യഥാര്‍ത്ഥ സത്യം


അധ്യായം 1: തിന്മയുടെ യഥാര്‍ത്ഥ സത്യം

മനുഷ്യന്‍ മനസ്സിലാക്കുവാന്‍ കഠിനപരിശ്രമം നടത്തിയിട്ടുള്ള ഏറ്റവും വലിയ ഒരു രഹസ്യമുണ്ട്. അതാണ് തിന്മയുടെ രഹസ്യം. സര്‍വജ്ഞനും സ്നേഹവാനുമായ ദൈവം സൃഷ്ടിച്ച ഈ ലോകത്തില്‍ തിന്മ ഉദ്ഭവിക്കുവാനിടയായത് എങ്ങനെ ?

ലോകത്തില്‍ എല്ലാ ഭാഗത്തും ഇത്രയധികം രോഗവും ദാരിദ്ര്യവും ദുഃഖവും യാതനയും നിലവിലിരിക്കുന്നത് എന്തുകൊണ്ട് ? ഈ കാര്യത്തില്‍ നമ്മെ സഹായിക്കുവാന്‍ ദൈവത്തിന് താല്‍പര്യമില്ലേ ? ഉത്തരം കണ്ടെത്തേണ്ട ചോദ്യങ്ങളാണ് ഇവയെല്ലാം. ബൈബിള്‍ ഇവയ്കുള്ള ഉത്തരം നമുക്ക് നല്‍കുന്നുണ്ട്.

മുന്നോട്ട് കടക്കുന്നതിനുമുന്പ് ദൈവത്തെ സംബന്ധിച്ച ചില വസ്തുതകള്‍ നാം വ്യക്തമായി ധരിക്കേണ്ടതു‍ ആവശ്യമത്രെ.

നിത്യത മുതല്‍ത്തന്നെ ദൈവം ഉണ്ടായിരുന്നു. കാലമെന്ന പേരില്‍ നാം അറിയുന്ന പരിധിക്കപ്പുറം ജീവിക്കുന്നവനാണ് ദൈവം. തന്മുലം അവിടുത്തെക്കു‍ ആരംഭവും അവസാനവും ഇല്ല. ഈ വസ്തുത മനസ്സിലാക്കുക നമുക്കു‍ പ്രയാസമായിരിക്കാം. മഹാസമുദ്രം മുഴുവന്‍ ഒരു പാത്രത്തില്‍ കൊള്ളിക്കുവാന്‍ കഴിയാത്തതുപോലെ ദൈവജ്ഞാനത്തെ ഉള്‍ക്കൊള്ളുവാന്‍ നമ്മുടെ മനസ്സുകള്‍ക്കു കഴിവില്ലാത്തതിനാല്‍ മാത്രമാണിത്.

“ആദിയില്‍ ദൈവം” എന്ന വാക്കുകളോടെയാണ് ബൈബിള്‍ ആരംഭിക്കുന്നത്.(ഉല്പത്തി അധ്യായം 1, വാക്യം 1)

ദൈവം നിത്യകാലം മുതല്‍ക്കേ ഉണ്ടായിരുന്നുവെന്ന സത്യത്തെ വിശദീകരിക്കുവാന്‍പോലും ബൈബിള്‍ ശ്രമിക്കുന്നില്ല. ഒരു വസ്തുതയെന്ന നിലയില്‍ അതു പ്രസ്താവിക്കുക മാത്രമേ ബൈബിള്‍ ചെയ്യുന്നുള്ളു.

മനുഷ്യരായ നാമുമായി വ്യക്തിപരമായ ബന്ധം പുലര്‍ത്തുവാന്‍ ആഗ്രഹിക്കുന്ന ഒരുവനായിട്ടാണ് ബൈബിള്‍ ദൈവത്തെ വെളിപ്പെടുത്തുന്നത്. ഏന്നാല്‍ വ്യക്തികളെക്കുറിച്ചുള്ള നമ്മുതെ ചിന്താഗതിയനുസരിച്ചുള്ള ഒരു വ്യക്തിയല്ല ദൈവം. ദൈവം ആത്മാവാകുന്നു. അവിടുന്ന് എല്ലാവിധത്തിലും അന്തമററവനും സ്വഭാവത്തില്‍ ഒരിക്കലും മാററമില്ലാത്തവനുമാണ്. അവിടുന്നു‍ സര്‍വ്വശക്തനും സര്‍വജ്ഞനും അനന്തജ്ഞാനവും അനന്തസ്നേഹവും അപ്രമേയമായ വിശുദ്ധിയും നിറഞ്ഞവനുമത്രേ.

ദൈവത്തിന്റെ അന്തമറ്റ സ്നേഹം തികച്ചും നിസ്വാര്‍ത്ഥമാണ്. അതിനാല്‍ ആദി മുതല്‍ തന്നെ തന്റെ ആനന്തവും സന്തോഷവും മറ്റുള്ളവരുമായി പങ്കുവക്കുവാന്‍ അവിടുന്ന് ആഗ്രഹിക്കുന്നു.

അതുനിമിഷം അവിടുന്ന് ജീവനുള്ള വ്യക്തികളെ സൃഷ്ടിച്ചു. ആദ്യമായിത്തന്നെ അവിടുന്ന് ലക്ഷോപലക്ഷം ദൈവദൂതന്‍മാരെ സൃഷ്ടിച്ചു. അവരുമായി തന്റെ മഹത്വവും സന്തോഷവും പങ്കുവെക്കുവാനാണ് അപ്രകാരം ചെയ്തത്. മനുഷ്യസൃഷ്ടിക്ക് എത്രയോ മുന്പായിരുന്നു ഇവരുടെ സൃഷ്ടി.

ദൈവദൂതന്‍മാരുടെ മധ്യേ അവര്‍ക്കു നായകനായിരിക്കുവാനുള്ള ഒരു ദൂതനെയും ദൈവം സൃഷ്ടിച്ചു. ലൂസിഫര്‍ എന്നായിരുന്നു അവന്റെ പേരു‍. ആ പേര് ഇപ്പോള്‍ ഒര് ചീത്തപ്പേരായി ഗണിക്കപ്പെടുന്നുവെന്കിലും എല്ലാ ദൈവദൂതന്‍മാരിലും ഏറ്റവും തേജസ്വിയും ജ്ഞാനസംപൂര്‍ണ്ണനും സൗന്ദര്യശാലിയുമായ ഒരുവനായിരുന്നു ലൂസിഫര്‍. അവന്‍ എല്ലാദൈവദൂതന്മാര്‍ക്കും തലവനായിത്തീര്‍ന്നു.

ലൂസിഫറിനെപറ്റി ദൈവം ഒരിടത്ത് ഇപ്രകാരം പറഞ്ഞിട്ടുണ്ടു:

“നീ ജ്ഞാനസംപൂര്‍ണ്ണനും സൗന്ദര്യസംപൂര്‍ണ്ണനും തന്നെ …..അഭിഷിക്തനായ മുഖ്യദൂതനായി ഞാന്‍ നിന്നെ നിയമിച്ചു. …നിന്നെ സൃഷ്ടിച്ച നാള്‍ മുതല്‍ നിങ്കല്‍ നീതികേടു കണ്ടതുവരെ നീ നടപ്പില്‍ നിഷ്കളങ്കനായിരുന്നു.” (യെഹസ്കേല്‍ അഥ്യായം 28, വാക്യം 12-15)

ദൈവം സൃഷ്ടിച്ച നക്ഷത്രങ്ങളിലും വൃക്ഷങ്ങളിലും നിന്നു വ്യത്യസ്തമായി ലൂസിഫറിനും മറ്റു ദൈവദൂതന്‍മാര്‍ക്കും സ്വതന്ത്രമായ ഒരു ഇച്ഛാശക്തിയുണ്ടായിരുന്നു. തങ്ങള്‍ ദൈവത്തെ അനുസരിക്കണമോ അനുസരിക്കാതിരിക്കണമോ എന്നു സ്വയം തീരുമാനിക്കുവാന്‍ ഇതുമൂലം അവര്‍ക്കു കഴിയുമായിരുന്നൂ.

ഒരുവന്‍ ഒരു ധാര്‍മ്മികവ്യക്തിയാകുവനാവശ്യമായ ഒന്നാമത്തെ മുഖ്യഘടകമാണു‍ സ്വതന്ത്രമായ ഇച്ഛാശക്തി. നക്ഷത്രങ്ങള്‍ക്കും വൃക്ഷങ്ങള്‍ക്കും സ്വയം തിരഞ്ഞെടുക്കുവാന്‍ കഴിവില്ലാത്തതിനാല്‍ അവയ്‍ക്ക് നന്മയോ തിന്മയോ പ്രവര്‍ത്തിപ്പാന്‍ കഴിവില്ല. തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യമില്ലാതെ സൃഷ്ടിക്കപ്പെട്ടവയാകയാല്‍ അവ ദൈവികനിയമങ്ങളെ ചോദ്യം ചെയ്യാതെ അനുസരിക്കുന്നു. അതിനാല്‍ ദൈവമക്കളായിത്തീരുവാനും അവയ്‍ക്കു സാധ്യമല്ല. ഒരു ശാസ്ത്രജ്ഞന്‍ നിര്‍മ്മിക്കുന്ന ഒരു യന്ത്രമനുഷ്യന്‍ എല്ലാ കല്പനകളും അനുസരിക്കുമെങ്കിലും അയാളുടെ പുത്രന്‍ ചെയ്യാറുള്ളതുപോലെ ഒരിക്കലും പരാതിപ്പെടുകയില്ല. ആ യന്ത്രമനുഷ്യന് ഒരിക്കലും അയാളുടെ പുത്രനായിത്തീരുവാനും സാധ്യമല്ല.

ധാര്‍മ്മികവ്യക്തിയായിത്തീരുവനവശ്യമായ രണ്ടാമത്തെ ആവശ്യഘടകം മനസ്സാക്ഷിയാണു‍.പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും സ്വന്തതെരഞ്ഞെടുപ്പനുസരിച്ച് കാര്യങ്ങള്‍ ചെയ്യുവാന്‍ കഴിവുണ്ട്. എങ്കിലും അവയ്‍ക്കു‍ ഒരു മനസ്സാക്ഷിയില്ലാത്തതിനാല്‍ അവ ധാര്‍മ്മികവ്യക്തികളല്ല. അതിനാല്‍ അവയ്‍ക്ക് വിശുദ്‍ധരോ പാപികളോ ആകുവാനും സാധ്യമല്ല. തന്മൂലം അവയ്‍ക്കു ദൈവമക്കളാകുവാനും സാധ്യമല്ല. എന്തെന്നാല്‍ ദൈവം ഒരു ധാര്‍മ്മികവ്യക്തിയാനല്ലോ.

വാസ്തവമാലോചിച്ചാല്‍ പക്ഷിമൃഗാദികള്‍ക്കു‍ മനുഷ്യരായ നമ്മുടെ മക്കളായിത്തീരുവാനും സാധ്യമല്ലല്ലോ.

നിങ്ങള്‍ നല്‍കുന്ന ഏത് കല്പനയും അനുസരിക്കുമാറു‍ ഒരു നായയെ പരിശീലിപ്പിക്കുവാന്‍ കഴിയും; എങ്കിലും ആ നായയ്‍ക്ക് ഒരിക്കലും നിങ്ങളുടെ മകനായിത്തീരുവാന്‍ സാധ്യമല്ല; എന്തെന്നാല്‍ നിങ്ങളുടെ അതേ സ്വഭാവം ഉള്ള ഒരുവനായിരിക്കണമല്ലോ നിങ്ങളുടെ മകന്‍. നിങ്ങളുടെ പട്ടിക്കു‍ ഒരിക്കലും ആ സ്വഭാവം ഉണ്ടാവുകയില്ല.

എന്നാല്‍ ദൈവം മനുഷ്യനെ സ്വന്തസാദൃശ്യത്തില്‍ സൃഷ്ടിച്ചു. ഇത് അവിടുത്തെ മക്കളാകുവാനുള്ള സാധ്യത നമുക്ക് നല്‍കുന്നു.

നാം ധാര്‍മ്മികവ്യക്തികളാണെന്നു‍ നമ്മെ ഓര്‍മ്മിപ്പിക്കുകയും നാം ദൈവികനിയമങ്ങളെ ലംഘിക്കുന്പോള്‍ നമുക്കു കുറ്റബോധമുളവാക്കുകയും ചെയ്യുമാറ് നമ്മില്‍ പ്രവര്‍ത്തിക്കുന്ന ദിവ്യശബ്ദമാണു‍ മനസ്സാക്ഷി.

സ്വതന്ത്രമായ ഇച്ഛാശക്തിയും മനസ്സാക്ഷിയും – രണ്ടും ഉള്ളവരായിട്ടാണു‍ ദൈവദൂദന്മാര്‍ സൃഷ്ടിക്കപ്പെട്ടതു‍. അങ്ങനെ ധാര്‍മ്മികജീവികളായിരിക്കുമാറു‍ ആ കാലത്തു‍ ദൈവികസൃഷ്ടികളില്‍വച്ചു‍ നിസ്തുല്യരായിരുന്നു അവര്‍. എങ്കിലും അവരുടെ നായകനായിരുന്ന ലൂസിഫറിനു‍ വേഗം തന്നെ നല്ലതല്ലാത്ത ചിന്തകളും ആഗ്രഹങ്ങളും ഉണ്ടായി.

ഈ പ്രപഞ്ചത്തില്‍ ആദ്യമായി തിന്മ ഉദ്‍ഭവിച്ചതു‍ ഇവിടെയായിരുന്നു. ലൂസിഫറിന്റെ ചിന്തകള്‍ നന്മയില്‍നിന്നകന്നവയായിരുന്നുവെന്നു മാത്രമല്ല, അവ നിഗളപൂര്‍വവും മാത്സര്യം കലര്‍ന്നതൂം അസംതൃപ്തിയോടുകൂടിയതുമ് ആയിരുന്നു.

അന്നുവരെയും പ്രപഞ്ചം തികച്ചും വിശുദ്ധമായിരുന്നു. എന്നാലിപ്പോള്‍ സൃഷ്ടിക്കപ്പെട്ടതും സ്വതന്ത്രേച്ഛയുള്ളതുമായ ഒരു ജീവിയുടെ ഹൃദയത്തില്‍ തിന്മ അഥവാ ദുഷ്ടത അതിന്റെ മലിനശിരസ്സുയര‍്ത്തുകയാണു‍ ചെയ്‍തതു‍.

തിന്മ ആദ്യം ഉദ്ഭവിച്ചതു‍ ഹൃദയത്തിലായിരുന്നുവെന്നോര്‍ക്കുക. ആരംഭഘട്ടത്തില്‍ ബാഹ്യമായ ഒരു പ്രവൃത്തിയും ഉണ്ടായില്ല. ഇന്നും തിന്മ ആരംഭിക്കുന്നതു‍ ഹൃദയത്തില്‍ തന്നെ.

ലോകത്തില്‍ തിന്മ കടക്കുവാനിടയാക്കിയ ആദ്യപാപം നിഗളമായിരുന്നു എന്നതും ഓര്‍ക്കുക. അപ്പോല്‍ ദൈവം ലൂസിഫറിനെ തന്റെ അടുത്ത സാന്നിധ്യത്തില്‍നിന്നും പുറത്താക്കിക്കളഞ്ഞു. ആ നിമിഷംമുതല്‍ ലൂസിഫര്‍ സാത്താനെന്ന പേരില്‍ വിളിക്കപെട്ടു.

സാത്താന്റെ പതനത്തെപറ്റി ബൈബിള്‍ ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു.

“പ്രഭാതപുത്രനായ ലൂസിഫറെ, നീ എങ്ങനെ ആകാശത്തുനിന്നു വീണു? നീ ബലശാലിയായിരുന്നിട്ടും വെട്ടേറ്റു നിലത്തുവീണതെങ്ങനെ? ‘ഞാന്‍ സ്വര്‍ഗ്ഗത്തിലേക്കു കയറിചെന്നു‍ ദൂതന്മാരുടെമേല്‍ വാഴും; അത്യുന്നതസിംഹാസനത്തില്‍ ഞാന്‍ ഇരുന്നരുളും; ഉന്നതസ്വര്‍ഗ്ഗത്തിലേക്കു ഞാന്‍ കയറുകയും സര്‍വോന്നതനു തുല്യനാവുകയും ചെയ്യും’ എന്നാണല്ലോ നീ നിന്നോടുതന്നെ പറഞ്ഞതു‍. എന്നാല്‍ ഏറ്റവും അടിത്തട്ടിലുള്ള നരകഗര്‍ത്തത്തിലേക്കു നിന്നെ തള്ളിക്കളയും” (യെശയ്യാവു‍ അധ്യായം 14, വാക്യം 12-15. ലിവിംഗ് ബൈബിള്‍)

എങ്കിലും ലൂസിഫര്‍ ഭ്രഷ്ടനാക്കപ്പെട്ട സമയത്തിനുള്ളില്‍ മറ്റു ദൈവദൂതന്മാരില്‍ ഗണ്യമായ ഒരു സംഘത്തെക്കൂടെ തന്റെ മത്സരത്തില്‍ പങ്കാളികളാക്കുവാന്‍ അവനു കഴിഞ്ഞു. ഒരു വലിയ സംഘം ദൈവദൂതന്മാര്‍- സ്വര്‍ഗ്ഗത്തിലുണ്ടായിരുന്നതില്‍ മൂന്നിലൊരു പങ്കു ദൂതന്മാര്‍ തന്നെ- അവനോടു ചേര്‍ന്നു. (വെളിപ്പാടു‍ അദ്യായം 12, വാക്യം 4-ല്‍ നാം ഇതിനെപറ്റി വായിക്കുന്നു). തന്മൂലം അവരെയും ലൂസിഫറിനെയും ദൈവം പുറത്താക്കിക്കളഞ്ഞു. പതനം സംഭവിച്ച ഈ ദൂതന്മാരാണു‍ ഇന്നു‍ മനുഷ്യരെ പീഡിപ്പിക്കുന്ന അശുദ്ധാത്മാക്കള്‍ അഥവാ ദുര്‍ഭൂതങ്ങള്‍.

ഒരു പക്ഷേ നിങ്ങള്‍ തന്നെയും അശുദ്ധാത്മാക്കളാലോ, നിങ്ങളുടെമേല്‍ ആഭിചാരപ്രയോഗം നടത്തിയിട്ടുള്ള മന്ത്രവാദികളാലോ പീഡിപ്പിക്കപ്പെട്ടിരിക്കാം. അങ്ങനെയെങ്കില്‍ ബൈബിളിനു‍ നിങ്ങള്‍ക്കു നല്‍കുവാന്‍ ഒരു സുവാര്‍ത്തയുണ്ടു‍. അവയുടെ പീഡനത്തില്‍നിന്നു ശാശ്വതമായും പൂര്‍ണ്ണമായുമുള്ള ഒരു വിടുതല്‍ പ്രാപിപ്പാന്‍ നിങ്ങള്‍ക്കു കഴിയും.

ഈ പുസ്തകം നിങ്ങള്‍ ശ്രദ്ധാപൂര്‍വം വായിക്കുക. നിങ്ങള്‍ അതു പൂര്‍ത്തിയാക്കുബോഴേക്കു‍ നിങ്ങള്‍ക്കുവേണ്ടി എന്തു വലിയ അദ്ഭുതകാര്യങ്ങളാണു‍ ദൈവത്തിനു ചെയ്വാന്‍ കഴിയുന്നതെന്നു നിങ്ങള്‍ മനസ്സിലാക്കും.

ഈ ഘട്ടത്തില്‍ ചിലര്‍ ചോദിക്കുന്ന ഒരു ചോദ്യം ഇതാണു‍: ” ലോകത്തിലുള്ള സകല തിന്മകള്‍ക്കും കാരണഭൂതന്‍ സാത്താനാണെങ്കില്‍ ദൈവം സാത്താനെയും മറ്റെല്ലാ ദുഷ്ടാത്മാക്കളെയും എന്തുകൊണ്ടു നശിപ്പിക്കുന്നില്ല?”.

തീര്‍ച്ചയായും താന്‍ ആഗ്രഹിക്കുന്നപക്ഷം ഒരു നിമിഷംകൊണ്ടു‍ ദൈവത്തിനു‍ അതു ചെയ്യുവാന്‍ കഴിയും. എന്നാല്‍ ദൈവം അപ്രകാരം ചെയ്യുന്നില്ല.

തന്റെ അനന്തജ്ഞാനത്തില്‍ സാത്താനെയും ഈ ദുരാത്മാക്കളെയും നിലനില്‍ക്കുവാന്‍ അനുവദിക്കുന്നതില്‍ ദൈവത്തിനു ഒരുദ്ദേശ്യമുണ്ടെന്നു‍ ഇതു തെളിയിക്കുന്നു. ആ ഉദ്ദേശ്യത്തിന്റെ ഒരു ഭാഗം ഇതാണു‍: മനുഷ്യര്‍ ഈ ഭൂമിയില്‍ തങ്ങളുടെ സുഖസൗകര്യങ്ങള്‍ അന്വേഷിക്കുന്നതിനുപകരം ദൈവത്തിങ്കലേക്കു തിരിയുവാനും നിത്യതയെപറ്റി ചിന്തിക്കുവാനും ഇടയാക്കുമാറു‍ ഈ ഭൂമിയിലെ ജീവിതത്തെ വിഷമകരവും അരക്ഷിതവും ആപല്‍ക്കരവുമാക്കുവാന്‍ സാത്താനെ ദൈവം ഉപയോഗിക്കുന്നു.

ഈ ഭൂമിയിലെ ജീവിതം രോഗവും ദുഃഖവും ദാരിദ്ര്യവും യാതനയുമൊന്നുമില്ലാതെ വളരെ സുഖകരമായിരുന്നെങ്കില്‍ ആരുംതന്നെ ദൈവത്തെപറ്റി ചിന്തിക്കുമായിരുന്നില്ല. അതുകൊണ്ടു‍ തന്നെപറ്റി ചിന്തിക്കുവാനും നമ്മുടെ ഞെരുക്കത്തില്‍ നാം തങ്കലേക്കു തിരിയുവാനുമായി ഭൗമികജീവിതത്തിലെ ദുഃഖങ്ങളെയും അരക്ഷിതാവസ്ഥകളെയും ദൈവം ഉപയോഗിക്കുന്നു.

നിങ്ങളുടെ ജീവിതത്തിലേക്കു സാത്താന്‍ കൊണ്ടുവരുന്ന പ്രശ്‍നങ്ങളെയും രോഗങ്ങളെയും കഷ്ടതകളെയും സ്‍നേഹവാനായ ദൈവം അനുവദിച്ചിട്ടുള്ളതു‍ നിങ്ങള്‍ തങ്കലേക്കു തിരിയുന്നതിനുവേണ്ടിയണു‍. ആ വിധത്തിലാലോചിച്ചാല്‍ ആ പ്രശ്‍നങ്ങളും യാതനകളും ദൈവസ്നേഹത്തിന്റെ ഒരു ലക്ഷണമാണു‍.

ഇതാണു‍ ബൈബിള്‍ നല്‍കുന്ന സന്ദേശം.

ഒരിക്കല്‍ ദൈവത്തോടു‍ അടുത്തു‍ ജീവിച്ച ഒരു വ്യാപാരിയുടെ കഥ ഞാന്‍ കേട്ടിട്ടുണ്ടു‍. തന്റെ വ്യാപാരം അഭിവൃദ്ധിപ്പെട്ടതോടെ അയാള്‍ ദൈവത്തില്‍നിന്നു‍ അകന്നുപോയി. അയാളുടെ സഭയിലെ മൂപ്പന്മാര്‍ വീണ്ടും വന്നു‍ അയാളോടു‍ സംസാരിക്കുകയും ദൈവത്തിലേക്കു‍ അയാളെ തിരിയെക്കൊണ്ടുവരുവാന്‍ പരിശ്രമിക്കുകയും ചെയ്‍തു. എങ്കിലും അയാള്‍ പൂര്‍ണ്ണമായും തന്റെ വ്യാപാരത്തില്‍ മുഴുകിപ്പോയിരുന്നു. ഒരു ദിവസം അയാളുടെ മൂന്നു പുത്രന്‍മാരില്‍ ഏറ്റവും ഇളയവനെ ഒരു വിഷപ്പാമ്പു കടിച്ചു. കുട്ടിക്കു‍ വിഷബാധ വല്ളാതെ മൂര്‍ച്ഛിച്ചു. ഡോക്‍ടര്‍ന്മാര്‍ തന്നെയും ആശയറ്റവരായിത്തീര്‍ന്നു. ആ പിതാവു‍ അത്യന്തം വ്യാകുലനായി കുട്ടിക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഭയിലെ ഒരു മൂപ്പനെ ആളയച്ചുവരുത്തി. ആ മൂപ്പന്‍ ജ്ഞാനമുള്ള ഒരു വ്യക്തിയായിരുന്നു. അദ്ദേഹം വന്നു‍ ഇപ്രകാരം പ്രാര്‍ത്ഥിച്ചു: “കര്‍ത്താവേ , ഈ കുട്ടിയെ കടിക്കുവാനായി ആ പാന്പിനെ അയച്ചതിനാല്‍ അങ്ങേക്കു‍ സ്തോത്രം. എന്തെന്നാല്‍ അങ്ങയെപ്പറ്റി ചിന്തിക്കുന്ന ഒരവസ്ഥയിലേക്കു‍ ഈ കുടുംബത്തെ നയിക്കുവാന്‍ എനിക്ക് ഒട്ടും സാധിച്ചില്ല. ആറു വര്‍ഷമായി എനിക്കു സാധിക്കാതിരുന്ന കാര്യം ഒറ്റ നിമിഷംകൊണ്ടു‍ ഈ പാമ്പ് സാധിച്ചിരിക്കുന്നു. ഇപ്പോള്‍ ഇവര്‍ ഈ പാഠം പഠിച്ചിരിക്കുന്ന നിലയ്‍ക്കു‍ കര്‍ത്താവേ, ഈ പൈതലിനു‍ സൗഖ്യം നല്‍കണമേ”.

