പുതിയ ഉടമ്പടി സഭകള്‍ – WFTW 06 മാർച്ച് 2016

സാക് പുന്നന്‍

   Read PDF version

ഒരു പുതിയ ഉടമ്പടി സഭയെ തിരിച്ചറിയാനുള്ള ഒരടയാളം അവരുടെ മദ്ധ്യത്തില്‍ ദൈവത്തിന്റെ സാന്നിധ്യം ഉണ്ടെന്നുള്ളതാണ്. ഒരു സഭായോഗത്തില്‍ പ്രവചനത്തിന്റെ ആത്മാവ് ശക്തിയോടെ വരുമ്പോള്‍, ആ യോഗത്തിന് വരുന്നവര്‍ കവിണ്ണുവീണ് ‘ദൈവം വാസ്തവമായി അവിടെയുണ്ടെന്ന് അംഗീകരിക്കും’ (1 കൊരി.14:24,25). യേശുക്രിസ്തുവിനെ പ്രവചനശക്തിയോടെ സഭയില്‍ സംസാരിക്കുമ്പോള്‍, യേശു നിങ്ങളോട് സംസാരിച്ചപ്പോള്‍ എമ്മാവൂസിലേക്കു പോയ ആ ശിഷ്യന്മാരുടെ ഹൃദയം കത്തിക്കൊണ്ടിരുന്നതുപോലെ, നമ്മുടെ ഹൃദയവും കത്തിക്കൊണ്ടിരിക്കും (ലൂക്കോ.24:32).

ദൈവം ദഹിപ്പിക്കുന്ന അഗ്‌നിയാണ്. മുള്‍പടര്‍പ്പിലൂടെ മോശെയോട് സംസാരിക്കുവാന്‍ ദൈവംഅതിലേക്ക് ഇറങ്ങിവന്നപ്പോള്‍, ആ മുള്‍ചെടി കത്തി, അപ്പോള്‍ ഒരു പുഴുവിനും ആ മുള്‍ചെടിയില്‍ ജീവനോടെ ശേഷിക്കുവാന്‍ കഴിഞ്ഞില്ല. അതുപോലെ തന്നെ, ഇന്നു ദൈവത്തിന്റെ ശക്തമായ, കത്തിക്കൊണ്ടിരിക്കുന്ന സാന്നിധ്യം ഉള്ളിടത്ത് ഒരു പാപത്തിനും മറഞ്ഞിരിക്കാനോ തുറന്നു കാട്ടപ്പെടാതെ ഇരിക്കാനോ കഴിയുകയില്ല. അപ്രകാരമുള്ള ഒരു സഭ മാത്രമാണ് ഒരു പുതിയ നിയമ സഭ. യേശുവിന്റെ കണ്ണുകള്‍ അഗ്‌നിജ്വാല പോലെയാണ് (വെളി.1:14), അതിനാല്‍ അവിടുന്ന് പണിയുന്ന എല്ലാ സഭകളിലും നിരന്തരം തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയും മാനുഷിക സമ്പ്രദായങ്ങളെയും പരീശത്വത്തെയും തുറന്നു കാണിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.

ദൈവരാജ്യത്തിന്റെ പ്രധാന താക്കോല്‍ ആത്മാവിന്റെ ദാരിദ്ര്യം ആണ് (മത്താ.5:3). ഇതു കൂടാതെ, നമുക്ക് ഒരു പുതിയ ഉടമ്പടി സഭ പണിയാന്‍ കഴിയുകയില്ല. ആത്മാവില്‍ ദരിദ്രരാകുക എന്നാല്‍ നിരന്തരമായി നമ്മുടെ തന്നെ ആവശ്യത്തെ കുറിച്ചു ബോധമുള്ളവായി ദൈവമുമ്പാകെ നുറുക്കപ്പെട്ടവനായിരിക്കുക എന്നതാണ്, കാരണം, നമ്മുടെ സ്വര്‍ഗ്ഗീയ പിതാവ് പൂര്‍ണ്ണനായിരിക്കുന്നതുപോലെ പൂര്‍ണ്ണരായിരിക്കാനുള്ള മഹനീയവും തീവ്രവുമായ ഒരാഗ്രഹം നമുക്കുണ്ട്. ‘ഹൃദയം നുറുങ്ങിയവര്‍ക്ക് യഹോവ സമീപസ്ഥന്‍ ‘ (സങ്കീ.34:18). അവിടുന്ന് സമീപസ്ഥനായിരിക്കുമ്പോള്‍, അവിടുത്തെ സാന്നിധ്യം നമ്മുടെ ഹൃദയങ്ങളിലേക്ക് സ്വര്‍ഗ്ഗീയ അഗ്‌നി കൊണ്ടു വരികയും നാം പോകുന്നിടത്തെല്ലാം അത് നമ്മിലൂടെ മറ്റുള്ളവരിലേക്ക് പകരപ്പെടുകയും ചെയ്യുന്നു.

