വിവാഹ ജീവിതത്തിൽ അഭിപ്രായ വ്യത്യാസങ്ങൾ കൈകാര്യം ചെയ്യുന്ന രീതി- WFTW 1 ഡിസംബർ 2024

ജെറമി ഉറ്റ്ലി

(മൂപ്പൻ, എൻ.സി.സി.എഫ്, സാൻജോസ്, യു എസ്.എ)

മാനുഷിക ബന്ധങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങൾ അനിവാര്യമായ കാര്യമാണ്, പരമാർത്ഥികളായ വിശ്വാസികളുടെ ഇടയിൽ പോലും. ക്രിസ്ത്യാനികൾ എന്ന നിലയിൽ പ്രയാസവേളകളിൽ ആയിരിക്കുമ്പോഴും ഒരിക്കലും ചിന്തിക്കുക പോലും ചെയ്യരുതാത്ത ചില കാര്യങ്ങൾ ഉണ്ടെന്നു നാം വിശ്വസിക്കുന്നു. ഉദാഹരണത്തിന്, നാം അസ്വസ്ഥരായിരിക്കുമ്പോൾ, നമ്മുടെ എതിരാളിയെ കൊല്ലുന്ന കാര്യം നാം ഒരിക്കലും ചിന്തിക്കുകയില്ല. അതിനൊരു സാധ്യതയുണ്ടെന്നു ചിന്തിക്കുന്നതു പോലും ചിരിയുണ്ടാക്കുന്ന കാര്യമാണ്. അതുപോലെ തന്നെ, നമ്മുടെ വിവാഹ ജീവിതത്തിൽ, നമ്മുടെ അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കുന്നതിനുള്ള ഒരു ഐച്ഛികമായി നാം വിവാഹമോചനം പരിഗണിക്കുക പോലുമില്ല. സ്നേഹിതന്മാരുടെ ഇടയിലുള്ള ഒരു വാക്കുതർക്കത്തിൽ കൊലപാതകം എന്നത് ചിന്തിക്കാൻ പറ്റാത്ത കാര്യമായിരിക്കുന്നതുപോലെ തന്നെ വിവാഹ ജീവിതത്തിൽ ഭാര്യാ ഭർത്താക്കന്മാർക്കിടയിൽ വിവാഹമോചനം എന്നത് അചിന്തനീയമായതായിരിക്കണം.

ദുഷ്കരമായ സമയങ്ങളിൽ, എന്തു ചെയ്യരുത് എന്നറിയുന്നതിൻ്റെ കൂടെ, എന്തു ചെയ്യണം എന്നറിയുന്നതും പ്രാധാന്യമുള്ളതാണ്. നമ്മുടെ അഭിപ്രായ വ്യത്യാസങ്ങൾ ആരോഗ്യകരവും ക്രിയാത്മകവുമായ രീതിയിൽ പരിഹരിക്കാനുള്ള കരുക്കൾ നാം അന്വേഷിക്കണം.

എൻ്റെ സ്വന്തം വിവാഹ ജീവിതത്തിൽ, താഴെ പറയുന്ന രണ്ടു കാര്യങ്ങൾ അതിഗംഭീരമായി എന്നെ സഹായിച്ചിരിക്കുന്നത് ഞാൻ ഓർക്കുന്നു:

ഞാൻ ആയിരിക്കണം ആദ്യം സ്വയത്തിനു മരിക്കുന്നത്

ഒരു കക്ഷിയുടെ മേൽ മാത്രം 100% കുറ്റവും വരുന്ന ഒരു സാഹചര്യവും മിക്കവാറും ഒരിക്കലും ഉണ്ടാകുകയില്ല. ഏത് അഭിപ്രായ വ്യത്യാസത്തിനും രണ്ടു കൂട്ടർക്കും കുറേശ്ശെ ഉത്തരവാദിത്തം ഉണ്ടായിരിക്കും. “ഭവനത്തിൻ്റെ തല” എന്ന നിലയിൽ, ഞാൻ വിശ്വസിക്കുന്നത് ആദ്യം പുരുഷൻ തന്നെ തൻ്റെ ഭാഗത്തിനു വേണ്ടി ക്ഷമാപണം നടത്തുന്നതിന് മുൻകൈ എടുക്കണം എന്നാണ്, 99.9% കുറ്റവും തൻ്റെ ഭാര്യയുടേതാണ് എന്ന് അയാൾക്കു തോന്നിയാൽ പോലും (ഈ തോന്നിയ അനുപാതം യാഥാർത്ഥ്യത്തെ പ്രതിഫലിപ്പിക്കുന്നു എന്നത് അവിശ്വസനീയമാംവിധം അസാധ്യമാണ്).

ഞാൻ പഠിച്ചിരിക്കുന്ന ഒരു കാര്യം, ഞാൻ ക്ഷമാപണം നടത്തുന്നത് പരസ്പര ധർമ്മത്തെ ഉത്തേജിപ്പിക്കാമെന്നു പ്രതീക്ഷിച്ചുകൊണ്ട് ആയിരിക്കരുത്. എൻ്റെ ലക്ഷ്യം എൻ്റെ ഭാര്യയെ കൊണ്ട് “തിരിച്ചു ക്ഷമ ചോദിപ്പിക്കുന്നത്” ആയിരിക്കരുത്, എന്നാൽ അതിലധികം യഥാർത്ഥമായി ഏറ്റുപറഞ്ഞ് എൻ്റെ ഉത്തരവാദിത്തം നിറവേറ്റുവാൻ ആയിരിക്കണം. തീർച്ചയായും, എൻ്റെ ഭാര്യ ക്ഷമ ചോദിക്കണം എന്നു ഞാൻ ആഗ്രഹിച്ചേക്കാം, എന്നാൽ അത് ജഡികമായ ഒരാഗ്രഹമാണ്. ഞാൻ എൻ്റെ ഇഷ്ടത്തിനും എൻ്റെ സ്വന്ത ആഗ്രഹങ്ങൾക്കും മരിക്കേണ്ടതുണ്ട്, അതിനു ശേഷം പ്രശ്നത്തിനു കാരണമായ കാര്യത്തിൽ എൻ്റെ തന്നെ കുറവുകൾക്ക് ഉത്തരവാദി ആയതിനെ കുറിച്ചു ഭാരമുള്ളവനായിരിക്കുന്നതു മാത്രം അന്വേഷിക്കുക.

