ഇളകാത്ത അടിസ്ഥാനം


ആമുഖം

ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോള്‍ അവന്‍ എങ്ങനെ ജീവിക്കണമെന്ന് ആഗ്രഹിച്ചിരുന്നുവോ, അതുപോലെതന്നെ ജീവിക്കുവാന്‍ ഇപ്പോള്‍ അവനു കഴിയുമെന്ന സുവാര്‍ത്തയാണ് സുവിശേഷം . ക്രിസ്തുവിന്റെ നിര്‍ദ്ദേശങ്ങള്‍ക്കു സമ്പൂര്‍ണ്ണമായി കീഴടങ്ങുന്ന ഒരുവനു നിരന്തരമായ ഒരു വിജയജീവിതം നയിക്കാന്‍ കഴയും.എന്നാല്‍ സുവിശേഷം വാഗ്ദാനം ചെയ്യുന്ന ഈ മഹത്വപൂര്‍ണ്ണമായ ജീവിതത്തിലേക്ക് ക്രിസ്തുവിനെ കൈക്കൊണ്ടിട്ടുള്ള പലരും പ്രവേശിക്കുന്നില്ല. എന്തുകൊണ്ട്.

പലപ്പോഴും ഇതിനുള്ള കാരണം അവരുടെ ക്രിസതീയജീവിതത്തിന്റെ ആരംഭത്തില്‍ ഒരു നല്ല അടിസ്ഥാനം ഇടുവാന്‍ സാധിക്കുന്നില്ല എന്നതുതന്നെ.

വീണ്ടും ജനനം പ്രാപിച്ചതിനുശേഷമുള്ള നമ്മുടെജീവിതത്തെ ഒരു ഭവനത്തിന്റെ ഏറ്റവും പ്രധാനമായ ഭാഗം അതിന്റെ അടിസ്ഥാനമാണെന്ന കാര്യം നമുക്കെല്ലാം അറിവുണ്ട്. നാലാംനിലയിലെ ഭിത്തിയില്‍ ഒരു പൊട്ടല്‍ കാണപ്പെട്ടാല്‍ അതിന്റെ കാരണം ഉറപ്പില്ലാത്ത അടിസ്ഥാനമാണെന്നുള്ളതു വ്യക്തമാണല്ലോ.

നമ്മുടെ ജീവിതവും ഇതുപോലെതന്നെ. നാം ക്രിസ്തുവില്‍ വിശ്വസിച്ച് അനേകവര്‍ഷം കഴിഞ്ഞശേഷം തെറ്റായ ഒരടിസ്ഥാനത്തിന്റെ തിക്തഫലങ്ങള്‍ കാണപ്പെട്ടുവെന്നുവരാം.

പാപത്തിന്റെമേല്‍ വിജയമുള്ള ഒരു ജീവിതം പുതിയനിയമം നമ്മുക്കു വാഗ്ദാനം ചെയ്യുന്നു. റോമര്‍ 6:14 നോക്കുക ”നിങ്ങള്‍ ന്യയപ്രമാണത്തിനല്ല, കൃപയ്ക്കത്രേ അധീനരാകയാല്‍ പാപം നിങ്ങളുടെമേല്‍ കര്‍ത്തൃത്വം നടത്തുകയില്ല.”.ഉല്‍കണ്ഠയില്‍നിന്ന് തികച്ചും സ്വാതന്ത്രവും നിരന്തരസന്തോഷം നിറഞ്ഞതുമായ ഒരു ജീവിതം അതു നമ്മുക്കു വാഗ്ദാനം ചെയ്യുന്നു. ഫിലി. 4; 4,6 നോക്കുക. ”കര്‍ത്താവില്‍ എപ്പോഴും സന്തോഷിപ്പിന്‍…….ഒന്നിനേക്കുറിച്ചും വിചാരപ്പെടരുത്”.

ദൈവം ഒരു കാര്യം കല്‍പ്പിക്കുമ്പോള്‍ അതു ചെയ്യുവാനുള്ള കഴിവും അവിടുന്ന് നമുക്ക് നല്‍കുമെന്നോര്‍ക്കുക. അതിനാല്‍ അവിടുത്തെ കല്പനകള്‍ ഒരര്‍ത്ഥത്തില്‍ കൃപയാല്‍ നമുക്ക് നേടിയെടുക്കുവാന്‍ സാധിക്കുന്ന വാഗ്ദാനങ്ങള്‍ കൂടിയാണ്. തന്മൂലം മുകളില്‍ നാം ക കല്പനകളെ നിരന്തരസന്തോഷവും ഉത്ക്കണ്ഠയില്‍ നിന്നുള്ള പൂര്‍ണ്ണസ്വാതന്ത്ര്യംവും പ്രാപിക്കുവാന്‍ ദൈവം തന്നിട്ടുള്ള വാഗ്ദാനങ്ങളായും നമുക്കു കരുതാം.

പുതിയനിയമത്തില്‍ ഇതുപോലെ വേറെയും പല വാഗ്ദാനങ്ങള്‍ അടങ്ങിയിരിക്കുന്നു. സുവിശേഷം യഥാര്‍ത്ഥത്തില്‍ ഒരു സുവാര്‍ത്തയെന്നു തെളിയിക്കുവാന്‍ മുകളില്‍ പരാമര്‍ശിച്ച കാര്യങ്ങള്‍ മതിയാവും.

എന്നാല്‍ സുവിശേഷം കൈക്കൊണ്ടുവെന്ന് അവകാശപ്പെടുന്ന ഭൂരിപക്ഷം ക്രിസ്ത്യാനികളും മുകളില്‍ ഉദ്ദേരിച്ച വാക്യങ്ങളില്‍ വിവരിച്ചിട്ടുള്ളതുപോലെയുള്ള ഒരു ജീവിതം നയിക്കുന്നില്ല എന്നത് ഒരു ദുഃഖസത്യമാണ്.

നിങ്ങളെപ്പറ്റിയുള്ള ദൈവത്തിന്റെ പൂര്‍ണ്ണലക്ഷ്യം നിറവേറത്തക്കവണ്ണം നിങ്ങളുടെ ജീവിതത്തിന് ഒരു ശരിയായ അടിസ്ഥാനം ഇടുവാന്‍ നിങ്ങളെ സഹായിക്കുക എന്നതാണ് ഈ പുസ്തകത്തിന്റെ ഉദ്ദേശ്യം

അതിനാല്‍ തുടര്‍ന്ന് വായിക്കുക. പരിശുദ്ധാത്മാവ് നിങ്ങളുടെ ഹൃദയത്തോട് സംസാരിക്കട്ടെ.

ഇത് നിങ്ങളുടെ ജീവിതത്തില്‍ തികച്ചും പുതിയ ഒരദ്ധ്യായത്തിന്റെ തുടക്കം ആയിരിക്കുവാന്‍ സാധ്യതയുണ്ട്

അധ്യായം 1: മാനസാന്തരം

തന്റെ ആട്ടിന്‍ തൊഴുത്തിലേക്ക് പ്രവേശിക്കുവാനുള്ള ശരിയായ വഴി അതിന്റെ വാതിലിലൂടെയാണെന്ന് യേശു പറഞ്ഞിട്ടുണ്ട്. എന്നാല്‍ ചിലര്‍ മതില്‍ചാടിക്കടന്ന് ഉള്ളില്‍ക്കടക്കുവാന്‍ ശ്രമിക്കുമെന്നും കര്‍ത്താവ് സൂചിപ്പിച്ചിട്ടുണ്ട്(യോഹ.10:1).

