പരിശുദ്ധാത്മാവിന്‍റെ ശുശ്രുഷ – WFTW 15 മാർച്ച് 2020

സാക് പുന്നന്‍

ലൂക്കോസ് എഴുതിയ രണ്ടു പുസ്തകങ്ങളിലും താന് പരിശുദ്ധാത്മാവിന്റെ ശുശ്രൂഷയെക്കുറിച്ച് വളരെയധികം എഴുതിയിരിക്കുന്നു. വാസ്തവത്തില്, അദ്ദേഹത്തിന്റെ മുഖ്യമായ ഊന്നലുകളില് ഒന്ന് ഇതാണ്. ഈ സുവിശേഷത്തിലുളള ഈ ഉദാഹരണങ്ങള് നോക്കുക.

സ്നാപകയോഹന്നാന് ഗര്ഭത്തില് വച്ചുതന്നെ പരിശുദ്ധാത്മാവിനാല് നിറയപ്പെടും (ലൂക്കോ 1:15). മറിയയുടെ മേല് പരിശുദ്ധാത്മാവു വരും (ലൂക്കോ 1:35). എലിസബെത്തും സെഖര്യാവും പരിശുദ്ധാത്മാവിനാല് നിറയപ്പെട്ടു (ലൂക്കോ 1:41,67). ശിമ്യോന്റെ മേല്, പരിശുദ്ധാത്മാവ് ഉണ്ടായിരുന്നു, അദ്ദേഹത്തിന് പരിശുദ്ധാത്മാവില് നിന്ന് വെളിപ്പാടുണ്ടായിട്ട് പരിശുദ്ധാത്മാവിനാല് ദേവാലയത്തിലേക്കു നയിക്കപ്പെട്ടു (ലൂക്കോ 2:25-27). യേശു പരിശുദ്ധാത്മാവില് സ്നാനം കഴിപ്പിക്കുന്നു (ലൂക്കോ 3:16). യേശു സ്നാനമേറ്റപ്പോള് അവിടുന്നു പ്രാര്ത്ഥിക്കുകയായിരുന്നു (പരിശുദ്ധാത്മാവിന്റെ അഭിഷേകത്തിനു വേണ്ടി) ഉടനെതന്നെ ആത്മാവ് അവിടുത്തേ മേല് വന്നു. ലൂക്കോസ് (3:21-22). യേശു ആത്മാവിനാല് നിറയപ്പെട്ടിരുന്നു, ആത്മാവിനാല് അവിടുന്നു മരുഭൂമിയിലേക്ക് നയിക്കപ്പെടുകയും ആത്മാവിന്റെ ശക്തിയോടെ തിരിച്ചു വരികയും ചെയ്തു. (ലൂക്കോസ് 4:1,14).തന്റെ മേല് പരിശുദ്ധാത്മാവ് ഉണ്ടെന്ന് യേശു ഉറക്കെ വിളിച്ചു പറഞ്ഞു. (ലൂക്കോസ് 4:18). ആത്മാവിനുവേണ്ടി ചോദിക്കുന്നവര്ക്കാണ് പരിശുദ്ധാത്മാവിനെ നല്കുന്നത്. (ലുക്കോ 11:13) യേശു തന്റെ ശിഷ്യډാരോട് പരിശുദ്ധാത്മാവിന്റെ ശക്തിക്കുവേണ്ടി കാത്തിരിക്കുവാന് കല്പിച്ചു (ലൂക്കോ 24:49).

