ദൈവ ഭക്തയായ ഒരമ്മയുടെ അത്ഭുതപ്പെടുത്തുന്ന വിശ്വാസം – WFTW 26 മെയ്‌ 2013

സാക് പുന്നന്‍

   Read PDF version

2 രാജാക്കന്മാർ 4:8 – 37 വരെ വാക്യങ്ങളിൽ ധനികയും വളരെ സ്വാധീനമുള്ളവളുമായ ഒരു വനിതയെ കുറിച്ച് നാം വായിക്കുന്നു. അവൾ എലീശയുടെ ശുശ്രൂഷയാൽ അനുഗ്രഹിക്കപ്പെട്ടവളുമായിരുന്നു. ദൈവം ദരിദ്രരും,നിരക്ഷരരും, വിദ്യാഭ്യാസമില്ലാത്തവരും ആയ ആളുകളെ മാത്രമല്ല അനുഗ്രഹിക്കുന്നത്. അവിടുന്ന് പക്ഷാഭേദമില്ലാത്ത ആളാണ്‌….  നിരക്ഷരനായ പത്രോസിനെ തെരഞ്ഞെടുത്തതുപോലെ തന്നെ ഉന്നതവിദ്യാഭ്യാസമുണ്ടായിരുന്ന പൌലോസിനേയും അവിടുന്ന് തെരഞ്ഞെടുത്തു. പത്രോസിനു വാചക പരിജ്ഞാനം കുറവായിരുന്നു എന്നാൽ പൗലോസ്‌ ഒരു ദൈവവചന പണ്ധിതനായിരുന്നു. യേശുവിനെയും ശിഷ്യന്മാരെയും സാമ്പത്തീകമായി സഹായിച്ച ധനികരായ ചില വനിതകളുണ്ടായിരുന്നു. അവർ ദൈവ ഭക്തകളായ സ്ത്രീകളായിരുന്നതിനാൽ യേശു അവരുടെ വലിയ സംഭാവനകൾ സ്വീകരിച്ചു.(ലൂക്കോ.8:3).
ഇവിടെ എലീശയെ സഹായിക്കുവാൻ തീരുമാനിച്ച ഒരു ധനികയായ വനിതയെയാണ് കാണുന്നത്. എലീശാ ഇടയ്ക്കിടയ്ക്ക് അവരെ സന്ദർശിച്ചപ്പോൾ അദ്ദേഹത്തെ കണ്ടിട്ട് അവൾ തൻറെ ഭർത്താവിനോട് പറഞ്ഞു “ഈ മനുഷ്യൻ ദൈവഭക്തനായ ഒരു വിശുദ്ധനാണെന്ന് ഞാൻ കരുതുന്നു.” ഇങ്ങനെ പറഞ്ഞതിൽ നിന്നും അവൾ ഒരു ദൈവഭക്തയായ സ്ത്രീയാണെന്ന് മനസ്സിലാക്കാം. എലീശയുടെ ഒരു പ്രസംഗം പോലും കേൾക്കാത്ത അവൾക്ക്, അദ്ദേഹം ഒരു ദൈവമനുഷ്യനാണെന്നു എങ്ങനെ മനസ്സിലായി? തീന്മേശയിലെ അദ്ദേഹത്തിൻറെ പെരുമാറ്റം അവൾ നിരീക്ഷിച്ചു. നമുക്കുള്ള എത്ര നല്ല മാതൃകയാണിത്. ചെറിയ കാര്യങ്ങളിലൂടെയാണ്‌ ഒരു ദൈവ മനുഷ്യനെ തിരിച്ചറിയുന്നത്. അയാള് ഇരുന്നു സംസാരിക്കുന്നതും, ഭക്ഷണം കഴിക്കുന്നതും, വളരെസാധാരണ കാര്യങ്ങളിലുള്ള അയാളുടെ പെരുമാറ്റവും അങ്ങനെ പല കാര്യങ്ങളിലൂടെയാണ്. അല്ലാതെ അയാളുടെ ഒരു പ്രസംഗം കേൾക്കേണ്ട ആവശ്യമില്ല.
