നാമെല്ലാവരും നമ്മുടെ ഇഹലോകജീവിതത്തെപ്പറ്റി ദൈവത്തോടു കണക്കു ബോധിപ്പിക്കേണ്ട ഒരു ദിവസം വരുന്നതായി ബൈബിള്‍ പറയുന്നു. ഈ ഭൂമിയില്‍ മനുഷ്യചരിത്രത്തിന്റെ അനേകമനേകം നൂറ്റാണ്ടുകളിലൂടെ ജീവിച്ചിരുന്നിട്ടുള്ള കോടിക്കണക്കിനു മനുഷ്യരെപ്പറ്റി ചിന്തിക്കുമ്പോള്‍ ഓരോ മനുഷ്യനും തന്റെ ജീവിതകാലത്തു ചെയ്കയും പറകയും ചിന്തിക്കയും ചെയ്തിട്ടുള്ള എല്ലാറ്റിന്റെയും ഒരു കണക്കു ദൈവം എപ്രകാരമാണു സൂക്ഷിക്കുന്നതെന്നോര്‍ത്തു നാം അദ്ഭുതപ്പെട്ടേക്കാം. ഓരോ മനുഷ്യന്റെയും ഓര്‍മ്മശക്തി ഇതിന്റെ കണക്കു സൂക്ഷിക്കുന്നുണ്ട്.
നാം ചെയ്കയും പറകയും ചിന്തിക്കയും ചെയ്യുന്ന എല്ലാറ്റിനെയും സത്യസന്ധമായി രേഖപ്പെടുത്തുന്ന ഒരു വീഡിയോ റ്റേപ്പുപോലെയാണ് നമ്മുടെ ഓര്‍മ്മശക്തി. അതു നമ്മുടെ ആന്തരികമനോഭാവങ്ങളെയും ഉദ്ദേശ്യങ്ങളെയും കൂടി രേഖപ്പെടുത്തുന്നു. ഒരു മനുഷ്യന്‍ മരിക്കു ള്‍ അവന്‍ തന്റെ ശരീരത്തെ ഈ ഭൂമിയില്‍ വെടിയുന്നുവെ ലും അവന്റെ ഓര്‍മ്മശക്തി അവന്റെ ദേഹിയുടെ ഒരു ഭാഗമാകയാല്‍ ആ ദേഹിയോടൊപ്പം മൃതാത്മാക്കളുടെ മണ്ഡലത്തില്‍ ചെന്നെത്തുന്നു. അവസാനമായി ന്യായവിധിദിവസം വരു ള്‍ ഭൂമിയിലെ തന്റെ മുഴുവന്‍ ജീവിതത്തിന്റെയും കണക്കു ബോധിപ്പിക്കുവാനായി അവന്‍ ദൈവമു കെ നില്‍ക്കേണ്ടിവരുന്നു.
ആ ദിവസത്തില്‍ ന്യായവിധിക്കായി ഓരോ വ്യക്തിയുടെയും മുറ വരു ള്‍ ദൈവത്തിന് അയാളുടെ കണക്കു കേള്‍ക്കുവാനായി അയാളുടെ തന്നെ ഓര്‍മ്മശക്തിയുടെ വീഡിയോ റ്റേപ്പു തിരിച്ചുവച്ചു കേള്‍പ്പിക്കുകയോ ചെയ്യേണ്ടതുള്ളു. ആ പരിശോധനയുടെ സൂക്ഷ്മത ആര്‍ക്കും ചോദ്യം ചെയ്യുവാന്‍ സാധ്യമല്ല. കാരണം, അയാളുടെ തന്നെ ഓര്‍മ്മശക്തി തന്റെ ഇഹലോകജീവിതത്തിലെ വിശദാംശങ്ങളെ തിരിഞ്ഞുനോക്കുകയാവും അവിടെ ചെയ്യുന്നത്.
ഇന്നു മനുഷ്യന്‍ അണിഞ്ഞിട്ടുള്ള മാന്യതയുടെയും മതഭക്തിയുടെയും പുറംചട്ട അന്നു വലിച്ചു മാറ്റപ്പെടുകയും യഥാര്‍ത്ഥത്തിലുള്ള ആന്തരികമനുഷ്യന്‍ ഏതു വിധമുള്ളവനെന്നതു വെളിപ്പെടുകയും ചെയ്യും. അന്നു മതഭക്തി ആരെയും രക്ഷിക്കുകയില്ല. എന്തെന്നാല്‍ ഓരോരുത്തനും ഏതൊരു തരത്തില്‍ ജനിച്ചവനായാലും, ഏതു മതം അവലംബിച്ചു ജീവിച്ചവനായാലും, എല്ലാവരും പാപം ചെയ്തുവെന്ന കാര്യം വ്യക്തമായി വെളിപ്പെടും. നാം ചെയ്ത നന്മപ്രവൃത്തികളും ദരിദ്രര്‍ക്കോ പള്ളിക്കോ അ ലത്തിനോ മോസ്കിനോ പണം ദാനം ചെയ്തതും അന്ന് ഒരുവനെയും രക്ഷിക്കയില്ല. കാരണം, ഈ മതാനുഷ്ഠാനങ്ങള്‍ക്കൊന്നിനും നമ്മുടെ പാപത്തിന്റെ രേഖയെ നശിപ്പിക്കുവാന്‍ സാധ്യമല്ല.
