സ്വര്‍ഗ്ഗത്തിന്റെ ആത്മാവിനെ പ്രകടിപ്പിക്കുക – WFTW 18 ഓഗസ്റ്റ്‌ 2013

സാക് പുന്നന്‍

സ്വര്‍ഗ്ഗത്തിന്റെ അന്തരിക്ഷം നമ്മുടെ ഹൃദയങ്ങളില്‍ നല്‍കുവാനാണ് പരിശൂദ്ധാത്മാവ്  വന്നത്. പഴയ ഉടന്പടിക്ക് കീഴില്‍ ഉള്ളവര്‍ക്ക് ന്യായ പ്രമാണങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ മറ്റു മനുഷ്യരില്‍ നിന്നും വ്യത്യസ്തമായ വളരെ നീതിയോടെയുള്ള ഒരു ജിവിതം സാദ്ധ്യമായിരുന്നു. എന്നാല്‍ ഇന്നു നമ്മെ നടത്തുവാന്‍ ചില ദൈവിക നിയമങ്ങള്‍ ഉണ്ടെന്നു മാത്രമല്ല ,നമ്മുടെ പ്രവര്‍ത്തനത്തെ തന്നെ നിയന്ത്രിക്കുന്ന ദൈവികജിവിതം നമുക്ക് ലഭിച്ചിരിക്കുന്നു .

സ്വര്‍ഗ്ഗം സ്വര്‍ഗ്ഗമായിരിക്കുന്നത് ദൈവിക സാന്നിദ്ധ്യത്താലാണ് .എവിടെ ദൈവം ഉണ്ടോ അവിടം സ്വര്‍ഗ്ഗമാണ്. ദൈവം ഇല്ലാത്തയിടം നരകവുമായിരിക്കും. ഇവിടെ ഭൂമിയില്‍ ദൈവ സാന്നിദ്ധ്യം എല്ലായിടത്തും ഉണ്ട് . അതിനാലാണ് മാനസാന്തരപ്പെടാത്ത ആളുകളിലും ചില നന്മകള്‍ നാം കാണുന്നത് . എന്നാല്‍ നരകത്തില്‍ ഈ ആളുകള്‍ തന്നെ തികച്ചും വ്യത്യസ്തരായിരിക്കും .അവിടെ അവരുടെ സ്വാര്‍ത്ഥതയും അഹങ്കാരവും അടക്കി വയ്കാന്‍ കഴിയുകയില്ല. അതിനു സഹായിക്കുന്ന ദൈവികനന്മ അവിടെ ഇല്ലാത്തതിനാല്‍ അവരുടെ യഥാര്‍ത്ഥ സ്വഭാവത്തില്‍ തന്നെ അവര്‍ അറിയപ്പെടും .

സ്വര്‍ഗ്ഗത്തില്‍ അനുഗ്രഹിക്കപ്പെട്ട ഒരു കൂട്ടായ്മയുണ്ട് .അവിടെ മറ്റുള്ളവരെ ഭാരപ്പെടുത്തുന്ന ഒന്നും ഉണ്ടാവുകയില്ല.

എല്ലാവരും മറ്റുള്ളവരുടെ സേവകരാണ് . ലുസിഫറിനെ പോലെ മറ്റുള്ളവരെ ഭരിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ സ്വര്‍ഗ്ഗത്തില്‍ ഉണ്ടാവുകയില്ല. ‘സ്വര്‍ഗ്ഗത്തില്‍ സേവനം ചെയ്യുന്നതിനേക്കാള്‍ നരകത്തില്‍ ഭരണം നടത്തുന്നതാണ് നല്ലത്.’ ഇതാണ് അവന്റെ മനോഭാവം . മറ്റുള്ളവരുടെ മേല്‍ ഭരണം നടത്തുക എന്നതാണ് സാത്താന്യ ആത്മാവിന്റെ അന്തസത്ത. ഭീകരന്മാരെ പോലെ ഭാര്യമാരെ ഭരിക്കുന്ന ഭര്‍ത്താക്കന്‍മാരും, ഭര്‍ത്താക്കന്മാര്‍ക്ക് കീഴടങ്ങാത്ത ഭാര്യമാരും അവരുടെ ഭവനത്തില്‍ ഒരു നരകമാണ് സൃഷ്ടിക്കുന്നത് . സഭയില്‍ മറ്റുള്ളവര്‍ക്ക് ഭാരം കൊടുക്കുന്ന സഹോദരന്മാര്‍ സഭയിലേക്ക് നരകം കൊണ്ടുവരികയാണ് . അവര്‍ പണിയുന്നത് ബാബിലോണ്‍ ആണ് .

