിച്ചാല്‍, മറ്റുളളവര്‍ തന്റെ കല്ലുകള്‍ മോഷ്ടിക്കുകയാണ് എന്ന് ഈ കാവല്‍ക്കാരന്‍ പരാതി പറയും. എന്നാല്‍ അയാള്‍ ആ കല്ലിനെ ഒരു കെട്ടിടത്തില്‍ പണിതിരുന്നെങ്കില്‍, ആര്‍ക്കും അതിനെ മോഷ്ടിക്കാന്‍ കഴിയുമായിരുന്നില്ല. നിങ്ങള്‍ ക്രിസ്തുവിന്റെ ശരീരം പണിയുന്നുവെങ്കില്‍ നിങ്ങളുടെ അംഗങ്ങളെ മറ്റുളളവര്‍ മോഷ്ടിക്കുന്നതിനെക്കുറിച്ച് വിഷമിക്കേണ്ടിവരില്ല. മുകളിലും, ഇടത്തും, താഴെയും, വലത്തും മറ്റ് കല്ലുകളോട് ചേര്‍ത്ത് സിമെന്റിട്ട് പണിയുന്ന കല്ലുകളെ ആര്‍ക്കു മോഷ്ടിക്കുവാന്‍ കഴിയും.?

1975 മുതല്‍ ഞാന്‍ ബാംഗ്ലുരില്‍ ഒരു സഭയെ നയിച്ചുകൊണ്ടിരിക്കുന്നു., എന്നാല്‍ ഞങ്ങളുടെ സഭയില്‍ നിന്ന് ആരെയും ആരും മോഷ്ടിച്ചതായിട്ട് ഞാന്‍ പരാതിപ്പെട്ടിട്ടില്ല. നമ്മുടെ ഇടയില്‍ ഒരു ശരീരമായി ഒരുമിച്ച് പണിയപ്പെട്ടിരിക്കുന്നവര്‍ക്ക് മോഷ്ടിക്കാന്‍ സാധ്യമല്ല. അതുകൊണ്ട് കേവലം അടിസ്ഥാനമിടുകയും കല്ലുകള്‍ കൂട്ടിയിടുകയും ചെയ്യാതെ നമ്മുക്ക് ദൈവത്തിന്റെ ആലയം പണിയാം.

ഹഗ്ഗായി 1:911 വരെയുളള വാക്യങ്ങളില്‍ കര്‍ത്താവ് നല്‍കുന്ന ശക്തമായ ശാസനയെ ശ്രദ്ധിക്കുക. ശാസനയുടെ വാക്കുകള്‍ സ്‌നേഹത്തില്‍ പറയുന്നത് എങ്ങനെയെന്ന് അറിയാവുന്ന പ്രാസംഗികരുടെ ഒരു വലിയ ആവശ്യം ഇന്ന് നമ്മുടെ സഭകകളില്‍ ഉണ്ട്. ഈ നാളുകളില്‍ ധാരാളം പ്രസംഗങ്ങള്‍ ഉണ്ട്, എന്നാല്‍ ശാസനകളും തിരുത്തലുകളും വളരെക്കുറച്ച് മാത്രം. ദൈവം നിങ്ങളുടെ ജീവിതത്തില്‍ തോല്‍വികളോ നിരന്തര വീഴ്ച്ചകളോ അനുവദിക്കുമ്പോള്‍, നിങ്ങള്‍ അവിടെ നിന്നിട്ട് കര്‍ത്താവ് എന്താണ് നിങ്ങളോട് പറയാന്‍ ശ്രമിക്കുന്നതെന്ന് ശ്രദ്ധിക്കേണ്ട ആവശ്യമുണ്ട്. നിങ്ങളോട് തന്നെ ചോദിക്കുക ‘ എന്തുകൊണ്ടാണ് എന്റെ ജീവിതത്തില്‍ ആത്മാവിന്റെ ഫലങ്ങള്‍ നഷ്ടപ്പെട്ടിരിക്കുന്നത്? എന്തുകൊണ്ട് സ്വര്‍ഗ്ഗത്തില്‍ നിന്നുളള മാരി ഇല്ലാതിരിക്കുന്നു? എന്തുകൊണ്ടാണ് എന്റെ ജീവിതത്തില്‍ വരള്‍ച്ച ഉണ്ടാകുന്നു(1:9–11) . അതിന്റെ കാരണം നിങ്ങള്‍ക്ക് കര്‍ത്താവിന്റെ കൂടെയുളള നടപ്പിനെക്കുറിച്ചുളളതിനേക്കാള്‍ കൂടുതല്‍ താത്പര്യം ഭൌതികകാര്യങ്ങളെയും നിങ്ങളുടെ ബാങ്ക് അക്കൌണ്ടിനെയും കുറിച്ചാണ് എന്നതായിരിക്കും.

സെരുബ്ബാബേലും മഹാപുരോഹിതനുമായ ജോഷ്വായും ഈ പ്രവചനം കേട്ടപ്പോള്‍ പെട്ടെന്ന് അവര്‍ ഹഗ്ഗായിയുടെ സന്ദേശത്തോട് പ്രതികരിച്ച് ഇങ്ങനെ പറഞ്ഞു ‘ ഞങ്ങള്‍ ദൈവത്തിന്റെ ആലയത്തിന്റെ പണി പെട്ടെന്ന് തുടങ്ങും’. അല്ലെങ്കില്‍ പ്രതീകാത്മകമായി ‘ ഞങ്ങള്‍ ഇനിമേലാല്‍ കേവലം സുവിശേഷികരണത്തില്‍ മാത്രം വ്യാപൃതരാകില്ലാ ഞങ്ങള്‍ ശിഷ്യന്മാരെ ഉണ്ടാക്കുകയും ചെയ്യും. ഞങ്ങള്‍ ഒറ്റയാള്‍ സഭ പണിയാതെ ക്രിസ്തുവിന്റെ ശരീരം പണിയും.’ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു ശരീരം പോലെയാണ് സഭ. അല്ലാതെ ശരീരഘടന ശാസ്ത്ര ലബോറട്ടറിയില്‍ കാണപ്പെടുന്ന ശരീരഭാഗങ്ങളുടെ കൂമ്പാരം പോലെയല്ല– അവിടെ ധാരാളം കൈകള്‍, കാലുകള്‍, കണ്ണുകള്‍, ചെവികള്‍ മുതലായവ ചുറ്റും കിടപ്പുണ്ട് എന്നാല്‍ അവയൊന്നും ജീവനാല്‍ അന്യോന്യം യോജിപ്പിക്കപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ അവര്‍ക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാനും കഴിയുന്നില്ല. ഇന്നത്തെ അധികം സഭകളും കൃത്യമായി അങ്ങനെ തന്നെയാണ്.