മനുഷ്യന് രക്ഷ സ്വായത്തമാക്കുവാന്‍ ദൈവം നിയമിച്ചിട്ടുള്ള വഴി മാനസാന്തരവും കര്‍ത്താവായ യേശുക്രിസ്തുവിലുള്ള വിശ്വാസവുമാണ്. അതു മാത്രമാണ് വഴി മറ്റേതെങ്കിലും വഴിയിലൂടെ കടക്കാനാഗ്രഹിക്കുന്ന ഒരുവനെ ദൈവത്തിന് ഒരിക്കലും കൈക്കൊള്ളുവാന്‍ സാധ്യമല്ല.

കര്‍ത്താവിന്റെ വഴി ഒരുക്കുവാന്‍ വന്ന യോഹന്നാന്‍ സ്‌നാപകന്‍ മാനസാന്തരം പ്രസംഗിച്ചു. യേശുവിനെ തങ്ങളുടെ രക്ഷകനായി സ്വീകരിക്കാന്‍ യിസ്രായേല്‍ ജനതയേ ഒരുക്കുന്നതിനുള്ള ഏകമാര്‍ഗ്ഗം അതായിരുന്നു. നമുക്കും അതല്ലാതെ മറ്റൊരു വഴിയില്ല.

മാനസാന്തരവും വിശ്വാസവും

ഇന്നത്തേ ഭൂരിപക്ഷം വിശ്വാസികള്‍ക്കും ആദിമ ക്രസ്ത്യാനികള്‍ക്കുമുണ്ടായിരുന്ന ആഴമോ സമര്‍പ്പണമോ ശക്തിയോ കാണുന്നില്ല. ഇതിന്റെ കാരണമെന്തായിരിക്കണമെന്നാണ് നിങ്ങള്‍ കരുതുന്നത്?

പ്രസിദ്ധമായ ഒരു ഇംഗ്ലീഷ് പാട്ടിലെ ഈ അടികള്‍ ശ്രദ്ധിക്കുക: –

" സത്യമായി വിശ്വസിച്ചീടും കൊടുംപാപിയ്ക്കപ്പഴേ
നല്‍കിടും നാഥന്‍ ക്ഷമ".

ഇതു വാസ്തവം തന്നെയോ? കൊടും പാപി “വിശ്വസിക്കുന്നതുകൊണ്ടു”മാത്രം ക്ഷമ നേടും എന്നതു സത്യമാണോ? അയാള്‍ ആദ്യം തന്നെ മാനസാന്തരപ്പെടേണ്ടതു ആവശ്യമല്ലേ?യഥാര്‍ത്ഥവിശ്വാസത്തില്‍ മാനസാന്തരവും ഉള്‍ക്കൊണ്ടിരിക്കുന്നുവെന്ന് നിങ്ങള്‍ പറഞ്ഞേക്കാം. എന്നാല്‍ ഈ കാര്യം ആ കൊടും പാപിക്ക് വിശദീകരിച്ചു കൊടുക്കാത്തപക്ഷം താന്‍ വിശ്വസിച്ചതുകൊണ്ടു മാത്രം വീണ്ടും ജനനം പ്രാപിച്ചുവെന്നു സങ്കല്‍പ്പിച്ചുകൊണ്ട് അയാള്‍ കടന്നു പോകുവാനിടയാകും. അങ്ങനെയെങ്കില്‍ അയാള്‍ വഞ്ചിതനായുരിക്കുന്നു എന്നതു നിസ്തര്‍ക്കമാണ്.

യേശുതന്നെയും പ്രസംഗിച്ച സന്ദേശം ഇതായിരുന്നു; –” മാനസാന്തരപ്പട്ടു സുവുശേഷത്തില്‍ വിശ്വസിപ്പിന്‍” (മര്‍ക്കോ 1:15). ഈ ദൂതു തന്നെ പ്രസംഗിക്കുവാനാണ് കര്‍ത്താവ് തന്റെ അപ്പോസ്തലന്മാരോടാജ്ഞാപിച്ചതും(ലൂക്കോ.24:47)അപ്രകാരം തന്നെ അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു(അപ്പോ. 20 : 21).

ഇതിനെക്കറിച്ചുള്ള ദൈവവചനം വളരെ വ്യക്തമാണ്. സമ്പൂര്‍ണ്ണവും യഥാര്‍ത്ഥവുമായ ഒരു ജീവിതനവീകരണം നിങ്ങള്‍ക്കുണ്ടാകണമെങ്കില്‍ മാനസാന്തരവും വിശ്വാസവും അഭാജ്യമായവിധം ഒരുമിച്ച ് നിങ്ങളില് വ്യാപാരിച്ചേ മതിയാവൂ. ദൈവം ഇവയെ തമ്മില്‍ സംയോജിപ്പിച്ചിരിക്കുന്നു. ദൈവം യോജിപ്പിച്ചതിനെ മനുഷ്യര്‍ വേര്‍പിരിക്കരുത്.

ക്രിസ്തീയജീവിതത്തിന്റെ അടിസ്ഥാനത്തിലുള്ള ആദ്യത്തെ രു ഘടകങ്ങള്‍ മാനസാന്തരവും വിശ്വാസവും ആണ്. (എബ്രാ. 6.1). നിങ്ങള്‍ ശരിയായവിധം മാനസാന്തരപ്പെട്ടിട്ടില്ല എങ്കില്‍ (അതായത് പാപങ്ങളെക്കുറിച്ചു അനുതപിച്ച് ദൈവത്തിങ്കലേക്ക് തിരിഞ്ഞിട്ടില്ലെങ്കില്‍) നിങ്ങളുടെ അടിസ്ഥാനം വികലമാകാനേ ഇടയുള്ളൂ. തല്‍ഫലമായി നിങ്ങളുടെ ക്രിസ്തീയജീവിതം ഒന്നാകെത്തന്നെ അസ്ഥിരമായിരിക്കും.

ദൈവഭയം ജ്ഞാനത്തിന്റെ ആരംഭ (ആദ്യക്ഷരങ്ങള്‍) ആണെന്ന് ദൈവവചനം പ്രസ്താവിക്കുന്നു (സദൃശ.9:10). നാം യഥാര്‍ത്ഥമായും ദൈവത്തെ ഭയപ്പെടുന്നുവെങ്കില്‍ നാം പാപത്തില്‍നിന്നു വിട്ടുമാറും (സദൃ. 3:7). അതിനാല്‍ മാനസാന്തരപ്പെട്ടു പാപത്തെ വിട്ടുമാറിയിട്ടില്ലാത്തവര്‍ ക്രിസ്തീയജീവിതത്തിന്റെ ആദ്യക്ഷരങ്ങള്‍ പോലും പഠിച്ചവരല്ല.

മാനസാന്തരം – തെറ്റായതും ശരിയായതും

നിങ്ങള്‍ മാനസാന്തരപ്പെട്ട ഒരുവനെങ്കില്‍ നിങ്ങളുടേത് ശരിയായ മാനസാന്തരമോ എന്നു ഉറപ്പു വരുത്തേണ്ടതുണ്ട് . എന്തെന്നാല്‍ സാത്താന്‍ ഒരു കപടമാനാസാന്തരം വരുത്തി ആളുകളെ കബളിപ്പിക്കുക പതിവാണ്.

”നിങ്ങള്‍ പിടിക്കപ്പെടുവാനിടയാകരുത്”! എന്ന ഒരൊറ്റ കല്പനയുടെ അടിസ്ഥാനത്തിലാണ് മിക്ക മനുഷ്യരും ജീവിക്കുന്നതെന്ന കാര്യം സാത്താന് അറിയാം.അതിനാല്‍ ആരാലും പിടിക്കപ്പെടുവാനിടയാകാതെ പാപം ചെയ്യുന്നതിനുള്ള വഴികള്‍ അവന്‍ അവര്‍ക്കു ഉപദേശിച്ചുകൊടുക്കുന്നു

ഒരു കള്ളന്‍ പോലും പിടിക്കപ്പെട്ടുപോയാല്‍ ദു;ഖം പ്രകടിപ്പിക്കുന്നു. പക്ഷേ അത് മാനസാന്തരമല്ല.

