ആത്മീയ പോരാട്ടം- WFTW 04 സെപ്റ്റംബർ 2016

സാക് പുന്നന്‍

   Read PDF version

എഫേ 6:1018 ല്‍ നാം സാത്താനുമായുള്ള ആത്മീയപോരാട്ടത്തെകുറിച്ച് വായിക്കുന്നു. ഭവനത്തെകുറിച്ച് പറഞ്ഞിരിക്കുന്ന ഭാഗം കഴിഞ്ഞ ഉടന്‍ ആണ് ആത്മീയപോരാട്ടത്തെകുറിച്ചുള്ള ഭാഗം വന്നിരിക്കുന്നത് എന്നത് ശ്രദ്ധിക്കുക. പിശാച് എപ്പോഴും ആദ്യം ആക്രമിക്കുന്നത് ഭവനത്തെയാണ്. നാം പിശാചിനെതിരായി ഉറച്ചുനില്‍ക്കുകയും ഒരിക്കലും ജഡരക്തങ്ങളോട് പോരാടാതിരിക്കുകയും വേണം. (എഫേ 6:12). സാത്താനോട് ഫലപ്രദമായി പോരാടണമെങ്കില്‍ ഒന്നാമതായി നിങ്ങള്‍ക്ക് ഉണ്ടാകേണ്ട യോഗ്യത മനുഷ്യരോടുള്ള എല്ലാ പോരാട്ടങ്ങളും അവസാനിപ്പിക്കുക എന്നതാണ്. അനേകം വിശ്വാസികളും സാത്താനായി കീഴടക്കപ്പെടുന്നു എന്നതിന് കാരണം അവര്‍ മനുഷ്യരുമായി അത്രമാത്രം പോരാടുന്നു എന്നതാണ്.ഒരു കാര്യത്തെ ചൊല്ലിയും ഒരു മനുഷ്യനോടും ഒരിക്കലും പോരാടുകയില്ലെന്ന് അനേകം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഞാന്‍ ഒരു തീരുമാനം എടുത്തു. അതിനു ശേഷം എനിക്ക് സാത്താനോട് ഫലപ്രദമായി പോരാടാന്‍ കഴിയുമെന്ന് ഞാന്‍ കണ്ടെത്തി. നിങ്ങള്‍ ഈ ഒരു തീരുമാനം എടുക്കുമെങ്കില്‍ ഒരിക്കലും മനുഷ്യനോട് പോരാടുകയില്ലെന്ന് നിങ്ങള്‍ക്ക് നിരന്തരമായി സാത്താനെ ജയിക്കുവാനും നിങ്ങളുടെ ജീവിതം കൊണ്ട് ദൈവത്തിനും സഭയ്ക്കും
പ്രയോജനകരമായ ചില കാര്യങ്ങള്‍ ചെയ്യുവാനും കഴിയും. സര്‍വ്വായുധ വര്‍ഗ്ഗം എന്നത് ദൈവം നിങ്ങള്‍ക്ക് നല്‍കിയിട്ടുള്ള ആത്മീയ ആയുധത്തിന്റെ വിവിധ ഭാഗങ്ങളുടെ ചിത്രമാണ്.

ഏറ്റവും ആദ്യം സത്യം എന്ന അരക്കച്ചയാണ് സത്യം എന്നത് അര്‍ത്ഥമാക്കുന്നത് പരമാര്‍ത്ഥത, യാഥാര്‍ത്ഥ്യം ,കാപട്യമില്ലായ്മ, ഭോഷ്‌ക്ക് ഇല്ലായ്മ ഇവയാണ്. ഈ പാപങ്ങളില്‍ നിന്ന് നിങ്ങള്‍ സ്വതന്ത്രര്‍ അല്ലങ്കില്‍ സാത്താനോട് പോരാടുന്ന കാര്യം നിങ്ങള്‍ അപ്പാടെ മറന്നേക്കുക. പിശാച് ഭോഷ്‌ക്ക് പറയുന്ന ഒരുവനാണ് അപ്പോള്‍ നിങ്ങളുടെ ആന്തരിക ജീവിതത്തില്‍ കള്ളം പറയുന്ന സ്വഭാവം നിങ്ങള്‍ക്കുണ്ടെങ്കില്‍,നിങ്ങളുടെ അകത്തെ മനുഷ്യനുമായി സാത്താന് കൂട്ടായ്മ ഉണ്ടായിരിക്കും,. അപ്പോള്‍ നിങ്ങള്‍ക്ക് സാത്താനെ ജയിക്കുവാന്‍ കഴിയുകയില്ല അതുകൊണ്ട് നിങ്ങളുടെ ജീവിതം എല്ലാ സമയത്തും സുതാര്യവും കപടമില്ലാത്തുമാണെന്ന് നിങ്ങള്‍ ഉറപ്പുവരുത്തുക.

