ലൈംഗികമോഹങ്ങളോടുളള ആത്യന്തികമായ നിലപാട് – WFTW 25 ഫെബ്രുവരി 2018

സാക് പുന്നന്‍

സ്ത്രീയെ മോഹിക്കേണ്ടതിന് അവളെ നോക്കുന്നവന്‍ എല്ലാം ഹൃദയം കൊണ്ട് അവളോട് വ്യഭിചാരം ചെയ്തുപോയി എന്ന് യേശു ഗിരിപ്രഭാഷണത്തില്‍ അവിടുത്തെ ശിഷ്യന്മാരോടു പറഞ്ഞു. അങ്ങനെയുളള ഒരാള്‍ രണ്ടു കണ്ണുളളവനായി നരകത്തില്‍ പോകുന്നതിനേക്കാള്‍ അവന്‍റെ കണ്ണു ചൂന്നെടുത്തുകളയുന്നതാണ് നല്ലത്. എന്ന് അവിടുന്ന് തുടര്‍ന്നു പറയുന്നു. അതിലൂടെ അവിടുന്നു പഠിപ്പിച്ചത്. ഒരുവന്‍റെ കണ്ണുകള്‍ കൊണ്ട് നിരന്തരം ലൈംഗികമായി സ്ത്രീകളെ മോഹിക്കുന്നത് അവനെ ഒടുവില്‍ നരകത്തിലേക്കയയ്ക്കുവാന്‍ മതിയായ കാര്യമാണ് എന്നാണ്.

ഇന്ന് ഒരു പുരുഷന്‍റെ ഹൃദയത്തില്‍ ഉളള മോഹാഗ്നി, ആദമിന്‍റെ കാലം മുതല്‍ ഓരോ പുരുഷന്‍റെയും ഹൃദയത്തില്‍ കത്തിക്കൊണ്ടിരുന്ന അതേ നരകാഗ്നി തന്നെയാണ്. അതിനെ നശിപ്പിക്കുവാന്‍ പരിശുദ്ധാത്മാവിന്‍റെ അഗ്നിക്കുമാത്രമെ കഴിയുകയുളളു. നിങ്ങളുടെ ഹൃദയം ഒന്നുകില്‍ പാപം ചെയ്യാനുളള മോഹം കൊണ്ട് എരിയും, അല്ലെങ്കില്‍ യേശുവിനോടുളള സ്നേഹം കൊണ്ട് എരിയും. ഇതില്‍ ഏതെങ്കിലും ഒന്നായിരിക്കും നിങ്ങളുടെ തിരഞ്ഞെടുപ്പ്: ഒന്നുകില്‍ ഇപ്പോള്‍ ശുദ്ധീകരണത്തിന്‍റെ അഗ്നി, അല്ലെങ്കില്‍ ഭാവിയില്‍ നരകാഗ്നി.

കര്‍ത്താവു സംസാരിച്ചു കേട്ട യഹൂദന്മാര്‍ക്ക് നേരത്തെ തന്നെ ന്യായ പ്രമാണത്തിലൂടെ വളരെ ഉന്നതമായ ഒരു സാന്‍മാര്‍ഗ്ഗിക നിലവാരം ഉണ്ടായിരുന്നു. വിവാഹബന്ധത്തിനു പുറത്തുളള ലൈംഗികബന്ധങ്ങള്‍ക്ക് എല്ലായ്പോഴും മരണ ശിക്ഷ വിധിച്ചിട്ടുളളതും വളരെ കര്‍ശനമായതുമായ ഒരു നിയമസംഹിത പ്രകാരമാണ് അവര്‍ ജീവിച്ചത്. ആളുകളെ അസാന്മാര്‍ഗ്ഗികതയിലേക്കു പ്രലോഭിക്കുന്നതരം, അശ്ലീല പുസ്തകങ്ങളോ, മാഗസിനുകളോ, ടെലിവിഷന്‍ പരിപാടികളോ ഒന്നും ആ കാലത്തില്ലായിരുന്നു. ആ സമൂഹത്തിലെ ഓരോ സ്ത്രീയും മാന്യമായി വസ്ത്രധാരണം ചെയ്തിരുന്നു. പുരുഷډാരും സ്ത്രീകളും തമ്മില്‍ തമ്മില്‍ ഒരിക്കലും സംസാരിക്കാറും ഇല്ലായിരുന്നു. എന്നിട്ടും, അത്തരം ഒരു സമൂഹത്തില്‍ പോലും, അതിന്‍റെ എല്ലാനിയന്ത്രണങ്ങളും ഉണ്ടായിരുന്നിട്ടും, പുരുഷന്‍ സ്ത്രീകളെ മോഹിച്ചിരുന്നു എന്ന് കര്‍ത്താവിനറിയാമായിരുന്നു. അതുകൊണ്ട് അവിടുത്തേക്ക് അതിനെതിരായി തന്‍റെ ശിഷ്യന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കേണ്ടിയിരുന്നു. അത്രയും കര്‍ശനമായ ഒരു സമൂഹത്തില്‍ അങ്ങനെ ആയിരുന്നെങ്കില്‍, നാം ഇന്നു ജീവിക്കുന്ന ദുര്‍ന്നടപ്പുളള ഈ സമൂഹത്തില്‍ ഉളള യുവാക്കള്‍ക്ക് എത്രയധികം മുന്നറിയിപ്പ് അവിടുന്നു നല്‍കേണ്ടിയിരിക്കുന്നു.

