Table of Content


മക്കളേ, എനിക്ക് ചെവിതരിക


സാക് പുന്നൻ

ആമുഖം


ഈ പുസ്തകത്തില്‍ എന്‍റെ നാല് ആണ്‍മക്കള്‍ അവിവാഹിതരായിരിക്കുമ്പോഴും വീട്ടില്‍ നിന്ന് അകലെയായിരിക്കുമ്പോഴും ഞാന്‍ അവര്‍ക്ക് എഴുതിയ ഇമെയിലുകളില്‍ നിന്നുള്ള ഭാഗങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നു. ആദ്യം അവര്‍ കോളജില്‍ പഠിക്കുകയും പിന്നീട് ജോലി ചെയ്യുകയുമായിരുന്നു. അന്ന് അവര്‍ കൗമാരത്തിന്‍റെ അവസാനത്തിലും ഇരുപതുകളിലും ആയിരുന്നു.

മക്കളെ “കര്‍ത്താവിന്‍റെ ഉപദേശത്തില്‍” വളര്‍ത്തിക്കൊണ്ടുവരാന്‍ ദൈവവചനം പിതാക്കന്മാരോട് അവശ്യപ്പെടുന്നു. അതിനാല്‍, ഞാന്‍ അവര്‍ക്ക് എഴുതിയതില്‍ ഭൂരിഭാഗവും അവരെ കര്‍ത്താവായ യേശുവിനോടുള്ള ഭക്തിയിലേക്ക് നയിക്കുന്ന ദൈവവചനത്തില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങളായിരുന്നു. അവര്‍ ദൈവവചനത്തിലെ സത്യങ്ങളില്‍ ചെറുപ്പം മുതലേ അടിസ്ഥാനപ്പെടണമെന്ന് ഞാന്‍ ആഗ്രഹിച്ചു, അത് മാത്രമേ അവരെ “ദുഷ്ടരും വ്യഭിചാരികളുമായ ഒരു തലമുറ”യുടെ മധ്യത്തില്‍ സംരക്ഷിക്കുകയുള്ളുവെന്ന് എനിക്കറിയാമായിരുന്നു (മത്തായി 16:4). ദൈവത്തിന്‍റെ സത്യങ്ങള്‍ മറ്റുള്ളവരുമായി കൃത്യമായി പങ്കുവയ്ക്കാനും അവര്‍ക്ക് കഴിയണമെന്നു ഞാന്‍ ആഗ്രഹിച്ചു.

ചില കാര്യങ്ങള്‍ ഞാന്‍ എന്‍റെ മെയിലുകളില്‍ പലതവണ ഊന്നിപ്പറയുകയും ആവര്‍ത്തിക്കുകയും ചെയ്തു, കാരണം അവയുടെ പരമ പ്രാധാന്യം തന്നെ. അതേ കാരണത്താല്‍ പുതിയ നിയമത്തിലും ചില കാര്യങ്ങള്‍ പലവട്ടം ആവര്‍ത്തിക്കുന്നുണ്ട്. ഞാന്‍ വിശുദ്ധിക്ക്, ക്രൂശിന്, ജയജീവിതത്തിന് ഒക്കെ ഊന്നല്‍ നല്‍കി. കാരണം ഈ സുപ്രധാന സത്യങ്ങള്‍ പൊതുവെ ക്രൈസ്തവലോകത്തില്‍ ഊന്നിപ്പറയപ്പെട്ടിരുന്നില്ല.

എന്‍റെ സന്ദേശങ്ങളുടെ കാസറ്റ് ടേപ്പുകള്‍ പതിവായി കേള്‍ക്കാന്‍ ഞാന്‍ ആ ദിവസങ്ങളില്‍ എന്‍റെ മക്കളെ ഉദ്ബോധിപ്പിച്ചു. ഇന്ന്, യുട്യൂബിലും സിഎഫ്സി വെബ്സൈറ്റായ www.cfcindia.com ലും നിങ്ങള്‍ക്ക് എന്‍റെ സന്ദേശങ്ങള്‍ ശ്രദ്ധിക്കാന്‍ കഴിയും

ഈ പുസ്തകത്തിലെ ഒരു അധ്യായത്തില്‍ ഒരു ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുക, വിവാഹം കഴിക്കുക തുടങ്ങിയവ സംബന്ധിച്ച് ഞാന്‍ അവര്‍ക്ക് നല്‍കിയ ഉപദേശം അടങ്ങിയിരിക്കുന്നു. അവര്‍ നാലുപേരും എന്‍റെ ഉപദേശം അനുസരിക്കുകയും ആ അധ്യായത്തില്‍ വിവരിച്ച തുപോലെ ദൈവഭക്തരായ യുവതികളെ വിവാഹം കഴിക്കുകയും ചെയ്തു. ഇതിനായി ഞാന്‍ കര്‍ത്താവിനോട് ആഴത്തില്‍ നന്ദി പറയുന്നു.

ദൈവം തന്ന വിത്തുകള്‍ മാത്രമാണ് ഞാന്‍ നട്ടത്. ദൈവം വിത്തുകള്‍ നനച്ചു, ചെടികളെ പോഷിപ്പിച്ചു, അവരുടെ ജീവിതത്തില്‍ ഫലം പുറപ്പെടുവിച്ചു. അവരുടെ ജീവിതത്തില്‍ അവിടുന്നു പ്രവര്‍ത്തിച്ചതിന്‍റെ എല്ലാ മഹത്വവും ഞാന്‍ ദൈവത്തിന് നല്‍കുന്നു.

ഞാന്‍ ഈ കത്തുകളില്‍ ചിലത് എഴുതിയിട്ട് ഇപ്പോള്‍ 25 വര്‍ഷത്തിലേറെയായി. എന്‍റെ കാഴ്ചപ്പാടുകള്‍ അതേപടി തുടരുന്നു, ഞാന്‍ അന്ന് എഴുതിയ എല്ലാറ്റിലും ഞാന്‍ ഉറച്ചുനില്‍ക്കുന്നു.

തലക്കെട്ടുകള്‍, തീയതികള്‍, ആശംസകള്‍, പേരുകള്‍, ഒപ്പ് എന്നിവ നീക്കം ചെയ്തുകൊണ്ട് ഞാന്‍ ഇവിടെ എല്ലാ ഇമെയിലുകളും ഒരുമിച്ച് ചേര്‍ത്തിട്ടുണ്ട്, കാരണം ഈ പുസ്തകത്തില്‍ ഇവയൊന്നും ആവശ്യ മില്ലല്ലോ.

ഈ പുസ്തകം വായന എളുപ്പമാക്കാന്‍ വേണ്ടി മാത്രം അധ്യായങ്ങളായി തിരിച്ചിരിക്കുന്നു. അധ്യായങ്ങള്‍ വിഷയാടിസ്ഥാനത്തിലോ മുന്‍ഗണനാക്രമത്തിലോ വിഭജിച്ചിട്ടില്ല.

ഞാന്‍ എന്‍റെ മക്കള്‍ക്ക് എഴുതിയതിന്‍റെ 90 ശതമാനവും പെണ്‍കുട്ടികള്‍ക്കും ഒരുപോലെ ബാധകമായിരിക്കും. അതുകൊണ്ട് അവര്‍ക്കും ഈ പുസ്തകം വായിക്കാം.

ഈ പുസ്തകം സാവധാനം വായിക്കണം, കാരണം വ്യത്യസ്ത വിഷയങ്ങളെക്കുറിച്ചുള്ള നിരവധി മെയിലുകളുടെ ഉള്ളടക്കം ഇതില്‍ അടങ്ങിയിരിക്കുന്നു. ഇതില്‍ ‘പാല്‍’ മാത്രമല്ല കട്ടിയുള്ള ‘മാംസവും’ ഉണ്ട്. അതിനാല്‍, മുന്നോട്ട് പോകുന്നതിന് മുമ്പ് നിങ്ങള്‍ ഒരു ദിവസം ഒരു അധ്യായം മാത്രം വായിച്ച് നിര്‍ത്തി, വായിച്ചതിനെക്കുറിച്ച് ചിന്തിക്കുകയും ആ അധ്യായത്തിലെ സത്യങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്യണമെന്നാണ് എന്‍റെ ശുപാര്‍ശ. ഇവിടെ ഉദ്ധരിച്ചിരിക്കുന്ന എല്ലാ തിരുവെഴുത്തുകളും പരിശോധിച്ച് അവയെ ധ്യാനിക്കാന്‍ ഞാന്‍ നിങ്ങളോട് ആവശ്യപ്പെടട്ടെ. അതുവഴി, നിങ്ങളുടെ ജീവിതത്തെ സമൂലമായി മാറ്റാന്‍ കഴിയും  വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍.

ഈ പുസ്തകം വായിക്കുന്ന എല്ലാ യുവജനങ്ങള്‍ക്കും ഇത് ഒരു അനുഗ്രഹമാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

സാക് പുന്നൻ

ബാംഗ്ലൂർ
2017 ജനുവരി

അധ്യായം 1

നിങ്ങളുടെ ജീവിതത്തിനായുള്ള ദൈവത്തിന്‍റെ പദ്ധതി

നിങ്ങള്‍ യേശുവിന്‍റെ ശിഷ്യനാണെങ്കിലും, എല്ലാവരെയും പോലെ നിങ്ങളുടെ ജീവിതത്തിലും ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടായിക്കൊണ്ടിരിക്കും. എന്നിരുന്നാലും, നിങ്ങള്‍ ഒരു ശിഷ്യനാകാന്‍ എടുത്ത തീരുമാനം മാറ്റമില്ലാതെ തുടരും. കര്‍ത്താവായ യേശുവിനെ ആത്മീയമായി വിവാഹം കഴിക്കുന്നതും അവനെ എന്നേക്കും അനുഗമിക്കുന്നതും നിങ്ങള്‍ തിരഞ്ഞെടുത്തു. ആ തീരുമാനത്തില്‍ നിന്ന് ഒരിക്കലും പിന്നോട്ട് പോകില്ല. നിങ്ങള്‍ ആ തീരുമാനം എടുത്തത് വ്യക്തിപരമായ നേട്ടത്തിനോ ലാഭത്തിനോ വേണ്ടിയല്ല, മറിച്ച്, കര്‍ത്താവ് നിങ്ങള്‍ക്കായി ചെയ്തതിന് അവനോടുള്ള നന്ദിയുടെ വലിയ കടപ്പാട് നിങ്ങള്‍ക്ക് തോന്നിയതുകൊണ്ടാണ്. അവന്‍ ആദ്യം നിങ്ങളെ സ്നേഹിച്ചതിനാല്‍ നിങ്ങള്‍ ഇപ്പോള്‍ അവനെ സ്നേഹിക്കുന്നു.

നിങ്ങളുടെ പാത (നീതിമാന്മാരുടെ പാത) ഒരു മഹത്വത്തില്‍ നിന്ന് മറ്റൊന്നിലേക്ക് പോകണം എന്നതാണ് ഇപ്പോള്‍ നിങ്ങളെക്കുറിച്ചുള്ള ദൈവഹിതം (സദൃ. 4:18). അതിനാല്‍ ഓരോ വര്‍ഷവും നിങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ മഹത്തായ ഒന്നായിരിക്കണം.  നിങ്ങള്‍ക്കു മുമ്പുണ്ടായിരുന്നതിനേക്കാള്‍ വലിയ അളവിലുള്ള വിശുദ്ധിയും വിനയവും സ്നേഹവും-അതായിരിക്കണം നിങ്ങളുടെ ലക്ഷ്യം.

വരും നാളുകളില്‍ ദൈവത്തിന്‍റെ സഭയില്‍ നിങ്ങള്‍ക്കായി ഒരു ശുശ്രൂഷയും ഉണ്ട്. അതിനാല്‍, വിശുദ്ധിയും വിനയവും സ്നേഹവും നിങ്ങളുടെ ജീവിതത്തിലെ എല്ലാ ദിവസവും നിങ്ങളുടെ ലക്ഷ്യങ്ങളാക്കുക, കാരണം കര്‍ത്താവിന് അശുദ്ധിയോ അഹങ്കാരമോ ഉള്ള പാത്രങ്ങള്‍ ഉപയോഗിക്കാന്‍ കഴിയില്ല. കര്‍ത്താവ് നിങ്ങളെ ജ്വലിക്കുന്നവരും ആത്മാവ് നിറഞ്ഞവരുമായ സാക്ഷികളാക്കട്ടെ. പരിശുദ്ധാത്മാവിന്‍റെ ശക്തിക്കായി ദൈവത്തെ അന്വേഷിക്കുക. അത് എപ്പോഴും ദൈവഭയത്തിലും താഴ്മയിലും വേരൂന്നിയതും അതില്‍ നിലകൊള്ളുന്നതുമാണ് (സദൃ. 22:4). തന്നെ ഭയപ്പെടുന്നവരെ ദൈവം സംരക്ഷിക്കുന്നു, താഴ്മയുള്ളവര്‍ക്ക് അവന്‍ തന്‍റെ കൃപ നല്‍കുന്നു.

നിങ്ങളുടെ വികാരങ്ങള്‍ക്ക് ഏറ്റക്കുറച്ചിലുകളുണ്ടാകും, അതിനാല്‍ എല്ലായ്പ്പോഴും അതിനെ ആശ്രയിക്കാനാവില്ല. എന്നിരുന്നാലും, നിങ്ങളുടെ ഇഷ്ടം ദൈവത്തിന്‍റെ ഇഷ്ടത്തോടൊപ്പം വയ്ക്കാനുള്ള നിങ്ങളുടെ തീരുമാനത്തിലാണ് യഥാര്‍ത്ഥ ആത്മീയത. അതുകൊണ്ട് നിരുത്സാഹപ്പെടാന്‍ വിസമ്മതിക്കാനുള്ള നിങ്ങളുടെ തീരുമാനത്തെ ശക്തിപ്പെടുത്തുക. പാപം ഏറ്റുപറഞ്ഞാലുടന്‍ നിങ്ങളെ ശുദ്ധീകരിക്കുന്ന യേശുവിന്‍റെ രക്തത്താല്‍ സാത്താന്‍റെ ആരോപണങ്ങളെ മറികടക്കുക (വെളി.12:11).

യേശു സ്വീകരിച്ചവര്‍

നമ്മില്‍ നിന്നെല്ലാം ദൈവം ആവശ്യപ്പെടുന്ന പ്രധാന കാര്യം സത്യസന്ധതയാണ്. സങ്കീര്‍ത്തനം 51-ല്‍ (ഇത് ലിവിംഗ് ബൈബിളില്‍ വായിക്കുക), ദാവീദിന്‍റെ ഹൃദയ മനോഭാവം നാം കാണുന്നു. ആ ഹൃദയ മനോഭാവം, അവന്‍ ഒരു സ്ത്രീയുമായി വ്യഭിചാരം ചെയ്യുകയും പിന്നീട് അവളുടെ ഭര്‍ത്താവിനെ കൊല്ലുകയും ചെയ്തിട്ടും, ദൈവം അവനെ സ്വീകരിക്കാന്‍ ഇടയാക്കി. നേരെമറിച്ച്, ശൗലിന്‍റെ (1 ശമു.15:30) ബഹുമാനം തേടുന്ന മനോഭാവം നാം കാണുന്നു. അതുമൂലം പ്രത്യക്ഷത്തില്‍ ഒരു ചെറിയ തെറ്റിന്‍റെ പേരില്‍ ദൈവം അവനെ തിരസ്കരിച്ചു. സത്യസന്ധതയില്ലായ്മയും കാപട്യവും മാവില്‍ അല്‍പം പുളിപ്പ് പോലെയാണ്. അവ അധികനാള്‍ മറച്ചുവയ്ക്കാനാവില്ല. അവയുടെ ഫലങ്ങള്‍ എത്രയും വേഗം അല്ലെങ്കില്‍ പിന്നീട് പ്രകടമാകും. മറ്റെന്തിനേക്കാളും ഈ തിന്മകളെ നിങ്ങള്‍ ഭയപ്പെടണം.

യേശു ഭൂമിയിലായിരുന്നപ്പോള്‍ ചില ആളുകള്‍ക്ക് അവന്‍റെ അടുക്കല്‍ വരാന്‍ കഴിയാതിരുന്നത് എന്തുകൊണ്ടാണെന്ന് നോക്കുക:

പരീശന്മാര്‍:  കാരണം അവര്‍ സ്വയം നീതിമാന്‍മാരെന്നു കരുതി മറ്റുള്ളവരെ നിന്ദിക്കുകയും തങ്ങളെത്തന്നെ നീതീകരിക്കുകയും ചെയ്തു;

ശാസ്ത്രിമാരും ന്യായപ്രമാണത്തില്‍ പണ്ഡിതരും:  കാരണം അവര്‍ തങ്ങളുടെ ബുദ്ധിയിലും ബൈബിള്‍ പരിജ്ഞാനത്തിലും അഭിമാനിച്ചിരുന്നു;

ധനികനായ യുവ ഭരണാധികാരി:  കാരണം അവന്‍ പണത്തെ വളരെയധികം സ്നേഹിക്കുകയും യേശു തന്നോട് ഉപേക്ഷിക്കാന്‍ പറഞ്ഞ ഒരു കാര്യം ഉപേക്ഷിക്കാന്‍ തയ്യാറാകാതിരിക്കുകയും ചെയ്തു.

ശിഷ്യരാകാന്‍ വന്ന രണ്ടുപേര്‍ (ലൂക്കോസ് 9:59-62-ല്‍ പരാമര്‍ശിച്ചിരിക്കുന്നു):  കാരണം അവര്‍ തങ്ങളുടെ ബന്ധുക്കളോട് വളരെ അടുപ്പമുള്ളവരായിരുന്നു.

മറുവശത്ത് സ്വതന്ത്രമായി കര്‍ത്താവിന്‍റെ അടുക്കല്‍ വരാന്‍ കഴിഞ്ഞ ആളുകളെ നോക്കൂ:

പുറത്താക്കപ്പെട്ട ഒരു കുഷ്ഠരോഗി (മത്താ.8:1-4);

വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട ഒരു സ്ത്രീ (യോഹ.8:111);

പത്രോസ്, അവന്‍ മൂന്നു പ്രാവശ്യം കര്‍ത്താവിനെ തള്ളിപ്പറഞ്ഞതിന് ശേഷവും (യോഹ. 21:15-17);

റോമന്‍ പട്ടാളക്കാരന്‍ (മത്താ.8:5-13);

കനാന്യ സ്ത്രീ (മത്താ. 15:21-28).

ഈ ലിസ്റ്റിലെ അവസാനത്തെ രണ്ട് പേര്‍ യിസ്രായേലികളല്ല. എന്നിരുന്നാലും, സുവിശേഷങ്ങളില്‍, കര്‍ത്താവ് മഹത്തായ വിശ്വാസത്തിന് പരസ്യമായി പ്രശംസിച്ചത് അവരെ രണ്ടുപേരെ മാത്രമാണ്. ആ ഭാഗങ്ങള്‍ വായിക്കുക, കര്‍ത്താവിനോടുള്ള അവരുടെ മനോഭാവത്തില്‍ അവരുടെ അഗാധമായ വിനയം നിങ്ങള്‍ കാണും. മഹത്തായ വിശ്വാസം എല്ലായ്പ്പോഴും അഗാധമായ വിനയവുമായി ബന്ധപ്പെട്ടിരിക്കുന്നു. ആത്മാവിലെ ദരിദ്രര്‍ക്ക് മാത്രമേ കര്‍ത്താവിന്‍റെ അടുക്കല്‍ വരാന്‍ കഴിയൂ; സ്വര്‍ഗ്ഗരാജ്യം അങ്ങനെയുള്ളവരുടേതാണ്. ഇത് നിങ്ങളുടെ ജീവിതകാലം മുഴുവന്‍ ഓര്‍ക്കുക.

നീതീകരണം

ദൈവമക്കളില്‍ പലര്‍ക്കും ദൈവസന്നിധിയില്‍ വരാനുള്ള ധൈര്യമില്ല, കാരണം അവര്‍ നിരന്തരം കുറ്റപ്പെടുത്തുന്ന വികാരങ്ങളാല്‍ ഭാരപ്പെട്ടിരിക്കുന്നു. നിങ്ങള്‍ നിങ്ങളുടെ പാപത്തെക്കുറിച്ച് അനുതപിക്കുകയും ക്രിസ്തുവില്‍ ആശ്രയിക്കുകയും ചെയ്തതിനാല്‍, നിങ്ങള്‍ ദൈവത്താല്‍ നീതീകരിക്കപ്പെട്ടു (നീതിയായി പ്രഖ്യാപിക്കപ്പെട്ടു) എന്ന് നിങ്ങള്‍ ഉറപ്പായും അറിയണം. ഇത് പ്രധാനമാണ്.

“ക്രിസ്തുവില്‍” (‘എഫേസ്യരില്‍’ പലപ്പോഴും ഉപയോഗിക്കുന്ന ഒരു പ്രയോഗം) എന്നാല്‍ ക്രിസ്തു നിങ്ങളെ ധരിക്കുക എന്നതാണ്. ഇപ്പോള്‍ നിങ്ങള്‍ക്ക് ക്രിസ്തുവിനെപ്പോലെ സ്വതന്ത്രമായി ദൈവത്തെ സമീപിക്കാം. നിങ്ങളുടെ മുന്‍കാല പാപങ്ങള്‍  എത്രയധികം, എത്ര ഗൗരവമേറിയതും വലുതും, ആയാലും  ക്ഷമിക്കപ്പെടുക മാത്രമല്ല, അവ ശുദ്ധീകരിക്കപ്പെടുകയും ചെയ്തു. അവയെ ഇനി ദൈവം നിങ്ങള്‍ക്കെതിരെ ഓര്‍ക്കുന്നില്ല (എബ്രാ. 8:12). നിങ്ങള്‍ ഇപ്പോള്‍ “ക്രിസ്തുവില്‍ ദൈവത്തിന്‍റെ നീതി” ആയിത്തീര്‍ന്നിരിക്കുന്നു (2 കൊരി. 5:21).

ദൈവം നിങ്ങളുടെ പാപങ്ങള്‍ ക്രിസ്തുവിന്‍റെ മേല്‍ ചുമത്തുക മാത്രമല്ല, ക്രിസ്തുവിന്‍റെ നീതി അവന്‍ നിങ്ങളെ അണിയിച്ചിരിക്കുകയും ചെയ്തു. അല്ലായിരുന്നെങ്കില്‍ മാലാഖമാര്‍ പോലും മുഖം മറയ്ക്കേണ്ട അവിടുത്തെ വിശുദ്ധ സന്നിധിയില്‍ നില്‍ക്കുക എന്നത് നിങ്ങള്‍ക്ക് അസാധ്യമായേനെ. ഇപ്പോള്‍ നീതിമാന്മാരായി പ്രഖ്യാപിക്കപ്പെട്ടതിനാല്‍, ദൈവത്തോടും മനുഷ്യരോടും ഉടനടി പാപം ഏറ്റുപറഞ്ഞുകൊണ്ട് നിങ്ങളുടെ മനസ്സാക്ഷിയെ എല്ലായ്പ്പോഴും ശുദ്ധമായി സൂക്ഷിക്കണം (പ്രവൃത്തികള്‍ 24:16). അങ്ങനെ നിങ്ങള്‍ക്ക് എല്ലായ്പ്പോഴും ദൈവത്തിങ്കലേക്കുള്ള പ്രവേശനത്തിനുള്ള ധൈര്യം ഉണ്ടായിരിക്കും (1 യോഹന്നാന്‍ 3:21). ആ ധൈര്യം നിങ്ങള്‍ ഒരിക്കലും നഷ്ടപ്പെടുത്തരുത്. കാരണം അത് വലിയ പ്രതിഫലം നല്‍കുന്നു (എബ്രാ. 10:35).

നിങ്ങളുടെ സ്വര്‍ഗീയ പിതാവിനെ സമീപിക്കുമ്പോള്‍ നിങ്ങള്‍ ഒരിക്കലും ഭയപ്പെടരുത്. എപ്പോഴും ധൈര്യത്തോടെ അവന്‍റെ അടുക്കല്‍ ചെല്ലുക; കാരണം, ശിക്ഷാവിധി ഒരിക്കലും ദൈവത്തില്‍ നിന്നുള്ളതല്ല. അവന്‍ തന്‍റെ മക്കള്‍ക്ക് മേശയില്‍ നിന്ന് വീഴുന്ന കഷണങ്ങളല്ല, മറിച്ച് കുട്ടികളുടെ അപ്പമാണ് നല്‍കുന്നത്. ദൂരദേശത്തുനിന്നു മടങ്ങിവന്ന ധൂര്‍ത്തരായ പുത്രന്മാര്‍ പോലും തന്‍റെ വലതുഭാഗത്ത് ഉടന്‍ ഇരിക്കണമെന്ന് അവന്‍ ആഗ്രഹിക്കുന്നു.

ക്ഷമയും നീതീകരണവും

യേശുവിന്‍റെ രക്തം നിങ്ങളെ നീതീകരിച്ചു (നിങ്ങളോടു ക്ഷമിക്കുക മാത്രമല്ല, നിങ്ങളെ നീതിമാനാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു) (വെളി. 12:11). അതുകൊണ്ടു തെറ്റ് ഏറ്റുപറഞ്ഞു നിങ്ങള്‍ സാത്താന്‍റെ ആരോപണങ്ങളെ അതിജീവിക്കേണ്ടത് വളരെ പ്രധാനമാണ്. ക്ഷമയും നീതീകരണവും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ഒരു വ്യക്തിയെ കോടതിയില്‍ കുറ്റം ചുമത്തുകയും കുറ്റം തെളിയിക്കപ്പെടുകയും ചെയ്തു. എന്നാല്‍, ആ മനുഷ്യന്‍ പശ്ചാത്തപിച്ചതിനാല്‍ ജഡ്ജി അവനെ വിട്ടയച്ചാല്‍, അയാള്‍ക്ക് സന്തോഷത്തോടെ കോടതിയില്‍ നിന്ന് പുറത്തിറങ്ങാം. പക്ഷേ തല കുനിച്ചേ നടക്കാനാകു. കാരണം അവന്‍ ക്ഷമിക്കപ്പെട്ട കുറ്റവാളിയാണ്. നേരെമറിച്ച്, ജഡ്ജി അവനെതിരായ എല്ലാ കുറ്റങ്ങളും സൂക്ഷ്മമായി പരിശോധിച്ച ശേഷം എല്ലാ കുറ്റങ്ങളും തെറ്റാണെന്ന് കണ്ടെത്തി ആ മനുഷ്യനെ 100% നീതിമാനെന്ന് പ്രഖ്യാപിക്കുകയാണെങ്കില്‍, അയാള്‍ക്ക് തലയുയര്‍ത്തി കോടതിയില്‍ നിന്ന് പുറത്തിറങ്ങാം.  കാരണം അവനില്‍ ഒരു കുറ്റവും കണ്ടെത്തിയില്ല, അവന്‍ നീതിമാനായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. അങ്ങനെയാണ് ദൈവം നമ്മെ നീതീകരിക്കുന്നത് (നമ്മെ നീതിമാന്മാരായി പ്രഖ്യാപിക്കുന്നത്). ദൈവത്തെ “നമ്മുടെ തല ഉയര്‍ത്തുന്നവന്‍” എന്ന് വിളിക്കുന്നു (സങ്കീ. 3:3-കെ.ജെ.വി).

തങ്ങളെ നീതീകരിക്കാനുള്ള ക്രിസ്തുവിന്‍റെ രക്തത്തിന്‍റെ ശക്തി മനസ്സിലാക്കാത്തതിനാല്‍ പല വിശ്വാസികളും തല കുനിക്കുന്നു. അവരോട് ക്ഷമിക്കാനുള്ള അതിന്‍റെ ശക്തിയെക്കുറിച്ച് അവര്‍ കേട്ടിട്ടേയുള്ളു. മാത്രമല്ല എബ്രായര്‍ 8:12 പറയുന്നത് ദൈവം ഇനി നമ്മുടെ പാപങ്ങള്‍ ഓര്‍ക്കുകയില്ല എന്നാണ്. അതിനര്‍ത്ഥം, നമ്മുടെ ജീവിതത്തിലുടനീളം നാം ഒരിക്കലും പാപം ചെയ്തിട്ടില്ലെന്ന മട്ടില്‍ അവന്‍ നമ്മെ നോക്കുന്നു എന്നാണ്. “അവന്‍റെ കരുണ ഓരോ പ്രഭാതത്തിലും പുതിയതാണ്” (വിലാപം. 3:23). അര്‍ത്ഥമാക്കുന്നത്, നാം പാപം ചെയ്തതു മൂലം ദൈവം ഒരിക്കല്‍ പോലും നമ്മോട് ക്ഷമിക്കേണ്ടി വന്നിട്ടില്ലാത്തതുപോലെ ഓരോ പ്രഭാതത്തിലും നമ്മെ നോക്കുന്നു എന്നാണ്. അതുകൊണ്ട് നിങ്ങള്‍ ഒരിക്കലും സ്വയം അപലപിക്കാനുള്ള വികാരങ്ങള്‍ നിങ്ങളുടെമേല്‍ വരാന്‍ അനുവദിക്കരുത്.  കാരണം അത് ദൈവത്തിന്‍റെ നന്മയിലും കരുണയിലും ഉള്ള അവിശ്വാസമാണ്. “അവന്‍റെ നന്മയും കരുണയും ജീവിതകാലം മുഴുവന്‍ നിന്നെ പിന്തുടരും, നീ കര്‍ത്താവിന്‍റെ ഭവനത്തില്‍ എന്നേക്കും വസിക്കും” (സങ്കീ. 23:6).

നമ്മെ നിരുത്സാഹപ്പെടുത്തുകയോ അപലപിക്കുകയോ ചെയ്യുമ്പോഴെല്ലാം സാത്താന്‍ നമ്മുടെമേല്‍ അധികാരം നേടുന്നു. ന്യായവിധിയെ ഭയന്നല്ല നാം കര്‍ത്താവിനോട് അര്‍പ്പണബോധമുള്ളവരാകുന്നത്, മറിച്ച് നമ്മോട് ആവര്‍ത്തിച്ച് ക്ഷമിക്കുന്നതില്‍ അവിടുന്ന് കാട്ടുന്ന മഹത്തായ ദയയോടും നന്മയോടും പ്രതികരിക്കുന്നതിലൂടെയാണ്. “വളരെ ക്ഷമിക്കപ്പെട്ടവന്‍ വളരെയധികം സ്നേഹിക്കുന്നു”, യേശു പറഞ്ഞു (ലൂക്കാ. 7:47). എന്നോട് വളരെയധികം ക്ഷമിക്കപ്പെട്ടതിനാല്‍ ഇന്ന് കര്‍ത്താവിനെ വളരെയധികം സ്നേഹിക്കാന്‍ എനിക്ക് ബാധ്യതയുണ്ട്. എന്‍റെ ജീവിതകാലം മുഴുവന്‍ അവനുവേണ്ടി ജീവിക്കാതിരിക്കാന്‍ എനിക്കാവില്ല. നിത്യതയില്‍ ഞാന്‍ എന്‍റെ അധ്വാനത്തിന് പ്രതിഫലം പ്രതീക്ഷിക്കുന്നില്ല. അവന്‍ എന്നോട് ഒരുപാട് ക്ഷമിച്ചതു തന്നെ മതിയായ പ്രതിഫലമാണ്. ആരോ പറഞ്ഞതുപോലെ:

“എന്‍റെ ആത്മാവിനെ രക്ഷിക്കാന്‍വേണ്ടി എനിക്ക് പ്രവര്‍ത്തിക്കാന്‍ കഴിയില്ല അതിന് വേണ്ടത് എന്‍റെ കര്‍ത്താവ് ചെയ്തിരിക്കുന്നു.

എന്നാല്‍ ഞാന്‍ ഏതൊരു അടിമയെപ്പോലെയും പ്രവര്‍ത്തിക്കും- ദൈവത്തിന്‍റെ പ്രിയപുത്രന് എന്നോടുള്ള സ്നേഹത്തിന് പകരമായി”.

ഇതു നിങ്ങളുടെ പാട്ടായിരിക്കട്ടെ.  അപ്പോള്‍ നിങ്ങളുടെ ജീവിതത്തിലെ എല്ലാ ദിവസവും, അപ്പോള്‍ നിങ്ങള്‍ക്ക് ഈ ലോകത്തിലെ സാധനങ്ങള്‍ കൂടുതലോ കുറവോ ആയാലും, നിങ്ങള്‍ സന്തോഷമുള്ള ഒരു മനുഷ്യനായിരിക്കും.

ദൈവം ആരെ നീതീകരിക്കുന്നു?

നീതീകരണത്തിന്‍റെ ഒരു പഴയനിയമ ചിത്രം പരിഗണിക്കുക. ലേവ്യപുസ്തകം 13-ല്‍ കുഷ്ഠരോഗം ബാധിച്ചവരെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ (പാപത്തിന്‍റെ ചിത്രം) കൈകാര്യം ചെയ്യുന്നു. 9 മുതല്‍ 17 വരെയുള്ള വാക്യങ്ങള്‍ ഏറ്റവും പ്രബോധനാത്മകമാണ്. ഒരു ചെറിയ വെളുത്ത പാടിനെ ‘ക്രോണിക് ലെപ്രസി’ (ഗുരുതരമായ കുഷ്ഠരോഗം) എന്ന് വിളിക്കുന്നു. (വാക്യം 10,11). എന്നാല്‍ കുഷ്ഠം പടര്‍ന്ന് ശരീരം മുഴുവന്‍ മൂടിയപ്പോള്‍ ആ മനുഷ്യന്‍ ‘ശുദ്ധിയുള്ളവനായി’ പ്രഖ്യാപിക്കപ്പെട്ടു (വാക്യം 12, 13)! എന്നാല്‍ അവന്‍റെ ശരീരത്തില്‍ എവിടെയെങ്കിലും പച്ചമാംസത്തിന്‍റെ ഒരു ചെറിയ പുള്ളി പോലും വീണ്ടും ഉയര്‍ന്നുവന്നാല്‍, അവനെ വീണ്ടും കുഷ്ഠരോഗിയായി തരംതിരിച്ചു (വാക്യം 14, 15). അത് വീണ്ടും പൂര്‍ണ്ണമായും വെളുത്തതായി മാറിയെങ്കില്‍, അവന്‍ ഒരിക്കല്‍ കൂടി ശുദ്ധനായിത്തീര്‍ന്നു (വാക്യം 16, 17).

ഇന്ന് നമുക്കായി ഇതിന്‍റെ ആത്മീയ അര്‍ഥം പരിഗണിക്കുക. നിങ്ങളില്‍ എന്തെങ്കിലും നന്മയുണ്ടെന്ന് നിങ്ങള്‍ കരുതുന്നിടത്തോളം (എവിടെയെങ്കിലും നന്മയുടെ ഒരു ചെറിയ അംശം) നിങ്ങള്‍ ദൈവത്തിന്‍റെ ദൃഷ്ടിയില്‍ അശുദ്ധരായിരിക്കും. എന്നാല്‍ നിങ്ങള്‍ പൂര്‍ണ്ണമായും അശുദ്ധനാണെന്ന് നിങ്ങള്‍ അംഗീകരിക്കുന്ന നിമിഷം (“എന്‍റെ ജഡത്തില്‍ നന്മയൊന്നും വസിക്കുന്നില്ല”  റോമ. 7:18), ദൈവം നിങ്ങളെ ശുദ്ധിയുള്ളവരായി പ്രഖ്യാപിക്കും!

നിങ്ങളുടെ ചില പ്രവൃത്തികള്‍ മറ്റുള്ളവരെ ആശയക്കുഴപ്പത്തിലാക്കുകയോ വേദനിപ്പിക്കുകയോ ചെയ്തിട്ടുണ്ടെങ്കിലും, നിങ്ങളുടെ ഉദ്ദേശ്യങ്ങള്‍ നല്ലതാണെന്ന് പറഞ്ഞ് നിങ്ങള്‍ അതിനെ ന്യായീകരിക്കുകയാണെങ്കില്‍, നിങ്ങള്‍ക്ക് ഇപ്പോഴും കുഷ്ഠരോഗമുണ്ട്. എന്നാല്‍ നിങ്ങളുടെ മാംസം തീര്‍ത്തും തിന്മയുള്ളതാണെന്നും അതില്‍ നല്ലതൊന്നും കണ്ടെത്താനാവില്ലെന്നും നിങ്ങള്‍ ഏറ്റുപറയുകയാണെങ്കില്‍ (റോമ.7:18), ദൈവം നിങ്ങളെ നീതീകരിക്കുന്നു: ‘നീ ശുദ്ധനാണ്’.

തത്ത്വം ഇതാണ്: സ്വയം നീതീകരിക്കാത്തവരെ ദൈവം നീതീകരിക്കുന്നു.

ദേവാലയത്തിലെ പരീശന്‍, തന്നില്‍ത്തന്നെ ചില നന്മകള്‍ കണ്ടു. ഫലം ദൈവത്താല്‍ അപലപിക്കപ്പെട്ടു. എന്നാല്‍ തന്നില്‍ നല്ലതൊന്നും കാണാത്ത ചുങ്കക്കാരന്‍ നീതീകരിക്കപ്പെട്ടു (ലൂക്കോ. 18:14). എല്ലായ്പ്പോഴും നിങ്ങളുടെ പൂര്‍ണ്ണമായ അശുദ്ധിയും പാപവും വേഗത്തില്‍ അംഗീകരിക്കുക, അതുവഴി ദൈവത്തിന് നിങ്ങളെ ഉടനടി നീതീകരിക്കാന്‍ കഴിയും.

കുറ്റപ്പെടുത്തുന്നവനെ അഭിമുഖീകരിക്കുക

നിങ്ങളുടെ ക്രിസ്തീയ ജീവിതത്തിന്‍റെ ആദ്യഘട്ടത്തില്‍ നിങ്ങള്‍ക്ക് ധാരാളം ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകും. നിങ്ങളുടെ ജീവിതത്തിന്‍റെ ഗ്രാഫില്‍ അനേകം ആഴത്തിലുള്ള മുനകള്‍ ഉണ്ടാകും. എന്നാല്‍ നിങ്ങള്‍ മുന്നോട്ട് പോകുന്തോറും ആ കുഴികള്‍ ആഴം കുറഞ്ഞതായി മാറും. അതുകൊണ്ട് പരാജയങ്ങളില്‍ തളരരുത്. എഴുന്നേറ്റു മുന്നോട്ടു പോകുക.

തങ്ങളുടെ മുന്‍കാല ജീവിതത്തിലെ ചില ഭയാനകമായ പരാജയങ്ങളാല്‍ പീഡിപ്പിക്കപ്പെടുന്നവര്‍ സാത്താന്‍റെ ആരോപണങ്ങള്‍ ശ്രദ്ധിക്കുന്നത് അവസാനിപ്പിക്കണം. ക്രിസ്തുവിന്‍റെ രക്തം നിങ്ങളുടെ എല്ലാ പാപങ്ങളില്‍ നിന്നും നിങ്ങളെ ശുദ്ധീകരിച്ചു എന്ന് വിശ്വസിക്കുക (വെളി.12:11). എബ്രായര്‍ 8:12-ല്‍ നിന്നുള്ള നിങ്ങളുടെ സാക്ഷ്യത്തിന്‍റെ വചനം സാത്താന് നല്‍കുക, നിങ്ങളുടെ മുന്‍കാല പാപങ്ങള്‍ ഇനി ഒരിക്കലും ഓര്‍ക്കില്ലെന്ന് ദൈവം വാഗ്ദാനം ചെയ്തിരിക്കുന്നു. പിശാചുക്കളും ദുഷ്ടന്മാരും നിങ്ങളുടെ ഭൂതകാലത്തെ ഓര്‍ക്കുകയും അത് നിങ്ങള്‍ക്കെതിരെ പിടിക്കുകയും ആ ഓര്‍മ്മകള്‍ കൊണ്ട് നിങ്ങളെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തേക്കാം. എന്നാല്‍ ദൈവം ഒരിക്കലും അങ്ങനെ ചെയ്യില്ല. കഴിഞ്ഞുപോയ ചില പാപങ്ങളുടെ ഓര്‍മ്മയില്‍ നിങ്ങള്‍ തളര്‍ന്നുപോയതിനാല്‍, ദൈവത്തിന്‍റെ ക്ഷമയെക്കുറിച്ച് നിങ്ങള്‍ക്ക് സംശയമുണ്ടെങ്കില്‍, ആ പാപം ഇപ്പോള്‍ അവസാനമായി ദൈവത്തോട് ഏറ്റുപറയുക. ക്ഷമിക്കാന്‍ ദൈവം വിശ്വസ്തനും നീതിമാനും ആണെന്ന് വിശ്വസിച്ച് നിങ്ങളോട് ക്ഷമിക്കാന്‍ കര്‍ത്താവിനോട് അപേക്ഷിക്കുക. നിങ്ങള്‍ പിന്നീടൊരിക്കലും ആ പാപത്തെക്കുറിച്ച് ചിന്തിക്കരുത്. അങ്ങനെ നാം യേശുവിന്‍റെ രക്തത്തിന്‍റെ ശക്തിയെയും ദൈവത്തിന്‍റെ മഹത്തായ കരുണയെയും മഹത്വപ്പെടുത്തുന്നു.

നാം സാത്താന്‍റെ ആരോപണങ്ങളെ അതിജീവിക്കുകയും മിന്നല്‍ വേഗത്തില്‍ സാത്താനെ ഓടിക്കുകയും വേണം (ലൂക്കോ. 10:18). കര്‍ത്താവ് “നമ്മുടെ യൗവനത്തിലെ പാപങ്ങള്‍ ഓര്‍ക്കുന്നില്ലെന്നും ശത്രുവിനെ നമ്മുടെമേല്‍ വിജയം വരിക്കാന്‍ അവിടുന്ന് അനുവദിക്കുന്നില്ലെന്നും നാം അറിയണം. അതിനാല്‍ നമുക്ക് ലജ്ജയില്ല” (സങ്കീ. 25:1, 7). 25-ാം സങ്കീര്‍ത്തനത്തിലെ ആ വാക്യം ദാവീദിന് പോലും “യൗവനത്തിലെ പാപങ്ങള്‍” ഉണ്ടായിരുന്നുവെന്ന് നമ്മോട് പറയുന്നു, എന്നിരുന്നാലും ആ പാപങ്ങള്‍ എന്താണെന്ന് നമ്മോട് പറയാതിരിക്കുന്നതാണ് അവന്‍റെ ബുദ്ധി. 51-ാം സങ്കീര്‍ത്തനത്തില്‍പ്പോലും, അവന്‍ പാപത്തെ പൊതുവെ മാത്രമേ പരാമര്‍ശിക്കുന്നുള്ളൂ, ഒരു പ്രത്യേക പാപത്തെയും എടുത്തു പറയുന്നില്ല. ഇതാണ് ജ്ഞാനം, ഇങ്ങനെയാണ് നാം എപ്പോഴും മനുഷ്യരുടെ മുമ്പില്‍ നമ്മുടെ പാപം ഏറ്റുപറയേണ്ടത്.  പാപത്തെക്കുറിച്ച് ഒരിക്കലും പ്രത്യേകം പറയരുത്, നമ്മള്‍ അവരോട് പാപം ചെയ്തിട്ടില്ലെങ്കില്‍. നാം ദൈവത്തോട് പ്രത്യേകം പറയണം, പക്ഷേ ഒരിക്കലും മനുഷ്യനോട് പറയേണ്ട. റോമന്‍ കത്തോലിക്ക കുമ്പസാരത്തിന്‍റെ വിഡ്ഢിത്തമാണിത്. നിര്‍ഭാഗ്യവശാല്‍ പല കരിസ്മാറ്റിക് ഗ്രൂപ്പുകളും കള്‍ട്ട് ഗ്രൂപ്പുകളും ഇതേ തത്വം പ്രയോഗിക്കുന്നു.

എഫെസ്യര്‍ 2:7 നമ്മോട് പറയുന്നത്, നിത്യതയില്‍, ദൈവം നമ്മെ എടുത്ത് അവന്‍റെ കൃപയുടെ തെളിവുകളായി കാണിക്കാന്‍ പോകുന്നു.  നമ്മുടെ വിശ്വസ്തതയുടെ തെളിവുകളല്ല, മറിച്ച് അവന്‍റെ കൃപയുടെ പ്രതിഫലമെന്നനിലയില്‍. ദൈവം ഏറ്റവും നികൃഷ്ടരായ പാപികളെ പുറത്തുകൊണ്ടുവരികയും തന്‍റെ കൃപ അവരില്‍ എന്താണ് ഉണ്ടാക്കിയതെന്ന് എല്ലാവര്‍ക്കും കാണിച്ചുകൊടുക്കുകയും ചെയ്യുന്ന ആ നാളില്‍ സാത്താന്‍റെ വായ എങ്ങനെ അടയ്ക്കപ്പെടും എന്ന് ചിന്തിക്കുക. പരാജയപ്പെട്ട വിശ്വാസികളും (പത്രോസിനെപ്പോലെ) എങ്ങനെ രൂപാന്തരപ്പെട്ടുവെന്നും അവന്‍ കാണിക്കും. പാപികളായ നികൃഷ്ടരുടെയും പരാജയപ്പെടുന്ന വിശ്വാസികളുടെയും ജീവിതത്തില്‍ ദൈവത്തിന് എന്തുചെയ്യാന്‍ കഴിഞ്ഞുവെന്ന് അന്നു മാലാഖമാര്‍ ആശ്ചര്യപ്പെടും.

അദ്ധ്യായം 2

പരിശുദ്ധാത്മസ്നാനം

പ്രവൃത്തികള്‍ 2:38ല്‍, പരിശുദ്ധാത്മാവിനെ സ്വീകരിക്കാന്‍, അവരുടെ പാപങ്ങളാല്‍ കുറ്റബോധം ഉണ്ടായവരില്‍ നിന്ന് പത്രോസ് ആവശ്യപ്പെട്ടത് ഇതാണ്: “നിങ്ങളുടെ പാപങ്ങളുടെ മോചനത്തിനായി മാനസാന്തരപ്പെടുകയും സ്നാനം സ്വീകരിക്കുകയും ചെയ്യുക. അപ്പോള്‍ നിങ്ങള്‍ക്ക് പരിശുദ്ധാത്മാവെന്ന ദാനം ലഭിക്കും.” പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്നത് ക്രിസ്തുവിനെ നിങ്ങളുടെ ഹൃദയത്തിലേക്ക് സ്വീകരിക്കുന്നതിന് തുല്യമാണ്.

റോമര്‍ 8:9 പറയുന്നു: “ക്രിസ്തുവിന്‍റെ ആത്മാവ് (പരിശുദ്ധാത്മാവ്) ആര്‍ക്കെങ്കിലും ഇല്ലെങ്കില്‍ അവന്‍ അവനുള്ളവനല്ല”. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, അത്തരമൊരു വ്യക്തി വീണ്ടും ജനിച്ചിട്ടില്ല. യേശുവിനോട് നമ്മുടെ ഹൃദയത്തിലേക്ക് വരാന്‍ ആവശ്യപ്പെടുമ്പോള്‍, ആത്മാവാണ് (ക്രിസ്തുവിന്‍റെ ആത്മാവ്, പരിശുദ്ധാത്മാവ്) നമ്മിലേക്കു കടന്നുവരുന്നത്. അപ്പോള്‍ നാം വീണ്ടും ജനിക്കുന്നു (അല്ലെങ്കില്‍ ആത്മാവില്‍ നിന്ന് ജനിക്കുന്നു).

ആത്മാവിന്‍റെ സ്നാനം (മുങ്ങല്‍) എന്നാല്‍ ആത്മാവില്‍ നിറയുന്നതിനെ സൂചിപ്പിക്കുന്നു. യോഹന്നാന്‍ 7:37-ല്‍ യേശു പറഞ്ഞതുപോലെ നിറയപ്പെടാന്‍ ദാഹിക്കുന്നവര്‍ മാത്രമേ നിറയപ്പെടുകയുള്ളു. നിങ്ങളുടെ ഹൃദയത്തിന്‍റെ എല്ലാ മേഖലകളും നിങ്ങള്‍ കര്‍ത്താവിന് സമര്‍പ്പിക്കുകയും നിങ്ങളെ നിറയ്ക്കാന്‍ വിശ്വാസത്തോടെ അവനോട് അപേക്ഷിക്കുകയും വേണം. പരിശുദ്ധാത്മാവിന്‍റെ അഗ്നി വരുന്നത് സ്വര്‍ഗ്ഗത്തില്‍ നിന്നാണ്, അല്ലാതെ ഒരു മനുഷ്യനില്‍ നിന്നല്ല. ആ സ്വര്‍ഗീയ അഗ്നി ലഭിക്കാന്‍ നിങ്ങള്‍ ഒരു യോഗത്തിലും പോകേണ്ടതില്ല. ആത്മാര്‍ത്ഥയുള്ള ഹൃദയങ്ങളെ അവര്‍ എവിടെയായിരുന്നാലും ദൈവം കണ്ടുമുട്ടുന്നു. നിങ്ങളുടെ സ്വന്തം മുറിയില്‍ നിങ്ങള്‍ക്ക് കര്‍ത്താവിനെ അന്വേഷിക്കാം, അവിടെ അവന്‍ നിങ്ങളെ കാണും. ദൈവത്തിന്‍റെ ഏറ്റവും വലിയ മനുഷ്യരില്‍ ചിലര്‍ ഒരു മുറിയില്‍ തനിച്ചായിരിക്കുമ്പോള്‍ ആത്മാവിന്‍റെ സ്നാനം (പൂര്‍ണ്ണത) സ്വീകരിച്ചു. തന്നെ ഉത്സാഹത്തോടെ അന്വേഷിക്കുന്ന എല്ലാവര്‍ക്കും ദൈവം പ്രതിഫലം നല്‍കുന്നവനാണ്.

പെന്തക്കോസ്ത് നാളില്‍ പത്രോസ് ഉദ്ധരിച്ച യോവേലിലെ ദൈവത്തിന്‍റെ വാഗ്ദത്തം ഇതായിരുന്നു: “എന്‍റെ ദാസന്മാരുടെ മേല്‍ ഞാന്‍ എന്‍റെ ആത്മാവിനെ പകരും” (പ്രവൃത്തികള്‍ 2:18). ഒരു ആജന്മദാസന്‍ അവകാശങ്ങളില്ലാത്തവനാണ്. ഒരു ദാസന്‍  അഥവാ അടിമ ആയിരിക്കുക എന്നത് നിങ്ങളുടെ ജീവിതത്തെ പൂര്‍ണമായി നിയന്ത്രിക്കാന്‍ ദൈവത്തെ അനുവദിക്കുക എന്നതാണ്. ഇനിമുതല്‍, നിങ്ങളുടെ ഭാഗത്തുനിന്നും പരാതികളൊന്നുമില്ലാതെ, അവന്‍ ആഗ്രഹിക്കുന്നതുപോലെ നിങ്ങളോട് ഇടപെടാന്‍ നിങ്ങള്‍ ദൈവത്തെ അനുവദിക്കുന്നു എന്നതാണത്.

ആത്മാവില്‍ നിറയുന്നത്, വെള്ളം കുടിക്കുന്നതിനോട് വളരെ സാമ്യമുള്ളതാണെന്ന് യേശു പറഞ്ഞു (യോഹന്നാന്‍ 7:37-39). 1കൊരി.10:4ലും 12:13ലും പൗലോസ് ഇതേ ചിത്രം ഉപയോഗിക്കുന്നു. എന്നാല്‍ വെള്ളം കുടിക്കുമ്പോള്‍ നിങ്ങള്‍ വായ തുറന്ന് വിഴുങ്ങണം, അതുപോലെ ആത്മാവിനാല്‍ നിറയുമ്പോള്‍, നിങ്ങളുടെ ഹൃദയത്തിന്‍റെ എല്ലാ ഭാഗങ്ങളും തുറന്ന് സ്വീകരിക്കണം –  ലളിതമായ വിശ്വാസത്തില്‍. നിങ്ങള്‍ ദൈവത്തോട് അവന്‍റെ ഇഷ്ടപ്രകാരം എന്തെങ്കിലും ചോദിക്കുമ്പോഴെല്ലാം, നിങ്ങള്‍ ആവശ്യപ്പെട്ടത് നിങ്ങള്‍ക്ക് ലഭിച്ചുവെന്ന് നിങ്ങള്‍ വിശ്വസിക്കണം (മര്‍ക്കോസ് 11:24). അതിനാല്‍ നിങ്ങളുടെ ജീവിതത്തിന്‍റെ എല്ലാ മേഖലകളും കര്‍ത്താവിന് സമര്‍പ്പിക്കുക. തുടര്‍ന്ന് നിങ്ങളെ പരിശുദ്ധാത്മാവിനാല്‍ നിറയ്ക്കാന്‍ വിശ്വാസത്തോടെ അവനോട് അപേക്ഷിക്കുക. എന്നിട്ട് നിങ്ങളുടെ പ്രാര്‍ത്ഥന കേട്ടതിന് ദൈവത്തിന് നന്ദി പറയുക. ഹൃദയത്തിന്‍റെ നിറഞ്ഞുകവിയുന്ന വാല്‍വാണ് വായ, അതിലൂടെയാണ് നാം നന്ദി പ്രകടിപ്പിക്കുന്നത് (മത്താ. 12:34). അതിനാല്‍ ദൈവത്തോട് നന്ദി പറയുകയും അവന്‍ നിങ്ങളെ നിറച്ചുവെന്ന ഉറപ്പ് നല്‍കാന്‍ അവനോട് ആവശ്യപ്പെടുകയും ചെയ്യുക.

ആത്മാവിന്‍റെ ദാനങ്ങള്‍

ആത്മാവിന്‍റെ പൂര്‍ണ്ണത കേവലം വൈകാരിക ആവേശത്തിന്‍റെ കാര്യമല്ല. നിര്‍ഭാഗ്യവശാല്‍ പലരും അതില്‍ മാത്രം തൃപ്തരാണ്. എന്നാല്‍ നിങ്ങള്‍ക്ക് വേണ്ടത് വിജയത്തില്‍ ജീവിക്കാനും ക്രിസ്തുവിന്‍റെ ധീര സാക്ഷിയാകാനുമുള്ള ശക്തിയാണ്. അതിനായി തുടര്‍ച്ചയായി അന്വേഷിക്കുക. യേശു പറഞ്ഞു, “പരിശുദ്ധാത്മാവ് നിങ്ങളുടെ മേല്‍ വരുമ്പോള്‍ നിങ്ങള്‍ ശക്തി പ്രാപിക്കും, നിങ്ങള്‍ എന്‍റെ സാക്ഷികള്‍ ആകും” (പ്രവൃത്തികള്‍ 1:8). ആത്മാവിന്‍റെ പൂര്‍ണ്ണതയുടെ തെളിവ്, ശക്തിയായിരിക്കുമെന്ന് യേശു പറഞ്ഞു. ആത്മാവിന്‍റെ പൂര്‍ണ്ണതയുടെ ഉദ്ദേശ്യം, യേശു ഇവിടെ പറഞ്ഞു, നാം അവന്‍റെ സാക്ഷികളാകണം. അവനു സാക്ഷ്യം വഹിക്കുക മാത്രമല്ല, അവന്‍റെ സാക്ഷികളാകുകയും വേണം-നമ്മുടെ ജീവിതത്തിലൂടെയും നമ്മുടെ വാക്കുകളിലൂടെയും.

അതിനാല്‍ പ്രവചനവരത്തിനായി കര്‍ത്താവിനെ അന്വേഷിക്കാന്‍ ധൈര്യപ്പെടുക (1 കൊരി.14:1, 39 എന്നിവയിലെ കല്‍പ്പനകള്‍ അനുസരിക്കുക). അപ്പോള്‍ ഓരോ വ്യക്തിയുടെയും ആത്മീയ ആവശ്യമനുസരിച്ച്  സ്വകാര്യമായും സഭായോഗങ്ങളിലും  ദൈവവചനം ശക്തമായി മറ്റുള്ളവരുമായി പങ്കുവയ്ക്കാന്‍ നിങ്ങള്‍ക്ക് കഴിയും. പ്രവചിക്കുക എന്നത് ആളുകളോട് (സ്വകാര്യമായോ പരസ്യമായോ) അവരെ പ്രോത്സാഹിപ്പിക്കുകയും അവരെ ആശ്വസിപ്പിക്കുകയും അവരെ കെട്ടിപ്പടുക്കുകയും ചെയ്യുന്ന വാക്കുകളില്‍ സംസാരിക്കുക എന്നതാണ് (1 കൊരി.14:3). നിങ്ങള്‍ അന്വേഷിക്കേണ്ട ആത്മാവിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ദാനമാണിത്. നിങ്ങള്‍ ധൈര്യമുള്ളവരായിരിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. അതിനാല്‍ ഭീരുത്വത്തിന്‍റെ ആത്മാവിനെ നിങ്ങളില്‍ നിന്ന് അകറ്റുക.  അത് ദൈവത്തില്‍ നിന്നുള്ളതല്ല. (2 തിമൊ.1:7).

ലൂക്കോസ് 11: 5-13-ല്‍ നാം കാണുന്നത് അവന്‍റെ അതിഥിയായ സുഹൃത്തിനെക്കുറിച്ചുള്ള ഉത്കണ്ഠയാണ്, തന്‍റെ അതിഥിക്ക് ഭക്ഷണം വാങ്ങാന്‍ അര്‍ദ്ധരാത്രിയില്‍ അയല്‍ക്കാരന്‍റെ വീട്ടില്‍ പോകാന്‍ ഉപമയിലെ നായകനെ പ്രേരിപ്പിച്ചതെന്നാണ്. അങ്ങനെയാണ് നാം ആത്മാവിന്‍റെ വരങ്ങള്‍ക്കായി അന്വേഷിക്കേണ്ടതെന്ന് യേശു തുടര്‍ന്നു പറഞ്ഞു (ലൂക്കോ. 11:13). തങ്ങള്‍ അറിയുകയും കണ്ടുമുട്ടുകയും ചെയ്യുന്നവരുടെ ആത്മീയ ആവശ്യങ്ങളില്‍ ശ്രദ്ധയും കരുതലും ഉള്ളവര്‍ക്ക് ദൈവം ഈ പ്രവചനമെന്ന ദാനം നല്‍കും.

നിങ്ങള്‍ വീണ്ടും വീണ്ടും ആത്മാവിനാല്‍ നിറയേണ്ടതുണ്ട്, കാരണം ഇത് ഒരിക്കല്‍ മാത്രം ലഭിക്കുന്ന ഒരു അനുഭവമല്ല. ദാഹവും വിശ്വാസവും മാത്രമാണ് അതിനുള്ള രണ്ട് വ്യവസ്ഥകള്‍. യോഹന്നാന്‍ 7:37-39, യേശുവിന്‍റെ നാമത്തില്‍, നിങ്ങളുടെ ജന്മാവകാശമായി അവകാശപ്പെടുക. പ്രാര്‍ഥനയില്‍ ദൈവത്തിങ്കലേക്കു പോകുമ്പോള്‍ അവകാശവാദം ഉന്നയിക്കാന്‍ ഒരു വാഗ്ദത്തം ലഭിക്കുന്നത് നല്ലതാണ്. അത് നിങ്ങളെ ധൈര്യമുള്ളവരാക്കും, നിങ്ങള്‍ ദൈവത്തിന്‍റെ അടുക്കല്‍ വരുന്നത് ഒരു യാചകനായിട്ടല്ല, മറിച്ച് “കുട്ടികളുടെ അപ്പത്തിന്” അര്‍ഹതയുള്ള ഒരു മകനായാണ്,  അല്ലാതെ മേശയില്‍ നിന്ന് വീഴുന്ന നുറുക്കുകള്‍ക്കായല്ലെന്ന് തെളിയിക്കുകയും ചെയ്യും.

അന്യഭാഷയില്‍ സംസാരിക്കുന്നു

അജ്ഞാത ഭാഷയില്‍ (അന്യഭാഷകളില്‍) സംസാരിക്കാനുള്ള വരത്തെക്കുറിച്ച് ഇപ്പോള്‍ ഒരു വാക്ക്.  ഇത് പലപ്പോഴും ആത്മാവിന്‍റെ പൂര്‍ണ്ണതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ദൈവം എല്ലാവര്‍ക്കും ഈ സമ്മാനം നല്‍കുന്നില്ല.  കാരണം എല്ലാവര്‍ക്കും അതിന്‍റെ ആവശ്യമില്ലെന്ന് അവന്‍ കാണുന്നു. “എല്ലാവരും അന്യഭാഷകളില്‍ സംസാരിക്കുന്നില്ല” എന്ന് 1 കൊരി.12:30ല്‍ വളരെ വ്യക്തമാണ്. അതിനാല്‍ ദൈവത്തോട് തുറവിയുള്ളവരായിരിക്കുക, നിങ്ങള്‍ക്ക് അത് ലഭിക്കണമോ വേണ്ടയോ എന്ന തീരുമാനം അവനു വിട്ടുകൊടുക്കുക.

കോപം, കള്ളം തുടങ്ങിയ പാപങ്ങളില്‍ നിന്ന്, നിങ്ങളുടെ സാധാരണ സംസാരത്തില്‍ നിങ്ങളുടെ നാവിനെ നിയന്ത്രിക്കാന്‍ ആത്മാവിന്‍റെ ശക്തി നല്‍കുന്നതിന് ആദ്യം ദൈവത്തെ അന്വേഷിക്കുക. അറിയാത്ത ഭാഷകളില്‍ സംസാരിക്കാനുള്ള വരം ലഭിക്കുന്നതിനേക്കാള്‍ വളരെ പ്രധാനമാണത്. യാക്കോബ് 3:2 : “സംസാരത്തില്‍ പാപം ചെയ്യാത്തവന്‍ തികഞ്ഞ മനുഷ്യനാണ്”. അന്യഭാഷകളില്‍ സംസാരിക്കുന്നത് ആരെയും തികഞ്ഞവരാക്കിയിട്ടില്ല.

അന്യഭാഷകളില്‍ സംസാരിക്കുന്നതിന്‍റെ ഉദ്ദേശ്യം എന്താണ്? നാം ദൈവത്തെ സ്തുതിക്കുമ്പോള്‍, മലയാള ഭാഷ പരിമിതമാണെന്ന് നാം കാണുന്നു. നമ്മുടെ ഹൃദയം നിറഞ്ഞിരിക്കുന്നു, എന്നാല്‍ നമ്മുടെ ഹൃദയത്തിലുള്ളത് വായില്‍ നിന്ന് പുറത്തുവരുന്നതിനുമുമ്പ് നമ്മുടെ മനസ്സിലെ മലയാള ഭാഷയുടെ ഇടുങ്ങിയ പൈപ്പിലൂടെ കടന്നുപോകേണ്ടതുണ്ട്. എന്നാല്‍ മനസ്സിനെ മറികടക്കുകയാണെങ്കില്‍, നമ്മുടെ ഹൃദയത്തിലെ സമൃദ്ധി നമ്മുടെ ഹൃദയത്തില്‍ നിന്ന് നേരെ വായിലേക്ക് പോകും. നമ്മുടെ ഹൃദയത്തില്‍ നിറയുന്നതെന്തും (സ്തോത്രത്തിന്‍റെ സമൃദ്ധി അല്ലെങ്കില്‍ സങ്കടം മൂലമുണ്ടാകുന്ന സമ്മര്‍ദ്ദം) നമുക്ക് മനസ്സിലാകാത്ത വാക്കുകളില്‍ നമുക്ക് പ്രകടിപ്പിക്കാം, പക്ഷേ ദൈവം അതു നന്നായി മനസ്സിലാക്കുന്നു, കാരണം അവന്‍ ഹൃദയം ശ്രദ്ധിക്കുന്നു. അങ്ങനെ ഹൃദയത്തിലെ സമ്മര്‍ദ്ദം വാക്കുകളിലൂടെ പ്രകടിപ്പിക്കുന്നതിലൂടെ ആശ്വാസം ലഭിക്കും. 1 കൊരി.14:14 പറയുന്നത്, നാം അന്യഭാഷകളില്‍ സംസാരിക്കുമ്പോള്‍ നമ്മുടെ മനസ്സിന് നാം എന്താണ് പറയുന്നതെന്ന് മനസ്സിലാക്കാന്‍ കഴിയില്ല എന്നാണ്. അതുകൊണ്ട് നാം അന്യഭാഷകളില്‍ സംസാരിക്കുമ്പോള്‍ നമ്മുടെ വാക്കുകളെ വിശകലനം ചെയ്യാന്‍ ശ്രമിക്കേണ്ടതില്ല.

വിശ്വാസം യുക്തിക്ക് എതിരല്ല, പക്ഷേ അത് യുക്തിക്ക് അതീതമാണ്.  കാല്‍ക്കുലസ് ലളിതമായ കൂട്ടിക്കിഴിക്കലിനേക്കാള്‍ വളരെ മുന്നിലാണ്. മനസ്സിനും യുക്തിക്കും വളരെയധികം ഊന്നല്‍ നല്‍കുന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നത്. എന്നാല്‍ ദൈവം നമ്മുടെ ഉള്ളില്‍ സ്ഥാപിച്ചിരിക്കുന്ന മനുഷ്യാത്മാവ് നമ്മുടെ മനസ്സിനേക്കാള്‍ വലുതാണ്. അതുകൊണ്ടാണ് നമ്മുടെ മനസ്സിന് നമ്മുടെ ആത്മാവിന്‍റെ ഭാഷ മനസ്സിലാകാത്തത്. നാം നമ്മുടെ ബുദ്ധിയെ നശിപ്പിക്കുന്നില്ല, കാരണം അത് ദൈവത്തിന്‍റെ അത്ഭുതകരമായ ദാനമാണ്. പക്ഷേ നാം അതിനെ ഇടപെടാന്‍ അനുവദിക്കാതെ സ്വസ്ഥമായി ഇരുത്തേണ്ടതുണ്ട്. എല്ലാവരേക്കാളുമേറെ താന്‍ അന്യഭാഷകളില്‍ സംസാരിച്ചുവെന്ന് പൗലൊസ് പറഞ്ഞു  ഒരുപക്ഷേ തന്‍റെ ശുശ്രൂഷയില്‍ മറ്റുള്ളവരെക്കാളും കൂടുതല്‍ സമ്മര്‍ദം നേരിടേണ്ടി വന്നതിനാലാവാം അത് മറ്റുള്ളവരേക്കാള്‍ കൂടുതല്‍ ആവശ്യമായി വന്നത് (1 കൊരി.14:18).

നാം നിരുത്സാഹപ്പെടുമ്പോള്‍, സമ്മര്‍ദ്ദത്തിലായിരിക്കുമ്പോള്‍, പ്രാര്‍ത്ഥിക്കാന്‍ പ്രത്യേകമായി ഒന്നും ചിന്തിക്കാന്‍ കഴിയാതെ വരുമ്പോള്‍, സങ്കീര്‍ണ്ണമായ ഒരു സാഹചര്യത്തില്‍ എങ്ങനെ പ്രാര്‍ത്ഥിക്കണമെന്ന് അറിയാതെ വരുമ്പോള്‍ ഒക്കെ അന്യഭാഷകളില്‍ സംസാരിക്കാനുള്ള വരം നമ്മെ സഹായിക്കും. ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെ തളര്‍ന്നു, വിശ്രമിക്കാന്‍ ആഗ്രഹിക്കുന്നു. നമുക്ക് കിടക്കയില്‍ കിടന്ന് അന്യഭാഷകളില്‍ പ്രാര്‍ത്ഥിക്കാം. ഭാഷയുടെ വരം ഉപയോഗിച്ച്, നിങ്ങള്‍ക്ക് സ്വയം മനസ്സിലാകാത്ത, എന്നാല്‍ നിങ്ങളുടെ ഹൃദയത്തിന്‍റെ ആഴമായ വാഞ്ഛകള്‍ പ്രകടിപ്പിക്കുന്ന വാക്കുകളില്‍ നിങ്ങളുടെ സ്വര്‍ഗ്ഗസ്ഥനായ പിതാവിന് മുന്‍പില്‍ നിങ്ങളുടെ ഹൃദയം പകരാന്‍ കഴിയും.

കഴിഞ്ഞ ഡിസംബറില്‍ നമ്മുടെ ശിഷ്യത്വ സെമിനാറിന് വരാന്‍ കഴിയാഞ്ഞ ഒരു യുവ സഹോദരനില്‍ നിന്ന് എനിക്ക് ഒരു കത്ത് ലഭിച്ചു. സെമിനാറിന്‍റെ ടേപ്പുകള്‍ കേള്‍ക്കാന്‍ അവന് ആകാംക്ഷയുണ്ടായിരുന്നു. പരിശുദ്ധാത്മാവിനാല്‍ നിറയപ്പെടുന്നതു സംബന്ധിച്ച് ഞങ്ങള്‍ സംസാരിച്ച മീറ്റിംഗിന്‍റെ ടേപ്പ് ശ്രദ്ധിച്ചപ്പോള്‍, അവനു തന്നെ അതിനായി വലിയ ദാഹം തോന്നി. “നീ എന്നെ അനുഗ്രഹിക്കുന്നതുവരെ ഞാന്‍ നിന്നെ വിട്ടയക്കുകയില്ല” (ഉല്‍പ. 32:26) എന്ന് കര്‍ത്താവിനോട് പറഞ്ഞ യാക്കോബിനെപ്പോലെ ദൈവത്തെ അന്വേഷിക്കാന്‍ അവന്‍ തീരുമാനിച്ചു. അവന്‍ തന്‍റെ മുറിയില്‍ പോയി പ്രാര്‍ത്ഥിച്ചു, പക്ഷേ അവന്‍റെ പ്രാര്‍ത്ഥനയില്‍ ഒരു ഭാരവും ആഗ്രഹവുമില്ലെന്ന് അവന്‍ കണ്ടെത്തി. തുടര്‍ന്ന് അവന്‍ തന്‍റെ ഹൃദയം പരിശോധിച്ചപ്പോള്‍, തന്‍റെ ജീവിതത്തില്‍ താന്‍ കര്‍ത്താവിന് സമര്‍പ്പിക്കാത്ത ഒരു കാര്യം ഉണ്ടെന്ന് അവന്‍ കണ്ടു. ആ ഒരു കാര്യം പാപമായിരുന്നില്ല. ഉടനെ അവന്‍ അത് കര്‍ത്താവിന് സമര്‍പ്പിച്ചു. അപ്പോള്‍ കര്‍ത്താവിന് അവന്‍റെ ജീവിതത്തില്‍ ലഭിക്കേണ്ട സ്ഥാനം കൈവന്നു. ദൈവം തന്‍റെ ആത്മാവിനെ അവന്‍റെ മേല്‍ പകര്‍ന്നു, അവന്‍ അന്യഭാഷകളില്‍ സംസാരിക്കാന്‍ തുടങ്ങി, അവന്‍ സന്തോഷത്താല്‍ കരഞ്ഞു.

സെമിനാറിന് വരാന്‍ കഴിയാത്ത ഒരാളെ ദൈവം എങ്ങനെ കണ്ടുമുട്ടി എന്ന് കേട്ടത് ശരിക്കും പ്രോത്സാഹജനകമായിരുന്നു. സംഖ്യാപുസ്തകം 11:25-29 ഇങ്ങനെ പറയുന്നു: “കര്‍ത്താവ് മേഘത്തില്‍ ഇറങ്ങി, മോശയുടെ മേല്‍ ഉണ്ടായിരുന്ന ആത്മാവിനെ എടുത്ത് എഴുപത് മൂപ്പന്മാരുടെ മേല്‍ പകര്‍ന്നു. ആത്മാവ് അവരുടെമേല്‍ ആവസിച്ചപ്പോള്‍ അത് സംഭവിച്ചു. എന്നാല്‍ രണ്ടുപേര്‍ പാളയത്തില്‍ താമസിച്ചിരുന്നു; ഒരുവന്‍റെ പേര് എല്‍ദാദ് എന്നും മറ്റവന്‍റെ പേര് മേദാദ് എന്നും ആയിരുന്നു. ആത്മാവ് അവരുടെമേലും ആവസിച്ചു; എല്‍ദാദും മേദാദും പാളയത്തില്‍ പ്രവചിച്ചു, അപ്പോള്‍ യോശുവ പറഞ്ഞു: “യജമാനനേ, അവരെ തടയേണമേ”. എന്നാ ല്‍ മോശെ അവനോടു: “എന്‍റെ നിമിത്തം നിങ്ങള്‍ അസൂയപ്പെടുന്നുവോ?”.

മോശയുടെ കാലത്ത് അങ്ങനെ പ്രവര്‍ത്തിച്ച ദൈവം ഇന്നും അങ്ങനെ തന്നെ. ദൈവത്തിനു പക്ഷപാതമില്ല. താഴ്മയോടെ തന്നെ അന്വേഷിക്കുന്ന എല്ലാവര്‍ക്കും അവന്‍ പ്രതിഫലദായകനാണ്. മിടുക്കരും ബുദ്ധിശാലികളും സാധാരണയായി ഒഴിവാക്കപ്പെടുന്നു  അത് അവരുടെ ബുദ്ധി മൂലമല്ല, മറിച്ച് അവരുടെ അഭിമാനം കൊണ്ടാണ്.

പെന്തക്കോസ്ത് ദിനത്തില്‍ അന്യഭാഷകളില്‍ സംസാരിക്കുന്ന ശിഷ്യന്മാരെക്കുറിച്ച് പ്രവൃത്തികള്‍ 2: 4-ല്‍ പറയുന്നത് ശ്രദ്ധിക്കുക. ആ വാക്യം ശ്രദ്ധാപൂര്‍വ്വം വായിക്കുക. അന്യഭാഷയില്‍ സംസാരിക്കുമ്പോള്‍ വായ തുറന്ന് നാവ് ഉപയോഗിച്ചത് ശിഷ്യന്മാര്‍ തന്നെയായിരുന്നു. പരിശുദ്ധാത്മാവ് അവരുടെ നാവിനെ ചലിപ്പിച്ചില്ല. അവന്‍ ആരുടെയും നാവ് ചലിപ്പിക്കുന്നില്ല. ആളുകളുടെ നാവ് ചലിപ്പിക്കുന്ന വിധത്തില്‍ ആളുകളെ നിയന്ത്രിക്കുന്നത് ദുരാത്മാക്കള്‍ മാത്രമാണ്. ഭൂതങ്ങളെ പുറത്താക്കുമ്പോള്‍ ദുരാത്മാക്കള്‍ മനുഷ്യരിലൂടെ സംസാരിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അത്തരം സമയങ്ങളില്‍ ആ ആളുകള്‍ക്ക് അവരുടെ നാവിനെ നിയന്ത്രിക്കാന്‍ കഴിയില്ല, കാരണം ദുരാത്മാവ് അതിനെ ചലിപ്പിക്കുന്നു. എന്നാല്‍ പരിശുദ്ധാത്മാവ് അങ്ങനെയല്ല പ്രവര്‍ത്തിക്കുന്നത്. അവന്‍ നമുക്ക് ദാനം മാത്രമാണ് നല്‍കുന്നത്. അവന്‍ നമുക്കു നല്‍കുന്ന ദാനം ഉപയോഗിക്കാന്‍ നമ്മുടെ നാവുകള്‍ സ്വയം ചലിപ്പിക്കണമെന്ന് അവന്‍ പ്രതീക്ഷിക്കുന്നു. അവന്‍ നമുക്ക് പ്രസംഗം (പ്രവചനം) നല്‍കുമ്പോള്‍ നാം ചെയ്യുന്നതുപോലെ. അതിനാല്‍, “നിന്‍റെ വായ് വിശാലമായി തുറക്കുക  ദൈവം അതിനെ നിറയ്ക്കും” (സങ്കീ. 81:10).

നിങ്ങള്‍ക്ക് ഭാഷയുടെ വരം ലഭിക്കുമ്പോള്‍, അത് നിങ്ങളുടെ സ്വകാര്യ പ്രാര്‍ത്ഥനയില്‍ മാത്രം ഉപയോഗിക്കുക-പ്രത്യേകിച്ചും ദൈവത്തോട് എന്താണ് പറയേണ്ടതെന്ന് നിങ്ങള്‍ക്കറിയില്ലെങ്കില്‍. ഈ സമ്മാനം പ്രധാനമായും ദൈവവുമായുള്ള നമ്മുടെ സ്വകാര്യ കൂട്ടായ്മയ്ക്കുള്ളതാണ്, പ്രാഥമികമായി പൊതു ഉപയോഗത്തിനല്ല. ഒരു സഭായോഗത്തില്‍ അന്യഭാഷാ വ്യാഖ്യാതാക്കള്‍ ഉണ്ടെങ്കില്‍ മാത്രമേ അത് പ്രയോഗിക്കാന്‍ കഴിയൂ (1കൊരി.14:28). വ്യാഖ്യാനിക്കാനുള്ള കഴിവ് ആര്‍ക്കെങ്കിലും ഉണ്ടോ എന്ന് നമുക്ക് പലപ്പോഴും അറിയില്ല എന്നതിനാല്‍, ഈ ദാനം സ്വകാര്യമായി മാത്രം ഉപയോഗിക്കുന്നതാണ് ഏറ്റവും സുരക്ഷിതം-പൗലൊസിനെപ്പോലെ (1 കൊരിന്ത്യര്‍ 14:18,19). പക്ഷേ, ഞാന്‍ നേരത്തെ പറഞ്ഞതുപോലെ, നിങ്ങളുടെ സാധാരണ സംസാരത്തില്‍ ശുദ്ധതയ്ക്കായി കൂടുതല്‍ ആത്മാര്‍ത്ഥമായി അന്വേഷിക്കുക.

ആത്മാവിന്‍റെ ദാനങ്ങളില്‍ വിശ്വസിക്കാത്ത ക്രിസ്ത്യാനികളുമായി ഈ വിഷയം ചര്‍ച്ച ചെയ്യരുത്.  കാരണം അത് അനാവശ്യ തര്‍ക്കങ്ങള്‍ക്ക് ഇടയാക്കും. ചില ക്രിസ്ത്യാനികള്‍ ആത്മാവിന്‍റെ ഈ ദാനത്തെ പുച്ഛിക്കുന്നു. അത്തരം വിശ്വാസികളുമായി ഇടപഴകുമ്പോള്‍, ഈ ദാനത്തെ സ്വയം താഴ്ന്ന നിലയില്‍ കണ്ടു എന്നു വരാം. എന്നാല്‍ അതിന്‍റെ ചിന്താ രീതിയിലേക്ക് നിങ്ങളെ വാര്‍ത്തെടുക്കാന്‍ നിങ്ങളുടെ ചുറ്റുമുള്ള ക്രൈസ്തവലോകത്തെ ഒരിക്കലും അനുവദിക്കരുത്. ദൈവവചനത്തിന്‍റെ പഠിപ്പിക്കലിനോട് മാത്രം പറ്റിനില്‍ക്കുക.

യേശുവിന് ഒരിക്കലും അന്യഭാഷകളില്‍ സംസാരിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല, കാരണം അവിടുത്തെ മനസ്സിന് പരിമിതി കളുണ്ടായിരുന്നില്ല. പിതാവുമായുള്ള അവിടുത്ത കൂട്ടായ്മ തികച്ചു ശുദ്ധവും എല്ലാ സമയത്തും പൂര്‍ണ്ണവുമായിരുന്നു. അതുകൊണ്ടാണ് നാം സ്വര്‍ഗത്തില്‍ എത്തുമ്പോള്‍ അന്യഭാഷകളില്‍ സംസാരിക്കുന്നത് അപ്രത്യക്ഷമാകുന്നത്:  ‘പൂര്‍ണമായതു വന്നിരിക്കുന്നു”, “ശിശുവിനുള്ളത് ഞങ്ങള്‍ ഉപേക്ഷിക്കുന്നു”, “ഞങ്ങള്‍ കര്‍ത്താവിനെ മുഖാമുഖം കാണുന്നു” (1 കൊരി.13:8-12). അതിനാല്‍, ഈ ഭൂമിയിലെ നമ്മുടെ അപൂര്‍ണ്ണമായ അവസ്ഥയില്‍ താത്കാലിക ഉപയോഗത്തിന് മാത്രമാണ് ഭാഷകളുടെ വരം. എന്നാല്‍ സഭായോഗങ്ങളില്‍ ഭാഷകളെക്കാള്‍ 2000 മടങ്ങ് ശ്രേഷ്ഠമാണ് പ്രവചനം (10,000/5; 1 കൊരി.14:19 കാണുക)  കാരണം പ്രവചനത്തില്‍ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനും കെട്ടിപ്പടുക്കാനുമുള്ള ദൈവവചനം പ്രഘോഷിക്കുന്നു (1 കൊരി.14:3).

പരിശുദ്ധാത്മാവ് പറയുന്നു, ഒരു സഭയിലെ എല്ലാവരും ഒരേ സമയം അന്യഭാഷകളില്‍ സംസാരിച്ചാല്‍ അത് “ഭ്രാന്തന്‍ സഭ” എന്ന് വിളിക്കപ്പെടും (1 കൊരി.14:23). അതുകൊണ്ട് ഇത്തരം സഭകള്‍ ഒഴിവാക്കുക. എന്നാല്‍ അവിടുന്നു സഭകളോടും പറയുന്നു: “അന്യഭാഷകളില്‍ സംസാരിക്കുന്നത് വിലക്കരുത്” (1 കൊരി.14:39). അതാണ് ശരിയായ സന്തുലനം.

ആത്മാവിലുള്ള സ്നാനത്തിന്‍റെ ഉദ്ദേശ്യം

1975 ജനുവരിയില്‍ ഞാന്‍ പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ ശേഷം, മത്തായി 1-ാം അദ്ധ്യായം മുതല്‍ പുതിയ നിയമം വീണ്ടും വായിക്കാന്‍ ഞാന്‍ തീരുമാനിച്ചു. ആദ്യ ദിവസം തന്നെ, വചനത്തില്‍ നിന്ന് എനിക്ക് ലഭിച്ചത് ഞാന്‍ ആത്മാവിനാല്‍ നിറഞ്ഞിരിക്കുന്നു എന്ന ഉറപ്പായിരുന്നു. പരിശുദ്ധാത്മാവിലൂടെ മറിയ ഗര്‍ഭം ധരിച്ചതെങ്ങനെയെന്ന് ഞാന്‍ വായിച്ചു. എന്‍റെ മേല്‍ വന്നതുപോലെ ആത്മാവ് അവളുടെ മേല്‍ വന്നു. അന്നു മത്തായി 1:18-23-ല്‍ നിന്ന് ഞാന്‍ ഇനിപ്പറയുന്ന സത്യങ്ങള്‍ പഠിച്ചു:

  • ആത്മാവ് അവള്‍ക്കുവേണ്ടി ചെയ്തതെന്തെന്ന് മറിയക്ക് മാത്രം അറിയാമായിരുന്നതുപോലെ എനിക്കും അങ്ങനെയായിരിക്കും.
  • മറിയക്ക് താന്‍ ഗര്‍ഭിണിയാണെന്നതിന് അവളുടെ ശരീരത്തില്‍ ബാഹ്യ തെളിവുകളൊന്നും മാസങ്ങളോളം ഉണ്ടായിരുന്നില്ല. വളരെക്കാലമായി ആത്മാവ് എന്നില്‍ ചെയ്ത കാര്യങ്ങളെക്കുറിച്ച് എനിക്കും ബാഹ്യ ബോധം ഇല്ലായിരിക്കാം. എനിക്ക് വിശ്വാസത്താല്‍ ജീവിക്കേണ്ടി വരും. എന്നാല്‍ കാലം മുന്നോട്ടു പോയപ്പോള്‍ മറിയയ്ക്കും മറ്റുള്ളവര്‍ക്കും അവള്‍ക്കുണ്ടായ മാറ്റം കാണാന്‍ കഴിഞ്ഞു. കാലക്രമേണ, ദൈവം എന്താണ് ചെയ്തതെന്ന് എനിക്കും മറ്റുള്ളവര്‍ക്കും കൂടുതല്‍ കൂടുതല്‍ പ്രകടമാകും.
  • മറ്റുള്ളവര്‍ മറിയയെ തെറ്റിദ്ധരിക്കുകയും അവളെപ്പറ്റി മോശമായി സംസാരിക്കുകയും ചെയ്തു. ഞാനും ഇതിനെ നേരിടണം.
  • മറിയ മുഖേന യേശുവിന്‍റെ ശരീരം പുറത്തുകൊണ്ടുവരുവാന്‍ ആത്മാവ് മറിയയുടെ മേല്‍ വന്നു. ക്രിസ്തുവിന്‍റെ ജീവന്‍ എന്നിലൂടെ പുറപ്പെടുവിക്കാന്‍ ആത്മാവ് ആദ്യം എന്‍റെ മേല്‍ വന്നിരിക്കുന്നു; രണ്ടാമതായി, ‘ക്രിസ്തുവിന്‍റെ ശരീരം’ എന്‍റെ അധ്വാനത്താല്‍ നിര്‍മ്മിക്കപ്പെടട്ടെ.

ആത്മാവിന്‍റെ സ്നാനം (നിറവ്) നമ്മെ ആത്മീയ പോരാട്ടത്തിന്‍റെ മണ്ഡലത്തിലേക്ക് കൊണ്ടുവരുന്നു. നമ്മുടെ ആത്മാവില്‍ സംഘര്‍ഷം നേരിടാന്‍ ദൈവം നമ്മെ അനുവദിക്കുന്നു, അതുവഴി സാത്താന്‍റെയും എല്ലാ ദുരാത്മാക്കളുടെയും മേല്‍ നമുക്ക് നല്‍കിയിരിക്കുന്ന ശക്തമായ അധികാരം അറിയാന്‍ കഴിയും. ലൂക്കോസ് 10:19 ല്‍ യേശു പറഞ്ഞു.

“ശത്രുവിന്‍റെ സകല ശക്തിയുടെയും മേല്‍ ഞാന്‍ നിങ്ങള്‍ക്ക് അധികാരം തന്നിരിക്കുന്നു; ഒന്നും നിങ്ങളെ ഒരു തരത്തിലും ഉപദ്രവിക്കില്ല”.

ഗലീല തടാകത്തില്‍ ഒരു കൊടുങ്കാറ്റിനെ അഭിമുഖീകരിക്കാന്‍ ദൈവം യേശുവിന്‍റെ ശിഷ്യന്മാരെ അനുവദിച്ചല്ലോ. എന്തിനുവേണ്ടി? കൊടുങ്കാറ്റിനെ നിശ്ചലമാക്കാനുള്ള കര്‍ത്താവിന്‍റെ വലിയ ശക്തി അവര്‍ക്ക് അനുഭവിക്കാന്‍ കഴിയുന്നതിനുവേണ്ടിയായിരുന്നു!. ഇതും അതുപോലെയാണ്.

അധ്യായം 3

പ്രലോഭനവും പാപവും

ജീവിതം വളരെ ഹ്രസ്വമായതിനാല്‍, ജീവിതത്തില്‍ അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്നങ്ങളും നിങ്ങള്‍ പൂര്‍ണ്ണമായി ഉപയോഗിക്കുകയും അങ്ങനെ നിങ്ങളുടെ ഭൗമിക നാളുകളുടെ അവസാനത്തില്‍ ദൈവത്തിനു സമര്‍പ്പിക്കേണ്ട ജ്ഞാനത്തിന്‍റെ ഹൃദയം നേടുകയും വേണം (സങ്കീ. 90:12). കീഴടക്കപ്പെടാത്ത ഒരു പാപവും കൊണ്ട് നിങ്ങള്‍ ഈ ഭൂമിയില്‍ നിന്ന് പോകരുത്. പൂര്‍ണ്ണഹൃദയനായിരിക്കുക എന്നതിനര്‍ത്ഥം ഒരു കളങ്കവുമില്ലാതെ സ്വയം ദൈവത്തിന് സമര്‍പ്പിക്കാനുള്ള ജ്വലിക്കുന്ന ആഗ്രഹമാണ് (എബ്രാ. 9:14).

പ്രലോഭനവും പാപവും തമ്മില്‍ വ്യത്യാസമുണ്ട്. ഒരു ദുഷിച്ച ചിന്ത നിങ്ങളുടെ മനസ്സില്‍ മിന്നിമറയുന്നുവെങ്കില്‍, അത് പ്രലോഭനമാണ്. നിങ്ങള്‍ അതില്‍ തുടരുകയോ സ്വീകരിക്കുകയോ ചെയ്താല്‍ അത് പാപമായി മാറും. നിങ്ങള്‍ ഒരു പെണ്‍കുട്ടിയെ കാണുമ്പോള്‍ അവളെ മോഹിക്കാന്‍ നിങ്ങള്‍ പരീക്ഷിക്കപ്പെടുന്നു, അതാണ് പ്രലോഭനം. നിങ്ങള്‍ അവളെ നോക്കുകയോ അവളെക്കുറിച്ച് ചിന്തിക്കുകയോ ചെയ്യുന്നത് തുടരുകയാണെങ്കില്‍, നിങ്ങള്‍ പാപം ചെയ്യും. ആദ്യനോട്ടം പ്രലോഭനവും ഒഴിവാക്കാനാവാത്തതുമാണ്. രണ്ടാമത്തെ നോട്ടം പാപമാണ്  ഒഴിവാക്കാവുന്നതുമാണ്. ചില പ്രലോഭനങ്ങള്‍ മനസ്സില്‍ വരുമ്പോള്‍ നിങ്ങള്‍ അതിനാല്‍ സ്വയം അപലപിക്കേണ്ടതില്ല. യേശു പോലും തന്‍റെ മനസ്സില്‍ പരീക്ഷിക്കപ്പെട്ടു. നിങ്ങളുടെ ഇച്ഛ കൊണ്ട് “വേണ്ട” എന്ന് പറയണം. അപ്പോള്‍ നിങ്ങള്‍ ജയിക്കുന്നവനായിരിക്കും. “വേണ്ട” എന്ന് പറയാനുള്ള ശക്തിക്കുവേണ്ടിയാണ് യേശു നിലവിളിയോടെ സഹായത്തിനായി പ്രാര്‍ത്ഥിച്ചത് (എബ്രാ. 5:7). സഹായത്തിനായി നിങ്ങളും ഇതേ രീതിയില്‍ നിലവിളിക്കണം.

സാത്താന്‍ പരാജയപ്പെട്ടു

ഏകദേശം 2000 വര്‍ഷങ്ങള്‍ക്ക് മുമ്പ് യേശു ക്രൂശില്‍ സാത്താനെ പരാജയപ്പെടുത്തി.  അത് നിങ്ങള്‍ ഒരിക്കലും മറക്കാന്‍ പാടില്ലാത്ത കാര്യമാണ്. ഇന്ന് നാം ആ വിജയത്തില്‍ നില്‍ക്കുന്നു; വിജയം നേടാനല്ല നാം പോരാടുന്നത്. സാത്താന്‍ മനുഷ്യരെക്കാള്‍ വളരെ ശക്തനും മിടുക്കനുമാണ്. നൂറ്റാണ്ടുകളായി അവന്‍ കോടിക്കണക്കിന് ആളുകളെ കബളിപ്പിക്കുകയും ജയിക്കുകയും ചെയ്തു. എന്നാല്‍ നിങ്ങളുടെ മനസ്സാക്ഷി ശുദ്ധമാണെങ്കില്‍ (കുഞ്ഞാടിന്‍റെ രക്തം നിങ്ങളുടെ ഹൃദയത്തെ ശുദ്ധീകരിക്കുമ്പോള്‍) നിങ്ങള്‍ അവനോട് സംസാരിക്കുകയും യേശുവിന്‍റെ നാമത്തില്‍ അവനെ എതിര്‍ക്കുകയും ചെയ്യുമ്പോള്‍ (വെളി.12:11; യാക്കോബ് 4:7) അവന്‍ നിങ്ങളില്‍ നിന്ന് ഓടിപ്പോകും. ഇത് എപ്പോഴും ഓര്‍ക്കുക. ഞാന്‍ ഇത് വിശ്വസിക്കുകയും പ്രായോഗികമാക്കുകയും പ്രസംഗിക്കുകയും ചെയ്തിട്ടുണ്ട്.  ഇത് കേള്‍ക്കുന്നത് സാത്താന്‍ വെറുക്കുന്നു.

സാത്താനും അവന്‍റെ എല്ലാ പിശാചുക്കളും കാല്‍വരിയിലെ കുരിശില്‍ ഒരിക്കല്‍ എന്നെന്നേക്കുമായി സമ്പൂര്‍ണ്ണമായി തോല്‍പിക്കപ്പെട്ടുവെന്ന അറിവില്‍ നിങ്ങള്‍ വേരൂന്നി അടിസ്ഥാനപ്പെട്ടിരിക്കണം (എബ്രാ. 2:14; കൊലോ. 2:15). അപ്പോള്‍ സാത്താന് തന്നെക്കുറിച്ചുള്ള ഒരു ഭയവും നിങ്ങളില്‍ ഒരു സമയത്തും ഉണ്ടാക്കാന്‍ കഴിയില്ല. പിശാചിനെതിരെ ദൈവം എപ്പോഴും നിങ്ങളുടെ പക്ഷത്തുണ്ടെന്ന് ഓര്‍ക്കുക. “യേശുവിനെപ്പോലെ നിങ്ങളും ലോകത്തില്‍ ഇരിക്കുന്നു” (1 യോഹ. 4:17).

സാത്താനെ എതിര്‍ക്കുന്നതില്‍ വിശ്വസിക്കാന്‍ കര്‍ത്താവ് എന്നെ ആദ്യം പ്രോത്സാഹിപ്പിച്ചത് എന്‍റെ സ്വപ്നങ്ങളിലാണ്. പിശാച് എന്നില്‍ നിന്ന് ഓടിപ്പോകുന്നത് ഞാന്‍ സ്വപ്നം കണ്ടു. രാത്രിയില്‍ ഞാന്‍ ഉണരുമ്പോള്‍ യേശുവിന്‍റെ നാമത്തില്‍ സാത്താനെ എതിര്‍ക്കും.

സാത്താനോടും അവന്‍റെ ദുഷ്ടാത്മാക്കളോടും ഉള്ള ഇത്തരം സംഘട്ടനങ്ങള്‍ യഥാര്‍ത്ഥത്തില്‍ ദൈവികമായതും വ്യാജമായതും തമ്മില്‍ വേര്‍തിരിച്ചറിയാനുള്ള വിവേകത്തില്‍ വളരാനും നിങ്ങളെ സഹായിക്കും. ദൈവികമായത് എപ്പോഴും ക്രിസ്തുവിന്‍റെ ആത്മാവിനാല്‍ വിവരിക്കപ്പെടും-സത്യസന്ധത, വിനയം, വിശുദ്ധി, സ്നേഹം എന്നിവയുടെ ആത്മാവാണത്. ശക്തിയുടെ എല്ലാ പ്രകടനങ്ങളും ദൈവത്തില്‍ നിന്നുള്ള താണെന്ന് കരുതുന്നതിനാല്‍ പലരും വഞ്ചിക്കപ്പെടുന്നു. എന്നാല്‍ അത്തരം പല അമാനുഷിക പ്രകടനങ്ങളും സാത്താനില്‍ നിന്നാണ്.

ആത്മാവിന്‍റെ ചെറിയ പ്രേരണകള്‍ അനുസരിക്കാന്‍ എല്ലായ്പ്പോഴും ജാഗരൂകരായിരിക്കുക-ഉദാഹരണത്തിന്, അവന്‍ നിങ്ങളോട് ആവശ്യപ്പെടുമ്പോള്‍, ചില സമയങ്ങളില്‍ പെട്ടെന്നുള്ള പ്രാര്‍ത്ഥന നടത്തുക, അല്ലെങ്കില്‍ ഒരു വേദവാക്യം വായിക്കുക, അല്ലെങ്കില്‍ ആര്‍ക്കെങ്കിലും വേണ്ടി പ്രാര്‍ത്ഥിക്കുക, അല്ലെങ്കില്‍ ആരെയെങ്കിലും സന്ദര്‍ശിക്കുക, അല്ലെങ്കില്‍ ആരോടെങ്കിലും സംസാരിക്കുക, അല്ലെങ്കില്‍ ആരോടെങ്കിലും ക്ഷമ ചോദിക്കുക, അല്ലെങ്കില്‍ ആരോടെങ്കിലും ക്ഷമിക്കുക, അല്ലെങ്കില്‍ എന്തെങ്കിലും തിന്മയില്‍ നിന്ന് നിങ്ങളുടെ കണ്ണുകള്‍ തിരിക്കുക, അല്ലെങ്കില്‍ ദുഷിച്ച സംഭാഷണം കേള്‍ക്കുന്നത് നിര്‍ത്തുക, അല്ലെങ്കില്‍ സംഭാഷണം അശാസ്ത്രീയമായി നീങ്ങുമ്പോള്‍ നിങ്ങളുടെ സുഹൃത്തുക്കളുടെ സാന്നിധ്യം ഉപേക്ഷിക്കുക, അല്ലെങ്കില്‍ സംഭാഷണത്തില്‍ ഒരു പുതിയ ദിശ അവതരിപ്പിക്കാന്‍ ധൈര്യം കാണിക്കുക. ആത്മാവിന്‍റെ അത്തരം പ്രേരണകള്‍ അനുസരിച്ചുകൊണ്ട്, നിങ്ങള്‍ക്ക് ആത്മാവില്‍ ജീവിക്കാന്‍ പഠിക്കാം.

വിവേചനത്തിന്‍റെ പ്രാധാന്യം

നാം അന്ത്യത്തോട് അടുക്കുമ്പോള്‍ സഭയില്‍ പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനം കൂടുതല്‍ കൂടുതല്‍ ഉണ്ടാകും. വഞ്ചിക്കുന്ന ആത്മാക്കള്‍ ലോകത്ത് കൂടുതല്‍ കൂടുതല്‍ പ്രവര്‍ത്തിക്കും. അതിനാല്‍ നിങ്ങള്‍ വഞ്ചിക്കപ്പെടാതിരിക്കണമെങ്കില്‍ താഴെ പറയുന്നവ ശ്രദ്ധിക്കണം:

(1) വൈകാരിക വ്യാജങ്ങള്‍, (2) തീവ്രവാദം, (3) പരീശത്വം, (4) കള്‍ട്ട് മനോഭാവം.

ആത്മാവ് പ്രവര്‍ത്തിക്കുന്നിടത്ത് ശത്രുവും എപ്പോഴും പ്രവര്‍ത്തിക്കുന്നു. അതുകൊണ്ട് കാണുന്നതും കേള്‍ക്കുന്നതും എല്ലാം വിഴുങ്ങരുത്. വിവേചനമുള്ളവരായിരിക്കുക.

ശബ്ദവും വികാരവും ആത്മാവിന്‍റെ ചലനത്തെ അനുഗമിച്ചേക്കാം.  അത് ചില ആളുകളെ അവരുടെ മാനുഷിക തടസ്സങ്ങളില്‍ നിന്നും മനുഷ്യരോടുള്ള ഭയത്തില്‍ നിന്നും സ്വതന്ത്രരാകാന്‍ സഹായിക്കുന്നു. നാം നമ്മുടെ വികാരങ്ങളെ വിലകുറച്ച് കാണുന്നില്ല. കാരണം അവ നമ്മുടെ വ്യക്തിത്വത്തിന്‍റെ ദൈവദത്തമായ ഭാഗമാണ്. എന്നാല്‍ അതേ സമയം, നാം അവയെ അമിതമായി കാണരുത്. കാരണം ദൈവം കാണുന്നത് ഹൃദയത്തെയാണ്, വികാരങ്ങളെയല്ല. നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ നിങ്ങളുടെ ശബ്ദം ഉയര്‍ത്തുന്നത് നല്ലതാണ്. കാരണം അത് നിങ്ങളുടെ ചുറ്റുമുള്ള മറ്റുള്ളവരെപ്പറ്റി വളരെ കുറച്ചുമാത്രം ബോധവാന്മാരാകാന്‍ നിങ്ങളെ സഹായിക്കും. നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ നിങ്ങളുടെ കണ്ണുകള്‍ അടയ്ക്കുന്നത് പോലെയാണത്, അതുവഴി നിങ്ങള്‍ക്ക് നന്നായി ശ്രദ്ധ കേന്ദ്രീകരിക്കാനും നിങ്ങളുടെ ചുറ്റുമുള്ള മറ്റുള്ളവരാല്‍ ശ്രദ്ധ മാറിപ്പോകാതിരിക്കാനും ഇടയാക്കും. അത്തരം പ്രവര്‍ത്തനങ്ങള്‍ നിങ്ങളുടെ പ്രാര്‍ത്ഥനകളെ കൂടുതല്‍ ആത്മീയമാക്കില്ല. എന്നാല്‍ നിങ്ങളുടെ ചുറ്റുപാടുകളില്‍ നിന്ന് സ്വതന്ത്രരാകാന്‍ അവ നിങ്ങളെ സഹായിക്കുന്നു. പരിശുദ്ധാത്മാവിന്‍റെ ശക്തി പ്രകടമാകുന്നത് ശബ്ദഘോഷം കൊണ്ടല്ല, മറിച്ച് ഒരു വിശുദ്ധ ജീവിതം, സഭയിലെ ശക്തമായ ശുശ്രൂഷ, നിങ്ങളുടെ ജോലിസ്ഥലത്ത് കര്‍ത്താവിനുവേണ്ടിയുള്ള ലജ്ജയില്ലാത്ത സാക്ഷ്യം എന്നിവയിലൂടെയാണ്.

മനുഷ്യദേഹിയില്‍ (ബൗദ്ധിക ശക്തി, വൈകാരിക ശക്തി, ഇച്ഛാശക്തി എന്നിങ്ങനെ) വലിയ ശക്തിയുണ്ട്. പലരും ഇത് (യോഗയിലെ പോലെ) ചൂഷണം ചെയ്യുകയും അത് ആത്മാവിന്‍റെ ശക്തിയാണെന്ന് സങ്കല്‍പ്പിക്കുകയും ചെയ്യുന്നു. അത്തരം ശക്തിയാല്‍ നിങ്ങള്‍ വഞ്ചിക്കപ്പെടരുത്. പരിശുദ്ധാത്മാവ് എപ്പോഴും ക്രിസ്തുവിനെ മഹത്വപ്പെടുത്തും-മനുഷ്യരെയോ അനുഭവങ്ങളെയോ അല്ല. നിങ്ങള്‍ക്ക് ‘കള്ളനാണയം’ കണ്ടെത്താനുള്ള ഒരു ഉറപ്പായ മാര്‍ഗമാണിത്.

അച്ചടക്കം

“ദൈവം നമുക്ക് നല്‍കിയത് ഭീരുത്വത്തിന്‍റെ ആത്മാവല്ല, മറിച്ച് ശക്തിയുടെയും സ്നേഹത്തിന്‍റെയും അച്ചടക്കത്തിന്‍റെയും ആത്മാവാണ്” (2 തിമോ. 1:7). പരിശുദ്ധാത്മാവ് നിങ്ങളുടെ ജീവിതത്തില്‍ നിന്ന് എല്ലാ ഭയവും ഇല്ലാതാക്കുകയും ശക്തിയും സ്നേഹവും അച്ചടക്കവും പകരം വയ്ക്കുകയും ചെയ്യും.

അച്ചടക്കമില്ലാതെ ആര്‍ക്കും യഥാര്‍ത്ഥ ആത്മീയനാകാന്‍ കഴിയില്ല. ആത്മാവിന്‍റെ ഫലം ആത്മനിയന്ത്രണമാണ് (ഗലാ. 5:23). അച്ചടക്കമില്ലാത്ത ജീവിതം ചോര്‍ന്നൊലിക്കുന്ന പാത്രം പോലെയാണ്. എത്ര തവണ നിറച്ചാലും വീണ്ടും ശൂന്യമാകും. അത് ആവര്‍ത്തിച്ച് നിറയ്ക്കേണ്ടി വരും. നിങ്ങള്‍ കൂടുതല്‍ കൂടുതല്‍ അച്ചടക്കം പാലിക്കേണ്ട മൂന്ന് മേഖലകള്‍ ഇവയാണ്: (1) നിങ്ങളുടെ ശരീരം (2) നിങ്ങളുടെ സമയം (3) നിങ്ങളുടെ പണം എന്നിവയുടെ ഉപയോഗത്തില്‍.

റോമര്‍ 8:13 പറയുന്നത്, നാം ശരീരത്തിന്‍റെ പ്രവൃത്തികളെ ആത്മാവിനാല്‍ നിയന്ത്രിക്കണം എന്നാണ്. ഇത് ഹൃദയത്തില്‍ നിന്ന് വരുന്ന പ്രവൃത്തികളല്ല. കാരണം ഈ പ്രവൃത്തികള്‍ ബോധപൂര്‍വമായ പാപങ്ങളായിരിക്കും. ഇവ ശരീരത്തില്‍ നിന്ന് പുറപ്പെടുന്ന പ്രവൃത്തികളാണ്. ശരീരത്തെ അച്ചടക്കത്തില്‍ സൂക്ഷിക്കാത്തതിനാല്‍ സംഭവിക്കുന്ന അമിതഭക്ഷണം, അമിത ഉറക്കം, അലസത, അല്ലെങ്കില്‍ അനാവശ്യമായ സംസാരം തുടങ്ങിയ മേഖലകളില്‍ വെളിവാകുന്ന ശരീരത്തിന്‍റെ പ്രവൃത്തികളെ നിയന്ത്രിക്കാന്‍ പരിശുദ്ധാത്മാവ് ആഗ്രഹിക്കുന്നു. പ്രത്യേകിച്ച് നമ്മുടെ നാവിനെ നിയന്ത്രിക്കാന്‍ നമ്മെ സഹായിക്കാന്‍ ആഗ്രഹിക്കുന്നു.

നമ്മുടെ സമയം പരമാവധി പ്രയോജനപ്പെടുത്താന്‍ എഫെസ്യര്‍ 5:16 നമ്മോട് പറയുന്നു. നിങ്ങള്‍ അച്ചടക്കമുള്ളവരാണെങ്കില്‍, പാഴാക്കുന്ന സമയം ലാഭിക്കാം. തിരുവെഴുത്തുകള്‍ പഠിക്കാന്‍ ആ സമയം ഉപയോഗിക്കുകയും ചെയ്യാം. നിങ്ങള്‍ വിശ്രമിക്കുകയോ കളിക്കുകയോ ചെയ്യരുത് എന്നല്ല ഞാന്‍ ഉദ്ദേശിക്കുന്നത്. നിങ്ങള്‍ ഒരു സന്യാസി ആകരുത്, കാരണം സന്യാസം നിങ്ങളെ അടിമത്തത്തിലേക്ക് നയിക്കും. എന്നാല്‍ “ഒന്നും നഷ്ടപ്പെടാതിരിക്കാന്‍” ശിഷ്യന്മാര്‍ അപ്പത്തിന്‍റെ കഷണങ്ങള്‍ ശേഖരിച്ചതുപോലെ, സമയത്തിന്‍റെ “ശകലങ്ങള്‍” നിങ്ങള്‍ക്ക് എവിടെ നിന്ന് ശേഖരിക്കാമെന്ന് ചിന്തിക്കുക (യോഹന്നാന്‍ 6:12). നിങ്ങളുടെ സമയം പരമാവധി പ്രയോജനപ്പെടുത്താന്‍ അച്ചടക്കം പാലിക്കുക. എന്നാല്‍ അതിനെക്കുറിച്ച് ഒരു മതഭ്രാന്തനാകരുത്! ശാന്തമാകൂ.

ലൂക്കോസ് 16:11-ല്‍, പണത്തില്‍ അവിശ്വസ്തത കാണിക്കുന്നവര്‍ക്ക് ദൈവം യഥാര്‍ത്ഥ ആത്മീയ സമ്പത്ത് നല്‍കില്ലെന്ന് യേശു പറഞ്ഞു. പണത്തിന്‍റെ കാര്യത്തില്‍ കൊണ്ട് നീതിയുള്ളവരാകുക എന്നതാണ് ആദ്യപടി-വഞ്ചന പാടില്ല, എല്ലാ കടങ്ങളും തീര്‍ക്കുക മുതലായവ. അടുത്ത ഘട്ടം വിശ്വസ്തരായിരിക്കുക എന്നതാണ്  പണം പാഴാക്കല്‍, മിതത്വമില്ലാത്ത ജീവിതം, ഉപയോഗശൂന്യമായ ആഡംബരങ്ങള്‍, അനാവശ്യ ചെലവുകള്‍ എന്നിവ ഒഴിവാക്കുക. ക്രിസ്തീയ ജീവിതത്തില്‍ ദൈവത്തിന്‍റെ ഏറ്റവും മികച്ചത് ലഭിക്കുന്നത്  അവരുടെ ജീവിതത്തെ നിയന്ത്രിക്കാന്‍ പരിശുദ്ധാത്മാവിനെ അനുവദിക്കുന്നവര്‍ക്കാണെന്ന് ഓര്‍ക്കുക.

യേശുവിനോടുള്ള ഭക്തി

പരിശുദ്ധാത്മാവ് നിങ്ങളുടെ ഹൃദയത്തില്‍ വന്നിരിക്കുന്നത്  നിങ്ങള്‍ക്ക് കേവലം നല്ല അനുഭവങ്ങള്‍ നല്‍കാനല്ല, യേശുവിനെ മഹത്വപ്പെടുത്താനാണ്. അതിനാല്‍ കര്‍ത്താവിനോടുള്ള കൂടുതല്‍ ഭക്തിയിലേക്ക് നിങ്ങളെ ആകര്‍ഷിക്കാനും യേശുവിന്‍റെ മഹത്വം കൂടുതല്‍ കൂടുതല്‍ കാണിക്കാനും പരിശുദ്ധത്മാവിനെ അനുവദിക്കുക. യേശുവിന്‍റെ സ്നേഹത്താല്‍ (തന്നെ വെറുക്കുന്നവരെ രക്ഷിക്കാന്‍ സ്വയം നല്‍കിയ സ്നേഹം) നിങ്ങളുടെ ഹൃദയം നിറയ്ക്കാന്‍ ആത്മാവ് ശ്രമിക്കുന്നു. അതുവഴി നിങ്ങള്‍ക്ക് എല്ലാ ദൈവജനത്തെയും സ്നേഹിക്കാന്‍ കഴിയും (റോമ.5:5).

യേശുവിനോടുള്ള ഭക്തിയുടെ ലാളിത്യത്തില്‍ എപ്പോഴും നിങ്ങളെത്തന്നെ കാത്തുസൂക്ഷിക്കുക (2കൊരി.11:3). ഇത് ക്രിസ്തീയ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. കര്‍ത്താവിനോടുള്ള നിങ്ങളുടെ ലളിതമായ സ്നേഹം നഷ്ടപ്പെടുത്തുന്ന തരത്തില്‍ വിവിധ സിദ്ധാന്തങ്ങളെയും അവയുടെ വിശദീകരണങ്ങളെയും കുറിച്ച് ചിന്തിച്ചുകൊണ്ട് നിങ്ങളുടെ മനസ്സില്‍ ഒരിക്കലും സങ്കീര്‍ണ്ണമാക്കരുത്.

നിങ്ങള്‍ യേശുവിനോട് അര്‍പ്പണബോധമുള്ളവരായിരിക്കുമ്പോള്‍,  അവിടുത്തെ ശരീരമാകുന്നേ നിങ്ങളുടെ പ്രാദേശിക സഭയിലെ അംഗങ്ങള്‍ക്കായും നിങ്ങള്‍ സമര്‍പ്പിക്കപ്പെടും. ചില ദൈവമക്കളെപ്പോലെ പരിശുദ്ധാത്മാവ് ഇടുങ്ങിയ ചിന്താഗതിക്കാരനല്ല. അവരില്‍ ചിലരെപ്പോലെ അവന്‍ ഉപരിപ്ലവമായ സിദ്ധാന്തങ്ങളുടെ തലനാരിഴ കീറുന്നില്ല! അവിടുന്ന് ഹൃദയത്തെയാണ് കാണുന്നത്, ഒരു വ്യക്തിയുടെ ദൈവശാസ്ത്രപരമായ ധാരണയെയല്ല. ആത്മാര്‍ത്ഥ ഹൃദയങ്ങളെ കാണുന്നിടത്തെല്ലാം പരിശുദ്ധാത്മാവ് പ്രവര്‍ത്തിക്കുന്നു, ഉപദേശത്തെക്കുറിച്ചുള്ള അവരുടെ ധാരണ അപൂര്‍ണ്ണമാണെങ്കിലും പ്രശ്നമില്ല. കൊര്‍ന്നലിയോസിന്‍റെ വീട്ടില്‍ ചെന്നപ്പോള്‍ പത്രോസ് ഇത് തിരിച്ചറിഞ്ഞു; “ദൈവം പക്ഷപാതം കാണിക്കുന്നില്ല, എന്നാല്‍ തന്നെ ഭയപ്പെടുകയും നീതി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന എല്ലാവരെയും സ്വീകരിക്കുന്നു” (പ്രവൃത്തികള്‍ 10:34, 35). നിങ്ങള്‍ എപ്പോഴും പരിശുദ്ധാത്മാവിനെപ്പോലെ വിശാലഹൃദയരായിരിക്കണം-എല്ലാ കൂട്ടത്തിലും യഥാര്‍ത്ഥമായി ദൈവജനമായ എല്ലാവരോടും.

ഒറ്റപ്പെട്ടു നില്‍ക്കുന്നതിന്‍റെ അപകടം

ഒറ്റപ്പെടുത്തലിനെ സൂക്ഷിക്കുക. നിങ്ങളുടെ കൂട്ടായ്മയില്‍ നിന്ന് ഒരു ദൈവമക്കളെയും ഒരിക്കലും വിഛേദിക്കരുത്. ഇതാണ് ഇന്ന് മതവിശ്വാസികളായ പലരും ചെയ്യുന്നത്. ശത്രുക്കളുടെ ആക്രമണത്തില്‍ നിന്ന് നഗരത്തെ സംരക്ഷിക്കാന്‍ നെഹമ്യാവ് യെരൂശലേമിന്‍റെ മതിലുകള്‍ പണിതു. എന്നാല്‍ യഥാര്‍ത്ഥ യിസ്രായേലിലെ ആരെയെങ്കിലും നഗരത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ഒഴിവാക്കാനായിരുന്നില്ല അത്. ആ മതിലുകള്‍ക്ക് പുറത്ത് നാം സൂക്ഷിക്കേണ്ടത് സാത്താനെയും ലോകത്തെയുമാണ്, നമ്മോട് വിയോജിക്കുന്ന ദൈവമക്കളെയല്ല! ചില വിശ്വാസികളോടൊപ്പം പ്രവര്‍ത്തിക്കാന്‍ നമുക്ക് കഴിഞ്ഞേക്കില്ല, കാരണം ഉപദേശങ്ങളിലും മറ്റും വ്യത്യാസമുണ്ട്. എന്നാല്‍ എല്ലാ വിശ്വാസികളുമായും നമുക്ക് സഹവസിക്കാം.

സെഖര്യാവ് 2:4, 5-ല്‍ യെരൂശലേം “മതിലുകളില്ലാതെ” പണിയപ്പെടുമെന്ന് ദൈവം പറയുന്നു, കാരണം ദൈവം തന്നെ നഗരത്തിന് ചുറ്റും “അഗ്നിമതില്‍” ആയിരിക്കും. പരിശുദ്ധാത്മാവിന്‍റെ അഗ്നിയാണ് ഇന്ന് സഭയുടെ സംരക്ഷണഭിത്തിയായി നിലകൊള്ളുന്നത്. സഭയില്‍ ഈ തീ കത്തിക്കാന്‍ നാം അനുവദിച്ചാല്‍, പരിശുദ്ധാത്മാവ് അതിനെ എല്ലാ ലൗകിക സ്വാധീനങ്ങളില്‍ നിന്നും ശുദ്ധമായി സൂക്ഷിക്കും. ദൈവം തന്നെ നമുക്ക് ചുറ്റും അഗ്നി മതിലായി മാറാന്‍ പോകുന്നുവെങ്കില്‍, നമ്മുടെ സംഘത്തെ ശുദ്ധമായി നിലനിര്‍ത്താന്‍ മറ്റ് “നിയമങ്ങളുടെയും ചട്ടങ്ങളുടെയും മതില്‍” പണിയുന്നത് വിഡ്ഢിത്തമാണ്. അത്തരം മനുഷ്യ നിര്‍മ്മിത മതിലുകള്‍ എല്ലായ്പ്പോഴും എക്സ്ക്ലൂസിവിസം, പരീശത്വം, കള്‍ട്ടിസം എന്നിവയിലേക്ക് നയിക്കുന്നു (പ്രത്യക്ഷമായും ഈ മതിലുകള്‍ക്ക് പേരുകള്‍ നല്‍കിയിരിക്കുന്നത് ‘തിരുവെഴുത്താണ്’). ഇത്തരം തീവ്രവാദികളുടെ സ്വാധീനത്തില്‍ അകപ്പെടാതെ സൂക്ഷിക്കുക. ശിഷ്യത്വത്തിന്‍റെ ഇടുങ്ങിയ കവാടം യേശു രുപം നല്‍കിയതുപോലെ ഇടുങ്ങിയ തായി പ്രഖ്യാപിക്കുക എന്നതാണ് നമ്മുടെ കടമ-എന്നാല്‍ കൂടുതല്‍ ഇടുങ്ങിയതാക്കുകയല്ല!

മറ്റ് വിശ്വാസികള്‍ നിങ്ങളെ അവരുടെ തനതായ കൂട്ടായ്മയില്‍ നിന്ന് പുറത്താക്കിയാലും, നിങ്ങള്‍ അവരെ സ്നേഹിക്കുകയും അവരോട് തുറവിയും വിശാലഹൃദയവുമുള്ളവരായിരിക്കുകയും വേണം. എഡ്വിന്‍ മര്‍ഖമിന്‍റെ ഈ കവിത പറയുന്നത് പോലെ:

“അവര്‍ ഞങ്ങളെ പുറത്താക്കി ഒരു വൃത്തം വരച്ചു

‘ദൂരൂപദേശകര്‍’, ‘വിമതര്‍’  എന്നെല്ലാം പേരു നല്‍കി.

പക്ഷേ സ്നേഹത്തിനും ഞങ്ങള്‍ക്കും ജയിക്കാനുള്ള ബുദ്ധി ഉണ്ടായിരുന്നു

ഞങ്ങള്‍ ഒരു വൃത്തം വരച്ചു, അത് അവരെയും ഉള്‍ക്കൊള്ളു ന്നതായിരുന്നു”

അതാണ് ജയിക്കാനുള്ള വഴി-സ്നേഹത്തിന്‍റെ വഴി.

നിങ്ങളോട് വളരെയധികം ക്ഷമിക്കപ്പെട്ടിരിക്കുന്നുവെന്ന് അറിയുമ്പോള്‍, നിങ്ങള്‍ കര്‍ത്താവിനെ വളരെയധികം സ്നേഹിക്കും (ലൂക്കാ.7:47). മറ്റ് വിശ്വാസികള്‍ നിങ്ങളില്‍ നിന്ന് വ്യത്യസ്ത വീക്ഷണങ്ങള്‍ പുലര്‍ത്തുന്നവരാണെങ്കിലും നിങ്ങള്‍ അവരെയും സ്നേഹിക്കും.

അധ്യായം 4

നമ്മുടെ മുന്നിൽ കർത്താവ് മാത്രം

യേശുവിനെക്കുറിച്ച് ഇങ്ങനെ എഴുതിയിരിക്കുന്നു: അവന്‍ തന്‍റെ പിതാവിനെ എപ്പോഴും തന്‍റെ മുമ്പാകെ വച്ചിരുന്നു, അതിനാല്‍ അവന്‍റെ ഹൃദയം എപ്പോഴും സന്തോഷിച്ചു. അവന് “സന്തോഷത്തിന്‍റെ പൂര്‍ണ്ണത” ഉണ്ടായിരുന്നു, അവനെ പിന്തുണയ്ക്കാന്‍ പിതാവ് എപ്പോഴും അവന്‍റെ വലതുഭാഗത്ത് ഉണ്ടായിരുന്നു (പ്രവൃത്തികള്‍ 2:25, 26, സങ്കീ.16:10,11). അതിനാല്‍ എല്ലായ്പ്പോഴും കര്‍ത്താവിനെ നിങ്ങളുടെ മുന്‍പില്‍ വയ്ക്കുക, അപ്പോള്‍ സന്തോഷത്തിന്‍റെ പൂര്‍ണ്ണത നിങ്ങളുടെ ഭാഗമായിരിക്കും, നിങ്ങളെ എപ്പോഴും പിന്തുണയ്ക്കാന്‍ കര്‍ത്താവ് നിങ്ങളുടെ വലതുഭാഗത്ത് ഉണ്ടായിരിക്കും. അതിനാല്‍ നിങ്ങള്‍ക്കും കര്‍ത്താവിനും ഇടയില്‍ ആളുകളെയോ സാഹചര്യങ്ങളെയോ വരുവാന്‍ അനുവദിക്കരുത്.

ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്മാര്‍, കാരണം അവര്‍ ദൈവത്തെ കാണും (മത്താ. 5:8). അവര്‍ എല്ലാ സാഹചര്യങ്ങളിലും ദൈവത്തെ മാത്രമേ കാണൂ, ആളുകളെയും സാഹചര്യങ്ങളെയും കാണുകയില്ല. യേശുവിന്‍റെ സൗന്ദര്യത്താല്‍ നിങ്ങള്‍ കൂടുതല്‍ പിടിക്കപ്പെടുമ്പോള്‍, പ്രലോഭനത്തിന്‍റെ ശക്തി കുറയും. നിങ്ങള്‍ ആളുകളെയും സാഹചര്യങ്ങളെയും കര്‍ത്താവിലൂടെ കാണുമ്പോള്‍, ദൈവം ആ സാഹചര്യങ്ങളിലെല്ലാം ആ എല്ലാ ആളുകളിലൂടെയും നിങ്ങളുടെ ഏറ്റവും വലിയ നന്മയ്ക്കായി പ്രവര്‍ത്തിക്കുമെന്ന ഉറപ്പില്‍ നിങ്ങള്‍ “വിശ്രമത്തിലായിരിക്കും” (റോമ.8:28). എല്ലാ സാഹചര്യങ്ങളിലും വിശ്രമിക്കുന്ന ശീലം നിങ്ങള്‍ വളര്‍ത്തിയെടുക്കണം, ഇപ്പോള്‍ നിങ്ങള്‍ക്ക് വരുന്ന ദൈനംദിന ജീവിതത്തിലെ ചെറിയ പരീക്ഷണങ്ങളില്‍ അതു ശീലമാക്കിയാല്‍, ഭാവിയില്‍ വരാനിരിക്കുന്ന വലിയ പരീക്ഷകളെ മറികടക്കാന്‍ കഴിയും.

ഒരിക്കലും ഒരു മനുഷ്യനെയോ ഏതെങ്കിലും മനുഷ്യന്‍റെ രചനകളെയോ വിഗ്രഹമാക്കരുത്. യഥാര്‍ത്ഥ ദൈവിക മനുഷ്യരും യഥാര്‍ത്ഥ ആത്മീയ പുസ്തകങ്ങളും നിങ്ങളെ എപ്പോഴും യേശുവിലേക്കും (ജീവനുള്ള വചനം) ബൈബിളിലേക്കും (ലിഖിത വചനം) നയിക്കും. അത്തരം ആളുകളെ മാത്രം പിന്തുടരുക, അത്തരം പുസ്തകങ്ങള്‍ മാത്രം വായിക്കുക.

ദൈവത്തിൻ്റെ പരമാധികാരം

ദൈവത്തിന്‍റെ ശക്തിയുടെ ഏറ്റവും വലിയ പ്രകടനം സൃഷ്ടിയിലല്ല, സാത്താനെ പരാജയപ്പെടുത്തിയ കര്‍ത്താവായ യേശുവിന്‍റെ മരണത്തിലും പുനരുത്ഥാനത്തിലും ആയിരുന്നു (എഫേ.1:19, 20). യേശുവിന്‍റെ കുരിശുമരണമാണ് മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ തിന്മ. എന്നാല്‍ ഈ ഭൂമിയില്‍ നടന്നിട്ടുള്ളതില്‍ വച്ച് ഏറ്റവും നല്ല കാര്യം കൂടിയായിരുന്നു അത്. ചരിത്രത്തിലെ ഏറ്റവും മോശമായ സംഭവത്തെ ഏറ്റവും മികച്ചതാക്കി മാറ്റാന്‍ ദൈവം ശക്തനാണെങ്കില്‍, നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന എല്ലാ കാര്യങ്ങളും അവന്‍ നിങ്ങള്‍ക്ക് മഹത്വമുള്ള ഒന്നാക്കി മാറ്റുമെന്ന് നിങ്ങള്‍ക്ക് ഉറപ്പുണ്ടായിരിക്കണം (റോമ.8:28).

ആഡംബരമോ പ്രകടനമോ കാഹളനാദമോ ഇല്ലാതെ അദൃശ്യമായ രീതിയില്‍ പ്രവര്‍ത്തിക്കാനാണ് ദൈവം ഇഷ്ടപ്പെടുന്നത്. തല്‍ഫലമായി, ചില കാര്യങ്ങള്‍ സ്വാഭാവികമായോ യാദൃച്ഛികമായോ സംഭവിച്ചുവെന്ന് നിങ്ങള്‍ ചിലപ്പോള്‍ സങ്കല്‍പ്പിച്ചേക്കാം, യഥാര്‍ത്ഥത്തില്‍ അവ പ്രാര്‍ത്ഥനയ്ക്കുള്ള പ്രത്യേക ഉത്തരങ്ങളായിരുന്നു നിങ്ങളുടെ സ്വന്തം പ്രാര്‍ത്ഥനകള്‍ക്കും നിങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുന്ന മറ്റുള്ളവരുടെ പ്രാര്‍ത്ഥനകള്‍ക്കും ഉള്ള മറുപടി. പ്രവര്‍ത്തിക്കുന്ന രീതിയില്‍ തന്നെത്തന്നെ മറയ്ക്കുന്ന ദൈവമാണ് അവിടുന്ന് (യെശ. 45:15). ‘അവന്‍റെ രീതികള്‍ മനസ്സിലാക്കുന്നത് എത്ര അസാധ്യമാണ്” (റോമ.11:33 ലിവിംഗ്).

നിങ്ങള്‍ക്ക് കഴിയുന്നത് ചെയ്യുക-ബാക്കിയുള്ളത് ദൈവത്തിന് വിട്ടുകൊടുക്കുക. നിങ്ങളെ ബാധിക്കുന്ന എല്ലാ കാര്യങ്ങളിലും അവന്‍ പരമാധികാരിയായി ഭരിക്കും. നിങ്ങളുടെ തെറ്റുകളും പരാജയങ്ങളും പോലും കര്‍ത്താവ് ആത്മീയ ലാഭത്തിലേക്ക് മാറ്റും. ഇതാണ് നാം ആരാധിക്കുന്ന ദൈവം -ഈ ഭൂമിയിലെ എല്ലാ കാര്യങ്ങളും ഭരിക്കുന്നവന്‍. അതിനാല്‍, നിങ്ങള്‍ ഏറ്റു പറഞ്ഞ ഏതെങ്കിലും തെറ്റിനെക്കുറിച്ച് നിങ്ങള്‍ കുറ്റ ബോധത്തില്‍ ജീവിക്കേണ്ടതില്ല. അത്തരം ഖേദത്താല്‍ നിങ്ങളുടെ സന്തോഷം കവര്‍ന്നെടുക്കാന്‍ സാത്താനെ അനുവദിക്കരുത്. ദൈവം പരമാധികാരിയാണ്, അവന്‍ നമ്മുടെ തെറ്റുകള്‍ പോലും അവന്‍റെ മഹത്വത്തിനും നമ്മുടെ നന്മയ്ക്കും വേണ്ടി ആക്കിത്തീര്‍ക്കുന്നു. അഹങ്കാരം, ഏറ്റുപറയാത്ത പാപം എന്നിവയെക്കുറിച്ചു മാത്രമാണ് നിങ്ങള്‍ക്ക് എക്കാലവും ദുഃഖിക്കേണ്ടത്. എന്നിരുന്നാലും, നിങ്ങളുടെ മുന്‍കാല തെറ്റുകളെക്കുറിച്ച് സാത്താന്‍ നിങ്ങളെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കും – നിങ്ങളെ നിരുത്സാഹപ്പെടുത്താന്‍. നിങ്ങള്‍ നിങ്ങളുടെ മുന്‍കാല പരാജയങ്ങളെ ഓര്‍ത്ത് നിരുത്സാഹപ്പെടുന്നത് തുടരുകയാണെങ്കില്‍, സാത്താന് നിങ്ങളെ വീണ്ടും വീഴ്ത്തുന്നത് എളുപ്പമായിരിക്കും.

തിരമാലകള്‍ പ്രക്ഷുബ്ധമാകുമ്പോള്‍, നിങ്ങളുടെ ദര്‍ശനം പത്രോസിനെപ്പോലെ നിങ്ങളുടെ ചുറ്റുമുള്ള തിരമാലകളിലേക്കല്ല, യേശുവില്‍ത്തന്നെ ഉറപ്പിച്ചിരിക്കേണ്ടത് പ്രധാനമാണ് (മത്താ. 14:30). നിങ്ങളുടെ ജോലിസ്ഥലത്തോ നിങ്ങളുടെ ചുറ്റുപാടിലോ വലിയ കോളിളക്കങ്ങള്‍ ഉണ്ടായേക്കാം. എന്നാല്‍ നിങ്ങള്‍ യേശുവിനെ മാത്രം നോക്കിയാല്‍, പ്രക്ഷുബ്ധമായ കടലിന്മേല്‍ നിങ്ങള്‍ വിജയത്തോടെ നടക്കും.

അപകടങ്ങളിൽ നിന്നുള്ള സംരക്ഷണം

ആത്മാവിനാല്‍ അഭിഷേകം ചെയ്യപ്പെട്ടതിനുശേഷം യേശു വന്യമൃഗങ്ങളെയും (മര്‍ക്കോസ് 1:13) പിന്നെ വന്യരായ മനുഷ്യരെയും നേരിട്ടു (ലൂക്കോ 4:13-16, 28-30). എന്നാല്‍ അവര്‍ക്കൊന്നും അവനെ കൊല്ലാന്‍ കഴിഞ്ഞില്ല, കാരണം ദൈവത്തിന്‍റെ നാഴിക അതുവരെ അവനുവേണ്ടി വന്നിരുന്നില്ല. യോഹന്നാന്‍ 7:30-ലും നാം അത് വായിക്കുന്നു. ഇത് നമ്മെ സംബന്ധിച്ചും സത്യമായ ഒരു അത്ഭുതകരമായ വാക്യമാണ്, കാരണം ദൈവം യേശുവിനെ സ്നേഹിച്ചതുപോലെ നമ്മെയും സ്നേഹിക്കുന്നു (യോഹന്നാന്‍ 17:23).

ദൈവം നിങ്ങളെ രക്ഷിക്കുന്ന അപകടങ്ങള്‍ നിങ്ങളുടെ ജീവിതത്തെ സംരക്ഷിക്കുന്ന ദൈവത്തിന്‍റെ കരുതലിന്‍റെ സൂചനയായി എടുക്കുക- അല്ലാത്തപക്ഷം നിങ്ങള്‍ അത് മറന്നേക്കാം. നിങ്ങള്‍ക്ക് ചുറ്റും ഒരു വേലി ഉണ്ട് (ഇയ്യോബ് 1:10-12), ദൈവം അവനെ അനുവദിക്കുന്നതുവരെ സാത്താന് അതിലൂടെ കടന്നുവരാന്‍ കഴിയില്ല. നിങ്ങളില്‍ ഉള്ളവന്‍ ലോകത്തിലുള്ളവനേക്കാള്‍ വലിയവന്‍ (1 യോഹ. 4:4). നിങ്ങള്‍ മരണത്തില്‍ നിന്ന് രക്ഷപ്പെട്ട നിങ്ങളുടെ മുന്‍കാല ജീവിതത്തിലെ സംഭവങ്ങള്‍, നിങ്ങളുടെ ജീവിതം പൂര്‍ണ്ണമായും ദൈവത്തോട് കടപ്പെട്ടിരിക്കുന്നുവെന്ന് തിരിച്ചറിയാന്‍ നിങ്ങളെ സഹായിക്കും. അതിനാല്‍, അത്തരം സന്ദര്‍ഭങ്ങള്‍ നിങ്ങള്‍ ഓര്‍ക്കുന്നത് നല്ലതാണ്, അതുവഴി അവനോടുള്ള നിങ്ങളുടെ കടം നിങ്ങള്‍ തിരിച്ചറിയും.

പൗലോസ് “മരണത്തെ വീണ്ടും വീണ്ടും അഭിമുഖീകരിച്ചു” (2 കൊരി.11:23-ലിവിംഗ്), ദൈവത്താല്‍ സംരക്ഷിക്കപ്പെടുന്നത് വീണ്ടും വീണ്ടും അനുഭവിച്ചു. അങ്ങനെയാണ് അവന്‍ ശക്തനായ അപ്പോസ്തലനായത്. 2 കൊരിന്ത്യര്‍ 11:24-28-ല്‍, താന്‍ ഒരിക്കല്‍ 24 മണിക്കൂര്‍ കടലില്‍ ഒഴുകിനടന്നതും, മൂന്ന് തവണ കപ്പല്‍ തകര്‍ന്നതും, കവര്‍ച്ചക്കാരില്‍ നിന്ന് പലപ്പോഴും അപകടങ്ങള്‍ നേരിട്ടതും എങ്ങനെയെന്ന് അദ്ദേഹം വിവരിക്കുന്നു. പൗലൊസ് നേരിട്ടതിന്‍റെ ഒരു ചെറിയ ഭാഗം മാത്രമേ നിങ്ങള്‍ക്ക് നേരിടേണ്ടിവരൂ. എന്നാല്‍ വരും നാളുകളില്‍ അവിടുത്തേക്കുവേണ്ടിയുള്ള ഒരു ശുശ്രൂഷയ്ക്കായി ദൈവം നിങ്ങളെ ആ പരീക്ഷണങ്ങളിലൂടെ ഒരുക്കും.

നിങ്ങള്‍ അഭിമുഖീകരിക്കുന്ന വ്യത്യസ്ത സാഹചര്യങ്ങളില്‍ നിങ്ങള്‍ക്കായി അത്ഭുതങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് ദൈവത്തെ പരിമിതപ്പെടുത്താന്‍ നിങ്ങളുടെ അവിശ്വാസത്താല്‍ നിങ്ങള്‍ക്കു കഴിയും. ഗലാത്യര്‍ 3:5 (ലിവിംഗ്) പ്രസ്താവിക്കുന്നു, “നിങ്ങള്‍ ന്യായപ്രമാണം അനുസരിക്കാന്‍ ശ്രമിച്ചതിന്‍റെ ഫലമായി ദൈവം നിങ്ങള്‍ക്ക് പരിശുദ്ധാത്മാവിന്‍റെ ശക്തി നല്‍കുകയും നിങ്ങളുടെ ഇടയില്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ടോ? ഇല്ല, തീര്‍ച്ചയായും ഇല്ല. നിങ്ങള്‍ ക്രിസ്തുവില്‍ പൂര്‍ണ്ണമായി വിശ്വസിക്കുമ്പോഴാണ് അത് സംഭവിക്കുക.”

യെശയ്യാവ് 54:17-ലെ ദൈവത്തിന്‍റെ വാഗ്ദത്തം, നിങ്ങള്‍ക്കെതിരെ ഉണ്ടാക്കിയ ഒരു ആയുധവും ഒരിക്കലും വിജയിക്കുകയില്ല എന്നതാണ്. അത് നിങ്ങള്‍ക്ക് അവകാശപ്പെടാവുന്ന കാര്യമാണ്. എല്ലാ സാഹചര്യങ്ങളിലും ദൈവം തന്നെ നിങ്ങളെ ന്യായീകരിക്കുകയും ശക്തീകരിക്കുകയും ചെയ്യും (റോമ.8:33). നിങ്ങളുടെ ബലഹീനത തിരിച്ചറിയുമ്പോള്‍ മാത്രമേ നിങ്ങള്‍ക്ക് ശരിക്കും ശക്തനാകാന്‍ കഴിയൂ. താന്‍ ബലഹീനനാകാന്‍ തിരഞ്ഞെടുത്തതുകൊണ്ടാണ് യേശു ക്രൂശിക്കപ്പെട്ടത് (2 കൊരി.12:9, 13:4 കാണുക). ഒരു സ്തുതിഗീതത്തിലെ വരികള്‍ ഇങ്ങനെ:

“കർത്താവേ, എന്നെ ബന്ദിയാക്കൂ, അപ്പോൾ ഞാൻ സ്വതന്ത്രനാകും;
എൻ്റെ വാൾ എറിഞ്ഞുകളയാൻ എന്നെ നിർബന്ധിക്കുക, ഞാൻ ജയിക്കും.
എല്ലാത്തിനും ദൈവത്തെ സ്തുതിക്കുന്നു”.

നിങ്ങള്‍ ദൈവത്താല്‍ അംഗീകരിക്കപ്പെടാന്‍ യോഗ്യനല്ലെന്ന് നിരന്തരം തോന്നുകയാണെങ്കില്‍, ജീവിതം നിങ്ങള്‍ക്ക് ദുസ്സഹമാകും. നിങ്ങള്‍ ഒരിക്കലും അങ്ങനെ വിലപിക്കരുത്, പകരം നിങ്ങളായിരിക്കുന്നതു പോലെ ക്രിസ്തുവില്‍ നിങ്ങളെ സ്വീകരിച്ചതിന് ദൈവത്തിന് നന്ദി പറയുക. ദൈവം നിങ്ങളെ കൈക്കൊണ്ട എല്ലാ കാര്യങ്ങളെയും കുറിച്ച് നിങ്ങള്‍ ചിന്തിക്കുമ്പോഴെല്ലാം കര്‍ത്താവിന് നന്ദി പറയുകയും സ്തുതിക്കുകയും ചെയ്യുക. പരാതിപ്പെടുന്നതിനും പിറുപിറുക്കുന്നതിനുമുള്ള എല്ലാ ചിന്തകളും വൃത്തികെട്ട, ലൈംഗിക ചിന്തകളോട് തുല്യമാക്കണം-പൂര്‍ണ്ണമായും ഒഴിവാക്കണം.

നിങ്ങളുടെ ‘പുറന്തള്ളല്‍ സംവിധാനം’ ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ പുറത്തുനിന്നുള്ള യാതൊന്നും നിങ്ങളെ ഒരിക്കലും മലിനമാക്കുകയില്ല (മര്‍ക്കോസ് 7:18-23). പല ബാഹ്യ കാര്യങ്ങളിലും നിങ്ങള്‍ അന്ധനും ബധിരനുമാകുന്ന ശീലം വളര്‍ത്തിയെടുക്കണം (യെശ. 42:19, 20). നിങ്ങള്‍ കാണുന്നതും കേള്‍ക്കുന്നതും എല്ലാം ആദ്യം നിങ്ങളുടെ മനസ്സില്‍ ക്രമീകരിക്കണം. അവയില്‍ പലതും നിങ്ങളുടെ മനസ്സില്‍ നിന്ന് ഉടനടി ഇല്ലാതാക്കണം-ഉദാഹരണത്തിന്, മറ്റുള്ളവര്‍ നിങ്ങളോട് ചെയ്ത തിന്മകള്‍, ഭാവിയെക്കുറിച്ചുള്ള ആകുല ചിന്തകള്‍ തുടങ്ങിയവ. അപ്പോള്‍ മാത്രമേ നിങ്ങള്‍ക്ക് എല്ലാ സാഹചര്യങ്ങളിലും വിശ്രമിക്കാനും കര്‍ത്താവിനെ സ്തുതിക്കാനും കഴിയൂ.

നമുക്ക് സ്തുതിയുടെയും സന്തോഷത്തിന്‍റെയും ആത്മാവ് നല്‍കാനാണ് യേശു വന്നത് (യെശ.61:1-3). കാല്‍വരിയിലേക്ക് പോകുന്നതിനുമുമ്പ് കര്‍ത്താവു തന്നെ ഒരു ഗാനം ആലപിച്ചു (മത്താ. 26:30). അവന്‍ ഇപ്പോള്‍ സഭയിലെ പാട്ടുകാരന്‍ ആണ് (എബ്രാ. 2:12). നാം ദൈവത്തെ സ്തുതിക്കുമ്പോള്‍, നമ്മുടെ ഹൃദയങ്ങളില്‍ അവനുവേണ്ടി ഒരു സിംഹാസനം ഉണ്ടാക്കുന്നു (സങ്കീ. 22:3). നാം അവന്‍റെ സ്തുതി പാടുന്നു എന്നതാണ് നമ്മുടെ വിശ്വാസത്തിന്‍റെ തെളിവ് (സങ്കീ. 106:12). ദൈവം പ്രപഞ്ച സിംഹാസനത്തില്‍ ഇരിക്കുന്നുവെന്നും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന എല്ലാ കാര്യങ്ങളും അവന്‍റെ വ്യക്തമായ അനുവാദത്തോടെയാണെന്നും നിങ്ങള്‍ വിശ്വസിക്കുന്നുവെന്നും അങ്ങനെ നിങ്ങള്‍ തെളിയിക്കുന്നു. (“എനിക്ക് എന്ത് സംഭവിക്കുന്നു എന്നതിന്‍റെ എല്ലാ വിശദാംശങ്ങളും അവനറിയാം” ഇയ്യോബ് 23:10 ലിവിംഗ്). ബൈബിളിലെ ദൈവത്തിന്‍റെ പരമാധികാരത്തെക്കുറിച്ചുള്ള ഏറ്റവും സമ്പൂര്‍ണ്ണമായ പ്രസ്താവന നെബൂഖദ്നേസര്‍ ദൈവത്താല്‍ ശിക്ഷിക്കപ്പെട്ടതിനുശേഷം നടത്തിയതാണ്. അവന്‍ പറഞ്ഞു, “ദൈവം ഭൂമിയിലെ മനുഷ്യരെ ഒന്നുമില്ലായ്മയായി കാണുന്നു. സ്വര്‍ഗ്ഗത്തിലെ ദൂതന്മാരും ഭൂമിയിലുള്ളവരും അവന്‍റെ നിയന്ത്രണത്തിലാണ്. ആര്‍ക്കും അവന്‍റെ ഇഷ്ടത്തെ എതിര്‍ക്കാനോ അവന്‍ ചെയ്യുന്നതിനെ ചോദ്യം ചെയ്യാനോ കഴിയില്ല” (ദാനിയേ.4:35-ഗുഡ്ന്യൂസ് ബൈബിള്‍). അപ്പോഴാണ് നെബൂഖദ്നേസര്‍ “സുബോധമുള്ളവനായത്” (ദാനിയേ.4:36). ബുദ്ധിയുള്ള ഓരോ വിശ്വാസിയും അത് വിശ്വസിക്കും. അതാണ് ദൈവം ആഗ്രഹിക്കുന്ന വിശ്വാസം. അത്തരം വിശ്വാസികള്‍ എല്ലാ സമയത്തും എല്ലാ സാഹചര്യങ്ങളിലും ദൈവത്തെ സ്തുതിച്ചുകൊണ്ടേയിരിക്കും.

ശിശുക്കള്‍ ദേവാലയത്തില്‍ സ്തുതികള്‍ മുഴക്കുന്നതായി ശാസ്ത്രിമാരും ഭരണാധികാരികളും പരാതിപ്പെട്ടപ്പോള്‍, സ്തുതികള്‍ യഥാര്‍ത്ഥത്തില്‍ ശിശുക്കള്‍ക്കു മാത്രമാണെന്ന് യേശു പറഞ്ഞു (മത്താ. 21:16, സങ്കീര്‍ത്തനം 8:2 ഉദ്ധരിക്കുകയാണു ചെയ്തത്. “നീ പഠിപ്പിച്ചതു പോലെ കൊച്ചുകുട്ടികള്‍ നിന്നെ പൂര്‍ണ്ണമായി സ്തുതിക്കും” ലിവിംഗ് ബൈബിള്‍). നമ്മുടെ സ്തുതിയെ ദൈവത്തിന് സ്വീകാര്യമാക്കുന്നത് നാം ഉപയോഗിക്കുന്ന വാക്കുകളല്ല, മറിച്ച് താഴ്മയും ഹൃദയശുദ്ധിയുമാണ് (എല്ലാ ശിശുക്കള്‍ക്കും ഉള്ളത്) എന്ന് അത് നമ്മെ പഠിപ്പിക്കുന്നു. ശിശുക്കള്‍ ഒരിക്കലും പിറുപിറുക്കുകയോ പരാതിപ്പെടുകയോ ചെയ്യാറില്ല അത് നമ്മുടെ സ്തുതി ദൈവത്തിന് സ്വീകാര്യമാക്കുന്ന മറ്റൊരു കാര്യമാണ്. നമ്മുടെ ജീവിതത്തില്‍ ഒരു പിറുപിറുക്കലിന്‍റെയോ പരാതിയുടെയോ മണം പോലുമില്ലാതിരിക്കുമ്പോള്‍, രാവിലെയോ, ഉച്ചയോ രാത്രിയോ ആയാലും ആഴ്ചയിലെ ഏഴ് ദിവസവും, എല്ലാ വര്‍ഷവും, എല്ലാ ആഴ്ചയും നമ്മള്‍ ദൈവത്തെ സ്തുതിക്കുകയാണ്. നമ്മുടെ സ്തുതി ഇനി ഞായറാഴ്ച രാവിലെ ചെയ്യുന്ന ഒരു ആചാരമല്ല, മറിച്ച് അതു ജീവിതത്തിന്‍റെ ഭാഗമാണ്. നമ്മുടെ ദൈനംദിന ജീവിതം. ഈ സ്തുതിയില്‍ ദൈവം സന്തോഷിക്കുന്നു-നമ്മള്‍ താളം തെറ്റി പാടിയാലും.

പുതിയ ഉടമ്പടി

നാം ദൈവരാജ്യത്തില്‍ പ്രവേശിക്കണമെങ്കില്‍ നമ്മുടെ നീതി പരീശന്മാരുടെ നീതിയെക്കാള്‍ കൂടുതലായിരിക്കണം (മത്താ. 5:20)-അത് പ്രത്യേകിച്ച് പത്താം കല്‍പ്പന പാലിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. പരീശന്മാരുടെ നീതിയില്‍ 10 കല്‍പ്പനകളില്‍ ആദ്യത്തെ 9 എണ്ണം പുറമേ ആചരിക്കുന്നതുമായി ബന്ധപ്പെട്ടതായിരുന്നു. ഫിലിപ്പിയര്‍ 3:6 ല്‍ പൗലൊസ് പറയുന്നു, ഈ 9 കല്പനകളെ സംബന്ധിച്ചിടത്തോളം താന്‍ കുറ്റമറ്റവനായിരുന്നു.

എന്നാല്‍ പത്താം കല്‍പ്പന വന്നപ്പോള്‍, “മോഹിക്കരുത്”. പൗലൊസിന് അത് പാലിക്കാന്‍ കഴിഞ്ഞില്ല. (റോമര്‍ 7:7) അവന്‍ തന്‍റെ ഹൃദയത്തില്‍ എല്ലാത്തരം മോഹവും കണ്ടെത്തി. അവന്‍ വിടുതലിനായി കൊതിച്ചു (റോമ.7:24). എന്നാല്‍ മോഹത്തിന്‍റെ പാപത്തില്‍ നിന്ന് തന്‍റെ ഹൃദയത്തെ സൂക്ഷിക്കുക അസാധ്യമാണെന്ന് അവന്‍ കണ്ടെത്തി. പുതിയ ഉടമ്പടിയില്‍ ദൈവം ഹൃദയശുദ്ധി ആഗ്രഹിക്കുന്നുവെന്ന് അവനറിയാമായിരുന്നു. ആ പരിശുദ്ധി അവനില്ലായിരുന്നു, പക്ഷേ അതിനായി കൊതിച്ചു. ദൈവം പൗലൊസിന്‍റെ വിശപ്പ് കണ്ടു, പുതിയ ഉടമ്പടിയുടെ കീഴിലുള്ള വഴി കാണാന്‍ അവന്‍റെ കണ്ണുകള്‍ തുറന്നു, അത്തരം മോഹങ്ങളില്‍ നിന്ന് മുക്തമായ ഒരു ശുദ്ധമായ ഹൃദയം അവനുണ്ടായി.

റോമര്‍ 8-ല്‍ പൗലോസ് വിവരിക്കുന്നത് ഇതാണ്. ദൈവം നമുക്കുവേണ്ടി ഒരുക്കിയിരിക്കുന്ന കരുതലിനെക്കുറിച്ച് അവിടെ അദ്ദേഹം പറയുന്നു. പരിശുദ്ധാത്മാവിലൂടെ, അവന്‍ നമുക്ക് ക്രിസ്തുവിന്‍റെ ജീവിതം നല്‍കുന്നു (8:2), അതിനാല്‍ നിയമത്തിന്‍റെ ആവശ്യകത (“നിങ്ങള്‍ സ്നേഹിക്കണം” (റോമ.13:9, 10) ‘നിങ്ങള്‍ മോഹിക്കരുത്” എന്നതിന്‍റെ എതിരായ നല്ല വശം) ഇപ്പോള്‍ നമ്മുടെ ഉള്ളില്‍ നിറവേറാന്‍ കഴിയും (റോമ.8:4). പൗലോസിന് ഉണ്ടായിരുന്ന അതേ സത്യസന്ധതയും വിശപ്പും നമുക്കുണ്ടെങ്കില്‍, അവന്‍ അനുഭവിച്ച അതേ ജീവിതത്തിലേക്ക് ദൈവം നമ്മെയും നയിക്കും-കാരണം ദൈവത്തിനു മുഖപക്ഷം ഇല്ല.

നിയമവും സുവാര്‍ത്തയും തമ്മിലുള്ള വ്യത്യാസത്തിന്‍റെ ഒരു ദൃഷ്ടാന്തം ഇതാ: ഒരു മനുഷ്യന് ഒരു പന്നിയെ വൃത്തിഹീനമായ ഒരു തെരുവിലൂടെ നടക്കാന്‍ കൊണ്ടുപോകാം, അതിന്‍റെ കഴുത്തില്‍ ബലമുള്ള ചങ്ങലകൊണ്ട് മുറുകെപ്പിടിച്ചുകൊണ്ട് അതിനെ ചവറ്റുകുട്ടയില്‍ എച്ചില്‍ തിന്നാന്‍ പോകാതെ സൂക്ഷിക്കാം. “നിയമത്തിന്‍ കീഴിലായിരിക്കുക” എന്നതിന്‍റെ അര്‍ത്ഥം ഇതാണ്. അവിടെ കല്‍പ്പനകളുടെ നിയന്ത്രണത്താല്‍ ന്യായവിധിയെക്കുറിച്ചുള്ള ഭയവും പ്രതിഫലത്തിന്‍റെ പ്രതീക്ഷയും കൊണ്ട് നാം ശുദ്ധരായി സൂക്ഷിക്കപ്പെടുന്നു. എന്നാല്‍ ഇപ്പോള്‍ ന്യായപ്രമാണത്തിന് ചെയ്യാന്‍ കഴിയാത്തത് ദൈവം നമുക്കുവേണ്ടി ചെയ്യുന്നു. അവന്‍ ഒരു പൂച്ചയുടെ സ്വഭാവം പന്നിക്കുള്ളില്‍ ഇടുന്നു. ഈ പുതിയ പ്രകൃതി അതിന് എല്ലായ്പ്പോഴും വൃത്തിയായി തുടരാന്‍ ആഗ്രഹം നല്‍കുന്നു. മേലാല്‍ മാലിന്യം ആഗ്രഹിക്കുന്നില്ല. അതിനാല്‍ ചങ്ങല (നിയമം) ഇനി ആവശ്യമില്ല. ഇതാണ് നമ്മെ നീതിമാന്മാരാക്കാനുള്ള ദൈവത്തിന്‍റെ മാര്‍ഗം-കല്‍പ്പനകളുടെ ഒരു ശൃംഖലയാല്‍ പുറമേ നിന്ന് നമ്മെ തടയുന്നതിലൂടെയല്ല, മറിച്ച് വിശുദ്ധിയില്‍ ആനന്ദിക്കുന്ന അവന്‍റെ സ്വഭാവത്തില്‍ നമ്മെ ആന്തരികമായി പങ്കാളികളാക്കിക്കൊണ്ടാണ്.

പാപത്തിനെതിരായ വിജയം

ബോധപൂർവമായ പാപത്തിൻ്റെ (പാപമാണെന്ന് നിങ്ങൾക്കറിയാവുന്നത്) മേലുള്ള പൂർണ്ണമായ വിജയത്തിനായി പൂർണ്ണഹൃദയത്തോടെ അന്വേഷിക്കുക – എത്ര സമയമെടുത്താലും ദൈവം തീർച്ചയായും അത് നിങ്ങൾക്ക് നൽകും. ഓരോ തവണയും നിങ്ങൾ ഏതെങ്കിലും പാപത്തിൽ വീഴുമ്പോൾ നിങ്ങൾ വിലപിക്കുന്നുവെങ്കിൽ, അത് ദൈവത്തിനു നല്കുന്ന സൂചന പാപത്തിൻ്റെ മേൽ വിജയത്തിൻ്റെ ജീവിതത്തിനായി നിങ്ങൾ ശരിക്കും ദാഹിക്കുന്നു എന്നാണ്. പരിശുദ്ധാത്മാവിനാൽ നിറയുന്നത് പാപത്തിന്മേൽ നിങ്ങൾക്ക് സ്വയമേവ വിജയം ലഭിക്കുമെന്ന് ഉറപ്പുനൽകുന്നില്ല. ദിവസേന കുരിശ് എടുത്തുകൊണ്ടും ദൈവവചനത്തെ മനസ്സിൽ നിറച്ചുകൊണ്ടും വിജയത്തിനായുള്ള പോരാട്ടം നടത്തണം. ഈ രണ്ടു കാര്യങ്ങളിലും പരിശുദ്ധാത്മാവ് നമ്മെ സഹായിക്കും.

പാപത്തിന്മേൽ വിജയം നേടുക, യോഗങ്ങളിൽ സാക്ഷ്യം പറയുക, സഹപ്രവർത്തകരോട് സാക്ഷീകരിക്കുക തുടങ്ങിയവയെല്ലാം നീന്തൽ പഠിക്കുന്നതിന് സമാനമാണ്. പ്രാരംഭ ഘട്ടം ഏറ്റവും ബുദ്ധിമുട്ടാണ്. എന്നാൽ അവ ചെയ്യുന്നത് നിങ്ങൾ ആസ്വദിക്കുന്നതായി പിന്നീട് നിങ്ങൾ കണ്ടെത്തും. അതുകൊണ്ട് ഈ കാര്യങ്ങളിലെല്ലാം “വെള്ളത്തിൽ ചാടാൻ” മടിക്കരുത്. നിങ്ങൾ മുങ്ങുകയില്ല. അങ്ങനെയാണ് നിങ്ങൾ “നീന്താൻ” പഠിക്കുന്നത്. നിങ്ങൾ മടിച്ചുനിൽക്കുകയാണെങ്കിൽ, “ജലത്തെ” (ആളുകളെ) നിങ്ങൾ കൂടുതൽ കൂടുതൽ ഭയപ്പെടുന്നതായി നിങ്ങൾ കണ്ടെത്തും. മനുഷ്യരോടുള്ള ഭയത്തിൽ നിന്ന് നിങ്ങളെ മോചിപ്പിക്കാൻ ദൈവത്തോട് അപേക്ഷിക്കുക. നമുക്കെല്ലാവർക്കും ആവശ്യമായ ഏറ്റവും വലിയ സ്വാതന്ത്ര്യങ്ങളിലൊന്നാണിത്.

പ്രലോഭനങ്ങളും തെറ്റുകളും നിങ്ങളുടെ ജീവിതാവസാനം വരെ നിങ്ങളുടെ ജീവിതത്തിൻ്റെ സ്ഥിരമായ ഭാഗമായിരിക്കും. എന്നാൽ ബോധപൂർവമായ പാപത്തിൻ്റെ മേൽ നിങ്ങൾക്ക് വിജയത്തിലെത്താൻ കഴിയും – കുറച്ച് സമയത്തിന് ശേഷം. അതിനുശേഷം വീഴുന്നത് അപൂർവമായിരിക്കും.

നിങ്ങൾ കീഴടക്കേണ്ട ഏറ്റവും വലിയ മോഹം (എല്ലാ യുവാക്കളെയും പോലെ) ലൈംഗിക മോഹമാണ്. അത് എല്ലാ മനുഷ്യരുടെയും മുമ്പിൽ ഒരു ഗോലിയാത്തിനെപ്പോലെ നിന്നുകൊണ്ട് പറയുന്നു: “ഞാൻ നിങ്ങളെ ജയിച്ചാൽ, നിങ്ങൾ ഞങ്ങളെ, ഫെലിസ്ത്യരെ, (എല്ലാ മോഹങ്ങളെയും) സേവിക്കും; എന്നാൽ നിങ്ങൾ എന്നെ ജയിച്ചാൽ ഞങ്ങൾ എല്ലാവരും നിങ്ങളെ സേവിക്കും” (1 ശമുവൽ 17:9). ദാവീദ് ഗോലിയാത്തിനെ കൊന്നപ്പോൾ, ദൈവത്തിൻ്റെ ശക്തിയാൽ, എല്ലാ ഫെലിസ്ത്യരും ഓടിപ്പോയി യിസ്രായേല്യരാൽ കൊല്ലപ്പെട്ടു (1 ശമുവൽ 17:51,52). അതുപോലെ, നിങ്ങൾ ലൈംഗികാസക്തിയെ കീഴടക്കുമ്പോൾ, നിങ്ങളുടെ മറ്റ് പല മോഹങ്ങളും കീഴടക്കാൻ എളുപ്പമായിത്തീരുന്നതായി നിങ്ങൾ കണ്ടെത്തും.

ഏതെങ്കിലും പെൺകുട്ടിയുമായുള്ള വളരെ അടുത്ത സൗഹൃദത്തിൽ നിന്ന് ഓടിപ്പോകുക. നിങ്ങളുടെ മോഹങ്ങളെ പ്രകോപിപ്പിക്കുകയും ഉത്തേജിപ്പിക്കുകയും ചെയ്യുന്ന സാഹിത്യത്തിൽ നിന്ന് ഓടിപ്പോകുക (ഇതിൽ ഞാൻ “ഇൻ്റർനെറ്റ് സൈറ്റുകൾ” കൂടി ചേർക്കും). വ്യർഥമായ ടിവി പ്രോഗ്രാമുകൾ കാണുന്നതിലൂടെയുള്ള സമയനഷ്ടത്തിൽ നിന്ന് പോലും ഓടിപ്പോകുക. കിംവദന്തികൾ കേൾക്കുന്നതിൽ നിന്ന് ഓടിപ്പോകുക. തിന്മ കേൾക്കുന്നതും തിന്മ വായിക്കുന്നതും തിന്മയെ കാണുന്നതും തിന്മയെക്കുറിച്ച് അറിവുള്ളവരാക്കും. എന്നാൽ നിങ്ങൾക്ക് എന്തിനാണ് ആ വൃത്തികെട്ട വിവരങ്ങൾ വേണ്ടത്? അത് നിങ്ങളെ മലിനമാക്കുകയും നശിപ്പിക്കുകയും ചെയ്യും. ഇനി മുതൽ അത്തരം എല്ലാ വിവരങ്ങളുടെയും മുൻപിൽ നിങ്ങൾ നിങ്ങളുടെ ചെവികളും കണ്ണുകളും അടയ്ക്കണം. മറ്റുള്ളവർ ചെയ്യുന്ന തിന്മ അറിയുന്നത്, നിങ്ങളെ ഒരിക്കലും ജ്ഞാനിയാക്കില്ല.

“തിന്മയുടെ കാര്യങ്ങളിൽ ശിശുക്കളെപ്പോലെ” ആയിരിക്കാൻ ബൈബിൾ നമ്മെ ഉദ്ബോധിപ്പിക്കുന്നു (1 കൊരി. 14:20). ഒരു കുട്ടിയുടെ മനസ്സ് എല്ലാ തിന്മകളിൽ നിന്നും ശുദ്ധമാണ്. ദുഷിച്ച വിവരങ്ങളാൽ നമ്മുടെ മനസ്സിനെ മലിനമാക്കാൻ നാം വർഷങ്ങളോളം ചെലവഴിച്ചുവെങ്കിലും, ഇപ്പോൾ അതിൽ നിന്ന് സ്വതന്ത്രരാകാൻ നാം ശരിക്കും ആഗ്രഹിക്കുന്നുവെങ്കിൽ, ഒരിക്കൽ ഒരു കുട്ടിയുടെ ശുദ്ധമായ മനസ്സ് ലഭിക്കാൻ പരിശുദ്ധാത്മാവ് നമ്മെ സഹായിക്കും എന്നതാണ് സുവിശേഷത്തിൻ്റെ സുവാർത്ത. ദൈവത്തിൻ്റെ കൃപ നമുക്കായി ചെയ്യുന്നത് ഇതാണ്. ദൈവത്തിനു സ്തുതി!

“തിന്മയിൽ അജ്ഞന്മാരും നന്മയിൽ ജ്ഞാനികളും” (റോമ. 16:19) ആകാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു. അതിനാൽ യേശു എങ്ങനെ ജീവിച്ചുവെന്ന് നിങ്ങളെ കാണിക്കാൻ പരിശുദ്ധാത്മാവിനോട് ആവശ്യപ്പെടുക. “നന്മയിൽ ജ്ഞാനി” ആകുന്നത് എന്താണെന്ന് അപ്പോൾ നിങ്ങൾ അറിയും.

അധ്യായം 5

യേശു പ്രലോഭിപ്പിക്കപ്പെട്ടു, പക്ഷേ എപ്പോഴും ജയിച്ചു

നാമെല്ലാവരും എല്ലാ ദിവസവും നേരിടുന്ന അതേ പ്രലോഭനങ്ങളെ യേശു നേരിട്ടുവെന്നോർക്കുക (എബ്രാ. 4:15). അവന് നമ്മുടെ എല്ലാ പരിമിതികളും ഉണ്ടായിരുന്നു, എന്നിട്ടും അവൻ ജയിച്ചു – കാരണം അവൻ നീതിയെ സ്നേഹിക്കുകയും പാപത്തെ വെറുക്കുകയും പരീക്ഷിക്കപ്പെടുമ്പോഴെല്ലാം സഹായത്തിനായി പിതാവിനോട് നിലവിളിക്കുകയും ചെയ്തു (എബ്രാ. 1:9; 5:7). പരിശുദ്ധാത്മാവ്, ഒരു മനുഷ്യനെന്ന അവസ്ഥയിൽ യേശുവിനെ സഹായിച്ചു – പരിശുദ്ധാത്മാവ് നിങ്ങളെയും അതേ രീതിയിൽ സഹായിക്കും.

ചെറുപ്പത്തിൽ യേശു എങ്ങനെ പ്രലോഭനങ്ങളെ നേരിട്ടുവെന്നു ചിന്തിക്കുക. എല്ലാ യുവാക്കളും നേരിടുന്ന അതേ പ്രലോഭനങ്ങളുടെ വലിവ് അവനും അനുഭവപ്പെട്ടു. പ്രലോഭനങ്ങളെ അതിജീവിക്കുക എന്നത് അദ്ദേഹത്തിന് എളുപ്പമായിരുന്നില്ല. വാസ്തവത്തിൽ, അത് കൂടുതൽ ബുദ്ധിമുട്ടുള്ളതായിരിക്കണം, കാരണം അവൻ്റെ സ്വഭാവം തികച്ചും ശുദ്ധമായിരുന്നു, അതിനാൽ പ്രലോഭനം അവനു കൂടുതൽ വെറുപ്പുളവാക്കുന്നതായിരുന്നു – അതിനാൽ അതിൻ്റെ വലി നമ്മെക്കാൾ ശക്തമായിരിക്കണം. എന്നിട്ടും അവൻ ജയിച്ചു.

ഇപ്പോൾ പ്രലോഭനത്തിനെതിരായ വടംവലിയിൽ യേശു കയറിൻ്റെ നിങ്ങളുടെ ഭാഗത്താണ് – നിങ്ങളെ സഹായിക്കാൻ അവൻ തയ്യാറാണ്. ശത്രുവിൻ്റെ ഭാഗത്തുള്ള ആങ്കർ-മാൻ അഹങ്കാരം എന്ന വലിയ ശക്തനാണ്. അവൻ്റെ അടുത്ത് സ്വാർത്ഥത എന്ന മറ്റൊരു ശക്തൻ ഉണ്ട്. എന്നാൽ മറ്റെല്ലാ പാപങ്ങളോടൊപ്പം അവ രണ്ടും വലിച്ചെറിയാൻ ദൈവം നിങ്ങളെ സഹായിക്കും – നിങ്ങൾ മറികടക്കും. ദൈവത്തിനു സ്തുതി!

നിങ്ങൾക്ക് വിശ്വാസത്തിൽ മുറുകെ പിടിക്കാൻ കഴിയുന്ന ഒരു വാഗ്‌ദാനം ഇതാ: “നിങ്ങളെ വീഴാതെ സഹായിക്കാൻ യേശുവിന് കഴിയും” (യൂദാ 24). ശാരീരികമായ നടത്തം പോലെ വിശ്വാസത്തിൻ്റെ നടത്തവും പരിശീലിക്കേണ്ടതുണ്ട്. ഒരു കുഞ്ഞിനെ സംബന്ധിച്ചിടത്തോളം തുടക്കത്തിൽ നിരവധി വീഴ്ചകൾ ഉണ്ടാകും. എന്നാൽ അതു ക്രമേണ കുറയും. അവസാനമായി, വീഴുന്നത് വിരളമായിരിക്കും.

നിങ്ങൾ വീഴുമ്പോൾ, നിങ്ങളുടെ വീഴ്ചയെ ‘പാപം’ എന്നല്ലാതെ മറ്റെന്തെങ്കിലും പേരിൽ വിളിക്കാൻ നിങ്ങൾ പ്രേരിതനായേക്കാം. അത് അപകടകരമാണ്. പാപങ്ങളുടെ വ്യക്തിപരമായ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ, തങ്ങളുടെ പാപങ്ങളെ ‘തെറ്റുകൾ’, ‘മണ്ടത്തരങ്ങൾ’ എന്നിങ്ങനെ വിളിക്കുന്ന ധാരാളം പേരുണ്ട്. അവർ റോമർ 7:17 തെറ്റായി ഉദ്ധരിക്കുന്നു, “ഇതു ഞാൻ ചെയ്യുന്നതല്ല, എന്നിൽ വസിക്കുന്ന പാപമാണ് ഇത് ചെയ്യുന്നത്”, അവരുടെ വ്യക്തമായ പാപങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞുമാറലാണിത്‌. ഇത് അപകടകരമായ ഒരു വഴിയാണ്. ഇത് ഒഴിവാക്കുക – കാരണം ഇതു മൂലം നിങ്ങൾ സ്വയം വഞ്ചനയിൽ ജീവിക്കും. നാം നമ്മുടെ പാപങ്ങൾ ഏറ്റുപറയുകയാണെങ്കിൽ ദൈവം നമ്മോടു ക്ഷമിച്ചു നമ്മെ ശുദ്ധീകരിക്കാൻ വിശ്വസ്തനായിരിക്കും (1 യോഹന്നാൻ 1:9). എന്നാൽ നമ്മുടെ പാപങ്ങളെ “തെറ്റുകൾ” എന്ന് വിളിച്ചാൽ ശുദ്ധീകരിക്കുമെന്നു വാഗ്ദാനമില്ല. യേശുവിൻ്റെ രക്തം പാപങ്ങളെ മാത്രം ശുദ്ധീകരിക്കുന്നു. അതിനാൽ, നിങ്ങൾ പാപത്തിൽ വീഴുമ്പോഴെല്ലാം സത്യസന്ധത പുലർത്തുക. അതിനെ “പാപം” എന്നു തന്നെ വിളിക്കുക, അതിൽ നിന്ന് തിരിയുക, വെറുക്കുക, ഉപേക്ഷിക്കുക, ദൈവത്തോട് ഏറ്റുപറയുക – എന്നിട്ട് അതിനെക്കുറിച്ച് മറക്കുക, കാരണം അത് ഇല്ലാതായി.

ചില പാപങ്ങൾ കൂടുതൽ ഗുരുതരമാണ്

മനോഭാവത്തിലെ പാപങ്ങൾ പ്രവൃത്തിയിലെ പാപങ്ങളേക്കാൾ ഗുരുതരമാണ്, കാരണം അവ എളുപ്പത്തിൽ തിരിച്ചറിയപ്പെടില്ല. മനോഭാവത്തിലെ ചില പാപങ്ങൾ ഇതാ: അഹങ്കാരം, വിമർശനാത്മക മനോഭാവം, കയ്‌പ്പ്, അസൂയ, മറ്റുള്ളവരെക്കുറിച്ചു ഉള്ളിലുള്ള വിധി പ്രസ്താവനകൾ (നിങ്ങൾ കേട്ടതോ കണ്ടതോ ആയതിനാൽ – യെശ. 11:3), സ്വന്തമായത് അന്വേഷിക്കൽ, സ്വാർത്ഥത, പരീശത്വം മുതലായവ.

പാപത്തിൻമേലുള്ള വിജയം പ്രസംഗിക്കുന്ന ഒരു വിശ്വാസി, മറ്റുള്ളവരെ അവജ്ഞയോടെ വീക്ഷിക്കുന്നുവെങ്കിൽ, എല്ലാറ്റിലും വലിയ പാപത്തിന്മേൽ തനിക്ക് വിജയമില്ലെന്ന് അയാൾ മനസ്സിലാക്കുന്നില്ല – ആത്മീയ അഹങ്കാരമാണത്. മറ്റുള്ളവരെ നിന്ദിക്കുന്നത് നിരന്തരം വ്യഭിചാരം ചെയ്യുന്നതിനു തുല്യമാണ്. അങ്ങനെയുള്ള ഒരു വിശ്വാസി പാപത്തിന്മേലുള്ള വിജയത്തെക്കുറിച്ച് സംസാരിക്കുന്നത് പരിഹാസ്യമാണ്! നിങ്ങൾ എത്രത്തോളം ആത്മീയമായി വളരുന്നുവോ അത്രയധികം നിങ്ങൾ വിശുദ്ധരാകും, പാപത്തിന്മേൽ വിജയം നേടുന്തോറും നിങ്ങൾ കൂടുതൽ വിനീതനാകും. ഇതാണ് യഥാർത്ഥ വിശുദ്ധിയുടെ പ്രാഥമിക തെളിവ്. ഒരു ഫലവൃക്ഷത്തിൽ, ഏറ്റവും കൂടുതൽ പഴങ്ങളുള്ള ശാഖകൾ ഏറ്റവും താഴ്ന്നു കുമ്പിടുന്നു!

പലരും മനുഷ്യരുടെ സ്വാഭാവിക ആത്മനിയന്ത്രണം ‘ദൈവിക പ്രകൃതത്തിൽ അവർ പങ്കുചേരുന്നതു’ മൂലമാണെന്നു കരുതുന്നു. എന്നാൽ അത് അങ്ങനെയാകണമെന്നില്ല. തങ്ങൾ തന്നെ ഉല്പാദിപ്പിച്ചെടുത്ത ഈ ആത്മനിയന്ത്രണം അവരെ അഹങ്കരികളും പരീശന്മാരും ആക്കി മാറ്റും. വാസ്തവത്തിൽ പാപത്തെ മറികടക്കാൻ ദൈവത്തിൽ നിന്നുള്ള കൃപ സ്വീകരിക്കാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു.ദൈവം നമുക്കു ദാനമായി തന്നതിൽ നമുക്ക് എന്താണ് അഹങ്കരിക്കുവാനുള്ളത്? നാം സ്വയം ഉത്പാദിപ്പിച്ചതിൽ മാത്രമേ നമുക്ക് അഹങ്കാരിക്കാൻ കഴിയൂ. അതു കൊണ്ട് നമ്മുടെ സ്വന്തം പരിശ്രമത്താൽ നാം ഉൽപ്പാദിപ്പിച്ചെടുക്കുന്ന വിശുദ്ധി എല്ലായ്പ്പോഴും തെറ്റായ വിശുദ്ധിയായിരിക്കും.

നമ്മൾ പങ്കുചേരാൻ വിളിക്കപ്പെട്ടിരിക്കുന്ന ദൈവിക സ്വഭാവം സ്നേഹമാണ്. നന്ദികെട്ടവരോടും ദുഷ്ടന്മാരോടും പോലും ദൈവം ദയകാട്ടുന്നു. ദുഷ്ടന്മാരുടേയും നല്ലവരുടേയും മേൽ അവിടുന്ന് ഒരുപോലെ സൂര്യനെ പ്രകാശിപ്പിക്കുകയും ചെയ്യുന്നു (മത്താ. 5:46-48). നിങ്ങളും പിന്തുടരേണ്ട മാതൃകയാണിത്. എല്ലാവരേയും സ്നേഹിക്കുക – അവർ നിങ്ങളോട് യോജിച്ചാലും ഇല്ലെങ്കിലും. എല്ലാ വിവാദ ചർച്ചകളും വാഗ്വാദങ്ങളും ഒഴിവാക്കുക – നിങ്ങൾ ഒരു മാരകമായ രോഗം ഒഴിവാക്കും പോലെ. നിങ്ങളുടെ ചുറ്റുമുള്ളവർക്ക്‌ നിങ്ങളോട് എന്തെങ്കിലും തർക്കിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, എല്ലാ വിവാദങ്ങളും ഒഴിവാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെന്ന് അവരോട് സ്നേഹത്തോടെ പറയുക. സ്‌നേഹത്തിൽ തികഞ്ഞവനാകുക.

മറികടക്കാനുള്ള വഴി

ദൈവഭയമാണ് വിശുദ്ധ ജീവിതത്തിൻ്റെ അടിസ്ഥാനം. യേശു ജഡത്തിൽ വന്ന് എല്ലാ കാര്യങ്ങളിലും നമ്മെപ്പോലെ പരീക്ഷിക്കപ്പെട്ട് ജയിച്ചുവെന്നതാണ് ദൈവഭക്തിയുടെ രഹസ്യം. എന്നാൽ പലരും ഈ സത്യം ബൗദ്ധികമായി മാത്രമേ അറിയുന്നുള്ളു. അവർ അഹങ്കാരത്തോടെയും സ്വയാഭിമാനത്തോടെയും തുടരുന്നു. അത്തരം ആളുകൾ ദൈവഭക്തിയുടെ ‘സിദ്ധാന്തം’ മനസ്സിലാക്കിയിട്ടുണ്ടാകാം, പക്ഷേ ദൈവഭക്തിയുടെ ‘രഹസ്യം’ മനസ്സിലാക്കിയിരിക്കില്ല (1 തിമോ. 3:16). രഹസ്യം ഒരു ഉപദേശത്തിലല്ല, ഒരു വ്യക്തിയിലാണ്. ദൈവത്തെ ആത്മാർത്ഥമായി ഭയപ്പെടാത്തവർക്ക് ഈ സിദ്ധാന്തം ബുദ്ധിപരമായി മാത്രമേ മനസ്സിലാകൂ, യേശുവിനെ കൂടാതെ “വിശുദ്ധി ഒരു മിഥ്യയാണ്” (എഫേ. 4:22 – ജെ.ബി. ഫിലിപ്സ്). “ദൈവഭയത്തിൽ മാത്രമേ വിശുദ്ധി പൂർണമാകൂ” (2 കൊരി.7:1).

അതിനാൽ, നിങ്ങളുടെ മനസ്സാക്ഷിയിൽ എന്തെങ്കിലും ചെറിയ അസ്വസ്ഥതകൾ ഉണ്ടാകുമ്പോൾ, ഉടൻ തന്നെ വിഷയം പരിഹരിക്കുക. നിങ്ങൾ ചിന്തകളിൽ മാത്രം ഒരു പരാജയമായിരുന്നെങ്കിൽപ്പോലും, ഉടൻതന്നെ ദൈവത്തോട് പാപം ഏറ്റുപറയുക. ഓരോ പരാജയത്തിലും വിലപിക്കുക, വിലപിക്കുക, വിലപിക്കുക. ആവശ്യമുള്ളവരോട് ക്ഷമ ചോദിക്കുക. ദൈവം നിങ്ങളെ എങ്ങനെ ശക്തനാക്കുന്നുവെന്ന് അപ്പോൾ നിങ്ങൾ കാണും. പ്രലോഭനത്തെ അതിജീവിക്കാനുള്ള ഏറ്റവും നല്ല മാർഗം അത് ഒഴിവാക്കുകയും അതിൽ നിന്ന് ഓടിപ്പോകുകയും ചെയ്യുക എന്നതാണ് – ജോസഫിനെപ്പോലെ (ഉല്പ. 39: 7-12). നിങ്ങളെ ശക്തമായി പ്രലോഭിപ്പിക്കുന്നതും നിങ്ങളെ ദുർബലരാക്കുന്നതുമായ എല്ലാ സ്ഥലങ്ങളെയും ആളുകളെയും ഒഴിവാക്കുക. “പരീക്ഷയിൽ അകപ്പെടരുതേ” എന്ന് പ്രാർത്ഥിക്കാൻ യേശു പഠിപ്പിച്ചു.

ഒഴിവാക്കുക, ഒഴിവാക്കുക, ഒഴിവാക്കുക. ഓടിപ്പോകുക, ഓടിപ്പോകുക. നിങ്ങൾ അത് ചെയ്തതിന് നിത്യതയിൽ നിങ്ങൾ നന്ദിയുള്ളവരായിരിക്കും.

ഭൂമിയിൽ ഇനി നിങ്ങളുടെ കഴിവിനപ്പുറം നിങ്ങളെ പ്രലോഭിപ്പിക്കാൻ കാരണമായേക്കാവുന്ന സ്ഥലങ്ങളെയും ആളുകളെയും ഒഴിവാക്കിയതിന് നിങ്ങൾ ഭാവിയിലും നന്ദിയുള്ളവരായിരിക്കും. അത്തരം സ്ഥലങ്ങളെയും ആളുകളെയും നിങ്ങൾ ഒഴിവാക്കുന്നത് കർത്താവിനെ മാത്രം പ്രസാദിപ്പിക്കാൻ നിങ്ങൾ ശരിക്കും ഉത്സുകനാണെന്ന് ദൈവമുമ്പാകെ തെളിയിക്കുന്നതിനുള്ള മാർഗമാണ്. (ഇതുമായി ബന്ധപ്പെട്ട് സദൃശവാക്യങ്ങൾ 7 വായിക്കുക. എല്ലാ യുവാക്കളും ഇടയ്ക്കിടെ വായിക്കേണ്ട ഒരു നല്ല അധ്യായമാണിത്).

ഈ യൗവനവർഷങ്ങൾ നിങ്ങളുടെ ഭാവിക്ക് അടിത്തറയിടാനുള്ള നിങ്ങളുടെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു കാലഘട്ടമാണ് – അതിനാൽ ഈ വർഷങ്ങളിൽ കർത്താവ് നിങ്ങളുടെ വഴിയിൽ പൂർണ്ണമായും ഉണ്ടായിരിക്കണം. നിങ്ങൾക്ക് ഇത് വേണമെന്ന് കർത്താവിനോട് പറയുക. നിങ്ങൾ എത്ര തവണ വീണു എന്നത് പ്രശ്നമല്ല. എഴുന്നേൽക്കുക, വിലപിക്കുക, വിജയത്തിനായി ദൈവത്തെ വീണ്ടും അന്വേഷിക്കുക, നിങ്ങളെത്തന്നെ പൂർണ്ണമായി വീണ്ടും കർത്താവിന് സമർപ്പിക്കുക.

സ്ഥിരോത്സാഹം

സ്ഥിരത, സ്ഥിരത, സ്ഥിരത.

അതാണ് വിജയരഹസ്യം. തുടരുക. നിങ്ങൾ (ഒരു കമ്പ്യൂട്ടർ വിദ്യാർത്ഥി എന്ന നിലയിൽ) ഒരു കമ്പ്യൂട്ടർ പ്രശ്നം പരിഹരിക്കപ്പെടുന്നതുവരെ പ്രവർത്തിക്കുന്നതുപോലെ ഈ രംഗത്തും പ്രവർത്തിക്കുക. നിരുത്സാഹപ്പെടുവാനുള്ള പ്രലോഭനം സാർവത്രികമാണ്; എന്നാൽ ഉപേക്ഷിക്കരുത്. നിങ്ങൾ ജനിക്കുന്നതിന് മുമ്പ് ദൈവം നിങ്ങളുടെ ജീവിതത്തിനായി ഒരു തികഞ്ഞ പദ്ധതി തയ്യാറാക്കി (സങ്കീ. 139:16). അതിനെ നശിപ്പിക്കാൻ സാത്താനെ അനുവദിക്കരുത്. എന്ത് വിലകൊടുത്തും കർത്താവിന് വേണ്ടി ഒരു നിലപാട് എടുക്കുക.

യോഹന്നാൻ 14:30-ൽ യേശു പറഞ്ഞു, ലോകത്തിൻ്റെ പ്രഭു വന്നപ്പോൾ തന്നിൽ ഒന്നും കണ്ടെത്താൻ അവനു കഴിഞ്ഞില്ല. യേശു നടന്നതുപോലെ നടക്കാനാണ് നാമിപ്പോൾ വിളിക്കപ്പെട്ടിരിക്കുന്നത്. സാത്താൻ നിങ്ങളുടെ അടുക്കൽ വരുമ്പോൾ അവൻ നിങ്ങളിൽ ഒന്നും കണ്ടെത്തരുത്. അതുകൊണ്ടാണ് “ദൈവത്തോടും മനുഷ്യരോടും കുറ്റമില്ലാത്ത ഒരു മനസ്സാക്ഷി നിലനിർത്താൻ നിങ്ങൾ എപ്പോഴും പരമാവധി ശ്രമിക്കേണ്ടത്” (പ്രവ്യ. 24:16). ബോധപൂർവ്വം പാപം ചെയ്യാതെ ജീവിക്കാൻ ദൈവത്തിൻ്റെ സഹായത്തിനായി നിങ്ങൾ പൂർണ്ണഹൃദയത്തോടെ ദൈവത്തെ അന്വേഷിക്കണം. നിങ്ങളുടെ മോഹങ്ങൾക്ക് വഴങ്ങുന്നത് നിങ്ങളുടെ ജീവിതത്തിൽ സാത്താന് കാലുറപ്പിക്കാൻ അവസരം നൽകും. റോമർ 6:1 ചോദ്യം ചോദിക്കുന്നു; “നാം പാപത്തിൽ തുടരണോ?” അപ്പോൾ റോമർ 6:15 ചോദ്യം ചോദിക്കുന്നു, “ഒരിക്കലെങ്കിലും പാപം ചെയ്യണോ?” രണ്ട് ചോദ്യങ്ങൾക്കുമുള്ള ഉത്തരം, “വേണ്ട, അത് ഒരിക്കലും ഉണ്ടാകാതിരിക്കട്ടെ” എന്നതാണ്.

നിങ്ങൾ പാപത്തിൽ വീഴുകയാണെങ്കിൽ, നിങ്ങൾ ഉടൻ തന്നെ ദുഃഖിക്കുകയും മാപ്പ് തേടുകയും വേണം. അല്ലാത്തപക്ഷം നിങ്ങൾ പാപത്തെ നിസ്സാരമായി കണക്കാക്കാൻ തുടങ്ങും, തുടർന്ന് വിജയം കൂടുതൽ കൂടുതൽ ദുഷ്കരമാകും. അതിനാൽ, നിങ്ങളുടെ ജീവിതത്തിൽ എവിടെയെങ്കിലും ദൈവത്തിൻ്റെ നിലവാരം കുറഞ്ഞതായി നിങ്ങൾ ബോധവാന്മാരാകുമ്പോൾ, നിങ്ങൾ ദൈവവുമായി ചെറിയ കണക്കുകൾ പോലും സൂക്ഷിക്കാനും പാപം ഏറ്റുപറയാനും അത് ഉപേക്ഷിച്ച് അതിൽ അനുതപിക്കാനും പഠിക്കണം.

യാഥാർത്ഥ്യമില്ലായ്‌മ

യാഥാർത്ഥ്യമില്ലായ്‌മയാണ് വിജയകരമായ ജീവിതത്തെ പിന്തുടരുന്നതിനെ തടയുന്ന ഏറ്റവും വലിയ അപകടങ്ങളിലൊന്ന്. പലരും യാഥാർത്ഥ്യത്തെ അഭിമുഖീകരിക്കാത്തതിനാൽ, വിജയകരമായി ജീവിക്കാനുള്ള സാധ്യതയിൽ അവർക്ക് വിശ്വാസം നഷ്ടപ്പെടുകയും “അത് പ്രയോഗികമല്ല” എന്ന് പറയുകയും ചെയ്യുന്നു. എന്നാൽ ദൈവത്തിൻ്റെ വാഗ്ദാനങ്ങൾ എല്ലാം പ്രയോഗികമാണ്. നിങ്ങളുടെ വിശ്വാസം ദൈവവചനത്തിൽ നിന്നാണ് ലഭിക്കുന്നത്, അവിശ്വാസികളായ ക്രിസ്ത്യാനികളുടെ പ്രഭാഷണങ്ങളിൽ നിന്നല്ല. “വിശ്വാസം വരുന്നത് ക്രിസ്തുവിൻ്റെ വചനം വായിക്കുന്നതിലൂടെയും കേൾക്കുന്നതിലൂടെയും ആണ്” (റോമ. 10:17) – അല്ലാതെ പാപികളായ മനുഷ്യരുടെ സാക്ഷ്യങ്ങളിൽ നിന്നല്ല. എന്ന് ഓർക്കണം!

അതേ സമയം, വിശുദ്ധിയുടെ ‘അയഥാർത്ഥമായ’ ഉയരങ്ങൾ തേടരുത്. ദൈവവചനത്തിൽ കാണുന്ന സന്തുലിതാവസ്ഥയോടു ചേർന്നു നിൽക്കുക. ചില പ്രസംഗകർക്ക് വിശുദ്ധിയുടെ അപ്രാപ്യമായ നിലവാരങ്ങൾ പ്രഖ്യാപിക്കാൻ കഴിയും. നിങ്ങൾ അവരാൽ വഞ്ചിക്കപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക. ആത്മാവിൻ്റെ ശക്തിയും ആത്മീയമെന്നു തോന്നുന്ന ശക്തിയും തമ്മിലുള്ള വിവേചനം നൽകാൻ നിങ്ങൾ പരിശുദ്ധാത്മാവിനോട് ആവശ്യപ്പെടണം. യഥാർത്ഥ ആത്മീയത എല്ലായ്പ്പോഴും വിനയത്തിലും കൃപയിലും സ്നേഹത്തിലും പ്രകടമാണ്. ഈ സ്വഭാവസവിശേഷതകൾ കാണുന്ന പ്രസംഗകരെ മാത്രം നിങ്ങൾ കേൾക്കുക. ഏറ്റവും നല്ല പള്ളികളിൽ പോലും യേശുവിൻ്റെ അനുയായികളും പരീശന്മാരുടെ അനുയായികളും ഉണ്ട് – തെറ്റായ ജനക്കൂട്ടവുമായി ഇടകലരാതിരിക്കാൻ നിങ്ങൾ വിവേകമുള്ളവരായിരിക്കണം. അവരെ വിധിക്കരുത് – എന്നാൽ വിവേചിച്ചറിയുക, ഒഴിവാക്കുക.

അധ്യായം 6

വിനയവും വിശ്രമവും

യേശുവിൻ്റെ ശിഷ്യനെന്ന നിലയിൽ വിനയം നിങ്ങളുടെ മികച്ച ഗുണമായിരിക്കണം. ഈ വിഷയത്തിൽ ഞാൻ ഇതുവരെ വായിച്ചതിൽ ഏറ്റവും മികച്ചത് ആൻഡ്രൂ മുറെ എഴുതിയതാണ്. വിനയം എന്ന തൻ്റെ പുസ്തകത്തിൽ അദ്ദേഹം പറയുന്നു, “വ്യാജ വിശുദ്ധിയെ തിരിച്ചറിയാൻ കഴിയുന്ന പ്രധാന അടയാളം അതിൻ്റെ വിനയമില്ലായ്മയാണ്. മൂന്ന് മഹത്തായ പ്രേരണകളാണ് നമ്മെ വിനയത്തിലേക്ക് നയിക്കുന്നത്. ഒന്നാമത്, നാം സൃഷ്ടിക്കപ്പെട്ട സൃഷ്ടികളാണ്. രണ്ടാമത്തേത്, നാം പാപികളാണെന്ന വസ്‌തുത. മൂന്നാമത്, നാം വിശുദ്ധരാണെന്ന സത്യം. ഈ വിഷയത്തെക്കുറിച്ചുള്ള മിക്ക പഠിപ്പിക്കലുകളിലും നാം പാപികളാണെന്ന വസ്തുതയാണ് ഊന്നിപ്പറയുന്നത്. അതിനാൽ താഴ്മയുള്ളവരായി തുടരാൻ പാപം ചെയ്തുകൊണ്ടിരിക്കണമെന്ന് പലരും ചിന്തിച്ചിട്ടുണ്ട്. നിരന്തരം സ്വയം വിധിച്ചുകൊണ്ടിരിക്കുന്നതാണ് വിനയത്തിൻ്റെ രഹസ്യമെന്നു മറ്റു ചിലർ കരുതുന്നു. എന്നാൽ നമ്മെ ഏറ്റവും വിനയപ്പെടുത്തുന്നത് പാപമല്ല, മറിച്ച് കൃപയാണ്. ദൈവത്താലും അവൻ്റെ മഹത്വത്താലും പിടിക്കപ്പെട്ട വ്യക്തിയാണ്, അവിടുത്തെ മുമ്പാകെ ഏറ്റവും താഴ്മയുള്ളവൻ എന്ന സ്ഥാനം വഹിക്കുന്നത്. അല്ലാതെ സ്വന്തപാപത്തെക്കുറിച്ച്‌ എപ്പോഴും ചിന്തിച്ചുകൊണ്ടിരിക്കുന്നവനല്ല താഴ്മയുള്ളവൻ. യേശുവിൻ്റെ ഭൂമിയിലെ ജീവിതത്തിൽ ദൈവം എല്ലാം ആകാൻ വേണ്ടി അവിടുന്ന് നിരന്തരം ഒന്നുമല്ലാതാകാൻ ശ്രമിച്ചു. പിതാവു തന്നിൽ പ്രവർത്തിക്കാൻ വേണ്ടി അവിടുന്നു തൻ്റെ ഇച്ഛയും കഴിവുകളും മുഴുവനായി പിതാവിനു സമർപ്പിച്ചു. ഈ നിലയിൽ തന്നെത്തന്നെ ദൈവത്തിൻ്റെ മുൻപാകെ താഴ്ത്തിയതുകൊണ്ട് യേശുവിനു മനുഷ്യരുടെ മുൻപിലും സ്വയം താഴ്ത്തുന്നത് എളുപ്പമായിരുന്നു. അങ്ങനെ അവിടുന്ന് എല്ലാവരുടെയും ദാസനായിത്തീർന്നു.നമ്മളെതന്നെ നിഷേധിക്കുക എന്നു പറഞ്ഞാൽ അത് ഇതാണ് : “സ്വയത്തിൽ നന്മയായി ഒന്നുമില്ലെന്നു സമ്മതിക്കുക. അങ്ങനെ ദൈവത്തിൻ്റെയും മനുഷ്യരുടെയും മുൻപാകെ ഒന്നുമല്ലാതായി മാറുക. ഫലത്തിൽ ദൈവം മാത്രം എല്ലാമായി തീരുന്നു”.

ആ ഖണ്ഡിക ഒന്നുകൂടി വായിക്കുക. അതിൽ അർത്ഥസമ്പത്തുണ്ട്. എല്ലായ്‌പ്പോഴും എളിമയിൽ മാത്രം വേരൂന്നിയിരിക്കുക.

ഒരു പരീശനാകുമോ എന്ന ഭയത്തിൽ എപ്പോഴും ജീവിക്കുക, അപ്പോൾ നിങ്ങൾ ഒരിക്കലും അങ്ങനെ ഒരാളാകില്ല. എല്ലായ്‌പ്പോഴും മറ്റുള്ളവരെ നിങ്ങളെക്കാൾ പ്രാധാന്യമുള്ളവരായി കണക്കാക്കുക – കൂടുതൽ ആത്മീയരായല്ല, മറിച്ച് കൂടുതൽ പ്രധാനപ്പെട്ടവരായി (ഫിലി.2:3 ശ്രദ്ധാപൂർവ്വം വായിക്കുക). നാം എപ്പോഴും അപകർഷതാബോധത്തിലായിരിക്കണം എന്നല്ല ഇതിനർത്ഥം. അല്ല. നമ്മൾ ജീവനുള്ള ദൈവത്തിൻ്റെ മക്കളാണ് – രാജാധി രാജാവിൻ്റെ പുത്രന്മാർ. കഴിഞ്ഞ കാല നിത്യതയിൽ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവരാണ്. അതുകൊണ്ട് നാം ദൈവത്തിന് വളരെ പ്രധാനപ്പെട്ടവരാണ്. നമ്മൾ ഒരു മനുഷ്യൻ്റെയും അടിമകളല്ല, ഒരു മനുഷ്യനെയും ഭയന്ന് ജീവിക്കുകയുമില്ല. എന്നാൽ നാം എല്ലാ ആളുകളെയും ബഹുമാനിക്കുന്നു.

നിങ്ങളുടെ മനസ്സും ശരീരവും ദിവസം മുഴുവനും സജീവമായിരിക്കുകയാണെങ്കിലും നിങ്ങളുടെ ഹൃദയം എല്ലായ്‌പ്പോഴും വിശ്രമത്തിലായിരിക്കണമെന്ന് കർത്താവ് ആഗ്രഹിക്കുന്നു (മത്താ. 11:28). ഹൃദയത്തിലെ അസ്വസ്ഥത പലപ്പോഴും ഹൃദയത്തിൻ്റെ സങ്കുചിതത്വം മൂലമാണ് – ദൈവത്തോടും മറ്റുള്ളവരോടും (2 കൊരി.6:11-13). ദൈവത്തോട് വിശാലഹൃദയനായിരിക്കുക എന്നതിനർത്ഥം നിങ്ങളിലുള്ളതും നിങ്ങൾ ആയിരിക്കുന്നതുമായ എല്ലാം അവനു കൊടുക്കുക എന്നതാണ്. അവിടുന്ന് അത് തനിക്കിഷ്ടമുള്ളതുപോലെ ഉപയോഗിക്കട്ടെ (യോഹ.17:10). ആളുകളോട് വിശാലഹൃദയനായിരിക്കുക എന്നാൽ അത് ഒരു പകയും വെച്ചുപുലർത്താതെ മറ്റുള്ളവരെ വേഗത്തിൽ വിട്ടയയ്ക്കുന്ന ക്ഷമിക്കുന്ന ഹൃദയം ഉണ്ടായിരിക്കുക എന്നതാണ്. നിങ്ങൾ ഒരിക്കലും ഒരു മനുഷ്യനോടും ഒരിക്കലും പക വയ്ക്കരുത്. ഈ കാര്യത്തിൽ വിശ്വസ്‌തത പുലർത്തിയാൽ മാത്രമേ നിങ്ങൾക്ക് എല്ലായ്‌പ്പോഴും ദൈവത്തിൻ്റെ വിശ്രമത്തിൽ ജീവിക്കാൻ കഴിയൂ.

നിങ്ങളുടെ ജീവിതത്തിൽ എല്ലായ്‌പ്പോഴും (ദൈവത്തോടും മനുഷ്യനോടും) നന്ദിയുള്ള ഒരു മനോഭാവം നിലനിർത്തുക. നിങ്ങൾ എളിമയുള്ളവരാണെങ്കിൽ ഇത് എളുപ്പമായിരിക്കും. അഹങ്കാരവും നിശ്ശബ്ദമായി മറ്റുള്ളവരുടെ മേൽ നാം പുലർത്തുന്ന അധീശത്വവും നന്ദിയുടെ ആത്മാവിനെ നമ്മിൽ നിന്നും കവർന്നെടുക്കുമെന്നു ഓർക്കുക.

ദൈവവചനം ധ്യാനിക്കുക

നിങ്ങൾ ഒരിക്കലും വഞ്ചിക്കപ്പെടാതിരിക്കാൻ ദൈവവചനത്തിൽ വേരൂന്നി അടിസ്ഥാനപ്പെട്ടിരിക്കുന്നത് നല്ലതാണ്. എല്ലാ ദിവസവും ഏതാനും സമയം വായനയ്ക്കായി മാറ്റി വയ്ക്കുക. ദിവസത്തിൻ്റെ ബാക്കിയുള്ള സമയം നിങ്ങൾ ധ്യാനിക്കുമ്പോൾ അതു നിങ്ങൾക്ക് അനുഗ്രഹമാകും. നിങ്ങൾക്ക് സമയമുണ്ടെങ്കിൽ, നിങ്ങൾ ദിവസവും പുതിയ നിയമത്തിൻ്റെ 1 അധ്യായവും (NASB-ൽ) പഴയ നിയമത്തിൻ്റെ 3 അധ്യായങ്ങളും (Living Bible) വായിക്കാൻ ശ്രമിക്കണം. അതുവഴി 300 ദിവസം കൊണ്ട് ബൈബിൾ മുഴുവനും വായിച്ച് തീർക്കാൻ നിങ്ങൾക്ക് സാധിക്കും.

ആത്മാവിനാൽ അഭിഷേകം ചെയ്യപ്പെട്ടതിനു ശേഷം യേശുവിൻ്റെ രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ വചനങ്ങൾ ഓർക്കുക: “മനുഷ്യൻ അപ്പം കൊണ്ട് മാത്രമല്ല, ദൈവത്തിൻ്റെ വായിൽ നിന്ന് പുറപ്പെടുന്ന ഓരോ വാക്കും കൊണ്ടും ജീവിക്കും” (മത്താ. 4:4). യാക്കോബ് 1:22-25 ദൈവവചനത്തിലേക്ക് ശ്രദ്ധയോടെ നോക്കാൻ നമ്മെ ഉദ്ബോധിപ്പിക്കുന്നു. പുതിയ ഉടമ്പടി നിയമത്തെ അവിടെ ‘തികഞ്ഞ നിയമം’ എന്നും ‘സ്വാതന്ത്ര്യത്തിൻ്റെ നിയമം’ എന്നും വിളിക്കുന്നു. മോശയുടെ നിയമത്തിൽ നിന്ന് വ്യത്യസ്തമായി, പുതിയ ഉടമ്പടി നമ്മെ പൂർണതയിലേക്കും പാപത്തിൻ്റെയും ജനങ്ങളുടെ അഭിപ്രായങ്ങളുടേയും അടിമത്തിൽ നിന്നും സ്വാതന്ത്ര്യത്തിലേക്കും നയിക്കും.

നിങ്ങളുടെ ഒഴിവ് ദിവസങ്ങളിൽ, ദൈവവചനം പഠിക്കാനുള്ള എല്ലാ അവസരങ്ങളും നിങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണം. ഇനിയൊരിക്കലും നിങ്ങൾക്ക് അത്തരം അവസരങ്ങൾ ലഭിക്കില്ല. അച്ചടക്കമുള്ള ജീവിതം നയിക്കാൻ ശ്രമിക്കുക, അതുവഴി ദൈവവചനം പഠിക്കാൻ നിങ്ങളുടെ സമയം പരമാവധി പ്രയോജനപ്പെടുത്താം. എൻ്റെ ഒഴിവ് ദിവസങ്ങളിൽ ഞാൻ ചെയ്തത് ഇതാണ് – ഇത് എൻ്റെ ജീവിതത്തിലുടനീളം എനിക്ക് വളരെയധികം ആത്മീയ പ്രതിഫലങ്ങൾ കൊണ്ടുവന്നു.

സഭായോഗങ്ങളിൽ പോസിറ്റീവ് മനോഭാവത്തോടെ പോകേണ്ടത് പ്രധാനമാണ്. ഏത് നിഷേധാത്മക മനോഭാവവും ദൈവം നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നത് കേൾക്കുന്നതിൽ നിന്ന് നിങ്ങളുടെ കാതുകളെ തടയും. ദൈവം നിങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്നത് സ്വീകരിക്കുന്നതിൽ നിന്ന് നിങ്ങളെ തടയാൻ എന്തെങ്കിലും അല്ലെങ്കിൽ മറ്റെന്തെങ്കിലും കൊണ്ടുവരാൻ സാത്താൻ വളരെ സൂക്ഷ്മതയോടെ ശ്രമിക്കും. ലൂക്കോസ് 1:53-ൽ മറിയം പറഞ്ഞ തത്ത്വം എന്നെന്നേക്കും സത്യമാണ്: “വിശക്കുന്നവരെ അവൻ നന്മകളാൽ നിറച്ചു, ധനികരെ വെറുംകൈയോടെ പറഞ്ഞയച്ചു”. അതിനാൽ എല്ലാ സഭായോഗങ്ങളിലും വിശക്കുന്നവനായും ദരിദ്രനായും പോകുക, അങ്ങനെ ദൈവത്തിന് നിങ്ങളെ നന്മകളാൽ നിറയ്ക്കാൻ കഴിയും.

ദൈവത്തിൻ്റെ തികഞ്ഞ പദ്ധതി

നിങ്ങളുടെ ജീവിതത്തിനായുള്ള ദൈവത്തിൻ്റെ പൂർണ്ണമായ പദ്ധതി നിറവേറ്റുന്നതിനേക്കാൾ മഹത്തായ മറ്റൊന്നും നിങ്ങൾക്ക് ഭൂമിയിൽ ചെയ്യാൻ കഴിയില്ല. നിങ്ങളുടെ ജീവിതത്തിലൂടെയും അധ്വാനത്തിലൂടെയും ലോകത്തിൻ്റെ ഏതെങ്കിലുമൊരു ഭാഗത്ത് തൻ്റെ സഭയെ പണിയാൻ ദൈവം നിങ്ങളെ അവൻ്റെ കൈയിലെ ഉപകരണമായി ഉപയോഗിക്കട്ടെ എന്നാണ് എൻ്റെ പ്രാർത്ഥന. നിങ്ങളുടെ വിദ്യാഭ്യാസം ഉപജീവനത്തിനുള്ള ഉപാധി മാത്രമാണ് – അത് മൂലം നിങ്ങളുടെ ഭൗമിക ആവശ്യങ്ങൾക്കായി മറ്റുള്ളവരെ ആശ്രയിക്കേണ്ടിവരികയില്ല. എന്നാൽ നിങ്ങളുടെ ജീവിതത്തിലെ വിളി ദൈവത്തിനു വേണ്ടി ജീവിക്കാനാണ്. അതിനാൽ നിങ്ങളുടെ തൊഴിൽ ഒരു വിഗ്രഹമാക്കരുത്.

നിങ്ങളുടെ ഭൗമിക ജീവിതത്തിൻ്റെ എല്ലാ വിശദാംശങ്ങളും ദൈവം ഇതിനകം ആസൂത്രണം ചെയ്തിട്ടുണ്ട്. അതിൽ നിങ്ങളുടെ വിദ്യാഭ്യാസം ഉൾപ്പെടുന്നു. നിങ്ങൾ ചേരാനിരുന്ന സ്കൂളും കോളജും, കൂടാതെ കോളജിൽ നിങ്ങൾ പഠിക്കുന്ന കോഴ്സുകൾ പോലും അവിടുന്നു അസൂത്രണം ചെയ്തതാണ്. അവൻ പരമാധികാരത്തോടെ ചിലതെല്ലാം അസാധുവാക്കുകയും ഒടുവിൽ ശരിയായ തൊഴിലിലേക്ക് നിങ്ങളെ നയിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ചില സാഹചര്യങ്ങളിൽ, പരമാവധി ശ്രമിച്ചിട്ടും നിങ്ങൾ പ്രതീക്ഷിച്ചതോ ആഗ്രഹിച്ചതോ ആയ കോഴ്സുകളോ അവസരങ്ങളോ നിങ്ങൾക്ക് ലഭിച്ചില്ലെങ്കിൽ, കർത്താവിനെ സ്തുതിക്കുക. ദൈവം നിങ്ങളെ നിരീക്ഷിക്കുന്നുണ്ടെന്നും നിങ്ങളുടെ ജീവിതത്തിൻ്റെ ചില വിശദാംശങ്ങൾ അവിടുന്നു പരമാധികാരത്തോടെ അസാധുവാക്കിയെന്നും വർഷങ്ങൾക്കുശേഷം നിങ്ങൾ കണ്ടെത്തും. നിങ്ങൾക്ക് അതിനെക്കുറിച്ച് അറിയില്ലായിരുന്നുവെങ്കിലും, അവിടുന്നു നിങ്ങൾക്കായി പ്രവർത്തിച്ച രീതി തീർച്ചയായും ഏറ്റവും മികച്ചതായിരുന്നു. റോമ.8:28 – ഈ ദൈവവചനത്തിൽ വിശ്വസിച്ച് ജീവിക്കുക.

ഈ ഭൂമിയിൽ യേശുവിൻ്റെ ജീവിതം പ്രകടമാക്കുന്നതിലൂടെ നിങ്ങൾ അവൻ്റെ സാക്ഷിയാകുക എന്നതാണ് നിങ്ങളെക്കുറിച്ചുള്ള ദൈവത്തിൻ്റെ പ്രധാന ലക്ഷ്യം. അതിനാൽ നിങ്ങളുടെ അഭിലാഷങ്ങൾ ഒരിക്കലും ഭൗമികമാകാൻ അനുവദിക്കരുത്. ജീവിതത്തെ ഗൗരവമായി എടുക്കുക. ദൈവത്തിൻ്റെ പൂർണ്ണമായ ഹിതം അന്വേഷിക്കുക. ഒടുവിൽ ന്യായവിധിയുടെ നാളിൽ കർത്താവിൻ്റെ മുമ്പാകെ നിൽക്കുമ്പോൾ, നിങ്ങൾ ജീവിച്ച രീതിയിൽ പശ്ചാത്തപിക്കാത്ത വിധത്തിൽ ജീവിതം നയിക്കുക. ആ അന്തിമ ദിനത്തിൽ പ്രസക്തമായ GPA നിങ്ങളുടെ `ഗ്രേഡ് പോയിൻ്റ് ആവറേജ്’ (കോളേജിൽ) ആയിരിക്കില്ല, മറിച്ച് `ദൈവത്തിൻ്റെ സ്തുതിയും അംഗീകാരവും’ [God’s Praise & Approval – 1കൊരി.4:5] ആയിരിക്കും. അതിൽ നിങ്ങളുടെ സ്കോർ മാത്രമായിരിക്കും അപ്പോൾ പ്രധാനം.