ക്യാന്‍സറോ മറ്റേതെങ്കിലും കഠിനരോഗങ്ങളോ ബാധിച്ചു‍ ആശുപത്രിയിലാകുന്നതുവരെ ദൈവത്തെപ്പറ്റി ചിന്തിക്കുകയേ ചെയ്യാത്ത ആളുകളുണ്ടു‍. അനന്തരം പെട്ടെന്നു‍ അവര്‍ ദൈവത്തിങ്കലേക്കു‍ തിരിയുകയും ചെയ്യുന്നു. ആളുകള്‍ തങ്ങളുടെ പാപം വിട്ടു‍ തങ്കലേക്കു തിരിയുവാന്‍ വേണ്ടി ദൈവം ഈ ലോകത്തില്‍ മാരകരോഗങ്ങളെയും കഠിനദാരിദ്ര്യത്തെയും വിപത്തുകളെയുമെല്ലാം ഉപയോഗിക്കാറുണ്ടു‍. അപ്രകാരം അവര്‍ സ്വര്‍ഗ്ഗത്തിലുള്ള തങ്ങളുടെ നിത്യഭവനത്തെ കണ്ടെത്തുവാന്‍ ദൈവം ഇടയാക്കുന്നു. ഇങ്ങനെയാണു‍ സാത്താന്റെ പിടിയില്‍നിന്നു ജനങ്ങളെ വിടുവിച്ചു‍ നിത്യരക്ഷയിലേക്കു നയിക്കുവാന്‍ സാത്താന്‍ വരുത്തുന്ന തിന്മകളെത്തന്നെ ദൈവം ഉപയോഗിക്കുന്നത്.

ഇപ്രകാരം ദൈവം സാത്താനെ വീണ്ടും ഭോഷനാക്കിത്തീര്‍ക്കുന്നു. സാത്താന്‍ മറ്റുള്ളവര്‍ക്കുവേണ്ടി കുഴിക്കുന്ന കുഴിയില്‍ ദൈവം അവനെത്തന്നെ വീഴിക്കുന്നു.

സാത്താന്‍ നശിക്കാതെ നിലനില്‍ക്കുവാന്‍ ദൈവം അനുവദിക്കുന്നതിന്റെ മറ്റൊരു കാരണം ദൈവജനങ്ങളെ ശുദ്ധീകരിക്കുക എന്നതാണു‍.

തീയുടെ ദൃഷ്ടാന്തമാലോചിക്കുക. ലോകചരിത്രത്തില്‍ ലക്ഷക്കണക്കിനാളുകള്‍ തീപിടിത്തംമൂലം മരണമടഞ്ഞിട്ടുള്ളതായി നാം മനസ്സിലാക്കുന്നു. ഏങ്കിലും ആരുംതന്നെ തീയുപയോഗിക്കാതിരിക്കുന്നില്ല. എന്താണതിനു കാരണം? ഭക്ഷണസാധനങ്ങള്‍ പാകം ചെയ്യുന്നതും മോട്ടോര്‍വാഹനങ്ങളും വിമാനവും യന്ത്രങ്ങളുമെല്ലാം പ്രവര്‍ത്തിക്കുന്നതും തീയുടെ സഹായത്തോടെയണു‍. സ്വര്‍ണ്ണവും തീ മൂഖേനയാണു‍ ശുദ്ധീകരിക്കപ്പെടുന്നതു‍. അങ്ങനെ തീയ് ഹാനിവരുത്തുന്നതും ആപല്‍ക്കരവുമെങ്കിലും വളരെ നല്ല കാര്യങ്ങള്‍ക്കു‍ ഉപകരിക്കുന്നതാണു‍.

അതുപോലെ സാത്താന്‍ ദുഷ്ടനും ആളുകളെ വഴിതെറ്റിക്കുന്നവനുമെങ്കിലും ദൈവം പിന്നെയും അവനെ ഉപയോഗിക്കുന്നുണ്ടു‍. ദൈവമക്കളെ വിവിധ പരീക്ഷകളിലും അഗ്നിശോധനകളിലുംകൂടെ പരീക്ഷിക്കുവാന്‍ ദൈവം സാത്താനെ അനുവദിക്കുന്നു. അഗ്നിയിലൂടെ ശോധന ചെയ്യപ്പെടുന്ന സ്വര്‍ണ്ണമെന്നപോലെ അവര്‍ വിശുദ്ധരും നിഷ്‍കളങ്കരായിത്തീരുന്നതിനുവേണ്ടിയാണു‍ ദൈവം അപ്രകാരം ചെയ്യുന്നതു‍.

അതിനാല്‍ ലോകത്തിലുള്ള സമസ്തതിന്മകളെയും ഒരു നിമിഷത്തിനുള്ളില്‍ നീക്കിക്കളയുവാന്‍ ദൈവത്തിനു കഴിയുമെങ്കിലും അവയില്‍ക്കൂടെ തന്റെ മഹത്വകരമായ ലക്ഷ്യങ്ങള്‍ സാധിക്കുവാന്‍ വേണ്ടി ദൈവം അതു ചെയ്യുന്നില്ലെന്നു‍ നാം മനസ്സിലാക്കുന്നു.

അധ്യായം 2: പാപത്തെ സംബന്ധിച്ച യഥാര്‍ത്ഥ സത്യം

ചിലയാളുകള്‍ പലപ്പോഴും മൃഗങ്ങളെപ്പോലെ പെരുമാറുന്നതു‍ എന്തുകൊണ്ടാണു‍ ?

തങ്ങളുടെ ശാരീരികാവശ്യങ്ങളിലും ഈ ഭൂമിയിലെ തങ്ങളുടെ നിലനില്‍പിലും മാത്രം അവര്‍ തല്‍പരരായിരിക്കയാല്‍ എന്നാണു‍ ഇതിന്റെ ഉത്തരം.

ഒരു മൃഗത്തിനു‍ എന്തു കാര്യത്തിലാണു‍ താല്‍പര്യം? ഭക്ഷണം, ഉറക്കം, ലൈംഗികസംതൃപ്തി എന്നിവയില്‍ മാത്രം. ഒരു മനുഷ്യന്‍ ഇവയില്‍ മാത്രം തല്‍പരനായിരിക്കുബോള്‍ അയാള്‍ മൃഗങ്ങളുടെ നിലവാരത്തിലേക്കു താണിരിക്കുന്നുവെന്നു‍ നമുക്കു കരുതാം.

എന്നാല്‍ ദൈവം മനുഷ്യനെ സൃഷ്ടിച്ചതു‍ അവന്‍ മൃഗങ്ങളെപ്പോലെ ആകുവാനല്ല. ജന്തുസഹജമായ മോഹങ്ങള്‍ക്കടിമയാകാതെ തന്നെപ്പോലെ ധാര്‍മ്മികനും സത്യസന്ധനും സ്വഭാവശ്രേഷ്ഠ്ത, ആത്മനിയന്ത്രണം എന്നിവയോടുകൂടിയവനായിത്തീരുവാനാണു‍ അവിടുന്നു‍ അവനെ സൃഷ്ടിച്ചതു‍.

നാം മൃഗങ്ങളെക്കാള്‍ ബുദ്ധിശാലികളും അഭ്യസ്തവിദ്യരുമായിക്കുന്നുവെന്നതു‍ നമ്മെ അവയെക്കാള്‍ മെച്ചപ്പെട്ടവരാക്കുന്നില്ല. ബുദ്ധിശാലികളും അഭ്യസ്തവിദ്യരുമായ ആളുകള്‍ തന്നെയും ദുരാഗ്രഹം, സ്വാര്‍ത്ഥത, ലൈംഗികമോഹം, കോപം തുടങ്ങിയവയ്‍ക്ക് അടിമകളാണല്ലോ.

നമ്മുടെ മനസ്സുകളെക്കാള്‍ ആഴത്തിലുള്ള ഒരു ഘടകം നമ്മിലുണ്ട്; അതാണ് നമ്മുടെ ആത്മാവ്. നമ്മുടെ ആത്മാവ് ദൈവത്തെക്കുറിച്ച് നമ്മെ ബോധവാന്മാരാക്കുന്നു. യതൊരു മൃഗത്തിനും ഇപ്രകാരമുള്ള ഒരാത്മാവില്ല.

കഴിഞ്ഞ അദ്ധ്യായത്തില്‍ നാം കണ്ടതുപോലെ ദൈവം നമ്മെ സ്വതന്ത്രമായ തെരഞ്ഞെടുപ്പിനുള്ള കഴിവോടുകൂടി ധാര്‍മ്മികവ്യക്തികളായിട്ടാണ് സൃഷ്ടിച്ചിട്ടുള്ളത്.എന്നാല്‍ തെരഞ്ഞെടുപ്പിനുള്ള ഈ സ്വതന്ത്ര്യത്തില്‍ ഒരാപല്‍സാദ്ധ്യത അടങ്ങിയിട്ടുണ്ട്. ആ സ്വതന്ത്ര്യം നമ്മെത്തന്നെപ്രസാദിപ്പിക്കാനും ദൈവികനിയമങ്ങളൊട് അനുസരണക്കേടു കാട്ടുവാനും അവസരം സൃഷ്ടിക്കുന്നുവെന്നതാണ് ഇവിടെയുള്ള ആപത്ത്. എന്നാല്‍ ഈ ആപല്‍സാദ്ധ്യത വന്നുകൊള്ളട്ടെ എന്ന് ദൈവം കരുതുന്നു. തന്നെ സ്വതന്ത്രമായി തെരഞ്ഞെടുക്കുന്ന മക്കള്‍ക്കുവേണ്ടിയുള്ള അവിടുത്തെ ആഗ്രഹമാണ് ഇതിനു കാരണം.

ലോകത്തില്‍ നാം കാണുന്ന സകല അവ്യവസ്ഥയും കുഴപ്പവും രോഗവും ദുരിതവുമെല്ലം മനുഷ്യന്‍ ദൈവത്തെ അനുസരിക്കാതെ പിശാചിന്റെ വഴി പിന്തുടരുന്നതിന്റെ പ്രത്യക്ഷലക്ഷണമാണ്.

ദൈവം സൃഷ്ടിച്ച ആദ്യ മനുഷ്യന്റെയും സ്ത്രീയുടെയും പേരുകള്‍ ആദാമെന്നും ഹവ്വയെന്നുമാകുന്നു. സൃഷ്ടിക്കപ്പെട്ട സമയത്ത് അവര്‍ നിഷ്‍കളങ്കരായിരുന്നു. അവര്‍ വിശുദ്ധി പ്രാപിക്കണമെങ്കില്‍ ഒരു തെരഞ്ഞെടുപ്പു നടത്തേണ്ടത് ആവശ്യമായിരുന്നു.ഒരു തെരഞ്ഞെടുപ്പു നടത്തേണ്ടതിന് അവര്‍ പരീക്ഷിക്കപ്പെടേണ്ടതൂം ആവശ്യമായിരുന്നു. അങ്ങനെയെങ്കില്‍ അവര്‍ക്ക് തിന്മയെ നിരസിച്ച് പകരം ദൈവത്തെ കൈക്കൊള്ളുവാന്‍ സാധിക്കുമായിരുന്നു. തന്മൂലം സാത്താന്‍ വന്ന് അവരെ പരീക്ഷിക്കുവാന്‍ ദൈവം അനുവദിച്ചു.

ബൈബിളിലെ ആദ്യഗ്രന്ഥമായ ഉല്‍പത്തി രണ്ടും മൂന്നും അദ്ധ്യായങ്ങളില്‍ ഇതിനെപ്പറ്റി നാം വായിക്കുന്നൂ.

നിഷ്‍കളങ്കതയും വിശുദ്ധിയും തമ്മില്‍ വളരെയധികം വ്യത്യാസമുണ്ട്. നിഷ്‍കളങ്കതയെന്നത് ഒരു ശീശൂവില്‍ നാം കാണുന്ന സ്വഭാവവിശേഷമാണ്. ആദാം സൃഷ്ടിക്കപ്പെട്ടപ്പോള്‍ എപ്രകാരമുള്ളവനായിരുന്നു എന്ന് മനസ്സിലാക്കുവാന്‍ ഒരു ശീശുവിനെ നോക്കിയാല്‍ മതിയാകും. നിഷ്‍കളങ്കനും നന്മതിന്മകളെപ്പറ്റി അറിവില്ലാത്തവനുമാണല്ലോ ശിശു. എന്നാല്‍ ആ ശീശൂ വിശുദ്ധനോ സന്പൂര്‍ണ്ണനോ അല്ല. സന്പൂര്‍ണ്ണതയിലെത്താന്‍ ആ ശിശൂ വളര്‍ന്നുവന്ന് തിന്മയെ ത്യജിക്കുകയും നന്മയെ തിരഞ്ഞെടുക്കുകയും ചെയ്യുന്ന ചില തെരഞ്ഞെടുപ്പുകള്‍ നടത്തേണ്ടതാവശ്യമാണ്.

നമ്മുടെ മനസ്സില്‍ നാം പ്രലോഭനങ്ങള്‍ക്കു കീഴടങ്ങാതെയിരിക്കുന്പോഴാണ് നമുക്ക് സ്വഭാവ്ശ്രേഷ്ടതയുണ്ടാകുന്നത്. നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ നടത്തിയിട്ടുള്ള തെരഞ്ഞെടുപ്പുകളാണ് നിങ്ങളെ ഇന്നു കാണുന്ന വിധത്തില്‍ ആക്കിത്തീര്‍ത്തിട്ടുള്ളതു‍.

നിങ്ങള്‍ക്കു ചുററുമുള്ള മററാളുകള്‍ നിങ്ങളേക്കാള്‍ മെച്ചപ്പെട്ടവരാണെങ്കില്‍ അവര്‍ തങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ ചെയ്‍തതിനേക്കാള്‍ മെച്ചമായ തെരഞ്ഞെടുപ്പുകള്‍ നടത്തിയിട്ടുള്ളതാണ് അതിന്റെ കാരണം. ഓരോ ദിവസവും നാമെല്ലാം തെരഞ്ഞെടുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുന്നു, നാം അന്തിമമായി എന്തായിത്തീരുവെന്ന് തീരുമാനിക്കുന്നത് ആ തെരഞ്ഞെടുപ്പുകളാണ്.

ദൈവം ആദ്യത്തെ മനുഷ്യനെയും സ്ത്രീയെയും സൃഷ്‍ടിച്ചപ്പോള്‍ സാത്താനാല്‍ പരീക്ഷിക്കപ്പെടുവാന്‍ അവരെ അനുവദിച്ചിട്ട് അതിലൂടെ വിശുദ്ധി പ്രാപിക്കുവാനുള്ള അവസരം അവര്‍ക്ക് നല്‍കി. അവിടുന്നു‍ അവരെ ഒരു തോട്ടത്തിലാക്കിയശേഷം തോട്ടത്തിലെ ഒരു വൃക്ഷത്തിന്റേതൊഴികെ സകല വൃക്ഷങ്ങളുടെയും ഫലം അവര്‍ക്കു തിന്നാമെന്ന് അവരോട് പറഞ്ഞു. അത് ഒരു പരീക്ഷണമായിരുന്നു.

വാസ്‍തവത്തില്‍ അതു‍ വളരെ അനായാസമായ ഒരു പരീക്ഷണമായിരുന്നു. കാരണം സ്വാദിഷ്‍ടമായ ഫലങ്ങളുള്ള ആയിരക്കണക്കിനു‍ വൃക്ഷങ്ങള്‍ നിറഞ്ഞ ഒരു തോട്ടത്തിലാണ് ദൈവം അവരെ ആക്കിയിരുന്നത്. അനന്തരം ഒരു വൃക്ഷത്തിന്റേതൊഴികെ മറ്റെല്ലാത്തിന്റെയും ഫലം തിന്നാന്‍ അവരെ അനുവദിക്കുകയും ചെയ്‍തു.എന്നാല്‍ അനുസരണത്തിന്റെ ലളിതമായ ആ പരീക്ഷണത്തില്‍ അവര്‍ തോറ്റുപോയി.

എന്തെന്നാല്‍ സാത്താന്‍ ആ തോട്ടത്തിലേക്കു കടന്നുചെന്ന് ആ വിലക്കപ്പെട്ട വൃക്ഷഫലം തിന്നുന്നപക്ഷം അവര്‍ ദൈവത്തെപ്പോലെയാകുമെന്ന് അവരോട് പറഞ്ഞു. ആ സമയത്ത് ആദാമിനും ഹവ്വയ്‍ക്കും ഉണ്ടായ പരീക്ഷ ഒരു വൃക്ഷഫലം തിന്നുന്നതിനെക്കുറിച്ചുള്ള ലളിതമായ പരീക്ഷയല്ലായിരുന്നു. മറിച്ച് തങ്ങള്‍ ആഗ്രഹിച്ചാല്‍ ദൈവത്തെപ്പോലെയായിത്തീരാമല്ലൊ എന്ന ചിന്തയാണ് അവരെ പ്രലോഭിപ്പിച്ചത്.

സാത്താന്‍ തന്നെയും ഒരു സമയത്ത് അപ്രകാരമാകുവാനാണല്ലോ ആഗ്രഹിച്ചത്. ആദാമിനും ഹവ്വയ്‍ക്കും അപ്രകാരം തന്നെ ആകാന്‍ സാധ്യമാണെന്നാണ് സാത്താന്‍ അവരോട് പറഞ്ഞതും. തീര്‍ച്ചയായും സാത്താന്‍ പറഞ്ഞത് ഒരു വ്യാജമായിരുന്നു. ഇന്നു‍ ആളുകളെ വഞ്ചിക്കുവാന്‍ പ്രയോഗിക്കുന്ന വ്യാജങ്ങള്‍ പോലെതന്നെയായിരുന്നു അത്. അത്തരം വ്യാജങ്ങളാല്‍ വഞ്ചിതരായി ഇന്നും മനുഷ്യര്‍ വീണുകൊണ്ടിരിക്കുന്നു.അങ്ങനെ അന്ന് ആദാമും ഹവ്വയും വീഴുവാനിടയായി. അവര്‍ ദൈവത്തോട് അനുസരണക്കേട് കാണിക്കുകയും മുന്പു‍ സാത്താനുണ്ടായ അതേ അധഃപതനത്തിന് ഇരയായിത്തീരുകയും ചെയ്‍തു. അങ്ങനെ ദൈവസന്നിധിയില്‍നിന്ന് അവര്‍ നിഷ്‍കാസിതരായിത്തീര്‍ന്നു.

ഈ സംഭവത്തിന്റെ വിശദാംശങ്ങലെല്ലാം ബൈബിളിലെ പ്രഥമഗ്രന്ഥമായ ഉല്‍പത്തിയിലെ മൂന്നാമധ്യായത്തില്‍ നമുക്കു വായിക്കുവാന്‍ കഴിയും.

ദൈവകല്‍പന അനുസരിക്കാതിരുന്നതിലൂടെ തങ്ങള്‍ക്ക് ദൈവത്തെപ്പോലെതന്നെ സര്‍വ്വശക്തരും സ്വതന്ത്രരുമായിത്തീരാമെന്ന് ആദാമും ഹവ്വയും കരുതി.എന്നാല്‍ അവര്‍ സ്വതന്ത്രരായിത്തീരുകയല്ല ഉണ്ടായത്. മറിച്ച് അവര്‍ സാത്താന്റെ അടിമകളായിട്ടാണ് തീര്‍ന്നത്.ദൈവകല്‍പനകള്‍ അനുസരിക്കുന്നതിലൂടെ മാത്രമാണ് നാം യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യം പ്രാപിക്കുന്നത്.

ഇക്കാര്യത്തിലാണ് സാത്താന്‍ അനേകം ആളുകളെ വഞ്ചിക്കുന്നത്.തങ്ങള്‍ക്ക് വാസ്‍തവമായും ജീവിതം ആസ്വദിക്കണമെങ്കില്‍ തങ്ങള്‍ ദൈവകല്‍പനകളെ അവഗണിക്കണമെന്ന് അവന്‍ അവരോട് പറയുന്നു.

മനുഷ്യവര്‍ഗ്ഗത്തില്‍ പാപം ഉദ്ഭവിച്ചതെവിടെയെന്ന് ഇവിടെ നാം കണ്ടു.

ആദാമും ഹവ്വയും ആ ദിവസം ഏദന്‍തോട്ടത്തില്‍വച്ച് വളരെ പ്രധാനമായ ഒരു തീരുമാനമാണ് ചെയ്‍തത്. ആ തീരുമാനം അവര്‍ക്കും അവരുടെ സന്തതികള്‍ക്കും ദൂരവ്യാപകമായ ദുഷ്ഫലങ്ങള്‍ ഉളവാക്കി.

ജീവിതത്തില്‍ നാം കൈക്കൊള്ളൂന്ന എല്ലാ തീരുമാനങ്ങളും അവയുടേതായ ഫലങ്ങള്‍ ക്ഷണിച്ചുവരുത്തുന്നു. നാമെല്ലാം എന്തു വിതക്കുന്നുവോ അതൂ കൊയ്‍തേ മതിയാവൂ. പലപ്പോഴും നാം വിതക്കുന്നതിന്റെ തിക്തഫലങ്ങള്‍ നമ്മുടെ സന്തതികള്‍ കൊയ്യേണ്ടിവരും. ആദാമിന്റെ കാര്യത്തില്‍ അയാളും അയാളുടെ ഭാര്യയും ജീവിതത്തിലെ അവശിഷ്ടകാലം മുഴുവന്‍ ദൈവസന്നിധിയില്‍നിന്ന് നിഷ്‍കാസിതരായി.

അതിനാല്‍ നാം എടുക്കുന്ന ചെറിയ തീരുമാനങ്ങള്‍ അപ്രധാനമാണെന്നോ ഇന്നു നാം വിതക്കുന്നതിന്റെ ഫലം ഭാവിയില്‍ ഒരിക്കലും കൊയ്യേണ്ടിവരില്ലെന്നോ നാം ചിന്തിച്ചുപോകരുത്. വിവിധവ്യക്തികളിലൂടെയും വിവിധസാഹചര്യങ്ങളിലൂടെയും പരീക്ഷിക്കപ്പെടുവാനും അതിലൂടെ നമ്മുടെ മനോഗതങ്ങള്‍ വ്യക്തമാകുവാനും ദൈവം അവസരമൊരുക്കുന്നു. അങ്ങനെ ഭൂമിയില്‍ മറ്റെന്തിനേക്കാളുമധികം നാം സത്യമായും ദൈവത്തെയാണോ അഭിലഷിക്കുന്നതെന്ന കാര്യം പരിശോധിച്ചറിയുവാന്‍വേണ്ടിയാണ് ദൈവം അപ്രകാരം ചെയ്യുന്നത്. സൃഷ്ടിക്കപ്പെട്ട എല്ലാ വസ്തുക്കളെക്കാലുമധികമായി സൃഷ്ടാവിനെയാണ് നാം അഭിലഷിക്കുന്നത് എന്ന വസ്തുത തെളിയിക്കുക – ഇതാണ് നാം അഭിമുഖീകരിക്കുന്ന എല്ലാ പരീക്ഷകളുടെയും ലക്ഷ്യം.

സൃഷ്ടിക്കപ്പെട്ട വസ്തുക്കളെയോ നമ്മെത്തന്നെയോ ദൈവത്തെക്കാള്‍ അധികം വിലമതിക്കുകയും തെരെഞ്ഞെടുക്കുകയും ചെയ്യുക എന്നതാണ് എല്ലാ പാപത്തിന്റെയും അന്തസ്സത്ത. ദൈവത്തിന്റെ വഴിക്കു പകരം നമ്മുടെ സ്വന്തവഴി തെരെഞ്ഞെടുക്കുക, ദൈവത്തെ പ്രസാദിപ്പിക്കുന്നതിന് പകരം നമ്മെത്തന്നെ പ്രസാദിപ്പിക്കുക- ഇതാണ് പാപത്തിന്റെ തനിസ്വരൂപം

പാപമെന്നത് വ്യഭിചാരമോ കൊലപാതകമോ മോഷണമോ നടത്തുക മാത്രമല്ല, നമ്മുടെ സ്വന്തവഴി ആഗ്രഹിക്കുകയാണ്. ഒരു ചെറിയ ശിശുവിന്റെ തന്നിഷ്ടത്തിലും ശാഠ്യത്തിലും നാം പാപത്തിന്റെ ആദ്യമുകുളങ്ങള്‍ കാണുന്നു.ജനനം മുതല്‍തന്നെ ഓരോ ശിശുവിന്റെയും പ്രകൃതത്തില്‍ പാപം കുടികൊള്ളുന്നുണ്ട്. അവന്‍ വളര്‍ന്നുവരുന്നതോടെ തന്റെ സ്വന്തവഴി തെരെഞ്ഞെടുക്കുവാന്‍ അവന്‍ ഉറയ്‍ക്കുകയും തനിക്കാഗ്രഹമുള്ളത് ലഭിക്കുവനായി മററു കുട്ടികളോട് പോരാടുകയും അവരില്‍നിന്നും വസ്തുക്കള്‍ പിടിച്ചെടുക്കുകയും ചെയ്യുന്നു.

