ഒരു ജീവനുളള പുതിയവഴി – WFTW 08 ജനുവരി 2017

സാക് പുന്നന്‍

   Read PDF version

എബ്രായര്‍ 10:19-25 വരെയുളളത് എബ്രായര്‍ക്കുളള ലേഖനത്തിന്റെ കേന്ദ്ര ഭാഗമാണ്. അത്, നാം ദൈവത്തിന്റെ സിന്നിധിയിലേയ്ക്ക് നേരിട്ട് പ്രവേശിക്കുന്നതിനും അവിടെ സ്ഥിരമായി വസിക്കുന്നതിനുമായി യേശു നമുക്കു വേണ്ടി തുറന്നു തന്ന ജീവനുളള ഒരു പുതിയ വഴിയെപറ്റി പറയുന്നു. ഇതായിരുന്നു മനുഷ്യനു വേണ്ടിയുളള ദൈവത്തിന്റെ പദ്ധതി, കൂടാതെ ഇതാണ് നമുക്ക് പുതിയ ഉടമ്പടിയിലുളള പ്രത്യേക അവകാശം. ‘ അതുകൊണ്ട് സഹോദരരേ, ഇപ്പോള്‍ അതിപരിശുദ്ധ സ്ഥലത്തേക്ക് പ്രവേശിക്കുവാനുളള ധൈര്യം നമുക്കുണ്ട് ( ഒന്നാമത്) യേശുവിന്റെ രക്തത്താലും ( രണ്ടാമത്) തന്റെ ദേഹമെന്ന തിരശ്ശിീലയിലൂടെ നമുക്കു തുറന്നുതന്ന ജീവനുളള പുതുവഴിയായും യേശുമരിച്ചപ്പോള്‍ ദൈവാലയത്തിലെ തിരശ്ശീല ചീന്തിപ്പോയി. ആ തിരശീല അവിടുത്തെ ജഡത്തെ പ്രതീകവല്‍കരിക്കുന്നു. അതായത് അവിടുത്തെ സ്വന്ത ഇഷ്ടം എല്ലാ സമയവും പിതാവിന്റെ ഇഷ്ടം മാത്രം താന്‍ ചെയ്യേണ്ടതിനായി തന്റെ ഭൂമിയിലെ ജീവിതത്തിന്റെ എല്ലാ ദിവസവും അത് ചീന്തപ്പെട്ടു (ക്രൂശിക്കപ്പെട്ടു) (യോഹ 6:38).ഇതാണ് ജീവനുളള പുതിയ വഴി എന്നു പറയുന്നത്. ‘പുതിയത്’ എന്നാല്‍ ‘എപ്പോഴും പുത്തനായത് ‘. വെളിപാട് 5:9 ല്‍ നാം വായിക്കുന്നത് സ്വര്‍ഗ്ഗത്തില്‍ യേശുവിന്റെ കാല്‍വറിയിലെ മരണത്തെപ്പറ്റി അവര്‍ ഒരു പുതിയ പാട്ടുപാടി എന്നാണ്. എങ്ങനെയാണ് അത് ഒരു പുതിയ പാട്ടാകാന്‍ കഴിയുന്നത്? അതുപാടുന്ന എല്ലാവര്‍ക്കും അതു പുതിയ പാട്ടാണ്. അത് ക്രിസ്തുവിന്റെ മരണത്തെ ക്കുറിച്ച് അവര്‍ ഏറ്റവും ആദ്യമായി കേള്‍ക്കുന്നതു പോലെയാണ്. ഇപ്രകാരമാണ് പരിശുദ്ധാത്മാവ് ക്രിസ്തുവിന്റെ മരണത്തെ നമുക്ക് നിരന്തരമായി ജീവനുളളതും പുതിയതുമാക്കി തീര്‍ക്കുന്നത്. അതുപോലെ തന്നെ, യേശുവിനെ പിന്‍ഗിക്കുന്ന മാര്‍ഗ്ഗവും നമുക്ക് എല്ലാ ദിവസവും പുതിയതും ആവേശമുണര്‍ത്തുന്നതുമാണ്. ഇതാണ് എന്നും പുതിയ ക്രൂശിന്റെ മാര്‍ഗ്ഗം, സ്വയത്തിനും നമ്മുടെ ഇഷ്ടത്തിനും മരിച്ച്, നമ്മുടെ ശരീരത്തെ ദൈവ ഇഷ്ടം മാത്രം ചെയ്യുവാനായി ഏല്‍പ്പിച്ചു കൊടുക്കുന്ന മാര്‍ഗ്ഗം. യേശു നേരത്തെ തന്നെ തിരശ്ശീല ചീന്തി വഴി തുറന്നു തന്നിട്ടുളളതിനാല്‍ നാം ഇനിയും തിരശ്ശീല ചീന്തേണ്ട ആവശ്യമില്ല. എന്നാല്‍ നിരന്തരം ദൈവത്തിന്റെ സന്നിധിയില്‍ ജീവിക്കേണ്ടതിന് നാം അതിലൂടെ നടക്കേണ്ടതുണ്ട്.

