ഒരു സഭയുടെ സംഖ്യാപരമായ വളര്‍ച്ചയില്‍ മതിപ്പുള്ളവരാകരുത് – WFTW 13 ഏപ്രില്‍ 2014

സാക് പുന്നന്‍

ഒരു സഭ ആത്മീയമായി വളരുന്നില്ല എങ്കില്‍ അതിന്റെ സംഖ്യാപരമായ വളര്‍ച്ചയില്‍ ദൈവത്തിന് മതിപ്പുളവാകുന്നില്ല. പൌലൊസ് കൊരിന്തിലുള്ള ക്രിസ്ത്യാനികളോട് പറഞ്ഞു അവരുടെ ജഡികാവസ്ഥയിലൂടെ ദൈവം അവനെ താഴ്ത്തുവാന്‍ ഇടയാക്കും എന്ന് (2 കൊരി. 12: 20,21 വായിക്കുക). എന്തുകൊണ്ടാണ് പൌലൊസ് കൊരിന്ത്യരുടെ ജഡികാവസ്ഥയില്‍ അവമാനിക്കപ്പെടുന്നത്? കാരണം പൌലൊസ് അവരുടെ ആത്മീയ പിതാവാണ്. ദൈവം പിതാക്കത്താരെയാണ് അവരുടെ കുഞ്ഞുങ്ങളുടെ ആത്മീയ അവസ്ഥയ്ക്ക് ഉത്തരവദികളാക്കിയിരിക്കുന്നത്. നാം നമ്മുടെ കൂടിവരവുകളില്‍ ജഡികാവസഥ കാണുമ്പോള്‍, ദൈവം നമ്മെ, നേതാവെന്ന നിലയിലുള്ള നമ്മുടെ പരാജയത്തെ കാണിക്കുകയാണ്. അപ്പോള്‍ സഹോദരീ സഹോദരത്താരെ കുറ്റപ്പെടുത്തുന്നതിനു പകരം, നമ്മെ തന്നെയാണ് നാം താഴ്‌ത്തേണ്ടത്. നമ്മുടെ കുഞ്ഞുങ്ങളില്‍ ലോകമയത്വം കാണുമ്പോള്‍, പിതാക്കത്താരെന്ന നിലയില്‍ നമ്മുടെ പരാജയം ദൈവം നമ്മെ കാണിക്കുന്നു. നമ്മുടെ കുഞ്ഞുങ്ങളെ കുറ്റപ്പെടുത്തുന്നതിനു പകരം നാം നമ്മെത്തന്നെ താഴ്ത്തണം. നാം കൂലിക്കാരാണെങ്കില്‍ നാം നമ്മുടെ സഹോദരി സഹോദരത്താരുടെ തോല്‍വികളെ കാണുമ്പോള്‍ അവരെ കുറ്റപ്പെടുത്തും. എന്നാല്‍ നാം ദൈവമനുഷ്യരാണെങ്കില്‍ നാം നമ്മെത്തന്നെ താഴ്ത്തിയിട്ട് പറയും “കര്‍ത്താവേ ഞാന്‍ പരാജയപ്പെട്ടു എന്നോട് ക്ഷമിക്കണമേ.”