ബൈബിളില്‍ കപടമാനസാന്തരത്തിന്റെ ചില ദൃഷ്ടാന്തങ്ങള്‍ നാം കാണുന്നു. ശൗല്‍ ദൈവത്തോടു അനുസരണക്കേടു കാണിച്ചപ്പോള്‍ ” ഞാന്‍ തെറ്റു ചെയ്തുപോയി” എന്നു ശമുവേലിന്റെ അടുക്കല്‍ ഏറ്റുപറയുന്നു്. എന്നാല്‍ അതു ജനങ്ങള്‍ അറിയുന്നത് അവന്‍ ഇഷ്ടപ്പെട്ടില്ല.അപ്പോഴും മനുഷ്യരില്‍നിന്നുള്ള മാനമാണ് അവന്‍ അന്വേഷിച്ചത്. യഥാര്‍ത്ഥമാനസാന്തരം അവന് ഉണ്ടായില്ല. താന്‍ പിടിക്കപ്പെട്ടുപോയി എന്നതില്‍ അവനു ഖേദം തോന്നി (1 ശമൂ.15:23 -30). അതായിരുന്നു അവനും താന്‍ വീണുപോയപ്പോള്‍ തന്റെ പാപം തുറന്നു ഏറ്റുപറഞ്ഞ ദാവീദു രാജാവും തമ്മിലുണ്ടായിരുന്ന വ്യത്യാസം (സങ്കീ. 51).

ശൗലിനെപ്പോലെ മറ്റൊരുവനായിരുന്നു ആഹാബ് രാജാവ്. യഹോവ അവനെ വിധിക്കുവാന്‍ പോകുന്നതായി ഏലുയാവു അവനു മുന്നറിയിപ്പു നല്കിയപ്പോള്‍ അവന്‍ തന്നെക്കുറിച്ചുതന്നെ അനുതപിച്ചു. അവന്‍ രട്ടുടുത്തു തന്റെ പാപത്തെക്കുറിച്ചു വിലപിച്ചു. എന്നാല്‍ അവന്‍ വാസ്തവമായി മാനസാന്തരപ്പെട്ടില്ല. ദൈവീകന്യായവിധിയെ ഭയപ്പെട്ടു. അത്രമാത്രം.

ഈസ്‌കര്യോത്താ യൂദായുടെ അനുഭവം കപടമാനസാന്തരത്തിന്റെ മറ്റൊരു ദൃഷ്ടാന്തമാണ്. യേശുവിനെ മരണശിക്ഷയ്ക്കുവിധിച്ചെന്നു അവന്‍ മനസ്സിലാക്കിയപ്പോള്‍ അവന്‍ അനുതപിച്ചു. ” ഞാന്‍ പാപം ചെയ്തുപോയി”എന്നു ഏറ്റുപറഞ്ഞു (മത്താ. 27: 3-5). എന്നാല്‍ അവന്‍ ഏററുപറഞ്ഞതു ഇന്നും ചിലര്‍ ചെയ്യുന്നതുപോലെ പുരോഹിതന്മാരോടായിരുന്നു. താന്‍ ചെയ്തുപോയതിനേപ്പറ്റി അവന്‍ ദു;ഖിച്ചുവെങ്കിലും മാനസാന്തരപ്പെട്ടില്ല. അവന്‍ യഥാര്‍ത്ഥമായി മാനസാന്തരപ്പെട്ടിരുന്നുവെങ്കില്‍ അവന്‍ കര്‍ത്താവിന്റെ അടുക്കല്‍ ചെന്നു തുറന്ന മനസ്സോടെ ക്ഷമയ്ക്കുവേണ്ടി അപേക്ഷിക്കുമായിരുന്നു. എന്നാല്‍ അവന്‍ അപ്രകാരം ചെയ്തില്ല.

ഇപ്രകാരം , മാനസാന്തരം എന്തല്ല എന്നതിനെപ്പറ്റി നമുക്കു മനസ്സിലാക്കുവുന്ന ധാരാളം കാര്യങ്ങള്‍ ഈ ദൃഷ്ടാന്തങ്ങളിലു്.

യഥാര്‍ത്ഥമാനസാന്തരം” വിഗ്രഹങ്ങളെ വിട്ടു കര്‍ത്താവിങ്കലേക്കു തിരിയുകയാണ്”. (1തെസ്സ.1:9). ജാതികളുടെ ക്ഷേത്രങ്ങളില്‍ക്കാണുന്ന തടിയും കല്ലും കൊണ്ടുണ്ടാക്കിയ രൂപങ്ങള്‍ മാത്രമല്ല വിഗ്രഹങ്ങള്‍. അവയെപ്പോലെ മ്ലേച്ഛമായിത്തോന്നിക്കാത്തവയെങ്കിലും ജനങ്ങള്‍ ആരാധിക്കുന്നവയും അവയ്ക്കു തുല്യം ആപല്‍ക്കരങ്ങളുമായ വിഗ്രഹങ്ങള്‍ ഉണ്ട്.ലോകസുഖം,ആഡംബരംപണം, പ്രശസ്തി, സ്വന്തവഴി തന്നെ നേടിവാനുള്ള ആഗ്രഹം തുടങ്ങിയവയാണ് ഈ വിഗ്രഹങ്ങള്‍. ഇവയെ അനേകവര്‍ഷമായി നാമെല്ലാം ആരാധിച്ചുപോരുന്നു. മാനസാന്തരപ്പെടുക എന്നുവച്ചാല്‍ ഇവയെ ആരാധിക്കുന്നതു നിര്‍ത്തിയിട്ടു അവയെ വിട്ട് ദൈവത്തിങ്കലേക്ക് തിരിയുകയാണ്.

യഥാര്‍ത്ഥമാനസാന്തരത്തില്‍ നമ്മുടെ മുഴുവന്‍ വ്യക്തിത്വവും ഉള്‍ക്കൊണ്ടിരിക്കും. നമ്മുടെ മനസ്സു, വികാരങ്ങള്‍, ഇച്ഛാശക്തി എല്ലാം തന്നെ.

ഒന്നാമതായി , മാനസാന്തരമെന്നുവച്ചാല്‍ പാപത്തെയും ലോകത്തെപ്പറ്റിയുമുള്ള നമ്മുടെ മനോഭാവത്തില്‍ മാറ്റമുാവുകയാണ്. നമ്മുടെ പാപം നമ്മെ ദൈവത്തില്‍ നിന്നകറ്റിയതായി മനസ്സിലാക്കുന്നു ഈ ലോകത്തിന്റെ ജീവിതരീതി ഒന്നാകെത്തന്നെ ദൈവവിരുദ്ധമെന്നു നാം ഗ്രഹിക്കുന്നു.അപ്രകാരം ദൈവത്തെ അപമാനിക്കുന്ന ജീവിതരീതിയില്‍നിന്നു വിട്ടുമാറുവാന്‍ നാം ആഗ്രഹിക്കുകയും ചെയ്യുന്നു.

രണ്ടാമതു മാനസാന്തരം നമ്മുടെവികാരങ്ങളെയും കൂടി സംബന്ധിക്കുന്ന ഒന്നാണ്. നാം പിന്‍തുടര്‍ന്നുപോയ ജീവിതരീതികളെപ്പറ്റി നമുക്കു ദു:ഖമുണ്ടാകുന്നു. (2കൊരി.7:10).നമ്മുടെ ഭൂതകാലപ്രവര്‍ത്തികളെയോര്‍ത്തു നമുക്കു നമ്മോടുതന്നെ വെറുപ്പു തോന്നുന്നു അതിലുമധികമായി മറ്റാര്‍ക്കും കാണാന്‍ കഴിയാത്ത വിധം നമ്മിലുള്ള വലിയ തിന്മയെപ്പറ്റി നമുക്കുതന്നെ ജുഗുപ്‌സയുാകുന്നു.(യെഹെ. 36:31).