ദൈവം നമ്മുടെ ജീവിതം ആസൂത്രണം ചെയ്യുന്നത് വളരെ അത്ഭുതകരമായ രീതിയിലാണെന്ന് ഞാൻ എൻ്റെ ജീവിതത്തിൽ വീണ്ടും വീണ്ടും കണ്ടെത്തി. “തൻ്റെ കഷ്ടപ്പാടുകളുടെ പ്രതിഫലമായി അറുക്കപ്പെട്ട കുഞ്ഞാടിനെ വിജയിപ്പിക്കാൻ” വരും ദിവസങ്ങളിൽ അവിടുത്തെ സേവനത്തിനായി എൻ്റെ ജീവിതം കൂടുതൽ പൂർണ്ണഹൃദയത്തോടെ സമർപ്പിക്കാൻ എന്നെ പ്രേരിപ്പിക്കുന്നത് ഇതാണ്. 18-ാം നൂറ്റാണ്ടിലെ മൊറാവിയൻ ക്രിസ്ത്യാനികളുടെ (ഇപ്പോൾ ചെക്കോസ്ലോവാക്യ) മുദ്രാവാക്യമായിരുന്നു ഇത്. അവരുടെ നേതാവ് കൗണ്ട് സിൻസൻഡോർഫ് ആയിരുന്നു.

നിങ്ങളുടെ ജീവിതത്തിനായി ദൈവത്തിനുളള തികഞ്ഞ പദ്ധതിക്ക് ഭൗമിക യോഗ്യതകളുടെ ഒരു കുറവും തടസ്സമാകില്ല. ദൈവിക പദ്ധതിയുടെ നിവൃത്തി നിങ്ങളുടെ മനസ്സിൻ്റെയും വിശ്വാസത്തിൻ്റെയും എളിമയുള്ള മനോഭാവത്തെ മാത്രം ആശ്രയിച്ചിരിക്കുന്നു. അതുകൊണ്ട് ആ ഗുണങ്ങൾ നിങ്ങൾക്ക് എപ്പോഴും ഉണ്ടായിരിക്കട്ടെ.

വിഡ്ഢിത്തമായ തെറ്റുകൾ ചെയ്യാതെ ജീവിക്കാൻ നമുക്കാർക്കും കഴിയുകയില്ല. എന്നാൽ, നമ്മുടെ പാപം ഏറ്റുപറയാനും, മറ്റുള്ളവരെ കുറ്റപ്പെടുത്താതിരിക്കാനും, വിശ്വാസത്തോടെ, “കർത്താവേ, ഞാൻ വിഡ്ഢിത്തങ്ങളാണ് ചെയ്തതെങ്കിലും എൻ്റെ ജീവിതത്തെക്കുറിച്ചുള്ള പദ്ധതി നിറവേറ്റാൻ അവിടുത്തെ കരുണയിൽ ആശ്രയിക്കുന്നു”വെന്നു പ്രാർത്ഥിക്കാനും തയ്യാറാവുക. പല വിശ്വാസികളും ഒരിക്കലും കർത്താവിനോട് ആ വാക്കുകൾ പറയുന്നില്ല, കാരണം അവർ തങ്ങളുടെ പരാജയങ്ങളാൽ നിരുത്സാഹപ്പെട്ടിരിക്കുന്നു, ദൈവത്തിൻ്റെ കരുണയിൽ ആശ്രയിക്കുന്നില്ല. അങ്ങനെ അവർ തങ്ങളുടെ പരാജയങ്ങളെ അവൻ്റെ പരമാധികാരത്തിനും കാരുണ്യത്തിനും മീതെ ഉയർത്തിപ്പിടിച്ചുകൊണ്ട് ദൈവത്തെ അപമാനിക്കുന്നു. നിങ്ങൾ ദൈവത്തിൽ ആശ്രയിക്കുകയും അവൻ്റെ മഹത്തായ കാരുണ്യത്തെ മഹത്വപ്പെടുത്തുകയും വേണം. അപ്പോൾ അത് നിങ്ങൾക്കു നന്നായിരിക്കും – ഓരോ വർഷവും മുമ്പത്തേതിനേക്കാൾ മികച്ചതായിരിക്കും.

തെറ്റിദ്ധാരണയെ കൈകാര്യം ചെയ്യുക

നിങ്ങൾക്ക് മറ്റുള്ളവരിൽ നിന്ന് തെറ്റിദ്ധാരണയോ സംശയമോ നേരിടേണ്ടിവരുമ്പോഴെല്ലാം, അത്തരം കാര്യങ്ങളെ ചെറുപ്രായത്തിൽ തന്നെ അഭിമുഖീകരിക്കാനും അവയിലൂടെ ആത്മീയ വിദ്യാഭ്യാസം നേടാനും കർത്താവ് നിങ്ങളെ യോഗ്യനായി കണക്കാക്കിയതിൽ നിങ്ങൾ സന്തോഷിക്കണം. നിങ്ങളെ സംശയത്തോടെ വീക്ഷിക്കുന്നവരോട് വിശാലമനസ്സോടെ പെരുമാറാൻ നിങ്ങൾ പഠിക്കണം. അത്തരം സന്ദർഭത്തിൽ, ദൈവം നിങ്ങൾക്കായി ആസൂത്രണം ചെയ്ത സിലബസിലെ മറ്റൊരു വിഷയം പൂർത്തിയാക്കാനുള്ള അവസരമാണ് നിങ്ങൾക്കു ലഭിച്ചിരിക്കുന്നത്. നിങ്ങൾക്ക് അവസരമുണ്ട്. നിങ്ങളെ തെറ്റിദ്ധാരണയോടെ നോക്കുന്നവരോട് സ്നേഹത്തോടെ പെരുമാറി അങ്ങനെ നിങ്ങൾക്ക് ദൈവിക സ്നേഹത്തിൽ വളരുവൻ കഴിയും.

അതുപോലെ തെറ്റിദ്ധാരണ, നിന്ദ എന്നിവയ്‌ക്കെതിരെ നിങ്ങൾ കട്ടിയുള്ള ഒരു ചർമ്മം വികസിപ്പിച്ചെടുക്കണം. കർത്താവിനെക്കുറിച്ചുള്ള വ്യക്തിപരമായ അറിവിൽ വളരാൻ മാത്രമല്ല, മനുഷ്യരുടെ അഭിപ്രായങ്ങളിൽ നിന്ന് സ്വതന്ത്രനാകാനും അത്തരം സാഹചര്യങ്ങൾ നിങ്ങളെ എങ്ങനെ പ്രാപ്തരാക്കും എന്ന് നിങ്ങൾ പലപ്പോഴും മനസ്സിലാക്കുന്നില്ല. ഞാൻ ഇത് കണ്ടെത്തി – അതിനാൽ യേശു പറഞ്ഞതുപോലെ “സന്തോഷിച്ചു തുള്ളുക” എന്താണെന്ന് എനിക്കറിയാം (ലുക്കോ.6:23).

യെശയ്യാവ് 42:19, 20-ൽ ദൈവത്തിൻ്റെ ദാസന്മാരെക്കുറിച്ച് പറഞ്ഞിരിക്കുന്നതുപോലെ, ചുറ്റും കേൾക്കുന്ന പല കാര്യങ്ങളോടും നിങ്ങൾ ബധിരരായിരിക്കണം. നിങ്ങളുടെ ജീവിതത്തിനും നിങ്ങളുടെ മനോഭാവത്തിനും നിങ്ങൾക്ക്‌ ഒടുവിൽ കർത്താവിനോട് മാത്രമേ ഉത്തരം പറയാനുള്ളു എന്ന് ഓർക്കുക. ഈ യാഥാർത്ഥ്യം നിങ്ങൾ തിരിച്ചറിഞ്ഞാൽ മാത്രമേ നിങ്ങൾക്ക് ക്രിസ്തുവിൻ്റെ യഥാർത്ഥ ദാസനാകാൻ കഴിയൂ. നിങ്ങൾ മനുഷ്യരെ പ്രീതിപ്പെടുത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾക്ക് ഒരിക്കലും ക്രിസ്തുവിൻ്റെ ദാസനാകാൻ കഴിയില്ല (ഗലാ. 1:10). പല യുവജനങ്ങളും മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്ക് അടിമകളാണ്. ഈ അടിമത്തത്തിൽ നിന്ന് മോചിതരാകുക, അല്ലെങ്കിൽ നിങ്ങൾ ഒരിക്കലും വളരേണ്ടതുപോലെ വളരുകയില്ല.

മറ്റുള്ളവരെ (ലോകത്തിലായാലും സഭയിലായാലും) അനുകരിക്കുന്ന ഒരു കോമാളി ആകരുത്. നിങ്ങൾ അവരെപ്പോലെ പെരുമാറുകയും സംസാരിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നതിനു കാരണം നിങ്ങൾക്ക് അവരുടെ ബഹുമാനവും അംഗീകാരവും വേണം എന്നതാണ്. നിങ്ങൾ നിങ്ങളാകാൻ ധൈര്യപ്പെടുക. നിങ്ങൾ എല്ലായ്‌പ്പോഴും നിങ്ങളുടെ സ്വാഭാവിക വ്യക്തിത്വത്തിലായിരിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. നിങ്ങൾ കൃത്രിമത്വമുള്ളവരായിരിക്കാൻ അവിടുന്നു ഒരിക്കലും ആഗ്രഹിക്കുന്നില്ല. തങ്ങളുടെ മാതൃകയോട് അനുരൂപപ്പെടാൻ മറ്റുള്ളവരിൽനിന്നുള്ള സമ്മർദ്ദം നിങ്ങൾ എല്ലാ ക്രിസ്‌തീയ ഗ്രൂപ്പുകളിലും കണ്ടെത്തും. അത്തരം സമ്മർദങ്ങളെ നിങ്ങൾ അഭിമുഖീകരിക്കുന്നത് നല്ലതാണ്, അപ്പോൾ മാത്രമേ നിങ്ങൾക്ക് ആ സമ്മർദ്ദത്തെ ചെറുക്കാനും നിങ്ങളുടെ ആത്മീയ പേശികളെ വികസിപ്പിക്കാനും അതിനെ അതിജീവിക്കാനും കഴിയൂ.

കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിൽ ക്രിസ്തീയ നേതാക്കളുടെ മക്കൾ സ്കൂളിലും മറ്റും പീഡിപ്പിക്കപ്പെടുകയും വേട്ടയാടപ്പെടുകയും ചെയ്യുന്നു. അതുമായി താരതമ്യപ്പെടുത്തുമ്പോൾ മറ്റുള്ളവരിൽ നിന്ന് നിങ്ങൾ അഭിമുഖീകരിക്കുന്നത് വെറും ഉറുമ്പ് കടി പോലെയായിരിക്കും. അപ്പോൾ ധീരനും നിർഭയനുമായിരിക്കുക, ഈ മേഖലയിലും ജയിക്കുന്നവരായിരിക്കുക. നിങ്ങൾക്ക് ശാശ്വതമായ ഒരു വിദ്യാഭ്യാസം നൽകുന്നതിന് – നിങ്ങളെ ദൈവമനുഷ്യനാക്കുന്നതിന്, നിങ്ങളുടെ ഏറ്റവും മികച്ചതിനുവേണ്ടി – എല്ലാം ദൈവം ആസൂത്രണം ചെയ്തിരിക്കുന്നു.

“കർത്താവിൽ നിങ്ങൾക്കു ലഭിച്ചിരിക്കുന്ന ശുശ്രൂഷ നിവർത്തിക്കുവാൻ ശ്രദ്ധിക്കുക.” (കൊലോ.4:17).

അധ്യായം 7

മറ്റുള്ളവർക്ക് അനുഗ്രഹമായി മാറുക

മത്തായി 14:19-ൽ, മറ്റുള്ളവർക്ക് ഒരു അനുഗ്രഹമായി മാറുന്നതിനുള്ള മൂന്ന് ഘട്ടങ്ങൾ നാം കാണുന്നു: (1) യേശു അപ്പവും മത്സ്യവും എടുത്തു; (2) അവൻ അതിനെ അനുഗ്രഹിച്ചു; (3) അവൻ അതു നുറുക്കി. തുടർന്ന് ജനക്കൂട്ടത്തിന് അതു ഭക്ഷിപ്പാൻ നൽകി. ഇങ്ങനെയാണ് നിങ്ങളെ മറ്റുള്ളവർക്ക് അനുഗ്രഹമാക്കാൻ കർത്താവ് ആഗ്രഹിക്കുന്നത്. അവിടെയുള്ള ചെറിയ കുട്ടി ചെയ്തതുപോലെ നിങ്ങൾ ആദ്യം അവനു എല്ലാം നൽകണം. അപ്പോൾ അവൻ നിങ്ങളെ പരിശുദ്ധാത്മാവിൻ്റെ ശക്തിയാൽ അനുഗ്രഹിക്കും. തുടർന്ന് അവൻ നിങ്ങളെ അനേകം പരീക്ഷകൾ, നിരാശകൾ, നിരാശാജനകമായ പ്രതീക്ഷകൾ, പരാജയങ്ങൾ, രോഗങ്ങൾ, വിശ്വാസവഞ്ചനകൾ മുതലായവയിലൂടെ നുറുക്കും. നിങ്ങളെ താഴ്ത്തുകയും മനുഷ്യരുടെ ദൃഷ്ടിയിൽ നിങ്ങളെ ഒന്നുമല്ലാതാക്കുകയും ചെയ്യും. തുടർന്ന് അവിടുന്നു നിങ്ങളിലൂടെ മറ്റുള്ളവരെ അനുഗ്രഹിക്കും. അതിനാൽ തകർക്കലിന് കീഴടങ്ങുക. യേശു ആദ്യം തകർക്കപ്പെട്ടു. പിന്നീട് പിതാവിൻ്റെ പ്രവൃത്തി അവൻ്റെ കൈകളിൽ അഭിവൃദ്ധിപ്പെട്ടുവെന്നും ബൈബിൾ പറയുന്നു (യെശ.53:10-12 കാണുക).

ജീവിതത്തിലെ വ്യത്യസ്‌ത സാഹചര്യങ്ങളിൽ തൻ്റെ മാനുഷികസ്വയം തകരാൻ യേശു അനുവദിച്ചു. അങ്ങനെ മാത്രമേ തൻ്റെ പിതാവിന് കളങ്കമില്ലാതെ തന്നെത്തന്നെ സമർപ്പിക്കാൻ അവനു കഴിഞ്ഞുള്ളൂ. ഈ ലക്ഷ്യത്തിനുവേണ്ടിയാണ് ആത്മാവ് അവനെ ശക്തിപ്പെടുത്തിയത് (എബ്രാ. 9:14). നിങ്ങളുടെ സ്വന്ത ഇഷ്ടത്തിൻ്റെ ശക്തി തകർക്കാൻ നിങ്ങൾ പരിശുദ്ധാത്മാവിനെ അനുവദിക്കുമ്പോൾ മാത്രമേ നിങ്ങൾ ആത്മീയനാകൂ. ദൈവം ആഗ്രഹിക്കുന്നത് ചെയ്യുന്നതിനുപകരം, നിങ്ങളുടെ ശക്തമായ സ്വയജീവിതം ചെയ്യാൻ ആഗ്രഹിക്കുന്നത് ചെയ്യാൻ നിങ്ങൾ പ്രലോഭിപ്പിക്കപ്പെടുന്ന സമയങ്ങളിലെല്ലാം നിങ്ങളുടെ ഇച്ഛാശക്തി തകരപ്പെടേണ്ടതുണ്ട്.

ദൈവഹിതം നിങ്ങളുടെ ഇച്ഛയെ മറികടക്കുന്ന സ്ഥലങ്ങളിൽ നിങ്ങൾ നിങ്ങളുടെ കുരിശ് കണ്ടെത്തും. അവിടെ നിങ്ങളുടെ സ്വന്തഇഷ്ടം ക്രൂശിക്കപ്പെടണം. അവിടെ ആത്മാവ് നിങ്ങളോട് മരിക്കാൻ പറയും. നിങ്ങൾ ആത്മാവിൻ്റെ ശബ്ദം സ്ഥിരമായി അനുസരിച്ചാൽ, നിങ്ങൾ നിരന്തരം തകർന്നുകൊണ്ടിരിക്കും. ആത്മാവിൽ തുടർച്ചയായി തകർന്നിരിക്കുന്നവർക്ക് തുടർച്ചയായ പുനരുജ്ജീവനം നൽകാമെന്ന് ദൈവം വാഗ്ദാനം ചെയ്തിട്ടുണ്ട്. കർത്താവ് അരുളിച്ചെയ്യുന്നു: “എളിയവരുടെ ആത്മാവിനെ പുനർജീവിപ്പിക്കാനും, തകർന്നവരുടെ ഹൃദയത്തെ ചൈതന്യപ്പെടുത്തുവാനും, ഞാൻ ഉയർന്നതും വിശുദ്ധവുമായ സ്ഥലത്ത് വസിക്കുന്നു”. (യെശ.57:15).

‘ആത്മാവിലെ ദാരിദ്ര്യം’ എന്ന നിങ്ങളുടെ സ്വന്തം ആവശ്യത്തെക്കുറിച്ചുള്ള ബോധത്തോടെ എല്ലായ്‌പ്പോഴും നിലകൊള്ളുന്നത് നല്ലതാണ്. എന്നാൽ ഉത്സാഹത്തോടെ തന്നെ അന്വേഷിക്കുന്ന എല്ലാവർക്കും ദൈവം ശക്തമായ പ്രതിഫലം നൽകുമെന്നും നിങ്ങൾ വിശ്വസിക്കണം. ദൈവം നിങ്ങളെ അനുഗ്രഹിക്കുകയും അവൻ്റെ ശക്തിയാൽ നിങ്ങളെ നിറയ്ക്കുകയും ചെയ്യുമെന്ന് നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ, ആത്മാവിൽ ദരിദ്രനായിരിക്കുന്നതിൻ്റെ മുഴുവൻ മൂല്യവും വ്യർഥമായിപ്പോകും.

എല്ലാ സഭകളിലുമുള്ള ദരിദ്രരോടും ദുർബലരോടും കൂട്ടായ്മ തേടുകയും, അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. കുട്ടികളോട് സംസാരിക്കുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക, കാരണം മിക്ക ആളുകളും കുട്ടികളെ അവഗണിക്കുന്നു. എല്ലായ്‌പ്പോഴും താഴ്ന്നതും ശ്രദ്ധിക്കപ്പെടാത്തതുമായ സ്ഥലവും സഭയിലെ ‘കാണാത്ത ശുശ്രൂഷകളും ‘അന്വേഷിക്കുക. ഒരിക്കലും ഒരു സഭയിലും പ്രാമുഖ്യം തേടരുത്. നിങ്ങളുടെ സമ്മാനങ്ങളോ കഴിവുകളോ ഉപയോഗിച്ച് ആരെയും ഒരു തരത്തിലും ആകർഷിക്കാൻ ശ്രമിക്കരുത്. പ്രത്യേകിച്ച് യുവസഹോദരിമാരെ ആകർഷിക്കാൻ ശ്രമിക്കുന്നതിൽ സൂക്ഷിക്കുക! എന്നാൽ എല്ലാ മീറ്റിംഗുകളിലും സാക്ഷ്യപറയാനും സഭയിൽ സാധ്യമായ എല്ലാ വിധത്തിലും സേവിക്കാനും ധൈര്യമുള്ളവരായിരിക്കുക – തറ വൃത്തിയാക്കുകയോ പിയാനോ വായിക്കുകയോ ചെയ്യുക. ഒരു ശുശ്രുഷയ്ക്കായും ആരുമായും മത്സരത്തിൽ ഏർപ്പെടരുത്. നിങ്ങൾ വിശ്വസ്തരാണെങ്കിൽ ദൈവം തന്നെ നിങ്ങൾക്കായി ആസൂത്രണം ചെയ്ത ശുശ്രൂഷ ശരിയായ സമയത്ത് തരും.

എന്നാൽ മദ്യപാനത്തിൻ്റെയോ ലഹരിമരുന്നിൻ്റെയോ ചരിത്രമുള്ള ഏതെങ്കിലും ചെറുപ്പക്കാരനെ സഹായിക്കാൻ ശ്രമിക്കുമ്പോൾ നിങ്ങൾ വളരെ ജ്ഞാനമുള്ളവരായിരിക്കണം. അത്തരം സന്ദർഭങ്ങളിൽ ജ്ഞാനത്തിനായി ദൈവത്തെ അന്വേഷിക്കുക. നിങ്ങൾക്ക് അവരെ എങ്ങനെ സഹായിക്കാനാകും ? നിങ്ങൾക്ക് ആവശ്യമുള്ള ജ്ഞാനം ദൈവം നിങ്ങൾക്ക് ഉടൻ നൽകും (യാക്കോ. 1:5). വാസ്‌തവത്തിൽ, അത്തരക്കാരെ സഹായിക്കാൻ “നിങ്ങൾക്ക് ആവശ്യമുള്ളത്ര ജ്ഞാനം” നൽകാമെന്ന് അവൻ വാഗ്ദാനം ചെയ്തിട്ടുണ്ട് (ലൂക്കോ 11:5-8 കാണുക).

നിങ്ങളുടെ വിളി

ദൈവമക്കളായ ആളുകൾ ലോകത്തിൽ വളരെ കുറവാണ്. ദൈവകൃപയാൽ, നിങ്ങൾ വളരെ ചുരുക്കം പേരുടെ കൂട്ടത്തിലായി. നിങ്ങളുടെ കുട്ടിക്കാലം മുതൽ സുവിശേഷം കേൾക്കാൻ ദൈവം നിങ്ങളെ അനുവദിച്ചതിൽ നിങ്ങൾ എത്ര നന്ദിയുള്ളവരായിരിക്കണം! നിങ്ങൾക്ക് ഒരു സ്വർഗീയ ജന്മാവകാശമുണ്ട്. ഈ ദുഷിച്ച ലോകത്തിലെ ഒന്നിനും വേണ്ടി ഒരിക്കലും അത് ഉപേക്ഷിക്കരുത്. ഈ ലോകത്തിലെ ‘മഹത്തായതും ഗംഭീരമായതു’മായ എന്തിനെയെങ്കിലും നിങ്ങൾ വിലമതിച്ചു തുടങ്ങിയാൽ ഒടുവിൽ, നിങ്ങൾ അതിനെ വണങ്ങിപ്പോകും. ഈ ലോകത്തിൻ്റെ മഹത്വം ലഭിക്കാൻ സാത്താനെ വണങ്ങാൻ യേശുവും മരുഭൂമിയിൽ പരീക്ഷിക്കപ്പെട്ടു. എന്നാൽ അവിടുന്നു ആ പരീക്ഷയിൽ ജയിച്ചു. നിങ്ങൾക്കും ജയാളിയാകാൻ കഴിയും. നിങ്ങൾ ജയാളിയായി തീരുമെന്നു ഞാൻ വിശ്വസിക്കുന്നു.

പ്രലോഭനങ്ങളുടെ സമയങ്ങളിൽ നിങ്ങൾ ജയിക്കുമ്പോൾ, കർത്താവ് നിങ്ങൾക്ക് ഏതൊരു മോഹത്തേക്കാളും വിലയേറിയതാണെന്ന് നിങ്ങൾ സാത്താൻ്റെ മുൻപിൽ തെളിയിക്കുകയാണ്. അത്തരമൊരു സാക്ഷ്യം നിങ്ങൾ നൽകുമെന്നു ദൈവം നിങ്ങളെ വിശ്വസിക്കുന്നു. കാരണം ഭൂമിയിൽ ഈ സത്യത്തിന് വളരെ കുറച്ച് സാക്ഷികളേ അവനുള്ളൂ.

നിങ്ങളുടെ ജീവിതത്തിൽ ദൈവത്തിൻ്റെ ഒരു വിളിയുണ്ട്. വരും നാളുകളിൽ തൻ്റെ ദാസനാകാൻ കർത്താവ് നിങ്ങളെ ഇപ്പോൾ തന്നെ ഒരുക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. അതിനാൽ നിങ്ങളുടെ ജീവിതം ശുദ്ധമായി സൂക്ഷിക്കുക. എപ്പോഴും പരിശുദ്ധാത്മാവിനാൽ നിറയപ്പെടാൻ ശ്രമിക്കുക. നിങ്ങളുടെ സമയത്തിലും ജീവിതത്തിലും അച്ചടക്കം പാലിക്കുക. നിങ്ങളുടെ പണം പാഴാക്കരുത്. ജീവിതത്തിൽ ദൈവവിളിയില്ലാത്ത, നിങ്ങളുടെ പ്രായത്തിലുള്ള മറ്റു പല യുവാക്കളെയും പോലെ നിങ്ങൾക്ക് ദിവസങ്ങൾ പാഴാകാൻ അനുവദിക്കാനാവില്ലെന്ന് ഓർക്കുക.

കർത്താവ് നിങ്ങളെ അനുഗ്രഹിക്കുകയും കാത്തുസൂക്ഷിക്കുകയും ചെയ്യട്ടെ, അതുവഴി നിങ്ങൾക്ക് ഈ ഭൂമിയിൽ മഹത്തായ ജീവിതവും ശുശ്രൂഷയും ഒരു ദിവസം അവൻ്റെ രാജ്യത്തിലേക്കുള്ള സമൃദ്ധമായ പ്രവേശനവും ലഭിക്കും. ആ അവസാന ദിനത്തിൽ നിങ്ങൾക്ക് സന്തോഷത്തോടെ അവിടുത്തെ സന്നിധിയിൽ പ്രവേശിക്കാം. അതാണ് നിങ്ങൾക്കു വേണ്ടിയുള്ള എൻ്റെ നിരന്തരമായ പ്രാർത്ഥന.

വിവാദവും മത്സരവും

എല്ലാ മനുഷ്യരെയും സ്നേഹിക്കുക. എന്നാൽ എല്ലാ മനുഷ്യരിൽ നിന്നും ഒരേ സമയം സ്വതന്ത്രരായിരിക്കുക – ഇതാണ് ആത്മീയ വളർച്ചയിലേക്കുള്ള വഴി. വിവാദ വിഷയങ്ങളെക്കുറിച്ചുള്ള എല്ലാ ചർച്ചകളിൽ നിന്നും മാറിനിൽക്കുക. ഇന്ത്യയിലെ റോഡുകളിൽ കുഴികളെ ചുറ്റി പോകുന്നതു പോലെ വിവാദങ്ങളിൽ നിന്നും മാറി പോകുക. അല്ലാത്തപക്ഷം ആ കുഴികൾ നിങ്ങൾക്ക് വല്ലാത്ത കുലുക്കം നൽകും. നിങ്ങളുടെ നാവിനെക്കുറിച്ചു നിങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. നാവിലൂടെയാണ് ശക്തിയുടെ വലിയ ചോർച്ച നടക്കുന്നത്. എല്ലാ ദിവസവും നിങ്ങളെ ആത്മാവിനാൽ നിറയ്ക്കാൻ ദൈവത്തോട് ആവശ്യപ്പെടുക – തുടർന്ന് ചോർച്ച സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കുക!

മറ്റ് സ്ഥലങ്ങളിലെ മറ്റ് സഭകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ വിസ്സമ്മതിക്കുന്നതിൽ ഉറച്ചുനിൽക്കുക. മറ്റ് സഭകളിൽ സംഭവിക്കുന്ന കാര്യങ്ങളിൽ തനിക്ക് ഒരു വിധി നടത്താൻ കഴിവുണ്ടെന്നു കരുതുന്ന ഒരു വ്യക്തിക്കു തീർച്ചയായും തന്നെക്കുറിച്ചു തന്നെ വളരെ ഉയർന്ന ചിന്തകൾ ഉണ്ടായിരിക്കും. വ്യത്യസ്‌ത സഭകളിൽ നടക്കുന്ന സംഭവങ്ങൾ, ആളുകളുടെ അതിരുകടന്ന ജിജ്ഞാസ തുറന്നുകാട്ടാനും അങ്ങനെ “അവരുടെ ഹൃദയത്തിലെ ദുഷിച്ച ചിന്തകൾ” (ലൂക്കോ. 2:34, 35) പ്രകടമാക്കാനും അവസരം ഒരുക്കുന്നു. അങ്ങനെ, ദൈവം തൻ്റെ എല്ലാ മക്കളെയും പരീക്ഷിക്കുന്നത് അവരിൽ എത്രപേർ സ്വന്തം കാര്യം ശ്രദ്ധിക്കാൻ പഠിച്ചുവെന്ന് കാണാനാണ്. നിങ്ങൾ ഈ പരീക്ഷയിൽ വിജയിക്കുന്നുവെന്ന് ഉറപ്പാക്കുക. നിങ്ങളുടെ ഹൃദയത്തെ അനാവശ്യ അഭിപ്രായങ്ങളിൽ നിന്ന് മുക്തമാക്കുക. പ്രാർത്ഥനാ അഭ്യർത്ഥനകളുടെ മറവിൽ, പല ക്രിസ്ത്യൻ വ്യത്തങ്ങളിലും ‘ഭക്തിയുള്ള പരദൂഷണങ്ങൾ’ പലപ്പോഴും പ്രചരിക്കുന്നു. ഇത്തരം പരദൂഷണങ്ങളെല്ലാം ഒഴിവാക്കുക.

യുവാക്കളെന്ന നിലയിൽ, നിങ്ങളുടെ അതിരുകൾ തിരിച്ചറിയുന്നത് നിങ്ങൾക്ക് നല്ലതാണ്. സഭയിലെ ഒരു ജ്യേഷ്ഠസഹോദരന് ചർച്ച ചെയ്യാൻ ഉചിതമായത് നിങ്ങൾക്ക് അനുയോജ്യമാകണമെന്നില്ല – അതിനെക്കുറിച്ച് ശരിയായ രീതിയിൽ സംസാരിക്കാനുള്ള ജ്ഞാനം നിങ്ങൾക്കില്ലായിരിക്കാം. നിങ്ങൾ തീർച്ചയായും നിങ്ങളുടെ ബോധ്യങ്ങളിൽ ഉറച്ചുനിൽക്കണം, ഒരിക്കലും വിട്ടുവീഴ്ച ചെയ്യരുത്, നിങ്ങളെ മസ്തിഷ്ക്ക പ്രക്ഷാളനം ചെയ്യാൻ ആരെയും അനുവദിക്കരുത്. എന്നാൽ നിങ്ങൾ സമാധാനം പിന്തുടരുകയും കഴിയുന്നിടത്തോളം എല്ലാ വിനയത്തോടെയും കൂട്ടായ്മ തേടുകയും വേണം. ആ സൂക്ഷ്മമായ സന്തുലിതാവസ്ഥമൂലം ചിലപ്പോൾ യുവത്വത്തിൻ്റെ തീക്ഷ്ണത നിലനിർത്താൻ കഴിയാതെ വന്നേക്കാം. എന്നാൽ ആ സന്തുലിതാവസ്ഥ കണ്ടെത്താൻ നിങ്ങൾ ശ്രമിക്കണം.

നിങ്ങൾ പോകുന്ന എല്ലാ സഭകളിലെയും സഹോദരങ്ങളെ ബഹുമാനിക്കുക. ആരെയും ഒരിക്കലും നിന്ദിക്കരുത്; ആരുമായും തർക്കത്തിൽ ഏർപ്പെടരുത് – കാരണം അത് നിങ്ങളെ നശിപ്പിക്കുകയേയുള്ളൂ. നിങ്ങൾ സഹവസിക്കുന്ന എല്ലാ വിശ്വാസികളിൽ നിന്നും എല്ലാ സഭകളിൽ നിന്നും നല്ലതു മാത്രം സ്വീകരിക്കുക. എന്നാൽ എപ്പോഴും വിവേകമുള്ളവരായിരിക്കുക. “സർപ്പങ്ങളെപ്പോലെ ജ്ഞാനികളും പ്രാവുകളെപ്പോലെ നിരുപദ്രവകാരികളുമായിരിക്കുക.” ഞാൻ ആവർത്തിക്കട്ടെ: ദൈവവചനത്താൽ എല്ലാം വിലയിരുത്താതെ, കാണുന്നതും കേൾക്കുന്നതും എല്ലാം വിഴുങ്ങരുത്. ബെരോവക്കാരെപ്പോലെ ആയിരിക്കുക (അപ്പോ. 17:11).

മനസ്സാക്ഷിയും നീതിയും

ഞങ്ങളുടെ മക്കളെന്ന നിലയിൽ ഞങ്ങൾ നിങ്ങളെ എത്രമാത്രം വിലമതിക്കുന്നുവെന്ന് നിങ്ങൾക്കറിയില്ല, ഇപ്പോൾ എനിക്ക് ചിന്തിക്കാൻ കഴിയുന്ന നിരവധി കാര്യങ്ങളുടെ അടിസ്‌ഥാനത്തിലാണ്‌ ഈ മതിപ്പ് – ഞാൻ കുറച്ചുകൂടി ചിന്തിച്ചാൽ എനിക്ക് കൂടുതൽ കാര്യങ്ങൾ ഓർത്തെടുക്കാനും നിങ്ങളെ കൂടുതൽ വില മതിക്കാനും കഴിയും.

ഒന്നാമതായി നിങ്ങളോട് എനിക്ക് ഒരു പ്രധാന പ്രബോധനം ഉണ്ട്: “ദിവസം മുഴുവനും കർത്താവിനെ ഭയപ്പെട്ട് ജീവിക്കുക” – (സദ്യശവാക്യം. 23:17).

നാം ദൈവരാജ്യത്തിൽ പ്രവേശിക്കണമെങ്കിൽ നമ്മുടെ നീതി പരീശന്മാരുടെ നീതിയെ കവിയണമെന്ന് യേശു പറഞ്ഞ കാര്യം ഒരിക്കലും മറക്കരുത് (മത്താ. 5:20). ആ വാക്യത്തിന് തൊട്ടുപിന്നാലെ, താൻ എന്താണ് ഉദ്ദേശിച്ചതെന്ന് യേശു വിശദീകരിച്ചു: നാം കോപിക്കരുത് (5:22), സ്ത്രീകളെ മോഹിക്കരുത് (5:28), അസത്യം ഒഴിവാക്കണം (5:37), പ്രതികാരം ചെയ്യരുത് (5:38-44), മനുഷ്യരുടെ ബഹുമാനം തേടരുത്(6:1-18) മുതലായവ. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നമ്മുടെ ആന്തരിക ജീവിതം നമ്മുടെ ബാഹ്യ ജീവിതവുമായി പൊരുത്തപ്പെടണമെന്ന് യേശു പറയുകയായിരുന്നു. ഇങ്ങനെ ജീവിക്കാൻ ആരെയും പ്രാപ്തരാക്കാൻ നിയമത്തിന് കഴിയില്ല. എന്നാൽ ഇതുപോലെ ജീവിക്കാനുള്ള വഴി യേശു ഇപ്പോൾ തുറന്നു തന്നിരിക്കുന്നു. നിങ്ങൾ പൂർണ്ണഹൃദയത്തോടെ പരിശ്രമിക്കേണ്ടത് ഇതിനാണ്, നിങ്ങളെ സഹായിക്കാൻ നിങ്ങൾ ദൈവത്തോട് അപേക്ഷിക്കണം. അവൻ നിങ്ങളെ സഹായിക്കും, കാരണം അവനെ ഉത്സാഹത്തോടെ അന്വേഷിക്കുന്ന എല്ലാവർക്കും അവൻ പ്രതിഫലം നൽകുന്നു.

മനസ്സാക്ഷിയുടെ സ്‌പർശ്യത നഷ്ടപ്പെടുന്നത് കുഷ്ഠരോഗം പിടിപെടുമ്പോൾ ചർമ്മത്തിന് സംവേദനക്ഷമത നഷ്ടപ്പെടുന്നതിന് തുല്യമാണ്. ഇത് വളരെ ഗൗരവമുള്ള കാര്യമാണ്. അത് പടരുകയും ഒടുവിൽ നിങ്ങളെ മൊത്തത്തിൽ നശിപ്പിക്കുകയും ചെയ്യും. അതിനാൽ നിങ്ങളെ കർത്താവിൽ നിന്ന് അകറ്റുന്ന ആരുമായും നിങ്ങൾ ബന്ധം വിച്ഛേദിക്കണം. ലൗകികരായ ആളുകളുമായും ജഡിക വിശ്വാസികളുമായും ഉള്ള നിങ്ങളുടെ സമ്പർക്കങ്ങളിൽ, നിങ്ങൾ ഒരു വടംവലിയിൽ ഏർപ്പെട്ടിരിക്കുകയാണ്. അവരുമായുള്ള നിങ്ങളുടെ സമ്പർക്കത്തിലൂടെ അവർ നിങ്ങളെ ക്രമേണ ലോകത്തിലേക്ക് വലിച്ചിഴയ്ക്കുന്നതായി നിങ്ങൾ കണ്ടെത്തുകയാണെങ്കിൽ അവരെ കർത്താവിലേക്ക് ആകർഷിക്കാൻ നിങ്ങൾക്ക് ശക്തിയില്ലെങ്കിൽ, അത്തരം സൗഹൃദങ്ങൾ ഉടനടി ഉപേക്ഷിക്കുക. നിങ്ങൾ അവരെ ക്രമേണ കർത്താവിലേക്ക് കൊണ്ടുവരികയാണെങ്കിൽ മാത്രമേ ആ സൗഹ്യദങ്ങൾ തുടരാവൂ. അല്ലെങ്കിൽ, നിങ്ങളുടെ നഷ്ടം ഒടുവിൽ വളരെ വലുതായിരിക്കും.

ജീവൻ്റെ കിരീടം

യാക്കോബ് 1:12 പറയുന്നു: “പ്രലോഭനങ്ങളിൽ സഹിച്ചുനിൽക്കുന്ന മനുഷ്യൻ ഭാഗ്യവാൻ – കാരണം അവൻ അംഗീകരിക്കപ്പെടുമ്പോൾ, കർത്താവ് തന്നെ സ്നേഹിക്കുന്നവർക്ക് വാഗ്ദത്തം ചെയ്ത ജീവകിരീടം അവന് ലഭിക്കും”. ഈ വാക്യമനുസരിച്ച്, ജീവൻ്റെ കിരീടം ലഭിക്കുന്നവൻ കർത്താവിനെ സ്നേഹിക്കുന്നവനാണ്, കൂടാതെ പ്രലോഭനത്തിൽ സ്ഥിരമായി വിശ്വസ്തത പാലിക്കുന്നവനുമാണ്. അതിനാൽ, പ്രലോഭനത്തിൽ സ്ഥിരമായി വിശ്വസ്തത പുലർത്തുന്നവർക്ക് മാത്രമേ തങ്ങൾ കർത്താവിനെ സ്നേഹിക്കുന്നുവെന്ന് പറയാൻ കഴിയൂ.

പ്രലോഭനത്തിൻ്റെ നിമിഷങ്ങളിലാണ് കർത്താവിനോടുള്ള നിങ്ങളുടെ സ്നേഹം പരീക്ഷിക്കപ്പെടുന്നത്. അംഗീകരിക്കപ്പെടുമ്പോൾ മാത്രമേ നമുക്ക് ജീവകിരീടം ലഭിക്കൂ എന്നും നാം അവിടെ വായിക്കുന്നു. ഒരു മനുഷ്യനും ഇതുവരെ ജീവകിരീടം ലഭിച്ചിട്ടില്ലാത്തതിനാൽ, അവൻ തൻ്റെ ജീവിതഗതി വിശ്വസ്തതയോടെ പൂർത്തിയാക്കുന്നതുവരെ ദൈവത്തിൻ്റെ അംഗീകാരം ആർക്കും നൽകപ്പെടുന്നില്ലെന്ന് നമുക്ക് ഉറപ്പിക്കാം. അതിനാൽ നാമെല്ലാവരും നിരീക്ഷണത്തിലാണ്, നമ്മുടെ ജീവിതാവസാനം വരെ നാം അങ്ങനെ തന്നെയായിരിക്കും. അൽപ്പനേരത്തേക്ക് ഉണർവുള്ളവനായിരിക്കുക എന്നത് എളുപ്പമാണ്. തുടർന്ന് പലരും പിന്തിരിയുകയോ ശീതോഷ്‌ണവാനായിരിക്കുകയോ ചെയ്യുന്നു.

അനുദിനം വിശ്വസ്തരായിരിക്കുക. ഒപ്പം സഹായത്തിനായി നിലവിളിക്കുകയും ചെയ്യുക. നിങ്ങളുടെ മുറിയിൽ കർത്താവിനോട് ഉറക്കെ കരയാൻ നിങ്ങൾക്ക് സാധിക്കുകയില്ലെങ്കിലും, നിങ്ങളുടെ ഹൃദയത്തിൽ എപ്പോഴും ഒരു നിലവിളി ഉണ്ടായിരിക്കട്ടെ. ആത്മാവിൽ നിരന്തരം നിറയാൻ, നിങ്ങൾ എല്ലായ്പ്പോഴും നിർമലമായ മനസ്സാക്ഷി നിലനിർത്തുകയും എല്ലാ സാഹചര്യങ്ങളിലും സ്വയം താഴ്ത്തുകയും വേണം.

നമ്മോട് വിയോജിക്കുന്നവരൂടെ മേൽ നാം ഒരിക്കലും ന്യായവിധി (സ്വർഗത്തിൽ നിന്നുള്ള തീ) ഉണ്ടാകണമെന്നു പറയരുത്. യാക്കോബും യോഹന്നാനും ഒരിക്കൽ അത് നിർദ്ദേശിച്ചപ്പോൾ, യേശു അവരെ ശാസിച്ചു: “നിങ്ങൾക്കുള്ള ആത്മാവ് എന്താണെന്ന് നിങ്ങൾക്കറിയില്ല – മനുഷ്യപുത്രൻ വന്നത് മനുഷ്യരുടെ ജീവൻ നശിപ്പിക്കാനല്ല, അവരെ രക്ഷിക്കാനാണ്” (ലൂക്കോ 9:51-56 – കെ.ജെ.വി. , കൂടാതെ NASB യുടെ മാർജിൻ). നമ്മോട് വിയോജിക്കുന്നവവർക്ക്‌ എല്ലാം മോശമായി സംഭവിക്കണമെന്നു പ്രതീക്ഷിക്കുന്ന ആത്മാവ് സാത്താൻ്റെ ആത്മാവാണ്.

ആ ഭാഗം വായിക്കുക – ലൂക്കോസ് 9:49 മുതൽ 56 വരെ. ആദ്യത്തെ കൂട്ടം ആളുകൾ ശിഷ്യന്മാരോട് വിയോജിച്ചുവെന്ന് നിങ്ങൾ അവിടെ കാണുന്നു (അവർക്ക് വ്യത്യസ്തമായ ഒരു ശുശ്രൂഷ ഉണ്ടായിരുന്നു). രണ്ടാമത്തെ കൂട്ടർ യേശുവിനെയും ശിഷ്യന്മാരെയും സ്വീകരിച്ചില്ല. യേശു തൻ്റെ ശിഷ്യന്മാരുടെ തെറ്റായ ആത്മാവിനെ ശാസിച്ചതെങ്ങനെയെന്ന് ധ്യാനിക്കുക – അപ്പോൾ ക്രൈസ്തവലോകത്തിൽ ഇന്ന് അനേകം ജഡിക വിശ്വാസികളിലുള്ള തെറ്റായ ആത്മാവിൽ നിന്ന് നിങ്ങൾ രക്ഷിക്കപ്പെടും. എപ്പോഴും സ്വയം ചോദിക്കുക: “ഞാൻ ഇവിടെ ആരെയെങ്കിലും രക്ഷിക്കാൻ ശ്രമിക്കുകയാണോ അതോ അവരെ നശിപ്പിക്കയാണോ?”

ദൈവം ആദാമിന് നൽകിയത് ഒരേയൊരു കൽപ്പന മാത്രമാണ്. അവൻ അത് അനുസരിക്കാതെ പോയി. ദൈവം കുട്ടികൾക്ക് ഒരു കൽപ്പന മാത്രമേ നൽകുന്നുള്ളൂ – “നിങ്ങളുടെ മാതാപിതാക്കളെ ബഹുമാനിക്കുക (അതായത്, അനുസരിക്കുകയും ബഹുമാനിക്കുകയും ചെയ്യുക)”. അവർ അത് അനുസരിക്കുന്നില്ല. അതുപോലെ യേശു തൻ്റെ ശിഷ്യന്മാർക്ക് ഒരു കൽപ്പന നൽകി – അവൻ നമ്മെ സ്നേഹിച്ചതുപോലെ പരസ്പരം സ്നേഹിക്കുക. മിക്ക ക്രിസ്ത്യാനികളും അത് അനുസരിക്കുന്നില്ല.

നാം മറ്റുള്ളവരെ സ്നേഹിക്കുമ്പോൾ മാത്രമാണ് നാം കർത്താവിനെ ശരിക്കും സ്നേഹിക്കുന്നുവെന്ന് തെളിയിക്കുന്നത്. അല്ലാത്തപക്ഷം, നാം നുണയന്മാരാണെന്ന് യോഹന്നാൻ പറയുന്നു (1 യോഹ. 4:20).

സാത്താനെ സംബന്ധിച്ച്

സാത്താനെക്കുറിച്ചുള്ള ചില വസ്തുതകൾ നിങ്ങൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഏത് യുദ്ധത്തിലും, ശത്രുവിനെയും അവൻ്റെ തന്ത്രങ്ങളെയും കുറിച്ചുള്ള നല്ല അറിവ് യുദ്ധം വിജയിക്കുന്നത് എളുപ്പമാക്കുന്നു. നമ്മുടെ ആത്മാക്കളുടെ ശത്രുവിനെക്കുറിച്ചുള്ള ചില പ്രധാന വസ്തുതകൾ ഇതാ:

(1) സാത്താൻ്റെ ഉത്ഭവം: മാലാഖമാരിൽ ഏറ്റവും ഉന്നതനായിരുന്ന അവൻ അവൻ്റെ സൗന്ദര്യം, ബുദ്ധി, സ്ഥാനം എന്നിവയിൽ അഹങ്കരിക്കുകയും ദൈവം തനിക്കു ചുറ്റും വരച്ച അതിരുകളിലും പരിമിതികളിലും തൃപ്തിപ്പെടാതിരിക്കുകയും ദൈവത്തിൻ്റെ അധികാരത്തിനെതിരെ മത്സരിക്കുകയും അങ്ങനെ സാത്താൻ ആയിത്തീരുകയും ചെയ്തു. (യെശയ്യ 14:12-15; യെഹസ്‌കേ.28:12-19).

(2) സാത്താൻ്റെ വഞ്ചന: അവൻ ഹവ്വായെ വഞ്ചിച്ചു, ദൈവവചനത്തെ ചോദ്യം ചെയ്യുകയും ദൈവസ്നേഹത്തെ സംശയിപ്പിക്കുകയും ചെയ്തു, ഒടുവിൽ അവളെയും ഭർത്താവിനെയും നശിപ്പിക്കുകയും ചെയ്തു (ഉല്പ.3:4-7). ആകർഷകത്വമുള്ള സർപ്പത്തിൻ്റെ വശീകരിക്കുന്ന സംസാരം സൂക്ഷിക്കുക.

(3) സാത്താൻ്റെ രീതികൾ: സാത്താൻ യേശുവിനെ താഴെപ്പറയുന്ന കാര്യങ്ങൾക്കായി പ്രലോഭിപ്പിച്ചു (i) ദൈവവചനത്തേക്കാൾ അവൻ്റെ ശാരീരിക ആവശ്യങ്ങൾക്ക് (അപ്പം) കൂടുതൽ പ്രാധാന്യം നൽകുക. (ii) ബഹുമാനം നേടുന്നതിനായി ദൈവത്തിൻ്റെ നാമത്തിൽ ഗംഭീരമായ എന്തെങ്കിലും ചെയ്യുക. ഒടുവിൽ (iii) സാത്താൻ്റെ മുൻപിൽ മുട്ടു കുത്തിയാൽ ലോകത്തിൻ്റെ എല്ലാ മഹത്വവും നൽകാമെന്നു വാഗ്ദാനം ചെയ്തു. നമ്മുടെ ബോധ്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യുകയാണെങ്കിൽ മാത്രമേ സാത്താൻ ഈ ലോകത്തിലെ പല കാര്യങ്ങളും നമുക്ക് വാഗ്ദാനം ചെയ്യുകയുള്ളു (മത്താ. 4:1-10).

(4) സാത്താൻ്റെ പരാജയം: യേശുവിൻ്റെ കുരിശിലെ മരണത്തിലൂടെ അവൻ ശക്തിയില്ലാത്തവനായിത്തീർന്നു, ഇപ്പോൾ യേശുവിൻ്റെ നാമത്തിൽ നാം അവനെ എതിർത്താൽ അവൻ നമ്മിൽ നിന്ന് ഓടിപ്പോകും (എബ്രാ. 2:14; കൊലോ. 2:15; യാക്കോബ് 4 :7).

(5) എന്തുകൊണ്ടാണ് ദൈവം സാത്താനെ നശിപ്പിക്കാത്തത്? ഇയ്യോബിൻ്റെ കാര്യത്തിലെന്നപോലെ നമ്മെ പരീക്ഷിക്കാനും അങ്ങനെ നമ്മുടെ ആത്മീയ പേശികളെ ശക്തിപ്പെടുത്താനും സാത്താനെ ഉപയോഗിക്കാൻ ദൈവം ആഗ്രഹിക്കുന്നു (ഇയ്യോബ് അധ്യായങ്ങൾ 1, 2). .

അതിനാൽ, സഭകളെയും വിശ്വാസികളെയും സാത്താൻ പരീക്ഷിക്കുന്നത് ദൈവത്തിൻ്റെ പൂർണ്ണമായ പദ്ധതിയുടെ ഭാഗമാണെന്ന് നാം കാണുന്നു. നാം പാപം ചെയ്യാൻ പ്രലോഭിപ്പിക്കപ്പെടുമ്പോൾ, അല്ലെങ്കിൽ സാത്താൻ നമ്മെ കബളിപ്പിക്കാൻ ശ്രമിക്കുമ്പോൾ, നാം ദൈവഭയത്തിൽ ജീവിക്കുകയും പാപത്തെ സമൂലമായി വെറുക്കുകയും ചെയ്താൽ, ദൈവം നമ്മെ നന്മതിന്മകൾ തമ്മിലുള്ള വിവേചനം നൽകി ജ്ഞാനികളാക്കും. അങ്ങനെ നാം ജ്ഞാനത്തിൽ വളരുകയും ദൈവം ആഗ്രഹിക്കുന്നതുപോലെ വിശുദ്ധരും വിവേകികളും ആയിത്തീരുകയും ചെയ്യും.

അധ്യായം 8

ആളുകളുടെ അഭിപ്രായങ്ങളിൽ നിന്നുള്ള സ്വാതന്ത്ര്യം

ഞാൻ കണ്ടെത്തിയ ഒരു കാര്യം, ക്രിസ്തീയ വളർച്ച ഒരു പരിധിവരെ മറ്റുള്ളവരുടെ അഭിപ്രായങ്ങളിൽ നിന്ന് സ്വതന്ത്രമായിരിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു എന്നതാണ്.

പുതിയ നിയമത്തിലെ “ദൈവത്തിൻ്റെ വിശ്രമത്തിലേക്ക് പ്രവേശിക്കുക” (എബ്രായർ 4) എന്ന അദ്ധ്യായത്തിൽ ഈ സുപ്രധാന വാചകമുണ്ട്: “നമുക്കു കാര്യമുള്ള അവൻ്റെ കണ്ണുകൾക്ക് മുൻപിൽ എല്ലാം നഗ്നവും തുറന്നതുമാണ്” (വാക്യം.13). അന്തിമവിശകലനത്തിൽ “നമുക്കു കാര്യമുള്ളവൻ്റെ” മുഖത്തിനുമുമ്പിൽ മാത്രം ജീവിക്കാൻ പഠിക്കുന്നില്ലെങ്കിൽ, നമുക്ക് ദൈവത്തിൻ്റെ വിശ്രമത്തിലേക്ക് പ്രവേശിക്കാൻ ഒരു മാർഗവുമില്ല. ഈ ചെറുപ്രായത്തിൽ തന്നെ നിങ്ങൾക്ക് ആളുകളുടെ അഭിപ്രായങ്ങളിൽ നിന്ന് മോചനം നേടാൻ കഴിയുമെങ്കിൽ – എന്നിട്ടും ഒരിക്കലും ആരെയും വെറുക്കുകയോ നിങ്ങൾ ശ്രേഷ്ഠരാണെന്ന് തോന്നാതിരിക്കുകയോ ചെയ്യുമെങ്കിൽ – നിങ്ങൾക്ക്‌ എല്ലാം നന്നായിരിക്കും.

നമുക്ക് ചുറ്റുമുള്ള കാര്യങ്ങൾ തകരാൻ പോകുന്നു – ക്രിസ്തുമതത്തിൻ്റെ എല്ലാ വിഭാഗങ്ങളിലും. ആ നാളിൽ, കർത്താവിൽ ഉറച്ചു നിൽക്കാൻ നിങ്ങൾക്ക് കഴിയണം. അതുകൊണ്ട് ഇപ്പോൾ തന്നെ അതിനായി തയ്യാറെടുക്കുക. മതക്രിസ്ത്യാനികളിൽ നിന്ന് ഞാൻ നേരിട്ട എല്ലാ എതിർപ്പുകളും, എല്ലാ മനുഷ്യരുടെയും അഭിപ്രായങ്ങളിൽ നിന്ന് എന്നെ കൂടുതൽ സ്വതന്ത്രനാക്കി. ഈ കഴിഞ്ഞ ചില വർഷങ്ങളായി എനിക്ക് ദൈവത്തിൽ ലഭിച്ചിട്ടുള്ള ഇത്രയധികം വിശ്രമവും സമാധാനവും ഇതിനു മുൻപ് ഉണ്ടായിട്ടില്ല! നിങ്ങൾക്കും ഇതേ വിശ്രമവും സമാധാനവും ലഭിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.

ഒരിക്കൽ നാം മഹത്തായ “ദൈവഭക്തിയുടെ രഹസ്യം” കണ്ടു – യേശു ജഡത്തിൽ വന്നു നമ്മെപ്പോലെ പരീക്ഷിക്കപ്പെട്ടു, എന്നാൽ പാപം ചെയ്തില്ല (എബ്രാ. 4:15; 1 തിമൊ. 3:16). ഇവിടെ നാം ശ്രദ്ധിക്കേണ്ടതുണ്ട്. ആ സിദ്ധാന്തം തലനാരിഴകീറി വിശദീകരിക്കുന്നതിനാൽ, നമ്മുടെ ദൈനംദിന ജീവിതത്തിൽ യേശു ജീവിച്ചതുപോലെ ജീവിക്കാനും അവൻ്റെ ജീവിതത്തിൽ പങ്കുചേരാനും നമ്മൾ ശ്രദ്ധിച്ചില്ലെന്നു വന്നേക്കാം. പഴയ പഴഞ്ചൊല്ല് പോലെ, “മരങ്ങൾക്കായി നമുക്ക് കാട് നഷ്ടപ്പെടാം”. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, പ്രധാന കാര്യം നഷ്‌ടപ്പെടുത്തുന്ന തരത്തിൽ ചെറിയ വിശദാംശങ്ങളുടെ പിന്നാലെ നമുക്ക് പോകുവാൻ കഴിയും.

വർഷങ്ങളോളം വിശുദ്ധി പ്രസംഗിച്ചിട്ടും പരസ്‌പരം കുറ്റപ്പെടുത്തുകയും പരാതി പറയുകയും ചെയ്യുന്ന പലരെയും നാം ഇന്ന് കാണുന്നു. ഈ വർഷങ്ങളിലെല്ലാം അവർ കുരിശിൻ്റെ വഴിയിൽ നടന്നിരുന്നില്ലെന്നാണ് ഇത് കാണിക്കുന്നത്. അവർക്ക് അതിൻ്റെ സിദ്ധാന്തം മാത്രമേ അറിയാമായിരുന്നുള്ളൂ.

സമയം വീണ്ടെടുക്കുന്നു

അശ്രദ്ധയിലും പാപത്തിലും നഷ്ടപ്പെട്ട സമയം ഒരിക്കലും വീണ്ടെടുക്കാനാവില്ല. എന്നാൽ പാഴാക്കിയ ജീവിതം നമ്മോട് ക്ഷമിക്കാനും ഇപ്പോഴും നമ്മെ അവൻ്റെ രാജ്യത്തിലേക്ക് കൊണ്ടുപോകാനും ദൈവത്തിന് കഴിയും. എന്നാൽ ദൈവത്തിനു പോലും നമ്മുടെ പാഴായ വർഷങ്ങൾ തിരികെ നൽകാൻ കഴിയില്ല. സമയം പാഴാക്കുമ്പോൾ നാം ആ സമയം എന്നെന്നേക്കുമായി നഷ്ടപ്പെടുത്തുകയാണ്. അത് ഒരിക്കലും വീണ്ടെടുക്കാനാവില്ല. അതുകൊണ്ടാണ് ചെറുപ്പം മുതലേ കർത്താവിനെ പിന്തുടരാൻ തുടങ്ങുന്നത് വളരെ നല്ലതാണെന്നു പറയുന്നത്. ഭൂമിയിലെ നമ്മുടെ ജീവിതം വളരെ ചെറുതാണ്. അതിനാൽ നിങ്ങൾ സമയം വീണ്ടെടുക്കേണ്ടതും പ്രലോഭനത്തെ അതിജീവിക്കാനും എല്ലാവർക്കും നന്മ ചെയ്യാനും ലഭിക്കുന്ന എല്ലാ അവസരങ്ങളും പ്രയോജനപ്പെടുത്തേണ്ടതും അത്യാവശ്യമാണ്. എന്തു വിലകൊടുത്തും താഴ്മയിലും വിശുദ്ധിയിലും സ്നേഹത്തിലും വേരൂന്നിയിരിക്കുക.

ഈ ദിവസങ്ങളിലൊന്നിൽ, യേശു മടങ്ങിവരുമ്പോൾ, നമ്മൾ അവനെ മുഖാമുഖം കാണുമ്പോൾ, ദൈവം നിങ്ങൾക്ക് വെളിച്ചം നൽകിയതിന് ശേഷം നിങ്ങൾ ജീവിച്ച രീതിയെക്കുറിച്ച് നിങ്ങൾക്ക് ഖേദിക്കേണ്ടിവരരുത്. അനേകം വിശ്വാസികൾ അന്ന് യേശുവിനെ കാണുകയും, അവൻ തങ്ങളെ എത്രമാത്രം സ്‌നേഹിച്ചിരുന്നുവെന്ന് കണ്ടെത്തുകയും ചെയ്യുമ്പോൾ, അവർ ദുഃഖവും ഖേദവും കൊണ്ട് തകർന്നുപോകും, ​​അവർ സ്വർഗ്ഗത്തിൽ പ്രവേശിച്ചാലും തങ്ങളുടെ ഭൗമിക ജീവിതകാലത്ത് അവർ പാതി മനസ്സോടെയായിരുന്നു പിന്തുടർന്നിരുന്നതെന്ന ചിന്ത അവരെ സങ്കടപ്പെടുത്തും. അത്തരം സങ്കടങ്ങളിൽ നിന്ന് ദൈവം നിങ്ങളെ രക്ഷിക്കട്ടെ. അതിനെക്കുറിച്ച് ചിന്തിക്കാനും ബുദ്ധിമാനായിരിക്കാനുമുള്ള സമയമാണിത്. ഒരു പാത്രം കഞ്ഞിക്കു (ശരീരത്തിന് ആനന്ദം) നിങ്ങളുടെ ജന്മാവകാശം (ആത്മീയ അനുഗ്രഹം) ഒരിക്കലും വിൽക്കരുത്. ഈ കാര്യത്തിൽ യേശു നമുക്ക് മാത്യക കാട്ടിത്തന്നിട്ടുണ്ടല്ലോ. (മത്താ 4:3,4). “എല്ലാ മനുഷ്യരുമായും സമാധാനവും വിശുദ്ധീകരണവും പിന്തുടരുക, അതില്ലാതെ ആരും കർത്താവിനെ കാണുകയില്ല” (എബ്രാ. 12:14).

“നമ്മൾ അന്ന് അവൻ്റെ മുഖത്ത് നോക്കുമ്പോൾ, അവനു കൂടുതൽ നൽകിയിരുന്നെങ്കിൽ എന്ന് നമ്മൾ അന്നു കൊതിക്കും…..”

ദൈവഭയം

യേശു കുട്ടിക്കാലം മുതൽ ജ്ഞാനത്തിൽ വളർന്നുവെന്ന് നാം വായിക്കുന്നു (ലൂക്കോ. 2:40, 52). ചെറുപ്പക്കാർ അവർ ചെറുപ്പമായതിനാൽ ബുദ്ധിശൂന്യമായ കാര്യങ്ങൾ ചെയ്യുമെന്ന് നമ്മൾ കരുതും. എന്നാൽ യേശു ചെറുപ്പത്തിൽ ഒരിക്കലും വിഡ്ഢിത്തം ചെയ്തിട്ടില്ല. അതിനാൽ അവനെ നിങ്ങളുടെ മാതൃകയാക്കുക. എങ്കിൽ നിങ്ങളുടെ യൗവനകാലത്ത് പല മണ്ടത്തരങ്ങളും ചെയ്യുന്നതിൽ നിന്ന് നിങ്ങൾ രക്ഷപ്പെടും. കർത്താവിനോടുള്ള ഭയമാണ് ജ്ഞാനത്തിൻ്റെ ആരംഭം. ആത്മീയ മരണത്തിൽ നിന്ന് രക്ഷപ്പെടാനുള്ള സഹായത്തിനായി യേശു പ്രാർത്ഥിച്ചു – “അവൻ്റെ ദൈവഭയം നിമിത്തം അവൻ കേൾക്കപ്പെട്ടു” (എബ്രാ. 5: 7- NKJV). യേശുവിനെ സ്നേഹിച്ചതുപോലെ ദൈവം നമ്മെയും സ്നേഹിക്കുന്നു. അതിനാൽ യേശുവിനെപ്പോലെ നിങ്ങളും ദൈവത്തെ ഭയപ്പെടുമെങ്കിൽ നിങ്ങളുടെ പ്രാർത്ഥനകളും കേൾക്കും.

ദൈവം അബ്രഹാമിന് ഒരു സാക്ഷ്യപത്രം നൽകി (ഉൽപത്തി 22:12): “നീ ദൈവഭക്തനാണെന്ന് ഇപ്പോൾ എനിക്കറിയാം”. അവൻ തൻ്റെ ഏക മകനെ ബലിയർപ്പിക്കാൻ തയ്യാറായപ്പോഴായിരുന്നു അത്. അന്ന് ആ മലമുകളിൽ അബ്രഹാം ദൈവത്തെ അനുസരിച്ചു. ദൈവം മാത്രം തൻ്റെ അനുസരണം കാണണമെന്ന് അവൻ ആഗ്രഹിച്ചു. ഒരു രാത്രി അബ്രഹാം തനിച്ചായിരിക്കുമ്പോൾ ദൈവം അവനോട് സംസാരിച്ചിരുന്നു (ഉൽപ.22:1). ദൈവം തന്നോട് പറഞ്ഞത് മറ്റാർക്കും അറിയില്ലായിരുന്നു. അബ്രഹാം ദൈവത്തെ രഹസ്യമായി അനുസരിച്ചു. നിങ്ങൾ രഹസ്യമായി ചെയ്യുന്ന കാര്യങ്ങളിലാണ് (നിങ്ങൾ ചെയ്യുന്നത് മറ്റാരും അറിയാത്തിടത്ത്) നിങ്ങൾ ദൈവത്തെ ഭയപ്പെടുന്നുണ്ടോ ഇല്ലയോ എന്ന് കണ്ടെത്തുന്നത്.

ഇയ്യോബ് ദൈവത്തെ ഭയപ്പെടുന്നു എന്ന സാക്ഷ്യപത്രം (ഇയ്യോബ് 1:8) സാത്താൻ്റെ മുമ്പിലാണ് ദൈവം നൽകിയത്. ദൈവത്തിന് നിങ്ങളെ കുറിച്ചും സാത്താനോട് അപ്രകാരം അഭിമാനിക്കാൻ കഴിയുമെങ്കിൽ അത് നല്ലതാണ് – കാരണം സാത്താൻ ഇന്നും ലോകമെമ്പാടും അലഞ്ഞുതിരിയുന്നു, മാത്രമല്ല എല്ലാവരുടെയും സ്വകാര്യ ജീവിതത്തെക്കുറിച്ച് എല്ലാം അറിയുകയും ചെയ്യുന്നു. ഇയ്യോബ് തൻ്റെ കണ്ണുകളോട് ഒരു ഉടമ്പടി ചെയ്തു (ഇയ്യോബ് 31:1). ന്യായപ്രമാണം നൽകപ്പെടുന്നതിനും പുതിയ ഉടമ്പടി സ്ഥാപിക്കുന്നതിനും നൂറ്റാണ്ടുകൾക്ക് മുമ്പ് ജീവിച്ചിരുന്ന ഒരാൾക്ക്, ബൈബിളില്ലാതെ, പരിശുദ്ധാത്മാവില്ലാതെ, പ്രോത്സാഹിപ്പിക്കാനോ വെല്ലുവിളിക്കാനോ മറ്റ് സഹോദരങ്ങളില്ലാതെ അത്തരമൊരു തീരുമാനം എടുക്കാൻ കഴിഞ്ഞത് അതിശയകരമാണ്! ന്യായവിധിയുടെ നാളിൽ ഇയ്യോബ് ഉയിർത്തെഴുന്നേൽക്കുകയും ഈ തലമുറയെ അതിൻ്റെ കാമവും പാപവും നിമിത്തം കുറ്റംവിധിക്കുകയും ചെയ്യും.

നിങ്ങൾ പിന്തുടരേണ്ട മറ്റൊരു മികച്ച മാതൃകയാണ് ജോസഫ്. മാതാപിതാക്കളിൽ നിന്ന് അകന്ന് താമസിക്കുന്ന യുവാവായിരുന്നു. എന്നിട്ടും ദിവസം തോറും പാപിനിയായ ഒരു സ്ത്രീയാൽ പരീക്ഷിക്കപ്പെട്ടപ്പോൾ, അവൻ അവളെ നിരന്തരം എതിർക്കുകയും ദൈവത്തെ ഭയപ്പെട്ടിരുന്നതിനാൽ അവളിൽ നിന്ന് ഓടിപ്പോവുകയും ചെയ്തു (ഉൽപ.39:9).

ഇയ്യോബിൻ്റെയും ജോസഫിൻ്റെയും ഉദാഹരണങ്ങൾ നമുക്ക് കാണിച്ചുതരുന്നത് ലൈംഗികമോഹത്തിൻ്റെയും വ്യഭിചാരത്തിൻ്റെയും ഭയാനകമായ പാപത്തിൽ നിന്ന് നമ്മെ രക്ഷിക്കാൻ ദൈവഭയം മാത്രം മതി എന്നാണ്. കർത്താവിനോടുള്ള ഭയം ജ്ഞാനത്തിൻ്റെ അക്ഷരമാലയാണ് (എ,ബി,സി…എന്നിങ്ങനെ).

നിങ്ങൾ “സ്വയം ശ്രദ്ധിക്കുക”. എങ്കിൽ, “നിങ്ങളുടെ പുരോഗതി എല്ലാവർക്കും കാണത്തക്കവിധം പ്രകടമാകും” (1 തിമോ. 4:15, 16).

നാം ദൈവത്തിനു സ്തുതിയുടെ ഒരു യാഗം അർപ്പിക്കണം (എബ്രാ. 13:15). പ്രയാസകരമായ സാഹചര്യങ്ങളിൽ നാം ദൈവത്തിന് നന്ദി പറയുമ്പോൾ ദൈവത്തെക്കുറിച്ചുള്ള നമ്മുടെ സ്തുതി ഒരു യാഗമായി മാറുന്നു. “നിൻ്റെ ദൈവം വാഴുന്നു” എന്നതാണ് സുവിശേഷത്തിൻ്റെ ‘സന്തോഷവാർത്ത’ (യെശ. 52:7-നെ റോമ. 10:15-മായി താരതമ്യം ചെയ്യുക). നമുക്ക് എല്ലാ സാഹചര്യങ്ങളിലും ദൈവത്തിന് നന്ദി പറയാൻ കഴിയും, കാരണം നമുക്ക് എന്ത് സംഭവിച്ചാലും അവൻ എപ്പോഴും വാഴുന്നു.

അവസാന നാളുകൾ നോഹയുടെ നാളുകൾ പോലെ ആയിരിക്കണമെങ്കിൽ (മത്തായി 24-ൽ യേശു പറഞ്ഞതുപോലെ), പാപത്തിനും അനീതിക്കുമെതിരെ നിലപാടെടുക്കുകയും സത്യത്തിനു വേണ്ടി നിലകൊള്ളുകയും ചെയ്യുന്ന നോഹയെപ്പോലെയുള്ള മനുഷ്യരും ഈ അവസാന നാളുകളിലും ദൈവത്തിന് ഉണ്ടായിരിക്കണം. ഈ ദുഷിച്ച കാലത്ത് ദൈവത്തിന് പരിശുദ്ധനായിരിക്കുക.

നിങ്ങൾ പൂർണ്ണ ശുദ്ധിയിലേക്ക് വരുന്നതുവരെ ലൈംഗിക മേഖലയിൽ നിങ്ങൾ നിരന്തരം യുദ്ധം ചെയ്യണം. ഒരു പെൺകുട്ടിയോട് നിങ്ങൾ സംസാരിക്കുന്ന രീതിയിൽ പോലും നിങ്ങളെ അശുദ്ധമാക്കുന്ന മാലിന്യം ഉണ്ടാകാം. ഈ മേഖലയിൽ യേശുവിനെപ്പോലെ നിർമ്മലനാകാൻ നിങ്ങൾക്കു സ്വയശിക്ഷണം വേണം. ഒരിക്കൽ യേശു ഒരു സ്ത്രീയോട് സംസാരിക്കുന്നത് കണ്ടപ്പോൾ ശിഷ്യന്മാർ ആശ്ചര്യപ്പെട്ടു എന്ന് എഴുതിയിരിക്കുന്നു (യോഹ. 4:27). അതായിരുന്നു അവൻ്റെ സാക്ഷ്യം. പെൺകുട്ടികളുമായുള്ള സംഭാഷണത്തിൽ നിങ്ങൾ സാധാരണക്കാരനെപ്പോലെയാണെങ്കിൽ, ലൈംഗിക മേഖലയിൽ നിങ്ങൾക്ക് വിജയം പ്രതീക്ഷിക്കാനാവില്ല. അതുകൊണ്ട് സൂക്ഷിക്കുക.

യേശു പോയ വഴിയിലൂടെ പോകുക

“നിങ്ങളുടെ ജീവിതത്തിൻ്റെ അവസാനം നിങ്ങളുടെ തുടക്കത്തേക്കാൾ മികച്ചതായിരിക്കണം” (സഭാ. 7:8). നമ്മൾ എല്ലാവരും നിഷ്കളങ്കരായ കുഞ്ഞുങ്ങളായി ജീവിതം ആരംഭിച്ചു. അതിനേക്കാൾ മികച്ചതായി അവസാനിക്കുക എന്നതിനർത്ഥം ശിശുവിനെപ്പോലെ നിരപരാധിയായിരിക്കുക മാത്രമല്ല, വിവേകത്തിൽ ജ്ഞാനിയായിരിക്കുകയും ചെയ്യുക എന്നതാണ് (1 കൊരി. 14:20). എന്നാൽ അവിടെയെത്താൻ നിങ്ങൾ പ്രലോഭനത്തിൽ വിശ്വസ്തരായിരിക്കണം. ഇതിനായി എല്ലാ കാര്യങ്ങളിലും നിങ്ങൾ പൂർണ്ണഹൃദയത്തോടെ പിന്തുടരേണ്ട ലക്ഷ്യം ജ്ഞാനമാണ്.

കുരിശിൽ, നിരവധി കാര്യങ്ങൾ സംഭവിച്ചു:

(1) നമ്മുടെ പാപങ്ങൾക്കുള്ള ശിക്ഷ യേശു ഏറ്റെടുത്തു (1 കൊരി.15:3).

(2) നമ്മുടെ പഴയ മനുഷ്യൻ (ശക്തനായ ‘ഞാൻ’) മരണത്തിന് ഏല്പിക്കപ്പെട്ടു. അതുകൊണ്ട് നാം അതിനെ എല്ലാ ദിവസവും മരിച്ചതായി കണക്കാക്കുകയും യേശുവിനെ അനുഗമിക്കുകയും ചെയ്യുന്നു (റോമ.6:6,11).

(3) ലോകവും മരണത്തിനു ഏല്പിക്കപ്പെട്ടു. അതിനാൽ പണം, ലോകത്തിൻ്റെ മഹത്വം എന്നിവയിൽ നിന്നെല്ലാം നാം വേർപെടുത്തപ്പെട്ടു (ഗലാ.6:14).

(4) സാത്താൻ തോൽപ്പിക്കപ്പെട്ടു, അതുകൊണ്ട് അവന് ഒരിക്കലും നമ്മെ ഉപദ്രവിക്കാൻ കഴിയില്ല. അവനെയോ അവന് നമ്മോട് ചെയ്യാൻ കഴിയുന്ന ഒന്നിനേയുമോ നാം ഇനി ഭയപ്പെടുന്നില്ല (കൊലോ. 2:14, 15; എബ്രാ. 2:14).

(5) യേശു അവിടെ നമുക്കു വേണ്ടി ഒരു ശാപമായിത്തീർന്നു, അങ്ങനെ നാം ഇനി ഒരിക്കലും ന്യായപ്രമാണത്തിൻ്റെ ശാപത്തിന് വിധേയരാകേണ്ടതില്ല. മറിച്ച് ദൈവത്താൽ അനുഗ്രഹിക്കപ്പെടാനും കഴിയും (ഗലാ.3:13,14).

അവസാന നാളുകളിൽ അനേകർ ഇടറിപ്പോകുകയും വീഴുകയും ചെയ്യും, കാരണം യേശു പോയ വഴിയാൽ അവർ പിടിക്കപ്പെടുന്നില്ല. യേശു തന്നെത്താൻ താഴ്ത്തി (ദൈവവുമായുള്ള സമത്വത്തിൽ നിന്ന് ഇറങ്ങിവന്ന് എല്ലാ മനുഷ്യരുടെയും ദാസനായി) എന്ന സത്യത്താൽ നിങ്ങൾ പിടിക്കപ്പെടണം. എങ്കിൽ മാത്രമേ നിങ്ങൾക്ക് അവസാനം വരെ സഹിച്ചു നില്പാൻ കഴിയു. നിങ്ങൾ എപ്പോഴും കർത്താവിൻ്റെ മുമ്പാകെ നിങ്ങളുടെ മുഖം പൊടിയിൽ സൂക്ഷിക്കുകയാണെങ്കിൽ (യോഹന്നാൻ പത്മോസിൽ ചെയ്തതുപോലെ – വെളി. 1:17), നിങ്ങൾക്കു നിങ്ങളുടെ ജീവിതം വിജയകരമായി അവസാനിപ്പിക്കാൻ കഴിയും.

ക്രിസ്തുവിൻ്റെ സദ്ഗുണങ്ങളിൽ വർധിച്ചു വരിക

ക്രിസ്‌തുവിൻ്റെ സദ്‌ഗുണങ്ങളിൽ നിരന്തരം മുന്നോട്ടു പോകുകയും അതിൽ വർധനവു നേടുകയും ചെയ്യുക എന്നതാണ് പിന്മാറ്റത്തിൽ നിന്ന് നമ്മെത്തന്നെ സംരക്ഷിക്കാനുള്ള ഏക മാർഗം (2 പത്രോസ്. 1:5-10 കാണുക).

ക്രിസ്തുവിൻ്റെ ന്യായവിധിയുടെ സിംഹാസനത്തിൽ നടക്കുന്നതിൻ്റെ ‘റിഹേഴ്സലുകൾ’ പതിവായി നടത്താൻ നിങ്ങളെ പ്രോത്സാഹിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഇടയ്ക്കിടെ കർത്താവിൻ്റെ മുമ്പാകെ ഹാജരാകുക, നിങ്ങളെ വിധിക്കാൻ അവനോട് ആവശ്യപ്പെടുക. “നമ്മെത്തന്നെ ശരിയായി വിധിച്ചാൽ നാം വിധിക്കപ്പെടുകയില്ല” (1കൊരി.11:31) എന്നാണല്ലോ വാഗ്‌ദാനം. അതുകൊണ്ട് ന്യായവിധി ദിനത്തിൽ യേശു നിങ്ങളോട് ചോദിക്കുമെന്ന് നിങ്ങൾ കരുതുന്ന തരത്തിലുള്ള ചോദ്യങ്ങൾ ഇപ്പോൾ സ്വയം ചോദിക്കുക. ആ ദിവസം അവൻ തീർച്ചയായും നിങ്ങളുടെ ഉപദേശപരമായ കൃത്യത പരിശോധിക്കില്ല! എന്നിരുന്നാലും, നിങ്ങൾ അഹങ്കാരത്തിനും സ്വാർത്ഥതയ്ക്കും പണത്തോടുള്ള സ്നേഹത്തിനും വൃത്തികെട്ട ചിന്തകൾക്കുമെതിരെ പോരാടിയിട്ടുണ്ടോ, മറ്റുള്ളവരെ സ്നേഹിക്കാൻ ശ്രമിച്ചിട്ടുണ്ടോ എന്ന് അവൻ നിങ്ങളോട് ചോദിക്കും. അതിനാൽ അവസാന പരീക്ഷയ്ക്കുള്ള ‘സിലബസി’ലെ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, മറ്റ് വിഷയങ്ങളിൽ നിങ്ങളുടെ സമയം പാഴാക്കരുത്!

യേശു സിംഹവും കുഞ്ഞാടും ആയിരുന്നു (വെളി.5:5, 6). ദൈവമഹത്വവും ദൈവഭവനത്തിൻ്റെ വിശുദ്ധിയും സംബന്ധിച്ച വിഷയങ്ങൾ വരുമ്പോൾ, അവൻ ഉഗ്രനായ സിംഹത്തെപ്പോലെയായിരുന്നു – ദൈവാലയത്തിൽ നിന്നു പണമിടപാടുകാരെ പുറത്താക്കിയപ്പോഴും, മതത്തിൻ്റെ പേരിൽ പാവപ്പെട്ടവരെ ചൂഷണം ചെയ്യുന്ന പരീശന്മാരെ ശാസിച്ചപ്പോഴും. എന്നാൽ തന്നോട് ബന്ധപ്പെട്ട കാര്യങ്ങൾ വന്നപ്പോൾ (ആളുകൾ അവനെ തുപ്പുകയും ഭൂതങ്ങളുടെ രാജകുമാരൻ എന്ന് വിളിക്കുകയും അവനെ അനാവശ്യമായി കുറ്റപ്പെടുത്തുകയും ചെയ്തപ്പോൾ) അവൻ ഒരു കുഞ്ഞാടിനെപ്പോലെ നിശ്ശബ്ദനായിരുന്നു. നമുക്ക് പിന്തുടരേണ്ട മാതൃകയാണിത്. എന്നിരുന്നാലും, മിക്ക വിശ്വാസികളും നേരെ വിപരീതമാണ് – ദൈവത്തിൻ്റെ നാമം അപമാനിക്കപ്പെടുമ്പോഴും സഭയിൽ ഒത്തുതീർപ്പ് ഉണ്ടാകുമ്പോഴും അവർ കുഞ്ഞാടുകളെപ്പോലെയാണ്. എന്നാൽ ആരെങ്കിലും അവരെ വ്യക്തിപരമായി പ്രകോപിപ്പിക്കുകയോ അപമാനിക്കുകയോ ചെയ്യുമ്പോൾ അവർ സിംഹങ്ങളെപ്പോലെയാണ്. ഈ രീതിയിൽ നിന്നു മാറുക, യേശു കാട്ടിത്തന്ന ശരിയായ വിധത്തിലേക്ക് മാറുക.

അധ്യായം 9

മനസ്സാക്ഷിയും വിശ്വാസവും

നീതിയുടെ ഫലം എപ്പോഴും സമാധാനത്തിൽ വിതയ്ക്കപ്പെടുന്നു (യാക്കോ. 3:18). നിങ്ങളുടെ ഹൃദയങ്ങളിൽ സമാധാനവും വിശ്രമവും ഇല്ലെങ്കിൽ, നീതി ഉൽപ്പാദിപ്പിക്കുന്ന ഒരു വിത്തും നിങ്ങൾക്ക് വിതയ്ക്കാൻ കഴിയില്ല. അതുകൊണ്ടാണ് നമ്മുടെ ഹൃദയത്തിൽ വരുന്ന ഏതൊരു അസ്വസ്ഥതയും എപ്പോഴും എന്തോ കുഴപ്പമുണ്ടെന്നതിൻ്റെ സൂചനയാകുന്നത്. ഒരുപക്ഷേ, ഏറ്റുപറയാത്ത പാപം, അല്ലെങ്കിൽ ആരോടെങ്കിലും തെറ്റായ മനോഭാവം, അല്ലെങ്കിൽ ഭൗമിക കാര്യത്തെക്കുറിച്ചുള്ള ചില ഉത്കണ്ഠ. അപ്പോൾ നിങ്ങൾ ഉടനെ ദൈവത്തെ അന്വേഷിക്കണം. നിങ്ങളുടെ വികാരങ്ങൾക്കനുസരിച്ച് ജീവിക്കാൻ വിസ്സമ്മതിക്കുക, നിങ്ങളുടെ ഇഷ്ടം ദൈവത്തിൻ്റെ പക്ഷത്ത് വയ്ക്കുക, നിങ്ങളുടെ പാപം ഏറ്റുപറയുക, നിങ്ങൾ ക്ഷമിക്കേണ്ടവരോട് ക്ഷമിക്കുക, നിങ്ങളുടെ ഉത്കണ്ഠയുടെ കാരണം ദൈവത്തിൽ സമർപ്പിച്ച് വിശ്രമിക്കുക. നിങ്ങളുടെ ഹൃദയത്തിൽ ഒരു അസ്വസ്ഥതയും തങ്ങിനിൽക്കാൻ നിങ്ങൾ ഒരിക്കലും അനുവദിക്കരുത്.

“മനുഷ്യൻ്റെ കോപം ഒരിക്കലും ദൈവത്തിൻ്റെ നീതിയെ നിവർത്തിക്കുകയില്ല” (യാക്കോ. 1:20) എന്ന് ഓർക്കുക.

ഒരു നല്ല മനസ്സാക്ഷിയും ആത്മാർത്ഥമായ വിശ്വാസവുമാണ് നിങ്ങളുടെ ജീവിതത്തിൻ്റെ കപ്പൽ പോകേണ്ട സുരക്ഷിതമായ ചാനലിൻ്റെ ഇരുവശങ്ങളെയും അടയാളപ്പെടുത്തുന്ന രണ്ട് പൊങ്ങുകൾ. ഇവയിലേതെങ്കിലുമൊന്നിനെ അവഗണിക്കുന്നവർ അവരുടെ ജീവിതമെന്ന കപ്പൽ തകർക്കുന്നു (1 തിമൊ. 1:19, 20).

അതുകൊണ്ട് എപ്പോഴും നിങ്ങളുടെ മനസ്സാക്ഷിയുടെ സംവേദനക്ഷമത കാത്തുസൂക്ഷിക്കാൻ ശ്രദ്ധിക്കുക. നിങ്ങളുടെ മനസ്സാക്ഷി അസ്വസ്ഥമാകുമ്പോഴെല്ലാം, നിങ്ങൾ സുരക്ഷിതമായ ചാനൽ ഉപേക്ഷിച്ച് അപകടകരമായ വെള്ളത്തിലാണെന്ന് തിരിച്ചറിയണം. മനഃസാക്ഷിയുടെ മുന്നറിയിപ്പു മണികൾ അവഗണിച്ചുകൊണ്ട് നിങ്ങൾ ആ വഴി യാത്ര തുടരുകയാണെങ്കിൽ, നിങ്ങളുടെ ജീവിതമാകുന്ന കപ്പൽ തകർച്ചയുടെ വലിയ അപകടത്തിലാകും. അതുകൊണ്ട് ഈ കാര്യത്തിൽ വളരെ വളരെ ശ്രദ്ധാലുവായിരിക്കുക.

സുരക്ഷിതമായ ചാനൽ കാണിക്കുന്ന മറ്റൊരു പോങ്ങ് ആണ് വിശ്വാസം. അവിടുത്തെ മാറ്റമില്ലാത്ത സ്‌നേഹത്തിലും സർവ്വശക്തിയിലും അവൻ്റെ പൂർണമായ ജ്ഞാനത്തിലുമുള്ള പൂർണ വിശ്വാസത്തോടെ, നമ്മുടെ വ്യക്തിത്വത്തിൻ്റെ പൂർണ്ണമായ ആശ്രയമാണ് വിശ്വാസം.

ദൈവത്തിൻ്റെ മാറ്റമില്ലാത്ത സ്നേഹം അവൻ നമ്മുടെ ജീവിതത്തിൽ അനുവദിക്കുന്ന എല്ലാറ്റിനെയും നിർണ്ണയിക്കുന്നു. നിരസിക്കപ്പെട്ടുന്ന പ്രാർത്ഥനാ അഭ്യർത്ഥനകൾ പോലും ആ സമ്പൂർണ്ണ ദൈവിക സ്നേഹം മൂലമാണു നിരസിക്കപ്പെടുന്നതെന്ന് ഓർക്കുക..

ദൈവത്തിൻ്റെ വലിയ ശക്തി നമ്മെ സംബന്ധിച്ചിടത്തോളം അമിതമായ ഏതൊരു പ്രലോഭനവും നമ്മിലേക്ക് വരുന്നതിനെ തടയും (1 കൊരി. 10:13); നമുക്കു വരുന്ന എല്ലാ പ്രലോഭനങ്ങളെയും അതിജീവിക്കാൻ അതു നമ്മെ സഹായിക്കും (എബ്രാ. 4:16); അതു നമ്മുടെ വഴിയിൽ വരുന്നതെല്ലാം നമ്മുടെ ആത്യന്തിക നന്മയ്‌ക്കാക്കി മാറ്റും (റോമ.8:28).

നമ്മുടെ ജീവിതത്തിൽ അവിടുന്ന് അനുവദിക്കുന്ന ഒന്നിലും ദൈവത്തിൻ്റെ പൂർണമായ ജ്ഞാനം ഒരിക്കലും തെറ്റ് വരുത്തുകയില്ല – നമ്മുടെ നിത്യനന്മയ്ക്ക് പ്രയോജനമാകുന്നതു എന്താണെന്ന് അവന് മാത്രമേ അറിയൂ.

ദൈവത്തിൻ്റെ ഈ മൂന്ന് ഗുണങ്ങളിലുമുള്ള നിങ്ങളുടെ പൂർണവിശ്വാസം നിങ്ങൾ ഒരിക്കലും നഷ്ടപ്പെടുത്തരുത്. വിശ്വാസത്താൽ ജീവിക്കുക എന്നതിൻ്റെ അർത്ഥം അതാണ്. നിർഭാഗ്യവശാൽ, “വിശ്വാസത്താൽ ജീവിക്കുക” എന്ന പ്രയോഗം മുഴുവൻ സമയ ക്രിസ്‌തീയ പ്രവർത്തകർ അവരുടെ ആവശ്യങ്ങൾക്ക് പണം നൽകുന്ന ദൈവത്തെ പരാമർശിക്കാനായി മാറ്റി. എന്നാൽ അത് തെറ്റായ പ്രയോഗമാണ്. “എല്ലാ നീതിമാന്മാരും വിശ്വാസത്താൽ ജീവിക്കും” (റോമർ 1:17) എന്ന് ബൈബിൾ പറയുന്നു. ബൈബിൾ എപ്പോഴും ഉപയോഗിക്കുന്ന അതേ വിധത്തിൽ തന്നെ നാം ബൈബിൾ പദങ്ങൾ ഉപയോഗിക്കണം.

വിശ്വാസത്തിൻ്റെയും നല്ല മനസ്സാക്ഷിയുടെയും കാര്യങ്ങളിൽ നാം അശ്രദ്ധരാണെങ്കിൽ, നമുക്ക് ക്രമേണ ഒരു ദുഷിച്ച ഹൃദയവും (ഒരു മോശം മനസ്സാക്ഷി) ഒരു അവിശ്വാസ ഹൃദയവും ആണ് (വിശ്വാസം നഷ്ടപ്പെട്ട ഒരാൾ) വളർത്തിയെടുക്കാൻ കഴിയുന്നത്. ഇവ നമ്മെ ദൈവത്തിൽ നിന്ന് വീണുപോകാൻ ഇടയാക്കും. (എബ്രായർ 3:12).

അത്തരമൊരു വീഴ്ചയിൽ നിന്ന് നമ്മെ രക്ഷിക്കാൻ, എല്ലാ ദിവസവും പരസ്പരം പ്രബോധിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും നമ്മളോട് പറയുന്നു (അടുത്ത വാക്യം, എബ്രാ. 3:13 കാണുക). അതുകൊണ്ട് എല്ലാ ദിവസവും തിരുവെഴുത്തുകളിൽ നിന്നുള്ള ചില പ്രബോധനങ്ങൾ ശ്രദ്ധിക്കുന്നത് നല്ലതാണ് – തിരുവെഴുത്തുകൾ വായിച്ചും ധ്യാനിച്ചും ഇതു സാധിക്കാം. അല്ലെങ്കിൽ നല്ല ക്രിസ്ത്യൻ പുസ്തകങ്ങൾ വായിച്ചുകൊണ്ടോ, ക്രിസ്‍തീയയോഗങ്ങളിലും കാസറ്റ്-ടേപ്പുകളിലും നല്ല സന്ദേശങ്ങൾ ശ്രവിച്ചുകൊണ്ടോ ഇതു കഴിയുമല്ലോ.

നമ്മുടെ ചിന്തകളെ വാഴുന്നു

1കൊരി.15:24-ൽ, ക്രിസ്തു എല്ലാ എതിർപ്പുകളെയും കീഴടക്കി സകലതും തൻ്റെ കാൽക്കീഴിലാക്കിയശേഷം രാജ്യം പിതാവിന് ഏൽപ്പിക്കുമെന്ന് നാം വായിക്കുന്നു. നമ്മുടെ കാര്യത്തിലും അവിടുന്ന് അങ്ങനെതന്നെ ചെയ്യും. നമ്മുടെ ഉള്ളിലെ എല്ലാ മത്സരങ്ങളെയും അടിച്ചമർത്തുകയും നമ്മുടെ ശരീരത്തെ ഭരിക്കുന്ന എല്ലാ മോഹങ്ങളെയും പരാജയപ്പെടുത്തുകയും ചെയ്തതിനുശേഷം നമ്മെ പിതാവിന് സമർപ്പിക്കാൻ അവൻ ആഗ്രഹിക്കുന്നു. നമ്മുടെ മനസ്സിൽ കലഹമുണ്ടാക്കുന്ന ചിന്തകളും അഭിപ്രായങ്ങളും എല്ലാം പിതാവിൻ്റെ മുമ്പാകെ സമർപ്പിക്കപ്പെടുന്നതിന് മുമ്പ് നമ്മുടെ കൈവശമുള്ള ക്രിസ്തുവിൻ്റെ മരണം എന്ന ശക്തമായ ആയുധത്തിന് (കുരിശിൻ്റെ ശക്തിക്ക്) അതിനെ വിധേയമാക്കണം. (2 കൊരി.10:4,5).

പ്രലോഭനസമയത്ത് നമ്മുടെ മനസ്സിൽ ഗോലിയാത്തിനെപ്പോലെ അലറുന്ന ഭീമാകാരന്മാരെ അവരുടെ ശബ്ദം ഒരു മന്ത്രിപ്പായും ഒടുവിൽ നിശ്ശബ്ദതയായും മാറുന്നതുവരെ ചുറ്റികയ്ക്ക് അടിക്കേണ്ടി വരും. നമ്മെ താഴ്ത്തുകയും നമ്മുടെ ഇച്ഛയെ തകർക്കുകയും (നാം സഹകരിച്ചാൽ) ചെയ്യുന്ന ആളുകളുമായും സാഹചര്യങ്ങളുമായും ദൈവം നമ്മെ വലയം ചെയ്യും. അവിടുന്ന് നമ്മെ ആന്തരികമായി ജയിക്കുന്നതുവരെ അതു തുടരും. അപ്പോഴാണ് നമ്മുടെ എല്ലാ ശത്രുക്കളും പരാജയപ്പെടുന്നത്. നിങ്ങൾ നിങ്ങളിൽതന്നെ ബലഹീനരായിരിക്കുമ്പോഴാണ്, നിങ്ങൾ കർത്താവിൽ ശരിക്കും ശക്തരാകുന്നത്.

ഉറക്കമുണർന്നയുടനെ ദൈവത്തോടൊപ്പം കുറച്ച് മിനിറ്റ് ചെലവഴിക്കുന്നത് നല്ലതാണ്. അത്തരത്തിലുള്ള ഒരു ചെറിയ സമയം നിങ്ങളുടെ ദിവസത്തിനു വലിയമാറ്റം ഉണ്ടാക്കാൻ കഴിയും. ആ സമയത്ത് മറ്റെല്ലാ ചിന്തകളും ഒഴിവാക്കുക. അത്തരം സമയങ്ങളിൽ നിങ്ങളുടെ മനസ്സിൽ ആകുലതകളും ചിന്തകളും തിക്കിത്തിരക്കിയാൽ ആ ആശങ്കകളെ പ്രാർത്ഥനകളാക്കി മാറ്റി ദൈവത്തിനു മുന്നിൽ സമർപ്പിക്കുക. മുന്നോട്ട് ആയുക.

ദൈവത്തെ അറിയുന്നു

ലോകത്തിലെ ഏറ്റവും വലിയ കാര്യം ദൈവത്തെ അറിയുക എന്നതാണ്. കാരണം, ദൈവത്തെ അറിയുമ്പോൾ, നാം അഭിമുഖീകരിക്കുന്ന എല്ലാ സാഹചര്യങ്ങളിലും എന്തുചെയ്യണമെന്ന് നമുക്കറിയാം. ലോകം മുഴുവൻ നമുക്ക് എതിരാണെങ്കിലും ജീവിതത്തെ നേരിടാൻ നാം ധൈര്യമുള്ളവരായിരിക്കും, കാരണം നമ്മൾ ഉറപ്പുള്ള തറയിലാണ് നിൽക്കുന്നതെന്ന് നമുക്കറിയാം. ദൈവത്തെ അറിയാൻ സമയമെടുക്കും. അതുകൊണ്ട് ചെറുപ്പത്തിൽ തന്നെ തുടങ്ങുന്നത് നല്ലതാണ്. ദൈവത്തെ അറിയണമെങ്കിൽ, ഈ ലോകത്തിലെ എല്ലാ കാര്യങ്ങളും താരതമ്യേന ചവറുകളായി കണക്കാക്കാൻ നിങ്ങൾ തയ്യാറായിരിക്കണം. അതിനർത്ഥം, ലൗകികരായ ആളുകൾ മഹത്തായതായി കരുതുന്ന കാര്യങ്ങളോട് നിങ്ങൾക്ക് ആകർഷണം ഇല്ലെന്നു മാത്രമല്ല, അവയെ മാലിന്യമായി കാണുകയും ചെയ്യുന്നു എന്നതാണ്! പൗലൊസിന് അങ്ങനെയായിരുന്നു (ഫിലിപ്പിയർ 3:8 കാണുക). നാം ഈ ലോകത്ത് പണത്തിനോ ആനന്ദത്തിനോ ബഹുമാനത്തിനോ മഹത്വത്തിനോ പിന്നാലെ പോകുകയാണെങ്കിൽ, നമ്മുടെ കൈകൾ ചപ്പുചവറുകളാൽ നിറഞ്ഞിരിക്കുന്നുവെന്ന് നിത്യതയുടെ വ്യക്തമായ വെളിച്ചത്തിൽ ഒരു ദിവസം നാം കണ്ടെത്തും. തൻ്റെ സമ്പത്ത് സ്വന്തമാക്കാൻ ദൈവം നമ്മെ എല്ലായ്‌പ്പോഴും വിളിച്ചുകൊണ്ടിരിക്കുമ്പോൾ, നമ്മുടെ ഭൂമിയിലെ ജീവിതം ചവറ്റുകൊട്ടയിൽ പറ്റിപ്പിടിച്ച് ചെലവഴിച്ചുവെന്ന് നമ്മൾ കണ്ടെത്തും. അതിനാൽ ബുദ്ധിമാനായിരിക്കുക – ഭൂമിയിലെ വസ്തുക്കൾ ഉപയോഗിക്കുക മാത്രം ചെയ്യുക. (കാരണം നമുക്ക് അവ ഇവിടെ ജീവിക്കാൻ ആവശ്യമാണ്) എന്നാൽ അവയാൽ ഒരിക്കലും പിടിക്കപ്പെടരുത്. നിങ്ങളുടെ ജന്മാവകാശം ഒരു പാത്രം കഞ്ഞിക്ക് വിൽക്കപ്പെട്ടുപോകും.

നിങ്ങളുടെ ക്രിസ്തീയ ജീവിതത്തെക്കുറിച്ച് നിങ്ങൾ ഗൗരവമുള്ളവരാണെന്ന് ദൈവം കാണുകയാണെങ്കിൽ, നിങ്ങളുടെ ജീവിതത്തിൽ ഇളക്കാൻ കഴിയുന്നതെല്ലാം അവൻ ഇളക്കും, അങ്ങനെ അവനുമായുള്ള നിങ്ങളുടെ ബന്ധത്തെക്കുറിച്ച് നിങ്ങൾ വഞ്ചിക്കപ്പെടാതിരിക്കും. അവൻ നിങ്ങളുടെ ആത്മാവിനെക്കുറിച്ച് അസൂയയോടെ കാംക്ഷിക്കുന്നു. നിങ്ങൾ അവനെ വ്യക്തിപരമായി നേരിട്ട് അറിയണമെന്ന് അവൻ ആഗ്രഹിക്കുന്നു. ഒരു പുസ്തകത്തിലൂടെയോ (ബൈബിൾ) അല്ലെങ്കിൽ മറ്റൊരു വ്യക്തിയിലൂടെയോ അല്ല.

ദൈവത്തെ അവൻ്റെ സ്നേഹത്തിനായി സ്തുതിക്കുക. അത് നമ്മുടെ യഥാർത്ഥ അവസ്ഥ കാണിക്കും, അങ്ങനെ ആവശ്യമുള്ളതെല്ലാം ഇപ്പോൾ തന്നെ നമുക്കു ശരിയാക്കാൻ കഴിയും. നാം പാപത്തെ വെറുക്കുകയും നമ്മെത്തന്നെ ശുദ്ധരാക്കുകയും ചെയ്താൽ മാത്രം പോരാ. നാം കർത്താവായ യേശുവുമായി ഒരു ആഴത്തിലുള്ള വ്യക്തിപരമായ ബന്ധത്തിലേക്ക് വരണം. അല്ലാത്തപക്ഷം, നമ്മുടെ എല്ലാ ശുദ്ധീകരണവും കേവലം ഒരു ‘ധാർമ്മിക സ്വയം മെച്ചപ്പെടുത്തൽ പരിപാടി’ ആയി മാറും. കർത്താവുമായി ഒരു അടുത്ത ബന്ധം കെട്ടിപ്പടുക്കുന്നതിന്, ഒന്നാമതായി, അറിയാവുന്ന ഏതെങ്കിലും പാപമുണ്ടെങ്കിൽ അതേക്കുറിച്ച് വിലപിച്ചും ഏറ്റുപറഞ്ഞും നിങ്ങളുടെ മനസ്സാക്ഷിയെ ശുദ്ധമായി സൂക്ഷിക്കാൻ വളരെ ശ്രദ്ധാലുവായിരിക്കണം. തുടർന്നു പലപ്പോഴും കർത്താവിനോട് സംസാരിക്കുന്ന ശീലം വളർത്തിയെടുക്കണം. ഒരു ദിവസം നിങ്ങളുടെ ചുറ്റുമുള്ളതെല്ലാം തകരുകയും വീഴുകയും ചെയ്യുമ്പോൾ അങ്ങനെ മാത്രമേ നിങ്ങൾക്ക് നില നിൽക്കാൻ കഴിയൂ.

എൻ്റെ മക്കളേ, നിങ്ങൾ എല്ലാവരെക്കുറിച്ചുമുള്ള എൻ്റെ ഏറ്റവും വലിയ ആഗ്രഹമാണിത് – നിങ്ങൾ കർത്താവിനെ അറിയണം, ഇത് മാത്രമാണ് നിത്യജീവൻ (യോഹ. 17: 3). ഇന്ത്യയിലും വിദേശത്തുമുള്ള ക്രിസ്ത്യൻ ഗ്രൂപ്പുകളാലും പാസ്റ്റർമാരാലും എതിർക്കപ്പെടുമ്പോഴും അപകീർത്തിപ്പെട്ടപ്പോഴും അസ്വസ്ഥതപ്പെടാതിരിക്കാനും വിശ്രമിക്കാനും എല്ലാറ്റിനുമുപരിയായി സ്നേഹത്തിൽ നിൽക്കാനും എന്നെ സഹായിച്ചത് കർത്താവിനെക്കുറിച്ചുള്ള ഈ അറിവ് മാത്രമാണ്. നിങ്ങൾ ഓരോരുത്തരും കർത്താവിനെ അതേ രീതിയിൽ അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു – ഞാൻ അവനെ അറിഞ്ഞതിനേക്കാൾ മികച്ച രീതിയിൽ.

ദൈവവചനത്തിൽ വിറയ്ക്കുക

നിങ്ങളെ വഴിതെറ്റിക്കുന്ന പെൺകുട്ടികളിൽ നിന്ന് നിങ്ങളെ തടയാൻ സദൃശവാക്യങ്ങൾ 7 (ലിവിങ് ബൈബിളിൽ) വായിക്കാനും ധ്യാനിക്കാനും നിങ്ങളോട് ആവശ്യപ്പെടാൻ എനിക്കു ഭാരമുണ്ട്. അവിടെ ശക്തമായ ഒരു മുന്നറിയിപ്പ് ഉണ്ട് – “നരകത്തിലേക്കുള്ള വഴി അവളുടെ വീട്ടിലൂടെ കിടക്കുന്നു” (വാക്യം 27). സദൃശവാക്യങ്ങളുടെ ആദ്യ അധ്യായങ്ങളിൽ ചിലത് ഇടയ്ക്കിടെ വായിക്കുന്നത് നല്ല ശീലമാണ് (പ്രത്യേകിച്ച് 1 മുതൽ 9 വരെയുള്ള അധ്യായങ്ങൾ).