അതുകൊണ്ട് ഒരു കട്ടിലും ഒരു മേശയും ഒരു കസേരയും ആവശ്യത്തിന് വെളിച്ചവും ഉള്ള ഒരു ചെറിയ മുറി എലീശയ്ക്കായി ഒരുക്കുവാൻ ഈ സ്ത്രീ തീരുമാനിച്ചു. ഈ സൌകര്യങ്ങളൊക്കെ വേണമെന്ന് എലീശാ ഒരിക്കലും ആവശ്യപ്പെട്ടിരുന്നില്ല. എന്നാൽ എല്ലാ ദൈവഭക്തകളായ സ്ത്രീകളെയും പോലെ അവളും വളരെ കരുതലുള്ളവളായിരുന്നു. ദൈവം തൻറെ ദാസന്മാർക്കുള്ള സൗകര്യങ്ങൾ അവർപോലും പ്രതീക്ഷിക്കാത്ത തരത്തിൽ ക്രമീകരിക്കുന്നു. എന്നാൽ ഒരു യഥാർത്ഥ ദൈവമനുഷ്യൻ തനിക്കു സൗകര്യങ്ങൾ ഒരുക്കി തന്നവരോട് ഒരിക്കലും കടക്കാരനായിട്ടിരിക്കുകയില്ല. അതിനാല എലീശാ തൻറെ ഭ്രുത്യനായ ഗേഹസിയോടു താൻ ഇവള്ക്ക് എന്താണ് പകരം കൊടുക്കേണ്ടതെന്നു ചോദിച്ചു. ഗേഹസി പറഞ്ഞു അവൾക്കു മക്കളില്ലായെന്ന്. അപ്പോൾ എലീശാ അവൾക്കു വേണ്ടി പ്രാർഥിക്കുകയും ഒരു വർഷത്തിനകം അവൾക്കു ഒരു കുഞ്ഞുണ്ടാകുമെന്നു അവളോട്‌ പറയുകയും അങ്ങനെ സംഭവിക്കുകയും ചെയ്തു.
ആ പൈതൽ വളർന്നുവരവേ ഒരു നാൾ രോഗം ബാധിച്ച് മരിച്ചു (4:20). ആ കുഞ്ഞിനെ ഉടനെ സംസ്കരിക്കാതെ സൂക്ഷിച്ച അവൻറെ മാതാവിൻറെ വിശ്വാസത്തെ കുറിച്ച് ചിന്തിക്കുക. ആദ്യം ഞാൻ ആ ദൈവ മനുഷ്യനെ ഒന്ന് ബന്ധപ്പെടട്ടെ (4:22). അതിനാൽ അവൾ എലീശയെ കാണുവാനായി പുറപ്പെട്ടു. അവൾ വരുന്നത് ദൂരെ നിന്ന് കണ്ട എലീശ ഗേഹസിയോടു, അവളോട് ഇങ്ങനെ ചോദിക്കുവാൻ പറഞ്ഞു,” നിനക്ക് സുഖമല്ലേ? നിൻറെ ഭർത്താവിനു സുഖമല്ലേ? നിൻറെ കുഞ്ഞിന് സുഖമല്ലേ? (വാക്യം 26). തൻറെ മരിച്ചുപോയ കുഞ്ഞിനെകുറിച്ച്‌ അവൾ പറഞ്ഞ വിശ്വാസത്തിന്റെ മറുപടി ശ്രദ്ധിക്കുക. അവൾ പറഞ്ഞു, “സുഖമായിരിക്കുന്നു”. ഒരു അമ്മയുടെ വിശ്വാസം ആ കുഞ്ഞിൻറെ മേൽ ചെയ്ത ആശ്ചര്യകരമായ കാര്യം കാണുക. അവളുടെ വിശ്വാസത്തിനനുസരിച്ചു അവൾക്ക് ലഭിച്ചു.അതിനാലാണ് വിശ്വാസവീരന്മാരുടെ പട്ടികയിൽ  അവൾക്കുമൊരു സ്ഥാനം ലഭിച്ചത്. “സ്ത്രീകൾക്ക് തങ്ങളുടെ മരിച്ചവരെ ജീവനോടെ           തിരികെ കിട്ടി. അവരുടെ വിശ്വാസത്തിന് ദൈവത്തിൽനിന്നു അംഗീകാരവും ലഭിച്ചു” (എബ്രായർ 11:35:39). ആ അമ്മയ്ക്ക് വിശ്വാസമില്ലായിരുന്നെങ്കിൽ  അവൾ ആ കുഞ്ഞിനെ അടക്കം ചെയ്തേനെ.ദൈവം വിശ്വാസം കണ്ടെത്തുന്ന ചിലരിൽ എത്ര അത്ഭുതമാണ് അവിടുന്ന് പ്രവർത്തിക്കുന്നത് !!!