നാം വളര്‍ന്ന് പുരുഷത്വം പ്രാപിക്കുന്പോള്‍ ബാല്യത്തിലെ നമ്മുടെ അവസ്ഥയില്‍നിന്നും വലിയ മാററമൊന്നും നമ്മില്‍ സംഭവിക്കുന്നില്ല. കൂടുതല്‍ സാമര്‍ത്ഥ്യം സന്പാദിച്ച് കാര്യസിദ്ധിക്കുള്ള മാര്‍ഗ്ഗങ്ങളില്‍ വ്യത്യാസം വരുത്തുകയേ നാം ചെയ്യുന്നുള്ളു. സംസ്‍കാരസന്പന്നരായ ആളുകള്‍പോലും അതേവിധത്തില്‍ തന്നെ തുടരുകയാണ് ചെയ്യുന്നത്. അവര്‍ തങ്ങളുടെ സ്വാര്‍ത്ഥത, അത്യാഗ്രഹം ദുര്‍മ്മോഹം എന്നിവയെ മാന്യതയുടെയോ ആത്മീയതയുടെ തന്നെയോ ഒരു പുറമൂടിയണിയിച്ച് മറയ്‍കുക മാത്രമേ ചെയ്യുന്നുള്ളു.

പാപം നമ്മുടെ സ്വഭാവത്തിന്റെ എല്ലാ തലങ്ങളിലേക്കും കടന്നുകയറിയിട്ടുണ്ട്. ഉപവാസവും പ്രാര്‍ത്ഥനയും പോലെയോ തീര്‍ത്ഥാടനവും ആത്മനിയന്ത്രണവും പോലെയുള്ള മതാനുഷ്ടാനങ്ങള്‍കൊണ്ട് നമ്മുടെ പാപത്തില്‍നിന്ന് രക്ഷപെടുത്തുവാന്‍ നമുക്കു‍ സാധ്യമല്ല. ദൈവത്തിനു മാത്രമേ നമ്മുടെ പാപത്തില്‍നിന്നു നമ്മെ വിടുവിക്കുവാന്‍ കഴിവുള്ളു.

എന്നാല്‍ പാപം എത്രമാത്രം ദോഷകരമെന്നു നാം അംഗീകരിക്കുന്നതുവരെയും ദൈവത്തിനു കാത്തിരിക്കേണ്ടിവന്നു. നീതിമാന്‍മാരെയല്ല പാപികളെയത്രെ താന്‍ വിളിക്കുവാന്‍ വന്നതെന്നു ഒരിക്കല്‍ യേശു പറഞ്ഞു. ഭൂമിയില്‍ ചില മനുഷ്യര്‍ നീതിമാന്മാരും മററുള്ളവര്‍ പാപികളുമാണെന്നുമല്ല ഇതിന്റെ അര്‍ത്ഥം. തങ്ങളെത്തന്നെ വിശുദ്ധരെന്ന് കരൂതി സ്വയം ന്യായീകരിച്ച മതഭക്തന്‍മാരെ പരിഹസിച്ചിട്ടുകൊണ്ടാണ് അവിടുന്ന് അപ്രകാരം പറഞ്ഞത്. തങ്ങളെത്തന്നെ നീതിമാന്മരെന്നു കരുതുന്നവരെ തനിക്ക് രക്ഷിക്കുവാന്‍ സാധ്യമല്ലെന്നായിരുന്നു കര്‍ത്താവിന്റെ വിവക്ഷ.

തങ്ങള്‍ രോഗികളാണെന്ന് മനസ്സിലാക്കുന്നവര്‍ മാത്രമേ ഒരു ഡോക്‍ടറുടെ അടുക്കല്‍ പോവുകയുള്ളു. അതുപോലെതന്നെ നമ്മുടെ ഒന്നാമത്തെ ആവശ്യം നാം പാപികളണെന്നു മനസ്സിലാക്കുകയാണ്

നമ്മുടെ മതമേതായിരുന്നാലും നാം പാപികളാണ്. ദൈവത്തിന്റെ വിശുദ്ധകല്‍പനകള്‍ക്കെതിരായി നാമെല്ലാം വിചാരത്തിലും വാക്കിലും പ്രവര്‍ത്തിയിലും മനോഭാവത്തിലും ഉദ്ദേശത്തിലും പാപം ചെയ്തിരിക്കുന്നു.

ദൈവത്തിന്റെ വിശുദ്ധനിലവാരത്തെ അനുസരിച്ച് കുറവുള്ളവരായി നാം തീര്‍ന്നിരിക്കുന്നു.

രോഗം നമ്മുടെ ശരീരത്തിന് വരുത്തുന്നതിലധികം കേട് പാപം നമ്മുടെ ആത്മാവിനു വരുത്തിയിരിക്കുന്നു.

എന്നാല്‍ നാമിത് മനസ്സിലാക്കിയിത്തുണ്ടൊ ?

ഇന്ന് ലോകത്തിലെല്ലാം വ്യാപിച്ചുകൊണ്ടിരിക്കുന്നതും ലൈംഗികവേഴ്ചയിലൂടെ പകരുന്നതുമായ എയ്‍ഡ്സിനോടു‍ നിങ്ങള്‍ക്കുള്ള പ്രതികരണം എന്താണ് ?

എയ്‍ഡ്സ് ബാധിച്ച ഒരുവന്റെ സമീപത്തേക്കുതന്നെ പോകാന്‍ ആളുകള്‍ ഭയപ്പെടുന്നു. അത്രമാത്രം പകരുന്ന് ഒരു രോഗമാണത്. പാപമാകട്ടെ അതിനേക്കാള്‍ ഭയാനകമാണ്. പാപം നാശം വരുത്തുന്നത് നമ്മുടെ ആത്മാവിനാണെന്നുള്ള ഒരു വ്യത്യാസമേ ഇവര്‍ തമ്മിലുള്ളൂ. അതിനാല്‍ പുറമേ കാണാവുന്ന ഒന്നല്ല പാപം. എങ്കിലും അതിന്റെ ഫലങ്ങള്‍ ഏയ്‍ഡ്സിന്റേതിനേക്കാള്‍ അത്യധികം ദോഷകരമാണ്. അതു നമ്മുടെ ജീവിതത്തെ നശിപ്പിക്കുകയും ലോകത്തില്‍ നമ്മെ അസന്തുഷ്ടരാക്കുകയും അന്തിമമായി നമുക്കു അതില്‍നിന്നു വിടുതല്‍ ലഭിക്കാത്തപക്ഷം നിത്യതയില്‍ നമ്മെ നാശപാത്രമാക്കിത്തീര്‍ക്കുകയും ചെയ്യുന്നു.

അധ്യായം 3: മനസ്സാക്ഷിയെ സംബന്ധിച്ച യഥാര്‍ത്ഥ സത്യം

നാം ധാര്‍മ്മികജീവികളാണെന്ന് നമ്മെ നിരന്തരം ഓര്‍മ്മിപ്പിക്കുന്ന ഒരു മനസ്സാക്ഷിയോടുകൂടെയാണ് നമെല്ലാം സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. നമ്മുടെ ഉള്ളിലുള്ള ദൈവശബ്‍ദമാണ് മനസ്സാക്ഷി. നമ്മുടെ പ്രവര്‍ത്തികള്‍ക്ക് നാം ഉത്തരവാദികളാണെന്ന് അത് നമ്മെ അറിയിക്കുന്നു. നാം ഏതുവിധത്തില്‍ ജീവിച്ചുവെന്നതിനെപ്പററി ഒരിക്കല്‍ നാം ദൈവത്തോട് ഉത്തരം പറയേണ്ടിവരും.

നാം മനസ്സാക്ഷിയില്ലാത്ത മനുഷ്യേതരജന്തുക്കളെപ്പോലെയല്ല. മനുഷ്യേതരജന്തുക്കള്‍ ധാര്‍മ്മികജീവികളല്ല. അതിനാല്‍ ഒരു കാര്യം സംബന്ധിച്ചും അവയ്‍ക്ക് ദൈവത്തോട് ഉത്തരം പറയേണ്ടതില്ല. ഒരു മനുഷ്യേതരജന്തു മരിക്കുന്പോള്‍ അത് അതിന്റെ അവസാനം തന്നെ. മനുഷ്യന്റെ കഥ അപ്രകാരമല്ല. മനുഷ്യന്‍ ദൈവത്തിന്റെ സാദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ടവനും ഒരൂ ശാശ്വതജീവിയുമാണ്.

നമ്മുടെ കാര്യത്തില്‍ ഒരു ന്യായവിധിദിവസത്തെ നാം അഭിമുഖീകരിക്കേണ്ടതുണ്ട്. ജീവിതകാലത്തു നാം ചെയ്യുകയും പറയുകയും ചിന്തിക്കയും ചെയ്‍ത എല്ലാ കാര്യങ്ങളും അന്ന് നമ്മുടെ മുന്പില്‍ അവതരിപ്പിക്കപ്പെടുകയും ദൈവം അവയെ വിലയിരുത്തുകയും ചെയ്യും. ബൈബിളില്‍ നല്‍കപ്പെട്ടിരിക്കുന്ന തന്റെ വിശുദ്ധപ്രമാണങ്ങളൂടെ അടിസ്ഥാനത്തില്‍ അന്ന് ദൈവം നമ്മെ ന്യായം വിധിക്കും. നമ്മുടെ ഓരോ പ്രവൃത്തിയെയും വാക്കിനെയും ചിന്തയെയും കുറിച്ച് അന്നു നാം കണക്കൂബോധിപ്പിക്കേണ്ടിവരും.

ബൈബിള്‍ ഇപ്രകാരം പറയുന്നു. “മനുഷ്യര്‍ ഒരിക്കല്‍ മരിക്കുകയും പിന്നീട് അവര്‍ക്ക് ന്യായവിധി ഉണ്ടാവുകയും ചെയ്യുമെന്നത് ദൈവനിര്‍ണ്ണയമാണ്”. ( എബ്രായര്‍ അധ്യായം 9 വാക്യം 27)

ഇവിടെ ഭൂമിയില്‍ പല മനുഷ്യരും തങ്ങളുടെ കുററങ്ങള്‍ക്കു ശിക്ഷ ലഭിക്കാതെ ഒഴിഞ്ഞുപോകുന്നു. എന്നാല്‍ അന്തിമമായി ദൈവത്തിന്റെ ന്യായവിധിയുടെ സിംഹാസനത്തിനുമുന്പില്‍ നില്‍ക്കുന്പോള്‍ അവര്‍ക്കു ന്യായമായ ശിക്ഷ ലഭിക്കും

നാം ചെയ്യുന്ന എല്ലാ കാര്യങ്ങള്‍ക്കും ഒരിക്കല്‍ നാം ദൈവത്തോട് ഉത്തരം ബോധിപ്പിക്കേണ്ടതാകയാല്‍ നാം എപ്പോഴും നമ്മുടെ മനസ്സാക്ഷിയുടെ ശബ്‍ദത്തിന് ചെവികൊടുക്കേണ്ടത് സൂപ്രധാനമായ കാര്യമാണ്.

മനസ്സാക്ഷിയെന്നത് ദൈവം മനുഷ്യര്‍ക്ക് നല്‍കിയിട്ടുള്ള ദാനങ്ങളില്‍ ഏറ്റവും വലൂതായ ഒന്നത്രേ. നമ്മുടെ ശരീരങ്ങള്‍ക്കു നല്‍കപ്പെട്ടിരിക്കുന്ന വേദനയെന്ന ദാനം പോലെയാണത്. വേദനയെ ഒരു ശല്യമായി മാത്രമാണ് നമ്മില്‍ മിക്കവരും കരുതുന്നത്. എന്നാല്‍ വേദന നമ്മുടെ ജീവിതങ്ങള്‍ക്ക് എത്ര മഹത്തായ ഒരനുഗ്രഹമാണെന്ന് നാം മനസ്സിലാക്കുന്നില്ല. കാരണം വേദനയിലൂടെയാണ് എവിടെയോ എന്തോ തകരാറുണ്ടെന്ന് നമ്മുടെ ശരീരം നമുക്ക് താക്കീത് നല്‍കുന്നത്. രോഗത്തെപ്പററി നമുക്കു മുന്നറിയിപ്പു നല്‍കുന്ന ആദ്യത്തെ അടയാളമാണത്. വേദനയില്ലാതിരുന്നെങ്കില്‍ നമുക്കൊരു രോഗം ബാധിക്കുന്പോള്‍ ആ കാര്യം അറിക പോലും ചെയ്യാതെ നാം മരണമടയുമായിരുന്നു. അകാലമരണത്തില്‍ നിന്ന് നമ്മെ രക്ഷിക്കുന്നത് വേദനയാണ്.

കുഷ്‍ഠരോഗികള്‍ക്കു വേദന അനുഭവപ്പെടുന്നില്ല.എന്തെന്നാല്‍ കുഷ്‍ഠരോഗം നാഡികളെ നിര്‍ജ്ജീവമാക്കുകയും വേദനാബോധം നഷ്ടമാക്കുകയും ചെയ്യുന്നു. ഒരു കുഷ്ടരോഗിയുടെ കാലില്‍ ഒരാണി തറച്ചു കയറിയാല്‍ അയാള്‍ അതറിയുകയില്ല. തന്മൂലം അയാളുടെ കാലില്‍ വ്രണം ബാധിച്ച് അതു മുറിച്ച് കളയേണ്ടതായിവരും. വേദനയെന്ന അനുഗ്രഹം അയാള്‍ക്ക് നഷ്ടമായതാണ് ഇതിനെല്ലാം കാരണം.

മനസ്സാക്ഷിയെന്നത് വേദനപോലെയാണ്. ദൈവികനിയമങ്ങളെ നാം ലംഘിക്കുന്പോള്‍ , പാപം ചെയ്യുവാന്‍ നാമഗ്രഹിക്കുന്പോള്‍ , അഥവാ നാം പാപം ചെയ്‍തു കഴിയുന്പോള്‍ അതു നമുക്കു താക്കീത് നല്‍കുന്നു.ആ താക്കീത് നാം അവഗണിക്കുകയൊ അതിനെ വകവയ്‍ക്കാതെ നാം പ്രവര്‍ത്തിക്കുകയോ ചെയ്യുന്പോള്‍ നമ്മുടെ ഉള്ളിലുള്ള പാപബോധത്തെ ക്രമാഗതമായി നാം കൊന്നുകളയുകയാണ് ചെയ്യുന്നത്.അനന്തരം പാപത്തെക്കുറിച്ച് ഒരു ഇല്ലാത്ത ഒരവസ്ഥ നമ്മുടെ ജീവിതത്തില്‍ വന്നുകൂടുന്നു.അപ്പോള്‍ നാം മനസ്സാക്ഷി മരിച്ച ആത്മീയ കുഷ്ഠരോഗികളയിത്തീരുന്നു. ആ ഘട്ടത്തില്‍ മനസ്സാക്ഷിയില്ലാത്ത മൃഗങ്ങള്‍ക്ക് തുല്യമാണ് നമ്മുടെ അവസ്ഥ. ഈ കാരണത്താലാണ് ചിലയാളുകള്‍ മൃഗങ്ങളേക്കാള്‍ അധഃപതിച്ചവരായി കാണപ്പെടുന്നത്. അപ്രകാരമുള്ള ഒരു ജീവിതത്തിന്റെ അന്തിമഫലം ദൈവത്തില്‍ നിന്നുള്ള നിത്യശിക്ഷയ്‍ക്കു പാത്രമായി ആളുകള്‍ തീരുക എന്നതുതന്നെ.

നാം പാപികളാണെന്ന കാര്യം നമുക്കറിയാം. നമ്മുടെ മനസ്സാക്ഷി അതു നമ്മെ അറിയിക്കുന്നു. ആ കുററബോധത്തെ നാമൊരിക്കലും നിസ്സാരമെന്നു കരുതി തള്ളിക്കലയത്. കാരണം, വേദനയെന്ന അനുഗ്രഹം പോലെയുള്ള ഒന്നാണ് ആ കുററബോധം. നാം ആത്മീയമായി രോഗികളാണെന്നും നമുക്കു രോഗശാന്തി ആവശ്യമാണെന്നും അതു നമ്മെ അറിയിക്കുന്നു. മനസ്സാക്ഷി ദൈവം മനുഷ്യനു നല്‍കിയിട്ടുള്ള ഏററവും വലിയ ദാനം തന്നെ.

യേശു മനസ്സാക്ഷിയെ കണ്ണിനോട് സാദൃശ്യപ്പെടുത്തിയിട്ടുണ്ട് (ലൂക്കോസ് അധ്യായം 11 വാക്യം 34 മുതല്‍ 36 വരെ) . നമ്മുടെ ശരീരത്തിലെ ഏററവും നിര്‍മ്മലതയുള്ള അവയവമാണ് കണ്ണുകള്‍. എന്തെന്നാല്‍ നമ്മുടെ കണ്ണുനീര്‍കൊണ്ട് ഓരോ ദിവസവും അനേകമനേകം പ്രാവശ്യം അവ കഴുകപ്പെടുന്നു.

നമ്മുടെ കണ്‍പോളകള്‍ ഇമവെട്ടുന്ന ഓരോ പ്രാവശ്യവും (നാമറിയാതെ തന്നെ ഓരോ ദിവസവും ആയിരമായിരം തവണ ഇതു സംഭവിക്കുന്നു) നമ്മുടെ കണ്ണുകള്‍ കഴുകപ്പെടുകയും പൊടിയില്‍നിന്നു ശുദ്ധീകരണം പ്രാപിക്കുകയും ചെയ്യുന്നു. പൊടിയൂടെ ഒരു ചെറിയ അംശം മതി നമ്മുടെ കണ്ണിനെ അസ്വസ്ഥമാക്കാന്‍. അപ്രകാരം സംഭവിച്ചാല്‍, പിന്നീട് കണ്ണിനെ കഴുകി ശുദ്ധമാക്കുന്നത് വരെ നാം എല്ലാ ജോലിയും നിറുത്തിവയ്‍ക്കുന്നു.

ഇപ്രകാരമാണ് നാം എല്ലായ്‍പ്പോഴും നമ്മുടെ മനസ്സാക്ഷിയെയും വിശുദ്ധമായി സൂക്ഷിക്കേണ്ടത്.

നമ്മുടെ പാപങ്ങളെ കഴുകി നമ്മെ ശുദ്ധരാക്കുവാന്‍ ദൈവത്തിനു മാത്രമേ കഴിയൂ . ആ ഏകമാര്‍ഗ്ഗത്തിലൂടെയാണ് നമ്മൂടെ മനസ്സാക്ഷിയെ കുററബോധം നീക്കി നിര്‍മ്മലരാക്കേണ്ടത്.

എന്നാല്‍ പാപക്ഷമയെന്നത് വിലകുറഞ്ഞ് ഒരു കാര്യമല്ല.

അധ്യായം 4:പാപക്ഷമയെ സംബന്ധിച്ച യഥാര്‍ത്ഥ സത്യം

ദൈവത്തിനു എങ്ങനെ നമ്മുടെ പാപത്തെ ക്ഷമിപ്പാന്‍ കഴിയും ?

ദൈവം നീതിമാനും ന്യായതല്‍പരനുമാണ്. ഒരു മനുഷ്യന്റെ പാപങ്ങള്‍ സാരമില്ലെന്നു കരുതി അവയെ ക്ഷമിക്കുവാന്‍ അവിടുത്തേക്ക് സാദ്ധ്യമല്ല. അപ്രകാരം ചെയ്‍താല്‍ അത് നീതിവിരുദ്ധമായിരിക്കും.

ദൈവം വിശുദ്ധനും നീതിമാനുമാകയാല്‍ അവിടുന്ന് പാപങ്ങളെ ശിക്ഷിച്ചേ മതിയാവൂ. എന്നാല്‍ ദൈവം സ്നേഹശാലിയാകയാല്‍ നമ്മുടെ പാപങ്ങള്‍ക്ക് ക്ഷമ ലഭിക്കുവാനുള്ള ഒരു മാര്‍ഗ്ഗം അവിടുന്ന് ആവിഷ്‍കരിച്ചു. നന്മയും ദയയും സത്യവുമുള്ളവരായിരിപ്പാന്‍ എല്ലാ മതങ്ങളും നമ്മെ ഉപദേശിക്കുന്നു. എന്നാല്‍ നമ്മുടെ പാപങ്ങള്‍ ക്ഷമിച്ചതിനുശേഷം നമെങ്ങനെ ജീവിക്കണം എന്നതിനോട് ബന്ധപ്പെട്ട കാര്യങ്ങളാണ് ഇവയെല്ലാം തന്നെ. നന്മ, ദയ, സത്യസന്ധത എന്നിവയെല്ലാം ഒരു കെട്ടിടത്തിന്റെ ഉപരിസൗധം പോലെയാണ്. ആ കെട്ടിടത്തിന്റെ അടിസ്ഥാനമാണ് പാപക്ഷമ. ഒരു കെട്ടിടത്തിന്റെ ഏററവും പ്രധാനമായ ഭാഗം അതിന്റെ അടിസ്ഥാനം തന്നെയാണ്. ദൈവത്തിനു നമ്മുടെ പാപങ്ങളെ ക്ഷമിക്കേണ്ടതിലേക്ക് ലോകത്തെ സൃഷ്‍ടിച്ചതിനേക്കാള്‍ അധികം ദുഷ്‍കരവും ഏററവും വേദനാജനകവുമായ ഒരു കാര്യം ചെയ്യേണ്ടിവന്നു. ലോകത്തെ സൃഷ്‍ടിക്കുവാന്‍ ദൈവത്തിന് ഒരു വാക്കു കല്പിക്കേണ്ട ആവശ്യമേ ഉണ്ടായിരുന്നുള്ളു. അതുമൂലം ഉടന്‍തന്നെ ലോകം സ്രുഷ്‍ടിക്കപ്പെട്ടു. എന്നാല്‍ ഒരു വാക്ക് കല്പിക്കുന്നതിലൂടെ മാത്രം നമ്മുടെ പാപങ്ങള്‍ക്ക് ക്ഷമ നല്‍കുവാന്‍ അവിടുത്തേക്കു കഴിഞ്ഞില്ല. ഒരു മനുഷ്യന്റെ പാപം ക്ഷമിപ്പിക്കപ്പെടണമെങ്കില്‍ അതിന് ഒരൊററ മാര്‍ഗ്ഗമേ ഉണ്ടായിരുന്നുള്ളു. ദൈവം നമ്മെപ്പോലെ ഒരു മനുഷ്യനായിത്തീരുക എന്നതായിരുന്നു ആ മാര്‍ഗ്ഗം. മനുഷ്യ ജീവികളെന്ന നിലയില്‍ നാം അഭിമുഖീകരിക്കുന്ന പരീക്ഷകളിലും കഷ്‍ടപ്പാടുകളിലുംകൂടെ താനും കടന്നുപോകേണ്ടത് ദൈവത്തിന് ആവശ്യമായിത്തീര്‍ന്നു. നമ്മുടെ പാപങ്ങള്‍ക്കുള്ള ശിക്ഷ തന്റെമേല്‍ ഏററുകൊണ്ട് നമുക്ക് പകരം ഒരു യാഗമായി അവിടുന്ന് മരിക്കേണ്ടത് ആവശ്യമായിരുന്നു. പാപത്തിനുള്ള ശിക്ഷ കഷ്‍ടപ്പാടോ രോഗമോ ദാരിദ്ര്യമോ സാമൂഹ്യമായി താണപടിയില്‍ ഈ ലോകത്തില്‍ ജനിക്കുന്നതോ ഒന്നുമായിരുന്നില്ല. നിത്യമരണം അതായത് , എന്നെന്നേക്കുമായി ദൈവത്തില്‍ നിന്നു അകററപ്പെടുകയായിരുന്നു ആ ശിക്ഷ. ശാരീരികമരണമെന്നത് നമ്മുടെ ഭൗതികശരീരത്തില്‍ നിന്നുള്ള വേര്‍പെടലാണ്. അതുപോലെ എല്ലാ ജീവന്റെയും ഉദ്ഭവസ്ഥാനമായ ദൈവത്തില്‍ നിന്നു വേര്‍പെടുന്നതാണ് ആത്മീയമരണം.

കഴിഞ്ഞകാലത്ത് നിങ്ങള്‍ ചെയ്തിട്ടുള്ള തിന്മകള്‍ക്ക് ഭാവിയില്‍ നിങ്ങള്‍ ചെയ്‍തേക്കാവുന്ന സല്‍പ്രവര്‍ത്തികള്‍ ഒരിക്കലും പരിഹാരമാവുകയില്ല. ദൈവികപ്രമാണങ്ങളോടു നമുക്കുണ്ടാകുന്ന ഒരു ഋണബാധ്യതയാണ് പാപം. രാജ്യത്തിലെ നിയമങ്ങളോട് നാം അനുസരണക്കേട് കാട്ടുന്നുവെന്നിരിക്കട്ടെ. ഉദാഹരണമായി നാം കൊടുക്കേണ്ട നികുതി കൊടുക്കാതിരിക്കുന്നുവെന്ന് ചിന്തിക്കുക. ഭാവിയില്‍ നാം നമ്മുടെ നികുതികള്‍ കൊടുത്തു തീര്‍ക്കുമെന്നു വാഗ്ദാനം ചെയ്യുന്നതിലൂടെ മാത്രം നാം ആ കടപ്പാടില്‍നിന്നു മോചിതരാകുന്നില്ല. ഭാവിയില്‍ നാം നികുതികള്‍ അടച്ചു തീര്‍ത്താല്‍ തന്നെയും കഴിഞ്ഞകാലത്തു നാം കൊടുക്കാതിരുന്ന കടമ് പിന്നെയും കോടുത്തു തീര്‍ത്തേ മതിയാവൂ. പാപത്തിന്റെ കാര്യവും ഇതുപോലെയാണ്. ഭാവിയില്‍ എത്ര നല്ല സല്‍പ്രവര്‍ത്തികള്‍ നാം ചെയ്‍തെന്നുവന്നാലും ഭൂതകാലത്ത് ചെയ്‍തുപോയ പാപങ്ങള്‍ക്ക് നാം പരിഹാരം ചെയ്‍തേ മതിയാവൂ. മാത്രമല്ല, നമ്മുടെ നീതിപ്രവര്‍ത്തികള്‍ ദൈവത്തിന്റെ ദൃഷ്‍ടിയില്‍ കറപുരണ്ട കീറത്തുണികള്‍ പോലെയാണെന്ന് ബൈബിള്‍ പറയുന്നു(യെശയ്യാവ് അധ്യായം 64 വാക്യം 6).

