പാപത്തില്‍ വീഴാനുള്ള മൂന്നു കാരണങ്ങള്‍ ! – WFTW 13 ജൂലൈ 2014

സാക് പുന്നന്‍

   Read PDF version

ആളുകള്‍ പാപത്തില്‍ വീണുകൊണ്ടേയിരിക്കുന്നതിനുള്ള കാരണങ്ങളില്‍ ഒന്ന് ഇതാണ്: അവരുടെ സ്വന്തം ജഡം, സ്വന്തം മാനുഷിക വ്യക്തിത്വം, അവര്‍ ആയിരിക്കുന്ന മാനുഷികാവസ്ഥ, അവരുടെ മാനുഷിക ബലം ഇവയെല്ലാം ദൈവത്തിന്റെ ഹിതം നിറവേറ്റുന്നതിന് തീര്‍ത്തും ശക്തിഹീനമാണ് എന്ന് അവര്‍ മനസ്സിലാക്കിയിട്ടില്ല എന്നതാണത്. നമുക്കു നമ്മുടെ സ്വന്തം ശക്തിയില്‍ ഒരിക്കലും ഒരിക്കലും ഒരിക്കലും പാപത്തെ ജയിക്കുവാന്‍ കഴിയുകയില്ല.

എതളവിലുള്ള തീരുമാനങ്ങള്‍ക്കും, സ്വയശിക്ഷണത്തിനും പാപത്തെ ജയിക്കുവാന്‍ കഴിയുകയില്ല. കാരണം, പാപം നിങ്ങളുടെ പ്രകൃതത്തില്‍ അത്ര ആഴത്തില്‍ വേരൂന്നിയിരിക്കുന്നു! അത് ഒരു പന്നിയെ വൃത്തിയായിരിക്കുവാന്‍ പരിശീലിപ്പിക്കുന്നതിന് ശ്രമിക്കുന്നതുപോലെയാണ്. അപ്പോള്‍ വിജയത്തിനെന്താണു സാധ്യത? അതിനെ ചാട്ട കൊണ്ടടിക്കുന്നതിലൂടെയും ഭക്ഷണം കൊടുക്കുന്നതിലൂടെയും, പ്രതിഫലം നല്‍കുന്നതിലൂടെയും ഒരു പന്നിയെ അല്പ നേരത്തേക്കു വൃത്തിയാക്കി നിര്‍ത്താന്‍ കഴിഞ്ഞേക്കാം. എന്നാല്‍ അതിനെ തനിയെ കുറച്ചു സമയത്തേക്കു വിടുക. അപ്പോള്‍ വീണ്ടും പന്നി അതിന്റെ യഥാര്‍ത്ഥ പ്രകൃതത്തിലേക്കു മടങ്ങി വരുന്നു; അത് അങ്ങനെയാണ്. സ്വയപ്രയത്‌നത്തിലൂടെയുള്ള ഇത്തരത്തിലുള്ള ജയം ഒരു വിജയമേ അല്ല. അതു കേവലം വ്യക്തിപരമായ സ്വയ ശിക്ഷണമാണ്. അതൊരു നല്ല കാര്യമാണ്. എന്നാല്‍ ദൈവം ദാനം ചെയ്യുന്ന ഒന്നല്ല. ഇവിടെ നാം നമ്മുടെ സ്വന്തജഡത്തിന്റെ ബലഹീനത തിരിച്ചറിയേണ്ട ആവശ്യമുണ്ട്, – നമ്മുടെ സ്വന്തം ബലഹീനത.