   താന്‍ ക്രിസ്തുവിങ്കലേക്ക് കൊണ്ടുവന്ന “ജാതികള്‍ എന്ന വഴിപാട് പരിശുദ്ധാത്മാവിനാല്‍ വിശുദ്ധീകരിക്കപ്പെട്ട് ദൈവത്തിന് പ്രസാദമായി തീരണം” (റോമ. 15:15)എന്ന വലിയ ഒരു ഭാരം പൌലൊസിനുണ്ടായിരുന്നു. പഴയ ഉടമ്പടിയുടെ കീഴില്‍, ജനങ്ങള്‍ കൊണ്ടുവരുന്ന ഓരോ വഴിപാടും ഊനമില്ലാത്തതാണ് എന്നു കാണുവാന്‍ പുരോഹിതന്‍ അതിനെ പിരശോധിക്കേണ്ടിയിരുന്നു (ആവ. 17:1).അത് പുരോഹിതന്റെ ഉത്തരവാദിത്തം ആയിരുന്നു. ഏതു വിധത്തിലെങ്കിലും ഊനമുള്ള ഒന്നിനെയും ദൈവത്തിന് അര്‍പ്പിക്കുവാന്‍ അവന് കഴിയുമായിരുന്നില്ല (അത് ദൈവത്തിന്റെ ദൃഷ്ടിയില്‍ എത്ര ഗൌരവമുള്ള ഒരു പാപമായിരുന്നു എന്നു മനസ്സിലാക്കുവാന്‍ മലാഖി ഒന്നും രണ്ടും അദ്ധ്യായങ്ങള്‍ വായിക്കുക). ഇന്ന് പുതിയ ഉടമ്പടിയുടെ കീഴിലും, കര്‍ത്താവ് സഭയില്‍ തന്റെ ശുശ്രൂഷയ്ക്കായി വിളിക്കുന്ന ഏവര്‍ക്കും ഇതേ കര്‍ത്തവ്യം തന്നെയാണുള്ളത്. അവര്‍ ദൈവത്തിന്റെ മുമ്പില്‍ കാഴ്ച വയ്ക്കുന്ന ആളുകളെല്ലാം അവന് സ്വീകാര്യമായിരിക്കണം. അതുകൊണ്ടാണ് പൌലൊസ് ഏതു മനുഷ്യനെയും ക്രിസ്തുവില്‍ തികഞ്ഞവനായി നിറുത്തേണ്ടതിനാണ് (കൊലൊ. 1:28) അദ്ധ്വാനിച്ചത്.

ക്രിസ്തുവിന്റെ ന്യായാസനത്തിനു മുമ്പില്‍ എല്ലാം വെളിപ്പെട്ടുവരും. ആ ദിവസം നമ്മുടെ എല്ലാ പ്രവൃത്തികളും ആഴം കുറഞ്ഞതും ജഡികവുമായിരുന്നു എന്ന് കാണപ്പെടുമെങ്കില്‍ ഇന്ന് നാം ദൈവത്തിനു വേണ്ടി വലിയ പ്രവൃത്തി ചെയ്യുകയാണ് എന്ന് എല്ലാവരും ചിന്തിച്ചാലും അതുകൊണ്ട് നമുക്ക് എന്തു പ്രയോജനമാണ് ഉണ്ടാകുവാന്‍ പോകുന്നത്? സര്‍ദ്ദീസിലെ മൂപ്പന്‍ മനുഷ്യന്റെ മാനം കൊണ്ട് തൃപ്തനാകുവാന്‍ തക്കവണ്ണം വിഡ്ഢിയായിരുന്നു. നാം നമ്മുടെ കുഞ്ഞുങ്ങളിലൂടെ നമുക്കു തന്നെ ഒരു പേര് സമ്പാദിക്കുവാന്‍ ആഗ്രഹിക്കുന്നുണ്ടോ? അവര്‍ക്ക് അവരുടെ ജീവിതത്തില്‍ എല്ലാം നന്നായി പോകുന്നുണ്ടാകും.അതിനുവേണ്ടി ദൈവത്ത സ്തുതിക്കുക. എന്നാല്‍ ആ കാര്യം എല്ലാവരും ശ്രദ്ധിക്കണമെന്നും അതിന്റെ ഫലമായി നമുക്കു തന്നെ ഒരു മഹത്വം ലഭിക്കണമെന്നും നമുക്കാഗ്രഹമുണ്ടോ? നാം എത്ര നല്ല പിതാക്കത്താരായിരിക്കുന്നു എന്നു മറ്റുള്ളവര്‍ അറിയാന്‍ നമുക്കു താല്‍പര്യമുണ്ടോ? നാം നമ്മുടെ കുഞ്ഞുങ്ങളെ വളര്‍ത്തികൊണ്ടുവരുന്നത് നമ്മുടെ സ്വന്തം മഹത്വത്തിനു വേണ്ടിയാണോ അതോ ദൈവത്തിന്റെ മഹത്വത്തിനുവേണ്ടിയോ? ദൈവം അതു കണ്ടാല്‍ പോരായോ? ദൈവം അതു കണ്ടിട്ടുണ്ടെങ്കില്‍ പിന്നെ നാം ഏതെങ്കിലും മനുഷ്യന്റെ അംഗീകാരം എന്തിനാണ് ആഗ്രഹിക്കുന്നത്? നമ്മുടെ മകന്‍ ലൌകീകരാണെന്ന് മറ്റുള്ളവര്‍ വിചാരിക്കുന്നെങ്കിലും നമുക്ക് എന്തു കാര്യം? ആത്യന്തികമായി നാം നമ്മെപ്പിറ്റിയും നമ്മുടെ സഭയെപ്പറ്റിയും പരമാര്‍ത്ഥമായ ഒരു മൂല്യനിര്‍ണ്ണയം ഉണ്ടായിരിക്കുന്നതാണ് നല്ലത്.

