ദാനമോ ദാതാവോ ?

crop faceless woman showing small gift box on palms

കൊട്ടാരത്തിൽ ഒരു വലിയ വിരുന്നു നടക്കുകയാണ്… മന്ത്രിമാരും രാജസദസ്സിലെ അംഗങ്ങളും സേനാനായകന്മാരും പൗരപ്രമുഖരും എല്ലാം ഹാജർ രാജാവും തന്റെ സ്വർണ്ണ സിംഹാസനത്തിൽ എഴുന്നെള്ളിയിരിക്കുന്നു. രാജ്ഞി സമീപത്ത് മറ്റൊരു സിംഹാസനത്തിൽ ആസനസ്ഥയായിരിക്കുന്നു. രാജ്ഞിയുടെ മടിയിൽ ഏഴുവയസ്സുകാരനായ രാജകുമാരനും ഇരുപുറപ്പിച്ചിട്ടുണ്ട്.

വിശിഷ്ടാതിഥികൾക്കിടയിലൂടെ തലപ്പാവ് വച്ച പാചകക്കാർ തിരക്കിട്ട് നടക്കുകയാണ്. ഭക്ഷണപാനീയങ്ങൾ ആവശ്യക്കാർക്ക് യഥാസമയം എന്തിച്ചുകൊടുക്കുന്നതിലാണ് അവരുടെ ശ്രദ്ധ.

പോട്ടെന്ന് രാജാവ് അതിഥികൾ എല്ലാവമേയും തന്റെ അടുത്തേക്കു വിളിച്ചു. എന്തായിരിക്കും രാജാവിനു പറയാനാവുക? എല്ലാവരും രാജാവിന്റെ മുൻപിൽ ആകാംഷയോടെ കാത്തുനിന്നു.

വിചിത്രമായ ഒരു പ്രസ്താവനയാണു രാജാവു നടത്തിയത് ഈ വിരുന്നിൽ ക്ഷണിക്കപ്പെട്ട് എത്തിയിരിക്കുന്ന ആർക്കും രാജകൊട്ടാരത്തിൽ താങ്കൾക്കു ഇഷ്ടമുള്ള എന്തിലേക്കിലും തൊടാം. തൊടുന്നത് അവർക്കായി സൗജന്യമായി നൽകും.


അതിഥികൾ ഒരു നിമിഷം അദ്‌ഭുതസബ്ധരായി നിന്നുപോയി. കൊട്ടാരത്തിലുള്ള എന്തും അതിൽ ആദ്യം തൊടുന്നവർക്കു സ്വന്തമാകും അത്ര.കേട്ടത് ശരിയായി മനസിലാകാൻ പലർക്കും അൽപസമയം വേണ്ടിവന്നു.

പക്ഷേ കാര്യം മനസിലായി കഴിഞ്ഞപ്പോൾ അതിഥികൾക്കിടയിൽ ഒരു പരക്കം പാച്ചിലാണ് നടന്നത്.

ഇതിനിടയിൽ രാജ്ഞിയുടെ മടിയിൽ നിന്ന് ഊർന്നിറങ്ങിയ രാജകുമാരനും സംശയം ഒന്നും ഉണ്ടായിരുന്നില്ല. അവൻ ആ കൊട്ടാരത്തിലേക്കും വിലയുള്ളതും താൻ സ്നേഹിക്കുന്നതുമായ ഒന്നിൽ തൊട്ടു. അതു മറ്റൊന്നും ആയിരുന്നില്ല. അവൻ അന്നു തൊട്ട സാക്ഷാൽ രാജാവിനെ തന്നെയായിരുന്നു.

രാജകുമാരൻ്റെ പ്രവൃത്തി വീക്ഷിച്ച അതിഥികൾക്ക് അവരുടെ മഠയത്തരം മനസ്സിലായി കൊട്ടാരത്തിൽ ഏറ്റവും വിലപ്പെട്ടത് രാജാവിനെ തോട്ടത്തോടെ രാജാവിനുള്ളതെല്ലാം സ്വാഭാവികമായി രാജാവിനെ തൊട്ട് ആളിനായി മാറുമല്ലോ.

ഇന്ന് പല ദൈവമക്കൾക്കും ദൈവത്തെക്കാൾ കൂടുതൽ അവർ അവന്റെ അനുഗ്രഹം ആഗ്രഹിക്കുന്നു.

എന്നാൽ ഒന്നാമത് ദാതാവിനെ സ്വന്തമാകുന്നതല്ലേ ബുദ്ധിയുള്ള പ്രവർത്തി, അപ്പോൾ സ്വാഭാവികമായി അവിടുത്തെ ദാനങ്ങളും നമ്മുടേതാക്കുമെല്ലോ.

സൃഷ്ടിച്ചവനെക്കാൾ സൃഷ്ടിയെ ഭജിച്ചു ആരാധിച്ചു (റോമർ 1:25)