ആ ന്യായവിധി ദിവസത്തില്‍ നാം ചെയ്തതും പറഞ്ഞതും ചിന്തിച്ചതുമായ ദോഷങ്ങളുടെ ആ രേഖ നമുക്കെതിരേ വിഡിയോ റ്റേപ്പുപോലെ സാക്ഷ്യം പറയാതെ അതിനെ സ്ഥിരമായിത്തന്നെ മായിച്ചുകളയുവാന്‍ ഒരൊറ്റ മാര്‍ഗ്ഗമെയുള്ളു. നമ്മുടെ നന്മപ്രവൃത്തികള്‍ ദോഷപ്രവൃത്തികളെ മായിച്ചുകളകയില്ല. നാം ചെയ്ത പാപങ്ങള്‍ക്കു ന്യായവും നീതിയുക്തവുമായ ഒരു ശിക്ഷ നല്‍കേണ്ടി വരും. പാപത്തിനു ദൈവിക നിയമപ്രകാരം ഒരൊറ്റ ശിക്ഷ മാത്രമാണ് ഉള്ളതെന്നു ബൈബിള്‍ പറയുന്നു. അതു നിത്യമരണമാണ്. നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി നാമെല്ലാം അര്‍ഹിക്കുന്ന ശിക്ഷ ഈ മരണം തന്നെയാണ്.
ഈ ശിക്ഷയില്‍നിന്നു നമ്മെ വിടുവിക്കാനാണ് ദൈവപുത്രനായ യേശുക്രിസ്തു ഏകദേശം ൨000 വര്‍ഷങ്ങള്‍ക്കുമു സ്വര്‍ഗ്ഗത്തില്‍നിന്നു ഭൂമിയിലേക്കു വരികയും യെരുശലേമിനുപുറത്ത് ഒരു കുരിശില്‍ മരിക്കയും ചെയ്തത്. അവിടെ അവിടുന്നു മനുഷ്യവര്‍ഗ്ഗത്തിന്റെ പാപങ്ങള്‍ക്കുവേണ്ടിയുള്ള ദൈവശിക്ഷയെ – എല്ലാ മതവിഭാഗങ്ങളിലും പെട്ട എല്ലാ മനുഷ്യരും അനുഭവിക്കേണ്ട ശിക്ഷയെത്തന്നെ – തന്റെ മേല്‍ ഏറ്റെടുത്തു. അടുത്തുള്ള ഒരു കല്ലറയില്‍ അവിടുന്നു അടക്കപ്പെട്ടു. താന്‍ വാസ്തവത്തില്‍ ദൈവപുത്രനാണെന്നും മനുഷ്യന്റെ ഏറ്റവും വലിയ ശത്രുവായ മരണത്തെ ജയിക്കുവാന്‍ തനിക്കു സാധ്യമാണെന്നും തെളിയിച്ചുകൊണ്ടു മൂന്നാംദിവസം അവിടുന്നു മരിച്ചവരില്‍നിന്നു ജീവിച്ചെഴുന്നേറ്റു. നാല്‍പതു ദിവസത്തിനുശേഷം ഒട്ടധികം പേര്‍ അവിടുത്തെ നോക്കിക്കൊണ്ടിരിക്കയില്‍ത്തന്നെ, സകല മനുഷ്യരെയും ന്യായം വിധിക്കുവാന്‍ ദൈവത്തിന്റെ നിയമിക്കപ്പെട്ട സമയത്തു താന്‍ ഭൂമിയിലേക്കു തിരിയെ വരുമെന്നു വാഗ്ദാനം ചെയ്തുകൊണ്ട് അവിടുന്നു സ്വര്‍ഗ്ഗരോഹണം ചെയ്തു. ആ വാഗ്ദാനം അവിടുന്നു നല്‍കിയശേഷം ഇപ്പോള്‍ 1960-ല്‍ പരം വര്‍ഷങ്ങള്‍ കടന്നുപോയിരിക്കുന്നു. ഭൂമിയിലേക്കുള്ള അവിടുത്തെ തിരിച്ചുവരവിന്റെ സമയം ഇപ്പോള്‍ ആസന്നമായിരിക്കുന്നു. ഈ ദിവസങ്ങളിലൊന്നില്‍ സ്വര്‍ഗ്ഗത്തില്‍നിന്ന് അവിടുന്ന് ആകാശത്തില്‍ പ്രത്യക്ഷനാകുന്നതു നാം കാണും.
ചരിത്രത്തില്‍ മനുഷ്യവര്‍ഗ്ഗത്തിന്റെ പാപത്തിനുവേണ്ടി മരണമടഞ്ഞിട്ടുള്ള ഏകവ്യക്തി യേശുക്രിസ്തുവാണ്. മരണത്തില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റ ഏക വ്യക്തിയും അവിടുന്നു തന്നെ. ഈ രണ്ടു കാര്യങ്ങളില്‍ യേശുക്രിസ്തു നിസ്തുല്യനത്രേ.
ഇന്നു നാം യേശു നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി മരിക്കുകയും ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്തുവെന്ന വിശ്വാസത്തോടെ നമ്മുടെ പാപങ്ങളില്‍നിന്നു വിട്ടുമാറി അവയെക്കുറിച്ചനുതപിച്ച് യേശുക്രിസ്തു മൂലം നമ്മോടു ക്ഷമിക്കുവാന്‍ ദൈവത്തോടപേക്ഷിക്കുന്നപക്ഷം അവിടുന്നു നമ്മുടെ പാപങ്ങള്‍ ക്ഷമിക്കുകയും ആ വിഡിയോ റ്റേപ്പില്‍നിന്ന് അവയെ മായിച്ചുകളയുകയും ചെയ്യും.