സല്‍പ്രവര്‍ത്തികളെ ദൈവം അഭിനന്ദിക്കുന്നുണ്ട്. എങ്കിലും നമ്മുടെ ഏററവും നല്ല പ്രവര്‍ത്തികള്‍ പോലും അവിടുത്തെ വിശുദ്ധിയുടെ നിലവാരത്തിലെത്തുന്നില്ല. എന്തെന്നാല്‍ ദൈവം അപ്രമേയമാവിധം വിശുദ്ധനാണ്. അങ്ങനെ നമ്മുടെ നന്മപ്രവര്‍ത്തികള്‍ പോലും വേണ്ടത്ര നന്മയില്ലാത്തവയാകയാല്‍ നാം ആശയററ ഒരവസ്ഥയിലാണിരിക്കുന്നത്. ദൈവസന്നിധിയിലേക്ക് നമുക്ക് എപ്പോഴെങ്കിലും പ്രവേശനം ലഭിക്കുവാന്‍ ഒരു മാര്‍ഗ്ഗവും ശേഷിക്കുന്നില്ല. ആശയ്‍ക്കു വകയില്ലാത്തവിധം ഗതിയററവരാണ് നാം. എന്നാല്‍ ദൈവം തന്നുടെ മഹാസ്‍നേഹത്താല്‍ നമ്മുടെ പാപങ്ങള്‍ക്ക് ക്ഷമ ലഭിക്കുവാനുള്ള ഒരു മാര്‍ഗ്ഗം ഒരുക്കിയിരിക്കുന്നു.

നമ്മുടെ മാനുഷബുദ്ധിക്കുതന്നെ പൂര്‍ണ്ണമായി ഗ്രഹിപ്പാന്‍ കഴിയാത്തവിധം അത്ര അപ്രമേയനാണ് ദൈവം. ദൈവം ഏകനെന്ന് ബൈബിള്‍ വെളിപ്പെടുത്തുന്നു. എങ്കിലും ആ ഏകത്വത്തില്‍ പിതാവ്, പുത്രന്‍ പരിശുദ്ധാത്മാവ് എന്നിങ്ങ്നെ അന്യോന്യസമത്വമുള്ള മൂന്ന് വ്യക്തിത്വങ്ങള്‍ അടങ്ങിയിരിക്കുന്നു.( പുത്രത്വം പിതാവിലൂടെ ജനിച്ചതിനെയല്ല, പിതൃസ്വഭാവത്തില്‍നിന്നുള്ള അഭിന്നതയെയാണ് കാണിക്കുന്നത്).

മൂന്ന് വ്യത്യസ്ഥങ്ങളായ വ്യക്തികള്‍ പിന്നെയും ഏകദൈവമായിത്തീരുന്നതെങ്ങനെയെന്നു ഗ്രഹിക്കുവാന്‍ നമ്മുടെ മാനുഷചിന്തക്ക് അസാധ്യം തന്നെയാണ്. വ്യക്തികള്‍ എന്നു പറയുന്പോള്‍ വ്യത്യസ്‍തശരീരത്തോടുകൂടിയ ആളുകള്‍ എന്നാണ് നാം ചിന്തിക്കുന്നത്. ദൈവമാകട്ടെ ആത്മാവാകൂന്നു. നമ്മുടെ മനസ്സുകള്‍ പരിമിതിയുള്ളവയാണ്. ദൈവത്തിന്റെ അപ്രമേയസ്വഭാവം ഗ്രഹിക്കുവാന്‍ ആ മനസ്സുകള്‍ക്കു സാധ്യമല്ല. മനുഷ്യവ്യക്തികള്‍ ഗ്രഹിക്കുന്ന കാര്യങ്ങള്‍ ഗ്രഹിക്കുവാന്‍ ഒരു നായ്‍ക്കു കഴിവില്ലാത്തതുപോലെ മനുഷ്യരായ നമുക്ക് ഗ്രഹിപ്പാന്‍ കഴിവില്ലാത്തവയാണ് ദൈവത്തിന്റെ സവിശേഷതകള്‍. ദൈവം ബൈബിളിലൂടെ വെളിപ്പെടുത്തുവാന്‍ മനസ്സുവച്ച കാര്യങ്ങള്‍ മാത്രമേ നമുക്ക് അറിയൂവാന്‍ കഴിയൂ. അതിലപ്പുറം സാധ്യമല്ല.

ഉദാഹരണമായി സാമര്‍ധ്യമുള്ള ഒരു പട്ടിക്ക് സങ്കലനക്രിയ (കൂട്ടല്‍) ഗ്രഹിപ്പിച്ചുകൊടുക്കുവാന്‍ നിങ്ങള്‍ക്ക് സാധിച്ചേക്കാം. എങ്ങനെയെന്നാല്‍ മൂന്ന് എല്ലുകളെ ഒന്നൊന്നായി അതിന്റെ മുന്പില്‍ വച്ചിട്ട് അവയെ ഓരോന്നായി എണ്ണിക്കാണിച്ചിട്ട് 1+1+1=3 എന്ന കാര്യം അതിനെ ഗ്രഹിപ്പിക്കാം. എന്നാല്‍ ഗുണനക്രിയ അതിനെ ഗ്രഹിപ്പിക്കുവാന്‍ ശ്രമിച്ചുനോക്കുക. അതായത് 1x1x1=3 എന്ന കാര്യം തന്നെയാകട്ടെ. ഏററവും സാമര്‍ദ്ധ്യമുള്ള നായ്‍ക്കുപോലും അതു ഗ്രഹിക്കുവാന്‍ കഴിവില്ലെന്നു നിങ്ങള്‍ക്ക് ബോദ്ധ്യമാകും. എന്നാല്‍ മനുഷ്യരായ നമുക്കാകട്ടെ, മൂന്നു ഒന്നുകളെ ഒന്നോടൊന്നു ഗൂണിച്ചാല്‍ ഫലം പിന്നെയും ഒന്നുതന്നെയാണെന്ന കാര്യം സുഗ്രഹമാണ്. ഈ നായ്‍ക്കളേക്കാള്‍ നാം എത്ര ഉയര്‍ന്നതാണോ അതിനേക്കാള്‍ എത്രയോ ഉന്നതനാണ് ദൈവം. ഒരു നായ്‍ക്ക് ഗുണനക്രിയ മനസ്സിലാകണമെങ്കില്‍ അത് മനുഷ്യനായി മാറിയേ മതിയാവൂ. ദൈവത്തെ നാം മനസ്സിലാക്കണമെങ്കില്‍ നാം സ്വയം ദൈവമായേ തീരു.

അതിനാല്‍ ദൈവം മൂന്ന് വ്യക്തിത്വങ്ങളിലെങ്കിലും ഒരേ ദൈവമാണെന്ന കാര്യം മനസ്സിലാക്കാന്‍ കഴിവില്ലെങ്കില്‍ അതില്‍ ആശ്ചര്യപ്പെടാന്‍ ഒന്നുമില്ല. അതു നാം മനസ്സിലാക്കുന്നില്ലെങ്കിലും ദൈവം തന്റെ വചനത്തില്‍ അപ്രകാരം പ്രസ്‍താവിച്ചിരിക്കയാല്‍ അതു സത്യമാണെന്ന് നമുക്കറിയാമ്

മാനുഷികമായ യുക്തിബോധം ഉപയോഗിച്ച് ചില ആളുകള്‍ ഇപ്രകാരം പറയാറുണ്ട്: ‘ദൈവം സര്‍വ്വവ്യാപിയായതുകൊണ്ട് അവിടുന്ന് എല്ലാ മനുഷ്യവ്യക്തികള്‍ക്കുള്ളിലും ജന്തുസസ്യാദികളിലും മതപരമായ എല്ലാ ആരാധനാസ്ഥലങ്ങളിലും സന്നിഹിതനായിരിക്കുന്നു’. ദൈവികസത്യങ്ങള്‍ മനസ്സിലാക്കിയിട്ടില്ലാത്ത മനുഷ്യമനസ്സുകള്‍ക്ക് ഇതു യുക്തിപൂര്‍വമെന്ന് തോന്നിയേക്കാം.

എന്നാല്‍ ഇത് പൂര്‍ണ്ണമായും തെററാണ്. എല്ലാ സ്ഥലത്തും സംഭവിക്കുന്ന കാര്യങ്ങള്‍ ദൈവം അറിയുന്നുണ്ടെന്ന അര്‍ത്ഥത്തില്‍ ദൈവം സര്‍വ്വവ്യാപിയാണ് എന്നു നമുക്ക് പറയാം. എങ്കിലും അവിടുന്ന് നരകത്തില്‍ തീര്‍ച്ചയായും സന്നിഹിതനായിരിക്കുകയില്ല. അവിടെ സംഭവിക്കുന്ന കാര്യങ്ങള്‍ അവിടുന്ന് അറിയുന്നുണ്ടെങ്കില്‍ തന്നെയും.

പാപികള്‍ക്കുള്ള നിത്യാശിക്ഷാവിധിയാണല്ലോ നരകം. ദൈവം സന്നിഹിതനല്ലാത്ത ഒരു സ്ഥലമാണവിടം. നരകം എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ അതാണ്. നരകത്തില്‍ പാപികള്‍ അനുഭവിക്കുന്ന യാതന അസഹ്യമായിരിക്കുന്നതിന്റെ കാരണം തന്നെ ഈ അസാന്നിദ്ധ്യമാണല്ലൊ. അതിനാല്‍ തീര്‍ച്ചയായും ദൈവം എല്ലായിടത്തും വസിക്കുന്നില്ല.

മനുഷ്യവര്‍ഗ്ഗത്തെ പാപത്തിന്റെ നിത്യശിക്ഷയില്‍നിന്നു രക്ഷിക്കുവാന്‍ പിതാവായ ദൈവം പുത്രനെ ഒരു കന്യകയില്‍ പരിശുദ്ധാത്‍മാവിന്റെ പ്രകൃത്യതീതവ്യാപാരം മുഖേന ൨൦൦൦ വര്‍ഷം മുന്പ് ഒരു ശിശുവായി ജനിക്കുവാന്‍ അയച്ചു. യേശുവെന്ന പേര്‍ വിളിച്ച ഈ വ്യക്തിയാണ് ക്രിസ്‍തു.

മനുഷ്യവ്യക്തികള്‍ അഭിമുഖീകരിക്കുന്ന എല്ലാ പരീക്ഷകളെയും അഭിമുഖീകരിച്ചുകൊണ്ട് അവിടുന്ന് ശൈശവാവസ്ഥയില്‍നിന്നു പുരുഷത്വത്തിലേക്ക് വളര്‍ന്നുവന്നു. ആ പരീക്ഷകളിലെല്ലാം അവിടുന്ന് വിജയിയായിത്തീര്‍ന്നു. അവിടുന്ന് ഒരിക്കല്‍പോലും പാപം ചെയ്‍തില്ല.

പിതാവായ ദൈവം തന്റെ പുത്രനായ യേശുക്രിസ്‍തുവിനെ അവിടുത്തെ മുപ്പത്തിമൂന്നാം വയസ്സില്‍ ദുഷ്‍ടമനുഷ്യരാല്‍ പിടിക്കപ്പെടുവാനും ക്രൂശിന്മേല്‍ തറയ്‍ക്കപ്പെട്ട് മരണം അനുഭവിപ്പാനും അനുവദിച്ചു.ക്രൂശിന്മേല്‍ അവിടുന്ന് നമുക്കുവേണ്ടി ശാപമായിത്തീരുകയും മനുഷ്യവര്‍ഗ്ഗത്തിന്റെ പാപങ്ങള്‍ക്കുള്ള ശിക്ഷ തന്റെമേല്‍ വഹിക്കുകയും ചെയ്‍തു.അവിടെ നാം ദൈവത്തിന്റെ മഹത്തായ സ്നേഹം കാണുന്നു. യേശുക്രിസ്‍തു ക്രൂശിന്മേല്‍ മരിക്കുകയും രക്തം ചൊരിയുകയും ചെയ്‍തപ്പോള്‍ നമ്മുടെ പാപങ്ങള്‍ക്കുവേണ്ടിയുള്ള ന്യായമായ കടം അവിടുന്നു പൂര്‍ണ്ണമായും കൊടുത്തുതീര്‍ത്തു. ന്യായത്തിന്റെ അവകാശവാദങ്ങള്‍ പരിഹരിക്കപ്പെട്ടു. ക്രൂശിന്മേലുള്ള അവിടുത്തെ യാഗം സ്വീകരിക്കപ്പെട്ടുവെന്നു തെളിയിക്കുവാന്‍വേണ്ടി മരണശേഷം മൂന്നാം നാള്‍ ദൈവം അവിടുത്തെ മനുഷ്യരില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്‍പിച്ചു. ദൈവം ഏകനാണ് എന്നും ഭൂമിയില്‍ ദൈവത്തിന് യേശുക്രിസ്‍തുവെന്ന ഒരൊററ അവതാരമേ ഉണ്ടായിട്ടുള്ളുവെന്നും ഉള്ള രണ്ട് വസ്‍തുതകള്‍ രണ്ട് കാര്യങ്ങളില്‍ തെളിയിക്കപ്പെട്ടിരിക്കുന്നു:

  1. യേശുക്രിസ്‍തുവെന്ന ഒരുവന്‍ മാത്രമാണ് ലോകത്തിന്റെ പാപങ്ങള്‍ക്ക് വേണ്ടി മരണം വരിച്ചിട്ടിള്ളത്.
  2. മരിച്ചതിനുശേഷം പിന്നീടൊരിക്കലും മരണം ഉണ്ടാവാത്തവിധം ജീവനിലേക്ക് തിരിച്ചുവരികയും അങ്ങനെ മനുഷ്യന്റെ ഏററവും വലിയ ശത്രുവായ മരണത്തെ താന്‍ ജയിച്ചുവെന്നു തെളിയിക്കുകയും ചെയ്‍തത് യേശുക്രിസ്‍തുവെന്ന ഒരുവന്‍ മാത്രമാണ്.

ഉയിര്‍ത്തെഴുന്നേററതിനുശേഷം വീണ്ടും നാല്‍പതു ദിവസം കഴിഞ്ഞ് യേശു സ്വര്‍ഗ്ഗത്തിലേക്ക് മടങ്ങി. അവിടുന്ന് ഇന്നും ജീവിക്കുന്നു.

ഈ ലോകത്തെ ന്യായം വിധിക്കുവാനും നീതിയോടും സമാധാനത്തോടും കൂടെ ലോകത്തെ ഭരിക്കുവാനുമായി ഒരു ദിവസം താന്‍ മടങ്ങിവരുമെന്ന് താന്‍ സ്വര്‍ഗ്ഗരോഹണം ചെയ്യുന്നതിനുമുന്പ് അവിടുന്ന് വാഗ്ദാനം ചെയ്‍തു. ഭുമിയിലേക്ക് തന്റെ മടങ്ങിവരവിനുമുന്പ് സംഭവിക്കുന്ന ചില അടയാളങ്ങള്‍ അവിടുന്ന് നമുക്ക് നല്‍കിയിട്ടുണ്ട്.

ആ അടയാളങ്ങള്‍ ഇപ്പോള്‍ നിറവേറിക്കൊണ്ടിരിക്കുന്നതായി നാം കാണുന്നതിനാല്‍ ക്രിസ്‍തുവിന്റെ രണ്ടാമത്തെ വരവ് വളരെ വളരെ സമീപസ്ഥമാണെന്ന് നാം അറിയുന്നു.

അവിടുന്ന് ഭൂമിയിലേക്ക് മടങ്ങിവരുന്നതിനുമുന്പായി ക്രിസ്‍തുവില്‍ ദൈവം നിങ്ങള്‍ക്കു നല്‍കുന്ന പാപക്ഷമ നിങ്ങള്‍ സ്വീകരിക്കേണ്ടത് സുപ്രധാന കാര്യമാണ്.

ദൈവത്തിനു എങ്ങനെ നമ്മുടെ പാപത്തെ ക്ഷമിപ്പാന്‍ കഴിയും ?

ദൈവം നീതിമാനും ന്യായതല്‍പരനുമാണ്. ഒരു മനുഷ്യന്റെ പാപങ്ങള്‍ സാരമില്ലെന്നു കരുതി അവയെ ക്ഷമിക്കുവാന്‍ അവിടുത്തേക്ക് സാദ്ധ്യമല്ല. അപ്രകാരം ചെയ്‍താല്‍ അത് നീതിവിരുദ്ധമായിരിക്കും.

ദൈവം വിശുദ്ധനും നീതിമാനുമാകയാല്‍ അവിടുന്ന് പാപങ്ങളെ ശിക്ഷിച്ചേ മതിയാവൂ. എന്നാല്‍ ദൈവം സ്നേഹശാലിയാകയാല്‍ നമ്മുടെ പാപങ്ങള്‍ക്ക് ക്ഷമ ലഭിക്കുവാനുള്ള ഒരു മാര്‍ഗ്ഗം അവിടുന്ന് ആവിഷ്‍കരിച്ചു. നന്മയും ദയയും സത്യവുമുള്ളവരായിരിപ്പാന്‍ എല്ലാ മതങ്ങളും നമ്മെ ഉപദേശിക്കുന്നു. എന്നാല്‍ നമ്മുടെ പാപങ്ങള്‍ ക്ഷമിച്ചതിനുശേഷം നമെങ്ങനെ ജീവിക്കണം എന്നതിനോട് ബന്ധപ്പെട്ട കാര്യങ്ങളാണ് ഇവയെല്ലാം തന്നെ. നന്മ, ദയ, സത്യസന്ധത എന്നിവയെല്ലാം ഒരു കെട്ടിടത്തിന്റെ ഉപരിസൗധം പോലെയാണ്. ആ കെട്ടിടത്തിന്റെ അടിസ്ഥാനമാണ് പാപക്ഷമ. ഒരു കെട്ടിടത്തിന്റെ ഏററവും പ്രധാനമായ ഭാഗം അതിന്റെ അടിസ്ഥാനം തന്നെയാണ്. ദൈവത്തിനു നമ്മുടെ പാപങ്ങളെ ക്ഷമിക്കേണ്ടതിലേക്ക് ലോകത്തെ സൃഷ്‍ടിച്ചതിനേക്കാള്‍ അധികം ദുഷ്‍കരവും ഏററവും വേദനാജനകവുമായ ഒരു കാര്യം ചെയ്യേണ്ടിവന്നു. ലോകത്തെ സൃഷ്‍ടിക്കുവാന്‍ ദൈവത്തിന് ഒരു വാക്കു കല്പിക്കേണ്ട ആവശ്യമേ ഉണ്ടായിരുന്നുള്ളു. അതുമൂലം ഉടന്‍തന്നെ ലോകം സ്രുഷ്‍ടിക്കപ്പെട്ടു. എന്നാല്‍ ഒരു വാക്ക് കല്പിക്കുന്നതിലൂടെ മാത്രം നമ്മുടെ പാപങ്ങള്‍ക്ക് ക്ഷമ നല്‍കുവാന്‍ അവിടുത്തേക്കു കഴിഞ്ഞില്ല. ഒരു മനുഷ്യന്റെ പാപം ക്ഷമിപ്പിക്കപ്പെടണമെങ്കില്‍ അതിന് ഒരൊററ മാര്‍ഗ്ഗമേ ഉണ്ടായിരുന്നുള്ളു. ദൈവം നമ്മെപ്പോലെ ഒരു മനുഷ്യനായിത്തീരുക എന്നതായിരുന്നു ആ മാര്‍ഗ്ഗം. മനുഷ്യ ജീവികളെന്ന നിലയില്‍ നാം അഭിമുഖീകരിക്കുന്ന പരീക്ഷകളിലും കഷ്‍ടപ്പാടുകളിലുംകൂടെ താനും കടന്നുപോകേണ്ടത് ദൈവത്തിന് ആവശ്യമായിത്തീര്‍ന്നു. നമ്മുടെ പാപങ്ങള്‍ക്കുള്ള ശിക്ഷ തന്റെമേല്‍ ഏററുകൊണ്ട് നമുക്ക് പകരം ഒരു യാഗമായി അവിടുന്ന് മരിക്കേണ്ടത് ആവശ്യമായിരുന്നു. പാപത്തിനുള്ള ശിക്ഷ കഷ്‍ടപ്പാടോ രോഗമോ ദാരിദ്ര്യമോ സാമൂഹ്യമായി താണപടിയില്‍ ഈ ലോകത്തില്‍ ജനിക്കുന്നതോ ഒന്നുമായിരുന്നില്ല. നിത്യമരണം അതായത് , എന്നെന്നേക്കുമായി ദൈവത്തില്‍ നിന്നു അകററപ്പെടുകയായിരുന്നു ആ ശിക്ഷ. ശാരീരികമരണമെന്നത് നമ്മുടെ ഭൗതികശരീരത്തില്‍ നിന്നുള്ള വേര്‍പെടലാണ്. അതുപോലെ എല്ലാ ജീവന്റെയും ഉദ്ഭവസ്ഥാനമായ ദൈവത്തില്‍ നിന്നു വേര്‍പെടുന്നതാണ് ആത്മീയമരണം.

കഴിഞ്ഞകാലത്ത് നിങ്ങള്‍ ചെയ്തിട്ടുള്ള തിന്മകള്‍ക്ക് ഭാവിയില്‍ നിങ്ങള്‍ ചെയ്‍തേക്കാവുന്ന സല്‍പ്രവര്‍ത്തികള്‍ ഒരിക്കലും പരിഹാരമാവുകയില്ല. ദൈവികപ്രമാണങ്ങളോടു നമുക്കുണ്ടാകുന്ന ഒരു ഋണബാധ്യതയാണ് പാപം. രാജ്യത്തിലെ നിയമങ്ങളോട് നാം അനുസരണക്കേട് കാട്ടുന്നുവെന്നിരിക്കട്ടെ. ഉദാഹരണമായി നാം കൊടുക്കേണ്ട നികുതി കൊടുക്കാതിരിക്കുന്നുവെന്ന് ചിന്തിക്കുക. ഭാവിയില്‍ നാം നമ്മുടെ നികുതികള്‍ കൊടുത്തു തീര്‍ക്കുമെന്നു വാഗ്ദാനം ചെയ്യുന്നതിലൂടെ മാത്രം നാം ആ കടപ്പാടില്‍നിന്നു മോചിതരാകുന്നില്ല. ഭാവിയില്‍ നാം നികുതികള്‍ അടച്ചു തീര്‍ത്താല്‍ തന്നെയും കഴിഞ്ഞകാലത്തു നാം കൊടുക്കാതിരുന്ന കടമ് പിന്നെയും കോടുത്തു തീര്‍ത്തേ മതിയാവൂ. പാപത്തിന്റെ കാര്യവും ഇതുപോലെയാണ്. ഭാവിയില്‍ എത്ര നല്ല സല്‍പ്രവര്‍ത്തികള്‍ നാം ചെയ്‍തെന്നുവന്നാലും ഭൂതകാലത്ത് ചെയ്‍തുപോയ പാപങ്ങള്‍ക്ക് നാം പരിഹാരം ചെയ്‍തേ മതിയാവൂ. മാത്രമല്ല, നമ്മുടെ നീതിപ്രവര്‍ത്തികള്‍ ദൈവത്തിന്റെ ദൃഷ്‍ടിയില്‍ കറപുരണ്ട കീറത്തുണികള്‍ പോലെയാണെന്ന് ബൈബിള്‍ പറയുന്നു(യെശയ്യാവ് അധ്യായം 64 വാക്യം 6).

സല്‍പ്രവര്‍ത്തികളെ ദൈവം അഭിനന്ദിക്കുന്നുണ്ട്. എങ്കിലും നമ്മുടെ ഏററവും നല്ല പ്രവര്‍ത്തികള്‍ പോലും അവിടുത്തെ വിശുദ്ധിയുടെ നിലവാരത്തിലെത്തുന്നില്ല. എന്തെന്നാല്‍ ദൈവം അപ്രമേയമാവിധം വിശുദ്ധനാണ്. അങ്ങനെ നമ്മുടെ നന്മപ്രവര്‍ത്തികള്‍ പോലും വേണ്ടത്ര നന്മയില്ലാത്തവയാകയാല്‍ നാം ആശയററ ഒരവസ്ഥയിലാണിരിക്കുന്നത്. ദൈവസന്നിധിയിലേക്ക് നമുക്ക് എപ്പോഴെങ്കിലും പ്രവേശനം ലഭിക്കുവാന്‍ ഒരു മാര്‍ഗ്ഗവും ശേഷിക്കുന്നില്ല. ആശയ്‍ക്കു വകയില്ലാത്തവിധം ഗതിയററവരാണ് നാം. എന്നാല്‍ ദൈവം തന്നുടെ മഹാസ്‍നേഹത്താല്‍ നമ്മുടെ പാപങ്ങള്‍ക്ക് ക്ഷമ ലഭിക്കുവാനുള്ള ഒരു മാര്‍ഗ്ഗം ഒരുക്കിയിരിക്കുന്നു.

നമ്മുടെ മാനുഷബുദ്ധിക്കുതന്നെ പൂര്‍ണ്ണമായി ഗ്രഹിപ്പാന്‍ കഴിയാത്തവിധം അത്ര അപ്രമേയനാണ് ദൈവം. ദൈവം ഏകനെന്ന് ബൈബിള്‍ വെളിപ്പെടുത്തുന്നു. എങ്കിലും ആ ഏകത്വത്തില്‍ പിതാവ്, പുത്രന്‍ പരിശുദ്ധാത്മാവ് എന്നിങ്ങ്നെ അന്യോന്യസമത്വമുള്ള മൂന്ന് വ്യക്തിത്വങ്ങള്‍ അടങ്ങിയിരിക്കുന്നു.( പുത്രത്വം പിതാവിലൂടെ ജനിച്ചതിനെയല്ല, പിതൃസ്വഭാവത്തില്‍നിന്നുള്ള അഭിന്നതയെയാണ് കാണിക്കുന്നത്).

