സാക് പുന്നൻ
ആമുഖം
ഈ പുസ്തകത്തില്‍ എന്‍റെ നാല് ആണ്‍മക്കള്‍ അവിവാഹിതരായിരിക്കുമ്പോഴും വീട്ടില്‍ നിന്ന് അകലെയായിരിക്കുമ്പോഴും ഞാന്‍ അവര്‍ക്ക് എഴുതിയ ഇമെയിലുകളില്‍ നിന്നുള്ള ഭാഗങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നു. ആദ്യം അവര്‍ കോളജില്‍ പഠിക്കുകയും പിന്നീട് ജോലി ചെയ്യുകയുമായിരുന്നു. അന്ന് അവര്‍ കൗമാരത്തിന്‍റെ അവസാനത്തിലും ഇരുപതുകളിലും ആയിരുന്നു.
മക്കളെ “കര്‍ത്താവിന്‍റെ ഉപദേശത്തില്‍” വളര്‍ത്തിക്കൊണ്ടുവരാന്‍ ദൈവവചനം പിതാക്കന്മാരോട് അവശ്യപ്പെടുന്നു. അതിനാല്‍, ഞാന്‍ അവര്‍ക്ക് എഴുതിയതില്‍ ഭൂരിഭാഗവും അവരെ കര്‍ത്താവായ യേശുവിനോടുള്ള ഭക്തിയിലേക്ക് നയിക്കുന്ന ദൈവവചനത്തില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങളായിരുന്നു. അവര്‍ ദൈവവചനത്തിലെ സത്യങ്ങളില്‍ ചെറുപ്പം മുതലേ അടിസ്ഥാനപ്പെടണമെന്ന് ഞാന്‍ ആഗ്രഹിച്ചു, അത് മാത്രമേ അവരെ “ദുഷ്ടരും വ്യഭിചാരികളുമായ ഒരു തലമുറ”യുടെ മധ്യത്തില്‍ സംരക്ഷിക്കുകയുള്ളുവെന്ന് എനിക്കറിയാമായിരുന്നു (മത്തായി 16:4). ദൈവത്തിന്‍റെ സത്യങ്ങള്‍ മറ്റുള്ളവരുമായി കൃത്യമായി പങ്കുവയ്ക്കാനും അവര്‍ക്ക് കഴിയണമെന്നു ഞാന്‍ ആഗ്രഹിച്ചു.
ചില കാര്യങ്ങള്‍ ഞാന്‍ എന്‍റെ മെയിലുകളില്‍ പലതവണ ഊന്നിപ്പറയുകയും ആവര്‍ത്തിക്കുകയും ചെയ്തു, കാരണം അവയുടെ പരമ പ്രാധാന്യം തന്നെ. അതേ കാരണത്താല്‍ പുതിയ നിയമത്തിലും ചില കാര്യങ്ങള്‍ പലവട്ടം ആവര്‍ത്തിക്കുന്നുണ്ട്. ഞാന്‍ വിശുദ്ധിക്ക്, ക്രൂശിന്, ജയജീവിതത്തിന് ഒക്കെ ഊന്നല്‍ നല്‍കി. കാരണം ഈ സുപ്രധാന സത്യങ്ങള്‍ പൊതുവെ ക്രൈസ്തവലോകത്തില്‍ ഊന്നിപ്പറയപ്പെട്ടിരുന്നില്ല.
എന്‍റെ സന്ദേശങ്ങളുടെ കാസറ്റ് ടേപ്പുകള്‍ പതിവായി കേള്‍ക്കാന്‍ ഞാന്‍ ആ ദിവസങ്ങളില്‍ എന്‍റെ മക്കളെ ഉദ്ബോധിപ്പിച്ചു. ഇന്ന്, യുട്യൂബിലും സിഎഫ്സി വെബ്സൈറ്റായ www.cfcindia.com ലും നിങ്ങള്‍ക്ക് എന്‍റെ സന്ദേശങ്ങള്‍ ശ്രദ്ധിക്കാന്‍ കഴിയും
ഈ പുസ്തകത്തിലെ ഒരു അധ്യായത്തില്‍ ഒരു ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുക, വിവാഹം കഴിക്കുക തുടങ്ങിയവ സംബന്ധിച്ച് ഞാന്‍ അവര്‍ക്ക് നല്‍കിയ ഉപദേശം അടങ്ങിയിരിക്കുന്നു. അവര്‍ നാലുപേരും എന്‍റെ ഉപദേശം അനുസരിക്കുകയും ആ അധ്യായത്തില്‍ വിവരിച്ച തുപോലെ ദൈവഭക്തരായ യുവതികളെ വിവാഹം കഴിക്കുകയും ചെയ്തു. ഇതിനായി ഞാന്‍ കര്‍ത്താവിനോട് ആഴത്തില്‍ നന്ദി പറയുന്നു.
ദൈവം തന്ന വിത്തുകള്‍ മാത്രമാണ് ഞാന്‍ നട്ടത്. ദൈവം വിത്തുകള്‍ നനച്ചു, ചെടികളെ പോഷിപ്പിച്ചു, അവരുടെ ജീവിതത്തില്‍ ഫലം പുറപ്പെടുവിച്ചു. അവരുടെ ജീവിതത്തില്‍ അവിടുന്നു പ്രവര്‍ത്തിച്ചതിന്‍റെ എല്ലാ മഹത്വവും ഞാന്‍ ദൈവത്തിന് നല്‍കുന്നു.
ഞാന്‍ ഈ കത്തുകളില്‍ ചിലത് എഴുതിയിട്ട് ഇപ്പോള്‍ 25 വര്‍ഷത്തിലേറെയായി. എന്‍റെ കാഴ്ചപ്പാടുകള്‍ അതേപടി തുടരുന്നു, ഞാന്‍ അന്ന് എഴുതിയ എല്ലാറ്റിലും ഞാന്‍ ഉറച്ചുനില്‍ക്കുന്നു.
തലക്കെട്ടുകള്‍, തീയതികള്‍, ആശംസകള്‍, പേരുകള്‍, ഒപ്പ് എന്നിവ നീക്കം ചെയ്തുകൊണ്ട് ഞാന്‍ ഇവിടെ എല്ലാ ഇമെയിലുകളും ഒരുമിച്ച് ചേര്‍ത്തിട്ടുണ്ട്, കാരണം ഈ പുസ്തകത്തില്‍ ഇവയൊന്നും ആവശ്യ മില്ലല്ലോ.
ഈ പുസ്തകം വായന എളുപ്പമാക്കാന്‍ വേണ്ടി മാത്രം അധ്യായങ്ങളായി തിരിച്ചിരിക്കുന്നു. അധ്യായങ്ങള്‍ വിഷയാടിസ്ഥാനത്തിലോ മുന്‍ഗണനാക്രമത്തിലോ വിഭജിച്ചിട്ടില്ല.
ഞാന്‍ എന്‍റെ മക്കള്‍ക്ക് എഴുതിയതിന്‍റെ 90 ശതമാനവും പെണ്‍കുട്ടികള്‍ക്കും ഒരുപോലെ ബാധകമായിരിക്കും. അതുകൊണ്ട് അവര്‍ക്കും ഈ പുസ്തകം വായിക്കാം.
ഈ പുസ്തകം സാവധാനം വായിക്കണം, കാരണം വ്യത്യസ്ത വിഷയങ്ങളെക്കുറിച്ചുള്ള നിരവധി മെയിലുകളുടെ ഉള്ളടക്കം ഇതില്‍ അടങ്ങിയിരിക്കുന്നു. ഇതില്‍ ‘പാല്‍’ മാത്രമല്ല കട്ടിയുള്ള ‘മാംസവും’ ഉണ്ട്. അതിനാല്‍, മുന്നോട്ട് പോകുന്നതിന് മുമ്പ് നിങ്ങള്‍ ഒരു ദിവസം ഒരു അധ്യായം മാത്രം വായിച്ച് നിര്‍ത്തി, വായിച്ചതിനെക്കുറിച്ച് ചിന്തിക്കുകയും ആ അധ്യായത്തിലെ സത്യങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്യണമെന്നാണ് എന്‍റെ ശുപാര്‍ശ. ഇവിടെ ഉദ്ധരിച്ചിരിക്കുന്ന എല്ലാ തിരുവെഴുത്തുകളും പരിശോധിച്ച് അവയെ ധ്യാനിക്കാന്‍ ഞാന്‍ നിങ്ങളോട് ആവശ്യപ്പെടട്ടെ. അതുവഴി, നിങ്ങളുടെ ജീവിതത്തെ സമൂലമായി മാറ്റാന്‍ കഴിയും വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍.
ഈ പുസ്തകം വായിക്കുന്ന എല്ലാ യുവജനങ്ങള്‍ക്കും ഇത് ഒരു അനുഗ്രഹമാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
സാക് പുന്നൻ
ബാംഗ്ലൂർ
2017 ജനുവരി
അധ്യായം 1
നിങ്ങളുടെ ജീവിതത്തിനായുള്ള ദൈവത്തിന്‍റെ പദ്ധതി
നിങ്ങള്‍ യേശുവിന്‍റെ ശിഷ്യനാണെങ്കിലും, എല്ലാവരെയും പോലെ നിങ്ങളുടെ ജീവിതത്തിലും ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടായിക്കൊണ്ടിരിക്കും. എന്നിരുന്നാലും, നിങ്ങള്‍ ഒരു ശിഷ്യനാകാന്‍ എടുത്ത തീരുമാനം മാറ്റമില്ലാതെ തുടരും. കര്‍ത്താവായ യേശുവിനെ ആത്മീയമായി വിവാഹം കഴിക്കുന്നതും അവനെ എന്നേക്കും അനുഗമിക്കുന്നതും നിങ്ങള്‍ തിരഞ്ഞെടുത്തു. ആ തീരുമാനത്തില്‍ നിന്ന് ഒരിക്കലും പിന്നോട്ട് പോകില്ല. നിങ്ങള്‍ ആ തീരുമാനം എടുത്തത് വ്യക്തിപരമായ നേട്ടത്തിനോ ലാഭത്തിനോ വേണ്ടിയല്ല, മറിച്ച്, കര്‍ത്താവ് നിങ്ങള്‍ക്കായി ചെയ്തതിന് അവനോടുള്ള നന്ദിയുടെ വലിയ കടപ്പാട് നിങ്ങള്‍ക്ക് തോന്നിയതുകൊണ്ടാണ്. അവന്‍ ആദ്യം നിങ്ങളെ സ്നേഹിച്ചതിനാല്‍ നിങ്ങള്‍ ഇപ്പോള്‍ അവനെ സ്നേഹിക്കുന്നു.
നിങ്ങളുടെ പാത (നീതിമാന്മാരുടെ പാത) ഒരു മഹത്വത്തില്‍ നിന്ന് മറ്റൊന്നിലേക്ക് പോകണം എന്നതാണ് ഇപ്പോള്‍ നിങ്ങളെക്കുറിച്ചുള്ള ദൈവഹിതം (സദൃ. 4:18). അതിനാല്‍ ഓരോ വര്‍ഷവും നിങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ മഹത്തായ ഒന്നായിരിക്കണം. നിങ്ങള്‍ക്കു മുമ്പുണ്ടായിരുന്നതിനേക്കാള്‍ വലിയ അളവിലുള്ള വിശുദ്ധിയും വിനയവും സ്നേഹവും-അതായിരിക്കണം നിങ്ങളുടെ ലക്ഷ്യം.
വരും നാളുകളില്‍ ദൈവത്തിന്‍റെ സഭയില്‍ നിങ്ങള്‍ക്കായി ഒരു ശുശ്രൂഷയും ഉണ്ട്. അതിനാല്‍, വിശുദ്ധിയും വിനയവും സ്നേഹവും നിങ്ങളുടെ ജീവിതത്തിലെ എല്ലാ ദിവസവും നിങ്ങളുടെ ലക്ഷ്യങ്ങളാക്കുക, കാരണം കര്‍ത്താവിന് അശുദ്ധിയോ അഹങ്കാരമോ ഉള്ള പാത്രങ്ങള്‍ ഉപയോഗിക്കാന്‍ കഴിയില്ല. കര്‍ത്താവ് നിങ്ങളെ ജ്വലിക്കുന്നവരും ആത്മാവ് നിറഞ്ഞവരുമായ സാക്ഷികളാക്കട്ടെ. പരിശുദ്ധാത്മാവിന്‍റെ ശക്തിക്കായി ദൈവത്തെ അന്വേഷിക്കുക. അത് എപ്പോഴും ദൈവഭയത്തിലും താഴ്മയിലും വേരൂന്നിയതും അതില്‍ നിലകൊള്ളുന്നതുമാണ് (സദൃ. 22:4). തന്നെ ഭയപ്പെടുന്നവരെ ദൈവം സംരക്ഷിക്കുന്നു, താഴ്മയുള്ളവര്‍ക്ക് അവന്‍ തന്‍റെ കൃപ നല്‍കുന്നു.
നിങ്ങളുടെ വികാരങ്ങള്‍ക്ക് ഏറ്റക്കുറച്ചിലുകളുണ്ടാകും, അതിനാല്‍ എല്ലായ്പ്പോഴും അതിനെ ആശ്രയിക്കാനാവില്ല. എന്നിരുന്നാലും, നിങ്ങളുടെ ഇഷ്ടം ദൈവത്തിന്‍റെ ഇഷ്ടത്തോടൊപ്പം വയ്ക്കാനുള്ള നിങ്ങളുടെ തീരുമാനത്തിലാണ് യഥാര്‍ത്ഥ ആത്മീയത. അതുകൊണ്ട് നിരുത്സാഹപ്പെടാന്‍ വിസമ്മതിക്കാനുള്ള നിങ്ങളുടെ തീരുമാനത്തെ ശക്തിപ്പെടുത്തുക. പാപം ഏറ്റുപറഞ്ഞാലുടന്‍ നിങ്ങളെ ശുദ്ധീകരിക്കുന്ന യേശുവിന്‍റെ രക്തത്താല്‍ സാത്താന്‍റെ ആരോപണങ്ങളെ മറികടക്കുക (വെളി.12:11).
യേശു സ്വീകരിച്ചവര്‍
നമ്മില്‍ നിന്നെല്ലാം ദൈവം ആവശ്യപ്പെടുന്ന പ്രധാന കാര്യം സത്യസന്ധതയാണ്. സങ്കീര്‍ത്തനം 51-ല്‍ (ഇത് ലിവിംഗ് ബൈബിളില്‍ വായിക്കുക), ദാവീദിന്‍റെ ഹൃദയ മനോഭാവം നാം കാണുന്നു. ആ ഹൃദയ മനോഭാവം, അവന്‍ ഒരു സ്ത്രീയുമായി വ്യഭിചാരം ചെയ്യുകയും പിന്നീട് അവളുടെ ഭര്‍ത്താവിനെ കൊല്ലുകയും ചെയ്തിട്ടും, ദൈവം അവനെ സ്വീകരിക്കാന്‍ ഇടയാക്കി. നേരെമറിച്ച്, ശൗലിന്‍റെ (1 ശമു.15:30) ബഹുമാനം തേടുന്ന മനോഭാവം നാം കാണുന്നു. അതുമൂലം പ്രത്യക്ഷത്തില്‍ ഒരു ചെറിയ തെറ്റിന്‍റെ പേരില്‍ ദൈവം അവനെ തിരസ്കരിച്ചു. സത്യസന്ധതയില്ലായ്മയും കാപട്യവും മാവില്‍ അല്‍പം പുളിപ്പ് പോലെയാണ്. അവ അധികനാള്‍ മറച്ചുവയ്ക്കാനാവില്ല. അവയുടെ ഫലങ്ങള്‍ എത്രയും വേഗം അല്ലെങ്കില്‍ പിന്നീട് പ്രകടമാകും. മറ്റെന്തിനേക്കാളും ഈ തിന്മകളെ നിങ്ങള്‍ ഭയപ്പെടണം.
യേശു ഭൂമിയിലായിരുന്നപ്പോള്‍ ചില ആളുകള്‍ക്ക് അവന്‍റെ അടുക്കല്‍ വരാന്‍ കഴിയാതിരുന്നത് എന്തുകൊണ്ടാണെന്ന് നോക്കുക:
പരീശന്മാര്‍: കാരണം അവര്‍ സ്വയം നീതിമാന്‍മാരെന്നു കരുതി മറ്റുള്ളവരെ നിന്ദിക്കുകയും തങ്ങളെത്തന്നെ നീതീകരിക്കുകയും ചെയ്തു;
ശാസ്ത്രിമാരും ന്യായപ്രമാണത്തില്‍ പണ്ഡിതരും: കാരണം അവര്‍ തങ്ങളുടെ ബുദ്ധിയിലും ബൈബിള്‍ പരിജ്ഞാനത്തിലും അഭിമാനിച്ചിരുന്നു;
ധനികനായ യുവ ഭരണാധികാരി: കാരണം അവന്‍ പണത്തെ വളരെയധികം സ്നേഹിക്കുകയും യേശു തന്നോട് ഉപേക്ഷിക്കാന്‍ പറഞ്ഞ ഒരു കാര്യം ഉപേക്ഷിക്കാന്‍ തയ്യാറാകാതിരിക്കുകയും ചെയ്തു.
ശിഷ്യരാകാന്‍ വന്ന രണ്ടുപേര്‍ (ലൂക്കോസ് 9:59-62-ല്‍ പരാമര്‍ശിച്ചിരിക്കുന്നു): കാരണം അവര്‍ തങ്ങളുടെ ബന്ധുക്കളോട് വളരെ അടുപ്പമുള്ളവരായിരുന്നു.
മറുവശത്ത് സ്വതന്ത്രമായി കര്‍ത്താവിന്‍റെ അടുക്കല്‍ വരാന്‍ കഴിഞ്ഞ ആളുകളെ നോക്കൂ:
പുറത്താക്കപ്പെട്ട ഒരു കുഷ്ഠരോഗി (മത്താ.8:1-4);
വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട ഒരു സ്ത്രീ (യോഹ.8:111);
പത്രോസ്, അവന്‍ മൂന്നു പ്രാവശ്യം കര്‍ത്താവിനെ തള്ളിപ്പറഞ്ഞതിന് ശേഷവും (യോഹ. 21:15-17);
റോമന്‍ പട്ടാളക്കാരന്‍ (മത്താ.8:5-13);
കനാന്യ സ്ത്രീ (മത്താ. 15:21-28).
ഈ ലിസ്റ്റിലെ അവസാനത്തെ രണ്ട് പേര്‍ യിസ്രായേലികളല്ല. എന്നിരുന്നാലും, സുവിശേഷങ്ങളില്‍, കര്‍ത്താവ് മഹത്തായ വിശ്വാസത്തിന് പരസ്യമായി പ്രശംസിച്ചത് അവരെ രണ്ടുപേരെ മാത്രമാണ്. ആ ഭാഗങ്ങള്‍ വായിക്കുക, കര്‍ത്താവിനോടുള്ള അവരുടെ മനോഭാവത്തില്‍ അവരുടെ അഗാധമായ വിനയം നിങ്ങള്‍ കാണും. മഹത്തായ വിശ്വാസം എല്ലായ്പ്പോഴും അഗാധമായ വിനയവുമായി ബന്ധപ്പെട്ടിരിക്കുന്നു. ആത്മാവിലെ ദരിദ്രര്‍ക്ക് മാത്രമേ കര്‍ത്താവിന്‍റെ അടുക്കല്‍ വരാന്‍ കഴിയൂ; സ്വര്‍ഗ്ഗരാജ്യം അങ്ങനെയുള്ളവരുടേതാണ്. ഇത് നിങ്ങളുടെ ജീവിതകാലം മുഴുവന്‍ ഓര്‍ക്കുക.
നീതീകരണം
ദൈവമക്കളില്‍ പലര്‍ക്കും ദൈവസന്നിധിയില്‍ വരാനുള്ള ധൈര്യമില്ല, കാരണം അവര്‍ നിരന്തരം കുറ്റപ്പെടുത്തുന്ന വികാരങ്ങളാല്‍ ഭാരപ്പെട്ടിരിക്കുന്നു. നിങ്ങള്‍ നിങ്ങളുടെ പാപത്തെക്കുറിച്ച് അനുതപിക്കുകയും ക്രിസ്തുവില്‍ ആശ്രയിക്കുകയും ചെയ്തതിനാല്‍, നിങ്ങള്‍ ദൈവത്താല്‍ നീതീകരിക്കപ്പെട്ടു (നീതിയായി പ്രഖ്യാപിക്കപ്പെട്ടു) എന്ന് നിങ്ങള്‍ ഉറപ്പായും അറിയണം. ഇത് പ്രധാനമാണ്.
“ക്രിസ്തുവില്‍” (‘എഫേസ്യരില്‍’ പലപ്പോഴും ഉപയോഗിക്കുന്ന ഒരു പ്രയോഗം) എന്നാല്‍ ക്രിസ്തു നിങ്ങളെ ധരിക്കുക എന്നതാണ്. ഇപ്പോള്‍ നിങ്ങള്‍ക്ക് ക്രിസ്തുവിനെപ്പോലെ സ്വതന്ത്രമായി ദൈവത്തെ സമീപിക്കാം. നിങ്ങളുടെ മുന്‍കാല പാപങ്ങള്‍ എത്രയധികം, എത്ര ഗൗരവമേറിയതും വലുതും, ആയാലും ക്ഷമിക്കപ്പെടുക മാത്രമല്ല, അവ ശുദ്ധീകരിക്കപ്പെടുകയും ചെയ്തു. അവയെ ഇനി ദൈവം നിങ്ങള്‍ക്കെതിരെ ഓര്‍ക്കുന്നില്ല (എബ്രാ. 8:12). നിങ്ങള്‍ ഇപ്പോള്‍ “ക്രിസ്തുവില്‍ ദൈവത്തിന്‍റെ നീതി” ആയിത്തീര്‍ന്നിരിക്കുന്നു (2 കൊരി. 5:21).
ദൈവം നിങ്ങളുടെ പാപങ്ങള്‍ ക്രിസ്തുവിന്‍റെ മേല്‍ ചുമത്തുക മാത്രമല്ല, ക്രിസ്തുവിന്‍റെ നീതി അവന്‍ നിങ്ങളെ അണിയിച്ചിരിക്കുകയും ചെയ്തു. അല്ലായിരുന്നെങ്കില്‍ മാലാഖമാര്‍ പോലും മുഖം മറയ്ക്കേണ്ട അവിടുത്തെ വിശുദ്ധ സന്നിധിയില്‍ നില്‍ക്കുക എന്നത് നിങ്ങള്‍ക്ക് അസാധ്യമായേനെ. ഇപ്പോള്‍ നീതിമാന്മാരായി പ്രഖ്യാപിക്കപ്പെട്ടതിനാല്‍, ദൈവത്തോടും മനുഷ്യരോടും ഉടനടി പാപം ഏറ്റുപറഞ്ഞുകൊണ്ട് നിങ്ങളുടെ മനസ്സാക്ഷിയെ എല്ലായ്പ്പോഴും ശുദ്ധമായി സൂക്ഷിക്കണം (പ്രവൃത്തികള്‍ 24:16). അങ്ങനെ നിങ്ങള്‍ക്ക് എല്ലായ്പ്പോഴും ദൈവത്തിങ്കലേക്കുള്ള പ്രവേശനത്തിനുള്ള ധൈര്യം ഉണ്ടായിരിക്കും (1 യോഹന്നാന്‍ 3:21). ആ ധൈര്യം നിങ്ങള്‍ ഒരിക്കലും നഷ്ടപ്പെടുത്തരുത്. കാരണം അത് വലിയ പ്രതിഫലം നല്‍കുന്നു (എബ്രാ. 10:35).
നിങ്ങളുടെ സ്വര്‍ഗീയ പിതാവിനെ സമീപിക്കുമ്പോള്‍ നിങ്ങള്‍ ഒരിക്കലും ഭയപ്പെടരുത്. എപ്പോഴും ധൈര്യത്തോടെ അവന്‍റെ അടുക്കല്‍ ചെല്ലുക; കാരണം, ശിക്ഷാവിധി ഒരിക്കലും ദൈവത്തില്‍ നിന്നുള്ളതല്ല. അവന്‍ തന്‍റെ മക്കള്‍ക്ക് മേശയില്‍ നിന്ന് വീഴുന്ന കഷണങ്ങളല്ല, മറിച്ച് കുട്ടികളുടെ അപ്പമാണ് നല്‍കുന്നത്. ദൂരദേശത്തുനിന്നു മടങ്ങിവന്ന ധൂര്‍ത്തരായ പുത്രന്മാര്‍ പോലും തന്‍റെ വലതുഭാഗത്ത് ഉടന്‍ ഇരിക്കണമെന്ന് അവന്‍ ആഗ്രഹിക്കുന്നു.
ക്ഷമയും നീതീകരണവും
യേശുവിന്‍റെ രക്തം നിങ്ങളെ നീതീകരിച്ചു (നിങ്ങളോടു ക്ഷമിക്കുക മാത്രമല്ല, നിങ്ങളെ നീതിമാനാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു) (വെളി. 12:11). അതുകൊണ്ടു തെറ്റ് ഏറ്റുപറഞ്ഞു നിങ്ങള്‍ സാത്താന്‍റെ ആരോപണങ്ങളെ അതിജീവിക്കേണ്ടത് വളരെ പ്രധാനമാണ്. ക്ഷമയും നീതീകരണവും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ഒരു വ്യക്തിയെ കോടതിയില്‍ കുറ്റം ചുമത്തുകയും കുറ്റം തെളിയിക്കപ്പെടുകയും ചെയ്തു. എന്നാല്‍, ആ മനുഷ്യന്‍ പശ്ചാത്തപിച്ചതിനാല്‍ ജഡ്ജി അവനെ വിട്ടയച്ചാല്‍, അയാള്‍ക്ക് സന്തോഷത്തോടെ കോടതിയില്‍ നിന്ന് പുറത്തിറങ്ങാം. പക്ഷേ തല കുനിച്ചേ നടക്കാനാകു. കാരണം അവന്‍ ക്ഷമിക്കപ്പെട്ട കുറ്റവാളിയാണ്. നേരെമറിച്ച്, ജഡ്ജി അവനെതിരായ എല്ലാ കുറ്റങ്ങളും സൂക്ഷ്മമായി പരിശോധിച്ച ശേഷം എല്ലാ കുറ്റങ്ങളും തെറ്റാണെന്ന് കണ്ടെത്തി ആ മനുഷ്യനെ 100% നീതിമാനെന്ന് പ്രഖ്യാപിക്കുകയാണെങ്കില്‍, അയാള്‍ക്ക് തലയുയര്‍ത്തി കോടതിയില്‍ നിന്ന് പുറത്തിറങ്ങാം. കാരണം അവനില്‍ ഒരു കുറ്റവും കണ്ടെത്തിയില്ല, അവന്‍ നീതിമാനായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. അങ്ങനെയാണ് ദൈവം നമ്മെ നീതീകരിക്കുന്നത് (നമ്മെ നീതിമാന്മാരായി പ്രഖ്യാപിക്കുന്നത്). ദൈവത്തെ “നമ്മുടെ തല ഉയര്‍ത്തുന്നവന്‍” എന്ന് വിളിക്കുന്നു (സങ്കീ. 3:3-കെ.ജെ.വി).
തങ്ങളെ നീതീകരിക്കാനുള്ള ക്രിസ്തുവിന്‍റെ രക്തത്തിന്‍റെ ശക്തി മനസ്സിലാക്കാത്തതിനാല്‍ പല വിശ്വാസികളും തല കുനിക്കുന്നു. അവരോട് ക്ഷമിക്കാനുള്ള അതിന്‍റെ ശക്തിയെക്കുറിച്ച് അവര്‍ കേട്ടിട്ടേയുള്ളു. മാത്രമല്ല എബ്രായര്‍ 8:12 പറയുന്നത് ദൈവം ഇനി നമ്മുടെ പാപങ്ങള്‍ ഓര്‍ക്കുകയില്ല എന്നാണ്. അതിനര്‍ത്ഥം, നമ്മുടെ ജീവിതത്തിലുടനീളം നാം ഒരിക്കലും പാപം ചെയ്തിട്ടില്ലെന്ന മട്ടില്‍ അവന്‍ നമ്മെ നോക്കുന്നു എന്നാണ്. “അവന്‍റെ കരുണ ഓരോ പ്രഭാതത്തിലും പുതിയതാണ്” (വിലാപം. 3:23). അര്‍ത്ഥമാക്കുന്നത്, നാം പാപം ചെയ്തതു മൂലം ദൈവം ഒരിക്കല്‍ പോലും നമ്മോട് ക്ഷമിക്കേണ്ടി വന്നിട്ടില്ലാത്തതുപോലെ ഓരോ പ്രഭാതത്തിലും നമ്മെ നോക്കുന്നു എന്നാണ്. അതുകൊണ്ട് നിങ്ങള്‍ ഒരിക്കലും സ്വയം അപലപിക്കാനുള്ള വികാരങ്ങള്‍ നിങ്ങളുടെമേല്‍ വരാന്‍ അനുവദിക്കരുത്. കാരണം അത് ദൈവത്തിന്‍റെ നന്മയിലും കരുണയിലും ഉള്ള അവിശ്വാസമാണ്. “അവന്‍റെ നന്മയും കരുണയും ജീവിതകാലം മുഴുവന്‍ നിന്നെ പിന്തുടരും, നീ കര്‍ത്താവിന്‍റെ ഭവനത്തില്‍ എന്നേക്കും വസിക്കും” (സങ്കീ. 23:6).
നമ്മെ നിരുത്സാഹപ്പെടുത്തുകയോ അപലപിക്കുകയോ ചെയ്യുമ്പോഴെല്ലാം സാത്താന്‍ നമ്മുടെമേല്‍ അധികാരം നേടുന്നു. ന്യായവിധിയെ ഭയന്നല്ല നാം കര്‍ത്താവിനോട് അര്‍പ്പണബോധമുള്ളവരാകുന്നത്, മറിച്ച് നമ്മോട് ആവര്‍ത്തിച്ച് ക്ഷമിക്കുന്നതില്‍ അവിടുന്ന് കാട്ടുന്ന മഹത്തായ ദയയോടും നന്മയോടും പ്രതികരിക്കുന്നതിലൂടെയാണ്. “വളരെ ക്ഷമിക്കപ്പെട്ടവന്‍ വളരെയധികം സ്നേഹിക്കുന്നു”, യേശു പറഞ്ഞു (ലൂക്കാ. 7:47). എന്നോട് വളരെയധികം ക്ഷമിക്കപ്പെട്ടതിനാല്‍ ഇന്ന് കര്‍ത്താവിനെ വളരെയധികം സ്നേഹിക്കാന്‍ എനിക്ക് ബാധ്യതയുണ്ട്. എന്‍റെ ജീവിതകാലം മുഴുവന്‍ അവനുവേണ്ടി ജീവിക്കാതിരിക്കാന്‍ എനിക്കാവില്ല. നിത്യതയില്‍ ഞാന്‍ എന്‍റെ അധ്വാനത്തിന് പ്രതിഫലം പ്രതീക്ഷിക്കുന്നില്ല. അവന്‍ എന്നോട് ഒരുപാട് ക്ഷമിച്ചതു തന്നെ മതിയായ പ്രതിഫലമാണ്. ആരോ പറഞ്ഞതുപോലെ:
“എന്‍റെ ആത്മാവിനെ രക്ഷിക്കാന്‍വേണ്ടി എനിക്ക് പ്രവര്‍ത്തിക്കാന്‍ കഴിയില്ല അതിന് വേണ്ടത് എന്‍റെ കര്‍ത്താവ് ചെയ്തിരിക്കുന്നു.
എന്നാല്‍ ഞാന്‍ ഏതൊരു അടിമയെപ്പോലെയും പ്രവര്‍ത്തിക്കും- ദൈവത്തിന്‍റെ പ്രിയപുത്രന് എന്നോടുള്ള സ്നേഹത്തിന് പകരമായി”.
ഇതു നിങ്ങളുടെ പാട്ടായിരിക്കട്ടെ. അപ്പോള്‍ നിങ്ങളുടെ ജീവിതത്തിലെ എല്ലാ ദിവസവും, അപ്പോള്‍ നിങ്ങള്‍ക്ക് ഈ ലോകത്തിലെ സാധനങ്ങള്‍ കൂടുതലോ കുറവോ ആയാലും, നിങ്ങള്‍ സന്തോഷമുള്ള ഒരു മനുഷ്യനായിരിക്കും.
ദൈവം ആരെ നീതീകരിക്കുന്നു?
നീതീകരണത്തിന്‍റെ ഒരു പഴയനിയമ ചിത്രം പരിഗണിക്കുക. ലേവ്യപുസ്തകം 13-ല്‍ കുഷ്ഠരോഗം ബാധിച്ചവരെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ (പാപത്തിന്‍റെ ചിത്രം) കൈകാര്യം ചെയ്യുന്നു. 9 മുതല്‍ 17 വരെയുള്ള വാക്യങ്ങള്‍ ഏറ്റവും പ്രബോധനാത്മകമാണ്. ഒരു ചെറിയ വെളുത്ത പാടിനെ ‘ക്രോണിക് ലെപ്രസി’ (ഗുരുതരമായ കുഷ്ഠരോഗം) എന്ന് വിളിക്കുന്നു. (വാക്യം 10,11). എന്നാല്‍ കുഷ്ഠം പടര്‍ന്ന് ശരീരം മുഴുവന്‍ മൂടിയപ്പോള്‍ ആ മനുഷ്യന്‍ ‘ശുദ്ധിയുള്ളവനായി’ പ്രഖ്യാപിക്കപ്പെട്ടു (വാക്യം 12, 13)! എന്നാല്‍ അവന്‍റെ ശരീരത്തില്‍ എവിടെയെങ്കിലും പച്ചമാംസത്തിന്‍റെ ഒരു ചെറിയ പുള്ളി പോലും വീണ്ടും ഉയര്‍ന്നുവന്നാല്‍, അവനെ വീണ്ടും കുഷ്ഠരോഗിയായി തരംതിരിച്ചു (വാക്യം 14, 15). അത് വീണ്ടും പൂര്‍ണ്ണമായും വെളുത്തതായി മാറിയെങ്കില്‍, അവന്‍ ഒരിക്കല്‍ കൂടി ശുദ്ധനായിത്തീര്‍ന്നു (വാക്യം 16, 17).
ഇന്ന് നമുക്കായി ഇതിന്‍റെ ആത്മീയ അര്‍ഥം പരിഗണിക്കുക. നിങ്ങളില്‍ എന്തെങ്കിലും നന്മയുണ്ടെന്ന് നിങ്ങള്‍ കരുതുന്നിടത്തോളം (എവിടെയെങ്കിലും നന്മയുടെ ഒരു ചെറിയ അംശം) നിങ്ങള്‍ ദൈവത്തിന്‍റെ ദൃഷ്ടിയില്‍ അശുദ്ധരായിരിക്കും. എന്നാല്‍ നിങ്ങള്‍ പൂര്‍ണ്ണമായും അശുദ്ധനാണെന്ന് നിങ്ങള്‍ അംഗീകരിക്കുന്ന നിമിഷം (“എന്‍റെ ജഡത്തില്‍ നന്മയൊന്നും വസിക്കുന്നില്ല” റോമ. 7:18), ദൈവം നിങ്ങളെ ശുദ്ധിയുള്ളവരായി പ്രഖ്യാപിക്കും!
നിങ്ങളുടെ ചില പ്രവൃത്തികള്‍ മറ്റുള്ളവരെ ആശയക്കുഴപ്പത്തിലാക്കുകയോ വേദനിപ്പിക്കുകയോ ചെയ്തിട്ടുണ്ടെങ്കിലും, നിങ്ങളുടെ ഉദ്ദേശ്യങ്ങള്‍ നല്ലതാണെന്ന് പറഞ്ഞ് നിങ്ങള്‍ അതിനെ ന്യായീകരിക്കുകയാണെങ്കില്‍, നിങ്ങള്‍ക്ക് ഇപ്പോഴും കുഷ്ഠരോഗമുണ്ട്. എന്നാല്‍ നിങ്ങളുടെ മാംസം തീര്‍ത്തും തിന്മയുള്ളതാണെന്നും അതില്‍ നല്ലതൊന്നും കണ്ടെത്താനാവില്ലെന്നും നിങ്ങള്‍ ഏറ്റുപറയുകയാണെങ്കില്‍ (റോമ.7:18), ദൈവം നിങ്ങളെ നീതീകരിക്കുന്നു: ‘നീ ശുദ്ധനാണ്’.
തത്ത്വം ഇതാണ്: സ്വയം നീതീകരിക്കാത്തവരെ ദൈവം നീതീകരിക്കുന്നു.
ദേവാലയത്തിലെ പരീശന്‍, തന്നില്‍ത്തന്നെ ചില നന്മകള്‍ കണ്ടു. ഫലം ദൈവത്താല്‍ അപലപിക്കപ്പെട്ടു. എന്നാല്‍ തന്നില്‍ നല്ലതൊന്നും കാണാത്ത ചുങ്കക്കാരന്‍ നീതീകരിക്കപ്പെട്ടു (ലൂക്കോ. 18:14). എല്ലായ്പ്പോഴും നിങ്ങളുടെ പൂര്‍ണ്ണമായ അശുദ്ധിയും പാപവും വേഗത്തില്‍ അംഗീകരിക്കുക, അതുവഴി ദൈവത്തിന് നിങ്ങളെ ഉടനടി നീതീകരിക്കാന്‍ കഴിയും.
കുറ്റപ്പെടുത്തുന്നവനെ അഭിമുഖീകരിക്കുക
നിങ്ങളുടെ ക്രിസ്തീയ ജീവിതത്തിന്‍റെ ആദ്യഘട്ടത്തില്‍ നിങ്ങള്‍ക്ക് ധാരാളം ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകും. നിങ്ങളുടെ ജീവിതത്തിന്‍റെ ഗ്രാഫില്‍ അനേകം ആഴത്തിലുള്ള മുനകള്‍ ഉണ്ടാകും. എന്നാല്‍ നിങ്ങള്‍ മുന്നോട്ട് പോകുന്തോറും ആ കുഴികള്‍ ആഴം കുറഞ്ഞതായി മാറും. അതുകൊണ്ട് പരാജയങ്ങളില്‍ തളരരുത്. എഴുന്നേറ്റു മുന്നോട്ടു പോകുക.
തങ്ങളുടെ മുന്‍കാല ജീവിതത്തിലെ ചില ഭയാനകമായ പരാജയങ്ങളാല്‍ പീഡിപ്പിക്കപ്പെടുന്നവര്‍ സാത്താന്‍റെ ആരോപണങ്ങള്‍ ശ്രദ്ധിക്കുന്നത് അവസാനിപ്പിക്കണം. ക്രിസ്തുവിന്‍റെ രക്തം നിങ്ങളുടെ എല്ലാ പാപങ്ങളില്‍ നിന്നും നിങ്ങളെ ശുദ്ധീകരിച്ചു എന്ന് വിശ്വസിക്കുക (വെളി.12:11). എബ്രായര്‍ 8:12-ല്‍ നിന്നുള്ള നിങ്ങളുടെ സാക്ഷ്യത്തിന്‍റെ വചനം സാത്താന് നല്‍കുക, നിങ്ങളുടെ മുന്‍കാല പാപങ്ങള്‍ ഇനി ഒരിക്കലും ഓര്‍ക്കില്ലെന്ന് ദൈവം വാഗ്ദാനം ചെയ്തിരിക്കുന്നു. പിശാചുക്കളും ദുഷ്ടന്മാരും നിങ്ങളുടെ ഭൂതകാലത്തെ ഓര്‍ക്കുകയും അത് നിങ്ങള്‍ക്കെതിരെ പിടിക്കുകയും ആ ഓര്‍മ്മകള്‍ കൊണ്ട് നിങ്ങളെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തേക്കാം. എന്നാല്‍ ദൈവം ഒരിക്കലും അങ്ങനെ ചെയ്യില്ല. കഴിഞ്ഞുപോയ ചില പാപങ്ങളുടെ ഓര്‍മ്മയില്‍ നിങ്ങള്‍ തളര്‍ന്നുപോയതിനാല്‍, ദൈവത്തിന്‍റെ ക്ഷമയെക്കുറിച്ച് നിങ്ങള്‍ക്ക് സംശയമുണ്ടെങ്കില്‍, ആ പാപം ഇപ്പോള്‍ അവസാനമായി ദൈവത്തോട് ഏറ്റുപറയുക. ക്ഷമിക്കാന്‍ ദൈവം വിശ്വസ്തനും നീതിമാനും ആണെന്ന് വിശ്വസിച്ച് നിങ്ങളോട് ക്ഷമിക്കാന്‍ കര്‍ത്താവിനോട് അപേക്ഷിക്കുക. നിങ്ങള്‍ പിന്നീടൊരിക്കലും ആ പാപത്തെക്കുറിച്ച് ചിന്തിക്കരുത്. അങ്ങനെ നാം യേശുവിന്‍റെ രക്തത്തിന്‍റെ ശക്തിയെയും ദൈവത്തിന്‍റെ മഹത്തായ കരുണയെയും മഹത്വപ്പെടുത്തുന്നു.
നാം സാത്താന്‍റെ ആരോപണങ്ങളെ അതിജീവിക്കുകയും മിന്നല്‍ വേഗത്തില്‍ സാത്താനെ ഓടിക്കുകയും വേണം (ലൂക്കോ. 10:18). കര്‍ത്താവ് “നമ്മുടെ യൗവനത്തിലെ പാപങ്ങള്‍ ഓര്‍ക്കുന്നില്ലെന്നും ശത്രുവിനെ നമ്മുടെമേല്‍ വിജയം വരിക്കാന്‍ അവിടുന്ന് അനുവദിക്കുന്നില്ലെന്നും നാം അറിയണം. അതിനാല്‍ നമുക്ക് ലജ്ജയില്ല” (സങ്കീ. 25:1, 7). 25-ാം സങ്കീര്‍ത്തനത്തിലെ ആ വാക്യം ദാവീദിന് പോലും “യൗവനത്തിലെ പാപങ്ങള്‍” ഉണ്ടായിരുന്നുവെന്ന് നമ്മോട് പറയുന്നു, എന്നിരുന്നാലും ആ പാപങ്ങള്‍ എന്താണെന്ന് നമ്മോട് പറയാതിരിക്കുന്നതാണ് അവന്‍റെ ബുദ്ധി. 51-ാം സങ്കീര്‍ത്തനത്തില്‍പ്പോലും, അവന്‍ പാപത്തെ പൊതുവെ മാത്രമേ പരാമര്‍ശിക്കുന്നുള്ളൂ, ഒരു പ്രത്യേക പാപത്തെയും എടുത്തു പറയുന്നില്ല. ഇതാണ് ജ്ഞാനം, ഇങ്ങനെയാണ് നാം എപ്പോഴും മനുഷ്യരുടെ മുമ്പില്‍ നമ്മുടെ പാപം ഏറ്റുപറയേണ്ടത്. പാപത്തെക്കുറിച്ച് ഒരിക്കലും പ്രത്യേകം പറയരുത്, നമ്മള്‍ അവരോട് പാപം ചെയ്തിട്ടില്ലെങ്കില്‍. നാം ദൈവത്തോട് പ്രത്യേകം പറയണം, പക്ഷേ ഒരിക്കലും മനുഷ്യനോട് പറയേണ്ട. റോമന്‍ കത്തോലിക്ക കുമ്പസാരത്തിന്‍റെ വിഡ്ഢിത്തമാണിത്. നിര്‍ഭാഗ്യവശാല്‍ പല കരിസ്മാറ്റിക് ഗ്രൂപ്പുകളും കള്‍ട്ട് ഗ്രൂപ്പുകളും ഇതേ തത്വം പ്രയോഗിക്കുന്നു.
എഫെസ്യര്‍ 2:7 നമ്മോട് പറയുന്നത്, നിത്യതയില്‍, ദൈവം നമ്മെ എടുത്ത് അവന്‍റെ കൃപയുടെ തെളിവുകളായി കാണിക്കാന്‍ പോകുന്നു. നമ്മുടെ വിശ്വസ്തതയുടെ തെളിവുകളല്ല, മറിച്ച് അവന്‍റെ കൃപയുടെ പ്രതിഫലമെന്നനിലയില്‍. ദൈവം ഏറ്റവും നികൃഷ്ടരായ പാപികളെ പുറത്തുകൊണ്ടുവരികയും തന്‍റെ കൃപ അവരില്‍ എന്താണ് ഉണ്ടാക്കിയതെന്ന് എല്ലാവര്‍ക്കും കാണിച്ചുകൊടുക്കുകയും ചെയ്യുന്ന ആ നാളില്‍ സാത്താന്‍റെ വായ എങ്ങനെ അടയ്ക്കപ്പെടും എന്ന് ചിന്തിക്കുക. പരാജയപ്പെട്ട വിശ്വാസികളും (പത്രോസിനെപ്പോലെ) എങ്ങനെ രൂപാന്തരപ്പെട്ടുവെന്നും അവന്‍ കാണിക്കും. പാപികളായ നികൃഷ്ടരുടെയും പരാജയപ്പെടുന്ന വിശ്വാസികളുടെയും ജീവിതത്തില്‍ ദൈവത്തിന് എന്തുചെയ്യാന്‍ കഴിഞ്ഞുവെന്ന് അന്നു മാലാഖമാര്‍ ആശ്ചര്യപ്പെടും.
അദ്ധ്യായം 2
പരിശുദ്ധാത്മസ്നാനം
പ്രവൃത്തികള്‍ 2:38ല്‍, പരിശുദ്ധാത്മാവിനെ സ്വീകരിക്കാന്‍, അവരുടെ പാപങ്ങളാല്‍ കുറ്റബോധം ഉണ്ടായവരില്‍ നിന്ന് പത്രോസ് ആവശ്യപ്പെട്ടത് ഇതാണ്: “നിങ്ങളുടെ പാപങ്ങളുടെ മോചനത്തിനായി മാനസാന്തരപ്പെടുകയും സ്നാനം സ്വീകരിക്കുകയും ചെയ്യുക. അപ്പോള്‍ നിങ്ങള്‍ക്ക് പരിശുദ്ധാത്മാവെന്ന ദാനം ലഭിക്കും.” പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്നത് ക്രിസ്തുവിനെ നിങ്ങളുടെ ഹൃദയത്തിലേക്ക് സ്വീകരിക്കുന്നതിന് തുല്യമാണ്.
റോമര്‍ 8:9 പറയുന്നു: “ക്രിസ്തുവിന്‍റെ ആത്മാവ് (പരിശുദ്ധാത്മാവ്) ആര്‍ക്കെങ്കിലും ഇല്ലെങ്കില്‍ അവന്‍ അവനുള്ളവനല്ല”. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, അത്തരമൊരു വ്യക്തി വീണ്ടും ജനിച്ചിട്ടില്ല. യേശുവിനോട് നമ്മുടെ ഹൃദയത്തിലേക്ക് വരാന്‍ ആവശ്യപ്പെടുമ്പോള്‍, ആത്മാവാണ് (ക്രിസ്തുവിന്‍റെ ആത്മാവ്, പരിശുദ്ധാത്മാവ്) നമ്മിലേക്കു കടന്നുവരുന്നത്. അപ്പോള്‍ നാം വീണ്ടും ജനിക്കുന്നു (അല്ലെങ്കില്‍ ആത്മാവില്‍ നിന്ന് ജനിക്കുന്നു).
ആത്മാവിന്‍റെ സ്നാനം (മുങ്ങല്‍) എന്നാല്‍ ആത്മാവില്‍ നിറയുന്നതിനെ സൂചിപ്പിക്കുന്നു. യോഹന്നാന്‍ 7:37-ല്‍ യേശു പറഞ്ഞതുപോലെ നിറയപ്പെടാന്‍ ദാഹിക്കുന്നവര്‍ മാത്രമേ നിറയപ്പെടുകയുള്ളു. നിങ്ങളുടെ ഹൃദയത്തിന്‍റെ എല്ലാ മേഖലകളും നിങ്ങള്‍ കര്‍ത്താവിന് സമര്‍പ്പിക്കുകയും നിങ്ങളെ നിറയ്ക്കാന്‍ വിശ്വാസത്തോടെ അവനോട് അപേക്ഷിക്കുകയും വേണം. പരിശുദ്ധാത്മാവിന്‍റെ അഗ്നി വരുന്നത് സ്വര്‍ഗ്ഗത്തില്‍ നിന്നാണ്, അല്ലാതെ ഒരു മനുഷ്യനില്‍ നിന്നല്ല. ആ സ്വര്‍ഗീയ അഗ്നി ലഭിക്കാന്‍ നിങ്ങള്‍ ഒരു യോഗത്തിലും പോകേണ്ടതില്ല. ആത്മാര്‍ത്ഥയുള്ള ഹൃദയങ്ങളെ അവര്‍ എവിടെയായിരുന്നാലും ദൈവം കണ്ടുമുട്ടുന്നു. നിങ്ങളുടെ സ്വന്തം മുറിയില്‍ നിങ്ങള്‍ക്ക് കര്‍ത്താവിനെ അന്വേഷിക്കാം, അവിടെ അവന്‍ നിങ്ങളെ കാണും. ദൈവത്തിന്‍റെ ഏറ്റവും വലിയ മനുഷ്യരില്‍ ചിലര്‍ ഒരു മുറിയില്‍ തനിച്ചായിരിക്കുമ്പോള്‍ ആത്മാവിന്‍റെ സ്നാനം (പൂര്‍ണ്ണത) സ്വീകരിച്ചു. തന്നെ ഉത്സാഹത്തോടെ അന്വേഷിക്കുന്ന എല്ലാവര്‍ക്കും ദൈവം പ്രതിഫലം നല്‍കുന്നവനാണ്.
പെന്തക്കോസ്ത് നാളില്‍ പത്രോസ് ഉദ്ധരിച്ച യോവേലിലെ ദൈവത്തിന്‍റെ വാഗ്ദത്തം ഇതായിരുന്നു: “എന്‍റെ ദാസന്മാരുടെ മേല്‍ ഞാന്‍ എന്‍റെ ആത്മാവിനെ പകരും” (പ്രവൃത്തികള്‍ 2:18). ഒരു ആജന്മദാസന്‍ അവകാശങ്ങളില്ലാത്തവനാണ്. ഒരു ദാസന്‍ അഥവാ അടിമ ആയിരിക്കുക എന്നത് നിങ്ങളുടെ ജീവിതത്തെ പൂര്‍ണമായി നിയന്ത്രിക്കാന്‍ ദൈവത്തെ അനുവദിക്കുക എന്നതാണ്. ഇനിമുതല്‍, നിങ്ങളുടെ ഭാഗത്തുനിന്നും പരാതികളൊന്നുമില്ലാതെ, അവന്‍ ആഗ്രഹിക്കുന്നതുപോലെ നിങ്ങളോട് ഇടപെടാന്‍ നിങ്ങള്‍ ദൈവത്തെ അനുവദിക്കുന്നു എന്നതാണത്.
ആത്മാവില്‍ നിറയുന്നത്, വെള്ളം കുടിക്കുന്നതിനോട് വളരെ സാമ്യമുള്ളതാണെന്ന് യേശു പറഞ്ഞു (യോഹന്നാന്‍ 7:37-39). 1കൊരി.10:4ലും 12:13ലും പൗലോസ് ഇതേ ചിത്രം ഉപയോഗിക്കുന്നു. എന്നാല്‍ വെള്ളം കുടിക്കുമ്പോള്‍ നിങ്ങള്‍ വായ തുറന്ന് വിഴുങ്ങണം, അതുപോലെ ആത്മാവിനാല്‍ നിറയുമ്പോള്‍, നിങ്ങളുടെ ഹൃദയത്തിന്‍റെ എല്ലാ ഭാഗങ്ങളും തുറന്ന് സ്വീകരിക്കണം – ലളിതമായ വിശ്വാസത്തില്‍. നിങ്ങള്‍ ദൈവത്തോട് അവന്‍റെ ഇഷ്ടപ്രകാരം എന്തെങ്കിലും ചോദിക്കുമ്പോഴെല്ലാം, നിങ്ങള്‍ ആവശ്യപ്പെട്ടത് നിങ്ങള്‍ക്ക് ലഭിച്ചുവെന്ന് നിങ്ങള്‍ വിശ്വസിക്കണം (മര്‍ക്കോസ് 11:24). അതിനാല്‍ നിങ്ങളുടെ ജീവിതത്തിന്‍റെ എല്ലാ മേഖലകളും കര്‍ത്താവിന് സമര്‍പ്പിക്കുക. തുടര്‍ന്ന് നിങ്ങളെ പരിശുദ്ധാത്മാവിനാല്‍ നിറയ്ക്കാന്‍ വിശ്വാസത്തോടെ അവനോട് അപേക്ഷിക്കുക. എന്നിട്ട് നിങ്ങളുടെ പ്രാര്‍ത്ഥന കേട്ടതിന് ദൈവത്തിന് നന്ദി പറയുക. ഹൃദയത്തിന്‍റെ നിറഞ്ഞുകവിയുന്ന വാല്‍വാണ് വായ, അതിലൂടെയാണ് നാം നന്ദി പ്രകടിപ്പിക്കുന്നത് (മത്താ. 12:34). അതിനാല്‍ ദൈവത്തോട് നന്ദി പറയുകയും അവന്‍ നിങ്ങളെ നിറച്ചുവെന്ന ഉറപ്പ് നല്‍കാന്‍ അവനോട് ആവശ്യപ്പെടുകയും ചെയ്യുക.
ആത്മാവിന്‍റെ ദാനങ്ങള്‍
ആത്മാവിന്‍റെ പൂര്‍ണ്ണത കേവലം വൈകാരിക ആവേശത്തിന്‍റെ കാര്യമല്ല. നിര്‍ഭാഗ്യവശാല്‍ പലരും അതില്‍ മാത്രം തൃപ്തരാണ്. എന്നാല്‍ നിങ്ങള്‍ക്ക് വേണ്ടത് വിജയത്തില്‍ ജീവിക്കാനും ക്രിസ്തുവിന്‍റെ ധീര സാക്ഷിയാകാനുമുള്ള ശക്തിയാണ്. അതിനായി തുടര്‍ച്ചയായി അന്വേഷിക്കുക. യേശു പറഞ്ഞു, “പരിശുദ്ധാത്മാവ് നിങ്ങളുടെ മേല്‍ വരുമ്പോള്‍ നിങ്ങള്‍ ശക്തി പ്രാപിക്കും, നിങ്ങള്‍ എന്‍റെ സാക്ഷികള്‍ ആകും” (പ്രവൃത്തികള്‍ 1:8). ആത്മാവിന്‍റെ പൂര്‍ണ്ണതയുടെ തെളിവ്, ശക്തിയായിരിക്കുമെന്ന് യേശു പറഞ്ഞു. ആത്മാവിന്‍റെ പൂര്‍ണ്ണതയുടെ ഉദ്ദേശ്യം, യേശു ഇവിടെ പറഞ്ഞു, നാം അവന്‍റെ സാക്ഷികളാകണം. അവനു സാക്ഷ്യം വഹിക്കുക മാത്രമല്ല, അവന്‍റെ സാക്ഷികളാകുകയും വേണം-നമ്മുടെ ജീവിതത്തിലൂടെയും നമ്മുടെ വാക്കുകളിലൂടെയും.
അതിനാല്‍ പ്രവചനവരത്തിനായി കര്‍ത്താവിനെ അന്വേഷിക്കാന്‍ ധൈര്യപ്പെടുക (1 കൊരി.14:1, 39 എന്നിവയിലെ കല്‍പ്പനകള്‍ അനുസരിക്കുക). അപ്പോള്‍ ഓരോ വ്യക്തിയുടെയും ആത്മീയ ആവശ്യമനുസരിച്ച് സ്വകാര്യമായും സഭായോഗങ്ങളിലും ദൈവവചനം ശക്തമായി മറ്റുള്ളവരുമായി പങ്കുവയ്ക്കാന്‍ നിങ്ങള്‍ക്ക് കഴിയും. പ്രവചിക്കുക എന്നത് ആളുകളോട് (സ്വകാര്യമായോ പരസ്യമായോ) അവരെ പ്രോത്സാഹിപ്പിക്കുകയും അവരെ ആശ്വസിപ്പിക്കുകയും അവരെ കെട്ടിപ്പടുക്കുകയും ചെയ്യുന്ന വാക്കുകളില്‍ സംസാരിക്കുക എന്നതാണ് (1 കൊരി.14:3). നിങ്ങള്‍ അന്വേഷിക്കേണ്ട ആത്മാവിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ദാനമാണിത്. നിങ്ങള്‍ ധൈര്യമുള്ളവരായിരിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. അതിനാല്‍ ഭീരുത്വത്തിന്‍റെ ആത്മാവിനെ നിങ്ങളില്‍ നിന്ന് അകറ്റുക. അത് ദൈവത്തില്‍ നിന്നുള്ളതല്ല. (2 തിമൊ.1:7).
ലൂക്കോസ് 11: 5-13-ല്‍ നാം കാണുന്നത് അവന്‍റെ അതിഥിയായ സുഹൃത്തിനെക്കുറിച്ചുള്ള ഉത്കണ്ഠയാണ്, തന്‍റെ അതിഥിക്ക് ഭക്ഷണം വാങ്ങാന്‍ അര്‍ദ്ധരാത്രിയില്‍ അയല്‍ക്കാരന്‍റെ വീട്ടില്‍ പോകാന്‍ ഉപമയിലെ നായകനെ പ്രേരിപ്പിച്ചതെന്നാണ്. അങ്ങനെയാണ് നാം ആത്മാവിന്‍റെ വരങ്ങള്‍ക്കായി അന്വേഷിക്കേണ്ടതെന്ന് യേശു തുടര്‍ന്നു പറഞ്ഞു (ലൂക്കോ. 11:13). തങ്ങള്‍ അറിയുകയും കണ്ടുമുട്ടുകയും ചെയ്യുന്നവരുടെ ആത്മീയ ആവശ്യങ്ങളില്‍ ശ്രദ്ധയും കരുതലും ഉള്ളവര്‍ക്ക് ദൈവം ഈ പ്രവചനമെന്ന ദാനം നല്‍കും.
നിങ്ങള്‍ വീണ്ടും വീണ്ടും ആത്മാവിനാല്‍ നിറയേണ്ടതുണ്ട്, കാരണം ഇത് ഒരിക്കല്‍ മാത്രം ലഭിക്കുന്ന ഒരു അനുഭവമല്ല. ദാഹവും വിശ്വാസവും മാത്രമാണ് അതിനുള്ള രണ്ട് വ്യവസ്ഥകള്‍. യോഹന്നാന്‍ 7:37-39, യേശുവിന്‍റെ നാമത്തില്‍, നിങ്ങളുടെ ജന്മാവകാശമായി അവകാശപ്പെടുക. പ്രാര്‍ഥനയില്‍ ദൈവത്തിങ്കലേക്കു പോകുമ്പോള്‍ അവകാശവാദം ഉന്നയിക്കാന്‍ ഒരു വാഗ്ദത്തം ലഭിക്കുന്നത് നല്ലതാണ്. അത് നിങ്ങളെ ധൈര്യമുള്ളവരാക്കും, നിങ്ങള്‍ ദൈവത്തിന്‍റെ അടുക്കല്‍ വരുന്നത് ഒരു യാചകനായിട്ടല്ല, മറിച്ച് “കുട്ടികളുടെ അപ്പത്തിന്” അര്‍ഹതയുള്ള ഒരു മകനായാണ്, അല്ലാതെ മേശയില്‍ നിന്ന് വീഴുന്ന നുറുക്കുകള്‍ക്കായല്ലെന്ന് തെളിയിക്കുകയും ചെയ്യും.
അന്യഭാഷയില്‍ സംസാരിക്കുന്നു
അജ്ഞാത ഭാഷയില്‍ (അന്യഭാഷകളില്‍) സംസാരിക്കാനുള്ള വരത്തെക്കുറിച്ച് ഇപ്പോള്‍ ഒരു വാക്ക്. ഇത് പലപ്പോഴും ആത്മാവിന്‍റെ പൂര്‍ണ്ണതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ദൈവം എല്ലാവര്‍ക്കും ഈ സമ്മാനം നല്‍കുന്നില്ല. കാരണം എല്ലാവര്‍ക്കും അതിന്‍റെ ആവശ്യമില്ലെന്ന് അവന്‍ കാണുന്നു. “എല്ലാവരും അന്യഭാഷകളില്‍ സംസാരിക്കുന്നില്ല” എന്ന് 1 കൊരി.12:30ല്‍ വളരെ വ്യക്തമാണ്. അതിനാല്‍ ദൈവത്തോട് തുറവിയുള്ളവരായിരിക്കുക, നിങ്ങള്‍ക്ക് അത് ലഭിക്കണമോ വേണ്ടയോ എന്ന തീരുമാനം അവനു വിട്ടുകൊടുക്കുക.
കോപം, കള്ളം തുടങ്ങിയ പാപങ്ങളില്‍ നിന്ന്, നിങ്ങളുടെ സാധാരണ സംസാരത്തില്‍ നിങ്ങളുടെ നാവിനെ നിയന്ത്രിക്കാന്‍ ആത്മാവിന്‍റെ ശക്തി നല്‍കുന്നതിന് ആദ്യം ദൈവത്തെ അന്വേഷിക്കുക. അറിയാത്ത ഭാഷകളില്‍ സംസാരിക്കാനുള്ള വരം ലഭിക്കുന്നതിനേക്കാള്‍ വളരെ പ്രധാനമാണത്. യാക്കോബ് 3:2 : “സംസാരത്തില്‍ പാപം ചെയ്യാത്തവന്‍ തികഞ്ഞ മനുഷ്യനാണ്”. അന്യഭാഷകളില്‍ സംസാരിക്കുന്നത് ആരെയും തികഞ്ഞവരാക്കിയിട്ടില്ല.
അന്യഭാഷകളില്‍ സംസാരിക്കുന്നതിന്‍റെ ഉദ്ദേശ്യം എന്താണ്? നാം ദൈവത്തെ സ്തുതിക്കുമ്പോള്‍, മലയാള ഭാഷ പരിമിതമാണെന്ന് നാം കാണുന്നു. നമ്മുടെ ഹൃദയം നിറഞ്ഞിരിക്കുന്നു, എന്നാല്‍ നമ്മുടെ ഹൃദയത്തിലുള്ളത് വായില്‍ നിന്ന് പുറത്തുവരുന്നതിനുമുമ്പ് നമ്മുടെ മനസ്സിലെ മലയാള ഭാഷയുടെ ഇടുങ്ങിയ പൈപ്പിലൂടെ കടന്നുപോകേണ്ടതുണ്ട്. എന്നാല്‍ മനസ്സിനെ മറികടക്കുകയാണെങ്കില്‍, നമ്മുടെ ഹൃദയത്തിലെ സമൃദ്ധി നമ്മുടെ ഹൃദയത്തില്‍ നിന്ന് നേരെ വായിലേക്ക് പോകും. നമ്മുടെ ഹൃദയത്തില്‍ നിറയുന്നതെന്തും (സ്തോത്രത്തിന്‍റെ സമൃദ്ധി അല്ലെങ്കില്‍ സങ്കടം മൂലമുണ്ടാകുന്ന സമ്മര്‍ദ്ദം) നമുക്ക് മനസ്സിലാകാത്ത വാക്കുകളില്‍ നമുക്ക് പ്രകടിപ്പിക്കാം, പക്ഷേ ദൈവം അതു നന്നായി മനസ്സിലാക്കുന്നു, കാരണം അവന്‍ ഹൃദയം ശ്രദ്ധിക്കുന്നു. അങ്ങനെ ഹൃദയത്തിലെ സമ്മര്‍ദ്ദം വാക്കുകളിലൂടെ പ്രകടിപ്പിക്കുന്നതിലൂടെ ആശ്വാസം ലഭിക്കും. 1 കൊരി.14:14 പറയുന്നത്, നാം അന്യഭാഷകളില്‍ സംസാരിക്കുമ്പോള്‍ നമ്മുടെ മനസ്സിന് നാം എന്താണ് പറയുന്നതെന്ന് മനസ്സിലാക്കാന്‍ കഴിയില്ല എന്നാണ്. അതുകൊണ്ട് നാം അന്യഭാഷകളില്‍ സംസാരിക്കുമ്പോള്‍ നമ്മുടെ വാക്കുകളെ വിശകലനം ചെയ്യാന്‍ ശ്രമിക്കേണ്ടതില്ല.
വിശ്വാസം യുക്തിക്ക് എതിരല്ല, പക്ഷേ അത് യുക്തിക്ക് അതീതമാണ്. കാല്‍ക്കുലസ് ലളിതമായ കൂട്ടിക്കിഴിക്കലിനേക്കാള്‍ വളരെ മുന്നിലാണ്. മനസ്സിനും യുക്തിക്കും വളരെയധികം ഊന്നല്‍ നല്‍കുന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നത്. എന്നാല്‍ ദൈവം നമ്മുടെ ഉള്ളില്‍ സ്ഥാപിച്ചിരിക്കുന്ന മനുഷ്യാത്മാവ് നമ്മുടെ മനസ്സിനേക്കാള്‍ വലുതാണ്. അതുകൊണ്ടാണ് നമ്മുടെ മനസ്സിന് നമ്മുടെ ആത്മാവിന്‍റെ ഭാഷ മനസ്സിലാകാത്തത്. നാം നമ്മുടെ ബുദ്ധിയെ നശിപ്പിക്കുന്നില്ല, കാരണം അത് ദൈവത്തിന്‍റെ അത്ഭുതകരമായ ദാനമാണ്. പക്ഷേ നാം അതിനെ ഇടപെടാന്‍ അനുവദിക്കാതെ സ്വസ്ഥമായി ഇരുത്തേണ്ടതുണ്ട്. എല്ലാവരേക്കാളുമേറെ താന്‍ അന്യഭാഷകളില്‍ സംസാരിച്ചുവെന്ന് പൗലൊസ് പറഞ്ഞു ഒരുപക്ഷേ തന്‍റെ ശുശ്രൂഷയില്‍ മറ്റുള്ളവരെക്കാളും കൂടുതല്‍ സമ്മര്‍ദം നേരിടേണ്ടി വന്നതിനാലാവാം അത് മറ്റുള്ളവരേക്കാള്‍ കൂടുതല്‍ ആവശ്യമായി വന്നത് (1 കൊരി.14:18).
നാം നിരുത്സാഹപ്പെടുമ്പോള്‍, സമ്മര്‍ദ്ദത്തിലായിരിക്കുമ്പോള്‍, പ്രാര്‍ത്ഥിക്കാന്‍ പ്രത്യേകമായി ഒന്നും ചിന്തിക്കാന്‍ കഴിയാതെ വരുമ്പോള്‍, സങ്കീര്‍ണ്ണമായ ഒരു സാഹചര്യത്തില്‍ എങ്ങനെ പ്രാര്‍ത്ഥിക്കണമെന്ന് അറിയാതെ വരുമ്പോള്‍ ഒക്കെ അന്യഭാഷകളില്‍ സംസാരിക്കാനുള്ള വരം നമ്മെ സഹായിക്കും. ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെ തളര്‍ന്നു, വിശ്രമിക്കാന്‍ ആഗ്രഹിക്കുന്നു. നമുക്ക് കിടക്കയില്‍ കിടന്ന് അന്യഭാഷകളില്‍ പ്രാര്‍ത്ഥിക്കാം. ഭാഷയുടെ വരം ഉപയോഗിച്ച്, നിങ്ങള്‍ക്ക് സ്വയം മനസ്സിലാകാത്ത, എന്നാല്‍ നിങ്ങളുടെ ഹൃദയത്തിന്‍റെ ആഴമായ വാഞ്ഛകള്‍ പ്രകടിപ്പിക്കുന്ന വാക്കുകളില്‍ നിങ്ങളുടെ സ്വര്‍ഗ്ഗസ്ഥനായ പിതാവിന് മുന്‍പില്‍ നിങ്ങളുടെ ഹൃദയം പകരാന്‍ കഴിയും.
കഴിഞ്ഞ ഡിസംബറില്‍ നമ്മുടെ ശിഷ്യത്വ സെമിനാറിന് വരാന്‍ കഴിയാഞ്ഞ ഒരു യുവ സഹോദരനില്‍ നിന്ന് എനിക്ക് ഒരു കത്ത് ലഭിച്ചു. സെമിനാറിന്‍റെ ടേപ്പുകള്‍ കേള്‍ക്കാന്‍ അവന് ആകാംക്ഷയുണ്ടായിരുന്നു. പരിശുദ്ധാത്മാവിനാല്‍ നിറയപ്പെടുന്നതു സംബന്ധിച്ച് ഞങ്ങള്‍ സംസാരിച്ച മീറ്റിംഗിന്‍റെ ടേപ്പ് ശ്രദ്ധിച്ചപ്പോള്‍, അവനു തന്നെ അതിനായി വലിയ ദാഹം തോന്നി. “നീ എന്നെ അനുഗ്രഹിക്കുന്നതുവരെ ഞാന്‍ നിന്നെ വിട്ടയക്കുകയില്ല” (ഉല്‍പ. 32:26) എന്ന് കര്‍ത്താവിനോട് പറഞ്ഞ യാക്കോബിനെപ്പോലെ ദൈവത്തെ അന്വേഷിക്കാന്‍ അവന്‍ തീരുമാനിച്ചു. അവന്‍ തന്‍റെ മുറിയില്‍ പോയി പ്രാര്‍ത്ഥിച്ചു, പക്ഷേ അവന്‍റെ പ്രാര്‍ത്ഥനയില്‍ ഒരു ഭാരവും ആഗ്രഹവുമില്ലെന്ന് അവന്‍ കണ്ടെത്തി. തുടര്‍ന്ന് അവന്‍ തന്‍റെ ഹൃദയം പരിശോധിച്ചപ്പോള്‍, തന്‍റെ ജീവിതത്തില്‍ താന്‍ കര്‍ത്താവിന് സമര്‍പ്പിക്കാത്ത ഒരു കാര്യം ഉണ്ടെന്ന് അവന്‍ കണ്ടു. ആ ഒരു കാര്യം പാപമായിരുന്നില്ല. ഉടനെ അവന്‍ അത് കര്‍ത്താവിന് സമര്‍പ്പിച്ചു. അപ്പോള്‍ കര്‍ത്താവിന് അവന്‍റെ ജീവിതത്തില്‍ ലഭിക്കേണ്ട സ്ഥാനം കൈവന്നു. ദൈവം തന്‍റെ ആത്മാവിനെ അവന്‍റെ മേല്‍ പകര്‍ന്നു, അവന്‍ അന്യഭാഷകളില്‍ സംസാരിക്കാന്‍ തുടങ്ങി, അവന്‍ സന്തോഷത്താല്‍ കരഞ്ഞു.
സെമിനാറിന് വരാന്‍ കഴിയാത്ത ഒരാളെ ദൈവം എങ്ങനെ കണ്ടുമുട്ടി എന്ന് കേട്ടത് ശരിക്കും പ്രോത്സാഹജനകമായിരുന്നു. സംഖ്യാപുസ്തകം 11:25-29 ഇങ്ങനെ പറയുന്നു: “കര്‍ത്താവ് മേഘത്തില്‍ ഇറങ്ങി, മോശയുടെ മേല്‍ ഉണ്ടായിരുന്ന ആത്മാവിനെ എടുത്ത് എഴുപത് മൂപ്പന്മാരുടെ മേല്‍ പകര്‍ന്നു. ആത്മാവ് അവരുടെമേല്‍ ആവസിച്ചപ്പോള്‍ അത് സംഭവിച്ചു. എന്നാല്‍ രണ്ടുപേര്‍ പാളയത്തില്‍ താമസിച്ചിരുന്നു; ഒരുവന്‍റെ പേര് എല്‍ദാദ് എന്നും മറ്റവന്‍റെ പേര് മേദാദ് എന്നും ആയിരുന്നു. ആത്മാവ് അവരുടെമേലും ആവസിച്ചു; എല്‍ദാദും മേദാദും പാളയത്തില്‍ പ്രവചിച്ചു, അപ്പോള്‍ യോശുവ പറഞ്ഞു: “യജമാനനേ, അവരെ തടയേണമേ”. എന്നാ ല്‍ മോശെ അവനോടു: “എന്‍റെ നിമിത്തം നിങ്ങള്‍ അസൂയപ്പെടുന്നുവോ?”.
മോശയുടെ കാലത്ത് അങ്ങനെ പ്രവര്‍ത്തിച്ച ദൈവം ഇന്നും അങ്ങനെ തന്നെ. ദൈവത്തിനു പക്ഷപാതമില്ല. താഴ്മയോടെ തന്നെ അന്വേഷിക്കുന്ന എല്ലാവര്‍ക്കും അവന്‍ പ്രതിഫലദായകനാണ്. മിടുക്കരും ബുദ്ധിശാലികളും സാധാരണയായി ഒഴിവാക്കപ്പെടുന്നു അത് അവരുടെ ബുദ്ധി മൂലമല്ല, മറിച്ച് അവരുടെ അഭിമാനം കൊണ്ടാണ്.
പെന്തക്കോസ്ത് ദിനത്തില്‍ അന്യഭാഷകളില്‍ സംസാരിക്കുന്ന ശിഷ്യന്മാരെക്കുറിച്ച് പ്രവൃത്തികള്‍ 2: 4-ല്‍ പറയുന്നത് ശ്രദ്ധിക്കുക. ആ വാക്യം ശ്രദ്ധാപൂര്‍വ്വം വായിക്കുക. അന്യഭാഷയില്‍ സംസാരിക്കുമ്പോള്‍ വായ തുറന്ന് നാവ് ഉപയോഗിച്ചത് ശിഷ്യന്മാര്‍ തന്നെയായിരുന്നു. പരിശുദ്ധാത്മാവ് അവരുടെ നാവിനെ ചലിപ്പിച്ചില്ല. അവന്‍ ആരുടെയും നാവ് ചലിപ്പിക്കുന്നില്ല. ആളുകളുടെ നാവ് ചലിപ്പിക്കുന്ന വിധത്തില്‍ ആളുകളെ നിയന്ത്രിക്കുന്നത് ദുരാത്മാക്കള്‍ മാത്രമാണ്. ഭൂതങ്ങളെ പുറത്താക്കുമ്പോള്‍ ദുരാത്മാക്കള്‍ മനുഷ്യരിലൂടെ സംസാരിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അത്തരം സമയങ്ങളില്‍ ആ ആളുകള്‍ക്ക് അവരുടെ നാവിനെ നിയന്ത്രിക്കാന്‍ കഴിയില്ല, കാരണം ദുരാത്മാവ് അതിനെ ചലിപ്പിക്കുന്നു. എന്നാല്‍ പരിശുദ്ധാത്മാവ് അങ്ങനെയല്ല പ്രവര്‍ത്തിക്കുന്നത്. അവന്‍ നമുക്ക് ദാനം മാത്രമാണ് നല്‍കുന്നത്. അവന്‍ നമുക്കു നല്‍കുന്ന ദാനം ഉപയോഗിക്കാന്‍ നമ്മുടെ നാവുകള്‍ സ്വയം ചലിപ്പിക്കണമെന്ന് അവന്‍ പ്രതീക്ഷിക്കുന്നു. അവന്‍ നമുക്ക് പ്രസംഗം (പ്രവചനം) നല്‍കുമ്പോള്‍ നാം ചെയ്യുന്നതുപോലെ. അതിനാല്‍, “നിന്‍റെ വായ് വിശാലമായി തുറക്കുക ദൈവം അതിനെ നിറയ്ക്കും” (സങ്കീ. 81:10).
നിങ്ങള്‍ക്ക് ഭാഷയുടെ വരം ലഭിക്കുമ്പോള്‍, അത് നിങ്ങളുടെ സ്വകാര്യ പ്രാര്‍ത്ഥനയില്‍ മാത്രം ഉപയോഗിക്കുക-പ്രത്യേകിച്ചും ദൈവത്തോട് എന്താണ് പറയേണ്ടതെന്ന് നിങ്ങള്‍ക്കറിയില്ലെങ്കില്‍. ഈ സമ്മാനം പ്രധാനമായും ദൈവവുമായുള്ള നമ്മുടെ സ്വകാര്യ കൂട്ടായ്മയ്ക്കുള്ളതാണ്, പ്രാഥമികമായി പൊതു ഉപയോഗത്തിനല്ല. ഒരു സഭായോഗത്തില്‍ അന്യഭാഷാ വ്യാഖ്യാതാക്കള്‍ ഉണ്ടെങ്കില്‍ മാത്രമേ അത് പ്രയോഗിക്കാന്‍ കഴിയൂ (1കൊരി.14:28). വ്യാഖ്യാനിക്കാനുള്ള കഴിവ് ആര്‍ക്കെങ്കിലും ഉണ്ടോ എന്ന് നമുക്ക് പലപ്പോഴും അറിയില്ല എന്നതിനാല്‍, ഈ ദാനം സ്വകാര്യമായി മാത്രം ഉപയോഗിക്കുന്നതാണ് ഏറ്റവും സുരക്ഷിതം-പൗലൊസിനെപ്പോലെ (1 കൊരിന്ത്യര്‍ 14:18,19). പക്ഷേ, ഞാന്‍ നേരത്തെ പറഞ്ഞതുപോലെ, നിങ്ങളുടെ സാധാരണ സംസാരത്തില്‍ ശുദ്ധതയ്ക്കായി കൂടുതല്‍ ആത്മാര്‍ത്ഥമായി അന്വേഷിക്കുക.
ആത്മാവിന്‍റെ ദാനങ്ങളില്‍ വിശ്വസിക്കാത്ത ക്രിസ്ത്യാനികളുമായി ഈ വിഷയം ചര്‍ച്ച ചെയ്യരുത്. കാരണം അത് അനാവശ്യ തര്‍ക്കങ്ങള്‍ക്ക് ഇടയാക്കും. ചില ക്രിസ്ത്യാനികള്‍ ആത്മാവിന്‍റെ ഈ ദാനത്തെ പുച്ഛിക്കുന്നു. അത്തരം വിശ്വാസികളുമായി ഇടപഴകുമ്പോള്‍, ഈ ദാനത്തെ സ്വയം താഴ്ന്ന നിലയില്‍ കണ്ടു എന്നു വരാം. എന്നാല്‍ അതിന്‍റെ ചിന്താ രീതിയിലേക്ക് നിങ്ങളെ വാര്‍ത്തെടുക്കാന്‍ നിങ്ങളുടെ ചുറ്റുമുള്ള ക്രൈസ്തവലോകത്തെ ഒരിക്കലും അനുവദിക്കരുത്. ദൈവവചനത്തിന്‍റെ പഠിപ്പിക്കലിനോട് മാത്രം പറ്റിനില്‍ക്കുക.
യേശുവിന് ഒരിക്കലും അന്യഭാഷകളില്‍ സംസാരിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല, കാരണം അവിടുത്തെ മനസ്സിന് പരിമിതി കളുണ്ടായിരുന്നില്ല. പിതാവുമായുള്ള അവിടുത്ത കൂട്ടായ്മ തികച്ചു ശുദ്ധവും എല്ലാ സമയത്തും പൂര്‍ണ്ണവുമായിരുന്നു. അതുകൊണ്ടാണ് നാം സ്വര്‍ഗത്തില്‍ എത്തുമ്പോള്‍ അന്യഭാഷകളില്‍ സംസാരിക്കുന്നത് അപ്രത്യക്ഷമാകുന്നത്: ‘പൂര്‍ണമായതു വന്നിരിക്കുന്നു”, “ശിശുവിനുള്ളത് ഞങ്ങള്‍ ഉപേക്ഷിക്കുന്നു”, “ഞങ്ങള്‍ കര്‍ത്താവിനെ മുഖാമുഖം കാണുന്നു” (1 കൊരി.13:8-12). അതിനാല്‍, ഈ ഭൂമിയിലെ നമ്മുടെ അപൂര്‍ണ്ണമായ അവസ്ഥയില്‍ താത്കാലിക ഉപയോഗത്തിന് മാത്രമാണ് ഭാഷകളുടെ വരം. എന്നാല്‍ സഭായോഗങ്ങളില്‍ ഭാഷകളെക്കാള്‍ 2000 മടങ്ങ് ശ്രേഷ്ഠമാണ് പ്രവചനം (10,000/5; 1 കൊരി.14:19 കാണുക) കാരണം പ്രവചനത്തില്‍ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനും കെട്ടിപ്പടുക്കാനുമുള്ള ദൈവവചനം പ്രഘോഷിക്കുന്നു (1 കൊരി.14:3).
പരിശുദ്ധാത്മാവ് പറയുന്നു, ഒരു സഭയിലെ എല്ലാവരും ഒരേ സമയം അന്യഭാഷകളില്‍ സംസാരിച്ചാല്‍ അത് “ഭ്രാന്തന്‍ സഭ” എന്ന് വിളിക്കപ്പെടും (1 കൊരി.14:23). അതുകൊണ്ട് ഇത്തരം സഭകള്‍ ഒഴിവാക്കുക. എന്നാല്‍ അവിടുന്നു സഭകളോടും പറയുന്നു: “അന്യഭാഷകളില്‍ സംസാരിക്കുന്നത് വിലക്കരുത്” (1 കൊരി.14:39). അതാണ് ശരിയായ സന്തുലനം.
ആത്മാവിലുള്ള സ്നാനത്തിന്‍റെ ഉദ്ദേശ്യം
1975 ജനുവരിയില്‍ ഞാന്‍ പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ ശേഷം, മത്തായി 1-ാം അദ്ധ്യായം മുതല്‍ പുതിയ നിയമം വീണ്ടും വായിക്കാന്‍ ഞാന്‍ തീരുമാനിച്ചു. ആദ്യ ദിവസം തന്നെ, വചനത്തില്‍ നിന്ന് എനിക്ക് ലഭിച്ചത് ഞാന്‍ ആത്മാവിനാല്‍ നിറഞ്ഞിരിക്കുന്നു എന്ന ഉറപ്പായിരുന്നു. പരിശുദ്ധാത്മാവിലൂടെ മറിയ ഗര്‍ഭം ധരിച്ചതെങ്ങനെയെന്ന് ഞാന്‍ വായിച്ചു. എന്‍റെ മേല്‍ വന്നതുപോലെ ആത്മാവ് അവളുടെ മേല്‍ വന്നു. അന്നു മത്തായി 1:18-23-ല്‍ നിന്ന് ഞാന്‍ ഇനിപ്പറയുന്ന സത്യങ്ങള്‍ പഠിച്ചു:
- ആത്മാവ് അവള്‍ക്കുവേണ്ടി ചെയ്തതെന്തെന്ന് മറിയക്ക് മാത്രം അറിയാമായിരുന്നതുപോലെ എനിക്കും അങ്ങനെയായിരിക്കും.
- മറിയക്ക് താന്‍ ഗര്‍ഭിണിയാണെന്നതിന് അവളുടെ ശരീരത്തില്‍ ബാഹ്യ തെളിവുകളൊന്നും മാസങ്ങളോളം ഉണ്ടായിരുന്നില്ല. വളരെക്കാലമായി ആത്മാവ് എന്നില്‍ ചെയ്ത കാര്യങ്ങളെക്കുറിച്ച് എനിക്കും ബാഹ്യ ബോധം ഇല്ലായിരിക്കാം. എനിക്ക് വിശ്വാസത്താല്‍ ജീവിക്കേണ്ടി വരും. എന്നാല്‍ കാലം മുന്നോട്ടു പോയപ്പോള്‍ മറിയയ്ക്കും മറ്റുള്ളവര്‍ക്കും അവള്‍ക്കുണ്ടായ മാറ്റം കാണാന്‍ കഴിഞ്ഞു. കാലക്രമേണ, ദൈവം എന്താണ് ചെയ്തതെന്ന് എനിക്കും മറ്റുള്ളവര്‍ക്കും കൂടുതല്‍ കൂടുതല്‍ പ്രകടമാകും.
- മറ്റുള്ളവര്‍ മറിയയെ തെറ്റിദ്ധരിക്കുകയും അവളെപ്പറ്റി മോശമായി സംസാരിക്കുകയും ചെയ്തു. ഞാനും ഇതിനെ നേരിടണം.
- മറിയ മുഖേന യേശുവിന്‍റെ ശരീരം പുറത്തുകൊണ്ടുവരുവാന്‍ ആത്മാവ് മറിയയുടെ മേല്‍ വന്നു. ക്രിസ്തുവിന്‍റെ ജീവന്‍ എന്നിലൂടെ പുറപ്പെടുവിക്കാന്‍ ആത്മാവ് ആദ്യം എന്‍റെ മേല്‍ വന്നിരിക്കുന്നു; രണ്ടാമതായി, ‘ക്രിസ്തുവിന്‍റെ ശരീരം’ എന്‍റെ അധ്വാനത്താല്‍ നിര്‍മ്മിക്കപ്പെടട്ടെ.
ആത്മാവിന്‍റെ സ്നാനം (നിറവ്) നമ്മെ ആത്മീയ പോരാട്ടത്തിന്‍റെ മണ്ഡലത്തിലേക്ക് കൊണ്ടുവരുന്നു. നമ്മുടെ ആത്മാവില്‍ സംഘര്‍ഷം നേരിടാന്‍ ദൈവം നമ്മെ അനുവദിക്കുന്നു, അതുവഴി സാത്താന്‍റെയും എല്ലാ ദുരാത്മാക്കളുടെയും മേല്‍ നമുക്ക് നല്‍കിയിരിക്കുന്ന ശക്തമായ അധികാരം അറിയാന്‍ കഴിയും. ലൂക്കോസ് 10:19 ല്‍ യേശു പറഞ്ഞു.
“ശത്രുവിന്‍റെ സകല ശക്തിയുടെയും മേല്‍ ഞാന്‍ നിങ്ങള്‍ക്ക് അധികാരം തന്നിരിക്കുന്നു; ഒന്നും നിങ്ങളെ ഒരു തരത്തിലും ഉപദ്രവിക്കില്ല”.
ഗലീല തടാകത്തില്‍ ഒരു കൊടുങ്കാറ്റിനെ അഭിമുഖീകരിക്കാന്‍ ദൈവം യേശുവിന്‍റെ ശിഷ്യന്മാരെ അനുവദിച്ചല്ലോ. എന്തിനുവേണ്ടി? കൊടുങ്കാറ്റിനെ നിശ്ചലമാക്കാനുള്ള കര്‍ത്താവിന്‍റെ വലിയ ശക്തി അവര്‍ക്ക് അനുഭവിക്കാന്‍ കഴിയുന്നതിനുവേണ്ടിയായിരുന്നു!. ഇതും അതുപോലെയാണ്.
അധ്യായം 3
പ്രലോഭനവും പാപവും
ജീവിതം വളരെ ഹ്രസ്വമായതിനാല്‍, ജീവിതത്തില്‍ അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്നങ്ങളും നിങ്ങള്‍ പൂര്‍ണ്ണമായി ഉപയോഗിക്കുകയും അങ്ങനെ നിങ്ങളുടെ ഭൗമിക നാളുകളുടെ അവസാനത്തില്‍ ദൈവത്തിനു സമര്‍പ്പിക്കേണ്ട ജ്ഞാനത്തിന്‍റെ ഹൃദയം നേടുകയും വേണം (സങ്കീ. 90:12). കീഴടക്കപ്പെടാത്ത ഒരു പാപവും കൊണ്ട് നിങ്ങള്‍ ഈ ഭൂമിയില്‍ നിന്ന് പോകരുത്. പൂര്‍ണ്ണഹൃദയനായിരിക്കുക എന്നതിനര്‍ത്ഥം ഒരു കളങ്കവുമില്ലാതെ സ്വയം ദൈവത്തിന് സമര്‍പ്പിക്കാനുള്ള ജ്വലിക്കുന്ന ആഗ്രഹമാണ് (എബ്രാ. 9:14).
പ്രലോഭനവും പാപവും തമ്മില്‍ വ്യത്യാസമുണ്ട്. ഒരു ദുഷിച്ച ചിന്ത നിങ്ങളുടെ മനസ്സില്‍ മിന്നിമറയുന്നുവെങ്കില്‍, അത് പ്രലോഭനമാണ്. നിങ്ങള്‍ അതില്‍ തുടരുകയോ സ്വീകരിക്കുകയോ ചെയ്താല്‍ അത് പാപമായി മാറും. നിങ്ങള്‍ ഒരു പെണ്‍കുട്ടിയെ കാണുമ്പോള്‍ അവളെ മോഹിക്കാന്‍ നിങ്ങള്‍ പരീക്ഷിക്കപ്പെടുന്നു, അതാണ് പ്രലോഭനം. നിങ്ങള്‍ അവളെ നോക്കുകയോ അവളെക്കുറിച്ച് ചിന്തിക്കുകയോ ചെയ്യുന്നത് തുടരുകയാണെങ്കില്‍, നിങ്ങള്‍ പാപം ചെയ്യും. ആദ്യനോട്ടം പ്രലോഭനവും ഒഴിവാക്കാനാവാത്തതുമാണ്. രണ്ടാമത്തെ നോട്ടം പാപമാണ് ഒഴിവാക്കാവുന്നതുമാണ്. ചില പ്രലോഭനങ്ങള്‍ മനസ്സില്‍ വരുമ്പോള്‍ നിങ്ങള്‍ അതിനാല്‍ സ്വയം അപലപിക്കേണ്ടതില്ല. യേശു പോലും തന്‍റെ മനസ്സില്‍ പരീക്ഷിക്കപ്പെട്ടു. നിങ്ങളുടെ ഇച്ഛ കൊണ്ട് “വേണ്ട” എന്ന് പറയണം. അപ്പോള്‍ നിങ്ങള്‍ ജയിക്കുന്നവനായിരിക്കും. “വേണ്ട” എന്ന് പറയാനുള്ള ശക്തിക്കുവേണ്ടിയാണ് യേശു നിലവിളിയോടെ സഹായത്തിനായി പ്രാര്‍ത്ഥിച്ചത് (എബ്രാ. 5:7). സഹായത്തിനായി നിങ്ങളും ഇതേ രീതിയില്‍ നിലവിളിക്കണം.
സാത്താന്‍ പരാജയപ്പെട്ടു
ഏകദേശം 2000 വര്‍ഷങ്ങള്‍ക്ക് മുമ്പ് യേശു ക്രൂശില്‍ സാത്താനെ പരാജയപ്പെടുത്തി. അത് നിങ്ങള്‍ ഒരിക്കലും മറക്കാന്‍ പാടില്ലാത്ത കാര്യമാണ്. ഇന്ന് നാം ആ വിജയത്തില്‍ നില്‍ക്കുന്നു; വിജയം നേടാനല്ല നാം പോരാടുന്നത്. സാത്താന്‍ മനുഷ്യരെക്കാള്‍ വളരെ ശക്തനും മിടുക്കനുമാണ്. നൂറ്റാണ്ടുകളായി അവന്‍ കോടിക്കണക്കിന് ആളുകളെ കബളിപ്പിക്കുകയും ജയിക്കുകയും ചെയ്തു. എന്നാല്‍ നിങ്ങളുടെ മനസ്സാക്ഷി ശുദ്ധമാണെങ്കില്‍ (കുഞ്ഞാടിന്‍റെ രക്തം നിങ്ങളുടെ ഹൃദയത്തെ ശുദ്ധീകരിക്കുമ്പോള്‍) നിങ്ങള്‍ അവനോട് സംസാരിക്കുകയും യേശുവിന്‍റെ നാമത്തില്‍ അവനെ എതിര്‍ക്കുകയും ചെയ്യുമ്പോള്‍ (വെളി.12:11; യാക്കോബ് 4:7) അവന്‍ നിങ്ങളില്‍ നിന്ന് ഓടിപ്പോകും. ഇത് എപ്പോഴും ഓര്‍ക്കുക. ഞാന്‍ ഇത് വിശ്വസിക്കുകയും പ്രായോഗികമാക്കുകയും പ്രസംഗിക്കുകയും ചെയ്തിട്ടുണ്ട്. ഇത് കേള്‍ക്കുന്നത് സാത്താന്‍ വെറുക്കുന്നു.
സാത്താനും അവന്‍റെ എല്ലാ പിശാചുക്കളും കാല്‍വരിയിലെ കുരിശില്‍ ഒരിക്കല്‍ എന്നെന്നേക്കുമായി സമ്പൂര്‍ണ്ണമായി തോല്‍പിക്കപ്പെട്ടുവെന്ന അറിവില്‍ നിങ്ങള്‍ വേരൂന്നി അടിസ്ഥാനപ്പെട്ടിരിക്കണം (എബ്രാ. 2:14; കൊലോ. 2:15). അപ്പോള്‍ സാത്താന് തന്നെക്കുറിച്ചുള്ള ഒരു ഭയവും നിങ്ങളില്‍ ഒരു സമയത്തും ഉണ്ടാക്കാന്‍ കഴിയില്ല. പിശാചിനെതിരെ ദൈവം എപ്പോഴും നിങ്ങളുടെ പക്ഷത്തുണ്ടെന്ന് ഓര്‍ക്കുക. “യേശുവിനെപ്പോലെ നിങ്ങളും ലോകത്തില്‍ ഇരിക്കുന്നു” (1 യോഹ. 4:17).
സാത്താനെ എതിര്‍ക്കുന്നതില്‍ വിശ്വസിക്കാന്‍ കര്‍ത്താവ് എന്നെ ആദ്യം പ്രോത്സാഹിപ്പിച്ചത് എന്‍റെ സ്വപ്നങ്ങളിലാണ്. പിശാച് എന്നില്‍ നിന്ന് ഓടിപ്പോകുന്നത് ഞാന്‍ സ്വപ്നം കണ്ടു. രാത്രിയില്‍ ഞാന്‍ ഉണരുമ്പോള്‍ യേശുവിന്‍റെ നാമത്തില്‍ സാത്താനെ എതിര്‍ക്കും.
സാത്താനോടും അവന്‍റെ ദുഷ്ടാത്മാക്കളോടും ഉള്ള ഇത്തരം സംഘട്ടനങ്ങള്‍ യഥാര്‍ത്ഥത്തില്‍ ദൈവികമായതും വ്യാജമായതും തമ്മില്‍ വേര്‍തിരിച്ചറിയാനുള്ള വിവേകത്തില്‍ വളരാനും നിങ്ങളെ സഹായിക്കും. ദൈവികമായത് എപ്പോഴും ക്രിസ്തുവിന്‍റെ ആത്മാവിനാല്‍ വിവരിക്കപ്പെടും-സത്യസന്ധത, വിനയം, വിശുദ്ധി, സ്നേഹം എന്നിവയുടെ ആത്മാവാണത്. ശക്തിയുടെ എല്ലാ പ്രകടനങ്ങളും ദൈവത്തില്‍ നിന്നുള്ള താണെന്ന് കരുതുന്നതിനാല്‍ പലരും വഞ്ചിക്കപ്പെടുന്നു. എന്നാല്‍ അത്തരം പല അമാനുഷിക പ്രകടനങ്ങളും സാത്താനില്‍ നിന്നാണ്.
ആത്മാവിന്‍റെ ചെറിയ പ്രേരണകള്‍ അനുസരിക്കാന്‍ എല്ലായ്പ്പോഴും ജാഗരൂകരായിരിക്കുക-ഉദാഹരണത്തിന്, അവന്‍ നിങ്ങളോട് ആവശ്യപ്പെടുമ്പോള്‍, ചില സമയങ്ങളില്‍ പെട്ടെന്നുള്ള പ്രാര്‍ത്ഥന നടത്തുക, അല്ലെങ്കില്‍ ഒരു വേദവാക്യം വായിക്കുക, അല്ലെങ്കില്‍ ആര്‍ക്കെങ്കിലും വേണ്ടി പ്രാര്‍ത്ഥിക്കുക, അല്ലെങ്കില്‍ ആരെയെങ്കിലും സന്ദര്‍ശിക്കുക, അല്ലെങ്കില്‍ ആരോടെങ്കിലും സംസാരിക്കുക, അല്ലെങ്കില്‍ ആരോടെങ്കിലും ക്ഷമ ചോദിക്കുക, അല്ലെങ്കില്‍ ആരോടെങ്കിലും ക്ഷമിക്കുക, അല്ലെങ്കില്‍ എന്തെങ്കിലും തിന്മയില്‍ നിന്ന് നിങ്ങളുടെ കണ്ണുകള്‍ തിരിക്കുക, അല്ലെങ്കില്‍ ദുഷിച്ച സംഭാഷണം കേള്‍ക്കുന്നത് നിര്‍ത്തുക, അല്ലെങ്കില്‍ സംഭാഷണം അശാസ്ത്രീയമായി നീങ്ങുമ്പോള്‍ നിങ്ങളുടെ സുഹൃത്തുക്കളുടെ സാന്നിധ്യം ഉപേക്ഷിക്കുക, അല്ലെങ്കില്‍ സംഭാഷണത്തില്‍ ഒരു പുതിയ ദിശ അവതരിപ്പിക്കാന്‍ ധൈര്യം കാണിക്കുക. ആത്മാവിന്‍റെ അത്തരം പ്രേരണകള്‍ അനുസരിച്ചുകൊണ്ട്, നിങ്ങള്‍ക്ക് ആത്മാവില്‍ ജീവിക്കാന്‍ പഠിക്കാം.
വിവേചനത്തിന്‍റെ പ്രാധാന്യം
നാം അന്ത്യത്തോട് അടുക്കുമ്പോള്‍ സഭയില്‍ പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനം കൂടുതല്‍ കൂടുതല്‍ ഉണ്ടാകും. വഞ്ചിക്കുന്ന ആത്മാക്കള്‍ ലോകത്ത് കൂടുതല്‍ കൂടുതല്‍ പ്രവര്‍ത്തിക്കും. അതിനാല്‍ നിങ്ങള്‍ വഞ്ചിക്കപ്പെടാതിരിക്കണമെങ്കില്‍ താഴെ പറയുന്നവ ശ്രദ്ധിക്കണം:
(1) വൈകാരിക വ്യാജങ്ങള്‍, (2) തീവ്രവാദം, (3) പരീശത്വം, (4) കള്‍ട്ട് മനോഭാവം.
ആത്മാവ് പ്രവര്‍ത്തിക്കുന്നിടത്ത് ശത്രുവും എപ്പോഴും പ്രവര്‍ത്തിക്കുന്നു. അതുകൊണ്ട് കാണുന്നതും കേള്‍ക്കുന്നതും എല്ലാം വിഴുങ്ങരുത്. വിവേചനമുള്ളവരായിരിക്കുക.
ശബ്ദവും വികാരവും ആത്മാവിന്‍റെ ചലനത്തെ അനുഗമിച്ചേക്കാം. അത് ചില ആളുകളെ അവരുടെ മാനുഷിക തടസ്സങ്ങളില്‍ നിന്നും മനുഷ്യരോടുള്ള ഭയത്തില്‍ നിന്നും സ്വതന്ത്രരാകാന്‍ സഹായിക്കുന്നു. നാം നമ്മുടെ വികാരങ്ങളെ വിലകുറച്ച് കാണുന്നില്ല. കാരണം അവ നമ്മുടെ വ്യക്തിത്വത്തിന്‍റെ ദൈവദത്തമായ ഭാഗമാണ്. എന്നാല്‍ അതേ സമയം, നാം അവയെ അമിതമായി കാണരുത്. കാരണം ദൈവം കാണുന്നത് ഹൃദയത്തെയാണ്, വികാരങ്ങളെയല്ല. നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ നിങ്ങളുടെ ശബ്ദം ഉയര്‍ത്തുന്നത് നല്ലതാണ്. കാരണം അത് നിങ്ങളുടെ ചുറ്റുമുള്ള മറ്റുള്ളവരെപ്പറ്റി വളരെ കുറച്ചുമാത്രം ബോധവാന്മാരാകാന്‍ നിങ്ങളെ സഹായിക്കും. നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ നിങ്ങളുടെ കണ്ണുകള്‍ അടയ്ക്കുന്നത് പോലെയാണത്, അതുവഴി നിങ്ങള്‍ക്ക് നന്നായി ശ്രദ്ധ കേന്ദ്രീകരിക്കാനും നിങ്ങളുടെ ചുറ്റുമുള്ള മറ്റുള്ളവരാല്‍ ശ്രദ്ധ മാറിപ്പോകാതിരിക്കാനും ഇടയാക്കും. അത്തരം പ്രവര്‍ത്തനങ്ങള്‍ നിങ്ങളുടെ പ്രാര്‍ത്ഥനകളെ കൂടുതല്‍ ആത്മീയമാക്കില്ല. എന്നാല്‍ നിങ്ങളുടെ ചുറ്റുപാടുകളില്‍ നിന്ന് സ്വതന്ത്രരാകാന്‍ അവ നിങ്ങളെ സഹായിക്കുന്നു. പരിശുദ്ധാത്മാവിന്‍റെ ശക്തി പ്രകടമാകുന്നത് ശബ്ദഘോഷം കൊണ്ടല്ല, മറിച്ച് ഒരു വിശുദ്ധ ജീവിതം, സഭയിലെ ശക്തമായ ശുശ്രൂഷ, നിങ്ങളുടെ ജോലിസ്ഥലത്ത് കര്‍ത്താവിനുവേണ്ടിയുള്ള ലജ്ജയില്ലാത്ത സാക്ഷ്യം എന്നിവയിലൂടെയാണ്.
മനുഷ്യദേഹിയില്‍ (ബൗദ്ധിക ശക്തി, വൈകാരിക ശക്തി, ഇച്ഛാശക്തി എന്നിങ്ങനെ) വലിയ ശക്തിയുണ്ട്. പലരും ഇത് (യോഗയിലെ പോലെ) ചൂഷണം ചെയ്യുകയും അത് ആത്മാവിന്‍റെ ശക്തിയാണെന്ന് സങ്കല്‍പ്പിക്കുകയും ചെയ്യുന്നു. അത്തരം ശക്തിയാല്‍ നിങ്ങള്‍ വഞ്ചിക്കപ്പെടരുത്. പരിശുദ്ധാത്മാവ് എപ്പോഴും ക്രിസ്തുവിനെ മഹത്വപ്പെടുത്തും-മനുഷ്യരെയോ അനുഭവങ്ങളെയോ അല്ല. നിങ്ങള്‍ക്ക് ‘കള്ളനാണയം’ കണ്ടെത്താനുള്ള ഒരു ഉറപ്പായ മാര്‍ഗമാണിത്.
അച്ചടക്കം
“ദൈവം നമുക്ക് നല്‍കിയത് ഭീരുത്വത്തിന്‍റെ ആത്മാവല്ല, മറിച്ച് ശക്തിയുടെയും സ്നേഹത്തിന്‍റെയും അച്ചടക്കത്തിന്‍റെയും ആത്മാവാണ്” (2 തിമോ. 1:7). പരിശുദ്ധാത്മാവ് നിങ്ങളുടെ ജീവിതത്തില്‍ നിന്ന് എല്ലാ ഭയവും ഇല്ലാതാക്കുകയും ശക്തിയും സ്നേഹവും അച്ചടക്കവും പകരം വയ്ക്കുകയും ചെയ്യും.
അച്ചടക്കമില്ലാതെ ആര്‍ക്കും യഥാര്‍ത്ഥ ആത്മീയനാകാന്‍ കഴിയില്ല. ആത്മാവിന്‍റെ ഫലം ആത്മനിയന്ത്രണമാണ് (ഗലാ. 5:23). അച്ചടക്കമില്ലാത്ത ജീവിതം ചോര്‍ന്നൊലിക്കുന്ന പാത്രം പോലെയാണ്. എത്ര തവണ നിറച്ചാലും വീണ്ടും ശൂന്യമാകും. അത് ആവര്‍ത്തിച്ച് നിറയ്ക്കേണ്ടി വരും. നിങ്ങള്‍ കൂടുതല്‍ കൂടുതല്‍ അച്ചടക്കം പാലിക്കേണ്ട മൂന്ന് മേഖലകള്‍ ഇവയാണ്: (1) നിങ്ങളുടെ ശരീരം (2) നിങ്ങളുടെ സമയം (3) നിങ്ങളുടെ പണം എന്നിവയുടെ ഉപയോഗത്തില്‍.
റോമര്‍ 8:13 പറയുന്നത്, നാം ശരീരത്തിന്‍റെ പ്രവൃത്തികളെ ആത്മാവിനാല്‍ നിയന്ത്രിക്കണം എന്നാണ്. ഇത് ഹൃദയത്തില്‍ നിന്ന് വരുന്ന പ്രവൃത്തികളല്ല. കാരണം ഈ പ്രവൃത്തികള്‍ ബോധപൂര്‍വമായ പാപങ്ങളായിരിക്കും. ഇവ ശരീരത്തില്‍ നിന്ന് പുറപ്പെടുന്ന പ്രവൃത്തികളാണ്. ശരീരത്തെ അച്ചടക്കത്തില്‍ സൂക്ഷിക്കാത്തതിനാല്‍ സംഭവിക്കുന്ന അമിതഭക്ഷണം, അമിത ഉറക്കം, അലസത, അല്ലെങ്കില്‍ അനാവശ്യമായ സംസാരം തുടങ്ങിയ മേഖലകളില്‍ വെളിവാകുന്ന ശരീരത്തിന്‍റെ പ്രവൃത്തികളെ നിയന്ത്രിക്കാന്‍ പരിശുദ്ധാത്മാവ് ആഗ്രഹിക്കുന്നു. പ്രത്യേകിച്ച് നമ്മുടെ നാവിനെ നിയന്ത്രിക്കാന്‍ നമ്മെ സഹായിക്കാന്‍ ആഗ്രഹിക്കുന്നു.
നമ്മുടെ സമയം പരമാവധി പ്രയോജനപ്പെടുത്താന്‍ എഫെസ്യര്‍ 5:16 നമ്മോട് പറയുന്നു. നിങ്ങള്‍ അച്ചടക്കമുള്ളവരാണെങ്കില്‍, പാഴാക്കുന്ന സമയം ലാഭിക്കാം. തിരുവെഴുത്തുകള്‍ പഠിക്കാന്‍ ആ സമയം ഉപയോഗിക്കുകയും ചെയ്യാം. നിങ്ങള്‍ വിശ്രമിക്കുകയോ കളിക്കുകയോ ചെയ്യരുത് എന്നല്ല ഞാന്‍ ഉദ്ദേശിക്കുന്നത്. നിങ്ങള്‍ ഒരു സന്യാസി ആകരുത്, കാരണം സന്യാസം നിങ്ങളെ അടിമത്തത്തിലേക്ക് നയിക്കും. എന്നാല്‍ “ഒന്നും നഷ്ടപ്പെടാതിരിക്കാന്‍” ശിഷ്യന്മാര്‍ അപ്പത്തിന്‍റെ കഷണങ്ങള്‍ ശേഖരിച്ചതുപോലെ, സമയത്തിന്‍റെ “ശകലങ്ങള്‍” നിങ്ങള്‍ക്ക് എവിടെ നിന്ന് ശേഖരിക്കാമെന്ന് ചിന്തിക്കുക (യോഹന്നാന്‍ 6:12). നിങ്ങളുടെ സമയം പരമാവധി പ്രയോജനപ്പെടുത്താന്‍ അച്ചടക്കം പാലിക്കുക. എന്നാല്‍ അതിനെക്കുറിച്ച് ഒരു മതഭ്രാന്തനാകരുത്! ശാന്തമാകൂ.
ലൂക്കോസ് 16:11-ല്‍, പണത്തില്‍ അവിശ്വസ്തത കാണിക്കുന്നവര്‍ക്ക് ദൈവം യഥാര്‍ത്ഥ ആത്മീയ സമ്പത്ത് നല്‍കില്ലെന്ന് യേശു പറഞ്ഞു. പണത്തിന്‍റെ കാര്യത്തില്‍ കൊണ്ട് നീതിയുള്ളവരാകുക എന്നതാണ് ആദ്യപടി-വഞ്ചന പാടില്ല, എല്ലാ കടങ്ങളും തീര്‍ക്കുക മുതലായവ. അടുത്ത ഘട്ടം വിശ്വസ്തരായിരിക്കുക എന്നതാണ് പണം പാഴാക്കല്‍, മിതത്വമില്ലാത്ത ജീവിതം, ഉപയോഗശൂന്യമായ ആഡംബരങ്ങള്‍, അനാവശ്യ ചെലവുകള്‍ എന്നിവ ഒഴിവാക്കുക. ക്രിസ്തീയ ജീവിതത്തില്‍ ദൈവത്തിന്‍റെ ഏറ്റവും മികച്ചത് ലഭിക്കുന്നത് അവരുടെ ജീവിതത്തെ നിയന്ത്രിക്കാന്‍ പരിശുദ്ധാത്മാവിനെ അനുവദിക്കുന്നവര്‍ക്കാണെന്ന് ഓര്‍ക്കുക.
യേശുവിനോടുള്ള ഭക്തി
പരിശുദ്ധാത്മാവ് നിങ്ങളുടെ ഹൃദയത്തില്‍ വന്നിരിക്കുന്നത് നിങ്ങള്‍ക്ക് കേവലം നല്ല അനുഭവങ്ങള്‍ നല്‍കാനല്ല, യേശുവിനെ മഹത്വപ്പെടുത്താനാണ്. അതിനാല്‍ കര്‍ത്താവിനോടുള്ള കൂടുതല്‍ ഭക്തിയിലേക്ക് നിങ്ങളെ ആകര്‍ഷിക്കാനും യേശുവിന്‍റെ മഹത്വം കൂടുതല്‍ കൂടുതല്‍ കാണിക്കാനും പരിശുദ്ധത്മാവിനെ അനുവദിക്കുക. യേശുവിന്‍റെ സ്നേഹത്താല്‍ (തന്നെ വെറുക്കുന്നവരെ രക്ഷിക്കാന്‍ സ്വയം നല്‍കിയ സ്നേഹം) നിങ്ങളുടെ ഹൃദയം നിറയ്ക്കാന്‍ ആത്മാവ് ശ്രമിക്കുന്നു. അതുവഴി നിങ്ങള്‍ക്ക് എല്ലാ ദൈവജനത്തെയും സ്നേഹിക്കാന്‍ കഴിയും (റോമ.5:5).
യേശുവിനോടുള്ള ഭക്തിയുടെ ലാളിത്യത്തില്‍ എപ്പോഴും നിങ്ങളെത്തന്നെ കാത്തുസൂക്ഷിക്കുക (2കൊരി.11:3). ഇത് ക്രിസ്തീയ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. കര്‍ത്താവിനോടുള്ള നിങ്ങളുടെ ലളിതമായ സ്നേഹം നഷ്ടപ്പെടുത്തുന്ന തരത്തില്‍ വിവിധ സിദ്ധാന്തങ്ങളെയും അവയുടെ വിശദീകരണങ്ങളെയും കുറിച്ച് ചിന്തിച്ചുകൊണ്ട് നിങ്ങളുടെ മനസ്സില്‍ ഒരിക്കലും സങ്കീര്‍ണ്ണമാക്കരുത്.
നിങ്ങള്‍ യേശുവിനോട് അര്‍പ്പണബോധമുള്ളവരായിരിക്കുമ്പോള്‍, അവിടുത്തെ ശരീരമാകുന്നേ നിങ്ങളുടെ പ്രാദേശിക സഭയിലെ അംഗങ്ങള്‍ക്കായും നിങ്ങള്‍ സമര്‍പ്പിക്കപ്പെടും. ചില ദൈവമക്കളെപ്പോലെ പരിശുദ്ധാത്മാവ് ഇടുങ്ങിയ ചിന്താഗതിക്കാരനല്ല. അവരില്‍ ചിലരെപ്പോലെ അവന്‍ ഉപരിപ്ലവമായ സിദ്ധാന്തങ്ങളുടെ തലനാരിഴ കീറുന്നില്ല! അവിടുന്ന് ഹൃദയത്തെയാണ് കാണുന്നത്, ഒരു വ്യക്തിയുടെ ദൈവശാസ്ത്രപരമായ ധാരണയെയല്ല. ആത്മാര്‍ത്ഥ ഹൃദയങ്ങളെ കാണുന്നിടത്തെല്ലാം പരിശുദ്ധാത്മാവ് പ്രവര്‍ത്തിക്കുന്നു, ഉപദേശത്തെക്കുറിച്ചുള്ള അവരുടെ ധാരണ അപൂര്‍ണ്ണമാണെങ്കിലും പ്രശ്നമില്ല. കൊര്‍ന്നലിയോസിന്‍റെ വീട്ടില്‍ ചെന്നപ്പോള്‍ പത്രോസ് ഇത് തിരിച്ചറിഞ്ഞു; “ദൈവം പക്ഷപാതം കാണിക്കുന്നില്ല, എന്നാല്‍ തന്നെ ഭയപ്പെടുകയും നീതി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന എല്ലാവരെയും സ്വീകരിക്കുന്നു” (പ്രവൃത്തികള്‍ 10:34, 35). നിങ്ങള്‍ എപ്പോഴും പരിശുദ്ധാത്മാവിനെപ്പോലെ വിശാലഹൃദയരായിരിക്കണം-എല്ലാ കൂട്ടത്തിലും യഥാര്‍ത്ഥമായി ദൈവജനമായ എല്ലാവരോടും.
ഒറ്റപ്പെട്ടു നില്‍ക്കുന്നതിന്‍റെ അപകടം
ഒറ്റപ്പെടുത്തലിനെ സൂക്ഷിക്കുക. നിങ്ങളുടെ കൂട്ടായ്മയില്‍ നിന്ന് ഒരു ദൈവമക്കളെയും ഒരിക്കലും വിഛേദിക്കരുത്. ഇതാണ് ഇന്ന് മതവിശ്വാസികളായ പലരും ചെയ്യുന്നത്. ശത്രുക്കളുടെ ആക്രമണത്തില്‍ നിന്ന് നഗരത്തെ സംരക്ഷിക്കാന്‍ നെഹമ്യാവ് യെരൂശലേമിന്‍റെ മതിലുകള്‍ പണിതു. എന്നാല്‍ യഥാര്‍ത്ഥ യിസ്രായേലിലെ ആരെയെങ്കിലും നഗരത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ഒഴിവാക്കാനായിരുന്നില്ല അത്. ആ മതിലുകള്‍ക്ക് പുറത്ത് നാം സൂക്ഷിക്കേണ്ടത് സാത്താനെയും ലോകത്തെയുമാണ്, നമ്മോട് വിയോജിക്കുന്ന ദൈവമക്കളെയല്ല! ചില വിശ്വാസികളോടൊപ്പം പ്രവര്‍ത്തിക്കാന്‍ നമുക്ക് കഴിഞ്ഞേക്കില്ല, കാരണം ഉപദേശങ്ങളിലും മറ്റും വ്യത്യാസമുണ്ട്. എന്നാല്‍ എല്ലാ വിശ്വാസികളുമായും നമുക്ക് സഹവസിക്കാം.
സെഖര്യാവ് 2:4, 5-ല്‍ യെരൂശലേം “മതിലുകളില്ലാതെ” പണിയപ്പെടുമെന്ന് ദൈവം പറയുന്നു, കാരണം ദൈവം തന്നെ നഗരത്തിന് ചുറ്റും “അഗ്നിമതില്‍” ആയിരിക്കും. പരിശുദ്ധാത്മാവിന്‍റെ അഗ്നിയാണ് ഇന്ന് സഭയുടെ സംരക്ഷണഭിത്തിയായി നിലകൊള്ളുന്നത്. സഭയില്‍ ഈ തീ കത്തിക്കാന്‍ നാം അനുവദിച്ചാല്‍, പരിശുദ്ധാത്മാവ് അതിനെ എല്ലാ ലൗകിക സ്വാധീനങ്ങളില്‍ നിന്നും ശുദ്ധമായി സൂക്ഷിക്കും. ദൈവം തന്നെ നമുക്ക് ചുറ്റും അഗ്നി മതിലായി മാറാന്‍ പോകുന്നുവെങ്കില്‍, നമ്മുടെ സംഘത്തെ ശുദ്ധമായി നിലനിര്‍ത്താന്‍ മറ്റ് “നിയമങ്ങളുടെയും ചട്ടങ്ങളുടെയും മതില്‍” പണിയുന്നത് വിഡ്ഢിത്തമാണ്. അത്തരം മനുഷ്യ നിര്‍മ്മിത മതിലുകള്‍ എല്ലായ്പ്പോഴും എക്സ്ക്ലൂസിവിസം, പരീശത്വം, കള്‍ട്ടിസം എന്നിവയിലേക്ക് നയിക്കുന്നു (പ്രത്യക്ഷമായും ഈ മതിലുകള്‍ക്ക് പേരുകള്‍ നല്‍കിയിരിക്കുന്നത് ‘തിരുവെഴുത്താണ്’). ഇത്തരം തീവ്രവാദികളുടെ സ്വാധീനത്തില്‍ അകപ്പെടാതെ സൂക്ഷിക്കുക. ശിഷ്യത്വത്തിന്‍റെ ഇടുങ്ങിയ കവാടം യേശു രുപം നല്‍കിയതുപോലെ ഇടുങ്ങിയ തായി പ്രഖ്യാപിക്കുക എന്നതാണ് നമ്മുടെ കടമ-എന്നാല്‍ കൂടുതല്‍ ഇടുങ്ങിയതാക്കുകയല്ല!
മറ്റ് വിശ്വാസികള്‍ നിങ്ങളെ അവരുടെ തനതായ കൂട്ടായ്മയില്‍ നിന്ന് പുറത്താക്കിയാലും, നിങ്ങള്‍ അവരെ സ്നേഹിക്കുകയും അവരോട് തുറവിയും വിശാലഹൃദയവുമുള്ളവരായിരിക്കുകയും വേണം. എഡ്വിന്‍ മര്‍ഖമിന്‍റെ ഈ കവിത പറയുന്നത് പോലെ:
“അവര്‍ ഞങ്ങളെ പുറത്താക്കി ഒരു വൃത്തം വരച്ചു
‘ദൂരൂപദേശകര്‍’, ‘വിമതര്‍’ എന്നെല്ലാം പേരു നല്‍കി.
പക്ഷേ സ്നേഹത്തിനും ഞങ്ങള്‍ക്കും ജയിക്കാനുള്ള ബുദ്ധി ഉണ്ടായിരുന്നു
ഞങ്ങള്‍ ഒരു വൃത്തം വരച്ചു, അത് അവരെയും ഉള്‍ക്കൊള്ളു ന്നതായിരുന്നു”
അതാണ് ജയിക്കാനുള്ള വഴി-സ്നേഹത്തിന്‍റെ വഴി.
നിങ്ങളോട് വളരെയധികം ക്ഷമിക്കപ്പെട്ടിരിക്കുന്നുവെന്ന് അറിയുമ്പോള്‍, നിങ്ങള്‍ കര്‍ത്താവിനെ വളരെയധികം സ്നേഹിക്കും (ലൂക്കാ.7:47). മറ്റ് വിശ്വാസികള്‍ നിങ്ങളില്‍ നിന്ന് വ്യത്യസ്ത വീക്ഷണങ്ങള്‍ പുലര്‍ത്തുന്നവരാണെങ്കിലും നിങ്ങള്‍ അവരെയും സ്നേഹിക്കും.
അധ്യായം 4
നമ്മുടെ മുന്നിൽ കർത്താവ് മാത്രം
യേശുവിനെക്കുറിച്ച് ഇങ്ങനെ എഴുതിയിരിക്കുന്നു: അവന്‍ തന്‍റെ പിതാവിനെ എപ്പോഴും തന്‍റെ മുമ്പാകെ വച്ചിരുന്നു, അതിനാല്‍ അവന്‍റെ ഹൃദയം എപ്പോഴും സന്തോഷിച്ചു. അവന് “സന്തോഷത്തിന്‍റെ പൂര്‍ണ്ണത” ഉണ്ടായിരുന്നു, അവനെ പിന്തുണയ്ക്കാന്‍ പിതാവ് എപ്പോഴും അവന്‍റെ വലതുഭാഗത്ത് ഉണ്ടായിരുന്നു (പ്രവൃത്തികള്‍ 2:25, 26, സങ്കീ.16:10,11). അതിനാല്‍ എല്ലായ്പ്പോഴും കര്‍ത്താവിനെ നിങ്ങളുടെ മുന്‍പില്‍ വയ്ക്കുക, അപ്പോള്‍ സന്തോഷത്തിന്‍റെ പൂര്‍ണ്ണത നിങ്ങളുടെ ഭാഗമായിരിക്കും, നിങ്ങളെ എപ്പോഴും പിന്തുണയ്ക്കാന്‍ കര്‍ത്താവ് നിങ്ങളുടെ വലതുഭാഗത്ത് ഉണ്ടായിരിക്കും. അതിനാല്‍ നിങ്ങള്‍ക്കും കര്‍ത്താവിനും ഇടയില്‍ ആളുകളെയോ സാഹചര്യങ്ങളെയോ വരുവാന്‍ അനുവദിക്കരുത്.
ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്മാര്‍, കാരണം അവര്‍ ദൈവത്തെ കാണും (മത്താ. 5:8). അവര്‍ എല്ലാ സാഹചര്യങ്ങളിലും ദൈവത്തെ മാത്രമേ കാണൂ, ആളുകളെയും സാഹചര്യങ്ങളെയും കാണുകയില്ല. യേശുവിന്‍റെ സൗന്ദര്യത്താല്‍ നിങ്ങള്‍ കൂടുതല്‍ പിടിക്കപ്പെടുമ്പോള്‍, പ്രലോഭനത്തിന്‍റെ ശക്തി കുറയും. നിങ്ങള്‍ ആളുകളെയും സാഹചര്യങ്ങളെയും കര്‍ത്താവിലൂടെ കാണുമ്പോള്‍, ദൈവം ആ സാഹചര്യങ്ങളിലെല്ലാം ആ എല്ലാ ആളുകളിലൂടെയും നിങ്ങളുടെ ഏറ്റവും വലിയ നന്മയ്ക്കായി പ്രവര്‍ത്തിക്കുമെന്ന ഉറപ്പില്‍ നിങ്ങള്‍ “വിശ്രമത്തിലായിരിക്കും” (റോമ.8:28). എല്ലാ സാഹചര്യങ്ങളിലും വിശ്രമിക്കുന്ന ശീലം നിങ്ങള്‍ വളര്‍ത്തിയെടുക്കണം, ഇപ്പോള്‍ നിങ്ങള്‍ക്ക് വരുന്ന ദൈനംദിന ജീവിതത്തിലെ ചെറിയ പരീക്ഷണങ്ങളില്‍ അതു ശീലമാക്കിയാല്‍, ഭാവിയില്‍ വരാനിരിക്കുന്ന വലിയ പരീക്ഷകളെ മറികടക്കാന്‍ കഴിയും.
ഒരിക്കലും ഒരു മനുഷ്യനെയോ ഏതെങ്കിലും മനുഷ്യന്‍റെ രചനകളെയോ വിഗ്രഹമാക്കരുത്. യഥാര്‍ത്ഥ ദൈവിക മനുഷ്യരും യഥാര്‍ത്ഥ ആത്മീയ പുസ്തകങ്ങളും നിങ്ങളെ എപ്പോഴും യേശുവിലേക്കും (ജീവനുള്ള വചനം) ബൈബിളിലേക്കും (ലിഖിത വചനം) നയിക്കും. അത്തരം ആളുകളെ മാത്രം പിന്തുടരുക, അത്തരം പുസ്തകങ്ങള്‍ മാത്രം വായിക്കുക.
ദൈവത്തിൻ്റെ പരമാധികാരം
ദൈവത്തിന്‍റെ ശക്തിയുടെ ഏറ്റവും വലിയ പ്രകടനം സൃഷ്ടിയിലല്ല, സാത്താനെ പരാജയപ്പെടുത്തിയ കര്‍ത്താവായ യേശുവിന്‍റെ മരണത്തിലും പുനരുത്ഥാനത്തിലും ആയിരുന്നു (എഫേ.1:19, 20). യേശുവിന്‍റെ കുരിശുമരണമാണ് മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ തിന്മ. എന്നാല്‍ ഈ ഭൂമിയില്‍ നടന്നിട്ടുള്ളതില്‍ വച്ച് ഏറ്റവും നല്ല കാര്യം കൂടിയായിരുന്നു അത്. ചരിത്രത്തിലെ ഏറ്റവും മോശമായ സംഭവത്തെ ഏറ്റവും മികച്ചതാക്കി മാറ്റാന്‍ ദൈവം ശക്തനാണെങ്കില്‍, നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന എല്ലാ കാര്യങ്ങളും അവന്‍ നിങ്ങള്‍ക്ക് മഹത്വമുള്ള ഒന്നാക്കി മാറ്റുമെന്ന് നിങ്ങള്‍ക്ക് ഉറപ്പുണ്ടായിരിക്കണം (റോമ.8:28).
ആഡംബരമോ പ്രകടനമോ കാഹളനാദമോ ഇല്ലാതെ അദൃശ്യമായ രീതിയില്‍ പ്രവര്‍ത്തിക്കാനാണ് ദൈവം ഇഷ്ടപ്പെടുന്നത്. തല്‍ഫലമായി, ചില കാര്യങ്ങള്‍ സ്വാഭാവികമായോ യാദൃച്ഛികമായോ സംഭവിച്ചുവെന്ന് നിങ്ങള്‍ ചിലപ്പോള്‍ സങ്കല്‍പ്പിച്ചേക്കാം, യഥാര്‍ത്ഥത്തില്‍ അവ പ്രാര്‍ത്ഥനയ്ക്കുള്ള പ്രത്യേക ഉത്തരങ്ങളായിരുന്നു നിങ്ങളുടെ സ്വന്തം പ്രാര്‍ത്ഥനകള്‍ക്കും നിങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുന്ന മറ്റുള്ളവരുടെ പ്രാര്‍ത്ഥനകള്‍ക്കും ഉള്ള മറുപടി. പ്രവര്‍ത്തിക്കുന്ന രീതിയില്‍ തന്നെത്തന്നെ മറയ്ക്കുന്ന ദൈവമാണ് അവിടുന്ന് (യെശ. 45:15). ‘അവന്‍റെ രീതികള്‍ മനസ്സിലാക്കുന്നത് എത്ര അസാധ്യമാണ്” (റോമ.11:33 ലിവിംഗ്).
നിങ്ങള്‍ക്ക് കഴിയുന്നത് ചെയ്യുക-ബാക്കിയുള്ളത് ദൈവത്തിന് വിട്ടുകൊടുക്കുക. നിങ്ങളെ ബാധിക്കുന്ന എല്ലാ കാര്യങ്ങളിലും അവന്‍ പരമാധികാരിയായി ഭരിക്കും. നിങ്ങളുടെ തെറ്റുകളും പരാജയങ്ങളും പോലും കര്‍ത്താവ് ആത്മീയ ലാഭത്തിലേക്ക് മാറ്റും. ഇതാണ് നാം ആരാധിക്കുന്ന ദൈവം -ഈ ഭൂമിയിലെ എല്ലാ കാര്യങ്ങളും ഭരിക്കുന്നവന്‍. അതിനാല്‍, നിങ്ങള്‍ ഏറ്റു പറഞ്ഞ ഏതെങ്കിലും തെറ്റിനെക്കുറിച്ച് നിങ്ങള്‍ കുറ്റ ബോധത്തില്‍ ജീവിക്കേണ്ടതില്ല. അത്തരം ഖേദത്താല്‍ നിങ്ങളുടെ സന്തോഷം കവര്‍ന്നെടുക്കാന്‍ സാത്താനെ അനുവദിക്കരുത്. ദൈവം പരമാധികാരിയാണ്, അവന്‍ നമ്മുടെ തെറ്റുകള്‍ പോലും അവന്‍റെ മഹത്വത്തിനും നമ്മുടെ നന്മയ്ക്കും വേണ്ടി ആക്കിത്തീര്‍ക്കുന്നു. അഹങ്കാരം, ഏറ്റുപറയാത്ത പാപം എന്നിവയെക്കുറിച്ചു മാത്രമാണ് നിങ്ങള്‍ക്ക് എക്കാലവും ദുഃഖിക്കേണ്ടത്. എന്നിരുന്നാലും, നിങ്ങളുടെ മുന്‍കാല തെറ്റുകളെക്കുറിച്ച് സാത്താന്‍ നിങ്ങളെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കും – നിങ്ങളെ നിരുത്സാഹപ്പെടുത്താന്‍. നിങ്ങള്‍ നിങ്ങളുടെ മുന്‍കാല പരാജയങ്ങളെ ഓര്‍ത്ത് നിരുത്സാഹപ്പെടുന്നത് തുടരുകയാണെങ്കില്‍, സാത്താന് നിങ്ങളെ വീണ്ടും വീഴ്ത്തുന്നത് എളുപ്പമായിരിക്കും.
തിരമാലകള്‍ പ്രക്ഷുബ്ധമാകുമ്പോള്‍, നിങ്ങളുടെ ദര്‍ശനം പത്രോസിനെപ്പോലെ നിങ്ങളുടെ ചുറ്റുമുള്ള തിരമാലകളിലേക്കല്ല, യേശുവില്‍ത്തന്നെ ഉറപ്പിച്ചിരിക്കേണ്ടത് പ്രധാനമാണ് (മത്താ. 14:30). നിങ്ങളുടെ ജോലിസ്ഥലത്തോ നിങ്ങളുടെ ചുറ്റുപാടിലോ വലിയ കോളിളക്കങ്ങള്‍ ഉണ്ടായേക്കാം. എന്നാല്‍ നിങ്ങള്‍ യേശുവിനെ മാത്രം നോക്കിയാല്‍, പ്രക്ഷുബ്ധമായ കടലിന്മേല്‍ നിങ്ങള്‍ വിജയത്തോടെ നടക്കും.
അപകടങ്ങളിൽ നിന്നുള്ള സംരക്ഷണം
ആത്മാവിനാല്‍ അഭിഷേകം ചെയ്യപ്പെട്ടതിനുശേഷം യേശു വന്യമൃഗങ്ങളെയും (മര്‍ക്കോസ് 1:13) പിന്നെ വന്യരായ മനുഷ്യരെയും നേരിട്ടു (ലൂക്കോ 4:13-16, 28-30). എന്നാല്‍ അവര്‍ക്കൊന്നും അവനെ കൊല്ലാന്‍ കഴിഞ്ഞില്ല, കാരണം ദൈവത്തിന്‍റെ നാഴിക അതുവരെ അവനുവേണ്ടി വന്നിരുന്നില്ല. യോഹന്നാന്‍ 7:30-ലും നാം അത് വായിക്കുന്നു. ഇത് നമ്മെ സംബന്ധിച്ചും സത്യമായ ഒരു അത്ഭുതകരമായ വാക്യമാണ്, കാരണം ദൈവം യേശുവിനെ സ്നേഹിച്ചതുപോലെ നമ്മെയും സ്നേഹിക്കുന്നു (യോഹന്നാന്‍ 17:23).
ദൈവം നിങ്ങളെ രക്ഷിക്കുന്ന അപകടങ്ങള്‍ നിങ്ങളുടെ ജീവിതത്തെ സംരക്ഷിക്കുന്ന ദൈവത്തിന്‍റെ കരുതലിന്‍റെ സൂചനയായി എടുക്കുക- അല്ലാത്തപക്ഷം നിങ്ങള്‍ അത് മറന്നേക്കാം. നിങ്ങള്‍ക്ക് ചുറ്റും ഒരു വേലി ഉണ്ട് (ഇയ്യോബ് 1:10-12), ദൈവം അവനെ അനുവദിക്കുന്നതുവരെ സാത്താന് അതിലൂടെ കടന്നുവരാന്‍ കഴിയില്ല. നിങ്ങളില്‍ ഉള്ളവന്‍ ലോകത്തിലുള്ളവനേക്കാള്‍ വലിയവന്‍ (1 യോഹ. 4:4). നിങ്ങള്‍ മരണത്തില്‍ നിന്ന് രക്ഷപ്പെട്ട നിങ്ങളുടെ മുന്‍കാല ജീവിതത്തിലെ സംഭവങ്ങള്‍, നിങ്ങളുടെ ജീവിതം പൂര്‍ണ്ണമായും ദൈവത്തോട് കടപ്പെട്ടിരിക്കുന്നുവെന്ന് തിരിച്ചറിയാന്‍ നിങ്ങളെ സഹായിക്കും. അതിനാല്‍, അത്തരം സന്ദര്‍ഭങ്ങള്‍ നിങ്ങള്‍ ഓര്‍ക്കുന്നത് നല്ലതാണ്, അതുവഴി അവനോടുള്ള നിങ്ങളുടെ കടം നിങ്ങള്‍ തിരിച്ചറിയും.
പൗലോസ് “മരണത്തെ വീണ്ടും വീണ്ടും അഭിമുഖീകരിച്ചു” (2 കൊരി.11:23-ലിവിംഗ്), ദൈവത്താല്‍ സംരക്ഷിക്കപ്പെടുന്നത് വീണ്ടും വീണ്ടും അനുഭവിച്ചു. അങ്ങനെയാണ് അവന്‍ ശക്തനായ അപ്പോസ്തലനായത്. 2 കൊരിന്ത്യര്‍ 11:24-28-ല്‍, താന്‍ ഒരിക്കല്‍ 24 മണിക്കൂര്‍ കടലില്‍ ഒഴുകിനടന്നതും, മൂന്ന് തവണ കപ്പല്‍ തകര്‍ന്നതും, കവര്‍ച്ചക്കാരില്‍ നിന്ന് പലപ്പോഴും അപകടങ്ങള്‍ നേരിട്ടതും എങ്ങനെയെന്ന് അദ്ദേഹം വിവരിക്കുന്നു. പൗലൊസ് നേരിട്ടതിന്‍റെ ഒരു ചെറിയ ഭാഗം മാത്രമേ നിങ്ങള്‍ക്ക് നേരിടേണ്ടിവരൂ. എന്നാല്‍ വരും നാളുകളില്‍ അവിടുത്തേക്കുവേണ്ടിയുള്ള ഒരു ശുശ്രൂഷയ്ക്കായി ദൈവം നിങ്ങളെ ആ പരീക്ഷണങ്ങളിലൂടെ ഒരുക്കും.
നിങ്ങള്‍ അഭിമുഖീകരിക്കുന്ന വ്യത്യസ്ത സാഹചര്യങ്ങളില്‍ നിങ്ങള്‍ക്കായി അത്ഭുതങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് ദൈവത്തെ പരിമിതപ്പെടുത്താന്‍ നിങ്ങളുടെ അവിശ്വാസത്താല്‍ നിങ്ങള്‍ക്കു കഴിയും. ഗലാത്യര്‍ 3:5 (ലിവിംഗ്) പ്രസ്താവിക്കുന്നു, “നിങ്ങള്‍ ന്യായപ്രമാണം അനുസരിക്കാന്‍ ശ്രമിച്ചതിന്‍റെ ഫലമായി ദൈവം നിങ്ങള്‍ക്ക് പരിശുദ്ധാത്മാവിന്‍റെ ശക്തി നല്‍കുകയും നിങ്ങളുടെ ഇടയില്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ടോ? ഇല്ല, തീര്‍ച്ചയായും ഇല്ല. നിങ്ങള്‍ ക്രിസ്തുവില്‍ പൂര്‍ണ്ണമായി വിശ്വസിക്കുമ്പോഴാണ് അത് സംഭവിക്കുക.”
യെശയ്യാവ് 54:17-ലെ ദൈവത്തിന്‍റെ വാഗ്ദത്തം, നിങ്ങള്‍ക്കെതിരെ ഉണ്ടാക്കിയ ഒരു ആയുധവും ഒരിക്കലും വിജയിക്കുകയില്ല എന്നതാണ്. അത് നിങ്ങള്‍ക്ക് അവകാശപ്പെടാവുന്ന കാര്യമാണ്. എല്ലാ സാഹചര്യങ്ങളിലും ദൈവം തന്നെ നിങ്ങളെ ന്യായീകരിക്കുകയും ശക്തീകരിക്കുകയും ചെയ്യും (റോമ.8:33). നിങ്ങളുടെ ബലഹീനത തിരിച്ചറിയുമ്പോള്‍ മാത്രമേ നിങ്ങള്‍ക്ക് ശരിക്കും ശക്തനാകാന്‍ കഴിയൂ. താന്‍ ബലഹീനനാകാന്‍ തിരഞ്ഞെടുത്തതുകൊണ്ടാണ് യേശു ക്രൂശിക്കപ്പെട്ടത് (2 കൊരി.12:9, 13:4 കാണുക). ഒരു സ്തുതിഗീതത്തിലെ വരികള്‍ ഇങ്ങനെ:
“കർത്താവേ, എന്നെ ബന്ദിയാക്കൂ, അപ്പോൾ ഞാൻ സ്വതന്ത്രനാകും;
എൻ്റെ വാൾ എറിഞ്ഞുകളയാൻ എന്നെ നിർബന്ധിക്കുക, ഞാൻ ജയിക്കും.
എല്ലാത്തിനും ദൈവത്തെ സ്തുതിക്കുന്നു”.
നിങ്ങള്‍ ദൈവത്താല്‍ അംഗീകരിക്കപ്പെടാന്‍ യോഗ്യനല്ലെന്ന് നിരന്തരം തോന്നുകയാണെങ്കില്‍, ജീവിതം നിങ്ങള്‍ക്ക് ദുസ്സഹമാകും. നിങ്ങള്‍ ഒരിക്കലും അങ്ങനെ വിലപിക്കരുത്, പകരം നിങ്ങളായിരിക്കുന്നതു പോലെ ക്രിസ്തുവില്‍ നിങ്ങളെ സ്വീകരിച്ചതിന് ദൈവത്തിന് നന്ദി പറയുക. ദൈവം നിങ്ങളെ കൈക്കൊണ്ട എല്ലാ കാര്യങ്ങളെയും കുറിച്ച് നിങ്ങള്‍ ചിന്തിക്കുമ്പോഴെല്ലാം കര്‍ത്താവിന് നന്ദി പറയുകയും സ്തുതിക്കുകയും ചെയ്യുക. പരാതിപ്പെടുന്നതിനും പിറുപിറുക്കുന്നതിനുമുള്ള എല്ലാ ചിന്തകളും വൃത്തികെട്ട, ലൈംഗിക ചിന്തകളോട് തുല്യമാക്കണം-പൂര്‍ണ്ണമായും ഒഴിവാക്കണം.
നിങ്ങളുടെ ‘പുറന്തള്ളല്‍ സംവിധാനം’ ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ പുറത്തുനിന്നുള്ള യാതൊന്നും നിങ്ങളെ ഒരിക്കലും മലിനമാക്കുകയില്ല (മര്‍ക്കോസ് 7:18-23). പല ബാഹ്യ കാര്യങ്ങളിലും നിങ്ങള്‍ അന്ധനും ബധിരനുമാകുന്ന ശീലം വളര്‍ത്തിയെടുക്കണം (യെശ. 42:19, 20). നിങ്ങള്‍ കാണുന്നതും കേള്‍ക്കുന്നതും എല്ലാം ആദ്യം നിങ്ങളുടെ മനസ്സില്‍ ക്രമീകരിക്കണം. അവയില്‍ പലതും നിങ്ങളുടെ മനസ്സില്‍ നിന്ന് ഉടനടി ഇല്ലാതാക്കണം-ഉദാഹരണത്തിന്, മറ്റുള്ളവര്‍ നിങ്ങളോട് ചെയ്ത തിന്മകള്‍, ഭാവിയെക്കുറിച്ചുള്ള ആകുല ചിന്തകള്‍ തുടങ്ങിയവ. അപ്പോള്‍ മാത്രമേ നിങ്ങള്‍ക്ക് എല്ലാ സാഹചര്യങ്ങളിലും വിശ്രമിക്കാനും കര്‍ത്താവിനെ സ്തുതിക്കാനും കഴിയൂ.
നമുക്ക് സ്തുതിയുടെയും സന്തോഷത്തിന്‍റെയും ആത്മാവ് നല്‍കാനാണ് യേശു വന്നത് (യെശ.61:1-3). കാല്‍വരിയിലേക്ക് പോകുന്നതിനുമുമ്പ് കര്‍ത്താവു തന്നെ ഒരു ഗാനം ആലപിച്ചു (മത്താ. 26:30). അവന്‍ ഇപ്പോള്‍ സഭയിലെ പാട്ടുകാരന്‍ ആണ് (എബ്രാ. 2:12). നാം ദൈവത്തെ സ്തുതിക്കുമ്പോള്‍, നമ്മുടെ ഹൃദയങ്ങളില്‍ അവനുവേണ്ടി ഒരു സിംഹാസനം ഉണ്ടാക്കുന്നു (സങ്കീ. 22:3). നാം അവന്‍റെ സ്തുതി പാടുന്നു എന്നതാണ് നമ്മുടെ വിശ്വാസത്തിന്‍റെ തെളിവ് (സങ്കീ. 106:12). ദൈവം പ്രപഞ്ച സിംഹാസനത്തില്‍ ഇരിക്കുന്നുവെന്നും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന എല്ലാ കാര്യങ്ങളും അവന്‍റെ വ്യക്തമായ അനുവാദത്തോടെയാണെന്നും നിങ്ങള്‍ വിശ്വസിക്കുന്നുവെന്നും അങ്ങനെ നിങ്ങള്‍ തെളിയിക്കുന്നു. (“എനിക്ക് എന്ത് സംഭവിക്കുന്നു എന്നതിന്‍റെ എല്ലാ വിശദാംശങ്ങളും അവനറിയാം” ഇയ്യോബ് 23:10 ലിവിംഗ്). ബൈബിളിലെ ദൈവത്തിന്‍റെ പരമാധികാരത്തെക്കുറിച്ചുള്ള ഏറ്റവും സമ്പൂര്‍ണ്ണമായ പ്രസ്താവന നെബൂഖദ്നേസര്‍ ദൈവത്താല്‍ ശിക്ഷിക്കപ്പെട്ടതിനുശേഷം നടത്തിയതാണ്. അവന്‍ പറഞ്ഞു, “ദൈവം ഭൂമിയിലെ മനുഷ്യരെ ഒന്നുമില്ലായ്മയായി കാണുന്നു. സ്വര്‍ഗ്ഗത്തിലെ ദൂതന്മാരും ഭൂമിയിലുള്ളവരും അവന്‍റെ നിയന്ത്രണത്തിലാണ്. ആര്‍ക്കും അവന്‍റെ ഇഷ്ടത്തെ എതിര്‍ക്കാനോ അവന്‍ ചെയ്യുന്നതിനെ ചോദ്യം ചെയ്യാനോ കഴിയില്ല” (ദാനിയേ.4:35-ഗുഡ്ന്യൂസ് ബൈബിള്‍). അപ്പോഴാണ് നെബൂഖദ്നേസര്‍ “സുബോധമുള്ളവനായത്” (ദാനിയേ.4:36). ബുദ്ധിയുള്ള ഓരോ വിശ്വാസിയും അത് വിശ്വസിക്കും. അതാണ് ദൈവം ആഗ്രഹിക്കുന്ന വിശ്വാസം. അത്തരം വിശ്വാസികള്‍ എല്ലാ സമയത്തും എല്ലാ സാഹചര്യങ്ങളിലും ദൈവത്തെ സ്തുതിച്ചുകൊണ്ടേയിരിക്കും.
ശിശുക്കള്‍ ദേവാലയത്തില്‍ സ്തുതികള്‍ മുഴക്കുന്നതായി ശാസ്ത്രിമാരും ഭരണാധികാരികളും പരാതിപ്പെട്ടപ്പോള്‍, സ്തുതികള്‍ യഥാര്‍ത്ഥത്തില്‍ ശിശുക്കള്‍ക്കു മാത്രമാണെന്ന് യേശു പറഞ്ഞു (മത്താ. 21:16, സങ്കീര്‍ത്തനം 8:2 ഉദ്ധരിക്കുകയാണു ചെയ്തത്. “നീ പഠിപ്പിച്ചതു പോലെ കൊച്ചുകുട്ടികള്‍ നിന്നെ പൂര്‍ണ്ണമായി സ്തുതിക്കും” ലിവിംഗ് ബൈബിള്‍). നമ്മുടെ സ്തുതിയെ ദൈവത്തിന് സ്വീകാര്യമാക്കുന്നത് നാം ഉപയോഗിക്കുന്ന വാക്കുകളല്ല, മറിച്ച് താഴ്മയും ഹൃദയശുദ്ധിയുമാണ് (എല്ലാ ശിശുക്കള്‍ക്കും ഉള്ളത്) എന്ന് അത് നമ്മെ പഠിപ്പിക്കുന്നു. ശിശുക്കള്‍ ഒരിക്കലും പിറുപിറുക്കുകയോ പരാതിപ്പെടുകയോ ചെയ്യാറില്ല അത് നമ്മുടെ സ്തുതി ദൈവത്തിന് സ്വീകാര്യമാക്കുന്ന മറ്റൊരു കാര്യമാണ്. നമ്മുടെ ജീവിതത്തില്‍ ഒരു പിറുപിറുക്കലിന്‍റെയോ പരാതിയുടെയോ മണം പോലുമില്ലാതിരിക്കുമ്പോള്‍, രാവിലെയോ, ഉച്ചയോ രാത്രിയോ ആയാലും ആഴ്ചയിലെ ഏഴ് ദിവസവും, എല്ലാ വര്‍ഷവും, എല്ലാ ആഴ്ചയും നമ്മള്‍ ദൈവത്തെ സ്തുതിക്കുകയാണ്. നമ്മുടെ സ്തുതി ഇനി ഞായറാഴ്ച രാവിലെ ചെയ്യുന്ന ഒരു ആചാരമല്ല, മറിച്ച് അതു ജീവിതത്തിന്‍റെ ഭാഗമാണ്. നമ്മുടെ ദൈനംദിന ജീവിതം. ഈ സ്തുതിയില്‍ ദൈവം സന്തോഷിക്കുന്നു-നമ്മള്‍ താളം തെറ്റി പാടിയാലും.
പുതിയ ഉടമ്പടി
നാം ദൈവരാജ്യത്തില്‍ പ്രവേശിക്കണമെങ്കില്‍ നമ്മുടെ നീതി പരീശന്മാരുടെ നീതിയെക്കാള്‍ കൂടുതലായിരിക്കണം (മത്താ. 5:20)-അത് പ്രത്യേകിച്ച് പത്താം കല്‍പ്പന പാലിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. പരീശന്മാരുടെ നീതിയില്‍ 10 കല്‍പ്പനകളില്‍ ആദ്യത്തെ 9 എണ്ണം പുറമേ ആചരിക്കുന്നതുമായി ബന്ധപ്പെട്ടതായിരുന്നു. ഫിലിപ്പിയര്‍ 3:6 ല്‍ പൗലൊസ് പറയുന്നു, ഈ 9 കല്പനകളെ സംബന്ധിച്ചിടത്തോളം താന്‍ കുറ്റമറ്റവനായിരുന്നു.
എന്നാല്‍ പത്താം കല്‍പ്പന വന്നപ്പോള്‍, “മോഹിക്കരുത്”. പൗലൊസിന് അത് പാലിക്കാന്‍ കഴിഞ്ഞില്ല. (റോമര്‍ 7:7) അവന്‍ തന്‍റെ ഹൃദയത്തില്‍ എല്ലാത്തരം മോഹവും കണ്ടെത്തി. അവന്‍ വിടുതലിനായി കൊതിച്ചു (റോമ.7:24). എന്നാല്‍ മോഹത്തിന്‍റെ പാപത്തില്‍ നിന്ന് തന്‍റെ ഹൃദയത്തെ സൂക്ഷിക്കുക അസാധ്യമാണെന്ന് അവന്‍ കണ്ടെത്തി. പുതിയ ഉടമ്പടിയില്‍ ദൈവം ഹൃദയശുദ്ധി ആഗ്രഹിക്കുന്നുവെന്ന് അവനറിയാമായിരുന്നു. ആ പരിശുദ്ധി അവനില്ലായിരുന്നു, പക്ഷേ അതിനായി കൊതിച്ചു. ദൈവം പൗലൊസിന്‍റെ വിശപ്പ് കണ്ടു, പുതിയ ഉടമ്പടിയുടെ കീഴിലുള്ള വഴി കാണാന്‍ അവന്‍റെ കണ്ണുകള്‍ തുറന്നു, അത്തരം മോഹങ്ങളില്‍ നിന്ന് മുക്തമായ ഒരു ശുദ്ധമായ ഹൃദയം അവനുണ്ടായി.
റോമര്‍ 8-ല്‍ പൗലോസ് വിവരിക്കുന്നത് ഇതാണ്. ദൈവം നമുക്കുവേണ്ടി ഒരുക്കിയിരിക്കുന്ന കരുതലിനെക്കുറിച്ച് അവിടെ അദ്ദേഹം പറയുന്നു. പരിശുദ്ധാത്മാവിലൂടെ, അവന്‍ നമുക്ക് ക്രിസ്തുവിന്‍റെ ജീവിതം നല്‍കുന്നു (8:2), അതിനാല്‍ നിയമത്തിന്‍റെ ആവശ്യകത (“നിങ്ങള്‍ സ്നേഹിക്കണം” (റോമ.13:9, 10) ‘നിങ്ങള്‍ മോഹിക്കരുത്” എന്നതിന്‍റെ എതിരായ നല്ല വശം) ഇപ്പോള്‍ നമ്മുടെ ഉള്ളില്‍ നിറവേറാന്‍ കഴിയും (റോമ.8:4). പൗലോസിന് ഉണ്ടായിരുന്ന അതേ സത്യസന്ധതയും വിശപ്പും നമുക്കുണ്ടെങ്കില്‍, അവന്‍ അനുഭവിച്ച അതേ ജീവിതത്തിലേക്ക് ദൈവം നമ്മെയും നയിക്കും-കാരണം ദൈവത്തിനു മുഖപക്ഷം ഇല്ല.
നിയമവും സുവാര്‍ത്തയും തമ്മിലുള്ള വ്യത്യാസത്തിന്‍റെ ഒരു ദൃഷ്ടാന്തം ഇതാ: ഒരു മനുഷ്യന് ഒരു പന്നിയെ വൃത്തിഹീനമായ ഒരു തെരുവിലൂടെ നടക്കാന്‍ കൊണ്ടുപോകാം, അതിന്‍റെ കഴുത്തില്‍ ബലമുള്ള ചങ്ങലകൊണ്ട് മുറുകെപ്പിടിച്ചുകൊണ്ട് അതിനെ ചവറ്റുകുട്ടയില്‍ എച്ചില്‍ തിന്നാന്‍ പോകാതെ സൂക്ഷിക്കാം. “നിയമത്തിന്‍ കീഴിലായിരിക്കുക” എന്നതിന്‍റെ അര്‍ത്ഥം ഇതാണ്. അവിടെ കല്‍പ്പനകളുടെ നിയന്ത്രണത്താല്‍ ന്യായവിധിയെക്കുറിച്ചുള്ള ഭയവും പ്രതിഫലത്തിന്‍റെ പ്രതീക്ഷയും കൊണ്ട് നാം ശുദ്ധരായി സൂക്ഷിക്കപ്പെടുന്നു. എന്നാല്‍ ഇപ്പോള്‍ ന്യായപ്രമാണത്തിന് ചെയ്യാന്‍ കഴിയാത്തത് ദൈവം നമുക്കുവേണ്ടി ചെയ്യുന്നു. അവന്‍ ഒരു പൂച്ചയുടെ സ്വഭാവം പന്നിക്കുള്ളില്‍ ഇടുന്നു. ഈ പുതിയ പ്രകൃതി അതിന് എല്ലായ്പ്പോഴും വൃത്തിയായി തുടരാന്‍ ആഗ്രഹം നല്‍കുന്നു. മേലാല്‍ മാലിന്യം ആഗ്രഹിക്കുന്നില്ല. അതിനാല്‍ ചങ്ങല (നിയമം) ഇനി ആവശ്യമില്ല. ഇതാണ് നമ്മെ നീതിമാന്മാരാക്കാനുള്ള ദൈവത്തിന്‍റെ മാര്‍ഗം-കല്‍പ്പനകളുടെ ഒരു ശൃംഖലയാല്‍ പുറമേ നിന്ന് നമ്മെ തടയുന്നതിലൂടെയല്ല, മറിച്ച് വിശുദ്ധിയില്‍ ആനന്ദിക്കുന്ന അവന്‍റെ സ്വഭാവത്തില്‍ നമ്മെ ആന്തരികമായി പങ്കാളികളാക്കിക്കൊണ്ടാണ്.
പാപത്തിനെതിരായ വിജയം
ബോധപൂർവമായ പാപത്തിൻ്റെ (പാപമാണെന്ന് നിങ്ങൾക്കറിയാവുന്നത്) മേലുള്ള പൂർണ്ണമായ വിജയത്തിനായി പൂർണ്ണഹൃദയത്തോടെ അന്വേഷിക്കുക – എത്ര സമയമെടുത്താലും ദൈവം തീർച്ചയായും അത് നിങ്ങൾക്ക് നൽകും. ഓരോ തവണയും നിങ്ങൾ ഏതെങ്കിലും പാപത്തിൽ വീഴുമ്പോൾ നിങ്ങൾ വിലപിക്കുന്നുവെങ്കിൽ, അത് ദൈവത്തിനു നല്കുന്ന സൂചന പാപത്തിൻ്റെ മേൽ വിജയത്തിൻ്റെ ജീവിതത്തിനായി നിങ്ങൾ ശരിക്കും ദാഹിക്കുന്നു എന്നാണ്. പരിശുദ്ധാത്മാവിനാൽ നിറയുന്നത് പാപത്തിന്മേൽ നിങ്ങൾക്ക് സ്വയമേവ വിജയം ലഭിക്കുമെന്ന് ഉറപ്പുനൽകുന്നില്ല. ദിവസേന കുരിശ് എടുത്തുകൊണ്ടും ദൈവവചനത്തെ മനസ്സിൽ നിറച്ചുകൊണ്ടും വിജയത്തിനായുള്ള പോരാട്ടം നടത്തണം. ഈ രണ്ടു കാര്യങ്ങളിലും പരിശുദ്ധാത്മാവ് നമ്മെ സഹായിക്കും.
പാപത്തിന്മേൽ വിജയം നേടുക, യോഗങ്ങളിൽ സാക്ഷ്യം പറയുക, സഹപ്രവർത്തകരോട് സാക്ഷീകരിക്കുക തുടങ്ങിയവയെല്ലാം നീന്തൽ പഠിക്കുന്നതിന് സമാനമാണ്. പ്രാരംഭ ഘട്ടം ഏറ്റവും ബുദ്ധിമുട്ടാണ്. എന്നാൽ അവ ചെയ്യുന്നത് നിങ്ങൾ ആസ്വദിക്കുന്നതായി പിന്നീട് നിങ്ങൾ കണ്ടെത്തും. അതുകൊണ്ട് ഈ കാര്യങ്ങളിലെല്ലാം “വെള്ളത്തിൽ ചാടാൻ” മടിക്കരുത്. നിങ്ങൾ മുങ്ങുകയില്ല. അങ്ങനെയാണ് നിങ്ങൾ “നീന്താൻ” പഠിക്കുന്നത്. നിങ്ങൾ മടിച്ചുനിൽക്കുകയാണെങ്കിൽ, “ജലത്തെ” (ആളുകളെ) നിങ്ങൾ കൂടുതൽ കൂടുതൽ ഭയപ്പെടുന്നതായി നിങ്ങൾ കണ്ടെത്തും. മനുഷ്യരോടുള്ള ഭയത്തിൽ നിന്ന് നിങ്ങളെ മോചിപ്പിക്കാൻ ദൈവത്തോട് അപേക്ഷിക്കുക. നമുക്കെല്ലാവർക്കും ആവശ്യമായ ഏറ്റവും വലിയ സ്വാതന്ത്ര്യങ്ങളിലൊന്നാണിത്.
പ്രലോഭനങ്ങളും തെറ്റുകളും നിങ്ങളുടെ ജീവിതാവസാനം വരെ നിങ്ങളുടെ ജീവിതത്തിൻ്റെ സ്ഥിരമായ ഭാഗമായിരിക്കും. എന്നാൽ ബോധപൂർവമായ പാപത്തിൻ്റെ മേൽ നിങ്ങൾക്ക് വിജയത്തിലെത്താൻ കഴിയും – കുറച്ച് സമയത്തിന് ശേഷം. അതിനുശേഷം വീഴുന്നത് അപൂർവമായിരിക്കും.
നിങ്ങൾ കീഴടക്കേണ്ട ഏറ്റവും വലിയ മോഹം (എല്ലാ യുവാക്കളെയും പോലെ) ലൈംഗിക മോഹമാണ്. അത് എല്ലാ മനുഷ്യരുടെയും മുമ്പിൽ ഒരു ഗോലിയാത്തിനെപ്പോലെ നിന്നുകൊണ്ട് പറയുന്നു: “ഞാൻ നിങ്ങളെ ജയിച്ചാൽ, നിങ്ങൾ ഞങ്ങളെ, ഫെലിസ്ത്യരെ, (എല്ലാ മോഹങ്ങളെയും) സേവിക്കും; എന്നാൽ നിങ്ങൾ എന്നെ ജയിച്ചാൽ ഞങ്ങൾ എല്ലാവരും നിങ്ങളെ സേവിക്കും” (1 ശമുവൽ 17:9). ദാവീദ് ഗോലിയാത്തിനെ കൊന്നപ്പോൾ, ദൈവത്തിൻ്റെ ശക്തിയാൽ, എല്ലാ ഫെലിസ്ത്യരും ഓടിപ്പോയി യിസ്രായേല്യരാൽ കൊല്ലപ്പെട്ടു (1 ശമുവൽ 17:51,52). അതുപോലെ, നിങ്ങൾ ലൈംഗികാസക്തിയെ കീഴടക്കുമ്പോൾ, നിങ്ങളുടെ മറ്റ് പല മോഹങ്ങളും കീഴടക്കാൻ എളുപ്പമായിത്തീരുന്നതായി നിങ്ങൾ കണ്ടെത്തും.
ഏതെങ്കിലും പെൺകുട്ടിയുമായുള്ള വളരെ അടുത്ത സൗഹൃദത്തിൽ നിന്ന് ഓടിപ്പോകുക. നിങ്ങളുടെ മോഹങ്ങളെ പ്രകോപിപ്പിക്കുകയും ഉത്തേജിപ്പിക്കുകയും ചെയ്യുന്ന സാഹിത്യത്തിൽ നിന്ന് ഓടിപ്പോകുക (ഇതിൽ ഞാൻ “ഇൻ്റർനെറ്റ് സൈറ്റുകൾ” കൂടി ചേർക്കും). വ്യർഥമായ ടിവി പ്രോഗ്രാമുകൾ കാണുന്നതിലൂടെയുള്ള സമയനഷ്ടത്തിൽ നിന്ന് പോലും ഓടിപ്പോകുക. കിംവദന്തികൾ കേൾക്കുന്നതിൽ നിന്ന് ഓടിപ്പോകുക. തിന്മ കേൾക്കുന്നതും തിന്മ വായിക്കുന്നതും തിന്മയെ കാണുന്നതും തിന്മയെക്കുറിച്ച് അറിവുള്ളവരാക്കും. എന്നാൽ നിങ്ങൾക്ക് എന്തിനാണ് ആ വൃത്തികെട്ട വിവരങ്ങൾ വേണ്ടത്? അത് നിങ്ങളെ മലിനമാക്കുകയും നശിപ്പിക്കുകയും ചെയ്യും. ഇനി മുതൽ അത്തരം എല്ലാ വിവരങ്ങളുടെയും മുൻപിൽ നിങ്ങൾ നിങ്ങളുടെ ചെവികളും കണ്ണുകളും അടയ്ക്കണം. മറ്റുള്ളവർ ചെയ്യുന്ന തിന്മ അറിയുന്നത്, നിങ്ങളെ ഒരിക്കലും ജ്ഞാനിയാക്കില്ല.
“തിന്മയുടെ കാര്യങ്ങളിൽ ശിശുക്കളെപ്പോലെ” ആയിരിക്കാൻ ബൈബിൾ നമ്മെ ഉദ്ബോധിപ്പിക്കുന്നു (1 കൊരി. 14:20). ഒരു കുട്ടിയുടെ മനസ്സ് എല്ലാ തിന്മകളിൽ നിന്നും ശുദ്ധമാണ്. ദുഷിച്ച വിവരങ്ങളാൽ നമ്മുടെ മനസ്സിനെ മലിനമാക്കാൻ നാം വർഷങ്ങളോളം ചെലവഴിച്ചുവെങ്കിലും, ഇപ്പോൾ അതിൽ നിന്ന് സ്വതന്ത്രരാകാൻ നാം ശരിക്കും ആഗ്രഹിക്കുന്നുവെങ്കിൽ, ഒരിക്കൽ ഒരു കുട്ടിയുടെ ശുദ്ധമായ മനസ്സ് ലഭിക്കാൻ പരിശുദ്ധാത്മാവ് നമ്മെ സഹായിക്കും എന്നതാണ് സുവിശേഷത്തിൻ്റെ സുവാർത്ത. ദൈവത്തിൻ്റെ കൃപ നമുക്കായി ചെയ്യുന്നത് ഇതാണ്. ദൈവത്തിനു സ്തുതി!
“തിന്മയിൽ അജ്ഞന്മാരും നന്മയിൽ ജ്ഞാനികളും” (റോമ. 16:19) ആകാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു. അതിനാൽ യേശു എങ്ങനെ ജീവിച്ചുവെന്ന് നിങ്ങളെ കാണിക്കാൻ പരിശുദ്ധാത്മാവിനോട് ആവശ്യപ്പെടുക. “നന്മയിൽ ജ്ഞാനി” ആകുന്നത് എന്താണെന്ന് അപ്പോൾ നിങ്ങൾ അറിയും.
അധ്യായം 5
യേശു പ്രലോഭിപ്പിക്കപ്പെട്ടു, പക്ഷേ എപ്പോഴും ജയിച്ചു
നാമെല്ലാവരും എല്ലാ ദിവസവും നേരിടുന്ന അതേ പ്രലോഭനങ്ങളെ യേശു നേരിട്ടുവെന്നോർക്കുക (എബ്രാ. 4:15). അവന് നമ്മുടെ എല്ലാ പരിമിതികളും ഉണ്ടായിരുന്നു, എന്നിട്ടും അവൻ ജയിച്ചു – കാരണം അവൻ നീതിയെ സ്നേഹിക്കുകയും പാപത്തെ വെറുക്കുകയും പരീക്ഷിക്കപ്പെടുമ്പോഴെല്ലാം സഹായത്തിനായി പിതാവിനോട് നിലവിളിക്കുകയും ചെയ്തു (എബ്രാ. 1:9; 5:7). പരിശുദ്ധാത്മാവ്, ഒരു മനുഷ്യനെന്ന അവസ്ഥയിൽ യേശുവിനെ സഹായിച്ചു – പരിശുദ്ധാത്മാവ് നിങ്ങളെയും അതേ രീതിയിൽ സഹായിക്കും.
ചെറുപ്പത്തിൽ യേശു എങ്ങനെ പ്രലോഭനങ്ങളെ നേരിട്ടുവെന്നു ചിന്തിക്കുക. എല്ലാ യുവാക്കളും നേരിടുന്ന അതേ പ്രലോഭനങ്ങളുടെ വലിവ് അവനും അനുഭവപ്പെട്ടു. പ്രലോഭനങ്ങളെ അതിജീവിക്കുക എന്നത് അദ്ദേഹത്തിന് എളുപ്പമായിരുന്നില്ല. വാസ്തവത്തിൽ, അത് കൂടുതൽ ബുദ്ധിമുട്ടുള്ളതായിരിക്കണം, കാരണം അവൻ്റെ സ്വഭാവം തികച്ചും ശുദ്ധമായിരുന്നു, അതിനാൽ പ്രലോഭനം അവനു കൂടുതൽ വെറുപ്പുളവാക്കുന്നതായിരുന്നു – അതിനാൽ അതിൻ്റെ വലി നമ്മെക്കാൾ ശക്തമായിരിക്കണം. എന്നിട്ടും അവൻ ജയിച്ചു.
ഇപ്പോൾ പ്രലോഭനത്തിനെതിരായ വടംവലിയിൽ യേശു കയറിൻ്റെ നിങ്ങളുടെ ഭാഗത്താണ് – നിങ്ങളെ സഹായിക്കാൻ അവൻ തയ്യാറാണ്. ശത്രുവിൻ്റെ ഭാഗത്തുള്ള ആങ്കർ-മാൻ അഹങ്കാരം എന്ന വലിയ ശക്തനാണ്. അവൻ്റെ അടുത്ത് സ്വാർത്ഥത എന്ന മറ്റൊരു ശക്തൻ ഉണ്ട്. എന്നാൽ മറ്റെല്ലാ പാപങ്ങളോടൊപ്പം അവ രണ്ടും വലിച്ചെറിയാൻ ദൈവം നിങ്ങളെ സഹായിക്കും – നിങ്ങൾ മറികടക്കും. ദൈവത്തിനു സ്തുതി!
നിങ്ങൾക്ക് വിശ്വാസത്തിൽ മുറുകെ പിടിക്കാൻ കഴിയുന്ന ഒരു വാഗ്‌ദാനം ഇതാ: “നിങ്ങളെ വീഴാതെ സഹായിക്കാൻ യേശുവിന് കഴിയും” (യൂദാ 24). ശാരീരികമായ നടത്തം പോലെ വിശ്വാസത്തിൻ്റെ നടത്തവും പരിശീലിക്കേണ്ടതുണ്ട്. ഒരു കുഞ്ഞിനെ സംബന്ധിച്ചിടത്തോളം തുടക്കത്തിൽ നിരവധി വീഴ്ചകൾ ഉണ്ടാകും. എന്നാൽ അതു ക്രമേണ കുറയും. അവസാനമായി, വീഴുന്നത് വിരളമായിരിക്കും.
നിങ്ങൾ വീഴുമ്പോൾ, നിങ്ങളുടെ വീഴ്ചയെ ‘പാപം’ എന്നല്ലാതെ മറ്റെന്തെങ്കിലും പേരിൽ വിളിക്കാൻ നിങ്ങൾ പ്രേരിതനായേക്കാം. അത് അപകടകരമാണ്. പാപങ്ങളുടെ വ്യക്തിപരമായ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ, തങ്ങളുടെ പാപങ്ങളെ ‘തെറ്റുകൾ’, ‘മണ്ടത്തരങ്ങൾ’ എന്നിങ്ങനെ വിളിക്കുന്ന ധാരാളം പേരുണ്ട്. അവർ റോമർ 7:17 തെറ്റായി ഉദ്ധരിക്കുന്നു, “ഇതു ഞാൻ ചെയ്യുന്നതല്ല, എന്നിൽ വസിക്കുന്ന പാപമാണ് ഇത് ചെയ്യുന്നത്”, അവരുടെ വ്യക്തമായ പാപങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞുമാറലാണിത്. ഇത് അപകടകരമായ ഒരു വഴിയാണ്. ഇത് ഒഴിവാക്കുക – കാരണം ഇതു മൂലം നിങ്ങൾ സ്വയം വഞ്ചനയിൽ ജീവിക്കും. നാം നമ്മുടെ പാപങ്ങൾ ഏറ്റുപറയുകയാണെങ്കിൽ ദൈവം നമ്മോടു ക്ഷമിച്ചു നമ്മെ ശുദ്ധീകരിക്കാൻ വിശ്വസ്തനായിരിക്കും (1 യോഹന്നാൻ 1:9). എന്നാൽ നമ്മുടെ പാപങ്ങളെ “തെറ്റുകൾ” എന്ന് വിളിച്ചാൽ ശുദ്ധീകരിക്കുമെന്നു വാഗ്ദാനമില്ല. യേശുവിൻ്റെ രക്തം പാപങ്ങളെ മാത്രം ശുദ്ധീകരിക്കുന്നു. അതിനാൽ, നിങ്ങൾ പാപത്തിൽ വീഴുമ്പോഴെല്ലാം സത്യസന്ധത പുലർത്തുക. അതിനെ “പാപം” എന്നു തന്നെ വിളിക്കുക, അതിൽ നിന്ന് തിരിയുക, വെറുക്കുക, ഉപേക്ഷിക്കുക, ദൈവത്തോട് ഏറ്റുപറയുക – എന്നിട്ട് അതിനെക്കുറിച്ച് മറക്കുക, കാരണം അത് ഇല്ലാതായി.
ചില പാപങ്ങൾ കൂടുതൽ ഗുരുതരമാണ്
മനോഭാവത്തിലെ പാപങ്ങൾ പ്രവൃത്തിയിലെ പാപങ്ങളേക്കാൾ ഗുരുതരമാണ്, കാരണം അവ എളുപ്പത്തിൽ തിരിച്ചറിയപ്പെടില്ല. മനോഭാവത്തിലെ ചില പാപങ്ങൾ ഇതാ: അഹങ്കാരം, വിമർശനാത്മക മനോഭാവം, കയ്‌പ്പ്, അസൂയ, മറ്റുള്ളവരെക്കുറിച്ചു ഉള്ളിലുള്ള വിധി പ്രസ്താവനകൾ (നിങ്ങൾ കേട്ടതോ കണ്ടതോ ആയതിനാൽ – യെശ. 11:3), സ്വന്തമായത് അന്വേഷിക്കൽ, സ്വാർത്ഥത, പരീശത്വം മുതലായവ.
പാപത്തിൻമേലുള്ള വിജയം പ്രസംഗിക്കുന്ന ഒരു വിശ്വാസി, മറ്റുള്ളവരെ അവജ്ഞയോടെ വീക്ഷിക്കുന്നുവെങ്കിൽ, എല്ലാറ്റിലും വലിയ പാപത്തിന്മേൽ തനിക്ക് വിജയമില്ലെന്ന് അയാൾ മനസ്സിലാക്കുന്നില്ല – ആത്മീയ അഹങ്കാരമാണത്. മറ്റുള്ളവരെ നിന്ദിക്കുന്നത് നിരന്തരം വ്യഭിചാരം ചെയ്യുന്നതിനു തുല്യമാണ്. അങ്ങനെയുള്ള ഒരു വിശ്വാസി പാപത്തിന്മേലുള്ള വിജയത്തെക്കുറിച്ച് സംസാരിക്കുന്നത് പരിഹാസ്യമാണ്! നിങ്ങൾ എത്രത്തോളം ആത്മീയമായി വളരുന്നുവോ അത്രയധികം നിങ്ങൾ വിശുദ്ധരാകും, പാപത്തിന്മേൽ വിജയം നേടുന്തോറും നിങ്ങൾ കൂടുതൽ വിനീതനാകും. ഇതാണ് യഥാർത്ഥ വിശുദ്ധിയുടെ പ്രാഥമിക തെളിവ്. ഒരു ഫലവൃക്ഷത്തിൽ, ഏറ്റവും കൂടുതൽ പഴങ്ങളുള്ള ശാഖകൾ ഏറ്റവും താഴ്ന്നു കുമ്പിടുന്നു!
പലരും മനുഷ്യരുടെ സ്വാഭാവിക ആത്മനിയന്ത്രണം ‘ദൈവിക പ്രകൃതത്തിൽ അവർ പങ്കുചേരുന്നതു’ മൂലമാണെന്നു കരുതുന്നു. എന്നാൽ അത് അങ്ങനെയാകണമെന്നില്ല. തങ്ങൾ തന്നെ ഉല്പാദിപ്പിച്ചെടുത്ത ഈ ആത്മനിയന്ത്രണം അവരെ അഹങ്കരികളും പരീശന്മാരും ആക്കി മാറ്റും. വാസ്തവത്തിൽ പാപത്തെ മറികടക്കാൻ ദൈവത്തിൽ നിന്നുള്ള കൃപ സ്വീകരിക്കാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു.ദൈവം നമുക്കു ദാനമായി തന്നതിൽ നമുക്ക് എന്താണ് അഹങ്കരിക്കുവാനുള്ളത്? നാം സ്വയം ഉത്പാദിപ്പിച്ചതിൽ മാത്രമേ നമുക്ക് അഹങ്കാരിക്കാൻ കഴിയൂ. അതു കൊണ്ട് നമ്മുടെ സ്വന്തം പരിശ്രമത്താൽ നാം ഉൽപ്പാദിപ്പിച്ചെടുക്കുന്ന വിശുദ്ധി എല്ലായ്പ്പോഴും തെറ്റായ വിശുദ്ധിയായിരിക്കും.
നമ്മൾ പങ്കുചേരാൻ വിളിക്കപ്പെട്ടിരിക്കുന്ന ദൈവിക സ്വഭാവം സ്നേഹമാണ്. നന്ദികെട്ടവരോടും ദുഷ്ടന്മാരോടും പോലും ദൈവം ദയകാട്ടുന്നു. ദുഷ്ടന്മാരുടേയും നല്ലവരുടേയും മേൽ അവിടുന്ന് ഒരുപോലെ സൂര്യനെ പ്രകാശിപ്പിക്കുകയും ചെയ്യുന്നു (മത്താ. 5:46-48). നിങ്ങളും പിന്തുടരേണ്ട മാതൃകയാണിത്. എല്ലാവരേയും സ്നേഹിക്കുക – അവർ നിങ്ങളോട് യോജിച്ചാലും ഇല്ലെങ്കിലും. എല്ലാ വിവാദ ചർച്ചകളും വാഗ്വാദങ്ങളും ഒഴിവാക്കുക – നിങ്ങൾ ഒരു മാരകമായ രോഗം ഒഴിവാക്കും പോലെ. നിങ്ങളുടെ ചുറ്റുമുള്ളവർക്ക് നിങ്ങളോട് എന്തെങ്കിലും തർക്കിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, എല്ലാ വിവാദങ്ങളും ഒഴിവാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെന്ന് അവരോട് സ്നേഹത്തോടെ പറയുക. സ്‌നേഹത്തിൽ തികഞ്ഞവനാകുക.
മറികടക്കാനുള്ള വഴി
ദൈവഭയമാണ് വിശുദ്ധ ജീവിതത്തിൻ്റെ അടിസ്ഥാനം. യേശു ജഡത്തിൽ വന്ന് എല്ലാ കാര്യങ്ങളിലും നമ്മെപ്പോലെ പരീക്ഷിക്കപ്പെട്ട് ജയിച്ചുവെന്നതാണ് ദൈവഭക്തിയുടെ രഹസ്യം. എന്നാൽ പലരും ഈ സത്യം ബൗദ്ധികമായി മാത്രമേ അറിയുന്നുള്ളു. അവർ അഹങ്കാരത്തോടെയും സ്വയാഭിമാനത്തോടെയും തുടരുന്നു. അത്തരം ആളുകൾ ദൈവഭക്തിയുടെ ‘സിദ്ധാന്തം’ മനസ്സിലാക്കിയിട്ടുണ്ടാകാം, പക്ഷേ ദൈവഭക്തിയുടെ ‘രഹസ്യം’ മനസ്സിലാക്കിയിരിക്കില്ല (1 തിമോ. 3:16). രഹസ്യം ഒരു ഉപദേശത്തിലല്ല, ഒരു വ്യക്തിയിലാണ്. ദൈവത്തെ ആത്മാർത്ഥമായി ഭയപ്പെടാത്തവർക്ക് ഈ സിദ്ധാന്തം ബുദ്ധിപരമായി മാത്രമേ മനസ്സിലാകൂ, യേശുവിനെ കൂടാതെ “വിശുദ്ധി ഒരു മിഥ്യയാണ്” (എഫേ. 4:22 – ജെ.ബി. ഫിലിപ്സ്). “ദൈവഭയത്തിൽ മാത്രമേ വിശുദ്ധി പൂർണമാകൂ” (2 കൊരി.7:1).
അതിനാൽ, നിങ്ങളുടെ മനസ്സാക്ഷിയിൽ എന്തെങ്കിലും ചെറിയ അസ്വസ്ഥതകൾ ഉണ്ടാകുമ്പോൾ, ഉടൻ തന്നെ വിഷയം പരിഹരിക്കുക. നിങ്ങൾ ചിന്തകളിൽ മാത്രം ഒരു പരാജയമായിരുന്നെങ്കിൽപ്പോലും, ഉടൻതന്നെ ദൈവത്തോട് പാപം ഏറ്റുപറയുക. ഓരോ പരാജയത്തിലും വിലപിക്കുക, വിലപിക്കുക, വിലപിക്കുക. ആവശ്യമുള്ളവരോട് ക്ഷമ ചോദിക്കുക. ദൈവം നിങ്ങളെ എങ്ങനെ ശക്തനാക്കുന്നുവെന്ന് അപ്പോൾ നിങ്ങൾ കാണും. പ്രലോഭനത്തെ അതിജീവിക്കാനുള്ള ഏറ്റവും നല്ല മാർഗം അത് ഒഴിവാക്കുകയും അതിൽ നിന്ന് ഓടിപ്പോകുകയും ചെയ്യുക എന്നതാണ് – ജോസഫിനെപ്പോലെ (ഉല്പ. 39: 7-12). നിങ്ങളെ ശക്തമായി പ്രലോഭിപ്പിക്കുന്നതും നിങ്ങളെ ദുർബലരാക്കുന്നതുമായ എല്ലാ സ്ഥലങ്ങളെയും ആളുകളെയും ഒഴിവാക്കുക. “പരീക്ഷയിൽ അകപ്പെടരുതേ” എന്ന് പ്രാർത്ഥിക്കാൻ യേശു പഠിപ്പിച്ചു.
ഒഴിവാക്കുക, ഒഴിവാക്കുക, ഒഴിവാക്കുക. ഓടിപ്പോകുക, ഓടിപ്പോകുക. നിങ്ങൾ അത് ചെയ്തതിന് നിത്യതയിൽ നിങ്ങൾ നന്ദിയുള്ളവരായിരിക്കും.
ഭൂമിയിൽ ഇനി നിങ്ങളുടെ കഴിവിനപ്പുറം നിങ്ങളെ പ്രലോഭിപ്പിക്കാൻ കാരണമായേക്കാവുന്ന സ്ഥലങ്ങളെയും ആളുകളെയും ഒഴിവാക്കിയതിന് നിങ്ങൾ ഭാവിയിലും നന്ദിയുള്ളവരായിരിക്കും. അത്തരം സ്ഥലങ്ങളെയും ആളുകളെയും നിങ്ങൾ ഒഴിവാക്കുന്നത് കർത്താവിനെ മാത്രം പ്രസാദിപ്പിക്കാൻ നിങ്ങൾ ശരിക്കും ഉത്സുകനാണെന്ന് ദൈവമുമ്പാകെ തെളിയിക്കുന്നതിനുള്ള മാർഗമാണ്. (ഇതുമായി ബന്ധപ്പെട്ട് സദൃശവാക്യങ്ങൾ 7 വായിക്കുക. എല്ലാ യുവാക്കളും ഇടയ്ക്കിടെ വായിക്കേണ്ട ഒരു നല്ല അധ്യായമാണിത്).
ഈ യൗവനവർഷങ്ങൾ നിങ്ങളുടെ ഭാവിക്ക് അടിത്തറയിടാനുള്ള നിങ്ങളുടെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു കാലഘട്ടമാണ് – അതിനാൽ ഈ വർഷങ്ങളിൽ കർത്താവ് നിങ്ങളുടെ വഴിയിൽ പൂർണ്ണമായും ഉണ്ടായിരിക്കണം. നിങ്ങൾക്ക് ഇത് വേണമെന്ന് കർത്താവിനോട് പറയുക. നിങ്ങൾ എത്ര തവണ വീണു എന്നത് പ്രശ്നമല്ല. എഴുന്നേൽക്കുക, വിലപിക്കുക, വിജയത്തിനായി ദൈവത്തെ വീണ്ടും അന്വേഷിക്കുക, നിങ്ങളെത്തന്നെ പൂർണ്ണമായി വീണ്ടും കർത്താവിന് സമർപ്പിക്കുക.
സ്ഥിരോത്സാഹം
സ്ഥിരത, സ്ഥിരത, സ്ഥിരത.
അതാണ് വിജയരഹസ്യം. തുടരുക. നിങ്ങൾ (ഒരു കമ്പ്യൂട്ടർ വിദ്യാർത്ഥി എന്ന നിലയിൽ) ഒരു കമ്പ്യൂട്ടർ പ്രശ്നം പരിഹരിക്കപ്പെടുന്നതുവരെ പ്രവർത്തിക്കുന്നതുപോലെ ഈ രംഗത്തും പ്രവർത്തിക്കുക. നിരുത്സാഹപ്പെടുവാനുള്ള പ്രലോഭനം സാർവത്രികമാണ്; എന്നാൽ ഉപേക്ഷിക്കരുത്. നിങ്ങൾ ജനിക്കുന്നതിന് മുമ്പ് ദൈവം നിങ്ങളുടെ ജീവിതത്തിനായി ഒരു തികഞ്ഞ പദ്ധതി തയ്യാറാക്കി (സങ്കീ. 139:16). അതിനെ നശിപ്പിക്കാൻ സാത്താനെ അനുവദിക്കരുത്. എന്ത് വിലകൊടുത്തും കർത്താവിന് വേണ്ടി ഒരു നിലപാട് എടുക്കുക.
യോഹന്നാൻ 14:30-ൽ യേശു പറഞ്ഞു, ലോകത്തിൻ്റെ പ്രഭു വന്നപ്പോൾ തന്നിൽ ഒന്നും കണ്ടെത്താൻ അവനു കഴിഞ്ഞില്ല. യേശു നടന്നതുപോലെ നടക്കാനാണ് നാമിപ്പോൾ വിളിക്കപ്പെട്ടിരിക്കുന്നത്. സാത്താൻ നിങ്ങളുടെ അടുക്കൽ വരുമ്പോൾ അവൻ നിങ്ങളിൽ ഒന്നും കണ്ടെത്തരുത്. അതുകൊണ്ടാണ് “ദൈവത്തോടും മനുഷ്യരോടും കുറ്റമില്ലാത്ത ഒരു മനസ്സാക്ഷി നിലനിർത്താൻ നിങ്ങൾ എപ്പോഴും പരമാവധി ശ്രമിക്കേണ്ടത്” (പ്രവ്യ. 24:16). ബോധപൂർവ്വം പാപം ചെയ്യാതെ ജീവിക്കാൻ ദൈവത്തിൻ്റെ സഹായത്തിനായി നിങ്ങൾ പൂർണ്ണഹൃദയത്തോടെ ദൈവത്തെ അന്വേഷിക്കണം. നിങ്ങളുടെ മോഹങ്ങൾക്ക് വഴങ്ങുന്നത് നിങ്ങളുടെ ജീവിതത്തിൽ സാത്താന് കാലുറപ്പിക്കാൻ അവസരം നൽകും. റോമർ 6:1 ചോദ്യം ചോദിക്കുന്നു; “നാം പാപത്തിൽ തുടരണോ?” അപ്പോൾ റോമർ 6:15 ചോദ്യം ചോദിക്കുന്നു, “ഒരിക്കലെങ്കിലും പാപം ചെയ്യണോ?” രണ്ട് ചോദ്യങ്ങൾക്കുമുള്ള ഉത്തരം, “വേണ്ട, അത് ഒരിക്കലും ഉണ്ടാകാതിരിക്കട്ടെ” എന്നതാണ്.
നിങ്ങൾ പാപത്തിൽ വീഴുകയാണെങ്കിൽ, നിങ്ങൾ ഉടൻ തന്നെ ദുഃഖിക്കുകയും മാപ്പ് തേടുകയും വേണം. അല്ലാത്തപക്ഷം നിങ്ങൾ പാപത്തെ നിസ്സാരമായി കണക്കാക്കാൻ തുടങ്ങും, തുടർന്ന് വിജയം കൂടുതൽ കൂടുതൽ ദുഷ്കരമാകും. അതിനാൽ, നിങ്ങളുടെ ജീവിതത്തിൽ എവിടെയെങ്കിലും ദൈവത്തിൻ്റെ നിലവാരം കുറഞ്ഞതായി നിങ്ങൾ ബോധവാന്മാരാകുമ്പോൾ, നിങ്ങൾ ദൈവവുമായി ചെറിയ കണക്കുകൾ പോലും സൂക്ഷിക്കാനും പാപം ഏറ്റുപറയാനും അത് ഉപേക്ഷിച്ച് അതിൽ അനുതപിക്കാനും പഠിക്കണം.
യാഥാർത്ഥ്യമില്ലായ്‌മ
യാഥാർത്ഥ്യമില്ലായ്‌മയാണ് വിജയകരമായ ജീവിതത്തെ പിന്തുടരുന്നതിനെ തടയുന്ന ഏറ്റവും വലിയ അപകടങ്ങളിലൊന്ന്. പലരും യാഥാർത്ഥ്യത്തെ അഭിമുഖീകരിക്കാത്തതിനാൽ, വിജയകരമായി ജീവിക്കാനുള്ള സാധ്യതയിൽ അവർക്ക് വിശ്വാസം നഷ്ടപ്പെടുകയും “അത് പ്രയോഗികമല്ല” എന്ന് പറയുകയും ചെയ്യുന്നു. എന്നാൽ ദൈവത്തിൻ്റെ വാഗ്ദാനങ്ങൾ എല്ലാം പ്രയോഗികമാണ്. നിങ്ങളുടെ വിശ്വാസം ദൈവവചനത്തിൽ നിന്നാണ് ലഭിക്കുന്നത്, അവിശ്വാസികളായ ക്രിസ്ത്യാനികളുടെ പ്രഭാഷണങ്ങളിൽ നിന്നല്ല. “വിശ്വാസം വരുന്നത് ക്രിസ്തുവിൻ്റെ വചനം വായിക്കുന്നതിലൂടെയും കേൾക്കുന്നതിലൂടെയും ആണ്” (റോമ. 10:17) – അല്ലാതെ പാപികളായ മനുഷ്യരുടെ സാക്ഷ്യങ്ങളിൽ നിന്നല്ല. എന്ന് ഓർക്കണം!
അതേ സമയം, വിശുദ്ധിയുടെ ‘അയഥാർത്ഥമായ’ ഉയരങ്ങൾ തേടരുത്. ദൈവവചനത്തിൽ കാണുന്ന സന്തുലിതാവസ്ഥയോടു ചേർന്നു നിൽക്കുക. ചില പ്രസംഗകർക്ക് വിശുദ്ധിയുടെ അപ്രാപ്യമായ നിലവാരങ്ങൾ പ്രഖ്യാപിക്കാൻ കഴിയും. നിങ്ങൾ അവരാൽ വഞ്ചിക്കപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക. ആത്മാവിൻ്റെ ശക്തിയും ആത്മീയമെന്നു തോന്നുന്ന ശക്തിയും തമ്മിലുള്ള വിവേചനം നൽകാൻ നിങ്ങൾ പരിശുദ്ധാത്മാവിനോട് ആവശ്യപ്പെടണം. യഥാർത്ഥ ആത്മീയത എല്ലായ്പ്പോഴും വിനയത്തിലും കൃപയിലും സ്നേഹത്തിലും പ്രകടമാണ്. ഈ സ്വഭാവസവിശേഷതകൾ കാണുന്ന പ്രസംഗകരെ മാത്രം നിങ്ങൾ കേൾക്കുക. ഏറ്റവും നല്ല പള്ളികളിൽ പോലും യേശുവിൻ്റെ അനുയായികളും പരീശന്മാരുടെ അനുയായികളും ഉണ്ട് – തെറ്റായ ജനക്കൂട്ടവുമായി ഇടകലരാതിരിക്കാൻ നിങ്ങൾ വിവേകമുള്ളവരായിരിക്കണം. അവരെ വിധിക്കരുത് – എന്നാൽ വിവേചിച്ചറിയുക, ഒഴിവാക്കുക.
അധ്യായം 6
വിനയവും വിശ്രമവും
യേശുവിൻ്റെ ശിഷ്യനെന്ന നിലയിൽ വിനയം നിങ്ങളുടെ മികച്ച ഗുണമായിരിക്കണം. ഈ വിഷയത്തിൽ ഞാൻ ഇതുവരെ വായിച്ചതിൽ ഏറ്റവും മികച്ചത് ആൻഡ്രൂ മുറെ എഴുതിയതാണ്. വിനയം എന്ന തൻ്റെ പുസ്തകത്തിൽ അദ്ദേഹം പറയുന്നു, “വ്യാജ വിശുദ്ധിയെ തിരിച്ചറിയാൻ കഴിയുന്ന പ്രധാന അടയാളം അതിൻ്റെ വിനയമില്ലായ്മയാണ്. മൂന്ന് മഹത്തായ പ്രേരണകളാണ് നമ്മെ വിനയത്തിലേക്ക് നയിക്കുന്നത്. ഒന്നാമത്, നാം സൃഷ്ടിക്കപ്പെട്ട സൃഷ്ടികളാണ്. രണ്ടാമത്തേത്, നാം പാപികളാണെന്ന വസ്‌തുത. മൂന്നാമത്, നാം വിശുദ്ധരാണെന്ന സത്യം. ഈ വിഷയത്തെക്കുറിച്ചുള്ള മിക്ക പഠിപ്പിക്കലുകളിലും നാം പാപികളാണെന്ന വസ്തുതയാണ് ഊന്നിപ്പറയുന്നത്. അതിനാൽ താഴ്മയുള്ളവരായി തുടരാൻ പാപം ചെയ്തുകൊണ്ടിരിക്കണമെന്ന് പലരും ചിന്തിച്ചിട്ടുണ്ട്. നിരന്തരം സ്വയം വിധിച്ചുകൊണ്ടിരിക്കുന്നതാണ് വിനയത്തിൻ്റെ രഹസ്യമെന്നു മറ്റു ചിലർ കരുതുന്നു. എന്നാൽ നമ്മെ ഏറ്റവും വിനയപ്പെടുത്തുന്നത് പാപമല്ല, മറിച്ച് കൃപയാണ്. ദൈവത്താലും അവൻ്റെ മഹത്വത്താലും പിടിക്കപ്പെട്ട വ്യക്തിയാണ്, അവിടുത്തെ മുമ്പാകെ ഏറ്റവും താഴ്മയുള്ളവൻ എന്ന സ്ഥാനം വഹിക്കുന്നത്. അല്ലാതെ സ്വന്തപാപത്തെക്കുറിച്ച് എപ്പോഴും ചിന്തിച്ചുകൊണ്ടിരിക്കുന്നവനല്ല താഴ്മയുള്ളവൻ. യേശുവിൻ്റെ ഭൂമിയിലെ ജീവിതത്തിൽ ദൈവം എല്ലാം ആകാൻ വേണ്ടി അവിടുന്ന് നിരന്തരം ഒന്നുമല്ലാതാകാൻ ശ്രമിച്ചു. പിതാവു തന്നിൽ പ്രവർത്തിക്കാൻ വേണ്ടി അവിടുന്നു തൻ്റെ ഇച്ഛയും കഴിവുകളും മുഴുവനായി പിതാവിനു സമർപ്പിച്ചു. ഈ നിലയിൽ തന്നെത്തന്നെ ദൈവത്തിൻ്റെ മുൻപാകെ താഴ്ത്തിയതുകൊണ്ട് യേശുവിനു മനുഷ്യരുടെ മുൻപിലും സ്വയം താഴ്ത്തുന്നത് എളുപ്പമായിരുന്നു. അങ്ങനെ അവിടുന്ന് എല്ലാവരുടെയും ദാസനായിത്തീർന്നു.നമ്മളെതന്നെ നിഷേധിക്കുക എന്നു പറഞ്ഞാൽ അത് ഇതാണ് : “സ്വയത്തിൽ നന്മയായി ഒന്നുമില്ലെന്നു സമ്മതിക്കുക. അങ്ങനെ ദൈവത്തിൻ്റെയും മനുഷ്യരുടെയും മുൻപാകെ ഒന്നുമല്ലാതായി മാറുക. ഫലത്തിൽ ദൈവം മാത്രം എല്ലാമായി തീരുന്നു”.
ആ ഖണ്ഡിക ഒന്നുകൂടി വായിക്കുക. അതിൽ അർത്ഥസമ്പത്തുണ്ട്. എല്ലായ്‌പ്പോഴും എളിമയിൽ മാത്രം വേരൂന്നിയിരിക്കുക.
ഒരു പരീശനാകുമോ എന്ന ഭയത്തിൽ എപ്പോഴും ജീവിക്കുക, അപ്പോൾ നിങ്ങൾ ഒരിക്കലും അങ്ങനെ ഒരാളാകില്ല. എല്ലായ്‌പ്പോഴും മറ്റുള്ളവരെ നിങ്ങളെക്കാൾ പ്രാധാന്യമുള്ളവരായി കണക്കാക്കുക – കൂടുതൽ ആത്മീയരായല്ല, മറിച്ച് കൂടുതൽ പ്രധാനപ്പെട്ടവരായി (ഫിലി.2:3 ശ്രദ്ധാപൂർവ്വം വായിക്കുക). നാം എപ്പോഴും അപകർഷതാബോധത്തിലായിരിക്കണം എന്നല്ല ഇതിനർത്ഥം. അല്ല. നമ്മൾ ജീവനുള്ള ദൈവത്തിൻ്റെ മക്കളാണ് – രാജാധി രാജാവിൻ്റെ പുത്രന്മാർ. കഴിഞ്ഞ കാല നിത്യതയിൽ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവരാണ്. അതുകൊണ്ട് നാം ദൈവത്തിന് വളരെ പ്രധാനപ്പെട്ടവരാണ്. നമ്മൾ ഒരു മനുഷ്യൻ്റെയും അടിമകളല്ല, ഒരു മനുഷ്യനെയും ഭയന്ന് ജീവിക്കുകയുമില്ല. എന്നാൽ നാം എല്ലാ ആളുകളെയും ബഹുമാനിക്കുന്നു.
നിങ്ങളുടെ മനസ്സും ശരീരവും ദിവസം മുഴുവനും സജീവമായിരിക്കുകയാണെങ്കിലും നിങ്ങളുടെ ഹൃദയം എല്ലായ്‌പ്പോഴും വിശ്രമത്തിലായിരിക്കണമെന്ന് കർത്താവ് ആഗ്രഹിക്കുന്നു (മത്താ. 11:28). ഹൃദയത്തിലെ അസ്വസ്ഥത പലപ്പോഴും ഹൃദയത്തിൻ്റെ സങ്കുചിതത്വം മൂലമാണ് – ദൈവത്തോടും മറ്റുള്ളവരോടും (2 കൊരി.6:11-13). ദൈവത്തോട് വിശാലഹൃദയനായിരിക്കുക എന്നതിനർത്ഥം നിങ്ങളിലുള്ളതും നിങ്ങൾ ആയിരിക്കുന്നതുമായ എല്ലാം അവനു കൊടുക്കുക എന്നതാണ്. അവിടുന്ന് അത് തനിക്കിഷ്ടമുള്ളതുപോലെ ഉപയോഗിക്കട്ടെ (യോഹ.17:10). ആളുകളോട് വിശാലഹൃദയനായിരിക്കുക എന്നാൽ അത് ഒരു പകയും വെച്ചുപുലർത്താതെ മറ്റുള്ളവരെ വേഗത്തിൽ വിട്ടയയ്ക്കുന്ന ക്ഷമിക്കുന്ന ഹൃദയം ഉണ്ടായിരിക്കുക എന്നതാണ്. നിങ്ങൾ ഒരിക്കലും ഒരു മനുഷ്യനോടും ഒരിക്കലും പക വയ്ക്കരുത്. ഈ കാര്യത്തിൽ വിശ്വസ്‌തത പുലർത്തിയാൽ മാത്രമേ നിങ്ങൾക്ക് എല്ലായ്‌പ്പോഴും ദൈവത്തിൻ്റെ വിശ്രമത്തിൽ ജീവിക്കാൻ കഴിയൂ.
നിങ്ങളുടെ ജീവിതത്തിൽ എല്ലായ്‌പ്പോഴും (ദൈവത്തോടും മനുഷ്യനോടും) നന്ദിയുള്ള ഒരു മനോഭാവം നിലനിർത്തുക. നിങ്ങൾ എളിമയുള്ളവരാണെങ്കിൽ ഇത് എളുപ്പമായിരിക്കും. അഹങ്കാരവും നിശ്ശബ്ദമായി മറ്റുള്ളവരുടെ മേൽ നാം പുലർത്തുന്ന അധീശത്വവും നന്ദിയുടെ ആത്മാവിനെ നമ്മിൽ നിന്നും കവർന്നെടുക്കുമെന്നു ഓർക്കുക.
ദൈവവചനം ധ്യാനിക്കുക
നിങ്ങൾ ഒരിക്കലും വഞ്ചിക്കപ്പെടാതിരിക്കാൻ ദൈവവചനത്തിൽ വേരൂന്നി അടിസ്ഥാനപ്പെട്ടിരിക്കുന്നത് നല്ലതാണ്. എല്ലാ ദിവസവും ഏതാനും സമയം വായനയ്ക്കായി മാറ്റി വയ്ക്കുക. ദിവസത്തിൻ്റെ ബാക്കിയുള്ള സമയം നിങ്ങൾ ധ്യാനിക്കുമ്പോൾ അതു നിങ്ങൾക്ക് അനുഗ്രഹമാകും. നിങ്ങൾക്ക് സമയമുണ്ടെങ്കിൽ, നിങ്ങൾ ദിവസവും പുതിയ നിയമത്തിൻ്റെ 1 അധ്യായവും (NASB-ൽ) പഴയ നിയമത്തിൻ്റെ 3 അധ്യായങ്ങളും (Living Bible) വായിക്കാൻ ശ്രമിക്കണം. അതുവഴി 300 ദിവസം കൊണ്ട് ബൈബിൾ മുഴുവനും വായിച്ച് തീർക്കാൻ നിങ്ങൾക്ക് സാധിക്കും.
ആത്മാവിനാൽ അഭിഷേകം ചെയ്യപ്പെട്ടതിനു ശേഷം യേശുവിൻ്റെ രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ വചനങ്ങൾ ഓർക്കുക: “മനുഷ്യൻ അപ്പം കൊണ്ട് മാത്രമല്ല, ദൈവത്തിൻ്റെ വായിൽ നിന്ന് പുറപ്പെടുന്ന ഓരോ വാക്കും കൊണ്ടും ജീവിക്കും” (മത്താ. 4:4). യാക്കോബ് 1:22-25 ദൈവവചനത്തിലേക്ക് ശ്രദ്ധയോടെ നോക്കാൻ നമ്മെ ഉദ്ബോധിപ്പിക്കുന്നു. പുതിയ ഉടമ്പടി നിയമത്തെ അവിടെ ‘തികഞ്ഞ നിയമം’ എന്നും ‘സ്വാതന്ത്ര്യത്തിൻ്റെ നിയമം’ എന്നും വിളിക്കുന്നു. മോശയുടെ നിയമത്തിൽ നിന്ന് വ്യത്യസ്തമായി, പുതിയ ഉടമ്പടി നമ്മെ പൂർണതയിലേക്കും പാപത്തിൻ്റെയും ജനങ്ങളുടെ അഭിപ്രായങ്ങളുടേയും അടിമത്തിൽ നിന്നും സ്വാതന്ത്ര്യത്തിലേക്കും നയിക്കും.
നിങ്ങളുടെ ഒഴിവ് ദിവസങ്ങളിൽ, ദൈവവചനം പഠിക്കാനുള്ള എല്ലാ അവസരങ്ങളും നിങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണം. ഇനിയൊരിക്കലും നിങ്ങൾക്ക് അത്തരം അവസരങ്ങൾ ലഭിക്കില്ല. അച്ചടക്കമുള്ള ജീവിതം നയിക്കാൻ ശ്രമിക്കുക, അതുവഴി ദൈവവചനം പഠിക്കാൻ നിങ്ങളുടെ സമയം പരമാവധി പ്രയോജനപ്പെടുത്താം. എൻ്റെ ഒഴിവ് ദിവസങ്ങളിൽ ഞാൻ ചെയ്തത് ഇതാണ് – ഇത് എൻ്റെ ജീവിതത്തിലുടനീളം എനിക്ക് വളരെയധികം ആത്മീയ പ്രതിഫലങ്ങൾ കൊണ്ടുവന്നു.
സഭായോഗങ്ങളിൽ പോസിറ്റീവ് മനോഭാവത്തോടെ പോകേണ്ടത് പ്രധാനമാണ്. ഏത് നിഷേധാത്മക മനോഭാവവും ദൈവം നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നത് കേൾക്കുന്നതിൽ നിന്ന് നിങ്ങളുടെ കാതുകളെ തടയും. ദൈവം നിങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്നത് സ്വീകരിക്കുന്നതിൽ നിന്ന് നിങ്ങളെ തടയാൻ എന്തെങ്കിലും അല്ലെങ്കിൽ മറ്റെന്തെങ്കിലും കൊണ്ടുവരാൻ സാത്താൻ വളരെ സൂക്ഷ്മതയോടെ ശ്രമിക്കും. ലൂക്കോസ് 1:53-ൽ മറിയം പറഞ്ഞ തത്ത്വം എന്നെന്നേക്കും സത്യമാണ്: “വിശക്കുന്നവരെ അവൻ നന്മകളാൽ നിറച്ചു, ധനികരെ വെറുംകൈയോടെ പറഞ്ഞയച്ചു”. അതിനാൽ എല്ലാ സഭായോഗങ്ങളിലും വിശക്കുന്നവനായും ദരിദ്രനായും പോകുക, അങ്ങനെ ദൈവത്തിന് നിങ്ങളെ നന്മകളാൽ നിറയ്ക്കാൻ കഴിയും.
ദൈവത്തിൻ്റെ തികഞ്ഞ പദ്ധതി
നിങ്ങളുടെ ജീവിതത്തിനായുള്ള ദൈവത്തിൻ്റെ പൂർണ്ണമായ പദ്ധതി നിറവേറ്റുന്നതിനേക്കാൾ മഹത്തായ മറ്റൊന്നും നിങ്ങൾക്ക് ഭൂമിയിൽ ചെയ്യാൻ കഴിയില്ല. നിങ്ങളുടെ ജീവിതത്തിലൂടെയും അധ്വാനത്തിലൂടെയും ലോകത്തിൻ്റെ ഏതെങ്കിലുമൊരു ഭാഗത്ത് തൻ്റെ സഭയെ പണിയാൻ ദൈവം നിങ്ങളെ അവൻ്റെ കൈയിലെ ഉപകരണമായി ഉപയോഗിക്കട്ടെ എന്നാണ് എൻ്റെ പ്രാർത്ഥന. നിങ്ങളുടെ വിദ്യാഭ്യാസം ഉപജീവനത്തിനുള്ള ഉപാധി മാത്രമാണ് – അത് മൂലം നിങ്ങളുടെ ഭൗമിക ആവശ്യങ്ങൾക്കായി മറ്റുള്ളവരെ ആശ്രയിക്കേണ്ടിവരികയില്ല. എന്നാൽ നിങ്ങളുടെ ജീവിതത്തിലെ വിളി ദൈവത്തിനു വേണ്ടി ജീവിക്കാനാണ്. അതിനാൽ നിങ്ങളുടെ തൊഴിൽ ഒരു വിഗ്രഹമാക്കരുത്.
നിങ്ങളുടെ ഭൗമിക ജീവിതത്തിൻ്റെ എല്ലാ വിശദാംശങ്ങളും ദൈവം ഇതിനകം ആസൂത്രണം ചെയ്തിട്ടുണ്ട്. അതിൽ നിങ്ങളുടെ വിദ്യാഭ്യാസം ഉൾപ്പെടുന്നു. നിങ്ങൾ ചേരാനിരുന്ന സ്കൂളും കോളജും, കൂടാതെ കോളജിൽ നിങ്ങൾ പഠിക്കുന്ന കോഴ്സുകൾ പോലും അവിടുന്നു അസൂത്രണം ചെയ്തതാണ്. അവൻ പരമാധികാരത്തോടെ ചിലതെല്ലാം അസാധുവാക്കുകയും ഒടുവിൽ ശരിയായ തൊഴിലിലേക്ക് നിങ്ങളെ നയിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ചില സാഹചര്യങ്ങളിൽ, പരമാവധി ശ്രമിച്ചിട്ടും നിങ്ങൾ പ്രതീക്ഷിച്ചതോ ആഗ്രഹിച്ചതോ ആയ കോഴ്സുകളോ അവസരങ്ങളോ നിങ്ങൾക്ക് ലഭിച്ചില്ലെങ്കിൽ, കർത്താവിനെ സ്തുതിക്കുക. ദൈവം നിങ്ങളെ നിരീക്ഷിക്കുന്നുണ്ടെന്നും നിങ്ങളുടെ ജീവിതത്തിൻ്റെ ചില വിശദാംശങ്ങൾ അവിടുന്നു പരമാധികാരത്തോടെ അസാധുവാക്കിയെന്നും വർഷങ്ങൾക്കുശേഷം നിങ്ങൾ കണ്ടെത്തും. നിങ്ങൾക്ക് അതിനെക്കുറിച്ച് അറിയില്ലായിരുന്നുവെങ്കിലും, അവിടുന്നു നിങ്ങൾക്കായി പ്രവർത്തിച്ച രീതി തീർച്ചയായും ഏറ്റവും മികച്ചതായിരുന്നു. റോമ.8:28 – ഈ ദൈവവചനത്തിൽ വിശ്വസിച്ച് ജീവിക്കുക.
ഈ ഭൂമിയിൽ യേശുവിൻ്റെ ജീവിതം പ്രകടമാക്കുന്നതിലൂടെ നിങ്ങൾ അവൻ്റെ സാക്ഷിയാകുക എന്നതാണ് നിങ്ങളെക്കുറിച്ചുള്ള ദൈവത്തിൻ്റെ പ്രധാന ലക്ഷ്യം. അതിനാൽ നിങ്ങളുടെ അഭിലാഷങ്ങൾ ഒരിക്കലും ഭൗമികമാകാൻ അനുവദിക്കരുത്. ജീവിതത്തെ ഗൗരവമായി എടുക്കുക. ദൈവത്തിൻ്റെ പൂർണ്ണമായ ഹിതം അന്വേഷിക്കുക. ഒടുവിൽ ന്യായവിധിയുടെ നാളിൽ കർത്താവിൻ്റെ മുമ്പാകെ നിൽക്കുമ്പോൾ, നിങ്ങൾ ജീവിച്ച രീതിയിൽ പശ്ചാത്തപിക്കാത്ത വിധത്തിൽ ജീവിതം നയിക്കുക. ആ അന്തിമ ദിനത്തിൽ പ്രസക്തമായ GPA നിങ്ങളുടെ `ഗ്രേഡ് പോയിൻ്റ് ആവറേജ്’ (കോളേജിൽ) ആയിരിക്കില്ല, മറിച്ച് `ദൈവത്തിൻ്റെ സ്തുതിയും അംഗീകാരവും’ [God’s Praise & Approval – 1കൊരി.4:5] ആയിരിക്കും. അതിൽ നിങ്ങളുടെ സ്കോർ മാത്രമായിരിക്കും അപ്പോൾ പ്രധാനം.
ദൈവം നമ്മുടെ ജീവിതം ആസൂത്രണം ചെയ്യുന്നത് വളരെ അത്ഭുതകരമായ രീതിയിലാണെന്ന് ഞാൻ എൻ്റെ ജീവിതത്തിൽ വീണ്ടും വീണ്ടും കണ്ടെത്തി. “തൻ്റെ കഷ്ടപ്പാടുകളുടെ പ്രതിഫലമായി അറുക്കപ്പെട്ട കുഞ്ഞാടിനെ വിജയിപ്പിക്കാൻ” വരും ദിവസങ്ങളിൽ അവിടുത്തെ സേവനത്തിനായി എൻ്റെ ജീവിതം കൂടുതൽ പൂർണ്ണഹൃദയത്തോടെ സമർപ്പിക്കാൻ എന്നെ പ്രേരിപ്പിക്കുന്നത് ഇതാണ്. 18-ാം നൂറ്റാണ്ടിലെ മൊറാവിയൻ ക്രിസ്ത്യാനികളുടെ (ഇപ്പോൾ ചെക്കോസ്ലോവാക്യ) മുദ്രാവാക്യമായിരുന്നു ഇത്. അവരുടെ നേതാവ് കൗണ്ട് സിൻസൻഡോർഫ് ആയിരുന്നു.
നിങ്ങളുടെ ജീവിതത്തിനായി ദൈവത്തിനുളള തികഞ്ഞ പദ്ധതിക്ക് ഭൗമിക യോഗ്യതകളുടെ ഒരു കുറവും തടസ്സമാകില്ല. ദൈവിക പദ്ധതിയുടെ നിവൃത്തി നിങ്ങളുടെ മനസ്സിൻ്റെയും വിശ്വാസത്തിൻ്റെയും എളിമയുള്ള മനോഭാവത്തെ മാത്രം ആശ്രയിച്ചിരിക്കുന്നു. അതുകൊണ്ട് ആ ഗുണങ്ങൾ നിങ്ങൾക്ക് എപ്പോഴും ഉണ്ടായിരിക്കട്ടെ.
വിഡ്ഢിത്തമായ തെറ്റുകൾ ചെയ്യാതെ ജീവിക്കാൻ നമുക്കാർക്കും കഴിയുകയില്ല. എന്നാൽ, നമ്മുടെ പാപം ഏറ്റുപറയാനും, മറ്റുള്ളവരെ കുറ്റപ്പെടുത്താതിരിക്കാനും, വിശ്വാസത്തോടെ, “കർത്താവേ, ഞാൻ വിഡ്ഢിത്തങ്ങളാണ് ചെയ്തതെങ്കിലും എൻ്റെ ജീവിതത്തെക്കുറിച്ചുള്ള പദ്ധതി നിറവേറ്റാൻ അവിടുത്തെ കരുണയിൽ ആശ്രയിക്കുന്നു”വെന്നു പ്രാർത്ഥിക്കാനും തയ്യാറാവുക. പല വിശ്വാസികളും ഒരിക്കലും കർത്താവിനോട് ആ വാക്കുകൾ പറയുന്നില്ല, കാരണം അവർ തങ്ങളുടെ പരാജയങ്ങളാൽ നിരുത്സാഹപ്പെട്ടിരിക്കുന്നു, ദൈവത്തിൻ്റെ കരുണയിൽ ആശ്രയിക്കുന്നില്ല. അങ്ങനെ അവർ തങ്ങളുടെ പരാജയങ്ങളെ അവൻ്റെ പരമാധികാരത്തിനും കാരുണ്യത്തിനും മീതെ ഉയർത്തിപ്പിടിച്ചുകൊണ്ട് ദൈവത്തെ അപമാനിക്കുന്നു. നിങ്ങൾ ദൈവത്തിൽ ആശ്രയിക്കുകയും അവൻ്റെ മഹത്തായ കാരുണ്യത്തെ മഹത്വപ്പെടുത്തുകയും വേണം. അപ്പോൾ അത് നിങ്ങൾക്കു നന്നായിരിക്കും – ഓരോ വർഷവും മുമ്പത്തേതിനേക്കാൾ മികച്ചതായിരിക്കും.
തെറ്റിദ്ധാരണയെ കൈകാര്യം ചെയ്യുക
നിങ്ങൾക്ക് മറ്റുള്ളവരിൽ നിന്ന് തെറ്റിദ്ധാരണയോ സംശയമോ നേരിടേണ്ടിവരുമ്പോഴെല്ലാം, അത്തരം കാര്യങ്ങളെ ചെറുപ്രായത്തിൽ തന്നെ അഭിമുഖീകരിക്കാനും അവയിലൂടെ ആത്മീയ വിദ്യാഭ്യാസം നേടാനും കർത്താവ് നിങ്ങളെ യോഗ്യനായി കണക്കാക്കിയതിൽ നിങ്ങൾ സന്തോഷിക്കണം. നിങ്ങളെ സംശയത്തോടെ വീക്ഷിക്കുന്നവരോട് വിശാലമനസ്സോടെ പെരുമാറാൻ നിങ്ങൾ പഠിക്കണം. അത്തരം സന്ദർഭത്തിൽ, ദൈവം നിങ്ങൾക്കായി ആസൂത്രണം ചെയ്ത സിലബസിലെ മറ്റൊരു വിഷയം പൂർത്തിയാക്കാനുള്ള അവസരമാണ് നിങ്ങൾക്കു ലഭിച്ചിരിക്കുന്നത്. നിങ്ങൾക്ക് അവസരമുണ്ട്. നിങ്ങളെ തെറ്റിദ്ധാരണയോടെ നോക്കുന്നവരോട് സ്നേഹത്തോടെ പെരുമാറി അങ്ങനെ നിങ്ങൾക്ക് ദൈവിക സ്നേഹത്തിൽ വളരുവൻ കഴിയും.
അതുപോലെ തെറ്റിദ്ധാരണ, നിന്ദ എന്നിവയ്‌ക്കെതിരെ നിങ്ങൾ കട്ടിയുള്ള ഒരു ചർമ്മം വികസിപ്പിച്ചെടുക്കണം. കർത്താവിനെക്കുറിച്ചുള്ള വ്യക്തിപരമായ അറിവിൽ വളരാൻ മാത്രമല്ല, മനുഷ്യരുടെ അഭിപ്രായങ്ങളിൽ നിന്ന് സ്വതന്ത്രനാകാനും അത്തരം സാഹചര്യങ്ങൾ നിങ്ങളെ എങ്ങനെ പ്രാപ്തരാക്കും എന്ന് നിങ്ങൾ പലപ്പോഴും മനസ്സിലാക്കുന്നില്ല. ഞാൻ ഇത് കണ്ടെത്തി – അതിനാൽ യേശു പറഞ്ഞതുപോലെ “സന്തോഷിച്ചു തുള്ളുക” എന്താണെന്ന് എനിക്കറിയാം (ലുക്കോ.6:23).
യെശയ്യാവ് 42:19, 20-ൽ ദൈവത്തിൻ്റെ ദാസന്മാരെക്കുറിച്ച് പറഞ്ഞിരിക്കുന്നതുപോലെ, ചുറ്റും കേൾക്കുന്ന പല കാര്യങ്ങളോടും നിങ്ങൾ ബധിരരായിരിക്കണം. നിങ്ങളുടെ ജീവിതത്തിനും നിങ്ങളുടെ മനോഭാവത്തിനും നിങ്ങൾക്ക് ഒടുവിൽ കർത്താവിനോട് മാത്രമേ ഉത്തരം പറയാനുള്ളു എന്ന് ഓർക്കുക. ഈ യാഥാർത്ഥ്യം നിങ്ങൾ തിരിച്ചറിഞ്ഞാൽ മാത്രമേ നിങ്ങൾക്ക് ക്രിസ്തുവിൻ്റെ യഥാർത്ഥ ദാസനാകാൻ കഴിയൂ. നിങ്ങൾ മനുഷ്യരെ പ്രീതിപ്പെടുത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾക്ക് ഒരിക്കലും ക്രിസ്തുവിൻ്റെ ദാസനാകാൻ കഴിയില്ല (ഗലാ. 1:10). പല യുവജനങ്ങളും മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്ക് അടിമകളാണ്. ഈ അടിമത്തത്തിൽ നിന്ന് മോചിതരാകുക, അല്ലെങ്കിൽ നിങ്ങൾ ഒരിക്കലും വളരേണ്ടതുപോലെ വളരുകയില്ല.
മറ്റുള്ളവരെ (ലോകത്തിലായാലും സഭയിലായാലും) അനുകരിക്കുന്ന ഒരു കോമാളി ആകരുത്. നിങ്ങൾ അവരെപ്പോലെ പെരുമാറുകയും സംസാരിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നതിനു കാരണം നിങ്ങൾക്ക് അവരുടെ ബഹുമാനവും അംഗീകാരവും വേണം എന്നതാണ്. നിങ്ങൾ നിങ്ങളാകാൻ ധൈര്യപ്പെടുക. നിങ്ങൾ എല്ലായ്‌പ്പോഴും നിങ്ങളുടെ സ്വാഭാവിക വ്യക്തിത്വത്തിലായിരിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. നിങ്ങൾ കൃത്രിമത്വമുള്ളവരായിരിക്കാൻ അവിടുന്നു ഒരിക്കലും ആഗ്രഹിക്കുന്നില്ല. തങ്ങളുടെ മാതൃകയോട് അനുരൂപപ്പെടാൻ മറ്റുള്ളവരിൽനിന്നുള്ള സമ്മർദ്ദം നിങ്ങൾ എല്ലാ ക്രിസ്‌തീയ ഗ്രൂപ്പുകളിലും കണ്ടെത്തും. അത്തരം സമ്മർദങ്ങളെ നിങ്ങൾ അഭിമുഖീകരിക്കുന്നത് നല്ലതാണ്, അപ്പോൾ മാത്രമേ നിങ്ങൾക്ക് ആ സമ്മർദ്ദത്തെ ചെറുക്കാനും നിങ്ങളുടെ ആത്മീയ പേശികളെ വികസിപ്പിക്കാനും അതിനെ അതിജീവിക്കാനും കഴിയൂ.
കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിൽ ക്രിസ്തീയ നേതാക്കളുടെ മക്കൾ സ്കൂളിലും മറ്റും പീഡിപ്പിക്കപ്പെടുകയും വേട്ടയാടപ്പെടുകയും ചെയ്യുന്നു. അതുമായി താരതമ്യപ്പെടുത്തുമ്പോൾ മറ്റുള്ളവരിൽ നിന്ന് നിങ്ങൾ അഭിമുഖീകരിക്കുന്നത് വെറും ഉറുമ്പ് കടി പോലെയായിരിക്കും. അപ്പോൾ ധീരനും നിർഭയനുമായിരിക്കുക, ഈ മേഖലയിലും ജയിക്കുന്നവരായിരിക്കുക. നിങ്ങൾക്ക് ശാശ്വതമായ ഒരു വിദ്യാഭ്യാസം നൽകുന്നതിന് – നിങ്ങളെ ദൈവമനുഷ്യനാക്കുന്നതിന്, നിങ്ങളുടെ ഏറ്റവും മികച്ചതിനുവേണ്ടി – എല്ലാം ദൈവം ആസൂത്രണം ചെയ്തിരിക്കുന്നു.
“കർത്താവിൽ നിങ്ങൾക്കു ലഭിച്ചിരിക്കുന്ന ശുശ്രൂഷ നിവർത്തിക്കുവാൻ ശ്രദ്ധിക്കുക.” (കൊലോ.4:17).
അധ്യായം 7
മറ്റുള്ളവർക്ക് അനുഗ്രഹമായി മാറുക
മത്തായി 14:19-ൽ, മറ്റുള്ളവർക്ക് ഒരു അനുഗ്രഹമായി മാറുന്നതിനുള്ള മൂന്ന് ഘട്ടങ്ങൾ നാം കാണുന്നു: (1) യേശു അപ്പവും മത്സ്യവും എടുത്തു; (2) അവൻ അതിനെ അനുഗ്രഹിച്ചു; (3) അവൻ അതു നുറുക്കി. തുടർന്ന് ജനക്കൂട്ടത്തിന് അതു ഭക്ഷിപ്പാൻ നൽകി. ഇങ്ങനെയാണ് നിങ്ങളെ മറ്റുള്ളവർക്ക് അനുഗ്രഹമാക്കാൻ കർത്താവ് ആഗ്രഹിക്കുന്നത്. അവിടെയുള്ള ചെറിയ കുട്ടി ചെയ്തതുപോലെ നിങ്ങൾ ആദ്യം അവനു എല്ലാം നൽകണം. അപ്പോൾ അവൻ നിങ്ങളെ പരിശുദ്ധാത്മാവിൻ്റെ ശക്തിയാൽ അനുഗ്രഹിക്കും. തുടർന്ന് അവൻ നിങ്ങളെ അനേകം പരീക്ഷകൾ, നിരാശകൾ, നിരാശാജനകമായ പ്രതീക്ഷകൾ, പരാജയങ്ങൾ, രോഗങ്ങൾ, വിശ്വാസവഞ്ചനകൾ മുതലായവയിലൂടെ നുറുക്കും. നിങ്ങളെ താഴ്ത്തുകയും മനുഷ്യരുടെ ദൃഷ്ടിയിൽ നിങ്ങളെ ഒന്നുമല്ലാതാക്കുകയും ചെയ്യും. തുടർന്ന് അവിടുന്നു നിങ്ങളിലൂടെ മറ്റുള്ളവരെ അനുഗ്രഹിക്കും. അതിനാൽ തകർക്കലിന് കീഴടങ്ങുക. യേശു ആദ്യം തകർക്കപ്പെട്ടു. പിന്നീട് പിതാവിൻ്റെ പ്രവൃത്തി അവൻ്റെ കൈകളിൽ അഭിവൃദ്ധിപ്പെട്ടുവെന്നും ബൈബിൾ പറയുന്നു (യെശ.53:10-12 കാണുക).
ജീവിതത്തിലെ വ്യത്യസ്‌ത സാഹചര്യങ്ങളിൽ തൻ്റെ മാനുഷികസ്വയം തകരാൻ യേശു അനുവദിച്ചു. അങ്ങനെ മാത്രമേ തൻ്റെ പിതാവിന് കളങ്കമില്ലാതെ തന്നെത്തന്നെ സമർപ്പിക്കാൻ അവനു കഴിഞ്ഞുള്ളൂ. ഈ ലക്ഷ്യത്തിനുവേണ്ടിയാണ് ആത്മാവ് അവനെ ശക്തിപ്പെടുത്തിയത് (എബ്രാ. 9:14). നിങ്ങളുടെ സ്വന്ത ഇഷ്ടത്തിൻ്റെ ശക്തി തകർക്കാൻ നിങ്ങൾ പരിശുദ്ധാത്മാവിനെ അനുവദിക്കുമ്പോൾ മാത്രമേ നിങ്ങൾ ആത്മീയനാകൂ. ദൈവം ആഗ്രഹിക്കുന്നത് ചെയ്യുന്നതിനുപകരം, നിങ്ങളുടെ ശക്തമായ സ്വയജീവിതം ചെയ്യാൻ ആഗ്രഹിക്കുന്നത് ചെയ്യാൻ നിങ്ങൾ പ്രലോഭിപ്പിക്കപ്പെടുന്ന സമയങ്ങളിലെല്ലാം നിങ്ങളുടെ ഇച്ഛാശക്തി തകരപ്പെടേണ്ടതുണ്ട്.
ദൈവഹിതം നിങ്ങളുടെ ഇച്ഛയെ മറികടക്കുന്ന സ്ഥലങ്ങളിൽ നിങ്ങൾ നിങ്ങളുടെ കുരിശ് കണ്ടെത്തും. അവിടെ നിങ്ങളുടെ സ്വന്തഇഷ്ടം ക്രൂശിക്കപ്പെടണം. അവിടെ ആത്മാവ് നിങ്ങളോട് മരിക്കാൻ പറയും. നിങ്ങൾ ആത്മാവിൻ്റെ ശബ്ദം സ്ഥിരമായി അനുസരിച്ചാൽ, നിങ്ങൾ നിരന്തരം തകർന്നുകൊണ്ടിരിക്കും. ആത്മാവിൽ തുടർച്ചയായി തകർന്നിരിക്കുന്നവർക്ക് തുടർച്ചയായ പുനരുജ്ജീവനം നൽകാമെന്ന് ദൈവം വാഗ്ദാനം ചെയ്തിട്ടുണ്ട്. കർത്താവ് അരുളിച്ചെയ്യുന്നു: “എളിയവരുടെ ആത്മാവിനെ പുനർജീവിപ്പിക്കാനും, തകർന്നവരുടെ ഹൃദയത്തെ ചൈതന്യപ്പെടുത്തുവാനും, ഞാൻ ഉയർന്നതും വിശുദ്ധവുമായ സ്ഥലത്ത് വസിക്കുന്നു”. (യെശ.57:15).
‘ആത്മാവിലെ ദാരിദ്ര്യം’ എന്ന നിങ്ങളുടെ സ്വന്തം ആവശ്യത്തെക്കുറിച്ചുള്ള ബോധത്തോടെ എല്ലായ്‌പ്പോഴും നിലകൊള്ളുന്നത് നല്ലതാണ്. എന്നാൽ ഉത്സാഹത്തോടെ തന്നെ അന്വേഷിക്കുന്ന എല്ലാവർക്കും ദൈവം ശക്തമായ പ്രതിഫലം നൽകുമെന്നും നിങ്ങൾ വിശ്വസിക്കണം. ദൈവം നിങ്ങളെ അനുഗ്രഹിക്കുകയും അവൻ്റെ ശക്തിയാൽ നിങ്ങളെ നിറയ്ക്കുകയും ചെയ്യുമെന്ന് നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ, ആത്മാവിൽ ദരിദ്രനായിരിക്കുന്നതിൻ്റെ മുഴുവൻ മൂല്യവും വ്യർഥമായിപ്പോകും.
എല്ലാ സഭകളിലുമുള്ള ദരിദ്രരോടും ദുർബലരോടും കൂട്ടായ്മ തേടുകയും, അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. കുട്ടികളോട് സംസാരിക്കുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക, കാരണം മിക്ക ആളുകളും കുട്ടികളെ അവഗണിക്കുന്നു. എല്ലായ്‌പ്പോഴും താഴ്ന്നതും ശ്രദ്ധിക്കപ്പെടാത്തതുമായ സ്ഥലവും സഭയിലെ ‘കാണാത്ത ശുശ്രൂഷകളും ‘അന്വേഷിക്കുക. ഒരിക്കലും ഒരു സഭയിലും പ്രാമുഖ്യം തേടരുത്. നിങ്ങളുടെ സമ്മാനങ്ങളോ കഴിവുകളോ ഉപയോഗിച്ച് ആരെയും ഒരു തരത്തിലും ആകർഷിക്കാൻ ശ്രമിക്കരുത്. പ്രത്യേകിച്ച് യുവസഹോദരിമാരെ ആകർഷിക്കാൻ ശ്രമിക്കുന്നതിൽ സൂക്ഷിക്കുക! എന്നാൽ എല്ലാ മീറ്റിംഗുകളിലും സാക്ഷ്യപറയാനും സഭയിൽ സാധ്യമായ എല്ലാ വിധത്തിലും സേവിക്കാനും ധൈര്യമുള്ളവരായിരിക്കുക – തറ വൃത്തിയാക്കുകയോ പിയാനോ വായിക്കുകയോ ചെയ്യുക. ഒരു ശുശ്രുഷയ്ക്കായും ആരുമായും മത്സരത്തിൽ ഏർപ്പെടരുത്. നിങ്ങൾ വിശ്വസ്തരാണെങ്കിൽ ദൈവം തന്നെ നിങ്ങൾക്കായി ആസൂത്രണം ചെയ്ത ശുശ്രൂഷ ശരിയായ സമയത്ത് തരും.
എന്നാൽ മദ്യപാനത്തിൻ്റെയോ ലഹരിമരുന്നിൻ്റെയോ ചരിത്രമുള്ള ഏതെങ്കിലും ചെറുപ്പക്കാരനെ സഹായിക്കാൻ ശ്രമിക്കുമ്പോൾ നിങ്ങൾ വളരെ ജ്ഞാനമുള്ളവരായിരിക്കണം. അത്തരം സന്ദർഭങ്ങളിൽ ജ്ഞാനത്തിനായി ദൈവത്തെ അന്വേഷിക്കുക. നിങ്ങൾക്ക് അവരെ എങ്ങനെ സഹായിക്കാനാകും ? നിങ്ങൾക്ക് ആവശ്യമുള്ള ജ്ഞാനം ദൈവം നിങ്ങൾക്ക് ഉടൻ നൽകും (യാക്കോ. 1:5). വാസ്‌തവത്തിൽ, അത്തരക്കാരെ സഹായിക്കാൻ “നിങ്ങൾക്ക് ആവശ്യമുള്ളത്ര ജ്ഞാനം” നൽകാമെന്ന് അവൻ വാഗ്ദാനം ചെയ്തിട്ടുണ്ട് (ലൂക്കോ 11:5-8 കാണുക).
നിങ്ങളുടെ വിളി
ദൈവമക്കളായ ആളുകൾ ലോകത്തിൽ വളരെ കുറവാണ്. ദൈവകൃപയാൽ, നിങ്ങൾ വളരെ ചുരുക്കം പേരുടെ കൂട്ടത്തിലായി. നിങ്ങളുടെ കുട്ടിക്കാലം മുതൽ സുവിശേഷം കേൾക്കാൻ ദൈവം നിങ്ങളെ അനുവദിച്ചതിൽ നിങ്ങൾ എത്ര നന്ദിയുള്ളവരായിരിക്കണം! നിങ്ങൾക്ക് ഒരു സ്വർഗീയ ജന്മാവകാശമുണ്ട്. ഈ ദുഷിച്ച ലോകത്തിലെ ഒന്നിനും വേണ്ടി ഒരിക്കലും അത് ഉപേക്ഷിക്കരുത്. ഈ ലോകത്തിലെ ‘മഹത്തായതും ഗംഭീരമായതു’മായ എന്തിനെയെങ്കിലും നിങ്ങൾ വിലമതിച്ചു തുടങ്ങിയാൽ ഒടുവിൽ, നിങ്ങൾ അതിനെ വണങ്ങിപ്പോകും. ഈ ലോകത്തിൻ്റെ മഹത്വം ലഭിക്കാൻ സാത്താനെ വണങ്ങാൻ യേശുവും മരുഭൂമിയിൽ പരീക്ഷിക്കപ്പെട്ടു. എന്നാൽ അവിടുന്നു ആ പരീക്ഷയിൽ ജയിച്ചു. നിങ്ങൾക്കും ജയാളിയാകാൻ കഴിയും. നിങ്ങൾ ജയാളിയായി തീരുമെന്നു ഞാൻ വിശ്വസിക്കുന്നു.
പ്രലോഭനങ്ങളുടെ സമയങ്ങളിൽ നിങ്ങൾ ജയിക്കുമ്പോൾ, കർത്താവ് നിങ്ങൾക്ക് ഏതൊരു മോഹത്തേക്കാളും വിലയേറിയതാണെന്ന് നിങ്ങൾ സാത്താൻ്റെ മുൻപിൽ തെളിയിക്കുകയാണ്. അത്തരമൊരു സാക്ഷ്യം നിങ്ങൾ നൽകുമെന്നു ദൈവം നിങ്ങളെ വിശ്വസിക്കുന്നു. കാരണം ഭൂമിയിൽ ഈ സത്യത്തിന് വളരെ കുറച്ച് സാക്ഷികളേ അവനുള്ളൂ.
നിങ്ങളുടെ ജീവിതത്തിൽ ദൈവത്തിൻ്റെ ഒരു വിളിയുണ്ട്. വരും നാളുകളിൽ തൻ്റെ ദാസനാകാൻ കർത്താവ് നിങ്ങളെ ഇപ്പോൾ തന്നെ ഒരുക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. അതിനാൽ നിങ്ങളുടെ ജീവിതം ശുദ്ധമായി സൂക്ഷിക്കുക. എപ്പോഴും പരിശുദ്ധാത്മാവിനാൽ നിറയപ്പെടാൻ ശ്രമിക്കുക. നിങ്ങളുടെ സമയത്തിലും ജീവിതത്തിലും അച്ചടക്കം പാലിക്കുക. നിങ്ങളുടെ പണം പാഴാക്കരുത്. ജീവിതത്തിൽ ദൈവവിളിയില്ലാത്ത, നിങ്ങളുടെ പ്രായത്തിലുള്ള മറ്റു പല യുവാക്കളെയും പോലെ നിങ്ങൾക്ക് ദിവസങ്ങൾ പാഴാകാൻ അനുവദിക്കാനാവില്ലെന്ന് ഓർക്കുക.
കർത്താവ് നിങ്ങളെ അനുഗ്രഹിക്കുകയും കാത്തുസൂക്ഷിക്കുകയും ചെയ്യട്ടെ, അതുവഴി നിങ്ങൾക്ക് ഈ ഭൂമിയിൽ മഹത്തായ ജീവിതവും ശുശ്രൂഷയും ഒരു ദിവസം അവൻ്റെ രാജ്യത്തിലേക്കുള്ള സമൃദ്ധമായ പ്രവേശനവും ലഭിക്കും. ആ അവസാന ദിനത്തിൽ നിങ്ങൾക്ക് സന്തോഷത്തോടെ അവിടുത്തെ സന്നിധിയിൽ പ്രവേശിക്കാം. അതാണ് നിങ്ങൾക്കു വേണ്ടിയുള്ള എൻ്റെ നിരന്തരമായ പ്രാർത്ഥന.
വിവാദവും മത്സരവും
എല്ലാ മനുഷ്യരെയും സ്നേഹിക്കുക. എന്നാൽ എല്ലാ മനുഷ്യരിൽ നിന്നും ഒരേ സമയം സ്വതന്ത്രരായിരിക്കുക – ഇതാണ് ആത്മീയ വളർച്ചയിലേക്കുള്ള വഴി. വിവാദ വിഷയങ്ങളെക്കുറിച്ചുള്ള എല്ലാ ചർച്ചകളിൽ നിന്നും മാറിനിൽക്കുക. ഇന്ത്യയിലെ റോഡുകളിൽ കുഴികളെ ചുറ്റി പോകുന്നതു പോലെ വിവാദങ്ങളിൽ നിന്നും മാറി പോകുക. അല്ലാത്തപക്ഷം ആ കുഴികൾ നിങ്ങൾക്ക് വല്ലാത്ത കുലുക്കം നൽകും. നിങ്ങളുടെ നാവിനെക്കുറിച്ചു നിങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. നാവിലൂടെയാണ് ശക്തിയുടെ വലിയ ചോർച്ച നടക്കുന്നത്. എല്ലാ ദിവസവും നിങ്ങളെ ആത്മാവിനാൽ നിറയ്ക്കാൻ ദൈവത്തോട് ആവശ്യപ്പെടുക – തുടർന്ന് ചോർച്ച സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കുക!
മറ്റ് സ്ഥലങ്ങളിലെ മറ്റ് സഭകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ വിസ്സമ്മതിക്കുന്നതിൽ ഉറച്ചുനിൽക്കുക. മറ്റ് സഭകളിൽ സംഭവിക്കുന്ന കാര്യങ്ങളിൽ തനിക്ക് ഒരു വിധി നടത്താൻ കഴിവുണ്ടെന്നു കരുതുന്ന ഒരു വ്യക്തിക്കു തീർച്ചയായും തന്നെക്കുറിച്ചു തന്നെ വളരെ ഉയർന്ന ചിന്തകൾ ഉണ്ടായിരിക്കും. വ്യത്യസ്‌ത സഭകളിൽ നടക്കുന്ന സംഭവങ്ങൾ, ആളുകളുടെ അതിരുകടന്ന ജിജ്ഞാസ തുറന്നുകാട്ടാനും അങ്ങനെ “അവരുടെ ഹൃദയത്തിലെ ദുഷിച്ച ചിന്തകൾ” (ലൂക്കോ. 2:34, 35) പ്രകടമാക്കാനും അവസരം ഒരുക്കുന്നു. അങ്ങനെ, ദൈവം തൻ്റെ എല്ലാ മക്കളെയും പരീക്ഷിക്കുന്നത് അവരിൽ എത്രപേർ സ്വന്തം കാര്യം ശ്രദ്ധിക്കാൻ പഠിച്ചുവെന്ന് കാണാനാണ്. നിങ്ങൾ ഈ പരീക്ഷയിൽ വിജയിക്കുന്നുവെന്ന് ഉറപ്പാക്കുക. നിങ്ങളുടെ ഹൃദയത്തെ അനാവശ്യ അഭിപ്രായങ്ങളിൽ നിന്ന് മുക്തമാക്കുക. പ്രാർത്ഥനാ അഭ്യർത്ഥനകളുടെ മറവിൽ, പല ക്രിസ്ത്യൻ വ്യത്തങ്ങളിലും ‘ഭക്തിയുള്ള പരദൂഷണങ്ങൾ’ പലപ്പോഴും പ്രചരിക്കുന്നു. ഇത്തരം പരദൂഷണങ്ങളെല്ലാം ഒഴിവാക്കുക.
യുവാക്കളെന്ന നിലയിൽ, നിങ്ങളുടെ അതിരുകൾ തിരിച്ചറിയുന്നത് നിങ്ങൾക്ക് നല്ലതാണ്. സഭയിലെ ഒരു ജ്യേഷ്ഠസഹോദരന് ചർച്ച ചെയ്യാൻ ഉചിതമായത് നിങ്ങൾക്ക് അനുയോജ്യമാകണമെന്നില്ല – അതിനെക്കുറിച്ച് ശരിയായ രീതിയിൽ സംസാരിക്കാനുള്ള ജ്ഞാനം നിങ്ങൾക്കില്ലായിരിക്കാം. നിങ്ങൾ തീർച്ചയായും നിങ്ങളുടെ ബോധ്യങ്ങളിൽ ഉറച്ചുനിൽക്കണം, ഒരിക്കലും വിട്ടുവീഴ്ച ചെയ്യരുത്, നിങ്ങളെ മസ്തിഷ്ക്ക പ്രക്ഷാളനം ചെയ്യാൻ ആരെയും അനുവദിക്കരുത്. എന്നാൽ നിങ്ങൾ സമാധാനം പിന്തുടരുകയും കഴിയുന്നിടത്തോളം എല്ലാ വിനയത്തോടെയും കൂട്ടായ്മ തേടുകയും വേണം. ആ സൂക്ഷ്മമായ സന്തുലിതാവസ്ഥമൂലം ചിലപ്പോൾ യുവത്വത്തിൻ്റെ തീക്ഷ്ണത നിലനിർത്താൻ കഴിയാതെ വന്നേക്കാം. എന്നാൽ ആ സന്തുലിതാവസ്ഥ കണ്ടെത്താൻ നിങ്ങൾ ശ്രമിക്കണം.
നിങ്ങൾ പോകുന്ന എല്ലാ സഭകളിലെയും സഹോദരങ്ങളെ ബഹുമാനിക്കുക. ആരെയും ഒരിക്കലും നിന്ദിക്കരുത്; ആരുമായും തർക്കത്തിൽ ഏർപ്പെടരുത് – കാരണം അത് നിങ്ങളെ നശിപ്പിക്കുകയേയുള്ളൂ. നിങ്ങൾ സഹവസിക്കുന്ന എല്ലാ വിശ്വാസികളിൽ നിന്നും എല്ലാ സഭകളിൽ നിന്നും നല്ലതു മാത്രം സ്വീകരിക്കുക. എന്നാൽ എപ്പോഴും വിവേകമുള്ളവരായിരിക്കുക. “സർപ്പങ്ങളെപ്പോലെ ജ്ഞാനികളും പ്രാവുകളെപ്പോലെ നിരുപദ്രവകാരികളുമായിരിക്കുക.” ഞാൻ ആവർത്തിക്കട്ടെ: ദൈവവചനത്താൽ എല്ലാം വിലയിരുത്താതെ, കാണുന്നതും കേൾക്കുന്നതും എല്ലാം വിഴുങ്ങരുത്. ബെരോവക്കാരെപ്പോലെ ആയിരിക്കുക (അപ്പോ. 17:11).
മനസ്സാക്ഷിയും നീതിയും
ഞങ്ങളുടെ മക്കളെന്ന നിലയിൽ ഞങ്ങൾ നിങ്ങളെ എത്രമാത്രം വിലമതിക്കുന്നുവെന്ന് നിങ്ങൾക്കറിയില്ല, ഇപ്പോൾ എനിക്ക് ചിന്തിക്കാൻ കഴിയുന്ന നിരവധി കാര്യങ്ങളുടെ അടിസ്‌ഥാനത്തിലാണ് ഈ മതിപ്പ് – ഞാൻ കുറച്ചുകൂടി ചിന്തിച്ചാൽ എനിക്ക് കൂടുതൽ കാര്യങ്ങൾ ഓർത്തെടുക്കാനും നിങ്ങളെ കൂടുതൽ വില മതിക്കാനും കഴിയും.
ഒന്നാമതായി നിങ്ങളോട് എനിക്ക് ഒരു പ്രധാന പ്രബോധനം ഉണ്ട്: “ദിവസം മുഴുവനും കർത്താവിനെ ഭയപ്പെട്ട് ജീവിക്കുക” – (സദ്യശവാക്യം. 23:17).
നാം ദൈവരാജ്യത്തിൽ പ്രവേശിക്കണമെങ്കിൽ നമ്മുടെ നീതി പരീശന്മാരുടെ നീതിയെ കവിയണമെന്ന് യേശു പറഞ്ഞ കാര്യം ഒരിക്കലും മറക്കരുത് (മത്താ. 5:20). ആ വാക്യത്തിന് തൊട്ടുപിന്നാലെ, താൻ എന്താണ് ഉദ്ദേശിച്ചതെന്ന് യേശു വിശദീകരിച്ചു: നാം കോപിക്കരുത് (5:22), സ്ത്രീകളെ മോഹിക്കരുത് (5:28), അസത്യം ഒഴിവാക്കണം (5:37), പ്രതികാരം ചെയ്യരുത് (5:38-44), മനുഷ്യരുടെ ബഹുമാനം തേടരുത്(6:1-18) മുതലായവ. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നമ്മുടെ ആന്തരിക ജീവിതം നമ്മുടെ ബാഹ്യ ജീവിതവുമായി പൊരുത്തപ്പെടണമെന്ന് യേശു പറയുകയായിരുന്നു. ഇങ്ങനെ ജീവിക്കാൻ ആരെയും പ്രാപ്തരാക്കാൻ നിയമത്തിന് കഴിയില്ല. എന്നാൽ ഇതുപോലെ ജീവിക്കാനുള്ള വഴി യേശു ഇപ്പോൾ തുറന്നു തന്നിരിക്കുന്നു. നിങ്ങൾ പൂർണ്ണഹൃദയത്തോടെ പരിശ്രമിക്കേണ്ടത് ഇതിനാണ്, നിങ്ങളെ സഹായിക്കാൻ നിങ്ങൾ ദൈവത്തോട് അപേക്ഷിക്കണം. അവൻ നിങ്ങളെ സഹായിക്കും, കാരണം അവനെ ഉത്സാഹത്തോടെ അന്വേഷിക്കുന്ന എല്ലാവർക്കും അവൻ പ്രതിഫലം നൽകുന്നു.
മനസ്സാക്ഷിയുടെ സ്‌പർശ്യത നഷ്ടപ്പെടുന്നത് കുഷ്ഠരോഗം പിടിപെടുമ്പോൾ ചർമ്മത്തിന് സംവേദനക്ഷമത നഷ്ടപ്പെടുന്നതിന് തുല്യമാണ്. ഇത് വളരെ ഗൗരവമുള്ള കാര്യമാണ്. അത് പടരുകയും ഒടുവിൽ നിങ്ങളെ മൊത്തത്തിൽ നശിപ്പിക്കുകയും ചെയ്യും. അതിനാൽ നിങ്ങളെ കർത്താവിൽ നിന്ന് അകറ്റുന്ന ആരുമായും നിങ്ങൾ ബന്ധം വിച്ഛേദിക്കണം. ലൗകികരായ ആളുകളുമായും ജഡിക വിശ്വാസികളുമായും ഉള്ള നിങ്ങളുടെ സമ്പർക്കങ്ങളിൽ, നിങ്ങൾ ഒരു വടംവലിയിൽ ഏർപ്പെട്ടിരിക്കുകയാണ്. അവരുമായുള്ള നിങ്ങളുടെ സമ്പർക്കത്തിലൂടെ അവർ നിങ്ങളെ ക്രമേണ ലോകത്തിലേക്ക് വലിച്ചിഴയ്ക്കുന്നതായി നിങ്ങൾ കണ്ടെത്തുകയാണെങ്കിൽ അവരെ കർത്താവിലേക്ക് ആകർഷിക്കാൻ നിങ്ങൾക്ക് ശക്തിയില്ലെങ്കിൽ, അത്തരം സൗഹൃദങ്ങൾ ഉടനടി ഉപേക്ഷിക്കുക. നിങ്ങൾ അവരെ ക്രമേണ കർത്താവിലേക്ക് കൊണ്ടുവരികയാണെങ്കിൽ മാത്രമേ ആ സൗഹ്യദങ്ങൾ തുടരാവൂ. അല്ലെങ്കിൽ, നിങ്ങളുടെ നഷ്ടം ഒടുവിൽ വളരെ വലുതായിരിക്കും.
