സാത്താൻ ഒരിക്കൽ പത്രത്തിൽ പരസ്യം ചെയ്തു; താൻ ഇതുവരെ ഉപയോഗിച്ചിരുന്ന ആയുധങ്ങളെല്ലാം ന്യായമായ വിലയ്ക്ക് വില്ക്കാൻ പോകുകയാണ്. ആയുധങ്ങളെല്ലാം വിറ്റുപോയാൽ താൻ തൊഴിൽ മതിയാക്കുകയാണ് ! തുടർന്ന് ആയുധങ്ങളെല്ലാം തേച്ചു മിനുക്കി ആകർഷകമായ വിധത്തിൽ മേശപ്പുറത്തു പ്രദർശിപ്പിച്ചിരുന്നു. സ്വാർത്ഥത, അഹംഭാവം, വിദ്വോഷം, ഭോഗാസക്തി, അസൂയ, അധികാരമോഹം എന്നിങ്ങനെയുള്ള ധാരാളം ആയുധങ്ങൾ ആ കൂട്ടത്തിലുണ്ടായിരുന്നു. എന്നാൽ പഴകി തേഞ്ഞ ഒരായുധത്തിന്റെ പേരെന്താണെന്നു ചിലർ ചോദിച്ചു.
സാത്താൻ : ഇതിന്റെ പേരാണ് നൈരാശ്യം.
“ഇതിനെന്തിനാണ് ഇത്ര വലിയ വില ഇട്ടിരിക്കുന്നത്?”
സാത്താൻ : അതിനു കാരണമുണ്ട്. ഇതു വളരെ ഉപകാരപ്രദമായ ഒരായുധമാണ്, മറ്റെല്ലാ ആയുധങ്ങളും പരാജയപ്പെടുമ്പോൾ ഈ ഒരേ ഒരായുധംകൊണ്ട് മനുഷ്യഹൃദയം തുരന്ന് അകത്തു കടക്കാൻ കഴിയും. അങ്ങനെ എനിക്ക് ജോലി തുടരാം. മിക്കവാറും എല്ലാ മനുഷ്യരിലും ഞാൻ ഈ ആയുധം പ്രയോഗിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഇത് ഇത്രയും തേഞ്ഞത്.
സാത്താൻ ചോദിച്ച് വലിയ വില താങ്ങാനാവാത്തതായതിനാൽ ആരും ആ ആയുധം വാങ്ങിയില്ല. അതുകൊണ്ട് സാത്താൻ ഇപ്പോഴും തന്റെ ജോലി തുടരുന്നു.
ഇന്ന് സാത്താന്റെ ഈ ആയുധത്തിന്റെ ഇരയാണോ നിങ്ങൾ ?
ഏറ്റവും വലിയ ആയുധം

What’s New?
- ജ്ഞാനത്തിൻ്റെ ഏഴ് തൂണുകൾ – WFTW 11 ഒക്ടോബർ 2026

- ജ്ഞാനമുള്ള മനുഷ്യൻ തിരുത്തലുകളെ (ശാസനയെ) സ്നേഹിക്കുന്നു – WFTW 4 ഒക്ടോബർ 2026

- ഒരു യഥാർത്ഥ പ്രവാചകനും ദൈവത്തിൻ്റെ യഥാർത്ഥമായ ഒരു പ്രസ്ഥാനവും – WFTW 27 സെപ്റ്റംബർ 2026

- പുതുവീഞ്ഞ് പുതിയ തുരുത്തിയില്

- ദിവസം പ്രതി ജ്ഞാനം പഠിക്കുക – WFTW 20 സെപ്റ്റംബർ 2026

- വിധിക്കരുത് – WFTW 13 സെപ്റ്റംബർ 2026

- CFC Kerala Conference 2026

- ചുരുക്കം പേർ ഞെരുക്കമുള്ള വഴി കണ്ടെത്തും – WFTW 6 സെപ്റ്റംബർ 2026

- മറ്റുള്ളവരെ ശുശ്രൂഷിക്കേണ്ടതിന് പരിശുദ്ധാത്മാവിന്റെ വരങ്ങൾ അന്വേഷിക്കുക – WFTW 30 ഓഗസ്റ്റ് 2026

- യേശു നിർമ്മലമായ ഒരു സഭ പണിയുന്നു- WFTW 23 ഓഗസ്റ്റ് 2026







