ഭൂതകാലപരാജയങ്ങള്‍ നിങ്ങളെ നിരുത്സാഹപ്പെടുത്തുവാൻ അനുവദിക്കരുത് – WFTW 8 ഡിസംബർ 2019

     സാക് പുന്നന്‍

ഒരു വര്‍ഷത്തിന്‍റെ അവസാനത്തിലേക്കു നാം വരുമ്പോള്‍, തങ്ങളുടെ ഭൂതകാല ജീവതത്തില്‍ തങ്ങള്‍ പാപം ചെയ്ത് ദൈവത്തെ പരാജയപ്പെടുത്തിയതു കൊണ്ട് ഇപ്പോള്‍ അവരുടെ ജീവിതങ്ങള്‍ക്കുവേണ്ടിയുളള ദൈവത്തിന്‍റെ പൂര്‍ണ്ണതയുളള പദ്ധതികള്‍ പൂര്‍ത്തീകരിക്കുവാന്‍ അവര്‍ക്കു കഴിയുകയില്ലാ എന്നു ചിന്തിക്കുന്ന ചിലരെങ്കിലും ഒരുപക്ഷേ ഉണ്ടായിരിക്കാം.

ഈ കാര്യത്തില്‍ തിരുവചനത്തിന് എന്താണു പറയാനുളളത് എന്നു നോക്കാം അല്ലാതെ നമ്മുടെ അറിവിലോ യുക്തിബോധത്തിലോ ചാരരുത്. ഒന്നാമതായി വേദപുസ്തകം ആരംഭിക്കുന്നതെങ്ങനെയാണെന്നു നമുക്കു ശ്രദ്ധിക്കാം. ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു (ഉല്‍പ.1:1). ദൈവം സൃഷ്ടിച്ചപ്പോള്‍ ആകാശവും ഭൂമിയും പൂര്‍ണ്ണതയുളളതായിരുന്നിരിക്കണം, കാരണം അവിടുത്തെ കരങ്ങളില്‍ നിന്ന് തികവില്ലാത്തതോ പൂര്‍ത്തീകരിക്കപ്പെടാത്തതോ ആയതൊന്നിനും പുറത്തേക്കു വരാന്‍ കഴിയുകയില്ല. എന്നാല്‍ അവിടുന്നു സൃഷ്ടിച്ച ചില ദൂതന്മാര്‍ വീണുപോയി. ഇത് യെശയ്യാവ് 14:11-15 വരെയും യെഹെസ്കേല്‍ 28:13-18 വരെയും ഉളള വാക്യങ്ങളില്‍ വിവരിച്ചിരിക്കുന്നു. അപ്പോഴാണ് ഭൂമി ഉല്‍പത്തി 1:2 ല്‍ വിവരിച്ചിരിക്കുന്നതു പോലെ ” പാഴും, ശൂന്യവും, ഇരുണ്ടതും”ആയ അവസ്ഥയില്‍ എത്തിയത്. ഉല്‍പത്തി 1 ന്‍റെ ബാക്കി ഭാഗം വിവരിക്കുന്നത്, ദൈവം ആ രൂപമില്ലാത്തതും ശൂന്യവും ഇരുണ്ടതുമായ പിണ്ഡത്തിന്മേല്‍ പ്രവര്‍ത്തിച്ച് അതില്‍ നിന്ന് അവിടുന്നു തന്നെ “വളരെ നല്ലത്” എന്ന് അവസാനം പറയത്തക്കവിധം അത്ര മനോഹരമായ ഒന്നിനെ ഉണ്ടാക്കി.