നിങ്ങള്‍ ഇതു മനസ്സിലാക്കിയാല്‍, നിങ്ങള്‍ ചെയ്യുന്ന രണ്ടു കാര്യങ്ങള്‍ ഉണ്ടാകും. “ഒന്നാമത് നിങ്ങള്‍ പ്രലോഭനങ്ങളില്‍ നിന്ന് അകലേക്ക് ഓടും. അപകടത്തിലേക്കു നിങ്ങളെ തന്നെ തുറന്നു വയ്ക്കുകയില്ല. പ്രലോഭനത്തിലേക്ക് തങ്ങളെത്തന്നെ തുറന്നു വയ്ക്കുന്ന ആളുകള്‍ ആരാണ്? തങ്ങളുടെ ബലഹീനത അറിയാത്തവരാണ്. തന്റെ തന്നെ ബലഹീനത അറിയുന്ന ഒരുവന്‍ ദൂരേക്ക് ഓടി മാറും. നാം ചെയ്യണമെന്നു വേദപുസ്തകം പറയുന്നതും അതു തന്നെയാണ് – യൌവ്വനമോഹങ്ങളെ വിട്ടോടുക; ദുര്‍മാര്‍ഗ്ഗം വിട്ടോടുക. തിമൊഥയോസിനെപ്പോലെയുള്ള ദൈവഭക്തനായ ഒരു മനുഷ്യനോടുപോലും യൌവ്വനമോഹം വിട്ടോടുവാനും, ദ്രവ്യാഗ്രഹം വിട്ടോടുവാനും, വിഗ്രാഹാരാധന വിട്ടോടുവാനും, ദുര്‍മാര്‍ഗ്ഗം വിട്ടോടുവാനും പൌലൊസ് പറഞ്ഞതായി ദൈവവചനം 2 തിമൊഥയോസ് രണ്ടാം അധ്യായത്തില്‍ നമ്മോടു പറയന്നു. ഈ പ്രബോധനങ്ങളെല്ലാം നാം 1 തിമൊ. 6, 1 കൊരി. 10, 2 തിമൊ. 2 എന്നീ ഭാഗങ്ങളില്‍ വായിക്കുന്നു. ഓടി രക്ഷപ്പെടുക, ഓടി രക്ഷപ്പെടുക, ഓടി രക്ഷപ്പെടുക, ദൂരേക്ക് ഓടി മാറുക… നാം ഏതു കൊണ്ടു ദൂരേക്ക് ഓടി മാറണം? കാരണം നാം ബലഹീനരാണെന്ന് നാം മനസ്സിലാക്കുന്നു. ഓടിമാറുക എന്ന ആ പ്രബോധനം മാത്രം അനുസരിച്ചാല്‍ തന്നെ നമുക്ക് അനേക പാപങ്ങളെ ജയിക്കാന്‍ കഴിയും. തന്റെ ജഡത്തിന്റെ ബലഹീനത തിരിച്ചറിയുന്ന ഒരു വ്യക്തി രണ്ടാമതു ചെയ്യുന്ന കാര്യം: അവന്‍ ആത്മാര്‍ത്ഥമായി ദൈവത്തോടു സഹായത്തിനായി പ്രാര്‍ത്ഥിക്കും. പ്രാര്‍ത്ഥന ബലഹീനതയുടെ ഒരടയാളമാണെന്ന് നിങ്ങള്‍ മനസ്സിലാക്കുക. സാധാരണയായി ആളുകള്‍, ലൌകികരായ ആളുകള്‍ പോലും, എപ്പോഴാണു പ്രാര്‍ത്ഥിക്കുന്നത്? അവര്‍ യഥാര്‍ത്ഥത്തില്‍ ഒരു പ്രയാസത്തിലാകുമ്പോള്‍, മറ്റാര്‍ക്കും അവരെ സഹായിക്കാന്‍ കഴിയാതാകുമ്പോഴാണ് പ്രാര്‍ത്ഥിക്കുന്നത്. യേശു നമ്മെ പ്രാര്‍ത്ഥിക്കുവാന്‍ പഠിപ്പിച്ച കാര്യങ്ങളില്‍ ഒന്ന്, `പരീക്ഷയില്‍ ഞങ്ങളെ പ്രവേശിപ്പിക്കരുതേ’ എന്നാണ്. എന്തുകൊണ്ടാണു നാം ആ പ്രാര്‍ത്ഥന പ്രാര്‍ത്ഥിക്കുന്നത്? കാരണം നമ്മുടെ ജഡം ബലഹീനമാണെന്ന് നമുക്കു ബോധ്യപ്പെട്ടിരിക്കുന്നു.