നമ്മുടെ അദ്ധ്വാനത്തിന്റെ ഫലം മറ്റുള്ളവരെ കാണിക്കാനുള്ള ഒരു വലിയ മോഹം നമ്മുടെ ജഡത്തില്‍ ഉണ്ട്. ആ മോഹത്തെ നാം മരണത്തിനേല്പിച്ചില്ലെങ്കില്‍, പിശാച് എപ്പോഴും നമ്മെകൊണ്ട് മുതലെടുക്കും. ഏതെങ്കിലും മൂപ്പന്റെ ഹൃദയത്തില്‍ തനിക്കുവേണ്ടി ഒരു പേരുണ്ടാക്കാനുള്ള ഏറ്റവും ചെറിയ ആഗ്രഹംപോലും എവിടെയെല്ലാം പിശാച് കാണുന്നുണ്ടോ അവിടെയെല്ലാം പശാച് മുതലെടുക്കും. അയാള്‍ ശിഷ്യത്വത്തെക്കുറിച്ചും, വിശുദ്ധിയെക്കുറിച്ചും, ക്രിസ്തുവിന്റെ ശരീരത്തെക്കുറിച്ചും പ്രസംഗിച്ചുകൊണ്ടിരിക്കുന്ന ആളാണെങ്കില്‍പോലും. പിശാച് അയാളെ വഞ്ചിക്കും. അങ്ങനെയുള്ള ഒരു മൂപ്പനു പണിയാന്‍ കഴിയുന്നത് ബാബിലോണിന്റെ മറ്റൊരു ശാഖാ സഭയായിരിക്കും.

നാം നമുക്കുവേണ്ടി തന്നെ ഒരു പേര് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെങ്കില്‍ ക്രിസ്തുവിന്റെ ശരീരം പണിയുക എന്നത് അസാധ്യമാണ്. മനുഷ്യരുടെ ഇടയിലുള്ള പേരിനോ പ്രശസ്തിക്കോ ഒരു ആഗ്രഹവും ഇല്ലാത്ത ഒരാളാണ് ഒരു പുതിയ ഉടമ്പടി സഭ പണിയുവാന്‍ കഴിയുന്ന ഏക വ്യക്തി. ഇടുക്കുവാതില്‍ സൂചിക്കുഴയെക്കാള്‍ വിശാലമാക്കാത്തതു മൂലം, അനേക വര്‍ഷത്തെ പ്രവര്‍ത്തനത്തിനു ശേഷവും പൂര്‍ണ്ണഹൃദയരായ മൂന്നു ശിഷ്യത്താര്‍ മാത്രമെ നിങ്ങളുടെ സഭയിലുള്ളു എങ്കിലും, ആ കാര്യത്തില്‍ നിങ്ങള്‍ ലജ്ജിതരാകേണ്ട ആവശ്യമില്ല. ഒരു ദിവസം ദൈവം നിങ്ങളോടു പറയും “നല്ലവനും വിശ്വസ്തനുമായ ദാസനെ, നീ നന്നായി ചെയ്തു.”

ഒരു പട്ടണത്തില്‍ കര്‍ത്താവിന്റെ നാമം തങ്ങളിലൂടെ ദുഷിക്കപ്പെടുന്ന 3000 ഒത്തുതീര്‍പ്പുകാര്‍ ഉണ്ടായിരിക്കുന്നതിനെക്കാള്‍ ഏറെ നല്ലത്, ക്രിസ്തുവിനുവേണ്ടി നിര്‍മ്മല സാക്ഷ്യമുള്ള മൂന്നു ശിഷ്യത്താര്‍ ഉണ്ടായിരിക്കുന്നതാണ്. നമ്മുടെ അംഗസംഖ്യ ചെറുതാകുമ്പോള്‍, മെച്ചമായ സ്ഥിതി വിവരകണക്കുകള്‍കൊണ്ട് മറ്റുള്ളവരില്‍ മതിപ്പുളവാക്കാന്‍ വേണ്ടി നമ്മുടെ നിലവാരം താഴ്ത്തുവാന്‍ ശക്തമായി പ്രലോഭിപ്പിക്കപ്പെടാനുള്ള സാധ്യത ഉണ്ട്. അ മോഹത്തോട് പോരാടിയില്ലെങ്കില്‍, നാം സര്‍ദ്ദീസിലെ മൂപ്പനെപ്പോലെ ആയിത്തീരും.

