കോഴിയോ മുട്ടയോ ആദ്യം ഉണ്ടായത്?

“കോഴിയാണോ കോഴിമുട്ടയാണോ ആദ്യം ഉണ്ടായത്?”

പഴയ ഒരു തർക്കമാണിത്. കോഴിയാണ് ആദ്യം ഉണ്ടായതെന്നു പറഞ്ഞാൽ ആദ്യത്തെ ആ കോഴി ഉണ്ടായതും ഒരു മുട്ട വിരിഞ്ഞാണല്ലോ, അപ്പോൾ മുട്ടയല്ലേ ആദ്യം ഉണ്ടായത് എന്നാകും ചോദ്യം.

എന്നാൽ മുട്ടയാണ് ആദ്യം ഉണ്ടായത് എന്നു പറഞ്ഞാലോ? ആ മുട്ട ഒരു കോഴി ഇട്ടതാകണമല്ലോ, അതുകൊണ്ട് കോഴിയല്ലേ ആദ്യം ഉണ്ടായത് എന്നാകും തർക്കം.

ചുരുക്കത്തിൽ കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായത് എന്ന ചോദ്യത്തിനു വ്യക്തമായ ഒരു മറുപടിയില്ലാതെ നൂറ്റാണ്ടുകളായി തർക്ക വിഷയമായി തുടരുകയായിരുന്നു.

എന്നാൽ ഈയിടെ ആ ചോദ്യത്തിനു മറുപടി ലഭിച്ചു മുട്ടയല്ല, കോഴിയാണ് ആദ്യം ഉണ്ടായത്. ‘HECToR’ എന്ന അത്യന്താധുനിക കംപ്യൂട്ടറിന്റെ സഹായത്തോടെ ഷെഫീൽഡ്, വാർഫിക് സർവകലാശാലകളിലെ ശാസ്ത്രസംഘം ഗവേഷണം നടത്തി കണ്ടുപിടിച്ചതാണ് ഈ കാര്യം.

ഈ നിഗമനത്തിലേക്കു ശാസ്ത്രസംഘം എത്തിച്ചേർന്നത് ഇങ്ങനെയാണ്. മുട്ടയിൽ നിന്നല്ല മുട്ടത്തോടിൽ നിന്നാണു ശാസ്ത്രജ്ഞർക്ക് ഇതു സംബന്ധിച്ച ആദ്യസൂചന ലഭിച്ചത്. മുട്ടത്തോടിന്റെ സൃഷ്ടിക്ക് ഒഴിച്ചു കൂടാനാവാത്ത ഒരു പാട്ടിനാണ് “ഓവോയ്ഡിൻ” എന്ന് അവർ കണ്ടെത്തി. ഈ പ്രോട്ടീൻ മുട്ടത്തോടിന് എവിടെ നിന്നു ലഭിച്ചു എന്നായി അവരുടെ അടുത്ത അന്വേഷണം. ഒടുവിൽ അവർ കണ്ടെത്തി പിടക്കോഴിയുടെ അണ്ഡകോശത്തിലാണ് “ഓവോക്ലെയ്ഡിൻ” എന്ന പ്രോട്ടീനുള്ളത്. അപ്പോൾ പിടക്കോഴിയുടെ അണ്ഡകോശത്തിൽ നിന്നാണു മുട്ടത്തോടിന് ഈ പ്രോട്ടീൻ ലഭിച്ചത് എന്നു വ്യക്തം. ഇതു കാണിക്കുന്നത് കോഴിയിൽ നിന്നാണു മുട്ട് ഉണ്ടായതെന്നാണ്, മറിച്ചല്ല-ശാസ്ത്രസംഘം ചൂണ്ടിക്കാട്ടുന്നു.

കോഴിയാണ് ആദ്യം ഉണ്ടായത് എന്ന കണ്ടെത്തൽ ബൈബിളിലെ സൃഷ്ടി വിവരണത്തെയും ശരി വയ്ക്കുന്നു. സൃഷ്ടിപ്പിൽ അഞ്ചാം ദിവസം അതതുതരം ജീവജന്തുക്കളെയും പറവകളെയുമാണു ദൈവം സൃഷ്ടിച്ചത്, അല്ലാതെ അവയുടെ മുട്ടയെയല്ല (ഉൽപത്തി 1:22, 23).

ചുരുക്കത്തിൽ തർക്കം നിർത്താം. മുട്ടയല്ല, കോഴിയാണ് ആദ്യം ഉണ്ടായത്. ബൈബിളിലെ സൃഷ്ടി വിവരണമാണു ശരിയെന്നു ശാസ്ത്രത്തിന്റെ കണ്ടെത്തലും വ്യക്തമാക്കുന്നു.

What’s New?