ഒരു പുതിയ ഉടമ്പടി സഭയില്‍, അനേകര്‍ ദെവവചനത്തിന്റെ പ്രസംഗത്തോട് ഇടര്‍ച്ച ഉണ്ടായിട്ട് സഭ വിട്ടുപോകും. യെരുശലേമിലെ സഭയെക്കുറിച്ച് ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു, ‘അധികം ആളുകള്‍ അവരോട് ചേര്‍ന്നുവരുവാന്‍ ധൈര്യപ്പെട്ടില്ല’ (അപ്പൊ.പ്രവ.5:13).

ഒരു സഭയില്‍ യേശുവിന്റെ സാന്നിധ്യം ശക്തിയോടെ സന്നിഹിതമാകുമ്പോള്‍, അവിടെയുള്ള ശിഷ്യന്മാര്‍ അവിടുത്തെ മഹത്വം ദര്‍ശിക്കുന്ന കാര്യത്താല്‍ പിടിക്കപ്പെടും. ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവിന്റെ മഹത്വം നാം വാസ്തവമായി ദര്‍ശിച്ചിട്ടുണ്ട് എന്നതിന്റെ തെളിവ് ഭൂമിയിലെ കാര്യങ്ങള്‍ (സുഖസൗകര്യവും, മാനവും, ധനവും) നമ്മുടെ കണ്ണുകളില്‍ മങ്ങിയതായി തീര്‍ന്നിട്ടുണ്ടാകും എന്നതാണ്, അത്രയുമല്ല അവയ്ക്ക് ഒരിക്കല്‍ നമ്മോടുണ്ടായിരുന്ന ആകര്‍ഷകത്വം പിന്നീട് ഒരിക്കലും ഉണ്ടാകുകയുമില്ല.

ഒരു പുതിയ ഉടമ്പടി സഭയില്‍, ശക്തിയുള്ള തിരുവചനപ്രഘോഷണം മാത്രമല്ല, ഉണ്ടായിരിക്കുന്നത.് എന്നാല്‍ തിരുവചനത്തിന്റെ ജീവിക്കുന്ന ശക്തിയുള്ള മാതൃകകളും ഉണ്ടായിരിക്കും. പുതിയ ഉപദേശങ്ങളല്ല മറ്റുള്ളവരില്‍ ദൈവത്തോട് ശക്തിയുള്ള ഒറു സ്വാധീനം
ഉണ്ടാക്കുന്നത്, എന്നാല്‍ വിശുദ്ധിയുള്ള ജീവിതങ്ങളാണ്. പുതിയനിയമ ശഷുശ്രൂഷകര്‍ മറ്റുള്ളവരോട് പ്രസംഗിക്കുക മാത്രമല്ല ചെയ്യുന്നത്, അവര്‍ മറ്റുള്ളവരെ തങ്ങളുടെ മാതൃക പിന്തുടരുവാന്‍ ക്ഷണിക്കുകയും കൂടി ചെയ്യുന്നു (1 കൊരിി.11:1). നമ്മുടെ മാതൃക, യോഗ്യമായതൊന്ന് അല്ലെങ്കില്‍ നാം കരയണം. നാം നമ്മുടെ വരണ്ടതും അഭിഷേകമില്ലാത്തതുമായ സന്ദശേങ്ങള്‍കൊണ്ട് ആളുകളെ മുഷിപ്പിക്കുമ്പോള്‍ നാം ലജ്ജിച്ച് തല താഴ്ത്തണം. നാം യേശുവിനെ പിന്‍തുടരുമെങ്കില്‍ നമുക്ക് ശീതവാന്മാരോ പരീശത്വമുള്ളവരോ ആയിരിക്കാന്‍ സാധ്യമല്ല. ജനങ്ങളെ പോഷിപ്പിക്കുവാന്‍ കര്‍ത്താവില്‍ നിന്ന് ഒരു വനമില്ലാതെ സ്വപ്നങ്ങളെയും ദര്‍ശനങ്ങളെയും കുറിച്ച് മാത്രമാണ് നമുക്ക് പറയുവാനുള്ളതെങ്കില്‍ യേശുവില്‍ നിന്നു നാം വളരെ അകലെയാണ്. നാം തന്നെ കര്‍ത്താവിന്റെ അഗ്‌നിയിലാണെങ്കില്‍ നമുക്ക് ആളുകളെ മുഷിപ്പിക്കുവാന്‍ സാധ്യമല്ല.