എന്നിരുന്നാലും ഈ വാക്കുകളില്‍ ഒരു വ്യാജ ആശ്വാസം കണ്ടെത്തുന്ന നേതാക്കത്താര്‍ക്ക് ഞാന്‍ ഇവിടെ ഒരു മുന്നറിയിപ്പു കൂട്ടിച്ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നു: നിങ്ങളുടെ സഭ എണ്ണത്തില്‍ വളരാത്തതിന്റെ കാരണം ഇതായിരിക്കാം. ആവശ്യത്തിലിരിക്കുന്നവര്‍ക്ക് നിങ്ങളുടെ സഭയെ ശുപാര്‍ശ ചെയ്യുവാന്‍ ദൈവത്തിനു തന്നെ കഴിയുന്നില്ല! കര്‍ത്താവാണ് സഭയോട് ചേര്‍ക്കുന്നത് (അപ്പൊ. പ്ര. 2:47). ആദ്യ നാളുകളില്‍ വലിയ കൂട്ടം ആളുകളെ അവിടുന്നു സഭയോട് ചേര്‍ത്തു (അപ്പൊ. പ്ര. 6:7).

ഇങ്ങനെ പ്രാര്‍ത്ഥിക്കുന്നത് നിങ്ങള്‍ക്ക് നല്ലതായിരിക്കാം: “കര്‍ത്താവേ ഒത്തുതീര്‍പ്പുകാരായ ഒരു പുരുഷാരത്തെകൊണ്ട് ഞങ്ങളുടെ സഭയില്‍ അംഗസംഖ്യ വര്‍ദ്ധിപ്പിക്കണമെന്നല്ല അങ്ങയോട് ഞങ്ങള്‍ ചോദിക്കുന്നത്. എന്നാല്‍ ഈ പട്ടണത്തില്‍ ദൈവഭക്തിയുള്ള ഒരു ജിവിതം ജീവിക്കുന്നതിന് ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും വേണ്ടി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. കര്‍ത്താവേ ഈ മൂന്നു കാര്യങ്ങളില്‍ ഏതെങ്കിലും ഒന്ന് അവിടുന്ന് ചെയ്യണമേ.1) ഞങ്ങള്‍ക്ക് അവരെ സഹായിക്കാന്‍ കഴിയേണ്ടതിന് അവരെ ഞങ്ങളുടെ അടുത്തേക്ക് നയിക്കണമെ. അല്ലെങ്കില്‍ (2) ഞങ്ങളെ അവരുടെ അടുത്തേക്ക് നയിക്കണമെ. അല്ലെങ്കില്‍ (3) അങ്ങേക്ക് അവരെ ഞങ്ങളുടെ അടുത്തേക്ക് ശുപാര്‍ശ ചെയ്യാന്‍ പറ്റാത്തത് എന്തുകൊണ്ടാണ് എന്ന് ഞങ്ങള്‍ക്കു കാണിച്ചു തരണമെ.”

മറ്റുള്ളവര്‍ക്കു നിങ്ങളുടെ സഭ തനിക്ക് ശുപാര്‍ശ ചെയ്യാന്‍ കഴിയാത്തതിനു കാരണം അപ്പോള്‍ കര്‍ത്താവു നിങ്ങളോടു പറയും: നിങ്ങളുടെ സഭ നിയമത്തിനടിമപ്പെട്ടതും, തണുപ്പുള്ളതും, പരീശത്വം ഉള്ളതുമാണ്. നിങ്ങളുടെ സഭ അങ്ങനെ ആകാനുള്ള കാരണം നിങ്ങള്‍ ഒരു മൂപ്പനെന്ന നിലയില്‍ അങ്ങനെയാണ് – ഇങ്ങനെ അവിടുന്നു നിങ്ങളോടു പറഞ്ഞേക്കാം.

What’s New?