സാക് പുന്നന്‍
പഴയ നിയമ സമാഗമനകൂടാരത്തിന് മൂന്ന് ഭാഗങ്ങളുണ്ട്. പ്രകാരം, വിശുദ്ധസ്ഥലം, അതിവിശുദ്ധസ്ഥലം–ഇത് സമ്പൂര്‍ണ്ണസുവിശേഷത്തിന്റെ മൂന്ന് ഭാഗങ്ങളെ പ്രതിനിധീകരിക്കുന്നു.പ്രാകാരത്തിനകത്ത് യാഗാപീഠവും ,വെളളം നിറച്ച താമ്രത്തൊട്ടിയും (കഴുകുവാനായി) ഉണ്ടായിരുന്നു. യാഗപീഠം പ്രതിനിധീകരിക്കുന്നത് ‘ക്രിസ്തു നമ്മുടെ പാപങ്ങള്‍ക്ക് വേണ്ടി ക്രൂശിക്കപ്പെട്ടു.’ എന്ന സന്ദേശത്തെയാണ് താമ്രത്തൊട്ടി പ്രതിനിധീകരിക്കുന്നത്. നമ്മുടെ ബാഹ്യമായ കഴുകലിനേയും (എബ്രാ 10:22)വീണ്ടും ജനനസ്‌നാനത്തെയും (തീതോസ് 3:6) ആണ്. അത് നമ്മള്‍ സാക്ഷ്യപ്പെടുത്തുന്നത് ജലസ്‌നാനത്തിലാണ്. (അപ്പോപ്ര 22:16)ഇത് ക്രിസ്തീയജീവിതത്തിന്റെ ആദ്യഘട്ടമാണ്., ഇവിടെ ഒരു വ്യക്തി മാനസാന്തരപ്പെടുകയും തന്റെ പാപത്തിന്റെ ശിക്ഷ വഹിച്ച യേശുവിനെ അവന്റെ രക്ഷകനായി വിശ്വസിച്ച് ആശ്രയിക്കുകയും അതിന്റെ ശേഷം ജലത്തില്‍ സ്‌നാനപ്പെടുകയും ചെയ്യുന്നു.
പ്രാകാരം എല്ലാ ഇസ്രായേല്യാര്‍ക്കും വേണ്ടി തുറക്കപ്പെട്ടിരിക്കുന്നു. (എന്നാല്‍ ജാതികള്‍ക്കല്ല.) എന്നിരിക്കിലും വിശുദ്ധസ്ഥലം കര്‍ത്താവിന്റെ ശുശ്രുഷയില്‍ ഏര്‍പ്പെട്ടിരിക്കുന്ന പുരോഹിതന്മാര്‍!ക്ക് മാത്രമേ തുറക്കപ്പെട്ടിരുന്നുളളു. പഴയനിയമത്തില്‍ ദൈവത്തെ ശുശ്രുഷിക്കാനുളള ഏറ്റവും പ്രധാനമായ ആവശ്യം – അത് പ്രവാചകനോ, പുരോഹിതനോ , രാജാവോ,ആരായിട്ടാലും –പരിശുദ്ധാത്മാവിന്റെ അഭിഷേകമായിരുന്നു. ഒരു മാനുഷികയോഗ്യതകള്‍ക്കും ഈ അഭിഷേകത്തിന് പകരമാകാന്‍ കഴിയുകയില്ല. യേശു പോലും ആദ്യം പരിശുദ്ധാത്മാവിനില്‍ അഭിഷേകം ചെയ്യപ്പെടാതെ തന്റെ പരസ്യശുശ്രുഷയിലേയ്ക്കിറങ്ങിയില്ല. കര്‍ത്താവ് ആഗ്രഹിച്ചത് തന്റെ മക്കളെ പ്രാകാരത്തില്‍ നിന്ന് ഈ മണ്ഡലത്തിലേയ്ക്ക് നയിക്കാനാണ്.– അവിടുത്തെ ശുശ്രുഷയ്ക്ക് വേണ്ടി ആത്മാവിന്റെ അഭിഷേകത്തിനും ആത്മവരങ്ങളുടെ വ്യാപാരത്തിലേയ്ക്കും.വിശുദ്ധസ്ഥലത്ത് മൂന്നുതരം ഉപകരണങ്ങള്‍ ഉണ്ടായിരുന്നു.