ഇന്നത്തെ ക്രിസ്തീയ ഗോളത്തിൽ ഭർത്താവ് ഒരു ആത്മീയ നേതാവ് ആയിരിക്കുന്നതിനെ കുറിച്ച് ധാരാളം പ്രസംഗങ്ങൾ ഉണ്ട്. പുതിയതായി വിവാഹിതരായ സഹോദരന്മാരോട് ഞാൻ പലപ്പോഴും പറയുന്നതുപോലെ, ആത്മിക നേതൃത്വം എന്നത് പ്രാഥമികമായി ഉൾക്കൊള്ളുന്നത്, സ്വയത്തിനു മരിക്കുന്നതുമായുള്ള ബന്ധത്തിൽ ആദ്യ വ്യക്തി ആയിരിക്കുന്നതാണ്. പുരുഷൻ തല ആയിരിക്കുന്നതിനെ കുറിച്ച് ലോകപരമായ പല ആശയങ്ങൾ ഇന്ന് ക്രിസ്തീയ ഗോളത്തിൽ പരക്കുന്നുണ്ട്: ബഹുമാനിക്കണം എന്ന് ആജ്ഞാപിക്കുന്നതിനെപ്പറ്റി, അനുസരിക്കപ്പെടുന്നതിനെപ്പറ്റി, ഭവനത്തിൻ്റെ ഭരണകർത്താവ് ആയിരിക്കുന്നതിനെപ്പറ്റി തുടങ്ങിയ കാര്യങ്ങൾ. ഇവയെല്ലാം തെറ്റായ സങ്കല്പങ്ങളാണ്. യഥാർത്ഥ ആത്മീയ നേതൃത്വം എന്താണെന്നു പഠിക്കേണ്ടതിന്, നാം യേശുക്രിസ്തുവിനെ നമ്മുടെ ആത്മീയ ശിരസ്സെന്ന നിലയിലും തൻ്റെ സഭയുടെ ഭർത്താവ് എന്ന നിലയിലും അവങ്കലേക്കു നോക്കണം. നമ്മുടെ തന്നെ തലയായവനിലേക്കു നോക്കിക്കൊണ്ട്, അവിടുന്നു തൻ്റെ സഭയെ ആത്മീയമായി നടത്തിയതെങ്ങനെയെന്നു നോക്കിയാൽ, നാൾതോറും സ്വന്ത ഇഷ്ടം ത്യജിച്ചു കൊണ്ട്, സ്വയത്തിനു മരിച്ചു കൊണ്ട്, തൻ്റെ പിതാവിനെ നോക്കിക്കൊണ്ട്, പരിശുദ്ധാത്മാവിൽ ആശ്രയിച്ചു കൊണ്ട്, തൻ്റെ ക്രൂശെടുത്തു കൊണ്ട് നമുക്കു കീഴിൽ ശുശ്രൂഷയിലും സ്നേഹത്തിലും ഉയർന്നു വരുന്നതു നാം കാണുന്നു. അവിടുന്ന് ഒരിക്കലും ബഹുമാനം ആവശ്യപ്പെടുകയോ അനുസരണം അടിച്ചേൽപ്പിക്കുകയോ ചെയ്തില്ല, എന്നാൽ അതിലുപരി പിതാവിൻ്റെ ഹിതത്തോടുള്ള വിനീതമായ കീഴ്പ്പെടലിനും അനുസരണത്തിനുമുള്ള മാതൃകയായിത്തീർന്നു.

ഒരു കുടുംബത്തിലെ പുരുഷന്മാർ എന്ന നിലയിൽ നാമും ചെയ്യേണ്ടത് ഇതുതന്നെയാണ്: നേതൃത്വത്തിൻ്റെ ആത്മീയ പ്രവൃത്തി എന്ന നിലയിൽ ദൈവത്തോടുള്ള വിനീത വിധേയത്വത്തിനു മാതൃകയാകുക.

ആദ്യം ദൈവത്തോടുള്ള എൻ്റെ ബന്ധത്തിൻ്റെ പുനഃസ്ഥാപനം അന്വേഷിക്കുക

എൻ്റെ തന്നെ വിവാഹ ജീവിതത്തിലെ സംഘർഷങ്ങൾ / അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കുന്നതിനെ കുറിച്ചു ചിന്തിക്കുമ്പോൾ എന്നെ വാസ്തവത്തിൽ സഹായിച്ചത് ഒരു പിയാനോ മീട്ടുന്ന കരങ്ങളുടെ ചിത്രമാണ്. ഈ കരങ്ങളെ, ഒരു വിവാഹ ജീവിതത്തിലെ ഭർത്താവിനോടും ഭാര്യയോടും ഉപമിക്കാം. ഒരു പിയാനോ മനോഹരമായി വായിക്കുന്ന ഒരാളുടെ കൈകളെ കുറിച്ചു ചിന്തിക്കുക. അത് അവയുടെ തന്നെ പ്രയത്നങ്ങളിലൂടെയോ ഒരുമിച്ചിരുന്ന് സമയം ചെലവഴിക്കുന്നതുപോലെയുള്ള കാര്യങ്ങളിലൂടെയോ ഏകോപിപ്പിക്കപ്പെട്ടതല്ല, എന്നാൽ അതിലുപരി അവ രണ്ടും (കൈകൾ രണ്ടും) പിയാനോ വായിക്കുന്ന ക്കുന്നയാളിൻ്റെ തലയുമായി പരിപൂർണ്ണമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നതുകൊണ്ടാണ്.