നമ്മുടെ ജീവിതരീതികൊണ്ടു നാം ദൈവത്തെ വളരെയധികം വേദനിപ്പിച്ചതോര്‍ത്തു നാം കരയുകയും വിലപിക്കുകയും ചെയ്യുന്നു. ബൈബിളിലുള്ള അനേകം മഹാവ്യക്തികള്‍ക്കു തങ്ങളുടെ പാപത്തെപ്പറ്റി ബോധമുണ്ടായപ്പോഴത്തെ അവരുടെ പ്രതികരണം ഈ വിധത്തിലുള്ളതായിരുന്നു. ദാവീദ് (സങ്കീ.51) , ഇയ്യോബ് (ഇയ്യോ.42:6), പത്രോസ് (മത്താ. 26:75)- ഇവരെല്ലാം തങ്ങളുടെ പാപങ്ങളെപ്പറ്റി അനുതപിച്ചപ്പോള്‍ അതിദു;ഖത്തോടെ കരഞ്ഞിട്ടു്.യേശുവും അപ്പോസതലന്മാരും നമ്മുടെ പാപങ്ങളെ യോര്‍ത്ത് കരഞ്ഞു വിലപിക്കുവാന്‍ നമ്മെ പ്രേരിപ്പിക്കുന്നു് (മത്താ.26:75)- അതാണ് ദൈവത്തിങ്കലേക്കു തിരിച്ചു വരുവാനുള്ള വഴി

അന്തിമമായി, മാനസാന്തരത്തില്‍ നമ്മുടെ ഇച്ഛാശശക്തിയുടെ പ്രവര്‍ത്തനം കൂടി ഉള്‍പ്പെട്ടിട്ടു്. ആര്‍ക്കും വഴങ്ങാത്ത നമ്മുടെ സ്വേച്ഛയെ – ‘സ്വന്തം വഴിയില്‍ക്കൂടിയുള്ള’ നമ്മുടെ ജീവിതത്തെ -കൈവിട്ട് നാം യേശുവിന് കുഴടങ്ങണം ഭരണകര്‍ത്താവായി നാം സ്വീകരിക്കണം . ഇപ്പോള്‍മുതല്‍ നാം എന്തുചെയ്യണമെന്നു ദൈവം ആഗ്രഹിക്കുന്നുവോ അതു ചെയ്യുവാന്‍ നാം സന്നദ്ധരാകണമെന്നാണ് അതിന്റെ അര്‍ത്ഥം . അതിനു കൊടുക്കേവില എന്തുതന്നെയായിരുന്നാലും, അതു എത്രമാത്രം അപമാനകരമായാലും അതു നാം ചെയ്‌തേ മതിയാവൂ.

മുടിയന്‍പുത്രിന്റെ മാനസാന്തരം ഓര്‍ത്തുനോക്കുക. തകര്‍ന്നതും കീഴടങ്ങിയതുമായ ഹൃദയത്തോടെ തന്റെ പിതാവു കല്പിക്കുന്നതെന്തും ചെയ്യാന്‍ സന്നദ്ധനായി അവന്‍ സ്വഭവത്തിലേക്കു തിരിച്ചുവന്നു. അതാണു യഥാര്‍ത്ഥമാനസാന്തരം (ലൂക്കോ.15:11-24).

നാം എക്കാലവും ചെയ്തിട്ടുള്ള എല്ലാ പാപങ്ങളും ഒന്നൊന്നായി നാം ദൈവത്തോട് ഏറ്റുപറയേണ്ട ആവശ്യമില്ല. എത്രയായാലും അവയെല്ലാം ഓര്‍മ്മിക്കുക എന്നതുതന്നെ നമുക്ക് അസാധ്യമായിരിക്കും. മുടിയന്‍ പുത്രന്‍ അതു ചെയ്തില്ല. അവന്‍ പറഞ്ഞത് ഇത്രമാത്രമായിരുന്നു:”അപ്പാ, ഞാന്‍ പാപം ചെയ്തിരിക്കുന്നു.” നാമും പറയേതു അത്രമാത്രമാണ്.

എന്നാല്‍ ഈസ്‌കര്യോത്താ യൂദായും ”ഞാന്‍ പാപം ചെയ്തിരിക്കുന്നു” എന്ന് ഏറ്റുപറഞ്ഞത് ഓര്‍ക്കുക. എന്നാല്‍ അവന്റെ ഏറ്റുപറച്ചിലും മുടിയന്‍പുത്രന്റെ ഏറ്റുപറച്ചിലും തമ്മില്‍ ധ്രുവങ്ങള്‍ തമ്മിലുള്ള അന്തരമുണ്ട്. നാം പറയുന്ന വാക്കുകള്‍ മാത്രമല്ല ദൈവം കേള്‍ക്കുന്നത്. വാക്കുകള്‍ക്കു പിന്നിലുള്ള മനോഭാവത്തെ അവിടുന്നു മനസ്സിലാക്കുകയും അതനുസരിച്ചു അവിടുന്നു നമ്മോടു ഇടപെടുകയും ചെയ്യുന്നു.

മാനസാന്തരത്തിന്റെ ഫലം

മാനസാന്തത്തിനു യോഗ്യമായ ഫലം കായ്ക്കുവാന്‍ യോഹന്നാന്‍ സ്‌നാപകന്‍ പരീശന്മാരോട് ആവശ്യപ്പെട്ടു (മത്താ.3:8). നാം യഥാര്‍ത്ഥമായി മാനസാന്തരപ്പെട്ടിട്ടുണ്ടെങ്കില്‍ അതു നമ്മുടെ മുഴുവന്‍ ജീവിതത്തെയും വ്യത്യാസപ്പെടുത്തും.

നാം മാനസാന്തരപ്പെട്ടശേഷം ആദ്യമായി ചെയ്യേ കാര്യങ്ങളിലൊന്നു നമ്മുടെ ജീവിതത്തില്‍ നാം ചെയ്തുപോയിട്ടുള്ള തെറ്റുകള്‍ക്കു പ്രായശ്ചിത്തം അനുഷ്ഠിക്കുക എന്നതാണു.

യേശു സക്കായിയുടെ വീട്ടില്‍ പ്രവേശിച്ചപ്പോള്‍ തന്നെ അവനു തന്റെ പാപങ്ങളെക്കുറിച്ചു ബോധം വന്നതായി നാം സുവിശേഷങ്ങളില്‍ വായിക്കുന്നു (ലൂക്കോ. 19:1-10). പണത്തെ സ്‌നേഹിച്ചിരുന്ന ഒരു മനുഷ്യനായിരുന്നു സക്കായി. എങ്കിലും മാനസാന്തരത്തിന്റെ പ്രായോഗികഫലം എന്താണെന്നു അവന്‍ മനസ്സിലാക്കിയിരുന്നു. താന്‍ യേശുവിന്റെ ഒരു ശിഷ്യനായിത്തീരുകയാണെങ്കില്‍ തന്റെ ജീവിതകാലത്തു ചെയ്തിട്ടുള്ള എല്ലാ തെറ്റുകള്‍ക്കും പ്രായശ്ചിത്തമനുഷ്ഠിക്കേത് ആവശ്യമാണെന്നു അവന്‍ മനസ്സിലാക്കി.

