ദൈവവചനത്തില്‍ മായം ചേര്‍ക്കരുത് – WFTW 30 ആഗസ്റ്റ് 2015

സാക് പുന്നന്‍

   Read PDF version

2 കൊരിന്ത്യര്‍ 4:2ല്‍ പൗലൊസ് ഇപ്രകാരം പറയുന്നതായി നാം വായിക്കുന്നു. ”ഞങ്ങള്‍ ലജ്ജാകരമായ രഹസ്യങ്ങള്‍ ത്യജിച്ച് ഉപായം പ്രയോഗിക്കാതെയും ദൈവവചനത്തില്‍ മായം ചേര്‍ക്കാതെയും സത്യം വെളിപ്പെടുത്തിയിരിക്കുന്നു.” നമ്മുടെ ജീവിതങ്ങളില്‍ അവിശ്വസ്തയോ, ഉപായമോ ആയ ഏതെങ്കിലും ഉണ്ടെങ്കില്‍, നമുക്കൊരിക്കലും ദൈവത്തിന്റെ സ്വസ്ഥതയിലേക്കു വരുവാന്‍ കഴിയുകയില്ല. കഴിഞ്ഞ നാളുകളില്‍ ഞങ്ങളോടു ചേര്‍ന്ന, വളരെ വരപ്രാപ്തരായവരും ബുദ്ധിശാലികളുമായ ഒന്നു രണ്ടു സഹോദരന്മാര്‍ ഉണ്ടായിരുന്നു (അവര്‍ ഇപ്പോള്‍ നമ്മില്‍ നിന്ന് വിട്ടുപോയിരിക്കുന്നു). എന്നാല്‍ അവര്‍ സൂത്രശാലികളുമായിരുന്നു. വരപ്രാപ്തരും ബുദ്ധിശാലികളുമായവര്‍ നേര്‍വഴിക്കു പോകുന്നവരും, വിശ്വസ്തരും വനീതരുമാണെങ്കില്‍ മാത്രമേ ദൈവത്തിന് അവരെ ഉപയോഗിക്കുവാന്‍ കഴിയുകയുള്ളു. ”ദൈവം ജ്ഞാനികളെ അവരുടെ കൗശലത്തില്‍ പിടിക്കുന്നു” (1 കൊരി. 3:19). അതാണ് അവിടുന്ന് ആ സഹോദരന്മാരോടു ചെയ്തത്. ഒടുവില്‍ ഹാമാനെപ്പോലെ, മറ്റുള്ളവര്‍ക്കുവേണ്ടി അവരൊരുക്കിയ കഴുമരത്തില്‍ അവര്‍ തന്നെ തൂക്കപ്പെട്ടു. സൂത്രശാലികളായ സഹോദരീ സഹോദരന്മാര്‍ സഭയില്‍ ദീര്‍ഘകാലം അതിജീവിച്ചു എന്നു വരാം. കാരണം ദൈവം ദീര്‍ഘക്ഷമയും കരുണയുമുള്ളവനാകയാല്‍ അവര്‍ക്കു വ്യത്യാസപ്പെടുവാന്‍ ധാരാളം സമയം നല്‍കുന്നു. എന്നാല്‍ അവര്‍ തങ്ങളെത്തന്നെ നിര്‍മ്മലീകരിക്കുന്നില്ലെങ്കില്‍, ഒരു ആത്മീയ സഭയില്‍ അവര്‍ അവശേഷിക്കുകയില്ല. ”പാപികള്‍ നീതിമാന്മാരുടെ സഭയില്‍ എന്നേക്കും നിവര്‍ന്നു നില്‍ക്കുകയില്ല” (സങ്കീ. 1:5).

നിങ്ങള്‍ക്കു ക്രിസ്തുവിന്റെ സഭയില്‍ പ്രയോജനമുള്ള ഒരംഗമായിരിക്കണമെങ്കില്‍, ഇവിടെ തുടങ്ങുക: എല്ലാ കൗശലങ്ങളും അവിശ്വസ്തയും പരിത്യജിക്കുക, ലജ്ജാകരമായ രഹസ്യങ്ങളെ പരിത്യജിക്കുക, എന്നിട്ടു നിങ്ങളുടെ സൗകര്യപ്രകാരം വചനത്തില്‍ മായം ചേര്‍ക്കുന്നതും പരിത്യജിക്കുക.

