സ്റ്റെല്ലയ്ക്ക് ഇരുപത്തഞ്ചു വയസ്സിൽ താഴെയായിരുന്നു പ്രായം. അവൾ ലണ്ടനിലൂടെ ഒരു ബസ്സിൽ യാത്ര ചെയ്യുകയാണ്. ഒരു സ്റ്റോപ്പിൽ നിന്ന് അപരിചിതയായ ഒരു വൃദ്ധ ബസ്സിൽ കയറിയപ്പോൾ അവൾ പുഞ്ചിരിയോടെ എഴുന്നേറ്റ് താനിരുന്ന സീറ്റ് ആ വൃദ്ധയ്ക്ക് കൊടുത്തു. വൃദ്ധ നന്ദിയോടെ ആ ഇരിപ്പിടം സ്വീകരിച്ചു. എന്നിട്ട് ബസ്സിലുള്ളവരോട് ഇങ്ങനെ പറഞ്ഞു ഞാനിവൾക്ക് നന്ദി പറഞ്ഞത് എന്തിനാണെന്നറിയാമോ? സീറ്റ് തന്നതിനല്ല. മറിച്ച് അവൾ എനിക്ക് നല്കിയ പുഞ്ചിരിക്കുവേണ്ടിയാണ്.
ഈ സംഭവം സ്റ്റെല്ല ഒരിക്കലും മറന്നില്ല. ജീവിതത്തിൽ ഏകാകിനിയായ ഒരു വൃദ്ധയ്ക്ക് നിങ്ങളുടെ പുഞ്ചിരിയായിരിക്കും ആവശ്യം അതു നല്കിയാൽ അവർ നന്ദിയുള്ളവരായിരിക്കും. ഈ ചിന്തരൂഢ മൂലമായപ്പോൾ പിന്നീട് സ്റ്റെല്ലാ റീഡിങ്, ബ്രിട്ടനിൽ ‘വോളന്റിയറി വിമൻസ് അസോസിയേഷൻ’ എന്ന സംഘടന രൂപീകരിച്ചു. ഇപ്പോൾ ലക്ഷക്കണക്കിനു വനിതകൾ ആ സംഘടനയിൽ പ്രതിഫലം പറ്റാതെ വിവിധ സേവനങ്ങൾ ചെയ്യുന്നു വികലാംഗരായ കുട്ടികളെ ശുശ്രൂഷിക്കാൻ അമ്മമാരെ സഹായിക്കുക, അന്ധർക്ക് കത്തെഴുതിക്കൊടുക്കുക. എന്നിങ്ങനെ.
എല്ലാം ആരംഭിച്ചതാകട്ടെ ഒരു പുഞ്ചിരിയിൽ നിന്നും.
പുഞ്ചിരിക്കാൻ മറക്കരുത്

What’s New?
- മൃഗങ്ങളും മനുഷ്യരും ക്രിസ്ത്യാനികളും തമ്മിലുള്ള വ്യത്യാസം – WFTW 5 ജൂലൈ 2026

- ഞാൻ പഠിച്ചിരിക്കുന്ന 16 പ്രധാന സത്യങ്ങൾ – സാക് പുന്നൻ

- ആത്മീയ അനുഗ്രഹങ്ങൾ അന്വേഷിക്കുകയും പ്രാപിക്കുകയും ചെയ്യുന്നത് – WFTW 28 ജൂൺ 2026

- ദശാംശമല്ല – കൊടുക്കുക എന്നതാണ് പുതിയനിയമകല്പന – WFTW 21 ജൂൺ 2026

- ദൈവത്തെ കേൾക്കുന്നതിലൂടെ ശരിയായ വചനം പ്രവചിക്കുന്നതിനുവേണ്ടി അന്വേഷിക്കുക – WFTW 14 ജൂൺ 2026

- യേശു തൻ്റെ ആടുകൾക്കു മുമ്പായി നടക്കുന്ന ഇടയനാണ് – WFTW 7 ജൂൺ 2026

- പക്ഷവാദം ചെയ്യുന്ന സ്നേഹം – WFTW 31 മെയ് 2026

- കുറ്റാരോപണത്തിന്റെ ആത്മാവിൽ നിന്ന് രക്ഷിക്കപ്പെട്ടവരാകുക – WFTW 24 മെയ് 2026

- പണത്തെ സ്നേഹിക്കരുത് – WFTW 17 മെയ് 2026

- വിധിക്കരുത് – WFTW 10 മെയ് 2026