മാര്‍കവചം എന്നത് നീതിയാണ്. രണ്ട് തരത്തിലുള്ള നീതിയുണ്ട്. 1). നമ്മില്‍ ചുമത്തപ്പെടുന്ന ക്രിസതുവിന്റെ നീതി, അതിനാലാണ് നാം നീതീകരിക്കപ്പെട്ടിരിക്കുന്നത്( ദൈവത്താല്‍ തന്നെ നാം നീതിമാനെന്ന് പ്രഖ്യാപിക്കപ്പെടുന്നു.)2). നാം ആത്മീയമായി വളരുമ്പോള്‍ പരിശുദ്ധാത്മാവിലൂടെ കുറേശ്ശേ കുറേശ്ശേ നമ്മളാല്‍ പങ്കുവഹിക്കപ്പെടുന്നതു വഴി നമ്മിലേയ്ക്ക് പകരപ്പെടുന്ന ക്രിസ്തുവിന്റെ നീതി. എല്ലായ്‌പ്പോഴും ഒരു നല്ല മനസ്സാക്ഷി സൂക്ഷിക്കുന്നതും ദൈവം നമുക്ക് കാണിച്ചു തരുന്നതെല്ലാം അനുസരിക്കുന്നതും ഉള്‍പ്പെടുന്നതാണ് ഇത്.

അടുത്തതായി വരുന്നത് സുവിശേഷം പ്രസംഗിക്കുന്നതിനുള്ള ഒരുക്കമെന്ന ചെരുപ്പാണ്. മറ്റുള്ളവരോട് സുവിശേഷം പ്രസംഗിക്കുന്നത് നമുക്ക് സാത്താനെ ജയിക്കാന്‍ കഴിയുന്ന ഒരുമാര്‍ഗ്ഗമാണെന്ന് നിങ്ങള്‍ക്കറിയാമോ? അലസന്മാരായി , സുവിശേഷം പങ്ക് വെക്കുന്നതിനെ പറ്റി ഒരിക്കലും ചിന്തിക്കാത്തവര്‍ എളുപ്പത്തില്‍ സാത്താനാല്‍ കീഴടക്കപ്പെടുന്നു. എന്നാല്‍ സജീവമായി കര്‍ത്താവിനെ സേവിക്കുന്നവര്‍ സംരക്ഷിക്കപ്പെടുന്നു. എന്റെ യൗവ്വനകാലത്ത്, യുവാക്കള്‍ നേരിടുന്ന അനേകം പ്രലോഭനങ്ങളില്‍ നിന്ന് എന്നെ സംരക്ഷിച്ച കാര്യം ഞാന്‍ എന്റെ ഒഴിവു സമയങ്ങളിലധികവും ദൈവ വചനം പഠിക്കുന്നതിനും മറ്റ് വിശ്വാസികളുമായി കൂട്ടായ്മ ആചരിക്കുന്നതിനും , കര്‍ത്താവിനുവേണ്ടി സാക്ഷിയാകുന്നതിനുവേണ്ടി ചെലവഴിച്ചു എന്നതായിരുന്നു എന്ന് ഞാന്‍ ഓര്‍ക്കുന്നു. ഞാന്‍ ലോക പ്രകാരമുള്ള ഒരു ജോലി ചെയ്യുകയായിരുന്നു. എന്നാല്‍ ആഴ്ചയില്‍ രണ്ട് പ്രാവശ്യം കൊച്ചിയുടെ( ഞാന്‍ താമസിച്ചിരുന്ന നഗരത്തില്‍) തെരുവീഥികളില്‍ സുവിശേഷം പ്രസംഗിച്ചുകൊണ്ട് ഏതാനും മണിക്കൂറുകള്‍ ഞാന്‍ ചിലവഴിക്കുമായിരുന്നു. അവിടെയുള്ള നേവല്‍ ബേസില്‍ ഞാന്‍ ജോലിചെയ്തിരുന്ന രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ ആ നഗരത്തിലെ
ഏതാണ്ട് ഭൂരിഭാഗം തെരുവുകളും ഞാന്‍ തീര്‍ത്തിട്ടുണ്ടാകും. സുവിശേഷ ഘോഷണം നടത്തുക, ലഘുലേഖകള്‍ വിതരണം ചെയ്യുക, നാലോ അഞ്ചോ ആളുകളുള്ള ചെറിയ കൂട്ടങ്ങളുമായി ഭവനങ്ങളില്‍ സുവിശേഷം പങ്കുവെയ്ക്കുക, എന്നീ കാര്യങ്ങള്‍ എന്നെ തിരക്കുള്ളവനാക്കി നീര്‍ത്തുകയും അതുവഴി ഞാന്‍ അനേകം പ്രലോഭനങ്ങളില്‍ നിന്ന് സംരക്ഷിക്കപ്പെടുകയും ചെയ്തു. നമുക്ക് ഒന്നും ചെയ്യാനില്ലാതെ ധാരാളം ഒഴിവു സമയം ഉണ്ടായാല്‍ അനേകം പ്രലോഭനങ്ങള്‍ നമ്മിലേക്ക് വരും അലസമായ മനസ്സ് വാസ്തവത്തില്‍ പിശാചിന്റെ പണിപ്പുരയാണ്. ദൈവവുമായുള്ള സമാധാനത്തിന്റെ സുവിശേഷം മറ്റുള്ളവര്‍ക്ക് നല്‍കുവാന്‍ നമ്മുടെ പാദങ്ങള്‍ എപ്പോഴും ഒരുക്കമുള്ളതായിരിക്കണം. അത് ഒന്ന് പരീക്ഷിച്ചു നോക്കുക എന്നിട്ട് ,സാത്താനോടുള്ള യുദ്ധത്തില്‍ അത് നിങ്ങളെ സഹായിക്കുമോ ഇല്ലയോ എന്ന് കാണുക.