നമ്മുടെ ലൈംഗികവികാരങ്ങളെ പോഷിപ്പിക്കുവാന്‍ സാധ്യമായ എല്ലാ മാര്‍ഗ്ഗങ്ങളിലൂടെയും നമ്മുടെ മനസ്സിലേക്ക് ഇന്ധനം പകരുകയാണ് ഇന്നത്തെ സമൂഹം. ഇതുകൊണ്ടാണ് നമ്മുടെ ഈ കാലത്ത് നാം എല്ലാവരും അധികം ശ്രദ്ധാലുക്കള്‍ ആയിരിക്കേണ്ടത്. ഈ മോഹത്തിന്‍റെ തീ അണയ്ക്കുന്ന കാര്യത്തില്‍ നിങ്ങള്‍ ഗൗരവമുളളവരാണെങ്കില്‍, അതിനുളള ഇന്ധനവിതരണ മാര്‍ഗ്ഗങ്ങള്‍ വിച്ഛേദിക്കുന്ന കാര്യത്തിലും നിങ്ങള്‍ ഗൗരവമുളളവരായിരിക്കണം. ആ ഇന്ധനത്തിന്‍റെ ഉറവ തന്നെ, ഒരു കരുണയുമില്ലാതെ, നിഷ്ഠൂരമായി, മുഴുവനായും വിഛേദിദച്ചുകളയണം. കണ്ണു പിഴുത് ദൂരെ എറിയുക എന്നും, കൈവെട്ടികളയുക എന്നും പറയുമ്പോള്‍ അതാണ് അര്‍ത്ഥമാക്കുന്നത്. നാം പാപം ചെയ്യുവാന്‍ കാരണമാകുന്ന കാര്യങ്ങളെ നശിപ്പിക്കുവാനാണ് യേശു ഇവിടെ കല്പിക്കുന്നത്. പാപത്തിന്‍റെ അപകടത്തെക്കുറിച്ചും നരകാഗ്നിയുടെ യാഥാര്‍ത്ഥ്യത്തെക്കുറിച്ചും മറ്റാരെയുംകാള്‍ യേശു ബോധവാനായിരുന്നു – അതു കൊണ്ടാണ് പാപത്തില്‍ നിന്ന് രക്ഷിക്കപ്പെടുവാന്‍ വേണ്ടി അത്തരം ഒരു ആത്മീയശസ്ത്രക്രിയക്കു വേണ്ടി അവിടുന്നു നമ്മെ തിടുക്കപ്പെടുത്തുന്നത്.