അവന്‍ ധാരാളം പേരേ കബളിപ്പിച്ചിട്ടുള്ളവനായിരുന്നതിനാല്‍ അപ്രകാരം ചെയ്യുന്നത് വളരെ സാമ്പത്തിക നഷ്ടത്തിനിടയാക്കുമായിരുന്നു. എങ്കിലും തന്റെ മാനസാന്തരം പൂര്‍ണ്ണഹൃദയത്തോടെയുള്ളതായിരിക്കുവാന്‍ അവന്‍ ആഗ്രഹിച്ചു. അതിനാല്‍ തന്റെ സ്വത്തില്‍ പകുതി താന്‍ ദരിദ്രര്‍ക്കു കൊടുക്കുമെന്നും പിന്നീടു താന്‍ വഞ്ചിച്ചിട്ടുള്ളവര്‍ക്കെല്ലാം നാലുമടങ്ങായി തിരിയെ കൊടുക്കുമെന്നും അവന്‍ കര്‍ത്താവിനോടു പറഞ്ഞു.

ഇപ്രകാരം താന്‍ പ്രായശ്ചിത്തമനുഷ്ഠിക്കുമെന്നു സക്കായി പറഞ്ഞപ്പോള്‍ മാത്രമാണ് ആ ഭവനത്തിനു രക്ഷ വന്നിരിക്കുന്നുവെന്ന് യേശു പ്രഖ്യാപിച്ചത്. യഥാര്‍ത്ഥരക്ഷയുടെ ഒരു തെളിവ് ഇപ്രകാരം പ്രായശ്ചിത്തം ചെയ്യുവാനുള്ള സന്നദ്ധതയാണ് (ലൂക്കോ.19:1-10)

യേശു പറഞ്ഞ ഉപയിലെ ബുദ്ധിയുള്ള മനുഷ്യന്‍ ആഴത്തില്‍ക്കുഴിച്ച് മണലിന്റെയും മണ്ണിന്റെയുമെല്ലാം അടിയിലുള്ള പാറമേല്‍ തന്റെ ഭവനത്തിനു അടിസ്ഥാനമിട്ടു (ലൂക്കോ.6:48. ബുദ്ധിഹീനനായ മനുഷ്യനും അതേ സ്ഥലത്തു തന്നെ തന്റെ ഗൃഹം പണിതു. എന്നാല്‍ അവന്‍ വേത്ര ആഴത്തില്‍ കുഴിച്ചില്ല. ഉപരിതലത്തിലുള്ള മണ്ണിന്മേല്‍ തന്നെ അവന്‍ തന്റെ വീടിനു അടിസ്ഥാനമിട്ടു. ഈ ഉപമ യഥാര്‍ത്ഥവും കപടവുമായ മാനസാന്തരങ്ങളെ തമ്മില്‍ വേര്‍തിരിച്ചുകാണിക്കുന്നതു നാം മനസ്സിലാക്കണം. നമ്മുടെ ജീവിതത്തില്‍ പൂര്‍ണ്ണമായ പ്രായശ്ചിത്തമനുഷ്ഠിക്കുന്നതിന്റെ ക്ലേശം നാം ഏറ്റെടുക്കുമ്പോള്‍ മാത്രമേ നാം ആഴെക്കുഴിച്ച് പാറമേല്‍ അടിസ്ഥാനമിടുന്നുള്ളൂ.

നാം ക്രിസ്തുവിങ്കലേക്കു തിരിയുമ്പോള്‍ ആരംഭത്തില്‍തന്നെ നമ്മുടെ മാനസാന്തരത്തിനു മുമ്പുള്ള ജീവിതത്തിലെ എല്ലാ കാര്യങ്ങളും വകതിരിച്ചു പരിശോധിക്കുവാന്‍ സമയം എടുക്കുന്നത് ഉത്തമമായിരിക്കും. ഇവിടെ നാം ഉപരിപ്ലവബുദ്ധികളായി ചില കാര്യങ്ങള്‍ അവഗണിക്കുന്നപക്ഷം നമ്മുടെ അടിസ്ഥാനം ബലഹീനമാണെന്നും തന്മൂലം ഒരിക്കല്‍ നമ്മുടെ ഭവനം നിലംപതിക്കുവാനിടയാകുമെന്നും തീര്‍ച്ചയാണ്.

പ്രായശ്ചിത്തത്തില്‍ എന്തെല്ലാം ഉള്‍ക്കൊള്ളുന്നു?

പ്രായശ്ചിത്തം ചെയ്ക എന്നുവച്ചാല്‍ എന്താണതിന്റെ അര്‍ത്ഥം?

അതിന്റെ അര്‍ത്ഥം ഇതാണ്: നിങ്ങള്‍ നികുതി കൊടുക്കുന്നതിലോ മറ്റേതെങ്കിലും കാര്യത്തിലോ ഗവന്മെന്റിനെ കബളിപ്പിച്ചിട്ടുെണ്ടങ്കില്‍ ഇപ്പോള്‍ അതു മടക്കിക്കൊടുക്കണം. ചിലപ്പോള്‍ ആ തുക നിശ്ചിത ഡിപ്പാര്‍ട്ടുമെന്റിനു തിരിച്ചുകൊടുപ്പാന്‍ സാധ്യമല്ലെന്നു വരാം. എന്നാല്‍ പ്രായശ്ചിത്തം ചെയ്‌വാന്‍ മനസ്സുണ്ടെങ്കില്‍-ദൈവത്തെ അനുസരിപ്പാന്‍ നിങ്ങള്‍ക്കാഗ്രഹുമുണ്ടെങ്കില്‍ – അതിനു വഴിയും ഉണ്ടാകും. നമുക്ക് പോസ്റ്റ്ഓഫീസിലെ സ്റ്റാമ്പോ, റെയില്‍വേ ടിക്കറ്റോ വാങ്ങിയശേഷം നാം ഗവര്‍മ്മെന്റിനു കൊടുക്കുവാനുള്ള തുക അവര്‍ക്കു ലഭിക്കുന്നുവെന്ന് ഉറപ്പുവരുമാറ് അതു നശിപ്പിച്ചു കളയുവാന്‍ കഴിയും.

ചില വ്യക്തികളെയാണു നിങ്ങള്‍ വഞ്ചിച്ചിട്ടുള്ളതെങ്കില്‍ നിങ്ങള്‍ ആ പണം അവര്‍ക്കു തിരിച്ചുകൊടുക്കുന്നതോടൊപ്പം അവരോടു ക്ഷമ ചോദിക്കുകയും കൂടി ചെയ്യണം. നിങ്ങളുടെ ജീവിതത്തില്‍ എപ്രകാരം മാറ്റം വന്നുവെന്ന് അവരോടു പറയുകയും വേണം. ഇതെല്ലാം ചെയ്യുവാനാവശ്യമായ ധൈര്യം നിങ്ങള്‍ക്കുലഭിക്കുന്നില്ലെങ്കില്‍, ഈ പ്രായശ്ചിത്തം ചെയ്യുന്ന സമയത്തു ഒരു സഹോദരനെക്കൂടി ഒപ്പം കൂട്ടിക്കൊണ്ടുപോകുക

നിങ്ങളുടെ കടങ്ങള്‍ മുഴുവന്‍ ഒറ്റയടിക്കു തീര്‍ക്കുവാന്‍ നിങ്ങള്‍ക്കു കഴിവില്ലെങ്കില്‍ തവണകളായി അവ കൊടുത്തു തീര്‍ക്കുക. ഒരാരംഭം ഇടുക. ഒരുവേള അത് അഞ്ചുരൂപായായിരുന്നാലും തരക്കേടില്ല. തന്റെ കടങ്ങള്‍ കൊടുത്തുതീര്‍ക്കുവാന്‍ സക്കായി തീരുമാനിച്ച ദിവസത്തില്‍ ദൈവം അവനെ കൈക്കൊണ്ടു. അവന്റെ മുഴുവന്‍ കടബാധ്യതയും തീര്‍ന്നശേഷമല്ല ദൈവം അപ്രകാരം ചെയ്തത്

നിങ്ങള്‍ ഒരാളെ കബളിപ്പിക്കയും അയാള്‍ ഇപ്പോള്‍ എവിടെയുണ്ടെന്നറിവില്ലാതിരിക്കയും ചെയ്താല്‍ നിങ്ങള്‍ ആ പണം എല്ലാ സമ്പത്തിന്റെയും ആദിമഉടമസ്ഥനായ ദൈവത്തിനു തിരിച്ചു നല്‍കുക. യിസ്രായേല്‍ക്കാര്‍ക്കായി ദൈവം നിശ്ചയിച്ച പ്രമാണം അതായിരുന്നു (സംഖ്യാ.5:6-8).