വിവാഹ ജീവിതത്തിൽ ഞങ്ങൾ “ഒരേ തലത്തിലെത്താൻ” ധാരാളം ദീർഘനേര സംഭാഷണങ്ങൾ ആവശ്യമുണ്ട് എന്നു ഞാൻ ചിന്തിക്കാറുണ്ട്, അത് വാസ്തവത്തിൽ “കൂടുതൽ സമയം ഒരുമിച്ച് ചെലവഴിക്കുന്ന” കരങ്ങൾ പോലെയേ എന്നു ഞാൻ ചിന്തിക്കാറുണ്ട്. അത് കരങ്ങൾ പോലെയേ ആകുന്നുള്ളു; അതു ഞങ്ങളെ വാസ്തവത്തിൽ ഒരിക്കലും ഒരു സ്വരചേർച്ചയിലെത്തിക്കുന്നില്ല! ഐക്യം എന്നത് ഏകോപിക്കലിൻ്റെയും ആശയവിനിമയത്തിൻ്റെയും ഒരു ധർമ്മമാണെന്ന് ഞാൻ തെറ്റിധരിച്ചു, എന്നാൽ കൂടുതൽ ഏകോപനവും, ആശയ വിനിമയവും കൂടുതൽ ഐക്യത ഉളവാക്കിയില്ല. മിക്കപ്പോഴും എൻ്റെ സ്വന്ത പ്രയത്നങ്ങൾ വലിയ അനൈക്യത്തിൽ കലാശിച്ചു.

കരങ്ങൾ ഏകോപിപ്പിക്കപ്പെട്ടിട്ടില്ലെന്നു ഞാൻ കാണുമ്പോൾ അതിൻ്റെ അർത്ഥം അവയിലൊന്ന് പിയാനോ വായിക്കുന്നയാളിൻ്റെ തലയോടുള്ള ബന്ധത്തിൽ നിന്ന് വിച്ഛേദിക്കപ്പെട്ടു എന്നാണ്, അതാണ് ബോധ്യമാകുന്നത്! വിഛേദനം എന്നാൽ പക്ഷാഘാതമാണ്, പക്ഷാഘാതം ഉണ്ടായ കൈ കൊണ്ട് ഒരു പിയാനിസ്റ്റ് മനോഹരമായി വായിക്കുന്ന കാര്യം നമുക്കു പ്രതീക്ഷിക്കാൻ കഴിയില്ല. അതുപോലെ, വിവാഹ ജീവിതത്തിൽ, പക്ഷാഘാതം സംഭവിച്ച അംഗങ്ങളായി കൂടുതൽ സമയം ചെലവാക്കേണ്ട ആവശ്യമില്ല, നമ്മുടെ തലയുമായുള്ള പരിപൂർണ്ണ ബന്ധം പുനസ്ഥാപിക്കുവാൻ നാം അന്വേഷിക്കുക!

വ്യക്തിപരമായി ആദ്യം ദൈവത്തെ അന്വേഷിച്ചു കൊണ്ട് എൻ്റെ ഹൃദയം പരിശോധിച്ചു കൊണ്ട് (ദൈവത്തോടു തന്നെ, എൻ്റെ ഹൃദയത്തെ ശോധന ചെയ്ത്, അവിടെ ഏതെങ്കിലും കുറ്റമുണ്ടെങ്കിൽ അതു വെളിപ്പെടുത്തി തരാൻ അപേക്ഷിക്കുന്നത്), അവിടുന്ന് എനിക്കു വെളിപ്പെടുത്തി തരുന്ന ഏതു കാര്യവും നിരപ്പാക്കുവാൻ ആകാംക്ഷയോടെ തീരുമാനിക്കുന്നത്, ഒരു ചർച്ചയിൽ വിവിധ കാഴ്ചപ്പാടുകൾ അധികം വിശദീകരിക്കുന്നതിനേക്കാൾ, എൻ്റെ ഭൗമിക ബന്ധങ്ങൾ യഥാസ്ഥാനപ്പെടുത്തുന്നതിനുള്ള കൂടുതൽ സമൃദ്ധവും ഫലപ്രദവുമായ ഒരു പാതയാണ്.