ആളുകള്‍ക്കു ദൈവവചനത്തില്‍ മായം ചേര്‍ക്കാന്‍ കഴിയുന്ന രണ്ടു രീതികള്‍ ഉണ്ട്.

ഒന്ന് തങ്ങളുടെ തന്നെ ജീവിതത്തിന്റെ കാര്യത്തില്‍ വരുമ്പോള്‍ അല്ലെങ്കില്‍ ഒരടുത്ത സുഹൃത്തിനോടോ, ആത്മാര്‍ത്ഥമായി അവരെ താങ്ങുന്ന ഒരാളിനോടോ ഇടപാടു നടക്കേണ്ടി വരുമ്പോള്‍, ദൈവവചനത്തെ വിട്ടൂവീഴ്ച ചെയ്യുന്നതു വഴി, ദൈവ ഇഷ്ടത്തിനു എതിരായ ഒരു പ്രവൃത്തി ചെയ്യാന്‍ പത്രൊസ് നിര്‍ദ്ദേശിച്ചാല്‍, പത്രൊസിനെപ്പോലെ അവിടുത്തോട് അത്രയ്ക്ക് അടുപ്പമുള്ള ഒരാളായാല്‍ പോലും ”സാത്താനെ എന്നെ വിട്ടു പോകു” എന്നു പറഞ്ഞു യേശു ശാസിക്കുമായിരുന്നു. നമ്മുടെ ഭാര്യമാരുടെ പരാജയങ്ങളെ മറയ്ക്കുവാനോ, ധനവാനായ ഒരു വ്യക്തിയെയോ ഉറ്റ സുഹൃത്തിനെയോ പ്രസാദിപ്പിക്കുവാനോ ദൈവവചനത്തിന്റെ നിലവാരത്തില്‍ കൂട്ടു ചേര്‍ക്കരുത്. നമുക്കു ദൈവവചനത്തേക്കാള്‍ അടുപ്പമുള്ള ഒരു സ്‌നേഹിതരും ഒരിക്കലുമുണ്ടാകാരുത് കാരണം അങ്ങനെയുള്ള സുഹൃദ് ബന്ധത്തിന് ഒരിക്കലും ഒരു ആത്മീയ കൂട്ടായ്മ ആകുവാന്‍ കഴിയുകയില്ല.

