സാക് പുന്നന്‍
ഉല്‍പത്തി 14 ല്‍ നാം കാണുന്നത്, യുദ്ധം കഴിഞ്ഞുളള മടക്കയാത്രയില്‍ അബ്രഹാം ക്ഷീണിതനായിരുന്നു എന്നും, വെറും318 സേവകരെ കൊണ്ട് അവന്‍ പോയി വളരെയധികം രാജാക്കന്മാരുടെ അനേകം സേനകളെ നശിപ്പിച്ചു എന്ന വസ്തുതയാല്‍ നിഗളമുളളവനായിരിക്കുവാനുളള സാധ്യത ഉണ്ടെന്നുമാണ്. ഈ യുദ്ധം ജയിച്ചതിലൂടെ താന്‍ സമ്പാദിച്ച സമ്പത്തെല്ലാം ശേഖരിച്ചെടുത്തേക്കാവുന്ന അപകടസാധ്യതയും അദ്ദേഹത്തിനുണ്ടായിരുന്നു. ആ കാലത്ത് നിങ്ങള്‍ ഒരു യുദ്ധം ജയിച്ചാല്‍ ശത്രുവിന്‍റെ സ്വര്‍ണ്ണവും വെളളിയുമെല്ലാം നിങ്ങളുടെതാകുമായിരുന്നു. ആ സമയത്ത് ദൈവം തന്‍റെ ഒരു ഭ്യത്യനെ അബ്രാഹാമിന്‍റെ അടുത്തേക്കയച്ചു. അതു കാണുന്നത് വളരെ അത്ഭുതകരമല്ലേ? മല്‍ക്കീസേദെക്ക് എന്നു പേരുളള അറിയപ്പെടാത്ത ഒരു മനുഷ്യന്‍, ആ നിര്‍ജ്ജന പ്രദേശത്തു ജീവിച്ചിരുന്ന ആ മനുഷ്യന്‍, ദൈവവുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന ഒരുവനായിരുന്നു. (ഉല്‍പ 14:16) എന്തുകൊണ്ടാണ് മല്‍ക്കീസേദെക്ക് പ്രാധാന്യമുളളവനായിരുന്നത് എന്നതിന്‍റെ കാരണം, സങ്കീര്‍ത്തനം 110:4 ല്‍, യേശു വിളിക്കപ്പെട്ടിരിക്കുന്നത് മല്‍ക്കീസേദെക്കിന്‍റെ ക്രമപ്രകാരമുളള ഒരു പുരോഹിതന്‍ എന്നതാണ്. എബ്രായര്‍ 7 ല്‍ അത് സ്വീകരിക്കപ്പെട്ടിരിക്കുന്നു. തിരുവചനത്തില്‍ മല്‍ക്കീസേദെക്ക് വരുന്ന ഏക സ്ഥാനം ഉല്‍പത്തി 14:18-20 വരെയുളള വാക്യങ്ങളിലാണ് – 3 വാക്യങ്ങള്‍, അത്രമാത്രം മല്‍ക്കീസേദെക്ക് പ്രത്യക്ഷപ്പെടുന്നു, തന്‍റെ ശുശ്രൂഷ നിവര്‍ത്തിച്ചിട്ട് അപ്രത്യക്ഷനാകുന്നു. ” നീ മല്‍ക്കീസേദെക്കിന്‍റെ വിധത്തില്‍ എന്നേക്കും ഒരു പുരോഹിതന്‍ ആകുന്നു” എന്ന് ദൈവം തന്‍റെ പുത്രനോട് അരുളിച്ചെയ്തു. ലേവിയുടെ ക്രമപ്രകാരം ഉളള ഒരു പുരോഹിതന്‍ അല്ല – അത് പഴയ ഉടമ്പടി പ്രകാരമുളള പൗരോഹിത്യം. ബൈബിളിലുളള 3 വാക്യങ്ങളില്‍ മാത്രം പ്രത്യക്ഷനാകുന്ന മല്‍ക്കീസേദെക് എന്ന ഈ മനുഷ്യന്‍ എങ്ങനെ ഇത്രയും പ്രാധാന്യമുളളവനായി തീര്‍ന്നു ? അതിന്‍റെ കാരണം അറിയുന്നത് നമുക്ക് നല്ലതാണ്.
ഒന്നാമതായി അവന്‍ ശാലേംരാജാവാണ് (ഉല്‍പത്തി 14:18) – യെരുശലേമിന്‍റെ രാജാവ്. യെരുശലേം സത്യസഭയുടെ ഒരു ചിത്രമാണ്, ബാബിലോണിനു നേരെ വിരുദ്ധമായത്. ഈ സഭയില്‍ യേശു ആണ് മല്‍ക്കീസേദെക്കിന്‍റെ ക്രമപ്രകാരമുളള മഹാപുരോഹിതന്‍, നാമും അതേ ക്രമപ്രകാരമുളള പുരോഹിതന്മാര്‍ ആയിരിക്കേണ്ടവരാണ്. യേശു യെരുശലേമിന്‍റെ രാജാവാണ്, നാമും രാജാക്കന്മാരായിരിക്കുവാന്‍ വിളിക്കപ്പെട്ടവരാണ്. നമ്മുടെ കര്‍ത്താവ് നമ്മെ രാജാക്കന്മാരാക്കിയിരിക്കുന്നു. അതു കൊണ്ട് നാം ഈ ഭൂമിയെ ഭരിക്കും. പാപത്തിന്മേലും നമ്മുടെ വികാരങ്ങളുടെ മേലും വാഴുവാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു.