തിമൊഥയോസിനെപ്പോലെ ക്രിസ്തീയ ജീവിതത്തില്‍ ഇത്രയധികം മുന്നേറിയ ഒരാള്‍ യൌവ്വനമോഹങ്ങള്‍ മൂലമുള്ള അപകടത്തിലാകില്ല എന്നു ചിലര്‍ ചിന്തിച്ചേക്കാം. എന്നാല്‍ അദ്ദേഹത്തിനു പോലും അതിനെ വിട്ടോടി മാറേണ്ടിയ ഒരു ആവശ്യമുണ്ടായിരുന്നു. ഇപ്പോള്‍ നാം നമ്മുടെ ബലഹീനത മനസ്സിലാക്കുമെങ്കില്‍, നാം പ്രലോഭനങ്ങളില്‍ നിന്ന് ഓടി മാറുവാന്‍ ആഗ്രഹിക്കുക മാത്രമല്ല “കര്‍ത്താവേ, ദയയുണ്ടായി എന്നെ സഹായിക്കണമേ, ഈ ബലഹീനത തരണം ചെയ്യുവാനുള്ള ശക്തി എനിക്കു തരണമേ” എന്നു പ്രാര്‍ത്ഥിക്കുകയും ചെയ്യും. പാപത്തിന്റെ ഗൌരവം നാം കാണെണ്ടത് ആവശ്യമായിരിക്കുന്നതുപോലെ, നാം നമ്മുടെ ജഡത്തിന്റെ ബലഹീനതയും കാണേണ്ടതുണ്ട്. വചനത്തില്‍ ഉള്ള അത്ഭുത സത്യങ്ങളില്‍ ഒന്ന് എബ്രായര്‍ 4:15ല്‍ നാം വായിക്കുന്നു – അതു യേശുക്രിസ്തു സകലത്തിലും നമ്മെപ്പോലെ പ്രലോഭിപ്പിക്കപ്പെട്ടു എന്നതാണ്. അവിടുന്ന് ഈ ഭൂമിയില്‍ ജീവിച്ചതു പ്രലോഭിപ്പിക്കപ്പെടാതെയല്ല. മത്തായി 4ല്‍ കുറഞ്ഞപക്ഷം മൂന്നു മേഖലകളിലെങ്കിലും അവന്‍ എങ്ങനെയാണു പരീക്ഷിക്കപ്പെട്ടത് എന്നതിന്റെ വളരെ വ്യക്തമായ ഒരു വിശദീകരണം നമുക്കു നല്‍കപ്പെട്ടിരിക്കുന്നു. എന്നാല്‍ എബ്രാ. 4:15ല്‍ നമ്മോടു പറയുന്നത് അവന്‍ നമ്മെപ്പോലെ തന്നെ സകലത്തിലും പരീക്ഷിക്കപ്പെട്ടു; എങ്കിലും അവന്‍ ഒരിക്കലും പാപം ചെയ്തില്ല എന്നാണ്. അവന്‍ എങ്ങനെയാണ് ഒരിക്കലും പാപം ചെയ്യാതിരുന്നത്? അവനു സ്വയമേ പാപം ചെയ്യാന്‍ കഴിയാതിരുന്നതുകൊണ്ടാണോ അങ്ങനെയായത്? നമുക്കു യേശുവിന്റെ പ്രകൃതത്തിലേക്കു ചുഴിഞ്ഞു പരിശോധിക്കേണ്ട ആവശ്യമില്ല. അങ്ങനെ ചെയ്യാതിരിക്കുന്നതാണ് ഉചിതം. അവിടുത്തെ ആന്തരിക പ്രകൃതത്തില്‍ നമുക്കു മനസ്സിലാക്കാന്‍ കഴിയാത്ത വളരെയധികം കാര്യങ്ങളുണ്ട്. നമ്മുടെ സ്വന്തം ആന്തരീക പ്രകൃതത്തിലും നമുക്കു മനസ്സിലാക്കാന്‍ കഴിയാത്ത വളരെ കാര്യങ്ങളുണ്ട്. മനശാസ്ത്രജ്ഞന്മാര്‍ വളരെയധികം ശ്രമിച്ചിട്ടും ഇപ്പോഴും മാനുഷിക വ്യക്തിത്വത്തെക്കുറിച്ച് എല്ലാ കാര്യങ്ങളും അവര്‍ക്കറിയില്ല. യേശുവിന്റെ ഉള്ളില്‍ എന്താണു നടന്നതെന്ന് അറിയുവാന്‍ ശ്രമിക്കുന്നതും അതിന്റെ അളവു കൃത്യമായി കണ്ടുപിടിക്കുന്നതും അസാധ്യമായ കാര്യമാണ്. അതിനു മുതിരുകപോലും ചെയ്യേണ്ട ആവശ്യം നമുക്കില്ല. എന്നാല്‍ ഒരു കാര്യം നമുക്കറിയാം; യേശു പ്രാര്‍ത്ഥിച്ചു. യേശുവിന് എന്തുകൊണ്ടു പ്രാര്‍ത്ഥിക്കേണ്ടി വന്നു? നിങ്ങള്‍ക്കറിയാം, നമ്മളില്‍ തന്നെ നമുക്കു കൂടുതല്‍ ശക്തി തോന്നുമ്പോള്‍ നാം വളരെ കുറച്ചു മാത്രമേ പ്രാര്‍ത്ഥിക്കുകയുള്ളു. നാം എത്ര കുടുതല്‍ കഴിവുള്ളവരാണെന്ന് ചിന്തിക്കുന്നുവോ അത്ര കുറച്ചു മാത്രമേ നാം പ്രാര്‍ത്ഥിക്കുകയുള്ളു. എല്ലാ കാര്യങ്ങള്‍ക്കും വേണ്ടി – പരിജ്ഞാനം, ശക്തി, മാര്‍ഗ്ഗനിര്‍ദ്ദേശം ഇവയ്‌ക്കെല്ലാം വേണ്ടി – പിതാവിന്മേലുള്ള തന്റെ നിസ്സഹായ ആശ്രയത്വം മനസ്സിലാക്കിയ ഒരാളാണ് പ്രാര്‍ത്ഥിക്കുന്നവന്‍. “അതെ, കൊള്ളാം, അതെല്ലാം എനിക്കു തന്നെ കൈകാര്യം ചെയ്യാന്‍ കഴിയും. എനിക്കു െൈദവത്തിന്റെ സഹായം ആവശ്യമില്ല, എനിക്ക് തിരഞ്ഞെടുക്കുവാന്‍ കഴിയും, കാര്യങ്ങളുടെ ആപേക്ഷിക പ്രാധാന്യം അളുക്കുവാനും തീരുമാനങ്ങളെടുക്കുവാനും എനിക്കു കഴിയും.” എന്നീ തോന്നലുകള്‍ ഉള്ള ഒരുവന്‍ പ്രാര്‍ത്ഥിക്കുകയില്ല.

