ദഹിപ്പിക്കുന്ന അഗ്‌നിയോടൊപ്പം പാര്‍ക്കുന്നതിന് വേണ്ട 4 യോഗ്യതകള്‍- WFTW 21 ആഗസ്റ്റ് 2016

സാക് പുന്നന്‍

   Read PDF version

യെശയ്യാവ് 33:14,15 ല്‍ ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു. ‘സീയോനിലെ പാപികള്‍ പേടിക്കുന്നു;, വഷളരെ ( കാപട്യമുള്ളവരെ കിംഗ് :ജെ:വെ) വിറയല്‍ ബാധിച്ചിരിക്കുന്നു. നമ്മില്‍ ആര്‍ക്ക് ദഹിപ്പിക്കുന്ന അഗ്‌നിയോടൊപ്പം പാര്‍ക്കാം, ? നമ്മില്‍ ആര്‍ക്ക് നിത്യ ജ്വാലയോടൊപ്പം വസിക്കാം ? നീതിയോടെ നടക്കുകയും നേര്‍ പറയുകയും ചെയ്യുന്നവന്‍ , പീഢനത്താലുളള ലാഭം വെറുക്കുന്നവന്‍ , കൈക്കൂലിവാങ്ങാതെ കൈകുടഞ്ഞുകളയുന്നവന്‍, രക്തപാതകത്തെ പറ്റി കേള്‍ക്കാതെ ചെവി പൊത്തുന്നവന്‍, ദോഷത്തെ നോക്കാതെ തന്റെ കണ്ണ് അടച്ചുകളയുന്നവന്‍’.

ദഹപ്പിക്കുന്ന അഗ്‌നിയോടൊപ്പം വസിക്കുന്നതിനുള്ള ഒന്നാമത്തെ യോഗ്യതയായി ഇവിടെ പറയുന്നത്. ‘നീതിയോടെ നടക്കുകയും പരമാര്‍ത്ഥതയോടെ സംസാരിക്കുകയും ചെയ്യുന്നവന്‍ (യെശ: 33:15)’ എന്നാണ്. അത് പരാമര്‍ശിക്കുന്നത് തങ്ങള്‍ക്ക് ലഭിച്ച വെളിച്ചത്തിനനുസരിച്ച് തങ്ങളുടെ സ്വകാര്യ ജീവിതങ്ങളില്‍ പരമാര്‍ത്ഥതയില്‍ നടക്കുന്നവരെയാണ് . അവര്‍ പൂര്‍ണ്ണരായിരിക്കുകയില്ല. , എന്നാല്‍ അവര്‍ പരമാര്‍ത്ഥികളാണ്. അവര്‍ കാപട്യക്കാരല്ല സഭയില്‍ മറ്റെന്തിനെക്കാളും അധികം ഭയപ്പെടേണ്ട ഒരു കാര്യമുണ്ടെങ്കില്‍ അത് നമ്മുടെ ആത്മീയതയെക്കുറിച്ച് സത്യമല്ലാത്ത ഒരു മതിപ്പ് മറ്റുള്ളവര്‍ക്ക് നല്‍കുന്നതാണ്. നിങ്ങള്‍ ഒട്ടും തന്നെ പ്രാര്‍ത്ഥിക്കാതിരിക്കെ നിങ്ങള്‍ വളരെ അധികം പ്രാര്‍ത്ഥിക്കുന്ന ഒരാളാണെന്ന മതിപ്പ് മറ്റുള്ളവര്‍ക്ക് നല്‍കാറുണ്ടോ? അധികം ഉപവസിക്കാതിരിക്കെ നിങ്ങള്‍ വളരെ അധികം ഉപവസിക്കുന്നു എന്ന മതിപ്പ് നിങ്ങള്‍ അവര്‍ക്ക് നല്‍കുന്നുണ്ടോ?. നിങ്ങള്‍ ഒരു പൂര്‍ണ്ണ ഹൃദയനല്ലാതിരിക്കെ നിങ്ങള്‍ അങ്ങനെയാണെന്ന് മറ്റുള്ളവര്‍ കണക്കാക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ?.അങ്ങനെയാണെങ്കില്‍ നിങ്ങള്‍ വീണുപോകുവാനുള്ള സാധ്യതയുണ്ട്. നിങ്ങള്‍ അപൂര്‍ണ്ണനായതുകൊണ്ടല്ല , എന്നാല്‍ നിങ്ങള്‍ പരമാര്‍ത്ഥതയില്ലാത്തവനായതുകൊണ്ടാണ്. നമ്മുടെ അന്തരംഗത്തിലെ സത്യമാണ് ദൈവം ഇച്ഛിക്കുന്നത്. സീയോനിലുള്ള കാപട്യക്കാര്‍ വിറയ്ക്കുന്നു, കാരണം അവര്‍ തുറന്ന് കാട്ടപ്പെടുമോ എന്നവര്‍ ഭയപ്പെടുന്നു.