യേശുക്രിസ്തു മരിച്ചവരില്‍ നിന്ന് ഉയിര്‍പ്പിക്കപ്പെട്ടത് അവിടുത്തേക്ക് എല്ലാ കാര്യത്തിലും ഒന്നാം സ്ഥാനം ഉണ്ടാകേണ്ടതിനാണ് (കൊലോ.1:18). ഇത് തങ്ങളുടെ അഭിലാഷമായിട്ടുള്ള എല്ലാവരെയും
ദൈവം പൂര്‍ണ്ണമായി പിന്‍താങ്ങുന്നു. ഇത് അര്‍ത്ഥമാക്കുന്നത്, നാം നമ്മുടെ സ്വന്തം പദ്ധതികളും അവകാശങ്ങളും ഉപേക്ഷിച്ചിട്ട് നാം ചെയ്യേണ്ടത് എന്താണെന്ന് നമ്മോടു പറയുവാന്‍ യേശുവിനെ അനുവദിക്കുക എന്നാണ്, നാം നമ്മുടെ പണം എങ്ങനെ ചെലവാക്കണം ന്നിത്യാദികാര്യങ്ങള്‍. ഇതു മാത്രമാണ് ജീവിതത്തില്‍ നിങ്ങളുടെ അഭിലാഷമെങ്കില്‍, നിങ്ങളുടെ പ്രദേശത്ത് ഒരു പുതിയ നിയമസഭ പണിയുവാന്‍ തീര്‍ച്ചയായും ദൈവം നിങ്ങളെ ഉപയോഗിക്കും.

യേശുവിന്റെ നാമം ഉദ്ധരിക്കുന്നതുകാണ്ടു മാത്രം യേശു തങ്ങളുടെ മദ്ധ്യത്തിലുണ്ട് എന്ന് അനേകര്‍ അവകാശപ്പെടുന്നു (മത്താ.18:20). എന്നാല്‍ അവര്‍ തങ്ങളെത്തന്നെ വഞ്ചിക്കുകയാണ്. അവിടുന്ന് യഥാര്‍ത്ഥത്തില്‍ അവരുടെ മദ്ധ്യേ ഉണ്ടെങ്കില്‍ പിന്നെ എന്തുകൊണ്ടാണ് യോഗങ്ങള്‍ ഇത്രമുഷിപ്പനാകുന്നത്? ജീവിതങ്ങള്‍ രൂപാന്തരപ്പെടാത്തത് എന്തുകൊണ്ടാണ്? ഒരു യഥാര്‍ത്ഥ ദൈവഭക്തനുമായിപ്പോലും അല്പസമയം ചലവഴിച്ചാല്‍ അത് നമ്മുടെ മേല്‍ ആഴത്തിലുള്ള ഒരു സ്വാധീനം ചെലുത്തുന്നു, അത് നമ്മുടെ ജീവിതത്തിന്റെ ഗതി തന്നെ മാറ്റുന്നു. അങ്ങനെയാണെങ്കില്‍ യേശുവിനോടുകൂടെത്തന്നെ തീരെ ചെറിയ ഒരു സമയം എങ്കിലും ചെലവഴിച്ചിട്ടുണ്ടെങ്കില്‍ എത്ര വലിയൊരു സ്വാധീനമായിരിക്കും നമ്മുടെ ജീവിതങ്ങളുടെമേല്‍ ചെലുത്തപ്പെടുന്നത്? അതുകൊണ്ട് സഭായോഗങ്ങളിലൂടെ ജീവിതങ്ങള്‍ രൂപാന്തരപ്പെടുന്നില്ലെങ്കില്‍, അപ്പോള്‍ കര്‍ത്താവിന്റെ സാന്നിധ്യം നമ്മുടെ യോഗങ്ങളില്‍ ഇല്ല എന്നു നാം സമ്മതിക്കേണ്ടിയിരിക്കുന്നു. അങ്ങനെയാണെങ്കില്‍ നാം ഒരു പുതിയ ഉടമ്പടി സഭ അല്ല.