(1) നിലവിളക്ക് – ഇത് ക്രിസ്തുവിന് വേണ്ടി സാക്ഷികളാകുന്നതിനുളള ശക്തി നല്‍കുന്ന അഭിഷേകത്തിന്റെ പ്രതീകമായിരിക്കുന്നു.(അപ്പോ പ്ര1:8)
(2) കാഴ്ചയപ്പം വയ്ക്കുന്ന മേശ– ഇത് ദൈവവചനത്തിന്റെ വെളിപ്പാട് തരുന്ന അഭിഷേകത്തിന്റെ പ്രതീകമായിരിക്കുന്നു.(2 കൊരി 3:18)
(3) ധൂപപീഠം–ഇത് പ്രാര്‍ത്ഥനയില്‍ നമുക്ക് ശക്തി നല്‍കുന്ന അഭിഷേകത്തിന്റെ പ്രതീകമായിരിക്കുന്ന (റോമ 8:26,27) ഇവിടെ വരെ എത്തുക എന്നത് ക്രിസ്തീയജീവിതത്തിന്റെ രണ്ടാമത്തെ ഘട്ടത്തില്‍ എത്തുകയാണ്. –പാപക്ഷമയും ജലസ്‌നാനവും മാത്രമല്ല, പരിശുദ്ധാത്മാവിലെ സ്‌നാനവും കൂടി പ്രാപിക്കുന്നതാണ് ഈ ഘട്ടം.
അതി വിശുദ്ധസ്ഥലത്താണ് സമാഗമ കൂടാരത്തില്‍ ദൈവത്തിന്റെ തേജസ് വസിച്ചിരുന്നത്. പുതിയ യെരുശലേമിനെ (അത് സഭയുടെ പ്രതീകമായിരിക്കുന്നു.) പോലെ ഇതും കൃത്യമായ ഒരു ക്യൂബ് ആണ്. ‘ അതിന്റെ നീളവും വീതിയും ഉയരവും തുല്യമാണ്’. (വെളി. 21:16)ഒരു വ്യക്തിയും – പുരോഹിതന്‍ പോലും –അതിവിശുദ്ധസ്ഥലത്തേയ്ക്ക് പോകുവാന്‍ അനുവദിക്കപ്പെട്ടിരുന്നില്ല. മഹാപുരോഹിതന് പോലും ജനത്തിന്റെ പാപത്തിന് പ്രായശ്ചിത്തം കഴിക്കുവാന്‍ വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് അതിനകത്തുപോകുവാന്‍ കഴിഞ്ഞിരുന്നത്. ഇത് എടുത്തുകാണിക്കുന്ന കാര്യം ദൈവത്തിന്റെ നേരിട്ടുളള സാന്നിധ്യത്തിലേക്കുളള വഴി ഒരു മനുഷ്യനു വേണ്ടിയും അതുവരെ തുറക്കപ്പെട്ടിരുന്നില്ല എന്നാണ് (എബ്രയാര്‍ 9:8) അതിനാല്‍ നാം പഠിക്കുന്നത് ഏറ്റവും നല്ല പഴയനിയമ വിശുദ്ധന്‍മാര്‍ക്കുപോലും അവരുടെ ആത്മീയ അനുഭവങ്ങളുടെ കാര്യത്തില്‍ വിശുദ്ധ സ്ഥലം വരെയെ പോകാന്‍ കഴിഞ്ഞിരുന്നുളളൂ എന്നാണ്.
