സാക് പുന്നന്‍
നാം സ്വർഗ്ഗത്തിലെത്തുമ്പോൾ, ഇവിടെ ഈ ഭൂമിയിലെ റോഡുകളിലൂടെ സഞ്ചരിക്കവെ നമ്മെ കാത്തുസൂക്ഷിച്ച മാലാഖമാരെ (ദൂതന്മാരെ) നാം കാണും. അന്ത്യനാളിൽ നമ്മുടെ മുഴുജീവിതത്തിൻ്റെയും വീഡിയോ ടേപ്പ് റെക്കോഡ് ചെയ്തത് വീണ്ടും കാണിക്കുമ്പോൾ നമ്മെ സംരക്ഷിച്ചതിനു നന്ദി പറയേണ്ട ആയിരക്കണക്കിന് മാലാഖമാർ അവിടെ ഉണ്ടായിരുന്നു എന്നു നാം കണ്ടെത്തും. ഇന്നു നമ്മെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ ഉണ്ടായ വളരെ കുറച്ച് അപകടങ്ങളെ കുറിച്ചു മാത്രമെ നമുക്കറിയാവൂ. എന്നാൽ അന്ന്, നാം രക്ഷപെടുത്തപ്പെട്ട വളരെയധികം അങ്ങനെയുള്ള അപകടങ്ങൾ അവിടെ ഉണ്ടായിരുന്നു എന്നു നാം കണ്ടെത്തും. അതുകൊണ്ട് നന്ദിയുള്ളവരായിരിക്കുക.
സകലവും നമ്മുടെ അത്യന്തം നന്മയ്ക്കായി പ്രവർത്തിക്കുന്നു. ഏതാനും വർഷങ്ങൾക്ക് മുമ്പ് എനിക്കുണ്ടായ ഒരു അപകടത്തിനുശേഷം, ഞാൻ ഇപ്രകാരം പറഞ്ഞു, “കർത്താവേ അവിടുന്ന് എനിക്കു വേണ്ടി കാൽവറിയിൽ ചെയ്തതിന് മുഴുവനായി ഞാൻ ഇതുവരെ നന്ദി പ്രദർശിപ്പിച്ചു കഴിഞ്ഞില്ല. അതു കൊണ്ട് ‘അവിടുത്തേക്കു നന്ദി’ എന്നു പറയാൻ ദയവുണ്ടായി എനിക്ക് അല്പം സമയം കൂടി തരണമേ”. അപ്പോൾ ഞാൻ ഈ പദസമുച്ചയത്തെ കുറിച്ചു ചിന്തിച്ചു. “കർത്താവു നമുക്കു വേണ്ടി ക്രൂശിൽ ചെയ്തതിനുള്ള ഒരു നിരന്തര നന്ദി പ്രകടനമായിരിക്കണം നമ്മുടെ ജീവിതങ്ങൾ”.
എല്ലാ കാര്യങ്ങളിലും ദൈവത്തിന് ഒരുദ്ദേശ്യമുണ്ട്. യാക്കോബിനെ കുറിച്ച്, ഇങ്ങനെ പറയുന്നു “വിശ്വാസത്താൽ യാക്കോബ് തൻ്റെ വടിയിൽ ചാരിക്കൊണ്ട് ദൈവത്തെ ആരാധിക്കുകയും (അത് വാസ്തവത്തിൽ ഒരു ഊന്നുവടി ആയിരുന്നു, കാരണം ദൈവം അവൻ്റെ തുടയെല്ല് ഉളുക്കിച്ചതുകൊണ്ട്, ഊന്നുവടിയില്ലാതെ അവന് പിന്നീടൊരിക്കലും നടക്കാൻ കഴിഞ്ഞില്ല) മറ്റുള്ളവരെ അനുഗ്രഹിക്കുകയും ചെയ്തു” (എബ്രാ. 11:21).
എല്ലാ കാര്യങ്ങൾക്കും നിസ്സഹായനായി ദൈവത്തിൽ ചാരണമെന്ന് ശക്തനായ, സ്വയം പര്യാപ്തനായ യാക്കോബിന് അവൻ്റെ ഊന്നുവടി അവന് സ്ഥിരമായ ഒരു ഓർമ്മക്കത്തായി തീർന്നു. അങ്ങനെയാണ് അവന് യിസ്രായേൽ ആയിതീർന്നത് – ദൈവത്തോടും മനുഷ്യരോടും ശക്തിയുള്ള ദൈവത്തിൻ്റെ ഒരു രാജകുമാരൻ. അവൻ ആ ബലഹീന അവസ്ഥയിലേക്കു വന്നപ്പോഴാണ് അവനു മറ്റുള്ളവരെ അനുഗ്രഹിക്കാൻ കഴിഞ്ഞത് (ആ വാക്യം പറയുന്നതു പോലെ). ആ അനുഭവത്തിൻ്റെ കുറച്ചു കാര്യങ്ങൾ നിങ്ങളും പഠിക്കണം എന്നു ഞാൻ പ്രാർത്ഥിക്കുന്നു – നിങ്ങളുടെ മാനുഷിക ശക്തി തകർന്ന്, അതുവഴി നിങ്ങൾ ദൈവത്തിൽ മാത്രം ചാരിയിട്ട്, അങ്ങനെ അല്ലാതിരുന്നെങ്കിൽ ഒരിക്കലും നിങ്ങൾക്കു കഴിയാത്ത വിധത്തിൽ മറ്റുള്ളവർക്ക് അധികം വലിയ ഒരനുഗ്രഹമായി തീരാൻ.
