യേശുവിന്റെ ജീവിതം WFTW 26 ഓഗസ്റ്റ്‌ 2012

സാക് പുന്നന്‍

Read the PDF Version

യേശു സന്നിഹിതനായിരുന്ന കാനായിലെ കല്ല്യാണവീട്ടില്‍ പഴയ വീഞ്ഞ് തീര്‍ന്നു പോയി. പല വര്‍ഷങ്ങളുടെ മാനുഷീക പ്രയത്നത്താല്‍  നിര്‍മ്മിക്കപ്പെട്ടതായിരുന്നു ആ പഴയ വീഞ്ഞ്. എന്നാല്‍ അതുകൊണ്ട് ആവശ്യം നടന്നില്ല. ന്യായ പ്രമാണത്തിന് കീഴിലുള്ള പഴയ ഉടമ്പടിയുടെ ജീവിതത്തെ കാണിക്കുന്ന ഒരു ഉപമയാണിത്. പഴയ വീഞ്ഞ് തീര്‍ന്നു പോയി. പുതിയ വീഞ്ഞ് തരുന്നതിനു പഴയ വീഞ്ഞ് തീരുന്നതുവരെ ദൈവത്തിനു കാത്തിരിക്കേണ്ടിയിരുന്നു. “ദൈവമായ യഹോവ ഇങ്ങനെ പറയുന്നു, എന്റെ അടുക്കലേക്കു വന്നാല്‍ മാത്രം നിങ്ങള്‍ രക്ഷപ്പെടും. എന്നാല്‍ നിങ്ങള്‍ പറയുന്നു, ഈജിപ്തില്‍നിന്നും (മാനുഷീക ശക്തി) നിങ്ങള്‍ക്ക് സഹായം ലഭിക്കുമെന്ന്. അതിനാല്‍ ശത്രു നിന്നെ പിന്തുടര്‍ന്ന് പിടിക്കും…. തന്റെ അടുക്കലേക്കു നീ വരുവാനും തന്റെ സ്നേഹം വെളിപ്പെടുത്താനുമായി ദൈവം നിനക്കായി കാത്തിരിക്കുന്നു (നിന്നില്‍ തന്നെയുള്ള ആശ്രയം അവസാനിപ്പിച്ചിട്ട് ) അവിടുന്ന് ജയാളിയായി നിന്നെ അനുഗ്രഹിക്കും…. യഹോവയുടെ സഹായം ആഗ്രഹിക്കുന്നവരെല്ലാം അനുഗ്രഹീതര്‍ (യെശ.30:15-18 ലിവിംഗ് ബൈബിള്‍).
നാം ആവര്‍ത്തിച്ചാവര്‍ത്തിച്ചു ശ്രമിച്ചിട്ടും ജയിക്കാന്‍ കഴിയാതെ പരാജയപ്പെടുമ്പോള്‍ ദൈവത്തിനു ദൈവത്തിനു നമ്മെ പഠിപ്പിക്കുവാനുള്ള പാഠം ഇതാണ്, “നിന്റെ സ്വന്ത ബലത്തില്‍ ഒരിക്കലും നിനക്ക് വിജയമുണ്ടാവുകയില്ല.”  നിങ്ങള്‍ ന്യായപ്രമാണത്തിന് കീഴില്‍ ആയിരിക്കുന്നിടത്തോളം കാലം പാപം നിങ്ങളെ ഭരിക്കും. ഓരോ ദൈവമക്കളിലും ഉള്ള ദൈവത്തിന്റെ പ്രവൃത്തി അവരുടെ സ്വന്തശക്തിയെ പൂര്‍ണമായി തകര്‍ക്കുക എന്നതാണ്. കാനായിലെ കല്യാണ വീട്ടില്‍ അത്ഭുതം പ്രവര്‍ത്തിക്കുന്നതിനു മുമ്പ്, പഴയ വീഞ്ഞ് പൂര്‍ണമായി തീരുന്നതുവരെ യേശു കാത്തിരുന്നു. നമ്മുടെ സ്വന്തബലം ഇല്ലാതാകുന്നതിന് ഇപ്പോഴും അവിടുന്ന് കാത്തിരിക്കുന്നു. അവിടുത്തെ ശക്തി നമ്മുടെ ബലഹീനതയില്‍ വെളിപ്പെടുന്നതിനുവേണ്ടി ദൈവം അനുവദിക്കുന്നതാണ് നമ്മുടെ വീഴ്ചകളും പരാജയങ്ങളും (2 കൊരി.12:9).