പുതിയ ഉടമ്പടിയുടെ കീഴില്‍, എങ്ങനെയായാലും, തിരശീലയില്‍ കൂടി അതിവിശുദ്ധസ്ഥലത്തേക്കുളള വഴി നമുക്കുവേണ്ടി തുറക്കപ്പെട്ടിരിക്കുന്നു. എബ്രയര്‍ 10:19,20 ല്‍ നമ്മോടു പറയുന്നത് ‘ യേശു തന്റെ ദേഹം എന്ന തിരശീലയില്‍ കൂടി നമുക്ക് പ്രതിഷ്ഠിച്ച ജീവനുളള പുതുവഴിയായി, തന്റെ രക്തത്താല്‍ വിശുദ്ധ മന്ദിരത്തിലേക്കുളള പ്രവേശനത്തിന് ധൈര്യവും ഇപ്പോള്‍ ഉണ്ടെന്നാണ് .യെരുശലേമിലുളള ദേവാലയ(സമാഗമന കൂടാരത്തിന്റെ മാതൃകയില്‍ പണിയപ്പെട്ടത്) ത്തിലും വിശുദ്ധ സ്ഥലത്തിനും അതിവിശുദ്ധ സ്ഥലത്തിനും ഇടയില്‍ ഒരു തിരശീല ഉണ്ടായിരുന്നു. യേശു കാല്‍വരിയില്‍ മരിച്ചപ്പോള്‍ ഈ തിരശീല മുകള്‍തൊട്ട് അടിയോളം ചീന്തിപ്പോയ് (മത്താ. 27:50,51)ഇത് യേശു തന്റെ ജഡത്തില്‍ ചെയ്ത ഒരു പൂര്‍ത്തീകരിക്കപ്പെട്ട പ്രവൃത്തിയെയാണ് സൂചിപ്പിക്കുന്നത്. ദൈവഭക്തിയുളള ഒരു ജീവിതം ജീവിക്കുന്നതിന്റെ രഹസ്യം ഇരിക്കുന്നത്,(1 തിമോ 3:16 നമ്മോടു പറയുന്ന) ക്രിസ്തു ജഡത്തില്‍ വരികയും അവിടുത്തെ ആത്മാവ് നിര്‍മ്മലമായി കളങ്കമില്ലാതെ സൂക്ഷിക്കപ്പെടുകയും ചെയ്തു, എന്നറിയുന്നതിലാണ് .അങ്ങനെയാണ് അതിവിശുദ്ധസ്ഥലത്തേയ്ക്ക് പ്രവേശിക്കുന്നതിനുളള വഴി നമ്മുക്കുവേണ്ടി തുറക്കപ്പെടുന്നത്. മനുഷ്യന്റെ സ്വന്തം ഇച്ഛയാണ് ദൈവത്തിന്റെ സാന്നിധ്യം അവനില്‍ നിന്നും തടയുന്ന ഘനമുളള തിരശീല. ഈ ഭൂമിയിലെ തന്റെ ജീവിതത്തില്‍ എല്ലാസമയത്തും യേശു തന്റെ സ്വന്തം ഇച്ഛയെ നിഷേധിച്ചു. അങ്ങനെയാണ് അവിടുന്നു തന്റെ ആത്മാവിനെ നിര്‍മലമായി സൂക്ഷിച്ചത്. നാം നമ്മുടെ ജഡത്തെ (സ്വന്തം ഇച്ഛയെ) അതിന്റെ രാഗമോഹങ്ങളോടുകൂടെ ക്രൂശിച്ചാല്‍ (ഗലാ 5:24) നമുക്കും ആ വഴിയില്‍ തന്നെ നടക്കാന്‍ കഴിയും. അപ്പോള്‍ നമ്മുക്ക് യേശു ചെയ്തതുപോലെ എപ്പോഴും അതിവിശുദ്ധസ്ഥലത്ത് വസിക്കുവാന്‍ കഴിയും.