ദൈവം പറഞ്ഞതുപോലെ ചെയ്യില്ലെന്ന് ഹവ്വായോട് പറയുക എന്നതായിരുന്നു സാത്താൻ്റെ ആദ്യ പദ്ധതി (ഉൽപ.3:1-6). അവൻ അവളോട് പറഞ്ഞു, “നീ മരിക്കുകയില്ല തീർച്ച.” അങ്ങനെയാണ് ഹവ്വായെ പാപത്തിലേക്ക് നയിക്കാൻ അവന് സാധിച്ചത്. ഇന്നും അതേ രീതിയാണ് അവൻ പരീക്ഷിക്കുന്നത്. “ജഡപ്രകാരം ജീവിക്കുന്ന വിശ്വാസികൾ മരിക്കും; നിശ്ചയം” (റോമ.8:13) എന്ന് ദൈവവചനം പറയുന്നു. എന്നാൽ സാത്താൻ പറയുന്നു, “നീ മരിക്കുകയില്ല”. മിക്ക വിശ്വാസികളും സാത്താനെ വിശ്വസിക്കുകയും പാപത്തിൽ തുടരുകയും ചെയ്യുന്നു.

ഒരു സ്ത്രീയെ മോഹിക്കുന്നതിനേക്കാൾ കണ്ണ് നഷ്‌ടപ്പെടുകയും അന്ധനാകുകയും ചെയ്യുന്നതാണ് നല്ലത് എന്ന് എത്രപേർ വിശ്വസിക്കുന്നു; ലൈംഗികപാപം ചെയ്യുന്നതിനെക്കാൾ വലത് കൈ നഷ്ടപ്പെടുന്നതാണ് നല്ലതെന്നും. കോപവും ലൈംഗികപാപവും ഗൗരവമായി കാണാത്തവർ ഒടുവിൽ നരകത്തിൽ പോകുമെന്ന് എത്രപേർ വിശ്വസിക്കുന്നു? (മത്താ.5:22-30). ദൈവത്തിൻ്റെ വചനം അനുസരിക്കാതിരിക്കാനും അവിശ്വാസിയെ വിവാഹം കഴിക്കാനും തുനിയുന്നത് ദൈവത്തിനു നേരെ മുഷ്ടി കുലുക്കുന്നതിന് തുല്യമാണെന്ന് എത്രപേർ വിശ്വസിക്കുന്നു? (2കൊരി.6:14). ഹൃദയശുദ്ധിയുള്ളവർ മാത്രമേ ദൈവത്തെ കാണൂ എന്ന് എത്ര പേർ വിശ്വസിക്കുന്നു? (മത്താ.5:8). എല്ലാ മനുഷ്യരുമായും സമാധാനവും വിശുദ്ധീകരണവും പിന്തുടരാത്തവർ കർത്താവിനെ കാണുകയില്ലെന്ന് എത്രപേർ വിശ്വസിക്കുന്നു? (എബ്രാ. 12:14). തങ്ങൾ പറയുന്ന ഓരോ അശ്രദ്ധവാക്കിനും ന്യായവിധിയുടെ നാളിൽ കണക്ക് പറയേണ്ടിവരുമെന്ന് എത്രപേർ വിശ്വസിക്കുന്നു? (മത്താ. 12:37). ഈ ദൈവവചനങ്ങൾ വിശ്വസിക്കുന്ന വിശ്വാസികൾ ലോകത്ത് വളരെ കുറവാണ്. ക്രൈസ്‌തവലോകത്തിൽ സാത്താൻ ചെയ്‌ത വഞ്ചനയുടെ പ്രവൃത്തിയാണിത്. തൽഫലമായി, മിക്ക വിശ്വാസികൾക്കും ദൈവത്തെക്കുറിച്ചുള്ള ഭയവും അവൻ്റെ മുന്നറിയിപ്പുകളോടുള്ള ഭയവും നഷ്ടപ്പെട്ടു. സാത്താൻ അവരെ പൂർണ്ണമായും നശിപ്പിക്കുന്നതുവരെ അവർ പാപം കൊണ്ട് ‘വിഡ്ഢി കളിക്കുന്നു’.

ആത്മാവ് തകർന്നവരെയും അവൻ്റെ വചനത്തിൽ വിറയ്ക്കുന്നവരെയും ദൈവം നോക്കുന്നു (യെശ.66:1, 2). ദൈവവചനത്തിലെ ഓരോ മുന്നറിയിപ്പിലും നാം വിറയ്ക്കണം. നാം ദൈവത്തെ ശരിക്കും ഭയപ്പെടുന്നു എന്നതിൻ്റെ തെളിവാണിത്. ദൈവഭയത്തിൽ വിശുദ്ധിയെ തികയ്ക്കുന്നവർ മാത്രമേ ഒടുവിൽ ക്രിസ്തുവിൻ്റെ ശരീരത്തിൻ്റെ ഭാഗമാകൂ. ജയിക്കുന്നവർ രണ്ടാം മരണത്തിൽ നിന്ന് (അഗ്നിപ്പൊയ്കയിൽ നിന്ന്) രക്ഷപ്പെടും. കൂടാതെ ജീവവൃക്ഷത്തിൽ പങ്കുചേരാനുള്ള അവകാശവും ഉണ്ടായിരിക്കും (വെളി.2:7, 11). എല്ലാ സഭകളോടും ആത്മാവ് പറയുന്നത് ഇതാണ്. എന്നാൽ കേൾക്കാൻ ചെവിയുള്ളവർ വളരെ ചുരുക്കമാണ്.

അധ്യായം 10

നമ്മുടെ ആന്തരിക മനുഷ്യൻ്റെ ദൈനംദിന പുതുക്കൽ

നമ്മുടെ പുറമേയുള്ള മനുഷ്യൻ അനുദിനം ക്ഷയിക്കുന്നു. അത് സ്വാഭാവികമായി സംഭവിക്കുന്നു. എന്നിരുന്നാലും, നമ്മുടെ ആന്തരിക മനുഷ്യൻ എല്ലാ ദിവസവും പുതുക്കപ്പെടണമെന്നത് ദൈവഹിതമാണ് (2 കൊരി. 4:16). എന്നാൽ അത് സ്വാഭാവികമായി സംഭവിക്കുന്നില്ല.

മിക്ക വിശ്വാസികളും എല്ലാ ദിവസവും പുതുക്കപ്പെടുന്നില്ല, കാരണം നമ്മൾ ഓരോ ദിവസവും ചെയ്യണമെന്ന് യേശു പറഞ്ഞ ഒരു കാര്യം അവർ ചെയ്യുന്നില്ല – കുരിശ് എടുക്കുക (ലുക്കോ.9:23). ആന്തരിക മനുഷ്യനിൽ നവീകരിക്കപ്പെടുകയെന്നാൽ ഉള്ളിലെ യേശുവിൻ്റെ ജീവനിൽ കൂടുതലായി പങ്കുചേരുക എന്നതാണ്. യേശുവിൻ്റെ മരണം അനുദിനം നമ്മുടെ ശരീരത്തിൽ വഹിക്കുമ്പോൾ മാത്രമേ ഇത് സംഭവിക്കൂ (2 കൊരി. 4:10). ഓരോ ദിവസത്തിനും അതിൻ്റേതായ പ്രശ്‌നങ്ങളുടെയും പരീക്ഷണങ്ങളുടെയും പ്രലോഭനങ്ങളുടെയും ക്വോട്ട ഉണ്ട് (മത്തായി 6:34 ൽ യേശു പറഞ്ഞതുപോലെ). ഈ പരീക്ഷകളിലാണ് നാം കുരിശ് ചുമക്കേണ്ടതും സ്വയത്തിനു മരിക്കേണ്ടതും. അങ്ങനെ ഓരോ പ്രലോഭനവും ഫലത്തിൽ നമുക്ക് കുറച്ചുകൂടി മഹത്വം നൽകാനാണ്.

നാം ഉയർന്നും താണുമുള്ള ജീവിതം നയിക്കുന്നത് ദൈവഹിതമല്ല (ചിലപ്പോൾ മലമുകളിൽ, ചിലപ്പോൾ കുപ്പത്തൊട്ടികളിൽ). നമ്മുടെ ജീവിതം സ്ഥിരമായി മുകളിലേക്ക് മാത്രം നീങ്ങണമെന്ന് അവൻ ആഗ്രഹിക്കുന്നു – ആന്തരിക മനുഷ്യൻ സ്ഥിരമായി നവീകരിക്കപ്പെടണം. അതിനാൽ, ഓരോ ദിവസവും നമുക്ക് ലഭിക്കുന്ന എല്ലാ അവസരങ്ങളിലും യേശുവിൻ്റെ മരണം വഹിക്കാൻ നാം ഉറച്ചുനിൽക്കണം. മീറ്റിംഗുകളുടെയും കോൺഫറൻസുകളുടെയും ‘ആവേശ’ത്തിൽ നിന്ന് നമുക്ക് ദൈവിക ജീവൻ ലഭിക്കില്ല. ഒരു മീറ്റിംഗിലോ കോൺഫറൻസിലോ വൈകാരികമായി ഉത്തേജിപ്പിക്കപ്പെട്ടതിനാൽ തങ്ങൾ ആത്മീയരായിത്തീർന്നുവെന്ന് ചിന്തിച്ച് പലരും സ്വയം വഞ്ചിക്കുന്നു. എന്നാൽ കേവലം മീറ്റിംഗുകളിലും കോൺഫറൻസുകളിലും പങ്കെടുക്കുന്നതിൽ നിന്ന് വളർച്ച ഉണ്ടാകില്ല. ദൈനംദിന ജീവിതത്തിൻ്റെ സാധാരണ യാത്രയിൽ വിശ്വസ്തതയോടെ കുരിശ് ചുമക്കുന്നതിലൂടെയാണ് വളർച്ച ഉണ്ടാകുന്നത്. നമുക്ക് എല്ലാ ദിവസവും മീറ്റിംഗുകൾക്ക് പോകാൻ കഴിയില്ല. എന്നാൽ നമുക്ക് എല്ലാ ദിവസവും പ്രലോഭനങ്ങൾ ഉള്ളതിനാൽ, എല്ലാ ദിവസവും നമുക്ക് നവീകരിക്കപ്പെടാനുള്ള അവസരമുണ്ട്.

പരാതിയും മുറുമുറുപ്പും കൂടാതെ, കർത്താവിനോടുള്ള ലളിതമായ വിശ്വസ്തതയിൽ ജീവിക്കുക. ദൈനംദിന പ്രലോഭനങ്ങളിൽ, നമ്മുടെ ജീവിതം നമ്മുടേതല്ല (നമുക്ക് ഇഷ്ടമുള്ളത് ചെയ്യാൻ വേണ്ടി), മറിച്ച് നമ്മുടെ ജീവിതം ദൈവത്തിനുള്ളതാണെന്നു തിരിച്ചറിഞ്ഞ് ഓരോ ദിവസവും ജീവിക്കാൻ നാം ശ്രമിക്കണം. (അവൻ നമ്മെ സൃഷ്ടിക്കുകയും നമ്മെ വിലയ്‌ക്കു വാങ്ങുകയും ചെയ്തതിനാൽ നാം മുഴുവനായി കർത്താവിനുള്ളവരാണ്). അപ്പോൾ നമുക്ക് ദിവസേനയുള്ള പുതുക്കം അനുഭവപ്പെടും. എന്നാൽ നമ്മുടെ ശരീരത്തിൻ്റെ ജീർണ്ണത എല്ലാ ദിവസവും ശ്രദ്ധയിൽപ്പെടാത്തതുപോലെ ആന്തരിക മനുഷ്യൻ്റെ നവീകരണവും കുറച്ച് വർഷങ്ങൾക്ക് ശേഷം മാത്രമേ ശ്രദ്ധേയമാകൂ. നാം വിശ്വസ്തരാണെങ്കിൽ നവീകരണം ഓരോ ദിവസവും നടക്കും (2 കൊരി.4:16). അതുകൊണ്ട് ചെറിയ കാര്യങ്ങളിലും വലിയ കാര്യങ്ങളിലും വിശ്വസ്തത പുലർത്തുക. നിങ്ങളുടെ ജഡത്തെ ക്രൂശിച്ചതും (ഗലാ. 5:24), ദൈവത്തിനു ഒന്നാം സ്ഥാനം നൽകിയതും അവനുവേണ്ടി പൂർണ്ണമായി ജീവിച്ചതും എല്ലാം വിലപ്പെട്ടതായിരുന്നെന്ന് ഒടുവിൽ നിങ്ങൾ കണ്ടെത്തും.

നിത്യ ഖേദമില്ല

ദൈവമുമ്പാകെ ഞാൻ നിങ്ങളോട് സത്യം പറയട്ടെ: എൻ്റെ മക്കളേ, നിങ്ങളിൽ ആരും ഈ ലോകത്ത് വലിയവരോ സമ്പന്നരോ ആകണമെന്ന് ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല – കാരണം അതെല്ലാം ചവറാണെന്ന് ഞാൻ വ്യക്തമായി കാണുന്നു. നിങ്ങൾ എല്ലാവരും ദൈവഭക്തിയുള്ള ജീവിതം നയിക്കാനും സഭയെ പണിയാനും, നിങ്ങളുടെ ജീവിതത്തിനായുള്ള അവൻ്റെ സമ്പൂർണ്ണ പദ്ധതി നിറവേറ്റാനും മാത്രമേ ഞാൻ ആഗ്രഹിച്ചിട്ടുള്ളൂ – അത് ഇന്ത്യയിലായാലും മറ്റെവിടെയായാലും. എൻ്റെ ഹൃദയത്തിൻ്റെ ആഗ്രഹം സഫലമാകാൻ ദൈവം എന്നെ സഹായിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.

തങ്ങളുടെ ഇഹലോക ജീവിതത്തിൽ ദൈവത്തിൻ്റെ ഏറ്റവും മികച്ചത് നഷ്ടപ്പെടുന്നവർക്ക് നിത്യതയിൽ എങ്ങനെയായിരിക്കുമെന്ന് ഞാൻ വളരെ വ്യക്തമായി കാണുന്നു. തങ്ങളുടെ ഹൃദയവും ശരീരവും ഇഷ്ടവും പൂർണ്ണമായി കർത്താവിന് നൽകാത്തതിനാൽ അവർക്ക് ദശലക്ഷക്കണക്കിന് വർഷങ്ങളുടെ ഖേദമുണ്ടാകും – കാരണം കർത്താവ് അവരെ എത്രമാത്രം സ്നേഹിച്ചിരുന്നുവെന്നും അവർക്കുവേണ്ടി അവൻ എന്തെല്ലാം സഹിച്ചെന്നും അവർ സ്വർഗത്തിൽ വ്യക്തമായി കാണും.

“നിങ്ങളുടെ മുൻകാല പാപങ്ങളിൽ നിന്നുള്ള ശുദ്ധീകരണം” ഒരിക്കലും മറക്കരുത് (2 പത്രോസ്. 1:9), കാരണം അതു തിരിച്ചറിയുമ്പോൾ മാത്രമാണ് “നിങ്ങൾ ഒരുപാട് ക്ഷമിക്കപ്പെട്ടിരിക്കുന്നു, അതുകൊണ്ട് വളരെയധികം സ്നേഹിക്കാൻ കഴിയും” (ലൂക്കോ. 7:47) എന്ന് കണ്ടെത്തുന്നത്. നിങ്ങൾ രക്ഷിക്കപ്പെട്ടുന്നതിന് മുമ്പും ശേഷവും ദൈവം നിങ്ങളോട് എത്രമാത്രം ക്ഷമിച്ചുവെന്ന് നിങ്ങൾ എപ്പോഴെങ്കിലും മറന്നാൽ ഒരു പരീശനാകുന്നത് എളുപ്പമാണ്. ദൈവദൃഷ്ടിയിൽ “പാപികളിൽ പ്രധാനി” ആണെന്നു പൗലൊസിനെപ്പോലെ ഞാനും കാണുന്നു (1 തിമോ. 1:15). ദൈവം എന്നെ എടുത്ത് എനിക്ക് ഒരു ശുശ്രൂഷ നൽകാൻ തീരുമാനിച്ചപ്പോൾ, ഞാൻ തന്നെ ഏറ്റവും അർഹതയില്ലാത്തവനും ഏറ്റവും മോശക്കാരനും ആണെന്ന് എനിക്ക് തോന്നി. അവൻ എനിക്കായി ചെയ്‌തതിന് അവനു വേണ്ടത്ര മടക്കി നൽകാൻ എനിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.

ക്രിസ്തുവിൻ്റെ ന്യായാസനത്തിനു മുൻപിൽ അനേകർക്ക് അത് എങ്ങനെയായിരിക്കുമെന്നതു സംബന്ധിച്ച് മനോഹരമായ ഒരു കവിത ഇതാ:

“ഞാൻ ക്രിസ്തുവിൻ്റെ ന്യായാസനത്തിൽ നിൽക്കുമ്പോൾ,
അവൻ എന്നെക്കുറിച്ചുള്ള തൻ്റെ പദ്ധതി കാണിക്കുന്നു,
എൻ്റെ ജീവിതത്തിൻ്റെ പ്ലാൻ അത് ആയിരുന്നേനേം
അതിന് അവന് അവൻ്റെ വഴി ഉണ്ടായിരുന്നു, ഞാൻ കാണുന്നു –

പക്ഷേ ഞാൻ അവനെ എങ്ങനെ ഇവിടെ തടഞ്ഞു, അവിടെ വിലക്കി
ഞാൻ എൻ്റെ ഇഷ്ടത്തെ ഏല്പിച്ചുകൊടുത്തില്ല.
എൻ്റെ രക്ഷകൻ്റെ കണ്ണുകളിൽ ദുഃഖം ഉണ്ടായിരുന്നോ-
സങ്കടം, അവൻ ഇപ്പോഴും എന്നെ സ്നേഹിക്കുന്നുണ്ടെങ്കിലും?

അവൻ എന്നെ സമ്പന്നനാക്കുമായിരുന്നു,
എന്നാൽ ഞാൻ ഇവിടെ ദരിദ്രനായി നിൽക്കുന്നു.
അവൻ്റെ കൃപ ഒഴികെ മറ്റൊന്നും ഇല്ലാത്തവനായി.
വേട്ടയാടപ്പെട്ട പോലെ എൻ്റെ ഓർമ്മ പിന്നോട്ടോടുന്നു,
എനിക്ക് തിരിച്ചെടുക്കാൻ കഴിയാത്ത ജീവിത പാതകളിലൂടെ.

അപ്പോൾ എൻ്റെ ഏകാന്ത ഹൃദയം തകരുന്നു,
എനിക്ക് ഒഴുക്കാൻ കഴിയാത്ത കണ്ണീർ കൊണ്ട്.
ഒഴിഞ്ഞ കൈകളാൽ ഞാൻ മുഖം മറയ്ക്കുന്നു.
എൻ്റെ കിരീടമില്ലാത്ത ശിരസ്സ് ഞാൻ താഴ്ത്തുന്നു.

എൻ്റെ അവശേഷിക്കുന്ന വർഷങ്ങളുടെ കർത്താവേ,
ഞാൻ അവയെ അവിടുത്തെ കരങ്ങളിൽ ഏല്പിക്കുന്നു;
എന്നെ എടുക്കു, തകർക്കു, പുതുതായി പണിയൂ
അവിടുന്നു ആസൂത്രണം ചെയ്ത അതേ മാതൃകയിലേക്ക്.”
(ആനി ജോൺസൺ ഫ്ലിൻ്റ്)

പ്രാർത്ഥനയും ദൈവവചനവും – നമ്മുടെ യുദ്ധത്തിൻ്റെ ആയുധങ്ങൾ

പ്രാർത്ഥനയിലൂടെ നിങ്ങൾക്ക് ചുറ്റും നടക്കുന്ന കാര്യങ്ങൾ വ്യത്യാസപ്പെടുത്താൻ കഴിയും. ഇത് പരീക്ഷിക്കുക – ദൈവം നിങ്ങൾക്കായി എന്തുചെയ്യുമെന്ന് കാണുക. ദൈവം മറ്റുള്ളവരെ പാപം ചെയ്യുന്നതിൽ നിന്ന് തടയാൻ പോകുന്നില്ല – കാരണം അവൻ എല്ലാവർക്കും ഇച്ഛാസ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. എന്നാൽ മറ്റുള്ളവരുടെ ഏതെങ്കിലും പ്രവൃത്തിയിലൂടെ, നമ്മുടെ കഴിവിനപ്പുറമുള്ള പരീക്ഷകളിൽ നമ്മൾ അകപ്പെടുന്നതിൽ നിന്നു അവൻ തീർച്ചയായും നമ്മെ വിടുവിക്കും.

പാപത്തിൻ്റെ പ്രമാണത്തെ സേവിക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന നമ്മുടെ ജഡത്തിലെ ആദാമിൻ്റെ നികൃഷ്ട സ്വഭാവത്തിൽ നിന്ന് നാം പൂർണ്ണമായും വിടുവിക്കപ്പെടും എന്നതാണ് സുവിശേഷത്തിലൂടെ ദൈവം നമുക്ക് നൽകിയിരിക്കുന്ന പ്രത്യാശ (റോമ.7:25). നാം പാപത്തിൽ വീണശേഷം ഓരോ തവണയും വിലപിക്കുമ്പോൾ, നാം രോഗികളാണെന്നും പാപത്തിൻ്റെ പ്രമാണത്തെ സേവിക്കുന്നതിൽ നാം മടുത്തുവെന്നുമുള്ള നിലവിളിയാണ് ദൈവം നമ്മിൽ നിന്ന് കേൾക്കുന്നത്. അപ്പോൾ നീതിമാനായ ദൈവം ഒരു ദിവസം നമ്മുടെ നിലവിളിക്ക് ഉത്തരം നൽകുകയും നമ്മെ പൂർണ്ണമായും വിടുവിക്കുകയും ചെയ്യും – അവൻ ഈജിപ്തിൽ നിന്ന് യിസ്രായേല്യരെ അവർ നെടുവീർപ്പിട്ട് അവനോട് നിലവിളിച്ചപ്പോൾ വിടുവിച്ചതുപോലെ (പുറപ്പാട്. 2:23-25 ​​കാണുക).

ഈ പ്രത്യാശയുടെ നങ്കുരം തിരശ്ശീലയ്‌ക്കുള്ളിൽ (ദൈവത്തിൻ്റെ അടുത്ത സാന്നിധ്യത്തിൽ) ആണ്. അവിടേക്ക് യേശു നമ്മുടെ മുൻഗാമിയായി നമുക്ക് മുമ്പേ പോയിരിക്കുന്നു (എബ്രാ. 6:19, 20). അതുകൊണ്ട് നിരുത്സാഹപ്പെടാൻ നമ്മൾ വിസമ്മതിക്കുന്നു. ജീവിതത്തിലെ എല്ലാ കൊടുങ്കാറ്റുകളിലും ഉയർച്ച താഴ്ചകളിലും നമ്മുടെ നങ്കൂരം ദൈവത്തിൻ്റെ സാന്നിധ്യത്തിൽ നിലകൊള്ളുന്നു. സാത്താൻ നിങ്ങളെ സൂക്ഷ്മമായ രീതിയിൽ ആക്രമിക്കുമ്പോൾ, നിങ്ങളുടെ ജീവിതം സുസ്ഥിരമായി നിലനിറുത്താൻ ഈ പ്രത്യാശയുടെ നങ്കൂരം നിങ്ങൾക്കുണ്ടാകണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു.

ഏതെങ്കിലും ഭയത്താൽ അല്ലെങ്കിൽ ഉത്കണ്ഠയാൽ പരീക്ഷിക്കപ്പെടുമ്പോൾ, “ഞാൻ നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല” എന്ന് കർത്താവ് അരുളിച്ചെയ്തിരിക്കുന്നു” (എബ്രാ. 13:5), അല്ലെങ്കിൽ “ഞാൻ ഇരുട്ടിൽ നടക്കുമ്പോൾ, കർത്താവ് എനിക്ക് വെളിച്ചമായിരിക്കും” (മീഖാ 7:8) എന്നിങ്ങനെയുള്ള ചില തിരുവെഴുത്തുകൾ ഉദ്ധരിക്കുന്നത് നല്ലതാണ്. തിരുവെഴുത്തുകൾ ഉദ്ധരിച്ച് യേശു തന്നെ സാത്താനെ ജയിച്ചു. ലൈംഗികതയുടെ മേഖലയിൽ പരീക്ഷിക്കപ്പെടാൻ ദൈവം നമ്മെ അനുവദിക്കുന്നത് പോലെ തന്നെ ഭയത്തിൻ്റെ മേഖലയിലും പരീക്ഷിക്കപ്പെടാൻ ദൈവം നമ്മെ അനുവദിക്കുന്നു – അങ്ങനെ നമുക്ക് ഭയത്തെ ജയിക്കാൻ കഴിയും. നിങ്ങൾ പരീക്ഷിക്കപ്പെടുമ്പോൾ സന്തോഷിക്കുക, ഒരു കോഴ്സ് കൂടി പാസായതിൻ്റെ ബഹുമതി നിങ്ങൾക്ക് ലഭിക്കും! അങ്ങനെ വരും നാളുകളിൽ ആ പ്രദേശത്തെ മറ്റുള്ളവർക്ക് ഒരു എളിയ മുൻഗാമിയാകാൻ നിങ്ങൾക്ക് കഴിയും. ഇന്ന് നമ്മുടെ ജീവിതത്തിൽ ദൈവം അനുവദിക്കുന്നതെല്ലാം ഭാവിയിൽ മറ്റുള്ളവർക്കുള്ള ശുശ്രൂഷയ്ക്കായി നമ്മെ ഒരുക്കാനാണ്.

ദാവീദിൻ്റെ ശക്തരായ പടയാളികളിൽ ഒരാളായ എലെയാസറിൻ്റെ ഉദാഹരണം ചിന്തിക്കുക (2 ശമു.23:9,10). മറ്റെല്ലാ യിസ്രായേല്യരും ഓടിപ്പോയപ്പോൾ അവൻ ഫെലിസ്ത്യരെ വെല്ലുവിളിച്ചു. യുദ്ധത്തിനൊടുവിൽ, വാളിൽ നിന്ന് വിരലുകൾ വിടുവിക്കാൻ കഴിഞ്ഞില്ല, കാരണം അവൻ മണിക്കൂറുകളോളം അത് മുറുക്കിപ്പിടിച്ചിരുന്നു – “അവൻ്റെ കൈ വാളിൽ പറ്റിപ്പിടിച്ചു” (വാക്യം 10). അവൻ്റെ വിജയം കണ്ടപ്പോൾ മറ്റു യിസ്രായേല്യർ മടങ്ങിവന്നു. അത് നിങ്ങൾക്ക് പിന്തുടരാനുള്ള ഒരു നല്ല മാതൃകയാണ് – ദൈവവചനം നഷ്‌ടപ്പെടുത്താൻ കഴിയാത്തവിധം നിങ്ങളുടെ മനസ്സിൽ നിറയ്ക്കുക, യേശുവിനൊപ്പം നിൽക്കുകയും കാൽവരിയിൽ ദൈവത്തിനായി നേടിയ ഭാഗം (നിങ്ങളുടെ വ്യക്തിത്വത്തിൽ) മുറുകെ പിടിക്കുകയും ചെയ്യുക. അങ്ങനെ നിങ്ങൾക്കു പിന്മാറി പോകുന്നവരെ ദൈവത്തിലേക്ക് മടങ്ങിവരാൻ വെല്ലുവിളിക്കാൻ കഴിയും.

ദൈവത്തിൻ്റെ മഹത്വത്തിൽ പങ്കുചേരൽ

“ക്രിസ്തുവിൻ്റെ മഹത്വത്തിൻ്റെ സുവിശേഷത്തിൽ” (2 തെസ്സ. 2:14) ഉള്ളതെല്ലാം കാണാൻ കഴിയാത്ത വിധം വിശ്വാസികളുടെ മനസ്സിനെപ്പോലും സാത്താൻ അന്ധമാക്കിയിരിക്കുന്നു – നമ്മുടെ വ്യക്തിത്വത്തിൻ്റെ എല്ലാ ഭാഗങ്ങളും ക്രിസ്തുവിനെപ്പോലെ ആകാൻ കഴിയുമെന്ന സുവാർത്തയാണീ സുവിശേഷം. “നമ്മുടെ ആത്മാവിൻ്റെ രക്ഷ” (1 പത്രോസ്. 1:9) എന്ന പ്രയോഗം യഥാർത്ഥത്തിൽ അർത്ഥമാക്കുന്നത് നമ്മുടെ വ്യക്തിത്വത്തെ (നമ്മുടെ ആത്മാവിനെ) അതിൻ്റെ ആദാമിക മനോഭാവങ്ങളിൽ നിന്നും സ്വഭാവങ്ങളിൽ നിന്നും ക്രിസ്തുവിനെപ്പോലെയുള്ള സ്വഭാവത്തിലേക്കുള്ള പരിവർത്തനപ്പെടുത്തുന്നതിനെയാണ്. – കേവലം ബാഹ്യ ക്രിസ്തുവിനെപ്പോലെയല്ല, എന്നാൽ വ്യക്തിത്വത്തിൻ്റെ ഉള്ളിൽ നിന്ന് ഒഴുകുന്ന സ്വഭാവത്തിലേക്ക് ഒരു യഥാർത്ഥ മാറ്റം.

നമുക്ക് വെല്ലുവിളിക്കുന്ന സന്ദേശങ്ങൾ കേട്ട് താൽക്കാലികമായി ആവേശഭരിതരാകാൻ കഴിയും. എന്നാൽ ക്രിസ്തുവിനെപ്പോലെ ആയിത്തീരുന്നതിൻ്റെ മഹത്വം കാണാൻ നമ്മുടെ കണ്ണുകൾ തുറക്കുമ്പോൾ മാത്രമേ നമ്മൾ കാര്യങ്ങളെ ഗൗരവമായി എടുക്കാൻ തുടങ്ങുകയുള്ളൂ. യേശുവിനെപ്പോലെ പ്രലോഭനങ്ങളിൽ വിശ്വസ്തരാണെങ്കിൽ നമുക്ക് പങ്കുചേരാൻ കഴിയുന്ന ഒരു മഹത്വമുണ്ട്. നാം ദൈവത്തെ വേഗത്തിൽ അനുസരിക്കുന്നവരും, സ്വയം താഴ്മയുള്ളവരും, ദ്രോഹിച്ചവരോട് പെട്ടെന്ന് ക്ഷമാപണം നടത്തുന്നവരും, പ്രലോഭനങ്ങളിൽ നിന്ന് വേഗത്തിൽ ഓടിപ്പോകുന്നവരും, ദൈവഭക്തരുമായി സഹവാസം തേടാൻ ഉത്സുകരും ആയിരിക്കും എന്നതാണ് നാം ഈ മഹത്വം കണ്ടു എന്നതിൻ്റെ മാറിപ്പോകാത്ത തെളിവ്. ഈ കാര്യങ്ങളിൽ മന്ദഗതിയുള്ളവരും അലസരുമായ വിശ്വാസികൾ ഈ മഹത്വം ഇതുവരെ കണ്ടിട്ടില്ല.

എല്ലാ പാപങ്ങളും ആരംഭിക്കുന്നത് ചിന്തകളിൽ നിന്നാണ്. വളരെക്കാലം കഴിഞ്ഞാണ് അത് ബാഹ്യമായി പ്രകടമാകുന്നത്. അതിനാൽ, നമ്മുടെ ചിന്തകളിൽ അവിശ്വസ്തതയുണ്ടെങ്കിൽ, ഒരു ദിവസം നാം ബാഹ്യമായും വഴുതി വീഴും. നമ്മുടെ ഹൃദയത്തിൽ പാപം എന്നെന്നേക്കുമായി മറച്ചുവയ്ക്കാൻ നമുക്കാവില്ല. അതുപോലെ, മഹത്വവും നമ്മുടെ ആന്തരിക ചിന്താജീവിതത്തിൽ ഒന്നാമതായി മാറുന്നു. നമ്മുടെ ബാഹ്യജീവിതത്തിൽ അതു പ്രകടമാകുന്നതിന് വർഷങ്ങൾ എടുത്തേക്കാം. ഇത് എല്ലായ്‌പ്പോഴും ദൈവത്തിൻ്റെ മുമ്പാകെ ജീവിക്കാൻ നമ്മെ വെല്ലുവിളിക്കുന്നു. മനുഷ്യരെ ആകർഷിക്കാൻ ശ്രമിക്കരുത്. എന്നാൽ എല്ലാ മനുഷ്യരുടെയും മുമ്പാകെ ഒരു നല്ല സാക്ഷ്യം കാത്തുസൂക്ഷിക്കാൻ കർത്താവിനെപ്രതി നാം എപ്പോഴും ശ്രദ്ധാലുവായിരിക്കണം.

നിങ്ങൾ പലപ്പോഴും ഏറ്റവും വിലയുള്ള മുത്തും കുറഞ്ഞ വിലയുള്ള മുത്തും തമ്മിൽ തിരഞ്ഞെടുക്കേണ്ട സ്ഥലത്തായിരിക്കാം. സാത്താൻ നിങ്ങൾക്ക് ഈ ലോകത്തിൻ്റെ ഒരു പ്രത്യേക മഹത്വം വാഗ്ദാനം ചെയ്തേക്കാം, നിങ്ങൾ അവൻ്റെ മുൻപിൽ അൽപ്പം മുട്ടുകുത്തിയാൽ മതി. യേശുവും ഇതുപോലെ പരീക്ഷിക്കപ്പെട്ടു. സാത്താൻ നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്ന കാര്യങ്ങളിൽ തീർച്ചയായും ജഡത്തിന് ആകർഷകമായ എന്തെങ്കിലും ഉണ്ടായിരിക്കും. എന്നാൽ അവിടെയാണ് തൻ്റെ നാമത്തിനുവേണ്ടി ഭൗമികമായ എന്തെങ്കിലും ഉപേക്ഷിക്കാൻ നിങ്ങൾ തയ്യാറാണോ എന്നറിയാൻ കർത്താവ് നിങ്ങളെ പരിശോധിക്കുന്നത്. നിങ്ങളെ ദൈവത്തിൽ നിന്ന് അകറ്റുന്ന ഏതൊരു കാര്യവും ഒരു വിഗ്രഹമായി മാറുന്നത് എളുപ്പമാണ്. നിങ്ങൾ കർത്താവിന് അർപ്പിക്കുന്നത് നിങ്ങൾക്ക് എന്തെങ്കിലും ചെലവുള്ളതായിരിക്കണം. ഒരിക്കലും വിലകുറഞ്ഞ ഒന്നായിരിക്കരുത്. ഈ ലോകത്തിലെ മറ്റെന്തിനേക്കാളും നിങ്ങൾ യഥാർത്ഥത്തിൽ കർത്താവിനെ സ്നേഹിക്കുന്നുവെന്ന് തെളിയിക്കുന്നത് നിങ്ങൾ അവന് വളരെ വിലപ്പെട്ട എന്തെങ്കിലും നൽകുമ്പോഴാണ്.

പലപ്പോഴും, ദൈവത്തിൻ്റെ അത്ഭുതകരമായ സമ്മാനമായ, നല്ല ആരോഗ്യം എന്താണെന്ന് നാം മനസ്സിലാക്കുന്നില്ല – അത് ഇല്ലാത്ത മറ്റുള്ളവരെ കാണുന്നതു വരെ. നമ്മുടെ ശരീരത്തിൽ കുഴപ്പമായി സംഭവിക്കാവുന്ന ആയിരക്കണക്കിന് കാര്യങ്ങളുണ്ട്. എന്നിട്ടും, ദൈവത്തിൻ്റെ അത്ഭുതകരമായ കൃപയിൽ, നമ്മുടെ ശരീരത്തിലെ ഈ ഘടകങ്ങളെല്ലാം ക്രമം തെറ്റാതെ പ്രവർത്തിക്കുന്നു!. നിങ്ങൾക്ക് ആരോഗ്യമുള്ള ഒരു ശരീരം നൽകിയ ദൈവത്തിൻ്റെ കൃപയ്ക്ക് എപ്പോഴും നന്ദിയുള്ളവരായിരിക്കുക – അതിലൂടെ നമുക്ക് ദൈവേഷ്ടം ചെയ്യാനും അവനെ മഹത്വപ്പെടുത്താനും കഴിയും.

അധ്യായം 11

നമ്മുടെ സ്വയം തേടൽ – എല്ലാ തിന്മകളുടെയും വേര്

നമ്മുടെ സ്വന്തയിഷ്ടം നിഷേധിക്കുകയും ദൈവഹിതം പ്രവർത്തിക്കുകയും ചെയ്യുക എന്നതാണ് യഥാർത്ഥ ക്രിസ്‌തീയതയുടെ കാതൽ. നിങ്ങളുടെ സ്വന്തം ഇഷ്ടം ദൈവഹിതത്തെ മറികടക്കുന്നിടത്ത് നിങ്ങൾ മരിക്കേണ്ട കുരിശ് കണ്ടെത്തും. ദൈവത്തിലുള്ള നിങ്ങളുടെ വിശ്വാസവും അവനോടുള്ള നിങ്ങളുടെ സ്നേഹവും പരിശോധിക്കപ്പെടുന്ന രംഗമാണിത്. അനേകം വിശ്വാസികൾ യോഗങ്ങളിൽ സംബന്ധിക്കുക, മാന്യമായ ഒരു ബാഹ്യജീവിതം നയിക്കുക എന്നിവയിലൂടെ തങ്ങളെത്തന്നെ തൃപ്തിപ്പെടുത്തുന്നു. എന്നാൽ അവർ യേശുവിനെ അനുഗമിക്കുകയാണോ അതോ കേവലം മതവിശ്വാസികളാണോ എന്ന് ശരിക്കും കണ്ടെത്താനാകുന്ന നിർണായക സ്ഥാനം, ദൈനംദിന കുരിശിൻ്റെ ഇടമാണ്. സ്വയം മരിക്കാൻ എല്ലാ സാഹചര്യങ്ങളിലും കർത്താവ് നിങ്ങളെ സഹായിക്കട്ടെ. അതാണ് സന്തോഷത്തിൻ്റെയും അനുഗ്രഹത്തിൻ്റെയും പൂർത്തീകരണത്തിൻ്റെയും നിത്യജീവൻ്റെയും വഴി. ഭൂമിയിലെ തൻ്റെ ജീവിതത്തിലൂടെ യേശു തന്നെ അത് നമുക്ക് കാണിച്ചുതന്നിട്ടുണ്ട്.

താൻ സ്വന്തലാഭമല്ല, അനേകർ രക്ഷിക്കപ്പെടേണ്ടതിന് അവരുടെ ലാഭമാണ് അന്വേഷിക്കുന്നതെന്ന് പൗലൊസ് പറഞ്ഞു, തുടർന്ന് താൻ ക്രിസ്തുവിനെ പിന്തുടരുന്നതുപോലെ തൻ്റെ മാതൃക പിന്തുടരാൻ നമ്മോട് ആവശ്യപ്പെട്ടു (1 കൊരി. 10:33, 11:1 എന്നിവ ഒരുമിച്ച് വായിക്കുക. ). പുതിയ നിയമത്തിലെ രണ്ട് അധ്യായങ്ങൾ തമ്മിലുള്ള വിഭജനം തെറ്റിദ്ധരിപ്പിക്കുന്നതും നമുക്ക് ഒരു സത്യം നഷ്ടപ്പെടുത്തുന്നതുമായ നിരവധി സ്ഥലങ്ങളിൽ ഒന്നാണ് ഇത്. (ഇതിൻ്റെ മറ്റു ചില ഉദാഹരണങ്ങളാണ് യോഹന്നാൻ 7:53, 8:1; റോമ. 7:25, 8:1; എബ്രാ. 11:40, 12:1-4; 1 കൊരി.9:27, 10:1-5).

കാമം, കോപം, കയ്‌പ്‌, പണസ്നേഹം തുടങ്ങിയ ചില പ്രത്യേക മേഖലകളിൽ പാപം ചെയ്യാതെ യേശുവിനെ അനുഗമിക്കാൻ നമുക്ക് സാധിച്ചേക്കും. എന്നിട്ടും ജഡത്തിലെ പാപത്തിൻ്റെ വേരിനെ സ്പർശിക്കാതെ പോകാം. അതെന്താണ് ? ലൂസിഫറും ആദാമും പാപം ചെയ്‌തു – വ്യഭിചാരം ചെയ്‌തോ കൊലപാതകം ചെയ്‌തോ അല്ല. പരദൂഷണം പറഞ്ഞതുകൊണ്ടോ, ഏഷണി പറഞ്ഞതുകൊണ്ടോ, അല്ലെങ്കിൽ അവരുടെ കണ്ണുകൾ കൊണ്ട് മോഹിച്ചതുകൊണ്ടോ അല്ല. അവർ രണ്ടുപേരും സ്വന്തം ലാഭവും നേട്ടവും തേടി പാപം ചെയ്തു. ഇതാണ് എല്ലാ പാപങ്ങളുടെയും മൂലകാരണം – നമ്മുടെ സ്വന്തം സ്വാർത്ഥം തേടൽ എന്ന നിഗളം.

ഈ ദുഷിച്ച വേരിൽ കോടാലി വെച്ചാൽ മാത്രമേ നമ്മുടെ ജീവിതത്തിൻ്റെ അടിസ്ഥാന ദിശ മാറൂ. അതുവരെ, നമുക്ക് നിരവധി മേഖലകളിൽ വിജയിക്കാം, അപ്പോഴും സ്വന്തം നേട്ടവും ലാഭവും അഭിമാനവും തേടാം. അതുകൊണ്ടാണ് പാപത്തിൻ്റെ മേൽ വിജയം പ്രസംഗിക്കുന്ന പലരും പരീശന്മാരായി മാറുന്നത്.

എന്നാൽ സ്വന്തം കാര്യം അന്വേഷിക്കുന്നതു നിറുത്തുന്നതിൽ ഗൗരവം കാണിക്കുന്നവർ, പൗലൊസിനെപ്പോലെ, “പലർ രക്ഷിക്കപ്പെടേണ്ടതിന് അവരുടെ ഗുണം” അന്വേഷിക്കാൻ തുടങ്ങുമെന്ന് കണ്ടെത്തും (1 കോരി. 10:33). “യഹൂദൻമാർ, വിജാതീയർ, സഭ” എന്നിങ്ങനെ മൂന്ന് വിഭാഗത്തിലുള്ള ആളുകളെ കുറിച്ചു മുൻ വാക്യത്തിൽ (1 കൊരി.10:32) പൗലൊസ് സംസാരിക്കുന്നു – അതായത്, പഴയ ഉടമ്പടിയുടെ കീഴിലുള്ളവർ, ഉടമ്പടി ഇല്ലാത്തവർ, പുതിയ ഉടമ്പടിയുടെ കീഴിലുള്ളവർ എന്നിവരാണവർ. അവരെല്ലാവരും രക്ഷിക്കപ്പെടണമെന്ന് അവൻ ആഗ്രഹിച്ചു. ഇന്ന് നമുക്ക് ചുറ്റുമായി ഇതേ പോലെ മൂന്ന് വിഭാഗം ആളുകൾ ഉണ്ട് – പാപത്തിൽ വിജയിക്കാത്ത വിശ്വാസികൾ (പഴയ ഉടമ്പടി), അവിശ്വാസികൾ (ഉടമ്പടി ഇല്ല), വിജയത്തിൽ ജീവിക്കുന്ന യേശുവിൻ്റെ ശിഷ്യന്മാർ (പുതിയ ഉടമ്പടി). ഈ മൂന്ന് കൂട്ടം ആളുകളോടും നമ്മുടെ മനോഭാവം ഇങ്ങനെയായിരിക്കണം: “ഞാൻ എൻ്റെ സ്വന്തം ഗുണമല്ല, അവരുടെ ഗുണം അന്വേഷിക്കുന്നു, അങ്ങനെ അവർ അവരുടെ ജഡത്തിലെ എല്ലാ പാപങ്ങളിൽ നിന്നും രക്ഷിക്കപ്പെടണം.” സ്വർഗ്ഗത്തിൽ നിന്ന് വന്നപ്പോൾ യേശുവിൻ്റെ മനോഭാവവും ഇതായിരുന്നു.

വിശ്വാസികൾക്കും ഇന്ന് ഈ മനോഭാവം ഉണ്ടാകണം: “ഞാൻ എൻ്റെ ഗുണമല്ല, പലർ രക്ഷിക്കപ്പെടേണ്ടതിനു അവരുടെ ഗുണം തന്നെ അന്വേഷിക്കുന്നു” – ഈ മനോഭാവമുള്ളവർക്കു സഭയെ ക്രിസ്തുവിൻ്റെ ശരീരമായി പണിയാൻ കഴിയും. അല്ലാത്തപക്ഷം അവർ ഗഹനമായ വിഷയങ്ങൾ യോഗങ്ങളിൽ പങ്കുവെക്കുന്നതു പോലും അവരുടെ സ്വന്തം പുകഴ്ചയ്ക്കു വേണ്ടി മാത്രമായിരിക്കും.

യേശു ഒരിക്കലും സ്വന്തം കാര്യം അന്വേഷിച്ചില്ല. അവിടുന്നു എപ്പോഴും പിതാവിൻ്റെ മഹത്വം അന്വേഷിച്ചു. ഇതു മാത്രമാണ് യഥാർത്ഥ ആത്മീയത – ഇതിൽ കുറവൊന്നുമല്ല. ഒരു വ്യക്തി ജീവിക്കുന്നതിൻ്റെ ആത്യന്തിക ലക്ഷ്യമാണ് അവൻ ദൈവഭക്തനാണോ പാപിയാണോ എന്ന് നിർണ്ണയിക്കുന്നത്. കാമം ക്രോധം മുതലായവയിൽ ഒരാൾക്ക് അവിടെയും ഇവിടെയും ലഭിക്കുന്ന ചെറിയ വിജയങ്ങൾ മാത്രമല്ല, അയാൾ സ്വന്ത ഗുണം അന്വേഷിക്കുന്നില്ല എന്നതാണ് പരമപ്രധാനം. (ചെറിയ വിജയങ്ങളും പ്രധാനമാണ്, കാരണം അവയും അത് തെളിയിക്കുന്നു. യേശു, മറ്റൊരു സന്ദർഭത്തിൽ പറഞ്ഞതു പോലെ “ഇത് നിങ്ങൾ ചെയ്യണം. മറ്റേത് ഒഴിവാക്കുകയുമരുത്”).

ദൈവകൃപയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക

ദൈവസന്നിധിയിൽ ജീവിക്കുന്നില്ലെങ്കിൽ ഒരു വിശ്വാസിക്ക് തൻ്റെ യഥാർത്ഥ ആത്മീയ അവസ്ഥയെക്കുറിച്ച് അജ്ഞനായിരിക്കുക വളരെ എളുപ്പമാണ്. വെളിപാടിലെ ഏഴ് സഭകളുടെ മൂപ്പന്മാർക്ക് കർത്താവ് നൽകിയ ശാസനകളിൽ നിന്ന് ഇത് വ്യക്തമാണ്. ലവോദിക്യയിലെ സഭയുടെ ദൂതനോട് ദൈവം പറഞ്ഞു: “നീ നിർഭാഗ്യനും അരിഷ്ടനും ദരിദ്രനും കുരുടനും നഗ്നനുമെന്നു നീ അറിയുന്നില്ല.”

നമ്മുടെ ഹൃദയത്തിൽ മറഞ്ഞിരിക്കുന്ന കാര്യങ്ങൾ തുറന്നുകാട്ടുന്ന വ്യത്യസ്ത സാഹചര്യങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാകാൻ ദൈവം അനുവദിക്കുന്നു. വ്യത്യസ്‌ത ആളുകളുമായി നമുക്കുണ്ടായ മോശമായ അനുഭവങ്ങളുടെ ഫലമായി വർഷങ്ങളായി നമ്മൾ ഹൃദയത്തിൽ നിരവധി അസുഖകരമായ ഓർമ്മകൾ സംഭരിച്ചിട്ടുണ്ട്. അവ നമ്മുടെ ഹൃദയത്തിൻ്റെ അടിത്തട്ടിൽ മറഞ്ഞിരിക്കുന്നു. അതേസമയം നമ്മുടെ ഹൃദയങ്ങൾ ശുദ്ധമാണെന്ന് നമ്മൾ സങ്കൽപ്പിക്കുന്നു. അപ്പോൾ ദൈവം ചില ചെറിയ കാര്യങ്ങൾ സംഭവിക്കാൻ അനുവദിക്കുന്നു. അത് ഈ ചീഞ്ഞ ഓർമ്മകളെല്ലാം ഇളക്കിവിടുകയും അവയെല്ലാം നമ്മുടെ മനസ്സിലേക്ക് ഉയർന്നു വരികയും ചെയ്യുന്നു. ആ സമയത്താണ് നാം നമ്മെത്തന്നെ ശുദ്ധീകരിക്കുകയും അതിൽ ഉൾപ്പെട്ടിരിക്കുന്നവരോട് ക്ഷമിക്കുകയും അവരെ സ്നേഹിക്കാൻ തീരുമാനിക്കുകയും ചെയ്യേണ്ടത്. നമ്മുടെ ഹൃദയത്തിൽ നിന്ന് ഈ കാര്യങ്ങൾ ശുദ്ധീകരിക്കാൻ നമ്മൾ അത്തരമൊരു അവസരം ഉപയോഗിച്ചില്ലെങ്കിൽ, അപ്പോഴത്തെ പ്രക്ഷുബ്ധത അവസാനിച്ചതിനു ശേഷം ഓർമകൾ വീണ്ടും അടിയിലേക്ക് താഴുകയും നമ്മുടെ ഹൃദയത്തിൽ തുടരുകയും ചെയ്യും. അപ്പോഴും എല്ലാം ശരിയാണെന്ന് നാം കരുതും. പക്ഷേ അത് ശരിയല്ല. മറ്റൊരു ചെറിയ സംഭവം ഉണ്ടാകുമ്പോൾ അവയെല്ലാം വീണ്ടും നമ്മുടെ മനസ്സിലേക്ക് വരും. അതിനാൽ, എന്തെങ്കിലും മോശപ്പെട്ട ഓർമകൾ ഹ്യദയത്തിൻ്റെ ഉപരിതലത്തിലേക്കു വരുമ്പോഴെല്ലാം നാം നമ്മെത്തന്നെ ശുദ്ധീകരിക്കണം.

ധൂർത്തപുത്രൻ്റെ ജ്യേഷ്ഠൻ തൻ്റെ ഇളയ സഹോദരനോട് എങ്ങനെ തെറ്റായ മനോഭാവം പുലർത്തിയിരുന്നുവെന്ന് നാം കാണുന്നു. എന്നിട്ടും ആ സഹോദരൻ മടങ്ങിവന്ന് അവനുവേണ്ടി പിതാവ് ഒരു വിരുന്ന് ഉണ്ടാക്കിയപ്പോൾ മാത്രമാണ് ഈ തെറ്റായ മനോഭാവം വെളിപ്പെട്ടത്. തൻ്റെ പ്രസ്താവനകൾ ശരിയാണോ അല്ലയോ എന്ന് പരിശോധിക്കാതെ, അവൻ സങ്കൽപ്പിച്ച തെറ്റുകളുടെ പേരിൽ സഹോദരനെ കുറ്റപ്പെടുത്തിയതെങ്ങനെയെന്ന് നമുക്ക് കാണാം (ഇളയ സഹോദരൻ “വേശ്യകൾക്ക് പണം പാഴാക്കി” എന്ന അവൻ്റെ കുറ്റപ്പെടുത്തൽ തന്നെ ഉദാഹരണം). നമുക്ക് ഒരാളുമായി നല്ല ബന്ധമില്ലെങ്കിൽ, അവനെക്കുറിച്ചുള്ള മോശമായ കാര്യങ്ങൾ നമ്മൾ എപ്പോഴും വിശ്വസിക്കും.

പിതാവ് മൂത്ത മകനോട് പറഞ്ഞു, “എനിക്കുള്ളതെല്ലാം നിനക്കുള്ളതാണ്”. പിതാവ് നൽകിയതിൽ മുഴുകുന്നതിനുപകരം, മൂത്തമകൻ അപ്പോഴും സ്വന്തം നേട്ടങ്ങളെക്കുറിച്ചാണു വാചാലനാകുന്നതു: “ഞാൻ ഒരിക്കലും അങ്ങയുടെ കൽപ്പനകൾ ലംഘിച്ചിട്ടില്ല. ഈ വർഷങ്ങളിലെല്ലാം ഞാൻ അങ്ങയെ സേവിച്ചു”. തുടർന്ന് “നിൻ്റെ ഈ മകൻ നിൻ്റെ പണം പാഴാക്കി” (ലൂക്കോ. 15:29-32) എന്നു തൻ്റെ സഹോദരൻ്റെ കുറവുകളിലേക്കും അവൻ വിരൽ ചൂണ്ടുന്നു. എന്നാൽ ആ പിതാവിനെപ്പോലെ, ദൈവം ഇന്നു നമ്മോട് പറയുന്നു: “എനിക്കുള്ളതെല്ലാം നിങ്ങളുടേതാണ്”. യേശുവിലുള്ളതെല്ലാം നമ്മുടേതാണ് – അവിടുത്തെ എല്ലാ വിശുദ്ധിയും, എല്ലാ നന്മയും, എല്ലാ ക്ഷമയും, എല്ലാ വിനയവും.

ഈ കഥയിൽ നിന്ന് നമുക്ക് പഠിക്കാനുള്ള പാഠം ഇതാണ്: ദൈവകൃപയുടെ സമ്പത്തിൽ എപ്പോഴും വ്യാപൃതരായിരിക്കുക. അല്ലാതെ നിങ്ങളുടെ നേട്ടങ്ങളിലോ നിങ്ങളുടെ സഹവിശ്വാസികളുടെ പരാജയങ്ങളിലോ അല്ല ശ്രദ്ധിക്കേണ്ടത്.

വിനയത്തിലും ജ്ഞാനത്തിലും വളരുക

യേശു തൻ്റെ ഭൗമിക ജീവിതത്തിലുടനീളം നടന്ന വഴി – സ്വയത്തിൻ്റെ മരണത്തിൻ്റെ വഴി – കാണാൻ കർത്താവ് നിങ്ങളുടെ കണ്ണുകൾ തുറന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. നിങ്ങളുടെ ജീവിതാവസാനം വരെ നിങ്ങൾക്ക് ആ ദർശനം മുറുകെ പിടിക്കാൻ കഴിയുമെങ്കിൽ, നിങ്ങളുടെ കിരീടം ആർക്കും എടുത്തുകളയാൻ കഴിയില്ല (വെളി. 3:11). യേശു നമുക്കുവേണ്ടി തുറന്നിട്ടിരിക്കുന്ന മഹത്തായ ഈ വഴി എല്ലാ വിശ്വാസികളും കണ്ടിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. പരാതികളിൽ നിന്നും വിമർശനങ്ങളിൽ നിന്നും ഭയങ്ങളിൽ നിന്നും പിരിമുറുക്കങ്ങളിൽ നിന്നും മറ്റെല്ലാ തിന്മകളിൽ നിന്നും അത് അവരെ വിടുവിക്കും. അപ്പോൾ സാത്താന് അവരുടെമേൽ ഒരു അധികാരവും ഉണ്ടായിരിക്കയില്ല.

യേശുവിനെ ഞാൻ കാണുന്നത്, ആദ്യകാലം മുതൽ, എപ്പോഴും താഴ്ന്ന ചിന്തകളിൽ വസിക്കുന്നവനായാണ്. താൻ എളിമയിൽ വളരേണ്ടതില്ല – കാരണം അവിടുന്ന് എപ്പോഴും തികഞ്ഞ എളിമയുള്ളവനായിരുന്നു. കാൽവരിയിൽ 33-ാം വയസ്സിൽ അവിടുന്ന് കുറ്റവാളികളുടെ കൂട്ടത്തിൽ എണ്ണപ്പെടാൻ പോലും തയ്യാറായി (യെശ.53:12). യേശുവിന്റെ വളർച്ചയിൽ അവിടുത്തേക്ക്‌ നേരിട്ട വ്യത്യസ്ത സാഹചര്യങ്ങളിൽ, സ്വയം താഴ്ത്താനുള്ള പുതിയ പുതിയ അവസരങ്ങൾ തനിക്കുണ്ടായിരുന്നു. ജ്ഞാനത്തിൽ വളർന്നു എന്ന് പറയുമ്പോൾ അതാണ് അർത്ഥമാക്കുന്നത്. ചെറുപ്രായത്തിൽ നേരിടാൻ കഴിയാത്ത പുതിയ പരീക്ഷകൾ വളർച്ചയുടെ ഓരോ ഘട്ടത്തിലും അവിടുന്ന് നേരിട്ടു. അതിൽ ജയിച്ചപ്പോൾ, അവിടുന്നു ജ്ഞാനത്തിൽ വളർന്നു – ഒരു ഘട്ടത്തിലും പാപം ചെയ്യാതെയും വിഡ്ഢിത്തം ഒന്നും ചെയ്യാതെയും. മറുവശത്ത്, നമ്മൾ എളിമയിലും വിവേകത്തിലും വളരേണ്ടതുണ്ട്, കാരണം വർഷങ്ങളോളം നമുക്കുവേണ്ടി തന്നെ ജീവിച്ച നമ്മൾ വളരെ അഭിമാനികളായ ആളുകളായി ആരംഭിക്കുന്നു. എന്നാൽ നമുക്ക് ഇപ്പോൾ അഹങ്കാരത്തിൻ്റെയും ഉയർന്ന ചിന്തകളുടെയും എല്ലാ വിഡ്ഢിത്തവും അവസാനിപ്പിച്ച് യഥാർത്ഥ ജ്ഞാനത്തിൽ വളരാൻ കഴിയും – വിനയത്തിൽ നിന്നുള്ള ജ്ഞാനം.

അധ്യായം 12

സാത്താൻ്റെ മേൽ അധികാരം

കർത്താവ് തന്നെ നിങ്ങൾക്ക് ഏറ്റവും വിലപ്പെട്ടവനല്ലെങ്കിൽ, അവനും നിങ്ങൾക്കുമിടയിൽ ഒരു മൂടുപടം വന്ന് അവനെക്കുറിച്ചുള്ള നിങ്ങളുടെ വീക്ഷണത്തെ തടയും (2 കൊരി.3:14-16). ഈ മൂടുപടം അടിസ്ഥാനപരമായി “ജഡം” ആണ് (എബ്രാ. 10:20). എന്നാൽ പ്രായോഗികമായി പറഞ്ഞാൽ, അത് ഭൂമിയിലെ ഏതെങ്കിലുമൊരു കാര്യത്തോടുള്ള ആസക്തിയാണ് – ചില മനുഷ്യർ, അല്ലെങ്കിൽ ചില ഭൗതിക സമ്പത്ത്, അല്ലെങ്കിൽ തൊഴിൽ മുതലായവ. ചിലപ്പോൾ അത് ബൈബിൾ പരിജ്ഞാനം തന്നെയായിരിക്കാം, അത് നിങ്ങളുടെ കർത്താവിനെക്കുറിച്ചുള്ള അറിവിന് തടസ്സമാകാം ( 2 കൊരി.3:14 കാണുക). ക്രിസ്തുവിനോടുള്ള ഭക്തി വർദ്ധിക്കുന്നതിലേക്ക് നയിക്കാത്ത ബൈബിൾ പരിജ്ഞാനം ഒരു വഞ്ചനയാണ്. അത് അഹങ്കാരവും പരീശത്വവും വളർത്തും.

ദൈവം നിങ്ങളുടെ ആത്മാവിനെക്കുറിച്ച് അസൂയയോടെ കാംക്ഷിക്കുന്നു (യാക്കോബ് 4:5) അവനോടുള്ള പ്രത്യേക സ്നേഹത്തിൽ നിങ്ങളെ സംരക്ഷിക്കാൻ ശ്രമിക്കുന്നു (“നിങ്ങളുടെ ദൈവമായ കർത്താവിനെ നിങ്ങൾ പൂർണ്ണഹൃദയത്തോടെ സ്നേഹിക്കണം”), എങ്കിൽ മാത്രമേ നിങ്ങൾക്ക് മറ്റുള്ളവരെ ശുദ്ധമായി സ്നേഹിക്കാൻ കഴിയൂ. അല്ലെങ്കിൽ മറ്റുള്ളവരോടുള്ള നിങ്ങളുടെ സ്നേഹം പോലും സ്വാർത്ഥമയമായിരിക്കും.

യേശുവിൻ്റെ കൽപ്പനപ്രകാരം നമ്മൾ ഒരുമിച്ചു അപ്പം നുറുക്കുമ്പോൾ, യേശുവിനെ തകർത്തത് പിതാവിന് ഇഷ്ടമായെന്ന് നാം ഓർക്കുന്നു (യെശ.53:10). യേശു ആ തകർച്ചയ്ക്ക് പൂർണ്ണമായി കീഴടങ്ങിയതിനാൽ അവൻ സാത്താനെ പൂർണ്ണമായും തകർത്തു. അതുതന്നെയാണ് നമുക്കും പോകാനുള്ള വഴി. അതിനാൽ നിങ്ങളുടെ ഇച്ഛയെ പൂർണ്ണമായും തകർക്കാൻ നിങ്ങൾ ദൈവത്തെ അനുവദിച്ചാൽ (നിങ്ങളുടെ വ്യക്തിത്വമല്ല, കാരണം ദൈവം ഒരിക്കലും അതിനെ തകർക്കുകയില്ല), അപ്പോൾ സാത്താൻ്റെ മേൽ നിങ്ങൾക്ക് അധികാരമുണ്ടാകും. അങ്ങനെ അവൻ നിങ്ങളുടെ കാൽക്കീഴിൽ തകർക്കപ്പെടും (റോമ.16:20). പലരും ക്രിസ്തീയ ജീവിതത്തിൽ വളരുകയോ സാത്താനെ കീഴടക്കുകയോ ചെയ്യാത്തതിൻ്റെ കാരണം, ആളുകളിലൂടെയും സാഹചര്യങ്ങളിലൂടെയും പ്രലോഭിപ്പിക്കപ്പെടുന്ന സമയങ്ങളിൽ തങ്ങളുടെ ശക്തമായ ഇച്ഛാശക്തിയെ തകർക്കാൻ ദൈവത്തെ അനുവദിക്കാത്തതിനാലാണ്. അത്തരം സമയങ്ങളിൽ സാത്താൻ അവരെ അന്ധരാക്കുന്നു – അവരുടെ ജീവിതത്തെക്കുറിച്ചുള്ള ദൈവഹിതം അവരുടെ സ്വന്തം തിരഞ്ഞെടുപ്പിനേക്കാൾ മികച്ചതാണ്, വെളിച്ചം ഇരുട്ടിനെക്കാൾ മികച്ചതാണ് എന്ന മഹത്തായ വസ്തുത അവർ കാണാതെ പോകുന്നു. കർത്താവായ യേശുവിനോടൊപ്പം സ്വർഗ്ഗീയ സ്ഥലങ്ങളിൽ ഇരിക്കുന്നവരെപ്പോലെ ഭൂമിയിൽ ജീവിക്കാൻ നിങ്ങൾ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് നിങ്ങൾ എപ്പോഴും ഓർക്കണം. അങ്ങനെയാണ് സാത്താനെയും സകലത്തെയും നിങ്ങളുടെ കാൽക്കീഴിലാക്കാൻ കഴിയുന്നത്.

‘കർതൃമേശയിൽ’ നിങ്ങൾ പാനപാത്രത്തിൽ നിന്നും കുടിക്കുമ്പോഴെല്ലാം, യേശുവിൻ്റെ രക്തത്താൽ ശുദ്ധീകരിക്കപ്പെടേണ്ട അബോധാവസ്ഥയിലുള്ള പാപങ്ങൾ നിങ്ങൾക്കുണ്ടെന്ന് ഓർക്കുക – അതിനായി, നിങ്ങൾ ആദ്യം മറ്റുള്ളവരോട് ക്ഷമിക്കണം. ദൈവം നിങ്ങൾക്ക് നൽകുന്ന വെളിച്ചത്തിൽ നിങ്ങൾ നടക്കണം, നിങ്ങൾക്കറിയാവുന്ന എല്ലാ പാപങ്ങളും ഏറ്റുപറയണം. അപ്പോൾ നിങ്ങൾ പൂർണ്ണമായും ശുദ്ധീകരിക്കപ്പെടും (1 യോഹന്നാൻ 1:7,9).

യേശു തൻ്റെ രക്തം ചൊരിഞ്ഞു, പാപത്തെ മരണത്തോളം എതിർത്തു (എബ്രാ. 12:4). അതിനാൽ ആ പാനപാത്രം കുടിക്കുമ്പോൾ നിങ്ങൾ സാക്ഷ്യപ്പെടുത്തുന്നത് പാപത്തോട് അവനുണ്ടായിരുന്ന അതേ മനോഭാവം നിങ്ങൾക്കും ഉണ്ടായിരിക്കുമെന്നാണ്.

നമ്മുടെ ഹൃദയത്തിൽ നാം വിശ്വസിക്കുന്നത് വായ് കൊണ്ട് ഏറ്റുപറയണം (റോമ.10:9, 10). നിങ്ങൾ മറ്റുള്ളവരോട് സംസാരിക്കുന്ന വാക്കുകൾ (സഭ യോഗത്തിലായാലും സ്വകാര്യ സംഭാഷണത്തിലായാലും) എല്ലായ്പ്പോഴും വിശ്വാസത്തിൻ്റെ വാക്കുകളായിരിക്കണം, ഒരിക്കലും നിരുത്സാഹപ്പെടുത്തുന്നതോ അവിശ്വാസത്തിൻ്റെയോ വാക്കുകളായിരിക്കരുത്. സഭയുടെ മീറ്റിംഗുകളിൽ നിങ്ങൾ നിങ്ങളുടെ വിശ്വാസം ഏറ്റുപറയണം (നിങ്ങളുടെ പാപങ്ങളല്ല). അനേകർ ജ്ഞാനമില്ലാത്തവരും യോഗങ്ങളിൽ തങ്ങളുടെ പാപങ്ങൾ ഏറ്റുപറയുന്നവരുമാണ്. തങ്ങൾ വിനീതരായ സഹോദരങ്ങളാണെന്നു കാണിക്കാൻ മാത്രമാണ് ഇതു പലപ്പോഴും ചെയ്യുന്നത്. നിങ്ങളുടെ തോൽവികൾ പരസ്യമായി ഏറ്റുപറയുന്നത് സാത്താനെ മഹത്വപ്പെടുത്തും! നിങ്ങൾ സംസാരിക്കുന്ന വാക്കുകൾ എല്ലായ്പ്പോഴും വിശ്വാസത്തിൻ്റെയും പ്രത്യാശയുടെയും വാക്കുകളായിരിക്കണം – ആ സമയത്ത് കാര്യങ്ങൾ നിങ്ങളെ സംബന്ധിച്ചു നന്നായി നടക്കുന്നില്ലെങ്കിലും ദൈവം നിങ്ങളോടൊപ്പം ഇരുന്നു കാര്യങ്ങൾ മെച്ചപ്പെടുത്തും.

നിങ്ങളുടെ സാക്ഷ്യത്തിൻ്റെ വചനത്താൽ നിങ്ങൾക്ക് സാത്താനെ ജയിക്കാൻ കഴിയും, യേശു ചെയ്തതുപോലെ (വെളി.12:11 കാണുക). അതിനാൽ നിങ്ങളുടെ വായ തുറന്ന് ധൈര്യത്തോടെയും ആത്മവിശ്വാസത്തോടെയും സാത്താനോട് പറയുക:

– ആ പ്രത്യേക പാപം ഇനി നിങ്ങളെ ഭരിക്കുകയില്ല (റോമ.6:14);

നിങ്ങളുടെ കഴിവിനപ്പുറം പരീക്ഷിക്കപ്പെടാനോ പ്രലോഭിപ്പിക്കപ്പെടാനോ ദൈവം നിങ്ങളെ ഒരിക്കലും അനുവദിക്കില്ല (1 കൊരി.10:13);

– ദൈവം എല്ലാ കാര്യങ്ങളും നിങ്ങൾക്ക് ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കും (റോമ.8:28);

– ദൈവം നിങ്ങളെ ഒരിക്കലും കൈവിടുകയോ ഉപേക്ഷിക്കുകയോ ഇല്ല (എബ്രാ. 13:5,6);

– വീണാലും നിങ്ങൾ തീർച്ചയായും എഴുന്നേൽക്കും (മീഖാ 7:,8);

– സാത്താൻ ഒരു നുണയനാണ് (യോഹ. 8:44) കർത്താവായ യേശു അവനെ ക്രൂശിൽ തോൽപിച്ചു (എബ്രാ. 2:14),

– അത്തരത്തിലുള്ള മറ്റ് ദൈവവചനങ്ങൾ.

പുത്രന്മാർ – സേവകരല്ല

നിങ്ങൾ ഒരു പുത്രനാകാനാണ് ദൈവം ആഗ്രഹിക്കുന്നത്, ഒരു ദാസനല്ല. ഒരു ഭൃത്യൻ തൻ്റെ യജമാനനുവേണ്ടി ചെയ്യേണ്ട ഏറ്റവും കുറഞ്ഞ കാര്യങ്ങളെക്കുറിച്ചു മാത്രമേ ചിന്തിക്കൂ. എന്നാൽ, ഒരു മകൻ തൻ്റെ പിതാവിനായി പരമാവധി ചെയ്യാൻ കഴിയുന്നതിനെക്കുറിച്ച് ചിന്തിക്കുന്നു. പഴയ ഉടമ്പടിയുടെ ആത്മാവും പുതിയ ഉടമ്പടിയുടെ ആത്മാവും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങളിലൊന്നാണ് ഇത് (ഗലാ. 4:7 കാണുക).

ക്രിസ്തീയ ലോകത്ത്, നിർഭാഗ്യവശാൽ, ഒരു ‘ദൈവത്തിൻ്റെ ദാസൻ’ ഒരു ‘ദൈവപുത്രൻ’ എന്നതിനേക്കാൾ വലിയ വ്യക്തിയായി മനസ്സിലാക്കപ്പെടുന്നു. ഇത് പരിഹാസ്യമാണ് – ഒരു വീട്ടിലും ഒരു ദാസൻ മകനേക്കാൾ വലിയ സ്ഥാനം വഹിക്കുന്നില്ല! പഴയ ഉടമ്പടി പ്രകാരം, യിസ്രായേല്യർ ദാസന്മാരായിരുന്നു, എന്നാൽ ഇപ്പോൾ നമ്മൾ മക്കളാണ് (യോഹ. 15:15; ഗലാ. 4:7). നമുക്കെല്ലാവർക്കും ഇപ്പോൾ കർത്താവിൻ്റെ പുത്രന്മാരായി അവൻ്റെ യഥാർത്ഥ ദാസന്മാരാകാം.

പഴയനിയമത്തിലെ ദൈവത്തിൻ്റെ വാഗ്ദാനം ഇതായിരുന്നു: “എന്നെ മാനിക്കുന്നവരെ ഞാൻ മാനിക്കും” (1 ശമു. 2:30). “ആരെങ്കിലും എന്നെ സേവിച്ചാൽ പിതാവ് അവനെ ബഹുമാനിക്കും” (യോഹ. 12:26) എന്ന് യേശു അത് വിപുലീകരിച്ചു. തന്നെ സേവിക്കുക എന്നതിൻ്റെ അർത്ഥമെന്താണെന്ന് യേശു അവിടെ വിശദീകരിക്കുന്നു. അവനെ സേവിക്കുന്നവർ അവനെ അനുഗമിക്കണമെന്ന് യേശു പറഞ്ഞു – ഇതിനർത്ഥം അവൻ ചെയ്തതുപോലെ ഭൂമിയിൽ വീണു മരിക്കുക (യോഹ. 12:24), അവൻ ചെയ്തതുപോലെ ഈ ലോകത്തിൽ നമ്മുടെ ജീവിതത്തെ വെറുക്കുക (വാക്യം 25) എന്നിവയാണ്. അത്തരം വിശ്വാസികൾ കർത്താവിനെ സേവിക്കുന്ന യഥാർത്ഥ പുത്രന്മാരായിത്തീരുകയും പിതാവിനാൽ ബഹുമാനിക്കപ്പെടുകയും ചെയ്യും (വാക്യം 26). ദൈവത്താൽ ബഹുമാനിക്കപ്പെടാൻ നമുക്ക് ശരിക്കും താൽപ്പര്യമുണ്ടെങ്കിൽ, നാം സന്തോഷത്തോടെ ഈ വഴിയിലൂടെ പോകും. നമ്മുടെ ‘ജീവനെ’ വെറുക്കുന്നതിനെക്കുറിച്ച് യേശു അവിടെ സംസാരിച്ചപ്പോൾ, അവൻ നമ്മുടെ സ്വയത്തെയും നമ്മുടെ ഇച്ഛയെയും പരാമർശിക്കുകയായിരുന്നു. യേശുവിനും സ്വന്തം ഇഷ്ടം ഉണ്ടായിരുന്നു – എന്നാൽ അവൻ അത് വെറുത്തു, ഒരിക്കലും സ്വന്ത ഇഷ്ടം ചെയ്തില്ല (യോഹന്നാൻ 6:38 കാണുക). യേശു ചെയ്‌തതുപോലെ, നമ്മുടെ ഈ സ്വയാഭിലാഷത്തെ നാം വെറുക്കുകയും നിഷേധിക്കുകയും ചെയ്യുന്നില്ലെങ്കിൽ യേശുവിനെ അനുഗമിക്കുക അസാധ്യമാണ്. നമ്മുടെ സ്വന്തം ജീവിതവും അതിൻ്റെ ലൗകിക താൽപ്പര്യങ്ങളും സംരക്ഷിക്കാൻ നാം ശ്രമിക്കുകയാണെങ്കിൽ, ഒരു ദിവസം നമുക്ക് അത് തീർച്ചയായും നഷ്ടപ്പെടും. എന്നാൽ ഇപ്പോൾ അത് പൂർണ്ണമായും ഉപേക്ഷിക്കാൻ നാം തയ്യാറാണെങ്കിൽ, നമുക്ക് അതിൻ്റെ സ്ഥാനത്ത് നിത്യജീവൻ ലഭിക്കും (വാക്യം 25). ഈ വഴി തിരഞ്ഞെടുക്കുന്നവരെ പിതാവ് ബഹുമാനിക്കുന്നു.

വിനയവും പക്വതയും

‘ദുഷ്ടമായ സംസാരവും’ ‘വിയോജിപ്പും’ തമ്മിലുള്ള വ്യത്യാസം നിങ്ങളോട് വിശദീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. പൗലൊസ്‌, പത്രോസിനോട് വിയോജിച്ചുവെന്നു മാത്രമല്ല, പക്വതയില്ലാത്ത ഗലാത്യയിലെ ക്രിസ്ത്യാനികളോട് തൻ്റെ വിയോജിപ്പിനെക്കുറിച്ച് എഴുതുകയും ചെയ്തു (ഗലാ. 2:11-21). പൗലോസിൻ്റെ അഭിപ്രായവ്യത്യാസമോ അഭിപ്രായവ്യത്യാസത്തെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ എഴുത്തോ പാപമാണെങ്കിൽ, അത്തരമൊരു തിരുവെഴുത്ത് എഴുതാൻ പൗലോസിനെ പ്രേരിപ്പിച്ചതിന് പരിശുദ്ധാത്മാവിൽ തന്നെ പാപം ആരോപിക്കേണ്ടിവരും! നേരെമറിച്ച്, തൻ്റെ വചനത്തിലെ സത്യങ്ങളുടെ കാര്യം വരുമ്പോൾ, നമ്മളിൽ ആരും ബുദ്ധിശൂന്യരായ ഭീരുക്കളോ വിട്ടുവീഴ്ച ചെയ്യുന്നവരോ ആകാൻ ദൈവം ആഗ്രഹിക്കുന്നില്ലെന്ന് ആ ഭാഗം നമ്മെ പഠിപ്പിക്കുന്നു. എൻ്റെ മക്കളേ, നിങ്ങളാരും ഒരിക്കലും ഒരു അടിമയോ ഭീരുവോ ആകരുത് എന്നാണ് എൻ്റെ പ്രാർത്ഥന. അതേ സമയം നിങ്ങൾ ഒരിക്കലും ഒരു മനുഷ്യനോടും സ്‌നേഹമില്ലാത്തവരായിരിക്കരുത്. അല്ലെങ്കിൽ ദൈവം നിയമിച്ച ഏതെങ്കിലും അധികാരത്തോട് മത്സരിക്കരുത്. തൻ്റെ മക്കളെ വിധിക്കുന്നവരെയോ തൻ്റെ പ്രതിനിധികൾക്കെതിരെ മത്സരിക്കുന്നവരെയോ ദൈവത്തിന് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല.

എൻ്റെ ജീവിതകാലത്ത് ഞാൻ ഒരുപാട് ക്രിസ്തീയ ഗ്രൂപ്പുകൾ ഉപേക്ഷിച്ചിട്ടുണ്ട് – കാരണം അവർ ദൈവത്തെ പരിമിതപ്പെടുത്തുകയാണെന്നും ദൈവത്തിൻ്റെ മുഴുവൻ ഉദ്ദേശ്യവും പ്രസംഗിക്കുന്നില്ലെന്നും എനിക്ക് തോന്നി. പക്ഷേ, അവരോടൊന്നും സ്‌നേഹമില്ലാത്ത സമീപനം ഉണ്ടാകാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചിരുന്നു. നിങ്ങൾ ശ്രദ്ധിക്കേണ്ട ഒരേയൊരു കാര്യം അതാണ്. എൻ്റെ ബോധ്യങ്ങൾക്കനുസൃതമായി അന്നു ഞാൻ പ്രവർത്തിച്ചിരുന്നില്ലെങ്കിൽ, ഒരു കുടുംബമെന്ന നിലയിൽ ഇന്നു നമ്മുടെ ഗതി എന്തായിരിക്കുമെന്ന് ചിന്തിക്കുക. നാമെല്ലാവരും ഇന്ന് ഏതെങ്കിലും ‘ചത്ത വിഭാഗ’ത്തിൽ ആയിരിക്കുമായിരുന്നു! എന്നാൽ വിയോജിപ്പ് ഒരിക്കലും അനാദരവ് ഉണ്ടാക്കരുത്. അതാണ് റോമർ 14-ലെ പഠിപ്പിക്കൽ – അത് നമ്മുടെ ജീവിതത്തിൽ യാഥാർത്ഥ്യമായിരിക്കണം.

നിങ്ങൾ അവിടെ പങ്കെടുക്കുന്ന സഭകളിലെ മീറ്റിംഗുകൾക്ക്, താഴ്മയുടെ ആത്മാവോടെ പോകാനും അതെ സമയം അവിടെ മറ്റുള്ളവരുടെ കാര്യങ്ങളിൽ അനാവശ്യമായി തല്പരായിരിക്കുന്നവർ അവരുടെ ജിജ്ഞാസയെ തൃപ്തിപ്പെടുത്താൻ നിങ്ങളോട് ചോദിച്ചേക്കാവുന്ന അന്വേഷണാത്മക ചോദ്യങ്ങൾ അവഗണിക്കാനും കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അത്തരം ചോദ്യങ്ങൾക്കൊന്നും മറുപടി പറയേണ്ടതില്ല. നാം യോഗങ്ങൾക്ക് പോകുന്നത് പ്രാഥമികമായി ദൈവത്തെ കണ്ടുമുട്ടാനാണ്; നാം എളിമയുള്ള, സ്വീകാര്യമായ ഹൃദയത്തോടെ പോകുകയാണെങ്കിൽ, ദൈവം തീർച്ചയായും നമ്മെ കാണുകയും നമ്മോട് സംസാരിക്കുകയും ചെയ്യും. എന്നാൽ പക്വതയില്ലാത്ത വിശ്വാസികളെ അവരുടെ പരീശത്വപരമായ ജിജ്ഞാസയുമായി കണ്ടുമുട്ടുന്നത് ഒഴിവാക്കുക അസാധ്യമാണ്. അത്തരം ആളുകളെ എല്ലായിടത്തും കാണാം. നാം പക്വമായ ഒരു മനോഭാവം വളർത്തിയെടുക്കുകയാണു വേണ്ടത്. പക്വതയില്ലാത്ത ചില വിശ്വാസികളുണ്ട്, അവർ നിങ്ങളെ കണ്ടുമുട്ടുമ്പോഴെല്ലാം നിങ്ങളെ ഒരു ആത്മീയ പരിശോധനയ്ക്കു വിധേയരാക്കാൻ ഉത്സുകരാണ്! നിങ്ങൾ അവരുടെ ചോദ്യങ്ങൾ അവഗണിക്കുകയും വിവേകത്തോടെയും വിനയത്തോടെയും പ്രതികരിക്കുകയും വേണം. ലോകം മുഴുവൻ മറ്റുള്ളവരുടെ കാര്യങ്ങളിൽ അനാവശ്യമായി താല്പര്യമുള്ളവരാണ്. അവരിൽ നിന്ന് രക്ഷപ്പെടാൻ, നിങ്ങൾ ഈ ലോകം വിട്ട് സ്വർഗത്തിലേക്ക് പോകേണ്ടിവരും! എന്നാൽ നിങ്ങൾക്ക് അവരാൽ അസ്വസ്ഥരാകാതിരിക്കാനും അവരുടെ അഭിപ്രായങ്ങൾ അവഗണിക്കാനും അവരെ സ്നേഹിക്കാനും കഴിയും. അപ്പോൾ നിങ്ങൾ ഒരു ജയാളിയായിരിക്കും. നിങ്ങൾ എപ്പോഴും നിങ്ങളുടെ സുരക്ഷിതത്വം ദൈവത്തിൽ മാത്രം കണ്ടെത്തണം.

സത്യസന്ധനായിരിക്കുക എന്നതിനർത്ഥം നിങ്ങളുടെ പരാജയങ്ങളെക്കുറിച്ചോ നിങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചോ മറ്റുള്ളവരോട് പറയണമെന്നല്ല എന്നതും ഓർക്കുക. “എങ്ങനെയുണ്ട്?” എന്നതുപോലുള്ള ലളിതമായ ഒരു ചോദ്യം ഒരാൾ ചോദിക്കുമ്പോൾ, നിങ്ങളുടെ വിശദമായ മെഡിക്കൽ ചരിത്രം ഒരാൾക്ക് നൽകുന്നതു പോലെയുള്ള മണ്ടത്തരമായിരിക്കും അത്. നിങ്ങൾക്ക് മിണ്ടാതിരിക്കാം. മനുഷ്യരുടെ അഭിപ്രായങ്ങൾ ചവറ്റുകുട്ടയ്ക്ക് മാത്രം അനുയോജ്യമാണെന്ന് ഞാൻ പറയുന്നത് പലതവണ നിങ്ങൾ കേട്ടിട്ടുണ്ടാകും. അതുകൊണ്ട് ഒരിക്കലും മനുഷ്യരെ പ്രീതിപ്പെടുത്താൻ ജീവിക്കരുത്.

നല്ല പോരാട്ടം പോരാടുക

നിങ്ങളുടെ പോരാട്ടങ്ങളെക്കുറിച്ചു കേൾക്കാൻ നല്ലതായിരുന്നു. നിരവധി പോരാട്ടങ്ങൾ ഉൾക്കൊള്ളുന്നതാണ് ഒരു യുദ്ധം. കുറച്ച് പോരാട്ടങ്ങൾ അവിടെയും ഇവിടെയും തോറ്റാലും, അതിലൊന്നുമില്ല. യുദ്ധം ഇനിയും ജയിക്കാം. വാസ്തവത്തിൽ നിങ്ങൾ വിജയിക്കും. ആ പ്രതീക്ഷ നിങ്ങൾ ഏറ്റുപറയണം. ദൈവത്തെ ബഹുമാനിക്കുന്നവർ അവനാൽ മാനിക്കപ്പെടും. അധാർമ്മികരും നിങ്ങളുടെ ചുറ്റും പാപത്തിൽ ജീവിക്കുന്നവരുമായ ആളുകൾ നിങ്ങളെച്ചൊല്ലി അസ്വസ്ഥരാകാം. കാരണം ദൈവത്തിനും വിശുദ്ധിക്കും വേണ്ടിയുള്ള നിങ്ങളുടെ നിലപാട് അവരുടെ പാപത്തെ തുറന്നു കാട്ടുന്നു. അങ്ങനെ നിങ്ങൾ ഇരുട്ടിനെ തുറന്നുകാട്ടി ലോകത്തിൻ്റെ വെളിച്ചമായിത്തീരുന്നു (മത്താ. 5:16).

നിങ്ങളുടെ അമ്മയ്ക്കും (അവൾ മെഡിക്കൽ കോളേജിൽ പഠിക്കുമ്പോൾ) എനിക്കും (ഞാൻ നേവിയിൽ ആയിരുന്നപ്പോൾ) കർത്താവിനുവേണ്ടി പരസ്യമായ നിലപാട് എടുക്കേണ്ടി വന്നിട്ടുണ്ട്. പൊതുവായ പാർട്ടികളിൽ പങ്കെടുക്കുമ്പോഴായിരുന്നു അത്. അന്ന് ഞങ്ങൾ സ്വീകരിച്ച നിലപാടിന് ദൈവം ഞങ്ങളെ മാനിച്ചു. മാത്രമല്ല ഞങ്ങളുടെ യൗവനകാലത്ത് പാപത്തിൽ നിന്നും വിഡ്ഢിത്തത്തിൽ നിന്നും പിന്മാറ്റത്തിൽ നിന്നും ഞങ്ങളെ സംരക്ഷിച്ചതിന് ദൈവത്തിന് നന്ദി പറയാനും ഞങ്ങൾ ഇന്നു ജീവിച്ചിരിക്കുന്നു.

നമ്മുടെ ദേഹീപരമായ വികാരങ്ങൾ മുകളിലേക്കും താഴേക്കും ചാഞ്ചാടുമ്പോൾ, നമ്മുടെ ദേഹീപരമായ തോന്നലുകളോടും നമ്മുടെ മോഹങ്ങളോടും സാത്താനോടും നമ്മുടെ സാക്ഷ്യത്തിൻ്റെ വചനം സംസാരിക്കുന്ന ശീലം വളർത്തിയെടുക്കണം, ദൈവവചനവും ഏറ്റുപറയണം, ഇതുപോലെ: “ദൈവം ഇപ്പോഴും തൻ്റെ സിംഹാസനത്തിലുണ്ട്. എൻ്റെ പാപങ്ങളെല്ലാം ക്ഷമിച്ച് എന്നെ ശുദ്ധികരിച്ചിരിക്കുന്നു ഞാൻ ഒരിക്കലും പാപം ചെയ്യാത്തതുപോലെ ദൈവം എന്നെ കാണുന്നു. ഇന്നു കാണുന്ന കാര്യങ്ങളെല്ലാം താല്‌ക്കാലികമാണ്. എല്ലാം എൻ്റെ ആത്യന്തിക നന്മയ്ക്കായി കൂടി വ്യാപാരിക്കും. ക്രൂശിൽ സാത്താൻ എന്നെന്നേക്കുമായി തോല്പിക്കപ്പെട്ടിരിക്കുന്നു. ഞാൻ ജയാളിയായി പുറത്തുവരും. എനിക്ക് എത്ര ഉയർച്ച താഴ്ചകൾ നേരിടേണ്ടി വന്നാലും – കാരണം ദൈവം എൻ്റെ പക്ഷത്താണ്.”

പൗലൊസ് പറയുന്നതുപോലെ, “നമ്മൾ വീഴ്ത്തപ്പെട്ടേക്കാം, പക്ഷേ നമ്മൾ പുറത്താക്കപ്പെടുന്നില്ല” (2 കോരി. 4:9 – ജെ.ബി. ഫിലിപ്സ് പരിഭാഷ). പത്ത് എന്ന് എണ്ണുന്നതിനു മുമ്പ് നമ്മൾ എഴുന്നേറ്റ് സാത്താനെതിരെയുള്ള യുദ്ധത്തിൽ വിജയിക്കാൻ പോകുന്നു. നമുക്ക് ഒന്നോ രണ്ടോ പോരാട്ടങ്ങളിൽ തോറ്റുപോകേണ്ടി വന്നാലും ഒടുവിൽ യുദ്ധം ജയിക്കാം! ഇത്തരം മനോഭാവം, നമ്മുടെ വികാരങ്ങൾ മുകളിലേക്കും താഴേക്കും പോയാലും, നമ്മുടെ ആത്മാവിനെ സ്ഥിരമായി മുകളിലേക്ക് നയിക്കുന്നു. നിങ്ങൾക്ക് എല്ലായ്‌പ്പോഴും അങ്ങനെയായിരിക്കട്ടെ. നിങ്ങളുടെ ഇച്ഛയിൽ (യേശുവിനെ അനുഗമിക്കാനുള്ള നിങ്ങളുടെ തീരുമാനത്തിൽ) എപ്പോഴും ജീവിക്കുക. നിങ്ങളുടെ വികാരങ്ങളിൽ ജീവിക്കരുത്. നിങ്ങളുടെ ഇച്ഛയെ ഏതുദിശയിൽ വച്ചിരിക്കുന്നു എന്നത് ആത്യന്തികമായി നിങ്ങൾ എന്തായിത്തീരുമെന്ന് നിർണ്ണയിക്കുന്നു.

അധ്യായം 13

ദൈവത്തോടുള്ള ശരിയായ പ്രതികരണം

ദൈവം നിങ്ങൾക്കായി ചെയ്‌തിരിക്കുന്ന എല്ലാ കാര്യങ്ങളുടെയും അടിസ്ഥാനത്തിൽ ദൈവത്തോടുള്ള ശരിയായ പ്രതികരണം (നിങ്ങൾ അവനോട് നന്ദിയുള്ള വാക്കുകൾ മാത്രം പറഞ്ഞാൽ പോരാ) എന്താണ്? റോമർ 12 (മുഴുവൻ അധ്യായവും) ആ ചോദ്യത്തിനുള്ള ഉത്തരമാണ്. എന്താണ്? “ദൈവത്തിൻ്റെ മനസ്സലിവിൻ്റെ” അടിസ്ഥാനത്തിൽ, നിങ്ങൾ ചെയ്യേണ്ടത് ഇതാ:

1. ഒന്നാമതായി, നിങ്ങളുടെ ശരീരം ജീവനുള്ള യാഗമായി അവനു സമർപ്പിക്കുക (വാക്യം.1). യാഗാർപ്പണം എന്ന വാക്ക് സൂചിപ്പിക്കുന്നത്, നിങ്ങളുടെ ശരീരം കർത്താവിന് സമർപ്പിക്കുന്നതിന് നിങ്ങൾക്ക് എന്തെങ്കിലും ചെലവാകും എന്നാണ്. എന്തെങ്കിലും ത്യാഗം ചെയ്യണം. ശരീരത്തെ – നിങ്ങളുടെ കണ്ണുകൾ, കൈകൾ, നാവ്, നിങ്ങളുടെ ഇന്ദ്രിയങ്ങൾ, അഭിനിവേശങ്ങൾ മുതലായവ – നിങ്ങളെ തന്നെ പ്രസാദിപ്പിക്കാൻ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന നിങ്ങളുടെ ശക്തമായ ഇച്ഛാശക്തിയെയായിരിക്കും ത്യാഗം ചെയ്യേണ്ടത്.

2. നിങ്ങളുടെ മനസ്സ് പുതുക്കുക (വാക്യം.2), മനസ്സു പുതുക്കപ്പെടുമ്പോൾ, ദൈവം അവരെ നോക്കുന്ന വിധത്തിൽ ആളുകളെയും സാഹചര്യങ്ങളെയും നോക്കുവാൻ നമുക്കു കഴിയും. നിങ്ങൾ പെൺകുട്ടികളെ നോക്കുന്ന രീതിയിലെ അശുദ്ധിയിൽ നിന്നും, നിങ്ങളെ ഉപദ്രവിച്ച ആളുകളെ നിങ്ങൾ നോക്കുന്നതിലെ കയ്പ്പിൽ നിന്നും, നിങ്ങൾക്ക് ഇഷ്ടമുള്ളവരെയും അല്ലാത്തവരെയും നോക്കുന്ന പക്ഷപാതത്വത്തിൽ നിന്നും എല്ലാം സ്വയം ശുദ്ധീകരിക്കേണ്ടത് ഇവിടെയാണ്. നിങ്ങൾ സാഹചര്യങ്ങളെയോ ഭാവിയെയോ നോക്കുമ്പോൾ സ്വാഭാവികമായുണ്ടാകാവുന്ന അവിശ്വാസം, ഉത്കണ്ഠ, ഭയം എന്നിവയിൽ നിന്ന് രക്ഷപ്പെടുക. എപ്പോഴും സ്വയം ചോദിക്കുക, “ദൈവം ഈ വ്യക്തിയെ അല്ലെങ്കിൽ ഈ സാഹചര്യത്തെ എങ്ങനെ കാണുന്നു?” അവരെ നോക്കുന്ന മറ്റെല്ലാ രീതികളിൽ നിന്നും സ്വയം ശുദ്ധീകരിക്കുക.

3. നിങ്ങളെക്കുറിച്ചു തന്നെ വളരെ ഉയർന്ന നിലയിൽ ചിന്തിക്കരുത് (വാക്യം.3). ഇത് നിങ്ങളുടെ വിശ്വാസത്തിൻ്റെ അളവുകോലാണ് – അല്ലാതെ നിങ്ങളുടെ അറിവിൻ്റെയോ തീക്ഷ്ണതയുടെയോ അളവല്ല. ഇതാണ് നിങ്ങളുടെ ആത്മീയതയുടെ യഥാർത്ഥ അളവുകോൽ.

4. ക്രിസ്തുവിൻ്റെ ശരീരം പണിയാൻ ദൈവം നിങ്ങൾക്ക് നൽകിയ എല്ലാ ദാനങ്ങളും കഴിവുകളും ഉപയോഗിച്ച് നിങ്ങളുടെ ശുശ്രൂഷ നിറവേറ്റുക (വാക്യം.4-8). ഒരു താലന്തുള്ള മനുഷ്യൻ ചെയ്തതുപോലെ അതിനെ മണ്ണിൽ (ലോകത്തിൽ) കുഴിച്ചിടരുത്. കർത്താവിനെ സേവിക്കുന്നതിൽ തീക്ഷ്ണതയുള്ളവരായിരിക്കുക (വാക്യം 11), ഇടയ്ക്കിടെ പ്രാർത്ഥിക്കുക (ദൈവത്തെ ശ്രദ്ധിക്കുകയും അവനോട് സംസാരിക്കുകയും ചെയ്യുക) (വാക്യം.12).

5. തിന്മയെ വെറുക്കുക, നന്മയെ മുറുകെ പിടിക്കുക (വാക്യം.9). രണ്ടാമത്തേത് ചെയ്യുന്നത് ആദ്യത്തേത് കൂടുതൽ എളുപ്പമാക്കും.

6. എല്ലാ സഹോദരന്മാരെയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുക – അവർ യേശുവിൻ്റെ ഇളയ സഹോദരന്മാരാണ് (വാക്യം.9, 10). അവരോട് നന്നായി പെരുമാറുക (വാക്യം.13). അവരിൽ ആർക്കെങ്കിലും നന്മ വരുമ്പോൾ സന്തോഷിക്കുകയും ദുഃഖിതരോടൊപ്പം ദുഃഖിക്കുകയും ചെയ്യുക (വാക്യം 15). എല്ലാവരോടും എളിമയുള്ള മനോഭാവം പുലർത്തുക – പ്രത്യേകിച്ച് ദരിദ്രരോടും ക്രിസ്തുവിൻ്റെ ശരീരത്തിലെ കഴിവ് കുറഞ്ഞവരോടും (വാക്യം 16).

7. എല്ലാ മനുഷ്യരെയും സ്നേഹിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുക, പ്രത്യേകിച്ച് നിങ്ങളോട് തിന്മ ചെയ്യുന്നവരെ (വാക്യം.14, 17-21). കഴിയുന്നിടത്തോളം എല്ലാവരുമായും സമാധാനത്തോടെ ജീവിക്കുക. നിങ്ങളോട് മോശമായി പെരുമാറിയവരോട് ഒരിക്കലും പ്രതികാരം ചെയ്യുകയോ അവർക്കു ദോഷം വരണമെന്ന് ആഗ്രഹിക്കുകയോ ചെയ്യരുത്. അവർക്ക് നന്മ ചെയ്യുക, അങ്ങനെ തിന്മയെ നന്മകൊണ്ട് ജയിക്കുക. തിന്മയെ കൂടുതൽ തിന്മകൊണ്ട് മറികടക്കാൻ ശ്രമിക്കുന്ന ആളുകളെക്കൊണ്ട് ലോകം മുഴുവൻ നിറഞ്ഞിരിക്കുന്നു. എന്നാൽ തിന്മയ്ക്ക് ഒരിക്കലും തിന്മയെ ജയിക്കാനാവില്ല. നന്മയ്ക്ക് മാത്രമേ തിന്മയെ കീഴടക്കാൻ കഴിയൂ, കാരണം നന്മ തിന്മയെക്കാൾ ശക്തമാണ്. ഇതാണ് യേശു കാൽവരിയിൽ പ്രകടമാക്കിയത്. ദൈവം നിങ്ങളുടെ വഴിയിൽ അയയ്‌ക്കുന്ന കഷ്ടതകളുടെ മുൻപിൽ ഉറച്ചുനിൽക്കുക, അവയെല്ലാം നിങ്ങളെ കൂടുതൽ യേശുവിനെപ്പോലെയാക്കാൻ വേണ്ടി രൂപകൽപ്പന ചെയ്‌തിരിക്കുന്നു എന്ന പ്രതീക്ഷയിൽ സന്തോഷിക്കുക (വാക്യം 12).

ദൈവം നമുക്കുവേണ്ടി ചെയ്‌തിരിക്കുന്ന എല്ലാറ്റിനും, നമ്മോടുള്ള കരുണയുടെ സമൃദ്ധിക്കും, നമ്മോട് വീണ്ടും വീണ്ടും ക്ഷമിച്ചതിനും നാം തീർച്ചയായും നന്ദിയുള്ളവരാണെന്ന് ഈ കാര്യങ്ങളിലൂടെയാണ് നാം തെളിയിക്കുന്നത്.

പരിശുദ്ധാത്മാവിൻ്റെ പൂർണ്ണത

നമ്മുടെ ക്രിസ്തീയ ജീവിതത്തിൻ്റെ ഒരു ഗ്രാഫ് വരച്ചാൽ, അതിൽ ഉയർച്ച താഴ്ചകൾ ഉണ്ടാകും. എല്ലാവരുടെയും അനുഭവം അങ്ങനെയാണ്. എന്നാൽ വർഷങ്ങൾ കടന്നുപോകുമ്പോൾ ഗ്രാഫിൻ്റെ പൊതുവായ ദിശ മുകളിലേക്ക് ആയിരിക്കണം. നമ്മൾ സാവധാനം മുകളിലേക്ക് നീങ്ങുന്നു, കയറ്റിറക്കങ്ങൾ, അതിനിടയിൽ സമനിരപ്പ്‌. നമ്മുടെ പതനങ്ങൾ കുറയുന്നു, സമനിരപ്പുള്ള ഭൂമികൾ ക്രമേണ നീളമേറിയതായിത്തീരുന്നു. കയറ്റങ്ങൾ പെട്ടെന്നുള്ളതും കുത്തനെയുള്ളതുമായിരിക്കണമെന്നില്ല – അത് വല്ലപ്പോഴും ആകാം. എന്നാൽ പൊതുവെ കയറ്റങ്ങൾ കൂടുതൽ ക്രമേണയാണ്. എന്നാൽ വിജയത്തിൽ വിശ്വസിക്കാത്തവരോ അല്ലെങ്കിൽ വിജയം അന്വേഷിക്കാത്തവരോ ആയവരിൽ, ഗ്രാഫ് താഴേക്ക് പോകും – കാരണം അവർ ദൈവത്തെ ഭയപ്പെടുന്നില്ല അല്ലെങ്കിൽ അവൻ്റെ വാഗ്ദാനങ്ങളിൽ വിശ്വസിക്കുന്നില്ല. എന്നിരുന്നാലും, ദൈവത്തിലുള്ള നമ്മുടെ വളർച്ചയെ ഒരു ഗ്രാഫിലൂടെയും പൂർണ്ണമായി ചിത്രീകരിക്കുക അസാധ്യമാണ്.

പാപത്തെ ഗൗരവമായി കാണുകയും ഓരോ പരാജയത്തിനു ശേഷവും ദുഃഖിക്കുകയും ചെയ്യുക. അങ്ങനെ നിങ്ങൾ ദൈവത്തെ ഭയപ്പെടുന്നവരാണെന്ന് തെളിയിക്കും. ഞാൻ പലപ്പോഴും പറയുന്നത് നിങ്ങൾ കേട്ടിട്ടുള്ളതുപോലെ, നാം പാപത്തിൽ വീഴുന്നു എന്ന വസ്തുത, പാപത്തിൽ വീണതിനുശേഷം നാം വിലപിക്കുന്നില്ല എന്ന വസ്തുതയോളം ഗുരുതരമല്ല. നിങ്ങൾ പാപത്തിൽ വീണാൽ (അല്ലെങ്കിൽ ഏതെങ്കിലും വിധത്തിൽ ദൈവത്തെ ദുഃഖിപ്പിച്ചാൽ) പശ്ചാത്തപിക്കാനും ദുഃഖിക്കാനും ഞാൻ നിങ്ങളെ പഠിപ്പിച്ചിട്ടുണ്ടെങ്കിൽ, ഒരു പിതാവെന്ന നിലയിൽ ഞാൻ നിങ്ങളോട് എൻ്റെ കടമ നിറവേറ്റി. ഞാൻ അത് നിങ്ങളെ ശരിയായി പഠിപ്പിച്ചുവെന്ന് പ്രതീക്ഷിക്കുന്നു.

എലീശായുടെ അടുക്കൽ വന്ന വിധവയോട് (2 രാജാക്കന്മാർ 4) അവളുടെ അയൽക്കാരിൽ നിന്ന് വെറും പാത്രങ്ങൾ കടം വാങ്ങാനും അവളുടെ ചെറിയ ഭരണിയിലെ എണ്ണ ഒഴിച്ച് അവ നിറയ്ക്കാനും പറഞ്ഞു. അങ്ങനെ അവൾക്ക് അവളുടെ കടം തീർക്കാൻ കഴിഞ്ഞു. അവൾ പറഞ്ഞതു പോലെ ചെയ്തു. ഒടുവിൽ അവളുടെ മക്കൾ പറഞ്ഞു, “ഇനി നിറയ്ക്കാൻ പാത്രങ്ങൾ ഇല്ല”. അപ്പോൾ നമ്മൾ വായിക്കുന്നു: “അപ്പോൾ എണ്ണ ഒഴുകുന്നത് നിന്നു പോയി”.

ഇവിടെയുള്ള എണ്ണ പരിശുദ്ധാത്മാവിൻ്റെ ചിത്രമാണ്. ആത്മാവിൻ്റെ സ്നാനം (നിറയ്ക്കൽ) അനുഭവിക്കുന്ന പലർക്കും ഇതുതന്നെയാണ് സംഭവിക്കുന്നത്. തുടക്കത്തിൽ അവർ യഥാർത്ഥമായി നിറഞ്ഞിരുന്നു. എന്നാൽ അവരിൽ പലരുടെയും ജീവിതത്തിൽ ഒരു സമയം വരുന്നു, കൂടുതൽ ആവശ്യബോധം ഇല്ലാത്തപ്പോൾ (‘ഇനി നിറയ്ക്കാൻ പാത്രങ്ങളൊന്നുമില്ല’). ആത്മാവ് അവരുടെ ജീവിതത്തിലൂടെ ഒഴുകുന്നത് നിർത്തുന്നു. ശൂന്യമായ പാത്രങ്ങൾ നമ്മുടെ ജീവിതത്തിൽ നാം ക്രിസ്തുവിനെപ്പോലെയല്ലാത്ത മേഖലകളെ പ്രതിനിധീകരിക്കുന്നു. നമ്മുടെ എല്ലാവരുടേയും ജീവിതത്തിലും ഇതുപോലുള്ള നിരവധി നിരവധി മേഖലകൾ ഉണ്ട്. അത് ഭാഗികമായല്ല, വക്കു വരെ നിറയ്‌ക്കേണ്ടതുണ്ട്.

