സാക് പുന്നന്‍
1. താന്‍ ചെയ്ത സകലത്തിലും യേശു അവിടുത്തെ പിതാവിന്‍റെ ഹിതം അന്വേഷിച്ചു (യോഹ7:18).
മനുഷ്യ വര്‍ഗ്ഗത്തിന്‍റെ നډ പോലുമായിരുന്നില്ല അവിടുത്തെ ഏറ്റവും വലിയ ആഗ്രഹം (ഏതുവിധത്തിലും അത് നല്ല ഒരു ലക്ഷ്യം ആകുമായിരുന്നു) എന്നാല്‍ തന്‍റെ പിതാവിന്‍റെ നാമ മഹത്വം ആയിരുന്നു അവിടുത്തെ ഏറ്റവും വലിയ ആഗ്രഹം. അവിടുന്ന് തന്‍റെ പിതാവിന്‍റെ മുമ്പാകെ ജീവിക്കുകയും ഓരോ കാര്യത്തിലും അവിടുത്തെ പിതാവിനെ മാത്രം പ്രസാദിപ്പിക്കുന്ന കാര്യം അന്വേഷിക്കുകയും ചെയ്തു. തന്‍റെ പിതാവിന്‍റെ മുമ്പില്‍ നിന്നുകൊണ്ട് തിരുവചനം സംസാരിച്ചു, അവിടുത്തെ ശ്രവിക്കുന്ന ജനങ്ങളുടെ മുമ്പില്‍ നിന്നുകൊണ്ടല്ല. അവിടുന്നു പ്രാഥമികമായി പിതാവിനെ സേവിച്ചു, ജനങ്ങളെ അല്ല. ഇങ്ങനെയാണ് നാമും ദൈവത്തെ സേവിക്കേണ്ടത്. നാം ഒന്നാമത് സഭയുടെ വേലക്കാരായിട്ടല്ല വിളിക്കപ്പെട്ടിരിക്കുന്നത്, എന്നാല്‍ കര്‍ത്താവിന്‍റെ വേലക്കാരായിട്ടാണ്. നമ്മുടെ കര്‍ത്താവ് നമ്മോടു പ്രാര്‍ത്ഥിക്കുവാന്‍ കല്‍പ്പിച്ച ആദ്യത്തെ പ്രാര്‍ത്ഥന, “പിതാവെ അവിടുത്തെ നാമം വിശുദ്ധീകരിക്കപ്പെടേണമെ” എന്നാണ്. നാം മനുഷ്യരെ സേവിക്കുന്ന കാര്യം അന്വേഷിച്ചാല്‍, നമുക്കുവേണ്ടി തന്നെ ഒരു പേര് ഉണ്ടാക്കിക്കൊണ്ട്, നാം മനുഷ്യരെ പ്രസാദിപ്പിക്കുന്നവരായി അവസാനിക്കും.
2. യേശു തനിക്കുണ്ടായിരുന്നതെല്ലാം സഭയ്ക്കു വേണ്ടി ത്യജിച്ചു.