അപ്പൊസ്തല പ്രവൃത്തികളില്, ലൂക്കോസ് 50 തവണയില് അധികം പരിശുദ്ധാത്മാവിനെക്കുറിച്ചു പറയുന്നു. ലൂക്കോസ് സംശയമെന്യേ ഒരു ആത്മനിറവുളള മനുഷ്യനായിരുന്നു തന്നെയുമല്ല പരിശുദ്ധാത്മാവിലൂടെ സാധ്യമായ ഈ പുതിയ ഉടമ്പടി ജീവിതത്തെക്കുറിച്ച് ആവേശഭരിതനുമായിരുന്നു. അദ്ദേഹം ആയിരുന്നതു പോലെ എത്ര ക്രിസ്ത്യാനികള് ആവേശഭരിതരായിട്ടുണ്ട് എന്നു ഞാന് അത്ഭുതപ്പെടുന്നു. പുതിയ നിയമത്തിലെ ആദ്യത്തെ 5 പുസ്തകങ്ങളില് ഓരോന്നിന്റെയും തുടക്കത്തില് പരിശുദ്ധാത്മാവിന്റെ അഭിഷേകത്തെക്കുറിച്ചു പറഞ്ഞിരിക്കുന്നു. പുതിയ ഉടമ്പടി യുഗത്തില് പരിശുദ്ധാത്മാവിന്റെ ശുശ്രൂഷയുടെ വലിയ പ്രാധാന്യത്തെക്കുറിച്ച് ഇതു നമ്മെ പഠിപ്പിക്കുന്നു. അതുകൊണ്ട് പിശാച് ഏതെങ്കിലും കാര്യത്തില് വ്യാജാനുകരണം അന്വേഷിക്കുന്നു എങ്കില് അത് പരിശുദ്ധാത്മാഭിഷേകമാണ്. നാം ഇന്ന് അത്തരം ധാരാളം വ്യാജാനുകരണങ്ങള് കാണുകയും ചെയ്യുന്നു.

വിശ്വാസികള് ഒരിക്കലും പരിശുദ്ധാത്മാഭിഷേകം പ്രാപിക്കുകയില്ലെന്ന് പിശാച് എങ്ങനെയാണ് ഉറപ്പു വരുത്തുന്നത്? ഒന്നാമതായി അവരില് ചിലര്ക്ക് ശാരീരികവും വൈകാരികവുമായ ചില അനുഭവങ്ങള് നല്കുന്നതിലൂടെ, അവര്ക്കു പാപത്തെ ജയിക്കുവാനും കര്ത്താവിനെ സേവിക്കുവാനുളള ശക്തിയുടെ കുറവ് ഉണ്ടാകുന്നു . എന്നാല് അവര് പരിശുദ്ധാത്മാവിനാല് അഭിഷേകം ചെയ്യപ്പെട്ടു എന്ന് സാത്താന് അവര്ക്ക് ഉറപ്പു നല്കുന്നു. അങ്ങനെയുളള വിശ്വാസികള് ഒരിക്കലും വീണ്ടുംപരിശുദ്ധാത്മസ്നാനത്തിനായി അന്വേഷിക്കുകയില്ല , കാരണം അവര്ക്ക് അത് ഇപ്പോള്തന്നെ കിട്ടിക്കഴിഞ്ഞിരിക്കുന്നു എന്ന് അവര് ബോധ്യപ്പെടുത്തപ്പെട്ടിരിക്കുന്നു. ഇതു പോലെയുളള ലക്ഷക്കണക്കിനു ക്രിസ്ത്യാനികള് എല്ലായിടത്തുമുണ്ട്. അവര് പാപത്താല് പരാജിതരാണ്, അവര് പണത്തെ സ്നേഹിക്കുകയും ലോകത്തിനുവേണ്ടി ജീവിക്കുകയും ചെയ്യുന്നു. എന്നാല് അന്യഭാഷ എന്ന് അവര് വിളിക്കുന്ന അസ്പഷ്ട വാക്കുകള് അവര് സംസാരിക്കുകയും അവര്ക്ക് അസാധാരണമായ ശാരീരികയും ദൃശ്യവുമായ അനുഭവങ്ങള് ലഭിച്ചു എന്ന് അവകാശപ്പെടുകയും ചെയ്യുന്നു. രണ്ടാമതായി, സാത്താന് മറ്റു ചില വിശ്വാസികളെ (പരിശുദ്ധാത്മസ്നാനത്തെക്കുറിച്ച് ഉപദേശപരമായി എതിര് ധ്രുവത്തിലുളളവര്) ഈ വ്യക്തമായ വ്യാജാനുകരണങ്ങള്ക്കെതിരായി പ്രതികരിച്ച് പരിശുദ്ധാത്മസ്നാനത്തില് നിന്ന് പാടേ ദൂരെമാറി നില്ക്കുവാന് ഇടയാകുന്നു. അങ്ങനെ ഈ രണ്ടുകൂട്ടം വിശ്വാസികള്ക്കും (ബഹുഭൂരിപക്ഷം വിശ്വാസികളും ഇവയില് ഉള്പ്പെടുന്നു) ഒരിക്കലും യഥാര്ത്ഥ ദൈവശക്തിയും പരിശുദ്ധാത്മാവിലുളള സ്നാനവും ലഭിക്കുന്നില്ലാ എന്നുറപ്പു വരുത്തുന്നതില് അവന് വിജയിക്കുന്നു. ഈ രണ്ടു കൂട്ടരെയും സൂക്ഷിക്കുകയും ഒഴിവാക്കുകയും ചെയ്യുക.

