പഴയ ഉടമ്പടിയിലെ പ്രവാചകന്മാരും പുതിയ ഉടമ്പടിയിലെ പ്രവാചകന്മാരും – WFTW 1 ഒക്ടോബർ 2017

സാക് പുന്നന്‍

 

പഴയ ഉടമ്പടി പ്രവചനവും പുതിയ ഉടമ്പടി പ്രവചനവും തമ്മില്‍ ഒരു വ്യത്യാസമുണ്ട്. പഴയ ഉടമ്പടിയുടെ കീഴില്‍, തങ്ങള്‍ എന്തു ചെയ്യണമെന്നതിനുളള മാര്‍ഗ്ഗ ദര്‍ശനത്തിനുവേണ്ടി ജനങ്ങള്‍ പ്രവാചകന്മാരോടു ചോദിക്കുകയും ദൈവം അവരോടു പറഞ്ഞിട്ടുളളതു ജനങ്ങള്‍ പറഞ്ഞു കൊടുത്ത് അവരെ നയിക്കുകയും ചെയ്യും. ഇതിനു കാരണം ജനങ്ങള്‍ക്ക് തങ്ങളെ നയിക്കുവാന്‍ പരിശുദ്ധാത്മാവ് ഇല്ലായിരുന്നു. പ്രവാചകന്മാര്‍ക്കു മാത്രമെ അന്നു പരിശുദ്ധാത്മാവുണ്ടായിരുന്നുളളു. എന്നാല്‍ പുതിയ ഉടമ്പടിയുടെ കീഴില്‍ കര്‍ത്താവു പറയുന്നത്, ‘ ഇനി അവരില്‍ ആരും തന്റെ കൂട്ടുകാരനെയും സഹോദരനെയും കര്‍ത്താവിനെ അറിക എന്ന് ഉപദേശിക്കുകയില്ല, അവര്‍ ആബാല വൃദ്ധം എല്ലാവരും എന്നെ അറിയും’ ( എബ്രായര്‍ 8:11) . ഇന്ന് ഓരോരുത്തന്റെയും ഉളളില്‍ പരിശുദ്ധാത്മാവ് വസിക്കുന്നതു കൊണ്ട് ഒരു പ്രവാചകനും ഒരു ദൈവ പൈതലിനോടും, അവന്‍ എന്താണ് ചെയ്യേണ്ടത് എന്ന് നിര്‍ദ്ദേശകമായ പ്രവചനങ്ങളൊന്നും നല്‍കേണ്ട ആവശ്യമില്ല. അദ്ദേഹം അങ്ങനെ ചെയ്താല്‍, ആ പ്രവാചകന്‍ പരിശുദ്ധാത്മാവിന്റെ സ്ഥാനം എടുക്കുകയും, ജനങ്ങളെ ക്രിസ്തുവിനോടു ബന്ധിപ്പിക്കാതെ അയാളോടു തന്നെ ബന്ധിപ്പിക്കുകയും ചെയ്യുന്നു. നമ്മില്‍ വസിക്കുന്ന പരിശുദ്ധാത്മാവ് നമുക്കുവേണ്ടി അസൂയയോടെ വാഞ്ചിക്കുന്നു ( യാക്കോബ് 4:5). എന്തിനുവേണ്ടി? നമുക്ക് നമ്മുടെ കാന്തനുമായി നേരിട്ടുളള ഒരു ബന്ധം ഉണ്ടായിരിക്കണമെന്നും നമുക്കും ക്രിസ്തുവിനും ഇടയ്ക്ക് ഒരു മനുഷ്യനും വരരുതെന്നും അവിടുന്ന് അസൂയയോടെ വാഞ്ചിക്കുന്നു. ഈ കാലത്ത് ജനങ്ങളോട് അവര്‍ എന്തുചെയ്യണം, എവിടെ പോകണം, ആരെ വിവാഹം കഴിക്കണം മുതലായ കാര്യങ്ങള്‍ പറഞ്ഞു കൊടുക്കുന്ന അനേകം പാസ്റ്റര്‍മാരും സ്വയം നിയമിതരായ ‘ പ്രവാചകന്മാരും’ ഉണ്ട്. അത്തരക്കാരെല്ലാം യഥാര്‍ത്ഥത്തില്‍ പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയെ തടസ്സപ്പെടുത്തുകയാണ്,കാരണം ദൈവം നേരിട്ട് ഈ ആളുകളോടു സംസാരിക്കുകയില്ല എന്നുളള ഒരു തോന്നല്‍ ആണ് അവര്‍ ഈ ജനങ്ങള്‍ക്ക് നല്‍കുന്നത്. ഇത്തരം പ്രവാചകന്മാര്‍ (അറിഞ്ഞോ അറിയാതെയോ) സാത്താനാല്‍ പ്രചോദിപ്പിക്കപ്പെട്ടവരാണ് കാരണം അവന്‍ കര്‍ത്താവിനും ജനങ്ങള്‍ക്കും ഇടയ്ക്കു വരുന്നു’. നിങ്ങള്‍ക്കും കര്‍ത്താവിനും ഇടയില്‍ മറ്റാരും വരാത്ത വിധത്തില്‍ നിങ്ങള്‍ക്ക് ക്രിസ്തുവിനോട് ഉറ്റബന്ധമുളളവരായിരിക്കണം എന്നാണ് പരിശുദ്ധാത്മാവ് അസൂയയോടെ വാഞ്ചിക്കുന്നത് എന്ന് എപ്പോഴും ഓര്‍ക്കുക.