എങ്ങനെയൊക്കെയായാലും നിയമവിരുദ്ധമായി നമുക്കു ലഭിച്ച ഒരു വകമുതലും നമ്മുടെ പക്കല്‍ ഉണ്ടായിരിക്കരുത്. അത്തരം പണത്തെ അനുഗ്രഹിക്കുവാന്‍ ദൈവത്തിനു സാധ്യമല്ല.

ധനനഷ്ടം ഉള്‍ക്കൊള്ളാത്ത വിധത്തില്‍ നാം ആരെയെങ്കിലും മുറിപ്പെടുത്തുകയോ ആര്‍ക്കെങ്കിലും നഷ്ടം വരുത്തുകയോ ചെയ്തിട്ടുണ്ടെങ്കില്‍ നാം അയാളുടെ അടുക്കല്‍പ്പോയി ക്ഷമ ചോദിക്കണം.

അനേകമാസങ്ങളായി പണം ലാഭിച്ചശേഷം തങ്ങള്‍ അടച്ചുതീര്‍ക്കാതിരുന്ന നികുതിയോ കസ്റ്റംസ് തീരുവയോ ഗവന്മെന്റിലേക്ക് അടച്ചു തീര്‍ക്കുവാനായി തങ്ങളുടെ ബാങ്ക് അക്കൗണ്ട് മുഴുവന്‍ കാലിയാക്കിയിട്ടുള്ള സഹോദരന്മാരെ എനിക്കറിയാം. ഒരു വലിയ ബാങ്ക് അക്കൗണ്ടിനെക്കാള്‍ മെച്ചമായ കാര്യങ്ങള്‍ നല്‍കി ദൈവം അവരെ അനുഗ്രഹിച്ചിട്ടുമുണ്ട്

ബസ്സിലോ, ട്രെയിനിലോ ടിക്കറ്റുകൂടാതെ തങ്ങള്‍ യാത്ര ചെയ്ത തവണകളും അതിന്റെ പണവും കണക്കുകൂട്ടി ആ തുകകള്‍ തിരിച്ചുകൊടുത്തിട്ടുള്ള സഹോദരന്മാരെയും എനിക്കറിയാം. ചെറിയ കാര്യങ്ങളില്‍ വിശ്വസ്തരായിരിക്കുന്നുവരാണു ദൈവത്തിനുവേണ്ടി വന്‍കാര്യങ്ങള്‍ നിറവേറ്റുന്നത്.

തങ്ങളുടെ ഡിഗ്രി സര്‍ട്ടിഫിക്കേറ്റുമായി യൂണിവേഴ്‌സിറ്റി അധികൃതരുടെ അടുക്കല്‍ച്ചെന്ന് തങ്ങളുടെ ഫൈനല്‍ പരീക്ഷയില്‍ തങ്ങള്‍ വ്യാജം കാണിച്ച വസ്തുത സമ്മതിച്ചേറ്റുപറഞ്ഞ ചിലരെയും എനിക്കറിവു്. ഒരു നല്ല മനസ്സാക്ഷി ലഭിക്കുന്നതിലേക്കു ആവശ്യമെങ്കില്‍ തങ്ങളുടെ ഡിഗ്രികള്‍ ഉപേക്ഷിക്കുവാനും അവര്‍ സന്നദ്ധരായിരുന്നു. ദൈവം സാധാരണയായി അത്തരം വിശ്വാസികള്‍ക്കു അധികൃതരുടെ ദൃഷ്ടിയില്‍ ദയ ലഭിക്കുമാറാക്കുകയും അവര്‍ അതു ക്ഷമിച്ചുകൊടുക്കുകയും ചെയ്യാറു്. പക്ഷേ എല്ലായ്‌പ്പോഴും അപ്രകാരം സംഭവിക്കണമെന്നില്ല. നിങ്ങളുടെ കാര്യത്തില്‍ ചിലപ്പോള്‍ യൂണിവേഴ്‌സിറ്റി നിങ്ങളുടെ സര്‍ട്ടിഫിക്കേറ്റു റദ്ദു ചെയ്‌തെന്നു വരാം. അങ്ങനെയെങ്കില്‍ നിങ്ങളെ സംബന്ധിച്ച ദൈവത്തിന്റെ പരമഹിതം അതാണെന്നു നിങ്ങള്‍ മനസ്സിലാക്കണം

അനേകവര്‍ഷം മുമ്പ് ഒരു സ്റ്റാമ്പു ഒരാളുടെ പക്കല്‍നിന്ന് അപഹരിച്ചെടുത്തശേഷം അതിന്റെ ഉടമസ്ഥന്റെ പേര്‍ക്കു പില്‍ക്കാലത്തു ക്ഷമാപണക്കത്തെഴുതിയ ഒരു സഹോദരനെ എനിക്കറിയാം. അപഹരിച്ച വസ്തുവിന്റെ വില എത്ര ചെറുതായാലും മോഷണം മോഷണം തന്നെയാണ്. നമ്മുടെ വിശ്വസ്തത പരീക്ഷിക്കപ്പെടുന്നതു ചെറിയ കാര്യങ്ങളിലാണ്.

നിങ്ങളുടെ ഭൂതകാലജീവിതത്തില്‍ നിങ്ങള്‍ ചെയ്തുപോയിട്ടുള്ള തെറ്റായ കാര്യങ്ങളെ സംബന്ധിച്ച് നിങ്ങളുടെ ഓര്‍മ്മശക്തിയെ പിടിച്ചുലച്ച് നിങ്ങളെത്തന്നെ പീഡിപ്പിക്കണമെന്നല്ല ഞാന്‍ ഇവിടെ അഭിപ്രായപ്പെടുന്നത്. ഇല്ല, അപ്രകാരം നിങ്ങള്‍ ചെയ്യേതില്ല. പ്രായശ്ചിത്തം ചെയ്യേ കാര്യങ്ങളെ സംബന്ധിച്ച് ദൈവം നിങ്ങള്‍ക്കു ഓര്‍മ്മ വരുത്തും. അപ്രകാരം ദൈവം ഓര്‍മ്മ വരുത്തുന്ന കാര്യങ്ങള്‍ക്കു മാത്രം നിങ്ങള്‍ പ്രായശ്ചിത്തമനുഷ്ഠിച്ചാല്‍ മതിയാകും.

ചെയ്തുപോയ തെറ്റു വളരെ സങ്കീര്‍ണ്ണതയുള്ള ഒന്നാകയാല്‍ ഇപ്പോള്‍ പ്രായശ്ചിത്തം ചെയ്‌വാന്‍ സാധിക്കാത്ത കാര്യങ്ങളും ഉണ്ട്. അത്തരം കാര്യങ്ങളില്‍ നിങ്ങള്‍ക്കു ആകെക്കൂടി ചെയ്യാവുന്നതു ദൈവമുമ്പാകെ നിങ്ങളുടെ ദുഃഖമറിയിച്ച് അവിടുത്തെ ദയയ്ക്കായി അപേക്ഷിക്കുക മാത്രമാണു.