ചില മേഖലകളിൽ, നിങ്ങൾക്ക് പാപത്തിൻ്റെ മേൽ വിജയം ലഭിച്ചിരിക്കാം. എങ്കിലും പാത്രങ്ങൾ ഭാഗികമായി മാത്രം നിറഞ്ഞവയാണ്‌. കാരണം ക്രിസ്തുവിൻ്റെ സ്വഭാവം (അല്ലെങ്കിൽ ദൈവിക സ്വഭാവത്തിൽ പങ്കുചേരുന്നത്) പാപത്തിൻ്റെ മേലുള്ള വിജയത്തേക്കാൾ വളരെ വലുതാണ്. ഉദാഹരണത്തിന്, ഒരാളോട് കയ്പില്ലാതിരിക്കുന്നതും അവനെ സ്നേഹിക്കുന്നതും തമ്മിൽ ഒരുപാട് വ്യത്യാസങ്ങളുണ്ട്. ആദ്യത്തേത് കേവലം നിഷേധാത്മകമാണ് (പാപത്തിൻ്റെ മേൽ വിജയം). രണ്ടാമത്തേത് പോസിറ്റീവ് ആണ് (ദൈവിക സ്വഭാവം). അതുപോലെ ദേഷ്യപ്പെടാതിരിക്കുന്നതും അനുഗ്രഹിക്കുന്ന നല്ല വാക്കുകൾ പറയുന്നതും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്. മറ്റു പല മേഖലകളിലും അങ്ങനെ തന്നെ. ഏതെങ്കിലുമൊരു മേഖലയിൽ നാം പാപത്തെ ജയിച്ചുവെന്ന് സംതൃപ്തരാണെങ്കിൽ, “ഇനി പാത്രങ്ങളൊന്നും അവശേഷിക്കുന്നില്ല” എന്ന് സങ്കൽപ്പിച്ച് നമ്മൾ സംതൃപ്തരാകും. അപ്പോൾ എണ്ണ ഒഴുകുന്നത് നിന്നു പോകും – നമ്മൾ പിന്മാറ്റത്തിൽ പോകാൻ തുടങ്ങുന്നു.

നാം സ്വയം നിരന്തരമായ മാനസാന്തരത്തിൻ്റെ ജീവിതം നയിക്കണം, മറ്റുള്ളവരെ വിധിക്കരുത്. ശൂന്യമായ പാത്രങ്ങൾ നിറയ്ക്കാൻ തയ്യാറായി നിൽക്കുക എന്നത് മാത്രമാണ് നമ്മുടെ കടമ. അങ്ങനെ മാത്രമേ നമുക്ക് നമ്മുടെ കടം തീർക്കാൻ കഴിയൂ (ആ വിധവയെപ്പോലെ). നമ്മുടെ കടം റോമർ 13:8 ൽ വിവരിച്ചിരിക്കുന്നു – “നിങ്ങൾ എല്ലാ മനുഷ്യരോടും സ്നേഹത്തിനു കടപ്പെട്ടിരിക്കുന്നു”. അങ്ങനെയാണ് നമുക്ക് മറ്റുള്ളവർക്ക് അനുഗ്രഹമാകാൻ കഴിയുന്നത്. ഓരോ സാഹചര്യവും ദൈവം രൂപകല്പന ചെയ്തിരിക്കുന്നത് ചില മേഖലകളിൽ നിന്ന് നമ്മെ രക്ഷിക്കാനും മറ്റുള്ളവർക്ക് നമ്മെ അനുഗ്രഹമാക്കാനുമാണ്. നമ്മുടെ ഒഴിഞ്ഞ പാത്രങ്ങൾ ആദ്യം നിറച്ചില്ലെങ്കിൽ മറ്റുള്ളവരെ നമ്മിലൂടെ അനുഗ്രഹിക്കാനാവില്ല.

ദൈവമുമ്പാകെയുള്ള ആത്മവിശ്വാസം

ഭൂമിയിലെ ഏറ്റവും നല്ല പിതാവിനേക്കാൾ മികച്ച പിതാവാണ് ദൈവം. അതിനാൽ നാം ദൈവത്തോട് ചോദിക്കുമ്പോൾ പരിശുദ്ധാത്മാവിനെയും മറ്റെല്ലാ നല്ല കാര്യങ്ങളെയും നൽകുമെന്ന് വിശ്വസിക്കുന്നില്ലെങ്കിൽ നാം ദൈവത്തെ അപമാനിക്കുന്നു (ലൂക്കോ 11:13; മത്തായി 7:11). അതുകൊണ്ടാണ് അവിശ്വാസം ഭയങ്കര പാപമായിരിക്കുന്നത്. പ്രാർത്ഥനയിലെ അവിശ്വാസം ദൈവത്തെ കുറ്റപ്പെടുത്തുന്നതിന് തുല്യമാണ്. ദൈവത്തോട് പ്രാർത്ഥിക്കുന്ന അനേകർക്ക് അവർ ചോദിക്കുന്നത് ലഭിക്കുന്നില്ല, കാരണം അവർ വിശ്വസിക്കുന്നില്ല. തങ്ങളുടെ മുൻകാല പരാജയങ്ങളെക്കുറിച്ചുള്ള കുറ്റപ്പെടുത്തലിൽ അവർ മുഴുകിയിരിക്കുന്നു, ദൈവത്തിന് തങ്ങൾക്ക് ഒന്നും നൽകാൻ കഴിയില്ലെന്ന് അവർക്ക് തോന്നുന്നു. എന്നാൽ ദൈവത്തിൻ്റെ കരുണ ഓരോ പ്രഭാതത്തിലും പുതിയതാണ് (വിലാപ. 3:22, 23). നമ്മൾ കഴിഞ്ഞ ദിവസം ചെയ്ത പാപങ്ങൾ പോലും ഓർക്കാതെയാണ് ഓരോ ദിവസവും ദൈവം നമ്മെ നോക്കുന്നത്, നാം ആ പാപങ്ങൾ ഏറ്റുപറഞ്ഞിട്ടുണ്ടെങ്കിൽ. ഈ വസ്തുത നാം വിശ്വസിക്കുമ്പോൾ, നാം വളരെ ധൈര്യത്തോടെ ദൈവത്തെ സമീപിക്കും. ദൈവത്തിൻ്റെ ഈ നന്മ പ്രയോജനപ്പെടുത്തുന്നവർ എന്നും ഉണ്ടാകും. പക്ഷേ നമ്മൾ ആ കുട്ടത്തിൽ ആകണമെന്നില്ല. ദൈവത്തെ പ്രസാദിപ്പിക്കുന്നതിനായി നമ്മുടെ ജീവിതകാലം മുഴുവൻ നാം ജീവിക്കണമെന്ന് ആഗ്രഹിക്കുന്ന ദൈവത്തിൻ്റെ ക്ഷമയ്ക്ക് നമുക്ക് നന്ദിയുള്ളവരായിരിക്കാം.

നാം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ അപകടം ദൈവഭക്തിയുടെ ശക്തിയില്ലാത്ത, ദൈവഭക്തിയുടെ ഒരു വേഷമാണ് (2 തിമൊ. 3:5). നാം മനുഷ്യൻ്റെ ബഹുമാനം തേടുമ്പോൾ ഈ അപകടം കൂടുതലാണ്. പ്രലോഭനങ്ങളുടെയും പ്രകോപനങ്ങളുടെയും സമയങ്ങളിൽ നമ്മുടെ ഹൃദയങ്ങളെ വിശുദ്ധിയിലും സ്നേഹത്തിലും കാത്തുസൂക്ഷിക്കാനുള്ള ശക്തിയാണ് ദൈവഭക്തിയുടെ ശക്തി. നമ്മുടെ ഉള്ളിലെ പരാജയങ്ങൾ ശരിയായ ഭാഷ സംസാരിച്ചും ശരിയായ പാട്ടുകൾ പാടിയും മറയ്ക്കാൻ നമുക്ക് സാധിക്കും. ചുരുക്കത്തിൽ നമ്മുടെ ഹൃദയത്തിൽ കാര്യങ്ങൾ മോശമാണെന്ന് ആരും സംശയിക്കുകയില്ല. ഈ അഭിനയം നാം പൂർണ്ണമായും വെറുക്കണം. നമ്മുടെ പാപങ്ങളും പരാജയങ്ങളും മറ്റുള്ളവരോട് ഏറ്റുപറയേണ്ടതില്ലെങ്കിലും, നമ്മുടെ ആത്മീയതയുടെ സത്യമല്ലാത്ത ഒരു ധാരണ മറ്റുള്ളവർക്ക് നൽകാതിരിക്കാൻ നാം ശ്രദ്ധിക്കണം.

പ്രാർത്ഥനയിൽ ആശയക്കുഴപ്പം

എന്തുകൊണ്ടാണ് ചില കാര്യങ്ങൾ സംഭവിക്കുന്നത് എന്ന് മനസ്സിലാക്കാൻ കഴിയാതെ വരുമ്പോൾ, അല്ലെങ്കിൽ നമ്മുടെ പ്രാർത്ഥനകൾക്ക് ഉത്തരം ലഭിക്കാത്തപ്പോൾ, യേശു കുരിശിൽ ചെയ്തത് നമ്മൾ ചെയ്യണം. “എൻ്റെ ദൈവമേ, എൻ്റെ ദൈവമേ, നീ എന്തിന് എന്നെ കൈവിട്ടു” എന്ന് പിതാവിനോട് പ്രാർത്ഥിച്ചിട്ടും സ്വർഗ്ഗത്തിൽ നിന്ന് ഉത്തരം ലഭിക്കാഞ്ഞപ്പോൾ യേശു പറഞ്ഞു, “പിതാവേ നിൻ്റെ കരങ്ങളിൽ ഞാൻ എൻ്റെ ആത്മാവിനെ സമർപ്പിക്കുന്നു”. നാമും ചെയ്യേണ്ടത് ഇതാണ് – നമ്മുടെ കാര്യം അവനിൽ സമർപ്പിക്കുക.

തൻ്റെ ശത്രുവിനെതിരെ നീതിക്കായി ന്യായാധിപനോട് നിരന്തരം അപേക്ഷിച്ച വിധവ, ഒടുവിൽ അവളുടെ സ്ഥിരോത്സാഹത്താൽ അവൾ ആഗ്രഹിച്ചത് നേടി (ലൂക്കോസ് 18). ഇതാണ് വിശ്വാസത്തിൻ്റെ തെളിവ്. യേശു പറഞ്ഞു, നമുക്ക് അറിയാവുന്ന ഒരു കാര്യം ദൈവത്തോട് ചോദിക്കുമ്പോൾ (ഉദാ: നമ്മുടെ പാപങ്ങളുടെ മോചനം, പാപത്തിൻമേലുള്ള വിജയം, ആത്മാവിൻ്റെ പൂർണ്ണത, തിരുവെഴുത്തുകളിൽ വാഗ്ദത്തം ചെയ്‌തിരിക്കുന്ന മറ്റു കാര്യങ്ങൾ) ലഭിക്കുന്നതുവരെ നാം ചോദിച്ചുകൊണ്ടേയിരിക്കണം. നമുക്കത് കിട്ടും. നമുക്ക് പെട്ടെന്ന് ഉത്തരം ലഭിച്ചില്ലെങ്കിൽ, നമ്മുടെ കാര്യം വിശ്വാസത്തോടെ പിതാവിങ്കൽ സമർപ്പിക്കുന്നു.

ഞാൻ വായിച്ച മനോഹരമായ ഒരു കവിത ഇതാ:

“കളിച്ചില്ലെങ്കിൽ കളികൾ ജയിക്കാനാവില്ല.
പ്രാർത്ഥിച്ചില്ലെങ്കിൽ പ്രാർത്ഥനകൾക്ക് ഉത്തരം ലഭിക്കില്ല.
അതിനാൽ നിങ്ങളുടെ ദിവസം എത്ര തിക്കും തിരക്കുമുള്ളതായാലും
പ്രാർത്ഥിക്കാൻ സമയമെടുക്കുന്നത് ഒരു ശീലമാക്കുക.
ദൈവം നിങ്ങളുടെ പ്രാർത്ഥന കേട്ടോ എന്ന് ഒരിക്കലും ചിന്തിക്കാൻ തുടങ്ങരുത്.
നിങ്ങളുടെ സംരക്ഷണം ഏറ്റെടുക്കാൻ അവനു കഴിയുമെന്നതിനാൽ,
നിങ്ങളുടെ പ്രശ്നം അവനോട് പറയുക, പരിഭ്രാന്തരാകരുത്,
അവൻ്റെ ഉത്തരം ചിലപ്പോൾ മാറ്റിവയ്ക്കുകയോ വൈകുകയോ ചെയ്താലും.
ദൈവം ഒരിക്കലും തിടുക്കപ്പെടുന്നില്ല, എന്നിട്ടും അവൻ ഒരിക്കലും വൈകില്ല,
എന്നാൽ കാത്തിരിക്കാൻ ആവശ്യപ്പെടുമ്പോൾ അവൻ പലപ്പോഴും നമ്മെ പരീക്ഷിക്കുന്നു.
അവന് വളരെ വലുതോ ചെറുതോ ആയ ഒരു പ്രശ്നവുമില്ല –
എല്ലാവരേയും പരിപാലിക്കാനുള്ള ജ്ഞാനം ദൈവത്തിനുണ്ട്.
എല്ലായ്‌പ്പോഴും നാം ആഗ്രഹിക്കുന്ന രീതിയിൽ അല്ല അവൻ ചെയ്യുകാ,
എന്നാൽ എല്ലായ്‌പ്പോഴും അത് നിങ്ങൾക്ക് ഏറ്റവും മികച്ചതായി തീരും.
സന്തോഷവും ആനന്ദവും ആരോഗ്യവും ഞങ്ങൾ അവനോട് ചോദിക്കുന്നു,
പുരസ്കാരവും ബഹുമതികളും അന്തസ്സും സമ്പത്തും.
എന്നാൽ കിരീടത്തിന് പകരം അവൻ നമുക്ക് ഒരു കുരിശ് അയയ്ക്കുന്നു,
സമ്പന്നമായ നേട്ടങ്ങൾക്ക് പകരം, നഷ്ടം മൂലം നാം ദരിദ്രരാകുന്നു.
എന്നാൽ നമ്മുടെ സന്തോഷം വലുതും നമ്മുടെ പ്രതിഫലം സമ്പന്നവുമാണ്.
നാം കർത്താവിൻ്റെ വിധിയിലും ഹിതത്തിലും വിശ്വസിക്കുന്നുവെങ്കിൽ.” (ഹെലൻ സ്റ്റെയ്നർ റൈസ്)

ദൈവസ്നേഹത്തിൽ സുരക്ഷിതരായിരിക്കുക

ദൈവത്തിൻ്റെ പിതൃത്വത്തിൽ നാം നമ്മുടെ സുരക്ഷിതത്വം കണ്ടെത്തണം. നമ്മുടെ ആത്മീയ വളർച്ചയ്‌ക്കോ ക്ഷേമത്തിനോ വേണ്ടിയുള്ള – കൃപയ്‌ക്കോ ജ്ഞാനത്തിനോ ആത്മാവിൻ്റെ പൂർണ്ണതയ്‌ക്കോ വേണ്ടിയുള്ള – ഒരു കാര്യത്തിനായി നാം ദൈവത്തോട് പ്രാർത്ഥിക്കുമ്പോൾ, അത് നമുക്ക് നൽകാൻ ദൈവം വിമുഖത കാണിക്കുന്നതായി നമുക്കു തോന്നുന്നു. കാരണം അതു സ്വീകരിക്കുന്നതിന് നാം യോഗ്യരല്ല. മാത്രമല്ല ഭൂതകാലത്തിൽ നാം ഏറെ പരാജയപ്പെട്ടു പോയി – ഇതാണ് നമ്മുടെ തോന്നലെങ്കിൽ നാം ഒരു തെറ്റും രണ്ടു തിന്മകളുമാണ് ചെയുന്നത്. അവ:

(1) തെറ്റ്: വേണ്ടത്ര യോഗ്യരായിരിക്കുന്നതിലൂടെ മാത്രമേ നമുക്ക് ദൈവത്തിൻ്റെ ദാനങ്ങൾ ലഭിക്കുകയുള്ളുവെന്നു നാം കരുതുന്നു. അങ്ങനെയെങ്കിൽ കോടിക്കണക്കിന് വർഷങ്ങൾക്കുള്ളിൽ പോലും ദൈവത്തിൻ്റെ ഏറ്റവും ചെറിയ ദാനം പോലും ലഭിക്കാൻ നാം യോഗ്യരായിരിക്കില്ല എന്നറിയുക. അതുകൊണ്ട് നാം ദൈവത്തെ സമീപിക്കുന്നത് യേശുവിൻ്റെ യോഗ്യതയുടെ അടിസ്ഥാനത്തിലാണ്, അല്ലാതെ നമ്മുടേതല്ല. യേശുവിൻ്റെ നാമത്തിൽ പ്രാർത്ഥിക്കുന്നതിൻ്റെ അർത്ഥം ഇതാണ്. ദൈവത്തിൻ്റെ എല്ലാ വാഗ്ദാനങ്ങളും അതെ, ആമേൻ എന്നുള്ളത് അവനിൽ മാത്രമാണ് (2 കൊരി. 1:20).

(2) തിന്മ. 1: നാം അവനോട് ആ നിലയിൽ പ്രാർത്ഥിക്കുമ്പോൾ, നമുക്കെതിരെയുള്ള നമ്മുടെ മുൻ പാപങ്ങൾ ദൈവം ഓർക്കുന്നുവെന്നും, നമ്മുടെ പാപങ്ങൾ ഏറ്റുപറഞ്ഞിട്ടും, നമ്മുടെ ഹൃദയങ്ങളെ ശുദ്ധീകരിക്കാൻ വേണ്ടത്ര നല്ല ജോലി അവിടുന്നു ചെയ്തില്ലെന്നും നാം പരോക്ഷമായി കുറ്റപ്പെടുത്തുകയാണ്. നമ്മുടെ മുൻകാല ജീവിതത്തിൽ നാം ചെയ്ത എല്ലാ പാപങ്ങളുടെയും എല്ലാ അടയാളങ്ങളും മായ്‌ക്കാനുള്ള ക്രിസ്തുവിൻ്റെ രക്തത്തിൻ്റെ ശക്തിയെ നിന്ദിക്കുന്നതിന് തുല്യമാണിത്. അത് നമ്മുടെ പാപത്തിൻ്റെ കുറ്റബോധത്തെ ക്രിസ്തുവിൻ്റെ രക്തത്തിൻ്റെ ശക്തിയേക്കാൾ വലുതാക്കുന്നു. നമ്മുടെ ഭാഗം ചെയ്യാൻ നാം വിശ്വസ്തരായിരുന്നു (നമ്മുടെ പാപങ്ങൾ ഏറ്റുപറയുന്നത്), എന്നാൽ അവയെ ശുദ്ധീകരിക്കുന്നതിൽ തൻ്റെ പങ്ക് ചെയ്യാൻ കർത്താവ് വിശ്വസ്തനായിട്ടില്ലെന്നും ഇതു സൂചിപ്പിക്കുന്നു. ഇത് ഭയങ്കരമായ ഒരു തിന്മയാണ് – നാം ഇതിൽ പശ്ചാത്തപിക്കേണ്ടതുണ്ട്, കൂടാതെ മേലിൽ ദൈവം തൻ്റെ വചനത്തോട് സത്യസന്ധത പുലർത്തുന്നില്ലെന്ന് നാം ഒരിക്കലും കുറ്റപ്പെടുത്തുകയില്ലെന്ന് ഉറപ്പാക്കുകയും വേണം.

(3) തിന്മ 2: തങ്ങളുടെ കുട്ടികളിലെ പല പരാജയങ്ങളും അവഗണിക്കാനും അവരുടെ പരാജയങ്ങൾക്കിടയിലും അവർക്ക് നന്മകൾ നൽകാനും അറിയാവുന്ന (മത്തായി 7:7-11) ഭൗമിക പിതാക്കന്മാരെക്കാൾ കുറച്ചു മാത്രം ക്ഷമിക്കുന്നവനും വേണ്ട പരിഗണന നൽകാത്തവനുമായി ദൈവത്തെ കുറ്റപ്പെടുത്തുന്നു.

അവിശ്വാസം വളരെ വലിയ തിന്മയാണ് (എബ്രാ. 3:12) അത് വ്യക്തമായി കാണാത്തപക്ഷം നാം വഴിതെറ്റിപ്പോകും. അവിശ്വാസത്തെ ഒരു തിന്മയായി കാണുന്നതുവരെ, അതിനെ വേണ്ടത്ര വെറുക്കാൻ നമ്മൾ പഠിക്കില്ല. ദൈവത്താൽ ക്രിസ്തുവിൽ അംഗീകരിക്കപ്പെട്ടവരായും നമ്മുടെ സ്വർഗീയ പിതാവിൻ്റെ മടിയിൽ സുരക്ഷിതമായി ഇരിക്കുന്ന കുട്ടികളായും നാം എപ്പോഴും നമ്മെത്തന്നെ കാണണം. കാരണം നമ്മെക്കുറിച്ചുള്ള എല്ലാ കരുതലും നമ്മുടെ സ്വർഗീയ പിതാവിനുണ്ട്.

അധ്യായം 14

കരുണയിൽ തികയുക

“നമ്മുടെ സ്വർഗ്ഗീയപിതാവ് പൂർണ്ണനായിരിക്കുന്നതുപോലെ പൂർണരായിരിക്കാൻ” യേശു നമ്മോട് കൽപ്പിച്ചു (മത്താ. 5:48). നമ്മെ മുറിപ്പെടുത്തുന്നവരോട്, ദ്രോഹിക്കുന്നവരോട്, മോശമായി പെരുമാറുന്നവരോട് സ്നേഹവും നന്മയും കാണിക്കുന്നതിനെയാണ് അവൻ പരാമർശിക്കുന്നതെന്ന് സന്ദർഭം കാണിക്കുന്നു. “നമ്മുടെ പിതാവിനെപ്പോലെ കരുണയിൽ തികഞ്ഞവനായിരിക്കുക” (ലൂക്കാ 6:36) എന്നാണ് യേശു പരാമർശിച്ചതെന്ന് ലൂക്കോസിലെ സമാന്തര ഭാഗം കാണിക്കുന്നു. മറ്റുള്ളവരോടുള്ള കരുണയുടെ ഈ മേഖലയിലാണ് നാം പൂർണതയ്ക്കായി പരിശ്രമിക്കേണ്ടത്.

യേശു മരിച്ച കുരിശിൽ നാം കാണുന്ന പല കാര്യങ്ങളും ഉണ്ട്, നമ്മുടെ കുരിശ് എടുക്കുമ്പോൾ നാം എങ്ങനെ ആന്തരികമായി പ്രതികരിക്കണം എന്നതിൻ്റെ ചിത്രമാണത്.

നാം നുറുക്കുന്ന അപ്പം യേശുവുമായുള്ള കൂട്ടായ്മയുടെ പ്രതീകമാണ്. ഈ കൂട്ടായ്‌മയാണു, ദൈവഹിതം നമ്മുടെ സ്വന്തം ഇഷ്ടത്തിനു വിരുദ്ധമാണെന്നു കാണുമ്പോൾ (അപ്പം പോലെ) വേഗത്തിൽ സ്വന്ത ഇഷ്ടത്തിനു തകരപ്പെടാൻ നമ്മെ സഹായിക്കുന്നത്. അതുപോലെ പാനപാത്രം സംസാരിക്കുന്നത് പുതിയ ഉടമ്പടിയിൽ ക്രിസ്തുവിൻ്റെ രക്തത്തോടുള്ള കൂട്ടായ്‌മയെക്കുറിച്ചാണ്. പ്രതികാരത്തിനായി നിലവിളിക്കുന്ന ഹാബേലിൻ്റെ രക്തത്തിൽ നിന്നും വ്യത്യസ്തമായി മറ്റുള്ളവരോട്‌ ക്ഷമിക്കാനാണു ഇത് നമ്മോട് ആവശ്യപ്പെടുന്നത് (എബ്രായ 12:24).

ഭൂമിയിൽ ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പാപം യേശുവിൻ്റെ ക്രൂശീകരണമാണ്. യേശുവിനെ കൊന്നവർക്ക് തങ്ങൾ ചെയ്യുന്നത് എന്താണെന്ന് അറിയാമായിരുന്നു എന്ന് എല്ലാവർക്കും വ്യക്തമാണ്. എന്നിട്ടും താൻ യഥാർത്ഥത്തിൽ ആരാണെന്ന് അവർക്കറിയില്ലെന്ന് യേശു അനുമാനിച്ചു. അതിനാൽ അവർ അജ്ഞരായതിനാൽ അവരോട് ക്ഷമിക്കണമെന്ന് അവൻ പ്രാർത്ഥിച്ചു. മറ്റുള്ളവരോട് കരുണ കാണിക്കുക എന്നതിൻ്റെ അർത്ഥം ഇതാണ്.

യേശു തല കുനിച്ചു കുരിശിൽ മരിച്ചു. അപ്പോൾ പടയാളികൾ വന്ന് അവൻ ശരിക്കും മരിച്ചോ എന്നു പരീക്ഷിക്കാനായി കുന്തംകൊണ്ട് അവനെ കുത്തി. ഇങ്ങനെയാണ് ദൈവം നമ്മെയും പരീക്ഷിക്കാൻ അനുവദിക്കുന്നത് – നമ്മൾ യഥാർത്ഥത്തിൽ യേശുവിനോടൊപ്പം മരിച്ചുവോ എന്നറിയാൻ. ആരാണ് നമ്മെ ക്രൂശിക്കുന്നതെന്നും ആരാണ് അവരുടെ കുന്തങ്ങൾ നമ്മുടെ നേരേ എറിയുന്നതെന്നും നിർണ്ണയിക്കുന്നത് ദൈവമാണ്. യേശു ഒരിക്കലും ആ കുന്തത്തിൻ്റെ കുത്തിനോട് പ്രതികരിച്ചില്ല, കാരണം അവൻ ശരിക്കും മരിച്ചിരുന്നു. മാത്രമല്ല, അവൻ്റെ രക്തം – പുതിയ ഉടമ്പടിയുടെ രക്തം – ഉടനടി കുന്തത്തെ പൊതിഞ്ഞതായും നാം വായിക്കുന്നു. നമുക്കും ഇതുതന്നെ വഴി. മറ്റുള്ളവരുടെ കുന്തമുനകളോട് നമ്മൾ ഉടനെ ക്ഷമിക്കുകയും അവരെ വിട്ടയയ്‌ക്കുകയും ദൈവസ്നേഹത്തോടെ അവരോടു പ്രതികരിക്കുകയും ചെയ്യുന്നു. യേശുവിനെ അനുഗമിക്കുക എന്നതിൻ്റെ അർത്ഥം ഇതാണ്.

നീതിയും നന്മയും

നമ്മുടെ നീതി പരീശന്മാരുടെ നീതിയെ മറികടക്കണമെങ്കിൽ, നമ്മുടെ നീതി ദൈവത്തിൻ്റെതുപോലെ ആയിരിക്കണം – നന്മ നിറഞ്ഞതായിരിക്കണം (മത്താ. 5:20, 44-48). നന്മ നീതിയെക്കാൾ വലുതാണ് (റോമ. 5:7 കാണുക: “നീതിമാന്നുവേണ്ടി ആരെങ്കിലും മരിക്കുന്നതു ദുർല്ലഭം; ഗുണവാനു വേണ്ടി പക്ഷേ മരിപ്പാൻ തുനിയുമായിരിക്കും.”). നീതി നമ്മുടെ ശരീരത്തിലെ അസ്ഥികൾ പോലെയാണ്, നന്മ അസ്ഥികളെ പൊതിയുന്ന മാംസം പോലെയും. നമുക്ക് എല്ലാ അസ്ഥികളും ഉണ്ടായിരിക്കണം – ദൈവത്തിൻ്റെ എല്ലാ കൽപ്പനകളോടും പൂർണമായ അനുസരണം. എന്നാൽ നന്മയില്ലെങ്കിൽ നമ്മൾ അസ്ഥികൂടങ്ങൾ പോലെയാകും. നമ്മുടെ ശരീരത്തിൽ അസ്ഥികൾ മറഞ്ഞിരിക്കുന്നതുപോലെ ദൈവകൽപ്പനകളോടുള്ള നമ്മുടെ ആന്തരിക അനുസരണം മറഞ്ഞിരിക്കേണ്ടതാണ്.

നമ്മുടെ നന്മ മാത്രമാണു മറ്റുള്ളവർ കാണേണ്ടത്. നമ്മുടെ നീതി കാണാൻ മനുഷ്യരെ അനുവദിക്കരുതെന്ന് മത്തായി 6:1 ൽ യേശു പറഞ്ഞു, എന്നാൽ, മനുഷ്യർ നമ്മുടെ നല്ല പ്രവൃത്തികൾ കാണണമെന്നും അവൻ പറഞ്ഞു (മത്താ. 5:16). സഭയ്ക്ക് പുറത്തുള്ളവരോട് നന്മ പ്രകടമാക്കുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം, അങ്ങനെ അവർ നമ്മിലൂടെ ക്രിസ്തുവിലേക്ക് ആകർഷിക്കപ്പെടുന്നു. അവർ നമ്മുടെ അസ്ഥികൂടം പോലെയുള്ള “നീതി”യാൽ പിന്തിരിപ്പിക്കപ്പെടരുത്. “കൃപയും സത്യവും നിറഞ്ഞ” ദൈവത്തിൻ്റെ മഹത്വം യേശു വെളിപ്പെടുത്തി – അസ്ഥികളെ പൊതിഞ്ഞ് മാംസം. പരീശന്മാരുടെ അസ്ഥികൂടം പോലെയുള്ള നീതി പാപികളെ പിന്തിരിപ്പിച്ചു. എന്നിട്ടും പരീശന്മാരേക്കാൾ കൂടുതൽ അസ്ഥികൾ (നീതി) ഉള്ള യേശുവിലേക്ക് അവർ ആകർഷിക്കപ്പെട്ടു. അതിൽ നിന്ന് നമുക്കെല്ലാവർക്കും പഠിക്കാൻ ചിലതുണ്ട്.

ദൈവിക ശക്തിയും മാനുഷിക കഴിവും

പ്രലോഭനം നമ്മുടെ മനസ്സിൽ ഒരു ചിന്തയായാണു വരുന്നത്. നാം അതിനെ ഉടനടി ചെറുക്കണം. എന്നാൽ നമ്മൾ വിജയം തേടി തുടങ്ങുമ്പോൾ, അതിനുമുൻപ്‌ കുറച്ച് നിമിഷങ്ങളെങ്കിലും ആ ചിന്തയിൽ മുഴുകുന്നതിനെ ചെറുക്കുന്നതിൽ നാം വിജയിക്കാറില്ല. ഇത്രയും വർഷങ്ങളായി നമ്മൾ ശീലിച്ചുപോന്ന ജീവിതരീതിയാണ് ഇതിന് കാരണം. പ്രതിരോധിക്കാനുള്ള ഈ പ്രാരംഭ കാലതാമസം, പൂജ്യമാകുന്നതു വരെ നാം പോരാടിക്കൊണ്ടിരിക്കണം! നാം എവിടെ പാപം ചെയ്‌തിരിക്കുന്നുവോ, അവിടെ അപ്പോൾത്തന്നെ ഏറ്റുപറയുകയും അനുതപിക്കുകയും വിലപിക്കുകയും വേണം.

നാം പാപത്തെ പ്രതിരോധിക്കുന്നത് നമ്മുടെ സ്വന്തം ശക്തികൊണ്ടാണോ അതോ ദൈവത്തിൻ്റെ ശക്തികൊണ്ടാണോ എന്ന് വിവേചിച്ചറിയേണ്ടതില്ല. നാം പാപത്തെ ചെറുക്കുന്നിടത്തോളം കാലം നാം ശരിയായ കാര്യം ചെയ്യുന്നു. ഇത്തരം സാഹചര്യങ്ങളിൽ നാം ഉപയോഗിക്കുന്നത് ദൈവിക ശക്തിയാണോ അതോ നമ്മുടെ സ്വന്തം മാനുഷികശക്തിയാണോ എന്ന് നിർണ്ണയിക്കാൻ പ്രയാസമാണ്. ഒരു പരീക്ഷയിൽ നമ്മെ സഹായിക്കാൻ ദൈവത്തോട് ആവശ്യപ്പെടുന്നത് പോലെയാണ് ഇത്. ഏത് ഘട്ടത്തിലാണ് ആ പരീക്ഷയിൽ നമ്മെ സഹായിക്കാൻ അമാനുഷിക സഹായം ലഭ്യമാകുന്നത്? അത് നിർണ്ണയിക്കാൻ പ്രയാസമാണ്. എന്നാൽ അത് നിർണ്ണയിക്കേണ്ട ആവശ്യമില്ല. ദൈവത്തിൻ്റെ ശക്തി നമ്മുടെ വ്യക്തിത്വവുമായി കൂടിച്ചേരുന്നത് വളരെ ശാന്തമായ വിധത്തിലാണ്, അതേക്കുറിച്ചു നമ്മൾ ബോധവാന്മാരല്ല.

ആത്മാവിൻ്റെ ശക്തിയിൽ വചനം ശുശ്രൂഷിക്കാൻ നാം ശ്രമിക്കുമ്പോഴും ഇങ്ങനെതന്നെയാണ്. നമ്മൾ സംസാരിക്കുന്നത് നമ്മുടെ സ്വാഭാവിക കഴിവ് കൊണ്ടാണോ അതോ ദൈവിക ശക്തി കൊണ്ടാണോ എന്ന് നിർണ്ണയിക്കാൻ പ്രയാസമാണ്. അത് അപഗ്രഥിക്കാൻ ശ്രമിച്ച് സമയം പാഴാക്കരുത്, കാരണം അത് അസാധ്യവും പ്രയോജനമില്ലാത്തതുമാണ്. അതുപോലെയാണ് പാപത്തിന്മേലുള്ള വിജയത്തിൻ്റെ കാര്യവും. പ്രധാന കാര്യം നാം പാപത്തിനെതിരെ പോരാടുകയും അതിനെ ചെറുക്കുകയും ചെയ്യുക എന്നതാണ്.

പാപത്തെ ജയിക്കുക

യേശുവിൻ്റെ നാമത്തിൽ നമ്മുടെ ജഡത്തിൽ നിന്ന് പാപത്തെ അകറ്റാൻ നമുക്ക് കഴിയില്ല. യേശുവിൻ്റെ നാമത്തിൽ നമുക്ക് ചെറുത്തുനിൽക്കാൻ കഴിയുന്നത് പിശാചിനെ മാത്രമാണ് – അവൻ നമ്മിൽ നിന്ന് ഓടിപ്പോകും. എന്നാൽ ആ നിമിഷം മാത്രമാണ് സാത്താൻ ഓടിപ്പോകുന്നത് (യാക്കോബ് 4:7). യേശുവിൻ്റെ അടുക്കൽ വന്നതുപോലെ അവൻ പിന്നീട് വീണ്ടും വരും (ലൂക്കോസ് 4:13 കാണുക). അപ്പോൾ നാം അവനെ വീണ്ടും എതിർക്കണം.

എന്നിരുന്നാലും, പാപം വ്യത്യസ്തമാണ്. പാപം നമ്മുടെ ജഡത്തിൽ വസിക്കുന്നു, നാം മരിക്കുന്ന ദിവസം വരെ അത് എല്ലാ സമയത്തും പരീക്ഷിക്കും.

പാപം ഒഴിവാക്കുക എന്നത് അതിനെ മറികടക്കാനുള്ള ഒരു വഴി കൂടിയാണ്. യൗവനമോഹങ്ങളിൽനിന്നും (2 തിമൊ. 2:22) ദുർന്നടപ്പിൽനിന്നും (1 കൊരി.6:18) ഓടിപ്പോകാനാണ് ബൈബിൾ നമ്മോട് പറയുന്നത് – അവയെ അഭിമുഖീകരിക്കരുത്.

പ്രലോഭനത്തിൻ്റെ സമ്മർദം കാണുകയും അതിന് വഴങ്ങുമോ എന്ന ഭയം ഉണ്ടാകുകയും ചെയ്യുമ്പോൾ, കടലിൽ മുങ്ങാൻ തുടങ്ങിയപ്പോൾ പത്രോസ് സഹായത്തിനായി നിലവിളിച്ചതുപോലെ നാം ഉടനടി സഹായത്തിനായി നിലവിളിക്കണം (മത്താ. 14: 30). സഹായത്തിനായി കൃപയുടെ സിംഹാസനത്തിലേക്ക് ഓടുക എന്നതിൻ്റെ അർത്ഥം ഇതാണ്. പാപത്തിൽ നിന്ന് ഓടിപ്പോകുന്നതും പാപത്തിനെതിരായ പോരാട്ടവും ജീവിതത്തിൽ പാപത്തെ ജയിക്കാൻ നിങ്ങൾ ദൃഢനിശ്ചയം ചെയ്‌തിരിക്കുന്നു എന്നതിനു ദൈവത്തിനുള്ള തെളിവാണ്. ദൈവം നിങ്ങളെ ശക്തമായി സഹായിക്കും.

അടുത്തതായി ആരെ വിഴുങ്ങണമെന്ന് അന്വേഷിച്ച് അലറുന്ന സിംഹത്തെപ്പോലെ സാത്താൻ എപ്പോഴും ചുറ്റിനടക്കുന്നു (1 പത്രോ.5:8). അവൻ ഇതിനകം പലരെയും വിഴുങ്ങി. കണ്ണുകൊണ്ട് മോഹിക്കപ്പെടത്തക്കവണ്ണം അശ്രദ്ധരായവർ, മറ്റുള്ളവരോട് കയ്പുള്ളവർ, അനീതിയുള്ളവർ എന്നിവരെയാണ് അവൻ അന്വേഷിക്കുന്നത്. അത്തരം വിശ്വാസികളെ സാവധാനം വിഴുങ്ങേണ്ട ഇരകളായി അവൻ അടയാളപ്പെടുത്തുന്നു. അതിനാൽ, വീഴാതിരിക്കാൻ നാം എപ്പോഴും ആരോഗ്യകരമായ ഭയത്തിൽ ജീവിക്കണം.

ഒരു കായികതാരം പല മേഖലകളിലും സ്വയം അച്ചടക്കം പാലിക്കുന്നു. അങ്ങനെയെങ്കിൽ, സാത്താനെയും ദുർമോഹങ്ങളെയും ജയിക്കാനും ഒടുവിൽ ഈ സ്വർഗീയ ഓട്ടത്തിൽ വിജയിക്കാനും നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങളുടെ ശാരീരിക ആഗ്രഹങ്ങളെ നിങ്ങൾ ശിക്ഷണം ചെയ്യണം. പൗലോസ് പറഞ്ഞു, “ഞാൻ എൻ്റെ ശരീരത്തിന് ശിക്ഷണം നൽകി, അതിനെക്കൊണ്ട് ചെയ്യേണ്ടത് ചെയ്യിക്കാൻ ഞാൻ ശ്രമിക്കുന്നു, അല്ലാതെ അത് ആഗ്രഹിക്കുന്നത് ചെയ്യാനല്ല. അല്ലാത്തപക്ഷം മറ്റുള്ളവരോട് പ്രസംഗിച്ചതിന് ശേഷം ഞാൻ തന്നെ അയോഗ്യനാകും” (1 കൊരി.9:27 – ലിവിംഗ്).

നമ്മുടെ നീതി പരീശന്മാരുടേതിനേക്കാൾ കൂടുതലായിരിക്കണമെന്ന് യേശു മലമുകളിലെ പ്രസംഗത്തിൽ പറഞ്ഞപ്പോൾ (മത്താ. 5:20), നാം പ്രത്യേകം ശ്രദ്ധിക്കേണ്ട നമ്മുടെ ശരീരത്തിൻ്റെ മൂന്ന് ഭാഗങ്ങളെക്കുറിച്ച് പറഞ്ഞു – നമ്മുടെ കണ്ണുകൾ, നമ്മുടെ നാവ്, നമ്മുടെ കൈകൾ (മത്താ. 5: 29, 22, 37, 30; മത്തായി. 12:36, 37 എന്നിവയും കാണുക). അതിനാൽ പാപം ഒഴിവാക്കാൻ ഈ മൂന്ന് അവയവങ്ങളെക്കുറിച്ചു വളരെ വളരെ ശ്രദ്ധാലുവായിരിക്കുക. ശരീരത്തിലെ ഈ മൂന്ന് അവയവങ്ങളാലാണ് യുവാക്കൾ ഏറ്റവും കൂടുതൽ പാപം ചെയ്യുന്നത് – സാധാരണയായി ഞാൻ മുകളിൽ സൂചിപ്പിച്ച ക്രമത്തിൽ.

എല്ലാ ദിവസവും ജീവനുള്ള യാഗമായി നാം ദൈവത്തിനു സമർപ്പിക്കേണ്ട മൂന്ന് ശരീര അവയവങ്ങൾ ഇവയാണ് (റോമ.12:1). ദൈവം നമുക്കായി ചെയ്‌തിരിക്കുന്ന എല്ലാറ്റിനും പകരമായി നമുക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും ചെറിയ കാര്യം അതാണ്. “അത് ചോദിക്കുന്നതു വളരെ കൂടുതലാണോ?” പരിശുദ്ധാത്മാവ് ചോദിക്കുന്നു (റോമ. 12: 1 – ലിവിംഗ്).

സാത്താനും നമ്മുടെ മോഹങ്ങളും ഇത്ര ശക്തമായിരിക്കാൻ ദൈവം അനുവദിച്ചിരിക്കുന്നു, അതിനാൽ നമ്മുടെ സ്വന്തം ശക്തിയാൽ അവയെ കീഴടക്കാൻ കഴിയുമെന്ന് നാം ഒരിക്കലും കരുതരുത്‌. ദൈവത്തിൻ്റെ ശക്തി അന്വേഷിക്കാൻ നാം നിർബന്ധിതരാണ്. കനാൻ നിവാസികളുടെ വലുപ്പം കണ്ടപ്പോൾ യിസ്രായേൽ ചാരന്മാർ തങ്ങളെ വെറും പുൽച്ചാടികളെപ്പോലെയാണ് കണ്ടത്. എന്നിട്ടും യോശുവയും കാലേബും ദൈവത്തിൻ്റെ ശക്തിയിൽ വിശ്വസിച്ച് കനാനിൽ പ്രവേശിച്ച് ആ രാക്ഷസന്മാരെ കൊന്നു. നമ്മുടെ എല്ലാ മോഹങ്ങളെയും കീഴടക്കാൻ നമുക്ക് ഈ ആത്മാവാണ് ആവശ്യം. അതുകൊണ്ട് വിശ്വാസത്തോടെ പറഞ്ഞുകൊണ്ടേയിരിക്കുക: “ദൈവത്തിൻ്റെ ശക്തിയാൽ എനിക്ക് സാത്താനെയും എൻ്റെ എല്ലാ മോഹങ്ങളെയും കീഴടക്കാൻ കഴിയും, എനിക്ക് കഴിയും”.

എല്ലാ പ്രലോഭനങ്ങളിലും, രണ്ട് വഴികൾ നിങ്ങൾക്കായി തുറന്നിരിക്കുന്നു – (i) സുഖത്തിൻ്റെ വഴി, (ii) കഷ്ടതയുടെ വഴി, അവിടെ നിങ്ങൾ ജഡം ആഗ്രഹിക്കുന്ന സുഖം നിഷേധിക്കുന്നു. ഈ വഴി “ജഡത്തിൽ കഷ്ടത” (1 പത്രോ. 4:1) അനുഭവിക്കുന്ന വഴിയാണ്. നിങ്ങൾ എതിർക്കുകയും സഹിക്കുകയും ചെയ്തു കൊണ്ടിരിക്കുമ്പോൾ, ഒടുവിൽ പാപം ചെയ്യുന്നതിനേക്കാൾ മരിക്കുന്നതിനു പോലും നിങ്ങൾ തയ്യാറാകും. അപ്പോൾ നിങ്ങൾ “പാപത്തെ പ്രാണത്യാഗത്തോളം ചെറുക്കുന്നു” (എബ്രാ. 12:4). അവസാനം വരെ ഈ വഴിക്ക് പോകാൻ കർത്താവ് നിങ്ങളെ ഉത്സാഹിപ്പിക്കട്ടെ.

അധ്യായം 15

ആത്മീയതയെ പഠനവുമായി സന്തുലിതമാക്കുക

വിവിധ ക്രിസ്തീയ കൂട്ടങ്ങളുമായി ഇടപഴകുകയും സഹവസിക്കുകയും ചെയ്യുമ്പോൾ നിങ്ങൾ സമനിലയും സന്തുലതയും ഉള്ളവരായിരിക്കണമെന്നതിൽ എനിക്ക് താല്പര്യമുണ്ട്. കാരണം അവരിൽ ചിലർക്കിടയിൽ പരീശ പ്രവണതകൾ ഉണ്ടാകാം. ക്രിസ്ത്യാനികളിലെ ദേഹീപരതയും ആത്മീയതയും തമ്മിൽ നിങ്ങൾ വേർതിരിച്ചറിയണം. അല്ലെങ്കിൽ അവരിൽ പലരെയും പോലെ നിങ്ങൾ സ്വാധീനിക്കപ്പെടുകയും സ്വയം പരീശരാകുകയും ചെയ്യും. നിങ്ങളുടേതല്ലാത്ത മറ്റ് കൂട്ടങ്ങളിലുള്ളവർ ഉൾപ്പെടെ എല്ലാ ദൈവമക്കളെയും വിലമതിക്കാൻ പഠിക്കുക. അങ്ങനെ നിങ്ങൾ പരീശത്വത്തിൽ നിന്ന് രക്ഷപ്പെടും.

കോളജിൽ, ആത്മീയതയും പഠനവും തമ്മിലുള്ള ശരിയായ സന്തുലിതാവസ്ഥ കണ്ടെത്താൻ നിങ്ങൾ ശ്രമിക്കണം – കാരണം ദൈവമാണ് രണ്ടും നിശ്ചയിച്ചത്. ബൈബിൾ വായിക്കുന്നതിനും യോഗങ്ങളിൽ സംബന്ധിക്കുന്നതിനുമായി നാം മുഴുവൻ സമയവും ചെലവഴിക്കണമെന്ന് അവൻ കൽപിച്ചിട്ടില്ല. മറിച്ച് സമയത്തിൻ്റെ ഭൂരിഭാഗവും ലൗകികവും ഭൗമികവുമായ തൊഴിലുകളിൽ നാം ചെലവഴിക്കുന്നു – ഓഫീസിൽ ജോലി ചെയ്താലും കോളേജിൽ പഠിച്ചാലും മാതാപിതാക്കളെന്ന നിലയിൽ വീട്ടുകാര്യങ്ങൾ നോക്കിയാലും എല്ലാം.

കേവലം ക്രിസ്‌തീയ യോഗങ്ങളിൽ സംബന്ധിച്ചു മാത്രം ദൈവത്തെ മഹത്വപ്പെടുത്താൻ കഴിയില്ല – അത് നിങ്ങളുടെ പഠനം അവഗണിക്കുന്നതിനും മോശം ഗ്രേഡുകൾ നേടുന്നതിനും ഇടയാക്കിയാൽ പ്രത്യേകിച്ചും. ദൈവത്തെ ഒന്നാമതു വയ്ക്കണമെന്നത് ശരിയാണ്. എന്നാൽ പല യോഗങ്ങൾക്കു സംബന്ധിക്കണമെന്നത് ഒന്നാമതു വയ്ക്കുന്നത് ശരിയായിരിക്കണമെന്നില്ല. യോഗങ്ങളുമായി നാം ദൈവത്തെ തുലനം ചെയ്യരുത്. നാം യാഥാർത്ഥ്യബോധമുള്ളവരായിരിക്കണം.

നിങ്ങളുടെ പഠനങ്ങളിൽ നിങ്ങളുടെ ഏറ്റവും മികച്ചത് ചെയ്യുക (“ഏറ്റവും നന്നായി ചെയ്യുക” എന്ന് ഞാൻ പറയുന്നില്ല, “നിങ്ങളുടെ ഏറ്റവും മികച്ചത് ചെയ്യുക”) – നിങ്ങളുടെ വിദ്യാഭ്യാസത്തിനായി നിക്ഷേപിച്ച കർത്താവിൻ്റെ പണത്തിന് തക്കവണ്ണം ദൈവത്തെ മഹത്വപ്പെടുത്താനുള്ള ഏറ്റവും നല്ല മാർഗം അതാണ്. നിങ്ങളുടെ ബുദ്ധിയുടെ നിലവാരത്തിനപ്പുറം നിങ്ങൾക്ക് ഫലം പ്രതീക്ഷിക്കാനാവില്ല – ദൈവം തന്നെയും അതു പ്രതീക്ഷിക്കുന്നില്ല. എന്നാൽ നിങ്ങളുടെ പഠനത്തിൽ നിങ്ങൾ കഠിനാധ്വാനം ചെയ്യണമെന്ന് അവൻ തീർച്ചയായും പ്രതീക്ഷിക്കുന്നു – ഇത് ചെയ്യുന്നതിന്, നിങ്ങൾക്ക് നഷ്‌ടപ്പെടുന്ന ചില മീറ്റിംഗുകളും കോൺഫറൻസുകളും ഉണ്ടായേക്കാം. നിങ്ങളുടെ സഭയുടെ എല്ലാ മീറ്റിംഗുകളിലും എല്ലാ കോൺഫറൻസുകളിലും പങ്കെടുക്കാമെന്ന് നിങ്ങൾ കരുതരുത്. ഇതിനോടെല്ലാം സന്തുലിതമായ സമീപനം പുലർത്തുക.

നല്ല ഗ്രേഡുകൾ നേടുന്നതിനായി ഏതൊരു ക്രിസ്ത്യാനിയും തൻ്റെ ഹൃദയവും മനസ്സും നൽകാത്തപ്പോൾ കർത്താവ് അപമാനിതനാകുന്നു. തൻ്റെ കഴിവിൻ്റെ പരമാവധി ചെയ്തിട്ടും, ഒരു വ്യക്തിക്ക് മോശം ഗ്രേഡുകൾ ലഭിക്കുന്നുണ്ടെങ്കിൽ, അത് സാരമില്ല. കാരണം അത് ദൈവം അവനു നൽകിയ ബുദ്ധിയുടെ നിലവാരത്തെ ആശ്രയിച്ചിരിക്കുന്നു. എന്നാൽ അലസത വ്യത്യസ്തമാണ്. നെറ്റിയിലെ വിയർപ്പ് കൊണ്ട് ഉപജീവനം കഴിക്കണമെന്ന് ദൈവം ആദത്തോട് പറഞ്ഞു. അത് നമുക്കെല്ലാവർക്കും വേണ്ടി ദൈവം നിശ്ചയിച്ചിട്ടുള്ള വഴിയാണ് – കഠിനാധ്വാനത്തിൻ്റെ വഴി.

കൾട്ടിസ്റ്റുകൾ അവരുടെ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനുവേണ്ടി തങ്ങളുടെ പഠനത്തെ അവഗണിക്കാൻ ആളുകളെ പഠിപ്പിക്കുന്നു. അത്തരം ആരാധനകളിൽ നിന്നു വിട്ടുനിൽക്കുക. നിങ്ങളുടെ ജീവിതത്തിലുടനീളം എല്ലാ സമയത്തും നിങ്ങൾ ആദ്യം അന്വേഷിക്കേണ്ടത് ദൈവരാജ്യവും അവൻ്റെ നീതിയുമാണ്. നിങ്ങൾ എപ്പോഴും സ്വർഗീയ ചിന്താഗതിയുള്ളവരായിരിക്കണം. ഒരിക്കലും ഭൗമിക ചിന്താഗതിയുള്ളവരായിരിക്കരുത്. എന്നാൽ യേശു 30 വർഷത്തോളം വീട്ടിലും മരപ്പണിക്കടയിലും ഒരു ലൗകിക ജോലി ചെയ്‌തിരുന്നുവെന്നും അവൻ എല്ലാ ദിവസവും സിനഗോഗിൽ യോഗങ്ങൾക്കു പോയിരുന്നില്ലെന്നും ഓർക്കുക.

എന്നാൽ, നിങ്ങൾ ഏറെ പഠനം നടത്തുകയും ആത്മീയതയെ അവഗണിക്കുകയും ചെയ്താൽ, ഞാൻ നിങ്ങൾക്ക് വിപരീത ദിശയിൽ പ്രബോധനം നൽകും. യേശു നടന്ന നേരായ പാതയിൽ നിന്ന് നാം മാറിപ്പോയാൽ വലത്തോട്ടോ ഇടത്തോട്ടോ തിരിയാൻ പരിശുദ്ധാത്മാവ് നമ്മോട് ആവശ്യപ്പെടും. യെശയ്യാവ് 30:21ൽ നാം വായിക്കുന്നു: “നിങ്ങളുടെ സ്വന്തം കണ്ണുകൊണ്ട് നിങ്ങൾ നിങ്ങളുടെ ഗുരുവിനെ (യേശു) കാണും. നിങ്ങൾ ദൈവത്തിൻ്റെ വഴികൾ ഉപേക്ഷിച്ച് വഴിതെറ്റിയാൽ, നിങ്ങളുടെ പിന്നിൽ (പരിശുദ്ധാത്മാവിൻ്റെ) ഒരു ശബ്ദം കേൾക്കും, ‘ഇല്ല, ഇതാണ് വഴി ഇതിലേ നടക്കുക.’ നമ്മെ സന്തുലിതമായി നിലനിർത്താൻ നാമെല്ലാവരും ആ ശബ്ദം നിരന്തരം കേൾക്കേണ്ടതുണ്ട്. എല്ലാ കാര്യങ്ങളിലും സമചിത്തത പുലർത്തുന്നതാണ് ജ്ഞാനം.

ദൈവത്തോട് നിങ്ങൾക്കു പൂർണ്ണഹൃദയത്തോടെയുള്ള താല്പര്യം ഉണ്ടെന്നുള്ളതിൽ നിങ്ങളുടെ മാതാപിതാക്കളെന്ന നിലയിൽ ഞങ്ങൾ ദൈവത്തോട് അഗാധമായി നന്ദിയുള്ളവരാണ്. വരും ദിവസങ്ങളിൽ നിങ്ങളുടെ ഹ്യദയത്തിലെ ആ അഗ്നി ഇനിയും വർദ്ധിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. അതിനാൽ ഞാൻ മുകളിൽ പറഞ്ഞതെല്ലാം നിങ്ങളെ സമതുലിതാവസ്ഥയിലെത്തിക്കാൻ മാത്രമാണ്. അങ്ങനെ നിങ്ങളുടെ തീക്ഷ്ണത ജ്ഞാനത്തോടൊപ്പം ചേരട്ടെ. കുറച്ച് സമയത്തേക്ക് പ്രത്യക്ഷപ്പെട്ട് അപ്രത്യക്ഷമാകുന്ന ചില താൽക്കാലിക വാൽ നക്ഷത്രങ്ങൾ പോലെ നിങ്ങൾ ആകരുതേ. പകരം നിങ്ങൾ എന്നേക്കും തിളങ്ങുന്ന നക്ഷത്രങ്ങളാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അതിനുവേണ്ടി ദൈവത്തെ മഹത്വപ്പെടുത്തുന്ന സമതുലിതമായ രീതിയിൽ നിങ്ങൾ വളരണം. ഇക്കാര്യത്തിനായി ഞങ്ങൾ പ്രാർത്ഥിക്കുന്നു, ദൈവം നിങ്ങളെ സഹായിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

അധിക സമയം അധ്വാനിക്കുക, ആവശ്യത്തിലധികം പ്രവർത്തിക്കുക എന്നിവയല്ലാതെ കോളജിൽ നന്നായി പോകാൻ മറ്റൊരു മാർഗവുമില്ല. ശനിയാഴ്‌ചകൾ ഉൾപ്പെടെ നിങ്ങളുടെ ഒഴിവുദിവസങ്ങൾ പൂർണ്ണമായി ഉപയോഗിക്കേണ്ടത് ഇതിനാണ്. പഠിപ്പിച്ചത് മാത്രം പഠിച്ചാൽ പോരാ. നിങ്ങൾ അധിക വായന നടത്തുകയും കൂടുതൽ കണക്കുകൾ ചെയ്തു പഠിക്കുകയും ധാരാളം കമ്പ്യൂട്ടർ പ്രോഗ്രാമുകൾ നടത്തുകയും വേണം. നിങ്ങൾക്ക് എന്തെങ്കിലും മനസ്സിലാകാത്തപ്പോൾ മറ്റുള്ളവരോട് (പ്രൊഫസർമാരോടോ വിദ്യാർത്ഥികളോടോ) ചോദിക്കാൻ ഒരിക്കലും മടിക്കരുത്. ഒരു വിഷയത്തെക്കുറിച്ചുള്ള നമ്മുടെ അറിവിനെ വലുതായി കാണുന്ന പ്രവണത നമുക്കെല്ലാവർക്കും ഉണ്ടെന്ന് ഓർക്കുക. അതിനാൽ, നിങ്ങൾ മനസ്സിലാക്കിയതായി നിങ്ങൾ കരുതുന്ന പല കാര്യങ്ങളും വാസ്തവത്തിൽ നിങ്ങൾക്ക് ശരിക്കും മനസ്സിലായിട്ടില്ല. ആ വിഷയത്തിലെ ചില പ്രശ്‌നങ്ങൾ ചെയ്തു പരിഹരിക്കുന്നതുവരെ, നിങ്ങൾ അത് ശരിക്കും മനസ്സിലാക്കിയിട്ടുണ്ടോ എന്ന് നിങ്ങൾക്കറിയില്ല എന്നതാണു സത്യം.

മാധ്യമ സ്വാധീനത്തിൽ നിന്നുള്ള സംരക്ഷണം

ടിവി പ്രോഗ്രാമുകൾ കാണുന്നതിനെക്കുറിച്ച് ഞാൻ നിങ്ങൾക്ക് ഒരു മുന്നറിയിപ്പ് നൽകട്ടെ. വിശ്രമിക്കാനും ലോകത്ത് നടക്കുന്ന കാര്യങ്ങൾ മനസ്സിലാക്കാനുമായി വാർത്തകളും ചില കായിക പരിപാടികളും കാണുന്നതിൽ തെറ്റൊന്നുമില്ല. എന്നാൽ മറ്റ് മിക്ക ടിവി പ്രോഗ്രാമുകളും മനസ്സിനെ മലിനമാക്കുക മാത്രമല്ല, തിരുവെഴുത്തുകൾ വായിക്കുന്നതിൽ നിന്നും ദൈവത്തോടൊപ്പം സമയം ചെലവഴിക്കുന്നതിൽ നിന്നും നിങ്ങളെ തടസ്സപ്പെടുത്തുന്ന തരത്തിൽ സമയം പാഴാക്കും. അതിനാൽ സ്വയം മലിനമാകാതിരിക്കാനും സമയം പാഴാക്കാതിരിക്കാനും ശ്രദ്ധിക്കുക.

നിങ്ങൾ ടിവി കാണാൻ ആഗ്രഹിക്കുമ്പോഴെല്ലാം, ആ ദിവസം നിങ്ങൾ ബൈബിൾ വായിക്കാൻ കുറച്ച് സമയം ചെലവഴിച്ചിട്ടുണ്ടോ എന്ന് ആദ്യം സ്വയം ചോദിക്കുക. നിങ്ങളുടെ ജീവിതത്തെ മുന്നോട്ടു നയിക്കാൻ പോകുന്നത് ആരാണെന്നും സ്വയം ചോദിക്കുക – സ്വർഗ്ഗത്തിലെ ദൈവമോ ഈ ലോകത്തിൻ്റെ ദൈവമോ?

ഒരു യുവ പാസ്റ്ററായിരുന്ന ഡേവിഡ് വിൽക്കേഴ്‌സൺ ദിവസവും ടിവി കാണാൻ താൻ ഉപയോഗിച്ചിരുന്ന രണ്ടു മണിക്കൂർ സമയം പ്രാർത്ഥനയിൽ ചെലവഴിക്കാൻ തീരുമാനിച്ചതായി ‘ക്രൂശും കഠാരയും’ എന്ന തൻ്റെ അനുഭവക്കുറിപ്പിൽ ഞാൻ വായിച്ചു. ഈ മാറ്റിവച്ച സമയത്തിനിടയിൽ ഒരു ദിവസം അദ്ദേഹം ന്യൂയോർക്കിൽ ലഹരി മരുന്നു കള്ളക്കടത്തു നടത്തുന്ന ചില സംഘാംഗങ്ങളുടെ ചിത്രം ഒരു പത്രത്തിൽ കണ്ടു. അവരെ സഹായിക്കാൻ കർത്താവ് അദ്ദേഹത്തിന് ഒരു ഭാരം നൽകി. അങ്ങനെയാണ് മയക്കുമരുന്നിന് അടിമകളായവരെ ക്രിസ്തുവിലേക്ക് കൊണ്ടുവരുന്നതിനുള്ള ലോകമെമ്പാടുമുള്ള ശുശ്രൂഷയ്ക്കായി ദൈവം അദ്ദേഹത്തെ പടിപടിയായി നയിച്ചത്.

ജീവിതത്തിലെ ചെറിയ കാര്യങ്ങളിൽ വിശ്വസ്തനാണെന്ന് തെളിയിക്കപ്പെട്ട ഒരാൾ മാത്രമേ വലിയ കാര്യങ്ങളിലും വിശ്വസ്തനാകൂ. ഇത് നിങ്ങൾക്ക് ഒരു യുദ്ധമായിരിക്കുമെന്ന് എനിക്കറിയാം. എന്നാൽ ശത്രുക്കൾ കീഴടക്കിയ ഭൂമി കൈവശപ്പെടുത്താനുള്ള പോരാട്ടമാണിത്. ദീർഘകാലാടിസ്ഥാനത്തിൽ, ഇത് നന്നായി പോരാടേണ്ട ഒരു യുദ്ധമാണെന്നും നിങ്ങൾ കണ്ടെത്തും. ഒടുവിൽ നിങ്ങൾ കർത്താവിൻ്റെ സന്നിധിയിൽ നില്ക്കുമ്പോൾ, ഈ യുദ്ധം പൂർണ്ണഹൃദയത്തോടെ നടത്തിയതിൽ നിങ്ങൾ സന്തോഷിക്കും.

ഈ വരുന്ന പുതുവർഷത്തിൽ ലൗകികവും മലിനമാക്കുന്നതുമായ സ്വാധീനങ്ങളിൽ നിന്ന് നിങ്ങൾ കാത്തുസൂക്ഷിക്കപ്പെടട്ടെ. എന്ത് പരിണതഫലങ്ങൾ ഉണ്ടായാലും, എവിടെയായാലും മറുവശത്ത്‌ മുറിവേൽക്കുന്നതു ആരായാലും “ഇല്ല” എന്ന് പറയാനുള്ള കൃപയും ശക്തിയും നിങ്ങൾക്ക് ലഭിക്കുന്ന ഒരു വർഷമാകട്ടെ. നിങ്ങൾ മനുഷ്യരുടെയാണോ ദൈവത്തിൻ്റെയാണോ അംഗീകാരം തേടുന്നതെന്നും വ്യക്തമാകുന്ന സാഹചര്യങ്ങൾ കൊണ്ടു വന്നു നിങ്ങളെ പരീക്ഷിക്കാൻ ദൈവം അനുവദിക്കും. അത്തരത്തിലുള്ള എല്ലാ പരീക്ഷണങ്ങളിലും നിങ്ങൾ വിജയികളാകട്ടെ!

വഞ്ചനയിൽ നിന്നുള്ള സ്വാതന്ത്ര്യം

‘ക്രിസ്തുവിൻ്റെ മണവാട്ടി’യിൽ ആകെ 1,44,000 പേർ മാത്രമേ ഉണ്ടാകൂ എന്ന് ആരോ പറഞ്ഞതായി നിങ്ങൾ എഴുതി. വെളിപാടിൻ്റെ പുസ്‌തകം നിറയെ അടയാളങ്ങളും ചിഹ്നങ്ങളുമാണെന്ന് ഓർക്കുക (വെളി.1:1-ൽ “സൂചിപ്പിച്ചത്” എന്ന വാക്കാൽ ഇതു വ്യക്തമാക്കിയിരിക്കുന്നു). അതുകൊണ്ട് വെളിപാട് 14:1-ലെ 1,44,000 എന്ന സംഖ്യ പ്രതീകാത്മകമാണ്, യഥാർത്ഥമല്ല. 144,000 എന്നത് “കുഞ്ഞാട് പോകുന്നിടത്തെല്ലാം അവനെ അനുഗമിക്കുന്ന” താരതമ്യേന ചെറിയ ഒരു കൂട്ടത്തെ സൂചിപ്പിക്കുന്നു, “അവരുടെ വായിൽ വഞ്ചന ഇല്ല” (വെളി. 14:1-5) എന്നും രേഖപ്പെടുത്തിയിരിക്കുന്നു. കുഞ്ഞാടിൻ്റെ രക്തത്തിൽ തങ്ങളുടെ വസ്ത്രങ്ങൾ അലക്കിയ “അസംഖ്യം വലിയ ജനക്കൂട്ടത്തെ” അപേക്ഷിച്ച്. (വെളി.7:9,14) ഇവർ ഒരു ചെറിയ സംഖ്യയാണ്. 1,44,000 പേരെക്കുറിച്ച് നാം വായിക്കുന്നത് അവർ ‘വായിൽ വഞ്ചനയില്ലാത്തവരായിരുന്നു’ എന്നാണ് (വെളി.14:5-KJV). കുട്ടിക്കാലം മുതൽ നമ്മുടെ ജീവിതത്തിൽ നിറയുന്നത് വഞ്ചനകളാണ്. നമ്മൾ മാതാപിതാക്കളെ പല തരത്തിൽ വഞ്ചിച്ചിട്ടുണ്ട്. മാത്രമല്ല നമ്മൾ മറഞ്ഞിരിക്കുന്ന പല കാര്യങ്ങൾ ചെയ്തിട്ട്, മറ്റുള്ളവർക്ക് നമ്മുടെ ആത്മീയതയെക്കുറിച്ച് സത്യമല്ലാത്ത ഒരു മതിപ്പ് നൽകുന്നു. ഇതെല്ലാം തിന്മയാണ്. നമ്മുടെ ജീവിതത്തിൽ നിന്ന് ഇവയെല്ലാം മൊത്തത്തിൽ ശുദ്ധീകരിക്കപ്പെടണം. അതുകൊണ്ടാണ് നാം നമ്മെത്തന്നെ നിരന്തരം വിധിക്കേണ്ടത്. അല്ലാത്തപക്ഷം, ആ ചെറിയ കൂട്ടത്തിൽ ആയിരിക്കത്തക്കവണ്ണം നാം ഒരിക്കലും വഞ്ചനയിൽ നിന്ന് പൂർണമായി മുക്തരായിരിക്കുകയില്ല.

വിധവയുടെ ഉപമയിൽ യേശു പറഞ്ഞതുപോലെ രാവും പകലും നമ്മുടെ ഹൃദയത്തിൽ ദൈവത്തോടുള്ള നിരന്തരമായ നിലവിളി ഉണ്ടായിരിക്കണം (ലൂക്കോസ് 18:7 കാണുക – “ദൈവത്തോടു രാപ്പകൽ നിലവിളിക്കുന്ന വ്യതന്മാരെ അവിടെ കാണുന്നു.”). ആ വിധവയെപ്പോലെ നമ്മുടെ ശത്രുവിൻ്റെ (ദുർമോഹത്തിൻ്റെ) ശക്തിയിൽ നിന്നുള്ള മോചനത്തിനായും, ആത്മാവിൻ്റെ അഗ്നി ഒരിക്കലും നഷ്‌ടപ്പെടാത്ത പരിശുദ്ധിയും ശക്തിയുമുള്ള ഒരു ജീവിതത്തിനായും നമുക്കും ഒരു നിലവിളി ഉണ്ടായിരിക്കണം. എയ്ഡ്‌സ് എന്ന രോഗത്തെ ഭയപ്പെടുന്നതിനേക്കാൾ ഒരു പാപചിന്തയെപ്പോലും (അശുദ്ധിയോ, വിദ്വേഷമോ, ലൗകികതയോ, പണസ്‌നേഹമോ) നാം ഭയപ്പെടണം. “ദൈവത്തെ മുറുകെ പിടിക്കാൻ ഉത്സാഹിക്കുന്ന” (യെശ. 64:7) ആരും ഒരു കാലത്ത് യിസ്രായേലിൽ ഉണ്ടായിരുന്നില്ലെന്ന് ദൈവം അരുളിച്ചെയ്തു. അതുപോലെ തിമൊഥെയോസിനു പോലും തൻ്റെ ഉള്ളിലുണ്ടായിരുന്ന ആത്മാവിൻ്റെ അഗ്നിയെ ‘പുതുതായി ജ്വലിപ്പിക്കേണ്ടത് ഉണ്ടായിരുന്നു” (2 തിമോ. 1:6). ദൈവം നമ്മിൽ നമ്മുടെ അനുമതി കൂടാതെ ഒന്നും ചെയ്യുന്നില്ല. കാരണം അത് നമ്മുടെ ഇച്ഛാസ്വാതന്ത്ര്യത്തെ അപഹരിക്കും. എന്നാൽ ദൈവത്തിനുവേണ്ടിയും നമ്മുടെ ജീവിതത്തിലെ ഏറ്റവും മികച്ചതിനുവേണ്ടിയും നമ്മുടെ ഉള്ളിൽ ഒരു ചെറിയ ആഗ്രഹം കാണുമ്പോൾ തന്നെ നമ്മെ സഹായിക്കാൻ അവിടുന്നു ശക്തനാണ്.

അധ്യായം 16

ദൈവത്തിന് നിങ്ങൾക്കായുള്ള പൂർണ പദ്ധതി

എല്ലായ്‌പ്പോഴും നമ്മെ സഹായിക്കുന്നവനായി നാം കർത്താവിനെ വിശ്വസിക്കണം: (1) നമ്മുടെ ജഡത്തിലെ എല്ലാ മോഹങ്ങളെയും ജയിക്കാൻ, (2) എല്ലാ പരീക്ഷകളിലും നമുക്കുവേണ്ടിയുള്ള തൻ്റെ ഉദ്ദേശ്യം നിറവേറ്റാൻ, (3) എല്ലാ സാഹചര്യങ്ങളിലും നാം ജയിക്കുന്നവരാകാൻ (4) എല്ലാ തിന്മകളുടെയും മുഖത്ത് ക്രിസ്തുവിൻ്റെ സദ്ഗുണങ്ങൾ പ്രകടിപ്പിക്കുന്നവരാകാൻ എല്ലാം അവിടുന്നു സഹായിക്കുമെന്ന് വിശ്വസിക്കുക. അപ്പോൾ നമ്മൾ ഒരിക്കലും നിരാശരാകില്ല.

നമുക്കുവേണ്ടി അത്ഭുതങ്ങൾ ചെയ്യുന്ന സ്‌നേഹനിധിയായ ഒരു പിതാവ് സ്വർഗത്തിൽ നമുക്കുണ്ടെന്ന് അവിശ്വാസികളായ ഇന്നത്തെ തലമുറയ്ക്കും വിട്ടുവീഴ്ച ചെയ്യുന്ന ക്രൈസ്‌തവലോകത്തിനും മുൻപിൽ നാം ജീവിക്കുന്ന സാക്ഷ്യമാകണം. നിങ്ങളുടെ ജീവിതത്തെക്കുറിച്ച് ദൈവത്തിന് ഒരു പദ്ധതിയുണ്ട്. നിങ്ങൾ അവനെ ആദരിക്കുമ്പോൾ, ദിവസം തോറും നിങ്ങൾ ആ പദ്ധതി കണ്ടെത്തും. ശരിയായ സമയത്ത്, അവൻ നിങ്ങൾക്കായി എല്ലാ മേഖലകളിലും ശരിയായ വാതിലുകൾ തുറക്കും – കൂട്ടായ്മയ്ക്കും, തൊഴിലിനും, പാർപ്പിടത്തിനും, വിവാഹത്തിനും (ഇവയുടെ സമയം ആകുമ്പോൾ) എല്ലാം. അവനെ ബഹുമാനിക്കുന്നവർക്ക് എല്ലാ മേഖലകളിലും മികച്ച നേട്ടങ്ങൾ ലഭിക്കുന്നു, കോളജിലെ ഗ്രേഡുകൾ എന്തുതന്നെയായാലും, അവർക്ക് സ്വാധീനമോ സാമ്പത്തിക സ്രോതസ്സുകളോ ഇല്ലെങ്കിലും, ഏത് രാജ്യത്തും സാമ്പത്തിക മേഖലയിൽ എത്ര മാന്ദ്യം ഉണ്ടായാലും.

നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും നിങ്ങൾക്ക് ജ്ഞാനം ലഭിക്കാൻ ഞങ്ങൾ പ്രാർത്ഥിക്കുന്നു. ഇന്ന് കൗമാരത്തിലും ഇരുപതുകളിലും ഉള്ളവരിൽ വിഡ്ഢിത്തം വളരെ വ്യാപകമാണ്. ആജീവനാന്ത അനന്തരഫലങ്ങൾ ഉണ്ടാക്കുന്ന ഗുരുതരമായ തെറ്റുകൾ ചെയ്യുന്നതിൽ നിന്ന് ദൈവകൃപയ്ക്ക് മാത്രമേ നിങ്ങളെ തടയാൻ കഴിയൂ. അതിനാൽ നിങ്ങൾ എപ്പോഴും ദൈവഭയത്തോടെയും വളരെ ജാഗ്രതയോടെയും ജീവിക്കണം.

നിങ്ങളുടെ ജീവിതത്തിനായുള്ള ദൈവത്തിൻ്റെ പദ്ധതി നഷ്ടപ്പെടുത്തരുത്. എനിക്ക് 19½ വയസ്സുള്ളപ്പോൾ ഞാൻ എൻ്റെ ജീവിതം പൂർണ്ണഹൃദയത്തോടെ കർത്താവിന് സമർപ്പിച്ചു. ഇപ്പോൾ, വർഷങ്ങൾക്കുശേഷം തിരിഞ്ഞു നോക്കുമ്പോൾ, “എൻ്റെ കണ്ണിൽ ശരിയെന്നു തോന്നുന്നത്” അന്നു ഞാൻ ചെയ്‌തിരുന്നെങ്കിൽ, അതുമൂലം എൻ്റെ ജീവിതത്തിൽ എനിക്ക് സ്വന്തമായി ഉണ്ടാക്കാൻ കഴിയുന്നതിനേക്കാൾ എത്രയോ മികച്ചത് ഇന്നു ദൈവം ചെയ്തു തന്നതായി സന്തോഷത്തോടെ എനിക്ക് കാണുവാൻ കഴിയും. ഈ വർഷങ്ങളിൽ ഞാൻ ഒരിക്കലും പാപമോ വിഡ്ഢിത്തമോ തെറ്റുകളോ ചെയ്തിട്ടില്ലെന്നല്ല. ഞാൻ അവയെല്ലാം ചെയ്തിട്ടുണ്ട് – ഇപ്പോൾ എൻ്റെ ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ അന്നത്തെ എൻ്റെ വിഡ്ഢിത്തങ്ങളെയും തെറ്റുകളെയും കുറിച്ച് ഞാൻ പൂർണ്ണമായും ലജ്ജിക്കുന്നു. എന്നാൽ ദൈവം എന്നോട് കരുണയുള്ളവനായിരുന്നു, അവൻ അതെല്ലാം മായ്ച്ചുകളയുകയും എന്നെ മുന്നോട്ട് നയിക്കുകയും ചെയ്തു. എൻ്റെ തെറ്റുകൾക്കിടയിലും ഞാൻ അവൻ്റെ ഇഷ്ടം ചെയ്യാൻ ആത്മാർത്ഥമായി ശ്രമിച്ചതായി അവൻ കണ്ടുവെന്ന് ഞാൻ കരുതുന്നു. നിരവധി തെറ്റുകൾ വരുത്തിയാലും, ഉത്സാഹത്തോടെ തന്നെ അന്വേഷിക്കുന്ന എല്ലാവർക്കും അവൻ പ്രതിഫലം നൽകുന്നവനാണ്. ദൈവത്തിൻ്റെ അതേ നന്മയും കരുണയും എല്ലാ ദിവസവും നിങ്ങളെയും പിന്തുടരുമെന്ന് എനിക്ക് ഉറപ്പുണ്ട് (സങ്കീ. 23:6).

നിങ്ങൾ ദൈവത്തെ ആദരിക്കുന്നത് അന്വേഷിക്കുമ്പോൾ സന്തോഷകരമായ അത്ഭുതങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു, കാരണം “അവൻ എപ്പോഴും നിശ്ശബ്ദമായി നിങ്ങൾക്കായി സ്നേഹത്തിൽ ആസൂത്രണം ചെയ്യുന്നുവനാണ്‌” (സെഫ്ന്യാ.3:17-ആശയ വിവർത്തനം). അതിൽ നിങ്ങളുടെ ഭാവിയുടെ എല്ലാ വിശദാംശങ്ങളും ഉൾപ്പെടുന്നു – ഭൗമികവും ആത്മീയവും. നിങ്ങളുടെ ജീവിതത്തിലെ എല്ലാ ദിവസവും ദൈവത്തെ ബഹുമാനിക്കാൻ നിങ്ങൾ തീരുമാനിക്കുകയാണെങ്കിൽ, നിങ്ങൾക്ക് ദൈവത്തിൻ്റെ ഏറ്റവും മികച്ചത് ലഭിക്കും. ലൗകികരായ ആളുകൾ ചെയ്യുന്നതുപോലെയല്ല നാം നമ്മുടെ ഭാവി ആസൂത്രണം ചെയ്യുന്നത്. തൊഴിൽ മുതലായ ഭൗമിക കാര്യങ്ങളിൽപ്പോലും അർഹതയില്ലാത്ത പ്രത്യേക സഹായങ്ങൾ നൽകിക്കൊണ്ട് ദൈവം നമ്മുടെ പക്ഷത്ത് പ്രവർത്തിക്കുന്നു. അതിനാൽ ഭാവിയെക്കുറിച്ച് നമ്മൾ ഒട്ടും ആശങ്കാകുലരല്ല. യേശു നമ്മെ പഠിപ്പിച്ചതുപോലെ, ആകാശത്തിലെ പക്ഷികളെപ്പോലെ, ഉത്കണ്ഠയും പിരിമുറുക്കവുമില്ലാതെ നാം ഒരോ ദിവസവും ജീവിക്കുന്നു. കർത്താവിനു മഹത്വം!

സന്തോഷത്തോടെ തൻ്റെ ഓട്ടം പൂർത്തിയാക്കാൻ കഴിയുമെങ്കിൽ മാത്രമേ പൗലോസ് തൻ്റെ ജീവൻ വിലപ്പെട്ടതായി കണക്കാക്കിയിരുന്നുള്ളൂ (പ്രവൃത്തികൾ 20:24 – KJV). മാതാപിതാക്കൾ തങ്ങളുടെ ചെറിയ കുട്ടിയെ സ്കൂളിൽ ചേർക്കുമ്പോൾ, അവൻ സ്കൂളിൽ നിന്ന് ബിരുദം നേടുന്ന ദിവസത്തിനായി അവർ കാത്തിരിക്കുന്നു. ദൈവത്തിൻ്റെ കാര്യവും അങ്ങനെ തന്നെ. ജീവിതത്തിൽ അവൻ നമുക്കായി ഒരു പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ട്. ഭൂമിയിൽ ദൈവം നമുക്കുവേണ്ടി അനുവദിച്ചിരിക്കുന്ന ആ ഓട്ടം നാം പൂർത്തിയാക്കണം. നമ്മുടെ ഭൗമിക ജീവിതത്തിനിടയിൽ, നാം മണ്ടത്തരങ്ങളും തെറ്റുകളും വരുത്തിയേക്കാം, വിഡ്ഢിത്തമായി സമയം പാഴാക്കിയേക്കാം. പക്ഷേ ഭാഗ്യവശാൽ, സ്കൂളിൽ ഗണിതശാസ്ത്രത്തിൽ നമ്മൾ എല്ലാവരും ചില കണക്കുകൾ തെറ്റിച്ചത് പോലെ മാത്രമേയുള്ളു അവയും. ദൈവത്തിന് തൊഴിൽ, വിവാഹം തുടങ്ങിയ പ്രധാന കാര്യങ്ങളിൽ നമുക്കുവേണ്ടി തികഞ്ഞ ഒരു പദ്ധതിയുണ്ട്. എന്നാൽ വിശുദ്ധിയുടെ മേഖലയിൽ അവൻ്റെ ഇഷ്ടം നിറവേറ്റാൻ നാം ശ്രമിക്കുമ്പോൾ മാത്രമേ ഇവയും നടപ്പാക്കുകയുള്ളൂ. നാം പൂർണ്ണഹൃദയത്തോടെ വിശുദ്ധിയെ പിന്തുടരുകയാണെങ്കിൽ, ഭൗമിക കാര്യങ്ങളിലും, നമ്മുടെ ജീവിതത്തിനായുള്ള അവൻ്റെ പദ്ധതി പൂർത്തീകരിക്കപ്പെടുമെന്ന് ദൈവം ഉറപ്പാക്കും.

എന്താണ് ഉണർവ്വ്?

ക്രിസ്തീയ വ്യത്തങ്ങളിൽ ഉണർവ്വിനെക്കുറിച്ച് വളരെയധികം ചർച്ചകൾ നടക്കുന്നതിനിടയിൽ, നിങ്ങൾ ഇത് ഓർക്കണം:

ഉണർവ്വ് ശബ്ദവും വികാരവുമല്ല.

ഉണർവ്വ് മതപരമായ പ്രവർത്തനങ്ങളിലുള്ള തീക്ഷ്ണതയല്ല.

ഉണർവ്വ് എന്നത് പ്രസംഗത്തിലെ തീക്ഷ്ണതയോ ഒഴുക്കോ അല്ല.

ഉണർവ്വ് എന്നത് ഉപദേശത്തിലെ കൃത്യതയല്ല.

എന്നാൽ ഉണർവ്വ് പാപകരവും ലൗകികവുമായതെല്ലാം ക്രിസ്തുവിനുവേണ്ടി ഉപേക്ഷിക്കുന്നതാണ്.

ഉണർവ്വ് നമ്മുടെ സ്വന്തമായത് അന്വേഷിക്കുന്നതിൽ നിന്നുള്ള സ്വാതന്ത്ര്യമാണ്.

ഉണർവ്വ് ഏറ്റവും താഴ്ന്ന സ്ഥാനം സ്വീകരിക്കുന്ന താഴ്മയാണ്.

ഉണർവ്വെന്നാൽ പരീശത്വത്തിൽ നിന്നുള്ള സ്വാതന്ത്ര്യമാണ്.

ഉണർവ്വ് പാപത്തെ മറികടക്കാനുള്ള ശക്തിയാണ്.

എല്ലാ ദൈവമക്കളോടും ഉള്ള സ്നേഹമാണ് ഉണർവ്വ് (റോമ.5:5).

ഉണർവ്വ് സംസാരത്തിലെ കൃപയാണ്.

ഉണർവ്വ് എന്നത് ക്രിസ്തുവിൻ്റെ സാക്ഷിയായി ജീവിക്കാനുള്ള അഭിനിവേശമാണ് (പ്രവൃത്തികൾ 1:8).

ഒരു വ്യക്തിയെ ഈ ലോകത്തെയും അതിൻ്റെ മഹത്വത്തെയും വലുപ്പത്തെയും ചവറായി കണക്കാക്കാൻ പ്രേരിപ്പിക്കാത്ത, യേശുവിലുള്ള തീക്ഷ്ണമായ ഭക്തികൊണ്ട് അവനെ ജ്വലിപ്പിക്കാത്ത ഏതൊരു “ഉണർവ്വും” ഒരു വ്യാജ നവോത്ഥാനമാണ്.

ദൈവത്തിൻ്റെ ഏറ്റവും നല്ലതിനായി കാത്തിരിക്കുക

നിങ്ങൾ ഇപ്പോൾ സാത്താൻ്റെ ഒരു ലക്ഷ്യമാണ്, കാരണം വരും ദിവസങ്ങളിൽ നിങ്ങൾ ഭൂമിയിലെ തൻ്റെ രാജ്യത്തിന് ഒരു ഭീഷണിയാകുമെന്ന് അവൻ ഭയപ്പെടുന്നു. അതുകൊണ്ട് സാത്താൻ്റെ കെണികളിൽ നിന്ന് നിങ്ങളെ രക്ഷിക്കാൻ കഴിയുന്ന മൂന്ന് ഉപദേശങ്ങൾ നിങ്ങൾക്ക് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു:

(1) എപ്പോഴും എളിമയോടെ നിലകൊള്ളുക. ദൈവമുൻപാകെ നിങ്ങളുടെ മുഖം പൊടിയിൽ സൂക്ഷിക്കുക.

(2) എപ്പോഴും സ്നേഹത്തിൽ തുടരുക. എല്ലാ ദൈവമക്കൾക്കുമായി നിങ്ങളുടെ ഹൃദയം തുറന്നിടുക.

(3) എപ്പോഴും ശുദ്ധിയോടെ നിലകൊള്ളുക. പെൺകുട്ടികളുമായുള്ള നിങ്ങളുടെ ബന്ധത്തിൽ ജാഗ്രത പാലിക്കുക.

മൂന്നാമത്തെ മേഖല പ്രത്യേകിച്ചും പ്രധാനമാണ്. കാരണം ഏതൊരു വിശ്വാസിക്കും ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ അബദ്ധത്തിൽ – തെറ്റായ വ്യക്തിയെ വിവാഹം കഴിക്കുക – അനേകം യുവാക്കളെ പ്രലോഭിപ്പിച്ച് കുടുക്കുന്നതിൽ സാത്താൻ വിജയിച്ചു. ഇത് ദൈവത്തിന് തീർച്ചയായും ക്ഷമിക്കാൻ കഴിയുന്ന ഒരു തെറ്റാണ്. എന്നാൽ അവനുപോലും ഒരിക്കലും കാര്യങ്ങൾ പഴയപടിയാക്കാനോ തിരുത്താനോ കഴിയില്ല. അത്തരം വിശ്വാസികളോട് ദൈവം കരുണയുള്ളവനായിരിക്കാം. എന്നാൽ ദൈവത്തിൻ്റെ ഏറ്റവും നല്ല കാര്യങ്ങൾക്കായി അവർ കാത്തിരുന്നിരുന്നെങ്കിൽ സംഭവിക്കാമായിരുന്നതുപോലെ കാര്യങ്ങൾ അവർക്ക് ഒരിക്കലും പിന്നീടു നല്ലതായിരിക്കില്ല. അതുകൊണ്ട് നിങ്ങളുടെ ജ്ഞാനക്കുറവ് തിരിച്ചറിയുകയും താഴ്മയോടെ ദൈവത്തിൽ ആശ്രയിക്കുകയും ചെയ്യുന്നത് നിങ്ങൾക്ക് നല്ലതാണ്. ഈ വിഷയത്തിൽ എനിക്ക് വേണ്ടത്ര ശക്തമായ മുന്നറിയിപ്പ് നൽകാൻ കഴിയില്ല. സാത്താൻ നിങ്ങളുടെ പിന്നാലെയുണ്ട്. അതിനാൽ ദൈവത്തോട് അടുത്തുനിൽക്കുക. അവൻ നിങ്ങൾക്കായി തിരഞ്ഞെടുത്ത പെൺകുട്ടിയെ സുക്ഷിച്ചു ശരിയായ സമയത്ത് അവളെ നിങ്ങളുടെ വഴിയിൽ കൊണ്ടുവരുന്നതിനുള്ള അത്ഭുതകരമായ മാർഗങ്ങൾ അവിടുത്തേക്കുണ്ട്. എന്നാൽ ആ സമയം വരുന്നതിനുമുമ്പ്, നിങ്ങൾ തിരഞ്ഞെടുക്കുന്നതെന്താണെന്ന് കാണുന്നതിനുവേണ്ടി മറ്റുള്ളവരാൽ പ്രലോഭിപ്പിക്കപ്പെടാനും അവിടുന്നു നിങ്ങളെ അനുവദിക്കും.

ആദാമിന് തിരഞ്ഞെടുക്കാൻ രണ്ട് മരങ്ങൾ ഉണ്ടായിരുന്നു. ശരിയായ വൃക്ഷം സ്വതന്ത്രമായി തിരഞ്ഞടുക്കാവുന്നതായിരുന്നെങ്കിലും അവൻ തെറ്റായ ഒന്ന് തിരഞ്ഞെടുത്തു. ദൈവം നമ്മെയും പരീക്ഷിക്കുന്നു. ആദം അവൻ്റെ കണ്ണുകളും അവൻ്റെ യുക്തിയും പറഞ്ഞതനുസരിച്ച് പ്രവർത്തിച്ച അതേ തെറ്റ് നിങ്ങൾ ചെയ്യരുത്. ദൈവത്തിൻ്റെ വാക്കുകൾ ശ്രദ്ധിക്കുക. അത് ആദാമിനെ രക്ഷിക്കുമായിരുന്നു, അതാണ് നിങ്ങളെയും രക്ഷിക്കുക. ഏശാവ് തൻ്റെ വിശപ്പ് താൽക്കാലികമായി തൃപ്തിപ്പെടുത്തുന്ന ഒരു ചെറിയ കഞ്ഞി പാത്രത്തിന് തൻ്റെ ജന്മാവകാശം വിറ്റു. വർഷങ്ങൾക്ക് ശേഷം, കാര്യങ്ങൾ വ്യക്തമായ വെളിച്ചത്തിൽ കണ്ടപ്പോൾ, അവൻ തൻ്റെ തീരുമാനത്തിൽ പശ്ചാത്തപിച്ചു, അതിന് പ്രായശ്ചിത്തം ചെയ്യാൻ ശ്രമിച്ചു, പക്ഷേ അപ്പോൾ വളരെ വൈകിപ്പോയി. എബ്രായർ 12:16, 17-ൽ ഏശാവിനെപ്പോലെ അഭക്തരാകരുതെന്ന് നമുക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

നാം കണ്ടുമുട്ടാൻ പോകുന്ന ചില മിഷനറിമാർ

ഹെൻറി മാർട്ടിൻ 1806-ൽ 25 വയസ്സുള്ള ഒരു മിഷനറിയായി ഇന്ത്യയിലെത്തി, 6 വർഷത്തിനുശേഷം മരിച്ചു. എന്നാൽ ആ ചെറിയ കാലയളവിൽ അദ്ദേഹം ജനങ്ങളിൽ സ്വാധീനം ചെലുത്തി. ഫലം ഇന്നും ഓർമ്മിക്കപ്പെടുന്നു. ഏതൊരു പെൺകുട്ടിയുടെയും സൌന്ദര്യത്തെ മോഹിക്കാൻ അവൻ പ്രലോഭിപ്പിക്കപ്പെടുമ്പോൾ, അവൾ പരിശുദ്ധാത്മാവിൻ്റെ പൂർണവും വിശുദ്ധവുമായ ഒരു ആലയമാകാൻ അവൾക്കായി അവൻ പ്രാർത്ഥിക്കും. അവൾക്കുവേണ്ടി അതുപോലെ പ്രാർത്ഥിച്ചിട്ട് പിന്നെ അവളെ മോഹിക്കുക അസാധ്യമാണെന്ന് അയാൾ കണ്ടെത്തി. അവൻ്റെ മാതൃക പിന്തുടരുക.

ഡാൻ ക്രോഫോർഡ് 18-ാം വയസ്സിൽ (1888-ൽ) ഒരു മിഷനറിയായി ആഫ്രിക്കയിലെ കോംഗോയുടെ ഉൾപ്രദേശങ്ങളിലേക്ക് പോയി 22 വർഷം അവിടെ താമസിച്ചു. അദ്ദേഹത്തിന് 4 വയസ്സുള്ളപ്പോൾ പിതാവ് മരിച്ചു, അതിനാൽ വിധവയായ അമ്മയെയും അനുജത്തിയെയും സഹായിക്കുന്നതിനായി ചെറുപ്പത്തിൽ തന്നെ സ്കൂൾ വിട്ട് ജോലിക്ക് പോകേണ്ടിവന്നു. ജോലിയില്ലാത്ത പാവപ്പെട്ട തൊഴിലാളികളുമായി അദ്ദേഹം ജോലിസ്ഥലത്ത് ഉച്ചഭക്ഷണം പങ്കിടുകയും തുടർന്ന് അവരുമായി സുവിശേഷം പങ്കുവെക്കുകയും ചെയ്തു. ചെറിയ കാര്യങ്ങളിൽ ദൈവം അവൻ്റെ വിശ്വസ്തത കാണുകയും പിന്നീട് ആഫ്രിക്കയിൽ അദ്ദേഹത്തിന് വലിയ ശുശ്രൂഷ നൽകുകയും ചെയ്തു.

റോബർട്ട് മോഫറ്റ് 1817-ൽ (22-ാം വയസ്സിൽ) ആഫ്രിക്കയിലേക്ക് ഒരു മിഷനറിയായി പോയി, അവിടെ 50 വർഷം ഗോത്രവർഗ്ഗക്കാർക്കിടയിൽ അധ്വാനിക്കുകയും അനേകം ആളുകളെ കർത്താവിലേക്ക് നയിക്കുകയും ചെയ്തു. ഒരിക്കൽ അദ്ദേഹം ഒരു ഓട്ടോഗ്രാഫ് പുസ്തകത്തിൽ എഴുതി:

“എൻ്റെ ആൽബം വിജാതീയരുടെ മാറുകളാണ്‌,
കൊടുങ്കാറ്റുകൾ അവിടെ രുപപ്പെടുന്നു, നിഴലുകൾ അവിടെ വിശ്രമിക്കുന്നു,
ഒരു പ്രകാശകിരണവും ഇല്ലാതെ.
അവിടെ യേശുവിൻ്റെ നാമം എഴുതാൻ
പ്രാർഥനയിൽ ആ വിജാതീയരുടെ വില്ലു കാണുക –
ഇതാണ് എൻ്റെ ആത്മാവിൻ്റെ ആനന്ദം.”

1838-ൽ (25-ാം വയസ്സിൽ) ജെയിംസ് കാൽവർട്ട് ഇംഗ്ലണ്ട് വിട്ട് തൻ്റെ ഭാര്യയോടൊപ്പം ഫിജിയിലെ നരഭോജികളുടെ ഇടയിൽ മിഷനറിയായി പോയി. അവർ ഫിജിയിൽ എത്തിയപ്പോൾ, അവൻ സഞ്ചരിച്ച കപ്പലിൻ്റെ ക്യാപ്റ്റൻ, “ആ കാട്ടാളന്മാരുടെ ഇടയിൽ പോയാൽ നിങ്ങൾ കൊല്ലപ്പെടും” എന്ന് പറഞ്ഞ് അവനും ഭാര്യയും കരയിലേക്ക് പോകുന്നത് തടയാൻ ശ്രമിച്ചു. കാൽവർട്ട് മറുപടി പറഞ്ഞു: “ഇവിടെ വരുന്നതിനുമുമ്പ് തന്നെ ഞങ്ങൾ മരിച്ചു!”

ഒരു ദിവസം നാം ഇവരെയും ഇവരെപ്പോലെയുള്ള മറ്റ് ദൈവപുരുഷന്മാരെയും സ്വർഗ്ഗത്തിൽ കണ്ടുമുട്ടും. ആ ദിവസത്തിൽ, നമ്മുടെ ഭൗമിക നാളുകളിൽ നാം എന്തിനു വേണ്ടി ജീവിച്ചു എന്നതിൽ നാം ഖേദിക്കേണ്ടിവരരുത്. എല്ലാവരും മിഷനറിമാരോ മുഴുസമയ പ്രവർത്തകരോ ആകാൻ വിളിക്കപ്പെടുന്നില്ല. കർത്താവിനെ പൂർണ്ണഹൃദയത്തോടെ സ്നേഹിക്കുന്നുവെന്ന് തെളിയിക്കാൻ ആഫ്രിക്കയിലേക്ക് പോകേണ്ടതില്ല. എന്നാൽ നമ്മുടെ ജീവിതത്തിനായുള്ള ദൈവത്തിൻ്റെ പൂർണ്ണമായ ഇഷ്ടം നിറവേറ്റുന്നതിനാണ് നാമെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നത് – അത് എന്തുതന്നെയായാലും, അത് നമ്മെ എങ്ങോട്ട് നയിച്ചാലും. “അനുസരണം യാഗത്തെക്കാൾ ഉത്തമം” (1 ശമു.15:22).

യേശുവിനോടുള്ള നമ്മുടെ ഭക്തി നാം നിരന്തരം കാത്തുസൂക്ഷിക്കേണ്ടതുണ്ട്. അങ്ങനെയാക്കുമ്പോൾ കാൽവരി കുരിശിലെ അവൻ്റെ സ്നേഹത്തെക്കുറിച്ച് നാം പാടുമ്പോഴെല്ലാം അത് ഒരിക്കലും പഴകിയ സന്ദേശമല്ല, മറിച്ച് എല്ലായ്പ്പോഴും ഒരു പുതിയ ഗാനമാണ് (അത് സ്വർഗ്ഗവാസികളുടെ പാട്ടു പോലെ പുതിയതായിരിക്കും – വെളി. 5:9 ). “നമ്മെ തേടിയെത്തിയ സ്നേഹവും നമ്മെ തിരികെ കൊണ്ടുവന്ന കൃപയും” എന്ന അത്ഭുതം നഷ്ടപ്പെടുത്താൻ ക്രിസ്‌തീയ സന്ദേശങ്ങളുമായുള്ള അമിത പരിചയം നമ്മെ പ്രേരിപ്പിച്ചേക്കും. ആ അത്ഭുതം നമുക്ക് നഷ്ടമാകാൻ തുടങ്ങുമ്പോൾ, നമ്മുടെ പിന്മാറ്റത്തിൻ്റെ തുടക്കമായി എന്ന് ഓർത്തു കൊള്ളുക. ഒരു പക്ഷേ നമ്മുടെ പിന്മാറ്റത്തിൻ്റെ ബാഹ്യ തെളിവുകൾ വർഷങ്ങൾക്ക് ശേഷം മാത്രമേ പ്രകടമാകുകയുള്ളു. എന്നാൽ പിന്മാറ്റം ആരംഭിച്ചുവെന്ന് നാം തിരിച്ചറിയണം. ക്രിസ്തുവിനോടുള്ള നമ്മുടെ ഭക്തി എന്നും പുതുമയോടെ നിലനിർത്താൻ പരിശുദ്ധാത്മാവിനു മാത്രമേ കഴിയൂ. അതിനാൽ ദൈവം നിങ്ങളുടെ ഉള്ളിൽ വച്ചിരിക്കുന്ന ജ്വാല “പുതുതായി ജ്വലിപ്പിക്കുക” (2 തിമൊ. 1:6).

അധ്യായം 17

സന്തുലിതമായ ജീവിതത്തിനായുള്ള ജ്ഞാനം

ദൈവത്തോടൊപ്പം സമയം ചെലവഴിക്കുന്നതിനും നമ്മുടെ ഭൗമിക ജോലികൾ ചെയ്യുന്നതിനും ഇടയിലുള്ള ശരിയായ സന്തുലിതാവസ്ഥ കണ്ടെത്തുന്നതിന് യേശുവിനെ നോക്കുക. നസ്രത്തിൽ ഒരു മനുഷ്യനെന്ന നിലയിൽ മറിയയെ വീട്ടിൽ സഹായിക്കുക, മരപ്പണിക്കടയിൽ ജോലി ചെയ്യുക എന്നിവ ആത്മീയതയോടൊപ്പം കൊണ്ടു പോകാൻ യേശുവിനു ജ്ഞാനത്തിലുള്ള അഭ്യസനം ലഭിച്ചു. ഇത് മറ്റാർക്കും നമ്മെ പഠിപ്പിക്കാൻ കഴിയാത്ത കാര്യമാണ്. അല്ലെങ്കിൽ, അത് പഠിക്കാൻ യേശു 30 വർഷം ചെലവഴിക്കേണ്ടതുണ്ടായിരുന്നില്ലല്ലോ. സ്വന്തം ഇഷ്ടാനിഷ്ടങ്ങളെ തള്ളിപ്പറഞ്ഞ് മാത്രമേ നമുക്കും അത് പഠിക്കാനാവൂ. തൻ്റെ ആദ്യത്തെ മുപ്പത് വർഷങ്ങളിൽ യേശുവിന് നേരിടേണ്ടി വന്ന പ്രലോഭനങ്ങളിലൊന്ന്, വീട്ടിലോ മരപ്പണിക്കടയിലോ ജോലി ചെയ്യേണ്ടിവരുമ്പോൾ പ്രാർത്ഥനായോഗങ്ങൾക്കോ ​​ആത്മീയ യോഗങ്ങൾക്കോ ​​പോകാനുള്ള പ്രലോഭനമായിരിക്കണം. അവൻ ആ പ്രലോഭനത്തെ അതിജീവിച്ചു. ജ്ഞാനം എന്നാൽ ശരിയായ സന്തുലനമാണ്. ഇപ്പോൾ നിങ്ങൾ അതേ ജ്ഞാനം പഠിക്കേണ്ടതുണ്ട്. അതിനാൽ, ശരിയായ സന്തുലനം പഠിക്കാൻ ദൈവം നിങ്ങളെയും ഇതേ രീതിയിൽ പരീക്ഷിക്കപ്പെടാൻ അനുവദിക്കും. അങ്ങനെ മാത്രമേ നിങ്ങളുടെ ഭൗമിക നാളുകളുടെ അവസാനത്തിൽ ദൈവത്തിനു ജ്ഞാനമുള്ള ഒരു ഹൃദയം സമർപ്പിക്കാൻ കഴിയൂ (സങ്കീ. 90:12).

ദൈവം തൻ്റെ അനുസരണമുള്ള മക്കളെ ‘അസൂയ നിറഞ്ഞ സ്നേഹ’ത്തോടെ നിരീക്ഷിക്കുന്നു, അതിനാൽ ജീവിതത്തിൽ എളുപ്പമുള്ള വഴി കണ്ടെത്താൻ അവരെ അവൻ അനുവദിക്കുന്നില്ല. ദൈവത്തെ മാനിക്കാൻ നിങ്ങൾ തീരുമാനിക്കുകയാണെങ്കിൽ നിങ്ങളുടെ ഭൗമിക ജീവിതത്തിലെ ഓരോ ദിവസവും നിങ്ങൾക്ക് ദൈവത്തിൻ്റെ ഏറ്റവും മികച്ചത് ലഭിക്കും – കാരണം അവനെ മാനിക്കുന്ന എല്ലാവരെയും അവൻ മാനിക്കുന്നു. അവനെ മാനിക്കുക എന്നതിനർത്ഥം ധാരാളം മീറ്റിംഗുകളിൽ പങ്കെടുക്കുക എന്നല്ല. നിങ്ങളുടെ ഹൃദയം ശുദ്ധമായി സൂക്ഷിക്കുക, സ്‌നേഹവും വിനയവും പുലർത്തുക, നിങ്ങളുടെ ദൈനംദിന ജീവിതത്തിൻ്റെ എല്ലാ മേഖലകളിലും ദൈവത്തിന് പ്രഥമസ്ഥാനം നൽകുക എന്നാണ് ഇതിനർത്ഥം. അപ്പോൾ നിങ്ങളുടെ കോളേജിലെ എല്ലാ വിദ്യാർത്ഥികളിലും വച്ച് മികച്ച ഭാവി നിങ്ങൾക്ക് ലഭിക്കും – ഇവിടെ ഭൂമിയിലും നിത്യതയിലും.