രണ്ടും മൂന്നും വാക്യങ്ങളില്‍ നാം വായിക്കുന്നത്, (എ) ദൈവത്തിന്‍റെ ആത്മാവ് ഭൂമിയുടെ മേല്‍ പരിവര്‍ത്തിച്ചു (ബി) ദൈവം അവിടുത്തെ വചനം അരുളി ചെയ്തു. ഈ രണ്ടു ഘടകങ്ങളാണ് കാര്യങ്ങളെ വ്യത്യാസപ്പെടുത്തിയത്. അതിനകത്ത് ഇന്നു നമുക്കുളള സന്ദേശം എന്താണ്? അത് ഇതുമാത്രം, നാം എത്ര കണ്ട് പരാജയപ്പെട്ടിട്ടുണ്ടെങ്കിലും അല്ലെങ്കില്‍ നാം കാര്യങ്ങളെ എത്ര കണ്ട് കുഴച്ചിലാക്കിയിട്ടുണ്ടെങ്കിലും, ദൈവത്തിന് അപ്പോഴും നമ്മുടെ ജീവിതത്തില്‍ നിന്ന് മഹത്വകരമായ ചില കാര്യങ്ങള്‍ ഉണ്ടാക്കുവാന്‍ കഴിയും. ആകാശത്തെയും ഭൂമിയെയും സൃഷ്ടിച്ചപ്പോള്‍ ദൈവത്തിന് അവയ്ക്കുവേണ്ടി തികവുളള ഒരു പദ്ധതി ഉണ്ടായിരുന്നു. എന്നാല്‍ പ്രധാന ദൂതന്‍റെ പരാജയംമൂലം ദൈവത്തിന് ഈ പദ്ധതി മാറ്റി വയ്ക്കേണ്ടിവന്നു. എന്നാല്‍ ദൈവം സ്വര്‍ഗ്ഗങ്ങളെയും ഭൂമിയെയും പുനര്‍നിര്‍മ്മിച്ച് അപ്പോഴും വളരെ നല്ലതൊന്നു അതില്‍ നിന്നു ഉളവാക്കി.

അനന്തരം ദൈവം ആദമിനെയും ഹവ്വയെയും ഉണ്ടക്കി സകലവും പുനരാരംഭിച്ചു. ദൈവത്തിന് അവര്‍ക്കുവേണ്ടിയും തികവുളള ഒരു പദ്ധതി ഉണ്ടായിരുന്നിരിക്കണം, അതില്‍ അവര്‍ നന്മ തിന്മകളെക്കുറിച്ചുളള അറിവിന്‍റെ വൃക്ഷഫലം തിന്നുന്ന കാര്യം ഉള്‍പ്പെടുത്തിയിരുന്നില്ല എന്ന സ്പഷ്ടമാണ്. എന്നാല്‍ അവര്‍ ദൈവത്തോട് അനുസരണക്കേട് കാണിക്കുകയും അങ്ങനെ അവര്‍ക്കുവേണ്ടിയുളള ദൈവത്തിന്‍റെ ആദിമ പദ്ധതി തകര്‍ത്തുകളയുകയും ചെയ്തു. അവര്‍ക്ക് ഇനി ഒരിക്കലും ദൈവത്തിന്‍റെ പരിപൂര്‍ണ്ണതയുളള പദ്ധതി നിറവേറ്റാന്‍ കഴിയുകയില്ല എന്ന് ഇപ്പോള്‍ യുക്തി നമ്മോടു പറയും. എങ്കിലും, അവര്‍ക്ക് ഇനി അവിടുത്തെ രണ്ടാംതരം പദ്ധതി പ്രകാരം മാത്രമെ അവരുടെ ശേഷിക്കുന്ന ജീവിതം നയിക്കുവാന്‍ കഴിയുകയുളളൂ എന്ന് ദൈവം അവരോടു പറഞ്ഞില്ല. ഇല്ല. ഉല്‍പത്തി 3:15 ല്‍ അവിടുന്ന് അവരോടു പറഞ്ഞത് സ്ത്രീയുടെ സന്തതി സര്‍പ്പത്തിന്‍റെ തല തകര്‍ക്കുമെന്നാണ്. അത് ലോകത്തിന്‍റെ പാപങ്ങള്‍ക്കു വേണ്ടി ക്രിസ്തു മരിക്കുന്നതിനെക്കുറിച്ചും, ക്രിസ്തു കാല്‍വറിയില്‍ സാത്താനെ ജയിക്കുന്നതിനെക്കുറിച്ചുമുളള വാഗ്ദത്തമായിരുന്നു.