ദൈവം നിങ്ങളുടെ ജീവിതത്തെ പരിപൂർണ്ണമായി ആസൂത്രണം ചെയ്തിരിക്കുന്നു- ഓരോ വിശദാംശവും. യേശുവിനെ ആക്രമിക്കാൻ സാത്താനെ അവിടുന്ന് അനുവദിച്ചതു പോലെ നമ്മെയും ആക്രമിക്കാൻ അവിടുന്ന് സാത്താനെ അനുവദിക്കും. എന്നാൽ യേശു അവിടുത്തെ ആത്മാവിനെ നിർമ്മലമായി സൂക്ഷിച്ചു അതുപോലെ നിങ്ങൾക്കും നിങ്ങളുടെ ആത്മാവിനെ നിർമ്മലമായി സൂക്ഷിക്കാൻ കഴിയും “നിനക്കു സംഭവിക്കുന്ന ഓരോ കാര്യത്തിൻ്റെയും വിശദാംശം ദൈവം അറിയുന്നു” (ഇയ്യോബ് 23:10 – ലിവിംഗ്), നിങ്ങൾക്ക് വളരെ ശോധനയുള്ള ചുറ്റുപാടുകളിലായാൽ പോലും.
ഓരോ വിശദാംശവും അവിടുന്ന് ആസൂത്രണം ചെയ്യുന്നു (റോമ.8:28) അതുകൊണ്ട് അതിൽ നിങ്ങളുടെ ആശ്വാസം കാണുക. മനുഷ്യൻ്റെ സഹായം വ്യർത്ഥമാണ് എന്നു കാണുന്ന സാഹചര്യങ്ങളിൽ, ദൈവത്തിൽ മാത്രം ചാരുന്ന ഒരു അനുഭവം ഉണ്ടാകുന്നതു നല്ലതാണ്. ആത്മീയമായി വളരുന്നതിനുള്ള ഒരേ ഒരു മാർഗ്ഗം അതാണ്. സി. റ്റി. സ്റ്റഡ് ഒരിക്കൽ പറഞ്ഞു, ദൈവം എനിക്കു വേണ്ടി അവിടെ എന്തത്ഭുതം ചെയ്യും എന്നു കാണാൻ കഴിയേണ്ടതിന് “ഇടുങ്ങിയ ഇടനാഴിയിലെ (ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിലെ) സമൃദ്ധി ഞാൻ സ്നേഹിക്കുന്നു”.
പിതാവാം ദൈവം നമ്മെ തിരഞ്ഞെടുത്തു, പുത്രനാം ദൈവം അവിടുത്തെ രക്തത്താൽ നമ്മെ വിലയ്ക്കുവാങ്ങി, നാം ദൈവത്തിൻ്റെ സ്വന്തമായിരിക്കേണ്ടതിന് പരിശുദ്ധാത്മാവ് ഇന്നു നമ്മെ മുദ്രയിട്ടിരിക്കുന്നു എന്നത് നാം മനസ്സിലാക്കുമ്പോൾ അതു നമ്മിൽ വലിയ ഒരു സ്വാതന്ത്ര്യം കൊണ്ടുവരുന്നു (എഫെ. 1:1-13). നമ്മുടെ രക്ഷ മുഴുവനായും ദൈവത്തിൻ്റെ കൃപയാൽ ആയിരുന്നു. നാം അതിന് “അതെ” എന്നു പറയാൻ ദൈവം നമുക്കുവേണ്ടി കാത്തിരുന്നു അതിനു ശേഷം അവിടുന്ന് അവയെല്ലാം നിവർത്തിച്ചു (എഫെ. 2:1-8). നമ്മുടെ അനുവാദം കിട്ടാതെ അവിടുത്തേക്ക് നമ്മെ രക്ഷിക്കുവാൻ കഴിയുമായിരുന്നില്ല, കാരണം നാം യന്ത്രമനുഷ്യരല്ല.
ദൈവം നമ്മെ ലോക സ്ഥാപനത്തിനു മുമ്പേ തിരഞ്ഞെടുത്തിട്ട് – നാം എന്തെങ്കിലും നന്മയോ തിന്മയോ ചെയ്യുന്നതിനു മുമ്പേ തന്നെ (റോമ. 9:11) – ക്രിസ്തുവിൽ ആത്മാവിൻ്റെ സകല അനുഗ്രഹങ്ങളാലും നമ്മെ അനുഗ്രഹിക്കേണ്ടതിനു തീരുമാനിക്കുകയും ചെയ്തു. അതുകൊണ്ട്, ഇപ്പോൾ നമ്മെ കുറിച്ച് അവിടുത്തെ മനസ്സിലുള്ളതൊന്നും അവിടുന്ന് മാറ്റാൻ പോകുന്നില്ല.