അവസാനമായി, നിങ്ങളെ ഉത്സാഹിപ്പിക്കാൻ കർത്താവിൻ്റെ ഒരു വചനം ഇതാ: “ദൈവം തന്നെ സ്നേഹിക്കുന്നവര്‍ക്ക്‌ ഒരുക്കീട്ടുള്ളതു കണ്ണു കണ്ടിട്ടില്ല ചെവി കേട്ടിട്ടില്ല, ഒരു മനുഷ്യന്റെയും ഹൃദയത്തില്‍ തോന്നീട്ടുമില്ല.”  (1 കോരി. .2:9).

വെളിച്ചത്തിലുള്ള ജീവിതം

“ദൈവത്തിൽ നിന്ന് ജനിച്ചവൻ തന്നെത്തന്നെ സൂക്ഷിക്കുന്നു, അങ്ങനെ ദുഷ്ടന് അവനെ തൊടാൻ കഴിയില്ല” (1 യോഹ. 5:18). സാത്താന് ദൈവപൈതലിനെ തൊടാൻ കഴിയാത്ത ഒരേയൊരു സ്ഥലമേയുള്ളൂ – അത് വെളിച്ചത്തിലാണ്. സാത്താൻ അന്ധകാരത്തിൻ്റെ രാജകുമാരനാണ്, അന്ധകാരത്തിൻ്റെ എല്ലാ മേഖലകളും ദൈവം അവനു നൽകിയിട്ടുണ്ട്. ഒരു വിശ്വാസി അന്ധകാരത്തിൻ്റെ മേഖലകളിലേക്ക് നീങ്ങുകയാണെങ്കിൽ, സാത്താൻ ഉടൻ തന്നെ അവൻ്റെ മേൽ അധികാരം നേടുന്നു. അതുകൊണ്ടാണ് കാപട്യം കാട്ടുക, ഒളിഞ്ഞിരിക്കുന്ന കാര്യങ്ങൾ (വെളിച്ചത്തിൽ നിൽക്കാൻ കഴിയാത്തത്) ചെയ്യുക അല്ലെങ്കിൽ വെളിച്ചത്തിൽ മറ്റു വിശ്വാസികളുടെ മുൻപാകെ ചെയ്യാൻ ലജ്ജിക്കുന്ന എന്തെങ്കിലും പ്രവർത്തിക്കുകയോ വായിക്കുകയോ പറയുകയോ ചെയ്യുക എന്നിവ അപകടകരമാകുന്നത്.

സാത്താൻ അന്ധകാരത്തിൻ്റെ രാജകുമാരനായതുപോലെ, അവൻ “നുണയന്മാരുടെ പിതാവ്” കൂടിയാണ്. നുണകൾക്ക് ജന്മം നൽകാൻ തന്നോടൊപ്പം ചേരുന്ന “അമ്മമാരെ” അവൻ തിരയുന്നു! നുണ പറയുന്നവരെല്ലാം തങ്ങളുടെ ജീവിതത്തിൽ സാത്താന് ഇടം നൽകുന്നു. എല്ലാ കുട്ടികളും “ജനനം മുതൽ കള്ളം പറഞ്ഞു വഴിതെറ്റുന്നു” (സങ്കീ. 58:3). കൗമാരപ്രായത്തിൽ എത്തുമ്പോഴേക്കും മാതാപിതാക്കളെയും അധ്യാപകരെയും കബളിപ്പിച്ച് നുണകൾ പറയുന്നതിൽ നാം വിദഗ്ധരാകുന്നു. നാം മാനസാന്തരപ്പെടുമ്പോഴേക്കും നമ്മുടെ ജീവിതം വഞ്ചനയും നുണയും കൊണ്ട് നിറഞ്ഞിരിക്കുന്നു. ഈ തിന്മകളെയാണ് ശുദ്ധീകരിക്കേണ്ടത്.

എല്ലാ നുണകളും എല്ലാ വഞ്ചനയും നാം വെറുക്കുന്നില്ലെങ്കിൽ, നാം ഒരിക്കലും സീയോൻ മലയിൽ കർത്താവിനോടുകൂടെ നിൽക്കുകയില്ല, കാരണം “അവരുടെ വായിൽ ഭോഷ്‌ക്കോ കപടമോ കണ്ടെത്തിയില്ല” എന്ന് കുഞ്ഞാടിനൊപ്പം സീയോൻ മലയിൽ നിന്നവരെക്കുറിച്ചു എഴുതിയിരിക്കുന്നു (വെളി.14:1, 5). ). ഈ വിധത്തിൽ തങ്ങളുടെ ജീവിതത്തിന്മേൽ സാത്താന് അധികാരം നൽകത്തക്കവണ്ണം ആളുകൾ വളരെ വിഡ്ഢികളാണ്. അതിനാൽ ഈ മേഖലയിൽ മൗലികമായ നിലപാടുണ്ടായിരിക്കുക.

സത്യസന്ധരായിരിക്കുക എന്നതിനർത്ഥം നിങ്ങളുടെ എല്ലാ രഹസ്യങ്ങളും മറ്റുള്ളവരോട് വെളിപ്പെടുത്തണം എന്നല്ല. അല്ല. ദൈവത്തിനു പോലും എല്ലാവരോടും വെളിപ്പെടുത്താത്ത രഹസ്യങ്ങളുണ്ട്; നീ ദൈവത്തെക്കാൾ നല്ലവനല്ല. അതിനാൽ നിങ്ങൾക്ക് നിങ്ങളുടെ രഹസ്യങ്ങൾ സൂക്ഷിക്കാൻ കഴിയും. എന്നാൽ നിങ്ങൾ പറയുന്നത് എപ്പോഴും സത്യമായിരിക്കണം. നിങ്ങൾ യഥാർത്ഥത്തിൽ ഉള്ളതിനേക്കാൾ കൂടുതൽ ആത്മീയനാണെന്ന ധാരണ മറ്റുള്ളവർക്ക് നൽകാൻ നിങ്ങൾ ഒരിക്കലും ശ്രമിക്കരുത്. മറ്റുള്ളവർക്ക് സ്വാഭാവികമായി ആ മതിപ്പ് ലഭിച്ചാൽ, നിങ്ങൾക്ക് അതിൽ ഒന്നും ചെയ്യാൻ കഴിയില്ല. എന്നാൽ മറ്റുള്ളവർക്ക് ആ മതിപ്പ് നൽകുന്ന ഒന്നും നിങ്ങൾ ഒരിക്കലും ചെയ്യരുത് അല്ലെങ്കിൽ പറയരുത്.

എന്നിരുന്നാലും ഞങ്ങളോട്, നിങ്ങളുടെ മാതാപിതാക്കളോട്, എപ്പോഴും സത്യസന്ധത പുലർത്താൻ ഓർക്കുക. നിങ്ങളെ സഹായിക്കാനും നിങ്ങളെ ശരിയായി നയിക്കാനും ഞങ്ങൾ ഇവിടെയുണ്ട്. ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നുവെന്നും എല്ലായ്പ്പോഴും നിങ്ങളോട് വിശ്വസ്തരായിരിക്കുമെന്നും നിങ്ങളുടെ രഹസ്യങ്ങൾ സൂക്ഷിക്കുമെന്നും നിങ്ങൾക്കറിയാം.

യുവാക്കൾക്കുള്ള ജ്ഞാന വാക്യങ്ങൾ

സദൃശവാക്യങ്ങളിൽ നിന്നുള്ള ചില വാക്യങ്ങൾ ഇതാ (ലിവിങ് ബൈബിളിൽ നിന്ന്). എല്ലാ യുവാക്കളും എപ്പോഴും ഇവ മനസ്സിൽ സൂക്ഷിക്കുന്നത് നല്ലതാണ്:

സദൃശവാക്യങ്ങൾ 2:16-20: കർത്താവിൽ നിന്നുള്ള ജ്ഞാനത്തിന് മാത്രമേ ഒരു പുരുഷനെ പരസ്ത്രീകളുടെ മുഖസ്തുതിയിൽ നിന്ന് രക്ഷിക്കാൻ കഴിയൂ; ഈ അന്യസ്ത്രീകൾ അവരുടെ ഭർത്താക്കന്മാരെ ഉപേക്ഷിക്കുകയും ദൈവത്തിൻ്റെ നിയമങ്ങൾ ലംഘിക്കുകയും ചെയ്തു. അവരുടെ വീടുകൾ നരകത്തിലേക്കും മരണത്തിലേക്കും ഉള്ള വഴിയിൽ കിടക്കുന്നു. അവയിൽ പ്രവേശിക്കുന്ന പുരുഷന്മാർ നാശത്തിലാണ്. ഇനിയൊരിക്കലും പഴയതുപോലെയാകില്ല. ഇതിനു പകരം ദൈവഭക്തനായ ഒരു മനുഷ്യൻ്റെ ചുവടുകൾ പിന്തുടരുക, ശരിയായ പാതയിൽ തുടരുക.

സദൃശവാക്യങ്ങൾ 3:3-6: സത്യസന്ധനും ദയയുള്ളവനുമായിരിക്കാൻ ഒരിക്കലും മറക്കരുത്. ഈ ഗുണങ്ങൾ മുറുകെ പിടിക്കുക. അവ നിങ്ങളുടെ ഹൃദയത്തിൽ ആഴത്തിൽ എഴുതുക. നിങ്ങൾക്ക് ദൈവത്തിൻ്റെയും മനുഷ്യരുടെയും പ്രീതിയും നല്ല വിവേചനത്തിനും സാമാന്യബുദ്ധിക്കുമുള്ള പ്രശസ്തിയും വേണമെങ്കിൽ, കർത്താവിൽ പൂർണ്ണമായി വിശ്വസിക്കുക. ഒരിക്കലും സ്വയം വിശ്വസിക്കരുത്. നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും, ദൈവത്തിന് പ്രഥമസ്ഥാനം നൽകുക. അവൻ നിങ്ങളെ നയിക്കുകയും നിങ്ങളുടെ പരിശ്രമങ്ങളെ വിജയകിരീടമണിയിക്കുകയും ചെയ്യും.

സദൃശവാക്യങ്ങൾ 4:23-27: എല്ലാറ്റിനുമുപരിയായി നിങ്ങളുടെ സ്നേഹം സൂക്ഷിക്കുക. കാരണം അവർ നിങ്ങളുടെ ജീവിതത്തിലെ മറ്റെല്ലാ കാര്യങ്ങളെയും സ്വാധീനിക്കുന്നു. ധാർമികബോധമില്ലാത്ത പെൺകുട്ടിയുടെ അശ്രദ്ധമായ ചുംബനം നിരസിക്കുക. അവളിൽ നിന്ന് അകന്നു നിൽക്കുക. നേരെ നോക്കൂ. തല തിരിക്കുക പോലും ചെയ്യരുത്. നിങ്ങളുടെ ചുവടുവയ്‌പ്‌ ശ്രദ്ധിക്കുക. നേരായ പാതയിൽ ഉറച്ചുനിൽക്കുക, സുരക്ഷിതരായിരിക്കുക. അങ്ങോട്ടോ ഇങ്ങോട്ടോ മാറരുത്. അപകടത്തിൽ നിന്ന് നിങ്ങളുടെ കാൽ പിന്നിലേക്ക് വലിക്കുക.

സദൃശവാക്യങ്ങൾ 5:3-14: അധാർമികയായ ഒരു പെൺകുട്ടിയുടെ ചുണ്ടുകൾ തേൻ പോലെ മധുരമാണ്; സുഗമമായ മുഖസ്തുതി കച്ചവടത്തിൽ അവളുടെ ഓഹരിയാണ്. എന്നാൽ പിന്നീട് ഇരുതലവാളിൻ്റെ മൂർച്ചയുള്ള കയ്പേറിയ മനസ്സാക്ഷി മാത്രമേ നിങ്ങൾക്ക് അവശേഷിക്കൂ. അവൾ നിങ്ങളെ മരണത്തിലേക്കും നരകത്തിലേക്കും നയിക്കും – കാരണം അവൾക്ക് ജീവിതത്തിൻ്റെ പാത അറിയില്ല. അവൾ ഒരു വളഞ്ഞ പാതയിലൂടെ ആടിയുലയുന്നു, അത് എവിടേക്കാണ് നയിക്കുന്നതെന്ന് പോലും അവൾ മനസ്സിലാക്കുന്നില്ല. യുവാക്കളേ, ഞാൻ പറയുന്നത് ഒരിക്കലും മറക്കരുത്: അവളിൽ നിന്ന് ഓടിപ്പോകുക. അവളുടെ പ്രലോഭനത്തിൽ അകപ്പെടാതിരിക്കാനും നിങ്ങളുടെ മാനം നഷ്ടപ്പെടാതിരിക്കാനും നിങ്ങളുടെ ജീവിതത്തിൻ്റെ ശേഷിപ്പ് ക്രൂരനും ദയയില്ലാത്തവനും നൽകാതിരിക്കാനും അവളുടെ വീടിനടുത്തേക്ക് പോകരുത്. ലൈംഗികമായി പകരുന്ന രോഗങ്ങൾ നിങ്ങളുടെ ശരീരത്തെ നശിപ്പിക്കുമ്പോൾ നിങ്ങൾ വേദനയിലും ലജ്ജയിലും ഇങ്ങനെ ഞരങ്ങും: “ഓ, ഞാൻ ശ്രദ്ധിച്ചിരുന്നെങ്കിൽ! ഞാൻ എൻ്റെ വഴിയേ പോയിരുന്നെങ്കിൽ! ഓ, എന്തുകൊണ്ട് ഞാൻ ഉപദേശം സ്വീകരിച്ചില്ല? എന്തുകൊണ്ട് ഞാൻ ഇത്ര മണ്ടനായി? ഇനി ഞാൻ പൊതു ജനത്തിൽ നിന്നുള്ള അപമാനം സഹിക്കേണ്ടി വരുമല്ലോ!”

സദൃശവാക്യങ്ങൾ 6:20-29: യുവാവേ, നിൻ്റെ അച്ഛനെയും അമ്മയെയും അനുസരിക്കുക. അവരുടെ നിർദ്ദേശങ്ങൾ മറക്കാതിരിക്കാൻ നിങ്ങളുടെ വിരലിൽ കെട്ടുക. അവരുടെ ഉപദേശം ശ്രദ്ധിക്കുക. എല്ലാ ദിവസവും രാത്രിയും അവരുടെ ആലോചന നിങ്ങളെ നയിക്കുകയും ദോഷത്തിൽ നിന്ന് രക്ഷിക്കുകയും ചെയ്യും. നിങ്ങൾ രാവിലെ ഉണരുമ്പോൾ, അവരുടെ നിർദ്ദേശങ്ങൾ നിങ്ങളെ പുതിയ ദിവസത്തിലേക്ക് നയിക്കട്ടെ. എന്തെന്നാൽ, അവരുടെ ഉപദേശം നിങ്ങളുടെ മനസ്സിൻ്റെ ഇരുണ്ട മൂലകളിലേക്ക് ചെല്ലൂന്ന ഒരു പ്രകാശകിരണമാണ്, അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകാനും നിങ്ങൾക്ക് നല്ല ജീവിതം നൽകാനും അവ ഉതകും. മോശപ്പെട്ട പെൺകുട്ടികളിൽ നിന്നും അവരുടെ മുഖസ്തുതികളിൽ നിന്നും അവരുടെ ഉപദേശം നിങ്ങളെ അകറ്റി നിർത്തും. ഈ പെൺകുട്ടികളുടെ സൗന്ദര്യത്തെ മോഹിക്കരുത്. അവരുടെ ‘പ്രണയകലഹം’ നിങ്ങളെ വശീകരിക്കാൻ അനുവദിക്കരുത്. അത്തരം പെൺകുട്ടികൾ ഒരു പുരുഷനെ ദാരിദ്ര്യത്തിലേക്ക് കൊണ്ടുവരും, അത് അവൻ്റെ ജീവൻ തന്നെ നഷ്ടപ്പെടുത്തിയേക്കാം. ഒരു മനുഷ്യൻ തൻ്റെ നെഞ്ചിൽ തീ വഹിച്ചാൽ പൊള്ളാതിരിക്കുമോ? ചൂടുള്ള കനലിൽ നടക്കാനും കാലിൽ പൊള്ളലേൽക്കാതിരിക്കാനും അവനു കഴിയുമോ? വ്യഭിചാരം ചെയ്യുന്ന പുരുഷൻ്റെ കാര്യവും അങ്ങനെ തന്നെ. അവൻ്റെ പാപത്തിന് അവൻ ശിക്ഷിക്കപ്പെടാതെ പോകയില്ല.

സദൃശവാക്യങ്ങൾ 6:32-35: വ്യഭിചാരം ചെയ്യുന്ന മനുഷ്യൻ തീർത്തും വിഡ്ഢിയാണ്, കാരണം അവൻ സ്വന്തം ആത്മാവിനെ നശിപ്പിക്കുന്നു. മുറിവുകളും നിരന്തര അപമാനവും അത്തരമൊരു മനുഷ്യൻ്റെ ഓഹരിയായിരിക്കും.

സദൃശവാക്യങ്ങൾ 7:1-27: മകനേ, എൻ്റെ ഉപദേശം അനുസരിക്കുക. അത് എപ്പോഴും മനസ്സിൽ സൂക്ഷിക്കുകയും അതിൽ ഉറച്ചുനിൽക്കുകയും ചെയ്യുക. നിങ്ങളുടെ ഏറ്റവും വിലയേറിയ സ്വത്തായി എൻ്റെ വാക്കുകൾ കാത്തുസൂക്ഷിക്കുക. അവ എഴുതുകയും നിങ്ങളുടെ ഹൃദയത്തിൽ ആഴത്തിൽ സൂക്ഷിക്കുകയും ചെയ്യുക. ജ്ഞാനത്തെ ഒരു പ്രണയിനിയെപ്പോലെ സ്നേഹിക്കുക. പെൺകുട്ടികളുമായുള്ള ബന്ധത്തിൽ നിന്ന് – അവരുടെ മുഖസ്തുതി കേൾക്കുന്നതിൽ നിന്ന് – അത് നിങ്ങളെ തടയട്ടെ. ഒരു ദിവസം, ഒരു സാമാന്യബുദ്ധിയില്ലാത്ത ഒരു ചെറുപ്പക്കാരൻ, തെരുവിലൂടെ വഴിപിഴച്ച ഒരു പെൺകുട്ടിയുടെ വീട്ടിലേക്ക് സന്ധ്യാസമയത്ത് നടക്കുന്നത് ഞാൻ കണ്ടു. അവൾ അവനെ സമീപിച്ചു, നേർമയുള്ള, വശീകരിക്കുന്ന വസ്ത്രം ധരിച്ചിരുന്നു അവൾ. അവൾ അവനെ ചുറ്റിപ്പിടിച്ച് ചുംബിച്ചു, വശീകരിക്കുന്ന നോട്ടത്തോടെ അവൾ പറഞ്ഞു, “ഞാൻ നിന്നെ അന്വേഷിച്ചു വരികയായിരുന്നു, ഇതാ നീ! എന്നോടൊപ്പം വീട്ടിലേക്ക് വരൂ, ഞാൻ നിനക്കൊരു അത്താഴം ശരിയാക്കാം, അതിനുശേഷം – നമുക്ക് നമ്മുടെ സ്നേഹം പങ്കിടാം.” അങ്ങനെ അവൾ അവളുടെ കൊഞ്ചിയുള്ള സംസാരം കൊണ്ടും മറ്റും അവനെ വശീകരിച്ചു. അവളുടെ മുഖസ്തുതിയെ ചെറുക്കാൻ അവനു കഴിഞ്ഞില്ല. കശാപ്പുകാരൻ്റെ അടുത്തേക്ക് പോകുന്ന കാളയെപ്പോലെയോ, ഹൃദയത്തിൽ അമ്പു തറച്ചു് കൊല്ലപ്പെടാൻ കാത്തിരിക്കുന്ന പക്ഷിയെപ്പോലെയോ അവൻ അവളെ അനുഗമിച്ചു. ഒരു കെണിയിൽ വീണ തൻ്റെ വിധി എന്തെന്നറിയാത്ത പക്ഷിയെപ്പോലെ അവൻ അവിടെ കാത്തിരിക്കുന്നു. യുവാക്കളേ, ഞാൻ പറയുന്നത് ശ്രദ്ധിക്കുക. കേൾക്കുക മാത്രമല്ല അനുസരിക്കുക. നിങ്ങളുടെ ആഗ്രഹങ്ങൾ കൈവിട്ടുപോകാൻ അനുവദിക്കരുത്. അവളെക്കുറിച്ച് ചിന്തിക്കാൻ നിങ്ങളെ അനുവദിക്കരുത്. അവളുടെ അടുത്തേക്ക് പോകരുത്. അവൾ നിങ്ങളെ പ്രലോഭിപ്പിക്കുകയും വശീകരിക്കുകയും ചെയ്യാതിരിക്കാൻ അവൾ നടക്കുന്നിടത്ത് നിന്ന് മാറി നിൽക്കുക. നിങ്ങൾക്ക് നരകത്തിലേക്കുള്ള വഴി കണ്ടെത്തണമെങ്കിൽ, അവളുടെ വീട് നോക്കുക.

അധ്യായം 18

ജഡവും പഴയ മനുഷ്യനും

ഒരു മനുഷ്യനെന്ന നിലയിൽ യേശുവിന് സ്വന്ത ഇഷ്ടം ഉണ്ടായിരുന്നു. എന്നാൽ അവൻ ഒരിക്കലും സ്വന്ത ഇഷ്ടം ചെയ്തില്ല. അവൻ എല്ലായ്‌പ്പോഴും തൻ്റെ സ്വന്ത ഇഷ്ടത്തെ ക്രൂശിച്ചു, അതിനാൽ ദൈവിക സ്വഭാവം അവൻ്റെ ജീവിതത്തെ ഭരിച്ചു. വീണ്ടും ജനിക്കുമ്പോൾ നമുക്ക് ദൈവിക സ്വഭാവം ലഭിക്കുന്നു. എന്നാൽ നമ്മുടെ ഉള്ളിലെ ആ ദൈവിക സ്വഭാവം പ്രകടിപ്പിക്കപ്പെടുകയോ അടിച്ചമർത്തപ്പെടുകയോ ചെയ്യുന്നത് നാം ജഡത്തെ ക്രൂശിക്കുമോ ഇല്ലയോ എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ഗലാത്യർ 5:17-ൽ പരാമർശിച്ചിരിക്കുന്ന പരിശുദ്ധാത്മാവും ജഡവും തമ്മിലുള്ള സംഘർഷമാണിത്.

പലർക്കും ജഡവും പഴയ മനുഷ്യനും തമ്മിൽ ആശയക്കുഴപ്പം ഉണ്ട്. പഴയ മനുഷ്യനും പുതിയ മനുഷ്യനും സ്വഭാവങ്ങളാണ് – ആദ്യത്തേത് മാനുഷികം (ആദാമികം). രണ്ടാമത്തേത് ദൈവികം. ജഡം എന്നാൽ നമ്മെ പ്രലോഭിപ്പിക്കുന്ന ആഗ്രഹങ്ങളുടെ കലവറയാണ്. ഈ ആഗ്രഹങ്ങൾ നിങ്ങളുടെ വീട്ടിൽ (നിങ്ങളുടെ ഹൃദയത്തിൽ) പ്രവേശിക്കുന്നതിനായി നിങ്ങളുടെ വാതിലിൽ (നിങ്ങളുടെ ഇഷ്ടം) വന്ന് മുട്ടുന്ന (പ്രലോഭനം) കൊള്ളക്കാരെ പോലെയാണ്. പഴയ, അവിശ്വസ്തനായ ദാസൻ (പഴയ മനുഷ്യൻ, ആദാമിക സ്വഭാവം) അവയ്ക്കായി വാതിൽ തുറക്കാറുണ്ടായിരുന്നു. ദൈവം ഇപ്പോൾ ആ പഴയ മനുഷ്യനെ ക്രൂശിച്ചിരിക്കുന്നു (റോമർ 6:6), പകരം ഒരു പുതിയ ദാസനെ (പുതിയ മനുഷ്യൻ, ദൈവിക സ്വഭാവം) ഇപ്പോൾ നമ്മുടെ ഉള്ളിൽ വച്ചിട്ടുണ്ട്. ഇതേസമയം കൊള്ളക്കാർ (ജഡം) അതേപടി തുടരുന്നു. എന്നാൽ പുതിയ മനുഷ്യൻ ശരിയായി ഭക്ഷണം കഴിക്കുന്നില്ലെങ്കിൽ, അയാൾക്ക് വാതിൽ അടയ്ക്കാനുള്ള ശക്തി ലഭിക്കുകയില്ല. അപ്പോൾ വിശ്വാസി പാപത്തിൽ വീഴുന്നു, അവൻ അതിനായി ആഗ്രഹിക്കാത്തപ്പോഴും.

യേശു ഒരു മനുഷ്യനെന്ന നിലയിൽ “അനുസരണം പഠിച്ചു” (എബ്രാ. 5:8), കാരണം സ്വർഗ്ഗത്തിൽ ദൈവമെന്ന നിലയിൽ അവിടുത്തേക്ക്‌ അനുസരണം പഠിക്കാൻ കഴിയുമായിരുന്നില്ല – രാജാക്കന്മാർക്ക് അനുസരണം പഠിക്കാൻ കഴിയാത്തതുപോലെ. എന്നാൽ യേശുവിന് നമുക്കു വേണ്ടതുപോലെ ദൈവിക സ്വഭാവം നേടേണ്ടതില്ല. കാരണം ജനനം മുതൽ ആ സ്വഭാവം യേശുവിനുണ്ടല്ലോ. എന്നാൽ വിശ്വസ്തതയോടെ ജഡത്തെ ക്രൂശിച്ചതിനാൽ, അവിടുന്നു ജ്ഞാനത്തിൽ വളർന്നു – അത് ഒരു മനുഷ്യനെന്ന നിലയിൽ വിവിധ സാഹചര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാമെന്നും വിവിധ പ്രലോഭനങ്ങളെ എങ്ങനെ തരണം ചെയ്യാമെന്നും ഉള്ള അറിവാണ്. “യേശു അനുസരണം പഠിച്ചു” എന്ന് പറയുമ്പോൾ അർത്ഥമാക്കുന്നത് ഇതാണ്.

യേശുവിൻ്റെ ജീവിതത്തിലേക്ക് നോക്കുകയും അവനുമായി, അവനുമായി മാത്രം, നമ്മെത്തന്നെ താരതമ്യം ചെയ്യുകയും ചെയ്യുക എന്നതാണ് എല്ലായ്‌പ്പോഴും എളിമയോടെ നിലകൊള്ളാനുള്ള ഏക മാർഗം.

എന്നാൽ യേശു തൻ്റെ വ്യക്തിത്വത്തിൽ എപ്പോഴും ഭൂമിയിൽ ദൈവമായിരുന്നു എന്നതും നാം മനസ്സിൽ കരുതണം. അതുകൊണ്ടാണ് നമുക്ക് സാധിക്കാത്ത ആരാധന അവൻ സ്വീകരിച്ചത്. ഉദാഹരണത്തിന്: ഉറുമ്പുകളെ സഹായിക്കാൻ നിങ്ങൾ ഒരു ഉറുമ്പായി മാറിയാലും, നിങ്ങൾ അപ്പോഴും നിങ്ങളിൽ തന്നെ ഒരു വ്യക്തിയായിരിക്കും. എന്നാൽ നിങ്ങൾക്ക് ഒരു ഉറുമ്പിൻ്റെ എല്ലാ പരിമിതികളും പ്രലോഭനങ്ങളും വിഭവങ്ങളും കഴിവുകളും ഉണ്ടായിരിക്കും. നിങ്ങളെന്ന വ്യക്തി മാറില്ല, പക്ഷേ നിങ്ങളുടെ കഴിവുകൾ മാറും.

യേശുവിൻ്റെ സ്വഭാവം തല നാരിഴകീറി വിശകലനം ചെയ്യാതിരിക്കുന്നതാണ് നല്ലത്. അവൻ നമ്മെപ്പോലെ പ്രലോഭിപ്പിക്കപ്പെട്ടെങ്കിലും ജയിച്ചുവെന്ന് അറിഞ്ഞാൽ മതി – നമുക്കും അവൻ്റെ ചുവടുകൾ പിന്തുടർന്ന് ജയിക്കാം. നമ്മുടെ ദഹനവ്യവസ്ഥ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് വിശദീകരിക്കാൻ കഴിയുന്നില്ലെങ്കിലും നമുക്ക് ഭക്ഷണം ദഹിപ്പിക്കാനാകും. ഇക്കാര്യങ്ങൾ വിശകലനം ചെയ്യുന്നവർ ചിലപ്പോൾ വഴിതെറ്റിപ്പോകുന്നു. നിങ്ങൾ ചെയ്യേണ്ടത് പ്രലോഭനങ്ങളിൽ നിന്ന് ഓടിപ്പോകുകയും ദൈവത്തിൻ്റെ കൽപ്പനകൾ അനുസരിക്കുകയും ചെയ്യുക എന്നതു മാത്രമാണ്.

വിനയവും ദൈവഭയവും

എളിമയും ദൈവഭയവും എപ്പോഴും ഒരുമിച്ചാണ് പോകുന്നത് (സദൃ. 22:4 കാണുക). യഥാർത്ഥ എളിമയുള്ള വ്യക്തിയുടെ ലക്ഷണം അവൻ ദൈവത്തെയും ഭയപ്പെടുന്നു എന്നതാണ്. നമ്മൾ ദൈവത്തെ ആത്മാർത്ഥമായി ഭയപ്പെടുന്നു എന്നതിൻ്റെ തെളിവ് നമ്മെക്കുറിച്ച് നമുക്ക് താഴ്ന്ന ചിന്തകൾ ഉണ്ടാകും എന്നതാണ്.

യേശു ദൈവഭയത്തിൻ്റെ ആത്മാവിനാൽ നിറഞ്ഞു, ഇത് അവനെ “ദൈവഭയത്താൽ സുഗന്ധപൂരിതനാക്കി, അതിനാൽ താൻ കണ്ടതും കേട്ടതുമായ കാര്യങ്ങളിലൂടെ തനിക്ക് ലഭിച്ച ധാരണകളാൽ അവൻ ഒരിക്കലും കാര്യങ്ങളെ വിലയിരുത്തില്ല” (യെശ. 11:2 , 3). നാം വിനയമില്ലാത്തവരും ദൈവത്തെ ഭയപ്പെടാത്തവരുമാകുമ്പോൾ, മറ്റുള്ളവരെ കുറിച്ചും നാം കേട്ടിട്ടുള്ളതോ കണ്ടിട്ടുള്ളതോ ആയ വിവിധ സാഹചര്യങ്ങളെക്കുറിച്ചുമുള്ള അഭിപ്രായങ്ങൾ രൂപപ്പെടുത്താൻ (പ്രകടിപ്പിക്കാൻ പോലും) വേഗത്തിൽ തയ്യാറാകും. ദൈവഭക്തിയുടെ ഒരു അടയാളം എന്തെന്നാൽ, നാം “കേൾക്കാൻ വേഗതയുള്ളവരും സംസാരിക്കാൻ സാവധാനതയുള്ളവരുമാണ്” (യാക്കോ. 1:19) എന്നതാണ്. അതുപോലെ ദൈവഭക്തരുടെ മറ്റൊരു പ്രത്യേകത അവർ ഒരു അഭിപ്രായം രൂപീകരിക്കാൻ താമസമുള്ളവരും, ദൈവത്തിന് പറയാനുള്ളത് ആദ്യം കേൾക്കുന്നതുവരെ, മറ്റുള്ളവരോട് ഒരു അഭിപ്രായം പറയാൻ തയ്യാറാകാത്തവരുമാണ് എന്നതാണ്.

ഒരു കാര്യം ചെയ്യാൻ നിങ്ങൾക്ക് അതിയായ ആഗ്രഹമുണ്ടെങ്കിൽ, നിങ്ങളുടെ മനസ്സാക്ഷിയെ ത്യപ്തിപ്പെടുത്താൻ വേണ്ടി ഹ്രസ്വമായി പ്രാർത്ഥിച്ച ശേഷം ഹ്യദയത്തിൽ സമാധാനമുണ്ടെന്നും അതുകൊണ്ട് അത് ദൈവഹിതമാണെന്നും സ്വയം കരുതി വഞ്ചിക്കപ്പെടാൻ നിങ്ങൾക്ക് കഴിയും. തുടർന്നു മുന്നോട്ട് പോയി അത് ചെയ്യും! അങ്ങനെ നിങ്ങൾക്ക് ദൈവഹിതം പൂർണ്ണമായും നഷ്ടപ്പെടുത്താൻ കഴിയും. ഓർക്കുക: നിങ്ങൾ എടുക്കേണ്ട തീരുമാനം കൂടുതൽ പ്രധാനമാകുന്തോറും നിങ്ങൾ ദൈവത്തിനായി കൂടുതൽ കാത്തിരിക്കണം. നിങ്ങൾ അന്തിമമായി തീരുമാനിക്കുന്നതിന് മുമ്പ്, നിങ്ങളുടെ മാതാപിതാക്കളോട്, ഞങ്ങളോട്, കൂടിയാലോചിക്കുക.

ദൈവത്തെ ശ്രവിക്കാനുള്ള ശിക്ഷണം

ജഡം അടിസ്ഥാനപരമായി അലസതയുള്ളതും സുഖവും ആശ്വാസവും ഇഷ്ടപ്പെടുന്നതുമാണ്. അതിൽ വഞ്ചിതരാകരുത്. ദൈവഹിതം കണ്ടെത്താൻ ശ്രമിക്കുമ്പോൾ, നിങ്ങളുടെ ഇന്ദ്രിയങ്ങളിലൂടെ നിങ്ങൾക്ക് വരുന്ന ധാരണ നിങ്ങൾ നിരസിക്കണം. നിങ്ങളുടെ ചിന്തയും ദൈവത്തിൻ്റെ ചിന്തകളും തമ്മിൽ ഭൂമിയും ആകാശവും തമ്മിൽ ഉള്ളത്ര വ്യത്യാസമുണ്ട് (യെശ.55:8, 9). കാര്യങ്ങൾ ചെയ്യുന്ന ദൈവത്തിൻ്റെ രീതി നിങ്ങളുടേതിനേക്കാൾ വളരെ ഉയർന്നതാണ്. അതുകൊണ്ടാണ് നിങ്ങൾ അവനു കീഴടങ്ങാൻ ദൈവം ആഗ്രഹിക്കുന്നത് – അവൻ്റെ ഏറ്റവും മികച്ചത് നേടുന്നതിന്.

കോളജിലെ വിദ്യാർത്ഥികൾ എന്ന നിലയിൽ, പ്രാർത്ഥനയിൽ ചെലവഴിക്കാൻ നിങ്ങൾക്ക് കൂടുതൽ സമയം ഇല്ലായിരിക്കാം. എന്നാൽ തീരുമാനങ്ങൾ എടുക്കുന്നതിൽ കർത്താവിനെ കാത്തിരിക്കുന്ന മനോഭാവം നിങ്ങൾക്കുണ്ടായിരിക്കണം. അതിനാൽ എല്ലാ ദിവസവും ദൈവത്തോടൊപ്പം കുറച്ച് മിനിറ്റ് ചെലവഴിക്കാൻ സ്വയം അച്ചടക്കം പാലിക്കുക – രാവിലത്തെ ആദ്യ കാര്യം അതായിരിക്കട്ടെ. രാവിലെ അത് സാധ്യമല്ലെങ്കിൽ, പകൽ സമയത്ത്. അല്ലാത്തപക്ഷം, നിങ്ങൾക്ക് ലഭിക്കുന്ന ധാരണകൾ നിങ്ങളുടെ ജീവിതത്തെക്കുറിച്ചുള്ള ദൈവഹിതത്തിൽ നിന്ന് നിങ്ങളെ വഴിതെറ്റിക്കും.

എല്ലാ ദിവസവും നിങ്ങളുമായി ആശയവിനിമയം നടത്താൻ ദൈവം ആഗ്രഹിക്കുന്നു. ബൈബിളിൻ്റെ ആദ്യ പേജിൽ നിന്നും ലഭിക്കുന്ന സന്ദേശം ഇതാണ്: “ആദ്യ ദിവസം ദൈവം സംസാരിച്ചു…. രണ്ടാം ദിവസം ദൈവം സംസാരിച്ചു……. മൂന്നാമത്തേതിൽ,. …….നാലാം ദിവസം,……..അഞ്ചാമത്തെയും ആറാമത്തെയും ദിവസങ്ങളിൽ ദൈവം സംസാരിച്ചു “. ഓരോ ദിവസവും ദൈവം സംസാരിച്ചപ്പോൾ എന്തെങ്കിലും സംഭവിച്ചു, അതിൻ്റെ അവസാന ഫലം “വളരെ നല്ലത്” ആയിരുന്നു. നിങ്ങൾ ദിവസവും ദൈവത്തെ ശ്രവിച്ചാൽ നിങ്ങളുടെ ജീവിതത്തിലും അങ്ങനെയാകുകയില്ലേ? യേശു പറഞ്ഞു, “ദൈവത്തിൻ്റെ വായിൽനിന്നു പുറപ്പെടുന്ന എല്ലാ വാക്കുകളാലും മനുഷ്യൻ ജീവിക്കും” (മത്താ. 4:3). നിങ്ങൾ എല്ലാ ദിവസവും നിങ്ങളുടെ ജീവിതത്തിൽ ദൈവത്തെ ഒന്നാമതാക്കിയില്ലെങ്കിൽ, പിന്മാറിപ്പോകുന്നതു വളരെ എളുപ്പമായിരിക്കും.

“ദൈവത്തെ കേൾക്കുക” എന്നതുകൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത് ബൈബിൾ വായിക്കുക മാത്രമല്ല, പകരം ദിവസം മുഴുവനും നിങ്ങളുടെ മനസ്സാക്ഷിക്കുള്ളിൽ പരിശുദ്ധാത്മാവിൻ്റെ ശബ്ദം ശ്രവിക്കുന്നതാണ്, അങ്ങനെ നിങ്ങൾക്ക് അവനു പ്രസാദമുള്ളതു ചെയ്യുകയും അവനെ അപ്രീതിപ്പെടുത്തുന്നവ ഒഴിവാക്കുകയും ചെയ്യാം.

ദൈവം എപ്പോഴും നമ്മുടെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകാൻ ആഗ്രഹിക്കുന്നു. എന്നാൽ ഒരു ഉത്തരത്തിനായി നാം അവനെ ആത്മാർത്ഥമായി കാത്തിരിക്കണം. ചിലപ്പോൾ അവൻ്റെ ഉത്തരം “ഇല്ല” എന്നായിരിക്കാം. ചിലപ്പോൾ അത് “കാത്തിരിക്കാം” എന്നായിരിക്കാം. ചുവപ്പും മഞ്ഞയും പച്ചയും ഉള്ള ട്രാഫിക് ലൈറ്റുകൾ പോലെ, ദൈവത്തിൻ്റെ ഉത്തരം “ഇല്ല”, “കാത്തിരിക്കുക” അല്ലെങ്കിൽ “അതെ” എന്നായിരിക്കാം.

നാം മറ്റുള്ളവരുടെ മേൽ ഭാരിച്ച ഭാരം ചുമത്തുകയോ (അവരോട് ഏറെ ആവശ്യപ്പെടുകയോ), അല്ലെങ്കിൽ മറ്റുള്ളവരുടെ നേരെ വിരൽ ചൂണ്ടുകയോ അല്ലെങ്കിൽ മറ്റുള്ളവരെ ചീത്ത പറയുകയോ ചെയ്താൽ നമ്മുടെ ആത്മീയ ചെവികളും ബധിരമാകും (യെശ.58:9 കാണുക). ഈ തിന്മകൾ നാം ഒഴിവാക്കണം. അപ്പോൾ നമുക്ക് ദൈവത്തെ വ്യക്തമായി കേൾക്കാൻ കഴിയും.

പ്രാർത്ഥന ദൈവത്തോട് സംസാരിക്കുക മാത്രമല്ല, അവനെ ശ്രവിക്കുക കൂടിയാണ്. അവനോട് സംസാരിക്കുന്നതിനെക്കാൾ പ്രധാനമാണ് കേൾക്കുന്നത്. ഓർക്കുക: നിങ്ങൾ പ്രായമേറിയ, ദൈവഭക്തനായ ഒരു വ്യക്തിയുമായി ഫോണിൽ സംസാരിക്കുകയാണെങ്കിൽ, നിങ്ങൾ സംസാരിക്കുന്നതിനേക്കാൾ വളരെയധികം അദ്ദേഹം പറയുന്നതു ശ്രദ്ധിക്കും. യഥാർത്ഥ പ്രാർത്ഥനയിലും അങ്ങനെയായിരിക്കണം – നിങ്ങൾ അവനോട് സംസാരിക്കുന്നതിനേക്കാൾ കൂടുതൽ ദൈവത്തെ കേൾക്കണം.

അധ്യായം 19

സൗഹൃദം, കൗൺസിലിംഗ്, സംഭാഷണങ്ങൾ

നിങ്ങളുടെ സുഹൃത്തുക്കളുമായി സഞ്ചരിക്കുമ്പോൾ അവർ സംശയാസ്പദമായ സ്ഥലങ്ങളിലേക്ക് പോകുന്നുവെന്ന് തോന്നിയാൽ അവരിൽ നിന്ന് മാറിപ്പോകാൻ നിങ്ങൾക്ക് ധൈര്യമുണ്ടായിരിക്കണം. അതിനർത്ഥം നിങ്ങളുടെ മുറിയിൽ തനിച്ചായിരിക്കണമെന്നാണെങ്കിൽ പോലും, അത്തരം സുഹൃത്തുക്കളിൽ നിന്ന് ശരിയായ സമയത്ത് പിരിഞ്ഞുപോകുക. അവരോട് “ഇല്ല” എന്ന് പറയാനുള്ള ധൈര്യം ദൈവത്തോട് ചോദിക്കുക. ഒട്ടുമിക്ക ചെറുപ്പക്കാർക്കും തനിയെയായിരിക്കുമ്പോൾ ഒരു നിയന്ത്രണവുമില്ല. അതിനാൽ നിങ്ങളുടെ കൂട്ടുകാരെ ശ്രദ്ധിക്കുക.

തീത്തോസ് (2:6, ലിവിംഗ് ബൈബിൾ), യുവാക്കൾക്ക് നൽകിയ രണ്ട് ഉദ്ബോധനങ്ങൾ നാം വായിക്കുന്നു: “(1) വിവേകത്തോടെ പെരുമാറുക (2) ജീവിതത്തെ ഗൗരവമായി എടുക്കുക”. ആ രണ്ടു പ്രബോധനങ്ങളും എപ്പോഴും മനസ്സിൽ സൂക്ഷിക്കുക. മിക്ക “ക്രിസ്തീയ” യുവാക്കളും ഇക്കാലത്ത് ഉപരിപ്ലവമായ മതാത്മകതയോടെ, ആഴം കുറഞ്ഞതും ഉല്ലാസഭരിതവുമായ ജീവിതം നയിക്കുന്നു. അവർക്ക് നിത്യതയിൽ വളരെയധികം ഖേദമുണ്ടാകാൻ പോകുന്നു. നിങ്ങളുടെ ചുറ്റുമുള്ള ക്രിസ്ത്യാനികളുടെ നിലവാരങ്ങളാൽ സ്വാധീനിക്കപ്പെടരുത്. കൂടുതൽ ഗൗരവം, വലിയ ത്യാഗം, കൂടുതൽ ദൈവഭക്തി എന്നിവയിലേക്ക് നിങ്ങൾ അവരെ സ്വാധീനിക്കണം. ഇത് ഗൗരവമായി എടുക്കുക.

ദൈവവചനത്തിൻ്റെ മാനദണ്ഡങ്ങൾ അംഗീകരിക്കാൻ ആഗ്രഹിക്കാത്ത ആളുകളെ അവ ബോധ്യപ്പെടുത്താൻ നിങ്ങളുടെ സമയം പാഴാക്കരുത്. സ്വന്തം ഇഷ്ടം ചെയ്യാനും സ്വന്തം സന്തോഷം തേടാനും ആഗ്രഹിക്കുന്നവർ ഭൂമിയിലെ ദുരിതപൂർണമായ ജീവിതത്തിനും അതിനുശേഷം നരകത്തിനും വിധിക്കപ്പെട്ടവരാണ്. അത്തരക്കാരെ അവരുടെ സ്വന്തം ഇച്ഛാശക്തി ഉപേക്ഷിക്കാൻ നമുക്ക് നിർബന്ധിക്കാനാവില്ല. അവർ അന്വേഷിക്കുന്നത് അവരുടെ പാപകരമായ വഴികൾക്കുള്ള അനുമതിയാണ്. ദൈവവചനം പഠിപ്പിക്കുന്നത് അംഗീകരിക്കാൻ അവർ തയ്യാറാകാത്തതിനു കാരണം സഭകളിലെ നിലവാരം കുറഞ്ഞതാണ്, അതിൻ്റെ ഫലമായി ആളുകൾ ദൈവഭയമില്ലാതെ ജീവിക്കുന്നു. ദൈവവചനത്തോടുള്ള അനുസരണക്കേട് തീർത്തും തിന്മയായും പൈശാചികമായും കാണുന്നില്ലെങ്കിൽ, ആളുകൾ എന്നും പാപവുമായി കളിച്ചുകൊണ്ടിരിക്കും. എന്നാൽ ആത്മാർത്ഥതയുള്ളവരെ ദൈവം ദുഷ്ടൻ്റെ പിടിയിൽ നിന്ന് വിടുവിക്കും. മറ്റുള്ളവരെ സാത്താൻ നശിപ്പിക്കും.

ആളുകളുമായി, പ്രത്യേകിച്ച് ക്രിസ്തീയ പരീശന്മാരുമായുള്ള നിങ്ങളുടെ സംഭാഷണങ്ങളിൽ ജ്ഞാനികളായിരിക്കുക! പ്രയോജനമില്ലാത്ത എല്ലാ സംഭാഷണങ്ങളും ഒഴിവാക്കുക. നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും കുറിച്ചുള്ള സ്വകാര്യ വിവരങ്ങൾ അറിയാൻ ചില ആളുകൾക്ക് ആകാംക്ഷയുണ്ടായേക്കാം. അവരുടെ ജിജ്ഞാസ തൃപ്തിപ്പെടുത്തരുത്. അവരോട് പറയുക, “ഞാൻ ആ കാര്യങ്ങളെ കുറിച്ച് സംസാരിക്കില്ല”. “പ്രാവുകളെപ്പോലെ നിരുപദ്രവകാരികളും സർപ്പങ്ങളെപ്പോലെ ജ്ഞാനികളും” ആയിരിക്കാനാണ് യേശു നമ്മോട് പറഞ്ഞത്.

പിന്നെ ഒരിക്കലും പെൺകുട്ടികളെ ഉപദേശിക്കാൻ പോകരുത്. സഹോദരിമാരേക്കാൾ കൂടുതൽ സഹോദരന്മാരുമായുള്ള കൂട്ടായ്മ തേടുക.

ഏതെങ്കിലും വിധത്തിൽ നിങ്ങളെ കുടുക്കാൻ ശ്രമിക്കുന്നവരെ സൂക്ഷിക്കുക. മറ്റുള്ളവർക്കുള്ള കത്തിൽ നിങ്ങൾ എഴുതുന്നത് ശ്രദ്ധിക്കുക. അവർ നിങ്ങളുടെ കത്തുകൾ സൂക്ഷിച്ചുവയ്ക്കുകയും ഒരു ദിവസം നിങ്ങളുമായി പിണങ്ങിയാൽ നിങ്ങളെ അവ ഉപയോഗപ്പെടുത്തി കുറ്റപ്പെടുത്തുകയും ചെയ്യും. വഞ്ചിതരാകരുത്. എല്ലാ കാര്യങ്ങളിലും ജാഗ്രത പാലിക്കുക.

ബിരുദം നേടാനുള്ള ശ്രമത്തിൽ, നിങ്ങൾ ആത്മീയമായി നഷ്‌ടപ്പെടരുതെന്ന് എനിക്ക് നിർബന്ധമുണ്ട്. നിങ്ങളുടെ ക്രിസ്തീയ വിശ്വാസം ഒരിക്കലും നിങ്ങളുടെ ജീവിതത്തിൽ കേവലം ഒരു അനുബന്ധമായി മാറരുത്. നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും അത് എല്ലായ്പ്പോഴും ജീവിതത്തിൻ്റെ കേന്ദ്രമായിരിക്കണം. ഇന്നത്തെ ഭൂരിഭാഗം വിശ്വാസികളും അവരുടെ മനസ്സാക്ഷിയെ ലഘൂകരിക്കുന്നതിന്, ഞായറാഴ്ചകളിൽ അവരുടെ ജീവിതത്തിൽ അൽപ്പം മതം കൂട്ടിച്ചേർക്കുകയും മിക്ക സമയത്തും സ്വന്തം കാര്യം മാത്രം നോക്കുകയും ചെയ്യുന്നു. അങ്ങനെ അവർ ദൈവത്തിന് അവൻ്റെ അവകാശം നൽകിയതായി കണക്കാക്കുന്നു. നമുക്കുവേണ്ടി എല്ലാം തന്നവന് എന്തൊരു അപമാനമാണത്!

ആ ദിവസം നിങ്ങൾ എടുത്ത തീരുമാനങ്ങൾ, ആ ദിവസം നിങ്ങളുടെ ജീവിതത്തിനായി നിങ്ങൾ നിശ്ചയിച്ച മുൻഗണനകൾ, ആ ദിവസം നിങ്ങളുടെ മനസ്സിലേക്ക് പ്രവേശിക്കാൻ അനുവദിച്ച കാര്യങ്ങൾ (പ്രത്യേകിച്ച് നിങ്ങളുടെ കണ്ണുകളിലൂടെ, ടിവിയിലൂടെ) എന്നിവയുടെ അടിസ്ഥാനത്തിൽ നിങ്ങൾക്ക് സന്തോഷമോ പശ്ചാത്താപമോ ഉണ്ടാകുമെന്ന് ഓർത്ത് ഓരോ ദിവസവും നിങ്ങൾ ജീവിക്കണം. ദിവസവും നിങ്ങളുടെ ബൈബിൾ വായിക്കുക. നിങ്ങൾ അവരിൽ നിന്ന് വ്യത്യസ്തരാണെന്ന് നിങ്ങളോടൊപ്പം ഹോസ്റ്റലിലെ മുറി പങ്കിടുന്നവർ കാണട്ടെ.

“ദിവസം മുഴുവനും കർത്താവിനെ ഭയപ്പെട്ടു ജീവിക്കുവിൻ” (സദൃ. 23:17-KJV). എവിടെയോ ഒന്ന് അശ്രദ്ധമായി വഴുതിപ്പോയതിൻ്റെ പേരിൽ ആജീവനാന്ത പശ്ചാത്താപം ഉണ്ടാകരുത്.

നിങ്ങൾ എപ്പോഴും കർത്താവിനുവേണ്ടി പൂർണ്ണഹൃദയമുള്ളവരായി കാണാൻ ഞങ്ങൾ നിങ്ങളുടെ മാതാപിതാക്കളെന്ന നിലയിൽ ആഗ്രഹിക്കുന്നു. അതാണ് ഞങ്ങളുടെ ഒരേയൊരു ആഗ്രഹവും താല്പര്യവും. അതിനായി ഞങ്ങൾ നിരന്തരം പ്രാർത്ഥിക്കുന്നു. ദൈവം ഞങ്ങളുടെ പ്രാർത്ഥന കേൾക്കുകയും ഉത്തരം നൽകുകയും ചെയ്യുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. നിങ്ങളിൽ ആരെയും സമ്പന്നരോ പ്രശസ്തരോ അല്ലെങ്കിൽ ഈ ലോകത്തിൻ്റെ ദൃഷ്ടിയിൽ മഹത്തായ എന്തെങ്കിലും ചെയ്യുന്നവരോ ആയി കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. നിങ്ങളെ എപ്പോഴും യേശുവിൻ്റെ ജ്വലിക്കുന്ന സാക്ഷികളായി കാണാൻ മാത്രമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.

മറ്റൊരു യേശു

ഈ ലോകത്തിലെ എല്ലാം ഉപേക്ഷിച്ച് അതെല്ലാം “ചവറുകൾ” ആയി കണക്കാക്കിയ ശേഷമാണ് താൻ ക്രിസ്തുവിനെ നേടിയതെന്ന് പൗലോസ് പറഞ്ഞു (ഫിലി. 3:8). വലിയ വിലയുള്ള മുത്ത് വാങ്ങണമെങ്കിൽ, കച്ചവടക്കാരൻ തനിക്കുള്ളതെല്ലാം വിൽക്കണമെന്ന് യേശു പറഞ്ഞു (മത്താ. 13:46). അങ്ങനെയെങ്കിൽ, ഇന്നത്തെ പല ‘ക്രിസ്ത്യാനികൾ’ക്കും ലൗകികമായ എല്ലാറ്റിനോടും ഉള്ള ആസക്തി ഉപേക്ഷിക്കാതെ തന്നെ ക്രിസ്തുവിനെ നേടാൻ കഴിഞ്ഞതെങ്ങനെ? ഇന്ന് പല ‘വിശ്വാസിക’ളും തങ്ങളുടെ ലൗകിക അഭിലാഷങ്ങളും സുഖത്തിനും സൗകര്യത്തിനും ആശ്വാസത്തിനും വേണ്ടിയുള്ള താല്പര്യവും നിലനിർത്തികൊണ്ടു തന്നെ ക്രിസ്തുവിനെ നേടിയതായി അവകാശപ്പെടുന്നു. അപ്പോൾ അത് അവർ നേടിയ “മറ്റൊരു യേശു” ആയിരിക്കണം (2 കൊരി. 11:4) – അല്ലാതെ പൗലോസ് നേടിയ യേശുവല്ല. ഈ ലോകം പ്രദാനം ചെയ്യുന്ന എല്ലാ മഹത്തായ കാര്യങ്ങളും ക്രിസ്തുവുമായി താരതമ്യം ചെയ്യുമ്പോൾ ചവറാണ്. നിങ്ങൾ ഇത് വ്യക്തമായി കാണണമെന്നാണ് എൻ്റെ പ്രാർത്ഥന.

ദൈവദൃഷ്ടിയിൽ താഴെപ്പറയുന്നവ മഹത്തരമായിരിക്കുമെന്ന് ഒരിക്കലും ചിന്തിക്കരുത്: നിങ്ങളുടെ ബുദ്ധി, നിങ്ങളുടെ ആരോഗ്യം, നിങ്ങളുടെ സൗന്ദര്യം, നിങ്ങളുടെ സമ്മാനങ്ങളും കഴിവുകളും, നിങ്ങൾ നല്ല കോളജിൽ പഠിക്കുന്നത്, നിങ്ങളുടെ അക്കാദമിക് നേട്ടങ്ങൾ, മറ്റുള്ളവർ നിങ്ങളെക്കുറിച്ചു പുലർത്തുന്ന ബഹുമാനം തുടങ്ങിയവ. നിങ്ങളെപ്പോലെ സമർത്ഥരോ മിടുക്കരോ അല്ലാത്തവർ അല്ലെങ്കിൽ നിങ്ങൾക്ക് ലഭിച്ച അവസരങ്ങൾ ലഭിക്കാത്ത ആളുകൾ. അവരെക്കാളും ദൈവത്തിൻ്റെ ദൃഷ്ടിയിൽ നിങ്ങൾ മികച്ചവരല്ലെന്ന് ഓർക്കുക. നിങ്ങൾ ദൈവിക സ്വഭാവത്തിൽ പങ്കുചേരുന്ന അളവിൽ മാത്രമാണ് നിങ്ങൾക്ക് മൂല്യമുള്ളത്. നിങ്ങൾ എല്ലാ ദിവസവും ഈ സത്യത്താൽ പിടിക്കപ്പെട്ടവരായിരിക്കട്ടെ എന്നും ഞാൻ പ്രാർത്ഥിക്കുന്നു.

നിലനിൽക്കുന്ന വിശ്വാസം

നിങ്ങൾക്ക് മറ്റെന്തെങ്കിലും ഉണ്ടായാലും വിശ്വാസമില്ലാതെ ദൈവത്തെ പ്രസാദിപ്പിക്കുക അസാധ്യമാണ്. (എബ്രാ. 11:6). തോട്ടത്തിലെ ഹവ്വയുടെ പരാജയം വിശ്വാസത്തിൻ്റെ പരാജയമായിരുന്നു. ആ വൃക്ഷത്തിൻ്റെ ആകർഷണീയതയാൽ പരീക്ഷിക്കപ്പെട്ടപ്പോൾ, സ്നേഹവാനായ ദൈവം അവളെ വിലക്കിയത് എന്തുകൊണ്ടാണെന്ന് മനസ്സിലായില്ലെങ്കിലും, അവൾ ദൈവത്തിൻ്റെ തികഞ്ഞ സ്നേഹത്തിലും ജ്ഞാനത്തിലും മാത്രം വിശ്വസിച്ചിരുന്നെങ്കിൽ, പാപം ചെയ്യുമായിരുന്നില്ല. എന്നാൽ ഒരിക്കൽ സാത്താൻ അവളെ ദൈവസ്നേഹത്തെ സംശയിക്കാൻ പ്രേരിപ്പിച്ചു, അവൾ വളരെ വേഗം വീണു. ദൈവം നമുക്കും നിഷിദ്ധമാക്കിയ നിരവധി കാര്യങ്ങളുണ്ട്, കൂടാതെ നമ്മുടെ പല പ്രാർത്ഥനകളും അനുവദിക്കാൻ യോഗ്യമല്ലെന്നും അവിടുന്നു കാണുന്നു. അത്തരം സമയങ്ങളിൽ നാം അവൻ്റെ സമ്പൂർണ്ണ സ്നേഹത്തിലും ജ്ഞാനത്തിലും ആശ്രയിക്കണം. പരിത്യജിക്കപ്പെട്ടപ്പോഴും കുരിശിൽ കിടന്നുകൊണ്ട് പിതാവിനെ യേശു വിശ്വസിച്ചു. “ദൈവമേ, നീ എന്നെ കൈവിട്ടതെന്ത്?” എന്ന് അവൻ പറഞ്ഞില്ല. അവൻ പറഞ്ഞു, “എൻ്റെ ദൈവമേ…..”, അതിനർത്ഥം, “എന്തുകൊണ്ടാണ് നീ എന്നെ ഉപേക്ഷിച്ചതെന്ന് എനിക്ക് മനസ്സിലാക്കാൻ കഴിയുന്നില്ലെങ്കിലും, നീ ഇപ്പോഴും എൻ്റെ ദൈവമാണ്”. യേശുവിൻ്റെ ചോദ്യത്തിന് സ്വർഗത്തിൽ നിന്ന് ഒരു മറുപടിയും ഉണ്ടായില്ല. എന്നാൽ അവൻ വിശ്വസിച്ചു മരിച്ചു. അവൻ പറഞ്ഞു, “പിതാവേ ഞാൻ എൻ്റെ ആത്മാവിനെ അങ്ങയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു”. അവസാനം വരെ വിശ്വാസത്തിൽ സഹിക്കുക എന്നതിൻ്റെ അർത്ഥം ഇതാണ്.

പത്രോസിനെ പാറ്റിക്കളയാൻ സാത്താൻ അനുവാദം ചോദിച്ചതായി യേശു പത്രോസിനോട് പറഞ്ഞു. ഇയ്യോബിനെ (പഴയ നിയമത്തിൽ) പാറ്റിയെടുക്കാൻ സാത്താൻ ദൈവത്തോട് അനുവാദം ചോദിച്ചതിന് സമാനമായിരുന്നു ഇത്. ദൈവത്തിൻ്റെ അനുവാദമില്ലാതെ സാത്താന് നമ്മോട് ഒന്നും ചെയ്യാൻ കഴിയില്ല (നമ്മെ പരീക്ഷിക്കാൻ പോലും). എന്നാൽ പത്രോസിനെ പാറ്റിയെടുക്കാൻ പോകുമ്പോൾ, അവൻ്റെ വിശ്വാസം പരാജയപ്പെടാതിരിക്കാൻ അവനുവേണ്ടി പ്രാർത്ഥിക്കാമെന്ന് യേശു ഉറപ്പുനൽകി (ലൂക്കാ.22:31, 32). അതാണു കാര്യം. നാം പ്രലോഭിപ്പിക്കപ്പെടരുതെന്നോ നമ്മുടെ ആരോഗ്യമോ സമ്പത്തോ ജോലിയോ നഷ്ടപ്പെടരുതെന്നോ അല്ല, നമ്മുടെ വിശ്വാസം പരാജയപ്പെടാതിരിക്കാൻ മാത്രമാണ് യേശു പ്രാർത്ഥിക്കുന്നത്.

അതുകൊണ്ട് യേശുവിൻ്റെ ദൃഷ്ടിയിൽ വിശ്വാസം നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട നിധിയാണ്. നമുക്ക് വിശ്വാസമുണ്ടെങ്കിൽ, പത്രോസിനെപ്പോലെ ദയനീയമായി പരാജയപ്പെട്ടാലും നാം ഒരിക്കലും നിരുത്സാഹപ്പെടുകയില്ല. നമ്മുടെ പാപത്തിൽ നിന്ന് തിരിഞ്ഞ് ദൈവത്തോട് അത് ഏറ്റുപറയുമ്പോൾ നമ്മെ പൂർണ്ണമായി ശുദ്ധീകരിക്കുന്ന കുഞ്ഞാടിൻ്റെ രക്തത്തെക്കുറിച്ചുള്ള നമ്മുടെ സാക്ഷ്യ വചനത്താൽ നാം ചാടി എഴുന്നേറ്റ് (വെറുതെ എഴുന്നേല്ക്കുകയല്ല, ചാടി എഴുന്നേൽക്കുക) സാത്താനെ ജയിക്കും (വെളി.12:11). യേശുവിൻ്റെ രക്തത്താൽ നാം ശുദ്ധീകരിക്കപ്പെട്ടിരിക്കുന്നുവെന്നും നമ്മുടെ മുൻകാല പാപങ്ങളൊന്നും ഇനി ദൈവം ഓർക്കുന്നില്ലെന്നും നാം സാത്താനോട് പറയണം (എബ്രാ. 8:12). നമ്മുടെ ചിന്തകൾ കേൾക്കാൻ അവനു കഴിയാത്തതിനാൽ, നമ്മുടെ വായ്‌ കൊണ്ട് സാത്താനോട് അത് പറയണം. അങ്ങനെ നാം അവനെ ജയിക്കുകയും അവൻ നമ്മെ വിട്ടു ഓടിപ്പോകുകയും ചെയ്യും.

“എൻ്റെ ശത്രുവായവളേ, എന്നെച്ചൊല്ലി സന്തോഷിക്കരുത്, ഞാൻ വീണാലും വീണ്ടും എഴുന്നേൽക്കും, ഞാൻ ഇരുട്ടിൽ ഇരുന്നാലും, കർത്താവ് എനിക്ക് വെളിച്ചമാണ്, അവൻ എന്നെ വെളിച്ചത്തിലേക്ക് കൊണ്ടുവരും. അപ്പോൾ എൻ്റെ ശത്രു അതു കാണും, ലജ്ജയും ഉണ്ടാകും. നിൻ്റെ ദൈവമായ യഹോവ എവിടെ എന്നു എന്നോടു പറഞ്ഞവളെ ലജ്ജ മൂടും. അന്നു അവൾ തെരുവുകളിലെ ചെളിപോലെ (നമ്മുടെ കാൽക്കീഴിൽ) ചവിട്ടിമെതിക്കപ്പെടും”. (മീഖാ 7:8,10).

നാം എല്ലായ്‌പ്പോഴും ധൈര്യത്തോടെ പറയണം: “കർത്താവ് എൻ്റെ സഹായിയാണ്. ഞാൻ ഒരിക്കലും ഒന്നിനെയും (ഒരു മനുഷ്യനെയോ ഭൂതത്തെയോ സാഹചര്യത്തെയോ യാതൊന്നിനെയും) ഭയപ്പെടുകയില്ല, കാരണം എന്നെ ഒരിക്കലും കൈവിടുകയോ ഉപേക്ഷിക്കുകയോ ചെയ്യില്ലെന്ന് ദൈവം വാഗ്ദാനം ചെയ്തിരിക്കുന്നു” (എബ്രാ. 13:6 ,5). ഇതാണ് നമ്മുടെ വിശ്വാസത്തിൻ്റെ ധീരമായ ഏറ്റുപറച്ചിൽ.

നിങ്ങളുടെ മനസ്സിനെ കാക്കുക

നിങ്ങൾ എവിടെ പോയാലും പ്രലോഭനങ്ങളെക്കുറിച്ച് ജാഗ്രത പുലർത്തണം. പ്രകോപനപരമായ ടെലിവിഷൻ-ചിത്രങ്ങളും പുസ്തകങ്ങളിലും മാസികകളിലും ഉള്ള ചിത്രങ്ങളും ലേഖനങ്ങളും ഒരു വലിയ കെണിയാണ്. ഒരിക്കൽ നിങ്ങളുടെ മനസ്സിൽ സ്‌ഥാനം പിടിക്കാൻ നിങ്ങൾ തിരഞ്ഞെടുക്കുന്നതെന്തും അവിടെ എന്നെന്നേക്കുമായി നിലനിൽക്കുമെന്ന് ഓർമ്മിക്കുക. പശ്ചാത്തപിച്ചാൽ പൊറുക്കപ്പെടാം. എന്നാൽ നിങ്ങൾ നിങ്ങളുടെ ഓർമ്മയിലേക്ക് ആഗീരണം ചെയ്യുന്നത് ഒരിക്കലും മായ്‌ക്കാനാവില്ല. എന്നാൽ നിങ്ങളുടെ സ്വപ്നങ്ങളിലും ചിന്തകളിലും നിങ്ങളെ ശല്യപ്പെടുത്താൻ അത് തിരികെ വരാതിരിക്കാൻ, അത് നിങ്ങളുടെ ഓർമ്മയുടെ കലവറയുടെ അടിയിലേക്ക് തള്ളപ്പെടുമെന്ന് നിങ്ങൾക്ക് പ്രതീക്ഷിക്കാം. നിങ്ങളുടെ ഓർമ്മയുടെ കലവറയുടെ മുകളിലെ തലങ്ങളിൽ ദൈവവചനം നിറയ്ക്കുമ്പോൾ മാത്രമേ ആ തള്ളൽ നടക്കൂ.

എല്ലാ ആഴ്‌ചയും ഒരു നല്ല ക്രിസ്‌തീയ പുസ്‌തകത്തിൽ നിന്ന് (നിങ്ങൾക്ക് എൻ്റെ പുസ്‌തകങ്ങളിൽ തുടങ്ങാം) ഒരു അധ്യായമെങ്കിലും വായിക്കാനും എല്ലാ ആഴ്‌ചയും എൻ്റെ ഒരു സന്ദേശമെങ്കിലും (ടേപ്പിൽ) ശ്രവിക്കാനും, കുറഞ്ഞത് ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഒരു വിശ്വാസിയുടെ സഹവാസം തേടാനും നിങ്ങൾ സ്വയം ശിക്ഷണം നേടണമെന്ന് ഞാൻ നിർദ്ദേശിക്കുന്നു.

നിങ്ങളുടെ ചിന്തയിൽ ഒരിക്കലും ആരുടെയും അടിമയാകരുത്. ദൈവത്തെ മഹത്വപ്പെടുത്താൻ, നിങ്ങളുടെ പഠനത്തിൽ നിങ്ങൾ നന്നായി ശ്രദ്ധിക്കണം. പഠിത്തം അവഗണിച്ച് സഭായോഗങ്ങൾക്ക് പോകുന്നതു നന്നല്ലെന്ന് ആവർത്തിക്കട്ടെ. എന്നിരുന്നാലും കൂട്ടായ്‌മ പ്രധാനമാണ് – എന്നാൽ അത് ഒന്നോ രണ്ടോ വിശ്വാസികളോട് അനൗപചാരികമായി ബന്ധപ്പെട്ടു നേടുന്നതാണ് നല്ലത്, അല്ലാതെ ഒരു മീറ്റിംഗിൽ പങ്കെടുക്കുന്നതിലൂടെ മാത്രം ആകണമെന്നില്ല.

അധ്യായം 20

വിശ്വാസം

‘രക്ഷ’യ്ക്കെന്ന പോലെ ‘വിജയ’ത്തിനും വിശ്വാസം മതിയോ?

1 യോഹന്നാൻ 5:4 പറയുന്നു: “ലോകത്തെ ജയിച്ച ജയമോ, നമ്മുടെ വിശ്വാസം തന്നെ” – “ലോകം” എന്ന് വചനം നിർവചിച്ചിരിക്കുന്നത് “ജഡമോഹം, കൺമോഹം, ജീവനത്തിൻ്റെ പ്രതാപം എന്നിവയാണ്.” (1 യോഹ. 2:16). അതിനാൽ ഇവയ്‌ക്കെല്ലാം മേലുള്ള വിജയം വിശ്വാസത്താലാണെന്ന് അത് നമ്മെ പഠിപ്പിക്കുന്നു. എന്നാൽ ഈ വിശ്വാസം എന്താണ് അർത്ഥമാക്കുന്നത്? ദൈവത്തിൻ്റെ പൂർണമായ സ്നേഹത്തിലും ജ്ഞാനത്തിലും ശക്തിയിലും ഉള്ള തികഞ്ഞ വിശ്വാസത്തിൽ അതിന്മേലുള്ള നമ്മുടെ വ്യക്തിത്വത്തിൻ്റെ പൂർണമായ ചായലാണ് അത്. വിശ്വസമെന്നാൽ സ്വീകരിക്കുന്നതാണ് – യോഹന്നാൻ 1:12 വ്യക്തമാക്കുന്നു. അത് കേവലം ബുദ്ധിപരമായ വിശ്വാസമല്ല. അതുകൊണ്ട്‌ ‘ദൈവത്തെ വിശ്വസിക്കുക’ എന്നതിനർത്ഥം അവിടുത്തെ ഇഷ്ടം നമുക്ക് ഏറ്റവും മികച്ചതായി നാം സ്വീകരിക്കുന്നു, അംഗീകരിക്കുന്നു, എന്നാണ്. എന്നുവെച്ചാൽ നമ്മുടെ സ്വന്തഇഷ്ടം നിരസിക്കുന്നതു നമ്മൾ തിരഞ്ഞെടുക്കുന്നു എന്നാണ്. “ജഡത്തെ ക്രൂശിക്കുക” (ഗലാ. 5:24) എന്നതിൻ്റെ അർത്ഥം അതാണ്. ഇത് ചെയ്യുന്നതിന് (നമ്മുടെ സ്വന്തം ഇഷ്ടത്തെ നിഷേധിക്കുന്നതിന്). നമുക്കു കൃപ ആവശ്യമാണ്. എന്നാൽ ഇതെല്ലാം വിശ്വാസത്തിൽ നിന്നാണ് ഉത്ഭവിക്കുന്നത്. ദൈവഹിതമാണ് ഏറ്റവും നല്ലതെന്ന് നാം വിശ്വസിക്കുന്നില്ലെങ്കിൽ, നമ്മുടെ സ്വന്തം ഇഷ്ടത്തെ പോലും മരണത്തിന് ഏൽപ്പിക്കാൻ നാം ആഗ്രഹിക്കുകയില്ല. ടിവി കാണുമ്പോൾ പോലും ഇതു ബാധകമാണ്. പ്രയോജനമില്ലാത്തതോ ലൈംഗികതയെ പ്രോത്സാഹിപ്പിക്കുന്നതോ ആയ പ്രോഗ്രാമുകളും സിനിമകളും വരുമ്പോൾ യേശു ചെയുമായിരുന്നതാണ് ഏറ്റവും നല്ലതെന്നു നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? അതോ നിങ്ങളുടെ അധമവികാരങ്ങളെ ത്യപ്‌തിപ്പെടുത്തുന്നതാണ് ഏറ്റവും നല്ലതെന്ന് നിങ്ങൾ വിശ്വസിക്കുന്നുവോ? അത്, ദൈവഹിതമാണ് നിങ്ങൾക്ക് ഏറ്റവും നല്ലത് എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ ഇല്ലയോ എന്നതിനെ ആശ്രയിച്ചിരിക്കുന്നു. വിശ്വാസമില്ലാതെ വിജയം സാധ്യമല്ല.

നിങ്ങൾ അനുഗമിക്കേണ്ട യേശുവിനെക്കുറിച്ച് എപ്പോഴും ചിന്തിക്കുക. നിങ്ങളുടെ ജഡം ബലഹീനമാണെന്ന് ഒരിക്കലും മറക്കരുത്. യേശു തൻ്റെ പിതാവിനോട് സഹായത്തിനായി നിരന്തരം നിലവിളിച്ചു. നിങ്ങളും അതുതന്നെ ചെയ്യണം. ആക്രമിക്കപ്പെടുമ്പോൾ നിങ്ങൾക്ക് എപ്പോഴും അഭയം തേടാൻ കഴിയുന്ന ഒരു ഗോപുരമാണ് യേശുവിൻ്റെ നാമം എന്ന് ഓർക്കുക (സദൃ. 18:10). ആ നാമത്തിൽ നിങ്ങൾക്ക് നിങ്ങളുടെ പിതാവിനോട് എന്തും ചോദിക്കാം – നിങ്ങൾക്ക് എപ്പോഴെങ്കിലും ഈ ഭൂമുഖത്ത് എവിടെയെങ്കിലും എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടായാൽ.

പൂർണ്ണതയിലേക്ക് ആയുക

പൂർണ്ണതയിലേക്ക് മുന്നേറാൻ ആഗ്രഹിക്കുന്നവർക്കുള്ള ഒരു പ്രധാന വേദ ഭാഗമാണ് റോമർ 7:14-25. വീണ്ടും ജനിച്ച ഒരു ക്രിസ്ത്യാനി എന്ന നിലയിലുള്ള തൻ്റെ അനുഭവത്തെക്കുറിച്ചാണ് പൗലോസ് ഇവിടെ സംസാരിക്കുന്നത്, കാരണം, “ഉള്ളം കൊണ്ടു ഞാൻ ദൈവത്തിന്റെ ന്യായപ്രമാണത്തിൽ രസിക്കുന്നു” (റോമ.7:22).

റോമാക്കാർക്കുള്ള പൗലോസിൻ്റെ കത്ത്, “രക്ഷയ്‌ക്കുള്ള ദൈവത്തിൻ്റെ ശക്തിയാണ് സുവിശേഷം” (റോമ.1:16) എന്നത് വിവരിക്കുന്ന ഒരു ക്രമത്തിലാണ് അദ്ധ്യായം ഒന്ന് മുതൽ എഴുതിയിരിക്കുന്നത്. ‘വിശ്വാസത്താലുള്ള നീതീകരണം’ എന്ന വിഷയത്തെക്കുറിച്ചു 3, 4, 5 അധ്യായങ്ങളിൽ വിവരിച്ചശേഷം പൗലൊസ്‌ റോമർ 6-ൽ പാപത്തിന്മേലുള്ള വിജയത്തെക്കുറിച്ച് സംസാരിക്കുന്നു. തുടർന്ന് പൗലോസ് ഏഴാം അധ്യായത്തിൽ അടുത്ത ഘട്ടത്തിലേക്ക് പോകുന്നു. ഇവിടെ പൗലൊസ്‌ തൻ്റെ രക്ഷിക്കപ്പെടാത്ത കാലത്തെക്കുറിച്ചുള്ള വിവരണത്തിലേക്കല്ല പോകുന്നത്. മറിച്ച്‌ അവൻ സുവിശേഷത്തെക്കുറിച്ചുള്ള തൻ്റെ വിവരണം തുടരുകയാണ്. പൂർണ്ണതയിലേക്ക് മുന്നേറാൻ താൽപര്യമുള്ള ഒരു വ്യക്തി തൻ്റെ ആന്തരിക ജീവിതത്തിൽ കണ്ടെത്തുന്ന പോരാട്ടത്തെക്കുറിച്ച് ഇപ്പോൾ തുറന്നു പറയുന്നു. ദൈവഹിതം മാത്രം ചെയ്യുന്നതു ബോധപൂർവം തിരഞ്ഞെടുത്തിരിക്കുന്നവനാണ് പൗലൊസ്‌. അവൻ വിജയം ആഗ്രഹിക്കുന്നു, ആവശ്യമുള്ള സമയത്ത് തന്നെ സഹായിക്കാൻ അവൻ കൃപയും കണ്ടെത്തി. എന്നിട്ടും അവൻ രണ്ട് കാര്യങ്ങൾ മനസ്സിലാക്കുന്നു: (i) ശ്രദ്ധിക്കാത്ത ഒരു നിമിഷത്തിൽ താൻ വെളിച്ചമുള്ള ഒരു പ്രദേശത്ത് വീഴുന്നു (ബോധപൂർവമായ പാപം); (ii) മറ്റു ചിലനേരത്തു താൻ ക്രിസ്തീയ നിലവാരത്തിൽ നിന്ന് വീഴുകയും വീണതിനുശേഷം മാത്രം അത് മനസ്സിലാക്കുകയും ചെയ്യുന്നു (വീഴുന്നതിന് മുമ്പ് അയാൾക്ക് വെളിച്ചം ഇല്ലാതിരുന്ന ഒരു പുതിയ മേഖലയിലാണ് ഈ വീഴ്ച – ഇതാണ് അബോധപൂർവമായ പാപം).

സമ്പൂർണ പൂർണതയിൽ താൽപ്പര്യമില്ലാത്ത ഒരാൾക്ക് ഇത്തരമൊരു പോരാട്ടമില്ല, കാരണം അവൻ റോമർ 5-ൽ വരെ എത്തി അവിടെ നിർത്തി. എന്നാൽ പാപത്തിൻ്റെ മേൽ സമ്പൂർണ്ണ വിജയം തേടുന്നവനാണ് (റോമ. 6:14), ഈ പോരാട്ടം കണ്ടെത്തി തന്നോടു തന്നെ, “അയ്യോ ഞാൻ അരിഷ്ട മനുഷ്യൻ! ഈ മരണത്തിനു അധീനമായ ശരീരത്തിൽ നിന്നു എന്നെ ആർ വിടുവിക്കും” (റോമർ 7:24 ) എന്നു വിലപിക്കുന്നത്.

ഇത്തരമൊരു പോരാട്ടത്തെ അംഗീകരിക്കാത്തവർ തങ്ങളുടെ ആന്തരിക ജീവിതത്തോട് സത്യസന്ധതയില്ലാത്തവരാണ്. അതേസമയം, ഒരു നിമിഷം ബലഹീനതയിൽ പാപത്തിൽ വീണുപോയാൽ പോലും, നാം ഉടനെ അനുതപിക്കുകയും പാപം ഏറ്റു പറഞ്ഞ് ഉപേക്ഷിക്കുകയും അവിടുത്തെ രക്തത്താൽ ശുദ്ധീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്താൽ അതു നമുക്കു വലിയ പ്രത്യാശ നൽകുന്നു. കാരണം ആ പാപം നാം ബോധപൂർവം ആഗ്രഹിച്ചു തിരഞ്ഞെടുത്തതല്ല. നമ്മുടെ ഉടനടിയുള്ള പശ്ചാത്താപം അതു വ്യക്തമാക്കുന്നു. ഇതുപോലെ തുടർന്നു പാപത്തെ വെറുക്കുകയും അതേച്ചൊല്ലി കരയുകയും അനുതപിക്കുകയും ചെയ്തുകൊണ്ടിരുന്നാൽ ഒരു ദിവസം നമുക്ക് അവയുടെ മേലെല്ലാം ജയം കിട്ടും.

റോമർ 7 ശ്രദ്ധാപൂർവം വായിക്കുകയും, അതിൽ നിങ്ങൾക്ക് വെളിച്ചം നൽകാൻ ദൈവത്തോട് അപേക്ഷിക്കുകയും ചെയ്യുക. ന്യായപ്രമാണത്തിൽ നിന്ന് സ്വതന്ത്രരാകുന്നതിനെക്കുറിച്ച് റോമർ 7:1-13 നമ്മുടെ വഴികാട്ടിയായി സംസാരിക്കുന്നു. ഇപ്പോൾ നാം ക്രിസ്തുവിനോടു വിവാഹബന്ധത്തിലാണ്. അതിനാൽ നാം ന്യായപ്രമാണത്തെക്കാൾ ഉയർന്ന നിലവാരത്തിലാണ് ജീവിക്കുന്നത്, അതേസമയം ദൈവത്തിൻ്റെ കൽപ്പനകളോടുള്ള നിയമാനുസ്യതമായ മനോഭാവത്തോടെയല്ല. “നാം അക്ഷരത്തിൻ്റെ പഴക്കത്തിലല്ല, ആത്മാവിൻ്റെ പുതുക്കത്തിലാണു തന്നെ സേവിക്കുന്നത്” (റോമ.7:6).

തങ്ങളുടെ പോരാട്ടങ്ങളെക്കുറിച്ചു സത്യസന്ധരല്ലാത്തവർക്ക് വിജയമില്ല. ഇത് പ്രാഥമികമായി റോമർ 7-നെ ശരിയായി മനസ്സിലാക്കുന്നതിനെക്കുറിച്ചുള്ള ചോദ്യമല്ല, മറിച്ച് ഒരാളുടെ പോരാട്ടങ്ങളെക്കുറിച്ച് തികച്ചും സത്യസന്ധത പുലർത്തുന്നതു സംബന്ധിച്ച ചോദ്യമാണ്. തങ്ങളുടെ ആന്തരിക പോരാട്ടങ്ങളെക്കുറിച്ചു സത്യസന്ധരല്ലാത്ത എല്ലാവരെയും ഒഴിവാക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു – അവർ കാപട്യക്കാരാണ്. നിങ്ങൾ വിവേകമുള്ളവരായിരിക്കണം. പാമ്പിനെപ്പോലെ ബുദ്ധിയും പ്രാവിനെപ്പോലെ നിഷ്ക്കളങ്കതയും ഉള്ളവരായിരിക്കുക. ദൈവം നിങ്ങളിൽ നിന്ന് ആവശ്യപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം സത്യസന്ധതയാണെന്ന് ഓർക്കുക. അതാണ് നിർമലതയിലേക്കുള്ള ആദ്യപടി.

ദൈവഭയം

ചെറുപ്പമായിരിക്കുമ്പോൾ നിങ്ങൾക്ക് ഏറ്റവും മികച്ചത് എന്താണെന്ന് നിങ്ങൾക്കറിയാമെന്ന് ചിന്തിക്കുന്നത് വളരെ എളുപ്പമാണ്. ഏതൊരു ചെറുപ്പക്കാരനും മണ്ടത്തരം ചെയ്തേക്കുമോ എന്നുള്ള ഭയം നഷ്ടപ്പെടുമ്പോൾ, അവൻ പല വിഡ്ഢിത്തങ്ങളും ചെയ്യും. അതിൽ നിന്ന് രക്ഷപ്പെടാനുള്ള ഒരേയൊരു മാർഗ്ഗം ഇതാണ്: (1) എല്ലായ്‌പ്പോഴും ദൈവഭയത്തിൽ നിങ്ങളെത്തന്നെ കാത്തുസൂക്ഷിക്കുക, (2) നിങ്ങളുടെ ബലഹീനതയെ അംഗീകരിക്കാനും ദൈവത്തോട് സഹായത്തിനായി നിലവിളിക്കാനും തക്ക വിനയം കാണിക്കുക.

അപരിചിതമായ ഒരു ദേശത്ത് ദൈവത്തോട് വിശ്വസ്തനായിരുന്ന, 18 വയസ്സുകാരനായ ജോസഫിനെ ഒരു മാത്യകയായി കാണുക. അവൻ ദൈവഭയമുള്ളവനായിരുന്നതിനാൽ അത് അവനെ സാത്താൻ്റെ കെണിയിൽ നിന്ന് രക്ഷിച്ചു. നിങ്ങൾ പോകുന്നിടത്തെല്ലാം ദൈവം നിങ്ങളെയും ഇതേ രീതിയിൽ സംരക്ഷിക്കട്ടെ. സാഹചര്യങ്ങൾ എന്തായാലും 18 വയസ്സുള്ള ഒരു ആൺകുട്ടിക്ക് പോലും കർത്താവിനോട് വിശ്വസ്തത പുലർത്താൻ കഴിയുമെന്ന് ജോസഫിൻ്റെ ഉദാഹരണം നമ്മെ കാണിക്കുന്നു. അവൻ്റെ സാഹചര്യങ്ങൾ ഇങ്ങനെയായിരുന്നു:

(എ) നിലവാരമില്ലാത്ത ഒരു അധാർമിക സമൂഹത്തിൻ്റെ നടുവിലായിരുന്നു അവൻ ജീവിച്ചിരുന്നത്;

(ബി) അവൻ ദിവസം തോറും ഒരു സ്ത്രീയാൽ പാപത്തിനു പ്രലോഭിപ്പിക്കപ്പെട്ടു;

(സി) അവൻ്റെ മാതാപിതാക്കൾ നൂറുകണക്കിന് മൈലുകൾ അകലെയായിരുന്നു, അവൻ മരിച്ചുവെന്ന് അവർ കരുതി;

(ഡി) അവനെ പ്രോത്സാഹിപ്പിക്കാൻ ബൈബിളോ ആത്മീയ ക്യതികളോ ഉണ്ടായിരുന്നില്ല;

(ഇ) അവന് പരിശുദ്ധാത്മാവിൻ്റെ ശക്തി ലഭ്യമായിരുന്നില്ല;

(എഫ്) അവനു കൂട്ടായ്‌മയ്‌ക്ക്‌ വിശ്വാസികളൊന്നും ഉണ്ടായിരുന്നില്ല;

(ജി) അവന്‌ പോകാൻ ആത്മീയ യോഗങ്ങളൊന്നും ഉണ്ടായിരുന്നില്ല.

എന്നാൽ അവനുണ്ടായത്, അവൻ വീട്ടിൽ ചെലവഴിച്ച ജീവിതത്തിൻ്റെ ആദ്യ 17 വർഷങ്ങളിൽ പിതാവായ യാക്കോബ് അവനിൽ നട്ടുപിടിപ്പിച്ച ദൈവഭയമാണ്. ഇന്നും ഏതൊരു യുവാവിനെയും പാപത്തിൽ നിന്ന് രക്ഷിക്കാൻ ദൈവഭയം മതിയാകും.

സംതൃപ്തിയും തെറ്റായ മുൻഗണനയും

ഇന്ന് കലാലയങ്ങളിലെ അന്തരീക്ഷം വളരെ മോശമാണ്. പാപത്തിനെതിരെ മൗലികമായ ഒരു നിലപാടെടുത്തില്ലെങ്കിൽ നിങ്ങൾ വഴിതെറ്റിപ്പോകും. ഒരു വർഷമോ അതിലധികമോ ഗുരുതരമായ പാപത്തിൽ വീഴാതെ കഴിഞ്ഞാൽ, താൻ ഒരു വിദഗ്ദ്ധനായ ജയാളി ആയിത്തീർന്നതായി ഒരുവൻ സങ്കൽപ്പിക്കാൻ തുടങ്ങും. അപ്പോഴാണ് അവന്‌ ആത്മവിശ്വാസം മൂലമുള്ള പരാജയം നേരിടേണ്ടി വരുന്നത്. നിങ്ങളുടെ പഠനത്തിൽ രണ്ട് അശ്രദ്ധകൾ വരാം: (1) പെൺകുട്ടികൾ (2) പാഠ്യേതര പ്രവർത്തനങ്ങളിലുള്ള അസന്തുലിതമായ താൽപ്പര്യം, അതിൽ ക്രിസ്‌തീയ യോഗങ്ങളിൽ സംബന്ധിക്കുന്നതും ഉൾപ്പെട്ടേക്കാം.

ആദ്യത്തെ അപകടം വളരെ വ്യക്തമായ ഒന്നാണ്. ഇതറിഞ്ഞിട്ടും പെൺകുട്ടികളോട് അശ്രദ്ധമായി പെരുമാറി തങ്ങളുടെ ജീവിതവും ജോലിയും നശിപ്പിച്ച ലക്ഷക്കണക്കിന് യുവാക്കൾ കാലങ്ങളായി ഉണ്ടായിട്ടുണ്ട്. അശ്രദ്ധമായ ഒരു തെറ്റ് പലപ്പോഴും നിങ്ങളുടെ മുഴുവൻ കരിയറിനെയും അവസാനിപ്പിക്കാൻ പര്യാപ്തമാണ്. ഇത് തിരിച്ചറിഞ്ഞാൽ, ഈ മേഖലയിൽ എപ്പോഴും നിങ്ങൾ അതീവ ജാഗ്രത പുലർത്തും.

രണ്ടാമത്തെ അപകടം അത്ര പ്രകടമായ ഒന്നല്ല, കാരണം നിങ്ങൾ പല യോഗങ്ങളിലും പങ്കെടുക്കുമ്പോൾ ദൈവത്തെ മാനിക്കുന്നതുപോലെ നിങ്ങൾക്കു തോന്നാം; നിങ്ങൾ ദൈവത്തെ മാനിച്ചാൽ അവൻ നിങ്ങളെയും മാനിക്കുമെന്ന് നിങ്ങൾ അനുമാനിക്കും. തന്നെ മാനിക്കുന്നവരെ ദൈവം എപ്പോഴും മാനിക്കുന്നു എന്നത് സത്യമാണ്. എന്നാൽ വളരെയധികം മീറ്റിംഗുകളിൽ പങ്കെടുത്തു പഠനത്തെ അവഗണിക്കുകയും തിരുവെഴുത്തുകളിലെ ചില വാഗ്ദാനങ്ങൾ അവകാശപ്പെട്ടു ദൈവം സഹായിക്കുമെന്നു പ്രതീക്ഷിക്കുകയും ചെയ്താൽ അത് സങ്കീർത്തനം 91:12 അവകാശപ്പെട്ട് ദേവാലയത്തിൻ്റെ മേൽക്കൂരയിൽ നിന്ന് ചാടാൻ യേശുവിനോടു സാത്താൻ പറഞ്ഞതുപോലെയായിരിക്കും. അത് ദൈവത്തെ പരീക്ഷിക്കുന്നതാണ്. അസുഖം വന്നാൽ മരുന്ന് കഴിക്കാത്തവരും മരുന്നില്ലാതെ ദൈവം സുഖപ്പെടുത്തട്ടെ എന്ന് ആഗ്രഹിക്കുന്നവരും ചെയ്യുന്ന അതേ മണ്ടത്തരമാണത്. വിതയ്ക്കേണ്ട സമയത്ത് അങ്ങനെ ചെയ്യാതെ പ്രാർത്ഥനയിലൂടെ മാത്രം ഒരു കർഷകനും നല്ല വിളവ് ലഭിക്കുമെന്നു പ്രതീക്ഷിക്കാനാവില്ല!

ദൈവത്തിന് ഒന്നാം സ്ഥാനം നൽകുന്നത് എല്ലായ്പ്പോഴും ശരിയാണ്. എന്നാൽ അനേകം ക്രിസ്‌തീയ യോഗങ്ങൾക്ക് ഒന്നാം സ്ഥാനം കൊടുക്കുന്നത് ദൈവത്തിന് ഒന്നാം സ്ഥാനം കൊടുക്കുന്നതിനു തുല്യമല്ല. ഉദാഹരണത്തിന്, നസ്രത്തിലെ മരപ്പണിക്കടയിൽ ചില ജോലികൾ പൂർത്തിയാക്കാൻ യേശുവിന് ഉണ്ടായിരുന്നുവെങ്കിൽ, ഉപഭോക്താവിന് കൃത്യസമയത്ത് സാധനം തയ്യാറാക്കി നൽകുന്നതിനായി ഒരു സിനഗോഗ് മീറ്റിംഗ് പോലും അദ്ദേഹം നഷ്ടപ്പെടുത്തുമായിരുന്നുവെന്ന് എനിക്ക് ഉറപ്പുണ്ട്. . ചെറിയ കാര്യങ്ങളിൽ വിശ്വസ്തത പുലർത്തുക എന്നതിൻ്റെ അർത്ഥം അതാണ് – അതാണ് യഥാർത്ഥ ആത്മീയത. എന്നിരുന്നാലും, യേശു എപ്പോഴും തൻ്റെ പിതാവിനെ ഒന്നാമതു വയ്ക്കുന്നു എന്നും നമുക്കറിയാം. അതുകൊണ്ട് യേശുവിൻ്റെ മാതൃകയിൽനിന്ന് നമുക്ക് ആത്മീയത പഠിക്കാം. നാം നമ്മുടെ സ്വന്തം ന്യായവാദം പിന്തുടരുകയാണെങ്കിൽ, നാം ആത്മീയരല്ല, മതഭക്തരായിപ്പോകും.

മറ്റ് ചെറുപ്പക്കാർ ചെയ്യുന്ന തെറ്റുകൾ നിങ്ങൾക്ക് ജാഗ്രത പാലിക്കാനുള്ള ഒരു മുന്നറിയിപ്പായിരിക്കണം: അങ്ങനെ നിങ്ങൾക്ക് അതേ വിഡ്ഢിത്തങ്ങൾ സ്വയം ചെയ്യാതിരിക്കാൻ കഴിയും. ജ്ഞാനിയായ മനുഷ്യൻ മറ്റുള്ളവരുടെ തെറ്റുകളിൽ നിന്ന് പാഠങ്ങൾ പഠിക്കുന്നു, അതേ തെറ്റുകൾ സ്വയം ചെയ്യുന്നില്ല. കർത്താവ് നിങ്ങളെ തനിക്കായി മാത്രം സംരക്ഷിക്കുകയും നിങ്ങളുടെ ചുറ്റുമുള്ളവർക്ക് നിങ്ങളെ അനുഗ്രഹമാക്കുകയും ചെയ്യട്ടെ.

അധ്യായം 21

വിശ്വാസവും യുക്തിയും

കൊച്ചുകുട്ടികളെപ്പോലെയുള്ളവർക്ക് പ്രാർത്ഥന വളരെ എളുപ്പമാണ്, കാരണം പ്രാർത്ഥന നമ്മുടെ നിസ്സഹായതയുടെയും ബലഹീനതയുടെയും ദൈവമുൻപാകെയുള്ള അംഗീകരണമാണ്. ബുദ്ധിയുള്ള മുതിർന്നവർക്ക് അത് അംഗീകരിക്കാൻ പ്രയാസമാണ്. അതുകൊണ്ടാണ് നാം കൊച്ചുകുട്ടികളെപ്പോലെ ആയിരിക്കണമെന്ന് യേശു പറഞ്ഞത്. യുക്തിയെയും ബുദ്ധിയെയും എത്രത്തോളം ആശ്രയിക്കുന്നുവോ അത്രകുറച്ചു മാത്രമേ നാം പ്രാർത്ഥിക്കുകയുള്ളു. നമ്മുടെ യുക്തിക്ക് മനസ്സിലാക്കാൻ കഴിയാത്ത വിധത്തിൽ ദൈവം കാര്യങ്ങൾ ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് നാം കൂടുതൽ ചോദ്യം ചെയ്യാനും തുടങ്ങും.

ദൈവം നമ്മോട് ആവശ്യപ്പെടുന്നത് “യുക്തിയുടെ അനുസരണം” അല്ല, മറിച്ച് “വിശ്വാസത്തിൻ്റെ അനുസരണമാണ്” (റോമ.1:5). നന്മതിന്മകളെക്കുറിച്ചുള്ള അറിവിൻ്റെ വൃക്ഷഫലം ആദാം ഭക്ഷിക്കരുതെന്നു പറഞ്ഞതിൻ്റെ കാരണം ദൈവം ആദാമിനോട് പറഞ്ഞില്ല. ദൈവം തന്നെ സ്നേഹിക്കുന്നുവെന്നും അതിനാൽ ദൈവത്തിൻ്റെ കൽപ്പനകൾ (യുക്തിയാൽ വിശദീകരിക്കാനാകാത്തപ്പോൾ പോലും) തനിക്ക് ഏറ്റവും നന്മയ്‌ക്കായുള്ളതാണെന്നും ആദാം അറിഞ്ഞാൽ മതിയായിരുന്നു. “പൂർണ്ണഹൃദയത്തോടെ കർത്താവിൽ ആശ്രയിക്കുക, നിങ്ങളുടെ സ്വന്തം വിവേകത്തിൽ ഊന്നരുത്” (സദൃ. 3:5). അതുകൊണ്ട് ആദാം പരാജയപ്പെട്ടപ്പോൾ, അത് പ്രാഥമികമായി ദൈവസ്നേഹത്തിലും ദൈവത്തിൻ്റെ ജ്ഞാനത്തിലും ഉള്ള വിശ്വാസത്തിൻ്റെ പരാജയമായിരുന്നു. ഇവിടെയാണ് നമ്മളും പരാജയപ്പെടുന്നത്.

ദൈവം നമ്മെ തീവ്രമായി സ്നേഹിക്കുന്നുവെന്നും, നമുക്ക് ഏറ്റവും നല്ലത് എന്താണെന്ന് അവനറിയാമെന്നും – നമുക്ക് അറിയാവുന്നതിനെക്കാളും മെച്ചമായി – ഭൂമിയിലെ എല്ലാ സംഭവങ്ങളും ക്രമപ്പെടുത്താൻ അവൻ സർവ്വശക്തനാണെന്നും വിശ്വസിക്കുന്നുവെങ്കിൽ, നാം അവിടുത്തെ എല്ലാ കൽപ്പനകളും സന്തോഷത്തോടെ അനുസരിക്കും. നമ്മുടെ ജീവിതത്തിൽ ഇനിമുതൽ അവൻ്റെ ഇഷ്ടം മാത്രം ചെയ്യാൻ എല്ലാം ഏല്പിച്ചു കൊടുക്കും. മറുപടി പെട്ടെന്നു ലഭിക്കാത്തപ്പോൾ പോലും പ്രാർത്ഥിക്കും. അവൻ നമുക്കായി കൽപ്പിക്കുന്ന എല്ലാറ്റിനും മുൻപിലും, ചോദ്യങ്ങളൊന്നുമില്ലാതെ സമർപ്പിക്കും. എന്നാൽ ദൈവത്തിൻ്റെ ജ്ഞാനത്തിലും സ്നേഹത്തിലും ശക്തിയിലും നമുക്ക് വിശ്വാസമില്ലെങ്കിൽ, നമ്മൾ ഇതൊന്നും ചെയ്യില്ല.

നാം കൊച്ചുകുട്ടികളെപ്പോലെയാണെങ്കിൽ, ലളിതമായ വിശ്വാസത്തോടെ നമുക്ക് ദൈവത്തിങ്കലേക്ക് വരാനും അവിടുത്തെ ആത്മാവിൻ്റെ പൂർണ്ണതയെ നമ്മുടെ ഹൃദയങ്ങളിലേക്ക് എളുപ്പത്തിൽ സ്വീകരിക്കാനും കഴിയും (ലൂക്കോ. 11:13). നമുക്ക് വേണ്ടത് തെളിമയുള്ള മനസ്സാക്ഷി (ദൈവത്തോടും മനുഷ്യനോടും തെറ്റുകൾ ഏറ്റുപറഞ്ഞ് എപ്പോഴും മനസാക്ഷിയെ ശുദ്ധമായി സൂക്ഷിക്കാം), ആത്മാവിൻ്റെ പൂർണ്ണതയ്‌ക്കായുള്ള വിശപ്പും ദാഹവും, നമ്മുടെ ജീവിതത്തിൻ്റെ എല്ലാ അറിയപ്പെടുന്ന മേഖലകളുടെയും സമ്പൂർണ്ണ സമർപ്പണം, നമ്മുടെ സ്നേഹവാനായ പിതാവ് വേണ്ടത് ചെയ്യുമെന്ന വിശ്വാസം എന്നിവയാണ്. നമുക്ക് ഉടനടി തോന്നലുകളോ വികാരങ്ങളോ ഇല്ലെങ്കിലും, നമ്മൾ ആവശ്യപ്പെട്ടത് ദൈവം നമുക്ക് നൽകിയിട്ടുണ്ടെന്ന് വിശ്വസിക്കുക. ബാഹ്യ തെളിവുകൾ പിന്നീട് വരും. അതിനാൽ ഒരു കൊച്ചുകുട്ടിയെപ്പോലെ ആയിരിക്കുക.

വിശ്വാസം – ദൈവത്തിലുള്ള ഉറച്ച വിശ്വാസം

നാം സ്‌നാനമേൽക്കുമ്പോൾ, നമ്മെ വെള്ളത്തിൽ മുക്കുന്ന വ്യക്തി നമ്മെ മുക്കിക്കളയുകയില്ല, മറിച്ച് നമ്മെ അദ്ദേഹം വെള്ളത്തിൽ നിന്ന് ഉയർത്തുമെന്ന് നമുക്ക് ഉറപ്പുണ്ട്. ജീവിതത്തിൻ്റെ എല്ലാ സാഹചര്യങ്ങളിലും നമുക്ക് ദൈവത്തിൽ വിശ്വാസം (ആത്മവിശ്വാസം) ഉണ്ടായിരിക്കേണ്ടത് ഇങ്ങനെയാണ്. നാം സ്വയത്തിനു മരിക്കേണ്ടിവരുന്ന ഒരു സാഹചര്യം അവൻ ക്രമീകരിക്കുമ്പോൾ, അല്ലെങ്കിൽ മറ്റുള്ളവരാൽ നാം ക്രൂശിക്കപ്പെടുമ്പോൾ, അവൻ ഉപയോഗിക്കുന്ന മനുഷ്യോപകരണങ്ങൾക്കപ്പുറം നാം ദൈവത്തെത്തന്നെ കാണണം. ഹൃദയശുദ്ധിയുള്ളവർ ദൈവത്തെ മാത്രമേ കാണൂ (മത്താ. 5:8) – മനുഷ്യോപകരണങ്ങളൊന്നും കാണില്ല എന്ന് യേശു പറഞ്ഞു. നമ്മെ ക്രൂശിക്കുന്നവരെ മാത്രം നാം കണ്ടാൽ, അതു സൂചിപ്പിക്കുന്നതു നമ്മുടെ ഹൃദയം ശുദ്ധമല്ലെന്നാണ്. അപ്പോൾ നമുക്ക് അത്തരക്കാർക്കെതിരെ പരാതികളുണ്ടാകും. എന്നാൽ നമ്മുടെ ഹൃദയം ശുദ്ധമാകുമ്പോൾ, നാം ദൈവത്തെ മാത്രം കാണും. അപ്പോൾ നമുക്ക് ആത്മവിശ്വാസമുണ്ടാകും (ജലസ്നാനത്തിലെന്നപോലെ) – മരണത്തിൽ മുങ്ങാൻ നമ്മെ അനുവദിക്കുന്നവൻ നമ്മെ ക്യത്യസമയത്ത് ഉയർത്തും. “നാം ക്രിസ്തുവിനോടുകൂടെ മരിക്കുകയാണെങ്കിൽ ക്രിസ്തു ഉയിർത്തെഴുന്നേറ്റതുപോലെ ദൈവത്താൽ ഉയിർപ്പിക്കപ്പെടും” (2 തിമോ. 2:11). നാം വിശ്വാസത്തിൽ (ദൈവത്തിലുള്ള വിശ്വാസത്തിൽ) മരിക്കുന്നു. അപ്പോൾ നമുക്ക് മഹത്തായ ഒരു പുനരുത്ഥാന ജീവിതത്തിലേക്ക് പ്രവേശിക്കാം. അല്ലാത്തപക്ഷം നമ്മൾ എന്നും ജീവിച്ചിരുന്ന പഴയ തോൽവി ഏറ്റുവാങ്ങിയ അതേ ആദാമിക ജീവിതം തന്നെ ജീവിക്കും. നാം സ്വയത്തിനു മരിക്കാൻ വിസമ്മതിക്കുമ്പോൾ, നമുക്ക് ദൈവത്തിൽ വിശ്വാസമില്ലെന്ന് അതു സൂചിപ്പിക്കുന്നു.

