സാക് പുന്നന്‍
Read PDF version
കയ്പ് അതുപോലെയാണ്. നിങ്ങള്‍ ഏതോ ഒരു കാര്യം ഹൃദയത്തില്‍ വിതച്ച്, അതു വേരൂന്നാന്‍ തുടങ്ങുന്നു. നിങ്ങള്‍ അതു വലിച്ചു പിഴുതു കളയുന്നില്ലെങ്കില്‍ അതു വേരുറപ്പിക്കുകയും ധാരാളം പ്രയാസങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. മാത്രമല്ല ആദ്യം നിങ്ങള്‍ക്കു തന്നെ ധാരാളം ഉപദ്രവങ്ങള്‍ ഉണ്ടാക്കുന്നു. കൂടാതെ വളരെയധികം ആളുകള്‍ മലിനപ്പെടുവാനുള്ള സാധ്യതയും ഉണ്ടാകുന്നു. ധാരാളം ആളുകള്‍ക്ക് ആ പകര്‍ച്ചവ്യാധി പിടിപെടാന്‍ ഇടയുണ്ട്. കാരണം ഹൃദയത്തില്‍ കയ്പുള്ള ആ വ്യക്തി ചുറ്റും നടന്ന് മറ്റുള്ള ആളുകളോട് അതു പറയുന്നു. അതു ചിക്കന്‍പോക്‌സ് ബാധിച്ച ഒരു വ്യക്തി ചുറ്റി നടന്ന് അതു മറ്റുള്ളവരിലേക്കു രോഗം പരത്തുന്നതുപോലെയോ, ജലദോഷമോ ഫഌവോ പിടിപെട്ട ഒരാള്‍ ചുറ്റി നടന്ന് അതു മറ്റുള്ളവര്‍ക്ക് കൊടുക്കുന്നതുപോലെയോ ആണ്. ഈ രോഗം പരത്തുന്നത് വളരെ എളുപ്പമാണ്. ഇതു വളരെ തീവ്രമായ നിലയില്‍ സാംക്രമികരോഗമാണ്. നിങ്ങള്‍ ലോകത്തില്‍ എല്ലായിടത്തും കയ്പ്പുള്ളവരായ ആളുകളെ കണ്ടെത്തുന്നു. ക്രിസ്തീയഗോളം അതിനാല്‍ നിറഞ്ഞിരിക്കുന്നു എന്നു നിങ്ങള്‍ കണ്ടെത്തും. മറ്റുള്ളവരുടെ തിന്മ പറഞ്ഞുകൊണ്ട്, കിംവദന്തി പരത്തുന്ന ഒരു മനുഷ്യന്‍, നിങ്ങളുടെ അടുത്തു വേരൊരാള്‍ക്കെതിരെ ഒ രു പരാതിയുമായി വരുമ്പോള്‍ അയാളുടെ ഹൃദയത്തിലെന്താണുള്ളത്? അയാള്‍ക്ക് ആ വ്യക്തിയോടു കയ്പുണ്ടായിട്ടുണ്ട്.
പകര്‍ച്ചവ്യാധിയില്‍ നിന്നു നിങ്ങളെ തന്നെ രക്ഷിക്കാന്‍ നിങ്ങളാഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങള്‍ ആരെ കേള്‍ക്കുന്നു എന്ന കാര്യത്തില്‍ ശ്രദ്ധയുള്ളവനായിരിക്കുക. ആരില്‍ നിന്നെങ്കിലും എയ്ഡ്‌സ് പിടിപെടാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നുണ്ടോ? അതില്‍ നിങ്ങള്‍ ഏത്ര ശ്രദ്ധാലുവാണ്! കൊള്ളാം, ഇത് അതിനേക്കാള്‍ ഗൌരവമുള്ളതാണ്. എയ്ഡ്‌സിനെക്കാളധികം ഇതിനു നിങ്ങളെ നശിപ്പിക്കാന്‍ കഴിയും. കുഷ്ഠരോഗമുള്ള ഒരു മനുഷ്യനെ ആലിംഗനം ചെയ്യുവാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നുണ്ടോ? കൊള്ളാം, ഇത് അതിനേക്കാള്‍ ഗൌരവമുള്ളതാണ്.