ഒരു പ്രത്യേക സംഗതി ഇപ്പോള്‍ ശരിയാക്കാന്‍ സാധിക്കാതെ വരികമൂലം അതിനെപ്പറ്റിയുള്ള കുറ്റബോധം ബാധിച്ച് എന്നേക്കും കുറ്റവാളിയെന്നു വിധിയെഴുതപ്പെടുന്ന ഒരവസ്ഥയില്‍ നിങ്ങളെ കൊണ്ടെത്തിക്കുവാന്‍ എന്തായാലും നിങ്ങള്‍ സാത്താനെ അനുവദിക്കരുത്.നിങ്ങളുടെ സാഹചര്യം ദൈവം പൂര്‍ണ്ണമായി മനസ്സിലാക്കുന്നു. ദൈവം നമ്മെ പീഡിപ്പിക്കുന്നവനല്ല. നിങ്ങള്‍ മനസ്സുള്ളവനെങ്കില്‍ നിങ്ങള്‍ക്കു ചെയ്‌വാന്‍ കഴിയുന്ന കാര്യം ദൈവം സ്വീകരിക്കും. നിങ്ങള്‍ക്ക് ഒന്നും ചെയ്‌വാന്‍ കഴിയാതെ വന്നാലും നിങ്ങളുടെ മനസ്സിന്റെ നിലയെ ദൈവം അംഗീകരിക്കും.(2 Cor 8:12)

അവിടുന്ന് അത്ര കരുണാസമ്പന്നനാകയാല്‍ നമുക്കു അവിടുത്തെ സ്തുതിക്കാം.

ദൈവത്തെ മാനിക്കുന്നവരെ ദൈവം മാനിക്കും (1 ശമൂ.2:30). ദൈവത്തെ മാനിക്കുവാനുള്ള ഒരു മാര്‍ഗ്ഗം ചെറിയ കാര്യങ്ങളില്‍ വിശ്വസ്തത പുലര്‍ത്തുകയാണ്.

നാം പ്രായശ്ചിത്തം അനുഷ്ഠിക്കുന്നില്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ ഒരു ചങ്ങല കൊണ്ടുള്ള ബന്ധനം നാം സ്വയം സ്വീകരിക്കുകയായിരിക്കും ചെയ്യുന്നത്. നമ്മുടെ പണം, മാനം, ഡിഗ്രി, ജോലി എന്നിവയെക്കാള്‍ ഒരു ശുദ്ധമനസ്സാക്ഷിയെ വിലമതിക്കുന്നവരാണോ നാമെന്നറിയുവാനായി ദൈവം നമ്മെ പരീക്ഷിക്കും. പലരും ഈ പരീക്ഷയില്‍ പരാജയപ്പെടും. എന്നാല്‍ എല്ലാ തലമുറയിലും ഭൂമിയിലുള്ള മറ്റെന്തിനെക്കാളുമധികം ദൈവത്തെ സ്‌നേഹിക്കുന്ന ഒരു ശേഷിപ്പുള്ളതിനാല്‍ നമുക്കു ദൈവത്തിനു സ്‌തോത്രം ചെയ്യാം

മറ്റുള്ളവരോടു ക്ഷമിക്കുക.

നമ്മോടു ഏതെങ്കിലും വിധത്തില്‍ ദോഷം ചെയ്തിട്ടുള്ളവരോടു ക്ഷമിക്കുക എന്നതും മാനസാന്തരത്തില്‍ ഉള്‍പ്പെടുന്നു. ”നിങ്ങള്‍ മനുഷ്യരോടു പിഴകളെ ക്ഷമിക്കാഞ്ഞാലോ നിങ്ങളുടെ പിതാവ് നിങ്ങളുടെ പിഴകളെയും ക്ഷമിക്കയില്ല” എന്നു യേശു പറഞ്ഞിട്ടു് (മത്താ.6:15). മാത്രമല്ല, നാം മറ്റുള്ളവരോടു ഉപരിപ്ലവമായിട്ടല്ല, ഹൃദയത്തിന്റെ അടിത്തട്ടില്‍നിന്നുതന്നെ ക്ഷമിക്കണമെന്നും അവിടുന്നു കല്പിച്ചിരിക്കുന്നു (മത്താ.18:25). നാം മറ്റുള്ളവരോടു മുഴുഹൃദയത്തോടും സമ്പൂര്‍ണ്ണമായും ക്ഷമിക്കുന്നില്ലെങ്കില്‍ നമുക്കു ദൈവത്തിന്റെ ക്ഷമ ലഭിക്കുക അസാധ്യം തന്നെ.

മറ്റുള്ളവര്‍ നമ്മോടു ചെയ്ത കാര്യം മറക്കുവാന്‍ നമുക്കു കഴിഞ്ഞില്ലെന്നു വരാം. എന്നാല്‍ അതിനെപ്പറ്റി ചിന്തിക്കുവാനുള്ള പ്രേരണയുാകുമ്പോള്‍ അപ്രകാരം ചിന്തിക്കുന്നതില്‍നിന്നും പിന്തിരിയുവാന്‍ നമുക്കു സാധിക്കും.

ഒരു പക്ഷേ ഏതെങ്കിലുമൊരാള്‍ വളരെ കഠിനമായി നിങ്ങളെ ദ്രോഹിച്ചിട്ടുള്ളതിനാല്‍ അയാളോടു പൂര്‍ണ്ണഹൃദയത്തോടെ ക്ഷമിക്കുന്നതു വാസ്തവത്തില്‍ വിഷമമായി നിങ്ങള്‍ക്കു തോന്നിയേക്കാം. അതു ക്ഷമിക്കുവാന്‍ നിങ്ങളെ സഹായിക്കുവാനായി ദൈവത്തോടപേക്ഷിക്കുക. അപ്പോള്‍ ഏതൊരാളോടും ക്ഷമിക്കുവാനുള്ള ആഗ്രഹവും കഴിവും നിങ്ങള്‍ക്കു നല്‍കുവാന്‍ ദൈവം തികച്ചും സന്നദ്ധനാണെന്ന് നിങ്ങള്‍ക്കു ബോധ്യമാകും.

ദൈവം നിങ്ങളോടു സൗജന്യമായിത്തന്നെ ക്ഷമിച്ചിട്ടുള്ള ലക്ഷക്കണക്കിനു പാപങ്ങളെപ്പറ്റി ചിന്തിക്കുമ്പോള്‍ അതുപോലെ മറ്റുള്ളവരോടും ക്ഷമിക്കുവാന്‍ നമുക്കു പ്രയാസമുണ്ടാവുകയില്ല. നാം മറ്റുള്ളവരോടു ക്ഷമിക്കാതിരിക്കുമ്പോഴാണു സാത്താനു നമ്മുടെമേല്‍ അധികാരം ലഭിക്കുന്നത്.” സാത്താന്‍ നമ്മെ തോല്‍പ്പിക്കാതിരിക്കേണ്ടതിനു നാം ക്ഷമിക്കണമെന്ന്” പൗലോസ് പറയുന്ന ഭാഗം നോക്കുക (2 കൊരി. 2:10,11).

സാത്താന്റെ നേരെയുള്ള മനോഭാവത്തില്‍ മാറ്റം

നാം കാര്യങ്ങള്‍ ക്രമീകരിക്കേണ്ട ഒരു മണ്ഡലം കൂടിയു്. സാത്താനോടും ദുരാത്മാക്കളോടുമുള്ള നമ്മുടെ ബന്ധത്തിന്റെ മണ്ഡലമാണത്. നിങ്ങള്‍ ജ്യോതിഷത്തിലോ വിഗ്രഹാരാധനയിലോ കൈനോട്ടത്തിലോ കണ്‍കെട്ടുവിദ്യയിലോ ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍, അഥവാ റോക്ക് സംഗീതത്തിലോ മയക്കുമരുന്നുകളിലോ നിങ്ങള്‍ തല്‍പരനായിരുന്നിട്ടുണ്ടെങ്കില്‍ സാത്താനോടുള്ള ഈ ബന്ധങ്ങള്‍ പരിത്യജിച്ചേ തീരൂ. ഒരുപക്ഷേ ഇവയില്‍ ചിലതു അബോധപൂര്‍വം വന്നുചേരുന്ന ബന്ധങ്ങളായാല്‍പോലും.