ജീവൻ്റെ കിരീടം
യാക്കോബ് 1:12 പറയുന്നു: “പ്രലോഭനങ്ങളിൽ സഹിച്ചുനിൽക്കുന്ന മനുഷ്യൻ ഭാഗ്യവാൻ – കാരണം അവൻ അംഗീകരിക്കപ്പെടുമ്പോൾ, കർത്താവ് തന്നെ സ്നേഹിക്കുന്നവർക്ക് വാഗ്ദത്തം ചെയ്ത ജീവകിരീടം അവന് ലഭിക്കും”. ഈ വാക്യമനുസരിച്ച്, ജീവൻ്റെ കിരീടം ലഭിക്കുന്നവൻ കർത്താവിനെ സ്നേഹിക്കുന്നവനാണ്, കൂടാതെ പ്രലോഭനത്തിൽ സ്ഥിരമായി വിശ്വസ്തത പാലിക്കുന്നവനുമാണ്. അതിനാൽ, പ്രലോഭനത്തിൽ സ്ഥിരമായി വിശ്വസ്തത പുലർത്തുന്നവർക്ക് മാത്രമേ തങ്ങൾ കർത്താവിനെ സ്നേഹിക്കുന്നുവെന്ന് പറയാൻ കഴിയൂ.
പ്രലോഭനത്തിൻ്റെ നിമിഷങ്ങളിലാണ് കർത്താവിനോടുള്ള നിങ്ങളുടെ സ്നേഹം പരീക്ഷിക്കപ്പെടുന്നത്. അംഗീകരിക്കപ്പെടുമ്പോൾ മാത്രമേ നമുക്ക് ജീവകിരീടം ലഭിക്കൂ എന്നും നാം അവിടെ വായിക്കുന്നു. ഒരു മനുഷ്യനും ഇതുവരെ ജീവകിരീടം ലഭിച്ചിട്ടില്ലാത്തതിനാൽ, അവൻ തൻ്റെ ജീവിതഗതി വിശ്വസ്തതയോടെ പൂർത്തിയാക്കുന്നതുവരെ ദൈവത്തിൻ്റെ അംഗീകാരം ആർക്കും നൽകപ്പെടുന്നില്ലെന്ന് നമുക്ക് ഉറപ്പിക്കാം. അതിനാൽ നാമെല്ലാവരും നിരീക്ഷണത്തിലാണ്, നമ്മുടെ ജീവിതാവസാനം വരെ നാം അങ്ങനെ തന്നെയായിരിക്കും. അൽപ്പനേരത്തേക്ക് ഉണർവുള്ളവനായിരിക്കുക എന്നത് എളുപ്പമാണ്. തുടർന്ന് പലരും പിന്തിരിയുകയോ ശീതോഷ്‌ണവാനായിരിക്കുകയോ ചെയ്യുന്നു.
അനുദിനം വിശ്വസ്തരായിരിക്കുക. ഒപ്പം സഹായത്തിനായി നിലവിളിക്കുകയും ചെയ്യുക. നിങ്ങളുടെ മുറിയിൽ കർത്താവിനോട് ഉറക്കെ കരയാൻ നിങ്ങൾക്ക് സാധിക്കുകയില്ലെങ്കിലും, നിങ്ങളുടെ ഹൃദയത്തിൽ എപ്പോഴും ഒരു നിലവിളി ഉണ്ടായിരിക്കട്ടെ. ആത്മാവിൽ നിരന്തരം നിറയാൻ, നിങ്ങൾ എല്ലായ്പ്പോഴും നിർമലമായ മനസ്സാക്ഷി നിലനിർത്തുകയും എല്ലാ സാഹചര്യങ്ങളിലും സ്വയം താഴ്ത്തുകയും വേണം.
നമ്മോട് വിയോജിക്കുന്നവരൂടെ മേൽ നാം ഒരിക്കലും ന്യായവിധി (സ്വർഗത്തിൽ നിന്നുള്ള തീ) ഉണ്ടാകണമെന്നു പറയരുത്. യാക്കോബും യോഹന്നാനും ഒരിക്കൽ അത് നിർദ്ദേശിച്ചപ്പോൾ, യേശു അവരെ ശാസിച്ചു: “നിങ്ങൾക്കുള്ള ആത്മാവ് എന്താണെന്ന് നിങ്ങൾക്കറിയില്ല – മനുഷ്യപുത്രൻ വന്നത് മനുഷ്യരുടെ ജീവൻ നശിപ്പിക്കാനല്ല, അവരെ രക്ഷിക്കാനാണ്” (ലൂക്കോ 9:51-56 – കെ.ജെ.വി. , കൂടാതെ NASB യുടെ മാർജിൻ). നമ്മോട് വിയോജിക്കുന്നവവർക്ക് എല്ലാം മോശമായി സംഭവിക്കണമെന്നു പ്രതീക്ഷിക്കുന്ന ആത്മാവ് സാത്താൻ്റെ ആത്മാവാണ്.
ആ ഭാഗം വായിക്കുക – ലൂക്കോസ് 9:49 മുതൽ 56 വരെ. ആദ്യത്തെ കൂട്ടം ആളുകൾ ശിഷ്യന്മാരോട് വിയോജിച്ചുവെന്ന് നിങ്ങൾ അവിടെ കാണുന്നു (അവർക്ക് വ്യത്യസ്തമായ ഒരു ശുശ്രൂഷ ഉണ്ടായിരുന്നു). രണ്ടാമത്തെ കൂട്ടർ യേശുവിനെയും ശിഷ്യന്മാരെയും സ്വീകരിച്ചില്ല. യേശു തൻ്റെ ശിഷ്യന്മാരുടെ തെറ്റായ ആത്മാവിനെ ശാസിച്ചതെങ്ങനെയെന്ന് ധ്യാനിക്കുക – അപ്പോൾ ക്രൈസ്തവലോകത്തിൽ ഇന്ന് അനേകം ജഡിക വിശ്വാസികളിലുള്ള തെറ്റായ ആത്മാവിൽ നിന്ന് നിങ്ങൾ രക്ഷിക്കപ്പെടും. എപ്പോഴും സ്വയം ചോദിക്കുക: “ഞാൻ ഇവിടെ ആരെയെങ്കിലും രക്ഷിക്കാൻ ശ്രമിക്കുകയാണോ അതോ അവരെ നശിപ്പിക്കയാണോ?”
ദൈവം ആദാമിന് നൽകിയത് ഒരേയൊരു കൽപ്പന മാത്രമാണ്. അവൻ അത് അനുസരിക്കാതെ പോയി. ദൈവം കുട്ടികൾക്ക് ഒരു കൽപ്പന മാത്രമേ നൽകുന്നുള്ളൂ – “നിങ്ങളുടെ മാതാപിതാക്കളെ ബഹുമാനിക്കുക (അതായത്, അനുസരിക്കുകയും ബഹുമാനിക്കുകയും ചെയ്യുക)”. അവർ അത് അനുസരിക്കുന്നില്ല. അതുപോലെ യേശു തൻ്റെ ശിഷ്യന്മാർക്ക് ഒരു കൽപ്പന നൽകി – അവൻ നമ്മെ സ്നേഹിച്ചതുപോലെ പരസ്പരം സ്നേഹിക്കുക. മിക്ക ക്രിസ്ത്യാനികളും അത് അനുസരിക്കുന്നില്ല.
നാം മറ്റുള്ളവരെ സ്നേഹിക്കുമ്പോൾ മാത്രമാണ് നാം കർത്താവിനെ ശരിക്കും സ്നേഹിക്കുന്നുവെന്ന് തെളിയിക്കുന്നത്. അല്ലാത്തപക്ഷം, നാം നുണയന്മാരാണെന്ന് യോഹന്നാൻ പറയുന്നു (1 യോഹ. 4:20).
സാത്താനെ സംബന്ധിച്ച്
സാത്താനെക്കുറിച്ചുള്ള ചില വസ്തുതകൾ നിങ്ങൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഏത് യുദ്ധത്തിലും, ശത്രുവിനെയും അവൻ്റെ തന്ത്രങ്ങളെയും കുറിച്ചുള്ള നല്ല അറിവ് യുദ്ധം വിജയിക്കുന്നത് എളുപ്പമാക്കുന്നു. നമ്മുടെ ആത്മാക്കളുടെ ശത്രുവിനെക്കുറിച്ചുള്ള ചില പ്രധാന വസ്തുതകൾ ഇതാ:
(1) സാത്താൻ്റെ ഉത്ഭവം: മാലാഖമാരിൽ ഏറ്റവും ഉന്നതനായിരുന്ന അവൻ അവൻ്റെ സൗന്ദര്യം, ബുദ്ധി, സ്ഥാനം എന്നിവയിൽ അഹങ്കരിക്കുകയും ദൈവം തനിക്കു ചുറ്റും വരച്ച അതിരുകളിലും പരിമിതികളിലും തൃപ്തിപ്പെടാതിരിക്കുകയും ദൈവത്തിൻ്റെ അധികാരത്തിനെതിരെ മത്സരിക്കുകയും അങ്ങനെ സാത്താൻ ആയിത്തീരുകയും ചെയ്തു. (യെശയ്യ 14:12-15; യെഹസ്‌കേ.28:12-19).
(2) സാത്താൻ്റെ വഞ്ചന: അവൻ ഹവ്വായെ വഞ്ചിച്ചു, ദൈവവചനത്തെ ചോദ്യം ചെയ്യുകയും ദൈവസ്നേഹത്തെ സംശയിപ്പിക്കുകയും ചെയ്തു, ഒടുവിൽ അവളെയും ഭർത്താവിനെയും നശിപ്പിക്കുകയും ചെയ്തു (ഉല്പ.3:4-7). ആകർഷകത്വമുള്ള സർപ്പത്തിൻ്റെ വശീകരിക്കുന്ന സംസാരം സൂക്ഷിക്കുക.
(3) സാത്താൻ്റെ രീതികൾ: സാത്താൻ യേശുവിനെ താഴെപ്പറയുന്ന കാര്യങ്ങൾക്കായി പ്രലോഭിപ്പിച്ചു (i) ദൈവവചനത്തേക്കാൾ അവൻ്റെ ശാരീരിക ആവശ്യങ്ങൾക്ക് (അപ്പം) കൂടുതൽ പ്രാധാന്യം നൽകുക. (ii) ബഹുമാനം നേടുന്നതിനായി ദൈവത്തിൻ്റെ നാമത്തിൽ ഗംഭീരമായ എന്തെങ്കിലും ചെയ്യുക. ഒടുവിൽ (iii) സാത്താൻ്റെ മുൻപിൽ മുട്ടു കുത്തിയാൽ ലോകത്തിൻ്റെ എല്ലാ മഹത്വവും നൽകാമെന്നു വാഗ്ദാനം ചെയ്തു. നമ്മുടെ ബോധ്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യുകയാണെങ്കിൽ മാത്രമേ സാത്താൻ ഈ ലോകത്തിലെ പല കാര്യങ്ങളും നമുക്ക് വാഗ്ദാനം ചെയ്യുകയുള്ളു (മത്താ. 4:1-10).
(4) സാത്താൻ്റെ പരാജയം: യേശുവിൻ്റെ കുരിശിലെ മരണത്തിലൂടെ അവൻ ശക്തിയില്ലാത്തവനായിത്തീർന്നു, ഇപ്പോൾ യേശുവിൻ്റെ നാമത്തിൽ നാം അവനെ എതിർത്താൽ അവൻ നമ്മിൽ നിന്ന് ഓടിപ്പോകും (എബ്രാ. 2:14; കൊലോ. 2:15; യാക്കോബ് 4 :7).
(5) എന്തുകൊണ്ടാണ് ദൈവം സാത്താനെ നശിപ്പിക്കാത്തത്? ഇയ്യോബിൻ്റെ കാര്യത്തിലെന്നപോലെ നമ്മെ പരീക്ഷിക്കാനും അങ്ങനെ നമ്മുടെ ആത്മീയ പേശികളെ ശക്തിപ്പെടുത്താനും സാത്താനെ ഉപയോഗിക്കാൻ ദൈവം ആഗ്രഹിക്കുന്നു (ഇയ്യോബ് അധ്യായങ്ങൾ 1, 2). .
അതിനാൽ, സഭകളെയും വിശ്വാസികളെയും സാത്താൻ പരീക്ഷിക്കുന്നത് ദൈവത്തിൻ്റെ പൂർണ്ണമായ പദ്ധതിയുടെ ഭാഗമാണെന്ന് നാം കാണുന്നു. നാം പാപം ചെയ്യാൻ പ്രലോഭിപ്പിക്കപ്പെടുമ്പോൾ, അല്ലെങ്കിൽ സാത്താൻ നമ്മെ കബളിപ്പിക്കാൻ ശ്രമിക്കുമ്പോൾ, നാം ദൈവഭയത്തിൽ ജീവിക്കുകയും പാപത്തെ സമൂലമായി വെറുക്കുകയും ചെയ്താൽ, ദൈവം നമ്മെ നന്മതിന്മകൾ തമ്മിലുള്ള വിവേചനം നൽകി ജ്ഞാനികളാക്കും. അങ്ങനെ നാം ജ്ഞാനത്തിൽ വളരുകയും ദൈവം ആഗ്രഹിക്കുന്നതുപോലെ വിശുദ്ധരും വിവേകികളും ആയിത്തീരുകയും ചെയ്യും.
അധ്യായം 8
ആളുകളുടെ അഭിപ്രായങ്ങളിൽ നിന്നുള്ള സ്വാതന്ത്ര്യം
ഞാൻ കണ്ടെത്തിയ ഒരു കാര്യം, ക്രിസ്തീയ വളർച്ച ഒരു പരിധിവരെ മറ്റുള്ളവരുടെ അഭിപ്രായങ്ങളിൽ നിന്ന് സ്വതന്ത്രമായിരിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു എന്നതാണ്.
പുതിയ നിയമത്തിലെ “ദൈവത്തിൻ്റെ വിശ്രമത്തിലേക്ക് പ്രവേശിക്കുക” (എബ്രായർ 4) എന്ന അദ്ധ്യായത്തിൽ ഈ സുപ്രധാന വാചകമുണ്ട്: “നമുക്കു കാര്യമുള്ള അവൻ്റെ കണ്ണുകൾക്ക് മുൻപിൽ എല്ലാം നഗ്നവും തുറന്നതുമാണ്” (വാക്യം.13). അന്തിമവിശകലനത്തിൽ “നമുക്കു കാര്യമുള്ളവൻ്റെ” മുഖത്തിനുമുമ്പിൽ മാത്രം ജീവിക്കാൻ പഠിക്കുന്നില്ലെങ്കിൽ, നമുക്ക് ദൈവത്തിൻ്റെ വിശ്രമത്തിലേക്ക് പ്രവേശിക്കാൻ ഒരു മാർഗവുമില്ല. ഈ ചെറുപ്രായത്തിൽ തന്നെ നിങ്ങൾക്ക് ആളുകളുടെ അഭിപ്രായങ്ങളിൽ നിന്ന് മോചനം നേടാൻ കഴിയുമെങ്കിൽ – എന്നിട്ടും ഒരിക്കലും ആരെയും വെറുക്കുകയോ നിങ്ങൾ ശ്രേഷ്ഠരാണെന്ന് തോന്നാതിരിക്കുകയോ ചെയ്യുമെങ്കിൽ – നിങ്ങൾക്ക് എല്ലാം നന്നായിരിക്കും.
നമുക്ക് ചുറ്റുമുള്ള കാര്യങ്ങൾ തകരാൻ പോകുന്നു – ക്രിസ്തുമതത്തിൻ്റെ എല്ലാ വിഭാഗങ്ങളിലും. ആ നാളിൽ, കർത്താവിൽ ഉറച്ചു നിൽക്കാൻ നിങ്ങൾക്ക് കഴിയണം. അതുകൊണ്ട് ഇപ്പോൾ തന്നെ അതിനായി തയ്യാറെടുക്കുക. മതക്രിസ്ത്യാനികളിൽ നിന്ന് ഞാൻ നേരിട്ട എല്ലാ എതിർപ്പുകളും, എല്ലാ മനുഷ്യരുടെയും അഭിപ്രായങ്ങളിൽ നിന്ന് എന്നെ കൂടുതൽ സ്വതന്ത്രനാക്കി. ഈ കഴിഞ്ഞ ചില വർഷങ്ങളായി എനിക്ക് ദൈവത്തിൽ ലഭിച്ചിട്ടുള്ള ഇത്രയധികം വിശ്രമവും സമാധാനവും ഇതിനു മുൻപ് ഉണ്ടായിട്ടില്ല! നിങ്ങൾക്കും ഇതേ വിശ്രമവും സമാധാനവും ലഭിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.
ഒരിക്കൽ നാം മഹത്തായ “ദൈവഭക്തിയുടെ രഹസ്യം” കണ്ടു – യേശു ജഡത്തിൽ വന്നു നമ്മെപ്പോലെ പരീക്ഷിക്കപ്പെട്ടു, എന്നാൽ പാപം ചെയ്തില്ല (എബ്രാ. 4:15; 1 തിമൊ. 3:16). ഇവിടെ നാം ശ്രദ്ധിക്കേണ്ടതുണ്ട്. ആ സിദ്ധാന്തം തലനാരിഴകീറി വിശദീകരിക്കുന്നതിനാൽ, നമ്മുടെ ദൈനംദിന ജീവിതത്തിൽ യേശു ജീവിച്ചതുപോലെ ജീവിക്കാനും അവൻ്റെ ജീവിതത്തിൽ പങ്കുചേരാനും നമ്മൾ ശ്രദ്ധിച്ചില്ലെന്നു വന്നേക്കാം. പഴയ പഴഞ്ചൊല്ല് പോലെ, “മരങ്ങൾക്കായി നമുക്ക് കാട് നഷ്ടപ്പെടാം”. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, പ്രധാന കാര്യം നഷ്‌ടപ്പെടുത്തുന്ന തരത്തിൽ ചെറിയ വിശദാംശങ്ങളുടെ പിന്നാലെ നമുക്ക് പോകുവാൻ കഴിയും.
വർഷങ്ങളോളം വിശുദ്ധി പ്രസംഗിച്ചിട്ടും പരസ്‌പരം കുറ്റപ്പെടുത്തുകയും പരാതി പറയുകയും ചെയ്യുന്ന പലരെയും നാം ഇന്ന് കാണുന്നു. ഈ വർഷങ്ങളിലെല്ലാം അവർ കുരിശിൻ്റെ വഴിയിൽ നടന്നിരുന്നില്ലെന്നാണ് ഇത് കാണിക്കുന്നത്. അവർക്ക് അതിൻ്റെ സിദ്ധാന്തം മാത്രമേ അറിയാമായിരുന്നുള്ളൂ.
സമയം വീണ്ടെടുക്കുന്നു
അശ്രദ്ധയിലും പാപത്തിലും നഷ്ടപ്പെട്ട സമയം ഒരിക്കലും വീണ്ടെടുക്കാനാവില്ല. എന്നാൽ പാഴാക്കിയ ജീവിതം നമ്മോട് ക്ഷമിക്കാനും ഇപ്പോഴും നമ്മെ അവൻ്റെ രാജ്യത്തിലേക്ക് കൊണ്ടുപോകാനും ദൈവത്തിന് കഴിയും. എന്നാൽ ദൈവത്തിനു പോലും നമ്മുടെ പാഴായ വർഷങ്ങൾ തിരികെ നൽകാൻ കഴിയില്ല. സമയം പാഴാക്കുമ്പോൾ നാം ആ സമയം എന്നെന്നേക്കുമായി നഷ്ടപ്പെടുത്തുകയാണ്. അത് ഒരിക്കലും വീണ്ടെടുക്കാനാവില്ല. അതുകൊണ്ടാണ് ചെറുപ്പം മുതലേ കർത്താവിനെ പിന്തുടരാൻ തുടങ്ങുന്നത് വളരെ നല്ലതാണെന്നു പറയുന്നത്. ഭൂമിയിലെ നമ്മുടെ ജീവിതം വളരെ ചെറുതാണ്. അതിനാൽ നിങ്ങൾ സമയം വീണ്ടെടുക്കേണ്ടതും പ്രലോഭനത്തെ അതിജീവിക്കാനും എല്ലാവർക്കും നന്മ ചെയ്യാനും ലഭിക്കുന്ന എല്ലാ അവസരങ്ങളും പ്രയോജനപ്പെടുത്തേണ്ടതും അത്യാവശ്യമാണ്. എന്തു വിലകൊടുത്തും താഴ്മയിലും വിശുദ്ധിയിലും സ്നേഹത്തിലും വേരൂന്നിയിരിക്കുക.
ഈ ദിവസങ്ങളിലൊന്നിൽ, യേശു മടങ്ങിവരുമ്പോൾ, നമ്മൾ അവനെ മുഖാമുഖം കാണുമ്പോൾ, ദൈവം നിങ്ങൾക്ക് വെളിച്ചം നൽകിയതിന് ശേഷം നിങ്ങൾ ജീവിച്ച രീതിയെക്കുറിച്ച് നിങ്ങൾക്ക് ഖേദിക്കേണ്ടിവരരുത്. അനേകം വിശ്വാസികൾ അന്ന് യേശുവിനെ കാണുകയും, അവൻ തങ്ങളെ എത്രമാത്രം സ്‌നേഹിച്ചിരുന്നുവെന്ന് കണ്ടെത്തുകയും ചെയ്യുമ്പോൾ, അവർ ദുഃഖവും ഖേദവും കൊണ്ട് തകർന്നുപോകും, അവർ സ്വർഗ്ഗത്തിൽ പ്രവേശിച്ചാലും തങ്ങളുടെ ഭൗമിക ജീവിതകാലത്ത് അവർ പാതി മനസ്സോടെയായിരുന്നു പിന്തുടർന്നിരുന്നതെന്ന ചിന്ത അവരെ സങ്കടപ്പെടുത്തും. അത്തരം സങ്കടങ്ങളിൽ നിന്ന് ദൈവം നിങ്ങളെ രക്ഷിക്കട്ടെ. അതിനെക്കുറിച്ച് ചിന്തിക്കാനും ബുദ്ധിമാനായിരിക്കാനുമുള്ള സമയമാണിത്. ഒരു പാത്രം കഞ്ഞിക്കു (ശരീരത്തിന് ആനന്ദം) നിങ്ങളുടെ ജന്മാവകാശം (ആത്മീയ അനുഗ്രഹം) ഒരിക്കലും വിൽക്കരുത്. ഈ കാര്യത്തിൽ യേശു നമുക്ക് മാത്യക കാട്ടിത്തന്നിട്ടുണ്ടല്ലോ. (മത്താ 4:3,4). “എല്ലാ മനുഷ്യരുമായും സമാധാനവും വിശുദ്ധീകരണവും പിന്തുടരുക, അതില്ലാതെ ആരും കർത്താവിനെ കാണുകയില്ല” (എബ്രാ. 12:14).
“നമ്മൾ അന്ന് അവൻ്റെ മുഖത്ത് നോക്കുമ്പോൾ, അവനു കൂടുതൽ നൽകിയിരുന്നെങ്കിൽ എന്ന് നമ്മൾ അന്നു കൊതിക്കും…..”
ദൈവഭയം
യേശു കുട്ടിക്കാലം മുതൽ ജ്ഞാനത്തിൽ വളർന്നുവെന്ന് നാം വായിക്കുന്നു (ലൂക്കോ. 2:40, 52). ചെറുപ്പക്കാർ അവർ ചെറുപ്പമായതിനാൽ ബുദ്ധിശൂന്യമായ കാര്യങ്ങൾ ചെയ്യുമെന്ന് നമ്മൾ കരുതും. എന്നാൽ യേശു ചെറുപ്പത്തിൽ ഒരിക്കലും വിഡ്ഢിത്തം ചെയ്തിട്ടില്ല. അതിനാൽ അവനെ നിങ്ങളുടെ മാതൃകയാക്കുക. എങ്കിൽ നിങ്ങളുടെ യൗവനകാലത്ത് പല മണ്ടത്തരങ്ങളും ചെയ്യുന്നതിൽ നിന്ന് നിങ്ങൾ രക്ഷപ്പെടും. കർത്താവിനോടുള്ള ഭയമാണ് ജ്ഞാനത്തിൻ്റെ ആരംഭം. ആത്മീയ മരണത്തിൽ നിന്ന് രക്ഷപ്പെടാനുള്ള സഹായത്തിനായി യേശു പ്രാർത്ഥിച്ചു – “അവൻ്റെ ദൈവഭയം നിമിത്തം അവൻ കേൾക്കപ്പെട്ടു” (എബ്രാ. 5: 7- NKJV). യേശുവിനെ സ്നേഹിച്ചതുപോലെ ദൈവം നമ്മെയും സ്നേഹിക്കുന്നു. അതിനാൽ യേശുവിനെപ്പോലെ നിങ്ങളും ദൈവത്തെ ഭയപ്പെടുമെങ്കിൽ നിങ്ങളുടെ പ്രാർത്ഥനകളും കേൾക്കും.
ദൈവം അബ്രഹാമിന് ഒരു സാക്ഷ്യപത്രം നൽകി (ഉൽപത്തി 22:12): “നീ ദൈവഭക്തനാണെന്ന് ഇപ്പോൾ എനിക്കറിയാം”. അവൻ തൻ്റെ ഏക മകനെ ബലിയർപ്പിക്കാൻ തയ്യാറായപ്പോഴായിരുന്നു അത്. അന്ന് ആ മലമുകളിൽ അബ്രഹാം ദൈവത്തെ അനുസരിച്ചു. ദൈവം മാത്രം തൻ്റെ അനുസരണം കാണണമെന്ന് അവൻ ആഗ്രഹിച്ചു. ഒരു രാത്രി അബ്രഹാം തനിച്ചായിരിക്കുമ്പോൾ ദൈവം അവനോട് സംസാരിച്ചിരുന്നു (ഉൽപ.22:1). ദൈവം തന്നോട് പറഞ്ഞത് മറ്റാർക്കും അറിയില്ലായിരുന്നു. അബ്രഹാം ദൈവത്തെ രഹസ്യമായി അനുസരിച്ചു. നിങ്ങൾ രഹസ്യമായി ചെയ്യുന്ന കാര്യങ്ങളിലാണ് (നിങ്ങൾ ചെയ്യുന്നത് മറ്റാരും അറിയാത്തിടത്ത്) നിങ്ങൾ ദൈവത്തെ ഭയപ്പെടുന്നുണ്ടോ ഇല്ലയോ എന്ന് കണ്ടെത്തുന്നത്.
ഇയ്യോബ് ദൈവത്തെ ഭയപ്പെടുന്നു എന്ന സാക്ഷ്യപത്രം (ഇയ്യോബ് 1:8) സാത്താൻ്റെ മുമ്പിലാണ് ദൈവം നൽകിയത്. ദൈവത്തിന് നിങ്ങളെ കുറിച്ചും സാത്താനോട് അപ്രകാരം അഭിമാനിക്കാൻ കഴിയുമെങ്കിൽ അത് നല്ലതാണ് – കാരണം സാത്താൻ ഇന്നും ലോകമെമ്പാടും അലഞ്ഞുതിരിയുന്നു, മാത്രമല്ല എല്ലാവരുടെയും സ്വകാര്യ ജീവിതത്തെക്കുറിച്ച് എല്ലാം അറിയുകയും ചെയ്യുന്നു. ഇയ്യോബ് തൻ്റെ കണ്ണുകളോട് ഒരു ഉടമ്പടി ചെയ്തു (ഇയ്യോബ് 31:1). ന്യായപ്രമാണം നൽകപ്പെടുന്നതിനും പുതിയ ഉടമ്പടി സ്ഥാപിക്കുന്നതിനും നൂറ്റാണ്ടുകൾക്ക് മുമ്പ് ജീവിച്ചിരുന്ന ഒരാൾക്ക്, ബൈബിളില്ലാതെ, പരിശുദ്ധാത്മാവില്ലാതെ, പ്രോത്സാഹിപ്പിക്കാനോ വെല്ലുവിളിക്കാനോ മറ്റ് സഹോദരങ്ങളില്ലാതെ അത്തരമൊരു തീരുമാനം എടുക്കാൻ കഴിഞ്ഞത് അതിശയകരമാണ്! ന്യായവിധിയുടെ നാളിൽ ഇയ്യോബ് ഉയിർത്തെഴുന്നേൽക്കുകയും ഈ തലമുറയെ അതിൻ്റെ കാമവും പാപവും നിമിത്തം കുറ്റംവിധിക്കുകയും ചെയ്യും.
നിങ്ങൾ പിന്തുടരേണ്ട മറ്റൊരു മികച്ച മാതൃകയാണ് ജോസഫ്. മാതാപിതാക്കളിൽ നിന്ന് അകന്ന് താമസിക്കുന്ന യുവാവായിരുന്നു. എന്നിട്ടും ദിവസം തോറും പാപിനിയായ ഒരു സ്ത്രീയാൽ പരീക്ഷിക്കപ്പെട്ടപ്പോൾ, അവൻ അവളെ നിരന്തരം എതിർക്കുകയും ദൈവത്തെ ഭയപ്പെട്ടിരുന്നതിനാൽ അവളിൽ നിന്ന് ഓടിപ്പോവുകയും ചെയ്തു (ഉൽപ.39:9).
ഇയ്യോബിൻ്റെയും ജോസഫിൻ്റെയും ഉദാഹരണങ്ങൾ നമുക്ക് കാണിച്ചുതരുന്നത് ലൈംഗികമോഹത്തിൻ്റെയും വ്യഭിചാരത്തിൻ്റെയും ഭയാനകമായ പാപത്തിൽ നിന്ന് നമ്മെ രക്ഷിക്കാൻ ദൈവഭയം മാത്രം മതി എന്നാണ്. കർത്താവിനോടുള്ള ഭയം ജ്ഞാനത്തിൻ്റെ അക്ഷരമാലയാണ് (എ,ബി,സി…എന്നിങ്ങനെ).
നിങ്ങൾ “സ്വയം ശ്രദ്ധിക്കുക”. എങ്കിൽ, “നിങ്ങളുടെ പുരോഗതി എല്ലാവർക്കും കാണത്തക്കവിധം പ്രകടമാകും” (1 തിമോ. 4:15, 16).
നാം ദൈവത്തിനു സ്തുതിയുടെ ഒരു യാഗം അർപ്പിക്കണം (എബ്രാ. 13:15). പ്രയാസകരമായ സാഹചര്യങ്ങളിൽ നാം ദൈവത്തിന് നന്ദി പറയുമ്പോൾ ദൈവത്തെക്കുറിച്ചുള്ള നമ്മുടെ സ്തുതി ഒരു യാഗമായി മാറുന്നു. “നിൻ്റെ ദൈവം വാഴുന്നു” എന്നതാണ് സുവിശേഷത്തിൻ്റെ ‘സന്തോഷവാർത്ത’ (യെശ. 52:7-നെ റോമ. 10:15-മായി താരതമ്യം ചെയ്യുക). നമുക്ക് എല്ലാ സാഹചര്യങ്ങളിലും ദൈവത്തിന് നന്ദി പറയാൻ കഴിയും, കാരണം നമുക്ക് എന്ത് സംഭവിച്ചാലും അവൻ എപ്പോഴും വാഴുന്നു.
അവസാന നാളുകൾ നോഹയുടെ നാളുകൾ പോലെ ആയിരിക്കണമെങ്കിൽ (മത്തായി 24-ൽ യേശു പറഞ്ഞതുപോലെ), പാപത്തിനും അനീതിക്കുമെതിരെ നിലപാടെടുക്കുകയും സത്യത്തിനു വേണ്ടി നിലകൊള്ളുകയും ചെയ്യുന്ന നോഹയെപ്പോലെയുള്ള മനുഷ്യരും ഈ അവസാന നാളുകളിലും ദൈവത്തിന് ഉണ്ടായിരിക്കണം. ഈ ദുഷിച്ച കാലത്ത് ദൈവത്തിന് പരിശുദ്ധനായിരിക്കുക.
നിങ്ങൾ പൂർണ്ണ ശുദ്ധിയിലേക്ക് വരുന്നതുവരെ ലൈംഗിക മേഖലയിൽ നിങ്ങൾ നിരന്തരം യുദ്ധം ചെയ്യണം. ഒരു പെൺകുട്ടിയോട് നിങ്ങൾ സംസാരിക്കുന്ന രീതിയിൽ പോലും നിങ്ങളെ അശുദ്ധമാക്കുന്ന മാലിന്യം ഉണ്ടാകാം. ഈ മേഖലയിൽ യേശുവിനെപ്പോലെ നിർമ്മലനാകാൻ നിങ്ങൾക്കു സ്വയശിക്ഷണം വേണം. ഒരിക്കൽ യേശു ഒരു സ്ത്രീയോട് സംസാരിക്കുന്നത് കണ്ടപ്പോൾ ശിഷ്യന്മാർ ആശ്ചര്യപ്പെട്ടു എന്ന് എഴുതിയിരിക്കുന്നു (യോഹ. 4:27). അതായിരുന്നു അവൻ്റെ സാക്ഷ്യം. പെൺകുട്ടികളുമായുള്ള സംഭാഷണത്തിൽ നിങ്ങൾ സാധാരണക്കാരനെപ്പോലെയാണെങ്കിൽ, ലൈംഗിക മേഖലയിൽ നിങ്ങൾക്ക് വിജയം പ്രതീക്ഷിക്കാനാവില്ല. അതുകൊണ്ട് സൂക്ഷിക്കുക.
യേശു പോയ വഴിയിലൂടെ പോകുക
“നിങ്ങളുടെ ജീവിതത്തിൻ്റെ അവസാനം നിങ്ങളുടെ തുടക്കത്തേക്കാൾ മികച്ചതായിരിക്കണം” (സഭാ. 7:8). നമ്മൾ എല്ലാവരും നിഷ്കളങ്കരായ കുഞ്ഞുങ്ങളായി ജീവിതം ആരംഭിച്ചു. അതിനേക്കാൾ മികച്ചതായി അവസാനിക്കുക എന്നതിനർത്ഥം ശിശുവിനെപ്പോലെ നിരപരാധിയായിരിക്കുക മാത്രമല്ല, വിവേകത്തിൽ ജ്ഞാനിയായിരിക്കുകയും ചെയ്യുക എന്നതാണ് (1 കൊരി. 14:20). എന്നാൽ അവിടെയെത്താൻ നിങ്ങൾ പ്രലോഭനത്തിൽ വിശ്വസ്തരായിരിക്കണം. ഇതിനായി എല്ലാ കാര്യങ്ങളിലും നിങ്ങൾ പൂർണ്ണഹൃദയത്തോടെ പിന്തുടരേണ്ട ലക്ഷ്യം ജ്ഞാനമാണ്.
കുരിശിൽ, നിരവധി കാര്യങ്ങൾ സംഭവിച്ചു:
(1) നമ്മുടെ പാപങ്ങൾക്കുള്ള ശിക്ഷ യേശു ഏറ്റെടുത്തു (1 കൊരി.15:3).
(2) നമ്മുടെ പഴയ മനുഷ്യൻ (ശക്തനായ ‘ഞാൻ’) മരണത്തിന് ഏല്പിക്കപ്പെട്ടു. അതുകൊണ്ട് നാം അതിനെ എല്ലാ ദിവസവും മരിച്ചതായി കണക്കാക്കുകയും യേശുവിനെ അനുഗമിക്കുകയും ചെയ്യുന്നു (റോമ.6:6,11).
(3) ലോകവും മരണത്തിനു ഏല്പിക്കപ്പെട്ടു. അതിനാൽ പണം, ലോകത്തിൻ്റെ മഹത്വം എന്നിവയിൽ നിന്നെല്ലാം നാം വേർപെടുത്തപ്പെട്ടു (ഗലാ.6:14).
(4) സാത്താൻ തോൽപ്പിക്കപ്പെട്ടു, അതുകൊണ്ട് അവന് ഒരിക്കലും നമ്മെ ഉപദ്രവിക്കാൻ കഴിയില്ല. അവനെയോ അവന് നമ്മോട് ചെയ്യാൻ കഴിയുന്ന ഒന്നിനേയുമോ നാം ഇനി ഭയപ്പെടുന്നില്ല (കൊലോ. 2:14, 15; എബ്രാ. 2:14).
(5) യേശു അവിടെ നമുക്കു വേണ്ടി ഒരു ശാപമായിത്തീർന്നു, അങ്ങനെ നാം ഇനി ഒരിക്കലും ന്യായപ്രമാണത്തിൻ്റെ ശാപത്തിന് വിധേയരാകേണ്ടതില്ല. മറിച്ച് ദൈവത്താൽ അനുഗ്രഹിക്കപ്പെടാനും കഴിയും (ഗലാ.3:13,14).
അവസാന നാളുകളിൽ അനേകർ ഇടറിപ്പോകുകയും വീഴുകയും ചെയ്യും, കാരണം യേശു പോയ വഴിയാൽ അവർ പിടിക്കപ്പെടുന്നില്ല. യേശു തന്നെത്താൻ താഴ്ത്തി (ദൈവവുമായുള്ള സമത്വത്തിൽ നിന്ന് ഇറങ്ങിവന്ന് എല്ലാ മനുഷ്യരുടെയും ദാസനായി) എന്ന സത്യത്താൽ നിങ്ങൾ പിടിക്കപ്പെടണം. എങ്കിൽ മാത്രമേ നിങ്ങൾക്ക് അവസാനം വരെ സഹിച്ചു നില്പാൻ കഴിയു. നിങ്ങൾ എപ്പോഴും കർത്താവിൻ്റെ മുമ്പാകെ നിങ്ങളുടെ മുഖം പൊടിയിൽ സൂക്ഷിക്കുകയാണെങ്കിൽ (യോഹന്നാൻ പത്മോസിൽ ചെയ്തതുപോലെ – വെളി. 1:17), നിങ്ങൾക്കു നിങ്ങളുടെ ജീവിതം വിജയകരമായി അവസാനിപ്പിക്കാൻ കഴിയും.
ക്രിസ്തുവിൻ്റെ സദ്ഗുണങ്ങളിൽ വർധിച്ചു വരിക
ക്രിസ്‌തുവിൻ്റെ സദ്‌ഗുണങ്ങളിൽ നിരന്തരം മുന്നോട്ടു പോകുകയും അതിൽ വർധനവു നേടുകയും ചെയ്യുക എന്നതാണ് പിന്മാറ്റത്തിൽ നിന്ന് നമ്മെത്തന്നെ സംരക്ഷിക്കാനുള്ള ഏക മാർഗം (2 പത്രോസ്. 1:5-10 കാണുക).
ക്രിസ്തുവിൻ്റെ ന്യായവിധിയുടെ സിംഹാസനത്തിൽ നടക്കുന്നതിൻ്റെ ‘റിഹേഴ്സലുകൾ’ പതിവായി നടത്താൻ നിങ്ങളെ പ്രോത്സാഹിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഇടയ്ക്കിടെ കർത്താവിൻ്റെ മുമ്പാകെ ഹാജരാകുക, നിങ്ങളെ വിധിക്കാൻ അവനോട് ആവശ്യപ്പെടുക. “നമ്മെത്തന്നെ ശരിയായി വിധിച്ചാൽ നാം വിധിക്കപ്പെടുകയില്ല” (1കൊരി.11:31) എന്നാണല്ലോ വാഗ്‌ദാനം. അതുകൊണ്ട് ന്യായവിധി ദിനത്തിൽ യേശു നിങ്ങളോട് ചോദിക്കുമെന്ന് നിങ്ങൾ കരുതുന്ന തരത്തിലുള്ള ചോദ്യങ്ങൾ ഇപ്പോൾ സ്വയം ചോദിക്കുക. ആ ദിവസം അവൻ തീർച്ചയായും നിങ്ങളുടെ ഉപദേശപരമായ കൃത്യത പരിശോധിക്കില്ല! എന്നിരുന്നാലും, നിങ്ങൾ അഹങ്കാരത്തിനും സ്വാർത്ഥതയ്ക്കും പണത്തോടുള്ള സ്നേഹത്തിനും വൃത്തികെട്ട ചിന്തകൾക്കുമെതിരെ പോരാടിയിട്ടുണ്ടോ, മറ്റുള്ളവരെ സ്നേഹിക്കാൻ ശ്രമിച്ചിട്ടുണ്ടോ എന്ന് അവൻ നിങ്ങളോട് ചോദിക്കും. അതിനാൽ അവസാന പരീക്ഷയ്ക്കുള്ള ‘സിലബസി’ലെ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, മറ്റ് വിഷയങ്ങളിൽ നിങ്ങളുടെ സമയം പാഴാക്കരുത്!
യേശു സിംഹവും കുഞ്ഞാടും ആയിരുന്നു (വെളി.5:5, 6). ദൈവമഹത്വവും ദൈവഭവനത്തിൻ്റെ വിശുദ്ധിയും സംബന്ധിച്ച വിഷയങ്ങൾ വരുമ്പോൾ, അവൻ ഉഗ്രനായ സിംഹത്തെപ്പോലെയായിരുന്നു – ദൈവാലയത്തിൽ നിന്നു പണമിടപാടുകാരെ പുറത്താക്കിയപ്പോഴും, മതത്തിൻ്റെ പേരിൽ പാവപ്പെട്ടവരെ ചൂഷണം ചെയ്യുന്ന പരീശന്മാരെ ശാസിച്ചപ്പോഴും. എന്നാൽ തന്നോട് ബന്ധപ്പെട്ട കാര്യങ്ങൾ വന്നപ്പോൾ (ആളുകൾ അവനെ തുപ്പുകയും ഭൂതങ്ങളുടെ രാജകുമാരൻ എന്ന് വിളിക്കുകയും അവനെ അനാവശ്യമായി കുറ്റപ്പെടുത്തുകയും ചെയ്തപ്പോൾ) അവൻ ഒരു കുഞ്ഞാടിനെപ്പോലെ നിശ്ശബ്ദനായിരുന്നു. നമുക്ക് പിന്തുടരേണ്ട മാതൃകയാണിത്. എന്നിരുന്നാലും, മിക്ക വിശ്വാസികളും നേരെ വിപരീതമാണ് – ദൈവത്തിൻ്റെ നാമം അപമാനിക്കപ്പെടുമ്പോഴും സഭയിൽ ഒത്തുതീർപ്പ് ഉണ്ടാകുമ്പോഴും അവർ കുഞ്ഞാടുകളെപ്പോലെയാണ്. എന്നാൽ ആരെങ്കിലും അവരെ വ്യക്തിപരമായി പ്രകോപിപ്പിക്കുകയോ അപമാനിക്കുകയോ ചെയ്യുമ്പോൾ അവർ സിംഹങ്ങളെപ്പോലെയാണ്. ഈ രീതിയിൽ നിന്നു മാറുക, യേശു കാട്ടിത്തന്ന ശരിയായ വിധത്തിലേക്ക് മാറുക.
അധ്യായം 9
മനസ്സാക്ഷിയും വിശ്വാസവും
നീതിയുടെ ഫലം എപ്പോഴും സമാധാനത്തിൽ വിതയ്ക്കപ്പെടുന്നു (യാക്കോ. 3:18). നിങ്ങളുടെ ഹൃദയങ്ങളിൽ സമാധാനവും വിശ്രമവും ഇല്ലെങ്കിൽ, നീതി ഉൽപ്പാദിപ്പിക്കുന്ന ഒരു വിത്തും നിങ്ങൾക്ക് വിതയ്ക്കാൻ കഴിയില്ല. അതുകൊണ്ടാണ് നമ്മുടെ ഹൃദയത്തിൽ വരുന്ന ഏതൊരു അസ്വസ്ഥതയും എപ്പോഴും എന്തോ കുഴപ്പമുണ്ടെന്നതിൻ്റെ സൂചനയാകുന്നത്. ഒരുപക്ഷേ, ഏറ്റുപറയാത്ത പാപം, അല്ലെങ്കിൽ ആരോടെങ്കിലും തെറ്റായ മനോഭാവം, അല്ലെങ്കിൽ ഭൗമിക കാര്യത്തെക്കുറിച്ചുള്ള ചില ഉത്കണ്ഠ. അപ്പോൾ നിങ്ങൾ ഉടനെ ദൈവത്തെ അന്വേഷിക്കണം. നിങ്ങളുടെ വികാരങ്ങൾക്കനുസരിച്ച് ജീവിക്കാൻ വിസ്സമ്മതിക്കുക, നിങ്ങളുടെ ഇഷ്ടം ദൈവത്തിൻ്റെ പക്ഷത്ത് വയ്ക്കുക, നിങ്ങളുടെ പാപം ഏറ്റുപറയുക, നിങ്ങൾ ക്ഷമിക്കേണ്ടവരോട് ക്ഷമിക്കുക, നിങ്ങളുടെ ഉത്കണ്ഠയുടെ കാരണം ദൈവത്തിൽ സമർപ്പിച്ച് വിശ്രമിക്കുക. നിങ്ങളുടെ ഹൃദയത്തിൽ ഒരു അസ്വസ്ഥതയും തങ്ങിനിൽക്കാൻ നിങ്ങൾ ഒരിക്കലും അനുവദിക്കരുത്.
“മനുഷ്യൻ്റെ കോപം ഒരിക്കലും ദൈവത്തിൻ്റെ നീതിയെ നിവർത്തിക്കുകയില്ല” (യാക്കോ. 1:20) എന്ന് ഓർക്കുക.
ഒരു നല്ല മനസ്സാക്ഷിയും ആത്മാർത്ഥമായ വിശ്വാസവുമാണ് നിങ്ങളുടെ ജീവിതത്തിൻ്റെ കപ്പൽ പോകേണ്ട സുരക്ഷിതമായ ചാനലിൻ്റെ ഇരുവശങ്ങളെയും അടയാളപ്പെടുത്തുന്ന രണ്ട് പൊങ്ങുകൾ. ഇവയിലേതെങ്കിലുമൊന്നിനെ അവഗണിക്കുന്നവർ അവരുടെ ജീവിതമെന്ന കപ്പൽ തകർക്കുന്നു (1 തിമൊ. 1:19, 20).
അതുകൊണ്ട് എപ്പോഴും നിങ്ങളുടെ മനസ്സാക്ഷിയുടെ സംവേദനക്ഷമത കാത്തുസൂക്ഷിക്കാൻ ശ്രദ്ധിക്കുക. നിങ്ങളുടെ മനസ്സാക്ഷി അസ്വസ്ഥമാകുമ്പോഴെല്ലാം, നിങ്ങൾ സുരക്ഷിതമായ ചാനൽ ഉപേക്ഷിച്ച് അപകടകരമായ വെള്ളത്തിലാണെന്ന് തിരിച്ചറിയണം. മനഃസാക്ഷിയുടെ മുന്നറിയിപ്പു മണികൾ അവഗണിച്ചുകൊണ്ട് നിങ്ങൾ ആ വഴി യാത്ര തുടരുകയാണെങ്കിൽ, നിങ്ങളുടെ ജീവിതമാകുന്ന കപ്പൽ തകർച്ചയുടെ വലിയ അപകടത്തിലാകും. അതുകൊണ്ട് ഈ കാര്യത്തിൽ വളരെ വളരെ ശ്രദ്ധാലുവായിരിക്കുക.
സുരക്ഷിതമായ ചാനൽ കാണിക്കുന്ന മറ്റൊരു പോങ്ങ് ആണ് വിശ്വാസം. അവിടുത്തെ മാറ്റമില്ലാത്ത സ്‌നേഹത്തിലും സർവ്വശക്തിയിലും അവൻ്റെ പൂർണമായ ജ്ഞാനത്തിലുമുള്ള പൂർണ വിശ്വാസത്തോടെ, നമ്മുടെ വ്യക്തിത്വത്തിൻ്റെ പൂർണ്ണമായ ആശ്രയമാണ് വിശ്വാസം.
ദൈവത്തിൻ്റെ മാറ്റമില്ലാത്ത സ്നേഹം അവൻ നമ്മുടെ ജീവിതത്തിൽ അനുവദിക്കുന്ന എല്ലാറ്റിനെയും നിർണ്ണയിക്കുന്നു. നിരസിക്കപ്പെട്ടുന്ന പ്രാർത്ഥനാ അഭ്യർത്ഥനകൾ പോലും ആ സമ്പൂർണ്ണ ദൈവിക സ്നേഹം മൂലമാണു നിരസിക്കപ്പെടുന്നതെന്ന് ഓർക്കുക..
ദൈവത്തിൻ്റെ വലിയ ശക്തി നമ്മെ സംബന്ധിച്ചിടത്തോളം അമിതമായ ഏതൊരു പ്രലോഭനവും നമ്മിലേക്ക് വരുന്നതിനെ തടയും (1 കൊരി. 10:13); നമുക്കു വരുന്ന എല്ലാ പ്രലോഭനങ്ങളെയും അതിജീവിക്കാൻ അതു നമ്മെ സഹായിക്കും (എബ്രാ. 4:16); അതു നമ്മുടെ വഴിയിൽ വരുന്നതെല്ലാം നമ്മുടെ ആത്യന്തിക നന്മയ്‌ക്കാക്കി മാറ്റും (റോമ.8:28).
നമ്മുടെ ജീവിതത്തിൽ അവിടുന്ന് അനുവദിക്കുന്ന ഒന്നിലും ദൈവത്തിൻ്റെ പൂർണമായ ജ്ഞാനം ഒരിക്കലും തെറ്റ് വരുത്തുകയില്ല – നമ്മുടെ നിത്യനന്മയ്ക്ക് പ്രയോജനമാകുന്നതു എന്താണെന്ന് അവന് മാത്രമേ അറിയൂ.
ദൈവത്തിൻ്റെ ഈ മൂന്ന് ഗുണങ്ങളിലുമുള്ള നിങ്ങളുടെ പൂർണവിശ്വാസം നിങ്ങൾ ഒരിക്കലും നഷ്ടപ്പെടുത്തരുത്. വിശ്വാസത്താൽ ജീവിക്കുക എന്നതിൻ്റെ അർത്ഥം അതാണ്. നിർഭാഗ്യവശാൽ, “വിശ്വാസത്താൽ ജീവിക്കുക” എന്ന പ്രയോഗം മുഴുവൻ സമയ ക്രിസ്‌തീയ പ്രവർത്തകർ അവരുടെ ആവശ്യങ്ങൾക്ക് പണം നൽകുന്ന ദൈവത്തെ പരാമർശിക്കാനായി മാറ്റി. എന്നാൽ അത് തെറ്റായ പ്രയോഗമാണ്. “എല്ലാ നീതിമാന്മാരും വിശ്വാസത്താൽ ജീവിക്കും” (റോമർ 1:17) എന്ന് ബൈബിൾ പറയുന്നു. ബൈബിൾ എപ്പോഴും ഉപയോഗിക്കുന്ന അതേ വിധത്തിൽ തന്നെ നാം ബൈബിൾ പദങ്ങൾ ഉപയോഗിക്കണം.
വിശ്വാസത്തിൻ്റെയും നല്ല മനസ്സാക്ഷിയുടെയും കാര്യങ്ങളിൽ നാം അശ്രദ്ധരാണെങ്കിൽ, നമുക്ക് ക്രമേണ ഒരു ദുഷിച്ച ഹൃദയവും (ഒരു മോശം മനസ്സാക്ഷി) ഒരു അവിശ്വാസ ഹൃദയവും ആണ് (വിശ്വാസം നഷ്ടപ്പെട്ട ഒരാൾ) വളർത്തിയെടുക്കാൻ കഴിയുന്നത്. ഇവ നമ്മെ ദൈവത്തിൽ നിന്ന് വീണുപോകാൻ ഇടയാക്കും. (എബ്രായർ 3:12).
അത്തരമൊരു വീഴ്ചയിൽ നിന്ന് നമ്മെ രക്ഷിക്കാൻ, എല്ലാ ദിവസവും പരസ്പരം പ്രബോധിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും നമ്മളോട് പറയുന്നു (അടുത്ത വാക്യം, എബ്രാ. 3:13 കാണുക). അതുകൊണ്ട് എല്ലാ ദിവസവും തിരുവെഴുത്തുകളിൽ നിന്നുള്ള ചില പ്രബോധനങ്ങൾ ശ്രദ്ധിക്കുന്നത് നല്ലതാണ് – തിരുവെഴുത്തുകൾ വായിച്ചും ധ്യാനിച്ചും ഇതു സാധിക്കാം. അല്ലെങ്കിൽ നല്ല ക്രിസ്ത്യൻ പുസ്തകങ്ങൾ വായിച്ചുകൊണ്ടോ, ക്രിസ്‍തീയയോഗങ്ങളിലും കാസറ്റ്-ടേപ്പുകളിലും നല്ല സന്ദേശങ്ങൾ ശ്രവിച്ചുകൊണ്ടോ ഇതു കഴിയുമല്ലോ.
നമ്മുടെ ചിന്തകളെ വാഴുന്നു
1കൊരി.15:24-ൽ, ക്രിസ്തു എല്ലാ എതിർപ്പുകളെയും കീഴടക്കി സകലതും തൻ്റെ കാൽക്കീഴിലാക്കിയശേഷം രാജ്യം പിതാവിന് ഏൽപ്പിക്കുമെന്ന് നാം വായിക്കുന്നു. നമ്മുടെ കാര്യത്തിലും അവിടുന്ന് അങ്ങനെതന്നെ ചെയ്യും. നമ്മുടെ ഉള്ളിലെ എല്ലാ മത്സരങ്ങളെയും അടിച്ചമർത്തുകയും നമ്മുടെ ശരീരത്തെ ഭരിക്കുന്ന എല്ലാ മോഹങ്ങളെയും പരാജയപ്പെടുത്തുകയും ചെയ്തതിനുശേഷം നമ്മെ പിതാവിന് സമർപ്പിക്കാൻ അവൻ ആഗ്രഹിക്കുന്നു. നമ്മുടെ മനസ്സിൽ കലഹമുണ്ടാക്കുന്ന ചിന്തകളും അഭിപ്രായങ്ങളും എല്ലാം പിതാവിൻ്റെ മുമ്പാകെ സമർപ്പിക്കപ്പെടുന്നതിന് മുമ്പ് നമ്മുടെ കൈവശമുള്ള ക്രിസ്തുവിൻ്റെ മരണം എന്ന ശക്തമായ ആയുധത്തിന് (കുരിശിൻ്റെ ശക്തിക്ക്) അതിനെ വിധേയമാക്കണം. (2 കൊരി.10:4,5).
പ്രലോഭനസമയത്ത് നമ്മുടെ മനസ്സിൽ ഗോലിയാത്തിനെപ്പോലെ അലറുന്ന ഭീമാകാരന്മാരെ അവരുടെ ശബ്ദം ഒരു മന്ത്രിപ്പായും ഒടുവിൽ നിശ്ശബ്ദതയായും മാറുന്നതുവരെ ചുറ്റികയ്ക്ക് അടിക്കേണ്ടി വരും. നമ്മെ താഴ്ത്തുകയും നമ്മുടെ ഇച്ഛയെ തകർക്കുകയും (നാം സഹകരിച്ചാൽ) ചെയ്യുന്ന ആളുകളുമായും സാഹചര്യങ്ങളുമായും ദൈവം നമ്മെ വലയം ചെയ്യും. അവിടുന്ന് നമ്മെ ആന്തരികമായി ജയിക്കുന്നതുവരെ അതു തുടരും. അപ്പോഴാണ് നമ്മുടെ എല്ലാ ശത്രുക്കളും പരാജയപ്പെടുന്നത്. നിങ്ങൾ നിങ്ങളിൽതന്നെ ബലഹീനരായിരിക്കുമ്പോഴാണ്, നിങ്ങൾ കർത്താവിൽ ശരിക്കും ശക്തരാകുന്നത്.
ഉറക്കമുണർന്നയുടനെ ദൈവത്തോടൊപ്പം കുറച്ച് മിനിറ്റ് ചെലവഴിക്കുന്നത് നല്ലതാണ്. അത്തരത്തിലുള്ള ഒരു ചെറിയ സമയം നിങ്ങളുടെ ദിവസത്തിനു വലിയമാറ്റം ഉണ്ടാക്കാൻ കഴിയും. ആ സമയത്ത് മറ്റെല്ലാ ചിന്തകളും ഒഴിവാക്കുക. അത്തരം സമയങ്ങളിൽ നിങ്ങളുടെ മനസ്സിൽ ആകുലതകളും ചിന്തകളും തിക്കിത്തിരക്കിയാൽ ആ ആശങ്കകളെ പ്രാർത്ഥനകളാക്കി മാറ്റി ദൈവത്തിനു മുന്നിൽ സമർപ്പിക്കുക. മുന്നോട്ട് ആയുക.
ദൈവത്തെ അറിയുന്നു
ലോകത്തിലെ ഏറ്റവും വലിയ കാര്യം ദൈവത്തെ അറിയുക എന്നതാണ്. കാരണം, ദൈവത്തെ അറിയുമ്പോൾ, നാം അഭിമുഖീകരിക്കുന്ന എല്ലാ സാഹചര്യങ്ങളിലും എന്തുചെയ്യണമെന്ന് നമുക്കറിയാം. ലോകം മുഴുവൻ നമുക്ക് എതിരാണെങ്കിലും ജീവിതത്തെ നേരിടാൻ നാം ധൈര്യമുള്ളവരായിരിക്കും, കാരണം നമ്മൾ ഉറപ്പുള്ള തറയിലാണ് നിൽക്കുന്നതെന്ന് നമുക്കറിയാം. ദൈവത്തെ അറിയാൻ സമയമെടുക്കും. അതുകൊണ്ട് ചെറുപ്പത്തിൽ തന്നെ തുടങ്ങുന്നത് നല്ലതാണ്. ദൈവത്തെ അറിയണമെങ്കിൽ, ഈ ലോകത്തിലെ എല്ലാ കാര്യങ്ങളും താരതമ്യേന ചവറുകളായി കണക്കാക്കാൻ നിങ്ങൾ തയ്യാറായിരിക്കണം. അതിനർത്ഥം, ലൗകികരായ ആളുകൾ മഹത്തായതായി കരുതുന്ന കാര്യങ്ങളോട് നിങ്ങൾക്ക് ആകർഷണം ഇല്ലെന്നു മാത്രമല്ല, അവയെ മാലിന്യമായി കാണുകയും ചെയ്യുന്നു എന്നതാണ്! പൗലൊസിന് അങ്ങനെയായിരുന്നു (ഫിലിപ്പിയർ 3:8 കാണുക). നാം ഈ ലോകത്ത് പണത്തിനോ ആനന്ദത്തിനോ ബഹുമാനത്തിനോ മഹത്വത്തിനോ പിന്നാലെ പോകുകയാണെങ്കിൽ, നമ്മുടെ കൈകൾ ചപ്പുചവറുകളാൽ നിറഞ്ഞിരിക്കുന്നുവെന്ന് നിത്യതയുടെ വ്യക്തമായ വെളിച്ചത്തിൽ ഒരു ദിവസം നാം കണ്ടെത്തും. തൻ്റെ സമ്പത്ത് സ്വന്തമാക്കാൻ ദൈവം നമ്മെ എല്ലായ്‌പ്പോഴും വിളിച്ചുകൊണ്ടിരിക്കുമ്പോൾ, നമ്മുടെ ഭൂമിയിലെ ജീവിതം ചവറ്റുകൊട്ടയിൽ പറ്റിപ്പിടിച്ച് ചെലവഴിച്ചുവെന്ന് നമ്മൾ കണ്ടെത്തും. അതിനാൽ ബുദ്ധിമാനായിരിക്കുക – ഭൂമിയിലെ വസ്തുക്കൾ ഉപയോഗിക്കുക മാത്രം ചെയ്യുക. (കാരണം നമുക്ക് അവ ഇവിടെ ജീവിക്കാൻ ആവശ്യമാണ്) എന്നാൽ അവയാൽ ഒരിക്കലും പിടിക്കപ്പെടരുത്. നിങ്ങളുടെ ജന്മാവകാശം ഒരു പാത്രം കഞ്ഞിക്ക് വിൽക്കപ്പെട്ടുപോകും.
നിങ്ങളുടെ ക്രിസ്തീയ ജീവിതത്തെക്കുറിച്ച് നിങ്ങൾ ഗൗരവമുള്ളവരാണെന്ന് ദൈവം കാണുകയാണെങ്കിൽ, നിങ്ങളുടെ ജീവിതത്തിൽ ഇളക്കാൻ കഴിയുന്നതെല്ലാം അവൻ ഇളക്കും, അങ്ങനെ അവനുമായുള്ള നിങ്ങളുടെ ബന്ധത്തെക്കുറിച്ച് നിങ്ങൾ വഞ്ചിക്കപ്പെടാതിരിക്കും. അവൻ നിങ്ങളുടെ ആത്മാവിനെക്കുറിച്ച് അസൂയയോടെ കാംക്ഷിക്കുന്നു. നിങ്ങൾ അവനെ വ്യക്തിപരമായി നേരിട്ട് അറിയണമെന്ന് അവൻ ആഗ്രഹിക്കുന്നു. ഒരു പുസ്തകത്തിലൂടെയോ (ബൈബിൾ) അല്ലെങ്കിൽ മറ്റൊരു വ്യക്തിയിലൂടെയോ അല്ല.
ദൈവത്തെ അവൻ്റെ സ്നേഹത്തിനായി സ്തുതിക്കുക. അത് നമ്മുടെ യഥാർത്ഥ അവസ്ഥ കാണിക്കും, അങ്ങനെ ആവശ്യമുള്ളതെല്ലാം ഇപ്പോൾ തന്നെ നമുക്കു ശരിയാക്കാൻ കഴിയും. നാം പാപത്തെ വെറുക്കുകയും നമ്മെത്തന്നെ ശുദ്ധരാക്കുകയും ചെയ്താൽ മാത്രം പോരാ. നാം കർത്താവായ യേശുവുമായി ഒരു ആഴത്തിലുള്ള വ്യക്തിപരമായ ബന്ധത്തിലേക്ക് വരണം. അല്ലാത്തപക്ഷം, നമ്മുടെ എല്ലാ ശുദ്ധീകരണവും കേവലം ഒരു ‘ധാർമ്മിക സ്വയം മെച്ചപ്പെടുത്തൽ പരിപാടി’ ആയി മാറും. കർത്താവുമായി ഒരു അടുത്ത ബന്ധം കെട്ടിപ്പടുക്കുന്നതിന്, ഒന്നാമതായി, അറിയാവുന്ന ഏതെങ്കിലും പാപമുണ്ടെങ്കിൽ അതേക്കുറിച്ച് വിലപിച്ചും ഏറ്റുപറഞ്ഞും നിങ്ങളുടെ മനസ്സാക്ഷിയെ ശുദ്ധമായി സൂക്ഷിക്കാൻ വളരെ ശ്രദ്ധാലുവായിരിക്കണം. തുടർന്നു പലപ്പോഴും കർത്താവിനോട് സംസാരിക്കുന്ന ശീലം വളർത്തിയെടുക്കണം. ഒരു ദിവസം നിങ്ങളുടെ ചുറ്റുമുള്ളതെല്ലാം തകരുകയും വീഴുകയും ചെയ്യുമ്പോൾ അങ്ങനെ മാത്രമേ നിങ്ങൾക്ക് നില നിൽക്കാൻ കഴിയൂ.
എൻ്റെ മക്കളേ, നിങ്ങൾ എല്ലാവരെക്കുറിച്ചുമുള്ള എൻ്റെ ഏറ്റവും വലിയ ആഗ്രഹമാണിത് – നിങ്ങൾ കർത്താവിനെ അറിയണം, ഇത് മാത്രമാണ് നിത്യജീവൻ (യോഹ. 17: 3). ഇന്ത്യയിലും വിദേശത്തുമുള്ള ക്രിസ്ത്യൻ ഗ്രൂപ്പുകളാലും പാസ്റ്റർമാരാലും എതിർക്കപ്പെടുമ്പോഴും അപകീർത്തിപ്പെട്ടപ്പോഴും അസ്വസ്ഥതപ്പെടാതിരിക്കാനും വിശ്രമിക്കാനും എല്ലാറ്റിനുമുപരിയായി സ്നേഹത്തിൽ നിൽക്കാനും എന്നെ സഹായിച്ചത് കർത്താവിനെക്കുറിച്ചുള്ള ഈ അറിവ് മാത്രമാണ്. നിങ്ങൾ ഓരോരുത്തരും കർത്താവിനെ അതേ രീതിയിൽ അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു – ഞാൻ അവനെ അറിഞ്ഞതിനേക്കാൾ മികച്ച രീതിയിൽ.
ദൈവവചനത്തിൽ വിറയ്ക്കുക
നിങ്ങളെ വഴിതെറ്റിക്കുന്ന പെൺകുട്ടികളിൽ നിന്ന് നിങ്ങളെ തടയാൻ സദൃശവാക്യങ്ങൾ 7 (ലിവിങ് ബൈബിളിൽ) വായിക്കാനും ധ്യാനിക്കാനും നിങ്ങളോട് ആവശ്യപ്പെടാൻ എനിക്കു ഭാരമുണ്ട്. അവിടെ ശക്തമായ ഒരു മുന്നറിയിപ്പ് ഉണ്ട് – “നരകത്തിലേക്കുള്ള വഴി അവളുടെ വീട്ടിലൂടെ കിടക്കുന്നു” (വാക്യം 27). സദൃശവാക്യങ്ങളുടെ ആദ്യ അധ്യായങ്ങളിൽ ചിലത് ഇടയ്ക്കിടെ വായിക്കുന്നത് നല്ല ശീലമാണ് (പ്രത്യേകിച്ച് 1 മുതൽ 9 വരെയുള്ള അധ്യായങ്ങൾ).
ദൈവം പറഞ്ഞതുപോലെ ചെയ്യില്ലെന്ന് ഹവ്വായോട് പറയുക എന്നതായിരുന്നു സാത്താൻ്റെ ആദ്യ പദ്ധതി (ഉൽപ.3:1-6). അവൻ അവളോട് പറഞ്ഞു, “നീ മരിക്കുകയില്ല തീർച്ച.” അങ്ങനെയാണ് ഹവ്വായെ പാപത്തിലേക്ക് നയിക്കാൻ അവന് സാധിച്ചത്. ഇന്നും അതേ രീതിയാണ് അവൻ പരീക്ഷിക്കുന്നത്. “ജഡപ്രകാരം ജീവിക്കുന്ന വിശ്വാസികൾ മരിക്കും; നിശ്ചയം” (റോമ.8:13) എന്ന് ദൈവവചനം പറയുന്നു. എന്നാൽ സാത്താൻ പറയുന്നു, “നീ മരിക്കുകയില്ല”. മിക്ക വിശ്വാസികളും സാത്താനെ വിശ്വസിക്കുകയും പാപത്തിൽ തുടരുകയും ചെയ്യുന്നു.
ഒരു സ്ത്രീയെ മോഹിക്കുന്നതിനേക്കാൾ കണ്ണ് നഷ്‌ടപ്പെടുകയും അന്ധനാകുകയും ചെയ്യുന്നതാണ് നല്ലത് എന്ന് എത്രപേർ വിശ്വസിക്കുന്നു; ലൈംഗികപാപം ചെയ്യുന്നതിനെക്കാൾ വലത് കൈ നഷ്ടപ്പെടുന്നതാണ് നല്ലതെന്നും. കോപവും ലൈംഗികപാപവും ഗൗരവമായി കാണാത്തവർ ഒടുവിൽ നരകത്തിൽ പോകുമെന്ന് എത്രപേർ വിശ്വസിക്കുന്നു? (മത്താ.5:22-30). ദൈവത്തിൻ്റെ വചനം അനുസരിക്കാതിരിക്കാനും അവിശ്വാസിയെ വിവാഹം കഴിക്കാനും തുനിയുന്നത് ദൈവത്തിനു നേരെ മുഷ്ടി കുലുക്കുന്നതിന് തുല്യമാണെന്ന് എത്രപേർ വിശ്വസിക്കുന്നു? (2കൊരി.6:14). ഹൃദയശുദ്ധിയുള്ളവർ മാത്രമേ ദൈവത്തെ കാണൂ എന്ന് എത്ര പേർ വിശ്വസിക്കുന്നു? (മത്താ.5:8). എല്ലാ മനുഷ്യരുമായും സമാധാനവും വിശുദ്ധീകരണവും പിന്തുടരാത്തവർ കർത്താവിനെ കാണുകയില്ലെന്ന് എത്രപേർ വിശ്വസിക്കുന്നു? (എബ്രാ. 12:14). തങ്ങൾ പറയുന്ന ഓരോ അശ്രദ്ധവാക്കിനും ന്യായവിധിയുടെ നാളിൽ കണക്ക് പറയേണ്ടിവരുമെന്ന് എത്രപേർ വിശ്വസിക്കുന്നു? (മത്താ. 12:37). ഈ ദൈവവചനങ്ങൾ വിശ്വസിക്കുന്ന വിശ്വാസികൾ ലോകത്ത് വളരെ കുറവാണ്. ക്രൈസ്‌തവലോകത്തിൽ സാത്താൻ ചെയ്‌ത വഞ്ചനയുടെ പ്രവൃത്തിയാണിത്. തൽഫലമായി, മിക്ക വിശ്വാസികൾക്കും ദൈവത്തെക്കുറിച്ചുള്ള ഭയവും അവൻ്റെ മുന്നറിയിപ്പുകളോടുള്ള ഭയവും നഷ്ടപ്പെട്ടു. സാത്താൻ അവരെ പൂർണ്ണമായും നശിപ്പിക്കുന്നതുവരെ അവർ പാപം കൊണ്ട് ‘വിഡ്ഢി കളിക്കുന്നു’.
ആത്മാവ് തകർന്നവരെയും അവൻ്റെ വചനത്തിൽ വിറയ്ക്കുന്നവരെയും ദൈവം നോക്കുന്നു (യെശ.66:1, 2). ദൈവവചനത്തിലെ ഓരോ മുന്നറിയിപ്പിലും നാം വിറയ്ക്കണം. നാം ദൈവത്തെ ശരിക്കും ഭയപ്പെടുന്നു എന്നതിൻ്റെ തെളിവാണിത്. ദൈവഭയത്തിൽ വിശുദ്ധിയെ തികയ്ക്കുന്നവർ മാത്രമേ ഒടുവിൽ ക്രിസ്തുവിൻ്റെ ശരീരത്തിൻ്റെ ഭാഗമാകൂ. ജയിക്കുന്നവർ രണ്ടാം മരണത്തിൽ നിന്ന് (അഗ്നിപ്പൊയ്കയിൽ നിന്ന്) രക്ഷപ്പെടും. കൂടാതെ ജീവവൃക്ഷത്തിൽ പങ്കുചേരാനുള്ള അവകാശവും ഉണ്ടായിരിക്കും (വെളി.2:7, 11). എല്ലാ സഭകളോടും ആത്മാവ് പറയുന്നത് ഇതാണ്. എന്നാൽ കേൾക്കാൻ ചെവിയുള്ളവർ വളരെ ചുരുക്കമാണ്.
അധ്യായം 10
നമ്മുടെ ആന്തരിക മനുഷ്യൻ്റെ ദൈനംദിന പുതുക്കൽ
നമ്മുടെ പുറമേയുള്ള മനുഷ്യൻ അനുദിനം ക്ഷയിക്കുന്നു. അത് സ്വാഭാവികമായി സംഭവിക്കുന്നു. എന്നിരുന്നാലും, നമ്മുടെ ആന്തരിക മനുഷ്യൻ എല്ലാ ദിവസവും പുതുക്കപ്പെടണമെന്നത് ദൈവഹിതമാണ് (2 കൊരി. 4:16). എന്നാൽ അത് സ്വാഭാവികമായി സംഭവിക്കുന്നില്ല.
മിക്ക വിശ്വാസികളും എല്ലാ ദിവസവും പുതുക്കപ്പെടുന്നില്ല, കാരണം നമ്മൾ ഓരോ ദിവസവും ചെയ്യണമെന്ന് യേശു പറഞ്ഞ ഒരു കാര്യം അവർ ചെയ്യുന്നില്ല – കുരിശ് എടുക്കുക (ലുക്കോ.9:23). ആന്തരിക മനുഷ്യനിൽ നവീകരിക്കപ്പെടുകയെന്നാൽ ഉള്ളിലെ യേശുവിൻ്റെ ജീവനിൽ കൂടുതലായി പങ്കുചേരുക എന്നതാണ്. യേശുവിൻ്റെ മരണം അനുദിനം നമ്മുടെ ശരീരത്തിൽ വഹിക്കുമ്പോൾ മാത്രമേ ഇത് സംഭവിക്കൂ (2 കൊരി. 4:10). ഓരോ ദിവസത്തിനും അതിൻ്റേതായ പ്രശ്‌നങ്ങളുടെയും പരീക്ഷണങ്ങളുടെയും പ്രലോഭനങ്ങളുടെയും ക്വോട്ട ഉണ്ട് (മത്തായി 6:34 ൽ യേശു പറഞ്ഞതുപോലെ). ഈ പരീക്ഷകളിലാണ് നാം കുരിശ് ചുമക്കേണ്ടതും സ്വയത്തിനു മരിക്കേണ്ടതും. അങ്ങനെ ഓരോ പ്രലോഭനവും ഫലത്തിൽ നമുക്ക് കുറച്ചുകൂടി മഹത്വം നൽകാനാണ്.
നാം ഉയർന്നും താണുമുള്ള ജീവിതം നയിക്കുന്നത് ദൈവഹിതമല്ല (ചിലപ്പോൾ മലമുകളിൽ, ചിലപ്പോൾ കുപ്പത്തൊട്ടികളിൽ). നമ്മുടെ ജീവിതം സ്ഥിരമായി മുകളിലേക്ക് മാത്രം നീങ്ങണമെന്ന് അവൻ ആഗ്രഹിക്കുന്നു – ആന്തരിക മനുഷ്യൻ സ്ഥിരമായി നവീകരിക്കപ്പെടണം. അതിനാൽ, ഓരോ ദിവസവും നമുക്ക് ലഭിക്കുന്ന എല്ലാ അവസരങ്ങളിലും യേശുവിൻ്റെ മരണം വഹിക്കാൻ നാം ഉറച്ചുനിൽക്കണം. മീറ്റിംഗുകളുടെയും കോൺഫറൻസുകളുടെയും ‘ആവേശ’ത്തിൽ നിന്ന് നമുക്ക് ദൈവിക ജീവൻ ലഭിക്കില്ല. ഒരു മീറ്റിംഗിലോ കോൺഫറൻസിലോ വൈകാരികമായി ഉത്തേജിപ്പിക്കപ്പെട്ടതിനാൽ തങ്ങൾ ആത്മീയരായിത്തീർന്നുവെന്ന് ചിന്തിച്ച് പലരും സ്വയം വഞ്ചിക്കുന്നു. എന്നാൽ കേവലം മീറ്റിംഗുകളിലും കോൺഫറൻസുകളിലും പങ്കെടുക്കുന്നതിൽ നിന്ന് വളർച്ച ഉണ്ടാകില്ല. ദൈനംദിന ജീവിതത്തിൻ്റെ സാധാരണ യാത്രയിൽ വിശ്വസ്തതയോടെ കുരിശ് ചുമക്കുന്നതിലൂടെയാണ് വളർച്ച ഉണ്ടാകുന്നത്. നമുക്ക് എല്ലാ ദിവസവും മീറ്റിംഗുകൾക്ക് പോകാൻ കഴിയില്ല. എന്നാൽ നമുക്ക് എല്ലാ ദിവസവും പ്രലോഭനങ്ങൾ ഉള്ളതിനാൽ, എല്ലാ ദിവസവും നമുക്ക് നവീകരിക്കപ്പെടാനുള്ള അവസരമുണ്ട്.
പരാതിയും മുറുമുറുപ്പും കൂടാതെ, കർത്താവിനോടുള്ള ലളിതമായ വിശ്വസ്തതയിൽ ജീവിക്കുക. ദൈനംദിന പ്രലോഭനങ്ങളിൽ, നമ്മുടെ ജീവിതം നമ്മുടേതല്ല (നമുക്ക് ഇഷ്ടമുള്ളത് ചെയ്യാൻ വേണ്ടി), മറിച്ച് നമ്മുടെ ജീവിതം ദൈവത്തിനുള്ളതാണെന്നു തിരിച്ചറിഞ്ഞ് ഓരോ ദിവസവും ജീവിക്കാൻ നാം ശ്രമിക്കണം. (അവൻ നമ്മെ സൃഷ്ടിക്കുകയും നമ്മെ വിലയ്‌ക്കു വാങ്ങുകയും ചെയ്തതിനാൽ നാം മുഴുവനായി കർത്താവിനുള്ളവരാണ്). അപ്പോൾ നമുക്ക് ദിവസേനയുള്ള പുതുക്കം അനുഭവപ്പെടും. എന്നാൽ നമ്മുടെ ശരീരത്തിൻ്റെ ജീർണ്ണത എല്ലാ ദിവസവും ശ്രദ്ധയിൽപ്പെടാത്തതുപോലെ ആന്തരിക മനുഷ്യൻ്റെ നവീകരണവും കുറച്ച് വർഷങ്ങൾക്ക് ശേഷം മാത്രമേ ശ്രദ്ധേയമാകൂ. നാം വിശ്വസ്തരാണെങ്കിൽ നവീകരണം ഓരോ ദിവസവും നടക്കും (2 കൊരി.4:16). അതുകൊണ്ട് ചെറിയ കാര്യങ്ങളിലും വലിയ കാര്യങ്ങളിലും വിശ്വസ്തത പുലർത്തുക. നിങ്ങളുടെ ജഡത്തെ ക്രൂശിച്ചതും (ഗലാ. 5:24), ദൈവത്തിനു ഒന്നാം സ്ഥാനം നൽകിയതും അവനുവേണ്ടി പൂർണ്ണമായി ജീവിച്ചതും എല്ലാം വിലപ്പെട്ടതായിരുന്നെന്ന് ഒടുവിൽ നിങ്ങൾ കണ്ടെത്തും.
നിത്യ ഖേദമില്ല
ദൈവമുമ്പാകെ ഞാൻ നിങ്ങളോട് സത്യം പറയട്ടെ: എൻ്റെ മക്കളേ, നിങ്ങളിൽ ആരും ഈ ലോകത്ത് വലിയവരോ സമ്പന്നരോ ആകണമെന്ന് ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല – കാരണം അതെല്ലാം ചവറാണെന്ന് ഞാൻ വ്യക്തമായി കാണുന്നു. നിങ്ങൾ എല്ലാവരും ദൈവഭക്തിയുള്ള ജീവിതം നയിക്കാനും സഭയെ പണിയാനും, നിങ്ങളുടെ ജീവിതത്തിനായുള്ള അവൻ്റെ സമ്പൂർണ്ണ പദ്ധതി നിറവേറ്റാനും മാത്രമേ ഞാൻ ആഗ്രഹിച്ചിട്ടുള്ളൂ – അത് ഇന്ത്യയിലായാലും മറ്റെവിടെയായാലും. എൻ്റെ ഹൃദയത്തിൻ്റെ ആഗ്രഹം സഫലമാകാൻ ദൈവം എന്നെ സഹായിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.
തങ്ങളുടെ ഇഹലോക ജീവിതത്തിൽ ദൈവത്തിൻ്റെ ഏറ്റവും മികച്ചത് നഷ്ടപ്പെടുന്നവർക്ക് നിത്യതയിൽ എങ്ങനെയായിരിക്കുമെന്ന് ഞാൻ വളരെ വ്യക്തമായി കാണുന്നു. തങ്ങളുടെ ഹൃദയവും ശരീരവും ഇഷ്ടവും പൂർണ്ണമായി കർത്താവിന് നൽകാത്തതിനാൽ അവർക്ക് ദശലക്ഷക്കണക്കിന് വർഷങ്ങളുടെ ഖേദമുണ്ടാകും – കാരണം കർത്താവ് അവരെ എത്രമാത്രം സ്നേഹിച്ചിരുന്നുവെന്നും അവർക്കുവേണ്ടി അവൻ എന്തെല്ലാം സഹിച്ചെന്നും അവർ സ്വർഗത്തിൽ വ്യക്തമായി കാണും.
“നിങ്ങളുടെ മുൻകാല പാപങ്ങളിൽ നിന്നുള്ള ശുദ്ധീകരണം” ഒരിക്കലും മറക്കരുത് (2 പത്രോസ്. 1:9), കാരണം അതു തിരിച്ചറിയുമ്പോൾ മാത്രമാണ് “നിങ്ങൾ ഒരുപാട് ക്ഷമിക്കപ്പെട്ടിരിക്കുന്നു, അതുകൊണ്ട് വളരെയധികം സ്നേഹിക്കാൻ കഴിയും” (ലൂക്കോ. 7:47) എന്ന് കണ്ടെത്തുന്നത്. നിങ്ങൾ രക്ഷിക്കപ്പെട്ടുന്നതിന് മുമ്പും ശേഷവും ദൈവം നിങ്ങളോട് എത്രമാത്രം ക്ഷമിച്ചുവെന്ന് നിങ്ങൾ എപ്പോഴെങ്കിലും മറന്നാൽ ഒരു പരീശനാകുന്നത് എളുപ്പമാണ്. ദൈവദൃഷ്ടിയിൽ “പാപികളിൽ പ്രധാനി” ആണെന്നു പൗലൊസിനെപ്പോലെ ഞാനും കാണുന്നു (1 തിമോ. 1:15). ദൈവം എന്നെ എടുത്ത് എനിക്ക് ഒരു ശുശ്രൂഷ നൽകാൻ തീരുമാനിച്ചപ്പോൾ, ഞാൻ തന്നെ ഏറ്റവും അർഹതയില്ലാത്തവനും ഏറ്റവും മോശക്കാരനും ആണെന്ന് എനിക്ക് തോന്നി. അവൻ എനിക്കായി ചെയ്‌തതിന് അവനു വേണ്ടത്ര മടക്കി നൽകാൻ എനിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
ക്രിസ്തുവിൻ്റെ ന്യായാസനത്തിനു മുൻപിൽ അനേകർക്ക് അത് എങ്ങനെയായിരിക്കുമെന്നതു സംബന്ധിച്ച് മനോഹരമായ ഒരു കവിത ഇതാ:
“ഞാൻ ക്രിസ്തുവിൻ്റെ ന്യായാസനത്തിൽ നിൽക്കുമ്പോൾ,
അവൻ എന്നെക്കുറിച്ചുള്ള തൻ്റെ പദ്ധതി കാണിക്കുന്നു,
എൻ്റെ ജീവിതത്തിൻ്റെ പ്ലാൻ അത് ആയിരുന്നേനേം
അതിന് അവന് അവൻ്റെ വഴി ഉണ്ടായിരുന്നു, ഞാൻ കാണുന്നു –
പക്ഷേ ഞാൻ അവനെ എങ്ങനെ ഇവിടെ തടഞ്ഞു, അവിടെ വിലക്കി
ഞാൻ എൻ്റെ ഇഷ്ടത്തെ ഏല്പിച്ചുകൊടുത്തില്ല.
എൻ്റെ രക്ഷകൻ്റെ കണ്ണുകളിൽ ദുഃഖം ഉണ്ടായിരുന്നോ-
സങ്കടം, അവൻ ഇപ്പോഴും എന്നെ സ്നേഹിക്കുന്നുണ്ടെങ്കിലും?
അവൻ എന്നെ സമ്പന്നനാക്കുമായിരുന്നു,
എന്നാൽ ഞാൻ ഇവിടെ ദരിദ്രനായി നിൽക്കുന്നു.
അവൻ്റെ കൃപ ഒഴികെ മറ്റൊന്നും ഇല്ലാത്തവനായി.
വേട്ടയാടപ്പെട്ട പോലെ എൻ്റെ ഓർമ്മ പിന്നോട്ടോടുന്നു,
എനിക്ക് തിരിച്ചെടുക്കാൻ കഴിയാത്ത ജീവിത പാതകളിലൂടെ.
അപ്പോൾ എൻ്റെ ഏകാന്ത ഹൃദയം തകരുന്നു,
എനിക്ക് ഒഴുക്കാൻ കഴിയാത്ത കണ്ണീർ കൊണ്ട്.
ഒഴിഞ്ഞ കൈകളാൽ ഞാൻ മുഖം മറയ്ക്കുന്നു.
എൻ്റെ കിരീടമില്ലാത്ത ശിരസ്സ് ഞാൻ താഴ്ത്തുന്നു.
എൻ്റെ അവശേഷിക്കുന്ന വർഷങ്ങളുടെ കർത്താവേ,
ഞാൻ അവയെ അവിടുത്തെ കരങ്ങളിൽ ഏല്പിക്കുന്നു;
എന്നെ എടുക്കു, തകർക്കു, പുതുതായി പണിയൂ
അവിടുന്നു ആസൂത്രണം ചെയ്ത അതേ മാതൃകയിലേക്ക്.”
(ആനി ജോൺസൺ ഫ്ലിൻ്റ്)
പ്രാർത്ഥനയും ദൈവവചനവും – നമ്മുടെ യുദ്ധത്തിൻ്റെ ആയുധങ്ങൾ
പ്രാർത്ഥനയിലൂടെ നിങ്ങൾക്ക് ചുറ്റും നടക്കുന്ന കാര്യങ്ങൾ വ്യത്യാസപ്പെടുത്താൻ കഴിയും. ഇത് പരീക്ഷിക്കുക – ദൈവം നിങ്ങൾക്കായി എന്തുചെയ്യുമെന്ന് കാണുക. ദൈവം മറ്റുള്ളവരെ പാപം ചെയ്യുന്നതിൽ നിന്ന് തടയാൻ പോകുന്നില്ല – കാരണം അവൻ എല്ലാവർക്കും ഇച്ഛാസ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. എന്നാൽ മറ്റുള്ളവരുടെ ഏതെങ്കിലും പ്രവൃത്തിയിലൂടെ, നമ്മുടെ കഴിവിനപ്പുറമുള്ള പരീക്ഷകളിൽ നമ്മൾ അകപ്പെടുന്നതിൽ നിന്നു അവൻ തീർച്ചയായും നമ്മെ വിടുവിക്കും.
പാപത്തിൻ്റെ പ്രമാണത്തെ സേവിക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന നമ്മുടെ ജഡത്തിലെ ആദാമിൻ്റെ നികൃഷ്ട സ്വഭാവത്തിൽ നിന്ന് നാം പൂർണ്ണമായും വിടുവിക്കപ്പെടും എന്നതാണ് സുവിശേഷത്തിലൂടെ ദൈവം നമുക്ക് നൽകിയിരിക്കുന്ന പ്രത്യാശ (റോമ.7:25). നാം പാപത്തിൽ വീണശേഷം ഓരോ തവണയും വിലപിക്കുമ്പോൾ, നാം രോഗികളാണെന്നും പാപത്തിൻ്റെ പ്രമാണത്തെ സേവിക്കുന്നതിൽ നാം മടുത്തുവെന്നുമുള്ള നിലവിളിയാണ് ദൈവം നമ്മിൽ നിന്ന് കേൾക്കുന്നത്. അപ്പോൾ നീതിമാനായ ദൈവം ഒരു ദിവസം നമ്മുടെ നിലവിളിക്ക് ഉത്തരം നൽകുകയും നമ്മെ പൂർണ്ണമായും വിടുവിക്കുകയും ചെയ്യും – അവൻ ഈജിപ്തിൽ നിന്ന് യിസ്രായേല്യരെ അവർ നെടുവീർപ്പിട്ട് അവനോട് നിലവിളിച്ചപ്പോൾ വിടുവിച്ചതുപോലെ (പുറപ്പാട്. 2:23-25 കാണുക).
ഈ പ്രത്യാശയുടെ നങ്കുരം തിരശ്ശീലയ്‌ക്കുള്ളിൽ (ദൈവത്തിൻ്റെ അടുത്ത സാന്നിധ്യത്തിൽ) ആണ്. അവിടേക്ക് യേശു നമ്മുടെ മുൻഗാമിയായി നമുക്ക് മുമ്പേ പോയിരിക്കുന്നു (എബ്രാ. 6:19, 20). അതുകൊണ്ട് നിരുത്സാഹപ്പെടാൻ നമ്മൾ വിസമ്മതിക്കുന്നു. ജീവിതത്തിലെ എല്ലാ കൊടുങ്കാറ്റുകളിലും ഉയർച്ച താഴ്ചകളിലും നമ്മുടെ നങ്കൂരം ദൈവത്തിൻ്റെ സാന്നിധ്യത്തിൽ നിലകൊള്ളുന്നു. സാത്താൻ നിങ്ങളെ സൂക്ഷ്മമായ രീതിയിൽ ആക്രമിക്കുമ്പോൾ, നിങ്ങളുടെ ജീവിതം സുസ്ഥിരമായി നിലനിറുത്താൻ ഈ പ്രത്യാശയുടെ നങ്കൂരം നിങ്ങൾക്കുണ്ടാകണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു.
ഏതെങ്കിലും ഭയത്താൽ അല്ലെങ്കിൽ ഉത്കണ്ഠയാൽ പരീക്ഷിക്കപ്പെടുമ്പോൾ, “ഞാൻ നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല” എന്ന് കർത്താവ് അരുളിച്ചെയ്തിരിക്കുന്നു” (എബ്രാ. 13:5), അല്ലെങ്കിൽ “ഞാൻ ഇരുട്ടിൽ നടക്കുമ്പോൾ, കർത്താവ് എനിക്ക് വെളിച്ചമായിരിക്കും” (മീഖാ 7:8) എന്നിങ്ങനെയുള്ള ചില തിരുവെഴുത്തുകൾ ഉദ്ധരിക്കുന്നത് നല്ലതാണ്. തിരുവെഴുത്തുകൾ ഉദ്ധരിച്ച് യേശു തന്നെ സാത്താനെ ജയിച്ചു. ലൈംഗികതയുടെ മേഖലയിൽ പരീക്ഷിക്കപ്പെടാൻ ദൈവം നമ്മെ അനുവദിക്കുന്നത് പോലെ തന്നെ ഭയത്തിൻ്റെ മേഖലയിലും പരീക്ഷിക്കപ്പെടാൻ ദൈവം നമ്മെ അനുവദിക്കുന്നു – അങ്ങനെ നമുക്ക് ഭയത്തെ ജയിക്കാൻ കഴിയും. നിങ്ങൾ പരീക്ഷിക്കപ്പെടുമ്പോൾ സന്തോഷിക്കുക, ഒരു കോഴ്സ് കൂടി പാസായതിൻ്റെ ബഹുമതി നിങ്ങൾക്ക് ലഭിക്കും! അങ്ങനെ വരും നാളുകളിൽ ആ പ്രദേശത്തെ മറ്റുള്ളവർക്ക് ഒരു എളിയ മുൻഗാമിയാകാൻ നിങ്ങൾക്ക് കഴിയും. ഇന്ന് നമ്മുടെ ജീവിതത്തിൽ ദൈവം അനുവദിക്കുന്നതെല്ലാം ഭാവിയിൽ മറ്റുള്ളവർക്കുള്ള ശുശ്രൂഷയ്ക്കായി നമ്മെ ഒരുക്കാനാണ്.
ദാവീദിൻ്റെ ശക്തരായ പടയാളികളിൽ ഒരാളായ എലെയാസറിൻ്റെ ഉദാഹരണം ചിന്തിക്കുക (2 ശമു.23:9,10). മറ്റെല്ലാ യിസ്രായേല്യരും ഓടിപ്പോയപ്പോൾ അവൻ ഫെലിസ്ത്യരെ വെല്ലുവിളിച്ചു. യുദ്ധത്തിനൊടുവിൽ, വാളിൽ നിന്ന് വിരലുകൾ വിടുവിക്കാൻ കഴിഞ്ഞില്ല, കാരണം അവൻ മണിക്കൂറുകളോളം അത് മുറുക്കിപ്പിടിച്ചിരുന്നു – “അവൻ്റെ കൈ വാളിൽ പറ്റിപ്പിടിച്ചു” (വാക്യം 10). അവൻ്റെ വിജയം കണ്ടപ്പോൾ മറ്റു യിസ്രായേല്യർ മടങ്ങിവന്നു. അത് നിങ്ങൾക്ക് പിന്തുടരാനുള്ള ഒരു നല്ല മാതൃകയാണ് – ദൈവവചനം നഷ്‌ടപ്പെടുത്താൻ കഴിയാത്തവിധം നിങ്ങളുടെ മനസ്സിൽ നിറയ്ക്കുക, യേശുവിനൊപ്പം നിൽക്കുകയും കാൽവരിയിൽ ദൈവത്തിനായി നേടിയ ഭാഗം (നിങ്ങളുടെ വ്യക്തിത്വത്തിൽ) മുറുകെ പിടിക്കുകയും ചെയ്യുക. അങ്ങനെ നിങ്ങൾക്കു പിന്മാറി പോകുന്നവരെ ദൈവത്തിലേക്ക് മടങ്ങിവരാൻ വെല്ലുവിളിക്കാൻ കഴിയും.
ദൈവത്തിൻ്റെ മഹത്വത്തിൽ പങ്കുചേരൽ
“ക്രിസ്തുവിൻ്റെ മഹത്വത്തിൻ്റെ സുവിശേഷത്തിൽ” (2 തെസ്സ. 2:14) ഉള്ളതെല്ലാം കാണാൻ കഴിയാത്ത വിധം വിശ്വാസികളുടെ മനസ്സിനെപ്പോലും സാത്താൻ അന്ധമാക്കിയിരിക്കുന്നു – നമ്മുടെ വ്യക്തിത്വത്തിൻ്റെ എല്ലാ ഭാഗങ്ങളും ക്രിസ്തുവിനെപ്പോലെ ആകാൻ കഴിയുമെന്ന സുവാർത്തയാണീ സുവിശേഷം. “നമ്മുടെ ആത്മാവിൻ്റെ രക്ഷ” (1 പത്രോസ്. 1:9) എന്ന പ്രയോഗം യഥാർത്ഥത്തിൽ അർത്ഥമാക്കുന്നത് നമ്മുടെ വ്യക്തിത്വത്തെ (നമ്മുടെ ആത്മാവിനെ) അതിൻ്റെ ആദാമിക മനോഭാവങ്ങളിൽ നിന്നും സ്വഭാവങ്ങളിൽ നിന്നും ക്രിസ്തുവിനെപ്പോലെയുള്ള സ്വഭാവത്തിലേക്കുള്ള പരിവർത്തനപ്പെടുത്തുന്നതിനെയാണ്. – കേവലം ബാഹ്യ ക്രിസ്തുവിനെപ്പോലെയല്ല, എന്നാൽ വ്യക്തിത്വത്തിൻ്റെ ഉള്ളിൽ നിന്ന് ഒഴുകുന്ന സ്വഭാവത്തിലേക്ക് ഒരു യഥാർത്ഥ മാറ്റം.
നമുക്ക് വെല്ലുവിളിക്കുന്ന സന്ദേശങ്ങൾ കേട്ട് താൽക്കാലികമായി ആവേശഭരിതരാകാൻ കഴിയും. എന്നാൽ ക്രിസ്തുവിനെപ്പോലെ ആയിത്തീരുന്നതിൻ്റെ മഹത്വം കാണാൻ നമ്മുടെ കണ്ണുകൾ തുറക്കുമ്പോൾ മാത്രമേ നമ്മൾ കാര്യങ്ങളെ ഗൗരവമായി എടുക്കാൻ തുടങ്ങുകയുള്ളൂ. യേശുവിനെപ്പോലെ പ്രലോഭനങ്ങളിൽ വിശ്വസ്തരാണെങ്കിൽ നമുക്ക് പങ്കുചേരാൻ കഴിയുന്ന ഒരു മഹത്വമുണ്ട്. നാം ദൈവത്തെ വേഗത്തിൽ അനുസരിക്കുന്നവരും, സ്വയം താഴ്മയുള്ളവരും, ദ്രോഹിച്ചവരോട് പെട്ടെന്ന് ക്ഷമാപണം നടത്തുന്നവരും, പ്രലോഭനങ്ങളിൽ നിന്ന് വേഗത്തിൽ ഓടിപ്പോകുന്നവരും, ദൈവഭക്തരുമായി സഹവാസം തേടാൻ ഉത്സുകരും ആയിരിക്കും എന്നതാണ് നാം ഈ മഹത്വം കണ്ടു എന്നതിൻ്റെ മാറിപ്പോകാത്ത തെളിവ്. ഈ കാര്യങ്ങളിൽ മന്ദഗതിയുള്ളവരും അലസരുമായ വിശ്വാസികൾ ഈ മഹത്വം ഇതുവരെ കണ്ടിട്ടില്ല.
എല്ലാ പാപങ്ങളും ആരംഭിക്കുന്നത് ചിന്തകളിൽ നിന്നാണ്. വളരെക്കാലം കഴിഞ്ഞാണ് അത് ബാഹ്യമായി പ്രകടമാകുന്നത്. അതിനാൽ, നമ്മുടെ ചിന്തകളിൽ അവിശ്വസ്തതയുണ്ടെങ്കിൽ, ഒരു ദിവസം നാം ബാഹ്യമായും വഴുതി വീഴും. നമ്മുടെ ഹൃദയത്തിൽ പാപം എന്നെന്നേക്കുമായി മറച്ചുവയ്ക്കാൻ നമുക്കാവില്ല. അതുപോലെ, മഹത്വവും നമ്മുടെ ആന്തരിക ചിന്താജീവിതത്തിൽ ഒന്നാമതായി മാറുന്നു. നമ്മുടെ ബാഹ്യജീവിതത്തിൽ അതു പ്രകടമാകുന്നതിന് വർഷങ്ങൾ എടുത്തേക്കാം. ഇത് എല്ലായ്‌പ്പോഴും ദൈവത്തിൻ്റെ മുമ്പാകെ ജീവിക്കാൻ നമ്മെ വെല്ലുവിളിക്കുന്നു. മനുഷ്യരെ ആകർഷിക്കാൻ ശ്രമിക്കരുത്. എന്നാൽ എല്ലാ മനുഷ്യരുടെയും മുമ്പാകെ ഒരു നല്ല സാക്ഷ്യം കാത്തുസൂക്ഷിക്കാൻ കർത്താവിനെപ്രതി നാം എപ്പോഴും ശ്രദ്ധാലുവായിരിക്കണം.
നിങ്ങൾ പലപ്പോഴും ഏറ്റവും വിലയുള്ള മുത്തും കുറഞ്ഞ വിലയുള്ള മുത്തും തമ്മിൽ തിരഞ്ഞെടുക്കേണ്ട സ്ഥലത്തായിരിക്കാം. സാത്താൻ നിങ്ങൾക്ക് ഈ ലോകത്തിൻ്റെ ഒരു പ്രത്യേക മഹത്വം വാഗ്ദാനം ചെയ്തേക്കാം, നിങ്ങൾ അവൻ്റെ മുൻപിൽ അൽപ്പം മുട്ടുകുത്തിയാൽ മതി. യേശുവും ഇതുപോലെ പരീക്ഷിക്കപ്പെട്ടു. സാത്താൻ നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്ന കാര്യങ്ങളിൽ തീർച്ചയായും ജഡത്തിന് ആകർഷകമായ എന്തെങ്കിലും ഉണ്ടായിരിക്കും. എന്നാൽ അവിടെയാണ് തൻ്റെ നാമത്തിനുവേണ്ടി ഭൗമികമായ എന്തെങ്കിലും ഉപേക്ഷിക്കാൻ നിങ്ങൾ തയ്യാറാണോ എന്നറിയാൻ കർത്താവ് നിങ്ങളെ പരിശോധിക്കുന്നത്. നിങ്ങളെ ദൈവത്തിൽ നിന്ന് അകറ്റുന്ന ഏതൊരു കാര്യവും ഒരു വിഗ്രഹമായി മാറുന്നത് എളുപ്പമാണ്. നിങ്ങൾ കർത്താവിന് അർപ്പിക്കുന്നത് നിങ്ങൾക്ക് എന്തെങ്കിലും ചെലവുള്ളതായിരിക്കണം. ഒരിക്കലും വിലകുറഞ്ഞ ഒന്നായിരിക്കരുത്. ഈ ലോകത്തിലെ മറ്റെന്തിനേക്കാളും നിങ്ങൾ യഥാർത്ഥത്തിൽ കർത്താവിനെ സ്നേഹിക്കുന്നുവെന്ന് തെളിയിക്കുന്നത് നിങ്ങൾ അവന് വളരെ വിലപ്പെട്ട എന്തെങ്കിലും നൽകുമ്പോഴാണ്.
പലപ്പോഴും, ദൈവത്തിൻ്റെ അത്ഭുതകരമായ സമ്മാനമായ, നല്ല ആരോഗ്യം എന്താണെന്ന് നാം മനസ്സിലാക്കുന്നില്ല – അത് ഇല്ലാത്ത മറ്റുള്ളവരെ കാണുന്നതു വരെ. നമ്മുടെ ശരീരത്തിൽ കുഴപ്പമായി സംഭവിക്കാവുന്ന ആയിരക്കണക്കിന് കാര്യങ്ങളുണ്ട്. എന്നിട്ടും, ദൈവത്തിൻ്റെ അത്ഭുതകരമായ കൃപയിൽ, നമ്മുടെ ശരീരത്തിലെ ഈ ഘടകങ്ങളെല്ലാം ക്രമം തെറ്റാതെ പ്രവർത്തിക്കുന്നു!. നിങ്ങൾക്ക് ആരോഗ്യമുള്ള ഒരു ശരീരം നൽകിയ ദൈവത്തിൻ്റെ കൃപയ്ക്ക് എപ്പോഴും നന്ദിയുള്ളവരായിരിക്കുക – അതിലൂടെ നമുക്ക് ദൈവേഷ്ടം ചെയ്യാനും അവനെ മഹത്വപ്പെടുത്താനും കഴിയും.
അധ്യായം 11
നമ്മുടെ സ്വയം തേടൽ – എല്ലാ തിന്മകളുടെയും വേര്
നമ്മുടെ സ്വന്തയിഷ്ടം നിഷേധിക്കുകയും ദൈവഹിതം പ്രവർത്തിക്കുകയും ചെയ്യുക എന്നതാണ് യഥാർത്ഥ ക്രിസ്‌തീയതയുടെ കാതൽ. നിങ്ങളുടെ സ്വന്തം ഇഷ്ടം ദൈവഹിതത്തെ മറികടക്കുന്നിടത്ത് നിങ്ങൾ മരിക്കേണ്ട കുരിശ് കണ്ടെത്തും. ദൈവത്തിലുള്ള നിങ്ങളുടെ വിശ്വാസവും അവനോടുള്ള നിങ്ങളുടെ സ്നേഹവും പരിശോധിക്കപ്പെടുന്ന രംഗമാണിത്. അനേകം വിശ്വാസികൾ യോഗങ്ങളിൽ സംബന്ധിക്കുക, മാന്യമായ ഒരു ബാഹ്യജീവിതം നയിക്കുക എന്നിവയിലൂടെ തങ്ങളെത്തന്നെ തൃപ്തിപ്പെടുത്തുന്നു. എന്നാൽ അവർ യേശുവിനെ അനുഗമിക്കുകയാണോ അതോ കേവലം മതവിശ്വാസികളാണോ എന്ന് ശരിക്കും കണ്ടെത്താനാകുന്ന നിർണായക സ്ഥാനം, ദൈനംദിന കുരിശിൻ്റെ ഇടമാണ്. സ്വയം മരിക്കാൻ എല്ലാ സാഹചര്യങ്ങളിലും കർത്താവ് നിങ്ങളെ സഹായിക്കട്ടെ. അതാണ് സന്തോഷത്തിൻ്റെയും അനുഗ്രഹത്തിൻ്റെയും പൂർത്തീകരണത്തിൻ്റെയും നിത്യജീവൻ്റെയും വഴി. ഭൂമിയിലെ തൻ്റെ ജീവിതത്തിലൂടെ യേശു തന്നെ അത് നമുക്ക് കാണിച്ചുതന്നിട്ടുണ്ട്.
താൻ സ്വന്തലാഭമല്ല, അനേകർ രക്ഷിക്കപ്പെടേണ്ടതിന് അവരുടെ ലാഭമാണ് അന്വേഷിക്കുന്നതെന്ന് പൗലൊസ് പറഞ്ഞു, തുടർന്ന് താൻ ക്രിസ്തുവിനെ പിന്തുടരുന്നതുപോലെ തൻ്റെ മാതൃക പിന്തുടരാൻ നമ്മോട് ആവശ്യപ്പെട്ടു (1 കൊരി. 10:33, 11:1 എന്നിവ ഒരുമിച്ച് വായിക്കുക. ). പുതിയ നിയമത്തിലെ രണ്ട് അധ്യായങ്ങൾ തമ്മിലുള്ള വിഭജനം തെറ്റിദ്ധരിപ്പിക്കുന്നതും നമുക്ക് ഒരു സത്യം നഷ്ടപ്പെടുത്തുന്നതുമായ നിരവധി സ്ഥലങ്ങളിൽ ഒന്നാണ് ഇത്. (ഇതിൻ്റെ മറ്റു ചില ഉദാഹരണങ്ങളാണ് യോഹന്നാൻ 7:53, 8:1; റോമ. 7:25, 8:1; എബ്രാ. 11:40, 12:1-4; 1 കൊരി.9:27, 10:1-5).
കാമം, കോപം, കയ്‌പ്, പണസ്നേഹം തുടങ്ങിയ ചില പ്രത്യേക മേഖലകളിൽ പാപം ചെയ്യാതെ യേശുവിനെ അനുഗമിക്കാൻ നമുക്ക് സാധിച്ചേക്കും. എന്നിട്ടും ജഡത്തിലെ പാപത്തിൻ്റെ വേരിനെ സ്പർശിക്കാതെ പോകാം. അതെന്താണ് ? ലൂസിഫറും ആദാമും പാപം ചെയ്‌തു – വ്യഭിചാരം ചെയ്‌തോ കൊലപാതകം ചെയ്‌തോ അല്ല. പരദൂഷണം പറഞ്ഞതുകൊണ്ടോ, ഏഷണി പറഞ്ഞതുകൊണ്ടോ, അല്ലെങ്കിൽ അവരുടെ കണ്ണുകൾ കൊണ്ട് മോഹിച്ചതുകൊണ്ടോ അല്ല. അവർ രണ്ടുപേരും സ്വന്തം ലാഭവും നേട്ടവും തേടി പാപം ചെയ്തു. ഇതാണ് എല്ലാ പാപങ്ങളുടെയും മൂലകാരണം – നമ്മുടെ സ്വന്തം സ്വാർത്ഥം തേടൽ എന്ന നിഗളം.
ഈ ദുഷിച്ച വേരിൽ കോടാലി വെച്ചാൽ മാത്രമേ നമ്മുടെ ജീവിതത്തിൻ്റെ അടിസ്ഥാന ദിശ മാറൂ. അതുവരെ, നമുക്ക് നിരവധി മേഖലകളിൽ വിജയിക്കാം, അപ്പോഴും സ്വന്തം നേട്ടവും ലാഭവും അഭിമാനവും തേടാം. അതുകൊണ്ടാണ് പാപത്തിൻ്റെ മേൽ വിജയം പ്രസംഗിക്കുന്ന പലരും പരീശന്മാരായി മാറുന്നത്.
എന്നാൽ സ്വന്തം കാര്യം അന്വേഷിക്കുന്നതു നിറുത്തുന്നതിൽ ഗൗരവം കാണിക്കുന്നവർ, പൗലൊസിനെപ്പോലെ, “പലർ രക്ഷിക്കപ്പെടേണ്ടതിന് അവരുടെ ഗുണം” അന്വേഷിക്കാൻ തുടങ്ങുമെന്ന് കണ്ടെത്തും (1 കോരി. 10:33). “യഹൂദൻമാർ, വിജാതീയർ, സഭ” എന്നിങ്ങനെ മൂന്ന് വിഭാഗത്തിലുള്ള ആളുകളെ കുറിച്ചു മുൻ വാക്യത്തിൽ (1 കൊരി.10:32) പൗലൊസ് സംസാരിക്കുന്നു – അതായത്, പഴയ ഉടമ്പടിയുടെ കീഴിലുള്ളവർ, ഉടമ്പടി ഇല്ലാത്തവർ, പുതിയ ഉടമ്പടിയുടെ കീഴിലുള്ളവർ എന്നിവരാണവർ. അവരെല്ലാവരും രക്ഷിക്കപ്പെടണമെന്ന് അവൻ ആഗ്രഹിച്ചു. ഇന്ന് നമുക്ക് ചുറ്റുമായി ഇതേ പോലെ മൂന്ന് വിഭാഗം ആളുകൾ ഉണ്ട് – പാപത്തിൽ വിജയിക്കാത്ത വിശ്വാസികൾ (പഴയ ഉടമ്പടി), അവിശ്വാസികൾ (ഉടമ്പടി ഇല്ല), വിജയത്തിൽ ജീവിക്കുന്ന യേശുവിൻ്റെ ശിഷ്യന്മാർ (പുതിയ ഉടമ്പടി). ഈ മൂന്ന് കൂട്ടം ആളുകളോടും നമ്മുടെ മനോഭാവം ഇങ്ങനെയായിരിക്കണം: “ഞാൻ എൻ്റെ സ്വന്തം ഗുണമല്ല, അവരുടെ ഗുണം അന്വേഷിക്കുന്നു, അങ്ങനെ അവർ അവരുടെ ജഡത്തിലെ എല്ലാ പാപങ്ങളിൽ നിന്നും രക്ഷിക്കപ്പെടണം.” സ്വർഗ്ഗത്തിൽ നിന്ന് വന്നപ്പോൾ യേശുവിൻ്റെ മനോഭാവവും ഇതായിരുന്നു.
വിശ്വാസികൾക്കും ഇന്ന് ഈ മനോഭാവം ഉണ്ടാകണം: “ഞാൻ എൻ്റെ ഗുണമല്ല, പലർ രക്ഷിക്കപ്പെടേണ്ടതിനു അവരുടെ ഗുണം തന്നെ അന്വേഷിക്കുന്നു” – ഈ മനോഭാവമുള്ളവർക്കു സഭയെ ക്രിസ്തുവിൻ്റെ ശരീരമായി പണിയാൻ കഴിയും. അല്ലാത്തപക്ഷം അവർ ഗഹനമായ വിഷയങ്ങൾ യോഗങ്ങളിൽ പങ്കുവെക്കുന്നതു പോലും അവരുടെ സ്വന്തം പുകഴ്ചയ്ക്കു വേണ്ടി മാത്രമായിരിക്കും.
യേശു ഒരിക്കലും സ്വന്തം കാര്യം അന്വേഷിച്ചില്ല. അവിടുന്നു എപ്പോഴും പിതാവിൻ്റെ മഹത്വം അന്വേഷിച്ചു. ഇതു മാത്രമാണ് യഥാർത്ഥ ആത്മീയത – ഇതിൽ കുറവൊന്നുമല്ല. ഒരു വ്യക്തി ജീവിക്കുന്നതിൻ്റെ ആത്യന്തിക ലക്ഷ്യമാണ് അവൻ ദൈവഭക്തനാണോ പാപിയാണോ എന്ന് നിർണ്ണയിക്കുന്നത്. കാമം ക്രോധം മുതലായവയിൽ ഒരാൾക്ക് അവിടെയും ഇവിടെയും ലഭിക്കുന്ന ചെറിയ വിജയങ്ങൾ മാത്രമല്ല, അയാൾ സ്വന്ത ഗുണം അന്വേഷിക്കുന്നില്ല എന്നതാണ് പരമപ്രധാനം. (ചെറിയ വിജയങ്ങളും പ്രധാനമാണ്, കാരണം അവയും അത് തെളിയിക്കുന്നു. യേശു, മറ്റൊരു സന്ദർഭത്തിൽ പറഞ്ഞതു പോലെ “ഇത് നിങ്ങൾ ചെയ്യണം. മറ്റേത് ഒഴിവാക്കുകയുമരുത്”).
ദൈവകൃപയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക
ദൈവസന്നിധിയിൽ ജീവിക്കുന്നില്ലെങ്കിൽ ഒരു വിശ്വാസിക്ക് തൻ്റെ യഥാർത്ഥ ആത്മീയ അവസ്ഥയെക്കുറിച്ച് അജ്ഞനായിരിക്കുക വളരെ എളുപ്പമാണ്. വെളിപാടിലെ ഏഴ് സഭകളുടെ മൂപ്പന്മാർക്ക് കർത്താവ് നൽകിയ ശാസനകളിൽ നിന്ന് ഇത് വ്യക്തമാണ്. ലവോദിക്യയിലെ സഭയുടെ ദൂതനോട് ദൈവം പറഞ്ഞു: “നീ നിർഭാഗ്യനും അരിഷ്ടനും ദരിദ്രനും കുരുടനും നഗ്നനുമെന്നു നീ അറിയുന്നില്ല.”
നമ്മുടെ ഹൃദയത്തിൽ മറഞ്ഞിരിക്കുന്ന കാര്യങ്ങൾ തുറന്നുകാട്ടുന്ന വ്യത്യസ്ത സാഹചര്യങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാകാൻ ദൈവം അനുവദിക്കുന്നു. വ്യത്യസ്‌ത ആളുകളുമായി നമുക്കുണ്ടായ മോശമായ അനുഭവങ്ങളുടെ ഫലമായി വർഷങ്ങളായി നമ്മൾ ഹൃദയത്തിൽ നിരവധി അസുഖകരമായ ഓർമ്മകൾ സംഭരിച്ചിട്ടുണ്ട്. അവ നമ്മുടെ ഹൃദയത്തിൻ്റെ അടിത്തട്ടിൽ മറഞ്ഞിരിക്കുന്നു. അതേസമയം നമ്മുടെ ഹൃദയങ്ങൾ ശുദ്ധമാണെന്ന് നമ്മൾ സങ്കൽപ്പിക്കുന്നു. അപ്പോൾ ദൈവം ചില ചെറിയ കാര്യങ്ങൾ സംഭവിക്കാൻ അനുവദിക്കുന്നു. അത് ഈ ചീഞ്ഞ ഓർമ്മകളെല്ലാം ഇളക്കിവിടുകയും അവയെല്ലാം നമ്മുടെ മനസ്സിലേക്ക് ഉയർന്നു വരികയും ചെയ്യുന്നു. ആ സമയത്താണ് നാം നമ്മെത്തന്നെ ശുദ്ധീകരിക്കുകയും അതിൽ ഉൾപ്പെട്ടിരിക്കുന്നവരോട് ക്ഷമിക്കുകയും അവരെ സ്നേഹിക്കാൻ തീരുമാനിക്കുകയും ചെയ്യേണ്ടത്. നമ്മുടെ ഹൃദയത്തിൽ നിന്ന് ഈ കാര്യങ്ങൾ ശുദ്ധീകരിക്കാൻ നമ്മൾ അത്തരമൊരു അവസരം ഉപയോഗിച്ചില്ലെങ്കിൽ, അപ്പോഴത്തെ പ്രക്ഷുബ്ധത അവസാനിച്ചതിനു ശേഷം ഓർമകൾ വീണ്ടും അടിയിലേക്ക് താഴുകയും നമ്മുടെ ഹൃദയത്തിൽ തുടരുകയും ചെയ്യും. അപ്പോഴും എല്ലാം ശരിയാണെന്ന് നാം കരുതും. പക്ഷേ അത് ശരിയല്ല. മറ്റൊരു ചെറിയ സംഭവം ഉണ്ടാകുമ്പോൾ അവയെല്ലാം വീണ്ടും നമ്മുടെ മനസ്സിലേക്ക് വരും. അതിനാൽ, എന്തെങ്കിലും മോശപ്പെട്ട ഓർമകൾ ഹ്യദയത്തിൻ്റെ ഉപരിതലത്തിലേക്കു വരുമ്പോഴെല്ലാം നാം നമ്മെത്തന്നെ ശുദ്ധീകരിക്കണം.
ധൂർത്തപുത്രൻ്റെ ജ്യേഷ്ഠൻ തൻ്റെ ഇളയ സഹോദരനോട് എങ്ങനെ തെറ്റായ മനോഭാവം പുലർത്തിയിരുന്നുവെന്ന് നാം കാണുന്നു. എന്നിട്ടും ആ സഹോദരൻ മടങ്ങിവന്ന് അവനുവേണ്ടി പിതാവ് ഒരു വിരുന്ന് ഉണ്ടാക്കിയപ്പോൾ മാത്രമാണ് ഈ തെറ്റായ മനോഭാവം വെളിപ്പെട്ടത്. തൻ്റെ പ്രസ്താവനകൾ ശരിയാണോ അല്ലയോ എന്ന് പരിശോധിക്കാതെ, അവൻ സങ്കൽപ്പിച്ച തെറ്റുകളുടെ പേരിൽ സഹോദരനെ കുറ്റപ്പെടുത്തിയതെങ്ങനെയെന്ന് നമുക്ക് കാണാം (ഇളയ സഹോദരൻ “വേശ്യകൾക്ക് പണം പാഴാക്കി” എന്ന അവൻ്റെ കുറ്റപ്പെടുത്തൽ തന്നെ ഉദാഹരണം). നമുക്ക് ഒരാളുമായി നല്ല ബന്ധമില്ലെങ്കിൽ, അവനെക്കുറിച്ചുള്ള മോശമായ കാര്യങ്ങൾ നമ്മൾ എപ്പോഴും വിശ്വസിക്കും.
പിതാവ് മൂത്ത മകനോട് പറഞ്ഞു, “എനിക്കുള്ളതെല്ലാം നിനക്കുള്ളതാണ്”. പിതാവ് നൽകിയതിൽ മുഴുകുന്നതിനുപകരം, മൂത്തമകൻ അപ്പോഴും സ്വന്തം നേട്ടങ്ങളെക്കുറിച്ചാണു വാചാലനാകുന്നതു: “ഞാൻ ഒരിക്കലും അങ്ങയുടെ കൽപ്പനകൾ ലംഘിച്ചിട്ടില്ല. ഈ വർഷങ്ങളിലെല്ലാം ഞാൻ അങ്ങയെ സേവിച്ചു”. തുടർന്ന് “നിൻ്റെ ഈ മകൻ നിൻ്റെ പണം പാഴാക്കി” (ലൂക്കോ. 15:29-32) എന്നു തൻ്റെ സഹോദരൻ്റെ കുറവുകളിലേക്കും അവൻ വിരൽ ചൂണ്ടുന്നു. എന്നാൽ ആ പിതാവിനെപ്പോലെ, ദൈവം ഇന്നു നമ്മോട് പറയുന്നു: “എനിക്കുള്ളതെല്ലാം നിങ്ങളുടേതാണ്”. യേശുവിലുള്ളതെല്ലാം നമ്മുടേതാണ് – അവിടുത്തെ എല്ലാ വിശുദ്ധിയും, എല്ലാ നന്മയും, എല്ലാ ക്ഷമയും, എല്ലാ വിനയവും.
ഈ കഥയിൽ നിന്ന് നമുക്ക് പഠിക്കാനുള്ള പാഠം ഇതാണ്: ദൈവകൃപയുടെ സമ്പത്തിൽ എപ്പോഴും വ്യാപൃതരായിരിക്കുക. അല്ലാതെ നിങ്ങളുടെ നേട്ടങ്ങളിലോ നിങ്ങളുടെ സഹവിശ്വാസികളുടെ പരാജയങ്ങളിലോ അല്ല ശ്രദ്ധിക്കേണ്ടത്.
വിനയത്തിലും ജ്ഞാനത്തിലും വളരുക
യേശു തൻ്റെ ഭൗമിക ജീവിതത്തിലുടനീളം നടന്ന വഴി – സ്വയത്തിൻ്റെ മരണത്തിൻ്റെ വഴി – കാണാൻ കർത്താവ് നിങ്ങളുടെ കണ്ണുകൾ തുറന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. നിങ്ങളുടെ ജീവിതാവസാനം വരെ നിങ്ങൾക്ക് ആ ദർശനം മുറുകെ പിടിക്കാൻ കഴിയുമെങ്കിൽ, നിങ്ങളുടെ കിരീടം ആർക്കും എടുത്തുകളയാൻ കഴിയില്ല (വെളി. 3:11). യേശു നമുക്കുവേണ്ടി തുറന്നിട്ടിരിക്കുന്ന മഹത്തായ ഈ വഴി എല്ലാ വിശ്വാസികളും കണ്ടിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. പരാതികളിൽ നിന്നും വിമർശനങ്ങളിൽ നിന്നും ഭയങ്ങളിൽ നിന്നും പിരിമുറുക്കങ്ങളിൽ നിന്നും മറ്റെല്ലാ തിന്മകളിൽ നിന്നും അത് അവരെ വിടുവിക്കും. അപ്പോൾ സാത്താന് അവരുടെമേൽ ഒരു അധികാരവും ഉണ്ടായിരിക്കയില്ല.
യേശുവിനെ ഞാൻ കാണുന്നത്, ആദ്യകാലം മുതൽ, എപ്പോഴും താഴ്ന്ന ചിന്തകളിൽ വസിക്കുന്നവനായാണ്. താൻ എളിമയിൽ വളരേണ്ടതില്ല – കാരണം അവിടുന്ന് എപ്പോഴും തികഞ്ഞ എളിമയുള്ളവനായിരുന്നു. കാൽവരിയിൽ 33-ാം വയസ്സിൽ അവിടുന്ന് കുറ്റവാളികളുടെ കൂട്ടത്തിൽ എണ്ണപ്പെടാൻ പോലും തയ്യാറായി (യെശ.53:12). യേശുവിന്റെ വളർച്ചയിൽ അവിടുത്തേക്ക് നേരിട്ട വ്യത്യസ്ത സാഹചര്യങ്ങളിൽ, സ്വയം താഴ്ത്താനുള്ള പുതിയ പുതിയ അവസരങ്ങൾ തനിക്കുണ്ടായിരുന്നു. ജ്ഞാനത്തിൽ വളർന്നു എന്ന് പറയുമ്പോൾ അതാണ് അർത്ഥമാക്കുന്നത്. ചെറുപ്രായത്തിൽ നേരിടാൻ കഴിയാത്ത പുതിയ പരീക്ഷകൾ വളർച്ചയുടെ ഓരോ ഘട്ടത്തിലും അവിടുന്ന് നേരിട്ടു. അതിൽ ജയിച്ചപ്പോൾ, അവിടുന്നു ജ്ഞാനത്തിൽ വളർന്നു – ഒരു ഘട്ടത്തിലും പാപം ചെയ്യാതെയും വിഡ്ഢിത്തം ഒന്നും ചെയ്യാതെയും. മറുവശത്ത്, നമ്മൾ എളിമയിലും വിവേകത്തിലും വളരേണ്ടതുണ്ട്, കാരണം വർഷങ്ങളോളം നമുക്കുവേണ്ടി തന്നെ ജീവിച്ച നമ്മൾ വളരെ അഭിമാനികളായ ആളുകളായി ആരംഭിക്കുന്നു. എന്നാൽ നമുക്ക് ഇപ്പോൾ അഹങ്കാരത്തിൻ്റെയും ഉയർന്ന ചിന്തകളുടെയും എല്ലാ വിഡ്ഢിത്തവും അവസാനിപ്പിച്ച് യഥാർത്ഥ ജ്ഞാനത്തിൽ വളരാൻ കഴിയും – വിനയത്തിൽ നിന്നുള്ള ജ്ഞാനം.
അധ്യായം 12
സാത്താൻ്റെ മേൽ അധികാരം
കർത്താവ് തന്നെ നിങ്ങൾക്ക് ഏറ്റവും വിലപ്പെട്ടവനല്ലെങ്കിൽ, അവനും നിങ്ങൾക്കുമിടയിൽ ഒരു മൂടുപടം വന്ന് അവനെക്കുറിച്ചുള്ള നിങ്ങളുടെ വീക്ഷണത്തെ തടയും (2 കൊരി.3:14-16). ഈ മൂടുപടം അടിസ്ഥാനപരമായി “ജഡം” ആണ് (എബ്രാ. 10:20). എന്നാൽ പ്രായോഗികമായി പറഞ്ഞാൽ, അത് ഭൂമിയിലെ ഏതെങ്കിലുമൊരു കാര്യത്തോടുള്ള ആസക്തിയാണ് – ചില മനുഷ്യർ, അല്ലെങ്കിൽ ചില ഭൗതിക സമ്പത്ത്, അല്ലെങ്കിൽ തൊഴിൽ മുതലായവ. ചിലപ്പോൾ അത് ബൈബിൾ പരിജ്ഞാനം തന്നെയായിരിക്കാം, അത് നിങ്ങളുടെ കർത്താവിനെക്കുറിച്ചുള്ള അറിവിന് തടസ്സമാകാം ( 2 കൊരി.3:14 കാണുക). ക്രിസ്തുവിനോടുള്ള ഭക്തി വർദ്ധിക്കുന്നതിലേക്ക് നയിക്കാത്ത ബൈബിൾ പരിജ്ഞാനം ഒരു വഞ്ചനയാണ്. അത് അഹങ്കാരവും പരീശത്വവും വളർത്തും.
ദൈവം നിങ്ങളുടെ ആത്മാവിനെക്കുറിച്ച് അസൂയയോടെ കാംക്ഷിക്കുന്നു (യാക്കോബ് 4:5) അവനോടുള്ള പ്രത്യേക സ്നേഹത്തിൽ നിങ്ങളെ സംരക്ഷിക്കാൻ ശ്രമിക്കുന്നു (“നിങ്ങളുടെ ദൈവമായ കർത്താവിനെ നിങ്ങൾ പൂർണ്ണഹൃദയത്തോടെ സ്നേഹിക്കണം”), എങ്കിൽ മാത്രമേ നിങ്ങൾക്ക് മറ്റുള്ളവരെ ശുദ്ധമായി സ്നേഹിക്കാൻ കഴിയൂ. അല്ലെങ്കിൽ മറ്റുള്ളവരോടുള്ള നിങ്ങളുടെ സ്നേഹം പോലും സ്വാർത്ഥമയമായിരിക്കും.
യേശുവിൻ്റെ കൽപ്പനപ്രകാരം നമ്മൾ ഒരുമിച്ചു അപ്പം നുറുക്കുമ്പോൾ, യേശുവിനെ തകർത്തത് പിതാവിന് ഇഷ്ടമായെന്ന് നാം ഓർക്കുന്നു (യെശ.53:10). യേശു ആ തകർച്ചയ്ക്ക് പൂർണ്ണമായി കീഴടങ്ങിയതിനാൽ അവൻ സാത്താനെ പൂർണ്ണമായും തകർത്തു. അതുതന്നെയാണ് നമുക്കും പോകാനുള്ള വഴി. അതിനാൽ നിങ്ങളുടെ ഇച്ഛയെ പൂർണ്ണമായും തകർക്കാൻ നിങ്ങൾ ദൈവത്തെ അനുവദിച്ചാൽ (നിങ്ങളുടെ വ്യക്തിത്വമല്ല, കാരണം ദൈവം ഒരിക്കലും അതിനെ തകർക്കുകയില്ല), അപ്പോൾ സാത്താൻ്റെ മേൽ നിങ്ങൾക്ക് അധികാരമുണ്ടാകും. അങ്ങനെ അവൻ നിങ്ങളുടെ കാൽക്കീഴിൽ തകർക്കപ്പെടും (റോമ.16:20). പലരും ക്രിസ്തീയ ജീവിതത്തിൽ വളരുകയോ സാത്താനെ കീഴടക്കുകയോ ചെയ്യാത്തതിൻ്റെ കാരണം, ആളുകളിലൂടെയും സാഹചര്യങ്ങളിലൂടെയും പ്രലോഭിപ്പിക്കപ്പെടുന്ന സമയങ്ങളിൽ തങ്ങളുടെ ശക്തമായ ഇച്ഛാശക്തിയെ തകർക്കാൻ ദൈവത്തെ അനുവദിക്കാത്തതിനാലാണ്. അത്തരം സമയങ്ങളിൽ സാത്താൻ അവരെ അന്ധരാക്കുന്നു – അവരുടെ ജീവിതത്തെക്കുറിച്ചുള്ള ദൈവഹിതം അവരുടെ സ്വന്തം തിരഞ്ഞെടുപ്പിനേക്കാൾ മികച്ചതാണ്, വെളിച്ചം ഇരുട്ടിനെക്കാൾ മികച്ചതാണ് എന്ന മഹത്തായ വസ്തുത അവർ കാണാതെ പോകുന്നു. കർത്താവായ യേശുവിനോടൊപ്പം സ്വർഗ്ഗീയ സ്ഥലങ്ങളിൽ ഇരിക്കുന്നവരെപ്പോലെ ഭൂമിയിൽ ജീവിക്കാൻ നിങ്ങൾ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് നിങ്ങൾ എപ്പോഴും ഓർക്കണം. അങ്ങനെയാണ് സാത്താനെയും സകലത്തെയും നിങ്ങളുടെ കാൽക്കീഴിലാക്കാൻ കഴിയുന്നത്.
‘കർതൃമേശയിൽ’ നിങ്ങൾ പാനപാത്രത്തിൽ നിന്നും കുടിക്കുമ്പോഴെല്ലാം, യേശുവിൻ്റെ രക്തത്താൽ ശുദ്ധീകരിക്കപ്പെടേണ്ട അബോധാവസ്ഥയിലുള്ള പാപങ്ങൾ നിങ്ങൾക്കുണ്ടെന്ന് ഓർക്കുക – അതിനായി, നിങ്ങൾ ആദ്യം മറ്റുള്ളവരോട് ക്ഷമിക്കണം. ദൈവം നിങ്ങൾക്ക് നൽകുന്ന വെളിച്ചത്തിൽ നിങ്ങൾ നടക്കണം, നിങ്ങൾക്കറിയാവുന്ന എല്ലാ പാപങ്ങളും ഏറ്റുപറയണം. അപ്പോൾ നിങ്ങൾ പൂർണ്ണമായും ശുദ്ധീകരിക്കപ്പെടും (1 യോഹന്നാൻ 1:7,9).
യേശു തൻ്റെ രക്തം ചൊരിഞ്ഞു, പാപത്തെ മരണത്തോളം എതിർത്തു (എബ്രാ. 12:4). അതിനാൽ ആ പാനപാത്രം കുടിക്കുമ്പോൾ നിങ്ങൾ സാക്ഷ്യപ്പെടുത്തുന്നത് പാപത്തോട് അവനുണ്ടായിരുന്ന അതേ മനോഭാവം നിങ്ങൾക്കും ഉണ്ടായിരിക്കുമെന്നാണ്.
നമ്മുടെ ഹൃദയത്തിൽ നാം വിശ്വസിക്കുന്നത് വായ് കൊണ്ട് ഏറ്റുപറയണം (റോമ.10:9, 10). നിങ്ങൾ മറ്റുള്ളവരോട് സംസാരിക്കുന്ന വാക്കുകൾ (സഭ യോഗത്തിലായാലും സ്വകാര്യ സംഭാഷണത്തിലായാലും) എല്ലായ്പ്പോഴും വിശ്വാസത്തിൻ്റെ വാക്കുകളായിരിക്കണം, ഒരിക്കലും നിരുത്സാഹപ്പെടുത്തുന്നതോ അവിശ്വാസത്തിൻ്റെയോ വാക്കുകളായിരിക്കരുത്. സഭയുടെ മീറ്റിംഗുകളിൽ നിങ്ങൾ നിങ്ങളുടെ വിശ്വാസം ഏറ്റുപറയണം (നിങ്ങളുടെ പാപങ്ങളല്ല). അനേകർ ജ്ഞാനമില്ലാത്തവരും യോഗങ്ങളിൽ തങ്ങളുടെ പാപങ്ങൾ ഏറ്റുപറയുന്നവരുമാണ്. തങ്ങൾ വിനീതരായ സഹോദരങ്ങളാണെന്നു കാണിക്കാൻ മാത്രമാണ് ഇതു പലപ്പോഴും ചെയ്യുന്നത്. നിങ്ങളുടെ തോൽവികൾ പരസ്യമായി ഏറ്റുപറയുന്നത് സാത്താനെ മഹത്വപ്പെടുത്തും! നിങ്ങൾ സംസാരിക്കുന്ന വാക്കുകൾ എല്ലായ്പ്പോഴും വിശ്വാസത്തിൻ്റെയും പ്രത്യാശയുടെയും വാക്കുകളായിരിക്കണം – ആ സമയത്ത് കാര്യങ്ങൾ നിങ്ങളെ സംബന്ധിച്ചു നന്നായി നടക്കുന്നില്ലെങ്കിലും ദൈവം നിങ്ങളോടൊപ്പം ഇരുന്നു കാര്യങ്ങൾ മെച്ചപ്പെടുത്തും.
നിങ്ങളുടെ സാക്ഷ്യത്തിൻ്റെ വചനത്താൽ നിങ്ങൾക്ക് സാത്താനെ ജയിക്കാൻ കഴിയും, യേശു ചെയ്തതുപോലെ (വെളി.12:11 കാണുക). അതിനാൽ നിങ്ങളുടെ വായ തുറന്ന് ധൈര്യത്തോടെയും ആത്മവിശ്വാസത്തോടെയും സാത്താനോട് പറയുക:
– ആ പ്രത്യേക പാപം ഇനി നിങ്ങളെ ഭരിക്കുകയില്ല (റോമ.6:14);
നിങ്ങളുടെ കഴിവിനപ്പുറം പരീക്ഷിക്കപ്പെടാനോ പ്രലോഭിപ്പിക്കപ്പെടാനോ ദൈവം നിങ്ങളെ ഒരിക്കലും അനുവദിക്കില്ല (1 കൊരി.10:13);
– ദൈവം എല്ലാ കാര്യങ്ങളും നിങ്ങൾക്ക് ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കും (റോമ.8:28);
– ദൈവം നിങ്ങളെ ഒരിക്കലും കൈവിടുകയോ ഉപേക്ഷിക്കുകയോ ഇല്ല (എബ്രാ. 13:5,6);
– വീണാലും നിങ്ങൾ തീർച്ചയായും എഴുന്നേൽക്കും (മീഖാ 7:,8);
– സാത്താൻ ഒരു നുണയനാണ് (യോഹ. 8:44) കർത്താവായ യേശു അവനെ ക്രൂശിൽ തോൽപിച്ചു (എബ്രാ. 2:14),
– അത്തരത്തിലുള്ള മറ്റ് ദൈവവചനങ്ങൾ.
പുത്രന്മാർ – സേവകരല്ല
നിങ്ങൾ ഒരു പുത്രനാകാനാണ് ദൈവം ആഗ്രഹിക്കുന്നത്, ഒരു ദാസനല്ല. ഒരു ഭൃത്യൻ തൻ്റെ യജമാനനുവേണ്ടി ചെയ്യേണ്ട ഏറ്റവും കുറഞ്ഞ കാര്യങ്ങളെക്കുറിച്ചു മാത്രമേ ചിന്തിക്കൂ. എന്നാൽ, ഒരു മകൻ തൻ്റെ പിതാവിനായി പരമാവധി ചെയ്യാൻ കഴിയുന്നതിനെക്കുറിച്ച് ചിന്തിക്കുന്നു. പഴയ ഉടമ്പടിയുടെ ആത്മാവും പുതിയ ഉടമ്പടിയുടെ ആത്മാവും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങളിലൊന്നാണ് ഇത് (ഗലാ. 4:7 കാണുക).
ക്രിസ്തീയ ലോകത്ത്, നിർഭാഗ്യവശാൽ, ഒരു ‘ദൈവത്തിൻ്റെ ദാസൻ’ ഒരു ‘ദൈവപുത്രൻ’ എന്നതിനേക്കാൾ വലിയ വ്യക്തിയായി മനസ്സിലാക്കപ്പെടുന്നു. ഇത് പരിഹാസ്യമാണ് – ഒരു വീട്ടിലും ഒരു ദാസൻ മകനേക്കാൾ വലിയ സ്ഥാനം വഹിക്കുന്നില്ല! പഴയ ഉടമ്പടി പ്രകാരം, യിസ്രായേല്യർ ദാസന്മാരായിരുന്നു, എന്നാൽ ഇപ്പോൾ നമ്മൾ മക്കളാണ് (യോഹ. 15:15; ഗലാ. 4:7). നമുക്കെല്ലാവർക്കും ഇപ്പോൾ കർത്താവിൻ്റെ പുത്രന്മാരായി അവൻ്റെ യഥാർത്ഥ ദാസന്മാരാകാം.
പഴയനിയമത്തിലെ ദൈവത്തിൻ്റെ വാഗ്ദാനം ഇതായിരുന്നു: “എന്നെ മാനിക്കുന്നവരെ ഞാൻ മാനിക്കും” (1 ശമു. 2:30). “ആരെങ്കിലും എന്നെ സേവിച്ചാൽ പിതാവ് അവനെ ബഹുമാനിക്കും” (യോഹ. 12:26) എന്ന് യേശു അത് വിപുലീകരിച്ചു. തന്നെ സേവിക്കുക എന്നതിൻ്റെ അർത്ഥമെന്താണെന്ന് യേശു അവിടെ വിശദീകരിക്കുന്നു. അവനെ സേവിക്കുന്നവർ അവനെ അനുഗമിക്കണമെന്ന് യേശു പറഞ്ഞു – ഇതിനർത്ഥം അവൻ ചെയ്തതുപോലെ ഭൂമിയിൽ വീണു മരിക്കുക (യോഹ. 12:24), അവൻ ചെയ്തതുപോലെ ഈ ലോകത്തിൽ നമ്മുടെ ജീവിതത്തെ വെറുക്കുക (വാക്യം 25) എന്നിവയാണ്. അത്തരം വിശ്വാസികൾ കർത്താവിനെ സേവിക്കുന്ന യഥാർത്ഥ പുത്രന്മാരായിത്തീരുകയും പിതാവിനാൽ ബഹുമാനിക്കപ്പെടുകയും ചെയ്യും (വാക്യം 26). ദൈവത്താൽ ബഹുമാനിക്കപ്പെടാൻ നമുക്ക് ശരിക്കും താൽപ്പര്യമുണ്ടെങ്കിൽ, നാം സന്തോഷത്തോടെ ഈ വഴിയിലൂടെ പോകും. നമ്മുടെ ‘ജീവനെ’ വെറുക്കുന്നതിനെക്കുറിച്ച് യേശു അവിടെ സംസാരിച്ചപ്പോൾ, അവൻ നമ്മുടെ സ്വയത്തെയും നമ്മുടെ ഇച്ഛയെയും പരാമർശിക്കുകയായിരുന്നു. യേശുവിനും സ്വന്തം ഇഷ്ടം ഉണ്ടായിരുന്നു – എന്നാൽ അവൻ അത് വെറുത്തു, ഒരിക്കലും സ്വന്ത ഇഷ്ടം ചെയ്തില്ല (യോഹന്നാൻ 6:38 കാണുക). യേശു ചെയ്‌തതുപോലെ, നമ്മുടെ ഈ സ്വയാഭിലാഷത്തെ നാം വെറുക്കുകയും നിഷേധിക്കുകയും ചെയ്യുന്നില്ലെങ്കിൽ യേശുവിനെ അനുഗമിക്കുക അസാധ്യമാണ്. നമ്മുടെ സ്വന്തം ജീവിതവും അതിൻ്റെ ലൗകിക താൽപ്പര്യങ്ങളും സംരക്ഷിക്കാൻ നാം ശ്രമിക്കുകയാണെങ്കിൽ, ഒരു ദിവസം നമുക്ക് അത് തീർച്ചയായും നഷ്ടപ്പെടും. എന്നാൽ ഇപ്പോൾ അത് പൂർണ്ണമായും ഉപേക്ഷിക്കാൻ നാം തയ്യാറാണെങ്കിൽ, നമുക്ക് അതിൻ്റെ സ്ഥാനത്ത് നിത്യജീവൻ ലഭിക്കും (വാക്യം 25). ഈ വഴി തിരഞ്ഞെടുക്കുന്നവരെ പിതാവ് ബഹുമാനിക്കുന്നു.
വിനയവും പക്വതയും
‘ദുഷ്ടമായ സംസാരവും’ ‘വിയോജിപ്പും’ തമ്മിലുള്ള വ്യത്യാസം നിങ്ങളോട് വിശദീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. പൗലൊസ്, പത്രോസിനോട് വിയോജിച്ചുവെന്നു മാത്രമല്ല, പക്വതയില്ലാത്ത ഗലാത്യയിലെ ക്രിസ്ത്യാനികളോട് തൻ്റെ വിയോജിപ്പിനെക്കുറിച്ച് എഴുതുകയും ചെയ്തു (ഗലാ. 2:11-21). പൗലോസിൻ്റെ അഭിപ്രായവ്യത്യാസമോ അഭിപ്രായവ്യത്യാസത്തെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ എഴുത്തോ പാപമാണെങ്കിൽ, അത്തരമൊരു തിരുവെഴുത്ത് എഴുതാൻ പൗലോസിനെ പ്രേരിപ്പിച്ചതിന് പരിശുദ്ധാത്മാവിൽ തന്നെ പാപം ആരോപിക്കേണ്ടിവരും! നേരെമറിച്ച്, തൻ്റെ വചനത്തിലെ സത്യങ്ങളുടെ കാര്യം വരുമ്പോൾ, നമ്മളിൽ ആരും ബുദ്ധിശൂന്യരായ ഭീരുക്കളോ വിട്ടുവീഴ്ച ചെയ്യുന്നവരോ ആകാൻ ദൈവം ആഗ്രഹിക്കുന്നില്ലെന്ന് ആ ഭാഗം നമ്മെ പഠിപ്പിക്കുന്നു. എൻ്റെ മക്കളേ, നിങ്ങളാരും ഒരിക്കലും ഒരു അടിമയോ ഭീരുവോ ആകരുത് എന്നാണ് എൻ്റെ പ്രാർത്ഥന. അതേ സമയം നിങ്ങൾ ഒരിക്കലും ഒരു മനുഷ്യനോടും സ്‌നേഹമില്ലാത്തവരായിരിക്കരുത്. അല്ലെങ്കിൽ ദൈവം നിയമിച്ച ഏതെങ്കിലും അധികാരത്തോട് മത്സരിക്കരുത്. തൻ്റെ മക്കളെ വിധിക്കുന്നവരെയോ തൻ്റെ പ്രതിനിധികൾക്കെതിരെ മത്സരിക്കുന്നവരെയോ ദൈവത്തിന് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല.
എൻ്റെ ജീവിതകാലത്ത് ഞാൻ ഒരുപാട് ക്രിസ്തീയ ഗ്രൂപ്പുകൾ ഉപേക്ഷിച്ചിട്ടുണ്ട് – കാരണം അവർ ദൈവത്തെ പരിമിതപ്പെടുത്തുകയാണെന്നും ദൈവത്തിൻ്റെ മുഴുവൻ ഉദ്ദേശ്യവും പ്രസംഗിക്കുന്നില്ലെന്നും എനിക്ക് തോന്നി. പക്ഷേ, അവരോടൊന്നും സ്‌നേഹമില്ലാത്ത സമീപനം ഉണ്ടാകാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചിരുന്നു. നിങ്ങൾ ശ്രദ്ധിക്കേണ്ട ഒരേയൊരു കാര്യം അതാണ്. എൻ്റെ ബോധ്യങ്ങൾക്കനുസൃതമായി അന്നു ഞാൻ പ്രവർത്തിച്ചിരുന്നില്ലെങ്കിൽ, ഒരു കുടുംബമെന്ന നിലയിൽ ഇന്നു നമ്മുടെ ഗതി എന്തായിരിക്കുമെന്ന് ചിന്തിക്കുക. നാമെല്ലാവരും ഇന്ന് ഏതെങ്കിലും ‘ചത്ത വിഭാഗ’ത്തിൽ ആയിരിക്കുമായിരുന്നു! എന്നാൽ വിയോജിപ്പ് ഒരിക്കലും അനാദരവ് ഉണ്ടാക്കരുത്. അതാണ് റോമർ 14-ലെ പഠിപ്പിക്കൽ – അത് നമ്മുടെ ജീവിതത്തിൽ യാഥാർത്ഥ്യമായിരിക്കണം.
നിങ്ങൾ അവിടെ പങ്കെടുക്കുന്ന സഭകളിലെ മീറ്റിംഗുകൾക്ക്, താഴ്മയുടെ ആത്മാവോടെ പോകാനും അതെ സമയം അവിടെ മറ്റുള്ളവരുടെ കാര്യങ്ങളിൽ അനാവശ്യമായി തല്പരായിരിക്കുന്നവർ അവരുടെ ജിജ്ഞാസയെ തൃപ്തിപ്പെടുത്താൻ നിങ്ങളോട് ചോദിച്ചേക്കാവുന്ന അന്വേഷണാത്മക ചോദ്യങ്ങൾ അവഗണിക്കാനും കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അത്തരം ചോദ്യങ്ങൾക്കൊന്നും മറുപടി പറയേണ്ടതില്ല. നാം യോഗങ്ങൾക്ക് പോകുന്നത് പ്രാഥമികമായി ദൈവത്തെ കണ്ടുമുട്ടാനാണ്; നാം എളിമയുള്ള, സ്വീകാര്യമായ ഹൃദയത്തോടെ പോകുകയാണെങ്കിൽ, ദൈവം തീർച്ചയായും നമ്മെ കാണുകയും നമ്മോട് സംസാരിക്കുകയും ചെയ്യും. എന്നാൽ പക്വതയില്ലാത്ത വിശ്വാസികളെ അവരുടെ പരീശത്വപരമായ ജിജ്ഞാസയുമായി കണ്ടുമുട്ടുന്നത് ഒഴിവാക്കുക അസാധ്യമാണ്. അത്തരം ആളുകളെ എല്ലായിടത്തും കാണാം. നാം പക്വമായ ഒരു മനോഭാവം വളർത്തിയെടുക്കുകയാണു വേണ്ടത്. പക്വതയില്ലാത്ത ചില വിശ്വാസികളുണ്ട്, അവർ നിങ്ങളെ കണ്ടുമുട്ടുമ്പോഴെല്ലാം നിങ്ങളെ ഒരു ആത്മീയ പരിശോധനയ്ക്കു വിധേയരാക്കാൻ ഉത്സുകരാണ്! നിങ്ങൾ അവരുടെ ചോദ്യങ്ങൾ അവഗണിക്കുകയും വിവേകത്തോടെയും വിനയത്തോടെയും പ്രതികരിക്കുകയും വേണം. ലോകം മുഴുവൻ മറ്റുള്ളവരുടെ കാര്യങ്ങളിൽ അനാവശ്യമായി താല്പര്യമുള്ളവരാണ്. അവരിൽ നിന്ന് രക്ഷപ്പെടാൻ, നിങ്ങൾ ഈ ലോകം വിട്ട് സ്വർഗത്തിലേക്ക് പോകേണ്ടിവരും! എന്നാൽ നിങ്ങൾക്ക് അവരാൽ അസ്വസ്ഥരാകാതിരിക്കാനും അവരുടെ അഭിപ്രായങ്ങൾ അവഗണിക്കാനും അവരെ സ്നേഹിക്കാനും കഴിയും. അപ്പോൾ നിങ്ങൾ ഒരു ജയാളിയായിരിക്കും. നിങ്ങൾ എപ്പോഴും നിങ്ങളുടെ സുരക്ഷിതത്വം ദൈവത്തിൽ മാത്രം കണ്ടെത്തണം.
സത്യസന്ധനായിരിക്കുക എന്നതിനർത്ഥം നിങ്ങളുടെ പരാജയങ്ങളെക്കുറിച്ചോ നിങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചോ മറ്റുള്ളവരോട് പറയണമെന്നല്ല എന്നതും ഓർക്കുക. “എങ്ങനെയുണ്ട്?” എന്നതുപോലുള്ള ലളിതമായ ഒരു ചോദ്യം ഒരാൾ ചോദിക്കുമ്പോൾ, നിങ്ങളുടെ വിശദമായ മെഡിക്കൽ ചരിത്രം ഒരാൾക്ക് നൽകുന്നതു പോലെയുള്ള മണ്ടത്തരമായിരിക്കും അത്. നിങ്ങൾക്ക് മിണ്ടാതിരിക്കാം. മനുഷ്യരുടെ അഭിപ്രായങ്ങൾ ചവറ്റുകുട്ടയ്ക്ക് മാത്രം അനുയോജ്യമാണെന്ന് ഞാൻ പറയുന്നത് പലതവണ നിങ്ങൾ കേട്ടിട്ടുണ്ടാകും. അതുകൊണ്ട് ഒരിക്കലും മനുഷ്യരെ പ്രീതിപ്പെടുത്താൻ ജീവിക്കരുത്.
നല്ല പോരാട്ടം പോരാടുക
നിങ്ങളുടെ പോരാട്ടങ്ങളെക്കുറിച്ചു കേൾക്കാൻ നല്ലതായിരുന്നു. നിരവധി പോരാട്ടങ്ങൾ ഉൾക്കൊള്ളുന്നതാണ് ഒരു യുദ്ധം. കുറച്ച് പോരാട്ടങ്ങൾ അവിടെയും ഇവിടെയും തോറ്റാലും, അതിലൊന്നുമില്ല. യുദ്ധം ഇനിയും ജയിക്കാം. വാസ്തവത്തിൽ നിങ്ങൾ വിജയിക്കും. ആ പ്രതീക്ഷ നിങ്ങൾ ഏറ്റുപറയണം. ദൈവത്തെ ബഹുമാനിക്കുന്നവർ അവനാൽ മാനിക്കപ്പെടും. അധാർമ്മികരും നിങ്ങളുടെ ചുറ്റും പാപത്തിൽ ജീവിക്കുന്നവരുമായ ആളുകൾ നിങ്ങളെച്ചൊല്ലി അസ്വസ്ഥരാകാം. കാരണം ദൈവത്തിനും വിശുദ്ധിക്കും വേണ്ടിയുള്ള നിങ്ങളുടെ നിലപാട് അവരുടെ പാപത്തെ തുറന്നു കാട്ടുന്നു. അങ്ങനെ നിങ്ങൾ ഇരുട്ടിനെ തുറന്നുകാട്ടി ലോകത്തിൻ്റെ വെളിച്ചമായിത്തീരുന്നു (മത്താ. 5:16).
നിങ്ങളുടെ അമ്മയ്ക്കും (അവൾ മെഡിക്കൽ കോളേജിൽ പഠിക്കുമ്പോൾ) എനിക്കും (ഞാൻ നേവിയിൽ ആയിരുന്നപ്പോൾ) കർത്താവിനുവേണ്ടി പരസ്യമായ നിലപാട് എടുക്കേണ്ടി വന്നിട്ടുണ്ട്. പൊതുവായ പാർട്ടികളിൽ പങ്കെടുക്കുമ്പോഴായിരുന്നു അത്. അന്ന് ഞങ്ങൾ സ്വീകരിച്ച നിലപാടിന് ദൈവം ഞങ്ങളെ മാനിച്ചു. മാത്രമല്ല ഞങ്ങളുടെ യൗവനകാലത്ത് പാപത്തിൽ നിന്നും വിഡ്ഢിത്തത്തിൽ നിന്നും പിന്മാറ്റത്തിൽ നിന്നും ഞങ്ങളെ സംരക്ഷിച്ചതിന് ദൈവത്തിന് നന്ദി പറയാനും ഞങ്ങൾ ഇന്നു ജീവിച്ചിരിക്കുന്നു.
നമ്മുടെ ദേഹീപരമായ വികാരങ്ങൾ മുകളിലേക്കും താഴേക്കും ചാഞ്ചാടുമ്പോൾ, നമ്മുടെ ദേഹീപരമായ തോന്നലുകളോടും നമ്മുടെ മോഹങ്ങളോടും സാത്താനോടും നമ്മുടെ സാക്ഷ്യത്തിൻ്റെ വചനം സംസാരിക്കുന്ന ശീലം വളർത്തിയെടുക്കണം, ദൈവവചനവും ഏറ്റുപറയണം, ഇതുപോലെ: “ദൈവം ഇപ്പോഴും തൻ്റെ സിംഹാസനത്തിലുണ്ട്. എൻ്റെ പാപങ്ങളെല്ലാം ക്ഷമിച്ച് എന്നെ ശുദ്ധികരിച്ചിരിക്കുന്നു ഞാൻ ഒരിക്കലും പാപം ചെയ്യാത്തതുപോലെ ദൈവം എന്നെ കാണുന്നു. ഇന്നു കാണുന്ന കാര്യങ്ങളെല്ലാം താല്‌ക്കാലികമാണ്. എല്ലാം എൻ്റെ ആത്യന്തിക നന്മയ്ക്കായി കൂടി വ്യാപാരിക്കും. ക്രൂശിൽ സാത്താൻ എന്നെന്നേക്കുമായി തോല്പിക്കപ്പെട്ടിരിക്കുന്നു. ഞാൻ ജയാളിയായി പുറത്തുവരും. എനിക്ക് എത്ര ഉയർച്ച താഴ്ചകൾ നേരിടേണ്ടി വന്നാലും – കാരണം ദൈവം എൻ്റെ പക്ഷത്താണ്.”
പൗലൊസ് പറയുന്നതുപോലെ, “നമ്മൾ വീഴ്ത്തപ്പെട്ടേക്കാം, പക്ഷേ നമ്മൾ പുറത്താക്കപ്പെടുന്നില്ല” (2 കോരി. 4:9 – ജെ.ബി. ഫിലിപ്സ് പരിഭാഷ). പത്ത് എന്ന് എണ്ണുന്നതിനു മുമ്പ് നമ്മൾ എഴുന്നേറ്റ് സാത്താനെതിരെയുള്ള യുദ്ധത്തിൽ വിജയിക്കാൻ പോകുന്നു. നമുക്ക് ഒന്നോ രണ്ടോ പോരാട്ടങ്ങളിൽ തോറ്റുപോകേണ്ടി വന്നാലും ഒടുവിൽ യുദ്ധം ജയിക്കാം! ഇത്തരം മനോഭാവം, നമ്മുടെ വികാരങ്ങൾ മുകളിലേക്കും താഴേക്കും പോയാലും, നമ്മുടെ ആത്മാവിനെ സ്ഥിരമായി മുകളിലേക്ക് നയിക്കുന്നു. നിങ്ങൾക്ക് എല്ലായ്‌പ്പോഴും അങ്ങനെയായിരിക്കട്ടെ. നിങ്ങളുടെ ഇച്ഛയിൽ (യേശുവിനെ അനുഗമിക്കാനുള്ള നിങ്ങളുടെ തീരുമാനത്തിൽ) എപ്പോഴും ജീവിക്കുക. നിങ്ങളുടെ വികാരങ്ങളിൽ ജീവിക്കരുത്. നിങ്ങളുടെ ഇച്ഛയെ ഏതുദിശയിൽ വച്ചിരിക്കുന്നു എന്നത് ആത്യന്തികമായി നിങ്ങൾ എന്തായിത്തീരുമെന്ന് നിർണ്ണയിക്കുന്നു.
അധ്യായം 13
ദൈവത്തോടുള്ള ശരിയായ പ്രതികരണം
ദൈവം നിങ്ങൾക്കായി ചെയ്‌തിരിക്കുന്ന എല്ലാ കാര്യങ്ങളുടെയും അടിസ്ഥാനത്തിൽ ദൈവത്തോടുള്ള ശരിയായ പ്രതികരണം (നിങ്ങൾ അവനോട് നന്ദിയുള്ള വാക്കുകൾ മാത്രം പറഞ്ഞാൽ പോരാ) എന്താണ്? റോമർ 12 (മുഴുവൻ അധ്യായവും) ആ ചോദ്യത്തിനുള്ള ഉത്തരമാണ്. എന്താണ്? “ദൈവത്തിൻ്റെ മനസ്സലിവിൻ്റെ” അടിസ്ഥാനത്തിൽ, നിങ്ങൾ ചെയ്യേണ്ടത് ഇതാ:
1. ഒന്നാമതായി, നിങ്ങളുടെ ശരീരം ജീവനുള്ള യാഗമായി അവനു സമർപ്പിക്കുക (വാക്യം.1). യാഗാർപ്പണം എന്ന വാക്ക് സൂചിപ്പിക്കുന്നത്, നിങ്ങളുടെ ശരീരം കർത്താവിന് സമർപ്പിക്കുന്നതിന് നിങ്ങൾക്ക് എന്തെങ്കിലും ചെലവാകും എന്നാണ്. എന്തെങ്കിലും ത്യാഗം ചെയ്യണം. ശരീരത്തെ – നിങ്ങളുടെ കണ്ണുകൾ, കൈകൾ, നാവ്, നിങ്ങളുടെ ഇന്ദ്രിയങ്ങൾ, അഭിനിവേശങ്ങൾ മുതലായവ – നിങ്ങളെ തന്നെ പ്രസാദിപ്പിക്കാൻ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന നിങ്ങളുടെ ശക്തമായ ഇച്ഛാശക്തിയെയായിരിക്കും ത്യാഗം ചെയ്യേണ്ടത്.
2. നിങ്ങളുടെ മനസ്സ് പുതുക്കുക (വാക്യം.2), മനസ്സു പുതുക്കപ്പെടുമ്പോൾ, ദൈവം അവരെ നോക്കുന്ന വിധത്തിൽ ആളുകളെയും സാഹചര്യങ്ങളെയും നോക്കുവാൻ നമുക്കു കഴിയും. നിങ്ങൾ പെൺകുട്ടികളെ നോക്കുന്ന രീതിയിലെ അശുദ്ധിയിൽ നിന്നും, നിങ്ങളെ ഉപദ്രവിച്ച ആളുകളെ നിങ്ങൾ നോക്കുന്നതിലെ കയ്പ്പിൽ നിന്നും, നിങ്ങൾക്ക് ഇഷ്ടമുള്ളവരെയും അല്ലാത്തവരെയും നോക്കുന്ന പക്ഷപാതത്വത്തിൽ നിന്നും എല്ലാം സ്വയം ശുദ്ധീകരിക്കേണ്ടത് ഇവിടെയാണ്. നിങ്ങൾ സാഹചര്യങ്ങളെയോ ഭാവിയെയോ നോക്കുമ്പോൾ സ്വാഭാവികമായുണ്ടാകാവുന്ന അവിശ്വാസം, ഉത്കണ്ഠ, ഭയം എന്നിവയിൽ നിന്ന് രക്ഷപ്പെടുക. എപ്പോഴും സ്വയം ചോദിക്കുക, “ദൈവം ഈ വ്യക്തിയെ അല്ലെങ്കിൽ ഈ സാഹചര്യത്തെ എങ്ങനെ കാണുന്നു?” അവരെ നോക്കുന്ന മറ്റെല്ലാ രീതികളിൽ നിന്നും സ്വയം ശുദ്ധീകരിക്കുക.
3. നിങ്ങളെക്കുറിച്ചു തന്നെ വളരെ ഉയർന്ന നിലയിൽ ചിന്തിക്കരുത് (വാക്യം.3). ഇത് നിങ്ങളുടെ വിശ്വാസത്തിൻ്റെ അളവുകോലാണ് – അല്ലാതെ നിങ്ങളുടെ അറിവിൻ്റെയോ തീക്ഷ്ണതയുടെയോ അളവല്ല. ഇതാണ് നിങ്ങളുടെ ആത്മീയതയുടെ യഥാർത്ഥ അളവുകോൽ.
4. ക്രിസ്തുവിൻ്റെ ശരീരം പണിയാൻ ദൈവം നിങ്ങൾക്ക് നൽകിയ എല്ലാ ദാനങ്ങളും കഴിവുകളും ഉപയോഗിച്ച് നിങ്ങളുടെ ശുശ്രൂഷ നിറവേറ്റുക (വാക്യം.4-8). ഒരു താലന്തുള്ള മനുഷ്യൻ ചെയ്തതുപോലെ അതിനെ മണ്ണിൽ (ലോകത്തിൽ) കുഴിച്ചിടരുത്. കർത്താവിനെ സേവിക്കുന്നതിൽ തീക്ഷ്ണതയുള്ളവരായിരിക്കുക (വാക്യം 11), ഇടയ്ക്കിടെ പ്രാർത്ഥിക്കുക (ദൈവത്തെ ശ്രദ്ധിക്കുകയും അവനോട് സംസാരിക്കുകയും ചെയ്യുക) (വാക്യം.12).
5. തിന്മയെ വെറുക്കുക, നന്മയെ മുറുകെ പിടിക്കുക (വാക്യം.9). രണ്ടാമത്തേത് ചെയ്യുന്നത് ആദ്യത്തേത് കൂടുതൽ എളുപ്പമാക്കും.
6. എല്ലാ സഹോദരന്മാരെയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുക – അവർ യേശുവിൻ്റെ ഇളയ സഹോദരന്മാരാണ് (വാക്യം.9, 10). അവരോട് നന്നായി പെരുമാറുക (വാക്യം.13). അവരിൽ ആർക്കെങ്കിലും നന്മ വരുമ്പോൾ സന്തോഷിക്കുകയും ദുഃഖിതരോടൊപ്പം ദുഃഖിക്കുകയും ചെയ്യുക (വാക്യം 15). എല്ലാവരോടും എളിമയുള്ള മനോഭാവം പുലർത്തുക – പ്രത്യേകിച്ച് ദരിദ്രരോടും ക്രിസ്തുവിൻ്റെ ശരീരത്തിലെ കഴിവ് കുറഞ്ഞവരോടും (വാക്യം 16).
7. എല്ലാ മനുഷ്യരെയും സ്നേഹിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുക, പ്രത്യേകിച്ച് നിങ്ങളോട് തിന്മ ചെയ്യുന്നവരെ (വാക്യം.14, 17-21). കഴിയുന്നിടത്തോളം എല്ലാവരുമായും സമാധാനത്തോടെ ജീവിക്കുക. നിങ്ങളോട് മോശമായി പെരുമാറിയവരോട് ഒരിക്കലും പ്രതികാരം ചെയ്യുകയോ അവർക്കു ദോഷം വരണമെന്ന് ആഗ്രഹിക്കുകയോ ചെയ്യരുത്. അവർക്ക് നന്മ ചെയ്യുക, അങ്ങനെ തിന്മയെ നന്മകൊണ്ട് ജയിക്കുക. തിന്മയെ കൂടുതൽ തിന്മകൊണ്ട് മറികടക്കാൻ ശ്രമിക്കുന്ന ആളുകളെക്കൊണ്ട് ലോകം മുഴുവൻ നിറഞ്ഞിരിക്കുന്നു. എന്നാൽ തിന്മയ്ക്ക് ഒരിക്കലും തിന്മയെ ജയിക്കാനാവില്ല. നന്മയ്ക്ക് മാത്രമേ തിന്മയെ കീഴടക്കാൻ കഴിയൂ, കാരണം നന്മ തിന്മയെക്കാൾ ശക്തമാണ്. ഇതാണ് യേശു കാൽവരിയിൽ പ്രകടമാക്കിയത്. ദൈവം നിങ്ങളുടെ വഴിയിൽ അയയ്‌ക്കുന്ന കഷ്ടതകളുടെ മുൻപിൽ ഉറച്ചുനിൽക്കുക, അവയെല്ലാം നിങ്ങളെ കൂടുതൽ യേശുവിനെപ്പോലെയാക്കാൻ വേണ്ടി രൂപകൽപ്പന ചെയ്‌തിരിക്കുന്നു എന്ന പ്രതീക്ഷയിൽ സന്തോഷിക്കുക (വാക്യം 12).
ദൈവം നമുക്കുവേണ്ടി ചെയ്‌തിരിക്കുന്ന എല്ലാറ്റിനും, നമ്മോടുള്ള കരുണയുടെ സമൃദ്ധിക്കും, നമ്മോട് വീണ്ടും വീണ്ടും ക്ഷമിച്ചതിനും നാം തീർച്ചയായും നന്ദിയുള്ളവരാണെന്ന് ഈ കാര്യങ്ങളിലൂടെയാണ് നാം തെളിയിക്കുന്നത്.
പരിശുദ്ധാത്മാവിൻ്റെ പൂർണ്ണത
നമ്മുടെ ക്രിസ്തീയ ജീവിതത്തിൻ്റെ ഒരു ഗ്രാഫ് വരച്ചാൽ, അതിൽ ഉയർച്ച താഴ്ചകൾ ഉണ്ടാകും. എല്ലാവരുടെയും അനുഭവം അങ്ങനെയാണ്. എന്നാൽ വർഷങ്ങൾ കടന്നുപോകുമ്പോൾ ഗ്രാഫിൻ്റെ പൊതുവായ ദിശ മുകളിലേക്ക് ആയിരിക്കണം. നമ്മൾ സാവധാനം മുകളിലേക്ക് നീങ്ങുന്നു, കയറ്റിറക്കങ്ങൾ, അതിനിടയിൽ സമനിരപ്പ്. നമ്മുടെ പതനങ്ങൾ കുറയുന്നു, സമനിരപ്പുള്ള ഭൂമികൾ ക്രമേണ നീളമേറിയതായിത്തീരുന്നു. കയറ്റങ്ങൾ പെട്ടെന്നുള്ളതും കുത്തനെയുള്ളതുമായിരിക്കണമെന്നില്ല – അത് വല്ലപ്പോഴും ആകാം. എന്നാൽ പൊതുവെ കയറ്റങ്ങൾ കൂടുതൽ ക്രമേണയാണ്. എന്നാൽ വിജയത്തിൽ വിശ്വസിക്കാത്തവരോ അല്ലെങ്കിൽ വിജയം അന്വേഷിക്കാത്തവരോ ആയവരിൽ, ഗ്രാഫ് താഴേക്ക് പോകും – കാരണം അവർ ദൈവത്തെ ഭയപ്പെടുന്നില്ല അല്ലെങ്കിൽ അവൻ്റെ വാഗ്ദാനങ്ങളിൽ വിശ്വസിക്കുന്നില്ല. എന്നിരുന്നാലും, ദൈവത്തിലുള്ള നമ്മുടെ വളർച്ചയെ ഒരു ഗ്രാഫിലൂടെയും പൂർണ്ണമായി ചിത്രീകരിക്കുക അസാധ്യമാണ്.
പാപത്തെ ഗൗരവമായി കാണുകയും ഓരോ പരാജയത്തിനു ശേഷവും ദുഃഖിക്കുകയും ചെയ്യുക. അങ്ങനെ നിങ്ങൾ ദൈവത്തെ ഭയപ്പെടുന്നവരാണെന്ന് തെളിയിക്കും. ഞാൻ പലപ്പോഴും പറയുന്നത് നിങ്ങൾ കേട്ടിട്ടുള്ളതുപോലെ, നാം പാപത്തിൽ വീഴുന്നു എന്ന വസ്തുത, പാപത്തിൽ വീണതിനുശേഷം നാം വിലപിക്കുന്നില്ല എന്ന വസ്തുതയോളം ഗുരുതരമല്ല. നിങ്ങൾ പാപത്തിൽ വീണാൽ (അല്ലെങ്കിൽ ഏതെങ്കിലും വിധത്തിൽ ദൈവത്തെ ദുഃഖിപ്പിച്ചാൽ) പശ്ചാത്തപിക്കാനും ദുഃഖിക്കാനും ഞാൻ നിങ്ങളെ പഠിപ്പിച്ചിട്ടുണ്ടെങ്കിൽ, ഒരു പിതാവെന്ന നിലയിൽ ഞാൻ നിങ്ങളോട് എൻ്റെ കടമ നിറവേറ്റി. ഞാൻ അത് നിങ്ങളെ ശരിയായി പഠിപ്പിച്ചുവെന്ന് പ്രതീക്ഷിക്കുന്നു.
എലീശായുടെ അടുക്കൽ വന്ന വിധവയോട് (2 രാജാക്കന്മാർ 4) അവളുടെ അയൽക്കാരിൽ നിന്ന് വെറും പാത്രങ്ങൾ കടം വാങ്ങാനും അവളുടെ ചെറിയ ഭരണിയിലെ എണ്ണ ഒഴിച്ച് അവ നിറയ്ക്കാനും പറഞ്ഞു. അങ്ങനെ അവൾക്ക് അവളുടെ കടം തീർക്കാൻ കഴിഞ്ഞു. അവൾ പറഞ്ഞതു പോലെ ചെയ്തു. ഒടുവിൽ അവളുടെ മക്കൾ പറഞ്ഞു, “ഇനി നിറയ്ക്കാൻ പാത്രങ്ങൾ ഇല്ല”. അപ്പോൾ നമ്മൾ വായിക്കുന്നു: “അപ്പോൾ എണ്ണ ഒഴുകുന്നത് നിന്നു പോയി”.
ഇവിടെയുള്ള എണ്ണ പരിശുദ്ധാത്മാവിൻ്റെ ചിത്രമാണ്. ആത്മാവിൻ്റെ സ്നാനം (നിറയ്ക്കൽ) അനുഭവിക്കുന്ന പലർക്കും ഇതുതന്നെയാണ് സംഭവിക്കുന്നത്. തുടക്കത്തിൽ അവർ യഥാർത്ഥമായി നിറഞ്ഞിരുന്നു. എന്നാൽ അവരിൽ പലരുടെയും ജീവിതത്തിൽ ഒരു സമയം വരുന്നു, കൂടുതൽ ആവശ്യബോധം ഇല്ലാത്തപ്പോൾ (‘ഇനി നിറയ്ക്കാൻ പാത്രങ്ങളൊന്നുമില്ല’). ആത്മാവ് അവരുടെ ജീവിതത്തിലൂടെ ഒഴുകുന്നത് നിർത്തുന്നു. ശൂന്യമായ പാത്രങ്ങൾ നമ്മുടെ ജീവിതത്തിൽ നാം ക്രിസ്തുവിനെപ്പോലെയല്ലാത്ത മേഖലകളെ പ്രതിനിധീകരിക്കുന്നു. നമ്മുടെ എല്ലാവരുടേയും ജീവിതത്തിലും ഇതുപോലുള്ള നിരവധി നിരവധി മേഖലകൾ ഉണ്ട്. അത് ഭാഗികമായല്ല, വക്കു വരെ നിറയ്‌ക്കേണ്ടതുണ്ട്.
ചില മേഖലകളിൽ, നിങ്ങൾക്ക് പാപത്തിൻ്റെ മേൽ വിജയം ലഭിച്ചിരിക്കാം. എങ്കിലും പാത്രങ്ങൾ ഭാഗികമായി മാത്രം നിറഞ്ഞവയാണ്. കാരണം ക്രിസ്തുവിൻ്റെ സ്വഭാവം (അല്ലെങ്കിൽ ദൈവിക സ്വഭാവത്തിൽ പങ്കുചേരുന്നത്) പാപത്തിൻ്റെ മേലുള്ള വിജയത്തേക്കാൾ വളരെ വലുതാണ്. ഉദാഹരണത്തിന്, ഒരാളോട് കയ്പില്ലാതിരിക്കുന്നതും അവനെ സ്നേഹിക്കുന്നതും തമ്മിൽ ഒരുപാട് വ്യത്യാസങ്ങളുണ്ട്. ആദ്യത്തേത് കേവലം നിഷേധാത്മകമാണ് (പാപത്തിൻ്റെ മേൽ വിജയം). രണ്ടാമത്തേത് പോസിറ്റീവ് ആണ് (ദൈവിക സ്വഭാവം). അതുപോലെ ദേഷ്യപ്പെടാതിരിക്കുന്നതും അനുഗ്രഹിക്കുന്ന നല്ല വാക്കുകൾ പറയുന്നതും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്. മറ്റു പല മേഖലകളിലും അങ്ങനെ തന്നെ. ഏതെങ്കിലുമൊരു മേഖലയിൽ നാം പാപത്തെ ജയിച്ചുവെന്ന് സംതൃപ്തരാണെങ്കിൽ, “ഇനി പാത്രങ്ങളൊന്നും അവശേഷിക്കുന്നില്ല” എന്ന് സങ്കൽപ്പിച്ച് നമ്മൾ സംതൃപ്തരാകും. അപ്പോൾ എണ്ണ ഒഴുകുന്നത് നിന്നു പോകും – നമ്മൾ പിന്മാറ്റത്തിൽ പോകാൻ തുടങ്ങുന്നു.
നാം സ്വയം നിരന്തരമായ മാനസാന്തരത്തിൻ്റെ ജീവിതം നയിക്കണം, മറ്റുള്ളവരെ വിധിക്കരുത്. ശൂന്യമായ പാത്രങ്ങൾ നിറയ്ക്കാൻ തയ്യാറായി നിൽക്കുക എന്നത് മാത്രമാണ് നമ്മുടെ കടമ. അങ്ങനെ മാത്രമേ നമുക്ക് നമ്മുടെ കടം തീർക്കാൻ കഴിയൂ (ആ വിധവയെപ്പോലെ). നമ്മുടെ കടം റോമർ 13:8 ൽ വിവരിച്ചിരിക്കുന്നു – “നിങ്ങൾ എല്ലാ മനുഷ്യരോടും സ്നേഹത്തിനു കടപ്പെട്ടിരിക്കുന്നു”. അങ്ങനെയാണ് നമുക്ക് മറ്റുള്ളവർക്ക് അനുഗ്രഹമാകാൻ കഴിയുന്നത്. ഓരോ സാഹചര്യവും ദൈവം രൂപകല്പന ചെയ്തിരിക്കുന്നത് ചില മേഖലകളിൽ നിന്ന് നമ്മെ രക്ഷിക്കാനും മറ്റുള്ളവർക്ക് നമ്മെ അനുഗ്രഹമാക്കാനുമാണ്. നമ്മുടെ ഒഴിഞ്ഞ പാത്രങ്ങൾ ആദ്യം നിറച്ചില്ലെങ്കിൽ മറ്റുള്ളവരെ നമ്മിലൂടെ അനുഗ്രഹിക്കാനാവില്ല.
ദൈവമുമ്പാകെയുള്ള ആത്മവിശ്വാസം
ഭൂമിയിലെ ഏറ്റവും നല്ല പിതാവിനേക്കാൾ മികച്ച പിതാവാണ് ദൈവം. അതിനാൽ നാം ദൈവത്തോട് ചോദിക്കുമ്പോൾ പരിശുദ്ധാത്മാവിനെയും മറ്റെല്ലാ നല്ല കാര്യങ്ങളെയും നൽകുമെന്ന് വിശ്വസിക്കുന്നില്ലെങ്കിൽ നാം ദൈവത്തെ അപമാനിക്കുന്നു (ലൂക്കോ 11:13; മത്തായി 7:11). അതുകൊണ്ടാണ് അവിശ്വാസം ഭയങ്കര പാപമായിരിക്കുന്നത്. പ്രാർത്ഥനയിലെ അവിശ്വാസം ദൈവത്തെ കുറ്റപ്പെടുത്തുന്നതിന് തുല്യമാണ്. ദൈവത്തോട് പ്രാർത്ഥിക്കുന്ന അനേകർക്ക് അവർ ചോദിക്കുന്നത് ലഭിക്കുന്നില്ല, കാരണം അവർ വിശ്വസിക്കുന്നില്ല. തങ്ങളുടെ മുൻകാല പരാജയങ്ങളെക്കുറിച്ചുള്ള കുറ്റപ്പെടുത്തലിൽ അവർ മുഴുകിയിരിക്കുന്നു, ദൈവത്തിന് തങ്ങൾക്ക് ഒന്നും നൽകാൻ കഴിയില്ലെന്ന് അവർക്ക് തോന്നുന്നു. എന്നാൽ ദൈവത്തിൻ്റെ കരുണ ഓരോ പ്രഭാതത്തിലും പുതിയതാണ് (വിലാപ. 3:22, 23). നമ്മൾ കഴിഞ്ഞ ദിവസം ചെയ്ത പാപങ്ങൾ പോലും ഓർക്കാതെയാണ് ഓരോ ദിവസവും ദൈവം നമ്മെ നോക്കുന്നത്, നാം ആ പാപങ്ങൾ ഏറ്റുപറഞ്ഞിട്ടുണ്ടെങ്കിൽ. ഈ വസ്തുത നാം വിശ്വസിക്കുമ്പോൾ, നാം വളരെ ധൈര്യത്തോടെ ദൈവത്തെ സമീപിക്കും. ദൈവത്തിൻ്റെ ഈ നന്മ പ്രയോജനപ്പെടുത്തുന്നവർ എന്നും ഉണ്ടാകും. പക്ഷേ നമ്മൾ ആ കുട്ടത്തിൽ ആകണമെന്നില്ല. ദൈവത്തെ പ്രസാദിപ്പിക്കുന്നതിനായി നമ്മുടെ ജീവിതകാലം മുഴുവൻ നാം ജീവിക്കണമെന്ന് ആഗ്രഹിക്കുന്ന ദൈവത്തിൻ്റെ ക്ഷമയ്ക്ക് നമുക്ക് നന്ദിയുള്ളവരായിരിക്കാം.
നാം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ അപകടം ദൈവഭക്തിയുടെ ശക്തിയില്ലാത്ത, ദൈവഭക്തിയുടെ ഒരു വേഷമാണ് (2 തിമൊ. 3:5). നാം മനുഷ്യൻ്റെ ബഹുമാനം തേടുമ്പോൾ ഈ അപകടം കൂടുതലാണ്. പ്രലോഭനങ്ങളുടെയും പ്രകോപനങ്ങളുടെയും സമയങ്ങളിൽ നമ്മുടെ ഹൃദയങ്ങളെ വിശുദ്ധിയിലും സ്നേഹത്തിലും കാത്തുസൂക്ഷിക്കാനുള്ള ശക്തിയാണ് ദൈവഭക്തിയുടെ ശക്തി. നമ്മുടെ ഉള്ളിലെ പരാജയങ്ങൾ ശരിയായ ഭാഷ സംസാരിച്ചും ശരിയായ പാട്ടുകൾ പാടിയും മറയ്ക്കാൻ നമുക്ക് സാധിക്കും. ചുരുക്കത്തിൽ നമ്മുടെ ഹൃദയത്തിൽ കാര്യങ്ങൾ മോശമാണെന്ന് ആരും സംശയിക്കുകയില്ല. ഈ അഭിനയം നാം പൂർണ്ണമായും വെറുക്കണം. നമ്മുടെ പാപങ്ങളും പരാജയങ്ങളും മറ്റുള്ളവരോട് ഏറ്റുപറയേണ്ടതില്ലെങ്കിലും, നമ്മുടെ ആത്മീയതയുടെ സത്യമല്ലാത്ത ഒരു ധാരണ മറ്റുള്ളവർക്ക് നൽകാതിരിക്കാൻ നാം ശ്രദ്ധിക്കണം.
പ്രാർത്ഥനയിൽ ആശയക്കുഴപ്പം
എന്തുകൊണ്ടാണ് ചില കാര്യങ്ങൾ സംഭവിക്കുന്നത് എന്ന് മനസ്സിലാക്കാൻ കഴിയാതെ വരുമ്പോൾ, അല്ലെങ്കിൽ നമ്മുടെ പ്രാർത്ഥനകൾക്ക് ഉത്തരം ലഭിക്കാത്തപ്പോൾ, യേശു കുരിശിൽ ചെയ്തത് നമ്മൾ ചെയ്യണം. “എൻ്റെ ദൈവമേ, എൻ്റെ ദൈവമേ, നീ എന്തിന് എന്നെ കൈവിട്ടു” എന്ന് പിതാവിനോട് പ്രാർത്ഥിച്ചിട്ടും സ്വർഗ്ഗത്തിൽ നിന്ന് ഉത്തരം ലഭിക്കാഞ്ഞപ്പോൾ യേശു പറഞ്ഞു, “പിതാവേ നിൻ്റെ കരങ്ങളിൽ ഞാൻ എൻ്റെ ആത്മാവിനെ സമർപ്പിക്കുന്നു”. നാമും ചെയ്യേണ്ടത് ഇതാണ് – നമ്മുടെ കാര്യം അവനിൽ സമർപ്പിക്കുക.
തൻ്റെ ശത്രുവിനെതിരെ നീതിക്കായി ന്യായാധിപനോട് നിരന്തരം അപേക്ഷിച്ച വിധവ, ഒടുവിൽ അവളുടെ സ്ഥിരോത്സാഹത്താൽ അവൾ ആഗ്രഹിച്ചത് നേടി (ലൂക്കോസ് 18). ഇതാണ് വിശ്വാസത്തിൻ്റെ തെളിവ്. യേശു പറഞ്ഞു, നമുക്ക് അറിയാവുന്ന ഒരു കാര്യം ദൈവത്തോട് ചോദിക്കുമ്പോൾ (ഉദാ: നമ്മുടെ പാപങ്ങളുടെ മോചനം, പാപത്തിൻമേലുള്ള വിജയം, ആത്മാവിൻ്റെ പൂർണ്ണത, തിരുവെഴുത്തുകളിൽ വാഗ്ദത്തം ചെയ്‌തിരിക്കുന്ന മറ്റു കാര്യങ്ങൾ) ലഭിക്കുന്നതുവരെ നാം ചോദിച്ചുകൊണ്ടേയിരിക്കണം. നമുക്കത് കിട്ടും. നമുക്ക് പെട്ടെന്ന് ഉത്തരം ലഭിച്ചില്ലെങ്കിൽ, നമ്മുടെ കാര്യം വിശ്വാസത്തോടെ പിതാവിങ്കൽ സമർപ്പിക്കുന്നു.
ഞാൻ വായിച്ച മനോഹരമായ ഒരു കവിത ഇതാ:
“കളിച്ചില്ലെങ്കിൽ കളികൾ ജയിക്കാനാവില്ല.
പ്രാർത്ഥിച്ചില്ലെങ്കിൽ പ്രാർത്ഥനകൾക്ക് ഉത്തരം ലഭിക്കില്ല.
അതിനാൽ നിങ്ങളുടെ ദിവസം എത്ര തിക്കും തിരക്കുമുള്ളതായാലും
പ്രാർത്ഥിക്കാൻ സമയമെടുക്കുന്നത് ഒരു ശീലമാക്കുക.
ദൈവം നിങ്ങളുടെ പ്രാർത്ഥന കേട്ടോ എന്ന് ഒരിക്കലും ചിന്തിക്കാൻ തുടങ്ങരുത്.
നിങ്ങളുടെ സംരക്ഷണം ഏറ്റെടുക്കാൻ അവനു കഴിയുമെന്നതിനാൽ,
നിങ്ങളുടെ പ്രശ്നം അവനോട് പറയുക, പരിഭ്രാന്തരാകരുത്,
അവൻ്റെ ഉത്തരം ചിലപ്പോൾ മാറ്റിവയ്ക്കുകയോ വൈകുകയോ ചെയ്താലും.
ദൈവം ഒരിക്കലും തിടുക്കപ്പെടുന്നില്ല, എന്നിട്ടും അവൻ ഒരിക്കലും വൈകില്ല,
എന്നാൽ കാത്തിരിക്കാൻ ആവശ്യപ്പെടുമ്പോൾ അവൻ പലപ്പോഴും നമ്മെ പരീക്ഷിക്കുന്നു.
അവന് വളരെ വലുതോ ചെറുതോ ആയ ഒരു പ്രശ്നവുമില്ല –
എല്ലാവരേയും പരിപാലിക്കാനുള്ള ജ്ഞാനം ദൈവത്തിനുണ്ട്.
എല്ലായ്‌പ്പോഴും നാം ആഗ്രഹിക്കുന്ന രീതിയിൽ അല്ല അവൻ ചെയ്യുകാ,
എന്നാൽ എല്ലായ്‌പ്പോഴും അത് നിങ്ങൾക്ക് ഏറ്റവും മികച്ചതായി തീരും.
സന്തോഷവും ആനന്ദവും ആരോഗ്യവും ഞങ്ങൾ അവനോട് ചോദിക്കുന്നു,
പുരസ്കാരവും ബഹുമതികളും അന്തസ്സും സമ്പത്തും.
എന്നാൽ കിരീടത്തിന് പകരം അവൻ നമുക്ക് ഒരു കുരിശ് അയയ്ക്കുന്നു,
സമ്പന്നമായ നേട്ടങ്ങൾക്ക് പകരം, നഷ്ടം മൂലം നാം ദരിദ്രരാകുന്നു.
എന്നാൽ നമ്മുടെ സന്തോഷം വലുതും നമ്മുടെ പ്രതിഫലം സമ്പന്നവുമാണ്.
നാം കർത്താവിൻ്റെ വിധിയിലും ഹിതത്തിലും വിശ്വസിക്കുന്നുവെങ്കിൽ.” (ഹെലൻ സ്റ്റെയ്നർ റൈസ്)
ദൈവസ്നേഹത്തിൽ സുരക്ഷിതരായിരിക്കുക
ദൈവത്തിൻ്റെ പിതൃത്വത്തിൽ നാം നമ്മുടെ സുരക്ഷിതത്വം കണ്ടെത്തണം. നമ്മുടെ ആത്മീയ വളർച്ചയ്‌ക്കോ ക്ഷേമത്തിനോ വേണ്ടിയുള്ള – കൃപയ്‌ക്കോ ജ്ഞാനത്തിനോ ആത്മാവിൻ്റെ പൂർണ്ണതയ്‌ക്കോ വേണ്ടിയുള്ള – ഒരു കാര്യത്തിനായി നാം ദൈവത്തോട് പ്രാർത്ഥിക്കുമ്പോൾ, അത് നമുക്ക് നൽകാൻ ദൈവം വിമുഖത കാണിക്കുന്നതായി നമുക്കു തോന്നുന്നു. കാരണം അതു സ്വീകരിക്കുന്നതിന് നാം യോഗ്യരല്ല. മാത്രമല്ല ഭൂതകാലത്തിൽ നാം ഏറെ പരാജയപ്പെട്ടു പോയി – ഇതാണ് നമ്മുടെ തോന്നലെങ്കിൽ നാം ഒരു തെറ്റും രണ്ടു തിന്മകളുമാണ് ചെയുന്നത്. അവ:
(1) തെറ്റ്: വേണ്ടത്ര യോഗ്യരായിരിക്കുന്നതിലൂടെ മാത്രമേ നമുക്ക് ദൈവത്തിൻ്റെ ദാനങ്ങൾ ലഭിക്കുകയുള്ളുവെന്നു നാം കരുതുന്നു. അങ്ങനെയെങ്കിൽ കോടിക്കണക്കിന് വർഷങ്ങൾക്കുള്ളിൽ പോലും ദൈവത്തിൻ്റെ ഏറ്റവും ചെറിയ ദാനം പോലും ലഭിക്കാൻ നാം യോഗ്യരായിരിക്കില്ല എന്നറിയുക. അതുകൊണ്ട് നാം ദൈവത്തെ സമീപിക്കുന്നത് യേശുവിൻ്റെ യോഗ്യതയുടെ അടിസ്ഥാനത്തിലാണ്, അല്ലാതെ നമ്മുടേതല്ല. യേശുവിൻ്റെ നാമത്തിൽ പ്രാർത്ഥിക്കുന്നതിൻ്റെ അർത്ഥം ഇതാണ്. ദൈവത്തിൻ്റെ എല്ലാ വാഗ്ദാനങ്ങളും അതെ, ആമേൻ എന്നുള്ളത് അവനിൽ മാത്രമാണ് (2 കൊരി. 1:20).
(2) തിന്മ. 1: നാം അവനോട് ആ നിലയിൽ പ്രാർത്ഥിക്കുമ്പോൾ, നമുക്കെതിരെയുള്ള നമ്മുടെ മുൻ പാപങ്ങൾ ദൈവം ഓർക്കുന്നുവെന്നും, നമ്മുടെ പാപങ്ങൾ ഏറ്റുപറഞ്ഞിട്ടും, നമ്മുടെ ഹൃദയങ്ങളെ ശുദ്ധീകരിക്കാൻ വേണ്ടത്ര നല്ല ജോലി അവിടുന്നു ചെയ്തില്ലെന്നും നാം പരോക്ഷമായി കുറ്റപ്പെടുത്തുകയാണ്. നമ്മുടെ മുൻകാല ജീവിതത്തിൽ നാം ചെയ്ത എല്ലാ പാപങ്ങളുടെയും എല്ലാ അടയാളങ്ങളും മായ്‌ക്കാനുള്ള ക്രിസ്തുവിൻ്റെ രക്തത്തിൻ്റെ ശക്തിയെ നിന്ദിക്കുന്നതിന് തുല്യമാണിത്. അത് നമ്മുടെ പാപത്തിൻ്റെ കുറ്റബോധത്തെ ക്രിസ്തുവിൻ്റെ രക്തത്തിൻ്റെ ശക്തിയേക്കാൾ വലുതാക്കുന്നു. നമ്മുടെ ഭാഗം ചെയ്യാൻ നാം വിശ്വസ്തരായിരുന്നു (നമ്മുടെ പാപങ്ങൾ ഏറ്റുപറയുന്നത്), എന്നാൽ അവയെ ശുദ്ധീകരിക്കുന്നതിൽ തൻ്റെ പങ്ക് ചെയ്യാൻ കർത്താവ് വിശ്വസ്തനായിട്ടില്ലെന്നും ഇതു സൂചിപ്പിക്കുന്നു. ഇത് ഭയങ്കരമായ ഒരു തിന്മയാണ് – നാം ഇതിൽ പശ്ചാത്തപിക്കേണ്ടതുണ്ട്, കൂടാതെ മേലിൽ ദൈവം തൻ്റെ വചനത്തോട് സത്യസന്ധത പുലർത്തുന്നില്ലെന്ന് നാം ഒരിക്കലും കുറ്റപ്പെടുത്തുകയില്ലെന്ന് ഉറപ്പാക്കുകയും വേണം.
(3) തിന്മ 2: തങ്ങളുടെ കുട്ടികളിലെ പല പരാജയങ്ങളും അവഗണിക്കാനും അവരുടെ പരാജയങ്ങൾക്കിടയിലും അവർക്ക് നന്മകൾ നൽകാനും അറിയാവുന്ന (മത്തായി 7:7-11) ഭൗമിക പിതാക്കന്മാരെക്കാൾ കുറച്ചു മാത്രം ക്ഷമിക്കുന്നവനും വേണ്ട പരിഗണന നൽകാത്തവനുമായി ദൈവത്തെ കുറ്റപ്പെടുത്തുന്നു.
അവിശ്വാസം വളരെ വലിയ തിന്മയാണ് (എബ്രാ. 3:12) അത് വ്യക്തമായി കാണാത്തപക്ഷം നാം വഴിതെറ്റിപ്പോകും. അവിശ്വാസത്തെ ഒരു തിന്മയായി കാണുന്നതുവരെ, അതിനെ വേണ്ടത്ര വെറുക്കാൻ നമ്മൾ പഠിക്കില്ല. ദൈവത്താൽ ക്രിസ്തുവിൽ അംഗീകരിക്കപ്പെട്ടവരായും നമ്മുടെ സ്വർഗീയ പിതാവിൻ്റെ മടിയിൽ സുരക്ഷിതമായി ഇരിക്കുന്ന കുട്ടികളായും നാം എപ്പോഴും നമ്മെത്തന്നെ കാണണം. കാരണം നമ്മെക്കുറിച്ചുള്ള എല്ലാ കരുതലും നമ്മുടെ സ്വർഗീയ പിതാവിനുണ്ട്.
അധ്യായം 14
കരുണയിൽ തികയുക
“നമ്മുടെ സ്വർഗ്ഗീയപിതാവ് പൂർണ്ണനായിരിക്കുന്നതുപോലെ പൂർണരായിരിക്കാൻ” യേശു നമ്മോട് കൽപ്പിച്ചു (മത്താ. 5:48). നമ്മെ മുറിപ്പെടുത്തുന്നവരോട്, ദ്രോഹിക്കുന്നവരോട്, മോശമായി പെരുമാറുന്നവരോട് സ്നേഹവും നന്മയും കാണിക്കുന്നതിനെയാണ് അവൻ പരാമർശിക്കുന്നതെന്ന് സന്ദർഭം കാണിക്കുന്നു. “നമ്മുടെ പിതാവിനെപ്പോലെ കരുണയിൽ തികഞ്ഞവനായിരിക്കുക” (ലൂക്കാ 6:36) എന്നാണ് യേശു പരാമർശിച്ചതെന്ന് ലൂക്കോസിലെ സമാന്തര ഭാഗം കാണിക്കുന്നു. മറ്റുള്ളവരോടുള്ള കരുണയുടെ ഈ മേഖലയിലാണ് നാം പൂർണതയ്ക്കായി പരിശ്രമിക്കേണ്ടത്.
യേശു മരിച്ച കുരിശിൽ നാം കാണുന്ന പല കാര്യങ്ങളും ഉണ്ട്, നമ്മുടെ കുരിശ് എടുക്കുമ്പോൾ നാം എങ്ങനെ ആന്തരികമായി പ്രതികരിക്കണം എന്നതിൻ്റെ ചിത്രമാണത്.
നാം നുറുക്കുന്ന അപ്പം യേശുവുമായുള്ള കൂട്ടായ്മയുടെ പ്രതീകമാണ്. ഈ കൂട്ടായ്‌മയാണു, ദൈവഹിതം നമ്മുടെ സ്വന്തം ഇഷ്ടത്തിനു വിരുദ്ധമാണെന്നു കാണുമ്പോൾ (അപ്പം പോലെ) വേഗത്തിൽ സ്വന്ത ഇഷ്ടത്തിനു തകരപ്പെടാൻ നമ്മെ സഹായിക്കുന്നത്. അതുപോലെ പാനപാത്രം സംസാരിക്കുന്നത് പുതിയ ഉടമ്പടിയിൽ ക്രിസ്തുവിൻ്റെ രക്തത്തോടുള്ള കൂട്ടായ്‌മയെക്കുറിച്ചാണ്. പ്രതികാരത്തിനായി നിലവിളിക്കുന്ന ഹാബേലിൻ്റെ രക്തത്തിൽ നിന്നും വ്യത്യസ്തമായി മറ്റുള്ളവരോട് ക്ഷമിക്കാനാണു ഇത് നമ്മോട് ആവശ്യപ്പെടുന്നത് (എബ്രായ 12:24).
ഭൂമിയിൽ ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പാപം യേശുവിൻ്റെ ക്രൂശീകരണമാണ്. യേശുവിനെ കൊന്നവർക്ക് തങ്ങൾ ചെയ്യുന്നത് എന്താണെന്ന് അറിയാമായിരുന്നു എന്ന് എല്ലാവർക്കും വ്യക്തമാണ്. എന്നിട്ടും താൻ യഥാർത്ഥത്തിൽ ആരാണെന്ന് അവർക്കറിയില്ലെന്ന് യേശു അനുമാനിച്ചു. അതിനാൽ അവർ അജ്ഞരായതിനാൽ അവരോട് ക്ഷമിക്കണമെന്ന് അവൻ പ്രാർത്ഥിച്ചു. മറ്റുള്ളവരോട് കരുണ കാണിക്കുക എന്നതിൻ്റെ അർത്ഥം ഇതാണ്.
യേശു തല കുനിച്ചു കുരിശിൽ മരിച്ചു. അപ്പോൾ പടയാളികൾ വന്ന് അവൻ ശരിക്കും മരിച്ചോ എന്നു പരീക്ഷിക്കാനായി കുന്തംകൊണ്ട് അവനെ കുത്തി. ഇങ്ങനെയാണ് ദൈവം നമ്മെയും പരീക്ഷിക്കാൻ അനുവദിക്കുന്നത് – നമ്മൾ യഥാർത്ഥത്തിൽ യേശുവിനോടൊപ്പം മരിച്ചുവോ എന്നറിയാൻ. ആരാണ് നമ്മെ ക്രൂശിക്കുന്നതെന്നും ആരാണ് അവരുടെ കുന്തങ്ങൾ നമ്മുടെ നേരേ എറിയുന്നതെന്നും നിർണ്ണയിക്കുന്നത് ദൈവമാണ്. യേശു ഒരിക്കലും ആ കുന്തത്തിൻ്റെ കുത്തിനോട് പ്രതികരിച്ചില്ല, കാരണം അവൻ ശരിക്കും മരിച്ചിരുന്നു. മാത്രമല്ല, അവൻ്റെ രക്തം – പുതിയ ഉടമ്പടിയുടെ രക്തം – ഉടനടി കുന്തത്തെ പൊതിഞ്ഞതായും നാം വായിക്കുന്നു. നമുക്കും ഇതുതന്നെ വഴി. മറ്റുള്ളവരുടെ കുന്തമുനകളോട് നമ്മൾ ഉടനെ ക്ഷമിക്കുകയും അവരെ വിട്ടയയ്‌ക്കുകയും ദൈവസ്നേഹത്തോടെ അവരോടു പ്രതികരിക്കുകയും ചെയ്യുന്നു. യേശുവിനെ അനുഗമിക്കുക എന്നതിൻ്റെ അർത്ഥം ഇതാണ്.
നീതിയും നന്മയും
നമ്മുടെ നീതി പരീശന്മാരുടെ നീതിയെ മറികടക്കണമെങ്കിൽ, നമ്മുടെ നീതി ദൈവത്തിൻ്റെതുപോലെ ആയിരിക്കണം – നന്മ നിറഞ്ഞതായിരിക്കണം (മത്താ. 5:20, 44-48). നന്മ നീതിയെക്കാൾ വലുതാണ് (റോമ. 5:7 കാണുക: “നീതിമാന്നുവേണ്ടി ആരെങ്കിലും മരിക്കുന്നതു ദുർല്ലഭം; ഗുണവാനു വേണ്ടി പക്ഷേ മരിപ്പാൻ തുനിയുമായിരിക്കും.”). നീതി നമ്മുടെ ശരീരത്തിലെ അസ്ഥികൾ പോലെയാണ്, നന്മ അസ്ഥികളെ പൊതിയുന്ന മാംസം പോലെയും. നമുക്ക് എല്ലാ അസ്ഥികളും ഉണ്ടായിരിക്കണം – ദൈവത്തിൻ്റെ എല്ലാ കൽപ്പനകളോടും പൂർണമായ അനുസരണം. എന്നാൽ നന്മയില്ലെങ്കിൽ നമ്മൾ അസ്ഥികൂടങ്ങൾ പോലെയാകും. നമ്മുടെ ശരീരത്തിൽ അസ്ഥികൾ മറഞ്ഞിരിക്കുന്നതുപോലെ ദൈവകൽപ്പനകളോടുള്ള നമ്മുടെ ആന്തരിക അനുസരണം മറഞ്ഞിരിക്കേണ്ടതാണ്.
നമ്മുടെ നന്മ മാത്രമാണു മറ്റുള്ളവർ കാണേണ്ടത്. നമ്മുടെ നീതി കാണാൻ മനുഷ്യരെ അനുവദിക്കരുതെന്ന് മത്തായി 6:1 ൽ യേശു പറഞ്ഞു, എന്നാൽ, മനുഷ്യർ നമ്മുടെ നല്ല പ്രവൃത്തികൾ കാണണമെന്നും അവൻ പറഞ്ഞു (മത്താ. 5:16). സഭയ്ക്ക് പുറത്തുള്ളവരോട് നന്മ പ്രകടമാക്കുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം, അങ്ങനെ അവർ നമ്മിലൂടെ ക്രിസ്തുവിലേക്ക് ആകർഷിക്കപ്പെടുന്നു. അവർ നമ്മുടെ അസ്ഥികൂടം പോലെയുള്ള “നീതി”യാൽ പിന്തിരിപ്പിക്കപ്പെടരുത്. “കൃപയും സത്യവും നിറഞ്ഞ” ദൈവത്തിൻ്റെ മഹത്വം യേശു വെളിപ്പെടുത്തി – അസ്ഥികളെ പൊതിഞ്ഞ് മാംസം. പരീശന്മാരുടെ അസ്ഥികൂടം പോലെയുള്ള നീതി പാപികളെ പിന്തിരിപ്പിച്ചു. എന്നിട്ടും പരീശന്മാരേക്കാൾ കൂടുതൽ അസ്ഥികൾ (നീതി) ഉള്ള യേശുവിലേക്ക് അവർ ആകർഷിക്കപ്പെട്ടു. അതിൽ നിന്ന് നമുക്കെല്ലാവർക്കും പഠിക്കാൻ ചിലതുണ്ട്.
ദൈവിക ശക്തിയും മാനുഷിക കഴിവും
പ്രലോഭനം നമ്മുടെ മനസ്സിൽ ഒരു ചിന്തയായാണു വരുന്നത്. നാം അതിനെ ഉടനടി ചെറുക്കണം. എന്നാൽ നമ്മൾ വിജയം തേടി തുടങ്ങുമ്പോൾ, അതിനുമുൻപ് കുറച്ച് നിമിഷങ്ങളെങ്കിലും ആ ചിന്തയിൽ മുഴുകുന്നതിനെ ചെറുക്കുന്നതിൽ നാം വിജയിക്കാറില്ല. ഇത്രയും വർഷങ്ങളായി നമ്മൾ ശീലിച്ചുപോന്ന ജീവിതരീതിയാണ് ഇതിന് കാരണം. പ്രതിരോധിക്കാനുള്ള ഈ പ്രാരംഭ കാലതാമസം, പൂജ്യമാകുന്നതു വരെ നാം പോരാടിക്കൊണ്ടിരിക്കണം! നാം എവിടെ പാപം ചെയ്‌തിരിക്കുന്നുവോ, അവിടെ അപ്പോൾത്തന്നെ ഏറ്റുപറയുകയും അനുതപിക്കുകയും വിലപിക്കുകയും വേണം.
നാം പാപത്തെ പ്രതിരോധിക്കുന്നത് നമ്മുടെ സ്വന്തം ശക്തികൊണ്ടാണോ അതോ ദൈവത്തിൻ്റെ ശക്തികൊണ്ടാണോ എന്ന് വിവേചിച്ചറിയേണ്ടതില്ല. നാം പാപത്തെ ചെറുക്കുന്നിടത്തോളം കാലം നാം ശരിയായ കാര്യം ചെയ്യുന്നു. ഇത്തരം സാഹചര്യങ്ങളിൽ നാം ഉപയോഗിക്കുന്നത് ദൈവിക ശക്തിയാണോ അതോ നമ്മുടെ സ്വന്തം മാനുഷികശക്തിയാണോ എന്ന് നിർണ്ണയിക്കാൻ പ്രയാസമാണ്. ഒരു പരീക്ഷയിൽ നമ്മെ സഹായിക്കാൻ ദൈവത്തോട് ആവശ്യപ്പെടുന്നത് പോലെയാണ് ഇത്. ഏത് ഘട്ടത്തിലാണ് ആ പരീക്ഷയിൽ നമ്മെ സഹായിക്കാൻ അമാനുഷിക സഹായം ലഭ്യമാകുന്നത്? അത് നിർണ്ണയിക്കാൻ പ്രയാസമാണ്. എന്നാൽ അത് നിർണ്ണയിക്കേണ്ട ആവശ്യമില്ല. ദൈവത്തിൻ്റെ ശക്തി നമ്മുടെ വ്യക്തിത്വവുമായി കൂടിച്ചേരുന്നത് വളരെ ശാന്തമായ വിധത്തിലാണ്, അതേക്കുറിച്ചു നമ്മൾ ബോധവാന്മാരല്ല.
ആത്മാവിൻ്റെ ശക്തിയിൽ വചനം ശുശ്രൂഷിക്കാൻ നാം ശ്രമിക്കുമ്പോഴും ഇങ്ങനെതന്നെയാണ്. നമ്മൾ സംസാരിക്കുന്നത് നമ്മുടെ സ്വാഭാവിക കഴിവ് കൊണ്ടാണോ അതോ ദൈവിക ശക്തി കൊണ്ടാണോ എന്ന് നിർണ്ണയിക്കാൻ പ്രയാസമാണ്. അത് അപഗ്രഥിക്കാൻ ശ്രമിച്ച് സമയം പാഴാക്കരുത്, കാരണം അത് അസാധ്യവും പ്രയോജനമില്ലാത്തതുമാണ്. അതുപോലെയാണ് പാപത്തിന്മേലുള്ള വിജയത്തിൻ്റെ കാര്യവും. പ്രധാന കാര്യം നാം പാപത്തിനെതിരെ പോരാടുകയും അതിനെ ചെറുക്കുകയും ചെയ്യുക എന്നതാണ്.
പാപത്തെ ജയിക്കുക
യേശുവിൻ്റെ നാമത്തിൽ നമ്മുടെ ജഡത്തിൽ നിന്ന് പാപത്തെ അകറ്റാൻ നമുക്ക് കഴിയില്ല. യേശുവിൻ്റെ നാമത്തിൽ നമുക്ക് ചെറുത്തുനിൽക്കാൻ കഴിയുന്നത് പിശാചിനെ മാത്രമാണ് – അവൻ നമ്മിൽ നിന്ന് ഓടിപ്പോകും. എന്നാൽ ആ നിമിഷം മാത്രമാണ് സാത്താൻ ഓടിപ്പോകുന്നത് (യാക്കോബ് 4:7). യേശുവിൻ്റെ അടുക്കൽ വന്നതുപോലെ അവൻ പിന്നീട് വീണ്ടും വരും (ലൂക്കോസ് 4:13 കാണുക). അപ്പോൾ നാം അവനെ വീണ്ടും എതിർക്കണം.
എന്നിരുന്നാലും, പാപം വ്യത്യസ്തമാണ്. പാപം നമ്മുടെ ജഡത്തിൽ വസിക്കുന്നു, നാം മരിക്കുന്ന ദിവസം വരെ അത് എല്ലാ സമയത്തും പരീക്ഷിക്കും.
പാപം ഒഴിവാക്കുക എന്നത് അതിനെ മറികടക്കാനുള്ള ഒരു വഴി കൂടിയാണ്. യൗവനമോഹങ്ങളിൽനിന്നും (2 തിമൊ. 2:22) ദുർന്നടപ്പിൽനിന്നും (1 കൊരി.6:18) ഓടിപ്പോകാനാണ് ബൈബിൾ നമ്മോട് പറയുന്നത് – അവയെ അഭിമുഖീകരിക്കരുത്.
പ്രലോഭനത്തിൻ്റെ സമ്മർദം കാണുകയും അതിന് വഴങ്ങുമോ എന്ന ഭയം ഉണ്ടാകുകയും ചെയ്യുമ്പോൾ, കടലിൽ മുങ്ങാൻ തുടങ്ങിയപ്പോൾ പത്രോസ് സഹായത്തിനായി നിലവിളിച്ചതുപോലെ നാം ഉടനടി സഹായത്തിനായി നിലവിളിക്കണം (മത്താ. 14: 30). സഹായത്തിനായി കൃപയുടെ സിംഹാസനത്തിലേക്ക് ഓടുക എന്നതിൻ്റെ അർത്ഥം ഇതാണ്. പാപത്തിൽ നിന്ന് ഓടിപ്പോകുന്നതും പാപത്തിനെതിരായ പോരാട്ടവും ജീവിതത്തിൽ പാപത്തെ ജയിക്കാൻ നിങ്ങൾ ദൃഢനിശ്ചയം ചെയ്‌തിരിക്കുന്നു എന്നതിനു ദൈവത്തിനുള്ള തെളിവാണ്. ദൈവം നിങ്ങളെ ശക്തമായി സഹായിക്കും.
അടുത്തതായി ആരെ വിഴുങ്ങണമെന്ന് അന്വേഷിച്ച് അലറുന്ന സിംഹത്തെപ്പോലെ സാത്താൻ എപ്പോഴും ചുറ്റിനടക്കുന്നു (1 പത്രോ.5:8). അവൻ ഇതിനകം പലരെയും വിഴുങ്ങി. കണ്ണുകൊണ്ട് മോഹിക്കപ്പെടത്തക്കവണ്ണം അശ്രദ്ധരായവർ, മറ്റുള്ളവരോട് കയ്പുള്ളവർ, അനീതിയുള്ളവർ എന്നിവരെയാണ് അവൻ അന്വേഷിക്കുന്നത്. അത്തരം വിശ്വാസികളെ സാവധാനം വിഴുങ്ങേണ്ട ഇരകളായി അവൻ അടയാളപ്പെടുത്തുന്നു. അതിനാൽ, വീഴാതിരിക്കാൻ നാം എപ്പോഴും ആരോഗ്യകരമായ ഭയത്തിൽ ജീവിക്കണം.
ഒരു കായികതാരം പല മേഖലകളിലും സ്വയം അച്ചടക്കം പാലിക്കുന്നു. അങ്ങനെയെങ്കിൽ, സാത്താനെയും ദുർമോഹങ്ങളെയും ജയിക്കാനും ഒടുവിൽ ഈ സ്വർഗീയ ഓട്ടത്തിൽ വിജയിക്കാനും നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങളുടെ ശാരീരിക ആഗ്രഹങ്ങളെ നിങ്ങൾ ശിക്ഷണം ചെയ്യണം. പൗലോസ് പറഞ്ഞു, “ഞാൻ എൻ്റെ ശരീരത്തിന് ശിക്ഷണം നൽകി, അതിനെക്കൊണ്ട് ചെയ്യേണ്ടത് ചെയ്യിക്കാൻ ഞാൻ ശ്രമിക്കുന്നു, അല്ലാതെ അത് ആഗ്രഹിക്കുന്നത് ചെയ്യാനല്ല. അല്ലാത്തപക്ഷം മറ്റുള്ളവരോട് പ്രസംഗിച്ചതിന് ശേഷം ഞാൻ തന്നെ അയോഗ്യനാകും” (1 കൊരി.9:27 – ലിവിംഗ്).
നമ്മുടെ നീതി പരീശന്മാരുടേതിനേക്കാൾ കൂടുതലായിരിക്കണമെന്ന് യേശു മലമുകളിലെ പ്രസംഗത്തിൽ പറഞ്ഞപ്പോൾ (മത്താ. 5:20), നാം പ്രത്യേകം ശ്രദ്ധിക്കേണ്ട നമ്മുടെ ശരീരത്തിൻ്റെ മൂന്ന് ഭാഗങ്ങളെക്കുറിച്ച് പറഞ്ഞു – നമ്മുടെ കണ്ണുകൾ, നമ്മുടെ നാവ്, നമ്മുടെ കൈകൾ (മത്താ. 5: 29, 22, 37, 30; മത്തായി. 12:36, 37 എന്നിവയും കാണുക). അതിനാൽ പാപം ഒഴിവാക്കാൻ ഈ മൂന്ന് അവയവങ്ങളെക്കുറിച്ചു വളരെ വളരെ ശ്രദ്ധാലുവായിരിക്കുക. ശരീരത്തിലെ ഈ മൂന്ന് അവയവങ്ങളാലാണ് യുവാക്കൾ ഏറ്റവും കൂടുതൽ പാപം ചെയ്യുന്നത് – സാധാരണയായി ഞാൻ മുകളിൽ സൂചിപ്പിച്ച ക്രമത്തിൽ.
എല്ലാ ദിവസവും ജീവനുള്ള യാഗമായി നാം ദൈവത്തിനു സമർപ്പിക്കേണ്ട മൂന്ന് ശരീര അവയവങ്ങൾ ഇവയാണ് (റോമ.12:1). ദൈവം നമുക്കായി ചെയ്‌തിരിക്കുന്ന എല്ലാറ്റിനും പകരമായി നമുക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും ചെറിയ കാര്യം അതാണ്. “അത് ചോദിക്കുന്നതു വളരെ കൂടുതലാണോ?” പരിശുദ്ധാത്മാവ് ചോദിക്കുന്നു (റോമ. 12: 1 – ലിവിംഗ്).
സാത്താനും നമ്മുടെ മോഹങ്ങളും ഇത്ര ശക്തമായിരിക്കാൻ ദൈവം അനുവദിച്ചിരിക്കുന്നു, അതിനാൽ നമ്മുടെ സ്വന്തം ശക്തിയാൽ അവയെ കീഴടക്കാൻ കഴിയുമെന്ന് നാം ഒരിക്കലും കരുതരുത്. ദൈവത്തിൻ്റെ ശക്തി അന്വേഷിക്കാൻ നാം നിർബന്ധിതരാണ്. കനാൻ നിവാസികളുടെ വലുപ്പം കണ്ടപ്പോൾ യിസ്രായേൽ ചാരന്മാർ തങ്ങളെ വെറും പുൽച്ചാടികളെപ്പോലെയാണ് കണ്ടത്. എന്നിട്ടും യോശുവയും കാലേബും ദൈവത്തിൻ്റെ ശക്തിയിൽ വിശ്വസിച്ച് കനാനിൽ പ്രവേശിച്ച് ആ രാക്ഷസന്മാരെ കൊന്നു. നമ്മുടെ എല്ലാ മോഹങ്ങളെയും കീഴടക്കാൻ നമുക്ക് ഈ ആത്മാവാണ് ആവശ്യം. അതുകൊണ്ട് വിശ്വാസത്തോടെ പറഞ്ഞുകൊണ്ടേയിരിക്കുക: “ദൈവത്തിൻ്റെ ശക്തിയാൽ എനിക്ക് സാത്താനെയും എൻ്റെ എല്ലാ മോഹങ്ങളെയും കീഴടക്കാൻ കഴിയും, എനിക്ക് കഴിയും”.
എല്ലാ പ്രലോഭനങ്ങളിലും, രണ്ട് വഴികൾ നിങ്ങൾക്കായി തുറന്നിരിക്കുന്നു – (i) സുഖത്തിൻ്റെ വഴി, (ii) കഷ്ടതയുടെ വഴി, അവിടെ നിങ്ങൾ ജഡം ആഗ്രഹിക്കുന്ന സുഖം നിഷേധിക്കുന്നു. ഈ വഴി “ജഡത്തിൽ കഷ്ടത” (1 പത്രോ. 4:1) അനുഭവിക്കുന്ന വഴിയാണ്. നിങ്ങൾ എതിർക്കുകയും സഹിക്കുകയും ചെയ്തു കൊണ്ടിരിക്കുമ്പോൾ, ഒടുവിൽ പാപം ചെയ്യുന്നതിനേക്കാൾ മരിക്കുന്നതിനു പോലും നിങ്ങൾ തയ്യാറാകും. അപ്പോൾ നിങ്ങൾ “പാപത്തെ പ്രാണത്യാഗത്തോളം ചെറുക്കുന്നു” (എബ്രാ. 12:4). അവസാനം വരെ ഈ വഴിക്ക് പോകാൻ കർത്താവ് നിങ്ങളെ ഉത്സാഹിപ്പിക്കട്ടെ.
അധ്യായം 15
ആത്മീയതയെ പഠനവുമായി സന്തുലിതമാക്കുക
വിവിധ ക്രിസ്തീയ കൂട്ടങ്ങളുമായി ഇടപഴകുകയും സഹവസിക്കുകയും ചെയ്യുമ്പോൾ നിങ്ങൾ സമനിലയും സന്തുലതയും ഉള്ളവരായിരിക്കണമെന്നതിൽ എനിക്ക് താല്പര്യമുണ്ട്. കാരണം അവരിൽ ചിലർക്കിടയിൽ പരീശ പ്രവണതകൾ ഉണ്ടാകാം. ക്രിസ്ത്യാനികളിലെ ദേഹീപരതയും ആത്മീയതയും തമ്മിൽ നിങ്ങൾ വേർതിരിച്ചറിയണം. അല്ലെങ്കിൽ അവരിൽ പലരെയും പോലെ നിങ്ങൾ സ്വാധീനിക്കപ്പെടുകയും സ്വയം പരീശരാകുകയും ചെയ്യും. നിങ്ങളുടേതല്ലാത്ത മറ്റ് കൂട്ടങ്ങളിലുള്ളവർ ഉൾപ്പെടെ എല്ലാ ദൈവമക്കളെയും വിലമതിക്കാൻ പഠിക്കുക. അങ്ങനെ നിങ്ങൾ പരീശത്വത്തിൽ നിന്ന് രക്ഷപ്പെടും.
കോളജിൽ, ആത്മീയതയും പഠനവും തമ്മിലുള്ള ശരിയായ സന്തുലിതാവസ്ഥ കണ്ടെത്താൻ നിങ്ങൾ ശ്രമിക്കണം – കാരണം ദൈവമാണ് രണ്ടും നിശ്ചയിച്ചത്. ബൈബിൾ വായിക്കുന്നതിനും യോഗങ്ങളിൽ സംബന്ധിക്കുന്നതിനുമായി നാം മുഴുവൻ സമയവും ചെലവഴിക്കണമെന്ന് അവൻ കൽപിച്ചിട്ടില്ല. മറിച്ച് സമയത്തിൻ്റെ ഭൂരിഭാഗവും ലൗകികവും ഭൗമികവുമായ തൊഴിലുകളിൽ നാം ചെലവഴിക്കുന്നു – ഓഫീസിൽ ജോലി ചെയ്താലും കോളേജിൽ പഠിച്ചാലും മാതാപിതാക്കളെന്ന നിലയിൽ വീട്ടുകാര്യങ്ങൾ നോക്കിയാലും എല്ലാം.
കേവലം ക്രിസ്‌തീയ യോഗങ്ങളിൽ സംബന്ധിച്ചു മാത്രം ദൈവത്തെ മഹത്വപ്പെടുത്താൻ കഴിയില്ല – അത് നിങ്ങളുടെ പഠനം അവഗണിക്കുന്നതിനും മോശം ഗ്രേഡുകൾ നേടുന്നതിനും ഇടയാക്കിയാൽ പ്രത്യേകിച്ചും. ദൈവത്തെ ഒന്നാമതു വയ്ക്കണമെന്നത് ശരിയാണ്. എന്നാൽ പല യോഗങ്ങൾക്കു സംബന്ധിക്കണമെന്നത് ഒന്നാമതു വയ്ക്കുന്നത് ശരിയായിരിക്കണമെന്നില്ല. യോഗങ്ങളുമായി നാം ദൈവത്തെ തുലനം ചെയ്യരുത്. നാം യാഥാർത്ഥ്യബോധമുള്ളവരായിരിക്കണം.
നിങ്ങളുടെ പഠനങ്ങളിൽ നിങ്ങളുടെ ഏറ്റവും മികച്ചത് ചെയ്യുക (“ഏറ്റവും നന്നായി ചെയ്യുക” എന്ന് ഞാൻ പറയുന്നില്ല, “നിങ്ങളുടെ ഏറ്റവും മികച്ചത് ചെയ്യുക”) – നിങ്ങളുടെ വിദ്യാഭ്യാസത്തിനായി നിക്ഷേപിച്ച കർത്താവിൻ്റെ പണത്തിന് തക്കവണ്ണം ദൈവത്തെ മഹത്വപ്പെടുത്താനുള്ള ഏറ്റവും നല്ല മാർഗം അതാണ്. നിങ്ങളുടെ ബുദ്ധിയുടെ നിലവാരത്തിനപ്പുറം നിങ്ങൾക്ക് ഫലം പ്രതീക്ഷിക്കാനാവില്ല – ദൈവം തന്നെയും അതു പ്രതീക്ഷിക്കുന്നില്ല. എന്നാൽ നിങ്ങളുടെ പഠനത്തിൽ നിങ്ങൾ കഠിനാധ്വാനം ചെയ്യണമെന്ന് അവൻ തീർച്ചയായും പ്രതീക്ഷിക്കുന്നു – ഇത് ചെയ്യുന്നതിന്, നിങ്ങൾക്ക് നഷ്‌ടപ്പെടുന്ന ചില മീറ്റിംഗുകളും കോൺഫറൻസുകളും ഉണ്ടായേക്കാം. നിങ്ങളുടെ സഭയുടെ എല്ലാ മീറ്റിംഗുകളിലും എല്ലാ കോൺഫറൻസുകളിലും പങ്കെടുക്കാമെന്ന് നിങ്ങൾ കരുതരുത്. ഇതിനോടെല്ലാം സന്തുലിതമായ സമീപനം പുലർത്തുക.
നല്ല ഗ്രേഡുകൾ നേടുന്നതിനായി ഏതൊരു ക്രിസ്ത്യാനിയും തൻ്റെ ഹൃദയവും മനസ്സും നൽകാത്തപ്പോൾ കർത്താവ് അപമാനിതനാകുന്നു. തൻ്റെ കഴിവിൻ്റെ പരമാവധി ചെയ്തിട്ടും, ഒരു വ്യക്തിക്ക് മോശം ഗ്രേഡുകൾ ലഭിക്കുന്നുണ്ടെങ്കിൽ, അത് സാരമില്ല. കാരണം അത് ദൈവം അവനു നൽകിയ ബുദ്ധിയുടെ നിലവാരത്തെ ആശ്രയിച്ചിരിക്കുന്നു. എന്നാൽ അലസത വ്യത്യസ്തമാണ്. നെറ്റിയിലെ വിയർപ്പ് കൊണ്ട് ഉപജീവനം കഴിക്കണമെന്ന് ദൈവം ആദത്തോട് പറഞ്ഞു. അത് നമുക്കെല്ലാവർക്കും വേണ്ടി ദൈവം നിശ്ചയിച്ചിട്ടുള്ള വഴിയാണ് – കഠിനാധ്വാനത്തിൻ്റെ വഴി.
കൾട്ടിസ്റ്റുകൾ അവരുടെ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനുവേണ്ടി തങ്ങളുടെ പഠനത്തെ അവഗണിക്കാൻ ആളുകളെ പഠിപ്പിക്കുന്നു. അത്തരം ആരാധനകളിൽ നിന്നു വിട്ടുനിൽക്കുക. നിങ്ങളുടെ ജീവിതത്തിലുടനീളം എല്ലാ സമയത്തും നിങ്ങൾ ആദ്യം അന്വേഷിക്കേണ്ടത് ദൈവരാജ്യവും അവൻ്റെ നീതിയുമാണ്. നിങ്ങൾ എപ്പോഴും സ്വർഗീയ ചിന്താഗതിയുള്ളവരായിരിക്കണം. ഒരിക്കലും ഭൗമിക ചിന്താഗതിയുള്ളവരായിരിക്കരുത്. എന്നാൽ യേശു 30 വർഷത്തോളം വീട്ടിലും മരപ്പണിക്കടയിലും ഒരു ലൗകിക ജോലി ചെയ്‌തിരുന്നുവെന്നും അവൻ എല്ലാ ദിവസവും സിനഗോഗിൽ യോഗങ്ങൾക്കു പോയിരുന്നില്ലെന്നും ഓർക്കുക.
എന്നാൽ, നിങ്ങൾ ഏറെ പഠനം നടത്തുകയും ആത്മീയതയെ അവഗണിക്കുകയും ചെയ്താൽ, ഞാൻ നിങ്ങൾക്ക് വിപരീത ദിശയിൽ പ്രബോധനം നൽകും. യേശു നടന്ന നേരായ പാതയിൽ നിന്ന് നാം മാറിപ്പോയാൽ വലത്തോട്ടോ ഇടത്തോട്ടോ തിരിയാൻ പരിശുദ്ധാത്മാവ് നമ്മോട് ആവശ്യപ്പെടും. യെശയ്യാവ് 30:21ൽ നാം വായിക്കുന്നു: “നിങ്ങളുടെ സ്വന്തം കണ്ണുകൊണ്ട് നിങ്ങൾ നിങ്ങളുടെ ഗുരുവിനെ (യേശു) കാണും. നിങ്ങൾ ദൈവത്തിൻ്റെ വഴികൾ ഉപേക്ഷിച്ച് വഴിതെറ്റിയാൽ, നിങ്ങളുടെ പിന്നിൽ (പരിശുദ്ധാത്മാവിൻ്റെ) ഒരു ശബ്ദം കേൾക്കും, ‘ഇല്ല, ഇതാണ് വഴി ഇതിലേ നടക്കുക.’ നമ്മെ സന്തുലിതമായി നിലനിർത്താൻ നാമെല്ലാവരും ആ ശബ്ദം നിരന്തരം കേൾക്കേണ്ടതുണ്ട്. എല്ലാ കാര്യങ്ങളിലും സമചിത്തത പുലർത്തുന്നതാണ് ജ്ഞാനം.
ദൈവത്തോട് നിങ്ങൾക്കു പൂർണ്ണഹൃദയത്തോടെയുള്ള താല്പര്യം ഉണ്ടെന്നുള്ളതിൽ നിങ്ങളുടെ മാതാപിതാക്കളെന്ന നിലയിൽ ഞങ്ങൾ ദൈവത്തോട് അഗാധമായി നന്ദിയുള്ളവരാണ്. വരും ദിവസങ്ങളിൽ നിങ്ങളുടെ ഹ്യദയത്തിലെ ആ അഗ്നി ഇനിയും വർദ്ധിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. അതിനാൽ ഞാൻ മുകളിൽ പറഞ്ഞതെല്ലാം നിങ്ങളെ സമതുലിതാവസ്ഥയിലെത്തിക്കാൻ മാത്രമാണ്. അങ്ങനെ നിങ്ങളുടെ തീക്ഷ്ണത ജ്ഞാനത്തോടൊപ്പം ചേരട്ടെ. കുറച്ച് സമയത്തേക്ക് പ്രത്യക്ഷപ്പെട്ട് അപ്രത്യക്ഷമാകുന്ന ചില താൽക്കാലിക വാൽ നക്ഷത്രങ്ങൾ പോലെ നിങ്ങൾ ആകരുതേ. പകരം നിങ്ങൾ എന്നേക്കും തിളങ്ങുന്ന നക്ഷത്രങ്ങളാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അതിനുവേണ്ടി ദൈവത്തെ മഹത്വപ്പെടുത്തുന്ന സമതുലിതമായ രീതിയിൽ നിങ്ങൾ വളരണം. ഇക്കാര്യത്തിനായി ഞങ്ങൾ പ്രാർത്ഥിക്കുന്നു, ദൈവം നിങ്ങളെ സഹായിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.
അധിക സമയം അധ്വാനിക്കുക, ആവശ്യത്തിലധികം പ്രവർത്തിക്കുക എന്നിവയല്ലാതെ കോളജിൽ നന്നായി പോകാൻ മറ്റൊരു മാർഗവുമില്ല. ശനിയാഴ്‌ചകൾ ഉൾപ്പെടെ നിങ്ങളുടെ ഒഴിവുദിവസങ്ങൾ പൂർണ്ണമായി ഉപയോഗിക്കേണ്ടത് ഇതിനാണ്. പഠിപ്പിച്ചത് മാത്രം പഠിച്ചാൽ പോരാ. നിങ്ങൾ അധിക വായന നടത്തുകയും കൂടുതൽ കണക്കുകൾ ചെയ്തു പഠിക്കുകയും ധാരാളം കമ്പ്യൂട്ടർ പ്രോഗ്രാമുകൾ നടത്തുകയും വേണം. നിങ്ങൾക്ക് എന്തെങ്കിലും മനസ്സിലാകാത്തപ്പോൾ മറ്റുള്ളവരോട് (പ്രൊഫസർമാരോടോ വിദ്യാർത്ഥികളോടോ) ചോദിക്കാൻ ഒരിക്കലും മടിക്കരുത്. ഒരു വിഷയത്തെക്കുറിച്ചുള്ള നമ്മുടെ അറിവിനെ വലുതായി കാണുന്ന പ്രവണത നമുക്കെല്ലാവർക്കും ഉണ്ടെന്ന് ഓർക്കുക. അതിനാൽ, നിങ്ങൾ മനസ്സിലാക്കിയതായി നിങ്ങൾ കരുതുന്ന പല കാര്യങ്ങളും വാസ്തവത്തിൽ നിങ്ങൾക്ക് ശരിക്കും മനസ്സിലായിട്ടില്ല. ആ വിഷയത്തിലെ ചില പ്രശ്‌നങ്ങൾ ചെയ്തു പരിഹരിക്കുന്നതുവരെ, നിങ്ങൾ അത് ശരിക്കും മനസ്സിലാക്കിയിട്ടുണ്ടോ എന്ന് നിങ്ങൾക്കറിയില്ല എന്നതാണു സത്യം.
മാധ്യമ സ്വാധീനത്തിൽ നിന്നുള്ള സംരക്ഷണം
ടിവി പ്രോഗ്രാമുകൾ കാണുന്നതിനെക്കുറിച്ച് ഞാൻ നിങ്ങൾക്ക് ഒരു മുന്നറിയിപ്പ് നൽകട്ടെ. വിശ്രമിക്കാനും ലോകത്ത് നടക്കുന്ന കാര്യങ്ങൾ മനസ്സിലാക്കാനുമായി വാർത്തകളും ചില കായിക പരിപാടികളും കാണുന്നതിൽ തെറ്റൊന്നുമില്ല. എന്നാൽ മറ്റ് മിക്ക ടിവി പ്രോഗ്രാമുകളും മനസ്സിനെ മലിനമാക്കുക മാത്രമല്ല, തിരുവെഴുത്തുകൾ വായിക്കുന്നതിൽ നിന്നും ദൈവത്തോടൊപ്പം സമയം ചെലവഴിക്കുന്നതിൽ നിന്നും നിങ്ങളെ തടസ്സപ്പെടുത്തുന്ന തരത്തിൽ സമയം പാഴാക്കും. അതിനാൽ സ്വയം മലിനമാകാതിരിക്കാനും സമയം പാഴാക്കാതിരിക്കാനും ശ്രദ്ധിക്കുക.
നിങ്ങൾ ടിവി കാണാൻ ആഗ്രഹിക്കുമ്പോഴെല്ലാം, ആ ദിവസം നിങ്ങൾ ബൈബിൾ വായിക്കാൻ കുറച്ച് സമയം ചെലവഴിച്ചിട്ടുണ്ടോ എന്ന് ആദ്യം സ്വയം ചോദിക്കുക. നിങ്ങളുടെ ജീവിതത്തെ മുന്നോട്ടു നയിക്കാൻ പോകുന്നത് ആരാണെന്നും സ്വയം ചോദിക്കുക – സ്വർഗ്ഗത്തിലെ ദൈവമോ ഈ ലോകത്തിൻ്റെ ദൈവമോ?
ഒരു യുവ പാസ്റ്ററായിരുന്ന ഡേവിഡ് വിൽക്കേഴ്‌സൺ ദിവസവും ടിവി കാണാൻ താൻ ഉപയോഗിച്ചിരുന്ന രണ്ടു മണിക്കൂർ സമയം പ്രാർത്ഥനയിൽ ചെലവഴിക്കാൻ തീരുമാനിച്ചതായി ‘ക്രൂശും കഠാരയും’ എന്ന തൻ്റെ അനുഭവക്കുറിപ്പിൽ ഞാൻ വായിച്ചു. ഈ മാറ്റിവച്ച സമയത്തിനിടയിൽ ഒരു ദിവസം അദ്ദേഹം ന്യൂയോർക്കിൽ ലഹരി മരുന്നു കള്ളക്കടത്തു നടത്തുന്ന ചില സംഘാംഗങ്ങളുടെ ചിത്രം ഒരു പത്രത്തിൽ കണ്ടു. അവരെ സഹായിക്കാൻ കർത്താവ് അദ്ദേഹത്തിന് ഒരു ഭാരം നൽകി. അങ്ങനെയാണ് മയക്കുമരുന്നിന് അടിമകളായവരെ ക്രിസ്തുവിലേക്ക് കൊണ്ടുവരുന്നതിനുള്ള ലോകമെമ്പാടുമുള്ള ശുശ്രൂഷയ്ക്കായി ദൈവം അദ്ദേഹത്തെ പടിപടിയായി നയിച്ചത്.
ജീവിതത്തിലെ ചെറിയ കാര്യങ്ങളിൽ വിശ്വസ്തനാണെന്ന് തെളിയിക്കപ്പെട്ട ഒരാൾ മാത്രമേ വലിയ കാര്യങ്ങളിലും വിശ്വസ്തനാകൂ. ഇത് നിങ്ങൾക്ക് ഒരു യുദ്ധമായിരിക്കുമെന്ന് എനിക്കറിയാം. എന്നാൽ ശത്രുക്കൾ കീഴടക്കിയ ഭൂമി കൈവശപ്പെടുത്താനുള്ള പോരാട്ടമാണിത്. ദീർഘകാലാടിസ്ഥാനത്തിൽ, ഇത് നന്നായി പോരാടേണ്ട ഒരു യുദ്ധമാണെന്നും നിങ്ങൾ കണ്ടെത്തും. ഒടുവിൽ നിങ്ങൾ കർത്താവിൻ്റെ സന്നിധിയിൽ നില്ക്കുമ്പോൾ, ഈ യുദ്ധം പൂർണ്ണഹൃദയത്തോടെ നടത്തിയതിൽ നിങ്ങൾ സന്തോഷിക്കും.
ഈ വരുന്ന പുതുവർഷത്തിൽ ലൗകികവും മലിനമാക്കുന്നതുമായ സ്വാധീനങ്ങളിൽ നിന്ന് നിങ്ങൾ കാത്തുസൂക്ഷിക്കപ്പെടട്ടെ. എന്ത് പരിണതഫലങ്ങൾ ഉണ്ടായാലും, എവിടെയായാലും മറുവശത്ത് മുറിവേൽക്കുന്നതു ആരായാലും “ഇല്ല” എന്ന് പറയാനുള്ള കൃപയും ശക്തിയും നിങ്ങൾക്ക് ലഭിക്കുന്ന ഒരു വർഷമാകട്ടെ. നിങ്ങൾ മനുഷ്യരുടെയാണോ ദൈവത്തിൻ്റെയാണോ അംഗീകാരം തേടുന്നതെന്നും വ്യക്തമാകുന്ന സാഹചര്യങ്ങൾ കൊണ്ടു വന്നു നിങ്ങളെ പരീക്ഷിക്കാൻ ദൈവം അനുവദിക്കും. അത്തരത്തിലുള്ള എല്ലാ പരീക്ഷണങ്ങളിലും നിങ്ങൾ വിജയികളാകട്ടെ!
വഞ്ചനയിൽ നിന്നുള്ള സ്വാതന്ത്ര്യം
‘ക്രിസ്തുവിൻ്റെ മണവാട്ടി’യിൽ ആകെ 1,44,000 പേർ മാത്രമേ ഉണ്ടാകൂ എന്ന് ആരോ പറഞ്ഞതായി നിങ്ങൾ എഴുതി. വെളിപാടിൻ്റെ പുസ്‌തകം നിറയെ അടയാളങ്ങളും ചിഹ്നങ്ങളുമാണെന്ന് ഓർക്കുക (വെളി.1:1-ൽ “സൂചിപ്പിച്ചത്” എന്ന വാക്കാൽ ഇതു വ്യക്തമാക്കിയിരിക്കുന്നു). അതുകൊണ്ട് വെളിപാട് 14:1-ലെ 1,44,000 എന്ന സംഖ്യ പ്രതീകാത്മകമാണ്, യഥാർത്ഥമല്ല. 144,000 എന്നത് “കുഞ്ഞാട് പോകുന്നിടത്തെല്ലാം അവനെ അനുഗമിക്കുന്ന” താരതമ്യേന ചെറിയ ഒരു കൂട്ടത്തെ സൂചിപ്പിക്കുന്നു, “അവരുടെ വായിൽ വഞ്ചന ഇല്ല” (വെളി. 14:1-5) എന്നും രേഖപ്പെടുത്തിയിരിക്കുന്നു. കുഞ്ഞാടിൻ്റെ രക്തത്തിൽ തങ്ങളുടെ വസ്ത്രങ്ങൾ അലക്കിയ “അസംഖ്യം വലിയ ജനക്കൂട്ടത്തെ” അപേക്ഷിച്ച്. (വെളി.7:9,14) ഇവർ ഒരു ചെറിയ സംഖ്യയാണ്. 1,44,000 പേരെക്കുറിച്ച് നാം വായിക്കുന്നത് അവർ ‘വായിൽ വഞ്ചനയില്ലാത്തവരായിരുന്നു’ എന്നാണ് (വെളി.14:5-KJV). കുട്ടിക്കാലം മുതൽ നമ്മുടെ ജീവിതത്തിൽ നിറയുന്നത് വഞ്ചനകളാണ്. നമ്മൾ മാതാപിതാക്കളെ പല തരത്തിൽ വഞ്ചിച്ചിട്ടുണ്ട്. മാത്രമല്ല നമ്മൾ മറഞ്ഞിരിക്കുന്ന പല കാര്യങ്ങൾ ചെയ്തിട്ട്, മറ്റുള്ളവർക്ക് നമ്മുടെ ആത്മീയതയെക്കുറിച്ച് സത്യമല്ലാത്ത ഒരു മതിപ്പ് നൽകുന്നു. ഇതെല്ലാം തിന്മയാണ്. നമ്മുടെ ജീവിതത്തിൽ നിന്ന് ഇവയെല്ലാം മൊത്തത്തിൽ ശുദ്ധീകരിക്കപ്പെടണം. അതുകൊണ്ടാണ് നാം നമ്മെത്തന്നെ നിരന്തരം വിധിക്കേണ്ടത്. അല്ലാത്തപക്ഷം, ആ ചെറിയ കൂട്ടത്തിൽ ആയിരിക്കത്തക്കവണ്ണം നാം ഒരിക്കലും വഞ്ചനയിൽ നിന്ന് പൂർണമായി മുക്തരായിരിക്കുകയില്ല.
വിധവയുടെ ഉപമയിൽ യേശു പറഞ്ഞതുപോലെ രാവും പകലും നമ്മുടെ ഹൃദയത്തിൽ ദൈവത്തോടുള്ള നിരന്തരമായ നിലവിളി ഉണ്ടായിരിക്കണം (ലൂക്കോസ് 18:7 കാണുക – “ദൈവത്തോടു രാപ്പകൽ നിലവിളിക്കുന്ന വ്യതന്മാരെ അവിടെ കാണുന്നു.”). ആ വിധവയെപ്പോലെ നമ്മുടെ ശത്രുവിൻ്റെ (ദുർമോഹത്തിൻ്റെ) ശക്തിയിൽ നിന്നുള്ള മോചനത്തിനായും, ആത്മാവിൻ്റെ അഗ്നി ഒരിക്കലും നഷ്‌ടപ്പെടാത്ത പരിശുദ്ധിയും ശക്തിയുമുള്ള ഒരു ജീവിതത്തിനായും നമുക്കും ഒരു നിലവിളി ഉണ്ടായിരിക്കണം. എയ്ഡ്‌സ് എന്ന രോഗത്തെ ഭയപ്പെടുന്നതിനേക്കാൾ ഒരു പാപചിന്തയെപ്പോലും (അശുദ്ധിയോ, വിദ്വേഷമോ, ലൗകികതയോ, പണസ്‌നേഹമോ) നാം ഭയപ്പെടണം. “ദൈവത്തെ മുറുകെ പിടിക്കാൻ ഉത്സാഹിക്കുന്ന” (യെശ. 64:7) ആരും ഒരു കാലത്ത് യിസ്രായേലിൽ ഉണ്ടായിരുന്നില്ലെന്ന് ദൈവം അരുളിച്ചെയ്തു. അതുപോലെ തിമൊഥെയോസിനു പോലും തൻ്റെ ഉള്ളിലുണ്ടായിരുന്ന ആത്മാവിൻ്റെ അഗ്നിയെ ‘പുതുതായി ജ്വലിപ്പിക്കേണ്ടത് ഉണ്ടായിരുന്നു” (2 തിമോ. 1:6). ദൈവം നമ്മിൽ നമ്മുടെ അനുമതി കൂടാതെ ഒന്നും ചെയ്യുന്നില്ല. കാരണം അത് നമ്മുടെ ഇച്ഛാസ്വാതന്ത്ര്യത്തെ അപഹരിക്കും. എന്നാൽ ദൈവത്തിനുവേണ്ടിയും നമ്മുടെ ജീവിതത്തിലെ ഏറ്റവും മികച്ചതിനുവേണ്ടിയും നമ്മുടെ ഉള്ളിൽ ഒരു ചെറിയ ആഗ്രഹം കാണുമ്പോൾ തന്നെ നമ്മെ സഹായിക്കാൻ അവിടുന്നു ശക്തനാണ്.
അധ്യായം 16
ദൈവത്തിന് നിങ്ങൾക്കായുള്ള പൂർണ പദ്ധതി
എല്ലായ്‌പ്പോഴും നമ്മെ സഹായിക്കുന്നവനായി നാം കർത്താവിനെ വിശ്വസിക്കണം: (1) നമ്മുടെ ജഡത്തിലെ എല്ലാ മോഹങ്ങളെയും ജയിക്കാൻ, (2) എല്ലാ പരീക്ഷകളിലും നമുക്കുവേണ്ടിയുള്ള തൻ്റെ ഉദ്ദേശ്യം നിറവേറ്റാൻ, (3) എല്ലാ സാഹചര്യങ്ങളിലും നാം ജയിക്കുന്നവരാകാൻ (4) എല്ലാ തിന്മകളുടെയും മുഖത്ത് ക്രിസ്തുവിൻ്റെ സദ്ഗുണങ്ങൾ പ്രകടിപ്പിക്കുന്നവരാകാൻ എല്ലാം അവിടുന്നു സഹായിക്കുമെന്ന് വിശ്വസിക്കുക. അപ്പോൾ നമ്മൾ ഒരിക്കലും നിരാശരാകില്ല.
നമുക്കുവേണ്ടി അത്ഭുതങ്ങൾ ചെയ്യുന്ന സ്‌നേഹനിധിയായ ഒരു പിതാവ് സ്വർഗത്തിൽ നമുക്കുണ്ടെന്ന് അവിശ്വാസികളായ ഇന്നത്തെ തലമുറയ്ക്കും വിട്ടുവീഴ്ച ചെയ്യുന്ന ക്രൈസ്‌തവലോകത്തിനും മുൻപിൽ നാം ജീവിക്കുന്ന സാക്ഷ്യമാകണം. നിങ്ങളുടെ ജീവിതത്തെക്കുറിച്ച് ദൈവത്തിന് ഒരു പദ്ധതിയുണ്ട്. നിങ്ങൾ അവനെ ആദരിക്കുമ്പോൾ, ദിവസം തോറും നിങ്ങൾ ആ പദ്ധതി കണ്ടെത്തും. ശരിയായ സമയത്ത്, അവൻ നിങ്ങൾക്കായി എല്ലാ മേഖലകളിലും ശരിയായ വാതിലുകൾ തുറക്കും – കൂട്ടായ്മയ്ക്കും, തൊഴിലിനും, പാർപ്പിടത്തിനും, വിവാഹത്തിനും (ഇവയുടെ സമയം ആകുമ്പോൾ) എല്ലാം. അവനെ ബഹുമാനിക്കുന്നവർക്ക് എല്ലാ മേഖലകളിലും മികച്ച നേട്ടങ്ങൾ ലഭിക്കുന്നു, കോളജിലെ ഗ്രേഡുകൾ എന്തുതന്നെയായാലും, അവർക്ക് സ്വാധീനമോ സാമ്പത്തിക സ്രോതസ്സുകളോ ഇല്ലെങ്കിലും, ഏത് രാജ്യത്തും സാമ്പത്തിക മേഖലയിൽ എത്ര മാന്ദ്യം ഉണ്ടായാലും.
നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും നിങ്ങൾക്ക് ജ്ഞാനം ലഭിക്കാൻ ഞങ്ങൾ പ്രാർത്ഥിക്കുന്നു. ഇന്ന് കൗമാരത്തിലും ഇരുപതുകളിലും ഉള്ളവരിൽ വിഡ്ഢിത്തം വളരെ വ്യാപകമാണ്. ആജീവനാന്ത അനന്തരഫലങ്ങൾ ഉണ്ടാക്കുന്ന ഗുരുതരമായ തെറ്റുകൾ ചെയ്യുന്നതിൽ നിന്ന് ദൈവകൃപയ്ക്ക് മാത്രമേ നിങ്ങളെ തടയാൻ കഴിയൂ. അതിനാൽ നിങ്ങൾ എപ്പോഴും ദൈവഭയത്തോടെയും വളരെ ജാഗ്രതയോടെയും ജീവിക്കണം.
നിങ്ങളുടെ ജീവിതത്തിനായുള്ള ദൈവത്തിൻ്റെ പദ്ധതി നഷ്ടപ്പെടുത്തരുത്. എനിക്ക് 19½ വയസ്സുള്ളപ്പോൾ ഞാൻ എൻ്റെ ജീവിതം പൂർണ്ണഹൃദയത്തോടെ കർത്താവിന് സമർപ്പിച്ചു. ഇപ്പോൾ, വർഷങ്ങൾക്കുശേഷം തിരിഞ്ഞു നോക്കുമ്പോൾ, “എൻ്റെ കണ്ണിൽ ശരിയെന്നു തോന്നുന്നത്” അന്നു ഞാൻ ചെയ്‌തിരുന്നെങ്കിൽ, അതുമൂലം എൻ്റെ ജീവിതത്തിൽ എനിക്ക് സ്വന്തമായി ഉണ്ടാക്കാൻ കഴിയുന്നതിനേക്കാൾ എത്രയോ മികച്ചത് ഇന്നു ദൈവം ചെയ്തു തന്നതായി സന്തോഷത്തോടെ എനിക്ക് കാണുവാൻ കഴിയും. ഈ വർഷങ്ങളിൽ ഞാൻ ഒരിക്കലും പാപമോ വിഡ്ഢിത്തമോ തെറ്റുകളോ ചെയ്തിട്ടില്ലെന്നല്ല. ഞാൻ അവയെല്ലാം ചെയ്തിട്ടുണ്ട് – ഇപ്പോൾ എൻ്റെ ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ അന്നത്തെ എൻ്റെ വിഡ്ഢിത്തങ്ങളെയും തെറ്റുകളെയും കുറിച്ച് ഞാൻ പൂർണ്ണമായും ലജ്ജിക്കുന്നു. എന്നാൽ ദൈവം എന്നോട് കരുണയുള്ളവനായിരുന്നു, അവൻ അതെല്ലാം മായ്ച്ചുകളയുകയും എന്നെ മുന്നോട്ട് നയിക്കുകയും ചെയ്തു. എൻ്റെ തെറ്റുകൾക്കിടയിലും ഞാൻ അവൻ്റെ ഇഷ്ടം ചെയ്യാൻ ആത്മാർത്ഥമായി ശ്രമിച്ചതായി അവൻ കണ്ടുവെന്ന് ഞാൻ കരുതുന്നു. നിരവധി തെറ്റുകൾ വരുത്തിയാലും, ഉത്സാഹത്തോടെ തന്നെ അന്വേഷിക്കുന്ന എല്ലാവർക്കും അവൻ പ്രതിഫലം നൽകുന്നവനാണ്. ദൈവത്തിൻ്റെ അതേ നന്മയും കരുണയും എല്ലാ ദിവസവും നിങ്ങളെയും പിന്തുടരുമെന്ന് എനിക്ക് ഉറപ്പുണ്ട് (സങ്കീ. 23:6).
നിങ്ങൾ ദൈവത്തെ ആദരിക്കുന്നത് അന്വേഷിക്കുമ്പോൾ സന്തോഷകരമായ അത്ഭുതങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു, കാരണം “അവൻ എപ്പോഴും നിശ്ശബ്ദമായി നിങ്ങൾക്കായി സ്നേഹത്തിൽ ആസൂത്രണം ചെയ്യുന്നുവനാണ്” (സെഫ്ന്യാ.3:17-ആശയ വിവർത്തനം). അതിൽ നിങ്ങളുടെ ഭാവിയുടെ എല്ലാ വിശദാംശങ്ങളും ഉൾപ്പെടുന്നു – ഭൗമികവും ആത്മീയവും. നിങ്ങളുടെ ജീവിതത്തിലെ എല്ലാ ദിവസവും ദൈവത്തെ ബഹുമാനിക്കാൻ നിങ്ങൾ തീരുമാനിക്കുകയാണെങ്കിൽ, നിങ്ങൾക്ക് ദൈവത്തിൻ്റെ ഏറ്റവും മികച്ചത് ലഭിക്കും. ലൗകികരായ ആളുകൾ ചെയ്യുന്നതുപോലെയല്ല നാം നമ്മുടെ ഭാവി ആസൂത്രണം ചെയ്യുന്നത്. തൊഴിൽ മുതലായ ഭൗമിക കാര്യങ്ങളിൽപ്പോലും അർഹതയില്ലാത്ത പ്രത്യേക സഹായങ്ങൾ നൽകിക്കൊണ്ട് ദൈവം നമ്മുടെ പക്ഷത്ത് പ്രവർത്തിക്കുന്നു. അതിനാൽ ഭാവിയെക്കുറിച്ച് നമ്മൾ ഒട്ടും ആശങ്കാകുലരല്ല. യേശു നമ്മെ പഠിപ്പിച്ചതുപോലെ, ആകാശത്തിലെ പക്ഷികളെപ്പോലെ, ഉത്കണ്ഠയും പിരിമുറുക്കവുമില്ലാതെ നാം ഒരോ ദിവസവും ജീവിക്കുന്നു. കർത്താവിനു മഹത്വം!
സന്തോഷത്തോടെ തൻ്റെ ഓട്ടം പൂർത്തിയാക്കാൻ കഴിയുമെങ്കിൽ മാത്രമേ പൗലോസ് തൻ്റെ ജീവൻ വിലപ്പെട്ടതായി കണക്കാക്കിയിരുന്നുള്ളൂ (പ്രവൃത്തികൾ 20:24 – KJV). മാതാപിതാക്കൾ തങ്ങളുടെ ചെറിയ കുട്ടിയെ സ്കൂളിൽ ചേർക്കുമ്പോൾ, അവൻ സ്കൂളിൽ നിന്ന് ബിരുദം നേടുന്ന ദിവസത്തിനായി അവർ കാത്തിരിക്കുന്നു. ദൈവത്തിൻ്റെ കാര്യവും അങ്ങനെ തന്നെ. ജീവിതത്തിൽ അവൻ നമുക്കായി ഒരു പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ട്. ഭൂമിയിൽ ദൈവം നമുക്കുവേണ്ടി അനുവദിച്ചിരിക്കുന്ന ആ ഓട്ടം നാം പൂർത്തിയാക്കണം. നമ്മുടെ ഭൗമിക ജീവിതത്തിനിടയിൽ, നാം മണ്ടത്തരങ്ങളും തെറ്റുകളും വരുത്തിയേക്കാം, വിഡ്ഢിത്തമായി സമയം പാഴാക്കിയേക്കാം. പക്ഷേ ഭാഗ്യവശാൽ, സ്കൂളിൽ ഗണിതശാസ്ത്രത്തിൽ നമ്മൾ എല്ലാവരും ചില കണക്കുകൾ തെറ്റിച്ചത് പോലെ മാത്രമേയുള്ളു അവയും. ദൈവത്തിന് തൊഴിൽ, വിവാഹം തുടങ്ങിയ പ്രധാന കാര്യങ്ങളിൽ നമുക്കുവേണ്ടി തികഞ്ഞ ഒരു പദ്ധതിയുണ്ട്. എന്നാൽ വിശുദ്ധിയുടെ മേഖലയിൽ അവൻ്റെ ഇഷ്ടം നിറവേറ്റാൻ നാം ശ്രമിക്കുമ്പോൾ മാത്രമേ ഇവയും നടപ്പാക്കുകയുള്ളൂ. നാം പൂർണ്ണഹൃദയത്തോടെ വിശുദ്ധിയെ പിന്തുടരുകയാണെങ്കിൽ, ഭൗമിക കാര്യങ്ങളിലും, നമ്മുടെ ജീവിതത്തിനായുള്ള അവൻ്റെ പദ്ധതി പൂർത്തീകരിക്കപ്പെടുമെന്ന് ദൈവം ഉറപ്പാക്കും.
എന്താണ് ഉണർവ്വ്?
ക്രിസ്തീയ വ്യത്തങ്ങളിൽ ഉണർവ്വിനെക്കുറിച്ച് വളരെയധികം ചർച്ചകൾ നടക്കുന്നതിനിടയിൽ, നിങ്ങൾ ഇത് ഓർക്കണം:
ഉണർവ്വ് ശബ്ദവും വികാരവുമല്ല.
ഉണർവ്വ് മതപരമായ പ്രവർത്തനങ്ങളിലുള്ള തീക്ഷ്ണതയല്ല.
ഉണർവ്വ് എന്നത് പ്രസംഗത്തിലെ തീക്ഷ്ണതയോ ഒഴുക്കോ അല്ല.
ഉണർവ്വ് എന്നത് ഉപദേശത്തിലെ കൃത്യതയല്ല.
എന്നാൽ ഉണർവ്വ് പാപകരവും ലൗകികവുമായതെല്ലാം ക്രിസ്തുവിനുവേണ്ടി ഉപേക്ഷിക്കുന്നതാണ്.
ഉണർവ്വ് നമ്മുടെ സ്വന്തമായത് അന്വേഷിക്കുന്നതിൽ നിന്നുള്ള സ്വാതന്ത്ര്യമാണ്.
ഉണർവ്വ് ഏറ്റവും താഴ്ന്ന സ്ഥാനം സ്വീകരിക്കുന്ന താഴ്മയാണ്.
ഉണർവ്വെന്നാൽ പരീശത്വത്തിൽ നിന്നുള്ള സ്വാതന്ത്ര്യമാണ്.
ഉണർവ്വ് പാപത്തെ മറികടക്കാനുള്ള ശക്തിയാണ്.
എല്ലാ ദൈവമക്കളോടും ഉള്ള സ്നേഹമാണ് ഉണർവ്വ് (റോമ.5:5).
ഉണർവ്വ് സംസാരത്തിലെ കൃപയാണ്.
ഉണർവ്വ് എന്നത് ക്രിസ്തുവിൻ്റെ സാക്ഷിയായി ജീവിക്കാനുള്ള അഭിനിവേശമാണ് (പ്രവൃത്തികൾ 1:8).
ഒരു വ്യക്തിയെ ഈ ലോകത്തെയും അതിൻ്റെ മഹത്വത്തെയും വലുപ്പത്തെയും ചവറായി കണക്കാക്കാൻ പ്രേരിപ്പിക്കാത്ത, യേശുവിലുള്ള തീക്ഷ്ണമായ ഭക്തികൊണ്ട് അവനെ ജ്വലിപ്പിക്കാത്ത ഏതൊരു “ഉണർവ്വും” ഒരു വ്യാജ നവോത്ഥാനമാണ്.
ദൈവത്തിൻ്റെ ഏറ്റവും നല്ലതിനായി കാത്തിരിക്കുക
നിങ്ങൾ ഇപ്പോൾ സാത്താൻ്റെ ഒരു ലക്ഷ്യമാണ്, കാരണം വരും ദിവസങ്ങളിൽ നിങ്ങൾ ഭൂമിയിലെ തൻ്റെ രാജ്യത്തിന് ഒരു ഭീഷണിയാകുമെന്ന് അവൻ ഭയപ്പെടുന്നു. അതുകൊണ്ട് സാത്താൻ്റെ കെണികളിൽ നിന്ന് നിങ്ങളെ രക്ഷിക്കാൻ കഴിയുന്ന മൂന്ന് ഉപദേശങ്ങൾ നിങ്ങൾക്ക് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു:
(1) എപ്പോഴും എളിമയോടെ നിലകൊള്ളുക. ദൈവമുൻപാകെ നിങ്ങളുടെ മുഖം പൊടിയിൽ സൂക്ഷിക്കുക.
(2) എപ്പോഴും സ്നേഹത്തിൽ തുടരുക. എല്ലാ ദൈവമക്കൾക്കുമായി നിങ്ങളുടെ ഹൃദയം തുറന്നിടുക.
(3) എപ്പോഴും ശുദ്ധിയോടെ നിലകൊള്ളുക. പെൺകുട്ടികളുമായുള്ള നിങ്ങളുടെ ബന്ധത്തിൽ ജാഗ്രത പാലിക്കുക.
മൂന്നാമത്തെ മേഖല പ്രത്യേകിച്ചും പ്രധാനമാണ്. കാരണം ഏതൊരു വിശ്വാസിക്കും ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ അബദ്ധത്തിൽ – തെറ്റായ വ്യക്തിയെ വിവാഹം കഴിക്കുക – അനേകം യുവാക്കളെ പ്രലോഭിപ്പിച്ച് കുടുക്കുന്നതിൽ സാത്താൻ വിജയിച്ചു. ഇത് ദൈവത്തിന് തീർച്ചയായും ക്ഷമിക്കാൻ കഴിയുന്ന ഒരു തെറ്റാണ്. എന്നാൽ അവനുപോലും ഒരിക്കലും കാര്യങ്ങൾ പഴയപടിയാക്കാനോ തിരുത്താനോ കഴിയില്ല. അത്തരം വിശ്വാസികളോട് ദൈവം കരുണയുള്ളവനായിരിക്കാം. എന്നാൽ ദൈവത്തിൻ്റെ ഏറ്റവും നല്ല കാര്യങ്ങൾക്കായി അവർ കാത്തിരുന്നിരുന്നെങ്കിൽ സംഭവിക്കാമായിരുന്നതുപോലെ കാര്യങ്ങൾ അവർക്ക് ഒരിക്കലും പിന്നീടു നല്ലതായിരിക്കില്ല. അതുകൊണ്ട് നിങ്ങളുടെ ജ്ഞാനക്കുറവ് തിരിച്ചറിയുകയും താഴ്മയോടെ ദൈവത്തിൽ ആശ്രയിക്കുകയും ചെയ്യുന്നത് നിങ്ങൾക്ക് നല്ലതാണ്. ഈ വിഷയത്തിൽ എനിക്ക് വേണ്ടത്ര ശക്തമായ മുന്നറിയിപ്പ് നൽകാൻ കഴിയില്ല. സാത്താൻ നിങ്ങളുടെ പിന്നാലെയുണ്ട്. അതിനാൽ ദൈവത്തോട് അടുത്തുനിൽക്കുക. അവൻ നിങ്ങൾക്കായി തിരഞ്ഞെടുത്ത പെൺകുട്ടിയെ സുക്ഷിച്ചു ശരിയായ സമയത്ത് അവളെ നിങ്ങളുടെ വഴിയിൽ കൊണ്ടുവരുന്നതിനുള്ള അത്ഭുതകരമായ മാർഗങ്ങൾ അവിടുത്തേക്കുണ്ട്. എന്നാൽ ആ സമയം വരുന്നതിനുമുമ്പ്, നിങ്ങൾ തിരഞ്ഞെടുക്കുന്നതെന്താണെന്ന് കാണുന്നതിനുവേണ്ടി മറ്റുള്ളവരാൽ പ്രലോഭിപ്പിക്കപ്പെടാനും അവിടുന്നു നിങ്ങളെ അനുവദിക്കും.
ആദാമിന് തിരഞ്ഞെടുക്കാൻ രണ്ട് മരങ്ങൾ ഉണ്ടായിരുന്നു. ശരിയായ വൃക്ഷം സ്വതന്ത്രമായി തിരഞ്ഞടുക്കാവുന്നതായിരുന്നെങ്കിലും അവൻ തെറ്റായ ഒന്ന് തിരഞ്ഞെടുത്തു. ദൈവം നമ്മെയും പരീക്ഷിക്കുന്നു. ആദം അവൻ്റെ കണ്ണുകളും അവൻ്റെ യുക്തിയും പറഞ്ഞതനുസരിച്ച് പ്രവർത്തിച്ച അതേ തെറ്റ് നിങ്ങൾ ചെയ്യരുത്. ദൈവത്തിൻ്റെ വാക്കുകൾ ശ്രദ്ധിക്കുക. അത് ആദാമിനെ രക്ഷിക്കുമായിരുന്നു, അതാണ് നിങ്ങളെയും രക്ഷിക്കുക. ഏശാവ് തൻ്റെ വിശപ്പ് താൽക്കാലികമായി തൃപ്തിപ്പെടുത്തുന്ന ഒരു ചെറിയ കഞ്ഞി പാത്രത്തിന് തൻ്റെ ജന്മാവകാശം വിറ്റു. വർഷങ്ങൾക്ക് ശേഷം, കാര്യങ്ങൾ വ്യക്തമായ വെളിച്ചത്തിൽ കണ്ടപ്പോൾ, അവൻ തൻ്റെ തീരുമാനത്തിൽ പശ്ചാത്തപിച്ചു, അതിന് പ്രായശ്ചിത്തം ചെയ്യാൻ ശ്രമിച്ചു, പക്ഷേ അപ്പോൾ വളരെ വൈകിപ്പോയി. എബ്രായർ 12:16, 17-ൽ ഏശാവിനെപ്പോലെ അഭക്തരാകരുതെന്ന് നമുക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നാം കണ്ടുമുട്ടാൻ പോകുന്ന ചില മിഷനറിമാർ
ഹെൻറി മാർട്ടിൻ 1806-ൽ 25 വയസ്സുള്ള ഒരു മിഷനറിയായി ഇന്ത്യയിലെത്തി, 6 വർഷത്തിനുശേഷം മരിച്ചു. എന്നാൽ ആ ചെറിയ കാലയളവിൽ അദ്ദേഹം ജനങ്ങളിൽ സ്വാധീനം ചെലുത്തി. ഫലം ഇന്നും ഓർമ്മിക്കപ്പെടുന്നു. ഏതൊരു പെൺകുട്ടിയുടെയും സൌന്ദര്യത്തെ മോഹിക്കാൻ അവൻ പ്രലോഭിപ്പിക്കപ്പെടുമ്പോൾ, അവൾ പരിശുദ്ധാത്മാവിൻ്റെ പൂർണവും വിശുദ്ധവുമായ ഒരു ആലയമാകാൻ അവൾക്കായി അവൻ പ്രാർത്ഥിക്കും. അവൾക്കുവേണ്ടി അതുപോലെ പ്രാർത്ഥിച്ചിട്ട് പിന്നെ അവളെ മോഹിക്കുക അസാധ്യമാണെന്ന് അയാൾ കണ്ടെത്തി. അവൻ്റെ മാതൃക പിന്തുടരുക.
ഡാൻ ക്രോഫോർഡ് 18-ാം വയസ്സിൽ (1888-ൽ) ഒരു മിഷനറിയായി ആഫ്രിക്കയിലെ കോംഗോയുടെ ഉൾപ്രദേശങ്ങളിലേക്ക് പോയി 22 വർഷം അവിടെ താമസിച്ചു. അദ്ദേഹത്തിന് 4 വയസ്സുള്ളപ്പോൾ പിതാവ് മരിച്ചു, അതിനാൽ വിധവയായ അമ്മയെയും അനുജത്തിയെയും സഹായിക്കുന്നതിനായി ചെറുപ്പത്തിൽ തന്നെ സ്കൂൾ വിട്ട് ജോലിക്ക് പോകേണ്ടിവന്നു. ജോലിയില്ലാത്ത പാവപ്പെട്ട തൊഴിലാളികളുമായി അദ്ദേഹം ജോലിസ്ഥലത്ത് ഉച്ചഭക്ഷണം പങ്കിടുകയും തുടർന്ന് അവരുമായി സുവിശേഷം പങ്കുവെക്കുകയും ചെയ്തു. ചെറിയ കാര്യങ്ങളിൽ ദൈവം അവൻ്റെ വിശ്വസ്തത കാണുകയും പിന്നീട് ആഫ്രിക്കയിൽ അദ്ദേഹത്തിന് വലിയ ശുശ്രൂഷ നൽകുകയും ചെയ്തു.
റോബർട്ട് മോഫറ്റ് 1817-ൽ (22-ാം വയസ്സിൽ) ആഫ്രിക്കയിലേക്ക് ഒരു മിഷനറിയായി പോയി, അവിടെ 50 വർഷം ഗോത്രവർഗ്ഗക്കാർക്കിടയിൽ അധ്വാനിക്കുകയും അനേകം ആളുകളെ കർത്താവിലേക്ക് നയിക്കുകയും ചെയ്തു. ഒരിക്കൽ അദ്ദേഹം ഒരു ഓട്ടോഗ്രാഫ് പുസ്തകത്തിൽ എഴുതി:
“എൻ്റെ ആൽബം വിജാതീയരുടെ മാറുകളാണ്,
കൊടുങ്കാറ്റുകൾ അവിടെ രുപപ്പെടുന്നു, നിഴലുകൾ അവിടെ വിശ്രമിക്കുന്നു,
ഒരു പ്രകാശകിരണവും ഇല്ലാതെ.
അവിടെ യേശുവിൻ്റെ നാമം എഴുതാൻ
പ്രാർഥനയിൽ ആ വിജാതീയരുടെ വില്ലു കാണുക –
ഇതാണ് എൻ്റെ ആത്മാവിൻ്റെ ആനന്ദം.”
1838-ൽ (25-ാം വയസ്സിൽ) ജെയിംസ് കാൽവർട്ട് ഇംഗ്ലണ്ട് വിട്ട് തൻ്റെ ഭാര്യയോടൊപ്പം ഫിജിയിലെ നരഭോജികളുടെ ഇടയിൽ മിഷനറിയായി പോയി. അവർ ഫിജിയിൽ എത്തിയപ്പോൾ, അവൻ സഞ്ചരിച്ച കപ്പലിൻ്റെ ക്യാപ്റ്റൻ, “ആ കാട്ടാളന്മാരുടെ ഇടയിൽ പോയാൽ നിങ്ങൾ കൊല്ലപ്പെടും” എന്ന് പറഞ്ഞ് അവനും ഭാര്യയും കരയിലേക്ക് പോകുന്നത് തടയാൻ ശ്രമിച്ചു. കാൽവർട്ട് മറുപടി പറഞ്ഞു: “ഇവിടെ വരുന്നതിനുമുമ്പ് തന്നെ ഞങ്ങൾ മരിച്ചു!”
ഒരു ദിവസം നാം ഇവരെയും ഇവരെപ്പോലെയുള്ള മറ്റ് ദൈവപുരുഷന്മാരെയും സ്വർഗ്ഗത്തിൽ കണ്ടുമുട്ടും. ആ ദിവസത്തിൽ, നമ്മുടെ ഭൗമിക നാളുകളിൽ നാം എന്തിനു വേണ്ടി ജീവിച്ചു എന്നതിൽ നാം ഖേദിക്കേണ്ടിവരരുത്. എല്ലാവരും മിഷനറിമാരോ മുഴുസമയ പ്രവർത്തകരോ ആകാൻ വിളിക്കപ്പെടുന്നില്ല. കർത്താവിനെ പൂർണ്ണഹൃദയത്തോടെ സ്നേഹിക്കുന്നുവെന്ന് തെളിയിക്കാൻ ആഫ്രിക്കയിലേക്ക് പോകേണ്ടതില്ല. എന്നാൽ നമ്മുടെ ജീവിതത്തിനായുള്ള ദൈവത്തിൻ്റെ പൂർണ്ണമായ ഇഷ്ടം നിറവേറ്റുന്നതിനാണ് നാമെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നത് – അത് എന്തുതന്നെയായാലും, അത് നമ്മെ എങ്ങോട്ട് നയിച്ചാലും. “അനുസരണം യാഗത്തെക്കാൾ ഉത്തമം” (1 ശമു.15:22).
യേശുവിനോടുള്ള നമ്മുടെ ഭക്തി നാം നിരന്തരം കാത്തുസൂക്ഷിക്കേണ്ടതുണ്ട്. അങ്ങനെയാക്കുമ്പോൾ കാൽവരി കുരിശിലെ അവൻ്റെ സ്നേഹത്തെക്കുറിച്ച് നാം പാടുമ്പോഴെല്ലാം അത് ഒരിക്കലും പഴകിയ സന്ദേശമല്ല, മറിച്ച് എല്ലായ്പ്പോഴും ഒരു പുതിയ ഗാനമാണ് (അത് സ്വർഗ്ഗവാസികളുടെ പാട്ടു പോലെ പുതിയതായിരിക്കും – വെളി. 5:9 ). “നമ്മെ തേടിയെത്തിയ സ്നേഹവും നമ്മെ തിരികെ കൊണ്ടുവന്ന കൃപയും” എന്ന അത്ഭുതം നഷ്ടപ്പെടുത്താൻ ക്രിസ്‌തീയ സന്ദേശങ്ങളുമായുള്ള അമിത പരിചയം നമ്മെ പ്രേരിപ്പിച്ചേക്കും. ആ അത്ഭുതം നമുക്ക് നഷ്ടമാകാൻ തുടങ്ങുമ്പോൾ, നമ്മുടെ പിന്മാറ്റത്തിൻ്റെ തുടക്കമായി എന്ന് ഓർത്തു കൊള്ളുക. ഒരു പക്ഷേ നമ്മുടെ പിന്മാറ്റത്തിൻ്റെ ബാഹ്യ തെളിവുകൾ വർഷങ്ങൾക്ക് ശേഷം മാത്രമേ പ്രകടമാകുകയുള്ളു. എന്നാൽ പിന്മാറ്റം ആരംഭിച്ചുവെന്ന് നാം തിരിച്ചറിയണം. ക്രിസ്തുവിനോടുള്ള നമ്മുടെ ഭക്തി എന്നും പുതുമയോടെ നിലനിർത്താൻ പരിശുദ്ധാത്മാവിനു മാത്രമേ കഴിയൂ. അതിനാൽ ദൈവം നിങ്ങളുടെ ഉള്ളിൽ വച്ചിരിക്കുന്ന ജ്വാല “പുതുതായി ജ്വലിപ്പിക്കുക” (2 തിമൊ. 1:6).
അധ്യായം 17
സന്തുലിതമായ ജീവിതത്തിനായുള്ള ജ്ഞാനം
ദൈവത്തോടൊപ്പം സമയം ചെലവഴിക്കുന്നതിനും നമ്മുടെ ഭൗമിക ജോലികൾ ചെയ്യുന്നതിനും ഇടയിലുള്ള ശരിയായ സന്തുലിതാവസ്ഥ കണ്ടെത്തുന്നതിന് യേശുവിനെ നോക്കുക. നസ്രത്തിൽ ഒരു മനുഷ്യനെന്ന നിലയിൽ മറിയയെ വീട്ടിൽ സഹായിക്കുക, മരപ്പണിക്കടയിൽ ജോലി ചെയ്യുക എന്നിവ ആത്മീയതയോടൊപ്പം കൊണ്ടു പോകാൻ യേശുവിനു ജ്ഞാനത്തിലുള്ള അഭ്യസനം ലഭിച്ചു. ഇത് മറ്റാർക്കും നമ്മെ പഠിപ്പിക്കാൻ കഴിയാത്ത കാര്യമാണ്. അല്ലെങ്കിൽ, അത് പഠിക്കാൻ യേശു 30 വർഷം ചെലവഴിക്കേണ്ടതുണ്ടായിരുന്നില്ലല്ലോ. സ്വന്തം ഇഷ്ടാനിഷ്ടങ്ങളെ തള്ളിപ്പറഞ്ഞ് മാത്രമേ നമുക്കും അത് പഠിക്കാനാവൂ. തൻ്റെ ആദ്യത്തെ മുപ്പത് വർഷങ്ങളിൽ യേശുവിന് നേരിടേണ്ടി വന്ന പ്രലോഭനങ്ങളിലൊന്ന്, വീട്ടിലോ മരപ്പണിക്കടയിലോ ജോലി ചെയ്യേണ്ടിവരുമ്പോൾ പ്രാർത്ഥനായോഗങ്ങൾക്കോ ആത്മീയ യോഗങ്ങൾക്കോ പോകാനുള്ള പ്രലോഭനമായിരിക്കണം. അവൻ ആ പ്രലോഭനത്തെ അതിജീവിച്ചു. ജ്ഞാനം എന്നാൽ ശരിയായ സന്തുലനമാണ്. ഇപ്പോൾ നിങ്ങൾ അതേ ജ്ഞാനം പഠിക്കേണ്ടതുണ്ട്. അതിനാൽ, ശരിയായ സന്തുലനം പഠിക്കാൻ ദൈവം നിങ്ങളെയും ഇതേ രീതിയിൽ പരീക്ഷിക്കപ്പെടാൻ അനുവദിക്കും. അങ്ങനെ മാത്രമേ നിങ്ങളുടെ ഭൗമിക നാളുകളുടെ അവസാനത്തിൽ ദൈവത്തിനു ജ്ഞാനമുള്ള ഒരു ഹൃദയം സമർപ്പിക്കാൻ കഴിയൂ (സങ്കീ. 90:12).
ദൈവം തൻ്റെ അനുസരണമുള്ള മക്കളെ ‘അസൂയ നിറഞ്ഞ സ്നേഹ’ത്തോടെ നിരീക്ഷിക്കുന്നു, അതിനാൽ ജീവിതത്തിൽ എളുപ്പമുള്ള വഴി കണ്ടെത്താൻ അവരെ അവൻ അനുവദിക്കുന്നില്ല. ദൈവത്തെ മാനിക്കാൻ നിങ്ങൾ തീരുമാനിക്കുകയാണെങ്കിൽ നിങ്ങളുടെ ഭൗമിക ജീവിതത്തിലെ ഓരോ ദിവസവും നിങ്ങൾക്ക് ദൈവത്തിൻ്റെ ഏറ്റവും മികച്ചത് ലഭിക്കും – കാരണം അവനെ മാനിക്കുന്ന എല്ലാവരെയും അവൻ മാനിക്കുന്നു. അവനെ മാനിക്കുക എന്നതിനർത്ഥം ധാരാളം മീറ്റിംഗുകളിൽ പങ്കെടുക്കുക എന്നല്ല. നിങ്ങളുടെ ഹൃദയം ശുദ്ധമായി സൂക്ഷിക്കുക, സ്‌നേഹവും വിനയവും പുലർത്തുക, നിങ്ങളുടെ ദൈനംദിന ജീവിതത്തിൻ്റെ എല്ലാ മേഖലകളിലും ദൈവത്തിന് പ്രഥമസ്ഥാനം നൽകുക എന്നാണ് ഇതിനർത്ഥം. അപ്പോൾ നിങ്ങളുടെ കോളേജിലെ എല്ലാ വിദ്യാർത്ഥികളിലും വച്ച് മികച്ച ഭാവി നിങ്ങൾക്ക് ലഭിക്കും – ഇവിടെ ഭൂമിയിലും നിത്യതയിലും.
അവസാനമായി, നിങ്ങളെ ഉത്സാഹിപ്പിക്കാൻ കർത്താവിൻ്റെ ഒരു വചനം ഇതാ: “ദൈവം തന്നെ സ്നേഹിക്കുന്നവര്‍ക്ക് ഒരുക്കീട്ടുള്ളതു കണ്ണു കണ്ടിട്ടില്ല ചെവി കേട്ടിട്ടില്ല, ഒരു മനുഷ്യന്റെയും ഹൃദയത്തില്‍ തോന്നീട്ടുമില്ല.” (1 കോരി. .2:9).
വെളിച്ചത്തിലുള്ള ജീവിതം
“ദൈവത്തിൽ നിന്ന് ജനിച്ചവൻ തന്നെത്തന്നെ സൂക്ഷിക്കുന്നു, അങ്ങനെ ദുഷ്ടന് അവനെ തൊടാൻ കഴിയില്ല” (1 യോഹ. 5:18). സാത്താന് ദൈവപൈതലിനെ തൊടാൻ കഴിയാത്ത ഒരേയൊരു സ്ഥലമേയുള്ളൂ – അത് വെളിച്ചത്തിലാണ്. സാത്താൻ അന്ധകാരത്തിൻ്റെ രാജകുമാരനാണ്, അന്ധകാരത്തിൻ്റെ എല്ലാ മേഖലകളും ദൈവം അവനു നൽകിയിട്ടുണ്ട്. ഒരു വിശ്വാസി അന്ധകാരത്തിൻ്റെ മേഖലകളിലേക്ക് നീങ്ങുകയാണെങ്കിൽ, സാത്താൻ ഉടൻ തന്നെ അവൻ്റെ മേൽ അധികാരം നേടുന്നു. അതുകൊണ്ടാണ് കാപട്യം കാട്ടുക, ഒളിഞ്ഞിരിക്കുന്ന കാര്യങ്ങൾ (വെളിച്ചത്തിൽ നിൽക്കാൻ കഴിയാത്തത്) ചെയ്യുക അല്ലെങ്കിൽ വെളിച്ചത്തിൽ മറ്റു വിശ്വാസികളുടെ മുൻപാകെ ചെയ്യാൻ ലജ്ജിക്കുന്ന എന്തെങ്കിലും പ്രവർത്തിക്കുകയോ വായിക്കുകയോ പറയുകയോ ചെയ്യുക എന്നിവ അപകടകരമാകുന്നത്.
സാത്താൻ അന്ധകാരത്തിൻ്റെ രാജകുമാരനായതുപോലെ, അവൻ “നുണയന്മാരുടെ പിതാവ്” കൂടിയാണ്. നുണകൾക്ക് ജന്മം നൽകാൻ തന്നോടൊപ്പം ചേരുന്ന “അമ്മമാരെ” അവൻ തിരയുന്നു! നുണ പറയുന്നവരെല്ലാം തങ്ങളുടെ ജീവിതത്തിൽ സാത്താന് ഇടം നൽകുന്നു. എല്ലാ കുട്ടികളും “ജനനം മുതൽ കള്ളം പറഞ്ഞു വഴിതെറ്റുന്നു” (സങ്കീ. 58:3). കൗമാരപ്രായത്തിൽ എത്തുമ്പോഴേക്കും മാതാപിതാക്കളെയും അധ്യാപകരെയും കബളിപ്പിച്ച് നുണകൾ പറയുന്നതിൽ നാം വിദഗ്ധരാകുന്നു. നാം മാനസാന്തരപ്പെടുമ്പോഴേക്കും നമ്മുടെ ജീവിതം വഞ്ചനയും നുണയും കൊണ്ട് നിറഞ്ഞിരിക്കുന്നു. ഈ തിന്മകളെയാണ് ശുദ്ധീകരിക്കേണ്ടത്.
എല്ലാ നുണകളും എല്ലാ വഞ്ചനയും നാം വെറുക്കുന്നില്ലെങ്കിൽ, നാം ഒരിക്കലും സീയോൻ മലയിൽ കർത്താവിനോടുകൂടെ നിൽക്കുകയില്ല, കാരണം “അവരുടെ വായിൽ ഭോഷ്‌ക്കോ കപടമോ കണ്ടെത്തിയില്ല” എന്ന് കുഞ്ഞാടിനൊപ്പം സീയോൻ മലയിൽ നിന്നവരെക്കുറിച്ചു എഴുതിയിരിക്കുന്നു (വെളി.14:1, 5). ). ഈ വിധത്തിൽ തങ്ങളുടെ ജീവിതത്തിന്മേൽ സാത്താന് അധികാരം നൽകത്തക്കവണ്ണം ആളുകൾ വളരെ വിഡ്ഢികളാണ്. അതിനാൽ ഈ മേഖലയിൽ മൗലികമായ നിലപാടുണ്ടായിരിക്കുക.
സത്യസന്ധരായിരിക്കുക എന്നതിനർത്ഥം നിങ്ങളുടെ എല്ലാ രഹസ്യങ്ങളും മറ്റുള്ളവരോട് വെളിപ്പെടുത്തണം എന്നല്ല. അല്ല. ദൈവത്തിനു പോലും എല്ലാവരോടും വെളിപ്പെടുത്താത്ത രഹസ്യങ്ങളുണ്ട്; നീ ദൈവത്തെക്കാൾ നല്ലവനല്ല. അതിനാൽ നിങ്ങൾക്ക് നിങ്ങളുടെ രഹസ്യങ്ങൾ സൂക്ഷിക്കാൻ കഴിയും. എന്നാൽ നിങ്ങൾ പറയുന്നത് എപ്പോഴും സത്യമായിരിക്കണം. നിങ്ങൾ യഥാർത്ഥത്തിൽ ഉള്ളതിനേക്കാൾ കൂടുതൽ ആത്മീയനാണെന്ന ധാരണ മറ്റുള്ളവർക്ക് നൽകാൻ നിങ്ങൾ ഒരിക്കലും ശ്രമിക്കരുത്. മറ്റുള്ളവർക്ക് സ്വാഭാവികമായി ആ മതിപ്പ് ലഭിച്ചാൽ, നിങ്ങൾക്ക് അതിൽ ഒന്നും ചെയ്യാൻ കഴിയില്ല. എന്നാൽ മറ്റുള്ളവർക്ക് ആ മതിപ്പ് നൽകുന്ന ഒന്നും നിങ്ങൾ ഒരിക്കലും ചെയ്യരുത് അല്ലെങ്കിൽ പറയരുത്.
എന്നിരുന്നാലും ഞങ്ങളോട്, നിങ്ങളുടെ മാതാപിതാക്കളോട്, എപ്പോഴും സത്യസന്ധത പുലർത്താൻ ഓർക്കുക. നിങ്ങളെ സഹായിക്കാനും നിങ്ങളെ ശരിയായി നയിക്കാനും ഞങ്ങൾ ഇവിടെയുണ്ട്. ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നുവെന്നും എല്ലായ്പ്പോഴും നിങ്ങളോട് വിശ്വസ്തരായിരിക്കുമെന്നും നിങ്ങളുടെ രഹസ്യങ്ങൾ സൂക്ഷിക്കുമെന്നും നിങ്ങൾക്കറിയാം.
യുവാക്കൾക്കുള്ള ജ്ഞാന വാക്യങ്ങൾ
സദൃശവാക്യങ്ങളിൽ നിന്നുള്ള ചില വാക്യങ്ങൾ ഇതാ (ലിവിങ് ബൈബിളിൽ നിന്ന്). എല്ലാ യുവാക്കളും എപ്പോഴും ഇവ മനസ്സിൽ സൂക്ഷിക്കുന്നത് നല്ലതാണ്:
സദൃശവാക്യങ്ങൾ 2:16-20: കർത്താവിൽ നിന്നുള്ള ജ്ഞാനത്തിന് മാത്രമേ ഒരു പുരുഷനെ പരസ്ത്രീകളുടെ മുഖസ്തുതിയിൽ നിന്ന് രക്ഷിക്കാൻ കഴിയൂ; ഈ അന്യസ്ത്രീകൾ അവരുടെ ഭർത്താക്കന്മാരെ ഉപേക്ഷിക്കുകയും ദൈവത്തിൻ്റെ നിയമങ്ങൾ ലംഘിക്കുകയും ചെയ്തു. അവരുടെ വീടുകൾ നരകത്തിലേക്കും മരണത്തിലേക്കും ഉള്ള വഴിയിൽ കിടക്കുന്നു. അവയിൽ പ്രവേശിക്കുന്ന പുരുഷന്മാർ നാശത്തിലാണ്. ഇനിയൊരിക്കലും പഴയതുപോലെയാകില്ല. ഇതിനു പകരം ദൈവഭക്തനായ ഒരു മനുഷ്യൻ്റെ ചുവടുകൾ പിന്തുടരുക, ശരിയായ പാതയിൽ തുടരുക.
സദൃശവാക്യങ്ങൾ 3:3-6: സത്യസന്ധനും ദയയുള്ളവനുമായിരിക്കാൻ ഒരിക്കലും മറക്കരുത്. ഈ ഗുണങ്ങൾ മുറുകെ പിടിക്കുക. അവ നിങ്ങളുടെ ഹൃദയത്തിൽ ആഴത്തിൽ എഴുതുക. നിങ്ങൾക്ക് ദൈവത്തിൻ്റെയും മനുഷ്യരുടെയും പ്രീതിയും നല്ല വിവേചനത്തിനും സാമാന്യബുദ്ധിക്കുമുള്ള പ്രശസ്തിയും വേണമെങ്കിൽ, കർത്താവിൽ പൂർണ്ണമായി വിശ്വസിക്കുക. ഒരിക്കലും സ്വയം വിശ്വസിക്കരുത്. നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും, ദൈവത്തിന് പ്രഥമസ്ഥാനം നൽകുക. അവൻ നിങ്ങളെ നയിക്കുകയും നിങ്ങളുടെ പരിശ്രമങ്ങളെ വിജയകിരീടമണിയിക്കുകയും ചെയ്യും.
സദൃശവാക്യങ്ങൾ 4:23-27: എല്ലാറ്റിനുമുപരിയായി നിങ്ങളുടെ സ്നേഹം സൂക്ഷിക്കുക. കാരണം അവർ നിങ്ങളുടെ ജീവിതത്തിലെ മറ്റെല്ലാ കാര്യങ്ങളെയും സ്വാധീനിക്കുന്നു. ധാർമികബോധമില്ലാത്ത പെൺകുട്ടിയുടെ അശ്രദ്ധമായ ചുംബനം നിരസിക്കുക. അവളിൽ നിന്ന് അകന്നു നിൽക്കുക. നേരെ നോക്കൂ. തല തിരിക്കുക പോലും ചെയ്യരുത്. നിങ്ങളുടെ ചുവടുവയ്‌പ് ശ്രദ്ധിക്കുക. നേരായ പാതയിൽ ഉറച്ചുനിൽക്കുക, സുരക്ഷിതരായിരിക്കുക. അങ്ങോട്ടോ ഇങ്ങോട്ടോ മാറരുത്. അപകടത്തിൽ നിന്ന് നിങ്ങളുടെ കാൽ പിന്നിലേക്ക് വലിക്കുക.
സദൃശവാക്യങ്ങൾ 5:3-14: അധാർമികയായ ഒരു പെൺകുട്ടിയുടെ ചുണ്ടുകൾ തേൻ പോലെ മധുരമാണ്; സുഗമമായ മുഖസ്തുതി കച്ചവടത്തിൽ അവളുടെ ഓഹരിയാണ്. എന്നാൽ പിന്നീട് ഇരുതലവാളിൻ്റെ മൂർച്ചയുള്ള കയ്പേറിയ മനസ്സാക്ഷി മാത്രമേ നിങ്ങൾക്ക് അവശേഷിക്കൂ. അവൾ നിങ്ങളെ മരണത്തിലേക്കും നരകത്തിലേക്കും നയിക്കും – കാരണം അവൾക്ക് ജീവിതത്തിൻ്റെ പാത അറിയില്ല. അവൾ ഒരു വളഞ്ഞ പാതയിലൂടെ ആടിയുലയുന്നു, അത് എവിടേക്കാണ് നയിക്കുന്നതെന്ന് പോലും അവൾ മനസ്സിലാക്കുന്നില്ല. യുവാക്കളേ, ഞാൻ പറയുന്നത് ഒരിക്കലും മറക്കരുത്: അവളിൽ നിന്ന് ഓടിപ്പോകുക. അവളുടെ പ്രലോഭനത്തിൽ അകപ്പെടാതിരിക്കാനും നിങ്ങളുടെ മാനം നഷ്ടപ്പെടാതിരിക്കാനും നിങ്ങളുടെ ജീവിതത്തിൻ്റെ ശേഷിപ്പ് ക്രൂരനും ദയയില്ലാത്തവനും നൽകാതിരിക്കാനും അവളുടെ വീടിനടുത്തേക്ക് പോകരുത്. ലൈംഗികമായി പകരുന്ന രോഗങ്ങൾ നിങ്ങളുടെ ശരീരത്തെ നശിപ്പിക്കുമ്പോൾ നിങ്ങൾ വേദനയിലും ലജ്ജയിലും ഇങ്ങനെ ഞരങ്ങും: “ഓ, ഞാൻ ശ്രദ്ധിച്ചിരുന്നെങ്കിൽ! ഞാൻ എൻ്റെ വഴിയേ പോയിരുന്നെങ്കിൽ! ഓ, എന്തുകൊണ്ട് ഞാൻ ഉപദേശം സ്വീകരിച്ചില്ല? എന്തുകൊണ്ട് ഞാൻ ഇത്ര മണ്ടനായി? ഇനി ഞാൻ പൊതു ജനത്തിൽ നിന്നുള്ള അപമാനം സഹിക്കേണ്ടി വരുമല്ലോ!”
സദൃശവാക്യങ്ങൾ 6:20-29: യുവാവേ, നിൻ്റെ അച്ഛനെയും അമ്മയെയും അനുസരിക്കുക. അവരുടെ നിർദ്ദേശങ്ങൾ മറക്കാതിരിക്കാൻ നിങ്ങളുടെ വിരലിൽ കെട്ടുക. അവരുടെ ഉപദേശം ശ്രദ്ധിക്കുക. എല്ലാ ദിവസവും രാത്രിയും അവരുടെ ആലോചന നിങ്ങളെ നയിക്കുകയും ദോഷത്തിൽ നിന്ന് രക്ഷിക്കുകയും ചെയ്യും. നിങ്ങൾ രാവിലെ ഉണരുമ്പോൾ, അവരുടെ നിർദ്ദേശങ്ങൾ നിങ്ങളെ പുതിയ ദിവസത്തിലേക്ക് നയിക്കട്ടെ. എന്തെന്നാൽ, അവരുടെ ഉപദേശം നിങ്ങളുടെ മനസ്സിൻ്റെ ഇരുണ്ട മൂലകളിലേക്ക് ചെല്ലൂന്ന ഒരു പ്രകാശകിരണമാണ്, അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകാനും നിങ്ങൾക്ക് നല്ല ജീവിതം നൽകാനും അവ ഉതകും. മോശപ്പെട്ട പെൺകുട്ടികളിൽ നിന്നും അവരുടെ മുഖസ്തുതികളിൽ നിന്നും അവരുടെ ഉപദേശം നിങ്ങളെ അകറ്റി നിർത്തും. ഈ പെൺകുട്ടികളുടെ സൗന്ദര്യത്തെ മോഹിക്കരുത്. അവരുടെ ‘പ്രണയകലഹം’ നിങ്ങളെ വശീകരിക്കാൻ അനുവദിക്കരുത്. അത്തരം പെൺകുട്ടികൾ ഒരു പുരുഷനെ ദാരിദ്ര്യത്തിലേക്ക് കൊണ്ടുവരും, അത് അവൻ്റെ ജീവൻ തന്നെ നഷ്ടപ്പെടുത്തിയേക്കാം. ഒരു മനുഷ്യൻ തൻ്റെ നെഞ്ചിൽ തീ വഹിച്ചാൽ പൊള്ളാതിരിക്കുമോ? ചൂടുള്ള കനലിൽ നടക്കാനും കാലിൽ പൊള്ളലേൽക്കാതിരിക്കാനും അവനു കഴിയുമോ? വ്യഭിചാരം ചെയ്യുന്ന പുരുഷൻ്റെ കാര്യവും അങ്ങനെ തന്നെ. അവൻ്റെ പാപത്തിന് അവൻ ശിക്ഷിക്കപ്പെടാതെ പോകയില്ല.
സദൃശവാക്യങ്ങൾ 6:32-35: വ്യഭിചാരം ചെയ്യുന്ന മനുഷ്യൻ തീർത്തും വിഡ്ഢിയാണ്, കാരണം അവൻ സ്വന്തം ആത്മാവിനെ നശിപ്പിക്കുന്നു. മുറിവുകളും നിരന്തര അപമാനവും അത്തരമൊരു മനുഷ്യൻ്റെ ഓഹരിയായിരിക്കും.
സദൃശവാക്യങ്ങൾ 7:1-27: മകനേ, എൻ്റെ ഉപദേശം അനുസരിക്കുക. അത് എപ്പോഴും മനസ്സിൽ സൂക്ഷിക്കുകയും അതിൽ ഉറച്ചുനിൽക്കുകയും ചെയ്യുക. നിങ്ങളുടെ ഏറ്റവും വിലയേറിയ സ്വത്തായി എൻ്റെ വാക്കുകൾ കാത്തുസൂക്ഷിക്കുക. അവ എഴുതുകയും നിങ്ങളുടെ ഹൃദയത്തിൽ ആഴത്തിൽ സൂക്ഷിക്കുകയും ചെയ്യുക. ജ്ഞാനത്തെ ഒരു പ്രണയിനിയെപ്പോലെ സ്നേഹിക്കുക. പെൺകുട്ടികളുമായുള്ള ബന്ധത്തിൽ നിന്ന് – അവരുടെ മുഖസ്തുതി കേൾക്കുന്നതിൽ നിന്ന് – അത് നിങ്ങളെ തടയട്ടെ. ഒരു ദിവസം, ഒരു സാമാന്യബുദ്ധിയില്ലാത്ത ഒരു ചെറുപ്പക്കാരൻ, തെരുവിലൂടെ വഴിപിഴച്ച ഒരു പെൺകുട്ടിയുടെ വീട്ടിലേക്ക് സന്ധ്യാസമയത്ത് നടക്കുന്നത് ഞാൻ കണ്ടു. അവൾ അവനെ സമീപിച്ചു, നേർമയുള്ള, വശീകരിക്കുന്ന വസ്ത്രം ധരിച്ചിരുന്നു അവൾ. അവൾ അവനെ ചുറ്റിപ്പിടിച്ച് ചുംബിച്ചു, വശീകരിക്കുന്ന നോട്ടത്തോടെ അവൾ പറഞ്ഞു, “ഞാൻ നിന്നെ അന്വേഷിച്ചു വരികയായിരുന്നു, ഇതാ നീ! എന്നോടൊപ്പം വീട്ടിലേക്ക് വരൂ, ഞാൻ നിനക്കൊരു അത്താഴം ശരിയാക്കാം, അതിനുശേഷം – നമുക്ക് നമ്മുടെ സ്നേഹം പങ്കിടാം.” അങ്ങനെ അവൾ അവളുടെ കൊഞ്ചിയുള്ള സംസാരം കൊണ്ടും മറ്റും അവനെ വശീകരിച്ചു. അവളുടെ മുഖസ്തുതിയെ ചെറുക്കാൻ അവനു കഴിഞ്ഞില്ല. കശാപ്പുകാരൻ്റെ അടുത്തേക്ക് പോകുന്ന കാളയെപ്പോലെയോ, ഹൃദയത്തിൽ അമ്പു തറച്ചു് കൊല്ലപ്പെടാൻ കാത്തിരിക്കുന്ന പക്ഷിയെപ്പോലെയോ അവൻ അവളെ അനുഗമിച്ചു. ഒരു കെണിയിൽ വീണ തൻ്റെ വിധി എന്തെന്നറിയാത്ത പക്ഷിയെപ്പോലെ അവൻ അവിടെ കാത്തിരിക്കുന്നു. യുവാക്കളേ, ഞാൻ പറയുന്നത് ശ്രദ്ധിക്കുക. കേൾക്കുക മാത്രമല്ല അനുസരിക്കുക. നിങ്ങളുടെ ആഗ്രഹങ്ങൾ കൈവിട്ടുപോകാൻ അനുവദിക്കരുത്. അവളെക്കുറിച്ച് ചിന്തിക്കാൻ നിങ്ങളെ അനുവദിക്കരുത്. അവളുടെ അടുത്തേക്ക് പോകരുത്. അവൾ നിങ്ങളെ പ്രലോഭിപ്പിക്കുകയും വശീകരിക്കുകയും ചെയ്യാതിരിക്കാൻ അവൾ നടക്കുന്നിടത്ത് നിന്ന് മാറി നിൽക്കുക. നിങ്ങൾക്ക് നരകത്തിലേക്കുള്ള വഴി കണ്ടെത്തണമെങ്കിൽ, അവളുടെ വീട് നോക്കുക.
അധ്യായം 18
ജഡവും പഴയ മനുഷ്യനും
ഒരു മനുഷ്യനെന്ന നിലയിൽ യേശുവിന് സ്വന്ത ഇഷ്ടം ഉണ്ടായിരുന്നു. എന്നാൽ അവൻ ഒരിക്കലും സ്വന്ത ഇഷ്ടം ചെയ്തില്ല. അവൻ എല്ലായ്‌പ്പോഴും തൻ്റെ സ്വന്ത ഇഷ്ടത്തെ ക്രൂശിച്ചു, അതിനാൽ ദൈവിക സ്വഭാവം അവൻ്റെ ജീവിതത്തെ ഭരിച്ചു. വീണ്ടും ജനിക്കുമ്പോൾ നമുക്ക് ദൈവിക സ്വഭാവം ലഭിക്കുന്നു. എന്നാൽ നമ്മുടെ ഉള്ളിലെ ആ ദൈവിക സ്വഭാവം പ്രകടിപ്പിക്കപ്പെടുകയോ അടിച്ചമർത്തപ്പെടുകയോ ചെയ്യുന്നത് നാം ജഡത്തെ ക്രൂശിക്കുമോ ഇല്ലയോ എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ഗലാത്യർ 5:17-ൽ പരാമർശിച്ചിരിക്കുന്ന പരിശുദ്ധാത്മാവും ജഡവും തമ്മിലുള്ള സംഘർഷമാണിത്.
പലർക്കും ജഡവും പഴയ മനുഷ്യനും തമ്മിൽ ആശയക്കുഴപ്പം ഉണ്ട്. പഴയ മനുഷ്യനും പുതിയ മനുഷ്യനും സ്വഭാവങ്ങളാണ് – ആദ്യത്തേത് മാനുഷികം (ആദാമികം). രണ്ടാമത്തേത് ദൈവികം. ജഡം എന്നാൽ നമ്മെ പ്രലോഭിപ്പിക്കുന്ന ആഗ്രഹങ്ങളുടെ കലവറയാണ്. ഈ ആഗ്രഹങ്ങൾ നിങ്ങളുടെ വീട്ടിൽ (നിങ്ങളുടെ ഹൃദയത്തിൽ) പ്രവേശിക്കുന്നതിനായി നിങ്ങളുടെ വാതിലിൽ (നിങ്ങളുടെ ഇഷ്ടം) വന്ന് മുട്ടുന്ന (പ്രലോഭനം) കൊള്ളക്കാരെ പോലെയാണ്. പഴയ, അവിശ്വസ്തനായ ദാസൻ (പഴയ മനുഷ്യൻ, ആദാമിക സ്വഭാവം) അവയ്ക്കായി വാതിൽ തുറക്കാറുണ്ടായിരുന്നു. ദൈവം ഇപ്പോൾ ആ പഴയ മനുഷ്യനെ ക്രൂശിച്ചിരിക്കുന്നു (റോമർ 6:6), പകരം ഒരു പുതിയ ദാസനെ (പുതിയ മനുഷ്യൻ, ദൈവിക സ്വഭാവം) ഇപ്പോൾ നമ്മുടെ ഉള്ളിൽ വച്ചിട്ടുണ്ട്. ഇതേസമയം കൊള്ളക്കാർ (ജഡം) അതേപടി തുടരുന്നു. എന്നാൽ പുതിയ മനുഷ്യൻ ശരിയായി ഭക്ഷണം കഴിക്കുന്നില്ലെങ്കിൽ, അയാൾക്ക് വാതിൽ അടയ്ക്കാനുള്ള ശക്തി ലഭിക്കുകയില്ല. അപ്പോൾ വിശ്വാസി പാപത്തിൽ വീഴുന്നു, അവൻ അതിനായി ആഗ്രഹിക്കാത്തപ്പോഴും.
യേശു ഒരു മനുഷ്യനെന്ന നിലയിൽ “അനുസരണം പഠിച്ചു” (എബ്രാ. 5:8), കാരണം സ്വർഗ്ഗത്തിൽ ദൈവമെന്ന നിലയിൽ അവിടുത്തേക്ക് അനുസരണം പഠിക്കാൻ കഴിയുമായിരുന്നില്ല – രാജാക്കന്മാർക്ക് അനുസരണം പഠിക്കാൻ കഴിയാത്തതുപോലെ. എന്നാൽ യേശുവിന് നമുക്കു വേണ്ടതുപോലെ ദൈവിക സ്വഭാവം നേടേണ്ടതില്ല. കാരണം ജനനം മുതൽ ആ സ്വഭാവം യേശുവിനുണ്ടല്ലോ. എന്നാൽ വിശ്വസ്തതയോടെ ജഡത്തെ ക്രൂശിച്ചതിനാൽ, അവിടുന്നു ജ്ഞാനത്തിൽ വളർന്നു – അത് ഒരു മനുഷ്യനെന്ന നിലയിൽ വിവിധ സാഹചര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാമെന്നും വിവിധ പ്രലോഭനങ്ങളെ എങ്ങനെ തരണം ചെയ്യാമെന്നും ഉള്ള അറിവാണ്. “യേശു അനുസരണം പഠിച്ചു” എന്ന് പറയുമ്പോൾ അർത്ഥമാക്കുന്നത് ഇതാണ്.
യേശുവിൻ്റെ ജീവിതത്തിലേക്ക് നോക്കുകയും അവനുമായി, അവനുമായി മാത്രം, നമ്മെത്തന്നെ താരതമ്യം ചെയ്യുകയും ചെയ്യുക എന്നതാണ് എല്ലായ്‌പ്പോഴും എളിമയോടെ നിലകൊള്ളാനുള്ള ഏക മാർഗം.
എന്നാൽ യേശു തൻ്റെ വ്യക്തിത്വത്തിൽ എപ്പോഴും ഭൂമിയിൽ ദൈവമായിരുന്നു എന്നതും നാം മനസ്സിൽ കരുതണം. അതുകൊണ്ടാണ് നമുക്ക് സാധിക്കാത്ത ആരാധന അവൻ സ്വീകരിച്ചത്. ഉദാഹരണത്തിന്: ഉറുമ്പുകളെ സഹായിക്കാൻ നിങ്ങൾ ഒരു ഉറുമ്പായി മാറിയാലും, നിങ്ങൾ അപ്പോഴും നിങ്ങളിൽ തന്നെ ഒരു വ്യക്തിയായിരിക്കും. എന്നാൽ നിങ്ങൾക്ക് ഒരു ഉറുമ്പിൻ്റെ എല്ലാ പരിമിതികളും പ്രലോഭനങ്ങളും വിഭവങ്ങളും കഴിവുകളും ഉണ്ടായിരിക്കും. നിങ്ങളെന്ന വ്യക്തി മാറില്ല, പക്ഷേ നിങ്ങളുടെ കഴിവുകൾ മാറും.
യേശുവിൻ്റെ സ്വഭാവം തല നാരിഴകീറി വിശകലനം ചെയ്യാതിരിക്കുന്നതാണ് നല്ലത്. അവൻ നമ്മെപ്പോലെ പ്രലോഭിപ്പിക്കപ്പെട്ടെങ്കിലും ജയിച്ചുവെന്ന് അറിഞ്ഞാൽ മതി – നമുക്കും അവൻ്റെ ചുവടുകൾ പിന്തുടർന്ന് ജയിക്കാം. നമ്മുടെ ദഹനവ്യവസ്ഥ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് വിശദീകരിക്കാൻ കഴിയുന്നില്ലെങ്കിലും നമുക്ക് ഭക്ഷണം ദഹിപ്പിക്കാനാകും. ഇക്കാര്യങ്ങൾ വിശകലനം ചെയ്യുന്നവർ ചിലപ്പോൾ വഴിതെറ്റിപ്പോകുന്നു. നിങ്ങൾ ചെയ്യേണ്ടത് പ്രലോഭനങ്ങളിൽ നിന്ന് ഓടിപ്പോകുകയും ദൈവത്തിൻ്റെ കൽപ്പനകൾ അനുസരിക്കുകയും ചെയ്യുക എന്നതു മാത്രമാണ്.
വിനയവും ദൈവഭയവും
എളിമയും ദൈവഭയവും എപ്പോഴും ഒരുമിച്ചാണ് പോകുന്നത് (സദൃ. 22:4 കാണുക). യഥാർത്ഥ എളിമയുള്ള വ്യക്തിയുടെ ലക്ഷണം അവൻ ദൈവത്തെയും ഭയപ്പെടുന്നു എന്നതാണ്. നമ്മൾ ദൈവത്തെ ആത്മാർത്ഥമായി ഭയപ്പെടുന്നു എന്നതിൻ്റെ തെളിവ് നമ്മെക്കുറിച്ച് നമുക്ക് താഴ്ന്ന ചിന്തകൾ ഉണ്ടാകും എന്നതാണ്.
യേശു ദൈവഭയത്തിൻ്റെ ആത്മാവിനാൽ നിറഞ്ഞു, ഇത് അവനെ “ദൈവഭയത്താൽ സുഗന്ധപൂരിതനാക്കി, അതിനാൽ താൻ കണ്ടതും കേട്ടതുമായ കാര്യങ്ങളിലൂടെ തനിക്ക് ലഭിച്ച ധാരണകളാൽ അവൻ ഒരിക്കലും കാര്യങ്ങളെ വിലയിരുത്തില്ല” (യെശ. 11:2 , 3). നാം വിനയമില്ലാത്തവരും ദൈവത്തെ ഭയപ്പെടാത്തവരുമാകുമ്പോൾ, മറ്റുള്ളവരെ കുറിച്ചും നാം കേട്ടിട്ടുള്ളതോ കണ്ടിട്ടുള്ളതോ ആയ വിവിധ സാഹചര്യങ്ങളെക്കുറിച്ചുമുള്ള അഭിപ്രായങ്ങൾ രൂപപ്പെടുത്താൻ (പ്രകടിപ്പിക്കാൻ പോലും) വേഗത്തിൽ തയ്യാറാകും. ദൈവഭക്തിയുടെ ഒരു അടയാളം എന്തെന്നാൽ, നാം “കേൾക്കാൻ വേഗതയുള്ളവരും സംസാരിക്കാൻ സാവധാനതയുള്ളവരുമാണ്” (യാക്കോ. 1:19) എന്നതാണ്. അതുപോലെ ദൈവഭക്തരുടെ മറ്റൊരു പ്രത്യേകത അവർ ഒരു അഭിപ്രായം രൂപീകരിക്കാൻ താമസമുള്ളവരും, ദൈവത്തിന് പറയാനുള്ളത് ആദ്യം കേൾക്കുന്നതുവരെ, മറ്റുള്ളവരോട് ഒരു അഭിപ്രായം പറയാൻ തയ്യാറാകാത്തവരുമാണ് എന്നതാണ്.
ഒരു കാര്യം ചെയ്യാൻ നിങ്ങൾക്ക് അതിയായ ആഗ്രഹമുണ്ടെങ്കിൽ, നിങ്ങളുടെ മനസ്സാക്ഷിയെ ത്യപ്തിപ്പെടുത്താൻ വേണ്ടി ഹ്രസ്വമായി പ്രാർത്ഥിച്ച ശേഷം ഹ്യദയത്തിൽ സമാധാനമുണ്ടെന്നും അതുകൊണ്ട് അത് ദൈവഹിതമാണെന്നും സ്വയം കരുതി വഞ്ചിക്കപ്പെടാൻ നിങ്ങൾക്ക് കഴിയും. തുടർന്നു മുന്നോട്ട് പോയി അത് ചെയ്യും! അങ്ങനെ നിങ്ങൾക്ക് ദൈവഹിതം പൂർണ്ണമായും നഷ്ടപ്പെടുത്താൻ കഴിയും. ഓർക്കുക: നിങ്ങൾ എടുക്കേണ്ട തീരുമാനം കൂടുതൽ പ്രധാനമാകുന്തോറും നിങ്ങൾ ദൈവത്തിനായി കൂടുതൽ കാത്തിരിക്കണം. നിങ്ങൾ അന്തിമമായി തീരുമാനിക്കുന്നതിന് മുമ്പ്, നിങ്ങളുടെ മാതാപിതാക്കളോട്, ഞങ്ങളോട്, കൂടിയാലോചിക്കുക.
ദൈവത്തെ ശ്രവിക്കാനുള്ള ശിക്ഷണം
ജഡം അടിസ്ഥാനപരമായി അലസതയുള്ളതും സുഖവും ആശ്വാസവും ഇഷ്ടപ്പെടുന്നതുമാണ്. അതിൽ വഞ്ചിതരാകരുത്. ദൈവഹിതം കണ്ടെത്താൻ ശ്രമിക്കുമ്പോൾ, നിങ്ങളുടെ ഇന്ദ്രിയങ്ങളിലൂടെ നിങ്ങൾക്ക് വരുന്ന ധാരണ നിങ്ങൾ നിരസിക്കണം. നിങ്ങളുടെ ചിന്തയും ദൈവത്തിൻ്റെ ചിന്തകളും തമ്മിൽ ഭൂമിയും ആകാശവും തമ്മിൽ ഉള്ളത്ര വ്യത്യാസമുണ്ട് (യെശ.55:8, 9). കാര്യങ്ങൾ ചെയ്യുന്ന ദൈവത്തിൻ്റെ രീതി നിങ്ങളുടേതിനേക്കാൾ വളരെ ഉയർന്നതാണ്. അതുകൊണ്ടാണ് നിങ്ങൾ അവനു കീഴടങ്ങാൻ ദൈവം ആഗ്രഹിക്കുന്നത് – അവൻ്റെ ഏറ്റവും മികച്ചത് നേടുന്നതിന്.
കോളജിലെ വിദ്യാർത്ഥികൾ എന്ന നിലയിൽ, പ്രാർത്ഥനയിൽ ചെലവഴിക്കാൻ നിങ്ങൾക്ക് കൂടുതൽ സമയം ഇല്ലായിരിക്കാം. എന്നാൽ തീരുമാനങ്ങൾ എടുക്കുന്നതിൽ കർത്താവിനെ കാത്തിരിക്കുന്ന മനോഭാവം നിങ്ങൾക്കുണ്ടായിരിക്കണം. അതിനാൽ എല്ലാ ദിവസവും ദൈവത്തോടൊപ്പം കുറച്ച് മിനിറ്റ് ചെലവഴിക്കാൻ സ്വയം അച്ചടക്കം പാലിക്കുക – രാവിലത്തെ ആദ്യ കാര്യം അതായിരിക്കട്ടെ. രാവിലെ അത് സാധ്യമല്ലെങ്കിൽ, പകൽ സമയത്ത്. അല്ലാത്തപക്ഷം, നിങ്ങൾക്ക് ലഭിക്കുന്ന ധാരണകൾ നിങ്ങളുടെ ജീവിതത്തെക്കുറിച്ചുള്ള ദൈവഹിതത്തിൽ നിന്ന് നിങ്ങളെ വഴിതെറ്റിക്കും.
എല്ലാ ദിവസവും നിങ്ങളുമായി ആശയവിനിമയം നടത്താൻ ദൈവം ആഗ്രഹിക്കുന്നു. ബൈബിളിൻ്റെ ആദ്യ പേജിൽ നിന്നും ലഭിക്കുന്ന സന്ദേശം ഇതാണ്: “ആദ്യ ദിവസം ദൈവം സംസാരിച്ചു…. രണ്ടാം ദിവസം ദൈവം സംസാരിച്ചു……. മൂന്നാമത്തേതിൽ,. …….നാലാം ദിവസം,……..അഞ്ചാമത്തെയും ആറാമത്തെയും ദിവസങ്ങളിൽ ദൈവം സംസാരിച്ചു “. ഓരോ ദിവസവും ദൈവം സംസാരിച്ചപ്പോൾ എന്തെങ്കിലും സംഭവിച്ചു, അതിൻ്റെ അവസാന ഫലം “വളരെ നല്ലത്” ആയിരുന്നു. നിങ്ങൾ ദിവസവും ദൈവത്തെ ശ്രവിച്ചാൽ നിങ്ങളുടെ ജീവിതത്തിലും അങ്ങനെയാകുകയില്ലേ? യേശു പറഞ്ഞു, “ദൈവത്തിൻ്റെ വായിൽനിന്നു പുറപ്പെടുന്ന എല്ലാ വാക്കുകളാലും മനുഷ്യൻ ജീവിക്കും” (മത്താ. 4:3). നിങ്ങൾ എല്ലാ ദിവസവും നിങ്ങളുടെ ജീവിതത്തിൽ ദൈവത്തെ ഒന്നാമതാക്കിയില്ലെങ്കിൽ, പിന്മാറിപ്പോകുന്നതു വളരെ എളുപ്പമായിരിക്കും.
“ദൈവത്തെ കേൾക്കുക” എന്നതുകൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത് ബൈബിൾ വായിക്കുക മാത്രമല്ല, പകരം ദിവസം മുഴുവനും നിങ്ങളുടെ മനസ്സാക്ഷിക്കുള്ളിൽ പരിശുദ്ധാത്മാവിൻ്റെ ശബ്ദം ശ്രവിക്കുന്നതാണ്, അങ്ങനെ നിങ്ങൾക്ക് അവനു പ്രസാദമുള്ളതു ചെയ്യുകയും അവനെ അപ്രീതിപ്പെടുത്തുന്നവ ഒഴിവാക്കുകയും ചെയ്യാം.
ദൈവം എപ്പോഴും നമ്മുടെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകാൻ ആഗ്രഹിക്കുന്നു. എന്നാൽ ഒരു ഉത്തരത്തിനായി നാം അവനെ ആത്മാർത്ഥമായി കാത്തിരിക്കണം. ചിലപ്പോൾ അവൻ്റെ ഉത്തരം “ഇല്ല” എന്നായിരിക്കാം. ചിലപ്പോൾ അത് “കാത്തിരിക്കാം” എന്നായിരിക്കാം. ചുവപ്പും മഞ്ഞയും പച്ചയും ഉള്ള ട്രാഫിക് ലൈറ്റുകൾ പോലെ, ദൈവത്തിൻ്റെ ഉത്തരം “ഇല്ല”, “കാത്തിരിക്കുക” അല്ലെങ്കിൽ “അതെ” എന്നായിരിക്കാം.
നാം മറ്റുള്ളവരുടെ മേൽ ഭാരിച്ച ഭാരം ചുമത്തുകയോ (അവരോട് ഏറെ ആവശ്യപ്പെടുകയോ), അല്ലെങ്കിൽ മറ്റുള്ളവരുടെ നേരെ വിരൽ ചൂണ്ടുകയോ അല്ലെങ്കിൽ മറ്റുള്ളവരെ ചീത്ത പറയുകയോ ചെയ്താൽ നമ്മുടെ ആത്മീയ ചെവികളും ബധിരമാകും (യെശ.58:9 കാണുക). ഈ തിന്മകൾ നാം ഒഴിവാക്കണം. അപ്പോൾ നമുക്ക് ദൈവത്തെ വ്യക്തമായി കേൾക്കാൻ കഴിയും.
പ്രാർത്ഥന ദൈവത്തോട് സംസാരിക്കുക മാത്രമല്ല, അവനെ ശ്രവിക്കുക കൂടിയാണ്. അവനോട് സംസാരിക്കുന്നതിനെക്കാൾ പ്രധാനമാണ് കേൾക്കുന്നത്. ഓർക്കുക: നിങ്ങൾ പ്രായമേറിയ, ദൈവഭക്തനായ ഒരു വ്യക്തിയുമായി ഫോണിൽ സംസാരിക്കുകയാണെങ്കിൽ, നിങ്ങൾ സംസാരിക്കുന്നതിനേക്കാൾ വളരെയധികം അദ്ദേഹം പറയുന്നതു ശ്രദ്ധിക്കും. യഥാർത്ഥ പ്രാർത്ഥനയിലും അങ്ങനെയായിരിക്കണം – നിങ്ങൾ അവനോട് സംസാരിക്കുന്നതിനേക്കാൾ കൂടുതൽ ദൈവത്തെ കേൾക്കണം.
അധ്യായം 19
സൗഹൃദം, കൗൺസിലിംഗ്, സംഭാഷണങ്ങൾ
നിങ്ങളുടെ സുഹൃത്തുക്കളുമായി സഞ്ചരിക്കുമ്പോൾ അവർ സംശയാസ്പദമായ സ്ഥലങ്ങളിലേക്ക് പോകുന്നുവെന്ന് തോന്നിയാൽ അവരിൽ നിന്ന് മാറിപ്പോകാൻ നിങ്ങൾക്ക് ധൈര്യമുണ്ടായിരിക്കണം. അതിനർത്ഥം നിങ്ങളുടെ മുറിയിൽ തനിച്ചായിരിക്കണമെന്നാണെങ്കിൽ പോലും, അത്തരം സുഹൃത്തുക്കളിൽ നിന്ന് ശരിയായ സമയത്ത് പിരിഞ്ഞുപോകുക. അവരോട് “ഇല്ല” എന്ന് പറയാനുള്ള ധൈര്യം ദൈവത്തോട് ചോദിക്കുക. ഒട്ടുമിക്ക ചെറുപ്പക്കാർക്കും തനിയെയായിരിക്കുമ്പോൾ ഒരു നിയന്ത്രണവുമില്ല. അതിനാൽ നിങ്ങളുടെ കൂട്ടുകാരെ ശ്രദ്ധിക്കുക.
തീത്തോസ് (2:6, ലിവിംഗ് ബൈബിൾ), യുവാക്കൾക്ക് നൽകിയ രണ്ട് ഉദ്ബോധനങ്ങൾ നാം വായിക്കുന്നു: “(1) വിവേകത്തോടെ പെരുമാറുക (2) ജീവിതത്തെ ഗൗരവമായി എടുക്കുക”. ആ രണ്ടു പ്രബോധനങ്ങളും എപ്പോഴും മനസ്സിൽ സൂക്ഷിക്കുക. മിക്ക “ക്രിസ്തീയ” യുവാക്കളും ഇക്കാലത്ത് ഉപരിപ്ലവമായ മതാത്മകതയോടെ, ആഴം കുറഞ്ഞതും ഉല്ലാസഭരിതവുമായ ജീവിതം നയിക്കുന്നു. അവർക്ക് നിത്യതയിൽ വളരെയധികം ഖേദമുണ്ടാകാൻ പോകുന്നു. നിങ്ങളുടെ ചുറ്റുമുള്ള ക്രിസ്ത്യാനികളുടെ നിലവാരങ്ങളാൽ സ്വാധീനിക്കപ്പെടരുത്. കൂടുതൽ ഗൗരവം, വലിയ ത്യാഗം, കൂടുതൽ ദൈവഭക്തി എന്നിവയിലേക്ക് നിങ്ങൾ അവരെ സ്വാധീനിക്കണം. ഇത് ഗൗരവമായി എടുക്കുക.
ദൈവവചനത്തിൻ്റെ മാനദണ്ഡങ്ങൾ അംഗീകരിക്കാൻ ആഗ്രഹിക്കാത്ത ആളുകളെ അവ ബോധ്യപ്പെടുത്താൻ നിങ്ങളുടെ സമയം പാഴാക്കരുത്. സ്വന്തം ഇഷ്ടം ചെയ്യാനും സ്വന്തം സന്തോഷം തേടാനും ആഗ്രഹിക്കുന്നവർ ഭൂമിയിലെ ദുരിതപൂർണമായ ജീവിതത്തിനും അതിനുശേഷം നരകത്തിനും വിധിക്കപ്പെട്ടവരാണ്. അത്തരക്കാരെ അവരുടെ സ്വന്തം ഇച്ഛാശക്തി ഉപേക്ഷിക്കാൻ നമുക്ക് നിർബന്ധിക്കാനാവില്ല. അവർ അന്വേഷിക്കുന്നത് അവരുടെ പാപകരമായ വഴികൾക്കുള്ള അനുമതിയാണ്. ദൈവവചനം പഠിപ്പിക്കുന്നത് അംഗീകരിക്കാൻ അവർ തയ്യാറാകാത്തതിനു കാരണം സഭകളിലെ നിലവാരം കുറഞ്ഞതാണ്, അതിൻ്റെ ഫലമായി ആളുകൾ ദൈവഭയമില്ലാതെ ജീവിക്കുന്നു. ദൈവവചനത്തോടുള്ള അനുസരണക്കേട് തീർത്തും തിന്മയായും പൈശാചികമായും കാണുന്നില്ലെങ്കിൽ, ആളുകൾ എന്നും പാപവുമായി കളിച്ചുകൊണ്ടിരിക്കും. എന്നാൽ ആത്മാർത്ഥതയുള്ളവരെ ദൈവം ദുഷ്ടൻ്റെ പിടിയിൽ നിന്ന് വിടുവിക്കും. മറ്റുള്ളവരെ സാത്താൻ നശിപ്പിക്കും.
ആളുകളുമായി, പ്രത്യേകിച്ച് ക്രിസ്തീയ പരീശന്മാരുമായുള്ള നിങ്ങളുടെ സംഭാഷണങ്ങളിൽ ജ്ഞാനികളായിരിക്കുക! പ്രയോജനമില്ലാത്ത എല്ലാ സംഭാഷണങ്ങളും ഒഴിവാക്കുക. നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും കുറിച്ചുള്ള സ്വകാര്യ വിവരങ്ങൾ അറിയാൻ ചില ആളുകൾക്ക് ആകാംക്ഷയുണ്ടായേക്കാം. അവരുടെ ജിജ്ഞാസ തൃപ്തിപ്പെടുത്തരുത്. അവരോട് പറയുക, “ഞാൻ ആ കാര്യങ്ങളെ കുറിച്ച് സംസാരിക്കില്ല”. “പ്രാവുകളെപ്പോലെ നിരുപദ്രവകാരികളും സർപ്പങ്ങളെപ്പോലെ ജ്ഞാനികളും” ആയിരിക്കാനാണ് യേശു നമ്മോട് പറഞ്ഞത്.
പിന്നെ ഒരിക്കലും പെൺകുട്ടികളെ ഉപദേശിക്കാൻ പോകരുത്. സഹോദരിമാരേക്കാൾ കൂടുതൽ സഹോദരന്മാരുമായുള്ള കൂട്ടായ്മ തേടുക.
ഏതെങ്കിലും വിധത്തിൽ നിങ്ങളെ കുടുക്കാൻ ശ്രമിക്കുന്നവരെ സൂക്ഷിക്കുക. മറ്റുള്ളവർക്കുള്ള കത്തിൽ നിങ്ങൾ എഴുതുന്നത് ശ്രദ്ധിക്കുക. അവർ നിങ്ങളുടെ കത്തുകൾ സൂക്ഷിച്ചുവയ്ക്കുകയും ഒരു ദിവസം നിങ്ങളുമായി പിണങ്ങിയാൽ നിങ്ങളെ അവ ഉപയോഗപ്പെടുത്തി കുറ്റപ്പെടുത്തുകയും ചെയ്യും. വഞ്ചിതരാകരുത്. എല്ലാ കാര്യങ്ങളിലും ജാഗ്രത പാലിക്കുക.
ബിരുദം നേടാനുള്ള ശ്രമത്തിൽ, നിങ്ങൾ ആത്മീയമായി നഷ്‌ടപ്പെടരുതെന്ന് എനിക്ക് നിർബന്ധമുണ്ട്. നിങ്ങളുടെ ക്രിസ്തീയ വിശ്വാസം ഒരിക്കലും നിങ്ങളുടെ ജീവിതത്തിൽ കേവലം ഒരു അനുബന്ധമായി മാറരുത്. നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും അത് എല്ലായ്പ്പോഴും ജീവിതത്തിൻ്റെ കേന്ദ്രമായിരിക്കണം. ഇന്നത്തെ ഭൂരിഭാഗം വിശ്വാസികളും അവരുടെ മനസ്സാക്ഷിയെ ലഘൂകരിക്കുന്നതിന്, ഞായറാഴ്ചകളിൽ അവരുടെ ജീവിതത്തിൽ അൽപ്പം മതം കൂട്ടിച്ചേർക്കുകയും മിക്ക സമയത്തും സ്വന്തം കാര്യം മാത്രം നോക്കുകയും ചെയ്യുന്നു. അങ്ങനെ അവർ ദൈവത്തിന് അവൻ്റെ അവകാശം നൽകിയതായി കണക്കാക്കുന്നു. നമുക്കുവേണ്ടി എല്ലാം തന്നവന് എന്തൊരു അപമാനമാണത്!
ആ ദിവസം നിങ്ങൾ എടുത്ത തീരുമാനങ്ങൾ, ആ ദിവസം നിങ്ങളുടെ ജീവിതത്തിനായി നിങ്ങൾ നിശ്ചയിച്ച മുൻഗണനകൾ, ആ ദിവസം നിങ്ങളുടെ മനസ്സിലേക്ക് പ്രവേശിക്കാൻ അനുവദിച്ച കാര്യങ്ങൾ (പ്രത്യേകിച്ച് നിങ്ങളുടെ കണ്ണുകളിലൂടെ, ടിവിയിലൂടെ) എന്നിവയുടെ അടിസ്ഥാനത്തിൽ നിങ്ങൾക്ക് സന്തോഷമോ പശ്ചാത്താപമോ ഉണ്ടാകുമെന്ന് ഓർത്ത് ഓരോ ദിവസവും നിങ്ങൾ ജീവിക്കണം. ദിവസവും നിങ്ങളുടെ ബൈബിൾ വായിക്കുക. നിങ്ങൾ അവരിൽ നിന്ന് വ്യത്യസ്തരാണെന്ന് നിങ്ങളോടൊപ്പം ഹോസ്റ്റലിലെ മുറി പങ്കിടുന്നവർ കാണട്ടെ.
“ദിവസം മുഴുവനും കർത്താവിനെ ഭയപ്പെട്ടു ജീവിക്കുവിൻ” (സദൃ. 23:17-KJV). എവിടെയോ ഒന്ന് അശ്രദ്ധമായി വഴുതിപ്പോയതിൻ്റെ പേരിൽ ആജീവനാന്ത പശ്ചാത്താപം ഉണ്ടാകരുത്.
നിങ്ങൾ എപ്പോഴും കർത്താവിനുവേണ്ടി പൂർണ്ണഹൃദയമുള്ളവരായി കാണാൻ ഞങ്ങൾ നിങ്ങളുടെ മാതാപിതാക്കളെന്ന നിലയിൽ ആഗ്രഹിക്കുന്നു. അതാണ് ഞങ്ങളുടെ ഒരേയൊരു ആഗ്രഹവും താല്പര്യവും. അതിനായി ഞങ്ങൾ നിരന്തരം പ്രാർത്ഥിക്കുന്നു. ദൈവം ഞങ്ങളുടെ പ്രാർത്ഥന കേൾക്കുകയും ഉത്തരം നൽകുകയും ചെയ്യുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. നിങ്ങളിൽ ആരെയും സമ്പന്നരോ പ്രശസ്തരോ അല്ലെങ്കിൽ ഈ ലോകത്തിൻ്റെ ദൃഷ്ടിയിൽ മഹത്തായ എന്തെങ്കിലും ചെയ്യുന്നവരോ ആയി കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. നിങ്ങളെ എപ്പോഴും യേശുവിൻ്റെ ജ്വലിക്കുന്ന സാക്ഷികളായി കാണാൻ മാത്രമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.
മറ്റൊരു യേശു
ഈ ലോകത്തിലെ എല്ലാം ഉപേക്ഷിച്ച് അതെല്ലാം “ചവറുകൾ” ആയി കണക്കാക്കിയ ശേഷമാണ് താൻ ക്രിസ്തുവിനെ നേടിയതെന്ന് പൗലോസ് പറഞ്ഞു (ഫിലി. 3:8). വലിയ വിലയുള്ള മുത്ത് വാങ്ങണമെങ്കിൽ, കച്ചവടക്കാരൻ തനിക്കുള്ളതെല്ലാം വിൽക്കണമെന്ന് യേശു പറഞ്ഞു (മത്താ. 13:46). അങ്ങനെയെങ്കിൽ, ഇന്നത്തെ പല ‘ക്രിസ്ത്യാനികൾ’ക്കും ലൗകികമായ എല്ലാറ്റിനോടും ഉള്ള ആസക്തി ഉപേക്ഷിക്കാതെ തന്നെ ക്രിസ്തുവിനെ നേടാൻ കഴിഞ്ഞതെങ്ങനെ? ഇന്ന് പല ‘വിശ്വാസിക’ളും തങ്ങളുടെ ലൗകിക അഭിലാഷങ്ങളും സുഖത്തിനും സൗകര്യത്തിനും ആശ്വാസത്തിനും വേണ്ടിയുള്ള താല്പര്യവും നിലനിർത്തികൊണ്ടു തന്നെ ക്രിസ്തുവിനെ നേടിയതായി അവകാശപ്പെടുന്നു. അപ്പോൾ അത് അവർ നേടിയ “മറ്റൊരു യേശു” ആയിരിക്കണം (2 കൊരി. 11:4) – അല്ലാതെ പൗലോസ് നേടിയ യേശുവല്ല. ഈ ലോകം പ്രദാനം ചെയ്യുന്ന എല്ലാ മഹത്തായ കാര്യങ്ങളും ക്രിസ്തുവുമായി താരതമ്യം ചെയ്യുമ്പോൾ ചവറാണ്. നിങ്ങൾ ഇത് വ്യക്തമായി കാണണമെന്നാണ് എൻ്റെ പ്രാർത്ഥന.
ദൈവദൃഷ്ടിയിൽ താഴെപ്പറയുന്നവ മഹത്തരമായിരിക്കുമെന്ന് ഒരിക്കലും ചിന്തിക്കരുത്: നിങ്ങളുടെ ബുദ്ധി, നിങ്ങളുടെ ആരോഗ്യം, നിങ്ങളുടെ സൗന്ദര്യം, നിങ്ങളുടെ സമ്മാനങ്ങളും കഴിവുകളും, നിങ്ങൾ നല്ല കോളജിൽ പഠിക്കുന്നത്, നിങ്ങളുടെ അക്കാദമിക് നേട്ടങ്ങൾ, മറ്റുള്ളവർ നിങ്ങളെക്കുറിച്ചു പുലർത്തുന്ന ബഹുമാനം തുടങ്ങിയവ. നിങ്ങളെപ്പോലെ സമർത്ഥരോ മിടുക്കരോ അല്ലാത്തവർ അല്ലെങ്കിൽ നിങ്ങൾക്ക് ലഭിച്ച അവസരങ്ങൾ ലഭിക്കാത്ത ആളുകൾ. അവരെക്കാളും ദൈവത്തിൻ്റെ ദൃഷ്ടിയിൽ നിങ്ങൾ മികച്ചവരല്ലെന്ന് ഓർക്കുക. നിങ്ങൾ ദൈവിക സ്വഭാവത്തിൽ പങ്കുചേരുന്ന അളവിൽ മാത്രമാണ് നിങ്ങൾക്ക് മൂല്യമുള്ളത്. നിങ്ങൾ എല്ലാ ദിവസവും ഈ സത്യത്താൽ പിടിക്കപ്പെട്ടവരായിരിക്കട്ടെ എന്നും ഞാൻ പ്രാർത്ഥിക്കുന്നു.
നിലനിൽക്കുന്ന വിശ്വാസം
നിങ്ങൾക്ക് മറ്റെന്തെങ്കിലും ഉണ്ടായാലും വിശ്വാസമില്ലാതെ ദൈവത്തെ പ്രസാദിപ്പിക്കുക അസാധ്യമാണ്. (എബ്രാ. 11:6). തോട്ടത്തിലെ ഹവ്വയുടെ പരാജയം വിശ്വാസത്തിൻ്റെ പരാജയമായിരുന്നു. ആ വൃക്ഷത്തിൻ്റെ ആകർഷണീയതയാൽ പരീക്ഷിക്കപ്പെട്ടപ്പോൾ, സ്നേഹവാനായ ദൈവം അവളെ വിലക്കിയത് എന്തുകൊണ്ടാണെന്ന് മനസ്സിലായില്ലെങ്കിലും, അവൾ ദൈവത്തിൻ്റെ തികഞ്ഞ സ്നേഹത്തിലും ജ്ഞാനത്തിലും മാത്രം വിശ്വസിച്ചിരുന്നെങ്കിൽ, പാപം ചെയ്യുമായിരുന്നില്ല. എന്നാൽ ഒരിക്കൽ സാത്താൻ അവളെ ദൈവസ്നേഹത്തെ സംശയിക്കാൻ പ്രേരിപ്പിച്ചു, അവൾ വളരെ വേഗം വീണു. ദൈവം നമുക്കും നിഷിദ്ധമാക്കിയ നിരവധി കാര്യങ്ങളുണ്ട്, കൂടാതെ നമ്മുടെ പല പ്രാർത്ഥനകളും അനുവദിക്കാൻ യോഗ്യമല്ലെന്നും അവിടുന്നു കാണുന്നു. അത്തരം സമയങ്ങളിൽ നാം അവൻ്റെ സമ്പൂർണ്ണ സ്നേഹത്തിലും ജ്ഞാനത്തിലും ആശ്രയിക്കണം. പരിത്യജിക്കപ്പെട്ടപ്പോഴും കുരിശിൽ കിടന്നുകൊണ്ട് പിതാവിനെ യേശു വിശ്വസിച്ചു. “ദൈവമേ, നീ എന്നെ കൈവിട്ടതെന്ത്?” എന്ന് അവൻ പറഞ്ഞില്ല. അവൻ പറഞ്ഞു, “എൻ്റെ ദൈവമേ…..”, അതിനർത്ഥം, “എന്തുകൊണ്ടാണ് നീ എന്നെ ഉപേക്ഷിച്ചതെന്ന് എനിക്ക് മനസ്സിലാക്കാൻ കഴിയുന്നില്ലെങ്കിലും, നീ ഇപ്പോഴും എൻ്റെ ദൈവമാണ്”. യേശുവിൻ്റെ ചോദ്യത്തിന് സ്വർഗത്തിൽ നിന്ന് ഒരു മറുപടിയും ഉണ്ടായില്ല. എന്നാൽ അവൻ വിശ്വസിച്ചു മരിച്ചു. അവൻ പറഞ്ഞു, “പിതാവേ ഞാൻ എൻ്റെ ആത്മാവിനെ അങ്ങയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു”. അവസാനം വരെ വിശ്വാസത്തിൽ സഹിക്കുക എന്നതിൻ്റെ അർത്ഥം ഇതാണ്.
പത്രോസിനെ പാറ്റിക്കളയാൻ സാത്താൻ അനുവാദം ചോദിച്ചതായി യേശു പത്രോസിനോട് പറഞ്ഞു. ഇയ്യോബിനെ (പഴയ നിയമത്തിൽ) പാറ്റിയെടുക്കാൻ സാത്താൻ ദൈവത്തോട് അനുവാദം ചോദിച്ചതിന് സമാനമായിരുന്നു ഇത്. ദൈവത്തിൻ്റെ അനുവാദമില്ലാതെ സാത്താന് നമ്മോട് ഒന്നും ചെയ്യാൻ കഴിയില്ല (നമ്മെ പരീക്ഷിക്കാൻ പോലും). എന്നാൽ പത്രോസിനെ പാറ്റിയെടുക്കാൻ പോകുമ്പോൾ, അവൻ്റെ വിശ്വാസം പരാജയപ്പെടാതിരിക്കാൻ അവനുവേണ്ടി പ്രാർത്ഥിക്കാമെന്ന് യേശു ഉറപ്പുനൽകി (ലൂക്കാ.22:31, 32). അതാണു കാര്യം. നാം പ്രലോഭിപ്പിക്കപ്പെടരുതെന്നോ നമ്മുടെ ആരോഗ്യമോ സമ്പത്തോ ജോലിയോ നഷ്ടപ്പെടരുതെന്നോ അല്ല, നമ്മുടെ വിശ്വാസം പരാജയപ്പെടാതിരിക്കാൻ മാത്രമാണ് യേശു പ്രാർത്ഥിക്കുന്നത്.
അതുകൊണ്ട് യേശുവിൻ്റെ ദൃഷ്ടിയിൽ വിശ്വാസം നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട നിധിയാണ്. നമുക്ക് വിശ്വാസമുണ്ടെങ്കിൽ, പത്രോസിനെപ്പോലെ ദയനീയമായി പരാജയപ്പെട്ടാലും നാം ഒരിക്കലും നിരുത്സാഹപ്പെടുകയില്ല. നമ്മുടെ പാപത്തിൽ നിന്ന് തിരിഞ്ഞ് ദൈവത്തോട് അത് ഏറ്റുപറയുമ്പോൾ നമ്മെ പൂർണ്ണമായി ശുദ്ധീകരിക്കുന്ന കുഞ്ഞാടിൻ്റെ രക്തത്തെക്കുറിച്ചുള്ള നമ്മുടെ സാക്ഷ്യ വചനത്താൽ നാം ചാടി എഴുന്നേറ്റ് (വെറുതെ എഴുന്നേല്ക്കുകയല്ല, ചാടി എഴുന്നേൽക്കുക) സാത്താനെ ജയിക്കും (വെളി.12:11). യേശുവിൻ്റെ രക്തത്താൽ നാം ശുദ്ധീകരിക്കപ്പെട്ടിരിക്കുന്നുവെന്നും നമ്മുടെ മുൻകാല പാപങ്ങളൊന്നും ഇനി ദൈവം ഓർക്കുന്നില്ലെന്നും നാം സാത്താനോട് പറയണം (എബ്രാ. 8:12). നമ്മുടെ ചിന്തകൾ കേൾക്കാൻ അവനു കഴിയാത്തതിനാൽ, നമ്മുടെ വായ് കൊണ്ട് സാത്താനോട് അത് പറയണം. അങ്ങനെ നാം അവനെ ജയിക്കുകയും അവൻ നമ്മെ വിട്ടു ഓടിപ്പോകുകയും ചെയ്യും.
“എൻ്റെ ശത്രുവായവളേ, എന്നെച്ചൊല്ലി സന്തോഷിക്കരുത്, ഞാൻ വീണാലും വീണ്ടും എഴുന്നേൽക്കും, ഞാൻ ഇരുട്ടിൽ ഇരുന്നാലും, കർത്താവ് എനിക്ക് വെളിച്ചമാണ്, അവൻ എന്നെ വെളിച്ചത്തിലേക്ക് കൊണ്ടുവരും. അപ്പോൾ എൻ്റെ ശത്രു അതു കാണും, ലജ്ജയും ഉണ്ടാകും. നിൻ്റെ ദൈവമായ യഹോവ എവിടെ എന്നു എന്നോടു പറഞ്ഞവളെ ലജ്ജ മൂടും. അന്നു അവൾ തെരുവുകളിലെ ചെളിപോലെ (നമ്മുടെ കാൽക്കീഴിൽ) ചവിട്ടിമെതിക്കപ്പെടും”. (മീഖാ 7:8,10).
നാം എല്ലായ്‌പ്പോഴും ധൈര്യത്തോടെ പറയണം: “കർത്താവ് എൻ്റെ സഹായിയാണ്. ഞാൻ ഒരിക്കലും ഒന്നിനെയും (ഒരു മനുഷ്യനെയോ ഭൂതത്തെയോ സാഹചര്യത്തെയോ യാതൊന്നിനെയും) ഭയപ്പെടുകയില്ല, കാരണം എന്നെ ഒരിക്കലും കൈവിടുകയോ ഉപേക്ഷിക്കുകയോ ചെയ്യില്ലെന്ന് ദൈവം വാഗ്ദാനം ചെയ്തിരിക്കുന്നു” (എബ്രാ. 13:6 ,5). ഇതാണ് നമ്മുടെ വിശ്വാസത്തിൻ്റെ ധീരമായ ഏറ്റുപറച്ചിൽ.
നിങ്ങളുടെ മനസ്സിനെ കാക്കുക
നിങ്ങൾ എവിടെ പോയാലും പ്രലോഭനങ്ങളെക്കുറിച്ച് ജാഗ്രത പുലർത്തണം. പ്രകോപനപരമായ ടെലിവിഷൻ-ചിത്രങ്ങളും പുസ്തകങ്ങളിലും മാസികകളിലും ഉള്ള ചിത്രങ്ങളും ലേഖനങ്ങളും ഒരു വലിയ കെണിയാണ്. ഒരിക്കൽ നിങ്ങളുടെ മനസ്സിൽ സ്‌ഥാനം പിടിക്കാൻ നിങ്ങൾ തിരഞ്ഞെടുക്കുന്നതെന്തും അവിടെ എന്നെന്നേക്കുമായി നിലനിൽക്കുമെന്ന് ഓർമ്മിക്കുക. പശ്ചാത്തപിച്ചാൽ പൊറുക്കപ്പെടാം. എന്നാൽ നിങ്ങൾ നിങ്ങളുടെ ഓർമ്മയിലേക്ക് ആഗീരണം ചെയ്യുന്നത് ഒരിക്കലും മായ്‌ക്കാനാവില്ല. എന്നാൽ നിങ്ങളുടെ സ്വപ്നങ്ങളിലും ചിന്തകളിലും നിങ്ങളെ ശല്യപ്പെടുത്താൻ അത് തിരികെ വരാതിരിക്കാൻ, അത് നിങ്ങളുടെ ഓർമ്മയുടെ കലവറയുടെ അടിയിലേക്ക് തള്ളപ്പെടുമെന്ന് നിങ്ങൾക്ക് പ്രതീക്ഷിക്കാം. നിങ്ങളുടെ ഓർമ്മയുടെ കലവറയുടെ മുകളിലെ തലങ്ങളിൽ ദൈവവചനം നിറയ്ക്കുമ്പോൾ മാത്രമേ ആ തള്ളൽ നടക്കൂ.
എല്ലാ ആഴ്‌ചയും ഒരു നല്ല ക്രിസ്‌തീയ പുസ്‌തകത്തിൽ നിന്ന് (നിങ്ങൾക്ക് എൻ്റെ പുസ്‌തകങ്ങളിൽ തുടങ്ങാം) ഒരു അധ്യായമെങ്കിലും വായിക്കാനും എല്ലാ ആഴ്ചയും എൻ്റെ ഒരു സന്ദേശമെങ്കിലും (ടേപ്പിൽ) ശ്രവിക്കാനും, കുറഞ്ഞത് ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഒരു വിശ്വാസിയുടെ സഹവാസം തേടാനും നിങ്ങൾ സ്വയം ശിക്ഷണം നേടണമെന്ന് ഞാൻ നിർദ്ദേശിക്കുന്നു.
നിങ്ങളുടെ ചിന്തയിൽ ഒരിക്കലും ആരുടെയും അടിമയാകരുത്. ദൈവത്തെ മഹത്വപ്പെടുത്താൻ, നിങ്ങളുടെ പഠനത്തിൽ നിങ്ങൾ നന്നായി ശ്രദ്ധിക്കണം. പഠിത്തം അവഗണിച്ച് സഭായോഗങ്ങൾക്ക് പോകുന്നതു നന്നല്ലെന്ന് ആവർത്തിക്കട്ടെ. എന്നിരുന്നാലും കൂട്ടായ്‌മ പ്രധാനമാണ് – എന്നാൽ അത് ഒന്നോ രണ്ടോ വിശ്വാസികളോട് അനൗപചാരികമായി ബന്ധപ്പെട്ടു നേടുന്നതാണ് നല്ലത്, അല്ലാതെ ഒരു മീറ്റിംഗിൽ പങ്കെടുക്കുന്നതിലൂടെ മാത്രം ആകണമെന്നില്ല.
അധ്യായം 20
വിശ്വാസം
‘രക്ഷ’യ്ക്കെന്ന പോലെ ‘വിജയ’ത്തിനും വിശ്വാസം മതിയോ?
1 യോഹന്നാൻ 5:4 പറയുന്നു: “ലോകത്തെ ജയിച്ച ജയമോ, നമ്മുടെ വിശ്വാസം തന്നെ” – “ലോകം” എന്ന് വചനം നിർവചിച്ചിരിക്കുന്നത് “ജഡമോഹം, കൺമോഹം, ജീവനത്തിൻ്റെ പ്രതാപം എന്നിവയാണ്.” (1 യോഹ. 2:16). അതിനാൽ ഇവയ്‌ക്കെല്ലാം മേലുള്ള വിജയം വിശ്വാസത്താലാണെന്ന് അത് നമ്മെ പഠിപ്പിക്കുന്നു. എന്നാൽ ഈ വിശ്വാസം എന്താണ് അർത്ഥമാക്കുന്നത്? ദൈവത്തിൻ്റെ പൂർണമായ സ്നേഹത്തിലും ജ്ഞാനത്തിലും ശക്തിയിലും ഉള്ള തികഞ്ഞ വിശ്വാസത്തിൽ അതിന്മേലുള്ള നമ്മുടെ വ്യക്തിത്വത്തിൻ്റെ പൂർണമായ ചായലാണ് അത്. വിശ്വസമെന്നാൽ സ്വീകരിക്കുന്നതാണ് – യോഹന്നാൻ 1:12 വ്യക്തമാക്കുന്നു. അത് കേവലം ബുദ്ധിപരമായ വിശ്വാസമല്ല. അതുകൊണ്ട് ‘ദൈവത്തെ വിശ്വസിക്കുക’ എന്നതിനർത്ഥം അവിടുത്തെ ഇഷ്ടം നമുക്ക് ഏറ്റവും മികച്ചതായി നാം സ്വീകരിക്കുന്നു, അംഗീകരിക്കുന്നു, എന്നാണ്. എന്നുവെച്ചാൽ നമ്മുടെ സ്വന്തഇഷ്ടം നിരസിക്കുന്നതു നമ്മൾ തിരഞ്ഞെടുക്കുന്നു എന്നാണ്. “ജഡത്തെ ക്രൂശിക്കുക” (ഗലാ. 5:24) എന്നതിൻ്റെ അർത്ഥം അതാണ്. ഇത് ചെയ്യുന്നതിന് (നമ്മുടെ സ്വന്തം ഇഷ്ടത്തെ നിഷേധിക്കുന്നതിന്). നമുക്കു കൃപ ആവശ്യമാണ്. എന്നാൽ ഇതെല്ലാം വിശ്വാസത്തിൽ നിന്നാണ് ഉത്ഭവിക്കുന്നത്. ദൈവഹിതമാണ് ഏറ്റവും നല്ലതെന്ന് നാം വിശ്വസിക്കുന്നില്ലെങ്കിൽ, നമ്മുടെ സ്വന്തം ഇഷ്ടത്തെ പോലും മരണത്തിന് ഏൽപ്പിക്കാൻ നാം ആഗ്രഹിക്കുകയില്ല. ടിവി കാണുമ്പോൾ പോലും ഇതു ബാധകമാണ്. പ്രയോജനമില്ലാത്തതോ ലൈംഗികതയെ പ്രോത്സാഹിപ്പിക്കുന്നതോ ആയ പ്രോഗ്രാമുകളും സിനിമകളും വരുമ്പോൾ യേശു ചെയുമായിരുന്നതാണ് ഏറ്റവും നല്ലതെന്നു നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? അതോ നിങ്ങളുടെ അധമവികാരങ്ങളെ ത്യപ്‌തിപ്പെടുത്തുന്നതാണ് ഏറ്റവും നല്ലതെന്ന് നിങ്ങൾ വിശ്വസിക്കുന്നുവോ? അത്, ദൈവഹിതമാണ് നിങ്ങൾക്ക് ഏറ്റവും നല്ലത് എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ ഇല്ലയോ എന്നതിനെ ആശ്രയിച്ചിരിക്കുന്നു. വിശ്വാസമില്ലാതെ വിജയം സാധ്യമല്ല.
നിങ്ങൾ അനുഗമിക്കേണ്ട യേശുവിനെക്കുറിച്ച് എപ്പോഴും ചിന്തിക്കുക. നിങ്ങളുടെ ജഡം ബലഹീനമാണെന്ന് ഒരിക്കലും മറക്കരുത്. യേശു തൻ്റെ പിതാവിനോട് സഹായത്തിനായി നിരന്തരം നിലവിളിച്ചു. നിങ്ങളും അതുതന്നെ ചെയ്യണം. ആക്രമിക്കപ്പെടുമ്പോൾ നിങ്ങൾക്ക് എപ്പോഴും അഭയം തേടാൻ കഴിയുന്ന ഒരു ഗോപുരമാണ് യേശുവിൻ്റെ നാമം എന്ന് ഓർക്കുക (സദൃ. 18:10). ആ നാമത്തിൽ നിങ്ങൾക്ക് നിങ്ങളുടെ പിതാവിനോട് എന്തും ചോദിക്കാം – നിങ്ങൾക്ക് എപ്പോഴെങ്കിലും ഈ ഭൂമുഖത്ത് എവിടെയെങ്കിലും എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടായാൽ.
പൂർണ്ണതയിലേക്ക് ആയുക
പൂർണ്ണതയിലേക്ക് മുന്നേറാൻ ആഗ്രഹിക്കുന്നവർക്കുള്ള ഒരു പ്രധാന വേദ ഭാഗമാണ് റോമർ 7:14-25. വീണ്ടും ജനിച്ച ഒരു ക്രിസ്ത്യാനി എന്ന നിലയിലുള്ള തൻ്റെ അനുഭവത്തെക്കുറിച്ചാണ് പൗലോസ് ഇവിടെ സംസാരിക്കുന്നത്, കാരണം, “ഉള്ളം കൊണ്ടു ഞാൻ ദൈവത്തിന്റെ ന്യായപ്രമാണത്തിൽ രസിക്കുന്നു” (റോമ.7:22).
റോമാക്കാർക്കുള്ള പൗലോസിൻ്റെ കത്ത്, “രക്ഷയ്‌ക്കുള്ള ദൈവത്തിൻ്റെ ശക്തിയാണ് സുവിശേഷം” (റോമ.1:16) എന്നത് വിവരിക്കുന്ന ഒരു ക്രമത്തിലാണ് അദ്ധ്യായം ഒന്ന് മുതൽ എഴുതിയിരിക്കുന്നത്. ‘വിശ്വാസത്താലുള്ള നീതീകരണം’ എന്ന വിഷയത്തെക്കുറിച്ചു 3, 4, 5 അധ്യായങ്ങളിൽ വിവരിച്ചശേഷം പൗലൊസ് റോമർ 6-ൽ പാപത്തിന്മേലുള്ള വിജയത്തെക്കുറിച്ച് സംസാരിക്കുന്നു. തുടർന്ന് പൗലോസ് ഏഴാം അധ്യായത്തിൽ അടുത്ത ഘട്ടത്തിലേക്ക് പോകുന്നു. ഇവിടെ പൗലൊസ് തൻ്റെ രക്ഷിക്കപ്പെടാത്ത കാലത്തെക്കുറിച്ചുള്ള വിവരണത്തിലേക്കല്ല പോകുന്നത്. മറിച്ച് അവൻ സുവിശേഷത്തെക്കുറിച്ചുള്ള തൻ്റെ വിവരണം തുടരുകയാണ്. പൂർണ്ണതയിലേക്ക് മുന്നേറാൻ താൽപര്യമുള്ള ഒരു വ്യക്തി തൻ്റെ ആന്തരിക ജീവിതത്തിൽ കണ്ടെത്തുന്ന പോരാട്ടത്തെക്കുറിച്ച് ഇപ്പോൾ തുറന്നു പറയുന്നു. ദൈവഹിതം മാത്രം ചെയ്യുന്നതു ബോധപൂർവം തിരഞ്ഞെടുത്തിരിക്കുന്നവനാണ് പൗലൊസ്. അവൻ വിജയം ആഗ്രഹിക്കുന്നു, ആവശ്യമുള്ള സമയത്ത് തന്നെ സഹായിക്കാൻ അവൻ കൃപയും കണ്ടെത്തി. എന്നിട്ടും അവൻ രണ്ട് കാര്യങ്ങൾ മനസ്സിലാക്കുന്നു: (i) ശ്രദ്ധിക്കാത്ത ഒരു നിമിഷത്തിൽ താൻ വെളിച്ചമുള്ള ഒരു പ്രദേശത്ത് വീഴുന്നു (ബോധപൂർവമായ പാപം); (ii) മറ്റു ചിലനേരത്തു താൻ ക്രിസ്തീയ നിലവാരത്തിൽ നിന്ന് വീഴുകയും വീണതിനുശേഷം മാത്രം അത് മനസ്സിലാക്കുകയും ചെയ്യുന്നു (വീഴുന്നതിന് മുമ്പ് അയാൾക്ക് വെളിച്ചം ഇല്ലാതിരുന്ന ഒരു പുതിയ മേഖലയിലാണ് ഈ വീഴ്ച – ഇതാണ് അബോധപൂർവമായ പാപം).
സമ്പൂർണ പൂർണതയിൽ താൽപ്പര്യമില്ലാത്ത ഒരാൾക്ക് ഇത്തരമൊരു പോരാട്ടമില്ല, കാരണം അവൻ റോമർ 5-ൽ വരെ എത്തി അവിടെ നിർത്തി. എന്നാൽ പാപത്തിൻ്റെ മേൽ സമ്പൂർണ്ണ വിജയം തേടുന്നവനാണ് (റോമ. 6:14), ഈ പോരാട്ടം കണ്ടെത്തി തന്നോടു തന്നെ, “അയ്യോ ഞാൻ അരിഷ്ട മനുഷ്യൻ! ഈ മരണത്തിനു അധീനമായ ശരീരത്തിൽ നിന്നു എന്നെ ആർ വിടുവിക്കും” (റോമർ 7:24 ) എന്നു വിലപിക്കുന്നത്.
ഇത്തരമൊരു പോരാട്ടത്തെ അംഗീകരിക്കാത്തവർ തങ്ങളുടെ ആന്തരിക ജീവിതത്തോട് സത്യസന്ധതയില്ലാത്തവരാണ്. അതേസമയം, ഒരു നിമിഷം ബലഹീനതയിൽ പാപത്തിൽ വീണുപോയാൽ പോലും, നാം ഉടനെ അനുതപിക്കുകയും പാപം ഏറ്റു പറഞ്ഞ് ഉപേക്ഷിക്കുകയും അവിടുത്തെ രക്തത്താൽ ശുദ്ധീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്താൽ അതു നമുക്കു വലിയ പ്രത്യാശ നൽകുന്നു. കാരണം ആ പാപം നാം ബോധപൂർവം ആഗ്രഹിച്ചു തിരഞ്ഞെടുത്തതല്ല. നമ്മുടെ ഉടനടിയുള്ള പശ്ചാത്താപം അതു വ്യക്തമാക്കുന്നു. ഇതുപോലെ തുടർന്നു പാപത്തെ വെറുക്കുകയും അതേച്ചൊല്ലി കരയുകയും അനുതപിക്കുകയും ചെയ്തുകൊണ്ടിരുന്നാൽ ഒരു ദിവസം നമുക്ക് അവയുടെ മേലെല്ലാം ജയം കിട്ടും.
റോമർ 7 ശ്രദ്ധാപൂർവം വായിക്കുകയും, അതിൽ നിങ്ങൾക്ക് വെളിച്ചം നൽകാൻ ദൈവത്തോട് അപേക്ഷിക്കുകയും ചെയ്യുക. ന്യായപ്രമാണത്തിൽ നിന്ന് സ്വതന്ത്രരാകുന്നതിനെക്കുറിച്ച് റോമർ 7:1-13 നമ്മുടെ വഴികാട്ടിയായി സംസാരിക്കുന്നു. ഇപ്പോൾ നാം ക്രിസ്തുവിനോടു വിവാഹബന്ധത്തിലാണ്. അതിനാൽ നാം ന്യായപ്രമാണത്തെക്കാൾ ഉയർന്ന നിലവാരത്തിലാണ് ജീവിക്കുന്നത്, അതേസമയം ദൈവത്തിൻ്റെ കൽപ്പനകളോടുള്ള നിയമാനുസ്യതമായ മനോഭാവത്തോടെയല്ല. “നാം അക്ഷരത്തിൻ്റെ പഴക്കത്തിലല്ല, ആത്മാവിൻ്റെ പുതുക്കത്തിലാണു തന്നെ സേവിക്കുന്നത്” (റോമ.7:6).
തങ്ങളുടെ പോരാട്ടങ്ങളെക്കുറിച്ചു സത്യസന്ധരല്ലാത്തവർക്ക് വിജയമില്ല. ഇത് പ്രാഥമികമായി റോമർ 7-നെ ശരിയായി മനസ്സിലാക്കുന്നതിനെക്കുറിച്ചുള്ള ചോദ്യമല്ല, മറിച്ച് ഒരാളുടെ പോരാട്ടങ്ങളെക്കുറിച്ച് തികച്ചും സത്യസന്ധത പുലർത്തുന്നതു സംബന്ധിച്ച ചോദ്യമാണ്. തങ്ങളുടെ ആന്തരിക പോരാട്ടങ്ങളെക്കുറിച്ചു സത്യസന്ധരല്ലാത്ത എല്ലാവരെയും ഒഴിവാക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു – അവർ കാപട്യക്കാരാണ്. നിങ്ങൾ വിവേകമുള്ളവരായിരിക്കണം. പാമ്പിനെപ്പോലെ ബുദ്ധിയും പ്രാവിനെപ്പോലെ നിഷ്ക്കളങ്കതയും ഉള്ളവരായിരിക്കുക. ദൈവം നിങ്ങളിൽ നിന്ന് ആവശ്യപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം സത്യസന്ധതയാണെന്ന് ഓർക്കുക. അതാണ് നിർമലതയിലേക്കുള്ള ആദ്യപടി.
ദൈവഭയം
ചെറുപ്പമായിരിക്കുമ്പോൾ നിങ്ങൾക്ക് ഏറ്റവും മികച്ചത് എന്താണെന്ന് നിങ്ങൾക്കറിയാമെന്ന് ചിന്തിക്കുന്നത് വളരെ എളുപ്പമാണ്. ഏതൊരു ചെറുപ്പക്കാരനും മണ്ടത്തരം ചെയ്തേക്കുമോ എന്നുള്ള ഭയം നഷ്ടപ്പെടുമ്പോൾ, അവൻ പല വിഡ്ഢിത്തങ്ങളും ചെയ്യും. അതിൽ നിന്ന് രക്ഷപ്പെടാനുള്ള ഒരേയൊരു മാർഗ്ഗം ഇതാണ്: (1) എല്ലായ്‌പ്പോഴും ദൈവഭയത്തിൽ നിങ്ങളെത്തന്നെ കാത്തുസൂക്ഷിക്കുക, (2) നിങ്ങളുടെ ബലഹീനതയെ അംഗീകരിക്കാനും ദൈവത്തോട് സഹായത്തിനായി നിലവിളിക്കാനും തക്ക വിനയം കാണിക്കുക.
അപരിചിതമായ ഒരു ദേശത്ത് ദൈവത്തോട് വിശ്വസ്തനായിരുന്ന, 18 വയസ്സുകാരനായ ജോസഫിനെ ഒരു മാത്യകയായി കാണുക. അവൻ ദൈവഭയമുള്ളവനായിരുന്നതിനാൽ അത് അവനെ സാത്താൻ്റെ കെണിയിൽ നിന്ന് രക്ഷിച്ചു. നിങ്ങൾ പോകുന്നിടത്തെല്ലാം ദൈവം നിങ്ങളെയും ഇതേ രീതിയിൽ സംരക്ഷിക്കട്ടെ. സാഹചര്യങ്ങൾ എന്തായാലും 18 വയസ്സുള്ള ഒരു ആൺകുട്ടിക്ക് പോലും കർത്താവിനോട് വിശ്വസ്തത പുലർത്താൻ കഴിയുമെന്ന് ജോസഫിൻ്റെ ഉദാഹരണം നമ്മെ കാണിക്കുന്നു. അവൻ്റെ സാഹചര്യങ്ങൾ ഇങ്ങനെയായിരുന്നു:
(എ) നിലവാരമില്ലാത്ത ഒരു അധാർമിക സമൂഹത്തിൻ്റെ നടുവിലായിരുന്നു അവൻ ജീവിച്ചിരുന്നത്;
(ബി) അവൻ ദിവസം തോറും ഒരു സ്ത്രീയാൽ പാപത്തിനു പ്രലോഭിപ്പിക്കപ്പെട്ടു;
(സി) അവൻ്റെ മാതാപിതാക്കൾ നൂറുകണക്കിന് മൈലുകൾ അകലെയായിരുന്നു, അവൻ മരിച്ചുവെന്ന് അവർ കരുതി;
(ഡി) അവനെ പ്രോത്സാഹിപ്പിക്കാൻ ബൈബിളോ ആത്മീയ ക്യതികളോ ഉണ്ടായിരുന്നില്ല;
(ഇ) അവന് പരിശുദ്ധാത്മാവിൻ്റെ ശക്തി ലഭ്യമായിരുന്നില്ല;
(എഫ്) അവനു കൂട്ടായ്‌മയ്‌ക്ക് വിശ്വാസികളൊന്നും ഉണ്ടായിരുന്നില്ല;
(ജി) അവന് പോകാൻ ആത്മീയ യോഗങ്ങളൊന്നും ഉണ്ടായിരുന്നില്ല.
എന്നാൽ അവനുണ്ടായത്, അവൻ വീട്ടിൽ ചെലവഴിച്ച ജീവിതത്തിൻ്റെ ആദ്യ 17 വർഷങ്ങളിൽ പിതാവായ യാക്കോബ് അവനിൽ നട്ടുപിടിപ്പിച്ച ദൈവഭയമാണ്. ഇന്നും ഏതൊരു യുവാവിനെയും പാപത്തിൽ നിന്ന് രക്ഷിക്കാൻ ദൈവഭയം മതിയാകും.
സംതൃപ്തിയും തെറ്റായ മുൻഗണനയും
ഇന്ന് കലാലയങ്ങളിലെ അന്തരീക്ഷം വളരെ മോശമാണ്. പാപത്തിനെതിരെ മൗലികമായ ഒരു നിലപാടെടുത്തില്ലെങ്കിൽ നിങ്ങൾ വഴിതെറ്റിപ്പോകും. ഒരു വർഷമോ അതിലധികമോ ഗുരുതരമായ പാപത്തിൽ വീഴാതെ കഴിഞ്ഞാൽ, താൻ ഒരു വിദഗ്ദ്ധനായ ജയാളി ആയിത്തീർന്നതായി ഒരുവൻ സങ്കൽപ്പിക്കാൻ തുടങ്ങും. അപ്പോഴാണ് അവന് ആത്മവിശ്വാസം മൂലമുള്ള പരാജയം നേരിടേണ്ടി വരുന്നത്. നിങ്ങളുടെ പഠനത്തിൽ രണ്ട് അശ്രദ്ധകൾ വരാം: (1) പെൺകുട്ടികൾ (2) പാഠ്യേതര പ്രവർത്തനങ്ങളിലുള്ള അസന്തുലിതമായ താൽപ്പര്യം, അതിൽ ക്രിസ്‌തീയ യോഗങ്ങളിൽ സംബന്ധിക്കുന്നതും ഉൾപ്പെട്ടേക്കാം.
ആദ്യത്തെ അപകടം വളരെ വ്യക്തമായ ഒന്നാണ്. ഇതറിഞ്ഞിട്ടും പെൺകുട്ടികളോട് അശ്രദ്ധമായി പെരുമാറി തങ്ങളുടെ ജീവിതവും ജോലിയും നശിപ്പിച്ച ലക്ഷക്കണക്കിന് യുവാക്കൾ കാലങ്ങളായി ഉണ്ടായിട്ടുണ്ട്. അശ്രദ്ധമായ ഒരു തെറ്റ് പലപ്പോഴും നിങ്ങളുടെ മുഴുവൻ കരിയറിനെയും അവസാനിപ്പിക്കാൻ പര്യാപ്തമാണ്. ഇത് തിരിച്ചറിഞ്ഞാൽ, ഈ മേഖലയിൽ എപ്പോഴും നിങ്ങൾ അതീവ ജാഗ്രത പുലർത്തും.
രണ്ടാമത്തെ അപകടം അത്ര പ്രകടമായ ഒന്നല്ല, കാരണം നിങ്ങൾ പല യോഗങ്ങളിലും പങ്കെടുക്കുമ്പോൾ ദൈവത്തെ മാനിക്കുന്നതുപോലെ നിങ്ങൾക്കു തോന്നാം; നിങ്ങൾ ദൈവത്തെ മാനിച്ചാൽ അവൻ നിങ്ങളെയും മാനിക്കുമെന്ന് നിങ്ങൾ അനുമാനിക്കും. തന്നെ മാനിക്കുന്നവരെ ദൈവം എപ്പോഴും മാനിക്കുന്നു എന്നത് സത്യമാണ്. എന്നാൽ വളരെയധികം മീറ്റിംഗുകളിൽ പങ്കെടുത്തു പഠനത്തെ അവഗണിക്കുകയും തിരുവെഴുത്തുകളിലെ ചില വാഗ്ദാനങ്ങൾ അവകാശപ്പെട്ടു ദൈവം സഹായിക്കുമെന്നു പ്രതീക്ഷിക്കുകയും ചെയ്താൽ അത് സങ്കീർത്തനം 91:12 അവകാശപ്പെട്ട് ദേവാലയത്തിൻ്റെ മേൽക്കൂരയിൽ നിന്ന് ചാടാൻ യേശുവിനോടു സാത്താൻ പറഞ്ഞതുപോലെയായിരിക്കും. അത് ദൈവത്തെ പരീക്ഷിക്കുന്നതാണ്. അസുഖം വന്നാൽ മരുന്ന് കഴിക്കാത്തവരും മരുന്നില്ലാതെ ദൈവം സുഖപ്പെടുത്തട്ടെ എന്ന് ആഗ്രഹിക്കുന്നവരും ചെയ്യുന്ന അതേ മണ്ടത്തരമാണത്. വിതയ്ക്കേണ്ട സമയത്ത് അങ്ങനെ ചെയ്യാതെ പ്രാർത്ഥനയിലൂടെ മാത്രം ഒരു കർഷകനും നല്ല വിളവ് ലഭിക്കുമെന്നു പ്രതീക്ഷിക്കാനാവില്ല!
ദൈവത്തിന് ഒന്നാം സ്ഥാനം നൽകുന്നത് എല്ലായ്പ്പോഴും ശരിയാണ്. എന്നാൽ അനേകം ക്രിസ്‌തീയ യോഗങ്ങൾക്ക് ഒന്നാം സ്ഥാനം കൊടുക്കുന്നത് ദൈവത്തിന് ഒന്നാം സ്ഥാനം കൊടുക്കുന്നതിനു തുല്യമല്ല. ഉദാഹരണത്തിന്, നസ്രത്തിലെ മരപ്പണിക്കടയിൽ ചില ജോലികൾ പൂർത്തിയാക്കാൻ യേശുവിന് ഉണ്ടായിരുന്നുവെങ്കിൽ, ഉപഭോക്താവിന് കൃത്യസമയത്ത് സാധനം തയ്യാറാക്കി നൽകുന്നതിനായി ഒരു സിനഗോഗ് മീറ്റിംഗ് പോലും അദ്ദേഹം നഷ്ടപ്പെടുത്തുമായിരുന്നുവെന്ന് എനിക്ക് ഉറപ്പുണ്ട്. . ചെറിയ കാര്യങ്ങളിൽ വിശ്വസ്തത പുലർത്തുക എന്നതിൻ്റെ അർത്ഥം അതാണ് – അതാണ് യഥാർത്ഥ ആത്മീയത. എന്നിരുന്നാലും, യേശു എപ്പോഴും തൻ്റെ പിതാവിനെ ഒന്നാമതു വയ്ക്കുന്നു എന്നും നമുക്കറിയാം. അതുകൊണ്ട് യേശുവിൻ്റെ മാതൃകയിൽനിന്ന് നമുക്ക് ആത്മീയത പഠിക്കാം. നാം നമ്മുടെ സ്വന്തം ന്യായവാദം പിന്തുടരുകയാണെങ്കിൽ, നാം ആത്മീയരല്ല, മതഭക്തരായിപ്പോകും.
മറ്റ് ചെറുപ്പക്കാർ ചെയ്യുന്ന തെറ്റുകൾ നിങ്ങൾക്ക് ജാഗ്രത പാലിക്കാനുള്ള ഒരു മുന്നറിയിപ്പായിരിക്കണം: അങ്ങനെ നിങ്ങൾക്ക് അതേ വിഡ്ഢിത്തങ്ങൾ സ്വയം ചെയ്യാതിരിക്കാൻ കഴിയും. ജ്ഞാനിയായ മനുഷ്യൻ മറ്റുള്ളവരുടെ തെറ്റുകളിൽ നിന്ന് പാഠങ്ങൾ പഠിക്കുന്നു, അതേ തെറ്റുകൾ സ്വയം ചെയ്യുന്നില്ല. കർത്താവ് നിങ്ങളെ തനിക്കായി മാത്രം സംരക്ഷിക്കുകയും നിങ്ങളുടെ ചുറ്റുമുള്ളവർക്ക് നിങ്ങളെ അനുഗ്രഹമാക്കുകയും ചെയ്യട്ടെ.
അധ്യായം 21
വിശ്വാസവും യുക്തിയും
കൊച്ചുകുട്ടികളെപ്പോലെയുള്ളവർക്ക് പ്രാർത്ഥന വളരെ എളുപ്പമാണ്, കാരണം പ്രാർത്ഥന നമ്മുടെ നിസ്സഹായതയുടെയും ബലഹീനതയുടെയും ദൈവമുൻപാകെയുള്ള അംഗീകരണമാണ്. ബുദ്ധിയുള്ള മുതിർന്നവർക്ക് അത് അംഗീകരിക്കാൻ പ്രയാസമാണ്. അതുകൊണ്ടാണ് നാം കൊച്ചുകുട്ടികളെപ്പോലെ ആയിരിക്കണമെന്ന് യേശു പറഞ്ഞത്. യുക്തിയെയും ബുദ്ധിയെയും എത്രത്തോളം ആശ്രയിക്കുന്നുവോ അത്രകുറച്ചു മാത്രമേ നാം പ്രാർത്ഥിക്കുകയുള്ളു. നമ്മുടെ യുക്തിക്ക് മനസ്സിലാക്കാൻ കഴിയാത്ത വിധത്തിൽ ദൈവം കാര്യങ്ങൾ ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് നാം കൂടുതൽ ചോദ്യം ചെയ്യാനും തുടങ്ങും.
ദൈവം നമ്മോട് ആവശ്യപ്പെടുന്നത് “യുക്തിയുടെ അനുസരണം” അല്ല, മറിച്ച് “വിശ്വാസത്തിൻ്റെ അനുസരണമാണ്” (റോമ.1:5). നന്മതിന്മകളെക്കുറിച്ചുള്ള അറിവിൻ്റെ വൃക്ഷഫലം ആദാം ഭക്ഷിക്കരുതെന്നു പറഞ്ഞതിൻ്റെ കാരണം ദൈവം ആദാമിനോട് പറഞ്ഞില്ല. ദൈവം തന്നെ സ്നേഹിക്കുന്നുവെന്നും അതിനാൽ ദൈവത്തിൻ്റെ കൽപ്പനകൾ (യുക്തിയാൽ വിശദീകരിക്കാനാകാത്തപ്പോൾ പോലും) തനിക്ക് ഏറ്റവും നന്മയ്‌ക്കായുള്ളതാണെന്നും ആദാം അറിഞ്ഞാൽ മതിയായിരുന്നു. “പൂർണ്ണഹൃദയത്തോടെ കർത്താവിൽ ആശ്രയിക്കുക, നിങ്ങളുടെ സ്വന്തം വിവേകത്തിൽ ഊന്നരുത്” (സദൃ. 3:5). അതുകൊണ്ട് ആദാം പരാജയപ്പെട്ടപ്പോൾ, അത് പ്രാഥമികമായി ദൈവസ്നേഹത്തിലും ദൈവത്തിൻ്റെ ജ്ഞാനത്തിലും ഉള്ള വിശ്വാസത്തിൻ്റെ പരാജയമായിരുന്നു. ഇവിടെയാണ് നമ്മളും പരാജയപ്പെടുന്നത്.
ദൈവം നമ്മെ തീവ്രമായി സ്നേഹിക്കുന്നുവെന്നും, നമുക്ക് ഏറ്റവും നല്ലത് എന്താണെന്ന് അവനറിയാമെന്നും – നമുക്ക് അറിയാവുന്നതിനെക്കാളും മെച്ചമായി – ഭൂമിയിലെ എല്ലാ സംഭവങ്ങളും ക്രമപ്പെടുത്താൻ അവൻ സർവ്വശക്തനാണെന്നും വിശ്വസിക്കുന്നുവെങ്കിൽ, നാം അവിടുത്തെ എല്ലാ കൽപ്പനകളും സന്തോഷത്തോടെ അനുസരിക്കും. നമ്മുടെ ജീവിതത്തിൽ ഇനിമുതൽ അവൻ്റെ ഇഷ്ടം മാത്രം ചെയ്യാൻ എല്ലാം ഏല്പിച്ചു കൊടുക്കും. മറുപടി പെട്ടെന്നു ലഭിക്കാത്തപ്പോൾ പോലും പ്രാർത്ഥിക്കും. അവൻ നമുക്കായി കൽപ്പിക്കുന്ന എല്ലാറ്റിനും മുൻപിലും, ചോദ്യങ്ങളൊന്നുമില്ലാതെ സമർപ്പിക്കും. എന്നാൽ ദൈവത്തിൻ്റെ ജ്ഞാനത്തിലും സ്നേഹത്തിലും ശക്തിയിലും നമുക്ക് വിശ്വാസമില്ലെങ്കിൽ, നമ്മൾ ഇതൊന്നും ചെയ്യില്ല.
നാം കൊച്ചുകുട്ടികളെപ്പോലെയാണെങ്കിൽ, ലളിതമായ വിശ്വാസത്തോടെ നമുക്ക് ദൈവത്തിങ്കലേക്ക് വരാനും അവിടുത്തെ ആത്മാവിൻ്റെ പൂർണ്ണതയെ നമ്മുടെ ഹൃദയങ്ങളിലേക്ക് എളുപ്പത്തിൽ സ്വീകരിക്കാനും കഴിയും (ലൂക്കോ. 11:13). നമുക്ക് വേണ്ടത് തെളിമയുള്ള മനസ്സാക്ഷി (ദൈവത്തോടും മനുഷ്യനോടും തെറ്റുകൾ ഏറ്റുപറഞ്ഞ് എപ്പോഴും മനസാക്ഷിയെ ശുദ്ധമായി സൂക്ഷിക്കാം), ആത്മാവിൻ്റെ പൂർണ്ണതയ്‌ക്കായുള്ള വിശപ്പും ദാഹവും, നമ്മുടെ ജീവിതത്തിൻ്റെ എല്ലാ അറിയപ്പെടുന്ന മേഖലകളുടെയും സമ്പൂർണ്ണ സമർപ്പണം, നമ്മുടെ സ്നേഹവാനായ പിതാവ് വേണ്ടത് ചെയ്യുമെന്ന വിശ്വാസം എന്നിവയാണ്. നമുക്ക് ഉടനടി തോന്നലുകളോ വികാരങ്ങളോ ഇല്ലെങ്കിലും, നമ്മൾ ആവശ്യപ്പെട്ടത് ദൈവം നമുക്ക് നൽകിയിട്ടുണ്ടെന്ന് വിശ്വസിക്കുക. ബാഹ്യ തെളിവുകൾ പിന്നീട് വരും. അതിനാൽ ഒരു കൊച്ചുകുട്ടിയെപ്പോലെ ആയിരിക്കുക.
വിശ്വാസം – ദൈവത്തിലുള്ള ഉറച്ച വിശ്വാസം
നാം സ്‌നാനമേൽക്കുമ്പോൾ, നമ്മെ വെള്ളത്തിൽ മുക്കുന്ന വ്യക്തി നമ്മെ മുക്കിക്കളയുകയില്ല, മറിച്ച് നമ്മെ അദ്ദേഹം വെള്ളത്തിൽ നിന്ന് ഉയർത്തുമെന്ന് നമുക്ക് ഉറപ്പുണ്ട്. ജീവിതത്തിൻ്റെ എല്ലാ സാഹചര്യങ്ങളിലും നമുക്ക് ദൈവത്തിൽ വിശ്വാസം (ആത്മവിശ്വാസം) ഉണ്ടായിരിക്കേണ്ടത് ഇങ്ങനെയാണ്. നാം സ്വയത്തിനു മരിക്കേണ്ടിവരുന്ന ഒരു സാഹചര്യം അവൻ ക്രമീകരിക്കുമ്പോൾ, അല്ലെങ്കിൽ മറ്റുള്ളവരാൽ നാം ക്രൂശിക്കപ്പെടുമ്പോൾ, അവൻ ഉപയോഗിക്കുന്ന മനുഷ്യോപകരണങ്ങൾക്കപ്പുറം നാം ദൈവത്തെത്തന്നെ കാണണം. ഹൃദയശുദ്ധിയുള്ളവർ ദൈവത്തെ മാത്രമേ കാണൂ (മത്താ. 5:8) – മനുഷ്യോപകരണങ്ങളൊന്നും കാണില്ല എന്ന് യേശു പറഞ്ഞു. നമ്മെ ക്രൂശിക്കുന്നവരെ മാത്രം നാം കണ്ടാൽ, അതു സൂചിപ്പിക്കുന്നതു നമ്മുടെ ഹൃദയം ശുദ്ധമല്ലെന്നാണ്. അപ്പോൾ നമുക്ക് അത്തരക്കാർക്കെതിരെ പരാതികളുണ്ടാകും. എന്നാൽ നമ്മുടെ ഹൃദയം ശുദ്ധമാകുമ്പോൾ, നാം ദൈവത്തെ മാത്രം കാണും. അപ്പോൾ നമുക്ക് ആത്മവിശ്വാസമുണ്ടാകും (ജലസ്നാനത്തിലെന്നപോലെ) – മരണത്തിൽ മുങ്ങാൻ നമ്മെ അനുവദിക്കുന്നവൻ നമ്മെ ക്യത്യസമയത്ത് ഉയർത്തും. “നാം ക്രിസ്തുവിനോടുകൂടെ മരിക്കുകയാണെങ്കിൽ ക്രിസ്തു ഉയിർത്തെഴുന്നേറ്റതുപോലെ ദൈവത്താൽ ഉയിർപ്പിക്കപ്പെടും” (2 തിമോ. 2:11). നാം വിശ്വാസത്തിൽ (ദൈവത്തിലുള്ള വിശ്വാസത്തിൽ) മരിക്കുന്നു. അപ്പോൾ നമുക്ക് മഹത്തായ ഒരു പുനരുത്ഥാന ജീവിതത്തിലേക്ക് പ്രവേശിക്കാം. അല്ലാത്തപക്ഷം നമ്മൾ എന്നും ജീവിച്ചിരുന്ന പഴയ തോൽവി ഏറ്റുവാങ്ങിയ അതേ ആദാമിക ജീവിതം തന്നെ ജീവിക്കും. നാം സ്വയത്തിനു മരിക്കാൻ വിസമ്മതിക്കുമ്പോൾ, നമുക്ക് ദൈവത്തിൽ വിശ്വാസമില്ലെന്ന് അതു സൂചിപ്പിക്കുന്നു.
യാക്കോബ് 1:6-8 ൽ നാം വായിക്കുന്നതുപോലെ, വിശ്വാസമുള്ള മനുഷ്യൻ ഏകമനസ്സുള്ള മനുഷ്യനാണ്. അത്തരമൊരു മനുഷ്യന് ജീവിതത്തിൽ ഒരേയൊരു ലക്ഷ്യം മാത്രമേയുള്ളൂ – ദൈവത്തെ പ്രസാദിപ്പിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുക. അത്തരത്തിലുള്ള ഒരാൾക്ക് മാത്രമേ വിശ്വാസത്താൽ ജീവിക്കാൻ കഴിയൂ – കാരണം, അദൃശ്യമായ കാര്യങ്ങൾക്ക് മാത്രം ശാശ്വതമായ മൂല്യമുണ്ടെന്ന് അവൻ തിരിച്ചറിഞ്ഞ് ജീവിക്കുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ദൈവവചനം പറയുന്നത് അവൻ വിശ്വസിക്കുന്നു. നരകത്തിൽ പോകാൻ ആഗ്രഹിക്കാത്തതിനാൽ മാത്രമാണ് പല “വിശ്വാസികളും” യേശുവിൽ വിശ്വസിക്കുന്നത്. എന്നാൽ അവർ വിശ്വാസത്താൽ ജീവിക്കുന്നില്ല. ദൈവം തൻ്റെ വചനത്തിൽ പറയുന്നത് സത്യമാണെന്ന് അവർക്ക് ബോധ്യപ്പെട്ടിട്ടില്ല. തങ്ങൾ ജീവിതത്തിൽ ചെയ്തതിനും സംസാരിച്ചതിനും ദൈവത്തോട് കണക്ക് പറയേണ്ടിവരുമെന്ന് അവർ വിശ്വസിക്കുന്നില്ല. തങ്ങളെത്തന്നെ പ്രസാദിപ്പിക്കാനും, ഈ ലോകത്തിൻ്റെ സുഖം ആസ്വദിക്കാനും, പണത്തെ പിൻപറ്റാനും വേണ്ടി ജീവിച്ചാൽ, ഈ ലോകം വിട്ടുപോയതിന് ശേഷം എന്നെന്നേക്കുമായി പശ്ചാത്തപിക്കേണ്ടി വരുമെന്ന് അവർ വിശ്വസിക്കുന്നില്ല. മരിക്കുകയും നരകത്തിലേക്ക് പോകുകയും ചെയ്ത ധനികൻ (യേശു പറഞ്ഞ ഉപമ) അവൻ മരിച്ചയുടനെ പശ്ചാത്തപിച്ചു. ഭൗമിക ജീവിതത്തിൽ താൻ ചെയ്ത അതേ തെറ്റ് (ദിവസവും അനുതാപത്തിൽ ജീവിക്കാതിരുന്ന തെറ്റ്) ചെയ്യരുതെന്ന് ആരെങ്കിലും പോയി തൻ്റെ സഹോദരന്മാരോട് പറയണമെന്നും ആഗ്രഹിച്ചു. (ലുക്കോ.16:28,30). നാമെല്ലാവരും ഇവിടെ ഭൂമിയിൽ നിരീക്ഷണത്തിലാണ്, മൃഗങ്ങളെപ്പോലെ ഭൂമിയിലെ മണ്ണിനായി ജീവിക്കുമോ, അതോ ദൈവപുത്രന്മാരായി, നിത്യമായ മൂല്യമുള്ള കാര്യങ്ങൾക്കായി (നന്മ, സ്‌നേഹം, പരിപൂർണ വിശുദ്ധി, വിനയം മുതലായവ) ജീവിക്കുമോ എന്നു ദൈവം നമ്മെ പരീക്ഷിക്കുന്നു. ശാശ്വത മൂല്യമുള്ള കാര്യങ്ങൾക്കായി ജീവിക്കാൻ കർത്താവ് നിങ്ങൾക്ക് കൃപ നൽകട്ടെ.
ദൈവം തള്ളിക്കളയപ്പെട്ടവരുടെ പക്ഷത്താണ്
സഭയിൽ പ്രസംഗിക്കപ്പെടുന്ന ഉയർന്ന നിലവാരം എത്ര ശ്രമിച്ചിട്ടും കൈവരിക്കാൻ കഴിയാത്തവർ ഒരിക്കലും നിരുത്സാഹപ്പെടേണ്ടതില്ല, കാരണം യേശു വന്നത് രോഗികളെ സഹായിക്കാനാണ്, ആരോഗ്യമുള്ളവർക്കു വേണ്ടിയല്ല. ബൈബിളിലുടനീളം, ദൈവത്തിന് ബലഹീനർ, നിസ്സഹായർ, അപരിചിതർ, വിധവകൾ, അനാഥർ എന്നിവർക്കു വേണ്ടി ഒരു കരുതൽ ഉണ്ടെന്ന് നാം കാണുന്നു. വ്യഭിചാരികൾ, കള്ളന്മാർ (നികുതി പിരിവുകാരും കുരിശിലെ കള്ളനും), കുഷ്ഠരോഗികൾ, പിശാചുബാധിതർ, വിജാതീയർ (ഉദാ: റോമൻ ശതാധിപൻ, സുറൊഫൊയിക്യക്കാരി സ്ത്രീ) തുടങ്ങിയ യഹൂദ സമൂഹത്തിൽ നിന്ന് മാറ്റിനിർത്തപ്പെട്ടവരെ യേശു പ്രത്യേകം കരുതി. ഇന്നും, ആവർത്തിച്ച് പരാജയപ്പെടുന്നവരെയും, സഭയുടെ മീറ്റിംഗുകളിൽ പിൻനിരയിൽ ഇരിക്കുന്നവരെയും അവൻ പരിപാലിക്കുന്നു (അവർ സ്വയം ലജ്ജിക്കുന്നതിനാൽ).
1 ശമുവേൽ 16-ൽ യിശ്ശായി തൻ്റെ ഇളയ മകൻ ദാവീദിനെക്കുറിച്ച് വളരെ കുറച്ച് മാത്രമേ ചിന്തിച്ചിരുന്നുള്ളൂ, ശമുവൽ തൻ്റെ പുത്രന്മാരിൽ ഒരാളെ രാജാവായി തിരഞ്ഞെടുക്കാൻ വന്നപ്പോൾ യിശ്ശായി ദാവീദിനെ വിളിച്ചതേയില്ല. എന്നാൽ ദൈവം ദാവീദിൽ ദൃഷ്ടിവെച്ചു അവനെ തിരഞ്ഞെടുത്തു. ദാവീദ് പാപത്തിൽ (വ്യഭിചാരവും കൊലപാതകവും) ആഴത്തിൽ വീണതിനുശേഷവും കർത്താവ് അവനെ കൈവിട്ടില്ല, കാരണം ദാവീദ് അഗാധമായ ദുഃഖത്തോടെ അനുതപിച്ചു. വാസ്തവത്തിൽ, ദൈവം അവൻ്റെ പരാജയം പോലും ഉപയോഗപ്പെടുത്തി. കാരണം ദാവീദിന് പരാജയം സംഭവിച്ചില്ലായിരുന്നുവെങ്കിൽ ദശലക്ഷക്കണക്കിന് ആളുകളെ അനുഗ്രഹിച്ച 51-ാമത് സങ്കീർത്തനം ഉണ്ടാകുമായിരുന്നില്ല.
മറ്റുള്ളവരാൽ നിന്ദിക്കപ്പെട്ടവർ, ആത്മീയമില്ലാത്തവരായി കണക്കാക്കപ്പെടുന്നവർ, ആത്മീയ ജീവിതത്തിൽ പരാജയപ്പെട്ടവർ എന്നിവരുമായെല്ലാം (അവർ മാനസാന്തരപ്പെട്ടാൽ) യേശു സ്വയം ഒത്തുചേരുന്നു. പത്രോസിന് ദയയുള്ള ഒരു അപ്പോസ്തലനാകാൻ കഴിഞ്ഞത് അവൻ വളരെ ദയനീയമായി പരാജയപ്പെട്ടതുകൊണ്ടാണ് – മൂന്ന് തവണ കർത്താവിനെ തള്ളിപ്പറഞ്ഞു. അതുകൊണ്ട് അവൻ എല്ലായ്‌പ്പോഴും മറ്റ് പാപികളെ പരീശന്മാരെപ്പോലെ കാഠിന്യത്തോടെയല്ല മറിച്ച് കരുണയോടെയാണ് നോക്കിയത്. അത്തരം ആളുകൾക്കു മാത്രമേ അപ്പോസ്തലന്മാരാകാൻ കഴിയൂ. യേശു വന്നത് നീതിമാന്മാരെയല്ല, പാപികളെ മാനസാന്തരത്തിലേക്ക് വിളിക്കാനാണെന്ന് വ്യക്തമാക്കാനാണ് ഇതെല്ലാം. മാത്രമല്ല, കഴിഞ്ഞ ഇരുപത് നൂറ്റാണ്ടുകളിൽ ലോകത്തിലെ ഏറ്റവും വലിയ പാപികളിൽ ചിലരെ തൻ്റെ ഏറ്റവും വലിയ അപ്പോസ്തലന്മാരായി ദൈവം തിരഞ്ഞെടുക്കുകയും ചെയ്‌തു. അതുകൊണ്ട് എല്ലാവർക്കും പ്രതീക്ഷയുണ്ട്.
ദൈവം വിശ്വസ്തൻ
“കർത്താവേ, ഞാൻ നിൻ്റെ കുടുംബത്തെ നോക്കും, നീ എൻ്റെ കുടുംബവും നോക്കണം” എന്ന് പറഞ്ഞ് ഒരുപാട് വർഷങ്ങൾക്ക് മുമ്പ് ഞാൻ കർത്താവുമായി ഒരു ഇടപാട് നടത്തിയത് മുതൽ, അവിടുന്നു നമ്മെ എല്ലാവരെയും പരിപാലിക്കുന്നതിൽ തികഞ്ഞ വിശ്വസ്തനായിരുന്നു. അതിനാൽ, എൻ്റെ മക്കളേ, നിങ്ങളുടെ നാല് പേരെയും – ആത്മീയമായും ശാരീരികമായും സാമ്പത്തികമായും, തൊഴിൽ, വിവാഹ കാര്യങ്ങളിലും (അത് വരുമ്പോൾ) മറ്റെല്ലാ കാര്യങ്ങളിലും – അവസാനം വരെ കർത്താവ് പരിപാലിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. തന്നെ മാനിക്കുന്നവരെ ദൈവം മാനിക്കുന്നു (1 ശമു.2:30); ദൈവഭക്തരുടെ മക്കൾ ഭാഗ്യവാന്മാർ (സദൃ. 20:7)
“നിങ്ങളുടെ എല്ലാ കുട്ടികളും കർത്താവിൻ്റെ ശിഷ്യരാകും, അവരുടെ സമാധാനം വലിയതുമായിരിക്കും” (യെശ. 54:13) എന്ന വാഗ്ദാനമാണ് അനേകം വർഷങ്ങൾക്ക് മുമ്പ്, ദൈവം എനിക്കും നിങ്ങളുടെ അമ്മയ്ക്കും (വെവ്വേറെ) നൽകിയത്. പൗലോസ് ഒരിക്കൽ പറഞ്ഞതുപോലെ ഞാനും പറയുന്നു: “എന്നോട് പറഞ്ഞതുപോലെ തന്നെ സംഭവിക്കുമെന്ന് ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നു” (പ്രവൃത്തികൾ 27:25). അതുകൊണ്ട് നിങ്ങൾ ആരെക്കുറിച്ചും എനിക്ക് ഭയമില്ല, കാരണം കർത്താവ് തൻ്റെ വാക്കു പാലിക്കുമെന്ന് എനിക്കറിയാം. മാതാപിതാക്കളെന്ന നിലയിൽ, ഞങ്ങൾ ഞങ്ങളുടെ ഭാഗം ചെയ്തിട്ടുണ്ട്. കർത്താവ് തീർച്ചയായും അവിടുത്തെ ഭാഗം ചെയ്യും.
ദൈവവചനം വാഗ്‌ദാനം ചെയ്യുന്നത് അവിടുന്നു “നമ്മുടെ എല്ലാ ആവശ്യങ്ങളും ക്രിസ്തുയേശുവിൽ തൻ്റെ മഹത്വത്തിൽ തൻ്റെ ധനത്തിനനുസരിച്ച് നിറവേറ്റും” (ഫിലി. 4:19) എന്നാണ്. ഭൗതികമോ സാമ്പത്തികമോ വൈകാരികമോ ബൗദ്ധികമോ ആത്മീയമോ ആയ ഒരു ആവശ്യവും ആ വാഗ്ദാനത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടില്ല. എല്ലാ ആവശ്യങ്ങളും ദൈവം നൽകും. നാം ആഗ്രഹിക്കുന്നതെല്ലാം ദൈവം നമുക്ക് നൽകുന്നില്ല, മറിച്ച് നമുക്ക് ആവശ്യമുള്ളതെല്ലാം നൽകുന്നു. ഈ വാഗ്‌ദാനം നിറവേറ്റപ്പെടാനുള്ള ഏക വ്യവസ്ഥ മത്തായി 6:33-ൽ പരാമർശിച്ചിരിക്കുന്നു – “മുൻപേ ദൈവരാജ്യവും അവൻ്റെ നീതിയും അന്വേഷിക്കുക”. നമ്മുടെ സ്വർഗ്ഗസ്ഥനായ പിതാവിനോട് നാം ചോദിക്കുന്നതിന് മുമ്പ് തന്നെ നമുക്ക് എന്താണ് വേണ്ടതെന്ന് അവനറിയാം (മത്താ. 6:8, 32). അതുകൊണ്ട്, നാം നമ്മുടെ ജീവിതത്തിൽ പ്രഥമ പരിഗണനയായി മറ്റെല്ലാറ്റിനേക്കാളും ഉപരിയായി ദൈവരാജ്യവും വിശുദ്ധിയും അന്വേഷിക്കുകയാണെങ്കിൽ, നമുക്ക് ആവശ്യമുള്ളതെല്ലാം സ്വയമേവ, നാം ആവശ്യപ്പെടാതെ തന്നെ ലഭ്യമാകും.
അധ്യായം 22
ദൈവവചനം അനുസരിച്ചു ജീവിക്കുക
പ്രാർത്ഥനയിൽ ദൈവത്തോട് കുറച്ച് മിനിറ്റ് സംസാരിക്കുകയും അവനെ ശ്രദ്ധിക്കുകയും ചെയ്തുകൊണ്ട് ഓരോ ദിവസവും ആരംഭിക്കാനുള്ള അച്ചടക്കം നഷ്ടപ്പെടുത്തരുത്. നിങ്ങൾ അങ്ങനെ തുടങ്ങുമ്പോൾ ദിവസം കൂടുതൽ മെച്ചപ്പെടുന്നതായി നിങ്ങൾ കണ്ടെത്തും. ആ അച്ചടക്കം പാലിക്കുക. രാവിലെ ആദ്യം അതു ചെയ്യുന്നത് തെറ്റിയാൽ, പിന്നീട് കുറച്ച് സമയം കഴിഞ്ഞ് അതിനായി സമയം കണ്ടെത്തുക. നിങ്ങളുടെ പോക്കറ്റിൽ ഒരു ചെറിയ പുതിയ നിയമം കൊണ്ടുനടക്കുക. നിങ്ങൾക്ക് അതിൽ നിന്നുള്ള ഭാഗങ്ങൾ ഇടയ്ക്കിടെ വായിക്കാം. സാധ്യമെങ്കിൽ, എല്ലാ ആഴ്ചയും എൻ്റെ സന്ദേശത്തിൻ്റെ ഒരു ടേപ്പെങ്കിലും കേൾക്കാൻ ശ്രമിക്കുക.
നമ്മുടെ ഓരോ പ്രശ്‌നത്തിനും ദൈവവചനത്തിൽ എവിടെയോ ഒരു ഉത്തരവും പരിഹാരവുമുണ്ട്. മനുഷ്യൻ ദൈവത്തിൻ്റെ എല്ലാ വചനങ്ങളും അനുസരിച്ചു ജീവിക്കണമെന്ന് യേശു പറഞ്ഞു. അതുകൊണ്ട് ദൈവവചനം അറിയില്ലെങ്കിൽ നാം ജീവിക്കുകയില്ല – ആത്മീയമായി മരിക്കും. നമ്മുടെ ആവശ്യത്തിനനുസരിച്ച് ഒരു വചനം ലഭിക്കാൻ ദൈവത്തോടു പ്രാർത്ഥിക്കാൻ 10 സെക്കൻഡിൽ കൂടുതൽ സമയമെടുക്കില്ല. എന്നാൽ അതു ചിലപ്പോൾ നമ്മെ വ്യർഥതയിൽ നിന്നും നിരാശയിൽ നിന്നും രക്ഷിക്കും. ആദാമിൻ്റെ മക്കൾ അവരുടെ പഞ്ചേന്ദ്രിയങ്ങൾ പറയുന്നതനുസരിച്ചാണു ജീവിക്കുന്നത്. എന്നാൽ നാം പ്രാഥമികമായി ദൈവവചനത്താൽ ജീവിക്കുന്നു.
എല്ലാ സാഹചര്യങ്ങളിലും നാം ദൈവത്തെ “കേൾക്കാൻ വേഗമേറിയവരായിരിക്കണം. എന്നാൽ സംസാരിക്കാൻ സാവകാശം, കോപത്തിനു സാവകാശം- ഇവവേണം” (യാക്കോബ് 1:19). 18 വർഷം (12 മുതൽ 30 വയസ്സ് വരെ) എല്ലാ വർഷവും ദൈവാലയത്തിൽ നിന്നും പണം അടിച്ചു മാറ്റുന്നവരെ യേശു കണ്ടു. എന്നാൽ അവരെക്കുറിച്ചു അവിടുന്നു ഒരിക്കലും പ്രകോപിതനായില്ല. അതിനെക്കുറിച്ച് എന്തെങ്കിലും ചെയ്യാൻ പിതാവ് പറയുന്നതുവരെ അവൻ കാത്തിരുന്നു. പിന്നെ അവൻ പ്രവർത്തിച്ചു. സമയം വരുന്നതുവരെ അവൻ സ്വയം അടക്കി നിന്നു.
“ദൈവം തൻ്റെ വചനം അയച്ച് അവരെ സുഖപ്പെടുത്തി” (സങ്കീ. 107:20) എന്ന് നാം ബൈബിളിൽ വായിക്കുന്നു. രോഗശാന്തിയും ദൈവവചനത്തിൽ നിന്നാണ്. ദൈവം തൻ്റെ വചനം അയച്ച് യോസഫിനെ ജയിലിൽ നിന്നും (സങ്കീ. 105:20) യോനായെ മത്സ്യത്തിൻ്റെ വയറ്റിൽ നിന്നും വിടുവിച്ചു (യോനാ. 2:10). ദൈവവചനം സൃഷ്ടിയുടെ തുടക്കത്തിൽ അവ്യവസ്ഥയിൽ നിന്നും ഒരു ക്രമം സ്യഷ്ടിച്ചു (ഉൽപ.1:1-3). നമുക്കും ഇതെല്ലാം ചെയ്യാൻ കഴിയും. അതുകൊണ്ട് ദൈവവചനം ധ്യാനിക്കാൻ സമയമില്ലാത്ത വിധം തിരക്കിലായിരിക്കരുത്. ഓരോ തവണയും ബൈബിൾ വായിക്കുമ്പോൾ നമുക്ക് പുതിയ എന്തെങ്കിലും ലഭിക്കുന്നില്ല. എന്നാൽ ഇത് വായിക്കുന്നത് കമ്പ്യൂട്ടറിൽ ഡാറ്റ സംഭരിക്കുന്നതിന് തുല്യമാണ്. നമുക്ക് ആവശ്യമുള്ള സമയത്ത് ദൈവത്തിൻ്റെ ആത്മാവ് ആ സംഭരിച്ചിരിക്കുന്ന ഡാറ്റയിൽ നിന്നും നമ്മുടെ സാഹചര്യത്തിന് അനുയോജ്യമായ വാക്ക് നമ്മുടെ ഓർമ്മയിലേക്ക് കൊണ്ടുവരും.
ഈ മനോഹരമായ സ്തുതിഗീതത്തിലെ വാക്കുകൾ നിങ്ങളുടെ ദൈനംദിന പ്രാർത്ഥനയായിരിക്കട്ടെ:
“എൻ്റെ ദൈവമായ കർത്താവേ, എൻ്റെ ജീവിതത്തെ നിറയ്ക്കണമേ
എല്ലാ ഭാഗങ്ങളിലും സ്തുതിയോടെ
എൻ്റെ മുഴുവനും അസ്തിത്വവും പ്രഘോഷിക്കട്ടെ
നിൻ്റെ അസ്തിത്വവും അവിടുത്തെ വഴികളും.”
ഫിലദെൽഫ്യയിലെ സഭയിലെ മൂപ്പനോട് കർത്താവ് പറഞ്ഞു: “നിന്റെ കിരീടം ആരും എടുക്കാതിരിപ്പാൻ തക്കവണ്ണം നിനക്കുള്ളത് പിടിച്ചുകൊൾക”. (വെളി. 3:11) നാം എപ്പോഴും ജാഗ്രതയുള്ളവരായിരിക്കണം, അങ്ങനെ നമുക്ക് ആത്മീയമായ നമ്മുടെ നിലപാടുതറ നഷ്ടപ്പെടുത്താതിരിക്കാനും കർത്താവ് നമ്മിൽ പ്രവർത്തിച്ചത് കൈമോശം വരാതെ സൂക്ഷിക്കാനും കഴിയും. നാം പഠനത്തിലോ ജോലിയിലോ തിരക്കിലായിരിക്കുമ്പോൾ, കർത്താവിനെക്കുറിച്ചോ തിരുവെഴുത്തുകളെക്കുറിച്ചോ ചിന്തിക്കാൻ കഴിഞ്ഞെന്നു വരികയില്ല. എന്നാൽ അത് പ്രശ്നമല്ല – കർത്താവിൻ്റെ ശബ്ദം കേൾക്കാൻ നമ്മുടെ ഹൃദയങ്ങൾക്ക് അപ്പോഴും ജാഗ്രതയായിരിക്കാൻ കഴിയും. മണവാട്ടി പറയുന്നു, “ഞാൻ ഉറങ്ങി, പക്ഷേ എൻ്റെ ഹൃദയം ഉണർന്നിരുന്നു, എൻ്റെ പ്രിയൻ എന്നോട് സംസാരിച്ചു” (ഉത്തമഗീതം. 5:2). കർത്താവ് നിങ്ങളോട് എന്താണ് പറയുന്നതെന്ന് കേൾക്കാൻ നിങ്ങൾ നിരന്തരം ജാഗരൂകരായിരിക്കണം, പ്രത്യേകിച്ചും വഴിയിലെ എന്തെങ്കിലും അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുമ്പോൾ. ദൈവം നമ്മുടെ ഭൗമിക ജീവിതം പലപ്പോഴും രാവിലെ മുതൽ രാത്രി വരെ തിരക്കിലായിരിക്കാൻ അനുവദിക്കുന്നതു പ്രത്യേക ലക്ഷ്യത്തോടെയാണ്. അങ്ങനെ നാം പല പരീക്ഷകളിൽ നിന്നും സംരക്ഷിക്കപ്പെടുന്നു. ആളുകൾ വെറുതെയിരിക്കുമ്പോഴാണ് പാപം ചെയ്യാൻ അവർ കൂടുതൽ പരീക്ഷക്കപ്പെടുന്നത്.
പുതിയ ഉടമ്പടിയുടെ പൂർണത
പുതിയ നിയമത്തിൽ “പൂർണത” എന്നതിൻ്റെ അർത്ഥം “ക്രിസ്തുവിന് ഉണ്ടായിരുന്ന അതേ മനോഭാവം” എന്നാണ് (ഫിലി. 2:5). ഇതിനുവേണ്ടിയാണ് നാം ദിവസവും പ്രയത്നിക്കേണ്ടത്: യേശുവിന് പാപത്തോട്, ശിഷ്യന്മാരോട്, ശത്രുക്കളോട്, പാപികളോട്, സ്ത്രീകളോട്, ഭൗതിക വസ്‌തുക്കളോട്, തൊഴിലിനോട്, ഈ ലോകകാര്യങ്ങളോട്, സന്തോഷങ്ങളോട്, കായിക വിനോദങ്ങളോട് എല്ലാറ്റിനോടും ഉണ്ടായിരുന്ന അതേ മനോഭാവത്തിനു വേണ്ടി.
അടിസ്ഥാനപരമായി നമ്മൾ എല്ലാറ്റിലും സ്വന്തം നേട്ടവും സുഖവും സന്തോഷവും തേടുന്നു. നാം കൃപയിൽ വളരാത്ത, ദയനീയമായ ഒരു ജീവിതത്തിലേക്കുള്ള വഴിയാണിത്. കൃപയിൽ ക്രിസ്തുവിൻ്റെ മനോഭാവത്തിൻ്റെ പൂർണതയിലേക്ക് വളരാൻ ഒരേയൊരു വഴിയേയുള്ളൂ, അത് നമുക്ക് പാരമ്പര്യമായി ലഭിച്ച ജഡത്തിൻ്റെ സ്വാഭാവിക പ്രവണതകളെ മരണത്തിന് ഏല്പിക്കുക എന്നതാണ്. അതുകൊണ്ടാണ് നമ്മുടെ ജീവിതത്തിലെ എല്ലാ സമയത്തും ക്രൂശ് കേന്ദ്രമായിരിക്കേണ്ടത്.
നമ്മുടെ സ്വന്തമായത് അന്വേഷിക്കാൻ സാത്താൻ നമ്മെ പ്രേരിപ്പിക്കുന്ന ആറ് വഴികൾ:
(1) അഭിമാനം – നമ്മുടെ കഴിവുകളിലോ നമ്മുടെ നേട്ടങ്ങളിലോ
(2) ലൈംഗിക അശുദ്ധി – നമ്മുടെ ചിന്തകളിൽ നിന്ന് ആരംഭിക്കുന്നു
(3) വിദ്വേഷം – കയ്‌പ്, പ്രതികാര ചിന്തകൾ മുതലായവ.
(4) ഒത്തു തീർപ്പ് – ലൗകികത (പണസ്നേഹം), ഭൗതിക നേട്ടത്തിനുവേണ്ടിയുള്ള സത്യസന്ധതയില്ലായ്‌മ
(5) ഭയം, ഉത്കണ്ഠ, പിരിമുറുക്കം – ഭാവിയെ കുറിച്ചും മറ്റും.
(6) നിയമവാദം – പരീശത്വ മനോഭാവം.
ഈ മേഖലകളിലൊന്നിലും യേശു ഒരിക്കലും വീണിട്ടില്ല, നമുക്കും അതിൻ്റെ ആവശ്യമില്ല.
എന്നാൽ യേശുവിൻ്റെ ഭൗതികശരീരത്തെ ക്രൂശിൽ ആക്രമിക്കാൻ ദൈവം സാത്താനെ അനുവദിച്ചു – ഈ പ്രക്രിയയിൽ സാത്താൻ പരാജയപ്പെട്ടു. യേശുവിൻ്റെ കുതികാൽ സാത്താൻ തകർത്തു, എന്നാൽ സാത്താൻ്റെ തല തകർക്കപ്പെട്ടു (ഉൽപ.3:15). അതുപോലെ, പൗലോസിൻ്റെ ശരീരത്തെ ശാരീരിക അസ്വാസ്ഥ്യത്താൽ (ജഡത്തിലെ ഒരു മുള്ള്) പീഡിപ്പിക്കാൻ ദൈവം സാത്താനെ അനുവദിച്ചു. എന്നാൽ പൗലോസിൻ്റെ ഹൃദയത്തിൽ സാത്താൻ്റെ തല (അഹങ്കാരം) തകർക്കാൻ ദൈവം അത് ഉപയോഗിച്ചു (2 കൊരി.12:7). ദൈവം എപ്പോഴും സാത്താനെതിരേ നമ്മുടെ പക്ഷത്താണ്, നമ്മുടെ എല്ലാ വഴികളിലും നാം താഴ്മയോടെ അവനു കീഴ്പെട്ടാൽ കർത്താവ് നമ്മെ എപ്പോഴും വിജയത്തിലേക്ക് നയിക്കും.
നന്ദിയുടെ മനോഭാവം
ഒരു ദിവസം (ആഗസ്റ്റ് 13, 1993) എൻ്റെ മോപ്പഡിൽ നിന്ന് ഞാൻ റെയിൽവേ ട്രാക്കിലേക്ക് വലിച്ചെറിയപ്പെട്ടപ്പോൾ ദൈവം എൻ്റെ ജീവൻ സംരക്ഷിച്ചു. റെയിൽവേ ഗേറ്റ് പ്രവർത്തിപ്പിക്കുന്ന ആൾ ഒരു തുടക്കക്കാരനാണ്, ഞാൻ അത് കടക്കുന്നതിന് മുമ്പ് രണ്ടാമത്തെ ബാർ താഴ്ത്തി, അത് എൻ്റെ നെഞ്ചിൽ തട്ടി എന്നെ നിലം പരിചാക്കി. ഞാൻ റെയിൽവേ ട്രാക്കിൽ കിടന്നു, അബോധാവസ്ഥയിൽ കുറെ നേരം. എത്ര നേരം എന്നറിയില്ല. ട്രെയിൻ വരുന്നതിന് മുമ്പ് ആരോ എന്നെ എടുത്തു മാറ്റി. മരണത്തിൽ നിന്ന് തിരികെ വന്നതു പോലെയാണ് എനിക്ക് ഇപ്പോൾ തോന്നുന്നത് (എൻ്റെ വീഴ്ച മാരകമാകാമായിരുന്നു). എൻ്റെ ശേഷിക്കുന്ന ദിവസങ്ങളിൽ എൻ്റെ ജീവിതത്തിനു ഞാൻ ദൈവത്തോട് കടപ്പെട്ടിരിക്കുന്നു എന്നത് എനിക്ക് ഒരു പുതിയ ഓർമ്മപ്പെടുത്തലായി തീർന്നു. ഇനി എനിക്ക് എൻ്റെ സമയമോ ഊർജമോ പണമോ ഇഷ്ടം പോലെ ചെലവഴിക്കാൻ കഴിയില്ല. എനിക്ക് ഇഷ്ടമുള്ളത് വായിക്കാൻ കഴിയില്ല. എനിക്ക് ഇഷ്ടമുള്ളത് സംസാരിക്കാൻ കഴിയില്ല. ദൈവത്തെ എന്താണ് മഹത്വപ്പെടുത്തുന്നതു എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കണം ഇനി എല്ലാ പെരുമാറ്റവും. അത്തരമൊരു ജീവിതം ജീവിക്കാൻ ബുദ്ധിമുട്ടുള്ളതല്ല. (എന്നാൽ സാത്താൻ മറിച്ചാണ് നമ്മെ വിശ്വസിപ്പിക്കുക). എന്നാൽ അത് ആർക്കും ജീവിക്കാൻ കഴിയുന്ന ഏറ്റവും മഹത്തായ ജീവിതമായിരിക്കും – കാരണം നമ്മുടെ കർത്താവ് അങ്ങനെയാണ് ജീവിച്ചിരുന്നത്. ആ നാട്ടിലെ റോഡുകളിൽ വലിയ അപകടങ്ങൾ ഉണ്ടായേക്കാവുന്ന അനുഭവങ്ങൾ നിങ്ങൾക്കും ഉണ്ടായിട്ടുണ്ട്. എന്നാൽ ദൈവദൂതന്മാർ നിങ്ങളെ സംരക്ഷിച്ചു. അതിനാൽ ദൈവത്തോടുള്ള നിങ്ങളുടെ കടപ്പാടും സമാനമാണ്. നമ്മുടെ ജീവൻ കാത്തുസൂക്ഷിച്ചതിന് കർത്താവിനെ സ്തുതിക്കുക. മരിച്ചവരിൽ നിന്ന് ഉയിർപ്പിക്കപ്പെട്ടവരെപ്പോലെ നമുക്ക് ജീവിക്കാം.
അപകടത്തെത്തുടർന്ന് ഉളുക്കിയ എൻ്റെ കൈയും തോളും, അപകടത്തിന് ശേഷം 3 ആഴ്ചയ്ക്കുള്ളിൽ 95 ശതമാനം സാധാരണ നിലയിലായി. അതൊരു അത്ഭുതമായിരുന്നു, അതിന് ഞാൻ ദൈവത്തിന് നന്ദി പറയുന്നു. ആ 3 ആഴ്‌ചയിൽ ഞാൻ പഠിച്ച ഒരു കാര്യം, ജീവിതത്തിലെ സാധാരണ കാര്യങ്ങൾ നിസ്സാരമായി കാണരുത് എന്നതാണ് – ദൈവത്തെ സ്തുതിക്കുമ്പോൾ എൻ്റെ കൈകൾ ഉയർത്താനുള്ള കഴിവ് പോലും. ആ 3 ആഴ്ചയിൽ എനിക്ക് കൈ ഉയർത്താൻ കഴിഞ്ഞില്ല. പിന്നീട് മൂന്ന് ആഴ്ചയ്ക്കു ശേഷം ദൈവത്തെ സ്തുതിക്കുമ്പോൾ എൻ്റെ രണ്ട് കൈകളും ഉയർത്താൻ കഴിഞ്ഞതിന് 54 വർഷത്തിൽ ആദ്യമായി ഞാൻ ദൈവത്തോട് നന്ദി പറഞ്ഞു. അതുവരെ ഞാൻ ആ കാര്യം നിസ്സാരമായി എടുത്തിരുന്നു. അതുപോലെ എൻ്റെ കണ്ണ്, ചെവി, നാവ് എന്നിങ്ങനെ എൻ്റെ ഓരോ അവയവങ്ങളും ഉപയോഗിക്കാൻ കഴിഞ്ഞതിനും ഞാൻ ദൈവത്തോട് നന്ദി പറഞ്ഞു.
എല്ലാറ്റിനും ദൈവത്തോട് നന്ദിയുള്ളവരായിരിക്കാൻ നാം പഠിക്കണം. മത്സ്യത്തിൻ്റെ വയറ്റിൽ യോനയുടെ പ്രാർത്ഥന ഏറ്റവും പ്രബോധനാത്മകമാണ് (യോനാ 2). ഇടുങ്ങിയ സ്ഥലമായിരുന്നിട്ടും, മത്സ്യത്തിൻ്റെ വയറ്റിലെ ആസിഡുകൾ തൻ്റെ മേൽ പതിക്കുമ്പോഴും, അവിടെ ഉണ്ടായിരിക്കാൻ അനുവദിച്ചതിന് യോനാ ദൈവത്തോട് നന്ദി പറഞ്ഞു. അവൻ കർത്താവിന് നന്ദി പറയാൻ തുടങ്ങിയപ്പോഴാണ്, യോനയെ ഉണങ്ങിയ നിലത്തേക്ക് ഛർദ്ദിക്കാൻ ദൈവം മത്സ്യത്തോട് കൽപിച്ചത് (യോനാ 2:9,10 ശ്രദ്ധാപൂർവ്വം വായിക്കുക). അതിനാൽ നിങ്ങളുടെ വീടിനെക്കുറിച്ചോ ഭക്ഷണത്തെക്കുറിച്ചോ സാഹചര്യങ്ങളെക്കുറിച്ചോ ഒരിക്കലും പരാതിപ്പെടരുത്. നന്ദിയുള്ളവരായിരിക്കുക. പല കുട്ടികളും അവരുടെ മാതാപിതാക്കളോടും വീടിനോടും നന്ദിയുള്ളവരല്ല – അവർ വിശാലമായ പുറം ലോകത്തേക്ക് പോയി അവിടെ ജീവിതം എത്ര കഠിനമാണെന്ന് കണ്ടെത്തുന്നതുവരെ. നന്ദിയുടെ ആത്മാവിന് നിങ്ങളെ പല തടവറകളിൽ നിന്നും വിടുവിക്കാൻ കഴിയും – യോനാ വിടുവിക്കപ്പെട്ടതുപോലെ.
പഴയ ഉടമ്പടി യാഗങ്ങളുടെ പുതിയ ഉടമ്പടി പ്രയോഗങ്ങൾ
യിസ്രായേൽ ജനത്തോട് ദൈവം കൽപ്പിച്ച അഞ്ച് വഴിപാടുകൾ ഉണ്ടായിരുന്നു. ലേവ്യപുസ്തകത്തിൻ്റെ ആദ്യ അഞ്ച് അധ്യായങ്ങളിൽ ഇവ വിവരിച്ചിരിക്കുന്നു (ഓരോ അധ്യായത്തിലും ഓരോ വഴിപാട്). അവ കാണുക:
(1) ഹോമയാഗം: റോമർ 12:1-ൽ നമ്മുടെ ശരീരം ദൈവത്തിനു കൊടുക്കാൻ പറഞ്ഞിരിക്കുന്നതുപോലെ, യേശു തൻ്റെ ശരീരം പൂർണമായി പിതാവിന് നൽകുന്നതിൻ്റെ പ്രതീകം.
(2) ഭോജനയാഗം: രക്തരഹിതമായ ഒരേയൊരു വഴിപാട്, യേശു തന്നെത്തന്നെ നാം ഭക്ഷിക്കേണ്ട ജീവൻ്റെ അപ്പമായി നമുക്കായി നൽകുന്നതിൻ്റെ പ്രതീകമാണ്.
(3) സമാധാനയാഗം: ദൈവത്തിനും മനുഷ്യർക്കും ഇടയിലും മനുഷ്യനും മനുഷ്യനും ഇടയിലും സഭയിലും സമാധാനം കൊണ്ടുവരുന്ന യേശുവിനെ പ്രതീകപ്പെടുത്തുന്നു. നമുക്കും മറ്റുള്ളവർക്കുമിടയിലുള്ള സമാധാനത്തിനായി നമ്മളും സ്വയം ത്യാഗം ചെയ്യാൻ തയ്യാറായിരിക്കണം.
(4) പാപയാഗം: നമ്മുടെ പാപങ്ങൾക്കുവേണ്ടി മരിക്കുന്ന യേശുവിൻ്റെ പ്രതീകം. (പാപം എന്നാൽ ദൈവത്തിൻ്റെ നിലവാരത്തിൽ കുറവായി വരുന്നതാണ്. ലക്ഷ്യത്തിൽ നിന്നും മാറി പോകുന്നു – റോമ. 3:23 കാണുക).
(5) അകൃത്യയാഗം: നമ്മുടെ കുറ്റം വഹിക്കുന്ന യേശുവിൻ്റെ പ്രതീകം. പാപം വളരെ ഗൗരവമുള്ള ഒരു കാര്യമാണ്, അതിനായി പഴയ ഉടമ്പടി പ്രകാരം ദൈവം രണ്ട് വഴിപാടുകൾ നിശ്ചയിച്ചു – ഒന്ന് പാപത്തിനും മറ്റൊന്ന് അകൃത്യത്തിനും (അവ രണ്ടും ഒരേ കാര്യത്തെയാണ് സൂചിപ്പിക്കുന്നതെന്ന് കരുതുന്നു).
നിങ്ങൾ ലേവ്യപുസ്‌തകം 4:2, 13, 22, 27, 5:4, 15, 17 എന്നിവ വായിക്കുകയാണെങ്കിൽ, പഴയനിയമ നിയമപ്രകാരം ദൈവം ചെയ്‌തിരിക്കുന്ന കരുതലുകൾ മനഃപൂർവമല്ലാത്ത പാപത്തിന് മാത്രമായിരുന്നുവെന്ന് നിങ്ങൾ ശ്രദ്ധിക്കും. അബോധാവസ്ഥയിലോ ആ നിമിഷത്തിൻ്റെ പ്രകോപനത്തിലോ ചെയ്ത പാപമാണ് (പെട്ടെന്നു കണ്ണു കൊണ്ട് കണ്ടു മോഹിക്കുകയോ ദേഷ്യപ്പെട്ട് പെട്ടെന്നു തെറ്റായവാക്ക് പറയുകയോ ചെയ്യുന്നതു പോലെ) അത് മുൻകൂട്ടി ആസൂത്രണം ചെയ്തതോ മുൻകൂട്ടി ചിന്തിച്ചതോ അല്ല. ആസൂത്രിതമായി ചെയ്ത പാപങ്ങൾ കൂടുതൽ ഗുരുതരമായിരുന്നു. മനഃപൂർവം പാപം ചെയ്യാൻ നിയമപ്രകാരം ഒരു വ്യവസ്ഥയും ഉണ്ടായിരുന്നില്ല.
എന്നാൽ ഇപ്പോൾ കൃപയുടെ കീഴിൽ, മനഃപൂർവമായ പാപവും ക്ഷമിക്കാൻ വ്യവസ്ഥയുണ്ട്. അല്ലായിരുന്നെങ്കിൽ നാമെല്ലാവരും കുറ്റക്കാരാകുമായിരുന്നു. എന്നാൽ പലരും ഈ സൗകര്യം മുതലെടുത്തിട്ടുണ്ട് അതുകൊണ്ടാണ് 90% ക്രിസ്ത്യാനികളും പഴയ ഉടമ്പടിയിലെ യഹൂദന്മാർക്ക് ഉണ്ടായിരുന്ന വിശുദ്ധിയുടെ തലത്തിൽ പോലും ജീവിക്കാതിരിക്കുന്നത്.
കയ്പേറിയ വാക്കുകൾ പോലും പലപ്പോഴും മുൻകൂട്ടി നിശ്ചയിച്ചതാണ്. പ്രവൃത്തിയെക്കാൾ ഉദ്ദേശ്യത്തെയാണ് ദൈവം കാണുന്നത്. എബ്രായർ 10:26-29-ൽ പറയുന്നത്, നാം മനഃപൂർവം പാപം ചെയ്തുകൊണ്ടേയിരുന്നാൽ, നമ്മുടെ പാപത്തിന് ഇനി ഒരു യാഗവും ലഭ്യമാകില്ല, കാരണം നാം ക്രിസ്തുവിൻ്റെ രക്തത്തെ വിലകുറഞ്ഞതായി കണക്കാക്കുന്നു. അതുകൊണ്ട് നാം എല്ലാ പാപങ്ങളെയും ഗൗരവമായി കാണുകയും ദൈവഭയത്തിൽ പരിപൂർണ്ണമായ വിശുദ്ധിയെ തികയ്ക്കുകയും വേണം (2 കൊരി.7:1).
അധ്യായം 23
മഹത്വം കർത്താവിന് മാത്രം
നിങ്ങൾ കർത്താവിനെ അനുഗമിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, യേശുവിനെപ്പോലെ മനുഷ്യരുടെ ദൃഷ്ടിയിൽ “പ്രശസ്‌തിയില്ലാത്തവരാകാൻ” നിങ്ങൾ തയ്യാറായിരിക്കണം (ഫിലി.2:7-കെ.ജെ.വി). മാനുഷിക വീക്ഷണത്തിൽ, മനുഷ്യരെ തന്നിലേക്ക് ആകർഷിക്കുന്ന ആകർഷകമായ ഒന്നും യേശുവിൽ ഉണ്ടായിരുന്നില്ല (യെശ.53:2). ഈ ലോകം മഹത്തായതായി കരുതുന്നതെല്ലാം ദൈവമുമ്പാകെ അറെപ്പാണ് (ലൂക്കോ. 16:15). നാം മനുഷ്യരാന്ന നിലയിൽ, നമ്മുടെ സ്വാഭാവിക വരങ്ങളാലും കഴിവുകളാലും അഭിമാനിക്കുമ്പോൾ ദൈവത്തിന് നമ്മിലൂടെ തൻ്റെ ശക്തി പ്രകടിപ്പിക്കാൻ കഴിയില്ല. പൗലോസ് പറഞ്ഞു: “എൻ്റെ സ്വന്തം ശക്തിയും കഴിവുകളും പ്രകടിപ്പിക്കുന്നതിനുപകരം ക്രിസ്തുവിൻ്റെ ശക്തിയുടെ ജീവനുള്ള പ്രകടനമാകുന്നതിൽ ഞാൻ സന്തോഷിക്കുന്നു” (2 കൊരി. 12: 9 – ലിവിംഗ്). അതാണ് നമ്മുടെ വിളി. നിങ്ങളുടെ സ്വന്തം കഴിവുകളെയും വരങ്ങളെയും കുറിച്ചുള്ള പ്രകടനമോ അഭിമാനമോ വേണ്ട. പകരം മറ്റുള്ളവർ നിങ്ങളെ ഒരു ദുർബല മനുഷ്യനായി (ആട്ടിൻകുട്ടിയായി) കാണട്ടെ, എന്നാൽ യേശുവിൻ്റെ ശിഷ്യനെന്ന നിലയിൽ ധീരനും ശക്തനും (സിംഹമായി) ആയിരിക്കുക.
യഥാർത്ഥ സഭയുടെ മേലും നിരന്തരം നിന്ദയുടെ ഒരാവരണമുണ്ട് – അതിനാൽ മറ്റ് ക്രിസ്ത്യാനികൾ പോലും നമ്മെ തെറ്റിദ്ധരിക്കുകയും വിമർശിക്കുകയും ചെയ്യുന്നു. എന്നാൽ ആ ആവരണത്തിൻ കീഴിൽ, ഒരു മഹത്വമുണ്ട് – നാം ദൈവത്തെ പ്രസാദിപ്പിക്കുന്ന ഒരു ജീവിതം നയിക്കുന്നു, അതിൽ നാം നമ്മുടെ മോഹങ്ങളെ ജയിക്കുകയും സാത്താനെ നമ്മുടെ കാൽക്കീഴിലാക്കുകയും ചെയ്യുന്നു. നാം ഒരിക്കലും മനുഷ്യരുടെ സ്തുതിക്ക് ആഗ്രഹിക്കുകയോ അല്ലെങ്കിൽ അതിനാൽ പ്രചോദിപ്പിക്കപ്പെടുകയോ ചെയ്യരുത്. കാരണം അത് ചവറാണ്.
യേശു തൻ്റെ എഴുപത് ശിഷ്യന്മാരോട് പറഞ്ഞു: “ആത്മാക്കൾ നിങ്ങൾക്ക് കീഴടങ്ങുന്നതിലല്ല, നിങ്ങളുടെ പേരുകൾ സ്വർഗ്ഗത്തിൽ എഴുതിയിരിക്കുന്നതിൽ സന്തോഷിക്കുവിൻ” (ലൂക്കോ. 10:20). നാം താഴെപ്പറയുന്നവയിൽ സന്തോഷിക്കേണ്ടതില്ല: (എ) നാം എന്താകുന്നു? (ബി)നാം എന്തെല്ലാം ചെയ്തു? അല്ലെങ്കിൽ (സി) നമുക്ക് ഇനി എന്തുചെയ്യാൻ കഴിയും? എന്നാൽ താഴെപ്പറയുന്നവയിൽ നാം സന്തോഷിക്കണം: (എ) കർത്താവ് ആരാണ്? (ബി) കർത്താവ് എന്താണ് ചെയ്തത്? കൂടാതെ (സി) കർത്താവ് ഇനി എന്ത് ചെയ്യും? നമുക്ക് കഴിവുള്ളതിൽ നാം സന്തോഷിക്കുമ്പോൾ, നമുക്ക് തന്നെ മഹത്വം ലഭിക്കുന്നു, അത് നമ്മെ മറ്റ് വിശ്വാസികളേക്കാൾ ശ്രേഷ്ഠരായി ചന്തിക്കാൻ ഇടയക്കുന്നു. ഇതാണ് പരീശമതം. അപ്പോൾ നാം ‘നമ്മുടെ കൈപ്പണിയിൽ ഉല്ലസിക്കുക’യാണ് (പ്രവൃത്തി 7:41) – ആ കൈപ്പണി ഭൂതങ്ങളെ പുറത്താക്കുക, രോഗികളെ സുഖപ്പെടുത്തുക, വചനം പ്രസംഗിക്കുക, ലേഖനം എഴുതുക, ആതിഥ്യമരുളുക, നല്ല ഭക്ഷണം പാകം ചെയ്യുക, കാർ നന്നായി ഓടിക്കുക, അല്ലെങ്കിൽ ചില ഭൗമിക കർത്തവ്യങ്ങൾ മികച്ച രീതിയിൽ ചെയ്യുക തുടങ്ങിയവയാണ്. നമുക്ക് സ്വയം മഹത്വം നേടുന്നതിന് പല മാർഗങ്ങളുണ്ട്. എന്നാൽ അതെല്ലാം വിഗ്രഹാരാധനയാണ്. ദൈവം ചെയ്ത കാര്യങ്ങളിൽ മാത്രം നാം സന്തോഷിക്കുമ്പോൾ, അത് നമ്മെ എളിമയുള്ളവരായി നിലനിർത്തുകയും, മറ്റെല്ലാ വിശ്വാസികളുമായും നാം തുല്യനിലയിലായിരിക്കുകയും ചെയ്യുന്നു, അങ്ങനെ ക്രിസ്തുവിൻ്റെ ശരീരം പണിയാൻ കഴിയും.
വിനയവും കൃപയും
ദൈവത്തിൻ്റെ കൃപ ലഭിക്കാതെ ആർക്കും പുതിയനിയമ കൽപ്പനകൾ അനുസരിക്കാൻ കഴിയില്ല. ന്യായപ്രമാണത്തിലെ പത്തു കൽപ്പനകളിൽ ആദ്യത്തെ ഒമ്പതെണ്ണം കൃപയില്ലാതെ പാലിക്കാൻ ചിലർക്ക് കഴിഞ്ഞേക്കാം. എന്നാൽ പത്താമത്തെ കൽപ്പന – “നിങ്ങളുടേതല്ലാത്തത് ഒരിക്കലും മോഹിക്കരുത്” – ദൈവകൃപയില്ലാതെ ആർക്കും പാലിക്കാൻ കഴിയില്ല. കൃപയില്ലാതെ ആർക്കും പുതിയ ഉടമ്പടി ജീവിതത്തിൻ്റെ (മത്തായി 5 മുതൽ 7 വരെ വിവരിച്ചിരിക്കുന്നതുപോലെ) ഔന്നത്യത്തിലേക്ക് ഉയരാൻ കഴിയില്ല. ദൈവം തൻ്റെ കൃപ എളിമയുള്ളവർക്ക് മാത്രം നൽകുന്നു (1 പത്രോ.5:5).
വിനയം ഏറ്റവും എളുപ്പത്തിൽ പുറമേ അനുകരിക്കാൻ കഴിയുന്ന ഒരു ഗുണമാണ്. നമ്മുടെ യഥാർത്ഥ വിനയം എന്നതു മറ്റുള്ളവർ നമ്മിൽ കാണുന്ന ഒന്നല്ല. എന്നാൽ നമ്മുടെ യഥാർഥ വിനയമാണ് ദൈവം നമ്മിൽ നോക്കുന്നത് – അത് ആന്തരികമാണ്. അത് യേശുവിൻ്റെ ജീവിതത്തിൽ കാണാം (ഫിലിപ്പിയർ 2:5-8). യേശു ദൈവമെന്ന നിലയിലുള്ള തൻ്റെ പദവികളും അവകാശങ്ങളും ഉപേക്ഷിച്ച് ഒരു ദാസനായിത്തീർന്നു, മനുഷ്യരുടെ കൈകളിൽ നിന്ന് ക്രൂശൂമരണം പോലും സ്വീകരിക്കാൻ തയ്യാറായി. ആ എളിമയുടെ പാതയിൽ നാം അവനെ അനുഗമിക്കണം.
യേശു മൂന്നു പടികളിലൂടെ തന്നെത്തന്നെ താഴ്ത്തി.
1. അവൻ ഒരു മനുഷ്യനായി.
2. അവൻ ഒരു ദാസനായി.
3. കുരിശിൽ, ഒരു കുറ്റവാളിയെപ്പോലെ കൈകാര്യം ചെയ്യപ്പെടാൻ അവൻ തയ്യാറായിരുന്നു.
ഇവിടെ നാം ക്രിസ്തീയ ജീവിതത്തിൻ്റെ മൂന്ന് രഹസ്യങ്ങൾ കാണുന്നു: വിനയം, വിനയം, വിനയം.
യേശു 33 വർഷം ഭൂമിയിൽ ജീവിച്ചപ്പോഴും അവിടുന്നു മറ്റുള്ളവരെ വളരെ താഴ്മയോടെ സേവിക്കുന്നതും കഷ്ടപ്പാടുകളും അപമാനങ്ങളും പരുക്കുകളും ക്ഷമയോടെ സഹിക്കുന്നതും കണ്ടപ്പോൾ മാലാഖമാർ അത്ഭുതത്തോടെ നോക്കിയിരിക്കണം. വർഷങ്ങളോളം അവർ സ്വർഗത്തിൽ തന്നെ ആരാധിക്കുകയായിരുന്നു. എന്നാൽ ഭൂമിയിൽ അവൻ്റെ പെരുമാറ്റം കണ്ടപ്പോൾ, അവർ ദൈവത്തിൻ്റെ സ്വഭാവത്തെക്കുറിച്ച് – അവൻ്റെ എളിമയും താഴ്മയെയും കുറിച്ച് – കൂടുതൽ മനസ്സിലാക്കി. യേശു സ്വർഗത്തിലായിരുന്നപ്പോൾ ഇത് അവർ ഒരിക്കലും കാണുകയോ മനസ്സിലാക്കുകയോ ചെയ്തിട്ടില്ല. ക്രിസ്തുവിൻ്റെ അതേ ആത്മാവ് നമ്മിലൂടെ സഭയിൽ ഇന്നു വെളിപ്പെടുന്നതു സ്വർഗ്ഗത്തിലെ ദൂതന്മാരെ കാണിക്കാൻ ദൈവം ആഗ്രഹിക്കുന്നു (എഫെ. 3:10).എന്നാൽ ദൂതന്മാർ നമ്മിലും നമ്മുടെ പെരുമാറ്റത്തിലും ഇപ്പോൾ എന്താണ് കാണുന്നത്? നമ്മുടെ പെരുമാറ്റം ദൈവത്തിനു മഹത്വം കൈവരുത്തുമോ?
എളിമയാണ് ഏറ്റവും വലിയ ഗുണമെന്ന് ഓർക്കുക. നമ്മളായിരിക്കുന്നതും നമുക്കുള്ളതും എല്ലാം ദൈവത്തിൻ്റെ ദാനങ്ങളാണെന്ന് വിനയം അംഗീകരിക്കുന്നു. വിനയം എല്ലാ മനുഷ്യരെയും – പ്രത്യേകിച്ച് ദുർബലർ, സംസ്കാരമില്ലാത്തവർ, പിന്നാക്കം നിൽക്കുന്നവർ, ദരിദ്രർ അങ്ങനെ എല്ലാവരെയും – വിലമതിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. വിനയത്തിൻ്റെ ആ മണ്ണിൽ മാത്രമേ ആത്മാവിൻ്റെ ഫലവും ക്രിസ്തുവിൻ്റെ ഗുണങ്ങളും വളരുകയുള്ളൂ. അതിനാൽ, ഉന്നത ചിന്തകളുടെയോ മാനം അന്വേഷിക്കുന്നതിൻ്റെയോ ദൈവത്തിന് നൽകേണ്ട മഹത്വം എടുക്കുന്നതിൻ്റെയോ വിഷം ഒരിക്കലും നിങ്ങളുടെ ഹൃദയത്തിൽ പ്രവേശിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ നിങ്ങൾ സ്വയം സ്ഥിരമായി നിങ്ങളെത്തന്നെ വിധിച്ചു ജീവിക്കണം. യേശുവിൻ്റെ എളിമയെ വളരെയധികം ധ്യാനിക്കുക. അതാണ് നിങ്ങളോടുള്ള എൻ്റെ ഏറ്റവും പ്രധാനപ്പെട്ട പ്രബോധനം.
വചനം പ്രസംഗിക്കുന്നത്
നിങ്ങളുടെ ഇടങ്ങളിൽ മറ്റുള്ളവരെ സേവിക്കുന്നതിനും കർത്താവിനെ അനുഗമിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുന്നതിനും ദൈവം നിങ്ങൾക്ക് അവസരം നൽകുന്നതിൽ ഞങ്ങൾ നന്ദിയുള്ളവരാണ്. എളിമയോടെ ജീവിക്കുക, ദൈവത്തിൻ്റെ മുമ്പാകെ നിങ്ങളുടെ മുഖം പൊടിയിൽ വയ്ക്കുക, അപ്പോൾ മാത്രമേ നിങ്ങളുടെ ജീവിതം കൂടുതൽ കൂടുതൽ മെച്ചമാകുകയുള്ളു.
ദൈവവചനം പങ്കുവയ്ക്കാൻ അവിടെ നിങ്ങൾക്ക് അവസരം ലഭിക്കുമ്പോഴെല്ലാം, നിങ്ങളുടെ സന്ദേശം മുൻകൂട്ടി തയ്യാറാക്കുക. നിങ്ങൾ സംസാരിക്കാൻ പോകുന്ന പ്രധാന പോയിൻ്റുകളും ബൈബിൾ വാക്യങ്ങളും എഴുതി വയ്ക്കുക. വചനം ധൈര്യത്തോടെയും സത്യസന്ധതയോടെയും പറയുക. നിങ്ങൾ എന്താണ് പറയുന്നതെന്ന് നിങ്ങൾക്ക് തന്നെ ഉറപ്പില്ല എന്ന പോലെ ഒരിക്കലും ക്ഷമാപണമട്ടിൽ ദൈവവചനം പ്രസംഗിക്കരുത്. നിങ്ങൾ ബാംഗ്ലൂരിൽ ഉണ്ടായിരുന്ന വർഷങ്ങളിൽ നിങ്ങൾ പഠിച്ചതും ദൈവം നിങ്ങളുടെ ജീവിതത്തിൽ ചെയ്തിട്ടുള്ളതുമായ ഒരുപാട് കാര്യങ്ങളുണ്ട്. നിങ്ങൾക്ക് അവസരം ലഭിക്കുമ്പോൾ അത് മറ്റുള്ളവരുമായി പങ്കുവയ്ക്കേണ്ടത് ഇപ്പോൾ നിങ്ങളുടെ കടമയാണ്. കാരണം മിക്ക ക്രിസ്ത്യാനികൾക്കും പുതിയ ഉടമ്പടിയെക്കുറിച്ച് കാര്യമായ ധാരണയില്ല.
നിങ്ങളുടെ ചുറ്റുമുള്ള മറ്റ് യുവജനങ്ങളെ പ്രോത്സാഹിപ്പിക്കാൻ കർത്താവ് നിങ്ങൾക്ക് അവസരം നൽകുമ്പോൾ, നിങ്ങൾ ഈ മൂന്ന് കാര്യങ്ങളെ ഭയക്കണം:
(1) ആത്മീയ അഹങ്കാരം (നിങ്ങളുടെ വരങ്ങൾ, കഴിവുകൾ, സ്ഥാനം, ശമ്പളം അല്ലെങ്കിൽ ബൈബിൾ പരിജ്ഞാനം എന്നിവ കാരണമുള്ള അഹങ്കാരം)
(2) കാപട്യം (നിങ്ങൾ ജീവിതത്തിൽ പ്രയോഗിമാക്കാൻ ശ്രമിക്കുക പോലും ചെയ്തിട്ടില്ലാത്ത എന്തും പ്രസംഗിക്കുക -എന്ന കാപട്യം)
(3) ആളുകളെ ആകർഷിക്കാനുള്ള ശ്രമം – പ്രത്യേകിച്ച് ഏതെങ്കിലും പെൺകുട്ടികളെ!
നിങ്ങളുടെ ശുശ്രൂഷ പൂർത്തിയാക്കിയ ശേഷം നിരന്തരം സ്വയം വിധിക്കുന്നതാണ് ഇവയിൽ നിന്ന് സ്വതന്ത്രമാകാനുള്ള ഏക മാർഗം. ഇവിടെയാണ് ബഹുഭൂരിപക്ഷം പ്രഭാഷകരും പരാജയപ്പെടുന്നത്. ഒരു പ്രസംഗം നടത്തുന്നതിന് മുമ്പ് പലരും പ്രാർത്ഥിക്കുന്നു. എന്നാൽ പ്രസംഗം പൂർത്തിയാക്കിയ ശേഷം കർത്താവിൻ്റെ അടുക്കൽ തനിയെചെന്ന് തങ്ങളെത്തന്നെ പരിശോധിക്കാൻ തയ്യാറാകുന്നില്ല.
പരസ്യമായി നിങ്ങൾ മറ്റുള്ളവരുടെ മുമ്പാകെ എത്രത്തോളം നിൽക്കുന്നുവോ (സംസാരിക്കുമ്പോഴോ സംഗീതം ആലപിക്കുമ്പോഴോ) അത്രത്തോളം നിങ്ങൾ സ്വകാര്യമായി കർത്താവിൻ്റെ മുമ്പാകെ വീഴണം. സാത്താൻ നിങ്ങളെ നിഗളിക്കാനോ അല്ലെങ്കിൽ സത്യസന്ധതയില്ലാതെ അഭിനയിക്കാനോ മറ്റെന്തെങ്കിലും വിധത്തിൽ നിങ്ങളെ കുടുക്കാൻ ശ്രമിക്കാനോ ആഗ്രഹിക്കുന്നു. അതിനാൽ ജാഗ്രത പാലിക്കുക.
ദൈവഭക്തരെ സംബന്ധിച്ച് എല്ലാം നന്നായി പോകുന്നു
നിങ്ങളുടെ ഭാവി ജീവിതത്തിൻ്റെ ഓരോ ഘട്ടവും ദൈവത്താൽ തന്നെ നയിക്കപ്പെടും – നിങ്ങൾ ഒരു ദൈവഭക്തനാകാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ. ജീവിതത്തിൽ ഏറ്റവും മികച്ചത് ലഭിക്കുന്നത് ദൈവത്തെ ബഹുമാനിക്കുന്ന മനുഷ്യനാണ്. അല്ലാതെ മിടുക്കനോ, ധനികനോ, പ്രതിഭാശാലിക്കോ, ജീവിതത്തിൽ അവസരങ്ങൾ ലഭിക്കുന്ന മനുഷ്യനോ അല്ല. ഭാവിയെ സംബന്ധിച്ച് എല്ലാ അരക്ഷിതത്വവും ഉണ്ടാകുന്നത് നാം ദൈവഭക്തിയെ ഒരു ജീവിതരീതിയായി തിരഞ്ഞെടുക്കാതിരിക്കുമ്പോഴാണ്. അതുകൊണ്ട് എല്ലായ്‌പ്പോഴും ദൈവത്തെ മാനിക്കാൻ തീരുമാനിക്കുക. അപ്പോൾ അവിടുന്നു നിങ്ങൾക്ക് ആത്മീയമായി ഏറ്റവും മികച്ചത് നൽകും. ഒപ്പം, ഈ ലോകത്തും ഭൗതികമായും ശാരീരികമായും ആവശ്യമായതെല്ലാം തരും. എൻ്റെ ജീവിതത്തിൻ്റെ കഴിഞ്ഞ 50ൽ പരം വർഷങ്ങളിൽ ഇത് സത്യമാണെന്ന് ഞാൻ കണ്ടെത്തി. നിങ്ങളുടെ കോളജിലെ കോഴ്‌സുകളിലും, നിങ്ങൾ തിരഞ്ഞെടുക്കേണ്ട തൊഴിലിലും, വിവാഹത്തിലും, എല്ലാം ദൈവം നിങ്ങളെ നയിക്കും- നിങ്ങൾ ഇപ്പോൾ ഒരു തീരുമാനം എടുക്കുകയും അതിൽ എപ്പോഴും ഉറച്ചുനിൽക്കുകയും ചെയ്താൽ. നിങ്ങൾ ദൈവത്തെ മാനിക്കും, ദൈവഭക്തനായിരിക്കും എന്നതാണ് ആ തീരുമാനം.
ചെറിയ കാര്യങ്ങളിൽ വിശ്വസ്തത പുലർത്തുക എന്നാണ് ഇതിൻ്റെ അർത്ഥം. നിങ്ങൾ ഒരിക്കലും വീഴുകയോ പരാജയപ്പെടുകയോ ഇല്ല എന്നല്ല. എന്നാൽ നിങ്ങൾ പരാജയപ്പെടുമ്പോഴെല്ലാം നിങ്ങൾ അനുതപിക്കുന്നു എന്നാണ് ഇതിനർത്ഥം.
നിങ്ങളുടേതല്ലാത്ത ഒന്നും ഒരിക്കലും എടുക്കരുത് – ഒരു വ്യക്തിയിൽ നിന്നോ വീട്ടിൽ നിന്നോ കോളജിൽ നിന്നോ ഓഫീസിൽ നിന്നോ എവിടെനിന്നും. വിലകുറഞ്ഞ പേനയോ പെൻസിലോ പോലും. ചെറിയ കാര്യങ്ങളിൽ പോലും ആരെയും വഞ്ചിക്കരുത്. നിങ്ങളുടെ സ്കൂൾ ദിനങ്ങളിൽ ഞങ്ങൾ നിങ്ങളെ പഠിപ്പിച്ചതുപോലെ, നിങ്ങളുടെ പരീക്ഷകളിൽ ഒരിക്കലും ചെറിയ രീതിയിൽ പോലും കോപ്പിയടിക്കരുത്. ചതിവു കാണിച്ചു ജയിക്കുന്നതിനേക്കാൾ നല്ലത് പരാജയപ്പെടുന്നതാണ്. വഞ്ചിച്ച് സമ്പന്നനാകുന്നതിനേക്കാൾ ദരിദ്രനാകുന്നതാണ് നല്ലത്. നിങ്ങളുടെ മനസ്സിനെ മലിനമാക്കുന്ന സാഹിത്യങ്ങൾ വായിക്കുന്നതും ടിവി പ്രോഗ്രാമുകൾ കാണുന്നതും നിർത്തുക. എല്ലാ കാര്യങ്ങളിലും നിങ്ങളുടെ മനസ്സാക്ഷിയെ തെളിമയോടെ സൂക്ഷിക്കുക. ഇങ്ങനെ ജീവിക്കുന്നവർക്ക് ജീവിതത്തിൽ ഓരോ തലമുറയിലും (പണപ്പെരുപ്പത്തിൻ്റെയും മാന്ദ്യത്തിൻ്റെയും സമയങ്ങളിൽ പോലും) ദൈവത്തിൻ്റെ ഏറ്റവും മികച്ചത് ലഭിക്കുന്നു.
എൻ്റെ മക്കളേ, നിങ്ങളെല്ലാവരും അത്തരത്തിലുള്ളവരായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, കാരണം അത് നിങ്ങൾക്ക് വളരെ നന്നായിരിക്കുമെന്നും ദൈവം നിങ്ങളെ അനുഗ്രഹിച്ചതുപോലെ നിങ്ങളുടെ മക്കളെയും അനുഗ്രഹിക്കുമെന്നും എനിക്കറിയാം! അങ്ങനെ, നീതിമാന്മാർക്ക് എല്ലാം നന്നായി നടക്കുന്നുമെന്നും തന്നെ മാനിക്കുന്നവരെ ദൈവം മാനിക്കുന്നുവെന്നും അവിശ്വാസികളായ ഒരു തലമുറയ്ക്ക് മുൻപിൽ നിങ്ങൾക്ക് ജീവിക്കുന്ന സാക്ഷ്യങ്ങളാകാം. നിങ്ങളുടെ മിടുക്ക് കൊണ്ടോ നേട്ടങ്ങൾ കൊണ്ടോ ഈ ലോകത്തെ ആകർഷിക്കുന്നതിനുപകരം ഈ ലോകത്ത് നിങ്ങൾ ദൈവത്തിനു ജീവിക്കുന്ന ഒരു സാക്ഷ്യമായിരിക്കാൻ പൂർണ്ണഹൃദയത്തോടെ കൊതിക്കുക. പുറമേയുള്ള പ്രവർത്തനങ്ങൾ നിങ്ങളുടെ ജീവിതത്തിൽ ഒരു സ്ഥാനം കയ്യടക്കി അത് ഒരിക്കലും നിങ്ങളുടെ ‘ദൈവ’മായി മാറാതിരിക്കാൻ ശ്രദ്ധിക്കുക!
എൻ്റെ മക്കളേ, നിങ്ങൾ നാലുപേരും പാപത്തിന്മേലുള്ള വിജയം, സ്വയത്തിൻ്റെ മരണം എന്നിവ സംബന്ധിച്ച് സുവിശേഷം പ്രഖ്യാപിക്കണമെന്നും (ഇതിൻ്റെ യാഥാർത്ഥ്യം വ്യക്തി ജീവിതത്തിൽ സ്വയം അനുഭവിച്ചറിഞ്ഞ ശേഷം) ക്രിസ്തുവിൻ്റെ ശരീരത്തിൽ നിങ്ങൾ ദൈവം നൽകുന്ന ശുശ്രൂഷ (അത് എന്തുതന്നെയായാലും) നിറവേറ്റണമെന്നും ഞാൻ പ്രാർത്ഥിക്കുന്നു. ഒരു ലൗകിക ജോലിയിലൂടെ വരുമാനം നേടിക്കൊണ്ട് പൗലോസിനെപ്പോലെ കർത്താവിനെ സേവിക്കുക – നിങ്ങളുടെ സ്വന്തം ചെലവിൽ, ആരെയും ആശ്രയിക്കാതെ. ഇതാണ് ലോകം കാണേണ്ടത്. ഇതാണ് നിങ്ങളെല്ലാവരെക്കുറിച്ചുമുള്ള എൻ്റെ ഏറ്റവും വലിയ ആഗ്രഹം. ഒന്നാമത് ദൈവരാജ്യവും നീതിയും നിരന്തരം അന്വേഷിക്കുന്നവർക്ക് മാത്രമേ യേശു മടങ്ങിവരുമ്പോൾ ഖേദിക്കാതിരിക്കാൻ കഴിയൂ എന്ന് എനിക്കറിയാം.
യുവാക്കളായ കോളജ് വിദ്യാർത്ഥികളെ ആക്രമിക്കാൻ ശ്രമിക്കുന്ന അധാർമികതയുടെയും ലൈംഗിക വൈകൃതത്തിൻ്റെയും ശക്തമായ ഭൂതാത്മാക്കൾ ഇന്ന് ലോകത്തുണ്ട്. അതുകൊണ്ട് ഈ മേഖലയിൽ സാത്താനെ നിരന്തരം ചെറുത്തുനിൽക്കാൻ ശ്രദ്ധാലുക്കളായിരിക്കണമെന്ന് ഞാൻ നിങ്ങൾക്ക് മുന്നറിയിപ്പ് നൽകാൻ ആഗ്രഹിക്കുന്നു. ടിവി, സാഹിത്യം അല്ലെങ്കിൽ മറ്റെന്തെങ്കിലും വഴി ലൈംഗിക മേഖലയിൽ നിങ്ങളുടെ ജീവിതത്തിൽ കാലുറപ്പിക്കാൻ സാത്താനെ അനുവദിക്കരുത്. തൻ്റെ പ്രവർത്തനങ്ങൾക്ക് ഭാവിയിൽ ഏറ്റവും വലിയ നാശം വരുത്താൻ സാധ്യതയുള്ളവരെയാണു സാത്താൻ ഉന്നം വയ്ക്കുന്നത്. അതുകൊണ്ട് യേശുവിനെപ്പോലെ ജീവിതത്തിലുടനീളം സാത്താൻ്റെ ഒരു ലക്ഷ്യമാക്കുന്നതു സത്യത്തിൽ ഒരു ബഹുമതിയാണ്. എന്നാൽ നമുക്ക് സാത്താനെ ഒട്ടും ഭയമില്ല – കാരണം നമ്മുടെ മേലുള്ള അവൻ്റെ അധികാരം ഇല്ലാതായിരിക്കുന്നു. നമ്മുടെ രക്ഷകനാൽ അവൻ പൂർണ്ണമായി തോൽപ്പിക്കപ്പെട്ടിരിക്കുന്നു. കാൽവരി ക്രൂശിൽ അവനെ പരസ്യമായ കാഴ്ചയാക്കിയിരിക്കുന്നു (കൊലോ.2:14,15).
യെഹെസ്‌കേൽ 16:49ൽ ലൈംഗിക മേഖലയിൽ ആത്മനിയന്ത്രണമില്ലാത്തതിനുള്ള നാല് കാരണങ്ങൾ (സോദോമിൻ്റെ കാര്യത്തിലെന്നപോലെ) കാണാം – അഹങ്കാരം, ആർത്തി, അലസത, സ്വാർത്ഥത. ഈ നാല് മേഖലകളിലും നിങ്ങൾ ജാഗ്രത പാലിച്ചാൽ ലൈംഗിക മേഖലയിലും അതിജീവിക്കാൻ കഴിയുമെന്നു നിങ്ങൾ കണ്ടെത്തും.
പരാജയത്തെക്കുറിച്ചുള്ള ഭയം ഒരു വേട്ടയാടുന്ന ഭയമാണ്. അത് നിങ്ങൾ കുടഞ്ഞുകളയണം. നിങ്ങൾ ഏതെങ്കിലും മേഖലയിൽ (ആത്മീയമോ വിദ്യാഭ്യാസപരമോ ആകട്ടെ) 1000-ാം തവണ പരാജയപ്പെട്ടാലും, നിങ്ങൾ എഴുന്നേറ്റ് ഓട്ടം തുടരണം. നിങ്ങളുടെ മുൻകാല പരാജയങ്ങൾ നിങ്ങളെ വേട്ടയാടാൻ അനുവദിക്കരുത്. നിങ്ങൾ ചെയ്യേണ്ടത് മുൻകാല പരാജയങ്ങളെക്കുറിച്ചുള്ള ചിന്തകൾ മനസ്സിൽ വരുമ്പോഴെല്ലാം അതു ഇച്ഛവച്ച് നിരസിക്കുക എന്നതാണ്. നിങ്ങൾ ഇത് ചെയ്യുന്നതിൽ വിശ്വസ്തരാണെങ്കിൽ, കുറച്ച് സമയത്തിന് ശേഷം അത്തരം ചിന്തകൾ വിരളമായി മാത്രമേ ഉണ്ടാകുന്നുള്ളു എന്ന് നിങ്ങൾ കണ്ടെത്തും. ഒടുവിൽ പൂർണ്ണമായും അത് ഇല്ലാതെയാകും. എല്ലാ ചിന്തകളെയും ക്രിസ്തുവിൻ്റെ അനുസരണത്തിനായിട്ടു പിടിച്ചടക്കുക എന്നതിൻ്റെ അർത്ഥം ഇതാണ് (2 കൊരി.10:5).
അധ്യായം 24
ആത്മാവ് ജലം പോലെ
“ജലത്താലും ആത്മാവിനാലും ജനിച്ചത്” എന്ന് യേശു പറഞ്ഞപ്പോൾ, അവിടുന്നു ജലത്തെ ആത്മാവിൻ്റെ പ്രതീകമായി പരാമർശിക്കുകയായിരുന്നു. യോഹന്നാൻ്റെ സുവിശേഷത്തിലെ ‘ജല’ത്തെക്കുറിച്ചുള്ള മൂന്നു പ്രയോഗങ്ങൾ ശ്രദ്ധിക്കുക. അവ ആത്മീയ വികാസത്തിൻ്റെ മൂന്ന് ഘട്ടങ്ങൾ കാണിക്കുന്നു:
(1) ജലത്തിൽ നിന്ന് ജനിച്ചത് – തുടക്കം (ഒരു കപ്പ് വെള്ളം പോലെ) (യോഹ. 3: 5; “രക്ഷയുടെ പാനപാത്രം” – സങ്കീ. 116:13).
(2) വെള്ളമുള്ള ഒരു കിണർ – ക്രിസ്തുവിൽ തന്നെ പൂർണ്ണമായി ത്യപ്തനായിരിക്കുക (യോഹ. 4:14).
(3) ജലനദികൾ – ദൈവത്തിൻ്റെ ജീവിതം മറ്റു പലരോടും പങ്കിടുക (യോഹ. 7:38).
യോഹന്നാൻ സ്നാപകൻ “പരിശുദ്ധാത്മാവിലും അഗ്നിയിലും സ്നാനം സ്വീകരിക്കുന്നതിനെപ്പറ്റി” സംസാരിച്ചു. വീണ്ടും, “അഗ്നി” ഒരു അക്ഷരിക അഗ്നിയല്ല, മറിച്ച് ആത്മാവിൻ്റെ ആന്തരികമായ ശുദ്ധീകരണ പ്രവർത്തനത്തിൻ്റെ പ്രതീകമാണ്. വെള്ളം അവിടുത്തെ ബാഹ്യമായ ശുദ്ധീകരണ പ്രവർത്തനത്തെ കുറിക്കുന്നു. (“നമ്മുടെ ശരീരം ശുദ്ധജലത്തിൽ കഴുകുന്നത്” – എബ്രാ.10 :22). (സംഖ്യാപുസ്തകം 31:22, 23 ആദ്യം ജലത്തിൻ്റെ ശുദ്ധീകരണത്തെക്കുറിച്ചും, തുടർന്ന് തീയിലൂടെ ആഴത്തിലുള്ള ശുദ്ധീകരണത്തെക്കുറിച്ചും പ്രതീകങ്ങളിലൂടെ സംസാരിക്കുന്നു).
വിജയത്തിൻ്റെ ജീവിതം
“വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിക്കുക അസാധ്യമാണ്” – നമുക്ക് മറ്റെന്തെല്ലാം ഉണ്ടായാലും (എബ്രാ. 11:6). നമുക്ക് വിശ്വാസമുണ്ടായാൽ നമുക്ക് അസാധ്യമായി ഒന്നുമില്ല (മർക്കോസ് 9:23). ഇതിനർത്ഥം, നമ്മുടെ ജീവിതത്തെക്കുറിച്ചുള്ള ദൈവത്തിൻ്റെ പദ്ധതിയിൽ ഉള്ളതൊന്നും നമുക്ക് അസാധ്യമായിരിക്കില്ല എന്നതാണ്. ഏറ്റവും ചെറിയ വിശദാംശങ്ങളിൽ പോലും ദൈവിക പദ്ധതി പൂർണമാണെന്നും തൻ്റെ ജീവിതത്തിന് അത് ഏറ്റവും മികച്ചതാണെന്നും വിശ്വസിക്കുന്നവനാണ് വിശ്വാസമുള്ള മനുഷ്യൻ. അതിനാൽ ആ പദ്ധതിക്ക് പുറത്ത് അവൻ തനിക്കായി ഒന്നും ആഗ്രഹിക്കുന്നില്ല, ദൈവത്തോട് ആവശ്യപ്പെടുന്നുമില്ല. അതിനാൽ, ദൈവത്തിൻ്റെ ആ പദ്ധതിയിൽ, അവന് എല്ലാം സാധ്യമാണ്.
പിശാചിനെതിരെ ദൈവം എപ്പോഴും തൻ്റെ പക്ഷത്താണെന്നും, താൻ പാപത്തിൽ വീണാലും (അത് ഏറ്റുപറഞ്ഞാൽ) സ്വർഗീയ കോടതിയിൽ യേശു എപ്പോഴും തനിക്കായി പക്ഷവാദം ചെയ്യുമെന്നും വിശ്വസിക്കുന്നവനാണ് വിശ്വാസമുള്ള മനുഷ്യൻ. എല്ലാ പാപങ്ങളും തരണം ചെയ്യാനും എല്ലാ കൽപ്പനകളും പാലിക്കാനും തന്നെ സഹായിക്കാൻ ദൈവം തയ്യാറാണെന്നും ഈ ലോകത്തു സ്വയം സംരക്ഷിക്കാൻ ദൈവം തന്നെ തനിച്ചാക്കിയിട്ടില്ലെന്നും അവൻ വിശ്വസിക്കുന്നു. അത്തരമൊരു മനുഷ്യൻ ജീവിതത്തിൻ്റെ എല്ലാ സാഹചര്യങ്ങളിലും സ്ഥിരമായി ജയിക്കുന്നവനാണ്.
നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ ചെയ്യേണ്ടതൊന്നും നിങ്ങൾക്ക് അസാധ്യമാകാത്ത ഒരു ജീവിതം സങ്കൽപ്പിക്കുക! അത്തരമൊരു ജീവിതം നിങ്ങൾക്ക് എത്ര വിജയവും സംതൃപ്തിയും നൽകും! നിങ്ങൾ അങ്ങനെ ജീവിക്കണമെന്നാണ് ദൈവം ആഗ്രഹിക്കുന്നത്. വിശ്വാസമുണ്ടെങ്കിൽ അങ്ങനെ ജീവിക്കാം. അതിനാൽ നിങ്ങൾ എത്ര വിലകൊടുത്താലും ദൈവത്തിൻ്റെ പദ്ധതിയും അവിടുത്തെ കൽപ്പനകളും നിങ്ങൾക്ക് ഏറ്റവും മികച്ചതായി നിങ്ങൾ പൂർണ്ണഹൃദയത്തോടെയും മനസ്സോടെയും തിരഞ്ഞെടുക്കണം.
നിങ്ങളുടെ ഉള്ളിൽ വിശ്വാസം വളരണമെങ്കിൽ, ഓരോ ദിവസവും ആത്മാവ് നിങ്ങളുടെ ഹൃദയത്തോട് പറയാൻ ശ്രമിക്കുന്നത് നിങ്ങൾ കേൾക്കണം. അതിനായി ദൈവത്തെ ഓർത്തുകൊണ്ടു നമ്മുടെ ദിവസം തുടങ്ങണം. പിന്നീട് ആ ദിവസം, “അത് ചെയ്യരുത്. അതിലേക്ക് നോക്കരുത്. അത് വായിക്കരുത്” അല്ലെങ്കിൽ “ഇപ്പോൾ തിരുവെഴുത്തുകൾ അൽപ്പം ധ്യാനിക്കുന്നത് നല്ലതാണ്”, “ഇപ്പോൾ കർത്താവിനുവേണ്ടി ഒരു വാക്ക് പറയുക” എന്നെല്ലാം അവൻ നമ്മോട് പറയുമ്പോൾ, ആത്മാവിൻ്റെ ചെറിയ പ്രേരണകൾ അനുസരിക്കാൻ നാം തിടുക്കം കൂട്ടണം.
നിങ്ങൾ മതഭ്രാന്തനാണെന്ന് മറ്റുള്ളവർ കരുതിയാൽ പോലും, യേശുവിൻ്റെ നാമം സ്വന്തമാക്കാനും കർത്താവായ യേശുവിൻ്റെ പൂർണ്ണ പ്രതിബദ്ധതയുള്ള ശിഷ്യനായി അറിയപ്പെടാനും ഒരിക്കലും ലജ്ജിക്കരുത്. സാത്താൻ്റെ മുൻപിൽ ഒരിക്കലും മുട്ടുകുത്തരുത്. മർത്യനായ ഒരു മനുഷ്യൻ്റെ മാനത്തിന് വേണ്ടി നിങ്ങളുടെ ബോധ്യങ്ങളിൽ വിട്ടു വീഴ്ച ചെയ്യരുതെന്നു സാരം.
നാം ശ്വസിക്കുന്ന ശ്വാസം നമ്മുടെ ശാരീരിക ജീവിതത്തിന് എത്രമാത്രം അത്യന്താപേക്ഷിതമായിരിക്കുന്നോ അത്രമാത്രം നമ്മുടെ ക്രിസ്തീയ ജീവിതത്തിന് അനിവാര്യമാണ് വിശ്വാസം. അതിനാൽ ചെറിയ കാര്യങ്ങളിൽ ആത്മാവിൻ്റെ ആന്തരിക ശബ്ദത്തോട് വിശ്വസ്തത പുലർത്തുക. അപ്പോൾ ആത്മീയ അന്തസ്സോടെയും എല്ലായ്‌പ്പോഴും നിരന്തരമായ വിജയത്തോടെയും ജീവിക്കുന്ന വിശ്വാസമുള്ള ഒരു മനുഷ്യനായി നിങ്ങൾ വളരും.
ലൈംഗിക മോഹത്തോടുള്ള മൗലികമായ മനോഭാവം
ഒരു സ്ത്രീയെ മോഹിക്കാൻ അവളെ നോക്കുന്ന ഏതൊരു പുരുഷനും അവളുമായി വ്യഭിചാരം ചെയ്യുകയാണെന്ന് മലമുകളിലെ പ്രസംഗത്തിൽ യേശു തൻ്റെ ശിഷ്യന്മാരോട് പറഞ്ഞു. അങ്ങനെയുള്ള ഒരാൾ ഇരുകണ്ണുകളുമായി നരകത്തിൽ പോകുന്നതിനേക്കാൾ നല്ലത് തൻ്റെ കണ്ണ് പറിച്ചെടുക്കുന്നതാണെന്നും കർത്താവു തുടർന്നു പറഞ്ഞു. കണ്ണുകൊണ്ട് സ്ത്രീകളെ നിരന്തരം ലൈംഗികമായി മോഹിക്കുന്നത് ഒരു പുരുഷനെ നരകത്തിലേക്ക് അയയ്ക്കാൻ പര്യാപ്തമാണെന്ന് അവിടുന്ന് അതിലൂടെ പഠിപ്പിച്ചു.
ആദാമിൻ്റെ കാലം മുതൽ എല്ലാ മനുഷ്യരുടെയും ഹൃദയത്തിൽ ജ്വലിച്ച അതേ നരകാഗ്നിയാണ് ഇന്ന് ഒരു മനുഷ്യൻ്റെ ഹൃദയത്തിൽ ജ്വലിക്കുന്ന മോഹത്തിൻ്റെ അഗ്നി. പരിശുദ്ധാത്മാവിൻ്റെ അഗ്നിക്ക് മാത്രമേ അതിനെ നശിപ്പിക്കാൻ കഴിയൂ. നിങ്ങളുടെ ഹൃദയം ഒന്നുകിൽ പാപത്തോടുള്ള ആർത്തിയാൽ ജ്വലിക്കും, അല്ലെങ്കിൽ യേശുവിനോടുള്ള സ്നേഹത്താൽ ജ്വലിക്കും. നിങ്ങളുടെ തിരഞ്ഞെടുപ്പ് ഈ രണ്ടിൽ ഒന്നായിരിക്കണം: ഒന്നുകിൽ ഇന്നു ശുദ്ധികരിക്കുന്ന തീ, അല്ലെങ്കിൽ ഭാവിയിൽ നരകാഗ്നി. മൂന്നാമതൊന്നില്ല.
കർത്താവ് സംസാരിച്ച യെഹൂദ ജനതയ്ക്ക് ഇതിനകം തന്നെ ന്യായപ്രമാണത്തിലൂടെ വളരെ ഉയർന്ന ധാർമിക നിലവാരം ഉണ്ടായിരുന്നു. കർശനമായ ധാർമ്മിക നിയമങ്ങൾ പാലിച്ചാണ് അവർ ജീവിച്ചിരുന്നത്, അവിടെ വിവാഹത്തിന് പുറത്തുള്ള ലൈംഗികത എല്ലായ്പ്പോഴും വധശിക്ഷയ്ക്ക് വിധേയമായിരുന്നു. അശ്ലീലം നിറഞ്ഞ പുസ്തകങ്ങളോ മാസികകളോ ടെലിവിഷൻ പരിപാടികളോ ആളുകളെ അധാർമികതയിലേക്ക് പ്രലോഭിപ്പിക്കാൻ അക്കാലത്ത് ഉണ്ടായിരുന്നില്ല. ആ സമൂഹത്തിലെ എല്ലാ സ്ത്രീകളും മാന്യമായി വസ്ത്രം ധരിച്ചിരുന്നു, പുരുഷന്മാരും സ്ത്രീകളും പരസ്പരം സംസാരിച്ചിരുന്നില്ല. എന്നിട്ടും, അത്തരം ഒരു സമൂഹത്തിൽ, അതിൻ്റെ എല്ലാ നിയന്ത്രണങ്ങളും ഉണ്ടായിരിക്കെത്തന്നെ, പുരുഷന്മാർ സ്ത്രീകളെ മോഹിക്കുന്നുണ്ടെന്ന് കർത്താവിന് അറിയാമായിരുന്നു, അതിനെതിരെ തൻ്റെ ശിഷ്യന്മാർക്ക് മുന്നറിയിപ്പ് നൽകേണ്ടിവന്നു. ഇത്രയും കർക്കശമായ ഒരു സമൂഹത്തിൽ അങ്ങനെയായിരുന്നെങ്കിൽ, ഇന്ന് നാം ജീവിക്കുന്ന നീച സമൂഹത്തിലെ യുവാക്കൾക്ക് കർത്താവ് എത്രയധികം മുന്നറിയിപ്പ് നൽകുമായിരുന്നു!
ഇന്നത്തെ സമൂഹം സാധ്യമായ എല്ലാ വഴികളിലൂടെയും നമ്മുടെ മനസ്സിലേക്ക് ഇന്ധനം എറിയുന്നു, നമ്മുടെ ലൈംഗികാസക്തികളെ പോഷിപ്പിക്കാൻ. ഇക്കാരണത്താൽ നാമെല്ലാവരും കൂടുതൽ ശ്രദ്ധാലുക്കളായിരിക്കണം. കാമത്തിൻ്റെ ഈ തീ അണയ്ക്കാൻ നിങ്ങൾ ഗൗരവമുള്ളവരാണെങ്കിൽ, ഇന്ധന വിതരണം വെട്ടിക്കുറയ്ക്കുന്നതിൽ നിങ്ങൾ ഗൗരവമുള്ളവരായിരിക്കണം. ആ ഇന്ധനത്തിൻ്റെ ഉറവിടം നിങ്ങൾ ഒരു ദയയും കൂടാതെ ക്രൂരമായും സമൂലമായും ഛേദിച്ചുകളയണം. ‘കണ്ണ് പറിച്ചെടുക്കുക’, ‘കൈ വെട്ടിക്കളയുക’ എന്നതിൻ്റെ അർത്ഥം ഇതാണ്. പാപം ചെയ്യാൻ നമ്മെ പ്രേരിപ്പിക്കുന്ന വസ്തുവിനെ നശിപ്പിക്കാൻ യേശു നമ്മോട് കൽപ്പിച്ചു. പാപത്തിൻ്റെ അപകടത്തെക്കുറിച്ചും നരകാഗ്നിയുടെ യാഥാർത്ഥ്യത്തെക്കുറിച്ചും മറ്റാരേക്കാളും യേശു ബോധവാനായിരുന്നു – അതുകൊണ്ടാണ് പാപത്തിൽ നിന്ന് രക്ഷപ്പെടുന്നതിന് അത്തരം സമൂലമായ ആത്മീയ ശസ്ത്രക്രിയയ്‌ക്ക് അവിടുന്നു പ്രേരിപ്പിച്ചത്.
“നിൻ്റെ ടെലിവിഷൻ-സെറ്റ് നിൻ്റെ മനസ്സിൽ പാപം ചെയ്യാൻ ഇടയാക്കിയാൽ, അത് ഉടനടി ഒഴിവാക്കുക” എന്നതാണ് ഇന്നു നമ്മോടുള്ള കർത്താവിൻ്റെ കൽപ്പന. നിങ്ങൾ സ്‌ക്രീനിൽ കണ്ട ടിവി താരങ്ങൾക്കൊപ്പം നരകത്തിലേക്ക് പോകുന്നതിനേക്കാൾ നല്ലത് ടിവി കാണാതെ സ്വർഗത്തിലേക്ക് പോകുന്നതാണ്. അല്ലെങ്കിൽ ഏതെങ്കിലും മാസികയോ, ഏതെങ്കിലും തരത്തിലുള്ള സംഗീതമോ നിങ്ങളെ ഉത്തേജിപ്പിക്കുകയും നിങ്ങളെ പാപത്തിലേക്ക് നയിക്കുകയും ചെയ്യുന്നുവെങ്കിൽ, ആ മാസികകളോടും കാസറ്റ് ടേപ്പുകളോടും അതേ കാര്യം ചെയ്യുക.
നിങ്ങൾ ഇത് വായിക്കുമ്പോൾ തന്നെ, സാത്താൻ നിങ്ങളോട് മന്ത്രിക്കും, “തീർച്ചയായും ഇത്രയും ചെറിയ കാര്യത്തിനു നിങ്ങൾ മരിക്കില്ല (നരകത്തിൽ പോകുകയില്ല)”. ഒരു മാസികയിലെ ചിത്രം കണ്ടോ ടിവിയിൽ ആരെയെങ്കിലും നോക്കിയോ മോഹിക്കുന്നത് യഥാർത്ഥത്തിൽ വ്യഭിചാരമല്ലെന്ന് അവൻ സമർത്ഥമായി നിങ്ങളോട് പറയും. അവനെ ശ്രദ്ധിക്കരുത് – കാരണം സാത്താൻ തുടക്കം മുതൽ ഒരു നുണയനാണെന്ന് യേശു നമുക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഈ പാപത്തെക്കുറിച്ച്, “ഭാവിയിൽ ഞാൻ ഇത് നന്നായി ചെയ്യാൻ ശ്രമിക്കും” അല്ലെങ്കിൽ “ഞാൻ അത് ഉപേക്ഷിക്കാൻ നോക്കാം” എന്ന് മാത്രം പറയരുത്. തിന്മയെന്നു തോന്നുന്നതിൽ നിന്നു പോലും ഒഴിഞ്ഞുനിൽക്കാൻ ബൈബിൾ നമുക്ക് മുന്നറിയിപ്പ് നൽകുന്നു. ഈ പാപം ഉടനടി ശാശ്വതമായി ഉപേക്ഷിക്കാൻ സാധ്യമായ എല്ലാ വഴികളിലും ദൈവം നിങ്ങളെ സഹായിക്കുമെന്ന് വിശ്വസിക്കുക. ഇന്നു മുതൽ യുദ്ധം ആരംഭിക്കുക, ജീവനുള്ള ദൈവത്തിൻ്റെ സൈന്യത്തിലെ പടയാളിയായ നിങ്ങളെ വെല്ലുവിളിച്ച ഈ ഗോലിയാത്തിൻ്റെ തല വെട്ടിമാറ്റുന്നതുവരെ തളരരുത്.
കർത്താവ് തൻ്റെ ആലയത്തെ ഒരിക്കൽ കൂടി ശുദ്ധീകരിക്കുന്നു. അവിടുത്തെ ദേവാലയം ഇപ്പോൾ നിങ്ങളുടെ ഭൗതിക ശരീരമാണ്. ഉടനെ തന്നെ അതിൽ സമഗ്രമായ ഒരു ജോലി ചെയ്യാൻ അവനെ അനുവദിക്കുക.
പെൺകുട്ടികളുമായുള്ള ശാരീരിക സമ്പർക്കം ഒഴിവാക്കണമെന്ന് 1 കൊരിന്ത്യർ 7:1 മുന്നറിയിപ്പ് നൽകുന്നു. പരിശുദ്ധാത്മാവ് എന്തെങ്കിലും “നല്ലതല്ല” എന്ന് പറയുമ്പോൾ (ഇവിടെ പറയുന്നത് പോലെ), അത് പൂർണ്ണമായും ഒഴിവാക്കാൻ ഏതൊരു ശിഷ്യനും അത് ധാരാളം മതിയാകും. നിയമവാദികൾ അക്ഷരത്തിൽ ജീവിക്കുന്നു, അതേസമയം ശിഷ്യന്മാർ കൽപ്പനയുടെ ആത്മാവിനാൽ ജീവിക്കുന്നു. ഉദാഹരണത്തിന്: ഏഴാം കൽപ്പനയുടെ ആത്മാവ് മനസ്സിലാക്കാൻ ശ്രമിച്ചതിനാൽ, ഒരാൾ ഹൃദയത്തിൽ ഒരു സ്ത്രീയെ മോഹിക്കുന്നത് വ്യഭിചാരമാണെന്ന് യേശുവിന് അറിയാമായിരുന്നു. അതുപോലെ, നിങ്ങൾ പൂർണ്ണമനസ്ക്കനാണെങ്കിൽ, ദൈവത്തിൻ്റെ എല്ലാ കൽപ്പനകളുടെയും അടിസ്ഥാനം എന്താണെന്ന് നിങ്ങൾ കാണും. പൗലോസ് തിമൊഥെയോസിനോട് പറയുന്നത് കേൾക്കുക: “യുവാക്കൾക്കു പലപ്പോഴും ഉണ്ടാകാറുള്ള പ്രലോഭനങ്ങൾ നിനക്കു തരുന്ന എല്ലാറ്റിൽ നിന്നും ഓടിപ്പോകുക” (2 തിമോ 2:22-ലിവിംഗ്). പ്രലോഭനത്തിൻ്റെ അത്തരം എല്ലാ സാധ്യതകളിൽ നിന്നും നിങ്ങൾ ഓടിപ്പോകണം.
തിരഞ്ഞെടുത്ത പാത്രം
ഈ മനോഹരമായ കവിത ഞാൻ ഇപ്പോഴാണ് വായിച്ചത്:
യജമാനൻ ഉപയോഗിക്കാൻ ഒരു പാത്രം തിരയുകയായിരുന്നു;
അവൻ്റെ മുമ്പിൽ അനേകം ഉണ്ടായിരുന്നു – ഏതു തിരഞ്ഞെടുക്കും?
“എന്നെ കൊണ്ടുപോകൂ”, സ്വർണ്ണപ്പാത്രം കരഞ്ഞു, “ഞാൻ തിളങ്ങുന്നു, സുന്ദരം.
“എനിക്കു വലിയ മൂല്യമുണ്ട്, ഞാൻ കാര്യങ്ങൾ ശരിയായി ചെയ്യുന്നു.
എൻ്റെ സൗന്ദര്യവും തിളക്കവും ബാക്കിയുള്ളവയെ മറികടക്കും;
പിന്നെ നിങ്ങളെപ്പോലെ ഒരാൾക്ക്, യജമാനനേ, സ്വർണ്ണമാണ് നല്ലത്.”
യജമാനൻ ഒന്നും പറയാതെ മുന്നോട്ടു കടന്നുപോയി,
ഇടുങ്ങിയതും ഉയരമുള്ളതുമായ ഒരു വെള്ളി പാത്രത്തിലേക്ക് നോക്കി.
“ഞാൻ നിന്നെ സേവിക്കും, പ്രിയ ഗുരോ, ഞാൻ നിനക്കു വീഞ്ഞ് ഒഴിക്കും.
നീ ഭക്ഷണം കഴിക്കുമ്പോഴെല്ലാം ഞാൻ നിൻ്റെ മേശപ്പുറത്തുണ്ടാകും.
എൻ്റെ വരകൾ വളരെ മനോഹരം, എൻ്റെ കൊത്തുപണികൾ വളരെ സുന്ദരം,
വെള്ളി തീർച്ചയായും നിങ്ങൾക്ക് വലിയ അലങ്കാരമായിരിക്കും.”
ശ്രദ്ധിക്കാതെ യജമാനൻ പിച്ചള പാത്രത്തിങ്കലേക്ക് നടന്നു,
വിശാലമായ വായും ആഴം കുറഞ്ഞതും ഗ്ലാസ് പോലെ മിനുക്കിയതും.
“ഇവിടെ, ഇവിടെ”, പാത്രം നിലവിളിച്ചു, “ഞാനതു ചെയ്യുമെന്ന് എനിക്കറിയാം;
“എല്ലാവർക്കും കാണാനായി എന്നെ നിങ്ങളുടെ മേശപ്പുറത്ത് വയ്ക്കൂ.”
“എന്നെ നോക്കൂ”, ക്രിസ്റ്റൽ ഗോബ്ലറ്റിനെല്ലാം വളരെ വ്യക്തമാണ്,
“ഞാൻ ദുർബലനാണെങ്കിലും, ഞാൻ നിങ്ങളെ ഭയത്തോടെ സേവിക്കും.”
യജമാനൻ മരപാത്രത്തിൻ്റെ സമീപത്തെത്തി –
മിനുക്കി കൊത്തിയത്, അത് ഉറച്ചു നിന്നു.
“പ്രിയ ഗുരുവേ, താങ്കൾക്കെന്നെ ഉപയോഗിക്കാം”, മരപ്പാത്രം പറഞ്ഞു.
“എന്നാൽ എന്നെ റൊട്ടിക്കായല്ല, പഴങ്ങൾക്കായി ഉപയോഗിക്കുന്നതു നന്ന്.”
അപ്പോൾ യജമാനൻ ഒരു കളിമൺ പാത്രത്തിലേക്ക് നോക്കി.
ശൂന്യവും തകർന്നും അതു നിസ്സഹായമായി കിടക്കുന്നു.
യജമാനൻ എടുക്കുമെന്ന് ഒരു പ്രതീക്ഷയും ഇല്ലാതെ
വൃത്തിയാക്കാനും പൂർണ്ണമാക്കാനും, നിറയ്ക്കാനും ഉപയോഗിക്കാനുമായി.
“ഓ, ഇതാണ് ഞാൻ കണ്ടെത്തുമെന്ന് പ്രതീക്ഷിച്ച പാത്രം.
ഞാൻ ഇത് നന്നാക്കും ഉപയോഗിക്കും എല്ലാം എൻ്റേതാക്കും.
എനിക്ക് സ്വയാഭിമാനമുള്ള പാത്രം വേണ്ട,
അല്ലെങ്കിൽ ഇടുങ്ങിയത് വെറുതെ, അലമാരയിൽ വയ്ക്കാൻ വേണ്ട,
അല്ലെങ്കിൽ വലിയ വായും ആഴം കുറഞ്ഞതും ആവശ്യമില്ല,
ഉള്ളിലുള്ളത് അഭിമാനത്തോടെ പ്രദർശിപ്പിക്കുന്നതും വേണ്ട.”
എന്നിട്ട് പതുക്കെ കളിമൺ പാത്രം ഉയർത്തി,
നന്നാക്കി വൃത്തിയാക്കി അതിനെ അന്നു നിറച്ചു;
അതിനോട് ദയയോടെ പറഞ്ഞു: “നീ ചെയ്യേണ്ട ജോലിയുണ്ട് –
“ഞാൻ നിന്നിലേക്ക് പകരുന്നത് പോലെ മറ്റുള്ളവർക്ക് പകരുക.”
(അജ്ഞാത കർത്ത്യത്വം)
വീണു, പക്ഷേ പുറത്തായില്ല
ദൈവത്തിൻ്റെ വഴികൾ നമ്മുടേതല്ല. അവനു ആദ്യം നിങ്ങളെ തകർക്കണം – അനേകം നിരാശകളിലൂടെയും പരാജയങ്ങളിലൂടെയും. അതിനാൽ അവിടുന്നു നിങ്ങൾക്കായി ആസൂത്രണം ചെയ്ത ഈ ആത്മീയ വിദ്യാഭ്യാസം എവിടെ നിന്ന് ലഭിക്കുമോ അവിടേക്ക് തന്നെ നിങ്ങളെ അയയ്ക്കും.
40 വർഷക്കാലം മോശെയെ ആടുകളെ മേയ്ക്കാനും അവൻ്റെ അമ്മായിയപ്പനോടൊപ്പം താമസിച്ച് അവൻ്റെ കീഴിൽ ജോലി ചെയ്യുന്നതിൻ്റെ അപമാനം നേരിടാനും മരുഭൂമിയിലേക്ക് അയയ്ക്കുന്നതിനെക്കുറിച്ച് നമ്മളാരും ഒരിക്കലും ചിന്തിക്കുകയില്ല. എന്നാൽ അവൻ യിസ്രായേലിൻ്റെ ഏറ്റവും വലിയ നേതാവായിരിക്കണം. അതിനായി ദൈവം അങ്ങനെ ചെയ്തു. അത് ദൈവത്തിൻ്റെ വഴിയാണ്. ദൈവത്തിൻ്റെ രാജകുമാരനായി (യിസ്രായേൽ) മാറ്റുന്നതിനുമുമ്പ് ദൈവം യാക്കോബിനോടും സമാനമായി പ്രവർത്തിച്ചു. ഒരു മനുഷ്യനെ തകർക്കുക എന്നതാണ് ദൈവത്തിൻ്റെ ഏറ്റവും പ്രയാസകരമായ ദൗത്യം. എന്നാൽ ദൈവം അത് ചെയ്യുന്നതിൽ വിജയിക്കുമ്പോൾ, അത്തരമൊരു മനുഷ്യനിലൂടെ പുറത്തുവരുന്ന ശക്തി ഒരു ആറ്റം തകരുമ്പോൾ പുറത്തുവിടുന്നതിനേക്കാൾ വളരെ കൂടുതലായിരിക്കും!
റെയിൽവേ ക്രോസിംഗിൽ എൻ്റെ മോപ്പഡ് തട്ടിയപ്പോൾ ദൈവം എന്നെ സംരക്ഷിച്ചു, വേഗത്തിൽ സുഖം പ്രാപിക്കാൻ എന്നെ പ്രാപ്തനാക്കി. അവൻ്റെ ദൂതന്മാർ എന്നെ നിരീക്ഷിക്കുന്നു എന്നതിൻ്റെ ഒരു സൂചനയായിരുന്നു അത്. പൗലൊസ് തൻ്റെ അനുഭവത്തെക്കുറിച്ച് പറഞ്ഞു, “ഞങ്ങൾ ഇടിച്ചുവീണു കിടക്കുന്നു, പക്ഷേ ഞങ്ങൾ എഴുന്നേറ്റു മുന്നോട്ട് പോകുന്നു” (2 കൊരി.4:9 – ലിവിംഗ്). എൻ്റെയും അനുഭവം അതായിരുന്നു. ഇടയ്ക്കിടെ ഇടിച്ചുവീഴാൻ ദൈവം നമ്മെ അനുവദിക്കുന്നു. എന്നാൽ നമ്മൾ മറ്റുള്ളവരെ പോലെ വീണു കിടക്കുന്നില്ല. എഴുന്നേറ്റു മുന്നോട്ട് പോകുന്നു. അതാണ് സാത്താനെ കൂടുതൽ പ്രകോപിപ്പിക്കുന്നത്. ഇടിച്ചുവീഴ്ത്തപ്പെടുന്നതിലൂടെ വിശുദ്ധീകരണത്തിനുള്ള ഒരു വിദ്യാഭ്യാസവും ദൈവം നമുക്ക് നൽകുന്നു. അതുവഴി അത് നമ്മുടെ ഏറ്റവും മെച്ചപ്പെട്ടതായി മാറുന്നു. അതുകൊണ്ട് അന്നുമുതൽ പോകുന്നിടത്തെല്ലാം യേശുവിൻ്റെ വിജയവും സാത്താൻ്റെ പരാജയവും പ്രഘോഷിക്കുന്നത് ഞാൻ തുടരുന്നു. ഹല്ലേലൂയാ!!
അധ്യായം 25
നമ്മുടെ സ്വയത്തിൻ്റെ അന്ത്യത്തിലേക്ക്
നാം നമ്മുടെ തന്നെ സ്വയത്തിൻ്റെ പൂർണമായ അന്ത്യത്തിൽ എത്തുമ്പോൾ മാത്രമാണ് “അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായ നിങ്ങളെല്ലാവരും എൻ്റെ അടുക്കൽ വരുവിൻ” (മത്താ. 11:28) എന്നു പറഞ്ഞുകൊണ്ട് ആളുകളെ ക്ഷണിച്ച കർത്താവിൻ്റെ അടുക്കൽ വരാൻ നാം തയ്യാറാകുന്നത്. യേശു എല്ലാവരേയും തൻ്റെ അടുക്കൽ വരുവാൻ ക്ഷണിക്കുന്നില്ല. തങ്ങളുടെ പാപം മൂലം പരാജയപ്പെട്ട ജീവിതത്തിൽ വിഷമിച്ചവരും മനസ്സ് മടുത്തവരുമായവരെ മാത്രമേ അവിടുന്ന് ക്ഷണിക്കുന്നുള്ളൂ. ധൂർത്തനായ മകൻ “എല്ലാം ചെലവഴിച്ചു” “ആരും അവനു കൊടുത്തില്ല” എന്ന അവസ്ഥയിലെത്തിയപ്പോഴാണ് പിതാവിൻ്റെ അടുത്തേക്ക് മടങ്ങി വന്നത്. അപ്പോൾ മാത്രമേ അവനു “സുബോധം വന്നുള്ളൂ” (ലൂക്കോ. 15:16-18). മനുഷ്യരുടെ മാനം നോക്കാതെ, ആളുകളെയും സാഹചര്യങ്ങളെയും കുറിച്ച് പരാതിപ്പെടുന്നത് നിർത്തി, പരാജയപ്പെട്ട സ്വന്തം ജീവിതത്തെക്കുറിച്ചു മടുപ്പും ക്ഷീണവും ഉണ്ടായാൽ മാത്രമേ നമുക്ക് ആത്മീയമായി വളരാൻ കഴിയൂ. അതാണ് യഥാർത്ഥ പശ്ചാത്താപം.