മൂന്ന് വ്യത്യസ്ഥങ്ങളായ വ്യക്തികള്‍ പിന്നെയും ഏകദൈവമായിത്തീരുന്നതെങ്ങനെയെന്നു ഗ്രഹിക്കുവാന്‍ നമ്മുടെ മാനുഷചിന്തക്ക് അസാധ്യം തന്നെയാണ്. വ്യക്തികള്‍ എന്നു പറയുന്പോള്‍ വ്യത്യസ്‍തശരീരത്തോടുകൂടിയ ആളുകള്‍ എന്നാണ് നാം ചിന്തിക്കുന്നത്. ദൈവമാകട്ടെ ആത്മാവാകൂന്നു. നമ്മുടെ മനസ്സുകള്‍ പരിമിതിയുള്ളവയാണ്. ദൈവത്തിന്റെ അപ്രമേയസ്വഭാവം ഗ്രഹിക്കുവാന്‍ ആ മനസ്സുകള്‍ക്കു സാധ്യമല്ല. മനുഷ്യവ്യക്തികള്‍ ഗ്രഹിക്കുന്ന കാര്യങ്ങള്‍ ഗ്രഹിക്കുവാന്‍ ഒരു നായ്‍ക്കു കഴിവില്ലാത്തതുപോലെ മനുഷ്യരായ നമുക്ക് ഗ്രഹിപ്പാന്‍ കഴിവില്ലാത്തവയാണ് ദൈവത്തിന്റെ സവിശേഷതകള്‍. ദൈവം ബൈബിളിലൂടെ വെളിപ്പെടുത്തുവാന്‍ മനസ്സുവച്ച കാര്യങ്ങള്‍ മാത്രമേ നമുക്ക് അറിയൂവാന്‍ കഴിയൂ. അതിലപ്പുറം സാധ്യമല്ല.

ഉദാഹരണമായി സാമര്‍ധ്യമുള്ള ഒരു പട്ടിക്ക് സങ്കലനക്രിയ (കൂട്ടല്‍) ഗ്രഹിപ്പിച്ചുകൊടുക്കുവാന്‍ നിങ്ങള്‍ക്ക് സാധിച്ചേക്കാം. എങ്ങനെയെന്നാല്‍ മൂന്ന് എല്ലുകളെ ഒന്നൊന്നായി അതിന്റെ മുന്പില്‍ വച്ചിട്ട് അവയെ ഓരോന്നായി എണ്ണിക്കാണിച്ചിട്ട് 1+1+1=3 എന്ന കാര്യം അതിനെ ഗ്രഹിപ്പിക്കാം. എന്നാല്‍ ഗുണനക്രിയ അതിനെ ഗ്രഹിപ്പിക്കുവാന്‍ ശ്രമിച്ചുനോക്കുക. അതായത് 1x1x1=3 എന്ന കാര്യം തന്നെയാകട്ടെ. ഏററവും സാമര്‍ദ്ധ്യമുള്ള നായ്‍ക്കുപോലും അതു ഗ്രഹിക്കുവാന്‍ കഴിവില്ലെന്നു നിങ്ങള്‍ക്ക് ബോദ്ധ്യമാകും. എന്നാല്‍ മനുഷ്യരായ നമുക്കാകട്ടെ, മൂന്നു ഒന്നുകളെ ഒന്നോടൊന്നു ഗൂണിച്ചാല്‍ ഫലം പിന്നെയും ഒന്നുതന്നെയാണെന്ന കാര്യം സുഗ്രഹമാണ്. ഈ നായ്‍ക്കളേക്കാള്‍ നാം എത്ര ഉയര്‍ന്നതാണോ അതിനേക്കാള്‍ എത്രയോ ഉന്നതനാണ് ദൈവം. ഒരു നായ്‍ക്ക് ഗുണനക്രിയ മനസ്സിലാകണമെങ്കില്‍ അത് മനുഷ്യനായി മാറിയേ മതിയാവൂ. ദൈവത്തെ നാം മനസ്സിലാക്കണമെങ്കില്‍ നാം സ്വയം ദൈവമായേ തീരു.

അതിനാല്‍ ദൈവം മൂന്ന് വ്യക്തിത്വങ്ങളിലെങ്കിലും ഒരേ ദൈവമാണെന്ന കാര്യം മനസ്സിലാക്കാന്‍ കഴിവില്ലെങ്കില്‍ അതില്‍ ആശ്ചര്യപ്പെടാന്‍ ഒന്നുമില്ല. അതു നാം മനസ്സിലാക്കുന്നില്ലെങ്കിലും ദൈവം തന്റെ വചനത്തില്‍ അപ്രകാരം പ്രസ്‍താവിച്ചിരിക്കയാല്‍ അതു സത്യമാണെന്ന് നമുക്കറിയാമ്

മാനുഷികമായ യുക്തിബോധം ഉപയോഗിച്ച് ചില ആളുകള്‍ ഇപ്രകാരം പറയാറുണ്ട്: ‘ദൈവം സര്‍വ്വവ്യാപിയായതുകൊണ്ട് അവിടുന്ന് എല്ലാ മനുഷ്യവ്യക്തികള്‍ക്കുള്ളിലും ജന്തുസസ്യാദികളിലും മതപരമായ എല്ലാ ആരാധനാസ്ഥലങ്ങളിലും സന്നിഹിതനായിരിക്കുന്നു’. ദൈവികസത്യങ്ങള്‍ മനസ്സിലാക്കിയിട്ടില്ലാത്ത മനുഷ്യമനസ്സുകള്‍ക്ക് ഇതു യുക്തിപൂര്‍വമെന്ന് തോന്നിയേക്കാം.

എന്നാല്‍ ഇത് പൂര്‍ണ്ണമായും തെററാണ്. എല്ലാ സ്ഥലത്തും സംഭവിക്കുന്ന കാര്യങ്ങള്‍ ദൈവം അറിയുന്നുണ്ടെന്ന അര്‍ത്ഥത്തില്‍ ദൈവം സര്‍വ്വവ്യാപിയാണ് എന്നു നമുക്ക് പറയാം. എങ്കിലും അവിടുന്ന് നരകത്തില്‍ തീര്‍ച്ചയായും സന്നിഹിതനായിരിക്കുകയില്ല. അവിടെ സംഭവിക്കുന്ന കാര്യങ്ങള്‍ അവിടുന്ന് അറിയുന്നുണ്ടെങ്കില്‍ തന്നെയും.

പാപികള്‍ക്കുള്ള നിത്യാശിക്ഷാവിധിയാണല്ലോ നരകം. ദൈവം സന്നിഹിതനല്ലാത്ത ഒരു സ്ഥലമാണവിടം. നരകം എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ അതാണ്. നരകത്തില്‍ പാപികള്‍ അനുഭവിക്കുന്ന യാതന അസഹ്യമായിരിക്കുന്നതിന്റെ കാരണം തന്നെ ഈ അസാന്നിദ്ധ്യമാണല്ലൊ. അതിനാല്‍ തീര്‍ച്ചയായും ദൈവം എല്ലായിടത്തും വസിക്കുന്നില്ല.

മനുഷ്യവര്‍ഗ്ഗത്തെ പാപത്തിന്റെ നിത്യശിക്ഷയില്‍നിന്നു രക്ഷിക്കുവാന്‍ പിതാവായ ദൈവം പുത്രനെ ഒരു കന്യകയില്‍ പരിശുദ്ധാത്‍മാവിന്റെ പ്രകൃത്യതീതവ്യാപാരം മുഖേന ൨൦൦൦ വര്‍ഷം മുന്പ് ഒരു ശിശുവായി ജനിക്കുവാന്‍ അയച്ചു. യേശുവെന്ന പേര്‍ വിളിച്ച ഈ വ്യക്തിയാണ് ക്രിസ്‍തു.

മനുഷ്യവ്യക്തികള്‍ അഭിമുഖീകരിക്കുന്ന എല്ലാ പരീക്ഷകളെയും അഭിമുഖീകരിച്ചുകൊണ്ട് അവിടുന്ന് ശൈശവാവസ്ഥയില്‍നിന്നു പുരുഷത്വത്തിലേക്ക് വളര്‍ന്നുവന്നു. ആ പരീക്ഷകളിലെല്ലാം അവിടുന്ന് വിജയിയായിത്തീര്‍ന്നു. അവിടുന്ന് ഒരിക്കല്‍പോലും പാപം ചെയ്‍തില്ല.

പിതാവായ ദൈവം തന്റെ പുത്രനായ യേശുക്രിസ്‍തുവിനെ അവിടുത്തെ മുപ്പത്തിമൂന്നാം വയസ്സില്‍ ദുഷ്‍ടമനുഷ്യരാല്‍ പിടിക്കപ്പെടുവാനും ക്രൂശിന്മേല്‍ തറയ്‍ക്കപ്പെട്ട് മരണം അനുഭവിപ്പാനും അനുവദിച്ചു.ക്രൂശിന്മേല്‍ അവിടുന്ന് നമുക്കുവേണ്ടി ശാപമായിത്തീരുകയും മനുഷ്യവര്‍ഗ്ഗത്തിന്റെ പാപങ്ങള്‍ക്കുള്ള ശിക്ഷ തന്റെമേല്‍ വഹിക്കുകയും ചെയ്‍തു.അവിടെ നാം ദൈവത്തിന്റെ മഹത്തായ സ്നേഹം കാണുന്നു. യേശുക്രിസ്‍തു ക്രൂശിന്മേല്‍ മരിക്കുകയും രക്തം ചൊരിയുകയും ചെയ്‍തപ്പോള്‍ നമ്മുടെ പാപങ്ങള്‍ക്കുവേണ്ടിയുള്ള ന്യായമായ കടം അവിടുന്നു പൂര്‍ണ്ണമായും കൊടുത്തുതീര്‍ത്തു. ന്യായത്തിന്റെ അവകാശവാദങ്ങള്‍ പരിഹരിക്കപ്പെട്ടു. ക്രൂശിന്മേലുള്ള അവിടുത്തെ യാഗം സ്വീകരിക്കപ്പെട്ടുവെന്നു തെളിയിക്കുവാന്‍വേണ്ടി മരണശേഷം മൂന്നാം നാള്‍ ദൈവം അവിടുത്തെ മനുഷ്യരില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്‍പിച്ചു. ദൈവം ഏകനാണ് എന്നും ഭൂമിയില്‍ ദൈവത്തിന് യേശുക്രിസ്‍തുവെന്ന ഒരൊററ അവതാരമേ ഉണ്ടായിട്ടുള്ളുവെന്നും ഉള്ള രണ്ട് വസ്‍തുതകള്‍ രണ്ട് കാര്യങ്ങളില്‍ തെളിയിക്കപ്പെട്ടിരിക്കുന്നു: 1.യേശുക്രിസ്‍തുവെന്ന ഒരുവന്‍ മാത്രമാണ് ലോകത്തിന്റെ പാപങ്ങള്‍ക്ക് വേണ്ടി മരണം വരിച്ചിട്ടിള്ളത്. 2.മരിച്ചതിനുശേഷം പിന്നീടൊരിക്കലും മരണം ഉണ്ടാവാത്തവിധം ജീവനിലേക്ക് തിരിച്ചുവരികയും അങ്ങനെ മനുഷ്യന്റെ ഏററവും വലിയ ശത്രുവായ മരണത്തെ താന്‍ ജയിച്ചുവെന്നു തെളിയിക്കുകയും ചെയ്‍തത് യേശുക്രിസ്‍തുവെന്ന ഒരുവന്‍ മാത്രമാണ്.

ഉയിര്‍ത്തെഴുന്നേററതിനുശേഷം വീണ്ടും നാല്‍പതു ദിവസം കഴിഞ്ഞ് യേശു സ്വര്‍ഗ്ഗത്തിലേക്ക് മടങ്ങി. അവിടുന്ന് ഇന്നും ജീവിക്കുന്നു.

ഈ ലോകത്തെ ന്യായം വിധിക്കുവാനും നീതിയോടും സമാധാനത്തോടും കൂടെ ലോകത്തെ ഭരിക്കുവാനുമായി ഒരു ദിവസം താന്‍ മടങ്ങിവരുമെന്ന് താന്‍ സ്വര്‍ഗ്ഗരോഹണം ചെയ്യുന്നതിനുമുന്പ് അവിടുന്ന് വാഗ്ദാനം ചെയ്‍തു. ഭുമിയിലേക്ക് തന്റെ മടങ്ങിവരവിനുമുന്പ് സംഭവിക്കുന്ന ചില അടയാളങ്ങള്‍ അവിടുന്ന് നമുക്ക് നല്‍കിയിട്ടുണ്ട്.

ആ അടയാളങ്ങള്‍ ഇപ്പോള്‍ നിറവേറിക്കൊണ്ടിരിക്കുന്നതായി നാം കാണുന്നതിനാല്‍ ക്രിസ്‍തുവിന്റെ രണ്ടാമത്തെ വരവ് വളരെ വളരെ സമീപസ്ഥമാണെന്ന് നാം അറിയുന്നു.

അവിടുന്ന് ഭൂമിയിലേക്ക് മടങ്ങിവരുന്നതിനുമുന്പായി ക്രിസ്‍തുവില്‍ ദൈവം നിങ്ങള്‍ക്കു നല്‍കുന്ന പാപക്ഷമ നിങ്ങള്‍ സ്വീകരിക്കേണ്ടത് സുപ്രധാന കാര്യമാണ്.

അധ്യായം 5: മാനസാന്തരത്തെ സംബന്ധിച്ച യഥാര്‍ത്ഥസത്യം

പാപത്തിന്റെ ശിക്ഷ ആത്മീയമരണമാണു‍. നാം നേരത്തെ മനസ്സിലാക്കിയതുപോലെ ആത്മീയമരണമെന്നതു ദൈവസാന്നിധ്യത്തില്‍നിന്നു‍ എന്നേക്കുമായിത്തന്നെ അകറ്റപ്പെടുകയാണു‍. അതാണു യേശു ക്രൂശിന്മേല്‍ അനുഭവിച്ചതു‍. തന്റെ പിതാവിനാല്‍ അവിടുന്നു‍ ഉപേക്ഷിക്കപ്പെട്ടവനായിത്തീര്‍ന്നു.

യേശു ദൈവവും തന്മൂലം തന്റെ ആന്തരികവ്യക്തിത്വത്തില്‍ നിത്യനുമാകയാല്‍ തന്റെ പിതാവില്‍നിന്നുള്ള നിത്യമായ വേര്‍പാടിന്റെ അതിവേദനയെ ഒരു ചുരുങ്ങിയ സമയം, അതായതു‍ ക്രൂശിന്മേല്‍ സംഭവിച്ചതും തികച്ചും ഇരുളടഞ്ഞതുമായ മൂന്നു മണിക്കൂര്‍ കൊണ്ടു‍ അനുഭവിക്കുവാന്‍ അവിടുത്തേക്കു‍ കഴിഞ്ഞു. ഈ സമയത്തിനുള്ളില്‍ അവിടുന്നു‍ നിത്യനരകത്തിന്റെ വേദന, നാം നിത്യത മുഴുവന്‍ അനുഭവിക്കേണ്ടിവരുമായിരുന്ന വേദന തന്നെ, അനുഭവിച്ചു.

നമ്മുടെ പാപത്തിന്റെ ശിക്ഷ അവിടുന്നു‍ തന്റെമേല്‍ ഏറ്റെടുത്തു. എങ്കിലും ഈ ക്ഷമയെ ദൈവത്തില്‍നിന്നും നാം കൈക്കോള്ളുന്നില്ലെങ്കില്‍, നാം പാപക്ഷമ ലഭിച്ചവരും അതിന്റെ ശിക്ഷയില്‍നിന്നു സ്വതന്ത്രരുമായിത്തീരുന്നില്ല. ഈ കാരണത്താലാണു‍ ക്രിസ്തു തങ്ങള്‍ക്കുവേണ്ടി മരിച്ചുവെങ്കിലും ഈ ലോകത്തിലെ മിക്ക മനുഷ്യരും ദൈവത്തില്‍നിന്നും ക്ഷമ പ്രാപിക്കാത്തവരായിക്കഴിയുന്നതു‍.

ക്രിസ്തു കേവലം ക്രിസ്ത്യാനികളുടെ മാത്രം പാപത്തിനായിട്ടല്ല, പിന്നെയോ എല്ലാ മതത്തിലുള്‍പ്പെട്ടവരായി ലോകത്തിലുള്ള എല്ലാ മനുഷ്യരുടെയും പാപത്തിനുവേണ്ടിത്തന്നെ മരിച്ചു.

ക്രിസ്തുവിന്റെ മരണത്തിലൂടെ ദൈവം നിങ്ങള്‍ക്കായി നേടിത്തന്നതിനെ പ്രാപിക്കുവാന്‍ നിങ്ങള്‍ ഒന്നാമതായി നിങ്ങളുടെ പാപങ്ങളെപ്പറ്റീ അനുതപിച്ച്‍ മാനസാന്തരപ്പെടണം. നിങ്ങളുടെ പാപവഴികളെപറ്റി നിങ്ങള്‍ യഥാര്‍ത്ഥമായി ദുഃഖിക്കുന്നുവെന്നും നിങ്ങള്‍ക്കറിവുള്ള എല്ലാ പാപത്തില്‍നിന്നും പിന്മാറി ജീവിക്കുവാന്‍ ആഗ്രഹിക്കുന്നുവെന്നുമാണു‍ ഇതിന്റെ അര്‍ത്ഥം

ആരഭഘട്ടത്തില്‍ ദൈവത്തിനു പ്രസാദകരമായതെന്തെന്നും അവിടുത്തേക്കു പ്രസാദകരമല്ലാത്തതെന്തെന്നും ഗ്രഹിക്കുമാറു‍ നിങ്ങളുടെ മനസാക്ഷി സജീവമായിരിക്കുകയില്ല. അതിനാല്‍ നിങ്ങളുടെ ജീവിതത്തില്‍ ദൈവത്തിനു‍ അനിഷ്ടകരമായ എല്ലാറ്റില്‍നിന്നും വിട്ടുമാറുവാന്‍ നിങ്ങള്‍ക്കു‍ അസാധ്യമായിരിക്കും. ദൈവം യഥാര്‍ത്ഥബോധമുള്ളവനാകയാല്‍ അവിടുന്നു‍ അത്രയും അവകാശപ്പെടുകയും ചെയ്യുന്നില്ല. തനിക്കു‍ അനിഷ്ടകരമായ എല്ലാറ്റിനെയും ഉപേക്ഷിക്കുവാന്‍ നിങ്ങള്‍ ഒരുക്കമുള്ളവനാകണമെന്നു മാത്രമെ അവിടുന്നു‍ ആവശ്യപ്പെടുന്നുള്ളു.

നിങ്ങളുടെ മനസാക്ഷി നിങ്ങളില്‍ കുറ്റബോധം ജനിപ്പിക്കുന്ന കാര്യങ്ങളില്‍നിന്നു‍ വിട്ടകന്നുകൊണ്ടു‍ ഒരാരംഭമിടുവാന്‍ നിങ്ങള്‍ക്കു കഴിയും.

നിങ്ങളുടെ ദുശ്ശീലങ്ങളെ ഉപേക്ഷിക്കുവാനുള്ള ശക്തി നിങ്ങള്‍ക്കുണ്ടായില്ലെന്നുവരാം. ഇവിടെയും നിങ്ങളുടെ കഴിവുകേടു‍ ദൈവം പൂര്‍ണ്ണമായി മനസ്സിലാക്കുന്നു. അതിനുള്ള കരുത്തു നിങ്ങള്‍ കാട്ടണമെന്നും ദൈവം പ്രതീക്ഷിക്കുന്നില്ല.” നിങ്ങളുടെ ദുശ്ശീലങ്ങള്‍ വിട്ടകലുവാന്‍ നിങ്ങള്‍ ഒരുക്കമാണോ?” എന്നു മാത്രമാണു‍ അവിടുന്നു ചോദിക്കുന്നതു‍. നിങ്ങള്‍ സത്യസന്ധനെന്നും പാപകരമായതെല്ലാം ഉപേക്ഷിക്കുവാന്‍ സന്നദ്ധനെന്നും ദൈവം കാണുബോ‍ള്‍, അസംഖ്യം ദുശ്ശീലങ്ങളാല്‍ പരാജിതനായി നിങ്ങള്‍ ഇരിക്കുന്നുവെങ്കില്‍ത്തന്നെയും, നിങ്ങള്‍ ആയിരിക്കുന്ന അവസ്ഥയില്‍ത്തന്നെ അവിടുന്നു‍ നിങ്ങളെ കൈക്കൊള്ളും.

എത്ര അദ്ഭുതകരമായ ഒരു സുവാര്‍ത്തയാണിതു‍!

നിങ്ങളുടെ പഴയ പാപവഴികള്‍ പരിത്യജിക്കുവാന്‍ നിങ്ങള്‍ സന്നദ്ധനാണെന്നുള്ളതിന്റെ ഒരു തെളിവു‍ ഭൂതകാലത്തു നിങ്ങള്‍ ചെയ്തിട്ടുള്ള തെറ്റുകള്‍ തിരുത്തുവാനുള്ള നിങ്ങളുടെ സന്നദ്ധതയിലൂടെയാണു‍ പ്രകടമാകുന്നതു‍. ഇവിടെപ്പോലും നിങ്ങളുടെ പരിമിതികള്‍ ദൈവം മനസ്സിലാക്കുന്നു.

കഴിഞ്ഞ കാലത്തു‍ നിങ്ങള്‍ ചെയ്തിട്ടുള്ളവയും ഇപ്പോള്‍ എത്ര കഠിനപരിശ്രമം ചെയ്താലും ശരിയാക്കുവാന്‍ കഴിയാത്തവയുമായ ആയിരക്കണക്കിനു തെറ്റുകളും പാപങ്ങളും ഉണ്ടു‍. എന്നാല്‍ നിങ്ങള്‍ക്കു ശരിയാക്കുവാന്‍ കഴിയുന്നവയായി ചിലതുണ്ടു‍. നിങ്ങളുടെ കഴിവിന്റെ പരമാവധി അത്തരം കാര്യങ്ങള്‍ തിരുത്തണമെന്നു മാത്രമേ ദൈവം പ്രതീക്ഷിക്കുന്നുള്ളു.

ഉദാഹരണമായി ആരില്‍നിന്നെങ്കിലും നിങ്ങള്‍ പണം അപഹരിച്ചുണ്ടെങ്കില്‍ അത്രത്തോളം പണം നിങ്ങള്‍ക്കു മിച്ചമായിട്ടുണ്ടാകുന്ന സമയത്തുതന്നെ അതു കൊടുത്തുതീര്‍ക്കണമെന്നു‍ ദൈവം പ്രതീക്ഷിക്കുന്നു. നിങ്ങളുടെ വാക്കുകള്‍ മൂലം നിങ്ങള്‍ ആരെയെങ്കിലും മുറിപ്പെടുത്തുകയും അതു നിങ്ങള്‍ക്കു ഇപ്പോള്‍ ഓര്‍മ്മയുണ്ടായിരിക്കുകയും ചെയ്യുന്നുവെങ്കില്‍ നിങ്ങള്‍ അയാളുടെ അടുക്കല്‍ ച്ചെന്നോ അയാളുടെ പേര്‍ക്കു കത്തെഴുതിയോ നിങ്ങള്‍ പരഞ്ഞുപ്പോയതിനു ക്ഷമ ചോദിക്കുവാന്‍ നിങ്ങള്‍ സന്നദ്ധനാകണം. നിങ്ങളുടെ ആത്മാര്‍ത്ഥതയെയും താഴ്മയെയും ദൈവം പരീക്ഷിച്ചറിയുന്ന മാര്‍ഗ്ഗങ്ങളായിരിക്കും അത്തരം പ്രവൃത്തികള്‍. താഴ്‍മയുള്ളവര്‍ക്കുമാത്രമേ ദൈവം സഹായം നല്‍കുന്നുള്ളു.

ദൈവത്തിന്റെ സഹായം കൂടാതെ നമുക്കു രക്ഷ നേടുവാന്‍ സാധ്യമല്ല.

യഥാര്‍ത്ഥ മാനസാന്തരത്തെ വിഗ്രഹങ്ങളെ വിട്ടു ദൈവത്തിങ്കലേക്കു തിരിയുന്ന ഒരു പ്രവൃത്തിയെന്നു‍ ബൈബിള്‍ വിളിക്കുന്നു( 1 തെസ്സലോനിക്യര്‍ അധ്യായം 1 വാക്യം 9).

എല്ലാ രൂപത്തിലുമുള്ള വിഗ്രഹാരാധനയെ ദൈവം വെറുക്കുന്നു. എന്താണു‍ വിഗ്രഹാരാധന? സൃഷ്ടിക്കപ്പെട്ട ഏതെങ്കിലുമൊന്നിനെ സ്രഷ്ടാവിനുപരിയായിക്കരുതുകയാണതു‍. സൃഷ്ടിക്കപ്പെട്ട ആ വസ്തു പണമോ സൗന്ദര്യമുള്ള ഒരു സ്ത്രീയോ നമ്മുടെ പ്രശസ്തിയോ എന്തുമാകാം.

ഇപ്രകാരം സൃഷ്ടിക്കപ്പെട്ട ഒരു വസ്തുവിനെ ദൈവത്തിനുപരി തെരഞ്ഞെടുക്കുന്നതു‍ വിഗ്രഹാരാധനയാണു‍. സ്രഷ്ടാവിനുപകരം സൃഷ്ടിയെ ആരാധിക്കുകയാണതു‍. സകല പാപത്തിന്റെയും മൂലം അതു തന്നെയാണു‍.