സര്‍വ്വായുധ വര്‍ഗ്ഗത്തിന്റെ നാലാമത്തെ അംശം വിശ്വാസം എന്ന പരിചയാണ്. നമ്മെ ദൈവസ്‌നേഹത്തെ കുറിച്ച് സംശയമുള്ളവരാക്കി തീര്‍ക്കുക എന്നത് സാത്താന്റെ ഏറ്റവും വലിയ ആയുധങ്ങളില്‍ ഒന്നാണ്. ഏഥനില്‍ ഹൗവ്വയ്ക്ക് നേരെ അവന്‍ വിക്ഷേപിച്ച മിസൈല്‍ ഇതാണ്. ദൈവം യഥാര്‍ത്ഥത്തില്‍ അവളെ സ്‌നേഹിച്ചിരുന്നെങ്കില്‍ ഇത്ര ആകര്‍ഷകമായ പഴം അവളില്‍ നിന്ന് മാറ്റി വെയ്ക്കുകയില്ലായിരുന്നു എന്ന് അഭിപ്രായം പറഞ്ഞുകൊണ്ട് അവന്‍ സംശയത്തിന്റെ ഒരു വിത്ത് അവളുടെ മനസ്സില്‍ വിതച്ചു. അവള്‍ ആ മിസൈലിനടിയില്‍ വീണു. വിശ്വാസം എന്നത് ദൈവം നമ്മെ തീവ്രമായി സ്‌നേഹിക്കുന്നു.എന്നും , ഓരോ സാഹചര്യത്തിലും അവിടുന്നു നമുക്ക് വേണ്ടി ഏറ്റവും നല്ലത് ആഗ്രഹിക്കുന്നു എന്നും വിശ്വസിക്കുന്നതും നാം പരാജയപ്പെട്ടിട്ടുള്ളപ്പോള്‍ പോലും അവിടുന്ന് നമ്മെ സ്‌നേഹിക്കുന്നു എന്ന് അറിയുന്നതുമാണ്.അപ്പോള്‍ സാത്താന്റെ ഓരോ മിസൈലും കെട്ടുപോകും.