നമുക്ക് കര്‍ത്താവിന്‍റെ കല്പനയുടെ ഇന്നത്തെ പ്രായോഗികത ഇതാണ്, ” നിങ്ങളുടെ ടെലിവിഷന്‍ സെറ്റ് നിങ്ങളെ, നിങ്ങളുടെ മനസ്സില്‍ പാപം ചെയ്യിക്കുവാന്‍ മുഖാന്തരമാകുന്നെങ്കില്‍, എത്രയും പെട്ടെന്ന് അതിനെ ഉപേക്ഷിക്കുക”. ടെലിവിഷന്‍ സ്ക്രീനില്‍ നിങ്ങള്‍ നോക്കി കണ്ട ടിവി താരങ്ങളോടൊപ്പം നരകത്തില്‍ പോകുന്നതിനെക്കാള്‍, ടി.വി നഷ്ടപ്പെട്ടവനായി സ്വര്‍ഗ്ഗത്തില്‍ പോകുന്നതാണ് നല്ലത്. അല്ലെങ്കില്‍ നിങ്ങളെ ഉത്തേജിപ്പിച്ച് പാപം ചെയ്യിക്കുവാന്‍ കാരണമാകുന്നത് ചില മാഗസീനോ, ഒരു പ്രത്യേകതരം സംഗീതമോ ആയാലും, അതേകാര്യം തന്നെ നിങ്ങള്‍ ആ മാഗസിനോടും കാസെറ്റ് – ടേപ്പുകളോടും ചെയ്യുക. നിങ്ങള്‍ ഏതെങ്കിലും ഒരു കാര്യം മുറുകെപ്പിടിച്ചു വെയ്ക്കുന്നതിന്‍റെ ഫലമായി, ഒടുവില്‍ നിങ്ങള്‍ക്കു സ്വര്‍ഗ്ഗം നഷ്ടപ്പെടുകയും നരകത്തില്‍ പോകേണ്ടിവരികയും ചെയ്താല്‍ പോലും, അതിനെ പിടിച്ചു കൊളളത്തക്കവിധം, അത്രവിലയുളളതായി തീര്‍ച്ചയായും ഈ ഭൂമിയില്‍ നിങ്ങള്‍ക്കൊന്നും ഉണ്ടായിരിക്കുകയില്ല.

നിങ്ങള്‍ ഇതു വായിക്കുമ്പോള്‍ തന്നെ, സാത്താന്‍ വളരെ വേഗത്തില്‍, നിങ്ങളുടെ ചെവിയില്‍ ഇപ്രകാരം മന്ത്രിച്ചേക്കാം, ” ഇത്രയും ചെറിയ ഒരു കാര്യത്തിന്‍റെ പേരില്‍ നീ തീര്‍ച്ചയായും മരിക്കുകയില്ല (നരകത്തില്‍ പോകുകയില്ല)” എന്നിട്ട് അവന്‍ കൗശല പൂര്‍വ്വം നിങ്ങളോട് ഇപ്രകാരം പറയും ഒരു മാഗസിനിലുളള ഒരു ചിത്രത്തെ നോക്കി മോഹക്കുന്നതോ ടിവിയില്‍ കണ്ട ആരെയെങ്കിലും മോഹിക്കുന്നതോ യഥാര്‍ത്ഥത്തില്‍ വ്യഭിചാരമല്ല. അവന്‍ പറയുന്നതു കേള്‍ക്കരുത് – കാരണം ആരംഭം മുതല്‍ സാത്താന്‍ ഭോഷ്ക് പറയുന്നവനായിരുന്നു എന്ന് യേശു നമുക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഈ പാപത്തെ സംബന്ധിച്ച്, ” ഞാന്‍ ഭാവിയില്‍ ഇത് കുറച്ചുകൂടി നന്നായി ചെയ്യും”എന്നോ, ” അതു വിട്ടുകളയുവാന്‍ ഞാന്‍ ശ്രമിക്കും” എന്നോ പറയരുത്. തിډ കാണുന്നിടത്തുനിന്നു പോലും ഒഴിഞ്ഞു നില്‍ക്കുവാന്‍ വേദപുസ്തകം നമുക്ക് മുന്നറിയിപ്പു നല്‍കുന്നു. ഈ പാപം ഉടനെതന്നെയും സ്ഥിരമായും ഉപേക്ഷിക്കുവാന്‍ സാധ്യമായ എല്ലാവഴികളിലും ദൈവം നിങ്ങളെ സഹായിക്കുമെന്ന് വിശ്വസിക്കുക. ഇന്നുമുതല്‍ യുദ്ധം ഏറ്റെടുക്കുക, ജീവനുളള ദൈവത്തിന്‍റെ സൈന്യത്തിലെ ഒരു പടയാളിയായ നിങ്ങളെ വെല്ലുവിളിച്ച ഗോല്യാത്തിന്‍റെതല വെട്ടിമാറ്റുന്നതുവരെ നിങ്ങള്‍ വിട്ടുകളയരുത്.