അനേകം ആളുകള്‍ തങ്ങള്‍ക്കുവേണ്ടിയുളള ദൈവഹിതം ആരാഞ്ഞറിയുവാന്‍ എന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതു ചെയ്യുവാന്‍ ഞാന്‍ ധൈര്യപ്പെട്ടില്ല കാരണം ഞാന്‍ ദൈവത്തെ ബഹുമാനിക്കുന്നു. ദൈവത്തെ ബഹുമാനിക്കാത്തവര്‍ മാത്രമെ മറ്റുളളവരുടെ ജീവിതത്തില്‍ പരിശുദ്ധാത്മാവിനുളള സ്ഥാനം ഏറ്റെടുക്കാന്‍ ധൈര്യപ്പെടുകയുളളു. അവര്‍ ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങളെക്കുറിച്ച് ആളുകള്‍ക്ക് ഉപദേശം നല്‍കുവാന്‍ ഞാന്‍ എപ്പോഴും തയ്യാറാണ്. ആ പ്രത്യേക പ്രവര്‍ത്തനം കൊണ്ടുളള പ്രയോജനങ്ങളും അതു മൂലമുണ്ടാകാവുന്ന അപകടങ്ങളും അവര്‍ക്കു പറഞ്ഞുകൊടുക്കുവാന്‍ എനിക്കു കഴിയും. എന്നാല്‍ അതിനുശേഷം ഞാന്‍ അവരോട് പ്രാര്‍ത്ഥിക്കുവാന്‍ പറയുകയും അവര്‍ എന്തു ചെയ്യണമെന്നുളളത് ദൈവം തന്നെ പരിശുദ്ധാത്മാവിലൂടെ അവരോടു പറയും എന്ന് അവര്‍ക്ക് ഉറപ്പു കൊടുക്കുകയും ചെയ്യും.