മല്‍ക്കീസേദെക്ക് എന്താണു ചെയ്തത്? ഒന്നാമതായി അദ്ദേഹം അബ്രഹാമിനും അവന്‍റെ 318 ഭൃത്യന്മാര്‍ക്കുമായി ഭക്ഷണം കൊണ്ടുവന്നു. ക്രിസ്തീയത പ്രായോഗികമാണ്. ഒരാള്‍ ക്ഷീണിതനാണെങ്കില്‍, അവന് ആവശ്യമായിരിക്കുന്നത് ഭക്ഷണമാണ്, ഒരു പ്രസംഗമല്ല! വിശപ്പുളള ഒരുവന് ഭക്ഷണം നല്‍കുന്നതില്‍ അനാത്മീയമായി ഒന്നുമില്ല. അവനു ചെയ്യുവാന്‍ കഴിയുന്ന ഏറ്റവും ആത്മീയമായ കാര്യം അതാണ്, ഏലീശാ ക്ഷീണിതനായിരുന്നപ്പോള്‍ ഒരു ദൂതന്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് ഇറങ്ങിവന്ന് രണ്ടുതവണ അദ്ദേഹത്തിന് ഭക്ഷണം കൊടുത്തു. (1 രാജാക്കന്മാര്‍ 19:6-8). യേശുക്രിസ്തു മരിച്ചവരില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റതിനുശേഷം, ഒരു പ്രഭാതത്തില്‍ തന്‍റെ ശിഷ്യന്മാര്‍ രാത്രി മുഴുവന്‍ മീന്‍പിടിച്ചിട്ട് ക്ഷീണിതരായി മടങ്ങിവരുന്നതു കണ്ടപ്പോള്‍ , അവിടുന്ന് അവര്‍ക്കു വേണ്ടി ഭക്ഷണം തയ്യാറാക്കിവച്ചു. (യോഹന്നാന്‍ 21:9). ഒരാവശ്യമുളളപ്പോള്‍, മറ്റുളളവര്‍ക്ക് ആഹാരവും ഭൗതികവസ്തുക്കളും നല്‍കി അവരെ സഹായിക്കുന്നതാണ് യഥാര്‍ത്ഥ ആത്മീയത. മല്‍ക്കീസേദേക്കിന്‍റെ പൗരോഹിത്യത്തിന്‍റെ ആദ്യഭാഗം അതാണ്.
തുടര്‍ന്നു പറയുന്നത് മല്‍ക്കീസേദെക്ക് അബ്രാഹാമിനെ അനുഗ്രഹിച്ചു എന്നാണ് (ഉല്‍ 14:19). അദ്ദേഹം അബ്രാഹാമിനെ വിമര്‍ശിച്ചില്ല. മല്‍ക്കീസേദെക്കിന്‍റെ ക്രമത്തില്‍ കുറ്റാരോപണത്തിന്‍റെ ആത്മാവില്ല. ഇല്ല അനുഗ്രഹംമാത്രം. എങ്ങനെയാണ് അദ്ദേഹം അവനെ അനുഗ്രഹിച്ചത്? അദ്ദേഹം ഇപ്രകാരം പറഞ്ഞു, “സ്വര്‍ഗ്ഗത്തിനും ഭൂമിക്കും നാഥനായി അത്യുന്നതനായ ദൈവത്താല്‍ അബ്രഹാം അനുഗ്രഹിക്കപ്പെടുമാറാകട്ടെ”. അദ്ദേഹം അബ്രാഹാമിനെ ഓര്‍പ്പിച്ചത്, സ്വര്‍ഗ്ഗവും ഭൂമിയും അവന്‍റെ ദൈവത്തിന്‍റെ സ്വന്തമാണ് അതുകൊണ്ട് അവന്‍ യുദ്ധത്തില്‍ നേടിയ നിസ്സാരവസ്തുക്കളായ ആ സ്വര്‍ണ്ണവും വെളളിയും എടുക്കരുത് എന്നാണ്. അത്യാഗ്രഹത്തില്‍ നിന്ന് അബ്രാഹാമിനെ രക്ഷിക്കാനാണ് അദ്ദേഹം ശ്രമിച്ചത്? അതിനുശേഷം അദ്ദേഹം ഇപ്രകാരം പറഞ്ഞു, “നിന്‍റെ ശത്രുക്കളെ നിന്‍റെ കയ്യില്‍ ഏല്‍പ്പിച്ച അത്യുന്നനായ ദൈവം സ്തുതിക്കപ്പെടുമാറാകട്ടെ”. അങ്ങനെ ദൈവമാണ് അവന് വിജയം നേടിക്കൊടുത്തത് എന്ന് അദ്ദേഹം അബ്രാഹാമിനെ ഓര്‍മ്മിച്ചു. അങ്ങന അവെ നിഗളത്തില്‍ നിന്നു രക്ഷിച്ചു.