അല്ലാത്തപക്ഷം, ഇൻകുബേറ്ററിനുള്ളിൽ നിരന്തരം സൂക്ഷിക്കേണ്ട (മറ്റുള്ളവർ നിരന്തരം ചൂടു പകരുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ട), മാസം തികയാതെ പ്രസവിച്ച കുഞ്ഞുങ്ങളെപ്പോലെയാകും നമ്മൾ. സഭയിൽപ്പോലും നമ്മുടെ സുരക്ഷിതത്വം കണ്ടെത്തരുത്, കർത്താവിൽ മാത്രം. യെഹെസ്കേൽ 36:25-30 പുതിയ ഉടമ്പടിയുടെ കീഴിൽ യേശു നമുക്ക് നൽകുന്ന സമൃദ്ധമായ ജീവനെക്കുറിച്ച് പ്രവചിക്കുന്നു. നാം ആ ജീവനിലേക്ക് വരുമ്പോൾ, “നമ്മുടെ മുൻ നാളുകളിൽ നാം ചെയ്ത എല്ലാ തിന്മകൾക്കും നാം നമ്മെത്തന്നെ വെറുക്കും” എന്ന് പറയുന്നു (31-ാം വാക്യം). ഒരു ദൈവമനുഷ്യൻ്റെ പ്രാഥമിക ലക്ഷണങ്ങളിലൊന്ന്, “അയ്യോ, ഞാൻ അരിഷ്ടനായ മനുഷ്യൻ, എല്ലാ പാപങ്ങളിൽ നിന്നും ഞാൻ എങ്ങനെ പൂർണ്ണമായി വിടുവിക്കപ്പെടും? ” (റോമ. 7:24 – പരാവർത്തനം) എന്നുള്ള ഒരു നിലവിളി എപ്പോഴും ഉള്ളിലുണ്ട് എന്നതാണ്. ജഡത്തിലെ എല്ലാ മാലിന്യങ്ങളിൽ നിന്നും പാപത്തിൻ്റെ ഗന്ധത്തിൽ നിന്നുപോലും സ്വതന്ത്രനാകാൻ അവൻ നിരന്തരം ആഗ്രഹിക്കുന്നു.
കഷ്ട കാലത്തു നമ്മൾ ശക്തരായിരിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു (സദൃ. 24:10). എന്നാൽ ആ പ്രതികൂല ദിവസത്തിൽ നിങ്ങൾ ശക്തരാകണമെങ്കിൽ ഈ സമാധാനകാലത്ത് കർത്താവിനെക്കുറിച്ചുള്ള നിങ്ങളുടെ അറിവ് നിങ്ങൾ വളർത്തിയെടുക്കണം.
ആത്മീയ ശക്തി
അവസാന നാളുകളിലെ ഒരു വലിയ അപകടമാണ് “ശക്തിയില്ലാത്ത ദൈവഭക്തി” (2 തിമൊ. 3:5). നമ്മുടെ വരങ്ങളും കഴിവുകളും മൂലം നമുക്ക് ലഭ്യമാകുന്ന ശക്തിയിൽ സംതൃപ്തരാകുന്നത് വളരെ എളുപ്പമാണ്. ബൗദ്ധിക ശക്തിയിലും വൈകാരിക ശക്തിയിലും ഇച്ഛാശക്തിയിലും ദേഹീപരമായ ശക്തി പ്രകടമാകും. എന്നാൽ ഇവയൊന്നും ക്രിസ്തുവും പരിശുദ്ധാത്മാവും നമുക്ക് നൽകാൻ വന്ന ദിവ്യശക്തിയല്ല.
മഹാന്മാരായ ശാസ്ത്രജ്ഞരിലും പണ്ഡിതന്മാരിലും മിടുക്കരായ പ്രസംഗകരിലും ബൗദ്ധിക ശക്തി കാണപ്പെടുന്നു. റോക്ക് സംഗീതജ്ഞരിൽ വൈകാരിക ശക്തി കാണപ്പെടുന്നു – കൂടാതെ പല പ്രസംഗകരിലും. യോഗാ വിദഗ്ധരിലും മറ്റ് സന്യാസികളിലും ഇച്ഛാശക്തി കാണപ്പെടുന്നു – കൂടാതെ അവരുടെ വ്യക്തിത്വത്തിലൂടെ മറ്റുള്ളവരുടെമേൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്ന പ്രബോധകരിലും. ഈ മൂന്നിൽ ഒന്നിനെയും നാം ആത്മീയ ശക്തിയായി തെറ്റിദ്ധരിക്കരുത്.
ആത്മീയ ശക്തി പ്രാഥമികമായി എല്ലാറ്റിലും ദൈവത്തെ അനുസരിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. സഹസ്രാബ്ദങ്ങളായി അവയുടെ ഭ്രമണപഥങ്ങളിൽ കൃത്യമായ സമയക്രമത്തിൽ ചലിച്ചുകൊണ്ടിരിക്കുന്ന ഗ്രഹങ്ങളിലും നക്ഷത്രങ്ങളിലും പ്രദർശിപ്പിച്ചിരിക്കുന്ന ദൈവത്തിൻ്റെ ശക്തി പരിഗണിക്കുക. അവ ദൈവത്തിൻ്റെ നിയമങ്ങൾ കൃത്യമായി അനുസരിച്ചു എന്നതാണ് ആ പൂർണതയുടെ കാരണം. ദൈവത്തെ പൂർണ്ണമായി അനുസരിക്കുക എന്നതാണ് ഏറ്റവും നല്ല കാര്യം എന്നതിൻ്റെ മൂകമായ സാക്ഷ്യങ്ങളാണ് ഈ ഗ്രഹങ്ങളും മറ്റും.
യേശു സാത്താനെ കീഴടക്കിയത് ശാരീരിക ശക്തി കൊണ്ടല്ല, ആത്മീയ ശക്തി കൊണ്ടാണ്. സാത്താൻ പരീക്ഷിച്ചപ്പോൾ, കല്ലുകളെ അപ്പമാക്കാൻ യേശു വിസമ്മതിച്ചു, അത് ചെയ്യാൻ കഴിയുമായിരുന്നിട്ടും. 40 ദിവസത്തെ ഉപവാസത്തിന് ശേഷം ശരീരം ഭക്ഷണത്തിനായി കൊതിച്ചു എന്ന വസ്തുത ഉണ്ടായിരുന്നിട്ടും അവിടുന്ന് അങ്ങനെ ചെയ്തില്ല. വിശപ്പില്ലാതിരുന്നിട്ടും ഏദൻ തോട്ടത്തിൽ തൻ്റെ ശാരീരിക വാഞ്‌ഛയെ തൃപ്‌തിപ്പെടുത്താൻ ഹവ്വാ ചെയ്‌തതിൽ നിന്ന് എത്ര വ്യത്യസ്തമായിരുന്നു ഇത്. ഭക്ഷണത്തോടുള്ള ആഗ്രഹം പോലെ നമ്മുടെ ശരീരത്തിലെ മറ്റൊരു ആഗ്രഹമാണ് ലൈംഗികതയോടുള്ള മോഹം. അതും നിരന്തരം സംതൃപ്തിക്കായി കൊതിക്കുന്നു. നമുക്ക് ആത്മീയ ശക്തിയുണ്ടെങ്കിൽ, തൻ്റെ ശരീരത്തിൻ്റെ ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്തുന്നതിനുപകരം “ദൈവത്തിൻ്റെ എല്ലാ വചനങ്ങളാലും” ജീവിക്കുമെന്ന് പറഞ്ഞ യേശുവിനെപ്പോലെയായിരിക്കും നാം.
സിംഹത്തെ കീറിക്കളയാൻ ശിംശോന് വലിയ ശാരീരിക ശക്തി ഉണ്ടായിരുന്നു. എന്നാൽ അവൻ്റെ ഉള്ളിലെ ലൈംഗികാസക്തിയുടെ സിംഹം അവനെ പലതവണ കീറിമുറിച്ചു. ലൈംഗികമോഹം ഏതൊരു സിംഹത്തേക്കാളും ശക്തമാണെന്ന് ഇത് തെളിയിക്കുന്നു. എന്നാൽ, യോസേഫ് ശിംശോനെക്കാൾ ശക്തനായിരുന്നു, കാരണം അവന് മോഹത്തിൻ്റെ സിംഹത്തെ ദിവസം തോറും വീണ്ടും വീണ്ടും കീറിക്കളയാൻ കഴിഞ്ഞു (ഉല്പ.39:7-13).
ദൈവം നമുക്ക് ആത്മീയ ശക്തി നൽകുമോ ഇല്ലയോ എന്നത് നമ്മുടെ ഉദ്ദേശ്യങ്ങളാണ് നിർണ്ണയിക്കുന്നത്. നിങ്ങളുടെ ജീവിതത്തിൻ്റെ ലക്ഷ്യവും അഭിലാഷവും ദൈവത്തെ പ്രസാദിപ്പിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുക മാത്രമാണെങ്കിൽ, അവിടുന്നു തൻ്റെ ശക്തി നിങ്ങൾക്ക് എളുപ്പത്തിൽ നൽകും. “നിങ്ങൾ ചോദിക്കുന്നു, ലഭിക്കുന്നില്ല, കാരണം നിങ്ങൾ തെറ്റായ ഉദ്ദേശ്യത്തോടെയാണ് ചോദിക്കുന്നത്” (യാക്കോബ് 4:3).
ഒരു ജോലിയോ തൊഴിലോ നമ്മുടെ ഉപജീവനമാർഗ്ഗം മാത്രമാണ്. എന്നാൽ നമ്മുടെ ജീവിതാഭിലാഷം ദൈവത്തെ പ്രസാദിപ്പിക്കുന്നതു മാത്രമായിരിക്കണം – അല്ലാതെ നമുക്കുവേണ്ടി ജീവിക്കാനോ ഈ ലോകത്തിൽ വലിയവനായിരിക്കാനോ അല്ല. ഈ ലോകത്തിൻ്റെ മഹത്വം കൊണ്ട് യേശുവിനെപ്പോലും പ്രലോഭിപ്പിക്കാൻ സാത്താൻ ശ്രമിച്ചു. അതിനാൽ, അവൻ തീർച്ചയായും ഇത് നമുക്കും വാഗ്ദാനം ചെയ്യും. എന്നാൽ നാം അത് നിരന്തരം നിരസിക്കണം (യേശു ചെയ്തതുപോലെ). കാരണം ഏതെങ്കിലും വിധത്തിൽ സാത്താനെ വണങ്ങി മാത്രമേ നമുക്ക് ആ മഹത്വം നേടാൻ കഴിയൂ. നമ്മുടെ ജീവിതത്തെക്കുറിച്ചുള്ള ദൈവത്തിൻ്റെ പദ്ധതി പൂർത്തീകരിക്കുന്നതിൽ നിന്ന് പണസ്നേഹം നമ്മെ വശീകരിക്കാതിരിക്കാൻ നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. എങ്കിൽ വർഷങ്ങൾക്ക് ശേഷം നമ്മുടെ തിരഞ്ഞെടുപ്പുകളിൽ നമുക്ക് ഖേദിക്കേണ്ടി വരികയില്ല.
യേശുവിനോടൊപ്പം മരിക്കുന്നു
പഴയനിയമ കാലത്ത് മരിച്ചവരിൽ നിന്ന് ഉയിർപ്പിക്കപ്പെട്ടവർ കുറഞ്ഞത് രണ്ടുപേരെങ്കിലും ഉണ്ടായിരുന്നു. യേശുവിൻ്റെ ശുശ്രൂഷയിൽ കുറഞ്ഞത് മൂന്ന് പേരെങ്കിലും ഉയിർപ്പിക്കപ്പെട്ടെങ്കിലും, മരണത്തെ കീഴടക്കിയ ആദ്യ വ്യക്തി യേശുവായിരുന്നു – കാരണം മരിച്ചവരിൽ നിന്ന് ഉയിർപ്പിക്കപ്പെട്ട മറ്റുള്ളവർ വീണ്ടും മരിച്ചു. എബ്രായർ 2:14-ൽ, മരണത്തിൻ്റെ അധികാരിയായ സാത്താനെ മരണത്തിലൂടെ യേശു നീക്കിയെന്നും മരണഭയത്താൽ ജീവിതകാലം മുഴുവൻ അടിമത്തത്തിന് വിധേയരായവരെ വിടുവിച്ചുവെന്നും പറയുന്നു.
ഒരിക്കൽ എന്നെന്നേക്കുമായി യേശുവിനോടൊപ്പം മരിക്കാൻ തീരുമാനിക്കുമ്പോൾ, ശാരീരിക മരണത്തെ നാം ഇനി ഭയപ്പെടുകയില്ല. ഒരു വിശ്വാസിയുടെ മരണത്തെ പുതിയ നിയമത്തിൽ എപ്പോഴും “ഉറക്കം” എന്ന് വിളിക്കുന്നു (ഉദാ. പ്രവൃത്തികൾ 7:60ൽ സ്‌തേഫാനോസ്). 1 തെസ്സ. 4:13,14-ൽ, “യേശുവിൽ നിദ്രകൊള്ളുന്നവർ” യേശു മടങ്ങിവരുമ്പോൾ ഉയിർപ്പിക്കപ്പെടുന്നതായി നാം വായിക്കുന്നു. എന്നിരുന്നാലും, യേശുവിൻ്റെ കാര്യത്തിൽ, അവൻ കുരിശിൽ ഉറങ്ങിയെന്ന് ഒരിക്കലും എഴുതിയിട്ടില്ല. അവിടുത്തേതു മരണമായിരുന്നു- കാരണം അവൻ നമ്മുടെ പാപങ്ങൾക്കുള്ള ശിക്ഷയാണ് ഏറ്റെടുത്തത്.
ക്രിസ്തുവിനോടൊപ്പം നാം മരണം സ്വീകരിക്കാൻ തീരുമാനിക്കുമ്പോൾ, മരണത്തെക്കുറിച്ച് ഇയ്യോബ് പറഞ്ഞ ഈ വാക്കുകൾ നമ്മുടെ ജീവിതത്തിൽ നിറവേറുന്നതായി (ആത്മീയമായി) നാം കണ്ടെത്തും: “മരണത്തിൽ: (1) ദുഷ്ടന്മാർക്ക് ഇനി നമ്മെ ശല്യപ്പെടുത്താനാവില്ല; (2) ക്ഷീണിതരായ ആളുകൾ വിശ്രമത്തിൽ പ്രവേശിക്കുന്നു; (3) തടവുകാർ അവരുടെ യജമാനനിൽ നിന്ന് സ്വതന്ത്രരാണ്” (ഇയ്യോബ് 3:17-19).
യോഹന്നാൻ പത്മോസിൽ യേശുവിനെ കണ്ടപ്പോൾ, “മരിച്ചവനെപ്പോലെ” അവൻ്റെ കാൽക്കൽ വീണു (വെളി.1:17, 18). നാമും യേശുവിനോടൊപ്പം മരിക്കുകയും അവൻ്റെ കാൽക്കൽ വീണ് മരിച്ചവരായി നമ്മുടെ ജീവിതകാലം മുഴുവൻ കിടക്കുകയും വേണം. അപ്പോൾ യേശു നമ്മുടെമേൽ കൈവെച്ച് യോഹന്നാനെപ്പോലെ നമ്മെ ശക്തിപ്പെടുത്തും. മരണത്തിൻ്റെ താക്കോൽ തൻ്റെ കൈവശമുണ്ടെന്ന് കർത്താവ് അക്കാലത്ത് യോഹന്നാനോട് പറഞ്ഞു. അത്തരക്കാർക്കുവേണ്ടിയാണ് യേശു മരണത്തിൻ്റെ താക്കോൽ കൈവശം വച്ചിരിക്കുന്നത് (വാക്യം 18). അവരുടെ ജീവിത വേല പൂർത്തിയാകുന്നതുവരെ അവർ അനശ്വരരാണ്. എന്നാൽ ക്രിസ്തുവിനോടൊപ്പം തങ്ങളുടെ മരണം അംഗീകരിക്കാത്തവർ, തങ്ങളുടെ മരണത്തിൻ്റെ താക്കോൽ കൈവശം വയ്ക്കാൻ സാത്താനെ അനുവദിക്കും. അങ്ങനെ അവർ നിശ്ചിത സമയത്തിന് മുമ്പ് മരിക്കാം. യേശുവിനോടൊപ്പം ഒരിക്കൽ എന്നെന്നേക്കുമായി മരണം സ്വീകരിക്കുന്നത് എത്ര ഭാഗ്യകരമാണ് – അങ്ങനെയെങ്കിൽ നാം ഒരിക്കലും പിന്നീട് മരണം ആസ്വദിക്കില്ല.
റോമർ 6:11 എല്ലായ്‌പ്പോഴും “പാപത്തിന് മരിച്ചവരാണെന്നും എന്നാൽ ദൈവത്തിന് ജീവിക്കുന്നവരാണെന്നു എണ്ണുക” എന്ന് നമ്മോട് പറയുന്നു. നമ്മൾ മറ്റുള്ളവരാൽ പ്രകോപിതരാകുമ്പോഴോ ലൈംഗികമായി മോഹിക്കാൻ പ്രലോഭിപ്പിക്കപ്പെടുമ്പോഴോ, സ്വയം രണ്ട് ചോദ്യങ്ങൾ ചോദിക്കുക: “മരിച്ചയാൾ ഈ സാഹചര്യത്തിൽ എങ്ങനെ പ്രതികരിക്കും?” കൂടാതെ “യേശു എങ്ങനെ പ്രതികരിക്കും?” നിങ്ങൾക്ക് ഉടൻ ഉത്തരം ലഭിക്കും. എന്നിട്ട് അതിനനുസരിച്ച് പ്രവർത്തിക്കുക.
പ്രായമാകുക ഭംഗിയായി
നിങ്ങളുടെ ട്യൂഷനു പണം സമ്പാദിക്കാൻ നിങ്ങൾ എല്ലാ ദിവസവും ദീർഘനേരം ജോലി ചെയ്യുന്നത് നിങ്ങൾക്ക് അധികമാകില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നിങ്ങളുടെ പഠനം തകരാറിലാകുന്നില്ലെന്ന് ഉറപ്പാക്കുക. തീർച്ചയായും ഇതിനു മറ്റൊരു വശമുണ്ട്. നിങ്ങൾ ദിവസം മുഴുവൻ തിരക്കിലാണെങ്കിൽ, അത് നിങ്ങളെ പല പ്രലോഭനങ്ങളിൽ നിന്നും രക്ഷിക്കുകയും രാത്രിയിൽ നല്ല ഉറക്കം നൽകുകയും ചെയ്യും. “കഠിനാധ്വാനം ചെയ്യുന്ന വിദ്യാർത്ഥി അൽപ്പമോ അധികമോ കഴിച്ചാലും നന്നായി ഉറങ്ങും, എന്നാൽ ധനികനായ വിദ്യാർത്ഥി ഉറക്കമില്ലായ്മയാൽ വിഷമിക്കുകയും കഷ്ടപ്പെടുകയും ചെയ്യും” (സഭാ പ്രസംഗി. 5:12 – ലിവിംഗ്)!
കഴിഞ്ഞ ദിവസം സഭാപ്രസംഗിയിൽ ഞാൻ ഒരു കാര്യം വായിച്ചു: “ജീവിച്ചിരിക്കുന്നത് ഒരു അത്ഭുതകരമായ കാര്യമാണ്! ഒരു വ്യക്തി വളരെ പ്രായമായി ജീവിക്കുന്നുവെങ്കിൽ, അവൻ ജീവിതത്തിൽ എല്ലാ ദിവസവും സന്തോഷിക്കട്ടെ. നിത്യത വളരെ ദൈർഘ്യമേറിയതാണെന്നും താരതമ്യപ്പെടുത്തുമ്പോൾ ഇവിടെ ഭുമിയിലുള്ളതെല്ലാം വ്യർത്ഥമാണെന്നു അവൻ ഓർക്കട്ടെ. യുവാവേ, യൗവനത്തിലായിരിക്കുന്നത് അത്ഭുതകരമാണ്! ഇതിലെ ഒരോ മിനിറ്റും ആസ്വദിക്കുക! നിങ്ങൾക്ക് ഇഷ്ടമുള്ളതെല്ലാം ചെയ്യുകയും സ്വീകരിക്കാവുന്നത് എല്ലാം എടുക്കുകയും ചെയ്യുക. എന്നാൽ ചെയ്തതിനെല്ലാം ഒടുവിൽ ദൈവത്തിനു കണക്കു കൊടുക്കേണ്ടിവരുമെന്ന് ഓർക്കുക. അതുകൊണ്ട് അത്യന്തികമായി നിങ്ങൾക്കു വേദനയും ദുഃഖവും വരുത്തുന്നവയെല്ലാം ഒഴിവാക്കുക. ഒരു മുഴു ജീവിതം മുമ്പിലുള്ള യുവാക്കൾക്കു ഗുരുതരമായ തെറ്റുകൾ ചെയ്യാൻ കഴിയുമെന്ന് ഓർക്കുക. അതുകൊണ്ട് യൗവനത്തിൻ്റെ രസങ്ങൾ സ്രഷ്ടാവിനെ മറന്നു പോകാൻ ഇടയാക്കരുത്. ദുർഘടസമയങ്ങൾ വരും മുൻപേ അവനെ മാനിക്കുക.അല്ലെങ്കിൽ പിന്നീട് അവനെ ഓർക്കുമ്പോഴേക്കു വളരെ താമസിച്ചു പോകും” (സഭാ. 11:7-12:1).
വാർദ്ധക്യത്തിൻ്റെ സമയത്തെ “ദുർഘടസമയങ്ങൾ” എന്ന് ഇവിടെ പരാമർശിക്കുന്നു – ഒരു മനുഷ്യൻ “വെളുത്ത മുടിയുള്ള വൃദ്ധനായി, ലൈംഗികാഭിലാഷമില്ലാതെ ഏങ്ങി വലിഞ്ഞ് ജീവിക്കുന്ന വർഷങ്ങൾ” (സഭാ. 12:5). എന്നാൽ യൗവനത്തിൽ പാപത്തെ ജയിച്ചാൽ വാർദ്ധക്യം മഹത്തായ വർഷങ്ങളായിരിക്കും. അല്ലാത്തപക്ഷം ആ വർഷങ്ങൾ ദയനീയമാംവിധം ദോഷകരമായിരിക്കും. കയ്പും പകയും ഉള്ളവരും വ്യർഥമായി മുഷിപ്പോടെ ജീവിക്കുന്നവരുമായ വൃദ്ധരെ ഞാൻ കണ്ടിട്ടുണ്ട്. അവർ തങ്ങളുടെ ചെറുപ്പകാലത്ത് ദൈവിക നിയമങ്ങൾ ഗൗരവമായി എടുക്കാതിരുന്നതും പാപത്തോട് സമൂലമായി ഇടപെടാഞ്ഞതിനാലുമാണ് ഇങ്ങനെ ആയിത്തീർന്നത്.
ആദം മുതലുള്ള എല്ലാ മനുഷ്യരും – യേശു ഒഴികെ – അവരുടെ യൗവനത്തിൽ മടയത്തരത്തിൽ പല വഴികളിൽ പാപങ്ങൾ ചെയ്തിരിക്കണം. എന്നാൽ മൗലികമായി അനുതപിക്കുകയും ദൈവത്തെ മാനിക്കാൻ തീരുമാനിക്കുകയും ചെയ്തവർ, പരാജയപ്പെട്ടതിനുശേഷവും, മഹത്തായ ജീവിതത്തിലേക്ക് വരികയും അവരുടെ ജീവിതം മഹത്വത്തോടെ അവസാനിപ്പിക്കുകയും ചെയ്യുന്നു. അതേസമയം തങ്ങളുടെ ജീവിതത്തിൻ്റെ അവസാനഘട്ടത്തിൽ, (അവരുടെ 50-60-കളിൽ, മുത്തച്ഛനാകാൻ തക്ക പ്രായമുള്ളപ്പോൾ) വ്യഭിചാരത്തിൽ വീഴുന്ന ആധുനിക കാലത്തെ ചില പ്രസംഗകരെപ്പോലെ മറ്റുള്ളവർ ലജ്ജയോടെ ജീവിതം അവസാനിപ്പിക്കുന്നു! യൗവനകാലത്ത് വൃത്തികെട്ട ലൈംഗിക ചിന്തകളെ ജയിക്കത്തക്കവണ്ണം അവർ വിശ്വസ്തരല്ലാഞ്ഞതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.
മുകളിലെ വാക്യത്തിൽ (സഭാ പ്രസംഗി. 12:5) ഞാൻ ശ്രദ്ധിച്ച മറ്റൊരു രസകരമായ കാര്യം, “ലൈംഗികാസക്തിയില്ലാത്ത” അവസ്ഥയെ മോശമായ അവസ്ഥയായി വിവരിക്കുന്നു എന്നതാണ്! ലൈംഗികാസക്തിയെ കൊന്നുകൊണ്ട് അതിനെ മറികടക്കാൻ ഇന്നു യോഗ ആളുകളെ പഠിപ്പിക്കുന്നു. എന്നാൽ അത് ദൈവത്തിൻ്റെ വഴിയല്ല. അത് തിന്മയാണ് – കാരണം അത് ഭക്ഷണത്തിനും ഉറക്കത്തിനുമുള്ള ആഗ്രഹത്തെ കൊല്ലുന്നതുപോലെ മോശമാണ്. ലൈംഗികാഭിലാഷം നമ്മിൽ നിന്ന് ശാശ്വതമായി എടുത്തുകളയാൻ നാം കൊതിക്കരുത്. മനുഷ്യശരീരത്തിലെ ശക്തമായ മൂന്ന് ആഗ്രഹങ്ങൾ – ഭക്ഷണം, ഉറക്കം, ലൈംഗികത – എല്ലാം ജ്ഞാനിയായ ദൈവം സൃഷ്ടിച്ചതാണ്. ഈ മൂന്നിൽ ഒന്നിലും ആഗ്രഹിക്കാത്തവൻ രോഗിയാണ്. അതിനാൽ നിങ്ങൾക്ക് ശക്തമായ ലൈംഗികാഭിലാഷം ഉണ്ടെന്നത് നിങ്ങൾക്ക് ഒരു ആത്മീയ പരിശോധന ആവശ്യമാണെന്നതിൻ്റെ സൂചനയല്ല. വിശന്നിരിക്കുകയും ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുകയും ചെയ്യുക, അല്ലെങ്കിൽ ക്ഷീണിക്കുകയും ഉറങ്ങാൻ ആഗ്രഹിക്കുകയും ചെയ്യുക എന്നതു പോലെ ഇത് തികച്ചും സാധാരണമാണ്. ആ രണ്ട് ആഗ്രഹങ്ങളിൽ നാം ലജ്ജിക്കുന്നില്ല, മൂന്നാമത്തെ ആഗ്രഹത്തിലും നാം ലജ്ജിക്കേണ്ടതില്ല. വാസ്തവത്തിൽ, നിങ്ങളുടെ പ്രായത്തിൽ നിങ്ങൾക്ക് ശക്തമായ ലൈംഗികാഭിലാഷം ഇല്ലെങ്കിൽ, നിങ്ങൾക്ക് ഒരു വൈദ്യപരിശോധന ആവശ്യമാണെന്ന് ഇത് സൂചിപ്പിക്കുന്നു! എന്നിരുന്നാലും, പ്രധാന കാര്യം, ഈ മൂന്ന് ആഗ്രഹങ്ങളും നിയന്ത്രണത്തിൽ കൊണ്ടുവരിക എന്നതാണ്. അങ്ങനെ അവ നമ്മുടെ ശരീരത്തെ ഭരിച്ചും ജീവിതത്തെനശിപ്പിക്കുന്നതിനും പകരം നമ്മെയും നമ്മുടെ ശരീരത്തെയും സേവിക്കുകയാണുവേണ്ടത്. ഈ മൂന്ന് ആഗ്രഹങ്ങളെയും അച്ചടക്കത്തിൽ കൊണ്ടുവരേണ്ടത് വളരെ പ്രധാനമാണ്. അതിനാൽ, ഭക്ഷണത്തോടുള്ള നിങ്ങളുടെ വിശപ്പ് തീൻപുളപ്പ് ആയിപ്പോകാതിരിക്കാൻ നിങ്ങളെ സഹായിക്കാൻ ദൈവത്തോട് അപേക്ഷിക്കുക; ഉറക്കത്തിനായുള്ള നിങ്ങളുടെ ആഗ്രഹത്തെ നിയന്ത്രിക്കാനും അത് അലസതയാകാതിരിക്കാനും പ്രാർത്ഥിക്കുക. അപ്പോൾ ലൈംഗികാഭിലാഷം നിയന്ത്രിക്കുന്നതും എളുപ്പമാണെന്ന് നിങ്ങൾ കണ്ടെത്തും.
ദേഹീപരമോ ആത്മീയമോ?
1 കൊരിന്ത്യർ 2:14, 15-ൽ നാം “പ്രാകൃത (ദേഹിപരൻ) മനുഷ്യൻ” എന്നും “ആത്മീയനായവൻ” എന്നും വായിക്കുന്നു. ദേഹിപരനായ ക്രിസ്ത്യാനിയും ആത്മീയനായ ക്രിസ്ത്യാനിയും തമ്മിൽ വലിയ വ്യത്യാസമുണ്ട്. മാനുഷിക ബുദ്ധിക്ക് ഇത് മനസ്സിലാക്കാൻ കഴിയില്ല, അവിടെ പറയുന്നതുപോലെ: “പ്രാകൃത മനുഷ്യൻ ദൈവാത്മാവിൻ്റെ ഉപദേശം സ്വീകരിക്കുന്നില്ല, കാരണം അവ അവന് വിഡ്ഢിത്തമാണ്; അവ ആത്മീയമായി വിലയിരുത്തപ്പെടുന്നതിനാൽ അവനു മനസ്സിലാക്കാൻ കഴിയില്ല. എന്നാൽ ആത്മീയനായവൻ എല്ലാം വിവേചിക്കുന്നു, എന്നാൽ താൻ ആരാലും വിവേചിക്കപ്പെടുന്നതുമില്ല”.
മനസ്സും ആത്മാവും കണ്ണും കാതും പോലെ വ്യത്യസ്തമാണ്. ഒരു വ്യക്തിക്ക് നല്ല കേൾവിയുണ്ടായിരിക്കെത്തന്നെ അവന് അന്ധനാകാൻ സാധ്യമാകുന്നതുപോലെ, ഒരാൾക്ക് സമർഥമായ ബുദ്ധി ഉണ്ടായിരിക്കെ ഒരു ‘മരിച്ച’ ആത്മാവുള്ളവനായിരിക്കാൻ കഴിയും. അല്ലെങ്കിൽ തിരിച്ചും സാധ്യമാണ്. ഈ ലോകത്തിലെ നമ്മുടെ ജോലിക്ക്, നമുക്ക് ഒരു നല്ല മനസ്സ് ആവശ്യമാണ്. എന്നാൽ ദൈവത്തിൻ്റെ കാര്യങ്ങളിൽ വരുമ്പോൾ, നമ്മുടെ ആത്മാവിൻ്റെ അവസ്ഥയാണ് പ്രധാനം. ദൈവത്തിൻ്റെ കാര്യങ്ങൾ മനസ്സിലാക്കാൻ നമുക്ക് പരിശുദ്ധാത്മാവിൽ നിന്നുള്ള വെളിപ്പാട് ആവശ്യമാണ്, അത് എളിമയുള്ളവർക്ക് (എളിമയുടെ ആത്മാവുള്ള “ശിശുക്കൾക്ക്” – മത്തായി. 11:25) മാത്രമേ നൽകൂ, അല്ലാതെ മിടുക്കന്മാർക്കല്ല (അവരും അല്ലാത്തപക്ഷം വിനീതരായിരിക്കണം). ഒരു ബുദ്ധിമാനായ മനുഷ്യന് വിനയാന്വിതനാകാൻ പ്രയാസമാണ്, അത് അസാധ്യമല്ലെങ്കിലും. സ്വയം നീതിമാനായ ഒരു പരീശന് താൻ ഒരു പാപിയാണെന്ന് അംഗീകരിക്കാൻ പ്രയാസമുള്ളതുപോലെയാണ് അത്, അസാധ്യമല്ലെങ്കിലും. വേശ്യകൾക്കും കള്ളന്മാർക്കും തങ്ങൾ പാപികളാണെന്ന് അംഗീകരിക്കാൻ എളുപ്പമാണ്. അതുപോലെയാണ് ദൈവിക വെളിപ്പാടിൻ്റെ കാര്യത്തിലും. താൻ മിടുക്കനല്ലെന്ന് അംഗീകരിക്കാൻ, പഠിക്കാത്ത ഒരു മനുഷ്യന് എളുപ്പമാണ് – അതിനാൽ അയാൾക്ക് ദൈവിക വെളിപ്പാട് വേഗത്തിൽ ലഭിക്കും. അതുകൊണ്ടാണ് യേശു തൻ്റെ സമയത്തിൻ്റെ ഭൂരിഭാഗവും വിദ്യാഭ്യാസമില്ലാത്ത മൂന്ന് മത്സ്യത്തൊഴിലാളികളോടൊപ്പം ചെലവഴിച്ചത് – പത്രോസ്, യാക്കോബ് യോഹന്നാൻ – കാരണം അവർ ആത്മീയ കാര്യങ്ങളിൽ വേഗത്തിൽ ഉണർത്തപ്പെടാവുന്നവരാണെന്ന് അവിടുന്നു കണ്ടെത്തി. ക്രിസ്തുവിനെ അംഗീകരിക്കാൻ പരീശന്മാർക്ക് ബുദ്ധിമുട്ട് തോന്നിയതും ഇതുകൊണ്ടാണ് – കാരണം അവരുടെ ബുദ്ധിയിലുള്ള അഹങ്കാരം തങ്ങൾ ആത്മീയമായി വിഡ്ഢികളാണെന്ന് അംഗീകരിക്കുന്നതിൽ നിന്ന് അവരെ തടഞ്ഞു. ബുദ്ധിജീവികളും മിടുക്കരുമായ കോളജ് വിദ്യാർത്ഥികളുമായി നിരന്തരം ഇടപഴകുമ്പോൾ നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യമാണിത്.
മനുഷ്യൻ്റെ ബുദ്ധിക്ക് ദൈവമുമ്പാകെ ഒരു വിലയുമില്ല. ഇത് നമ്മുടെ ചർമ്മത്തിൻ്റെ നിറം പോലെ ദൈവത്തിന് അപ്രധാനമാണ് – കാരണം ഇവ രണ്ടും ആളുകൾക്ക് ജനനത്തിൽ ലഭിച്ചതാണ്. ആളുകൾക്ക് ജനനം കൊണ്ടുകിട്ടിയത് എന്താണെങ്കിലും അത് അവർക്ക് ദൈവമുമ്പാകെ ഒരു പ്രയോജനവും നൽകുന്നില്ല. മനുഷ്യനീതി പോലെ ബുദ്ധിയും ദൈവത്തിൻ്റെ ദൃഷ്ടിയിൽ കറപുരണ്ട തുണിക്കഷണം പോലെയാണ് (യെശ.64:6). ക്രിസ്തു നമ്മുടെ നീതി മാത്രമല്ല, നമ്മുടെ ജ്ഞാനവും ആയിത്തീർന്നിരിക്കുന്നു (1 കൊരി.1:30 കാണുക).
എന്നിരുന്നാലും, പൗലോസിനെപ്പോലെ, നീതിമാനായിരുന്ന ഒരു പരീശനും മിടുക്കനായ ഒരു ബുദ്ധിജീവിയും (രണ്ടും പരിമിതികൾ) ആയിരുന്ന ഒരാൾക്കും രക്ഷിക്കപ്പെടാൻ മാത്രമല്ല, ക്രിസ്തുവിൻ്റെ ഒരു വലിയ അപ്പോസ്തലനാകാനും കഴിഞ്ഞു എന്ന വസ്തുത നമ്മെ ഉത്സാഹിപ്പിക്കുന്നു. പക്ഷേ, അവൻ തന്നെത്തന്നെ നിരന്തരം താഴ്ത്തിയതുകൊണ്ടായിരുന്നു അത് സാധിച്ചത്. കൊരിന്ത്യരോട് സംസാരിക്കുമ്പോൾ, തൻ്റെ ബുദ്ധിപരമായ കഴിവിനെ ആശ്രയിക്കുമോ എന്ന് താൻ ഭയപ്പെട്ടിരുന്നുവെന്നും അതിനാലാണ് താൻ “അവരുടെ ഇടയിൽ ഭയത്തിലും വിറയലിലും” (1 കൊരി.2:3) ആയിരുന്നത് എന്നും പറയുന്നു. ദൈവാത്മാവിൻ്റെ ശക്തിയിലല്ല മറിച്ച് തൻ്റെ മനസ്സിൻ്റെ (ദേഹിയുടെ) ശക്തിയാൽ അവരോട് പ്രസംഗിക്കുമെന്ന് അവൻ ഭയപ്പെട്ടു. സംസാരിക്കുമ്പോഴെല്ലാം ആ ഭയം നമുക്കെല്ലാവർക്കും ഉണ്ടായിരിക്കണം. അതുകൊണ്ടാണ് പരിശുദ്ധാത്മാവിൻ്റെ ശക്തിക്കായി നാം നിരന്തരം പ്രാർത്ഥിക്കേണ്ടത് – നമുക്ക് ഇത് തുടർച്ചയായി ആവശ്യമാണ്.
അതിനാൽ, ബൈബിളിലെ സത്യത്തിൻ്റെ ബുദ്ധിപരമായ അവതരണത്തെ ആത്മീയതയായി നാം തെറ്റിദ്ധരിക്കരുത്. വളരെ വൈകാരികമായ ഒരു സന്ദേശത്തെ ആത്മീയ സന്ദേശമായി നാം കരുതുകയുമരുത്. ബുദ്ധിയും വികാരങ്ങളും നമ്മുടെ ആത്മാവിൻ്റെ ഭാഗങ്ങളാണ്. ഇവർ നല്ല സേവകരാണെങ്കിലും ചീത്ത യജമാനന്മാരാണ്. പരിശുദ്ധാത്മാവ് മാത്രമായിരിക്കണം നമ്മുടെ ജീവിതത്തിൽ കർത്താവ്. ആത്യന്തികമായി, ആത്മീയരാകാനുള്ള വഴി ഞാൻ നേരത്തെ സൂചിപ്പിച്ച ക്രിസ്തീയ ജീവിതത്തിൻ്റെ മൂന്ന് രഹസ്യങ്ങളിലാണ് കിടക്കുന്നത്: വിനയം, വിനയം, വിനയം! അതുണ്ടെങ്കിൽ നിങ്ങൾക്ക് എല്ലാം ശരിയാകും.
അധ്യായം 26
കുരിശിൻ്റെ വഴി
“സാത്താനേ, എന്നെ വിട്ടുപോകൂ” എന്ന് യേശു രണ്ട് പ്രാവശ്യം പറഞ്ഞത് മത്തായി 4:10 ലും 16:23 ലും ആണ്. രണ്ട് അവസരങ്ങളിലും യേശുവിനെ കുരിശിൽ കയറുന്നതിൽ നിന്ന് തടയാനാണ് സാത്താൻ ശ്രമിച്ചത് എന്നതു രസകരമായ ഒരു വസ്തുതയാണ് – ഒരിക്കൽ നേരിട്ടും രണ്ടാമത്തെ തവണ പത്രോസിലൂടെയും. ആദ്യം, സാത്താൻ യേശുവിന് ലോകം മുഴുവനും വാഗ്‌ദാനം ചെയ്തു (ദൈവത്തിലേക്ക് ലോകത്തെ തിരിച്ചുകൊണ്ട് വരാനാണ് യേശു വന്നത്). യേശു കുരിശിൽ പോകാതെ തന്നെ – ഒരു കുറുക്കുവഴിയിലൂടെ, വിട്ടുവീഴ്ചയുടെ കുറുക്കുവഴിയിലൂടെ – അതിനെ നൽകാമെന്ന് അവൻ വാഗ്‌ദാനം ചെയ്തു. അവിടെ വിജയിക്കാതെ വന്നപ്പോൾ, പത്രോസിലൂടെ യേശുവിനെ സ്വയ സഹതാപത്തിലേക്ക് വലിച്ചിഴയ്ക്കാൻ ശ്രമിച്ചു. രണ്ടു സന്ദർഭങ്ങളിലും യേശു സാത്താൻ്റെ ശബ്ദം തിരിച്ചറിഞ്ഞു. ഇവിടെയാണ് പലരും സാത്താൻ്റെ ശബ്ദം തിരിച്ചറിയാത്തത്. എല്ലാ സാഹചര്യങ്ങളിലും കുരിശിൻ്റെ വഴി ഒഴിവാക്കണമെന്ന് പറയുന്ന ശബ്ദം പിശാചിൻ്റെ ശബ്ദമാണെന്ന് നിങ്ങൾ ഓർക്കണം.
ചില ക്രിസ്ത്യാനികൾക്ക് മിക്കപ്പോഴും സാത്താനെ ഭയങ്കരമായി ശാസിക്കുന്ന ശീലമുണ്ട്, അവർ ശരിക്കും ചെയ്യേണ്ടത് അവരുടെ ജഡത്തെ ക്രൂശിക്കുക എന്നതാണ്. നമ്മുടെ ജഡത്തിലെ ആഗ്രഹങ്ങളിൽ നിന്ന് ഒരു മോശം ചിന്ത നമ്മുടെ മനസ്സിലേക്ക് വരുന്നു. സാത്താനും അവൻ്റെ ഭൂതഗണങ്ങളുമാണ് നമുക്ക് പുറത്തുള്ള എന്തെങ്കിലും നമ്മുടെ കാഴ്ചയിലേക്കുകൊണ്ടുവരുന്നത്. അത് നമ്മെ പ്രലോഭിപ്പിച്ചേക്കാം. എന്നാൽ ആ പ്രലോഭനത്തിന് കാരണമാകുന്നത് നമ്മുടെ സ്വന്തം ഇച്ഛയാണെന്ന് നാം മറക്കരുത്. ആ സമയത്ത് നമ്മൾ ചെയ്യേണ്ടത് നമ്മുടെ സ്വന്തം ഇഷ്ടത്തെ എതിർക്കാനും അതിനെ ക്രൂശിക്കാനും കൃപ നൽകണമെന്ന് ദൈവത്തോട് അപേക്ഷിക്കുക എന്നതാണ്.
യേശു ഭൂതങ്ങളെ പുറത്താക്കുമ്പോഴോ രോഗികളെ സുഖപ്പെടുത്തുമ്പോഴോ പ്രസംഗങ്ങൾ നടത്തുമ്പോഴോ സാത്താൻ പരാജയപ്പെട്ടില്ല. എന്നാൽ യേശു ക്രൂശിൽ മരിച്ചപ്പോൾ സാത്താൻ പരാജയപ്പെട്ടുവെന്ന് എബ്രായർ 2:14 വ്യക്തമായി പറയുന്നു. അങ്ങനെയാണ് നിങ്ങൾക്കും സാത്താനെ തോൽപ്പിക്കാൻ കഴിയുക – കുരിശിൽ ക്രിസ്തുവിനൊപ്പം നമ്മുടെ സ്ഥാനം നാം ഏറ്റെടുക്കുമ്പോൾ. അങ്ങനെ ചെയ്യുന്നതിൽ നിന്ന് നിങ്ങളെ തടയാൻ സാത്താൻ ശ്രമിക്കും. എന്നാൽ നിങ്ങൾ നിരന്തരം കുരിശിൻ്റെ വഴി തിരഞ്ഞെടുക്കുകയാണെങ്കിൽ, സാത്താന് ഒരിക്കലും നിങ്ങളുടെ മേൽ ഒരു ശക്തിയും ഉണ്ടാകയില്ല.
അതുകൊണ്ടാണ് സാത്താൻ, “യേശുവിൻ്റെ മരണം എപ്പോഴും നമ്മുടെ ശരീരത്തിൽ വഹിക്കുക” (2 കൊരി.4:10) എന്നതിനെക്കുറിച്ച് പ്രസംഗിക്കുന്നതിൽ നിന്ന് ബഹുഭൂരിപക്ഷം വരുന്ന സുവിശേഷ വിഹിത ക്രിസ്‌തീയെ സഭകളെയും തടഞ്ഞത്. നാം അനുദിനം ചെയ്യണമെന്ന് യേശു പറഞ്ഞ ഒരേയൊരു കാര്യം കുരിശ് വഹിക്കുക എന്നതാണ് (ലൂക്കാ. 9:23). അപ്പോൾ ദിനംപ്രതി കുരിശെടുക്കുന്നതിനെക്കുറിച്ചു പ്രസംഗിക്കാത്ത സഭകളെ സൂക്ഷിക്കുക. അവിശ്വാസികളോട് അവരുടെ പാപങ്ങൾക്കുവേണ്ടി മരിച്ച യേശുവിനെ കുറിച്ച് മാത്രം പറയുകയും എന്നാൽ ക്രിസ്തുവിനൊപ്പം നാം ക്രൂശിക്കപ്പെട്ടതിനെ കുറിച്ചും അനുദിനം മരിക്കേണ്ടതിൻ്റെ ആവശ്യകതയെ കുറിച്ചും വിശ്വാസികളോട് പറയാത്തതുമായ സുവിശേഷം അപൂർണ്ണമായ ഒരു സുവിശേഷമാണ്. ഇവയാണ് സുവിശേഷത്തിൻ്റെ രണ്ട് വശങ്ങൾ – ഒരു നാണയത്തിൻ്റെ രണ്ട് വശങ്ങൾ പോലെ.
എല്ലാ ദിവസവും കുരിശ് എടുക്കുന്നില്ലെങ്കിൽ നമുക്ക് ദൈവത്തിൻ്റെ ശക്തി ഉണ്ടായിരിക്കയില്ല. ഈ കാലങ്ങളിൽ ക്രിസ്തീയ പ്രസംഗത്തിൽ, ധാരാളം നല്ല കാര്യങ്ങൾ പ്രസംഗിക്കപ്പെടുന്നതായി നാം കാണുന്നു; എന്നാൽ ദിവസേനയുള്ള കുരിശിൻ്റെ സന്ദേശം പൂർണ്ണമായും കാണുന്നില്ല. ഇതാണ് സാത്താൻ്റെ വലിയ തന്ത്രം – ദിവസവും യേശുവിനൊപ്പം മരിക്കുക എന്ന സന്ദേശം മറച്ചുവെക്കുക. അതിനാൽ നിങ്ങൾക്ക് സംസാരിക്കാൻ അവസരം ലഭിക്കുന്നിടത്തെല്ലാം സന്തുലനം പുനഃസ്ഥാപിക്കാൻ ദൈനംദിന കുരിശ് പ്രസംഗിക്കുമെന്ന് നിർണ്ണയിക്കുക. അത് നിങ്ങളെ മനുഷ്യർക്ക് അനഭിമതനാക്കും, എന്നാൽ സ്വർഗ്ഗത്തിൽ വലിയവനാക്കിത്തീർക്കും.
എനിക്ക് 23 വയസ്സുള്ളപ്പോൾ, പരിശുദ്ധാത്മാവിൻ്റെ ശക്തിക്കായി ഞാൻ ദൈവത്തെ അന്വേഷിക്കാൻ തുടങ്ങി. യേശു മരണത്തിൻ്റെ വഴി തിരഞ്ഞെടുത്തപ്പോൾ (പ്രതീകാത്മകമായി, അവൻ്റെ സ്നാനത്തിൽ), പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെട്ടത് എങ്ങനെയെന്ന് കർത്താവ് എനിക്ക് കാണിച്ചുതന്നു (മത്താ. 3:16). അപ്പോൾ കർത്താവ് എന്നോട് പറഞ്ഞു, ഞാൻ കുരിശിൻ്റെ വഴി – സ്വയത്തിൻ്റെ മരണത്തിൻ്റെ വഴി – തിരഞ്ഞെടുക്കുന്നിടത്തോളം എനിക്കും അവൻ്റെ ശക്തി ഉണ്ടായിരിക്കുമെന്ന്. എന്നാൽ ആ വഴി വിട്ടുപോകാൻ ഞാൻ എപ്പോഴെങ്കിലും തീരുമാനിച്ചാൽ, അവൻ്റെ ശക്തിയും എനിക്ക് നഷ്ടപ്പെടും. ഞാൻ ആ വഴി ശാശ്വതമായി തിരഞ്ഞെടുത്തു, അത് എന്നെ അത്യധികം സന്തോഷിപ്പിച്ചു. നിങ്ങൾക്കെല്ലാവർക്കും ആ വഴി ഞാൻ പൂർണ്ണഹൃദയത്തോടെ ശുപാർശ ചെയ്യുന്നു.
ജീവൻ്റെ വഴി
പുതിയ ഉടമ്പടിയുടെ സുവിശേഷം അടിസ്ഥാനപരമായി ഇതാണ്: നമുക്ക് ദൈവിക സ്വഭാവത്തിൽ പങ്കുചേരാം. ദൈവത്തിൻ്റെ സ്വഭാവം സ്നേഹമാണ് – സ്നേഹത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട സ്വഭാവം അത് സ്വന്തം കാര്യം അന്വേഷിക്കുന്നില്ല എന്നതാണ്. യേശു തൻ്റെ സ്വന്തത്തെ അന്വേഷിക്കാത്തതുകൊണ്ടാണ് നമ്മെ രക്ഷിക്കാൻ സ്വർഗത്തിൽ നിന്ന് ഭൂമിയിലേക്ക് ഇറങ്ങി വന്നത്. ഒരു അമ്മയ്ക്ക് മുലയൂട്ടുന്ന കുഞ്ഞിനോടുള്ള സ്നേഹത്തോട്, നമ്മോടുള്ള അവിടുത്തെ സ്നേഹത്തെ ദൈവം താരതമ്യം ചെയ്യുന്നു (യെശ. 49:15). ഒരു അമ്മയുടെ നവജാത ശിശുവിനോടുള്ള സ്നേഹം, ഭൂമിയിൽ ഒരാൾക്ക് കാണാൻ കഴിയുന്ന സ്നേഹത്തിൻ്റെ ഏറ്റവും വലിയ പ്രകടനമാണ് – ഒരു നല്ല അമ്മ തൻ്റെ കുട്ടിക്ക് വേണ്ടി നിസ്വാർത്ഥമായി എല്ലാം ചെയ്യുന്നു, പകരം ഒന്നും പ്രതീക്ഷിക്കുന്നില്ല. ദൈവസ്നേഹവും ഇപ്രകാരമാണ് – നമ്മൾ പങ്കുചേരേണ്ട സ്വഭാവവും ഇതാണ്. അപ്പോൾ യേശുവിനെപ്പോലെ ദൈവജനത്തെ സേവിക്കാൻ നമുക്കു കഴിയും.
ക്രിസ്തീയ ജീവിതത്തെ മുന്നോട്ടു നയിക്കുന്ന ഇന്ധനമാണ് സ്നേഹം. പെട്രോൾ ടാങ്ക് കാലിയാകുമ്പോൾ കാർ തള്ളണം. അതുപോലെ, കർത്താവിനോടുള്ള തീക്ഷ്ണമായ സ്നേഹം വറ്റിപ്പോയിടത്ത്, അവനുവേണ്ടിയുള്ള നമ്മുടെ അധ്വാനം ഒരു കാർ തള്ളുന്നത് പോലെ ഭാരവും ക്ലേശകരവുമാകും. അപ്പോൾ നമുക്ക് ചുറ്റുമുള്ള മറ്റുള്ളവരുടെ ബലഹീനതകളും വിഡ്ഢിത്തങ്ങളും സഹിക്കാൻ പ്രയാസമാകും. അതിനാൽ, പെട്രോൾ-പമ്പിലേക്ക് വീണ്ടും വീണ്ടും ഇന്ധനം നിറയ്ക്കാൻ പോകേണ്ടതുണ്ട് – “ആത്മാവിൽ നിരന്തരം നിറയുക” (എഫേ 5:18)
കോപത്തിൻ്റെയും കണ്ണുകൊണ്ടു മോഹിക്കുന്നതിൻ്റെയും മേലുള്ള ജയം ദൈവിക സ്വഭാവത്തിൽ പങ്കുചേരുക എന്ന ആത്യന്തിക ലക്ഷ്യത്തിനായുള്ള ഒരുക്കം മാത്രമാണ്. നമ്മുടെ ജഡം തീർത്തും സ്വാർത്ഥമയമാണ്, ഈ സ്വാർത്ഥ സ്വഭാവമാണ് ദിവസേന ക്രൂശിക്കപ്പെടേണ്ടത്. നാം നമ്മുടെ നേട്ടമോ ബഹുമാനമോ ആശ്വാസമോ നമ്മുടെ സ്വന്തമായ യാതൊന്നുമോ അന്വേഷിക്കരുത് – അത് നിത്യമരണത്തിൻ്റെ വഴിയാണ്. എന്തു വിലകൊടുത്തും നമ്മുടെ ജീവിതത്തിൽ ദൈവഹിതം മാത്രം ചെയ്യാൻ നമ്മെത്തന്നെ പൂർണ്ണമായും സമർപ്പിക്കുന്നതാണ് ജീവൻ്റെ വഴി. നാം എല്ലാ ദിവസവും, ഓരോ ദിവസവും പല പ്രാവശ്യം, നമ്മെത്തന്നെ വിലയിരുത്തണം – ഉള്ളിലേക്ക് നോക്കിയല്ല, മറിച്ച് യേശുവിനെ നോക്കിക്കൊണ്ട്. അങ്ങനെ നാം നമ്മുടെ സ്വന്തം മഹത്വത്തെ അന്വേഷിക്കുന്ന മേഖലകൾ കണ്ടെത്തണം. അപ്പോൾ ആ ആത്മാന്വേഷണത്തിലൂടെ നിന്ന് നമുക്ക് സ്വയം ശുദ്ധീകരിക്കാം. ഇതാണ് പൂർണതയിലേക്കുള്ള വഴി. ജഡത്തിൻ്റെയും ആത്മാവിൻ്റെയും സകല കന്മഷത്തിൽ നിന്നും വളരെ വിശ്വസ്തതയോടെ തങ്ങളെത്തന്നെ ശുദ്ധീകരിക്കാൻ വളരെ കുറച്ച് ആളുകൾക്കേ താല്പര്യമുള്ളു (2 കൊരി.7:1) – അതുകൊണ്ടാണ് വളരെ കുറച്ച് ആളുകൾ മാത്രം യഥാർത്ഥ ദൈവിക ജീവനിലേക്ക് വളരുന്നത്.
“ബലാല്ക്കാരികളായ മനുഷ്യർ” മാത്രമേ ദൈവരാജ്യം കൈവശമാക്കൂ എന്ന് യേശു പറഞ്ഞു (മത്താ. 11:12). ദൈവത്തിൻ്റെ കൽപ്പനകൾ അനുസരിക്കുന്നതിന് തടസ്സമായി നിൽക്കുന്ന നമ്മുടെ ഉള്ളിലുള്ള എല്ലാറ്റിനോടും നാം ബലാല്ക്കാരികളായിരിക്കണം എന്നതാണ് ഇതിൻ്റെ അർത്ഥം. വലിയ കൽപ്പനകളോടുള്ള അനുസരണം കൊണ്ടല്ല നാം നമ്മുടെ അനുസരണം തെളിയിക്കുന്നത്. അല്ല. ഏറ്റവും ചെറിയ കൽപ്പനകൾ അനുസരിക്കുകയും അനുസരിക്കാൻ മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്യുന്നവൻ ദൈവരാജ്യത്തിൽ വലിയവൻ എന്ന് വിളിക്കപ്പെടും എന്ന് യേശു പറഞ്ഞു (മത്താ. 5:19). ആരെയും കൊല്ലാത്തതുകൊണ്ടോ സ്കൂളിൽ വ്യഭിചാരം ചെയ്യാത്തതുകൊണ്ടോ ഒരു കൊച്ചുകുട്ടിയുടെ അനുസരണം പരീക്ഷിക്കപ്പെടുന്നില്ല. ഇല്ല. എന്നാൽ അമ്മയെ സഹായിക്കാൻ വിളിക്കുമ്പോൾ, അവനു കളിക്കാൻ പോകാനാണ് ആഗ്രഹമെങ്കിൽ പോലും അമ്മയെ അനുസരിക്കുന്നതാണത്. അതുപോലെയാണ് ദൈവവുമായുള്ള നമ്മുടെ ബന്ധത്തിലും. ദൈനംദിന ജീവിതത്തിലെ ചെറിയ കാര്യങ്ങളിലാണ് നാം വിശ്വസ്തരായിരിക്കേണ്ടത്. അല്ലാത്തപക്ഷം നാം അനുസരണയില്ലാത്തവരാണ്.
ദൈവം അല്ലെങ്കിൽ മാമോൻ
നമ്മുടെ ജീവിതത്തിൽ ദൈവത്തിൻ്റെ ഭരണത്തെ നിരന്തരം എതിർക്കുന്ന മഹാശക്തിയാണ് മാമ്മോൻ (ഭൗമിക സമ്പത്ത്). അതാണ് നമ്മുടെ വിശ്വസ്തതയ്ക്കും സേവനത്തിനും വേണ്ടി എപ്പോഴും കൊതിക്കുന്ന ‘ബദൽ യജമാനൻ’. ലൂക്കോസ് 16:13 നമ്മെ പഠിപ്പിക്കുന്നത് പണത്തിൻ്റെ ശക്തിയെ കീഴടക്കി അത് നമ്മുടെ കാൽക്കീഴിലാക്കിയില്ലെങ്കിൽ, നമുക്ക് ദൈവത്തെ വേണ്ടപോലെ സ്നേഹിക്കാനോ ദൈവത്തെ മുറുകെ പിടിക്കാനോ കഴിയില്ല എന്നാണ്. നമുക്ക് പണം സമ്പാദിക്കാം, എന്നാൽ ഭൗതിക നേട്ടങ്ങൾക്കായി ആത്മീയ കാര്യങ്ങൾ ഒരിക്കലും ത്യജിക്കരുത്. ദൈവം എപ്പോഴും നമ്മുടെ ജീവിതത്തിൽ ഒന്നാമനായിരിക്കണം. ക്രിസ്തു ഒന്നാമത് എല്ലാറ്റിൻറെയും ‘കർത്താവാ’യിരിക്കണം – അല്ലെങ്കിൽ അവിടുന്നു നമുക്കു കർത്താവേ അല്ല.
ജീവിതത്തിൽ പ്രയാസങ്ങളും പരീക്ഷകളും ദാരിദ്ര്യവും ഉണ്ടാകുമ്പോൾ കർത്താവിനെ അനുഗമിക്കാൻ തീക്ഷ്ണത കാണിക്കുന്ന അനേകം വിശ്വാസികളും അവരുടെ ജീവിതത്തിൽ ഐശ്വര്യവും സുഖവും ആഡംബരവും ലഭിക്കുമ്പോൾ കർത്താവിൽ നിന്ന് അകന്നുപോകുന്നു. നിങ്ങളുടെ ഭൗതിക ജോലി നിങ്ങളുടെ ഉപജീവനമാർഗ്ഗം മാത്രമാണെന്ന് നിങ്ങൾ എപ്പോഴും ഓർക്കണം. ലോകത്ത് ജീവിക്കാൻ ചെലവ് കൂടി വരികയാണ്. അതുപോലെ, ക്രിസ്ത്യാനികൾക്ക് ജോലികൾ (അനീതി ഉൾപ്പെടാത്ത) കിട്ടുന്നതും കൂടുതൽ കൂടുതൽ പ്രയാസകരമായി വരികയാണ്. അതുകൊണ്ട് നിങ്ങൾ ചെറുപ്പത്തിൽ തന്നെ സാങ്കേതിക വിദ്യാഭ്യാസം നേടുന്നത് നല്ലതാണ്. അതുവഴി നിങ്ങൾക്ക് പിന്നീട് നല്ല ശമ്പളമുള്ള ജോലി കണ്ടെത്തുന്നത് എളുപ്പമാകും. എന്നാൽ എല്ലായ്‌പ്പോഴും നിങ്ങളുടെ ലക്ഷ്യം ദൈവരാജ്യത്തെയും അവിടുത്തെ നീതിയെയും അന്വേഷിക്കുക എന്നതായിരിക്കണം എന്നതു നിങ്ങൾ ഒരിക്കലും മറക്കരുത്. മറ്റെല്ലാം രണ്ടാമത് ആയിരിക്കണം. അല്ലാത്തപക്ഷം പണം നിങ്ങളുടെ ജീവിതത്തിന്മേൽ പിടിമുറുക്കും.
യേശുവിൻ്റെ അടുക്കൽ വന്ന ധനികനായ യുവാവിനു വളരെ നല്ല ഗുണങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തിന് ഒരു കുറവുണ്ടായിരുന്നു. അവൻ ദൈവത്തെക്കാൾ പണത്തെ സ്നേഹിച്ചു. ആ ഒരു അയോഗ്യത അവനു ദൈവരാജ്യം നഷ്ടപ്പെടുത്തി. ഇന്ന് അവൻ തൻ്റെ തീരുമാനത്തിൽ എങ്ങനെ ഖേദിക്കുന്നുണ്ടാകും എന്ന് ചിന്തിക്കുക.
പണത്തിൻ്റെ കാര്യങ്ങളിൽ കൃത്യത പുലർത്തുന്നത് പണത്തിന് നാം എന്തെങ്കിലും മൂല്യം കല്പിക്കുന്നുതുകൊണ്ടല്ല. സ്വർഗ്ഗത്തിൽ പണം നമ്മുടെ കാൽക്കീഴിലായിരിക്കുമെന്ന് നമ്മൾ ശരിക്കും വിശ്വസിക്കുന്നു – കാരണം അവിടത്തെ റോഡുകൾ തങ്കം കൊണ്ട് നിർമ്മിച്ചതാണ്, നമ്മൾ അവയുടെ മുകളിലൂടെ നടക്കുകയാണ് (വെളി.21:21). എന്നാൽ ഭൂമിയിൽ പണത്തിൻ്റെ ഉപയോഗത്തിൽ വിശ്വസ്തത പുലർത്തുന്നവർക്കാണ് ദൈവം സ്വർഗ്ഗത്തിലെ യഥാർത്ഥ സമ്പത്ത് നൽകുന്നതെന്ന് യേശു പറഞ്ഞു (ലൂക്കോ. 16:11). അതുകൊണ്ടാണ് പണത്തിൻ്റെ ഉപയോഗത്തിൽ നാം ശ്രദ്ധിക്കേണ്ടത്. യഥാർത്ഥ സമ്പത്ത് നഷ്ടപ്പെടുത്താൻ നമ്മൾ ആഗ്രഹിക്കുന്നില്ല. എന്നിട്ടും ദൈവം ഒരു കഠിന യജമാനനല്ല. പണത്തിൻ്റെ ഉപയോഗത്തിൽ നാം മുമ്പ് തെറ്റ് ചെയ്തിടത്ത് (നമുക്കെല്ലാവർക്കും അതുസംഭവിക്കാം), ദൈവം കരുണയുള്ളവനും ക്ഷമിക്കുന്നവനുമാണ്. എന്നാൽ നമ്മുടെ സ്വന്തം താൽപ്പര്യത്തിൽ ഭാവിയിൽ പണത്തിൻ്റെ കാര്യത്തിൽ വിശ്വസ്തത പുലർത്തുന്നത് നല്ലതാണ്.
കുട്ടികളെപ്പോലെയാകുക, എരിയുക
ദൈവരാജ്യത്തിൽ പ്രവേശിക്കണമെങ്കിൽ, അവർ മാനസാന്തരപ്പെടുകയും കൊച്ചുകുട്ടികളെപ്പോലെ ആകുകയും ചെയ്യണമെന്ന് യേശു തൻ്റെ ശിഷ്യന്മാരോട് പറഞ്ഞു (മത്താ. 18:3). അതിനാൽ മാനസാന്തരം എന്നതിനുള്ള യേശുവിൻ്റെ നിർവചനം ‘കൊച്ചുകുട്ടികളെപ്പോലെ ആകുക’ എന്നതാണ്. ഒരു വയസ്സ് മുതൽ നമ്മൾ പഠിച്ച മുതിർന്നവരുടെ വഴികൾ വിട്ടുകളയുന്നത് അതിൽ ഉൾപ്പെടുന്നു. “നമ്മുടെ സ്വന്തം കാര്യം അന്വേഷിക്കണം” എന്ന് ലോകത്തിൻ്റെ ആത്മാവ് നമ്മെ പഠിപ്പിച്ചു, കാരണം അതാണ് നേട്ടം തരുന്നത്. ഈ മനോഭാവത്തിൽ നിന്ന് നാം മോചനം നേടണം. അപ്പോൾ നമുക്ക് വീണ്ടും കൊച്ചുകുട്ടികളെപ്പോലെയാകാം. അങ്ങനെ വിദ്വേഷം, കയ്‌പ്, പക, പരാതികൾ, അശുദ്ധി മുതലായവയിൽ നിന്ന് നമുക്ക് സ്വതന്ത്രരാകാം എന്ന മഹത്തായ സുവിശേഷ സന്ദേശമാണിത്.
മത്തായി 13:43 ൽ, “നീതിമാന്മാർ സൂര്യനെപ്പോലെ പ്രകാശിക്കും” എന്ന് യേശു പറഞ്ഞു. ദശലക്ഷക്കണക്കിന് ഡിഗ്രിയിൽ സൂര്യൻ നിരന്തരം കത്തിക്കൊണ്ടിരിക്കുകയാണ്. അതിനാൽ രോഗാണുക്കൾക്കും ബാക്ടീരിയകൾക്കും സൂര്യനിൽ നിലനിൽക്കാൻ കഴിയില്ല. നാമും അങ്ങനെയായിരിക്കണമെന്നു ദൈവം ആഗ്രഹിക്കുന്നു. അവനുവേണ്ടി എപ്പോഴും എരിയുന്നവരായിരിക്കുക, എപ്പോഴും വിശുദ്ധിക്കുവേണ്ടി തീക്ഷ്ണതയുള്ളവരാക്കുക. മറ്റുള്ളവരെ സേവിക്കാനും അവരെ അനുഗ്രഹിക്കാനും, നമ്മെത്തന്നെ താഴ്ത്താനും, യോഗങ്ങളിൽ സാക്ഷ്യപ്പെടുത്താനും, സഭ പണിയാനും നാം എപ്പോഴും അഗ്നിയിൽ ആയിരിക്കാൻ കർത്താവ് ആഗ്രഹിക്കുന്നു. നിങ്ങളെപ്പോലുള്ള യുവാക്കൾ ഇക്കാര്യത്തിൽ മുന്നിൽ നിൽക്കണം. അടുത്ത മൂന്ന് വാക്യങ്ങളിൽ (മത്താ. 13:44 മുതൽ 46 വരെ), രണ്ട് ഉപമകളിലൂടെ (ഒന്ന് വയലിലെ നിധിയെക്കുറിച്ചും മറ്റൊന്ന് വലിയ വിലയുള്ള മുത്തിനെക്കുറിച്ചും) നമുക്ക് എങ്ങനെ എപ്പോഴും തീയിൽ ആയിരിക്കാമെന്ന് യേശു വിശദീകരിക്കുന്നു. അവ രണ്ടിലും, ഈ ഒരു വാചകം ആവർത്തിക്കുന്നതായി നാം കാണുന്നു – “അവൻ തൻ്റെ കൈവശമുള്ളതെല്ലാം വിറ്റു”. അപ്പോൾ അതാണ് രഹസ്യം. നാം നമ്മുടെ സ്വന്തം ഇഷ്ടം, നമ്മുടെ അവകാശങ്ങൾ, നമ്മുടെ മാനം, നമ്മുടെ പദവികൾ എല്ലാം ഉപേക്ഷിക്കണം. അപ്പോൾ മാത്രമേ നമുക്ക് സൂര്യനെപ്പോലെയാകാൻ കഴിയൂ. എപ്പോഴും എരിയാൻ കഴിയൂ.
അധ്യായം 27
ബാബിലോണിൻ്റെ ആത്മാവ്
നമ്മുടെ വിദ്യാഭ്യാസത്തിൻ്റെ ഭാഗമായി ദൈവം നമുക്കെല്ലാവർക്കും ബാബിലോണിയൻ ക്രിസ്‌തീയതയിലൂടെ ഒരു പര്യടനം നൽകുന്നു. 16 വർഷക്കാലം ഞാൻ എൻ്റെ പര്യടനം നടത്തി – ഞാൻ വീണ്ടും ജനിച്ചതുമുതൽ 1975 വരെ. വിട്ടുവീഴ്ചയും ഒത്തുതീർപ്പും കൈമുതലായുള്ള സഭകളിലൂടെ ഇന്നു നിങ്ങൾക്കും ആ ‘പര്യടനം’ ലഭിക്കുന്നു. ദൈവജനത്തിൽ പലരും ഇന്ന് ബാബിലോണിലാണ് – വെളിപ്പാട് 18:4 വ്യക്തമാക്കുന്നതുപോലെ. ആ വാക്യത്തിൽ ദൈവം അവരോട് പറയുന്നു, “എൻ്റെ ജനമേ, അവളെ വിട്ടു പോരുവിൻ”. ആട്ടിൻകൂട്ടത്തെ വഴിതെറ്റിക്കുന്ന അവരുടെ നേതാക്കന്മാരും പാസ്റ്റർമാരുമാണ് പ്രശ്നം. യേശുവിൻ്റെ കാലത്തെപ്പോലെ, ഇന്നത്തെ ദൈവജനത്തിൽ പലരും “യഥാർത്ഥ ഇടയന്മാരില്ലാത്ത ആടുകളെ” പോലെയാണ് (മത്താ. 9:36). യേശു 12 മുതൽ 30 വയസ്സുവരെ ഈ സ്ഥലങ്ങളിൽ പോകുമ്പോൾ എല്ലാ വർഷവും മൂന്നു പ്രാവശ്യം യെരൂശലേമിലെ ദേവാലയത്തിലും എല്ലാ ആഴ്‌ചയും നസ്രത്തിലെ സിനഗോഗിലും കണ്ടിരുന്ന ദൈവമഹത്വത്തെ ഹനിക്കുന്ന കാര്യങ്ങളെക്കുറിച്ചു ചിന്തിക്കുക. എന്നാൽ അവിടുന്ന് അതിനെതിരെ എന്തെങ്കിലും പറയുകയോ പ്രതികരിക്കുകയോ ചെയ്തില്ല കാരണം അപ്പോൾ ദൈവത്തിൻ്റെ സമയമായിരുന്നില്ല. എന്നാൽ ആ വർഷങ്ങളും ആ അനുഭവങ്ങളും പിന്നീട് ശുശ്രൂഷയ്ക്കായുള്ള നസ്രത്തിലെ വിദ്യാഭ്യാസത്തിൻ്റെ പ്രധാന ഭാഗമായിരുന്നു. ഇപ്പോൾ നിങ്ങൾക്കും അങ്ങനെയായിരിക്കും.
ബാബിലോണിൻ്റെ ആത്മാവിൻ്റെ സാരാംശം പത്രോസ് യേശുവിനോട് പറഞ്ഞ വാക്കുകളിൽ കാണുന്നു: “ഇതിൽ നിന്ന് ഞങ്ങൾക്ക് എന്ത് ലഭിക്കും?” (മത്തായി 19:27 – ലിവിങ്) നമ്മൾ കർത്താവിനായി പലതും ഉപേക്ഷിച്ചിട്ടുണ്ടെങ്കിൽ, “അവൻ നമുക്ക് എങ്ങനെ പ്രതിഫലം നൽകും – ഇവിടെ ഭൂമിയിലും പിന്നീട് സ്വർഗത്തിലും?”. നാമും ഈ മട്ടിൽ ചിന്തിച്ചേക്കാം. അപ്പോൾ നാം ദൈവഭക്തിയെ നമ്മുടെ ലാഭത്തിനുള്ള ഉപാധിയായി കണക്കാക്കുന്നുവെന്നും നമ്മുടെ ചിന്തകളിൽ നാം സ്വയം കേന്ദ്രീകൃതരാണെന്നും അതു തെളിയിക്കും. ചിലർ തങ്ങളുടെ പ്രസംഗത്തിലൂടെയും കർത്താവിനുവേണ്ടിയുള്ള അവരുടെ സേവനത്തിലൂടെയും ഈ ഭൂമിയിൽ പണമോ ബഹുമാനമോ തേടുന്നു. മറ്റുള്ളവർ പ്രതിഫലമോ സ്വർഗത്തിലെ ക്രിസ്തുവിൻ്റെ മണവാട്ടിയിൽ ഒരു സ്ഥാനമോ പ്രതീക്ഷിക്കുന്നു. രണ്ടായാലും, നാം നമുക്കുവേണ്ടി എന്തെങ്കിലും അന്വേഷിക്കുന്നിടത്തോളം കാലം, ബാബിലോണിൻ്റെ ആത്മാവ് നമ്മുടെ ഉള്ളിലുണ്ട്. നാം നമ്മിൽത്തന്നെ ശുദ്ധീകരണം പ്രാപിക്കേണ്ട ആത്മാവിൻ്റെ മാലിന്യമാണിത്.
കർത്താവിനെ സേവിക്കുന്നതിലൂടെ എന്താണ് ലഭിക്കുകയെന്ന് പത്രോസ് ചോദിച്ചപ്പോൾ, മത്തായി 20:1-16-ൽ ഒരു ഉപമയിലൂടെ യേശു മറുപടി പറഞ്ഞു. അവിടെ കർത്താവ് രണ്ട് തരം തൊഴിലാളികളെക്കുറിച്ച് സംസാരിച്ചു: (1) പ്രതിഫലത്തിന് (ശമ്പളം) ജോലി ചെയ്യുന്നവർ – ചിലർ ഒരു വെള്ളിക്കാശിന് (വാക്യം.2) ജോലി ചെയ്തപ്പോൾ മറ്റു ചിലർ മണിക്കൂറിനു നിയമപരമായി ലഭിക്കുന്ന വേതനത്തിനു (വാക്യം 4) ജോലി ചെയ്തു. എന്നാൽ രണ്ടും കൂലിക്ക്; (2) കൂലി വാഗ്ദാനം ഒന്നുമില്ലാതെ ജോലിക്ക് പോയവർ (വാക്യം.7). ഈ രണ്ടാമത്തെ വിഭാഗത്തിലെ തൊഴിലാളികൾക്ക് ഏറ്റവും ഉയർന്ന വേതനം ലഭിച്ചു – മണിക്കൂറിന് ഒരു വെള്ളിക്കാശ്. മറ്റെല്ലാവർക്കും കുറവ് ലഭിച്ചു – ആദ്യം വന്നവർക്ക് മണിക്കൂറിൽ 0.08 വെള്ളിക്കാശ് മാത്രമേ ലഭിച്ചുള്ളൂ, കാരണം അവർ ഒരു വെള്ളിക്കാശിന് 12 മണിക്കൂർ ജോലി ചെയ്തു. അങ്ങനെ, യേശു അവിടെ പറഞ്ഞതുപോലെ, ഇപ്പോൾ പിമ്പിലായി നിൽക്കുന്ന പലരും നിത്യതയിൽ ഒന്നാമതായിരിക്കും – കാരണം കർത്താവ് “ഓരോരുത്തരുടെയും സേവനത്തിൻ്റെ പ്രേരണയും ഗുണവും പരിശോധിക്കും” (1 കോരി. 3:13, 4:5) അവരുടെ ജോലിയുടെ വലുപ്പമല്ല നോക്കുക.
യെരുശലേമിലെ ചന്തയിൽ പണം സമ്പാദിക്കുന്നവരെ യേശു ഒരിക്കലും പുറത്താക്കിയില്ല. ഇല്ല. കാരണം പണമുണ്ടാക്കാൻ പറ്റിയ സ്ഥലമാണ് ചന്ത. ക്രിസ്ത്യാനികൾ കഠിനാധ്വാനത്തിലൂടെ സമ്പാദിക്കണമെന്ന് ജോൺ വെസ്ലി പറഞ്ഞു. ഞാൻ അതിനോട് യോജിക്കുന്നു. എന്നാൽ ദൈവത്തിൻ്റെ ഭവനത്തിൽ തങ്ങൾക്കുവേണ്ടി ലാഭം കൊയ്യാൻ ശ്രമിച്ചവരെ മാത്രമാണ് യേശു പുറത്താക്കിയത്. ഇന്നും അങ്ങനെ തന്നെ. സഭയിൽ ബഹുമാനമോ പ്രശസ്തിയോ പണമോ മറ്റേതെങ്കിലും തരത്തിലുള്ള നേട്ടമോ അന്വേഷിക്കുന്നവരെ യേശു സഭയിൽ നിന്ന് പുറത്താക്കും. സഭയെന്നതു ത്യാഗത്തിനുള്ള സ്ഥലമാണ്. കർത്താവ് മടങ്ങിവരുമ്പോൾ, “കർത്താവിൻ്റെ ആലയത്തിൽ ഒരു കച്ചവടക്കാരനും (കനാന്യൻ) ഉണ്ടാകയില്ല” (സെഖ. 14:21 – ലിവിങ് ബൈബിൾ) എന്ന് സെഖര്യാവിൻ്റെ പ്രവചനം അവസാന വാക്യം പറയുന്നു. നമ്മുടെ കർത്താവിന് വേണ്ടി ചെയ്യുന്ന സേവനത്തിൽ നാം ഒരിക്കലും നമുക്കുവേണ്ടി ഒന്നും അന്വേഷിക്കരുത്.
മത്തായി മുതൽ വെളിപ്പാട് വരെ പുതിയ നിയമത്തിൽ വാഗ്‌ദാനം ചെയ്തിരിക്കുന്നതുപോലെ, തന്നെ വിശ്വസ്തതയോടെ സേവിക്കുന്നവർക്ക് കർത്താവ് പ്രതിഫലം നൽകുമെങ്കിലും, നാം പ്രതിഫലത്തിനായി പ്രവർത്തിക്കരുത്. കാൽവരിയിൽ കർത്താവ് നമുക്കുവേണ്ടി ചെയ്തതിന് തന്നോടുള്ള നന്ദിയുടെ പ്രകടനമായി നമ്മൾ പ്രവർത്തിക്കുന്നു. പ്രതിഫലത്തിനായി ജോലി ചെയ്യുന്നവർക്ക് ഒന്നും കിട്ടില്ല!
റെയിൽവേ ക്രോസിംഗിൽ വച്ച് ആ റോഡ് അപകടമുണ്ടായി, ഞാൻ മരിക്കാമായിരുന്നപ്പോൾ എനിക്ക് തോന്നിയത് ഇങ്ങനെയായിരുന്നു:
(1) ഞാൻ ഈ ഭൂമിയിൽ നിന്ന് പോകുന്നതിനുമുമ്പ് ക്രിസ്തുവിൻ്റെ സാദൃശ്യത്തിലേക്ക് രൂപാന്തരപ്പെടാൻ ആഗ്രഹിക്കുന്ന പല മേഖലകൾ ഉണ്ടെന്ന് എനിക്ക് തോന്നി. അതിനാൽ “യേശുവിലേക്ക് നോക്കാനും” എൻ്റെ കുറവുകൾ കാണാനും എന്നെത്തന്നെ വിലയിരുത്താനും ദൈവം എനിക്ക് വെളിച്ചം നൽകുന്ന മേഖലകളിൽ വിജയം നേടാനും എനിക്ക് കുറച്ച് സമയം കൂടി ലഭിച്ചതിൽ ഞാൻ നന്ദിയുള്ളവനാണ്.
(2) കാൽവരിയിൽ കർത്താവ് എനിക്കുവേണ്ടി ചെയ്‌തതിന് 34 വർഷത്തെ സേവനം (19 മുതൽ 53 വയസ്സ് വരെ) പര്യാപ്തമല്ലെന്നും ആ സമയത്ത് എനിക്കു തോന്നി. അതിനാൽ, ദൈവം എൻ്റെ ജീവൻ രക്ഷിച്ചതിന് ഞാൻ നന്ദിയുള്ളവനായിരുന്നു. ഈ ലോകത്ത് കർത്താവിനെ സേവിക്കുന്നതിലൂടെ തന്നോടുള്ള നന്ദി പ്രകടിപ്പിക്കാൻ എനിക്ക് കുറച്ചു വർഷങ്ങൾ കൂടി തന്നിരിക്കുന്നു.
സമ്പൂർണ്ണ സുവിശേഷം
അവിടെ വചനം പങ്കുവയ്ക്കാനും ദൈവത്തെ സേവിക്കാനുമുള്ള അവസരങ്ങൾ കർത്താവ് നിങ്ങൾക്ക് നൽകുന്നതിൽ എനിക്ക് സന്തോഷമുണ്ട്. അത്തരം പ്രവർത്തനങ്ങൾ തന്നെ പല പ്രലോഭനങ്ങളുടെയും സമ്മർദ്ദത്തിൽ നിന്ന് നിങ്ങളെ രക്ഷിക്കും.
പരീശന്മാരിൽ നിന്ന് വ്യത്യസ്തമായി ആത്മീയ അധികാരത്തോടെയാണ് യേശു സംസാരിച്ചത് (മത്താ. 7:29). കാരണം, പ്രസംഗിക്കുന്നതിന് മുമ്പുള്ള മുപ്പത് വർഷങ്ങളിൽ അവിടുന്നു തൻ്റെ ദൈനംദിന ജീവിതത്തിലെ എല്ലാ പ്രലോഭനങ്ങളെയും അതിജീവിച്ചിരുന്നു. നാം പ്രസംഗിക്കുന്നതിനെ പിന്തുണയ്‌ക്കുന്ന ഒരു ജീവിതത്തിന് പകരമാവില്ല മറ്റൊന്നും. ആത്മീയ അധികാരം ലഭിക്കാനുള്ള ഒരേയൊരു മാർഗ്ഗമാണിത്.
വ്യഭിചാരത്തിൽ പിടിക്കപ്പെട്ട സ്ത്രീയോട് യേശു പറഞ്ഞ രണ്ട് വാക്കുകളിൽ പൂർണ്ണമായ സുവിശേഷം കാണാം: “ഞാൻ നിന്നെ (മുൻകാല പാപങ്ങൾക്ക്) കുറ്റംവിധിക്കുന്നില്ല”, “ഇനി മുതൽ പാപം ചെയ്യരുത്” (യോഹന്നാൻ 8:11). കർത്താവിൻ്റെ ഈ രണ്ടു വാക്കുകൾ ഒരു നാണയത്തിൻ്റെ ഇരുവശങ്ങൾ പോലെയാണ്. ഒരു വശം മാത്രമുള്ള നാണയം (അല്ലെങ്കിൽ സുവിശേഷം) വ്യാജമാണ്.
യേശു ക്രൂശിക്കപ്പെട്ടത് നല്ലവരും എളിമയുള്ളവരും ആയിരിക്കണമെന്നു പ്രസംഗിച്ചതുകൊണ്ടല്ല, മറിച്ച് ദൈവവചനത്തിന് വിരുദ്ധമായ മൂപ്പന്മാരുടെ പാരമ്പര്യങ്ങളെ അപലപിച്ചതുകൊണ്ടാണ് (മർക്കോസ് 7:6-13). ഇന്നും, മനുഷ്യരുടെ പാരമ്പര്യങ്ങളാണ് ക്രിസ്തുവിൻ്റെ പൂർണ്ണതയിലേക്ക് പുരോഗമിക്കുന്നതിൽ നിന്ന് ആളുകളെ തടയുന്നത്. നാം ക്രിസ്ത്യാനികൾക്കിടയിൽ ജനപ്രീതി തേടുകയാണെങ്കിൽ, ദൈവവചനത്തിന് വിരുദ്ധമായ മാനുഷിക പാരമ്പര്യങ്ങളെക്കുറിച്ച് നാം മിണ്ടാതിരിക്കും.
ക്രിസ്തുവിൻ്റെ ശരീരത്തിലെ അംഗങ്ങളുടെ വ്യതിരിക്തമായ അടയാളം, അവർ എല്ലായ്‌പ്പോഴും പാപത്തെ ചെറുക്കുന്നു എന്നതാണ് (“ആത്മാവ് ജഡത്തോട് പോരാടുന്നു” – ഗലാ. 5:17). യേശു മരിച്ചത് നമ്മുടെ പാപങ്ങൾ ക്ഷമിക്കാൻ വേണ്ടി മാത്രമല്ല (1 കൊരി. 15:3), നാം അവനോടൊപ്പം മരിക്കാനും (ഗലാ. 2:20), അങ്ങനെ ഇനി നമുക്കായല്ല, അവനായി മാത്രം ജീവിക്കാനും വേണ്ടിയാണ് (2 കൊരി.5:14, 15).
അർദ്ധമനസ്സുള്ള (ശീതോഷ്ണവാൻ – അതായത്, ലൗകികനോ (തണുത്തതോ) കർത്താവിനായി തീയുള്ളവനോ (ചൂടുള്ളതോ) അല്ലാത്ത-) ആരിലും കർത്താവ് പ്രസാദിക്കുന്നില്ല. അത്തരം ആളുകളെ അവിടുന്നു ഛർദ്ദിച്ചുകളയുന്നു (വെളി. 3:16) – നമ്മുടെ ശരീരത്തിൻ്റെ ഭാഗമാകാൻ വിസ്സമ്മതിക്കുന്ന ഏതൊരു ഭക്ഷണവും നമ്മുടെ വയറ്റിൽ പ്രവേശിച്ചതിനുശേഷം നാം ഛർദ്ദിക്കുന്നതുപോലെ. അതിനാൽ, നിങ്ങൾ എപ്പോഴും തീയിൽ ആയിരിക്കണം, പരിശുദ്ധാത്മാവിൻ്റെ അഗ്നിയിൽ – ഒരു വിശുദ്ധ ജീവിതം നയിക്കാനും, ക്രിസ്തുവിനു സാക്ഷിയാകാനും, അവിടുത്തെ സഭയെ പണിയാനും.
കരുണയും കൃപയും
“കൃപ” എന്നതിൻ്റെ അർത്ഥം പലരും ഇന്ന് തെറ്റിദ്ധരിച്ചിരിക്കുന്നു. “കൃപ” എന്നതിന് മിടുക്കരായ ക്രിസ്ത്യാനികൾ കണ്ടുപിടിച്ച നിരവധി നിർവചനങ്ങൾ ഉണ്ട്. എന്നാൽ ഇവിടെ കർത്താവ് തന്നെ പൗലോസിന് നൽകിയ നിർവചനം ഇതാണ്: “എൻ്റെ കൃപ നിനക്കു മതി – നിൻ്റെ ബലഹീനതയിൽ എൻ്റെ ശക്തി പൂർണ്ണത പ്രാപിച്ചിരിക്കുന്നു” (2 കൊരി.12:9). അതിനാൽ “കൃപ” എന്നാൽ “നമ്മുടെ ബലഹീനതയ്ക്കുള്ള ദൈവത്തിൻ്റെ ശക്തി” എന്നാണ് – ആ ബലഹീനത എന്തായാലും. നമുക്കുള്ള എല്ലാ ബലഹീനതകളെയും – നമ്മുടെ സ്വഭാവം കൊണ്ടോ നമ്മുടെ മുൻകാല പരാജയങ്ങൾ കൊണ്ടോ മറ്റെന്തെങ്കിലും മൂലമോ – മറികടക്കാനുള്ള ശക്തി ദൈവകൃപയ്ക്ക് നമുക്ക് നൽകാൻ കഴിയും.
എബ്രായർ 4:16-ൽ കൃപയെ “ആവശ്യ സമയത്തെ സഹായം” എന്നും വിളിക്കുന്നു (ഇവിടെ ആവശ്യമുള്ള സമയം പ്രലോഭനത്തിൻ്റെ സമയമാണ്. – വാക്യം 15 കാണുക). നമ്മൾ എല്ലാവരും വളരെ ദുർബലരായ ആളുകളാണ്. എന്നാൽ വളരെ കുറച്ചുപേർ മാത്രമേ തങ്ങൾ ദുർബലരാണെന്ന് മനസ്സിലാക്കുന്നുള്ളൂ. അതുകൊണ്ടാണ് അതു മനസ്സിലാക്കാത്തവർ ദൈവത്തിൽ നിന്നുള്ള കൃപ തേടാത്തത്. ഒരു മാസികയിലെ ഒരു സുന്ദരമായ മുഖമോ പ്രലോഭിപ്പിക്കുന്ന ഒരു ചിത്രമോ മതി ലൈംഗികാസക്തിയിൽ നമ്മെ വീഴ്ത്താൻ. നമ്മുടെ കഴിവുകളെയോ പ്രകടനത്തെയോ കുറിച്ചുള്ള ഒരു അഭിനന്ദനം മതി, അഹങ്കാരത്തിൽ നമ്മെ വീഴ്ത്താൻ. പണത്തോടുള്ള സ്നേഹത്തിൽ നമ്മെ വീഴ്ത്താൻ ഒരു അപ്രതീക്ഷിത സാമ്പത്തിക നേട്ടം ധാരാളം മതിയാകും. ഈ മേഖലകളിലെ നമ്മുടെ ബലഹീനത സാത്താന് അറിയാം, പക്ഷേ പലപ്പോഴും നാം അതറിയുന്നില്ല. നമ്മുടെ ബലഹീനത നാം തിരിച്ചറിഞ്ഞാൽ, കൃപയ്‌ക്കായി നാം നിരന്തരം ദൈവത്തോട് നിലവിളിക്കും.
നാം പ്രലോഭിപ്പിക്കപ്പെടുമ്പോഴാണ് നമ്മുടെ അവശ്യ സമയം – നാം പാപത്തിൽ വീഴുന്നതിന് മുമ്പ്, അതിനു ശേഷമല്ല. മലകയറുന്നവരെപ്പോലെയാണ് നമ്മൾ. പ്രലോഭനത്തിൻ്റെ നിമിഷത്തിൽ പാറക്കെട്ടിലേക്ക് വഴുതി വീണ് നമ്മുടെ വിരലുകളിൽ തൂങ്ങി നാം നിൽക്കുകയാണ്. എന്നാൽ സഹായം ചോദിക്കാൻ ആ സമയത്തും നമ്മൾ പലപ്പോഴും മടിക്കുന്നു. ഒടുവിൽ അവിടെ നിന്നും വീണു എല്ലുകൾ ഒടിയുന്നതുവരെ സഹായത്തിനായി നിലവിളിക്കാൻ നാം കാത്തിരിക്കുന്നു. ഒടുവിൽ നിലവിളിക്കുന്നു. അപ്പോൾ കരുണയുടെ ആംബുലൻസ് വന്ന് നമ്മെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു.
എന്നാൽ എബ്രായർ 4:16 നമ്മോട് പറയുന്നത്, നമ്മുടെ ആവശ്യത്തിൻ്റെ സമയത്ത് സഹായത്തിനുള്ള കൃപ ചോദിക്കണമെന്നാണ് – നമ്മുടെ ആവശ്യമുള്ള സമയം വീഴുന്നതിന് മുമ്പാണ്, അതിനു ശേഷമല്ല. അപ്പോൾ നാം കൃപ ചോദിച്ചാൽ, ദൈവം നമ്മെ മലഞ്ചെരുവിൽ നിന്ന് ഉയർത്തുന്നത് നമുക്ക് അനുഭവപ്പെടും. മിക്ക ക്രിസ്ത്യാനികളും ആവർത്തിച്ച് വീഴുകയും ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്യുന്ന ജീവിതമാണ് നയിക്കുന്നത്. ദൈവം നമുക്ക് ഒരു മെച്ചപ്പെട്ട ജീവിതം വാഗ്ദാനം ചെയ്യുന്നു – അവിടെ പ്രലോഭനത്തിൻ്റെ നിമിഷത്തിൽ നമുക്ക് സഹായം ലഭ്യമാകും. ഈ സഹായം ആവശ്യപ്പെടുക.
പുതിയ ഉടമ്പടിയുടെ സുവാർത്ത, യേശു നമുക്ക് കരുണയും കൃപയും നൽകുന്നു എന്നതാണ്.
ദൈവത്തിൽ നിന്നുള്ള കൃപ (ശക്തി) സ്വീകരിക്കുന്നതിൻ്റെ രഹസ്യം ഒന്നാമതായി നമ്മുടെ ആവശ്യം, നമ്മുടെ പരാജയങ്ങൾ, നമ്മുടെ കാപട്യങ്ങൾ, നമ്മുടെ ശക്തിയില്ലായ്മ എന്നിവ സത്യസന്ധമായി അംഗീകരിക്കുക എന്നതാണ്. തുടർന്ന് ദൈവം തീർച്ചയായും അത് നമുക്ക് നൽകുമെന്ന വിശ്വാസത്തോടെ ദൈവശക്തിക്കുവേണ്ടി ദാഹിക്കണം. വിശ്വാസത്തെ കുറിച്ചുള്ള എൻ്റെ നിർവചനം ഇതാണ്: ദൈവം വാഗ്‌ദാനം ചെയ്‌തിരിക്കുന്നതെന്തും, അത് സ്വീകരിക്കാൻ നാം ഉത്സുകരായിരിക്കുന്നതിനേക്കാൾ അത് നൽകാൻ അവിടുന്നു ഉത്സുകനാണെന്ന് വിശ്വസിക്കുന്നതാണ് വിശ്വാസം.
എന്നാൽ “ദൈവം തൻ്റെ കൃപ എളിമയുള്ളവർക്ക് മാത്രം നൽകുന്നു” (1 പത്രോസ് 5:5). എളിമയുള്ള ആളുകൾക്ക് മാത്രമേ ക്രിസ്തുവിൻ്റെ ശരീരമായി സഭയെ പണിയാൻ കഴിയൂ. സഭയുടെ അടിത്തറയിടുന്നതിന് മുമ്പ് ആദ്യം യേശു ഒരു ദാസനായിത്തീർന്നു എന്നോർക്കുക.
അധ്യായം 28
കൃപ നിയമത്തെക്കാൾ ശ്രേഷ്ഠം
യേശു മോശെയെക്കാൾ ശ്രേഷ്ഠനായിരിക്കുന്നതുപോലെ കൃപയും ന്യായപ്രമാണത്തെക്കാൾ ശ്രേഷ്ഠമാണ്. ന്യായപ്രമാണത്തിന് പാപമോചനം കൊണ്ടുവരാൻ കഴിയുമെങ്കിൽ (സങ്കീ. 103:3; സങ്കീ. 32:1), കൃപയ്ക്ക് തീർച്ചയായും നമ്മെ അവിടെ നിന്നും മുന്നോട്ട് നയിക്കാൻ കഴിയും – പാപത്തിന്മേലുള്ള വിജയത്തിലേക്ക് (റോമ. 6:14, 8:3; മത്തായി. 1:21).
ബാല്യകാലം മുതൽ (ലൂക്കോസ് 2:40 കാണുക), കുരിശിൽ മരിക്കുന്നതുവരെ (എബ്രാ.2:9 കാണുക) യേശുവിനെ ഒരു ജയാളിയാകാൻ സഹായിച്ചത് കൃപയാണ്. ഇപ്പോൾ അവിടുന്നു പിതാവിനോടൊപ്പം തൻ്റെ സിംഹാസനത്തിൽ ഇരിക്കുന്നു, കാരണം അവിടുന്നു ജയിച്ചു (വെളി. 3:21 കാണുക). അതേ വാക്യത്തിൽ, നമുക്ക് എങ്ങനെ അവിടുത്തെ സിംഹാസനത്തിൽ ഇരിക്കാമെന്നും പറയുന്നു – അവിടുന്നു ജയിച്ചതുപോലെ തന്നെ പ്രലോഭനത്തെ അതിജീവിച്ച്. യാക്കോബും യോഹന്നാനും ചോദിച്ചതും പിതാവിന് മാത്രമേ അവർക്കതു നൽകാൻ കഴിയൂ എന്ന് യേശു പറഞ്ഞതുമായ മാന്യതയുടെ സഥലം ഇതാണ്. നമുക്കെല്ലാവർക്കും ആ മഹത്തായ സ്ഥാനത്തേക്ക് എങ്ങനെ എത്തിച്ചേരാനാകുമെന്ന് ഇപ്പോൾ യേശു നമ്മോട് പറയുന്നു. ജയാളികളായിക്കൊണ്ട് യേശുവിൻ്റെ ഇടത്തും വലത്തും സിംഹാസനത്തിൽ നമുക്കിരിക്കാം
ശിഷ്യത്വവും പങ്കാളിത്തവും
ലൂക്കോസ് 14:26, 27, 33-ൽ പരാമർശിച്ചിരിക്കുന്ന ശിഷ്യത്വ വ്യവസ്ഥകൾ പാലിക്കണമെന്നു കർത്താവ് തൻ്റെ സഭയെ പണിയാൻ ഉപയോഗപ്പെടുത്തുന്ന എല്ലാവരോടും ആവശ്യപ്പെടുന്നു. ആ വ്യവസ്ഥകൾ ഇവയാണ്: (i) നമ്മുടെ ഹൃദയത്തിലും ജീവിതത്തിലും കർത്താവിന് പരമോന്നത സ്ഥാനം നൽകുക; (ii) നമ്മുടെ ആദാമികമായ സ്വജീവിതത്തെ വെറുക്കുക; (iii) ഭൗമിക വസ്‌തുക്കളോടുള്ള (പണം, ജോലി മുതലായവ) ഉടമസ്ഥതാ മനോഭാവത്തിൽ നിന്ന് മാറി നിൽക്കുക. നമുക്കു പലതും ഉണ്ടായിരിക്കാൻ ദൈവം നമ്മെ അനുവദിച്ചിരിക്കുന്നു, എന്നാൽ അവയൊന്നും നമ്മുടേതെന്നപോലെ നാം കയ്യടക്കരുത്. കർത്താവിൻ്റെ ഉപയോഗത്തിനായി, അവനെ മഹത്വപ്പെടുത്തുന്നതിനായി എല്ലാം കൈവശം വച്ചുകൊണ്ട് നാം അവയുടെ നല്ല കാര്യസ്ഥന്മാരായിരിക്കണം.
ക്രിസ്തീയ ജീവിതം യേശുവുമായുള്ള പങ്കാളിത്ത ജീവിതമാണ്. അവിടുന്നു പറഞ്ഞു, “എൻ്റെ നുകം ഏറ്റുവാങ്ങി എന്നിൽ നിന്ന് പഠിക്കുവിൻ” – മത്താ.11:29. ഒരേ നുകത്തിൻ കീഴിലുള്ള രണ്ട് കാളകളുടെ ചിത്രമാണ് ഇവിടെയുള്ളത് – പരിചയസമ്പന്നനായ കാളയിൽ നിന്ന് നേരായ ചാൽ ഉഴുന്നത് എങ്ങനെയെന്ന് പുതിയ കാളകൾ പഠിക്കുന്നു. അതുകൊണ്ട് നാം സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന് കർത്താവ് പ്രതീക്ഷിക്കുന്നില്ല. അതിനാൽ, നിങ്ങൾ എവിടെ പോയാലും എന്തു ചെയ്താലും (ടിവി പ്രോഗ്രാം കാണുമ്പോൾ പോലും) നിങ്ങൾ അത് യേശുവിനോടൊപ്പം അവൻ്റെ നുകത്തിൻ കീഴിൽ ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുക. എന്തെങ്കിലും ചെയ്യുന്നതിൽ നിങ്ങൾക്ക് എപ്പോഴെങ്കിലും അസ്വസ്ഥത തോന്നുന്നുവെങ്കിൽ (കാരണം യേശു അത് അംഗീകരിക്കില്ലെന്ന് നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ) അത് ഉടനടി ഉപേക്ഷിക്കുക.
സാത്താന് ഇടം കൊടുക്കരുത്
സാത്താനെ, ഒരിക്കൽ എന്നെന്നേക്കുമായി, യേശു ക്രൂശിൽ തോൽപിച്ചു (എബ്രാ. 2:14, കൊലോ. 2:14, 15). അതിനാൽ നിങ്ങൾ ഒരിക്കലും അവനെ ഭയപ്പെടേണ്ടതില്ല. നിങ്ങൾ ആദ്യം ദൈവത്തിനു കീഴടങ്ങുകയും പിന്നീട് സാത്താനെ എതിർക്കുകയും ചെയ്താൽ അവൻ തീർച്ചയായും നിങ്ങളിൽ നിന്ന് ഓടിപ്പോകും (യാക്കോബ്.4:7).
“എല്ലാ ശത്രുക്കൾക്കും എതിരെ ഒരു കവചമായി യേശുവിൻ്റെ നാമം നിങ്ങളോടൊപ്പം കൊണ്ടുപോകുക” എന്ന ഗാനത്തിലെ വാക്കുകൾ ഉപയോഗിച്ച് നിങ്ങളെ പ്രോത്സാഹിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നീതിമാൻ ഈ നാമത്തിലേക്ക് ശക്തമായ ഒരു ഗോപുരത്തിലേക്ക് എന്നപോലെ ഓടിക്കയറി സുരക്ഷിതനായിരിക്കുന്നു (സദൃ. 18:10). ആ നാമത്തിൽ സാത്താനെ ചെറുക്കുക. കർത്താവിനെ വിളിക്കുക, എപ്പോൾ വേണമെങ്കിലും നിങ്ങളെ ശല്യപ്പെടുത്തുന്ന എല്ലാറ്റിൽ നിന്നും അവൻ നിങ്ങളെ വിടുവിക്കും. സാത്താന് ഒരിക്കലും ഇടം കൊടുക്കരുത്. വെളി.12:8ൽ സാത്താൻ സ്വർഗ്ഗത്തിൽ ഒരു സ്ഥലവും കണ്ടെത്തിയില്ല എന്ന് പറയുന്നു. നിങ്ങളുടെ ഹൃദയത്തിലും അവനു സ്ഥാനമുണ്ടാകരുത്. ദൈവത്തോടുള്ള നിരന്തരമായ സ്തുതിയുടെ ആത്മാവ് സാത്താനു നിങ്ങളുടെ ജീവിതത്തിൽ ഒരിടത്തും കാലൂന്നാനാവുന്നില്ലെന്ന് ഉറപ്പാക്കാൻ ഏറെ സഹായിക്കും.
യിസ്രായേലിൻ്റെ അഹങ്കാരത്തിൽ നിന്ന് പഠിക്കുന്നു
യിസ്രായേൽ ജനതയുടെ പരാജയങ്ങളിൽ നിന്ന് നമുക്ക് നിരവധി പാഠങ്ങൾ പഠിക്കാനാകും. അവരുടെ ഏറ്റവും വലിയ തെറ്റുകളിലൊന്ന്, ദൈവത്തിന് താൽപ്പര്യമുള്ള ഒരേയൊരു ആളുകൾ തങ്ങളാണെന്ന് കരുതി എന്നതാണ്. എന്നാൽ, മറ്റുള്ളവരെയും താൻ വിളിക്കുമെന്ന് ദൈവം അവരോട് ഹോശേയ, യെശയ്യാ പ്രവാചകന്മാർ മുഖേന പറഞ്ഞിരുന്നു (ഇത് റോമ. 9-ൽ പൗലോസ് ഉദ്ധരിച്ചിരിക്കുന്നു 9: 24-32).
നസ്രത്തിലെ യേശുവിൻ്റെ ആദ്യ പ്രസംഗത്തോടുള്ള രണ്ട് പ്രതികരണങ്ങൾ നാം വായിക്കുന്നു. ആദ്യം ആ യഹൂദന്മാർ യേശുവിനെ വിലമതിച്ചു, കാരണം യെശയ്യാവിൻ്റെ പ്രവചനം അവരുടെ ഇടയിൽ നിറവേറിക്കൊണ്ടിരിക്കുകയാണെന്നും അവരെ സ്വതന്ത്രരാക്കാനും അവരുടെമേൽ പ്രീതി പ്രഘോഷിക്കാനുമാണ് ദൈവം തന്നെ അയച്ചിരിക്കുന്നതെന്നും അവിടുന്നു പറഞ്ഞു (ലൂക്കോ 4:22). ആളുകൾ എപ്പോഴും അത്തരം കാര്യങ്ങൾ കേൾക്കുന്നതിനെ അഭിനന്ദിക്കുന്നു. എന്നാൽ യേശു തുടർന്നു പറഞ്ഞു, ദൈവം ഏലിയാവിനെ സഹായിക്കാൻ ആഗ്രഹിച്ചപ്പോൾ, യിസ്രായേലിലെ എല്ലാ വിധവകളെയും മറികടന്ന് ദൈവം യിസ്രായേൽക്കാരി അല്ലാത്ത വിധവയെ (സാരെഫാത്തിൽ) തിരഞ്ഞെടുത്തു. അതുപോലെ ദൈവം യിസ്രായേലിലെ എല്ലാ കുഷ്ഠരോഗികളെയും അവഗണിച്ചുവെന്നും എലീശായുടെ കാലത്ത് യിസ്രായേലിൽ നിന്നല്ലാത്ത ഒരാളെ (നയമാൻ) സുഖപ്പെടുത്തിയെന്നും യേശു പറഞ്ഞു. യിസ്രായേൽക്കാരല്ലാത്തവരെ ദൈവം അനുഗ്രഹിക്കുന്നു എന്ന് കേട്ടപ്പോൾ തന്നെ അവരുടെ പ്രതികരണം മാറി. അവർ വളരെ ക്രുദ്ധരായി. അവർ യേശുവിനെ പിടിക്കുകയും കൊല്ലാൻ ശ്രമിക്കുകയും ചെയ്തു (ലൂക്കാ 4:28, 29). ആ ഭാഗം വായിക്കുക.
നൂറ്റാണ്ടുകളായി ക്രൈസ്‌തവലോകത്തിലും ഇതുതന്നെയാണ് മനോഭാവം. ദൈവം തൻ്റെ ഒരു ഉപകരണത്തെ ഉപയോഗിച്ചു മുന്നോട്ടു നീങ്ങുകയും ഒരു പുതിയ പ്രസ്ഥാനം ആരംഭിക്കുകയും ചെയ്യുമ്പോഴെല്ലാം. തങ്ങൾ മാത്രമാണ് ദൈവത്തിൻ്റെ വിശേഷാധികാരമുള്ള തിരഞ്ഞെടുക്കപ്പെട്ടവരെന്നും ദൈവത്തിനു മുന്നിൽ മറ്റാർക്കും സ്ഥാനമോ അനുഗ്രഹമോ ഇല്ലെന്നും ആ പ്രസ്ഥാനത്തിലെ ആളുകൾ ചിന്തിക്കാൻ തുടങ്ങുന്നു.
ഇതിൽ നിന്ന് രക്ഷപ്പെടാനുള്ള ഏക മാർഗം നമ്മളെ നിരന്തരം വിലയിരുത്തുകയും മറ്റുള്ളവരെ വിധിക്കാൻ വിസമ്മതിക്കുകയും ചെയ്യുക എന്നതാണ്. നാം തീർച്ചയായും ആളുകളെക്കുറിച്ച് വിവേകമുള്ളവരായിരിക്കണം. എന്നാൽ നാം ആരെയും വിധിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്യേണ്ടതില്ല. യൂദാസ് ഇസ്‌കറിയോത്തയെക്കുറിച്ച് യേശുവിന് വളരെ നിഷേധാത്മകമായ അഭിപ്രായമുണ്ടായിരുന്നു. കൊരിന്ത്യരുടെ ജഡികതയെക്കുറിച്ച് പൗലോസിന് വ്യക്തമായ അഭിപ്രായമുണ്ടായിരുന്നു. അതിനാൽ, മറ്റുള്ളവരെക്കുറിച്ച് അത്തരം അഭിപ്രായങ്ങൾ ഉണ്ടാകുന്നത് തെറ്റല്ല. മറ്റുള്ളവരാൽ നാം വഞ്ചിക്കപ്പെടാതിരിക്കുകയോ മുതലെടുക്കപ്പെടാതിരിക്കുകയോ ചെയ്യണമെങ്കിൽ വാസ്തവത്തിൽ അത് ആവശ്യമാണ്. എന്നാൽ നാം ആരെയും വിധിക്കരുത്, ആരെയും കുറ്റപ്പെടുത്തരുത്.
ശുശ്രുഷയും നിന്ദയും
എല്ലാ പ്രവാചക ശുശ്രൂഷകളും “സുഖമുള്ളവരെ അസ്വസ്ഥതപ്പടുത്താനും അസ്വസ്ഥരായവരെ ആശ്വസിപ്പിക്കാനുമാണ്”. അങ്ങനെയാണ് യേശു പ്രസംഗിച്ചത്. അത് പരീശന്മാരെ അലോസരപ്പെടുത്തുകയും അനുതപിക്കുന്ന പാപികളെ ആശ്വസിപ്പിക്കുകയും ചെയ്തു. യേശുവിൻ്റെ പ്രസംഗത്തിൽ പരീശന്മാർ കോപാകുലരായി, തന്നെ വെറുത്തു. എന്നാൽ അനുതപിച്ച പാപികൾ യേശുവിനെ പ്രോത്സാഹിപ്പിക്കുകയും സ്നേഹിക്കുകയും ചെയ്തു. ഇന്നും ഓരോ പ്രവാചകനും വിശുദ്ധിയെ അന്വേഷിക്കുന്ന അനുതപിക്കുന്ന പാപികളാൽ വളരെയധികം സ്നേഹിക്കപ്പെടുന്നു. എന്നാൽ കപടവിശ്വാസികളാലും സ്വയാഭിമാനമുള്ള പരീശന്മാരാലും തീവ്രമായി വെറുക്കപ്പെടുകയും ചെയ്യുന്നു.
യേശുവിൻ്റെ ശുശ്രൂഷ മൂലം അനേകം ഹൃദയങ്ങളുടെ ചിന്തകൾ അനാവരണം ചെയ്യപ്പെടുമെന്നും അങ്ങനെ അനേകർ വീണുപോകുകയും കുറച്ചുപേർ എഴുന്നേൽക്കുകയും ചെയ്യുമെന്നും ശിമയോൻ മറിയയോട് പറഞ്ഞു (ലൂക്കോസ് 2:34, 35). കർത്താവ് തൻ്റെ ദാസന്മാരിലൂടെ പ്രവാചക ശക്തിയിൽ ശുശ്രൂഷ ചെയ്യുന്നിടത്തെല്ലാം ഇന്നും സംഭവിക്കുന്നത് ഇതാണ്.
മത ക്രൈസ്‌തവലോകം തള്ളിക്കളയുന്നതിനെ കുറിച്ച് മൂന്ന് കാര്യങ്ങൾ എബ്രായർ 13:11-13 നമ്മോട് പറയുന്നു:
(1) ന്യായപ്രമാണം അനുസരിച്ച്, കൊല്ലപ്പെട്ട മൃഗങ്ങളുടെ ശരീരം അശുദ്ധമായി കണക്കാക്കുകയും പാളയത്തിന് പുറത്ത് ദഹിപ്പിക്കുകയും വേണം.
(2) അങ്ങനെ യേശുവിൻ്റെ ശരീരവും യെഹൂദന്മാർ അശുദ്ധമായി കണക്കാക്കുകയും യെരൂശലേമിന് പുറത്തു വച്ചു താൻ കൊല്ലപ്പെടുകയും ചെയ്തു.
(3) ഇപ്പോൾ മതലോകം അശുദ്ധമായി കണക്കാക്കുന്നത് നമ്മെയായിരിക്കും. (നാം കർത്താവിനുവേണ്ടി വിട്ടുവീഴ്ചയില്ലാതെ നിൽക്കുകയാണെങ്കിൽ).
ലൗകിക ക്രൈസ്തവലോകത്തിന് പുറത്ത് യേശുവിങ്കലേക്ക് പോകാൻ നാം സന്നദ്ധരായിരിക്കണം. അപ്പോൾ ഓരോ യഥാർത്ഥ ശിഷ്യനും ഓരോ യഥാർത്ഥ പ്രാദേശിക സഭയും ശാശ്വതമായി നിന്ദ അഭിമുഖീകരിക്കേണ്ടി വരും – ഏതെങ്കിലും വിഡ്ഢിത്തമോ പരീശത്വമോ നിമിത്തമുള്ള നിന്ദയല്ല, മറിച്ച് ദൈവത്തോടും അവിടുത്തെ വചനത്തോടും വിശ്വസ്തത പുലർത്തുന്നതിനും അവിടുത്തെ പൂർണ്ണമായ ഉദ്ദേശ്യം പ്രഖ്യാപിക്കുന്നതിനും ലഭിക്കുന്ന നിന്ദയാണ്.
കൃപ – പുതിയ ഉടമ്പടി അനുഗ്രഹം
പഴയ ഉടമ്പടിയും പുതിയ ഉടമ്പടിയും തമ്മിലുള്ള പ്രധാന വ്യത്യാസം പഴയ ഉടമ്പടി ഭൗമികവും പുതിയ ഉടമ്പടി സ്വർഗീയവുമാണ് എന്നതാണ്. ന്യായപ്രമാണം പാലിച്ചാൽ പഴയ ഉടമ്പടി പ്രകാരം ധാരാളം പണം, സമൃദ്ധമായ കൃഷിയിടങ്ങൾ, ധാരാളം കുട്ടികൾ, ധാരാളം കന്നുകാലികൾ, ശാരീരിക ആരോഗ്യം എന്നിവ ലഭിക്കുമെന്നു മോശെയ്ക്ക് യിസ്രായേലിനു വാഗ്ദാനം ചെയ്‌തു. എന്നാൽ യേശു വന്നത് അത്തരം വാഗ്ദാനങ്ങളുമായല്ല. പുതിയ ഉടമ്പടിയിൽ നമ്മെ അടിമകളാക്കുന്ന മോഹങ്ങളുടെ മേൽ വിജയം അവിടുന്നു നമുക്ക് വാഗ്ദാനം ചെയ്യുന്നു. അതുകൊണ്ട് നമുക്ക് ആവശ്യമുള്ളത് തിരഞ്ഞെടുക്കാം – പഴയ ഉടമ്പടിയുടെ അല്ലെങ്കിൽ പുതിയ ഉടമ്പടിയുടെ അനുഗ്രഹങ്ങൾ. മിക്ക വിശ്വാസികളും പഴയ ഉടമ്പടിയുടെ അനുഗ്രഹങ്ങളിൽ സംതൃപ്തരാണ്. “പഴയത് മതി” എന്ന് മിക്ക ആളുകളും പറയുമെന്ന് യേശു പറഞ്ഞു – (ലൂക്കോസ് 5:39).
അധ്യായം 29
യിസഹാക്കും യാക്കോബും
പഴയനിയമത്തിൽ, യിസഹാക്കും യാക്കോബും ജീവിതം അവസാനിപ്പിച്ച രീതി തമ്മിൽ വലിയ വ്യത്യാസം നാം കാണുന്നു. അതിന് ഒരു കാരണവും ഉണ്ടായിരുന്നു. യിസഹാക്കിന് ജീവിതത്തിൽ ഒരിക്കലും പോരാട്ടങ്ങൾ ഉണ്ടായിട്ടില്ല. ധനികനായ ഒരു പിതാവിൽ നിന്ന് (അബ്രഹാം) അവൻ തൻ്റെ സമ്പത്ത് സ്വീകരിച്ചു, വീട്ടിൽ എല്ലാം സ്വതന്ത്രമായി ആസ്വദിച്ചു. അവൻ്റെ വിവാഹവും പിതാവ് നിശ്ചയിച്ചതാണ്. യാക്കോബിനാകട്ടെ എല്ലാറ്റിനും കഷ്ടപ്പെടേണ്ടി വന്നു. സഹോദരൻ അവനെ കൊല്ലാൻ ശ്രമിച്ചതിനാൽ അവൻ വീട്ടിൽ നിന്ന് ഓടിപ്പോകേണ്ടിവന്നു. സമ്പത്തും രണ്ട് ഭാര്യമാരും ലഭിക്കുന്നതിന് മുമ്പ് അവൻ്റെ അമ്മായിയപ്പനായ ലാബാനും അവനെ വഞ്ചിച്ചു.
ഈ രണ്ടു പേരുടെയും കാര്യത്തിൽ അന്തിമഫലം എന്തായിരുന്നു? യിസഹാക്കിൻ്റെ ജീവിതാവസാനത്തിൽ അവനെ, നല്ല ഭക്ഷണപ്രിയനായും തൻ്റെ രണ്ട് മക്കളിൽ ആരെയാണ് ദൈവം തിരഞ്ഞെടുത്തതെന്ന ആത്മീയ വിവേചനമില്ലാത്തവനായും നാം കാണുന്നു. ഏശാവിന് ജന്മാവകാശം നൽകാൻ അവൻ തീരുമാനിച്ചു, കാരണം ഏശാവിന് നല്ല വേട്ടയിറച്ചി കറി ഉണ്ടാക്കാനറിയാം (ഉൽപ.27:2-4)!
എന്നാൽ, തൻ്റെ ജീവിതാവസാനത്തിൽ യാക്കോബ് വളരെ വ്യത്യസ്തനായിരുന്നു. പെനിയേലിൽ വച്ച് ദൈവത്താൽ തകർക്കപ്പെട്ട അവൻ ‘യിസ്രായേൽ’ ആയിത്തീർന്നു. യോസേഫ് തൻ്റെ രണ്ട് പുത്രന്മാരായ മനശ്ശെയെയും എഫ്രയീമിനെയും അനുഗ്രഹിക്കാൻ കൊണ്ടുവന്നപ്പോൾ, ആരാണ് കൂടുതൽ അനുഗ്രഹിക്കപ്പെടുന്നതെന്ന് യാക്കോബിന് അറിയാമായിരുന്നു. അങ്ങനെ അവൻ തൻ്റെ കൈകൾ പിണച്ചുവെച്ച് ഇളയ എഫ്രയീമിന് വലിയ അനുഗ്രഹം നൽകി. തൻ്റെ എല്ലാ പുത്രന്മാരുടെയും ഭാവിയെക്കുറിച്ചും യാക്കോബ് പ്രവചിച്ചു (ഉൽപ.48:8 മുതൽ 49:27 വരെ). ദൈവം യാക്കോബിനെ തകർത്തു, അതിനാൽ അവൻ ആത്മീയ വിവേചനാധികാരം നേടി ഒരു പ്രവാചകനായി.
യിസഹാക്കിനെപ്പോലെ പല വിശ്വാസികളും ഇന്നു മറ്റ് വിശ്വാസികളിൽ നിന്ന് ആത്മീയമായി ലഭിച്ചതിൽ മാത്രം ജീവിക്കുന്നു. അവർക്ക് തങ്ങളുടെ ആത്മീയ പിതാക്കന്മാരിൽ നിന്ന് ലഭിച്ചതു മാത്രമേ മറ്റുള്ളവർക്ക് കൈമാറാൻ കഴിയൂ. ഇത് നല്ലതാണ്, പക്ഷേ ഇത് രണ്ടാമത്തെ മികച്ചതു മാത്രമാണ്. എന്നാൽ തങ്ങളുടെ ജീവിതത്തിൽ അനുഭവിച്ച പരീക്ഷകളിലൂടെ ദൈവത്തെ വ്യക്തിപരമായി അറിഞ്ഞിട്ടുള്ള മറ്റു വിശ്വാസികൾ (ഇവർ വളരെ ചുരുക്കം) ഉണ്ട്. യാക്കോബിനെപ്പോലെ, അവർ ദൈവത്തിൽ നിന്ന് ആത്മീയ സമ്പത്ത് (വെളിപ്പാട്) സ്വീകരിച്ചു, അവിടുത്തെ വഴികളും മനസ്സും മനസ്സിലാക്കി, അങ്ങനെ ആത്മീയ വിവേചനവും ലഭിച്ചു. നിങ്ങളുടെ കാര്യത്തിൽ ഇത് ഇങ്ങനെ ആയിരിക്കണം. അതിനാൽ നിങ്ങൾ നേരിടാൻ ദൈവം അനുവദിക്കുന്ന എല്ലാറ്റിനും കർത്താവിന് നന്ദി പറയാൻ പഠിക്കുക. കുശവൻ തൻ്റെ കളിമൺ പാത്രം രൂപപ്പെടുത്തുന്നതുപോലെ അവിടുന്നു നിങ്ങളെ രൂപപ്പെടുത്തട്ടെ.
യേശുവിനെ എല്ലാറ്റിൻ്റെയും കർത്താവാക്കുക
2 കൊരിന്ത്യർ 2:14 ൽ പൗലോസ് പറയുന്നു, “ക്രിസ്തുവിൽ ഞങ്ങളെ എപ്പോഴും ജയോത്സവമായി നടത്തുന്ന ദൈവത്തിന് നന്ദി”. “ദൈവത്തിന് നന്ദി! എന്തെന്നാൽ, ക്രിസ്തു ചെയ്തതിലൂടെ അവിടുന്നു നമ്മുടെ മേൽ വിജയം കൈവരിച്ചിരിക്കുന്നു” എന്ന് ലിവിങ് ബൈബിൾ പരാവർത്തനം ചെയ്യുന്നു. അതുകൊണ്ട് നമ്മുടെ ജീവിതത്തിൻ്റെ എല്ലാ മേഖലകളിലും ദൈവം നമ്മുടെമേൽ വിജയം നേടണം, നമുക്ക് വിജയത്തോടെ ജീവിക്കാൻ.
ഒരു ദിവസം എല്ലാ മുഴങ്കാലുകളും മടങ്ങുകയും യേശു കർത്താവാണെന്ന് ഏറ്റുപറയുകയും ചെയ്യും (ഫിലി. 2:10, 11). എന്നാൽ ഇപ്പോൾ തന്നെ നിങ്ങളുടെ ജഡത്തിലെ എല്ലാ ആഗ്രഹങ്ങളും മുട്ടുകുത്തി, യേശു കർത്താവാണെന്ന് അംഗീകരിക്കുകയും കുമ്പിടുകയും വേണം. നിങ്ങളെ ഭരിക്കുന്ന ആ മോഹങ്ങൾ തലകുനിച്ച് യേശു നിങ്ങളുടെ ശരീരത്തിൻ്റെ കർത്താവാണെന്ന് അംഗീകരിക്കണം.
“കർത്താവിൻ്റെ വാൾ തല (വടക്ക്) മുതൽ കാൽ വരെ (തെക്ക്) എല്ലാ ജഡത്തിനും നേരെ പുറപ്പെടും, കർത്താവ് തൻ്റെ വാൾ അതിനെതിരെ ഊരിയെന്ന് എല്ലാ ജഡവും അറിയും” (യെഹെ. 21:4,5).
ദൈവം പ്രവർത്തിക്കുന്നതിൻ്റെ ലക്ഷ്യം “യേശുക്രിസ്തുവിന് എല്ലാറ്റിലും ഒന്നാം സ്ഥാനം ഉണ്ടായിരിക്കണം” എന്നതാണ് (കൊലോ.1:18). നിങ്ങൾ അത് നിങ്ങളുടെ ലക്ഷ്യമാക്കുകയാണെങ്കിൽ, നിങ്ങളുടെ ജീവിതത്തിലും അവിടുത്തേക്കുവേണ്ടിയുള്ള സാക്ഷീകരണത്തിലും എല്ലാ സമയത്തും ദൈവത്തിൻ്റെ സഹായം ലഭിക്കുമെന്ന് നിങ്ങൾക്ക് വിശ്വസിക്കാം.
നിങ്ങൾ നിങ്ങളുടെ സമയവും പണവും ചെലവഴിക്കുന്ന രീതിയിലും, വായിക്കുന്ന പുസ്തകങ്ങളിലും, കേൾക്കുന്ന സംഗീതത്തിലും, കാണുന്ന ടിവി പ്രോഗ്രാമുകളിലും, ഇടപെടുന്ന സുഹൃത്തുക്കളിലും, നിങ്ങളുടെ സംസാരത്തിലും, എല്ലാ കാര്യങ്ങളിലും ക്രിസ്തുവിന് ഒന്നാം സ്ഥാനം ഉണ്ടായിരിക്കണം. . യേശുവിനെ എല്ലാറ്റിൻ്റെയും നാഥനാക്കുക എന്നതിൻ്റെ അർത്ഥം ഇതാണ്. അപ്പോൾ മാത്രമേ എല്ലാ മേഖലയിലും ദൈവം നിങ്ങളുടെ മേൽ എല്ലാ മേഖലയിലും വിജയിച്ചു എന്ന് പറയാൻ കഴിയൂ. ഇത് ഒറ്റരാത്രികൊണ്ട് സംഭവിക്കാവുന്ന ഒന്നല്ല. എന്നാൽ ഇത് നിങ്ങളുടെ ദീർഘകാല ലക്ഷ്യമാക്കുക, അതിനായി പ്രവർത്തിക്കുന്നത് തുടരുക. അപ്പോൾ നിങ്ങൾ ദിവസം തോറും വർഷം തോറും ആ ലക്ഷ്യത്തോട് കൂടുതൽ അടുക്കും.
ലോകത്തിൻ്റെ പാപങ്ങൾ വഹിച്ച ദൈവത്തിൻ്റെ കുഞ്ഞാടായിരുന്നു യേശു. നമ്മൾ ഇപ്പോൾ വിളിക്കപ്പെട്ടിരിക്കുന്നത് “അറുക്കാനുള്ള ആടുകളാകാനാണ്” (റോമ. 8:36). മറ്റുള്ളവർ നമുക്കെതിരെ ചെയ്യുന്ന തെറ്റുകൾ സഹിക്കുന്നു. തീയും വിറകും (നമ്മുടെ ജീവിതസാഹചര്യങ്ങൾ) മോറിയ പർവതത്തിലെന്നപോലെ സജ്ജമാണ്. എന്നാൽ ചോദ്യം (യിസഹാക്ക് തൻ്റെ പിതാവിനോട് ചോദിച്ചതുപോലെ) “ആട്ടിൻകുട്ടി എവിടെ” (ഉൽപ.22:7) എന്നാണ്. ഉത്തരം : “നീയാണ് ആട്ടിൻകുട്ടി”.
പരിശുദ്ധാത്മാവ് ചെയ്യാൻ ശ്രമിക്കുന്നത്
കർത്താവിൻ്റെ വഴി ഒരുക്കുന്നതിനായി ദൈവം, തന്നെ നാലു കാര്യങ്ങൾ ചെയ്യാൻ അയച്ചതായി സ്നാപകയോഹന്നാൻ പറഞ്ഞു (ലൂക്കോ. 3:5): (1) താഴ്‌വരകൾ ഉയർത്താൻ; (2) മലകളും കുന്നുകളും താഴ്ത്താൻ; (3) വളഞ്ഞ വഴികൾ നേരെയാക്കാൻ; കൂടാതെ (4) പരുക്കൻ സ്ഥലങ്ങൾ സുഗമമാക്കുന്നതിന്.
പരിശുദ്ധാത്മാവ് നമ്മുടെ ജീവിതത്തിലും ചെയ്യാൻ ശ്രമിക്കുന്നത് ഇതാണ്:
(1) താഴ്ന്ന പ്രദേശങ്ങൾ ഉയർത്തണം – ലൈംഗികത, പണം, മാനുഷിക ബഹുമാനം, പ്രശസ്തി മുതലായ ഭൗമിക വസ്തുക്കളാൽ നമ്മെ ഭരിക്കുന്ന പ്രദേശങ്ങൾ.
(2) പർവതങ്ങൾ താഴ്ത്തണം – അഹങ്കാരം, നിഗളം, സ്വയപ്രശംസ എന്നിവയുടെ പർവതങ്ങളും (നമ്മുടെ കഴിവുകളാണ് ഇവയ്ക്കു കാരണം), കൂടാതെ സ്വയാഭിമാനത്തിൻ്റെ ചെറിയ കുന്നുകൾ പോലും (നിങ്ങൾ ഒരു ജോലി നന്നായി ചെയ്യുമ്പോൾ തോന്നുന്നത്) താഴ്ത്തപ്പെടേണ്ടതുണ്ട്.
(3) നമ്മുടെ ഉള്ളിലുള്ള എല്ലാ വക്രതയും വഞ്ചനയും പരിശുദ്ധാത്മാവ് നീക്കം ചെയ്യണം.
(4) അവിടുന്നു നമ്മുടെ കാഠിന്യം, വിട്ടു വീഴ്‌ചയില്ലായ്‌മ, പരുപരുത്ത മനോഭാവം എന്നിവ മയപ്പെടുത്തണം.
അപ്പോഴുള്ള വാഗ്ദാനം, ദൈവം നമ്മുടെ ജീവിതത്തിൽ വരുത്തിയ രക്ഷയെ എല്ലാവരും കാണും എന്നതാണ് (ലുക്കോ.3:6); നമ്മുടെ ശരീരത്തിലെ ഓരോ ഭാഗവും ദൈവത്തിൻ്റെ മഹത്വം പ്രകടമാക്കും (യെശ.40:3-5 താരതമ്യം ചെയ്യുക). ഒരു പുൽമേടിലെ തീ പോലെ, ദൈവം തൻ്റെ മഹത്വം നമ്മുടെ ജഡത്തിൽ ഉടനീളം, ക്രമേണ, ഓരോ ഭാഗത്തും പടർന്നു പിടിക്കാനും അങ്ങനെ ജഡത്തിൻ്റെ ഓരോ കഷണവും നശിപ്പിക്കാനും ആഗ്രഹിക്കുന്നു.
നമ്മുടെ ജീവിതത്തിൽ നിന്ന് അടിമട്ട് ഒഴിവാക്കുന്നു
യിരെമ്യാവ് 48:10-ൽ പറയുന്നു, “കർത്താവിൻ്റെ പ്രവൃത്തി (നമ്മുടെ ജഡത്തിൻ്റെ എല്ലാ മേഖലകളിലും യേശുവിനെ കർത്താവാക്കാനുള്ള വേല) ഉദാസീനതയോടെ ചെയ്യുന്നവൻ ശപിക്കപ്പെട്ടവൻ, തൻ്റെ വാളിനെ രക്തം ചൊരിയാതെ അടക്കി വയ്‌ക്കുന്നവൻ ശപിക്കപ്പെട്ടവൻ. അതായത് തൻ്റെ ജഡത്തിലെ മോഹങ്ങളോട് സൗമ്യമായി (നിർദ്ദയമായി പെരുമാറുന്നതിനു പകരം) ഇടപെടുന്നവൻ ശപിക്കപ്പെട്ടവൻ.” മോവാബ് പാത്രത്തിൽ നിന്ന് പാത്രത്തിലേക്ക് പകർന്നിട്ടില്ലാത്തതിനാൽ അവൻ്റെ സുഗന്ധം മാറിയിട്ടില്ലെന്ന് അടുത്ത വാക്യത്തിൽ പറയുന്നു.
“പാത്രത്തിൽ നിന്ന് പാത്രത്തിലേക്ക് പകരുക” എന്ന തലക്കെട്ടിലുള്ള ഒരു ലേഖനത്തിൽ, ജോൺ ഫോലെറ്റ് നമ്മുടെ മാലിന്യങ്ങളിൽ നിന്ന് നമ്മെ വിമോചിപ്പിക്കുന്നതിനായി ദൈവം പകരുന്ന വിവിധ പാത്രങ്ങളെക്കുറിച്ച് പറയുന്നു – തെറ്റിദ്ധാരണയുടെയും പരിഹാസത്തിൻ്റെയും തെറ്റായ ആരോപണങ്ങളുടെയും ഇരുണ്ട വിചാരണയുടെയും പാത്രങ്ങൾ. ഈ പാത്രങ്ങൾക്കെല്ലാം നമ്മുടെ ജീവിതത്തിലെ മാലിന്യങ്ങളുടെ അടിമട്ട് ഒഴിവാക്കാൻ അത്ഭുതകരമായ ഒരു മാർഗമുണ്ട്. വീഞ്ഞ് നിശ്ചലമായാൽ മാത്രമേ (“വിശ്രമത്തിൽ”) അതിൻ്റെ മട്ട് അടിയിൽ അടിയുകയുള്ളു. ഒരു പാത്രത്തിൻ്റെ അടിയിൽ മട്ട് അടിഞ്ഞുകഴിഞ്ഞാൽ, ദൈവം നമ്മെ മറ്റൊരു പാത്രത്തിലേക്ക് ഒഴിക്കും. അങ്ങനെ നമ്മുടെ ഗന്ധം കൂടുതൽ നല്ലതാകും. എന്നാൽ ഇതിനു നാം വിശ്രമിക്കാൻ പഠിക്കണം – ഒരിക്കലും സ്വയം ന്യായീകരിക്കുകയോ സ്വയം പ്രതിരോധിക്കുകയോ ചെയ്യരുത്. അല്ലാത്തപക്ഷം, മട്ട് അടിയിൽ അടിയുകയില്ല. ദൈവജനങ്ങൾക്കിടയിൽ പാഴായിപ്പോയ കഷ്ടപ്പാടുകൾ ധാരാളം ഉണ്ട്. കാരണം അവർ തെറ്റിദ്ധാരണയുടെയും കഷ്ടതകളുടെയും മധ്യത്തിൽ തങ്ങളെത്തന്നെ ന്യായീകരിക്കുന്നു. തങ്ങളുടെ കാര്യം ദൈവത്തിന് സമർപ്പിക്കുകയും ഭാരം കർത്താവിൽ ഇട്ടു കൊള്ളുകയും ചെയ്യുന്നില്ല.
സെഖര്യാവ് 2:13 ൽ, “എല്ലാ ജഡവും കർത്താവിൻ്റെ മുമ്പാകെ നിശ്ശബ്ദരായിരിക്കണം, കാരണം അവിടുന്നു നമ്മുടെ മധ്യത്തിൽ വസിക്കാൻ സ്വർഗ്ഗത്തിൽ നിന്നു വന്നിരിക്കുന്നു” (വാക്യം 10 കാണുക). ഇങ്ങനെയാണ് നമ്മുടെ ഉള്ളം എല്ലാ സമയത്തും ആയിരിക്കേണ്ടത്.
ക്രിസ്തുവിൻ്റെ കുരിശിൽ മാത്രം മഹത്വം
കാൽവരിയെക്കുറിച്ച് കൂടുതൽ ധ്യാനിക്കാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. യേശുവിനുവേണ്ടി നിലകൊള്ളാൻ നിങ്ങൾ ഒരിക്കലും ലജ്ജിക്കേണ്ടതില്ല. കാരണം നിങ്ങൾക്കു വേണ്ടി ഏറെക്കുറെ നഗ്നനായി ക്രൂശിൽ തൂങ്ങാൻ അവിടുന്നു ലജ്ജിച്ചില്ല. നിങ്ങളുടെ ക്രിസ്തീയ നിലപാട് നിങ്ങളുടെ സഹ-വിദ്യാർത്ഥികളെ വ്യക്തമായി അറിയിക്കുന്നതാണ് പിന്മാറ്റത്തിൽ നിന്ന് നിങ്ങളെ തടയുന്ന ഒരു കാര്യം. നിങ്ങൾക്ക് ചുറ്റും മറ്റുള്ളവർ ചെയ്യുന്ന കാര്യങ്ങൾ ചെയ്തുകൊണ്ട് ഒരിക്കലും സാത്താനു മുൻപിൽ മുട്ടുകുത്തരുത്. വളയാതെ നിവർന്നു നിൽക്കുക. കർത്താവ് അരുളിച്ചെയ്തിരിക്കുന്നു: “നീ അവരുടെ അടിമയാകാതിരിക്കാൻ ഞാൻ നിന്നെ ഈജിപ്ത് ദേശത്തുനിന്ന് (പാപത്തിൻ്റെ ആധിപത്യത്തിൽ നിന്ന്) കൊണ്ടുവന്നു, നീ നിവർന്നു നേരേ നടക്കേണ്ടതിന് ഞാൻ നിൻ്റെ നുക ക്കൈകളെ തകർത്തു” (ലേവ്യ. 26:13).
ഫിലിപ്പിയർ 3:17-19-ൽ, പൗലോസ് വിശ്വാസികളുടെ രണ്ട് വിഭാഗങ്ങളെക്കുറിച്ച് സംസാരിക്കുന്നു: ഒന്ന്: തന്നെപ്പോലെ പൂർണതയിലേക്ക് നിരന്തരം ആയുന്നവർ. താൻ ചെയ്ത ഒരു കാര്യത്തിൽ തന്നെ അനുഗമിക്കാൻ പൗലോസ് മറ്റുള്ളവരെ പ്രോത്സാഹിപ്പിച്ചു – പൂർണതയിലേക്ക് ആയുക. മിക്ക സഭകളിലും, പ്രസംഗകർ (വ്യാജമായ വിനയത്തോടെ) പറയുന്നു: “എന്നെ നോക്കുകയോ പിന്തുടരുകയോ ചെയ്യരുത്. ക്രിസ്തുവിനെ മാത്രം പിന്തുടരുക.” അത് വളരെ വിനയമുള്ളതായി തോന്നും, പക്ഷേ അത് ദൈവവചനത്തിനു ചേർന്നതല്ല. നാം എന്തു പ്രസംഗിക്കുന്നുവോ അതിൻ്റെ ജീവിക്കുന്ന മാതൃകകളായിരിക്കണം. രണ്ടാമത്തെ വിഭാഗം വിശ്വാസികളെ ഇവിടെ “ക്രിസ്തുവിൻ്റെ ക്രൂശിൻ്റെ ശത്രുക്കൾ” എന്ന് വിളിക്കുന്നു. അവർ വിശ്വാസികളായിരുന്നു. എന്നാൽ (i) അവരുടെ വിശപ്പ് (വിവിധ വസ്തുക്കളോടുള്ള അവരുടെ മോഹങ്ങൾ) അവരുടെ ദൈവമായിരുന്നു; കൂടാതെ (ii) ലജ്ജിക്കേണ്ട കാര്യങ്ങളിൽ അവർ പുകഴുന്നവരായിരുന്നു.
നമ്മുടെ ത്വക്കിൻ്റെ നിറം, സൗന്ദര്യം, ബുദ്ധി, കഴിവുകൾ, വിദ്യാഭ്യാസം, സമ്പത്ത് അല്ലെങ്കിൽ ലൗകികരായ ആളുകൾ പ്രശംസിക്കുന്ന മറ്റേതെങ്കിലും കാര്യങ്ങൾ ഇവയിൽ നാം ഒരിക്കലും പ്രശംസിക്കരുത്. പൗലോസിനെപ്പോലെ നാം പ്രശംസിക്കണം, ക്രിസ്തുവിൻ്റെ കുരിശിൽ മാത്രം. “നമ്മിലുള്ള ലോകത്തിൻ്റെ താൽപ്പര്യവും ഈ ലോകത്തിലെ ആകർഷകമായ കാര്യങ്ങളിലുള്ള നമ്മുടെ താൽപ്പര്യവും മരിച്ചു” (ഗലാ. 6:14- ലിവിങ്). നിങ്ങൾ കർത്താവിനുവേണ്ടി ഒരു നിലപാട് സ്വീകരിക്കുമ്പോൾ, പല ലൗകികരായ ആളുകളും (ലൗകിക വിശ്വാസികൾ പോലും) നിങ്ങളെ ഒരു വിചിത്ര ജീവിയായി കണക്കാക്കും. എന്നാൽ അത് നിങ്ങളെ വിഷമിപ്പിക്കരുത്. നിങ്ങളുടെ ലൗകിക സുഹൃത്തുക്കളുടെ മുമ്പാകെ കർത്താവിനുവേണ്ടി നിലകൊള്ളുക, ക്രിസ്തുവിനുവേണ്ടിയുള്ള നിങ്ങളുടെ സാക്ഷ്യത്തിൽ ലജ്ജിക്കരുത്.
നമ്മുടെ ജീവിതത്തിൽ അഭിഷേകം ഇല്ലാതിരിക്കുമ്പോഴോ, പാപത്താൽ നാം നിരന്തരം തോൽക്കപ്പെടുമ്പോഴോ, ദൈവത്തോടു നമുക്ക് വിശപ്പില്ലെങ്കിലോ, നമ്മുടെ ദൈവിക ജീവിതത്തിലേക്ക് മറ്റുള്ളവരെ വെല്ലുവിളിക്കാൻ കഴിയാതെ വരുമ്പോഴോ മാത്രം നാം ലജ്ജിക്കുകയും ദൈവമുമ്പാകെ വിലപിക്കുകയും വേണം. അത്തരം വിലാപം നമുക്ക് നല്ലതാണ്. ദൈവം അത് ശ്രദ്ധിക്കുന്നു, കൃപയും വിജയവും വേഗത്തിൽ നൽകിക്കൊണ്ട് അവിടുന്നു നമുക്ക് ഉത്തരം നൽകും.
എന്നാൽ, പാപവുമായി ബന്ധമില്ലാത്ത നമ്മുടെ മാനുഷിക പരിമിതികളെക്കുറിച്ച് നാം ലജ്ജിക്കേണ്ടതില്ല – രോഗം, പരിഷ്‌ക്കാരത്തിനു ചേരാത്ത ചില പെരുമാറ്റം, ബുദ്ധിക്കുറവ്, വൈരുപ്യം അല്ലെങ്കിൽ ദാരിദ്ര്യം. ദൈവം തൻ്റെ ജോലി ചെയ്യാൻ സിനിമാ-താരങ്ങളെയും ശാസ്ത്രജ്ഞരെയുമല്ല, മറിച്ച് മനുഷ്യരുടെ കണ്ണിൽ മാനുഷിക ആകർഷണം ഇല്ലാത്തവരെയാണ് തിരഞ്ഞെടുക്കുന്നത്.
നിങ്ങൾക്ക് ആത്മീയമായി പുരോഗതി പ്രാപിക്കണമെങ്കിൽ, ദൈവം വിലമതിക്കുന്ന കാര്യങ്ങൾക്ക് നിങ്ങളും പ്രാധാന്യം നൽകണം, ദൈവം വിലമതിക്കാത്ത കാര്യങ്ങൾക്ക് മൂല്യം നൽകരുത്.
ഇതൊരു നല്ല ജീവിതമാണ് – ദൈവം നമ്മെ അനുഗ്രഹിച്ചിരിക്കുന്നു
അടുത്തിടെ എനിക്ക് അനുഗ്രഹമായി തീർന്ന ഒരു കവിത ഇതാ:
“കൊടുങ്കാറ്റുകളിൽ ഞങ്ങളുടെ പങ്ക് ഞങ്ങൾ അനുഭവിച്ചു
എന്നാൽ സൂര്യൻ്റെ തിളക്കമുള്ള മനോഹര ദിവസങ്ങൾ
കൊടുങ്കാറ്റുകളുടെ ദിവസങ്ങളുടെ എണ്ണത്തെ പിന്നിലാക്കി
അമ്പത് മനോഹര നാളുകൾക്ക് ഒരുമോശം ദിനം മാത്രം.
ഞങ്ങൾ ചില ദുർഘടമായ വഴികളിലൂടെ നടന്നു
എന്നാൽ ദൈവം അയച്ച സുഗമമായ പാതകൾ
ദുർഘടമായ പാതകളെ ഏറെ മറികടന്നു
സുഗമപാതകൾ കുറഞ്ഞത് മൂവായിരം ശതമാനം,
നൂറ് കപ്പ് ആഹ്ളാദത്തിന് –
അര കപ്പ് അസ്വസ്ഥത –
ഇങ്ങനെയാണ് ദൈവം നമ്മെ അനുഗ്രഹിക്കുന്നത്
ജീവിതത്തിൻ്റെ വ്യത്യസ്ത കാലങ്ങളിലൂടെ.” (രചയിതാവ് അജ്ഞാതം)
ഓർമ്മിക്കേണ്ട ചില പ്രധാന കാര്യങ്ങൾ
അടുത്തിടെ ബാംഗ്ലൂരിൽ നടന്ന നമ്മുടെ കോൺഫറൻസിൽ താഴെ പറയുന്ന കാര്യങ്ങളെക്കുറിച്ച് ഞങ്ങൾ ചിന്തിച്ചു:
– നാം “ദൈവത്തിൻ്റെ കാര്യങ്ങളിൽ ഉത്സാഹമുള്ളവരായിരിക്കണം” എന്ന് കർത്താവ് പറയുന്നു (വെളി.3:19- ലിവിങ്). പാപത്തിനെതിരായും നീതിക്കുവേണ്ടിയും നാം എപ്പോഴും ജ്വലിക്കുന്നവർ ആയിരിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. ശീതോഷ്ണവാന്മാരായ ആളുകൾ ഒടുവിൽ പുറന്തള്ളപ്പെടും.
– ദൈവം പ്രാഥമികമായി നോക്കുന്നതു വിശ്വസ്തതയെയാണ്. നാം വിശ്വസ്തരായിരിക്കണം: (എ) ചെറിയ കാര്യങ്ങളിൽ; (ബി) പണത്തിൻ്റെ ഉപയോഗത്തിൽ; (സി) മറ്റുള്ളവരെ പരിഗണിച്ചു പ്രവർത്തിക്കുന്നതിൽ (ലൂക്കോ 16:10-12).
– അസൂയ ഭയാനകമായ ഒരു തിന്മയാണ്. കയീൻ, ശൗൽ രാജാവ്, ധൂർത്തപുത്രൻ്റെ കഥയിലെ മൂത്ത പുത്രൻ, അസൂയ നിമിത്തം യേശുവിനെ എതിർത്ത പരീശന്മാർ എന്നിവരിൽ നാം ഇതു കാണുന്നു. “അസൂയ”, “പക” എന്നീ പദങ്ങൾ നാം ഒത്തു നോക്കുന്ന ഒരു ബൈബിളിൻ്റെ സഹായത്തോടെ പഠിക്കേണ്ട വാക്കുകളാണ്. ഈ തിന്മയിൽ നിന്ന് നാം സ്വയം ശുദ്ധീകരണം പ്രാപിക്കണം.
– യെശയ്യാവ് 53 നമുക്കും നടക്കാനുള്ള വഴിയാണ് – കാരണം ദൈവം നമ്മെ തകർക്കുമ്പോൾ മാത്രമാണ് “ദൈവത്തിൻ്റെ പദ്ധതികൾ നമ്മിലൂടെ തഴച്ചുവളരുക” (യെശ.53:10 – ലിവിങ്).
– ദൈവത്തിൻ്റെ ശക്തിയില്ലാതെ ക്രിസ്തീയ ജീവിതം നയിക്കാൻ കഴിയില്ല എന്നതിനാൽ, പരിശുദ്ധാത്മാവിൻ്റെ ശക്തിക്കായി നാം അന്വേഷിക്കണം, നിരന്തരം പരിശുദ്ധാത്മാവിനാൽ നിറയപ്പെടണം.
– നമ്മുടെ വഴിയിൽ തടസ്സമായി നിൽക്കുന്ന ‘പർവതങ്ങൾ’ക്കെതിരെ വിശ്വാസം പ്രവർത്തനക്ഷമമാക്കാൻ നല്ല മനസ്സാക്ഷി നമ്മെ പ്രാപ്തരാക്കുന്നു. ദൈവത്തോടൊപ്പമുള്ള നമ്മുടെ നടത്തത്തിൽ നമ്മെ തടസ്സപ്പെടുത്തുന്ന കാര്യങ്ങൾ അംഗീകരിച്ച് നാം വെറുതെ ഇരിക്കരുത്. നാം അവയ്ക്കെതിരെ നിലകൊള്ളുകയും യേശുവിൻ്റെ നാമത്തിൽ അവയെ നീക്കം ചെയ്യുകയും വേണം.
കേവലം മനുഷ്യൻ്റെ ആവേശം എന്താണെന്നും പരിശുദ്ധാത്മാവിൻ്റെ ചലനം എന്താണെന്നും തിരിച്ചറിയാൻ ഈ നാളുകളിൽ നമുക്ക് വിവേചനാധികാരം ഉണ്ടായിരിക്കണം. ഈ വിവേചനാധികാരം നമുക്ക് നൽകാൻ ദൈവത്തിന് മാത്രമേ കഴിയൂ, ദൈവവുമായുള്ള നമ്മുടെ നടത്തത്തിൽ പക്വതയിലേക്ക് വളരുമ്പോൾ നമുക്ക് ഇത് കൂടുതൽ കൂടുതൽ ലഭ്യമാകും.
അധ്യായം 30
പ്രാർത്ഥനയുടെ ചില വശങ്ങൾ
നാം പ്രാർത്ഥിച്ചുകൊണ്ടേയിരിക്കണമെന്നും ഒരിക്കലും വിട്ടുകളയരുതെന്നും യേശു നമ്മോട് പറഞ്ഞു. നീതിക്കായി വീണ്ടും വീണ്ടും ന്യായാധിപൻ്റെ അടുക്കൽ പോകുന്ന വിധവയെപ്പോലെ നാം ആയിരിക്കണം (ലൂക്കാ 18:1).
നമ്മുടെ ഹൃദയം നിർമ്മലവും (ദൈവവുമായുള്ള നമ്മുടെ ലംബമായ ബന്ധം) നന്മയുള്ളതും (മറ്റുള്ളവരുമായുള്ള നമ്മുടെ തിരശ്ചീന ബന്ധം) ആയിരിക്കണം. ദൈവം നമ്മുടെ പ്രാർത്ഥനകൾ കേൾക്കണമെങ്കിൽ – അതായത്, നമ്മൾ വിളിക്കുമ്പോൾ അവിടുന്നു ടെലിഫോൺ എടുക്കണമെങ്കിൽ – ഈ ബന്ധങ്ങൾ ശരിയായിരിക്കണം. (പ്രാർത്ഥന ഒരു ടു-വേ ടെലിഫോൺ സംഭാഷണം പോലെയാണല്ലോ – സങ്കീ.66:18). അപ്പോൾ നമ്മുടെ സ്തുതി സ്വർഗത്തിലെ മാലാഖമാരുടെ സ്തുതികളുമായി ഇടകലർന്ന് ദൈവസന്നിധിയിലേക്ക് കരേറും.
നമ്മുടെ സ്വന്തം ആവശ്യം കാണുക: കാഴ്ചയ്ക്കായി നിലവിളിക്കുന്ന അന്ധനായ ബർത്തിമായി, നമുക്ക് വെളിച്ചമില്ലാത്ത മേഖലകളിൽ നമ്മുടെ സ്വന്തം ആവശ്യങ്ങൾ കാണാനുള്ള കഴിവ് നൽകുന്നതിന് കർത്താവിനോട് എങ്ങനെ നിലവിളിക്കണം എന്നതിൻ്റെ നല്ല ദൃഷ്ടാന്തമാണ് (മർക്കോ.10 :47). ബർത്തിമായിക്ക് കാഴ്ച നൽകിയതുപോലെ നമുക്കും കാഴ്ച നൽകാൻ യേശു തയ്യാറാണ്. ദൈവം നമുക്ക് നൽകിയ ഏറ്റവും വലിയ ദാനങ്ങളിലൊന്നാണ് കാഴ്ച – നമ്മുടെ ആവശ്യമുള്ള മേഖലകൾ കാണിക്കുന്നു. ഇതിനായാണു നാം പ്രധാനമായും പ്രാർത്ഥിക്കേണ്ടത്. മറ്റുള്ളവരുടെ തെറ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നമ്മുടെ കണ്ണിൽ മണൽ ഇട്ടു തിരുമ്മുന്നത് പോലെയാണ് – അത് നമ്മെ അന്ധരാക്കും.
മറ്റുള്ളവരുടെ ആവശ്യങ്ങൾ കാണുക: സദൃശവാക്യങ്ങൾ 11:24, 25 നമ്മോട് പറയുന്നത് ഉദാരമതിയായ മനുഷ്യൻ അഭിവൃദ്ധി പ്രാപിക്കുമെന്നും മറ്റുള്ളവർക്ക് വെള്ളം നൽകുന്നവനെ ദൈവം തന്നെ നനയ്ക്കുമെന്നുമാണ്. മറ്റുള്ളവരുടെ ഭാരങ്ങളും ആവശ്യങ്ങളും നാം ശ്രദ്ധിക്കുമ്പോൾ, ദൈവം നമ്മെയും ശക്തമായി സഹായിക്കും. അതുകൊണ്ട് നമ്മുടെ സ്വന്തം ആവശ്യങ്ങൾക്കനുസൃതമായി മാത്രം ചിന്തിക്കുന്ന ഒരു സ്വയം കേന്ദ്രീകൃത ജീവിതത്തിൽ നിന്ന് വിടുവിക്കപ്പെടാൻ നാം ശ്രമിക്കണം. മറ്റുള്ളവർക്കുവേണ്ടി പ്രാർത്ഥിച്ചപ്പോൾ ഇയ്യോബ് തൻ്റെ രോഗങ്ങളിൽ നിന്ന് സൗഖ്യം പ്രാപിച്ചു (ഇയ്യോബ് 42:10). അബ്രഹാം തൻ്റെ ദാമ്പത്യ ജീവിതത്തിൻ്റെ എല്ലാ വർഷവും ഒരു കുട്ടിക്കുവേണ്ടി പ്രാർത്ഥിച്ചിരുന്നു. എന്നാൽ സാറ അപ്പോഴും വന്ധ്യയായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം അബ്രഹാം മറ്റു ചില വന്ധ്യ സ്‌ത്രീകൾക്കു വേണ്ടി പ്രാർത്ഥിച്ചു (ഉൽപ.20:17, 18). അപ്പോൾ ദൈവം ആ സ്ത്രീകൾക്ക് വേണ്ടിയുള്ള അബ്രഹാമിൻ്റെ പ്രാർത്ഥനയ്ക്ക് ഉത്തരം നൽകി എന്ന് മാത്രമല്ല, “അപ്പോൾ കർത്താവ് സാറയെയും സന്ദർശിച്ചു ” (ഉൽപ.21:1) എന്ന് അടുത്ത വാക്യത്തിൽ പറയുന്നു.
പ്രാർത്ഥനയുടെ പിന്നിലെ യുക്തി മനസ്സിലാക്കാൻ കഴിയാത്തപ്പോഴും നാം പ്രാർത്ഥിക്കണം. പ്രാർത്ഥനയുടെ കാര്യത്തിൽ നാം സ്വന്തം ധാരണയിൽ ആശ്രയിക്കരുത്. യേശു പത്രോസിനായി പ്രാർത്ഥിച്ചു, അതിനാൽ സാത്താൻ അവനെ ശക്തമായി കുലുക്കുകയും പാറ്റുകയും ചെയ്ത ആ പ്രയാസകരമായ സമയത്തെ അവൻ അതിജീവിച്ചു. യേശു പ്രാർത്ഥിച്ചില്ലെങ്കിൽ എന്ത് സംഭവിക്കുമായിരുന്നുവെന്ന് സങ്കൽപ്പിക്കുക.
പത്രോസ്, യാക്കോബ്, യോഹന്നാൻ എന്നിവരോട് ഗെത്സെമനയിൽ തൻ്റെ സമ്മർദ്ദത്തിൻ്റെ സമയത്ത് തന്നോടൊപ്പം പ്രാർത്ഥിക്കാൻ ആവശ്യപ്പെടത്തക്കവണ്ണം യേശു വിനീതനായിരുന്നു. നമ്മോടൊപ്പവും നമുക്കുവേണ്ടിയും പ്രാർത്ഥിക്കാൻ മറ്റുള്ളവരോട് ആവശ്യപ്പെടുന്നതിൽ നിന്ന് നമ്മെ തടയുന്നത് ദുരഭിമാനമാണ്. നാം ആഗ്രഹിക്കുന്നില്ലെങ്കിൽ എന്തെല്ലാം സമ്മർദ്ദങ്ങളിലൂടെയാണ് നാം കടന്നുപോകുന്നതെന്ന് മറ്റുള്ളവരോട് പറയേണ്ടതില്ല – യേശുവും പറഞ്ഞില്ല. പക്ഷേ, അപ്പോഴും അവിടുന്നു പ്രാർത്ഥനാപിന്തുണ ആവശ്യപ്പെട്ടു, ആ മൂന്ന് ശിഷ്യന്മാരിൽ നിന്ന് അത് ലഭിക്കാതെ വന്നപ്പോൾ നിരാശനായി.
സൗമ്യതയും വിനയവും – യേശുവിൻ്റെ നുകം എടുക്കുന്നത്
ദൈവത്തെ നമ്മുടെ പിതാവായും യേശുക്രിസ്തുവിനെ നമ്മുടെ കർത്താവും രക്ഷകനും മുന്നോടിയായും അറിയുക എന്നതാണ് നിത്യജീവൻ (യോഹ. 17:3). സ്ഥിരതയുള്ള ഒരു ക്രിസ്തീയ ജീവിതം നയിക്കണമെങ്കിൽ സ്വർഗീയ പിതാവുമായും യേശുവുമായും നിങ്ങൾ ഒരു അടുപ്പം വളർത്തിയെടുക്കണം. അത് പിന്മാറ്റത്തിനെതിരെയുള്ള ഏറ്റവും വലിയ സംരക്ഷണമാണ്. ദൈവത്തിൽ നിന്നുള്ള അഭിഷിക്ത വചനങ്ങളാണെങ്കിൽ പോലും, ആവേശകരമായ സന്ദേശങ്ങൾ മാത്രം കേട്ടാൽ മതിയാകില്ല. സ്വർഗത്തിൽ നിന്ന് വീണ മന്ന പോലും 24 മണിക്കൂറിനുള്ളിൽ പുഴു അരിക്കാനും ദുർഗന്ധം വമിക്കാനും തുടങ്ങി (പുറ. 16:20). നിങ്ങളുടെ ക്രിസ്തീയ ജീവിതത്തിൻ്റെ പുതുമ നഷ്‌ടപ്പെടാനും അതു പഴകിയതാകാനും 24 മണിക്കൂറിനുള്ളിൽ കഴിയും!! എന്നാൽ അതേ മന്ന പെട്ടകത്തിനുള്ളിൽ (കൂടാരത്തിൻ്റെ അതിവിശുദ്ധ സ്ഥലത്ത്) ദൈവത്തിൻ്റെ സന്നിധിയിൽ സൂക്ഷിച്ചപ്പോൾ, യിസ്രായേല്യർ മരുഭൂമിയിൽ അലഞ്ഞുനടന്ന 40 വർഷക്കാലവും അത് പുഴുക്കളെ വളർത്തുകയോ ദുർഗന്ധം വമിക്കുകയോ ചെയ്തില്ല. അതിനുശേഷം നൂറുകണക്കിനു വർഷങ്ങൾ കനാനിൽ (പുറ. 16:33; എബ്രാ. 9:4) സൂക്ഷിച്ചപ്പോഴും അങ്ങനെ തന്നെ. നമ്മുടെ ജീവിതത്തിൽ എല്ലാം പുതുമയോടെ നിലനിർത്താനുള്ള ദൈവസാന്നിദ്ധ്യത്തിൻ്റെ ശക്തി അതാണ്. അതിനാൽ നിങ്ങൾ കർത്താവിനെക്കുറിച്ച് മറ്റുള്ളവരിൽ നിന്ന് കേൾക്കുന്നതെല്ലാം (യോഗങ്ങളിലും ടേപ്പുകളിലും) കർത്താവിൻ്റെ മുമ്പാകെ ഏറ്റെടുക്കുകയും കർത്താവിൽ നിന്ന് അവിടുത്തെ വചനത്തിലൂടെ നേരിട്ട് ലഭിക്കുന്ന ആദ്യ അറിവായി മാറ്റുകയും വേണം.
മത്തായി 11: 27-29 ൽ യേശു നമ്മോട് പറയുന്നു, അവിടുന്നു നമുക്ക് പിതാവിനെ വെളിപ്പെടുത്തിയില്ലെങ്കിൽ നമുക്ക് പിതാവിനെ അറിയാൻ കഴിയില്ല എന്ന്. ആ വെളിപ്പാട് പ്രാപിക്കുന്നതിന്, തൻ്റെ അടുക്കൽ വരാനും തൻ്റെ നുകം (കുരിശ്) ഏറ്റെടുക്കാനും തന്നിൽ നിന്ന് സൗമ്യതയും വിനയവും പഠിക്കാനും അവിടുന്നു നമ്മെ ക്ഷണിക്കുന്നു (ആ 3 വാക്യങ്ങളും ഒരുമിച്ച് വായിക്കുക). തന്നിൽ നിന്ന് പഠിക്കാൻ യേശു നമ്മോട് ആവശ്യപ്പെട്ടത് ഈ രണ്ട് കാര്യങ്ങളാണ്. അതിനാൽ ഈ മേഖലകളിൽ പ്രത്യേകിച്ച് യേശുവിൻ്റെ മഹത്വം കാണുന്നതിന് നിങ്ങൾ വചനത്തിലേക്ക് നോക്കണം.
(1) സൗമ്യത. ഒന്നാമതായി, യേശു എപ്പോഴും പരീശന്മാർക്കെതിരെ പാപികളായ ആളുകളുടെ പക്ഷം ചേർന്നു എന്ന വസ്തുതയിൽ അവിടുത്തെ സൗമ്യത പ്രകടമാണ്. വ്യഭിചാരത്തിൽ പിടിക്കപ്പെട്ട സ്ത്രീയുടെ കാര്യത്തിൽ നാം ഇത് കാണുന്നു (യോഹ. 8:1-12). പരീശനായ ശിമോൻ്റെ വീട്ടിൽ വെച്ച് തൻ്റെ പാദങ്ങളിൽ പരിമളതൈലം അഭിഷേകം ചെയ്ത പാപിനിയായ സ്ത്രീയുടെ കാര്യത്തിലും (ലൂക്കോ. 7:36-50) ഇതു വ്യക്തമാണ്. ആ പാപിനിയായ സ്ത്രീയോട് ശിമോന് വിമർശനാത്മക മനോഭാവം ഇല്ലാതിരുന്നപ്പോൾ യേശു ഒന്നും പറഞ്ഞില്ല. എന്നാൽ ശിമോൻ അവളെ നിന്ദിക്കുന്നതായി കണ്ട നിമിഷം, ദൈവത്തോടുള്ള മര്യാദയുടെയും സ്നേഹത്തിൻ്റെയും അഭാവത്തിന് യേശു അവനെ ശാസിച്ചു (ലൂക്കോ.7:40-47). അനുതപിക്കുന്ന പാപികളെ വിമർശിക്കുന്നവരോട് യേശു വളരെ കർശനമായി പെരുമാറി. അവിടുന്ന് എപ്പോഴും പരീശന്മാർക്കെതിരെ അനുതപിക്കുന്ന പാപിയുടെ പക്ഷം പിടിക്കുന്നു. ഇത് അറിയുന്നത് നമുക്ക് വലിയ ആശ്വാസമാണ്. ഈ സൗമ്യത നാം അവനിൽ നിന്ന് പഠിക്കണം.
തന്നെ ദ്രോഹിച്ചവരോടുള്ള ക്ഷമാശീലമാണ് യേശുവിൻ്റെ സൗമ്യതയുടെ രണ്ടാമത്തെ വശം. ആളുകൾ അവനെ ‘ഭൂതങ്ങളുടെ രാജകുമാരൻ’ എന്ന് വിളിച്ചപ്പോൾ, അവരോട് ക്ഷമിച്ചുവെന്ന് യേശു ഉടനെ പറഞ്ഞു (മത്താ. 12:24, 32). അവർ തന്നോട് മോശമായി പെരുമാറിയപ്പോൾ അവിടുന്നു ഒരിക്കലും അവരെ ഭീഷണിപ്പെടുത്തിയില്ല. നിശ്ശ്ബ്ദത പാലിച്ചു (1 പത്രോ. 2:23). നാം പഠിക്കേണ്ട യേശുവിൻ്റെ സൗമ്യതയുടെ രണ്ടാമത്തെ വശം ഇതാണ്. കയ്യിൽ വീഴുന്ന പല്ലിയെയോ പാറ്റയെയോ ഉടനടി കുടഞ്ഞെറിയുന്നതുപോലെ, കയ്‌പ്, പ്രതികാരം, പക, അല്ലെങ്കിൽ ക്ഷമിക്കാത്ത മനോഭാവം എന്നിവയെക്കുറിച്ചുള്ള ചെറിയ ചിന്തകൾ പോലും നാം കുടഞ്ഞെറിയണം.
(2) വിനയം. മത്തായിയുടെ സുവിശേഷത്തിലെ ആദ്യത്തെ ആറ് വാക്യങ്ങൾ യേശു ജനിക്കാൻ തിരഞ്ഞെടുത്ത കുടുംബ പരമ്പരയിലെ താഴ്മയുടെ ചിലവശങ്ങൾ നമുക്ക് കാണിച്ചുതരുന്നു. യെഹൂദ വംശാവലികളിൽ സാധാരണയായി സ്ത്രീകളുടെ പേരുകൾ പരാമർശിക്കാറില്ല. എന്നാൽ ഇവിടെ പരാമർശിച്ചിരിക്കുന്ന നാല് സ്ത്രീകളുണ്ട് – താമാർ, രാഹാബ്, രൂത്ത്, ബത്‌ശേബ. അമ്മായിയപ്പനായ യഹൂദയുമായി വ്യഭിചാരത്തിൽ ഏർപ്പെട്ട് ഒരു കുട്ടിയുണ്ടായത് താമാറിന് ആയിരുന്നു (ഉൽപത്തി 38). യെരീഹോവിലെ അറിയപ്പെടുന്ന ഒരു വേശ്യയായിരുന്നു രാഹാബ് (യോശുവ.2). രൂത്ത് ഒരു മോവാബ്യ സ്ത്രീയായിരുന്നു – ലോത്തിൻ്റെ മകൾ അവളുടെ പിതാവുമായി വ്യഭിചാരം ചെയ്‌തുണ്ടായതാണ് മോവാബ് (ഉൽപ.19). ദാവീദുമായി വ്യഭിചാരം ചെയ്തവളാണ് ബത്‌ശേബ. എന്തുകൊണ്ടാണ് ഈ നാല് സ്ത്രീകളുടെ പേരുകൾ (എല്ലാവരും ലൈംഗിക പാപവുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടിരുന്നവർ) പുതിയ നിയമത്തിൻ്റെ ആദ്യ ഖണ്ഡികയിൽ തന്നെ പരാമർശിച്ചിരിക്കുന്നത്? പാപികളോടൊപ്പം അറിയപ്പെടാനും തിരിച്ചറിയാനും അവരെ രക്ഷിക്കാനുമാണ് യേശു ലോകത്തിലേക്ക് വന്നത് എന്ന് കാണിക്കാൻ വേണ്ടിയാണത്.
യേശുവിൻ്റെ വിനയം അവിടുന്നു ഭൂമിയിൽ ഏറ്റെടുത്ത താഴ്ന്ന ജോലിയിലും (ഒരു ആശാരിയുടെ പണി) തൻ്റെ ഭൗമിക ജീവിതത്തിലുടനീളം പുലർത്തിയിരുന്ന ദാസൻ്റെ മനോഭാവത്തിലും വ്യക്തമാണ്. ഒരു ദാസൻ്റെ-മനോഭാവം എന്നത് സദാ ജാഗരൂകനായിരിക്കുകയും മറ്റുള്ളവരുടെ ആവശ്യങ്ങൾ ശ്രദ്ധിക്കുകയും അത്തരം ആവശ്യങ്ങൾ കണ്ടാലുടൻ അവ നിറവേറ്റുന്നതിനായി വേഗത്തിൽ നീങ്ങുകയും ചെയ്യുന്ന ഒന്നാണ് (ഉദാ: യേശു ശിഷ്യന്മാരുടെ പാദങ്ങൾ കഴുകുന്നത്).
ആൻഡ്രൂ മുറെയുടെ `വിനയം’ എന്ന പുസ്തകം വിനയത്തെ ഇങ്ങനെ നിർവചിക്കുന്നു: “ഒന്നും ആകാതിരിക്കാൻ തയ്യാറാവുക, അങ്ങനെ ദൈവം എല്ലാറ്റിലും എല്ലാം ആകും”. ഇതിലാണ് യേശു സന്തോഷിച്ചത്. ഇതാണ് നാം തന്നിൽ നിന്ന് പഠിക്കേണ്ടത്.
അതുകൊണ്ട് എപ്പോഴും നിങ്ങളുടെ കഴുത്തിൽ യേശുവിൻ്റെ നുകം എടുക്കുക, തന്നിൽ നിന്ന് സൗമ്യതയും വിനയവും പഠിക്കുക. ഇങ്ങനെ ചെയ്താൽ നിങ്ങൾക്ക് പിതാവിനെ കൂടുതൽ കൂടുതൽ വെളിപ്പെടുത്താൻ കർത്താവിനു കഴിയും.
അധ്യായം 31
ഹൃദയ മനോഭാവം ദൈവിക സ്വഭാവത്തെ നിർണ്ണയിക്കുന്നു
നമ്മുടെ ചിന്താരീതിയിലെ മാറ്റത്തോടെയാണ് (നമ്മുടെ മനസ്സിൻ്റെ പുതുക്കൽ) നമ്മുടെ സ്വഭാവത്തിൻ്റെ പരിവർത്തനം ആരംഭിക്കുന്നത് എന്ന റോമർ 12: 2 ലെ വചനം നാം നിരന്തരം ഓർക്കേണ്ടതുണ്ട്. ദൈവത്തിൻ്റെ ചിന്തകൾ നമ്മുടെ ചിന്തകൾ പോലെയല്ല – ആളുകളെക്കുറിച്ചായാലും സാഹചര്യങ്ങളെക്കുറിച്ചായാലും. ആദാമിൻ്റെ മക്കൾ നോക്കുന്നതുപോലെ നിങ്ങൾ വ്യക്തികളെയും സാഹചര്യങ്ങളെയും നോക്കരുത്. നിങ്ങൾ എപ്പോഴും സ്വയം ചോദിക്കണം, “ദൈവം ഈ വ്യക്തിയെ അല്ലെങ്കിൽ ഈ സാഹചര്യത്തെ എങ്ങനെ കാണുന്നു?” – എന്നിട്ട് നിങ്ങളുടെ ചിന്തകളെ ദൈവികമായ ചിന്തകളുമായി യോജിപ്പിക്കുക.
ഒരു പിഎച്ച്.ഡി നേടാൻ 25 വർഷമെടുക്കുന്നതുപോലെ (കിൻ്റർഗാർഡൻ മുതൽ കണക്കുകൂട്ടിയാൽ) നിങ്ങൾ ദൈവിക സ്വഭാവത്തിൽ പങ്കാളിയാകാനും ഒട്ടേറെ വർഷങ്ങൾ എടുക്കുമെന്നു ചിന്തിക്കരുത്. സ്തേഫാനോസിനെപ്പോലെയുള്ള (പ്രവൃത്തികൾ 6, 7) ഒരു ചെറുപ്പക്കാരനെക്കുറിച്ച് ചിന്തിക്കുക, അവൻ വീണ്ടും ജനിച്ച് വെറും നാലോ അഞ്ചോ വർഷം കൊണ്ട് ക്രിസ്തുസ്വഭാവത്തിലേക്കു വന്നു. 40 വർഷമായി ക്രിസ്ത്യാനികളായിരുന്നവർ നിത്യതയിൽ അവനേക്കാൾ മുന്നിലായിരിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ഇല്ല, നിർബന്ധമില്ല. നാം ദൈവിക സ്വഭാവത്തിൽ പങ്കുചേരുന്നുണ്ടോ എന്ന് നിർണ്ണയിക്കുന്നത് സമയമല്ല – മറിച്ച് നമ്മുടെ ഹൃദയ മനോഭാവമാണ്. ഡേവിഡ് ബ്രെയ്നെർഡ് (1718-1747) അമേരിക്കൻ ഇന്ത്യക്കാരോടുള്ള (അമേരിക്കയിൽ) ദൈവത്തിൻ്റെ അനുകമ്പയിൽ വളരെയധികം പങ്കുചേർന്നു, 29-ാം വയസ്സിൽ മരിക്കുന്നതിന് മുമ്പ് അദ്ദേഹം അവർക്കിടയിൽ ഒരു മഹത്തായ പ്രവ്യത്തി ചെയ്‌തു. മറ്റുള്ളവർ 100 വർഷത്തിനുള്ളിൽ ചെയ്തതിനേക്കാൾ വളരെകൂടുതൽ 10 വർഷത്തിനുള്ളിൽ അദ്ദേഹം ദൈവത്തിന് വേണ്ടി ചെയ്തു. അതിനാൽ കർത്താവിനെ സേവിക്കാൻ നിങ്ങൾ പ്രായമാകുന്നതുവരെ കാത്തിരിക്കരുത്. നിങ്ങൾ പക്വത പ്രാപിച്ചിട്ടില്ലാത്തതിനാൽ, കർത്താവിനെ സേവിക്കാൻ തുടങ്ങുന്നതിനുമുമ്പ് 50 വയസ്സു വരെ കാത്തിരിക്കണമെന്ന് പിശാച് നിങ്ങളോട് പറയും. ആ കള്ളൻ പറയുന്നത് കേൾക്കരുത്.
ദൈവത്തിൻ്റെ അഗ്നി
ഏലിയാവ് കർമ്മേലിനു മുകളിലായിരിക്കുമ്പോൾ, അവൻ 850 കള്ളപ്രവാചകന്മാരോട് പറഞ്ഞു: “അഗ്നിയിലൂടെ ഉത്തരം നൽകുന്ന ദൈവമാണ് സത്യദൈവം” (1 രാജാക്കന്മാർ 18:24). അഗ്നി പരിശുദ്ധിയെക്കുറിച്ച് സംസാരിക്കുന്നു. വിജാതീയർ പോലും അത് തിരിച്ചറിയുന്നു. തീ വൈകാരിക ആവേശമോ നല്ല ഗാനാലാപനമോ അല്ല. മോശെ മരുഭൂമിയിൽ യിത്രോവിൻ്റെ ആടുകളെ മേയ്ച്ചുകൊണ്ടിരിക്കുമ്പോൾ, മറ്റു പല ചെടികൾക്കിടയിൽ ഒരു മുൾപ്പടർപ്പു മാത്രം തീപിടിക്കുന്നത് കണ്ടു. ദൈവസാന്നിധ്യം ആ മുൾപ്പടർപ്പിൽ ഉണ്ടായിരുന്നു. ഇതു തന്നെയാണ് ഇന്നത്തെ യഥാർത്ഥ സഭയുടെ അടയാളം: അത് ശുദ്ധതയാൽ ജ്വലിക്കും. ദൈവം ദഹിപ്പിക്കുന്ന അഗ്നിയാണ്. അഗ്നിയിലൂടെ ഉത്തരം നൽകുന്ന ദൈവമാണ് സത്യദൈവം.
യാഗം മുഴുവനായി വച്ചിരിക്കുന്ന ബലിപീഠത്തിലാണ് അഗ്നി എപ്പോഴും വീഴുന്നത്. അതുകൊണ്ടാണ് നമ്മൾ ക്രിസ്തുവിനോടൊപ്പം ക്രൂശിക്കപ്പെടുന്നതിനെക്കുറിച്ച് സഭയിൽ സദാ പ്രസംഗിക്കുന്നത് – അതിനാൽ ദൈവത്തിന് എല്ലായ്പ്പോഴും നമ്മുടെ മേൽ അഗ്നി അയയ്ക്കാൻ കഴിയും. അതുപോലെ സ്വന്തമായത് (സ്വന്തം മാനവും സ്വന്തം സാമ്പത്തിക നേട്ടവും) അന്വേഷിച്ചിരുന്ന എല്ലാവരുടെയും ദേവാലയത്തെ യേശു ശുദ്ധീകരിച്ചു. ഇന്നും അവിടുന്നു ചെയ്യുന്നത് ഇതാണ്. അന്ന് അവർ ദേവാലയത്തിൽ പ്രാവുകളെ വിറ്റതുപോലെ, ഇന്ന് പ്രസംഗകർ രോഗശാന്തി യോഗങ്ങളിൽ “ആത്മാവിൻ്റെ വ്യാജ ദാനങ്ങൾ” വിൽക്കുന്നു, അവിടെ അവർ കർത്താവിൻ്റെ നാമത്തിൽ പാവപ്പെട്ടവരിൽ നിന്ന് പണം ശേഖരിക്കുന്നു. ദൈവത്തിൻ്റെ ദാനങ്ങൾ പ്രയോഗിച്ചുകൊണ്ട് പണം സമ്പാദിക്കുകയും തങ്ങൾക്കു മാനം തേടുകയും ചെയ്യുന്ന ഈ പ്രസംഗകരെയെല്ലാം ഒരു ദിവസം യേശു പുറത്താക്കും.
സഭ പണിയുന്നതിന് ദൈവത്തിന് ഒരു പദ്ധതിയും മാതൃകയും ഉണ്ട്. നാം പണിയുന്നത് ആ പദ്ധതി പ്രകാരമല്ലെന്ന് അംഗീകരിക്കാൻ നാം തയ്യാറാണെങ്കിൽ, നാം ദൈവവചനത്തിനു മുന്നിൽ വിറയ്ക്കുന്നവരും വിനയാന്വിതരും ആത്മാവിൽ തകർന്നവരുമാണെങ്കിൽ (യെശ.66:1,2) കർത്താവ് നമ്മെ കടാക്ഷിക്കും. അവിടുത്തെ സഭയെ ശരിയായ രീതിയിൽ പണിയാൻ നമ്മെ സഹായിക്കും.
യെഹെസ്‌കേൽ 40 മുതൽ 48 വരെയുള്ള അധ്യായങ്ങളിൽ ദൈവത്തിൻ്റെ ആലയത്തിനായി നൽകിയിരിക്കുന്ന ഒരു പദ്ധതി നാം കാണുന്നു. സഭ പണിയുന്നതിൻ്റെ ഒരു ചിത്രമാണിത്. കർത്താവിൻ്റെ ദാസന്മാരെ (“സാദോക്കിൻ്റെ പുത്രന്മാർ” – യെഹെ. 44:15-27) അവിടെ വിവരിച്ചിരിക്കുന്നത് കർത്താവിനെ തന്നെ ശുശ്രൂഷിക്കുന്നവരായാണ് (ജനങ്ങളെയല്ല). ജീവജലത്തിൻ്റെ നദികൾ (യോഹന്നാൻ 7:37-39-ൽ യേശു പറഞ്ഞത്) ഇവിടെ യെഹെസ്കേൽ 47-ൽ പരാമർശിച്ചിരിക്കുന്നു, അത്തരമൊരു സഭയിൽ നിന്ന് ജീവജല നദികൾ ഒഴുകുന്നു. ദൈവത്തിൻ്റെ പദ്ധതിക്ക് പുറത്ത്, തങ്ങളുടെ സഭകൾ പണിയുന്നതിൽ ലജ്ജിക്കുന്നവരെ മാത്രം തൻ്റെ പദ്ധതി കാണിക്കാൻ ദൈവം യെഹെസ്‌കേലിനോട് പറയുന്നു (യെഹെ. 43:10,11). ദൈവത്തിൻ്റെ ഭവനത്തിൻ്റെ അടിസ്ഥാന നിയമം ഇവിടെ വിശുദ്ധിയായി പരാമർശിക്കപ്പെടുന്നു (യെഹെ. 43:12).
ദേഹിപരവും മാനുഷികവും പരീശത്വപരവുമായത് ആത്മീയവും ദൈവികവും ക്രിസ്‌തുതുല്യവുമായതിന് സമാനമായി തോന്നാം. യെഹെസ്‌കേൽ 43:8-ൽ, തൻ്റെ യഥാർത്ഥ ദേവാലയത്തിൻ്റെ തൊട്ടടുത്താണ് വ്യാജ ആലയം പണിതിരിക്കുന്നതെന്ന് ദൈവം പറയുന്നു – അതിനാൽ വിവേചനമില്ലാത്ത ആളുകൾ ഏത് വാതിലിലൂടെ പ്രവേശിക്കണമെന്ന് ആശയക്കുഴപ്പത്തിലാകും. അതുകൊണ്ടാണ് നിങ്ങൾ കേവലം ബൗദ്ധികവും വൈകാരികവുമായ ആവേശവും പരിശുദ്ധാത്മാവിൽ നിന്നുള്ള അഗ്നിയും തമ്മിൽ തിരിച്ചറിയേണ്ടത്. നിങ്ങൾ പരീശത്വ നീതിയും ക്രിസ്തുവിനെപ്പോലെയുള്ള നീതിയും തമ്മിൽ വേർതിരിച്ചറിയണം. കേവലം മനുഷ്യനന്മ എന്താണെന്നും ഒരു വ്യക്തി ദൈവിക സ്വഭാവത്തിൽ പങ്കുചേരുന്നതിൻ്റെ ഫലം എന്താണെന്നും നിങ്ങൾ തിരിച്ചറിയേണ്ടതുണ്ട്.
ദൈവിക സ്നേഹവും മാനുഷിക സ്നേഹവും
ദൈവസ്നേഹത്തിൻ്റെ ഒരു വ്യതിരിക്തമായ അടയാളം ലൂക്കോസ് 6:35 ൽ പ്രകടിപ്പിക്കുന്നത് “പകരം ഒന്നും പ്രതീക്ഷിക്കുന്നില്ല” എന്നാണ്. മനുഷ്യസ്നേഹം എപ്പോഴും ബഹുമാനവും സ്നേഹവും സമ്മാനങ്ങളും തിരിച്ചു പ്രതീക്ഷിക്കുന്നു. എന്നാൽ ദൈവിക സ്നേഹം ഒന്നും പ്രതീക്ഷിക്കുന്നില്ല. സ്നേഹിക്കുന്നവരോട് അതിന് ആന്തരികമായ ആവശ്യങ്ങളൊന്നുമില്ല. ദൈവം സൂര്യനെ നല്ലവൻ്റെയും ദുഷ്ടന്മാരുടെയും മേൽ ഒരുപോലെ ഉദിപ്പിക്കുന്നു, തിന്മയുള്ളവരോടും നന്ദികെട്ടവരോടും അവിടുന്നു ദയയും കരുണയും ഉള്ളവനാണ്. ഈ ദിവ്യസ്‌നേഹത്തിൽ ജീവിക്കുന്നതു മാത്രമേ എല്ലാ പരീശത്വത്തിൽനിന്നും നമ്മെ രക്ഷിക്കുകയുള്ളു.
പരീശന്മാർക്കും കൾട്ടുകൾക്കും തങ്ങളുമായി എല്ലാ വിധത്തിലും ഒന്നല്ലാത്തവരെ സ്നേഹിക്കാൻ കഴിയില്ല. അവരുടെ സ്നേഹം മാനുഷികമാണെന്നും ദൈവികമല്ലെന്നും ഇത് തെളിയിക്കുന്നു. ഇതാണ് അവരുടെ കാഠിന്യത്തിൻ്റെയും അഹങ്കാരത്തിൻ്റെയും മൂലകാരണം. യേശു പറഞ്ഞു, “നിങ്ങളെ സ്നേഹിക്കുന്നവരെ മാത്രം സ്നേഹിക്കുകയും അവർക്കു മാത്രം നന്മ ചെയ്യുകയും ആണെങ്കിൽ, നിങ്ങൾ പാപികളേക്കാൾ മികച്ചവനല്ല”. കമ്മ്യൂണിസ്റ്റുകാർ പോലും പരസ്പരം സ്നേഹിക്കുന്നു. ആദാമിൻ്റെ വംശത്തിന്, പകരം ഒന്നും പ്രതീക്ഷിക്കാതെ എങ്ങനെ സ്നേഹിക്കണമെന്ന് അറിയില്ല.
നിങ്ങളുടെ “പ്രത്യാശ ദൈവത്തിൽ നിന്നായിരിക്കണം” (സങ്കീ. 62:5). അപ്പോൾ നിങ്ങൾ ഒരിക്കലും നിരാശനാകില്ല. എല്ലാ മോശപ്പെട്ട മാനസികാവസ്ഥകളും നിരുത്സാഹവും പിറുപിറുപ്പും മറ്റുള്ളവരിൽ നിന്ന് പരിഗണനയോ ബഹുമാനമോ സമ്മാനങ്ങളോ പ്രതീക്ഷിക്കുന്നതിൻ്റെ ഫലമാണ്. നിങ്ങളുടെ ചുറ്റുമുള്ള മറ്റുള്ളവർ മാറുമെന്നോ മെച്ചപ്പെട്ട രീതിയിൽ പെരുമാറുമെന്നോ നിങ്ങളോട് പരിഗണന കാണിക്കുമെന്നോ പ്രതീക്ഷിക്കുന്നത് അവസാനിപ്പിച്ചാൽ തന്നെ നിങ്ങളുടെ ജീവിതം മഹത്വപൂർണമാകും.
ഒരു വലിയ രാജ്യത്തിലേക്കുള്ള ഇടുങ്ങിയ കവാടം
ഒട്ടകം സൂചിക്കുഴയിലൂടെ കടന്നുപോകുന്നത് പോലെ ദൈവരാജ്യത്തിൽ പ്രവേശിക്കുന്നത് ബുദ്ധിമുട്ടാണെന്ന് യേശു പറഞ്ഞു. എന്നാൽ, ഒട്ടകത്തിന് അസാധ്യമായത് അണുജീവിക്ക് ഏറ്റവും എളുപ്പമുള്ള കാര്യമാണ്. ഇത് വലുപ്പത്തിൻ്റെ പ്രശ്‌നമാണ്. നാം എത്ര ചെറുതാണോ (നമ്മുടെ സ്വന്തം ദൃഷ്ടിയിൽ), അത്രയ്ക്ക് നമുക്ക് “ദൈവരാജ്യത്തിലേക്കുള്ള സമൃദ്ധമായ പ്രവേശനം” (2 പത്രോ.1:11) ലഭിക്കുന്നത് എളുപ്പമാണ്. ദൈവരാജ്യം വളരെ വലുതാണ്. എന്നാൽ അതിലേക്കുള്ള ഗേറ്റ് സൂചിക്കുഴപോലെ ഇടുങ്ങിയതാണ്. നമ്മുടെ ദാനങ്ങൾ, കഴിവുകൾ, ബൈബിൾ പരിജ്ഞാനം, കർത്താവിനു ചെയ്യുന്ന സേവനം അല്ലെങ്കിൽ നമ്മുടെ “ആത്മീയത” മുതലായവയാണു നമ്മെ വലുതാക്കുന്നത്. ഇവ നിമിത്തം, നമ്മിൽത്തന്നെ അഭിമാനിക്കുകയും സ്വയം പര്യാപ്തരാകുകയും ചെയ്യുന്നു എന്നതാണ് പ്രശ്‌നം. നിങ്ങൾ എല്ലാ ആൺകുട്ടികളും സുന്ദരന്മാരും, ബുദ്ധിമാന്മാരും, പ്രതിഭാധനരും, കഴിവുറ്റവരും, തിരുവെഴുത്തുകളിൽ അറിവുള്ളവരും ആത്മീയ ചിന്താഗതിയുള്ളവരുമാണ്. അതെല്ലാം കൊണ്ടും നിങ്ങൾ ഒരിക്കലും സ്വന്തം കണ്ണിൽ വലുതാകരുതേ എന്നാണ് എൻ്റെ പ്രാർത്ഥന. സ്വന്തം ദൃഷ്ടിയിൽ എപ്പോഴും ചെറുതായിരിക്കുക. ഒരു മനുഷ്യനെയും ഒരിക്കലും നിന്ദിക്കരുത് – അവൻ്റെ മതമോ, സമുദായമോ പരിജ്ഞാനക്കുറവോ എന്തുമാകട്ടെ. മനുഷ്യരിൽ ഏറ്റവും മോശപ്പെട്ടവരെ നിങ്ങൾ കാണുമ്പോൾ, നിങ്ങളോട് തന്നെ പറയുക: “ദൈവത്തിൻ്റെ കൃപ ലഭിച്ചില്ലായിരുന്നെങ്കിൽ ആ പോകുന്നതു ഞാനാകുമായിരുന്നു”.
യേശു എപ്പോഴും “മനുഷ്യപുത്രൻ”, അല്ലെങ്കിൽ മറ്റൊരു വിധത്തിൽ പറഞ്ഞാൽ, “ഒരു സാധാരണ മനുഷ്യൻ” എന്നാണ് സ്വയം വിശേഷിപ്പിച്ചിരുന്നത്. നിങ്ങളും ഇതായിരിക്കണം. എല്ലാവരോടും, എല്ലായ്‌പ്പോഴും ഒരു സാധാരണ മനുഷ്യനായിരിക്കണം. സ്വയം നിഗളിക്കാൻ ഒരിക്കലും അനുവദിക്കരുത്, നിങ്ങളുടെ സ്വന്തം കഴിവുകളെയും നേട്ടങ്ങളെയും കുറിച്ച് ഒരിക്കലും ചിന്തിച്ചുകൊണ്ടിരിക്കരുത്. നിങ്ങളെ നിങ്ങൾ ആക്കിത്തീർത്ത അവിടുത്തെ കാരുണ്യത്തിന് എപ്പോഴും ദൈവത്തോട് നന്ദിയുള്ളവരായിരിക്കുക.
രക്ഷയെ ദൈവത്തിൻ്റെ പ്രവൃത്തിയായി അംഗീകരിക്കുക
മനുഷ്യന് തന്നെത്തന്നെ രക്ഷിക്കുക അസാധ്യമാണെന്ന് യേശു പറഞ്ഞു. ദൈവത്തിന് മാത്രമേ നമുക്ക് രക്ഷ നൽകാൻ കഴിയൂ – പാപത്തിൻ്റെ ശിക്ഷയിൽ നിന്ന് (ഭൂതകാലത്തിൽ), പാപത്തിൻ്റെ ശക്തിയിൽ നിന്ന് (വർത്തമാനകാലം), പാപത്തിൻ്റെ സാന്നിധ്യത്തിൽ നിന്നും (ഭാവികാലം). (മർക്കോസ് 10:26, 27 കാണുക). “രക്ഷ (മോചനം) കർത്താവിൽ നിന്ന് മാത്രമേ ലഭിക്കൂ” (യോനാ 2:9) എന്ന് ഒടുവിൽ സമ്മതിച്ചപ്പോൾ മത്സ്യത്തിൻ്റെ വയറ്റിൽ നിന്ന് യോനാ വിടുവിക്കപ്പെട്ടു. അടുത്ത വാക്യം പറയുന്നു, “അപ്പോൾ യോനയെ ഉണങ്ങിയ നിലത്തു ഛർദ്ദിക്കാൻ കർത്താവ് മത്സ്യത്തോട് കൽപ്പിച്ചു”.
രക്ഷ ഒരു സ്വയം മെച്ചപ്പെടുത്തൽ പരിപാടിയല്ല. അത്തരമൊരു പരിപാടി നിങ്ങളെ ബാഹ്യമായി മാത്രം മാറ്റും. എന്നാൽ ദൈവത്തിൻ്റെ പ്രവൃത്തി നിങ്ങളെ ഉള്ളിൽ നിന്ന് തന്നെ മാറ്റും. റോമാക്കാരിൽ, സുവിശേഷ സന്ദേശത്തിൻ്റെ വികസനം ഓരോ അധ്യായത്തിലും വർദ്ധിക്കുന്നത് നിങ്ങൾക്ക് കാണാൻ കഴിയും:
അധ്യായം 1 മുതൽ 3 വരെ – മനുഷ്യൻ്റെ കുറ്റബോധം വ്യക്തമായി വിവരിക്കുന്നു.
അധ്യായം.4 – വിശ്വാസത്താലുള്ള നീതീകരണം. (ദൈവത്താൽ നീതിമാൻ എന്നു പ്രഖ്യാപിക്കപ്പെടുന്നു).
അധ്യായം.5 – ക്രിസ്തുവിൻ്റെ രക്തത്തിലൂടെ ഇപ്പോൾ ദൈവത്തിലേക്കുള്ള പ്രവേശനത്തിനു സ്വാതന്ത്ര്യം.
അധ്യായം.6 – നമ്മുടെ പഴയ മനുഷ്യൻ ക്രിസ്തുവിനൊപ്പം ക്രൂശിക്കപ്പെട്ടു. അതുകൊണ്ട് പാപത്തിൻ്റെ അടിമയാകേണ്ട ആവശ്യമില്ല.
അധ്യായം.7 – ന്യായ പ്രമാണത്തിൽ നിന്നും നിയമാനുസ്യത മനോഭാവങ്ങളിൽ നിന്നുമുള്ള സ്വാതന്ത്ര്യം.
അധ്യായം.8 – ഇപ്പോൾ ആത്മാവിൽ ജീവിക്കുക, ജഡത്തിൻ്റെ മോഹങ്ങളെ അനുദിനം മരണത്തിനു ഏല്പിക്കുക.
തുടർന്നു അത്തരമൊരു ജീവിതത്തിൻ്റെ ഉപസംഹാരം ഇങ്ങനെ: “ക്രിസ്തു മുഖാന്തരം നാം ഇതിൽ ഒക്കെയും പൂർണ ജയം പ്രാപിക്കുന്നു” (റോമ.8:37). എന്നാൽ ഇപ്പോഴുള്ള അപകടം, ഇതെല്ലാം നിങ്ങൾ സ്വയം നേടിയെന്ന് നിങ്ങൾ ചിന്തിക്കാൻ തുടങ്ങുന്നു എന്നതാണ് – ഒപ്പം ഇതേച്ചൊല്ലി നിഗളിക്കുകയും ചെയ്യുന്നു. അതിനാൽ നമ്മൾ 9 മുതൽ 11 വരെയുള്ള അധ്യായങ്ങളിലേക്ക് നീങ്ങുകയാണ്.
അധ്യായം.9 – ദൈവത്തിൻ്റെ പരമാധികാരം. അബ്രഹാമിൻ്റെ അനേകം മക്കളിൽ ഒരാളെ മാത്രം (യിസഹാക്കിനെ) അവിടുന്നു തിരഞ്ഞെടുത്തു. തുടർന്നു യിസഹാക്കിൻ്റെ രണ്ട് ആൺകുട്ടികളിൽ ഒരാളെ മാത്രം തിരഞ്ഞെടുത്തു (യാക്കോബ്). ഇരട്ടക്കുട്ടികൾ ജനിക്കുന്നതിന് മുമ്പ് തന്നെ ദൈവം യാക്കോബിനെ തിരഞ്ഞെടുത്തു- “അവരിൽ ആരെങ്കിലും ഗുണമാകട്ടെ ദോഷമാകട്ടെ ഒന്നും ചെയ്യുന്നതിനുമുമ്പ്” (റോമ.9:11). അങ്ങനെ ദൈവം നിങ്ങളെ തിരഞ്ഞെടുത്തത്, “നീ ഓടിയതുകൊണ്ടോ ഇച്ഛിച്ചതുകൊണ്ടോ അല്ല, മറിച്ച് അവിടുത്തെ കാരുണ്യം കൊണ്ടാണ്” (റോമ.9:16). നിങ്ങൾ ഒരിക്കലും മറക്കാൻ പാടില്ലാത്ത കാര്യമാണിത്.
അധ്യായം.10 – ദൈവത്തിൻ്റെ നീതി. നിങ്ങളുടെ സ്വന്തം നീതി ദൈവത്തിൻ്റെ ദൃഷ്ടിയിൽ കറപുരണ്ട തുണിക്കഷണം പോലെയാണ് (യെശ.64:6). നിങ്ങളുടെ ഉള്ളിൽ, നിങ്ങളുടെ ഹൃദയത്തിൽ നിങ്ങളെ നീതിമാന്മാരാക്കാൻ ദൈവം ആഗ്രഹിക്കുന്നു. യിസ്രായേൽ ഒരിക്കലും ഈ നീതി പ്രാപിച്ചില്ല, കാരണം “അവർ സ്വന്തം നീതി സ്ഥാപിക്കാൻ ശ്രമിച്ചു” (റോമ.10:3)
അധ്യായം.11 – ദൈവത്തിൻ്റെ വിശ്വസ്തത. യിസ്രായേൽ പരാജയപ്പെട്ടെങ്കിലും ദൈവം വിശ്വസ്തനായിരുന്നു. ദൈവവചനത്തിൽ വാഗ്ദാനങ്ങളും മുന്നറിയിപ്പുകളും ഉണ്ട് – രണ്ടും നിറവേറ്റാൻ അവിടുന്നു വിശ്വസ്തനാണ്.
അധ്യായം.12:1, 2 – അപ്പോൾ നമ്മൾ എന്ത് പറയും? ദൈവത്തിൻ്റെ കരുണയുടെ വീക്ഷണത്തിൽ, അവിടുത്തെ സമ്പൂർണമായ ഹിതം നിറവേറ്റുന്നതിനായി നിങ്ങളുടെ ശരീരവും മനസ്സും പൂർണ്ണമായും ദൈവത്തിനു സമർപ്പിക്കണം.
അവിടുന്ന് നരകാഗ്നി കാട്ടി ഭീഷണിപ്പെടുത്തിയതുകൊണ്ടല്ല, മറിച്ച് അവിടുന്നു നിങ്ങളോട് കരുണ കാണിച്ചതുകൊണ്ടാണ് നിങ്ങൾ നിങ്ങളുടെ എല്ലാം ദൈവത്തിന് സമർപ്പിക്കേണ്ടത്. അവിടുത്തെ കരുണ നോക്കുക:
– സ്നാനമേറ്റതിന് ശേഷവും നിങ്ങൾ ചെയ്തവ ഉൾപ്പെടെ നിങ്ങളുടെ എല്ലാ മുൻകാല പാപങ്ങളും ക്ഷമിച്ചു;
– നിങ്ങൾക്കെതിരായി നിങ്ങളുടെ ഭൂതകാലം ഓർക്കുന്നില്ല;
– നിങ്ങളുടെ നഗ്നതയും നിങ്ങളുടെ പരാജയങ്ങളും മറ്റുള്ളവരുടെ കണ്ണിൽ നിന്ന് മറയ്ക്കുന്നു;
– അർഹതയില്ലാത്തപ്പോഴും നിങ്ങളെ വീണ്ടും വീണ്ടും അനുഗ്രഹിക്കുന്നു.
ഇത്തരമൊരു ദൈവത്തെ നിങ്ങൾക്ക് എങ്ങനെ മുതലെടുക്കാനാകും? തൻ്റെ ഒരു താലന്ത് കുഴിച്ചിട്ട മനുഷ്യൻ അങ്ങനെ ചെയ്തത് തൻ്റെ യജമാനൻ “കഠിന മനുഷ്യൻ” ആണെന്ന് കരുതിയതുകൊണ്ടാണ്. ദൈവം കഠിനനാണെന്ന് കരുതുന്നവർ സ്വന്തം ജീവിതം ദുസ്സഹമാക്കുകയും അതു കുഴിച്ചുമൂടുകയും പാഴാക്കുകയും ചെയ്യും. എല്ലാ മേഖലകളിലും നിങ്ങൾക്ക് ഏറ്റവും മികച്ചത് നൽകാൻ ആഗ്രഹിക്കുന്ന ഒരു നല്ല ദൈവമാണ് അവിടുന്ന് എന്ന് നിങ്ങൾ എല്ലാവരും കണ്ടതിന് ദൈവത്തെ സ്തുതിക്കുന്നു.
അദ്ധ്യായം.13 – ദൈവത്താൽ നിയമിതരായ അധികാരികൾക്ക് മുമ്പിലുള്ള കീഴടക്കും സുവിശേഷത്തിന് കീഴടങ്ങിയ ദൈവഭയമുള്ള ആളുകളുടെ അടയാളങ്ങളിലൊന്നാണ്.
അധ്യായം.14, 15 – അവരുമായുള്ള നിങ്ങളുടെ അഭിപ്രായവ്യത്യാസം പരിഗണിക്കാതെ, നിങ്ങൾ ക്രിസ്തു നിങ്ങളെ സ്വീകരിച്ചതുപോലെ മറ്റ് വിശ്വാസികളെ (മറ്റ് ഗ്രൂപ്പുകളിലുള്ളവരെപ്പോലും) സ്വീകരിക്കണം. പരീശന്മാരെയും അഹങ്കാരികളായ ക്രിസ്ത്യാനികളെയും റോമർ 14-ഉം 15-ഉം തുറന്നുകാട്ടുന്നു, അതിൽ അവരുടെ പഠിപ്പിക്കൽ പ്രസക്തമല്ല. പല വിശ്വാസികളുമായും ഒരുമിച്ച് പ്രവർത്തിക്കാൻ നിങ്ങൾക്ക് കഴിഞ്ഞേക്കില്ല. എന്നാൽ ക്രിസ്തു നിങ്ങളെ സ്വീകരിച്ചതുപോലെ നിങ്ങൾ അവരെയെല്ലാം സ്വീകരിക്കണം.
അദ്ധ്യായം.16 – സാത്താൻ നമ്മുടെ കാൽക്കീഴിൽ ചതഞ്ഞരഞ്ഞുപോകും എന്ന് പറയുന്ന 20 -ാം വാക്യത്തോടെയാണ് ഈ സന്ദേശം അവസാനിക്കുന്നത്.
റോമർ 16:20 വരെ നിങ്ങളെ കൊണ്ടുപോകാൻ പരിശുദ്ധാത്മാവിനെ നിങ്ങൾ അനുവദിക്കുകയാണെങ്കിൽ, നിങ്ങൾ തീർച്ചയായും അനുഗ്രഹിക്കപ്പെടും.
അധ്യായം 32
ദൈവത്തിൻ്റെ അനുഗ്രഹങ്ങൾ നാം അർഹിക്കുന്നതല്ല
യേശു പറഞ്ഞ പല ഉപമകളും സുവിശേഷങ്ങളിൽ വിവരിച്ചിരിക്കുന്ന അവിടുത്തെ ജീവിതത്തിലെ പല സംഭവങ്ങളും നമ്മെ ഒരു സത്യം പഠിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണ്: നമുക്ക് ലഭിക്കാൻ അർഹതയില്ലാത്തതാണ് ദൈവം നൽകുന്നത്. അവിടുത്തെ അനുഗ്രഹങ്ങൾ നമ്മുടെ യോഗ്യതയെ അടിസ്ഥാനമാക്കിയുള്ളതല്ല. ഇത് വ്യക്തമായി മനസ്സിലാക്കാത്തിടത്തോളം, നമ്മെ അനുഗ്രഹിക്കണമെന്ന് യേശുവിൻ്റെ നാമത്തിൽ തന്നോട് അപേക്ഷിക്കാൻ നമുക്ക് വിശ്വാസമുണ്ടായിരിക്കയില്ല. കാരണം കർത്താവിൽ നിന്ന് എന്തെങ്കിലും ലഭിക്കാൻ നാം യോഗ്യരല്ലെന്ന് നമുക്ക് തോന്നിയേക്കാം – പ്രത്യേകിച്ചും ബൈബിൾ വായിക്കാത്ത ചില ദിവസങ്ങളിൽ. അല്ലെങ്കിൽ എന്തെങ്കിലും പാപത്തിൽ വീണു പോയ ദിവസങ്ങളിൽ!. ചില ഉദാഹരണങ്ങൾ ഇതാ:
– ധൂർത്തപുത്രൻ തിരികെ വന്നപ്പോൾ അർഹതയ്‌ക്കപ്പുറം അനുഗ്രഹിക്കപ്പെട്ടു (ലുക്കോ. 15).
– രാജാവിൻ്റെ മകൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ തെരുവിൽ നിന്ന് ക്ഷണിക്കപ്പെട്ട യാചകർക്ക് ഓരോരുത്തർക്കും സൗജന്യ വിവാഹ വസ്ത്രം നൽകുകയും അവർ അർഹിക്കുന്നതിലും അപ്പുറമായി അവരെ അനുഗ്രഹിക്കുകയും ചെയ്തു (മത്തായി.22).
– ഒടുവിൽ ജോലിക്ക് വന്ന തൊഴിലാളികൾക്ക് ആദ്യം കൂലി നൽകി (മത്തായി.20).
– ക്രൂശിലെ പശ്ചാത്തപീച്ച കള്ളനും (അവൻ വലിയ പാപത്തിൽ നിരന്തരം ജീവിച്ചിരുന്നു) യേശുവും (ഒരിക്കലും പാപം ചെയ്തിട്ടില്ല) ഒരേ ദിവസം പറുദീസയിൽ പ്രവേശിച്ചു.
– ഉയിർത്തെഴുന്നേറ്റ കർത്താവിനെ കാണാനുള്ള പദവി ആദ്യം ലഭിച്ചത് (യോഹ. 20) മഗ്‌ദലന മറിയത്തിനാണ് (നേരത്തെ ഭൂതബാധിതയും ഒരുപക്ഷേ മുൻ വേശ്യയുമായിരുന്നു അവൾ).
– “അർഹതയില്ലാത്തവരോട് കർത്താവ് കരുണയുള്ളവനും ആർദ്രവാനുമാണ്” (സങ്കീ. 103: 8- ലിവിങ്).
നിങ്ങളുടെ രക്ഷയ്ക്കായി പ്രവർത്തിക്കുക
യാക്കോബ് 1:19-25-ൽ, എല്ലാവരുമായും ഇടപഴകുമ്പോൾ നാം “കേൾക്കാൻ വേഗതയും സംസാരിക്കാൻ താമസവും കോപിക്കാൻ താമസവുമുള്ളവരായിരിക്കണം” എന്ന് നാം വായിക്കുന്നു (വാക്യം. 19) – കാരണം നമുക്ക് ഒരിക്കലും നമ്മുടെ കോപത്തിലൂടെ ദൈവത്തിൻ്റെ നീതി കൈവരിക്കാനാവില്ല (വാക്യം.20). കോൺക്രീറ്റ് നടപ്പാതയിലെ വിള്ളലുകൾക്കിടയിൽ വളരുന്ന പുല്ല് പോലെയുള്ള “തിന്മയുടെ വളർച്ച” സൂക്ഷിക്കുക (വാക്യം.21). തെറ്റായ നിലപാടുകളുടെ വേരുകൾ പിഴുതെറിയപ്പെടുമെന്ന് ഉറപ്പാക്കണം. അപ്പോൾ തിന്മയുടെ വളർച്ച ഉണ്ടാകില്ല.
വചനം ശ്രവിച്ചതിനുശേഷം, നമുക്ക് ഒന്നുകിൽ മറക്കുന്ന ശ്രോതാക്കളോ സജീവ പ്രവർത്തകരോ (നമ്മുടെ സ്വന്തം രക്ഷയ്ക്കായി പ്രവർത്തിക്കുന്നു) ആകാം (വാക്യം.25). ദൈവം തൻ്റെ വചനത്തിൻ്റെ കണ്ണാടിയിൽ (നാം വായിച്ചതോ കേട്ടതോ ആയ) നമുക്ക് കാണിച്ചുതന്ന ഒരു കാര്യം പെട്ടെന്ന് മറക്കാൻ എളുപ്പമാണ്. ദൈവം നമ്മോട് സംസാരിക്കുന്നത് നമ്മുടെ ഹൃദയത്തിൽ ശ്രദ്ധാപൂർവ്വം സൂക്ഷിക്കുകയും അതിന്മേൽ പ്രവർത്തിക്കുകയും വേണം.
1 കൊരിന്ത്യർ 13-ൽ, വഞ്ചിക്കപ്പെടുന്നതിൽ നിന്ന് നമ്മെത്തന്നെ രക്ഷിക്കണമെങ്കിൽ, വീണ്ടും വീണ്ടും വായിക്കുകയും ധ്യാനിക്കുകയും ചെയ്യേണ്ട ചില കാര്യങ്ങളെക്കുറിച്ചു നാം കാണുന്നു. ഈ അധ്യായത്തിൽ വിവരിച്ചിരിക്കുന്ന തരത്തിലുള്ള സ്നേഹം നമുക്കില്ലെങ്കിൽ, നമ്മുടെ എല്ലാ അറിവും തീക്ഷ്ണതയും ത്യാഗവും കഴിവുകളും ദൈവത്തിൻ്റെ ദൃഷ്ടിയിൽ പൂജ്യമാണ്. നാം ഈ കണ്ണാടിയിൽ നോക്കുകയും നമ്മെത്തന്നെ കാണുകയും വേണം, നമ്മുടെ സ്നേഹം പൂർണമാകുന്നതുവരെ – പക്ഷപാതമില്ലാതെ, നന്മ നിറഞ്ഞുവരുന്നതു വരെ – നമുക്ക് കുറവുള്ളിടത്ത് പ്രവർത്തിക്കണം.
ക്രിസ്തുവിൻ്റെ രക്തത്തിൻ്റെ ശക്തി
സഹോദരങ്ങളെ രാപ്പകൽ കുറ്റം ചുമത്തുന്ന അപവാദിയുടെ കുറ്റാരോപണങ്ങളെ (വെളി. 12:10,11) അതിജീവിച്ച് പരിശുദ്ധനായ ദൈവത്തിൻ്റെ സന്നിധിയിൽ നമ്മെ നീതിമാന്മാരായി പ്രഖ്യാപിക്കാനുള്ള ക്രിസ്തുവിൻ്റെ രക്തത്തിൻ്റെ ശക്തിയെ മഹത്വപ്പെടുത്തുക. നാം ദൈവത്താൽ അംഗീകരിക്കപ്പെടുമെന്ന ഉറപ്പോടെ അങ്ങനെ ദൈവസന്നിധിയിൽ പോകുന്നതിൽ നാം ധൈര്യമുള്ളവരായിരിക്കണം.
ക്രിസ്തുവിൻ്റെ രക്തത്തിൻ്റെ ശക്തി എത്രയാണ്! യേശു മരിച്ച ദിവസം, രണ്ട് പേർ പറുദീസയിലേക്ക് നടന്നു – 33 വർഷത്തിൽ ഒരിക്കൽ പോലും പാപം ചെയ്യാത്ത ഒരാൾ (യേശു), ജീവിതകാലം മുഴുവൻ, അവൻ്റെ അവസാന നിമിഷം വരെ പാപം ചെയ്ത മറ്റൊരാൾ. (പശ്ചാത്തപിച്ച കള്ളൻ). ഇരുവരും കൈകോർത്ത് നീതിമാന്മാരായി പറുദീസയിൽ നടന്നു. ഇതാണ് സുവിശേഷം. ഇത് കേൾക്കുന്ന പലരും ദൈവകൃപയെ ‘മുതലെടുത്തേക്കാം’. അവർ അങ്ങനെ ചെയ്യട്ടെ. അതുവഴി അവർ സ്വയം നശിപ്പിക്കും. എന്നാൽ ആത്മാർത്ഥതയുള്ള നമ്മളെ സംബന്ധിച്ചിടത്തോളം, അത്തരമൊരു സന്ദേശം നമ്മുടെ ജീവിതം കൂടുതൽ ക്ഷമിക്കുന്നവനും കൃപയുള്ളവനുമായ ഒരു കർത്താവിനായി സമർപ്പിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു, ഒരിക്കൽ പോലും പാപം ചെയ്യാൻ നമ്മൾ ആഗ്രഹിക്കുന്നില്ല. “ദൈവത്തിൻ്റെ ദയ നമ്മെ മാനസാന്തരത്തിലേക്ക് നയിക്കുന്നു” (റോമ. 2:4). നമ്മുടെ ജീവിതത്തിൽ അത്ഭുതങ്ങൾ ചെയ്യാൻ നാം ദൈവത്തെ വിശ്വസിക്കണം, നമ്മുടെ അവിശ്വാസം കൊണ്ടോ നമ്മുടെ സ്വന്തം അയോഗ്യത കൊണ്ടോ കർത്താവിനെ പരിമിതപ്പെടുത്തരുത്.
തങ്ങളുടെ കൂട്ടത്തിൽ ഇല്ലാത്ത മറ്റുള്ളവരെ വിമർശിക്കാൻ തിടുക്കം കാണിക്കുന്ന വിശ്വാസികളെ കാണുമ്പോൾ എനിക്ക് ഖേദമുണ്ട്. അത്തരം വിശ്വാസികൾ വ്യക്തമായും തങ്ങളുടെ മുൻ പാപങ്ങളിൽ നിന്നുള്ള ശുദ്ധീകരണം മറന്നിരിക്കുന്നു. യോഹന്നാൻ 8-ൽ അവർ ആ സ്ത്രീക്ക് നേരെ കല്ലെറിയാൻ തുടങ്ങിയിരുന്നെങ്കിൽ, യേശു അവളുടെ മുന്നിൽ നിൽക്കുകയും “ആദ്യം എന്നെ കൊല്ലുക” എന്ന് പറഞ്ഞുകൊണ്ട് കല്ലുകൾ സ്വയം സ്വീകരിക്കുകയും ചെയ്യുമായിരുന്നുവെന്ന് കർത്താവ് എനിക്ക് കാണിച്ചുതന്നു. അതാണ് അവിടുന്നു കാൽവരിയിൽ ചെയ്തത്. മറ്റൊരു ദൈവപൈതലിനെ കല്ലെറിയുന്നത് യേശുവിനെത്തന്നെ കല്ലെറിയുക എന്നതാണ്. എല്ലാ സമയത്തും അത് ഒഴിവാക്കുക.
പിന്നിലുള്ളത് മറക്കുന്നു
നമ്മുടെ ജീവിതത്തിലെ എല്ലാ ദിവസവും പൗലോസ് ചെയ്തതുപോലെ നാം ചെയ്യണം: “പിന്നിലുള്ള കാര്യങ്ങൾ (അതായത്, തലേദിവസം വരെയുള്ളത് എല്ലാം) മറന്ന്, മുന്നിലുള്ള കാര്യങ്ങളിൽ എത്തി, ഞാൻ ക്രിസ്തുയേശുവിലുള്ള പരമ വിളിയുടെ വിരുതിനായി ലാക്കിലേക്ക് ഓടുന്നു “(ഫിലി. 3:13,14). അതായത് ആ ദിവസം വരെയുള്ള നിങ്ങളുടെ എല്ലാ നേട്ടങ്ങളും പരാജയങ്ങളും നിങ്ങൾ മറക്കണം. അപ്പോൾ നിങ്ങൾ ഒരു കാര്യം മാത്രം ചിന്തിക്കണം: യേശുവിനെപ്പോലെ ആകാൻ ഇനി എത്രയധികം വളരണം? പൗലോസ് പറയുന്നു- അതാണ് പക്വതയുള്ള ഒരു ക്രിസ്ത്യാനിയുടെ അടയാളം (ഫിലി. 3:15).
പിശാചിന് നാണക്കേടുണ്ടാക്കുന്ന അനുഗ്യഹീതമായ പുതുവർഷം നിങ്ങൾക്കെല്ലാവർക്കും ഉണ്ടാകട്ടെ. മറ്റുള്ളവരിൽ നിന്ന് നിന്ദയുടെയോ ബഹിഷ്‌കരണത്തിൻ്റെയോ വർഷമായിരിക്കാം ഇത്. എന്നാൽ നിങ്ങൾ ഓരോ ദിവസവും കർത്താവിനെ ഭയപ്പെട്ട് ജീവിക്കുകയും നിങ്ങളെ ദ്രോഹിക്കുന്ന എല്ലാവരോടും ക്ഷമിക്കുകയും പകരം അവരെ അനുഗ്രഹിക്കുകയും ചെയ്യണം. കർത്താവുമായുള്ള അടുത്ത കൂട്ടായ്മയുടെ അത്തരം ഒരു വർഷമായിരിക്കണം ഇത്. മറ്റുള്ളവരുമായുള്ള എല്ലാ ഇടപാടുകളിലും നിങ്ങൾ വിവേകത്തോടെ നടക്കുന്ന ഒരു വർഷമാകട്ടെ എന്നും ആശംസിക്കുന്നു.
നിന്ദയെയും ബഹിഷ്‌കരണത്തെയും കുറിച്ച് ഞാൻ പരാമർശിക്കുന്നു, കാരണം അന്ത്യകാലത്തോട് അടുക്കുമ്പോൾ അത് കൂടുതൽ കൂടുതൽ നമ്മുടെ ഭാഗമാകും. യേശു പറഞ്ഞു, “അവർ വീടിൻ്റെ യജമാനനെ ബെയെൽസെബൂബ് എന്ന് വിളിക്കുന്നുവെങ്കിൽ, വീട്ടുകാരെ എത്ര അധികം” (മത്താ. 10:25). വിശ്വാസികളെ (അവരുടെ കൂട്ടത്തിൽ ഇല്ലാത്തവരെ) എല്ലാത്തരം ചീത്ത പേരുകളും വിളിക്കുന്ന ശീലം ക്രിസ്ത്യാനികൾക്കിടയിലെ എല്ലാ ഗ്രൂപ്പുകളിലും കാണപ്പെടുന്നു.
എൻ്റെ മക്കളേ, ഞാൻ നിങ്ങളെക്കുറിച്ച് ഓരോന്നിലും അഭിമാനിക്കുന്നുവെന്ന് നിങ്ങൾ അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എന്നെ വിമർശിക്കുന്ന ക്രിസ്ത്യാനികളിൽ നിന്ന് (കർത്താവിനുവേണ്ടിയുള്ള എൻ്റെ നിലപാട് കാരണം) നിങ്ങൾക്ക് ധാരാളം സമ്മർദ്ദങ്ങളും എതിർപ്പുകളും നേരിടേണ്ടി വന്നിട്ടുണ്ട് – നിങ്ങൾ എൻ്റെ മക്കളായതിനാൽ. എന്നാൽ ആ സമ്മർദ്ദത്തെ അതിജീവിക്കാനും എന്നെ വെറുക്കുകയും നിങ്ങളെ വെറുക്കുകയും ചെയ്യുന്നവരെ സ്നേഹിക്കാനുമുള്ള കൃപ ദൈവം നിങ്ങൾക്ക് നൽകിയിട്ടുണ്ട്. അതിന് ഞാൻ കർത്താവിനെ സ്തുതിക്കുന്നു.
ദൈവം നിങ്ങളെ നോക്കുന്ന അതേ വിധത്തിലാണ് ഞാൻ നിങ്ങളെ എല്ലാവരെയും നോക്കുന്നത് (“ക്രിസ്തുവിൽ നീതീകരിക്കപ്പെട്ടു – നിങ്ങളുടെ മുഴുവൻ ജീവിതത്തിലും നിങ്ങൾ ഒരിക്കലും പാപം ചെയ്തിട്ടില്ലാത്തതുപോലെ”). ഇങ്ങനെയാണ് ആത്മാർത്ഥതയുള്ള, പൂർണ്ണഹൃദയമുള്ള എല്ലാ വിശ്വാസികളെയും കാണാൻ ഞാൻ ശ്രമിക്കുന്നത്. നമ്മുടെ പിതാവിൽ നിന്നുള്ള നമ്മുടെ സ്വന്തം സ്വീകാര്യതയിൽ നാം സന്തോഷിക്കുന്നതുപോലെ, നമ്മുടെ പിതാവ് സ്വീകരിച്ച മറ്റ് വിശ്വാസികളെക്കുറിച്ചും നാം സന്തോഷിക്കണം.
ക്രൂശിക്കപ്പെടുന്നതുവരെ ജീവിതകാലം മുഴുവൻ പാപം ചെയ്ത ഒരു കൊലപാതകിയുടെ കൂടെ പറുദീസയിൽ കൈകോർത്ത് നടക്കാൻ യേശുവിനു മാത്രമേ കഴിയൂ!! അതാണ് കൃപ. മനുഷ്യൻ്റെ പാപം പെരുകിയിടത്ത് ദൈവകൃപയും വർധിച്ചു.
ന്യായീകരണം
അടുത്തയിടെ, സി.എഫ്.സി -യിലെ എല്ലാവർക്കുമായി അച്ചടിച്ച ആലേഖന വാക്യം നമുക്ക് ഞങ്ങൾക്ക് ലഭിച്ചു:
“കർത്താവേ, അങ്ങയെ ദുഃഖിപ്പിക്കുന്നതായി എന്നിൽ കണ്ടെത്തിയത് എന്നെ കാണിക്കേണമേ ” – (സങ്കീർത്തനം 139:24-ലിവിങ്)
ആ പ്രാർത്ഥന ഭൂതകാലത്തെയല്ല, വർത്തമാനകാലത്തെയാണ് സൂചിപ്പിക്കുന്നത്. നമ്മുടെ ഭൂതകാലം നമ്മുടെ കർത്താവ് ക്ഷമിക്കുകയും മായ്‌ക്കുകയും ചെയ്‌തിരിക്കുന്നു – സാത്താനും ദുഷ്ടമനുഷ്യരും അത് മറന്നില്ലെങ്കിലും. ഇനി നമ്മൾ വർത്തമാനകാലവുമായി മാത്രമേ ഇടപെടേണ്ടതുള്ളു. കർത്താവിൻ്റെ നാമം “ഞാൻ ആകുന്നവൻ ” എന്നാണ് (പുറ. 3:14) – “ഞാൻ ആയിരുന്നവൻ” എന്നല്ല! അതുകൊണ്ട് കർത്താവ് നമ്മോട് ഇടപെടുന്നത് വർത്തമാനകാലവുമായി ബന്ധപ്പെട്ടാണ് – ഒരിക്കലും നമ്മുടെ ഭൂതകാലവുമായി ബന്ധപ്പെട്ടല്ല.
ക്രിസ്തുവിൻ്റെ രക്തത്താൽ നാം നീതീകരിക്കപ്പെട്ടിരിക്കുന്നു (റോമ.5:9) (നാം ഒരിക്കലും പാപം ചെയ്തിട്ടില്ല എന്ന മട്ടിൽ). ഈ സത്യത്തിൽ നാം ഉറച്ചുനിൽക്കണം. നാം ദൈവത്താൽ നീതിമാന്മാരായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു – കുറ്റവിമുക്തരാക്കുകയല്ല! രണ്ടും തമ്മിലുള്ള വ്യത്യാസം ചിന്തിക്കുക. കുറ്റവിമുക്തരാക്കുക എന്നതിൻ്റെ അർത്ഥം ദൈവം നമ്മെ കുറ്റവാളികളായി കാണുന്നുണ്ടെങ്കിലും അവിടുന്നു നമ്മോട് ക്ഷമിച്ചതായി പ്രഖ്യാപിക്കുന്നു എന്നാണ്. അത് തന്നെ നല്ല വാർത്തയാകുമായിരുന്നു. എന്നാൽ നീതീകരിക്കപ്പെടുക എന്നതിനർത്ഥം, നാം കുറ്റവാളികളല്ല, മറിച്ച് അവിടുന്നു ആയിരിക്കുന്നതുപോലെ നീതിന്മാരും നിർമലരും വിശുദ്ധരുമാണെന്ന് ദൈവം പ്രഖ്യാപിക്കുന്നു എന്നാണ്. ക്രിസ്തുവിൻ്റെ നീതി ധരിക്കുക എന്നതിൻ്റെ അർത്ഥം ഇതാണ്. പലരും ഇത് പ്രസംഗിക്കാൻ ഭയപ്പെടുന്നു, കാരണം ഇത് ആത്മാർത്ഥതയില്ലാത്ത വിശ്വാസികൾ പാപത്തിനുള്ള ലൈസൻസായി മുതലെടുത്തേക്കാം. പക്ഷേ, തൽഫലമായി, ആത്മാർത്ഥതയുള്ള പല വിശ്വാസികൾക്കും ഈ സുവാർത്ത നഷ്ടമായി. നാം നീതീകരിക്കപ്പെടുന്നു എന്ന സത്യത്തിൽ വേരൂന്നിയിട്ടില്ലെങ്കിൽ, നമ്മുടെ ക്രിസ്തീയ ജീവിതത്തിൽ നാം ഒരിക്കലും പുരോഗതി പ്രാപിക്കുകയില്ല. നമ്മൾ എപ്പോഴും “തളർന്നവരും ഭാരമുള്ളവരും” ആയിരിക്കും.
പത്രോസിൻ്റെ ഉദാഹരണം ചിന്തിക്കുക. പത്രോസ് തന്നെ കർത്താവിനെ വളരെ മോശമായി മൂന്നുവട്ടം തള്ളിപ്പറഞ്ഞ് ഏഴ് ആഴ്ചകൾക്ക് ശേഷം, എഴുന്നേറ്റു നിന്ന് മറ്റുള്ളവരോട് രണ്ടുതവണ പറയാൻ കഴിഞ്ഞു, “നിങ്ങൾ യേശുവിനെ തള്ളിപ്പറഞ്ഞു….നിങ്ങൾ യേശുവിനെ നിഷേധിച്ചു” (പ്രവൃത്തികൾ 3:13, 14 – കെ.ജെ.വി). രണ്ടു മാസം മുമ്പ് താൻ തന്നെ ചെയ്ത പാപത്തിനെതിരെ പ്രസംഗിക്കാൻ എന്തൊരു ധൈര്യം! അതെ, ക്രിസ്തുവിൻ്റെ രക്തത്തിൻ്റെ ശക്തിയിൽ വിശ്വസിച്ചിരുന്നതിനാൽ, ഭൂതകാലത്തെ പിന്നിലാക്കി “ഒരിക്കലും പാപം ചെയ്തിട്ടില്ല” എന്ന മട്ടിൽ നിൽക്കുക എന്നാൽ എന്താണെന്ന് പത്രോസിന് അറിയാമായിരുന്നു. തൻ്റെ പാപം ദൈവകൃപയേക്കാൾ വലുതാണെന്ന് പത്രോസ് വിശ്വസിച്ചില്ല. “പാപം പെരുകിയ ഇടത്ത് കൃപ അത്യന്തം വർദ്ധിക്കും” (റോമ. 5:20) എന്ന് അദ്ദേഹം വിശ്വസിച്ചു. പുതിയ വർഷം ആരംഭിക്കാനുള്ള സന്ദേശം ഇതാണ്.
പുതുവർഷത്തിലേക്കു കടക്കുമ്പോൾ – എല്ലാ അക്കൗണ്ടുകളും ക്രമീകരിക്കുക
യാക്കോബ് 4:14, 15 നമ്മോട് പറയുന്നു, നാളെ എന്ത് സംഭവിക്കുമെന്ന് നമുക്ക് പ്രവചിക്കാൻ കഴിയില്ല, നമ്മൾ ജീവിക്കുമോ എന്ന് പോലും. അതിനാൽ, കഴിഞ്ഞ വർഷത്തിൽ ജീവിക്കാൻ കർത്താവ് നമ്മെ പ്രാപ്തമാക്കിയ എല്ലാ ദിവസങ്ങൾക്കും നാം നന്ദിയുള്ളവരായിരിക്കണം. ഇനി പുതുവർഷത്തിൽ നമ്മൾ ഓരോ ദിവസമായി ജീവിക്കണം. കഴിഞ്ഞ വർഷം നേടിയതിലും അപ്പുറം ഈ വർഷം നമുക്ക് പുരോഗതി കൈവരിക്കണമെങ്കിൽ, “ദിവസം മുഴുവൻ കർത്താവിനെ ഭയപ്പെട്ട് ജീവിക്കുക” (സദൃ. 23:17) എന്ന പ്രബോധനം അനുസരിച്ചുകൊണ്ട് എല്ലാ ദിവസവും ജീവിക്കണം. പുരോഗതി കൈവരിക്കാനുള്ള ഒരേയൊരു മാർഗ്ഗമാണിത്. അടുത്ത ഒരു വർഷം മുഴുവനായോ അതിലധികമായോ പദ്ധതികൾ ആസൂത്രണം ചെയ്‌തിട്ടുണ്ടെങ്കിലും, നാളെയെക്കുറിച്ചുപോലും നാം ഉത്‌കണ്‌ഠപ്പെടേണ്ടതില്ല.
വർഷാവസാനത്തിന് മുമ്പ് കർത്താവിനോടും മനുഷ്യനോടും ഉള്ള എല്ലാ കണക്കുകളും തീർക്കണം. നമ്മൾ ആരോടും ഒന്നും കടപ്പെട്ടിട്ടില്ലെന്നും ആവശ്യമായ എല്ലാ തിരിച്ചടവും നമ്മൾ നടത്തിയിട്ടുണ്ടെന്നും ഉറപ്പാക്കണം. കൂടാതെ, നമ്മോട് എന്തെങ്കിലും ദ്രോഹം ചെയ്ത എല്ലാവരോടും നമ്മൾ ക്ഷമിച്ചിരിക്കുന്നു.
പൗലോസ് ഫിലേമോന് എഴുതിയ കത്തിൽ മനോഹരമായ ഒരു സന്ദേശമുണ്ട്. അവിടെ പൗലോസ് ഫിലേമോൻ്റെ മുമ്പാകെ ഒനേസിമോസിനുവേണ്ടി അപേക്ഷിക്കുന്നു. ഒനേസിമോസ് ഫിലേമോനിൽ നിന്ന് മോഷ്ടിച്ചതെല്ലാം പൗലോസ് സ്വന്തം കയ്യിൽ നിന്നു തിരികെ നൽകുമെന്ന് അദ്ദേഹം പറയുന്നു. “അത് എൻ്റെ കണക്കിൽ ചുമത്തുക. ഞാൻ തന്നെ അത് തിരിച്ചടയ്ക്കാം”, പൗലോസ് പറയുന്നു (വാക്യം 18). അതുതന്നെയാണ് കർത്താവ് നമ്മോടും പറയുന്നത്: “എൻ്റെ ശരീരത്തിലെ ഏതെങ്കിലും സഹോദരന്മാരോ സഹോദരിമാരോ നിങ്ങൾക്ക് എന്തെങ്കിലും ദ്രോഹം ചെയ്യുകയും അങ്ങനെ എന്തെങ്കിലും കടപ്പെട്ടിരിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ, അത് എൻ്റെ അക്കൗണ്ടിൽ ചുമത്തുക. ഞാൻ തന്നെ നിങ്ങൾക്ക് തിരികെ തരാം.” അതുകൊണ്ട് നമുക്ക് എന്തെങ്കിലും ദ്രോഹം ചെയ്ത എല്ലാവരെയും വിട്ടയക്കണം. പുതുവർഷത്തിലേക്ക് ഒന്നും നാം “കൊണ്ടുപോകരുത്”.
നമുക്ക് കർത്താവിനെ സേവിക്കാനും അവിടുത്തെ കൽപ്പനകൾ അനുസരിക്കാനും താഴെപ്പറയുന്ന രണ്ടിലൊന്ന് പ്രേരണയാകും (1) ന്യായവിധിയെക്കുറിച്ചുള്ള ഭയം; അല്ലെങ്കിൽ (2) ദൈവം നമുക്കുവേണ്ടി ചെയ്‌തതിനോടുള്ള നന്ദി. പഴയ ഉടമ്പടിയിൽ അത് ആദ്യത്തേതായിരുന്നു. പുതിയ ഉടമ്പടി പ്രകാരം അത് രണ്ടാമത്തേതായിരിക്കണം. ഉദാഹരണത്തിന്, നമ്മൾ മറ്റുള്ളവരോട് ക്ഷമിക്കണം, അല്ലാത്തപക്ഷം ദൈവം ക്ഷമിക്കാതെ നമ്മെ ശിക്ഷിക്കും. ഇല്ല. നാം അവരോട് ക്ഷമിക്കണം, കാരണം ദൈവം നമ്മോട് വളരെയധികം ഉദാരമായി ക്ഷമിച്ചിരിക്കുന്നു.
യെഹിസ്‌കീയാവിനെക്കുറിച്ച് പറഞ്ഞിരിക്കുന്നതു “തനിക്ക് ലഭിച്ച ഉപകാരത്തിന് ഒത്തവണ്ണം നടന്നില്ല” (2 ദിന.32:25) എന്നാണ്. വർഷങ്ങളായി കർത്താവിൽ നിന്ന് നമുക്ക് ലഭിച്ച പ്രയോജനങ്ങൾക്കനുസരിച്ച് നാം അവനു സമർപ്പിച്ചിട്ടുണ്ടോ എന്ന് സ്വയം ചോദിക്കുന്നത് നല്ലതാണ്.
യിസ്രായേല്യർക്ക് ആഴ്ചയിൽ ഒരിക്കൽ മാത്രമേ ശബ്ബത്ത് ദിവസം ഉണ്ടായിരുന്നുള്ളൂ, നമ്മുക്ക് എല്ലാ ദിവസവും ശബ്ബത്ത് ദിവസങ്ങളാണ്. അമ്പത് വർഷത്തിലൊരിക്കൽ മാത്രമേ അവർക്ക് ഒരു വർഷം ജൂബിലി ഉണ്ടായിരുന്നുള്ളൂ (ഏഴ് ശബ്ബത്തുകൾക്ക് ശേഷം – 7×7 വർഷം കഴിഞ്ഞ് – ലേവ്യ 25), നമുക്ക് എല്ലാ വർഷവും ജൂബിലി വർഷമാണ്! ജൂബിലി വർഷത്തിൽ, എല്ലാ കടങ്ങളും ക്ഷമിച്ച് ഓരോ അടിമയും മോചിപ്പിക്കപ്പെടണമെന്ന് ദൈവം കൽപ്പിച്ചിരുന്നു. ലിവിങ് ബൈബിൾ പറയുന്നു, “ഇത് എത്ര സന്തോഷകരമായ വർഷമായിരിക്കും!” (ലേവ്യ.25:11) – അതാണ് ജൂബിലിയുടെ (സന്തോഷം) അർഥം. പുതുവർഷം നിങ്ങൾക്ക് ഇങ്ങനെയായിരിക്കണം.
ദൈവം നമ്മോട് ക്ഷമിക്കുകയും നമ്മുടെ ഭൂതകാലം ഓർക്കാതിരിക്കുകയും ചെയ്യുന്നതുപോലെ, നാം നമ്മുടെ കഴിഞ്ഞകാല തിന്മകളെല്ലാം ക്ഷമിക്കുകയും “ഇനി ഓർക്കാതിരിക്കുകയും വേണം”. ആ സ്ഥലത്തേക്ക് വരാൻ, ഓരോ തവണയും സാത്താൻ അത് നമ്മെ ഓർമ്മിപ്പിക്കുമ്പോൾ നമ്മുടെ ഭൂതകാലവും മറ്റുള്ളവരുടെ ഭൂതകാലവും ഓർക്കാതിരിക്കുമെന്നു നാം മനഃപൂർവം തിരഞ്ഞെടുക്കണം. മറ്റൊരാളുടെ ഭൂതകാലത്തെക്കുറിച്ച് നമുക്കറിയാവുന്ന ഒന്നും, അവനെ വേദനിപ്പിക്കുന്ന ഒന്നും, ഒരിക്കലും കൈമാറില്ലെന്ന് നാം ഒരു തീരുമാനമെടുക്കുകയും വേണം. അപ്പോൾ ദൈവം നമ്മോടും കരുണ കാണിക്കും – നാം മറ്റുള്ളവരോട് എങ്ങനെ പെരുമാറുന്നുവോ അതുപോലെ തന്നെ അവിടുന്നു നമ്മോടും പെരുമാറും.
അധ്യായം 33
വിനയവും വിശ്വാസവും
നിങ്ങൾ എപ്പോഴും എളിമയോടെ നിലകൊള്ളുകയാണെങ്കിൽ ദൈവത്തിന് നിങ്ങളെ ശക്തമായി പിന്തുണയ്ക്കാൻ കഴിയും. എളിമയുള്ള ഒരു മനുഷ്യൻ മറ്റുള്ളവർ തന്നോട് ചെയ്ത തിന്മയെ സ്വയം ഓർമ്മിപ്പിക്കുകയില്ല, മറിച്ച് മറ്റുള്ളവർ തനിക്കുവേണ്ടി ചെയ്ത നന്മകൾ എപ്പോഴും ഓർക്കും. അവൻ മറ്റുള്ളവർക്ക് ചെയ്ത നന്മയും അവൻ മനസ്സിൽ കൊണ്ടുവരില്ല; തൻ്റെ മാനുഷിക കഴിവുകളിലോ ഭൂമിയിലെ യോഗ്യതകളിലോ നേട്ടങ്ങളിലോ ഒരിക്കലും അഭിമാനിക്കാത്തവനും മറ്റാരെയും ചെറുതായി തോന്നാൻ ഇടയാക്കാത്തവനുമാണ് എളിയ മനുഷ്യൻ.
നിങ്ങൾക്ക് വിശ്വാസമുണ്ടെങ്കിൽ മാത്രമേ ദൈവത്തിന് നിങ്ങളെ പിന്തുണയ്ക്കാൻ കഴിയൂ. നിങ്ങൾക്ക് അർഹതയില്ലാത്തത് ദൈവം നിങ്ങൾക്ക് നൽകുമെന്ന് നിങ്ങൾ വിശ്വസിക്കണം. അതാണ് വിശ്വാസം. ഉയിർത്തെഴുന്നേറ്റ കർത്താവിനെ ആദ്യമായി കാണുന്ന വ്യക്തി എന്ന പദവി മുൻ ഭൂതബാധിതയായ മഗ്ദലന മറിയത്തിന് നൽകുമെന്ന് നമ്മളാരും ഒരിക്കലും ചിന്തിച്ചിട്ടുണ്ടാവില്ല. ദൈവം മാത്രമേ അങ്ങനെയൊന്ന് ചിന്തിക്കുകയുള്ളൂ. നിങ്ങൾ വിശ്വസ്‌തരായതിനാൽ ദൈവം നിങ്ങൾക്ക് അർഹമായത് മാത്രമേ നൽകൂ എന്ന് വിശ്വസിക്കുന്നത് ദൈവത്തെ പരിമിതപ്പെടുത്തുകയാണ്. ദൈവം നല്ല ദൈവമാണ്. അത് തന്നെ മുതലെടുക്കാൻ നമ്മെ പ്രേരിപ്പിക്കുന്നില്ല. ഇല്ല. നേരെമറിച്ച്, അത് ദൈവത്തെ കൂടുതൽ സേവിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു.
നിങ്ങളുടെ വഴിയിൽ തടസ്സമായി നിൽക്കുന്ന പർവതങ്ങളോട് പോലും മാറിനിൽക്കാൻ ആജ്ഞാപിക്കാൻ വിശ്വാസം നിങ്ങളെ ശക്തിപ്പെടുത്തും. “എന്നെ ശക്തനാക്കുന്ന ക്രിസ്തുവിലൂടെ എനിക്ക് എല്ലാം ചെയ്യാൻ കഴിയും” (ഫിലി. 4:13) എന്നതായിരിക്കണം പുതുവർഷത്തെ നിങ്ങളുടെ മുദ്രാവാക്യം.
ഓരോ വിശ്വാസിക്കായും ദൈവത്തിന് പദ്ധതിയുണ്ട്
നിങ്ങളുടെ എല്ലാ ജോലികൾക്കും പഠനങ്ങൾക്കുമിടയിൽ, നിങ്ങൾ കടന്നുപോകുന്ന എല്ലാ കാര്യങ്ങളിലൂടെയും ദൈവത്തിൻ്റെ മുന്തിരിത്തോട്ടത്തിൽ എവിടെയെങ്കിലും ഭാവിയിലെ സേവനത്തിനായി കർത്താവ് നിങ്ങളെ പരിശീലിപ്പിക്കുന്നുവെന്ന് നിങ്ങൾ ഒരിക്കലും മറക്കരുത്. നിങ്ങളുടെ പ്രായത്തിലുള്ള ഒരു യുവാവിന് ഉണ്ടാകേണ്ട ഏറ്റവും വലിയ തിരിച്ചറിവുകളിൽ ഒന്നാണിത്. എൻ്റെ ജീവിതത്തെക്കുറിച്ച് ദൈവത്തിന് ഒരു പദ്ധതിയുണ്ടെന്ന് ഞാൻ മനസ്സിലാക്കിയപ്പോൾ എനിക്ക് നിങ്ങളുടെ പ്രായമായിരുന്നു. ഞാൻ വീണ്ടും ജനിച്ചതിന് ശേഷവും എനിക്കു പരാജയങ്ങളും പിന്മാറ്റങ്ങളും ഉണ്ടായിട്ടും, ദൈവത്തിന് എൻ്റെ ജീവിതത്തിൽ നിന്ന് എന്തെങ്കിലും വികസിപ്പിച്ചെടുക്കാൻ കഴിയു മെന്നായിരുന്നു എൻ്റെ ബോധ്യം. ഇപ്പോൾ ഞാൻ തിരിഞ്ഞു നോക്കുമ്പോൾ, ആ കാലത്തിന് ശേഷം ഇത്രയും വർഷങ്ങളിലൂടെ, അവിടുന്നു എനിക്ക് നൽകിയ എല്ലാ പരിശീലനത്തിനും (എൻ്റെ പരാജയങ്ങളിലൂടെയും തെറ്റുകളിലൂടെയും പോലും) ഞാൻ നന്ദിയുള്ളവനാണ്. എൻ്റെ പരാജയങ്ങളിലൂടെ ഞാൻ പഠിച്ച ഏറ്റവും വലിയ കാര്യങ്ങളിലൊന്ന് ലോകത്തിലെ ഒരു പാപിയെയും ഒരിക്കലും കുറച്ചു കാണരുത് എന്നതാണ്. ഒരു പാപിയെയോ പിന്മാറ്റക്കാരനെയോ നിന്ദിക്കുക ഇപ്പോൾ എനിക്ക് അസാധ്യമാണ്. അവിടുന്നു എന്നിൽ ചെയ്ത കൃപയുടെ പ്രവർത്തനത്തിന് ഞാൻ ദൈവത്തിന് നന്ദി പറയുന്നു.
വരാനിരിക്കുന്ന നാളുകളിൽ ദൈവത്തിന് നിങ്ങൾക്കായി ഒരു ശുശ്രൂഷ ഉള്ളതിനാൽ, എപ്പോഴും താഴ്മയോടെ, ഒരു സാഹചര്യത്തിലും സ്വയം ന്യായീകരിക്കാതെ, സഹായത്തിനായി നിരന്തരം ദൈവത്തോട് നിലവിളിച്ച്, ജീവിതത്തിലെ എല്ലാ കൃത്രിമത്വങ്ങളെയും വെറുത്ത് അതിനായി സ്വയം തയ്യാറാകുക. സങ്കീർത്തനം 73:25 നിങ്ങളുടെ സ്ഥിരമായ സാക്ഷ്യമാകട്ടെ – യേശുവിനോടുള്ള സമ്പൂർണ്ണ ഭക്തി.
12 വയസ്സുള്ളപ്പോൾ, “ഞാൻ എൻ്റെ പിതാവിനുള്ളതിൽ ഇരിക്കേണ്ടതല്ലയോ ” (ലുക്കോ. 2:49) എന്നു പറഞ്ഞ യേശുവിൽനിന്നും നിങ്ങൾ പഠിക്കണം. ദൈവത്തിൻ്റെ വേലയോട് യേശുവിനു ഒരു ഉത്തരവാദിത്തബോധം ഉണ്ടായിരുന്നു, അത് എപ്പോഴും ഒന്നാമതായിരുന്നു. 12-ാം വയസ്സിൽ അവിടുത്തേക്ക് അത് ചെയ്യാൻ കഴിയുമെങ്കിൽ, നിങ്ങളുടെ പ്രായത്തിൽ നിങ്ങൾ അത് എത്രയധികം ചെയ്യണം!. ദൈവരാജ്യത്തിനും അവിടുത്തെ നീതിക്കും ഒന്നാം സ്ഥാനം കൊടുക്കുക. നിങ്ങൾ ബൈബിൾ വായിക്കുന്നതിനോ പ്രാർത്ഥനയ്‌ക്കോ യോഗങ്ങൾക്കോ ചെലവഴിക്കുന്ന സമയത്തിൻ്റെ അടിസ്ഥാനത്തിലല്ല, മറിച്ച് പാപത്തോടും ഭൗമിക വസ്തുക്കളോടുമുള്ള നിങ്ങളുടെ മനോഭാവത്തിൻ്റെ അടിസ്ഥാനത്തിലാണ് അതു തീരുമാനിക്കുന്നത്.
നിങ്ങളുടെ കഠിനമായ പഠനത്തിനും ജോലി ഷെഡ്യൂളിനും ഇടയിൽ കർത്താവ് കൃപ നൽകട്ടെ. നിങ്ങളുടെ കമ്പ്യൂട്ടർ-പ്രോഗ്രാമിംഗിൻ്റെ ഇടയിൽ എവിടെയെങ്കിലും കുടുങ്ങിക്കിടക്കുമ്പോൾ ദൈവം നിങ്ങളെ അമാനുഷികമായി സഹായിക്കുമെന്ന് പ്രതീക്ഷിക്കുക പ്രാർത്ഥിക്കുക. നിങ്ങളുടെ ജീവിതത്തിൻ്റെ എല്ലാ വിശദാംശങ്ങളിലും താൽപ്പര്യമുള്ള ജീവനുള്ള ദൈവമാണ് നിങ്ങളുടെ ദൈവം എന്ന് തെളിയിക്കാൻ കഴിയുന്ന സമയമാണിത്.