ക്രിസ്തുവിന്‍റെ മരണം എന്നത് നിത്യതമുതലുളള ദൈവത്തിന്‍റെ പരിപൂര്‍ണ്ണ പദ്ധതിയുടെ ഒരു ഭാഗമാണ്. “കുഞ്ഞാട് ലോകസ്ഥാപനം മുതല്‍ അറുക്കപ്പെട്ടു” (വെളി 13:8).എന്നാല്‍ ആദമും ഹവ്വയും പാപം ചെയ്ത് ദൈവത്തെ പരാജയപ്പെടുത്തിയതു കൊണ്ടാണ് ക്രിസ്തു മരിച്ചത് എന്നും നമുക്കറിയാം. അതുകൊണ്ട് യുക്തിപരമായി, നമുക്കു ഇപ്രകാരം പറയാന്‍ കഴിഞ്ഞേക്കാം, ലോകത്തിന്‍റെ പാപത്തിനുവേണ്ടി മരിക്കാനായി ക്രിസ്തുവിനെ അയയ്ക്കുവാനുളള ദൈവത്തിന്‍റെ പൂര്‍ണ്ണതയുളള പദ്ധതി നിറവേറ്റപ്പെട്ടത് ആദാമിന്‍റെ പരാജയം കൂട്ടാക്കാതെയാണ് എന്നല്ലാ, എന്നാല്‍ ആദാമിന്‍റെ പരാജയം കാരണമാണ്! ആദമും ഹവ്വയും പാപം ചെയ്തിട്ടില്ലായിരുന്നുവെങ്കില്‍ കാല്‍വറി ക്രൂശില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ദൈവത്തിന്‍റെ സ്നേഹം നാം കാണുകയില്ലായിരുന്നു.

വേദപുസ്തകത്തിന്‍റെ ആദ്യതാളുകളിലൂടെ ദൈവം നമുക്കു നല്‍കാന്‍ ശ്രമിക്കുന്ന സന്ദേശമെന്താണ്? അത് ഇതാണ്, അവിടുത്തേക്ക്, പരാജിതനായ ഒരു മനു ഷ്യനെ എടുത്ത് അവനില്‍ നിന്ന് മഹത്വകരമായ ചില കാര്യങ്ങള്‍ ഉണ്ടാക്കുവാനും അപ്പോഴും അവന്‍റെ ജീവിതത്തിനുവേണ്ടിയുളള ദൈവത്തിന്‍റെ തികവുളള പദ്ധതി നിറവേറ്റുവാന്‍ അവനെ കഴിവുളളവനാക്കുവാനും കഴിയും. ” എന്‍റെ ജീവിതത്തെ ഞാന്‍ വല്ലാതെ താറുമാറാക്കി, എന്നെ അവിടുത്തെ പൂര്‍ണ്ണ പദ്ധതിയിലേക്കു കൊണ്ടുവരുവാന്‍ ദൈവത്തിനു കഴിയുമെന്നു ഞാന്‍ വിശ്വസിക്കുന്നില്ല എന്നു നിങ്ങള്‍ ഏതെങ്കിലും വിധത്തില്‍ പറയുകയാണെങ്കില്‍ – അപ്പോള്‍ ദൈവത്തിന് അവിടുത്തെ പദ്ധതി നിറവേറ്റുക അസാധ്യമാണ്. അത് അവിടുത്തേക്കു കഴിയാത്തതു കൊണ്ടല്ല, എന്നാല്‍ അവിടുത്തേക്കു നിങ്ങള്‍ക്കുവേണ്ടി ചെയ്യാന്‍ കഴിയുന്നതിനെ നിങ്ങള്‍ വിശ്വസിക്കാത്തതുകൊണ്ടാണ്.

