വേദപുസ്തകത്തിന്റെ അവസാന താളില്‍ നിന്നൊരു മുന്നറിയിപ്പ് – WFTW 04 ഓഗസ്റ്റ്‌ 2013

സാക് പുന്നന്‍

   

വെളിപ്പാട് പുസ്തകം 22:18 19  വാക്യങ്ങളില്‍ നാം ഇങ്ങനെ വായിക്കുന്നു . ‘ഈ പുസ്തകത്തിലെ പ്രവചനം കേള്‍ക്കുന്ന എല്ലാവരോടും ഞാന്‍ സാക്ഷീകരിക്കുന്നത് .അവയോട് ആരെങ്കിലും എന്തെങ്കിലും കൂട്ടിച്ചെര്‍ത്താല്‍ ഈ പുസ്തകത്തില്‍ എഴുതിയിരിക്കുന്ന ബാധകള്‍ ദൈവം അവനു വരുത്തും.ആരെങ്കിലും ഈ പ്രവചനപുസ്തകത്തിലെ വാക്കുകള്‍ നിക്കം ചെയ്താല്‍ ഈ പുസ്തകത്തില്‍ എഴുതിയിട്ടുള്ള ജിവവൃക്ഷത്തിലും വിശുദ്ധനഗരത്തിലും അവനുള്ള ഓഹരി ദൈവം നീക്കിക്കളയും .

വെളിപ്പാട് പുസ്തകത്തില്‍ എഴുതിയിരിക്കുന്ന ബാധകള്‍ എന്നത് ദൈവത്തിന്റെ കോപമാണ് .

ദൈവം തന്റെ വിശുദ്ധവചനത്തെ നിസ്സാരമാക്കുവാന്‍ ആരെയും അനുവദിക്കുന്നില്ല . ഈ പുസ്തകത്തോട് എന്തെങ്കിലും കൂട്ടുകയോ കുറയ്ക്കുകയോ  ചെയുന്നവര്‍ക്ക്  ശക്തമായ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത് . ഈ മുന്നറിയിപ്പ് വേദപുസ്തകത്തിന്റെ അവസാന താളുകളില്‍ കാണുന്നതിനാല്‍ ഇത് എല്ലാ ദൈവ വചനങ്ങള്‍ക്കും ബാധകമായ ഒരു പ്രമാണമാണ് .

ഉല്പത്തി പുസ്തകം അദ്ധ്യായം 3ല്‍ ഹവ്വാ ചെയ്ത ആദ്യ വിഢിത്തം ദൈവ വചനത്തോട് ചിലത്  കൂട്ടുകയും  ചിലത്  കുറക്കുകയും ചെയ്തു എന്നതാണ് . ഉല്പത്തി 2 :17ല്‍  ദൈവം  ആദാമിനോട് പറഞ്ഞത് ‘നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിന്റെ ഫലം തിന്നരുത് . തിന്നുന്ന നാളില്‍  നീ മരിക്കും , നിശ്ചയം’. ആദം തീര്‍ച്ചയായും ഇത് ഹവ്വായോട് പറഞ്ഞുകാണും .എന്നാല്‍ 31 ല്‍ പിശാച് ഹവ്വയോട് ദൈവം എന്താണ് പറഞ്ഞത്  എന്ന് ചോദിച്ചപ്പോള്‍  ഹവ്വ ദൈവ വചനത്തോട് ചിലത്  ചേര്‍ക്കുകയും ചിലത്  ഒഴിവാക്കുകയും ചെയ്തു . അവള്‍ പറഞ്ഞു ‘വൃക്ഷത്തിന്റെ ഫലം തിന്നരുത്, അത് തൊടുകയുമരുത് ‘ (ഉല്പത്തി 3:3). വൃക്ഷത്തെ തൊടുന്നത്  സംബന്ധിച്ച് ദൈവം ഒന്നും പറഞ്ഞിരുന്നില്ല . അതുപോലെ ചിലത് ഒഴിവാക്കിക്കൊണ്ട് ഹവ്വ പറഞ്ഞു .’…….അങ്ങനെ ചെയ്താല്‍ നിങ്ങള്‍ മരിക്കും ‘(ഉല്പത്തി 3:3).  ‘നിങ്ങള്‍ മരിക്കും , നിശ്ചയം’ എന്ന ദൈവത്തിന്റെ കര്‍ശനമായ മുന്നറിയിപ്പിനെ ഇവിടെ ദുര്‍ബ്ബലപ്പെടുത്തുന്നു . ‘നിങ്ങള്‍ മരിക്കും’ എന്നു മാത്രം പറയുന്‌പോള്‍ മരിക്കാതിരിക്കാനുള്ള സാദ്ധ്യത കൂടി അവിടെ വരുന്നുണ്ട് . അതിനാല്‍ വേദപുസ്തകത്തിന്റെ തുടക്കത്തില്‍ തന്നെ പാപം ആരംഭിച്ചത് ദൈവ വചനത്തോട് ചിലത്  ചേര്‍ത്തും ചിലത്  ഒഴിവാക്കിയും  ആണെന്ന് നാം കാണുന്നു. അതുകൊണ്ട് ദൈവവചനത്തോട് എന്തെങ്കിലും കൂട്ടുകയോ കുറക്കുകയോ ചെയുന്നതിനെതിരേ ശക്തമായ മുന്നറിയിപ്പ് വേദപുസ്തകത്തിന്റെ അവസാനഭാഗത്ത് നല്കിയിരിക്കുന്നു.

