Short Stories

  • വിശ്വാസകുമാരി

    വിശ്വാസകുമാരി

    ധനികനായ പിതാവ് മരിച്ചപ്പോൾ ആ യുവതി ഒറ്റയ്ക്കായി. പിതാവിന്റെ വമ്പിച്ച സ്വത്തിനെല്ലാം ഏക അവകാശി അവളാണ്. പക്ഷേ ആ സ്വത്തുക്കളുടെ മേൽ ഒരു കേസുണ്ടായിരുന്നു. ആ കേസു വാദിച്ചു ജയിച്ചാൽ മാത്രമേ സ്വത്ത് അവൾക്കു ലഭിക്കുകയുള്ളൂ. ഈ സാഹചര്യത്തിൽ അവളുടെ പിതാവിന്റെ…

  • ആത്മഹത്യക്കു മുമ്പ് ഒരു നിമിഷം

    ആത്മഹത്യക്കു മുമ്പ് ഒരു നിമിഷം

    രാത്രിയിൽ പൊതുസ്ഥലത്ത് ഒരു സുവിശേഷയോഗം സമാപിക്കുന്നു. പ്രസംഗകൻ ഒടുവിൽ പ്രാർത്ഥിച്ച് അവസാനിപ്പിച്ച് തന്റെ കസേരയിൽ വന്നിരുന്ന് പിരിഞ്ഞുപോകുന്ന ജനക്കൂട്ടത്തെ നോക്കിക്കാണുകയാണ്. പെട്ടെന്ന് ഒരു ചെറുപ്പക്കാരൻ ആൾകൂട്ടത്തെ വകഞ്ഞുമാറ്റി. ധൃതഗതിയിൽ സുവിശേഷകനെ സമീപിച്ചു. സുമുഖനും ആരോഗ്യവാനുമാണയാൾ. പക്ഷേ മുഖത്ത് എന്തെന്നില്ലാത്ത അസ്വാസ്ഥ്യം. തീർത്തും…

  • കഷ്ടങ്ങൾ സാരമില്ല

    കഷ്ടങ്ങൾ സാരമില്ല

    “ദൈവം മനുഷ്യരെ സ്നേഹിക്കുന്നവനാണെങ്കിൽ അവിടുന്ന് എന്തിനാണ് ഈ കഷ്ടതകൾ നമുക്കു തരുന്നത്?” ആശുപത്രി വരാന്തയിലൂടെ ചക്രക്കസേരയിൽ സഞ്ചരിച്ചുകൊണ്ടിരുന്ന ഒരു ദൈവഭൃത്യനോട് എതിരേ ചക്രക്കസേരയിൽ വന്ന ഒരു വനിത ചോദിച്ചു. ആശുപ്രതിയിലെ ചികിത്സകൊണ്ടു ദൈവഭൃത്യന്റെ അസുഖം ഏറെ കുറേ മാറിയിരുന്നു. വീൽച്ചെയറിൽ അദ്ദേഹത്തിന്…

  • ഏറ്റവും വലിയ ആയുധം

    ഏറ്റവും വലിയ ആയുധം

    സാത്താൻ ഒരിക്കൽ പത്രത്തിൽ പരസ്യം ചെയ്തു; താൻ ഇതുവരെ ഉപയോഗിച്ചിരുന്ന ആയുധങ്ങളെല്ലാം ന്യായമായ വിലയ്ക്ക് വില്ക്കാൻ പോകുകയാണ്. ആയുധങ്ങളെല്ലാം വിറ്റുപോയാൽ താൻ തൊഴിൽ മതിയാക്കുകയാണ് ! തുടർന്ന് ആയുധങ്ങളെല്ലാം തേച്ചു മിനുക്കി ആകർഷകമായ വിധത്തിൽ മേശപ്പുറത്തു പ്രദർശിപ്പിച്ചിരുന്നു. സ്വാർത്ഥത, അഹംഭാവം, വിദ്വോഷം,…

  • കൊച്ചു പ്രാർത്ഥനയ്ക്കും മറുപടി

    കൊച്ചു പ്രാർത്ഥനയ്ക്കും മറുപടി

    പ്രശസ്ത വേദപണ്ഡിതനായ എഫ്.ബി മേയർ നന്നേ ചെറുപ്പത്തിൽ തന്നെ യേശുവിനെ രക്ഷിതാവായി സ്വീകരിച്ചിരുന്നു. മേയർക്കു പന്ത്രണ്ടുവയസ്സുള്ള കാലം. സ്കൂളിലെ അവന്റെ മുഷ്ക്കന്മാരായ ചില സഹപാഠികൾ ഒരു ദിവസം സ്കൂൾ വിട്ടപ്പോൾ മേയറെ പിടികൂടി. അടുത്ത ദിവസം എവിടുന്നെങ്കിലും ചില വിദേശസ്റ്റാമ്പുകൾ കൊണ്ടുവന്നു…

