പ്രാര്‍ത്ഥന കേള്‍ക്കുന്ന ദൈവം


പ്രശസ്തമായ കാന്‍സര്‍ രോഗ വിദഗ്ദ്ധന്‍ ഡോ. മാര്‍ക്കിനു തന്റെ സേവനങ്ങളുടെ പേരില്‍ സര്‍ക്കാര്‍ നല്‍കുന്ന പുരസ്‌കാരം വാങ്ങാന്‍ തലസ്ഥാനനഗരിയിലേക്കു പോകണമായിരുന്നു. അദ്ദേഹം അങ്ങോട്ടേക്കുള്ള വിമാനം കയറി.

പക്ഷേ വിമാനം കണ്ടു മണിക്കൂറോളം പറന്നു കഴിഞ്ഞപ്പോള്‍ യന്ത്രത്തകരാര്‍ മൂലം മാര്‍ഗ്ഗത്തിലുള്ള മറ്റൊരു നഗരത്തിലെ വിമാനത്താവളത്തിലാണ് ചെന്നിറങ്ങിയത്. ഡോ. മാര്‍ക്കിനു പരിഭ്രമമായി. തനിക്കു സമയത്തു പുരസ്‌കാര ദാനച്ചടങ്ങിനു എത്തുവാന്‍ കഴിയുമോ? അന്വേഷിച്ചപ്പോള്‍ തലസ്ഥാനനഗരിയിലേക്കു പോകുന്ന വിമാനം ഇനി അവിടെ നിന്നു പത്തു മണിക്കൂര്‍ കഴിഞ്ഞ ഉള്ളു. എന്തു ചെയ്യും? വിമാനത്താവളത്തിലെ റിസപ്ഷനിസ്റ്റ് ഒരു പോംവഴി നിര്‍ദ്ദേശിച്ചു. കാര്‍മാര്‍ഗം പോയാല്‍ നാലു മണിക്കൂര്‍ കൊണ്ട് നിര്‍ദ്ദിഷ്ട നഗരത്തിലെത്താം.

ഡോ. മാര്‍ക്ക് ‘റെന്റ് എ കാര്‍’ സ്ഥാപനത്തില്‍ ചെന്ന് ഒരു കാറെടുത്തു സ്വയം ഡ്രൈവ് ചെയ്തു യാത്രയായി. പക്ഷേ കുറെ ചെന്നപ്പോള്‍ കൊടുങ്കാറ്റും പേമാരിയും. ഇതിനിടയില്‍
വഴി തെറ്റുകയും ചെയ്തു. റോഡിലെങ്ങും ആരെയും കാണാനില്ല. ജനവാസത്തിന്റെ ലക്ഷണമൊന്നുമില്ല. പെട്ടന്നതാ വിജനമായ സ്ഥലത്ത് ഒറ്റപ്പെട്ട വീട്. ഡോ. മാര്‍ക്ക് അവിടെ വണ്ടി നിര്‍ത്തി ആ വീട്ടിലേക്ക് ഓടിക്കയറി ബല്ലടിച്ചു. വീട്ടമ്മായായ യുവതി വാതില്‍ തുറന്നു. നനഞ്ഞു കുതിര്‍ന്നു പരിക്ഷീണനായി നില്ക്കുന്ന ഡോ. മാര്‍ക്കിനെ ഏതോ വഴിയാത്രക്കാരനെന്നു മാത്രം കരുതി വീട്ടമ്മ കനത്ത മഴയും കാറ്റും ശമിക്കുന്നതു വരെ വീട്ടില്‍ തങ്ങാന്‍ ക്ഷണിച്ചു. താന്‍ ആരാണെന്നു ഡോ. മാര്‍ക്കും വെളിപ്പെടുത്തിയില്ല. എങ്കിലും അവര്‍ അദ്ദേഹത്തിനു ചൂടു ചായയും ബിസ്‌കറ്റും നല്‍കി. മാര്‍ക്കിനു സന്തോഷമായി.

തുടര്‍ന്നു വീട്ടമ്മ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങുകയാണ്. അതിഥിയേയും അവര്‍ പ്രാര്‍ത്ഥനയില്‍ പങ്കു ചേരാന്‍ ക്ഷണിച്ചു. പക്ഷേ നാസ്തികനായ ഡോ. മാര്‍ക്ക് പറഞ്ഞു: ”നിങ്ങള്‍ പ്രാര്‍ത്ഥിച്ചോളൂ. എനിക്കു പ്രവൃത്തിയിലാണു വിശ്വാസം”.

ആ സ്ത്രീ കണ്ണീരോടെ പ്രാര്‍ത്ഥിക്കുന്നത്. ഡോ. മാര്‍ക്ക് ശ്രദ്ധിച്ചു. പ്രാര്‍ത്ഥന കഴിഞ്ഞപ്പോള്‍ എന്താണ് അവര്‍ പ്രാര്‍ത്ഥിച്ചതെന്ന് അദ്ദേഹം ചോദിച്ചു. അവര്‍ പറഞ്ഞു: ”ഇതാ ഈ തൊട്ടിലില്‍ കിടക്കുന്നത് എന്റെ ഏക മകനാണ്. കുഞ്ഞിന് ഒരു പ്രത്യേകതരം കാന്‍സറാണ്. ഇതു ചികിത്സിക്കാന്‍ ഡോ. മാര്‍ക്ക് എന്നൊരു ഡോക്ടറേ ഈ രാജ്യത്തുള്ളു. എന്നാല്‍ അദ്ദേഹം ദൂരെ ഒരു നഗരത്തിലാണ്. അദ്ദേഹത്തെ ഫീസു കൊടുത്തു കൊണ്ടുവരാന്‍ എനിക്കു കഴിവില്ല. അതുകൊണ്ട് ഞാന്‍ ആ കാര്യം പ്രാര്‍ത്ഥിക്കുന്നു. ദൈവം എന്റെ പ്രാര്‍ത്ഥന കേള്‍ക്കും.


ഡോ. മാര്‍ക്ക് നിശ്ശബ്ദനായി ഇരുന്നു പോയി. താന്‍ യാത്ര പുറപ്പെട്ടതും വഴിയിലുണ്ടായ തടസ്സങ്ങളും താന്‍ ഒടുവില്‍ കൃത്യമായി ഇവിടെ എത്തിയതും അദ്ദേഹം ഓര്‍ത്തു. പ്രാര്‍ത്ഥന കേള്‍ക്കുന്ന ദൈവം ഇതാ തന്നെ ഇവിടെ എത്തിച്ചിരിക്കുന്നു? ഡോ. മാര്‍ക്കിന്റെ കണ്ണുകള്‍ നനഞ്ഞു. അദ്ദേഹം സ്വയം പരിയപ്പെടുത്തി. തുടര്‍ന്നു കുഞ്ഞിന്റെ ചികിത്സ സൗജന്യമായി ഏറ്റെടുത്തു. ചില മാസത്തെ ചികിത്സ കൊണ്ടു കുഞ്ഞു സൗഖ്യമായി. ഇതിനിടെ, നാസ്തികനായിരുന്ന ഡോ. മാര്‍ക്ക് ദൈവവിശ്വാസിയാകുകയും ചെയ്തു. പ്രാര്‍ത്ഥനയുടെ ഫലം