ഒരു വ്യക്തി അതിവിശുദ്ധസ്ഥലത്തു പ്രവേശിക്കുമ്പോള്‍ അവന്‍ ക്രിസ്തീയ ജീവിതത്തിന്റെ മൂന്നാം ഘട്ടത്തിലേയ്ക്ക് കടക്കുകയാണ്. അതിവിശുദ്ധസ്ഥലത്ത് ദൈവം മാത്രം വസിക്കുന്നു. ഇവിടെ വസിക്കുന്നവര്‍ ദൈവത്തോട് കൂടെ വസിക്കുന്നു. അവര്‍ ജനങ്ങളില്‍ നിന്ന് സ്വതന്ത്രരാക്കപ്പെട്ടിരിക്കുന്നു.മനുഷ്യരുടേയും ക്രിസ്തീയനേതാക്കന്മാരുടെ പോലും മാനം അന്വേഷിക്കുന്നതില്‍ നിന്ന് സ്വതന്ത്രരാക്കപ്പെട്ടിരിക്കുന്നു. നീരസം ഉണ്ടാകുന്നതില്‍ നിന്നും, പരാതിയില്‍ നിന്നും, പിറുപിറുപ്പില്‍ നിന്നും, കയ്പില്‍ നിന്നും, അസൂയയില്‍ നിന്നും കൂടി അവര്‍ സ്വതന്ത്രരാക്കപ്പെട്ടിരിക്കുന്നു.യേശു തങ്ങളെ സ്‌നേഹിച്ചതുപോലെ, മറ്റുളളവര്‍ തിരിച്ചു സ്‌നേഹിക്കുന്നുണ്ടോ ഇല്ലയോ എന്നു നോക്കാതെ അവരെ സ്‌നേഹിക്കത്തക്കവിധം അവര്‍ ഇപ്പോള്‍ സ്വതന്ത്രരാണ്.
ഇപ്പോള്‍ അവര്‍ ചെയ്യുന്ന എല്ലാകാര്യങ്ങളിലും ദൈവത്തിന്റെ മാനം മാത്രം അന്വേഷിക്കുന്നു.– ഉദാഹരണത്തിന് അവര്‍ പ്രാര്‍ത്ഥിക്കുകയോ, മീറ്റിംഗുകളില്‍ സംസാരിക്കുകയോ ചെയ്യുമ്പോള്‍ മനുഷ്യരെകുറിച്ചുളളതിനേക്കാള്‍ ദൈവത്തെ കുറിച്ചു ബോധവാ•ാരാണ്. അവര്‍ ദൈവത്തെ ഭയപ്പെടുന്നു, അതുകൊണ്ട് അവരുടെ ആന്തരിക(മറഞ്ഞിരിക്കുന്ന) ജീവിതം പുറമേയുളള ജീവിതം പോലെതന്നെ നിര്‍മലമാണ്.
ഇവിടെ വസിക്കുന്നവര്‍ കണ്ടിട്ടുണ്ട്, മനുഷ്യന്റെ ദൃഷ്ടിയില്‍ ഉന്നതമായതെല്ലാം ദൈവത്തിന്റെ കാഴ്ചയില്‍ അറപ്പാണ്. ക്രിസ്തുവിലുളള ദിവ്യ സ്വഭാവത്തിന് പങ്കാളിയാകാനുളള സാധ്യതകളോട് തുലനം ചെയ്യുമ്പോള്‍ മറ്റുളളതെല്ലാം ഇപ്പോള്‍ അവര്‍ ചവറുപോലെ കരുതുന്നു. പാപത്തിന്മേല്‍ വിജയമുളള ഒരു ജീവിതത്തിലേയ്ക്ക് പ്രവേശിച്ചിരിക്കുന്ന അവര്‍, ദൈവത്തിന്റെ ശക്തിയാല്‍ വീഴാതെ സൂക്ഷിക്കപ്പെടുകയും ദൈവതേജസ്സിന് കൂടുതല്‍ കൂടുതല്‍ പങ്കാളികളാകുകയും ചെയ്യുന്നു. അവര്‍ എല്ലായ്‌പ്പോഴും എല്ലാറ്റിനും വേണ്ടി സ്‌ത്രോത്രം ചെയ്യുകയും അവര്‍ ചെയ്യുന്ന എല്ലാത്തിലും അവര്‍ ദൈവമുമ്പാകെ ജീവിക്കുകയും ചെയ്യുന്നു.
