അനേകര്‍ക്ക് നിങ്ങളെ ഒരു അനുഗ്രഹമാക്കി തീര്‍ക്കുവാന്‍ ദൈവത്തില്‍ ആശ്രയിക്കുക- WFTW 18 ജനുവരി 2019

സാക് പുന്നന്‍

ഉല്‍പത്തി 28:11ല്‍, “സൂര്യന്‍ അസ്തമിച്ചു” എന്ന് എഴുതപ്പെട്ടിരിക്കുന്നു. അത് ഭൂമിശാസ്ത്രപരമായ ഒരു വസ്തുതയെ സൂചിപ്പിക്കുക മാത്രമെ ചെയ്യുന്നുളളൂ, എങ്കിലും യാക്കോബിന്‍റെ ജീവിതത്തിലും ആത്മീയമായി പറഞ്ഞാല്‍, സൂര്യന്‍ വാസ്തവമായി അസ്തമിച്ചു. അവന്‍ ലോകത്തിനു വേണ്ടി ജീവിക്കുകയായിരുന്നു, കൂടാതെ അവന്‍ പിടിച്ചു പറിക്കുകയും ചതിക്കുകയും ചെയ്തു. അപ്പോഴും ദൈവംയാക്കോബിനെ കരുണയോടെ കണ്ടുമുട്ടുകയും അവന്‍റെ ജീവിതത്തിനുവേണ്ടി അവിടുത്തേക്ക് ഒരു ഉദ്ദേശ്യമുണ്ടെന്ന് അവനോടു പറയുകയും ചെയ്തു. “ഞാന്‍ നിന്‍റെ പിതാവായ അബ്രാഹാമിന്‍റെ ദൈവമാണ്” തുടര്‍ന്ന് ദൈവം അവനോടു പറഞ്ഞു, “നീ കിടക്കുന്ന ഭൂമിയെ ഞാന്‍ നിനക്കും നിന്‍റെ സന്തതിക്കും തരും. നീ മുഖാന്തരവും നിന്‍റെ സന്തതി മുഖാന്തരവും ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും” (ഉല്‍പത്തി 28:13,14). ഇതിനെയാണ് “അബ്രാഹാമിന്‍റെ അനുഗ്രഹം” എന്ന് വിളിച്ചിരിക്കുന്നത് (ഗലാത്യര്‍ 3:14). ദൈവം അബ്രാഹാമിനെ വിളിച്ചപ്പോള്‍, അവിടുന്ന് അദ്ദേഹത്തോടു പറഞ്ഞത്, “ഞാന്‍ നിന്നെ അനുഗ്രഹിക്കും ഭൂമിയിലുളള സകല വംശങ്ങളും നിന്നിലൂടെ അനുഗ്രഹിക്കപ്പെടും”( ഉല്‍പ്പ 12:2,3). ഇവിടെ ദൈവം യാക്കോബിനോടും അത് ആവര്‍ത്തിക്കുന്നു. നാം പരിശു ദ്ധാത്മാവിനാല്‍ നിറയപ്പെടുമ്പോള്‍, ഈ അനുഗ്രഹം നമ്മുടെതായിരിക്കുന്നു എന്ന് ഗലാത്യര്‍ 3:14ല്‍ നമ്മോടു പറഞ്ഞിരിക്കുന്നു.

അപ്പോള്‍ പരിശുദ്ധാത്മാവിനാല്‍ നിറയപ്പെടുന്നതിന്‍റെ ഉദ്ദേശ്യമെന്താണ്? തീര്‍ ച്ചയായും അത്, നാം അന്യഭാഷകളില്‍ സംസാരിക്കണമെന്നുളളതല്ല! അത് ദൈവം തന്‍റെ മക്കളില്‍ ചിലര്‍ക്ക് നല്‍കുന്ന വരങ്ങളില്‍ ഒന്നാണ്. നിര്‍ഭാഗ്യവശാല്‍ ധാരാളം ക്രിസ്ത്യാനികള്‍ അതിനെ വളരെയധികം വളര്‍ത്തിയിട്ടുണ്ട്. എന്നാല്‍ പ്രധാന ഉദ്ദേശ്യം അതല്ല. അതിന്‍റെ പ്രധാന ഉദ്ദേശ്യം ശാരീരിക സൗഖ്യം പോലുമല്ല. ” തന്‍റെ ജഡത്തിലുളള ഒരു ശൂലത്തില്‍ നിന്ന് ” പൗലൊസ് ഒരിക്കലും സുഖം പ്രാപിച്ചില്ല. പരിശുദ്ധാത്മ നിറവിന്‍റെ പ്രാഥമിക ഉദ്ദേശ്യം, ദൈവം നമ്മെ അനുഗ്രഹിക്കുകയും അങ്ങനെ നാം ഭൂമിയുടെ മുഖത്ത് കണ്ടുമുട്ടുന്ന ഓരോ കുടുംബത്തിനും നമ്മെ അനുഗ്രഹമാക്കിത്തീര്‍ക്കുകയും ചെയ്യുക എന്നതാണ് (ഗലാത്യര്‍ 3:14). ദൈവം നമ്മെ പരിശുദ്ധാത്മാവിനാല്‍ നിറയ്ക്കുമ്പോള്‍, നാം സകല മനുഷ്യര്‍ക്കും ഒരു അനുഗ്രഹം ആയിരിക്കും.