എന്തുകൊണ്ട് നിങ്ങള്‍ കിംവദന്തി പരത്തുന്ന ഒരാളിനെ, ഒരു ഏഷണിക്കാരനെ നിങ്ങളുടെ ഭവനത്തിലേക്കു സ്വാഗതം ചെയ്യുകയും ആലിംഗനം ചെയ്യുകയും ചെയ്യുന്നു? ഏഷണി പറഞ്ഞുകൊണ്ട് വീടുകള്‍ തോറും നടക്കുന്ന സ്ത്രീകളെക്കുറിച്ചു വേദപുസ്തകം 1 തിമൊത്തി 5:13ല്‍ പറയുന്നു. നമ്മുടെ സഭകളിലും അങ്ങനെയുള്ള അനേകം സ്ത്രീകള്‍ ഉണ്ട്. അങ്ങനെയുള്ള സ്ത്രീകള്‍ ഓരോരുത്തരും സാത്താന്റെ ഏജന്റുമാര്‍ ആണ് എന്നു പറയുന്നതിന് എനിക്ക് മടിയില്ല. നിങ്ങള്‍ അവരെ സാഗതം ചെയ്യുക മാത്രമല്ല, നിങ്ങള്‍ അവര്‍ക്ക് ഒരു കപ്പു ചായയും ബിസ്‌കറ്റും നല്‍കുകയും അവിടെ ഇരുന്ന് അവരിലൂടെ സാത്താന്‍ പറയാനാഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളും ശ്രദ്ധിച്ചു കേള്‍ക്കുകയും നിങ്ങള്‍ നിങ്ങളെ തന്നെ മലിനപ്പെടുത്തുകയും ചെയ്യുന്നു. അതിനുശേഷം അവള്‍ അവളുടെ കഥയുമായി അടുത്ത വീട്ടിലേക്കു പോകുന്നു. നിങ്ങളും നിങ്ങള്‍ കേട്ട കഥയുമായി വേറെ ഒരാളിന്റെ വീട്ടിലേക്കു പോകുന്നു. അങ്ങനെ സാത്താന്‍ ഓരോ ദിവസവും അവന്റെ ഏജന്റുമാരെ പെരുക്കുന്നു. സഭയില്‍ സാത്താന്റ പ്രവൃത്തി അവനുവേണ്ടി ചെയ്യുന്നത് വിശ്വാസികളാണ്. സാത്താന്‍ വിളിക്കപ്പെടുന്നത് സഹോദരന്മാരെ കുറ്റം ചുമുത്തുന്ന അപവാദി എന്നാണ്. വെളി. 12:10. സഹോദരന്മാരെ കുറ്റം ചുമത്തുന്ന അപവാദിയെ തള്ളിയിട്ടു കളഞ്ഞു. നിങ്ങള്‍ ശ്രദ്ധിച്ചു കേട്ടു കൊണ്ടിരിക്കുന്ന അയാള്‍, നിങ്ങളുടെ വീട്ടിലേക്കു വന്നിരിക്കുന്ന അവന്‍ അവള്‍, സഹോദരന്മാരെ കുറ്റം ചുമുത്തുന്ന ഒരു അപാദിയാണ്. നിങ്ങള്‍ വിശ്വാസികളായ സഹോദരന്മാരെ കുറ്റം ചമുത്തുന്ന ഒരപവാദിയാണോ?
നിങ്ങള്‍ പറയുന്നത് ശരിയാണോ അതോ തെറ്റാണോ എന്നതല്ല വിഷയം. വെളിപ്പാട് 12:10ല്‍ വേദപുസ്തകം പറയുന്നത് ഭഭസാത്താന്‍ സഹോദരന്മാരെ രാപ്പകല്‍ ദൈവസന്നിധിയില്‍ കുറ്റം ചുമുത്തുന്നു” എന്നാണ്. ഇപ്പോള്‍ സാത്താന്‍ മനുഷ്യരായ നമ്മോട് അനേകം, അനേകം കള്ളങ്ങള്‍ പറഞ്ഞേക്കാം. അവന്‍ ഭോഷ്‌ക് പറയുന്ന ഒരുവനാണ്. എന്നാല്‍ ദൈവത്തിന്റടുത്തു ചെന്നു ദൈവത്തോട് ഒരു കള്ളം പറയാന്‍ അവന്‍ ധൈര്യപ്പെടില്ല. സാത്താന്‍ ദൈവത്തിന്റെ മുമ്പാകെ നിങ്ങളെ കുറ്റപ്പെടുത്തുമ്പോള്‍ നിങ്ങളെക്കുറിച്ച് അവന്‍ എന്തു കുറ്റം