നമുക്കുവേണ്ടി ഒരു കാര്യവും ചെയ്യുവാന്‍ ദൈവത്തിന് അസാധ്യമല്ലെന്ന് യേശു പറഞ്ഞു – നാം വിശ്വസിക്കുമെങ്കില്‍ മാത്രം “നിന്‍റെ വിശ്വാസം പോലെ നിനക്കു ഭവിക്കട്ടെ”, എന്നതാണ് എല്ലാ കാര്യങ്ങളിലും ദൈവത്തിന്‍റെ പ്രമാണം (മത്താ.9:29). നമുക്ക് എന്തിനുവേണ്ടിയുളള വിശ്വാസം ഉണ്ടോ അതു നമുക്കു ലഭിക്കും. ഏതെങ്കിലും കാര്യം ദൈവത്തിന് അസാധ്യമെന്നു നാം വിശ്വസിച്ചാല്‍, അപ്പോള്‍ ആ കാര്യം നമ്മുടെ ജീവിതത്തില്‍ ഒരിക്കലും നിറവേറപ്പെടുകയില്ല. മറിച്ച് നിങ്ങളെക്കാള്‍ അധികം ജീവിതം താറുമാറാക്കിയ ഒരുവന്‍, തന്‍റെ ജീവിതത്തിനുവേണ്ടിയുളള ദൈവത്തിന്‍റെ പൂര്‍ണ്ണതയുളള പദ്ധതി നിറവേറ്റിയതായി ക്രിസ്തുവിന്‍റെ ന്യായാസനത്തിനത്തിങ്കല്‍ നിങ്ങള്‍ കണ്ടെത്തും. തന്‍റെജീവിതത്തിലെ നുറുങ്ങിയ കഷണങ്ങള്‍ പെറുക്കിയെടുത്ത് അതില്‍ നിന്ന് ഏറ്റവും നല്ല ചില കാര്യങ്ങള്‍ ഉണ്ടാക്കുവാന്‍ ദൈവത്തിനു കഴിയും എന്ന് അവന്‍ വിശ്വസിച്ചു എന്ന ഒറ്റക്കാരണത്താല്‍.

അനേക വര്‍ഷങ്ങള്‍ പാഴാക്കിക്കളഞ്ഞ, ധൂര്‍ത്തപുത്രന്‍റെ കഥ കാണിക്കുന്നത്, പരാജിതര്‍ക്കുപോലും ദൈവം തന്‍റെ ഏറ്റവും നല്ലത് നല്‍കുന്നു എന്നാണ്. പിതാവുപറഞ്ഞു, ” വേഗം മേല്‍ത്തരമായ അങ്കി കൊണ്ടുവരുവിന്‍”, വളരെ മോശമായ വിധത്തില്‍ തന്നെ നിരാശപ്പെടുത്തിയ ഒരുവനുവേണ്ടി. ഇതാണു സുവിശേഷത്തിന്‍റെ സന്ദേശം – വീണ്ടെടുപ്പും പുതിയ തുടക്കവും, ഒരു പ്രാവശ്യം മാത്രമല്ല, എന്നാല്‍ വീണ്ടും വീണ്ടും – കാരണം, ദൈവം ആരെകൊണ്ടും അടുത്തു പോകുന്നില്ല .വേലക്കാരെ കൂലിക്കു വിളിക്കുവാന്‍ പോയ തോട്ടം ഉടമയുടെ ഉപമയും(മത്താ.20:1-16) അതേ കാര്യം തന്നെ നമ്മെ പഠിപ്പിക്കുന്നു. ഒരു മണിക്കൂര്‍ നേരത്തേക്കു മാത്രം ജോലി ചെയ്തവര്‍ക്കും ഒരു ദിവസത്തെ കൂലി ലഭിച്ചു. മറ്റുവാക്കുകളില്‍ പറഞ്ഞാല്‍ തങ്ങളുടെ ജീവിത്തിന്‍റെ 90% പാഴാക്കി കളഞ്ഞവര്‍ക്കും (12ല്‍ 11 മണിക്കൂര്‍), അപ്പോഴും ദൈവത്തിനുവേണ്ടി മഹത്വകരമായ ചില കാര്യങ്ങള്‍ തങ്ങളുടെ ജീവിതത്തിന്‍റെ ശേഷിക്കുന്ന 10% കൊണ്ട് ചെയ്യുവാന്‍ കഴിയും. പരാജയപ്പെട്ട എല്ലാവര്‍ക്കും ഇത് വലിയ പ്രോത്സാഹനമാണ്.