ഇന്ന് പലരും അവരുടെ മാനുഷിക പാരന്പര്യങ്ങളെ ദൈവവചനത്തോട് ചേര്‍ക്കുകയും അവയ്ക്ക്ക് ദൈവവചനത്തിന് തുല്യപ്രാധാന്യം നല്‍കുകയും ചെയുന്നു. അതുപോലെതന്നെ ചെറിയ ചില കല്‍പനകള്‍ അനുസരിക്കുന്നത് വലിയ പ്രാധാന്യമുള്ള കാര്യമല്ല എന്ന് പറഞ്ഞുകൊണ്ട് ദൈവവചനത്തിലെ ചിലത് ഒഴിവാക്കുകയും ചെയുന്നു .

ദൈവവചനത്തിനു വിരുദ്ധമായ എല്ലാ കാര്യങ്ങളും നമ്മുടെ ജിവിതത്തില്‍ നിന്നും ഭവനത്തില്‍നിന്നും ഒഴിവാക്കുന്നതിന് നാം വളരെ ശ്രദ്ധയുള്ളവരായിരിക്കണം .അതുപോലെ ദൈവവചനത്തില്‍ നിന്നും നാം  വിട്ടുകളഞ്ഞതെല്ലാം നമ്മുടെ ജിവിതത്തിലും ഭവനത്തിലും കൂട്ടിച്ചേര്‍ക്കുന്നതിലും ശ്രദ്ധയുള്ളവരായിരിക്കണം

ദൈവവചനത്തോടുള്ള നമ്മുടെ മനോഭാവത്തിന്റെ അടിസ്ഥാനത്തിലാണ് നാം ദൈവത്തോടൊത്ത് നിത്യതയില്‍ കഴിയുവാന്‍ തയ്‌യാറായിട്ടുണ്ടോ  എന്ന് പരിശോധിക്കുന്നത്.

സങ്കീര്‍ത്തനം 138:2ല്‍ പറയുന്നത് അവിടുത്തെ നാമത്തിനു മേലായി അവിടുത്തെ വചനത്തെ മഹത്വപ്പെടുത്തിയിരിക്കുന്നുവെന്നാണ് . അതിനാല്‍ നാം ദൈവവചനത്തെ തുച്ഛീകരിച്ചാല്‍ ദൈവനാമത്തെ തന്നെയായിരിക്കും തുച്ഛീകരിക്കുക. പല ‘ക്രിസ്തീയ’ വിഭാഗങ്ങളും  ദൈവ വചനത്തോട് ചിലത്  ചേര്‍ക്കുകയും ചിലത്  ഒഴിവാക്കുകയും ചെയ്തിട്ടുണ്ട് .അങ്ങനെ അവര്‍ ആത്മീയവ്യഭിചാരത്തില്‍ ആയിരിക്കുന്നു.അവരുടെ പരാജയം നമുക്കൊരു മുന്നറിയിപ്പ് ആകട്ടെ .