വിശുദ്ധീകരണം – ഒരു ആജീവനാന്ത പ്രക്രിയ
നീതിയെ പിന്തുടരുന്ന എല്ലാവരോടും വളരെ അടുത്താണ് പരീശത്വവും ആത്മീയ അഹങ്കാരവും. അതിനാൽ ഈ ഇരട്ട തിന്മകൾ ഏതെങ്കിലും ഒരു വിഭാഗത്തിൻ്റെ മാത്രമല്ല. ഈ തിന്മകൾ നമ്മിൽ ആരിൽ നിന്നും അകലെയല്ല. ഈ തിന്മകൾ മറ്റുള്ളവരിൽ കാണുന്നത് എളുപ്പമാണെന്നും എന്നാൽ നമ്മിൽ തന്നെ അവ കാണുന്നത് വളരെ ബുദ്ധിമുട്ടാണെന്നും ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. അതു പോലെ കൃത്രിമത്വം മതപരമായ ചിന്താഗതിയുള്ള യുവാക്കളെ എളുപ്പത്തിൽ സ്വാധീനിക്കുന്ന ഒന്നാണ്. അത് ആത്മീയതയെ കൊല്ലുന്നു.
നിങ്ങൾ പോരാടുന്ന വ്യത്യസ്‌ത മേഖലകളിൽ പാപത്തിന്മേലുള്ള “തികഞ്ഞ” മരണത്തിലേക്ക് പ്രവേശിക്കുന്നതിന് നിങ്ങൾ പ്രവർത്തിക്കണം. ഉപരിപ്ലവമായ ഒരു വിജയത്തിൽ നിങ്ങൾ സന്തോഷിക്കരുത്. എല്ലാ ആഗ്രഹങ്ങളും ഉള്ളി പോലെയാണ്. നിങ്ങൾക്ക് ഇപ്പോൾ കാണാൻ കഴിയുന്ന അതിൻ്റെ മുകളിലെ അടരിനു താഴെ പല പല പാളികൾ ഉണ്ട്. നിങ്ങൾ കാണുന്ന പാളിയുമായി സമൂലമായി ഇടപെടുന്നില്ലെങ്കിൽ, നിങ്ങൾക്ക് ഒരിക്കലും അതിനു താഴെയുള്ള പാളിയിൽ എത്താൻ കഴിയില്ല. വിശുദ്ധീകരണം എന്നത് യേശുവിനെപ്പോലെ ആകാനുള്ള ഒരു ആജീവനാന്ത പ്രക്രിയയാണ് – ഉദാഹരണത്തിന്, പെൺകുട്ടികളെ അവിടുന്നു നോക്കിയ രീതിയിൽ നോക്കുക, പണത്തെയും ഭൗതിക വസ്തുക്കളെയും യേശു നോക്കിയ പോലെ നോക്കുക, നിങ്ങളുടെ ശത്രുക്കളെ അവിടുന്നു ശത്രുക്കളെ കണ്ടതു പോലെ കാണുക തുടങ്ങിയവ. ജീവിതകാലം മുഴുവൻ കൈക്കൊള്ളേണ്ട ഒരു ലക്ഷ്യമാണിത്. എന്നാൽ നിങ്ങൾ അതിനായി പ്രവർത്തിക്കണം. “നമുക്ക് പൂർണതയിലേക്ക് മുന്നേറാം” (എബ്രാ. 6:2), “യേശുവിനെപ്പോലെ ആകുമെന്ന് പ്രതീക്ഷിക്കുന്നവൻ, അവൻ നിർമലനായിരിക്കുന്നതുപോലെ തന്നെത്തന്നെ നിർമലീകരിക്കും” (1 യോഹ.3: 3), “പിന്നിലുള്ള കാര്യങ്ങൾ മറന്നുകൊണ്ട്, ക്രിസ്തുയേശുവിൽ ദൈവത്തിൻ്റെ ഉന്നതമായ വിളിയുടെ വിരുതിനായി ഞാൻ ലാക്കിലേക്ക് ഓടുന്നു” (ഫിലി. 3:13, 14). നിങ്ങൾ തോറ്റുകൊടുത്താൽ, ഈ യുദ്ധത്തിൽ, ശത്രുവിന് മേൽക്കൈ ലഭിക്കും. അതേസമയം, നിങ്ങൾ രഹസ്യമായി “ജഡത്തിൽ കഷ്ടത” (നിങ്ങളുടെ സ്വയ ജീവനെ മരണത്തിന് ഏല്പിക്കുക) സഹിക്കുന്നത് തുടരുകയാണെങ്കിൽ, 1 പത്രോസ് 4: 1, 2 പറയുന്നതു പോലെ നിങ്ങൾ പാപം വിട്ടൊഴിയും.
മറ്റുള്ളവർ പ്രലോഭിപ്പിക്കപ്പെടാത്ത വിധത്തിൽ നിങ്ങൾ പ്രലോഭിക്കപ്പെടുന്നുവെന്ന് ഒരിക്കലും സങ്കൽപ്പിക്കരുത്. ആ നുണ പറഞ്ഞ് നിങ്ങളെ കബളിപ്പിക്കാൻ പിശാചിനെ അനുവദിക്കരുത്, കാരണം അത് നിങ്ങളെ നിരുത്സാഹപ്പെടുത്തും.
1 കൊരിന്ത്യർ 10:13 പറയുന്നു: “നിങ്ങൾ അനുഭവിക്കുന്ന എല്ലാ പ്രലോഭനങ്ങളും സാധാരണയായി എല്ലാ മനുഷ്യർക്കും വരുന്ന തരത്തിലുള്ളതാണ്. എന്നാൽ ദൈവം തൻ്റെ വാഗ്‌ദാനം പാലിക്കുന്നു: നിങ്ങളുടെ ശക്തിക്ക് അതീതമായി പ്രലോഭിപ്പിക്കപ്പെടാൻ അവൻ നിങ്ങളെ അനുവദിക്കുകയില്ല. എന്നാൽ പരീക്ഷയുടെ സമയത്ത് അതു തരണം ചെയ്യാനുള്ള ശക്തി (കൃപ) അവിടുന്നു നൽകും. ചുരുക്കത്തിൽ ഒരു പ്രലോഭനവും അപ്രതിരോധ്യമല്ല.” (ഗുഡ് ന്യൂസ് ബൈബിളും ലിവിങ് ബൈബിളും).
എല്ലാ മനുഷ്യരും അടിസ്ഥാനപരമായി ഒരേ രീതിയിൽ പ്രലോഭിപ്പിക്കപ്പെടുന്നു – സ്വന്തം ഇഷ്ടം ചെയ്യാൻ. വിവിധ മേഖലകളുള്ള ഒരു വലിയ വൃത്തമാണ് പാപം. എന്നാൽ എല്ലാ പ്രലോഭനങ്ങളും അടിസ്ഥാനപരമായി ഒന്നുതന്നെയാണ് – ദൈവഹിതം ചെയ്യാതെ സ്വന്തം ഇഷ്ടം ചെയ്യുക. അത് കള്ളം പറയുക, ദേഷ്യപ്പെടുക, ആരെയെങ്കിലും വെറുക്കുക, പിറുപിറുക്കുക, പരസംഗം ചെയ്യുക, അല്ലെങ്കിൽ മറ്റേതെങ്കിലും പാപം എന്നിവ ഏതായാലും അടിസ്ഥാനപരമായി സ്വന്ത ഇഷ്ടം ചെയ്യുന്നതാണ്. സ്വന്ത ഇഷ്ടം ചെയ്യാൻ യേശുവും പ്രലോഭിപ്പിക്കപ്പെട്ടു. എന്നാൽ ദൈവത്തിൻ്റെ സഹായം അഭ്യർത്ഥിച്ചുകൊണ്ട് ആ പ്രലോഭനത്തെ അവിടുന്ന് എതിർത്തു (എബ്രായർ 5:7) അതിനാൽ അവിടുന്ന് ഒരിക്കലും പാപം ചെയ്തില്ല (യോഹന്നാൻ 6:38). നമുക്കെല്ലാവർക്കും ഇപ്പോൾ അവിടുത്തെ മാതൃക പിന്തുടരാം.
അതിനാൽ വ്യത്യസ്ത പാപങ്ങളെ പരസ്പരം ബന്ധമില്ലാത്ത പ്രത്യേക വിഷയങ്ങളായി കാണരുത്. ചില ആളുകൾ ഒരു മേഖലയിലും മറ്റുള്ളവർ മറ്റൊരു മേഖലയിലും കൂടുതൽ പ്രലോഭനത്തിന് വിധേയരാകുന്നു. എന്നാൽ എല്ലാ സാഹചര്യങ്ങളിലും, പാപം ചെയ്യുന്നത് വാസ്തവത്തിൽ സ്വന്തം ഇഷ്ടം ചെയ്യുക എന്നതാണ്. നിങ്ങളെ സഹായിക്കാൻ ദൈവത്തോട് അപേക്ഷിക്കുക – നിങ്ങളുടെ ജഡത്തെ (സ്വന്ത ഇഷ്ടത്തെ) മരണത്തിലേക്ക് നയിക്കാൻ പരിശുദ്ധാത്മാവ് അപ്പോൾ നിങ്ങളെ സഹായിക്കും (റോമ.8:13, ഗലാ.5:24 കാണുക).
യേശുവിനോടുള്ള തീക്ഷ്ണമായ ഭക്തിയാണ് ജയാളിയാകാനും എല്ലായ്‌പ്പോഴും ശരിയായ പാതയിൽ സംരക്ഷിക്കപ്പെടാനും നിങ്ങളെ സഹായിക്കുന്നത്. എല്ലായ്‌പ്പോഴും നിങ്ങൾക്ക് ഇങ്ങനെ പറയാൻ കഴിയണം. “നീ അല്ലാതെ ഈ ഭൂമിയിൽ ഞാൻ ആഗ്രഹിക്കുന്ന മറ്റാരുമില്ല (മറ്റൊന്നില്ല) ” (സങ്കീ. 73:25). യേശുവിനോടുള്ള സ്നേഹത്തിന് നിങ്ങളുടെ ഹൃദയത്തിൽ നിന്ന് മറ്റ് സ്നേഹങ്ങളെയും (ദുർമ്മോഹങ്ങളെയും) പുറത്താക്കാനുള്ള ശക്തിയുണ്ട്. നിങ്ങൾ പറയണം, “ഞാൻ കർത്താവിനെ എപ്പോഴും എൻ്റെ മുമ്പിൽ വെച്ചിരിക്കുന്നു (അതിനാൽ ഞാൻ പാപം ചെയ്യാൻ ഭയപ്പെടുന്നു – ജോസഫ് പറഞ്ഞതുപോലെ); അവിടുന്നു എപ്പോഴും എൻ്റെ വലത്തുഭാഗത്തുണ്ട്. (പാപം ചെയ്യാതിരിക്കാൻ എനിക്ക് കൃപ നൽകുന്നതിന്)” (സങ്കീ. 16:8). സ്ഥിരമായി ജയാളിയായി ജീവിക്കുന്നതിൻ്റെ രഹസ്യം ഇതാണ്.
ദൈവത്തിനുവേണ്ടി ഒരു നിലപാട് സ്വീകരിക്കുന്നു
ദൈവം എല്ലായ്‌പ്പോഴും ഒരു സ്ഥലത്ത് തനിക്കു വേണ്ടി ഒരു നിലപാട് എടുക്കാൻ ഒരു മനുഷ്യനെയെങ്കിലും തിരയുന്നു, (യെഹസ്‌ക്കേൽ 22:30 ൽ നാം വായിക്കുന്നത് പോലെ). ഒരു കാലത്ത് ഒരു ഹാനോക്ക്, പിന്നീട് ഒരു നോഹ, പിന്നെ ഒരു അബ്രഹാം, പിന്നീട് ഒരു ഏലിയാവ്, സ്നാപക യോഹന്നാൻ എന്നിവരെ അവിടുന്നു കണ്ടെത്തി.
ബാബിലോണിൽ അവിടുന്നു ഒരു ദാനിയേലിനെ കണ്ടെത്തി. ദാനിയേൽ 1:7-ൽ ദാനിയേലിൻ്റെ മൂന്ന് സുഹൃത്തുക്കളായ ഹനന്യാവ്, മിശായേൽ, അസര്യവ് (പിന്നീട് ശദ്രക്ക്, മേശക്ക്, അബേദ്നെഗോ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു) എന്നിവരെ ബൈബിൾ പരാമർശിക്കുന്നുണ്ടെങ്കിലും, ദാനിയേൽ 1:8-ൽ അത് ദാനിയേൽ മാത്രമാണെന്ന് പറയുന്നു. അവൻ “തന്നെത്താൻ അശുദ്ധനാക്കുകയില്ല” എന്നൊരു നിലപാടെടുത്തു. അപ്പോഴാണ് മറ്റു മൂന്നുപേർക്കും അതേ നിലപാടെടുക്കാൻ ധൈര്യമുണ്ടായത്. ലോകത്തിൽ പലയിടത്തും വിശ്വാസികൾക്കിടയിൽ ധാരാളം ഹനന്യാവുമാരും മിശായേലുകളും അസര്യവുകളും ഉണ്ട്. അവർ സ്വന്തമായി കർത്താവിനുവേണ്ടി ഒരു നിലപാട് എടുക്കാൻ ധൈര്യം കാണിക്കുന്നില്ല. എന്നാൽ ഒരു ദാനിയേൽ അവരുടെ ഇടയിൽ എഴുന്നേറ്റ് വന്നാൽ അവരും നിലപാട് എടുക്കും – കർത്താവിനുവേണ്ടിയുള്ള ഒരു നിലപാട്. അതിനാൽ നിങ്ങൾ എവിടെയായിരുന്നാലും കർത്താവിന് ഒരു ‘ദാനിയേൽ’ ആകാൻ തീരുമാനിക്കുക.
മറുവശത്തും തിന്മ സംബന്ധിച്ചും സമാനമായ ഒന്ന് നമ്മൾ കാണുന്നു. തുടക്കത്തിൽ സ്വർഗത്തിൽ അനേകം മാലാഖമാരുണ്ടായിരുന്നു. അവർക്ക് ഒന്നല്ലെങ്കിൽ മറ്റൊന്നു സംബന്ധിച്ച് അതൃപ്തി ഉണ്ടായിരുന്നു. എന്നാൽ ഒരു ലൂസിഫർ അവരുടെ ഇടയിൽ ഉയർന്നുവരുന്നതുവരെ ഒരു കലാപം ആരംഭിക്കാൻ അവർക്ക് ധൈര്യമുണ്ടായിരുന്നില്ല. ലൂസിഫർ (ദൂതന്മാരുടെ തലവൻ) തൻ്റെ മത്സരം പ്രകടിപ്പിച്ചപ്പോൾ, മാലാഖമാരിൽ മൂന്നിലൊന്ന് ഉടനെ അവനോടൊപ്പം ചേർന്നു (വെളി.12:4). ആ ദശലക്ഷക്കണക്കിന് മാലാഖമാരെയെല്ലാം ലൂസിഫറിനൊപ്പം ദൈവം പുറത്താക്കി – അവർ ഇന്ന് ആളുകളെ ആവേശിക്കുന്ന ഭൂതങ്ങളാണ്. അവിടുന്നു “അഹങ്കാരികളെയും ഗർവ്വോല്ലസിതന്മാരെയും നീക്കം ചെയ്യുകയും എളിമയുള്ളവരും താഴ്‌മയുള്ളവരുമായ ആളുകളെ ശേഷിപ്പിക്കുകയും ചെയ്യുന്നു” (സെഫ്. 3:11, 12). വളരെക്കാലം മുമ്പ് അവിടുന്നു സ്വർഗ്ഗത്തെ ശുദ്ധീകരിച്ചത് ഇങ്ങനെയായിരുന്നു – ഇന്ന് അവിടുന്നു സഭയെ ശുദ്ധീകരിക്കുന്നതും ഇങ്ങനെയാണ്.
ലോകത്ത് ഇപ്പോൾ ഒരേസമയം രണ്ട് മുന്നേറ്റങ്ങൾ നടക്കുന്നുണ്ട്: കർത്താവിനുവേണ്ടി ഒരു നിലപാടെടുക്കാൻ ദാനിയേലുമാർ രണ്ടുപേരെയും മൂന്ന് പേരെയും കൂട്ടിച്ചേർക്കുന്നു; ലൂസിഫറുമാർ തങ്ങളുടെ ദശലക്ഷക്കണക്കിന് ആളുകളെ അശുദ്ധിയിലേക്കും അധികാരത്തിനെതിരായ മത്സരത്തിലേക്കും ദൈവകൽപ്പനകളോടുള്ള അനുസരണക്കേടിലേക്കും നയിക്കാൻ കൂട്ടിച്ചേർക്കുന്നു. എന്നാൽ ഒടുവിൽ വിജയിക്കുന്നത് ദാനിയേലിനൊപ്പമുള്ള രണ്ടോ മൂന്നോ പേരാണ് – കാരണം ദൈവത്തോടൊപ്പം ഒരാൾ മാത്രമാണെങ്കിൽ പോലും എപ്പോഴും ഭൂരിപക്ഷമാണ്. ഒരു പ്രദേശത്ത് ദൈവത്തിന് ഒരു ദാനിയേലിനെ ലഭിച്ചില്ലെങ്കിലും, പിശാചിന് ആളുകളെ തൻ്റെ വഴിയിൽ നയിക്കാൻ ഒരാളെ ലഭിക്കും. അതിനാൽ നിങ്ങൾ നിങ്ങളുടെ സ്ഥലത്ത് ദൈവത്തിനുവേണ്ടിയുള്ള ഒരു ദാനിയേലായി മാറേണ്ടത് അത്യാവശ്യമാണ് – ദൈവത്തിൻ്റെ ഏറ്റവും ചെറിയ കൽപ്പനകൾ പോലും അനുസരിക്കാതെ തന്നെത്തന്നെ അശുദ്ധമാക്കുകയില്ലെന്നും ദൈവത്തിനുവേണ്ടി ഒരു നിലപാട് സ്വീകരിക്കുമെന്നും ഹൃദയത്തിൽ ദൃഢനിശ്ചയം ചെയ്തുകൊണ്ട് ആരംഭിക്കുന്ന ഒരാൾ. നീ സിംഹത്തിൻ്റെ ഗുഹയിൽ എറിയപ്പെട്ടാലും ദൈവത്തിനായി ഒരു നിലപാടെടുക്കുക.
കർത്താവ് നിങ്ങൾക്ക് കൃപയും ശക്തിയും ജ്ഞാനവും നൽകട്ടെ എന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു. നിങ്ങൾക്ക് അറിയാവുന്ന ഒരു പ്രാർത്ഥനയുടെ ഒരു ചെറിയ പരിഷ്‌ക്കരണം ഇതാ: “ഞാൻ നിരസിക്കണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്ന കാര്യങ്ങളോട് ‘ഇല്ല’ എന്നു പറയാനുള്ള ധൈര്യം കർത്താവേ എനിക്കു നൽകണമേ. ഞാൻ ചെയ്യണമെന്നു അവിടുന്നു ആഗ്രഹിക്കുന്ന കാര്യങ്ങൾ ചെയ്യാനുള്ള ശക്തിയും എനിക്കു നൽകണമേ. അതുപോലെ രണ്ടും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാനുള്ള ജ്ഞാനവും എനിക്കു നൽകണമേ.”
അധ്യായം 34
ഒന്നു മതി
“തിരഞ്ഞെടുപ്പ് – തിരഞ്ഞെടുപ്പ് – തിരഞ്ഞെടുപ്പ്” – ഇതാണ് ഉപയോഗപ്രദമായ ജീവിതത്തിൻ്റെ രഹസ്യം. നിങ്ങളുടെ പഠനത്തിൻ്റെ എല്ലാ സമ്മർദ്ദത്തിനിടയിലും നിങ്ങൾ ജീവിതത്തിലെ ഏറ്റവും വലിയ പാഠങ്ങളിലൊന്ന് പഠിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു – കർത്താവ് യിരെമ്യാവിനോട് പറഞ്ഞതുപോലെ ‘വിലകുറഞ്ഞവയിൽ നിന്ന് വിലയേറിയത് എങ്ങനെ തിരഞ്ഞെടുക്കാം’ എന്നതാണത്. (യിരെ. 15:19). അത് നിങ്ങളെ ആത്മീയ മനുഷ്യരാക്കും, യഥാർത്ഥത്തിൽ ഫലപ്രദമായ ജീവിതം നയിക്കാൻ നിങ്ങളെ പ്രാപ്തരാക്കും. പല കാര്യങ്ങളും അനുവദനീയമാണ്, എന്നാൽ അവയെല്ലാം പ്രയോജനമുള്ളതോ ഗുണകരമോ അല്ല (1 കൊരി.6:12; 10:23 കാണുക). അതിപ്രധാനമെന്ന നിലയിൽ നമ്മെ അടിച്ചേൽപ്പിക്കുന്ന പല കാര്യങ്ങളും പറയുന്നത്രയും അടിയന്തര പ്രാധാന്യമുള്ളതല്ല. “ഒന്നു മതി” എന്ന് യേശു പറഞ്ഞു (ലൂക്കോ. 10:42). നമ്മുടെ ചെറുപ്പത്തിൽ നമ്മളാരും ഈ ‘തിരഞ്ഞെടുപ്പിൻ്റെ പ്രധാന്യം’ പൂർണ്ണമായി ഉൾക്കൊണ്ടിട്ടില്ല, കാരണം നമ്മുടെ സ്വന്തം ആഗ്രഹങ്ങളും സ്വന്തം യുക്തിയും അന്നു നമുക്ക് വളരെ ശക്തമായിരുന്നു. (ഇപ്പോൾ പോലും, ഞാൻ ചെയ്യേണ്ടത് പോലെ കാര്യങ്ങൾ ചെയ്യുന്നില്ലെന്ന് ഞാൻ കാണുന്നു അപ്പോൾ എൻ്റെ ചെറുപ്പകാലത്ത് അത് എത്ര കുറവായിരുന്നു!).
എന്നാൽ നമ്മുടെ പരാജയങ്ങൾ പോലും ദൈവം അനുവദിക്കുന്ന നമ്മുടെ വിദ്യാഭ്യാസത്തിൻ്റെ ഭാഗമാണ്. അതിനാൽ നമ്മുടെ കഴിവില്ലായ്‌മയും വിഡ്ഢിത്തവും നാം മനസ്സിലാക്കുകയും അവിടുത്തെ കരുണയിലും (നമ്മുടെ മുൻകാല പരാജയങ്ങൾക്ക്) കൃപയിലും (ഭാവിയിലെ ശക്തിക്കായി) ആശ്രയിച്ച് തന്നിൽ സ്വയം സമർപ്പിക്കുകയും ചെയ്യുന്നു. നിങ്ങളുടെ മാതാപിതാക്കളെപ്പോലും മറികടന്ന് മുന്നേറാൻ നിങ്ങൾക്ക് അവസരമുണ്ട് – വിദ്യാഭ്യാസപരമായി മാത്രമല്ല, ആത്മീയമായും. കാരണം വിദ്യാഭ്യാസത്തിലും ആത്മീയതയിലും, ഞങ്ങളുടെ ചെറുപ്പകാലത്ത് ഞങ്ങൾക്ക് പ്രവേശനമില്ലാത്ത പഠിപ്പിക്കലുകളിലേക്ക് നിങ്ങൾക്ക് ഇന്നു പ്രവേശനമുണ്ട്. എളിമയുള്ളവനും നുറുങ്ങിയവനും ദൈവവചനത്തിൽ വിറയ്ക്കുന്നവനുമായി നിലകൊള്ളുക – എപ്പോഴും. അങ്ങനെയുള്ളവരെ ദൈവം പ്രീതിയോടെ നോക്കുന്നു (യെശയ്യാ 66:1,2 കാണുക).
ക്രിസ്തുവിനെപ്പോലെയാകാനുള്ള ജ്വലിക്കുന്ന ആഗ്രഹം
ക്രിസ്തുവിൻ്റെ സാദൃശ്യത്തിലേക്ക് കൂടുതൽ കൂടുതൽ മാറാനുള്ള ജ്വലിക്കുന്ന ആഗ്രഹം നമുക്ക് എല്ലായ്‌പ്പോഴും ഉണ്ടായിരിക്കണം – കാരണം നാം അതിനായി സ്വയം ആഗ്രഹിക്കുന്നില്ലെങ്കിൽ ദൈവം നമ്മെ മാറ്റുകയില്ല. എന്നാൽ യേശുവിനെപ്പോലെ ആകാൻ നമുക്ക് താല്പര്യമുണ്ടെങ്കിൽ, നമ്മെത്തന്നെ വിലയിരുത്തി ദിവസവും നമ്മെത്തന്നെ ശുദ്ധീകരിച്ചുകൊണ്ട് അത് തെളിയിക്കുകയാണെങ്കിൽ (1 യോഹ. 3:2,3), നമ്മുടെ പുരോഗതി മന്ദഗതിയിലാണെങ്കിലും ദൈവം സന്തോഷിക്കും. നമുക്ക് മനസ്സൊരുക്കമുണ്ടെങ്കിൽ, ദൈവം അത് അംഗീകരിക്കുന്നു (2 കൊരി. 8:12) – കാരണം ദൈവം വിത്തിൽ (ആഗ്രഹം) പൂർണ്ണവളർച്ചയെത്തിയ വൃക്ഷത്തിൻ്റെ (ക്രിസ്തുവിനോട് സാമ്യം) സാധ്യത കാണുന്നു. അതിനാൽ, ക്രിസ്തുവിനെപ്പോലെയല്ലാത്തവരായി നാം കാണുന്ന എല്ലാ മേഖലകളിലും മാറാനുള്ള ശക്തമായ ആഗ്രഹം നമുക്കുണ്ടായിരിക്കണം. ആയിരക്കണക്കിന് വിശ്വാസികൾ യേശുവിനെപ്പോലെയാകാൻ പ്രാർത്ഥിക്കുന്നു. എന്നാൽ വളരെ ചുരുക്കം ചിലർ തങ്ങളുടെ ചിന്തകളിലും മനോഭാവങ്ങളിലും സംഭവിച്ച പരാജയങ്ങളെക്കുറിച്ച് രഹസ്യമായി വിലപിക്കുന്നു, അവിടെ അവർ യേശുവിനെപ്പോലെയല്ലെന്ന് കാണുന്നു. ഈ പറഞ്ഞ ചിലർ മാത്രമാണ് യഥാർത്ഥത്തിൽ മാറാൻ ആഗ്രഹിക്കുന്നത് – അവരെ മാത്രമായിരിക്കും ദൈവം ക്രിസ്തുവിൻ്റെ സാദൃശ്യത്തിലേക്ക് ക്രമേണ മാറ്റുന്നത്.
ദൈവത്തിൻ്റെ ദൃഷ്ടിയിൽ നാമെല്ലാം പൂജ്യങ്ങളാണെന്ന് എപ്പോഴും ഓർക്കണം. നമുക്ക് മുന്നിൽ “1” ആയി വരുന്ന ക്രിസ്തുവാണ് നമുക്ക് മൂല്യം നൽകുന്നത്. മനുഷ്യൻ്റെ ദൃഷ്ടിയിൽ ഒന്നുമല്ലാത്തവനും ആരുമല്ലാത്തവനുമായിരിക്കാൻ തയ്യാറാവുക. നിങ്ങളുടെ എല്ലാ ആത്മീയ വളർച്ചയും ദൈവമുമ്പാകെ രഹസ്യമായിരിക്കട്ടെ. നിങ്ങൾക്ക് ആരിൽ നിന്നും അംഗീകാരത്തിൻ്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ല. നിങ്ങളുടെ നീതി (നിങ്ങളുടെ അസ്ഥികൾ പോലെ) മനുഷ്യരുടെ ദൃഷ്ടിയിൽ നിന്ന് മറഞ്ഞിരിക്കണം (മത്താ. 6:1). നിങ്ങളുടെ നന്മ മാത്രം (നിങ്ങളുടെ അസ്ഥികളെ പൊതിഞ്ഞ മാംസം പോലെ) മറ്റുള്ളവർ കാണണം – അങ്ങനെ അവർ നിങ്ങളുടെ സ്വർഗ്ഗീയ പിതാവിനെ മഹത്വപ്പെടുത്തും (മത്താ. 5:16). മാംസം കൊണ്ട് മൂടിയില്ലെങ്കിൽ അസ്ഥികൂടം ആകർഷകമല്ല.
നിങ്ങൾക്ക് തിന്മ ചെയ്യുന്നവരോട് നല്ലവരായിരിക്കുക. ലോത്തിന് തൻ്റെ അവകാശങ്ങൾ വിട്ടുകൊടുത്ത അബ്രഹാമിൽ നിന്ന് ഒരു പാഠം പഠിക്കുക. ലോത്ത് തനിക്കുവേണ്ടി തിരഞ്ഞെടുത്തു, എന്നാൽ ദൈവം അബ്രഹാമിനെ തിരഞ്ഞെടുത്തു – ദൈവം അബ്രഹാമിനെ അനുഗ്രഹിച്ചു (ഉൽപ.13:7-18) എന്നും നാം കാണുന്നു. യിസഹാക്ക് ഇത് തൻ്റെ പിതാവിൽ നിന്ന് പഠിച്ചു, അതിനാൽ അവൻ താൻ കുഴിച്ച കിണറുകൾക്ക് വേണ്ടി പോരാടിയില്ല. അവൻ തൻ്റെ അവകാശങ്ങൾ ഉപേക്ഷിച്ചു. അപ്പോൾ ദൈവം അവനെയും അനുഗ്രഹിച്ചു (ഉൽപ.26:18-25). അത്തരം ആളുകളെയാണ് ദൈവം ഇന്നും അനുഗ്രഹിക്കുന്നത് – എല്ലാ മനുഷ്യരുമായും സമാധാനം പിന്തുടരുന്നവരെ. അപ്പോൾ സമാധാനമുള്ള മനുഷ്യനായിരിക്കുക – എല്ലാ സമയത്തും, എല്ലാ ആളുകളോടും.
കൃപയിൽ വളരുന്നു
കൃപയിലും നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻ്റെ അറിവിലും വളരുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം (2 പത്രോ. 3:18). അതിനാൽ, സങ്കീർത്തനം 90:12-ൽ മോശെ പ്രാർത്ഥിച്ചതുപോലെ നാം പ്രാർത്ഥിക്കണം, “കർത്താവേ, എൻ്റെ ഹൃദയത്തെ ജ്ഞാനത്തിൽ വയ്ക്കാൻ വേണ്ടി എൻ്റെ ദിവസങ്ങൾ എണ്ണാൻ എന്നെ പഠിപ്പിക്കണമേ” – നമ്മുടെ ഭൗമിക ജീവിതം പരമാവധി പ്രയോജനപ്പെടുത്തുന്നതിന്.
2 കൊരി.8:9-ൽ നിന്നുള്ള കൃപയുടെ മറ്റൊരു നിർവചനം ഇതാ: “നമുക്കുവേണ്ടി കൃപ ധനവാനായ യേശുവിനെ ദരിദ്രനാക്കി, നാം അനുഗ്രഹിക്കപ്പെടേണ്ടതിന് “. കൃപ നമ്മുടെ ജീവിതത്തിലും ഇതുതന്നെ ചെയ്യും. ദരിദ്രമായ ഒരു ലോകത്തിന് അനുഗ്രഹമാകാൻ കഴിയുമെങ്കിൽ, ചെറുതാകാനും തിരിച്ചറിയപ്പെടാത്തവരാകാനും മറ്റുള്ളവരാൽ നിന്ദിക്കപ്പെടാനും മറ്റുള്ളവരുടെ കണ്ണിൽ ദരിദ്രരാകാനും നമ്മൾ തയ്യാറായിരിക്കും. പിതാവിൽ നിന്ന് കൃപ ലഭിച്ചതിനാൽ യേശു നന്മ ചെയ്തുകൊണ്ട് ചുറ്റിനടന്നു (പ്രവ്യ. 10:38). കൃപയ്ക്ക് നിങ്ങൾക്കു വേണ്ടിയും ചെയ്യാൻ കഴിയുന്നത് ഇതാണ് – നിങ്ങളെ മറ്റുള്ളവർക്ക് ഒരു അനുഗ്രഹമാക്കുക.
യേശു ഒരു പ്രയാസകരമായ സാഹചര്യത്തെ അഭിമുഖീകരിച്ചപ്പോൾ, ‘പിതാവേ ഈ നാഴികയിൽ നിന്ന് എന്നെ രക്ഷിക്കേണമേ’ എന്ന് പ്രാർത്ഥിച്ചില്ല, പകരം, “പിതാവേ നിൻ്റെ നാമത്തെ മഹത്വപ്പെടുത്തേണമേ” (യോഹന്നാൻ 12:27) എന്നാണ് പ്രാർഥിച്ചത്. പ്രയാസകരമായ സാഹചര്യങ്ങളിൽ നിങ്ങളും പ്രാർത്ഥിക്കേണ്ടത് ഇതാണ്. അനായാസമായ ഒരു ജീവിതത്തിനല്ല, മറിച്ച് എന്ത് വിലകൊടുത്തും ദൈവത്തെ മഹത്വപ്പെടുത്തുന്ന ഒരു ജീവിതത്തിനായി നിങ്ങൾ അന്വേഷിക്കണം. ദൈവം നിങ്ങളുടെ ചുറ്റും വച്ചിരിക്കുന്ന പ്രയാസകരമായ ആളുകളെയോ സാഹചര്യങ്ങളെയോ മാറ്റാൻ ദൈവത്തോട് ആവശ്യപ്പെടരുത്. അത്തരം സാഹചര്യങ്ങളിൽ നിങ്ങളെ മാറ്റാൻ തന്നോട് ആവശ്യപ്പെടുക. അങ്ങനെ പ്രാർത്ഥിക്കുന്നവർ കൃപയിൽ വളരും. അവരുടെ മുൻകാല പരാജയങ്ങൾക്കിടയിലും യഥാർത്ഥ വിശുദ്ധരാകാൻ അവർക്കു കഴിയും.
മനോഭാവത്തിലെ പാപങ്ങൾ (അഹങ്കാരം, സ്വാർത്ഥത, അസൂയ, പണസ്നേഹം, കയ്പ്പ്, സ്വയനീതി മുതലായവ) പ്രവൃത്തിയിലെ പാപങ്ങളെക്കാൾ (നുണ പറയുക, കണ്ണുകൊണ്ട് മോഹിക്കുക, മോഷണം മുതലായവ) കുറച്ചേ തിരിച്ചറിയപ്പെടുന്നുള്ളു – അങ്ങനെ അവയ്ക്കു നമ്മുടെ ആത്മാവിനെ കൂടുതൽ എളുപ്പത്തിൽ നശിപ്പിക്കാൻ കഴിയും. രണ്ട് കൂട്ടം പാപങ്ങളും ഒഴിവാക്കണം. എന്നാൽ മതത്തിൻ്റെ ബാഹ്യഭാഗങ്ങൾ (പ്രാർത്ഥന, ബൈബിൾ വായന, മീറ്റിംഗുകൾക്ക് പോകൽ മുതലായവ) നിലനിർത്തി, ഏറ്റവും പ്രധാനപ്പെട്ട കാര്യം – നിർമലത (ആന്തരികമായി, ദൈവത്തിൻ്റെ ദ്യഷ്ടിയിൽ) നന്മ (മറ്റുള്ളവരോട്) – നഷ്‌ടപ്പെടുത്തി വ്യാജ വിശുദ്ധി പുറമേ പാലിച്ച് നിങ്ങളെത്തന്നെ വഞ്ചിക്കാതിരിക്കാൻ നിങ്ങൾ ശ്രദ്ധിക്കണം. പ്രവർത്തനത്തിലല്ല ക്യപയിലാണ് നാം വളരേണ്ടത്.
അവിടെ നിങ്ങളുടെ എല്ലാ ജോലികളിലും പഠനത്തിലും നിങ്ങൾ കർത്താവിൻ്റെ കൃപ അനുഭവിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. “എൻ്റെ കൃപ നിനക്ക് മതി” (2കൊരി.12:9) എന്ന വാഗ്ദാനത്തെക്കുറിച്ച് ചിന്തിക്കുക. നിങ്ങൾ ചെയ്യേണ്ട എല്ലാ പ്രവർത്തനങ്ങൾക്കും (വിദ്യാഭ്യാസപരമോ അല്ലാത്തതോ) ദൈവകൃപ മതിയാകും, എപ്പോൾ വേണമെങ്കിലും നിങ്ങൾ അഭിമുഖീകരിക്കേണ്ടിവരുന്ന എല്ലാ പരീക്ഷകൾക്കും പ്രശ്‌നങ്ങൾക്കും അത് മതി. നിങ്ങളുടെ ജോലിയുടെ മധ്യത്തിലോ പഠനത്തിൻ്റെ സമ്മർദത്തിനിടയിലോ, പ്രത്യേകിച്ച് നിങ്ങൾ പ്രലോഭനങ്ങൾ നേരിടുമ്പോൾ, സഹായത്തിനായി 5-സെക്കൻഡ് പ്രാർത്ഥനകൾ നടത്തുന്ന ശീലം വികസിപ്പിക്കുക.
എതിർക്രിസ്തുവിൻ്റെ ആത്മാവ്
ആദാമും ഹവ്വായും വീണുപോയ പ്രലോഭനം ആകർഷണീയമായ ഒരു പഴം തിന്നുക എന്നതു മാത്രമല്ല. ദൈവത്തെപ്പോലെയാകാനുള്ള പ്രലോഭനമായിരുന്നു അത്. സാത്താൻ അവരോട് പറഞ്ഞത് ഇതാണ്: “ഈ ഫലം ഭക്ഷിച്ചാൽ നിങ്ങൾ ദൈവത്തെപ്പോലെയാകും” (ഉൽപ.3:5). അനേകം വർഷങ്ങൾക്ക് മുമ്പ് സാത്താൻ തന്നെ വീണുപോയ അതേ പ്രലോഭനമായിരുന്നു ഇത്. ഇപ്പോൾ അവൻ അതേ രീതിയിൽ മറ്റുള്ളവരെ മലിനമാക്കാൻ ശ്രമിക്കുന്നു. സാത്താൻ യേശുവിനെയും പരീക്ഷിച്ചു: “നീ ദൈവപുത്രനാണെങ്കിൽ, ഈ കല്ലുകളെ അപ്പമാക്കാൻ ദൈവമെന്ന നിലയിൽ നിൻ്റെ ശക്തി ഉപയോഗിക്കുക”. എന്നാൽ താൻ ഇവിടെ കേവലം ഒരു മനുഷ്യനായിട്ടാണ് ഭൂമിയിൽ ഉള്ളതെന്ന് യേശു മറുപടി പറഞ്ഞു. അതുകൊണ്ട് “മനുഷ്യൻ അപ്പം കൊണ്ട് മാത്രമല്ല, ദൈവത്തിൻ്റെ ഓരോ വചനം കൊണ്ടും ജീവിക്കുന്നു” (മത്താ. 4:3,4) എന്നും അവിടുന്നു പറഞ്ഞു. ദൈവം തന്ന ഓരോ വാക്കും അനുസരിക്കേണ്ട ഒരു മനുഷ്യൻ (ഒരു സാധാരണ മനുഷ്യൻ) എന്ന് യേശു തന്നെത്തന്നെ താഴ്ത്തുകയും സ്വയം വിശേഷിപ്പിക്കുകയും ചെയ്തത് ഇവിടെ കാണുന്നത് എത്ര അത്ഭുതകരം!
നാം ദൈവികനിയമങ്ങൾ ഗൗരവമായി എടുക്കുന്നില്ലെങ്കിൽ (ഉദാഹരണത്തിന്, ലൈംഗിക കാര്യങ്ങളിൽ), നാം അവനെ വേണ്ടത്ര ഭയപ്പെടാത്തതിനാൽ, നാം സ്വയം ദൈവത്തെപ്പോലെയാണെന്നും സർവ്വശക്തനായ ദൈവത്തിൻ്റെ നിയമങ്ങൾ പരിഷ്കരിക്കാമെന്നു നമുക്ക് തോന്നുന്നു എന്നതിൻ്റെയും സൂചനയാണത്. നാം ആയിരിക്കുന്ന സാഹചര്യങ്ങൾക്കനുസൃതമായി നാം നിയമങ്ങൾ ഉണ്ടാക്കുന്നു – ഫലത്തിൽ അത് നമ്മുടെ സ്വന്തം മോഹങ്ങളും അഭിനിവേശങ്ങളും തൃപ്തിപ്പെടുത്താനുള്ള ഒഴികഴിവായി മാറുന്നു.
എതിർക്രിസ്തുവിനെക്കുറിച്ച് പറയുന്നത്, അവൻ തന്നെത്താൻ ദൈവമായി നടിച്ച് ദൈവത്തിൻ്റെ ആലയത്തിൽ ഇരിക്കും (2 തെസ്സ.2:4) എന്നാണ്. ഇതാണ് എതിർക്രിസ്തുവിൻ്റെ ആത്മാവ് – മറ്റ് ആളുകളോട്, സഭയിൽ പോലും ദൈവത്തെപ്പോലെ പെരുമാറുക. നാം സഭയിൽ അംഗീകാരം തേടുകയാണെങ്കിൽ, അല്ലെങ്കിൽ മറ്റുള്ളവർ നമ്മോട് അപമര്യാദയായി പെരുമാറുമ്പോൾ നാം അസ്വസ്ഥരാകുകയാണെങ്കിൽ, അത് ദൈവത്തെപ്പോലെയാകാൻ നാം ആഗ്രഹിക്കുന്നുവെന്ന് സൂചിപ്പിക്കുന്നു – ഏറ്റവും ഉയർന്ന മാലാഖയെ പിശാചാക്കി മാറ്റിയ അതേ ആഗ്രഹമാണിത്. ജോൺ മിൽട്ടൺ തൻ്റെ “പാരഡൈസ് ലോസ്റ്റ്” എന്ന കവിതയിൽ ഈ വാക്കുകൾ ലൂസിഫറിൻ്റെതായി പറഞ്ഞു: “സ്വർഗ്ഗത്തിൽ ദാസനായിരിക്കുന്നതിനേക്കാൾ നല്ലത് നരകത്തിൽ വാഴുന്നതാണ്”. ഇതാണ് എതിർക്രിസ്തുവിൻ്റെ ആത്മാവ് – മറ്റുള്ളവരുടെ മേൽ ആധിപത്യം സ്ഥാപിക്കാനുള്ള ആഗ്രഹം. കൾട്ട്-നേതാക്കൾ അവരുടെ കൂട്ടത്തിലുള്ള ആളുകളെ ഭരിക്കുന്നത് ഇങ്ങനെയാണ്.
യേശുക്രിസ്തു ആ ആത്മാവിനെ പൂർണ്ണമായും ജയിച്ചു, കാരണം അവൻ തൻ്റെ ഭൗമിക ജീവിതത്തിലുടനീളം ഒരു ദാസനാകുന്നതൊഴിച്ച് മറ്റെന്തെങ്കിലുമാകാൻ വിസമ്മതിച്ചു. ദൈവമാണെങ്കിലും മറ്റുള്ളവരുടെ മേൽ ആധിപത്യം സ്ഥാപിക്കാൻ അവിടുന്നു ഒരിക്കലും ശ്രമിച്ചില്ല. ദൈവവുമായുള്ള തുല്യതയ്ക്കുള്ള അവകാശം യേശു ഉപേക്ഷിച്ചു. ദൈവവുമായുള്ള സമത്വം പിടിച്ചുകൊള്ളുന്നത് സാത്താൻ്റെ ആത്മാവിൻ്റെ സത്തയാണ്. അതുകൊണ്ടാണ് എല്ലായ്‌പ്പോഴും താഴേക്കു പോയാൽ രക്ഷ ലഭിക്കുന്നത്. ലോകത്തിൻ്റെ ഉന്നത സ്ഥലങ്ങൾ എപ്പോഴും പ്രക്ഷുബ്ധമാണ്. താഴ്ന്ന സ്ഥലങ്ങളിൽ തികഞ്ഞ സമാധാനമുണ്ട്. നമ്മുടെ ഹൃദയത്തിൽ ഒരു ദൈവം മാത്രമേ ഉണ്ടായിരിക്കുകയുള്ളു – ഒന്നുകിൽ സ്വയം അല്ലെങ്കിൽ കർത്താവായ യേശുക്രിസ്തു. നമ്മുടെ ഹൃദയത്തിൽ ആരായിരിക്കും കർത്താവ് എന്നു നാം തിരഞ്ഞെടുക്കണം.
പൂർണ്ണഹൃദയത്തോടും ആത്മാവോടും ശക്തിയോടും മനസ്സോടുംകൂടെ സ്‌നേഹിക്കാൻ നിങ്ങളുടെ മുഴുഹൃദയവും കർത്താവിന് സമർപ്പിച്ചുവെന്ന് ഉറപ്പാക്കുന്നത് നല്ലതാണ്. 1959-ൽ ഞാൻ എൻ്റെ ജീവിതം കർത്താവിന് സമർപ്പിച്ചപ്പോൾ എൻ്റെ ആദ്യ ബൈബിളിൽ ഒരു ഹൃദയത്തിൻ്റെ ചിത്രം വരച്ചതും അതിനുള്ളിൽ കർത്താവിൻ്റെ നാമവും എൻ്റെ പേരും എഴുതിയതും അതിനടിയിൽ ഈ വാക്കുകൾ എഴുതിയതും ഞാൻ ഓർക്കുന്നു: “എന്നും അവൻ്റേത്, അവൻ്റെ മാത്രം”. ഈ അനേകം വർഷങ്ങൾക്ക് ശേഷം, എൻ്റെ നാഥനുമായുള്ള എൻ്റെ ബന്ധം കൂടുതൽ മധുരതരം ആയിത്തീർന്നു. എനിക്ക് ചുറ്റുമുള്ള എല്ലാ കാര്യങ്ങളോടും ഉള്ള എൻ്റെ മനോഭാവം കൂടുതൽ കൂടുതൽ അകന്നതായി മാറിയിരിക്കുന്നു. കർത്താവായ യേശുവിനോടുള്ള തീക്ഷ്ണമായ സ്നേഹത്തിൻ്റെ വഴിയിൽ നിങ്ങൾ നടക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു, അങ്ങനെ നിങ്ങൾക്കും അവിടുത്തേക്കുമിടയിൽ ഒരു മേഘവും ഉണ്ടാകരുത്. ദൈവവുമായി ചെറിയ കണക്കുകൾ സൂക്ഷിക്കുക – അർത്ഥമാക്കുന്നത്, നിങ്ങൾ വഴുതിവീണാൽ ഉടൻ പാപം ഏറ്റുപറയുക. ഒരു നിമിഷം പോലും താമസിക്കരുത്. ഒരിക്കലും നിരാശപ്പെടരുത്, കാരണം നമ്മുടെ പിതാവ് ഈ ലോകത്തിലെ എല്ലാ സാഹചര്യങ്ങളെയും ഭരിക്കുന്നു.
അധ്യായം 35
യേശുവിൻ്റെ രണ്ട് ക്ഷണങ്ങൾ – വരിക, പിന്തുടരുക
ക്രിസ്തീയ ജീവിതത്തെ യേശുവിൻ്റെ രണ്ട് ക്ഷണങ്ങളിൽ സംഗ്രഹിക്കാം: “എൻ്റെ അടുക്കൽ വരിക”, “എന്നെ പിന്തുടരുക”. നമ്മുടെ ക്രിസ്‌തീയ നടത്തത്തിൻ്റെ തുടക്കത്തിൽ ഒരിക്കൽ മാത്രമല്ല, നാം യേശുവിൻ്റെ അടുത്തേക്ക് വന്നു കൊണ്ടേയിരിക്കണം. കാരണം ചെറിയ തോതിലാണെങ്കിലും നാം പിന്മാറ്റത്തിലാകാൻ ( പുറകോട്ടു പോകാൻ ) സാധ്യതയുണ്ടല്ലോ.
എൻ്റെ അടുക്കൽ വരൂ: യേശു ഭൂമിയിലായിരുന്നപ്പോൾ പലർക്കും ഈ ക്ഷണം സ്വീകരിക്കാൻ കഴിഞ്ഞില്ല, അതിനു ഒരു കാരണം മാത്രം: അവർ തങ്ങളുടെ പാപം അംഗീകരിക്കാൻ തയ്യാറായില്ല. അതുകൊണ്ട് യേശു അവരോട് പറഞ്ഞു: “നീതിമാൻമാരായ” നിങ്ങൾക്കായിട്ടല്ല ഞാൻ വന്നത്, പാപികളെ വിളിക്കാനാണ് ഞാൻ വന്നത് – കാരണം രോഗികൾക്ക് മാത്രമേ വൈദ്യനെ ആവശ്യമുള്ളൂ “(മർക്കോസ് 2:17). നാം യേശുവിൻ്റെ അടുത്തേക്ക് വരണമെങ്കിൽ, നമ്മുടെ കുറവുകളും പാപങ്ങളും പരാജയങ്ങളും അംഗീകരിക്കാൻ നാം നിരന്തരം സന്നദ്ധരായിരിക്കണം. നമ്മൾ മനുഷ്യരോട് പാപം ചെയ്തിടത്ത്, അവരോട് ക്ഷമ ചോദിക്കാൻ നാം നിരന്തരം തയ്യാറായിരിക്കണം. മനുഷ്യരോട് ക്ഷമ ചോദിക്കാൻ നാം തയ്യാറല്ലാത്തപ്പോൾ, ശുദ്ധീകരിക്കപ്പെടേണ്ട അഹങ്കാരം നമ്മുടെ ഉള്ളിൽ അപ്പോഴും ഉണ്ടെന്ന് അത് കാണിക്കുന്നു. അപ്പോൾ നമുക്ക് യേശുവിൻ്റെ അടുക്കൽ വരാൻ കഴിയില്ല. നമ്മൾ മറ്റുള്ളവരുടെ തെറ്റുകൾ മാത്രം കാണുകയും നമ്മിൽ തന്നെ തെറ്റ് കാണാതിരിക്കുകയും ചെയ്യുമ്പോൾ, നമ്മൾ ദൈവാലയത്തിലെ പരീശനെപ്പോലെയാകും. നമുക്ക് യേശുവിൻ്റെ അടുക്കൽ വരാൻ കഴിയില്ല (ലൂക്കാ. 18:10-14). എന്നാൽ ചുങ്കക്കാരൻ പറഞ്ഞു: “ഞാനാണ് ആ പാപി” (അക്ഷരാർത്ഥം). ഭൂമിയിലെ ഏറ്റവും വലിയ പാപി താനാണെന്ന് അയാൾക്ക് തോന്നി. പൗലോസിനും അങ്ങനെ തോന്നി (“പാപികളിൽ ഞാനാണ് പ്രധാനി” – 1 തിമോ. 1:15). അത്തരം ആളുകൾക്ക് എളുപ്പത്തിൽ യേശുവിൻ്റെ അടുക്കൽ വരാൻ കഴിയും. നാം പാപം ചെയ്തുകൊണ്ടേയിരിക്കുന്നു എന്നല്ല ഇതിനർത്ഥം, കാരണം പൗലോസ് അങ്ങനെ ചെയ്തില്ല. നമുക്ക് ചുറ്റുമുള്ള എല്ലാവരും നമ്മെക്കാൾ ആത്മീയരാണെന്ന് സങ്കൽപ്പിക്കാൻ നാം നമ്മെത്തന്നെ വിഡ്ഢികളാക്കുന്നുവെന്നും ഇതിനർത്ഥമില്ല. അത് വിനയമല്ല, കാരണം പൗലോസിന് ഒരിക്കലും അങ്ങനെ തോന്നിയിട്ടില്ല. ജഡികരായ കൊരിന്ത്യയിലെ ക്രിസ്ത്യാനികളേക്കാൾ താൻ ആത്മീയനാണെന്ന് അവനറിയാമായിരുന്നു. എന്നാൽ നാം ദൈവത്തോട് അടുക്കുന്തോറും നമ്മുടെ ജഡത്തിലെ പാപത്തിൻ്റെ ദുഷിപ്പിനെക്കുറിച്ച് നാം കൂടുതൽ ബോധവാന്മാരാകും.
എന്നെ പിന്തുടരുക: പെന്തക്കോസ്ത് നാളിൽ പരിശുദ്ധാത്മാവ് വരുന്നതുവരെ ശിഷ്യന്മാർക്ക് പോലും യേശുവിനെ അനുഗമിക്കുന്ന വഴി മനസ്സിലാക്കാൻ കഴിഞ്ഞില്ല – അതിനു ഒരു കാരണം: അന്യായമായും അനന്തമായും കഷ്ടപ്പെടാൻ അവർ തയ്യാറല്ലായിരുന്നു. തനിക്ക് “പലതും സഹിക്കേണ്ടിവരും” എന്ന് യേശു അവരോട് പറഞ്ഞപ്പോൾ, യേശു ആ വഴിയേ പോകരുതെന്ന് പത്രോസ് പറഞ്ഞു. യേശു അത് സാത്താൻ്റെ ശബ്ദമാണെന്ന് തിരിച്ചറിഞ്ഞു, തന്നെ വിട്ടു പോകുവാൻ അവനോട് പറഞ്ഞു (മത്താ. 16:23). നാം യേശുവിനെ അനുഗമിക്കണമെങ്കിൽ, തെറ്റിദ്ധാരണ, ദൂഷണം, തെറ്റായ ആരോപണങ്ങൾ, പരിഹാസം, നിന്ദ, അപമാനം, അനീതി, ഒരുപക്ഷേ ശാരീരിക ക്ലേശങ്ങൾ എന്നിവ സഹിക്കാൻ നാം തയ്യാറായിരിക്കണം. ജീവിതകാലം മുഴുവൻ ഈ വഴിയേ പോകാൻ മനസ്സില്ലാത്ത ഒരാൾക്ക് യേശുവിനെ അനുഗമിക്കാൻ കഴിയില്ല.
അതുകൊണ്ട് യേശുവിൻ്റെ ഈ രണ്ട് ക്ഷണങ്ങൾ നിരന്തരം ശ്രദ്ധിക്കുക: “എൻ്റെ അടുക്കൽ വരിക”, “എന്നെ അനുഗമിക്കുക”.
വിശ്വാസത്തിൻ്റെ അളവനുസരിച്ചുള്ള കൃപ
ക്രിസ്തീയ ജീവിതം നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്ന ജീവിതമല്ല. മോശ നിയമം കൊണ്ടുവന്നു. എന്നിരുന്നാലും, യേശു വന്നത് കൂടുതൽ കർശനമായ നിയമത്തോടെയല്ല, കൃപയോടെയാണ് (യോഹന്നാൻ 1:17).
ഈ ഭൂമിയിലെ പണത്തിന് ദൈവരാജ്യത്തിലെ ആത്മീയ തുല്യതയാണ് കൃപ. ഈ ഭൂമിയിൽ ജീവിക്കാൻ പണം എത്ര പ്രധാനമാണോ, അതുപോലെ ദൈവിക ജീവിതം നയിക്കുന്നതിനു കൃപയും പ്രധാനമാണ്. നിങ്ങൾ ദൈവത്തിൽ നിന്ന് എത്രത്തോളം കൃപ സ്വീകരിച്ചുവോ അത്രയും നിങ്ങൾ സമ്പന്നരാണ്. വിശ്വാസം എന്നത് ഓരോ ദിവസവും കൃപയുടെ നിക്ഷേപത്തിൽ നിന്നു നിങ്ങൾക്കാവശ്യമായതു ലഭിക്കാൻ ബാങ്കിൽ ഒരു ചെക്ക് സമർപ്പിക്കുന്നത് പോലെയാണ്. ചെക്കുകൾ ദൈവത്തിൻ്റെ വാഗ്ദാനങ്ങളാണ് – നിങ്ങൾ വിശ്വാസത്താൽ അതു മാറുന്നില്ലെങ്കിൽ ഉപയോഗിക്കാത്ത ചെക്കുകൾ പോലെ അവ കൊണ്ട് നിങ്ങൾക്ക് ഒരു പ്രയോജനവുമില്ല. അതിനാൽ നിങ്ങൾക്ക് വിശ്വാസമുള്ളിടത്തോളം (അതായത്, നിങ്ങളുടെ ചെക്ക് എഴുതുന്നിടത്തോളം) നിങ്ങൾക്ക് സ്വർഗ്ഗത്തിലെ ബാങ്കിൽ നിന്ന് ലഭിക്കും.
ദൈവം പൗലോസിനോട് പറഞ്ഞു, “എൻ്റെ കൃപ നിനക്ക് മതി” (2 കൊരി.12:9). ദൈവകൃപ മതിയാകാത്ത ഒരു സാഹചര്യവും ജീവിതത്തിൽ ഒരിക്കലും വരികയില്ല. അത് ഒരു പാപശീലത്തെ മറികടക്കുക, ലോകത്തിൽ ഒരു പരീക്ഷയെ നേരിടുക, അല്ലെങ്കിൽ മറ്റ് വിശ്വാസികളിൽ നിന്ന് തെറ്റിദ്ധാരണ നേരിടുക – അങ്ങനെ ഏത് ആവശ്യത്തിനായാലും ദൈവകൃപ എപ്പോഴും മതിയാകും. എന്നാൽ നിങ്ങൾ അത് സംശയിക്കുകയും ക്യപയുടെ ചെറിയ തുകയ്ക്കു മാത്രം ഒരു ചെക്ക് എഴുതുകയും ചെയ്‌താൽ നിങ്ങൾക്ക് ലഭിക്കുക അത്രമാത്രം. ധൈര്യത്തോടെ ചോദിക്കുക, എല്ലാ സാഹചര്യങ്ങളിലും ജയാളിയാകാനുള്ള കൃപ നിങ്ങൾക്ക് ലഭിക്കും.
ഒരു ദൈവപുരുഷൻ ഒരിക്കൽ ഒരു വിചാരണ നേരിടേണ്ടി വന്നപ്പോൾ, അത് ഒഴിവാക്കിത്തരാൻ അവൻ ദൈവത്തോട് അപേക്ഷിച്ചുകൊണ്ടിരുന്നു. എന്നാൽ ദൈവം ഒരു സ്വപ്നത്തിലൂടെ ഉത്തരം നൽകി. സ്വപ്‌നത്തിൽ താൻ ഒരു ബോട്ടിൽ ഒരു നദി മുറിച്ചുകടക്കാൻ ശ്രമിക്കുന്നതും വഴിയിലുള്ള മുങ്ങിപ്പോയ പാറയിൽ ബോട്ട് ഇടയ്ക്കിടെ ഇടിക്കുന്നതും അങ്ങനെ അവൻ്റെ വഴി തടയപ്പെട്ടുന്നതും കണ്ടു. അപ്പോൾ ദൈവം അവനോട് പറഞ്ഞു, താൻ ആ പാറ (വിചാരണ) നീക്കം ചെയ്യില്ല, മറിച്ച് വെള്ളത്തിൻ്റെ അളവ് ഉയർത്തും (കൃപ) അപ്പോൾ അനായാസം പാറയുടെ മുകളിലൂടെ പോകാം. അങ്ങനെ അവനു പ്രശ്‌നത്തിൽ വിജയം നേടാൻ കഴിയും! ക്രിസ്തീയ ജീവിതത്തിൽ അനേകം പരീക്ഷകളും പ്രയാസങ്ങളും നേരിടാൻ ദൈവം നമ്മെ അനുവദിക്കുന്നത്, അങ്ങനെ നമുക്ക് അവൻ്റെ കൃപ കൂടുതൽ അനുഭവിക്കാനും ജയിക്കുന്നവരാകാനും കഴിയും എന്നതു കൊണ്ടാണ്.
ദൈവഹിതത്തിൽ വിശ്രമിക്കുന്നു
എന്തിനെക്കുറിച്ചും ദൈവഹിതം കണ്ടെത്താൻ ശ്രമിക്കുമ്പോൾ, നിങ്ങൾ എന്തും സ്വീകരിക്കാൻ തയ്യാറാണെന്ന് കർത്താവിനോട് ആത്മാർത്ഥമായി പറയുക. നിങ്ങളുടെ എല്ലാം ബലിപീഠത്തിൽ വയ്ക്കുക, എല്ലാറ്റിലും ദൈവത്തിൻ്റെ മഹത്വമാണ് നിങ്ങൾ ആഗ്രഹിക്കുന്നതെന്ന് ഉറപ്പാക്കാൻ നിങ്ങളുടെ ഉദ്ദേശ്യങ്ങൾ പരിശോധിക്കുക. അപ്പോൾ അവിടുന്നു നിങ്ങൾക്കായി ശരിയായ വാതിൽ തുറക്കുന്നതായി നിങ്ങൾ കണ്ടെത്തും. നിങ്ങൾ മുന്നോട്ട് പോകുമ്പോൾ നിങ്ങളുടെ മനസ്സിൽ ഇപ്പോഴും ചില അനിശ്ചിതത്വങ്ങൾ ഉണ്ടായേക്കാം. എന്നാൽ ദൈവം അത് അനുവദിക്കുന്നു, കാരണം നിങ്ങൾ വിശ്വാസത്താൽ നടക്കണമെന്ന് അവിടുന്നു ആഗ്രഹിക്കുന്നു – അപ്പോഴുള്ള ഉറപ്പ് ചിലപ്പോൾ കാഴ്ചയിലൂടെ നടക്കുമ്പോഴുള്ളതിന് തുല്യമായിരിക്കും.
ഒരിക്കൽ നിങ്ങൾ തീരുമാനിച്ചുകഴിഞ്ഞാൽ, ഒരിടത്ത് അല്ലെങ്കിൽ മറ്റൊരിടത്തു കാര്യങ്ങൾ വിചാരിച്ചതുപോലെ പോകുന്നില്ലെന്നു തോന്നിയാൽ വിഷമിക്കേണ്ട. അപ്പോസ്തലപ്രവൃത്തികൾ 16 വായിക്കുക, ഫിലിപ്പിയിലേക്ക് പോകാനുള്ള ‘മാസിഡോണിയൻ വിളി’ അനുസരിച്ചു പൗലോസ് അവിടെ ചെന്നപ്പോൾ, അവൻ വളരെ പെട്ടെന്ന് ഒരു ജയിലിൽ അടയ്ക്കപ്പെട്ടതെങ്ങനെയെന്ന് കാണുക! എന്നാൽ അത് ദൈവത്തിൻ്റെ പൂർണമായ ഇഷ്ടമായിരുന്നു – കാരണം അവിടെ ഒരു ജയിലർ രക്ഷിക്കപ്പെടേണ്ടിയിരുന്നു!
നാം മുൻപേ ദൈവരാജ്യം അന്വേഷിക്കുമ്പോൾ, നമുക്ക് ആവശ്യമുള്ള മറ്റെല്ലാം കർത്താവ് നമുക്ക് നൽകും. 1966 മെയ് മാസത്തിൽ നാവികസേനയിൽ നിന്ന് വിട്ടു പോയത് മുതൽ ഞാൻ അത് കാണുന്നു.
ദൈവം എല്ലാം കൃത്യമായി ആസൂത്രണം ചെയ്യുന്നു – നിങ്ങളുടെ പരാജയങ്ങളിലൂടെ പോലും. എല്ലാ സാഹചര്യങ്ങളിലും നിങ്ങൾ തന്നെ അറിയണമെന്ന് അവിടുന്നു ആഗ്രഹിക്കുന്നു. അതാണ് അവിടുത്തെ ലക്ഷ്യം. എൻ്റെ മക്കളേ, ഞാൻ ദൈവത്തെ അറിയുന്നതിനേക്കാൾ നന്നായി നിങ്ങൾ അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.
നിങ്ങളുടെ വേനൽക്കാല അവധിക്കാലത്ത് നിങ്ങൾ എവിടെ പോയാലും പ്രാർത്ഥനയുടെ ആത്മാവ് നിലനിർത്തുക. ജീവിതത്തിലെ ചെറിയ കാര്യങ്ങളെയും വലിയ കാര്യങ്ങളെയും കുറിച്ച് നിങ്ങൾ കർത്താവിനോട് സംസാരിക്കുമ്പോൾ പ്രാർത്ഥന നിങ്ങൾക്ക് ശ്വാസോച്ഛ്വാസം പോലെയാകട്ടെ: “എല്ലാ സമയത്തും പ്രാർത്ഥിക്കുക” (ലൂക്കോസ് 18:1), “ഇടവിടാതെ പ്രാർത്ഥിക്കുക” (1 തെസ്സ. 5:17) എന്നതിൻ്റെ അർത്ഥം ഇതാണ്.
എല്ലാം നന്മയ്ക്കായി കൂടിവ്യാപാരിക്കുന്നു
നിങ്ങൾ അഭിമുഖീകരിക്കുന്ന എല്ലാ പ്രയാസകരമായ സാഹചര്യങ്ങളും നിങ്ങളുടെ വിശ്വാസത്തോടുള്ള വെല്ലുവിളിയായി കാണുകയും നിങ്ങളുടെ സ്വഭാവം നന്നാക്കുന്നതിനു ഉപയോഗിക്കുകയും ചെയ്യുക. ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം നിങ്ങളെ നിത്യതയ്ക്കു വേണ്ടി പരിശീലിപ്പിക്കുന്നതിനായി ദൈവം രൂപകൽപ്പന ചെയ്തതാണ്. 2000 വർഷങ്ങൾക്ക് ശേഷം, ഇന്നു നിങ്ങൾ അഭിമുഖീകരിക്കുന്ന ആളുകളോടും സാഹചര്യങ്ങളോടും എങ്ങനെ പ്രതികരിച്ചു എന്നതായിരിക്കും പ്രധാനം. ഇപ്പോൾ നിങ്ങളുടെ കൺമുന്നിൽ വളരെ വലുതായി കാണപ്പെടുന്ന ചെറിയ നിരാശകളേക്കാൾ പ്രധാനമാണത്. പാപികളുടെ – പ്രത്യേകിച്ച് മതഭക്തരായ പാപികളുടെ – നിരന്തരമായ പോരാട്ടങ്ങൾക്കെതിരെ ഉറച്ചുനിന്നാണ് യേശു തൻ്റെ വിദ്യാഭ്യാസം പൂർത്തിയാക്കിയത് (എബ്രാ. 12:3).
നിങ്ങൾ ജയിക്കുന്നവരാകണമെങ്കിൽ എല്ലാ സമയത്തും – ചെറിയ കാര്യങ്ങളിൽ – റോമർ 8:28-ൽ നിങ്ങൾ ഉറച്ചുനിൽക്കണം. റോമർ 8:28 ലെ “എല്ലാം” എന്നതിനർത്ഥം “എല്ലാം” എന്നാണ് – കാരണം നമ്മുടെ ദൈനംദിന ജീവിതത്തിലെ ഏറ്റവും ചെറിയ വിശദാംശങ്ങളെ നിയന്ത്രിക്കാൻ ദൈവം പരമാധികാരിയാണെന്ന് നമ്മൾ വിശ്വസിക്കുന്നു. അതിനാൽ നിങ്ങളുടെ വിശ്വാസം ഒരിക്കലും പരാജയപ്പെടാൻ അനുവദിക്കരുത് – അതാണ് ഏറ്റവും പ്രധാനം. നിങ്ങൾ ഒരിക്കലും നിരുത്സാഹപ്പെടരുത് – എന്ത് സംഭവിച്ചാലും. നിങ്ങൾ ദൈവത്തെ സ്തുതിക്കുന്നു എന്നതാണ് നിങ്ങളുടെ വിശ്വാസത്തിൻ്റെ അടയാളം. സങ്കീർത്തനം 106:12 ൽ, മീസ്രയീമ്യർ മുങ്ങിമരിക്കുന്നത് കണ്ടതിന് ശേഷമാണ് യിസ്രായേല്യർ ദൈവത്തിൽ വിശ്വസിക്കുകയും അവനെ സ്തുതിക്കുകയും ചെയ്തതെന്ന് നാം വായിക്കുന്നു. എന്നാൽ ഇപ്പോൾ കാഴ്ചയാൽ അല്ല വിശ്വാസത്താൽ നടക്കുന്ന നമുക്ക് പ്രാർത്ഥനയുടെ ഉത്തരം കാണുന്നതിനു മുമ്പ് തന്നെ ദൈവത്തെ സ്തുതിക്കാൻ കഴിയും, കാരണം നാം വിശ്വാസത്താൽ ജീവിക്കുന്നു.
നിങ്ങളുടെ വിശ്വാസം ശക്തിപ്പെടുത്താൻ ദൈവം പലതും ക്രമീകരിക്കും. നിങ്ങളുടെ ജീവിതം സുഗമവും പ്രശ്‌നരഹിതവുമായിരുന്നെങ്കിൽ എന്ന് നിങ്ങൾ ചിലപ്പോൾ ആഗ്രഹിച്ചേക്കാം. എന്നാൽ അങ്ങനെയെങ്കിൽ, ദൈവത്തെക്കുറിച്ചുള്ള ഒരു അനുഭവവുമില്ലാത്ത, തടിച്ച, വൃത്തികെട്ട ക്രിസ്ത്യാനിയായി നിങ്ങൾ മാറും. എന്നാൽ അസാധ്യമായ കാര്യങ്ങളിൽ നിങ്ങൾക്ക് ദൈവത്തിൽ വിശ്വസിക്കാൻ കഴിയുമ്പോൾ, കഠിനമായ വെറുപ്പിനും തിന്മയ്ക്കും മുന്നിൽ മറ്റുള്ളവരെ സ്നേഹിക്കാൻ കഴിയുമ്പോൾ, നിങ്ങളുടെ സ്വഭാവം വികസിക്കുക മാത്രമല്ല, നിങ്ങൾക്ക് മറ്റുള്ളവരുടെ മുൻപിൽ ഒരു ശുശ്രൂഷ നൽകുകയും ചെയ്യുന്ന ദൈവത്തിൻ്റെ ശക്തിയുടെ അനുഭവം നിങ്ങൾക്ക് ലഭിക്കും. അതിനു വേണ്ടി ദൈവം നിങ്ങളുടെ സാഹചര്യങ്ങൾ കൃത്യമായി ആസൂത്രണം ചെയ്യുകയും ക്രമീകരിക്കുകയും ചെയ്യുന്നു.
“നിങ്ങൾക്ക് എന്ത് സംഭവിക്കുന്നു എന്നതിൻ്റെ എല്ലാ വിശദാംശങ്ങളും അവിടുന്നു അറിയുന്നു” (ഇയ്യോബ്. 23:10- ലിവിങ്) എന്ന് എപ്പോഴും ഓർക്കുക.
സ്നേഹത്തിൻ്റെ കടം
“കുടത്തിലെ എണ്ണ” (മത്തായി 25-ൽ ബുദ്ധിയുള്ള കന്യകമാരുടെ ഉപമയിൽ യേശു പറഞ്ഞത്) നമ്മുടെ മറഞ്ഞിരിക്കുന്ന ജീവിതത്തെ മാത്രമല്ല, അതിലുപരിയായി പലതിനെയും സൂചിപ്പിക്കുന്നു. പഴയനിയമത്തിലെ രണ്ട് വിധവകളുടെ കാര്യങ്ങൾ പരിഗണിക്കുക. ഏലിയാവിനു ഭക്ഷണം ഉണ്ടാക്കാൻ ഒരുവൾ അവളുടെ കുടത്തിൽ നിന്ന് എണ്ണ പകരുന്നു ഫലം – അവളുടെ കുടത്തിൽ പിന്നീട് എപ്പോഴും എണ്ണ നിറഞ്ഞിരുന്നു (1 രാജാക്കന്മാർ 17). മറ്റേ വിധവ അവളുടെ ഭരണിയിലെ എണ്ണ അവളുടെ അയൽവാസികളുടെ പാത്രങ്ങളിലേക്ക് ഒഴിച്ചു (എലീശായുടെ കൽപ്പന പ്രകാരം) അവളുടെ പാത്രവും നിറഞ്ഞിരുന്നു (2 രാജാക്കന്മാർ 4). അതുകൊണ്ട് ഒരു കുടം നിറയെ എണ്ണയുടെ രഹസ്യം മറ്റുള്ളവരെ സേവിച്ചുകൊണ്ട് ജീവിതം നയിക്കുക എന്നതാണ്. കർത്താവിൻ്റെ നാമത്തിൽ അങ്ങനെ മറ്റുള്ളവരെ സേവിക്കുന്നവർ കർത്താവിൻ്റെ വരവിനായി (ബുദ്ധിയുള്ള കന്യകമാരെപ്പോലെ) സജ്ജരായിരിക്കും.
നിങ്ങൾ കണ്ടുമുട്ടുന്ന ഓരോ മനുഷ്യർക്കും തിരികെ നൽകാൻ നിങ്ങൾക്ക് സ്നേഹത്തിൻ്റെ കടമുണ്ട് (റോമ.13:8). ദൈവം നിങ്ങൾക്ക് സത്യത്തെക്കുറിച്ചും അനുഗ്രഹത്തെക്കുറിച്ചും നൽകിയ അറിവെല്ലാം സ്വയം സാക്ഷിക്കാതെ അവ കൊണ്ട് നിങ്ങൾ മറ്റുള്ളവരെ അനുഗ്രഹിച്ചുകൊണ്ടിരിക്കുകയാണെങ്കിൽ, ദൈവം നിങ്ങളെത്തന്നെ നനയ്ക്കുന്നതായി നിങ്ങൾ കണ്ടെത്തും (സദൃ. 11:24,25). അപ്പോൾ നിങ്ങളുടെ ജീവിതം എപ്പോഴും പുതുമയുള്ളതായിരിക്കും – ഒരിക്കലും പഴകിയതാവുകയില്ല.
ആളുകൾ ഒരു കാരണവുമില്ലാതെ നിങ്ങളെ വെറുക്കുമ്പോൾ (യോഹ. 15:25), നിങ്ങൾ എന്തു ചെയ്യണം? ഉത്തരം വ്യക്തമാണ്: നിങ്ങൾ “ഒരു കാരണവുമില്ലാതെ അവരെ സ്നേഹിക്കണം” (നിങ്ങളുടെ അവരോടുള്ള സ്നേഹത്തിന് ഒരു കാരണവുമില്ലാതെ) !! അങ്ങനെ നിങ്ങൾ തിന്മയെ നന്മകൊണ്ട് ജയിക്കും. അങ്ങനെ, നിങ്ങൾ എല്ലാവരോടും അവസാനം വരെ സ്‌നേഹത്തിൽ സഹിച്ചുനിൽക്കും. അങ്ങനെ നല്ലവൻ്റെയും ദുഷ്ടൻ്റേയും മേൽ സൂര്യൻ ഉദിക്കാൻ ഇടയാക്കുന്ന നിങ്ങളുടെ സ്വർഗ്ഗീയ പിതാവിനെപ്പോലെയാകാൻ നിങ്ങൾക്കു കഴിയും. “അവസാനം വരെ സ്നേഹത്തിൽ സഹിച്ചുനിൽക്കുന്നവൻ രക്ഷിക്കപ്പെടും.” (മത്താ. 24:3).
സ്നേഹത്തിൽ നിലനിൽക്കുക
നിങ്ങൾക്ക് സംഭവിക്കുന്നതെല്ലാം നിങ്ങൾക്ക് സ്നേഹത്തിൽ നിലനിൽക്കാൻ കഴിയുമോ എന്നതിൻ്റെ പരീക്ഷയാണ്. എല്ലാം സ്നേഹത്തിൻ്റെ നിയമത്താൽ നയിക്കപ്പെടുന്ന ദൈവരാജ്യത്തിൽ ഒരുനാൾ വാഴാനുള്ള പരിശീലനക്കളരിയാണ് ഈ ലോകം. ഈ പരിശീലന കാലയളവിൽ നാം യോഗ്യത നേടിയാൽ, നാം ക്രിസ്തുവിനൊപ്പം വാഴും. എന്നിരുന്നാലും നമ്മളോട് മോശമായി പെരുമാറുന്നവരോട് നമ്മൾ മോശമായി പ്രതികരിച്ചാൽ, നമ്മുടെ പരീക്ഷയിൽ നമ്മൾ പരാജയപ്പെടും. നിത്യതയുടെ കാഴ്ചപ്പാട് എപ്പോഴും മനസ്സിൽ സൂക്ഷിക്കുക. മനുഷ്യരുടെ ദൃഷ്ടിയിൽ വലുതും മഹത്തുമായ എല്ലാ കാര്യങ്ങളും – വലിയ ജോലികളും ഭൂമിയിലെ പ്രശസ്തിയും ഉൾപ്പെടെ – ദൈവത്തിൻ്റെ ദൃഷ്ടിയിൽ അറെപ്പുളവാക്കുന്നതാണെന്ന് എപ്പോഴും ഓർക്കുക (ലുക്കോ.16:15). സ്‌നേഹത്തിലും നന്മയിലും കാരുണ്യത്തിലും നിലനിൽക്കുക എന്നതാണ് ശാശ്വതമായ ഒരേയൊരു കാര്യം. കാരുണ്യം എന്നതിനു ബൈബിളിൽ, ‘ദയയുടെ പ്രവൃത്തികൾ’ എന്നും അർത്ഥമുണ്ട് – മറ്റുള്ളവരോട് ക്ഷമിക്കുക മാത്രമല്ല. നല്ല ശമരിയാക്കാരൻ്റെ കഥയിൽ നാം കാണുന്നതു പോലെ, അവൻ്റെ ദയയുടെ പ്രവ്യത്തിയെ സൂചിപ്പിക്കാൻ ‘കരുണ’ എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത് ( ലുക്കോ.10:37).
ദൈവം ആഗ്രഹിച്ചിരുന്നെങ്കിൽ, തൻ്റെ മക്കളെയെല്ലാം ഭൂമിയിലെ ഏറ്റവും ബുദ്ധിമാന്മാരാക്കാമായിരുന്നു – ഐൻസ്റ്റീനെപ്പോലെ. ഏറ്റവും ധനികരാക്കാമായിരുന്നു – ബിൽ ഗേറ്റ്സിനെപ്പോലെ. എന്നാൽ അവിടുന്നു അത് ചെയ്തില്ല, കാരണം അവിടുത്തെ രാജ്യത്തിൽ ബുദ്ധിക്കും സമ്പത്തിനും ഒരു വിലയുമില്ല. അതിനാൽ, ഭൂമിയിലെ നമ്മുടെ ഹ്രസ്വകാല വാസത്തിനിടയിൽ ദൈവം നൽകിയ ബുദ്ധിക്കും സമ്പത്തിനും നാം ദൈവത്തിന് നന്ദി പറയുമ്പോൾ തന്നെ നാം ഒരിക്കലും ആ കാര്യങ്ങളിൽ അഭിമാനിക്കരുത്. നമുക്ക് എത്രമാത്രം സ്നേഹിക്കാൻ കഴിയും എന്നതു മാത്രമാണ് പ്രധാനം.
എല്ലാ പരിവർത്തനങ്ങളും ആരംഭിക്കുന്നത് നമ്മുടെ ചിന്തകളിൽ നിന്നാണ് – റോമർ 12: 2 ൽ നാം കാണുന്നതു പോലെ: “അനുരൂപപ്പെടരുത്… എന്നാൽ നിങ്ങളുടെ മനസ്സ് (ചിന്തകൾ) പുതുക്കുന്നതിലൂടെ രൂപാന്തരപ്പെടുക…”. നാം ലൗകികരോ വിശുദ്ധരോ ആകുന്നത് ഒന്നാമതു നമ്മുടെ ചിന്തകളിലാണ്; നമ്മൾ സ്വാർത്ഥരോ നിസ്വാർത്ഥരോ ആകുന്നതു നമ്മുടെ ചിന്തകളിലാണ്.
എബ്രായ 10:19-25-ൽ, യേശു തൻ്റെ ജഡത്തിൻ്റെ തിരശ്ശീലയിലൂടെ തുറന്നിരിക്കുന്ന അതിവിശുദ്ധ സ്ഥലത്തേക്കുള്ള പുതിയതും ജീവനുള്ളതുമായ വഴിയെക്കുറിച്ച് നാം വായിക്കുന്നു. എന്നാൽ ആളുകൾ അതിവിശുദ്ധസ്ഥലത്ത് എത്തുമ്പോൾ എന്തു ചെയ്യും? 25-ാം വാക്യം നമ്മോട് പറയുന്നു: അവർ മറ്റുള്ളവരെക്കുറിച്ച് അവരെ എങ്ങനെ അനുഗ്രഹിക്കാമെന്ന് ചിന്തിക്കുന്നു (‘മറ്റുള്ളവരെ സ്നേഹിക്കാൻ ഉത്സാഹം വർദ്ധിപ്പിപ്പാൻ അന്യോന്യം സൂക്ഷിച്ചു കൊൾക…’).
തൻ്റെ രാജ്യത്തിൽ തൻ്റെ വലതുഭാഗത്ത് ആരൊക്കെയായിരിക്കുമെന്ന് യേശു നമ്മോട് പറഞ്ഞു – വിശക്കുന്നവർക്ക് ഭക്ഷണം നൽകുന്നവർ, നഗ്നരെ വസ്ത്രം ധരിപ്പിക്കുന്നവർ, രോഗികളെയും ജയിലിൽ കഴിയുന്നവരെയും സന്ദർശിക്കുന്നവർ. അവരുടെ ചിന്തകളിൽ നിന്നാണ് ഈ പ്രവർത്തനങ്ങളെല്ലാം ആരംഭിച്ചത്. മറ്റുള്ളവരുടെ ആവശ്യങ്ങളെക്കുറിച്ച് അവർ ചിന്തിച്ചു, അതിനായി എന്തെങ്കിലും ചെയ്യാൻ അവർ തീരുമാനിച്ചു. മറ്റുചിലർ മറ്റുള്ളവരുടെ ആവശ്യങ്ങളെക്കുറിച്ച് വെറുതെ ചിന്തിച്ചു, ഒന്നും ചെയ്തില്ല.
അധ്യായം 36
മറ്റുള്ളവരുടെ ആവശ്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നു
യേശുവിനുണ്ടായിരുന്ന അതേ മനോഭാവം ഉണ്ടായിരിക്കണമെന്ന് ഫിലിപ്പിയർ 2:5-ൽ നമ്മോട് പറഞ്ഞിരിക്കുന്നു. വിനയത്തിൻ്റെ മഹത്തായ അധ്യായമായി നാം പലപ്പോഴും ആ അധ്യായത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ട്. എന്നാൽ മറ്റുള്ളവരുടെ ആവശ്യങ്ങളെക്കുറിച്ച് ചിന്തിക്കുന്ന മഹത്തായ അദ്ധ്യായം കൂടിയാണിത്. യേശു സ്വർഗത്തിൽ വച്ച് നമ്മെക്കുറിച്ച് ചിന്തിച്ചു, അതാണ് തന്നെ താഴെ ഭുമിയിലേക്കിറക്കിയത്. മറ്റുള്ളവരെക്കുറിച്ചുള്ള ചിന്തയിൽ നിന്നാണ് അവിടുന്നു സ്വയം താഴ്ത്തുന്നത്. അതേ മനോഭാവം പുലർത്താൻ നമ്മോടും കൽപ്പിച്ചിരിക്കുന്നു. അവിടെ നമുക്ക് ഈ മഹത്തായ പ്രബോധനമുണ്ട്: “സ്വാർത്ഥതയിൽ നിന്ന് ഒന്നും ചെയ്യരുത്…” (ഫിലി. 2:3). ഈ ഭൂമിയിൽ നമുക്ക് അത്തരമൊരു ജീവിതത്തിലേക്ക് വരാൻ കഴിയുന്നത് അത്ഭുതകരമാണ്. സുവിശേഷം (സന്തോഷവാർത്ത) എല്ലാ സ്വാർത്ഥതയിൽ നിന്നുമുള്ള രക്ഷയിലേക്കു നയിക്കുന്ന ദൈവത്തിൻ്റെ ശക്തിയാണ്.
ചരിത്രത്തിലെ എല്ലാ വലിയ മിഷനറിമാരും വളരെയധികം ചിന്തിച്ചു. അവർ മറ്റുള്ളവരുടെ ആവശ്യങ്ങളെക്കുറിച്ച് ചിന്തിച്ചു. അവർ അതിനെക്കുറിച്ച് ചിലതു ചെയ്തു – സ്വർഗത്തിൽ യേശു ചെയ്തതുപോലെ.
യേശുവിനുണ്ടായിരുന്ന അതേ മനോഭാവം ഉണ്ടായിരിക്കാൻ കർത്താവ് നിങ്ങളെ പ്രാപ്തരാക്കട്ടെ. എബ്രായർ 10:16 ലെ വാഗ്‌ദാനം, ദൈവം തന്നെ നമ്മുടെ മനസ്സിൽ (ചിന്തകളിൽ) സ്നേഹത്തിൻ്റെയും നിസ്വാർത്ഥതയുടെയും നിയമം എഴുതും എന്നതാണ്. അത് ചെയ്യാൻ നമുക്ക് തന്നെ അനുവദിക്കാം.
ദൈവത്തിൻ്റെ മഹത്വം മാത്രം തേടുന്നതാണ് യഥാർത്ഥ വിശുദ്ധി
നീതി ചെയ്യുക, അനീതി ചെയ്യുക എന്നതിൻ്റെ അർത്ഥമെന്താണ്? നമ്മുടെ മാനുഷിക ധാരണയനുസരിച്ച് (സാധാരണയായി ഇത് പരീശത്വത്തിലേക്ക് നയിക്കുന്നു), നീതി എന്നാൽ ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുക, അനീതി എന്നാൽ ഒരുപാട് മോശം കാര്യങ്ങൾ ചെയ്യുക എന്നാണ്.
എന്നാൽ യോഹന്നാൻ 7:18 രണ്ടാം ഭാഗത്തിൽ അതിനുള്ള ദൈവത്തിൻ്റെ നിർവചനം യേശു നമുക്ക് നൽകി, അത് ഞാൻ ഇതുപോലെ വ്യാഖ്യാനിക്കും: “ദൈവത്തിൻ്റെ മഹത്വം അന്വേഷിക്കുന്നവൻ സത്യവാനാണ്, അവനിൽ അനീതി ഇല്ല”. ആ വാക്യത്തിൻ്റെ ആദ്യഭാഗത്ത്, സ്വന്തം മഹത്വം അന്വേഷിക്കുന്നവനെക്കുറിച്ച് യേശു പറയുന്നു. അതിനാൽ, എല്ലാ അനീതികളിൽ നിന്നും ശുദ്ധീകരിക്കപ്പെടാനുള്ള ഏക മാർഗം നമ്മുടെ സ്വന്തം മഹത്വം അന്വേഷിക്കുന്നതിൽ നിന്നും ശുദ്ധീകരിക്കപ്പെടുകയും ദൈവത്തിൻ്റെ മഹത്വം അന്വേഷിക്കുകയും ചെയ്യുക എന്നതാണ്.
റോമർ 3:23 ലെ ‘പാപം’ എന്നതിൻ്റെ നിർവചനം “ദൈവ തേജസ്സിൽ കുറവുണ്ടാകുക” എന്നതാണ്. ദൈവത്തെ മഹത്വപ്പെടുത്താത്തതു നാം എന്തു ചെയ്താലും അത് പാപമാണ്. നമ്മുടെ പ്രാർഥന, പ്രസംഗം, സംഗീതാലാപനം, ദയയുള്ള പ്രവൃത്തികൾ അനുഷ്ഠിക്കുക എന്നിവയെല്ലാം നമ്മുടെ സ്വന്തം മാനത്തിന് വേണ്ടിയാണ് ചെയ്യുന്നതെങ്കിൽ അതു പാപമാണ്. നാം നീതിയുള്ളവരോ അനീതിയുള്ളവരോ എന്ന് നിർണ്ണയിക്കുന്നത് അതിൻ്റെ പിന്നിലുള്ള ഹൃദയത്തിൻ്റെ പ്രേരണയാണ്. അതുകൊണ്ടാണ് മറ്റുള്ളവരെ വിധിക്കുന്നത് തീർത്തും വിഡ്ഢിത്തമായിരിക്കുന്നത്, കാരണം അവരുടെ ഹൃദയത്തിലെ ഉദ്ദേശ്യങ്ങൾ നമുക്കറിയില്ല. അതുപോലെ തന്നെ നാം നമ്മെത്തന്നെ വിലയിരുത്തുന്നത് തികഞ്ഞ വിവേകമാണ്, കാരണം നമ്മുടെ സ്വന്തം ഹൃദയത്തിലെ ഉദ്ദേശ്യങ്ങൾ നമുക്കറിയാം (1 കൊരി.4:5 കാണുക: “മനുഷ്യഹൃദയങ്ങളിലെ മറഞ്ഞിരിക്കുന്ന ഉദ്ദേശ്യങ്ങളെ വെളിച്ചത്തു കൊണ്ടുവരുന്ന കർത്താവ് വരു വോളം സമയത്തിനു മുൻപേ ഒന്നും വിധിക്കരുത്. “).
നമ്മുടെ പ്രേരണ ദൈവമഹത്വമാകുമ്പോൾ, നമ്മൾ ചെയ്യുന്ന കാര്യങ്ങളിൽ തെറ്റ് പറ്റിയാലും ദൈവം നമുക്ക് 100% മാർക്ക് നൽകും. എന്നാൽ നാം ബാഹ്യമായ ഒരു പ്രവൃത്തി ഭംഗിയായി ചെയ്യുകയും അതിൽ നമ്മുടെ സ്വന്തം മാനം അന്വേഷിക്കുകയും ചെയ്താൽ, ദൈവം നമുക്ക് പൂജ്യം മാർക്കാണു നൽകുക. അതുകൊണ്ട് മറ്റൊരാൾ നീതിമാനാണോ അനീതിയുള്ളവനാണോ എന്ന് നമുക്ക് ഒരിക്കലും നിർണ്ണയിക്കാനാവില്ല. അത് ദൈവത്തിനു മാത്രമേ അറിയൂ. എന്നാൽ നാം ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ദൈവത്തിൻ്റെ മഹത്വം മാത്രം ലക്ഷ്യമാക്കി, താഴ്മയിലും വിശുദ്ധിയിലും സ്വന്തം ഹൃദയങ്ങളെ കാത്തുസൂക്ഷിക്കാൻ നാം ശ്രദ്ധിക്കണം. നാം അവനുവേണ്ടി ചെയ്യുന്ന ഒരു സേവനത്തിലും അവൻ്റെ മഹത്വം നാം തൊടാതിരിക്കാൻ, നമ്മുടെ ഹൃദയത്തിൻ്റെ ഇരുട്ടിൽ നമുക്ക് വെളിച്ചം നൽകണമെന്ന് നാം ദൈവത്തോട് അപേക്ഷിക്കണം. “നേരുള്ളവർക്ക് ഇരുട്ടിൽ വെളിച്ചം ഉദിക്കുന്നു” (സങ്കീ. 112:4). ആ വാക്യം അടുത്ത കാലത്തായി വീണ്ടും വീണ്ടും എൻ്റെ ചെവിയിൽ മുഴങ്ങുന്നു.
ദൈവത്തിൻ്റെ മഹത്വം നിങ്ങളുടെ ജീവിതത്തിലെ പ്രധാന ലക്ഷ്യമാക്കുക. നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ദൈവത്തിൻ്റെ മഹത്വം അന്വേഷിക്കുന്നതാണ് യഥാർത്ഥ വിശുദ്ധി. അതുവഴി നിങ്ങൾക്ക് എല്ലാ മേഖലകളിലും ദൈവത്തിൽ നിന്ന് ഏറ്റവും മികച്ചത് ലഭിക്കും – ചില മേഖലകളിൽ ദൈവഹിതം കണ്ടെത്തുന്നതിൽ നിങ്ങൾക്കു തെറ്റ് പറ്റിയാലും. നിങ്ങൾ ദൈവത്തിൻ്റെ മഹത്വം അന്വേഷിക്കുമ്പോൾ, നിങ്ങൾ മറ്റുള്ളവരെ വിധിക്കയില്ല, നിങ്ങളെ മാത്രം വിധിക്കും. മറ്റുള്ളവരെ വിധിക്കുന്നതു ദൈവത്തിന് വിടുക. നമ്മുടെ സഹായമില്ലാതെ തന്നെ അവിടുത്തേക്ക് അത് നന്നായി ചെയ്യാൻ കഴിയും!
ചിന്തിക്കേണ്ട ചില പോയിൻ്റുകൾ
അടുത്തിടെ ബാംഗ്ലൂരിൽ നടന്ന ഒരു കോൺഫറൻസിൽ ഞങ്ങൾ പങ്കുവെച്ച ചില വിഷയങ്ങൾ ഇതാ.
– യേശുവിൻ്റെ ജീവിതത്തിൻ്റെ രഹസ്യം ഇതായിരുന്നു – അവിടുന്നു ദൈവത്തിൻ്റെ ഓരോ വചനവും ഗൗരവമായി എടുക്കുകയും അതിൽ വിറയ്ക്കുകയും അനുസരിക്കുകയും ചെയ്തു. യെശയ്യാവ് 66:1, 2 നമ്മോട് പറയുന്നത് ദൈവം അത്തരം ആളുകളെ പ്രീതിയോടെയാണ് നോക്കുന്നത് എന്നാണ്.
– യേശു ഒരിക്കലും പാപികൾക്ക് എതിരായിരുന്നില്ലെന്ന് നാല് സുവിശേഷങ്ങൾ വ്യക്തമായി പഠിപ്പിക്കുന്നു. എന്നാൽ അവിടുന്നു കപടവിശ്വാസികൾക്ക് എതിരായിരുന്നു. യേശു പാപികളെ സ്നേഹിക്കുന്നു, അവരെ രക്ഷിക്കാൻ ആഗ്രഹിക്കുന്നു. അവിടുന്നു അവരുടെ ഭൂതകാലം മായ്ച്ചുകളയുന്നു.
– ദൈവം അവരെ കാണുന്നതുപോലെ നാം ആളുകളെ കാണുന്നുവെങ്കിൽ, ക്രിസ്തു അവർക്കു വേണ്ടി മരിക്കാൻ തക്ക വ്യക്തിയായി ഓരോ വ്യക്തിയെയും നാം വിലമതിക്കും. അവരിൽ ആരെയും നമ്മൾ നിന്ദിക്കുകയില്ല.
– ഏതാണ് ശരി, എന്താണ് തെറ്റ് എന്നതിനെക്കുറിച്ചുള്ള ധാരാളം നിയമങ്ങളും നിയന്ത്രണങ്ങളും അനുസരിച്ചു ജീവിക്കാൻ ദൈവം ആഗ്രഹിക്കുന്നില്ല. അതായത്, നന്മതിന്മകളെക്കുറിച്ചുള്ള അറിവിൻ്റെ വൃക്ഷത്തിൽ ജീവിക്കുന്നത് എല്ലായ്പ്പോഴും മരണത്തെ കൊണ്ടുവരുന്നു. നാം വിശ്വാസത്താൽ ജീവിക്കാൻ ദൈവം ആഗ്രഹിക്കുന്നു – എന്തുചെയ്യണം (ശരിയായത്) എന്തുചെയ്യരുത് (തെറ്റ്) എന്നതിനെക്കുറിച്ചുള്ള മാർഗനിർദേശത്തിനായി ദൈവത്തെ നാം നിരന്തരം ആശ്രയിക്കുന്നു.
– “ജീവജലത്തിൻ്റെ നദികൾ” നമ്മിൽ നിന്ന് എല്ലാ ദിശകളിലേക്കും ഒഴുകുന്നതുവരെ നാം ഒരിക്കലും സംതൃപ്തരായിരിക്കരുത്. ഇതിനായി നാം നിരന്തരം പരിശുദ്ധാത്മാവിനാൽ നിറയപ്പെടണം.
– “ക്രിസ്തു ജഡത്തിൽ വെളിപ്പെടുന്നു” എന്നതിനർത്ഥം “ജഡത്തിൽ പ്രകടമാകുന്ന സ്നേഹം” എന്നാണ്. സ്നേഹത്തിൽ നമ്മെ പരിശീലിപ്പിക്കാനാണ് ദൈവം നമ്മെ ഭൂമിയിൽ നിലനിർത്തിയിരിക്കുന്നത്. അങ്ങനെ നമുക്ക് ഒരു ദിവസം അവനോടൊപ്പം ഭരിക്കാം. ക്രിസ്തുവിനുവേണ്ടി ശിരഛേദം ചെയ്യപ്പെട്ടവർ അവനോടൊപ്പം വാഴും എന്ന് വെളിപ്പാട് 20:4 പറയുന്നു. നാം (ആത്മീയമായി) ശിരഛേദം ചെയ്യപ്പെടണം – നമ്മുടെ ആദാമിക ന്യായവാദം ഛേദിക്കപ്പെടണം. അപ്പോൾ നമുക്ക് ക്രിസ്തുവിനെ നമ്മുടെ ശിരസ്സായി വാഴിച്ച് അവിടുത്തെ ശരീരത്തിൻ്റെ ഭാഗമാകാം. അങ്ങനെയാണ് നമുക്ക് അവിടുന്നാകുന്ന തലയുടെ കീഴിൽ അവിടുത്തെ ശരീരമായി പ്രവർത്തിക്കാൻ കഴിയുന്നത്.
– ദൈവം ചൈതന്യം അയയ്ക്കുന്നു (യെശയ്യാവ് 57:15 കാണുക) താഴ്മയുള്ളവരും ആത്മാവിൽ പശ്ചാത്തപിക്കുന്നവരുമായവർക്ക് മാത്രമാണത്.
– നാം ദൈവത്തിൻ്റെ ഭവനത്തിലെ സ്വർണ്ണവും വെള്ളിയുംകൊണ്ടുള്ള വിലപിടിപ്പുള്ള പാത്രങ്ങളാകണമെങ്കിൽ നാം നമ്മെത്തന്നെ ശുദ്ധീകരിക്കണം (2 തിമൊ. 2:20, 21). അങ്ങനെ ദൈവത്തിൻ്റെ മാത്രം അംഗീകാരം നേടുന്ന ദാസന്മാരായി നമുക്ക് നമ്മെത്തന്നെ ദൈവത്തിനു മുന്നിൽ സമർപ്പിക്കാൻ കഴിയും.
– ദൈവം തൻ്റെ പുത്രനെ സൗജന്യമായി നമുക്കു നൽകിയെങ്കിൽ, അവിടുന്നു തീർച്ചയായും പുത്രനോടൊപ്പം എല്ലാം സൗജന്യമായി നമുക്ക് നൽകും. അവിടുന്നു നമുക്ക് കരുണയും (പാപമോചനവും) കൃപയും (പാപത്തെ ജയിക്കാനും ക്രിസ്തുവിനെപ്പോലെ ജീവിക്കാനുമുള്ള ശക്തി) നൽകും.
കരുണയും വിധിയും
ഈയിടെ ദൈവം എനിക്ക് നൽകിയ ഒരു പുതിയ വെളിപ്പാട് ഇതാ:
“ദൈവഭക്തരായ ആളുകളുടെ കഷ്ടപ്പാടുകളും ദൈവഭക്തരും ഭക്തിയില്ലാത്തവരും വീഴുന്ന പാപങ്ങളും പോലും, ന്യായവിധിയുടെ സിംഹാസനത്തിൽ ഇരുന്നു അവരെ കുറ്റപ്പെടുത്തുന്നവരുടെ ഹൃദയത്തിൻ്റെ ദുഷ്ടത തുറന്നുകാട്ടാൻ ദൈവം ഉപയോഗിക്കുന്നു.”
മർക്കോസ് 3:5 (ലിവിങ്) ഇപ്രകാരം വായിക്കുന്നു: “മനുഷ്യരുടെ ആവശ്യങ്ങളോടുള്ള അവരുടെ നിസ്സംഗതയിൽ അഗാധമായ അസ്വസ്ഥതയോടെ യേശു അവരെ (പരീശരെ) ദേഷ്യത്തോടെ നോക്കി. ഇന്നും നമ്മുടെ ചുറ്റുമുള്ളവരുടെ ആത്മീയമോ ശാരീരികമോ ആയ ആവശ്യങ്ങളോടുള്ള നിസ്സംഗത നമ്മിൽ കാണുമ്പോഴെല്ലാം യേശു വളരെ അസ്വസ്ഥനാണ്.
ധനികൻ്റെയും ലാസറിൻ്റെയും കഥ ഇത് വ്യക്തമാക്കുന്നു. ലാസറിൻ്റെ ആവശ്യത്തിൽ ഉദാസീനത കാണിച്ചതിനാൽ ധനികൻ നരകത്തിലേക്ക് പോയി.
നല്ല ശമരിയാക്കാരൻ്റെ ഉപമയും ഇതേ സത്യം വ്യക്തമാക്കുന്നു. ഒരു സഹവിശ്വാസിയെ സാത്താൻ ഉപദ്രവിച്ചതിൽ പുരോഹിതനും ലേവ്യനും നിസ്സംഗരായിരുന്നു.
ഇയ്യോബിൻ്റെ പുസ്തകം ഈ സത്യം വ്യക്തമാക്കുന്നു. ഇയ്യോബ് ദൈവത്തെക്കുറിച്ച് പല തെറ്റായ കാര്യങ്ങൾ പറഞ്ഞിട്ടും ദൈവം അവയെല്ലാം മായ്ച്ചു കളഞ്ഞു, കാരണം അനുതാപത്തിൻ്റെ ഒരു വാക്കുകൊണ്ട് ഇയ്യോബ് തൻ്റെ വാക്കുകളെല്ലാം പിൻവലിച്ചു (ഇയ്യോബ് 42:6). ഒരു ടേപ്പിൻ്റെ മോശം ഭാഗങ്ങൾ മായ്‌ക്കപ്പെടുന്നതുപോലെയായിരുന്നു അത്, അതേസമയം നല്ല ഭാഗങ്ങൾ നിലനിർത്തുന്നു. അതിനാൽ, ഇയ്യോബ് ദൈവത്തിനെതിരെ ഉന്നയിച്ച പരാതികളൊന്നും (ഇയ്യോബിൻ്റെ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്) സ്വർഗ്ഗത്തിലെ ദൈവത്തിൻ്റെ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടില്ല – കാരണം അവ മായിച്ചു കളഞ്ഞു. ഇയ്യോബ് നടത്തിയ നല്ല പ്രസ്താവനകൾ മാത്രമാണ് അവിടെ നിലനിർത്തിയിരിക്കുന്നത്! ദൈവത്തിൻ്റെ ക്ഷമയും നീതീകരണവും എത്ര അത്ഭുതകരമാണ്! എന്നാൽ ഇയ്യോബിൻ്റെ അസുഖം തൻ്റെ ജീവിതത്തിലെ ചില പാപങ്ങളുടെ ഫലമാണെന്ന് പറഞ്ഞ എലീഫസ്, ബിൽദാദ്, സോഫർ എന്നീ മൂന്ന് സ്വയാഭിമാനക്കാരായ പ്രസംഗകർ, ഇയ്യോബിൻ്റെ ഹൃദയം അറിയാതെ ഇയ്യോബിനെ വിധിച്ചതിന് ദൈവം അവരെ കുറ്റം വിധിച്ചു (ഇയ്യോബ് 42:7). ഇയ്യോബിൻ്റെ രോഗം അവരുടെ ഹൃദയത്തിലെ ദുഷ്ടത വെളിപ്പെടുവാൻ കാരണമായി.
അതുപോലെ, വ്യഭിചാരത്തിൽ പിടിക്കപ്പെട്ട സ്ത്രീയെ കുറ്റം വിധിച്ച പരീശന്മാരുടെ ഹൃദയത്തിലെ ദുഷ്ടത കാണിക്കാൻ ദൈവം അവളെ ഉപയോഗിച്ചു.
അതുകൊണ്ട് എല്ലാവരോടും കരുണ കാണിക്കുകയും ആരെയും വിധിക്കാതിരിക്കുകയും ചെയ്യുന്നതാണ് നമുക്ക് നല്ലത്. അപ്പോൾ ദൈവം നമ്മോട് സമൃദ്ധമായി കരുണ കാണിക്കും. പരീശന്മാരുടെ പ്രധാന സ്വഭാവം കരുണയുടെ അഭാവമാണ്. നാം ഇത് ശ്രദ്ധിക്കണം.
യെരുശലേമും ബാബിലോണും
ചില ചെറിയ ഉപദേശങ്ങളിൽ നമ്മിൽ നിന്ന് വ്യത്യസ്തരായതിനാൽ മറ്റ് സഭകളിലെ യഥാർത്ഥ വിശ്വാസികളെ നിന്ദിക്കുന്നത് വിഡ്ഢിത്തമാണ്. അതാണ് ഒരു പരീശനാകാനുള്ള വഴി. മറ്റുള്ളവർ നമ്മെക്കാൾ ദൈവമഹത്വം അന്വേഷിക്കുന്നവരായിരിക്കാം – ആത്യന്തികമായി ദൈവം നോക്കുന്നത് അതാണ്. ഇതു തിരിച്ചറിയാനുള്ള വിനയമാണ് കൾട്ടിസ്റ്റുകൾക്ക് ഇല്ലാത്തത്. അവർ തങ്ങളെത്തന്നെയാണ് യഥാർത്ഥ സഭയായി കണക്കാക്കുന്നത്. അത്തരം പരീശന്മാരെ സൂക്ഷിക്കുക.
സത്യത്തിൽ വിശ്വാസികൾക്കിടയിൽ രണ്ട് വിഭാഗമേ ഉള്ളൂ (അവരുടെ ഉപദേശങ്ങൾ എന്തുമാകട്ടെ). ഒന്ന് -: ബാബിലോൺ, മറ്റൊന്ന് : ജറുസലേം. ഒന്ന് വേശ്യയാണ് (സാത്താൻ്റെ വ്യാജ സഭ), മറ്റൊന്ന് ക്രിസ്തുവിൻ്റെ മണവാട്ടി. രണ്ട് കൂട്ടരും തമ്മിലുള്ള താരതമ്യം ഇവയാണ്:
സ്വന്തം മഹത്വം അന്വേഷിക്കുന്നവരും ദൈവത്തിൻ്റെ മഹത്വം അന്വേഷിക്കുന്നവരും (യോഹ.7:18; ഫിലി.2:19-21)
തങ്ങളെത്തന്നെ ഉയർത്തുന്നവരും സ്വയം താഴ്ത്തുന്നവരും (1 പത്രോ.5:5).
ഭൗമിക കാര്യങ്ങൾ അന്വേഷിക്കുന്നവരും സ്വർഗീയ കാര്യങ്ങൾ അന്വേഷിക്കുന്നവരും (കൊലോ. 3:2).
മനുഷ്യരെ പ്രീതിപ്പെടുത്താൻ ശ്രമിക്കുന്നവരും ദൈവത്തെ പ്രസാദിപ്പിക്കാൻ ആഗ്രഹിക്കുന്നവരും (ഗലാ. 1:10).
ദൈവത്തിൻ്റെ അനുഗ്രഹം മാത്രം തേടുന്നവരും ദൈവത്തിൻ്റെ അംഗീകാരം തേടുന്നവരും (2 കൊരി.5:9).
ഏത് കൂട്ടത്തിൽ ചേരണമെന്ന് നമ്മൾ ഓരോരുത്തരുമാണ് തീരുമാനിക്കുന്നത്. നിത്യതയിലെ നമ്മുടെ സന്തോഷവും ദുഃഖവും ഇന്ന് നമ്മുടെ ദൈനംദിന ജീവിതത്തിൽ നാം എടുക്കുന്ന തീരുമാനങ്ങളെ ആശ്രയിച്ചിരിക്കും. അതിനാൽ ബുദ്ധിമാനായിരിക്കുക – ദീർഘകാല വീക്ഷണം സ്വീകരിക്കുക.
അധ്യായം 37
സ്നേഹമാണ് ഏറ്റവും വലുത്
“നിങ്ങൾ അന്ധരാകാതിരിക്കാൻ, നിങ്ങളുടെ മുൻ പാപങ്ങളിൽ നിന്നുള്ള നിങ്ങളുടെ ശുദ്ധീകരണം ഒരിക്കലും മറക്കരുത്” (2 പത്രോ.1:9). കർത്താവ് ക്ഷമിക്കുകയും ഇനി ഓർക്കയില്ലെന്ന് പറയുകയും ചെയ്ത കാര്യങ്ങളിൽ നിങ്ങൾക്ക് കുറ്റബോധം കൊണ്ടുവരാൻ സാത്താനെയോ മനുഷ്യനെയോ ഒരിക്കലും അനുവദിക്കരുത്. എന്നാൽ, അതേ സമയം, കർത്താവ് നിങ്ങളോട് എത്ര പാപങ്ങൾ ക്ഷമിച്ചുവെന്ന് ഒരിക്കലും മറക്കരുത്, അങ്ങനെ നിങ്ങൾ “കർത്താവിനെ വളരെയധികം സ്നേഹിക്കുന്നു” (ലുക്കോ.7:47), എല്ലാവരോടും പെട്ടെന്ന് ക്ഷമിക്കുക (എഫേ. 4:32), അങ്ങനെ ഏറ്റവും മോശമായ പാപത്തിൽ (പരീശത്വം) നിന്ന് രക്ഷ നേടുക.
ഒരു കാര്യം ഓർക്കുക: ഒരു വ്യക്തിക്ക് വേണ്ടി കർത്താവ് ആസൂത്രണം ചെയ്തിരിക്കുന്ന ശുശ്രൂഷ എത്രത്തോളം വലുതാണോ, അത്രയധികം പരീക്ഷകളും ശോധനകളും കർത്താവ് അവൻ്റെ ചെറുപ്പകാലത്ത് – അയാൾക്ക് കുറഞ്ഞത് 30 വയസ്സ് തികയുന്നതുവരെ – അനുവദിക്കും. യേശുവിനെ തന്നെ പിതാവ് നടത്തിയത് ഈ വഴിയിലൂടെയായിരുന്നു. ദൈവം നിങ്ങളെ ഓരോരുത്തരെയും ഇതേ വഴിയിലൂടെ കൊണ്ടു പോകും, കാരണം നിങ്ങൾക്ക് ഓരോരുത്തർക്കും ഓരോ ശുശ്രൂഷ ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു.
നിങ്ങളുടെ എല്ലാ പരിശോധനകളിലും, നിങ്ങൾ സ്‌നേഹത്തിൽ വേരൂന്നി നിലകൊള്ളുന്നുവെന്ന് ഉറപ്പാക്കുക. നിങ്ങൾ ഒരിക്കലും അന്യഭാഷകളിൽ സംസാരിക്കുകയോ പ്രവചിക്കുകയോ പർവതങ്ങൾ നീക്കുകയോ രോഗികളെ സുഖപ്പെടുത്തുകയോ നിങ്ങളുടെ പണം മുഴുവൻ ദരിദ്രർക്ക് നൽകുകയോ രക്തസാക്ഷിയായി മരിക്കുകയോ ചെയ്തില്ലെങ്കിലും, നിങ്ങൾ ദൈവത്തെ പൂർണ്ണഹൃദയത്തോടെ സ്നേഹിക്കുകയും (അതിനാൽ നിങ്ങളെത്തന്നെ നിർമലരായി സൂക്ഷിക്കും), 1 കൊരിന്ത്യർ 13-ൽ വിവരിച്ചിരിക്കുന്ന സ്നേഹത്താൽ മറ്റുള്ളവരെ സ്നേഹിക്കുകയും ചെയ്താൽ ഈ ഭൂമിയിൽ ജീവിച്ചിരുന്ന ഏറ്റവും വലിയ ആളുകളിൽ ഒരാളാകാൻ നിങ്ങൾ യോഗ്യരാകും. കാരണം സ്നേഹമാണല്ലോ ഏറ്റവും വലുത്. നമ്മുടെ ഭൗതികശരീരത്തിൽ എല്ലാം നല്ലതാണോ എന്നറിയാൻ ഒരു പതിവ് വൈദ്യപരിശോധന നടത്തുന്നതുപോലെ, പതിവായി ആത്മീയ പരിശോധനയും നടത്തുന്നത് നല്ലതാണ്. 1 കൊരിന്ത്യർ 13 അത്തരമൊരു പരിശോധനയ്ക്കായി ഉപയോഗിക്കാവുന്ന ഒരു നല്ല അദ്ധ്യായമാണ്: ഏറ്റവും വലിയത് സ്നേഹമാണ്.
സാത്താൻ ഇരുട്ടിൻ്റെ മാലാഖയായി വന്ന് പണമാണ് ഏറ്റവും വലുത് അല്ലെങ്കിൽ ലൈംഗിക സുഖമോ മറ്റേതെങ്കിലും ശാരീരിക സന്തോഷമോ ആണ് ഏറ്റവും വലുത്, അല്ലെങ്കിൽ പ്രശസ്തിയും സ്ഥാനവുമാണ് ഏറ്റവും നല്ലത് എന്നെല്ലാം ആളുകളോട് പറയുന്നു. അവൻ വെളിച്ചത്തിൻ്റെ ദൂതനായി വന്ന്, അന്യഭാഷകളിൽ സംസാരിക്കുന്നതാണ് ഏറ്റവും മഹത്തായത് (1 കോരി. 13:1), അല്ലെങ്കിൽ പ്രസംഗം, അത്ഭുതം പ്രവർത്തിക്കാനുള്ള കഴിവ് തുടങ്ങിയ ആത്മീയ ദാനങ്ങളാണ് ഏറ്റവും വലുത് (വാക്യം.2), അല്ലെങ്കിൽ ഉദാരമതിയായിരിക്കുന്നതോ രക്തസാക്ഷിയായി മരിക്കുന്നതോ ആണ് ഏറ്റവും നല്ലത് (വാക്യം.3) എന്നെല്ലാം വിശ്വാസികളോട് പറയുന്നു. എന്നാൽ സാത്താൻ പറയുന്നതെല്ലാം കള്ളമാണ്. സ്നേഹമാണ് ഏറ്റവും വലുത്. നമ്മുടെ ജീവിതം ഈ വസ്തുതയുടെ ജീവിക്കുന്ന സാക്ഷ്യങ്ങളായിരിക്കണം. അങ്ങനെ സാത്താൻ്റെ നുണകൾ നാം തുറന്നുകാട്ടും.
1 കൊരി.13:4-7-ൽ വിവരിച്ചിരിക്കുന്ന സ്നേഹത്തിൻ്റെ ഗുണങ്ങൾ കൂടുതലും മറ്റുള്ളവരോടുള്ള നമ്മുടെ പ്രതികരണങ്ങളോടും മനോഭാവങ്ങളോടും ബന്ധപ്പെട്ടിരിക്കുന്നു. അത്തരം സാഹചര്യങ്ങളിലൂടെ ദൈവം നമുക്ക് ഒരു ആത്മീയ പരിശോധന നൽകുകയാണ്.
ദൈവത്തെയും മറ്റുള്ളവരെയും സ്നേഹിക്കാൻ, നിങ്ങൾക്ക് ഒരു നല്ല അടിത്തറ ഉണ്ടായിരിക്കണം. സ്നേഹം ഒരു ഇരുനില കെട്ടിടം പോലെയാണ്. ദൈവത്തിന് നമ്മോടുള്ള സ്നേഹമാണ് അടിസ്ഥാനം. ആദ്യത്തെ നില ദൈവത്തോടുള്ള നമ്മുടെ സ്നേഹമാണ്, രണ്ടാമത്തെ നില മറ്റുള്ളവരോടുള്ള നമ്മുടെ സ്നേഹമാണ്. ദൈവം നിങ്ങളെ എത്രമാത്രം സ്‌നേഹിച്ചുവെന്ന് നിങ്ങൾ ആദ്യം ധ്യാനിച്ചാൽ നിങ്ങളുടെ അടിത്തറ ശക്തമാകും (“അവൻ ആദ്യം നമ്മെ സ്നേഹിച്ചതിനാൽ നാം അവനെ സ്നേഹിക്കുന്നു” – 1 യോഹന്നാൻ 4:19); രണ്ടാമതായി, ദൈവം നിങ്ങളോട് എത്രമാത്രം ക്ഷമിച്ചു എന്നതിനെപ്പറ്റി ധ്യാനിക്കുക (“ക്ഷമിച്ചവൻ വളരെയധികം സ്നേഹിക്കുന്നു” – ലൂക്കോസ് 7:47). അപ്പോൾ ദൈവത്തെയും മറ്റുള്ളവരെയും സ്നേഹിക്കുന്നത് എളുപ്പമാകും. അതിനാൽ നിങ്ങൾ അന്ധരാകാതിരിക്കാൻ നിങ്ങളുടെ മുമ്പിലത്തെ പാപങ്ങളിൽ നിന്നുള്ള ശുദ്ധീകരണം ഒരിക്കലും മറക്കരുത് (2 പത്രോ.1:9).
നിലനിൽക്കുന്ന സ്നേഹം
യേശു തനിക്കുള്ളവരെ അവസാനം വരെ സ്നേഹിച്ചു (യോഹ. 13:1). ആദ്യത്തെ `അപ്പം മുറിക്കൽ’ യോഗത്തെ വിവരിക്കുന്ന അധ്യായം തുടങ്ങുന്നത് അങ്ങനെയാണ്. ഓരോ `അപ്പം മുറിക്കുമ്പോഴും’ ഇത് നമ്മുടെ കാര്യത്തിലും സത്യമായിരിക്കണം. ശിഷ്യന്മാരുടെ പാദങ്ങൾ കഴുകുന്നതിൽ അവിടുത്തെ സ്നേഹം പ്രകടമാക്കി – അത് നമ്മോട് പറയുന്നത് പറയുന്നത് ആദ്യം ശാരീരികമായി, ആവശ്യമുള്ളവർക്കായി ഒരു വൃത്തികെട്ട ജോലി ചെയ്യുകയും ആത്മീയമായി, മറ്റുള്ളവരുടെ ജീവിതത്തിൽ നാം കാണുന്ന പാപത്തിൻ്റെ പാടുകൾ കഴുകുകയും (അവരെ കുറ്റപ്പെടുത്തുന്നതിനും അപലപിക്കുന്നതിനും പകരം) വേണം എന്നാണ്.
യേശുവിൻ്റെ ആത്മാവിൽ നിന്ന് വ്യത്യസ്തമായി, നാം ഇസ്കര്യോത്ത യുദയെ കാണുന്നു. യേശു തൻ്റെ പാദങ്ങൾ കഴുകിയ ശേഷവും, യേശു “ഭക്ഷണത്തിൻ്റെ ആദ്യ കഷണം നൽകി അവനെ ബഹുമാനിച്ചതിന് ശേഷവും” (യോഹ. 13:26. – ലിവിങ്) അവൻ കഠിനഹൃദയനായി തുടരുന്നത് നാം കാണുന്നു.
ഇന്നും അപ്പം മുറിക്കാൻ വരുന്നവരിൽ സ്വർഗത്തിൻ്റെയും നരകത്തിൻ്റെയും വ്യത്യസ്ത ആത്മാവ് നാം കാണുന്നു. ഒന്നുകിൽ നാം യേശുവിനെ താഴ്മയോടെയും സ്‌നേഹത്തോടെയും, നമ്മെ ഒറ്റിക്കൊടുക്കുന്നവരോട് ക്ഷമിക്കുന്ന മനസ്സോടെയും അനുഗമിക്കും. അല്ലെങ്കിൽ നാം കഠിനഹൃദയത്തിലും കയ്പ്പിലും യൂദാസിനെ അനുഗമിക്കും.
സാത്താൻ യൂദാസിൻ്റെ ഹൃദയത്തിൽ പ്രവേശിച്ചു (വാക്യം 27), തുടർന്ന് “യൂദാസ് പുറപ്പെട്ടു, അപ്പോൾ രാത്രിയായിരുന്നു” (വാക്യം.30). സാത്താൻ ഏതൊരു ഹൃദയത്തിലും പ്രവേശിക്കുമ്പോൾ എപ്പോഴും രാത്രിയാണ്. മാനസാന്തരത്തിലേക്കുള്ള ആത്മാവിൻ്റെ ആഹ്വാനത്തെ ഒരു വ്യക്തി ചെറുത്തുനിൽക്കുമ്പോൾ, അത് ഒരു റബ്ബർ-ബാൻഡ് നീട്ടുന്നത് പോലെയാണ്. അൽപം കഴിയുമ്പോൾ അത് പൊട്ടും. അപ്പോൾ ആ വ്യക്തിക്ക് തൻ്റെ രക്ഷ നഷ്ടപ്പെടുകയും സാത്താനും അവൻ്റെ ദുരാത്മാക്കളും പ്രവേശിക്കുന്നതിനായി അവൻ്റെ ഹൃദയത്തിൻ്റെ വാതിൽ തുറക്കപ്പെടുകയും ചെയ്യുന്നു. അത്തരമൊരു സംഭവത്തെക്കുറിച്ച് ചിന്തിക്കുന്നതു തന്നെ ഭയങ്കരമാണ്. എന്നാൽ പലർക്കും ഇത് സംഭവിച്ചിട്ടുണ്ട്.
ആദ്യത്തെ സഭയോട് വിയോജിപ്പുണ്ടെങ്കിൽ, ഒരു വിശ്വാസി ഒരു പ്രാദേശിക സഭ-കൂട്ടായ്മ ഉപേക്ഷിച്ച് മറ്റൊരു സഭയിൽ ചേരുന്നതിൽ തെറ്റില്ല. അതു നിമിത്തം സാത്താന് ഒരു വ്യക്തിയുടെ ഹൃദയത്തിൽ പ്രവേശിക്കാൻ കഴിയുകയില്ല. എന്നാൽ ഒരാൾ ഒരു കൂട്ടം വിട്ട് മറ്റൊരു ഗ്രൂപ്പിൽ ചേരുമ്പോൾ കയ്പ്പ് ഉണ്ടാകുന്നതിൽ എല്ലാ തെറ്റുമുണ്ട്. അപ്പോഴാണ് സാത്താൻ ഒരു വ്യക്തിയുടെ ഹൃദയത്തിൽ പ്രവേശിക്കുന്നത്.
യേശു ചെയ്തതുപോലെ “കർത്താവിനെയും എല്ലാവരെയും അവസാനം വരെ സ്നേഹിക്കുക” എന്നതാണ് രക്ഷയുടെ ഏക മാർഗം.
പണത്തിൽ വിശ്വസ്തരായിരിക്കുക
ഈ ദിവസങ്ങളിൽ നിങ്ങൾ ഒരു വിദ്യാർത്ഥികളായിരിക്കുമ്പോൾ തന്നെ, പണത്തിൻ്റെ ഉപയോഗത്തിൽ ശ്രദ്ധാലുക്കളായിരിക്കണം. പിന്നീടുള്ള വർഷങ്ങളിൽ പണത്തിൻ്റെ കാര്യത്തിൽ ശ്രദ്ധാലുക്കളായിരിക്കാൻ അത് നിങ്ങളെ പരിശീലിപ്പിക്കുകയും ആത്മീയ സമ്പത്ത് കൊണ്ടുവരികയും ചെയ്യും – ഭൗതിക വസ്‌തുക്കളുടെ ഉപയോഗത്തിൽ വിശ്വസ്‌തത കാണിക്കുന്നവർക്ക് ദൈവം പ്രതിഫലം നൽകും.
ശാശ്വത മൂല്യമില്ലാത്ത കാര്യങ്ങളിൽ പാഴാക്കാൻ പാടില്ലാത്തവണ്ണം ജീവിതം വളരെ ചെറുതാണ്. അതിനാൽ നിങ്ങളുടെ പണം ചെലവഴിക്കുന്ന രീതിയിൽ നിങ്ങൾ വളരെ ശ്രദ്ധാലുക്കളായിരിക്കണം. ഭൂമിയിൽ ജീവിക്കാൻ ദൈവം തരുന്ന പണം നിങ്ങൾ ഉപയോഗിക്കുന്ന രീതി, തന്നോടുള്ള നിങ്ങളുടെ ഭക്തിയുടെ ആഴം പരിശോധിക്കുന്നതാണ്. അനാവശ്യമായ ഒന്നിനും അത് പാഴാക്കാൻ പാടില്ല. നിങ്ങളുടെ എല്ലാ ചെലവുകളിലും മിതത്വം പാലിക്കാൻ നിങ്ങൾ പഠിക്കണം.
നിങ്ങളുടെ വിദ്യാർത്ഥി ദിനങ്ങളിൽ എല്ലാ ചെലവുകൾക്കും മിതത്വം പാലിക്കാൻ പഠിക്കുന്നത് നല്ലതാണ്. ചെലവുകളുടെ കണക്ക് ശ്രദ്ധാപൂർവ്വം സൂക്ഷിക്കണം – അതുവഴി നിങ്ങൾ എവിടെയാണ് പണം ചെലവഴിക്കുന്നത്, എവിടെയാണ് നിങ്ങൾ കൂടുതൽ ചെലവഴിച്ചത് എന്നറിയാനും അടുത്ത സെമസ്റ്ററിൽ ചെലവുകൾ കുറയ്ക്കാനും കഴിയും. കോളജ് ബില്ലുകൾ അടയ്ക്കുന്നതിന് മുൻകൂട്ടി ആസൂത്രണം ചെയ്യാനും നിങ്ങൾ ശ്രദ്ധിക്കണം, അതുവഴി നിങ്ങൾക്ക് കൃത്യസമയത്ത് പണം അടവ് നടത്താം, അടവ് വൈകിയതിന് പിഴകൾ ഒഴിവാക്കാം. തിരികെ വരുന്ന ചെക്കുകൾക്കുള്ള പിഴകൾ ഒഴിവാക്കാൻ, ഒരു ചെക്ക് എഴുതുന്നതിന് മുമ്പ് ബാങ്കിൽ ആവശ്യത്തിന് പണം ഉണ്ടെന്ന് എപ്പോഴും ഉറപ്പുവരുത്തുക. അധ്യയന വർഷത്തിലെ നിങ്ങളുടെ ചെലവുകൾ മൊത്തം കൂട്ടിനോക്കുന്നതും നന്നായിരിക്കും, അതുവഴി വർഷത്തിൻ്റെ തുടക്കത്തിൽ അവർ നിങ്ങൾക്ക് സ്കോളർഷിപ്പ് നൽകുമ്പോൾ, കോളജ് നിങ്ങൾ ചെലവഴിക്കുമെന്ന് പ്രതീക്ഷിച്ച പരിധിക്കുള്ളിൽ നിങ്ങൾ നില്ക്കുന്നുണ്ടോ എന്ന് നിങ്ങൾക്ക് വിലയിരുത്താൻ കഴിയും.
പിന്നീട് നിങ്ങൾക്ക് ജോലി ലഭിക്കുകയും ജോലി ആരംഭിക്കുകയും ചെയ്യുമ്പോൾ, നിങ്ങളുടെ മേലുദ്യോഗസ്ഥരിൽ നല്ല മതിപ്പുണ്ടാക്കാൻ ശ്രമിക്കുക – ബഹുമാനം, മര്യാദ, തികഞ്ഞ സത്യസന്ധത എന്നിവയിലൂടെ. നിങ്ങൾക്ക് നന്നായി ജോലി ചെയ്യാൻ കഴിയുമെന്ന് അവർ കാണുന്നതിന് ഓവർടൈം ജോലി ചെയ്യാനും ഇരട്ടി കഠിനാധ്വാനം ചെയ്യാനും തയ്യാറാകുക.
സംഗീതത്തെയും ടെലിവിഷനെയും കുറിച്ചുള്ള വിവേകം
തിന്മയല്ലെന്ന് നിങ്ങളുതായ കാരണങ്ങളാൽ നിങ്ങൾക്കു വിശദീകരിക്കാൻ കഴിയുന്നതും എന്നാൽ അതേ സമയം ദൈവത്തെ മഹത്വപ്പെടുത്താത്തതുമായ കാര്യങ്ങളിൽ തീരക്കുള്ളവരാക്കി സാത്താൻ നിങ്ങളെ വഞ്ചിക്കാം. ഇത് ഒഴിവാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഈ ദിവസങ്ങളിൽ വിവേചനത്തിൻ്റെ വലിയ ആവശ്യകതയുണ്ടെന്നു ഞാൻ നിങ്ങളെ ഓർമ്മിപ്പിക്കാൻ ആഗ്രഹിക്കുന്നു. ഉദാഹരണത്തിന്, സംഗീതം, ഈ ദിവസങ്ങളിൽ വളരെ അപകടകരമായ മേഖലകളിൽ ഒന്നാണ്. നിങ്ങൾ അതീവ ജാഗ്രത പാലിക്കേണ്ട ഒരു മേഖലയാണിത്. കാരണം ദശലക്ഷക്കണക്കിന് ആളുകളെ കർത്താവിൽ നിന്ന് അകറ്റാൻ സാത്താൻ അത് ഉപയോഗിക്കുന്നു. നിങ്ങൾക്കുള്ള എല്ലാ കഴിവുകളും ദൈവത്തിൻ്റെ ദാനമാണ് – അത് അവനുവേണ്ടി മാത്രം ഉപയോഗിക്കണം. എല്ലാ മേഖലകളിലും നിങ്ങൾ അവനെ ബഹുമാനിച്ചാൽ മാത്രമേ ദൈവം നിങ്ങളെ മാനിക്കുകയും നിങ്ങളുടെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകുകയും ചെയ്യുകയുള്ളു. അതിനാൽ നിങ്ങൾ കേൾക്കുന്ന സംഗീതം ഏതു തരത്തിലുള്ളതാണെന്ന മൗലികമായ ധാരണ തന്നെ ഉണ്ടായിരിക്കണം. ക്ലാസിക്കൽ, സെമി ക്ലാസിക്കൽ സംഗീതം വിശ്രമത്തിന് അനുയോജ്യമാണ്. എന്നാൽ ഇക്കാലത്ത് ‘ആധുനിക സംഗീതം’ എന്ന് വിളിക്കപ്പെടുന്ന പലതും പൈശാചികവും അപകടകരവുമാണ്. നമ്മുടെ വീട്ടിൽ ഉണ്ടായിരുന്ന നിയമമനുസരിച്ച്, സെക്കുലർ പ്രണയഗാനങ്ങളിലെ വാക്കുകൾ ശ്രദ്ധിക്കരുത്, കാരണം അത്തരം പോപ്പ്-ഗാനങ്ങളിലെ വാക്കുകൾ തെറ്റായ സൂചന നൽകുന്നതും നിങ്ങളെ പാപകരമായ ചിന്തകളിലേക്ക് നയിച്ചേക്കാവുന്നതുമാണ്. അത്തരത്തിലുള്ള സംഗീതത്തിൻ്റെ ടേപ്പുകളോ സിഡികളോ നിങ്ങളുടെ പക്കൽ സൂക്ഷിക്കരുത്. നിങ്ങൾക്ക് അത്തരം എന്തെങ്കിലും കൈവശം ഉണ്ടെങ്കിൽ, എഫെസൊസിലെ ക്രിസ്ത്യാനികൾ നേരത്തേ ഉപയോഗിച്ചിരുന്ന അവരുടെ മാന്ത്രിക പുസ്തകങ്ങൾ ചെയ്തതുപോലെ, നിങ്ങൾ അവ നശിപ്പിക്കണം (പ്രവ്യ. 19:19).
അതുപോലെ, വർഷങ്ങൾ വൃത്തികെട്ട സ്വപ്‌നങ്ങൾ കൊണ്ട് നിങ്ങളെ പീഡിപ്പിക്കാവുന്നതരം ടിവി പ്രോഗ്രാമുകളിൽ നിന്ന് വേഗത്തിൽ പിന്തിരിയുക. അത്തരം കാര്യങ്ങളിൽ നിങ്ങൾ ശ്രദ്ധാലുവാണെങ്കിൽ, നിത്യതയിൽ നിങ്ങൾക്ക് ഖേദിക്കേണ്ടിവരില്ല. നിങ്ങളുടെ ആത്മീയ ഇന്ദ്രിയങ്ങൾ എല്ലായ്‌പ്പോഴും കർത്താവിനായി മൂർച്ചയുള്ളതായിരിക്കട്ടെ. ഈ ലോകത്തിൻ്റെ ആത്മാവിൻ്റെ യാതൊന്നും അവയുടെ മൂർച്ച കുറയ്‌ക്കരുത്. നിങ്ങളുടെ ഹൃദയവും കൈവശമുള്ളവയും നന്നായി വൃത്തിയാക്കുക.
നിങ്ങളുടെ ഹൃദയം ശുദ്ധമായി സൂക്ഷിക്കുക
നിങ്ങളുടെ മാതാപിതാക്കളായ ഞങ്ങൾ വർഷങ്ങളായി നിൽക്കുന്നതായി നിങ്ങൾ കണ്ട ദൈവവചനത്തിലെ തത്ത്വങ്ങൾ ഓർക്കുക. നിങ്ങളുടെ തലമുറയിലും ആ തത്ത്വങ്ങൾക്കായി നിലകൊള്ളാൻ കർത്താവ് നിങ്ങൾക്ക് കൃപ നൽകട്ടെ.
യേശു മടങ്ങിവരുമ്പോൾ ദൈവം ക്രിസ്ത്യാനികളെ രണ്ട് വിഭാഗങ്ങളായി തിരിക്കാൻ പോകുന്നു – ദൈവത്തെ ഭയപ്പെടുന്നവരും അല്ലാത്തവരും (മലാഖി 3:18). അല്ലെങ്കിൽ മറ്റൊരു വിധത്തിൽ പറഞ്ഞാൽ, തങ്ങളുടെ പാനപാത്രത്തിൻ്റെ അകം വൃത്തിയാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചവരും പുറം മാത്രം വൃത്തിയായി സൂക്ഷിച്ചവരും (മത്താ. 23:25,26). ദൈവത്തെ ഭയപ്പെടുന്നവർ മനുഷ്യരുടെ മുമ്പിൽ ഒരു നല്ല സാക്ഷ്യം നൽകുന്നതിനേക്കാൾ ദൈവമുമ്പാകെ തങ്ങളുടെ ഹൃദയങ്ങൾ ശുദ്ധമായി സൂക്ഷിക്കുന്നതിലായിരിക്കും കൂടുതൽ താല്പര്യം കാണിക്കുന്നത്. നാം വീഴുമ്പോഴെല്ലാം ഓരോ പാപത്തെക്കുറിച്ചും വിലപിക്കുക എന്നതാണ് വിജയ ജീവിതത്തിലേക്ക് പ്രവേശിക്കാനുള്ള ഏക മാർഗം.
ശുദ്ധമായ മനസ്സാക്ഷിയും ശുദ്ധമായ ഹൃദയവും തമ്മിൽ വ്യത്യാസമുണ്ട്. അറിയപ്പെടുന്ന എല്ലാ പാപങ്ങളിൽ നിന്നും മുക്തമായ ഒന്നാണ് ശുദ്ധമായ മനസ്സാക്ഷി. എന്നാൽ, ശുദ്ധമായ ഹൃദയം എന്നത് ദൈവത്താൽ മാത്രം പിടിക്കപ്പെട്ട ഒന്നാണ്, മറ്റൊന്നിനാലുമല്ല, മറ്റാരാലുമല്ല. “ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ, അവർ ദൈവത്തെ കാണും”. ഹൃദയശുദ്ധിയുള്ളവർ എല്ലാ സാഹചര്യങ്ങളിലും ദൈവത്തെ മാത്രമേ കാണൂ (മത്താ. 5:8). അപ്പോൾ നിങ്ങൾ ദുഷ്ടരായ ആളുകളാലും പ്രയാസകരമായ സാഹചര്യങ്ങളാലും അല്ല, മറിച്ച് ദൈവത്താൽ മാത്രം പിടിക്കപ്പെട്ടവരായിരിക്കും. അതിനാൽ നിങ്ങൾക്ക് ആളുകൾക്കെതിരെ പരാതികളും വിമർശനങ്ങളും ഉണ്ടെങ്കിൽ, അത് സൂചിപ്പിക്കുന്നത് നിങ്ങളുടെ ഹൃദയം ദൈവത്താൽ മാത്രം പിടിക്കപ്പെട്ടതല്ല – അത് ശുദ്ധമല്ല. നിങ്ങളുടെ ഹൃദയം ശുദ്ധമാവുകയും നിങ്ങൾ ദൈവത്തെ മാത്രം കാണുകയും ചെയ്യുമ്പോൾ, അവിടുന്നു നിങ്ങളുടെ ഏറ്റവും മികച്ചതിനുവേണ്ടി മാത്രം എല്ലാം പ്രവർത്തിക്കുന്നുവെന്ന് നിങ്ങൾ വിശ്വസിക്കും – നിങ്ങൾ തന്നെ നിരന്തരം സ്തുതിക്കും. ലോകത്തിലെ എല്ലാ ആളുകളും പ്രപഞ്ചത്തിലെ ദശലക്ഷക്കണക്കിന് പിശാചുക്കളും നിങ്ങൾക്കെതിരെ ഒത്തുകൂടിയാലും, നിങ്ങളുടെ ജീവിതത്തെക്കുറിച്ചുള്ള ദൈവത്തിൻ്റെ പദ്ധതിയെ തടസ്സപ്പെടുത്താൻ അവർക്ക് അപ്പോഴും കഴിയുകയില്ല – കാരണം ദൈവം നിങ്ങളോടൊപ്പമുള്ളപ്പോൾ നിങ്ങൾ എല്ലാ സാഹചര്യങ്ങളിലും ജയാളിയാകും. നിങ്ങളുടെ ജീവിതത്തിനായുള്ള ദൈവത്തിൻ്റെ പൂർണ്ണമായ ഇഷ്ടം നിങ്ങൾ നിറവേറ്റും.
“വെള്ളത്തിൽ, മുഖത്തിനൊത്തവണ്ണം മുഖത്തെ കാണുന്നു, മനുഷ്യൻ തൻ്റെ ഹൃദയത്തിനൊത്തവണ്ണം മനുഷ്യനെ കാണുന്നു” (സദൃ. 27:19). ആ വാക്യത്തിൻ്റെ ഒരു അർത്ഥം, മറ്റുള്ളവർ ചെയ്യുന്ന ഒരു കാര്യത്തിന് നാം മോശമായ ഉദ്ദേശ്യങ്ങൾ ആരോപിക്കുമ്പോൾ, നാം യഥാർത്ഥത്തിൽ നമ്മുടെ സ്വന്തം ഹൃദയത്തിൻ്റെ അവസ്ഥയാണ് വെളിപ്പെടുത്തുന്നത് എന്നാണ്. കാരണം, നമുക്ക് ഉണ്ടാകുമായിരുന്ന അതേ മോശമായ ഉദ്ദേശ്യത്തോടെയാണ് അവർ കാര്യങ്ങൾ ചെയ്യുന്നതെന്ന് നമ്മൾ സങ്കൽപ്പിക്കുന്നു. എന്നാൽ നാം നിരന്തരമായ ശുദ്ധീകരണത്തിൽ ജീവിക്കുമ്പോൾ, നാം നമ്മെത്തന്നെ വിധിക്കുന്നു, മറ്റുള്ളവരെ വിധിക്കുന്നില്ല. മറ്റുള്ളവരുടെ കാണാവുന്ന ബാഹ്യ പ്രവർത്തനങ്ങളെ മാത്രം വിധിക്കാൻ യേശു നമ്മോട് പറഞ്ഞു (“അവരുടെ ഫലത്താൽ നിങ്ങൾ അവരെ അറിയും” (മത്താ. 7:16) – നമുക്ക് കാണാൻ കഴിയാത്ത അവരുടെ വേരുകളാൽ (പ്രേരണകൾ) അല്ല!).
പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഫ്രാൻസിസ് ഓഫ് അസീസിയുടെ ശിഷ്യനായിരുന്നു ജൂനിപ്പർ. അവൻ എപ്പോഴും ഏറ്റവും ലളിതമായ വസ്ത്രങ്ങൾ മാത്രം ധരിച്ചിരുന്നു. ഒരു ദിവസം അവൻ തൻ്റെ മറ്റൊരു സഹോദരനെ ആഡംബര വസ്ത്രം ധരിച്ചവനായി കണ്ടു. അതു കണ്ടപ്പോൾ അവൻ സ്വയം പറഞ്ഞു, “ഒരുപക്ഷേ, ഈ ലളിതമായ വസ്ത്രങ്ങൾക്ക് കീഴിലുള്ള എന്നെക്കാൾ എളിമയുള്ള ഹൃദയമായിരിക്കാം ഈ അലങ്കാര വസ്ത്രങ്ങൾക്ക് കീഴിൽ ആ സഹോദരനുള്ളത്.” അത്തരമൊരു ശുദ്ധമായ മനോഭാവം കൈകൊണ്ടതോടെ, അവൻ തൻ്റെ സഹോദരനെ വിധിക്കുന്നതിൽ നിന്ന് സ്വയം സംരക്ഷിച്ചു. നമുക്കെല്ലാവർക്കും പിന്തുടരാവുന്ന ഒരു നല്ല മാതൃകയാണിത്.
പിറുപിറുപ്പും പരാതിയും ഒഴിവാക്കുക
നമുക്ക് ചുറ്റുമുള്ള ലോകത്തെ നോക്കുമ്പോൾ, വിശ്വാസികളും അവിശ്വാസികളും ഒരേ പ്രശ്‌നങ്ങൾ നേരിടുന്നതായി നാം കാണുന്നു – സഭാപ്രസംഗി 2:14ൽ ശലോമോൻ പറയുന്നത് പോലെ. എന്തുകൊണ്ടാണ് അത് അങ്ങനെ? എന്തുകൊണ്ടാണ് ദൈവം തൻ്റെ മക്കളെ ഇത്തരം പ്രശ്നങ്ങളിൽ നിന്ന് സംരക്ഷിക്കാത്തത്? കാരണം, മറ്റുള്ളവർ പിറുപിറുക്കുകയും പരാതിപ്പെടുകയും പരാജയപ്പെടുകയും ചെയ്‌ത അതേ സാഹചര്യങ്ങളിൽ തന്നെ തൻ്റെ മക്കളെ ജയാളികളേക്കാൾ മെച്ചപ്പെട്ടവരാക്കി നിർത്തിയ ‘തൻ്റെ കൃപയുടെ അതിമനോഹരമായ സമ്പത്ത്’ അവസാന നാളിൽ കാണിക്കാൻ ദൈവം ആഗ്രഹിക്കുന്നു. അത് ദൈവത്തിനെതിരെ പരാതി പറഞ്ഞ എല്ലാ അവിശ്വാസികളുടെയും വായ അടയ്ക്കും.
ദൈവത്തിനും മനുഷ്യർക്കും എതിരെ പിറുപിറുക്കുകയും പഴി പറയുകയും പരാതിപ്പെടുകയും ചെയ്യുന്ന ആളുകളെക്കൊണ്ട് ലോകം നിറഞ്ഞിരിക്കുന്നു. അത്തരം “വക്രതയും കോട്ടവുമുള്ള തലമുറയിൽ” ദൈവത്തിന് വെളിച്ചമായി നിൽക്കാൻ നമുക്ക് കഴിയുന്ന ഒരേയൊരു മാർഗ്ഗം, പിറുപിറുപ്പും പരാതിയും നമ്മുടെ ജീവിതത്തിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കുക എന്നതാണ് (ഫിലി. 2:14,15).
പല മഹാന്മാരായ വിശുദ്ധരും മിഷനറിമാരും (അടുത്ത കാലത്തു കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിൽ ക്രിസ്തുവിനുവേണ്ടി പീഡിപ്പിക്കപ്പെട്ടവർ പോലും) ക്രിസ്തുവിലുള്ള വിശ്വാസത്തിൻ്റെ പേരിൽ മുറുമുറുപ്പും പരാതിയും കൂടാതെ വളരെയധികം കഷ്ടത അനുഭവിച്ചു. ന്യായവിധി നാളിൽ അവരുടെ ജീവിതത്തിൻ്റെ വീഡിയോ റെക്കോർഡ് കാണുമ്പോൾ, നമ്മുടെ ജീവിതത്തിൽ നിസ്സാരകാര്യങ്ങളെക്കുറിച്ച് പരാതിപ്പെടുകയും പിറുപിറുക്കുകയും ചെയ്തതിൽ നാം ലജ്ജിക്കും! 2000 വർഷങ്ങൾക്ക് ശേഷം ഒരു മൂല്യവും ഇല്ലാത്ത ഒന്നിനെക്കുറിച്ചും പരാതിപ്പെടേണ്ടതില്ല.
കൂടാതെ, നാം കർത്താവിനെ സ്നേഹിക്കുകയും നമ്മുടെ ജീവിതത്തിനായുള്ള അവിടുത്തെ ഉദ്ദേശ്യം നിറവേറ്റാൻ ശ്രമിക്കുകയും ചെയ്താൽ, എല്ലാം നമ്മുടെ നന്മയ്ക്കായി കൂടി വ്യാപരിപ്പിക്കുമെന്ന് ദൈവം വാഗ്ദാനം ചെയ്തിട്ടുണ്ട്. അപ്പോൾ പരാതിപ്പെടാൻ എന്തു കാരണമാണുള്ളത്?
നമ്മെ ഉപദ്രവിക്കുന്നവരെ ദൈവം ഉടനെ ശിക്ഷിക്കുകയില്ല. അങ്ങനെ ചെയ്താൽ അത് ദൈവത്തെ ഒരു ശല്യക്കാരനായി മാറ്റും – അവിടുന്ന് അങ്ങനെ അല്ല. അവരെ ശിക്ഷിക്കുന്നതിനുപകരം, ജയാളികളാകാൻ ദൈവം നമുക്ക് കൃപ നൽകും, കൂടാതെ “എല്ലാറ്റിനും നന്ദി” (എഫേ. 5:20) പറയാനും “എല്ലാ മനുഷ്യർക്കും” (1 തിമൊ. 2:1) വേണ്ടി സ്തോത്രം ചെയ്യാനും അവരെ സ്നേഹിക്കാനും നമ്മെ അവിടുന്നു പ്രാപ്തരാക്കും. അതും നമ്മുടെ ഹൃദയത്തിൽ നിന്ന്. നമ്മുടെ എല്ലാ ശത്രുക്കളെയും ക്രൂരമായ ശക്തിയാൽ ദൈവം നിശ്ശബ്ദതയിലാഴ്ത്തുന്നതിനേക്കാൾ കൂടുതൽ അത് ദൈവദൂതന്മാരെ അത്ഭുതപ്പെടുത്തുകയും ചെയ്യും.
അധ്യായം 38
കഷ്ടതയുടെ രഹസ്യം
‘യുദ്ധം’ എത്ര കനത്താലും കർത്താവിനായി അവിടെ പിടിച്ചുനിൽക്കുക. ഗീതം പറയുന്നത് പോലെ, “യേശുവിനെ കാണുമ്പോൾ ഈ കഷ്ടതകളെല്ലാം മൂല്യമുള്ളതാകും”. എല്ലാ സാഹചര്യങ്ങളെയും നേരിടാനുള്ള കൃപയും ശക്തിയും കർത്താവ് നിങ്ങൾക്ക് നൽകട്ടെ, അങ്ങനെ നിങ്ങൾ അവയിൽ നിന്നെല്ലാം കൂടുതൽ ദൈവഭക്തരായി പുറത്തുവരട്ടെ.
ഒരു പ്രയാസവുമില്ലാതെ വേഗത്തിൽ അവരെ വിടുവിക്കാൻ കഴിയുമെന്നിരിക്കെ ദൈവം എന്തു കൊണ്ടാണ് തൻ്റെ ആളുകളെ ഇത്രയധികം കഷ്ടപ്പാടുകളിലൂടെ കടന്നുപോകാൻ അനുവദിക്കുന്നത് എന്നത് തീർച്ചയായും ഒരു രഹസ്യമാണ്. ദീർഘകാലം ജയിലിൽ കിടന്ന യോഹന്നാൻ സ്നാപകൻ നേരിട്ടതു സമാനമായ സാഹചര്യമാണ്, ഒന്നും സംഭവിക്കാതെ നാളുകൾ പോയപ്പോൾ, യേശു യഥാർത്ഥത്തിൽ മിശിഹാ തന്നെയാണോ (മത്താ. 11: 3) എന്ന് അവൻ ചിന്തിച്ചു. യേശുവിൻ്റെ സ്‌നാനസമയത്തു സംഭവിച്ച എല്ലാറ്റിനും അവൻ സാക്ഷിയായിരുന്നിട്ടും. ഇന്നും ചൈനയിലെയും മറ്റും ജയിലുകളിൽ കഴിയുന്ന പല വിശ്വാസികളും (സുവിശേഷത്തിനുവേണ്ടി) സ്വർഗത്തിൽ നിന്ന് ഉത്തരം ലഭിക്കാതെ ഇത്രയും കാലം കഷ്ടപ്പെടാൻ ദൈവം അനുവദിക്കുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചേക്കാം. “എത്ര നാൾ കർത്താവേ…?” എന്നതാണ് അവരുടെ നിലവിളി.
പണ്ടു റഷ്യയിലും റുമേനിയയിലും മറ്റും തടവിലാക്കപ്പെട്ട വിശ്വാസികളുടെ കുടുംബാംഗങ്ങളെക്കുറിച്ച് ഞാൻ ഓർക്കുകയായിരുന്നു. ചിലപ്പോൾ 14 വർഷം തുടർച്ചയായി ഒരു വിടുതലുമില്ലാതെ അവർ തടവിലായിരുന്നു. തങ്ങളുടെ പ്രിയപ്പെട്ടവൻ പീഡിപ്പിക്കപ്പെടുകയും ജയിലിൽ കഷ്ടപ്പെടുകയും ചെയ്യുന്നുവെന്നും സ്വർഗത്തിൽ നിന്ന് ഉത്തരമില്ലെന്നും അറിയുന്നത് ആ കുടുംബാംഗങ്ങൾക്ക് എത്ര ബുദ്ധിമുട്ടായിരുന്നിരിക്കും. ആ വിശ്വാസികളിൽ ചിലർ അനേക വർഷങ്ങളായി ഏകാന്ത തടവിലായിരുന്നു. അവർ അപ്പോസ്തലനായ പൗലോസിൻ്റെ പാത പിന്തുടർന്നു. അത്തരം ആളുകളെ ഞാൻ വളരെയധികം ബഹുമാനിക്കുന്നു. ക്രിസ്തുവിനുവേണ്ടി ചില കഷ്ടപ്പാടുകൾ നാം തന്നെ നേരിടുമ്പോൾ കഷ്ടപ്പെടുന്ന വിശ്വാസികളോട് നമുക്ക് ഏറെ സഹതപിക്കാൻ കഴിയും.
ഭാവിയിൽ നിങ്ങൾക്കായി ദൈവത്തിനു ചില പ്രത്യേക ശുശ്രൂഷകൾ ഉണ്ട്. ഞാൻ അത് പൂർണ്ണഹൃദയത്തോടെ വിശ്വസിക്കുന്നു. നിങ്ങളുടെ ജീവിതത്തിൽ ദൈവത്തിൻ്റെ കയ്യുണ്ട്. അതിനാൽ നിങ്ങളുടെ ആത്മീയ വിദ്യാഭ്യാസം സവിശേഷമായിരിക്കും.
1969 നവംബർ മുതൽ (ഭക്ത-സിംഗ് അസംബ്ലികൾ എന്നെ നിരസിച്ചപ്പോൾ) 1975 ഓഗസ്റ്റ് (സിഎഫ്‌സി ആരംഭിച്ചപ്പോൾ) വരെയുള്ള 6 വർഷകാലയളവ് എന്നെ സംബന്ധിച്ചിടത്തോളം തികച്ചും ആശയക്കുഴപ്പമുണ്ടാക്കിയ സമയമായിരുന്നു, കാരണം ഞാൻ എന്താണ് ചെയ്യാൻ ദൈവം ആഗ്രഹിക്കുന്നതെന്ന് എനിക്കറിയില്ല. എനിക്ക് ഭാര്യയും മൂന്ന് കുട്ടികളും (അന്ന്) ഉണ്ടായിരുന്നു. സ്വർഗത്തിൽ നിന്ന് ഒരു വാക്കുപോലും ഇല്ലാത്ത ഇരുട്ട് പോലെയായിരുന്നു ആ കാലം. എന്നാൽ ഇപ്പോൾ ഞാൻ തിരിഞ്ഞുനോക്കുമ്പോൾ, അവിടുന്ന് എനിക്കുവേണ്ടി കരുതിവച്ചിരുന്ന ശുശ്രൂഷയ്‌ക്കായി എന്നെ ഒരുക്കുന്നതിന് ആ വർഷങ്ങളിൽ എന്നെ പൂർണ്ണമായും തകർക്കാൻ കർത്താവ് പ്രസാദിച്ചതായി ഞാൻ കാണുന്നു. നിങ്ങൾ കർത്താവിനെ സ്നേഹിക്കുന്നുവെങ്കിൽ, ആദാമിൻ്റെതായി യാതൊന്നും നിങ്ങളിൽ ശേഷിക്കാത്ത നിലയിൽ അവിടുന്നു നിങ്ങളെ തകർത്തുകളയും. കോളജിൽ ലഭിക്കുന്ന വിദ്യാഭ്യാസമോ ഏതെങ്കിലും കമ്പനിയിൽ ജോലി ചെയ്യുമ്പോൾ കിട്ടുന്ന അനുഭവമോ അല്ല ലോകത്തിലെ ഏറ്റവും വലിയ കാര്യം. ദൈവം തന്നെ നിങ്ങൾക്ക് നൽകുന്ന വിദ്യാഭ്യാസമാണ് ഏറ്റവും വലിയത്.
അതിനാൽ ഈ രണ്ട് വസ്തുതകളിലുള്ള വിശ്വാസം ഒരിക്കലും നഷ്ടപ്പെടുത്തരുത്:
(1) തന്നെ സ്‌നേഹിക്കുന്നവർക്ക് എല്ലാ കാര്യങ്ങളും നന്മയ്‌ക്കായി കൂടി വ്യാപരിക്കാൻ ദൈവം ഇടയാക്കുന്നു (റോമ. 8:28).
(2) നിങ്ങളുടെ കഴിവിനപ്പുറം പരീക്ഷിക്കപ്പെടാൻ ദൈവം നിങ്ങളെ ഒരിക്കലും അനുവദിക്കില്ല, എന്നാൽ ഓരോ പരിശോധനയിലും ആവശ്യമായ കൃപ നിങ്ങൾക്ക് നൽകും (1 കോരി. 10:13).
ദൈവവചനമാണ് സത്യം, മറ്റെല്ലാം വ്യാജമാണ്. പൂർണ്ണഹൃദയത്തോടെ ദൈവത്തിൽ ആശ്രയിക്കുക, ഒരിക്കലും നിങ്ങളുടെ സ്വന്തം വിവേകത്തിൽ ഊന്നരുത്.
കർത്താവ് നിങ്ങളെ ഉത്സാഹിപ്പിക്കുകയും അവിടുത്തെ മുഖം നിങ്ങളുടെമേൽ പ്രകാശിപ്പിക്കുകയും ജീവിതത്തിൻ്റെ എല്ലാ സാഹചര്യങ്ങളിലും അവിടുത്തെ കരുണ നിങ്ങൾക്ക് നൽകുകയും ചെയ്യട്ടെ. ദൈവം നമ്മോട് അത്യധികം ദയയുള്ളവനാണ്, അതിനാൽ അവിടുന്നു നമുക്ക് നൽകുന്നതെന്തിനും – ചെറിയ കരുണകൾക്ക് പോലും – നാം നന്ദിയുള്ളവരാണ്. നമുക്ക് ലഭിക്കുന്നതെല്ലാം നാം അർഹിക്കുന്ന നരകാഗ്നിയെക്കാൾ എത്രയോ ശ്രേഷ്ഠമാണ്!
പ്രതികൂല സാഹചര്യങ്ങളിൽ ദൈവത്തിൽ വിശ്വസിക്കുക
നാം 1 തിമൊഥെയൊസ് 3:16 കാണുക: (“ദൈവഭക്തിയുടെ രഹസ്യം വലുതാണ് – ക്രിസ്തു ജഡത്തിൽ പ്രത്യക്ഷനായി, അവൻ ആത്മാവിൽ നീതിമാനാണെന്ന് പ്രഖ്യാപിക്കപ്പെട്ടു “) അടുത്ത വാക്യമായ 1 തിമൊ. 4: 1: “എന്നാൽ ആത്മാവ് പറയുന്നു ചിലർ വിശ്വാസത്തിൽ നിന്ന് അകന്നുപോകും”. ഭൂമിയിൽ പരിശുദ്ധിയിലും താഴ്മയിലും സ്നേഹത്തിലും നടന്ന യേശുവിനെ അനുഗമിക്കാനുള്ള ആഹ്വാനം അവസാന നാളുകളിൽ വിശ്വാസികൾ ഗൗരവമായി എടുക്കുകയില്ല. മറ്റുള്ളവരെപ്പോലെ ഒരു മനുഷ്യനായി യേശു തൻ്റെ ജീവിതത്തിലുടനീളം സഹനത്തിൻ്റെ വഴിയിലൂടെ നടന്നു, ആ വഴി ആധുനിക ക്രിസ്‌തീയതയ്ക്ക് ആകർഷകമല്ല.
തൻ്റെ ഭൗമിക ഇന്ദ്രിയങ്ങളെ തൃപ്തിപ്പെടുത്തുന്ന ഒരു തെളിവും ലഭ്യമാകാതെ തന്നെ യേശു കഷ്ടപ്പെടുവാനും വിശ്വാസത്താൽ നടക്കാനും പിതാവ് അനുവദിച്ചതിൻ്റെ മൂന്ന് ഉദാഹരണങ്ങൾ ഇതാ:
(1) 33 വർഷം ഭൂമിയിൽ തൻ്റെ പിതാവിൻ്റെ മുമ്പാകെ തികഞ്ഞ അനുസരണയോടെ ജീവിതം നയിച്ചതിനു ശേഷവും യേശു പിതാവിനോട് നടത്തിയ അവസാന അഭ്യർത്ഥന (“ഈ പാനപാത്രം എന്നിൽ നിന്ന് ഒഴിഞ്ഞു പോകട്ടെ”) അനുവദിച്ചില്ല.
(2) യേശു പിതാവിനോട് അവസാനമായി ചോദിച്ച ചോദ്യത്തിന് (“എന്തുകൊണ്ടാണ് നീ എന്നെ കൈവിട്ടത്”) ഉത്തരം ലഭിച്ചില്ല.
(3) യേശുവിനെ ഈ ലോകം അവസാനമായി കണ്ടത്, അവൻ്റെ വസ്ത്രം ഉരിഞ്ഞുമാറ്റി, പരസ്യമായി അപമാനിക്കുകയും, കുറ്റവാളിയായി തെറ്റിദ്ധരിപ്പിക്കുകയും ചെയ്തപ്പോഴാണ് – അവൻ കുരിശിൽ തൂങ്ങിയപ്പോൾ.
അവരുടെ പ്രാർത്ഥനാ അഭ്യർത്ഥനകളോട് അവിടുന്ന് “ഇല്ല” എന്ന് പറയുകയും അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാതിരിക്കുകയും പരസ്യമായി അപമാനിക്കപ്പെടാൻ അനുവദിക്കുകയും ചെയ്യുമ്പോൾ കർത്താവിനെ അനുസരിക്കാൻ എത്രപേർ തയ്യാറാണ്? നമ്മുടെ എല്ലാ സാഹചര്യങ്ങളും സ്വർഗ്ഗസ്ഥനായ പിതാവിൻ്റെ പൂർണ്ണ ജ്ഞാനത്തിൽ ക്രമീകരിക്കപ്പെട്ടിരിക്കുന്നു എന്ന തികഞ്ഞ വിശ്വാസത്തോടെയുള്ള ജീവിതം, കൂടാതെ ആ സാഹചര്യങ്ങൾക്കെല്ലാം മുൻപിൽ ഒരു ചോദ്യവുമില്ലാതെ പൂർണ്ണമായ സമർപ്പണം – അതാണ് വിശ്വാസജീവിതം.
ദൈവം നിശ്ചയിച്ചിട്ടുള്ള അതിരുകളെ മാനിക്കുന്നു
സാത്താൻ പാറ്റുമ്പോൾ പത്രോസിൻ്റെ വിശ്വാസം നഷ്ടപ്പെടാതിരിക്കാൻ യേശു പ്രാർത്ഥിച്ചു (ലൂക്കോ. 22:31, 32). നാം ലൗകിക കൂട്ടായ്മയുടെ നടുവിൽ ആയിരിക്കുമ്പോഴാണ് (പത്രോസിനെപ്പോലെ) സാത്താൻ നമ്മെ പാറ്റാനും വഴിതെറ്റിക്കാനും ശ്രമിക്കുന്നത്.
നിങ്ങൾ പൂർണ്ണഹൃദയത്തോടെ കർത്താവിനുവേണ്ടി ജീവിക്കാൻ ശ്രമിക്കുന്നതിനാൽ, നിങ്ങൾ സാത്താൻ്റെ ഒരു ലക്ഷ്യമാകുമെന്ന് എനിക്ക് ഉറപ്പുണ്ട് – പ്രത്യേകിച്ചും നിങ്ങളുടെ മാതാപിതാക്കളായ ഞങ്ങൾ കർത്താവിനെ സേവിക്കുന്നതിനാൽ. എന്നാൽ സാത്താൻ്റെ ‘ഹിറ്റ് ലിസ്റ്റിൽ’ ഉയർന്ന സ്ഥാനം നേടുന്നത് ഒരു ബഹുമതിയാണ്. എന്നാൽ നാം വിവേകികളും ശ്രദ്ധാലുക്കളുമായിരിക്കണം. നാം ഭയപ്പെടേണ്ടതില്ല. നാം ഇനി സാത്താനെ ഭയപ്പെടുന്നില്ല. സാത്താൻ ഒരിക്കൽ എന്നെന്നേക്കുമായി ക്രൂശിൽ തോൽപ്പിക്കപ്പെട്ടു, ഇപ്പോൾ തളർവാതം ബാധിച്ച മൂർഖൻ പാമ്പിനെപ്പോലെയാണ് – ചത്തിട്ടില്ല. എന്നാൽ നാം ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നിടത്തോളം കാലം അവനു നമ്മുടെമേൽ ശക്തിയില്ല. എന്നാൽ സാത്താൻ വഞ്ചകനും കൗശലക്കാരനുമാണ്. അവനു കർത്താവിൽ നിന്ന് നമ്മെ അകറ്റാൻ കഴിയും – പ്രത്യേകിച്ച് ലൗകിക ചിന്താഗതിക്കാരായ സുഹൃത്തുക്കളിലൂടെ.
ഏദനിൽ ആദാമിൻ്റെയും ഹവ്വായുടെയും പരാജയം സംഭവിച്ചത് ദൈവം തങ്ങൾക്ക് ചുറ്റും വരച്ച അതിരുകളെ അവർ മാനിക്കാഞ്ഞതിനാലാണ്. അതിരുകളില്ലാത്ത ഒരേയൊരാൾ ദൈവം മാത്രമാണ്. സൃഷ്ടിക്കപ്പെട്ട ജീവികൾ എന്ന നിലയിൽ, നമുക്കെല്ലാവർക്കും ദൈവം നമുക്ക് ചുറ്റും വരച്ച അതിരുകൾ ഉണ്ട്. ആ അതിരുകൾ നാം എല്ലായ്‌പ്പോഴും മാനിക്കണം. നിഷിദ്ധമായ ചില കാര്യങ്ങളുണ്ട്. ദൈവം അവയെ വിലക്കിയത് നമ്മുടെ നന്മയ്‌ക്കാണ്. എന്നാൽ ആ വിലക്കപ്പെട്ട കാര്യങ്ങൾ വളരെ ആകർഷകമായി തോന്നും. അവയിൽ പ്രലോഭനവും നമ്മുടെ ജഡത്തെ ആകർഷിക്കുന്ന ശക്തിയും ഉണ്ട്.
“മതിൽ (ദൈവം അവനുചുറ്റും നിശ്ചയിച്ചിരിക്കുന്ന അതിർത്തി) പൊളിക്കുന്നവനെ പാമ്പു കടിക്കും” (സഭാ.10:8).
ദൈവത്തിൽ വിശ്വസിച്ച് ജീവിക്കുകയെന്നാൽ, അവിടുന്നു വിലക്കിയ കാര്യങ്ങളെക്കുറിച്ചുള്ള ദൈവത്തിൻ്റെ അഭിപ്രായം ശരിയാണെന്നും സാത്താൻ്റെയും നമ്മുടെ സുഹൃത്തുക്കളുടെയും അഭിപ്രായങ്ങളെല്ലാം തെറ്റാണെന്നും വിശ്വസിക്കുക എന്നതാണ്. നാം പറയുന്നു: “ദൈവം സത്യവാനും ഓരോ മനുഷ്യനും ഭോഷ്ക്കു പറയുന്നവനും ആകട്ടെ” (റോമ.3:4).
ജിജ്ഞാസയും അപകടകരമായ കാര്യമാണ്. ആ വിലക്കപ്പെട്ട പഴത്തിൻ്റെ രുചി എന്താണെന്നറിയാൻ ആദത്തിനും ഹവ്വായ്ക്കും ആകാംക്ഷയുണ്ടായിരുന്നു. അശ്ലീല പുസ്തകങ്ങളിലേക്കും സിനിമകളിലേക്കും മയക്കുമരുന്നുകളിലേക്കും പലരും ആകർഷിക്കപ്പെടുന്നത് ഇങ്ങനെയാണ്. ആദം തന്നെ ആ മരത്തിൽ നിന്ന് ഭക്ഷിച്ചിട്ടുണ്ടാകില്ല – നമുക്കറിയില്ല. എന്നാൽ ഹവ്വായാണ് അവനെ അതിലേക്ക് നയിച്ചത്. പല യുവാക്കളുടെ കാര്യവും അങ്ങനെയാണ്. നിഷിദ്ധമായ പല കാര്യങ്ങളും അവർ സ്വയം ചെയ്യാനിടയില്ല. എന്നാൽ അവരുടെ സുഹൃത്തുക്കളാണ് അവരെ ആ കാര്യങ്ങളിലേക്ക് നയിക്കുന്നത്. അതിനാൽ നിങ്ങളുടെ സുഹൃത്തുക്കളോട് ‘ഇല്ല’ എന്ന് പറയാൻ നിങ്ങൾ പഠിക്കണം – അവരുടെ മുൻപിൽ ഇഷ്ടപ്പെടാത്തവരായിരിക്കാൻ തയ്യാറായിരിക്കണം, കാരണം നിങ്ങൾക്ക് ദൈവത്തിൻ്റെ അംഗീകാരം മാത്രം മതി. ദാനിയേലിനെപ്പോലെ, “നിങ്ങളെത്തന്നെ അശുദ്ധമാക്കുകയില്ല” (ദാനി. 1:8) എന്നു നിങ്ങളുടെ ഹൃദയത്തിൽ തീരുമാനിക്കണം.
അധ്യായം 39
കൃപയുടെ ഉദ്ദേശം
ഇന്ന് രാവിലെ ഞാൻ ഒരു മനോഹരമായ വാക്യം വായിച്ചു: ” ഉറങ്ങുകയാണോ? എഴുന്നേൽക്കുക! നിങ്ങൾ പരീക്ഷിക്കപ്പെടുമ്പോൾ വീഴാതിരിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുക ” (ലുക്കോ.22:46 – ലിവിങ്).
പാപം ഒഴിവാക്കുക, കാരണം നാം പാപം ചെയ്താൽ ശിക്ഷിക്കപ്പെടും – പാപം ഒഴിവാക്കുന്നതിനുള്ള പഴയ ഉടമ്പടിയുടെ വഴിയാണിത് (ന്യായവിധിയെക്കുറിച്ചുള്ള ഭയം – നിയമത്തിൻ്റെ ഭീഷണികൾ). എന്നാൽ യേശു പുതിയ ഉടമ്പടിയുടെ കീഴിലുള്ള ഒരു മെച്ചപ്പെട്ട മാർഗം കാണിച്ചുതന്നിരിക്കുന്നു – പാപം ഒഴിവാക്കുക, കാരണം അത് ദൈവത്തെ അപമാനിക്കുന്നതും നമുക്ക് ദോഷകരവുമാണ്.
നിങ്ങൾ പാപം ചെയ്യുമ്പോഴെല്ലാം, “എനിക്ക് അവിടെ കൃപ ലഭിച്ചില്ല” എന്ന് നിങ്ങൾ പറയണം. കാരണം ആ നിമിഷം നിങ്ങൾ കൃപയുടെ കീഴിലായിരുന്നെങ്കിൽ, ഒരു പാപത്തിനും നിങ്ങളുടെ മേൽ അധികാരം ഉണ്ടാകുമായിരുന്നില്ല (റോമ.6:14 വ്യക്തമാക്കുന്നു). എന്നിട്ട്, നിങ്ങൾ അടുത്ത ഘട്ടത്തിലേക്ക് പോയി സ്വയം പറയണം, “എനിക്ക് കൃപ ലഭിച്ചില്ല, കാരണം ഞാൻ എവിടെയോ അഹങ്കരിച്ചു – ദൈവം എപ്പോഴും എളിമയുള്ളവർക്ക് കൃപ നൽകുന്നു”. അതിനാൽ നിങ്ങൾ പാപത്തിൽ വീഴുമ്പോഴെല്ലാം പ്രാർത്ഥിക്കേണ്ടത്: “കർത്താവേ, എനിക്ക് കൃപ നൽകാൻ കഴിയാത്തമട്ടിൽ ഞാൻ എവിടെയാണ് അഹങ്കരിച്ചതെന്ന് എന്നെ കാണിച്ചുതരേണമേ” എന്നതാണ്. അഹങ്കാരം മാത്രമാണ് ദൈവകൃപ ലഭിക്കുന്നതിൽ നിന്ന് നമ്മെ തടയുന്നത്. ഒരുപക്ഷേ നിങ്ങളുടെ അഹങ്കാരം നിങ്ങളുടെ ആത്മവിശ്വാസത്തിലായിരിക്കാം. അതുമൂലം “നിങ്ങളുടെ ആവശ്യമുള്ള സമയത്ത്” സഹായത്തിനായി ദൈവത്തോട് നിലവിളിക്കേണ്ട ആവശ്യമില്ലെന്ന് നിങ്ങൾക്ക് തോന്നും. അതുകൊണ്ടായിരിക്കാം നിങ്ങൾ വീണത്. അങ്ങനെയാണെങ്കിൽ, നിങ്ങൾക്ക് ഭാവിയിലേക്ക് ഇതിൽ നിന്ന് ഒരു പാഠം പഠിക്കാം.
ശാശ്വതമായ ജീവിതമാണ് നിത്യജീവിതം – താല്ക്കാലിക കാര്യങ്ങളെക്കാൾ ശാശ്വതമായ കാര്യങ്ങൾക്ക് കൂടുതൽ മൂല്യം നൽകുന്ന ജീവിതം. അത് നിത്യതയുടെ വെളിച്ചത്തിൽ ഭൂമിയിലെ എല്ലാ കാര്യങ്ങളെയും കാണുന്നു. “പിടിച്ചു കൊൾക” (1 തിമൊ. 6:12) എന്ന് നമ്മോട് പറഞ്ഞിരിക്കുന്ന ജീവിതം ഇതാണ്. ഒരു കുഴിയിൽ വീണ മനുഷ്യൻ കയറിൽ മുറുകെ പിടിക്കുന്നതുപോലെ. അങ്ങനെ അവനെ കുഴിയിൽ നിന്ന് ഉയർത്താൻ കഴിയും. പൂർണ്ണഹൃദയത്തോടെ നിത്യജീവനെ മുറുകെ പിടിക്കുക.
നമ്മൾ എല്ലാവരും ആദ്യം ചെയ്യേണ്ടത് രക്ഷയ്ക്കായി പ്രവർത്തിക്കുക എന്നതാണ് (ഫിലി. 2:12, 13). അടുത്ത വാക്യത്തിൽ (വാക്യം 14) ഏതിൽ നിന്നാണ് രക്ഷപ്പെടേണ്ടതെന്ന് പരാമർശിക്കുന്നു – പിറുപിറുപ്പ്, തർക്കം, വാദം, പരാതിപ്പെടൽ, വഴക്ക് എന്നിവയിൽ നിന്നെല്ലാം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഒരിക്കലും അസംതൃപ്തരാകരുത്. സംതൃപ്തിയോടുകൂടിയ ദൈവഭക്തി വലിയ നേട്ടമാണ് (1 തിമൊ. 6:6).
അവകാശങ്ങളില്ലാത്ത, എങ്ങനെ അവനോട് പെരുമാറിയാലും പരാതിപ്പെടാൻ കഴിയാത്തവനാണ് അടിമ. ഒന്നാം നൂറ്റാണ്ടിൽ, ഒരു അടിമയ്ക്ക് വീട്ടിലെ ഒരു ഉപകരണത്തിനു തുല്യമായ അവകാശങ്ങളേ ഉണ്ടായിരുന്നുള്ളു. യേശു ഈ നിലയിൽ ഒരു അടിമയായി. നമ്മുടെ വിളിയും അതുതന്നെയാണ്. അപ്പോൾ മറ്റുള്ളവർ നമ്മളോട് എങ്ങനെ പെരുമാറുന്നു എന്നതിൽ നമുക്ക് ഒരു പരാതിയും ഉണ്ടാകില്ല.
യേശു ജീവിച്ച കാര്യങ്ങൾക്കുവേണ്ടി ജീവിക്കുക.
നന്മയുടെ ഹൃദയം
ഒരു വ്യക്തി മാത്രമാണ് “നല്ലത്” എന്നും അത് ദൈവം മാത്രമാണെന്നും യേശു പറഞ്ഞു. നാം ഭൂമിയിൽ ‘നല്ലത്’ എന്ന് വിളിക്കുന്നത് മറ്റു മനുഷൃരുമായി താരതമ്യം ചെയ്‌തു നടത്തുന്ന ഒരു ആപേക്ഷിക പ്രസ്താവനയാണ്. ദൈവത്തിൽ കാണുന്ന നന്മയിൽ നിന്ന് വളരെ കുറവുള്ള ഒന്നാണത്. എല്ലാ മനുഷ്യർക്കും ഏറ്റവും നല്ലത് അവിടുന്നു എപ്പോഴും ആഗ്രഹിക്കുന്നു എന്ന വസ്തുതയിലാണ് ദൈവത്തിൻ്റെ നന്മ കണ്ടെത്തുന്നത്. മത്സരിയായ യിസ്രായേലിനോട് ദൈവം യിരെമ്യാവിലൂടെ പറഞ്ഞു, “നിങ്ങൾക്കുവേണ്ടി എനിക്കുള്ള പദ്ധതികൾ എനിക്കറിയാം. അവ നിങ്ങൾക്ക് നല്ല ഭാവിയും പ്രത്യാശയും നൽകാനുള്ള പദ്ധതികളാണ്” (യിരെ.29:11). ഈ നന്മയാണ് “നമ്മുടെ ഹൃദയങ്ങളിൽ എഴുതും” (എബ്രാ. 8:10) എന്നു ദൈവം പറയുന്നത്. ദൈവത്തിൻ്റെ സ്വഭാവത്തിൽ പങ്കുചേരുകയെന്നാൽ എല്ലാ മനുഷ്യരോടും നന്മയുടെ ഹൃദയം ഉണ്ടായിരിക്കുക എന്നതാണ് – അവർ നമ്മോട് എങ്ങനെ പെരുമാറുന്നു എന്നത് പരിഗണിക്കാതെ എല്ലായ്‌പ്പോഴും അവർക്ക് ഏറ്റവും നല്ലത് മാത്രം ആശംസിക്കുന്നു. നമ്മുടെ ഹൃദയത്തിൽ ഇത്രയും നല്ല സ്വഭാവം എഴുതാൻ ദൈവത്തിന് മാത്രമേ കഴിയൂ. നാം സ്വയം ഉൽപ്പാദിപ്പിക്കുന്ന ഏതൊരു നന്മയും ഉപരിപ്ലവമായിരിക്കും, അത് നമ്മുടെ പുറമേയുള്ളതിനെ ധാർമ്മികമായി മെച്ചപ്പെടുത്തുന്നു. നമ്മുടെ ഹൃദയത്തിൽ ഒരു മാറ്റം വേണം. തങ്ങളുടെ ഹൃദയത്തിൽ ആരോടെങ്കിലും തെറ്റായ മനോഭാവം കാണുമ്പോഴെല്ലാം വിലപിക്കുന്ന എല്ലാവർക്കും ദൈവം അത് നൽകും.
“ദൈവത്തിൻ്റെ മഹത്വം അവിടുത്തെ നന്മയാണ്” (പുറ. 33:18, 19). ദൈവത്തിൻ്റെ മഹത്വം കാണിച്ചു തരണമേയെന്നു മോശ ആവശ്യപ്പെട്ടപ്പോൾ ദൈവം മോശയോട് പറഞ്ഞതാണിത്. ഈ മഹത്വത്തിലാണ് “എല്ലാ മനുഷ്യരും കുറവായിരിക്കുന്നത്. ” (റോമ. 3:23) യേശു നമുക്കു പുനഃസ്ഥാപിക്കാൻ വന്ന മഹത്വം ഇതാണ്. അതുകൊണ്ട് മറ്റുള്ളവർക്ക് നന്മ ലഭിക്കാതെ വരുമ്പോൾ ഓരോ തവണയും നമുക്ക് വിലപിക്കാം. നമുക്ക് ഇവിടെ യുദ്ധം ചെയ്യാം, ഓരോരുത്തർക്കും, എല്ലാവർക്കും നന്മ ചെയ്യാം.
എന്നാൽ പരിശുദ്ധാത്മാവ് നമുക്ക് മുന്നറിയിപ്പ് നൽകുന്നു, അവസാന നാളുകളിൽ “ദുഷ്ടന്മാർ മേല്ക്കുമേൽ ദോഷത്തിൽ മുതിർന്നു വരും” (2 തിമോ. 3:13). ബൈബിളിൻ്റെ അവസാന പേജിൽ നാം വായിക്കുന്നു, “തെറ്റ് ചെയ്യുന്നവൻ ഇപ്പോഴും തെറ്റ് ചെയ്യട്ടെ; അഴുക്കുള്ളവൻ ഇപ്പോഴും കൂടുതൽ അഴുക്കുള്ളവനായിരിക്കട്ടെ” (വെളി.22:11 – ലിവിങ്). ദുഷ്‌പ്രവൃത്തിക്കാരെ തിന്മ ചെയ്യുന്നതിൽ തുടരാനും പാപത്തിൽ തുടരാനും പ്രേരിപ്പിക്കുന്ന ഒരു ഉദ്‌ബോധനം ബൈബിളിൽ ഉള്ളത് എന്തുകൊണ്ട്? കാരണം, ഒരു വ്യക്തി, ബൈബിൾ (വിശുദ്ധ ജീവിതത്തിനായി പ്രേരിപ്പിക്കുന്ന) മുഴുവനും വായിച്ചുകഴിഞ്ഞ് അതിൻ്റെ അവസാന പേജിൽ വരുമ്പോഴും തിന്മയിൽ തുടരാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവനിൽ പിന്നെ യാതൊരു പ്രതീക്ഷയുമില്ല. ദൈവം അവനെ കൈവിട്ടു. അതുകൊണ്ട് അവൻ തിന്മയിൽ തുടർന്നുകൊണ്ട് തന്നെത്തന്നെ നശിപ്പിക്കട്ടെ.
പരാജയങ്ങളെ അനുഗ്രഹങ്ങളാക്കി മാറ്റുന്നു
എൻ്റെ ചെറുപ്പകാലത്ത് ഞാൻ എത്രമാത്രം കർത്താവിനെ ദുഃഖിപ്പിച്ചുവെന്ന് കാണുന്തോറും വരും നാളുകളിൽ കർത്താവിനായി കൂടുതൽ കാര്യങ്ങൾ ചെയ്യാൻ ഞാൻ കൂടുതൽ തീക്ഷ്ണത കാണിക്കുന്നു എന്നതാണ് എൻ്റെ സ്വന്തം അനുഭവം. കൂടുതൽ ക്ഷമിക്കപ്പെട്ടവൻ എപ്പോഴും കർത്താവിനെ കൂടുതൽ സ്നേഹിക്കുന്നു. അങ്ങനെ, എൻ്റെ പരാജയങ്ങൾ പോലും എനിക്ക് അനുഗ്രഹമായി മാറിയിരിക്കുന്നു – കാരണം, എന്നോട് വളരെയധികം ക്ഷമിച്ചതിനാൽ അതു എന്നെ കർത്താവിനെ കൂടുതൽ സ്നേഹിക്കാൻ പ്രേരിപ്പിക്കുന്നു. അതുകൊണ്ടാണ് എനിക്ക് അവനുവേണ്ടി ഇനിയും വളരെയധികം ചെയ്യണമെന്ന് നിരന്തരം തോന്നുന്നത് – കാരണം എന്നോട് വളരെ അധികം ക്ഷമിക്കപ്പെട്ടിരിക്കുന്നു. അത് കൊണ്ട് തന്നെ സി.എഫ്.സി സഭയിലെ ഒരു സഹോദരനെയും ഞാൻ നിന്ദിക്കുകയില്ല, അവൻ തെറ്റിൽ എത്ര ആഴത്തിൽ വീണാലും. അതുപോലെ, വിജയം ലഭിക്കുമ്പോൾ നിഗളിക്കുന്നതിൽ നിന്നും ഇത് എന്നെ രക്ഷിക്കുന്നു. എന്നെ വീഴാതെ കാക്കുന്നത് യേശുവാണ്. നമ്മുടെ പരാജയങ്ങളെപ്പോലും തൻ്റെ നാമത്തിൻ്റെ മഹത്വമാക്കി മാറ്റാൻ ദൈവത്തിന് കഴിയുന്നത് എത്ര അത്ഭുതകരമാണ്!
ഒന്നാം നൂറ്റാണ്ടിലെ (എഡി 70-നും 132-നും ഇടയിൽ എഴുതിയത്) “ബർണബാസിൻ്റെ ലേഖനം” എന്ന് അറിയപ്പെടുന്ന ഒരു ലേഖനമുണ്ട്. അതിൽ രചയിതാവ് എഴുതുന്നു: “കർത്താവ് തൻ്റെ സുവിശേഷം പ്രഘോഷിക്കാൻ തൻ്റെ അപ്പോസ്തലന്മാരെ തിരഞ്ഞെടുത്തപ്പോൾ, അവൻ എല്ലാവരിലും ഉപരിയായി പാപികളായവരെ തിരഞ്ഞെടുത്തു – അവൻ നീതിമാന്മാരെ അല്ല, പാപികളെ വിളിക്കാനാണ് വന്നതെന്ന് കാണിക്കാൻ വേണ്ടി” . ഒരു മനുഷ്യനും പ്രശംസിക്കാതിരിക്കാനാണ് ദൈവം ഇത് ചെയ്യുന്നത്. “എന്നെപ്പോലുള്ള ഒരു നികൃഷ്ടനെ രക്ഷിച്ചത് അത്ഭുതകരമായ കൃപ”യാണെന്ന് എനിക്കറിയാം. ഈ വർഷങ്ങളിലെല്ലാം നിഗളിക്കുന്നതിൽ നിന്ന് എന്നെ തടഞ്ഞത് ഇതാണ്.
ഇപ്പോൾ ചെറിയ കാര്യങ്ങളിൽ വിശ്വസ്തത പുലർത്തുക – അപ്പോൾ വരും ദിവസങ്ങളിൽ കർത്താവ് നിങ്ങളെ പലതും ഏൽപ്പിക്കും. നിങ്ങളുടെ ജീവിതത്തെ സംബന്ധിച്ച് ദൈവത്തിന് ഒരു പ്രത്യേക പദ്ധതിയുണ്ട്. അത് നിറവേറ്റുമെന്ന് ഉറപ്പാക്കുക. നിങ്ങളുടെ ജീവിതത്തിലും മറ്റ് ക്രിസ്‌തീയ വിഭാഗങ്ങളുമായുള്ള നിങ്ങളുടെ ഏറ്റുമുട്ടലുകളിലും നിങ്ങൾ അനുഭവിച്ചതെല്ലാം, ദൈവത്തിൻ്റെ പൂർണ്ണമായ പദ്ധതി നിറവേറ്റാൻ നിങ്ങളെ ഒരുക്കുന്നതിനാണ്.
‘സ്ക്രൂ ടേപ്പ് ലെറ്റേഴ്‌സി’ ൽ നിന്നുള്ള ചില ഉൾക്കാഴ്‌ചകൾ
സെക്‌സ്, പ്രണയം, വിവാഹം എന്നിവയെക്കുറിച്ച് കഴിഞ്ഞ ദിവസം ‘സ്‌ക്രൂടേപ്പ് ലെറ്റേഴ്‌സി’ൽ ഞാൻ വായിച്ചത് നിങ്ങളെ അനുഗ്രഹിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. അത് എഴുതിയ സി എസ് ലൂയിസിന് അതിശയകരമായ ഉൾക്കാഴ്ച ഉണ്ടായിരുന്നു. അവിടെ ആ പുസ്തകം കിട്ടിയാൽ വാങ്ങി വായിക്കൂ. മനുഷ്യരെ പാപത്തിലേക്ക് പ്രലോഭിപ്പിക്കാൻ സാത്താൻ തൻ്റെ ഭൂതങ്ങളെ എങ്ങനെ പരിശീലിപ്പിക്കുന്നു എന്നതിനെക്കുറിച്ചാണ് ഇത്.
സ്‌ക്രൂടേപ്പ് (മുതിർന്ന പിശാച്) വേംവുഡിനോട് (കുട്ടി പിശാച്) പറയുന്നത്, ” ‘സ്നേഹത്തിലായിരിക്കുക ‘ എന്ന ഹ്രസ്വകാല അനുഭവമാണ് വിവാഹത്തിനുള്ള മാന്യമായ ഒരേയൊരു അടിസ്ഥാനം” എന്ന് മിക്ക പുരുഷന്മാരെയും ബോധ്യപ്പെടുത്തുന്നതിൽ ഭൂതങ്ങൾ വിജയിച്ചുവെന്നാണ്. “മറ്റെന്തെങ്കിലും അടിസ്ഥാനത്തിൽ വിവാഹം കഴിക്കുക എന്ന ആശയം തന്നെ പരിഹാസ്യമാണ്” എന്നു ‘സ്‌ക്രൂടേപ്പ്’ തുടർന്നു പറയുന്നു.
സ്ത്രീ രൂപത്തെ തെറ്റായി വരയ്ക്കാൻ കലാകാരന്മാരെ ഭൂതങ്ങളും സ്വാധീനിച്ചിട്ടുണ്ടെന്ന് തുടർന്നു പറയുന്നു – “യഥാർത്ഥ ജീവിതത്തിൽ ഉള്ളതിനേക്കാൾ ഉറച്ചതും മെലിഞ്ഞതും നല്ല ആകൃതിയുള്ളവരുമായി ചിത്രങ്ങളിൽ സ്ത്രീകളെ വരയ്ക്കുന്നു” . ഇത് യഥാർത്ഥത്തിലില്ലാത്ത ഒരുതരം പെണ്ണിനെ ആഗ്രഹിക്കുന്നതിലേക്കു പുരുഷന്മാരെ നയിക്കുന്നു – ഇത് അവരെ ആത്യന്തികമായി നിരാശയിലേക്ക് നയിക്കുന്നു!
മറ്റൊരു അധ്യായത്തിൽ, സി.എസ്. ലൂയിസ്, എല്ലാ മനുഷ്യർക്കും അവരുടെ വികാരങ്ങളിൽ ഉണ്ടാകുന്ന ഉയർച്ച താഴ്ച അനുഭവങ്ങളെക്കുറിച്ചും സാത്താൻ തൻ്റെ ദുഷിച്ച ഉദ്ദേശ്യങ്ങൾക്കായി ഇതിനെ എങ്ങനെ ചൂഷണം ചെയ്യാൻ ശ്രമിക്കുന്നുവെന്നും പറയുന്നു. കർത്താവ് “നമ്മുടെ ഉന്നത അവസ്‌ഥകളെക്കാൾ കൂടുതൽ നമ്മുടെ താഴ്ന്ന അവസ്ഥകളെ ഉപയോഗപ്പെടുത്തുന്നു” എന്ന് ലൂയിസ് ഊന്നിപ്പറയുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നമുക്ക് “താഴ്ച” അനുഭവപ്പെടുമ്പോഴാണ് കർത്താവ് നമ്മോട് അടുക്കാൻ ശ്രമിക്കുന്നത്. ഇത്തരം വികാരങ്ങൾ നമ്മിലേക്ക് വരാൻ കർത്താവ് അനുവദിക്കുന്നത് എന്തിനാണ്? കർത്താവിൻ്റെ സാന്നിദ്ധ്യത്തെക്കുറിച്ച് യാതൊരു ബോധവുമില്ലാത്തപ്പോഴും നാം കർത്താവിനെ അനുസരിക്കുന്നതിനുവേണ്ടി, നമ്മുടെ ഇഷ്ടങ്ങളെ ശക്തിപ്പെടുത്തുന്നതിനു വേണ്ടിയാണിത്. ഇന്ദ്രിയപരമായ പല പ്രലോഭനങ്ങളാലും (പ്രത്യേകിച്ച് ലൈംഗികതയുടെ) നാം പ്രലോഭിപ്പിക്കപ്പെടുന്നത് ഈ ‘താഴ്ന്ന അവസ്ഥയുടെ’ കാലഘട്ടങ്ങളിലാണ്.
നീതികരിക്കപ്പെട്ടത് മറ്റുള്ളവരെ നീതീകരിക്കാൻ
എല്ലായ്‌പ്പോഴും യേശുവിനെ നോക്കുകയും നമ്മുടെ ജീവിതത്തെ അവിടുത്തെ ജീവിതവുമായി മാത്രം താരതമ്യപ്പെടുത്തുകയും ചെയ്യുക എന്നതാണ് എല്ലായ്‌പ്പോഴും എളിമയിൽ നിലനിൽക്കുന്നതിൻ്റെ രഹസ്യം. ഇതാണ് എബ്രായർക്കുള്ള ലേഖനത്തിൻ്റെ വിഷയം – യേശുവിൻ്റെ ഭൗമിക ജീവിതത്തിലേക്ക് നോക്കുക. അവിടുന്നു സ്വർഗത്തിൽ നിന്ന് വന്ന് മറ്റുള്ളവരെ സേവിക്കാനും രക്ഷിക്കാനും ഈ ഭൂമിയിൽ ജീവിച്ചതിലെ നിസ്വാർത്ഥമായ വഴിയെക്കുറിച്ച് ധ്യാനിക്കുന്നിടത്തോളം കാലം നമുക്ക് അഹങ്കരിക്കാൻ കഴിയില്ല, കാരണം നമ്മുടെ സ്വാർത്ഥത നാം കാണും. ഫലം നാം നിരന്തരം അനുതാപത്തിലായിരിക്കും. അപ്പോൾ കർത്താവ് നമ്മോട് പെരുമാറുന്നതുപോലെ മറ്റുള്ളവരോടും പെരുമാറാൻ നമുക്ക് കഴിയും. അവിടുന്നു നമ്മെ നീതീകരിച്ചതുപോലെ നാം മറ്റുള്ളവരെയും നീതീകരിക്കും.
നമ്മുടെ ജഡത്തിലെ അഴുക്കുകൾ മറയ്ക്കാൻ തക്കവണ്ണം ദൈവം നമ്മോട് വളരെ നല്ലവനാണെന്ന് കാണുമ്പോൾ, മറ്റുള്ളവരെ വിമർശിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നതിനുപകരം അവരുടെ പോരായ്‌മകൾ മറയ്ക്കാൻ നമ്മളും തയ്യാറാകണം. ന്യായാധിപനായ ദൈവത്തിൻ്റെ മുമ്പാകെ യോശുവ മുഷിഞ്ഞ വസ്ത്രങ്ങളുമായി നിന്നതെങ്ങനെയെന്ന് സെഖയ്യാവ് 3-ൽ നാം വായിക്കുന്നു. അവനെ കുറ്റപ്പെടുത്താൻ സാത്താനും അതേസമയം അവൻ്റെ അഭിഭാഷകനായി അവനെ നീതീകരിക്കാൻ യേശുവും ഉണ്ടായിരുന്നു. സെഖയ്യാവ് കോടതിയിൽ ഒരു കാഴ്ചക്കാരനായിരുന്നു. ദൈവം യോശുവായെ ശുദ്ധമായ വസ്ത്രം (യേശുവിൻ്റെ നീതി) ധരിപ്പിച്ചതിനാൽ സാത്താൻ്റെ ആരോപണങ്ങൾ അസാധുവായി. സെഖയ്യാവ് ഇതിൽ വളരെ ആവേശഭരിതനായി: “അവൻ്റെ തലയിലും അവർ വൃത്തിയുള്ള തലപ്പാവ് ധരിപ്പിക്കട്ടെ” എന്ന് അവൻ കൂട്ടിച്ചേർത്തു. അങ്ങനെ അവൻ തൻ്റെ സഹോദരനെ ന്യായീകരിക്കാൻ യേശുവിനോടൊപ്പം സഹപ്രവർത്തകനായി. നമ്മളും ചെയ്യേണ്ടത് ഇതാണ്. മറ്റുള്ളവരിൽ തിന്മ കാണുമ്പോൾ രണ്ട് ശുശ്രൂഷകൾ മാത്രമേ സാധ്യമാകൂ – കുറ്റപ്പെടുത്തൽ അല്ലെങ്കിൽ മധ്യസ്ഥത. നമുക്ക് ആവശ്യമുള്ളത് തിരഞ്ഞെടുക്കാം. സാത്താൻ കുറ്റപ്പെടുത്തുന്നു. യേശു മാധ്യസ്ഥ്യം വഹിക്കുന്നു.
സത്യവും വ്യാജവുമായ വിശുദ്ധി
അഗാധമായ വിനയത്തോട് ചേർന്നു പോകാത്ത ഏതൊരു വിശുദ്ധിയും തീക്ഷ്ണതയും വ്യാജമാണ്. അത്തരം വിശുദ്ധി മനുഷ്യ പ്രയത്നത്താൽ ന്യായപ്രമാണം സൃഷ്ടിച്ച ഒന്നാണ്. യോഗ പരിശീലിക്കുന്നതിലൂടെ, കോപത്തിൻ്റെയും ലൈംഗികാസക്തിയുടെയും ചില ബാഹ്യ പ്രകടനങ്ങളെ കീഴടക്കിയ നിരവധി പേരുണ്ട് (എന്നാൽ ഈ പാപങ്ങൾ ഇപ്പോഴും അവരുടെ ഹൃദയത്തിൽ നിലനിൽക്കുന്നു). അത്തരം `വിശുദ്ധി’ വ്യാജമാണ്. യേശു എപ്പോഴും നമ്മുടെ ഹൃദയത്തിലെ പാപത്തിൽ നിന്ന് നമ്മെ വിടുവിക്കുന്നു. കൃപയിലൂടെയാണ് യഥാർത്ഥ വിശുദ്ധി കൈയാളുന്നത് – ദൈവം തൻ്റെ കൃപ എളിയവർക്ക് മാത്രം നൽകുന്നു. അതിനാൽ യഥാർത്ഥ വിശുദ്ധിയെ തിരിച്ചറിയാനുള്ള വഴി അതാണ് – ക്രിസ്തുവിൻ്റെ താഴ്മയുടെ അകമ്പടിയോടെയുള്ളതാണ് യഥാർത്ഥ വിശുദ്ധി. തീക്ഷ്ണതയെ സംബന്ധിച്ചിടത്തോളം, പല കമ്മ്യൂണിസ്റ്റ് യുവാക്കൾക്കും മറ്റുള്ളവരെക്കാൾ വലിയ തീക്ഷ്ണതയുണ്ട്, പക്ഷേ അത് മാനുഷിക തീക്ഷ്ണതയാണ്.
തന്നിൽ നിന്ന് രണ്ട് കാര്യങ്ങൾ മാത്രം പഠിക്കാൻ യേശു നമ്മോട് പറഞ്ഞു – വിനയവും സൗമ്യതയും (മത്താ. 11:29). ഈ രണ്ടു പാഠങ്ങളും പഠിച്ചിട്ടില്ലെങ്കിൽ മറ്റെല്ലാം വ്യർത്ഥമാണ്.
സ്നേഹം – യേശുവിൻ്റെ ശിഷ്യന്മാരുടെ അടയാളം
നമ്മൾ പരസ്‌പരം യോജിക്കുമ്പോഴോ ഒരേ കൂട്ടത്തിൽ ഒരുമിച്ച് പ്രവർത്തിക്കുമ്പോഴോ ആളുകൾ നമ്മെ തൻ്റെ ശിഷ്യന്മാരായി തിരിച്ചറിയുമെന്ന് യേശു പറഞ്ഞില്ല, മറിച്ച് നമ്മൾ പരസ്പരം സ്നേഹിക്കുമ്പോഴാണ് അതു സംഭവിക്കുന്നത് (യോഹന്നാൻ 13:35). യോഹന്നാൻ മർക്കോസിനെക്കുറിച്ച് പൗലോസും ബർണബാസും തമ്മിൽ കടുത്ത വിയോജിപ്പ് ഉണ്ടായപ്പോൾ (പ്രവ്യ. 15:39), അവർ പരസ്പരം വഴക്കിടാതെ സമാധാനത്തോടെ പരസ്പരം വേർപെടുകയും പരസ്പരം സ്നേഹിക്കുകയും ചെയ്തു. തൽഫലമായി, ഇരുവരുടെയും അധ്വാനത്തെ ദൈവം അനുഗ്രഹിച്ചു.
എന്നാൽ, പൗലോസോ ബർണബാസോ മറ്റേ സഹോദരനെ ‘വേശ്യ’യെന്നോ ‘എതിർക്രിസ്തു’വെന്നോ വിളിച്ചിരുന്നെങ്കിൽ, തൻ്റെ സഹോദരനോട് തെറ്റായ മനോഭാവം പുലർത്തിയ ആ വ്യക്തിയിൽ നിന്ന് ദൈവത്തിൻ്റെ അനുഗ്രഹം തീർച്ചയായും വിട്ടുപോകുമായിരുന്നു. അതുകൊണ്ട് നമ്മോട് വിയോജിക്കുകയോ നമ്മെ വിട്ടുപോകുകയോ ചെയ്യുന്ന മറ്റുള്ളവരെ വെറുതെ വിടുകയും ദൈവം നമുക്ക് ചെയ്യാൻ തന്നിരിക്കുന്ന ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നതാണ് നല്ലത്. സഭയിലെ നമ്മുടെ ശുശ്രൂഷയുടെ വേദി എപ്പോഴും പോസിറ്റീവായിരിക്കണം. ഒരിക്കലും നിഷേധാത്മകമാകരുത് – ആർക്കും എതിരല്ല, മറിച്ച് യേശുക്രിസ്തുവിന് എപ്പോഴും അനുകൂലം. പ്രസംഗകർക്കിടയിലെ തെറ്റും തെറ്റായ ഉപദേശങ്ങളും ക്രിസ്തുവിൻ്റേതല്ലാത്ത രീതികളും തുറന്നുകാട്ടുന്നത് നമ്മൾ തുടരും. പക്ഷേ നമ്മൾ അവർക്ക് എതിരല്ല. നമ്മൾ പിശാചിന് എതിരാണ്.
അധ്യായം 40
പുതിയ ഉടമ്പടി ജീവിതം
പുതിയ ഉടമ്പടി ദൈവം മനുഷ്യനുമായി ഉണ്ടാക്കിയ ഒരു ഉടമ്പടിയാണ്, “യേശുവിൻ്റെ രക്തത്താൽ ഒപ്പിട്ട” ഒന്ന്. (എബ്രാ. 13:20 – ലിവിങ്). ഇനി നാം അതിൽ നമ്മുടെ സ്വയ ജീവൻ്റെരക്തം കൊണ്ട് ഒപ്പിടണം. ദൈവവുമായുള്ള ആ ഉടമ്പടിയിൽ പ്രവേശിക്കാൻ മറ്റൊരു മാർഗവുമില്ല. പലരും തങ്ങളുടെ സ്വയജീവൻ്റെ രക്തം കൊണ്ട് ആ കുത്തുകളിട്ട വരയിൽ ഒപ്പിടാത്തത് കൊണ്ടാണ് അവർ ഒരിക്കലും തൃപ്തികരമായ ഒരു ക്രിസ്തീയ ജീവിതത്തിലേക്ക് പ്രവേശിക്കാത്തത്.
യേശുവിൻ്റെ ജീവിതകാലം മുഴുവൻ പിതാവുമായുള്ള ഉടമ്പടി അവിടുന്ന് ഒരിക്കലും തൻ്റെ സ്വന്തം ഇഷ്ടം ചെയ്യാൻ തൻ്റെ ശരീരം ഉപയോഗിക്കില്ല എന്നതായിരുന്നു (എബ്രായ.10:5). അവിടുന്നു തൻ്റെ സ്വന്തം ഇഷ്ടത്തെ മരണത്തിന് ഏൽപ്പിച്ചു, അങ്ങനെ അവിടുന്നു തൻ്റെ സ്വന്തം ഇഷ്ടത്തിൻ്റെ “രക്തം” (കുരിശിൽ) കൊണ്ട് ആ ഉടമ്പടിയിൽ ഒപ്പുവച്ചു. ഇതേ വിധത്തിൽ കർത്താവുമായി സഹവസിക്കാൻ നാം ഇപ്പോൾ വിളിക്കപ്പെട്ടിരിക്കുന്നു. ഈ വഴി നടക്കാൻ ഒട്ടും ബുദ്ധിമുട്ടുള്ളതല്ല. നേരെമറിച്ച്, നിങ്ങൾക്ക് എപ്പോഴെങ്കിലും ജീവിക്കാൻ കഴിയുന്ന ഏറ്റവും സന്തോഷകരമായ ജീവിതത്തിലേക്ക് (ആയാസരഹിതമായ ജീവിതത്തിലേക്ക്) നിങ്ങളെ നയിക്കും. നാം സ്നാനമേൽക്കുമ്പോഴും ഒരുമിച്ച് അപ്പം മുറിക്കുമ്പോഴും ഈ ഉടമ്പടിക്കാണ് സാക്ഷ്യം വഹിക്കുന്നത്.
ലൂക്കോസ് 5:38-ൽ യേശു പറഞ്ഞ പുതിയ വീഞ്ഞ്, പുതിയ ഉടമ്പടിയുടെ കീഴിൽ നമുക്ക് പങ്കുപറ്റാൻ കഴിയുന്ന ദൈവത്തിൻ്റെ ജീവിതത്തെ സൂചിപ്പിക്കുന്നു. പഴയ വീഞ്ഞ് ന്യായപ്രമാണത്തിൻ കീഴിലുള്ള ജീവിതത്തെ സൂചിപ്പിക്കുന്നു – നിയമങ്ങളുടെയും ചട്ടങ്ങളുടെയും ഒരു ജീവിതം. ഏദൻ തോട്ടത്തിലെ രണ്ട് മരങ്ങളും ഈ രണ്ട് ഉടമ്പടികൾക്ക് കീഴിലുള്ള ജീവിതത്തെ പ്രതീകവൽക്കരിക്കുന്നു. നന്മതിന്മകളെക്കുറിച്ചുള്ള അറിവിൻ്റെ വൃക്ഷ ഫലം ദൈവം ആദാമിന് മുന്നറിയിപ്പ് നൽകിയതുപോലെ മരണത്തിലേക്കു നയിക്കും. പല നിയമങ്ങളും നിയന്ത്രണങ്ങളും (കൾട്ട്-ഗ്രൂപ്പുകളിൽ കാണുന്നത് പോലെ) കൊണ്ട് പാപത്തിൽ നിന്ന് തടഞ്ഞുനിർത്തിയ ജീവിതം (പ്രത്യക്ഷത്തിൽ അതു നേരുള്ളതായി തോന്നും) വാസ്തവത്തിൽ മരണത്തിലേക്കാണ് നയിക്കുന്നത്. എന്നാൽ ഉള്ളിൽ നിന്നു യേശുവിൻ്റെ ജീവനിൽ പങ്കുചേരുന്ന ഒരു ജീവിതമാണ് യഥാർത്ഥ ക്രിസ്തീയത. ചില കാര്യങ്ങൾ മോശവും മറ്റു ചില കാര്യങ്ങൾ ശുദ്ധവുമാണെന്ന് ഈ ജീവൻ മുന്നറിയിപ്പ് നൽകുന്നു. നമുക്ക് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്, എന്നാൽ നമ്മൾ എന്തെങ്കിലും നിയമങ്ങൾ പാലിക്കുന്നതിനോ (“തൊടരുത്, രുചിക്കരുത്” – കൊലോസ്യ. 2:21) അല്ലെങ്കിൽ മറ്റുള്ളവരിൽ മതിപ്പുളവാക്കാനോ അല്ല ചില കാര്യങ്ങൾ ഒഴിവാക്കുന്നത്.
പുതിയ തുരുത്തി ക്രിസ്തുവിൻ്റെ ശരീരത്തെക്കുറിച്ചാണ് പറയുന്നത്. നാം ഓരോ ദിവസവും നമ്മുടെ ശരീരത്തെ ജീവനുള്ള യാഗമായി കർത്താവിനു സമർപ്പിക്കുകയും പരിശുദ്ധാത്മാവിനാൽ നിറയ്ക്കാൻ തന്നോട് ആവശ്യപ്പെടുകയും ചെയ്യുമ്പോൾ, അതു പണിയപ്പെടുന്നു. ഈ ഭൂമിയിലെ തൻ്റെ ജീവിതത്തിൽ യേശുവിൽ ചെയ്ത അതേ പ്രവ്യത്തി പരിശുദ്ധാന്മാവിനു നമ്മിലും ചെയ്യാൻ കഴിയും. ഇത് നമ്മെ അതേ വഴിയിൽ നടക്കുന്ന മറ്റുള്ളവരുമായി ഒന്നാക്കുന്നു. അങ്ങനെ നാം ക്രിസ്തുവിൽ ഒരു ശരീരമായി, സഭയായി തീരുന്നു, അവിടെ അന്യോന്യം കെട്ടിപ്പടുക്കാൻ ആവശ്യമായ വരങ്ങളാൽ അവിടുന്നു നമ്മെ സജ്ജരാക്കുകയും ചെയ്യുന്നു.
ഇങ്ങനെ സാത്താൻ നമ്മുടെ കാൽക്കീഴിൽ ചതഞ്ഞരഞ്ഞിരിക്കുന്നു (റോമ.16:20). നമ്മളെ കുറ്റപ്പെടുത്താനോ നമ്മിൽ കുറ്റബോധം ഉണ്ടാക്കാനോ സാത്താന് ഇടം നൽകുമ്പോൾ അവൻ നമ്മുടെ തലയിൽ കയറി ഇരിക്കും. എന്നാൽ അവൻ്റെ സ്ഥാനം നമ്മുടെ കാൽക്കീഴിലാണ്.
പാപം ദൈവമഹത്വത്തിൽ കുറവുണ്ടാക്കുന്നതായി നിർവചിച്ചിരിക്കുന്നു (റോമ.3:23-ൽ) – ദൈവത്തിൻ്റെ മഹത്വം യേശുവിൻ്റെ ജീവിതത്തിൽ കാണപ്പെട്ടു. അതുകൊണ്ട് യേശുവുമായുള്ള കൂട്ടായ്മയിൽ നമുക്ക് ചെയ്യാൻ കഴിയാത്തതെല്ലാം പാപമാണെന്ന് ഓർക്കുക.
പഴയ ഉടമ്പടി പ്രകാരം, പാപം മറയ്ക്കാൻ മാത്രമേ കഴിയൂ (കാളകളുടെയും ആടുകളുടെയും രക്തത്താൽ), നീക്കം ചെയ്യപ്പെടില്ല (സങ്കീ. 32:1, 2). അത് ശുദ്ധീകരിക്കാനോ മായ്ച്ചുകളയാനോ കഴിഞ്ഞിരുന്നില്ല. വർഷാവർഷം അതിൻ്റെ ഒരു സ്ഥിരമായ സ്മരണ ഉണ്ടായിരുന്നു (എബ്രായ.10:3, 4). എന്നാൽ പുതിയ ഉടമ്പടി പ്രകാരം നമ്മുടെ എല്ലാ പാപങ്ങളും യേശുവിൻ്റെ രക്തത്താൽ ശുദ്ധീകരിക്കപ്പെടുക മാത്രമല്ല, ഇനി ഒരിക്കലും അവ ഓർക്കുകയില്ല എന്ന് ദൈവം വാഗ്‌ദാനം ചെയ്‌തിട്ടുമുണ്ട് (എബ്രാ. 8:12). രണ്ട് ഉടമ്പടികൾ തമ്മിലുള്ള ഈ വ്യത്യാസം നിങ്ങൾ വ്യക്തമായി മനസ്സിലാക്കണം.
ദൈവത്തിൻ്റെ സാന്നിധ്യത്തിൽ ജീവിക്കുന്നു
തൻ്റെ ജഡത്തിൻ്റെ നാളുകളിൽ, യേശു പരീക്ഷയിലോ പ്രലോഭനത്തിലോ ഒരിക്കലും കുലുങ്ങിയില്ല, മാത്രമല്ല അവിടുത്തെ ഹൃദയത്തിൽ എപ്പോഴും സന്തോഷം നിറഞ്ഞിരുന്നു. ഇതെല്ലാം എന്തു കൊണ്ടാണെന്നു പരിശുദ്ധാത്മാവ് പ്രവൃത്തികൾ 2:25, 26-ൽ നമുക്ക് വെളിപ്പെടുത്തുന്നു: അവിടുന്നു എപ്പോഴും പിതാവിനെ തൻ്റെ മുമ്പാകെ വച്ചിരുന്നു . തൻ്റെ പിതാവ് എപ്പോഴും തൻ്റെ മുമ്പിലുണ്ടെന്ന വസ്തുതയെക്കുറിച്ച് യേശു ബോധവാനായി ജീവിച്ചു. അതുകൊണ്ട് പിതാവും യേശുവിനെ പിന്തുണയ്ക്കാനും സഹായിക്കാനും തൻ്റെ വലതുഭാഗത്ത് ഉണ്ടായിരുന്നു (അതേ വാക്യത്തിൽ പറയുന്നതു പോലെ).
ദൈവഭക്തനായ ഒരു സഹോദരൻ നമ്മോടൊപ്പമുണ്ടായിരിക്കുമ്പോൾ പോലും നാം പാപത്തിൽ നിന്ന് എത്രമാത്രം ഒഴിഞ്ഞു നിൽക്കുമെന്ന് നമുക്കറിയാം. പ്രലോഭിപ്പിക്കപ്പെട്ട സമയത്ത് ഒരു സാധാരണ സഹോദരനെങ്കിലും കൂടെയുണ്ടായിരുന്നെങ്കിൽ എത്രയെത്ര പാപങ്ങൾ നാം ഒഴിവാക്കുമായിരുന്നു! എന്നാൽ ആ സമയത്ത് നമ്മുടെ കൂടെയുള്ള കർത്താവിൻ്റെ സാന്നിദ്ധ്യം നാം തിരിച്ചറിഞ്ഞിരുന്നെങ്കിൽ പാപത്തിൽ നിന്ന് എത്രയധികം രക്ഷിക്കപ്പെടുമായിരുന്നു. എപ്പോഴും നമ്മുടെ മുന്നിലുള്ള കർത്താവിൻ്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞിരുന്നെങ്കിൽ ദേഷ്യത്തിൽ നിന്നും വൃത്തികെട്ട വായനയിൽ നിന്നും വൃത്തികെട്ട ടിവി കാഴ്ചകളിൽ നിന്നും നാം രക്ഷപ്പെടുമായിരുന്നു. അവിശ്വാസികളുടെ നടുവിൽ കർത്താവിനു വേണ്ടി നിലകൊള്ളുന്നതും എത്ര എളുപ്പമായേനെ അത്തരം അവസരങ്ങളിൽ നമ്മുടെ കൂടെയുള്ള കർത്താവിൻ്റെ സാന്നിധ്യം നാം മനസ്സിലാക്കിയിരുന്നെങ്കിൽ. അതുകൊണ്ടാണ് നിങ്ങളോടൊപ്പമുള്ള കർത്താവിൻ്റെ സാന്നിധ്യത്തെക്കുറിച്ചുള്ള അവബോധം വളർത്തിയെടുക്കാൻ നിങ്ങൾ ഇപ്പോൾ ശ്രമിക്കേണ്ടത്. ഇത് ഇല്ലാത്ത എന്തെങ്കിലും സങ്കൽപ്പിക്കുകയല്ല – മറിച്ച് സത്യമായ സാന്നിദ്ധ്യം തിരിച്ചറിയുകയാണ്.
നാം ജഡത്തിൽ വളരെയേറെ ജീവിക്കുന്നതിനാൽ, നിർഭാഗ്യവശാൽ, നമ്മുടെ ശരീരം അനുഭവിക്കുന്നത് മാത്രമേ നമുക്കും ബോധ്യപ്പെടൂ. നമ്മോടൊപ്പമുള്ള കർത്താവിൻ്റെ സാന്നിധ്യം തിരിച്ചറിയാൻ നമ്മുടെ ആത്മീയ അവബോധം വളർത്തിയെടുക്കേണ്ടതുണ്ട്.
വിശ്വാസം – തലയിലോ ഹൃദയത്തിലോ?
യിരെ.32:27-ൽ ദൈവം യിരെമ്യാവിനോട് ഒരു ചോദ്യം ചോദിച്ചു: “എനിക്ക് എന്തെങ്കിലും ബുദ്ധിമുട്ടുള്ള കാര്യമുണ്ടോ?” നമ്മളോട് ആ ചോദ്യം ചോദിച്ചാൽ, നമ്മൾ എല്ലാവരും ശരിയായി ഉത്തരം നൽകും: “ഇല്ല. ദൈവത്തിന് ഒന്നും ബുദ്ധിമുട്ടുള്ള കാര്യമല്ല.” പക്ഷേ, പരീക്ഷയുടേയും പ്രലോഭനത്തിൻ്റെയും നിമിഷങ്ങളിൽ, നാം യഥാർത്ഥത്തിൽ നമ്മുടെ ഹൃദയം കൊണ്ട് ദൈവത്തെ വിശ്വസിക്കുന്നില്ലെങ്കിൽ, പല കാര്യങ്ങളും ദൈവത്തിന് ബുദ്ധിമുട്ടുള്ളതായി തോന്നും. തലയിലെ വിശ്വാസം ഹൃദയത്തിലുള്ള വിശ്വാസത്തിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്.
യിരെമ്യാവ് പ്രവചിച്ച പശ്ചാത്തലം മനസ്സിലാക്കാൻ, അതുവരെയുള്ള യിസ്രായേലിൻ്റെ ചരിത്രം ഞാൻ നിങ്ങളോട് പറയാം. ബിസി 1490-ഓടെ യിസ്രായേൽ മീസ്രയീം വിട്ടു. ബി.സി. 1450-ഓടെ കനാനിൽ പ്രവേശിച്ചു. എന്നാൽ ഏകദേശം 500 വർഷങ്ങൾക്കുശേഷം, ബിസി 975-ൽ, രെഹബെയാമിൻ്റെ (ശലോമോൻ്റെ മകൻ) കാലത്ത് അവർ രണ്ടു രാജ്യങ്ങളായി പിരിഞ്ഞു. വടക്കൻ രാഷ്ട്രം സ്വയം യിസ്രായേൽ എന്ന് വിളിച്ചു, അതിൽ 10 ഗോത്രങ്ങൾ ഉൾപ്പെടുന്നു. തെക്കൻ രാഷ്ട്രം യെഹൂദ എന്ന് വിളിക്കപ്പെട്ടു, അതിൽ യെഹൂദ, ബെന്യാമിൻ ഗോത്രങ്ങൾ ഉൾപ്പെടുന്നു. യിസ്രായേൽ (വടക്കൻ രാഷ്ട്രം) പെട്ടെന്നുതന്നെ ഭയങ്കരമായ വിഗ്രഹാരാധകരായിത്തീർന്നു, ബിസി 730-നടുത്ത് ദൈവികനിയോഗ പ്രകാരം അവർ അടിമകളാക്കപ്പെട്ടു. – ഒരു രാഷ്ട്രമെന്ന നിലയിൽ 250 വർഷം നിലനിന്നതിന് ശേഷം. അക്കാലത്തെ ലോക ഭരണാധികാരികളായിരുന്ന അസീറിയ അവരെ അടിമകളാക്കി.
100 വർഷങ്ങൾക്ക് ശേഷം (ഏകദേശം 640 ബി.സി.), ദൈവം തൻ്റെ പ്രവാചകനായ യിരെമ്യാവിനെ തെക്കൻ രാജ്യമായ യെഹൂദയിലേക്ക് അയച്ചു. വടക്കൻ രാജ്യത്തിന് (ഇസ്രായേലിന്) സംഭവിച്ചതിൽ നിന്ന് ഒരു പാഠം ഉൾക്കൊള്ളാൻ യെഹൂദയോട് പറഞ്ഞു – ദൈവം അവരെയും അതേ രീതിയിൽ ശിക്ഷിക്കാതിരിക്കാൻ. എന്നാൽ യെഹൂദ യിരെമ്യാവിനെ ശ്രദ്ധിച്ചില്ല, തങ്ങൾ ഒരിക്കലും ദൈവത്താൽ ശിക്ഷിക്കപ്പെടുകയില്ലെന്ന് അവർ സങ്കൽപ്പിച്ചു – ഇന്ന് പല വിശ്വാസികളും കരുതുന്നതുപോലെ.
എന്നാൽ യിരെമ്യാവ് യെഹൂദയോട് 40 വർഷത്തിലേറെ പ്രവചിച്ചതിന് ശേഷം, യെരൂശലേമിനെ ആക്രമിക്കാൻ (ഏകദേശം ബി.സി. 600) ദൈവം ബാബിലോൺ രാജാവായ നെബൂഖദ്‌നേസറിനെ അയച്ചു. അസീറിയയെ അപ്പോഴേക്കും തോൽപിച്ച് ബാബിലോൺ ലോകത്തിലെ ഏക മഹാശക്തിയായി മാറിക്കഴിഞ്ഞിരുന്നു. ഈ സമയത്താണ് യിരെമ്യാവ് 32-ാം അധ്യായത്തിലെ സംഭവങ്ങൾ നടക്കുന്നത്.
ബാബിലോണിലെ 70 വർഷത്തെ അടിമത്തത്തിനു ശേഷം, യെഹൂദ രാഷ്ട്രം യെരൂശലേമിലേക്ക് മടങ്ങിവരുമെന്ന് ദൈവം യിരെമ്യാവിനോട് പറഞ്ഞിരുന്നു (യിരെ.29:10). എന്നാൽ ആരും അത് വിശ്വസിച്ചില്ല. അപ്പോൾ ദൈവം യിരെമ്യാവിനോട് ഒരു സുപ്രധാന പ്രവൃത്തിയിലൂടെ ദൈവത്തിൻ്റെ വാഗ്ദാനത്തിലുള്ള വിശ്വാസം പ്രകടിപ്പിക്കാൻ പറഞ്ഞു. തൻ്റെ ജന്മനാടായ അനാഥോത്തിൽ ഒരു സ്ഥലം വാങ്ങാനും വിൽപ്പന രജിസ്റ്റർ ചെയ്യാനും ആധാരം ഒരു മൺപാത്രത്തിൽ സൂക്ഷിക്കാനും അവനോട് ആവശ്യപ്പെട്ടു (യിരെ. 32:14). ശത്രുക്കൾ ഭൂമി കൊള്ളയടിക്കുന്നതിനാൽ, എല്ലാവരും സ്വത്ത് വിൽക്കുന്ന ഒരു സമയത്ത് അവിടെ സ്‌ഥലം വാങ്ങുന്നതു മാനുഷികമായി പറഞ്ഞാൽ ഏറ്റവും വലിയ മണ്ടത്തരമായിരുന്നു. എന്നിരുന്നാലും, ദൈവജനം വീണ്ടും വന്ന് ഒരിക്കൽ കൂടി ഭൂമി കൈവശപ്പെടുത്തുമെന്ന് താൻ പ്രസംഗിച്ച കാര്യങ്ങൾ താൻ വിശ്വസിക്കുന്നുവെന്ന് തെളിയിക്കാൻ യിരെമ്യാവ് അത് ചെയ്തു. ആ സമയത്ത് ദൈവത്തോടുള്ള അവൻ്റെ പ്രതികരണം ഇങ്ങനെയായിരുന്നു: “കർത്താവേ, നിനക്കു ബുദ്ധിമുട്ടുള്ളതൊന്നും ഇല്ല” (യിരെ. 32:17). (ആ അദ്ധ്യായം മുഴുവനും വായിക്കുന്നത് നിങ്ങൾക്ക് നല്ലതാണ് – യിരെമ്യാവ് 32). യിരെമ്യാവിൻ്റെ ബന്ധുക്കൾ എഴുപതു വർഷത്തിനു ശേഷം, സെരുബാബേലിനൊപ്പം (നെഹ.7:27) തിരിച്ചെത്തി, അനാഥോത്തിൽ താമസിച്ചു – സംശയമില്ല, 70 വർഷം മുമ്പ് യിരെമ്യാവ് വാങ്ങിയ അതേ ഭുമിയിൽ (നെഹ.11:32).
അവിടുന്നു തൻ്റെ വചനത്തിൽ വ്യക്തമായി പറഞ്ഞിട്ടുള്ള ഏതൊരു കാര്യത്തിലും നാം ഇങ്ങനെ വിശ്വാസത്തോടെ പ്രവർത്തിക്കണമെന്ന് ദൈവം പ്രതീക്ഷിക്കുന്നു. എന്നാൽ നിങ്ങൾ വിശ്വാസത്തിൽ പ്രവർത്തിക്കേണ്ടത് ദൈവത്തിൽ നിന്നുള്ള തിരുവെഴുത്തുകളിലെ വ്യക്തമായ ചില വാഗ്ദാനങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമാണ് – യിരെമ്യാവിൻ്റെ കാര്യത്തിലെന്നപോലെ. മറ്റുള്ളവർ ചെയ്യുന്നത് നിങ്ങൾക്ക് അനുകരിക്കാനാവില്ല. ഇതാ ഒരു മുന്നറിയിപ്പ്: എബ്രായർ 11:29 പറയുന്നത്, ദൈവത്തിൽ നിന്നുള്ള ഒരു പ്രത്യേക വചനത്തിലുള്ള വിശ്വാസത്തിൽ ഇറങ്ങിപ്പുറപ്പെട്ടതുകൊണ്ട് യിസ്രായേല്യർ ചെങ്കടലിലൂടെ കടന്നുപോയി എന്നാണ്. എന്നാൽ മീസ്രയീമ്യർ ഇത് അനുകരിക്കാൻ ശ്രമിച്ചപ്പോൾ അവർ മുങ്ങിമരിച്ചു. മറ്റുള്ളവരുടെ വിശ്വാസം അനുകരിക്കരുതെന്ന് എല്ലാവർക്കുമുള്ള മുന്നറിയിപ്പാണിത്.
ദൈവം യിസ്രായേല്യരെ ചെങ്കടലിലൂടെ കൊണ്ടുപോകുമ്പോൾ, വെള്ളം അവരുടെ മുമ്പിൽ തുറന്നു, അതിലൂടെ നടക്കാൻ അവിടുന്നു അവരോട് ആവശ്യപ്പെടുന്നതിനുമുമ്പ് അവർക്ക് ഉണങ്ങിയ ഒരു വഴി ഉണ്ടാക്കി. അത് വിശ്വാസത്താലല്ല, കാഴ്ചയിലുള്ള നടപ്പായിരുന്നു. എന്നാൽ യിസ്രായേൽജനത്തിന് അന്നുവരെ ദൈവാനുഭവം ഉണ്ടായിരുന്നില്ല. അങ്ങനെ അവർ ഒരു ചുവടുവയ്‌ക്കും മുമ്പേ ദൈവം അവർക്കായി മുൻകൂട്ടി ഒരു അത്ഭുതം ചെയ്‌തു. തൻ്റെ വടി കടലിന്മേൽ നീട്ടാൻ മാത്രം അവിടുന്നു മോശയോട് ആവശ്യപ്പെട്ടു (പുറ.14:16, 21).
എന്നാൽ 40 വർഷത്തിനുശേഷം, യോർദ്ദാൻ നദി മുറിച്ചുകടക്കാൻ ദൈവം യിസ്രായേല്യരോട് പറഞ്ഞപ്പോൾ, അത് വ്യത്യസ്തമായിരുന്നു. ഈ പ്രാവശ്യം, നദി ഒഴുകിക്കൊണ്ടിരിക്കുമ്പോൾത്തന്നെ, പുരോഹിതന്മാരോട് അവരുടെ കാലുകൾ വെള്ളത്തിൽ വയ്ക്കാൻ പറഞ്ഞു. അവർ വിശ്വാസത്തിൻ്റെ ആ ചുവടുവെപ്പ് എടുത്തപ്പോൾ മാത്രമാണ് വെള്ളം പിരിഞ്ഞ് അവർക്ക് ഒരു വഴി തുറന്നത് (യോശു.3:8, 15). അതുകൊണ്ട് ഇത്തവണ പുരോഹിതരുടെ കാലുകൾ നനയേണ്ടി വന്നു. 40 വർഷത്തോളം മരുഭൂമിയിൽവെച്ച് യിസ്രായേല്യർ തൻ്റെ അത്ഭുതങ്ങൾ കണ്ടതിനാൽ ദൈവം അപ്പോഴേക്കും അവരിൽ നിന്ന് കൂടുതൽ പ്രതീക്ഷിച്ചിരുന്നു. ദൈവത്തിൽ നിന്ന് കൂടുതൽ സ്വീകരിച്ചവരിൽ നിന്ന് കൂടുതൽ ആവശ്യപ്പെടും.
പത്രോസിനോട് വള്ളത്തിൽ നിന്ന് ഇറങ്ങി വെള്ളത്തിന് മുകളിലൂടെ നടക്കാൻ കർത്താവ് പറഞ്ഞപ്പോൾ ഈ തത്വത്തിൻ്റെ മറ്റൊരു ദൃഷ്ടാന്തം നാം കാണുന്നു. പത്രോസിന് വിശ്വാസത്തിൽ ഇറങ്ങേണ്ടി വന്നു. അവൻ അങ്ങനെ ചെയ്‌തപ്പോൾ, തൻ്റെ കാൽക്കീഴിൽ പാറപോലെ ഉറച്ച വെള്ളം അവൻ കണ്ടു.
ദൈവത്തിന് പരിഹരിക്കാൻ കഴിയാത്തത്ര ബുദ്ധിമുട്ടുള്ള ഒരു പ്രശ്‌നവും നിങ്ങൾക്ക് നേരിടാൻ കഴിയില്ലെന്ന് എപ്പോഴും ഓർക്കുക. എല്ലാ പ്രയാസകരമായ സാഹചര്യങ്ങളെയും നേരിടാനുള്ള ജ്ഞാനവും ശക്തിയും അവിടുത്തേക്കുണ്ട്. അതിനാൽ എപ്പോഴും നിങ്ങളുടെ പേരിൽ പ്രവർത്തിക്കാൻ ദൈവത്തെ വിശ്വസിക്കുക. ജ്ഞാനത്തിൻ്റെ കുറവിന് അവിടുന്നു നിങ്ങളെ ഒരിക്കലും ശകാരിക്കില്ല – ചില വിഷമകരമായ സാഹചര്യത്തിൽ എന്തുചെയ്യണമെന്ന് അറിയാത്തതിന് ഭത്സിക്കുകയില്ല (യാക്കോബ് 1: 5 കാണുക). അവിടുന്നു നിങ്ങളുടെ സ്‌നേഹമുള്ള, നിങ്ങളെ മനസ്സിലാക്കുന്ന, അനുകമ്പയുള്ള പിതാവാണ്.
എന്നാൽ നിങ്ങൾ ഒരിക്കലും ഒരു ധാരണയുടെ അടിസ്ഥാനത്തിൽ ചുവടുവയ്‌ക്കരുത്. ചില ക്രിസ്ത്യാനികൾ രോഗബാധിതരായിരിക്കുമ്പോൾ, അവരുടെ നിലപാടിനെ പിന്തുണയ്ക്കാൻ തിരുവെഴുത്തുകളില്ലാത്തപ്പോൾ പോലും മരുന്നുകളൊന്നും കഴിക്കാറില്ല. അത് വിഡ്ഢിത്തവും ദൈവത്തെ പരീക്ഷിക്കുന്നതുമാണ്. പൗലോസ് (പരിശുദ്ധാത്മാവിനാൽ പ്രചോദിതനായി) തിമൊഥെയൊസിനോട് അടിക്കടിയുള്ള വയറ്റിലെ അസുഖങ്ങൾക്ക് വീഞ്ഞ് (മരുന്നായി) കഴിക്കാൻ പറഞ്ഞു (1 തിമോ. 5:23). സെപ്‌റ്റുവജിൻ്റ് തർജ്ജിമയിൽ (ഇത് പഴയനിയമത്തിൻ്റെ ഗ്രീക്ക് വിവർത്തനമാണ്) സദൃശവാക്യങ്ങൾ 18:9-ൽ പറയുന്നു: “അയവുള്ളവനും ജോലിയിൽ അലസനുമായവൻ നശിപ്പിക്കുന്നവൻ്റെ സഹോദരനാണ്, സ്വയം സുഖപ്പെടുത്താൻ തൻ്റെ ശ്രമങ്ങൾ ഉപയോഗിക്കാത്തവൻ ആത്മഹത്യ ചെയ്യുന്നവൻ്റെ സഹോദരൻ” (ആംപ്ലിഫൈഡ് ബൈബിൾ-ക്ലാസിക് പതിപ്പ്). [ബൈബിളിൽ “ആത്മഹത്യ” എന്ന പദം പരാമർശിച്ചിരിക്കുന്ന ഒരേയൊരു സ്ഥലം ഇതാണ്.]
ക്യത്യമായ ദൈവവചനത്തിൻ്റെ അടിസ്ഥാനത്തിൽ മാത്രമേ നാം പ്രവർത്തിക്കാവൂ. പുരോഹിതന്മാർ യോർദ്ദാൻ നദിയിൽ കാലുകൾ വച്ചത് ദൈവം അവരോട് പ്രത്യേകം പറഞ്ഞതുകൊണ്ടാണ്. കർത്താവ് വള്ളത്തിൽ നിന്ന് ഇറങ്ങാൻ പറഞ്ഞതുകൊണ്ട് മാത്രമാണ് പത്രോസ് കടലിലേക്ക് ഇറങ്ങിയത്. വിശ്വാസം അനുമാനത്തിൽ നിന്ന് വളരെ വ്യത്യസ്തമാണ്.
ഒരു ഉന്നത വിളി
സ്വർഗ്ഗത്തിൽ നിന്ന് യോഹന്നാനോടുള്ള കർത്താവിൻ്റെ വിളി “ഇവിടെ കയറിവരിക” (വെളി.4:1). വെളി. 1:9-ൽ, യോഹന്നാൻ ഭൂമിയിൽ – പത്മോസ് ദ്വീപിൽ. കർത്താവ് അവനു സഭകളുടെ അവസ്ഥകളെപ്പറ്റി പലതും കാണിച്ചുകൊടുത്തു എന്ന് നാം വായിക്കുന്നു (വെളി.2 & 3). തുടർന്നു കർത്താവ് യോഹന്നാനെ സ്വർഗ്ഗീയ സ്ഥലങ്ങളിലേക്ക് കയറിവരാൻ ക്ഷണിച്ചു. ഭൂനിരപ്പിൽ നിന്നാൽ ഒരിക്കലും കാണാൻ കഴിയാത്ത മറ്റു പലതും പിന്നെ കണ്ടു. കർത്താവ് അവനെ ഉയർത്തി എടുത്തില്ല. കർത്താവിൻ്റെ ക്ഷണത്തോട് പ്രതികരിക്കുകയും സ്വയം ഉയരത്തിൽ കയറാൻ തീരുമാനിക്കുകയും ചെയ്യേണ്ടിയിരുന്നു. ആ ക്ഷണത്തോട് യോഹന്നാൻ പ്രതികരിച്ചില്ലെങ്കിൽ, വെളിപ്പാട് പുസ്തകം മൂന്ന് അധ്യായങ്ങളിൽ അവസാനിക്കുമായിരുന്നു! പല വിശ്വാസികളുടെയും കാര്യവും ഇതുതന്നെയാണ്. സ്വർഗ്ഗീയ ചിന്താരീതിയിലേക്ക് ഉയരാൻ കർത്താവ് അവരെ ക്ഷണിക്കുമ്പോൾ, അവർ പ്രതികരിക്കുന്നില്ല, അതിനാൽ അവർ അവരുടെ നാളുകളിലുടനീളം ഭൗമികരായി തുടരുന്നു. ആത്മീയ കാര്യങ്ങളോടുള്ള അലസവും അയഞ്ഞതുമായ മനോഭാവങ്ങളോടും മനുഷ്യരുടെ പാരമ്പര്യങ്ങളോടും ആത്മീയമായി പോരാടാൻ തയ്യാറുള്ളവർക്ക് മാത്രമേ സ്വർഗ്ഗരാജ്യം സ്വന്തമാക്കാൻ കഴിയൂ (മത്താ. 11:12).
“നേരുള്ളവർക്ക് ഇരുട്ടിൽ വെളിച്ചം ഉദിക്കുന്നു” (സങ്കീ. 112:4). ഈ മുഴുവൻ സങ്കീർത്തനവും (സങ്കീർത്തനം 112) നമ്മുടെ ജീവിതത്തിൻ്റെ എല്ലാ മേഖലകളിലും തികച്ചും നേരും നീതിയും ഉള്ളവരായിരിക്കുന്നതിൻ്റെ അനുഗ്രഹങ്ങളെക്കുറിച്ച് പറയുന്ന അത്ഭുതകരമായ ഒന്നാണ്. തുടർന്നു ആ സങ്കീർത്തനത്തിൽ പറയുന്നു, നമ്മെ വെറുക്കുന്നവർ (പ്രത്യേകിച്ച് പിശാചും അവനുമായി കൂട്ടായ്‌മയിലുള്ളവരും) നമുക്ക് എല്ലാം എത്ര നന്നായി പോകുന്നു എന്ന് കാണുമ്പോൾ വളരെ അസ്വസ്ഥരാകും (അവസാനത്തെ കുറച്ച് വാക്യങ്ങൾ).
അതിനാൽ, നമ്മുടെ മുൻകാല പരാജയങ്ങൾ വളരെ വലുതായിരുന്നാലും, ലജ്ജയോടെ തല കുനിക്കേണ്ടി വരും എന്നിരുന്നാലും നമ്മൾ തല ഉയർത്തുന്നു. കാരണം നമ്മൾ “പ്രിയനായവനിൽ (പുത്രനിൽ) അംഗീകരിക്കപ്പെട്ടിരിക്കുന്നു” (എഫേ.1: 6-കെ.ജെ.വി). നമ്മുടെ ഭൂതകാലം എന്നെന്നേക്കുമായി “മായിച്ചുകളഞ്ഞു”. (എബ്രായർ 8:12 – “ഞാൻ അവരുടെ പാപങ്ങൾ ഇനി ഓർക്കുകയില്ല” യെശയ്യാവ് 44:22 – “നിങ്ങളുടെ അതിക്രമങ്ങളെ ഞാൻ ഒരു കനത്ത മേഘം പോലെ മായ്ച്ചു കളഞ്ഞിരിക്കുന്നു. ഞാൻ നിങ്ങളെ വീണ്ടെടുത്തതിനാൽ എന്നിലേക്ക് മടങ്ങുക “. ഈ രണ്ട് വാക്യങ്ങൾ ഹൃദിസ്ഥമാക്കുക).
അധ്യായം 41
ദൈവം സാക്ഷ്യപ്പെടുത്തിയ ജീവിതം
ദൈവം സാക്ഷ്യപ്പെടുത്തിയ ഒരുവനായിട്ടാണ് പത്രോസ് യേശുവിനെ പരാമർശിച്ചത് (പ്രവൃത്തികൾ 2:22). യേശുവിനെ സ്നേഹിച്ചതുപോലെ ദൈവം നമ്മെയും സ്നേഹിക്കുന്നുവെന്ന് നമുക്കറിയാം (യോഹന്നാൻ 17:23) അവിടുന്നു യേശുവിനു വേണ്ടി ചെയ്തതെല്ലാം നമുക്കുവേണ്ടിയും ചെയ്യുമെന്ന് നമുക്ക് ഉറപ്പാക്കാം (യേശു ചെയ്ത അതേ വ്യവസ്ഥകൾ നാം നിറവേറ്റുകയാണെങ്കിൽ). ദൈവം നമ്മുടെ ജീവിതവും സാക്ഷ്യപ്പെടുത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം – അത്ഭുതങ്ങൾ കൊണ്ടാകണമെന്നില്ല, മറിച്ച് അവിടുത്തേക്ക് ഏറ്റവും നന്നെന്നു തോന്നുന്ന ഏതെങ്കിലും വിധത്തിൽ. യോഹന്നാൻ സ്നാപകൻ (എല്ലാവരിലും ഏറ്റവും വലിയ പ്രവാചകൻ എന്നാണ് യേശു വിളിച്ചത് – മത്താ.11:11) ഒരിക്കലും ഒരു അത്ഭുതം പോലും ചെയ്തിട്ടില്ല (യോഹന്നാൻ 10:41) അവൻ ഒരിക്കലും ഭാവിയെക്കുറിച്ച് പ്രവചിച്ചിട്ടില്ല. എന്നിട്ടും ദൈവം അവൻ്റെ ജീവിതത്തെയും ശുശ്രൂഷയെയും അത്ഭുതകരമായി സാക്ഷ്യപ്പെടുത്തി.
നമ്മുടെ ദൈവം സ്വർഗങ്ങളെ ഭരിക്കുകയും നമ്മെ പരിപാലിക്കുകയും ചെയ്യുന്നുവെന്നും അവിടുന്നു എപ്പോഴും സാത്താനെതിരേ നമ്മുടെ പക്ഷത്താണെന്നും നമ്മുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റാൻ അവിടുന്നു ആഗ്രഹിക്കുന്നുവെന്നുമുള്ളതിനു നാം നമുക്ക് ചുറ്റുമുള്ള ലോകത്തിന് ഒരു ജീവനുള്ള സാക്ഷ്യമായിരിക്കണം. “എൻ്റെ ദൈവമോ നിങ്ങളുടെ ബുദ്ധിമുട്ട് ഒക്കെയും മഹത്വത്തോടെ തൻ്റെ ധനത്തിനൊത്തവണ്ണം ക്രിസ്തുയേശുവിൽ പൂർണ്ണമായി തീർത്തു തരും” (ഫിലി. 4:19). “അവൻ സാത്താനെ നമ്മുടെ കാൽക്കീഴിൽ ചതെച്ചു കളയും (റോമ. 16:20).
പല പരീക്ഷകളും പരിശോധനകളും നേരിടാൻ ദൈവം നമ്മെ അനുവദിച്ചേക്കാം. എന്നാൽ നമ്മുടെ ആത്മീയ വളർച്ചയുടെ ഓരോ ഘട്ടത്തിലും അവ നമുക്ക് സഹിക്കാവുന്നതിലും അധികമാകാൻ അവിടുന്നു ഒരിക്കലും അനുവദിക്കുകയില്ല (1 കൊരി.10:13). എന്നാൽ എല്ലാ പരീക്ഷകളിലും അവിടുന്നു നമ്മെ വിജയിപ്പിക്കും (2 കൊരി. 2:14). എല്ലായ്‌പ്പോഴും തെളിഞ്ഞ ആകാശം നമുക്ക് വാഗ്ദാനം ചെയ്യപ്പെട്ടിട്ടില്ല. എന്നാൽ എല്ലാ സമയത്തും നമുക്ക് വിജയം വാഗ്ദാനം ചെയ്യുന്നു.
ഞാൻ വായിച്ച മനോഹരമായ ഒരു കവിതയുടെ വരികൾ ഇതാ:
എന്താണ് ദൈവം വാഗ്ദത്തം ചെയ്തിരിക്കുന്നത്?
“ആകാശം എപ്പോഴും നീലനിറമായിരിക്കുമെന്ന് ദൈവം വാഗ്ദാനം ചെയ്തിട്ടില്ല.
പൂക്കൾ വിരിച്ച പാതകൾ, നമ്മുടെ ജീവിതകാലം മുഴുവൻ;
മഴയില്ലാത്ത സൂര്യനെ ദൈവം വാഗ്ദാനം ചെയ്തിട്ടില്ല.
ദുഃഖമില്ലാത്ത സന്തോഷം, വേദനയില്ലാത്ത സമാധാനം.
നമ്മൾ അറിയില്ലെന്ന് ദൈവം വാഗ്ദാനം ചെയ്തിട്ടില്ല
അധ്വാനവും പ്രലോഭനവും കഷ്ടതയും ബുദ്ധിമുട്ടും;
തരികില്ലെന്ന് അവൻ ഞങ്ങളോട് പറഞ്ഞിട്ടില്ല
ഒരുപാട് ഭാരങ്ങൾ, പലതും.
സുഗമവും വീതിയുമുള്ള റോഡുകൾ ദൈവം വാഗ്ദാനം ചെയ്തിട്ടില്ല.
വേഗതയേറിയതും എളുപ്പമുള്ളതുമായ യാത്രകൾ, ഗൈഡിൻ്റെ ആവശ്യമില്ല;
ഒരിക്കലും കനത്ത പാറയും കുത്തനെയുള്ള മലയും അല്ല,
ഒരിക്കലും കലങ്ങിയതും ആഴമുള്ളതുമായ നദിയല്ല.
എന്നാൽ ആ ദിവസത്തേക്കുള്ള ശക്തി ദൈവം വാഗ്ദാനം ചെയ്തിട്ടുണ്ട്.
അധ്വാനത്തിന് വിശ്രമം, വഴിക്ക് വെളിച്ചം,
പരീക്ഷകൾക്കുമേൽ കൃപ, മുകളിൽ നിന്നുള്ള സഹായം,
വിട്ടുമാറാത്ത സഹതാപം, മരിക്കാത്ത സ്നേഹം.” (ആനി ജോൺസൺ ഫ്ലിൻ്റ്)
ശാരീരിക സൗഖ്യം ലഭിക്കാനുള്ള വിശ്വാസം:
1 കൊരിന്ത്യർ 6 നമ്മുടെ ശരീരത്തെക്കുറിച്ച് നാല് കാര്യങ്ങൾ പറയുന്നു.
(1) നമ്മുടെ ശരീരം ക്രിസ്തുവിൻ്റെ അവയവമാണ് (വാക്യം.15).
(2) നമ്മുടെ ശരീരം പരിശുദ്ധാത്മാവിൻ്റെ ആലയമാണ് (വാക്യം.19).
(3) നമ്മുടെ ശരീരം കർത്താവിനു മാത്രമുള്ളതായിരിക്കണം (വാക്യം 13).
(4) അപ്പോൾ കർത്താവ് നമ്മുടെ ശരീരത്തിനാണ് (വാക്യം 13).