നമ്മുടെ ജീവിതത്തിലുളള എല്ലാ പരാജയങ്ങള്‍ക്കും വേണ്ടി ഒരു ദൈവികമായ ദുഃഖം ഉണ്ടായിരിക്കുകയും, ദൈവത്തിലാശ്രയിക്കുകയും ചെയ്യുമെങ്കില്‍, നിങ്ങളുടെ പരാജയങ്ങള്‍ അനവധിയാണെങ്കില്‍ പോലും, ദൈവം വാഗ്ദത്തം ചെയ്യുന്നത് “നിങ്ങളുടെ പാപങ്ങളെ ഇനി ഓര്‍ക്കുകയുമില്ല” എന്നാണ് (എബ്രാ.8:12). നിങ്ങളുടെ അബദ്ധങ്ങള്‍ അല്ലെങ്കില്‍ പരാജയങ്ങള്‍ എന്തു തന്നെ ആയാലും, നിങ്ങള്‍ക്കു ദൈവത്തോടു കൂടെ ഒരു പുതിയ തുടക്കം കുറക്കുവാന്‍ കഴിയും. നിങ്ങള്‍ കഴിഞ്ഞ കാലങ്ങളില്‍ 1000 തുടക്കങ്ങള്‍ കുറിക്കുകയും വീണ്ടും വീണ്ടും പരായപ്പെടുകയും ചെയ്തിട്ടുണ്ടെങ്കില്‍ പോലും ഇന്ന് 1001-ാമത് പുതിയ തുടക്കം കുറിക്കുവാന്‍ നിങ്ങള്‍ക്കു കഴിയും. ദൈവത്തിന് നിങ്ങളുടെ ജീവിതത്തില്‍ നിന്ന് മഹത്വകരമായ ചില കാര്യങ്ങള്‍ ഉണ്ടാക്കുവാന്‍ കഴിയും. അതുകൊണ്ട് ദൈവത്തില്‍ ആശ്രയിക്കുന്നതില്‍ ഒരിക്കലും പരാജയപ്പെടരുത്. അവിടുത്തെ അനേകം മക്കള്‍ക്കുവേണ്ടി വന്‍ കാര്യങ്ങള്‍ ചെയ്യുവാന്‍ അവിടുത്തേക്കു കഴിയുന്നില്ല, അത് കഴിഞ്ഞ കാലങ്ങളില്‍ അവര്‍ അവിടുത്തെ പരാജയപ്പെടുത്തിയതു കൊണ്ടല്ലാ, എന്നാല്‍ ഇപ്പോള്‍ അവര്‍ ദൈവത്തില്‍ ആശ്രയിക്കുന്നില്ല എന്നതിനാലാണ്. അതു കൊണ്ട് നമുക്ക് “വിശ്വാസത്തില്‍ ശക്തിപ്പെട്ടുകൊണ്ട് ദൈവത്തിന് മഹത്വം കൊടുക്കാം” (റോമ 4:20) ,ഇതുവരെ നാം അസാധ്യമെന്നു കരുതിയിരുന്ന കാര്യങ്ങള്‍ക്കായി വരുന്ന ദിവസങ്ങളില്‍ നമുക്കു ദൈവത്തില്‍ ആശ്രയിക്കാം. എല്ലാവര്‍ക്കും – യുവാക്കള്‍ക്കും പ്രായമായവര്‍ക്കും – പ്രത്യാശ ഉളളവരായിരിക്കുവാന്‍ കഴിയും, കഴിഞ്ഞ നാളുകളില്‍ അവര്‍ എത്രമാത്രം പരാജയപ്പെട്ടവരാണെങ്കിലും സാരമില്ല, അവര്‍ തങ്ങളുടെ പരാജയങ്ങള്‍ സമ്മതിച്ച്, താഴ്മയുളളവരായി ദൈവത്തില്‍ ആശ്രയിക്കുമെങ്കില്‍ മാത്രം.

What’s New?