ദഹിപ്പിക്കുന്ന അഗ്‌നിയോടൊപ്പം പാര്‍ക്കുന്നതിനുള്ള രണ്ടാമത്തെ യോഗ്യത ‘പീഢനത്താലുള്ള ലാഭം വെറുക്കുന്നതാണ്'(യെ.ശ 33:15) മറ്റുള്ള വാക്കുകളില്‍ പറഞ്ഞാല്‍ പണമിടപാടുകളില്‍ വിശ്വസ്ഥരായിരിക്കുക എന്നാണ് .ദൈവത്തിനുപകരമുള്ള യജമാനന്‍ സാത്താനാണെന്ന് നമ്മള്‍ ചിന്തിച്ചിട്ടുണ്ടാകാം. ദൈവത്തിനു പകരമുള്ള യജമാനന്‍ മാമോന്‍ ( പണവും മറ്റ് ഭൗതീക സമ്പത്തും) ആണെന്ന് ലൂക്കോ16:13 യേശു തന്നെ പറഞ്ഞു. ദൈവത്തേയും സാത്തനേയും ഒരേ സമയം സ്‌നേഹിക്കുവാന്‍ കഴിയുമെന്ന് ഒരു വിശ്വാസിയും ചിന്തിക്കുകയില്ല. എന്നാല്‍ ദൈവത്തേയും പണത്തേയും ഒരേ സമയം സ്‌നേഹിക്കുവാന്‍ കഴിയും എന്ന ചിന്തിക്കുന്ന വിശ്വാസികളുടെ ഒരു വലിയ കൂട്ടം തന്നെയുണ്ട്. ഒരു വിശ്വാസിയും ഒരിക്കലും സാത്താനെ കവിണ്ണ് വീണ് നമസ്‌ക്കരിക്കുകയില്ല എന്നാല്‍ മാമോനെ ആരാധിച്ചിട്ട് അവര്‍ക്ക് ദൈവത്തെയും കൂടി ആരാധിക്കുവാന്‍ കഴിയും എന്ന് ചിന്തിക്കുന്ന ലക്ഷകണക്കിന് വിശ്വാസികള്‍ ഇന്നുണ്ട്. എന്നാല്‍ പണത്തിന്റെ കാര്യത്തില്‍ അവര്‍ വിശ്വസ്തരല്ലെങ്കില്‍ അവര്‍ക്ക് ദൈവത്തെ ആരാധിക്കുവാന്‍ കഴിയുകയില്ല മാമോന്‍ ഒരു വ്യക്തിയെ ജീവനുള്ള സത്യ ദൈവത്തില്‍ നിന്ന് അകറ്റികളയും എന്നവര്‍ മനസിലാക്കുന്നില്ല.

ദഹിപ്പിക്കുന്ന അഗ്‌നിയോടൊപ്പം ജീവിക്കുന്നതിന് വേണ്ട മൂന്നാമത്തെ യോഗ്യത രക്തപാതകത്തെ പറ്റി കേള്‍ക്കാതെ ചെവിപൊത്തികളയുക എന്നതാണ്. (യെശ 33:15 ) ഇത് ഏഷണി പറയുന്നത് ഒഴിവാക്കുന്നതിനേക്കാള്‍ കൂടുതലായ ഒരു കാര്യമാണ്. ഇത് പരാമര്‍ശിക്കുന്നത് മറ്റൊരാള്‍ ഏഷണി പറയുന്നത് കേള്‍ക്കാന്‍ പോലും ആഗ്രഹമില്ലാതിരിക്കുന്നതിനെയാണ്. ദൈവഭയമുള്ള ഒരാള്‍ സഹോദരന്മാരെ കുറ്റം ചുമത്തുന്ന പ്രധാന അപവാദിയുടെ നേരെ മാത്രമല്ല ( വെളി 12:10) അവന്റെ ഏജന്റുമാര്‍ക്കും കൂടെ തന്റെ കാതുകളെ അടച്ചുകളയും!!.

ദഹിപ്പിക്കുന്ന അഗ്‌നിയോടുകൂടെ പാര്‍ക്കുന്നതിനുള്ള നാലാമത്തെ യോഗ്യത ഇവിടെ പറഞ്ഞിരിക്കുന്നത് , ദോഷത്തെകാണാതെ നമ്മുടെ കണ്ണുകളെ അടച്ചുകളയുക എന്നതാണ്.ഈ രണ്ട് ശാരീരിക ഇന്ദ്രിയങ്ങള്‍ കേള്‍ക്കുന്നതും, കാണുന്നതും ആണ് നന്മയും തിന്മയും നമ്മുടെ മനസ്സിലേക്ക് പ്രവേശിക്കുന്നതിനുള്ള രണ്ട് കൈവഴികള്‍ നാം എന്തിനെയാണ് അകത്ത് പ്രവേശിക്കുവാന്‍ അനുവദിക്കുന്നതെന്ന് നാം തീരുമാനിക്കണം. ദഹിപ്പിക്കുന്ന അഗ്‌നിയോടുകൂടെ പാര്‍ക്കുന്നവര്‍ തന്റെ ആത്മാവിനെ മലിനമാക്കുന്ന ഒന്നിനേയും നോക്കുകയില്ല.

What’s New?