നമ്മെ കണ്ടുമുട്ടുന്നവരാരും ഏതെങ്കിലും വിധത്തില്‍ അനുഗ്രഹിക്കപ്പെടാതെ പോകുവാന്‍ കഴിയുകയില്ല! വളരെയധികം സുഗന്ധവസ്തു പൂശിയ സ്ത്രീകളെ പോലെയാണത്. നിങ്ങള്‍ അവരില്‍ നിന്ന് ഏതാനും അടികള്‍ അകലെയാണെങ്കില്‍ പോലും നിങ്ങള്‍ക്ക് അവരുടെ സുഗന്ധം മണക്കാന്‍ കഴിയും. അവര്‍ പോകുന്നിടത്ത്എല്ലാം ആളുകള്‍ അവരുടെ സുഗന്ധം മണക്കുന്നു. നമ്മുടെ കാര്യത്തിലും അതങ്ങനെ തന്നെ ആയിരിക്കും. നാം ഏതെങ്കിലും ഒരു ഭവനത്തില്‍ പ്രവേശിച്ചാല്‍നാം ആ ഭവനത്തെ അനുഗ്രഹിക്കും, നാം അവരെ സന്ദര്‍ശിക്കുന്നത് 5 മിനിറ്റ് നേരത്തേക്കായാലും, 5 ദിവസത്തേക്കായാലും. അതാണ് “അബ്രാഹാമിന്‍റെ അനുഗ്രഹം”- എല്ലായിടത്തും ദാഹിച്ചിരിക്കുന്ന ആളുകള്‍ക്ക് അനുഗ്രഹം നല്‍കിക്കൊണ്ട് ജീവജലത്തിന്‍റെ നദികള്‍ ഒഴുകുന്നത്.

ഉല്‍പത്തി 32ല്‍ നാം കാണുന്നത്, ഏശാവു വരുന്നു എന്ന് യാക്കോബ് കേട്ടപ്പോള്‍, അവനു എങ്ങനെ രക്ഷപെടാന്‍ കഴിയും എന്ന കാര്യം ആലോചിച്ചു എന്നാണ്. അവന്‍ തനിക്കിഷ്ടമില്ലാത്ത മൂന്നു ഭാര്യമാരെ ഏറ്റവും മുന്നില്‍ നിര്‍ത്തി. അതിനുശേഷം റാഹേലിനെയുംഅവനെതന്നെയും ഏറ്റവും പിന്നിലാക്കി- ബാക്കി എല്ലാവരും കൊല്ലപ്പെട്ടാല്‍ പോലും, അവനും റാഹേലും രക്ഷപ്പെടേണ്ടതിനായി! അവന്‍ എപ്പോഴും ആയിരുന്നതുപോലെ ഇപ്പോഴും സ്വാര്‍ത്ഥമതിയാണ്. അത്തരത്തില്‍ സ്വാര്‍ത്ഥമതിയായ ഒരുവനെ ദൈവം തിരഞ്ഞെടുത്ത് അവനെ ‘യിസ്രായേല്‍’ ആയി രൂപാന്തരപ്പെടുത്തി എന്നു കാണുന്നത് നമുക്ക് ഒരു വലിയ പ്രോത്സാഹനമാണ്.