എന്നാല്‍ യേശു പ്രാര്‍ത്ഥിച്ചു. അവിടുന്നു തന്റെ 12 അപ്പൊസ്തലന്മാരെ തിരഞ്ഞെടുക്കുന്നതിനു മുന്പ് ഒരു രാത്രി മുഴുവന്‍ പ്രാര്‍ത്ഥിച്ചു. ഒരു അബദ്ധം കാണിക്കുവാന്‍ അവിടുത്തേക്കിഷ്ടമില്ലായിരുന്നു. ഇവിടെ ഈ കാര്യങ്ങളെല്ലാം സൂചിപ്പിക്കുന്നത് യേശു പിതാവില്‍ നിന്ന് പ്രാര്‍ത്ഥനയിലൂടെ ശക്തി നേടിയിരുന്നു എന്നാണ്. നമുക്ക് അതു ലഭിക്കാത്തതിന്റെ കാരണം ഒന്നുകില്‍ നാം അത്രമാത്രം പ്രാര്‍ത്ഥിക്കുന്നില്ല അല്ലെങ്കില്‍ നാം അത്ര ആത്മാര്‍ത്ഥതയോടെ പ്രാര്‍ത്ഥിക്കുന്നില്ല. എബ്രായര്‍ 5ല്‍ നമ്മോടു പറഞ്ഞിരിക്കുന്നത്, “യേശു ഉറച്ച നിലവിളിയോടും കണ്ണുനീരോടും കൂടെ പ്രാര്‍ത്ഥിച്ചു” എന്നാണ്. അതൊന്നു സങ്കല്പിച്ചു നോക്കൂ, ഈ ഭൂമിയില്‍ നടന്നതില്‍ വച്ച് ഏറ്റവും പരിപൂര്‍ണ്ണ മനുഷ്യനായ യേശുക്രിസ്തുവിനെക്കുറിച്ച്, അവന്‍ ഉറച്ച നിലവിളിയോടും കണ്ണുനീരോടും പ്രാര്‍ത്ഥിക്കുന്നത് നിങ്ങളുടെ മനസ്സില്‍ ചിത്രീകരിക്കുവാന്‍ നിങ്ങള്‍ക്കു കഴിയുമോ? നിങ്ങള്‍ ഉറച്ച നിലവിളിയോടും കണ്ണുനീരോടും പ്രാര്‍ത്ഥിച്ച അവസാന സമയം എപ്പോഴാണ്? എന്തുകൊണ്ടാണീ വ്യത്യാസം? യേശുവിനു പ്രാര്‍ത്ഥിക്കേണ്ട ആവശ്യത്തെക്കാള്‍ കൂടുതല്‍ എനിക്കും നിങ്ങള്‍ക്കും പ്രാര്‍ത്ഥിക്കേണ്ട ആവശ്യമുണ്ട് എന്നു നിങ്ങള്‍ ചിന്തിക്കുന്നില്ലേ? അവിടുന്നു നിത്യത മുതല്‍ പിതാവിന്റെ സാന്നിധ്യത്തില്‍ ജീവിച്ചിട്ടുള്ളവനാണ്. അവിടുത്തേക്ക് എനിക്കും നിനക്കും ഉള്ളതുപോലെ ഒരു പാപപ്രകൃതമുണ്ടായിരുന്നില്ല. എന്നിട്ടും അവിടുന്നു പ്രാര്‍ത്ഥിച്ചു! നാം എത്രയധികം പ്രാര്‍ത്ഥിക്കേണ്ട ആവശ്യമുണ്ട്!

നോക്കൂ: യഥാര്‍ത്ഥ താഴ്മ എന്നത് നമ്മുടെ ജഡത്തിന്റെ ബലഹീനത തിരിച്ചറിയുന്നതാണ്. നാം എല്ലാവരും ബലഹീനരാണ്. എന്നാല്‍ നാം എല്ലാവരും നമ്മുടെ ബലഹീനതയെക്കുറിച്ച് ഒരുപോലെ ബോധവാന്മാരല്ല. തന്റെ ബലഹീനതയെ പറ്റി ബോധവാനായ ഒരുവന്‍, അപകടം കാണുമ്പോള്‍ അതില്‍ നിന്നു ദൂരത്തേക്ക് ഓടി മാറുകയും സഹായത്തിനായി കരയുകയും ചെയ്യും. ആയതിനാല്‍ അനേകരും വീഴുന്നതിനുള്ള ഒന്നാമത്തെ കാരണം ഇതാണ്: അവര്‍ പ്രലോഭനത്തില്‍ നിന്ന് ഓടിമാറുന്നില്ല. അവര്‍ വിവേകരഹിതമായി തങ്ങളെത്തന്നെ പ്രലോഭനത്തിലേക്കു തുറന്നു വയ്ക്കുന്നു. കൂടാതെ അവര്‍ സഹായത്തിനായി കരയുന്നുമില്ല.