സ്വര്‍ഗ്ഗത്തിന് തികച്ചും വ്യത്യസ്തമായ ഒരു ആത്മാവാണ് . കാരണം ദൈവം പിതാവായിട്ട് അവിടെയുണ്ട് . അവിടുന്ന് ആരുടെയും മേല്‍ ആധിപത്യം എടുക്കുന്നില്ല. പകരം സ്‌നേഹമുള്ള ഇടയനെപ്പോലെ അവരെ ശുശ്രൂഷിക്കുകയാണ്   ചെയ്‌യുന്നത്. ആ സ്വഭാവത്തോടാണ് നാം പങ്കാളികളാകേണ്ടത് .ഇപ്പോള്‍  നാം വിശ്വസ്തരാണെങ്കില്‍ സ്വര്‍ഗ്ഗത്തില്‍ നമുക്ക് കിരീടം വാഗ്ദാനം ചെയ്‌യപ്പെട്ടിരിക്കുന്നു . അതിന്റെ അര്‍ത്ഥം എന്താണ് ? അന്ന് നാം ആളുകളെ ഭരിക്കുമെന്നാണോ അതിന്റെ അര്‍ത്ഥം ? അല്ല ഒരിക്കലുമല്ല. അതിന്റെ അര്‍ത്ഥം , ഇവിടെ ഈ ഭൂമിയില്‍ സഹോദരന്മാരെ സേവിക്കുവാന്‍ ആഗ്രഹിച്ചിരുന്ന നമുക്ക് ആ കാര്യം പൂര്‍ണ്ണതയോടെ ചെയ്‌യുവാന്‍ പലവിധ പരിമിതികളാല്‍ സാധിച്ചില്ല. സ്വര്‍ഗ്ഗത്തില്‍ എല്ലാ പരിമിതികളും മാറ്റപ്പെട്ടിരിക്കുന്നതിനാല്‍ മറ്റുള്ളവരെ പൂര്‍ണ്ണതയോടെ സേവിക്കുവാന്‍ നമുക്ക് കഴിയും. അങ്ങനെ നമ്മുടെ ഹൃദയത്തിലെ ആഗ്രഹം നിവര്‍ത്തിയാകും

യേശു ഈ ഭൂമിയില്‍ ജീവിച്ചപ്പോള്‍ സ്വര്‍ഗ്ഗീയ ജീവന്റെ ഒരു അംശം കാണുവാനും രുചിക്കുവാനും ആളുകള്‍ക്കു സാധിച്ചു. അവര്‍ അവിടുത്തെ കരുണയും , മറ്റുള്ളവരോടുള്ള പരിഗണനയും , വിശുദ്ധിയും നിസ്വാര്‍ത്ഥ സ്‌നേഹവും താഴ്മയും ഒക്കെ കണ്ടു. സ്വര്‍ഗ്ഗം അങ്ങനെയാണ് . ദൈവവും അങ്ങനെയാണ്. പാപികളോടും ജിവിതത്തില്‍ പരാജയപ്പെട്ടവരോടും കരുണ നിറഞ്ഞവനാണ് ദൈവം .

അതേസമയം തന്നെ ദൈവനാമത്തില്‍ പണം സന്പാദിക്കുന്നവരേയും മതഭക്തരായ കാപട്യക്കാരെയും അങ്ങേയറ്റം കാര്‍ക്കശ്യത്തോടെ നരകത്തിലേക്ക് വിടുന്നവനാണ് പിതാവെന്നും യേശു വെളിപ്പെടുത്തി. വിശുദ്ധനെന്ന് ഭാവിക്കുകയും മറ്റുള്ളവരോട്  കരുണയില്ലാത്തവനുമായ ഒരാള്‍പോലും സ്വര്‍ഗ്ഗത്തിലുണ്ടാവുകയില്ല.

സ്വര്‍ഗ്ഗം താണിറങ്ങി നമ്മുടെ സഭയിലേക്ക് വരുന്‌പോള്‍  ഇത്തരമൊരു ജീവിതമാണ് വെളിപ്പെടേണ്ടത്. ത്രിത്വത്തില്‍ രണ്ടാമനായ യേശു ഈ ഭൂമിയിലേക്ക് വന്നപ്പോള്‍ ദൈവിക ജീവിതം വെളിപ്പെടുത്തുന്നതിന് ഒരു ശരീരം ആവശ്യമായിരുന്നു. ഇപ്പോള്‍ പരിശുദ്ധാത്മാവ് (ത്രിത്വത്തില്‍ മൂന്നാമന്‍) വന്നിരിക്കുന്നു. സ്വര്‍ഗ്ഗീയ ജീവന്‍ വെളിപ്പെടുത്തുന്നതിന്  പരിശുദ്ധാത്മാവിനും ശരീരങ്ങള്‍ ആവശ്യമുണ്ട് . യേശു ഈ ഭൂമിയിലായിരുന്നപ്പോള്‍  ഒരു ശരീരം ഇല്ലായിരുന്നുവെങ്കില്‍ അവിടുത്തെ ജീവിതം എത്ര പരിമിതപ്പെട്ടിരുന്നേനെ . യേശുവിന് ഒരു ശരീരം ഉണ്ടായിരുന്നു എന്നതിനാല്‍ ദൈവത്തിനു സ്‌തോത്രം. അതിനാല്‍ നമുക്കൊരു ശരീരമുണ്ടെന്നുള്ളത് വളരെ വിലപ്പെട്ട ഒരു കാര്യമായിരിക്കുന്നു. കാരണം ഈ ശരീരത്തിലാണ് പരിശുദ്ധാത്മാവിനാല്‍ ദൈവിക ജിവിതം മറ്റുള്ളവര്‍ക്ക് വെളിപ്പെടുത്തി കൊടുക്കുവാന്‍ സാധിക്കുന്നത് .

What’s New?