അതിനാൽ, ഈ തിരുവെഴുത്തുകളുടെ അടിസ്ഥാനത്തിൽ, നമ്മുടെ ശരീരത്തിനും യേശുവിൻ്റെ ജീവൻ്റെ ഒരു ഭാഗം അവകാശപ്പെടാം – കാരണം കർത്താവിനെ സേവിക്കാൻ നമ്മുടെ ശരീരത്തിന് ആരോഗ്യം ആവശ്യമാണ്. നമ്മുടെ ശരീരത്തിനും യേശുവിൻ്റെ പുനരുത്ഥാന-ജീവൻ്റെ ഒരു രുചി അനുഭവിച്ചറിയാൻ കഴിയുമെന്നു നമുക്ക് അവകാശപ്പെടാം – എബ്രായർ 6:5-ൽ പറയുന്നതുപോലെ “വരുവാനുള്ള ലോകത്തിൻ്റെ ശക്തി ആസ്വദിക്കുക”. നമ്മുടെ ശരീരത്തിന് നമുക്ക് ആരോഗ്യം ആവശ്യപ്പെടാം – ഉയർന്ന ആത്മീയ ലക്ഷ്യത്തിനുവേണ്ടി ദൈവം ആ സൗഖ്യം വൈകിപ്പിക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നില്ലെങ്കിൽ (പൗലോസിൻ്റെ ജഡത്തിലെ ശൂലത്തിൻ്റെ കാര്യത്തിലെന്നപോലെ – 2 കൊരി.12:7-9). അതിനാൽ, നമുക്ക് അസുഖം വരുമ്പോഴെല്ലാം, യേശുവിൻ്റെ നാമത്തിൽ നമ്മെ സുഖപ്പെടുത്താൻ നാം ദൈവത്തോട് അപേക്ഷിക്കണം, (അല്ലെങ്കിൽ നമ്മുടെ രോഗം കൈകാര്യം ചെയ്യാൻ അവിടുത്തെ കൃപ ലഭിക്കുന്നതിനുവേണ്ടി). ആത്മീയമായി നമുക്ക് നല്ലത് ഇതിൽ ഏതെന്നു വെച്ചാൽ അവിടുന്നു അതു ചെയ്യട്ടെ.
സ്വഭാവങ്ങളെ സംബന്ധിച്ച്
എൻ്റെ ചെറുപ്പകാലത്ത്, എനിക്ക് ചുറ്റുമുള്ള മറ്റുള്ളവരെപ്പോലെ പുറംലോകത്ത് ബഹിർ മുഖനായ ഒരു വ്യക്തി ആകാൻ ഞാൻ ആഗ്രഹിച്ചു, അല്ലാതെ എന്നെപ്പോലെ നാണമുള്ള, അന്തർമുഖനായ ഒരു വ്യക്തി ആകുവാനല്ല. എന്നാൽ ഓരോ സ്വഭാവത്തിനും അതിൻ്റേതായ തനതായ ശക്തികളും ബലഹീനതകളും ഉണ്ടെന്ന് ഞാൻ ക്രമേണ കണ്ടെത്തി. ഞാൻ ഒരു ബഹിർമുഖനായിരുന്നുവെങ്കിൽ, ഒരു സുവിശേഷകനായി മറ്റുള്ളവരെ സമീപിക്കുന്നതിൽ എനിക്ക് ചില നേട്ടങ്ങളുണ്ടാകാം. എന്നാൽ എനിക്ക് കൃത്യതയോടെ (അന്തർമുഖരുടെ പ്രത്യേകതയാണത്) അങ്ങനെ ബൈബിൾ പഠിപ്പിക്കാനും പുസ്തകങ്ങൾ എഴുതാനും കഴിയുമായിരുന്നില്ലന്ന് ഞാൻ മനസ്സിലാക്കി. ദൈവം നമ്മെ ഓരോരുത്തരെയും വ്യത്യസ്തരാക്കിയിരിക്കുന്നു, പ്രത്യേക ലക്ഷ്യത്തോടെ. ക്രിസ്തുവിൻ്റെ ശരീരത്തിൽ അവിടുന്നു നമുക്കുവേണ്ടി രൂപകല്പന ചെയ്ത നിർദ്ദിഷ്ട ദൗത്യത്തിന് മാനസികമായി അനുയോജ്യരാകാൻ അവിടുന്നു നമ്മെ അമ്മയുടെ ഉദരത്തിൽ സൃഷ്ടിച്ചു. അതുകൊണ്ട് മറ്റൊരു വ്യക്തിയുടെ സ്വഭാവം, ബുദ്ധി, കഴിവുകൾ എന്നിവയിൽ നാം അസൂയപ്പെടേണ്ടതില്ല. കഠിനാധ്വാനം ചെയ്യാനും കാര്യങ്ങൾ പൂർത്തിയാക്കാനുമുള്ള പ്രേരണ പോലും ഒരു ബഹിർ മുഖവ്യക്തിത്വമായ ‘കോളറിക് എക്‌സ്‌ട്രോവർട്ടി’ൻ്റെ സ്വഭാവത്തിൻ്റെ ഭാഗമാണ്. അതുകൊണ്ട് മറ്റൊരാൾക്കുള്ള അതേ അത്യംത്സാഹം നമുക്ക് ഇല്ലെങ്കിൽ നാം നിരാശപ്പെടേണ്ടതില്ല. നാം ആയിരിക്കുന്നതുപോലെ നമ്മളെ കൃത്യമായി രുപപ്പെടുത്തുന്നതിൽ ദൈവം ഒരു അബദ്ധവും വരുത്തിയിട്ടില്ല. നമ്മുടെ അടിസ്ഥാന സ്വഭാവങ്ങൾ, നമ്മുടെ ശാരീരിക സവിശേഷതകൾ തുടങ്ങിയവ യാതൊരു പരാതിയും കൂടാതെ, നാം മറ്റൊരാളെപ്പോലെ ആയിരിക്കണമെന്ന് ആഗ്രഹിക്കാതെ, ദൈവം നമ്മെ സൃഷ്ടിച്ചതുപോലെ തന്നെ നാം സ്വയം അംഗീകരിക്കണം. എന്നാൽ നമ്മുടെ സ്വഭാവത്തിൻ്റെ പ്രത്യേക ബലഹീനതകളെ മറികടക്കാൻ നാം ദൈവത്തിൻ്റെ സഹായം തേടണം.
നാല് അടിസ്ഥാന സ്വഭാവങ്ങളുടെ ശക്തിയും ബലഹീനതയും സംബന്ധിച്ച ഒരു ഹ്രസ്വ അവലോകനം ഇതാ:
ബഹിർ മുഖരായ ആളുകൾ:
1. കോളറിക്: ശക്തമായ ഇച്ഛാശക്തി, ദൃഢനിശ്ചയം, സ്വാതന്ത്ര്യബോധം, തീരുമാനശക്തി, ആത്മവിശ്വാസം എന്നിവയാണ് ഇവരുടെ പ്രത്യേകത. എന്നാൽ ഇവർ എളുപ്പത്തിൽ ദേഷ്യപ്പെടുകയും ആധിപത്യം സ്ഥാപിക്കുകയും ചെയ്യുന്നവരാണ്. അശ്രദ്ധയും സ്വയംപര്യാപ്തതയും വികാരരാഹിത്യവുമാണ് ഇവരുടെ വ്യക്തിത്വത്തിൻ്റെ നിഷേധാത്മകമായവശം.
2. സാൻഗ്വിൻ: അത്യുത്സാഹികൾ, ഊഷ്മളത, സൗഹൃദപരം, നല്ല സംസാരശേഷി, വരും പോലെ വരട്ടെ എന്ന മനോഭാവം. എന്നാൽ ഇവർ ദുർബലമായ ഇച്ഛാശക്തിയുള്ളവരും അച്ചടക്കമില്ലാത്തവരും ആശ്രയിക്കാനാവാത്തവരുമാണ്.
അന്തർമുഖർ:
1. മെലാങ്കോളിക്: വിശകലനം ചെയ്യുന്നവർ, നല്ല സംവേദനക്ഷമത, പൂർണതയ്ക്കായുള്ള ദാഹം , നല്ല സൗന്ദര്യബോധം, ആദർശവാദി. എന്നാൽ ഇവർ വേഗം മനസ്സു മടുക്കുന്നവരും വിമർശനാത്മക മനോഭാവമുള്ളവരുമാണ്. അപ്രായോഗിക വാദികളും സാമൂഹികമായി ഒത്തുപോകാത്തവരും എളുപ്പത്തിൽ നിരുത്സാഹപ്പെടുന്നവരുമാണ്.
2. ഫ്ലെഗ്മാറ്റിക്: ശാന്തരും, എളുപ്പവഴി നോക്കുന്നവരും, നയതന്ത്രപരമായി ഇടപെടുന്നവരും നർമ്മബോധമുള്ളവരുമാണിവർ. എന്നാൽ ഇവർ പിശുക്കന്മാരും ഭയമുള്ളവരും തീരുമാനം എടുക്കാത്തവരും, കാര്യങ്ങൾ നീട്ടിവെക്കുന്നവരും പുറകോട്ടു വലിയുന്നവരുമാണ്.
അപ്പോൾ നിങ്ങൾ ഏത് തിരഞ്ഞെടുക്കും?? നമ്മുടെ സ്വഭാവത്തിൻ്റെ ബലഹീനതകളെ മറികടക്കാനും നമ്മെ സമതുലിതരും ക്രിസ്തുതുല്യരുമാക്കാനും പരിശുദ്ധാത്മാവ് വന്നിരിക്കുന്നതിനാൽ ദൈവത്തെ സ്തുതിക്കുക. അതിനാൽ നിങ്ങൾ ഓരോ ദിവസവും പരിശുദ്ധാത്മാവിനു കീഴ്പ്പെട്ടാൽ, അവിടുന്നു നിങ്ങളെ ക്രമേണ ക്രിസ്തുവിൻ്റെ സാദൃശ്യത്തിലേക്ക് മാറ്റും. നിങ്ങളുടെ എല്ലാ സ്വഭാവ ദൗർബല്യങ്ങളെയും ക്രമേണ നിങ്ങൾ മറികടക്കുകയും ചെയ്യും.
നമുക്കുള്ള ശരീരത്തെ “നമ്മുടെ താഴ്ച്ചയുള്ള ശരീരം” എന്ന് വിളിക്കുന്നത് നാം ഒരിക്കലും മറക്കരുത് (ഫിലി. 3:21). അതിനാൽ, നാം ഈ ശരീരത്തിൽ ആയിരിക്കുന്നിടത്തോളം കാലം, ഏതെങ്കിലും വിധത്തിൽ മറ്റൊരു മനുഷ്യനു മുകളിൽ നമ്മെ ഉയർത്തിപ്പിടിക്കുന്നതോ, നാം ചെയ്യുന്നതോ പറയുന്നതോ ആയ എന്തും കൊണ്ട് മറ്റാരെയെങ്കിലും ചെറുതാക്കുന്നതോ അനുചിതമാണ്. യേശു “മനുഷ്യ സാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ട ഒരു ദാസനായിത്തീർന്നു” (ഫിലി. 2:7). അതിനർത്ഥം ഒരു മനുഷ്യന് സ്വീകരിക്കാവുന്ന ഒരേയൊരു ശരിയായ സ്ഥാനം ഒരു ദാസൻ്റെ സ്ഥാനമാണെന്ന് അവിടുന്നു മനസ്സിലാക്കി എന്നാണ്.
നമ്മുടെ ജീവിതത്തിൽ വലിയ ആത്മീയ നേട്ടം കൊണ്ടുവരുന്നത് ദൈവഭക്തിയല്ല, മറിച്ച് മിതവ്യയത്തോടും സംതൃപ്തിയോടും കൂടിയ ദൈവഭക്തിയാണ് (1 തിമോ. 6: 6 – പരാവർത്തനം). മിതവ്യയവും സംതൃപ്തിയും ഇല്ലാത്ത ദൈവഭക്തി വ്യാജമാണ്. നമ്മുടെ സാമ്പത്തിക സാഹചര്യങ്ങളിൽ സംതൃപ്തരായിരിക്കാനും കൂടുതൽ ഉള്ളവരുമായി ഒരിക്കലും നമ്മെ താരതമ്യം ചെയ്യാതിരിക്കാനും പഠിക്കുക. അതുപോലെ ഉള്ളത് കൊണ്ട് മിതമായി ജീവിക്കാനും പഠിക്കുക. ഇതു രണ്ടും പഠിച്ചാൽ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു പാഠങ്ങൾ നമ്മൾ പഠിച്ചു. ലളിതമായി ജീവിക്കാനും എല്ലാറ്റിനും നന്ദി പറയാനും നമ്മെ പഠിപ്പിക്കാൻ ദൈവം നമ്മെ ഭൂമിയിൽ ആക്കി വച്ചിരിക്കുന്നു. നമുക്ക് ആ രണ്ട് പാഠങ്ങൾ വേഗം പഠിക്കാം.
നന്ദിയുടെ ആത്മാവ്
തൻ്റെ ക്രൂശീകരണത്തിനു മുമ്പുള്ള അവസാന രാത്രിയിൽ കർത്താവിൻ്റെ ആത്മാർത്ഥമായ ആഗ്രഹവും വാഞ്ഛയും തൻ്റെ ശിഷ്യന്മാരോടൊപ്പം അപ്പം മുറിക്കണമെന്നായിരുന്നു (ലൂക്കോ 22:15). നമുക്കും കർത്താവിനോടും അവൻ്റെ എല്ലാ മക്കളോടും ഉള്ള കൂട്ടായ്മയ്ക്കായി സമാനമായ ആഗ്രഹം ഉണ്ടായിരിക്കണം. അപ്പോൾ മാത്രമേ അപ്പം മുറിക്കൽ നമുക്ക് അർത്ഥമുള്ളതായിത്തീരുകയുള്ളൂ. യേശു അപ്പമെടുത്ത് നന്ദി പറഞ്ഞു (1കൊരി.11:24). ഒരു അപ്പം സൂചിപ്പിക്കുന്നത് നമ്മൾ അത് നുറുക്കുന്ന മറ്റുള്ളവരുമായി ഒരു ശരീരം ആണെന്നാണ് (1 കൊരി.10:17). യേശു അപ്പം എടുത്ത് സ്തോത്രം ചെയ്തത് ക്രിസ്തുവിൻ്റെ ശരീരത്തിലെ എല്ലാ അവയവങ്ങൾക്കും നന്ദി പറയണമെന്നു നമ്മെ പഠിപ്പിക്കുന്നു.
നമുക്ക് പരസ്പരം പരാതികൾ ഉണ്ടാകുമ്പോൾ സാത്താൻ നമ്മുടെ തലയ്ക്ക് മുകളിൽ ഇരിക്കും. എന്നാൽ അവൻ്റെ സ്ഥാനം നമ്മുടെ കാൽക്കീഴിലാണ്. ദൈവത്തോടും സഭയിലെ എല്ലാ സഹോദരീസഹോദരന്മാരോടും എല്ലായ്‌പ്പോഴും നന്ദിയുള്ള ഒരു ആത്മാവ് ഉണ്ടെങ്കിൽ സാത്താൻ എപ്പോഴും നമ്മുടെ കാൽക്കീഴിലായിരിക്കും.
നമ്മുടെ സഹോദരീസഹോദരന്മാരോടുള്ള നന്ദിയുടെ മനോഭാവമാണ് നമ്മൾ പരസ്പരം കൂട്ടായ്മയിൽ വളരുകയാണെന്ന് വ്യക്തമാക്കുന്നത്. മറ്റ് വിശ്വാസികളുമായുള്ള കൂട്ടായ്മയിൽ അതിനനുസരിച്ചുള്ള വളർച്ചയില്ലാതെ വിശുദ്ധിയിൽ നാം വളരുകയാണെന്നു കരുതിയാൽ അതു വഞ്ചനാപരമായ വളർച്ചയാണ്. നന്ദിയുടെ ഒരു ആത്മാവാണ് നാം യഥാർത്ഥത്തിൽ വിനയത്തിൽ വേരൂന്നിയിരിക്കുന്നുവെന്നു വ്യക്തമാക്കുന്നത്. യഥാർത്ഥ വിശുദ്ധി വളരുന്ന ഒരേയൊരു ഗ്രൗണ്ടാണിത്.
സമതുലിതമായ സുവിശേഷം
പൗലോസ് എഫെസ്യർക്ക് എഴുതിയ ലേഖനത്തിൽ സുവിശേഷത്തിൻ്റെ സമതുലിതമായ സന്ദേശം കാണാം. 1 മുതൽ 3 വരെയുള്ള അധ്യായങ്ങളിൽ ഒരൊറ്റ ഉദ്‌ബോധനം പോലുമില്ല. ആ അധ്യായങ്ങൾ ദൈവം നമുക്കുവേണ്ടി ചെയ്ത കാര്യങ്ങൾ വിവരിക്കുക മാത്രമാണ് ചെയ്യുന്നത്. അടുത്ത മൂന്ന് അധ്യായങ്ങൾ ദൈവത്തിനായി നാം ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചുള്ള പ്രബോധനങ്ങൾ നിറഞ്ഞതാണ്. സുവിശേഷ നാണയത്തിൻ്റെ രണ്ട് വശങ്ങളാണിത്. ഇരുവശവും ഇല്ലെങ്കിൽ, നാണയം (സുവിശേഷം) വ്യാജമാണ്. “മറ്റൊരു സുവിശേഷം” പ്രസംഗിക്കുന്നവർക്കെതിരെ ഗലാത്യർ 1-ൽ ഒരു ശാപം പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് പൂർണ്ണ സുവിശേഷം – ശരിയായതും – മറ്റുള്ളവരോട് പ്രസംഗിക്കാൻ നാം ശ്രദ്ധിക്കണം.
ക്രിസ്തുവിൽ സ്വർഗ്ഗീയ സ്ഥലങ്ങളിലെ എല്ലാ ആത്മീയ അനുഗ്രഹങ്ങളാലും ദൈവം നമ്മെ അനുഗ്രഹിച്ചിരിക്കുന്നു (എഫേ.1:3). നമ്മുടെ ക്രിസ്തീയ ജീവിതം ദൈവം ചെയ്തതിൽ നിന്ന് ആരംഭിക്കണം. അവിടുന്ന് ആദ്യം നമ്മെ സ്നേഹിച്ചതിനാൽ നാം കർത്താവിനെ സ്നേഹിക്കുന്നു. നാം തന്നെ സേവിക്കുന്നു, കാരണം അവിടുന്ന് ആദ്യം നമ്മെ സേവിച്ചു. ലോകം സൃഷ്ടിക്കുന്നതിന് മുമ്പ് ദൈവം നമ്മെ അറിഞ്ഞിരുന്നു (എഫേ. 1:4). നമുക്ക് അത് മനസ്സിലാക്കാൻ കഴിയില്ല, കാരണം നമുക്ക് ഭൂത കാലവും വർത്തമാനവും ഭാവിയും ഉണ്ട്, എന്നാൽ ദൈവത്തിൻ്റെ പേര് “ഞാൻ ആകുന്നവൻ” എന്നാണ്. (പുറ. 3:14). ദൈവം നിത്യമായ ഒരു വർത്തമാനകാലത്തിലാണ് ജീവിക്കുന്നത്. അതുകൊണ്ട് അവിടുത്തേക്ക് എന്തെങ്കിലും സൃഷ്ടിക്കുന്നതിന് വളരെ മുമ്പുതന്നെ നമ്മെ ഓരോരുത്തരെയും പേരെടുത്ത് അറിയാമായിരുന്നു. ലോകങ്ങൾ സൃഷ്ടിക്കപ്പെടുന്നതിന് മുമ്പുതന്നെ അവിടുന്നു നമ്മെ ക്രിസ്തുവിൽ പ്രതിഷ്ഠിച്ചു.
“ക്രിസ്തുവിൽ” എന്നതിൻ്റെ അർത്ഥം എന്താണെന്നതിനു ഒരു ദൃഷ്ടാന്തം ഇങ്ങനെ: ഒരു കഷണം കടലാസ് എടുത്ത് ഒരു പുസ്തകത്തിനുള്ളിൽ വച്ചു, എന്നിട്ട് ആ പുസ്തകം കത്തിച്ചാൽ, കടലാസും കത്തിപ്പോകും. പുസ്തകം മണ്ണിൽ കുഴിച്ചിട്ടാൽ കടലാസും മണ്ണിനടിയിലാക്കും. ചന്ദ്രനിലേക്ക് ഒരു റോക്കറ്റിൽ ആ പുസ്തകം അയച്ചാൽ, കടലാസും ചന്ദ്രനിലേക്കും പോകും. അതുപോലെ, നാം ക്രിസ്തുവിൽ സ്ഥാപിക്കപ്പെട്ടു (കഴിഞ്ഞകാല നിത്യതയിൽ, ദൈവത്തിൻ്റെ മനസ്സിൽ). അങ്ങനെ ക്രിസ്തു എ.ഡി 29-ൽ ക്രൂശിക്കപ്പെട്ടപ്പോൾ, തന്നോടൊപ്പം നാമും ക്രൂശിക്കപ്പെട്ടു. തന്നെ അടക്കം ചെയ്തപ്പോൾ നമ്മളും അടക്കപ്പെട്ടു. അവിടുന്നു മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേറ്റു സ്വർഗ്ഗാരോഹണം ചെയ്തപ്പോൾ, “ദൈവം നമ്മെ ക്രിസ്തുവിനോടുകൂടെ ഉയിർപ്പിച്ചു, തന്നോടുകൂടെ സ്വർഗ്ഗീയ സ്ഥലങ്ങളിൽ നമ്മെ ഇരുത്തി” (എഫേ. 2:6). ഇതൊരു അത്ഭുതകരമായ സത്യമാണ്. എന്നാൽ ദൈവവചനത്തിൽ വിശ്വസിച്ചാൽ മാത്രമേ നമുക്ക് ഇതിൻ്റെ യാഥാർത്ഥ്യം അനുഭവിക്കാൻ കഴിയൂ – അല്ലാതെ കഴിയില്ല. “നിങ്ങളുടെ വിശ്വാസമനുസരിച്ച് അത് നിങ്ങൾക്കുനടപ്പാക്കും” (മത്താ. 9:29), ഇതാണ് ദൈവത്തിൻ്റെ നിയമം.
ക്രിസ്തുവിൽ ദൈവം നമുക്കുവേണ്ടി ചെയ്തതിൽ നാം ഉറയ്ക്കണം. ആ അടിസ്ഥാനം സ്ഥാപിക്കപ്പെടുമ്പോൾ മാത്രമേ, എഫെസ്യർ 4 മുതൽ 6 വരെയുള്ള പ്രബോധനങ്ങൾ ഉപയോഗിച്ച് നമുക്ക് നമ്മുടെ വീട് പണിയാൻ കഴിയൂ. അതുകൊണ്ട് എഫെസ്യർ 1 മുതൽ 3 വരെയുള്ള അധ്യായങ്ങൾ ആദ്യം ധ്യാനിക്കുക.
പല ക്രിസ്ത്യാനികളും ഒരിടത്ത് അടിത്തറയിടുകയും പിന്നീട് മറ്റൊരിടത്ത് വീട് പണിയുകയും ചെയ്യുന്നു! അങ്ങനെ വീട് തകരുന്നു. എഫെസ്യർ അവസാന 3 അധ്യായങ്ങളിൽ കാണുന്ന എല്ലാ പ്രബോധനങ്ങളും ദൈവത്തിന് നമ്മോടുള്ള സ്നേഹത്തെയും അവിടുത്തേക്ക് നമ്മോടുള്ള തികഞ്ഞ സ്വീകാര്യതയെയും അടിസ്ഥാനമാക്കിയുള്ളതാണ് (ആദ്യത്തെ 3 അധ്യായങ്ങളിൽ അതാണ് പരാമർശിച്ചിരിക്കുന്നത്). ഇതാണ് പ്രാഥമികം. പക്ഷേ, നമ്മൾ ഇപ്പോഴും അത് മറന്നു പോകുന്നു. ഒരു ദിവസം, 45 മിനിറ്റ് ബൈബിൾ വായിക്കുന്നതിനാൽ ദൈവം നമ്മെ കൂടുതൽ സ്വീകരിക്കുമെന്ന് നമ്മൾ കരുതുന്നു, മറ്റൊരു ദിവസം, ബൈബിൾ വായിക്കാൻ ഒരു മിനിറ്റ് പോലും ലഭിക്കാത്തതിനാൽ അവിടുന്നു നമ്മോട് മുഖം ചുളിക്കുന്നുവെന്നും നമ്മുടെ പ്രാർത്ഥന കേൾക്കില്ലെന്നും നാം കരുതുന്നു. അന്ന് എന്തെങ്കിലും കുഴപ്പം സംഭവിച്ചാൽ, അത് ബൈബിൾ വായിക്കാത്തത് കൊണ്ടാണെന്ന് നമുക്ക് തോന്നും! എന്നാൽ അത് അന്ധവിശ്വാസമാണ്. ദൈവം നമ്മെ അംഗീകരിക്കുന്നത് നമ്മുടെ ബൈബിൾ വായനയെ അടിസ്ഥാനമാക്കിയാണെന്നും ക്രിസ്തു നമുക്കുവേണ്ടി ചെയ്തതിനെ അടിസ്ഥാനമാക്കിയല്ലെന്നുമാണ് ആ അന്ധവിശ്വാസം. ബൈബിൾ വായന വളരെ പ്രധാനമാണ് എന്നതിൽ സംശയമില്ല. എന്നാൽ നമ്മുടെ സ്വീകാര്യതയുടെ അടിസ്ഥാനം അതല്ല. അത് മുകളിലത്തെ പണിയുടെ ഭാഗമാണ്. നിങ്ങൾ ഈ സത്യത്തിൽ സ്ഥിരത കൈവരിക്കുക എന്നത് വളരെ വളരെ പ്രധാനമാണ്. അല്ലാത്തപക്ഷം, സുവിശേഷം മനുഷ്യകേന്ദ്രീകൃതമായിത്തീരുന്നു – നിങ്ങൾ അടിത്തറയിൽ വാതിലുകളും ജനലുകളും സ്ഥാപിക്കും! ഈ സത്യങ്ങളെ (എഫെസ്യർ 1 മുതൽ 3 വരെ കാണപ്പെടുന്നവ) അവഗണിക്കുകയോ വിലകുറച്ച് കാണിക്കുകയോ ചെയ്യുന്നവർ തീർച്ചയായും പരീശന്മാരായി തീരും.
എന്നാൽ തീർച്ചയായും, ഒരു അടിത്തറയിടുന്നതിൻ്റെ മുഴുവൻ ഉദ്ദേശ്യവും വീടു പണിയുക എന്നതാണ്. അതിനാൽ നമ്മൾ അടിത്തറയിൽ നിർത്തുന്നില്ല. നമ്മൾ ഉപരിഘടന കെട്ടിപ്പടുക്കണം.
“കൃപ” എന്നത് ദൈവം തൻ്റെ കരം നീട്ടി നമുക്ക് എല്ലാ സ്വർഗ്ഗീയ അനുഗ്രഹങ്ങളും വാഗ്ദാനം ചെയ്യുന്നതാണ്. “വിശ്വാസം” എന്നത് ദൈവത്തിൻ്റെ കൈകളിൽ നിന്ന് ആ അനുഗ്രഹങ്ങൾ വാങ്ങാൻ നീട്ടിയ കൈയാണ്. അതുകൊണ്ട് യേശുവിൻ്റെ നാമത്തിലുള്ള വിശ്വാസത്തിൽ നാം എത്രത്തോളം അവകാശപ്പെടുമോ അത്രയും മാത്രമേ നമുക്ക് ലഭിക്കൂ. ദൈവം നമ്മുടെ സ്വർഗീയ ബാങ്ക് അക്കൗണ്ടിൽ കോടിക്കണക്കിന് അനുഗ്രഹങ്ങൾ നൽകുകയും യേശുവിൻ്റെ നാമത്തിൽ ഒപ്പിട്ട നിരവധി ബ്ലാങ്ക് ചെക്കുകൾ നൽകുകയും ചെയ്തിട്ടുണ്ട്. ഇനി നമ്മൾ ചെയ്യേണ്ടത് തുക പൂരിപ്പിച്ച് ബാങ്കിൽ പോയി നമ്മുടെ അവകാശം കരസ്ഥമാക്കുക എന്നതാണ്.
അധ്യായം 42
ദി ഡിവൈൻ എക്സ്ചേഞ്ച്
ഞാനിപ്പോൾ നിങ്ങളുമായി ചിലത് പങ്കുവയ്ക്കട്ടെ: കാൽവരി കുരിശിൽ മൂന്ന് മേഖലകളിൽ നടന്ന ദിവ്യമായ കൈമാറ്റം സംബന്ധിച്ചാണത് – യേശു നമുക്ക് എന്തായിത്തീർന്നു, അതിൻ്റെ ഫലമായി നമുക്ക് ഇപ്പോൾ ക്രിസ്തുവിൽ എന്തായിത്തീരാം?
(1) “നാം അവനിൽ ദൈവത്തിൻ്റെ നീതി ആകേണ്ടതിന് ക്രിസ്തു നമുക്കായി പാപമായിത്തീർന്നു” (2 കൊരി. 5:21). ‘വിശ്വാസത്താൽ നീതീകരിക്കപ്പെടുക’ എന്ന മഹത്തായ സത്യം ഇതാണ് – ദൈവത്തിൻ്റെ മാനദണ്ഡങ്ങൾ പാലിക്കത്തക്കവണ്ണം തങ്ങൾക്ക് ഒരിക്കലും നീതിമാന്മാരാകാൻ കഴിയില്ലെന്ന് മനസ്സിലാക്കാൻ താഴ്മയുള്ളവർക്ക് ദൈവത്തിൻ്റെ സൗജന്യ സമ്മാനം. നമ്മുടെ പാപങ്ങൾക്കുള്ള ശിക്ഷ മാത്രമല്ല യേശു വഹിച്ചത്. അവിടുന്നു പാപമായിത്തീർന്നു. നിർഭാഗ്യവശാൽ ഒരു പന്നിക്ക് മാലിന്യം പോലെ നമുക്ക് പാപം പരിചിതമായതിനാൽ, യേശുവിന് അത് എത്ര ഭയാനകമായ അനുഭവമായിരുന്നുവെന്ന് നമുക്ക് പൂർണ്ണമായി മനസ്സിലാക്കാൻ കഴിയില്ല. യേശുവിന് പാപത്തോടുള്ള വെറുപ്പ് ചെറുതായി മനസ്സിലാക്കാൻ, ഒരു നിറഞ്ഞു കിടക്കുന്ന സെപ്റ്റിക് ടാങ്കിൽ ചാടി, അതിലെ മാലിന്യ ത്തോടും അഴുക്കിനോടും അലിഞ്ഞുചേരുന്നതിനെക്കുറിച്ച് ചിന്തിക്കുക. ഈ ഭാവന നമ്മോടുള്ള കർത്താവിൻ്റെ സ്നേഹത്തിൻ്റെ ആഴത്തെക്കുറിച്ചുള്ള ഒരു മങ്ങിയ ചിത്രം നൽകുന്നു. നാം തന്നിൽ ദൈവത്തിൻ്റെ നീതിയായി മാറാൻ വേണ്ടി അവിടുന്നു താൻ എന്തു വെറുത്തുവോ അതായിത്തീർന്നു. ദൈവത്തിൻ്റെ നീതി ഭൂമിയിലെ ഏറ്റവും വിശുദ്ധനായ മനുഷ്യൻ്റെ നീതിയേക്കാൾ ഉയർന്നതാണ്, സ്വർഗ്ഗം ഭൂമിക്ക് മുകളിലാണെന്നതുപോലെ. പാപമില്ലാത്ത ദൂതന്മാർക്ക് ദൈവത്തിൻ്റെ മുഖത്തു നോക്കാൻ കഴിയില്ല (യെശ.6:2, 3). എന്നാൽ നമുക്ക് കഴിയും, കാരണം നാം ക്രിസ്തുവിലാണ്. പാപത്തിൻ്റെ ഭീകരത കാണുമ്പോൾ, യേശു ക്രൂശിക്കപ്പെടാൻ ഇടയാക്കിയ അതിനെ നാം വെറുക്കാൻ തുടങ്ങും. അതുപോലെ ക്രിസ്തുവിൽ നാം എന്തായിത്തീർന്നുവെന്ന് കാണുമ്പോൾ, ദൈവമുമ്പാകെയുള്ള നമ്മുടെ പൂർണമായ സ്വീകാര്യതയിൽ നാം സന്തോഷിക്കും.
(2) “നാം സമ്പന്നരാകേണ്ടതിന് ക്രിസ്തു നമുക്കായി ദരിദ്രനായിത്തീർന്നു” (2 കൊരി.8:9). ആ വാക്യത്തിൻ്റെ സന്ദർഭം അത് ഭൗതിക ദാരിദ്ര്യത്തെയും ഭൗതിക സമ്പത്തിനെയും കുറിച്ചാണെന്നു കാണിക്കുന്നു. ക്രിസ്തു ഒരിക്കൽ സമ്പന്നനായിരുന്നു, വാക്യം നമ്മോട് പറയുന്നു. “സമ്പന്നനാകുക” എന്നതിൻ്റെ അർത്ഥമെന്താണ്? സമ്പന്നനാകുക എന്നതിനർത്ഥം ധാരാളം പണവും സ്വത്തുക്കളും ഉണ്ടായിരിക്കുക എന്നല്ല, മറിച്ച് നമ്മുടെ ആവശ്യങ്ങൾക്ക് മതിയായതും മറ്റുള്ളവരെ സഹായിക്കാനും അനുഗ്രഹിക്കാനുമുള്ള ചിലത് അധികമായും ഉണ്ടായിരിക്കുക എന്നതാണ്. നമുക്കെല്ലാവർക്കും ഉണ്ടായിരിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നത് ഇതാണ്. സമ്പന്നനാകുന്നത് വെളി. 3:17 ൽ വിവരിച്ചിരിക്കുന്നത് “ഒന്നിനും മുട്ടില്ല” എന്നാണ്. അങ്ങനെയാണ് ദൈവം സമ്പന്നനായിരിക്കുന്നത്. ദൈവത്തിന് വെള്ളിയോ സ്വർണ്ണമോ ബാങ്ക് അക്കൗണ്ടോ പേഴ്‌സ് പോലുമോ ഇല്ല. എന്നാൽ അവിടുത്തേക്ക് ഒന്നും ആവശ്യമില്ല. യേശു, ഭൂമിയിലായിരുന്നപ്പോഴും ഈ വിധത്തിൽ സമ്പന്നനായിരുന്നു. സ്ത്രീകൾക്കും കുട്ടികൾക്കും പുറമെ 5000 പുരുഷൻമാർക്കും ഭക്ഷണം നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഒരു ധനികന് മാത്രമേ ഇന്ന് ഇത്തരമൊരു കാര്യം ചെയ്യാൻ കഴിയൂ. അവിടുത്തേക്ക് നികുതി അടയ്ക്കാനുള്ള പണമുണ്ടായിരുന്നു. ഒരേയൊരു വ്യത്യാസം, ആളുകൾ നികുതി അടയ്ക്കാൻ ബാങ്കുകളിൽ നിന്ന് പണം എടുക്കുമ്പോൾ, അവിടുന്നു അത് ഒരു മത്സ്യത്തിൻ്റെ വായിൽ നിന്ന് എടുത്തു എന്നതു മാത്രം. ദരിദ്രർക്ക് കൊടുക്കാൻ ആവശ്യമായ പണം തനിക്കുണ്ടായിരുന്നു (യോഹന്നാൻ 13:29). അവിടുന്നു ഭൂമിയിൽ ദരിദ്രനായിരുന്നില്ല, കാരണം തനിക്ക് “ഒന്നിനും മുട്ടില്ലായിരുന്നു”. എന്നാൽ അവിടുന്നു ക്രൂശിൽ ദരിദ്രനായിത്തീർന്നു. നമ്മൾ കണ്ട ഏറ്റവും ദരിദ്രനായ യാചകൻ്റെ ശരീരത്തിൽ ഒരു തുണിക്കഷണമെങ്കിലും ഉണ്ട്. ക്രൂശിക്കപ്പെട്ടപ്പോൾ യേശുവിന് അതുപോലും ഉണ്ടായിരുന്നില്ല. മരിക്കുമ്പോൾ അവിടുന്നു ശരിക്കും ദരിദ്രനായിരുന്നു. എന്തുകൊണ്ടാണ് താൻ കുരിശിൽ ദരിദ്രനായത്? നമ്മൾ സമ്പന്നരാകാൻ – നമ്മുടെ ജീവിതത്തിൽ ഒരിക്കലും “ഒന്നിനും മുട്ടില്ല”. നാം ആഗ്രഹിക്കുന്നതെല്ലാം നൽകുമെന്ന് ദൈവം വാഗ്ദാനം ചെയ്തിട്ടില്ല. മാതാപിതാക്കൾ (വിവേകമുള്ള) പോലും മക്കൾക്ക് അവർ ആഗ്രഹിക്കുന്നതെല്ലാം നൽകില്ല. എന്നാൽ നമ്മുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുമെന്ന് അവിടുന്നു വാഗ്ദാനം ചെയ്തിട്ടുണ്ട് (ഫിലി. 4:19). നാം ആദ്യം ദൈവരാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുകയാണെങ്കിൽ, ഈ ഭൂമിയിലെ ജീവിതത്തിനാവശ്യമായതെല്ലാം നമുക്ക് എപ്പോഴും ഉണ്ടായിരിക്കും (2 പത്രോ.1:4).
(3) “അബ്രഹാമിൻ്റെ അനുഗ്രഹം (പരിശുദ്ധാത്മാവിൻ്റെ വാഗ്ദത്തം) ലഭിക്കുന്നതിന് ക്രിസ്തു നമുക്കുവേണ്ടി ഒരു ശാപമായിത്തീർന്നു” (ഗലാ. 3:13, 14). ന്യായപ്രമാണം പാലിക്കാത്തതിൻ്റെ ശാപം ആവർത്തനം.28:15-68-ൽ വിവരിച്ചിരിക്കുന്നു – ആശയക്കുഴപ്പം, ഭേദമാക്കാനാവാത്ത രോഗങ്ങൾ, ബാധകൾ, നിരന്തരമായ പരാജയം, അന്ധത, ഭ്രാന്ത്, മറ്റുള്ളവരാൽ ചൂഷണം ചെയ്യപ്പെടുക, ശത്രുവിന് (സാത്താൻ) ഇരയായ കുട്ടികൾ, കടുത്ത ദാരിദ്ര്യം തുടങ്ങിയവ. ഇതൊന്നും നമുക്കുള്ളതല്ല, കാരണം യേശു നമുക്കു വേണ്ടി ശാപമായി. എന്നിരുന്നാലും, നമുക്ക് പകരം വാഗ്‌ദാനം ചെയ്‌തിരിക്കുന്ന അനുഗ്രഹം ധാരാളം പണവും സന്താന സമൃദ്ധിയും അടങ്ങുന്ന ന്യായപ്രമാണത്തിൻ്റെ അനുഗ്രഹമല്ല (ആവ.28:1-14-ൽ വിവരിച്ചിരിക്കുന്നത്), മറിച്ച് അബ്രഹാമിൻ്റെ അനുഗ്രഹമാണ് (ഉൽപ.12:2,3-ൽ വിവരിച്ചിരിക്കുന്നത്.), അടിസ്ഥാനപരമായി അബ്രഹാമിൻ്റെ ഈ അനുഗ്രഹം ദൈവം നമ്മെ അനുഗ്രഹിക്കുകയും നാം കണ്ടുമുട്ടുന്ന ഓരോ വ്യക്തിക്കും നമ്മെ അനുഗ്രഹമാക്കുകയും ചെയ്യുന്നു എന്നതാണ്. പരിശുദ്ധാത്മാവിനാൽ നിറയപ്പെടുന്നതിലൂടെ ലഭിക്കുന്ന അനുഗ്രഹമാണിത് – അതു നമ്മുടെ ഉള്ളിൽ ഉളവാക്കുന്ന ഒരു ഉറവ നമ്മെ അനുഗ്രഹിക്കുന്നു (യോഹന്നാൻ 4:14), നമ്മിലൂടെ ഒഴുകുന്ന ജലനദികൾ മറ്റുള്ളവരെ അനുഗ്രഹിക്കുന്നു (യോഹന്നാൻ 7:37-39) . കൊടുംപാപിയോടുപോലും കർത്താവിൻ്റെ വാഗ്‌ദാനം, “അവൻ മുൻകാലങ്ങളിൽ ശാപമായിരുന്നതുപോലെ, വരാനിരിക്കുന്ന കാലത്ത് അവൻ അനുഗ്രഹമായിത്തീരും” എന്നാണ് (സെഖ. 8:13-ലെ ഈ അത്ഭുതകരമായ വാഗ്ദത്തം ഓർക്കുക).
നിങ്ങൾ താമസിക്കുന്നിടത്തെല്ലാം നിങ്ങൾ കണ്ടുമുട്ടുന്ന ഓരോ വ്യക്തിക്കും നിങ്ങളെ ഒരു അനുഗ്രഹമാക്കുക എന്നത് ദൈവഹിതമാണെന്ന് ഞാൻ വിശ്വസിക്കുന്നു. എന്നിരുന്നാലും, ഇത് സംഭവിക്കുന്നതിന് നിങ്ങൾ ദൈവത്തെ വിശ്വസിക്കണം. ശാപത്തിൻ്റെ ഒരു ഭാഗത്തിനും നിങ്ങളെ തൊടാനാവില്ലെന്ന് വിശ്വസിക്കുക. സാത്താൻ കുരിശിൽ തോൽപ്പിക്കപ്പെട്ടു. അതിനാൽ നിങ്ങളുടെ ജീവിതത്തിൻ്റെ ഒരു മേഖലയിലും അവന് അവകാശമില്ല. നിങ്ങളുടെ വായ് കൊണ്ട് ഈ സത്യങ്ങൾ ഏറ്റുപറയുക, നിങ്ങളുടെ എല്ലാ ദിവസവും ജയാളികളായിരിക്കുക.
നാം യഥാർത്ഥത്തിൽ വിശ്വസിക്കുകയും വിശ്വാസത്താൽ അവകാശപ്പെടുകയും ചെയ്യുമ്പോൾ മാത്രമേ ദൈവത്തിൻ്റെ എല്ലാ അനുഗ്രഹങ്ങളും നമ്മുടേതാകൂ. ദൈവവചനം സത്യമാണെന്ന് വായ് കൊണ്ട് ഏറ്റുപറയുകയും വേണം. ഹൃദയം കൊണ്ട് മനുഷ്യൻ വിശ്വസിക്കുന്നു. എന്നാൽ വായ് കൊണ്ട് നാം രക്ഷയും വിടുതലും ഏറ്റുപറയുന്നു (റോമ.10:10). അതുവഴി (“നമ്മുടെ സാക്ഷ്യത്തിൻ്റെ വചനത്താൽ”), നമുക്കെതിരെയുള്ള സാത്താൻ്റെ ആരോപണങ്ങളെയും നാം മറികടക്കുന്നു (വെളി.12:11).
പ്രത്യാശ
“പ്രത്യാശ” എന്നത് ഒരു പുതിയ ഉടമ്പടി പദമാണ്, “കൃപ”, “സൌമ്യത”, “ആത്മാവിലെ ദാരിദ്ര്യം”, “ജയിക്കുക” തുടങ്ങിയവ പോലെ. എന്നാൽ വളരെ കുറച്ച് വിശ്വാസികൾ മാത്രമേ പ്രത്യാശയെ കുറിച്ച് ഏറെ ചിന്തിച്ചിട്ടുള്ളൂ. ഇതേ സമയം ഒത്തു വാക്യങ്ങളുടെ സഹായത്തോടെ നമുക്കു പഠിക്കാവുന്ന നല്ല പദമാണിത്.
ദൈവതേജസ്സിൻ്റെ പ്രത്യാശയിൽ നാം പ്രശംസിക്കുന്നുവെന്ന് റോമ.5:2-4 പറയുന്നു. കഷ്ടതകളിൽ നാം സന്തോഷിക്കുന്നു, കാരണം ആ കഷ്ടതകളിൽ നാം ക്ഷമയോടെ പ്രവർത്തിച്ചാൽ നമുക്ക് തെളിയിക്കപ്പെട്ട സ്വഭാവം (സിദ്ധത) ലഭിക്കും. അതാകട്ടെ നമുക്ക് പ്രത്യാശ നൽകുന്നു. അതിനർത്ഥം ദൈവം നമ്മെ എങ്ങനെ മാറ്റിമറിച്ചുവെന്ന് നമ്മുടെ മുൻകാല ജീവിതത്തിൽ നിന്ന് നാം കണ്ടതിനാൽ, വരും ദിവസങ്ങളിൽ ആ ജോലി ദൈവം നമ്മിൽ പൂർത്തീകരിക്കുമെന്ന് നമ്മൾ പ്രത്യാശിക്കുന്നു.
ഭാവിയെക്കുറിച്ചുള്ള പ്രത്യാശയാൽ നമ്മെ നിറയ്ക്കാൻ ദൈവം ആഗ്രഹിക്കുന്നു. നമുക്ക് ചുറ്റുമുള്ള ആളുകളെപ്പോലെ നിരാശയോടെയും മടുപ്പോടെയും ഭാവിയെ അഭിമുഖീകരിക്കേണ്ടതില്ല. നമ്മിൽ ഒരു നല്ല പ്രവൃത്തി ആരംഭിച്ചവൻ തീർച്ചയായും അത് പൂർത്തീകരിക്കുകയും നമ്മിൽ അതു തികയ്‌ക്കുകയും ചെയ്യുമെന്ന് ഉറപ്പായി വിശ്വസിച്ചുകൊണ്ട് നമ്മൾ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്നു (ഫിലി. 1:4). നിരുത്സാഹത്തിനും മനോവിഷമത്തിനും ഉള്ള മറുമരുന്നാണ് പ്രത്യാശ.
നമ്മുടെ പ്രത്യാശയുടെ ഏറ്റുപറച്ചിൽ നാം മുറുകെ പിടിക്കണം (എബ്രാ. 10:23). മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ദൈവം നമുക്ക് വിജയം നൽകുമെന്നും നമ്മുടെ ഉള്ളിൽ അവിടുന്നു വാഗ്ദത്തം ചെയ്ത കാര്യങ്ങൾ നിറവേറ്റുമെന്നും (നാം ഇപ്പോൾ തോറ്റാലും) വായ് കൊണ്ട് ഏറ്റുപറയാൻ ധൈര്യമുള്ളവരായിരിക്കണം. പ്രത്യാശയിൽ നാം സന്തോഷിക്കണം. ദൈവം തങ്ങൾക്കായി ചെയ്തതിന് വിശ്വാസികൾ ദൈവത്തിന് നന്ദി പറയുന്നത് സാധാരണമാണ്. എന്നാൽ ദൈവം നമുക്കുവേണ്ടി എന്തുചെയ്യുമെന്ന പ്രത്യാശയിൽ നാം സന്തോഷിക്കുകയും വേണം.
“അവൻ ചെയ്യുന്നതൊക്കെയും അഭിവൃദ്ധി പ്രാപിക്കും” എന്നത് സങ്കീർത്തനം 1:3-ലെ വാഗ്ദാനമാണ്. ഇതാണ് നമ്മുടെ ജീവിതത്തെക്കുറിച്ചുള്ള ദൈവഹിതം. ഇത് ക്രിസ്തുവിൽ നമ്മുടെ ജന്മാവകാശമായി നാം അവകാശപ്പെടണം.
സന്തോഷം
കവിഞ്ഞൊഴുകുന്ന സന്തോഷം, നാം ദൈവസാന്നിധ്യത്തിലാണ് ജീവിക്കുന്നതെന്ന് അറിയാനുള്ള വഴികളിലൊന്നാണ് – കാരണം “അവൻ്റെ സന്നിധിയിൽ സന്തോഷത്തിൻ്റെ പരിപൂർണ്ണതയുണ്ട്” (സങ്കീ. 16:11). ദൈവരാജ്യം തീർച്ചയായും നമ്മുടെ ഹൃദയങ്ങളിൽ വന്നിരിക്കുന്നു എന്ന് നാം അറിയുന്നതും അങ്ങനെയാണ്. എന്തെന്നാൽ, “ദൈവരാജ്യം നീതിയും സമാധാനവും പരിശുദ്ധാത്മാവിലുള്ള സന്തോഷവുമാണ്” (റോമ. 14:17). നാം പാപത്തെ വെറുക്കുകയും നീതിയെ സ്നേഹിക്കുകയും ചെയ്യുമ്പോൾ മാത്രമേ ഈ സന്തോഷം നമ്മുടേതാകൂ. കാരണം സന്തോഷത്തിൻ്റെ തൈലം “നീതിയെ സ്നേഹിക്കുകയും അനീതിയെ വെറുക്കുകയും ചെയ്യുന്നവർക്ക്” (എബ്രാ. 1:9) നൽകപ്പെടുന്നു. യഹോവയിങ്കലെ സന്തോഷം എല്ലായ്‌പ്പോഴും നിങ്ങളുടെ ബലമായിരിക്കട്ടെ (നെഹമ്യ.8:10). സന്തോഷം പ്രലോഭനത്തിനെതിരായ നിങ്ങളുടെ പോരാട്ടം വളരെ എളുപ്പമാക്കും.
രണ്ട് കാരണങ്ങളാൽ നാം നേരിടുന്ന പരീക്ഷകളിൽ പോലും സന്തോഷിക്കണമെന്ന് യാക്കോബ് പറയുന്നു (യാക്കോ. 1:1-4): (1) നമ്മുടെ വിശ്വാസം യഥാർത്ഥമാണോ അല്ലയോ എന്ന് നാം കണ്ടെത്തുന്നു (അത് നമ്മുടെ പക്കലുള്ള സ്വർണം യഥാർത്ഥമാണോ വ്യാജമാണോ എന്നു കണ്ടെത്തുന്നത് പോലെയാണ്. അങ്ങനെ കണ്ടെത്തിയാൽ നമ്മൾ യഥാർത്ഥത്തിൽ ദരിദ്രരായിരിക്കുമ്പോൾ നമ്മൾ സമ്പന്നരാണെന്ന് ധരിച്ച് സ്വയം വിഡ്ഢികളാകാതിരിക്കാൻ കഴിയും). (2) നമ്മുടെ ക്ഷമ പൂർണതയിലേക്ക് വളരുന്നു – തുടർന്ന് നാം പൂർണരും തികഞ്ഞവരുമായിത്തീരുന്നു, ഒന്നിനും കുറവില്ല.
നമ്മുടെ പരീക്ഷകളിൽ നാം സന്തോഷിച്ചാൽ അവയിൽ നിന്ന് എന്ത് ഫലങ്ങൾ ലഭിക്കുമെന്നത് അത്ഭുതകരമാണ്! വിശ്വാസികൾക്കിടയിൽ പാഴായ കഷ്ടപ്പാടുകൾ ധാരാളം ഉണ്ട്. അവർ സന്തോഷിക്കുന്നതിനുപകരം പരാതിപ്പെടുകയും പിറുപിറുക്കുകയും ചെയ്യുന്നതിനാൽ അവരുടെ കഷ്ടപ്പാടുകളിൽ നിന്ന് അവർക്ക് ഒരു സമ്പത്തും ലഭിക്കുന്നില്ല.
വിശ്വാസവും ക്ഷമയും
എബ്രായർ 6:12-ൽ നാം വായിക്കുന്നത് വിശ്വാസത്തിലൂടെയും ക്ഷമയിലൂടെയും മാത്രമേ നമുക്ക് വാഗ്ദാനങ്ങൾ അവകാശമാക്കാൻ കഴിയൂ എന്നാണ്. അതുകൊണ്ട് വിശ്വാസം മാത്രം പോരാ. എബ്രായർ 10:36-ലും ദൈവത്തിൻ്റെ വാഗ്ദാനങ്ങൾ അവകാശമാക്കാൻ ദൈവേഷ്ടം ചെയ്തതിന് ശേഷം നിങ്ങൾക്ക് ക്ഷമ ആവശ്യമാണെന്ന് പറയുന്നു. എൻ.എ.എസ്.ബി, മുകളിലുള്ള വാക്യങ്ങളിൽ ‘ക്ഷമ’ എന്ന വാക്കിനു പകരം ‘സഹനം’ എന്ന് ഉപയോഗിക്കുന്നു – അതാണ് യഥാർത്ഥത്തിൽ.
നമുക്ക് പ്രശ്‌നങ്ങൾ ഉണ്ടാക്കുന്ന ആരോടും നമുക്ക് ഒരിക്കലും പരാതിയില്ല, കാരണം മറ്റുള്ളവർ നമ്മോട് ചെയ്യുന്നതെല്ലാം നമ്മുടെ നന്മയ്ക്കാക്കി ദൈവം തീർക്കുന്നു (റോമ.8:28). റോമർ 8:28 ഒരു വാട്ടർ ഫിൽറ്റർ പോലെയാണ്. ആളുകൾ അതിൽ ഏത് വൃത്തികെട്ട വെള്ളവും ഒഴിച്ചാലും, പുറത്തേക്ക് വരുന്ന വെള്ളം തികച്ചും ശുദ്ധവും നിർമലവുമാണ്. ആളുകൾ നമ്മോട് നല്ലതോ ചീത്തയോ എന്തും ചെയ്താലും – അവർ നമ്മെ പ്രശംസിച്ചാലും ശപിച്ചാലും, അവർ നമ്മെ സഹായിച്ചാലും ഉപദ്രവിച്ചാലും – റോമർ 8:28 ൽ നാം വിശ്വസിക്കുന്നുവെങ്കിൽ, അതിൽ നിന്ന് നമുക്ക് ലഭിക്കുന്നത് എല്ലായ്പ്പോഴും നല്ലതായിരിക്കും! പക്ഷേ നമ്മൾ വിശ്വസിക്കണം. ഒരു ഇലക്ട്രോണിക് വാട്ടർ ഫിൽറ്ററിൻ്റെ സ്വിച്ച് ഇടുന്നത് പോലെയാണ് വിശ്വാസം. വിശ്വാസത്തിൻ്റെ പ്രവാഹം അതിലൂടെ കടന്നുപോകാതെ അത് പ്രവർത്തിക്കില്ല.
അതുകൊണ്ട് നമ്മുടെ പാതയിൽ എന്ത് പരീക്ഷണം വന്നാലും – മറ്റുള്ളവരുടെ തെറ്റുകൾ കൊണ്ടോ, ദുഷ്ടരുടെ മനഃപൂർവമായ തിന്മ കൊണ്ടോ, അല്ലെങ്കിൽ ആകസ്മികമായി സംഭവിക്കുന്നവ കൊണ്ടോ – നമുക്ക് അവയിലെല്ലാം സന്തോഷിക്കാം. കാരണം ദൈവം അവയെല്ലാം നമ്മുടെ നന്മയ്ക്കാക്കി തീർക്കും. – അതായത്, നമ്മെ കൂടുതൽ ക്രിസ്തുവിനെപ്പോലെ ആക്കും (റോമർ 8:29 പറയുന്നതു പോലെ).
വിശ്വാസം എന്നത് ദൈവത്തിൻ്റെ ജ്ഞാനത്തിലും ശക്തിയിലും സ്നേഹത്തിലും ഉള്ള പൂർണ്ണ വിശ്വാസമാണ് – അത് നമ്മുടെ ജീവിതത്തിൽ അത്തരം സാഹചര്യങ്ങളെ അനുവദിക്കുക മാത്രമല്ല, യഥാർത്ഥത്തിൽ അവയെ നമ്മുടെ ഏറ്റവും വലിയ നന്മയ്ക്കായി ക്രമീകരിക്കുകയും ചെയ്യുന്നു.
ബൈബിൾ പഠന ഉപകരണങ്ങൾ
ഞാൻ ഗ്രീക്ക് പഠിച്ചിട്ടില്ല. എന്നാൽ ബൈബിളിലെ എബ്രായ, ഗ്രീക്ക് ഒറിജിനൽ പദങ്ങൾ നിങ്ങൾക്ക് മനസ്സിലാകണമെങ്കിൽ, യംഗ്സ് കോൺകോർഡൻസ് ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. കാരണം കെജെവിയിൽ വിവർത്തനം ചെയ്ത എബ്രായ, ഗ്രീക്ക് പദങ്ങളുടെ എല്ലാ ഇംഗ്ലീഷ് വാക്കുകളും ഇത് നൽകുന്നു. ബൈബിൾ പഠനത്തിനുള്ള വളരെ സൗകര്യപ്രദമായ ഒന്നാണിത്. ബൈബിൾ പഠിക്കാൻ 1961 മുതൽ ഞാൻ ഇതു നിരന്തരം ഉപയോഗിച്ചു.
യങ്ങിൻ്റെ കൺകോർഡൻസിൽ ഒരിക്കൽ ഞാൻ കണ്ടതിൻ്റെ ഒരു ഉദാഹരണം ഞാൻ നിങ്ങൾക്ക് തരാം:
ഹീബ്രു പദം ‘രേവയ്യ’ (“നിറവ്” എന്നർത്ഥം) പഴയനിയമത്തിൽ രണ്ടുതവണ മാത്രമേ കാണപ്പെടുന്നുള്ളൂ:
(1) സങ്കീ. 23:5 – “നിറഞ്ഞു കവിയുന്നു”
(2) സങ്കീ. 66:12 – “സമൃദ്ധി”
രണ്ട് ഭാഗങ്ങളും ഒരുമിച്ച് ചിന്തിക്കുമ്പോൾ, നമുക്ക് ഇനിപ്പറയുന്ന ആത്മീയ സത്യം ലഭിക്കും: ദൈവം നമ്മുടെ തലയിൽ എണ്ണ കൊണ്ട് അഭിഷേകം ചെയ്‌തതിനുശേഷം (സങ്കീ. 23:5), അവിടുന്നു നമ്മെ വലയിലേക്ക് കൊണ്ടുവരുന്നു (ഇറുക്കമുള്ള സാഹചര്യങ്ങൾ), നമ്മുടെ മേൽ ഒതുക്കുന്ന ഭാരം ചുമത്തുന്നു (എന്നാൽ അതു സഹിക്കാവുന്നതിലും കൂടുതലല്ല), മനുഷ്യരെ നമ്മുടെ തലയിൽ കയറി ഓടിക്കും. നമ്മെ തീയിലൂടെയും വെള്ളത്തിലൂടെയും കൊണ്ടുപോകും (സങ്കീ. 66:11, 12), അങ്ങനെ നമ്മുടെ പാനപാത്രങ്ങൾ കവിഞ്ഞൊഴുകുന്ന ഒരു സമൃദ്ധിയിലേക്ക് നമ്മെ എത്തിക്കുന്നു (സങ്കീ.66:12 സങ്കീ. 23:5). അതുകൊണ്ട് അഭിഷേകത്തിനും കവിഞ്ഞൊഴുകുന്നതിനും ഇടയിൽ നാം കടന്നുപോകേണ്ട ഒട്ടേറെ പരീക്ഷകളുണ്ട്. അതിലൂടെ കടന്നു പോകുമ്പോൾ മാത്രമാണു നാം നിറഞ്ഞു കവിഞ്ഞ ഒരു ജീവിതത്തിൻ്റെ സമൃദ്ധിയിലേക്ക് എത്തുന്നത്.
അധ്യായം 43
ദൈവത്തിൽ നിന്നല്ലാത്ത എന്താണു നിങ്ങൾക്ക് ലഭിച്ചത്?
1 കൊരിന്ത്യർ 4:7 പറയുന്നു, നമുക്ക് ദൈവത്തിൽ നിന്ന് ലഭിക്കാത്തതായി ഒന്നുമില്ല – നമ്മുടെ ശരീരത്തിലായാലും, ദേഹിയിലായാലും (മനസ്സിലും വികാരങ്ങളിലും), അല്ലെങ്കിൽ നമ്മുടെ ആത്മാവിലായാലും. നമ്മുടെ രൂപം, നമ്മുടെ ബുദ്ധി, നമ്മുടെ സ്വഭാവം, നമ്മുടെ സാഹചര്യങ്ങൾ, വിദ്യാഭ്യാസം, ജീവിതത്തിൽ നമുക്ക് ലഭിച്ച നല്ല അവസരങ്ങൾ (മറ്റുള്ളവർ “ലക്കി ബ്രേക്കുകൾ” എന്ന് വിളിക്കുന്നു), ദൈവത്തോടുള്ള നമ്മുടെ ആഗ്രഹം, നമ്മുടെ ആത്മീയ അഭിവ്യദ്ധി, നമുക്ക് വീട്ടിൽ ലഭിച്ച വളർച്ചയും പരിശീലനവും, തുടങ്ങിയവയെല്ലാം നമുക്ക് ദൈവത്തിൻ്റെ ദാനങ്ങളാണ്. അങ്ങനെയിരിക്കെ, നമുക്ക് എങ്ങനെ മറ്റൊരാളെക്കാൾ ശ്രേഷ്ഠരായി നമ്മെ കണക്കാക്കാൻ കഴിയുമെന്ന് പൗലോസ് ചോദിക്കുന്നു. ഈ വസ്തുത നാം മറക്കുമ്പോഴാണ്, നമ്മുടെ മനസ്സിൽ ശ്രേഷ്ഠതയെക്കുറിച്ചുള്ള ചിന്തകൾ ഉയർന്നുവരുന്നത്. മറ്റുള്ളവരെ നാം നിന്ദിക്കാൻ തുടങ്ങുന്നത് – ഒരുപക്ഷേ, അത്ര ബുദ്ധിയില്ലാത്ത, അത്ര സംസ്‌കാരമില്ലാത്ത, അത്ര വ്യക്തതയില്ലാത്ത, ആത്മീയനല്ലാത്ത ഒരാളെ.
പരീശന്മാരെ സാധ്യമായ ഏറ്റവും ശക്തമായ വാക്കുകളാൽ യേശു വിമർശിച്ചു (“വെള്ള തേച്ച ശവക്കല്ലറകൾ”, “അണലിസന്തതികൾ” തുടങ്ങിയവ). മറ്റേതെങ്കിലും പാപം നിമിത്തമല്ല, മറിച്ച് അവർ “തങ്ങളെത്തന്നെ നീതിമാന്മാരായി കണക്കാക്കുകയും മറ്റുള്ളവരെ നിന്ദിക്കുകയും ചെയ്തു” എന്നതിനാലാണത് (ലൂക്കോ. 18:9). ദൈവത്തിൻ്റെ പാപങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള പാപമാണിത് – കൊലപാതകത്തിനും വ്യഭിചാരത്തിനും മുകളിൽ. ദൈവം കാണുന്നതുപോലെ പാപത്തെ കാണുന്നതിന് നമ്മുടെ മനസ്സ് പുതുക്കുമ്പോൾ, പാപങ്ങളുടെ ക്രമം ദൈവത്തിൻ്റെ കാഴ്ചപ്പാടിനൊത്ത വണ്ണം നാം പുനഃക്രമീകരിക്കും.
‘അപ്പം മുറിക്കുമ്പോൾ’ നാം അപ്പം സ്വീകരിക്കുകയും വീഞ്ഞ് സ്വീകരിക്കുകയും ചെയ്യുന്നു. അവ രണ്ടും നമ്മൾ ഉണ്ടാക്കിയതല്ല. രണ്ടും ദൈവം നമുക്ക് നൽകിയ സൗജന്യ സമ്മാനങ്ങളാണ് – “യുഗങ്ങളുടെ പാറ…” എന്ന ഗാനത്തിൽ പറയുന്ന സത്യത്തെ അതു പ്രതീകപ്പെടുത്തുന്നു.
“എൻ്റെ കയ്യിൽ ഒന്നുമില്ല ഞാൻ കൊണ്ടുവരാൻ.
നിൻ്റെ കുരിശിൽ ഞാൻ പറ്റിച്ചേർന്നു.”
ദൈവത്തിൽ നിന്ന് നമുക്ക് എല്ലാം ലഭിച്ചുവെന്ന് തിരിച്ചറിയുമ്പോൾ, അവിടുത്തെ ദയയിൽ നിന്ന് നമുക്ക് ലഭിച്ച ഓരോ ചെറിയ കാരുണ്യത്തിനും നമ്മുടെ ജീവിതം ദൈവത്തോടുള്ള ആഴമായ നന്ദിയാൽ നിറയും. നമ്മുടെ കൂട്ടായ്മയിൽ ദൈവം നമുക്ക് നൽകിയ സഹോദരീസഹോദരന്മാർക്കായി നാം നന്ദിയുള്ളവരായിരിക്കും – അവർ തികഞ്ഞവരല്ലെങ്കിലും.
ആത്മീയമോ മതപരമോ
മതാത്മകതയും ആത്മീയതയും തമ്മിൽ വേർതിരിച്ചറിയാൻ നിങ്ങൾ പഠിക്കണം. പല ക്രിസ്‌തീയ പ്രവർത്തനങ്ങളിലും പങ്കെടുക്കുന്നതിലാണ് മതവിശ്വാസം ഉൾക്കൊണ്ടിരിക്കുന്നത്. എന്നാൽ ആത്മീയനായിരിക്കുക എന്നത് നമ്മുടെ മനോഭാവം (എല്ലാ കാര്യങ്ങൾ സംബന്ധിച്ചും) യേശുവിന് ഉണ്ടായിരുന്ന അതേ മനോഭാവത്തിലേക്ക് നമ്മേയും മാറ്റാൻ പരിശുദ്ധാത്മാവിനെ അനുവദിക്കുക എന്നതാണ് (ഫിലി. 2:5, “ക്രിസ്തുവിന് ഉണ്ടായിരുന്ന അതേ മനോഭാവം ഉണ്ടായിരിക്കുക…”). സ്ത്രീകൾ, പണം, ആളുകൾ, സാഹചര്യങ്ങൾ, ഭൂമിയിലെ ബഹുമാനം മുതലായവയോട് ക്രിസ്തുവിൻ്റെ മനോഭാവത്തിലേക്കു മാറുന്നില്ലെങ്കിൽ, നാം ആത്മീയമായി വളരുന്നുവെന്ന് ഒരിക്കലും സ്വയം വഞ്ചിക്കരുത്. മതപരമായ പ്രവർത്തനം നമ്മെ പരീശന്മാരെപ്പോലെ വെള്ളപൂശിയ ശവക്കല്ലറകളാക്കുകയേയുള്ളൂ. തെറ്റായ മനോഭാവങ്ങളിൽ നിന്ന് നമ്മുടെ സ്വന്തം രക്ഷ പ്രാവർത്തികമാക്കാൻ പരിശുദ്ധാത്മാവിൻ്റെ സഹായത്താൽ നാം എല്ലാം ചെയ്യണം.
മതവിശ്വാസിയായിരിക്കുക ആത്മീയനായിരിക്കുക എന്നിവ തമ്മിൽ വലിയ വ്യത്യാസമുണ്ട്. പഴയ ഉടമ്പടിയുടെ കീഴിൽ, നീതിയെ പിന്തുടരുന്ന പലരും മതപരമായ പരീശന്മാരായിത്തീർന്നു. അവരായിരുന്നു യേശുവിൻ്റെ ഏറ്റവും വലിയ ശത്രുക്കൾ. ഇന്നും, ന്യായപ്രമാണത്തിൻ്റെ ആത്മാവിൽ പുതിയ ഉടമ്പടിയുടെ സത്യങ്ങൾ സ്വീകരിക്കാനും വെറും മതവിശ്വാസിയാകാനും കഴിയും. അങ്ങനെയെങ്കിൽ നമ്മളായിരിക്കും ഇന്നു ദൈവത്തിൻ്റെ ഏറ്റവും വലിയ ശത്രുക്കൾ.
പരിശുദ്ധാത്മാവിനാൽ നിറയുന്നതിനെക്കാളും ദൈവത്തെ പ്രസാദിപ്പിക്കുന്നതിനേക്കാളും ദൈവവചനത്തിൻ്റെ അക്കാദമിക് പഠനത്തിൽ താൽപ്പര്യമുള്ള ഒരു വ്യക്തി, ഒരു ആത്മീയ ക്രിസ്ത്യാനിയല്ല. മറിച്ച് അവൻ ഒരു പരീശനായി അവസാനിക്കുന്ന അപകടത്തിൻ്റെ വക്കിലാണ്. പഴയനിയമത്തിൽ, കർത്താവിൻ്റെ ന്യായപ്രമാണത്തെ രാപ്പകൽ ധ്യാനിക്കാൻ അവരോട് കൽപ്പിക്കപ്പെട്ടു (സങ്കീ. 1:2). എന്നാൽ പുതിയ നിയമത്തിൽ നാം സുവിശേഷങ്ങളിൽ കാണുന്ന കർത്താവായ യേശുവിൻ്റെ മഹത്വത്തെക്കുറിച്ചാണ് ധ്യാനിക്കേണ്ടത് (2 കൊരി.3:18). അക്ഷരം കൊല്ലുന്നു. ആത്മാവോ ജീവിപ്പിക്കുന്നു.
ദൈവരാജ്യം നീതിയും സമാധാനവും പരിശുദ്ധാത്മാവിലുള്ള സന്തോഷവുമാണ് (റോമ.14:17). മതത്തിന് മാനുഷികമായ ഒരു നീതി ഉണ്ടായിരിക്കാം, പക്ഷേ അതിന് സമാധാനവും സന്തോഷവും ഇല്ല. മറിച്ച് മുറുമുറുപ്പും പിറുപിറുപ്പും ഭയവും ഉത്കണ്ഠയും ഉണ്ടാകും. യഥാർത്ഥ ക്രിസ്തീയത സമാധാനത്തിൻ്റെ പൂർണ്ണത കൊണ്ടുവരുന്ന വിശ്വാസമാണ് – ദൈവവുമായുള്ള സമാധാനം (എല്ലാ കാര്യങ്ങളിലും നിർമ്മലമായ മനസ്സാക്ഷി), മനുഷ്യരുമായുള്ള സമാധാനം (അത് നമ്മുടെ ഭാഗത്തു നിന്നു പുലർത്തേണ്ടതാണെങ്കിൽ), ഉള്ളിൽ സമാധാനം (ഉത്കണ്ഠയിൽ നിന്നും പിരിമുറുക്കത്തിൽ നിന്നുമുള്ള സ്വാതന്ത്ര്യം). അത് സന്തോഷത്തിൻ്റെ പൂർണ്ണതയും നൽകുന്നു – എല്ലാ സാഹചര്യങ്ങളിലും കവിഞ്ഞൊഴുകുന്ന നന്ദിയുടെയും സ്തുതിയുടെയും ജീവിതം. നമ്മൾ പാടുന്നു:
“സ്വന്തം സങ്കടങ്ങൾക്കായി അവന് കണ്ണുനീർ ഇല്ലായിരുന്നു
പക്ഷേ എനിക്കുവേണ്ടി രക്തം വിയർത്തു”
യേശു ജീവിച്ചത് അങ്ങനെയായിരുന്നു. ഒരിക്കൽ പോലും തനിക്കു സ്വയസഹതാപം തോന്നിയിട്ടില്ല. രക്തം വാർന്നു കുരിശു ചുമക്കുമ്പോഴും അവിടുന്നു മറ്റുള്ളവരോട് പറഞ്ഞു: “എനിക്കുവേണ്ടി കരയരുത്” (ലൂക്കോ. 23:28). തന്നിൽ സ്വയസഹതാപം ഇല്ലായിരുന്നു. അവിടുന്നു നിരന്തരം സന്തോഷിച്ചു – മറ്റുള്ളവർ മോശമായി പെരുമാറിയപ്പോഴും, കാരണം അവിടുന്നു തൻ്റെ പിതാവിൻ്റെ മുമ്പാകെയാണ് ജീവിച്ചിരുന്നത്. നമ്മളും അങ്ങനെ തന്നെയായിരിക്കണം – നമ്മുടെ സ്വന്തം സങ്കടങ്ങൾക്ക് കണ്ണീരില്ലാതെ.
മതത്തിന് ധാരാളം പ്രവർത്തനങ്ങൾ ഉണ്ടായിരിക്കാം. എന്നാൽ അത് അഹങ്കരിക്കുകയും മറ്റുള്ളവരെ നിന്ദിക്കുകയും ചെയ്യുന്നു. നാം മറ്റുള്ളവരെ നിന്ദിക്കുകയോ നമ്മുടെ നീതിയിൽ അഭിമാനിക്കുകയോ ചെയ്യുമ്പോൾ നാം ആത്മീയരല്ല, മതവിശ്വാസികളാണ്. (പഴയനിയമത്തിൽ താഴ്മയെക്കുറിച്ച് അധികം പറഞ്ഞിട്ടില്ല, കാരണം അത് പുതിയ ഉടമ്പടിയിലെ ഗുണമാണ്). ബൈബിൾ പരിജ്ഞാനത്തിലെ നമ്മുടെ എല്ലാ വളർച്ചയ്‌ക്കുമൊപ്പം, നാം കൂടുതൽ മതവിശ്വാസികളാവുകയല്ല, മറിച്ച് ആത്മീയരായി മാറിക്കൊണ്ടിരിക്കുകയാണെന്നു ഉറപ്പാക്കണം.
നിങ്ങളെ ദ്രോഹിച്ച എല്ലാവരോടും ക്ഷമിക്കുക, ദൈവത്തോടും മനുഷ്യരോടും എല്ലാം ക്രമീകരിക്കുക, പരിശുദ്ധാത്മാവിനാൽ നിറയപ്പെടാൻ ആത്മാർത്ഥമായി അന്വേഷിക്കുക, ദൈവകൃപയാൽ അനുദിനം യേശുവിൻ്റെ മരണത്തിൻ്റെ വഴിയിൽ നടക്കാൻ തീരുമാനിക്കുക. അപ്പോൾ നിങ്ങൾ ഒരു ആത്മീയ മനുഷ്യനാകും.
വിശ്വാസവും ആത്മവിശ്വാസവും
“അബ്രഹാം വിശ്വാസത്തിൽ ശക്തനായി, ദൈവത്തെ മഹത്വപ്പെടുത്തി, അവൻ വാഗ്ദത്തം ചെയ്‌തത് നിറവേറ്റാൻ ശക്തനെന്നു പൂർണ്ണമായി ഉറച്ചു” (റോമ.4:20,21).
അസാധ്യമായ സാഹചര്യങ്ങൾക്കിടയിലും ദൈവത്തിൽ ആശ്രയിക്കുമ്പോൾ നാം ദൈവത്തിന് വലിയ മഹത്വം കൈവരുത്തുന്നു. ദൈവത്തിന് കൈകാര്യം ചെയ്യാൻ കഴിയാത്ത ഒരു പ്രശ്നവുമില്ലെന്ന് നമുക്കറിയാം. സാത്താൻ സൃഷ്ടിക്കുന്ന എല്ലാ പ്രശ്‌നങ്ങളും അവിടുത്തേക്ക് പരിഹരിക്കാൻ കഴിയും – എവിടെയും. രാജാവിൻ്റെ ഹൃദയം പോലും അവിടുത്തെ കൈയിലാണ്, അത് നമുക്ക് അനുകൂലമാക്കി മാറ്റാൻ തനിക്കു കഴിയും (സദൃ. 21:1).
അതുകൊണ്ട് എന്ത് സംഭവിച്ചാലും നിങ്ങൾ എപ്പോഴും ദൈവത്തിൽ വിശ്വസിക്കുകയും ദൈവം സാത്താനെ നിങ്ങളുടെ കാൽക്കീഴിൽ തകർത്തുകളയുമെന്ന വിശ്വാസം ഏറ്റുപറയുകയും വേണം. അപ്പോൾ സാത്താൻ എന്തുതന്നെ ചെയ്‌താലും നിങ്ങൾ അവൻ്റെമേൽ വിജയം കൈവരിക്കും. എൻ്റെ ജീവിതത്തിൽ ഇത് വീണ്ടും വീണ്ടും സംഭവിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.
സ്കൂളിൽ ഉയർന്ന ക്ലാസുകളിലേക്ക് പോകുമ്പോൾ, നിങ്ങളുടെ ഗണിത പ്രശ്‌നങ്ങൾ കൂടുതൽ കഠിനമായിത്തീർന്നതുപോലെ, ഈ ഭൂമിയിൽ നിങ്ങൾക്ക് ഒരു ആത്മീയ വിദ്യാഭ്യാസം നൽകാൻ ദൈവം ആഗ്രഹിക്കുന്നതിനാൽ, സമയം കഴിയുന്തോറും നിങ്ങളുടെ പ്രശ്‌നങ്ങൾ കൂടുതൽ കൂടുതൽ കഠിനമാകുമെന്ന് നിങ്ങൾ പ്രതീക്ഷിക്കണം. എന്നാൽ കഠിനമായ ഒരു ഗണിത പ്രശ്നത്തിൻ്റെ വെല്ലുവിളി ഒഴിവാക്കാൻ നിങ്ങൾ ഒരിക്കലും താഴ്ന്ന ക്ലാസിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നില്ല! നിങ്ങൾ കൃപയിൽ വളരുമ്പോൾ കഠിനമായ സാഹചര്യങ്ങളെ അഭിമുഖീകരിക്കാൻ ദൈവം നിങ്ങളെ അനുവദിക്കുമ്പോൾ നിങ്ങൾ ആശ്ചര്യപ്പെടേണ്ടതില്ല. അങ്ങനെയാണ് നിങ്ങൾ ശക്തനും ധീരനും കൂടുതൽ ആത്മവിശ്വാസവുമുള്ള ഒരു ക്രിസ്ത്യാനിയായി മാറുന്നത്.
നിങ്ങളുടെ മനസ്സാക്ഷി നിങ്ങളെ ഒന്നിനെക്കുറിച്ചും കുറ്റംവിധിക്കാതിരിക്കാൻ എപ്പോഴും ശ്രദ്ധിക്കുക. അപ്പോൾ മാത്രമേ നിങ്ങൾക്ക് ധൈര്യത്തോടെ ദൈവസന്നിധിയിൽ വന്ന് നിങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ തന്നോട് ആവശ്യപ്പെടാൻ കഴിയൂ (1 യോഹ. 3:21, 22). പരീക്ഷകളിൽ ദൈവത്തോട് ജ്ഞാനം ചോദിക്കുക (യാക്കോബ് 1:2-7 കാണുക). നിങ്ങൾ അഭിമുഖീകരിക്കുന്ന ഏതൊരു പ്രശ്നത്തിനും തന്നോട് പരിഹാരം ചോദിക്കുക. ദൈവത്തിന് എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരം ഉള്ളതിനാൽ, നിങ്ങൾ വിവിധ തരത്തിലുള്ള പരീക്ഷകൾ നേരിടുമ്പോൾ നിങ്ങൾ അത് അശേഷം സന്തോഷമായി കണക്കാക്കണമെന്ന് യാക്കോബ് പറയുന്നു – കാരണം അവിടുന്നു നിങ്ങൾക്കായി പ്രശ്നം പരിഹരിക്കുന്നതിനാൽ അതിലൂടെ നിങ്ങൾക്ക് ദൈവത്തിൻ്റെ ഒരു പുതിയ അനുഭവം നേടാനാകും.
ദൈവത്തിൻ്റെ മഹത്വം കാണുന്നു
യെശയ്യാവ് ദൈവത്തിൻ്റെ മഹത്വം കണ്ടപ്പോൾ (യെശ.6), “ഭൂമി മുഴുവനും ദൈവത്തിൻ്റെ മഹത്വത്താൽ നിറഞ്ഞിരിക്കുന്നു” എന്ന് മാലാഖമാർ പാടുന്നത് അവൻ കേട്ടു. അതൊരു അത്ഭുതകരമായ പ്രസ്താവനയാണ്, കാരണം മിക്ക ആളുകൾക്കും ഈ ഭൂമിയിൽ തങ്ങൾക്കു ചുറ്റുമുള്ള, ദൈവത്തിൻ്റെ മഹത്വം കാണാൻ കഴിയില്ല. അഴിമതിയും തിന്മയും മാത്രമാണ് അവർ കാണുന്നത്. എന്നാൽ നമുക്ക് ചുറ്റുമുള്ള ദൈവദൂതന്മാരെ കാണാൻ എലീശയുടെ ദാസനെപ്പോലെ നമ്മുടെ കണ്ണുകൾ തുറന്നു കിട്ടേണ്ടതുണ്ട് (2 രാജാക്കന്മാർ 6:17).
അത് കാണുമ്പോൾ നമ്മളും പറയും, “ദൈവം നമുക്ക് അനുകൂലമാണെങ്കിൽ, ആരാണ് നമുക്ക് എതിരാകുക?” നാം ഒരു സാഹചര്യത്തെയും ഭയപ്പെടുകയില്ല, കാരണം ദൈവത്തിന് കൈകാര്യം ചെയ്യാൻ കഴിയാത്ത ഒരു സാഹചര്യവുമില്ല.
നാം ഭൂമിയിലായിരിക്കുമ്പോഴും സ്വർഗ്ഗീയ സ്ഥലങ്ങളിൽ ഇരിക്കുന്നു (എഫേ.2:6). നാം ഭൂമിയിൽ ജീവിക്കുമ്പോഴും സ്വർഗ്ഗത്തിൻ്റെ അന്തരീക്ഷം ഉള്ള ഒരു സ്വർഗ്ഗീയ ക്യാപ്‌സ്യൂളിൽ (സ്‌പേസ് സ്യൂട്ടിൽ) നാം ആയിരിക്കുന്നു. ചന്ദ്രനിൽ ബഹിരാകാശ സ്യൂട്ടിൽ നടന്ന ബഹിരാകാശയാത്രികരെപ്പോലെയാണു നാം. അങ്ങനെ, നാം ഈ ഭൂമിയിൽ നടന്നാലും, അശുദ്ധിയിൽ നിന്നും പിറുപിറുപ്പിൽ നിന്നും ഭയത്തിൽ നിന്നും സംരക്ഷിക്കപ്പെടും – കാരണം ഇവയൊന്നും സ്വർഗ്ഗത്തിൽ കാണുന്നില്ലല്ലോ. ഇതാണ് പരിശുദ്ധാത്മാവ് നമുക്ക് നൽകാൻ വന്നിരിക്കുന്നത്. അതുകൊണ്ടാണ് നാം നിരന്തരം പരിശുദ്ധാത്മാവിൽ നിറയേണ്ടത്.
അധ്യായം 44
തിരസ്കരണത്തിൻ്റെ അനുഗ്രഹം
ഞാൻ ഇപ്പോഴും നാവികസേനയിൽ ആയിരുന്നെങ്കിൽ 58 വർഷം പൂർത്തിയാക്കി (5 നവംബർ 1997) ഇന്ന് വിരമിക്കുമായിരുന്നു. എന്നാൽ 31 വർഷം മുമ്പ് ഞാൻ നാവികസേനയിൽ നിന്ന് പിരിഞ്ഞതിന് ഞാൻ ദൈവത്തിന് നന്ദി പറയുന്നു, അങ്ങനെ എൻ്റെ ജീവിതം ഈ ലോകത്ത് ദൈവത്തിന് ഉപയോഗപ്രദമായി ചെലവഴിക്കാൻ കഴിഞ്ഞു.
കഴിഞ്ഞ മാസം (ഒക്ടോബർ 1997), വരും ദിവസങ്ങളിൽ ഞാൻ കൂടുതൽ എതിർപ്പുകളും പീഡനങ്ങളും തിരസ്കരണങ്ങളും നേരിടേണ്ടിവരുമെന്ന് കർത്താവ് എന്നോട് പ്രത്യേകം പറഞ്ഞു. അതിൻ്റെ അർത്ഥമെന്താണെന്നോ അതിൽ എന്തെല്ലാം ഉൾപ്പെട്ടിരിക്കുന്നുവെന്നോ എനിക്കറിയില്ല. പക്ഷേ, വരും വർഷങ്ങളിൽ എനിക്ക് വരാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് അവിടുന്ന് എനിക്ക് മുൻകൂട്ടി മുന്നറിയിപ്പ് നൽകുകയായിരുന്നുവെന്ന് ഞാൻ കരുതുന്നു.
(*ശ്രദ്ധിക്കുക: ഈ പ്രവചനം 1998 മുതൽ 2007 വരെ നിവൃത്തിയായി – ആ കാലഘട്ടത്തിൽ, എനിക്ക് മനുഷ്യരിൽ നിന്ന് വലിയ എതിർപ്പ് നേരിടേണ്ടിവന്നു, പക്ഷേ കർത്താവിൽ നിന്ന് വലിയ ആശ്വാസവും വിടുതലും ഉണ്ടായിരുന്നു. ദൈവം എനിക്കു മുന്നറിയിപ്പ് നൽക്കുകയും അതിനായി എന്നെ ഒരുക്കുകയും ചെയ്തതിനു സ്തോത്രം).
യേശുവിനെ നിരസിച്ച യഹൂദന്മാരിൽ നിന്ന് നേരിട്ടതുപോലെ – എൻ്റെ സന്ദേശം നിരസിക്കുന്ന ക്രിസ്ത്യാനികളിൽ നിന്ന് എതിർപ്പ് വരുമെന്ന് എനിക്കറിയാം. എങ്കിലും ഞാൻ കർത്താവിൽ സന്തോഷിക്കുന്നു, അതൊന്നും വകവയ്‌ക്കാതെ മുന്നോട്ട് പോകുന്നു.
എന്നിരുന്നാലും, നമ്മുടെ സ്വന്തം സഭകൾക്കുള്ളിൽ, അത് കൂടുതൽ കൂടുതൽ മഹത്വമേറിക്കൊണ്ടിരിക്കുന്നു. നമ്മുടെ ഇടയിൽ പൂർണ്ണഹൃദയരായ അനേകം സഹോദരീസഹോദരന്മാരെ ദൈവം എഴുന്നേൽപ്പിച്ചിരിക്കുന്നു. ഇത് എനിക്ക് വലിയ സന്തോഷമാണ്. ശുശ്രൂഷയ്‌ക്കായി ഇപ്പോൾ നിരവധി തുറന്ന വാതിലുകൾ ഉണ്ട്.
പൗലോസ് എഴുതി (1 കൊരി.16:8, 9 ൽ): “ഫലപ്രദമായ സേവനത്തിനുള്ള വിശാലമായ വാതിൽ എനിക്ക് തുറന്നിരിക്കുന്നു, ധാരാളം എതിരാളികളുമുണ്ട്”. ഈ രണ്ടു കാര്യങ്ങളും – തുറന്ന വാതിലുകളും എതിർപ്പും – അപ്പസ്തോലിക കാലം മുതൽ ഒരുമിച്ചു പോകുന്നതായി തോന്നുന്നു.
ദൈവരാജ്യവും അവിടുത്തെ നീതിയും ആദ്യം അന്വേഷിക്കുന്ന ജീവിതമാണ് ഏതൊരാൾക്കും ജീവിക്കാൻ കഴിയുന്ന ഏറ്റവും സന്തോഷകരമായ ജീവിതം എന്നതിന് നമ്മുടെ ചുറ്റുമുള്ള അനേകർക്ക് ദൈവം നമ്മുടെ സ്വന്തം കുടുംബത്തെ ജീവിക്കുന്ന സാക്ഷ്യമാക്കിയിരിക്കുന്നു. ദൈവം നമ്മുടെ കുടുംബത്തെ അനുഗ്രഹിച്ച രീതി ചിലർക്ക് അസൂയ ഉളവാക്കിയിട്ടുണ്ട് – ചില ആളുകൾക്കു നമുക്കെതിരെയുള്ള വിരോധത്തിൻ്റെ പ്രധാന കാരണം ഇതാണ്: ഒരു പാവപ്പെട്ട ക്രിസ്‌തീയ പ്രവർത്തകൻ്റെ മക്കൾ ആത്മീയമായും അല്ലാതെയും ലോകമെമ്പാടും നന്നായി പ്രവർത്തിക്കുന്നത് കാണുന്നത് അവർക്ക് സഹിക്കാൻ കഴിയുന്നില്ല.
ചില വർഷങ്ങൾക്ക് മുമ്പ് കർത്താവ് എന്നോട് പറഞ്ഞ മറ്റൊരു കാര്യം ഞാൻ നിങ്ങളുമായി പങ്കുവെക്കട്ടെ: “നീ എൻ്റെ ജനത്തെ പരീക്ഷിച്ചറിയേണ്ടതിന് ഞാൻ നിന്നെ അവരുടെ ഇടയിൽ ഒരു പരീക്ഷകനാക്കിയിരിക്കുന്നു” (യിരെമ്യാ. 6:27). ഞാൻ ഇത് മറ്റ് പലരുമായും പങ്കിട്ടിട്ടില്ല, കാരണം ഇത് പൊങ്ങച്ചമായി തോന്നും. എന്നാൽ സിഎഫ്‌സിയിൽ ചേർന്ന നിരവധി ആളുകളുമായി ഇടപെട്ടതിനാൽ വർഷങ്ങളായി ഇതിൻ്റെ നിവൃത്തി ഞാൻ കണ്ടു. തങ്ങളിൽ വരുന്ന പാപം പരീശത്വം എന്നിവയെക്കുറിച്ച് അനുതപിച്ചിട്ടില്ലാത്ത നേരുള്ളവരല്ലാത്ത വിശ്വാസികൾ ഞാനുമായോ നമ്മുടെ സഭകളുമായോ അടുത്ത ബന്ധം പുലർത്തുമ്പോൾ സ്ഥിരമായി തുറന്നുകാട്ടപ്പെടുന്നു. ഇത് സംഭവിക്കുന്നത് ഞാൻ പലതവണ കണ്ടിട്ടുണ്ട്. അവർ മാനസാന്തരപ്പെടുമെന്ന പ്രതീക്ഷയിൽ മനുഷ്യരുടെ രഹസ്യ പാപങ്ങൾ ദൈവം ആളുകൾക്കു വെളിപ്പെടുത്തുന്നു. എന്നാൽ അനുതപിക്കാൻ അവിടുന്ന് ആരെയും നിർബന്ധിക്കുന്നില്ല.
നിങ്ങളുടെ മാതാപിതാക്കളെന്ന നിലയിൽ ഞങ്ങൾ നിങ്ങൾക്കായി വച്ചിരിക്കുന്ന മാതൃക നിങ്ങളുടെ ജീവിതകാലം മുഴുവൻ നിങ്ങളെ നയിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു – കർത്താവ് അവിടുത്തെ വരവ് വൈകിപ്പിച്ചാലും, നിത്യമായ പ്രതിഫലത്തിനായി ഞങ്ങൾ വീട്ടിലേക്ക് പോയാലും. കർത്താവ് മടങ്ങിവരുന്നതുവരെ ജീവിക്കാൻ കഴിഞ്ഞെങ്കിൽ എന്നു ഞാൻ പ്രതീക്ഷിക്കാറുണ്ട്. കാരണം അവിടുത്തെ മുന്തിരിത്തോട്ടത്തിൽ വളരെയധികം ജോലികൾ ഇനിയും ചെയ്യാനുണ്ട്. എന്നാൽ നമ്മിൽ ഓരോരുത്തർക്കും ഏറ്റവും നല്ലതെന്താണെന്ന് ദൈവത്തിനറിയാം – അവിടുന്ന് ഇതിനകം നമ്മുടെ ദിവസങ്ങൾ എണ്ണിക്കഴിഞ്ഞു.
സാത്താന് ഇടം കൊടുക്കരുത്
വെളിപ്പാട് 12:8-ൽ സാത്താനെക്കുറിച്ച് രണ്ട് കാര്യങ്ങൾ നാം പഠിക്കുന്നു.
(1) സാത്താനും അവൻ്റെ ഭൂതങ്ങളും ദൈവത്തിൻ്റെ ദൂതന്മാരെ – അല്ലെങ്കിൽ നമ്മെ, ദൈവത്തിൻ്റെ മക്കളെ – നേരിടാൻ ശക്തരല്ല;
(2) സാത്താന് സ്വർഗത്തിലോ നമ്മുടെ ഹൃദയത്തിലോ സ്ഥാനമില്ല.
ഒന്നുകിൽ കോപം (എഫെ.4:26, 27) അല്ലെങ്കിൽ ഹൃദയത്തിൽ ക്ഷമിക്കാത്ത മനോഭാവം (2 കൊരി.2:10, 11) എന്നിവ സൂക്ഷിക്കുന്ന ആളുകളെക്കൊണ്ട് സാത്താൻ നേട്ടം കൈവരിക്കുമെന്ന് പരിശുദ്ധാത്മാവ് മുന്നറിയിപ്പ് നൽകുന്നു. അതിനാൽ ഈ രണ്ട് പാപങ്ങളും ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
സാത്താന് സ്വർഗത്തിൽ ജീവിക്കാൻ കഴിയില്ല, കാരണം അവിടം എപ്പോഴും ദൈവത്തെ സ്തുതിക്കുന്ന സ്ഥലമാണ്. ദൈവത്തെ സ്തുതിക്കുന്ന അതേ ആത്മാവ് നമുക്കുണ്ടായിരിക്കുമ്പോൾ സാത്താന് നമ്മുടെ ഹൃദയത്തിലും ഒരു പ്രവേശനം കണ്ടെത്താൻ കഴിയില്ല. എല്ലാ സമയത്തും നമുക്ക് ആ സ്തുതിയുടെ ആത്മാവ് ഉണ്ടായിരിക്കട്ടെ.
തങ്ങളുടെ ശത്രുക്കൾ ചെങ്കടലിൽ മുങ്ങിമരിക്കുന്നത് കണ്ടതിന് ശേഷമാണ് യിസ്രായേല്യർക്ക് ദൈവത്തെ സ്തുതിക്കാൻ കഴിഞ്ഞത് (സങ്കീർത്തനം 106:8-12 കാണുക). എന്നാൽ ഇന്ന്, നാം വിശ്വാസത്താൽ നടക്കുന്നു, വിടുതൽ കാണുന്നതിന് മുമ്പുതന്നെ ദൈവത്തെ സ്തുതിക്കാൻ നമുക്കു കഴിയും. അവൻ നമുക്കായി ഒരു മേശ ഒരുക്കി, നമ്മുടെ ശത്രുക്കളുടെ സാന്നിധ്യത്തിൽ നമ്മെ സന്തോഷത്താൽ അഭിഷേകം ചെയ്യുന്നു (സങ്കീ. 23:5).
യോനാ തിമിംഗലത്തിൻ്റെ വയറ്റിൽ ആയിരുന്നപ്പോൾ, ആദ്യത്തെ മൂന്ന് ദിവസങ്ങളിൽ അവൻ പുറത്തുകടക്കാൻ പാടുപെട്ടു. മൂന്ന് ദിവസത്തിന് ശേഷം മാത്രമാണ് അവൻ പ്രാർത്ഥിക്കാൻ തുടങ്ങിയത് (യോനാ 1:17 ഉം 2:1 ലെ “പിന്നെ” എന്ന വാക്കു കാണുക). നമ്മളും സമ്മർദ്ദമുള്ള ഒരു സാഹചര്യത്തിൽ അകപ്പെടുമ്പോൾ ആദ്യം പ്രാർത്ഥിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാറില്ല. സാധാരണയായി, മറ്റെല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതിന് ശേഷം മാത്രമേ നമ്മൾ പ്രാർത്ഥിക്കുകയുള്ളൂ. എന്നാൽ യോനാ ദൈവത്തെ സ്തുതിച്ചുതുടങ്ങുന്നത് വരെ യോനായ്ക്ക് ഒരു വിടുതലും ഉണ്ടായില്ല.
“രക്ഷ (മോചനം) കർത്താവിൽ നിന്ന് മാത്രമേ വരുന്നുള്ളൂ” (യോഹ. 2:9) എന്നു യോനാ പറഞ്ഞപ്പോൾ, യോനയെ കരയിലേക്ക് ഛർദ്ദിക്കാൻ കർത്താവ് മത്സ്യത്തോട് പറഞ്ഞു (യോഹ. 2:10). നാം കർത്താവിനെ സ്തുതിക്കാൻ തുടങ്ങുമ്പോൾ ബുദ്ധിമുട്ടുള്ള സാഹചര്യത്തിൽ നിന്നുള്ള നമ്മുടെ വിടുതലും സംഭവിക്കും. ഇത് പ്രയോഗിക്കേണ്ട ഒരു വിദ്യയല്ല, മറിച്ച് ദൈവത്തിൻ്റെ സർവ്വോന്നതമായ ശക്തിയിലുള്ള വിശ്വാസത്തിൻ്റെ പ്രകടനമാണ്. ദൈവം അരുളിച്ചെയ്യുന്നു, “സ്തോത്രയാഗം അർപ്പിക്കുന്നവൻ എന്നെ ബഹുമാനിക്കുകയും അതിലൂടെ വിടുതൽ നടപ്പാക്കാൻ എനിക്ക് വഴിയൊരുക്കുകയും ചെയ്യുന്നു” (സങ്കീ. 50:23 -പരാവർത്തനം). യോനാ അത് അനുഭവിച്ചു – നിങ്ങൾക്കും അങ്ങനെ ചെയ്യാം.
എന്തിലാണ് യേശു ആശ്ചര്യപ്പെടുന്നത്?
“യേശു ആശ്ചര്യപ്പെട്ടു” (കെ.ജെ.വി) എന്ന് നമ്മൾ വായിക്കുന്നത് രണ്ട് തവണ മാത്രമാണ് – ഒരിക്കൽ വിശ്വാസം കണ്ടപ്പോൾ, മറ്റൊന്ന് അവിശ്വാസം കണ്ടപ്പോൾ. യേശു ഒരു വാക്ക് കല്പിച്ചാൽ തൻ്റെ ദാസൻ (അനേകം മൈലുകൾ അകലെയുള്ള) സുഖം പ്രാപിക്കുമെന്നു റോമൻ ശതാധിപൻ പറഞ്ഞപ്പോൾ, യേശു അവൻ്റെ വിശ്വാസത്തിൽ അത്ഭുതപ്പെട്ടു (മത്താ. 8:10). യേശു തൻ്റെ ജന്മനാട്ടിൽ ചെന്ന സമയത്ത് അവർ അവനിൽ വിശ്വസിക്കാതിരുന്നപ്പോൾ അവരുടെ അവിശ്വാസത്തിൽ അവിടുന്ന് ആശ്ചര്യപ്പെട്ടു (മർക്കോസ് 6:6). ശതാധിപൻ വളരെ വിനയാന്വിതനായിരുന്നു, യേശു തൻ്റെ വീട്ടിൽ പ്രവേശിക്കാൻ പോലും താൻ യോഗ്യനായി കരുതുന്നില്ലെന്ന് കർത്താവിനോട് പറഞ്ഞു.
ഒരിക്കൽ തൻ്റെ മകളെ (അനേകം മൈലുകൾ അകലെയുള്ള) സുഖപ്പെടുത്താൻ കർത്താവിനോട് ആവശ്യപ്പെട്ട ഒരു കനാന്യ സ്ത്രീയും അവളുടെ വിശ്വാസത്തിൻ്റെ പേരിൽ യേശു വളരെ പ്രശംസിച്ച മറ്റൊരു വ്യക്തിയായിരുന്നു (മത്താ. 15:28). കുട്ടികൾക്കുള്ള അപ്പം നായ്ക്കൾക്ക് നൽകാത്തതിൻ്റെ ദൃഷ്ടാന്തം യേശു ഉപയോഗിച്ചപ്പോൾ, മേശയുടെ ചുവട്ടിൽ ഒരു നായയുടെ സ്ഥാനം പോലെ തൻ്റെ സ്ഥാനം അവൾ എല്ലാ വിനയത്തോടെയും സ്വീകരിച്ചു. അവൾ ഇടറിപ്പോയില്ല. ഈ രണ്ട് സംഭവങ്ങളിലും നമുക്ക് പൊതുവായ ഒരു കാര്യം കാണാം: വിനയവും വിശ്വാസവും തമ്മിൽ വളരെ അടുത്ത ബന്ധമുണ്ട്. നാം എത്ര എളിമയുള്ളവരാണോ, (നമ്മിൽ നമുക്ക് ആത്മവിശ്വാസം കുറയുന്നു, നമ്മുടെ സ്വന്തം കഴിവുകളെയും നേട്ടങ്ങളെയും കുറിച്ച് നാം ചിന്തിക്കുന്നത് കുറയുന്നു), അത്രയധികം നമുക്ക് വിശ്വാസമുണ്ടാകും. നാം എത്ര അഹങ്കരിക്കുന്നുവോ അത്രയും വിശ്വാസം കുറയും.
കർത്താവിൻ്റെ മുമ്പാകെ നിൽക്കാൻ നാം യോഗ്യരല്ലെന്ന് നാം എപ്പോഴും തിരിച്ചറിയണം. എന്നാൽ അങ്ങനെ നില്ക്കാൻ അവിടുന്ന് നമ്മെ അനുവദിച്ചത് ദൈവത്തിൻ്റെ മഹത്തായ കൃപയാണ്. നാം അത് ഒരിക്കലും നിസ്സാരമായി കാണരുത്. അതുകൊണ്ട് പൂർണ്ണഹൃദയത്തോടെ വിനയത്തെ പിന്തുടരുക.
പരാജയപ്പെടാത്ത വിശ്വാസം
നമ്മുടെ ശത്രുക്കൾക്ക് താൻ ഒരു എതിരാളിയായിരിക്കുമെന്ന് ദൈവം വാഗ്ദാനം ചെയ്തിട്ടുണ്ട് (പുറപ്പാട് 23:22). പഴയ ഉടമ്പടിയിൽ യിസ്രായേലിൻ്റെ ശത്രുക്കളെല്ലാം മനുഷ്യരായിരുന്നു. ഇന്ന് നമുക്ക് ശത്രുക്കളായി സാത്താനും (അവൻ്റെ ദുരാത്മാക്കളും) നമ്മുടെ ജഡത്തിലെ മോഹങ്ങളും മാത്രമേ ഉള്ളൂ. നാം ജഡരക്തങ്ങളോട് ഗുസ്തി പിടിക്കുന്നില്ല (എഫേ. 6:12). മനുഷ്യരുമായി ഒരിക്കലും യുദ്ധം ചെയ്യില്ലെന്ന് നിങ്ങൾ തീരുമാനിക്കുകയാണെങ്കിൽ മാത്രമേ, ദൈവം നിങ്ങൾക്കുവേണ്ടി പോരാടുകയുള്ളൂ. സാത്താനെതിരെ ദൈവം എപ്പോഴും നിങ്ങളുടെ പക്ഷത്തുണ്ടെന്ന് ഓർക്കുക.
പത്രോസിനെ പാറ്റുവാൻ സാത്താന് അനുവാദം ലഭിച്ചു. കാരണം ദൈവത്തിന് പത്രോസിൽ അത്രയും വിശ്വാസമുണ്ടായിരുന്നു, അവനുവേണ്ടി ഒരു വലിയ ശുശ്രൂഷ ഉണ്ടായിരുന്നു. എന്നാൽ പത്രോസിനെ പാറ്റുമ്പോൾ അവൻ്റെ വിശ്വാസം പരാജയപ്പെടാതിരിക്കാൻ യേശു അവനുവേണ്ടി പ്രാർത്ഥിച്ചു. നിങ്ങൾ സാത്താനാൽ പാറ്റപ്പെടുമ്പോഴെല്ലാം യേശു നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കും എന്നറിയുന്നത് വലിയ ആശ്വാസമാണ്.
ഒരു വീടിന് തീപിടിക്കുമ്പോൾ, ആ വീടിനുള്ളിലെ ഏറ്റവും വിലപിടിപ്പുള്ള വസ്തു രക്ഷിക്കാൻ ആളുകൾ ആഗ്രഹിക്കുന്നു. ഉള്ളിൽ ഒരു കുഞ്ഞ് ഉണ്ടെങ്കിൽ, അതിനെയാണ് അല്ലാതെ പഴയ പത്രങ്ങളല്ല, രക്ഷിതാക്കൾ രക്ഷിക്കാൻ ആഗ്രഹിക്കുന്നത്. അതുപോലെ, പത്രോസ് അഗ്നിയിലൂടെ കടന്നുപോകുമ്പോൾ അവൻ്റെ വിശ്വാസം സംരക്ഷിക്കപ്പെടണമെന്ന് യേശു പ്രാർത്ഥിച്ചു. അതായിരുന്നു ഏറ്റവും വിലപ്പെട്ടതും. ബാക്കിയെല്ലാം പഴയ പത്രങ്ങൾ പോലെയായിരുന്നു – വിലയില്ലാത്തത്.
സാത്താൻ നിങ്ങളെ പാറ്റുമ്പോൾ നിങ്ങളുടെ വിശ്വാസം ഒരിക്കലും പരാജയപ്പെടരുത്. നിങ്ങൾക്ക് വിശ്വാസമുണ്ടെങ്കിൽ, കഠിനമായ പരീക്ഷയ്ക്കിടയിൽ, നിങ്ങൾ ഏറ്റുപറയും: “എൻ്റെ സ്വർഗ്ഗസ്ഥനായ പിതാവ് എന്നെ തീവ്രമായി സ്നേഹിക്കുന്നു, അവിടുന്നാണു ഭൂമിയെയും സ്വർഗ്ഗത്തെയും ഭരിക്കുന്നത്. യേശുക്രിസ്തു സാത്താനെ കുരിശിൽ തോൽപിച്ചു. സാത്താൻ ഒരു നുണയനാണ്. എൻ്റെ ജീവിതത്തിന്മേൽ ഒരവകാശവും അവനില്ല. ദൈവം എല്ലാം എൻ്റെ നന്മയ്‌ക്കായി കൂടിവ്യാപരിപ്പിക്കുന്നു”. ഇത് വിശ്വാസം പരാജയപ്പെടാത്തവൻ്റെ ഏറ്റുപറച്ചിലാണ്. പത്രോസ് പാറ്റപ്പെട്ട ശേഷം പരിവർത്തനം ചെയ്യപ്പെടുമെന്നും തുടർന്ന് തൻ്റെ സഹോദരങ്ങളെ ശക്തിപ്പെടുത്തുമെന്നും പത്രോസിനോട് പറഞ്ഞു (ലൂക്കോ. 22:31, 32). നാം പരീക്ഷിക്കപ്പെടുമ്പോൾ നമ്മുടെ വിശ്വാസം പരാജയപ്പെടുകയാണെങ്കിൽ നമുക്ക് മറ്റുള്ളവരെ ശക്തിപ്പെടുത്താനാവില്ല.
“സാത്താൻ” എന്ന് വിളിക്കപ്പെട്ടപ്പോഴും പത്രോസ് ഇടറിപ്പോകാഞ്ഞതിനാൽ യേശുവിനു പത്രോസിനു വേണ്ടി വളരെയധികം ചെയ്യാൻ കഴിഞ്ഞു (മത്താ. 16:23). എന്നാൽ യേശു ഒരിക്കലും യൂദാസിനു വേണ്ടി പ്രാർത്ഥിച്ചില്ല, കാരണം ബെഥാന്യയിൽ വെച്ച് യേശു നൽകിയ ഒരു ചെറിയ തിരുത്തലിൽ അവൻ ഇടറിപ്പോയിരുന്നു (യോഹ.12:4-8 ന് ഒപ്പം മത്താ.26:8-15 വായിക്കുക).
കർത്താവ് നിങ്ങളെ തിരുത്തുമ്പോൾ നിങ്ങൾ അസ്വസ്ഥരാകരുത്. നിങ്ങളോരോരുത്തരിലൂടെയും ദൈവത്തിന് ഒരു വലിയ ഉദ്ദേശ്യം നിറവേറ്റാനുണ്ട്. ഉദ്ദേശ്യം എത്ര വലുതാണോ അത്രയധികം സാത്താൻ നിങ്ങളെ വേട്ടയാടാൻ ദൈവം അനുവദിക്കും. എന്നാൽ എല്ലാ പരീക്ഷകളിലും നിങ്ങൾ ജയാളികളെക്കാൾ ഏറെ ജയാളികളായി പുറത്തുവരും.
കാര്യങ്ങൾ നിയമാനുസൃതമാണ്, പക്ഷേ പ്രയോജനകരമല്ല
ക്രിസ്തു ജഡത്തിൽ വന്നതിനെ കുറിച്ച് അവരുമായി പലതും പങ്കുവയ്ക്കാൻ ആഗ്രഹിച്ചുവെന്നും എന്നാൽ അവർ കേൾക്കാൻ മന്ദതയുള്ളവരും പക്വതയില്ലാത്തവരുമായിരുന്നതിനാൽ അതിനു കഴിഞ്ഞില്ലെന്നും പൗലോസ് എബ്രായ ക്രിസ്ത്യാനികളോട് പറഞ്ഞു.(എബ്രാ.5:7-14).
പരിശുദ്ധാത്മാവ് വരുമ്പോൾ തന്നെ സംബന്ധിച്ച കാര്യങ്ങൾ എടുത്ത് നമുക്ക് കാണിച്ചുതരുമെന്ന് യേശു പറഞ്ഞു (യോഹ. 16:14). ക്രിസ്തുവിൻ്റെ ജീവിതത്തിൽ ദൈവത്തിൻ്റെ മഹത്വം പരിശുദ്ധാത്മാവ് നമുക്ക് കാണിച്ചുതരുന്നു. ദൈവിക ജീവിതം നയിക്കുക എന്നതിൻ്റെ അർത്ഥമെന്താണെന്ന് അപ്പോൾ നാം മനസ്സിലാക്കുന്നു – യേശു ഭൂമിയിൽ ജീവിച്ചതുപോലെയുള്ള ഒരു ജീവിതം. അപ്പോൾ നമ്മൾ തിന്മ ഒഴിവാക്കുക മാത്രമല്ല, യേശു സ്വയം ഒഴിവാക്കുന്ന കാര്യങ്ങൾ ഒഴിവാക്കുകയും ചെയ്യും.
എല്ലാം നിയമാനുസൃതമാണെങ്കിലും, എല്ലാം നല്ലതോ പ്രയോജനകരമോ അല്ലെന്നു 1കൊരി.6:12ലും 10:23ലും പൗലോസ് രണ്ടുപ്രാവശ്യം പറഞ്ഞു. നമുക്ക് ക്രിസ്തീയ ജീവിതം രണ്ട് തലങ്ങളിൽ ജീവിക്കാം – ഒന്ന്, എല്ലാ നിയമവിരുദ്ധമായ കാര്യങ്ങളും ഒഴിവാക്കുകയും നിയമാനുസൃതമായ കാര്യങ്ങൾ മാത്രം ചെയ്യുകയും എന്നതാണ്. നിയമാനുസൃതമായ ചില കാര്യങ്ങൾ പോലും നാം ഒഴിവാക്കുന്ന രണ്ടാമത്തെ തലം ഉയർന്നതാണ്, കാരണം അവ തന്നെ പ്രയോജന പ്രദമല്ലാത്തതും നമ്മെ അതിൽ തളച്ചിടുന്നതുമായേക്കാം. നിങ്ങളുടെ നിയമാനുസൃത പ്രവർത്തനങ്ങൾ ഉൾപ്പെടെ നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ഈ പരിശോധന നിങ്ങൾ നടത്തുക. യേശുവുമായുള്ള കൂട്ടായ്മയിൽ നിങ്ങൾക്ക് അവ ചെയ്യാൻ കഴിയുമോ എന്ന് സ്വയം ചോദിക്കുക. അങ്ങനെ മാത്രമേ നിങ്ങൾ ആത്മീയനാകൂ. അല്ലാത്തപക്ഷം, നിങ്ങൾ ഒരു നല്ല മനുഷ്യൻ മാത്രമായിരിക്കും, എന്നാൽ ദൈവിക ജീവനില്ല. ഇതുപോലെയുള്ള ധാരാളം ക്രിസ്ത്യാനികൾ ഇന്നുണ്ട്. നിങ്ങൾക്ക് ജീവിക്കാൻ കഴിയുന്ന മൂന്ന് തലങ്ങൾ ഇതാ:
ആത്മീയം: ലാഭകരവും പരിഷ്‌ക്കരിക്കുന്നതുമായ കാര്യങ്ങൾ മാത്രം ചെയ്യുക
ദേഹീപരം: നിയമാനുസൃതമായതെല്ലാം ചെയ്യുന്നു
ജഡികം: നിയമവിരുദ്ധമായ കാര്യങ്ങൾ പോലും ചെയ്യുന്നു
ഓരോ ദിവസവും നിങ്ങൾ നേരിടുന്ന പ്രലോഭനങ്ങളിലൂടെ നിങ്ങളുടെ ഇന്ദ്രിയങ്ങളെ പ്രവർത്തിപ്പിക്കാനും ആ സാഹചര്യത്തിലോ പ്രലോഭനത്തിലോ ഉള്ള ദൈവിക പ്രതികരണം എന്താണെന്നും മാനുഷികവും ദേഹിപരവുമായത് എന്താണെന്നും വിവേചിച്ചറിയാൻ കർത്താവ് നിങ്ങൾക്കു കൃപ നൽകട്ടെ (എബ്രാ. 5:14).
പൂർണ്ണമായും കർത്താവിനായി ജീവിക്കുന്നു
ഈ ദിവസങ്ങളിൽ ഇന്ത്യയിൽ എവിടെ പോയാലും ദൈവം നമ്മെ വളരെയധികം ഉത്സാഹിപ്പിക്കുന്നുണ്ട്. ഈ നാട്ടിലെ ആവശ്യം വളരെ വലുതാണ്. കർത്താവിനെ നേരിട്ട് കാണുന്നതിന് മുമ്പ്, തനിക്കു വേണ്ടി എന്തെങ്കിലും ചെയ്യാൻ ദൈവം എനിക്ക് ഇതുവരെ ജീവൻ നൽകിയതിന് ഞാൻ അങ്ങേയറ്റം നന്ദിയുള്ളവനാണ്.
നിങ്ങൾ ഓരോരുത്തരുടെയും ജീവിതം സംബന്ധിച്ചു ദൈവത്തിന് ഒരു പദ്ധതിയുണ്ട്. ഓരോ ദിവസവും ആ പദ്ധതിക്കായി തന്നെ അന്വേഷിക്കുക. കർത്താവിനുവേണ്ടി ജീവിക്കുന്നതിൻ്റെ പദവിയും ബഹുമാനവും കവർന്നെടുക്കാൻ ഒന്നിനെയും അനുവദിക്കരുത്. കാൽവരിയിൽ യേശു നമുക്കുവേണ്ടി ചെയ്ത എല്ലാറ്റിനും നന്ദി പ്രകടിപ്പിക്കാൻ ജീവിതം വളരെ ചെറുതാണ്. എൻ്റെ മക്കളേ, കർത്താവ് വീണ്ടും വരുന്നതുവരെ 100% അവനുവേണ്ടി ജീവിച്ചുകൊണ്ട് നിങ്ങളുടെ ജീവിതം മൂല്യവത്തായ രീതിയിൽ ചെലവഴിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു.
നിങ്ങൾ പരിശുദ്ധാത്മാവിനാൽ നിറയപ്പെടാനും നിങ്ങൾ ശിഷ്യത്വത്തിൻ്റെ വഴിയിൽ നടക്കാനും ഇടയാകട്ടെ. തനിക്കുവേണ്ടി മാത്രം ജീവിക്കാൻ കർത്താവ് നിങ്ങളെ കാത്തുസൂക്ഷിക്കുകയും നിങ്ങളുടെ അക്കാദമിക് പഠനങ്ങളിൽ നിങ്ങളെ സഹായിക്കുകയും ചെയ്യണമെന്ന് ഞങ്ങൾ ദിവസവും നിങ്ങൾക്കായി പ്രാർത്ഥിക്കുന്നു. നിങ്ങളുടെ ജീവിതത്തിൽ ഇതുവരെ ഉണ്ടായിട്ടുള്ളതിലും കൂടുതൽ അടുത്ത് ഈ വർഷം തന്നെ പിന്തുടരാൻ കർത്താവ് കൃപ നൽകട്ടെ. ജീവിതം ചെറുതാണ്, നിസ്സാരകാര്യങ്ങൾക്കായുള്ളതല്ല. ദൈവത്തിൻ്റെ പൈതലും ഭൂമിയിലെ അവിടുത്തെ സാക്ഷിയും ആകാൻ വിളിക്കപ്പെട്ടതിൻ്റെ ഗൗരവം, ഈ വരുന്ന പുതുവർഷത്തിൽ നിങ്ങളുടെ ഹൃദയത്തെ കീഴടക്കട്ടെ. അവസാനിക്കുമ്പോൾ സംതൃപ്തിയോടെ തിരിഞ്ഞുനോക്കാൻ കഴിയുന്ന ഒരു വർഷം നിങ്ങൾക്ക് ഉണ്ടാകട്ടെ. സമയം വളരെ വേഗത്തിൽ കടന്നുപോകുന്നു, അവിടുത്തെ മഹത്വത്തിനായി നമ്മെ സൃഷ്ടിച്ച ദൈവത്തോട് നമ്മുടെ ജീവിതത്തിൻ്റെ കണക്ക് നൽകാൻ നാമെല്ലാവരും കർത്താവിൻ്റെ മുമ്പാകെ നിൽക്കും. നിങ്ങൾ എങ്ങനെ ജീവിച്ചു എന്നതിൽ ആ ദിവസം നിങ്ങൾക്ക് വലിയ സന്തോഷമുണ്ടാകട്ടെ.
“എൻ്റെ ഈ ജീവിതത്തിൽ നിസ്സാരമാക്കാൻ സമയമില്ല
നമ്മുടെ അനുഗൃഹീതനായ ഗുരു സഞ്ചരിച്ച പാത ഇതല്ല;
എന്നാൽ കഠിനാധ്വാനം – ഓരോ മണിക്കൂറും ശക്തിയോടെ
എല്ലായ്പ്പോഴും, എല്ലാം ദൈവത്തിന് വേണ്ടി.
സമയം അതിവേഗം പറക്കുന്നു – നിത്യത അടുത്തിരിക്കുന്നു,
താമസിയാതെ എൻ്റെ പൊടി പായലിനടിയിൽ കിടന്നേക്കാം
അതിനാൽ ജീവിതം പാഴാക്കാൻ എങ്ങനെ ഞാൻ ധൈര്യപ്പെടും?
എല്ലായ്പ്പോഴും, എല്ലാം ദൈവത്തിന് വേണ്ടി.” (എ.ബി.സിംപ്സൺ)
ഒട്ടും ലജ്ജയില്ലാത്ത വിധം അധാർമികരും അഴിമതിക്കാരുമായ ആളുകളും ചുറ്റുമുള്ള ഈ സമൂഹത്തിലെ ലൗകികതയിൽ നിന്ന് പിന്തിരിയുന്നതിൽ മൗലികതയോ പൂർണ്ണഹൃദയമോ ഇല്ലാതെ വെറുതെ സംസാരിക്കുന്ന വിശ്വാസികളും ഉള്ള ഒരു രാജ്യത്താണു നിങ്ങൾ ജീവിക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ നിങ്ങളുടെ ചുറ്റുമുള്ള ക്രിസ്ത്യാനികളുടെ നിലവാരത്തിലേക്ക് കൂപ്പുകുത്താനും അവർ ചെയ്യുന്ന കാര്യങ്ങൾ ചെയ്യാനും എളുപ്പമാണ്. നിങ്ങൾ ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ അപകടമാണിത്. അതുകൊണ്ട് ശത്രുവിൻ്റെ കുതന്ത്രങ്ങൾക്കെതിരെ ജാഗ്രത പുലർത്തുക, യേശുവിനെ മാത്രം നിങ്ങളുടെ മാതൃകയാക്കുക. നിങ്ങളുടെ കണ്ണുകൾ യേശുവിൽ മാത്രമായിരിക്കട്ടെ. യേശുവുമായുള്ള കൂട്ടായ്മയിൽ നിങ്ങൾക്ക് ചെയ്യാൻ കഴിയാത്തത്, നിങ്ങളുടെ ചുറ്റുമുള്ള മറ്റെല്ലാ ക്രിസ്ത്യാനികളും ചെയ്യുന്നുണ്ടെങ്കിൽ പോലും, നിങ്ങൾ ഒരിക്കലും ചെയ്യാൻ പാടില്ല. അത് നിങ്ങളുടെ ജീവിതത്തിൻ്റെ നിയമമാക്കുക.
എപ്പോഴും യേശുവിൻ്റെ സാന്നിധ്യത്തിൽ ജീവിക്കുക, തന്നിലേക്ക് ഉറ്റുനോക്കുക. ഇത് നിരന്തരം സ്വയം വിധിക്കുന്ന ഒരു ജീവിതത്തിലേക്ക് നയിക്കും. എല്ലാ ആത്മീയ പുരോഗതിയുടെയും വഴി ഇതാണ്. നിങ്ങൾ അവിടെ പോകുന്ന ഏതെങ്കിലും സഭയിൽ നിങ്ങൾ കേൾക്കുന്ന ഒരു സന്ദേശമല്ല ഇത്. അതിനാൽ നിങ്ങൾ ഈ കാര്യങ്ങൾ നിങ്ങളോടു തന്നെ പ്രസംഗിക്കുന്നവനാകണം. എന്നാൽ നിങ്ങൾ സ്വയം അനാവശ്യമായ ആത്മപരിശോധന നടത്തരുത് – കാരണം അത് കുറ്റം വിധിയിലേക്കും നിരുത്സാഹത്തിലേക്കും നയിക്കും. എന്നാൽ യേശുവിലേക്ക് നോക്കുക – നിങ്ങൾ കർത്താവിനെ നോക്കുമ്പോൾ, യെശയ്യാവ്, ഇയ്യോബ്, യോഹന്നാൻ (പത്മോസിൽ) എന്നിവർ കണ്ടതുപോലെ നിങ്ങളുടെ സ്വന്തം കുറവുകൾ നിങ്ങൾ കാണും. അപ്പോൾ നിങ്ങൾക്ക് നിങ്ങളെത്തന്നെ വിധിക്കാൻ കഴിയും.
ഞാൻ ഒരിക്കലും എൻ്റെ ഉള്ളിലേക്ക് നോക്കാറില്ല. ഞാൻ നിരന്തരം യേശുവിനെ നോക്കുന്നു – അവിടുത്തെ പരിപൂർണ വിശുദ്ധിയിലേക്കും (എന്നെപ്പോലെ പരീക്ഷിക്കപ്പെട്ട ഒരു മനുഷ്യനെന്ന നിലയിൽ), അവിടുത്തെ സ്നേഹത്തിലേക്കും താഴ്മയിലേക്കും. അത് എല്ലാ സമയത്തും എൻ്റെ ആവശ്യത്തെക്കുറിച്ച് എന്നെ ബോധവാനാക്കുന്നു.
അധ്യായം 45
ദൈവരാജ്യം മാത്രം അന്വേഷിക്കുന്നു
നിങ്ങളുടെ ജീവിതത്തിനായി ദൈവത്തിന് ഒരു പദ്ധതിയുണ്ട്, അത് 100% അവിടുന്നു നിറവേറ്റണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. മാതാപിതാക്കളെന്ന നിലയിൽ ഞങ്ങൾ ദൈവത്തെ ബഹുമാനിക്കാൻ ശ്രമിച്ചു, അല്ലാതെ ഞങ്ങൾക്കായിത്തന്നെ ജീവിക്കാൻ ശ്രമിച്ചില്ല. അതിനാൽ, ഞങ്ങൾ വിതച്ചത് ഞങ്ങളുടെ കുട്ടികൾ കൊയ്യുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, കാരണം “ദൈവത്തെ മാനിക്കുന്നവരെ ദൈവം മാനിക്കുന്നു” എന്ന ദൈവത്തിൻ്റെ നിയമമാണിത് – നീതിമാന്മാരുടെ മക്കൾ അനുഗ്രഹിക്കപ്പെട്ടവരാണ് (സദൃ. 20:7 കാണുക). അതിനാൽ, ജോലിയുടെ കാര്യത്തിലും വിവാഹത്തിലും നിങ്ങൾ എല്ലാ ആൺകുട്ടികൾക്കും ദൈവം ശരിയായ അവസരങ്ങൾ നൽകും. ഞങ്ങൾ നിങ്ങൾക്കായി പതിവായി പ്രാർത്ഥിക്കുന്നു – ആ പ്രാർത്ഥനകൾ പാഴാവുകയില്ല. എന്നിരുന്നാലും, നമ്മുടെ പ്രാർഥനകൾക്ക് ഉത്തരം പ്രതീക്ഷിക്കുന്നത് നമ്മുടേതായ ഏതെങ്കിലും യോഗ്യത കൊണ്ടല്ല. മറിച്ച് യേശുവിൻ്റെ നാമത്തിൽ, അവിടുത്തെ യോഗ്യതയിൽ മാത്രം പ്രാർത്ഥിക്കുന്നതുകൊണ്ടാണ്.
നിങ്ങളുടെ ജീവിതത്തിനായുള്ള കർത്താവിൻ്റെ തികഞ്ഞ പദ്ധതി പൂർത്തീകരിക്കപ്പെടണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. അത് ഒരു കാര്യത്തെ മാത്രം ആശ്രയിച്ചിരിക്കുന്നു: നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ ആദ്യം ദൈവരാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുന്നുണ്ടോ ഇല്ലയോ എന്നതിനെ. ഇത് മറ്റൊരു ഘടകത്തെയും ആശ്രയിച്ചല്ല ഇരിക്കുന്നത്. ഇതാണ് കഴിഞ്ഞ 35 വർഷമായി ഞാൻ തെളിയിച്ചത് ( *കുറിപ്പ്: ഇപ്പോൾ 57 വർഷമായി). അതിനാൽ ആ കോഴ്‌സിൽ നിങ്ങൾക്ക് സ്ഥിരമായി ദൈവത്തിൽ നിന്ന് ഒരു `എ’ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, എല്ലാം ശരിയാകും.
എല്ലാ കാര്യങ്ങളിലും “സ്വന്തം താൽപ്പര്യങ്ങൾ അന്വേഷിക്കുക” (ഫിലി. 2:21) എന്ന തത്വത്തിലാണ് ലോകം മുന്നോട്ടു പോകുന്നത്. ആദാമിൻ്റെ വംശത്തിൽ ജനിച്ച എല്ലാവരും, എല്ലാ രാജ്യങ്ങളിലും, എല്ലാ തലമുറകളിലും ആ തത്ത്വത്തിൽ ജീവിച്ചു. യേശു അങ്ങനെയുള്ള ഒരു ലോകത്തിലേക്ക് വന്നു. ഒരിക്കലും തൻ്റെ സ്വന്തം താൽപ്പര്യങ്ങൾ അന്വേഷിക്കാത്ത ഒരു ജീവിതം നയിച്ചു, എന്നാൽ എല്ലായ്‌പ്പോഴും തൻ്റെ പിതാവായ ദൈവത്തിൻ്റെ താൽപ്പര്യങ്ങൾ മാത്രം. യേശുവിൻ്റെ ഒരു ശിഷ്യനാകുക എന്നാൽ ഈ മൗലികമായ രീതിയിൽ കർത്താവിനെ അനുഗമിക്കുക എന്നതാണ് – അവിടെ നിങ്ങൾ ചെയ്യുന്നതോ പറയുന്നതോ ആയ എല്ലാം ദൈവത്തിൻ്റെ മഹത്വവും ദൈവരാജ്യത്തിൻ്റെ താൽപ്പര്യങ്ങളും കൊണ്ട് നിയന്ത്രിക്കപ്പെടുന്നു.
വെളിപ്പാട് 3:21-ൽ, താൻ ജയിച്ചതുപോലെ, ജയിക്കാൻ യേശു നമ്മോട് പറയുന്നു. പോരാടാനും ജയിക്കാനും യേശുവിന് ചിലതുണ്ടെന്ന് ഇത് നമ്മെ വ്യക്തമായി പഠിപ്പിക്കുന്നു. നാം പ്രലോഭിപ്പിക്കപ്പെടുകയും പരീക്ഷിക്കപ്പെടുകയും ചെയ്യുന്ന സമയങ്ങളിൽ, യേശു എങ്ങനെ ജയിച്ചുവെന്ന് കാണിച്ചുതരാൻ പരിശുദ്ധാത്മാവിനെ അനുവദിക്കുകയും അങ്ങനെ അവിടുന്നു ജയിച്ചതുപോലെ തന്നെ ജയിക്കാൻ നാം ശക്തി ആർജ്ജിക്കുകയും വേണം.
ദൈവസ്നേഹം നമ്മുടെ തെറ്റുകളെ മറികടക്കുന്നു
നിങ്ങളെയോർത്ത് ഞങ്ങൾ ശരിക്കും അഭിമാനിക്കുന്നു – പ്രത്യേകിച്ച് കർത്താവിനെ അനുഗമിക്കാനുള്ള നിങ്ങളുടെ ആഗ്രഹം, നിങ്ങളുടെ സമ്പൂർണ്ണ സത്യസന്ധത, നിങ്ങളുടെ സഹായ സന്നദ്ധത, കഠിനാധ്വാന സ്വഭാവം. ഇവ വളരെ പ്രധാനപ്പെട്ട ഗുണങ്ങളാണ്.
ഞാൻ ദൈവത്തിലും പ്രാർത്ഥനയുടെ ശക്തിയിലും വിശ്വസിക്കുന്നു, അത് നിങ്ങളെ എല്ലാവരെയും ഇതുവരെ ദൈവഹിതത്തിന് അനുസൃതമായി നിലനിർത്തി. നിങ്ങൾ ഒരു തീരുമാനത്തിൽ ഒരു തെറ്റ് വരുത്തിയാലും, ദൈവം അത് അസാധുവാക്കുകയും ഭാവിയിൽ നിങ്ങൾക്കായി അവിടുത്തെ പൂർണ ഇഷ്ടം നിവർത്തിക്കുകയും ചെയ്യട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. ജീവിതം ഹ്രസ്വമാണ്, നിങ്ങളുടെ ജീവിതത്തിൽ ഗുരുതരമായ തെറ്റുകൾ ഉണ്ടാകാതിരിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു. നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും നിങ്ങൾ ദൈവത്തിനും അവിടുത്തെ നീതിക്കും ഒന്നാം സ്ഥാനം നൽകട്ടെ. അപ്പോൾ എല്ലാം ശരിയാകും. ഇതിലും നല്ലതൊന്നും ആഗ്രഹിക്കാൻ എനിക്കില്ല.
ഈ ലോകത്തിൽ ഒരു സർപ്പത്തെപ്പോലെ ബുദ്ധിയുള്ളവരും പ്രാവിനെപ്പോലെ നിരുപദ്രവകാരികളും ആയിരിക്കാനും, ഭൗമികമായ ഒരു തൊഴിൽ പിന്തുടരുമ്പോഴും എല്ലായ്‌പ്പോഴും നിത്യതയുടെ വീക്ഷണം നിലനിർത്താനും നിങ്ങൾക്ക് യഥാർത്ഥത്തിൽ ദൈവത്തിൻ്റെ ജ്ഞാനം ആവശ്യമാണ്. അതുകൊണ്ട് ദൈവത്തോട് നിരന്തരം ജ്ഞാനം ചോദിക്കുക. നിങ്ങളുടെ അക്കാദമിക് പഠനങ്ങളിലും നിങ്ങളുടെ ഭൗമിക ജോലിയിലും ദൈവത്തിന് താൽപ്പര്യമുണ്ട് – കാരണം നമ്മുടെ ദൈനംദിന അപ്പത്തിനായി പ്രാർത്ഥിക്കാൻ നമ്മളെ പഠിപ്പിച്ചത് അവിടുന്നാണ്. നമ്മുടെ ദൈനംദിന അപ്പം സമ്പാദിക്കാൻ നമുക്ക് ജോലി ആവശ്യമുണ്ട്. നിത്യമരണത്തിൽ നിന്ന് നമ്മെ രക്ഷിച്ചതിനുപുറമെ, പല അപകടങ്ങളിൽ നിന്നും നേരത്തെയുള്ള മരണത്തിൽ നിന്നും അവിടുന്നു നമ്മെ എല്ലാവരെയും രക്ഷിച്ചതിനാൽ, നാമെല്ലാവരും നമ്മുടെ ജീവിതത്തിനു തന്നോട് കടപ്പെട്ടിരിക്കുന്നു.
നിങ്ങളുടെ കോളജ് ജീവിതത്തിലുടനീളം കടമില്ലാതെ ജീവിക്കാൻ നിങ്ങളെ പ്രാപ്തരാക്കുന്നതിൽ കർത്താവിനെ സ്തുതിക്കുക. പ്രീഡിഗ്രി പഠനം കഴിയുമ്പോൾ തന്നെ കടക്കെണിയിൽ വലയുന്ന എത്രയോ വിദ്യാർത്ഥികളുണ്ട്!
നമ്മുടെ പ്രതീക്ഷകൾക്കും നമുക്ക് നല്ലത് എന്ന് നാം കരുതുന്നതിനും വിരുദ്ധമായി, പല കാര്യങ്ങളും നമുക്ക് സംഭവിക്കാം. അത്തരം കാര്യങ്ങൾ സംഭവിക്കാൻ ദൈവം അനുവദിക്കുന്നത് എന്തുകൊണ്ടാണെന്ന് നമുക്ക് എപ്പോഴും മനസ്സിലാകണമെന്നില്ല. എന്നാൽ നിത്യതയിൽ അവയ്ക്കുള്ള കാരണങ്ങൾ നാം അറിയും – ആ കാരണങ്ങൾ വ്യക്തമായി കാണുമ്പോൾ, നമ്മൾ കർത്താവിനോട് യോജിക്കുകയും “കർത്താവേ, അവിടുന്ന് എല്ലാം നന്നായി ചെയ്തു” എന്ന് പറയുകയും ചെയ്യും. ദൈവം ഒരിക്കലും തെറ്റ് ചെയ്യുന്നില്ല. എനിക്ക് അത് ഉറപ്പാണ്. ദൈവഭക്തൻ്റെ മക്കൾക്ക് ഒരു അവകാശമുണ്ട്. അതിനാൽ ദീർഘകാലാടിസ്ഥാനത്തിൽ നിങ്ങൾ എല്ലാവരും അനുഗ്രഹിക്കപ്പെടും – തീർച്ചയായും. “ദൈവം തന്നെ സ്നേഹിക്കുന്നവർക്കായി ഒരുക്കിയിരിക്കുന്നതു കണ്ണ് കണ്ടിട്ടില്ല, ചെവി കേട്ടിട്ടില്ല, ഒരു മനുഷ്യൻ്റെയും ഹൃദയത്തിൽ തോന്നിയിട്ടുമില്ല” (1കൊരി.2:9).
ഞാൻ ഇതെല്ലാം നിങ്ങൾക്ക് എഴുതുന്നത്, നിങ്ങൾ കർത്താവിനായി കൂടുതൽ പ്രയോജനമുള്ളവരായിരിക്കാൻ ആഗ്രഹിക്കുന്നതിനാൽ മാത്രമാണ്.
എല്ലാ കൃത്രിമത്വവും ഒഴിവാക്കുക. നിങ്ങളുടെ ക്രിസ്തീയത എല്ലായ്പ്പോഴും സ്വാഭാവികമായിരിക്കട്ടെ – നിങ്ങളുടെ ഹൃദയത്തിൽ നിന്ന്. കർത്താവ് നിങ്ങളെ സംരക്ഷിക്കുകയും നിലനിർത്തുകയും ചെയ്യട്ടെ – ആത്മീയമായും ശാരീരികമായും.
മാതാപിതാക്കളോടുള്ള അനുസരണം
ദൈവം ആദാമിന് ഒരു കൽപ്പന മാത്രമേ നൽകിയുള്ളൂ. അവൻ അത് അനുസരിക്കാതിരുന്നു (ഉൽപ.2, 3). ക്രിസ്ത്യാനികൾക്ക് യേശു ഒരു കൽപ്പന മാത്രമേ നൽകിയിട്ടുള്ളൂ – പരസ്പരം സ്നേഹിക്കുക (യോഹ. 13:34, 35). എന്നാൽ അവരിൽ ഭൂരിഭാഗവും അത് അനുസരിക്കുന്നില്ല. അതുപോലെ, ദൈവം കുട്ടികൾക്ക് ഒരു കൽപ്പന മാത്രമേ നൽകിയിട്ടുള്ളൂ – അവരുടെ മാതാപിതാക്കളെ ബഹുമാനിക്കുക (എഫേ.6:1-3). അവരിൽ ഭൂരിഭാഗവും അത് അനുസരിക്കുന്നില്ല.
ബഹുമാനിക്കാൻ കുട്ടികളെ പഠിപ്പിക്കേണ്ടത് മാതാപിതാക്കളുടെ കടമയാണ്. കുട്ടികൾ അവരുടെ ജീവിതത്തിലുടനീളം എല്ലാ സമയത്തും മാതാപിതാക്കളോട് ബഹുമാനത്തോടെ സംസാരിക്കണം. കുട്ടികൾ വീട്ടിൽ താമസിക്കുമ്പോൾ, അവർ എല്ലാ കാര്യങ്ങളിലും മാതാപിതാക്കളെ അനുസരിക്കണം. ഇതാണ് യേശു നമുക്കായി വച്ചിരിക്കുന്ന മാതൃക. അവിടുന്നു 30 വയസ്സുവരെ (വീട്ടിൽ ആയിരിക്കുമ്പോൾ) മറിയയെ അനുസരിച്ചു. അതിനുശേഷം കാനാവിൽവച്ച് ഇനി അവളെ അനുസരിക്കാൻ താൻ ബാധ്യസ്ഥനല്ലെന്നും തൻ്റെ പിതാവിനെ മാത്രമേ കേൾക്കുകയുള്ളൂ എന്നും വ്യക്തമാക്കി. എന്നാൽ തൻ്റെ അവസാന നിമിഷങ്ങളിൽ കുരിശിൽ തൂങ്ങിക്കിടക്കുമ്പോഴും അവിടുന്ന് അവളുടെ കാര്യം ശ്രദ്ധിച്ചു. യേശുവിൻ്റെ മാതൃക അനുസരിക്കുകയും അനുകരിക്കുകയും ചെയ്യുന്ന എല്ലാ കുട്ടികളും ഇതു പോലെയായിരിക്കണം.
മാതാപിതാക്കളെന്ന നിലയിൽ ഞങ്ങൾ നിങ്ങളുടെ മുൻപിൽ ദൈവത്തെ പ്രതിനിധീകരിക്കേണ്ടതുണ്ടായിരുന്നു. ഇവിടെയാണ് ദൈവത്തിൻ്റെ കൃപയുടെയും സഹായത്തിൻ്റെയും വലിയ ആവശ്യം ഞങ്ങൾ കണ്ടത്.
ചില സഹായകരമായ ഉദ്ധരണികൾ
ഞാൻ അടുത്തിടെ വായിച്ച ചില നല്ല ഉദ്ധരണികൾ ഇതാ:
“ആദിയിൽ ദൈവത്തിന് ഒരു മനുഷ്യനെ സൃഷ്ടിക്കേണ്ടത് ആവശ്യമായിരുന്നു. അത് ഇപ്പോഴും ചെയ്യുന്നു.”
കഷ്ടപ്പാടിനെക്കുറിച്ച്: “ഞാൻ ഒരു ദുഷ്‌കരമായ യാത്രയിലാണ് എന്ന് എന്നോട് പറഞ്ഞിട്ടുണ്ടെങ്കിൽ, വഴിയിലെ ഓരോ കുലുക്കവും ഞാൻ ശരിയായ പാതയിലാണെന്ന് എന്നെ ഓർമ്മിപ്പിക്കുന്നു.”
” നല്ല വാർത്ത നല്ല രീതിയിൽ മാത്രം കേൾക്കണമെങ്കിൽ അതു നല്ല മട്ടിൽ പറയണം.”
“ലോത്ത് ദേശം (സോദോം) തിരഞ്ഞെടുത്തു, എല്ലാം നഷ്ടമായി. അബ്രഹാം ദൈവത്തെ തിരഞ്ഞെടുത്തു, എല്ലാം എന്നെന്നേക്കുമായി നേടി.”
വിശ്വാസത്തിൻ്റെ യഥാർത്ഥ അടയാളങ്ങൾ
ഗലാത്യർ 5:6 ൽ “ക്രിസ്തുയേശുവിൽ പരിച്ഛേദനയോ അഗ്രചർമ്മമോ ഒന്നും അർത്ഥമാക്കുന്നില്ല, മറിച്ച് സ്നേഹത്തിലൂടെ പ്രവർത്തിക്കുന്ന വിശ്വാസം മാത്രമാണ് കാര്യം” എന്ന് നമ്മോട് പറയുന്നു. ഒരു ഉപദേശത്തെക്കുറിച്ചുള്ള നമ്മുടെ എല്ലാ അറിവും (ആ ഉപദേശം ‘പരിച്ഛേദന’, ‘അന്യഭാഷാ ഭാഷണം’ അല്ലെങ്കിൽ ‘പാപത്തിൻ്റെ മേൽ വിജയം’ അല്ലെങ്കിൽ മറ്റെന്തെങ്കിലും) നമ്മിൽ സ്നേഹത്തിലൂടെ പ്രവർത്തിക്കുന്ന വിശ്വാസത്തെ ഉൽപ്പാദിപ്പിക്കുന്നില്ലെങ്കിൽ, അതുകൊണ്ടു പ്രയോജനമില്ലെന്ന് ഇത് നമ്മെ പഠിപ്പിക്കുന്നു. “വിശ്വാസം” എന്നതിൻ്റെ ഒരു അർത്ഥം “ദൈവത്തിലുള്ള നിസ്സഹായമായ ആശ്രയത്വം” എന്നാണ്. നമ്മുടെ തന്നെ സ്വയ വിശ്വാസത്തിൻ്റെ അവസാനത്തിലെത്തിയാൽ മാത്രമേ നമുക്ക് ദൈവത്തിൽ ആശ്രയിക്കാനും വിശ്വസിക്കാനും കഴിയൂ. ആ വിശ്വാസം അപ്പോൾ മറ്റുള്ളവരോടുള്ള സ്നേഹത്തിൽ പ്രകടമാകണം.
ദൈവത്തിലുള്ള വിശ്വാസത്തിൻ്റെ മറ്റൊരു അടയാളം, നമ്മുടെ സ്വന്തം യുക്തി നമ്മോട് പറയുന്നതിൽ നിന്ന് വ്യത്യസ്തമായി, അവിടുന്നു കൽപ്പിച്ചത് എല്ലായ്പ്പോഴും നമുക്ക് ഏറ്റവും മികച്ചതാണെന്ന് നാം വിശ്വസിക്കുന്നു എന്നതാണ്. ആദ്യം അവിടുത്തെ രാജ്യം അന്വേഷിക്കുക, നമ്മുടെ ഹൃദയം ശുദ്ധമായി സൂക്ഷിക്കുക, എല്ലായ്‌പ്പോഴും നമ്മെത്തന്നെ താഴ്ത്തുക, നമ്മെ ദ്രോഹിക്കുന്ന എല്ലാവരോടും ക്ഷമിക്കുക, തിന്മയെ നന്മകൊണ്ട് ജയിക്കുക – എല്ലാം നമുക്ക് ഏറ്റവും മികച്ചതാണ്. ‘ദൈവത്തിൻ്റെ ശക്തമായ കര’ത്തിൻകീഴിൽ നമ്മെത്തന്നെ താഴ്ത്താൻ നാം വിളിക്കപ്പെട്ടിരിക്കുന്നു. ദൈവം തൻ്റെ പരമാധികാരത്തിൽ നമ്മെ താഴ്‌ത്താൻ ക്രമീകരിക്കുന്ന ആളുകളെയും സാഹചര്യങ്ങളെയുമാണ് ‘ദൈവത്തിൻ്റെ ശക്തമായ കരം’ സൂചിപ്പിക്കുന്നത്.
നമ്മൾ സ്വയം താഴ്ത്തുകയും സ്വയം ഉറപ്പിക്കാതിരിക്കുകയും ചെയ്താൽ ആളുകൾ നമ്മെ മുതലെടുക്കുമോ എന്ന് നാം ചിന്തിച്ചേക്കാം. എന്നാൽ നമുക്ക് അത്തരം ഭയങ്ങളൊന്നും ആവശ്യമില്ല, കാരണം “ദൈവം എപ്പോഴും നമ്മെക്കുറിച്ച് ചിന്തിക്കുകയും നമ്മെ ബാധിക്കുന്ന എല്ലാ കാര്യങ്ങളും നിരീക്ഷിക്കുകയും ചെയ്യുന്നു” (1 പത്രോ.5:6,7 – ലിവിങ്). നമ്മുടെ കഴിവിനപ്പുറം പരീക്ഷിക്കപ്പെടാൻ അവിടുന്നു ഒരിക്കലും അനുവദിക്കില്ല. അതുകൊണ്ട് നന്ദികെട്ടവരും നമ്മോടു തിന്മ കാട്ടുന്നവരുമായ ആളുകളെ നാം ദൈവം നമ്മോട് കൽപ്പിക്കുന്നതുപോലെ സ്നേഹിച്ചാൽ, അവർ നമ്മെ മുതലെടുക്കുമെന്ന് നാം ഭയപ്പെടേണ്ടതില്ല.
ചെയ്യേണ്ടിയിരുന്ന ഒരു കാര്യം ചെയ്യാൻ മറന്നു പോകുന്നവരെ ഓർത്ത് ആകുലരാകരുതെന്നും അവിടെയും ദൈവത്തിൻ്റെ പരമാധികാരത്തിന് ഇടം നൽകണമെന്നും ദൈവം എന്നെ പഠിപ്പിച്ചിട്ടുണ്ട്! തക്കസമയത്ത് യോസേഫിനെ സിംഹാസനത്തിലേക്ക് കൊണ്ടുവരാൻ ഫറവോൻ്റെ പാനപാത്രവാഹകൻ്റെ മറവി ദൈവം ഉപയോഗിച്ചതുപോലെ, അച്ചടക്കമില്ലാത്ത പ്രവൃത്തികൾ പോലും തൻ്റെ പരമോന്നത ആവശ്യങ്ങൾക്കായി ഉപയോഗിക്കാനുള്ള വഴികൾ ദൈവത്തിനുണ്ട് (ഉൽപ.40:23; 41:1). ബോധപൂർവമായ പാപം മാത്രമാണ് ദൈവം വെറുക്കുന്നത്. മറ്റെല്ലാം അവിടുന്ന് അവഗണിക്കുന്നു – അവിടുത്തെ മഹത്വത്തിനായി ഉപയോഗിക്കുന്നു.
സ്വയത്തിൻ്റെ മരണവും, ക്രിസ്തുവിൻ്റെ ശരീരം പണിയുന്നതും
നാം യേശുവിനോടുകൂടെ മരിക്കുകയാണെങ്കിൽ തീർച്ചയായും നാം തന്നോടൊപ്പം ജീവിക്കും. നമുക്ക് ദൈവത്തിൽ വിശ്വാസമുണ്ടെങ്കിൽ, ഈ “യേശുവിൻ്റെ മരണത്തിന്” നാം നമ്മുടെ ജീവിതത്തിൽ സമ്മതം നൽകും – ദൈവം നമുക്കുവേണ്ടി ക്രമീകരിക്കുന്ന സാഹചര്യങ്ങളിൽ, ദൈവത്തിൽ പൂർണ്ണമായി വിശ്വസിച്ചുകൊണ്ട് നമ്മുടെ സ്വന്തം ഇച്ഛയ്ക്ക് (നമ്മുടെ സ്വന്തം പ്രീതി, നമ്മുടെ ബഹുമാനം, നമ്മുടെ അന്തസ്സ് മുതലായവ അന്വേഷിക്കുന്ന മനോഭാവത്തിന്) മരിക്കുന്നു. ദൈവം നമുക്ക് പകരമായി നൽകുന്ന ദൈവിക ജീവൻ, നമ്മെ മരണത്തിലേക്ക് തള്ളിവിടുന്ന ചീഞ്ഞ ആദാമിക ജീവിതത്തേക്കാൾ എത്രയോ ശ്രേഷ്ഠമായിരിക്കും.
യേശുവിൻ്റെ പുനരുത്ഥാന ജീവൻ തീർച്ചയായും നമ്മുടെ മാതാപിതാക്കളിൽ നിന്ന് നമുക്കെല്ലാവർക്കും പാരമ്പര്യമായി ലഭിച്ച ജീവിതത്തേക്കാൾ വളരെ ഉയർന്നതാണ്. എന്നാൽ യേശുവിൻ്റെ ജീവൻ ദൈവം നമുക്കു നൽകുന്നതിനുമുമ്പ് ആ ആദാമിക ജീവിതം മരണത്തിനു വിട്ടുകൊടുക്കാൻ നാം തയ്യാറായിരിക്കണം (2 തിമൊ. 2:11; 2 കൊരി.4:10). ഒരു ദൃഷ്ടാന്തം ഉപയോഗിച്ചാൽ, നാമാകുന്ന ഭിക്ഷക്കാരൻ്റെ തകരപ്പാത്രത്തിലെ കുറച്ച് നാണയങ്ങൾ ദൈവം വാഗ്ദാനം ചെയ്ത ഒരു ദശലക്ഷം രൂപയ്ക്ക് പകരം നൽകുന്നതുപോലെയാണ് ഇത്. ഒരു വിഡ്ഢി മാത്രമേ അത്തരമൊരു കൈമാറ്റം നിരസിക്കുകയുള്ളൂ. എന്നാൽ ലോകം അത്തരം വിഡ്ഢികളാൽ നിറഞ്ഞിരിക്കുന്നു. അതിനാൽ, അവർ തങ്ങളുടെ ചില നാണയങ്ങളിൽ (ദ്രവിച്ച ആദാമിക ജീവിതം) മുറുകെപ്പിടിച്ചുകൊണ്ട് അവരുടെ ജീവിതം അവസാനിപ്പിക്കുന്നു. അവർ ഭൂമിയിൽ നേരിട്ട പ്രലോഭനങ്ങൾ ആത്മീയമായി സമ്പന്നരാകാൻ (ദൈവിക സ്വഭാവത്തോടെ), തങ്ങളുടെ ഭൗമിക ജീവിതം അവസാനിപ്പിക്കുന്നതിന് മുമ്പ് അവർ ഉപയോഗിക്കുന്നില്ല. ബൈബിൾ നമ്മുടെ മോഹങ്ങളെ വഞ്ചനാ പരം എന്ന് വിളിക്കുന്നതിൽ അതിശയിക്കാനില്ല (എഫെ. 4:22), കാരണം അവ നമ്മെ സന്തോഷിപ്പിക്കാൻ പോകുന്നുവെന്ന് തെറ്റിദ്ധരിപ്പിച്ചു നമ്മെ വിഡ്ഢികളാക്കുന്നു!
നമ്മുടെ ജീവിതാവസാനം വരെ നാം നടക്കേണ്ട കുരിശിൻ്റെ വഴിയാൽ (സ്വയത്തിൻ്റെ മരണത്തിലേക്കുള്ള വഴി) നാം പിടിക്കപ്പെട്ടിട്ടില്ലെങ്കിൽ നമുക്ക് ക്രിസ്തുവിൻ്റെ ശരീരം പണിയാൻ കഴിയില്ല. ഇത് ഒരു അധിക സാധ്യതയല്ല, മറിച്ച് ക്രിസ്തുവിൻ്റെ ശരീരം പണിയുന്നതിനുള്ള കേന്ദ്ര സത്യമാണ്.
നമുക്കുവേണ്ടിയുള്ള ദൈവത്തിൻ്റെ ലക്ഷ്യം – ക്രിസ്തുവിനെപ്പോലെ ആക്കുക
നമ്മെ യേശുവിനെപ്പോലെ ആക്കുക എന്നതാണ് ദൈവത്തിൻ്റെ ലക്ഷ്യം. അതുമായി ബന്ധപ്പെട്ട മൂന്ന് പ്രധാന വാക്യങ്ങൾ ഇതാ:
(എ) റോമർ 8:28, 29 : ഈ ലക്ഷ്യത്തിലെത്താൻ നമ്മെ പ്രാപ്തരാക്കുന്നതിനായി നമ്മുടെ പിതാവ് എല്ലാം കൂടി വ്യാപരിപ്പിച്ച് പ്രവർത്തിക്കുന്നു.
(ബി) 2 കൊരിന്ത്യർ 3:18 : ഈ ലക്ഷ്യത്തിലേക്ക് നമ്മെ നയിക്കാൻ പരിശുദ്ധാത്മാവ് നമ്മെ ആന്തരികമായി നിറയ്ക്കുന്നു.
(സി) 1 യോഹന്നാൻ 3:2,3 : ക്രിസ്തുവിൻ്റെ വരവിനെക്കുറിച്ചു പ്രതീക്ഷയുള്ള എല്ലാവരും ഈ ലക്ഷ്യത്തിനായി പ്രവർത്തിക്കും.
ദൈവത്തിന് നമ്മോടുള്ള സ്നേഹത്തിൻ്റെ രണ്ട് അടയാളങ്ങൾ, ഒരു ചെറിയ കാര്യത്തിലാണെങ്കിൽപ്പോലും, അവിടുന്നു നമ്മെ ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നു എന്നതാണ് (എബ്രാ. 12:5-8; വെളി. 3:19). അവിടുന്നു നമ്മെ തൻ്റെ മക്കളായി കണക്കാക്കുന്നു എന്ന് അത് തെളിയിക്കുന്നു. നമ്മളും ലക്ഷ്യത്തെക്കുറിച്ച് ഗൗരവമുള്ളവരാണെങ്കിൽ, നമ്മെ യേശുവിനെപ്പോലെയാക്കുക എന്ന ലക്ഷ്യം വച്ച് ദൈവം ഉറപ്പോടെ പ്രവർത്തിക്കും.
നമ്മുടെ ജീവിതത്തിനായി ദൈവത്തിന് ഒരു പദ്ധതിയുണ്ട്, അത് നാം പൂർണ്ണഹൃദയത്തോടെ തന്നെ അന്വേഷിച്ചാൽ മാത്രമേ പൂർത്തീകരിക്കാൻ കഴിയൂ – മറിച്ചല്ല. (ഇതുമായി ബന്ധപ്പെട്ട് യിരെമ്യാവ് 29:11-13 വായിക്കുക). തന്നെ ഉത്സാഹത്തോടെ അന്വേഷിക്കുന്നവർക്ക് ദൈവം പ്രതിഫലം നൽകുന്നവനാണ് (എബ്രാ. 11:6 – കെ.ജെ.വി). അതിനാൽ, നിങ്ങൾ ഇപ്പോൾ മുതൽ – നിങ്ങളുടെ യൗവനത്തിൽത്തന്നെ – കർത്താവിനെ ഉത്സാഹത്തോടെ അന്വേഷിക്കണം.
അധ്യായം 46
മരണം ദൈവിക ജീവനിലേക്കുള്ള കവാടം
1 കൊരിന്ത്യർ 11-ൽ, ‘അപ്പം മുറിക്കുമ്പോൾ’ കർത്താവിൻ്റെ മരണത്തെ ഓർക്കാൻ നമ്മോട് പറഞ്ഞിരിക്കുന്നു. യേശു വന്നു തൻ്റെ ജീവിതത്തിലൂടെയും പഠിപ്പിക്കലിലൂടെയും “മരണം ദൈവത്തിൻ്റെ ജീവനിലേക്കുള്ള കവാടമാണ്” എന്നു നമുക്ക് കാണിച്ചുതന്നു (2 കൊരി.4:10 കാണുക). അതുകൊണ്ട് ക്രിസ്തുവിൻ്റെ മരണത്തിൻ്റെ എല്ലാ വശങ്ങളും ധ്യാനിക്കുകയും ആ മരണത്തിൽ പങ്കുചേരുകയും (നുറുക്കിയ അപ്പം തിന്നുക) ക്രിസ്തുവിനൊപ്പം ക്രൂശിക്കപ്പെടുകയും ചെയ്യുന്നതിൻ്റെ അർത്ഥമെന്താണെന്ന് കൂടുതൽ വ്യക്തമായി മനസ്സിലാക്കുന്നത് നല്ലതാണ്.
ക്രിസ്തുവിൻ്റെ മരണത്തിൻ്റെ ഒരു വശം, താൻ ഒരിക്കലും ചെയ്യാത്തതിൻ്റെ പഴി കുരിശിൽ താൻ ഏറ്റെടുത്തു എന്നതാണ് (“ഞാൻ ഒരിക്കലും ചെയ്തിട്ടില്ലാത്തതിന് ഞാൻ ശിക്ഷിക്കപ്പെട്ടു, ഞാൻ ഒരിക്കലും മോഷ്ടിച്ചിട്ടില്ലാത്തത് തിരികെ കൊടുക്കേണ്ടി വരുന്നു” – സങ്കീ. 69: 4 – ലിവിങ്, എൻ.എ.എസ്.ബി). ആദം ചെയ്തതിന് നേർവിപരീതമായിരുന്നു ഇത് – അവൻ ചെയ്തതിനുള്ള പഴി ഏറ്റെടുക്കാൻ അവൻ വിസമ്മതിച്ചു. മറിച്ച് അവൻ തൻ്റെ ഭാര്യയെ കുറ്റപ്പെടുത്തി (ഉൽപ.3:12). ആദാമിൻ്റെ മക്കളും ദൈവമക്കളും നടക്കുന്ന തികച്ചും വ്യത്യസ്തമായ രണ്ട് വഴികളാണിത്.
ആദാമിൻ്റെ മക്കൾ അവരുടെ പിതാവിനെപ്പോലെ സ്വയം ന്യായീകരിക്കുന്നു. “നിങ്ങളെത്തന്നെ നീതീകരിക്കുന്നവരാണ് നിങ്ങൾ”, യേശു പരീശന്മാരോട് പറഞ്ഞു (ലൂക്കോ. 16:15). ആദാമിന് സ്വന്തം ആവശ്യമോ സ്വന്തം പാപമോ കാണാൻ കഴിഞ്ഞില്ല. അവനു മറ്റൊരാളുടെ പാപം മാത്രമേ കാണാനാകൂ. ആരെങ്കിലും മറ്റുള്ളവരെ കുറ്റപ്പെടുത്തുകയും തന്നിൽ തെറ്റൊന്നും കാണാതിരിക്കുകയും ചെയ്യുമ്പോൾ, അവൻ യഥാർത്ഥത്തിൽ കുറ്റം ചുമത്തുന്ന അപവാദിയായ സാത്താനോട് കൂട്ടുകൂടുകയാണ്.
മരണാസന്നനായ കള്ളൻ രക്ഷപ്പെട്ടത്, “കർത്താവേ, എന്നെ ഓർത്തുകൊള്ളണമേ” എന്നു പറഞ്ഞതുകൊണ്ടല്ല. എന്നാൽ ആ വാക്കുകൾ പറയുന്നതിന് മുമ്പ് അവൻ സ്വന്തം പാപങ്ങളുടെ പഴി ഏറ്റെടുത്തതുകൊണ്ടാണ്.
മറ്റുള്ളവരെ വിധിക്കാൻ ദൈവത്തിന് നമ്മുടെ സഹായം ആവശ്യമില്ല. അതെല്ലാം സ്വയം ചെയ്യാൻ അവിടുന്നു തികച്ചും കഴിവുള്ളവനാണ്! നാം നമ്മെ മാത്രം വിധിക്കണമെന്ന് അവിടുന്നു ആഗ്രഹിക്കുന്നു. അത്തരം വിശ്വാസികൾ ലോകത്തിലെ ഏറ്റവും സന്തുഷ്ടരായ ആളുകളായിരിക്കും.
വടക്കൻ രാജ്യമായ യിസ്രായേലിൻ്റെ പരാജയത്തിൽ നിന്ന് അവർ ഒരു പാഠവും പഠിച്ചിട്ടില്ലെന്ന് യിരെമ്യാവിലൂടെ കർത്താവ് തെക്കൻ രാജ്യമായ യഹൂദയിലെ ജനതയോട് പറഞ്ഞു (യിരെ. 3: 6-8). എന്നിട്ട് അവിടുന്ന് പറഞ്ഞു, യിസ്രായേൽ യഹൂദയെക്കാൾ മികച്ചതാണെന്ന്. നിർജീവ വിഭാഗങ്ങളിൽ നിന്ന് പുറത്തുവന്ന പല ക്രിസ്തീയ സഭകളും ആ മരിച്ച വിഭാഗങ്ങളോട് ദൈവം ചെയ്തതിൽ നിന്ന് ഒരു പാഠവും പഠിച്ചില്ല. അതിനാൽ അവർ ആ വിഭാഗങ്ങളെക്കാൾ കൂടുതൽ പരീശന്മാരും മരിച്ചവരുമായി അവസാനിച്ചു.
ഒരേ ഒരു കാര്യം ചെയ്യാൻ ദൈവം നമ്മെ വിളിക്കുന്നു: “നിങ്ങളുടെ സ്വന്തം അകൃത്യത്തെ അംഗീകരിക്കുക” (യിരെ. 3:13).
യഥാർത്ഥ സന്തോഷം
ലോകത്തിലെ എല്ലാ മനുഷ്യരും സന്തോഷത്തിനായുള്ള അന്വേഷണത്തിലാണ്. എന്നാൽ അവരെല്ലാം തെറ്റായ വഴിയിലൂടെയാണ് അത് നടത്തുന്നത്. അവിഹിതമായ ലൈംഗിക സുഖം, അല്ലെങ്കിൽ ധാരാളം പണം, അല്ലെങ്കിൽ പ്രശസ്തി, ബഹുമാനം, പദവി, അധികാരം മുതലായവയിൽ സന്തോഷം കണ്ടെത്താമെന്ന് അവർ കരുതുന്നു. ഇവയിലെല്ലാം ഒരു നിശ്ചിത അളവിലുള്ള ഇന്ദ്രിയ ആവേശം ഉണ്ടെന്നതിനു സംശയമില്ല. പക്ഷേ ആ സന്തോഷം നിലനിൽക്കില്ല.
നമ്മൾ സന്തുഷ്ടരായിരിക്കാൻ ദൈവവും ആഗ്രഹിക്കുന്നു. എന്നാൽ അവിടുന്നു പറയുന്നു, “ഹൃദയ ശുദ്ധിയുള്ളവരാണു സന്തുഷ്ടർ” (മത്താ. 5:8 – ലിവിങ്). വിശുദ്ധരായിരിക്കുന്നതിലൂടെ മാത്രമേ നമുക്ക് യഥാർത്ഥത്തിൽ സന്തോഷിക്കാൻ കഴിയൂ. ഒരു ക്രിസ്ത്യാനി എന്ന നിലയിൽ, പരിശുദ്ധനായതിനാൽ നിങ്ങൾ വളരെ സന്തുഷ്ടനാണെന്ന് ചുറ്റുമുള്ള ലോകത്തിനു മുന്നിൽ തെളിയിക്കാനാണ് നിങ്ങളെ വിളിക്കുന്നത്. ദൈവം വിലക്കിയ പാപകരമായ കാര്യങ്ങളൊന്നും നിങ്ങൾക്ക് നിങ്ങളെ സന്തോഷിപ്പിക്കാൻ ആവശ്യമില്ലെന്ന് മറ്റുള്ളവരെ കാണിക്കണം.
വിവാഹമോ ജോലിയോ പോലുള്ള നിയമാനുസൃതമായ കാര്യങ്ങളിൽ പോലും നാം നമ്മുടെ സന്തോഷം കണ്ടെത്തുന്നില്ല. നമുക്ക് ഇവ ലഭിക്കും, എന്നാൽ അവയിലൂടെ നമുക്ക് സന്തോഷിക്കാനാവില്ല. കർത്താവിൽ മാത്രമേ നമുക്ക് സന്തോഷിക്കാൻ കഴിയൂ. എങ്കിൽ മാത്രമേ നമുക്ക് സുവിശേഷത്തിൻ്റെ സത്യത്തിന് ഫലപ്രദമായ സാക്ഷികളാകാൻ കഴിയൂ.
നമ്മുടെ ഹൃദയം അശുദ്ധമാകുമ്പോൾ നമുക്ക് യഥാർത്ഥത്തിൽ സന്തോഷിക്കാൻ കഴിയില്ല. രഹസ്യ പാപങ്ങളും മറ്റുള്ളവരോടുള്ള തെറ്റായ മനോഭാവവും നമ്മെ വീർത്ത മുഖമുള്ളവരാക്കി മാറ്റുന്നു, കായീനെപ്പോലെ (ഉൽപ.4:6). കയീനെ അഭിമുഖീകരിക്കുന്ന അപകടത്തെക്കുറിച്ച് ദൈവം മുന്നറിയിപ്പ് നൽകി. പാപം അവനെ വിഴുങ്ങാൻ കാത്തിരിക്കുകയായിരുന്നു അവൻ്റെ ഹൃദയത്തിൻ്റെ വാതിൽക്കൽ അതു പതുങ്ങിയിരിക്കുകയായിരുന്നു. ദൈവം കയീനോട് അതിനെ കീഴടക്കണമെന്നു പറഞ്ഞു. പാപം എല്ലായ്‌പ്പോഴും നമ്മോട് വളരെ അടുത്താണ്. എല്ലായ്‌പ്പോഴും ഇത് തിരിച്ചറിയുന്നവർ ഭാഗ്യവാന്മാർ – കാരണം അവർ പ്രലോഭനത്തിൻ്റെ സമയത്ത് ജാഗ്രതയും സൂക്ഷ്‌മതയും ഉള്ളവരായിരിക്കും. തൻ്റെ ജഡത്തിൻ്റെ ബലഹീനത മനസ്സിലാക്കി സഹായത്തിനായി നിരന്തരം ദൈവത്തോട് നിലവിളിക്കുന്നവൻ വീഴുകയില്ല.
ദൈവാനുഗ്രഹം കൂട്ടായ്മയിലേക്ക് നയിക്കുന്നു
ദൈവം പാപിയെ എത്രമാത്രം സ്നേഹിക്കുന്നുവെന്നു മാത്രമല്ല, പാപത്തെ അവിടുന്ന് എത്രയേറെ വെറുക്കുന്നുവെന്നും കാൽവരിയിലെ കുരിശ് പറയുന്നു. ഈ രണ്ട് സത്യങ്ങളും കാൽവരി കുരിശിൽ നാം കാണണം – ആദ്യത്തേത് മാത്രമല്ല.
ദൈവം ചോദിച്ചപ്പോൾ ആദം ദൈവത്തോട് മറുപടിയെങ്കിലും പറഞ്ഞു. എന്നാൽ ദൈവത്തോട് മറുപടി പറയാൻ പോലും മെനക്കെടാതെ കയീൻ ദൈവ സന്നിധിയിൽ നിന്ന് അകന്നുപോയി, ഉടൻ തന്നെ പുറത്തുപോയി സഹോദരനെ കൊന്നു! ദൈവം വീണ്ടും അവനെ നേരിട്ടപ്പോൾ, തൻ്റെ സഹോദരൻ എവിടെയാണെന്ന് അറിയില്ലെന്ന ഒരു നുണ ദൈവത്തോട് പറയാൻ അയാൾക്ക് ധൈര്യമുണ്ടായി. അപ്പോൾ ദൈവം കയീനെ ശപിച്ചു.
ആദാം ശപിക്കപ്പെട്ടില്ല, മറിച്ച് കയീൻ ശപിക്കപ്പെട്ടു. ഉല്പത്തി 3-ൽ, ദൈവം ഭൂമിയെ ശപിച്ചു എന്നു നാം വായിക്കുന്നു. എന്നാൽ ആദാമിനെ ശപിച്ചില്ല. ദൈവത്തിൻ്റെ താക്കീതുകളെ അവഹേളിച്ചതിനാൽ ദൈവത്താൽ ശപിക്കപ്പെട്ട ആദ്യത്തെ മനുഷ്യനായിരുന്നു കയീൻ. കയീൻ ഭൂമിയിൽ ഉഴന്നലയുന്നവൻ ആകുമെന്നായിരുന്നു ശാപം. ക്രിസ്ത്യാനികൾ എന്ന് സ്വയം വിളിക്കുന്ന പലരുടെയും അവസ്ഥ ഇതാണ് – അവർക്ക് ഒരു സഭയിലും ആരുമായും കൂട്ടായ്മയില്ല. അവർ ഉഴന്നലയുന്നവരാണ്. ഒരു കൂട്ടായ്മയുടെയും ഭാഗമാകാതെ ഒരു സഭയിൽ നിന്ന് മറ്റൊന്നിലേക്ക് അവർ സന്ദർശകരായി പോകുന്നു. ദൈവം നമ്മെ അനുഗ്രഹിക്കുമ്പോൾ നമുക്ക് കൂട്ടായ്മ ലഭിക്കും – “ദൈവം ഏകാകികളെ കുടുംബത്തിൽ വസിക്കുമാറാക്കുന്നു” (സങ്കീ. 68:6). അല്ലാത്തപക്ഷം, നമ്മൾ അലഞ്ഞുതിരിയുന്നവരായി മാറുന്നു.
ലോക വ്യവസ്ഥയിൽ നിന്നുള്ള രക്ഷ
പാപത്തിൽ നിന്ന് മാത്രമല്ല, ഈ ലോക വ്യവസ്ഥിതിയിൽനിന്നും കൂടി നമ്മെ രക്ഷിക്കാനാണ് യേശു വന്നത്. സാത്താൻ ഈ ലോകത്തിൻ്റെ ഭരണാധികാരിയാണ്. ഈ ലോകത്ത് നാം കാണുന്ന ഫാഷനുകൾ, വിനോദം, വിദ്യാഭ്യാസ സമ്പ്രദായം, കൂടാതെ പ്രത്യക്ഷത്തിൽ നിഷ്പക്ഷമായി കാണപ്പെടുന്ന മറ്റു പലതിനും പിന്നിൽ അവനാണ്. ഉദാഹരണത്തിന്, നമ്മുടെ ഒഴിവുസമയമെല്ലാം നല്ല ക്രിസ്തീയ സംഗീതം കേൾക്കാൻ ചെലവഴിക്കുകയാണെങ്കിൽ, അതു ദൈവത്തിൻ്റെ ശബ്ദം കേൾക്കാൻ ചില സമയങ്ങളിൽ നമ്മെ തടയുന്നതിനുള്ള സാത്താൻ്റെ മാർഗമായിരിക്കാം. അപ്പോൾ ‘നല്ലത്’ ഏറ്റവും ‘മികച്ചതി’ൻ്റെ ശത്രുവാകുന്നു!
കർത്താവ് നമ്മെ ഈ ലോകത്തിൽ നിന്ന് പുറത്തു കൊണ്ടുപോകുന്നില്ല. യോഹന്നാൻ 17:15-ൽ അവിടുന്നു പിതാവിനോട് പ്രാർത്ഥിച്ചത് തൻ്റെ ശിഷ്യന്മാരെ ലോകത്തിൽ നിന്ന് എടുക്കാനല്ല, മറിച്ച് അവരെ തിന്മയിൽ നിന്ന് രക്ഷിക്കാനാണ്. വിശുദ്ധരായിരിക്കാൻ നമ്മെ പരിശീലിപ്പിക്കാൻ ലോകത്തിൽ മാത്രമേ കഴിയൂ. ഒരു കപ്പൽ അതിൽ വെള്ളം കയറാത്തതിനായി പരീക്ഷിക്കുന്നത് കടലിൻ്റെ നടുവിലാണ്, അല്ലാതെ വരണ്ട സ്ഥലത്ത് അല്ല!
നോഹയുടെയും ലോത്തിൻ്റെയും കാലത്ത് ആളുകൾ തിന്നുക, കുടിക്കുക, വാങ്ങുക, വിൽക്കുക, പണിയുക, നടുക, വിവാഹം കഴിക്കുക, വിവാഹത്തിനു കൊടുക്കുക എന്നിവയിൽ ഏർപ്പെട്ടിരുന്നു (ലുക്കോ.17:26-28) – എല്ലാം നിയമാനുസൃതമായ പ്രവർത്തനങ്ങളാണ്. ഈ “ലോകത്തിൻ്റെ അനുവദനീയമായ കാര്യങ്ങളാൽ” നമുക്ക് എപ്പോഴും തിരക്കുള്ളവരായിരിക്കാൻ കഴിയും, നമുക്ക് ദൈവത്തിനായി സമയമില്ല. ഇതാണ് അവസാന നാളുകളിലെ അപകടം. നമ്മൾ ഇപ്പോൾ ജീവിക്കുന്നത് ആ ദിവസങ്ങളിലാണ്. നാം സാമ്പത്തികമായി അഭിവൃദ്ധി പ്രാപിക്കുകയും ആഡംബരത്തോടെ ജീവിക്കാൻ തുടങ്ങുകയും ചെയ്യുമ്പോൾ, നമുക്ക് ദൈവത്തിൽ നിന്ന് എളുപ്പത്തിൽ അകന്നുപോകാൻ കഴിയും. ബൈബിൾ പറയുന്നു: “മിതവ്യയത്തോടുകൂടിയ ദൈവഭക്തി യഥാർത്ഥ ആത്മീയ ലാഭത്തിനുള്ള ഒരു മാർഗമാണ്” (1 തിമോ. 6: 6 – പരാവർത്തനം).
ഇപ്പോൾ രക്ഷയുടെ ദിവസമാണ്. ‘ദൈവം അല്ലാതെയുള്ള കാര്യങ്ങളിൽ’ പിടിക്കപ്പെട്ടിരിക്കുന്നതിൽ നാം പശ്ചാത്തപിക്കേണ്ടതുണ്ട്.
ഒരു കണ്ണുള്ളവരുടെ കൂട്ടം
രണ്ട് അന്ധരോട് യേശുവിന് അവരെ സുഖപ്പെടുത്താൻ കഴിയുമെന്ന് വിശ്വാസിക്കുന്നുവോ എന്ന് ചോദിച്ചപ്പോൾ, ‘ഒരു കണ്ണ് തുറക്കാൻ മാത്രമേ തനിക്ക് വിശ്വാസമുള്ളൂ’ എന്ന് അവരിൽ ഒരാൾ മറുപടി പറഞ്ഞിരുന്നെങ്കിൽ, അയാൾക്ക് അത്രയേ ലഭിക്കുമായിരുന്നുള്ളൂ. “നിങ്ങളുടെ വിശ്വാസമനുസരിച്ച്” എന്ന തത്ത്വം എല്ലാവർക്കും ബാധകമാണല്ലോ (മത്താ. 9:29). അപ്പോൾ അദ്ദേഹത്തിന് “ഒറ്റക്കണ്ണന്മാരുടെ കൂട്ടായ്‌മ” തുടങ്ങാമായിരുന്നു, ‘ഇരു കണ്ണുകളും തുറന്നിട്ടുണ്ടെന്ന്’ അവകാശപ്പെടുന്നവരെ ദുരുപദേശക്കാർ എന്ന് വിളിക്കാമായിരുന്നു! ഞാൻ ഉദ്ദേശിക്കുന്നത് ഇതാ:
‘ഒരു കണ്ണ് തുറന്നു’ എന്നതിൻ്റെ അർത്ഥം | ‘രണ്ട് കണ്ണുകളും തുറന്നു’ എന്നതിൻ്റെ അർത്ഥം |
---|---|
1. പാപമോചനം സ്വീകരിക്കുന്നു | 1. പാപത്തിൻ്റെ മേൽ വിജയം കൂടെ നേടുന്നു |
2. ദൈവത്തിൻ്റെ ന്യായവിധിയിൽ നിന്ന് സംരക്ഷണം | 2. പാപത്തിൽ വീഴാതെയും സൂക്ഷിക്കുന്നു |
3. ‘ക്രിസ്തു എനിക്കുവേണ്ടി മരിച്ചു’ എന്ന വിശ്വാസം | 3. ‘ക്രിസ്തുവിനോടുകൂടെ ഞാനും മരിച്ചു’ എന്ന വിശ്വാസവും ഒപ്പം |
4. “ജീവൻ” ഉള്ളത് | 4. “സമൃദ്ധമായ ജീവൻ” കയ്യാളുന്നു |
5. ദൈവാനുഗ്രഹം തേടുന്നു | 5. ദൈവത്തിൻ്റെ അംഗീകാരവും കൂടി തേടുന്നു |
6. ഒരു വ്യക്തിഗത ക്രിസ്തീയ ജീവിതം നയിക്കുന്നു | 6. മറ്റുള്ളവരുമായി കൂട്ടായ്‌മയിൽ ഒരു ശരീരമായി ജീവിക്കുന്നു |
അധ്യായം 47
‘റിസ്ക്’ ഇല്ലാതെ ലാഭമില്ല
താലന്തുകൾ ലഭിച്ച മൂന്ന് പുരുഷന്മാരുടെ ഉപമയിൽ (മത്താ. 25:14-30), നിത്യതയിൽ പരമാവധി ആദായം ലഭിക്കത്തക്ക വണ്ണം വിവേകപൂർണമായ രീതിയിൽ നമ്മുടെ ജീവിതം ഇന്നു നിക്ഷേപിക്കുന്നത് എത്ര പ്രധാനമാണെന്ന് നാം കാണുന്നു.
ബാങ്കുകളിലെ സ്ഥിരനിക്ഷേപങ്ങളിൽ, നിങ്ങൾക്ക് ഏകദേശം 11 വർഷത്തിനുള്ളിൽ മാത്രമേ 100% ലാഭം നേടാനാകൂ (7% പലിശയ്ക്ക്). ഒരു താലന്തു ലഭിച്ച മനുഷ്യന് അവൻ്റെ വാർഷിക പലിശ പോലും ലഭിച്ചില്ല. പക്ഷേ, അഞ്ചും രണ്ടും താലന്തുകളുണ്ടായിരുന്നവർ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ 100% ലാഭം നേടി. അതുകൊണ്ട് തന്നെ അവർ ചില റിസ്ക് എടുത്തിട്ടുണ്ടാകണം. “ലാഭം” എന്നതിൻ്റെ ഒരു നിർവചനം “ഒരു റിസ്ക് എടുക്കുന്നതിനുള്ള പ്രതിഫലം” എന്നാണ്. സുരക്ഷിതമായി കളിക്കുന്നവർക്ക് സാധാരണയായി വളരെ കുറച്ച് വരുമാനം മാത്രമേ ലഭിക്കൂ.
പത്രോസും മത്തായിയും കർത്താവിനെ സേവിക്കുന്നതിനായി തങ്ങളുടെ ജോലികൾ ഉപേക്ഷിച്ചപ്പോൾ, മാനുഷികമായി പറഞ്ഞാൽ, ഒരു റിസ്ക് എടുത്തു. അവരുടെ നാഥൻ അവരെ വിളിക്കാതെ, അത് ചെയ്‌തിരുന്നെങ്കിൽ വിഡ്ഢിത്തമായേനെ. അനേകം വിഡ്ഢികളായ ക്രിസ്ത്യാനികൾ അങ്ങനെ ചെയ്തിട്ടുണ്ട് – മനുഷ്യരുടെ വിളിയാലോ ത്യാഗം ചെയ്യാനുള്ള വിളിയാലോ അവർ ഇളകി. വിളിക്കാൻ കഴിയുന്നത് കർത്താവിന് മാത്രമാണ്. എന്നാൽ കർത്താവ് അവരെ വിളിച്ചപ്പോൾ പത്രോസും മത്തായിയും ഉടനെ അനുസരിച്ചു. ഫലം, അവരുടെ ജീവിതം വമ്പിച്ച വരുമാനം നൽകി.
എന്തെങ്കിലും ചെയ്യാൻ ദൈവം നമ്മെ വിളിച്ചാൽ ഉടൻ തന്നെ അനുസരിക്കണം എന്നതാണ് തത്ത്വം – എന്ത് വിലകൊടുത്തും. ദൈവത്തെ പരീക്ഷിക്കാനോ നിങ്ങളുടെ വിശ്വാസം പ്രകടിപ്പിക്കാനോ നിങ്ങൾ ഒരിക്കലും ദേവാലയത്തിൻ്റെ നെറുകയിൽ നിന്ന് ചാടരുത്. എന്നാൽ കർത്താവ് നിങ്ങളെ വെള്ളത്തിന് മുകളിലൂടെ നടക്കാൻ വിളിച്ചാൽ നിങ്ങൾ വേഗത്തിൽ വള്ളത്തിൽ നിന്ന് ചാടണം.
ഒരു ഓഫീസിൽ സത്യത്തിന് വേണ്ടി നിലകൊള്ളുകയും നിങ്ങളുടെ മനസ്സാക്ഷി ശുദ്ധമായി സൂക്ഷിക്കുകയും ചെയ്യുക – നിങ്ങളുടെ ജോലി തന്നെ ഒരു അപകട സാധ്യതാ ഭീഷണിയെ നേരിട്ടാലും. എന്നാൽ കർത്താവിൻ്റെ വാഗ്ദാനമനുസരിച്ച് അതിനുള്ള വരുമാനം നൂറുമടങ്ങാണ് (10,000%). സുഹൃത്തുക്കളുടെ വൃത്തികെട്ട തമാശകളിൽ നിങ്ങൾ വിട്ടുവീഴ്ച ചെയ്യുകയോ ചിരിക്കുകയോ ചെയ്യാത്തതിനാൽ നിങ്ങളെ അവർ തള്ളിക്കളഞ്ഞേക്കാം. അല്ലെങ്കിൽ ദൈവത്തിൻ്റെ നിലവാരം താഴ്ത്താതിരിക്കുന്നത് നിങ്ങളെ ജനപ്രിയനല്ലാത്തവനാക്കിയേക്കാം. എന്നാൽ അത്തരം അപകടസാധ്യതകൾ നിങ്ങൾക്ക് വലിയ വരുമാനം നൽകുന്നു.
മറ്റുള്ളവരെ സ്നേഹിക്കുന്നതിലും ‘റിസ്ക്’ ഉണ്ട്. അവർ നന്ദികെട്ടവരാണെന്ന് പിന്നീടു തെളിയിച്ചേക്കാം, അല്ലെങ്കിൽ നിങ്ങൾക്കെതിരെ തിരിയുക പോലും ചെയ്തേക്കാം. യേശു ഭൂമിയിലേക്കു വന്നപ്പോൾ എടുത്ത റിസ്ക് അതാണ്. നിങ്ങൾ സ്നേഹം കാണിച്ച ഒരാൾ പിന്നീടു നന്ദികേടു കാണിച്ചാൽ ഇനി മറ്റുള്ളവരോട് സ്നേഹം കാണിക്കുന്നത് നിർത്താൻ നിങ്ങൾക്ക് തീരുമാനിച്ചേക്കാം. പക്ഷേ അത് വിഡ്ഢിത്തമാണ്. നന്ദികെട്ടവരോ ദുഷ്ടരോ ആയ ആളുകളിൽ നിന്ന് നിങ്ങൾക്ക് ചില മോശം അനുഭവങ്ങൾ ഉണ്ടായതിനാൽ ഒരിക്കലും പിണങ്ങരുത്. അത്തരക്കാരെ സ്നേഹിക്കുന്നതിലും നന്മ ചെയ്യുന്നതിലും ദൈവത്തിനു പ്രത്യേക താല്പര്യമുണ്ട്. നാം ഭൂമിയിലായിരിക്കുമ്പോൾ, ദൈവവചനം അനുസരിക്കുന്നതിലുള്ള ‘റിസ്ക്’ നമുക്ക് തുടർന്നും ഏറ്റെടുക്കാം – നമ്മെ വെറുക്കുന്നവരെ സ്നേഹിക്കുക, തിന്മയെ നന്മകൊണ്ട് ജയിക്കുക – അവസാനം വരെ. അപ്പോൾ ഒരു ദിവസം കർത്താവ് നമ്മോട് പറയുന്നത് കേൾക്കുമ്പോൾ നമുക്ക് സന്തോഷം ലഭിക്കും: “നന്ന്, നല്ലവനും വിശ്വസ്തനുമായ ദാസനേ.”
ദൈവം തരുന്നത് പിശുക്കിൽ മുറുകെ പിടിക്കുന്നവർക്ക് അവർക്ക് ഉള്ളത് പോലും നഷ്ടപ്പെടും. എന്നാൽ മറ്റുള്ളവരിൽ നന്മ ചൊരിയുന്നവർ ആ പ്രക്രിയയിൽ കൂടുതൽ സമ്പന്നരാകും – കാരണം “മറ്റുള്ളവരെ നനയ്ക്കുന്നവരെ ദൈവം നനയ്ക്കുന്നു” (സദൃ. 11:24, 25 കാണുക). നന്മയും സ്നേഹവും നൽകുന്ന വഴി അനുഗ്രഹത്തിൻ്റെ വഴിയാണ് (പ്രവൃത്തികൾ 20:35). ദൈവത്തിൻ്റെ ഒരു വചനം നമ്മെ അനുഗ്രഹിക്കുമ്പോൾ, അത് നമ്മിൽത്തന്നെ സൂക്ഷിക്കുകയാണെങ്കിൽ, നാം കൂടുതൽ ദരിദ്രരാകും. എന്നാൽ നമ്മൾ അത് മറ്റുള്ളവരുമായി പങ്കുവയ്ക്കുകയാണെങ്കിൽ, നമ്മൾ കൂടുതൽ സമ്പന്നരാകും, ആ വചനം നമ്മുടെ ഓർമ്മയിൽ എന്നും നിലനിൽക്കും. മറ്റുള്ളവരെ അനുഗ്രഹിക്കാൻ നിങ്ങളുടെ ജീവിതവും നിങ്ങളുടെ കഴിവുകളും നിങ്ങളുടെ സ്വത്തുക്കളും ഉപയോഗിക്കുക. ഒരു താലന്തു ലഭിച്ച മനുഷ്യൻ ഒരിക്കലും പഠിക്കാത്തത് ഇതാണ്.
ഇന്ത്യയിലെ നമ്മുടെ സിഎഫ്‌സി സഭകളിലെ ജോലി ദൈവത്തിൻ്റെ വേലയാണെന്നും എൻ്റേതല്ലെന്നും ഞാൻ എപ്പോഴും പറഞ്ഞിട്ടുണ്ട്. ഇങ്ങോട്ടോ അങ്ങോട്ടോ പോകാനും അവിടുന്ന് എന്നോട് പറയുന്ന കാര്യങ്ങൾ സംസാരിക്കാനും മാത്രമേ ഞാൻ തയ്യാറാകുന്നുള്ളു. പ്രശ്‌നങ്ങൾ പരിഹരിക്കുന്നതും ബുദ്ധിമുട്ടുള്ളവരുമായി ഇടപെടുന്നതും അവിടുത്തെ ജോലിയാണ്. നമ്മൾ സേവകർ മാത്രമാണ് (നമ്മോട് കൽപ്പിക്കപ്പെട്ടത് മാത്രം ചെയ്യണം). ഉടമസ്ഥനല്ല (എന്ത് ചെയ്യണമെന്നതിനെക്കുറിച്ച് വിഷമിക്കേണ്ടതില്ല). ഇത് വളരെ എളുപ്പമാണ്! “ദൈവം എല്ലാറ്റിൻ്റെയും അനുഗൃഹീത നിയന്ത്രകനാണ്” (1 തിമോ. 6:15 – ജെ. ബി. ഫിലിപ്പ് പരിഭാഷ).
വഞ്ചന – അന്ത്യകാലത്തിൻ്റെ അടയാളം
തൻ്റെ രണ്ടാം വരവുമായി ബന്ധപ്പെട്ട് യേശു തൻ്റെ ശിഷ്യന്മാർക്ക് ആദ്യമായി നൽകിയ മുന്നറിയിപ്പ് അവർ ശ്രദ്ധിച്ചില്ലെങ്കിൽ വഞ്ചിക്കപ്പെട്ടുപോകാനുള്ള സാധ്യതയുണ്ട് (മത്താ. 24:4). ഇന്ന് ക്രൈസ്‌തവലോകത്തിൽ നിരവധി വ്യാജന്മാരുണ്ട്, യേശുവിൻ്റെ നാമം എടുക്കുന്നതോ പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനമെന്ന് അവകാശപ്പെടുന്നതോ ആയ എല്ലാം നാം ‘വിഴുങ്ങരുത്’. ദൈവവചനത്താൽ എല്ലാം പരീക്ഷിച്ചു നോക്കുക. അല്ലെങ്കിൽ നിങ്ങൾ വഞ്ചിക്കപ്പെടും. ധാരാളം വെറുപ്പും പോരാട്ടങ്ങളും ഉണ്ടാകും – വീടുകളിലും രാജ്യങ്ങൾക്കിടയിലും. അതുകൊണ്ട് നിങ്ങളുടെ ഹൃദയത്തിൽ വിദ്വേഷം കുടികൊള്ളാൻ നിങ്ങൾ ഒരിക്കലും അനുവദിക്കരുത് – അത് നിങ്ങളുടെ ഹൃദയത്തിനുള്ളിൽ ഒരു ചെറിയ നരകം ഉള്ളതുപോലെയായിരിക്കും.
നാം വെളിച്ചത്തിൽ നടന്നാൽ, നമ്മുടെ ജഡത്തിൽ വസിക്കുന്ന പാപങ്ങളെക്കുറിച്ചു കൂടുതൽ കൂടുതൽ വെളിച്ചം ലഭിക്കും, തുടർന്ന് അവയെ മറികടക്കാനുള്ള കൃപയ്ക്കായി നമുക്ക് ദൈവത്തെ അന്വേഷിക്കാം. നാം ദൈവത്തിൻ്റെ വെളിച്ചത്തിൽ നടക്കുന്നതിൻ്റെ വ്യക്തവും അവ്യക്തവുമായ ഒരു അടയാളം, നമ്മുടെ ഉള്ളിലെ അബോധാവസ്ഥയിലുള്ള പാപത്തെ കൂടുതൽ കൂടുതൽ കണ്ടെത്തുന്നു എന്നതാണ്. ഇതാണ് 1 യോഹന്നാൻ 1:7 ൻ്റെ വ്യക്തമായ പഠിപ്പിക്കൽ: “നാം വെളിച്ചത്തിൽ നടക്കുന്നുവെങ്കിൽ, യേശുവിൻ്റെ രക്തം എല്ലാ പാപങ്ങളിൽ നിന്നും (ദൈവത്തിൻ്റെ വർദ്ധിച്ചുവരുന്ന വെളിച്ചത്തിൽ നടക്കുമ്പോൾ നമ്മുടെ ഉള്ളിൽ നാം കണ്ടെത്തുന്നത്) നമ്മെ ശുദ്ധീകരിക്കുന്നു”. അപ്പോൾ നാം ദൈവവുമായുള്ള കൂട്ടായ്മയിലായിരിക്കും.
അന്ത്യനാളുകൾ നോഹയുടെ കാലം പോലെയായിരിക്കും. വികൃതമായ ലൈംഗികപാപത്തിൻ്റെയും അക്രമത്തിൻ്റെയും വർധന ലോകത്തിലുണ്ടാകും. ലോകം ഇന്ന് ആ വഴിക്കാണ് നീങ്ങുന്നത്. എന്നാൽ നോഹയെപ്പോലെയുള്ളവരും നോഹയുടേതുപോലുള്ള കുടുംബങ്ങളും അന്ത്യനാളുകളിൽ ഉണ്ടാകും. ദൈവത്തിനു മഹത്വം. അതുകൊണ്ട് നാം നോഹയെപ്പോലെയാകാൻ ശ്രമിക്കണം – ധൈര്യത്തോടെ, വിട്ടുവീഴ്ചയില്ലാതെ, നീതിമാനായി, ഒപ്പം നമ്മുടെ ബോധ്യങ്ങൾക്കായി എന്തു വിലകൊടുത്തും നിവർന്നുനിൽക്കുകയും. നമ്മെ വിചിത്ര മനുഷ്യരും ഭ്രാന്തന്മാരും ആയി ലോകം കണക്കാക്കാം. എന്നാൽ ഒരു ദിവസം യേശുവിനെ കാണുമ്പോൾ ഇതെല്ലാം വിലമതിക്കപ്പെടും.
ബാബേൽ ഗോപുരം പണിതപ്പോൾ ജനങ്ങൾ പറഞ്ഞ വാക്കുകളിൽ ബാബിലോന്യ ക്രിസ്തീയതയുടെ അന്ത:സത്ത കാണാം: “നമുക്ക് നാമൊരു പേര് ഉണ്ടാക്കുക ” (ഉൽപ.11:4). ദൈവം തൻ്റെ ശക്തിയും സ്വഭാവവും കഴിവുകളും നമ്മോട് പങ്കുവയ്ക്കുന്നു – എന്നാൽ ഒരിക്കലും അവിടുത്തെ മഹത്വം പങ്കുവയ്ക്കുന്നില്ല (യെശ.42:8 കാണുക). ദൈവത്തിൻ്റെ മഹത്വത്തെ സ്പർശിക്കുക എന്നാൽ നമുക്കു പ്രകൃതിയാൽ ലഭ്യമായ സൗന്ദര്യം, ബുദ്ധി, കഴിവുകൾ, സമ്പത്ത് തുടങ്ങിയവയുടെയോ അല്ലെങ്കിൽ കൃപയാൽ ലഭിച്ച നമ്മുടെ ആത്മീയത, ദൈവത്തിൻ്റെ സത്യത്തെ അറിയാനുള്ള കഴിവ്, വരങ്ങൾ എന്നിവയുടെയോ മഹത്വം എടുക്കുക എന്നതാണ്. ഇതു വളരെ വലിയ പാപമാണ്. നാം ഇതിനെക്കുറിച്ച് നിരന്തരം അനുതപിക്കണം – കാരണം നാം അറിയാതെ, പലപ്പോഴും ദൈവത്തിൻ്റെ മഹത്വത്തെ സ്പർശിക്കുന്നു.
സഭ
ദൈവം തൻ്റെ യഥാർത്ഥ സഭയിൽ (“സീയോൻ” – യിരെ. 3:14) നമുക്കുവേണ്ടി നൽകിയ അത്ഭുതകരമായ അനുഗ്രഹങ്ങളിൽ ഒന്ന് “തൻ്റെ സ്വന്തം ഹൃദയത്തെ പിന്തുടരുന്ന ഇടയന്മാരുടെ” അനുഗ്രഹമാണ് (യിരെ. 3:15). യേശു നമ്മോട് പ്രാർത്ഥിക്കാൻ കൽപ്പിച്ചത് അനുസരിച്ച്, ദൈവം നമ്മുടെ നാട്ടിൽ ഇനിയും ഇത്തരം ഇടയന്മാരെ ഉയിർപ്പിക്കട്ടെ എന്ന് നാം പ്രാർത്ഥിക്കണം (മത്താ. 9:36-38). നിങ്ങളെക്കാൾ പ്രായം കുറഞ്ഞവരെ സഹായിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾക്കും ഇത്തരം ഇടയന്മാരാകാം. നിങ്ങൾ പോകുന്നിടത്തെല്ലാം നിങ്ങളെക്കാൾ പ്രായം കുറഞ്ഞവരുമായി സൗഹൃദം സ്ഥാപിക്കുകയും സ്വാഭാവികമായ രീതിയിൽ അവരെ കർത്താവിലേക്ക് ആകർഷിക്കാൻ ആ സൗഹൃദം ഉപയോഗിക്കുകയും വേണം. അങ്ങനെ നിങ്ങൾക്ക് ദൈവത്തിൻ്റെ സ്വന്തം ഹൃദയത്തിനൊത്ത ഒരു ഇടയനാകാൻ കഴിയും.
സഭ ഇപ്പോൾ ഭൂമിയിൽ ആയിരിക്കുമ്പോൾ അത് ഒരു ദിവസം ദൈവരാജ്യം (ഭരണം) എങ്ങനെയായിരിക്കും, ലോകം കർത്താവായ യേശു ഭരിക്കുമ്പോൾ എങ്ങനെയായിരിക്കും, ഇപ്പോൾ സ്വർഗ്ഗം എങ്ങനെയായിരിക്കും എന്നിവയുടെ എല്ലാം ഒരു ചെറിയ പതിപ്പായിരിക്കണം. അതുകൊണ്ടാണ് ആദാമിൽ നിന്ന് നമുക്ക് പാരമ്പര്യമായി ലഭിച്ച എല്ലാ കാര്യങ്ങളോടുമുള്ള മരണത്തെക്കുറിച്ചു സഭയിൽ നമ്മൾ നിരന്തരം സംസാരിക്കുന്നത്. കാരണം പഴയ ആദാമിക ജീവിതത്തെ ശുദ്ധീകരിക്കാനുള്ള ഒരേയൊരു മാർഗ്ഗം അതാണ്. അങ്ങനെ നമ്മിൽ ആത്മാവിൻ്റെ ജീവന് ഇടമുണ്ടാകും.
വെളിപ്പാട് 3:20 ൽ, യേശു നമ്മോടൊപ്പം ഭക്ഷണം കഴിക്കാൻ പ്രവേശനത്തിനായി വാതിലിൽ മുട്ടുന്നതായി നാം വായിക്കുന്നു. നമ്മോടൊപ്പം തിന്നാനും കുടിക്കാനും അവിടുന്നു കൊതിക്കുന്നു. അപ്പം മുറിക്കുമ്പോൾ, എല്ലായ്‌പ്പോഴും നാം സാക്ഷ്യപ്പെടുത്തുന്നത് തന്നെയും തൻ്റെ ശരീരത്തെയും (സഭ) നമുക്ക് എത്രയേറെ ആവശ്യമുണ്ടെന്നാണ്. അത് നമ്മുടെ ആവശ്യത്തെക്കുറിച്ചുള്ള ഏറ്റുപറച്ചിലാണ്, അല്ലാതെ നമ്മുടെ യോഗ്യതയുടെ പ്രകടനമല്ല.
പരീശത്വത്തിന് മൂന്ന് മറുമരുന്നുകളുണ്ട്:
1. നിങ്ങളുടെ ബാഹ്യ ജീവിതത്തേക്കാൾ നിങ്ങളുടെ ആന്തരിക ജീവിതത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
2. ഒരു മനുഷ്യനെയും ഒരിക്കലും നിന്ദിക്കുകയോ വില കുറച്ചു കാണുകയോ ചെയ്യരുത്.
3. യേശുവിന് സമർപ്പിതരായി നിലകൊള്ളുക.
ഇത് നിരന്തരം ചെയ്യുകയാണെങ്കിൽ, നിങ്ങൾ ഒരിക്കലും ഒരു പരീശനാകില്ല.
അധ്യായം 48
നമ്മുടെ ശരീരങ്ങളെ സമർപ്പിക്കൽ – ഒരു ആത്മീയ ആരാധന
പൗലോസ് തിമോത്തിയോസിനോട് പറഞ്ഞു, “നമ്മിൽ വസിക്കുന്ന പരിശുദ്ധാത്മാവിനാൽ, നിന്നിൽ ഭരമേല്പിച്ചിരിക്കുന്ന നിധിയെ കാക്കുക” (2 തിമോ. 1:14). ഈ ഭൂമിയിലെ യാത്രയിൽ നാം തനിക്കു വേണ്ടി കാത്തുസൂക്ഷിക്കേണ്ട ഒരു പവിത്രമായ നിധിയായി ദൈവം നമ്മുടെ ശരീരത്തെ നമുക്ക് നൽകിയിരിക്കുന്നു. ഒരു ദിവസം നാം ജീവിതയാത്ര പൂർത്തിയാക്കുന്നതുവരെ എല്ലാ പാപങ്ങളിൽ നിന്നും ശുദ്ധീകരിക്കപ്പെടുകയും വിശുദ്ധിയിൽ കാത്തുസൂക്ഷിക്കപ്പെടുകയും ചെയ്യുന്നതിനായി നമ്മൾ എല്ലാ ദിവസവും ശരീരത്തെ കർത്താവിനു സമർപ്പിക്കണം. ഒരു ദൃഷ്ടാന്തം ഇങ്ങനെ: ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് സുരക്ഷിതമായി കൊണ്ടുപോകാൻ ഒരു കമ്പനി നമ്മെ അഞ്ച് ദശലക്ഷം രൂപ ഏല്പിക്കുന്നു. എന്നാൽ നാം അതിൽ കുറെ പാഴാക്കിക്കളയുകയും ബാക്കിയുള്ളവ വഴിയിൽ നഷ്ടപ്പെടുത്തുകയും ചെയ്തു. ഇപ്പോൾ നമ്മൾ അനുതപിക്കുകയും കമ്പനിയിലേക്ക് (കർത്താവിലേക്ക്) മടങ്ങുകയും ചെയ്യുന്നു. അവിടുന്ന് എന്തുചെയ്യും? കർത്താവു നമ്മെ തള്ളിക്കളയുന്നില്ല. പകരം അവിടുന്നു നമ്മോട് ക്ഷമിക്കുകയും മറ്റൊരു അഞ്ച് ദശലക്ഷം രൂപ നൽകുകയും അത് നമ്മുടെ ജീവിതാവസാനം വരെ സുരക്ഷിതമായി കൊണ്ടുപോകാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. ദൈവം എത്ര നല്ലവനാണ്!
ക്രിസ്ത്യാനികൾ എന്ന നിലയിൽ നമ്മുടെ സാക്ഷ്യം ലോകത്തിൻ്റെ നിലവാരത്തേക്കാൾ വളരെയേറെ ഉയർന്നതായിരിക്കണം. തിന്മയുടെ ലാഞ്ഛനയെങ്കിലും ഉള്ള ഒരു കാര്യവും നാം ചെയ്യാൻ പാടില്ല. തെറ്റിനെക്കുറിച്ച് സംശയം തോന്നുമ്പോൾ വേഗത്തിൽ ജാഗ്രതയുടെയും വിവേകത്തിൻ്റെയും വശത്തേക്കു തിരിയുന്നതാണ് നല്ലത്.
ദൈവത്തിനായി വാഞ്‌ഛിക്കുക
ദൈവ മുഖത്തിനു മുൻപാകെ രഹസ്യസ്ഥലത്ത് ജീവിക്കുകയും തനിക്കു വേണ്ടി നിങ്ങളുടെ ഹൃദയത്തിൽ നിരന്തരമായ ഒരു നിലവിളി ഉണ്ടായിരിക്കുകയും ചെയ്യട്ടെ. ദൈവത്തെക്കുറിച്ചുള്ള ഈ ആഗ്രഹം ഇല്ലാതാകുമ്പോൾ ക്രിസ്തീയത വരണ്ടതും ശൂന്യവുമായി മാറുന്നു. അതുകൊണ്ട് എന്ത് വിലകൊടുത്തും ദൈവത്തിനായുള്ള ആ ആഗ്രഹം കാത്തുസൂക്ഷിക്കുക. അതാണ് നിങ്ങളുടെ വിശ്വാസത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം. വെള്ളത്തിനായി ദാഹിക്കുന്ന മാൻ പേട പോലെ നാം നിരന്തരം ദൈവത്തിനായി വാഞ്‌ഛിക്കണം.
നമുക്കുവേണ്ടിയുള്ള ദൈവത്തിൻ്റെ വിദ്യാഭ്യാസ പദ്ധതിയിൽ ലോകം “നിരാശ” (disappointment) എന്ന് വിളിക്കുന്ന പലതും ഉൾപ്പെടുന്നു. എന്നാൽ ഇവ നമുക്ക് നല്ലതിനായുള്ള “അവിടുത്തെ നിയമനങ്ങൾ” (appointment) ആണ്. അത്തരം നിരാശകൾ നാം അഭിമുഖീകരിക്കുന്നില്ലെങ്കിൽ, നമുക്ക് ഒരിക്കലും മറ്റുള്ളവരെ ഉപദേശിക്കാൻ കഴിയില്ല. ജീവിത പഠനത്തിൽ പരാജയവും ഉൾപ്പെടുന്നു, കാരണം 99.9% ആളുകളും പരാജയപ്പെടുന്ന ഒരു ലോകത്ത് മറ്റുള്ളവരെ സഹായിക്കണമെങ്കിൽ നമുക്ക് പരാജയം അനിവാര്യമാണ്. പരാജയത്തിൻ്റെ രണ്ട് ഉദ്ദേശ്യങ്ങൾ (1) നമ്മെ താഴ്ത്തുക (നമ്മെ തകർക്കുക) (2) മറ്റുള്ളവരോട് അനുകമ്പയുള്ളവരാക്കുക.
നിങ്ങളുടെ ആത്മീയ പോരാട്ടങ്ങളും നിങ്ങളുടെ പഠനത്തിൻ്റെ ഭാഗമാണ്. താത്കാലിക ഭൗമിക ബിരുദങ്ങൾക്കായി നിങ്ങൾ കഠിനാധ്വാനം ചെയ്യുന്നുവെങ്കിൽ, ശാശ്വതവും സ്വർഗ്ഗീയവുമായ ഒന്നിനുവേണ്ടി പോരാടാൻ നിങ്ങൾ എത്ര കഠിനമായി തയ്യാറായിരിക്കണം? സമയം കുറവാണ്, ദിവസങ്ങൾ മോശമാണ്. നമ്മുടെ എല്ലാ ഭൗതിക പ്രവർത്തനങ്ങൾക്കിടയിലും നിത്യതയുടെ കാഴ്ചപ്പാട് നാം മനസ്സിൽ സൂക്ഷിക്കണം. നിങ്ങളെക്കുറിച്ചുള്ള നിരന്തരമായ വിധിയിലും കർത്താവിനോടൊപ്പം ശുദ്ധമായ ആന്തരിക നടത്തത്തിലും എല്ലായ്‌പ്പോഴും ജീവിക്കുക.
നിങ്ങളുടെ തുടർവിദ്യാഭ്യാസത്തിൻ്റെ കാര്യത്തിലും അതിലും പ്രാധാന്യമുള്ള വിവാഹം മുതലായ കാര്യങ്ങളിലും കർത്താവ് നിങ്ങളെ എല്ലായ്‌പ്പോഴും തൻ്റെ ഇഷ്ടത്തിൻ്റെ കേന്ദ്രത്തിൽ കാത്തുസൂക്ഷിക്കട്ടെ. എല്ലായ്‌പ്പോഴും മനസ്സിൽ സൂക്ഷിക്കേണ്ട ഒരു അടിസ്ഥാന തത്ത്വം, ജീവിതത്തിലെ പ്രധാന തീരുമാനങ്ങളുടെ കാര്യത്തിൽ നിങ്ങൾ ഒരിക്കലും തിടുക്കം കാണിക്കരുത് എന്നതാണ്.
കാരുണ്യവും നിയമവാദവും
യേശുവിൻ്റെ പാദങ്ങളിൽ ഒഴിക്കാൻ വിലകൂടിയ സുഗന്ധ തൈലം പൂശിയ വേശ്യയെക്കുറിച്ചാണ് ഇന്നലെ ഞാൻ നമ്മുടെ സഭായോഗത്തിൽ സംസാരിച്ചത് (ലൂക്കോ.7:37,38). വേശ്യാവൃത്തിയിൽ നിന്ന് സമ്പാദിച്ച പണം കൊണ്ട് അവൾ ആ തൈലം വാങ്ങി. ഒരു വേശ്യയുടെ സമ്പാദ്യം ദൈവത്തിന് അർപ്പിക്കുന്നത് ന്യായപ്രമാണം വിലക്കിയിട്ടുണ്ടെന്ന് യേശുവിന് അറിയാമായിരുന്നു (ആവ. 23:18). എന്നിട്ടും അവിടുന്ന് അവളുടെ സമ്മാനം സന്തോഷത്തോടെ സ്വീകരിച്ചു, കാരണം അവിടുന്ന് ഒരു നിയമ വാദിയായിരുന്നില്ല. അവിടുന്ന് അവളുടെ ഹൃദയം കണ്ടു.
നിങ്ങളുടെ പ്രവൃത്തികളേക്കാൾ കൂടുതൽ ദൈവം നോക്കുന്നത് നിങ്ങളുടെ ഹൃദയമാണ്. അത്തരം സാഹചര്യങ്ങളിലാണ് പരീശന്മാർ (ഒന്നാം നൂറ്റാണ്ടിലെയും ഇരുപതാം നൂറ്റാണ്ടിലെയും) ആത്മാർത്ഥതയുള്ള വിശ്വാസികളെ വിമർശിക്കുന്ന അവരുടെ രീതിയിലൂടെ തുറന്നുകാട്ടപ്പെടുന്നത്. പരീശന്മാർ ഒരിക്കലും ഒരു വേശ്യയിൽ നിന്ന് അത്തരമൊരു സമ്മാനം സ്വീകരിക്കുമായിരുന്നില്ല. കർത്താവിൻ്റെ ഹൃദയം അവരുടെ ഹൃദയത്തേക്കാൾ വളരെ വിശാലമായിരുന്നു! ഫ്രെഡറിക് ഫേബറിൻ്റെ ആ കീർത്തനത്തിൽ നമ്മൾ പാടുന്നത് പോലെ:
ദൈവത്തിൻ്റെ കരുണയിൽ, കടലിൻ്റെ വിശാലത പോലെ വിശാലതയുണ്ട്;
അവൻ്റെ നീതിയിൽ ഒരു ദയയുണ്ട്, അത് സ്വാതന്ത്ര്യത്തേക്കാൾ കൂടുതലാണ്.
ദൈവസ്നേഹം നമ്മുടെ മനസ്സിൻ്റെ അളവിനേക്കാൾ വിശാലമാണ്;
നിത്യനായവൻ്റെ ഹൃദയം ഏറ്റവും അത്ഭുതകരമായ ദയയുള്ളതാണ്.
എന്നാൽ നമ്മുടെ തെറ്റായ പരിമിതികളാൽ നാം ആ സ്നേഹത്തെ ഇടുങ്ങിയതാക്കുന്നു;
അവനു സ്വന്തമല്ലാത്ത തീക്ഷ്ണതയോടെ നാം അവൻ്റെ കണിശതയെ വെളിവാക്കുന്നു.
ഇത് നാം ഒരിക്കലും മറക്കരുത്.
പണത്തെയും സുഖത്തേയും പിന്തുടരുന്നതിൽ നിന്നുള്ള സ്വാതന്ത്ര്യം
“കർത്താവിൻ്റെ മരണം പ്രഘോഷിക്കുന്നതിന്” രണ്ട് വശങ്ങളുണ്ട് – ഒന്ന് ക്രിസ്തു നമുക്കുവേണ്ടി മരിച്ചു, മറ്റൊന്ന് നാം ക്രിസ്തുവിനൊപ്പം മരിച്ചു. രണ്ട് വസ്തുതകളും അംഗീകരിക്കുകയും അവയുടെ യാഥാർത്ഥ്യത്തിൽ ഓരോ ദിവസവും ജീവിക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ മാത്രമേ നമുക്ക് “അപ്പത്തിലും പാനപാത്രത്തിലും” അർത്ഥപൂർണ്ണമായി പങ്കുചേരാൻ കഴിയൂ. നമ്മുടെ പാപങ്ങൾ നിമിത്തം ക്രിസ്തു മരിച്ചു. അതുകൊണ്ട് ഓരോ പാപവും നാം ഗൗരവമായി കാണണം. ഗിരിപ്രഭാഷണം ശ്രദ്ധാപൂർവം വായിച്ചാൽ, മറ്റുള്ളവരോട് കോപം സൂക്ഷിക്കുന്നവരും സ്ത്രീകളെ മോഹിക്കുന്നവരും നരകാഗ്നിയുടെ അപകടത്തിലാണെന്ന് യേശു പഠിപ്പിച്ചതായി കാണാം. ഈ രണ്ടാമതു പറഞ്ഞ പാപം വളരെ ഗുരുതരമായിരുന്നു, ആ പാപം ചെയ്യുന്നതിനെക്കാൾ അന്ധനാകുന്നതാണ് നല്ലതെന്ന് യേശു പറഞ്ഞു. നാം അനുതപിക്കുകയും ഈ പാപങ്ങൾ ഏറ്റുപറയുകയും ചെയ്താൽ തീർച്ചയായും ക്രിസ്തുവിൻ്റെ രക്തത്തിൽ പാപമോചനമുണ്ട്. എന്നാൽ ഈ പാപങ്ങളുടെ ഗൗരവം മനസ്സിലാക്കുന്നതിൽ നിന്ന് അത് നമ്മെ തടയരുത്. ഈ പാപങ്ങൾ നമ്മെ നരകത്തിലേക്ക് കൊണ്ടുപോകാൻ തക്ക ഗൗരവമുള്ളതാണെന്ന് തിരിച്ചറിയുന്നതു വരെ നമുക്ക് ഒരിക്കലും ഈ പാപങ്ങളുടെ മേൽ വിജയം നേടാനാവില്ല. നമ്മുടെ രക്ഷകൻ കഷ്ടപ്പെടുകയും കുരിശിൽ മരിക്കുകയും ചെയ്ത പാപങ്ങൾ ഇവയാണ്. ഇത്തരം പാപങ്ങൾ ഗൗരവമായി എടുക്കുമ്പോൾ മാത്രമേ നാം ദൈവവചനത്തെ ഗൗരവമായി എടുക്കാൻ തുടങ്ങിയിരിക്കുന്നു എന്ന് പറയാൻ കഴിയൂ.
സ്ത്രീകളെ മോഹിക്കുന്നതിൻ്റെ പാപം നിങ്ങൾ ഗൗരവമായി കാണണമെന്നും അതിനെ ശാശ്വതമായി മറികടക്കാൻ ദൈവത്തിൽ നിന്നുള്ള കൃപ തേടണമെന്നും ഞാൻ പ്രാർത്ഥിക്കുന്നു. നിങ്ങൾ ഈ ഗോലിയാത്തിനെ കൊന്നാൽ, മറ്റ് ഫെലിസ്ത്യർ ഓടിപ്പോകുന്നതു നിങ്ങൾ കണ്ടെത്തും (1 ശമുവൽ 17:51).
നിങ്ങൾ ഒരിക്കലും പണത്തെ നിങ്ങളുടെ ദൈവമാക്കരുതെന്നും ഞാൻ പ്രാർത്ഥിക്കുന്നു – കാരണം അത് നിങ്ങളെ ഒടുവിൽ നശിപ്പിക്കും. ലോകത്തിലെ മിക്കവാറും എല്ലാവരും പണത്തിനും ലൈംഗികതയ്ക്കും ബഹുമാനത്തിനും വേണ്ടിയുള്ള ഭ്രാന്തൻ ഓട്ടത്തിലാണ്. നിങ്ങൾ കർത്താവിൻ്റെ ഒരു വെളിച്ചമാകണമെങ്കിൽ, ഈ അന്വേഷണങ്ങളിൽ നിന്ന് നിങ്ങൾ സ്വതന്ത്രരാകണം. ഭാവിയെക്കുറിച്ചുള്ള നിങ്ങളുടെ എല്ലാ ഉൽക്കണ്ഠകളിലും ശ്രദ്ധാലുവായിരിക്കുക, നിങ്ങൾ ആദ്യം ദൈവരാജ്യം അന്വേഷിക്കുക. നിങ്ങളുടെ ആദ്യത്തെ വിളി ക്രിസ്തുവിനു സാക്ഷ്യം വഹിക്കാനാണ് – ഈ ലോകത്ത് സമ്പന്നരോ വലിയവരോ ആകാനല്ല. ഈ ലോകത്തിൻ്റെ സമ്പത്തും ബഹുമതിയും എത്രത്തോളം നിങ്ങളെ ഭരമേൽപ്പിക്കണമെന്ന് തീരുമാനിക്കുന്നത് ദൈവത്തിന് വിടുക. അവിടുന്ന് അത് തീരുമാനിക്കുന്നു – അവിടുത്തെ ഓരോ മക്കൾക്കും അത് വ്യത്യസ്തമാണ്. ദൈവമക്കളിൽ ചിലർ സമ്പന്നരും ആദരിക്കപ്പെടുന്നവരുമാണ്, മറ്റുള്ളവർ ദരിദ്രരും അപമാനിതരുമാണ്.
എപ്പോഴും നിത്യതയുടെ വീക്ഷണത്തോടെ ജീവിക്കുക.
പിതാവ് എപ്പോഴും യേശുവിൻ്റെ പ്രാർത്ഥനകൾ കേട്ടു, കാരണം പാപം ഒരിക്കലും തൻ്റെ ഹൃദയത്തിൽ കടക്കാതിരിക്കാൻ യേശു എപ്പോഴും ശ്രദ്ധിച്ചിരുന്നു.
പാപത്തിലേക്കുള്ള പ്രലോഭനത്തിൻ്റെ പുരോഗതി ഇപ്രകാരമാണ്:
1. പ്രലോഭനം ആരംഭിക്കുന്നത് മനസ്സിൽ ഒരു ചിന്ത മിന്നിമറയുന്നതോടെയാണ്. (അവിടെ നിന്ന് അത് ഹൃദയത്തിലേക്ക് ഇറങ്ങാൻ ശ്രമിക്കുന്നു).
2. അത് ഹൃദയത്തിലേക്ക് ഇറങ്ങുന്നു. (അപ്പോൾ അത് പാപമായി മാറുന്നു). (ഇവിടെ നിന്ന് പാപം ശരീരത്തിലൂടെ പ്രകടിപ്പിക്കാൻ ശ്രമിക്കുന്നു).
3. പാപം നാവ്, കണ്ണുകൾ, കൈകൾ മുതലായവയിലൂടെ സ്വയം പ്രകടിപ്പിക്കുന്നു (ഇത് മറ്റുള്ളവർക്ക് കാണാൻ കഴിയും).
യേശു പരീക്ഷിക്കപ്പെട്ടു. എന്നാൽ അവിടുന്ന് എപ്പോഴും രണ്ടാമത്തെ പടി (മനസ്സിൽ നിന്നും ഹ്യദയത്തിലേക്ക് ) തടഞ്ഞു. അതിനാൽ അവിടുന്ന് ഒരിക്കലും പാപം ചെയ്തില്ല.
ദൈവം നമ്മുടെമേൽ “കൃപയുടെയും യാചനയുടെയും ആത്മാവിനെ ചൊരിയാൻ പ്രാർത്ഥിക്കണം, അങ്ങനെ നാം വേദനിപ്പിച്ച യേശുവിനെ നോക്കാനും വിലപിക്കാനും” ഇടയാകും. പ്രലോഭനത്തെ ഘട്ടം 2-ലേക്ക് പുരോഗമിച്ച് പാപമായി മാറാൻ അനുവദിച്ചതുമൂലം, മുമ്പ് തന്നെ വേദനിപ്പിച്ചതിന് നമ്മൾ വിലപിക്കുന്നു (സെഖ. 12:10). തങ്ങളുടെ പാപങ്ങളെ ഓർത്ത് വിലപിക്കുന്ന എല്ലാവർക്കും കർത്താവ് നൽകുന്ന ആശ്വാസം നിങ്ങൾക്കും നൽകട്ടെ.
കാൽവിനിസവും അർമീനിയനിസവും
കാൽവിനിസത്തെയും അർമീനിയനിസത്തെയും കുറിച്ചുള്ള ചില കുറിപ്പുകൾ ഇവിടെയുണ്ട് (നിങ്ങളുടെ അറിവിനായി).
കാൽവിനിസ്റ്റുകൾ (സ്വിസ് ക്രിസ്ത്യാനിയായ ജോൺ കാൽവിൻ്റെ അനുയായികൾ – 1509-1564) രക്ഷയിലെ ദൈവത്തിൻ്റെ പരമാധികാര തിരഞ്ഞെടുപ്പിനെ ഊന്നിപ്പറയുന്നു. അവരുടെ അഞ്ച് പോയിൻ്റുകൾ T-U-L-I-P എന്ന ചുരുക്കപ്പേരിൽ സംഗ്രഹിച്ചിരിക്കുന്നു:
(1) സമ്പൂർണ അധഃപതനം (Total Depravity): ദൈവസഹായമില്ലാതെ മനുഷ്യന് പശ്ചാത്തപിക്കാൻ കഴിയില്ലെന്ന് അവർ പറയുന്നു – അതിനാൽ നാം ആരോടും മാനസാന്തരപ്പെടാൻ ആവശ്യപ്പെടേണ്ട!! പത്രോസും പൗലോസും അതിനെക്കുറിച്ച് എന്ത് ചിന്തിച്ചിരിക്കും ??
(2) ഉപാധികളില്ലാത്ത തിരഞ്ഞെടുപ്പ് (Unconditional Election): മനുഷ്യൻ്റെ ഭാഗത്തുനിന്ന് ഒരു നിബന്ധനയും പാലിക്കാതെ, പരമാധികാരത്തോടെ ദൈവം തൻ്റെ മക്കളെ തിരഞ്ഞെടുക്കുന്നുവെന്ന് അവർ പറയുന്നു. അങ്ങനെയാണെങ്കിൽ, നരകത്തിൽ പോയതിന് ആരെയും കുറ്റപ്പെടുത്താനാവില്ല !!
(3) പരിമിതമായ പ്രായശ്ചിത്തം (Limited Atonement): ക്രിസ്തു മരിച്ചത് ‘തിരഞ്ഞെടുക്കപ്പെട്ടവർക്ക്’ വേണ്ടി മാത്രമാണെന്നും എല്ലാ മനുഷ്യർക്കും വേണ്ടിയല്ലെന്നും അവർ പറയുന്നു. എന്നാൽ 1 യോഹന്നാൻ 2:2-ൽ യേശു “മുഴുലോകത്തിനും വേണ്ടി” മരിച്ചു എന്ന് വ്യക്തമായി പറയുന്നുണ്ട്.
(4) അപ്രതിരോധ്യമായ കൃപ (Irresistible Grace): ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവർക്ക് ദൈവത്തിൻ്റെ വിളിയെയും അവൻ്റെ കൃപയെയും ചെറുക്കാൻ കഴിയില്ലെന്നും അവർ തീർച്ചയായും രക്ഷിക്കപ്പെടുമെന്നും പഠിപ്പിക്കുന്നു. ഇത് മനുഷ്യനെ ഒരു യന്ത്രമനുഷ്യനാക്കി മാറ്റുകയും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെക്കുറിച്ച് പുതിയ നിയമത്തിൽ പഠിപ്പിക്കുന്ന എല്ലാറ്റിനും വിരുദ്ധമാവുകയും ചെയ്യും.
(5) വിശുദ്ധരുടെ സ്ഥിരോത്സാഹം (Perseverance of the Saints): ഒരു വ്യക്തി ഒരിക്കൽ രക്ഷിക്കപ്പെട്ടാൽ, അവൻ ഒരിക്കലും നഷ്ടമാകുകയില്ലെന്ന് അവർ പറയുന്നു. എന്നാൽ എബ്രായർ 3:14 പറയുന്നത് ക്രിസ്തുവിൽ ഒരു പങ്കാളിയാകാൻ നാം അവസാനം വരെ മുറുകെ പിടിക്കണം എന്നാണ്. വെളിപ്പാട് 3:5-ൽ, ജയിച്ചില്ലെങ്കിൽ അവരുടെ പേരുകൾ ജീവ പുസ്തകത്തിൽ നിന്ന് മായ്‌ക്കപ്പെടുമെന്ന് യേശു വിശ്വാസികൾക്ക് മുന്നറിയിപ്പ് നൽകുന്നു.
മേൽപ്പറഞ്ഞ പഠിപ്പിക്കലുകൾ അങ്ങേയറ്റം വിശ്വസിക്കുന്നവരെ ‘ഹൈപ്പർ-കാൽവിനിസ്റ്റുകൾ’ എന്ന് വിളിക്കുന്നു. നിങ്ങൾക്ക് കാണാവുന്നതുപോലെ, ഈ പോയിൻ്റുകളൊന്നും ഞാൻ അംഗീകരിക്കുന്നില്ല, കാരണം അവയെല്ലാം ദൈവവചനത്തിന് വിരുദ്ധമാണ്.
അർമീനിയർ (ജേക്കബ് അർമിനിയസിൻ്റെ അനുയായികൾ, ഡച്ച് ക്രിസ്ത്യാനി – 1560-1609) മനുഷ്യൻ്റെ സ്വതന്ത്ര ഇച്ഛയെ ഊന്നിപ്പറയുകയും മുകളിൽ പറഞ്ഞ 5 പോയിൻ്റുകളും നിരാകരിക്കുകയും ചെയ്യുന്നു.
ബൈബിൾ തീർച്ചയായും ദൈവത്തിൻ്റെ പരമാധികാരത്തെ പഠിപ്പിക്കുന്നു – എന്നാൽ അത് ഹൈപ്പർ-കാൽവിനിസ്റ്റുകൾ പഠിപ്പിക്കുന്ന അതിരു കടന്ന രീതിയിൽ അല്ല. അത്തരമൊരു പരിഹാസ്യമായ അങ്ങേയറ്റത്തേക്ക് കൊണ്ടുപോകുമ്പോൾ സത്യം തെറ്റായി മാറുന്നു. ദൈവം നമ്മെ തിരഞ്ഞെടുക്കുമോ അതോ നാം ദൈവത്തെ തിരഞ്ഞെടുക്കുമോ? ഉത്തരം ഇതാണ്: രണ്ടും! ദൈവം തൻ്റെ മുന്നറിവനുസരിച്ച് നമ്മെ തിരഞ്ഞെടുത്തു (1 പത്രോ.1:1,2). അതിൻ്റെ അർത്ഥം ഇതാണ്: തന്നെ തിരഞ്ഞെടുക്കുന്ന എല്ലാവരെയും ദൈവം നിത്യത മുതൽ അറിഞ്ഞിരുന്നു – അവിടുന്ന് അവരെ തൻ്റെ മുന്നറിവിനനുസരിച്ചു തിരഞ്ഞെടുത്തു.
ചാൾസ് സിമിയോൺ (18-ാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിലുണ്ടായിരുന്ന ഒരു ദൈവഭക്തനായ ക്രിസ്ത്യാനി) ഈ വിഷയത്തെക്കുറിച്ച് പറഞ്ഞു: “സത്യം അതിൻ്റെ തീവ്രതയിൽ ഒരറ്റത്തോ മറ്റെ അറ്റത്തോ അല്ല. അത് രണ്ടിൻ്റേയും മധ്യഭാഗത്താണ്! . “അദ്ദേഹം യാഥാർത്ഥ്യം മനോഹരമായി പറഞ്ഞിരിക്കുന്നു.
അതുകൊണ്ട് ഞാൻ ദൈവത്തിൻ്റെ പരമാധികാരത്തിലും ഒപ്പം ദൈവം എല്ലാ മനുഷ്യർക്കും നൽകിയ സ്വാതന്ത്ര്യത്തിലും വിശ്വസിക്കുന്നു. അതിനാൽ, ഞാൻ പ്രസംഗിക്കുമ്പോൾ, ദൈവത്തിന് അവരുടെ ഇച്ഛാസ്വാതന്ത്ര്യം സമർപ്പിക്കാൻ ഞാൻ ആളുകളെ വെല്ലുവിളിക്കുന്നു. എന്നാൽ പ്രാർത്ഥിക്കുമ്പോൾ, ദൈവത്തിന് തൻ്റെ പരമമായ പരമാധികാരത്തിൽ എല്ലാം ചെയ്യാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു – അവിടുത്തേക്ക് അസാധ്യമായി ഒന്നുമില്ല. ലോകസ്ഥാപനത്തിന് മുമ്പ് ദൈവം നമ്മെ തിരഞ്ഞെടുത്തിരിക്കുന്നു. അത് നമ്മെ വിനയപ്പെടുത്തുന്ന ഒരു വസ്തുതയാണ്. എന്നാൽ “അവസാനം വരെ സഹിച്ചുനിൽക്കുന്നവൻ മാത്രമേ രക്ഷിക്കപ്പെടുകയുള്ളൂ” (മത്താ. 24:13) എന്ന് യേശു പറഞ്ഞതും നമ്മൾ വിശ്വസിക്കുന്നു. അവിടുത്തെ പരമാധികാര തിരഞ്ഞെടുപ്പിൻ്റെയും നമ്മുടെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിൻ്റെയും രഹസ്യങ്ങൾ എല്ലാം ബുദ്ധികൊണ്ട് നാം അനാവരണം ചെയ്യേണ്ടതില്ല. നമ്മൾ അത് വിശ്വസിക്കുക മാത്രം ചെയ്യുന്നു.
ജോൺ വെസ്ലി പ്രാഥമികമായി ഒരു അർമീനിയൻ ആയിരുന്നു, അതേസമയം അദ്ദേഹത്തിൻ്റെ സമകാലികനായ ജോർജ്ജ് വൈറ്റ്ഫീൽഡ് പ്രാഥമികമായി ഒരു കാൽവിനിസ്റ്റായിരുന്നു. അവർ ഒരുമിച്ച് പ്രവർത്തിച്ചിട്ടില്ലെങ്കിലും, അവർ പരസ്പരം ബഹുമാനിച്ചിരുന്നു. അവർ രണ്ടുപേരും ദൈവത്താൽ അനുഗ്രഹിക്കപ്പെടുകയും 18-ാം നൂറ്റാണ്ടിലെ ഇംഗ്ലണ്ടിന് പുനർജ്ജീവനം നൽകുകയും ചെയ്തു, ഇരുവരും പരസ്യയോഗങ്ങളിൽ ആയിരക്കണക്കിന് ആളുകളോട് പ്രസംഗിച്ചു. ജോർജ്ജ് വൈറ്റ്ഫീൽഡ് മരിച്ചപ്പോൾ, ജോൺ വെസ്ലി അദ്ദേഹത്തിൻ്റെ ശവസംസ്കാര ചടങ്ങിൽ സംസാരിച്ചു (മരണത്തിന് മുമ്പ് വൈറ്റ്ഫീൽഡിൻ്റെ പ്രത്യേക അഭ്യർത്ഥന പ്രകാരം). ശവസംസ്കാരത്തിന് ശേഷം, വെസ്ലിയുടെ അനുയായികളിലൊരാൾ അദ്ദേഹത്തോട് ‘സ്വർഗത്തിൽ വച്ച് വൈറ്റ്ഫീൽഡിനെ കാണുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ’ എന്ന് ചോദിച്ചു. വെസ്ലി പറഞ്ഞു “ഇല്ല” – അദ്ദേഹം തുടർന്നു പറഞ്ഞ കാരണം: “ജോർജ്ജ് വൈറ്റ്ഫീൽഡ് ദൈവത്തിൻ്റെ മഹത്വത്തിൻ്റെ ആകാശത്ത് വളരെ തിളക്കമുള്ള ഒരു നക്ഷത്രമായി, സിംഹാസനത്തിനടുത്തായി നിൽക്കും, എന്നെപ്പോലെ ഏറ്റവും ചെറിയവനായ ഒരാൾ ഒരിക്കലും അടുത്തെങ്ങും ഉണ്ടാകില്ല. തന്നെ ഒന്നു കാണാൻ കഴിയുന്നതിലും അകലെയായിരിക്കും ഞാൻ”. അതാണ് ക്രിസ്തീയ വിനയം. ജോൺ വെസ്ലിക്ക് അറിയാമായിരുന്നു: ദൈവം തൻ്റെ ന്യായാസനത്തിൽ നമ്മുടെ ഉപദേശങ്ങളെ പരിശോധിക്കാൻ പോകുന്നില്ല, മറിച്ച് നമ്മുടെ ഹൃദയവും നാം ജീവിക്കുന്ന രീതിയുമാണ് പരിശോധിക്കുന്നത്.
അധ്യായം 49
വിവേചനത്തിൽ വളരുന്നു
പല ക്രിസ്ത്യാനികളും “ഉണർവ്വുകൾ” എന്ന് വിളിക്കുന്നവയിൽ യഥാർത്ഥവും ഉപരിപ്ലവവുമായത് എന്താണെന്ന് കാണാൻ കർത്താവ് നിങ്ങൾക്ക് വിവേചനം തന്നതിൽ എനിക്ക് സന്തോഷമുണ്ട്. ക്രിസ്‌തീയ പ്രസംഗങ്ങളിലും ക്രിസ്‌തീയ യോഗങ്ങളിലും മാനസികവും ആത്മീയവുമായത് എന്താണെന്ന് നിങ്ങൾ എപ്പോഴും വിവേചിച്ചറിയണം. നല്ലതായി തോന്നുന്നത് അന്ധമായി പിന്തുടരരുത്. “എല്ലാം സൂക്ഷ്മമായി പരിശോധിച്ച് നല്ലതിനെ (അതായത്, ദൈവത്തിൽ നിന്ന് വരുന്നവയെ) മുറുകെ പിടിക്കാൻ” കൽപ്പിക്കപ്പെട്ടിരിക്കുന്നു (1 തെസ്സ. 5:21).
കഴിഞ്ഞ തിങ്കളാഴ്ച ഞങ്ങൾ സഹോദരങ്ങളുടെ ഒരു മീറ്റിംഗ് നടത്തി, അതിൽ ഞങ്ങൾ വിവേകത്തിൽ വളരേണ്ടതിൻ്റെ വലിയ ആവശ്യകതയെക്കുറിച്ച് സംസാരിച്ചു. ഫിലിപ്പിയരുടെ സ്നേഹം വിവേചനശക്തിയിൽ വളരണമെന്ന് പൗലോസ് അവർക്കുവേണ്ടി പ്രാർത്ഥിച്ചു (ഫിലി.1:9). “ദർശനങ്ങളിൽ മാലാഖമാരെ കണ്ടു” എന്ന് ഇക്കാലത്ത് വീമ്പിളക്കുന്നവർ ഓർക്കുക: ‘സാത്താൻ വെളിച്ചത്തിൻ്റെ ദൂതനായി’ വേഷം കെട്ടുന്നു (2കോരി. 11:14)!! അതിനാൽ അവർ യഥാർത്ഥത്തിൽ കണ്ടത് ദൂതന്മാരായി നടിക്കുന്ന ഭൂതങ്ങളെയായിരിക്കാം – അതായത് അഭിമാനിക്കാൻ ഒന്നുമില്ല. നാം എപ്പോഴും നമ്മുടെ ആത്മീയ ഇന്ദ്രിയങ്ങളെ ജാഗ്രതയോടെ സൂക്ഷിച്ചില്ലെങ്കിൽ, നാം വഞ്ചിക്കപ്പെടാം.
പല പെൺകുട്ടികളും ചാഞ്ചാടി നടക്കുന്നവരാണ്, അത്തരക്കാരെ പെട്ടെന്ന് തിരിച്ചറിയാൻ നിങ്ങൾക്ക് കഴിയണം, അല്ലാത്തപക്ഷം നിങ്ങൾ അവരുടെ കെണിയിൽ വീഴും. ആരാണ് ആത്മീയനെന്നും അല്ലാത്തവനെന്നും നിങ്ങൾ വിവേചിച്ചറിയണം. ആത്മീയരല്ലാത്ത ക്രിസ്ത്യാനികളുമായി സഹവസിക്കാൻ നിങ്ങൾ ധാരാളം സമയം ചെലവഴിക്കുകയാണെങ്കിൽ, നിങ്ങളുടെ ആത്മീയ ജീവിതം ക്രമേണ വഷളാകുന്നത് നിങ്ങൾ കണ്ടെത്തും. നിങ്ങൾ ഇവിടെ ബാംഗ്ലൂരിലെ നമ്മുടെ സഭയിൽ ആയിരുന്നപ്പോൾ സ്ഥിരമായി ലഭിച്ചിരുന്ന ശക്തമായ പ്രബോധനങ്ങൾ അവിടെ ലഭിക്കാത്തതിനാൽ നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണിത്. അതിനാൽ, ആ പ്രബോധനങ്ങൾ ബൈബിളിൽ നിന്ന്, പരിശുദ്ധാത്മാവിൽ നിന്ന്, നേരിട്ട് സ്വീകരിക്കാൻ നിങ്ങൾ ഇപ്പോൾ പഠിക്കണം. ആത്മാവിൻ്റെ ആന്തരിക സാക്ഷ്യത്താൽ ജീവിക്കാൻ പഠിക്കുന്നവർ, യുക്തിയാൽ ജീവിക്കുന്നവർ വീഴുന്ന പല വിപത്തുകളിൽ നിന്നും തങ്ങളെത്തന്നെ രക്ഷിക്കുന്നതായി ഞാൻ കണ്ടെത്തിയിട്ടുണ്ട്. നിങ്ങളുടെ നാളുകളുടെ അവസാനം വരെ കർത്താവ് നിങ്ങളെ സംരക്ഷിക്കുകയും അവിടുത്തെ രാജ്യത്തിൽ നിങ്ങളെ അവിടുത്തെ ഉപയോഗമുള്ള ദാസന്മാരാക്കുകയും ചെയ്യട്ടെ.
നിങ്ങളുടെ ജന്മാവകാശത്തെ വിലമതിക്കുക
നിങ്ങൾക്ക് അധികം ജോലിയില്ലാതെ വരുമ്പോൾ അല്ലെങ്കിൽ നിങ്ങൾക്ക് ബോറടിക്കുമ്പോൾ വളരെ ശ്രദ്ധിക്കുക. ലൈംഗിക പ്രലോഭനം ശക്തമാകാവുന്ന സമയമാണത്. അപ്പോൾ നിങ്ങൾ ഒഴിഞ്ഞുമാറുകയോ മറ്റ് വിശ്വാസികളുമായി കൂട്ടായ്മ തേടുകയോ ചെയ്യണം. അല്ലെങ്കിൽ നടക്കാൻ പോകണം.
തീർത്തും അത്യാവശ്യവും ഒഴിവാക്കാനാകാത്തതുമായ സാഹചര്യമാണെങ്കിൽ മാത്രമേ ഒരു പെൺകുട്ടിയുമായി ഒറ്റയ്ക്ക് കാറിൽ യാത്ര ചെയ്യാവു – അതും വളരെ ചെറിയ യാത്രകൾ മാത്രമായിരിക്കണം. ഇതുപോലുള്ള ചില മുൻകരുതലുകൾ നിങ്ങളെ ആജീവനാന്ത പശ്ചാത്താപത്തിൽ നിന്ന് സംരക്ഷിക്കും.
യേശുവിനെ സാത്താൻ പ്രലോഭിപ്പിച്ച് ആലയത്തിൻ്റെ മുകളിൽ നിന്നു ചാടാൻ പ്രേരിപ്പിച്ചു. മാലാഖമാർ തന്നെ സംരക്ഷിക്കുമെന്ന് വിശ്വസിപ്പിക്കാനും ശ്രമിച്ചു. എന്നാൽ ദൈവത്തെ വിഡ്ഢിത്തമായി പരീക്ഷിക്കാൻ യേശു വിസമ്മതിച്ചു (മത്താ. 4:7). നിങ്ങൾ വിഡ്ഢിത്തമായി ഏതെങ്കിലും വഴുതി വീഴാവുന്ന “പെൺ പാറയുടെ” അരികിലേക്ക് പോയി ദൈവത്തെ പരീക്ഷിക്കരുത്. നിങ്ങൾ ഒരു പെൺകുട്ടിയുമായി വിഡ്ഢിത്തമായി കറങ്ങിയാൽ ദൈവദൂതന്മാർ നിങ്ങളെ വീഴാതെ സൂക്ഷിക്കുമെന്ന് സങ്കൽപ്പിക്കരുത്! ഈ “പെൺ പാറകളുടെ” അരികുകളിൽ നിന്ന് വീഴുന്ന പലരും ആകസ്മികമായാണു വീഴുന്നത് – അല്ലാതെ മനപ്പൂർവ്വമല്ല. അതിനാൽ, അത്തരം പെൺപാറകളുടെ അരികുകളിൽ നിന്ന് വളരെ അകലെ നിൽക്കുക എന്നതാണ് ഏറ്റവും നല്ല കാര്യം. ഞാൻ പറയുന്നത് പരിഗണിക്കുക, ഞാൻ എന്താണ് ഉദ്ദേശിക്കുന്നതെന്ന് കർത്താവ് നിങ്ങൾക്ക് വ്യക്തത നൽകും.
എല്ലാ യുവജനങ്ങളും ഏശാവിനെക്കുറിച്ച് വളരെയധികം ധ്യാനിക്കണം. അദ്ദേഹത്തിന് നഷ്ടപ്പെട്ട ജന്മാവകാശത്തെക്കുറിച്ച് ചിന്തിക്കുക – മിശിഹായുടെ പൂർവ്വികൻ എന്ന പദവി. അതിൻ്റെ സ്ഥാനത്ത് അവൻ എന്താണ് നേടിയത്? ഒരു പാത്രം കഞ്ഞി! തൻ്റെ ജീവിതത്തിൻ്റെ “ബാലൻസ് ഷീറ്റിൽ” താൻ നേടിയതും നഷ്ടപ്പെടുത്തിയതും വ്യക്തമായി കണ്ടപ്പോൾ അവൻ പിന്നീട് കരഞ്ഞതിൽ അതിശയിക്കാനില്ല. പക്ഷേ, വളരെ വൈകിപ്പോയി. ഈ കാര്യങ്ങൾ നമ്മുടെ പ്രബോധനത്തിനുവേണ്ടി എഴുതിയിരിക്കുന്നു. എല്ലാ കാര്യങ്ങളിലും ആത്മീയ മൂല്യങ്ങൾ ഒന്നാമതായി വയ്ക്കുക. ലോകവും അതിൻ്റെ എല്ലാ ബഹുമതികളും അതിൻ്റെ സുഖങ്ങളും അതിൻ്റെ സമ്പത്തും ബുദ്ധിയും എല്ലാം കടന്നുപോകും. ദൈവത്തിൻ്റെ ഇഷ്ടം ചെയ്യുന്നവനോ എന്നേക്കും നിലനിൽക്കും (1 യോഹന്നാൻ 2:17).
ഇന്നത്തെ കാലത്ത് സാത്താൻ യുവാക്കൾക്ക് നൽകുന്ന ധാരാളം കഞ്ഞികളുണ്ട്. വിവേകമുള്ളവർ അവയെല്ലാം നിരസിക്കും, കാരണം നഷ്ടപ്പെടാൻ ഏറെയുണ്ട്. ദൈവഹിതത്തിൽ നിങ്ങൾക്ക് ഒരു പ്രത്യേക ദൗത്യം നിറവേറ്റാനുണ്ട്. നിങ്ങൾ അത് ഗൗരവമായി എടുത്തില്ലെങ്കിൽ, നിങ്ങൾ സാത്താൻ്റെ കുതന്ത്രങ്ങളിൽ എളുപ്പത്തിൽ വീഴും.
എബ്രായർ 12:17-ൽ, “പിന്നീട്”, ഏശാവിന് ജന്മാവകാശം വേണമെന്ന് പറഞ്ഞു, പക്ഷേ അവന് അത് നേടാനായില്ല. നമ്മുടെ എല്ലാ ജീവിതത്തിലും ഒരു “പിന്നീട്” ഉണ്ടാകും. ആ “പിന്നീട്”, ശരിയായ തീരുമാനങ്ങൾ എടുത്തതിൽ നിങ്ങൾക്ക് സന്തോഷമുണ്ടെന്നും ഖേദിക്കുന്നില്ലെന്നും ഉറപ്പാക്കുക.
വിശ്രമവും വിനയവും
മത്തായി 11:28 മുതൽ 30 വരെ, യേശു വിശ്രമത്തെയും ഭാരത്തെയും കുറിച്ച് സംസാരിച്ചു. അവിടെ യേശു ഭൂമിയിലെ എല്ലാ ഭാരങ്ങളെയും കുറിച്ച് വിശ്രമിക്കാനും പകരം അവിടുത്തെ ഭാരം (നുകം) നമ്മുടെ ഹൃദയങ്ങളിൽ ഏറ്റെടുക്കാനും നമ്മോട് പറയുകയായിരുന്നു. നമ്മുടെ ഭൗമിക ഭാരങ്ങളെല്ലാം കർത്താവിനു നൽകുന്നതുവരെ നമുക്ക് കർത്താവിൻ്റെ ഭാരങ്ങൾ വഹിക്കാനാവില്ല (“നിൻ്റെ ഭാരം കർത്താവിൻ്റെ മേൽ ഇട്ടുകൊൾക – നിങ്ങളുടെ എല്ലാ ആകുലതകളും അവിടുന്നു വഹിക്കട്ടെ” – സങ്കീർത്തനം 55:22; “ഭക്ഷണത്തെക്കുറിച്ചും വസ്ത്രത്തെക്കുറിച്ചും ആകുലരാകരുത്. എന്നാൽ നിങ്ങൾ എന്തിനെക്കുറിച്ചെങ്കിലും ഉത്ക്കണ്ഠപ്പെടാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ദൈവരാജ്യത്തെക്കുറിച്ചും അവിടുത്തെ നീതിയെക്കുറിച്ചും ശ്രദ്ധാലുവായിരിക്കുക “- മത്തായി.6:31, 33 – പരാവർത്തനം).