അനേകര്‍ പാപത്തില്‍ വീഴുന്നതിനുള്ള മറ്റൊരു കാരണം ഞാന്‍ പറയട്ടെ. 1 പത്രൊ. 4 ഒന്നും രണ്ടും വാക്യങ്ങളില്‍ പറയുന്നത് യേശു ജഡത്തില്‍ കഷ്ടമനുഭവിച്ചതുപോലെ നാമും ജഡത്തില്‍ കഷ്ടമനുഭവിക്കാനുള്ള മനസ്സുകൊണ്ടു നാം നമ്മെത്തന്നെ ആയുധം ധരിപ്പിക്കണം എന്നാണ്. കാരണം നാം ജഡത്തില്‍ കഷ്ടം അനുഭവിച്ചാല്‍ നാം പാപം ചെയ്യുന്നതു നിര്‍ത്തും എന്നാണ് അവിടെ പറയുന്നത്. ഇപ്പോള്‍ അതു മനസ്സിലാക്കാന്‍ എളുപ്പമുള്ള ഒരു വാക്യമല്ല. ശാരീരികമായ കഷ്ടങ്ങളെക്കുറിച്ചല്ല അതു പറയുന്നത്. കാരണം ശാരീരികമായ കഷ്ടം അനുഭവിക്കുന്നവരാരും പാപം വിട്ടൊഴിയുന്നില്ല. അല്ലെങ്കില്‍ ആശുപത്രികള്‍ എല്ലാം പാപം വിട്ടൊഴിഞ്ഞ ആളുകളെക്കൊണ്ടു നിറയുമായിരുന്നു. അതുകൊണ്ട് അതു വ്യക്തമായും ശാരീരിക കഷ്ടങ്ങളെയല്ല സൂചിപ്പിച്ചിരിക്കുന്നത്. “ക്രിസ്തു ജഡത്തില്‍ കഷ്ടമനുഭിച്ചതുകൊണ്ടു നിങ്ങളും ആ ഭാവം തന്നെ ആയുധമായി ധരിപ്പിന്‍” എന്നു പറയുമ്പോള്‍ അതെന്താണ് അര്‍ത്ഥമാക്കുന്നത്? – 1 പത്രൊ. 4 ഒന്നും രണ്ടും വാക്യങ്ങള്‍ – “ജഡത്തില്‍ കഷ്ടമനുഭവിച്ചവന്‍ ജഡത്തില്‍ ശേഷിച്ചിരിക്കുംകാലം ഇനി മനുഷ്യരുടെ മോഹങ്ങള്‍ക്കല്ല ദൈവത്തിന്റെ ഇഷ്ടത്തതിനത്രേ ജീവിക്കേണ്ടതിന് പാപം വിട്ടൊഴിഞ്ഞിരിക്കുന്നു. അതു സൂചിപ്പിക്കുന്നത്, പാപകരമായ ഒരൊറ്റ ചിന്തയില്‍നിന്നുപോലും ലഭിക്കുന്ന ഏറ്റവും ചെറിയ ആനന്ദം അനുഭവിക്കുന്നതിനെക്കാളും സ്വയനിഷേധത്തിലൂടെയുള്ള കഷ്ടം അനുഭവിക്കാനുള്ള മനസ്സിന്റെ ഭാവത്തെയാണ്. നാം പ്രലോഭിപ്പിക്കപ്പെടുമ്പോള്‍ നമുക്കെല്ലാവര്‍ക്കും ഒന്നുകില്‍ അതിനു വഴങ്ങി അതില്‍നിന്ന് അല്പം ആനന്ദം ലഭിക്കുവാനുള്ള അവസരം ഉണ്ടാകുന്നു. അതാണ് ഇവിടെ എടുത്തു പറഞ്ഞിരിക്കുന്ന കഷ്ടത. വീണ്ടും അവിടെ പറയുന്നത്, പ്രലോഭിപ്പിക്കപ്പെടുന്നതിനു മുമ്പു പോരാട്ടത്തിനു വേണ്ടിയുള്ള ആയുധം നിങ്ങള്‍ ധരിക്കണം. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, നിങ്ങള്‍ മനസ്സിന്റെ ഈ ഭാവം കൊണ്ടുള്ള ആയുധം ധരിക്കണം. അതു പറയുന്നത് `ഒരു നിമിഷത്തേക്കുപോലും പാപത്തിന്റെ ആനന്ദം ആസ്വദിക്കുന്നതിനെക്കാള്‍ കഷ്ടത സഹിക്കുന്നത് ഞാന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നു’ എന്നാണ്. യേശുവിനെക്കുറിച്ചു പറയുന്നത്, അവിടുന്നു മരണത്തോളം അനുസരണമുള്ളവനായിരുന്നു. മരണത്തോളം തന്നെ. അത് അര്‍ത്ഥമാക്കുന്നത്, പാപം ചെയ്യുന്നതിനെക്കാള്‍ താന്‍ മരിക്കട്ടെ എന്ന മനോഭാവമായിരുന്നു യേശുവിന്റേത്. ഇപ്പോള്‍ അതു വളരെ പൂര്‍ണ്ണമായ ഒരു മനോഭാവമാണ്; ഏറ്റവും ചെറിയ കാര്യങ്ങളില്‍ പോലും പിതാവിനെ അനുസരിക്കാതിരിക്കുന്നതിനേക്കാള്‍ `ഞാന്‍ മരിക്കട്ടെ.’ അതാണ് ഫിലിപ്യര്‍ 2:8-ന്റെ അര്‍ത്ഥം. അവന്‍ ക്രൂശിലെ മരണത്തോളം തന്നെ അനുസരണമുള്ളവനായിരുന്നു. അവന്‍ നമ്മെ അവന്റെ കാല്‍ച്ചുവട്, അതായത് ദൈവത്തെ അപ്രീതിപ്പെടുത്തുന്നതിനെക്കാള്‍ കഷ്ടത സഹിക്കുവാന്‍ മനസ്സുള്ളവനായിരിക്കുന്നത്, പിന്‍തുടരുവാന്‍ വിളിക്കുന്നു.

അനേകം ക്രിസ്ത്യാനികളും ആത്മീയമായി പുരോഗമിക്കാതിരിക്കുകയും വീഴുകയും ചെയ്യുന്നതിന് ഒരു കാരണം കൂടി ഉണ്ട്. അത് അവര്‍ പൂര്‍ണ്ണതയിലേക്ക് ആയുന്ന കാര്യം അന്വേഷിക്കുന്നില്ല എന്നതാണ്. ഇതുവരെ അവര്‍ക്കുണ്ടായ പുരോഗതിയില്‍ അവര്‍ തൃപ്തരാണ്. നിങ്ങള്‍ രണ്ടാം സ്റ്റാന്‍ഡേര്‍ഡു കൊണ്ടു തൃപ്തരാണെങ്കില്‍ നിങ്ങള്‍ ഒരിക്കലും മൂന്നാം സ്റ്റാന്‍ഡേര്‍ഡില്‍ പ്രവേശിക്കുകയില്ല. അതു തീര്‍ച്ചയാണ്. കാരണം ഒന്നാം സ്റ്റാന്‍ഡേര്‍ഡിലും, കിന്റര്‍ ഗാര്‍ട്ടനിലും പഠിക്കുന്നവരെക്കാള്‍ നിങ്ങള്‍ മെച്ചമാണെന്ന് നിങ്ങള്‍ക്കു തോന്നും. എന്നാല്‍ മുന്നോട്ട് ആയുവന്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍, നിങ്ങള്‍ പറയും: “കൊള്ളാം, ഞാന്‍ ചില കാര്യങ്ങളുടെമേല്‍ ജയിച്ചിട്ടുണ്ട്. എന്നാല്‍ എനിക്കു കുറച്ചുകൂടി നേടണം.” ഫിലിപ്യ 3:13-14ല്‍ പൌലൊസ് പറയുന്ന ആ സ്ഥാനത്തേക്ക് എനിക്കു മുന്നേറണം. `… ഒന്നു ഞാന്‍ ചെയ്യുന്നു, പിമ്പിലുള്ളത് മറന്നും മുമ്പിലുള്ളതിന് ആഞ്ഞുംകൊണ്ട് ക്രിസ്തുയേശുവില്‍ ദൈവത്തിന്റെ പരമവിളിയുടെ വിരുതിനായി ലാക്കിലേക്ക് ഓടുന്നു.’ അതായത്, നമ്മുടെ വ്യക്തിത്വത്തിന്റെ ഓരോ ഭാഗത്തിലും മുഴുവനായി യേശുവിനെപ്പോലെ ആയിത്തീരുന്ന ആ ലക്ഷ്യം. പൌലൊസിന് ഈ മനോഭാവം ഉണ്ടായിരുന്നതുകൊണ്ട് എന്തായിരുന്നു ഫലം? അത് അവനെ ക്രിസ്തീയ ജീവിതത്തില്‍ മന്ദീഭവിച്ചു പോകാതെ സൂക്ഷിച്ചു എന്നു മാത്രമല്ല, അത് അവനെ പാപത്തില്‍ നിന്നും സൂക്ഷിച്ചു. പൌലൊസ് തിമൊഥയോസിനോടു പറഞ്ഞത് പ്രലോഭനങ്ങളില്‍ നിന്ന് വിട്ടോടാന്‍ മാത്രമല്ല. എന്നാല്‍ നീതി, ദൈവഭക്തി, സ്‌നേഹം, സൌമ്യത ഇവയെ പിന്‍തുടരാനും കൂടിയാണ്.

ക്രിസ്തീയ ജീവിതത്തില്‍ ഏതെങ്കിലും സ്ഥാനത്തു വച്ചു നമ്മുടെ പുരോഗതിയില്‍ നാം തൃപ്തരാകുന്നു എങ്കില്‍ അത് ഒരു അപകട സ്ഥാനമാണ്. അതു നാം പാപത്തില്‍ വീഴാന്‍ പോകുന്ന സമയമാണ്. തന്നെയുമല്ല അപ്പോഴാണ് നാം നമ്മോടു തന്നെ ചോദിക്കേണ്ടത് ഞാന്‍ പുരോഗമിക്കുന്നുണ്ടോ? ഞാന്‍ എല്ലാ മേഖലകളിലും യേശുവിനെപ്പോലെ ആയിത്തീരുവാന്‍ ആഗ്രഹിക്കുന്നുണ്ടോ? ക്രിസ്തുതുല്യമല്ലാത്ത എന്തെങ്കിലും എന്റെ ജീവിതത്തില്‍ കാണുന്ന ഓരോ സമയത്തും ഞാന്‍ വിലപിക്കുന്നുണ്ടോ? ഞാന്‍ ദൈവത്തോടു നിലവിളിച്ചു `കര്‍ത്താവേ എനിക്കു വിശ്വാസമുണ്ട് എന്നു പറയാറുണ്ടോ? എന്റെ സ്‌നേഹിതാ, നിങ്ങളുടെ ജീവിതത്തില്‍ ക്രിസ്തുതുല്യമല്ലാത്ത ചില കാര്യങ്ങള്‍ കാണുന്ന ഓരോ സമയത്തും വിലപിക്കുവാന്‍ ഇന്നു തന്നെ തുടങ്ങുക. ദൈവത്തോടു സഹായത്തിനായി നിലവിളിക്കുക. എന്നിട്ട്, ഈ ദിവസം തന്നെ നിന്റെ ജീവിതം വ്യത്യാസപ്പെടുന്നില്ലേ എന്ന് നോക്കുക.