തടികൊണ്ടോ കല്ലുകൊണ്ടോ ലോഹം കൊണ്ടോ നിര്‍മ്മിക്കപ്പെട്ട വസ്തുക്കളും വിഗ്രഹങ്ങളാകാം. മനുഷ്യനിര്‍മ്മിതങ്ങളായ ഈ വസ്തുക്കള്‍ മനുഷ്യന്‍ ആരാധിക്കുന്ന ദൈവത്തെ പ്രതിനിധാനം ചെയ്യുന്നു. എന്നാല്‍ പ്രപഞ്ചസ്രഷ്ടാവിനോടു വിദൂരസാമ്യമെങ്കിമുള്ള എന്തിനെയെങ്കിലും സ്വന്തകൈകളാല്‍ നിര്‍മ്മിക്കുവാന്‍ മനുഷ്യനു സാധ്യമല്ല. വിഗ്രഹങ്ങളെ ഉപയോഗിക്കുന്നതിനെ സാധൂകരിച്ചുകൊണ്ടു‍ ചിലര്‍ പറയാറുള്ളതുപോലെ ‘ദൈവത്തെ സ്മരിക്കുവാന്‍ സാധിക്കുന്നവ’യായ പ്രതിമകളെയോ ചിത്രങ്ങളെയോ പോലും നാം ഉപയോഗിക്കരുതു‍. സര്‍വശക്തനായ ദൈവത്തിന്റെ ഒരു പ്രതിമയെ സൃഷ്ടിക്കപ്പെട്ട വസ്തുക്കളുടെ സാദൃശ്യത്തില്‍ നിര്‍മ്മിക്കുന്നതു‍- ആ പ്രതിമയോ ചിത്രമോ പുരുഷന്റെയോ സ്ത്രീയുടെയോ ജന്തുവിന്റെയോ എന്നല്ല ഏതിന്റെയെങ്കിലുമോ സാദൃശ്യത്തിലായാലും ദൈവത്തെ അനാദരിക്കലാണു‍.

നഗ്നനേത്രങ്ങള്‍ക്കു‍ അദൃശ്യനാണു ദൈവം. ഒരു പ്രതിമ എത്ര മെച്ചമായി നിര്‍മ്മിച്ചതൊ കൊത്തിയുണ്ടാക്കിയതോ ആയാലും അതിനാല്‍ പ്രതിനിധാനം ചെയ്യപ്പെടുവാന്‍ പാടില്ലാത്തവിധം അത്ര ഉന്നതനാണു‍ അവിടുന്നു‍. എങ്ങനെയായാലും ദൈവത്തെ ഓര്‍മ്മിപ്പിക്കുവാന്‍ ദൃശ്യമായ അത്തരമൊരു സ്മാരകവസ്തു നമുക്കാവശ്യമില്ല. നമ്മുടെ സ്രഷ്ടാവിനെപ്പറ്റി നമുക്കു‍ ഓര്‍മ്മ നല്‍കിക്കൊണ്ടു‍ രാവും പകലും നിരന്തരമായി നമ്മൊടൂ സംസാരിച്ചുകൊണ്ടിരിക്കുന്ന ഒരു മനസാക്ഷി നമുക്കെല്ലാം ഉണ്ടു‍.

ഈ മനസാക്ഷിയുടെ ശബ്ദം ശ്രദ്ധിക്കുന്നതിനു പകരമുള്ള ഒരു വസ്തു ആയി വിഗ്രഹാരാധനയും മതപ്രവര്‍ത്തനവും തീര്‍ത്ഥാടനവുമെല്ലാം പലപ്പോഴും തീരുന്നുണ്ടു‍.

ആളുകള്‍ ദൈവികനിയമങ്ങളെ ലംഘിക്കുകയും ഭാവിയിലും അവയെ ലംഘിക്കുവാന്‍ പദ്ധതി തയ്യാറാക്കുകയും ചെയ്യുന്ന സാഹചര്യങ്ങളില്‍ പലവിധ മതാചാരങ്ങളിലും മതസംബന്ധമായ പ്രവര്‍ത്തനങ്ങളിലുമെല്ലാം ഏര്‍പ്പെട്ടു‍ തങ്ങളുടെ മനസാക്ഷിയുടെ ശബ്ദത്തെ ശ്വാസംമുട്ടിച്ചു കൊല്ലുവാന്‍ ശ്രമിക്കുകയാണു‍ അവര്‍ ചെയ്യുന്നതു‍. തങ്ങള്‍ നടത്തുന്ന യാഗങ്ങളും തീര്‍ത്ഥാടനങ്ങളും നിമിത്തം ദൈവം തങ്ങളുടെ ബഹുവിധപാപങ്ങളെ ക്ഷമിക്കുമെന്നു‍ അവര്‍ സങ്കല്പിക്കുന്നു. എന്നാല്‍ ഇതൊരു വഞ്ചനയാണു‍.

നമ്മുടെ മതാചാരങ്ങളെയും മതാനുഷ്ഠാനങ്ങളെയുമല്ല ദൈവം നോക്കുന്നതു‍. നാം നമ്മുടെ മനസാക്ഷിയുടെ ശബ്ദത്തിനു ചെവികൊടുക്കുന്നുണ്ടോ എന്നു കാണുവാന്‍ നമ്മുടെ ഹൃദയങ്ങളെയാണു‍ അവിടുന്നു‍ നോക്കുന്നതു‍.

അതിനാല്‍ എല്ലാവിധ വിഗ്രഹാരാധനയില്‍നിന്നും ഒഴിഞ്ഞുമാറുക എന്നതു‍ മാനസാന്തരത്തിന്റെ ഒരു ഭാഗമത്രേ. യഥാര്‍ത്ഥമായ മാനസാന്തരത്തില്‍ എല്ലാ സൃഷ്ടികളില്‍നിന്നും വിട്ടകന്നു‍ സ്രഷ്ടാവിങ്കലേക്കു നാം തിരിയുകയും അവിടുത്തോടു ഇപ്രകാരം പറയുകയും ചെയ്യും: “സര്‍വ്വശക്തനായ ദൈവമെ , അവിടുന്നു മാത്രം ആരാധിക്കപ്പെടുവാനും സേവിക്കപ്പെടുവാനും യോഗ്യന്‍. ഇന്നുവരെയും സൃഷ്ടിക്കപ്പെട്ട വസ്തുക്കളെ ആരാധിച്ചതിനെപ്പറ്റി ഞാന്‍ ദുഃഖിക്കുന്നു. ഇന്നുമുതല്‍ എന്റെ ജീവിതത്തില്‍ അങ്ങു മാത്രം സര്‍വോന്നതനായി വര്‍ത്തിക്കും.”

മാനസാന്തരമെന്നതിനു‍ നാം നമ്മുടെ ജോലിയും കുടുംബവുമെല്ലാം വിട്ടു‍ ഏതെങ്കിലും വനാന്തരത്തിലോ പര്‍വതത്തിലോ ഏകാന്തതാപസരായിക്കഴിയുക എന്നര്‍ത്ഥമില്ല; ഒരിക്കലുമില്ല.

നമുക്കു കുടുംബമുണ്ടായിരിക്കണമെന്നും നമ്മുടെ ഉപജീവനത്തിനുവേണ്ടി നാം ജോലിചെയ്യണമെന്നും ദൈവം ആഗ്രഹിക്കുന്നു. പണം സന്പാദിക്കുന്നതു‍ പാപമല്ല; എന്നാല്‍ ദൈവത്തെക്കാളധികം പണത്തെ സ്നേഹിക്കുന്നതു പാപം തന്നെ.

ആധുനികപരിഷ്കാരം നമുക്കു നല്‍കിയിട്ടുള്ള സുഖസൗകര്യങ്ങള്‍ നാം ഉപയോഗിക്കുന്നതു പാപമല്ല. എന്നാല്‍ ദൈവത്തെ സ്നേഹിക്കുന്നതിലുമധികം ആ സുഖസൗകര്യങ്ങളെ നാം സ്നേഹിക്കുന്നപക്ഷം അതു പാപം തന്നെ.

ഭക്ഷണം, നിദ്ര, ലൈംഗികസംതൃപ്തി എന്നിവ നാം അനുഭവിക്കുമാറു‍ നമ്മുടെ ശരീരങ്ങളെ ദൈവം സൃഷ്ടിച്ചിരിക്കുന്നു. ഈ കാര്യങ്ങളൊന്നുംതന്നെ തെറ്റായിട്ടുള്ളതല്ല.

നാം പലപ്പോഴും വിശപ്പുള്ളവരും ക്ഷീണിതരുമായിത്തീരുന്നതിനെപ്പറ്റി നമുക്കു ലജ്ജ തോന്നാത്തതുപോലെതന്നെ നമ്മുടെ ലൈംഗികാഭിലാഷത്തെപ്പറ്റി നാം ലജ്ജിതരാകേണ്ട ആവശ്യമില്ല. എന്നാല്‍ വിശപ്പുള്ളപ്പോള്‍ നാം ഭക്ഷണം മോഷ്ടിക്കുവാന്‍ പാടില്ല; നമ്മുടെ ജോലികളില്‍ ഏര്‍പ്പെടേണ്ട സമയത്തു‍ നാം കിടന്നുറങ്ങുവാനും പാടില്ല.

അതുപോലെതന്നെ നമ്മുടെ ലൈംഗികാഭിലാഷം നിറവേറ്റുവാനായി മറ്റൊരു വ്യക്തിയോടു‍ നാം അക്രമം കാട്ടുവാന്‍ പാടില്ല. ദൈവം വിവാഹമെന്ന വ്യവസ്ഥ മനുഷ്യനു നിയമിച്ചിരിക്കുന്നു. ലൈംഗികാഭിലാഷത്തിന്റെ പൂരണത്തിനുവേണ്ടി ഒരു മനുഷ്യനു ഒരു ഭാര്യയുണ്ടാവണമെന്നു‍ ദൈവം കല്പിച്ചിരിക്കുന്നു. വിവാഹത്തിനു പുറമേയുള്ള ഏതോരു ലൈംഗികബന്ധവും പാപമാണു‍. എല്ലാ ലൈംഗികപാപങ്ങളെപ്പറ്റിയും നാം പശ്ചാത്തപിച്ചു‍ അവയെ ഉപേക്ഷിക്കയും ആത്മാര്‍ത്ഥതയോടെ നാം ദൈവത്തിങ്കലേക്കു തിരിയുകയും വേണം.

നിങ്ങള്‍ മാനസാന്തരപ്പെടേണ്ട മറ്റൊരു പാപം മറ്റുള്ളവരോടു ക്ഷമിക്കാത്ത മനോഭാവമാണു‍. ദൈവം നിങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങളോടു‍ ഏതെങ്കിലും പ്രകാരത്തില്‍ തെറ്റുചെയ്തിട്ടുള്ള എല്ലാവരോടും ക്ഷമിക്കുവാന്‍ നിങ്ങള്‍ സന്നദ്ധരാകണം.

ദൈവം നിങ്ങളോടു‍ എങ്ങനെ പെരുമാറിയോ അപ്രകാരം നിങ്ങള്‍ മറ്റുള്ളവരോടും പെരുമാറണം. ഇപ്രകാരം ചെയ്യുവാന്‍ നിങ്ങള്‍ക്കു മനസ്സില്ലെങ്കില്‍ ദൈവം നിങ്ങളോടു ക്ഷമിക്കുകയില്ല.

കര്‍ത്താവായ യേശുക്രിസ്തു ഇപ്രകാരം അരുളിചെയ്തു: “നിങ്ങള്‍ മനുഷ്യരോടു‍ അവരുടെ പിഴകളെ ക്ഷമിക്കാഞ്ഞാലോ നിങ്ങളുടെ സ്വര്‍ഗ്ഗസ്ഥപിതാവു‍ നിങ്ങളുടെ പിഴകളേയും ക്ഷമിക്കുകയില്ല” (മത്തായി അധ്യായം 6 വാക്യം 15).

നിങ്ങള്‍ക്കു കഠിനമായ ദോഷം ചെയ്ത ഒരുവനോടു ക്ഷമിക്കുക എന്നതു‍ ഏറ്റവുമധികം വിഷമമുള്ള ഒരു കാര്യമായി നിങ്ങള്‍ക്കു തോന്നിയേക്കാം. അപ്പോള്‍ ആ മനുഷ്യനോടു ക്ഷമിക്കുവാന്‍ നിങ്ങളെ സഹായിക്കുന്നതിനുവേണ്ടി ദൈവത്തോടു പ്രാര്‍ത്ഥിക്കുവാന്‍ നിങ്ങള്‍ക്കു കഴിയും.

ഇതു ചെയ്യുന്നതില്‍ നിങ്ങളെ സഹായിക്കുവാന്‍ സര്‍വശക്തനായ ദൈവത്തിന്റെ ബലം നിങ്ങള്‍ക്കു ലഭ്യമാണു‍. തന്റെ സര്‍വശക്തമായ ബലത്തോടുകൂടെ ദൈവം നിങ്ങളെ സഹായിക്കുന്നപക്ഷം യാതൊന്നും നിങ്ങള്‍ക്കു‍ അസാധ്യമായിത്തീരുകയില്ല.

നമ്മുടെ എല്ലാ പാപങ്ങളെയും അവ എത്ര വലുതും തിന്മ നിറഞ്ഞതുമായിരുന്നാലും ക്ഷമിക്കുവാന്‍ ദൈവത്തിനു കഴിയും. എന്നാല്‍ അതിലേക്കു‍ നാം മാനസാന്തരപ്പെടേണ്ടതു‍- അതായതു‍ നാം അവയെപറ്റി യഥാര്‍ത്ഥമായി ദുഃഖിക്കുകയും നമ്മുടെ ആ പഴയ പാപവഴികള്‍ വിട്ടുതിരിയുവാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുകയും ചെയ്യേണ്ടതു‍ – ആവശ്യമത്രേ.

 

അധ്യായം 6: വിശ്വാസത്തെ സംബന്ധിച്ച യഥാര്‍ത്ഥസത്യം

ഒരിക്കല്‍ നാം മാനസാന്തരപ്പെട്ടുകഴിഞ്ഞാല്‍ ദൈവത്തില്‍നിന്നും പാപക്ഷമ ലഭിക്കുവാന്‍ അടുത്തതായി നമുക്കാവശ്യമായിരിക്കുന്നതു‍ വിശ്വാസമാണു‍.

“കൃപയാലല്ലോ നിങ്ങള്‍ വിശ്വാസം മൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു‍ ” (എഫേസ്യര്‍ അധ്യായം 2 വാക്യം 8).

ദൈവം തന്റെ സഹായവും അനുഗ്രഹങ്ങളും നല്‍കുവാനായി നമ്മിലേക്കു നീട്ടുന്ന അവിടുത്തെ കരമാണു‍ കൃപ. ദൈവത്തില്‍നിന്നും ആ സഹായവും അനുഗ്രഹങ്ങളും സ്വീകരിപ്പാനായി നാം അവിടുത്തെ നേരേ നീട്ടുന്ന കരമാണു‍ വിശ്വാസം.

നേരത്തെ നാം ചിന്തിച്ചതുപോലെ ദൈവത്തിനു‍ സ്വന്തം പ്ലാന്‍ അനുസരിച്ചു‍ സകലവും പ്രവര്‍ത്തിക്കുന്ന വെറും യന്ത്രമനുഷ്യനെയല്ല വേണ്ടതു‍. അതല്ല നമ്മെപ്പറ്റി ദൈവം ആഗ്രഹിക്കുന്നതു‍. നാം സ്വയം കാര്യങ്ങള്‍ തെരഞ്ഞെടുക്കണമെന്നു‍ അവിടുന്നു‍ ആഗ്രഹിക്കുന്നു.

ദൈവം നിങ്ങളെ ആഴമായി സ്നേഹിക്കുന്ന നല്ലവനായ ഒരു ദൈവമാണെന്നു‍ നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ?

ആ ദൈവം നിങ്ങളുടെ പാപങ്ങള്‍ക്കുവേണ്ടി ക്രൂശിന്മേല്‍ മരിക്കുവാന്‍ തന്റെ പുത്രനായ യേശുക്രിസ്തുവിനെ ഭൂമിയിലേക്കു‍ അയച്ചുവെന്നും മൂന്നുനാളിനുശേഷം ദൈവം അദ്ദേഹത്തെ മരിച്ചവരില്‍നിന്നു‍ ഉയിര്‍ത്തെഴുന്നെല്‍പിച്ചുവെന്നും ആ യേശു ഇന്നു‍ സ്വര്‍ഗ്ഗത്തില്‍ ജീവിക്കുന്നുവെന്നും നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ?

അങ്ങനെയെങ്കില്‍ ഇപ്പോള്‍ തന്നെ ദൈവം വാഗ്ദാനം ചെയ്യുന്ന പാപക്ഷമ നിങ്ങള്‍ക്കു പ്രാപിക്കാം. അതിനുവേണ്ടി ഇനി കാത്തിരിക്കേണ്ട ആവശ്യമില്ല.

പാപത്തില്‍നിന്നും നരകത്തില്‍നിന്നുമുള്ള രക്ഷയെ ദാനം ചെയ്യുവാന്‍ കര്‍ത്താവായ യേശുക്രിസ്തുവിന്റെ നാമം ഒഴികെ ഭൂമിയില്‍ മറ്റൊരു നാമവുമില്ല. യേശുവിനെ നിങ്ങളുടെ കര്‍ത്താവും രക്ഷിതാവുമായി സ്വീകരിക്കുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ വിവാഹത്തിലെന്നപോലെ മറ്റെല്ലാവരെയും വിട്ടു‍ അവിടുത്തോടുമാത്രം നിങ്ങള്‍ പറ്റിച്ചേരേണ്ടതു‍ അത്യാവശ്യമാണു‍. വിവാഹത്തില്‍ ഒരു സ്ത്രീ തന്റെ പൂര്‍വകാലകമിതാക്കളെയെല്ലാം വെടിഞ്ഞു‍ തന്റെ ഭര്‍ത്താവെന്ന ഏകപുരുഷനുമായി പറ്റിചേരുകയാണല്ലോ ചെയ്യുന്നതു‍.

കര്‍ത്താവായ യേശുക്രിസ്തുവുമായുള്ള നമ്മുടെ ബന്ധത്തെ ഒരാത്മീയ വിവാഹത്തോടു‍ ബൈബിള്‍ ഉപമിക്കുന്നു. ആ ബന്ധത്തില്‍ യേശു മാത്രമാണു‍ നമ്മുടെ സ്വര്‍ഗ്ഗീയഭര്‍ത്താവു‍. അതിനാല്‍ യേശുവിനെ കൈക്കൊള്ളുവാന്‍ നിങ്ങള്‍ സന്നദ്ധനാണെന്നു പറകയും അതേസമയം അന്യദേവന്മാരോടു പ്രാര്‍ത്ഥിക്കുകയും ചെയ്യുവാന്‍ നിങ്ങള്‍ക്കു സാധ്യമല്ല. ഇവിടെ നിങ്ങള്‍ ഒരു തെരഞ്ഞെടുപ്പു നടത്തിയേ മതിയാവു.

ഇപ്രകാരമൊരു തെരഞ്ഞെടുപ്പു നടത്തുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിനുള്ള സമയം ഇപ്പോഴാണു‍.

ഇപ്പൊള്‍ തന്നെ നിങ്ങള്‍ മുട്ടുകുത്തി കണ്ണുകള്‍ അടച്ചു‍ ഈ വാക്കുകള്‍ ദൈവത്തോടു പറയുക. നിങ്ങള്‍ എവിടെയിരുന്നാലും ദൈവത്തിനു‍ ആ വാക്കുകള്‍ കേള്‍പ്പാന്‍ കഴിയും. നിങ്ങള്‍ പറയുന്നതു കേള്‍ക്കുവാന്‍ അവിടുന്നു‍ തല്‍പരനാണു‍. അതിനാല്‍ ഈ വാക്കുകള്‍ ആത്മാര്‍ത്ഥമായും സാവകാശത്തിലും പറയുക.

“കര്‍ത്താവായ യേശുക്രിസ്തുവേ, ഞാന്‍ ഒരു പാപിയാണു‍. എന്റെ എല്ലാ പാപങ്ങളും വിട്ടു‍ അങ്ങയിലേക്കു തിരിയുവാന്‍ ഞാന്‍ സത്യമായും ആഗ്രഹിക്കുന്നു. അങ്ങു‍ എന്റെ പാപങ്ങള്‍ക്കുവേണ്ടി മരിച്ചുവെന്നും മരിച്ചവരില്‍നിന്നു‍ ഉയിര്‍ത്തെഴുന്നേറ്റുവെന്നും ഇന്നു ജീവനോടെയിരിക്കുന്നുവെന്നും ഞാന്‍ വിശ്വസിക്കുന്നു. എന്റെ എല്ലാ പാപങ്ങളും ദയവായി ക്ഷമിക്കണമേ. എന്റെ ഹൃദയത്തിലേക്കും ജീവിതത്തിലേക്കും അങ്ങു‍ വരണമേ. ഇന്നുമുതല്‍ എന്റെ ജീവിതത്തിന്റെ അധീശനായി അങ്ങു തീരണമേ. ഞാന്‍ മറ്റെല്ലാ ദൈവങ്ങളെയും ഉപേക്ഷിക്കുന്നു. ഇന്നുമുതല്‍ അങ്ങയേ മാത്രം ആരാധിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.”

ഇപ്പ്രകാരമൊരു പ്രാര്‍ത്ഥന ചെയ്യുവാന്‍ നിങ്ങള്‍ക്കു‍ അരമിനിട്ടില്‍ക്കവിയാത്ത സമയം മതിയാകും. എന്നാല്‍ പൂര്‍ണ്ണ ആത്മാര്‍ത്ഥതയോടെ നിങ്ങള്‍ ഈ പ്രാര്‍ത്ഥന ചെയ്യുമെങ്കില്‍ നിങ്ങളുടെ ആത്മാവു‍ ശാശ്വതമായ രക്ഷ പ്രാപിക്കും. ഇതു ചെയ്യുന്ന നിമിഷത്തില്‍തന്നെ നിങ്ങള്‍ ഒരു ദൈവപൈതലായിത്തീരും.

ഈ വാക്കുകള്‍ ഒരു തത്തയെപ്പോലെ ആവര്‍ത്തിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കാന്‍ കഴിയുന്ന ഇന്ദ്രജാലവിദ്യയൊന്നുമല്ല ഇത്. നിങ്ങളുടെ ഹൃദയപരമാര്‍ത്ഥതയുടെ അടിസ്ഥാനത്തിലാണ് അത് പ്രവര്‍ത്തിക്കുന്നത്.നിങ്ങള്‍ പറയുന്ന കാര്യം നിങ്ങള്‍ അര്‍ത്ഥമാക്കുന്നുവെങ്കില്‍ ദൈവം നിങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കുകയും നിങ്ങളെ കൈക്കൊണ്ട് തന്റെ പൈതലാക്കി നിങ്ങളെ തീര്‍ക്കുകയും ചെയ്യും. നേരേമറിച്ച് നിങ്ങള്‍ക്ക് ആത്മാര്‍ത്ഥതയില്ലെങ്കില്‍ നിങ്ങള്‍ക്കൊരു മാററവും ഉണ്ടാവുകയില്ല.

ദൈവം വാസ്‍തവമായും നമ്മോട് ക്ഷമിച്ചുവെന്നും നമ്മെ കൈക്കൊണ്ടുവെന്നും തന്റെ മക്കളാക്കി നമ്മെ തീര്‍ത്തുവെന്നുമുള്ള ഉറപ്പു പ്രാപിക്കുക എന്നത് വളരെ പ്രധാന കാര്യമാണ്. ഈ ഉറപ്പില്ലാത്തവരായി നാം കഴിയുവാന്‍ ദൈവം ആഗ്രഹിക്കുന്നില്ല. ദൈവത്തിന്റെ പരിശുദ്ധാത്‍മാവ് നമ്മുടെ ഹൃദയത്തില്‍വന്ന് ദൈവം നമ്മെ മക്കളാക്കിത്തീര്‍ത്തിരിക്കുന്നുവെന്ന ഉറപ്പു നമുക്കു നല്‍കുന്നു. തന്റെ എഴുതപ്പെട്ട വചനമായ ബൈബിളിലൂടെ നമുക്കു താന്‍നല്‍കിയിട്ടുള്ള വാഗ്ദാനങ്ങള്‍ മുഖാന്തരവും ദൈവം ഈ നിര്‍ണ്ണയം നമുക്ക് നല്‍കുന്നു.

“എന്റെ അടുക്കല്‍ വരുന്നവനെ ഒരുനാളും ഞാന്‍ തള്ളിക്കളയുകയില്ല” എന്ന് കര്‍ത്താവായ യേശുക്രിസ്‍തു അരുളിച്ചെയ്‍തു(യോഹന്നാന്‍ അധ്യായം 6 വാക്യം 34).

നമുക്ക് എന്നെന്നേക്കുമായി ക്രിസ്‍തുവിന്റെ ഈ വാഗ്ദാനത്തില്‍ പൂര്‍ണ്ണമായും വിശ്വാസമര്‍പ്പിപ്പാന്‍ സാധ്യമാണ്.

നിങ്ങള്‍ ഇപ്പോള്‍ കര്‍ത്താവായ യേശുക്രിസ്‍തുവിനോട് ആത്‍മാര്‍ത്ഥതയോടെ ആ പ്രാര്‍ഥന പ്രാര്‍ത്ഥിച്ചുവോ? എങ്കില്‍ നിങ്ങള്‍ക്കു സത്യമായും അവിടുത്തെ അടുക്കലേക്കു വരാം. അവിടുന്നു നിങ്ങളെ കൈവിട്ടിട്ടില്ല എന്ന് നിങ്ങള്‍ക്ക് ഉറയ്‍ക്കാം. അവിടുന്നു നിങ്ങളെ കൈക്കൊണ്ടിരിക്കുന്നു. അവിടുത്തെ അടുക്കലേക്ക് വരിക എന്ന നിങ്ങളുടെ പങ്ക് നിങ്ങള്‍ നിവര്‍ത്തിച്ചിട്ടിണ്ടെങ്കില്‍ നിങ്ങളെ സ്വീകരിക്കുക എന്ന തന്റെ പങ്ക് ദൈവവും ചെയ്‍തിട്ടുണ്ടെന്ന് നിങ്ങള്‍ക്ക് ഉറയ്‍ക്കാം.