നാം പ്രവേശിക്കേണ്ടതിന് യേശു ഈ പുതിയ പാത നമുക്ക് വേണ്ടി തുറന്നു തന്നു. ഈ വഴിയില്‍ കൂടി നടക്കുന്നത് യേശുവിന് എളുപ്പമായിരുന്നില്ല. ഈ വഴി ഉത്ഘാടനം ചെയ്യേണ്ടതിന് യേശുവിന് 33മ്മ വര്‍ഷങ്ങളോളം എല്ലാ ദിവസവും സ്വയത്തിന്റെ മരണം എന്ന വിലകൊടുക്കേണ്ടിവന്നു. ഇപ്പോള്‍ നടന്നു കയറേണ്ടതിന് യേശു നമ്മെ ക്ഷണിക്കുന്ന വിശുദ്ധിയുടെ പെരുവഴി ഇതാണ് (യെശ 35.8). എന്നാല്‍ വഴിയാല്‍ തന്നെ പിടിക്കപ്പെട്ടു പോകാതിരിക്കാന്‍ നാം ശ്രദ്ധയുളളവരായിരിക്കണം. ക്രൂശിന്റെ വഴി. നമ്മുടെ കണ്ണകള്‍ എപ്പോഴും ലക്ഷ്യത്തിന്മേലായിരിക്കണം.യേശു ക്രൂശിനെ സഹിച്ചത്, തന്റെ മുമ്പില്‍ വച്ചിരുന്ന തന്റെ പിതാവുമായുളള കൂട്ടായ്മയുടെ സന്തോഷം മൂലമാണ്. നിങ്ങള്‍ ചെന്നെയില്‍ നിന്ന് ബാംഗ്ലൂരിലേക്ക് പുതിയതായി നിര്‍മ്മിക്കപ്പെട്ട ഏറ്റവും മെച്ചമായ ആ റോഡിലൂടെ യാത്ര ചെയ്യുകയാണെങ്കില്‍, ആ റോഡിന്റെ ഭംഗി ആസ്വദിക്കാനായി നിങ്ങളുടെ സമയം നിങ്ങള്‍ ചെലവഴിക്കുകയില്ല. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ ഒരിക്കലും ബാംഗ്ലൂരില്‍ എത്തിച്ചേരുകയില്ല. റോഡ്, എന്നത് നിങ്ങളുടെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാനുളള ഒരു ഉപാധി മാത്രമാണ്. അതുപോലെ തന്നെ ക്രൂശിന്റെ മാര്‍ഗ്ഗം പിതാവിന്റെ സന്നിധിയില്‍ എത്തിച്ചേരുന്നതിനും അവിടെ എല്ലാദിവസവും വസിക്കുന്നതിനുമുളള ഒരു ഉപാധി മാത്രമാണ്. മിക്ക വിശ്വാസികളും തുടര്‍മാനം ജഡത്തെ മരണത്തിനേല്‍പ്പിക്കുന്നതിനെക്കുറിച്ചു മാത്രം സാംസാരിച്ചു കൊണ്ടിരിക്കുന്നവരാണ്. എന്നാല്‍ അവര്‍ വിഷണ്ണരും, ദുഃഖാര്‍ത്തരും മറ്റുളളവരെ വിധിക്കുന്നവരും വിമര്‍ശകരും ആണ് ഇത് തെളിയിക്കുന്നത് അവരുടെ ജഡം ഇപ്പോഴും സജീവമാണ് എന്നാണ്!! അങ്ങനെ അവര്‍ ഒരിക്കലും അവരുടെ ജീവിതങ്ങളില്‍ ഒരു പുരോഗതിയും ഉണ്ടാക്കുന്നില്ല. 20 വര്‍ഷത്തിനുശേഷവും, അവര്‍ റോഡിനെക്കുറിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നതല്ലാതെ ഒരിക്കലും തങ്ങളുടെ ലക്ഷ്യസ്ഥാനത്തോട് അടുക്കുന്നതായി കാണുന്നില്ല അവര്‍ അല്‍പ്പം പോലും കൂടുതല്‍ ക്രിസ്തുവിനെപ്പോലെ ആയി തീര്‍ന്നിട്ടില്ല. നമ്മുടെ ലക്ഷ്യം ക്രിസ്തുവിനോടുളള സാദൃശ്യവും, ദൈവവുമായി അടുത്ത കൂട്ടായ്മയുമാണ്.