യാക്കോബ് 1:6-8 ൽ നാം വായിക്കുന്നതുപോലെ, വിശ്വാസമുള്ള മനുഷ്യൻ ഏകമനസ്സുള്ള മനുഷ്യനാണ്. അത്തരമൊരു മനുഷ്യന് ജീവിതത്തിൽ ഒരേയൊരു ലക്ഷ്യം മാത്രമേയുള്ളൂ – ദൈവത്തെ പ്രസാദിപ്പിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുക. അത്തരത്തിലുള്ള ഒരാൾക്ക് മാത്രമേ വിശ്വാസത്താൽ ജീവിക്കാൻ കഴിയൂ – കാരണം, അദൃശ്യമായ കാര്യങ്ങൾക്ക് മാത്രം ശാശ്വതമായ മൂല്യമുണ്ടെന്ന് അവൻ തിരിച്ചറിഞ്ഞ് ജീവിക്കുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ദൈവവചനം പറയുന്നത് അവൻ വിശ്വസിക്കുന്നു. നരകത്തിൽ പോകാൻ ആഗ്രഹിക്കാത്തതിനാൽ മാത്രമാണ് പല “വിശ്വാസികളും” യേശുവിൽ വിശ്വസിക്കുന്നത്. എന്നാൽ അവർ വിശ്വാസത്താൽ ജീവിക്കുന്നില്ല. ദൈവം തൻ്റെ വചനത്തിൽ പറയുന്നത് സത്യമാണെന്ന് അവർക്ക് ബോധ്യപ്പെട്ടിട്ടില്ല. തങ്ങൾ ജീവിതത്തിൽ ചെയ്തതിനും സംസാരിച്ചതിനും ദൈവത്തോട് കണക്ക് പറയേണ്ടിവരുമെന്ന് അവർ വിശ്വസിക്കുന്നില്ല. തങ്ങളെത്തന്നെ പ്രസാദിപ്പിക്കാനും, ഈ ലോകത്തിൻ്റെ സുഖം ആസ്വദിക്കാനും, പണത്തെ പിൻപറ്റാനും വേണ്ടി ജീവിച്ചാൽ, ഈ ലോകം വിട്ടുപോയതിന് ശേഷം എന്നെന്നേക്കുമായി പശ്ചാത്തപിക്കേണ്ടി വരുമെന്ന് അവർ വിശ്വസിക്കുന്നില്ല. മരിക്കുകയും നരകത്തിലേക്ക് പോകുകയും ചെയ്ത ധനികൻ (യേശു പറഞ്ഞ ഉപമ) അവൻ മരിച്ചയുടനെ പശ്ചാത്തപിച്ചു. ഭൗമിക ജീവിതത്തിൽ താൻ ചെയ്ത അതേ തെറ്റ് (ദിവസവും അനുതാപത്തിൽ ജീവിക്കാതിരുന്ന തെറ്റ്) ചെയ്യരുതെന്ന് ആരെങ്കിലും പോയി തൻ്റെ സഹോദരന്മാരോട് പറയണമെന്നും ആഗ്രഹിച്ചു. (ലുക്കോ.16:28,30). നാമെല്ലാവരും ഇവിടെ ഭൂമിയിൽ നിരീക്ഷണത്തിലാണ്, മൃഗങ്ങളെപ്പോലെ ഭൂമിയിലെ മണ്ണിനായി ജീവിക്കുമോ, അതോ ദൈവപുത്രന്മാരായി, നിത്യമായ മൂല്യമുള്ള കാര്യങ്ങൾക്കായി (നന്മ, സ്‌നേഹം, പരിപൂർണ വിശുദ്ധി, വിനയം മുതലായവ) ജീവിക്കുമോ എന്നു ദൈവം നമ്മെ പരീക്ഷിക്കുന്നു. ശാശ്വത മൂല്യമുള്ള കാര്യങ്ങൾക്കായി ജീവിക്കാൻ കർത്താവ് നിങ്ങൾക്ക് കൃപ നൽകട്ടെ.

ദൈവം തള്ളിക്കളയപ്പെട്ടവരുടെ പക്ഷത്താണ്

സഭയിൽ പ്രസംഗിക്കപ്പെടുന്ന ഉയർന്ന നിലവാരം എത്ര ശ്രമിച്ചിട്ടും കൈവരിക്കാൻ കഴിയാത്തവർ ഒരിക്കലും നിരുത്സാഹപ്പെടേണ്ടതില്ല, കാരണം യേശു വന്നത് രോഗികളെ സഹായിക്കാനാണ്, ആരോഗ്യമുള്ളവർക്കു വേണ്ടിയല്ല. ബൈബിളിലുടനീളം, ദൈവത്തിന് ബലഹീനർ, നിസ്സഹായർ, അപരിചിതർ, വിധവകൾ, അനാഥർ എന്നിവർക്കു വേണ്ടി ഒരു കരുതൽ ഉണ്ടെന്ന് നാം കാണുന്നു. വ്യഭിചാരികൾ, കള്ളന്മാർ (നികുതി പിരിവുകാരും കുരിശിലെ കള്ളനും), കുഷ്ഠരോഗികൾ, പിശാചുബാധിതർ, വിജാതീയർ (ഉദാ: റോമൻ ശതാധിപൻ, സുറൊഫൊയിക്യക്കാരി സ്ത്രീ) തുടങ്ങിയ യഹൂദ സമൂഹത്തിൽ നിന്ന് മാറ്റിനിർത്തപ്പെട്ടവരെ യേശു പ്രത്യേകം കരുതി. ഇന്നും, ആവർത്തിച്ച് പരാജയപ്പെടുന്നവരെയും, സഭയുടെ മീറ്റിംഗുകളിൽ പിൻനിരയിൽ ഇരിക്കുന്നവരെയും അവൻ പരിപാലിക്കുന്നു (അവർ സ്വയം ലജ്ജിക്കുന്നതിനാൽ).

1 ശമുവേൽ 16-ൽ യിശ്ശായി തൻ്റെ ഇളയ മകൻ ദാവീദിനെക്കുറിച്ച് വളരെ കുറച്ച് മാത്രമേ ചിന്തിച്ചിരുന്നുള്ളൂ, ശമുവൽ തൻ്റെ പുത്രന്മാരിൽ ഒരാളെ രാജാവായി തിരഞ്ഞെടുക്കാൻ വന്നപ്പോൾ യിശ്ശായി ദാവീദിനെ വിളിച്ചതേയില്ല. എന്നാൽ ദൈവം ദാവീദിൽ ദൃഷ്ടിവെച്ചു അവനെ തിരഞ്ഞെടുത്തു. ദാവീദ് പാപത്തിൽ (വ്യഭിചാരവും കൊലപാതകവും) ആഴത്തിൽ വീണതിനുശേഷവും കർത്താവ് അവനെ കൈവിട്ടില്ല, കാരണം ദാവീദ് അഗാധമായ ദുഃഖത്തോടെ അനുതപിച്ചു. വാസ്തവത്തിൽ, ദൈവം അവൻ്റെ പരാജയം പോലും ഉപയോഗപ്പെടുത്തി. കാരണം ദാവീദിന് പരാജയം സംഭവിച്ചില്ലായിരുന്നുവെങ്കിൽ ദശലക്ഷക്കണക്കിന് ആളുകളെ അനുഗ്രഹിച്ച 51-ാമത് സങ്കീർത്തനം ഉണ്ടാകുമായിരുന്നില്ല.

മറ്റുള്ളവരാൽ നിന്ദിക്കപ്പെട്ടവർ, ആത്മീയമില്ലാത്തവരായി കണക്കാക്കപ്പെടുന്നവർ, ആത്മീയ ജീവിതത്തിൽ പരാജയപ്പെട്ടവർ എന്നിവരുമായെല്ലാം (അവർ മാനസാന്തരപ്പെട്ടാൽ) യേശു സ്വയം ഒത്തുചേരുന്നു. പത്രോസിന് ദയയുള്ള ഒരു അപ്പോസ്തലനാകാൻ കഴിഞ്ഞത് അവൻ വളരെ ദയനീയമായി പരാജയപ്പെട്ടതുകൊണ്ടാണ് – മൂന്ന് തവണ കർത്താവിനെ തള്ളിപ്പറഞ്ഞു. അതുകൊണ്ട് അവൻ എല്ലായ്‌പ്പോഴും മറ്റ് പാപികളെ പരീശന്മാരെപ്പോലെ കാഠിന്യത്തോടെയല്ല മറിച്ച് കരുണയോടെയാണ് നോക്കിയത്. അത്തരം ആളുകൾക്കു മാത്രമേ അപ്പോസ്തലന്മാരാകാൻ കഴിയൂ. യേശു വന്നത് നീതിമാന്മാരെയല്ല, പാപികളെ മാനസാന്തരത്തിലേക്ക് വിളിക്കാനാണെന്ന് വ്യക്തമാക്കാനാണ് ഇതെല്ലാം. മാത്രമല്ല, കഴിഞ്ഞ ഇരുപത് നൂറ്റാണ്ടുകളിൽ ലോകത്തിലെ ഏറ്റവും വലിയ പാപികളിൽ ചിലരെ തൻ്റെ ഏറ്റവും വലിയ അപ്പോസ്തലന്മാരായി ദൈവം തിരഞ്ഞെടുക്കുകയും ചെയ്‌തു. അതുകൊണ്ട് എല്ലാവർക്കും പ്രതീക്ഷയുണ്ട്.

ദൈവം വിശ്വസ്തൻ

“കർത്താവേ, ഞാൻ നിൻ്റെ കുടുംബത്തെ നോക്കും, നീ എൻ്റെ കുടുംബവും നോക്കണം” എന്ന് പറഞ്ഞ് ഒരുപാട് വർഷങ്ങൾക്ക് മുമ്പ് ഞാൻ കർത്താവുമായി ഒരു ഇടപാട് നടത്തിയത് മുതൽ, അവിടുന്നു നമ്മെ എല്ലാവരെയും പരിപാലിക്കുന്നതിൽ തികഞ്ഞ വിശ്വസ്തനായിരുന്നു. അതിനാൽ, എൻ്റെ മക്കളേ, നിങ്ങളുടെ നാല് പേരെയും – ആത്മീയമായും ശാരീരികമായും സാമ്പത്തികമായും, തൊഴിൽ, വിവാഹ കാര്യങ്ങളിലും (അത് വരുമ്പോൾ) മറ്റെല്ലാ കാര്യങ്ങളിലും – അവസാനം വരെ കർത്താവ് പരിപാലിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. തന്നെ മാനിക്കുന്നവരെ ദൈവം മാനിക്കുന്നു (1 ശമു.2:30); ദൈവഭക്തരുടെ മക്കൾ ഭാഗ്യവാന്മാർ (സദൃ. 20:7)

“നിങ്ങളുടെ എല്ലാ കുട്ടികളും കർത്താവിൻ്റെ ശിഷ്യരാകും, അവരുടെ സമാധാനം വലിയതുമായിരിക്കും” (യെശ. 54:13) എന്ന വാഗ്ദാനമാണ് അനേകം വർഷങ്ങൾക്ക് മുമ്പ്, ദൈവം എനിക്കും നിങ്ങളുടെ അമ്മയ്ക്കും (വെവ്വേറെ) നൽകിയത്. പൗലോസ് ഒരിക്കൽ പറഞ്ഞതുപോലെ ഞാനും പറയുന്നു: “എന്നോട് പറഞ്ഞതുപോലെ തന്നെ സംഭവിക്കുമെന്ന് ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നു” (പ്രവൃത്തികൾ 27:25). അതുകൊണ്ട് നിങ്ങൾ ആരെക്കുറിച്ചും എനിക്ക് ഭയമില്ല, കാരണം കർത്താവ് തൻ്റെ വാക്കു പാലിക്കുമെന്ന് എനിക്കറിയാം. മാതാപിതാക്കളെന്ന നിലയിൽ, ഞങ്ങൾ ഞങ്ങളുടെ ഭാഗം ചെയ്തിട്ടുണ്ട്. കർത്താവ് തീർച്ചയായും അവിടുത്തെ ഭാഗം ചെയ്യും.

ദൈവവചനം വാഗ്‌ദാനം ചെയ്യുന്നത് അവിടുന്നു “നമ്മുടെ എല്ലാ ആവശ്യങ്ങളും ക്രിസ്തുയേശുവിൽ തൻ്റെ മഹത്വത്തിൽ തൻ്റെ ധനത്തിനനുസരിച്ച് നിറവേറ്റും” (ഫിലി. 4:19) എന്നാണ്. ഭൗതികമോ സാമ്പത്തികമോ വൈകാരികമോ ബൗദ്ധികമോ ആത്മീയമോ ആയ ഒരു ആവശ്യവും ആ വാഗ്ദാനത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടില്ല. എല്ലാ ആവശ്യങ്ങളും ദൈവം നൽകും. നാം ആഗ്രഹിക്കുന്നതെല്ലാം ദൈവം നമുക്ക് നൽകുന്നില്ല, മറിച്ച് നമുക്ക് ആവശ്യമുള്ളതെല്ലാം നൽകുന്നു. ഈ വാഗ്‌ദാനം നിറവേറ്റപ്പെടാനുള്ള ഏക വ്യവസ്ഥ മത്തായി 6:33-ൽ പരാമർശിച്ചിരിക്കുന്നു – “മുൻപേ ദൈവരാജ്യവും അവൻ്റെ നീതിയും അന്വേഷിക്കുക”. നമ്മുടെ സ്വർഗ്ഗസ്ഥനായ പിതാവിനോട് നാം ചോദിക്കുന്നതിന് മുമ്പ് തന്നെ നമുക്ക് എന്താണ് വേണ്ടതെന്ന് അവനറിയാം (മത്താ. 6:8, 32). അതുകൊണ്ട്, നാം നമ്മുടെ ജീവിതത്തിൽ പ്രഥമ പരിഗണനയായി മറ്റെല്ലാറ്റിനേക്കാളും ഉപരിയായി ദൈവരാജ്യവും വിശുദ്ധിയും അന്വേഷിക്കുകയാണെങ്കിൽ, നമുക്ക് ആവശ്യമുള്ളതെല്ലാം സ്വയമേവ, നാം ആവശ്യപ്പെടാതെ തന്നെ ലഭ്യമാകും.

അധ്യായം 22

ദൈവവചനം അനുസരിച്ചു ജീവിക്കുക

പ്രാർത്ഥനയിൽ ദൈവത്തോട് കുറച്ച് മിനിറ്റ് സംസാരിക്കുകയും അവനെ ശ്രദ്ധിക്കുകയും ചെയ്തുകൊണ്ട് ഓരോ ദിവസവും ആരംഭിക്കാനുള്ള അച്ചടക്കം നഷ്ടപ്പെടുത്തരുത്. നിങ്ങൾ അങ്ങനെ തുടങ്ങുമ്പോൾ ദിവസം കൂടുതൽ മെച്ചപ്പെടുന്നതായി നിങ്ങൾ കണ്ടെത്തും. ആ അച്ചടക്കം പാലിക്കുക. രാവിലെ ആദ്യം അതു ചെയ്യുന്നത് തെറ്റിയാൽ, പിന്നീട് കുറച്ച് സമയം കഴിഞ്ഞ് അതിനായി സമയം കണ്ടെത്തുക. നിങ്ങളുടെ പോക്കറ്റിൽ ഒരു ചെറിയ പുതിയ നിയമം കൊണ്ടുനടക്കുക. നിങ്ങൾക്ക് അതിൽ നിന്നുള്ള ഭാഗങ്ങൾ ഇടയ്ക്കിടെ വായിക്കാം. സാധ്യമെങ്കിൽ, എല്ലാ ആഴ്ചയും എൻ്റെ സന്ദേശത്തിൻ്റെ ഒരു ടേപ്പെങ്കിലും കേൾക്കാൻ ശ്രമിക്കുക.

നമ്മുടെ ഓരോ പ്രശ്‌നത്തിനും ദൈവവചനത്തിൽ എവിടെയോ ഒരു ഉത്തരവും പരിഹാരവുമുണ്ട്. മനുഷ്യൻ ദൈവത്തിൻ്റെ എല്ലാ വചനങ്ങളും അനുസരിച്ചു ജീവിക്കണമെന്ന് യേശു പറഞ്ഞു. അതുകൊണ്ട് ദൈവവചനം അറിയില്ലെങ്കിൽ നാം ജീവിക്കുകയില്ല – ആത്മീയമായി മരിക്കും. നമ്മുടെ ആവശ്യത്തിനനുസരിച്ച് ഒരു വചനം ലഭിക്കാൻ ദൈവത്തോടു പ്രാർത്ഥിക്കാൻ 10 സെക്കൻഡിൽ കൂടുതൽ സമയമെടുക്കില്ല. എന്നാൽ അതു ചിലപ്പോൾ നമ്മെ വ്യർഥതയിൽ നിന്നും നിരാശയിൽ നിന്നും രക്ഷിക്കും. ആദാമിൻ്റെ മക്കൾ അവരുടെ പഞ്ചേന്ദ്രിയങ്ങൾ പറയുന്നതനുസരിച്ചാണു ജീവിക്കുന്നത്. എന്നാൽ നാം പ്രാഥമികമായി ദൈവവചനത്താൽ ജീവിക്കുന്നു.

എല്ലാ സാഹചര്യങ്ങളിലും നാം ദൈവത്തെ “കേൾക്കാൻ വേഗമേറിയവരായിരിക്കണം. എന്നാൽ സംസാരിക്കാൻ സാവകാശം, കോപത്തിനു സാവകാശം- ഇവവേണം” (യാക്കോബ് 1:19). 18 വർഷം (12 മുതൽ 30 വയസ്സ് വരെ) എല്ലാ വർഷവും ദൈവാലയത്തിൽ നിന്നും പണം അടിച്ചു മാറ്റുന്നവരെ യേശു കണ്ടു. എന്നാൽ അവരെക്കുറിച്ചു അവിടുന്നു ഒരിക്കലും പ്രകോപിതനായില്ല. അതിനെക്കുറിച്ച് എന്തെങ്കിലും ചെയ്യാൻ പിതാവ് പറയുന്നതുവരെ അവൻ കാത്തിരുന്നു. പിന്നെ അവൻ പ്രവർത്തിച്ചു. സമയം വരുന്നതുവരെ അവൻ സ്വയം അടക്കി നിന്നു.

“ദൈവം തൻ്റെ വചനം അയച്ച് അവരെ സുഖപ്പെടുത്തി” (സങ്കീ. 107:20) എന്ന് നാം ബൈബിളിൽ വായിക്കുന്നു. രോഗശാന്തിയും ദൈവവചനത്തിൽ നിന്നാണ്. ദൈവം തൻ്റെ വചനം അയച്ച് യോസഫിനെ ജയിലിൽ നിന്നും (സങ്കീ. 105:20) യോനായെ മത്സ്യത്തിൻ്റെ വയറ്റിൽ നിന്നും വിടുവിച്ചു (യോനാ. 2:10). ദൈവവചനം സൃഷ്ടിയുടെ തുടക്കത്തിൽ അവ്യവസ്ഥയിൽ നിന്നും ഒരു ക്രമം സ്യഷ്ടിച്ചു (ഉൽപ.1:1-3). നമുക്കും ഇതെല്ലാം ചെയ്യാൻ കഴിയും. അതുകൊണ്ട് ദൈവവചനം ധ്യാനിക്കാൻ സമയമില്ലാത്ത വിധം തിരക്കിലായിരിക്കരുത്. ഓരോ തവണയും ബൈബിൾ വായിക്കുമ്പോൾ നമുക്ക് പുതിയ എന്തെങ്കിലും ലഭിക്കുന്നില്ല. എന്നാൽ ഇത് വായിക്കുന്നത് കമ്പ്യൂട്ടറിൽ ഡാറ്റ സംഭരിക്കുന്നതിന് തുല്യമാണ്. നമുക്ക് ആവശ്യമുള്ള സമയത്ത് ദൈവത്തിൻ്റെ ആത്മാവ് ആ സംഭരിച്ചിരിക്കുന്ന ഡാറ്റയിൽ നിന്നും നമ്മുടെ സാഹചര്യത്തിന് അനുയോജ്യമായ വാക്ക് നമ്മുടെ ഓർമ്മയിലേക്ക് കൊണ്ടുവരും.

ഈ മനോഹരമായ സ്തുതിഗീതത്തിലെ വാക്കുകൾ നിങ്ങളുടെ ദൈനംദിന പ്രാർത്ഥനയായിരിക്കട്ടെ:

“എൻ്റെ ദൈവമായ കർത്താവേ, എൻ്റെ ജീവിതത്തെ നിറയ്ക്കണമേ
എല്ലാ ഭാഗങ്ങളിലും സ്തുതിയോടെ
എൻ്റെ മുഴുവനും അസ്തിത്വവും പ്രഘോഷിക്കട്ടെ
നിൻ്റെ അസ്തിത്വവും അവിടുത്തെ വഴികളും.”

ഫിലദെൽഫ്യയിലെ സഭയിലെ മൂപ്പനോട് കർത്താവ് പറഞ്ഞു: “നിന്റെ കിരീടം ആരും എടുക്കാതിരിപ്പാൻ തക്കവണ്ണം നിനക്കുള്ളത് പിടിച്ചുകൊൾക”. (വെളി. 3:11) നാം എപ്പോഴും ജാഗ്രതയുള്ളവരായിരിക്കണം, അങ്ങനെ നമുക്ക് ആത്മീയമായ നമ്മുടെ നിലപാടുതറ നഷ്ടപ്പെടുത്താതിരിക്കാനും കർത്താവ് നമ്മിൽ പ്രവർത്തിച്ചത് കൈമോശം വരാതെ സൂക്ഷിക്കാനും കഴിയും. നാം പഠനത്തിലോ ജോലിയിലോ തിരക്കിലായിരിക്കുമ്പോൾ, കർത്താവിനെക്കുറിച്ചോ തിരുവെഴുത്തുകളെക്കുറിച്ചോ ചിന്തിക്കാൻ കഴിഞ്ഞെന്നു വരികയില്ല. എന്നാൽ അത് പ്രശ്നമല്ല – കർത്താവിൻ്റെ ശബ്ദം കേൾക്കാൻ നമ്മുടെ ഹൃദയങ്ങൾക്ക് അപ്പോഴും ജാഗ്രതയായിരിക്കാൻ കഴിയും. മണവാട്ടി പറയുന്നു, “ഞാൻ ഉറങ്ങി, പക്ഷേ എൻ്റെ ഹൃദയം ഉണർന്നിരുന്നു, എൻ്റെ പ്രിയൻ എന്നോട് സംസാരിച്ചു” (ഉത്തമഗീതം. 5:2). കർത്താവ് നിങ്ങളോട് എന്താണ് പറയുന്നതെന്ന് കേൾക്കാൻ നിങ്ങൾ നിരന്തരം ജാഗരൂകരായിരിക്കണം, പ്രത്യേകിച്ചും വഴിയിലെ എന്തെങ്കിലും അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുമ്പോൾ. ദൈവം നമ്മുടെ ഭൗമിക ജീവിതം പലപ്പോഴും രാവിലെ മുതൽ രാത്രി വരെ തിരക്കിലായിരിക്കാൻ അനുവദിക്കുന്നതു പ്രത്യേക ലക്ഷ്യത്തോടെയാണ്. അങ്ങനെ നാം പല പരീക്ഷകളിൽ നിന്നും സംരക്ഷിക്കപ്പെടുന്നു. ആളുകൾ വെറുതെയിരിക്കുമ്പോഴാണ് പാപം ചെയ്യാൻ അവർ കൂടുതൽ പരീക്ഷക്കപ്പെടുന്നത്.

പുതിയ ഉടമ്പടിയുടെ പൂർണത

പുതിയ നിയമത്തിൽ “പൂർണത” എന്നതിൻ്റെ അർത്ഥം “ക്രിസ്തുവിന് ഉണ്ടായിരുന്ന അതേ മനോഭാവം” എന്നാണ് (ഫിലി. 2:5). ഇതിനുവേണ്ടിയാണ് നാം ദിവസവും പ്രയത്നിക്കേണ്ടത്: യേശുവിന് പാപത്തോട്, ശിഷ്യന്മാരോട്, ശത്രുക്കളോട്, പാപികളോട്, സ്ത്രീകളോട്, ഭൗതിക വസ്‌തുക്കളോട്, തൊഴിലിനോട്, ഈ ലോകകാര്യങ്ങളോട്, സന്തോഷങ്ങളോട്, കായിക വിനോദങ്ങളോട് എല്ലാറ്റിനോടും ഉണ്ടായിരുന്ന അതേ മനോഭാവത്തിനു വേണ്ടി.

അടിസ്ഥാനപരമായി നമ്മൾ എല്ലാറ്റിലും സ്വന്തം നേട്ടവും സുഖവും സന്തോഷവും തേടുന്നു. നാം കൃപയിൽ വളരാത്ത, ദയനീയമായ ഒരു ജീവിതത്തിലേക്കുള്ള വഴിയാണിത്. കൃപയിൽ ക്രിസ്തുവിൻ്റെ മനോഭാവത്തിൻ്റെ പൂർണതയിലേക്ക് വളരാൻ ഒരേയൊരു വഴിയേയുള്ളൂ, അത് നമുക്ക് പാരമ്പര്യമായി ലഭിച്ച ജഡത്തിൻ്റെ സ്വാഭാവിക പ്രവണതകളെ മരണത്തിന് ഏല്പിക്കുക എന്നതാണ്. അതുകൊണ്ടാണ് നമ്മുടെ ജീവിതത്തിലെ എല്ലാ സമയത്തും ക്രൂശ് കേന്ദ്രമായിരിക്കേണ്ടത്.

നമ്മുടെ സ്വന്തമായത് അന്വേഷിക്കാൻ സാത്താൻ നമ്മെ പ്രേരിപ്പിക്കുന്ന ആറ് വഴികൾ:

(1) അഭിമാനം – നമ്മുടെ കഴിവുകളിലോ നമ്മുടെ നേട്ടങ്ങളിലോ
(2) ലൈംഗിക അശുദ്ധി – നമ്മുടെ ചിന്തകളിൽ നിന്ന് ആരംഭിക്കുന്നു
(3) വിദ്വേഷം – കയ്‌പ്‌, പ്രതികാര ചിന്തകൾ മുതലായവ.
(4) ഒത്തു തീർപ്പ് – ലൗകികത (പണസ്നേഹം), ഭൗതിക നേട്ടത്തിനുവേണ്ടിയുള്ള സത്യസന്ധതയില്ലായ്‌മ
(5) ഭയം, ഉത്കണ്ഠ, പിരിമുറുക്കം – ഭാവിയെ കുറിച്ചും മറ്റും.
(6) നിയമവാദം – പരീശത്വ മനോഭാവം.

ഈ മേഖലകളിലൊന്നിലും യേശു ഒരിക്കലും വീണിട്ടില്ല, നമുക്കും അതിൻ്റെ ആവശ്യമില്ല. ­

എന്നാൽ യേശുവിൻ്റെ ഭൗതികശരീരത്തെ ക്രൂശിൽ ആക്രമിക്കാൻ ദൈവം സാത്താനെ അനുവദിച്ചു – ഈ പ്രക്രിയയിൽ സാത്താൻ പരാജയപ്പെട്ടു. യേശുവിൻ്റെ കുതികാൽ സാത്താൻ തകർത്തു, എന്നാൽ സാത്താൻ്റെ തല തകർക്കപ്പെട്ടു (ഉൽപ.3:15). അതുപോലെ, പൗലോസിൻ്റെ ശരീരത്തെ ശാരീരിക അസ്വാസ്ഥ്യത്താൽ (ജഡത്തിലെ ഒരു മുള്ള്) പീഡിപ്പിക്കാൻ ദൈവം സാത്താനെ അനുവദിച്ചു. എന്നാൽ പൗലോസിൻ്റെ ഹൃദയത്തിൽ സാത്താൻ്റെ തല (അഹങ്കാരം) തകർക്കാൻ ദൈവം അത് ഉപയോഗിച്ചു (2 കൊരി.12:7). ദൈവം എപ്പോഴും സാത്താനെതിരേ നമ്മുടെ പക്ഷത്താണ്, നമ്മുടെ എല്ലാ വഴികളിലും നാം താഴ്മയോടെ അവനു കീഴ്പെട്ടാൽ കർത്താവ് നമ്മെ എപ്പോഴും വിജയത്തിലേക്ക് നയിക്കും.

നന്ദിയുടെ മനോഭാവം

ഒരു ദിവസം (ആഗസ്റ്റ് 13, 1993) എൻ്റെ മോപ്പഡിൽ നിന്ന് ഞാൻ റെയിൽവേ ട്രാക്കിലേക്ക് വലിച്ചെറിയപ്പെട്ടപ്പോൾ ദൈവം എൻ്റെ ജീവൻ സംരക്ഷിച്ചു. റെയിൽവേ ഗേറ്റ് പ്രവർത്തിപ്പിക്കുന്ന ആൾ ഒരു തുടക്കക്കാരനാണ്, ഞാൻ അത് കടക്കുന്നതിന് മുമ്പ് രണ്ടാമത്തെ ബാർ താഴ്ത്തി, അത് എൻ്റെ നെഞ്ചിൽ തട്ടി എന്നെ നിലം പരിചാക്കി. ഞാൻ റെയിൽവേ ട്രാക്കിൽ കിടന്നു, അബോധാവസ്ഥയിൽ കുറെ നേരം. എത്ര നേരം എന്നറിയില്ല. ട്രെയിൻ വരുന്നതിന് മുമ്പ് ആരോ എന്നെ എടുത്തു മാറ്റി. മരണത്തിൽ നിന്ന് തിരികെ വന്നതു പോലെയാണ് എനിക്ക് ഇപ്പോൾ തോന്നുന്നത് (എൻ്റെ വീഴ്ച മാരകമാകാമായിരുന്നു). എൻ്റെ ശേഷിക്കുന്ന ദിവസങ്ങളിൽ എൻ്റെ ജീവിതത്തിനു ഞാൻ ദൈവത്തോട് കടപ്പെട്ടിരിക്കുന്നു എന്നത് എനിക്ക് ഒരു പുതിയ ഓർമ്മപ്പെടുത്തലായി തീർന്നു. ഇനി എനിക്ക് എൻ്റെ സമയമോ ഊർജമോ പണമോ ഇഷ്ടം പോലെ ചെലവഴിക്കാൻ കഴിയില്ല. എനിക്ക് ഇഷ്ടമുള്ളത് വായിക്കാൻ കഴിയില്ല. എനിക്ക് ഇഷ്ടമുള്ളത് സംസാരിക്കാൻ കഴിയില്ല. ദൈവത്തെ എന്താണ് മഹത്വപ്പെടുത്തുന്നതു എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കണം ഇനി എല്ലാ പെരുമാറ്റവും. അത്തരമൊരു ജീവിതം ജീവിക്കാൻ ബുദ്ധിമുട്ടുള്ളതല്ല. (എന്നാൽ സാത്താൻ മറിച്ചാണ് നമ്മെ വിശ്വസിപ്പിക്കുക). എന്നാൽ അത് ആർക്കും ജീവിക്കാൻ കഴിയുന്ന ഏറ്റവും മഹത്തായ ജീവിതമായിരിക്കും – കാരണം നമ്മുടെ കർത്താവ് അങ്ങനെയാണ് ജീവിച്ചിരുന്നത്. ആ നാട്ടിലെ റോഡുകളിൽ വലിയ അപകടങ്ങൾ ഉണ്ടായേക്കാവുന്ന അനുഭവങ്ങൾ നിങ്ങൾക്കും ഉണ്ടായിട്ടുണ്ട്. എന്നാൽ ദൈവദൂതന്മാർ നിങ്ങളെ സംരക്ഷിച്ചു. അതിനാൽ ദൈവത്തോടുള്ള നിങ്ങളുടെ കടപ്പാടും സമാനമാണ്. നമ്മുടെ ജീവൻ കാത്തുസൂക്ഷിച്ചതിന് കർത്താവിനെ സ്തുതിക്കുക. മരിച്ചവരിൽ നിന്ന് ഉയിർപ്പിക്കപ്പെട്ടവരെപ്പോലെ നമുക്ക് ജീവിക്കാം.

അപകടത്തെത്തുടർന്ന് ഉളുക്കിയ എൻ്റെ കൈയും തോളും, അപകടത്തിന് ശേഷം 3 ആഴ്ചയ്ക്കുള്ളിൽ 95 ശതമാനം സാധാരണ നിലയിലായി. അതൊരു അത്ഭുതമായിരുന്നു, അതിന് ഞാൻ ദൈവത്തിന് നന്ദി പറയുന്നു. ആ 3 ആഴ്‌ചയിൽ ഞാൻ പഠിച്ച ഒരു കാര്യം, ജീവിതത്തിലെ സാധാരണ കാര്യങ്ങൾ നിസ്സാരമായി കാണരുത് എന്നതാണ് – ദൈവത്തെ സ്തുതിക്കുമ്പോൾ എൻ്റെ കൈകൾ ഉയർത്താനുള്ള കഴിവ് പോലും. ആ 3 ആഴ്ചയിൽ എനിക്ക് കൈ ഉയർത്താൻ കഴിഞ്ഞില്ല. പിന്നീട് മൂന്ന് ആഴ്ചയ്ക്കു ശേഷം ദൈവത്തെ സ്തുതിക്കുമ്പോൾ എൻ്റെ രണ്ട് കൈകളും ഉയർത്താൻ കഴിഞ്ഞതിന് 54 വർഷത്തിൽ ആദ്യമായി ഞാൻ ദൈവത്തോട് നന്ദി പറഞ്ഞു. അതുവരെ ഞാൻ ആ കാര്യം നിസ്സാരമായി എടുത്തിരുന്നു. അതുപോലെ എൻ്റെ കണ്ണ്, ചെവി, നാവ് എന്നിങ്ങനെ എൻ്റെ ഓരോ അവയവങ്ങളും ഉപയോഗിക്കാൻ കഴിഞ്ഞതിനും ഞാൻ ദൈവത്തോട് നന്ദി പറഞ്ഞു.

എല്ലാറ്റിനും ദൈവത്തോട് നന്ദിയുള്ളവരായിരിക്കാൻ നാം പഠിക്കണം. മത്സ്യത്തിൻ്റെ വയറ്റിൽ യോനയുടെ പ്രാർത്ഥന ഏറ്റവും പ്രബോധനാത്മകമാണ് (യോനാ 2). ഇടുങ്ങിയ സ്ഥലമായിരുന്നിട്ടും, മത്സ്യത്തിൻ്റെ വയറ്റിലെ ആസിഡുകൾ തൻ്റെ മേൽ പതിക്കുമ്പോഴും, അവിടെ ഉണ്ടായിരിക്കാൻ അനുവദിച്ചതിന് യോനാ ദൈവത്തോട് നന്ദി പറഞ്ഞു. അവൻ കർത്താവിന് നന്ദി പറയാൻ തുടങ്ങിയപ്പോഴാണ്, യോനയെ ഉണങ്ങിയ നിലത്തേക്ക് ഛർദ്ദിക്കാൻ ദൈവം മത്സ്യത്തോട് കൽപിച്ചത് (യോനാ 2:9,10 ശ്രദ്ധാപൂർവ്വം വായിക്കുക). അതിനാൽ നിങ്ങളുടെ വീടിനെക്കുറിച്ചോ ഭക്ഷണത്തെക്കുറിച്ചോ സാഹചര്യങ്ങളെക്കുറിച്ചോ ഒരിക്കലും പരാതിപ്പെടരുത്. നന്ദിയുള്ളവരായിരിക്കുക. പല കുട്ടികളും അവരുടെ മാതാപിതാക്കളോടും വീടിനോടും നന്ദിയുള്ളവരല്ല – അവർ വിശാലമായ പുറം ലോകത്തേക്ക് പോയി അവിടെ ജീവിതം എത്ര കഠിനമാണെന്ന് കണ്ടെത്തുന്നതുവരെ. നന്ദിയുടെ ആത്മാവിന് നിങ്ങളെ പല തടവറകളിൽ നിന്നും വിടുവിക്കാൻ കഴിയും – യോനാ വിടുവിക്കപ്പെട്ടതുപോലെ.

പഴയ ഉടമ്പടി യാഗങ്ങളുടെ പുതിയ ഉടമ്പടി പ്രയോഗങ്ങൾ

യിസ്രായേൽ ജനത്തോട് ദൈവം കൽപ്പിച്ച അഞ്ച് വഴിപാടുകൾ ഉണ്ടായിരുന്നു. ലേവ്യപുസ്തകത്തിൻ്റെ ആദ്യ അഞ്ച് അധ്യായങ്ങളിൽ ഇവ വിവരിച്ചിരിക്കുന്നു (ഓരോ അധ്യായത്തിലും ഓരോ വഴിപാട്). അവ കാണുക:

(1) ഹോമയാഗം: റോമർ 12:1-ൽ നമ്മുടെ ശരീരം ദൈവത്തിനു കൊടുക്കാൻ പറഞ്ഞിരിക്കുന്നതുപോലെ, യേശു തൻ്റെ ശരീരം പൂർണമായി പിതാവിന് നൽകുന്നതിൻ്റെ പ്രതീകം.

(2) ഭോജനയാഗം: രക്തരഹിതമായ ഒരേയൊരു വഴിപാട്, യേശു തന്നെത്തന്നെ നാം ഭക്ഷിക്കേണ്ട ജീവൻ്റെ അപ്പമായി നമുക്കായി നൽകുന്നതിൻ്റെ പ്രതീകമാണ്.

(3) സമാധാനയാഗം: ദൈവത്തിനും മനുഷ്യർക്കും ഇടയിലും മനുഷ്യനും മനുഷ്യനും ഇടയിലും സഭയിലും സമാധാനം കൊണ്ടുവരുന്ന യേശുവിനെ പ്രതീകപ്പെടുത്തുന്നു. നമുക്കും മറ്റുള്ളവർക്കുമിടയിലുള്ള സമാധാനത്തിനായി നമ്മളും സ്വയം ത്യാഗം ചെയ്യാൻ തയ്യാറായിരിക്കണം.

(4) പാപയാഗം: നമ്മുടെ പാപങ്ങൾക്കുവേണ്ടി മരിക്കുന്ന യേശുവിൻ്റെ പ്രതീകം. (പാപം എന്നാൽ ദൈവത്തിൻ്റെ നിലവാരത്തിൽ കുറവായി വരുന്നതാണ്. ലക്ഷ്യത്തിൽ നിന്നും മാറി പോകുന്നു – റോമ. 3:23 കാണുക).

(5) അകൃത്യയാഗം: നമ്മുടെ കുറ്റം വഹിക്കുന്ന യേശുവിൻ്റെ പ്രതീകം. പാപം വളരെ ഗൗരവമുള്ള ഒരു കാര്യമാണ്, അതിനായി പഴയ ഉടമ്പടി പ്രകാരം ദൈവം രണ്ട് വഴിപാടുകൾ നിശ്ചയിച്ചു – ഒന്ന് പാപത്തിനും മറ്റൊന്ന് അകൃത്യത്തിനും (അവ രണ്ടും ഒരേ കാര്യത്തെയാണ് സൂചിപ്പിക്കുന്നതെന്ന് കരുതുന്നു).

നിങ്ങൾ ലേവ്യപുസ്‌തകം 4:2, 13, 22, 27, 5:4, 15, 17 എന്നിവ വായിക്കുകയാണെങ്കിൽ, പഴയനിയമ നിയമപ്രകാരം ദൈവം ചെയ്‌തിരിക്കുന്ന കരുതലുകൾ മനഃപൂർവമല്ലാത്ത പാപത്തിന് മാത്രമായിരുന്നുവെന്ന് നിങ്ങൾ ശ്രദ്ധിക്കും. അബോധാവസ്ഥയിലോ ആ നിമിഷത്തിൻ്റെ പ്രകോപനത്തിലോ ചെയ്ത പാപമാണ് (പെട്ടെന്നു കണ്ണു കൊണ്ട് കണ്ടു മോഹിക്കുകയോ ദേഷ്യപ്പെട്ട് പെട്ടെന്നു തെറ്റായവാക്ക് പറയുകയോ ചെയ്യുന്നതു പോലെ) അത് മുൻകൂട്ടി ആസൂത്രണം ചെയ്തതോ മുൻകൂട്ടി ചിന്തിച്ചതോ അല്ല. ആസൂത്രിതമായി ചെയ്ത പാപങ്ങൾ കൂടുതൽ ഗുരുതരമായിരുന്നു. മനഃപൂർവം പാപം ചെയ്യാൻ നിയമപ്രകാരം ഒരു വ്യവസ്ഥയും ഉണ്ടായിരുന്നില്ല.

എന്നാൽ ഇപ്പോൾ കൃപയുടെ കീഴിൽ, മനഃപൂർവമായ പാപവും ക്ഷമിക്കാൻ വ്യവസ്ഥയുണ്ട്. അല്ലായിരുന്നെങ്കിൽ നാമെല്ലാവരും കുറ്റക്കാരാകുമായിരുന്നു. എന്നാൽ പലരും ഈ സൗകര്യം മുതലെടുത്തിട്ടുണ്ട് അതുകൊണ്ടാണ് 90% ക്രിസ്ത്യാനികളും പഴയ ഉടമ്പടിയിലെ യഹൂദന്മാർക്ക് ഉണ്ടായിരുന്ന വിശുദ്ധിയുടെ തലത്തിൽ പോലും ജീവിക്കാതിരിക്കുന്നത്.

കയ്പേറിയ വാക്കുകൾ പോലും പലപ്പോഴും മുൻകൂട്ടി നിശ്ചയിച്ചതാണ്. പ്രവൃത്തിയെക്കാൾ ഉദ്ദേശ്യത്തെയാണ് ദൈവം കാണുന്നത്. എബ്രായർ 10:26-29-ൽ പറയുന്നത്, നാം മനഃപൂർവം പാപം ചെയ്തുകൊണ്ടേയിരുന്നാൽ, നമ്മുടെ പാപത്തിന് ഇനി ഒരു യാഗവും ലഭ്യമാകില്ല, കാരണം നാം ക്രിസ്തുവിൻ്റെ രക്തത്തെ വിലകുറഞ്ഞതായി കണക്കാക്കുന്നു. അതുകൊണ്ട് നാം എല്ലാ പാപങ്ങളെയും ഗൗരവമായി കാണുകയും ദൈവഭയത്തിൽ പരിപൂർണ്ണമായ വിശുദ്ധിയെ തികയ്ക്കുകയും വേണം (2 കൊരി.7:1).

അധ്യായം 23

മഹത്വം കർത്താവിന് മാത്രം

നിങ്ങൾ കർത്താവിനെ അനുഗമിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, യേശുവിനെപ്പോലെ മനുഷ്യരുടെ ദൃഷ്ടിയിൽ “പ്രശസ്‌തിയില്ലാത്തവരാകാൻ” നിങ്ങൾ തയ്യാറായിരിക്കണം (ഫിലി.2:7-കെ.ജെ.വി). മാനുഷിക വീക്ഷണത്തിൽ, മനുഷ്യരെ തന്നിലേക്ക് ആകർഷിക്കുന്ന ആകർഷകമായ ഒന്നും യേശുവിൽ ഉണ്ടായിരുന്നില്ല (യെശ.53:2). ഈ ലോകം മഹത്തായതായി കരുതുന്നതെല്ലാം ദൈവമുമ്പാകെ അറെപ്പാണ് (ലൂക്കോ. 16:15). നാം മനുഷ്യരാന്ന നിലയിൽ, നമ്മുടെ സ്വാഭാവിക വരങ്ങളാലും കഴിവുകളാലും അഭിമാനിക്കുമ്പോൾ ദൈവത്തിന് നമ്മിലൂടെ തൻ്റെ ശക്തി പ്രകടിപ്പിക്കാൻ കഴിയില്ല. പൗലോസ് പറഞ്ഞു: “എൻ്റെ സ്വന്തം ശക്തിയും കഴിവുകളും പ്രകടിപ്പിക്കുന്നതിനുപകരം ക്രിസ്തുവിൻ്റെ ശക്തിയുടെ ജീവനുള്ള പ്രകടനമാകുന്നതിൽ ഞാൻ സന്തോഷിക്കുന്നു” (2 കൊരി. 12: 9 – ലിവിംഗ്). അതാണ് നമ്മുടെ വിളി. നിങ്ങളുടെ സ്വന്തം കഴിവുകളെയും വരങ്ങളെയും കുറിച്ചുള്ള പ്രകടനമോ അഭിമാനമോ വേണ്ട. പകരം മറ്റുള്ളവർ നിങ്ങളെ ഒരു ദുർബല മനുഷ്യനായി (ആട്ടിൻകുട്ടിയായി) കാണട്ടെ, എന്നാൽ യേശുവിൻ്റെ ശിഷ്യനെന്ന നിലയിൽ ധീരനും ശക്തനും (സിംഹമായി) ആയിരിക്കുക.

യഥാർത്ഥ സഭയുടെ മേലും നിരന്തരം നിന്ദയുടെ ഒരാവരണമുണ്ട് – അതിനാൽ മറ്റ് ക്രിസ്ത്യാനികൾ പോലും നമ്മെ തെറ്റിദ്ധരിക്കുകയും വിമർശിക്കുകയും ചെയ്യുന്നു. എന്നാൽ ആ ആവരണത്തിൻ കീഴിൽ, ഒരു മഹത്വമുണ്ട് – നാം ദൈവത്തെ പ്രസാദിപ്പിക്കുന്ന ഒരു ജീവിതം നയിക്കുന്നു, അതിൽ നാം നമ്മുടെ മോഹങ്ങളെ ജയിക്കുകയും സാത്താനെ നമ്മുടെ കാൽക്കീഴിലാക്കുകയും ചെയ്യുന്നു. നാം ഒരിക്കലും മനുഷ്യരുടെ സ്തുതിക്ക് ആഗ്രഹിക്കുകയോ അല്ലെങ്കിൽ അതിനാൽ പ്രചോദിപ്പിക്കപ്പെടുകയോ ചെയ്യരുത്. കാരണം അത് ചവറാണ്.

യേശു തൻ്റെ എഴുപത് ശിഷ്യന്മാരോട് പറഞ്ഞു: “ആത്മാക്കൾ നിങ്ങൾക്ക് കീഴടങ്ങുന്നതിലല്ല, നിങ്ങളുടെ പേരുകൾ സ്വർഗ്ഗത്തിൽ എഴുതിയിരിക്കുന്നതിൽ സന്തോഷിക്കുവിൻ” (ലൂക്കോ. 10:20). നാം താഴെപ്പറയുന്നവയിൽ സന്തോഷിക്കേണ്ടതില്ല: (എ) നാം എന്താകുന്നു? (ബി)നാം എന്തെല്ലാം ചെയ്തു? അല്ലെങ്കിൽ (സി) നമുക്ക് ഇനി എന്തുചെയ്യാൻ കഴിയും? എന്നാൽ താഴെപ്പറയുന്നവയിൽ നാം സന്തോഷിക്കണം: (എ) കർത്താവ് ആരാണ്? (ബി) കർത്താവ് എന്താണ് ചെയ്തത്? കൂടാതെ (സി) കർത്താവ് ഇനി എന്ത് ചെയ്യും? നമുക്ക് കഴിവുള്ളതിൽ നാം സന്തോഷിക്കുമ്പോൾ, നമുക്ക് തന്നെ മഹത്വം ലഭിക്കുന്നു, അത് നമ്മെ മറ്റ് വിശ്വാസികളേക്കാൾ ശ്രേഷ്ഠരായി ചന്തിക്കാൻ ഇടയക്കുന്നു. ഇതാണ് പരീശമതം. അപ്പോൾ നാം ‘നമ്മുടെ കൈപ്പണിയിൽ ഉല്ലസിക്കുക’യാണ് (പ്രവൃത്തി 7:41) – ആ കൈപ്പണി ഭൂതങ്ങളെ പുറത്താക്കുക, രോഗികളെ സുഖപ്പെടുത്തുക, വചനം പ്രസംഗിക്കുക, ലേഖനം എഴുതുക, ആതിഥ്യമരുളുക, നല്ല ഭക്ഷണം പാകം ചെയ്യുക, കാർ നന്നായി ഓടിക്കുക, അല്ലെങ്കിൽ ചില ഭൗമിക കർത്തവ്യങ്ങൾ മികച്ച രീതിയിൽ ചെയ്യുക തുടങ്ങിയവയാണ്. നമുക്ക് സ്വയം മഹത്വം നേടുന്നതിന് പല മാർഗങ്ങളുണ്ട്. എന്നാൽ അതെല്ലാം വിഗ്രഹാരാധനയാണ്. ദൈവം ചെയ്ത കാര്യങ്ങളിൽ മാത്രം നാം സന്തോഷിക്കുമ്പോൾ, അത് നമ്മെ എളിമയുള്ളവരായി നിലനിർത്തുകയും, മറ്റെല്ലാ വിശ്വാസികളുമായും നാം തുല്യനിലയിലായിരിക്കുകയും ചെയ്യുന്നു, അങ്ങനെ ക്രിസ്തുവിൻ്റെ ശരീരം പണിയാൻ കഴിയും.

വിനയവും കൃപയും

ദൈവത്തിൻ്റെ കൃപ ലഭിക്കാതെ ആർക്കും പുതിയനിയമ കൽപ്പനകൾ അനുസരിക്കാൻ കഴിയില്ല. ന്യായപ്രമാണത്തിലെ പത്തു കൽപ്പനകളിൽ ആദ്യത്തെ ഒമ്പതെണ്ണം കൃപയില്ലാതെ പാലിക്കാൻ ചിലർക്ക് കഴിഞ്ഞേക്കാം. എന്നാൽ പത്താമത്തെ കൽപ്പന – “നിങ്ങളുടേതല്ലാത്തത് ഒരിക്കലും മോഹിക്കരുത്” – ദൈവകൃപയില്ലാതെ ആർക്കും പാലിക്കാൻ കഴിയില്ല. കൃപയില്ലാതെ ആർക്കും പുതിയ ഉടമ്പടി ജീവിതത്തിൻ്റെ (മത്തായി 5 മുതൽ 7 വരെ വിവരിച്ചിരിക്കുന്നതുപോലെ) ഔന്നത്യത്തിലേക്ക് ഉയരാൻ കഴിയില്ല. ദൈവം തൻ്റെ കൃപ എളിമയുള്ളവർക്ക് മാത്രം നൽകുന്നു (1 പത്രോ.5:5).

വിനയം ഏറ്റവും എളുപ്പത്തിൽ പുറമേ അനുകരിക്കാൻ കഴിയുന്ന ഒരു ഗുണമാണ്. നമ്മുടെ യഥാർത്ഥ വിനയം എന്നതു മറ്റുള്ളവർ നമ്മിൽ കാണുന്ന ഒന്നല്ല. എന്നാൽ നമ്മുടെ യഥാർഥ വിനയമാണ് ദൈവം നമ്മിൽ നോക്കുന്നത് – അത് ആന്തരികമാണ്. അത് യേശുവിൻ്റെ ജീവിതത്തിൽ കാണാം (ഫിലിപ്പിയർ 2:5-8). യേശു ദൈവമെന്ന നിലയിലുള്ള തൻ്റെ പദവികളും അവകാശങ്ങളും ഉപേക്ഷിച്ച് ഒരു ദാസനായിത്തീർന്നു, മനുഷ്യരുടെ കൈകളിൽ നിന്ന് ക്രൂശൂമരണം പോലും സ്വീകരിക്കാൻ തയ്യാറായി. ആ എളിമയുടെ പാതയിൽ നാം അവനെ അനുഗമിക്കണം.

യേശു മൂന്നു പടികളിലൂടെ തന്നെത്തന്നെ താഴ്ത്തി.

1. അവൻ ഒരു മനുഷ്യനായി.

2. അവൻ ഒരു ദാസനായി.

3. കുരിശിൽ, ഒരു കുറ്റവാളിയെപ്പോലെ കൈകാര്യം ചെയ്യപ്പെടാൻ അവൻ തയ്യാറായിരുന്നു.

ഇവിടെ നാം ക്രിസ്തീയ ജീവിതത്തിൻ്റെ മൂന്ന് രഹസ്യങ്ങൾ കാണുന്നു: വിനയം, വിനയം, വിനയം.

യേശു 33 വർഷം ഭൂമിയിൽ ജീവിച്ചപ്പോഴും അവിടുന്നു മറ്റുള്ളവരെ വളരെ താഴ്മയോടെ സേവിക്കുന്നതും കഷ്ടപ്പാടുകളും അപമാനങ്ങളും പരുക്കുകളും ക്ഷമയോടെ സഹിക്കുന്നതും കണ്ടപ്പോൾ മാലാഖമാർ അത്ഭുതത്തോടെ നോക്കിയിരിക്കണം. വർഷങ്ങളോളം അവർ സ്വർഗത്തിൽ തന്നെ ആരാധിക്കുകയായിരുന്നു. എന്നാൽ ഭൂമിയിൽ അവൻ്റെ പെരുമാറ്റം കണ്ടപ്പോൾ, അവർ ദൈവത്തിൻ്റെ സ്വഭാവത്തെക്കുറിച്ച് – അവൻ്റെ എളിമയും താഴ്മയെയും കുറിച്ച് – കൂടുതൽ മനസ്സിലാക്കി. യേശു സ്വർഗത്തിലായിരുന്നപ്പോൾ ഇത് അവർ ഒരിക്കലും കാണുകയോ മനസ്സിലാക്കുകയോ ചെയ്തിട്ടില്ല. ക്രിസ്തുവിൻ്റെ അതേ ആത്മാവ് നമ്മിലൂടെ സഭയിൽ ഇന്നു വെളിപ്പെടുന്നതു സ്വർഗ്ഗത്തിലെ ദൂതന്മാരെ കാണിക്കാൻ ദൈവം ആഗ്രഹിക്കുന്നു (എഫെ. 3:10).എന്നാൽ ദൂതന്മാർ നമ്മിലും നമ്മുടെ പെരുമാറ്റത്തിലും ഇപ്പോൾ എന്താണ് കാണുന്നത്? നമ്മുടെ പെരുമാറ്റം ദൈവത്തിനു മഹത്വം കൈവരുത്തുമോ?

എളിമയാണ് ഏറ്റവും വലിയ ഗുണമെന്ന് ഓർക്കുക. നമ്മളായിരിക്കുന്നതും നമുക്കുള്ളതും എല്ലാം ദൈവത്തിൻ്റെ ദാനങ്ങളാണെന്ന് വിനയം അംഗീകരിക്കുന്നു. വിനയം എല്ലാ മനുഷ്യരെയും – പ്രത്യേകിച്ച് ദുർബലർ, സംസ്കാരമില്ലാത്തവർ, പിന്നാക്കം നിൽക്കുന്നവർ, ദരിദ്രർ അങ്ങനെ എല്ലാവരെയും – വിലമതിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. വിനയത്തിൻ്റെ ആ മണ്ണിൽ മാത്രമേ ആത്മാവിൻ്റെ ഫലവും ക്രിസ്തുവിൻ്റെ ഗുണങ്ങളും വളരുകയുള്ളൂ. അതിനാൽ, ഉന്നത ചിന്തകളുടെയോ മാനം അന്വേഷിക്കുന്നതിൻ്റെയോ ദൈവത്തിന് നൽകേണ്ട മഹത്വം എടുക്കുന്നതിൻ്റെയോ വിഷം ഒരിക്കലും നിങ്ങളുടെ ഹൃദയത്തിൽ പ്രവേശിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ നിങ്ങൾ സ്വയം സ്ഥിരമായി നിങ്ങളെത്തന്നെ വിധിച്ചു ജീവിക്കണം. യേശുവിൻ്റെ എളിമയെ വളരെയധികം ധ്യാനിക്കുക. അതാണ് നിങ്ങളോടുള്ള എൻ്റെ ഏറ്റവും പ്രധാനപ്പെട്ട പ്രബോധനം.

വചനം പ്രസംഗിക്കുന്നത്

നിങ്ങളുടെ ഇടങ്ങളിൽ മറ്റുള്ളവരെ സേവിക്കുന്നതിനും കർത്താവിനെ അനുഗമിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുന്നതിനും ദൈവം നിങ്ങൾക്ക് അവസരം നൽകുന്നതിൽ ഞങ്ങൾ നന്ദിയുള്ളവരാണ്. എളിമയോടെ ജീവിക്കുക, ദൈവത്തിൻ്റെ മുമ്പാകെ നിങ്ങളുടെ മുഖം പൊടിയിൽ വയ്ക്കുക, അപ്പോൾ മാത്രമേ നിങ്ങളുടെ ജീവിതം കൂടുതൽ കൂടുതൽ മെച്ചമാകുകയുള്ളു.

ദൈവവചനം പങ്കുവയ്ക്കാൻ അവിടെ നിങ്ങൾക്ക് അവസരം ലഭിക്കുമ്പോഴെല്ലാം, നിങ്ങളുടെ സന്ദേശം മുൻകൂട്ടി തയ്യാറാക്കുക. നിങ്ങൾ സംസാരിക്കാൻ പോകുന്ന പ്രധാന പോയിൻ്റുകളും ബൈബിൾ വാക്യങ്ങളും എഴുതി വയ്ക്കുക. വചനം ധൈര്യത്തോടെയും സത്യസന്ധതയോടെയും പറയുക. നിങ്ങൾ എന്താണ് പറയുന്നതെന്ന് നിങ്ങൾക്ക് തന്നെ ഉറപ്പില്ല എന്ന പോലെ ഒരിക്കലും ക്ഷമാപണമട്ടിൽ ദൈവവചനം പ്രസംഗിക്കരുത്. നിങ്ങൾ ബാംഗ്ലൂരിൽ ഉണ്ടായിരുന്ന വർഷങ്ങളിൽ നിങ്ങൾ പഠിച്ചതും ദൈവം നിങ്ങളുടെ ജീവിതത്തിൽ ചെയ്തിട്ടുള്ളതുമായ ഒരുപാട് കാര്യങ്ങളുണ്ട്. നിങ്ങൾക്ക് അവസരം ലഭിക്കുമ്പോൾ അത് മറ്റുള്ളവരുമായി പങ്കുവയ്ക്കേണ്ടത് ഇപ്പോൾ നിങ്ങളുടെ കടമയാണ്. കാരണം മിക്ക ക്രിസ്ത്യാനികൾക്കും പുതിയ ഉടമ്പടിയെക്കുറിച്ച് കാര്യമായ ധാരണയില്ല.

നിങ്ങളുടെ ചുറ്റുമുള്ള മറ്റ് യുവജനങ്ങളെ പ്രോത്സാഹിപ്പിക്കാൻ കർത്താവ് നിങ്ങൾക്ക് അവസരം നൽകുമ്പോൾ, നിങ്ങൾ ഈ മൂന്ന് കാര്യങ്ങളെ ഭയക്കണം:

(1) ആത്മീയ അഹങ്കാരം (നിങ്ങളുടെ വരങ്ങൾ, കഴിവുകൾ, സ്ഥാനം, ശമ്പളം അല്ലെങ്കിൽ ബൈബിൾ പരിജ്ഞാനം എന്നിവ കാരണമുള്ള അഹങ്കാരം)

(2) കാപട്യം (നിങ്ങൾ ജീവിതത്തിൽ പ്രയോഗിമാക്കാൻ ശ്രമിക്കുക പോലും ചെയ്തിട്ടില്ലാത്ത എന്തും പ്രസംഗിക്കുക -എന്ന കാപട്യം)

(3) ആളുകളെ ആകർഷിക്കാനുള്ള ശ്രമം – പ്രത്യേകിച്ച് ഏതെങ്കിലും പെൺകുട്ടികളെ!

നിങ്ങളുടെ ശുശ്രൂഷ പൂർത്തിയാക്കിയ ശേഷം നിരന്തരം സ്വയം വിധിക്കുന്നതാണ് ഇവയിൽ നിന്ന് സ്വതന്ത്രമാകാനുള്ള ഏക മാർഗം. ഇവിടെയാണ് ബഹുഭൂരിപക്ഷം പ്രഭാഷകരും പരാജയപ്പെടുന്നത്. ഒരു പ്രസംഗം നടത്തുന്നതിന് മുമ്പ് പലരും പ്രാർത്ഥിക്കുന്നു. എന്നാൽ പ്രസംഗം പൂർത്തിയാക്കിയ ശേഷം കർത്താവിൻ്റെ അടുക്കൽ തനിയെചെന്ന് തങ്ങളെത്തന്നെ പരിശോധിക്കാൻ തയ്യാറാകുന്നില്ല.

പരസ്യമായി നിങ്ങൾ മറ്റുള്ളവരുടെ മുമ്പാകെ എത്രത്തോളം നിൽക്കുന്നുവോ (സംസാരിക്കുമ്പോഴോ സംഗീതം ആലപിക്കുമ്പോഴോ) അത്രത്തോളം നിങ്ങൾ സ്വകാര്യമായി കർത്താവിൻ്റെ മുമ്പാകെ വീഴണം. സാത്താൻ നിങ്ങളെ നിഗളിക്കാനോ അല്ലെങ്കിൽ സത്യസന്ധതയില്ലാതെ അഭിനയിക്കാനോ മറ്റെന്തെങ്കിലും വിധത്തിൽ നിങ്ങളെ കുടുക്കാൻ ശ്രമിക്കാനോ ആഗ്രഹിക്കുന്നു. അതിനാൽ ജാഗ്രത പാലിക്കുക.

ദൈവഭക്തരെ സംബന്ധിച്ച് എല്ലാം നന്നായി പോകുന്നു

നിങ്ങളുടെ ഭാവി ജീവിതത്തിൻ്റെ ഓരോ ഘട്ടവും ദൈവത്താൽ തന്നെ നയിക്കപ്പെടും – നിങ്ങൾ ഒരു ദൈവഭക്തനാകാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ. ജീവിതത്തിൽ ഏറ്റവും മികച്ചത് ലഭിക്കുന്നത് ദൈവത്തെ ബഹുമാനിക്കുന്ന മനുഷ്യനാണ്. അല്ലാതെ മിടുക്കനോ, ധനികനോ, പ്രതിഭാശാലിക്കോ, ജീവിതത്തിൽ അവസരങ്ങൾ ലഭിക്കുന്ന മനുഷ്യനോ അല്ല. ഭാവിയെ സംബന്ധിച്ച് എല്ലാ അരക്ഷിതത്വവും ഉണ്ടാകുന്നത് നാം ദൈവഭക്തിയെ ഒരു ജീവിതരീതിയായി തിരഞ്ഞെടുക്കാതിരിക്കുമ്പോഴാണ്. അതുകൊണ്ട് എല്ലായ്‌പ്പോഴും ദൈവത്തെ മാനിക്കാൻ തീരുമാനിക്കുക. അപ്പോൾ അവിടുന്നു നിങ്ങൾക്ക് ആത്മീയമായി ഏറ്റവും മികച്ചത് നൽകും. ഒപ്പം, ഈ ലോകത്തും ഭൗതികമായും ശാരീരികമായും ആവശ്യമായതെല്ലാം തരും. എൻ്റെ ജീവിതത്തിൻ്റെ കഴിഞ്ഞ 50ൽ പരം വർഷങ്ങളിൽ ഇത് സത്യമാണെന്ന് ഞാൻ കണ്ടെത്തി. നിങ്ങളുടെ കോളജിലെ കോഴ്‌സുകളിലും, നിങ്ങൾ തിരഞ്ഞെടുക്കേണ്ട തൊഴിലിലും, വിവാഹത്തിലും, എല്ലാം ദൈവം നിങ്ങളെ നയിക്കും- നിങ്ങൾ ഇപ്പോൾ ഒരു തീരുമാനം എടുക്കുകയും അതിൽ എപ്പോഴും ഉറച്ചുനിൽക്കുകയും ചെയ്താൽ. നിങ്ങൾ ദൈവത്തെ മാനിക്കും, ദൈവഭക്തനായിരിക്കും എന്നതാണ് ആ തീരുമാനം.

ചെറിയ കാര്യങ്ങളിൽ വിശ്വസ്തത പുലർത്തുക എന്നാണ് ഇതിൻ്റെ അർത്ഥം. നിങ്ങൾ ഒരിക്കലും വീഴുകയോ പരാജയപ്പെടുകയോ ഇല്ല എന്നല്ല. എന്നാൽ നിങ്ങൾ പരാജയപ്പെടുമ്പോഴെല്ലാം നിങ്ങൾ അനുതപിക്കുന്നു എന്നാണ് ഇതിനർത്ഥം.

നിങ്ങളുടേതല്ലാത്ത ഒന്നും ഒരിക്കലും എടുക്കരുത് – ഒരു വ്യക്തിയിൽ നിന്നോ വീട്ടിൽ നിന്നോ കോളജിൽ നിന്നോ ഓഫീസിൽ നിന്നോ എവിടെനിന്നും. വിലകുറഞ്ഞ പേനയോ പെൻസിലോ പോലും. ചെറിയ കാര്യങ്ങളിൽ പോലും ആരെയും വഞ്ചിക്കരുത്. നിങ്ങളുടെ സ്കൂൾ ദിനങ്ങളിൽ ഞങ്ങൾ നിങ്ങളെ പഠിപ്പിച്ചതുപോലെ, നിങ്ങളുടെ പരീക്ഷകളിൽ ഒരിക്കലും ചെറിയ രീതിയിൽ പോലും കോപ്പിയടിക്കരുത്. ചതിവു കാണിച്ചു ജയിക്കുന്നതിനേക്കാൾ നല്ലത് പരാജയപ്പെടുന്നതാണ്. വഞ്ചിച്ച് സമ്പന്നനാകുന്നതിനേക്കാൾ ദരിദ്രനാകുന്നതാണ് നല്ലത്. നിങ്ങളുടെ മനസ്സിനെ മലിനമാക്കുന്ന സാഹിത്യങ്ങൾ വായിക്കുന്നതും ടിവി പ്രോഗ്രാമുകൾ കാണുന്നതും നിർത്തുക. എല്ലാ കാര്യങ്ങളിലും നിങ്ങളുടെ മനസ്സാക്ഷിയെ തെളിമയോടെ സൂക്ഷിക്കുക. ഇങ്ങനെ ജീവിക്കുന്നവർക്ക് ജീവിതത്തിൽ ഓരോ തലമുറയിലും (പണപ്പെരുപ്പത്തിൻ്റെയും മാന്ദ്യത്തിൻ്റെയും സമയങ്ങളിൽ പോലും) ദൈവത്തിൻ്റെ ഏറ്റവും മികച്ചത് ലഭിക്കുന്നു.

എൻ്റെ മക്കളേ, നിങ്ങളെല്ലാവരും അത്തരത്തിലുള്ളവരായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, കാരണം അത് നിങ്ങൾക്ക് വളരെ നന്നായിരിക്കുമെന്നും ദൈവം നിങ്ങളെ അനുഗ്രഹിച്ചതുപോലെ നിങ്ങളുടെ മക്കളെയും അനുഗ്രഹിക്കുമെന്നും എനിക്കറിയാം! അങ്ങനെ, നീതിമാന്മാർക്ക് എല്ലാം നന്നായി നടക്കുന്നുമെന്നും തന്നെ മാനിക്കുന്നവരെ ദൈവം മാനിക്കുന്നുവെന്നും അവിശ്വാസികളായ ഒരു തലമുറയ്ക്ക് മുൻപിൽ നിങ്ങൾക്ക് ജീവിക്കുന്ന സാക്ഷ്യങ്ങളാകാം. നിങ്ങളുടെ മിടുക്ക് കൊണ്ടോ നേട്ടങ്ങൾ കൊണ്ടോ ഈ ലോകത്തെ ആകർഷിക്കുന്നതിനുപകരം ഈ ലോകത്ത് നിങ്ങൾ ദൈവത്തിനു ജീവിക്കുന്ന ഒരു സാക്ഷ്യമായിരിക്കാൻ പൂർണ്ണഹൃദയത്തോടെ കൊതിക്കുക. പുറമേയുള്ള പ്രവർത്തനങ്ങൾ നിങ്ങളുടെ ജീവിതത്തിൽ ഒരു സ്ഥാനം കയ്യടക്കി അത് ഒരിക്കലും നിങ്ങളുടെ ‘ദൈവ’മായി മാറാതിരിക്കാൻ ശ്രദ്ധിക്കുക!

എൻ്റെ മക്കളേ, നിങ്ങൾ നാലുപേരും പാപത്തിന്മേലുള്ള വിജയം, സ്വയത്തിൻ്റെ മരണം എന്നിവ സംബന്ധിച്ച് സുവിശേഷം പ്രഖ്യാപിക്കണമെന്നും (ഇതിൻ്റെ യാഥാർത്ഥ്യം വ്യക്തി ജീവിതത്തിൽ സ്വയം അനുഭവിച്ചറിഞ്ഞ ശേഷം) ക്രിസ്തുവിൻ്റെ ശരീരത്തിൽ നിങ്ങൾ ദൈവം നൽകുന്ന ശുശ്രൂഷ (അത് എന്തുതന്നെയായാലും) നിറവേറ്റണമെന്നും ഞാൻ പ്രാർത്ഥിക്കുന്നു. ഒരു ലൗകിക ജോലിയിലൂടെ വരുമാനം നേടിക്കൊണ്ട് പൗലോസിനെപ്പോലെ കർത്താവിനെ സേവിക്കുക – നിങ്ങളുടെ സ്വന്തം ചെലവിൽ, ആരെയും ആശ്രയിക്കാതെ. ഇതാണ് ലോകം കാണേണ്ടത്. ഇതാണ് നിങ്ങളെല്ലാവരെക്കുറിച്ചുമുള്ള എൻ്റെ ഏറ്റവും വലിയ ആഗ്രഹം. ഒന്നാമത് ദൈവരാജ്യവും നീതിയും നിരന്തരം അന്വേഷിക്കുന്നവർക്ക് മാത്രമേ യേശു മടങ്ങിവരുമ്പോൾ ഖേദിക്കാതിരിക്കാൻ കഴിയൂ എന്ന് എനിക്കറിയാം.

യുവാക്കളായ കോളജ് വിദ്യാർത്ഥികളെ ആക്രമിക്കാൻ ശ്രമിക്കുന്ന അധാർമികതയുടെയും ലൈംഗിക വൈകൃതത്തിൻ്റെയും ശക്തമായ ഭൂതാത്മാക്കൾ ഇന്ന് ലോകത്തുണ്ട്. അതുകൊണ്ട് ഈ മേഖലയിൽ സാത്താനെ നിരന്തരം ചെറുത്തുനിൽക്കാൻ ശ്രദ്ധാലുക്കളായിരിക്കണമെന്ന് ഞാൻ നിങ്ങൾക്ക് മുന്നറിയിപ്പ് നൽകാൻ ആഗ്രഹിക്കുന്നു. ടിവി, സാഹിത്യം അല്ലെങ്കിൽ മറ്റെന്തെങ്കിലും വഴി ലൈംഗിക മേഖലയിൽ നിങ്ങളുടെ ജീവിതത്തിൽ കാലുറപ്പിക്കാൻ സാത്താനെ അനുവദിക്കരുത്. തൻ്റെ പ്രവർത്തനങ്ങൾക്ക് ഭാവിയിൽ ഏറ്റവും വലിയ നാശം വരുത്താൻ സാധ്യതയുള്ളവരെയാണു സാത്താൻ ഉന്നം വയ്ക്കുന്നത്. അതുകൊണ്ട് യേശുവിനെപ്പോലെ ജീവിതത്തിലുടനീളം സാത്താൻ്റെ ഒരു ലക്ഷ്യമാക്കുന്നതു സത്യത്തിൽ ഒരു ബഹുമതിയാണ്. എന്നാൽ നമുക്ക് സാത്താനെ ഒട്ടും ഭയമില്ല – കാരണം നമ്മുടെ മേലുള്ള അവൻ്റെ അധികാരം ഇല്ലാതായിരിക്കുന്നു. നമ്മുടെ രക്ഷകനാൽ അവൻ പൂർണ്ണമായി തോൽപ്പിക്കപ്പെട്ടിരിക്കുന്നു. കാൽവരി ക്രൂശിൽ അവനെ പരസ്യമായ കാഴ്ചയാക്കിയിരിക്കുന്നു (കൊലോ.2:14,15).

യെഹെസ്‌കേൽ 16:49ൽ ലൈംഗിക മേഖലയിൽ ആത്മനിയന്ത്രണമില്ലാത്തതിനുള്ള നാല് കാരണങ്ങൾ (സോദോമിൻ്റെ കാര്യത്തിലെന്നപോലെ) കാണാം – അഹങ്കാരം, ആർത്തി, അലസത, സ്വാർത്ഥത. ഈ നാല് മേഖലകളിലും നിങ്ങൾ ജാഗ്രത പാലിച്ചാൽ ലൈംഗിക മേഖലയിലും അതിജീവിക്കാൻ കഴിയുമെന്നു നിങ്ങൾ കണ്ടെത്തും.

പരാജയത്തെക്കുറിച്ചുള്ള ഭയം ഒരു വേട്ടയാടുന്ന ഭയമാണ്. അത് നിങ്ങൾ കുടഞ്ഞുകളയണം. നിങ്ങൾ ഏതെങ്കിലും മേഖലയിൽ (ആത്മീയമോ വിദ്യാഭ്യാസപരമോ ആകട്ടെ) 1000-ാം തവണ പരാജയപ്പെട്ടാലും, നിങ്ങൾ എഴുന്നേറ്റ് ഓട്ടം തുടരണം. നിങ്ങളുടെ മുൻകാല പരാജയങ്ങൾ നിങ്ങളെ വേട്ടയാടാൻ അനുവദിക്കരുത്. നിങ്ങൾ ചെയ്യേണ്ടത് മുൻകാല പരാജയങ്ങളെക്കുറിച്ചുള്ള ചിന്തകൾ മനസ്സിൽ വരുമ്പോഴെല്ലാം അതു ഇച്ഛവച്ച് നിരസിക്കുക എന്നതാണ്. നിങ്ങൾ ഇത് ചെയ്യുന്നതിൽ വിശ്വസ്തരാണെങ്കിൽ, കുറച്ച് സമയത്തിന് ശേഷം അത്തരം ചിന്തകൾ വിരളമായി മാത്രമേ ഉണ്ടാകുന്നുള്ളു എന്ന് നിങ്ങൾ കണ്ടെത്തും. ഒടുവിൽ പൂർണ്ണമായും അത് ഇല്ലാതെയാകും. എല്ലാ ചിന്തകളെയും ക്രിസ്തുവിൻ്റെ അനുസരണത്തിനായിട്ടു പിടിച്ചടക്കുക എന്നതിൻ്റെ അർത്ഥം ഇതാണ് (2 കൊരി.10:5).

അധ്യായം 24

ആത്മാവ് ജലം പോലെ

“ജലത്താലും ആത്മാവിനാലും ജനിച്ചത്” എന്ന് യേശു പറഞ്ഞപ്പോൾ, അവിടുന്നു ജലത്തെ ആത്മാവിൻ്റെ പ്രതീകമായി പരാമർശിക്കുകയായിരുന്നു. യോഹന്നാൻ്റെ സുവിശേഷത്തിലെ ‘ജല’ത്തെക്കുറിച്ചുള്ള മൂന്നു പ്രയോഗങ്ങൾ ശ്രദ്ധിക്കുക. അവ ആത്മീയ വികാസത്തിൻ്റെ മൂന്ന് ഘട്ടങ്ങൾ കാണിക്കുന്നു:

(1) ജലത്തിൽ നിന്ന് ജനിച്ചത് – തുടക്കം (ഒരു കപ്പ് വെള്ളം പോലെ) (യോഹ. 3: 5; “രക്ഷയുടെ പാനപാത്രം” – സങ്കീ. 116:13).

(2) വെള്ളമുള്ള ഒരു കിണർ – ക്രിസ്തുവിൽ തന്നെ പൂർണ്ണമായി ത്യപ്തനായിരിക്കുക (യോഹ. 4:14).

(3) ജലനദികൾ – ദൈവത്തിൻ്റെ ജീവിതം മറ്റു പലരോടും പങ്കിടുക (യോഹ. 7:38).

യോഹന്നാൻ സ്നാപകൻ “പരിശുദ്ധാത്മാവിലും അഗ്നിയിലും സ്നാനം സ്വീകരിക്കുന്നതിനെപ്പറ്റി” സംസാരിച്ചു. വീണ്ടും, “അഗ്നി” ഒരു അക്ഷരിക അഗ്നിയല്ല, മറിച്ച് ആത്മാവിൻ്റെ ആന്തരികമായ ശുദ്ധീകരണ പ്രവർത്തനത്തിൻ്റെ പ്രതീകമാണ്. വെള്ളം അവിടുത്തെ ബാഹ്യമായ ശുദ്ധീകരണ പ്രവർത്തനത്തെ കുറിക്കുന്നു. (“നമ്മുടെ ശരീരം ശുദ്ധജലത്തിൽ കഴുകുന്നത്” – എബ്രാ.10 :22). (സംഖ്യാപുസ്തകം 31:22, 23 ആദ്യം ജലത്തിൻ്റെ ശുദ്ധീകരണത്തെക്കുറിച്ചും, തുടർന്ന് തീയിലൂടെ ആഴത്തിലുള്ള ശുദ്ധീകരണത്തെക്കുറിച്ചും പ്രതീകങ്ങളിലൂടെ സംസാരിക്കുന്നു).

വിജയത്തിൻ്റെ ജീവിതം

“വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിക്കുക അസാധ്യമാണ്” – നമുക്ക് മറ്റെന്തെല്ലാം ഉണ്ടായാലും (എബ്രാ. 11:6). നമുക്ക് വിശ്വാസമുണ്ടായാൽ നമുക്ക് അസാധ്യമായി ഒന്നുമില്ല (മർക്കോസ് 9:23). ഇതിനർത്ഥം, നമ്മുടെ ജീവിതത്തെക്കുറിച്ചുള്ള ദൈവത്തിൻ്റെ പദ്ധതിയിൽ ഉള്ളതൊന്നും നമുക്ക് അസാധ്യമായിരിക്കില്ല എന്നതാണ്. ഏറ്റവും ചെറിയ വിശദാംശങ്ങളിൽ പോലും ദൈവിക പദ്ധതി പൂർണമാണെന്നും തൻ്റെ ജീവിതത്തിന് അത് ഏറ്റവും മികച്ചതാണെന്നും വിശ്വസിക്കുന്നവനാണ് വിശ്വാസമുള്ള മനുഷ്യൻ. അതിനാൽ ആ പദ്ധതിക്ക് പുറത്ത് അവൻ തനിക്കായി ഒന്നും ആഗ്രഹിക്കുന്നില്ല, ദൈവത്തോട് ആവശ്യപ്പെടുന്നുമില്ല. അതിനാൽ, ദൈവത്തിൻ്റെ ആ പദ്ധതിയിൽ, അവന് എല്ലാം സാധ്യമാണ്.

പിശാചിനെതിരെ ദൈവം എപ്പോഴും തൻ്റെ പക്ഷത്താണെന്നും, താൻ പാപത്തിൽ വീണാലും (അത് ഏറ്റുപറഞ്ഞാൽ) സ്വർഗീയ കോടതിയിൽ യേശു എപ്പോഴും തനിക്കായി പക്ഷവാദം ചെയ്യുമെന്നും വിശ്വസിക്കുന്നവനാണ് വിശ്വാസമുള്ള മനുഷ്യൻ. എല്ലാ പാപങ്ങളും തരണം ചെയ്യാനും എല്ലാ കൽപ്പനകളും പാലിക്കാനും തന്നെ സഹായിക്കാൻ ദൈവം തയ്യാറാണെന്നും ഈ ലോകത്തു സ്വയം സംരക്ഷിക്കാൻ ദൈവം തന്നെ തനിച്ചാക്കിയിട്ടില്ലെന്നും അവൻ വിശ്വസിക്കുന്നു. അത്തരമൊരു മനുഷ്യൻ ജീവിതത്തിൻ്റെ എല്ലാ സാഹചര്യങ്ങളിലും സ്ഥിരമായി ജയിക്കുന്നവനാണ്.

നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ ചെയ്യേണ്ടതൊന്നും നിങ്ങൾക്ക് അസാധ്യമാകാത്ത ഒരു ജീവിതം സങ്കൽപ്പിക്കുക! അത്തരമൊരു ജീവിതം നിങ്ങൾക്ക് എത്ര വിജയവും സംതൃപ്തിയും നൽകും! നിങ്ങൾ അങ്ങനെ ജീവിക്കണമെന്നാണ് ദൈവം ആഗ്രഹിക്കുന്നത്. വിശ്വാസമുണ്ടെങ്കിൽ അങ്ങനെ ജീവിക്കാം. അതിനാൽ നിങ്ങൾ എത്ര വിലകൊടുത്താലും ദൈവത്തിൻ്റെ പദ്ധതിയും അവിടുത്തെ കൽപ്പനകളും നിങ്ങൾക്ക് ഏറ്റവും മികച്ചതായി നിങ്ങൾ പൂർണ്ണഹൃദയത്തോടെയും മനസ്സോടെയും തിരഞ്ഞെടുക്കണം.

നിങ്ങളുടെ ഉള്ളിൽ വിശ്വാസം വളരണമെങ്കിൽ, ഓരോ ദിവസവും ആത്മാവ് നിങ്ങളുടെ ഹൃദയത്തോട് പറയാൻ ശ്രമിക്കുന്നത് നിങ്ങൾ കേൾക്കണം. അതിനായി ദൈവത്തെ ഓർത്തുകൊണ്ടു നമ്മുടെ ദിവസം തുടങ്ങണം. പിന്നീട് ആ ദിവസം, “അത് ചെയ്യരുത്. അതിലേക്ക് നോക്കരുത്. അത് വായിക്കരുത്” അല്ലെങ്കിൽ “ഇപ്പോൾ തിരുവെഴുത്തുകൾ അൽപ്പം ധ്യാനിക്കുന്നത് നല്ലതാണ്”, “ഇപ്പോൾ കർത്താവിനുവേണ്ടി ഒരു വാക്ക് പറയുക” എന്നെല്ലാം അവൻ നമ്മോട് പറയുമ്പോൾ, ആത്മാവിൻ്റെ ചെറിയ പ്രേരണകൾ അനുസരിക്കാൻ നാം തിടുക്കം കൂട്ടണം.

നിങ്ങൾ മതഭ്രാന്തനാണെന്ന് മറ്റുള്ളവർ കരുതിയാൽ പോലും, യേശുവിൻ്റെ നാമം സ്വന്തമാക്കാനും കർത്താവായ യേശുവിൻ്റെ പൂർണ്ണ പ്രതിബദ്ധതയുള്ള ശിഷ്യനായി അറിയപ്പെടാനും ഒരിക്കലും ലജ്ജിക്കരുത്. സാത്താൻ്റെ മുൻപിൽ ഒരിക്കലും മുട്ടുകുത്തരുത്. മർത്യനായ ഒരു മനുഷ്യൻ്റെ മാനത്തിന് വേണ്ടി നിങ്ങളുടെ ബോധ്യങ്ങളിൽ വിട്ടു വീഴ്ച ചെയ്യരുതെന്നു സാരം.

നാം ശ്വസിക്കുന്ന ശ്വാസം നമ്മുടെ ശാരീരിക ജീവിതത്തിന് എത്രമാത്രം അത്യന്താപേക്ഷിതമായിരിക്കുന്നോ അത്രമാത്രം നമ്മുടെ ക്രിസ്തീയ ജീവിതത്തിന് അനിവാര്യമാണ് വിശ്വാസം. അതിനാൽ ചെറിയ കാര്യങ്ങളിൽ ആത്മാവിൻ്റെ ആന്തരിക ശബ്ദത്തോട് വിശ്വസ്തത പുലർത്തുക. അപ്പോൾ ആത്മീയ അന്തസ്സോടെയും എല്ലായ്‌പ്പോഴും നിരന്തരമായ വിജയത്തോടെയും ജീവിക്കുന്ന വിശ്വാസമുള്ള ഒരു മനുഷ്യനായി നിങ്ങൾ വളരും.

ലൈംഗിക മോഹത്തോടുള്ള മൗലികമായ മനോഭാവം

ഒരു സ്ത്രീയെ മോഹിക്കാൻ അവളെ നോക്കുന്ന ഏതൊരു പുരുഷനും അവളുമായി വ്യഭിചാരം ചെയ്യുകയാണെന്ന് മലമുകളിലെ പ്രസംഗത്തിൽ യേശു തൻ്റെ ശിഷ്യന്മാരോട് പറഞ്ഞു. അങ്ങനെയുള്ള ഒരാൾ ഇരുകണ്ണുകളുമായി നരകത്തിൽ പോകുന്നതിനേക്കാൾ നല്ലത് തൻ്റെ കണ്ണ് പറിച്ചെടുക്കുന്നതാണെന്നും കർത്താവു തുടർന്നു പറഞ്ഞു. കണ്ണുകൊണ്ട് സ്ത്രീകളെ നിരന്തരം ലൈംഗികമായി മോഹിക്കുന്നത് ഒരു പുരുഷനെ നരകത്തിലേക്ക് അയയ്ക്കാൻ പര്യാപ്തമാണെന്ന് അവിടുന്ന് അതിലൂടെ പഠിപ്പിച്ചു.

ആദാമിൻ്റെ കാലം മുതൽ എല്ലാ മനുഷ്യരുടെയും ഹൃദയത്തിൽ ജ്വലിച്ച അതേ നരകാഗ്നിയാണ് ഇന്ന് ഒരു മനുഷ്യൻ്റെ ഹൃദയത്തിൽ ജ്വലിക്കുന്ന മോഹത്തിൻ്റെ അഗ്നി. പരിശുദ്ധാത്മാവിൻ്റെ അഗ്നിക്ക് മാത്രമേ അതിനെ നശിപ്പിക്കാൻ കഴിയൂ. നിങ്ങളുടെ ഹൃദയം ഒന്നുകിൽ പാപത്തോടുള്ള ആർത്തിയാൽ ജ്വലിക്കും, അല്ലെങ്കിൽ യേശുവിനോടുള്ള സ്നേഹത്താൽ ജ്വലിക്കും. നിങ്ങളുടെ തിരഞ്ഞെടുപ്പ് ഈ രണ്ടിൽ ഒന്നായിരിക്കണം: ഒന്നുകിൽ ഇന്നു ശുദ്ധികരിക്കുന്ന തീ, അല്ലെങ്കിൽ ഭാവിയിൽ നരകാഗ്നി. മൂന്നാമതൊന്നില്ല.

കർത്താവ് സംസാരിച്ച യെഹൂദ ജനതയ്ക്ക് ഇതിനകം തന്നെ ന്യായപ്രമാണത്തിലൂടെ വളരെ ഉയർന്ന ധാർമിക നിലവാരം ഉണ്ടായിരുന്നു. കർശനമായ ധാർമ്മിക നിയമങ്ങൾ പാലിച്ചാണ് അവർ ജീവിച്ചിരുന്നത്, അവിടെ വിവാഹത്തിന് പുറത്തുള്ള ലൈംഗികത എല്ലായ്പ്പോഴും വധശിക്ഷയ്ക്ക് വിധേയമായിരുന്നു. അശ്ലീലം നിറഞ്ഞ പുസ്തകങ്ങളോ മാസികകളോ ടെലിവിഷൻ പരിപാടികളോ ആളുകളെ അധാർമികതയിലേക്ക് പ്രലോഭിപ്പിക്കാൻ അക്കാലത്ത് ഉണ്ടായിരുന്നില്ല. ആ സമൂഹത്തിലെ എല്ലാ സ്ത്രീകളും മാന്യമായി വസ്ത്രം ധരിച്ചിരുന്നു, പുരുഷന്മാരും സ്ത്രീകളും പരസ്പരം സംസാരിച്ചിരുന്നില്ല. എന്നിട്ടും, അത്തരം ഒരു സമൂഹത്തിൽ, അതിൻ്റെ എല്ലാ നിയന്ത്രണങ്ങളും ഉണ്ടായിരിക്കെത്തന്നെ, പുരുഷന്മാർ സ്ത്രീകളെ മോഹിക്കുന്നുണ്ടെന്ന് കർത്താവിന് അറിയാമായിരുന്നു, അതിനെതിരെ തൻ്റെ ശിഷ്യന്മാർക്ക് മുന്നറിയിപ്പ് നൽകേണ്ടിവന്നു. ഇത്രയും കർക്കശമായ ഒരു സമൂഹത്തിൽ അങ്ങനെയായിരുന്നെങ്കിൽ, ഇന്ന് നാം ജീവിക്കുന്ന നീച സമൂഹത്തിലെ യുവാക്കൾക്ക് കർത്താവ് എത്രയധികം മുന്നറിയിപ്പ് നൽകുമായിരുന്നു!

ഇന്നത്തെ സമൂഹം സാധ്യമായ എല്ലാ വഴികളിലൂടെയും നമ്മുടെ മനസ്സിലേക്ക് ഇന്ധനം എറിയുന്നു, നമ്മുടെ ലൈംഗികാസക്തികളെ പോഷിപ്പിക്കാൻ. ഇക്കാരണത്താൽ നാമെല്ലാവരും കൂടുതൽ ശ്രദ്ധാലുക്കളായിരിക്കണം. കാമത്തിൻ്റെ ഈ തീ അണയ്ക്കാൻ നിങ്ങൾ ഗൗരവമുള്ളവരാണെങ്കിൽ, ഇന്ധന വിതരണം വെട്ടിക്കുറയ്ക്കുന്നതിൽ നിങ്ങൾ ഗൗരവമുള്ളവരായിരിക്കണം. ആ ഇന്ധനത്തിൻ്റെ ഉറവിടം നിങ്ങൾ ഒരു ദയയും കൂടാതെ ക്രൂരമായും സമൂലമായും ഛേദിച്ചുകളയണം. ‘കണ്ണ് പറിച്ചെടുക്കുക’, ‘കൈ വെട്ടിക്കളയുക’ എന്നതിൻ്റെ അർത്ഥം ഇതാണ്. പാപം ചെയ്യാൻ നമ്മെ പ്രേരിപ്പിക്കുന്ന വസ്തുവിനെ നശിപ്പിക്കാൻ യേശു നമ്മോട് കൽപ്പിച്ചു. പാപത്തിൻ്റെ അപകടത്തെക്കുറിച്ചും നരകാഗ്നിയുടെ യാഥാർത്ഥ്യത്തെക്കുറിച്ചും മറ്റാരേക്കാളും യേശു ബോധവാനായിരുന്നു – അതുകൊണ്ടാണ് പാപത്തിൽ നിന്ന് രക്ഷപ്പെടുന്നതിന് അത്തരം സമൂലമായ ആത്മീയ ശസ്ത്രക്രിയയ്‌ക്ക്‌ അവിടുന്നു പ്രേരിപ്പിച്ചത്.

“നിൻ്റെ ടെലിവിഷൻ-സെറ്റ് നിൻ്റെ മനസ്സിൽ പാപം ചെയ്യാൻ ഇടയാക്കിയാൽ, അത് ഉടനടി ഒഴിവാക്കുക” എന്നതാണ് ഇന്നു നമ്മോടുള്ള കർത്താവിൻ്റെ കൽപ്പന. നിങ്ങൾ സ്‌ക്രീനിൽ കണ്ട ടിവി താരങ്ങൾക്കൊപ്പം നരകത്തിലേക്ക് പോകുന്നതിനേക്കാൾ നല്ലത് ടിവി കാണാതെ സ്വർഗത്തിലേക്ക് പോകുന്നതാണ്. അല്ലെങ്കിൽ ഏതെങ്കിലും മാസികയോ, ഏതെങ്കിലും തരത്തിലുള്ള സംഗീതമോ നിങ്ങളെ ഉത്തേജിപ്പിക്കുകയും നിങ്ങളെ പാപത്തിലേക്ക് നയിക്കുകയും ചെയ്യുന്നുവെങ്കിൽ, ആ മാസികകളോടും കാസറ്റ് ടേപ്പുകളോടും അതേ കാര്യം ചെയ്യുക.

നിങ്ങൾ ഇത് വായിക്കുമ്പോൾ തന്നെ, സാത്താൻ നിങ്ങളോട് മന്ത്രിക്കും, “തീർച്ചയായും ഇത്രയും ചെറിയ കാര്യത്തിനു നിങ്ങൾ മരിക്കില്ല (നരകത്തിൽ പോകുകയില്ല)”. ഒരു മാസികയിലെ ചിത്രം കണ്ടോ ടിവിയിൽ ആരെയെങ്കിലും നോക്കിയോ മോഹിക്കുന്നത് യഥാർത്ഥത്തിൽ വ്യഭിചാരമല്ലെന്ന് അവൻ സമർത്ഥമായി നിങ്ങളോട് പറയും. അവനെ ശ്രദ്ധിക്കരുത് – കാരണം സാത്താൻ തുടക്കം മുതൽ ഒരു നുണയനാണെന്ന് യേശു നമുക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഈ പാപത്തെക്കുറിച്ച്, “ഭാവിയിൽ ഞാൻ ഇത് നന്നായി ചെയ്യാൻ ശ്രമിക്കും” അല്ലെങ്കിൽ “ഞാൻ അത് ഉപേക്ഷിക്കാൻ നോക്കാം” എന്ന് മാത്രം പറയരുത്. തിന്മയെന്നു തോന്നുന്നതിൽ നിന്നു പോലും ഒഴിഞ്ഞുനിൽക്കാൻ ബൈബിൾ നമുക്ക് മുന്നറിയിപ്പ് നൽകുന്നു. ഈ പാപം ഉടനടി ശാശ്വതമായി ഉപേക്ഷിക്കാൻ സാധ്യമായ എല്ലാ വഴികളിലും ദൈവം നിങ്ങളെ സഹായിക്കുമെന്ന് വിശ്വസിക്കുക. ഇന്നു മുതൽ യുദ്ധം ആരംഭിക്കുക, ജീവനുള്ള ദൈവത്തിൻ്റെ സൈന്യത്തിലെ പടയാളിയായ നിങ്ങളെ വെല്ലുവിളിച്ച ഈ ഗോലിയാത്തിൻ്റെ തല വെട്ടിമാറ്റുന്നതുവരെ തളരരുത്.

കർത്താവ് തൻ്റെ ആലയത്തെ ഒരിക്കൽ കൂടി ശുദ്ധീകരിക്കുന്നു. അവിടുത്തെ ദേവാലയം ഇപ്പോൾ നിങ്ങളുടെ ഭൗതിക ശരീരമാണ്. ഉടനെ തന്നെ അതിൽ സമഗ്രമായ ഒരു ജോലി ചെയ്യാൻ അവനെ അനുവദിക്കുക.

പെൺകുട്ടികളുമായുള്ള ശാരീരിക സമ്പർക്കം ഒഴിവാക്കണമെന്ന് 1 കൊരിന്ത്യർ 7:1 മുന്നറിയിപ്പ് നൽകുന്നു. പരിശുദ്ധാത്മാവ് എന്തെങ്കിലും “നല്ലതല്ല” എന്ന് പറയുമ്പോൾ (ഇവിടെ പറയുന്നത് പോലെ), അത് പൂർണ്ണമായും ഒഴിവാക്കാൻ ഏതൊരു ശിഷ്യനും അത് ധാരാളം മതിയാകും. നിയമവാദികൾ അക്ഷരത്തിൽ ജീവിക്കുന്നു, അതേസമയം ശിഷ്യന്മാർ കൽപ്പനയുടെ ആത്മാവിനാൽ ജീവിക്കുന്നു. ഉദാഹരണത്തിന്: ഏഴാം കൽപ്പനയുടെ ആത്മാവ് മനസ്സിലാക്കാൻ ശ്രമിച്ചതിനാൽ, ഒരാൾ ഹൃദയത്തിൽ ഒരു സ്ത്രീയെ മോഹിക്കുന്നത് വ്യഭിചാരമാണെന്ന് യേശുവിന് അറിയാമായിരുന്നു. അതുപോലെ, നിങ്ങൾ പൂർണ്ണമനസ്ക്കനാണെങ്കിൽ, ദൈവത്തിൻ്റെ എല്ലാ കൽപ്പനകളുടെയും അടിസ്ഥാനം എന്താണെന്ന് നിങ്ങൾ കാണും. പൗലോസ് തിമൊഥെയോസിനോട് പറയുന്നത് കേൾക്കുക: “യുവാക്കൾക്കു പലപ്പോഴും ഉണ്ടാകാറുള്ള പ്രലോഭനങ്ങൾ നിനക്കു തരുന്ന എല്ലാറ്റിൽ നിന്നും ഓടിപ്പോകുക” (2 തിമോ 2:22-ലിവിംഗ്). പ്രലോഭനത്തിൻ്റെ അത്തരം എല്ലാ സാധ്യതകളിൽ നിന്നും നിങ്ങൾ ഓടിപ്പോകണം.

തിരഞ്ഞെടുത്ത പാത്രം

ഈ മനോഹരമായ കവിത ഞാൻ ഇപ്പോഴാണ് വായിച്ചത്:

യജമാനൻ ഉപയോഗിക്കാൻ ഒരു പാത്രം തിരയുകയായിരുന്നു;
അവൻ്റെ മുമ്പിൽ അനേകം ഉണ്ടായിരുന്നു – ഏതു തിരഞ്ഞെടുക്കും?

“എന്നെ കൊണ്ടുപോകൂ”, സ്വർണ്ണപ്പാത്രം കരഞ്ഞു, “ഞാൻ തിളങ്ങുന്നു, സുന്ദരം.
“എനിക്കു വലിയ മൂല്യമുണ്ട്, ഞാൻ കാര്യങ്ങൾ ശരിയായി ചെയ്യുന്നു.
എൻ്റെ സൗന്ദര്യവും തിളക്കവും ബാക്കിയുള്ളവയെ മറികടക്കും;
പിന്നെ നിങ്ങളെപ്പോലെ ഒരാൾക്ക്, യജമാനനേ, സ്വർണ്ണമാണ് നല്ലത്.”

യജമാനൻ ഒന്നും പറയാതെ മുന്നോട്ടു കടന്നുപോയി,
ഇടുങ്ങിയതും ഉയരമുള്ളതുമായ ഒരു വെള്ളി പാത്രത്തിലേക്ക് നോക്കി.
“ഞാൻ നിന്നെ സേവിക്കും, പ്രിയ ഗുരോ, ഞാൻ നിനക്കു വീഞ്ഞ് ഒഴിക്കും.
നീ ഭക്ഷണം കഴിക്കുമ്പോഴെല്ലാം ഞാൻ നിൻ്റെ മേശപ്പുറത്തുണ്ടാകും.
എൻ്റെ വരകൾ വളരെ മനോഹരം, എൻ്റെ കൊത്തുപണികൾ വളരെ സുന്ദരം,
വെള്ളി തീർച്ചയായും നിങ്ങൾക്ക് വലിയ അലങ്കാരമായിരിക്കും.”

ശ്രദ്ധിക്കാതെ യജമാനൻ പിച്ചള പാത്രത്തിങ്കലേക്ക് നടന്നു,
വിശാലമായ വായും ആഴം കുറഞ്ഞതും ഗ്ലാസ് പോലെ മിനുക്കിയതും.
“ഇവിടെ, ഇവിടെ”, പാത്രം നിലവിളിച്ചു, “ഞാനതു ചെയ്യുമെന്ന് എനിക്കറിയാം;
“എല്ലാവർക്കും കാണാനായി എന്നെ നിങ്ങളുടെ മേശപ്പുറത്ത് വയ്ക്കൂ.”

“എന്നെ നോക്കൂ”, ക്രിസ്റ്റൽ ഗോബ്ലറ്റിനെല്ലാം വളരെ വ്യക്തമാണ്,
“ഞാൻ ദുർബലനാണെങ്കിലും, ഞാൻ നിങ്ങളെ ഭയത്തോടെ സേവിക്കും.”

യജമാനൻ മരപാത്രത്തിൻ്റെ സമീപത്തെത്തി –
മിനുക്കി കൊത്തിയത്, അത് ഉറച്ചു നിന്നു.
“പ്രിയ ഗുരുവേ, താങ്കൾക്കെന്നെ ഉപയോഗിക്കാം”, മരപ്പാത്രം പറഞ്ഞു.
“എന്നാൽ എന്നെ റൊട്ടിക്കായല്ല, പഴങ്ങൾക്കായി ഉപയോഗിക്കുന്നതു നന്ന്.”

അപ്പോൾ യജമാനൻ ഒരു കളിമൺ പാത്രത്തിലേക്ക് നോക്കി.
ശൂന്യവും തകർന്നും അതു നിസ്സഹായമായി കിടക്കുന്നു.
യജമാനൻ എടുക്കുമെന്ന് ഒരു പ്രതീക്ഷയും ഇല്ലാതെ
വൃത്തിയാക്കാനും പൂർണ്ണമാക്കാനും, നിറയ്ക്കാനും ഉപയോഗിക്കാനുമായി.

“ഓ, ഇതാണ് ഞാൻ കണ്ടെത്തുമെന്ന് പ്രതീക്ഷിച്ച പാത്രം.
ഞാൻ ഇത് നന്നാക്കും ഉപയോഗിക്കും എല്ലാം എൻ്റേതാക്കും.
എനിക്ക് സ്വയാഭിമാനമുള്ള പാത്രം വേണ്ട,
അല്ലെങ്കിൽ ഇടുങ്ങിയത് വെറുതെ, അലമാരയിൽ വയ്ക്കാൻ വേണ്ട,
അല്ലെങ്കിൽ വലിയ വായും ആഴം കുറഞ്ഞതും ആവശ്യമില്ല,
ഉള്ളിലുള്ളത് അഭിമാനത്തോടെ പ്രദർശിപ്പിക്കുന്നതും വേണ്ട.”