ഈ സന്ദര്‍ഭത്തില്‍ ദൈവം നിങ്ങളെ കൈക്കൊണ്ടുവോ ഇല്ലയോ എന്നതിനെപ്പററി നിങ്ങളുടെ തോന്നലുകളെ നിങ്ങള്‍ ആശ്രയിക്കേണ്ടതില്ല. തോന്നലുകള്‍ നമ്മളുടെ ഭൗതികശരീരങ്ങളെ ആശ്രയിച്ചിരിക്കുന്നവയും ആത്‍മീയകാര്യങ്ങളില്‍ നമ്മെ എപ്പോഴും വഞ്ചിക്കുന്നവയുമാണ്.

തോന്നലുകളില്‍ ആശ്രയിക്കുന്നത് ഒരു വീടിന്റെ അടിസ്ഥാനം മണലിന്‍മേല്‍ പണിയുന്നതിന് തുല്യമാണ്. എന്നാല്‍ ദൈവം തന്റെ വചനത്തില്‍ നല്‍കിയിട്ടുള്ള വാഗ്ദാനങ്ങളിലാണ് നാം വിശ്വാസമര്‍പ്പിക്കേണ്ടത്. അത് പാറമേല്‍ വീടുപണിയുന്നതിന് തുല്യമത്രെ.

നിങ്ങള്‍ ഒരു ദൈവപൈതലായിരിക്കുന്നുവെന്ന ഉറപ്പ് നിങ്ങള്‍ക്ക് ലഭിച്ചുകഴിഞ്ഞാല്‍ നിങ്ങള്‍ പരസ്യമായി ആ വസ്‍തുത ഏററു പറയണം. നിങ്ങള്‍ ഹൃദയംകൊണ്ടു വിശ്വസിക്കുന്ന കാര്യം നാവുകൊണ്ട് ഏററു പറയേണ്ടതാണെന്ന് ബൈബിള്‍ പറയുന്നു. അതിനാല്‍ യേശുക്രിസ്‍തു നിങ്ങളുടെ രക്ഷകനും കര്‍ത്താവുമാണെന്ന കാര്യം നിങ്ങളുടെ അധരങ്ങളാല്‍ ഏററു പറയണം. ക്രിസ്‍തു നിങ്ങളുടെ പാപങ്ങളെ ക്ഷമിച്ചുതന്നുവെന്നും അവിടുന്ന് ഇപ്പോള്‍ നിങ്ങളുടെ ജീവിതത്തിന്റെ ഏകനാഥനാണെന്നും നിങ്ങള്‍ നിങ്ങളുടെ സ്നേഹിതരോടും ബന്ധുജനങ്ങളോടും ഏററു പറയേണ്ടതാണ്.

ഇതിനുശേഷം നിങ്ങള്‍ ക്രിസ്‍തുവുമായുള്ള നിങ്ങളുടെ ബന്ധത്തെ സ്‍നാനത്തിലൂടെ ഏററു പറയണം. നിങ്ങളുടെ ഹൃദയവും ജീവിതവും ക്രിസ്‍തുവിനായി നല്‍കുവാനുള്ള തീരുമാനം നിങ്ങള്‍ എടുത്തതിനുശേഷം കഴിവതും വേഗം നിങ്ങള്‍ സ്നാനപ്പെടണം. സ്നാനം മതപരമായ ആചാരമല്ല. ഇപ്പോള്‍ നിങ്ങള്‍ യേശുക്രി‍സ്‍തുവിന്റെ മാത്രം വകയാണെന്ന് ദൈവത്തോടും മനുഷ്യരോടും ദൂതന്മാരോടും സാത്താനോടും പരസ്യമായി ഏററുപറയുന്ന ഒരു സാക്ഷ്യമാണത്.

സ്നാനത്തില്‍ മറ്റൊരു ക്രിസ്‍ത്യാനി നിങ്ങളെ പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ ഒരു നദിയിലോ മററു ജലാശയത്തിലോ ഉള്ള വെള്ളത്തില്‍ പൂര്‍ണ്ണമായി മുക്കുകയും അനന്തരം ജലത്തില്‍നിന്ന് നിങ്ങളെ ഉയര്‍ത്തുകയും ചെയ്യും. ഈ ലളിതമായ പ്രവര്‍ത്തിയിലൂടെ നിങ്ങളുടെ പഴയ മനുഷ്യന്‍ മരിച്ചിരിക്കുന്നു എന്ന വസ്‍തുതയെ സാക്ഷിക്കുകയാണ് നിങ്ങള്‍ ചെയ്യുന്നത്. നന്പൂര്‍ണ്ണ മുഴുകലിലൂടെ നിങ്ങള്‍ പ്രതീകാത്മകമായി ആ പഴയ മനുഷ്യനെ കുഴിച്ചിടുന്നു.

ജലത്തില്‍നിന്ന് പുറത്തുവരുന്പോള്‍ നിങ്ങള്‍ (ആത്മീയാര്‍ത്ഥത്തില്‍ പറഞ്ഞാല്‍) ദൈവത്തെ മാത്രം പ്രസാദിപ്പിക്കുന്ന് ഒരു പുതുമനുഷ്യനായിത്തീര്‍ന്നിരിക്കുന്നതായി പ്രസ്‍താവിക്കുന്നു.

ഇപ്പോഴും നിങ്ങള്‍ പൂര്‍ണ്ണത പ്രാപിച്ചിട്ടില്ല. എങ്കിലും നിങ്ങളുടെ ജീവിതത്തിന്റെ ഗതിയെ നിങ്ങള്‍ വ്യത്യാസപ്പെടുത്തിയിരിക്കുന്നു. ഇനിമേല്‍ പാപം ചെയ്യുവാനോ ദൈവത്തെ കോപിപ്പിക്കുവാനോ നിങ്ങള്‍ ആഗ്രഹിക്കുന്നില്ല.

ഇപ്പോള്‍ നിങ്ങള്‍ ഒരു സ്വര്‍ഗ്ഗീയപൗരനും ദൈവമകനു(ളു)മായിത്തീര്‍ന്നിരിക്കുന്നു.!!!

അധ്യായം 7: രക്ഷയെ സംബന്ധിച്ച യഥാര്‍ത്ഥ സത്യം

’യേശു’ എന്ന പേരിനു രക്ഷകന്‍ എന്നാണര്‍ത്ഥം. ആ പേരോടുകൂടെ അവിടുന്ന് ഭുമിയിലേക്ക് വന്നത് മനുഷ്യരെ അവരുടെ പാപങ്ങളില്‍ നിന്നു രക്ഷിക്കുവാന്‍ വേണ്ടിയത്രെ. രക്ഷയെന്നത് പാപക്ഷമയെക്കാള്‍ വ്യാപകമായ ഒരനുഭവമാണ്. ഈ വ്യത്യാസം വ്യക്തമാക്കാന്‍ ഒരു ദൃഷ്ടാന്തം ഞാന്‍ പറയട്ടെ.

എന്റെ വീടിനു പുറത്തുള്ള റോഡ് നന്നാക്കിക്കൊണ്ടിരിക്കുകയാണെന്ന് സങ്കല്‍പിക്കുക. അവിടെ ആഴത്തിലുള്ള ഒരു കുഴി നിര്‍മ്മിക്കപ്പെട്ടു. എന്റെ കൊച്ചുമകനോട്: “കുഞ്ഞേ, ആ കുഴിയുടെ അടുക്കല്‍ നീ പോകരുത്; അതില്‍ നീ വീണുപോയെന്നുവരാം.” എന്ന് ഒരു താക്കീതു നല്‍കുന്നു. എന്നാല്‍ എന്റെ വാക്ക് അനുസരിക്കാതെ അവന്‍ അതിനു സമീപം പോയി അതിന്റെ ഉള്ളിലേക്ക് എത്തിനോക്കുകയും അവന്‍ കാല്‍വഴുതി അതില്‍ വീണുപോവുകയും ചെയ്യുന്നുവെന്നിരിക്കട്ടെ. 10 അടി ആഴമുള്ള ആ കുഴിയില്‍കിടന്നുകൊണ്ട് അവന്‍ എന്നെ വിളിച്ചുകൊണ്ട് നിലവിളിക്കുകയാണ്.

ഞാന്‍ ഓടി അതിനടുത്തെത്തിയപ്പോള്‍ എന്റെ വാക്ക് അനുസരിക്കാതിരുന്നതില്‍ തനിക്ക് ദുഃഖമുണ്ടെന്നും തന്നോട് ക്ഷമിക്കണമെന്നും അവന്‍ എന്നോട് അപേക്ഷിക്കുന്നു. അപ്പോള്‍ ഞാന്‍ അവനോട്: “ശരി മകനേ, ഞാന്‍ ക്ഷമിച്ചിരിക്കുന്നു. നീ വിഷമിക്കേണ്ടാ” എന്നു പറഞ്ഞ് സ്ഥലം വിടുന്നുവെന്ന് ചിന്തിക്കുക. എന്താണ് ഞാന്‍ അവിടെ ചെയ്‍തത്? ഞാന്‍ അവനോട് ക്ഷമിച്ചുവെന്നത് സത്യമാണ്. എന്നാല്‍ ഞാന്‍ അവനെ രക്ഷിച്ചില്ല എന്നു വ്യക്‍തമാണല്ലോ.

രക്ഷയെന്നത് ഇതുപോലെയാണ്. അതു ക്ഷമയെയും കവിഞ്ഞുനില്‍ക്കുന്ന ഒരു വസ്‍തുതയാണ്. അവന്‍ വീണുപോയ കുഴിയില്‍നിന്ന് ഞാന്‍ അവനെ വലിച്ചു കരയ്‍ക്കുകയററുന്നതുപോലെയാണത്.

യേശു നമ്മള്‍ക്കുവേണ്ടി ഈവിധം പ്രവര്‍ത്തിക്കുവാനാണ് ഭുമിയില്‍ വന്നത്. അവിടുന്ന് നമ്മുടെ പാപങ്ങള്‍ ക്ഷമിച്ചതുകൊണ്ടുമാത്രം മതിയാവുകയില്ല. നമ്മുടെ പാപങ്ങളില്‍നിന്നു നമ്മെ രക്ഷിപ്പാനും കൂടെയാണ് യേശു വന്നത്.

നമ്മുടെ മനസ്സാക്ഷിയോട് വീണ്ടും വീണ്ടും അനുസരണക്കേട് കാട്ടിക്കൊണ്ട് നാമെല്ലാം പാപമെന്ന പടുകുഴിയിലേക്കു വീണിരിക്കുകയാണ്. ദൈവം നമ്മോട് ക്ഷമിക്കുന്നപക്ഷം അതുതന്നെ ഒരദ്ഭുതവാര്‍ത്തയാണ്. എന്നാല്‍ ക്രിസ്‍തുവിലുള്ള സുവാര്‍ത്ത , അവിടുന്നു നമ്മൊടു ക്ഷമിക്കുക മാത്രമല്ല, പാപത്തിന്റെ ശക്തിയില്‍നിന്നു നമ്മെ രക്ഷിക്കുകയും കൂടെ ചെയ്യുന്നുവെന്നതാണ്.

രക്ഷയെന്നത് ഭൂതം, വര്‍ത്തമാനം, ഭാവി എന്നീ മൂന്നു കാലങ്ങളിലായി നാം അനുഭവിക്കേണ്ട ഒരു കാര്യമാണ്. ഒന്നാമതായി നാം പാപത്തിന്റെ ശിക്ഷയില്‍ നിന്നു വിടുതല്‍ നേടുന്നു; പിന്നീട് നാം പാപത്തിന്റെ ശക്തിയില്‍നിന്നും വിടുതല്‍ പ്രാപിക്കുന്നു; അന്തിമമായി നാം സ്വര്‍ഗ്ഗത്തിലെത്തുന്പോള്‍ പാപത്തിന്റെ സാന്നിധ്യത്തില്‍നിന്നുതന്നെയും നാം രക്ഷ നേടുന്നു.

രക്ഷയുടെ ഒന്നാം ഭാഗം ശിക്ഷയെ സംബന്ധിക്കുന്നതും കഴിഞ്ഞ കാലത്തെ പാപങ്ങളുടെ കുററബോധം നീക്കിക്കളയുന്നതുമാണ്.

എന്നാല്‍ അതുമാത്രം പോരാ. ഭാവിയില്‍ ശരിയായി ജീവിക്കുവാന്‍ ദൈവത്തില്‍നിന്നുള്ള സഹായവും നമുക്കാവശ്യമാണ്. ഇതിലേക്ക് ദൈവം തന്റെ ശക്തി നമുക്ക് ദാനം ചെയ്യുന്നു.

മാനാസികവൈകല്യം ബാധിച്ചവരെ ചികിത്സയ്‍ക്കായി പാര്‍പ്പിക്കുന്ന ഒരു മാനസികാശുപത്രിയെക്കുറിച്ചുള്ള ഒരു കഥ ഞാന്‍ കേട്ടിട്ടുണ്ട്.ശരിയായ യുക്തിബോധം ലഭിക്കുമാറ് രോഗവിമുക്തി പ്രാപിച്ചവരോ എന്ന് അവിടെയുള്ള ചിലരെ ശോധന ചെയ്യുവാനായി അവര്‍ ഉപയോഗിച്ചുപോന്ന ഒരു പരീക്ഷയുണ്ടായിരുന്നു. ഒരു ടാപ്പില്‍നിന്നും വെള്ളം ചീററി വീണുകൊണ്ടിരിക്കുന്ന ഒരു മുറിയില്‍ ഒരാളെ ആക്കിയതിനുശേഷം അവിടത്തെ തറ തുവര്‍ത്തിയുണക്കുവാന്‍വേണ്ടി ഒരു ടവ്വലും തൊട്ടിയും അയാള്‍ക്കു നല്‍കും. ആദ്യം തന്നെ ടാപ്പ് അടക്കാതെ ആ പ്രവര്‍ത്തി ആരംഭിക്കുന്നപക്ഷം അയാള്‍ക്ക് ഇതുവരെയും സുബോധം വീണ്ടും ലഭിച്ചിട്ടില്ലെന്ന് അവര്‍ തീരുമാനിക്കും.

നമ്മുടെ പ്രശ്‍നവും ഇതുതന്നെയാണ്. നമ്മുടെ ഉള്ളില്‍ പാപത്തെ നിരന്തരം പുറത്തേക്ക് ചീററിച്ചുകൊണ്ടിരിക്കുന്ന ഒരു ടാപ്പുണ്ട്. നാം ചെയ്‍തുപോയിട്ടുള്ള പാപങ്ങളെ തുവര്‍ത്തിമായ്‍ച്ചുകളയുക മാത്രമല്ല യേശു ചെയ്യുന്നത്. ആ ടാപ്പ് അടച്ചുകളയുവാനുള്ള ശക്തിയുംകൂടെ അവിടുന്ന് നമുക്ക് നല്‍കുന്നു. ഇതു ലഭിക്കാത്തപക്ഷം സുവിശേഷം ഒരു സുവാര്‍ത്തയായിത്തീരുന്നില്ലതന്നെ.

സുവിശേഷത്തെ( സുവാര്‍ത്തയെ) ബൈബിളില്‍ രക്ഷക്കായി വ്യാപരിക്കുന്ന ദൈവശക്തിയെന്നു നിര്‍വ്വചിച്ചിരിക്കുന്നു. ( റോമര്‍ അധ്യായം 1 വാക്യം 16 )

ശക്തിയുടെ ഒന്നാമത്തെ ഉറവിടം ദൈവവചനമാണ്. പാപപ്രേരണകളെ ജയിക്കുവാന്‍ നമ്മെ സഹായിക്കുന്ന ശക്തമായ ഒരായുധമാണ് ബൈബിള്‍ അഥവാ ദൈവവചനം. യേശു തന്നെയും ദൈവവചനത്തിന്റെ ശക്തിയിലൂടെ സാത്താന്റെ പരീക്ഷകളെ ജയിച്ചതായി നാം ബൈബിളില്‍ വായിക്കുന്നു. ( മത്തായി അധ്യായം 4 വാക്യം 1-11)

ഇതിനുവേണ്ടിയാണ് ദൈവവചനം ദിനംപ്രതി വായിക്കുന്ന ഒരു ശീലം നാം വളര്‍ത്തേണ്ടിയിരിക്കുന്നത്. അപ്രകാരം ചെയ്‍താല്‍ പ്രതിദിനജീവിതത്തിലെ പോരാട്ടങ്ങളെ അഭിമുഖീകരിക്കുവാന്‍ നമ്മെ ശക്തരാക്കുമാറ് ദൈവം അതിലൂടെ നമ്മോട് സംസാരിക്കും.

ബൈബിള്‍ യുവാക്കന്മാരോട് ഇപ്രകാരം പറയുന്നു. “ബാല്യക്കാരേ, ദൈവവചനം നിങ്ങളില്‍ വസിച്ചിട്ട് സാത്താനെ ജയിക്കുമാറ് നിങ്ങള്‍ ശക്തരായിത്തീര്‍ന്നിരിക്കുകയാല്‍ ഞാന്‍ നിങ്ങള്‍ക്കെഴുതുന്നു” (യോഹന്നാന്റെ ഒന്നാം ലേഖനം അധ്യായം 2 വാക്യം 14).

ശക്തിയുടെ രണ്ടാമത്തെ ഉറവിടം നമ്മില്‍ വസിക്കുവാനായി വന്നുചേരുന്ന ദൈവത്തിന്റെ പരിശുദ്ധാത്മാവാണ്. ജീവിതത്തിലെ പോരാട്ടങ്ങളില്‍ നമ്മെ ശക്തിപ്പെടുത്തുവാനും യേശുവിന്റെ കാല്‍പ്പാടുകളിലൂടെ അവിടത്തെ ശിഷ്യന്‍മാരായി പിന്തുടരുവാന്‍ നമ്മെ സഹായിക്കുവാനുമായി നാള്‍തോറും നമ്മോട് സംസാരിക്കുവാന്‍ എന്നെക്കും നമ്മോടുകൂടെ വസിക്കുവാന്‍ അവിടുന്ന് ( പരിശുദ്ധാത്മാവ്) ആഗ്രഹിക്കുന്നു. നമ്മെ നിരന്തരം പരിശുദ്ധാത്മാവിനാല്‍ നിറയ്‍ക്കുവാന്‍ നാം ദൈവത്തോടപേക്ഷിക്കണം.

കര്‍ത്താവായ യേശുക്രിസ്‍തു ഇപ്രകാരം പറഞ്ഞിട്ടുണ്ട്: “പാപികളായ മനുഷ്യര്‍പോലും തങ്ങളുടെ മക്കള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ നിറവേററികൊടുക്കുമെങ്കില്‍ നിങ്ങളുടെ സ്വര്‍ഗ്ഗസ്ഥപിതാവ് അത്രത്തോളമെങ്കിലും ചെയ്യുമെന്നും തന്നോട് ചോദിക്കുന്നവര്‍ക്ക് പരിശുദ്ധാത്മാവിനെ നല്‍കുമെന്നും നിങ്ങള്‍ക്കു തോന്നുന്നില്ലേ” ( ലൂക്കോസ് അധ്യായം 11 വാക്യം 13)

ശക്തിയുടെ മൂന്നാമത്തെ ഉറവിടംതുല്യചിത്തരായ ക്രിസ്‍ത്യാനികളുമായുള്ള കൂട്ടായ്‍മയാണ്.

അനേകം വിറകുകൊള്ളികള്‍ ഒരുമിച്ച് ഒരടുപ്പില്‍ ഇരിക്കുന്പോള്‍ അവയെല്ലാം ആളിക്കത്തും. എന്നാല്‍ അവയില്‍ ഒരു കൊള്ളി മാത്രമായി പുറത്തേക്ക് എടുക്കുന്നപക്ഷം ( അത് ഏററവും നല്ലവണ്ണം എരിയുന്ന ഒരു കൊള്ളിയായാല്‍തന്നെയും) അത് വേഗം മങ്ങിക്കെട്ടുപോകും. നാമും മററു ക്രിസ്‍ത്യാനികളുമായി കൂട്ടായ്‍മയില്ലാതെ ദൈവത്തിനുവേണ്ടി ജീവിക്കുവാന്‍ ശ്രമിക്കുന്നപക്ഷം നമ്മുടെ കാര്യവും അപ്രകാരമായിത്തീരും.

എങ്കിലും ഇവിടെയാണ് നാം ശ്രദ്ധാലുക്കളായിരിക്കേണ്ടത്. എന്തെന്നാല്‍ ക്രിസ്‍ത്യാനികളെന്ന് സ്വയം വിളിക്കുന്ന എല്ലവരും ക്രിസ്‍ത്യാനികളല്ല.

പരമാര്‍ത്ഥത്തില്‍, തങ്ങളെത്തന്നെ ക്രിസ്‍ത്യാനികളെന്നു വിളിക്കുന്നവരില്‍ ൯൦% ആളുകളും, അവര്‍ ഏതു ക്രിസ്‍തീയ സമൂഹത്തിലോ സഭാവിഭാഗത്തിലോ ഉള്‍പ്പെട്ടവരായാലും, ദൈവമക്കളല്ല എന്നു പറയുന്നതാവും ശരി. അവര്‍ തങ്ങളുടെ പാപം വെടിഞ്ഞ് ക്രിസ്‍തുവിനെ തങ്ങളുടെ ജീവിതത്തില്‍ കര്‍ത്താവായി സ്വീകരിക്കുവാനുള്ള വ്യക്തിപരമായ തീരുമാനം എടുത്തിട്ടില്ല. കേവലം ജനനം എന്ന യാദൃശ്ചികതനിമിത്തം – അതായത് ക്രിസ്‍തീയഭവനങ്ങളില്‍ തങ്ങള്‍ ജനിച്ചിട്ടുള്ളതുകൊണ്ടുമാത്രം – തങ്ങള്‍ ക്രിസ്‍ത്യാനികളാണെന്ന് അവര്‍ സങ്കല്‍പിക്കുന്നു.

ഇപ്രകാരം പേരുകൊണ്ടുമാത്രം ക്രിസ്‍ത്യാനികളായവരെ നാം വിട്ടുമാറുകയും അനുഭവംകൊണ്ട് ക്രിസ്‍ത്യാനികളായിത്തീര്‍ന്ന് തങ്ങളുടെ ദൈനംദിനജീവിതത്തില്‍ യേശുക്രിസ്‍തുവിനെ പിന്തുടരാന്‍ ആഗ്രഹിക്കുന്നവരുമായി കൂട്ടായ്‍മ ലഭിക്കുവാന്‍ നാം ആഗ്രഹിക്കുകയും ചെയ്യണം.

നാം ക്രിസ്‍തുവിനെ നമ്മുടെ കര്‍ത്താവും രക്ഷിതാവുമായി കൈക്കൊള്ളുന്പോള്‍ നാം ഉയരത്തില്‍നിന്നുള്ള ജനനം പ്രാപിച്ച് ദൈവമക്കളായിത്തീരുമെന്ന് ബൈബിള്‍ പറയുന്നു. ഇപ്പോള്‍ ദൈവം നമ്മുടെ പിതാവാണ്. ഭൗമികപിതാക്കന്മാരെപ്പോലെതന്നെ നമ്മുടെ ഇഹലോകജീവിതത്തിനാവശ്യമായി ആത്മീയവും ശാരീരികമായിട്ടുള്ള സകലവും നമുക്ക് നല്‍കുവാന്‍ ദൈവം തല്‍പരനാണ്.

നാം നമ്മുടെ ജീവിതത്തില്‍ ദൈവത്തിന്റെ താത്പര്യങ്ങള്‍ അന്വേഷിക്കുന്നപക്ഷം നമ്മുടെ ഭൗമികജീവിതത്തിനാവശ്യമായ സകലവും ദൈവം നമുക്ക നല്‍കുമെന്ന് കര്‍ത്താവായ യേശുക്രിസ്‍തു അരുളിചെയ്‍തിട്ടുണ്ട്.

അവിടുന്ന് ഇപ്രകാരം പറഞ്ഞു: “നിങ്ങള്‍ക്ക് എന്താണാവശ്യമെന്ന് നിങ്ങളുടെ സ്വര്‍ഗ്ഗസ്ഥപിതാവ് അറിയുന്നു.നിങ്ങളുടെ ജീവിതത്തില്‍ ദൈവത്തിന് പ്രഥമസ്ഥാനം കൊടുക്കുകയും അവിടുന്ന് ആഗ്രഹിക്കുന്നതുപോലെ ജീവിക്കുകയും ചെയ്യുമെങ്കില്‍ ഇതെല്ലാം അവിടുന്ന് നിങ്ങള്‍ക്ക് നല്‍കും.(മത്തായി അധ്യായം 6 വാക്യം 33 ).

ഒരു ദൈവപൈതലിനുള്ള ഏററവും വലിയ അവകാശങ്ങളിലൊന്ന് പ്രാര്‍ത്ഥനയെന്ന അവകാശമാണ്. സര്‍വ്വശക്തനായ ദൈവത്തോട് സംസാരിക്കുവാനും ദൈവം തന്റെ ആത്മാവിലൂടെ തന്നോട് സംസാരിക്കുന്നത് കേള്‍ക്കുവാനുമുള്ള അവകാശമാണത്. സാധാരണ നമ്മുടെ ചെവികൊണ്ട് നമുക്ക് കേള്‍ക്കാവുന്ന ഒരു ശബ്‍ദത്തിലൂടെ ദൈവം നമ്മോട് സംസാരിക്കുനില്ല. എന്നാല്‍ അന്തരാത്മാവിന്റെ മേല്‍ പതിയുന്ന ധാരണയിലൂടെ ദൈവം നമ്മോട് സംസാരിക്കും. ശ്രവ്യമായ ഒരു ശബ്‍ദം പോലെ അത് അത്ര യഥാര്‍ത്ഥമായി അനുഭവപ്പെടുകയും ചെയ്യും. നമ്മുടെ ഹൃദയങ്ങളെ ഭാരപ്പെടുത്തുന്ന എന്തു കാര്യവും ദൈവത്തോട് സംസാരിക്കുവാന്‍ യേശു നമ്മെ ഉത്സാഹിപ്പിച്ചിട്ടുണ്ട്.