നാം ആ വഴി നോക്കിക്കൊണ്ടല്ല ഓടേണ്ടത് എന്നാല്‍ യേശുവിനെ നോക്കിക്കൊണ്ടാണ് (എബ്രാ 12:1). ഓട്ടക്കാര്‍ ഒരിക്കലും അവര്‍ ഓടുന്ന റോഡിലേക്ക് നോക്കി ഓടാറില്ല. അവര്‍ എപ്പോഴും മുമ്പിലേക്ക് നോക്കിക്കൊണ്ട് അന്തിമ രേഖ യുടെ നേര്‍ക്കാണ് ഓടുന്നത്. താഴോട്ട് റോഡിനെ നോക്കിക്കൊണ്ട് ഓടുന്നവര്‍ മത്സരത്തില്‍ അവസാനം ആകും. നിങ്ങള്‍ ക്രൂശിന്റെ സന്ദേശത്താല്‍ മാത്രം പിടിക്കപ്പെട്ട ഒരുവനാണെങ്കില്‍ നിങ്ങള്‍ വിശുദ്ധന്‍ അല്ല. എന്നാല്‍ നിങ്ങള്‍ യേശു എന്ന വ്യക്തിയാല്‍ തന്നെ പിടിക്കപ്പെട്ടവനാണെങ്കില്‍ നിങ്ങള്‍ വിശുദ്ധനാണ്.

നമുക്ക് അകത്തു കടക്കേണ്ടതിന് കര്‍ത്താവ് ക്രൂശിന്റെ വഴി തുറന്നു തന്നിട്ടുണ്ട് കൂടാതെ അവിടുന്ന് നമ്മുടെ മഹാപുരോഹിതനും മുന്നോടിയുമാണ്. ‘നാം ദുര്‍മ്മനസാക്ഷി നീങ്ങുവാന്‍ തക്കവണ്ണം ഹൃദയത്തില്‍ തളിക്കപ്പെട്ടവരും ശുദ്ധജലത്താല്‍ ശരീരം കഴുകപ്പെട്ടവരുമായി വിശ്വാസത്തിന്റെ പൂര്‍ണ്ണ നിശ്ചയത്തോടും പരമാര്‍ത്ഥ ഹൃദയത്തോടും കൂടി ദൈവത്തോട് അടുത്തു ചെല്ലുക’ (എബ്രാ 10:22) അവസാനത്തെ പദ പ്രയോഗം അര്‍ത്ഥമാക്കുന്നത്. നാം നമ്മുടെ ശരീരം കൊണ്ടു ചെയ്തിട്ടുളള എല്ലാ പാപവും നിരപ്പാക്കപ്പെട്ടിട്ടുണ്ട് എന്നാണ് . ഏതെങ്കിലും തരത്തില്‍ നാം ഉപദ്രവിച്ചിട്ടുളള എല്ലാവരോടും നാം മാപ്പ് ചോദിച്ചിരിക്കുന്നു. നാം കബളിപ്പിച്ചിട്ടുളള ആളുകള്‍ക്ക് അവരുടെ പണം തിരിച്ചു കൊടുത്തിരിക്കുന്നു, മുതലായവ അങ്ങനെ നമ്മുടെ നാവുകളും കരങ്ങളും മാലിന്യങ്ങളില്‍ നിന്ന് കഴുകപ്പെട്ടിരിക്കുന്നു. നാം ഇപ്പോള്‍ ‘നമ്മുടെ പ്രത്യാശ ഏറ്റു പറയുന്നതില്‍ അചഞ്ചലരായി ഉറച്ചു നില്‍ക്കാം’ നാം ഇപ്പോള്‍ നമ്മുടെ സഹവിശ്വാസികളെക്കുറിച്ചു ചിന്തിക്കുകയും ‘സ്‌നേഹത്തിനായി അവരെ എങ്ങനെ ഉത്സാഹിപ്പിക്കാം എന്ന് കരുതുകയും ചെയ്യുക’ ഇനി ഒരിക്കലും നാം ആരും നമുക്കുവേണ്ടി തന്നെ ജീവിക്കാതെ, നമ്മുടെ കര്‍ത്താവിന്റെ മടങ്ങി വരവിനായി ആകാംക്ഷയോടെ കാത്തിരുന്നുകൊണ്ട് ‘സാധ്യതയുളളപ്പോഴെല്ലാം മറ്റുളളവരുമായി കൂട്ടായ്മ ആചരിക്കാന്‍ ഉത്സാഹിക്കാം’ ( എബ്രായര്‍ 10:23-25) .

What’s New?


Top Posts