എന്നിട്ട് പതുക്കെ കളിമൺ പാത്രം ഉയർത്തി,
നന്നാക്കി വൃത്തിയാക്കി അതിനെ അന്നു നിറച്ചു;
അതിനോട് ദയയോടെ പറഞ്ഞു: “നീ ചെയ്യേണ്ട ജോലിയുണ്ട് –
“ഞാൻ നിന്നിലേക്ക് പകരുന്നത് പോലെ മറ്റുള്ളവർക്ക് പകരുക.”
(അജ്ഞാത കർത്ത്യത്വം)

വീണു, പക്ഷേ പുറത്തായില്ല

ദൈവത്തിൻ്റെ വഴികൾ നമ്മുടേതല്ല. അവനു ആദ്യം നിങ്ങളെ തകർക്കണം – അനേകം നിരാശകളിലൂടെയും പരാജയങ്ങളിലൂടെയും. അതിനാൽ അവിടുന്നു നിങ്ങൾക്കായി ആസൂത്രണം ചെയ്ത ഈ ആത്മീയ വിദ്യാഭ്യാസം എവിടെ നിന്ന് ലഭിക്കുമോ അവിടേക്ക് തന്നെ നിങ്ങളെ അയയ്ക്കും.

40 വർഷക്കാലം മോശെയെ ആടുകളെ മേയ്ക്കാനും അവൻ്റെ അമ്മായിയപ്പനോടൊപ്പം താമസിച്ച് അവൻ്റെ കീഴിൽ ജോലി ചെയ്യുന്നതിൻ്റെ അപമാനം നേരിടാനും മരുഭൂമിയിലേക്ക് അയയ്ക്കുന്നതിനെക്കുറിച്ച് നമ്മളാരും ഒരിക്കലും ചിന്തിക്കുകയില്ല. എന്നാൽ അവൻ യിസ്രായേലിൻ്റെ ഏറ്റവും വലിയ നേതാവായിരിക്കണം. അതിനായി ദൈവം അങ്ങനെ ചെയ്തു. അത് ദൈവത്തിൻ്റെ വഴിയാണ്. ദൈവത്തിൻ്റെ രാജകുമാരനായി (യിസ്രായേൽ) മാറ്റുന്നതിനുമുമ്പ് ദൈവം യാക്കോബിനോടും സമാനമായി പ്രവർത്തിച്ചു. ഒരു മനുഷ്യനെ തകർക്കുക എന്നതാണ് ദൈവത്തിൻ്റെ ഏറ്റവും പ്രയാസകരമായ ദൗത്യം. എന്നാൽ ദൈവം അത് ചെയ്യുന്നതിൽ വിജയിക്കുമ്പോൾ, അത്തരമൊരു മനുഷ്യനിലൂടെ പുറത്തുവരുന്ന ശക്തി ഒരു ആറ്റം തകരുമ്പോൾ പുറത്തുവിടുന്നതിനേക്കാൾ വളരെ കൂടുതലായിരിക്കും!

റെയിൽവേ ക്രോസിംഗിൽ എൻ്റെ മോപ്പഡ് തട്ടിയപ്പോൾ ദൈവം എന്നെ സംരക്ഷിച്ചു, വേഗത്തിൽ സുഖം പ്രാപിക്കാൻ എന്നെ പ്രാപ്തനാക്കി. അവൻ്റെ ദൂതന്മാർ എന്നെ നിരീക്ഷിക്കുന്നു എന്നതിൻ്റെ ഒരു സൂചനയായിരുന്നു അത്. പൗലൊസ് തൻ്റെ അനുഭവത്തെക്കുറിച്ച് പറഞ്ഞു, “ഞങ്ങൾ ഇടിച്ചുവീണു കിടക്കുന്നു, പക്ഷേ ഞങ്ങൾ എഴുന്നേറ്റു മുന്നോട്ട് പോകുന്നു” (2 കൊരി.4:9 – ലിവിംഗ്). എൻ്റെയും അനുഭവം അതായിരുന്നു. ഇടയ്ക്കിടെ ഇടിച്ചുവീഴാൻ ദൈവം നമ്മെ അനുവദിക്കുന്നു. എന്നാൽ നമ്മൾ മറ്റുള്ളവരെ പോലെ വീണു കിടക്കുന്നില്ല. എഴുന്നേറ്റു മുന്നോട്ട് പോകുന്നു. അതാണ് സാത്താനെ കൂടുതൽ പ്രകോപിപ്പിക്കുന്നത്. ഇടിച്ചുവീഴ്ത്തപ്പെടുന്നതിലൂടെ വിശുദ്ധീകരണത്തിനുള്ള ഒരു വിദ്യാഭ്യാസവും ദൈവം നമുക്ക് നൽകുന്നു. അതുവഴി അത് നമ്മുടെ ഏറ്റവും മെച്ചപ്പെട്ടതായി മാറുന്നു. അതുകൊണ്ട് അന്നുമുതൽ പോകുന്നിടത്തെല്ലാം യേശുവിൻ്റെ വിജയവും സാത്താൻ്റെ പരാജയവും പ്രഘോഷിക്കുന്നത് ഞാൻ തുടരുന്നു. ഹല്ലേലൂയാ!!

അധ്യായം 25

നമ്മുടെ സ്വയത്തിൻ്റെ അന്ത്യത്തിലേക്ക്

നാം നമ്മുടെ തന്നെ സ്വയത്തിൻ്റെ പൂർണമായ അന്ത്യത്തിൽ എത്തുമ്പോൾ മാത്രമാണ് “അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായ നിങ്ങളെല്ലാവരും എൻ്റെ അടുക്കൽ വരുവിൻ” (മത്താ. 11:28) എന്നു പറഞ്ഞുകൊണ്ട് ആളുകളെ ക്ഷണിച്ച കർത്താവിൻ്റെ അടുക്കൽ വരാൻ നാം തയ്യാറാകുന്നത്. യേശു എല്ലാവരേയും തൻ്റെ അടുക്കൽ വരുവാൻ ക്ഷണിക്കുന്നില്ല. തങ്ങളുടെ പാപം മൂലം പരാജയപ്പെട്ട ജീവിതത്തിൽ വിഷമിച്ചവരും മനസ്സ് മടുത്തവരുമായവരെ മാത്രമേ അവിടുന്ന് ക്ഷണിക്കുന്നുള്ളൂ. ധൂർത്തനായ മകൻ “എല്ലാം ചെലവഴിച്ചു” “ആരും അവനു കൊടുത്തില്ല” എന്ന അവസ്ഥയിലെത്തിയപ്പോഴാണ് പിതാവിൻ്റെ അടുത്തേക്ക് മടങ്ങി വന്നത്. അപ്പോൾ മാത്രമേ അവനു “സുബോധം വന്നുള്ളൂ” (ലൂക്കോ. 15:16-18). മനുഷ്യരുടെ മാനം നോക്കാതെ, ആളുകളെയും സാഹചര്യങ്ങളെയും കുറിച്ച് പരാതിപ്പെടുന്നത് നിർത്തി, പരാജയപ്പെട്ട സ്വന്തം ജീവിതത്തെക്കുറിച്ചു മടുപ്പും ക്ഷീണവും ഉണ്ടായാൽ മാത്രമേ നമുക്ക് ആത്മീയമായി വളരാൻ കഴിയൂ. അതാണ് യഥാർത്ഥ പശ്ചാത്താപം.

അല്ലാത്തപക്ഷം, ഇൻകുബേറ്ററിനുള്ളിൽ നിരന്തരം സൂക്ഷിക്കേണ്ട (മറ്റുള്ളവർ നിരന്തരം ചൂടു പകരുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ട), മാസം തികയാതെ പ്രസവിച്ച കുഞ്ഞുങ്ങളെപ്പോലെയാകും നമ്മൾ. സഭയിൽപ്പോലും നമ്മുടെ സുരക്ഷിതത്വം കണ്ടെത്തരുത്, കർത്താവിൽ മാത്രം. യെഹെസ്കേൽ 36:25-30 പുതിയ ഉടമ്പടിയുടെ കീഴിൽ യേശു നമുക്ക് നൽകുന്ന സമൃദ്ധമായ ജീവനെക്കുറിച്ച് പ്രവചിക്കുന്നു. നാം ആ ജീവനിലേക്ക് വരുമ്പോൾ, “നമ്മുടെ മുൻ നാളുകളിൽ നാം ചെയ്ത എല്ലാ തിന്മകൾക്കും നാം നമ്മെത്തന്നെ വെറുക്കും” എന്ന് പറയുന്നു (31-ാം വാക്യം). ഒരു ദൈവമനുഷ്യൻ്റെ പ്രാഥമിക ലക്ഷണങ്ങളിലൊന്ന്, “അയ്യോ, ഞാൻ അരിഷ്ടനായ മനുഷ്യൻ, എല്ലാ പാപങ്ങളിൽ നിന്നും ഞാൻ എങ്ങനെ പൂർണ്ണമായി വിടുവിക്കപ്പെടും? ” (റോമ. 7:24 – പരാവർത്തനം) എന്നുള്ള ഒരു നിലവിളി എപ്പോഴും ഉള്ളിലുണ്ട് എന്നതാണ്. ജഡത്തിലെ എല്ലാ മാലിന്യങ്ങളിൽ നിന്നും പാപത്തിൻ്റെ ഗന്ധത്തിൽ നിന്നുപോലും സ്വതന്ത്രനാകാൻ അവൻ നിരന്തരം ആഗ്രഹിക്കുന്നു.

കഷ്ട കാലത്തു നമ്മൾ ശക്തരായിരിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു (സദൃ. 24:10). എന്നാൽ ആ പ്രതികൂല ദിവസത്തിൽ നിങ്ങൾ ശക്തരാകണമെങ്കിൽ ഈ സമാധാനകാലത്ത് കർത്താവിനെക്കുറിച്ചുള്ള നിങ്ങളുടെ അറിവ് നിങ്ങൾ വളർത്തിയെടുക്കണം.

ആത്മീയ ശക്തി

അവസാന നാളുകളിലെ ഒരു വലിയ അപകടമാണ് “ശക്തിയില്ലാത്ത ദൈവഭക്തി” (2 തിമൊ. 3:5). നമ്മുടെ വരങ്ങളും കഴിവുകളും മൂലം നമുക്ക് ലഭ്യമാകുന്ന ശക്തിയിൽ സംതൃപ്തരാകുന്നത് വളരെ എളുപ്പമാണ്. ബൗദ്ധിക ശക്തിയിലും വൈകാരിക ശക്തിയിലും ഇച്ഛാശക്തിയിലും ദേഹീപരമായ ശക്തി പ്രകടമാകും. എന്നാൽ ഇവയൊന്നും ക്രിസ്തുവും പരിശുദ്ധാത്മാവും നമുക്ക് നൽകാൻ വന്ന ദിവ്യശക്തിയല്ല.

മഹാന്മാരായ ശാസ്ത്രജ്ഞരിലും പണ്ഡിതന്മാരിലും മിടുക്കരായ പ്രസംഗകരിലും ബൗദ്ധിക ശക്തി കാണപ്പെടുന്നു. റോക്ക് സംഗീതജ്ഞരിൽ വൈകാരിക ശക്തി കാണപ്പെടുന്നു – കൂടാതെ പല പ്രസംഗകരിലും. യോഗാ വിദഗ്ധരിലും മറ്റ് സന്യാസികളിലും ഇച്ഛാശക്തി കാണപ്പെടുന്നു – കൂടാതെ അവരുടെ വ്യക്തിത്വത്തിലൂടെ മറ്റുള്ളവരുടെമേൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്ന പ്രബോധകരിലും. ഈ മൂന്നിൽ ഒന്നിനെയും നാം ആത്മീയ ശക്തിയായി തെറ്റിദ്ധരിക്കരുത്.

ആത്മീയ ശക്തി പ്രാഥമികമായി എല്ലാറ്റിലും ദൈവത്തെ അനുസരിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. സഹസ്രാബ്ദങ്ങളായി അവയുടെ ഭ്രമണപഥങ്ങളിൽ കൃത്യമായ സമയക്രമത്തിൽ ചലിച്ചുകൊണ്ടിരിക്കുന്ന ഗ്രഹങ്ങളിലും നക്ഷത്രങ്ങളിലും പ്രദർശിപ്പിച്ചിരിക്കുന്ന ദൈവത്തിൻ്റെ ശക്തി പരിഗണിക്കുക. അവ ദൈവത്തിൻ്റെ നിയമങ്ങൾ കൃത്യമായി അനുസരിച്ചു എന്നതാണ് ആ പൂർണതയുടെ കാരണം. ദൈവത്തെ പൂർണ്ണമായി അനുസരിക്കുക എന്നതാണ് ഏറ്റവും നല്ല കാര്യം എന്നതിൻ്റെ മൂകമായ സാക്ഷ്യങ്ങളാണ് ഈ ഗ്രഹങ്ങളും മറ്റും.

യേശു സാത്താനെ കീഴടക്കിയത് ശാരീരിക ശക്തി കൊണ്ടല്ല, ആത്മീയ ശക്തി കൊണ്ടാണ്. സാത്താൻ പരീക്ഷിച്ചപ്പോൾ, കല്ലുകളെ അപ്പമാക്കാൻ യേശു വിസമ്മതിച്ചു, അത് ചെയ്യാൻ കഴിയുമായിരുന്നിട്ടും. 40 ദിവസത്തെ ഉപവാസത്തിന് ശേഷം ശരീരം ഭക്ഷണത്തിനായി കൊതിച്ചു എന്ന വസ്തുത ഉണ്ടായിരുന്നിട്ടും അവിടുന്ന് അങ്ങനെ ചെയ്തില്ല. വിശപ്പില്ലാതിരുന്നിട്ടും ഏദൻ തോട്ടത്തിൽ തൻ്റെ ശാരീരിക വാഞ്‌ഛയെ തൃപ്‌തിപ്പെടുത്താൻ ഹവ്വാ ചെയ്‌തതിൽ നിന്ന് എത്ര വ്യത്യസ്തമായിരുന്നു ഇത്. ഭക്ഷണത്തോടുള്ള ആഗ്രഹം പോലെ നമ്മുടെ ശരീരത്തിലെ മറ്റൊരു ആഗ്രഹമാണ് ലൈംഗികതയോടുള്ള മോഹം. അതും നിരന്തരം സംതൃപ്തിക്കായി കൊതിക്കുന്നു. നമുക്ക് ആത്മീയ ശക്തിയുണ്ടെങ്കിൽ, തൻ്റെ ശരീരത്തിൻ്റെ ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്തുന്നതിനുപകരം “ദൈവത്തിൻ്റെ എല്ലാ വചനങ്ങളാലും” ജീവിക്കുമെന്ന് പറഞ്ഞ യേശുവിനെപ്പോലെയായിരിക്കും നാം.

സിംഹത്തെ കീറിക്കളയാൻ ശിംശോന് വലിയ ശാരീരിക ശക്തി ഉണ്ടായിരുന്നു. എന്നാൽ അവൻ്റെ ഉള്ളിലെ ലൈംഗികാസക്തിയുടെ സിംഹം അവനെ പലതവണ കീറിമുറിച്ചു. ലൈംഗികമോഹം ഏതൊരു സിംഹത്തേക്കാളും ശക്തമാണെന്ന് ഇത് തെളിയിക്കുന്നു. എന്നാൽ, യോസേഫ് ശിംശോനെക്കാൾ ശക്തനായിരുന്നു, കാരണം അവന് മോഹത്തിൻ്റെ സിംഹത്തെ ദിവസം തോറും വീണ്ടും വീണ്ടും കീറിക്കളയാൻ കഴിഞ്ഞു (ഉല്പ.39:7-13).

ദൈവം നമുക്ക് ആത്മീയ ശക്തി നൽകുമോ ഇല്ലയോ എന്നത് നമ്മുടെ ഉദ്ദേശ്യങ്ങളാണ് നിർണ്ണയിക്കുന്നത്. നിങ്ങളുടെ ജീവിതത്തിൻ്റെ ലക്ഷ്യവും അഭിലാഷവും ദൈവത്തെ പ്രസാദിപ്പിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുക മാത്രമാണെങ്കിൽ, അവിടുന്നു തൻ്റെ ശക്തി നിങ്ങൾക്ക് എളുപ്പത്തിൽ നൽകും. “നിങ്ങൾ ചോദിക്കുന്നു, ലഭിക്കുന്നില്ല, കാരണം നിങ്ങൾ തെറ്റായ ഉദ്ദേശ്യത്തോടെയാണ് ചോദിക്കുന്നത്” (യാക്കോബ് 4:3).

ഒരു ജോലിയോ തൊഴിലോ നമ്മുടെ ഉപജീവനമാർഗ്ഗം മാത്രമാണ്. എന്നാൽ നമ്മുടെ ജീവിതാഭിലാഷം ദൈവത്തെ പ്രസാദിപ്പിക്കുന്നതു മാത്രമായിരിക്കണം – അല്ലാതെ നമുക്കുവേണ്ടി ജീവിക്കാനോ ഈ ലോകത്തിൽ വലിയവനായിരിക്കാനോ അല്ല. ഈ ലോകത്തിൻ്റെ മഹത്വം കൊണ്ട് യേശുവിനെപ്പോലും പ്രലോഭിപ്പിക്കാൻ സാത്താൻ ശ്രമിച്ചു. അതിനാൽ, അവൻ തീർച്ചയായും ഇത് നമുക്കും വാഗ്ദാനം ചെയ്യും. എന്നാൽ നാം അത് നിരന്തരം നിരസിക്കണം (യേശു ചെയ്തതുപോലെ). കാരണം ഏതെങ്കിലും വിധത്തിൽ സാത്താനെ വണങ്ങി മാത്രമേ നമുക്ക് ആ മഹത്വം നേടാൻ കഴിയൂ. നമ്മുടെ ജീവിതത്തെക്കുറിച്ചുള്ള ദൈവത്തിൻ്റെ പദ്ധതി പൂർത്തീകരിക്കുന്നതിൽ നിന്ന് പണസ്നേഹം നമ്മെ വശീകരിക്കാതിരിക്കാൻ നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. എങ്കിൽ വർഷങ്ങൾക്ക് ശേഷം നമ്മുടെ തിരഞ്ഞെടുപ്പുകളിൽ നമുക്ക് ഖേദിക്കേണ്ടി വരികയില്ല.

യേശുവിനോടൊപ്പം മരിക്കുന്നു

പഴയനിയമ കാലത്ത് മരിച്ചവരിൽ നിന്ന് ഉയിർപ്പിക്കപ്പെട്ടവർ കുറഞ്ഞത് രണ്ടുപേരെങ്കിലും ഉണ്ടായിരുന്നു. യേശുവിൻ്റെ ശുശ്രൂഷയിൽ കുറഞ്ഞത് മൂന്ന് പേരെങ്കിലും ഉയിർപ്പിക്കപ്പെട്ടെങ്കിലും, മരണത്തെ കീഴടക്കിയ ആദ്യ വ്യക്തി യേശുവായിരുന്നു – കാരണം മരിച്ചവരിൽ നിന്ന് ഉയിർപ്പിക്കപ്പെട്ട മറ്റുള്ളവർ വീണ്ടും മരിച്ചു. എബ്രായർ 2:14-ൽ, മരണത്തിൻ്റെ അധികാരിയായ സാത്താനെ മരണത്തിലൂടെ യേശു നീക്കിയെന്നും മരണഭയത്താൽ ജീവിതകാലം മുഴുവൻ അടിമത്തത്തിന് വിധേയരായവരെ വിടുവിച്ചുവെന്നും പറയുന്നു.

ഒരിക്കൽ എന്നെന്നേക്കുമായി യേശുവിനോടൊപ്പം മരിക്കാൻ തീരുമാനിക്കുമ്പോൾ, ശാരീരിക മരണത്തെ നാം ഇനി ഭയപ്പെടുകയില്ല. ഒരു വിശ്വാസിയുടെ മരണത്തെ പുതിയ നിയമത്തിൽ എപ്പോഴും “ഉറക്കം” എന്ന് വിളിക്കുന്നു (ഉദാ. പ്രവൃത്തികൾ 7:60ൽ സ്‌തേഫാനോസ്). 1 തെസ്സ. 4:13,14-ൽ, “യേശുവിൽ നിദ്രകൊള്ളുന്നവർ” യേശു മടങ്ങിവരുമ്പോൾ ഉയിർപ്പിക്കപ്പെടുന്നതായി നാം വായിക്കുന്നു. എന്നിരുന്നാലും, യേശുവിൻ്റെ കാര്യത്തിൽ, അവൻ കുരിശിൽ ഉറങ്ങിയെന്ന് ഒരിക്കലും എഴുതിയിട്ടില്ല. അവിടുത്തേതു മരണമായിരുന്നു- കാരണം അവൻ നമ്മുടെ പാപങ്ങൾക്കുള്ള ശിക്ഷയാണ് ഏറ്റെടുത്തത്.

ക്രിസ്തുവിനോടൊപ്പം നാം മരണം സ്വീകരിക്കാൻ തീരുമാനിക്കുമ്പോൾ, മരണത്തെക്കുറിച്ച് ഇയ്യോബ് പറഞ്ഞ ഈ വാക്കുകൾ നമ്മുടെ ജീവിതത്തിൽ നിറവേറുന്നതായി (ആത്മീയമായി) നാം കണ്ടെത്തും: “മരണത്തിൽ: (1) ദുഷ്ടന്മാർക്ക് ഇനി നമ്മെ ശല്യപ്പെടുത്താനാവില്ല; (2) ക്ഷീണിതരായ ആളുകൾ വിശ്രമത്തിൽ പ്രവേശിക്കുന്നു; (3) തടവുകാർ അവരുടെ യജമാനനിൽ നിന്ന് സ്വതന്ത്രരാണ്” (ഇയ്യോബ് 3:17-19).

യോഹന്നാൻ പത്മോസിൽ യേശുവിനെ കണ്ടപ്പോൾ, “മരിച്ചവനെപ്പോലെ” അവൻ്റെ കാൽക്കൽ വീണു (വെളി.1:17, 18). നാമും യേശുവിനോടൊപ്പം മരിക്കുകയും അവൻ്റെ കാൽക്കൽ വീണ് മരിച്ചവരായി നമ്മുടെ ജീവിതകാലം മുഴുവൻ കിടക്കുകയും വേണം. അപ്പോൾ യേശു നമ്മുടെമേൽ കൈവെച്ച് യോഹന്നാനെപ്പോലെ നമ്മെ ശക്തിപ്പെടുത്തും. മരണത്തിൻ്റെ താക്കോൽ തൻ്റെ കൈവശമുണ്ടെന്ന് കർത്താവ് അക്കാലത്ത് യോഹന്നാനോട് പറഞ്ഞു. അത്തരക്കാർക്കുവേണ്ടിയാണ് യേശു മരണത്തിൻ്റെ താക്കോൽ കൈവശം വച്ചിരിക്കുന്നത് (വാക്യം 18). അവരുടെ ജീവിത വേല പൂർത്തിയാകുന്നതുവരെ അവർ അനശ്വരരാണ്. എന്നാൽ ക്രിസ്തുവിനോടൊപ്പം തങ്ങളുടെ മരണം അംഗീകരിക്കാത്തവർ, തങ്ങളുടെ മരണത്തിൻ്റെ താക്കോൽ കൈവശം വയ്ക്കാൻ സാത്താനെ അനുവദിക്കും. അങ്ങനെ അവർ നിശ്ചിത സമയത്തിന് മുമ്പ് മരിക്കാം. യേശുവിനോടൊപ്പം ഒരിക്കൽ എന്നെന്നേക്കുമായി മരണം സ്വീകരിക്കുന്നത് എത്ര ഭാഗ്യകരമാണ് – അങ്ങനെയെങ്കിൽ നാം ഒരിക്കലും പിന്നീട് മരണം ആസ്വദിക്കില്ല.

റോമർ 6:11 എല്ലായ്‌പ്പോഴും “പാപത്തിന് മരിച്ചവരാണെന്നും എന്നാൽ ദൈവത്തിന് ജീവിക്കുന്നവരാണെന്നു എണ്ണുക” എന്ന് നമ്മോട് പറയുന്നു. നമ്മൾ മറ്റുള്ളവരാൽ പ്രകോപിതരാകുമ്പോഴോ ലൈംഗികമായി മോഹിക്കാൻ പ്രലോഭിപ്പിക്കപ്പെടുമ്പോഴോ, സ്വയം രണ്ട് ചോദ്യങ്ങൾ ചോദിക്കുക: “മരിച്ചയാൾ ഈ സാഹചര്യത്തിൽ എങ്ങനെ പ്രതികരിക്കും?” കൂടാതെ “യേശു എങ്ങനെ പ്രതികരിക്കും?” നിങ്ങൾക്ക് ഉടൻ ഉത്തരം ലഭിക്കും. എന്നിട്ട് അതിനനുസരിച്ച് പ്രവർത്തിക്കുക.

പ്രായമാകുക ഭംഗിയായി

നിങ്ങളുടെ ട്യൂഷനു പണം സമ്പാദിക്കാൻ നിങ്ങൾ എല്ലാ ദിവസവും ദീർഘനേരം ജോലി ചെയ്യുന്നത് നിങ്ങൾക്ക് അധികമാകില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നിങ്ങളുടെ പഠനം തകരാറിലാകുന്നില്ലെന്ന് ഉറപ്പാക്കുക. തീർച്ചയായും ഇതിനു മറ്റൊരു വശമുണ്ട്. നിങ്ങൾ ദിവസം മുഴുവൻ തിരക്കിലാണെങ്കിൽ, അത് നിങ്ങളെ പല പ്രലോഭനങ്ങളിൽ നിന്നും രക്ഷിക്കുകയും രാത്രിയിൽ നല്ല ഉറക്കം നൽകുകയും ചെയ്യും. “കഠിനാധ്വാനം ചെയ്യുന്ന വിദ്യാർത്ഥി അൽപ്പമോ അധികമോ കഴിച്ചാലും നന്നായി ഉറങ്ങും, എന്നാൽ ധനികനായ വിദ്യാർത്ഥി ഉറക്കമില്ലായ്മയാൽ വിഷമിക്കുകയും കഷ്ടപ്പെടുകയും ചെയ്യും” (സഭാ പ്രസംഗി. 5:12 – ലിവിംഗ്)!

കഴിഞ്ഞ ദിവസം സഭാപ്രസംഗിയിൽ ഞാൻ ഒരു കാര്യം വായിച്ചു: “ജീവിച്ചിരിക്കുന്നത് ഒരു അത്ഭുതകരമായ കാര്യമാണ്! ഒരു ​​വ്യക്തി വളരെ പ്രായമായി ജീവിക്കുന്നുവെങ്കിൽ, അവൻ ജീവിതത്തിൽ എല്ലാ ദിവസവും സന്തോഷിക്കട്ടെ. നിത്യത വളരെ ദൈർഘ്യമേറിയതാണെന്നും താരതമ്യപ്പെടുത്തുമ്പോൾ ഇവിടെ ഭുമിയിലുള്ളതെല്ലാം വ്യർത്ഥമാണെന്നു അവൻ ഓർക്കട്ടെ. യുവാവേ, യൗവനത്തിലായിരിക്കുന്നത് അത്ഭുതകരമാണ്! ഇതിലെ ഒരോ മിനിറ്റും ആസ്വദിക്കുക! നിങ്ങൾക്ക് ഇഷ്ടമുള്ളതെല്ലാം ചെയ്യുകയും സ്വീകരിക്കാവുന്നത് എല്ലാം എടുക്കുകയും ചെയ്യുക. എന്നാൽ ചെയ്തതിനെല്ലാം ഒടുവിൽ ദൈവത്തിനു കണക്കു കൊടുക്കേണ്ടിവരുമെന്ന് ഓർക്കുക. അതുകൊണ്ട് അത്യന്തികമായി നിങ്ങൾക്കു വേദനയും ദുഃഖവും വരുത്തുന്നവയെല്ലാം ഒഴിവാക്കുക. ഒരു മുഴു ജീവിതം മുമ്പിലുള്ള യുവാക്കൾക്കു ഗുരുതരമായ തെറ്റുകൾ ചെയ്യാൻ കഴിയുമെന്ന് ഓർക്കുക. അതുകൊണ്ട് യൗവനത്തിൻ്റെ രസങ്ങൾ സ്രഷ്ടാവിനെ മറന്നു പോകാൻ ഇടയാക്കരുത്. ദുർഘടസമയങ്ങൾ വരും മുൻപേ അവനെ മാനിക്കുക.അല്ലെങ്കിൽ പിന്നീട് അവനെ ഓർക്കുമ്പോഴേക്കു വളരെ താമസിച്ചു പോകും” (സഭാ. 11:7-12:1).

വാർദ്ധക്യത്തിൻ്റെ സമയത്തെ “ദുർഘടസമയങ്ങൾ” എന്ന് ഇവിടെ പരാമർശിക്കുന്നു – ഒരു മനുഷ്യൻ “വെളുത്ത മുടിയുള്ള വൃദ്ധനായി, ലൈംഗികാഭിലാഷമില്ലാതെ ഏങ്ങി വലിഞ്ഞ് ജീവിക്കുന്ന വർഷങ്ങൾ” (സഭാ. 12:5). എന്നാൽ യൗവനത്തിൽ പാപത്തെ ജയിച്ചാൽ വാർദ്ധക്യം മഹത്തായ വർഷങ്ങളായിരിക്കും. അല്ലാത്തപക്ഷം ആ വർഷങ്ങൾ ദയനീയമാംവിധം ദോഷകരമായിരിക്കും. കയ്പും പകയും ഉള്ളവരും വ്യർഥമായി മുഷിപ്പോടെ ജീവിക്കുന്നവരുമായ വൃദ്ധരെ ഞാൻ കണ്ടിട്ടുണ്ട്. അവർ തങ്ങളുടെ ചെറുപ്പകാലത്ത് ദൈവിക നിയമങ്ങൾ ഗൗരവമായി എടുക്കാതിരുന്നതും പാപത്തോട് സമൂലമായി ഇടപെടാഞ്ഞതിനാലുമാണ് ഇങ്ങനെ ആയിത്തീർന്നത്.

ആദം മുതലുള്ള എല്ലാ മനുഷ്യരും – യേശു ഒഴികെ – അവരുടെ യൗവനത്തിൽ മടയത്തരത്തിൽ പല വഴികളിൽ പാപങ്ങൾ ചെയ്തിരിക്കണം. എന്നാൽ മൗലികമായി അനുതപിക്കുകയും ദൈവത്തെ മാനിക്കാൻ തീരുമാനിക്കുകയും ചെയ്തവർ, പരാജയപ്പെട്ടതിനുശേഷവും, മഹത്തായ ജീവിതത്തിലേക്ക് വരികയും അവരുടെ ജീവിതം മഹത്വത്തോടെ അവസാനിപ്പിക്കുകയും ചെയ്യുന്നു. അതേസമയം തങ്ങളുടെ ജീവിതത്തിൻ്റെ അവസാനഘട്ടത്തിൽ, (അവരുടെ 50-60-കളിൽ, മുത്തച്ഛനാകാൻ തക്ക പ്രായമുള്ളപ്പോൾ) വ്യഭിചാരത്തിൽ വീഴുന്ന ആധുനിക കാലത്തെ ചില പ്രസംഗകരെപ്പോലെ മറ്റുള്ളവർ ലജ്ജയോടെ ജീവിതം അവസാനിപ്പിക്കുന്നു! യൗവനകാലത്ത് വൃത്തികെട്ട ലൈംഗിക ചിന്തകളെ ജയിക്കത്തക്കവണ്ണം അവർ വിശ്വസ്തരല്ലാഞ്ഞതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.

മുകളിലെ വാക്യത്തിൽ (സഭാ പ്രസംഗി. 12:5) ഞാൻ ശ്രദ്ധിച്ച മറ്റൊരു രസകരമായ കാര്യം, “ലൈംഗികാസക്തിയില്ലാത്ത” അവസ്ഥയെ മോശമായ അവസ്ഥയായി വിവരിക്കുന്നു എന്നതാണ്! ലൈംഗികാസക്തിയെ കൊന്നുകൊണ്ട് അതിനെ മറികടക്കാൻ ഇന്നു യോഗ ആളുകളെ പഠിപ്പിക്കുന്നു. എന്നാൽ അത് ദൈവത്തിൻ്റെ വഴിയല്ല. അത് തിന്മയാണ് – കാരണം അത് ഭക്ഷണത്തിനും ഉറക്കത്തിനുമുള്ള ആഗ്രഹത്തെ കൊല്ലുന്നതുപോലെ മോശമാണ്. ലൈംഗികാഭിലാഷം നമ്മിൽ നിന്ന് ശാശ്വതമായി എടുത്തുകളയാൻ നാം കൊതിക്കരുത്. മനുഷ്യശരീരത്തിലെ ശക്തമായ മൂന്ന് ആഗ്രഹങ്ങൾ – ഭക്ഷണം, ഉറക്കം, ലൈംഗികത – എല്ലാം ജ്ഞാനിയായ ദൈവം സൃഷ്ടിച്ചതാണ്. ഈ മൂന്നിൽ ഒന്നിലും ആഗ്രഹിക്കാത്തവൻ രോഗിയാണ്. അതിനാൽ നിങ്ങൾക്ക് ശക്തമായ ലൈംഗികാഭിലാഷം ഉണ്ടെന്നത് നിങ്ങൾക്ക് ഒരു ആത്മീയ പരിശോധന ആവശ്യമാണെന്നതിൻ്റെ സൂചനയല്ല. വിശന്നിരിക്കുകയും ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുകയും ചെയ്യുക, അല്ലെങ്കിൽ ക്ഷീണിക്കുകയും ഉറങ്ങാൻ ആഗ്രഹിക്കുകയും ചെയ്യുക എന്നതു പോലെ ഇത് തികച്ചും സാധാരണമാണ്. ആ രണ്ട് ആഗ്രഹങ്ങളിൽ നാം ലജ്ജിക്കുന്നില്ല, മൂന്നാമത്തെ ആഗ്രഹത്തിലും നാം ലജ്ജിക്കേണ്ടതില്ല. വാസ്തവത്തിൽ, നിങ്ങളുടെ പ്രായത്തിൽ നിങ്ങൾക്ക് ശക്തമായ ലൈംഗികാഭിലാഷം ഇല്ലെങ്കിൽ, നിങ്ങൾക്ക് ഒരു വൈദ്യപരിശോധന ആവശ്യമാണെന്ന് ഇത് സൂചിപ്പിക്കുന്നു! എന്നിരുന്നാലും, പ്രധാന കാര്യം, ഈ മൂന്ന് ആഗ്രഹങ്ങളും നിയന്ത്രണത്തിൽ കൊണ്ടുവരിക എന്നതാണ്. അങ്ങനെ അവ നമ്മുടെ ശരീരത്തെ ഭരിച്ചും ജീവിതത്തെനശിപ്പിക്കുന്നതിനും പകരം നമ്മെയും നമ്മുടെ ശരീരത്തെയും സേവിക്കുകയാണുവേണ്ടത്. ഈ മൂന്ന് ആഗ്രഹങ്ങളെയും അച്ചടക്കത്തിൽ കൊണ്ടുവരേണ്ടത് വളരെ പ്രധാനമാണ്. അതിനാൽ, ഭക്ഷണത്തോടുള്ള നിങ്ങളുടെ വിശപ്പ് തീൻപുളപ്പ് ആയിപ്പോകാതിരിക്കാൻ നിങ്ങളെ സഹായിക്കാൻ ദൈവത്തോട് അപേക്ഷിക്കുക; ഉറക്കത്തിനായുള്ള നിങ്ങളുടെ ആഗ്രഹത്തെ നിയന്ത്രിക്കാനും അത് അലസതയാകാതിരിക്കാനും പ്രാർത്ഥിക്കുക. അപ്പോൾ ലൈംഗികാഭിലാഷം നിയന്ത്രിക്കുന്നതും എളുപ്പമാണെന്ന് നിങ്ങൾ കണ്ടെത്തും.

ദേഹീപരമോ ആത്മീയമോ?

1 കൊരിന്ത്യർ 2:14, 15-ൽ നാം “പ്രാകൃത (ദേഹിപരൻ) മനുഷ്യൻ” എന്നും “ആത്മീയനായവൻ” എന്നും വായിക്കുന്നു. ദേഹിപരനായ ക്രിസ്ത്യാനിയും ആത്മീയനായ ക്രിസ്ത്യാനിയും തമ്മിൽ വലിയ വ്യത്യാസമുണ്ട്. മാനുഷിക ബുദ്ധിക്ക് ഇത് മനസ്സിലാക്കാൻ കഴിയില്ല, അവിടെ പറയുന്നതുപോലെ: “പ്രാകൃത മനുഷ്യൻ ദൈവാത്മാവിൻ്റെ ഉപദേശം സ്വീകരിക്കുന്നില്ല, കാരണം അവ അവന് വിഡ്ഢിത്തമാണ്; അവ ആത്മീയമായി വിലയിരുത്തപ്പെടുന്നതിനാൽ അവനു മനസ്സിലാക്കാൻ കഴിയില്ല. എന്നാൽ ആത്മീയനായവൻ എല്ലാം വിവേചിക്കുന്നു, എന്നാൽ താൻ ആരാലും വിവേചിക്കപ്പെടുന്നതുമില്ല”.

മനസ്സും ആത്മാവും കണ്ണും കാതും പോലെ വ്യത്യസ്തമാണ്. ഒരു വ്യക്തിക്ക് നല്ല കേൾവിയുണ്ടായിരിക്കെത്തന്നെ അവന് അന്ധനാകാൻ സാധ്യമാകുന്നതുപോലെ, ഒരാൾക്ക് സമർഥമായ ബുദ്ധി ഉണ്ടായിരിക്കെ ഒരു ‘മരിച്ച’ ആത്മാവുള്ളവനായിരിക്കാൻ കഴിയും. അല്ലെങ്കിൽ തിരിച്ചും സാധ്യമാണ്. ഈ ലോകത്തിലെ നമ്മുടെ ജോലിക്ക്, നമുക്ക് ഒരു നല്ല മനസ്സ് ആവശ്യമാണ്. എന്നാൽ ദൈവത്തിൻ്റെ കാര്യങ്ങളിൽ വരുമ്പോൾ, നമ്മുടെ ആത്മാവിൻ്റെ അവസ്ഥയാണ് പ്രധാനം. ദൈവത്തിൻ്റെ കാര്യങ്ങൾ മനസ്സിലാക്കാൻ നമുക്ക് പരിശുദ്ധാത്മാവിൽ നിന്നുള്ള വെളിപ്പാട് ആവശ്യമാണ്, അത് എളിമയുള്ളവർക്ക് (എളിമയുടെ ആത്മാവുള്ള “ശിശുക്കൾക്ക്” – മത്തായി. 11:25) മാത്രമേ നൽകൂ, അല്ലാതെ മിടുക്കന്മാർക്കല്ല (അവരും അല്ലാത്തപക്ഷം വിനീതരായിരിക്കണം). ഒരു ബുദ്ധിമാനായ മനുഷ്യന് വിനയാന്വിതനാകാൻ പ്രയാസമാണ്, അത് അസാധ്യമല്ലെങ്കിലും. സ്വയം നീതിമാനായ ഒരു പരീശന് താൻ ഒരു പാപിയാണെന്ന് അംഗീകരിക്കാൻ പ്രയാസമുള്ളതുപോലെയാണ് അത്, അസാധ്യമല്ലെങ്കിലും. വേശ്യകൾക്കും കള്ളന്മാർക്കും തങ്ങൾ പാപികളാണെന്ന് അംഗീകരിക്കാൻ എളുപ്പമാണ്. അതുപോലെയാണ് ദൈവിക വെളിപ്പാടിൻ്റെ കാര്യത്തിലും. താൻ മിടുക്കനല്ലെന്ന് അംഗീകരിക്കാൻ, പഠിക്കാത്ത ഒരു മനുഷ്യന് എളുപ്പമാണ് – അതിനാൽ അയാൾക്ക് ദൈവിക വെളിപ്പാട് വേഗത്തിൽ ലഭിക്കും. അതുകൊണ്ടാണ് യേശു തൻ്റെ സമയത്തിൻ്റെ ഭൂരിഭാഗവും വിദ്യാഭ്യാസമില്ലാത്ത മൂന്ന് മത്സ്യത്തൊഴിലാളികളോടൊപ്പം ചെലവഴിച്ചത് – പത്രോസ്‌, യാക്കോബ് യോഹന്നാൻ – കാരണം അവർ ആത്മീയ കാര്യങ്ങളിൽ വേഗത്തിൽ ഉണർത്തപ്പെടാവുന്നവരാണെന്ന് അവിടുന്നു കണ്ടെത്തി. ക്രിസ്തുവിനെ അംഗീകരിക്കാൻ പരീശന്മാർക്ക് ബുദ്ധിമുട്ട് തോന്നിയതും ഇതുകൊണ്ടാണ് – കാരണം അവരുടെ ബുദ്ധിയിലുള്ള അഹങ്കാരം തങ്ങൾ ആത്മീയമായി വിഡ്ഢികളാണെന്ന് അംഗീകരിക്കുന്നതിൽ നിന്ന് അവരെ തടഞ്ഞു. ബുദ്ധിജീവികളും മിടുക്കരുമായ കോളജ് വിദ്യാർത്ഥികളുമായി നിരന്തരം ഇടപഴകുമ്പോൾ നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യമാണിത്.

മനുഷ്യൻ്റെ ബുദ്ധിക്ക് ദൈവമുമ്പാകെ ഒരു വിലയുമില്ല. ഇത് നമ്മുടെ ചർമ്മത്തിൻ്റെ നിറം പോലെ ദൈവത്തിന് അപ്രധാനമാണ് – കാരണം ഇവ രണ്ടും ആളുകൾക്ക് ജനനത്തിൽ ലഭിച്ചതാണ്. ആളുകൾക്ക് ജനനം കൊണ്ടുകിട്ടിയത് എന്താണെങ്കിലും അത് അവർക്ക് ദൈവമുമ്പാകെ ഒരു പ്രയോജനവും നൽകുന്നില്ല. മനുഷ്യനീതി പോലെ ബുദ്ധിയും ദൈവത്തിൻ്റെ ദൃഷ്ടിയിൽ കറപുരണ്ട തുണിക്കഷണം പോലെയാണ് (യെശ.64:6). ക്രിസ്തു നമ്മുടെ നീതി മാത്രമല്ല, നമ്മുടെ ജ്ഞാനവും ആയിത്തീർന്നിരിക്കുന്നു (1 കൊരി.1:30 കാണുക).

എന്നിരുന്നാലും, പൗലോസിനെപ്പോലെ, നീതിമാനായിരുന്ന ഒരു പരീശനും മിടുക്കനായ ഒരു ബുദ്ധിജീവിയും (രണ്ടും പരിമിതികൾ) ആയിരുന്ന ഒരാൾക്കും രക്ഷിക്കപ്പെടാൻ മാത്രമല്ല, ക്രിസ്തുവിൻ്റെ ഒരു വലിയ അപ്പോസ്തലനാകാനും കഴിഞ്ഞു എന്ന വസ്തുത നമ്മെ ഉത്സാഹിപ്പിക്കുന്നു. പക്ഷേ, അവൻ തന്നെത്തന്നെ നിരന്തരം താഴ്ത്തിയതുകൊണ്ടായിരുന്നു അത് സാധിച്ചത്. കൊരിന്ത്യരോട് സംസാരിക്കുമ്പോൾ, തൻ്റെ ബുദ്ധിപരമായ കഴിവിനെ ആശ്രയിക്കുമോ എന്ന് താൻ ഭയപ്പെട്ടിരുന്നുവെന്നും അതിനാലാണ് താൻ “അവരുടെ ഇടയിൽ ഭയത്തിലും വിറയലിലും” (1 കൊരി.2:3) ആയിരുന്നത് എന്നും പറയുന്നു. ദൈവാത്മാവിൻ്റെ ശക്തിയിലല്ല മറിച്ച് തൻ്റെ മനസ്സിൻ്റെ (ദേഹിയുടെ) ശക്തിയാൽ അവരോട് പ്രസംഗിക്കുമെന്ന് അവൻ ഭയപ്പെട്ടു. സംസാരിക്കുമ്പോഴെല്ലാം ആ ഭയം നമുക്കെല്ലാവർക്കും ഉണ്ടായിരിക്കണം. അതുകൊണ്ടാണ് പരിശുദ്ധാത്മാവിൻ്റെ ശക്തിക്കായി നാം നിരന്തരം പ്രാർത്ഥിക്കേണ്ടത് – നമുക്ക് ഇത് തുടർച്ചയായി ആവശ്യമാണ്.

അതിനാൽ, ബൈബിളിലെ സത്യത്തിൻ്റെ ബുദ്ധിപരമായ അവതരണത്തെ ആത്മീയതയായി നാം തെറ്റിദ്ധരിക്കരുത്. വളരെ വൈകാരികമായ ഒരു സന്ദേശത്തെ ആത്മീയ സന്ദേശമായി നാം കരുതുകയുമരുത്. ബുദ്ധിയും വികാരങ്ങളും നമ്മുടെ ആത്മാവിൻ്റെ ഭാഗങ്ങളാണ്. ഇവർ നല്ല സേവകരാണെങ്കിലും ചീത്ത യജമാനന്മാരാണ്. പരിശുദ്ധാത്മാവ് മാത്രമായിരിക്കണം നമ്മുടെ ജീവിതത്തിൽ കർത്താവ്. ആത്യന്തികമായി, ആത്മീയരാകാനുള്ള വഴി ഞാൻ നേരത്തെ സൂചിപ്പിച്ച ക്രിസ്തീയ ജീവിതത്തിൻ്റെ മൂന്ന് രഹസ്യങ്ങളിലാണ് കിടക്കുന്നത്: വിനയം, വിനയം, വിനയം! അതുണ്ടെങ്കിൽ നിങ്ങൾക്ക് എല്ലാം ശരിയാകും.

അധ്യായം 26

കുരിശിൻ്റെ വഴി

“സാത്താനേ, എന്നെ വിട്ടുപോകൂ” എന്ന് യേശു രണ്ട് പ്രാവശ്യം പറഞ്ഞത് മത്തായി 4:10 ലും 16:23 ലും ആണ്. രണ്ട് അവസരങ്ങളിലും യേശുവിനെ കുരിശിൽ കയറുന്നതിൽ നിന്ന് തടയാനാണ് സാത്താൻ ശ്രമിച്ചത് എന്നതു രസകരമായ ഒരു വസ്തുതയാണ് – ഒരിക്കൽ നേരിട്ടും രണ്ടാമത്തെ തവണ പത്രോസിലൂടെയും. ആദ്യം, സാത്താൻ യേശുവിന് ലോകം മുഴുവനും വാഗ്‌ദാനം ചെയ്തു (ദൈവത്തിലേക്ക് ലോകത്തെ തിരിച്ചുകൊണ്ട് വരാനാണ് യേശു വന്നത്). യേശു കുരിശിൽ പോകാതെ തന്നെ – ഒരു കുറുക്കുവഴിയിലൂടെ, വിട്ടുവീഴ്ചയുടെ കുറുക്കുവഴിയിലൂടെ – അതിനെ നൽകാമെന്ന് അവൻ വാഗ്‌ദാനം ചെയ്തു. അവിടെ വിജയിക്കാതെ വന്നപ്പോൾ, പത്രോസിലൂടെ യേശുവിനെ സ്വയ സഹതാപത്തിലേക്ക് വലിച്ചിഴയ്ക്കാൻ ശ്രമിച്ചു. രണ്ടു സന്ദർഭങ്ങളിലും യേശു സാത്താൻ്റെ ശബ്ദം തിരിച്ചറിഞ്ഞു. ഇവിടെയാണ് പലരും സാത്താൻ്റെ ശബ്ദം തിരിച്ചറിയാത്തത്. എല്ലാ സാഹചര്യങ്ങളിലും കുരിശിൻ്റെ വഴി ഒഴിവാക്കണമെന്ന് പറയുന്ന ശബ്ദം പിശാചിൻ്റെ ശബ്ദമാണെന്ന് നിങ്ങൾ ഓർക്കണം.

ചില ക്രിസ്ത്യാനികൾക്ക് മിക്കപ്പോഴും സാത്താനെ ഭയങ്കരമായി ശാസിക്കുന്ന ശീലമുണ്ട്, അവർ ശരിക്കും ചെയ്യേണ്ടത് അവരുടെ ജഡത്തെ ക്രൂശിക്കുക എന്നതാണ്. നമ്മുടെ ജഡത്തിലെ ആഗ്രഹങ്ങളിൽ നിന്ന് ഒരു മോശം ചിന്ത നമ്മുടെ മനസ്സിലേക്ക് വരുന്നു. സാത്താനും അവൻ്റെ ഭൂതഗണങ്ങളുമാണ് നമുക്ക് പുറത്തുള്ള എന്തെങ്കിലും നമ്മുടെ കാഴ്ചയിലേക്കുകൊണ്ടുവരുന്നത്. അത് നമ്മെ പ്രലോഭിപ്പിച്ചേക്കാം. എന്നാൽ ആ പ്രലോഭനത്തിന് കാരണമാകുന്നത് നമ്മുടെ സ്വന്തം ഇച്ഛയാണെന്ന് നാം മറക്കരുത്. ആ സമയത്ത് നമ്മൾ ചെയ്യേണ്ടത് നമ്മുടെ സ്വന്തം ഇഷ്ടത്തെ എതിർക്കാനും അതിനെ ക്രൂശിക്കാനും കൃപ നൽകണമെന്ന് ദൈവത്തോട് അപേക്ഷിക്കുക എന്നതാണ്.

യേശു ഭൂതങ്ങളെ പുറത്താക്കുമ്പോഴോ രോഗികളെ സുഖപ്പെടുത്തുമ്പോഴോ പ്രസംഗങ്ങൾ നടത്തുമ്പോഴോ സാത്താൻ പരാജയപ്പെട്ടില്ല. എന്നാൽ യേശു ക്രൂശിൽ മരിച്ചപ്പോൾ സാത്താൻ പരാജയപ്പെട്ടുവെന്ന് എബ്രായർ 2:14 വ്യക്തമായി പറയുന്നു. അങ്ങനെയാണ് നിങ്ങൾക്കും സാത്താനെ തോൽപ്പിക്കാൻ കഴിയുക – കുരിശിൽ ക്രിസ്തുവിനൊപ്പം നമ്മുടെ സ്ഥാനം നാം ഏറ്റെടുക്കുമ്പോൾ. അങ്ങനെ ചെയ്യുന്നതിൽ നിന്ന് നിങ്ങളെ തടയാൻ സാത്താൻ ശ്രമിക്കും. എന്നാൽ നിങ്ങൾ നിരന്തരം കുരിശിൻ്റെ വഴി തിരഞ്ഞെടുക്കുകയാണെങ്കിൽ, സാത്താന് ഒരിക്കലും നിങ്ങളുടെ മേൽ ഒരു ശക്തിയും ഉണ്ടാകയില്ല.

അതുകൊണ്ടാണ് സാത്താൻ, “യേശുവിൻ്റെ മരണം എപ്പോഴും നമ്മുടെ ശരീരത്തിൽ വഹിക്കുക” (2 കൊരി.4:10) എന്നതിനെക്കുറിച്ച് പ്രസംഗിക്കുന്നതിൽ നിന്ന് ബഹുഭൂരിപക്ഷം വരുന്ന സുവിശേഷ വിഹിത ക്രിസ്‌തീയെ സഭകളെയും തടഞ്ഞത്. നാം അനുദിനം ചെയ്യണമെന്ന് യേശു പറഞ്ഞ ഒരേയൊരു കാര്യം കുരിശ് വഹിക്കുക എന്നതാണ് (ലൂക്കാ. 9:23). അപ്പോൾ ദിനംപ്രതി കുരിശെടുക്കുന്നതിനെക്കുറിച്ചു പ്രസംഗിക്കാത്ത സഭകളെ സൂക്ഷിക്കുക. അവിശ്വാസികളോട് അവരുടെ പാപങ്ങൾക്കുവേണ്ടി മരിച്ച യേശുവിനെ കുറിച്ച് മാത്രം പറയുകയും എന്നാൽ ക്രിസ്തുവിനൊപ്പം നാം ക്രൂശിക്കപ്പെട്ടതിനെ കുറിച്ചും അനുദിനം മരിക്കേണ്ടതിൻ്റെ ആവശ്യകതയെ കുറിച്ചും വിശ്വാസികളോട് പറയാത്തതുമായ സുവിശേഷം അപൂർണ്ണമായ ഒരു സുവിശേഷമാണ്. ഇവയാണ് സുവിശേഷത്തിൻ്റെ രണ്ട് വശങ്ങൾ – ഒരു നാണയത്തിൻ്റെ രണ്ട് വശങ്ങൾ പോലെ.

എല്ലാ ദിവസവും കുരിശ് എടുക്കുന്നില്ലെങ്കിൽ നമുക്ക് ദൈവത്തിൻ്റെ ശക്തി ഉണ്ടായിരിക്കയില്ല. ഈ കാലങ്ങളിൽ ക്രിസ്തീയ പ്രസംഗത്തിൽ, ധാരാളം നല്ല കാര്യങ്ങൾ പ്രസംഗിക്കപ്പെടുന്നതായി നാം കാണുന്നു; എന്നാൽ ദിവസേനയുള്ള കുരിശിൻ്റെ സന്ദേശം പൂർണ്ണമായും കാണുന്നില്ല. ഇതാണ് സാത്താൻ്റെ വലിയ തന്ത്രം – ദിവസവും യേശുവിനൊപ്പം മരിക്കുക എന്ന സന്ദേശം മറച്ചുവെക്കുക. അതിനാൽ നിങ്ങൾക്ക് സംസാരിക്കാൻ അവസരം ലഭിക്കുന്നിടത്തെല്ലാം സന്തുലനം പുനഃസ്ഥാപിക്കാൻ ദൈനംദിന കുരിശ് പ്രസംഗിക്കുമെന്ന് നിർണ്ണയിക്കുക. അത് നിങ്ങളെ മനുഷ്യർക്ക് അനഭിമതനാക്കും, എന്നാൽ സ്വർഗ്ഗത്തിൽ വലിയവനാക്കിത്തീർക്കും.

എനിക്ക് 23 വയസ്സുള്ളപ്പോൾ, പരിശുദ്ധാത്മാവിൻ്റെ ശക്തിക്കായി ഞാൻ ദൈവത്തെ അന്വേഷിക്കാൻ തുടങ്ങി. യേശു മരണത്തിൻ്റെ വഴി തിരഞ്ഞെടുത്തപ്പോൾ (പ്രതീകാത്മകമായി, അവൻ്റെ സ്നാനത്തിൽ), പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെട്ടത് എങ്ങനെയെന്ന് കർത്താവ് എനിക്ക് കാണിച്ചുതന്നു (മത്താ. 3:16). അപ്പോൾ കർത്താവ് എന്നോട് പറഞ്ഞു, ഞാൻ കുരിശിൻ്റെ വഴി – സ്വയത്തിൻ്റെ മരണത്തിൻ്റെ വഴി – തിരഞ്ഞെടുക്കുന്നിടത്തോളം എനിക്കും അവൻ്റെ ശക്തി ഉണ്ടായിരിക്കുമെന്ന്. എന്നാൽ ആ വഴി വിട്ടുപോകാൻ ഞാൻ എപ്പോഴെങ്കിലും തീരുമാനിച്ചാൽ, അവൻ്റെ ശക്തിയും എനിക്ക് നഷ്ടപ്പെടും. ഞാൻ ആ വഴി ശാശ്വതമായി തിരഞ്ഞെടുത്തു, അത് എന്നെ അത്യധികം സന്തോഷിപ്പിച്ചു. നിങ്ങൾക്കെല്ലാവർക്കും ആ വഴി ഞാൻ പൂർണ്ണഹൃദയത്തോടെ ശുപാർശ ചെയ്യുന്നു.

ജീവൻ്റെ വഴി

പുതിയ ഉടമ്പടിയുടെ സുവിശേഷം അടിസ്ഥാനപരമായി ഇതാണ്: നമുക്ക് ദൈവിക സ്വഭാവത്തിൽ പങ്കുചേരാം. ദൈവത്തിൻ്റെ സ്വഭാവം സ്നേഹമാണ് – സ്നേഹത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട സ്വഭാവം അത് സ്വന്തം കാര്യം അന്വേഷിക്കുന്നില്ല എന്നതാണ്. യേശു തൻ്റെ സ്വന്തത്തെ അന്വേഷിക്കാത്തതുകൊണ്ടാണ് നമ്മെ രക്ഷിക്കാൻ സ്വർഗത്തിൽ നിന്ന് ഭൂമിയിലേക്ക് ഇറങ്ങി വന്നത്. ഒരു അമ്മയ്ക്ക് മുലയൂട്ടുന്ന കുഞ്ഞിനോടുള്ള സ്നേഹത്തോട്, നമ്മോടുള്ള അവിടുത്തെ സ്നേഹത്തെ ദൈവം താരതമ്യം ചെയ്യുന്നു (യെശ. 49:15). ഒരു അമ്മയുടെ നവജാത ശിശുവിനോടുള്ള സ്നേഹം, ഭൂമിയിൽ ഒരാൾക്ക് കാണാൻ കഴിയുന്ന സ്നേഹത്തിൻ്റെ ഏറ്റവും വലിയ പ്രകടനമാണ് – ഒരു നല്ല അമ്മ തൻ്റെ കുട്ടിക്ക് വേണ്ടി നിസ്വാർത്ഥമായി എല്ലാം ചെയ്യുന്നു, പകരം ഒന്നും പ്രതീക്ഷിക്കുന്നില്ല. ദൈവസ്നേഹവും ഇപ്രകാരമാണ് – നമ്മൾ പങ്കുചേരേണ്ട സ്വഭാവവും ഇതാണ്. അപ്പോൾ യേശുവിനെപ്പോലെ ദൈവജനത്തെ സേവിക്കാൻ നമുക്കു കഴിയും.

ക്രിസ്തീയ ജീവിതത്തെ മുന്നോട്ടു നയിക്കുന്ന ഇന്ധനമാണ് സ്നേഹം. പെട്രോൾ ടാങ്ക് കാലിയാകുമ്പോൾ കാർ തള്ളണം. അതുപോലെ, കർത്താവിനോടുള്ള തീക്ഷ്ണമായ സ്നേഹം വറ്റിപ്പോയിടത്ത്, അവനുവേണ്ടിയുള്ള നമ്മുടെ അധ്വാനം ഒരു കാർ തള്ളുന്നത് പോലെ ഭാരവും ക്ലേശകരവുമാകും. അപ്പോൾ നമുക്ക് ചുറ്റുമുള്ള മറ്റുള്ളവരുടെ ബലഹീനതകളും വിഡ്ഢിത്തങ്ങളും സഹിക്കാൻ പ്രയാസമാകും. അതിനാൽ, പെട്രോൾ-പമ്പിലേക്ക് വീണ്ടും വീണ്ടും ഇന്ധനം നിറയ്ക്കാൻ പോകേണ്ടതുണ്ട് – “ആത്മാവിൽ നിരന്തരം നിറയുക” (എഫേ 5:18)

കോപത്തിൻ്റെയും കണ്ണുകൊണ്ടു മോഹിക്കുന്നതിൻ്റെയും മേലുള്ള ജയം ദൈവിക സ്വഭാവത്തിൽ പങ്കുചേരുക എന്ന ആത്യന്തിക ലക്ഷ്യത്തിനായുള്ള ഒരുക്കം മാത്രമാണ്. നമ്മുടെ ജഡം തീർത്തും സ്വാർത്ഥമയമാണ്, ഈ സ്വാർത്ഥ സ്വഭാവമാണ് ദിവസേന ക്രൂശിക്കപ്പെടേണ്ടത്. നാം നമ്മുടെ നേട്ടമോ ബഹുമാനമോ ആശ്വാസമോ നമ്മുടെ സ്വന്തമായ യാതൊന്നുമോ അന്വേഷിക്കരുത് – അത് നിത്യമരണത്തിൻ്റെ വഴിയാണ്. എന്തു വിലകൊടുത്തും നമ്മുടെ ജീവിതത്തിൽ ദൈവഹിതം മാത്രം ചെയ്യാൻ നമ്മെത്തന്നെ പൂർണ്ണമായും സമർപ്പിക്കുന്നതാണ് ജീവൻ്റെ വഴി. നാം എല്ലാ ദിവസവും, ഓരോ ദിവസവും പല പ്രാവശ്യം, നമ്മെത്തന്നെ വിലയിരുത്തണം – ഉള്ളിലേക്ക് നോക്കിയല്ല, മറിച്ച് യേശുവിനെ നോക്കിക്കൊണ്ട്. അങ്ങനെ നാം നമ്മുടെ സ്വന്തം മഹത്വത്തെ അന്വേഷിക്കുന്ന മേഖലകൾ കണ്ടെത്തണം. അപ്പോൾ ആ ആത്മാന്വേഷണത്തിലൂടെ നിന്ന് നമുക്ക് സ്വയം ശുദ്ധീകരിക്കാം. ഇതാണ് പൂർണതയിലേക്കുള്ള വഴി. ജഡത്തിൻ്റെയും ആത്മാവിൻ്റെയും സകല കന്മഷത്തിൽ നിന്നും വളരെ വിശ്വസ്തതയോടെ തങ്ങളെത്തന്നെ ശുദ്ധീകരിക്കാൻ വളരെ കുറച്ച് ആളുകൾക്കേ താല്പര്യമുള്ളു (2 കൊരി.7:1) – അതുകൊണ്ടാണ് വളരെ കുറച്ച് ആളുകൾ മാത്രം യഥാർത്ഥ ദൈവിക ജീവനിലേക്ക് വളരുന്നത്.

“ബലാല്ക്കാരികളായ മനുഷ്യർ” മാത്രമേ ദൈവരാജ്യം കൈവശമാക്കൂ എന്ന് യേശു പറഞ്ഞു (മത്താ. 11:12). ദൈവത്തിൻ്റെ കൽപ്പനകൾ അനുസരിക്കുന്നതിന് തടസ്സമായി നിൽക്കുന്ന നമ്മുടെ ഉള്ളിലുള്ള എല്ലാറ്റിനോടും നാം ബലാല്ക്കാരികളായിരിക്കണം എന്നതാണ് ഇതിൻ്റെ അർത്ഥം. വലിയ കൽപ്പനകളോടുള്ള അനുസരണം കൊണ്ടല്ല നാം നമ്മുടെ അനുസരണം തെളിയിക്കുന്നത്. അല്ല. ഏറ്റവും ചെറിയ കൽപ്പനകൾ അനുസരിക്കുകയും അനുസരിക്കാൻ മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്യുന്നവൻ ദൈവരാജ്യത്തിൽ വലിയവൻ എന്ന് വിളിക്കപ്പെടും എന്ന് യേശു പറഞ്ഞു (മത്താ. 5:19). ആരെയും കൊല്ലാത്തതുകൊണ്ടോ സ്കൂളിൽ വ്യഭിചാരം ചെയ്യാത്തതുകൊണ്ടോ ഒരു കൊച്ചുകുട്ടിയുടെ അനുസരണം പരീക്ഷിക്കപ്പെടുന്നില്ല. ഇല്ല. എന്നാൽ അമ്മയെ സഹായിക്കാൻ വിളിക്കുമ്പോൾ, അവനു കളിക്കാൻ പോകാനാണ് ആഗ്രഹമെങ്കിൽ പോലും അമ്മയെ അനുസരിക്കുന്നതാണത്. അതുപോലെയാണ് ദൈവവുമായുള്ള നമ്മുടെ ബന്ധത്തിലും. ദൈനംദിന ജീവിതത്തിലെ ചെറിയ കാര്യങ്ങളിലാണ് നാം വിശ്വസ്തരായിരിക്കേണ്ടത്. അല്ലാത്തപക്ഷം നാം അനുസരണയില്ലാത്തവരാണ്.

ദൈവം അല്ലെങ്കിൽ മാമോൻ

നമ്മുടെ ജീവിതത്തിൽ ദൈവത്തിൻ്റെ ഭരണത്തെ നിരന്തരം എതിർക്കുന്ന മഹാശക്തിയാണ് മാമ്മോൻ (ഭൗമിക സമ്പത്ത്). അതാണ് നമ്മുടെ വിശ്വസ്തതയ്ക്കും സേവനത്തിനും വേണ്ടി എപ്പോഴും കൊതിക്കുന്ന ‘ബദൽ യജമാനൻ’. ലൂക്കോസ് 16:13 നമ്മെ പഠിപ്പിക്കുന്നത് പണത്തിൻ്റെ ശക്തിയെ കീഴടക്കി അത് നമ്മുടെ കാൽക്കീഴിലാക്കിയില്ലെങ്കിൽ, നമുക്ക് ദൈവത്തെ വേണ്ടപോലെ സ്നേഹിക്കാനോ ദൈവത്തെ മുറുകെ പിടിക്കാനോ കഴിയില്ല എന്നാണ്. നമുക്ക് പണം സമ്പാദിക്കാം, എന്നാൽ ഭൗതിക നേട്ടങ്ങൾക്കായി ആത്മീയ കാര്യങ്ങൾ ഒരിക്കലും ത്യജിക്കരുത്. ദൈവം എപ്പോഴും നമ്മുടെ ജീവിതത്തിൽ ഒന്നാമനായിരിക്കണം. ക്രിസ്തു ഒന്നാമത് എല്ലാറ്റിൻറെയും ‘കർത്താവാ’യിരിക്കണം – അല്ലെങ്കിൽ അവിടുന്നു നമുക്കു കർത്താവേ അല്ല.

ജീവിതത്തിൽ പ്രയാസങ്ങളും പരീക്ഷകളും ദാരിദ്ര്യവും ഉണ്ടാകുമ്പോൾ കർത്താവിനെ അനുഗമിക്കാൻ തീക്ഷ്ണത കാണിക്കുന്ന അനേകം വിശ്വാസികളും അവരുടെ ജീവിതത്തിൽ ഐശ്വര്യവും സുഖവും ആഡംബരവും ലഭിക്കുമ്പോൾ കർത്താവിൽ നിന്ന് അകന്നുപോകുന്നു. നിങ്ങളുടെ ഭൗതിക ജോലി നിങ്ങളുടെ ഉപജീവനമാർഗ്ഗം മാത്രമാണെന്ന് നിങ്ങൾ എപ്പോഴും ഓർക്കണം. ലോകത്ത് ജീവിക്കാൻ ചെലവ് കൂടി വരികയാണ്. അതുപോലെ, ക്രിസ്ത്യാനികൾക്ക് ജോലികൾ (അനീതി ഉൾപ്പെടാത്ത) കിട്ടുന്നതും കൂടുതൽ കൂടുതൽ പ്രയാസകരമായി വരികയാണ്. അതുകൊണ്ട് നിങ്ങൾ ചെറുപ്പത്തിൽ തന്നെ സാങ്കേതിക വിദ്യാഭ്യാസം നേടുന്നത് നല്ലതാണ്. അതുവഴി നിങ്ങൾക്ക് പിന്നീട് നല്ല ശമ്പളമുള്ള ജോലി കണ്ടെത്തുന്നത് എളുപ്പമാകും. എന്നാൽ എല്ലായ്‌പ്പോഴും നിങ്ങളുടെ ലക്ഷ്യം ദൈവരാജ്യത്തെയും അവിടുത്തെ നീതിയെയും അന്വേഷിക്കുക എന്നതായിരിക്കണം എന്നതു നിങ്ങൾ ഒരിക്കലും മറക്കരുത്. മറ്റെല്ലാം രണ്ടാമത് ആയിരിക്കണം. അല്ലാത്തപക്ഷം പണം നിങ്ങളുടെ ജീവിതത്തിന്മേൽ പിടിമുറുക്കും.

യേശുവിൻ്റെ അടുക്കൽ വന്ന ധനികനായ യുവാവിനു വളരെ നല്ല ഗുണങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തിന് ഒരു കുറവുണ്ടായിരുന്നു. അവൻ ദൈവത്തെക്കാൾ പണത്തെ സ്നേഹിച്ചു. ആ ഒരു അയോഗ്യത അവനു ദൈവരാജ്യം നഷ്ടപ്പെടുത്തി. ഇന്ന് അവൻ തൻ്റെ തീരുമാനത്തിൽ എങ്ങനെ ഖേദിക്കുന്നുണ്ടാകും എന്ന് ചിന്തിക്കുക.

പണത്തിൻ്റെ കാര്യങ്ങളിൽ കൃത്യത പുലർത്തുന്നത് പണത്തിന് നാം എന്തെങ്കിലും മൂല്യം കല്പിക്കുന്നുതുകൊണ്ടല്ല. സ്വർഗ്ഗത്തിൽ പണം നമ്മുടെ കാൽക്കീഴിലായിരിക്കുമെന്ന് നമ്മൾ ശരിക്കും വിശ്വസിക്കുന്നു – കാരണം അവിടത്തെ റോഡുകൾ തങ്കം കൊണ്ട് നിർമ്മിച്ചതാണ്, നമ്മൾ അവയുടെ മുകളിലൂടെ നടക്കുകയാണ് (വെളി.21:21). എന്നാൽ ഭൂമിയിൽ പണത്തിൻ്റെ ഉപയോഗത്തിൽ വിശ്വസ്തത പുലർത്തുന്നവർക്കാണ് ദൈവം സ്വർഗ്ഗത്തിലെ യഥാർത്ഥ സമ്പത്ത് നൽകുന്നതെന്ന് യേശു പറഞ്ഞു (ലൂക്കോ. 16:11). അതുകൊണ്ടാണ് പണത്തിൻ്റെ ഉപയോഗത്തിൽ നാം ശ്രദ്ധിക്കേണ്ടത്. യഥാർത്ഥ സമ്പത്ത് നഷ്ടപ്പെടുത്താൻ നമ്മൾ ആഗ്രഹിക്കുന്നില്ല. എന്നിട്ടും ദൈവം ഒരു കഠിന യജമാനനല്ല. പണത്തിൻ്റെ ഉപയോഗത്തിൽ നാം മുമ്പ് തെറ്റ് ചെയ്തിടത്ത് (നമുക്കെല്ലാവർക്കും അതുസംഭവിക്കാം), ദൈവം കരുണയുള്ളവനും ക്ഷമിക്കുന്നവനുമാണ്. എന്നാൽ നമ്മുടെ സ്വന്തം താൽപ്പര്യത്തിൽ ഭാവിയിൽ പണത്തിൻ്റെ കാര്യത്തിൽ വിശ്വസ്തത പുലർത്തുന്നത് നല്ലതാണ്.

കുട്ടികളെപ്പോലെയാകുക, എരിയുക

ദൈവരാജ്യത്തിൽ പ്രവേശിക്കണമെങ്കിൽ, അവർ മാനസാന്തരപ്പെടുകയും കൊച്ചുകുട്ടികളെപ്പോലെ ആകുകയും ചെയ്യണമെന്ന് യേശു തൻ്റെ ശിഷ്യന്മാരോട് പറഞ്ഞു (മത്താ. 18:3). അതിനാൽ മാനസാന്തരം എന്നതിനുള്ള യേശുവിൻ്റെ നിർവചനം ‘കൊച്ചുകുട്ടികളെപ്പോലെ ആകുക’ എന്നതാണ്. ഒരു വയസ്സ് മുതൽ നമ്മൾ പഠിച്ച മുതിർന്നവരുടെ വഴികൾ വിട്ടുകളയുന്നത് അതിൽ ഉൾപ്പെടുന്നു. “നമ്മുടെ സ്വന്തം കാര്യം അന്വേഷിക്കണം” എന്ന് ലോകത്തിൻ്റെ ആത്മാവ് നമ്മെ പഠിപ്പിച്ചു, കാരണം അതാണ് നേട്ടം തരുന്നത്. ഈ മനോഭാവത്തിൽ നിന്ന് നാം മോചനം നേടണം. അപ്പോൾ നമുക്ക് വീണ്ടും കൊച്ചുകുട്ടികളെപ്പോലെയാകാം. അങ്ങനെ വിദ്വേഷം, കയ്‌പ്‌, പക, പരാതികൾ, അശുദ്ധി മുതലായവയിൽ നിന്ന് നമുക്ക് സ്വതന്ത്രരാകാം എന്ന മഹത്തായ സുവിശേഷ സന്ദേശമാണിത്.

മത്തായി 13:43 ൽ, “നീതിമാന്മാർ സൂര്യനെപ്പോലെ പ്രകാശിക്കും” എന്ന് യേശു പറഞ്ഞു. ദശലക്ഷക്കണക്കിന് ഡിഗ്രിയിൽ സൂര്യൻ നിരന്തരം കത്തിക്കൊണ്ടിരിക്കുകയാണ്. അതിനാൽ രോഗാണുക്കൾക്കും ബാക്ടീരിയകൾക്കും സൂര്യനിൽ നിലനിൽക്കാൻ കഴിയില്ല. നാമും അങ്ങനെയായിരിക്കണമെന്നു ദൈവം ആഗ്രഹിക്കുന്നു. അവനുവേണ്ടി എപ്പോഴും എരിയുന്നവരായിരിക്കുക, എപ്പോഴും വിശുദ്ധിക്കുവേണ്ടി തീക്ഷ്ണതയുള്ളവരാക്കുക. മറ്റുള്ളവരെ സേവിക്കാനും അവരെ അനുഗ്രഹിക്കാനും, നമ്മെത്തന്നെ താഴ്ത്താനും, യോഗങ്ങളിൽ സാക്ഷ്യപ്പെടുത്താനും, സഭ പണിയാനും നാം എപ്പോഴും അഗ്നിയിൽ ആയിരിക്കാൻ കർത്താവ് ആഗ്രഹിക്കുന്നു. നിങ്ങളെപ്പോലുള്ള യുവാക്കൾ ഇക്കാര്യത്തിൽ മുന്നിൽ നിൽക്കണം. അടുത്ത മൂന്ന് വാക്യങ്ങളിൽ (മത്താ. 13:44 മുതൽ 46 വരെ), രണ്ട് ഉപമകളിലൂടെ (ഒന്ന് വയലിലെ നിധിയെക്കുറിച്ചും മറ്റൊന്ന് വലിയ വിലയുള്ള മുത്തിനെക്കുറിച്ചും) നമുക്ക് എങ്ങനെ എപ്പോഴും തീയിൽ ആയിരിക്കാമെന്ന് യേശു വിശദീകരിക്കുന്നു. അവ രണ്ടിലും, ഈ ഒരു വാചകം ആവർത്തിക്കുന്നതായി നാം കാണുന്നു – “അവൻ തൻ്റെ കൈവശമുള്ളതെല്ലാം വിറ്റു”. അപ്പോൾ അതാണ് രഹസ്യം. നാം നമ്മുടെ സ്വന്തം ഇഷ്ടം, നമ്മുടെ അവകാശങ്ങൾ, നമ്മുടെ മാനം, നമ്മുടെ പദവികൾ എല്ലാം ഉപേക്ഷിക്കണം. അപ്പോൾ മാത്രമേ നമുക്ക് സൂര്യനെപ്പോലെയാകാൻ കഴിയൂ. എപ്പോഴും എരിയാൻ കഴിയൂ.

അധ്യായം 27

ബാബിലോണിൻ്റെ ആത്മാവ്

നമ്മുടെ വിദ്യാഭ്യാസത്തിൻ്റെ ഭാഗമായി ദൈവം നമുക്കെല്ലാവർക്കും ബാബിലോണിയൻ ക്രിസ്‌തീയതയിലൂടെ ഒരു പര്യടനം നൽകുന്നു. 16 വർഷക്കാലം ഞാൻ എൻ്റെ പര്യടനം നടത്തി – ഞാൻ വീണ്ടും ജനിച്ചതുമുതൽ 1975 വരെ. വിട്ടുവീഴ്ചയും ഒത്തുതീർപ്പും കൈമുതലായുള്ള സഭകളിലൂടെ ഇന്നു നിങ്ങൾക്കും ആ ‘പര്യടനം’ ലഭിക്കുന്നു. ദൈവജനത്തിൽ പലരും ഇന്ന് ബാബിലോണിലാണ് – വെളിപ്പാട് 18:4 വ്യക്തമാക്കുന്നതുപോലെ. ആ വാക്യത്തിൽ ദൈവം അവരോട് പറയുന്നു, “എൻ്റെ ജനമേ, അവളെ വിട്ടു പോരുവിൻ”. ആട്ടിൻകൂട്ടത്തെ വഴിതെറ്റിക്കുന്ന അവരുടെ നേതാക്കന്മാരും പാസ്റ്റർമാരുമാണ് പ്രശ്നം. യേശുവിൻ്റെ കാലത്തെപ്പോലെ, ഇന്നത്തെ ദൈവജനത്തിൽ പലരും “യഥാർത്ഥ ഇടയന്മാരില്ലാത്ത ആടുകളെ” പോലെയാണ് (മത്താ. 9:36). യേശു 12 മുതൽ 30 വയസ്സുവരെ ഈ സ്ഥലങ്ങളിൽ പോകുമ്പോൾ എല്ലാ വർഷവും മൂന്നു പ്രാവശ്യം യെരൂശലേമിലെ ദേവാലയത്തിലും എല്ലാ ആഴ്‌ചയും നസ്രത്തിലെ സിനഗോഗിലും കണ്ടിരുന്ന ദൈവമഹത്വത്തെ ഹനിക്കുന്ന കാര്യങ്ങളെക്കുറിച്ചു ചിന്തിക്കുക. എന്നാൽ അവിടുന്ന് അതിനെതിരെ എന്തെങ്കിലും പറയുകയോ പ്രതികരിക്കുകയോ ചെയ്തില്ല കാരണം അപ്പോൾ ദൈവത്തിൻ്റെ സമയമായിരുന്നില്ല. എന്നാൽ ആ വർഷങ്ങളും ആ അനുഭവങ്ങളും പിന്നീട് ശുശ്രൂഷയ്ക്കായുള്ള നസ്രത്തിലെ വിദ്യാഭ്യാസത്തിൻ്റെ പ്രധാന ഭാഗമായിരുന്നു. ഇപ്പോൾ നിങ്ങൾക്കും അങ്ങനെയായിരിക്കും.

ബാബിലോണിൻ്റെ ആത്മാവിൻ്റെ സാരാംശം പത്രോസ് യേശുവിനോട് പറഞ്ഞ വാക്കുകളിൽ കാണുന്നു: “ഇതിൽ നിന്ന് ഞങ്ങൾക്ക് എന്ത് ലഭിക്കും?” (മത്തായി 19:27 – ലിവിങ്) നമ്മൾ കർത്താവിനായി പലതും ഉപേക്ഷിച്ചിട്ടുണ്ടെങ്കിൽ, “അവൻ നമുക്ക് എങ്ങനെ പ്രതിഫലം നൽകും – ഇവിടെ ഭൂമിയിലും പിന്നീട് സ്വർഗത്തിലും?”. നാമും ഈ മട്ടിൽ ചിന്തിച്ചേക്കാം. അപ്പോൾ നാം ദൈവഭക്തിയെ നമ്മുടെ ലാഭത്തിനുള്ള ഉപാധിയായി കണക്കാക്കുന്നുവെന്നും നമ്മുടെ ചിന്തകളിൽ നാം സ്വയം കേന്ദ്രീകൃതരാണെന്നും അതു തെളിയിക്കും. ചിലർ തങ്ങളുടെ പ്രസംഗത്തിലൂടെയും കർത്താവിനുവേണ്ടിയുള്ള അവരുടെ സേവനത്തിലൂടെയും ഈ ഭൂമിയിൽ പണമോ ബഹുമാനമോ തേടുന്നു. മറ്റുള്ളവർ പ്രതിഫലമോ സ്വർഗത്തിലെ ക്രിസ്തുവിൻ്റെ മണവാട്ടിയിൽ ഒരു സ്ഥാനമോ പ്രതീക്ഷിക്കുന്നു. രണ്ടായാലും, നാം നമുക്കുവേണ്ടി എന്തെങ്കിലും അന്വേഷിക്കുന്നിടത്തോളം കാലം, ബാബിലോണിൻ്റെ ആത്മാവ് നമ്മുടെ ഉള്ളിലുണ്ട്. നാം നമ്മിൽത്തന്നെ ശുദ്ധീകരണം പ്രാപിക്കേണ്ട ആത്മാവിൻ്റെ മാലിന്യമാണിത്.

കർത്താവിനെ സേവിക്കുന്നതിലൂടെ എന്താണ് ലഭിക്കുകയെന്ന് പത്രോസ് ചോദിച്ചപ്പോൾ, മത്തായി 20:1-16-ൽ ഒരു ഉപമയിലൂടെ യേശു മറുപടി പറഞ്ഞു. അവിടെ കർത്താവ് രണ്ട് തരം തൊഴിലാളികളെക്കുറിച്ച് സംസാരിച്ചു: (1) പ്രതിഫലത്തിന് (ശമ്പളം) ജോലി ചെയ്യുന്നവർ – ചിലർ ഒരു വെള്ളിക്കാശിന് (വാക്യം.2) ജോലി ചെയ്തപ്പോൾ മറ്റു ചിലർ മണിക്കൂറിനു നിയമപരമായി ലഭിക്കുന്ന വേതനത്തിനു (വാക്യം 4) ജോലി ചെയ്തു. എന്നാൽ രണ്ടും കൂലിക്ക്; (2) കൂലി വാഗ്ദാനം ഒന്നുമില്ലാതെ ജോലിക്ക് പോയവർ (വാക്യം.7). ഈ രണ്ടാമത്തെ വിഭാഗത്തിലെ തൊഴിലാളികൾക്ക് ഏറ്റവും ഉയർന്ന വേതനം ലഭിച്ചു – മണിക്കൂറിന് ഒരു വെള്ളിക്കാശ്. മറ്റെല്ലാവർക്കും കുറവ് ലഭിച്ചു – ആദ്യം വന്നവർക്ക് മണിക്കൂറിൽ 0.08 വെള്ളിക്കാശ് മാത്രമേ ലഭിച്ചുള്ളൂ, കാരണം അവർ ഒരു വെള്ളിക്കാശിന് 12 മണിക്കൂർ ജോലി ചെയ്തു. അങ്ങനെ, യേശു അവിടെ പറഞ്ഞതുപോലെ, ഇപ്പോൾ പിമ്പിലായി നിൽക്കുന്ന പലരും നിത്യതയിൽ ഒന്നാമതായിരിക്കും – കാരണം കർത്താവ് “ഓരോരുത്തരുടെയും സേവനത്തിൻ്റെ പ്രേരണയും ഗുണവും പരിശോധിക്കും” (1 കോരി. 3:13, 4:5) അവരുടെ ജോലിയുടെ വലുപ്പമല്ല നോക്കുക.

യെരുശലേമിലെ ചന്തയിൽ പണം സമ്പാദിക്കുന്നവരെ യേശു ഒരിക്കലും പുറത്താക്കിയില്ല. ഇല്ല. കാരണം പണമുണ്ടാക്കാൻ പറ്റിയ സ്ഥലമാണ് ചന്ത. ക്രിസ്ത്യാനികൾ കഠിനാധ്വാനത്തിലൂടെ സമ്പാദിക്കണമെന്ന് ജോൺ വെസ്ലി പറഞ്ഞു. ഞാൻ അതിനോട് യോജിക്കുന്നു. എന്നാൽ ദൈവത്തിൻ്റെ ഭവനത്തിൽ തങ്ങൾക്കുവേണ്ടി ലാഭം കൊയ്യാൻ ശ്രമിച്ചവരെ മാത്രമാണ് യേശു പുറത്താക്കിയത്. ഇന്നും അങ്ങനെ തന്നെ. സഭയിൽ ബഹുമാനമോ പ്രശസ്തിയോ പണമോ മറ്റേതെങ്കിലും തരത്തിലുള്ള നേട്ടമോ അന്വേഷിക്കുന്നവരെ യേശു സഭയിൽ നിന്ന് പുറത്താക്കും. സഭയെന്നതു ത്യാഗത്തിനുള്ള സ്ഥലമാണ്. കർത്താവ് മടങ്ങിവരുമ്പോൾ, “കർത്താവിൻ്റെ ആലയത്തിൽ ഒരു കച്ചവടക്കാരനും (കനാന്യൻ) ഉണ്ടാകയില്ല” (സെഖ. 14:21 – ലിവിങ് ബൈബിൾ) എന്ന് സെഖര്യാവിൻ്റെ പ്രവചനം അവസാന വാക്യം പറയുന്നു. നമ്മുടെ കർത്താവിന് വേണ്ടി ചെയ്യുന്ന സേവനത്തിൽ നാം ഒരിക്കലും നമുക്കുവേണ്ടി ഒന്നും അന്വേഷിക്കരുത്.

മത്തായി മുതൽ വെളിപ്പാട് വരെ പുതിയ നിയമത്തിൽ വാഗ്‌ദാനം ചെയ്തിരിക്കുന്നതുപോലെ, തന്നെ വിശ്വസ്തതയോടെ സേവിക്കുന്നവർക്ക് കർത്താവ് പ്രതിഫലം നൽകുമെങ്കിലും, നാം പ്രതിഫലത്തിനായി പ്രവർത്തിക്കരുത്. കാൽവരിയിൽ കർത്താവ് നമുക്കുവേണ്ടി ചെയ്തതിന് തന്നോടുള്ള നന്ദിയുടെ പ്രകടനമായി നമ്മൾ പ്രവർത്തിക്കുന്നു. പ്രതിഫലത്തിനായി ജോലി ചെയ്യുന്നവർക്ക് ഒന്നും കിട്ടില്ല!

റെയിൽവേ ക്രോസിംഗിൽ വച്ച് ആ റോഡ് അപകടമുണ്ടായി, ഞാൻ മരിക്കാമായിരുന്നപ്പോൾ എനിക്ക് തോന്നിയത് ഇങ്ങനെയായിരുന്നു:

(1) ഞാൻ ഈ ഭൂമിയിൽ നിന്ന് പോകുന്നതിനുമുമ്പ് ക്രിസ്തുവിൻ്റെ സാദൃശ്യത്തിലേക്ക് രൂപാന്തരപ്പെടാൻ ആഗ്രഹിക്കുന്ന പല മേഖലകൾ ഉണ്ടെന്ന് എനിക്ക് തോന്നി. അതിനാൽ “യേശുവിലേക്ക് നോക്കാനും” എൻ്റെ കുറവുകൾ കാണാനും എന്നെത്തന്നെ വിലയിരുത്താനും ദൈവം എനിക്ക് വെളിച്ചം നൽകുന്ന മേഖലകളിൽ വിജയം നേടാനും എനിക്ക് കുറച്ച് സമയം കൂടി ലഭിച്ചതിൽ ഞാൻ നന്ദിയുള്ളവനാണ്.

(2) കാൽവരിയിൽ കർത്താവ് എനിക്കുവേണ്ടി ചെയ്‌തതിന് 34 വർഷത്തെ സേവനം (19 മുതൽ 53 വയസ്സ് വരെ) പര്യാപ്തമല്ലെന്നും ആ സമയത്ത് എനിക്കു തോന്നി. അതിനാൽ, ദൈവം എൻ്റെ ജീവൻ രക്ഷിച്ചതിന് ഞാൻ നന്ദിയുള്ളവനായിരുന്നു. ഈ ലോകത്ത് കർത്താവിനെ സേവിക്കുന്നതിലൂടെ തന്നോടുള്ള നന്ദി പ്രകടിപ്പിക്കാൻ എനിക്ക് കുറച്ചു വർഷങ്ങൾ കൂടി തന്നിരിക്കുന്നു.

സമ്പൂർണ്ണ സുവിശേഷം

അവിടെ വചനം പങ്കുവയ്ക്കാനും ദൈവത്തെ സേവിക്കാനുമുള്ള അവസരങ്ങൾ കർത്താവ് നിങ്ങൾക്ക് നൽകുന്നതിൽ എനിക്ക് സന്തോഷമുണ്ട്. അത്തരം പ്രവർത്തനങ്ങൾ തന്നെ പല പ്രലോഭനങ്ങളുടെയും സമ്മർദ്ദത്തിൽ നിന്ന് നിങ്ങളെ രക്ഷിക്കും.

പരീശന്മാരിൽ നിന്ന് വ്യത്യസ്തമായി ആത്മീയ അധികാരത്തോടെയാണ് യേശു സംസാരിച്ചത് (മത്താ. 7:29). കാരണം, പ്രസംഗിക്കുന്നതിന് മുമ്പുള്ള മുപ്പത് വർഷങ്ങളിൽ അവിടുന്നു തൻ്റെ ദൈനംദിന ജീവിതത്തിലെ എല്ലാ പ്രലോഭനങ്ങളെയും അതിജീവിച്ചിരുന്നു. നാം പ്രസംഗിക്കുന്നതിനെ പിന്തുണയ്‌ക്കുന്ന ഒരു ജീവിതത്തിന് പകരമാവില്ല മറ്റൊന്നും. ആത്മീയ അധികാരം ലഭിക്കാനുള്ള ഒരേയൊരു മാർഗ്ഗമാണിത്.

വ്യഭിചാരത്തിൽ പിടിക്കപ്പെട്ട സ്ത്രീയോട് യേശു പറഞ്ഞ രണ്ട് വാക്കുകളിൽ പൂർണ്ണമായ സുവിശേഷം കാണാം: “ഞാൻ നിന്നെ (മുൻകാല പാപങ്ങൾക്ക്) കുറ്റംവിധിക്കുന്നില്ല”, “ഇനി മുതൽ പാപം ചെയ്യരുത്” (യോഹന്നാൻ 8:11). കർത്താവിൻ്റെ ഈ രണ്ടു വാക്കുകൾ ഒരു നാണയത്തിൻ്റെ ഇരുവശങ്ങൾ പോലെയാണ്. ഒരു വശം മാത്രമുള്ള നാണയം (അല്ലെങ്കിൽ സുവിശേഷം) വ്യാജമാണ്.

യേശു ക്രൂശിക്കപ്പെട്ടത് നല്ലവരും എളിമയുള്ളവരും ആയിരിക്കണമെന്നു പ്രസംഗിച്ചതുകൊണ്ടല്ല, മറിച്ച് ദൈവവചനത്തിന് വിരുദ്ധമായ മൂപ്പന്മാരുടെ പാരമ്പര്യങ്ങളെ അപലപിച്ചതുകൊണ്ടാണ് (മർക്കോസ് 7:6-13). ഇന്നും, മനുഷ്യരുടെ പാരമ്പര്യങ്ങളാണ് ക്രിസ്തുവിൻ്റെ പൂർണ്ണതയിലേക്ക് പുരോഗമിക്കുന്നതിൽ നിന്ന് ആളുകളെ തടയുന്നത്. നാം ക്രിസ്ത്യാനികൾക്കിടയിൽ ജനപ്രീതി തേടുകയാണെങ്കിൽ, ദൈവവചനത്തിന് വിരുദ്ധമായ മാനുഷിക പാരമ്പര്യങ്ങളെക്കുറിച്ച് നാം മിണ്ടാതിരിക്കും.

ക്രിസ്തുവിൻ്റെ ശരീരത്തിലെ അംഗങ്ങളുടെ വ്യതിരിക്തമായ അടയാളം, അവർ എല്ലായ്‌പ്പോഴും പാപത്തെ ചെറുക്കുന്നു എന്നതാണ് (“ആത്മാവ് ജഡത്തോട് പോരാടുന്നു” – ഗലാ. 5:17). യേശു മരിച്ചത് നമ്മുടെ പാപങ്ങൾ ക്ഷമിക്കാൻ വേണ്ടി മാത്രമല്ല (1 കൊരി. 15:3), നാം അവനോടൊപ്പം മരിക്കാനും (ഗലാ. 2:20), അങ്ങനെ ഇനി നമുക്കായല്ല, അവനായി മാത്രം ജീവിക്കാനും വേണ്ടിയാണ് (2 കൊരി.5:14, 15).

അർദ്ധമനസ്സുള്ള (ശീതോഷ്ണവാൻ – അതായത്, ലൗകികനോ (തണുത്തതോ) കർത്താവിനായി തീയുള്ളവനോ (ചൂടുള്ളതോ) അല്ലാത്ത-) ആരിലും കർത്താവ് പ്രസാദിക്കുന്നില്ല. അത്തരം ആളുകളെ അവിടുന്നു ഛർദ്ദിച്ചുകളയുന്നു (വെളി. 3:16) – നമ്മുടെ ശരീരത്തിൻ്റെ ഭാഗമാകാൻ വിസ്സമ്മതിക്കുന്ന ഏതൊരു ഭക്ഷണവും നമ്മുടെ വയറ്റിൽ പ്രവേശിച്ചതിനുശേഷം നാം ഛർദ്ദിക്കുന്നതുപോലെ. അതിനാൽ, നിങ്ങൾ എപ്പോഴും തീയിൽ ആയിരിക്കണം, പരിശുദ്ധാത്മാവിൻ്റെ അഗ്നിയിൽ – ഒരു വിശുദ്ധ ജീവിതം നയിക്കാനും, ക്രിസ്തുവിനു സാക്ഷിയാകാനും, അവിടുത്തെ സഭയെ പണിയാനും.

കരുണയും കൃപയും

“കൃപ” എന്നതിൻ്റെ അർത്ഥം പലരും ഇന്ന് തെറ്റിദ്ധരിച്ചിരിക്കുന്നു. “കൃപ” എന്നതിന് മിടുക്കരായ ക്രിസ്ത്യാനികൾ കണ്ടുപിടിച്ച നിരവധി നിർവചനങ്ങൾ ഉണ്ട്. എന്നാൽ ഇവിടെ കർത്താവ് തന്നെ പൗലോസിന് നൽകിയ നിർവചനം ഇതാണ്: “എൻ്റെ കൃപ നിനക്കു മതി – നിൻ്റെ ബലഹീനതയിൽ എൻ്റെ ശക്തി പൂർണ്ണത പ്രാപിച്ചിരിക്കുന്നു” (2 കൊരി.12:9). അതിനാൽ “കൃപ” എന്നാൽ “നമ്മുടെ ബലഹീനതയ്ക്കുള്ള ദൈവത്തിൻ്റെ ശക്തി” എന്നാണ് – ആ ബലഹീനത എന്തായാലും. നമുക്കുള്ള എല്ലാ ബലഹീനതകളെയും – നമ്മുടെ സ്വഭാവം കൊണ്ടോ നമ്മുടെ മുൻകാല പരാജയങ്ങൾ കൊണ്ടോ മറ്റെന്തെങ്കിലും മൂലമോ – മറികടക്കാനുള്ള ശക്തി ദൈവകൃപയ്ക്ക് നമുക്ക് നൽകാൻ കഴിയും.

എബ്രായർ 4:16-ൽ കൃപയെ “ആവശ്യ സമയത്തെ സഹായം” എന്നും വിളിക്കുന്നു (ഇവിടെ ആവശ്യമുള്ള സമയം പ്രലോഭനത്തിൻ്റെ സമയമാണ്. – വാക്യം 15 കാണുക). നമ്മൾ എല്ലാവരും വളരെ ദുർബലരായ ആളുകളാണ്. എന്നാൽ വളരെ കുറച്ചുപേർ മാത്രമേ തങ്ങൾ ദുർബലരാണെന്ന് മനസ്സിലാക്കുന്നുള്ളൂ. അതുകൊണ്ടാണ് അതു മനസ്സിലാക്കാത്തവർ ദൈവത്തിൽ നിന്നുള്ള കൃപ തേടാത്തത്. ഒരു മാസികയിലെ ഒരു സുന്ദരമായ മുഖമോ പ്രലോഭിപ്പിക്കുന്ന ഒരു ചിത്രമോ മതി ലൈംഗികാസക്തിയിൽ നമ്മെ വീഴ്ത്താൻ. നമ്മുടെ കഴിവുകളെയോ പ്രകടനത്തെയോ കുറിച്ചുള്ള ഒരു അഭിനന്ദനം മതി, അഹങ്കാരത്തിൽ നമ്മെ വീഴ്ത്താൻ. പണത്തോടുള്ള സ്നേഹത്തിൽ നമ്മെ വീഴ്ത്താൻ ഒരു അപ്രതീക്ഷിത സാമ്പത്തിക നേട്ടം ധാരാളം മതിയാകും. ഈ മേഖലകളിലെ നമ്മുടെ ബലഹീനത സാത്താന് അറിയാം, പക്ഷേ പലപ്പോഴും നാം അതറിയുന്നില്ല. നമ്മുടെ ബലഹീനത നാം തിരിച്ചറിഞ്ഞാൽ, കൃപയ്‌ക്കായി നാം നിരന്തരം ദൈവത്തോട് നിലവിളിക്കും.

നാം പ്രലോഭിപ്പിക്കപ്പെടുമ്പോഴാണ് നമ്മുടെ അവശ്യ സമയം – നാം പാപത്തിൽ വീഴുന്നതിന് മുമ്പ്, അതിനു ശേഷമല്ല. മലകയറുന്നവരെപ്പോലെയാണ് നമ്മൾ. പ്രലോഭനത്തിൻ്റെ നിമിഷത്തിൽ പാറക്കെട്ടിലേക്ക് വഴുതി വീണ് നമ്മുടെ വിരലുകളിൽ തൂങ്ങി നാം നിൽക്കുകയാണ്. എന്നാൽ സഹായം ചോദിക്കാൻ ആ സമയത്തും നമ്മൾ പലപ്പോഴും മടിക്കുന്നു. ഒടുവിൽ അവിടെ നിന്നും വീണു എല്ലുകൾ ഒടിയുന്നതുവരെ സഹായത്തിനായി നിലവിളിക്കാൻ നാം കാത്തിരിക്കുന്നു. ഒടുവിൽ നിലവിളിക്കുന്നു. അപ്പോൾ കരുണയുടെ ആംബുലൻസ് വന്ന് നമ്മെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു.

എന്നാൽ എബ്രായർ 4:16 നമ്മോട് പറയുന്നത്, നമ്മുടെ ആവശ്യത്തിൻ്റെ സമയത്ത് സഹായത്തിനുള്ള കൃപ ചോദിക്കണമെന്നാണ് – നമ്മുടെ ആവശ്യമുള്ള സമയം വീഴുന്നതിന് മുമ്പാണ്, അതിനു ശേഷമല്ല. അപ്പോൾ നാം കൃപ ചോദിച്ചാൽ, ദൈവം നമ്മെ മലഞ്ചെരുവിൽ നിന്ന് ഉയർത്തുന്നത് നമുക്ക് അനുഭവപ്പെടും. മിക്ക ക്രിസ്ത്യാനികളും ആവർത്തിച്ച് വീഴുകയും ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്യുന്ന ജീവിതമാണ് നയിക്കുന്നത്. ദൈവം നമുക്ക് ഒരു മെച്ചപ്പെട്ട ജീവിതം വാഗ്ദാനം ചെയ്യുന്നു – അവിടെ പ്രലോഭനത്തിൻ്റെ നിമിഷത്തിൽ നമുക്ക് സഹായം ലഭ്യമാകും. ഈ സഹായം ആവശ്യപ്പെടുക.

പുതിയ ഉടമ്പടിയുടെ സുവാർത്ത, യേശു നമുക്ക് കരുണയും കൃപയും നൽകുന്നു എന്നതാണ്.

ദൈവത്തിൽ നിന്നുള്ള കൃപ (ശക്തി) സ്വീകരിക്കുന്നതിൻ്റെ രഹസ്യം ഒന്നാമതായി നമ്മുടെ ആവശ്യം, നമ്മുടെ പരാജയങ്ങൾ, നമ്മുടെ കാപട്യങ്ങൾ, നമ്മുടെ ശക്തിയില്ലായ്മ എന്നിവ സത്യസന്ധമായി അംഗീകരിക്കുക എന്നതാണ്. തുടർന്ന് ദൈവം തീർച്ചയായും അത് നമുക്ക് നൽകുമെന്ന വിശ്വാസത്തോടെ ദൈവശക്തിക്കുവേണ്ടി ദാഹിക്കണം. വിശ്വാസത്തെ കുറിച്ചുള്ള എൻ്റെ നിർവചനം ഇതാണ്: ദൈവം വാഗ്‌ദാനം ചെയ്‌തിരിക്കുന്നതെന്തും, അത് സ്വീകരിക്കാൻ നാം ഉത്സുകരായിരിക്കുന്നതിനേക്കാൾ അത് നൽകാൻ അവിടുന്നു ഉത്സുകനാണെന്ന് വിശ്വസിക്കുന്നതാണ് വിശ്വാസം.

എന്നാൽ “ദൈവം തൻ്റെ കൃപ എളിമയുള്ളവർക്ക് മാത്രം നൽകുന്നു” (1 പത്രോസ് 5:5). എളിമയുള്ള ആളുകൾക്ക് മാത്രമേ ക്രിസ്തുവിൻ്റെ ശരീരമായി സഭയെ പണിയാൻ കഴിയൂ. സഭയുടെ അടിത്തറയിടുന്നതിന് മുമ്പ് ആദ്യം യേശു ഒരു ദാസനായിത്തീർന്നു എന്നോർക്കുക.

അധ്യായം 28

കൃപ നിയമത്തെക്കാൾ ശ്രേഷ്ഠം

യേശു മോശെയെക്കാൾ ശ്രേഷ്ഠനായിരിക്കുന്നതുപോലെ കൃപയും ന്യായപ്രമാണത്തെക്കാൾ ശ്രേഷ്ഠമാണ്. ന്യായപ്രമാണത്തിന് പാപമോചനം കൊണ്ടുവരാൻ കഴിയുമെങ്കിൽ (സങ്കീ. 103:3; സങ്കീ. 32:1), കൃപയ്ക്ക് തീർച്ചയായും നമ്മെ അവിടെ നിന്നും മുന്നോട്ട് നയിക്കാൻ കഴിയും – പാപത്തിന്മേലുള്ള വിജയത്തിലേക്ക് (റോമ. 6:14, 8:3; മത്തായി. 1:21).

ബാല്യകാലം മുതൽ (ലൂക്കോസ് 2:40 കാണുക), കുരിശിൽ മരിക്കുന്നതുവരെ (എബ്രാ.2:9 കാണുക) യേശുവിനെ ഒരു ജയാളിയാകാൻ സഹായിച്ചത് കൃപയാണ്. ഇപ്പോൾ അവിടുന്നു പിതാവിനോടൊപ്പം തൻ്റെ സിംഹാസനത്തിൽ ഇരിക്കുന്നു, കാരണം അവിടുന്നു ജയിച്ചു (വെളി. 3:21 കാണുക). അതേ വാക്യത്തിൽ, നമുക്ക് എങ്ങനെ അവിടുത്തെ സിംഹാസനത്തിൽ ഇരിക്കാമെന്നും പറയുന്നു – അവിടുന്നു ജയിച്ചതുപോലെ തന്നെ പ്രലോഭനത്തെ അതിജീവിച്ച്. യാക്കോബും യോഹന്നാനും ചോദിച്ചതും പിതാവിന് മാത്രമേ അവർക്കതു നൽകാൻ കഴിയൂ എന്ന് യേശു പറഞ്ഞതുമായ മാന്യതയുടെ സഥലം ഇതാണ്. നമുക്കെല്ലാവർക്കും ആ മഹത്തായ സ്ഥാനത്തേക്ക് എങ്ങനെ എത്തിച്ചേരാനാകുമെന്ന് ഇപ്പോൾ യേശു നമ്മോട് പറയുന്നു. ജയാളികളായിക്കൊണ്ട് യേശുവിൻ്റെ ഇടത്തും വലത്തും സിംഹാസനത്തിൽ നമുക്കിരിക്കാം

ശിഷ്യത്വവും പങ്കാളിത്തവും

ലൂക്കോസ് 14:26, 27, 33-ൽ പരാമർശിച്ചിരിക്കുന്ന ശിഷ്യത്വ വ്യവസ്ഥകൾ പാലിക്കണമെന്നു കർത്താവ് തൻ്റെ സഭയെ പണിയാൻ ഉപയോഗപ്പെടുത്തുന്ന എല്ലാവരോടും ആവശ്യപ്പെടുന്നു. ആ വ്യവ