നിങ്ങളുടെ മനസ്സ് ഭൗതിക കാര്യങ്ങളെക്കുറിച്ചുള്ള ആകുലതകളും ഉൽക്കണ്‌ഠകളും കൊണ്ടു നിറഞ്ഞതാണെങ്കിൽ, നിങ്ങൾ കർത്താവിന് നിഷ്ഫലരായിരിക്കും. സംശയമില്ല, നിങ്ങൾ ഭൗമിക കാര്യങ്ങളെക്കുറിച്ച് ചിന്തിക്കണം, എന്നാൽ അവയിലൊന്നിനെക്കുറിച്ചും നിങ്ങൾ വിഷമിക്കേണ്ടതില്ല. ശാശ്വത മൂല്യമുള്ള കാര്യങ്ങളിൽ മാത്രമേ നിങ്ങളുടെ ഹൃദയങ്ങളിൽ ആശങ്കയുണ്ടാകാവൂ. അങ്ങനെയാണ് നമ്മൾ ഈ ഭൂമിയിലെ മറ്റു മനുഷ്യരിൽ നിന്ന് വ്യത്യസ്തരാകുന്നത്. നിങ്ങളുടെ ഭൂമിയിലെ പരീക്ഷകളുടെ ഫലത്തിന് പോലും ശാശ്വത മൂല്യമില്ല. നിങ്ങൾ തീർച്ചയായും നിങ്ങളുടെ പരമാവധി ചെയ്യണം. എന്നാൽ ഫലത്തെക്കുറിച്ച് ഒരിക്കലും വിഷമിക്കേണ്ടതില്ല.
ദൈവരാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുന്നതിൽ നിങ്ങൾ 100% മാർക്ക് അന്വേഷിക്കുകയാണെങ്കിൽ, നിങ്ങൾ നിത്യതയിൽ ഒന്നാമതാകും. വർഷങ്ങൾക്ക് മുമ്പ് ഞാൻ തന്നെ തിരഞ്ഞെടുത്തത് അതാണ്.
സംഭവിക്കുന്ന എല്ലാ കാര്യങ്ങളിലും, “ദൈവം നിശ്ശബ്ദമായി സ്നേഹത്തിൽ നിങ്ങൾക്കായി ആസൂത്രണം ചെയ്യുന്നു” എന്ന് സെഫന്യാവ് 3:17-ൻ്റെ പരാവർത്തനം പറയുന്നു. കൂടാതെ, കർത്താവ് നമ്മെ ഓർമ്മിപ്പിക്കുന്നു, “ഞാൻ ചെയ്യുന്നത് ഇപ്പോൾ നിങ്ങൾക്ക് മനസ്സിലാകുകയില്ല, എന്നാൽ പിന്നീട് നിങ്ങൾ മനസ്സിലാക്കും” – (യോഹ. 13:7).
നിങ്ങളുടെ മാതാപിതാക്കളായ ഞങ്ങൾ വർഷങ്ങളായി നിങ്ങളുടെ ജീവിതത്തിൽ ദൈവവചനം വിതച്ചതിനാൽ, വരും വർഷങ്ങളിൽ നിങ്ങളുടെ ജീവിതത്തിൽ സമൃദ്ധമായ വിളവെടുപ്പ് ഞങ്ങൾ കാണുമെന്ന് എനിക്ക് ബോധ്യമുണ്ട്. ദൈവം നിങ്ങൾക്ക് ഏറ്റവും മികച്ച പ്രതിഫലം നൽകും – ആദ്യം ആത്മീയമായും പിന്നെ ഭൗമിക വസ്തുക്കളിൽ നിന്ന് നിങ്ങൾക്ക് ആവശ്യമുള്ളതെന്തും. അതുകൊണ്ട് നിങ്ങൾ നാലുപേരിൽ ആരെക്കുറിച്ചു എനിക്ക് പേടിയില്ല.
അവസാനമായി, ഞാൻ നിങ്ങളെ ഒരിക്കൽ കൂടി പ്രോത്സാഹിപ്പിക്കട്ടെ (എല്ലായിടത്തും ഞാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നത് പോലെ): വിനയം പിന്തുടരുക, നിങ്ങളെക്കുറിച്ചുള്ള താഴ്ന്ന ചിന്തകളിൽ വസിക്കുക. അതിനർത്ഥം ആത്മാഭിമാനം താഴ്ന്നതായിരിക്കണമെന്നോ ദൈവമക്കളെന്ന നിലയിൽ ദൈവ മുൻപാകെയുള്ള നിങ്ങളുടെ മൂല്യത്തെ വിലകുറച്ചു കാണണമെന്നോ ദൈവം നിങ്ങൾക്ക് നൽകിയ ദാനങ്ങളെയും കഴിവുകളെയും ചെറുതായി കാണണമെന്നോ അല്ല. നിങ്ങൾ ദൈവമക്കളാണ് – അതിനാൽ താഴ്ന്ന ആത്മാഭിമാനത്തിന് ഇടമില്ല. എന്നാൽ ദൈവമുമ്പാകെ നിങ്ങൾ ഒന്നുമല്ലെന്ന് നിങ്ങൾ തിരിച്ചറിയുമ്പോൾ മാത്രമേ ദൈവത്തിന് നിങ്ങളുടെ ജീവിതത്തിൽ എല്ലാം ആകാൻ കഴിയൂ. നിങ്ങളെ അറിയുന്ന മറ്റുള്ളവർ നിങ്ങളിൽ കാണുന്നതിനെച്ചൊല്ലി ദൈവത്തെ മഹത്വപ്പെടുത്തണം. ദൈവത്തിൻ്റെ ഇഷ്ടം മാത്രം ചെയ്യുന്നതിനായി നിങ്ങളുടെ സ്വന്തം തിരഞ്ഞെടുപ്പുകൾ ഉപേക്ഷിക്കുന്നത് ഇതിൽ ഉൾപ്പെടുന്നു. അതിനർത്ഥം, അവിടുന്നു നിങ്ങൾക്ക് തന്നിട്ടുള്ളതിന് എല്ലായ്‌പ്പോഴും ദൈവത്തിന് മഹത്വം നൽകുകയും അവിടുന്നു നിങ്ങൾക്ക് നൽകിയതെല്ലാം തൻ്റെ മഹത്വത്തിനായി മാത്രം ഉപയോഗിക്കാൻ തീരുമാനിക്കുകയും ചെയ്യുക എന്നാണ്.
ഒരിക്കലും, ഒരു മനുഷ്യനെയും ചെറുതായി കാണുകയോ കളിയാക്കുകയോ ചെയ്യരുത്, അവൻ്റെ തെറ്റുകളോ കുറവുകളോ എന്തുമാകട്ടെ. എളിമയുള്ളവർക്ക് ദൈവം സമൃദ്ധമായ കൃപ നൽകുന്നു – അവരുടെ ആത്മീയ പുരോഗതി അസാധാരണമായിരിക്കും. യേശു ചെയ്തതുപോലെ, നിങ്ങളുടെ എല്ലാ ദിവസവും താഴ്മയോടെ നടക്കുക.
പരീക്ഷകളിൽ ദൈവത്തിൻ്റെ സഹായം
നിങ്ങളുടെ അവസാന പരീക്ഷയ്ക്ക് കർത്താവ് നിങ്ങൾക്ക് സ്വാഭാവികമായും ഉള്ളതിലും ഉപരിയായി ബുദ്ധി നൽകണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു. ഇവിടെ സ്‌കൂളിൽ പരീക്ഷയ്‌ക്ക് പഠിക്കുമ്പോൾ ഞാൻ നിങ്ങൾക്ക് അവകാശപ്പെടാൻ പറഞ്ഞ വാക്യം ഓർക്കുക: ദാനിയേൽ 1:17 “ദൈവം നാല് ചെറുപ്പക്കാർക്ക് പഠിക്കാനുള്ള വലിയ കഴിവ് നൽകി, അവർ താമസിയാതെ ആ കാലത്തെ എല്ലാ സാഹിത്യത്തിലും ശാസ്ത്രത്തിലും പ്രാവീണ്യം നേടി”.
ദൈവത്തിൻ്റെ വാഗ്‌ദാനങ്ങൾ നിങ്ങൾ വിശ്വാസത്തോടെ അവകാശപ്പെടാത്തപക്ഷം അത് അനുഭവിക്കാനാവില്ല. “ആർക്കെങ്കിലും ജ്ഞാനം (അല്ലെങ്കിൽ ബുദ്ധി) ഇല്ലെങ്കിൽ, അവൻ എല്ലാവർക്കും ഉദാരമായി നൽകുന്ന ദൈവത്തോട് ചോദിക്കട്ടെ. എന്നാൽ അവൻ വിശ്വാസത്തോടെ ചോദിക്കണം” (യാക്കോബ് 1:5,6) “നിങ്ങൾ ദുഷ്ടനാണെങ്കിലും നിങ്ങളുടെ കുട്ടികൾക്ക് നല്ല സമ്മാനങ്ങൾ എങ്ങനെ നൽകണമെന്ന് നിങ്ങൾക്കറിയാം. അപ്പോൾ നിങ്ങളുടെ സ്വർഗ്ഗസ്ഥനായ പിതാവ് തന്നോട് ചോദിക്കുന്നവർക്ക് എത്രയധികം നല്ല ദാനങ്ങൾ നൽകും!” (മത്താ. 7:11). അതിനാൽ, ചെറുതും വലുതുമായ എല്ലാറ്റിനും നിങ്ങളുടെ പിതാവിൻ്റെ വാഗ്‌ദത്തങ്ങൾ അവകാശപ്പെടുക.
വിജയകരമായ ക്രിസ്തീയ ജീവിതം
ഞങ്ങൾ ബാംഗ്ലൂരിൽ ഒരു മികച്ച കോൺഫറൻസ് പൂർത്തിയാക്കി – ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും മികച്ചത്. ചില സന്ദേശങ്ങൾ ഇനിപ്പറയുന്ന വിഷയങ്ങളിലായിരുന്നു:
(എ) നാം പ്രസംഗിക്കുന്ന ഉപദേശത്തെ ക്രിസ്തുതുല്യമായ ജീവിതം കൊണ്ട് അലങ്കരിക്കണം.
(ബി) നാം എപ്പോഴും ദൈവിക ജീവിതത്തിനും കൂട്ടായ്മയ്ക്കും ഊന്നൽ നൽകണം – പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും ആദിമുതൽ ഉണ്ടായിരുന്നത് അതാണ്. അല്ലാതെ വലിയ പ്രസക്തിയില്ലാത്ത കാര്യങ്ങളാൽ പിടിക്കപ്പെട്ടരുത് (1 യോഹന്നാൻ 1:3).
(സി) ദിവസേന സ്വയത്തിനു മരിക്കാൻ നാം സമർപ്പിക്കുകയാണെങ്കിൽ, യേശുവിനെ മരിച്ചവരിൽ നിന്ന് ഉയിർപ്പിച്ചതുപോലെ, മരിച്ചവരിൽ നിന്ന് നമ്മെ ഉയിർപ്പിക്കുമെന്ന് നാം ദൈവത്തിൽ വിശ്വസിക്കണം.
(ഡി) യുവാക്കൾ ഈ ദുഷിച്ച നാളുകളിൽ ദൈവത്തിനായി സംരക്ഷിക്കപ്പെടണമെങ്കിൽ ലൈംഗിക മോഹത്തിൻ്റെയും ആത്മീയ അഹങ്കാരത്തിൻ്റെയും ‘ഗോലിയാത്തുകളെ’ മറികടക്കണം. മിസ്രയീമിലെ തവളകളെപ്പോലെ ലോകം അശുദ്ധാത്മാക്കളാൽ നിറഞ്ഞിരിക്കുന്നു (വെളി.16:13). എന്നാൽ നമ്മുടെ കിടപ്പുമുറിയിലോ മനസ്സിലോ തവളകൾ ഉണ്ടാകരുത്.
(ഇ) വളരെ സൂക്ഷ്മമായി ദൈവത്തിൽ നിന്ന് ആളുകളെ അകറ്റുന്ന ഒരു വലിയ ശക്തിയാണ് പണം. നാം അതിനെ സ്നേഹിക്കുന്നുവെങ്കിൽ, നാം തീർച്ചയായും ദൈവത്തെ വെറുക്കും. നാം അത് മുറുകെ പിടിക്കുകയാണെങ്കിൽ, നാം ദൈവത്തെ നിന്ദിക്കും (ലൂക്കോ. 16:13). സമ്പന്നരാകാൻ കൊതിക്കുന്നവർ അനേകം സങ്കടങ്ങളാൽ തങ്ങളെത്തന്നെ മുറിപ്പെടുത്തുകയും പലവിധത്തിൽ കഷ്ടപ്പെടുകയും ചെയ്യും. ധനികരോ ധനികരാകുന്നവരോ അല്ല, ധനികരാകാൻ ആഗ്രഹിക്കുന്നവരാണ് ഇങ്ങനെ കഷ്ടപ്പെടുന്നത്. അതിനാൽ പണത്തിൻ്റെ ശക്തിയെ നാം നിരന്തരം ഭയപ്പെടണം.
(എഫ്) ദൈവത്തെ തൃപ്തിപ്പെടുത്താൻ യേശു നമ്മോട് ആവശ്യപ്പെട്ട ഒരേയൊരു ജോലി തന്നിൽ വിശ്വസിക്കുക എന്നതാണ് (യോഹ. 6:28, 29). അതിനർത്ഥം, എല്ലാ സാഹചര്യങ്ങളിലും ഓരോ നിമിഷത്തിലും, ദൈവം ആഗ്രഹിക്കുന്ന ഒരേയൊരു കാര്യം യേശുവിൽ വിശ്വസിക്കുക എന്നതു മാത്രമാണ്, ലോകത്തിലും നമുക്കും സംഭവിക്കുന്ന എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യാൻ അവിടുത്തേക്കു കഴിയും, നമുക്കാവശ്യമായ എല്ലാ കാര്യങ്ങളിലും നമ്മെ സഹായിക്കാൻ കഴിയും ഏത് നിമിഷവും. ദൈവം നമുക്കുവേണ്ടി പ്രവർത്തിക്കണമെങ്കിൽ നാം എപ്പോഴും നല്ലവരായിരിക്കണമെന്ന് മാനുഷിക ന്യായവാദം പറയുന്നു. എന്നാൽ 10,000 വർഷത്തിനുള്ളിൽ പോലും നാം ഒരിക്കലും വേണ്ടത്ര നല്ലവരാകില്ല. അതുകൊണ്ട് തന്നെ വിശ്വസിക്കുന്നവർക്ക് ദൈവം തൻ്റെ വാഗ്ദാനങ്ങൾ നൽകുന്നു. മറ്റൊരു സുവിശേഷം പ്രസംഗിക്കുന്ന ഏതൊരാളും ശപിക്കപ്പെട്ടവനാണ് – അവൻ സ്വർഗ്ഗത്തിൽ നിന്നുള്ള ഒരു ദൂതനെപ്പോലെ വിശുദ്ധനാണെങ്കിൽ പോലും (ഗലാ. 1:8, 9). അതിനാൽ, ലളിതമായി വിശ്വസിക്കുന്നതിലൂടെ, നമുക്ക് പരിശുദ്ധാത്മാവിനെ ലഭിക്കും – കൂടാതെ മറ്റെല്ലാ ആത്മീയ അനുഗ്രഹങ്ങളും.
(ജി) ലോകസ്ഥാപനത്തിനുമുമ്പ് ദൈവം നമ്മെ തിരഞ്ഞെടുത്തു – നാം നല്ലതോ ചീത്തയോ എന്തെങ്കിലും ചെയ്യുന്നതിനുമുമ്പ് (റോമ.9:11). ക്രിസ്തുവിൽ ആത്മാവിൻ്റെ എല്ലാ അനുഗ്രഹങ്ങളാലും അന്നേ നമ്മെ അനുഗ്രഹിക്കാൻ തീരുമാനിച്ചു. അതുകൊണ്ട് അവിടുന്ന് ഇപ്പോൾ നമ്മെക്കുറിച്ചുള്ള തൻ്റെ മനസ്സ് മാറ്റാൻ പോകുന്നില്ല.
ബാംഗ്ലൂരിൽ നമ്മുടെ അത്ഭുതകരമായ കോൺഫറൻസുകളിൽ പങ്കെടുക്കാൻ കഴിയാതെ വരുന്നതുമൂലം നിങ്ങൾ എന്താണ് നഷ്ടപ്പെടുത്തുന്നതെന്ന് ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്. നിങ്ങൾ ഇവിടെ വീട്ടിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ഒരുപാട് തവണ ആഗ്രഹിച്ചിരുന്നു. എന്നാൽ കർത്താവാണ് അവിടെ നിങ്ങളുടെ കലാലയങ്ങളിൽ പഠിക്കാനുള്ള വാതിൽ തുറന്നു തന്നത്. അതുകൊണ്ട് നിങ്ങളുടെ പങ്ക് അവിടെയും ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു – നിങ്ങൾ ഭൂമിശാസ്ത്രപരമായി ഞങ്ങളിൽ നിന്ന് വളരെ അകലെയാണെങ്കിലും. ദൈവം മറ്റുള്ളവരെ അനുഗ്രഹിച്ച കൂടാരത്തിൽ നിന്ന് വളരെ അകലെയായിരുന്നെങ്കിലും, എൽദാദിൻ്റെ മേലും മേദാദിൻ്റെ മേലും ദൈവം തൻ്റെ ആത്മാവിനെ അയച്ചതുപോലെ, നിങ്ങൾ കർത്താവിനെ അന്വേഷിക്കുകയാണെങ്കിൽ, നിങ്ങൾ എവിടെയായിരുന്നാലും കർത്താവിന് നിങ്ങൾക്കുള്ള അനുഗ്രഹം നൽകാൻ കഴിയും (സംഖ്യ 11:24-30). കർത്താവ് നിങ്ങളെ അനുഗ്രഹിക്കട്ടെ, അവിടുന്നു മടങ്ങിവരുന്നതുവരെ എല്ലായ്‌പ്പോഴും നിങ്ങളെ ജീവിതത്തിലും ആത്മീയ പുതുമയിലും കാത്തുസൂക്ഷിക്കട്ടെ.
അധ്യായം 50
നിങ്ങളുടെ ജീവിതത്തിൻ്റെ എല്ലാ വിശദാംശങ്ങളും ദൈവം ആസൂത്രണം ചെയ്തിരിക്കുന്നു
നാം സ്വർഗത്തിൽ എത്തുമ്പോൾ, ഈ ഭൂമിയിലെ റോഡുകളിൽ നാം സഞ്ചരിക്കുമ്പോൾ നമ്മെ സംരക്ഷിച്ച മാലാഖമാരെ നമുക്ക് കാണാം. നമ്മുടെ മുഴുവൻ ജീവിതത്തിൻ്റെയും വീഡിയോ-ടേപ്പ് റീപ്ലേ അന്നു കാണുമ്പോൾ, നമ്മെ സംരക്ഷിച്ച ഏതാനും ആയിരം മാലാഖമാരുണ്ടായിരുന്നുവെന്ന് നമ്മൾ കണ്ടെത്തും, അവർക്ക് നന്ദി പറയണം. റോഡുകളിൽ ഉണ്ടായ ചില “തലനാരിഴയ്‌ക്കുള്ള രക്ഷപ്പെടലുകൾ” മാത്രമേ നമുക്ക് ഇപ്പോൾ അറിയുള്ളു. എന്നാൽ ആ ദിവസത്തിൽ, നമ്മൾ രക്ഷപ്പെട്ട അത്തരത്തിലുള്ള നിരവധി ‘അപകടങ്ങൾ’ ഉണ്ടായിരുന്നുവെന്നു നമ്മൾ കണ്ടെത്തും. അതിനാൽ നന്ദിയുള്ളവരായിരിക്കുക.
നമ്മുടെ ഏറ്റവും മികച്ചതിനുവേണ്ടി എല്ലാ കാര്യങ്ങളും കൂടിവ്യാപരിച്ച് ഒരുമിച്ച് പ്രവർത്തിക്കുന്നു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് എനിക്കുണ്ടായ അപകടത്തിന് ശേഷം, ഞാൻ പറഞ്ഞു, “കർത്താവേ, കാൽവരിയിൽ അവിടുന്ന് എനിക്കായി ചെയ്തതിന് ഞാൻ ഇതുവരെ എൻ്റെ നന്ദി പൂർണ്ണമായി പ്രകടിപ്പിച്ചിട്ടില്ല. അതിനാൽ `നന്ദി’ പറയാൻ എനിക്ക് കുറച്ച് സമയം കൂടി തരൂ”. അപ്പോൾ ഞാൻ ഈ വാചകം ഓർത്തു: “നമ്മുടെ ജീവിതം, കുരിശിൽ നമുക്കുവേണ്ടി ചെയ്തതിന് കർത്താവിനോടുള്ള നന്ദിയുടെ നിരന്തരമായ പ്രകടനമായിരിക്കണം.”
ദൈവത്തിന് എല്ലാറ്റിലും ഒരു ലക്ഷ്യമുണ്ട്. യാക്കോബിനെക്കുറിച്ച് പറയുന്നത് “വിശ്വാസത്താൽ അവൻ തൻ്റെ വടിയിൽ ചാരി ദൈവത്തെ ആരാധിച്ചു (യഥാർത്ഥത്തിൽ അത് ഒരു ഊന്നുവടിയായിരുന്നു, കാരണം ദൈവം അവൻ്റെ തുടയുടെ തടം തെറ്റിച്ചതിനാൽ അതില്ലാതെ നടക്കാൻ കഴിയില്ല), യാക്കോബ് മറ്റുള്ളവരെ അനുഗ്രഹിച്ചു” (എബ്രാ. 11: 21). ആ വടി (ഊന്നുവടി) ശക്തനായ യാക്കോബിൻ്റെ നിരന്തരമായ ഓർമ്മപ്പെടുത്തലായി മാറി, അവൻ എല്ലാറ്റിനും നിസ്സഹായനായി ദൈവത്തിൽ ആശ്രയിക്കണം. അങ്ങനെയാണ് അവൻ യിസ്രായേൽ ആയിത്തീർന്നത് – ദൈവത്തോടും മനുഷ്യരോടും അധികാരമുള്ള ഒരു ദൈവത്തിൻ്റെ രാജകുമാരൻ. ഊന്നുവടി വേണ്ട ആ ദുർബ്ബലാവസ്ഥയിൽ എത്തിയപ്പോഴാണ് അവനു മറ്റുള്ളവരെ അനുഗ്രഹിക്കാൻ കഴിഞ്ഞത് (ആ വാക്യം പറയുന്നത് പോലെ). ആ അനുഭവത്തിൽ ചിലത് നിങ്ങളും അറിയണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു – നിങ്ങളുടെ മാനുഷിക ശക്തി തകർന്ന്, അങ്ങനെ നിങ്ങൾ ദൈവത്തിൽ മാത്രം ആശ്രയിക്കുകയും മുമ്പ് ഒരിക്കലും കഴിയുമായിരുന്നതിനേക്കാൾ വലിയ അനുഗ്രഹമായി മറ്റുള്ളവർക്ക് നിങ്ങൾ മാറുകയും ചെയ്യട്ടെ എന്നു പ്രാർത്ഥിക്കുന്നു.
ദൈവം നിങ്ങളുടെ ജീവിതം കൃത്യമായി ആസൂത്രണം ചെയ്തിട്ടുണ്ട് – എല്ലാ വിശദാംശങ്ങളും. യേശുവിനെ നേരിടാൻ സാത്താനെ അനുവദിച്ചതുപോലെ നിങ്ങളെ ആക്രമിക്കാനും അവിടുന്നു സാത്താനെ അനുവദിക്കുന്നു. എന്നാൽ യേശു തൻ്റെ ആത്മാവിനെ ശുദ്ധമായി സൂക്ഷിച്ചപോലെ, നിങ്ങളുടെ ആത്മാവിനെ ശുദ്ധമായി സൂക്ഷിക്കാൻ നിങ്ങൾക്കും കഴിയും. “നിങ്ങൾക്ക് എന്താണ് സംഭവിക്കുന്നതെന്നതിൻ്റെ എല്ലാ വിശദാംശങ്ങളും ദൈവത്തിനറിയാം” (ഇയ്യോബ് 23:10 – ലിവിങ്). നിങ്ങളുടെ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ പോലും അവിടുന്ന് എല്ലാ വിശദാംശങ്ങളും ആസൂത്രണം ചെയ്യുന്നു (റോമ.8:28). അതിനാൽ അതിൽ നിങ്ങളുടെ ആശ്വാസം കണ്ടെത്തുക. “മനുഷ്യൻ്റെ സഹായം വ്യർത്ഥമാണ്” എന്ന് നിങ്ങൾ കണ്ടെത്തുന്ന സാഹചര്യങ്ങളിൽ, ദൈവത്തിൽ മാത്രം ആശ്രയിക്കുന്നതാണു നല്ലത്. ആത്മീയമായി വളരാനുള്ള ഒരേയൊരു മാർഗ്ഗമാണിത്. സി.ടി.സ്റ്റഡ് ഒരിക്കൽ പറഞ്ഞു, “ഞാൻ ഒരു ഇറുകിയ സ്ഥലത്തിൻ്റെ ആഡംബരത്തെ ഇഷ്ടപ്പെടുന്നു, ദൈവം എനിക്കായി എന്ത് അത്ഭുതം ചെയ്യുമെന്ന് എനിക്ക് അവിടെ കാണാൻ കഴിയും”.
പിതാവായ ദൈവം നമ്മെ തിരഞ്ഞെടുത്തുവെന്നും ദൈവപുത്രൻ തൻ്റെ രക്തത്താൽ നമ്മെ വിലയ്‌ക്കു വാങ്ങിയെന്നും പരിശുദ്ധാത്മാവ് ഇപ്പോൾ നമ്മെ ദൈവത്തിൻ്റെ സ്വന്തമാകാൻ മുദ്രയിട്ടിരിക്കുന്നുവെന്നും തിരിച്ചറിയുമ്പോൾ അത് നമ്മിൽ വലിയൊരു വിടുതൽ കൊണ്ടുവരും (എഫേ.1:1-13). നമ്മുടെ രക്ഷ പൂർണമായും ദൈവകൃപയാൽ ആയിരുന്നു. “അതെ” എന്ന് പറയുന്നത് വരെ ദൈവം കാത്തിരുന്നു, എന്നിട്ട് അവിടുന്ന് എല്ലാം ചെയ്തു (എഫേ.2:1-8). നമ്മുടെ അനുവാദം ഇല്ലാതെ അവിടുത്തേക്കു നമ്മെ രക്ഷിക്കാൻ കഴിയില്ല, കാരണം നമ്മൾ യന്ത്ര മനുഷ്യരല്ല.
ദൈവത്തിൻ്റെ ശബ്ദവും സാത്താൻ്റെ ശബ്ദവും തിരിച്ചറിയുക
യേശുവിനോട് കുരിശിൽ പോകരുതെന്ന് പത്രോസ് പറഞ്ഞത് നല്ല മനസ്സോടെയാണ്. എന്നാൽ ആ നിർദ്ദേശം സാത്താൻ്റെ ശബ്ദമാണെന്ന് യേശു ഉടൻ തിരിച്ചറിയുകയും പത്രോസിനോട് ഇങ്ങനെ പറയുകയും ചെയ്‌തു: “സാത്താനേ, എന്നെ വിട്ടുപോകൂ. നിൻ്റെ മനസ്സ് മനുഷ്യൻ്റെ താൽപ്പര്യങ്ങളിലാണ്, ദൈവത്തിൻ്റെ താൽപ്പര്യങ്ങളിലല്ല” (മത്താ. 16:23). നമ്മുടെ മനസ്സ് ദൈവതാത്പര്യങ്ങളിൽ പതിഞ്ഞാൽ മാത്രമേ നമ്മുടെ ഹൃദയത്തിലെ ദൈവത്തിൻ്റെ ശബ്ദവും സാത്താൻ്റെ ശബ്ദവും തമ്മിൽ വേർതിരിച്ചറിയാൻ കഴിയൂ എന്ന് നാം അവിടെ കാണുന്നു. നമ്മുടെ മനസ്സ് പ്രാഥമികമായി നമ്മുടെ താൽപ്പര്യങ്ങളിലാണെങ്കിൽ, സാത്താൻ്റെ ശബ്ദം ദൈവത്തിൻ്റെ ശബ്ദമായി നാം തെറ്റിദ്ധരിക്കും. അതിനാൽ നമ്മൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും – നിങ്ങളുടെ പഠനത്തിലും ജോലിയിലും എന്തിന് കളിയിൽ പോലും – ഒരു സ്വർഗ്ഗീയ വീക്ഷണം ഉണ്ടായിരിക്കുന്നത് നല്ലതാണ്. എല്ലാം ദൈവത്തിൻ്റെ മഹത്വത്തിനായി ചെയ്യുക. കോളജിൽ നന്നായി പഠിക്കുക, മൈതാനത്ത് നന്നായി കളിക്കുക, എപ്പോഴും ദൈവത്തെ മഹത്വപ്പെടുത്തുക – എറിക് ലിഡലിനെപ്പോലെ, ഒരു ഒളിമ്പിക് സ്വർണ്ണ മെഡൽ നഷ്ടപ്പെടുമ്പോൾ പോലും തൻ്റെ ബോധ്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാത്തവൻ!! ഒരു ക്രിസ്ത്യാനി എന്ന നിലയിൽ നിങ്ങൾക്ക് ചില നിലവാരങ്ങൾ ഉണ്ടെന്ന് മറ്റുള്ളവരെ അറിയിക്കുന്നതിൽ ഒരിക്കലും ലജ്ജിക്കരുത്. അതിനായി കർത്താവ് നിങ്ങളെ സഹായിക്കട്ടെ.
കോളജിൽ നിങ്ങൾ നേരിടുന്ന പോരാട്ടങ്ങൾക്കിടയിലും ദൈവത്തെ ബഹുമാനിക്കാനുള്ള നിങ്ങളുടെ ആത്മാർത്ഥമായ ആഗ്രഹം നിമിത്തം ഞങ്ങൾ നിങ്ങളെക്കുറിച്ച് അഭിമാനിക്കുന്നു. ഞങ്ങൾ നിങ്ങൾക്കായി പതിവായി പ്രാർത്ഥിക്കുന്നു. നിങ്ങളെ വിട്ടുവീഴ്ച ചെയ്യാൻ പ്രേരിപ്പിക്കുന്ന ശത്രുവിൻ്റെ എല്ലാ ആക്രമണങ്ങളെയും നേരിടാനും അതിജീവിക്കാനുമുള്ള കൃപയും ശക്തിയും കർത്താവ് നിങ്ങൾക്ക് നൽകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. സാത്താനെതിരെ കർത്താവ് എപ്പോഴും നിങ്ങളുടെ പക്ഷത്താണ്, ദുഷ്ടനെ ജയിക്കാൻ അവിടുന്നു നിങ്ങളെ പ്രാപ്തനാക്കും.
ദൈവം ഈ ഭൂമിയിലെ പലതും ആകർഷകമാകാൻ അനുവദിച്ചിരിക്കുന്നു. അതുവഴി നമ്മൾ പരീക്ഷിക്കപ്പെടുമ്പോൾ ഭൂമിയിലെ മറ്റെല്ലാറ്റിനേക്കാളും നാം ദൈവത്തെ സ്നേഹിക്കുന്നുവെന്നു നമുക്ക് തെളിയിക്കാനാകും. അങ്ങനെ നാം സാത്താനെ ലജ്ജിപ്പിക്കും. സ്രഷ്ടാവ് അവിടുത്തെ എല്ലാ സൃഷ്ടികളേക്കാളും വളരെ വലിയവനും അതിശയവാനും സംതൃപ്‌തി നൽകുന്നവനുമാണ്. ഇത് സത്യമാണ്, അതുകൊണ്ടാണ് നമ്മളിതു വിശ്വസിക്കുന്നത്. നമ്മുടെ ഈ വിശ്വാസമാണ് ലോകത്തിൻ്റെ ആകർഷണങ്ങളെ മറികടക്കാൻ നമ്മെ പ്രേരിപ്പിക്കുന്നതും. നാം ഈ വിശ്വാസത്തിൽ അന്ധമായി ജീവിക്കുമ്പോൾ, നമ്മുടെ വികാരങ്ങൾ യഥാസമയം അതിനെ പിന്തുടരും. നാം ആദ്യം വികാരങ്ങൾ അന്വേഷിക്കരുത്.
സാത്താനെതിരെ പോരാടുന്നത് നമ്മുടെ ആത്മാക്കൾക്ക് നല്ലതാണ്. അങ്ങനെ മാത്രമേ നമുക്ക് ശക്തരാകാൻ കഴിയൂ. ക്രിസ്തുവിൻ്റെ നല്ല പടയാളിയാവുക. കർത്താവ് നിങ്ങളെ പ്രതീക്ഷയോടെ നോക്കുന്നു. കർത്താവിൻ്റെ പതാക ഉയരത്തിൽ പറപ്പിക്കാനും അതു വിജയപ്രദമാക്കാനും നിങ്ങൾക്കു കഴിയുമെന്നു ഞങ്ങളും നിങ്ങളെ വിശ്വാസിക്കുന്നു – അങ്ങനെ കർത്താവിൻ്റെ നാമം ഒരിക്കലും ലജ്ജിക്കാൻ ഇടവരാതിരിക്കട്ടെ!
മൂല്യവത്തായ ജീവിതം നയിക്കുന്നു
തങ്ങളുടെ രാജ്യത്തെ സ്വതന്ത്രമായി നിലനിർത്താൻ സൈനികർക്ക് അവരുടെ രാജ്യത്തിനുവേണ്ടി ഇത്രയധികം ത്യാഗം ചെയ്യാൻ കഴിയുമെങ്കിൽ, നമ്മുടെ ജീവിതത്തിലൂടെ കർത്താവ് എല്ലാ വിധത്തിലും മാനിക്കപ്പെടുന്നതിനും സാത്താനെ ലജ്ജിപ്പിക്കാനും, എല്ലാം (നമ്മുടെ ജീവൻ പോലും) ത്യജിക്കാൻ നാം എത്രയധികം തയ്യാറായിരിക്കണം!
നിങ്ങളുടെ ജോലികളിൽ അമാനുഷികമായി ദൈവത്തിൽ നിന്നുള്ള കൃപ നിങ്ങൾ കണ്ടെത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നിങ്ങളുടെ പഠനത്തിനും ജോലിക്കുമുള്ള ആശയങ്ങൾ നൽകാൻ നിങ്ങൾക്ക് ദൈവത്തോട് അപേക്ഷിക്കാം. ദൈവം നിങ്ങളെ സഹായിക്കും. വിശ്വാസത്തോടെ ചോദിക്കുക – അവിടുന്നു നിങ്ങൾക്കായി എന്തെല്ലാം അത്ഭുതങ്ങൾ ചെയ്യുമെന്ന് കാണുക. അത്തരം സാഹചര്യങ്ങളിൽ നാം കർത്താവിനെ ശക്തനെന്നു തെളിയിക്കുമ്പോഴാണ് നമ്മുടെ വിശ്വാസം ദൃഢമാകുന്നത്. എല്ലാ സമയത്തും ദൈവത്തെ മാനിക്കുക. തന്നെ മാനിക്കുന്നവർക്ക് എല്ലാ മേഖലയിലും ജീവിതത്തിൽ ഏറ്റവും മികച്ചത് ലഭിക്കും. ഞാൻ വീണ്ടും ജനിച്ച കാലം മുതൽ, എല്ലായിടത്തും ഉള്ള എല്ലാവരോടും താഴെപ്പറയുന്ന കാര്യങ്ങൾ പ്രഘോഷിച്ചു കൊണ്ട് ഈ ലോകത്തു ചുറ്റിനടക്കാൻ ഞാൻ ആഗ്രഹിച്ചു:
– എല്ലാ മേഖലകളിലും ദൈവത്തെ ബഹുമാനിക്കുക.
– എല്ലായ്‌പ്പോഴും നിങ്ങളുടെ സ്നേഹങ്ങളിൽ ദൈവത്തിന് ഒന്നാം സ്ഥാനം നൽകുക.
– നിങ്ങളുടെ മനസ്സാക്ഷി എപ്പോഴും വൃത്തിയായി സൂക്ഷിക്കുക.
അപ്പോൾ മാത്രമേ നിങ്ങൾക്ക് മൂല്യവത്തായ ഒരു ജീവിതം നയിക്കാൻ കഴിയൂ.”
ഈ വിഷയങ്ങൾക്ക് പ്രാധാന്യം നൽകാത്ത, തങ്ങളുടെ കഴിവുകളും ഐഹിക നേട്ടങ്ങളും കൊണ്ട് മൂല്യവത്തായ ജീവിതം നയിക്കാമെന്ന് കരുതുന്നവരാണ് ഈ ലോകത്തിലെ ഏറ്റവും വലിയ വിഡ്ഢികൾ. ഇവയ്‌ക്കൊന്നും ആത്യന്തികമായി ആരെയും തൃപ്തിപ്പെടുത്താൻ കഴിയില്ല.
യോഹന്നാൻ 15 ഒരു അത്ഭുതകരമായ അധ്യായമാണ്. ഉത്കണ്ഠയോ പിരിമുറുക്കമോ ഇല്ലാതെ തികഞ്ഞ വിശ്രമത്തിൻ്റെ (മുന്തിരിവള്ളിയിലെ ശാഖ പോലെ) ഒരു ചിത്രമാണ് ‘വസിക്കുക’ എന്നത്. ഇത് നമ്മുടെ ജീവിതത്തിൻ്റെ എല്ലാ വിശദാംശങ്ങളും ദൈവം ശ്രദ്ധിക്കുന്നു എന്ന വിശ്വാസത്തിൻ്റെ ഫലമാണ്. അധ്വാനവും കഠിനാധ്വാനവും ഉണ്ടാകും, പക്ഷേ ഉത്കണ്ഠയോ പിരിമുറുക്കമോ ഇല്ല. മരത്തിൽ നിന്ന് ശാഖകളിലേക്ക് സ്രവം നിരന്തരം ഒഴുകുന്നത് പരിശുദ്ധാത്മാവിൻ്റെ നിരന്തരമുള്ള നിറവിൻ്റെ ആവശ്യകതയെ വ്യക്തമാക്കുന്നു.
പരീശത്വവും നിയമവാദവും
വളരെ അനുഗൃഹീതമായ ഒരു പുതുവത്സര സമ്മേളനം ഞങ്ങൾ നടത്തി. “പരീശത്വത്തിൽ നിന്നും നിയമവാദത്തിൽ നിന്നുമുള്ള സ്വാതന്ത്ര്യം” എന്നതായിരുന്നു വിഷയം. “തൊടരുത്, രുചിക്കരുത്, കൈകാര്യം ചെയ്യരുത്…” തുടങ്ങിയ നിസ്സാര നിയമങ്ങളിൽ നിന്നും നിയന്ത്രണങ്ങളിൽ നിന്നും പല സഹോദരീസഹോദരന്മാരെയും ഇത് മോചിപ്പിച്ചതായി ഞാൻ കരുതുന്നു. പുതുവർഷത്തിനായി ഞങ്ങൾ രണ്ട് നല്ല ശീലങ്ങളെക്കുറിച്ച് ചിന്തിച്ചു: (1) എല്ലാ ദിവസവും സ്വയം വിലയിരുത്തുക (2) എല്ലാ ദിവസവും മറ്റുള്ളവരോട് കരുണ കാണിക്കുക. ഈ രണ്ടു കാര്യങ്ങളും ന്യായവിധിയുടെ അവസാന ദിവസം എല്ലാവർക്കും എളുപ്പമാക്കും (യാക്കോബ് 2:13 കാണുക).
നിങ്ങൾ കടന്നുപോയ എല്ലാ കാര്യങ്ങളും (വരും ദിവസങ്ങളിൽ നിങ്ങൾ കടന്നുപോകാൻ പോകുന്നവയും) ദൈവം രൂപകൽപ്പന ചെയ്‌തിരിക്കുന്നത്, അബദ്ധവും പരാജയവുമുള്ള ലോകത്തിലെ മറ്റുള്ളവർക്കായി നിങ്ങൾക്ക് ഒരു ശുശ്രൂഷ നൽകാനാണ്. അവർക്ക് വലിയ പ്രതീക്ഷ നൽകാൻ. നിങ്ങളുടെ വ്യക്തിത്വം, നിങ്ങളുടെ ഐ.ക്യു, നിങ്ങളുടെ ഗ്രേഡുകൾ, നിങ്ങളുടെ വളർച്ച, നിങ്ങളുടെ വിദ്യാഭ്യാസം എന്നിവയെല്ലാം ദൈവത്തിൻ്റെ ആ തികഞ്ഞ പദ്ധതിയുടെ ഭാഗമാണ്. അതിനാൽ കർത്താവിനെ സ്തുതിക്കുക!
ഈ പുതുവർഷം ആരംഭിക്കുമ്പോൾ നിങ്ങൾക്കെല്ലാവർക്കും ചില നിർദ്ദേശം നൽകാൻ ഞാൻ ആഗ്രഹിക്കുന്നു:
രണ്ട് കാര്യങ്ങൾക്കായി കർത്താവിനെ അന്വേഷിക്കുക: (1) നിങ്ങൾ ഇന്നുവരെ ഒരിക്കലും പാപം ചെയ്തിട്ടില്ലാത്തതുപോലെയാണ് അവിടുന്നു നിങ്ങളെ യഥാർത്ഥത്തിൽ കാണുന്നതെന്ന നിലയിലുള്ള അവിടുത്തെ ‘നീതീകരണം’ എത്ര ശക്തമാണെന്ന് വചനത്തിൽ നിന്ന് കർത്താവ് നിങ്ങളെ കാണിക്കണം. (2) എല്ലാ മനുഷ്യരുടെയും അഭിപ്രായങ്ങളിൽ നിന്ന് പൂർണ്ണമായും സ്വതന്ത്രരാകണം. ആളുകൾ നമ്മളെക്കുറിച്ച് എന്ത് ചിന്തിക്കുന്നു എന്ന തോന്നലിനു നാം എത്രമാത്രം അടിമകളാണെന്ന് നമ്മൾ മനസ്സിലാക്കുന്നില്ല.
ഈ രണ്ട് കാര്യങ്ങളിൽ നിങ്ങൾ അധ്വാനിക്കുകയാണെങ്കിൽ, നിങ്ങൾക്ക് കർത്താവിൻ്റെ കരങ്ങളിൽ വളരെ ഫലപ്രദമായ പാത്രമാകാം. നമ്മുടെ മുൻകാല പരാജയങ്ങളുടെ ഓർമ്മയിൽ നാം ഞരങ്ങുമ്പോൾ നാം എളിമയുള്ളവരാണെന്ന് കരുതാൻ സാത്താൻ പലപ്പോഴും നമ്മെ പ്രേരിപ്പിക്കുന്നു. എന്നാൽ നമ്മുടെ മുൻകാല പരാജയങ്ങളെക്കുറിച്ച് നാം ചിന്തിക്കേണ്ടത് മറ്റൊരാളോട് കഠിനമായി പെരുമാറാൻ പരീക്ഷിക്കപ്പെടുമ്പോൾ മാത്രമാണ് (2 പത്രോ. 1:9).
ഈ രണ്ട് കാര്യങ്ങളിലും നിങ്ങൾക്ക് വ്യക്തതയുണ്ടെങ്കിൽ, നിങ്ങളുടെ ജീവിതം ഒരു റോക്കറ്റ് പോലെ കുതിക്കും. ഈ കാര്യങ്ങൾ യുക്തിപരമായോ ബുദ്ധിപരമായോ ന്യായീകരിക്കാൻ ശ്രമിക്കരുത്. ദൈവവചനം മാത്രം അംഗീകരിക്കുകയും അതിൽ വിശ്വസിക്കുകയും ചെയ്യുക.
സ്വയമുള്ള കുറ്റം വിധിയും നിരുത്സാഹവും എപ്പോഴും സാത്താനിൽ നിന്നാണ്. നിങ്ങൾ ഒരിക്കലും ഭൂതകാലത്തിൽ ജീവിക്കരുത്. നിങ്ങളുടെ മുൻകാല പരാജയങ്ങളെക്കുറിച്ച് ചിന്തിക്കുന്നത് നിർത്തുക – നിങ്ങളുടെ മുൻകാല വിജയങ്ങളും. നിങ്ങൾ വീഴുമ്പോൾ, ഉടൻ തന്നെ ചാടിയെഴുന്നേറ്റ്, ഓട്ടം തുടരുക. ഒരിക്കലും വിട്ടുകളയരുത്.
അധ്യായം 51
മൂന്ന് വിവാഹങ്ങൾ
നാം പാപത്തിൽ നിന്ന് മുക്തരും നിയമത്തിൽ നിന്ന് സ്വതന്ത്രരും ആയിരിക്കുന്നതിൻ്റെ ലളിതമായ ഒരു ദൃഷ്ടാന്തം ഇതാ.
ഒന്നാമത്തെ വിവാഹം: രക്ഷിക്കപ്പെടാത്ത നാളുകളിൽ, നമ്മൾ എല്ലാവരും നമ്മുടെ ഭർത്താവായി പഴയ മനുഷ്യനെ വിവാഹം കഴിച്ചു. അവൻ എപ്പോഴും പാപങ്ങൾ ചെയ്യാൻ നമ്മോട് ആവശ്യപ്പെടുന്ന ഒരു ദുഷ്ടനായ ഭർത്താവായിരുന്നു. എന്നാൽ നാം വീണ്ടും ജനിച്ചപ്പോൾ ദൈവം ആ ഭർത്താവിനെ കൊന്നു (“നിങ്ങളുടെ പഴയ മനുഷ്യൻ ക്രിസ്തുവിനോടൊപ്പം ക്രൂശിക്കപ്പെട്ടു” – റോമ.6:6).
രണ്ടാമത്തെ വിവാഹം: എന്നാൽ പിന്നീട് ക്രിസ്തുവിനെ വിവാഹം കഴിക്കുന്നതിനുപകരം ക്രിസ്തുവാണെന്ന് കരുതി നമ്മൾ ന്യായപ്രമാണത്തെ വിവാഹം കഴിച്ചു. പഴയ മനുഷ്യനിൽ നിന്ന് വ്യത്യസ്തമായി, ന്യായപ്രമാണം എല്ലാ മേഖലകളിലും പൂർണത ആവശ്യപ്പെടുന്ന ഒരു തികഞ്ഞ ഭർത്താവാണ് (അതിനാൽ അവൻ്റെ ആവശ്യങ്ങൾ ചോദ്യം ചെയ്യാനാവില്ല). ഈ ഭർത്താവിൻ്റെ ആവശ്യങ്ങളെല്ലാം ന്യായമാണ്, പക്ഷേ അവൻ ഒരിക്കലും നമ്മെ സഹായിക്കാൻ ഒരു ചെറു വിരൽ പോലും ഉയർത്തുന്നില്ല! നമ്മൾ ദുഃഖിതരുമാണ്. നമ്മുടെ ജീവിതം ദൈവത്തെ പ്രസാദിപ്പിക്കാനുള്ള നിരന്തരമായ പോരാട്ടമാണ്. എന്നാൽ നമുക്ക് ഏറെ വിജയിക്കാൻ കഴിയുന്നില്ല. ഇത് ന്യായപ്രമാണത്തിനു കീഴിലുള്ള ജീവിതമാണ്. ഈ വിവാഹത്തിൽ നിന്ന് രക്ഷപ്പെടാനുള്ള സാധ്യതയില്ലെന്ന് തോന്നുന്നു, കാരണം ന്യായപ്രമാണം തികഞ്ഞതാണ്, ഒരിക്കലും അതു മരിക്കുകയില്ല. എന്നിട്ടും ഈ വിവാഹത്തിൽ നിന്ന് മോചിതരാകാൻ ദൈവം നമുക്ക് ഒരു വഴിയൊരുക്കുന്നു. അവിടുന്നു ഭാര്യയെ കൊല്ലുന്നു (നമ്മൾ മരിക്കുന്നു) അങ്ങനെ വിവാഹബന്ധം ഇല്ലാതായി (റോമ.7:1-4). അങ്ങനെ നമ്മൾ നിയമവാദത്തിൽ നിന്നും ന്യായപ്രമാണത്തിൽ നിന്നും സ്വതന്ത്രരായി.
മൂന്നാമത്തെ വിവാഹം: അപ്പോൾ ദൈവം ഭാര്യയെ (നമ്മെ) മരിച്ചവരിൽ നിന്ന് ഉയിർപ്പിക്കുന്നു, ഇപ്പോൾ നാം സന്തോഷത്തോടെ ക്രിസ്തുവിനോട് ഐക്യപ്പെടുന്നതു തിരഞ്ഞെടുക്കുന്നു (റോമ.7:4). ഇതാണ് യേശു നമുക്ക് നൽകാൻ വന്ന സമൃദ്ധമായ ജീവിതം. ക്രിസ്തുവും ന്യായപ്രമാണം പോലെ തികഞ്ഞവനാണ്. എന്നാൽ അവൻ സഹായകനായ ഒരു ഭർത്താവാണ്. വാസ്തവത്തിൽ, അവൻ 99% ജോലിയും ചെയ്യുന്നു. അവിടുന്നു ഒരിക്കലും നമ്മെ നിർബന്ധിക്കുന്നില്ല. എത്ര നല്ല ഭർത്താവ്! ഇതാണ് യഥാർത്ഥ ക്രിസ്തീയ ജീവിതം – ക്രിസ്തുവും നിങ്ങളും ഒരു പൊതു നുകത്തിൻ കീഴിലുള്ള ഒരു പങ്കാളിത്തജീവിതം (മത്താ. 11:29). ഇതാണ് ജയിക്കുന്ന ജീവിതം.
വ്യഭിചാരം എന്ന പാപം (ശാരീരിക വ്യഭിചാരം) എല്ലാ സമയത്തും എല്ലാ മനുഷ്യരോടും വളരെ അടുത്ത് നിൽക്കുന്നു. ദൈവം കയീനോട് പറഞ്ഞതുപോലെ, “പാപം നിങ്ങളുടെ വാതിൽക്കൽ പതുങ്ങിനിൽക്കുന്നു, നിങ്ങളെ കീഴടക്കാൻ കാത്തിരിക്കുന്നു. എന്നാൽ നിങ്ങൾ അതിൽ വിജയിക്കണം” (ഉല്പ. 4:7) . അതുകൊണ്ട് രക്ഷപ്പെടാനുള്ള ഒരേയൊരു മാർഗ്ഗം ഇതാണ്: (1) ദൈവത്തോട് വലിയ ഭയം (ജോസഫിന് ഉണ്ടായിരുന്നത് പോലെ – ഉൽപ.39:9) കൂടാതെ (2) നിങ്ങൾ ഒരു പെൺകുട്ടിയുമായി തനിച്ചാകുന്ന പ്രകോപനപരമായ എല്ലാ സാഹചര്യങ്ങളും ഒഴിവാക്കുക (ജോസഫ് ചെയ്തതുപോലെ) (ഉല്പ.39:10; 1 കൊരി.6:18; 2 തിമൊ. 2:22). ഒരു പെൺകുട്ടിയുമായുള്ള നിങ്ങളുടെ സംഭാഷണം എവിടെയാണ് വ്യതിചലിക്കുന്നതെന്ന് തിരിച്ചറിയാൻ നിങ്ങൾ ജാഗ്രത പുലർത്തണം. അല്ലെങ്കിൽ നിങ്ങൾ അപകടത്തിലാണ്. ഒരു പെൺകുട്ടിയുമായുള്ള സംഭാഷണം നിർത്താനോ അല്ലെങ്കിൽ അവളുടെ സാന്നിധ്യത്തിൽ നിന്ന് ഉടൻ പോകാനോ പരിശുദ്ധാത്മാവ് നിങ്ങളോട് പറയുമ്പോൾ അവിടുത്തെ ശബ്ദം കേൾക്കാൻ നിങ്ങൾ വളരെ സംവേദനക്ഷമത ഉള്ളവർ ആയിരിക്കണം. അങ്ങനെ മാത്രമേ പല കോളജുകളിലും ഉള്ള ദുഷിച്ച അന്തരീക്ഷത്തെ നിങ്ങൾക്ക് അതിജീവിക്കാൻ കഴിയൂ. ഇത് എല്ലായ്‌പ്പോഴും മനസ്സിൽ വയ്ക്കുക, ആജീവനാന്ത ഖേദത്തിൽ നിന്ന് നിങ്ങൾ രക്ഷപ്പെടും.
ദൈവത്തിനു മാത്രം പ്രാധാന്യമുള്ള ഒരു ജീവിതത്തിൽ ഉണ്ടാകാവുന്ന ആന്തരിക വിശ്രമം യേശു തൻ്റെ ജീവിതത്തിൽ പ്രകടമാക്കി. ഈ ലോകത്തിൻ്റെ മൂല്യവ്യവസ്ഥ തെറ്റാണെന്നും, പണമല്ല എല്ലാമെന്നും, വിദ്യാഭ്യാസവും ലൈംഗികതയും മനുഷ്യ സ്നേഹവും വിവാഹവും എല്ലാം അല്ലെന്നും, സുഖജീവിതം പോലും അല്ല എല്ലാമെന്നും തങ്ങളുടെ ജീവിതത്തിലൂടെ കാണിക്കുന്ന ആളുകളെയാണ് ദൈവം ഇപ്പോൾ അന്വേഷിക്കുന്നത്. ഈ കാര്യങ്ങളെല്ലാം അവയുടെ സ്ഥാനത്ത് നല്ലതാണ്. എന്നാൽ ദൈവം മാത്രമാണ് എല്ലാം എന്ന് ലോകത്തെ കാണിക്കുവാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. ഇതാണ് യഥാർത്ഥ ക്രിസ്തീയത. ദൈവം നമുക്ക് എല്ലാം ആയിത്തീരുമ്പോൾ മാത്രമേ മറ്റെല്ലാ നല്ല കാര്യങ്ങൾക്കും നമ്മുടെ ജീവിതത്തിൽ ശരിയായ സ്ഥാനം കണ്ടെത്താൻ കഴിയൂ.
തികഞ്ഞ അതിഥിയായി
ഇന്ന് ഞാൻ എൻ്റെ ജന്മദിനം ആഘോഷിക്കുമ്പോൾ, ദൈവം എനിക്ക് നൽകിയ ജന്മദിന സമ്മാനമായാണ് എൻ്റെ മക്കളായ നിങ്ങൾ നാലു പേരെയും ഞാൻ കരുതുന്നത്. നിങ്ങൾക്കെല്ലാവർക്കും ഒരു പിതാവാകാൻ കഴിഞ്ഞത് എൻ്റെ യഥാർത്ഥ സന്തോഷമാണ്. നിങ്ങൾ എൻ്റെ ജോലി വളരെ എളുപ്പമാക്കി. നിങ്ങൾ വളർന്നുവരുമ്പോൾ, നിങ്ങളെല്ലാവരും കർത്താവിനുവേണ്ടി സ്വയം നിലകൊള്ളുന്നത് കാണുന്നതിൽ ഞാൻ അഭിമാനിക്കുന്നു. അത് അങ്ങനെയാകണമെന്ന് ഞാൻ ആഗ്രഹിച്ചു. നിങ്ങളെല്ലാവരും ക്രിസ്തുവിൽ എൻ്റെ സഹോദരന്മാരായി വളരണമെന്ന് ഞാൻ ആഗ്രഹിച്ചു – എന്തെന്നാൽ നമ്മൾ നിത്യതയിലും അങ്ങനെയായിരിക്കും.
നിങ്ങൾ മറ്റുള്ളവരുടെ വീടുകളിൽ താമസിക്കുമ്പോൾ, നിങ്ങളുടെ പെരുമാറ്റം എങ്ങനെ വേണമെന്നുള്ളതിനെക്കുറിച്ച് ഒരു ചെറിയ ഉപദേശം ഇതാ. ഇതൊക്കെ നിങ്ങളോട് പറയുന്നത് ഒരുപക്ഷേ ആവശ്യമില്ലാത്തതായിരിക്കാം, കാരണം ഞാൻ നിങ്ങളോട് ഇതെല്ലാം നേരത്തെ പല നിലയിൽ പറഞ്ഞിട്ടുള്ളതാണ്. എങ്കിലും ആവർത്തിക്കട്ടെ:
(1) വീട്ടിലെ കുട്ടികളുമായി സൗഹൃദം സ്ഥാപിക്കുക. പരീശന്മാരുടെ അനുയായികളിൽ നിന്ന് യേശുവിൻ്റെ അനുയായികളെ വേർതിരിക്കുന്ന പ്രാഥമിക കാര്യങ്ങളിൽ ഒന്നാണിത്. എല്ലാ ഫലപ്രദമായ ശുശ്രൂഷയുടെയും ആദ്യ തത്ത്വം ഇതാണ്: “യേശു സകലത്തിലും തൻ്റെ സഹോദരന്മാരോടു സദ്യശനായിത്തീർന്നു” (എബ്രാ. 2:17). അതിനാൽ നിങ്ങൾ കുട്ടികളുമായി അവരുടെ വീട്ടിൽ ആയിരിക്കുമ്പോൾ അവരെപ്പോലെ ആയിരിക്കുക. അവരുടെ നിലവാരത്തിലേക്ക് ഇറങ്ങി അവരുമായി സംസാരിക്കുക, അവരോടൊപ്പം കളിക്കുക. യേശുവിനെ അവർ നിങ്ങളിൽ കാണട്ടെ. പൗലോസ് പറഞ്ഞു, “എല്ലാ വിധത്തിലും ചിലരെ രക്ഷിക്കാൻ വേണ്ടി ഞാൻ എല്ലാവർക്കും എല്ലാം ആയിത്തീർന്നു” (1 കൊരി.9:22). കുട്ടികളുമായി കളിക്കുക. യേശു ഈ ഭൂമിയിൽ നടന്നപ്പോൾ ഇത് ചെയ്തിരിക്കണം. ഒരിക്കൽ ദർശനം ലഭിച്ച ഒരു വികലാംഗനായ ഒരു കുട്ടി, യേശുവിനൊപ്പം താൻ സ്വർഗ്ഗത്തിൽ ബാറ്റും പന്തുമായി കളിക്കുന്നത് കണ്ടതായി ഞാൻ വായിച്ചിട്ടുണ്ട്. ആളുകൾ പറയുന്ന മറ്റു പല ദർശനങ്ങളേക്കാളും ആ ദർശനം എനിക്ക് വിശ്വസിക്കാൻ കഴിയും. യേശു ഇനി ഭൂമിയിൽ വാഴുമ്പോൾ, കുട്ടികൾ തെരുവിൽ കളിക്കുകയായിരിക്കും – പ്രാർത്ഥിക്കുകയല്ല, കളിക്കുക (സെഖര്യാ.8:5)!!
(2) ഡൈനിംഗ് ടേബിളിൽ മറ്റുള്ളവരോട് പരിഗണന കാണിക്കുക. തീറ്റഭ്രാന്തരാകരുത്. നിങ്ങളുടെ ഭക്ഷണത്തിൽ അച്ചടക്കം പാലിക്കുക.
(3) ഓരോ ഭക്ഷണത്തിനു ശേഷവും പാത്രങ്ങൾ കഴുകാൻ സഹായിക്കുക.
(4) എല്ലാ ദിവസവും രാവിലെ കിടക്കവിരിക്കുക, നിങ്ങളുടെ സാധനങ്ങളും മുറിയും വൃത്തിയും വെടിപ്പും ഉള്ളതായി സൂക്ഷിക്കുക.
(5) കുളിമുറിയിലും ടോയ്‌ലറ്റിലും ഏറ്റവും കുറഞ്ഞ സമയം ചെലവഴിക്കുക, അത് ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന മറ്റുള്ളവർക്ക് വേണ്ടിയുള്ള ഒരു പരിഗണനയാണ്. ഒരു കുളിമുറിയോ ടോയ്‌ലറ്റോ മാത്രമുള്ള വീടുകളിൽ ഞാൻ താമസിക്കുമ്പോൾ, മറ്റുള്ളവർ ഏത് സമയത്താണ് സാധാരണയായി ഈ മുറികൾ ഉപയോഗിക്കുന്നത് എന്ന് ഞാൻ കണ്ടെത്തും. അതിനാൽ, ആ സമയത്തിന് മുമ്പോ ശേഷമോ ഞാൻ അവ ഉപയോഗിക്കുന്നു, അതിനാൽ മറ്റുള്ളവർക്ക് അവ ഉപയോഗിക്കേണ്ടിവരുമ്പോൾ അത് ലഭ്യമാക്കും.
(6) നിങ്ങൾ പോകുമ്പോൾ നിങ്ങളുടെ ആതിഥേയരോട് (പ്രത്യേകിച്ച് വീട്ടിലെ സ്ത്രീയോട്) ആത്മാർത്ഥമായ നന്ദി പ്രകടിപ്പിക്കാൻ മറക്കരുത്. കൂടാതെ, ഒരു ചെറിയ തക-സമ്മാനമായി നൽകി അവരുടെ കുട്ടികൾക്ക് എന്തെങ്കിലും വാങ്ങിച്ചു നൽകാൻ അവരോട് ആവശ്യപ്പെടുക.
നിങ്ങൾ ഇതുവരെ സന്ദർശിച്ച എല്ലാ വീടുകളിൽ നിന്നും നിങ്ങളെക്കുറിച്ചുള്ള മികച്ച റിപ്പോർട്ടുകൾ കേട്ടിട്ടുള്ളതിനാൽ, നിങ്ങൾ ഇതെല്ലാം ഇതിനകം ചെയ്തുകൊണ്ടിരിക്കുകയാണ് എന്ന് എനിക്കറിയാം. ഒപ്പം നിങ്ങളെക്കുറിച്ച് ഞാൻ അഭിമാനിക്കുന്നു. ഈ രീതി തുടരുന്നതിനു വേണ്ടി മാത്രമാണ് ഞാൻ ഈ ലളിതമായ മാർഗ്ഗനിർദ്ദേശങ്ങൾ ഇവിടെ ആവർത്തിക്കുന്നത്.
ചെറിയ കഴുകന്മാർ പറക്കാൻ പഠിക്കണം
ഭാവി സംബന്ധിച്ചു ദൈവത്തെ മാത്രം ആശ്രയിക്കുന്നതാണ് നല്ലത്. വ്യത്യസ്‌ത കമ്പനികളിലെയും രാജ്യങ്ങളിലെയും മാറിവരുന്ന തൊഴിൽ നിയമങ്ങളിൽ ആശ്രയിക്കാതിരിക്കുക. നിങ്ങൾ മുൻപേ ദൈവരാജ്യം അന്വേഷിക്കുകയാണെങ്കിൽ, ജീവിതത്തിനാവശ്യമായ മറ്റെല്ലാ കാര്യങ്ങളും കൂട്ടിച്ചേർക്കപ്പെടുന്നതായി നിങ്ങൾ കണ്ടെത്തും. നിങ്ങളുടെ ജീവിതത്തിനായുള്ള ദൈവത്തിൻ്റെ സമ്പൂർണ്ണ പദ്ധതിയെ പരാജയപ്പെടുത്താൻ ആർക്കും കഴിയില്ല – നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം ദൈവത്തിൻ്റെ പദ്ധതിയാണെങ്കിൽ, അവിടുത്തെ പദ്ധതി എപ്പോഴും മികച്ചതായിരിക്കും.
യേശു ആത്മാവിൻ്റെ സാക്ഷ്യത്തിൽ മാത്രം ആശ്രയിച്ചു ജീവിച്ചു, യോഹന്നാനാൽ സ്നാനം ഏൽക്കാൻ തീരുമാനിച്ചപ്പോൾ സ്വന്തം യുക്തിയിൽ ആശ്രയിക്കുന്നില്ല. അതുപോലെയാണ് നമ്മളും ജീവിക്കേണ്ടത്. നാം തീർച്ചയായും നമ്മുടെ മനസ്സും യുക്തിയും ഉപയോഗിക്കണം. എന്നാൽ ആത്മാവിൻ്റെ സാക്ഷ്യം എപ്പോഴും പരമോന്നതമായിരിക്കണം.
നിങ്ങളെല്ലാവരും ബാംഗ്ലൂരിനോട് കൂടുതൽ അടുത്തായിരുന്നെങ്കിൽ, നമുക്ക് കൂടുതൽ തവണ ഒരുമിച്ച് കാണാമായിരുന്നുവെന്ന് ഞാൻ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്. എന്നാൽ ചെറിയ കഴുകന്മാർ തനിയെ പറക്കാൻ പഠിക്കുന്ന തരത്തിൽ കൂട് ഇളക്കിവിടണം. അതാണ് തൻ്റെ സൃഷ്ടികൾക്കുള്ള ദൈവത്തിൻ്റെ കൽപ്പന, അതിനാൽ നാം അതിന് കീഴടങ്ങുന്നു (ആവ.32:11). പറക്കാൻ പഠിക്കുമ്പോൾ ഇടയ്ക്കിടെ നിലത്തു വീണാലും നിങ്ങളെല്ലാവരും പറക്കാൻ പഠിക്കണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു. നിങ്ങളെ എടുക്കാൻ ദൈവം എപ്പോഴും വിശ്വസ്തനായിരിക്കും.
“നിങ്ങളുടെ കീഴെ ശാശ്വതമായ ഭുജങ്ങൾ ഉണ്ട്. നിങ്ങളുടെ ‘ശത്രുക്കളെ നശിപ്പിക്കുക’ എന്ന് നിങ്ങൾ പറയുന്നതിന് മുമ്പ് ദൈവം അവരെ പുറത്താക്കും” (ആവ.33:27).
“നീ വീണാൽ അത് മാരകമാകില്ല, കാരണം കർത്താവ് നിന്നെ കൈകൊണ്ട് താങ്ങിനിർത്തും. തന്നെ സ്നേഹിക്കുന്ന ഒരു മനുഷ്യനെ കർത്താവ് ഒരിക്കലും കൈവിടുകയില്ല, ദൈവഭക്തൻ്റെ മക്കൾക്ക് ഒരിക്കലും വിശക്കുകയില്ല. പകരം, ഉദാരമതികളായിരിക്കാൻ ദൈവഭക്തർക്ക് കഴിയും. അവർ ദാനങ്ങൾ നൽകും. അവരുടെ കുട്ടികൾ ഒരു അനുഗ്രഹമായിരിക്കും ” (സങ്കീ. 37: 24-26 – ലിവിങ്).
നിങ്ങളെല്ലാവരും ഇവിടെ ബാംഗ്ലൂരിലെ പലർക്കും, പ്രത്യേകിച്ച് സഭയിലെ കുട്ടികൾക്ക്, ഒരു അനുഗ്രഹമാണ്. അതിനാൽ, ഞങ്ങൾ മാത്രമല്ല, സഭയിലെ പലരും നിങ്ങളെ മിസ് ചെയ്യുന്നു. നിങ്ങളുടെ സമീപകാല സന്ദർശനം സഭയിലെ കുട്ടികൾ ശരിക്കും ആസ്വദിച്ചു.
മതവിശ്വാസിയാകുന്നതിൻ്റെ അപകടം
സംഭവിക്കുന്ന ഒന്നും നിങ്ങളെ ഒരിക്കലും നിരുത്സാഹപ്പെടുത്തരുത്, കാരണം നിങ്ങൾ കർത്താവിനെ മുറുകെ പിടിക്കുകയാണെങ്കിൽ, എല്ലാ സാഹചര്യങ്ങളെയും തരണം ചെയ്യാൻ അവിടുന്നു നിങ്ങളെ സഹായിക്കും – അത് എന്തുതന്നെയായാലും. തന്നെ നന്നായി അറിയാൻ നിങ്ങളെ പ്രാപ്തരാക്കുന്നതിനാണ് എല്ലാ പരീക്ഷകളും അവിടുന്നു രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇവിടെയാണ് അവിശ്വാസികളും ലോക വിശ്വാസികളും പരാജയപ്പെടുന്നത്. ദൈവത്തിലേക്ക് തിരിയുന്നതിനുപകരം, അവർ ലോകത്തിലേക്ക് തിരിയുകയും തങ്ങളുടെ പരാജയത്തിലോ ദുരിതത്തിലോ വിശ്രമവും സമാധാനവും ലഭിക്കാൻ ലഹരി പദാർത്ഥങ്ങൾ പരീക്ഷിക്കുകയും ചെയ്യുന്നു. ഒരിക്കലും ഇത്തരം കാര്യങ്ങൾ പരീക്ഷിക്കരുത്. തുടക്കത്തിൽ നിരുപദ്രവകരമായി തോന്നുന്ന കാര്യങ്ങൾക്ക് പോലും അടിമയാകുന്നത് എളുപ്പമാണ്.
പൂർണത കൈവരിക്കുന്നത് ഒരിക്കലും പരാജയപ്പെടാത്തവരല്ല, മറിച്ച് തങ്ങളുടെ പരാജയങ്ങളെക്കുറിച്ച് സത്യസന്ധത പുലർത്തുന്നവരും വീഴുമ്പോൾ ഉടനെ ചാടിയെഴുന്നേറ്റു മുന്നോട്ട് ആയുന്നവരുമായ ആളുകളാണ്.
നാം എപ്പോഴും അതാണ് ആത്മീയത എന്നു ചിന്തിച്ചു വാസ്തവത്തിൽ `മതവിശ്വാസികളായി’ മാറുന്നതിൻ്റെ അപകടത്തെ അഭിമുഖീകരിക്കുന്നു. മതവിശ്വാസികൾ ബാഹ്യമായ കാര്യങ്ങളാൽ പിടിക്കപ്പെട്ടവരാണ്- കർത്താവിനുള്ള ബാഹ്യമായ ത്യാഗങ്ങൾ, സഭാ പ്രവർത്തനങ്ങൾ, ആചാരങ്ങൾ. വസ്ത്രധാരണം, വചനത്തിൻ്റെ ബൗദ്ധിക പഠനം (പ്രായോഗിക പ്രയോഗം കൂടാതെ), വൈകാരിക തലത്തിലുള്ള മീറ്റിംഗുകൾ (അത്തരം വൈകാരികതയെ ആത്മാവിൻ്റെ ശക്തിയുടെ തെളിവായി സങ്കൽപ്പിക്കുക) തുടങ്ങിയവയാണ് അവ. ഇവയൊന്നും അതിൽ തന്നെ തെറ്റോ അപ്രധാനമോ അല്ല. എന്നാൽ മതവിശ്വാസികൾക്ക്, ഈ പ്രവർത്തനങ്ങളാണ് പ്രാഥമികം. മാത്രമല്ല അവർ ഇത് ആത്മീയതയുടെ അടയാളങ്ങളായി സങ്കൽപ്പിക്കുകയും അങ്ങനെ വഞ്ചിക്കപ്പെടുകയും ചെയ്യുന്നു.
എന്നിരുന്നാലും, യഥാർത്ഥത്തിൽ ആത്മീയരായ ആളുകൾ, ദൈവത്തെ നന്നായി അറിയാൻ ആഗ്രഹിക്കുന്നു. യേശുവിനോടും തങ്ങളുടെ സഹവിശ്വാസികളോടും ഉള്ള തീക്ഷ്ണമായ സ്നേഹത്തിൽ തങ്ങളെത്തന്നെ കാത്തുസൂക്ഷിക്കാൻ ശ്രമിക്കുന്നു. തങ്ങൾ ചെയ്യാൻ ദൈവം ആഗ്രഹിക്കുന്നതെന്തെന്ന് കണ്ടെത്താൻ ശ്രമിക്കുന്നു (‘ദൈവത്തിനു വേണ്ടി എന്തെങ്കിലും ചെയ്യുന്നതിനുപകരം’). പരിശുദ്ധാത്മാവിൻ്റെ ശക്തി അന്വേഷിക്കുകയും അവരുടെ പ്രവർത്തനങ്ങളിലെ സ്വാർത്ഥ ലക്ഷ്യങ്ങളിൽ നിന്ന് സ്വയം ശുദ്ധീകരിക്കുകയും ചെയ്യുന്നു. മതവിശ്വാസികൾ കൂട്ടങ്ങൾ സ്യഷ്ടിക്കുന്നു. ആത്മീയരായ ആളുകൾ ക്രിസ്തുവിൻ്റെ ശരീരം നിർമ്മിക്കുന്നു.
തനിക്കുവേണ്ടി നിലകൊള്ളുന്ന മനുഷ്യരെ ദൈവം ലോകമെമ്പാടും നോക്കുന്നു. സത്യത്തെ വളച്ചൊടിച്ച്, കൊതുകിനെ അരിച്ചെടുക്കുകയും ഒട്ടകങ്ങളെ വിഴുങ്ങുകയും ചെയ്യുന്ന പരീശന്മാരിൽ നിന്ന് അവർ വ്യത്യസ്തരാണ്. ദൈവം തൻ്റെ വചനത്തിലെ തത്ത്വങ്ങൾക്കായി നിലകൊള്ളുന്ന മനുഷ്യരെ, ഏലിയാവ്, യോഹന്നാൻ സ്നാപകൻ, പൗലോസ്, മാർട്ടിൻ ലൂഥർ, ജോൺ വെസ്ലി, എറിക് ലിഡൽ എന്നിങ്ങനെ, അവർ വിശ്വസിച്ചതിന് വേണ്ടി എന്ത് വിലകൊടുത്തും നിലകൊണ്ട മനുഷ്യരെ, തിരയുന്നു. മൂല്യബോധമുള്ള അത്തരം ആളുകളെക്കൊണ്ട് ദൈവം സ്വർഗ്ഗം നിറയ്ക്കാൻ പോകുന്നു. ആ കൂട്ടത്തിൽ നിങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. കോളജിൽ കർത്താവിനുവേണ്ടി നിലകൊള്ളാൻ നിങ്ങൾക്ക് ധാരാളം അവസരം ലഭിക്കും. എല്ലാ അവസരങ്ങളിലും നിങ്ങൾ അങ്ങനെ ചെയ്യുക.
കഴിഞ്ഞ നൂറ്റാണ്ടുകളിൽ ബൈബിൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യാനും സുവിശേഷത്തിൻ്റെ ശുദ്ധമായ സന്ദേശം സംരക്ഷിക്കാനും ഒട്ടേറെ ദൈവഭക്തരായ മനുഷ്യർ തങ്ങളുടെ ജീവൻ നൽകിയിട്ടുണ്ട്. എന്നാൽ നിർഭാഗ്യവശാൽ, ഇന്ന്, പല വിശ്വാസികളും അവരുടെ വീടുകളിൽ ബൈബിൾ വായിക്കാൻ അഞ്ച് മിനിറ്റ് പോലും ചെലവഴിക്കുന്നില്ല. മാത്രമല്ല അത് പഠിക്കുന്നവർ വളരെ കുറവാണ്. കഴിഞ്ഞ നൂറ്റാണ്ടുകളിലെ പല ദൈവഭക്തരായ മനുഷ്യർക്കും ഇന്ന് നമുക്കുള്ള ഉപദേശങ്ങളെക്കുറിച്ച് വ്യക്തമായ ഗ്രാഹ്യമുണ്ടായിരിക്കില്ല. എന്നാൽ ഇക്കാലത്ത് വളരെ അപൂർവമായി മാത്രം കാണപ്പെടുന്ന ക്രിസ്തുവിനോടുള്ള തീക്ഷ്ണമായ ഭക്തി അവർക്കുണ്ടായിരുന്നു. അന്തിമ വിശകലനത്തിൽ അതാണ് ഏറ്റവും പ്രധാനം – ഉപദേശത്തിൻ്റെ കൃത്യത മാത്രമല്ല.
മറവി പാപം പോലെ ഗുരുതരമായ കാര്യമല്ല. എന്നാൽ അതിനെ തരണം ചെയ്താൽ നിങ്ങൾക്ക് ഒരുപാട് അസൗകര്യങ്ങൾ ഒഴിവാക്കാനാകും. നമ്മൾ എല്ലാവരും മറക്കുന്നവരാണ്. എൻ്റെ മറവിയെ മറികടക്കാൻ ഞാൻ ഇപ്പോൾ ചെയ്യുന്നത്, ഞാൻ ചെയ്യേണ്ട പ്രധാന കാര്യങ്ങൾ, എപ്പോഴും എന്നോടൊപ്പം കൊണ്ടുപോകുന്ന ഒരു ചെറിയ പോക്കറ്റ്ബുക്കിൽ എഴുതുക എന്നതാണ്. കർത്താവ് എന്നോട് സംസാരിക്കുന്ന കാര്യങ്ങളും ഞാൻ എഴുതുന്നു. ഞാൻ അവ എഴുതിയില്ലെങ്കിൽ, കർത്താവ് പറഞ്ഞ കാര്യങ്ങൾ പലപ്പോഴും മറന്നു പോകുന്നതായി ഞാൻ കണ്ടെത്തി.
അധ്യായം 52
ആശയക്കുഴപ്പവും വിവേകവും
ഒരു കാര്യത്തെക്കുറിച്ചുള്ള ദൈവഹിതം കണ്ടെത്താൻ നാം ശ്രമിക്കുമ്പോൾ ആശയക്കുഴപ്പത്തിലാകുന്നത് തികച്ചും സാധാരണമാണെന്ന് നിങ്ങൾ അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. വിശ്വാസത്താൽ നടക്കാൻ ദൈവം നമ്മെ പരിശീലിപ്പിക്കുന്ന വഴിയാണിത് – കാരണം, തികഞ്ഞ വിശ്വാസത്താൽ നടക്കുമ്പോഴുള്ള വ്യക്തത കാഴ്ചയാൽ നടക്കുന്നതിന് തുല്യമാകാം.
അപ്പോസ്തലനായ പൗലോസ് പോലും ദൈവഹിതം അറിയാതെ പലപ്പോഴായി ആശയക്കുഴപ്പത്തിലായി. അദ്ദേഹം പറയുന്നു: “എന്തുകൊണ്ടാണ് കാര്യങ്ങൾ അങ്ങനെ സംഭവിക്കുന്നതെന്ന് ഞങ്ങൾക്ക് അറിയാത്തതിനാൽ ആശയക്കുഴപ്പത്തിലായി. എന്നാൽ ഞങ്ങൾ വിട്ടുകളയുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്നില്ല” (2 കൊരി.4:8 – ലിവിങ് ബൈബിൾ).
ആശയക്കുഴപ്പത്തിലാകാനും തെറ്റുകൾ വരുത്താനും ദൈവം നമ്മെ അനുവദിക്കുന്നതിൻ്റെ ഒരു കാരണം “ഒരു മനുഷ്യനും അവിടുത്തെ മുമ്പാകെ പ്രശംസിക്കരുത്” (1 കൊരി. 1:29). താൻ എല്ലാ ശരിയായ കാര്യങ്ങളും ചെയ്തതിനാൽ, ദൈവത്തിൻ്റെ പൂർണ്ണമായ ഹിതം നിറവേറ്റി എന്ന് നിത്യതയിൽ ആർക്കും പറയാൻ കഴിയില്ല. നിത്യതയിലെ നമ്മുടെ മഹത്വം ഇതായിരിക്കും – നാം വളരെയധികം തെറ്റുകൾ ചെയ്തിട്ടും, വളരെയധികം വിഡ്ഢിത്തങ്ങൾ ചെയ്തിട്ടും, ദൈവം തൻ്റെ പൂർണമായ ഹിതം നമ്മിൽ നിറവേറ്റി. അത് തീർച്ചയായും എൻ്റെ സാക്ഷ്യമാണ്. അങ്ങനെ ദൈവത്തിനു മാത്രം എല്ലാ മഹത്വവും ലഭിക്കും, നമുക്ക് ഒന്നും ലഭിക്കില്ല. പല വിശ്വാസികളും ദൈവത്തിൻ്റെ ഈ പരമമായ ഉദ്ദേശ്യം കാണാത്തതുകൊണ്ടാണ്, പരാജയപ്പെടുമ്പോഴോ ദൈവത്തിൻ്റെ വഴികളെയും അവിടുത്തെ ഇഷ്ടത്തെയും കുറിച്ച് ആശയക്കുഴപ്പത്തിലാകുമ്പോഴോ അവർ നിരുത്സാഹപ്പെടുത്തുന്നത്. ദൈവത്തിൻ്റെ വഴികൾ നമ്മുടെ വഴികളല്ല. ആകാശം ഭൂമിയിൽ നിന്ന് വ്യത്യസ്തമാണ് (യെശയ്യ.55:8, 9).
ദൈവിക ജ്ഞാനം ഒരു മഹത്തായ കാര്യമാണ്. നമ്മുടെ മുൻഗണനകൾ കൃത്യമായി ക്രമീകരിക്കാനുള്ള കഴിവാണ് ജ്ഞാനത്തിൻ്റെ ഒരു വശം – അക്കാദമിക പഠനങ്ങൾ, ദൈവവചനം, ജോലി, ഉറക്കം, വിശ്രമം തുടങ്ങിയവയിൽ എത്ര സമയം ചെലവഴിക്കണം എന്നിങ്ങനെ. മിക്ക വിശ്വാസികളും പരാജയപ്പെടുന്നത് അവരുടെ മുൻഗണനകൾ ക്രമപ്പെടുത്തുന്നതിലാണ്, പ്രത്യേകിച്ച് വിവാഹിതരായി ഒരു കുടുംബം ഉണ്ടായതിനുശേഷം. അതിനാൽ, നിങ്ങൾ ചെറുപ്പവും അവിവാഹിതരുമായിരിക്കുമ്പോൾ, ഇതു സംബന്ധിച്ചു ജ്ഞാനം സമ്പാദിക്കുന്നത് നല്ലതാണ്. നിങ്ങൾക്ക് ജ്ഞാനം ഇല്ലെങ്കിൽ (നമുക്കെല്ലാവർക്കും അത് കുറവാണ്), നിങ്ങൾക്ക് അത് ദൈവത്തോട് ആവശ്യപ്പെടാം, അവിടുന്ന് അത് നിങ്ങൾക്ക് ഉദാരമായി നൽകുമെന്ന് യാക്കോബ് പറയുന്നു. അതിനാൽ ചോദിക്കൂ!
‘ദൈവഹിതം കണ്ടെത്തുക’ എന്ന എൻ്റെ പുസ്തകത്തിൻ്റെ 6-ാം അധ്യായം വായിക്കാൻ നിങ്ങളെ എല്ലാവരെയും പ്രോത്സാഹിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. തീരുമാനം എടുക്കാത്ത സ്വഭാവത്തിൽ നിന്നുള്ള മോചനത്തെക്കുറിച്ചും മുൻകാല തീരുമാനങ്ങളെക്കുറിച്ചുള്ള പശ്ചാത്താപത്തിൽ നിന്നുള്ള സ്വാതന്ത്ര്യത്തെക്കുറിച്ചും തെറ്റുകൾ വരുത്തുമെന്ന ഭയത്തിൽ നിന്നുള്ള സ്വാതന്ത്ര്യത്തെക്കുറിച്ചും അവിടെ പറയുന്നുണ്ട്.
ഒരിക്കലും തെറ്റ് ചെയ്യാത്ത മനുഷ്യൻ ഒരിക്കലും ഒന്നും ചെയ്യാത്ത മനുഷ്യനാണ്. തെറ്റുകൾ വരുത്താതെ ദൈവത്തിൻ്റെ പൂർണ്ണതയിൽ നടക്കാൻ യേശുവല്ലാതെ, ആരും പഠിച്ചിട്ടില്ല.” നല്ല മനുഷ്യരുടെ ചുവടുകൾ കർത്താവിനാൽ നയിക്കപ്പെടുന്നു….. അവർ വീണാൽ അത് മാരകമല്ല, കാരണം കർത്താവ് അവരെ അവിടുത്തെ കൈകൊണ്ട് വഹിക്കുന്നു” (സങ്കീ. 37:23,24- ലിവിങ്). അതിനാൽ തെറ്റുകൾ വരുത്താൻ ഭയപ്പെടരുത്. ഗുരുതരമായ തെറ്റുകളിൽ നിന്ന് ദൈവം നിങ്ങളെ സംരക്ഷിക്കും.
ദൈവത്തിൻ്റെ തികഞ്ഞ ഹിതം നിറവേറ്റുന്നു
“നിർമ്മിതമായവയിൽ” (എബ്രാ. 12:27) സ്ഥാപിക്കപ്പെട്ടിരിക്കുന്ന എല്ലാറ്റിനെയും ദൈവം എങ്ങനെ ഇളക്കിമറിക്കാൻ പോകുന്നു എന്നതിനെക്കുറിച്ചാണ് ഞാൻ ഇന്ന് വായിച്ചത്. അത് തങ്ങളുടെ സ്രഷ്ടാവിനേക്കാൾ കൂടുതൽ സൃഷ്ടിക്കപ്പെട്ട വസ്‌തുക്കളെ വിലമതിച്ച എല്ലാവരെയും സൂചിപ്പിക്കുന്നു. ഇതായിരുന്നു ആദാമിൻ്റെയും ഹവ്വായുടെയും പാപം – കൂടാതെ ‘അഭക്തൻ’ (ദൈവത്തിന് തൻ്റെ ജീവിതത്തിൽ അർഹമായ സ്ഥാനം നൽകാത്തവൻ എന്നർത്ഥം) എന്ന് വിളിക്കപ്പെടുന്ന (എബ്രാ. 12:16) ഏശാവിൻ്റെയും. റോമർ 1:25ൽ “സ്രഷ്ടാവിനെക്കാൾ സൃഷ്ടിയെ ആരാധിക്കുകയും സേവിക്കുകയും ചെയ്യുന്നവരെ” കുറിച്ച് പറയുന്നു. നിങ്ങളുടെ ജോലി, അല്ലെങ്കിൽ കുടുംബം, സുഖം, സൗകര്യം, പണം, ബഹുമാനം എന്നിവയെക്കാളും ജീവിതത്തിൽ ദൈവത്തിന് ശരിയായ സ്ഥാനം നൽകുന്നവരായി നിങ്ങൾ എല്ലാവരും നിങ്ങളുടെ ജീവിതകാലം മുഴുവൻ ജീവിക്കണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു.
നിങ്ങളുടെ ജീവിതത്തിൽ എല്ലാ മേഖലകളിലും ദൈവത്തിൻ്റെ പൂർണ്ണമായ ഹിതം നിങ്ങൾ നിറവേറ്റണം. നിങ്ങളുടെ മാതാപിതാക്കളായ ഞങ്ങൾക്ക് നിങ്ങൾക്കായി പ്രാർത്ഥിക്കാൻ ഇതിലും വലിയ മറ്റൊന്നില്ല. യേശുവിൻ്റെ ശിഷ്യനായതിനുശേഷം ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടങ്ങൾ വിവാഹത്തിൻ്റെയും ജോലിയുടെയും ഘട്ടങ്ങളാണ് – ആ ക്രമത്തിൽ. ഈ രണ്ട് കാര്യങ്ങളിലും നിങ്ങൾ അവിടുത്തെ ഹിതത്തിൻ്റെ പൂർണതയിലായിരിക്കണമെന്ന് ഞങ്ങൾ നിരന്തരം പ്രാർത്ഥിക്കുന്നു. ഈ രണ്ടു കാര്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മറ്റെല്ലാ കാര്യങ്ങളും നിസ്സാരമാണ്. വിവാഹം, ജോലി എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ ഏത് കോളജിൽ പഠിക്കുന്നു, ഏതൊക്കെ കോഴ്സുകൾ പഠിക്കുന്നു എന്നത് പോലും നിസ്സാരമാണ്. അതുകൊണ്ട് ഈ രണ്ട് പ്രധാന കാര്യങ്ങളിൽ ദൈവഹിതം ആത്മാർത്ഥമായി അന്വേഷിക്കുക.
കർത്താവ് നിങ്ങൾക്കായി കരുതിവച്ചിരിക്കുന്ന തൊഴിൽ അവസരങ്ങൾ നിങ്ങൾ കണ്ടെത്തണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കും. സംഖ്യാപുസ്തകം 10:33-ലെ വാഗ്ദത്തം നിങ്ങൾ അവകാശപ്പെടണം, “കർത്താവിൻ്റെ പെട്ടകം (സാന്നിദ്ധ്യം) അവർക്കായി ഒരു വിശ്രമസ്ഥലം അന്വേഷിക്കാൻ അവർക്ക് മുമ്പായി പോയി” – നിങ്ങൾ തികഞ്ഞ വിശ്രമത്തിലായിരിക്കുകയും അസ്വസ്ഥരാകാതിരിക്കുകയും ചെയ്യുന്ന ഒരു സ്ഥലം. (അവർ ജോലി ചെയ്യുന്ന ഓഫീസുകളിൽ പലരും അസ്വസ്ഥരാണ്) പഴയ ഉടമ്പടിയുടെ കീഴിലാണ് കർത്താവ് അവർക്കായി ഒരു വിശ്രമസ്ഥലം അന്വേഷിച്ചതെങ്കിൽ, പുതിയ ഉടമ്പടിയുടെ കീഴിലുള്ള നമുക്കുവേണ്ടി അവിടുന്നു അത് എത്രയധികം ചെയ്യും! എൻ്റെ മക്കളേ, നിങ്ങൾ എല്ലാ കാര്യങ്ങളിലും ഒന്നാമതായി ദൈവരാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുകയും എല്ലാ കാര്യങ്ങളിലും തന്നെ ബഹുമാനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നിടത്തോളം കാലം നിങ്ങളിൽ ആരെക്കുറിച്ചും എനിക്ക് ഭയമില്ല. അപ്പോൾ ഒന്നും തെറ്റ് പറ്റില്ല. 34 വർഷത്തിലേറെയായി ഞാൻ അത് തെളിയിച്ചു. (*കുറിപ്പ്: ഇപ്പോൾ 57 വർഷമായി).
“ദൈവത്തിൽ നിന്ന് ലഭിച്ചതല്ലാതെ നിങ്ങൾക്ക് എന്താണുള്ളത്?” (1 കൊരി.4:7). ഒന്നുമില്ല. നിങ്ങളുടെ ബുദ്ധിയും ആരോഗ്യവും പഠിക്കാനും ജോലി ചെയ്യാനുമുള്ള അവസരങ്ങളും “ആസ്വദിക്കാനുള്ള എല്ലാ നല്ല കാര്യങ്ങളും നിങ്ങൾക്ക് സമൃദ്ധമായി നൽകിയതും” ദൈവമാണ് (1 തിമോ. 6:17). നിങ്ങളുടെ ജീവിത പാതയിലെ ഓരോ ചുവടിലും ഞങ്ങൾ നിങ്ങൾക്കായി പ്രാർത്ഥിച്ചിട്ടുണ്ട് – ഞങ്ങളുടെ പ്രാർത്ഥനകൾക്ക് ദൈവം ഉത്തരം നൽകിയിട്ടുണ്ട്. ഇതിനായി ഞങ്ങൾ വളരെ നന്ദിയുള്ളവരാണ്. ദൈവം നിങ്ങളെയെല്ലാം ആത്മീയമായും മാനസികമായും വൈകാരികമായും ശാരീരികമായും എങ്ങനെ പാകപ്പെടുത്തി എന്ന് കാണുന്നതിൽ ഞങ്ങൾ സന്തോഷിക്കുന്നു. ജീവിതത്തെ നേരിടാൻ ദൈവം നിങ്ങളെ ഒരുക്കിയിരിക്കുന്നു. കലാലയ ജീവിതത്തിൻ്റെ കഠിനമായ അധാർമിക ചുറ്റുപാടിൽ, നിങ്ങൾ പോരാടി അതിജീവിച്ചു. കർത്താവിനു മഹത്വം!
“ദൈവം എല്ലാറ്റിൻ്റെയും അനുഗൃഹീത നിയന്ത്രകനാണ്” എന്ന് ഓർക്കുക (1 തിമോ.6:15 – ജെ.ബി. ഫിലിപ്സ് പരാവർത്താനം). ദാനിയേൽ 4:35 ഉം മനസ്സിൽ കരുതേണ്ട ഒരു നല്ല വാക്യമാണ്: “ഭൂമിയിലെ മുഴുവൻ നിവാസികളും ഒന്നുമില്ല, സ്വർഗ്ഗത്തിലും ഭൂമിയിലെ എല്ലാ നിവാസികളുടെ ഇടയിലും ദൈവം തൻ്റെ ഇഷ്ടപ്രകാരം എല്ലാം ചെയ്യുന്നു. ആർക്കും അവിടുത്തെ കൈ തടയാനാവില്ല. അല്ലെങ്കിൽ തന്നോട് ‘നീ എന്താണ് ചെയ്യുന്നത്?’ എന്നു ചോദിക്കാനും കഴിയില്ല”.
രാവിലെ ദൈവത്തോടൊപ്പമുള്ള അൽപസമയം നിങ്ങളുടെ ദിവസത്തിൽ എല്ലാ മാറ്റങ്ങളും വരുത്താൻ കഴിയും. അത് മറക്കരുത്. അതിനാൽ, 10 മിനിറ്റ് മുമ്പ് കിടക്കയിൽ നിന്ന് എഴുന്നേൽക്കുന്നത് നല്ലതാണ്. അതുവഴി പകൽ സമയത്ത് നിങ്ങൾ 10 മിനിറ്റിൽ കൂടുതൽ ലാഭിക്കുന്നു – കാര്യക്ഷമതയോടെ സമയം ചെലവഴിക്കുന്നതിൽ. നമ്മൾ ദൈവത്തോടൊപ്പം സമയം ചെലവഴിക്കുന്നത് കൂടുതൽ കാര്യക്ഷമതയ്ക്കുവേണ്ടിയല്ലെങ്കിലും. നമ്മുടെ ദൈനംദിന ജീവിതത്തിൽ അവിടുന്ന് ഏറ്റവും പ്രധാനപ്പെട്ടവനാണെന്ന് നാം അംഗീകരിക്കുന്നതിനാലാണ് നമ്മൾ അങ്ങനെ ചെയ്യുന്നത്.
നിങ്ങളുടെ രക്ഷയ്ക്കായി പ്രവർത്തിക്കുക
ഫിലിപ്പിയർ 2:12, 13 പറയുന്നു: “ഭയത്തോടും വിറയലോടുംകൂടെ നിങ്ങളുടെ രക്ഷയ്ക്കായി പ്രവർത്തിപ്പിൻ. കാരണം ദൈവമാണ് അവിടുത്തെ പ്രസാദത്തിനായി നിങ്ങളുടെ ഉള്ളിൽ ഇച്ഛിക്കുന്നതും തുടർന്നു പ്രവർത്തിക്കുന്നതും”.
ഈ വാക്യവുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ ഇതാ:
(i) രക്ഷ (ഭൂതകാലത്തിൽ) ഒന്നാമതായി ദൈവത്തിൻ്റെ ക്രോധത്തിൽ നിന്നും ന്യായവിധിയിൽ നിന്നുമുള്ള രക്ഷയാണ്. ഈ രക്ഷ ദൈവത്തിൽ നിന്നുള്ള സൗജന്യ ദാനമാണ്, അത് നേടാൻ നമുക്ക് ഒരിക്കലും പ്രവർത്തിക്കാനാവില്ല. യേശു നമുക്കായി കുരിശിൽ രക്ഷ “പൂർത്തിയാക്കി”. എന്നാൽ രക്ഷ എന്നത് ആദാമിൻ്റെ സ്വഭാവത്തിൽ നിന്നും (ജഡത്തിൽ നിന്നും) നമ്മുടെ പാപപൂർണമായ, ലൗകിക സ്വഭാവത്തിൽ നിന്നും (ശബ്ദത്തിൻ്റെ തെറ്റായ ഒച്ച, അസ്വസ്ഥത, അശുദ്ധി, ഭൗതികത മുതലായവ) രക്ഷിക്കപ്പെടുന്നതിനെയും സൂചിപ്പിക്കുന്നു. ഇതാണ് മേൽപ്പറഞ്ഞ വാക്യത്തിൽ പറഞ്ഞിരിക്കുന്ന രക്ഷ. നമ്മുടെ രക്ഷയുടെ മൂന്ന് കാലഘട്ടങ്ങൾ ഇതാ:
പാപത്തിൻ്റെ ശിക്ഷയിൽ നിന്ന് നാം രക്ഷിക്കപ്പെട്ടിരിക്കുന്നു.
പാപത്തിൻ്റെ ശക്തിയിൽ നിന്ന് നാം രക്ഷിക്കപ്പെടുന്നു.
ഒരു ദിവസം ക്രിസ്തു മടങ്ങിവരുമ്പോൾ നാം പാപത്തിൻ്റെ സാന്നിധ്യത്തിൽ നിന്ന് രക്ഷിക്കപ്പെടും.
(ii) നമ്മിൽ പ്രവർത്തിക്കുന്ന ദൈവത്തെക്കുറിച്ച് ദൈവവചനം സംസാരിക്കുമ്പോഴെല്ലാം അത് പരിശുദ്ധാത്മാവിൻ്റെ ശുശ്രൂഷയെ സൂചിപ്പിക്കുന്നു. അവിടുത്തെ പ്രാഥമിക ദൗത്യം നമ്മെ വിശുദ്ധീകരിക്കുകയും (പാപത്തിൽ നിന്നും ലോകത്തിൽ നിന്നും നമ്മെ വേർതിരിക്കുകയും) നമ്മെ വിശുദ്ധരാക്കുകയും ചെയ്യുക എന്നതാണ്. അതുകൊണ്ട് ദൈവം “നമ്മിൽ” എന്താണ് പ്രവർത്തിക്കുന്നത്, അതു നമ്മൾ പുറത്തു പ്രകടമാക്കണം (“വർക്ക് ഔട്ട്” ചെയ്യണം). മാറേണ്ട ചില മനോഭാവമോ ചിന്തയോ പെരുമാറ്റമോ ചൂണ്ടിക്കാണിച്ചുകൊണ്ട് ദൈവം നമ്മോട് സംസാരിക്കുമ്പോൾ, അതാണ് ദൈവം “നമ്മിൽ പ്രവർത്തിക്കുന്നത്”. നാം ആ തിരുത്തൽ സ്വീകരിക്കുകയും അവിടുന്നു ചൂണ്ടിക്കാണിച്ച ജഡത്തിൻ്റെയോ ആത്മാവിൻ്റെയോ ആ പ്രത്യേക മാലിന്യത്തിൽ നിന്ന് “നമ്മെത്തന്നെ ശുദ്ധീകരിക്കുകയും ചെയ്യുമ്പോൾ” (2 കൊരി.7:1 കാണുക) നമ്മൾ “നമ്മുടെ രക്ഷയ്ക്കായി പ്രവർത്തിക്കുന്നു”.
യേശുവിൻ്റെ ശിഷ്യനാകുക എന്നതു പരമ പ്രധാനം
നമ്മുടെ ആത്മീയ വിദ്യാഭ്യാസത്തിൻ്റെ ഭാഗമായി ചില പ്രയാസകരമായ അനുഭവങ്ങളിലൂടെ കർത്താവ് നമ്മെയെല്ലാം കൊണ്ടുപോകുന്നു. ഉദാഹരണത്തിന്, നമ്മുടെ വിശ്വാസത്തിൻ്റെ പേരിൽ നമ്മെ പരിഹസിക്കാൻ അവിടുന്നു മറ്റുള്ളവരെ അനുവദിച്ചേക്കാം. നമ്മെ കളിയാക്കുന്ന മിക്ക ആളുകളും ഒരു ‘അപകർഷതാബോധം’ ഉള്ളവരാണ്, നമ്മളോട് അസൂയയുള്ളവരുമാണ്. അതുകൊണ്ട് അവരോട് സഹതാപം തോന്നണം. എന്നാൽ അവരുടെ പരിഹാസം നമ്മിൽ പ്രവർത്തിക്കുന്ന വലിയ നന്മ, നമ്മൾ ആളുകളുടെ അഭിപ്രായങ്ങളിൽ നിന്ന് കൂടുതൽ സ്വതന്ത്രരാകുന്നു എന്നതാണ്. എൻ്റെ ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ, നാവികസേനയിലെ കപ്പലുകളിൽ (ഞാൻ ചെറുപ്പമായിരുന്നപ്പോൾ) എൻ്റെ സഹഉദ്യോഗസ്ഥരിൽ നിന്ന് എൻ്റെ വിശ്വാസത്തിൻ്റെ പേരിൽ ഞാൻ നേരിട്ട എല്ലാ പരിഹാസങ്ങളും അതിനുശേഷം ഞാൻ നേരിട്ടവയും എല്ലാം മനുഷ്യമാനം അന്വേഷിക്കുന്നതിൽ നിന്ന് മുക്തനാകാൻ എന്നെ സഹായിച്ചതായി ഞാൻ ഇപ്പോൾ കാണുന്നു. അങ്ങനെ കർത്താവ് തൻ്റെ ശുശ്രൂഷയ്ക്കായി എന്നെ ഒരുക്കി.
നിങ്ങൾ ചിലപ്പോഴൊക്കെ ആയിരിക്കുന്നതുപോലെ കൂട്ടായ്മയില്ലാത്തവരായിരിക്കുമ്പോൾ, പൗലോസിന് അറേബ്യയിൽ മൂന്ന് വർഷം ഉണ്ടായത് പോലെയുള്ള ഒരു “മരുഭൂമി അനുഭവം” ആയി അതിനെ നിങ്ങൾ കാണണം (ഗലാ. 1:17,18) അവിടെ പൗലോസ് കർത്താവിനെ കൂടുതൽ അടുത്തും വ്യക്തിപരമായും അറിഞ്ഞു.
നമ്മുടെ കർത്താവായ യേശുവിന് സ്വർഗ്ഗത്തിലും ഭൂമിയിലും എല്ലാ അധികാരവുമുണ്ടെന്ന് ഓർക്കുക. അവിടുന്നു തൻ്റെ സിംഹാസനം ഉപേക്ഷിച്ചിട്ടില്ല. നിങ്ങളുടെ ജീവിതത്തിൽ താൻ അനുവദിക്കുന്നതെല്ലാം ഒരു ലക്ഷ്യത്തോടെ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് – മരുഭൂമിയിലെ അനുഭവങ്ങൾ പോലും. ദാവീദ് പറഞ്ഞു, “ഞാൻ ചെറുപ്പമായിരുന്നു, ഇപ്പോൾ വൃദ്ധനാണ്; എന്നാൽ ദൈവഭക്തൻ ഉപേക്ഷിക്കപ്പെട്ടവനായിരിക്കുന്നതോ അവൻ്റെ സന്തതി അപ്പം യാചിക്കുന്നതോ ഞാൻ കണ്ടിട്ടില്ല” (സങ്കീ. 37:25). കാഴ്ചകൊണ്ടല്ല വിശ്വാസത്താലാണ് നാം ജീവിക്കുന്നത് – ഒരു ദിവസം സ്വർഗ്ഗത്തിൽ”എൻ്റെ യേശു എല്ലാം നന്നായി ചെയ്തു” (മർക്കോസ് 7:37) എന്നു നാം പാടും.
ഒരു നല്ല ജോലി നേടുക എന്നതു ജീവിതത്തിലെ വലിയ കാര്യമല്ല. യേശുവിൻ്റെ ശിഷ്യനാകുക എന്നതാണ് ഏറ്റവും വലിയ കാര്യം. ദൈവം എന്നെ ഇന്ത്യയിൽ ആയിരിക്കാൻ വിളിച്ചുവെന്ന് എനിക്കറിയാം. അതിൽ ഞാൻ അത്യധികം സന്തോഷിക്കുന്നു. എന്നാൽ ഇന്ത്യയിൽ തുടരാൻ ഞാൻ മറ്റാരോടും ആവശ്യപ്പെട്ടിട്ടില്ല – എൻ്റെ സ്വന്തം മക്കളായ നിങ്ങളോടു പോലും. കാരണം ഓരോ വ്യക്തിയും അവരുടേതായ അതുല്യമായ ശുശ്രൂഷയ്ക്കായി ദൈവത്താൽ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് എനിക്കറിയാം. നിങ്ങളുടെ വിളിയും ശുശ്രൂഷയും എൻ്റേതിൽ നിന്ന് വ്യത്യസ്തമാണ് – കാരണം ക്രിസ്തുവിൻ്റെ ശരീരത്തിൻ്റെ ഓരോ ഭാഗത്തിനും വ്യത്യസ്തമായ ചുമതലയുണ്ട്. എന്നിരുന്നാലും, നിങ്ങൾ എല്ലാവരെക്കുറിച്ചും ഞാൻ ആഗ്രഹിക്കുന്നത്, നിങ്ങൾ ദൈവമഹത്വം മാത്രം അന്വേഷിക്കുകയും എല്ലായ്‌പ്പോഴും – അത് എവിടെയായിരുന്നാലും – ദൈവത്തിൻ്റെ പൂർണ്ണതയിലായിരിക്കുകയും വേണം എന്നതാണ്. കാരണം അതാണ് ആർക്കും ജീവിക്കാനുള്ള ഏറ്റവും നല്ല മാർഗമെന്ന് എനിക്കറിയാം.
ദൈവം “സമ്പൂർണ ഹൃദയമുള്ളവർക്കുവേണ്ടി ലോകമെമ്പാടും പ്രവർത്തിക്കുന്നു” (2 ദിന.16:9). അങ്ങനെ അവിടുന്നു നിങ്ങൾക്കുവേണ്ടിയും പ്രവർത്തിക്കും. നിങ്ങളുടെ തലമുറയിൽ നിങ്ങളെല്ലാവരും കർത്താവിൻ്റെ ശക്തമായ സാക്ഷ്യം ആയിരിക്കട്ടെ!
മറ്റുള്ളവരെ അനുഗ്രഹിക്കുന്നതിലൂടെ ആത്മീയ വളർച്ച
ഏതാനും വിശ്വാസികൾക്കായി എവിടെയെങ്കിലും ഒരു ബൈബിൾ പഠനം ആരംഭിക്കാനുള്ള അവസരങ്ങൾക്കായി ശ്രമിക്കുക – രണ്ടാഴ്ചയിലൊരിക്കലോ ആഴ്ചയിലൊരിക്കലോ. കർത്താവിനോട് ചോദിക്കുക, അവിടുന്നു നിങ്ങളെ നയിക്കും. കർത്താവിനെ സേവിക്കുന്നതിനും മറ്റുള്ളവരെ അനുഗ്രഹിക്കുന്നതിനുമുള്ള അത്തരം അവസരങ്ങൾ ഉപയോഗപ്പെടുത്തുക. അതിൽ പങ്കെടുക്കുന്നവർ തുടർന്നും കേൾക്കാൻ താൽപ്പര്യം പ്രകടിപ്പിക്കണം. അതിനാൽ മീറ്റിംഗ് ഹ്രസ്വമായിരിക്കട്ടെ. അത് വിരസതയിലേക്ക് നീണ്ടുപോകാൻ അനുവദിക്കരുത്. പഠനം പ്രായോഗികമാക്കുക, ഒരിക്കലും സൈദ്ധാന്തികമാക്കരുത്. നിങ്ങൾക്കെല്ലാവർക്കും തിരുവെഴുത്തുകൾ നന്നായി അറിയാം. കൂടാതെ സി.എഫ്.സി ബാംഗ്ലൂരിലും നമ്മുടെ വീട്ടിലും വർഷങ്ങളായി നിങ്ങൾ വളരെയധികം കേട്ടിട്ടുണ്ട്. അതുകൊണ്ട് തിരുവെഴുത്തുകളെ കുറിച്ച് അറിവില്ലാത്ത അനേകർക്കു വേണ്ടി അത്തരമൊരു ബൈബിൾ പഠനം നയിക്കാൻ എളുപ്പമായിരിക്കും. നിങ്ങളെ സഹായിക്കാൻ ദൈവത്തോട് അപേക്ഷിക്കുക. ഒരു ബൈബിളധ്യയനത്തിനു നേതൃത്വം നൽകുന്നതു സംബന്ധിച്ച മുഴുവൻ അധ്വാനവും ആത്മീയമായി വളരാനും നിങ്ങളെ സഹായിക്കും. എൻ്റെ ചെറുപ്പത്തിൽ – എനിക്ക് 23 വയസ്സുള്ളപ്പോൾ – ഞാൻ അതു ചെയ്തപ്പോൾ ഞാൻ കണ്ടെത്തിയത് ഇതാണ്.
കർത്താവ് നിങ്ങളെ അവിടുത്തെ ആത്മാവിനാൽ നിരന്തരം അഭിഷേകം ചെയ്യാനും പ്രവചന വരത്തിനുമായി (“നിങ്ങളുടെ കേൾവിക്കാരുടെ ആവശ്യത്തിനനുസരിച്ച് വചനം സംസാരിക്കാനുള്ള കഴിവ്”) അന്വേഷിക്കുക. പ്രവചന വരം ചോദിക്കുന്നത് അഹങ്കാരമാണെന്ന് കരുതരുത്. അങ്ങനെയാണ് സാത്താൻ ആളുകളെ കബളിപ്പിക്കുന്നത്. പ്രവചനവരത്തിനായി ആകാംക്ഷയോടെ വാഞ്‌ഛിക്കാൻ പരിശുദ്ധാത്മാവ് ഓരോ വിശ്വാസിയെയും ഉത്സാഹിപ്പിക്കുന്നു (1കൊരി.14:1). അതിനാൽ ഈ ദാനം അന്വേഷിക്കുക. നിങ്ങൾക്ക് ആവശ്യമുള്ളത് – ഏതു മേഖലയിലും – നിങ്ങൾ ദൈവത്തോട് ആവശ്യപ്പെട്ടില്ലെങ്കിൽ ലഭിക്കില്ല. നിങ്ങൾ ചോദിക്കാൻ ധൈര്യമുള്ളവരായിരിക്കണം – ഭൗതിക ആവശ്യങ്ങൾ, ബുദ്ധിശക്തി, ജോലിസ്ഥലത്തു വേണ്ട സഹായം, അല്ലെങ്കിൽ പൊതുവായി എന്തെങ്കിലും പ്രശ്‌നങ്ങൾക്ക് പരിഹാരം എന്നിങ്ങനെ. പ്രശ്‌നങ്ങൾ നേരിടാൻ ദൈവം നമ്മെ അനുവദിക്കുന്നു, അതുവഴി നാം അവിടുത്തെ അടുക്കൽ പോയി പരിഹാരം കണ്ടെത്തും. യേശു നിശ്ചലമാക്കുന്ന കൊടുങ്കാറ്റുകളെ നാം ഒരിക്കലും നേരിട്ടില്ലെങ്കിൽ ജീവിതം എത്ര വിരസമായിരിക്കും! അതിനാൽ, ചോദിക്കുക – നിങ്ങളുടെ സന്തോഷം പൂർണ്ണമാകട്ടെ.
ജ്ഞാനത്തിനും സഹായത്തിനുമായി ദൈവത്തെ അന്വേഷിക്കുക
നിങ്ങളെ ഒന്നും ഒരിക്കലും നിരുത്സാഹപ്പെടുത്താൻ അനുവദിക്കരുത് – ഭൗതികമോ വിദ്യാഭ്യാസമോ ആത്മീയമോ മറ്റെന്തെങ്കിലുമോ. നിരുത്സാഹം എപ്പോഴും സാത്താനിൽ നിന്നാണ് – അതെ, എപ്പോഴും – ഒരിക്കലും ദൈവത്തിൽ നിന്നല്ല. നിങ്ങളെ ആദ്യം നിരുത്സാഹപ്പെടുത്തി പാപത്തിലേക്ക് നയിക്കുകയാണ് സാത്താൻ്റെ ലക്ഷ്യം. ഏകാന്തതയും ഗൃഹാതുരത്വവും നിരുത്സാഹത്തിൻ്റെ ഉറവിടങ്ങളായി മാറിയേക്കാം – നിങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ. നിങ്ങൾ അവയോട് യുദ്ധം ചെയ്ത് ജയിക്കണം. ദൈവം നിങ്ങൾക്ക് കൃപ നൽകും. നിങ്ങൾക്കറിയാവുന്നതുപോലെ, ഞങ്ങൾ ദിവസവും നിങ്ങൾക്കായി പ്രാർത്ഥിക്കുന്നു.
കർത്താവ് നിങ്ങളുടെ മുന്നിൽ കാണുന്നതും, നിങ്ങൾക്ക് കാണാൻ കഴിയാത്തതുമായ അപകടങ്ങളെക്കുറിച്ചും, നിങ്ങൾ പരിഗണിക്കാത്ത കാര്യങ്ങളെക്കുറിച്ചും മുൻകൂട്ടി മുന്നറിയിപ്പ് നൽകട്ടെ. കർത്താവ് നിങ്ങൾക്ക് വേണ്ട ജ്ഞാനം നൽകുകയും സംരക്ഷിക്കുകയും ചെയ്യട്ടെ.
വിശ്വാസത്തോടെ തന്നോട് ചോദിക്കുന്നവർക്ക് ദൈവം ജ്ഞാനം വാഗ്ദാനം ചെയ്തിട്ടുണ്ട് (യാക്കോബ് 1:5). നിങ്ങൾ ചോദിച്ചില്ലെങ്കിലും നിങ്ങൾ വിശ്വാസത്തോടെ ചോദിച്ചില്ലെങ്കിലും നിങ്ങൾക്ക് അത് ലഭിക്കില്ല.
എന്നാൽ, ദൈവത്തിൻ്റെ ലക്ഷ്യം കൂടുതൽ പണം സമ്പാദിക്കാൻ നിങ്ങളെ സഹായിക്കുകയല്ല, മറിച്ച് നിങ്ങളെ കൂടുതൽ ക്രിസ്തുവിനെപ്പോലെയാക്കുക എന്നതാണെന്നു ഓർക്കുക. നിങ്ങൾക്ക് നൽകാൻ ഉചിതമെന്ന് ദൈവം കരുതുന്ന ഭൂമിയിലെ ഏത് ഐശ്വര്യവും അവിടുന്നു നിങ്ങൾക്ക് നൽകും. എന്നാൽ അതല്ല പ്രാഥമികം – കാരണം പണം സ്വരൂപിക്കാനുള്ള ചുമതല ദൈവം ലൗകികരായ ആളുകൾക്ക് നൽകിയതാണ്, അല്ലാതെ നമുക്കല്ല (സഭാ പ്രസംഗി. 2:26b കാണുക).
അധ്യായം 53
സാമ്പത്തികവും ജീവിതത്തിൻ്റെ ശരിയായ സമതുലനവും കൈകാര്യം ചെയ്യുക
വിദ്യാർത്ഥികളെ നിലയിൽ നിങ്ങൾ പഠിക്കേണ്ട അച്ചടക്കങ്ങളിലൊന്ന് നിങ്ങളുടെ സാമ്പത്തികം കൈകാര്യം ചെയ്യുന്നതാണ്.
നമ്മൾ വീട്ടിൽ എങ്ങനെ ജീവിച്ചുവെന്ന് നിങ്ങൾ കണ്ടിട്ടുണ്ട്: നമുക്ക് ആവശ്യമുള്ളപ്പോൾ പോലും സാമ്പത്തിക സഹായം നമുക്ക് ആവശ്യമാണെന്ന ധാരണ നമ്മൾ ഒരിക്കലും ആർക്കും നൽകിയിട്ടില്ല. നമുക്ക് വളരെ കുറവായിരുന്നപ്പോഴും നമ്മൾ ദൈവത്തെ വിശ്വസിച്ചു. വർഷങ്ങൾക്ക് മുമ്പ് നമ്മൾ നിക്ഷേപിച്ച അല്‌പത്തെ പോലും ദൈവം അനുഗ്രഹിച്ചു, അതിനെ വളരെയധികം വളർത്തി. “കലത്തിലെ മാവ് ഒരിക്കലും തീർന്നിട്ടില്ല, എണ്ണയുടെ ഭരണി ഒരിക്കലും ശൂന്യമായിട്ടില്ല” (1 രാജാക്കന്മാർ 17:14-16). വിവാഹിതരായ കാലം മുതൽ, ഭൂമിയിലെ ഞങ്ങളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്നതിൽ ദൈവത്തിൻ്റെ വിശ്വസ്തത ഞാനും നിങ്ങളുടെ അമ്മയും അനുഭവിച്ചറിഞ്ഞത് അങ്ങനെയാണ്.
നിങ്ങൾ ഒരു പാവപ്പെട്ട പ്രസംഗകൻ്റെ മക്കളാണെന്ന ധാരണ ആർക്കും ഒരിക്കലും നൽകരുത്. ഇല്ല. നിങ്ങൾ ധനികനായ ഒരു സ്വർഗ്ഗീയ പിതാവിൻ്റെ മക്കളാണ്. എന്നാൽ ധനികരെപ്പോലെ നിങ്ങൾ പണം പാഴാക്കണമെന്ന് ഇതിനർത്ഥമില്ല, കാരണം നാം ജീവിക്കുന്ന രീതിയിൽ മിതത്വം പാലിക്കാൻ ദൈവം നമ്മെ പഠിപ്പിക്കുന്നു. എന്നിരുന്നാലും, നമ്മൾ ഒരു കുടുംബമായി ജീവിച്ച രീതിയെക്കുറിച്ച് അഭിമാനിക്കാൻ നമ്മൾ ആഗ്രഹിക്കുന്നില്ല. അതേ സമയം, അവരുടെ സഭകളിലെ പരാന്നഭോജികളായ മറ്റ് പ്രസംഗകരെ വിധിക്കാനും നമ്മൾ ആഗ്രഹിക്കുന്നില്ല. എന്നാൽ സാമ്പത്തിക കാര്യങ്ങളിൽ യേശു ആഗ്രഹിക്കുന്നതുപോലെ ജീവിക്കാൻ നാം ആഗ്രഹിക്കുന്നു.
നിങ്ങൾ പണം സമ്പാദിക്കാൻ തുടങ്ങുമ്പോൾ, പിശുക്കും ലുബ്ധും (ഇവ മോശം ഗുണങ്ങളാണ്) ഒഴിവാക്കി മിതവ്യയവും ശ്രദ്ധയും (രണ്ടും നല്ല ഗുണങ്ങളാണ്) പഠിക്കണം. അനാവശ്യമായ എല്ലാ ചെലവുകളും ഒഴിവാക്കാൻ ശ്രദ്ധിക്കുക – ദൈവം നിങ്ങൾക്ക് ആത്മീയ സമ്പത്ത് നൽകും. പിശുക്കില്ലാതെ എങ്ങനെ മിതവ്യയത്തോടെ പെരുമാറണം എന്ന് വേർതിരിച്ചറിയാൻ നിങ്ങൾക്ക് ദൈവത്തിൽ നിന്നുള്ള ജ്ഞാനം ആവശ്യമാണ്.
ഇപ്പോൾ നിങ്ങളുടെ ജോലിയെയും പഠനത്തെയും കുറിച്ച് ഒരു വാക്ക്. നിങ്ങളുടെ മുൻഗണനകൾ ശരിയാക്കുക എന്നതാണ് പ്രധാന കാര്യം – കൂടാതെ നിങ്ങൾ ആദ്യം ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിൽ നിങ്ങളുടെ സമയം ചെലവഴിക്കുന്നുവെന്ന് ഉറപ്പാക്കുകയും തുടർന്ന് മുൻഗണനകളുടെ അവരോഹണ ക്രമത്തിൽ മറ്റ് കാര്യങ്ങൾ ചെയ്യുകയും വേണം. അങ്ങനെ നിങ്ങളുടെ യൗവനകാലം പരമാവധി പ്രയോജനപ്പെടുത്താം. ആ മുൻഗണനാക്രമം നടപ്പിലാക്കാൻ കർത്താവ് നിങ്ങൾക്ക് ജ്ഞാനം നൽകട്ടെ.
നിങ്ങളുടെ പഠനവും തൊഴിലും സ്വാഭാവികമായും നിങ്ങളുടെ മുൻഗണനകളിൽ ഒന്നായിരിക്കും, കാരണം നമ്മുടെ സമയത്തിൻ്റെ ഭൂരിഭാഗവും ഒരു മതേതര തൊഴിലിൽ ചെലവഴിക്കാനാണ് ദൈവം രൂപകൽപ്പന ചെയ്തിരിക്കുന്നത്. നമ്മുടെ ദൈനംദിന അപ്പത്തിനായി പ്രാർത്ഥിക്കാൻ നമ്മെ പഠിപ്പിച്ചത് അവിടുന്നാണ് – നിങ്ങളുടെ പഠനവും ജോലിയും അതിനുള്ള മാർഗമാണ്. നസ്രത്തിലെ മരപ്പണിക്കടയിൽ 12 മുതൽ 15 വർഷം വരെ യേശു ചെയ്തതുപോലെ, നിങ്ങളുടെ പഠനത്തിലും ജോലിയിലും നന്നായി പോകുന്നത് ദൈവത്തെ മഹത്വപ്പെടുത്താനുള്ള ഒരു മാർഗമാണ്. എന്നിരുന്നാലും, കർത്താവിനെപ്പോലെ, നിങ്ങൾ എപ്പോഴും നിത്യതയുടെ വീക്ഷണത്തോടെ എല്ലാം ചെയ്യണം.
കർത്താവിനോട് വിശ്വസ്തമായി നിലകൊള്ളുക
ദൈവത്തോടൊപ്പം ഒരേയൊരു മനുഷ്യനാണെങ്കിലും അതു ഭൂരിപക്ഷമാണെന്ന് ഓർക്കുക. നിങ്ങളിലൂടെ ദൈവത്തിന് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയും – നിങ്ങൾ സ്വയം വിശുദ്ധിയും സ്നേഹവും നന്മയും വിനയവും നിലനിർത്തുകയാണെങ്കിൽ. അതിനാൽ എല്ലായ്‌പ്പോഴും ഈ ഗുണങ്ങളിൽ സ്വയം കാത്തുസൂക്ഷിക്കുക. പാട്ടിൽ പറയുന്നതുപോലെ, “യേശുവിനായി നിങ്ങൾക്കല്ലാതെ മറ്റാർക്കും ചെയ്യാൻ കഴിയാത്ത ഒരു ജോലിയുണ്ട്”.
നിങ്ങൾക്ക് എല്ലായ്പ്പോഴും ദൈവത്തെക്കുറിച്ചുള്ള വിശപ്പ് ഉണ്ടായിരിക്കട്ടെ. കാഴ്ചയിലൂടെയല്ല വിശ്വാസത്താൽ ജീവിക്കുക. നിങ്ങൾ എല്ലായ്പ്പോഴും എല്ലാ ആളുകളോടും നല്ലവരും കൃപയുള്ളവരുമായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അങ്ങനെ നിങ്ങൾക്ക് ധാരാളം സുഹൃത്തുക്കളെ ഉണ്ടാക്കാം. അതും കർത്താവിനു നല്ല സാക്ഷ്യമാകും. മോശം മാനസികാവസ്ഥയെ മറികടക്കാൻ നിങ്ങൾക്ക് കൃപ നൽകണമെന്ന് ദൈവത്തോട് അപേക്ഷിക്കുക. അതുവഴി നിങ്ങളോടൊപ്പം ആയിരിക്കുന്നതിൽ നിങ്ങളുടെ സുഹൃത്തുക്കൾ സന്തോഷിക്കും. നിങ്ങളുടെ പാത ഭൂമിയിൽ അവരുടെ പാതയെ സ്പർശിച്ചു പോയതിന് അനേകം ആളുകൾ നിത്യതയിൽ നന്ദിയുള്ളവരായിരിക്കട്ടെ.
ദരിദ്രരോടും കർത്താവിനെ ആത്മാർത്ഥമായി സേവിക്കുന്നവരോടും നിങ്ങൾക്ക് എല്ലായ്പ്പോഴും ഒരു തുറന്ന ഹൃദയം ഉണ്ടായിരിക്കട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. അവരോടു കാട്ടുന്ന നിങ്ങളുടെ നന്മയ്‌ക്ക് കർത്താവ് സമൃദ്ധമായി പ്രതിഫലം നൽകും. എന്നാൽ വക്രബുദ്ധിയുള്ള പ്രസംഗകരെയും (അവരിൽ ഒട്ടേറെപ്പേരുണ്ട്) എപ്പോഴും സഹായം തേടുന്നവരെയും സൂക്ഷിക്കുക. അത്തരക്കാരിൽ നിന്ന് അകന്നു നിൽക്കുക.
“യൗവന മോഹങ്ങളിൽ നിന്ന് ഓടിപ്പോകുക” എന്നത് ഈ ലോകത്തിൽ ജീവിക്കുന്നിടത്തോളം ഒരിക്കലും കേട്ട് തളരുതാത്ത പ്രബോധനമാണ്. ആരോ പറഞ്ഞിട്ടുണ്ട്. “പ്രലോഭനം തീ പോലെയാണ്, നിങ്ങൾക്ക് 100 വയസ്സായാലും അത് നിങ്ങളെ ദഹിപ്പിക്കും.” എല്ലായ്‌പ്പോഴും യൗവന മോഹങ്ങളിൽ നിന്ന് ഓടിപ്പോകാനുള്ള പരിശുദ്ധാത്മാവിൻ്റെ ആഹ്വാനത്തോട് നിങ്ങൾ പ്രതികരിക്കുന്ന രീതി, നിത്യതയിലെ നിങ്ങളുടെ സന്തോഷത്തിൻ്റെയോ ഖേദത്തിൻ്റെയോ അളവ് ഒരു പരിധി വരെ നിർണ്ണയിക്കും. അത് നിങ്ങൾക്കെല്ലാവർക്കും സന്തോഷം മാത്രമായിരിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.
തന്നെ മാനിക്കുന്നവരെ ദൈവം മാനിക്കുന്നു
ഞങ്ങളുടെ ജന്മദിനത്തിൽ നിങ്ങൾ ഞങ്ങൾക്ക് ആശംസകൾ നേരുമ്പോഴെല്ലാം, മാതാപിതാക്കളെന്ന നിലയിൽ ഞങ്ങളെ വിലമതിക്കുന്നു എന്നതിൻ്റെ സൂചനയായാണ് ഞങ്ങൾ അത് കാണുന്നത് – അതിനാൽ ഞങ്ങൾ അതിൽ സന്തോഷിക്കുന്നു. നിങ്ങളുടെ അഭിനന്ദനങ്ങൾ ഞങ്ങളെ എപ്പോഴും ആഴത്തിൽ സ്പർശിക്കുന്നു.
ഒരു കുടുംബമെന്ന നിലയിൽ നമ്മൾ അഭിമുഖീകരിച്ച എല്ലാ പരീക്ഷകളിലൂടെയും വിജയത്തോടെ കടന്നുപോകാൻ കർത്താവ് നൽകിയ കൃപയ്ക്ക് ഞാൻ നന്ദിയുള്ളവനാണ്. നമ്മോട് അസൂയയുള്ളവരായതിനാൽ നമ്മെ ബുദ്ധിമുട്ടിക്കാൻ സാത്താൻ അനേകം ആളുകളെ പ്രചോദിപ്പിച്ചു. എന്നാൽ സാത്താനെ കീഴടക്കാനും നമ്മെ ചീത്ത പറയുന്നവരോടും നമ്മെ ദ്രോഹിക്കാൻ ശ്രമിക്കുന്നവരോടും നല്ല മനോഭാവം പുലർത്താനും ദൈവത്തിൽ നിന്ന് നമുക്ക് കൃപ ലഭിച്ചു – അവയ്‌ക്കൊന്നും നമ്മെ ഉപദ്രവിക്കാൻ കഴിഞ്ഞില്ല. റോമർ 8:28-ൽ വാഗ്‌ദാനം ചെയ്‌തിരിക്കുന്നതുപോലെ, ആളുകൾ ചെയ്തതെല്ലാം നമ്മുടെ നന്മയ്‌ക്കായി മാത്രമാണ് പ്രവർത്തിച്ചത്.
മറ്റുള്ളവർ നമ്മെക്കുറിച്ച് പറയുന്ന എല്ലാ തിന്മകൾക്കും നമ്മെ മോശമാക്കാനോ മറ്റുള്ളവർ നമ്മെക്കുറിച്ച് പറയുന്ന എല്ലാ നല്ല കാര്യങ്ങൾക്കും നമ്മെ നല്ലവരാക്കാനോ കഴിയില്ലെന്ന് ഓർമ്മിക്കുക. നാം എന്തായിത്തീരണം എന്ന് നാം തന്നെ തീരുമാനിക്കുന്നു – അത് ദിവസവും നമ്മുടെ കുരിശ് എടുത്ത് യേശുവിനെ അനുഗമിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു, മറ്റുള്ളവർ നമ്മോട് എന്ത് പറഞ്ഞാലും ചെയ്താലും ക്രിസ്തുവിനെപ്പോലെ അവരോട് പ്രതികരിക്കുന്നു.
ഭാവിയിൽ പൂർണ്ണഹൃദയത്തോടെ ജീവിക്കുമെന്നു നാം തീരുമാനിക്കുകയാണെങ്കിൽ, നമ്മുടെ ഭൂതകാല പരാജയങ്ങൾ പോലും – അവ എത്ര ആഴമേറിയതും വലുതും ആയിരുന്നാലും – നമ്മുടെ ജീവിതത്തെക്കുറിച്ചുള്ള ദൈവത്തിൻ്റെ ഉദ്ദേശ്യം പൂർത്തീകരിക്കപ്പെടുന്നതിന് തടസ്സമാകില്ല. ഞാൻ വീണ്ടും ജനിച്ചതിനുശേഷം കർത്താവിനെ പലവിധത്തിൽ നിരാശപ്പെടുത്തി. എന്നാൽ 1975-ൽ (എനിക്ക് ഏകദേശം 36 വയസ്സുള്ളപ്പോൾ, നമ്മൾ വീട്ടിൽ ഒരു സഭയായി ഒത്തുകൂടാൻ തുടങ്ങിയപ്പോൾ), ഞാൻ ചെയ്തതുപോലെ ഇനി കർത്താവിനെ പരാജയപ്പെടുത്താതെ മറ്റുള്ളവരേക്കാൾ പൂർണ്ണഹൃദയനായിരിക്കുമെന്ന് ഞാൻ തീരുമാനിച്ചു. ഇത്രയും വർഷങ്ങൾക്ക് ശേഷം ഇന്ന്, ദൈവം എൻ്റെ തീരുമാനത്തെ മാനിച്ചുവെന്ന് എനിക്ക് പറയാൻ കഴിയും. വർഷാവർഷം എനിക്ക് കൂടുതൽ വലിയ അളവിൽ കൃപ നൽകി. അതുകൊണ്ട്, കുറ്റമറ്റ റെക്കോർഡുള്ളവരെയും ഒരിക്കലും വഴുതി വീഴാത്തവരെയും ദൈവം തിരഞ്ഞെടുക്കുന്നില്ലെന്ന് വ്യക്തിപരമായ അനുഭവത്തിൽ നിന്ന് എനിക്കറിയാം. വാസ്തവത്തിൽ, അവിടുന്നു മിക്കപ്പോഴും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്, ഏറ്റവും കൂടുതൽ പരാജയപ്പെട്ടവരെയാണ്. നമ്മുടെ സഭയിൽ വന്നിരിക്കുന്ന ഏറ്റവും മോശമായ പാപികളെക്കുറിച്ച് എനിക്ക് വലിയ പ്രതീക്ഷ നൽകുന്ന കാര്യം ഇതാണ്.
തനിക്കും തൻ്റെ കുട്ടിക്കും എല്ലാം സുഖമാണോ എന്ന് എലീശാ ചോദിച്ചപ്പോൾ ശൂനേംകാരി സ്ത്രീ പറഞ്ഞു: “അതെ, എല്ലാം സുഖമാണ്”, തൻ്റെ കുട്ടി മരിച്ചുപോയെങ്കിലും (2 രാജാക്കന്മാർ 4:8, 26)! അത് അതിശയകരമായ വിശ്വാസമായിരുന്നു. തുടർന്ന് അവളുടെ മകനെ മരിച്ചവരിൽ നിന്ന് ഉയിർപ്പിച്ചതിലൂടെ ദൈവം അവളുടെ വിശ്വാസത്തെ മാനിച്ചു! തന്നിൽ ആശ്രയിക്കുന്നവർക്കായി ദൈവം അത്ഭുതകരമായ കാര്യങ്ങൾ ചെയ്യുന്നു. ഇത്തരക്കാരെ ഒരു സാഹചര്യത്തിലും ലജ്ജിപ്പിക്കില്ല. നിങ്ങൾ എപ്പോഴും ദൈവത്തിലുള്ള ഇത്തരം വിശ്വാസത്തോടെ ജീവിക്കുക: തോറ്റ സ്ഥലങ്ങളിലാകട്ടെ, നിങ്ങൾ ദൈവത്തെ ദയനീയമായി പരാജയപ്പെടുത്തിയ ഇടങ്ങളിലാകട്ടെ ഏതൊരു “മരിച്ച” അവസ്ഥയിൽ നിന്നും കർത്താവിന് ഒരു പുനരുത്ഥാനം കൊണ്ടുവരാൻ കഴിയുമെന്ന് ഓർക്കുക. നിങ്ങൾ ചെയ്യേണ്ടത് തന്നോട് സത്യസന്ധത പുലർത്തുക എന്നതാണ്. (പാപങ്ങൾ മനുഷ്യരോടും ഏറ്റുപറയേണ്ടതില്ല, എന്നാൽ നിങ്ങൾ കർത്താവിനോട് പൂർണ്ണമായും സത്യസന്ധരായിരിക്കണം).
അനുഗ്രഹിക്കപ്പെട്ടു, മറ്റുള്ളവരെ അനുഗ്രഹിക്കാൻ
കർത്താവിനാൽ അനുഗ്രഹിക്കപ്പെടാനും അങ്ങനെ ഭൂമിയിൽ നാം കണ്ടുമുട്ടുന്ന ഓരോ കുടുംബത്തിനും (വ്യക്തികൾക്കും) ഒരു അനുഗ്രഹമായിത്തീരാനും നാം വിളിക്കപ്പെട്ടിരിക്കുന്നു. ഗലാത്യർ 3:14 പറയുന്നത്, പരിശുദ്ധാത്മാവിൻ്റെ ദാനത്തിലൂടെ അബ്രഹാമിൻ്റെ അനുഗ്രഹം നമുക്കുണ്ടാകേണ്ടതിന് ക്രിസ്തു ക്രൂശിൽ നമുക്കായി ഒരു ശാപമായിത്തീർന്നു എന്നാണ്. ആ അനുഗ്രഹം ഉല്പത്തി 12: 2, 3 ൽ കാണാം. അവിടെ ദൈവം അബ്രഹാമിനോട് പറഞ്ഞു, “ഞാൻ നിന്നെ അനുഗ്രഹിക്കും, ഭൂമിയിലെ എല്ലാ കുടുംബങ്ങളും നിന്നിലൂടെ അനുഗ്രഹിക്കപ്പെടും”. അതുകൊണ്ടാണ് നാം അവിടുത്തെ പരിശുദ്ധാത്മാവിനാൽ നിരന്തരം നിറയപ്പെടാൻ ദൈവത്തോട് അപേക്ഷിക്കുന്നത്.
ഇതാണ് നിങ്ങളുടെ അവകാശം. അതിനാൽ അത് അവകാശപ്പെടുകയും വരാനിരിക്കുന്ന പുതുവർഷത്തിലും എപ്പോഴും അതിൽ ജീവിക്കുകയും ചെയ്യുക. അനുതാപത്തിലൂടെയും പാപത്തിൻ്റെ ഏറ്റുപറച്ചിലിലൂടെയും എല്ലായ്‌പ്പോഴും നിങ്ങളുടെ മനസ്സാക്ഷിയെ തെളിമയോടെ സൂക്ഷിക്കുക. അങ്ങനെ അനുഗ്രഹം ഒഴുകുന്ന ചാനലിൽ തടസ്സമൊന്നും ഉണ്ടാകാതിരിക്കട്ടെ!
ഒന്നാമതായി, നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും നിങ്ങളെ അനുഗ്രഹിക്കാൻ ദൈവം ആഗ്രഹിക്കുന്നു – ആത്മീയം, ഭൗതികം, ശാരീരികം, വിദ്യാഭ്യാസപരം, തൊഴിൽപരം എന്നിങ്ങനെ. ദൈവത്തിൻ്റെ വാഗ്ദാനങ്ങൾ ഇവയാണ്: “നിങ്ങൾ ചെയ്യുന്നതെന്തും അഭിവൃദ്ധിപ്പെടും” (സങ്കീ. 1:3) “നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും നിങ്ങൾ വിജയിക്കും” (യോശുവ.1:8). ഈ പുതിയ ഉടമ്പടി യുഗത്തിൽ, നിങ്ങളെ അനുഗ്രഹിക്കാനും അഭിവൃദ്ധിപ്പെടുത്താനും നിങ്ങളെ വിജയിപ്പിക്കാനും ദൈവം ആഗ്രഹിക്കുന്നു, ഒന്നാമതായി നിങ്ങളുടെ ആത്മീയ ജീവിതത്തിൽ, പിന്നെ ഭൗതിക കാര്യങ്ങളിലും. പഴയ ഉടമ്പടി കാലത്ത് ഭൗതിക അനുഗ്രഹങ്ങളാൽ മാത്രം അനുഗ്രഹിച്ചിരുന്നു.
രണ്ടാമതായി, നിങ്ങളുടെ ജീവിതത്തിലൂടെ മറ്റുള്ളവരെ അനുഗ്രഹിക്കാൻ ദൈവം ആഗ്രഹിക്കുന്നു. അവർ നിങ്ങളിൽ ദൈവത്തിൻ്റെ ജീവൻ്റെ എന്തെങ്കിലും രുചിക്കണം. ഫലം ചിലർക്ക് നിങ്ങൾ “ജീവസുഗന്ധം” ആകും, മറ്റുള്ളവർക്ക് (ദൈവത്തെ നിരസിക്കുന്നവർ), നിങ്ങൾ “മരണത്തിൻ്റെ ഗന്ധം” ആകും (2 കൊരി. 2:16).
ഇതെല്ലാം നിവൃത്തിയാകണമെങ്കിൽ, പരിശുദ്ധാത്മാവിനാൽ നിരന്തരം നിറയപ്പെടാൻ നിങ്ങൾ വളരെ ആകാംക്ഷയോടെ അന്വേഷിക്കണം.
നമ്മുടെ ഭൗമിക ജോലി നമ്മുടെ ഉപജീവനത്തിനുള്ള ഒരു ഉപാധി മാത്രമാണ്. സാമ്പത്തികമായി ആരെയും ആശ്രയിക്കാതെ, കർത്താവിനെ സേവിക്കുന്നതിന് ഇതു നമ്മെ സഹായിക്കും. എന്നാൽ ഭൂമിയിലെ നമ്മുടെ ഒരു ഹ്രസ്വ ജീവിതത്തിൽ കഴിയുന്നത്ര ആളുകൾക്ക് ഒരു അനുഗ്രഹമാകാൻ നാം ആഗ്രഹിക്കുന്നു.
ഇന്ത്യയിലെ പ്രശസ്തരായ പ്രസംഗകർ സാധാരണയായി വലിയ നഗരങ്ങളിൽ മാത്രമേ പ്രസംഗിക്കാറുള്ളൂ. ഗ്രാമങ്ങളിലെ ലളിതഹൃദയരായ, ദരിദ്രരായ (നിരക്ഷരരായ) ആളുകൾക്കൊപ്പം ഇരിക്കാൻ അവർ ഒരിക്കലും സമയമെടുക്കുന്നില്ല. അതിനാൽ, ഇന്ത്യയിലെ ഗ്രാമങ്ങളിലെ പാവപ്പെട്ടവരെ സേവിക്കാനുള്ള പദവിയും ബഹുമാനവും ദൈവം നമുക്ക് നൽകിയതിൽ ഞാൻ സന്തോഷിക്കുന്നു. ഞാൻ അവിടെ ഒരു ജയ ജീവിതത്തിൻ്റെ സുവിശേഷം പ്രസംഗിക്കുന്നു – കർത്താവ് അവിടെ സഭകൾ സ്ഥാപിക്കുന്നു. അവിടെ പാവപ്പെട്ട സ്ത്രീകൾക്കും കുട്ടികൾക്കുമായി അമ്മ മെഡിക്കൽ ക്ലിനിക്കുകൾ നടത്തുന്നു. ഈ ആളുകൾക്കുള്ള ഞങ്ങളുടെ സേവനത്തിൽ ഞങ്ങൾ രണ്ടുപേരും വളരെയധികം അനുഗ്രഹിക്കപ്പെടുന്നു.
ദൈവം നമ്മുടെ ടേപ്പുകളും പുസ്‌തകങ്ങളും കൊണ്ടെത്തിച്ച സ്ഥലങ്ങൾ കാണുന്നത് അത്ഭുതകരമാണ്. അവ എല്ലാ ഭൂഖണ്ഡങ്ങളിലും – ഭൂമിയുടെ അങ്ങേയറ്റം വരെ – പോയിട്ടുണ്ട് (പ്രവൃത്തികൾ 1:8). പല പ്രസംഗകരും നമ്മുടെ പുസ്തകങ്ങളിൽ നിന്നും ടേപ്പുകളിൽ നിന്നുമുള്ള കാര്യങ്ങൾ അവരുടെ സഭകളിലെ സ്വന്തം സന്ദേശങ്ങളിൽ ഉപയോഗിക്കുന്നു. അങ്ങനെ, വചനം കൂടുതൽ മുന്നോട്ട് പോകുന്നു – എനിക്ക് ഒരിക്കലും പോകാൻ കഴിയാത്ത സഭകളിലേക്ക്. ദൈവത്തിനു മഹത്വം. ആളുകൾ അതിൽ ജീവിക്കുന്നിടത്തോളം കാലം നമ്മുടെ പുസ്‌തകങ്ങളും ടേപ്പുകളും സൗജന്യമായി ഉപയോഗിക്കാൻ നമ്മൾ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്, അതിലൂടെ പണം സമ്പാദിക്കാൻ ശ്രമിക്കരുതെന്നു മാത്രം.
പ്രചോദനം നൽകുന്ന രണ്ട് കവിതകൾ
അടുത്തിടെ എന്നെ അനുഗ്രഹിച്ച പ്രചോദനാത്മകമായ രണ്ട് കവിതകൾ ഇതാ:
ഞാൻ സോസറിൽ നിന്ന് കുടിക്കുകയാണ്
ഞാൻ ഒരിക്കലും ഒരു ഭാഗ്യം നേടിയിട്ടില്ല – ഇനി ഞാൻ ഒരിക്കലും നേടുകയുമില്ല.
പക്ഷേ അത് ശരിക്കും പ്രശ്നമല്ല, കാരണം ഞാൻ എന്തായാലും സന്തോഷവാനാണ്.
ഞാൻ എൻ്റെ യാത്ര പോകുമ്പോൾ ഞാൻ വിതച്ചതിലും മെച്ചമായതു കൊയ്യുന്നു;
ഞാൻ സോസറിൽ നിന്ന് കുടിക്കുകയാണ്, ‘കാരണം എൻ്റെ കപ്പ് കവിഞ്ഞൊഴുകുന്നു.
എനിക്ക് ധാരാളം സ്വത്തുക്കൾ ഇല്ല, ചിലപ്പോഴൊക്കെ കാര്യങ്ങൾ പരുക്കനാണ്
എന്നാൽ എൻ്റെ മക്കൾ എന്നെ സ്നേഹിക്കാൻ ഉള്ളപ്പോൾ, വേണ്ടത്ര സമ്പന്നനെന്ന് ഞാൻ കരുതുന്നു.
അവൻ്റെ കാരുണ്യം നൽകിയ അനുഗ്രഹങ്ങൾക്ക് ഞാൻ ദൈവത്തിന് നന്ദി പറയും;
ഞാൻ സോസറിൽ നിന്ന് കുടിക്കുകയാണ്, ‘കാരണം എൻ്റെ കപ്പ് കവിഞ്ഞൊഴുകുന്നു.
വഴി കുത്തനെയും ദുർഘടവുമാകുമ്പോൾ ദൈവം എനിക്ക് ശക്തിയും ധൈര്യവും നൽകിയാൽ
ഞാൻ മറ്റ് അനുഗ്രഹങ്ങൾ ചോദിക്കില്ല, ഞാൻ ഇതിനകം തന്നെ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു
മറ്റൊരാളുടെ ഭാരം താങ്ങാൻ തോന്നാത്തവിധം ഞാൻ ഒരിക്കലും തിരക്കിലാകാതിരിക്കട്ടെ;
അപ്പോൾ ഞാൻ സോസറിൽ നിന്ന് കുടിക്കും, ‘കാരണം എൻ്റെ കപ്പ് കവിഞ്ഞൊഴുകുന്നു.
(അജ്ഞാത കർത്യത്വം)
ദൈവത്തിന്റെ ഏറ്റവും ഉത്തമമായത്
പരീക്ഷയിൽ നിൽക്കാൻ ധൈര്യപ്പെടുന്ന ചുരുക്കം ചിലർക്കായി ദൈവത്തിന് തൻ്റെ ഏറ്റവും മെച്ചമായതുണ്ട്.
തൻ്റെ ഏറ്റവും മികച്ചത് ഇല്ലാത്തവർക്കായി ദൈവത്തിന് രണ്ടാമതൊരു തിരഞ്ഞെടുപ്പുണ്ട്.
വാഗ്‌ദാനമായ സ്വസ്ഥതയെ അപകടപ്പെടുത്തുന്നത് എല്ലായ്പ്പോഴും തുറന്ന പാപമല്ല;
‘ഭേദപ്പെട്ടത്’ പലപ്പോഴും നമ്മെ ‘മികച്ചതിൽ’ നിന്ന് തടയുന്ന ശത്രുവാണ്.
ഒരാൾ മാത്രമേ ഉള്ളൂ, എന്നാൽ ഏതെങ്കിലും വിധത്തിൽ അനുഗ്രഹിക്കപ്പെടണമെന്ന് അവ്യക്തമായി ആഗ്രഹിക്കുന്നു;
” നിൻ്റെ അനുഗ്രഹമല്ല, കർത്താവേ, ഞാൻ അന്വേഷിക്കുന്നത്; എനിക്ക് നിൻ്റെ ഏറ്റവും മികച്ചത് വേണം.”
ചിലർ ദൈവത്തിൻ്റെ പരമോന്നത തിരഞ്ഞെടുപ്പ് തേടുന്നു, എന്നാൽ പിന്നീട് – അവരെ പരീക്ഷകൾ ഞെരുക്കുമ്പോൾ,
അവർ വാടുന്നു, അവർ വഴങ്ങുന്നു, അവർ കുരിശ് ഒഴിവാക്കുന്നു, അങ്ങനെ അവർ ദൈവത്തിൻ്റെ ഏറ്റവും മികച്ചത് നഷ്ടപ്പെടുത്തുന്നു.
എൻ്റെ ഈ ചെറിയ ജീവിതത്തിൽ കഴിയുന്നത്ര തകർച്ച ഞാൻ ആഗ്രഹിക്കുന്നു
ദൈവത്തിനും മനുഷ്യർക്കും വേണ്ടിയുള്ള സേവനത്തിനായി. എനിക്ക് ദൈവത്തിൻ്റെ ഏറ്റവും മികച്ചത് വേണം.
“കർത്താവേ, അങ്ങയുടെ പരമോന്നത തിരഞ്ഞെടുപ്പ് എനിക്ക് തരണേ, ബാക്കി മറ്റുള്ളവർ എടുത്തോട്ടെ.
അവരുടെ നല്ല കാര്യങ്ങൾ എനിക്ക് ആകർഷണീയമല്ല, എനിക്ക് നിൻ്റെ ഏറ്റവും മികച്ചത് മതി.
വിജയികളുടെ തിരക്കിനിടയിൽ എൻ്റെ പേര് ഏറ്റുപറയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു;
ഒടുവിൽ എൻ്റെ യജമാനൻ പറയുന്നത് കേൾക്കൂ, “നന്നായി! നിനക്ക് എൻ്റെ ഏറ്റവും മികച്ചത് കിട്ടി.”
(എ.ബി.സിംപ്സൺ)
നിങ്ങളെല്ലാവരും നമ്മുടെ കർത്താവിന് ഏറ്റവും മികച്ചവരായിരിക്കട്ടെ.
അധ്യായം 54
ദൈവത്തെ നിങ്ങളുടെ ജീവിതത്തിൻ്റെ ഭരണാധികാരിയാക്കുക
എല്ലായ്‌പ്പോഴും നിങ്ങൾ ആദ്യം ദൈവരാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കണമെന്ന് ഞാൻ എപ്പോഴും പ്രാർത്ഥിക്കുന്നു. അപ്പോൾ നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും നിങ്ങൾ അഭിവൃദ്ധി പ്രാപിക്കുകയും ശക്തനായ ഒരു ‘മഹാവീരനെപ്പോലെ’ ദൈവം നിങ്ങൾക്കുവേണ്ടി പ്രവർത്തിക്കുകയും ചെയ്യും (യിരെമ്യ.20:11). ഇത് എൻ്റെ ജീവിതത്തിലുടനീളം ഞാൻ അനുഭവിച്ചിട്ടുള്ളതാണ്.
‘ദൈവരാജ്യം അന്വേഷിക്കുക’ എന്നതു പ്രാഥമികമായി സുവിശേഷീകരണത്തെയോ മിഷനറി പ്രവർത്തനത്തെയോ അല്ല പരാമർശിക്കുന്നത്. ദൈവത്തെ നിങ്ങളുടെ ജീവിതത്തിൻ്റെ അധിപനാക്കുക, എല്ലായ്‌പ്പോഴും ദൈവത്തിൻ്റെ അധികാരത്തിൻ കീഴിൽ ജീവിക്കുക, അവിടുത്തെ സ്വർഗ്ഗീയ മൂല്യങ്ങൾക്കു പണം, ഭൗമിക സുഖങ്ങൾ, മനുഷ്യൻ്റെ മാനം എന്നിവയെക്കാൾ മുൻഗണന നൽകുക എന്നാണ് ഇതിനർത്ഥം.
‘ദൈവത്തിൻ്റെ നീതി അന്വേഷിക്കുക’ എന്നതിനർത്ഥം നിങ്ങളുടെ ആന്തരിക ജീവിതത്തിലും നിങ്ങളുടെ ബാഹ്യ പെരുമാറ്റത്തിൻ്റെ എല്ലാ ഭാഗങ്ങളിലും അവിടുത്തെ സ്വഭാവം പ്രകടമാകാൻ ആഗ്രഹിക്കുക എന്നതാണ്.
ഈ സത്യം നിങ്ങളുടെ എല്ലാ ദിവസവും നിങ്ങളെ സ്വാധീനിക്കട്ടെ. ഈ സത്യം നിങ്ങളെയെല്ലാം കീഴടക്കിയിരിക്കുന്നത് കണ്ടാൽ എനിക്ക് സന്തോഷത്തോടെ ഈ ഭൂമി വിട്ടുപോകാം.
നിങ്ങൾക്ക് കുട്ടികളുണ്ടാകുമ്പോൾ, നിങ്ങളുടെ കുട്ടികളെയും ഈ സത്യം പഠിപ്പിക്കണം. അതുവഴി അവർക്ക് അവരുടെ ജീവിതത്തിലും ഇതേ ഫലം കണ്ടെത്താനാകും. അങ്ങനെ, തലമുറതലമുറയായി കർത്താവ് മടങ്ങിവരുന്നതുവരെ നമ്മുടെ കുടുംബത്തിലൂടെ ഭൂമിയിൽ കർത്താവിന് ഒരു സാക്ഷി ഉണ്ടായിരിക്കും.
ഇത് ഉപദേശത്തെക്കുറിച്ചല്ല, ജീവിതത്തെക്കുറിച്ച്
പൗലോസ് സംസാരിക്കുന്നത് ” വെറും തോന്നലല്ലാത്ത വിശുദ്ധിയെ”ക്കുറിച്ചാണ് (എഫേ. 4:24 – ജെ.ബി. ഫിലിപ്സ് പരിഭാഷ). ഇത് സിദ്ധാന്തം മനസ്സിലാക്കുന്നതിലൂടെയല്ല, മറിച്ച് യേശു തന്നെ നമ്മിലൂടെ തൻ്റെ ജീവിതം നയിക്കുന്നതിലൂടെയാണ്. 1 തിമൊഥെയൊസ് 3:16-ൽ പരാമർശിച്ചിരിക്കുന്ന ദൈവഭക്തിയുടെ രഹസ്യം യേശു നമ്മുടെ ജഡത്തിൽ വന്നു എന്ന ഉപദേശമല്ല, മറിച്ച് നമ്മുടെ ജഡത്തിൽ വന്ന യേശുതന്നെയാണ്. ഒരു ഉപദേശത്തിലും നോക്കാതെ യേശുവിലേക്ക് നോക്കുന്നതിലൂടെയാണ് നാം അവിടുത്തെ സാദൃശ്യത്തിലേക്ക് രൂപാന്തരപ്പെടാൻ പോകുന്നത് (2 കൊരി. 3:18). ഇത് നിങ്ങളുടെ ജീവിതകാലം മുഴുവൻ ഓർക്കുക.
എല്ലാ ഉപദേശങ്ങളും നിങ്ങളെ വഴിതെറ്റിച്ചേക്കാം: (1) നിങ്ങൾ കർത്താവിൽത്തന്നെ ദൃഷ്ടിവെക്കുന്നില്ലെങ്കിൽ, (2) അവനെ സ്നേഹിക്കുന്ന എല്ലാവരേയും നിങ്ങൾ സ്നേഹിക്കുന്നില്ലെങ്കിൽ, അവർ ഏത് വിഭാഗത്തിൽപ്പെട്ടാലും, അവർ എന്ത് ഉപദേശം സ്വീകരിച്ചാലും. യേശു തന്നെയാണ് അവിടുത്തെ ശരീരമായ സഭയുടെ തലവൻ. എന്നാൽ ഒരു ഉപദേശം തലയായാൽ, ആളുകൾ പരീശന്മാരായിത്തീരും – ഉപദേശം എത്രത്തോളം ശുദ്ധമാകുമോ അതുമൂലം രുപപ്പെടുന്നത് അത്രത്തോളം വലിയ പരീശന്മാരായിരിക്കും – നമ്മുടെ പാട്ടിലെ ഒരു വരി ഓർക്കുക: “ഒരിക്കൽ അത് അനുഗ്രഹമായിരുന്നു, ഇപ്പോൾ അത് കർത്താവാണ്”.
ഒരു സഭയെന്ന നിലയിൽ നാം അവതരിപ്പിക്കുന്ന ചിത്രം, യേശു മുന്നോട്ടു വച്ച പിതാവിൻ്റെ പ്രതിച്ഛായയുമായി പൊരുത്തപ്പെടണം – പ്രത്യേകിച്ചും യോഹന്നാൻ 8: 1-12-ൽ നാം കാണുന്നത്. അവിടെ യേശു മതഭക്തരായ പരീശന്മാർക്കെതിരെ, അനുതപിച്ച പാപിനിയായ സ്ത്രീയുടെ പക്ഷത്തായിരുന്നു. ഭൂമിയിൽ ഇതുവരെ പ്രസംഗിച്ചിട്ടില്ലാത്ത വിശുദ്ധിയുടെ ഏറ്റവും ഉയർന്ന നിലവാരം യേശു പ്രസംഗിച്ചു. എന്നിട്ടും അവിടുന്ന് ഏറ്റവും മോശപ്പെട്ട പാപികളുമായി ഇടകലർന്നു (ഉദാ: ഉയിർത്തെഴുന്നേറ്റ കർത്താവിനെ ആദ്യമായി കാണാനുള്ള പദവി ലഭിച്ച മഗ്ദലന മറിയം). അവിടുന്ന് ഒരിക്കൽ പോലും അത്തരം പാപികളെ വിമർശിക്കുകയോ അവരുടെ ഭൂതകാലത്തെക്കുറിച്ച് അവരെ ഓർമ്മിപ്പിക്കുകയോ ചെയ്തിട്ടില്ല. ഒരു സഭ എന്ന നിലയിലും ഇതാണ് നമ്മുടെ ആഹ്വാനം – യേശു പ്രസംഗിച്ച അതേ പരിശുദ്ധിയുടെ നിലവാരം പ്രസംഗിക്കുക, എന്നിട്ടും ഏറ്റവും മോശപ്പെട്ട പാപികളെയും പിന്മാറ്റക്കാരെയും തന്നിലേക്ക് അടുപ്പിക്കുക.
നമ്മുടെ സഭ ഒരു ആശുപത്രി പോലെയാണ്, അവിടെ ഏറ്റവും മോശമായ കേസുകൾ സ്വാഗതം ചെയ്യപ്പെടുന്നു. അവയെല്ലാം സുഖപ്പെടുത്താൻ കഴിയും. അവൻ അല്ലെങ്കിൽ അവൾ സഹായിക്കപ്പെടാൻ കഴിയാത്തത്ര മോശക്കാരാണെന്ന് ആർക്കും തോന്നേണ്ടതില്ല. പണക്കാരും സ്വയതൃപ്തിയുള്ളവരും ഒത്തുചേരുന്ന ക്ലബ്ബുകൾ പോലെയാണ് ചില സഭകൾ. എന്നാൽ ഏറ്റവും മോശപ്പെട്ട പാപികൾക്ക് ഒരു ആശുപത്രിയാകാൻ നമ്മൾ ആഗ്രഹിക്കുന്നു.
നിരുത്സാഹപ്പെടുത്തുകയോ അപലപിക്കുകയോ ഇല്ല
ക്രിസ്തീയ ജീവിതത്തിൽ അച്ചടക്കത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ചില ചിന്തകൾ ഞാൻ ഇപ്പോൾ പങ്കുവയ്ക്കട്ടെ. അച്ചടക്കം എളുപ്പമുള്ള കാര്യമല്ല, എന്നാൽ നിങ്ങൾ ആത്മീയ മനുഷ്യരാകണമെങ്കിൽ അത് അത്യന്താപേക്ഷിതമാണ്. നിങ്ങൾ ഇപ്പോൾ അച്ചടക്കമില്ലാത്തവനാണെങ്കിൽ, അത് നിങ്ങളെ നിരുത്സാഹപ്പെടുത്തുകയോ കുറ്റം വിധിയിലേക്കു നടത്തുകയോ ചെയ്യരുത് – കാരണം നിരുത്സാഹവും സ്വയം അപലപിക്കുന്നതും അച്ചടക്കമില്ലാത്തതിനേക്കാൾ മോശമാണ്. ഭൂതകാലത്തിൽ നിന്ന് തിരിഞ്ഞ് വരും ദിവസങ്ങളിൽ അച്ചടക്കമുള്ള മനുഷ്യനാകാൻ നിങ്ങളെ സഹായിക്കാൻ കർത്താവിനോട് അപേക്ഷിക്കുക.
കർത്താവ് നമ്മെ എല്ലാവരേയും നാം ആയിരിക്കുന്നതു പോലെ തന്നെ എടുത്തു, ക്രിസ്തുവിൽ നമ്മെ സ്വീകരിച്ചു. അതുകൊണ്ട് നമ്മുടെ മുൻകാലത്തെ അച്ചടക്കമില്ലാത്ത ജീവിതരീതി നമ്മെ നഷ്ടത്തിലേക്ക് നയിച്ചുവെന്ന് കണ്ടെത്തുമ്പോഴും നാം അത് കാര്യമാക്കാതെ മുന്നോട്ട് പോകണം. (1) പാപം ഒഴിവാക്കുക, (2) ദൈവേഷ്ടം ചെയ്യുക എന്നിവയൊഴിച്ചാൽ ഈ ലോകത്തിൽ പ്രാധാന്യമുള്ളതായി ഒന്നുമില്ല. ഈ രണ്ട് മേഖലകളിലും നമ്മൾ എല്ലാം ശരിയാണെങ്കിൽ, നമുക്ക് 99.9 ശതമാനവും ശരിയാണ്. ഈ രണ്ടു മേഖലകളിലാണ് നാം പൂർണതയിലേക്ക് മുന്നേറേണ്ടത്. പണനഷ്ടം പോലും ദ്വിതീയമാണ്. നമ്മൾ പരാജയപ്പെടുമ്പോൾ, അടുത്ത തവണ കാര്യങ്ങൾ മികച്ചതാക്കാൻ ദൈവത്തിൽ നിന്നുള്ള കൃപ തേടണം – ഈ ‘അടുത്ത തവണ’ അതേ കാര്യം തന്നെ മെച്ചമായി ചെയ്യാൻ നാം ശ്രമിക്കുന്ന ആയിരാമത്തെ തവണയാണെങ്കിലും. ദൈവം വളരെ നല്ലവനാണ് – അവിടുന്നു തീർച്ചയായും നമ്മെ സഹായിക്കും.
ജ്ഞാനം
ക്രിസ്തീയ ജീവിതത്തിലെ ഏറ്റവും വലിയ ആവശ്യം ജ്ഞാനമാണ്. അത് നേടാനുള്ള ആദ്യ യോഗ്യത നമുക്ക് അതിൻ്റെ കുറവുണ്ടെന്ന് സമ്മതിക്കുക എന്നതാണ് (യാക്കോബ് 1:5). ചെറുപ്പമായിരിക്കുമ്പോഴോ പ്രായമാകുമ്പോഴോ അത് അംഗീകരിക്കാൻ എളുപ്പമല്ല. എന്നാൽ അത് നിരന്തരം അംഗീകരിക്കുന്ന ഒരാൾക്ക് ജ്ഞാനം സമൃദ്ധമായി ലഭിക്കും! അതുകൊണ്ട് നമുക്ക് ദൈവിക ജ്ഞാനം ഇല്ലെന്ന് അംഗീകരിക്കുക എന്നതാണ് ഏറ്റവും വലിയ ജ്ഞാനം! ഈ അഭാവം അംഗീകരിക്കാനും അങ്ങനെ എല്ലാ സാഹചര്യങ്ങളിലും എല്ലാ ബന്ധങ്ങളിലും ദൈവത്തിൻ്റെ ജ്ഞാനത്താൽ നിറയാനും നിങ്ങൾക്ക് കൃപ ലഭിക്കട്ടെ. ദൈവത്തിൻ്റെ വഴികൾ നമ്മുടെ വഴികളല്ല. അവിടുത്തെ വഴികൾ തികവുള്ളതാണ് – നമ്മുടെ വഴികളും അവിടുന്നു തികവുറ്റതാക്കും.
നിങ്ങളുടെ വഴിയിൽ വരുന്ന പരീക്ഷകളും സങ്കടങ്ങളും പാഴാക്കരുത്. അവരിൽ നിന്ന് കുറച്ച് മഹത്വം വീതം നേടുക. ഭൂതകാലത്തെക്കുറിച്ച് നമ്മൾ ഒരിക്കലും സംസാരിക്കില്ല, അത് നമ്മെ കൂടുതൽ ജ്ഞാനികളും കൂടുതൽ ശ്രദ്ധാലുക്കളും ഭാവിയിൽ കൂടുതൽ പൂർണ്ണഹൃദയരും ആക്കുന്നില്ലെങ്കിൽ എന്ന് നമ്മൾ എപ്പോഴും സഭയിൽ പറഞ്ഞിരുന്നത് ഓർക്കുക. നമ്മുടെ ഭൂതകാലം ഒരിക്കലും നമ്മെ നിരുത്സാഹപ്പെടുത്താനോ, “ഞാൻ ഉണ്ടായിരുന്നെങ്കിൽ…..” അല്ലെങ്കിൽ “ഞാൻ ഇല്ലായിരുന്നെങ്കിൽ” എന്ന് ആഗ്രഹിക്കുവാനോ അനുവദിക്കരുത്. ദൈവം നിഗൂഢമായ വഴികളിൽ പ്രവർത്തിക്കുകയും നമ്മുടെ പരാജയങ്ങളും തെറ്റുകളും പോലും അവിടുത്തെ നാമത്തെ മഹത്വപ്പെടുത്താൻ ഉപയോഗിക്കുകയും ചെയ്യുന്നു. ഇവയെല്ലാം നമ്മെ തകർക്കാനും യേശുവിനെപ്പോലെയാക്കാനുമുള്ള അവിടുത്തെ വഴികളുടെ ഭാഗമാണ്. നമ്മൾ പാഠങ്ങൾ പഠിച്ചിട്ടുണ്ടെങ്കിൽ, ഭൂതകാലത്തെ ഉപേക്ഷിച്ച് മുന്നോട്ട് പോകണം. നാം അഭിമുഖീകരിക്കുന്ന എല്ലാ പരീക്ഷകളിലും ദൈവത്തിന് നന്ദി പറയാൻ ധാരാളം ഉണ്ട്. അതുകൊണ്ട് കർത്താവിനെ സ്തുതിക്കുക.
യേശുവിൻ്റെ നാമത്തിൽ നീങ്ങിപ്പോകാൻ നിങ്ങൾ കൽപിച്ചാൽ ദൈവഹിതം ചെയ്യുന്നതിനുള്ള വഴിയിൽ തടസ്സമായി നിൽക്കുന്ന ഒരു പർവതവുമില്ല (മർക്കോസ് 11:22-25). അത് ഓർക്കുക. അത്തരം ഓരോ പർവതവും നിങ്ങളുടെ വിശ്വാസത്തിനു നേരെയുള്ള വെല്ലുവിളിയാണ്, പിൻവാങ്ങാനുള്ള സൂചനയല്ല.
രക്ഷ, കൃപയാൽ
നമുക്കെല്ലാവർക്കും ദൈവത്തിൻ്റെ സ്വീകാര്യതയുടെ ഉറപ്പ് ആവശ്യമാണ്. നിങ്ങൾ റോമർ, ഗലാത്യർ എന്നീ ലേഖനങ്ങൾ പ്രത്യേകമായി വായിച്ചാൽ, സുവിശേഷം അതിൻ്റെ ശുദ്ധമായ രൂപത്തിൽ സംരക്ഷിക്കാൻ പൗലോസ് എത്ര കഠിനമായി പോരാടിയെന്ന് കാണാൻ കഴിയും. നിത്യജീവനെ ദൈവത്തിൽ നിന്നുള്ള സൗജന്യ ദാനമായി വിവരിക്കുന്നു (റോമ. 6:23), അല്ലാതെ സമ്പാദിച്ച ഒന്നല്ല. ആരെങ്കിലും മറ്റൊരു സുവിശേഷം പ്രസംഗിച്ചാൽ അവൻ ശപിക്കപ്പെട്ടവനാണെന്ന് പൗലോസ് പറയുന്നു (ഗലാ.1:8). വിശ്വാസത്തിലൂടെയുള്ള കൃപയാൽ മാത്രമാണ് രക്ഷ. പലരും ഈ സത്യം ദുരുപയോഗം ചെയ്തതിനാൽ, മറ്റുള്ളവർ അതിനോടു പ്രതികരിക്കുകയും വിശ്വാസികളെ നേർവഴിയിൽ കൊണ്ടുവരാൻ വീണ്ടും നിയമം പ്രസംഗിക്കുകയും ചെയ്തു. എന്നാൽ അതൊരു ഉത്തരമല്ലെന്ന് ഞാൻ കണ്ടു, കാരണം അപ്പോൾ സംഭവിക്കുന്നത് പിശാച് രണ്ട് കൂട്ടരുടെയും മേൽ വിജയിക്കുന്നു എന്നതാണ് – കൃപ ദുരുപയോഗം ചെയ്യുന്നവരെയും ശാശ്വതമായ അരക്ഷിതാവസ്ഥയിൽ ജീവിക്കുന്നവരെയും ജയിക്കുന്നു.
കൃപയെ ദുരുപയോഗം ചെയ്യുന്നതുപോലെ അത്രയേറെ മോശമല്ല അരക്ഷിത ബോധത്തിൻ്റെ തോന്നലുകൾ. കാരണം അത്തരം തോന്നലുകളിലൂടെ നമ്മുടെ രക്ഷ നഷ്ടപ്പെടുന്നില്ല. എന്നാൽ അവ ഭൂമിയിൽ നമ്മെ ദൈവത്തിന് തീർത്തും നിഷ്ഫലരാക്കുന്നു. ക്രിസ്തുവിൻ്റെ രക്തം നമ്മുടെ പാപങ്ങളെ ശുദ്ധീകരിച്ചതിനു ശേഷവും നാം അശുദ്ധരാണെന്ന് സങ്കൽപ്പിക്കുന്നത് അവിശ്വാസമാണ് (വിനയമല്ല). അത് യഥാർത്ഥത്തിൽ ദൈവത്തെ അപമാനിക്കലാണ്. കാരണം അത് നമ്മുടെ പാപങ്ങളെ ക്രിസ്തുവിൻ്റെ രക്തത്തിനും മുകളിൽ ഉയർത്തുകയാണ്.
കൃപ ആദ്യം നമ്മുടെ പാപങ്ങൾ ക്ഷമിക്കുകയും പിന്നീട് നമ്മെയും പാപത്തിൽ വീഴാതെ സൂക്ഷിക്കുകയും ചെയ്യുന്നു (റോമ.6:14). ഇതാണ് “ദൈവത്തിൻ്റെ യഥാർത്ഥ കൃപ” (1 പത്രോ. 5:12). ദൈവത്തിൻ്റെ ഈ പൂർണ്ണ കൃപയിൽ വിശ്വസിക്കുന്നവർക്കാണ് അവിശ്വാസികളെ നേടുന്നതിന് ഏറ്റവും ഫലപ്രദമായി പ്രവർത്തിക്കാവുന്നത്.
ക്രിസ്തു നമ്മിലൂടെ പ്രവർത്തിക്കുന്നു
ഇവിടെയിതാ അറിയപ്പെടുന്ന ഒരു പ്രസ്താവന – എന്നാൽ രണ്ടാമത്തെ വരിയിൽ അതു ഞാൻ ചെറുതായി പരിഷ്ക്കരിച്ചു.
“ഒരേയൊരു ജീവിതം മാത്രം – അത് ഉടൻ കടന്നുപോകും.
ക്രിസ്തു നമ്മളിലൂടെ ചെയ്യുന്ന കാര്യങ്ങൾ മാത്രം നിലനിൽക്കും.”
രണ്ടാമത്തെ വരി, “ക്രിസ്തുവിനു വേണ്ടി ചെയ്യുന്നതു മാത്രമേ നിലനിൽക്കൂ” എന്ന സ്ഥിരം പല്ലവി പരിഷ്‌ക്കരിച്ചതാണ്, കാരണം ഇന്ന് ക്രിസ്തുവിനുവേണ്ടി ചെയ്യുന്ന പലതും ദൈവഹിതപ്രകാരമല്ല. മനുഷ്യൻ തൻ്റെ തീക്ഷ്ണതയിൽ, ദൈവത്തിൽ നിന്നുള്ള യാതൊരു നടത്തിപ്പുമില്ലാതെ കാര്യങ്ങൾ ചെയ്യുന്നു – ഉദാഹരണത്തിന്, മുഴുവൻ സമയ ക്രിസ്‌തീയ പ്രവർത്തനത്തിനു പോകുന്നു. ഒരു ആവശ്യം കാണുന്നതിനാൽ, ദൈവത്തിൽ നിന്നുള്ള ഒരു പ്രത്യേക വിളി ഇല്ലാതെ അതിനു പോകുന്നു. അത് ത്യാഗപരമായിരിക്കാം, എന്നാൽ ദൈവം യാഗത്തെക്കാൾ അനുസരണം ആഗ്രഹിക്കുന്നു (1 ശമു.15:22).
ആളുകൾ നമ്മുടെ സഭയിൽ നിന്ന് പുറത്തുപോകുമ്പോൾ, അത് എന്നെ ഒരിക്കലും ശല്യപ്പെടുത്തിയിട്ടില്ല, കാരണം ഒരിക്കൽ സ്വർഗത്തിന് അതിൻ്റെ മൂന്നിലൊന്ന് മാലാഖമാരെ നഷ്ടമായെന്നു ഞാൻ കാണുന്നു ( വെളിപ്പാട് 12:3,4 ഇവിടെ “നക്ഷത്രങ്ങൾ” മാലാഖമാരാണ് – ഇയ്യോബ് 38:7) . പക്ഷേ, ആ പാറ്റിക്കൊഴിക്കൽ സ്വർഗത്തെ ശുദ്ധമാക്കി! യേശുവിൻ്റെ പ്രസംഗം, ആത്മാർത്ഥതയുള്ള പതിനൊന്ന് പേർ മാത്രം അവശേഷിക്കുന്നതുവരെ പലരെയും തന്നെ വിട്ടുപോകാൻ പ്രേരിപ്പിച്ചു (യോഹന്നാൻ 6:60,66,70). ആ പതിനൊന്നു പേർ തികഞ്ഞവരായിരുന്നില്ലെങ്കിലും ആത്മാർത്ഥതയുള്ളവരായിരുന്നു!
വിലക്കപ്പെട്ടതിലേക്ക് ഒരിക്കലും പോകരുത്
പ്രലോഭനവും പാപവും തമ്മിലുള്ള വ്യത്യാസം മിക്ക വിശ്വാസികൾക്കും മനസ്സിലാകുന്നില്ല. പ്രലോഭനത്തിനെതിരായ പോരാട്ടത്തിൽ നാം എത്രത്തോളം വിശ്വസ്തരാണോ, ആ നിലയിൽ പ്രലോഭനത്തിനെതിരായ പോരാട്ടം പിന്നീട് നമുക്ക് എളുപ്പമാകുമെന്നും അവർ മനസ്സിലാക്കുന്നില്ല.
അതുകൊണ്ടാണ് വിശ്വാസികൾക്കിടയിൽ പ്രലോഭനത്തിനെതിരായ പോരാട്ടത്തിൻ്റെ വ്യത്യസ്ത തലങ്ങളുള്ളത് – കാരണം അവർ അവരുടെ മുൻകാല ജീവിതത്തിൽ ആ പ്രലോഭനങ്ങൾക്ക് വ്യത്യസ്ത തലങ്ങളിൽ വഴങ്ങി. ഉദാഹരണത്തിന്, രക്ഷിക്കപ്പെടാത്ത ദിവസങ്ങളിൽ പുക വലിക്കുകയോ മദ്യം കുടിക്കുകയോ മോശമായ ഭാഷ ഉപയോഗിക്കുകയോ ചെയ്ത വിശ്വാസികൾ പരിവർത്തനത്തിന് ശേഷവും ആ മേഖലകളിൽ പ്രലോഭിപ്പിക്കപ്പെടുമ്പോൾ ആ ശീലങ്ങളുമായി പൊരുതുന്നു. പക്ഷേ, എന്തുകൊണ്ടാണ് ആ മദ്യപാനം, പുകവലി തുടങ്ങിയ കാര്യങ്ങളിൽ നിങ്ങൾക്ക് ഒരു പോരാട്ടവുമില്ലാത്തത്? കാരണം നിങ്ങൾ പണ്ട് ആ ശീലങ്ങളിൽ മുഴുകിയിട്ടില്ല.
യേശു ഒരിക്കൽ പോലും ഒരു പ്രലോഭനത്തിനും വഴങ്ങിയിട്ടില്ല എന്ന് നമുക്കറിയാം. അതിനാൽ പ്രലോഭനത്തിനെതിരായ പോരാട്ടം അവിടുത്തെക്ക് എങ്ങനെയായിരുന്നുവെന്ന് നമുക്ക് വിശകലനം ചെയ്യാനോ മനസ്സിലാക്കാനോ കഴിയില്ല. അവിടുത്തെ ആന്തരിക ജീവിതത്തെ വിശകലനം ചെയ്യാൻ നാം ഒരിക്കലും ശ്രമിക്കരുത്. ബേത്ത്-ശേമെശ്യയിലെ ജനങ്ങൾ “കർത്താവിൻ്റെ പെട്ടകത്തിൽ നോക്കി” – അവരുടെ അനാദരവിനു ദൈവം അവരിൽ പലരെയും സംഹരിച്ചു (1 ശമു.6:19). യേശുവിൻ്റെ ആന്തരിക ജീവിതത്തെ നാം വിശകലനം ചെയ്യാൻ ശ്രമിക്കുന്നത് ഇതുപോലെ അ നാദരവ്കാട്ടലാണ്. “രഹസ്യങ്ങൾ നമ്മുടെ ദൈവമായ കർത്താവിൻ്റേതാണ്, എന്നാൽ വെളിപ്പെടുന്നവ നമ്മുടേതാണ്” (ആവ. 29:29).
യോഹന്നാൻ്റെ രണ്ടാമത്തെ ലേഖനം തെറ്റിൻ്റെ രണ്ട് കിഴുക്കാം തൂക്കായ പാറക്കെട്ടുകൾ വെളിപ്പെടുത്തുന്നു. ആദ്യത്തേത് ഇതാ: “യേശുക്രിസ്തു ജഡത്തിൽ വന്നതായി അംഗീകരിക്കാത്ത അനേകം വഞ്ചകർ ലോകത്തിലേക്ക് പുറപ്പെട്ടിരിക്കുന്നു” (2 യോഹന്നാൻ 7). മറുവശത്തുള്ള പാറക്കെട്ട് ഇതാ: “ക്രിസ്തുവിൻ്റെ പ്രബോധനത്തിൽ നിലനിൽക്കാത്ത, അതിരുകടന്ന ആർക്കും ദൈവമില്ല” (2 യോഹന്നാൻ 9).
വെളിപ്പെടുത്തിയതു മാത്രമേ നമുക്കറിയൂ – “യേശു എല്ലാ കാര്യങ്ങളിലും നമ്മെപ്പോലെ പരീക്ഷിക്കപ്പെട്ടു, എന്നാൽ പാപം ചെയ്തില്ല” (എബ്രാ. 4:15). അതറിഞ്ഞാൽ മതി. അവിടെ നിർത്തുക – അവിടുത്തെ മാതൃക പിന്തുടരുക.
നമുക്ക് വ്യക്തമായി അറിയാവുന്ന ഒരു കാര്യം യേശുവിൻ്റെ ഉള്ളം തികച്ചും ശുദ്ധമായിരുന്നു എന്നതാണ്. അവിടുന്നു കളങ്കമില്ലാത്ത ഒരു കുഞ്ഞാടായിരുന്നുവെന്ന് ബൈബിൾ പറയുന്നു. അല്ലായിരുന്നെങ്കിൽ അവിടുത്തേക്കു നമ്മുടെ പാപങ്ങൾക്കുവേണ്ടി പാപരഹിതമായ ഒരു യാഗമായി മാറാൻ കഴിയുമായിരുന്നില്ല. യേശു വന്നത് പാപപൂർണമായ ശരീരത്തിലല്ല, മറിച്ച് “പാപ ജഡത്തിൻ്റെ സാദൃശ്യത്തിൽ” മാത്രമാണ് (റോമ.8:3). തന്നിൽ പാപം ഉണ്ടായിരുന്നില്ല. ദൂതൻ മറിയയോട് പറഞ്ഞതുപോലെ അവിടുന്ന് ഒരു “വിശുദ്ധ പ്രജ” ആയി ജനിച്ചു (ലൂക്കോ 1:35).
അധ്യായം 55
ക്രിസ്തുവിൽ നീതീകരിക്കപ്പെട്ടു
നാം നമ്മുടെ പാപങ്ങൾ (അവ എത്രയോ വലുതായിരുന്നാലും) ദൈവത്തോട് ഏറ്റുപറയുമ്പോൾ, അവിടുന്നു നമ്മോട് ക്ഷമിക്കുകയും നമ്മെ ഉടനടി ശുദ്ധീകരിക്കുകയും ചെയ്യുന്നു (1 യോഹന്നാൻ 1:9). ഞാൻ നിങ്ങളോട് പലപ്പോഴും പറഞ്ഞിട്ടുള്ള കാര്യം ആവർത്തിക്കട്ടെ: ദൈവം നമ്മുടെ പാപങ്ങൾ ഇനി ഓർക്കുകയില്ല (എബ്രാ.8:12 കാണുക). ക്രിസ്തുവിൻ്റെ രക്തത്താൽ അവിടുന്നു നമ്മുടെ എല്ലാ പാപങ്ങളും മായ്ച്ചുകളയുന്നു. ദൈവം നമ്മുടെ പാപങ്ങൾ ഇനി ഓർക്കുന്നില്ലെങ്കിൽ, നാം അവയെ ഓർക്കേണ്ട ആവശ്യമില്ല. ഒരു മനുഷ്യനോടും നമ്മുടെ പാപങ്ങൾ ഏറ്റുപറയേണ്ട ആവശ്യമില്ല. നമ്മുടെ പാപങ്ങളെ മുഴുവനായി ശുദ്ധീകരിച്ച ക്രിസ്തുവിൻ്റെ രക്തത്തിൻ്റെ ശക്തിയെക്കാൾ നാം ഒരിക്കലും നമ്മുടെ പാപങ്ങളുടെ വലുപ്പം ഉയർത്തിക്കാട്ടരുത്. ക്രിസ്തുവിൻ്റെ രക്തവും നമ്മെ നീതീകരിക്കുന്നു (റോമ.5:9). അതിനർത്ഥം ദൈവം നമ്മെ ഇപ്പോൾ അവിടുത്തെ ദൃഷ്ടിയിൽ നീതിമാന്മാരായി പ്രഖ്യാപിക്കുന്നു എന്നാണ്. അത് വിശ്വസിക്കുകയും ഏറ്റുപറയുകയും അതനുസരിച്ച് ജീവിക്കുകയും വേണം.
“ദൈവം ശുദ്ധീകരിച്ചത് നീ മലിനമെന്നു വിചാരിക്കരുത്” (പ്രവൃത്തികൾ 10:15, 16) എന്ന് പറയുന്ന ദൈവവചനത്തിൽ നിൽക്കാൻ ഞാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നു. അത് ബോധ്യപ്പെടാൻ പത്രോസിന് ആ ദർശനം മൂന്ന് തവണ കാണേണ്ടി വന്നു. എന്നിട്ടും ഈ വിഷയത്തിൽ പത്രോസ് പിന്നീട് ഇടറിപ്പോയി (ഗലാ. 2:11-13). എന്നാൽ ഒരിക്കൽ പോലും നാം ഇടറേണ്ടതില്ല. ദൈവം ശുദ്ധീകരിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ നമ്മൾ ആർക്കെങ്കിലും അവസരം നൽകുന്നതിലൂടെ സഹോദരങ്ങളെ കുറ്റപ്പെടുത്തുന്ന അപവാദിക്ക് ഇടം നൽകരുത് – കാരണം അത് നമ്മെ നീതീകരിച്ച നീതിമാനായ ദൈവത്തിനും അതുപോലെ ശുദ്ധീകരിച്ച ക്രിസ്തുവിൻ്റെ രക്തത്തിനും ഒരു പോലെ അപമാനമാണ്. ഇവ രണ്ടിനെയും – നമ്മുടെ ചിന്തകളിൽ പോലും – ഒരിക്കൽ പോലും അപമാനിക്കാൻ പാടില്ല. ഇതാണ് നിങ്ങൾ സ്വീകരിക്കേണ്ട നിലപാട്. മറ്റുള്ളവർ വേണമെങ്കിൽ അപവാദിയുമായി കൂട്ടുകൂടട്ടെ. പക്ഷേ നമ്മൾ ചെയ്യില്ല.
നിങ്ങളുടെ പാപങ്ങൾ ദൈവത്തോട് മാത്രം ഏറ്റുപറയുക
റോമൻ കത്തോലിക്കാ സഭയിൽ, ആളുകൾ തങ്ങളുടെ പാപങ്ങൾ പുരോഹിതനോട് ഏറ്റുപറയുന്ന ഒരു സമ്പ്രദായമുണ്ട്. ചില പ്രൊട്ടസ്റ്റൻ്റ് സഭകൾ തങ്ങളുടെ പാപങ്ങൾ പരസ്‌പരം ഏറ്റുപറയാൻ വിശ്വാസികളെ പ്രോത്സാഹിപ്പിക്കുകയും ഓരോ വിശ്വാസിക്കും ഒരു “ഉത്തരവാദിത്ത പങ്കാളി” ഉണ്ടായിരിക്കണമെന്ന് പഠിപ്പിക്കുകയും ചെയ്യുന്നു. പാപത്തെ ജയിക്കുന്നതിൻ്റെ ഭാഗമായി ഈ പങ്കാളിയോട് തന്റെ പാപങ്ങളെല്ലാം സ്ഥിരമായി ഏറ്റു പറയണമെന്നാണ് അവരുടെ പഠിപ്പിക്കൽ. ഇത്തരമൊരു പഠിപ്പിക്കൽ പുതിയ നിയമത്തിൽ ഒരിടത്തും കാണുന്നില്ല. ഇത് മനുഷ്യ മനഃശാസ്ത്രത്തിൻ്റെ പഠിപ്പിക്കലാണ്, പരിശുദ്ധാത്മാവിൻ്റെതല്ല. എന്നിട്ടും, അനേകം വിശ്വാസികൾ ഈ തെറ്റായ പഠിപ്പിക്കൽ അന്ധമായി അംഗീകരിക്കുകയും അത് പ്രായോഗികമാക്കുകയും ചെയ്യുന്നു. ഒരു അക്കൗണ്ടബിലിറ്റി പങ്കാളിയെ കുറിച്ച് ബൈബിൾ ഒരിടത്തും പറയുന്നില്ല. പാപം ഒഴിവാക്കാനുള്ള ആ മാർഗം യഥാർത്ഥത്തിൽ മനുഷ്യഭയത്തിലൂടെ വിശുദ്ധിയെ പിന്തുടരുന്നതാണ് – ഒരുവൻ്റെ “ഉത്തരവാദിത്ത പങ്കാളി”യോട് അത് ഏറ്റുപറയേണ്ടി വരുന്നതിൻ്റെ നാണക്കേട് കാരണം പാപം ഒഴിവാക്കുക. എന്നാൽ മനുഷ്യഭയത്തിലല്ല, ദൈവഭയത്തിൽ വിശുദ്ധി പൂർണമാക്കാനാണ് ബൈബിൾ നമ്മോട് കൽപ്പിക്കുന്നത് (2കൊരി.7:1). നാം ദൈവത്തോട് കണക്കു ബോധിപ്പിക്കേണ്ടവരാണ് – “അവനുമായിട്ടാകുന്നു നമുക്കു കാര്യമുള്ളത്” (എബ്രാ. 4:13).
നമ്മുടെ പാപങ്ങൾ കർത്താവിനോട് മാത്രമേ ഏറ്റുപറയാവൂ. യാക്കോബ് 5:16 ലെ “നിങ്ങളുടെ പാപങ്ങൾ പരസ്‌പരം ഏറ്റുപറയുക” എന്ന കൽപ്പന പലപ്പോഴും സന്ദർഭത്തിൽ നിന്ന് അടർത്തിമാറ്റിയാണ് പറയുന്നത്. അതിൻ്റെ പശ്ചാത്തലത്തിൽ, അത് തൻ്റെ സഭയിലെ മുതിർന്നവരെക്കൊണ്ടു പ്രാർത്ഥിപ്പിക്കുന്ന ഒരു രോഗിയായ വിശ്വാസിയെയാണ് സൂചിപ്പിക്കുന്നതെന്ന് വ്യക്തമാണ്. ചില സമയങ്ങളിൽ അസുഖം വരുന്നത് പാപം മൂലമാണ് (യോഹന്നാൻ 5:14-ൽ കാണുന്നത് പോലെ). രോഗിയോട് അവിടെ തൻ്റെ പാപങ്ങൾ ഏറ്റുപറയാൻ പറയുന്നു (അത് അവൻ്റെ രോഗത്തിന് കാരണമായിരിക്കാം). “അതിനാൽ അയാൾക്ക് സൗഖ്യം ലഭിക്കും”. പക്ഷേ ഇത് വിശ്വാസികളെ തങ്ങളുടെ പാപങ്ങൾ മറ്റ് വിശ്വാസികളോട് ഏറ്റുപറയാൻ പഠിപ്പിക്കുന്നില്ല. ഏതൊരു വാക്യവും അതിൻ്റെ സന്ദർഭത്തിൽ നിന്ന് പുറത്തെടുക്കുമ്പോൾ അത് വളരെ അപകടകരമാണ്. സന്ദർഭത്തിൽ നിന്ന് അടർത്തി എടുത്ത ഒരു വാക്യം പലപ്പോഴും തെറ്റായ പഠിപ്പിക്കലിനുള്ള ഒരു കാരണമായി മാറുന്നു. അതിനാൽ നിങ്ങൾ എല്ലാ വാക്യങ്ങളും അവ പറഞ്ഞിരിക്കുന്ന സന്ദർഭത്തിൽ തന്നെ പഠിക്കാനും ബൈബിളിൽ അതേ വിഷയത്തെക്കുറിച്ചുള്ള മറ്റ് വാക്യങ്ങളുമായി താരതമ്യം ചെയ്യാനും ശ്രദ്ധിക്കുക.
ഒരു മനുഷ്യനോട് നാം ഏറ്റുപറയേണ്ട ഒരേയൊരു പാപം അവനോട് നാം ചെയ്ത പാപമാണ് – ഉദാഹരണത്തിന്, നാം അവനെ വഞ്ചിക്കുകയോ ഏതെങ്കിലും വിധത്തിൽ അവനെ വേദനിപ്പിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ (മത്താ. 5:23,24). ഇത് എപ്പോഴും ഓർക്കുക.
നാം ഒരിക്കലും നമ്മുടെ മുൻകാല പാപങ്ങളെക്കുറിച്ച് ആരോടും വിശദമായി സംസാരിക്കരുത്, കാരണം അത് സാത്താനെ മഹത്വപ്പെടുത്തുന്നു (നമ്മെക്കൊണ്ട് ആ പാപങ്ങൾ അവനാണല്ലോ ചെയ്യിച്ചത്.) ഒപ്പം നമ്മുടെ കുമ്പസാരം കേൾക്കുന്നവരുടെ മനസ്സിനെ മലിനമാക്കുകയും ചെയ്യുന്നു. ക്രിസ്തുവിൻ്റെ രക്തത്താൽ നാം ശുദ്ധീകരിക്കപ്പെടുകയും നീതീകരിക്കപ്പെടുകയും ചെയ്തു (നാം ഒരിക്കലും പാപം ചെയ്യാത്തതുപോലെ) എന്നു പ്രഖ്യാപിച്ചുകൊണ്ട് നാം ഇപ്പോൾ ദൈവത്തെ മഹത്വപ്പെടുത്തുന്നു. നിങ്ങളുടെ ജീവിതകാലം മുഴുവൻ നിങ്ങൾ ഇത് ഓർക്കണം. തീർച്ചയായും, ദൈവകൃപയാൽ രക്ഷിക്കപ്പെട്ട പാപികളാണെന്ന് നാം എപ്പോഴും അംഗീകരിക്കണം. എന്നാൽ നാം ഒരിക്കലും നമ്മുടെ പാപങ്ങളുടെ വിശദാംശങ്ങൾ ദൈവത്തോടല്ലാതെ മറ്റാരോടും ഏറ്റുപറയരുത്. ഇതാണ് പുതിയ ഉടമ്പടിയുടെ വഴി.
നമ്മുടെ സാക്ഷ്യം ദൈവത്തെ മാത്രം മഹത്വപ്പെടുത്തണം
എല്ലാ വിശ്വാസികളും തങ്ങളുടെ സാക്ഷ്യം നൽകുമ്പോൾ, ദൈവം തങ്ങളിൽ ചെയ്ത പ്രവൃത്തികൾക്കായി (പോസിറ്റീവ് ഭാഗം) എല്ലായ്‌പ്പോഴും ദൈവത്തെ മഹത്വപ്പെടുത്തണം, കൂടാതെ രക്ഷിക്കപ്പെടാത്ത ഭൂതകാലത്തിൽ പിശാച് തങ്ങളെ തെറ്റു ചെയ്യാൻ പ്രേരിപ്പിച്ചതിൻ്റെ വിശദാംശങ്ങൾ പരാമർശിച്ച് സാത്താനെ ഒരിക്കലും മഹത്വപ്പെടുത്തരുത്. നമ്മൾ പാപികളോ പിന്മാറിയവരോ മത്സരികളോ ആയിരുന്നു എന്ന് പൊതുവായി പറഞ്ഞാൽ മതി.
പത്രോസ് തൻ്റെ കത്തുകളിൽ താൻ കർത്താവിനെ തള്ളിപ്പറഞ്ഞതിനെക്കുറിച്ചല്ല (2 പത്രോസ്. 1:17,18) മറുരൂപമല സംഭവത്തെക്കുറിച്ചാണ് പറഞ്ഞത് എന്നത് എനിക്ക് വ്യക്തിപരമായി വലിയ ഉത്സാഹം തന്നു. അതുപോലെ, പൗലോസ് യഹൂദന്മാർക്കും (പ്രവൃത്തികൾ 22) അഗ്രിപ്പായ്ക്കും (പ്രവൃത്തികൾ 26) തൻ്റെ സാക്ഷ്യം നൽകുമ്പോൾ, അവൻ കർത്താവുമായുള്ള തൻ്റെ കണ്ടുമുട്ടലിനെക്കുറിച്ച് വളരെ വിശദമായി സംസാരിക്കുന്നു, ക്രിസ്ത്യാനികളെ പീഡിപ്പിച്ചതിനെ കുറിച്ച് അൽപ്പം മാത്രം. നിർഭാഗ്യവശാൽ ചില പ്രൊട്ടസ്റ്റൻ്റ് എഴുത്തുകാരും ഇക്കാലത്ത് പ്രോത്സാഹിപ്പിക്കുന്ന ഒരു റോമൻ കത്തോലിക്കാ, ജാതീയ ആശയമാണ് നിർദ്ദിഷ്ട പാപങ്ങൾ ഏറ്റുപറയുന്നത്. ഇതിന് “സ്വയം നിർമ്മിത മതത്തിലും സ്വയം നിന്ദയിലും ശരീരത്തിൻ്റെ ഉപേക്ഷയിലും ജ്ഞാനത്തിൻ്റെ രൂപമുണ്ട്, എന്നാൽ യഥാർത്ഥത്തിൽ ഒരു മൂല്യവുമില്ല” (കൊലോ. 2:23). സ്വയം നിന്ദിക്കുന്നത് വിനയമല്ല – അത് ജ്ഞാനവുമല്ല. ജ്ഞാനമാണ് നമ്മുടെ ഏറ്റവും വലിയ ആവശ്യം.
കർത്താവിനെ പ്രസാദിപ്പിക്കാനുള്ള വലിയ അഭിനിവേശം
ക്രിസ്തുവിനോടുള്ള നമ്മുടെ ഭക്തി പുതുമയുള്ളതും തീക്ഷ്ണവുമായി നിലനിർത്തേണ്ടതുണ്ട്. ക്രിസ്തുവിനോടുള്ള നിങ്ങളുടെ സ്നേഹം – നിങ്ങളുടെ പൂർണ്ണഹൃദയത്തോടും, ആത്മാവോടും, ശക്തിയോടും, മനസ്സോടും കൂടെയുള്ളത് – എല്ലായ്‌പ്പോഴും തീക്ഷ്ണമായി നിലനിർത്തുക. ഇതുതന്നെയാണ് നിഷിദ്ധമായ വസ്തുക്കളോടുള്ള ഇഷ്ടം നിങ്ങളിൽ നിന്ന് അകറ്റുന്നത്. ഇതാണ് മറ്റ് താല്പര്യങ്ങളെ പുറത്താക്കുന്ന ശക്തി – പുതിയ സ്നേഹത്തിൻ്റെ പുറന്തള്ളുന്ന ശക്തി.
ബൈബിൾ പറയുന്നു: “നിങ്ങൾ തിന്നാലും കുടിച്ചാലും എല്ലാം ദൈവത്തിൻ്റെ മഹത്വത്തിനായി ചെയ്യുക” (1 കൊരി.10:31). നിങ്ങളുടെ ശരീരത്തിന് ഹാനികരമാകുന്ന മദ്യം പോലെയുള്ള എന്തെങ്കിലും കുടിക്കാൻ നിങ്ങൾ പ്രലോഭിപ്പിക്കപ്പെടുമ്പോൾ ഈ വാക്യം ഓർക്കുക (നമ്മുടെ ശരീരം പരിശുദ്ധാത്മാവിൻ്റെ ആലയമാണ്). “എല്ലാം അനുവദനീയമായിരിക്കാം, എന്നാൽ ഒന്നിനും കീഴടങ്ങരുത്” (1 കൊരി. 6:12, 13).
നിങ്ങളെല്ലാവരും കർത്താവിനോടൊപ്പം നടക്കുന്നു എന്നതാണ് എൻ്റെ ഏറ്റവും വലിയ സന്തോഷം. നിങ്ങൾക്ക് എത്ര അക്കാദമിക് ബിരുദങ്ങൾ ലഭിക്കുന്നു, നിങ്ങൾ എന്ത് ശമ്പളം നേടുന്നു അല്ലെങ്കിൽ നിങ്ങൾ എവിടെ താമസിക്കുന്നു എന്നതുപോലും ഞാൻ കാര്യമാക്കുന്നില്ല. നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ അഭിനിവേശം നിങ്ങൾക്കായി ജീവൻ നൽകിയ കർത്താവിനെ പ്രസാദിപ്പിക്കുക എന്നതു മാത്രമാണെന്ന് എനിക്ക് അറിയാൻ കഴിയുമെങ്കിൽ, എനിക്ക് എപ്പോഴും തലയുയർത്തി നടക്കാൻ കഴിയും – കർത്താവ് എന്നെ വീട്ടിലേക്ക് വിളിക്കുമ്പോൾ സമാധാനത്തോടെ മരിക്കാനും. 100% ദൈവത്തിന് വേണ്ടി ജീവിക്കുന്നതാണ് ജീവിക്കാൻ അർഹമായ ഒരേയൊരു ജീവിതം. എന്നാൽ നിങ്ങളുടെ ഉപജീവനത്തിനുള്ളതു സമ്പാദിക്കുക. അങ്ങനെയെങ്കിൽ നിങ്ങൾക്ക് ആരെയും സാമ്പത്തികമായി ആശ്രയിക്കേണ്ടി വരികയില്ലല്ലോ. എന്നും നിങ്ങൾ അങ്ങനെ ജീവിക്കാൻ ഇടവരട്ടെ.
റോമാലേഖനത്തിൻ്റെ രൂപരേഖ
“ക്രിസ്തുവിൽ സ്വാതന്ത്ര്യം” എന്ന് പേരിടാവുന്ന “റോമാക്കാരുടെ” പുസ്തകത്തിൻ്റെ ഒരു രൂപരേഖ ഇതാ:
(1) ശിക്ഷാവിധിയിൽ നിന്നും കുറ്റബോധത്തിൽ നിന്നുമുള്ള സ്വാതന്ത്ര്യം (അധ്യായങ്ങൾ 1 മുതൽ 5 വരെ)
(2) പാപത്തിൻ്റെ ശക്തിയിൽ നിന്നുള്ള മോചനം (അധ്യായം.6)
(3) നിയമപരമായ നീതിയിൽ നിന്നുള്ള സ്വാതന്ത്ര്യം (അദ്ധ്യായം.7)
(4) പരിശുദ്ധാത്മാവിലുള്ള സ്വാതന്ത്ര്യം (റോമ.8:1-14)
(5) ഭയത്തിൽ നിന്നുള്ള മോചനം (റോമ.8:15-39)
(6) പൊങ്ങച്ചത്തിൽ നിന്നുള്ള സ്വാതന്ത്ര്യം (റോമ.9 മുതൽ 11 വരെ)
(7) ലൗകികതയിൽ നിന്നുള്ള സ്വാതന്ത്ര്യം (റോമ.12:1, 2)
(8) വ്യക്തിവാദത്തിൽ നിന്നുള്ള സ്വാതന്ത്ര്യം (റോമ.12:3-21)
(9) സ്വാർത്ഥപരമായ വേർപാടിൽ നിന്നുള്ള സ്വാതന്ത്ര്യം (റോമ.14, 15)
റോമാലേഖനം ഇതുപോലെ പഠിക്കുക. ഇതൊരു അത്ഭുതകരമായ പുസ്തകമാണ്.
യേശു ഏറ്റവും കൂടുതൽ വെറുത്ത കാര്യങ്ങൾ
യേശു ഏറ്റവും കൂടുതൽ വെറുത്ത അഞ്ച് കാര്യങ്ങൾ ഇതാ:
1. കാപട്യം (സത്യസന്ധതയില്ലായ്‌മ, കള്ളം പറയുക മുതലായവ ഉൾപ്പെടുന്നു.)
2. അഹങ്കാരം
3. സ്വാർത്ഥത (മറ്റുള്ളവരോട് കരുതലില്ലായ്മ, മറ്റുള്ളവരെ നിന്ദിക്കുക തുടങ്ങിയവ ഉൾപ്പെടുന്നു)
4. വെറുപ്പ് (കോപം, അസൂയ, കയ്പ് മുതലായവ ഉൾപ്പെടുന്നു.)
5. അവിശ്വാസം
ഈ പാപങ്ങൾ 10 കൽപ്പനകളിൽ ഉൾപ്പെടുന്നില്ല – കാരണം ന്യായപ്രമാണം പാപത്തിൻ്റെ ഫലം മാത്രം കൈകാര്യം ചെയ്യുന്നു. അതേസമയം കൃപ പാപത്തിൻ്റെ വേരിനെ കൈകാര്യം ചെയ്യുന്നു. മോശം പഴങ്ങൾ മുറിച്ചു മാറ്റാൻ ന്യായപ്രമാണം ഒരു കത്രിക ഉപയോഗിച്ചു. എന്നാൽ കൃപ കോടാലി ഉപയോഗിച്ചു മരത്തിൻ്റെ വേരിനെത്തന്നെ മുറിക്കുന്നു.
അഹങ്കാരത്തിൻ്റെ മറ്റൊരു വശമാണ് അസൂയ. അഹങ്കാരവും അസൂയയും നമ്മെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നതിലൂടെയാണ് വരുന്നത്. അസൂയ കോപത്തിലേക്ക് നയിക്കുന്നു, അത് പരുഷമായ വാക്കുകളിലേക്ക് നയിക്കുന്നു, അത് കൊലപാതകത്തിലേക്കും നയിച്ചേക്കാം (കയീനിനെപ്പോലെ). അസൂയയുള്ള ഒരു മനുഷ്യനും ഒരിക്കലും ദൈവരാജ്യത്തിൽ പ്രവേശിക്കുകയില്ല. ഈ ഭൂമിയിൽ നിന്ന് പോകുന്നതിന് മുമ്പു നമ്മൾ ഇതിനെ കൈകാര്യം ചെയ്യണം.
അധ്യായം 56
കർത്താവാണ് നമ്മുടെ പ്രതിരോധം
വീട്ടിലും സഭയിലും അധികാരത്തിന് കീഴടങ്ങുന്നത് സംബന്ധിച്ച് ഞാനിപ്പോൾ നിങ്ങളുമായി ചിലത് പങ്കുവയ്‌ക്കട്ടെ: സൂര്യൻ ഗ്രഹങ്ങളെ അദൃശ്യമായ ഒരു വലയത്തിൽ (ഗുരുത്വാകർഷണം) നിലനിർത്തുന്നത് എങ്ങനെയെന്ന് ചിന്തിക്കുക, അതേ സമയം ഗ്രഹങ്ങൾക്ക് ഇത്രയധികം വേഗതയിൽ പറക്കാനും സ്വാതന്ത്ര്യം നൽകുന്നു. എന്നാൽ ഗ്രഹങ്ങൾ ബഹിരാകാശത്തേക്ക് പറന്ന് പരസ്പരം കൂട്ടിമുട്ടി തങ്ങളെയും മറ്റുള്ളവരെയും നശിപ്പിക്കുന്നില്ല. അതുപോലെ, ഒരു വീട്ടിലെ കുട്ടികൾക്കും വളരെ സ്വാതന്ത്ര്യം നൽകാം, പക്ഷേ പിതാവിൻ്റെ അദൃശ്യമായ ഒരു സ്വാധീനത്താൽ അവർ പിടിക്കപ്പെട്ടവരായിരിക്കണം. അത് മനസ്സിലാക്കാൻ കുട്ടികൾ പലപ്പോഴും പക്വതയില്ലാത്തവരാണെങ്കിലും ഇത് അവരുടെ സംരക്ഷണത്തിന് വേണ്ടിയാണ്. സഭാ കുടുംബത്തിലും ഇതേ തത്ത്വം ബാധകമാണ്.
ആളുകളെ നീതിയിലേക്ക് നയിക്കാനും അവരെ സഹായിക്കാനും നമ്മുടെ ജീവിതം ചെലവഴിക്കാനുള്ള പദവി ലഭിച്ചതിൽ ഞാനും നിങ്ങളുടെ അമ്മയും നന്ദിയുള്ളവരാണ് – പ്രത്യേകിച്ച് ഇന്ത്യയിലെ ഗ്രാമങ്ങളിൽ ക്രിസ്തുവിലേക്ക് വന്ന പാവപ്പെട്ട ആളുകൾക്ക്. ലോകമെമ്പാടുമുള്ള വലിയ നഗരങ്ങളിൽ (ഞാൻ 1971 മുതൽ 1975 വരെ ആ സ്ഥലങ്ങളിലായിരുന്നു) അന്താരാഷ്‌ട്ര കോൺഫറൻസ് പ്രസംഗകൻ ആകുന്നത് ഉപേക്ഷിച്ച് 1975-ൽ ഇന്ത്യയിലെ പാവപ്പെട്ടവരുടെ അടുത്തേക്ക് പോകാൻ തീരുമാനിച്ചു – പ്രത്യേകിച്ച് വലിയ പ്രസംഗകർ ഒരിക്കലും പോകാത്ത ഗ്രാമങ്ങളിൽ. ഈ പാവപ്പെട്ടവരുടെ നന്മ ഞങ്ങൾ അന്വേഷിച്ചപ്പോൾ, ഞങ്ങളുടെ മക്കളായ നിങ്ങൾ നാലുപേരെയും പലവിധത്തിൽ അനുഗ്രഹിച്ചുകൊണ്ട് ദൈവം ഞങ്ങൾക്ക് പ്രതിഫലം നൽകി. അവിടുന്നു ഭൂതകാലത്തിൽ നിങ്ങൾക്ക് അത്ഭുതകരമാംവിധം നല്ലവനായിരുന്നു, ഭാവിയിലും അങ്ങനെയായിരിക്കും – കാരണം ദൈവം ഒരു മനുഷ്യനും കടക്കാരനല്ല.
നമ്മുടെ പ്രവർത്തനങ്ങളോട് ഇപ്പോഴും മറ്റ് ക്രിസ്ത്യാനികളിൽ നിന്ന് ചില എതിർപ്പുകൾ ഉണ്ട് – വീണ്ടും അസൂയ കാരണം. കർത്താവ് നമ്മുടെ പ്രവർത്തനങ്ങളെ നന്നായി അനുഗ്രഹിക്കുന്നുവെന്ന് ഇപ്പോൾ അറിയാൻ തുടങ്ങിയിരിക്കുന്നു. ശുശ്രൂഷയ്‌ക്കായി എല്ലായിടത്തും തുറന്ന വാതിലുകൾ ഉണ്ട്. അതുകൊണ്ട് സാത്താൻ നമ്മോട് കോപാകുലനാണ് – ഇത് ഒരു നല്ല അടയാളമാണ്! ഞാൻ ഇതെല്ലാം അവഗണിക്കുകയും കർത്താവ് തനിക്കുവേണ്ടി എന്നെ വിളിച്ചത് നിറവേറ്റാൻ ശ്രമിക്കുകയും ചെയ്യുന്നു.
ഏതെങ്കിലും വിഷയത്തിൽ ആരെങ്കിലും നിങ്ങളെ വിമർശിച്ചാൽ എന്തുചെയ്യണമെന്നതിനെക്കുറിച്ച് എനിക്ക് നിങ്ങൾക്ക് ചില ഉപദേശങ്ങളുണ്ട്. സ്വയം പ്രതിരോധിക്കാൻ ഒന്നും പറയരുത്. യെശയ്യാവ് 54:17 പ്രകാരം കർത്താവ് തന്നെ നിന്നെ പ്രതിരോധിക്കട്ടെ: “‘നിനക്കെതിരെ രൂപപ്പെടുത്തുന്ന ഒരു ആയുധവും വിജയിക്കുകയില്ല; ന്യായ വിസ്‌താരത്തിൽ നിന്നെ കുറ്റപ്പെടുത്തുന്ന എല്ലാ നാവും ശിക്ഷിക്കപ്പെടും. അവയുടെ ന്യായീകരണം എന്നിൽ നിന്നാണ്,’ കർത്താവ് അരുളിച്ചെയ്യുന്നു”. മിക്ക ആളുകളോടും കാര്യങ്ങൾ വ്യക്തമാക്കാൻ ശ്രമിക്കുന്നത് അർത്ഥശൂന്യമാണ്. ദൈവം സർവ്വശക്തനാണ്, അവിടുത്തെ സത്യം ഒരു തീ പോലെയാണ്, അതിനു നമ്മെപ്പോലുള്ള നികൃഷ്ടരായ ആളുകളിൽ നിന്ന് പ്രതിരോധം ആവശ്യമില്ല.
സ്നേഹവും ജ്ഞാനവും
എൻ്റെ ഒരു പഴഞ്ചൊല്ല് ഇതാ: “ഒരു ജ്ഞാനി മറ്റുള്ളവരുടെ തെറ്റുകളിൽ നിന്ന് പഠിക്കും, ഒരു സാധാരണ മനുഷ്യൻ സ്വന്തം തെറ്റുകളിൽ നിന്ന് പഠിക്കും. എന്നാൽ ഒരു വിഡ്ഢി സ്വന്തം തെറ്റുകളിൽ നിന്ന് പോലും പഠിക്കില്ല.“
ഒരു പിതാവെന്ന നിലയിൽ, മറ്റ് പിതാക്കന്മാരിൽ ഞാൻ കണ്ട തെറ്റുകളിൽ നിന്ന് പഠിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
അതുകൊണ്ട് പിന്തുടരുവാൻ, നിങ്ങൾക്കായി ഞാൻ എന്ത് മാതൃകയാണ് വെച്ചിരിക്കുന്നതെന്ന് ഞാൻ എന്നോട് തന്നെ ചോദിക്കുന്നു. അത് ഇതായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു: ആദ്യം ദൈവരാജ്യം അന്വേഷിക്കുക, നിങ്ങളുടെ ജീവിതാവസാനം വരെ എല്ലാ ആളുകളോടും ജ്ഞാനപൂർവമായ സ്നേഹത്തിൽ സഹിച്ചുനിൽക്കുക.
ജ്ഞാനം എന്നാൽ പ്രശ്നക്കാരായ ആളുകളിൽ നിന്ന് നല്ല അകലം പാലിക്കുക എന്നതാണ് – ജ്ഞാനം നിങ്ങളുടെ സ്നേഹത്തെ നിയന്ത്രിക്കണം. നിങ്ങളുടെ പെട്രോൾ ടാങ്ക് (നിങ്ങളുടെ ഹൃദയം) സ്നേഹത്താൽ നിറഞ്ഞതായിരിക്കണം. എന്നാൽ വിവേകം ഡ്രൈവറുടെ സീറ്റിലായിരിക്കണം. അല്ലാത്തപക്ഷം മനുഷ്യ സ്നേഹത്തിന് പല മണ്ടത്തരങ്ങളും ചെയ്യാൻ കഴിയും. “നിങ്ങളുടെ സ്നേഹം പരിജ്ഞാനം കൊണ്ട് സമൃദ്ധമായിരിക്കണം” (ഫിലി. 1:9). നിങ്ങൾ ഒരിക്കലും ആരെയും വെറുക്കരുത്, ആരോടും മോശമായി പെരുമാറരുത്. നിങ്ങളെ അഭിവാദ്യം ചെയ്യാത്തവരെ അഭിവാദ്യം ചെയ്യുക. എല്ലാ സമയത്തും എല്ലാ മനുഷ്യരോടും മാന്യമായി സംസാരിക്കുക (1 പത്രോസ് 2:17 ൽ പറയുന്നത് പോലെ). നിങ്ങളോട് തിന്മ ചെയ്യുന്നവരോട് നല്ലവരായിരിക്കുക.
പരീശന്മാർ യേശുവിനെ “ബെയ്ൽസെബൂൽ” എന്ന് വിളിച്ചപ്പോൾ അവിടുന്ന് അവരോട് ക്ഷമിച്ചു (മത്താ.12;24,32). അവർ തന്നെ കോടതിയിലേക്ക് വലിച്ചിഴയ്ക്കുകയും കള്ളക്കേസെടുക്കുകയും ചെയ്‌തപ്പോൾ, അവിടുന്ന് ഒരിക്കലും അവരെ ഭീഷണിപ്പെടുത്തിയില്ല, തൻ്റെ കാര്യം പിതാവിനെ ഏൽപ്പിച്ചു (1 പത്രോ.2:23). നാം യേശുവിൻ്റെ കാൽ ചുവടുകൾ പിന്തുടരണം.
അതിനാൽ, ഏതെങ്കിലും പരീശൻ നിങ്ങളെ കുറ്റപ്പെടുത്തുകയാണെങ്കിൽ (അല്ലെങ്കിൽ ഒരു ദിവസം നിങ്ങളെ കോടതിയിൽ ഹാജരാക്കുക പോലും ചെയ്‌താൽ), യേശു പറഞ്ഞത് ഓർക്കുക: “നിങ്ങൾ എല്ലാവരാലും വെറുക്കപ്പെടും…. അവർ നിങ്ങളെ കോടതിയിലേക്ക് വലിച്ചിഴയ്‌ക്കും.. എന്നാൽ സർപ്പങ്ങളെപ്പോലെ ജ്ഞാനികളായിരിക്കുക. പ്രാവുകളെപ്പോലെ നിരുപദ്രവകാരികൾ ആയിരിക്കുക. അപ്പോൾ നിങ്ങൾക്ക് സംസാരിക്കാൻ വാക്കുകൾ നൽകപ്പെടും (അതിനാൽ നിങ്ങൾ അവിടെ നിശ്ശബ്ദരായിരിക്കേണ്ടതില്ല!) …. ആളുകളെ ഭയപ്പെടരുത്, കാരണം മൂടിവെച്ചതെല്ലാം വെളിപ്പെടും. … എന്നാൽ അവസാനം വരെ (എല്ലാവരോടും സ്നേഹത്തോടെ) സഹിച്ചുനിൽക്കുന്നവൻ രക്ഷിക്കപ്പെടും…… നിങ്ങളെ കൊല്ലുന്നവർ തങ്ങൾ ദൈവത്തെ സേവിക്കുകയാണെന്ന് കരുതുന്ന സമയം വരും”(മത്താ. 10:16- 30; മത്താ.24:9-13; യോഹന്നാൻ 16:2).
അതിനാൽ, എല്ലായ്പ്പോഴും:
(1) ആദ്യം ദൈവത്തിൻ്റെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക. ഒപ്പം
(2) മറ്റുള്ളവരോടുള്ള ജ്ഞാനപൂർണമായ സ്നേഹത്തിൽ എപ്പോഴും വേരൂന്നിയിരിക്കുക.
ക്രൈസ്‌തവലോകത്തിലെ എല്ലാ വിഭാഗങ്ങളും തങ്ങളുടെ ബൈബിളുകൾ ഉയർത്തിപ്പിടിച്ച് പറയുന്നു: “ഞങ്ങൾ പറഞ്ഞതാണു ശരി. ദൈവം ഞങ്ങളോടൊപ്പമുണ്ട്.” ഇവരിൽ ആരാണ് ശരി? കർത്താവിൽ നിന്ന് എനിക്ക് വ്യക്തമായ ഉത്തരം ലഭിച്ചു: “ദൈവം എപ്പോഴും സത്യം സംസാരിക്കുന്നവരോടും (അത് അവർക്ക് എതിരായാലും) മറ്റുള്ളവരോട് ജ്ഞാനപൂർണമായ സ്നേഹത്തിൽ എപ്പോഴും നിലകൊള്ളുന്നവരോടും (അതായത്, ഒരിക്കലും മറ്റുള്ളവർക്ക് ഒരു ദോഷവും ചെയ്യാത്തവരും ആഗ്രഹിക്കാത്തവരും) ഒപ്പം ഉണ്ട്.”
എല്ലായ്‌പ്പോഴും ദൈവരാജ്യം അന്വേഷിക്കാൻ നിങ്ങൾ എല്ലാവരും നിങ്ങളുടെ ജീവിതം ചെലവഴിക്കുക. അതിനർത്ഥം, നിങ്ങൾ ഇപ്പോൾ, നിങ്ങളുടെ പഠനത്തിൽ (അല്ലെങ്കിൽ ജോലിയിൽ) നന്നായി പ്രവർത്തിക്കുകയും ക്രിസ്ത്യാനികൾ എല്ലാ മേഖലകളിലും, നേരായി ജീവിക്കുകയും മറ്റുള്ളവരോട് നിസ്വാർത്ഥ സ്നേഹത്തോടെ പെരുമാറുകയും ചെയ്യും എന്നു കാണിക്കുകയും ചെയ്യുക എന്നതാണ്. ഞങ്ങൾ നിങ്ങൾക്കായി നിരന്തരം പ്രാർത്ഥിക്കുന്നു.
ദൈവം കഴിവുള്ളവനാണ്
“നിങ്ങൾ എല്ലാ കാര്യങ്ങളിലും പൂർണ്ണതയുള്ളവരായി എല്ലാ സൽപ്രവൃത്തികൾക്കും സമൃദ്ധി ഉള്ളവരാകേണ്ടതിന് നിങ്ങളുടെമേൽ എല്ലാ കൃപയും വർധിപ്പിക്കാൻ ദൈവത്തിന് കഴിയും” (2 കൊരി. 9: 8).
നാം എന്താണ് ചെയ്യേണ്ടതെന്ന് നമ്മൾ പലപ്പോഴും ഊന്നിപ്പറയുന്നു. എന്നാൽ ഈ വാക്യം പറയുന്നത് “ദൈവത്തിന് കഴിവുണ്ട്…..” എന്നാണ്. ഇതായിരിക്കണം നമ്മുടെ പ്രധാന ഊന്നൽ – നമുക്കും നമ്മിലും ദൈവത്തിന് എന്തും ചെയ്യാൻ കഴിയും. നാം സന്തുലിതബോധമുള്ളവരായിരിക്കണം.
സിഎഫ്‌സിയിൽ ചേർന്ന പലരും നേർ റോഡിൽ നിന്ന് വളരെ ഇടത്തോട്ട് (ലൗകികതയിൽ) “കാർ ഓടിച്ചു”കൊണ്ടിരുന്നു. സിഎഫ്‌സിയിൽ ചേർന്ന ശേഷം അവർ സ്റ്റിയറിംഗ് വീൽ വലത്തേക്ക് (വിശുദ്ധിയിലേക്ക്) തിരിച്ച് അവർ നേർ റോഡിലേക്ക് വന്നു. പക്ഷേ, നേർ റോഡിൽ വന്നശേഷവും. അവർ വലത്തോട്ട് സ്റ്റിയറിങ് പിടിക്കുന്നതു തുടരുകയും ഫലത്തിൽ റോഡ് മുറിച്ചുകടന്നു കൂടുതൽ വലതുവശത്തേക്ക് (നിയമവാദത്തിലേക്ക്) പോകുകയും ചെയ്തു. അതിനാൽ ഇപ്പോൾ അവർ ഇടത്തേക്ക് തിരിഞ്ഞ് നേർ റോഡിലേക്ക് മടങ്ങേണ്ടതുണ്ട് – അവിടെ വന്ന ശേഷം തുടർന്ന് സ്ഥിരത പാലിക്കാനായി സ്റ്റിയറിങ് വീൽ നേരേ പിടിച്ചു മുന്നോട്ടു പോകണം.
ദൈവം നമ്മെ സ്വീകരിച്ചതിനെക്കുറിച്ചും തൻ്റെ എല്ലാ ഇഷ്ടങ്ങളും നിറവേറ്റുന്നതിന് നമുക്ക് എല്ലാ കൃപയും ലഭ്യമാക്കാൻ ദൈവത്തിന് കഴിയുന്നതിനെക്കുറിച്ചും നാം എല്ലാവരും വളരെയധികം ചിന്തിക്കണം.
എല്ലാ പ്രശ്‌നങ്ങൾക്കും ദൈവത്തിന് ഒരു പരിഹാരം ഉണ്ടെന്നും ഓർക്കുക. നിങ്ങൾ അത് വിശ്വസിക്കുകയും അതിജീവിക്കാനുള്ള കൃപയ്ക്കായി കർത്താവിനെ അന്വേഷിക്കുകയും ചെയ്താൽ, നിങ്ങളുടെ ഭാവി ശോഭനമായിരിക്കും.
ഭയം
സാത്താൻ്റെ പ്രധാന ആയുധങ്ങളിലൊന്ന് “ഭയം” ആണ്. അവൻ അത് നിരന്തരം ഉപയോഗിക്കുന്നു. വിശ്വാസികൾ മറ്റുള്ളവരെ ഭയപ്പെടുത്താനോ മറ്റുള്ളവരെ ഭീഷണിപ്പെടുത്താനോ ശ്രമിക്കുമ്പോൾ, അവർ (അറിയാതെയാണെങ്കിലും) സാത്താനുമായുള്ള കൂട്ടായ്മയിലാണ്, കാരണം അവർ സാത്താൻ്റെ ആയുധപ്പുരയിൽ നിന്നുള്ള ആയുധമാണ് ഉപയോഗിക്കുന്നത്. “ദൈവം നമുക്ക് ഭയത്തിൻ്റെ ആത്മാവിനെ നൽകുന്നില്ല” (2തിമോ.1:7). ഭയം എപ്പോഴും സാത്താൻ്റെ ആയുധമാണ്. അതുകൊണ്ട് ആളുകൾ നമുക്കെതിരെ പ്രയോഗിക്കുന്ന ഭീഷണികളെയും ഭീഷണിപ്പെടുത്തുന്ന തന്ത്രങ്ങളെയും നാം ഭയപ്പെടേണ്ടതില്ല. “വിശ്വാസികൾ” എന്ന് സ്വയം വിശേഷിപ്പിച്ചാലും അത്തരം മനുഷ്യരെല്ലാം സാത്താൻ്റെ ഏജൻ്റുമാരാണ്. ഇത് നമ്മുടെ ജീവിതകാലം മുഴുവൻ പഠിക്കേണ്ട പാഠമാണ്.
ആളുകളെ “ഭയപ്പെടുത്തുന്ന” വിധത്തിൽ പ്രസംഗിക്കാൻ പോലും പാടില്ല. നരകത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതും അവരെ ഭയപ്പെടുത്താൻ ശ്രമിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്. യേശു ഒരിക്കലും ആരെയും ഭയപ്പെടുത്താൻ ശ്രമിച്ചിട്ടില്ല. വ്യത്യസ്‌തമായ വാക്യങ്ങൾ ഉദ്ധരിച്ച് നമ്മെ കുറ്റപ്പെടുത്താനും കുറ്റം വിധിയിൽ തളച്ചിടാനും ശ്രമിക്കുന്ന പ്രസംഗകരെ നാം ഒരിക്കലും ഭയപ്പെടരുത്. വിശ്വാസികൾ സഭയിൽ നിന്ന് പുറത്തുപോകുകയോ ദശാംശം നൽകാതിരിക്കുകയോ ചെയ്താൽ ദൈവിക ന്യായവിധി ഉണ്ടാകുമെന്ന് പ്രസംഗകർ ഭീഷണിപ്പെടുത്തുന്നു.ഇതെല്ലാം സാത്താൻ്റെ തന്ത്രങ്ങളാണ്.
“കർത്താവിനോടുള്ള ഭയത്തിൽ വേഗത്തിൽ സുഗന്ധമുള്ളവരായിരിക്കുക” എന്നത് പ്രധാനമാണ് (യെശയ്യാവ് 11: 3 അക്ഷരീക വിവർത്തനം). പല റോഡുകൾ ചേരുന്ന ജംക്ഷനിൽ പോലും, ഒരു പോലീസ് നായ കുറ്റവാളിയുടെ ഗന്ധം പിടിക്കുന്നതുപോലെ, കർത്താവിനെ പ്രസാദിപ്പിക്കുന്ന കാര്യങ്ങളെക്കുറിച്ച് നാം വളരെ സംവേദനക്ഷമതയുള്ളവരാകണമെന്നു പരിശുദ്ധാത്മാവ് ആഗ്രഹിക്കുന്നു. നാം നിരവധി ശബ്ദങ്ങൾ കേൾക്കുന്ന ഏതു ജംക്ഷനിലും, ദൈവത്തെ മഹത്വപ്പെടുത്തുന്ന പാത ഏതെന്ന് നാം അറിയും. നിങ്ങളെല്ലാവരും ഈ മേഖലയിൽ വേഗത്തിൽ സുഗന്ധം തിരിച്ചറിയട്ടെ. പാപവും അഴിമതിയും നിറഞ്ഞ ഒരു ദുഷിച്ച ദേശത്താണ് നിങ്ങൾ ജീവിക്കുന്നത്. നിങ്ങളെത്തന്നെ ശുദ്ധമായി സൂക്ഷിക്കുക.
പ്രാർത്ഥന – രണ്ടു വശത്തേക്കുമുള്ള ആശയവിനിമയം
ഒരു ഭർത്താവ് തൻ്റെ ഭാര്യയെ അഗാധമായി സ്നേഹിക്കുന്നതുപോലെ, അവളുമായി ആശയവിനിമയം നടത്താൻ ആഗ്രഹിക്കുന്നതുപോലെ നാം താനുമായി സഹവസിക്കണമെന്ന് കർത്താവ് ആഗ്രഹിക്കുന്നു. അവിടുന്നു പറയുന്നു, “എൻ്റെ പ്രാവേ,… നിൻ്റെ സ്വരം ഒന്നു കേൾക്കട്ടെ, നിൻ്റെ സ്വരം ഇമ്പമുള്ളതല്ലോ….” (ഉത്തമഗീതം. 2:14).
ഇതുകൊണ്ടാണ് നാം പ്രാർത്ഥിക്കണമെന്ന് അവിടുന്നു ആഗ്രഹിക്കുന്നത്. പ്രാർത്ഥന രണ്ട് വഴിക്കുമുള്ള ബന്ധപ്പെടലാണ് – ഒരു ടെലിഫോണിലെന്നപോലെ പറയുന്നതു കേൾക്കുകയും അങ്ങോട്ടു സംസാരിക്കുകയും ചെയ്യുക. ഫോണിൻ്റെ മറ്റേ അറ്റത്തുള്ള ആൾ നിങ്ങളെക്കാൾ ദൈവഭക്തനാണെങ്കിൽ നിങ്ങൾ തീർച്ചയായും പറയുന്നതിനേക്കാൾ കേൾക്കാൻ കൂടുതൽ സമയം ചെലവഴിക്കും. അങ്ങനെയെങ്കിൽ, നിങ്ങളുടെ ആവശ്യങ്ങൾ തന്നോടു പറയുന്നതിനേക്കാൾ, ദൈവം നിങ്ങളോട് പറയുന്നത് ശ്രദ്ധിക്കുന്നത് പ്രധാനമാണ്. ഏത് സാഹചര്യത്തിലും നിങ്ങളുടെ ആവശ്യങ്ങൾ അവിടുത്തേക്കറിയാം! അതിനാൽ നിങ്ങളുടെ ഹൃദയത്തിൻ്റെ കാതുകൾ എല്ലായ്‌പ്പോഴും തുറന്നിരിക്കണം – കാർ ഓടിക്കുമ്പോൾ, ഓഫീസിൽ ജോലി ചെയ്യുമ്പോൾ, കാര്യങ്ങൾ തെറ്റുമ്പോൾ, അപ്രതീക്ഷിതമായ കാര്യങ്ങൾ സംഭവിക്കുമ്പോൾ.
എന്നാൽ നമ്മൾ ആഗ്രഹിക്കുന്നത് ദൈവത്തോട് പറയണം, കാരണം അവിടുന്നു തൻ്റെ മക്കൾ കാര്യങ്ങൾ ചോദിക്കുന്നത് കേൾക്കാൻ ഇഷ്ടപ്പെടുന്ന ഒരു പിതാവാണ്.
ഭൗതിക കാര്യങ്ങൾക്കായി നമുക്ക് ദൈവത്തോട് ചോദിക്കാമോ? തീർച്ചയായും. സത്യത്തിൽ, “നമ്മുടെ പാപക്ഷമ…”, “തിന്മയിൽ നിന്നുള്ള വിടുതൽ …” എന്നിവ ആവശ്യപ്പെടുന്നതിന് മുമ്പുതന്നെ “നമ്മുടെ ദൈനംദിന അപ്പം…” ചോദിക്കാൻ യേശു നമ്മെ പഠിപ്പിച്ചു. ചില ആളുകൾക്ക് അത് ആത്മീയമായി തോന്നുന്നില്ല. എന്നാൽ യേശു യാഥാർത്ഥ്യബോധമുള്ളവനാണ്. നിങ്ങളുടെ ദൈനംദിന അപ്പം ലഭിക്കാൻ എന്താണ് വേണ്ടതെന്ന് അവിടുത്തേക്കറിയാം. ഒരു ജോലി ലഭിക്കുന്നതിന് കോളജ് ദിവസങ്ങളിൽ നിങ്ങൾ നല്ല ഗ്രേഡുകൾ നേടണമെന്ന് കർത്താവിനറിയാം, അതുവഴി നിങ്ങൾക്ക് നിങ്ങളുടെ ദൈനംദിന അപ്പം സമ്പാദിക്കാം. നിങ്ങൾ ജോലി ചെയ്യാൻ തുടങ്ങിയാൽ, നിങ്ങൾ ആരോഗ്യവാനായിരിക്കണമെന്നും നിങ്ങൾക്ക് കാർ ആവശ്യമാണെന്നും അവിടുത്തേക്കറിയാം. ഇങ്ങനെ നിങ്ങൾക്ക് ആവശ്യപ്പെടാൻ കഴിയുന്ന നിരവധി ഭൗതിക വസ്‌തുക്കൾ ഉണ്ട്, അത് ഭൂമിയിലെ ജീവിതത്തിന് ആവശ്യമായവയാണ് – “ഞങ്ങളുടെ ദൈനംദിന അപ്പം ഇന്ന് ഞങ്ങൾക്ക് തരൂ…” എന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണവ.
ഈ പ്രാർത്ഥനയിൽ യേശു ഉപയോഗിച്ച “ഞങ്ങൾ”, “നമ്മുടെ” എന്നീ വാക്കുകൾ മറക്കരുത് – ഞങ്ങൾക്ക് ദൈനംദിന അപ്പം തരൂ, ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കൂ, തിന്മയിൽ നിന്ന് ഞങ്ങളെ വിടുവിക്കുക. അതുകൊണ്ട് നാം പ്രാർത്ഥിക്കേണ്ടത് നമുക്കുവേണ്ടി മാത്രമല്ല, ഈ കാര്യങ്ങൾ ആവശ്യമുള്ള നമ്മുടെ സഹവിശ്വാസികൾക്കുവേണ്ടി കൂടിയാണ്.
അധ്യായം 57
സാത്താൻ പരാജയപ്പെട്ട ശത്രുവാണ്
നിങ്ങൾ എപ്പോഴും മനസ്സിൽ സൂക്ഷിക്കേണ്ട ഒരു പ്രധാന സത്യം ഇതാ: പഴയ നിയമത്തിൽ നിന്നുള്ള എല്ലാ ഉദ്ധരണികളും അതിനെ മറികടക്കുന്ന എതെങ്കിലും പുതിയ നിയമ സത്യമുണ്ടോ എന്ന നിലയിൽ നാം പരിശോധിക്കേണ്ടതാണ്. ഉദാഹരണത്തിന്, പാപക്ഷമയ്‌ക്കായി ആട്ടിൻകുട്ടികളെ അറുക്കുന്നത് നമുക്കുവേണ്ടി ഇതിനകം കൊല്ലപ്പെട്ട ദൈവത്തിൻ്റെ കുഞ്ഞാട് അസാധുവാക്കിയിരിക്കുന്നു. അതുപോലെ, സാത്താനും അവൻ്റെ സൈന്യങ്ങളും കാൽവരിയിൽ അതുവരെ തോൽക്കപ്പെട്ടിട്ടില്ലാത്ത സമയത്താണ് ദാനിയേൽ പ്രാർത്ഥിച്ചത് എന്ന് നാം ഓർക്കണം. അതുകൊണ്ടാണ് അന്ന് സാത്താൻ (സ്വർഗത്തിൽ) മൂന്നാഴ്ചയോളം എതിർത്തു നിന്നത്. (ദാനി.10:12,13). എന്നാൽ നമ്മൾ ഇപ്പോൾ ജീവിക്കുന്നത് സാത്താൻ തോൽപ്പിക്കപ്പെട്ട കുരിശിൻ്റെ ഇപ്പുറത്താണ്. അതുകൊണ്ട് ഇപ്പോൾ മൂന്നാഴ്ചയോളം അവനുമായി ഏറ്റുമുട്ടേണ്ടതില്ല. ക്രിസ്തുവിൻ്റെ വിജയത്തിൽ നമ്മൾ നിലകൊള്ളുന്നു. വളരെ കുറച്ചുപേർ മാത്രം പഠിപ്പിക്കുന്ന സത്യമാണിത്.
കൊലോ.2:14,15, എബ്രായ.2:14 എന്നിവിടങ്ങളിൽ സാത്താൻ കുരിശിൽ തോൽപിക്കപ്പെട്ടു (നശിപ്പിച്ചില്ല, നിരായുധനാക്കപ്പെട്ടു) എന്ന് നാം വ്യക്തമായി വായിക്കുന്നു. അതുകൊണ്ട് ഇന്ന് നാം ആദ്യം ദൈവത്തിന് പൂർണ്ണമായി സമർപ്പിക്കുന്നു (സ്വയം സമർപ്പിക്കുന്നു) തുടർന്ന് ക്രിസ്തുവിൻ്റെ വിജയത്തിൽ നിലകൊള്ളുകയും യേശുവിൻ്റെ നാമത്തിൽ സാത്താനെ ചെറുക്കുകയും ചെയ്യുന്നു. സാത്താൻ നമ്മിൽ നിന്ന് പെട്ടെന്ന് ഓടിപ്പോകും (യാക്കോബ് 4:7). മിന്നലിൻ്റെ വേഗതയിൽ അവൻ നമ്മിൽ നിന്ന് ഓടിപ്പോകും, അതായത് സെക്കൻഡിൽ 186,000 മൈൽ (അല്ലെങ്കിൽ 300,000 കിലോമീറ്റർ) – കാരണം “സാത്താൻ മിന്നൽ പോലെ സ്വർഗ്ഗത്തിൽ നിന്ന് വീഴുന്നത്” താൻ കണ്ടുവെന്ന് യേശു പറഞ്ഞു (ലൂക്കോസ് 10:18). (ഇത്, യാക്കോബ് 4:7-ലെ ബൈബിൾ ക്വിസിൽ ചോദിക്കാൻ പറ്റിയ ഒരു നല്ല ചോദ്യമാണ്: “നാം എതിർക്കുമ്പോൾ സാത്താൻ നമ്മിൽ നിന്ന് എത്ര വേഗത്തിൽ ഓടിപ്പോകും?”)
എന്നാൽ നിരന്തരമായി പാപങ്ങളുടെ ഏറ്റുപറച്ചിലിലൂടെ (നിങ്ങളുടെ മനസ്സാക്ഷിയിൽ കുത്തു കൊള്ളുന്ന ഓരോ സന്ദർഭത്തിലും), നിങ്ങളുടെ ജീവിതം ക്രിസ്തുവിൻ്റെ രക്തത്താൽ ശുദ്ധീകരിക്കപ്പെടുന്നില്ലെങ്കിൽ നിങ്ങൾക്ക് സാത്താൻ്റെ മേൽ അധികാരമുണ്ടാകില്ല. അതുകൊണ്ട് പാപങ്ങൾ കർത്താവിനോട് ഏറ്റുപറഞ്ഞുകൊണ്ട് നിങ്ങളുടെ മനസ്സാക്ഷിയെ ശുദ്ധമായി സൂക്ഷിക്കുക.
ദൈവം സ്നേഹവാനായ പിതാവാണ്. തന്നിൽ എപ്പോഴും നിങ്ങളുടെ സുരക്ഷിതത്വം കണ്ടെത്തണം. ഭൂമിയിലെ ഏറ്റവും നല്ല പിതാവ് ദൈവത്തിൻ്റെ മങ്ങിയ ഒരു പകർപ്പു മാത്രമാണ്. അപ്പോൾ ദൈവം നിങ്ങളെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് നിങ്ങൾക്ക് ഊഹിക്കാവുന്നതാണ്. നിങ്ങൾ എപ്പോഴും അവിടുത്തെ സ്നേഹത്തിൽ സുരക്ഷിതരായിരിക്കണം കൂടാതെ തന്നെ ആഴത്തിൽ സ്നേഹിക്കുകയും വേണം. കർത്താവിനു പ്രീതികരമല്ലാത്ത ഒന്നും നിങ്ങൾ ഒരിക്കലും ചെയ്യരുത്. നിങ്ങൾ വീഴുമ്പോൾ (ഇടയ്‌ക്ക് അങ്ങനെ സംഭവിക്കുമ്പോൾ), ഉടൻ പശ്ചാത്തപിക്കുകയും ദുഃഖത്തോടെ അവിടുത്തെ അടുക്കൽ ചെല്ലൂകയും വേണം, എല്ലായ്‌പ്പോഴും യേശുവിൻ്റെ രക്തത്താൽ നിങ്ങളുടെ ഹൃദയം ശുദ്ധമായി സൂക്ഷിക്കുക.
പല കരിസ്മാറ്റിക് പ്രസംഗകരും ഭൗതിക വസ്‌തുക്കൾ ലഭിക്കുന്നതിനും രോഗശാന്തിക്കും ഭൂതങ്ങളെ പുറത്താക്കുന്നതിനും വിശ്വാസത്തെ കുറിച്ചു പ്രസംഗിക്കുന്നു. തുടർന്ന് അവരുടെ പണം നൽകാൻ ആളുകളുടെമേൽ സമ്മർദ്ദം ചെലുത്തുന്നു. മറ്റ് ചില പ്രസംഗകർ, ക്രിസ്ത്യാനികൾക്ക് ദൈവത്തിൻ്റെ വാഗ്ദാനങ്ങളിൽ വിശ്വാസം വർധിപ്പിക്കുന്നതിനുപകരം അവരെ ആശ്വസിപ്പിക്കുന്നതിനുള്ള മനഃശാസ്ത്രപരമായ രീതികൾക്കു പ്രാധാന്യം നൽകുന്നു. അതിനാൽ ഇക്കാലത്ത് വ്യാപകമായി പ്രചരിക്കുന്ന “ആന്തരിക സൗഖ്യം”, “പോസിറ്റീവ് ചിന്തയുടെ ശക്തി”, “തലമുറ ശാപങ്ങൾ” തുടങ്ങിയവയെക്കുറിച്ചുള്ള തെറ്റായ പഠിപ്പിക്കലുകൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക. ആത്മീയ കാര്യങ്ങളിൽ പുതിയ നിയമത്തിൻ്റെ ഭാഷയിൽ തന്നെ ഉറച്ചുനിൽക്കുന്നതാണ് നല്ലത്. ദൈവവചനം പഠിക്കുക, അപ്പോൾ നിങ്ങൾ വഞ്ചിക്കപ്പെടുകയില്ല.
മാനുഷിക യുക്തിയുടെ പരിമിതികൾ
ഇന്ത്യയിൽ നമ്മെ സംബന്ധിച്ചു നടക്കുന്ന കാര്യങ്ങൾ നിങ്ങളുടെ അറിവിനായി: 1975 ൽ സി.എഫ്.സി ആരംഭിച്ചപ്പോൾ തന്നെ നമുക്ക് നേരെ എറിയപ്പെട്ട ‘ദുരുപദേശം’ സംബന്ധിച്ച ആരോപണങ്ങൾ ഇപ്പോഴും തുടരുന്നു. പക്ഷേ പഴയതു പോലെ ഇല്ല. കഴിഞ്ഞ 2000 വർഷങ്ങളിൽ ദൈവത്തിൻ്റെ എല്ലാ പ്രവാചകന്മാരും “ദുരുപദേശക്കാർ” എന്നു വിളിക്കപ്പെട്ടു – യേശുവിൽ തന്നെ തുടങ്ങുന്നു; തുടർന്ന് പോൾ, മാർട്ടിൻ ലൂഥർ, ജോൺ വെസ്ലി തുടങ്ങി നിരവധി പേർ (മത്താ. 5:11,12 കാണുക). അവരെയെല്ലാം അവരുടെ ജീവിതകാലത്ത് പാഷണ്ഡികൾ എന്ന് വിളിച്ചിരുന്നുവെങ്കിലും മരണശേഷം അവർ പ്രവാചകന്മാരായി അംഗീകരിക്കപ്പെട്ടു! അതിനാൽ നമ്മൾ നല്ല കൂട്ടത്തിലാണ് !! എന്നിരുന്നാലും, ജീവിതം ക്രിസ്തുവിൽ വിജയകരമായി തുടരുന്നു – ഒരിക്കലും വിരസമായ ഒരു നിമിഷമില്ല! ഞാൻ പലപ്പോഴും പറഞ്ഞിട്ടുള്ളതുപോലെ, “ദൈവഭക്തൻ്റെ ജീവിതം ആവേശകരമാണ്”! (സദൃ. 14:14 – ലിവിങ്). കർത്താവിനെ സ്തുതിക്കുക!
“യേശു നല്ല മനുഷ്യനാണെന്ന് ചിലർ പറഞ്ഞു, അവൻ ആളുകളെ വഴിതെറ്റിക്കുകയാണെന്ന് മറ്റുള്ളവർ പറഞ്ഞു” (യോഹന്നാൻ 7:12). ദൈവമനുഷ്യരോടുള്ള ബന്ധത്തിൽ ഇന്നും ഇതേ തർക്കം തുടരുന്നു. പൗലോസ് ഫെലിക്സിനോട് പറഞ്ഞു, “ഞാൻ നിങ്ങളോട് സമ്മതിക്കുന്നു, അവർ പാഷണ്ഡത എന്ന് വിളിക്കുന്ന മാർഗ്ഗം പ്രകാരം, ഞാൻ ദൈവത്തെ സേവിക്കുന്നു…… തിരുവെഴുത്തുകൾക്കനുസൃതമായ എല്ലാ കാര്യങ്ങളും വിശ്വസിച്ചു കൊണ്ട് ” (പ്രവൃത്തികൾ 24:14). നമ്മളും ഇതുതന്നെ പറയുന്നു. ബൈബിൾ പഠിപ്പിക്കുന്നതെല്ലാം പ്രസംഗിക്കാൻ നമ്മൾ ധൈര്യമുള്ളവരാണ്. എന്നാൽ ബൈബിൾ വ്യക്തമായി പഠിപ്പിക്കാത്തതൊന്നും പഠിപ്പിക്കാതിരിക്കാനും നാം ശ്രദ്ധിക്കുന്നു.