അഞ്ചാമത്തെ ഇനം സാത്താന്റെ വാളാണ്. യേശു എല്ലായ്‌പ്പോഴും സാത്താനെ ജയിച്ചത് ദൈവവചനം ഉദ്ധരിച്ചുകൊണ്ടാണ്. ഹവ്വ ചെയ്തതുപോലെ അവിടുന്ന് സാത്താനുമായി ഒരു ചര്‍ച്ചയിലേക്ക് കടന്നില്ല. ദൈവം പറഞ്ഞിട്ടുള്ള കാര്യം സാത്താനോട് പറയുക മാത്രം ചെയ്തു. അങ്ങനെ അവിടുന്ന് എല്ലായിപ്പോഴും ജയിച്ചു. പ്രലോഭനത്തിന്റെ സമയത്ത് നാം ഇപ്രകാരമുള്ള വചനങ്ങള്‍ ഉദ്ധരിക്കണം. ‘എന്റെ കഴിവിനു മീതെ പരീക്ഷിക്കപ്പെടുവാന്‍ ദൈവം എന്നെ അനുവദിക്കുകയില്ല (1 കൊരി 10:13), പാപത്തിന് എന്റെ മേല്‍ കര്‍തൃത്വം നടത്തുവാന്‍ കഴിയുകയില്ല (റോമ 6:14) ,വീഴാതെ വണ്ണം എന്നെ സൂക്ഷിക്കുവാന്‍ യേശു കഴിവുള്ളവനാണ് ( യൂദ 24)’. സാത്താനോട് ദൈവവചനം ഉദ്ധരിക്കുക അപ്പോള്‍ അവന്‍ യേശുവില്‍ നിന്ന് ഓടിപ്പോയതുപോലെ നിങ്ങളില്‍ നന്നും ഓടിപ്പോകും ( യാക്കോബ് 4:7)

അവസാനമായി , നാം സമ്മുടെ സര്‍വ്വായുധ വര്‍ഗ്ഗം നന്നായി എണ്ണയിട്ട് സൂക്ഷിക്കണം. നാം അത് എങ്ങനെ ചെയ്യും.? ‘സകല പ്രാര്‍ത്ഥനയാലും യാചനയാലും ഏതു സമയത്തും ആത്മാവില്‍ പ്രാര്‍ത്ഥിക്കുക’ (എഫേ 6:18) ആത്മാവില്‍ പ്രാര്‍ത്ഥിക്കുക എന്നത് അറിയപ്പെടാത്ത ഭാഷയില്‍ പ്രാര്‍ത്ഥിക്കുന്നതിനെയല്ല സൂചിപ്പിക്കുനത്. അന്യഭാഷയില്‍ പ്രാര്‍ത്ഥിക്കുക എന്നു പറയുന്നത് നമ്മുടെ ആത്മാവുകൊണ്ട് പ്രാര്‍ത്ഥിക്കുന്നതിനാണ്’ (1കൊരി14:15). ആത്മാവില്‍ പ്രാര്‍ത്ഥിക്കുക എന്നത് പരിശുദ്ധാത്മാവിനാല്‍ പ്രചോദിക്കപ്പെടുന്ന പ്രാര്‍ഥനയാണ് . നമ്മുടെ ജഡത്തിനാലല്ല നാം നമ്മുടെ മനസ്സിനെ പരിശുദ്ധാത്മാവിനാല്‍ പുതുക്കപ്പെടുവാനും. നമ്മുടെ നാവിനെ അവിടുത്തെ നിയന്ത്രണത്തിനു വിധേയപ്പെടുത്തുവാനും അനുവദിക്കുമെങ്കില്‍ നാം പരിശുദ്ധാത്മാവില്‍ പ്രാര്‍ത്ഥിക്കും. പൗലൊസ് പറയുന്നു. വിശേഷാല്‍ എനിക്ക് വേണ്ടി പ്രാര്‍ത്ഥിപ്പിന്‍ ( ഐഫേ 6:19)കര്‍ത്താവിന്റെ യുദ്ധങ്ങളില്‍ മുന്നണിയില്‍ യുദ്ധം ചെയ്യുന്ന കര്‍ത്താവിന്റെ ദാസന്മാര്‍ക്കുവേണ്ടി നാം പ്രത്യേകമായി പ്രാര്‍ത്ഥിക്കേണ്ടതുണ്ട്.

ദൈവത്തിന്റെ സര്‍വ്വായുധ വര്‍ഗ്ഗം കൊണ്ട് പാതാള ഗോപുരങ്ങള്‍ക്കെതിരെ ജയോത്സവമാകത്തക്കവിധത്തില്‍ നമുക്ക് കര്‍ത്താവിന്റെ ശരീരം പണിയാന്‍ കഴിയും.

What’s New?