തങ്ങളുടെ ദുഃഖങ്ങള്‍ പങ്കുവയ്‍ക്കുവാന്‍ പററിയ ആരും ഇല്ലാത്തതുമൂലം നിശ്ശബ്‍ദമായി കഷ്ടത സഹിക്കുന്ന അനേകം ആളുകളുണ്ട്. എന്നാല്‍ ഒരു ദൈവപൈതലിന് സ്വര്‍ഗ്ഗസ്ഥനായ ഒരു പിതാവുണ്ട്. ആ പിതാവുമായി ഏതു ദുഃഖം പങ്കുവെക്കുവാനൂം അവനു കഴിയും. തനിക്ക് ഈ ലോകത്തില്‍ ആവശ്യമായ എന്ത് കാര്യവും തന്റെ സ്വര്‍ഗ്ഗസ്ഥപിതാവു നല്‍കുമെന്ന ഉറപ്പോടെ ആ പിതാവില്‍ ആശ്രയം വയ്‍ക്കുവാനും അവനു കഴിയും.

കാര്യങ്ങളെ വ്യത്യാസപ്പെടുത്തുവാന്‍ ദൈവത്തോടപേക്ഷിച്ചിട്ട് അവയെ വ്യത്യാസപ്പെടുത്തുവാനും കര്‍ത്താവായ യേശുക്രിസ്‍തു നമ്മെ പഠിപ്പിച്ചിട്ടുണ്ട്.ഇതാണ് പ്രാര്‍ഥനയുടെ അദ്ഭുതശക്തി. ചില കാര്യങ്ങള്‍ ഏതെങ്കിലും വിധത്തില്‍ നമുക്കോ നമ്മുടെ കുടുംബങ്ങള്‍ക്കോ ദോഷം വരുത്തുന്നുവെങ്കില്‍ സംഭവിക്കുന്നതെല്ലാം ദൈവഹിതമാണെന്ന് പറഞ്ഞുകൊണ്ട് നിസ്സഹായമായ ഒരുതരം വിധിമനോഭാവത്തോടെ എല്ലാററിനെയും സ്വീകരിക്കേണ്ട ആവശ്യവും നമുക്കില്ല. ഇത്തരം വിധിവിശ്വാസം ദൈവത്തിന് കീഴടങ്ങുന്ന മനോഭാവത്തില്‍നിന്ന് വ്യത്യസ്‍തമാണ്. നമുക്കാവശ്യമായതെല്ലാം ദൈവത്തോട് അപേക്ഷിക്കാന്‍ ദൈവവചനം നമ്മെ ഉത്സാഹിപ്പിക്കുന്നു.

ദൈവം നിങ്ങളുടെ സകല ആവശ്യങ്ങളും സാധിച്ചുതരും എന്നതാണ് ബൈബിള്‍ നല്‍കുന്ന വാഗ്ദാനം.(ഫിലിപ്പിയര്‍ അധ്യായം 4 വാക്യം 19)

എന്നാല്‍ എല്ലാ ജ്ഞാനമുള്ള പിതാക്കളെയുംപോലെ ദൈവവും നാമാഗ്രഹിക്കുന്നതും നാം ചോദിക്കുന്നതുമായ എല്ലാ കാര്യങ്ങളും നമുക്ക് നല്‍കുകയില്ല. നമുക്കാവശ്യമായതും നമ്മുടെ നന്മക്കുതകുന്നതെന്നു താന്‍ കാണുന്നതുമായ കാര്യങ്ങള്‍ മാത്രമെ അവിടുന്ന് നല്‍കുകയുള്ളൂ.

ദൈവം നല്ലവനായ ഒരു ദൈവമാണ്. തന്റെ മക്കളില്‍ ആര്‍ക്കെങ്കിലും എപ്പൊഴെങ്കിലും വല്ല ദോഷവും സംഭവിക്കണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നില്ല. അതിനാല്‍ നമുക്ക് ധൈര്യത്തോടെ അവിടുത്തെ അടുക്കല്‍ചെന്ന് എല്ലാ ദോഷങ്ങളില്‍നിന്നും നമ്മെ വിടുവിക്കണമേ എന്ന് പ്രാര്‍ത്ഥിക്കാം.

മററുള്ളവര്‍ ചെയ്‍ത മന്ത്രവാദമോ ക്ഷുദ്രപ്രയോഗമോ നിമിത്തം കഷ്ടതയനുഭവിക്കുന്ന ധാരാളമാളുകള്‍ ലോകത്തിലുണ്ട്. നിങ്ങള്‍ നിങ്ങളുടെ ഹൃദയവും ജീവിതവും ക്രിസ്‍തുവിനായി നല്‍കിയിട്ടുണ്ടെങ്കില്‍ അത്തരം പൈശാചികപ്രവര്‍ത്തികള്‍ മേലാല്‍ നിങ്ങള്‍ക്ക് ദോഷം ചെയ്യുകയില്ല. പിശാചിനെ ജയിച്ച യേശുവിന്റെ നാമത്തില്‍ നിങ്ങള്‍ക്ക് സാത്താനെ തുരത്തിക്കളയാം

നിങ്ങള്‍ യേശുക്രിസ്‍തുവിന്റെ നാമത്തില്‍ മന്ത്രവാദത്തെയും ക്ഷുദ്രപ്രയോഗങ്ങളെയും എതിര്‍ക്കുന്ന പക്ഷം അവയൊന്നും നിങ്ങളെയോ നിങ്ങളുടെ മക്കളെയോ ബാധിക്കുകയില്ല. നിങ്ങളെ രക്ഷിപ്പാനായി യേശുക്രിസ്‍തുവിന്റെ നാമം നിങ്ങള്‍ വിളിച്ചപേക്ഷിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്കെതിരെ ചെയ്യപ്പെട്ട മന്ത്രപ്രയോഗത്തിന്റെ ശക്തിയെ ഇപ്പൊള്‍ ഈ നിമിഷത്തില്‍ത്തന്നെ പുറത്താക്കുവാന്‍ കഴിയും.

യേശു ക്രൂശിന്മേല്‍ മരിച്ചപ്പോള്‍ അവിടുന്ന് സാത്താനെ ജയിക്കുകയും അവന്റെ ശക്തിയെല്ലാം നീക്കിക്കളയുകയും ചെയ്‍തുവെന്ന് ബൈബിള്‍ പറയുന്നു. ഇതു സംഭവിച്ച കാര്യമാണ്. എങ്കിലും പാപക്ഷമയുടെ കാര്യത്തിലെന്നപോലെ ഇവിടെയും നിങ്ങള്‍ അതു സ്വീകരിക്കുന്നതുവരെ നിങ്ങളുടെ ജീവിതത്തില്‍ സാത്തന്റെ പരാജയം ഒരു യാഥാര്‍ത്ഥ്യമായിരിക്കുകയില്ല.

“യേശു തന്റെ മരണത്തിലൂടെ പിശാചിന്റെ ശക്തിയെ തകര്‍ത്തു..ആ മാര്‍ഗ്ഗത്തിലൂടെ മാത്രമേ അദ്ദേഹത്തിന് ജീവിതകാലം മുഴുവന്‍ നിരന്തരമരണഭീതിക്ക് അടിമകളായിരുന്നവരെ വിടുവിക്കാന്‍ സാദ്ധ്യമായിരുന്നുള്ളു”.(എബ്രായര്‍ അധ്യായം 2 വാക്യം 14,15 )

“നിങ്ങളെത്തന്നെ താഴ്‍മയോടെ ദൈവത്തിനു സമര്‍പ്പിക്കുവിന്‍; പിശാചിനോട് എതിര്‍ത്തുനില്‍ക്കുവിന്‍ എന്നാല്‍ അവന്‍ നിങ്ങളെ വിട്ട് ഓടിപ്പോകും” (യാക്കോബ് അധ്യായം 4 വാക്യം 7)

നാം ദൈവമക്കളായിത്തീര്‍ന്നതിനുശേഷവും സാത്താന്‍ നമ്മെ പരീക്ഷിക്കുവാന്‍ ദൈവം പിന്നെയും അനുവാദം നല്‍കും. കാരണം ആ വിധത്തില്‍ മാത്രമേ നമുക്കു ശക്തരായിത്തീരുവാന്‍ കഴിയൂ. എന്നാലിപ്പോള്‍ സാത്താന്റെ എല്ലാ പ്രവര്‍ത്തികളൊടും എതിര്‍ത്തുനില്‍ക്കുവാനും സാത്താന്റെ ആക്രമണങ്ങളെ ജയിക്കുവാനുമായി പരിശുദ്ധാത്മാവിന്റെ ശക്തി നമ്മുടെ ഉള്ളില്‍ വസിക്കുന്നുണ്ട്.

തന്റെ മക്കളുടെ ഭൗമികജീവിതം കഷ്ടങ്ങളില്‍ നിന്നും പ്രശ്‍നങ്ങളില്‍നിന്നും സ്വതന്ത്രമായിരിക്കുമെന്ന് ദൈവം വാഗ്ദാനം ചെയ്‍തിട്ടില്ല.

ജനനകാലം മുതലേ അമിതവാത്സല്യം മൂലം ദുഷിപ്പിക്കപ്പെട്ട സന്പന്നകുമാരന്മാരെപ്പോലെയായിത്തീരാതെ തന്റെ മക്കള്‍ ഉറപ്പുള്ളവരും ശക്തരുമായിത്തീരണമെന്ന് ദൈവം ആഗ്രഹിക്കുന്നു. അപ്രകാരം നമ്മെ ശക്തരാക്കിത്തീര്‍ക്കുന്നതിനുവേണ്ടി ജീവിതത്തില്‍ നാം മററു മനുഷ്യരെപ്പോലെ പീഡനങ്ങളും പ്രശ്‍നങ്ങളും അഭിമുഖീകരിക്കുവാന്‍ അവിടുന്ന് അനുവദിക്കുന്നു.

എന്നാല്‍ എല്ലാ സാഹചര്യത്തിലും അവിടുത്തെ അദ്ഭുതാകരമായ സഹായം ലഭിക്കുന്നതിലൂടെ ഇത്തരം കഷ്ടതകളിലാണ് നമുക്ക് ദൈവത്തെ കൂടുതലായി അറിവാന്‍ സാധിക്കുന്നത്.

അധ്യായം 8: നിത്യതയെ സംബന്ധിച്ച യഥാര്‍ത്ഥ സത്യം

ദൈവപൈതലായിത്തീര്‍ന്ന ഒരാള്‍ക്ക് നിത്യതയിലെ കാര്യങ്ങള്‍ ഇന്നുള്ള കാര്യങ്ങളേക്കാള്‍ വിലയേറിയവയാണ്. ഈ ഭൂമിയിലെ വിലപ്പെട്ട കാര്യങ്ങളേക്കാള്‍ സ്വര്‍ഗ്ഗത്തിലെ വിലയേറിയ കാര്യങ്ങള്‍ അയാള്‍ക്ക് അത്യന്തം പ്രധാനമായിത്തീര്‍ന്നിരിക്കുന്നു.!

രണ്ടായിരം വര്‍ഷങ്ങള്‍ക്കുമുന്പ് കര്‍ത്താവായ യേശുക്രിസ്‍തു മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേററതിനുശേഷം സ്വര്‍ഗ്ഗത്തിലേക്ക് ആരോഹണം ചെയ്‍തപ്പോള്‍ ഈ ഭൂമിയിലേക്ക് താന്‍ വീണ്ടും വരുമെന്ന് വാഗ്ദാനം ചെയ്‍തു.

ക്രിസ്‍തുവിന്റെ രണ്ടാമത്തെ വരവെന്നു പറയുന്നത് ഇതിനെപ്പററിയാണ്.

ലോകചരിത്രത്തിലെ അടുത്ത മഹാസംഭവം ഇതത്രേ.

ആ ദിവസത്തില്‍ ക്രിസ്‍തു ഈ ഭൂമിയിലേക്ക് തിരിയെ വരുന്പോള്‍ ഒരു ദൈവപൈതല്‍ തന്റെ മുഴുവന്‍ ജീവിതത്തിന്റെയും ഒരു കണക്കു ബോധിപ്പിക്കേണ്ടതാണ് എന്ന് അയാള്‍ മനസ്സിലാക്കുന്നു.

നിത്യതയിലേക്കുള്ള നമ്മുടെ പ്രയാണത്തിലെ ഒരു ഘട്ടം മാത്രമാണ് ഈ ലോകജീവിതം. ഇവിടെ ദൈവം നമുക്ക് ഒരു താല്‍ക്കാലികസ്ഥാനം നല്‍കിയിരിക്കുകയാണ്.നാം സ്വര്‍ഗ്ഗത്തിലെ സ്ഥിരകാര്യങ്ങളെയാണോ ഈ ലോകത്തിലെ താല്‍ക്കാലികകാര്യങ്ങളെയാണോ തെരഞ്ഞെടുക്കുന്നതെന്ന് അറിയുവാന്‍വേണ്ടി ഈ ലോകത്തിലെ സാഹചര്യങ്ങളിലൂടെ ദൈവം നമ്മെ ശോധന ചെയ്യുകയാണ്.

നാം ജ്ഞാനമുള്ളവരെങ്കില്‍ നിത്യതയില്‍ വിലയൂള്ള കാര്യങ്ങള്‍ തെരഞ്ഞെടുക്കും.

തിളങ്ങുന്നതും നിറപ്പകിട്ടാര്‍ന്നതുമായ ഒരു കടലാസുകഷണത്തെയായിരിക്കും ഒരു കൊച്ചുകുട്ടി ൫൦൦ രൂപയുടെ ഒരു നോട്ടിനേക്കാള്‍ വിലപ്പെട്ടതായിക്കരുതുന്നത്. കൊച്ചുകുട്ടിക്ക് മൂല്യബോധമില്ലാത്തതാണ് ഇതിനു കാരണം. നാം നിത്യമായ സ്വര്‍ഗ്ഗീയ കാര്യങ്ങളെക്കാള്‍ ഈ ലോകത്തിലെ കാര്യങ്ങളെ അധികം വിലപ്പെട്ടതായിക്കരുതുന്പോള്‍ ഈ കൊച്ചുകുട്ടിയെപ്പോലെയാണ് നാം പെരുമാറുന്നത്.

ഈ ലോകവും അതിലെ സകലവും നീങ്ങിപ്പോകുന്നവയാണെന്ന് ദൈവം തന്റെ വചനത്തില്‍ വളരെ വ്യക്തമായി പ്രസ്‍താവിച്ചിട്ടുണ്ട്.

അതിനാല്‍ ഈ ലോകത്തിലെ താല്‍കാലികകാര്യങ്ങള്‍ക്കായി ജീവിക്കുന്നത് വേഗം പൊളിഞ്ഞുപോകുന്ന ഒരു ബാങ്കില്‍ പണം നിക്ഷേപിക്കുന്നതുപോലെയാണ്.

ജ്ഞാനിയായ ഒരു മനുഷ്യന്‍ ഉറപ്പുള്ള ഒരു ബാങ്കില്‍ തന്റെ പണം നിക്ഷേപിക്കും. ഇതുപോലെതന്നെ യഥാര്‍ത്ഥ ജ്ഞാനമുള്ളവര്‍ നിത്യമായ വിലയുള്ളവയ്‍ക്കുവേണ്ടി – സ്വഭാവശ്രേഷ്‍ഠത, വിശുദ്ധി, സ്‍നേഹം, നന്മ, ക്ഷമ, വിനയം തുടങ്ങിയവയ്‍ക്കുവേണ്ടിത്തന്നെ – ജീവിക്കും. നാം ഈ ലോകം വിട്ടു പോകുന്പോള്‍ നമ്മോടൊപ്പം കൊണ്ടുപോകുവാന്‍ കഴിയുന്നത് ഈ കാര്യങ്ങള്‍ മാത്രമായിരിക്കും.

തങ്ങളുടെ പാപങ്ങളെക്കുറിച്ച് മാനസാന്തരപ്പെടാതെ മരിക്കുന്നവരുടെ അന്ത്യം ഭയാനകമായിരിക്കുമെന്ന് ബൈബിള്‍ പറയുന്നു.

“മനുഷ്യര്‍ ഒരിക്കല്‍ മരിക്കുകയും പിന്നീട് അവര്‍ക്ക് ന്യായവിധി ഉണ്ടാവുകയും ചെയ്യും”.(എബ്രായര്‍ അധ്യായം 9 വാക്യം 27)

ഒരു മനുഷ്യന്‍ മരിച്ചുകഴിഞ്ഞാല്‍ പിന്നെ അയാള്‍ക്ക് മാനസാന്തരപ്പെടുവാന്‍ അവസരമുണ്ടാവുകയില്ല. ദൈവത്തിനുതന്നെയും അപ്രകാരമൊരു വ്യക്തിക്ക് മാററം വരുത്തുവാന്‍ സാധ്യമല്ല. കാരണം ഒരുവന്റെ ഇച്ഛയ്‍ക്കു വിപരീതമായി ദൈവം അയാള്‍ക്കു മാററം വരുത്തുകയില്ല.ഈ ഭൂമിയിലായിരിക്കെ നമുക്ക് മാററം വരണമെന്ന് നാമഗ്രഹിക്കുന്പോള്‍ മാത്രമേ ദൈവം നമ്മില്‍ മാററം വരുത്തുന്നുള്ളു.

ഒരു ഭാവിദിനത്തില്‍ ഈ ഭൂമിയില്‍ ജീവിച്ചിരുന്ന ഓരോ വ്യക്തിയും തന്റെ ജീവിതത്തിന്റെ കണക്കു ബോധിപ്പിക്കുവാനായി മരണത്തില്‍നിന്നുള്ള ഉയിര്‍ത്തെഴുന്നെല്‍പു പ്രാപിക്കും. രണ്ട് ഉയിര്‍ത്തെഴുന്നേല്‍പുകള്‍ ഉള്ളതായി ബൈബിള്‍ പറയുന്നു. മരണത്തോടെ മണ്ണില്‍ ലയിച്ചുചേര്‍ന്ന മൃതശരീരങ്ങള്‍ ദൈവത്തിന്റെ പ്രകൃത്യതീയമായ ശക്തിയാല്‍ വീണ്ടും ശരീരങ്ങളായി ജീവിച്ചെഴുന്നേല്‍ക്കുന്നതാണ് ഉയിര്‍ത്തെഴുന്നേല്‍പ്.

ഒന്നാമത്തെ ഉയിര്‍ത്തെഴുന്നേല്‍പ് നീതിമാന്മാര്‍ക്ക്, അതായത് യേശുക്രിസ്‍തുവിങ്കലേക്കു തിരിഞ്ഞ് പാപക്ഷമ പ്രാപിക്കുകയും ഈ ഭൂമിയിലായിരിക്കുന്പോള്‍ത്തന്നെ ദൈവമക്കളായിത്തീരുകയും ചെയ്‍തവര്‍ക്കുള്ളതാണ്.

രണ്ടാമത്തെ ഉയിര്‍ത്തെഴുന്നേല്‍പാകട്ടെ, യേശുക്രിസ്‍തുവിനെ രക്ഷകനും കര്‍ത്താവുമായി കൈക്കൊള്ളാതെയും പാപങ്ങള്‍ ക്ഷമിക്കപ്പെടതെയും മരണമടഞ്ഞവര്‍ക്കുള്ളതാണ്.

തന്റെ പാപങ്ങളെക്കുറിച്ച് മാനസാന്തരപ്പെടാതെയും പാപക്ഷമയ്‍ക്കായി യേശുക്രിസ്‍തുവില്‍ വിശ്വസിക്കാതെയും ഒരു മനുഷ്യന്‍ മരണമടഞ്ഞാല്‍ അയാള്‍ ദൈവത്തിന്റെ ന്യായസനത്തിന്‍മുന്പാകെ ഒരു ദിവസം ന്യായം വിധിക്കപ്പെടും. അപ്പോള്‍ അയാളുടെ മുഴുവന്‍ ജീവിതവും പുനരവലോകനം ചെയ്യപ്പെടും. തന്റെ പാപങ്ങള്‍ക്കായി അയാള്‍ നിത്യശിക്ഷാവിധിക്കു യോഗ്യനായിത്തീര്‍ന്നിരിക്കുന്നുവെന്ന് ലോകത്തിനു മുഴുവന്‍ ബോധ്യമാകും.

അതിന്മുശേഷം അയാളെ നിത്യത മുഴുവനിലേക്കും ഗന്ധകത്തീപ്പൊയ്‍കയില്‍ ഇട്ടുകളയും. ഒരിക്കലുമവസാനിക്കത്ത ഒരു ശിക്ഷാവിധിയായിരിക്കും അത്. യേശുക്രിസ്‍തുവിനെ തള്ളിക്കളയുന്ന എല്ലാവരും നിത്യതയിലുടനീളം നേരിടുവാന്‍ പോകുന്ന ഭയാനകമായ അന്ത്യം ഇതത്രെ.

പ്രപഞ്ചത്തിലെ സകല തിന്മകളുടെയും പ്രാരംഭപ്രവര്‍ത്തകനും മനുഷ്യരെ പാപത്തിലേക്ക് നയിക്കുന്നതിനു കാരണക്കാരനുമായ സാത്താന്‍ താനും ആദ്യം തന്നെ ഗന്ധകത്തീപ്പൊയ്‍കയിലേക്കു തള്ളപ്പെടും.

നേരെമറിച്ച് തന്നെത്താന്‍ താഴ്‍ത്തി തങ്ങളുടെ പാപങ്ങലെക്കുറിച്ച് അനിതപിച്ചേററുപറഞ്ഞ് ഉപേക്ഷിക്കുകയും യേശുക്രിസ്‍തുവിന്റെ കുരിശുമരണം മുഖാന്തരം ദൈവം നല്‍കുന്ന പാപക്ഷമ കൈക്കൊള്ളുകയും ചെയ്‍തവര്‍ സ്വര്‍ഗ്ഗീയമായ സന്തോഷത്തിലേക്കും പ്രവേശിക്കും. അവിടെ അവര്‍ ദൈവത്തോടും യേശുക്രിസ്‍തുവിനോടുമൊപ്പം നിത്യകാലം വസിക്കും.

സ്വര്‍ഗ്ഗം വിശുദ്ധിയുടെയും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും ഇരിപ്പിടമാണ്. അവിടെ ദൈവദുതന്മാരും തങ്ങളുടെ പാപത്തില്‍നിന്നു രക്ഷ പ്രാപിച്ച മനുഷ്യവര്‍ഗ്ഗവും ദൈവത്തെ ആരാധിക്കുകയും സ്‍തുതിക്കുകയും നിത്യത മുഴുവന്‍ വിവിധരൂപത്തില്‍ അവിടുത്തെ സേവിക്കുകയൂം ചെയ്യും.

നമുക്കുമുന്പേ ഈ ലോകം വെടിഞ്ഞിട്ടുള്ളവരും തങ്ങളുടെ രക്ഷക്കായി യേശുക്രിസ്‍തുവില്‍ വിശ്വസിച്ച് ദൈവമക്കളായി മരണമടഞ്ഞിട്ടുള്ളവരുമായ നമ്മുടെ പ്രിയപ്പെട്ടവരോടുള്ള ഒരു പുനസ്സമാഗമനത്തിന്റെ സ്ഥലവും കൂടെയായിരിക്കും അത്.

ഒരു യഥാര്‍ത്ഥ ദൈവപൈതല്‍ ദൈവത്തോടൊപ്പം നിത്യകാലം വസിക്കുന്ന ആ മഹത്വകരമായ ദിവസത്തിനുവേണ്ടി നോക്കിപ്പാര്‍ക്കുന്നവനായിരിക്കും.

ഇപ്പൊള്‍ യഥാര്‍ത്ഥസത്യം നിങ്ങള്‍ അറിഞ്ഞിരിക്കെ നിങ്ങളുടെ പ്രതികരണം എന്താകുവാനാണ് പോകുന്നത് ? നിങ്ങളുടെ പാപങ്ങള്‍ ക്ഷമിച്ച് നിങ്ങളെ ഒരു ദൈവമകനോ മകളോ ആക്കുവാന്‍ അപേക്ഷിക്കുന്ന ആ പ്രാര്‍ത്ഥന നിങ്ങള്‍ പ്രാര്‍ത്ഥിച്ചുവോ? ദൈവം നിങ്ങളുടെ ഹൃദയത്തോട് സംസാരിച്ചുകൊണ്ടിരിക്കുന്ന ഈ സന്ദര്‍ഭത്തിലാണ് ആ പ്രാര്‍ത്ഥന പ്രാര്‍ത്ഥിക്കേണ്ടത്. നാം എപ്പോള്‍ മരിച്ച് ഈ ലോകം വിട്ടുപോകുമെന്ന് നമ്മിലാര്‍ക്കും പറയുവാന്‍ സാധ്യമല്ല. ഈ വരുന്ന ഏതെങ്കിലുമൊരു ദിവസം ഭുമിയില്‍ നമ്മുടെ അന്ത്യദിനമായിരിക്കാം. ആ ദിവസം വരുന്നതിനുമുന്പ് നിങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടുവെന്നൂം നിങ്ങള്‍ ദൈവത്തെ കണ്ടുമുട്ടുവാന്‍ ഒരുക്കമാണെന്നും ഉറപ്പുവരുത്തുക.