ഉദാഹരണത്തിന്: ദൈവത്തിൻ്റെ പരമാധികാരവും മനുഷ്യൻ്റെ സ്വതന്ത്ര ഇച്ഛാശക്തിയും സംബന്ധിച്ച തർക്കം 20 നൂറ്റാണ്ടുകളായി തുടരുന്നു. എന്നാൽ പ്രത്യേകിച്ച് കഴിഞ്ഞ 4 നൂറ്റാണ്ടുകളിൽ കാൽവിനിസ്റ്റുകളും അർമീനിയരും തമ്മിൽ ഈ തർക്കം രുക്ഷമായി തുടരുന്നു. കാരണം, പ്രകടമായ ഈ വിരോധാഭാസം പരിഹരിക്കാൻ മനുഷ്യ മനസ്സിന് കഴിയില്ല. ഒരിക്കലും വീഴാൻ കഴിയാത്തവിധം (അമ്മ-പൂച്ച, പൂച്ചക്കുട്ടികളെ വായിൽ കടിച്ചു പിടിക്കുന്നതുപോലെ) വിശ്വാസിയെ സ്ഥിരമായി മുറുകെ പിടിക്കുന്നത് ദൈവമാണെന്ന് ചിലർ പഠിപ്പിക്കുന്നു. ദൈവത്തെ മുറുകെ പിടിക്കേണ്ടത് വിശ്വാസിയാണെന്ന് മറ്റു ചിലർ പറയുന്നു (അമ്മയെ പറ്റിപ്പിടിച്ചിരിക്കുന്ന കുരങ്ങൻ കുഞ്ഞിനെ പോലെ). ഈ രണ്ട് സത്യങ്ങളും വാസ്‌തവത്തിൽ പരസ്പര വിരുദ്ധമല്ല, പരസ്പര പൂരകങ്ങളാണ് എന്നതാണ് വസ്തുത. എന്നാൽ മാനുഷിക യുക്തിക്ക് അനുസൃതമായി നാം ചിന്തിക്കുന്നതിനാൽ അവ പരസ്പരവിരുദ്ധമായി കാണപ്പെടുന്നു. നാം ദൈവത്തിൽ നിത്യ സുരക്ഷിതരാണ്. എന്നാൽ ദൈവത്തെ അപ്രീതിപ്പെടുത്തുന്ന ഒന്നും ചെയ്യാൻ നമ്മൾ ആഗ്രഹിക്കുന്നില്ല. ദൈവം നമ്മെ ഉപദ്രവിക്കുമെന്ന് നമ്മൾ ഭയപ്പെടുന്നില്ല (അവിടുന്ന് ഒരിക്കലും അങ്ങനെ ചെയ്യില്ല, കാരണം നാം നിത്യമായി അവിടുത്തെ മക്കളാണ്), എന്നാൽ നാം തന്നെ ദൈവത്തെ വേദനിപ്പിക്കുമെന്ന് നാം ഭയപ്പെടുന്നു! ദൈവത്തിൻ്റെ കയ്യിൽ നിന്ന് നമ്മെ പറിച്ചെടുക്കാൻ ആർക്കും കഴിയില്ല. എന്നാൽ നമുക്ക് സ്വയം എടുത്തു ചാടാം. അത് സാധ്യമല്ലായിരുന്നുവെങ്കിൽ, മാനസാന്തരപ്പെട്ടാലുടൻ നമ്മൾ ‘റോബോട്ടു’കളായി (യന്ത്ര മനുഷ്യർ) മാറും എന്ന നിഗമനത്തിലെത്തേണ്ടി വരും!!
യേശുവിന് പാപം ചെയ്യാൻ കഴിയുമോ ഇല്ലയോ എന്ന വാദത്തിലും നമ്മുടെ യുക്തിയുടെ ഈ പരിമിതി കാണാം. ഞാൻ പറയുന്നത് ഇതാ:
യേശുവിന് പാപം ചെയ്യാമായിരുന്നോ? ദൈവമെന്ന നിലയിൽ, തീർച്ചയായും ഇല്ല. എന്നാൽ ഒരു മനുഷ്യനെന്ന നിലയിൽ, തീർച്ചയായും, അതെ.
ഇതിനെ “ദൈവഭക്തിയുടെ മഹത്തായ രഹസ്യം – ക്രിസ്തു ജഡത്തിൽ വന്നു” (1 തിമോ. 3:16) എന്ന് വിളിക്കുന്നു.
ദൈവമെന്ന നിലയിൽ, താൻ പരീക്ഷിക്കപ്പെടാൻ പോലും കഴിയുമായിരുന്നില്ല (‘ദൈവത്തെ പരീക്ഷിക്കാൻ കഴിയില്ല’ – യാക്കോബ്. 1:13). എന്നാൽ യേശു പരീക്ഷിക്കപ്പെട്ടു (മത്താ. 4:1-10) – എല്ലാ കാര്യങ്ങളിലും അവിടുന്നു നമ്മെപ്പോലെ തന്നെ പരീക്ഷിക്കപ്പെട്ടു (എബ്രാ. 4:15). അപ്പോൾ, ഒരു മനുഷ്യനെന്ന നിലയിൽ തനിക്കു പാപം ചെയ്യാമായിരുന്നോ? അതെ. അല്ലാത്തപക്ഷം, അവിടുന്നു നമ്മെപ്പോലെ പരീക്ഷിക്കപ്പെട്ടിട്ടില്ല – കാരണം നാം പരീക്ഷിക്കപ്പെടുമ്പോൾ തീർച്ചയായും നമുക്ക് പാപം ചെയ്യാൻ കഴിയും. തനിക്കു പാപം ചെയ്യാമായിരുന്നു എന്നു കാണുമ്പോൾ അവിടുത്തെ വിജയം യഥാർത്ഥത്തിൽ അതിലും വലുതാണ്. എന്നിട്ടും 33½ വർഷക്കാലം ചിന്തയിലോ വാക്കിലോ പ്രവൃത്തിയിലോ മനോഭാവത്തിലോ പ്രേരണയിലോ മറ്റേതെങ്കിലും വിധത്തിലോ അവിടുന്നു പാപം ചെയ്തിട്ടില്ല – അവിടുന്നു ദുഷ്ടന്മാരാലും എല്ലാത്തരം പിശാചുക്കളാലും പ്രലോഭനങ്ങളാലും ചുറ്റപ്പെട്ടിരുന്നുവെങ്കിലും. ഒരു ദിവസം പോലും ശുദ്ധമായിരിക്കുക എന്നത് എത്ര ബുദ്ധിമുട്ടാണെന്ന് നമുക്കറിയാം. യേശു 33½ വർഷം പരിശുദ്ധിയോടെ ജീവിച്ചു. എന്തൊരു ശക്തമായ, സ്ഥിരതയുള്ള വിജയം – അവിടുന്നു ദൈവമായതിനാൽ വിശുദ്ധി ഒരു തളികയിൽ വച്ച് തനിക്കു കൈമാറുന്നതിനേക്കാൾ എത്രയോ വലുതാണിത്!
ഭൂമിയിൽ വന്നപ്പോൾ യേശു തൻ്റെ ദൈവത്വം ഉപേക്ഷിച്ചോ? ഇല്ല. തീർച്ചയായും ഇല്ല! അവിടുന്ന് അനേകം ആളുകളിൽ നിന്ന് ആരാധന സ്വീകരിക്കുകയും ജനങ്ങളുടെ പാപങ്ങൾ ക്ഷമിക്കുകയും ചെയ്തു. ദൈവമെന്ന നിലയിൽ മാത്രമേ തനിക്ക് ഇവ ചെയ്യാൻ കഴിയൂ. എന്നാൽ അവിടുന്നു ഭൂമിയിലായിരുന്നപ്പോൾ ദൈവമെന്ന നിലയിലുള്ള തൻ്റെ സാധ്യതകൾ തനിക്കുവേണ്ടി ഒരു തരത്തിലും ഉപയോഗിച്ചില്ല. നമുക്കുള്ള സാധ്യതകൾ മാത്രമുള്ള ഒരു മനുഷ്യനായി അദ്ദേഹം ജീവിച്ചു. അതുകൊണ്ടാണ് അവൻ ഒരു മനുഷ്യനെന്ന നിലയിൽ നമുക്ക് ഒരു മാതൃകയും മുൻഗാമിയും ആകുന്നത്. അതുകൊണ്ടാണ് “നിങ്ങളെത്തന്നെ അനുദിനം ത്യജിച്ച് എന്നെ അനുഗമിക്കുക” (“എല്ലാ ദിവസവും എൻ്റെ മാതൃക പിന്തുടരുക”) എന്നു തനിക്കു നമ്മോട് പറയാൻ കഴിയുന്നത് (ലൂക്കാ 9:23). മുപ്പത്തിമൂന്നര വർഷക്കാലം അവിടുന്നു ദിനംപ്രതി തന്നെത്തന്നെ നിഷേധിച്ചു.
ഒരു നായയ്ക്ക് മനുഷ്യനെ പൂർണ്ണമായി മനസ്സിലാക്കാൻ കഴിയില്ല. ഒരു മനുഷ്യന് ദൈവത്തെ പൂർണ്ണമായി മനസ്സിലാക്കാൻ കഴിയുന്നത് ഇതിനേക്കാൾ വളരെ കുറവായാണ്. അതിനാൽ, നമ്മുടെ മനുഷ്യബുദ്ധിയുടെ ചെറിയ കപ്പിന് ദൈവത്തിൻ്റെ ജ്ഞാനത്തിൻ്റെ സമുദ്രം പൂർണ്ണമായി ഉൾക്കൊള്ളാൻ കഴിയില്ലെന്ന് സ്വയം വിനയാന്വിതരായി അംഗീകരിക്കുന്നതാണ് ബുദ്ധി.
നമുക്ക് യേശുവിനെ നമ്മുടെ മാതൃകയായി കാണാനും അനുദിന ജീവിതത്തിൽ അവനെ അനുഗമിക്കാനും കഴിയുമെന്ന് അറിഞ്ഞാൽ മാത്രം മതി – അങ്ങനെ നാം പരീക്ഷിക്കപ്പെടുമ്പോഴെല്ലാം “യേശു ജയിച്ചതുപോലെ ജയിക്കുക” (വെളി. 3:21). കർത്താവിനു മഹത്വം! തങ്ങളുടെ വികലമായ മനസ്സുകൊണ്ട് ഇതിനെല്ലാം മറുന്യായം കണ്ടെത്താൻ ശ്രമിക്കുന്നവർ സ്വയം കുഴിക്കുന്ന ആശയക്കുഴപ്പത്തിൻ്റെ കുഴിയിൽ വീഴും. എന്നാൽ ദൈവിക ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നവർ ഈ സത്യത്തിൽ സന്തോഷിക്കും – കാരണം അവർക്ക് അത് വിശദീകരിക്കാൻ കഴിയുന്നില്ലെങ്കിലും, ജയജീവിതത്തിൻ്റെ യാഥാർത്ഥ്യം അവർക്ക് അനുഭവിക്കാൻ കഴിയും.
ദൈവിക സ്നേഹത്തിൽ നിലനിൽക്കുന്നു
നമ്മൾ ജീവിക്കുന്നത് വലിയ വഞ്ചനയുടെ ദിവസങ്ങളിലാണ്, ആളുകൾ സ്നേഹത്തിൽ തണുത്തുറയുകയും പരസ്പരം ഒറ്റിക്കൊടുക്കുകയും ചെയ്യുമെന്ന് യേശു മുന്നറിയിപ്പ് നൽകിയ കാലഘട്ടത്തിലാണ് (സഹോദരനെതിരെ സഹോദരൻ) നാം ആയിരിക്കുന്നത്. അതുകൊണ്ട് എല്ലാവരോടും സ്‌നേഹത്തിൽ സഹിച്ചുനിൽക്കുക മാത്രമല്ല, കലഹങ്ങളിലും തർക്കങ്ങളിലും നിരന്തരം മുഴുകുന്ന ആളുകളെ ഒഴിവാക്കാനും നാം വിവേകമുള്ളവരായിരിക്കണം.
ക്രിസ്ത്യാനികൾ എന്ന നിലയിൽ, നമ്മൾ ഒരിക്കലും ആരോടും തിന്മ ചെയ്യുകയില്ല, മനുഷ്യരോട് ഒരിക്കലും വഴക്കിടുകയുമില്ല. എന്നാൽ നമ്മൾ തെറ്റായ ഉപദേശങ്ങൾ തുറന്നുകാട്ടുന്നത് തുടരും.
“എല്ലാ നിർഭാഗ്യവാന്മാരുടെയും അവകാശങ്ങൾക്കായി വായ തുറക്കുകയും പീഡിതരുടെയും ദരിദ്രരുടെയും അവകാശങ്ങൾ സംരക്ഷിക്കുകയും വേണം” (സദൃ. 31:8, 9). അഹിത്തോഫെലിൻ്റെ ഉപദേശത്തിലൂടെ മത്സരിയായി മാറിയ അബ്ശാലോമിൻ്റെ പാളയത്തിൽ ദൈവം ആശയക്കുഴപ്പം ഉണ്ടാക്കണമെന്ന് ദാവീദ് പ്രാർത്ഥിച്ചു (2 ശമു.15:31) ദൈവം ആ പ്രാർത്ഥനയ്ക്ക് ഉത്തരം നൽകി (2 ശമു.17:23). തന്നെ വേദനിപ്പിക്കുന്നവരോട് പിതാവ് ക്ഷമിക്കണമെന്ന് യേശു പ്രാർത്ഥിച്ചു. എന്നാൽ മറ്റുള്ളവരെ ദ്രോഹിക്കുന്നവരെ അവിടുന്നു നിഷ്കരുണം അപലപിച്ചു (മത്തായി. 23-ൽ പരീശന്മാരെ അവിടുന്ന് കഠിനമായി കുറ്റപ്പെടുത്തുന്നത്കാണുക).
ഇപ്പോൾ ബുദ്ധിയുള്ള കന്യകമാരുടെ ഉപമയെക്കുറിച്ച് ഒരു വാക്ക്:
ഒരു ഉപമയുടെ ഒരു തരത്തിലുള്ള വ്യാഖ്യാനം നാം കേട്ടുകഴിഞ്ഞാൽ, നമ്മുടെ മനസ്സ് ആ വ്യാഖ്യാനത്തിൽ ഉറച്ചുനിൽക്കുന്നത് എളുപ്പമാണ്. അതിൻ്റെ മറ്റൊരു വ്യാഖ്യാനം സ്വീകരിക്കാൻ നമുക്കാവില്ല. കുറച്ച് കാലം മുമ്പ്, ഉപമയെ അതിൻ്റെ സന്ദർഭത്തിൽ മനസ്സിലാക്കാൻ ഈ മാനസിക പരിമിതിയിൽ നിന്ന് പുറത്തുകടക്കാൻ ഞാൻ കർത്താവിനെ അന്വേഷിച്ചു – ഏത് ഉപമയെയും വ്യാഖ്യാനിക്കാനുള്ള ഏറ്റവും നല്ല മാർഗം ഇതാണ്:
മത്തായി 24:12ൽ, അനേകരുടെ സ്നേഹം അവസാന നാളുകളിൽ മരിക്കുമെന്ന് യേശു പറഞ്ഞു. എന്നാൽ അവസാനം വരെ സഹിച്ചവർ (അവരുടെ സ്നേഹം മരിക്കാതെ) രക്ഷിക്കപ്പെടും (അല്ലെങ്കിൽ, ദൈവത്തിൻ്റെ ഭവനത്തിൽ പ്രവേശിക്കും) (മത്താ. 24:13). പിന്നെ അവിടുന്നു കന്യകമാരുടെ ഉപമ പറഞ്ഞു – അഞ്ചു പേരുടെ വിളക്കുകൾ അണഞ്ഞുപോയി, അഞ്ചുപേർ അവസാനം വരെ സഹിച്ചു നിന്നു അങ്ങനെ അവർ ഭവനത്തിൽ പ്രവേശിച്ചു (മത്താ. 25). അതിനാൽ കർത്താവു പറഞ്ഞ എണ്ണയുടെ ഒരു അർത്ഥം പരിശുദ്ധാത്മാവ് നമുക്ക് നൽകിയ ദിവ്യസ്നേഹത്തെ കുറിച്ചായിരിക്കണം. അതുകൊണ്ട് മണവാളൻ വരുമ്പോൾ ദൈവത്തിൻ്റെ ഭവനത്തിൽ പ്രവേശിക്കണമെങ്കിൽ നാം അവസാനം വരെ ദൈവിക സ്നേഹത്തിൽ സഹിച്ചു നിൽക്കണം. നമ്മുടെ വിളക്കുകൾ അവസാനം വരെ കത്തിക്കൊണ്ടിരിക്കാവുന്ന “എണ്ണയുടെ ഒരു അധിക കുപ്പി” എന്നതിൻ്റെ അർത്ഥം ഇതാണ്.
യേശു പറഞ്ഞു, “അവർ കാരണമില്ലാതെ എന്നെ വെറുത്തു” (യോഹന്നാൻ 15:25) എന്നാൽ പകരം, അവിടുന്ന് അവരെ ഒരു കാരണവുമില്ലാതെ സ്നേഹിച്ചു. നമുക്ക് തൻ്റെ മാതൃക പിന്തുടരാം, അവസാനം വരെ സ്നേഹിക്കാം. അല്ലാത്തപക്ഷം “സ്വയത്തിനു മരിക്കുക” എന്നത് ഒരു ശൂന്യമായ സിദ്ധാന്തമായി മാറും – അതിനെക്കുറിച്ച് പ്രസംഗിക്കുന്ന പലർക്കും ഇത് ഇങ്ങനെയായി മാറിയിരിക്കുന്നു. കുരിശിൻ്റെ വഴിയിൽ നടക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്ന പല “വിശ്വാസികൾക്കും” സ്നേഹക്കുറവ് മാത്രമല്ല, മനുഷ്യ മര്യാദയും ഇല്ലെന്ന് ഞാൻ കാണുന്നു. അവർ തങ്ങളുടെ “ശുദ്ധമായ ഉപദേശത്തിൽ” വളരെ മഹത്വം എടുക്കുന്നു, പക്ഷേ അവരുടെ ജീവിതം ദുർഗന്ധം വമിക്കുന്നു. നമ്മുടെ ഉപദേശം യഥാർത്ഥത്തിൽ നിർമ്മലമാണെങ്കിൽ, ക്രിസ്തുവിൻ്റെ സ്നേഹത്തിൻ്റെ സുഗന്ധം നമ്മുടെ ജീവിതത്തിൽ നിന്ന് പ്രസരിക്കും.
പത്തൊൻപതാം നൂറ്റാണ്ടിലെ ക്വേക്കർ മിഷനറി, സ്റ്റീഫൻ ഗ്രെല്ലറ്റ് ഒരിക്കൽ പറഞ്ഞു, “ഞാൻ ഈ ലോകത്തിലൂടെ ഒരിക്കലേ കടന്നുപോകുകയുള്ളു. അതിനാൽ എനിക്ക് ചെയ്യാൻ കഴിയുന്ന ഏത് നല്ല കാര്യവും അല്ലെങ്കിൽ സഹജീവിയോട് കാണിക്കാൻ കഴിയുന്ന ഏതു കരുണയും ഞാൻ ഇപ്പോൾ തന്നെ ചെയ്യട്ടെ. ഞാൻ അത് മാറ്റിവയ്ക്കുകയോ അവഗണിക്കുകയോ ചെയ്യരുത് – കാരണം ഞാൻ ഇനി ഈ വഴി കടന്നുപോകില്ല .”ഈ ഉപദേശം പിന്തുടരാൻ ഞാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കട്ടെ.
നമ്മുടെ പ്രതികരണങ്ങൾ നമ്മുടെ ആത്മീയ നിലവാരത്തെ സൂചിപ്പിക്കുന്നു
“ദുഷ്ടന്മാർ അസ്വസ്ഥമായ കടൽ പോലെയാണ്, അതിലെ വെള്ളം നിരന്തരം ചെളിയും ചേറും മേലോട്ടു തള്ളുന്നു” എന്ന് ബൈബിൾ പറയുന്നു (അടിയിൽ ധാരാളം ചെളിയും ചേറും ഉണ്ട് – യെശ.57:20). അങ്ങനെയുള്ള ഒരു കടൽ എപ്പോൾ വീണ്ടും ആ അഴുക്കുകൾ മേലോട്ടു തള്ളാൻ തുടങ്ങുമെന്ന് ആർക്കും പറയാനാവില്ല. അത്തരം ആളുകൾ തികച്ചും പ്രവചനാതീതരാണ്. ചന്ദ്രനെപ്പോലുള്ള പ്രകൃതിയുടെ കാലാനുസൃതമായ ശക്തികൾ കടലിനെ അസ്വസ്ഥമാക്കുന്നു – അതുപോലെയാണ് ഇത്തരം മനുഷ്യരും. അവർ ദേഷ്യപ്പെടുകയും വായിൽ തോന്നിയതു വിളിച്ചു പറയുകയും പിന്നീട് കുറച്ച് നേരം നിശബ്ദത പാലിക്കുകയും ചെയ്യുന്നു. തുടർന്ന് പെട്ടെന്ന് അവർ മറ്റൊരു അഴുക്കു കൂമ്പാരം വലിച്ചെറിയും!
സദൃശവാക്യങ്ങൾ 26:4 പറയുന്നു, “മൂഢൻ്റെ ഭോഷത്വത്തിനനുസരിച്ച് നീയും അവനെപ്പോലെ ആകാതിരിക്കാൻ അവനോട് ഉത്തരം പറയരുത്”. എന്നാൽ അടുത്ത വാക്യത്തിൽ പറയുന്നതുപോലെ നാം ഉത്തരം പറയേണ്ട ചില മൂഢന്മാരുണ്ട്. എന്നാൽ ഓരോ വ്യക്തിയും ഏതുതരം മൂഢനാണെന്ന് നാം വിവേചിച്ചറിയണം. കയ്പുള്ളവരും ദേഷ്യപ്പെടുന്നവരും കാറ്റഗറി 1 ൽ വരുന്നു, ഒരിക്കലും ഉത്തരം നൽകേണ്ടതില്ല. അതാണ് ഞാൻ പിന്തുടരുന്ന രീതി. വഴിയരികിൽ കുരയ്ക്കുന്ന നായ്ക്കളെ നാം അവഗണിക്കുന്നതുപോലെ, ഇത്തരം മനുഷ്യരെയും നാം ഒഴിവാക്കണം. അവർ ഹൃദയത്തിൻ്റെ ഇഷ്ടത്തിനനുസരിച്ച് കുരയ്ക്കട്ടെ. എന്നിരുന്നാലും നാം ഉത്തരം നൽകേണ്ട കാറ്റഗറി 2 ലെ മൂഢന്മാർ (സദൃ. 26:5), സത്യം അറിയാൻ ഉത്സുകരായ അജ്ഞരും ആത്മാർത്ഥതയുള്ളവരുമായ ആളുകളാണ്.
നമ്മുടെ പ്രവർത്തനങ്ങൾ നമ്മുടെ ആത്മീയ അവസ്ഥയുടെ ഒരു പ്രധാന സൂചകമാണെങ്കിലും, മറ്റുള്ളവരുടെ പ്രവർത്തനങ്ങളോടുള്ള നമ്മുടെ പ്രതികരണങ്ങളിലൂടെയാണ് നാം ആത്മീയമായി എവിടെയാണു നിൽക്കുന്നതെന്ന് കണ്ടെത്തുന്നത്. എനിക്കെതിരെയുള്ള നിരവധി വിമർശനങ്ങളോടുള്ള പ്രതികരണത്തിലൂടെയാണ് ഞാൻ എന്നെത്തന്നെ വിലയിരുത്തുന്നത്. (ഞാൻ ഒരിക്കലും അവർക്ക് മറുപടി നൽകുന്നില്ല). തൻ്റെ ജീവിതകാലത്ത് താൻ നേരിട്ട എതിർപ്പുകളോടുള്ള യേശുവിൻ്റെ പ്രതികരണമാണു നാം പിന്തുടരുന്ന മാതൃക.
നാം പ്രായമാകുന്തോറും, ഓരോ വർഷവും, നമ്മുടെ സംസാരത്തിലും കത്തുകൾ എഴുതുന്ന രീതിയിലും നാം കൂടുതൽ ജ്ഞാനികളായിത്തീരുന്നു – എന്നാൽ ജ്ഞാനത്തിൻ്റെ വളർച്ച നമ്മുടെ ജീവിതത്തിലുടനീളം, നാം വെളിച്ചത്തിൽ നടന്നാൽ, നമ്മിൽ കൊണ്ടേയിരിക്കും. അതുകൊണ്ട് ഏത് സമയത്തും ആ നിമിഷം ഉള്ള ജ്ഞാനത്തിനനുസരിച്ച് മാത്രമേ നമുക്ക് കാര്യങ്ങൾ ചെയ്യാൻ കഴിയൂ.
അധ്യായം 58
പക്വതയ്ക്കും സ്ഥിരതയ്ക്കും സമയമെടുക്കും
സമ്മർദ്ദങ്ങൾക്കായി ഞാൻ ദൈവത്തെ സ്തുതിക്കുന്നു – കാരണം അത്തരം സാഹചര്യങ്ങളിൽ നാം കർത്താവിനെ കൂടുതൽ അറിയുകയും അങ്ങനെ ജീവിതത്തെ അഭിമുഖീകരിക്കാൻ ഏറെ സജ്ജരാകുകയും ചെയ്യുന്നു. നമ്മൾ ഒരിക്കലും വീഴുകയോ പരാജയപ്പെടുകയോ ചെയ്യുകയില്ലെന്നല്ല. സുസ്ഥിരമായ ഒരു ക്രിസ്തീയ ജീവിതത്തിലേക്ക് വരാൻ സമയവും പക്വതയും ആവശ്യമാണല്ലോ.
എനിക്ക് 19½ വയസ്സുള്ളപ്പോൾ ഞാൻ എൻ്റെ ജീവിതം കർത്താവിന് സമർപ്പിച്ചു. എന്നാൽ പിന്നീട് പലതവണ ഞാൻ വീണു എഴുന്നേറ്റു. 16 വർഷത്തിനുശേഷം, പരിശുദ്ധാത്മാവിൽ നിറഞ്ഞ ജീവിതം എങ്ങനെ ജീവിക്കാമെന്നും ദൈവത്തിൽ എങ്ങനെ വിശ്രമിക്കാമെന്നും ഞാൻ പഠിക്കാൻ തുടങ്ങിയപ്പോൾ കാര്യങ്ങൾ താരതമ്യേന എളുപ്പമായി.
മൈൽസ് സ്റ്റാൻഫോർഡ് തൻ്റെ ‘ആത്മീയ വളർച്ചയുടെ തത്ത്വങ്ങൾ’ എന്ന പുസ്തകത്തിൽ എഴുതുന്നു:
“ദൈവം പക്വത നൽകുകയും അവൻ്റെ മഹത്വത്തിനായി ഉപയോഗിക്കുകയും ചെയ്ത ചില വിശ്വാസികളുടെ പരിചിതമായ പേരുകൾ പരിഗണിക്കുക – ഡി.എൽ.മൂഡി, ജോനാഥൻ ഗോഫോർത്ത്, ജോർജ്ജ് മുള്ളർ, ഹഡ്സൺ ടെയ്‌ലർ, ചാൾസ് ട്രംബുൾ, എഫ്.ബി. മേയർ, ആൻഡ്രൂ മുറെ, ഫ്രാൻസിസ് ഹവർഗൽ, മാഡം ഗയോൺ, ജോൺ ഹൈഡ്, റോബർട്ട് മക്‌ചെയ്ൻ, എമി കാർമൈക്കൾ, ഇവാൻസ് ഹോപ്‌കിൻസ് എന്നിവർ തങ്ങളുടെ ശുശ്രുഷയിൽ പ്രവേശിച്ച് ഏകദേശം 15 വർഷത്തിനു ശേഷമായിരുന്നു, അവർ കർത്താവായ യേശുവിനെ തങ്ങളുടെ ജീവനായി അറിയാൻ തുടങ്ങുകയും തനിക്കുവേണ്ടി പ്രവർത്തിക്കാനുള്ള തങ്ങളുടെ ശ്രമം അവസാനിപ്പിക്കുകയും ചെയ്‌തത്. തുടർന്ന് കർത്താവിനെ എല്ലാവരിലും എല്ലാം ആകാനും തങ്ങളിലൂടെ അവിടുത്തെ ജോലി ചെയ്യാനും അവർ അനുവദിക്കുകയായിരുന്നു”.
അതിനാൽ ധൈര്യപ്പെടുക. ക്രിസ്തീയ ജീവിതത്തിൽ വളർച്ചയ്ക്കും സ്ഥിരതയ്ക്കും സമയമെടുക്കും.
സമ്മർദം കൂടുമ്പോൾ സ്നേഹത്തിൽ തുടരാനാകുമോ എന്ന പരീക്ഷയാണ് ഓരോ പരീക്ഷയുമെന്നു ഞാൻ കണ്ടിട്ടുണ്ട്. ദൈവകൃപ എന്നെ പ്രാപ്തനാക്കുന്നതിനാൽ, അവസാനം വരെ സഹിച്ചുനിൽക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നമ്മൾ വിജയിക്കുന്ന ഓരോ പരീക്ഷയും ഉയർന്ന ക്ലാസിലേക്ക് ഉയർത്തപ്പെടുന്നതിന് കാരണമാകും! അവർ തന്നെ കൊല്ലുന്നത് വരെ യേശു സ്നേഹത്തിൽ പരീക്ഷിക്കപ്പെട്ടു. അവസാനം വരെ അവരെ സ്നേഹിച്ചാണ് താൻ മരിച്ചത്. ഈ പുതിയതും ജീവസ്സുറ്റതുമായ വഴിയാണ് അവിടുന്ന് നമുക്ക് കടന്നുപോകാൻ തുറന്നു തന്നത്.ദൈവകൃപയാൽ നമുക്ക് അങ്ങനെ ജീവിക്കാം. “അസാദ്ധ്യം” എന്ന് പിശാച് പറയുന്നു. എന്നാൽ നമ്മൾ പറയുന്നു, “ദൈവകൃപയാൽ സാധ്യമാണ്”. പിശാചിൻ്റെ നുണകൾ ഒരിക്കലും ഏറ്റുപറയരുത്. നമുക്ക് അതിജീവിച്ച് അവസാനം വരെ സ്നേഹത്തിൽ തുടരാം.
ഞാൻ നേരത്തെ പറഞ്ഞതുപോലെ, പലതവണ ഞാൻ കർത്താവിനെ പരാജയപ്പെടുത്തി. എന്നാൽ ദൈവം എന്നോട് കരുണയുള്ളവനായിരുന്നു. പരാജയപ്പെടുന്ന സ്ത്രീകൾക്കും പുരുഷന്മാർക്കുമായി ഇപ്പോൾ എനിക്ക് ഒരു ശുശ്രൂഷ നൽകിയിരിക്കുന്നു.
അതിനാൽ നിങ്ങൾ ഇതുവരെ “ദൈവത്തിൻ്റെ വിശ്രമത്തിൽ” പ്രവേശിച്ചിട്ടില്ലെന്നതിനാൽ സാത്താൻ നിങ്ങളെ കുറ്റംവിധിക്കരുത്! നിങ്ങൾ ഒരു ദിവസം പ്രവേശിക്കും.
അച്ചടക്കം ഒറ്റരാത്രികൊണ്ട് ഉണ്ടാകുന്ന ഒന്നല്ല. ചില ആളുകൾക്ക് ഇത് സ്വാഭാവികമായി വരുന്നു. മറ്റുള്ളവർക്ക് ഇത് കൂടുതൽ ബുദ്ധിമുട്ടാണ്. യഥാർത്ഥത്തിൽ നിങ്ങൾ വിചാരിക്കുന്നതിലും വളരെ കൂടുതൽ അച്ചടക്കം നിങ്ങൾക്കുണ്ട്. അല്ലാത്തപക്ഷം, നിങ്ങളെല്ലാവരും സ്‌കൂളിൽ നിന്ന് ഉഴപ്പി പുറത്തു പോകുകയും ഇന്നു തൊഴിൽ രഹിതരായിമാറുകയും ചെയ്യുമായിരുന്നു – ഇന്നത്തെ ലോകത്തിലെ മറ്റു പലരെയും പോലെ. എന്നാൽ കൂടുതൽ അച്ചടക്കമുള്ള ക്രിസ്ത്യാനിയാകാൻ ശ്രമിക്കുക.
ഇനിപ്പറയുന്ന കുറ്റസമ്മതങ്ങൾ ഇടയ്ക്കിടെ നടത്തുക. കാരണം അവ എല്ലായ്പ്പോഴും സത്യമാണ് – നിങ്ങൾ വിശ്വസിക്കുന്നുണ്ടോ ഇല്ലയോ എന്നത് പരിഗണിക്കാതെ, നിങ്ങൾ അച്ചടക്കം പാലിക്കുന്നുണ്ടോ ഇല്ലയോ, നിങ്ങൾ വിജയിച്ചോ പരാജയപ്പെട്ടോ എന്നത് പരിഗണിക്കാതെ തന്നെ:
“ദൈവം തൻ്റെ സിംഹാസനത്തിൽ നിന്നാണ് ലോകത്തെ ഭരിക്കുന്നത്…
യേശു എൻ്റെ എല്ലാ പാപങ്ങൾക്കുമായി മരിച്ചു, അവയെല്ലാം ക്ഷമിച്ചിരിക്കുന്നു….
സാത്താൻ കുരിശിൽ തോറ്റു….
യേശു എനിക്കുവേണ്ടി മടങ്ങി വരുന്നു….
ഈ ലോകം എൻ്റെ സ്ഥിരം വീടല്ല….
ദൈവം സാത്താനെ എൻ്റെ കാൽക്കീഴിൽ തകർത്തുകളയും” (റോമ.16:20).
അമ്മയ്ക്ക് നന്ദി
നിങ്ങളുടെ അമ്മ ജീവിച്ചിരിക്കുമ്പോൾ തന്നെ അവളെ അഭിനന്ദിക്കാൻ നിങ്ങളെല്ലാവരും പഠിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ട് – അമ്മയുടെ ശവസംസ്കാര ചടങ്ങുകളിൽ മാത്രം അമ്മയുടെ സ്തുതി പാടുന്ന ചില മക്കളിൽ നിന്ന് വ്യത്യസ്തമായി. നാല് പേർക്കും വേണ്ടി അമ്മ എത്രത്തോളം കഷ്ടപ്പെടുകയും സ്വയം നിഷേധിക്കുകയും തൻ്റെ കരിയർ ഉൾപ്പെടെ എല്ലാം ഉപേക്ഷിക്കുകയും ചെയ്തുവെന്ന് നിങ്ങളാരും ഒരിക്കലും അറിയുകയില്ല. അവളുടെ ത്യാഗം ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ കർത്താവിൻ്റെ ദാസനായ എന്നെ വിവാഹം കഴിച്ചതിൻ്റെ പേരിൽ അവൾ രഹസ്യമായി ത്യജിക്കുകയും കഷ്ടപ്പെടുകയും ചെയ്‌തതിൻ്റെ മുഴുവൻ വ്യാപ്തിയും എനിക്കറിയില്ല. എന്നാൽ അവൾ എല്ലാം കർത്താവിനു വേണ്ടി ചെയ്തു. അതിനാൽ തൻ്റെ ത്യാഗത്തിനും കഷ്ടപ്പാടുകൾക്കും ഒരു ദിവസം അവൾക്കു പ്രതിഫലം ലഭിക്കും.
നിങ്ങൾ ഇന്ന് എന്തായിരിക്കുന്നുവോ അതിന് ഒരു വലിയ അളവിൽ അവളാണു കാരണം:
– ആത്മീയമായി, എന്തെന്നാൽ അവൾ നിങ്ങൾക്കായി നിരന്തരം പ്രാർത്ഥിച്ചിട്ടുണ്ട്.
– ബുദ്ധിപരമായി, നിങ്ങളെ എല്ലാവരെയും പഠിക്കാൻ പ്രേരിപ്പിക്കുന്നതിൽ അവൾ ഉറച്ചുനിന്നു, കൂടാതെ എല്ലാ വിഷയങ്ങളും പഠിക്കാൻ നിങ്ങളെ സഹായിക്കുന്നതിനുള്ള വഴികളും മാർഗങ്ങളും രൂപപ്പെടുത്തി.
– ശാരീരികമായി, കാരണം നമുക്ക് താങ്ങാൻ കഴിയുന്ന ഏറ്റവും മികച്ച ഭക്ഷണവും വൈദ്യ പരിചരണവും അവൾ നിങ്ങൾക്ക് നൽകി.
നിങ്ങളുടെ അമ്മയ്ക്ക് വേണ്ടി ഞാൻ ദൈവത്തോട് അങ്ങേയറ്റം നന്ദിയുള്ളവനാണ്. അവളെ കൂടുതൽ കൂടുതൽ അഭിനന്ദിക്കാൻ ഞാൻ പഠിച്ചു.
ദൈവിക ജീവിതത്തിനായുള്ള പ്രബോധനങ്ങൾ
ഞാൻ നിങ്ങൾക്ക് കുറച്ച് പ്രായോഗിക ഉപദേശങ്ങൾ നൽകട്ടെ:
(1) ഒന്നാമതായി: വെളിച്ചത്തെ സ്നേഹിക്കുക, എല്ലാ കാപട്യങ്ങളെയും അഭിനയത്തെയും വെറുക്കുക. നിങ്ങളുടെ ആത്മീയ അവസ്ഥയെക്കുറിച്ച് നിങ്ങൾക്ക് എല്ലാ ആളുകളെയും ഒരു പരിധി വരെ കബളിപ്പിക്കാൻ കഴിയും, എന്നാൽ നിങ്ങൾക്ക് ദൈവത്തെ കബളിപ്പിക്കാൻ കഴിയില്ല. മനുഷ്യർ നിങ്ങളെ കാണുന്നതുപോലെയല്ല, ദൈവം നിങ്ങളെ കാണുന്നതുപോലെ എപ്പോഴും സ്വയം കാണാൻ കർത്താവ് നിങ്ങളെ പ്രാപ്തരാക്കട്ടെ.
(2) രണ്ടാമതായി: പെൺകുട്ടികളുമായുള്ള എല്ലാ സ്‌പർശനങ്ങളും ഒഴിവാക്കുക. അവർക്കു ഷേക് ഹാൻഡ് നൽകി അവിടെ നിർത്തുക. ഒരു പെൺകുട്ടിയുടെയും കൂടെ ഒറ്റയ്ക്ക് പുറത്തിറങ്ങരുത് – പ്രത്യേകിച്ച് വൈകുന്നേരങ്ങളിൽ. ഒരു പെൺകുട്ടിയെ ഭാവിഭാര്യയായി നിങ്ങൾ ഗൗരവമായി പരിഗണിക്കുന്നില്ലെങ്കിൽ അങ്ങനെയുള്ള “ആശയങ്ങൾ” (നിങ്ങളുടെ വാക്കുകളിലൂടെ) ലഭിക്കാൻ അനുവദിക്കരുത്. അത് അവളോടു കാട്ടുന്ന നീതിയല്ല. നിങ്ങൾ എല്ലാവരും പഴയനിയമ നിലവാരത്തിലുള്ള ധാർമ്മിക ശുദ്ധി പാലിക്കുകയാണെങ്കിൽ – പെൺകുട്ടികളിൽ നിന്ന് മാന്യമായ അകലം പാലിച്ച്, 45 വയസ്സുള്ള പൂർണ്ണഹൃദയമുള്ള തിമോഥെയോസിനോട് പൗലൊസ് പറഞ്ഞതുപോലെ “യൗവന മോഹങ്ങളിൽ നിന്ന് ഓടിപ്പോകുക” എന്നതു ചെയ്‌താൽ – അത് തന്നെ മഹത്തരമായിരിക്കും. എന്നാൽ പുതിയ ഉടമ്പടിയുടെ നിലവാരത്തിലേക്ക് മുന്നേറാനും “കണ്ണുകൊണ്ടു മോഹിക്കുന്ന” മേഖലയിൽ വിശ്വസ്തതയോടെ യുദ്ധം ചെയ്യാനും ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. എന്നാൽ ഇത് ഒരു ആജീവനാന്ത യുദ്ധമാണ്, ഓരോ പുരുഷനും വളരെ കഠിനമായ ഒന്നാണ്. ഈ യുദ്ധം പൂർണ്ണഹൃദയത്തോടെ പോരാടാൻ കർത്താവ് നിങ്ങളുടെ അവിവാഹിത ദിവസങ്ങളിൽ കൃപ നൽകട്ടെ. ഇതൊരു കടുത്ത പോരാട്ടമായി തിരിച്ചറിയുകയും പരാജയങ്ങൾ ഏറ്റുപറയുകയും അവയെ ഓർത്ത് വിലപിക്കുകയും ദൈവത്തിൻ്റെ ശക്തി തേടുകയും ചെയ്യുന്നവർക്ക് തീർച്ചയായും വിജയം ലഭിക്കും.
കഷ്ടപ്പെടുന്ന പെൺകുട്ടികളോട് സഹതപിക്കുന്നതു സംബന്ധിച്ചും ശ്രദ്ധിക്കുക. “ദുരിതത്തിലായ പെൺകുട്ടികളെ” സഹായിക്കാൻ ശ്രമിച്ച ചില യുവാക്കൾക്ക് എന്താണ് സംഭവിച്ചതെന്ന് ഞാൻ കണ്ടിട്ടുണ്ട്. ദുരിതത്തിലാണെന്ന് സ്വയം ഭാവിച്ചു “നടന്ന” പെൺകുട്ടികളാൽ ചിലർ വഞ്ചിക്കപ്പെട്ടിട്ടുണ്ട്. അത്തരം സന്ദർഭങ്ങളിൽ വിവേകശൂന്യമായ മാനുഷിക സഹതാപം എല്ലായ്പ്പോഴും താഴേക്കുള്ള ആദ്യപടിയാണ്. ചില പെൺകുട്ടികൾ ആൺകുട്ടികളെ “പിടിച്ചെടുക്കാൻ” എന്തെങ്കിലും കഴിക്കാനോ കുടിക്കാനോ കൊടുക്കും. വെളിച്ചത്തിൽ നടക്കുകയും യേശുവിൻ്റെ രക്തത്തിൽ ശുദ്ധീകരിക്കപ്പെടുകയും ചെയ്യുന്ന ഒരു ദൈവപൈതലിനെ അത്തരം ‘സ്നേഹ-പാനങ്ങൾ’ ഒരിക്കലും ബാധിക്കുകയില്ല. അതുകൊണ്ട് ഏറ്റവും സുരക്ഷിതമായ വഴി എപ്പോഴും വെളിച്ചത്തിൽ നടക്കുക എന്നതാണ്.
ചില പുരുഷന്മാർ ഒരു പെൺകുട്ടിയെ സന്ദർശിക്കുകയും അവളോടൊപ്പം ഒരു മുറിയിലോ വീട്ടിലോ തനിച്ചായിരിക്കുകയും ചെയ്യുന്നു – അവർ യോസഫിനെപ്പോലെ ഓടിപ്പോകുന്നില്ല. ഇത്തരം മനുഷ്യർ വിഡ്ഢികളാണ് – അവർ അവരുടെ ജീവിതം നശിപ്പിക്കുന്നു. നിങ്ങളെല്ലാവർക്കും മുന്നറിയിപ്പ് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു: ശ്രദ്ധിക്കുക. നിങ്ങൾക്ക് മറ്റുള്ളവരെ സഹായിക്കണമെങ്കിൽ, ദരിദ്രരായ പുരുഷന്മാരെ സഹായിക്കുക. ദരിദ്രരായ സ്ത്രീകളെ അവർ 70 വയസ്സിന് മുകളിലാണെങ്കിൽ സഹായിക്കാം.
(3) മൂന്നാമതായി: ആത്മാവിൽ ദരിദ്രനായിരിക്കുക. നിങ്ങളുടെ സ്വന്തം ആത്മീയ ആവശ്യത്തെക്കുറിച്ച് എപ്പോഴും ബോധവാനായിരിക്കുക – നിങ്ങളെക്കുറിച്ചുള്ള ഒരു നിരന്തരമായ വിധിയിൽ ജീവിക്കുക. തകർച്ചയാണ് യഥാർത്ഥ ആത്മീയതയുടെ രഹസ്യം. ജയിക്കുന്ന ജീവിതം നയിക്കാനുള്ള നമ്മുടെ കഴിവില്ലായ്മയെക്കുറിച്ചുള്ള നിരന്തരമായ ബോധത്തോടെയും പരിശുദ്ധാത്മാവിനാൽ നിറയപ്പെടാനുള്ള നിരന്തരമായ ആഗ്രഹത്തോടെയും നാം ജീവിക്കണം.
(4) നാലാമതായി: ദിവസവും ദൈവവചനം ധ്യാനിക്കാൻ 10 മിനിറ്റ് ചെലവഴിക്കുക. അത് നിങ്ങളുടെ ദിനചര്യയുടെ ഭാഗമാകട്ടെ – ദിവസത്തിലെ ഏത് സമയത്തും. ഒരു കമന്ററി വാങ്ങി അതുപയോഗിച്ച് വചനം പഠിക്കുക. അല്ലെങ്കിൽ ഈ ആവശ്യത്തിനായി എൻ്റെ ബൈബിൾ പഠന ടേപ്പുകൾ ഉപയോഗിക്കുക. സദൃശവാക്യങ്ങളിലെ ചില വാക്യങ്ങൾ ദിവസവും വായിക്കുക. വചനത്തിൻ്റെ അച്ചടക്കത്തോടെയുള്ള പഠനം എൻ്റെ ചെറുപ്പകാലത്ത് പല ദുരന്തങ്ങളിൽ നിന്നും എന്നെ രക്ഷിച്ചു.
(5) അഞ്ചാമതായി: എല്ലായിടത്തും കർത്താവിനെ മാനിക്കുക. ഒരു ഉദാഹരണം: നിങ്ങൾ ഒരു വിരുന്ന് നടത്തുകയാണെങ്കിൽ, പ്രാർത്ഥിച്ചും തിരുവെഴുത്തുകളിൽ നിന്നുള്ള ഒരു ചെറിയ വചനം പങ്കുവെച്ചും നിങ്ങൾ ദൈവത്തെ ബഹുമാനിക്കണം. അത്തരം അവസരങ്ങളിൽ പ്രാർത്ഥിക്കുമ്പോഴോ വചനം പങ്കുവെക്കുമ്പോഴോ ക്ഷമാപണം വേണ്ട. നിർഭാഗ്യവശാൽ, മിക്ക വിശ്വാസികളും തങ്ങൾ ആതിഥേയത്വം വഹിക്കുന്ന ഒരു വിരുന്നിൽ കർത്താവിനെ അംഗീകരിക്കാൻ ലജ്ജിക്കുന്നു, കാരണം അവർ സന്നിഹിതരായ അവിശ്വാസികളെ വ്രണപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. എന്നാൽ അവിശ്വാസികൾ ഒരിക്കലും തങ്ങളുടെ പാർട്ടികളിൽ വിശ്വാസികളെ പ്രീതിപ്പെടുത്താൻ ശ്രമിക്കുന്നില്ല! സാത്താൻ്റെ മക്കൾ ദൈവത്തിൻ്റെ മക്കളേക്കാൾ ധൈര്യശാലികളാണ്!
സംഗീതവും മുഴുവൻ സമയ ശുശ്രൂഷയും
സ്‌പോർട്‌സ് പോലെ സംഗീതവും പ്രാഥമികമായി നമ്മുടെ ജീവിതത്തിലെ ഒരു തരം വിശ്രമവും പാഠ്യേതര പ്രവർത്തനവുമാണ്. ആരും തൻ്റെ ജീവിതത്തിൽ സംഗീതം പ്രധാനമാക്കണമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. പുതിയ നിയമത്തിൽ ആർക്കെങ്കിലും സംഗീതത്തിൻ്റെ ഒരു പ്രത്യേക ശുശ്രൂഷ ഉണ്ടായിരുന്നതായി നാം വായിക്കുന്നില്ല.
ഒരു മുഴുസമയ ശുശ്രൂഷ എന്ന നിലയിൽ ക്രിസ്തീയ സംഗീതം പാശ്ചാത്യ രാജ്യങ്ങളിൽ പ്രചാരത്തിലുണ്ട്, കാരണം സംഗീതത്തിൽ കഴിവുള്ളവർ, മതേതര രംഗത്തു സംഗീതജ്ഞർ ധാരാളം പണം സമ്പാദിക്കുന്നത് കണ്ടിട്ടുണ്ട്. അവിടെയുള്ള ക്രിസ്ത്യാനികൾക്കിടയിലെ സമ്പത്തിൻ്റെ സമൃദ്ധി ക്രിസ്തീയ സംഗീതജ്ഞരെയും സംഗീത ശുശ്രൂഷയിലൂടെ ധാരാളം പണം സമ്പാദിക്കാൻ പ്രാപ്തരാക്കുന്നു. ദൗർഭാഗ്യവശാൽ ഇന്ത്യയിലും ഈ രീതി ഇപ്പോൾ വരുന്നു. എന്നാൽ ദൈവത്തെയും പണത്തെയും സേവിക്കാൻ ആർക്കും കഴിയില്ലെന്ന് യേശു പറഞ്ഞു.
ഒരു ക്രിസ്ത്യാനി ഒരിക്കലും തൻ്റെ പ്രസംഗത്തിലൂടെയോ സംഗീത കഴിവിലൂടെയോ സാമ്പത്തിക നേട്ടം ഉണ്ടാക്കരുത്. നമ്മുടെ ഉപജീവനത്തിനായി മറ്റുള്ളവരിൽ നിന്നുള്ള സമ്മാനങ്ങളെ ആശ്രയിക്കരുത്. ക്രിസ്തീയ ശുശ്രൂഷ എന്നത് നാം ആദ്യം കർത്താവിനും പിന്നീട് അവിടുത്തെ ജനത്തിനും ചെയ്യുന്ന ഒരു സന്നദ്ധ സേവനമായിരിക്കണം. എല്ലാ ആളുകൾക്കും (പ്രത്യേകിച്ച് പണമടയ്ക്കാൻ കഴിയാത്ത ദരിദ്രർക്ക്) നമ്മുടെ ശുശ്രൂഷ സൗജന്യമായി നൽകണം – മറ്റ് മാർഗങ്ങളിലൂടെ നമ്മെത്തന്നെ പിന്തുണയ്ക്കുകയും വേണം. സിഎഫ്‌സി ആരംഭിച്ചതുമുതൽ ഞാൻ ഇതാണ് ചെയ്യുന്നത്. അതുകൊണ്ടാണ് ഇന്ത്യയിലെ ഗ്രാമങ്ങളിലെ ശരിക്കും ആവശ്യക്കാരായ പാവപ്പെട്ട വിശ്വാസികളെ സന്ദർശിക്കാൻ എനിക്ക് കഴിഞ്ഞത്. പണം വാങ്ങുന്ന പ്രസംഗകർക്കും സംഗീതജ്ഞർക്കും സമ്പന്നരെ മാത്രമേ സേവിക്കാൻ കഴിയൂ. യേശു ശുശ്രൂഷിച്ചത് അങ്ങനെയായിരുന്നില്ല.
ഭൗമിക സുഖങ്ങൾ (സന്യാസിയെപ്പോലെ) ത്യജിക്കുക എന്നതിൻ്റെ അർത്ഥം ദൈവത്തെ സേവിക്കുക എന്നതാണെന്നത് ഒരു ജാതീയ ധാരണയാണ്. മുഴുസമയവും ദൈവത്തെ സേവിക്കുന്നതിന് ദൈവത്തിൽ നിന്നുള്ള ഒരു വിളി ആവശ്യമാണ്, കാരണം അത്തരം ആളുകൾ ദൈവവേലയ്‌ക്കായി നൽകുന്ന പണംകൊണ്ടാണ് ജീവിക്കുന്നത് (തുക ചെറുതായാലും വലുതായാലും). ആർക്കും സ്വയം അത്തരമൊരു വിളി തിരഞ്ഞെടുക്കാൻ കഴിയില്ല, കാരണം ദൈവത്തിൻ്റെ വേലയ്ക്കായി ദൈവജനം നൽകുന്ന പണം സ്വീകരിക്കാൻ ആർക്കും അവകാശമില്ല, ദൈവം തൻ്റെ ദാസനാകാൻ പ്രത്യേകമായി വിളിച്ചിട്ടില്ലെങ്കിൽ. അത് ദൈവത്തിൻ്റെ പണം മോഷ്ടിക്കുന്നതിന് തുല്യമായിരിക്കും – ഇന്ന് ലോകമെമ്പാടും അത് ധാരാളം നടക്കുന്നുണ്ട്. സൈന്യത്തിൽ സേവനമനുഷ്ഠിക്കാൻ ആദ്യം തിരഞ്ഞെടുത്തിട്ടില്ലെങ്കിൽ ആർക്കും സൈന്യത്തിൽ നിന്നു പണം നൽകാറില്ലല്ലോ.
ക്രിസ്തീയ ശുശ്രൂഷയിൽ വളരെയധികം സമ്മർദ്ദങ്ങളുണ്ട്. അതുകൊണ്ട് ഒരു വ്യക്തിക്ക് ദൈവത്തിൽ നിന്നുള്ള വ്യക്തമായ വിളി ഇല്ലെങ്കിൽ വിട്ടുവീഴ്ച ചെയ്യാതെ നിലനിൽക്കുക അസാധ്യമാണ്. എൻ്റെ കാര്യത്തിൽ, ദൈവം എന്നെ വിളിച്ചിരുന്നുവെന്ന് എനിക്ക് ഉറപ്പില്ലായിരുന്നുവെങ്കിൽ, ഒന്നുകിൽ “പ്രാർത്ഥന-കത്തുകളിലൂടെ പണത്തിനായി യാചിക്കുന്നതിലൂടെ” ( പ്രത്യേകിച്ച് എൻ്റെ കുടുംബത്തിൻ്റെ സാമ്പത്തിക പ്രയാസങ്ങളുടെ ഘട്ടങ്ങളിൽ) അല്ലെങ്കിൽ എൻ്റെ സന്ദേശത്തിലെ വിട്ടുവീഴ്ചയിലൂടെ (എൻ്റെ സന്ദേശം കാരണം ഇന്ത്യയിലെ എല്ലാ ക്രൈസ്‌തവലോകത്തിൽ നിന്നും ഞാൻ തിരസ്‌ക്കരണം നേരിട്ടപ്പോൾ), അല്ലെങ്കിൽ നിരുത്സാഹത്തിലൂടെ (എനിക്ക് മറ്റ് തരത്തിലുള്ള എതിർപ്പുകൾ നേരിടേണ്ടി വന്നപ്പോൾ) ഞാൻ വളരെ മുൻപേ തന്നെ കീഴടങ്ങിപ്പോകുമായിരുന്നു. എന്നാൽ ഈ എല്ലാ സാഹചര്യങ്ങളിലും ദൈവം എന്നെ സംരക്ഷിച്ചു – അതും “എൻ്റെ തല വെള്ളത്തിന് മുകളിൽ” ഉയർത്തിപ്പിടിക്കുക മാത്രമല്ല, (കഷ്‌ടിച്ചുള്ള അതിജീവനം) “എന്നെ വെള്ളത്തിനു മുകളിൽ നടക്കാൻ പ്രേരിപ്പിച്ചുകൊണ്ട്” (വിജയത്തിൽ) അവിടുന്ന് എന്നെ പരിപാലിച്ചു. അതിനുള്ള എല്ലാ മഹത്വവും ഞാൻ ദൈവത്തിന് സമർപ്പിക്കുന്നു, കാരണം എന്നെക്കാൾ നല്ല മനുഷ്യർ ചെളിയിൽ മുങ്ങിപ്പോയി. അതിനാൽ, ഈ ലോകത്ത് ആർക്കും ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ വേലയാണ് മുഴുസമയ ക്രിസ്തീയ ശുശ്രുഷയെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നുവെങ്കിലും, ദൈവത്തിൻ്റെ ദൃഷ്ടിയിൽ, വ്യക്തമായ ദൈവവിളിയില്ലാതെ ആർക്കും അതിൽ പ്രവേശിച്ച് വിജയിക്കാനാവില്ല. ഇത് തെളിയിക്കാൻ ക്രൈസ്തവലോകത്തിൽ നമുക്ക് ചുറ്റും ധാരാളം ഉദാഹരണങ്ങളുണ്ട്.
എബ്രായർ 5:4, 5 (ലിവിങ്) പറയുന്നു, “അവൻ ആഗ്രഹിക്കുന്നതുകൊണ്ട് ആർക്കും അതിൽ (ദൈവത്തിൻ്റെ ശുശ്രുഷയിൽ) പ്രവേശിക്കാൻ കഴിയില്ല. ദൈവം അഹരോനെ തിരഞ്ഞെടുത്തതുപോലെ ഈ വേലയ്ക്കായി അവൻ ദൈവത്താൽ വിളിക്കപ്പെടണം. ക്രിസ്തു തന്നെ സ്വയമായി അങ്ങനെ ഈ ബഹുമതി തിരഞ്ഞെടുത്തില്ല. അവിടുന്നു ദൈവത്താൽ വിളിക്കപ്പെട്ടു”.
അങ്ങനെയെങ്കിൽ, ദൈവം നമ്മെ വിളിക്കാതെ നമുക്ക് എങ്ങനെ ദൈവത്തിൻ്റെ പ്രവൃത്തിയിൽ പ്രവേശിക്കാനാകും?
അധ്യായം 59
മൂന്നു നിര വേലികൾ
പലതിനും നമുക്ക് അവകാശമുണ്ട്. എന്നാൽ തൻ്റെ രാജ്യം ഇഹലോകത്തിൻ്റേതല്ലാത്തതിനാൽ തൻ്റെ ദാസന്മാർ അവരുടെ അവകാശങ്ങൾക്കുവേണ്ടി പോരാടുകയില്ലെന്ന് യേശു പറഞ്ഞു.
ദൈവഭക്തരായ മനുഷ്യർ വഴക്കിടുന്നതിനുപകരം തങ്ങളുടെ അവകാശങ്ങൾ ഉപേക്ഷിക്കുന്നു. ലോത്തിനോട് യുദ്ധം ചെയ്യാൻ അബ്രഹാം വിസമ്മതിക്കുകയും തൻ്റെ അവകാശങ്ങൾ ഉപേക്ഷിക്കുകയും ചെയ്തു (ഉൽപ.13). ലോത്ത് ഉടൻ തന്നെ സൊദോം പിടിച്ചെടുക്കുകയും ഒടുവിൽ എല്ലാം നഷ്ടപ്പെടുത്തുകയും ചെയ്തു. അബ്രഹാം തനിക്കുവേണ്ടി തിരഞ്ഞെടുക്കാൻ ദൈവത്തെ അനുവദിച്ചു – അങ്ങനെ അവൻ്റെ സന്തതികൾ കനാൻ ദേശം മുഴുവൻ കൈവശപ്പെടുത്തി. ഗെരാറിലെ ഇടയന്മാരോട് യുദ്ധം ചെയ്യാൻ യിസ്‌ഹാക്ക് വിസ്സമ്മതിക്കുകയും താൻ കുഴിച്ച കിണറുകൾ എടുത്തു കൊള്ളാൻ അവരെ അനുവദിക്കുകയും ചെയ്തു. അതുകൊണ്ട് ദൈവം അവന് ഒരു നല്ല സ്ഥാനം നൽകി – ദൈവം അവനോടുകൂടെ ഉണ്ടെന്ന് ചുറ്റുമുള്ള ആളുകൾ കാണാൻ തുടങ്ങി (ഉൽപ.26:17-30).
ഒരു ദിവസം, സൗമ്യതയുള്ളവർ (സൗമ്യതയുള്ളവർ) മുഴുവൻ ഭൂമിയെയും അവകാശമാക്കുന്നതു നാം കാണും (മത്താ. 5:5).
ചില ആളുകൾ സാത്താനെക്കുറിച്ച് പരിഭ്രാന്തരാണ്, അവനെ എല്ലായിടത്തും കാണുന്നതായി അവർക്കു തോന്നുന്നു. ഇത് വിഡ്ഢിത്തമാണ്. സാത്താൻ അടിമത്തവും ആശയക്കുഴപ്പവും അശുദ്ധിയും കലഹവും കൊണ്ടുവരുമെന്ന് എനിക്കറിയാം. എന്നാൽ യേശുവിൻ്റെ നാമത്തിൽ എതിർക്കുമ്പോൾ അവനു നിൽക്കാനാവില്ലെന്നും എനിക്കറിയാം. അവൻ അക്ഷരാർത്ഥത്തിൽ തന്നെ ഓടിപ്പോകും. എന്നാൽ നാം അവൻ്റെ തന്ത്രങ്ങളെക്കുറിച്ചു അജ്ഞരാണെങ്കിലോ അല്ലെങ്കിൽ നാം അവനെ എതിർക്കുന്നില്ലെങ്കിലോ അവൻ ഓടിപ്പോകയില്ല.
സാത്താൻ നമ്മുടെ കുടുംബത്തിനെതിരെ ഇതുവരെ വിജയിച്ചിട്ടില്ല – ഭാവിയിലും അവൻ വിജയിക്കുകയില്ല. കാരണം (1) എനിക്കും (2) എൻ്റെ കുടുംബാംഗങ്ങൾക്കും (3) എൻ്റെ സ്വത്തിനും ചുറ്റും (ഇയ്യോബ് 1:10-ൽ നാം വായിക്കുന്നതുപോലെ) ദൈവം മൂന്നു നിര വേലി കെട്ടിയിരിക്കുന്നു. സാത്താൻ നമ്മെ ആക്രമിച്ച എല്ലാ സന്ദർഭങ്ങളിലും, ഇതുവരെ, ദൈവം അവനെ നേരിടുകയും അവൻ്റെ പദ്ധതികളെ പരാജയപ്പെടുത്തുകയും ചെയ്തു. നാം ജീവിച്ചിരിക്കുന്നിടത്തോളം, നാം സാത്താനെ ചെറുത്തുനിൽക്കും – ദൈവം സാത്താൻ്റെ പദ്ധതികളെ വീണ്ടും വീണ്ടും പരാജയപ്പെടുത്തുന്നത് തുടരും. ഒരു ദിവസം കർത്താവ് വരുമ്പോൾ, നിങ്ങൾ എല്ലാവർക്കുമായി ഞങ്ങൾ നടത്തിയ യുദ്ധങ്ങൾ നിങ്ങൾ കാണും (എഫേ. 6:12), ഇന്ന് നിങ്ങൾ അറിയുന്നില്ല. (1 കോരി. 4:5). നിങ്ങൾ എത്രത്തോളം സംരക്ഷിക്കപ്പെട്ടുവെന്നും ഞങ്ങളുടെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകിക്കൊണ്ട് ദൈവം നിങ്ങളെ എത്ര തവണ വിടുവിച്ചുവെന്നും അന്നു നിങ്ങൾ മനസ്സിലാക്കും.
നിങ്ങൾ ഏവർക്കും വേണ്ടിയുള്ള ഞങ്ങളുടെ പ്രാർത്ഥന നിങ്ങൾ കർത്താവായ യേശുവിൻ്റെ പൂർണ്ണഹൃദയമുള്ള ശിഷ്യന്മാരായിത്തീരുകയും സാത്താനെ ജയിക്കുകയും നിങ്ങളുടെ ജീവിതത്തെ സംബന്ധിച്ച ദൈവത്തിൻ്റെ തികഞ്ഞ പദ്ധതിയിൽ ജീവിക്കുകയും ചെയ്യണമെന്നതാണ്. നിങ്ങൾ എവിടെ താമസിക്കുന്നുവെന്നത് എനിക്ക് പ്രശ്നമല്ല. ഏറ്റവും നല്ല സ്ഥലം എപ്പോഴും ദൈവഹിതത്തിൻ്റെ കേന്ദ്രമാണ്.
നിങ്ങൾ ആ കോളജുകളിൽ ചേരുന്നതിന് മുമ്പ് നിങ്ങൾ ഓരോരുത്തർക്കും വേണ്ടി ഞാൻ പ്രത്യേകം പ്രാർത്ഥിച്ചതുകൊണ്ട്, ദൈവഹിതപ്രകാരമാണ് നിങ്ങളെല്ലാവരും ശരിയായ കോളജിൽ പോയത് എന്നതിൽ എനിക്ക് സംശയമില്ല. വീടുവിട്ടിറങ്ങിയ ശേഷം നിങ്ങൾ ഓരോരുത്തരും പക്വതയുള്ളവരായി മാറിയതായി ഞാൻ കാണുന്നു. ഈ വർഷങ്ങളിലെല്ലാം കർത്താവ് നിങ്ങളെ സംരക്ഷിച്ചു. നിങ്ങൾ അപകടങ്ങളിൽ നിന്ന് അത്ഭുതകരമായി സംരക്ഷിക്കപ്പെട്ടു. നിങ്ങൾക്കറിയാത്ത ഭയാനകമായ തിന്മകളിൽ നിന്ന് നിങ്ങൾ വിടുവിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്തു. കൂടാതെ, നിങ്ങൾ നിങ്ങളുടെ സഭകളിൽ സജീവമായി കർത്താവിനെ സേവിക്കുകയും അനേകർക്ക് അനുഗ്രഹം ആകുകയും ചെയ്തിട്ടുണ്ട്. നിങ്ങളെക്കുറിച്ച് ഞങ്ങൾ അഭിമാനിക്കുന്നു. സി.എഫ്.സിയിലെ വിശ്വാസികൾ നിങ്ങൾക്കായി ദൈവത്തിനു നന്ദി പറയുന്നു – ഞങ്ങളും അങ്ങനെ ചെയ്യുന്നു.
കാൽവരിയിൽ യേശു നിങ്ങൾക്കായി ചെയ്തതിന് ത്യാഗത്തിൻ്റെയും ആത്മനിഷേധത്തിൻ്റെയും സേവനത്തിൻ്റെയും ജീവിതം നയിച്ചുകൊണ്ട് നിങ്ങളുടെ നന്ദി പ്രകടിപ്പിക്കുക.
നിരന്തരമായ യുദ്ധം
നിങ്ങളാരും ആത്മീയ ശിശുക്കളല്ല, മറിച്ച് പക്വതയിലേക്ക് നീങ്ങുന്നവരാണെന്നു കാണുന്നതിൽ എനിക്ക് സന്തോഷമുണ്ട്. നിങ്ങൾ ക്രിസ്തുവിൽ എൻ്റെ സഹോദരന്മാരായി വളരണമെന്ന് ഞാൻ എപ്പോഴും ആഗ്രഹിച്ചു – അതായിരിക്കും നമ്മൾ നിത്യതയിലും. നമ്മൾ ഒരുമിച്ച് നടത്തിയ എല്ലാ ചർച്ചകളും പക്വവും ആരോഗ്യകരവുമായിരുന്നു, നമ്മൾ വിയോജിക്കുമ്പോഴും (അപ്രധാനമായ കാര്യങ്ങളിൽ) നമ്മൾ പരസ്പരം സ്നേഹിക്കുകയും അന്യോന്യം താങ്ങായി നിലകൊള്ളുകയും ചെയ്യുന്നു. നിങ്ങൾ പക്വത പ്രാപിച്ചുവെന്ന് ഇത് എന്നെ കാണിക്കുന്നു! ദൈവത്തിനു മഹത്വം!
ലൈംഗിക മേഖലയിൽ, പ്രത്യേകിച്ച് നിങ്ങളുടെ ചിന്തകളിലൂടെയും നിങ്ങളുടെ കണ്ണുകളിലൂടെയും (സിനിമകളും മാസികകളും) പോരാടാൻ ഞാൻ നിങ്ങളെ എല്ലാവരെയും പ്രോത്സാഹിപ്പിക്കട്ടെ. ഈ മേഖലയിലെ പോരാട്ടം ഒരിക്കലും ഉപേക്ഷിക്കരുത്, കാരണം നിങ്ങൾക്ക് കുറഞ്ഞത് 60 വയസ്സ് തികയുന്നതുവരെ ഈ യുദ്ധം ഉണ്ടായിരിക്കും. 52 വയസ്സുള്ളപ്പോൾ ദാവീദ് ബത്‌ഷേബയുമായി പാപം ചെയ്തു. അവൻ്റെ കണ്ണുകൾ അശ്രദ്ധമായപ്പോൾ അവൻ്റെ പതനം ആരംഭിച്ചു. ഈ യുദ്ധം എൻ്റെ ചെറുപ്പത്തിൽ എനിക്ക് ശക്തമായിരുന്നു – ഇപ്പോൾ നിങ്ങൾക്കും. എന്നാൽ ഞാൻ ജീവിച്ചിരുന്ന അന്തരീക്ഷം ബാഹ്യമായി, നിങ്ങൾ ഇപ്പോൾ ജീവിക്കുന്നതുപോലെ സ്ഫോടനാത്മകമായിരുന്നില്ല. അതിനാൽ നിങ്ങളുടെ യുദ്ധം കൂടുതൽ കഠിനമായിരിക്കും. എന്നാൽ ഇതിനെ മറികടക്കാൻ കർത്താവ് നിങ്ങൾക്ക് കൂടുതൽ കൃപ നൽകും – അവസാനം വരെ. നിങ്ങൾ വീഴുകയാണെങ്കിൽ, എഴുന്നേറ്റ് യുദ്ധം തുടരുക. നിങ്ങൾ ദിവസേന ജയിക്കുന്ന ആളല്ലെങ്കിൽ പോലും, എന്തുവിലകൊടുത്തും അതിജീവിക്കുക. പിന്നെ ഒരു ദിവസം, നിങ്ങൾ ഒരു ജയിക്കുന്നവനായി മാറും, നിങ്ങൾ സ്വർഗത്തിലേക്ക് വിജയത്തോടെ യാത്ര തുടരും.
ലിവിങ് ബൈബിളിൽ 112-ാം സങ്കീർത്തനം മനോഹരമായി വ്യാഖ്യാനിച്ചിരിക്കുന്നു:
ദൈവത്തെ ഭയപ്പെടുകയും തന്നിൽ ആശ്രയിക്കുകയും ചെയ്യുന്ന എല്ലാവരും പറഞ്ഞറിയിക്കാനാവാത്തവിധം അനുഗൃഹീതരാണ്. അവിടുത്തെ കൽപ്പനകൾ അനുഷ്ഠിക്കുന്നതിൽ ആനന്ദിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ. അവൻ്റെ മക്കൾ എല്ലായിടത്തും ബഹുമാനിക്കപ്പെടും, കാരണം നല്ല മനുഷ്യരുടെ പുത്രന്മാർക്ക് ഒരു പ്രത്യേക പാരമ്പര്യമുണ്ട്. അവൻ തന്നെ സമ്പന്നനായിരിക്കും, അവൻ്റെ നല്ല പ്രവൃത്തികൾ ഒരിക്കലും മറക്കില്ല. ഇരുട്ട് അവനെ കീഴടക്കുമ്പോൾ, വെളിച്ചം പൊട്ടിത്തെറിക്കും, അത്തരമൊരു മനുഷ്യൻ ദയയും കരുണയും ഉള്ളവനാണ്. തൻ്റെ ബിസിനസ്സ് ന്യായമായി നടത്തുന്ന ഉദാരമനസ്കന് എല്ലാം നന്നായി പോകുന്നു. അത്തരം ഒരു മനുഷ്യൻ ദുഷിച്ച സാഹചര്യങ്ങളാൽ അട്ടിമറിക്കപ്പെടുകയില്ല. ദൈവത്തിൻ്റെ നിരന്തരമായ കരുതൽ, അത് കാണുന്ന എല്ലാവരിലും ആഴത്തിലുള്ള മതിപ്പുണ്ടാക്കും. അവൻ മോശമായ വാർത്തകളെ ഭയപ്പെടുന്നില്ല, എന്ത് സംഭവിക്കുമെന്ന് ഭയപ്പെടുന്നില്ല. എന്തെന്നാൽ, കർത്താവ് തന്നെ പരിപാലിക്കുമെന്ന് അവൻ മനസ്സിൽ ഉറപ്പിച്ചിരിക്കുന്നു. അതുകൊണ്ടാണ് അവന് ഭയമില്ലെങ്കിലും ശത്രുക്കളെ ശാന്തമായി നേരിടാൻ കഴിയുന്നത്. ആവശ്യമുള്ളവർക്ക് അവൻ ഉദാരമായി നൽകുന്നു. അവന് സ്വാധീനവും ബഹുമാനവും ഉണ്ടായിരിക്കും. ദുഷ്ടബുദ്ധിയുള്ള മനുഷ്യർ ഇതെല്ലാം കാണുമ്പോൾ രോഷാകുലരാകും. അവർ കോപത്തോടെ പല്ലുകടിക്കും, അവരുടെ പ്രതീക്ഷകൾ അസ്ഥാനത്താകും.
വ്യക്തിഗത സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്
ആരെയും ആശ്രയിക്കാതെ, കർത്താവ് ആഗ്രഹിക്കുന്നിടത്തെല്ലാം പോകാൻ നമുക്ക് എളുപ്പമാക്കുന്ന ഒന്നാണ് സാമ്പത്തിക സ്വാതന്ത്ര്യം. മാത്രമല്ല ഉറുമ്പിൽ നിന്ന് പഠിക്കുന്നതിനെക്കുറിച്ചുള്ള സദൃശവാക്യങ്ങൾ 6-ലെ പഠിപ്പിക്കലുമായി ഇതു പൊരുത്തപ്പെടുന്നതായി തോന്നുന്നു. തൻ്റെ താലന്തുകൾ നിക്ഷേപിച്ച് പതിന്മടങ്ങ് നേടിയ (1000% വർദ്ധന) മനുഷ്യനെക്കുറിച്ചുള്ള യേശുവിൻ്റെ ഉപമയും പണം ബാങ്കിൽ നിക്ഷേപിക്കുകയും പലിശ നേടുകയും ചെയ്യുന്നതാണ് രണ്ടാമത്തെ മികച്ച മാർഗമെന്ന യജമാനൻ്റെ നിർദ്ദേശവും (ലുക്കോ.19:16, 23) ശ്രദ്ധിക്കുക.
കർത്താവിൻ്റെ പ്രവർത്തനത്തിനായി കുറച്ച് പണം നൽകാൻ നിങ്ങൾ തീരുമാനിക്കുമ്പോഴെല്ലാം, അത് സമ്പന്നരായ പാസ്റ്റർമാർക്കും സഭകൾക്കും സംഘടനകൾക്കും നൽകരുത്, പകരം ഇന്ത്യയിലെ ഗ്രാമങ്ങളിലെ പാവപ്പെട്ട സിഎഫ്‌സി സഭകൾക്കു നൽകുക.
നിങ്ങളും ഇപ്പോൾ തന്നെ സമ്പാദ്യ ശീലത്തിലേക്ക് കടക്കണം. ഇതിനുള്ള സഹായമെന്ന നിലയിൽ, തുടക്കത്തിൽ നിങ്ങളുടെ എല്ലാ പ്രധാന ചെലവുകളുടെയും ഒരു കണക്ക് സൂക്ഷിക്കണം. പിന്നെ ഓരോ മാസാവസാനവും നിങ്ങൾ എവിടെയൊക്കെ അമിതമായി ചെലവഴിച്ചുവെന്നും എവിടെയൊക്കെ വെട്ടിച്ചുരുക്കാമെന്നും പരിശോധിക്കണം. നികുതി, വാടക, കാർ പേയ്‌മെൻ്റുകൾ എന്നിവ കിഴിച്ച് ഓരോ വർഷവും നിങ്ങളുടെ അറ്റാദായത്തിൻ്റെ കുറഞ്ഞത് 25% (അല്ലെങ്കിൽ അതിൽ കൂടുതൽ) ലാഭിക്കണമെന്നാണ് എൻ്റെ നിർദ്ദേശം. അങ്ങനെ, നിങ്ങൾക്ക് അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ എന്തെങ്കിലും ഉണ്ടാകും – കൂടാതെ പിന്നീട് നിങ്ങളുടെ ദാമ്പത്യ ജീവിതം ആരംഭിക്കാനും.
ഇപ്പോൾ ഒരു ചെറിയ അച്ചടക്കം പിന്നീട് സമൃദ്ധമായ ലാഭവിഹിതം നൽകും. ദീർഘകാലാടിസ്ഥാനത്തിൽ നിങ്ങൾ അതിൽ ഖേദിക്കേണ്ടിവരില്ല. അത് നിങ്ങൾക്ക് സാമ്പത്തിക സ്വാതന്ത്ര്യവും അതുവഴി കൂടുതൽ വിശാലതയും നൽകും. ഇത് ദൈവഹിതമാണ്. “ഒന്നും നഷ്ടപ്പെടാതെ കഷണങ്ങൾ ശേഖരിക്കുക”: 5000 പേർക്ക് അപ്പം നൽകിയ ശേഷം യേശു പറഞ്ഞു (യോഹന്നാൻ 6:12). മറ്റൊരു വിധത്തിൽ പറഞ്ഞാൽ, “എല്ലാ പാഴാക്കലുകളും ഒഴിവാക്കുക”. വിവാഹത്തിന് മുമ്പ് നിങ്ങളുടെ സാമ്പത്തികകാര്യങ്ങൾ നിയന്ത്രിക്കാൻ പഠിക്കണം. അതിനാൽ ഇതിന് മുൻഗണന നൽകുക. പണം കൈകാര്യം ചെയ്യുന്നതിൽ വിശ്വസ്‌തരായവരെ കുറിച്ചും അവിശ്വസ്‌തരെ കുറിച്ചും യേശു അനേകം ഉപമകൾ പറഞ്ഞു. ഇത് ആത്മീയമായും ഭൗതികമായും ബാധകമാണ്.
എല്ലാ പേയ്‌മെൻ്റുകളും തവണ വരുന്നതിന് മുമ്പ് തന്നെ അടയ്‌ക്കുന്നത് ശീലമാക്കുന്നത് നല്ലതാണ്. കൂടാതെ ഒരിക്കലും ഒരു തരത്തിലുള്ള കടത്തിലും ഉൾപ്പെടാതിരിക്കുക – ക്രെഡിറ്റ്-കാർഡ് കടത്തിൽ പോലും. അവിടെ നിങ്ങൾ ക്യത്യമായി അടയ്ക്കാതെ പോകുന്ന പേയ്‌മെൻ്റുകൾക്ക് വലിയ പലിശ നൽകേണ്ടിവരും. ഡെബിറ്റ് കാർഡുകൾ മാത്രം ഉപയോഗിക്കുന്നതാണ് നല്ലത്. അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുക. നിങ്ങൾ ഈ ശീലത്തിൽ ശ്രദ്ധിച്ചില്ലെങ്കിൽ, കൂടുതൽ ചെലവുകൾ വരുമ്പോൾ നിങ്ങൾ വിവാഹിതരാകുമ്പോൾ കാര്യങ്ങൾ കൂടുതൽ വഷളാകും. ഒരു ദിവസം ഗുരുതരമായ പ്രശ്‌നങ്ങളിൽ കലാശിക്കും. ദയവായി ഇത് ഇപ്പോൾ തന്നെ ഒരു ജീവിതരീതിയാക്കി തീർക്കുക. നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ, നിങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്: കാരണം നിങ്ങൾ കാണാത്തത് നിങ്ങൾ ചെലവഴിക്കുന്നു. ഒരിക്കലും ക്രെഡിറ്റ് കാർഡ് കടത്തിൽ ഉൾപ്പെടരുത്. എല്ലാ മാസവും നിങ്ങളുടെ ബില്ലുകൾ അടയ്ക്കുക. നിങ്ങളുടെ കാർ ഇൻഷുറൻസ് അടയ്ക്കുന്നത് പോലെ അത് ക്യത്യമായി ചെയ്യുക.
ഓരോ മാസവും നിങ്ങൾ ലാഭിക്കുന്നതിൽ നിന്നു കുറച്ച് തുക ഒരു സ്ഥിരനിക്ഷേപത്തിലേക്ക് ഇടുക. കാരണം “നിങ്ങളുടെ അക്കൗണ്ടിൽ കാണാത്ത പണം നിങ്ങൾ ചെലവഴിക്കില്ല”. യേശു തനിക്ക് ലഭിച്ചതെല്ലാം ഉടനടി ചെലവഴിച്ചില്ല. അല്ലാത്തപക്ഷം ഒരു ട്രഷററുടെയും പണസഞ്ചിയുടെയും ആവശ്യമുണ്ടായിരുന്നില്ലല്ലോ. യൂദാസ് സൂക്ഷിച്ചിരുന്ന പണം ഒരു “സേവിംഗ്സ് അക്കൗണ്ട്” ആയിരുന്നു.
ഓഹരി വിപണിയിൽ ഊഹക്കച്ചവടം നടത്തുന്നത് വളരെ അപകടകരമാണ്, അതിനാൽ ഞാൻ അത് ശുപാർശ ചെയ്യുന്നില്ല. എന്നാൽ പ്രമുഖ കമ്പനികളിലെ ദീർഘകാല നിക്ഷേപം നല്ലതാണ്. വർഷങ്ങൾക്ക് മുമ്പ് ഞാൻ ചെയ്തത് അതാണ് – അതിൽ നിന്ന് ഈ വർഷങ്ങളിലെല്ലാം ഞാൻ ഞങ്ങളുടെ കുടുംബത്തെ പിന്തുണച്ചു.
സർക്കാരിന് നൽകേണ്ട എല്ലാ നികുതികളും നിങ്ങൾ കൃത്യസമയത്ത് അടച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. എന്നാൽ അതേ സമയം, നികുതി അടയ്‌ക്കാതിരിക്കാൻ നിയമപരമായി ലഭ്യമായ എല്ലാ വ്യവസ്ഥകളും കണ്ടെത്തുക (നികുതി ഒഴിവാക്കരുത്, പക്ഷേ നിയമപരമായി നികുതി ഒഴിവാക്കുക). അത് നിങ്ങളുടെ നികുതി ഭാരം കുറയ്ക്കും, അതുവഴി നിങ്ങളുടെ സമ്പാദ്യം പരമാവധിയാക്കാനാകും. അതാണ് ജ്ഞാനം.
ഞാൻ പറഞ്ഞ കാര്യങ്ങൾ സന്തുലിതമാക്കാൻ, ഞാൻ ഇത് കൂട്ടിച്ചേർക്കട്ടെ: സമൃദ്ധി ദൈവത്തിൻ്റെ അനുഗ്രഹത്തിൻ്റെ തെളിവോ അല്ലെങ്കിൽ നിങ്ങൾ ദൈവഹിതത്തിൻ്റെ കേന്ദ്രത്തിലാണെന്നതിൻ്റെ സൂചനയോ അല്ലെന്ന് ഓർക്കുക. യേശുവിന് തലചായ്ക്കാൻ സ്ഥലമില്ലായിരുന്നു, ചില സമയങ്ങളിൽ ആവശ്യത്തിന് ഭക്ഷണം കഴിക്കാത്തതിനെ കുറിച്ചും ആവശ്യമായ ചൂടുള്ള വസ്ത്രങ്ങൾ പോലും ഇല്ലാതിരുന്നതിനെ കുറിച്ചും പൗലോസ് പറയുന്നു (2 കൊരി.11:27). എന്നിട്ടും ദൈവഹിതത്തിൻ്റെ കേന്ദ്രത്തിൽ അവരെക്കാൾ അധികം ആരും ഉണ്ടായിരുന്നില്ല.
പലപ്പോഴും ഭൗതിക നഷ്ടങ്ങളാണ് ആളുകളെ കർത്താവിലേക്ക് അടുപ്പിക്കുന്നത് – ക്യാൻസറും പാമ്പുകടിയും മറ്റ് പ്രത്യക്ഷത്തിലെ തിന്മകളും ആളുകളെ കർത്താവിലേക്ക് ആകർഷിക്കുന്നതുപോലെ. അതുകൊണ്ട് നാം സാമ്പത്തികമായി എത്ര നന്നായിരിക്കുന്നു എന്നതിൻ്റെ അടിസ്ഥാനത്തിൽ ഒരിക്കലും നമ്മുടെ ആത്മീയ വളർച്ചയെ അളക്കരുത്.
ഫ്രാൻസിസ് ബേക്കൺ ഒരിക്കൽ പറഞ്ഞു, “അഭിവൃദ്ധി പഴയ നിയമത്തിൻ്റെ അനുഗ്രഹമായിരുന്നു, അതേസമയം പ്രാതികൂല്യം പുതിയ ഉടമ്പടിയുടെ അനുഗ്രഹമാണ്.”
തിരക്ക് – സാത്താൻ്റെ ദുഷിച്ച പദ്ധതി
ആളുകൾ എങ്ങനെയാണ് തിരക്കുള്ളവരും തിരക്കുള്ളവരും തിരക്കുള്ളവരുമായി മാറുന്നത് എന്നതിനെക്കുറിച്ച് ഞാൻ അടുത്തിടെ വായിച്ച ചിലത് ഇതാ.
“സാത്താൻ ലോകമെമ്പാടുമുള്ള ഭൂതങ്ങളുടെ ഒരു കൺവെൻഷൻ വിളിച്ചു. തൻ്റെ ഭൂതങ്ങളോടുള്ള തൻ്റെ പ്രാരംഭ പ്രസംഗത്തിൽ അവൻ പറഞ്ഞു: ‘ക്രിസ്ത്യാനികളെ പള്ളിയിൽ പോകുന്നതിൽ നിന്ന് നമുക്ക് തടയാൻ കഴിയില്ല. ബൈബിൾ വായിക്കുന്നതിൽ നിന്ന് അവരെ തടയാൻ നമുക്ക് കഴിയില്ല. എന്നാൽ നമുക്ക് മറ്റൊന്നു ചെയ്യാൻ കഴിയും. അവർക്ക് ക്രിസ്തുവുമായി അടുത്ത ബന്ധം ഉണ്ടാകരുത്. അതുണ്ടായാൽ അവരുടെ മേലുള്ള നമ്മുടെ ശക്തി നഷ്ടമാകും. അതിനാൽ അവർ പള്ളിയിൽ പോകട്ടെ, അവരുടെ അടിസ്ഥാന ഉപദേശങ്ങൾ അവർക്കുണ്ടായിരിക്കട്ടെ, അവരുടെ യാഥാസ്ഥിതികമായ ജീവിതരീതികൾ തുടരട്ടെ. എന്നാൽ അവരുടെ സമയം അപഹരിക്കുക. അങ്ങനെ അവർക്ക് യേശുക്രിസ്തുവുമായുള്ള ആ അടുപ്പമുള്ള അനുഭവം വികസിപ്പിക്കാൻ കഴിയാതെ പോകും.
അവൻ്റെ ഭൂതങ്ങൾ ചോദിച്ചു: “ഞങ്ങൾ ഇത് എങ്ങനെ ചെയ്യും?”
സാത്താൻ പറഞ്ഞു, ‘ജീവിതത്തിൻ്റെ അത്യാവശ്യമില്ലാത്ത കാര്യങ്ങളിൽ അവരെ തിരക്കിലാക്കി നിർത്തുക. അവരുടെ മനസ്സ് കീഴടക്കാൻ നിരവധി പദ്ധതികൾ കണ്ടുപിടിക്കുക. ചെലവഴിക്കാനും ചെലവഴിക്കാനും കടം വാങ്ങാനും കടം വാങ്ങാനും അവരെ പ്രലോഭിപ്പിക്കുക. ഭാര്യമാരെ ജോലിക്ക് വിടാനും ഭർത്താക്കന്മാർ ആഴ്ചയിൽ 6 അല്ലെങ്കിൽ 7 ദിവസവും ജോലി ചെയ്യാനും ദിവസവും 10-12 മണിക്കൂർ ജോലി ചെയ്യാനും അവരെ പ്രേരിപ്പിക്കുക, അങ്ങനെ അവർക്ക് അവരുടെ ഉയർന്ന ജീവിതശൈലി നിലനിർത്താൻ കഴിയും. കുട്ടികളുമായി സമയം ചെലവഴിക്കുന്നതിൽ നിന്ന് അവരെ മാറ്റി തിരക്കിലാക്കുക. അവരുടെ കുടുംബങ്ങൾ ശിഥിലമാകുമ്പോൾ, താമസിയാതെ അവരുടെ വീടുകൾ ജോലിയുടെ സമ്മർദ്ദത്തിൽ നിന്ന് രക്ഷപ്പെടാതെയാകും.
യേശു അവരോട് സംസാരിക്കുന്നത് കേൾക്കാതിരിക്കാൻ അവരുടെ മനസ്സിനെ ഉത്തേജിപ്പിക്കുക. അവർ ഡ്രൈവ് ചെയ്യുമ്പോഴെല്ലാം റേഡിയോ അല്ലെങ്കിൽ സംഗീതം ചൊരിയുന്ന കാസറ്റ് പ്ലേയർ പ്ലേ ചെയ്യാനും അവരുടെ വീടുകളിൽ ടിവിയോ വീഡിയോ-ടേപ്പുകളോ അവരുടെ സിഡികളോ നിരന്തരം പ്ലേ ചെയ്യാനും അവരെ പ്രേരിപ്പിക്കുക. ലോകത്തിലെ എല്ലാ സ്റ്റോറുകളും റെസ്റ്റോറൻ്റുകളും നിരന്തരം സംഗീതം പ്ലേ ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുക.
മാസികകളും പത്രങ്ങളും കൊണ്ട് അവരുടെ കോഫി ടേബിളുകൾ നിറയ്ക്കുക. 24 മണിക്കൂറും വാർത്തകൾ കൊണ്ട് അവരുടെ മനസ്സിനെ തളർത്തുക. ബിൽ ബോർഡുകൾ ഉപയോഗിച്ച് അവരുടെ ഡ്രൈവിംഗ് നിമിഷങ്ങൾ ആക്രമിക്കുക. ജങ്ക് മെയിലുകൾ കൊണ്ട് അവരുടെ മെയിൽബോക്സുകൾ നിറയ്ക്കുക: സ്വീപ്സ്റ്റേക്കുകൾ, മെയിൽ ഓർഡർ കാറ്റലോഗുകൾ, കൂടാതെ ‘സൗജന്യ’ ഉൽപ്പന്നങ്ങളും സേവനങ്ങളും തെറ്റായ പ്രതീക്ഷകളും നൽകുന്ന എല്ലാ തരത്തിലുള്ള വാർത്താക്കുറിപ്പുകളും അതിൽ നിറയട്ടെ.
അവരുടെ വിനോദങ്ങൾ പോലും അമിതമായിരിക്കട്ടെ. കുടുംബ അവധിക്കാലം കഴിഞ്ഞ് ക്ഷീണിതരും വരാനിരിക്കുന്ന ആഴ്‌ചയിലേക്ക് തയ്യാറെടുക്കാത്തവരുമായി വരാൻ അവരെ അനുവദിക്കുക. പ്രകൃതിയിൽ നടക്കാൻ അവരെ അനുവദിക്കരുത്. പകരം അവരെ അമ്യൂസ്‌മെൻ്റ് പാർക്കുകൾ, കായിക ഇവൻ്റുകൾ, കച്ചേരികൾ, സിനിമകൾ എന്നിവയിലേക്ക് അയയ്ക്കുക. ആത്മീയ കൂട്ടായ്മയ്‌ക്കായി അവർ കണ്ടുമുട്ടുമ്പോൾ, കുശുകുശുപ്പുകളിലും ചെറിയ സംസാരങ്ങളിലും അവരെ ഉൾപ്പെടുത്തുക. അങ്ങനെ അവർ അസ്വസ്ഥമായ മനസ്സാക്ഷിയോടും അസ്വസ്ഥമായ വികാരങ്ങളോടും കൂടി കൂട്ടായ്‌മ കഴിഞ്ഞു പോകട്ടെ.
ക്രിസ്തുവിനു സാക്ഷ്യം വഹിക്കാൻ അവരെ അനുവദിക്കുക. എന്നാൽ ക്രിസ്തുവിൽ നിന്ന് ശക്തി തേടാൻ അവർക്ക് സമയമില്ലാത്ത വണ്ണം നിരവധി നല്ല കാരണങ്ങളാൽ അവരുടെ ജീവിതത്തെ തിരക്കിലാക്കുക. താമസിയാതെ, അവർ തങ്ങളുടെ ആരോഗ്യവും കുടുംബ ഐക്യവും ത്യജിച്ചുകൊണ്ട് സ്വന്തം ശക്തിയിൽ സ്വന്ത താൽപര്യങ്ങൾക്കായി പ്രവർത്തിച്ചു കൊള്ളും.’
പിശാചുക്കൾ തങ്ങളുടെ ജോലിക്കായി ഉത്സാഹത്തോടെ പോയി, എല്ലായിടത്തും ക്രിസ്‌ത്യാനികൾ തിരക്കുള്ളവരും തിരക്കുള്ളവരും തിരക്കുള്ളവരുമാകാനും അങ്ങോട്ടും ഇങ്ങോട്ടും ഓടാനും അവർ ഇടയാക്കി.
പിശാച് തൻ്റെ പദ്ധതിയിൽ വിജയിച്ചോ? നിങ്ങളാണ് വിധികർത്താവ്.”
അധ്യായം 60
പരീശത്വം
2 കൊരിന്ത്യർ 3:6-ൽ രണ്ടുതരം വിശ്വാസികളെ പരാമർശിച്ചിട്ടുണ്ട്.
(1) ആത്മാവിനാൽ നയിക്കപ്പെടുന്നവർ.
(2) അക്ഷരത്തിൻ്റെ അടിമകളായവർ.
ആത്മാവിനാൽ നയിക്കപ്പെടുന്നവർ അനേകം പരീക്ഷകളിലൂടെയും പരിശോധനകളിലൂടെയും കടന്നുപോയി, അങ്ങനെ ദൈവത്തെ വ്യക്തിപരമായി അറിയുകയും അവിടുത്തെ മനസ്സ് വഴികൾ എന്നിവ അറിയുകയും ചെയ്യുന്നവരാണ്. അങ്ങനെ അവർക്ക് ആത്മീയ കാര്യങ്ങളിൽ വിവേചനമുണ്ട്.
എന്നാൽ അക്ഷരത്തിൻ്റെ അടിമകൾ ബൈബിൾ പഠിക്കുകയും ഉപദേശങ്ങൾ മനസ്സിലാക്കുകയും ചെയ്തവരാണ്. അവർ നേരായ ജീവിതമാണ് നയിക്കുന്നത്, പക്ഷേ അവർ വചനത്തിൻ്റെ അക്ഷരം (ആത്മാവല്ല) അനുസരിച്ചാണ് ജീവിക്കുന്നത്. മറ്റുള്ളവരോടുള്ള അവരുടെ മനോഭാവത്തിൽ അവർ പരീശന്മാരാണ്. അത്തരം ആളുകളാണ് എല്ലാ കൾട്ടുകളുടെയും ശക്തി. അവർക്ക് ദൈവത്തെ വ്യക്തിപരമായി അറിയില്ല, മറിച്ച് അവരുടെ പ്രത്യേക ഗ്രൂപ്പിൻ്റെ ഉപദേശം മാത്രമാണ് അറിയാവുന്നത്. തങ്ങളുടെ ഗ്രൂപ്പിലെ നേതാക്കൾ വ്യത്യസ്ത സാഹചര്യങ്ങളിൽ എങ്ങനെ പെരുമാറിയെന്ന് അവർ പഠിക്കുകയും അത്തരം സാഹചര്യങ്ങളിൽ ആയിരിക്കുമ്പോൾ അവരെ അനുകരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. അവരുടെ നേതാക്കന്മാരെ അനുകരിക്കാനും “ആത്മീയരായി” (അവർ സങ്കൽപ്പിക്കുന്നത് പോലെ) മാറാനും വേണ്ടി നേതാക്കളുടെ പെരുമാറ്റത്തെക്കുറിച്ചുള്ള ധാരാളം വിവരങ്ങൾ അവർ ശേഖരിക്കുന്നു!! എന്നാൽ അവർ ഒരിക്കലും ആത്മീയരാകുന്നില്ല. അവർ കൂടുതൽ പരീശന്മാരായിത്തീരുന്നു.
ക്രൈസ്‌തവലോകത്തിൽ കൾട്ടുകളല്ല, മറിച്ച് സംസ്‌കാരപരമായ ആ സ്വഭാവമുള്ള ഗ്രൂപ്പുകളുണ്ട്. ഇത്തരം കൂട്ടങ്ങളെക്കുറിച്ച് ഞാൻ പലപ്പോഴും നിങ്ങൾക്കും മറ്റുള്ളവർക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നമ്മുടെ കർത്താവ് മടങ്ങിവരുന്നതുവരെ ഞാൻ അത് തുടർന്നുകൊണ്ടേയിരിക്കും – എന്തെന്നാൽ അവസാന നാളുകളിൽ ഇനിയും ഇത്തരം കൂട്ടങ്ങൾ ഉണ്ടാകാൻ പോകുന്നു.
പരീശന്മാരുടെ എതിർപ്പ്
ശാസനയും വിദ്വേഷവും “പാപികളുടെ വിരോധവും” (എബ്രാ. 12:3) നേരിടാൻ ദൈവം നിങ്ങളെ അനുവദിക്കും – നമ്മുടെ സഭ വർഷങ്ങളായി നേരിടുന്നതുപോലെ. യേശുവും പൗലോസും ക്രിസ്തീയ ചരിത്രത്തിലെ എല്ലാ ദൈവഭക്തരും ഇത് അഭിമുഖീകരിച്ചിട്ടുണ്ട്. അതിനാൽ നിങ്ങൾ നല്ല കൂട്ടത്തിലാണ്. നിങ്ങൾ അത് നേരിടുമ്പോൾ, നിങ്ങൾ യേശുവിനെപ്പോലെ സൗമ്യതയുള്ളവരായിരിക്കണം. അങ്ങനെ നിങ്ങൾ ഒരു ദിവസം “പൂർണത” (ക്രിസ്തുവിനോട് സമ്പൂർണ സാദൃശ്യം) എന്ന ലക്ഷ്യത്തിലെത്തും.
വിശ്വാസികൾ സ്ഥിരമായി തങ്ങളെത്തന്നെ വിധിച്ചു ജീവിക്കുന്നില്ലെങ്കിൽ, അതിൻ്റെ ഫലം എപ്പോഴും ഏറ്റവും മോശമായ രീതിയിലുള്ള പരീശത്വത്തിലേക്കുള്ള കുത്തനെയുള്ള വീഴ്‌ചയായിരിക്കും. നിങ്ങൾക്ക് അറിയാവുന്ന ചില വിശ്വാസികളിൽ ഇത്തരമൊരു അധഃപതനം ആരംഭിച്ചതായി കാണുമ്പോൾ, അത്തരം സ്വയ നീതീകരണത്തിൽ നിന്നും അത്തരം “ആത്മീയതയുടെ വ്യാമോഹങ്ങളിൽ” നിന്നും കർത്താവിൻ്റെ കരുണ നിങ്ങളെ രക്ഷിച്ചതിന് നിങ്ങൾ നന്ദിയുള്ളവരായിരിക്കണം. നിങ്ങൾ ഇത് ഒരു ഗൗരവമായ മുന്നറിയിപ്പായി എടുക്കണം.
ഈ പരീശന്മാരിൽ പലരും “മറ്റുള്ളവരുടെ കാര്യങ്ങളിൽ തിരക്കുള്ളവരും” (1 പത്രോസ് 4:15-കെ.ജെ.വി) “സ്വയം നിയുക്ത സെൻസർമാരും മറ്റുള്ളവരെ തിരുത്തുന്നവരും” (യാക്കോബ് 3:1-ആംപ്ലിഫൈഡ്) ആയിരുന്നു. അങ്ങനെ ദൈവം അവരെ എല്ലാവർക്കും ഒരു മുന്നറിയിപ്പായി തുറന്നുകാട്ടി, അവരുടെ ചുവടുകൾ പിന്തുടരരുത്.
വിനയത്തോടെയുള്ള വിജയം
പരീശത്വത്തെക്കുറിച്ചുള്ള വെളിച്ചമില്ലാതെ ഒരു ജീവിതം മുഴുവൻ ജീവിക്കുന്നത് എത്ര ദാരുണമായിരിക്കും! എല്ലാ പാപങ്ങളിലും ഏറ്റവും മോശമായതാണു പരീശത്വം. ദുർമ്മോഹങ്ങൾക്കും ക്രോധത്തിനും മേൽ വിജയം നേടുകയും തുടർന്നു സ്വയം നീതിയിലും അഹങ്കാരത്തിലും വീഴുകയും ചെയ്യുന്നത് 20 അടി ആഴമുള്ള കുഴിയിൽ നിന്ന് കരകയറിയശേഷം 2000 അടി ആഴമുള്ള കുഴിയിൽ വീഴുന്നതിന് തുല്യമാണ്. പലരും ആ 2000 അടി താഴ്ചയുള്ള കുഴികളിൽ കിടന്ന് 20 അടി ആഴമുള്ള കുഴികളിൽ കിടക്കുന്ന മറ്റുള്ളവരോട് ‘പാപത്തിൻ്റെ മേലുള്ള വിജയ’ത്തെക്കുറിച്ച് പ്രസംഗിക്കുന്നു!
ജയജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഭാഗം, അതിനെ കുറിച്ച് വിനയാന്വിതരാകുകയും പാപത്തിൽ വീഴാതെ നമ്മെ തടയുന്നത് കർത്താവാണെന്ന് അംഗീകരിക്കുകയും ചെയ്യുക എന്നതാണ്. ഈ യാഥാർത്ഥ്യം നിങ്ങൾ എല്ലായ്‌പ്പോഴും തിരിച്ചറിയുകയാണെങ്കിൽ, നിങ്ങൾ എപ്പോഴും വിനയാന്വിതരായി തുടരും.
എൻ്റെ നാവികസേനയിലെ സേവന കാലത്ത് ഞാൻ കപ്പലിൽ സഞ്ചരിക്കുമ്പോൾ, കാറ്റ് ശക്തമാകുമ്പോൾ ഞാൻ ബോട്ടിൻ്റെ കീൽ താഴ്ത്തുമായിരുന്നു. (കീൽ എന്നത് ബോട്ടിൻ്റെ ഗുരുത്വാകർഷണ കേന്ദ്രം താഴ്ത്താൻ, കനത്ത കാറ്റിൽ ബോട്ട് മറിഞ്ഞു വീഴാതിരിക്കാൻ താഴെ ഇറക്കിയിരിക്കുന്ന ഒരു കനത്ത ലോഹ പ്ലേറ്റാണ്.) നമ്മുടെ ഹൃദയത്തിലുള്ള (മനുഷ്യർ കാണാത്ത) ആഴത്തിലുള്ള വിനയമാണു കീൽ. ഇത് എല്ലാവർക്കും എല്ലായ്‌പ്പോഴും ഉണ്ടായിരിക്കണം. കീൽ താഴ്ത്താത്ത കപ്പൽ ബോട്ടുകൾ പെട്ടെന്ന് ഒരു കാറ്റടിച്ചാൽ (മനുഷ്യരുടെ ചെറിയ പ്രശംസയോ അംഗീകാരമോ) എളുപ്പത്തിൽ മറിഞ്ഞു വീഴും. എന്നാൽ താഴ്മയെന്ന ഈ കീൽ ഉള്ളപ്പോൾ, ശക്തമായ കൊടുങ്കാറ്റ് അടിച്ചാലും നമ്മൾ സുരക്ഷിതരാണ്.
നാം നിരന്തരം യേശുവിനെ നോക്കുകയും തൽഫലമായി നമ്മെത്തന്നെ നിരന്തരം വിധിക്കുകയും ചെയ്യുന്നുവെങ്കിൽ, ഏറ്റവും മോശമായ പാപികളെയും പിന്മാറ്റക്കാരെയും പോലും നാം പുച്ഛിക്കുകയില്ല – കാരണം (അപ്പോസ്തലനായ പൗലോസിനെപ്പോലെ) നാം തന്നെയാണ് “പാപികളിൽ ഏറ്റവും ഒന്നാമൻ” എന്ന് നമുക്ക് ബോധ്യമുണ്ട് (1 തിമൊ.1:15). സ്വയനീതിമാനായ ഒരു ശൗലിനെ വിനീതനായ പൗലോസാക്കി മാറ്റാൻ ദൈവത്തിന് കഴിയുമെങ്കിൽ, നമ്മോടും അവിടുത്തേക്ക് അത് ചെയ്യാൻ കഴിയും.
അപ്പോൾ നമുക്ക് “വെറും തോന്നലല്ലാത്ത വിശുദ്ധി” ഉണ്ടാകും (എഫെ.4:24 – ജെ.ബി. ഫിലിപ്സ് പരാവർത്തനം).
ദേഹീ ശക്തി, കൾട്ടിസ്റ്റുകൾ
കൾട്ടിസ്റ്റ് ക്രിസ്ത്യാനികൾ അവരുടെ ദേഹിയുടെ ശക്തി ഉപയോഗിച്ച് അവർക്ക് കീഴടങ്ങാൻ നിങ്ങളെ പ്രേരിപ്പിച്ചേക്കാം. അതിനാൽ നിങ്ങൾ അവരെ സൂക്ഷിക്കണം. ആളുകളുടെ മേൽ അധികാരം നേടാനുള്ള അവരുടെ ഒരു മാർഗം ആളുകളുടെ പാപങ്ങൾ അവരോട് ഏറ്റുപറയിപ്പിക്കുക എന്നതാണ്! ഒരു ധൂർത്ത പുത്രൻ തൻ്റെ സ്വർഗീയ പിതാവുമായി കാര്യങ്ങൾ പരിഹരിച്ചാൽ മതിയെന്ന് അവർ കരുതുന്നില്ല. തങ്ങളുടെ കൂട്ടത്തിൽ ചേരാതെ ഒരു ധൂർത്തപുത്രൻ പാട്ടുപാടുകയും സന്തോഷത്താൽ തുള്ളുകയും ചെയ്യുന്നത് അവർക്ക് സഹിക്കാനാവില്ല. അവരുടെ മനോഭാവം ലൂക്കോസ് 15-ലെ ‘ജ്യേഷ്ഠൻ്റെ’ പോലെയാണ്. ജ്യേഷ്ഠൻ്റെ അഹംഭാവം തൃപ്തിപ്പെടുത്താൻ ധൂർത്ത പുത്രൻ തൻ്റെ പാപങ്ങൾ ജ്യേഷ്ഠനോട് ഏറ്റുപറയണമെന്നാണ് അവരുടെ ആവശ്യം! ധൂർത്തപുത്രൻ അങ്ങനെ ഏറ്റുപറയാൻ സമ്മതിക്കുന്നതുവരെ അവനെ വേലക്കാരൻ്റെ ക്വാർട്ടേഴ്സിൽ പ്രൊബേഷനിൽ സൂക്ഷിക്കണം! ലോകത്തിലെ എല്ലാ കൾട്ടുകളുടെയും വിദ്യ ഇതാണ്. പരിവർത്തനം ചെയ്യപ്പെടാത്ത ജീവിതത്തിലെ പരാജയങ്ങൾ തങ്ങളോട് ഏറ്റുപറയാൻ അവർ ആളുകളെ പ്രേരിപ്പിക്കുന്നു, അതുവഴി കൾട്ട് നേതാക്കൾക്ക് ബ്ലാക്ക് മെയിലിംഗ് നടത്തുമെന്ന ഭയം നൽകി അവരെ സ്ഥിരമായി തങ്ങളുടെ അടിമകളാക്കാൻ കഴിയും. കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിൽ രഹസ്യപോലീസ് ഉപയോഗിക്കുന്ന രീതികൾ കൾട്ടിസ്റ്റുകൾ ഉപയോഗിക്കുന്നത് കാണുമ്പോൾ സങ്കടമുണ്ട്! ഇത് 100% പൈശാചികമാണ്. ഇത്തരം ‘ജ്യേഷ്ഠസഹോദരന്മാർ’ക്ക് പിതാവിൻ്റെ ഹൃദയം ഇല്ല (ലൂക്കോസ് 15-കാണുക). നമ്മുടെ സ്വർഗ്ഗസ്ഥനായ പിതാവിൻ്റെ വീട്ടിലേക്കാണ് നാം മടങ്ങേണ്ടത്, അല്ലാതെ “ജ്യേഷ്ഠൻ്റെ വീട്ടിലേക്കല്ല” എന്നതിന് ദൈവത്തിന് നന്ദി!
തങ്ങളെ എതിർത്തവർക്കും തങ്ങളുടെ ഗ്രൂപ്പിൽ നിന്ന് പുറത്തുപോയവർക്കും എല്ലാം മോശമായാണു സംഭവിച്ചത് ” എന്ന് പറഞ്ഞ് ഈ കൾട്ടുകാർ നിങ്ങളെ ഭയപ്പെടുത്താൻ ശ്രമിച്ചേക്കാം. അത് എല്ലാ കൾട്ട് ഗ്രൂപ്പുകളുടെയും കാലങ്ങളായുള്ള രീതിയാണ്.
കൾട്ടിസ്റ്റുകൾ തങ്ങളോട് വിയോജിക്കുന്നവരെ കുറ്റബോധത്തിലും സ്വയ നിന്ദയിലും തളച്ചിടാൻ ശ്രമിക്കും. ദുർബലമനസ്സുള്ള വിശ്വാസികളാകട്ടെ നിസ്സഹായരായി ഇവരെ ആശ്രയിക്കുകയും ചെയ്യും. ദൈവം തങ്ങളുടെ ഇടയിൽ എത്ര അത്ഭുതകരമായി പ്രവർത്തിക്കുന്നുവെന്ന് അവർ എല്ലാവരോടും പറയും – അതുവഴി ദൈവം തങ്ങളോടൊപ്പമുണ്ടെന്ന് ആളുകളെ ബോധ്യപ്പെടുത്താനും അങ്ങനെ അസ്ഥിരരായ വിശ്വാസികളെ തങ്ങളുടെ കൂട്ടത്തിലേക്ക് ആകർഷിക്കാനുമാണ് അവർ ശ്രമിക്കുന്നത്. ഇതെല്ലാം ഇത്തരം കൾട്ടിസ്റ്റുകളുടെ അരക്ഷിത ബോധത്തിൻ്റെ തെളിവുകളാണ്. ഇത്തരത്തിലുള്ള എല്ലാ കൾട്ട് ഗ്രൂപ്പുകളിൽ നിന്നും നിങ്ങൾ അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കുക.
കർത്താവ് നിങ്ങളുടെ ഇടയനായിരിക്കുമ്പോൾ, നന്മയും കരുണയും നിങ്ങളുടെ ജീവിതത്തിലെ എല്ലാ ദിവസവും നിങ്ങളെ പിന്തുടരും, നിങ്ങൾ കർത്താവിൻ്റെ ഭവനത്തിൽ എന്നേക്കും വസിക്കും (അല്ലാതെ ഒരു പരീശ-കൾട്ട് ഭവനത്തിലും ആയിരിക്കുകയില്ല) (സങ്കീ. 23:6). അതിനാൽ നിങ്ങളോടുള്ള അവിടുത്തെ മഹത്തായ നന്മയ്ക്കും കരുണയ്ക്കും ദൈവത്തിന് നന്ദി.
കൾട്ടിസ്റ്റുകൾ ഭീഷണിപ്പെടുത്തുന്നവർ
കൾട്ടിസ്റ്റുകൾ സ്ഥിരമായി ഭീഷണിപ്പെടുത്തുന്നവരാണ്. യെശയ്യാവ് 14: 3-6ൽ (ലിവിങ്) അവർക്ക് അനുയോജ്യമായ ഒരു ഭാഗം ഉണ്ട്: “കർത്താവ് തൻ്റെ ജനത്തിന് ദുഃഖത്തിൽ നിന്നും ഭയത്തിൽ നിന്നും, അടിമത്തത്തിൽ നിന്നും ചങ്ങലകളിൽ നിന്നും (കൾട്ടുസ്റ്റുകളുടെ) വിശ്രമം നൽകുന്ന ആ അത്ഭുതകരമായ നാളിൽ നിങ്ങൾ ബാബിലോണിലെ രാജാവിനോട് (സാത്താനോടും അവൻ്റെ കൾട്ടിസ്റ്റ് ഏജൻറുമാരോടും) ഇങ്ങനെ പറയുക: “നിങ്ങൾ ദൈവജനത്തെ ക്രോധത്താൽ പീഡിപ്പിക്കുകയും നിങ്ങളുടെ ഉരുക്കു മുഷ്‌ടിയിൽ പിടിച്ചു നിർത്തുകയും ചെയ്തു. ഒടുവിൽ കർത്താവിതാ നിങ്ങളുടെ ദുഷ്ട ശക്തിയെ തകർത്തു കളഞ്ഞിരിക്കുന്നു”.
ദൈവത്തിന് അവിടുത്തെ ഏജൻ്റുമാരുണ്ട് (യഥാർത്ഥ ആത്മീയ പിതാക്കന്മാർ, അവർ യേശുവിൻ്റെ എളിമയിലും സൗമ്യതയിലും പങ്കുപറ്റിയവരാണ് മത്തായി.11:29); സാത്താന് അവൻ്റെ ഏജൻ്റുമാരുണ്ട് (യുവാക്കളെ നിരന്തരം ഭീഷണിപ്പെടുത്തിവരുത്തിയിൽ നിർത്താൻ ശ്രമിക്കുന്ന പരീശന്മാർ).
പരിശുദ്ധാത്മാവിൻ്റെ പ്രവൃത്തിയെ വ്യാജമാക്കുന്ന ആത്മാക്കളെക്കുറിച്ചു നാം ജാഗ്രതപാലിക്കണം. കൾട്ടിസ്റ്റുകളുടെ ബാഹ്യ നന്മകളിൽ വഞ്ചിതരാകരുത്. അവരുടെ കാതലിൽ പരീശത്വമുണ്ട്. എല്ലാ കൾട്ടുകളെയും പോലെ, ഒരിക്കൽ നിങ്ങൾ അവരുടെ വലയിൽ അകപ്പെട്ടാൽ, അതിൽ നിന്ന് രക്ഷപ്പെടാൻ ശക്തമായ മനസ്സ് ആവശ്യമായി വരും.
മിക്ക കൾട്ടുകളിലും ശ്രദ്ധിക്കേണ്ട ഒരു കാര്യം, അവർക്കെല്ലാം ചില നല്ല ആളുകളും നല്ല കുടുംബങ്ങളും ഉണ്ട് എന്നതാണ് – അവരിൽ ചിലർ സുവിശേഷ വിഹിതരായ വിശ്വാസികൾക്കിടയിൽ പോലും കാണുന്നതിനേക്കാൾ മികച്ച ജീവിതം നയിക്കുന്നു. എല്ലാ കൾട്ടുകളിലും വഴിതെറ്റി അവിടെയെത്തിയ ആത്മാർത്ഥതയുള്ള ചില ആളുകളുണ്ട്. എന്നാൽ തെറ്റിദ്ധരിക്കപ്പെട്ട് കൾട്ടുകളിലെത്തിയ എല്ലാവർക്കും പൊതുവായുള്ള ഒരു കാര്യം, അവർ ദൈവത്തിൻ്റെ വചനത്തേക്കാൾ മനുഷ്യൻ്റെ വചനത്തെ വലുതായി കണ്ടു എന്നതാണ്. അവർ തിരുവെഴുത്തുകൾ കൃത്യമായി ഉദ്ധരിക്കുന്നില്ല; സത്യത്തെക്കുറിച്ചുള്ള ശരിയായ ധാരണയിലെത്താൻ അവർ തിരുവെഴുത്തുകളെ തിരുവെഴുത്തുമായി താരതമ്യം ചെയ്യുന്നില്ല. അതുകൊണ്ടാണ് അവർ വഴിതെറ്റുന്നത്. വിവേചനമില്ലാത്ത വിശ്വാസികൾ പലപ്പോഴും ഈ കൾട്ടു ഗ്രൂപ്പുകളിൽ ഉള്ള നല്ല ആളുകളുടെ സാന്നിധ്യം മൂലം വഞ്ചിക്കപ്പെടാറുണ്ട്. ഗ്രൂപ്പിൻ്റെ പ്രധാന നേതാക്കളും പ്രസംഗകരും സ്വന്ത നീതികയ്യാളുന്നവരാണോ നിയമവാദികളാണോ നിഗളികളാണോ എന്ന് പരിശോധിക്കുന്നതാണ് ഒരു ഗ്രൂപ്പിനെ തിരിച്ചറിയുന്നതിനുള്ള ഏറ്റവും നല്ല മാർഗം. അങ്ങനെ ഒരു കൾട്ട് തിരിച്ചറിയുന്നത് വളരെ എളുപ്പമായിത്തീരുന്നു. അവർക്കിടയിലെ നല്ല ആളുകളെ മാത്രം നോക്കിയാൽ, നിങ്ങൾ മഠയരായി ആ കൂട്ടത്തിൽ ചേർന്നേക്കാം!
കൾട്ടിസത്തിൻ്റെ അസന്തുലിത പഠിപ്പിക്കൽ
തങ്ങളുടെ അടുക്കൽ വരുന്നവരോട് ലൂക്കോസ് 14:26ൽ യേശു പറഞ്ഞു: “ആരെങ്കിലും എൻ്റെ അടുക്കൽ വന്ന് സ്വന്തം അപ്പനെയും അമ്മയെയും ഭാര്യയെയും മക്കളെയും സഹോദരന്മാരെയും സഹോദരിമാരെയും, അതെ, സ്വന്തം സ്വന്തക്കാരെയും പോലും വെറുക്കുന്നില്ലെങ്കിൽ. ജീവിതത്തിൽ, അവന് എൻ്റെ ശിഷ്യനാകാൻ കഴിയില്ല.”
എന്നാൽ അവർ പൂർണ്ണമായി ആ വാക്യം ഉദ്ധരിക്കില്ല. “അപ്പനെയും അമ്മയെയും വെറുക്കുന്നു” എന്ന ഭാഗം മാത്രമേ അവർ ഉദ്ധരിക്കുകയുള്ളൂ – ആളുകളെ അവരുടെ മാതാപിതാക്കളിൽ നിന്ന് അകറ്റാൻ. അവരിൽ ആരെങ്കിലും നിങ്ങളോട് ആ വിദ്യ പ്രയോഗിക്കുകയാണെങ്കിൽ, അതേ വാക്യത്തിൽ യേശു പറഞ്ഞതായി അവരോട് പറയുക, അവർ അവരുടെ ഭാര്യയെയും മക്കളെയും അവരുടെ കൂട്ടത്തിലെ സഹോദരങ്ങളെയും വെറുക്കണമെന്ന്. അവരാരും ഒരിക്കലും അങ്ങനെ ചെയ്യില്ല. അങ്ങനെ നിങ്ങൾ അവരുടെ കാപട്യത്തെ തുറന്നുകാട്ടും. യഥാർത്ഥ ശിഷ്യത്വം ക്രിസ്തുവിനെ ഒന്നാം സ്ഥാനത്ത് നിർത്തുക എന്നതാണ് – മാതാപിതാക്കളുടെയും ഭാര്യയുടെയും മക്കളുടെയും സഹവിശ്വാസികളുടെയും മുകളിൽ.
കൾട്ടുകൾ ഒരു വാക്യത്തിൻ്റെ ഒരു ഭാഗം മാത്രം ഉദ്ധരിക്കുകയും സ്വന്ത ലക്ഷ്യങ്ങൾ നേടാൻ ആളുകളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നതിൻ്റെ ഒരു ഉദാഹരണം മാത്രമാണിത്. ഇത്തരക്കാരെ സൂക്ഷിക്കുക, അവരാൽ വഞ്ചിതരാകാതിരിക്കുക. നിങ്ങൾ ചെറുപ്പമാണെങ്കിലും, ബാംഗ്ലൂരിലെ സഭയിൽ വർഷങ്ങളോളം ദൈവവചനത്തിൻ്റെ സമതുലിതമായ പഠിപ്പിക്കൽ നിങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. അത് എപ്പോഴും മനസ്സിൽ വയ്ക്കുക.
കൾട്ടിസ്റ്റുകൾ ക്രിസ്തുവിനേക്കാൾ ആളുകളെ പിന്തുടരുന്നു
കൾട്ടിസ്റ്റുകൾക്ക് അവരുടെ നേതാവിനോട് വലിയ ഭക്തിയുണ്ട്, അവനെ അന്ധമായി പിന്തുടരുന്നു. അവർക്ക് തിരുവെഴുത്തുകളേക്കാൾ പ്രധാനമാണ് അവൻ്റെ പഠിപ്പിക്കൽ.
നമ്മുടെ വിശ്വസ്തത ഒരിക്കലും ഒരു കൂട്ടത്തോടോ ഒരു മനുഷ്യനോടോ ആയിരിക്കരുത് – മറിച്ച് കർത്താവിനോടും ക്രിസ്തുവിൻ്റെ മുഴുവൻ ശരീരത്തോടും മാത്രം. ദൈവമക്കളുമായുള്ള നമ്മുടെ കൂട്ടായ്മ എപ്പോഴും ശിരസ്സായ ക്രിസ്തുവിലൂടെ ആയിരിക്കണം, അല്ലാതെ ഒരു ഉപദേശവുമായോ വ്യക്തിയുമായോ ഉള്ള അടുപ്പത്തിലൂടെയല്ല.
യെഹെസ്‌കേൽ 21:27 (ലിവിങ് ബൈബിൾ) പറയുന്നത് “ദൈവം എല്ലാറ്റിനെയും തകിടംമറിച്ചുകൊണ്ടേയിരിക്കും, അവൻ വരുവോളം ഭരിക്കാൻ അവകാശമുള്ളവൻ” . ക്രിസ്തുവിൻ്റെ കർത്ത്യത്വത്തെ അംഗീകരിക്കാത്ത, എന്നാൽ ഒരു മനുഷ്യ നേതാവിനെ ദൈവപുത്രനൊപ്പം തുല്യ സ്ഥാനത്ത് ഇരുത്തുന്ന, അല്ലെങ്കിൽ സ്രഷ്ടാവിനെക്കാൾ പണമോ തൊഴിലോ പോലെയുള്ള ചില നിർമ്മിത കാര്യങ്ങളെ പ്രധാനമായി കരുതുന്ന ഒരു വിശ്വാസിയിൽ ദൈവം ചെയ്യുന്ന അട്ടിമറിയാണിത്. എന്തെന്നാൽ, ഇതെല്ലാം സൃഷ്ടിക്കപ്പെട്ട ജീവജാലങ്ങളെയും വസ്തുക്കളെയും വിഗ്രഹങ്ങളാക്കുന്നതിനു തുല്യമാണ്.
ഒരു കൾട്ട് ഗ്രൂപ്പുമായി അടുത്തിടപഴകുന്നത് ലൈവ് ഇലക്ട്രിക് വയറിൽ തൊടുന്നത് പോലെയാണ്. അതിനെതിരെ നിൽക്കാനും മോചനം നേടാനും ധൈര്യമില്ലെങ്കിൽ ഒരാൾക്ക് ജീവിതകാലം മുഴുവൻ അതിൽ തന്നെ പറ്റിനിൽക്കാം.
കൾട്ടിസ്റ്റുകൾ തനിച്ചു നില്ക്കുന്നവർ
കൊർന്നലിയോസിൻ്റെ ഭവനത്തിൽ പത്രോസ് പറഞ്ഞു: “ദൈവം ഒരു പക്ഷപാതവും കാണിക്കുന്നില്ലെന്ന് ഇപ്പോൾ എനിക്ക് ഉറപ്പായി അറിയാം, എന്നാൽ ഏതു ജാതിയിലും (വിഭാഗങ്ങളിലും), ദൈവത്തെ ഭയപ്പെട്ട് ശരിയായത് ചെയ്യുന്നവൻ അവനിലേക്ക് സ്വാഗതം ചെയ്യപ്പെടുന്നു” (പ്രവൃത്തികൾ 10: 34, 35). ആ പ്രസ്‌താവനയിലെ സത്യം നാം കണ്ടാൽ, എല്ലാ അഹങ്കാരത്തിൽനിന്നും പരീശത്വത്തിൽനിന്നും നാം രക്ഷിപ്പെടും.
യേശുവിൻ്റെ കാലത്ത് യെഹൂദർ കരുതിയിരുന്നത് തങ്ങളെ മാത്രമാണ് ദൈവം തിരഞ്ഞെടുത്തത് എന്നാണ്. അതിനുശേഷം, കഴിഞ്ഞ 2000 വർഷങ്ങളിൽ, ക്രൈസ്‌തവലോകത്തിൽ തങ്ങളെക്കുറിച്ചുതന്നെ ഈ അഹങ്കാരമുള്ള അനേകം ഗ്രൂപ്പുകൾ ഉണ്ടായിട്ടുണ്ട്. അത്തരം ‘പരീശന്മാർ’ തങ്ങളുടെ കൾട്ടിസവും വ്യതിരിക്തതയും മൂലം തങ്ങളെയും അനുയായികളെയും നശിപ്പിച്ചിരിക്കുന്നു.
ഇത്തരം കൾട്ടുകളെ സൂക്ഷിക്കുക. അവരിൽ നിന്ന് അകന്നു നിൽക്കുക.
‘കൾട്ടിസത്തിൻ്റെ ലക്ഷണങ്ങൾ’ എന്ന എൻ്റെ ലേഖനം വായിക്കുക (‘പുതിയ വീഞ്ഞ് പുതിയ തുരുത്തിയിൽ’ എന്ന പുസ്തകത്തിൽ).
അധ്യായം 61
ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്നതിനുള്ള അടിസ്ഥാന തത്വങ്ങൾ
ഒരു ഭാര്യയെ അന്വേഷിക്കുമ്പോൾ, നിങ്ങൾ ആദ്യം ഈ നാല് അടിസ്ഥാന ചോദ്യങ്ങൾ ചോദിക്കണം:
(1) പെൺകുട്ടി വീണ്ടും ജനിച്ചതാണോ? (1 യോഹ. 3:10)
(2) അവൾ ദൈവത്തെ ഭയപ്പെടുന്നുണ്ടോ? (സദൃ. 31:30)
(3) ദൈവം അത്യധികം വിലമതിക്കുന്ന സൗമ്യതയും സാവധാനതയുമുള്ള മനസ്സ് അവൾക്കുണ്ടോ? (1 പത്രോ.3:4).
(4) നിങ്ങൾക്കുള്ള അതേ ആത്മീയ മൂല്യങ്ങൾ അവൾക്കുണ്ടോ? (2 കൊരി.6:14)
ഈ ഘടകങ്ങളെ അവഗണിച്ച ഏതൊരാൾക്കും തൻ്റെ ദാമ്പത്യത്തിൽ ഗുരുതരമായ പ്രശ്നങ്ങളുണ്ടെന്നു കണ്ടെത്താനാകും. കർത്താവ് ആഗ്രഹിക്കുന്ന വഴിക്ക് തനിക്കു പോകാനാകാത്ത വിധം തൻ്റെ ഭാര്യ അവൾ പോകാൻ ആഗ്രഹിക്കുന്ന വഴിയിലേക്ക് തന്നെയും വലിച്ചിഴയ്ക്കുന്നത് അയാൾ കണ്ടേക്കാം. ഏശാവിനെപ്പോലെ, അത്തരമൊരു വിശ്വാസി തൻ്റെ ആത്മീയ ജന്മാവകാശം ഒരു പാത്രം കഞ്ഞിക്ക് വേണ്ടി വിറ്റവനാണ്.
സുന്ദരികളും മിടുക്കരുമായ എന്നാൽ വീണ്ടും ജനിക്കാത്ത – അല്ലെങ്കിൽ വീണ്ടും ജനിച്ചതായി അവകാശപ്പെടുന്ന, എന്നാൽ ലൗകികരായ – പെൺകുട്ടികളെ കണ്ടു മുട്ടാൻ അവരെ അനുവദിച്ചുകൊണ്ടാണ് ഇന്ന് ക്രിസ്തീയ യുവാക്കളെ ദൈവം പരീക്ഷിക്കുന്നത്. ആ സമയത്ത് ഓരോ യുവാവിൻ്റെയും പ്രതികരണം എന്തായിരിക്കുമെന്ന് ദൈവം നിരീക്ഷിക്കുന്നു. അങ്ങനെയുള്ള സമയത്ത് അവൻ തൻ്റെ തീരുമാനത്തിൽ വിഡ്ഢിത്തമോ തിടുക്കമോ കാട്ടിയാൽ ഒരു വിശ്വാസിയുടെ ഭാവി മുഴുവൻ നശിപ്പിക്കപ്പെടും. വിവാഹശേഷം ഭാര്യയെ മാനസാന്തരപ്പെടുത്താനോ മാറ്റാനോ കഴിയുമെന്ന് പലരും സങ്കൽപ്പിച്ചേക്കാം. എന്നാൽ കാര്യങ്ങൾ അങ്ങനെയല്ല. ഭാര്യയിൽ ഏതെങ്കിലും തരത്തിലുള്ള ‘മാനസാന്തരം’ പിന്നീടു നടന്നാലും, മിക്ക കേസുകളിലും അത് ഉപരിപ്ലവമായി മാറുന്നു.
നിങ്ങളെ വിവാഹം കഴിക്കാനുള്ള ഏക മാർഗം അതാണ് എന്ന് കാണുമ്പോൾ ഒരു പെൺകുട്ടി നടത്തിയേക്കാവുന്ന `മാനസാന്തരം’ ആണ് അതിലും അപകടകരമായ കാര്യം. ഏറ്റവും കൂടുതൽ അത് സൂക്ഷിക്കുക. ഒരു പെൺകുട്ടി തൻ്റെ ജീവിതത്തിൽ യേശുവിനെ ഒന്നാമതാക്കിയിരിക്കുന്നു എന്നതിന് വ്യക്തമായ തെളിവുകൾ ഉണ്ടായിരിക്കണം – നിങ്ങളെ വിവാഹം കഴിക്കാൻ വേണ്ടി “ഒരു തരം പരിവർത്തനത്തിലൂടെ” കടന്നുപോകുന്നതല്ല ഇത്. നിങ്ങൾ ഈ പ്രശ്നം ഗൗരവമായി എടുക്കുന്നില്ലെങ്കിൽ, നിങ്ങളുടെ ജീവിതത്തിൻ്റെ മേലുള്ള ദൈവത്തിൻ്റെ ഉടമസ്ഥാവകാശത്തെ നിങ്ങൾ തന്നെ നിഷേധിക്കുകയാണ്. ഉപരിപ്ലവമായ രീതിയിൽ ‘പരിവർത്തനം’ നടത്തിയ പെൺകുട്ടികൾ വിവാഹശേഷം വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ അവരുടെ മനസാന്തരമില്ലാത്ത സ്വഭാവം പ്രകടിപ്പിക്കുന്ന സംഭവങ്ങൾ ഞാൻ കണ്ടിട്ടുണ്ട്.
അതുകൊണ്ടാണ് തിരുവെഴുത്ത് ഈ വിഷയത്തിൽ തികച്ചും വിട്ടുവീഴ്ചയില്ലാത്തത്: “അവിശ്വാസികളുമായി ഇണയില്ലാപ്പിണ കൂടരുത്. നീതിക്കും അധർമ്മത്തിനും തമ്മിൽ എന്തൊരു ചേർച്ച? അല്ലെങ്കിൽ ഇരുട്ടുമായി വെളിച്ചത്തിന് എന്ത് കൂട്ടായ്മ?” (2 കൊരി. 6:14).
ഒരു നിശ്ചിത അളവിലുള്ള ശരിയായ ക്രിസ്‌തീയ പഠിപ്പിക്കലിലൂടെ ഏതൊരു പെൺകുട്ടിയും മാനസാന്തരപ്പെടുകയോ പൂർണ്ണ ഹൃദയമുള്ളവളായിത്തീരുകയോ ചെയ്യുമെന്ന് ചില യുവസഹോദരന്മാർ കരുതുന്നു. അത് തികച്ചും തെറ്റാണ്. യേശുവിനെ അനുഗമിക്കുന്നതു തിരഞ്ഞെടുക്കുന്നത് ഒരാളുടെ ജീവിതത്തിലും വീക്ഷണത്തിലും ഏറ്റവും സമൂലമായ മാറ്റം ഉൾക്കൊള്ളുന്ന തീരുമാനമാണെന്ന് അവർ മനസ്സിലാക്കുന്നില്ല. ഒരാളുടെ വീക്ഷണത്തെയോ കാഴ്‌ചപ്പാടിനെയോ ചെറുതായി മാറ്റുന്ന പ്രശ്നമല്ല ഇത്. ഇത് ഒരു പുതിയ യജമാനനോടുള്ള പൂർണ്ണമായ വിധേയത്വമാണ്. ഈ ജീവിതരീതി തിരഞ്ഞെടുക്കാൻ തയ്യാറുള്ളവർ ചുരുക്കം.
വിവാഹം നിങ്ങൾക്ക് ഇനിയും അകലെയായിരിക്കെ, നിങ്ങൾ ആ തിരഞ്ഞെടുപ്പ് നടത്തേണ്ട സമയത്തേക്ക് വരുന്നതിന് വളരെ മുമ്പുതന്നെ ഞാൻ എന്തിനാണ് നിങ്ങളോട് ഇതെല്ലാം പറയുന്നത്? നിങ്ങളിൽ പക്വമായ മനോഭാവം വളർത്തിയെടുക്കാനും ശരിയായ തീരുമാനത്തിലേക്കുവരാൻ, നല്ല ക്രിസ്‌തീയ തത്ത്വങ്ങൾ വളരെ നേരത്തെ തന്നെ ഹ്യദയത്തിൽ സ്ഥാപിക്കുന്നത് നല്ലതാണ് എന്നതു കൊണ്ടുമാണ് മുൻകൂട്ടി ഇതെല്ലാം പറയുന്നത്.
ജീവിതപങ്കാളിക്കായി കർത്താവിൽ വിശ്വസിക്കുക
നിങ്ങളുടെ ജീവിതത്തെക്കുറിച്ച് ദൈവത്തിന് ഒരു പദ്ധതിയുണ്ട് – പ്രത്യേകിച്ച്, വീണ്ടും ജനനത്തിനു ശേഷമുള്ള നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനമായ വിവാഹം സംബന്ധിച്ച്. ഈ വിഷയത്തിൽ നിങ്ങളെ നയിക്കാൻ കർത്താവിനു മാത്രമേ കഴിയൂ, ഇതിനു രണ്ട് കാരണങ്ങൾ:
(1) നിങ്ങൾക്ക് ഒരു പെൺകുട്ടിയുടെ ഹൃദയത്തിൻ്റെ യഥാർത്ഥ അവസ്ഥ കാണാൻ കഴിയില്ല, നിങ്ങൾ അവളെ എത്ര ബാഹ്യമായി അറിഞ്ഞാലും;
(2) ഭാവി എങ്ങനെയായിരിക്കുമെന്ന് നിങ്ങൾക്ക് കാണാൻ കഴിയില്ല.
അതിനാൽ, നിങ്ങളുടെ ഏക പ്രതീക്ഷ ഈ കാര്യത്തിൽ ദൈവത്തിൽ ആശ്രയിക്കുക എന്നതാണ്.
നിങ്ങളുടെ ഭാര്യയാകാൻ കീഴടക്കമുള്ള ഒരു പെൺകുട്ടി വേണം – അവൾ സൗമ്യതയും ശാന്തതയും ഉള്ളവളായിരിക്കണം. അതുകൊണ്ട് നിഗളവും ആധിപത്യ മനോഭാവവും യജമാനത്തിയെ പോലെ പെരുമാറ്റവും ഉള്ള പെൺകുട്ടികളെ സൂക്ഷിക്കുക. അവളുടെ സൗന്ദര്യത്തിന് നിങ്ങൾ നൽകേണ്ട വില വീട്ടിലെ അവസാനിക്കാത്ത കലഹമാണെങ്കിൽ ഒരു സുന്ദരിയായ പെൺകുട്ടിയെ വിലമതിക്കേണ്ട. സൗന്ദര്യത്തേക്കാൾ വളരെ പ്രധാനമാണ് ദാമ്പത്യ സന്തോഷം. അതേ സമയം, നിങ്ങൾക്ക് പെൺകുട്ടിയോട് ശാരീരികമായി ആകർഷണം തോന്നണമെന്നും അവൾ നിങ്ങളെ നോക്കി അഭിനന്ദിക്കണമെന്നും ഞാൻ വിശ്വസിക്കുന്നു.
നിങ്ങൾക്ക് ഏറ്റവും നല്ലത് ഞങ്ങൾ ആഗ്രഹിക്കുന്നു, എന്നാൽ ഞങ്ങൾ നിങ്ങളുടെമേൽ സമ്മർദ്ദം ചെലുത്തില്ലെന്ന് നിങ്ങൾക്കറിയാം.
നിങ്ങൾ പരിഗണിക്കുന്ന ഏതൊരു പെൺകുട്ടിയിലും കണ്ടെത്തേണ്ട മൂന്ന് അവശ്യ കാര്യങ്ങൾ ഇതാ:
(1) അവൾക്ക് കർത്താവിനോട് തീക്ഷ്ണമായ ഭക്തി ഉണ്ടായിരിക്കണം. ഇതിന് കൂടുതൽ അഭിപ്രായം ആവശ്യമില്ല.
(2) ഭർത്താവിനെ വീടിൻ്റെ തലയായി അംഗീകരിക്കാൻ അവൾ തയ്യാറായിരിക്കണം. അവൾ നിങ്ങളെ ബഹുമാനത്തോടെ നോക്കിക്കാണാനും ജീവിതത്തിലുടനീളം അവളുടെ തലയായി നിങ്ങൾക്ക് സമർപ്പിക്കാനും തയ്യാറായിരിക്കണം. വീട്ടിലെ നേതാവായി അവൾ നിങ്ങളെ ആദ്യം മുതൽ സന്തോഷത്തോടെ സ്വീകരിക്കണം. അത്തരത്തിലുള്ള ഒരു പെൺകുട്ടിയെ ഇക്കാലത്ത് കണ്ടെത്താൻ പ്രയാസമാണ്, പ്രത്യേകിച്ച് ഉയർന്ന വിദ്യാഭ്യാസമുള്ളവർക്കിടയിൽ. എന്നാൽ ദൈവം നിങ്ങൾക്കായി തിരഞ്ഞെടുത്ത പെൺകുട്ടി എവിടെയോ ഉണ്ട്.
(3) അവൾ സ്വയം നിഷേധത്തിൻ്റെ വഴിക്ക് പോകാൻ തയ്യാറായിരിക്കണം. എല്ലാ ദിവസവും സ്വയം നിഷേധിക്കുന്നതും സ്വയം മരിക്കുന്നതും സന്തോഷകരമായ ദാമ്പത്യ ജീവിതത്തിൻ്റെ പ്രധാന രഹസ്യമാണ്. ഒരു പെൺകുട്ടിയുടെ പ്രവൃത്തികൾ നിരീക്ഷിക്കുമ്പോൾ, അവൾ സ്വയം നിഷേധിക്കുന്ന തരമാണോ അല്ലയോ എന്ന് നിങ്ങൾക്ക് കാണാൻ കഴിയും. ഒരു പെൺകുട്ടി ചെയ്യുന്നതോ ചെയ്യാത്തതോ ആയ ചെറിയ കാര്യങ്ങൾ നിരീക്ഷിച്ചാൽ, അവൾ സ്വയം നിഷേധിക്കുന്നവളാണോ എന്ന് നിങ്ങൾക്ക് മനസിലാക്കാൻ കഴിയും.
നിങ്ങളുടെ വിവാഹവുമായി ബന്ധപ്പെട്ട് ഞങ്ങൾ നിങ്ങൾക്കായി നിരന്തരം പ്രാർത്ഥിക്കുന്നു. അതിനാൽ തെറ്റായ തിരഞ്ഞെടുപ്പിൽ നിന്ന് കർത്താവ് നിങ്ങളെ സംരക്ഷിക്കുമെന്ന് ഞങ്ങൾക്കറിയാം. നിങ്ങൾ ഓരോരുത്തരുടെയും സമയം വരുമ്പോഴെല്ലാം ഈ സുപ്രധാന വിഷയത്തിൽ കർത്താവ് നിങ്ങളെ എല്ലാവരെയും നയിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.
ശരിയായ വ്യക്തിയെ കണ്ടെത്താനുള്ള നിങ്ങളുടെ നിസ്സഹായാവസ്ഥ തന്നെ നിങ്ങളെ കർത്താവിനോട് അടുപ്പിക്കും – ഇത് വിശ്വാസത്തിന് അത്യന്താപേക്ഷിതമാണ്. “കർത്താവിൽ പ്രത്യാശയോടെ കാത്തിരിക്കുന്നവർ ഒരിക്കലും ലജ്ജിക്കുകയില്ല” (യെശ. 49:23) – കാരണം “ദൈവം ഒരുക്കിയിരിക്കുന്ന അത്ഭുതകരമായ കാര്യങ്ങൾ കണ്ണ് കണ്ടിട്ടില്ല, ചെവി കേട്ടിട്ടില്ല, മനുഷ്യൻ്റെ മനസ്സിൽ പ്രവേശിച്ചിട്ടില്ല. തനിക്കു വേണ്ടി കാത്തിരിക്കുന്നവർക്കായി അവിടുന്നു കരുതും.” കാരണം അവരുടെ നിസ്സഹായത അവിടുന്നു തിരിച്ചറിയുന്നു. അതിനാൽ, നിങ്ങളുടെ ചുറ്റുമുള്ള യുവാക്കൾ തിടുക്കത്തിൽ വിവാഹം കഴിക്കുന്നത് കണ്ടാൽ അക്ഷമരാകുകയോ നിരുത്സാഹപ്പെടുകയോ ചെയ്യരുത്. നിങ്ങൾ കർത്താവിനെ ബഹുമാനിക്കുകയും അവിടുത്തെ സമയത്തിനായി കാത്തിരിക്കുകയും ചെയ്താൽ ദൈവം നിങ്ങൾക്ക് ഏറ്റവും മികച്ചത് നൽകും.
അതിനാൽ പ്രധാനപ്പെട്ട രണ്ട് ഉപദേശങ്ങൾ ഇതാ:
(1) നിങ്ങളുടെ സ്വന്തം ജ്ഞാനത്തിൽ ആശ്രയിക്കരുത്: “പൂർണ്ണഹൃദയത്തോടെ കർത്താവിൽ ആശ്രയിക്കുക, നിങ്ങളുടെ സ്വന്തം വിവേകത്തിൽ ഊന്നരുത്” (സദൃ. 3:5). തങ്ങളുടെ ബലഹീനത താഴ്മയോടെ അംഗീകരിക്കുന്നവരെ ദൈവം നയിക്കും.
(2) തിടുക്കം കാണിക്കരുത്. “ഒരു മനുഷ്യൻ തൻ്റെ കാര്യങ്ങളിൽ തിടുക്കം കാണിക്കുന്നത് നിങ്ങൾ കാണുന്നുണ്ടോ? അവനെക്കാൾ മൂഢനെക്കുറിച്ച് കൂടുതൽ പ്രതീക്ഷയുണ്ട് ” (സദൃ. 29: 20- കെ.ജെ.വി). ഒരു നിമിഷത്തിൻ്റെ ആവേശത്തിൽ തീരുമാനിക്കരുത്. ഈ കാര്യത്തിൽ നിങ്ങൾ ബുദ്ധിമാന്മാരായിരിക്കുമെന്ന് എനിക്കറിയാം.
ബലിപീഠത്തിൽ നിങ്ങളുടെ എല്ലാ ഇഷ്ടാനിഷ്ടങ്ങളും സമർപ്പിക്കുക, നിങ്ങളുടെ സ്വന്തം ഇഷ്ടം ദൈവത്തിന് സമർപ്പിക്കുക. നിങ്ങൾക്ക് ഏറ്റവും അനുയോജ്യമെന്ന് അവിടുന്നു തീരുമാനിക്കുന്നവരെ സ്വീകരിക്കാൻ നിങ്ങൾ തയ്യാറാണെന്ന് പറയുക. അപ്പോൾ അവിടുന്നു നിങ്ങളെ നേരേ നടത്തും.
ദൈവിക ജീവിത പങ്കാളി
നിങ്ങൾ പരിഗണിക്കുന്ന പെൺകുട്ടി ബഹളവും പൊങ്ങച്ചവും ഉള്ളവളായിരിക്കരുത്, മറിച്ച് സൗമ്യതയും ശാന്തതയും ഉള്ളവളായിരിക്കണം. നിങ്ങളുടെ ജോലി, വിദ്യാഭ്യാസം, പണം സമ്പാദിക്കാനുള്ള നിങ്ങളുടെ കഴിവ് എന്നിവ കാരണം അവൾ നിങ്ങളിലേക്ക് ആകർഷിക്കപ്പെടരുത്. പണത്തെ അടിസ്ഥാനമാക്കിയുള്ള വിവാഹം ഒരു ദുരന്തമായിരിക്കും. അവളെപ്പോലെ നിങ്ങൾ കർത്താവിനെ സ്നേഹിക്കുന്നതിനാൽ അവൾ നിങ്ങളെ തിരഞ്ഞെടുക്കുന്നതായിരിക്കണം. മറുവശത്ത്, നിങ്ങളെപ്പോലെ അവൾ കർത്താവിനെ സ്നേഹിക്കുന്നതിനാൽ നിങ്ങൾ അവളെ തിരഞ്ഞെടുക്കണം. അവളുടെ ആത്മീയതയുടെ നിലവാരം നിങ്ങളുടേതിന് തുല്യമായിരിക്കണം – നിങ്ങളുടേതിന് മുകളിലോ നിങ്ങളുടേതിന് വളരെ താഴെയോ അല്ല. നിങ്ങൾ ഇരുവരും ആത്മീയമായി ഒരേ തലത്തിൽ ആയിരിക്കുമ്പോൾ, നിങ്ങൾ ജീവിത പങ്കാളിയെ കൂടുതൽ ആത്മീയരായികരുതി ബഹുമാനിക്കും.
അവൾക്ക് കർത്താവിനെക്കുറിച്ചുള്ള വ്യക്തിപരമായ അറിവ് ഉണ്ടായിരിക്കണം, അത് അനുഭവത്തിലൂടെയാണ് വന്നത്, കേട്ടുകേൾവിയിലൂടെയല്ല. അവൾ ദൈവവചനത്തെ സ്നേഹിക്കുന്നവളായിരിക്കണം. അവളുടെ ബോധ്യങ്ങൾ അവളുടെ സ്വന്തം ആയിരിക്കണം, അല്ലാതെ അവളുടെ മാതാപിതാക്കളിൽ നിന്നോ അവളുടെ സഭയിൽ നിന്നോ കൈമാറ്റം ചെയ്യപ്പെട്ടവയല്ല. ദൈവഭക്തിയുള്ള ഒരു ഭവനത്തിൻ്റെ പൈതൃകം ഉണ്ടായിരിക്കുന്നത് നല്ലതാണ്; എന്നാൽ ഒരു പെൺകുട്ടിക്ക് കർത്താവിനെ അറിയാമെന്ന് അതു മാത്രം ഉറപ്പുനൽകുന്നില്ല. ജീവിതത്തിൻ്റെ കഠിനമായ ഇടങ്ങളിൽ ദൈവിക തിരഞ്ഞെടുപ്പുകൾ നടത്തുന്നതിൻ്റെ ഫലമായാണ് ആത്മീയത ഉണ്ടാകുന്നത്. തൻ്റെ തിരഞ്ഞടുപ്പ് ഒരാളെ ജനപ്രീതിയില്ലാത്തവനാക്കിയാലും അവൻ കർത്താവിനുവേണ്ടിയുള്ള നിലപാട് സ്വീകരിക്കുന്നതിലൂടെയാണ് ആത്മീയത കൈവരുന്നത്.
രക്ഷയ്‌ക്കുശേഷം അവൾ ജലസ്നാനം സ്വീകരിച്ചവളായിരിക്കണം. കുട്ടികൾ ജനിച്ചു കഴിയുമ്പോൾ ഈ വിഷയത്തിൽ അഭിപ്രായ വ്യത്യാസങ്ങളൊന്നുമില്ലെന്ന് ഇത് ഉറപ്പാക്കും. അഥവാ അവർക്കു ശിശു സനാനം കൊടുക്കാൻ അവൾ ആഗ്രഹിക്കുന്നില്ല. അവൾ പരിശുദ്ധാത്മസ്നാനം (ആത്മനിറവ്) പ്രാപിച്ചിട്ടില്ലെങ്കിലും, അവൾ ആത്മസ്നാനത്തിന് (പരിശുദ്ധാത്മ നിറവിന്) താല്പര്യമുള്ളവളായിരിക്കണം, അതിനെതിരെ മുൻവിധി കാണിക്കരുത്. ഇന്ന് പെന്തക്കോസ്ത്, കരിസ്മാറ്റിക് പ്രവർത്തനങ്ങൾ ചിലയിടങ്ങളിൽ കാണുന്ന പോലെ ദൈവവചന പരിധിക്കുള്ളിൽ നില്ക്കാതെ അതിരുകടന്നു പോകുന്നതിനോടു യോജിക്കണമെന്നില്ല – കാരണം ദൈവം തന്നെ അത്തരം തീവ്രതകൾക്ക് എതിരാണ്. എന്നാൽ ഭീരുക്കളും ലജ്ജാലുക്കളുമായ മനുഷ്യരിൽ നിന്ന് പെന്തക്കോസ്ത് നാളിൽ അപ്പോസ്തലന്മാരെ ക്രിസ്തുവിൻ്റെ ജ്വലിക്കുന്ന സാക്ഷികളാക്കി മാറ്റിയ ആത്മാവിൻ്റെ യഥാർത്ഥ നിറവിന് അവൾ എതിരായിരിക്കരുത്. അവൾ നിയമവാദിയും തലനാരിഴകീറുന്ന മത നിഷ്ഠയുള്ളവളും പരീശത്വം കയ്യാളുന്നവളുമായിരിക്കരുത്.
നിങ്ങൾ വിദ്യാസമ്പന്നരായതിനാൽ, നിങ്ങൾ തിരഞ്ഞെടുക്കുന്ന പെൺകുട്ടി ബുദ്ധിപരമായി നിങ്ങളുമായി പൊരുത്തപ്പെടണം. വിവാഹ ജീവിതത്തിൻ്റെ ഒരു പ്രധാന ഭാഗമായ സംഭാഷണത്തിൽ അനായാസത കൈവരിക്കാൻ അത്തരം അനുയോജ്യത സഹായിക്കും.
അവൾ നിങ്ങളുടെ കണ്ണുകളിൽ ശാരീരികമായി ആകർഷകത്വമുള്ളവളായിരിക്കണം – അവളുടെ കണ്ണുകളിൽ നിങ്ങളും അങ്ങനെയായിരിക്കണം. അവൾക്ക് മുമ്പ് ബോയ്-ഫ്രണ്ട്സ് ഉണ്ടായിരുന്നെങ്കിൽ, അവൾ അവരിൽ നിന്ന് പൂർണ്ണമായും വേർപിരിഞ്ഞ് അവരിൽ ആരുമായും ഇപ്പോൾ ബന്ധം പുലർത്താതിരിക്കണം. അവൾ നർമ്മബോധം ഉള്ളവളായിരിക്കണം. മറ്റുള്ളവരെ ചിരിപ്പിക്കാനുള്ള കഴിവ് അവൾക്കില്ലെങ്കിലും അവൾക്ക് സ്വയം ചിരിക്കാൻ കഴിയണം എന്നാണ് ഞാൻ അർത്ഥമാക്കുന്നത്!
പെൺകുട്ടിയുടെ മാതാപിതാക്കൾ വീണ്ടും ജനിക്കണമെന്ന് ഞാൻ ശഠിക്കില്ല. ക്രിസ്ത്യാനികളല്ലാത്ത വീടുകളിൽ നിന്ന് ദൈവഭയമുള്ള പല പെൺകുട്ടികളും വരുന്നത് ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ ഏത് കുടുംബത്തിൽ നിന്നുള്ള പെൺകുട്ടിയാണെങ്കിലും അവൾക്ക് കുടുംബ മൂല്യങ്ങളോട് വലിയ ബഹുമാനം ഉണ്ടായിരിക്കണം. ഏത് സാഹചര്യത്തിലും – ഏറ്റവും മോശമായ സാഹചര്യങ്ങളിൽ പോലും – അവൾ വിവാഹമോചനത്തെ 100% എതിർക്കണം. മാതൃത്വത്തിൻ്റെ പ്രാധാന്യം അവൾ തിരിച്ചറിയുകയും കുട്ടികളെ വിലമതിക്കുകയും തൻ്റെ ജീവിതം മുഴുവൻ തൻ്റെ കുട്ടികളെ വളർത്തുന്നതിനായി സമർപ്പിക്കാൻ തയ്യാറാകുകയും വേണം. അവൾക്ക് ഒരു ജോലി ഉണ്ടെങ്കിൽ, ജോലിക്കു മുകളിൽ കുടുംബത്തെ പ്രതിഷ്ഠിക്കുന്നവളായിരിക്കണം അവൾ.
ഞങ്ങളുടെ മാതൃക പിന്തുടരുക
നിങ്ങളെയെല്ലാം ദൈവികമായ രീതിയിൽ വളർത്തുന്നതിനായി, തൻ്റെ ജോലി, സുഖസൗകര്യങ്ങൾ, ആരോഗ്യം, വ്യക്തിപരമായ തിരഞ്ഞെടുപ്പുകൾ – എല്ലാം ഉപേക്ഷിച്ച നിങ്ങളുടെ സ്വന്തം അമ്മയിൽ ഒരു മികച്ച മാതൃക നിങ്ങൾ കണ്ടിട്ടുണ്ട്. എല്ലാ സാഹചര്യങ്ങളിലും അവൾ നിങ്ങളെ സ്നേഹിക്കുകയും സ്വയം നിരസിക്കുകയും നിങ്ങളെ എല്ലാവരെയും ദൈവഭക്തരായ ചെറുപ്പക്കാരായി വളർത്തിയെടുക്കാൻ സ്വയം സമർപ്പിക്കുകയും ചെയ്തു.
ഞാൻ നിങ്ങളുടെ അമ്മയെ എൻ്റെ ഭാര്യയായി തിരഞ്ഞെടുക്കുന്നതിന് മുമ്പ്, അവൾ ദൈവത്തിനു ആത്മാർത്ഥമായി സമർപ്പിക്കപ്പെട്ടവളാണെന്നതിന് എന്തെങ്കിലും അടയാളം നൽകണമെന്ന് ഞാൻ കർത്താവിനോട് ആവശ്യപ്പെട്ടു. അപ്പോൾ, കുഷ്ഠരോഗബാധിതരായ ആളുകൾക്കിടയിലെ പ്രവർത്തനം അവൾ തിരഞ്ഞെടുത്തത് (ഇന്ത്യയിലെ ഏറ്റവും മികച്ച മെഡിക്കൽ കോളേജായ വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ നിന്ന് ബിരുദം നേടിയ ശേഷം) ഇതിനു തെളിവായി ഞാൻ കണ്ടു. എന്തുകൊണ്ടാണ് ഒരു പെൺകുട്ടി, അത്തരമൊരു തൊഴിൽ തിരഞ്ഞെടുത്തത്? അത് മതിയായിരുന്നു എനിക്കു ബോധ്യം ലഭിക്കാൻ. 1968 ജൂൺ 19-ന് ഞാൻ അവളെ വിവാഹം കഴിച്ചതിനുശേഷം ഒരിക്കൽ പോലും എൻ്റെ തിരഞ്ഞെടുപ്പിൽ (ഒരു നിമിഷം പോലും) ഞാൻ ഖേദിച്ചിട്ടില്ല. ഞങ്ങൾ പൂർണ്ണതയുള്ള ദമ്പതികളല്ല. എന്നാൽ ഞങ്ങൾ പരസ്പരം അഗാധമായി സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു എന്ന് എനിക്ക് പറയാൻ കഴിയും. എൻ്റെ എല്ലാ യാത്രകളിലും, എനിക്ക് കൂടുതൽ അനുയോജ്യമാകുമായിരുന്ന മറ്റാരെയും ഞാൻ കണ്ടിട്ടില്ല; ഒരിക്കലും അങ്ങനെ ഉണ്ടാവുകയില്ലെന്നും എനിക്കറിയാം. നിങ്ങളുടെ ദാമ്പത്യ ജീവിതത്തിലുടനീളം നിങ്ങളുടെ ഭാര്യയെക്കുറിച്ച് സമാനമായ ഒരു സാക്ഷ്യം നിങ്ങൾക്കും ഉണ്ടായിരിക്കട്ടെ എന്നതാണ് നിങ്ങൾക്കുവേണ്ടിയുള്ള എൻ്റെ പ്രാർത്ഥന. അതുകൊണ്ടാണ് ഈ വിഷയത്തെക്കുറിച്ച് ഞാൻ ഇത്രയധികം എഴുതുന്നത്.
ഒരു പ്രത്യേക പെൺകുട്ടി നിങ്ങൾക്കായി ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവളാണോ അല്ലയോ എന്ന് വ്യക്തമായി കാണിക്കാൻ കർത്താവിനോട് ആവശ്യപ്പെടുക. നിങ്ങളുടെ നിസ്സഹായത അംഗീകരിച്ചുകൊണ്ട് നിങ്ങൾ കർത്താവിൽ സ്വയം സമർപ്പിക്കുന്നു എന്നതാണ് നിങ്ങൾ തന്നെ ബഹുമാനിക്കുന്നതിൻ്റേയും തനിക്കു മാത്രമേ നിങ്ങളെ നേർവഴി നയിക്കാൻ കഴിയൂ എന്ന് അംഗീകരിക്കുന്നതിൻ്റേയും അടയാളം.
നിങ്ങളുടെ ജീവിതം ദൈവത്തോട് കടപ്പെട്ടിരിക്കുന്നുവെന്ന് എപ്പോഴും ഓർക്കുക. നിങ്ങൾ ഇനി നിങ്ങളുടെ സ്വന്തമല്ല. നിങ്ങളുടെ ജീവിതകാലം മുഴുവൻ ഇനി നിങ്ങൾക്കായി ജീവിക്കാൻ കഴിയില്ല – മറിച്ച് കർത്താവിനും അവിടുത്തെ പൂർണ്ണമായ ഹിതത്തിനും വേണ്ടി മാത്രം.
ഞാൻ നൽകുന്ന എല്ലാ മുന്നറിയിപ്പുകളും ഉപദേശങ്ങളും നിങ്ങളുടെ വിവാഹത്തിന് മുമ്പ് മാത്രമായിരിക്കും പ്രസക്തം. നിങ്ങൾ വിവാഹിതരായിക്കഴിഞ്ഞാൽ, നിങ്ങളുടെ ഭാര്യയെക്കുറിച്ചുള്ള എൻ്റെ അംഗീകാരം തികഞ്ഞതും പരിധിയില്ലാത്തതും പൂർണ്ണഹൃദയത്തോടെയുള്ളതുമായിരിക്കും. നിങ്ങൾക്ക് അത് ഉറപ്പിക്കാം. എന്നാൽ ഒരു പെൺകുട്ടിയുടെ യഥാർത്ഥ സ്വഭാവം വിലയിരുത്തുന്നതിലെ എല്ലാ മാനുഷിക രീതികളുടെയും അപര്യാപ്തതയെക്കുറിച്ച് നിങ്ങൾക്ക് മുന്നറിയിപ്പ് നൽകാൻ ഞങ്ങൾക്ക്, നിങ്ങളുടെ മാതാപിതാക്കൾക്ക്, കുറച്ച് വർഷത്തെ പരിചയവും കുറച്ച് വിവേകവും ഉണ്ടെന്ന് നിങ്ങൾ മനസ്സിലാക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഒരു പെൺകുട്ടി നിങ്ങളുടെ ജീവിതപങ്കാളിയാകാൻ യോഗ്യയാണോ എന്ന് നിർണ്ണയിക്കാൻ, കാഴ്ചയിലൂടെയോ അല്ലെങ്കിൽ ഒരുമിച്ച് കൂടുതൽ സമയം ചെലവഴിക്കുന്നതിലൂടെയോ മാത്രം നിങ്ങൾക്കു കഴിയില്ല. നിങ്ങൾക്ക് ശരിയായ വ്യക്തിയെ കാണിച്ചുതരാൻ ദൈവത്തിന് മാത്രമേ കഴിയൂ. അതിനാൽ നിങ്ങൾ തീരുമാനിക്കുന്നതിന് മുമ്പ് വളരെയധികം പ്രാർത്ഥിക്കുക.
ദൈവവചനത്തിൻ്റെ മാറ്റാനാവാത്ത തത്ത്വങ്ങൾ
ബൈബിളിൽ (ആദാമിന് ശേഷം) ദൈവം എങ്ങനെ പുരുഷനെയും സ്ത്രീയെയും ഒരുമിച്ചു നയിച്ചുവെന്ന് വ്യക്തമായി പറയുന്ന ഒരേയൊരു വിവാഹം മാത്രമേ ഉള്ളൂ – യിസ്‌ഹാക്കിൻ്റെ. അവിടെ ദൈവം ഉപയോഗിച്ച രീതി അന്നത്തെ സംസ്‌കാരത്തിൽ അംഗീകരിക്കപ്പെട്ട ഒന്നായിരുന്നു. എന്നാൽ ദൈവം പരമാധികാരിയാണ്, ഏത് സംസ്കാരത്തിൻ്റെയും പശ്ചാത്തലത്തിൽ അവിടുന്നു പ്രവർത്തിക്കാൻ കഴിവുള്ളവനാണ്. ബിസി 20-ാം നൂറ്റാണ്ടിൽ അബ്രഹാമിൻ്റെ നാളിൽ ദൈവം ഉപയോഗിച്ച രീതിയായിരിക്കയില്ല, ദൈവം ഇന്ന്, എ.ഡി. 20-ാം നൂറ്റാണ്ടിൽ വ്യത്യസ്തമായ ഒരു സംസ്കാരത്തിൽ ഉപയോഗിക്കുന്നത്. അവിടുന്ന് നിങ്ങളെ ഒരു പെൺകുട്ടിയിലേക്ക് നയിക്കുന്ന രീതിയല്ല പ്രധാനം, മറിച്ച് ദൈവം വഴികാട്ടുന്നു എന്നതാണ്. അതിനാൽ, രീതിയെക്കുറിച്ച് എനിക്ക് ആശങ്കയില്ല. എന്നാൽ നിങ്ങളെ നയിക്കുന്നത് ദൈവം തന്നെയാണെന്ന് നിങ്ങൾ ഓരോരുത്തർക്കും ഉറപ്പുണ്ടായിരിക്കണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു.
തുടക്കത്തിൽ, ആദാമിന് അനുയോജ്യമായ ഒരു സഹായിയെ നൽകാൻ ദൈവത്തിന് മാത്രമേ കഴിയുമായിരുന്നുള്ളു. ഇന്നും നിങ്ങൾക്ക് അനുയോജ്യമായ സഹായിയെ നൽകാൻ ദൈവത്തിന് മാത്രമേ കഴിയൂ.
സ്ത്രീയെ സൃഷ്ടിച്ചത് ദൈവമായതിനാൽ, തൻ്റെ ‘ഉൽപ്പന്ന’ത്തെക്കുറിച്ച് നമ്മോട് ഏറ്റവും നന്നായി പറയാൻ കഴിയുന്നത് അവിടുത്തേക്കാണ്. നിർമ്മാതാവിൻ്റെ അഭിപ്രായമാണ് തീർച്ചയായും ഏറ്റവും ഉത്തമം! അതുകൊണ്ട്, സദൃശവാക്യങ്ങൾ 31:10-31 വായിക്കുന്നതും ദൈവം അഭിനന്ദിക്കുന്ന തരത്തിലുള്ള ഭാര്യയെക്കുറിച്ചു ധ്യാനിക്കുന്നതും നല്ലതാണ്.
തിരുവെഴുത്തുകളുടെ ആ ഭാഗം എഴുതിയത് ലെമൂവേൽ രാജാവിൻ്റെ അമ്മയാണ്. ലെമൂവേൽ ആരാണെന്ന് നമുക്കറിയില്ല. എന്നാൽ അദ്ദേഹത്തിന് തീർച്ചയായും ദൈവഭക്തയായ ഒരു അമ്മ ഉണ്ടായിരുന്നു (ബൈബിളിലെ മിക്ക പുസ്തകങ്ങളും എഴുതിയത് പുരുഷന്മാരാണ്. എന്നാൽ ഇത് പരിശുദ്ധാത്മാവിനാൽ പ്രചോദനം ഉൾക്കൊണ്ട് ഒരു സ്ത്രീയിലൂടെ വന്ന തിരുവെഴുത്തിൻ്റെ അപൂർവ ഭാഗങ്ങളിൽ ഒന്നാണ് !!). ഏത് തരത്തിലുള്ള പെൺകുട്ടിയെയാണ് വിവാഹം കഴിക്കേണ്ടത് എന്നതിനെക്കുറിച്ച് ഈ അമ്മ മകന് ധാരാളം ഉപദേശങ്ങൾ നൽകി. ഇതിൽ നിന്ന് ഞങ്ങളുടെ നിഗമനം, വിവാഹം കഴിക്കേണ്ട പെൺകുട്ടിയെ സംബന്ധിച്ച് എല്ലാ മാതാപിതാക്കളും തങ്ങളുടെ മക്കളെ ഉപദേശിക്കണമെന്നത് ദൈവഹിതമായിരിക്കുമെന്നാണ്.
പെൺകുട്ടി മൃദുവായ നാവും (വാ. 26) പരുക്കൻ കൈകളുമുള്ളവളായിരിക്കണം – തിരിച്ചല്ല (സദൃ. 31:13,15,17,19,22)! മൃദുവായ നാവോടെ ആരും ജനിക്കുന്നില്ല. അത് നേടിയെടുക്കേണ്ടതുണ്ട്. ആരും കഠിനാധ്വാനികളായി ജനിക്കുന്നില്ല. അതും പഠിക്കണം. പെൺകുട്ടി സാമ്പത്തിക കാര്യങ്ങളിൽ മിതവ്യയവും ജ്ഞാനവുമുള്ളവളായിരിക്കണം (വാക്യം.16,22,24). അവൾ ഉദാരമതിയും അനുകമ്പയും ഉള്ളവളായിരിക്കണം, പ്രത്യേകിച്ച് ദരിദ്രരോട് (വാക്യം.20). അവൾ വീടിനെ സ്നേഹിക്കുന്നവൾ ആയിരിക്കണം (വാക്യം 27). എല്ലാറ്റിനുമുപരിയായി, അവൾ കർത്താവിനെ ഭയപ്പെടണം (വാ. 30). ലെമുവേലിൻ്റെ അമ്മ തൻ്റെ ഉപദേശം ഉപസംഹരിച്ചു: “ആകർഷണം വഞ്ചനാപരമാണ്, സൗന്ദര്യം നിലനിൽക്കില്ല, എന്നാൽ ദൈവത്തെ ഭയപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്ന സ്ത്രീ വളരെയധികം പ്രശംസിക്കപ്പെടും” (സദൃ. 31: 1, 30- ലിവിങ്).
ദൈവത്താൽ പ്രചോദിപ്പിക്കപ്പെട്ട് ലെമുവേലിൻ്റെ അമ്മ തൻ്റെ മകനോട് പറഞ്ഞ എല്ലാ കാര്യങ്ങളോടും ഞാൻ യോജിക്കുന്നു. അത്തരമൊരു ഭാര്യ അവളുടെ ജീവിതകാലം മുഴുവൻ നന്മ ചെയ്യും (സദൃ. 31:12). അങ്ങനെയുള്ള പെൺകുട്ടിയെ ദൈവം ലോകത്ത് എവിടെയെങ്കിലും നിങ്ങൾക്കായി കരുതിവെച്ചിട്ടുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു.
അലസയായ ഒരു പെൺകുട്ടിയെയോ ഫാഷനിൽ അമിതാസക്തിയുള്ളവളെയോ ഒരിക്കലും ഭാര്യയായി എടുക്കരുത്, അത്തരമൊരു സ്ത്രീ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ സ്ഥിരമായ ചോർച്ചയുണ്ടാക്കുകയും നിങ്ങളെ ദാരിദ്ര്യത്തിലേക്ക് നയിക്കുകയും ചെയ്യും. വഴക്കുണ്ടാക്കുന്ന, ശല്യപ്പെടുത്തുന്ന ഒരുവളെ പരിഗണിക്കരുത്, കാരണം അവൾ നിങ്ങളുടെ വൈകാരിക ഉറവിടങ്ങളിൽ നിരന്തരമായ ചോർച്ചയുണ്ടാക്കുകയും നിങ്ങളെ നിരാശയിലേക്ക് നയിക്കുകയും ചെയ്യും.
തിരഞ്ഞെടുപ്പ് നടത്തുമ്പോൾ നിങ്ങളെ നയിക്കാൻ ദൈവവചനത്തെ അനുവദിക്കുന്നതാണ് ജ്ഞാനം.
ദൈവത്തെ ബഹുമാനിക്കുന്ന ഒരു സ്ത്രീ കേവലം സുന്ദരിയായ ഒരു സ്ത്രീയെക്കാൾ മികച്ച ഒരു ഭാര്യയായിരിക്കുമെന്ന് ഓർക്കുക (സദൃ. 31:30). ദൈവം ഇവിടെ പറയുന്നത് വിശ്വസിക്കുക. സ്വയം പരീക്ഷണം നടത്തി കണ്ടെത്തുക എന്ന വേദനാജനകമായ വഴിയിലൂടെ അതിൻ്റെ സത്യം കണ്ടെത്തരുത്. അത് വിനാശകരമായിരിക്കും. ദൈവത്തിനു വേണ്ടി ദാഹമില്ലാത്ത സുന്ദരിയായ ഒരു പെൺകുട്ടി “മൂക്കിൽ സ്വർണ്ണ മോതിരം (അവളുടെ സൗന്ദര്യം) ഉള്ള ഒരു പന്നി (അവളുടെ സ്വഭാവം) പോലെയാണ്” (സദ്യശ.11:22) എന്ന് പരിശുദ്ധാത്മാവ് പറയുന്നു. ശക്തമായ ഭാഷ – എന്നാൽ സത്യമാണ്. അതുകൊണ്ട് ഒരിക്കലും സ്വർണ്ണ വളയമുള്ള പന്നിയുടെ പിന്നാലെ പോകരുത്!!
ഒരു നല്ല ദാമ്പത്യത്തിൽ മൂന്ന് ഘടകങ്ങളുണ്ടെന്ന് ദയവായി ഓർക്കുക – ആത്മീയ കൂട്ടായ്മ, ബൗദ്ധിക ആശയവിനിമയം, കുടുംബ മൂല്യങ്ങൾ. അതിനാൽ താഴെ വിവരിക്കുന്ന മൂല്യങ്ങളുള്ള ഒരു പെൺകുട്ടിയെ തിരയുക:
(എ) കർത്താവിനോട് അഭിനിവേശമുള്ളവളും ആത്മീയ കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നവളും (നിങ്ങളെ ആകർഷിക്കാൻ മാത്രമല്ല): ഇത്തരം പെൺകുട്ടി കേവലം “പതിവായി സഭയിൽ പോകുന്ന” ഒരാളല്ല. ഒരു പെൺകുട്ടിയുടെ ഹൃദയത്തിലുള്ളത് എന്താണെന്ന് അവൾ സംസാരിക്കാൻ കൊതിക്കുന്ന കാര്യങ്ങളിൽ നിന്നു നിങ്ങൾ കണ്ടെത്തും. കാരണം എല്ലാവരും അവരുടെ ഹൃദയത്തിൽ നിറഞ്ഞു കവിയുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് യേശു പറഞ്ഞു (മത്താ. 12:34);
(ബി) ആശയവിനിമയം: സംസാരം കുടുംബജീവിതത്തിൻ്റെ ഒരു പ്രധാന ഭാഗമായതിനാൽ ആരാണ് ബുദ്ധിപരമായി നിങ്ങളുമായി പൊരുത്തപ്പെടുന്നതെന്നു നോക്കുക.
(സി) ആരാണ് കുടുംബത്തെയും മാതൃത്വത്തെയും വിലമതിക്കുന്നത്?: ദൈവത്തിൻ്റെ ദൃഷ്ടിയിൽ, ഒരു പെൺകുട്ടി “ആത്മാവ്, ദേഹി, ശരീരം” (1 തെസ്സ. 5:23) എന്നിങ്ങനെയാണ് – ശരീരം, ദേഹി, ആത്മാവ് എന്നിങ്ങനെയല്ല. അതിനാൽ, ഒരു പെൺകുട്ടിയെക്കുറിച്ചുള്ള നിങ്ങളുടെ വിലയിരുത്തലിൽ, ആത്മീയ മൂല്യങ്ങൾ ഒന്നാമതും ദേഹിയുടെ മൂല്യങ്ങൾ (ബൗദ്ധിക മൂല്യങ്ങൾ) രണ്ടാമതും ശാരീരികമൂല്യങ്ങൾ (ഭൗതിക മൂല്യങ്ങൾ) മൂന്നാമതും വരട്ടെ – അപ്പോൾ നിങ്ങൾ ഒരു തെറ്റും ചെയ്യില്ല.
എൻ്റെ സെക്‌സ്, ലവ് & മാരിയേജ് എന്ന പുസ്തകത്തിൻ്റെ അഞ്ചാം അദ്ധ്യായം ഒരിക്കൽ കൂടി വായിക്കുക.
മാനുഷിക പരിഗണനകൾ
ഭാര്യയെ തിരഞ്ഞെടുക്കുമ്പോൾ മാനുഷികമായ പല ഘടകങ്ങളും പരിഗണിക്കേണ്ടതുണ്ട്. കഴിഞ്ഞ നിരവധി ദശാബ്ദങ്ങളായി ഒട്ടേറെ വിവാഹങ്ങൾ നിരീക്ഷിച്ച ശേഷം, എൻ്റെ പരിഗണനയിലുള്ള അഭിപ്രായം ഇതാ:
വിവാഹം കഴിക്കുന്നതിനുമുമ്പ്, ഒരു കുടുംബത്തെ പോറ്റാൻ നിങ്ങൾ തീർച്ചയായും ഒരു ജോലി നേടണം (സദ്യശ. 24:27 ൽ പറയുന്നത് പോലെ).
അധികം കാത്തിരിക്കുന്നത് നല്ലതല്ല, കാരണം നാളുകൾ മോശമാണ്. പരസംഗം ഒഴിവാക്കാൻ വിവാഹം കഴിക്കണമെന്ന് ബൈബിൾ പറയുന്നു (1 കോരി.7:2). ദുർമ്മോഹം വളരെ എളുപ്പത്തിൽ പാപത്തിലേക്ക് നയിക്കും.
നന്നായി വർത്തമാനം പറയാനുള്ള കഴിവ് വിരസമായ ദാമ്പത്യത്തിൽ നിന്ന് നിങ്ങളെ രക്ഷിക്കും.
സാമൂഹിക-സാമ്പത്തിക നിലയിലെ സമത്വം പരിഗണിക്കണം. കാരണം അത് നിങ്ങളുടെ ഗാർഹിക ജീവിതത്തിൽ പരസ്പരം ക്രമീകരിക്കുന്നത് വളരെ എളുപ്പമാക്കും.
പെൺകുട്ടിയുടെ ദുരവസ്ഥയിലുള്ള സഹതാപം കൊണ്ടോ കേവലം ദയ കൊണ്ടോ നിങ്ങൾ ഒരിക്കലും ആരെയും വിവാഹം കഴിക്കരുത്. ആ അടിത്തറയിൽ മാത്രം നിന്ന ആത്മാർത്ഥതയുള്ളവരും ആദർശവാദികളുമായ (എന്നാൽ മഠയരുമായ) യുവാക്കൾ വിനാശകരമായ വിവാഹങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. തിരക്കിട്ട് വിതച്ചതിൻ്റെ ഫലം അവർ ഇപ്പോൾ ഒഴിവുസമയങ്ങളിൽ കൊയ്യുകയാണ്.
ആത്മീയ മൂല്യങ്ങൾ
രണ്ടുപേർ ക്രിസ്തുവിനെ തങ്ങളുടെ ജീവിതത്തിൻ്റെ നാഥനാക്കുന്നിടത്ത് മാത്രമേ സന്തോഷകരമായ ദാമ്പത്യം കണ്ടെത്താൻ കഴിയൂ. അതിനർത്ഥം ദൈവരാജ്യവും അവിടുത്തെ നീതിയും അവിടുത്തെ വചനത്തിൻ്റെ നിലവാരവും മുന്നിട്ടുനിന്നാൽ, അവരുടെ ജീവിതത്തിൻ്റെ എല്ലാ മേഖലകളിലും ക്രിസ്തു ഒന്നാം സ്ഥാനത്തായിരിക്കും എന്നാണ്.
ദൈവം നിങ്ങളെ സൃഷ്ടിച്ചു, തനിക്കുവേണ്ടി ജീവിക്കാൻ നിങ്ങളെ വീണ്ടെടുത്തു. നമുക്ക് ഇഷ്ടമുള്ളത് ചെയ്യാൻ നാം സൃഷ്ടിക്കപ്പെട്ടിട്ടില്ല. ദൈവത്തെ പ്രസാദിപ്പിക്കാനാണ് നാം സൃഷ്ടിക്കപ്പെട്ടത്. നാം തലകുനിച്ച്, നമ്മുടെ അഭിമാനത്തെ താഴ്ത്തി, ആ സത്യം അംഗീകരിക്കുമ്പോൾ, ജീവിക്കാനുള്ള യഥാർത്ഥ കാരണം നമുക്ക് കണ്ടെത്താം. അല്ലാത്തപക്ഷം നാം ഒരു ശൂന്യമായ ജീവിതത്തിലേക്ക് നയിക്കപ്പെടും. അതിനാൽ നിങ്ങൾക്ക് ഇഷ്ടമുള്ളത് ഒരിക്കലും അന്വേഷിക്കരുത്. ദൈവത്തിന് ഇഷ്ടമുള്ളത് അന്വേഷിക്കുക.
ബൈബിളിലേക്ക് പോകുന്നവർ, തങ്ങൾ ഇതിനകം ചെയ്യാൻ തീരുമാനിച്ചതിന് (ഉദാഹരണത്തിന്, അവർ ആഗ്രഹിക്കുന്ന ഒരാളെ വിവാഹം കഴിക്കാൻ) അനുമതി നേടാനായി, അവരുടെ ആഗ്രഹത്തിന് അനുയോജ്യമായ “വാക്യങ്ങൾ” എളുപ്പത്തിൽ കണ്ടെത്തും – കാരണം മനുഷ്യൻ്റെ ഹൃദയം വഞ്ചനാപരമാണ്. എന്നാൽ ദൈവത്തെ പ്രസാദിപ്പിക്കാൻ ഉദ്ദേശിക്കുന്നവരെ നയിക്കാൻ മാത്രമാണ് ദൈവം തിരുവെഴുത്തുകൾ ഉപയോഗിക്കുന്നത്.
പൊതു വേദിയിൽ സന്തുഷ്ടമെന്നു തോന്നുന്ന പല ദാമ്പത്യങ്ങൾക്കും സ്വകാര്യമായി ഒരുപാട് അസന്തുഷ്ടി ഉണ്ടാകും. ദൈവം പല ക്രിസ്തീയ വിവാഹങ്ങളെയും അനുഗ്രഹിക്കുന്നു (കാരണം അവിടുന്ന് ഒരു നല്ല ദൈവമാണ്), എന്നാൽ അവയിൽ പലതും അവിടുന്ന് അംഗീകരിക്കുന്നില്ല. നിങ്ങളുടെ ദാമ്പത്യത്തിൽ നിങ്ങൾ അന്വേഷിക്കേണ്ടത് ദൈവത്തിൻ്റെ അംഗീകാരമാണ്, അല്ലാതെ കേവലം ദൈവത്തിൻ്റെ അനുഗ്രഹമല്ല.
നിങ്ങൾ എന്തെങ്കിലും കാര്യത്തെച്ചൊലി നിരാശപ്പെടുമ്പോഴോ നിരുത്സാഹപ്പെടുമ്പോഴോ ഒരിക്കലും വിവാഹം പോലുള്ള പ്രധാന തീരുമാനങ്ങൾ എടുക്കരുത്. നിങ്ങളെ അനാവശ്യമായി പ്രലോഭിപ്പിച്ചേക്കാവുന്ന ഏതൊരു സൗഹൃദത്തിൽ നിന്നും എപ്പോഴും പിന്മാറുക. നിൽക്കുന്നു എന്ന് തോന്നുന്നവനാണ് ആദ്യം വീഴുക. എല്ലായ്‌പ്പോഴും ദൈവത്തിൽ താഴ്മയോടെ ആശ്രയിക്കുക. അവിടുത്തെ നിർദ്ദേശങ്ങൾ അവഗണിച്ചാൽ ശാശ്വതമായ സന്തോഷം ഉണ്ടാകില്ല.
ഞാൻ ആവർത്തിച്ച് പറഞ്ഞതുപോലെ, ആത്മീയ മൂല്യങ്ങൾക്ക് മുകളിൽ സൗന്ദര്യവും സംഭാഷണ ശേഷിയും നിങ്ങൾ വയ്ക്കുകയാണെങ്കിൽ, ദൈവം നിങ്ങൾക്കായി കരുതിവച്ചിരിക്കുന്ന ദൈവത്തിൻ്റെ ഏറ്റവും മികച്ചത് നിങ്ങൾക്ക് നഷ്ടമാകും. ബൈബിളിൻ്റെ കേവലമായ അറിവിനും വലിയ പ്രാധാന്യമില്ല. കാരണം ഒരു പ്രസംഗകയോ ബൈബിൾ പണ്ഡിതയോ ആയ സ്ത്രീ തൻ്റെ വീടിനെയും കുട്ടികളെയും അവഗണിച്ചേക്കാം.
പെൺകുട്ടിയുടെ കുടുംബ മൂല്യങ്ങൾക്ക് പരിഗണന നൽകണമെന്ന് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. വീട് സൂക്ഷിക്കുന്ന രീതി, മാതൃത്വത്തിന് നൽകുന്ന പ്രാധാന്യം, കുട്ടികളെ വളർത്തൽ തുടങ്ങിയ അടിസ്ഥാനപരമായ പ്രായോഗിക കാര്യങ്ങളാണ് ഞാൻ ഉദ്ദേശിക്കുന്നത്. ഈ മൂല്യങ്ങൾ സ്വായത്തമാക്കാൻ ഒരു പെൺകുട്ടിക്ക് വിശ്വാസികളായ മാതാപിതാക്കൾ ഉണ്ടാകണമെന്നില്ല. വിവാഹമോചിതരായ മാതാപിതാക്കളുടെ വീട്ടിൽ നിന്ന് വരുന്ന ഒരു പെൺകുട്ടിക്ക് പോലും ദൈവികമായ ഭവന-മൂല്യങ്ങൾ നേടാനാകും. അതുകൊണ്ട് മാതാപിതാക്കളുടെ വിശ്വാസമല്ല, പെൺകുട്ടിയുടെ വിശ്വാസമാണ് മാനദണ്ഡം. തകർന്ന വീടുകളിൽ നിന്ന് വരുന്ന പെൺകുട്ടികളെ ഞാൻ കണ്ടിട്ടുണ്ട്, ദൈവകൃപയാൽ അവർ ദൈവിക മൂല്യങ്ങൾ സമ്പാദിച്ച് മികച്ച ഭാര്യമാരും അമ്മമാരും ആയിത്തീരുന്നു.
പ്രായോഗിക പരിഗണനകൾ
പെൺകുട്ടികളുമായി ഇടപഴകുന്നതിൽ അതീവ ജാഗ്രത പുലർത്താൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. വിവേചനാധികാരമാണ് നന്മയുടെ മാതാവ് എന്ന് ഓർക്കുക. ജ്ഞാനിയായിരിക്കുക. അനാവശ്യമായ അടുപ്പം പുലർത്താൻ ആഗ്രഹിക്കുന്ന പെൺകുട്ടികളിൽ നിന്ന് എല്ലായ്പ്പോഴും അകലം പാലിക്കുക. യേശുവിൻ്റെ പൂർണ്ണഹൃദയമുള്ള ഒരു ശിഷ്യയല്ലാത്ത ഒരു പെൺകുട്ടിയോടും ഒരിക്കലും അധികം സൗഹൃദം പുലർത്തരുത്. സ്വയം നിർമലമായിരിക്കുക.
പെൺകുട്ടികൾ പറയുന്ന “കദന” കഥകളാൽ വിവാഹബന്ധത്തിൽ കുടുങ്ങിയ നിരവധി നല്ല സഹോദരങ്ങളുണ്ട്. സഹതാപത്തിലൂടെ അവർ പെൺകുട്ടികളിലേക്ക് ആകർഷിക്കപ്പെടുന്നു, ഒടുവിൽ വിവാഹത്തിൽ കുടുക്കപ്പെടുന്നു. അതിനാൽ, സഹതാപം തോന്നുന്ന സങ്കടകരമായ കഥകൾ നിങ്ങളോട് പറയുന്ന ഏതൊരു പെൺകുട്ടിയോടും അതീവ ജാഗ്രത പാലിക്കുക.
ഒരു പെൺകുട്ടിയുമായി ഏതെങ്കിലും തരത്തിലുള്ള ശാരീരിക ബന്ധത്തിലേക്ക് ആകർഷിക്കപ്പെടാൻ ഒരിക്കലും അനുവദിക്കരുത്. പരിശുദ്ധാത്മാവ് പറഞ്ഞതുപോലെ, “സ്ത്രീയെ തൊടാതിരിക്കുന്നതാണ് പുരുഷന് നല്ലത്” (1കൊരി.7:1). കാരണം, ഒരു ചുവട് മറ്റൊന്നിലേക്ക് നയിക്കും…… അത് ദുരന്തത്തിൽ അവസാനിക്കും. ഞങ്ങൾ നിങ്ങൾക്കായി നിരന്തരം പ്രാർത്ഥിക്കുകയും അത്തരം ദുരന്തങ്ങളിൽ നിന്ന് കർത്താവ് നിങ്ങളെ സംരക്ഷിക്കുമെന്ന് വിശ്വസിക്കുകയും ചെയ്യുന്നു. എല്ലാറ്റിനേക്കാളും എല്ലാവരേക്കാളും നാം തന്നെ സ്നേഹിക്കുന്നുണ്ടോ എന്ന് കർത്താവ് നമ്മോട് നിരന്തരം ചോദിക്കുന്നു. ആ ചോദ്യത്തിന് എല്ലായ്‌പ്പോഴും “അതെ” എന്ന് പറയാൻ കഴിയുമെങ്കിൽ, അത് നിങ്ങളുടെ സംരക്ഷണവും രക്ഷയും ആയിരിക്കും.
ഏതെങ്കിലും പെൺകുട്ടിയെ കണ്ടുമുട്ടുമ്പോൾ, അത് എല്ലായ്പ്പോഴും ഇരുവശത്തു നിന്നും വിവാഹത്തെക്കുറിച്ചുള്ള പ്രതീക്ഷകളില്ലാതെ ആയിരിക്കണം. എന്നാൽ സ്ത്രീകൾ പുരുഷന്മാരിൽ നിന്ന് വ്യത്യസ്തരാണെന്ന് ഓർക്കുക. പുരുഷന്മാർ സ്വതന്ത്രരായിരിക്കുകയും ഒരു ബന്ധത്തിൽ സുരക്ഷിതത്വം തേടാതിരിക്കുകയും ചെയ്യുന്നു, അതേസമയം സ്ത്രീകൾ ആശ്രയിക്കുകയും സുരക്ഷിതത്വം തേടുകയും ചെയ്യുന്നു – പ്രത്യേകിച്ചും അവർ വിവാഹപ്രായമാകുമ്പോൾ. അതിനാൽ, ഏതെങ്കിലും പെൺകുട്ടിയുമായി കൂടിക്കാഴ്ച നടത്തുമ്പോൾ, ആ പെൺകുട്ടിയെ ദൈവം നിങ്ങൾക്കായി തിരഞ്ഞെടുത്തിരിക്കാമെന്ന് നിങ്ങൾക്ക് തോന്നുന്നത് വരെ, വിവാഹം പോലും ആലോചിക്കുന്നുണ്ടെന്ന് ഒരു ധാരണയും നൽകാതിരിക്കാൻ ശ്രദ്ധിക്കുക.
നിങ്ങളുടെ മാതാപിതാക്കളെന്ന നിലയിൽ, ഞങ്ങൾ നിങ്ങളെക്കുറിച്ച് ആശങ്കാകുലരാണ് – സ്വാഭാവികമായും. എന്നാൽ ദൈവം നിങ്ങൾക്ക് ലഭിക്കാൻ ആഗ്രഹിക്കുന്നത് മാത്രമേ ഞങ്ങൾ ആഗ്രഹിക്കുന്നുള്ളൂ. ദൈവം പക്ഷികൾക്ക് ഭക്ഷണം നൽകുന്നു, പക്ഷേ അവിടുന്ന് അവയുടെ കൂടുകളിൽ ഭക്ഷണം കൊണ്ടിടുന്നില്ല. അവ ചുറ്റി പറക്കുമ്പോൾ, ആവശ്യമായ ഭക്ഷണം കണ്ടെത്താൻ ദൈവം അവയെ സഹായിക്കുന്നു. അതിനാൽ, നിങ്ങളുടെ ജീവിതയാത്രയിൽ, ശരിയായ പെൺകുട്ടിയെ കണ്ടെത്താൻ – ശരിയായ സമയത്ത് – കർത്താവ് നിങ്ങളെ സഹായിക്കും.
അതിനാൽ നിങ്ങളുടെ ഭാവി ജീവിത പങ്കാളിക്കായി ഗൗരവമായി പ്രാർത്ഥിക്കുക. നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ, നിങ്ങളെ നയിക്കാൻ നിങ്ങൾ ദൈവത്തെ ആശ്രയിക്കുന്നുവെന്നാണ് അതു കാണിക്കുന്നത്. എന്തിനും ഏതിനും ദൈവത്തെ നിസ്സഹായരായി ആശ്രയിക്കുന്ന ശീലം പഠിച്ചില്ലെങ്കിൽ ജീവിതത്തിൽ പലതും നഷ്ടപ്പെടാം. നിങ്ങൾ എത്രനേരം പ്രാർത്ഥിക്കുന്നു എന്നതല്ല, മറിച്ച് വിശ്വാസത്തിൻ്റെ മനോഭാവമാണ് – (ദൈവത്തിലുള്ള നിസ്സഹായമായ ആശ്രയത്വവും ദൈവത്തിലുള്ള പൂർണമായ വിശ്വാസവും) – പ്രധാന കാര്യം.
വിവാഹത്തിനുള്ള ശരിയായ പ്രായത്തെക്കുറിച്ച്: ദൈവവചനത്തിൽ ഇക്കാര്യത്തിൽ ഒരു നിയമവുമില്ല. നമ്മുടെ ജീവിതം ദൈവത്തിൻ്റെ കൈകളിലാണ്. എന്നാൽ ഞാൻ നൽകുന്ന ഒരു ലളിതമായ മാർഗ്ഗനിർദ്ദേശം ഇതാ: നിങ്ങൾ ജോലിയിൽ നിന്ന് വിരമിക്കുമ്പോഴേക്കും നിങ്ങളുടെ എല്ലാ കുട്ടികളും 4 വർഷത്തെ കോളജ് പഠനം പൂർത്തിയാക്കി സ്വന്തം ജീവിതം നയിക്കാൻ പ്രാപ്തരായിരിക്കണം. അത് നിങ്ങളുടെ സാമ്പത്തിക ഭാരം കുറയ്ക്കും. അതുകൊണ്ട് വിവാഹം കഴിക്കാനും കുട്ടികളുണ്ടാകാനും അധികം കാത്തിരിക്കേണ്ട. ഇത് മാനുഷിക വീക്ഷണകോണിൽ നിന്ന് കാര്യങ്ങളെ നോക്കുന്നത് പോലെ തോന്നാം. എന്നാൽ അങ്ങനെയല്ല. ഭാവിയെക്കുറിച്ച് നാം ഒരിക്കലും ഉത്കണ്ഠാകുലരാകരുത്, കാരണം നമ്മുടെ എല്ലാ ആവശ്യങ്ങളും പ്രദാനം ചെയ്യുന്ന നമ്മുടെ സ്വർഗീയ പിതാവിലാണ് നമ്മുടെ ആശ്രയം. എന്നാൽ ഭാവിയെക്കുറിച്ച് ചിന്തിക്കുമ്പോൾ ഉറുമ്പിനെപ്പോലെ ജ്ഞാനികളായിരിക്കാനും ദൈവം നമ്മോട് കൽപ്പിച്ചിട്ടുണ്ട് (സദൃ. 6:6-8). മക്കളുടെ ഇപ്പോഴത്തെ ഭൗമിക ആവശ്യങ്ങൾ (ഭക്ഷണം, വസ്ത്രം, പാർപ്പിടം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവ) നൽകാൻ അവിടുന്നു മാതാപിതാക്കളോട് കൽപ്പിച്ചിട്ടുണ്ട് (1 തിമൊ. 5:8), കൂടാതെ അവരുടെ ഭാവി ഭൗമിക ആവശ്യങ്ങൾക്കായി പണം സമ്പാദിക്കാനും (2 കൊരി.12: 14).
അവസാനമായും ഏറ്റവും പ്രധാനമായും: സ്വാർത്ഥതയിൽ നിന്ന് മോചനം നേടാൻ ഈ ഒറ്റയ്ക്കു ജീവിക്കുന്ന വർഷങ്ങളിൽ സ്വയം പരിശീലിപ്പിക്കുക – അങ്ങനെ ഒരു ദിവസം, ക്രിസ്തു സഭയെ സ്നേഹിച്ചതുപോലെ നിങ്ങളുടെ ഭാര്യയെ സ്നേഹിക്കുന്ന ഒരു നിസ്വാർത്ഥ ഭർത്താവാകാൻ നിങ്ങൾക്ക് കഴിയും, സ്വന്തം ശരീരത്തെപ്പോലെ അവളെ സ്നേഹിക്കാനും. വിവാഹത്തിനുള്ള ഒരുക്കമെന്ന നിലയിൽ എഫെസ്യർ 5:25 മുതൽ 33 വരെ വായിക്കുകയും ധ്യാനിക്കുകയും ചെയ്യുക. ഈ കാര്യത്തിൽ കർത്താവ് നിങ്ങളെ സഹായിക്കട്ടെ.
ദൈവം പ്രാർത്ഥനയ്ക്ക് ഉത്തരം നൽകും
അതുകൊണ്ടു നിങ്ങളുടെ വിവാഹത്തെക്കുറിച്ച് പ്രാർത്ഥിക്കുക – ശരിയായ സമയത്ത് ദൈവം നിങ്ങളെ ശരിയായ വ്യക്തിയിലേക്ക് നയിക്കും. ഈ ലോകത്ത് എവിടെയോ, നിങ്ങൾക്ക് അനുയോജ്യ ജീവിത പങ്കാളിയാകുന്ന വ്യക്തിയെ അവിടുന്നു രൂപപ്പെടുത്തുന്നു. അവിടുന്നു തിരഞ്ഞെടുത്തതും നിങ്ങൾക്കായി പ്രത്യേകം രൂപപ്പെടുത്തിയതുമായ ഒന്നിനെക്കാൾ മികച്ചത് നിങ്ങൾക്ക് ഒരിക്കലും കണ്ടെത്താനാവില്ല. അത് വിശ്വസിക്കുക – അവളെ നിങ്ങളിലേക്ക് കൊണ്ടുവരാൻ ദൈവത്തെ വിശ്വസിക്കുക.
ഞങ്ങൾ നിങ്ങൾക്കായി പ്രാർത്ഥിക്കുന്നു. ഞങ്ങൾ തിരഞ്ഞെടുക്കുന്ന ഒരു പെൺകുട്ടിയെ ഞങ്ങൾ ഒരിക്കലും നിങ്ങളുടെ മേൽ അടിച്ചേൽപ്പിക്കില്ലെന്ന് നിങ്ങൾക്ക് നന്നായി അറിയാം. എന്നാൽ ഈ ഭൂമിയിൽ നാം ജീവിച്ച അനേകം വർഷങ്ങളിൽ ഞങ്ങൾ (നിങ്ങളുടെ മാതാപിതാക്കൾ) കുറച്ച് ജ്ഞാനം നേടിയിട്ടുണ്ടെന്ന് ഓർക്കുക. അതിനാൽ, തീരുമാനിക്കുന്നതിനു മുൻപ് നിങ്ങൾ ഞങ്ങളോട് കൂടിയാലോചിച്ചാൽ, ഒരു തെറ്റ് ചെയ്യുന്നതിൽ നിന്ന് നിങ്ങളെ രക്ഷിക്കാനാകും. “ക്രിസ്‌തീയം” എന്ന് വിളിക്കപ്പെടുന്ന ചില വിവാഹ ജീവിതങ്ങൾ ഞാൻ കണ്ടിട്ടുണ്ട്, അവ “ഒരു ദുരന്തം” എന്ന് മാത്രം വിശേഷിപ്പിക്കാം! എന്നാൽ ഞങ്ങൾ വിശ്വാസത്തോടെ നിങ്ങൾക്കായി പ്രാർത്ഥിക്കുന്നതിനാൽ, ദൈവം ഒരിക്കലും നിങ്ങൾക്ക് അങ്ങനെ സംഭവിക്കാൻ അനുവദിക്കില്ലെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.
ആദാമിന് എല്ലാ അർത്ഥത്തിലും യോജിച്ച ഒരു വ്യക്തിയെ ദൈവം നൽകിയതുപോലെ, അവിടുന്നു നിങ്ങൾക്കായും അങ്ങനെ ചെയ്യണമെന്ന് ഞങ്ങൾ നിങ്ങൾക്കായി നിരന്തരം പ്രാർത്ഥിക്കുന്നു. ഈ സുപ്രധാന വിഷയത്തിൽ തെറ്റായ ഒരു തിരഞ്ഞെടുപ്പിൽ നിന്ന് കർത്താവ് നിങ്ങളെ സംരക്ഷിക്കുമെന്നും അവിടുത്തെ സമയത്ത് അവിടുന്നു തിരഞ്ഞെടുത്ത വ്യക്തിയിലേക്ക് നിങ്ങളെ നയിക്കുമെന്നും ഞങ്ങൾക്ക് ഉറപ്പുണ്ട്.
ആമേൻ. അതായത് “അങ്ങനെയായിരിക്കും”!! കർത്താവിനെ സ്തുതിക്കുക!
അധ്യായം 62
കർത്താവിൽ മാത്രം പ്രശംസ
ഒരു പിതാവെന്ന നിലയിൽ എനിക്കുള്ള രണ്ട് പ്രധാന ഖേദങ്ങൾ ഇവയാണ്:
1. നിങ്ങൾ ഓരോരുത്തരുമായും വ്യക്തിപരമായി ഞാൻ മതിയായ സമയം ചെലവഴിച്ചിട്ടില്ല. ഞാൻ പലപ്പോഴും പല കാര്യങ്ങളിലും തിരക്കിലായിരുന്നു. അത് എന്നോട് ക്ഷമിക്കണമെന്ന് ഞാൻ കർത്താവിനോട് അപേക്ഷിച്ചിട്ടുണ്ട്. നിങ്ങൾ പിതാക്കന്മാരാകുമ്പോൾ, നിങ്ങളോടുള്ള എൻ്റെ ഏറ്റവും വലിയ ശുപാർശ ഇതായിരിക്കും: നിങ്ങളുടെ ഭാര്യയോടും മക്കളോടുമൊപ്പം വ്യക്തിപരമായി ചെലവഴിക്കാൻ സമയം കണ്ടെത്തുക.
2. ചില അവസരങ്ങളിൽ, ഞാൻ നിങ്ങളെ അന്യായമായോ കഠിനമായോ ശിക്ഷിച്ചു. അതിനും എന്നോട് പൊറുക്കണമെന്ന് ഞാൻ കർത്താവിനോട് അപേക്ഷിച്ചു. കൂടാതെ നിങ്ങൾ എന്നോട് ക്ഷമിക്കണമെന്നും ഞാൻ ആഗ്രഹിക്കുന്നു. പക്ഷേ, എൻ്റെ പരാജയങ്ങൾക്കിടയിലും നിങ്ങളെല്ലാവരും ദൈവമക്കളായി മാറിയതിൽ ഞാൻ നന്ദിയുള്ളവനാണ് – രക്ഷിക്കപ്പെട്ടത് നിങ്ങളുടെയോ എൻ്റെയോ പ്രവൃത്തികളാലല്ല, ദൈവകൃപയാൽ മാത്രമാണ്.
നമ്മുടെ യഥാർത്ഥ സമ്പത്ത് പണത്തിലോ വസ്തുവിലോ അല്ല കണക്കാക്കേണ്ടത് പരാജയങ്ങളിലൂടെയും ആഴത്തിലുള്ള പരീക്ഷകളിലൂടെയും ലഭിക്കുന്ന കർത്താവിനെക്കുറിച്ചുള്ള അറിവിലാണ്. യിരെമ്യാവ് 9:23, 24 (ലിവിങ്) ഇപ്രകാരം വായിക്കുന്നു: കർത്താവ് അരുളിച്ചെയ്യുന്നു: “ജ്ഞാനി തൻ്റെ ജ്ഞാനത്തിലും വീരൻ തൻ്റെ ശക്തിയിലും ധനികൻ തൻ്റെ സമ്പത്തിലും പ്രശംസിക്കരുത്. അവർ എന്നെ യഥാർത്ഥമായി അറിയുന്നതിൽ മാത്രം അവർ അഭിമാനിക്കട്ടെ അചഞ്ചലമായ സ്നേഹമുള്ള കർത്താവ് ഞാനാണെന്നും ഞാൻ അങ്ങനെ ആയിരിക്കാൻ ഇഷ്ടപ്പെടുന്നുവെന്നും യഥാർത്‌ഥത്തിൽ മനസ്സിലാക്കട്ടെ”. അത് മാത്രമാണ് ആത്യന്തികമായി മൂല്യമുള്ളത്. അതുമായി താരതമ്യം ചെയ്യുമ്പോൾ ലോകത്തിലെ എല്ലാ നേട്ടങ്ങളും ചപ്പും ചവറുമാണ്. ആ സത്യം എത്ര വേഗത്തിൽ കണ്ടെത്തുന്നുവോ അത്രയും വേഗത്തിൽ നാം ജ്ഞാനികളാകും.
ദാവീദും ജോസഫും 30 വയസ്സുള്ളപ്പോൾ തങ്ങളുടെ ശുശ്രൂഷ ആരംഭിച്ചു. അതിനാൽ നിങ്ങൾക്ക് 30 വയസ്സാകുമ്പോഴേക്കും കർത്താവുമായുള്ള നിങ്ങളുടെ ബന്ധത്തിൽ നല്ല ഉറപ്പിലേക്കു വരണം. ആ പ്രായത്തിന് മുമ്പ്, നമുക്കെല്ലാവർക്കും ഉയർച്ച താഴ്ചകൾ ഉണ്ടാകും. നമ്മുടെ പക്വതയില്ലായ്മയുടെ ഫലമായുള്ള ആ ഉയർച്ച താഴ്ചകളെ ദൈവം പൊറുക്കും. പ്രായമുള്ള മാതാപിതാക്കളുടെ ഉപദേശം പോലും 13-നും 30-നും ഇടയിൽ നാം പുച്ഛിച്ചേക്കാം. അതും ദൈവം മനസ്സിലാക്കുന്നു. ജ്ഞാനികളായ മാതാപിതാക്കളും അത് മനസ്സിലാക്കും.
എനിക്കും ഒരുപാട് ഉയർച്ച താഴ്ചകൾ ഉണ്ടായിരുന്നു. എന്നാൽ 1975 മുതൽ (അന്ന് എനിക്ക് 35½ വയസ്സ്), നമ്മൾ നമ്മളുടെ വീട്ടിൽ സഭയുടെ യോഗങ്ങൾ ആരംഭിച്ചതിനുശേഷം കാര്യങ്ങൾ വ്യത്യസ്തമാണ്. നല്ല സഹോദരങ്ങളുമായുള്ള കൂട്ടായ്മ എൻ്റെ ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കി. അത്തരം കൂട്ടായ്മയാണ് നിങ്ങൾക്കെല്ലാവർക്കും വേണ്ടത്. നിങ്ങളുടെ കോളജുകളിൽ നിങ്ങൾക്ക് നല്ല ബൈബിൾ പഠനം ലഭിക്കുന്നുണ്ടെങ്കിലും, നിങ്ങൾ എല്ലാവരും ഇത് കാണാതെ പോകുന്നതായി എനിക്ക് തോന്നുന്നു. ബാംഗ്ലൂരിലെ സഭയിലെ സഹോദരങ്ങൾക്കിടയിലുള്ള കൂട്ടായ്മയാണ് നമ്മുടെ സഭയെ ഇത്രയും മെച്ചപ്പെട്ട സഭയാക്കുന്നത്. കർത്താവിനെ അനുഗമിക്കുന്നതിൽ ഗൗരവമുള്ളവരും ഒരു ദിവസം പുതിയ ഉടമ്പടി സഭയുടെ ഭാഗമാകാൻ കഴിയുന്നവരുമായ ചില നല്ല വിശ്വാസികളെ നിങ്ങൾ എല്ലാവരും അവിടെ കണ്ടെത്തണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. നമുക്കെല്ലാവർക്കും ഇ ത് ആവശ്യമാണ്.
ദൈവം നമ്മെ നിരുപാധികം സ്നേഹിക്കുന്നു
പത്രോസിനെ ഗോതമ്പു പോലെ പറ്റേണ്ടതിനു സാത്താൻ ദൈവത്തോട് അനുവാദം ചോദിച്ചു. ദൈവം അവനെ അങ്ങനെ ചെയ്യാൻ അനുവദിച്ചു – കാരണം അങ്ങനെ പാറ്റപ്പെടാത്ത മറ്റെല്ലാവരേക്കാളും വളരെ പ്രധാനപ്പെട്ട ഒരു ശുശ്രൂഷ പത്രോസിനുണ്ടായിരുന്നു. പത്രോസിൻ്റെ വിശ്വാസം തകരാതിരിക്കാൻ യേശു പ്രാർത്ഥിക്കുക മാത്രമാണ് ചെയ്തത്. പത്രോസ് കർത്താവിനെ മൂന്നു പ്രാവശ്യം നിഷേധിച്ചു. പക്ഷേ, തൽഫലമായി, അവൻ പൂർണ്ണമായും തകർന്നു, വിനീതനായി, കരഞ്ഞു, അനുതപിച്ചു. അങ്ങനെ ദൈവത്തിൻ്റെ പദ്ധതി പൂർത്തീകരിക്കപ്പെടുകയും അവനിലുള്ള അഹങ്കാരത്തിൻ്റെ എല്ലാ പതിരും പാറ്റിയെടുക്കുകയും ചെയ്തു. അത് ചെയ്യാൻ ദൈവം സാത്താനെ തന്നെ ഉപയോഗിച്ചു. ദൈവം ഇതുവരെ സാത്താനെ നശിപ്പിക്കാത്തതിൻ്റെ ഒരു കാരണം അതാണ്. കർത്താവിനു മഹത്വം!
ഉയിർത്തെഴുന്നേൽപ്പിനുശേഷം, ദൈവം കല്ലറയിലെ ദൂതൻ മുഖേന ഒരു പ്രത്യേക സന്ദേശം അയച്ചു, “നീ പോയി അവൻ്റെ ശിഷ്യന്മാരോടും പത്രോസിനോടും യേശു ഉയിർത്തെഴുന്നേറ്റു നിങ്ങൾക്കു മുമ്പേ പോകുന്നു എന്ന് പറയുക” (മർക്കോസ് 16:7). “… പത്രോസിനോടും….” എന്ന പ്രയോഗം നമ്മുടെ കർത്താവിൻ്റെ പ്രത്യേകതയാണ്. പത്രോസും ശിഷ്യനായിരുന്നില്ലേ? എന്തുകൊണ്ടാണ് കർത്താവ് അവനെ പ്രത്യേകം പരാമർശിച്ചത്? കാരണം, തൻ്റെ ഭയാനകമായ പരാജയം നിമിത്തം, “അവൻ്റെ ശിഷ്യന്മാർ” എന്ന പ്രയോഗത്തിൽ ഇനി തന്നെ ഉൾപ്പെടുത്തിയിട്ടില്ലെന്ന് പത്രോസിനു തോന്നിയിരിക്കണം. അതിനാൽ, കർത്താവ് ഇപ്പോഴും അവനെ തൻ്റെ അപ്പോസ്തലനായി കണക്കാക്കുന്നു എന്ന് അവനോട് പറയാൻ ആ വാചകം ഉപയോഗിച്ചു.
എന്നാൽ ആ സന്ദേശം ഉണ്ടായിരുന്നിട്ടും, പത്രോസ് അപ്പോഴും നിരുത്സാഹപ്പെട്ട്, തൻ്റെ പഴയ മത്സ്യബന്ധന തൊഴിലിലേക്ക് സ്ഥിരമായി മടങ്ങാൻ തീരുമാനിച്ചു (യോഹന്നാൻ 21:3). അതുകൊണ്ട് കർത്താവ് പോയി പത്രോസിനെ വ്യക്തിപരമായി തൻ്റെ അപ്പോസ്തലത്വത്തിലേക്ക് തിരികെ വിളിച്ചു. കർത്താവിൻ്റെ സ്നേഹം അങ്ങനെയാണ്. അവിടുന്നു നമ്മുടെ പിന്നാലെ വന്നുകൊണ്ടിരിക്കും. അങ്ങനെയാണ് പത്രോസ് തിരികെ വന്നത്, അവൻ്റെ “വിശ്വാസം പരാജയപ്പെട്ടില്ല”. അതു പത്രോസ് ഒരിക്കലും പരാജയപ്പെടുകയോ തെറ്റ് ചെയ്യുകയോ ചെയ്തിട്ടില്ലാത്തത് കൊണ്ടല്ല.
അതിനാൽ, നാം യഥാർത്ഥത്തിൽ വീണ്ടും ജനിച്ച് യേശുവിൻ്റെ ശിഷ്യരായിത്തീർന്നിട്ടുണ്ടെങ്കിൽ, ദൈവം നമ്മെ ക്രിസ്തുവിൽ സ്വീകരിച്ചിട്ടുണ്ടെന്നും നിരുപാധികമായി നമ്മെ സ്നേഹിക്കുന്നുവെന്നും നാം വിശ്വസിക്കണം – കാരണം ദൈവം സ്നേഹമാണ്. രണ്ട് തരത്തിലുള്ള വിശ്വാസികളുണ്ട്:
(1) തങ്ങളുടെ സ്വർഗീയ പിതാവിൻ്റെ സ്നേഹം നിരുപാധികമാണെന്ന് വിശ്വസിക്കുന്നവർ.
(2) തങ്ങളുടെ സ്വർഗീയ പിതാവിൻ്റെ സ്നേഹം വ്യവസ്ഥയുടെ അടിസ്ഥനത്തിലാണെന്നു വിശ്വസിക്കുന്നവർ.
ഇതിൽ ആദ്യവിഭാഗത്തിൽ ഉള്ളവർ സത്യം വിശ്വസിക്കുന്നതിനാൽ വിശ്രമത്തിലായിരിക്കും. എന്നാൽ ദൈവം തങ്ങളെ സ്‌നേഹിക്കുന്നത് തുടരാൻ തങ്ങൾ നന്നായി പ്രവർത്തിക്കണമെന്ന് വിശ്വസിക്കുന്നതിനാൽ മറ്റേകൂട്ടർ ശാശ്വതമായ അശാന്തിയിൽ തുടരും. ലോകത്തിലെ എല്ലാ വ്യാജമതങ്ങളും പഠിപ്പിക്കുന്നത് ദൈവത്തിൻ്റെ സ്നേഹം സോപാധികമെന്നാണ്. അതിൻ്റെ അർത്ഥം: അവിടുത്തെ സ്നേഹം നമ്മുടെ “പ്രകടനത്തിൻ്റെ അടിസ്ഥാനത്തിലുള്ള സ്നേഹം” ആണ് – നാം എത്ര നന്നായി പ്രവർത്തിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയുള്ള ഒരു സ്നേഹം! യേശു വന്ന് നേരെ വിപരീതമായി പഠിപ്പിച്ചു. എന്നിട്ടും മിക്ക വിശ്വാസികളും അവരുടെ ചിന്തകളിൽ ഇപ്പോഴും ‘വിജാതീയ’രാണ്. നാം സാത്താൻ്റെ നുണ തുറന്നുകാട്ടണം. കാരണം ദൈവം തൻ്റെ മക്കളെ നിരുപാധികം സ്നേഹിക്കുന്നു എന്നതാണ് സത്യം. നമുക്ക് ആ സ്നേഹം നിരസിക്കുകയും ദൈവത്തിൽ നിന്ന് അകന്നുപോകുകയും ഒടുവിൽ നഷ്ടപ്പെടുകയും ചെയ്യാം. എന്നാൽ മക്കളോടുള്ള അവിടുത്തെ സ്നേഹം ഇപ്പോഴും നിരുപാധികമാണ്. ധൂർത്തപുത്രനോടുള്ള പിതാവിൻ്റെ സ്നേഹത്തിൻ്റെ കഥ ഇത് നന്നായി ചിത്രീകരിക്കുന്നു.
മനുഷ്യരോടുള്ള ദൈവസ്‌നേഹത്തിനു വ്യത്യസ്ത തലങ്ങളുണ്ടെന്നത് സത്യമാണ്. ദൈവം ലോകത്തിലെ എല്ലാ മനുഷ്യരെയും ഒരു പരിധിവരെ സ്നേഹിക്കുന്നു (യോഹന്നാൻ 3:16). എന്നാൽ ദൈവം തൻ്റെ വീണ്ടും ജനിച്ച മക്കളെ വലിയ അളവിൽ സ്നേഹിക്കുന്നു. തൻ്റെ മക്കൾക്കിടയിൽ, അവിടുന്നു മറ്റുള്ളവരെക്കാൾ ചിലരെ കൂടുതൽ സ്നേഹിക്കുന്നു, കാരണം അവർ ചില വ്യവസ്ഥകൾ നിറവേറ്റുന്നു – യോഹന്നാൻ 14:21 ൽ യേശു പറഞ്ഞതുപോലെ: “എൻ്റെ കൽപ്പനകൾ ലഭിച്ചു പാലിക്കുന്നവനും എന്നെ സ്നേഹിക്കുന്നവനാണ്; എന്നെ സ്നേഹിക്കുന്നവനെ എൻ്റെ പിതാവു സ്നേഹിക്കും”. അതിനപ്പുറം, യേശുവിനെ അനുഗമിക്കാൻ എല്ലാം ഉപേക്ഷിച്ചു പോയ ശിഷ്യന്മാരെ ദൈവം അത്യധികം സ്നേഹിക്കുന്നു – യേശുവിനെ സ്നേഹിച്ചതുപോലെ തന്നെ ദൈവം അവരെ സ്നേഹിക്കുന്നു (യോഹന്നാൻ 17:23 കാണുക).
എങ്കിലും ദൈവത്തിൻ്റെ സ്നേഹം അതിൽ തന്നെ നിരുപാധികമാണ്.
ദൈവം മാത്രം എല്ലാം
യിരെമ്യാവ് 17:5, 6-ൽ പറഞ്ഞിരിക്കുന്ന ശാപം നമ്മെ തളർത്താതിരിക്കാൻ നമ്മുടെ വിശ്വാസവും ആശ്രയവും എപ്പോഴും ദൈവത്തിൽ മാത്രമായിരിക്കണം – ഒരിക്കലും മനുഷ്യരിൽ ആയിരിക്കരുത്: “കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു, ‘മനുഷ്യരിൽ ആശ്രയിക്കുകയും ജഡത്തെ തൻ്റെ ഭുജം ആക്കുകയും ചെയ്യുന്ന മനുഷ്യൻ ശപിക്കപ്പെട്ടവൻ. അവൻ മരുഭൂമിയിലെ മുൾപടർപ്പുപോലെ ആകും, അവൻ ഐശ്വര്യം വരുമ്പോൾ അതിനെ കാണുകയില്ല, അവൻ വരണ്ട മരുഭൂമിയിലെ പാഴ് പാറക്കെട്ടുകളിൽ വസിക്കും”.
“ക്രിസ്തുവിൻ്റെ ശരീരം” ക്രൂശിൽ നിന്ന് ഇറക്കാൻ പീലാത്തോസിനെ (ദേശത്തെ പ്രധാന ഭരണാധികാരി) ബന്ധപ്പെടാൻ അരിമിത്തിയായിലെ ജോസഫിനെപ്പോലെ സ്വാധീനമുള്ള ഒരു വിശ്വാസിയെ ദൈവത്തിന് ഉപയോഗിക്കാനാകും. അതുമൂലം യെശയ്യാവ് പ്രവചിച്ചതുപോലെ (യെശ.53:9) “യേശുവിന് അവർ ദുഷ്ടന്മാരോടുകൂടെ ശവക്കുഴി കൊടുത്തെങ്കിലും മരണത്തിൽ അവിടുന്നു സമ്പന്നന്മാരോടു കൂടെ ആയി”. ഇതു പത്രോസിനെപ്പോലുള്ള സാധാരണ മത്സ്യത്തൊഴിലാളികൾക്ക് ഒരിക്കലും നിറവേറ്റാൻ കഴിയുമായിരുന്നില്ല. അതുകൊണ്ട്, “ക്രിസ്തുവിൻ്റെ ശരീരത്തിലെ” അംഗങ്ങളെ പ്രായോഗികമായ രീതിയിൽ സഹായിക്കുന്ന സ്വാധീനമുള്ള ഓരോ വിശ്വാസിക്കും വേണ്ടി നാം ഇന്നും ദൈവത്തിന് നന്ദി പറയുന്നു.
നിങ്ങളുടെ ജീവിതത്തിൽ വിഗ്രഹം ഇല്ലെങ്കിൽ മാത്രമേ നിങ്ങൾക്ക് എല്ലായ്പ്പോഴും വിശ്രമിക്കാൻ കഴിയൂ. നല്ല ജോലിയും വീടും ഭൂമിയിലെ സുഖസൗകര്യങ്ങളും പല ക്രിസ്ത്യാനികൾക്കും വിഗ്രഹങ്ങളായി മാറിയിരിക്കുന്നു. അത് മരത്തിൻ്റെയോ കല്ലിൻ്റെയോ വിഗ്രഹത്തെ ആരാധിക്കുന്നതിനേക്കാളും ശ്രേഷ്ഠമല്ല! എന്നാൽ പല ക്രിസ്ത്യാനികളും ഇത് തിരിച്ചറിയുന്നില്ല. ദൈവം നൽകുന്ന ആത്മീയ ദാനങ്ങൾ (‘ഒരു ശുശ്രൂഷ’ പോലെ) പോലും യിസ്‌ഹാക്ക് അബ്രഹാമിന് ആയിത്തീർന്നതുപോലെ ഒരു വിഗ്രഹമായി മാറാം. ദൈവം മാത്രമാണ് നമുക്ക് എല്ലാം എങ്കിൽ, നമ്മുടെ ഹൃദയത്തിൽ നിന്ന്, കർത്താവിനോട് യഥാർത്ഥമായി ഇങ്ങനെ പറയാൻ കഴിയണം: “കർത്താവേ, ഭൂമിയിൽ നീയല്ലാതെ മറ്റൊന്നും ഞാൻ ആഗ്രഹിക്കുന്നില്ല” (സങ്കീ. 73:25). അപ്പോൾ മാത്രമേ ‘ഞങ്ങൾ വിഗ്രഹാരാധനയിൽ നിന്ന് സ്വതന്ത്രരാണെന്നും കർത്താവിനെ ആരാധിക്കുന്നുവെന്നും നമുക്ക് പറയാൻ കഴിയൂ.. നിങ്ങളെല്ലാവരും എല്ലാ വിഗ്രഹങ്ങളിൽ നിന്നും മോചിതരായി കർത്താവിനെ മാത്രം ആരാധിക്കണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു.
നിങ്ങൾ ആദ്യം ദൈവരാജ്യം അന്വേഷിക്കുകയും ദൈവത്തെ മാത്രം പ്രസാദിപ്പിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ, ദൈവഹിതം നിങ്ങളുടെ ജീവിതത്തിൽ – എല്ലാ വിശദാംശങ്ങളിലും – നിവൃത്തിയാകുന്നതിൽ നിന്ന് യാതൊന്നിനും നിങ്ങളെ തടയാനാവില്ല. കാരണം ഭൂമിയിലെ എല്ലാ അധികാരങ്ങളും നമ്മുടെ കർത്താവിൻ്റെ കൈകളിലാണ്. യേശു പീലാത്തോസിൻ്റെ മുമ്പാകെ രണ്ട് പ്രധാന പ്രസ്താവനകൾ നടത്തി: (1) “എൻ്റെ രാജ്യം ഈ ലോകത്തിൻ്റേതല്ല, അതിനാൽ ഞാൻ ഭൗമിക കാര്യങ്ങൾക്കുവേണ്ടി പോരാടുന്നില്ല” (യോഹന്നാൻ 18:36). (2) “എൻ്റെ മേൽ പ്രയോഗിക്കാൻ എൻ്റെ പിതാവ് നിങ്ങളെ അനുവദിക്കുന്നതല്ലാതെ നിങ്ങൾക്ക് എൻ്റെ മേൽ ഒരു അധികാരവും ഉണ്ടായിരിക്കുകയില്ല” (യോഹന്നാൻ 19:11). ഈ ഇരട്ട ഏറ്റുപറച്ചിൽ ആണ് തിമൊഥെയോസിനെ കർത്താവിൻ്റെ നല്ല സാക്ഷിയായിരിക്കാൻ പറഞ്ഞപ്പോൾ (1 തിമൊ.6:13, 14) പൗലോസ് ഓർമ്മിപ്പിച്ചത്.
പ്രയാസകരമായ സാഹചര്യങ്ങളെയും ബുദ്ധിമുട്ടുള്ള ആളുകളെയും നേരിട്ടപ്പോൾ, ദൈവത്തോടും സാത്താനോടും ആളുകളോടും ഞാനും നടത്തിയ ഏറ്റുപറച്ചിൽ ഇതാണ്.
വർത്തമാനകാലത്ത് ജീവിക്കുക
മുൻകാലങ്ങളിൽ നാം എങ്ങനെ ജീവിച്ചിരുന്നു എന്നതു ദൈവത്തിന് പ്രശ്നമല്ല- നാം ഇപ്പോൾ മാനസാന്തരപ്പെട്ടിട്ടുണ്ടെങ്കിൽ. കാരണം നമ്മുടെ ദൈവത്തിൻ്റെ നാമം “ഞാൻ ആകുന്നവൻ” (പുറപ്പാട്. 3:14) എന്നാണ്. അല്ലാതെ “ഞാൻ ആയിരുന്നവൻ” എന്നല്ല. നമ്മുടെ ദൈവം ഭൂതകാലത്തല്ല വർത്തമാന കാലത്താണ് ജീവിക്കുന്നത്. അതുകൊണ്ടാണ് നാം നമ്മുടെ പാപങ്ങൾ ഏറ്റുപറഞ്ഞുകഴിഞ്ഞാൽ, നമുക്കെതിരെ നമ്മുടെ ഭൂതകാലം ദൈവം ഓർക്കാതിരിക്കുന്നത്. സാത്താനും മിക്ക മനുഷ്യരും നമുക്കെതിരെ നമ്മുടെ ഭൂതകാലം ഓർക്കുന്നു, കാരണം അവർ ഭൂതകാലത്തിൽ ജീവിക്കുന്നു (മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിനായി അവരുടെ ഭൂതകാലത്തെ ഓർക്കുന്നു). മനുഷ്യരും സ്വന്തം ഭൂതകാലം ഓർത്ത് നിരുത്സാഹപ്പെടുന്നു. ഭാവിയിൽ ഒരിക്കലും സംഭവിക്കാത്ത ദുരന്തങ്ങളെ ഭയന്നാണ് അവർ മുന്നോട്ടു ജീവിക്കുന്നത്. എന്നാൽ, “ഞാൻ ആകുന്നവൻ” എന്ന നമ്മുടെ ദൈവത്തോടൊപ്പം നാം വർത്തമാനകാലത്ത് ജീവിക്കണം. നമ്മുടെ ഭൂതകാലവുമായി ബന്ധപ്പെട്ട് നമുക്ക് അഭിമാനിക്കാൻ ഒന്നുമില്ല നമ്മുടെ പാപങ്ങൾക്കുവേണ്ടി യേശു മരിച്ചു എന്നല്ലാതെ.
നമ്മുടെ പിതാവ്, പശ്ചാത്തപിക്കുന്ന ധൂർത്ത പുത്രന്മാരെ തൻ്റെ വലതുഭാഗത്ത് ഇരുത്തുന്നു. എന്നാൽ സ്വയ നീതിമാൻമാരും മതവിശ്വാസികളുമായ ആളുകളുടെ പ്രതിഷേധം വകവയ്ക്കാതെ, അവരെ പുറത്തു തണുപ്പിൽ നിർത്തുന്നു. മാനസാന്തരപ്പെട്ട ഏറ്റവും വലിയ പാപികളെയും നമ്മുടെ പിതാവ് തൻ്റെ ഏറ്റവും വലിയ അപ്പോസ്തലന്മാരായി ഉപയോഗിക്കുന്നു – നീതിമാന്മാരെയല്ല, പാപികളെയാണ് മാനസാന്തരത്തിലേക്ക് വിളിക്കാൻ യേശു വന്നതെന്ന് വെളിപ്പെടാൻ.
അവിശ്വാസം ദൈവത്തോടുള്ള അപമാനം
നാം ദൈവത്തെ സ്നേഹിക്കുമ്പോൾ എല്ലാം നമ്മുടെ നന്മയ്ക്കായി പ്രവർത്തിക്കും – നമുക്ക് നല്ല ജോലി ലഭിച്ചാലും ഇല്ലെങ്കിലും. നമ്മുടെ എല്ലാ ദിവസവും ഈ ബോധ്യത്തില്ലാണു ജീവിക്കേണ്ടത്. എല്ലാ രാജ്യങ്ങളും ദൈവമക്കൾക്ക് തുല്യമാണ്. ദൈവഹിതം മാത്രമാണ് പ്രധാനം. മാഡം ഗയോണെ പോലെ നമുക്ക് എല്ലായ്‌പ്പോഴും ഇങ്ങനെ പറയാൻ കഴിയും:
“എനിക്ക് സ്ഥലമോ സമയമോ അവശേഷിക്കുന്നില്ല –
എൻ്റെ രാജ്യം എല്ലാ കാലാവസ്ഥയിലും ഉണ്ട്.
എനിക്ക് ശാന്തനായിരിക്കാനും ശ്രദ്ധയിൽ നിന്ന് മാറാനും കഴിയും
ദൈവം അവിടെ ഉള്ളതിനാൽ ഏത് തീരത്തും.
നാം തേടുന്ന സ്ഥലമോ ഒഴിവാക്കുന്ന സ്ഥലമോ
ദേഹി ഒന്നിലും സന്തോഷം കണ്ടെത്തുന്നില്ല.
എന്നാൽ എന്നെ നയിക്കുന്ന എൻ്റെ ദൈവത്തോടൊപ്പം,
‘പോകാനോ അവിടെ തങ്ങാനോ തുല്യമായ സന്തോഷം.
നീ ഇല്ലാത്തിടത്ത് ഞാൻ എറിയപ്പെടുമോ –
തീർച്ചയായും അതു ഭയാനകമാകും.
എന്നാൽ വിദൂര ദേശങ്ങളെയൊന്നും ഞാൻ വിളിക്കുന്നില്ല,
എല്ലാറ്റിലും ദൈവത്തെ കണ്ടെത്തുന്നതു സുരക്ഷിതത്വം.”
എന്ത് സംഭവിച്ചാലും നമ്മൾ സന്തോഷത്തിലും സമാധാനത്തിലും വിശ്രമത്തിലും ജീവിക്കും. ഇവ എല്ലായ്‌പ്പോഴും നിങ്ങളുടെ ഭാഗമായിരിക്കട്ടെ.
കർത്താവിനോട് വിശ്വസ്തത പുലർത്തുന്നവർക്ക് ഈ ലോകത്ത് എല്ലാം ഭൗതികമായി വിജയിക്കുമെന്നത് സത്യമല്ല. “അഭിവൃദ്ധി, വിജയം, പിൻ തുടർച്ച” എന്നീ വാക്കുകൾ യേശുവിൻ്റെയോ അപ്പോസ്തലന്മാരുടെയോ പഠിപ്പിക്കലുകളിൽ ഒരിടത്തും കാണുന്നില്ല. നിങ്ങൾക്ക് ഒരു കോൺകോർഡൻസ് നോക്കി ഇത് സ്ഥിരീകരിക്കാം.
– “വിജയം” പഴയ നിയമത്തിൽ 7 തവണ സംഭവിക്കുന്നു, എന്നാൽ പുതിയ നിയമത്തിൽ ഒരിടത്തും കാണുന്നില്ല.
– “പിൻ തുടർച്ച” എന്നത് പഴയ നിയമത്തിൽ 14 തവണ സംഭവിക്കുന്നു, എന്നാൽ പുതിയ നിയമത്തിൽ ഒരിക്കലും സംഭവിക്കുന്നില്ല.
– “അഭിവ്യദ്ധി” പഴയനിയമത്തിൽ 29 തവണ സംഭവിക്കുന്നു, എന്നാൽ പുതിയ നിയമത്തിൽ ഒരിക്കൽ മാത്രം – അതും 3 യോഹ.2-ൽ ഒരു സാധാരണ രീതിയിൽ. മറ്റുള്ളവർക്ക് എഴുതുമ്പോൾ ‘ആശംസ നേരുന്നതു പോലെ’.
അതിനാൽ ഇവ യഥാർത്ഥത്തിൽ പഴയനിയമ പദങ്ങളാണ്. വീണുപോയ മനുഷ്യനോടുള്ള ദൈവത്തിൻ്റെ സ്നേഹത്തെക്കുറിച്ചും ദൈവവുമായുള്ള കൂട്ടായ്മയെക്കുറിച്ചും സമൃദ്ധമായ ജീവിതത്തെക്കുറിച്ചും പുതിയ നിയമം കൂടുതൽ സംസാരിക്കുന്നു.
ദൈവത്തിൻ്റെ പരമാധികാരവും ശക്തിയും ഭൂമിയിലെ എല്ലാ മനുഷ്യരുടെയും സാഹചര്യങ്ങളുടെയും മേൽ സമ്പൂർണ്ണമാണ്. അതുകൊണ്ട് അങ്ങനെയുള്ള ഒരു ദൈവത്തിൽ വിശ്വാസമില്ലാത്തത് ദൈവനിന്ദയാണ്. ഭൂമിയിലെ നമ്മുടെ ചെറിയ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സഹായിക്കാൻ കഴിയാത്തത്ര ദുർബലനും ശക്തിയില്ലാത്തവനുമാണ് ദൈവം എന്ന് അവിശ്വാസം പറയുന്നു. വിശ്വാസം ദൈവത്തിന് അവിടുത്തെ ശരിയായ സ്ഥാനം നൽകുകയും ഭൂമിയുടെ പരമാധികാര സ്രഷ്ടാവും ഭരണാധികാരിയുമായി തന്നെ അംഗീകരിക്കുകയും ചെയ്യുന്നു. അത്രമാത്രം. നമ്മുടെ പിതാവ് സ്വർഗത്തിലാണ്. തന്നിൽ ആശ്രയിക്കുന്നവർ ഒരിക്കലും നിരാശരാകില്ല. അവിടുത്തെ എല്ലാ പ്രവൃത്തികളും അവിടുന്നു നമ്മോട് വിശദീകരിക്കുന്നില്ല. എന്നാൽ നമ്മുടെ ജീവിതത്തിൻ്റെ എല്ലാ വിശദാംശങ്ങളും ദൈവം ശ്രദ്ധിക്കുന്നു – തീവ്രമായി.
“ഒരു നല്ല മനുഷ്യൻ്റെ കാലടികൾ കർത്താവിനാൽ ക്രമീകരിക്കപ്പെട്ടിരിക്കുന്നു” (സങ്കീ. 37:23).
ഇത്രത്തോളം ദൈവം നമ്മെ സഹായിച്ചു
നിങ്ങളുടെ അമ്മ ‘ഡെയ്‌ലി ലൈറ്റി’ൽ ഇന്നു വായിച്ച ഈ ഭാഗം ഞാൻ നിങ്ങൾക്ക് അയച്ചു തരണമെന്ന് അവൾ ആഗ്രഹിച്ചു. അത് യാദൃച്ഛികമായി വെള്ളത്തെക്കുറിച്ച് ധാരാളം പറയുന്നു – ഇന്നലെ നിങ്ങളുടെ കാർ തെന്നിമാറിയ റോഡിലെ വെള്ളത്തെക്കുറിച്ച് അവൾ ചിന്തിച്ചിരുന്നപ്പോഴാണ് ഈ ഭാഗം വായിക്കാനിടയായത്: “ഉയരത്തിലുള്ള കർത്താവ് ശക്തനാണ്, സമുദ്രത്തിലെ വൻ തിരകളായ പെരുവെള്ളങ്ങളുടെ മുഴക്കത്തെക്കാളും….നീ വെള്ളത്തിലൂടെ കടന്നുപോകുമ്പോൾ ഞാൻ നിന്നോടുകൂടെ ഉണ്ടായിരിക്കും…അവ നിന്നെ കവിഞ്ഞൊഴുകുകയില്ല.. പത്രോസ് യേശുവിൻ്റെ അടുക്കൽ പോകുവാൻ വെള്ളത്തിന്മേൽ നടന്നു, അവൻ മുങ്ങാൻ തുടങ്ങിയപ്പോൾ അവൻ നിലവിളിച്ചു ‘കർത്താവേ എന്നെ രക്ഷിക്കേണമേ’ എന്നു പറഞ്ഞു. ഉടനെ യേശു കൈ നീട്ടി അവനെ പിടിച്ചു….. ഞാൻ ഭയപ്പെടുന്ന നാളിൽ നിന്നിൽ ആശ്രയിക്കും, കർത്താവേ “(സങ്കീ. 93:4; യെശ.43:2; മത്താ.14:29-31; സങ്കീ.56:3). കർത്താവിനെ സ്തുതിക്കുക.
എൻ്റെ സ്‌കൂട്ടറിൽ യാത്ര ചെയ്യുമ്പോൾ ഒരു ചെറിയ അപകടമുന്നറിയിപ്പ് ലഭിക്കുമ്പോഴെല്ലാം എനിക്ക് തോന്നിയിട്ടുണ്ട്, പിന്നീട് കൂടുതൽ ഗുരുതരമായ അപകടത്തിൽ അകപ്പെടാതിരിക്കാൻ വേഗത കുറയ്ക്കാനും കൂടുതൽ ജാഗരൂകരായിരിക്കാനും ദൈവം മുന്നറിയിപ്പ് നൽകുകയാണെന്ന്. ഹൈവേയിൽ നിങ്ങളുടെ ബ്രേക്കുകൾ പരാജയപ്പെട്ടിരുന്നെങ്കിൽ, ഫലം വിനാശകരമാകുമായിരുന്നു. കർത്താവിൻ്റെ കാരുണ്യത്തിന് സ്തുതി. നാമെല്ലാവരും നമ്മുടെ ജീവിതത്തിനു കർത്താവിനോട് കടപ്പെട്ടിരിക്കുന്നു.
ഞാൻ “എബനേസർ” (“ഇത്രത്തോളം യഹോവ സഹായിച്ചു” -1 ശമു.7:12) എന്ന വാക്കിനെക്കുറിച്ച് ചിന്തിക്കുകയായിരുന്നു. യിസ്രായേലിനെ ഇല്ലാതാക്കുമെന്ന് ഫെലിസ്ത്യർ ഭീഷണിപ്പെടുത്തി, യിസ്രായേൽമക്കൾ കർത്താവിനോട് നിലവിളിച്ചു, അവിടുന്ന് ആകാശത്ത് നിന്ന് ഇടിമുഴക്കി അവരെ രക്ഷിച്ചു. അവിടെ ശമുവൽ ഒരു കല്ല് സ്ഥാപിക്കുകയും “ഇതുവരെ കർത്താവ് ഞങ്ങളെ സഹായിച്ചു” എന്ന് പറഞ്ഞുകൊണ്ട് “എബനേസർ” എന്ന് പേരിടുകയും ചെയ്തു. അപകടങ്ങൾ, മരണം മുതലായവയിൽ നിന്ന് കർത്താവ് നമ്മെ രക്ഷിച്ച നമ്മുടെ മുൻകാല “എബനേസർ” നിമിഷങ്ങൾ നാം ഇടയ്ക്കിടെ അവലോകനം ചെയ്യണം. അതുവഴി ദൈവം നമ്മെ സ്നേഹിക്കുന്നുവെന്നും നമ്മുടെ ജീവിതത്തിന് കൃത്യമായ ഒരു പദ്ധതിയുണ്ടെന്നും ഉള്ള വസ്തുതയിൽ നമ്മുടെ വിശ്വാസം ശക്തിപ്പെടട്ടെ. ഇതുവരെ നമ്മെ കാത്തവൻ അവസാനം വരെ നമ്മെ പരിപാലിക്കും.
“കഴിഞ്ഞ കാലത്തെ തൻ്റെ സ്നേഹം ഈ ചിന്തയിൽ നിന്നു നമ്മെ വിലക്കുന്നു:
‘അവസാനം അവൻ നമ്മെ ദുരിതത്തിൽ മുങ്ങാൻ വിട്ടുകളയും’.
ഓരോ മധുര ‘എബനേസറും’ നമ്മുടെ അവലോകനത്തിലുണ്ട്, അത്
നമ്മെ സസുഖം നടത്തുന്ന അവൻ്റെ പ്രമോദത്തെ ഉറപ്പിക്കുന്നു.”
വർഷങ്ങളായി അവിടുന്ന് ഉത്തരം നൽകിയ എല്ലാ പ്രാർത്ഥനകൾക്കുമായി കർത്താവിനെ സ്തുതിക്കുക.
എല്ലാ സാഹചര്യങ്ങളിലൂടെയും കർത്താവ് നിങ്ങളെ കൊണ്ടുപോകും, നിങ്ങൾക്ക് ധാരാളം “എബനേസർമാരെ” സ്ഥാപിക്കാൻ കഴിയും.
ദൈവം യേശുവിനു വേണ്ടി ചെയ്തത്
യേശുവിനെ സ്നേഹിച്ചതുപോലെ ദൈവം എന്നെയും സ്നേഹിച്ചു, എൻ്റെ മുൻഗാമിയാകാൻ യേശുവിനെ ജഡത്തിൽ അയച്ചു എന്ന സത്യത്താൽ ഞാൻ പിടിക്കപ്പെട്ടപ്പോൾ 20 വർഷം മുമ്പ് ഞാൻ എഴുതിയ ഒരു ഗാനം ഇതാ:
ഭാരങ്ങളോടും കരുതലോടും കൂടി കുമ്പിടുമ്പോൾ
നിങ്ങളുടെ മനസ്സ് നിരാശയിലാണ്,
എന്നാൽ നിങ്ങൾ ഭയപ്പെടേണ്ടതില്ല,
ദൈവം വളരെ അടുത്താണ്.
അവൻ തൻ്റെ പുത്രനെ സ്നേഹിച്ചതുപോലെ നിങ്ങളെയും സ്നേഹിക്കുന്നു
അവൻ നിങ്ങളെയും സഹായിക്കും,
അവൻ്റെ വാഗ്ദാനത്തെ മാത്രം വിശ്വസിക്കുക
അവൻ നിങ്ങളെ മുന്നോട്ടു കാണുന്നു.
ഇതാണ് സുവാർത്ത – ദൈവത്തിന് ചെയ്യാൻ കഴിയുന്നത്:
അവൻ യേശുവിനു വേണ്ടി ചെയ്തതു നിങ്ങൾക്കു വേണ്ടിയും ചെയ്യും.
വലിയ ശക്തിയാൽ അവൻ നിങ്ങളെ ശക്തിപ്പെടുത്തും
ദൈവത്തിന് ചെയ്യാൻ കഴിയുന്നതിന് അവസാനമില്ല.
പാപവും തിന്മയും ഈ ലോകത്തെ നിറച്ചാലും
നിങ്ങൾ ജയാളിയാണ്,
എങ്കിലും ദൈവവചനം സത്യമാണ്
“പാപത്തിന് നിങ്ങളെ ഭരിക്കാൻ കഴിയില്ല”
പ്രലോഭനത്തിൻ്റെ വലി ശക്തമാകുമ്പോൾ
ദൈവത്തിൻ്റെ കൃപ നിങ്ങളുടെ അഭയമായിരിക്കും,
അതിനാൽ നിങ്ങൾക്ക് യേശുവിനെപ്പോലെ നടക്കാം
എല്ലാ ദിവസവും വിജയത്തിൽ.
വേദനയും രോഗവും നിങ്ങളിലേക്ക് വരുമ്പോൾ
നിങ്ങളുടെ പ്രിയപ്പെട്ടവരെയും സ്പർശിക്കുമ്പോൾ,
നിങ്ങൾക്ക് എങ്ങനെ തോന്നുന്നുവെന്ന് ദൈവത്തിന് അറിയാം,
സുഖപ്പെടുത്താനുള്ള ശക്തി അവനുണ്ട്.
നിങ്ങളുടെ പിതാവ് നിങ്ങളുടെ ആവശ്യം നൽകും
അവൻ വിശ്വസ്തനും സത്യവുമാണ്,
യേശുവിനെ കരുതിയതുപോലെ
അവൻ നിങ്ങളെ പരിപാലിക്കും.
ഓ, ഇത് എത്ര മഹത്തായ ആശ്വാസമാണ്
ഇങ്ങനെ അറിയാൻ കഴിഞ്ഞെങ്കിൽ
യേശുവിനെ കർത്താവായി
ഒപ്പം മൂത്ത സഹോദരനായി.
എന്തെന്നാൽ, ദൈവത്തിനുള്ളതെല്ലാം ഇപ്പോൾ നിങ്ങളുടേതാണ്
അവൻ നിങ്ങളെ പോകാൻ വിട്ടുകളകയില്ല.
ഇപ്പോൾ ആ ദൈവം നിങ്ങൾക്കുള്ളതാണ്
എങ്കിൽ ആരു നിങ്ങളുടെ ശത്രു ആകും?
“ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു. കഷ്ടങ്ങളിൽ അവൻ ഏറ്റവും അടുത്ത തുണയായിരിക്കുന്നു” (സങ്കീ. 46:1-ജീവിക്കുന്നവൻ).
“കർത്താവ് തന്നെ അരുളിച്ചെയ്തിരിക്കുന്നു: ‘ഞാൻ നിന്നെ ഒരുനാളും കൈവിടുകയില്ല, ഉപേക്ഷിക്കുകയുമില്ല’. അതിനാൽ നിങ്ങൾക്ക് എല്ലായ്‌പ്പോഴും ധൈര്യത്തോടെ പറയാൻ കഴിയും: ‘കർത്താവ് എൻ്റെ സഹായിയാണ്. ഞാൻ ഭയപ്പെടുകയില്ല. ആർക്ക് എന്നോട് എന്തു ചെയ്യാൻ കഴിയും?”
(എബ്രായർ 13:5,6)
ആമേൻ. ആമേൻ.