സഭയുടെ അടിസ്ഥാനം ഇടുന്ന കാര്യത്തിലേക്കു വന്നപ്പോള്‍ അവിടുന്ന് ഒന്നും തന്നെ തനിക്കായി പിടിച്ചു വച്ചില്ല. ” ക്രിസ്തു സഭയെ സ്നേഹിച്ച് അവള്‍ക്കുവേണ്ടി തന്നെത്തന്നെ ഏല്‍പ്പിച്ചു” (എബ്രാ.5:25). അവിടുത്തെ മരണത്തെക്കുറിച്ച് യെശയ്യാവിന്‍റെ പ്രവചനത്തില്‍ ഇപ്രകാരം വിവരിച്ചിരിക്കുന്നു. “തന്‍റെ സ്വന്തം നډയ്ക്കുവേണ്ടി ഒരു ചിന്തപോലുമില്ലാതെ അവിടുന്നു മരിച്ചു”.(യെശയ്യാവ് 53:8 – മെസ്സേജ് പാരഫ്രേസ്). അതേക്കുറിച്ച് ചിന്തിക്കുക. തന്‍റെ തന്നെ നډയെക്കുറിച്ച് ഒരൊറ്റചിന്തപോലുമില്ലാതെ അവിടുന്ന് ജീവിച്ചുമരിച്ചു! അവിടുന്ന് തന്നെത്തന്നെ പൂര്‍ണ്ണമായി സഭയ്ക്കു നല്‍കി. അവിടുന്നു നമ്മെ വിളിച്ചിരിക്കുന്നത് ഇതു പോലെ തന്നെ നടക്കുവാനാണ് – ഇപ്രകാരം നടക്കുവാന്‍ മനസ്സുളളവര്‍ക്കു മാത്രമെ ഒരു പുതിയ ഉടമ്പടി സഭ പണിയുവാന്‍ കഴിയൂ. അപ്രകാരമുളള ഒരു സഭപണിയുവാന്‍, നമ്മുടെ ജീവിതത്തില്‍ ഏത് അസൗകര്യങ്ങളും സഹിക്കുവാന്‍ നാം മനസ്സുളളവരാകണം. നമ്മുടെ ദിനചര്യകള്‍ക്ക് മുടക്കം വരുന്നതിനും, മറ്റുളളവരാല്‍ മുതലെടുക്കപ്പെടേണ്ടതിനും, നമ്മുടെ സമ്പത്ത് മറ്റുളളവരാല്‍ ഉപയോഗിക്കപ്പെടേണ്ടതിനും ഏതു തരത്തിലുമുളള സമ്മര്‍ദ്ദങ്ങളും പരാതിയില്ലാതെ സ്വീകരിക്കുവാനും നാം സമ്മതമുളളവരായിരിക്കണം.
3. യേശു നമ്മുടെ ദുഃഖങ്ങളിലേക്കു കടന്നു.
അവിടുന്നു പൂര്‍ണ്ണമായി നമ്മോടുതാദാത്മ്യം പ്രാപിച്ചു. നമ്മെസഹായിക്കേണ്ടതിന്, അവിടുന്ന് ദൈവത്തിന്‍റെ പുത്രനായിരുന്നെങ്കില്‍ പോലും, കഷ്ടങ്ങളിലൂടെ അനുസരണം പഠിക്കുന്നതിനുളള അഭ്യസനം പ്രാപിക്കേണ്ടിയിരുന്നു.(എബ്രാ 2:17; 5:8). അങ്ങനെയാണ് അവിടുന്ന് നമ്മുടെ മുന്നോടിയായത് (എബ്രാ 6:20). നമ്മുടെ ശോധനകളുടെ മധ്യത്തില്‍ അനുസരണം പഠിക്കുവാനും കഷ്ടത അനുഭവിക്കുവാനും നമ്മള്‍ തയ്യാറല്ലെങ്കില്‍ നമുക്കു മറ്റുളളവരെ സഹായിക്കുവാന്‍ കഴിയുകയില്ല. നമ്മുടെ സഭകളിലെ സഹോദരډാര്‍ക്കും സഹോദരി മാര്‍ക്കും ചെറിയ മുന്നോടികളായിരിക്കുവാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത് – കേവലം പ്രസംഗകരായിരിക്കുവാനല്ല. വേദനാജനകവും പ്രയാസകരവുമായ അനേകം സാഹചര്യങ്ങളിലൂടെയും ശോധനകളിലൂടെയും കടന്നുപോകുന്ന കാര്യം ഉള്‍ക്കൊളളുന്നതാണിത്. ആ സാഹചര്യങ്ങളിലെല്ലാം ദൈവത്തിന്‍റെ പ്രോത്സാഹനവും ശക്തിപ്പെടുത്തലും നാം അനുഭവിക്കുന്നതു കൊണ്ട്, മറ്റുളളവര്‍ക്ക് ജീവദായകമായ ചില കാര്യങ്ങള്‍ നല്‍കാന്‍ നമുക്കുണ്ടാകുവാന്‍ കഴിയുന്നു. – വചനം പഠിക്കുന്നതിലൂടെയോ, ഒരു പുസ്തകം വായിക്കുന്നതിലൂടെയോ, ഒരു പ്രസംഗം ശ്രവിക്കന്നതിലൂടെയോ നമുക്കു ലഭിക്കുന്ന വെറും ഒരു സന്ദേശം മാത്രമല്ല (2 കൊരി 1:4 കാണുക).