ആളുകള്‍ക്കു ദൈവവചനത്തില്‍ മായം ചേര്‍ക്കാന്‍ കഴിയുന്ന രണ്ടാമത്തെ മാര്‍ഗ്ഗം, തങ്ങള്‍ നേരത്തെ ഗ്രഹിച്ചിട്ടുള്ള ദൈവശാസ്ത്രത്തിനോടോ ആശയങ്ങളോടോ യോജിക്കത്തക്ക വിധത്തില്‍ ഒരു വാക്യത്തില്‍ വ്യാഖ്യാനത്തെ വളച്ചൊടിക്കുന്നതിലൂടെയാണ്. ഒരു ഉദാഹരണം മാത്രം നോക്കാം: പരിശുദ്ധാത്മാവിലുള്ള സ്‌നാനം. പുതിയ നിയമത്തിലെ ആദ്യത്തെ 5 അദ്ധ്യായങ്ങളിലും ഈ സത്യത്തിന് വളരെ, സ്പഷ്ടമായും വ്യക്തമായും ഊന്നല്‍ കൊടുത്തിരിക്കുന്നു (മത്താ. 3:11, മര്‍ക്കൊ. 1:8, ലൂക്കൊ. 3:16, യോഹ. 1:33, അപ്പൊ. പ്ര. 1:5 ഇവ കാണുക). എന്നിട്ടും ബ്രദറണ്‍, ബാപ്റ്റിസ്റ്റ് കൂട്ടങ്ങളിലുള്ള വിശ്വാസികള്‍ക്ക്, യേശുക്രിസ്തുവിന് ഇന്നും അവരെ പരിശുദ്ധാത്മാവില്‍ സ്‌നാനം കഴിപ്പിക്കാന്‍ കഴിയും എന്നു വിശ്വസിക്കാന്‍ മിക്കവാറും കഴിയുകയില്ല എന്തുകൊണ്ടെന്നാല്‍ ”അവര്‍ രക്ഷിക്കപ്പെട്ട ഉടനെ അവര്‍ക്കെല്ലാം ലഭിച്ചു കഴിഞ്ഞു” എന്നു വിശ്വസിക്കുന്നതിനായി കുട്ടിക്കാലം മുതല്‍ അവര്‍ മസ്തിഷ്‌ക്ക പ്രക്ഷാളനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. അവര്‍ സത്യസന്ധരാണെങ്കില്‍, പരിശുദ്ധാത്മാവിനാല്‍ നിറയപ്പെട്ടവരുടെ ഉള്ളില്‍ നിന്നൊഴുകും എന്നു യേശു പറഞ്ഞ ആ ജീവിജലത്തിന്റെ നദി തങ്ങളുടെ ജീവിതത്തില്‍ നിന്നൊഴുകുന്നില്ല എന്ന് അവര്‍ക്കു സമ്മതിക്കേണ്ടി വരും. എന്നാല്‍ അസുഖകരമായ ഈ യാഥാര്‍ത്ഥ്യത്തെ അവര്‍ അഭിമുഖീകരിക്കുകയില്ല. ദൈവവചനത്തില്‍ പരിശുദ്ധാത്മാവില്‍ സ്‌നാനപ്പെടുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വായിക്കുമ്പോള്‍ അതിനെ അവരുടെ സഭാവിഭാഗത്തിന്റെ ദൈവശാസ്ത്രത്തിന്റെ ആകൃതിക്കു ചേരുന്ന വിധത്തില്‍ രൂപപ്പെടുത്തും. ഇതാണ് ബുദ്ധിപരമായ അവിശ്വസ്തതയും ദൈവവചനത്തില്‍ മായം ചേര്‍ക്കുന്നതും.

ഒരു പ്രയാസമുള്ള വചനത്തിലേക്കു വരുമ്പോള്‍ സത്യസന്ധമായ ഒരു വിശ്വാസി എങ്ങനെയായാലും ഇപ്രകാരം പറയും. അയാള്‍ എപ്പോഴും വിശ്വസിച്ചിട്ടുള്ള ഉപദേശത്തിനോട് ഇതു യോജിക്കുന്നതായി തോന്നുന്നില്ല. ഒരുപക്ഷേ തനിക്ക് ഇതിന്മേല്‍ ദൈവത്തില്‍ നിന്നു കൂടുതല്‍ വെളിച്ചം കിട്ടേണ്ടിയിരിക്കുന്നു. അങ്ങനെയുള്ള സത്യസന്ധരായ വിശ്വാസികളുടെ കാര്യത്തില്‍ വലിയ പ്രതീക്ഷ ഉണ്ട്.

സത്യസന്ധതയും താഴ്മയും ഇരട്ടകളെപ്പോലെയാണ്. അവ ഒരു വ്യക്തിയില്‍ എപ്പോഴും ഒരുമിച്ചു ചേര്‍ന്നു പോകും. അവ ഒരു നാണയത്തിന്റെ രണ്ടു വശങ്ങള്‍ പോലെയാണ്. ഒരു വശമില്ലാതെ മറ്റെ വശം നിങ്ങള്‍ക്കുണ്ടാകുവാന്‍ കഴിയുകയില്ല. നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ വിനീതനാണെങ്കില്‍, നിങ്ങള്‍ സത്യസന്ധനുമായിരിക്കും. നിങ്ങളുടെ കൗശലത്തെ സമ്മതിച്ചു ഏറ്റു പറയുക എന്നത് നിങ്ങളെ തന്നെ വിനയപ്പെടുത്തുക എന്നതാണ്. നിങ്ങള്‍ നിങ്ങളുടെ സത്യസന്ധതയില്ലായ്മയെ വിട്ടു കളയുമ്പോള്‍ വാസ്തവത്തില്‍ നിങ്ങളുടെ നിഗളത്തിന്റെ ഒരു ഭാഗത്തെയാണ് നിങ്ങള്‍ വിട്ടു കളയുന്നത്.