അതിവിശുദ്ധസ്ഥലത്ത് വസിക്കുന്നവര്‍ കേവലം ദേഹീപരമായത് (മാനുഷികം) എന്താണെന്നും യഥാര്‍ത്ഥത്തില്‍ ആത്മീയമായത് (ദൈവീകം) എന്താണെന്നുളള കാര്യത്തില്‍ വര്‍ദ്ധമാനമായ വിവേചനം പ്രാപിക്കുന്നു. ഈ അതിവിശുദ്ധസ്ഥലത്ത് തന്നെയാണ് ആളുകള്‍ പ്രവര്‍ത്തിക്കുന്ന ശരീരമായി ഒരുമിച്ച് കൂടിവരുന്നതും (വെറും ഒരുകൂട്ടത്തിന് വിപരീതമായി) അതിവിശുദ്ധസ്ഥലത്ത് വ്യക്തി മാഹാത്മ്യവാദം ഇല്ല. ഇവിടെ ആരും തനിക്കുവേണ്ടി ജീവിക്കുന്നില്ല. ഇവിടെ ജീവിക്കുന്ന ഓരോരുത്തരുടേയും ജീവിതം നിരന്തരമായ യാഗമാണ്. അതുകൊണ്ട് ദൈവത്തിന് ഇങ്ങനെയുളള സഹോദരീസഹോദരന്മാരെ ആ പ്രദേശത്ത് ക്രിസ്തുവിന്റെ പ്രവര്‍ത്തനശേഷിയുളള ശരീരമായി ആത്മീയഅധികാരത്തോടുകൂടി ആക്കുവാന്‍ കഴിയുന്നു. ഇവിടെ വസിക്കുന്നവരെ കുറിച്ചാണ് യേശു ‘ഐക്യമത്യപ്പെടുന്നവര്‍’ എന്നും ചോദിക്കുന്നതെന്തും പിതാവില്‍ നിന്ന് പ്രാപിക്കുവാനുളള അധികാരമുളളവര്‍ എന്നും സാത്താന്റെ ശക്തിയെ ബന്ധിക്കുവാന്‍ കഴിവുളളവരെന്നും പറഞ്ഞിരിക്കുന്നത്. (മത്തായി 18:1820)
ക്രിസ്ത്യാനികളുടെ എല്ലാകൂടിവരവുകളിലും ബഹുഭൂരിപക്ഷം പ്രാകാരത്തില്‍ പാര്‍ക്കുന്നവരാണ്.– സുവിശേഷസന്ദേശങ്ങളുടെ മൂന്നില്‍ ഒന്നിനോട് പ്രതികരിച്ചവര്‍, ചിലര്‍ വിശുദ്ധസ്ഥലത്തേയ്ക്ക് മുന്നേറുന്നു. – പരിശുദ്ധാത്മാവിനാല്‍ അഭിഷേകം ചെയ്യപ്പെട്ടവര്‍. ഈ കൂട്ടു സുവിശേഷസന്ദേശത്തിന്റെ മൂന്നില്‍ രണ്ടിനോട് പ്രതികരിച്ചിട്ടുണ്ട്. എന്നാല്‍ ആ കൂടിവരവിന്റെ ആത്മീയ അധികാരവും, സാഫല്യവും ( ദൈവത്തെ സംബന്ധിച്ചിടത്തോളം ) അളക്കപ്പെടുന്നത്,അതിവിശുദ്ധസ്ഥലത്തേയ്ക്ക് പ്രവേശിച്ചവരുടെ എണ്ണത്തിന്റെ പേരിലാണ്. (സമ്പൂര്‍ണ്ണസുവിശേഷത്തോട് പ്രതികരിച്ചവര്‍). തിരശീലയില്‍ കൂടി അതിവിശുദ്ധസ്ഥലത്തേയ്ക്ക് കടന്നിട്ടുളളവരെ മാത്രമേ സാത്താന്‍ പേടിക്കുന്നുളളു. ഇതുകൊണ്ടാണ് അവര്‍ സമ്പൂര്‍ണ്ണസുവിശേഷത്തിന് നേരേ വിശ്വാസികളുടെ കണ്ണിനെ കരുടാക്കിയിരിക്കുന്നത്. ഒരു കൂടിവരവിന്റെ കേന്ദ്രസ്ഥാനത്ത് അതിവിശുദ്ധസ്ഥലത്ത് സ്ഥിരമായി വസിക്കുന്നവര്‍ ഉണ്ടെങ്കില്‍ മാത്രമേ ആ കൂടിവരവ് ആത്മീയമരണത്തിന്റെ ബലത്തില്‍ നിന്ന് നിര്‍മ്മലമായി നിലനിര്‍ത്തപ്പെടുകയും ജീവന്റെ വഴിയില്‍ സംരക്ഷിക്കപ്പെടുകയും ഉളളു.