ഞങ്ങൾ ഇതു ചെയ്തതിലൂടെ, അനേകം അഭിപ്രായവ്യത്യാസങ്ങൾ പൂർണ്ണമായി തീർത്തും മങ്ങിപ്പോകുന്നതു ഞങ്ങൾ കണ്ടിട്ടുണ്ട്, പിന്നീട് ഒരു ചർച്ചയും ആവശ്യമില്ലാത്ത വിധം. പിന്നീട് കൂടുതൽ സംഭാഷണം നടത്താൻ ഞങ്ങൾ ആഗ്രഹിക്കുമ്പോൾ, പൂർണ്ണമായി പ്രവർത്തിക്കുന്ന ആരോഗ്യമുള്ള കരങ്ങൾ പോലെ, ആരോഗ്യത്തിൽ പുനസ്ഥാപിക്കപ്പെട്ട അവയവങ്ങളെ പോലെ ഫലക പരമായി അതിൽ ഏർപ്പെടാൻ ഞങ്ങൾക്കു കഴിയുന്നു.

ദൈവത്തോടുള്ള നമ്മുടെ ബന്ധത്തിൻ്റെ പശ്ചാത്തലത്തിൽ നമ്മുടെ എല്ലാ മാനുഷിക ബന്ധങ്ങളെയും വിവരിക്കുവാൻ സഹോദരൻ സാക് പുന്നൻ ഒരു കുരിശിൻ്റെ ചിത്രം ഉപയോഗിച്ചിരിക്കുന്നു (മനുഷ്യർ തമ്മിലുള്ള ബന്ധങ്ങൾ കുരിശിൻ്റെ തിരശ്ചീന ദണ്ഡും മനുഷ്യന് ദൈവത്തോടുള്ള ബന്ധം നീളം കൂടിയ ലംബമായുള്ള ദണ്ഡുമായാണ് ചിത്രീകരിച്ചിരിക്കുന്നത്), ഈ ചിത്രം നമ്മുടെ വിവാഹ ജീവിതത്തിലും തീർച്ചയായും സത്യമാണ്: ഒരു ദണ്ഡിനും പൊട്ടിയ ഒരു ലംബമായ ദണ്ഡിനോടു ചേർന്ന് പുഷ്ടിപ്പെടാൻ കഴിയുകയില്ല; തന്നെയുമല്ല മിക്കവാറും തകർന്ന എല്ലാ തിരശ്ചീന ദണ്ഡുകളും ഉണ്ടായിരിക്കുന്നത് ലംബമായ ദണ്ഡ് തകർന്നതായതുകൊണ്ടാണ്.

നമ്മുടെ വിവാഹ ജീവിതങ്ങളെ കുറിച്ചുള്ള ദൈവത്തിൻ്റെ ഇഷ്ടം അവർ പൂർണ്ണ ഐക്യതയിൽ, ദൈവത്തോട് നമ്മെ നിരപ്പിച്ച, അവിടുത്തേക്ക് നമ്മോടുള്ള വീണ്ടെടുപ്പു സ്നേഹത്തെ വിശദീകരിക്കുന്നതായിരിക്കണം എന്നാണ് (എഫെ. 5:31-32). നമ്മുടെ വിവാഹ ജീവിതത്തെ ഭീഷണിപ്പെടുത്തുന്ന അഭിപ്രായ വ്യത്യാസങ്ങളിൽ അവിടുത്തെ സ്നേഹം പ്രതിഫലിപ്പിക്കേണ്ടതിന് വ്യക്തിപരമായി നമുക്ക് അന്വേഷിക്കാൻ കഴിയുന്ന ഏതാനും മാർഗ്ഗങ്ങളാണിവ.

What’s New?