അതുകൊണ്ട് മറ്റുളളവര്‍ക്കു വേണ്ടിയുളള ദൈവത്തിന്റെ ഹിതം കണ്ടു പിടിക്കുവാനും അങ്ങനെ അവരുടെ ജീവിതങ്ങളില്‍ ദൈവത്തിനുളള സ്ഥാനം നിങ്ങള്‍ എടുക്കുവാനും ഒരിക്കലും ശ്രമിക്കരുത്. എതിര്‍ ക്രിസ്തുവിനെക്കുറിച്ചു പറയുന്നത്. ‘ അവന്‍ ദൈവാലയത്തില്‍ ഇരുന്നുകൊണ്ട് ദൈവം എന്നു നടിക്കും’ (2തെസ്സലൊനിക്യര്‍ 2:4) എന്നാണ് . ഇന്ന് എതിര്‍ക്രിസ്തുവിന്റെ ആത്മാവുളള വ്യാജപ്രവാചകന്മാര്‍ സഭയില്‍ (ദൈവാലയത്തില്‍) ഇരിക്കുന്നുണ്ട്, അവര്‍ ദൈവത്തിന്റെ സ്ഥാനം എടുക്കുകയും ആളുകളോട് അവരുടെ ജീവിതത്തിനു വേണ്ടിയുളള ദൈവഹിതം അവര്‍ക്കു പറഞ്ഞു കൊടുക്കുകയും ചെയ്യുന്നു. സ്വയം നിയമിതരായ ഈ പ്രവാചകന്മാര്‍ കളളപ്രവാചകന്മാണെന്നതിനു മറ്റൊരു തെളിവ് അവരില്‍ മിക്കപേരും ആളുകളോടു പ്രവചിച്ചതിനുശേഷം അവരില്‍ നിന്ന് പണം പ്രതീക്ഷിക്കുന്നു ഒരു ഡോക്ടര്‍ തന്റെ കണ്‍സള്‍ട്ടേഷന്‍ ഫീസ് ശേഖരിക്കുന്നതു പോലെ തന്നെ’ ഇങ്ങനെയുളള പ്രവാചകന്മാരുടെ അടുക്കല്‍ പോകുന്നവര്‍ ആരും ഒരിക്കലും കര്‍ത്താവില്‍ വളരുകയില്ല കാരണം പരിശുദ്ധാത്മാവുമായി നേരിട്ടുളള ബന്ധം അവര്‍ക്കു നഷ്ടപ്പെടുന്നു. അടുത്ത തവണ അവര്‍ക്ക് ദൈവഹിതം അറിയേണ്ട ആവശ്യമുളളപ്പോള്‍, അവര്‍ വീണ്ടും ഈ പ്രവാചകന്റെ അടുത്തു പോകേണ്ടിവരും. പരിശുദ്ധാത്മാവു തന്നെ നിങ്ങള്‍ക്കു ദൈവഹിതം കാണിച്ചു തരുവാന്‍ ആഗ്രഹിക്കുന്നു മറ്റാരിലും കൂടെയല്ല.

ഒരു യഥാര്‍ത്ഥ പ്രവാചകനായ അഗബൊസ് എന്താണിവിടെ ചെയ്തത്? അവിടെ ഒരു ക്ഷാമം ഉണ്ടാകും എന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ട് അവര്‍ പാവപ്പെട്ട വിശുദ്ധന്മാര്‍ക്കുവേണ്ടി ഒരു സ്‌തോത്രകാഴ്ച എടുത്ത് അവര്‍ക്ക് അയച്ചു കൊടുക്കണമെന്ന് അദ്ദേഹം പറഞ്ഞില്ല. ഇല്ല കാരണം പുതിയ ഉടമ്പടിയില്‍, മറ്റൊരു ദൈവതൈലിനോട് അവന്‍ എന്തു ചെയ്യണമെന്ന് പറഞ്ഞു കൊടുക്കുവാന്‍ ആരെയും ഉദ്ദേശിച്ചിട്ടില്ല. വ്യാജ പ്രവാചകന്മാരെപ്പോലെ അല്ല. എവിടെ നിര്‍ത്തണമെന്ന് അദ്ദേഹത്തിന് അറിയാം. ഒരു യഥാര്‍ത്ഥ പ്രവാചകന്‍, ഭാവിയെക്കുറിച്ച് ദൈവം അവനു വെളിപ്പെടുത്തിയിട്ടുളള കാര്യങ്ങള്‍ സംസാരിക്കും അതു കഴിഞ്ഞ് നിര്‍ത്തും. അതിനുശേഷം അന്ത്യോക്യയിലെ വിശ്വാസികള്‍ ദൈവത്തെ അന്വേഷിച്ചപ്പോള്‍ അവര്‍ എന്തു ചെയ്യണമെന്ന് പരിശുദ്ധാത്മാവു തന്നെ അവരോടു പറഞ്ഞു. അവര്‍ പണം സമാഹരിച്ച് പാവപ്പെട്ട വിശുദ്ധന്മാര്‍ക്ക് അയച്ചുകൊടുത്തു. നിര്‍ദ്ദേശകമായ പ്രവചനം പഴയ നിയമത്തിന്റെ പ്രത്യേക ലക്ഷണമാണ്. കാരണം ആ നാളുകളില്‍ ആളുകള്‍ക്ക് പരിശുദ്ധാത്മാവില്ലായിരുന്നു. അത് ഒരിക്കലും പുതിയ നിയമത്തില്‍ കാണുന്നില്ല.