യോഹന്നാന് എങ്ങനെയാണ് അവന്റെ അമ്മയുടെ ഉദരത്തില് വച്ചു പരിശുദ്ധാത്മാവിനാല് നിറയപ്പെട്ടത് ? ഒരു ഭ്രൂണമായിരിക്കുമ്പോള് അവന് തന്റെ മാതാവിന്റെ ഗര്ഭത്തില് ആത്മാവിനുവേണ്ടി കാത്തിരുന്നോ? ഗര്ഭത്തിനുളളില് ആരെങ്കിലും അവനെ പ്രാര്ത്ഥിക്കുവാന് പ്രബോധിപ്പിച്ചോ? ഇല്ല ദൈവം അവനെ നിറച്ചു. നിങ്ങളെ പരിശുദ്ധാത്മാവില് നിറയ്ക്കുക എന്നത് ദൈവത്തിന്റെ പ്രവൃത്തിയാണ്. നാം അവിടുത്തേക്കു കീഴടങ്ങിയാല്, അവിടുന്നു നമ്മെ നിറയ്ക്കും. നിങ്ങളുടെ വിശ്വാസത്തെ ഉത്തേജിപ്പിക്കുവാന് ഇവിടെ ഇതാ ചിലകാര്യങ്ങള് നിസ്സഹായാവസ്ഥയിലുളള ഒരു ഭ്രൂണത്തിനെ അമ്മയുടെ ഗര്ഭത്തില് വച്ചു ദൈവത്തിനു നിറയ്ക്കാന് കഴിയുമെങ്കില്, എന്തുകൊണ്ട് നിങ്ങളെ നിറയ്ക്കുവാന് കഴിയുകയില്ല. ഏതെങ്കിലും വിലകുറഞ്ഞ വ്യാജാനുകരണങ്ങള് കൊണ്ടു നിങ്ങള് തൃപ്തരാകരുത്. ഞാന് ഒരു യുവാവായിരുന്നപ്പോള് ഞാന് കര്ത്താവിനോടു പറഞ്ഞത് ഞാന് ഒരു വ്യാജാനുകരണം കൊണ്ട് ഒരിക്കലും തൃപ്തനാകയില്ല, യഥാര്ത്ഥ അനുഭവം ലഭിക്കുവാന്, ആവശ്യമെങ്കില് പത്തുവര്ഷം കാത്തിരിക്കുവാന് ഞാന് തയ്യാറാണ് എന്നാണ്. കാത്തിരിക്കുവാന് തക്കവണ്ണം അതു വിലയുളളതാണ്. നിങ്ങള് യഥാര്ത്ഥമായി പരിശുദ്ധാത്മാവില് അഭിഷേകം ചെയ്യപ്പെടുമ്പോള്, അതു നിങ്ങളുടെ മുഴുവന് ജീവിതരീതിയെയും മാറ്റും. യോഹന്നാന് പരിശുദ്ധാത്മാവില് നിറയപ്പെട്ടപ്പോള്,അദ്ദേഹം യഹോവയുടെ കാഴ്ചയില് വലിയവനായി തീര്ന്നു (ലൂക്കോ 1:15). നമ്മെയും ഇങ്ങനെ ആക്കിത്തീര്ക്കാനാണ് പരിശുദ്ധാത്മാവ് ആഗ്രഹിക്കുന്നത് – ദൈവത്തിന്റെ കാഴ്ചയില് വലിയവനാക്കുവാന് , മനുഷ്യന്റെ ദൃഷ്ടിയില് അല്ല.