  • പരാതിയും പിറുപിറുപ്പും

    പരാതിയും പിറുപിറുപ്പും

    സഭാശുശ്രൂഷകൻ ഭവനസന്ദർശനത്തിനു ചെന്നപ്പോൾ ഗൃഹനായിക മെതിച്ച നെല്ല് കളത്തിൽ കൂമ്പാരമായി കൂട്ടുകയായിരുന്നു. ശുശ്രൂഷകൻ പറഞ്ഞു: “ദൈവം ഇത്രത്തോളം നല്ല വിളവു തന്നല്ലോ. സ്തോത്രം.” എന്നാൽ ആ സ്ത്രീ കളത്തിൽ കൂട്ടിയിട്ടിരുന്ന ഒരു ചെറിയ കൂമ്പാരം പതിര് അദ്ദേഹത്തെ ചൂണ്ടിക്കാട്ടിയിട്ട് പരാതിപ്പെട്ടു: “കണ്ടോ,…

  • നല്ല ശമര്യാക്കാരന്റെ പേര്

    നല്ല ശമര്യാക്കാരന്റെ പേര്

    ധനികനായ ഒരു സാമൂഹികപ്രവർത്തകനായിരുന്നു ജീൻ ഫ്രെഡറിക് ഒബർലിൻ. അദ്ദേഹം ഒരിക്കൽ സ്ട്രാസ്ബർഗ് എന്ന സ്ഥലത്തുകൂടി യാത്ര ചെയ്യുകയായിരുന്നു. അപരിചിതമായ സ്ഥലം പ്രതികൂലമായ കാലാവസ്ഥ. എങ്കിലും ഒബർലിൻ മുന്നോട്ടുതന്നെ നടന്നു. പക്ഷേ അൽപം കഴിഞ്ഞപ്പോൾ മഞ്ഞു വീഴാൻ ആരംഭിച്ചു. വിജനമായ സ്ഥലത്തു മഞ്ഞു…

  • ബാലൻ കേട്ട പ്രതിധ്വനി

    ബാലൻ കേട്ട പ്രതിധ്വനി

    ഒരു ഗ്രാമീണബാലൻ അമ്മയോടു വഴക്കിട്ട്, “ഞാൻ നിന്നെ വെറുക്കുന്നു. ഞാൻ നിന്നെ വെറുക്കുന്നു” എന്നു ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ട് ഓടിപ്പോയി. വീടിനു താഴെയുള്ള താഴ്വരയിൽ അവൻ ഓട്ടം അവസാനിപ്പിച്ചെങ്കിലും അവന്റെ അരിശം ശമിച്ചിരുന്നില്ല. അതുകൊണ്ട് അവൻ ആ താഴ്വരയിൽ നിന്ന്…

  • കാർമേഘത്തിനിടയിലെ മഴവില്ല്

    കാർമേഘത്തിനിടയിലെ മഴവില്ല്

    കാർമേഘവും സൂര്യപ്രകാശവും'(Cloud and sunshine)-ഒരു ഗ്രന്ഥത്തിന്റെ പേരാണ്. ഹന്ന ഹിഗ്ഗിൻസ് എന്ന വനിതയാണ് പ്രശസ്തമായ ഈ ഗ്രന്ഥം എഴുതിയത് ക്ലേശങ്ങൾക്കു നടുവിലും കർത്താവിൽ എപ്പോഴും സന്തോഷിക്കാൻ കഴിയും’ എന്ന സന്ദേശം നൽകുന്ന ഈ ഗ്രന്ഥം എഴുതിയ ഹന്നയുടെ ജീവിതം അരനൂറ്റാണ്ടോളം കിടക്കയിൽത്തന്നെ…

  • നിന്നെത്തന്നെ നൽകുക

    നിന്നെത്തന്നെ നൽകുക

    ധനികയായ ഒരു വിധവയ്ക്ക് രോഗിണിയായ ഒരു മകളുണ്ടായിരുന്നു. തനിക്കു സുഖവാസസ്ഥലങ്ങളിലും ക്ലബ്ബുകളിലും ഒക്കെ പോകാനുള്ളതു കൊണ്ട് അവൾ മകളെ പരിചരിക്കാനായി ഒരു വേലക്കാരിയെ നിർത്തി. അങ്ങനെയിരിക്കെ അവർക്ക് വിദേശത്ത് ഉല്ലാസയാത്രയ്ക്കു പോകാൻ ഒരവസരം ലഭിച്ചു. താൻ ചെല്ലുന്ന രാജ്യങ്ങളിൽ നിന്നെല്ലാം മകൾക്ക്…