ആരോപിക്കുമെന്നാണ് നിങ്ങള്‍ കരുതുന്നത്? നിങ്ങള്‍ ഒരിക്കലും ചെയ്തിട്ടില്ലാത്ത കാര്യങ്ങളെക്കുറിച്ചു ചില കഥകള്‍ മെനഞ്ഞ് അതുമായി ദൈവത്തെ കബളിപ്പിക്കാന്‍ ശ്രമിക്കുമെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടോ? സാത്താന്‍ അങ്ങനെയൊരു വിഡ്ഢിയല്ല. അവന്‍ നിങ്ങളെക്കുറിച്ചു ദൈവത്തോടു പറയുന്നത് നിങ്ങള്‍ വാസ്തവത്തില്‍ ചെയ്തിട്ടുള്ള തെറ്റായ കാര്യങ്ങളായിരിക്കും. അവന്‍ നിങ്ങളുടെ ജീവിതത്തെ വളരെ ശ്രദ്ധയോടെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അനന്തരം നിങ്ങള്‍ തെറ്റായി എന്തെങ്കിലും ചെയ്തു കഴിയുമ്പോള്‍, അവന്‍ ദൈവത്തിന്റെ അടുത്തു ചെന്ന് ഇങ്ങനെ പറയും. ഭഭനോക്ക് അതാണ് ഈ മനുഷ്യന്‍ ചെയ്തത്.” അതു ഭോഷ്‌കല്ല, അതു നൂറു ശതമാനവും സത്യമാണ്. അതേ കാര്യം തന്നെ അവന്‍ വേറെ ഒരാളിനെക്കുറിച്ചും പറയുന്നു; ഭഭആ മനുഷ്യന്‍ അതാ അവിടെ ചെയ്തത് എന്താണെന്നു നോക്ക്” അതും നൂറു ശതമാനവും സത്യമായതാണ്. അതുകൊണ്ട് നാം മനസ്സിലാക്കുന്നത് സാത്താന്‍ ദൈവത്തിന്റെ മുമ്പില്‍ നടത്തുന്ന എല്ലാ കുറ്റാരോപണങ്ങളും നൂറു ശതമാനവും സത്യമായതാണ്. തൊണ്ണൂറു ശതമാനം അല്ല. എന്നാല്‍ ഒരു നൂറു ശതമാനം സത്യം.
അങ്ങനെ അതില്‍ നിന്നും നാം പഠിക്കുന്ന മറ്റൊരു കാര്യം ആരെങ്കിലും കടന്നു വരികയും ഒരു കഥ പറയുകയും ചെയ്യുമ്പോള്‍, അതില്‍ അതിശയോക്തി ഒന്നുമില്ലെങ്കിലും നൂറു ശതമാനം സത്യമായതാണെങ്കിലും ആ വ്യക്തിക്ക് അപ്പോഴും സഹോദരന്മാരെ കുറ്റപ്പെടുത്തുന്ന ഒരുപവാദിയാകാന്‍ സാധിക്കും. അവന്‍ സഹോദരന്മാരുടെ ഏറ്റവും വലിയ അവപാദിയായ സാത്താനുമായി നൂറു ശതമാനം കൂട്ടായ്മയിലാണ്. തന്നെയുമല്ല ഇവിടെ പറയുന്നത് അവന്‍ ഇതു രാപ്പകല്‍ ചെയ്യുന്നു എന്നാണ്. അവന്‍ ഒരു പൂര്‍ണ്ണസമയ പ്രവര്‍ത്തകന്‍ ആണ്. മുഴുസമയവും സഹോദരന്മാരെ കുറ്റപ്പെടത്തികൊണ്ടിരിക്കുന്നു. അവനു ഭൂമിയില്‍ ഏജന്റുമാരെ ആവശ്യമുണ്ട്. അവിശ്വാസികളുടെ ഇടയില്‍ അവന്റെ മക്കളും അവന്റെ സേവകരുമായി വലിയ ഒരു കൂട്ടം ഏജന്റുമാര്‍ അവനുണ്ട്. എന്നാല്‍ ദൈവമക്കളുടെ ഇടയിലും അവനു ധാരാളം ഏജന്റുമാര്‍ ഉണ്ട്. ആര്‍ക്കെങ്കിലും എതിരെ അല്പം ക്‌യ്പുള്ള ആളുകള്‍, ചിലരോടു ക്ഷമിച്ചിട്ടില്ലാത്ത ആളുകള്‍, ആര്‍ക്കെങ്കിലും