നമ്മെ ആരെങ്കിലും പ്രകോപിപ്പിക്കുന്ന സമയത്ത്, നാം കൈപ്പ് നിറഞ്ഞ വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍, നമ്മുടെ ദേഷ്യം പ്രകടിപ്പിക്കുമ്പോള്‍, സ്വയം ന്യായീകരിക്കുമ്പോള്‍, മറ്റുള്ളവരെ വിമര്‍ശിക്കുകയും ന്യായം വിധിക്കുകയും ചെയ്യുമ്പോള്‍, ക്ഷമിക്കാത്ത മനോഭാവമുള്ളപ്പോള്‍, ഭൌതീക കാര്യങ്ങള്‍ പിടിച്ചെടുക്കുവാന്‍ താല്പര്യപ്പെടുമ്പോള്‍, നമ്മുടെ അവകാശങ്ങള്‍ക്കും പ്രതിച്ചായക്ക്‌ വേണ്ടി പോരാടുമ്പോള്‍ അങ്ങനെയുള്ള നമ്മുടെ ശക്തി എത്ര വലുതാണെന്നതാണ്. പഴയ വീഞ്ഞ് ഇനിയും തീര്‍ന്നിട്ടില്ലാത്തതിനാല്‍ യേശുവിനു നമുക്കുവേണ്ടി ഒന്നും പ്രവര്‍ത്തിക്കുവാന്‍ കഴിയാതെ അരികില്‍ നില്‍ക്കുന്നു.നമ്മുടെ വ്യക്തിജീവിതത്തിലും, വിവാഹജീവിതത്തിലും, സഭാജീവിതത്തിലും വീഞ്ഞ് തീര്‍ന്നിട്ടുണ്ടോ? അപ്പോഴാണ്‌ നാം ദൈവത്തിന്റെ മുഖം അന്വേഷിക്കുവാനും, നമ്മുടെ ആവശ്യം സത്യസന്ധതയോടെ ദൈവസന്നിധിയില്‍ ഏറ്റുപറയുവാനുള്ള സമയമിതാണ്. അവിടുത്തേക്ക്‌ മാത്രമേ നമ്മുക്ക്  പുതിയത് തരുവാന്‍ കഴിയുകയുള്ളൂ. കാനായിലെ പുതിയ വീഞ്ഞ് മാനുഷീക പ്രയത്നത്താല്‍ ഉണ്ടായതല്ല. അത് ദൈവത്തിന്റെ അത്ഭുത പ്രവൃത്തിയായിരുന്നു. അങ്ങനെ തന്നെ നമ്മുടെ ജീവിതത്തിലും നടക്കാം. അവിടുന്ന് നമ്മുടെ ഹൃദയത്തില്‍ തന്റെ നിയമങ്ങളെ എഴുതും. അങ്ങനെ അവിടുത്തെ ഹിതം നിവര്‍ത്തിക്കുവാന്‍ നമ്മുടെ ഉള്ളില്‍  ഇച്ചിക്കുവാനും പ്രവര്‍ത്തിക്കുവാനും അവിടുന്ന് ഇടയാക്കും (എബ്രാ.8:10, ഫിലി. 2:13).അവിടുന്ന് നമ്മുടെ ഹൃദയത്തെ പരിച്ചേദന ചെയ്തു അവിടുത്തെ സ്നേഹിക്കുവാനും അവിടുത്തെ കല്പനകള്‍ അനുസരിക്കുവാനും അവിടുന്ന് ഇടയാക്കും (ആവ.30:6, യെഹ. 36:27). കാനയില്‍ പുതുവീഞ്ഞു ഉണ്ടാക്കിയതുപോലുള്ള ഒരു പ്രവൃത്തിയാണിതും. അതാണ്‌ കൃപയുടെ അര്‍ത്ഥം. നമ്മുടെ ജീവിതകാലം മുഴുവന്‍ ശ്രമിച്ചാലും യേശുവിന്റെ ജീവന്‍ സ്വയം സൃഷ്ടിച്ചെടുക്കുവാന്‍ നമുക്ക് കഴിയുകയില്ല. എന്നാല്‍ “യേശുവിന്റെ മരണം”  നമ്മുടെ ശരീരത്തില്‍ വഹിച്ചാല്‍ (നാള്‍ തോറും ക്രൂശ് എടുത്തു നമ്മുടെ ഇച്ഛയും നമ്മുടെ അവകാശങ്ങളും പ്രശസ്തിയും ഒക്കെ മരിപ്പിക്കുമ്പോള്‍) യേശുവിന്റെ ജീവന്‍ എന്ന പുതിയ വീഞ്ഞ് നമ്മില്‍ ഉണ്ടാക്കാം എന്നതാണ് ദൈവത്തിന്റെ വാഗ്ദാനം (2 കൊരി. 4:10).

(മൊഴിമാറ്റം: സാജു ജോസഫ്, ആലപ്പുഴ)

What’s New?