ഒഴികഴിവില്ലാത്ത ഞായറാഴ്ച

light love flowers building

പള്ളിയിൽ ഞായറാഴ്ച വരുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നതിന് പരിഹാരം കാണാൻ സഭാകമ്മിറ്റി തലപുകച്ചു. ഒടുവിൽ എല്ലാവരുടെയും ആവശ്യങ്ങളും വരാതിരിക്കാനുള്ള കാരണങ്ങളും പഠിച്ചശേഷം അവയ്ക്ക പരിഹാരമാർഗ്ഗങ്ങൾ ഏർപ്പെടുത്തിക്കൊണ്ടു താഴെപറയുന്ന നോട്ടീസ്, ബോർഡിലിട്ടു.

“അടുത്ത ഞായറാഴ്ച ഒരു ഒഴികഴിവും ഇല്ലാത്ത ആഴ്ചയായി പ്രഖ്യാപിക്കുന്നു. അതിനായി മാന്യവിശ്വാസികളുടെ ആവശ്യങ്ങൾ കണക്കിലെടുത്തു താഴെ പറയുന്ന ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട് എന്നറിയിക്കാൻ സന്തോഷമുണ്ട്.

  1. “എനിക്ക് ഒന്ന് ഉറങ്ങാൻ കിട്ടുന്ന ഏക ദിവസം ഞായറാഴ്ചയാണ്” എന്നു പറയുന്നവർക്കായി പുറകിലായി കട്ടിലുകൾ ക്രമീകരിക്കുന്ന താണ്. ഡൺലോപ് മെത്തയും ഉണ്ടാകും.
  2. ശനിയാഴ്ച വളരെ വൈകിയും ടി.വി. കണ്ടുകൊണ്ടിരുന്നവരുടെ സൗകര്യാർത്ഥം കണ്ണിൽ ഒഴിക്കാൻ കുളിർമ നൽകുന്ന ഐഡ്രോപ്സ് ലഭ്യമായിരിക്കും.
  1. തങ്ങൾ ആരാധനയ്ക്കു വന്നാൽ പള്ളിയുടെ മച്ച് ഇടിഞ്ഞുവീഴും എന്നു പേടിയുള്ളവർക്കായി തലയിൽ വയ്ക്കാൻ സ്റ്റീൽ ഹെൽമറ്റുകൾ കരുതുന്നതാണ്.
  2. മീറ്റിംഗ് സമയത്തു വലിയ തണുപ്പുതോന്നുന്നവർക്കായി കമ്പളികളും വലിയ ചൂടു തോന്നുന്നവർക്കായി മേത്തരം വിശറികളും ക്രമീകരിക്കുന്നതാണ്.
  3. “പാസ്റ്റർ വളരെ പതുക്കെയാ സംസാരിക്കുന്നത്” എന്നു പരാതിയുള്ളവർക്കായി ശ്രവണ സഹായികളും “പാസ്റ്ററുടെ ഒച്ചകൊണ്ട് ഇരിക്കാൻ വയ്യ” എന്നു പറയുന്നവർക്കു ചെവിയിൽ വയ്ക്കാൻ പഞ്ഞിയും ആവശ്യാനുസരണം ലഭിക്കുന്നതായിരിക്കും.
  4. പള്ളിയിലെ കപടഭക്തന്മാരുടെയും പരീശന്മാരുടെയും എണ്ണം എടുക്കാൻ താത്പര്യമുള്ളവർക്കായി പ്രത്യേക സ്കോർ കാർഡുകൾ നല്കുന്നതാണ്.
  5. “സഭായോഗത്തിനും പോകണം, രാത്രിഭക്ഷണവും ഉണ്ടാക്കണം; രണ്ടുംകൂടി പറ്റില്ല” എന്നു പറയുന്നവർക്കായി ആവശ്യാനുസരണം ഹോട്ടലിലേക്കു ഡിന്നറിനുള്ള കൂപ്പണുകൾ ലഭ്യമാക്കുന്നതാണ്.
  6. ഞായറാഴ്ച പാർക്കിലും പിക്നിക്കിനും പോയി “പ്രകൃതിയിൽ വെളിപ്പെടുന്ന ദൈവത്തിന്റെ മഹത്വംകണ്ട് ദൈവത്തെ സ്തുതിക്കുന്നതു ശീലമാക്കിയവർക്കായി പള്ളിയുടെ ഒരു ഭാഗം മരങ്ങളും പുല്ലുകളും വച്ചു പിടിപ്പിച്ച് പ്രകൃതിരമണീയമാക്കുന്നതാണെന്ന് അറിയിക്കുന്നു.
  7. ക്രിസ്മസിനും ന്യൂ ഇയറിനും മാത്രം പള്ളിയിൽ എത്തുന്നവൾക്ക് ഒര പരിചിതത്വം തോന്നാതിരിക്കാനായി ക്രിസ്മസ് നക്ഷത്രങ്ങളും ബലൂണുകളും മറ്റും കൊണ്ട് അടുത്തയാഴ്ച ഹാൾ അലങ്കരിക്കുന്നതാണ്.