കര്‍ത്താവ് തന്‍റെ ആലയത്തെ ഒരിക്കല്‍കൂടി ശുദ്ധീകരിക്കുകയാണ്. ഇപ്പോള്‍ നമ്മുടെ ശരീരമാണ് അവിടുത്തെ ആലയം. അതില്‍ പൂര്‍ണ്ണമായ ഒരു പ്രവൃത്തി ഉടനെതന്നെ ചെയ്യുവാന്‍ അവിടുത്തെ അനുവദിക്കുക.
1 കൊരിന്ത്യര്‍ 7:1, പെണ്‍കുട്ടികളുമായുളള സമ്പര്‍ക്കം ഒഴിവാക്കുന്നതിനുളള മുന്നറിയിപ്പു നമുക്ക് നല്‍കുന്നു. ഏതെങ്കിലും ഒരു കാര്യം നല്ലതല്ല എന്ന് പരിശുദ്ധാത്മാവ് പറയുമ്പോള്‍ (അവിടുന്ന് അവിടെ പറയുന്നതുപോലെ) ഏതു ശിഷ്യനും അത് അപ്പാടെ ഒഴിവാക്കുവാന്‍ മതിയായതാണ്. നിയമവാദികള്‍ കല്പനയുടെ അക്ഷരപ്രകാരം ജീവിക്കുന്നു. അതേ സ്ഥാനത്ത് ശിഷ്യന്മാര്‍ കല്പനയുടെ ആത്മാവിനാല്‍ ജീവിക്കുന്നു. ഉദാഹരണത്തിന്: ഒരു സ്ത്രീയെ ഹൃദയത്തില്‍ മോഹിക്കുന്നത് വ്യഭിചാരം ആണെന്ന് യേശുവിനറിയായിരുന്നു, കാരണം ഏഴാമത്തെ കല്‍പ്പനയുടെ ആത്മാവിനെ മനസ്സിലാക്കുവാന്‍ അവിടുന്നു ശ്രമിച്ചു. അതുപോലെ തന്നെ നിങ്ങള്‍ പൂര്‍ണ്ണമനസ്കരാണെങ്കില്‍, ദൈവത്തിന്‍റെ എല്ലാ കല്‍പ്പനകളുടെയും വേരില്‍ എന്താണുളളത് എന്ന് നിങ്ങള്‍ കാണും. പൗലൊസ് തിമൊഥെയെസിനോടു പറയുന്നതെന്താണെന്നു കാണുക: യൗവനക്കാര്‍ക്ക് കൂടെകൂടെ ഉണ്ടാകാന്‍ സാധ്യതയുളള പ്രലോഭനങ്ങള്‍ നിങ്ങള്‍ക്കുണ്ടാക്കുന്ന ഏതു കാര്യത്തെയും വിട്ടോടുക” (2 തിമൊഥെയോസ് 2:22 ലീവിംഗ്). പ്രലോഭനങ്ങളുടെ അങ്ങനെയുളള എല്ലാ സാധ്യതകളെയും വിട്ടോടുക.

(ഇത്  ഹിയര്‍ ഓ മൈ സണ്‍സ് എന്ന പുതിയ പുസ്തകത്തില്‍ നിന്നെടുത്തിട്ടുളള ഒരു ഭാഗമാണ്. 25 വര്‍ഷങ്ങള്‍ക്കുമുമ്പ്, അദ്ദേഹത്തിന്‍റെ പുത്രന്മാര്‍ കോളേജില്‍ പഠിക്കുമ്പോള്‍ അവര്‍ക്കയച്ച ഇ-മെയിലുകളുടെ ഒരു സമാഹാരമാണിത്. ഈ പുസ്തകം ലഭിക്കാൻ – https://ravensministry.com/order/ (യു എസ് എ ) [email protected] (മറ്റുളള ഇടങ്ങളിൽ )