എതിരെ ഒരു പരാതിയുള്ളവര്‍. കൂടാതെ ആ വ്യക്തിയെക്കുറിച്ചു കഥകള്‍ പറഞ്ഞുകൊണ്ട് ചുറ്റി നടക്കുന്നവര്‍. അതുകൊണ്ടാണ് കൊലൊസ്യര്‍ 3:13ല്‍ വേദപുസ്തകം ഇങ്ങനെ പറയുന്നത്. ഭഭഒരാള്‍ക്കു മറ്റൊരാള്‍ക്കെതിരെ പരാതി ഉണ്ടായാല്‍ ക്രിസ്തു നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും ക്ഷമിപ്പിന്‍.” ആരോടെങ്കിലും! ആരോടെങ്കിലും നിങ്ങള്‍ക്ക് ഒരു പരാതിയുണ്ടോ? നിങ്ങളോട് ആരെങ്കിലും എന്തെങ്കിലും തെറ്റു ചെയ്തിട്ടുണ്ടോ? ക്ഷമിക്കുക. നിങ്ങള്‍ ക്ഷമിച്ചില്ലെങ്കില്‍ നിങ്ങള്‍ സാത്താന്റെ ഒരു ഏജന്റായി തീരും. വളരെ വളരെ എളുപ്പമാണ്. ഭഭഇല്ല, ഇല്ല, ഇല്ല ഞാന്‍ ക്ഷമിച്ചിട്ടുണ്ട്” എന്നു നിങ്ങള്‍ ചിന്തിച്ചേക്കാം. എന്നാല്‍ നിങ്ങള്‍ മറ്റൊരാളിന്റെയടുത്ത് പോകുകയും നിങ്ങളുടെ കഷ്ടത്തിന്റെ കഥ അവരോടു പറഞ്ഞു നിങ്ങളോടു സഹതാപം തോന്നാനിടയാക്കുകയും ചെയ്യുന്നു എന്ന വസ്തുത സൂചിപ്പിക്കുന്നത് ഉള്ളിന്റെ ഉള്ളില്‍ നിങ്ങള്‍ ആ വ്യക്തിയോടു വാസ്തവത്തില്‍ നിങ്ങള്‍ ക്ഷമിച്ചിട്ടേ ഇല്ല എന്നാണ്. അങ്ങനെ നിങ്ങള്‍ ആരെയാണ് നശിപ്പിക്കുന്നത്? അയാളെക്കുറിച്ചുള്ള കഥകള്‍ പ്രചരിപ്പിക്കുന്നതു വഴി നിങ്ങള്‍ ആ വ്യക്തിയുടെ സല്‍പേരിനെയാണ് നശിപ്പിക്കുന്നതെന്നു നിങ്ങള്‍ ചിന്തിച്ചേക്കാം. ആ വ്യക്തി ദൈവത്തെ സ്‌നേഹിക്കുന്നവനും പൂര്‍ണ്ണഹൃദയമുള്ളവനും ആണെങ്കില്‍, നിങ്ങള്‍ അയാളോടു ചെയ്യുന്ന തിന്മപോലും ദൈവം അവന്റെ നന്മയ്ക്കാക്കിത്തീര്‍ക്കുകയും അവനെ വിശുദ്ധീകരിക്കുകയും ചെയ്യും എന്ന് നിങ്ങള്‍ക്കറിയാമോ? നശിപ്പിക്കപ്പെടുന്ന ഏകന്‍ നിങ്ങളായിരിക്കും. അതുകൊണ്ട് അത് ഒഴിവാക്കുക. പരാജയപ്പെട്ട തന്റെ കുഞ്ഞുങ്ങള്‍ക്കും തന്റെ സഹോദരന്മാര്‍ക്കും, തന്റെ സോഹദരിമാര്‍ക്കും വേണ്ടി യേശു പ്രാര്‍ത്ഥിക്കുന്നു. സാത്താന്‍ അവരെ കുറ്റപ്പെടുത്തുന്നു. നിങ്ങള്‍ക്ക് ഒരു തിരഞ്ഞെടുപ്പ് നടത്താന്‍ കഴിയും ഒന്നുകില്‍ യേശുവുമായുള്ള കൂട്ടായ്മയില്‍ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക. അല്ലെങ്കില്‍ സാത്താനുമായുള്ള കൂട്ടായ്മയില്‍ അവരെ കുറ്റപ്പെടുത്തുക. ഇന്നു മുതലെങ്കിലും നമ്മള്‍ ശരിയായ തിരഞ്ഞെടുപ്പു നടത്തും എന്നു ഞാന്‍ പ്രതീക്ഷിക്കുന്നു.