നിങ്ങളുടെ മുപ്പതു വയസ്സില്‍ ഒരു പ്രത്യേക ശുശ്രൂഷയിലേക്ക് ദൈവത്തിനു നിങ്ങളെ നടത്തണം – WFTW 09 ഡിസംബര്‍ 2012

സാക് പുന്നന്‍ 

   Read PDF version

പഴയ നിയമത്തിലും പുതിയ നിയമത്തിലും ഒരു പോലെ പലരുടേയും ജീവിതത്തില്‍ വളരെ പ്രത്യേകതകളുള്ള പ്രായമാണ് മുപ്പതു വയസ്സ്.
ജോസഫ് മുപ്പതാമത്തെ വയസ്സിലാണ് ഈജിപ്തിന്‍റെ ഭരണാധികാരിയായത്.
ദാവീദ് രാജാവായപ്പോള്‍ മുപ്പതു വയസ്സായിരുന്നു.
യെഹസ്കേല്‍ തന്‍റെ ശുശ്രൂഷ തുടങ്ങിയപ്പോള്‍ മുപ്പതു വയസ്സായിരുന്നു. യെഹസ്കേല്‍ ഒരു പക്ഷെ തന്‍റെ ചെറുപ്പകാലം മുതല്‍ യിരമ്യാവിനു കീഴ്പ്പെട്ടിരുന്നിരിക്കാം. എന്ന് മാത്രമല്ല ചെറുപ്പം മുതല്‍ തന്നെ അവന്‍ യിരമ്യാവിന്‍റെ പ്രവചനങ്ങള്‍ കേട്ട് പഠിക്കുകയും ചെയ്തു കാണും. ചെറുപ്പം മുതലുള്ള അവന്‍റെ വിശ്വസ്തത കണ്ട ദൈവം അവനെ ഒരു പുരോഹിതനായല്ല ഒരു പ്രവാചകനായി തന്നെ തെരഞ്ഞെടുത്തു.
യേശു മുപ്പതാമത്തെ വയസ്സില്‍ തന്‍റെ പരസ്യ ശുശ്രൂഷ ആരംഭിക്കുകയും പിതാവ് അവനെ കുറിച്ച് പരസ്യമായി സ്വര്‍ഗ്ഗത്തില്‍ നിന്നും ഇങ്ങനെ അരുളിച്ചെയ്യുകയും ചെയ്തു, “ഇവനെന്‍റെ പ്രിയപുത്രന്‍, ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു” (മത്തായി.3:17).
അപ്പോസ്തോലന്മാരില്‍ മിക്കവരും തങ്ങളുടെ ശുശ്രൂഷ തുടങ്ങിയപ്പോള്‍ മുപ്പതു വയസ്സിനടുത്തായിരുന്നു പ്രായം.
ഇന്നും ഏതാണ്ട് ഇതേ പ്രായത്തിലാണ് ദൈവം തന്‍റെ മക്കളെ അവര്‍ക്കായുള്ള പ്രത്യേക ശുശ്രൂഷയിലേക്ക് നയിക്കുവാന്‍ തുടങ്ങുന്നത്. എന്നാല്‍ അതിനു മുമ്പ് പല വര്‍ഷങ്ങള്‍ അവരെ ആ ശുശ്രൂഷയിലേക്ക് ഒരുക്കുവാന്‍ ദൈവം ചെലവഴിക്കുന്നു.
നിങ്ങളുടെ ഇരുപതുകളിലോ, അതിനു മുമ്പോ ദൈവത്തിനു സമ്പൂര്‍ണ്ണമായി നിങ്ങളെത്തന്നെ സമര്‍പ്പിച്ചാല്‍ മുപ്പതോ മുപ്പത്തിയഞ്ചോ വയസ്സാകുമ്പോഴേക്കും ദൈവത്തിന്‍റെ പദ്ധതിപ്രകാരമുള്ള പ്രത്യേക ശുശ്രൂഷക്കായി നിങ്ങള്‍ ഒരുക്കപ്പെട്ടിരിക്കും.
എന്നാല്‍ പല ചെറുപ്പക്കാരും ക്ഷമയില്ലാത്തവരും കാത്തിരിക്കാന്‍ ഒരുക്കമില്ലാത്തവരുമാണ്. മുപ്പതു വയസ്സിനു മുമ്പ് ദൈവത്തെ സേവിക്കുവാന്‍ കഴിയുകയില്ല എന്നല്ല ഞാന്‍ പറയുന്നത്, പതിനാറാമത്തെ വയസ്സില്‍പോലും ദൈവത്തെ സേവിക്കുവാന്‍ നിങ്ങള്‍ക്ക്  തുടങ്ങാം. എന്നാല്‍ ആദ്യ നാളുകളില്‍ നിങ്ങളെ വഴി നടത്തുവാനും സംരക്ഷിക്കുവാനും ഏതെങ്കിലും അധികാരത്തിന്‍കീഴില്‍ നിങ്ങളെ ദൈവം ഇരുത്തെണ്ടതുണ്ട്. എന്നാല്‍ പല ചെറുപ്പക്കാരും അത്തരത്തില്‍ അധികാരത്തിന്‍കീഴില്‍ അസ്വസ്ഥരാകുകന്നു.  അതിന്‍റെ ഫലമായി അവര്‍ ഒരിക്കലും നുറുങ്ങപ്പെടുന്നില്ല. അങ്ങനെ ദൈവത്തിനു അവരെ തന്‍റെ പദ്ധതിപ്രകാരമുള്ള  ശുശ്രൂഷക്കായി  ലഭിക്കുന്നില്ല. 
യേശുവിനുപോലും തന്‍റെ പരസ്യശുശ്രൂഷ  ആരംഭിക്കുന്നതിനു മുമ്പ് ജോസഫിനും മറിയക്കും കീഴടങ്ങിയിരുന്ന്‍ ആ പരിശീലനം ആവശ്യമായിരുന്നു.
(മൊഴിമാറ്റം: സാജു ജോസഫ്, ആലപ്പുഴ)

What’s New?