പിന്നീട് നാം വായിക്കുന്നത് ദൈവം യാക്കോബിനെ സന്ധിച്ച് അവനുമായി മല്ലുപിടിച്ച് അവന്‍റെ തുടയുടെ തടം ഉളുക്കിയത് എങ്ങനെയാണെന്നാണ്. നാം എവിടെ ആയിരിക്കണമെന്ന് അവിടുന്നാഗ്രഹിക്കുന്നുവോ ആ ഇടത്തേക്ക് നമ്മെ കൊണ്ടവരേണ്ടതിന് ദൈവം കടുംകയ്യായ കാര്യങ്ങള്‍ ചെയ്യുന്നു. അവിടുന്ന് അവനെ തകര്‍ത്തിട്ട് അവനോട് ഇപ്രകാരം പറഞ്ഞു. “ഇപ്പോള്‍ മുതല്‍ നീ ദൈവത്തിന്‍റെ ഒരു പ്രഭു (യിസ്രായേല്‍) ആകുകയാണ്” (ഉല്‍പത്തി 32:28). എപ്പോഴാണ് ദൈവത്തിന് അവനെ “യിസ്രായേല്‍” എന്നു വിളിക്കാന്‍ കഴിഞ്ഞത്? അറുപതോ എഴുപതോ വര്‍ഷങ്ങള്‍ അവനുമായി മല്ലുപിടിച്ച് ഒടുവില്‍ അവന്‍റെ തുട ഉളുക്കിക്കുകയും അവനെ പൂര്‍ണ്ണമായി തകര്‍ക്കുകയും ചെയ്തിനുശേഷം. അനന്തരം ദൈവം പറയുന്നു, ” ഇനി എന്നെ പോകാന്‍ അനുവദിക്കുക”. അവസാനം യാക്കോബ് പറയുന്നത്, “അവിടുന്ന് എന്നെ അനുഗഹിച്ചല്ലാതെ ഞാന്‍ അങ്ങയെ വിടുകയില്ല”എന്നാണ്. പണം, ജന്മാവകാശം, വസ്തുവകകള്‍, സ്ത്രീകള്‍, ആടുകള്‍ എന്നിവയെ പിടിച്ചു പറിച്ച് തന്‍റെ ജീവിതം കഴിച്ചവന്‍, ഇപ്പോള്‍ എല്ലാം വിട്ട് ദൈവത്തെ മുറുകെ പിടിക്കുന്നു. അവന്‍ ഇങ്ങനെ പറയുന്നതു പോലെയാണ്. ” ദൈവമെ ഞാന്‍ പണം, സ്ത്രീ കള്‍, വസ്തുവകള്‍, കൂടാതെ മറ്റു ഭൗതിക വസ്തുക്കള്‍ എന്നിവയ്ക്കുവേണ്ടിയാണ് ജീവിച്ചിട്ടുളളത് എന്നാല്‍ ഇനി എനിക്ക് അങ്ങയെ മാത്രം മതി”നമ്മുടെ ജീവിതത്തിലും ആ ഒരു ദിവസം വരേണ്ടതിനായി ദൈവം കാത്തിരിക്കുകയാണ്. അപ്പോള്‍ യാക്കോബിനോടു പറഞ്ഞതുപോലെ അവിടുന്ന് നമ്മോട് ഇങ്ങനെ പറയും, “നീ ഇനി ഒരിക്കലും ഒരു പിടിച്ചുപറിക്കാരന്‍ എന്നോ, ഒരു ചതിയന്‍ (യാക്കോബ്) എന്നോ വിളിക്കപ്പെടുകയില്ല. നീ ദൈവത്തിന്‍റെ ഒരു പ്രഭു (യിസ്രായേല്‍) എന്നു വിളിക്കപ്പെടും. കാരണം നീ ദൈവത്തോട് മല്ലുപിടിച്ചു ജയിച്ചിരിക്കുന്നു.

എപ്പോഴാണ് യാക്കോബ് ഒരു ജയാളിയായി തീര്‍ന്നത്? അവന്‍റെ തുടയുടെ തടം തകര്‍ന്നപ്പോള്‍. ദൈവ വചനത്തിന്‍റെ തുടക്കം മുതല്‍ നാം കാണുന്ന ഒരു വലിയസത്യം ഇതാണ്. നമ്മെ അധികാരപ്പെടുത്തുന്നതിനു മുമ്പ് ദൈവത്തിനു നമ്മെ തകര്‍ക്കേണ്ടതുണ്ട്. വടിമേല്‍ ചാരി നിന്ന യാക്കോബിനെപോലെ തകര്‍ക്കപ്പെട്ട മനുഷ്യനാണ് ദൈവത്തിന്‍റെ പ്രഭു ആയി തീരുന്നത്, വലിയവനും ശക്തനകുമായ ‘മിസ്റ്റര്‍ യൂണിവേഴ്സ്’ അല്ല. നിങ്ങള്‍ എന്തായിരിക്കണമെന്ന് അവിടുന്നാഗ്രഹിക്കുന്നോ അതുപോലെ നിങ്ങളെ ആക്കിതീര്‍ക്കുവാന്‍ ദൈവത്തിനു കഴിയണമെങ്കില്‍, അതിനു മുമ്പ് സഹോദരീ സഹോദരന്മാരെ, ദൈവത്തിനു നിങ്ങളെ തകര്‍ക്കേണ്ടതുണ്ട്. അതിനുശേഷം ഉല്‍പത്തി 32:31 ല്‍ നാം മനോഹരമായ ഈ വാക്കുകള്‍ വായിക്കുന്നു. “അപ്പോള്‍ സൂര്യന്‍ ഉദിച്ചു” വീണ്ടും ഭൂമിശാസ്ത്രപരമായ ഒരു വസ്തുത – എന്നാല്‍ യാക്കോബിന്‍റെ ജീവിതത്തില്‍ ആത്മീയമായി കൂടി സത്യമായി തീര്‍ന്ന ഒന്ന്. ഇരുപത് വര്‍ഷം മുന്‍പ് അവന്‍റെ ജീവിതത്തില്‍ സൂര്യന്‍ അസ്തമിച്ചിരുന്നു. ഇപ്പോള്‍ സൂര്യന്‍ ഉദിച്ചു.

What’s New?