അബ്രാഹാമിന് ഈ മൂന്നു പ്രശ്നങ്ങള്‍ ഉണ്ട് എന്ന് മല്‍ക്കീസേദെക്ക് എങ്ങനെ അറിഞ്ഞു? – അവന്‍ ക്ഷീണിതനാണെന്നും അതുകൊണ്ട് അവന് ഭക്ഷണം ആവശ്യമുണ്ടെന്നുമുളളത്, അവന്‍ അത്യാഗ്രഹത്തിന്‍റെയും നിഗളത്തിന്‍റെയും അപകടത്തിലാണെന്നുളളത്. അദ്ദേഹത്തിന്‍റെ ശുശ്രൂഷ എപ്രകാരമാണ്. കൃത്യമായി ഈ മൂന്ന് ആവശ്യങ്ങള്‍ നിവര്‍ത്തിച്ചത്? ലക്ഷ്യസ്ഥാനത്തിന്‍റെ കേന്ദ്രത്തിലേക്ക് ചെന്ന അസ്ത്രങ്ങള്‍ പോലെ ആയിരുന്നു മല്‍ക്കീസേദെക്കിന്‍റെ ശുശ്രൂഷ. ഓരോ ദിവസവും ദൈവത്തെ കേള്‍ക്കുന്ന ഒരു ശീലമുളളവനായിരുന്നു അദ്ദേഹം എന്നതായിരുന്നു അദ്ദേഹത്തിന്‍റെ രഹസ്യം. അദ്ദേഹം തന്‍റെ തിളങ്ങുന്ന ആശയങ്ങള്‍ കൊണ്ടല്ല ജീവിച്ചത് എന്നാല്‍ ദൈവത്തിന്‍റെ വചനത്താലാണ്. ആളുകളുടെ ആവശ്യങ്ങള്‍ കൃത്യമായി നിറവേറ്റുവാന്‍ കഴിയുന്ന എല്ലാ പ്രവചന ശുശ്രൂഷയുടെയും രഹസ്യം ഇതാണ്.
പതിവുപോലെ ഒരു ദിവസം മല്‍ക്കീസേദെക്ക് ദൈവത്തിനായി കാത്തിരുന്നപ്പോള്‍, ദൈവം അദ്ദേഹത്തോട് ഇപ്രകാരം അരുളിചെയ്തു, “എഴുന്നേല്‍ക്കുക. ഏകദേശം 400 പേര്‍ക്കാവശ്യമായ ഒരു വലിയ അളവ് ഭക്ഷണം എടുക്കുക. രണ്ടുവാചകങ്ങളിലുളള ഈ സന്ദേശവും കൂടെ എടുത്ത്, ഇതെല്ലാം കൂടെ നീ ഒരിക്കലും കണ്ടുമുട്ടിയിട്ടില്ലാത്തവനും, ഇന്നിന്ന പാതയിലൂടെ യാത്ര ചെയ്യുന്നവനുമായ എന്‍റെ ദാസനു നല്‍കുക. ഗസയിലേക്കുളള നിര്‍ജ്ജനവഴിയില്‍, എത്യോപ്യ രാജ്ഞിയുടെ ഷണ്ഡനെ കണ്ടുമുട്ടാന്‍ പോയ ഫിലിപ്പോസിനെ പോലെ, മല്‍ക്കീസേദെക്ക് എഴുന്നേറ്റുപോയി, ആരെയാണ് താന്‍ കണ്ടുമുട്ടാന്‍ പോകുന്നതെന്നറിയാതെ. ദൈവം തന്നോടു പറഞ്ഞ സ്ഥലത്തു ചെന്നപ്പോള്‍ അദ്ദേഹം അബ്രാഹാമിനെ കണ്ടുമുട്ടി. അദ്ദേഹം ആഹാരവും സന്ദേശവും അവനു നല്‍കി – അതിനുശേഷം വീട്ടിലേക്കു മടങ്ങിപോയി. എന്തൊരു ശുശ്രൂഷയാണത് – ഒരു ദാനമോ, ഒരു അഭിനന്ദനമോ, ഒന്നും സ്വീകരിക്കുവാനായി ചുറ്റിപറ്റികാത്തു നില്‍ക്കാതെ ആളുകളെ അനുഗ്രഹിച്ചിട്ട് ഉടനെ തന്നെ അപ്രത്യക്ഷനാകുന്ന ശുശ്രൂഷ. മല്‍ക്കീസേദെക്കിന്‍റെ പൗരോഹിത്യം, ശുശ്രൂഷകഴിഞ്ഞാലുടന്‍ മറഞ്ഞുകളയുന്ന ഒന്നാണ്. അങ്ങനയുളള പുരോഹിതന്മാരിലൂടെയാണ് യെരുശലേം പണിയപ്പെടുന്നത്. ഇന്ന് യെരുശലേമിന്‍റെ യഥാര്‍ത്ഥ രാജാക്കന്മാര്‍ ഇവരാണ്.