ജീവമൊഴികൾ മാസിക പ്രസിദ്ധീകരണം അവസാനിപ്പിക്കുന്നു

സഹകരണത്തിനു നന്ദി

2000 ജനുവരിയിലാണ് ജീവമൊഴികള്‍ മാസിക ഇന്നത്തെ നിലയില്‍ പ്രസിദ്ധപ്പെടുത്താന്‍ തുടങ്ങിയത്. അതിനും മുന്‍പ് ചില വര്‍ഷങ്ങള്‍ ജീവമൊഴി സ്വകാര്യ വിതരണത്തിനുള്ള ഒരു പത്രികയായി പ്രസിദ്ധീകരിച്ചിരുന്നു.


ജീവമൊഴികള്‍ മാസിക ഈ ലക്കത്തോടെ താല്ക്കാലികമായി പ്രസിദ്ധീകരണം അവസാനിപ്പിക്കുകയാണ്. പുസ്തകങ്ങളുടെ പ്രസിദ്ധീകരണത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതിനുവേണ്ടിയാണിത്. ബൈബിളിലെ 66 പുസ്തകങ്ങളുടെയും വ്യാഖ്യാനമായ Through The Bible എന്ന ബൃഹദ്ഗ്രന്ഥത്തിന്റെ മലയാള പരിഭാഷ ഉള്‍പ്പെടെയുള്ള പുസ്തകങ്ങളുടെ പ്രസിദ്ധീകരണമാണു വരും നാളുകളില്‍ ലക്ഷ്യമിടുന്നത്. ഇത്രയും നാള്‍ ജീവമൊഴിയുടെ വരിക്കാരും വായനക്കാരുമായിരുന്ന എല്ലാവരോടുമുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു.


ജീവമൊഴികള്‍ മാസികയുടെ വെബ്‌സൈറ്റ് തുടര്‍ന്നും നിലവിലുണ്ടാകും. ലേഖനങ്ങളും സന്ദേശങ്ങളും അവസരോചിതംപോലെ ഇടുന്നത് അവയില്‍ വായിക്കാവുന്നതാണ്.
അതുപോലെ ഈ സൈറ്റില്‍ ജീവമൊഴി പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ചിട്ടുള്ള എല്ലാ പുസ്തകങ്ങളും ലഭ്യമാണ്. അവ വായിക്കുകയും ഡൗണ്‍ലോഡു ചെയ്ത് ഉപയോഗിക്കുകയും ചെയ്യാം. 

ബ്രദര്‍ സാക് പുന്നന്റെ സന്ദേശങ്ങള്‍, ഓഡിയോ/വീഡിയോ, ബൈബിള്‍ പഠനങ്ങള്‍ എന്നിവ www.cfcindia.com  എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. കൂടതെ, cfc bible study app ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. നിങ്ങളുടെ ഇ-മെയില്‍ വിലാസം [email protected] ലേക്ക് അയച്ച് ആവശ്യപ്പെട്ടാല്‍ മലയാളത്തിലും ഇംഗ്ലീഷിലുമുള്ള word for the week ഓരോ ആഴ്ചയും അയച്ചുതരാം. 

കൂടാതെ നിങ്ങളുടെ അടുത്തുള്ള ക്രിസ്ത്യന്‍ ഫെലോഷിപ്പ് ചര്‍ച്ച് (സി.എഫ്.സി) സഭകളുമായി താഴെപ്പറയുന്ന നമ്പറില്‍ ബന്ധപ്പെട്ടാല്‍ പുസ്തകങ്ങളും സി.ഡികളും നേരില്‍ എത്തിക്കുകയും പ്രാര്‍ത്ഥന, കൂട്ടായ്മാ സഹായങ്ങള്‍ നല്‍കുകയും ചെയ്യും:തിരുവനന്തപുരം 9496100850, ആലപ്പുഴ 9447597048, കായംകുളം 9446462643, തിരുവല്ല 9562443142, കോഴഞ്ചേരി 9446650658, പെരുവ 9446096355, കാക്കനാട് 9446095370, അടിമാലി 9446556890, തൃശ്ശൂര്‍ 9349745575, പാലക്കാട് 9495228673, കോഴിക്കോട് 9446646238, നെല്ലിപ്പൊയ്യില്‍ 9495575692, വയനാട് 9947501236.
ഇതെല്ലാം തീര്‍ത്തും സൗജന്യമാണ്.


വരിക്കാരില്‍ പലരുടേയും വാര്‍ഷിക വരിസംഖ്യയുടെ കാലാവധി 2018 ഡിസംബറോടെ അവസാനിക്കുന്നു. എന്നാല്‍ വരിസംഖ്യയുടെ കാലാവധി മുന്നോട്ടുള്ളവര്‍ക്ക് ആ തുകയ്ക്കു തുല്യമായ പുസ്തകങ്ങളോ മുന്‍വര്‍ഷങ്ങളിലെ മാസികകളുടെ വാര്‍ഷിക ബൗണ്ട് വാല്യങ്ങളോ ആവശ്യാനുസരണം നല്‍കും. അതല്ല, പണമായി മടക്കിവേണ്ടവര്‍ക്ക് അങ്ങനെയും നല്‍കുന്നതാണ്. ഇക്കാര്യങ്ങള്‍ക്കായി വരിസംഖ്യയുടെ കാലാവധി അവസാനിക്കാത്തവരുമായി വരുംദിവസങ്ങളില്‍ ജീവമൊഴി ഓഫീസില്‍നിന്നു ബന്ധപ്പെടുന്നതാണ്. അഥവാ ഒരു മാസത്തിനുള്ളില്‍ ബന്ധപ്പെടാത്തപക്ഷം 8281027519 എന്ന നമ്പറിലേക്കു തിരിച്ചു വിളിക്കുവാന്‍ അപേക്ഷ.


സഹകരണത്തിനു നന്ദി. ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ!
സ്‌നേഹാദരങ്ങളോടെ,
ജീവമൊഴി പ്രവര്‍ത്തകര്‍