നിങ്ങള്‍ ചെയ്യേ ഒന്നാമത്തെ കാര്യം നിങ്ങളുടെ പക്കലുള്ള എല്ലാ വിഗ്രഹങ്ങളെയും ജാലവിദ്യാഗ്രന്ഥങ്ങളെയും മാന്ത്രികവസ്തുക്കളെയും വില്‍ക്കുകയല്ല, നശിപ്പിക്കുകഎന്നതാണ് (അപ്പോ.പ്ര.19:9). അനന്തരം നിങ്ങള്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കണം: ”കര്‍ത്താവായ യേശുവേ, അറിഞ്ഞുകൊണ്ടോ അറിയാതെയോ സാത്താനുമായി എനിക്കുണ്ടായിരുന്ന എല്ലാ ബന്ധങ്ങളെയും ഞാന്‍ ഉപേക്ഷിക്കുന്നു.”

പിന്നീട് സാത്താനോടു നേരിട്ട് ഇങ്ങനെ പറയുക: ”സാത്താനേ, കര്‍ത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ നാമത്തില്‍ ഞാന്‍ നിന്നോടു എതിര്‍ത്തു നില്‍ക്കുന്നു. ഇപ്പോള്‍ ഞാന്‍ കര്‍ത്താവായ യേശുക്രിസ്തുവിന്റെ വകയാകയാല്‍ നിനക്കു മേലാല്‍ എന്നെ തൊടുവാന്‍ സാധ്യമല്ല.” യാക്കോ.4:7 ല്‍ ഇപ്രകാരം പറയുന്നു: ”ദൈവത്തിനു കീഴടങ്ങുവിന്‍. പിശാചിനോടു എതിര്‍ത്തു നില്‍പിന്‍. അപ്പോള്‍ അവന്‍ നമ്മെ വിട്ടു ഓടിപ്പോകും.” അങ്ങനെ സാത്താനു നിങ്ങളുടെ ജീവിതത്തിന്റെ മേല്‍ ഒരവകാശവും ഇല്ലാതെയാകും.

നാം തുടര്‍ച്ചയായി കര്‍ത്താവിനോടു ചേര്‍ന്നു നടക്കുന്നപക്ഷം അവിടുന്നു നമ്മുടെ ജീവിതത്തിലെ വിവിധ മണ്ഡലങ്ങളെപ്പറ്റി കൂടുതല്‍ കൂടുതല്‍ വെളിച്ചം നമുക്കു നല്‍കും. അത് ഒരു പക്ഷേ നമ്മുടെ വേഷത്തിലോ സംഭാഷണത്തിലോ ഉള്ള ലോകമയത്വത്തെപ്പറ്റിയായിരിക്കാം. നമ്മുടെ ശബ്ദത്തിന്റെ പാരുഷ്യത്തെപ്പറ്റിയാകാം. അഥവാ നമ്മുടെ വായനാശീലത്തിന്റെ പ്രത്യേകതമൂലം നമുക്ക് അശുദ്ധി ബാധിക്കുന്നതിനെപ്പറ്റിയുമാകാം. ഇപ്രകാരം നാം മാനസാന്തരപ്പെടുകയും ശുദ്ധീകരണം പ്രാപിക്കയും ചെയ്യേ പുതിയ പുതിയ തുറകള്‍ നാം നിരന്തരം കണ്ടെത്തിക്കൊണ്ടിരിക്കും.

ജീവിതകാലം മുഴുവന്‍ നിരന്തരമായ മാനസാന്തരത്തിന്റെ ഈ വഴിയില്‍ക്കൂടി നാം മുന്നോട്ടു പോകേണ്ടത് ആവശ്യമത്രേ.

അധ്യായം 2: വിശ്വാസം

ക്രിസ്തീയജീവിതത്തിന്റെ അടിസ്ഥാനത്തിലെ ഒന്നാം ഭാഗമാണു മാനസാന്തരം: രണ്ടാം ഭാഗം വിശ്വാസവും.

ദൈവത്തില്‍ വിശ്വാസമുണ്ടാവുക എന്നതിന്റെ അര്‍ത്ഥം ഏറ്റവും ലഭിതമായിപ്പറഞ്ഞാല്‍, അവനില്‍ ശരണപ്പെടുകയും തന്റെ വചനത്തില്‍ അവിടുന്നു പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ വിശ്വസിക്കുകയുമാണ്. നമ്മുടെ വികാരങ്ങള്‍ നമ്മോടു പറയുന്നവയും മറ്റു മനുഷ്യര്‍ പറയുന്നവയുമായ കാര്യങ്ങളെ അവഗണിച്ചുകൊണ്ടാണു നാം ഇപ്രകാരം ചെയ്യേണ്ടത്.

ദൈവത്തെ സംബന്ധിച്ച മൂന്നു വസ്തുതകള്‍ ഇവയാണ്:

  • അവിടുന്ന് നമ്മെ അന്തമറ്റവിധം സ്‌നേഹിക്കുന്നു.
  • അവിടുന്ന് സമ്പൂര്‍ണ്ണജ്ഞാനമുള്ളവനാണ്.
  • അവിടുന്നു സര്‍വശക്തനാണ്.

ഈ വസ്തുതകള്‍ വിശ്വസിപ്പാന്‍ പ്രയാസമുണ്ടോ? ഇല്ലതന്നെ. അങ്ങനെയെങ്കില്‍ പൂര്‍ണ്ണഹൃദയത്തോടെ ദൈവത്തില്‍ വിശ്വസിപ്പാന്‍ നമുക്കു പ്രയാസം തോന്നില്ല.

ഹവ്വാ ഏദെന്‍തോട്ടത്തില്‍വച്ച് സാത്താന്റെ വചനങ്ങളെ ശ്രദ്ധിച്ചപ്പോള്‍ അത് വിശ്വാസത്തെ കെടുത്തുന്ന ഒന്നായിത്തീര്‍ന്നു. ദൈവത്തിന്റെ കല്പനകള്‍ തന്റെ നന്മയ്ക്കു വേണ്ടിയുള്ളവയാണെന്നു അവള്‍ വിശ്വസിച്ചില്ല. ദൈവത്തിനു തന്നോടുള്ള സമ്പൂര്‍ണ്ണസ്‌നേഹത്തില്‍ അവള്‍ക്കു വിശ്വാസമില്ലാതെ വന്നതിനാല്‍ അവള്‍ ദൈവത്തോടു അനുസരണക്കേടു കാണിപ്പാനിടയായി.

ദൈവത്തിന്റെ ദാനങ്ങള്‍ സ്വീകരിപ്പാനുള്ള വിശ്വാസം

നമുക്കു നല്‍കുവാനായി ഒട്ടനേകം അദ്ഭുതകാര്യങ്ങള്‍ ദൈവത്തിന്റെ പക്കലു്. അവിടുത്തെ ദാനങ്ങളെല്ലാം കൃപയാലുള്ളവയാണ്. എങ്കിലും അവ സ്വീകരിക്കുവാന്‍ വിശ്വാസം നമുക്കു ആവശ്യമായിരിക്കുന്നു.

നാം ” കൃപയാല്‍ വിശ്വാസം മൂലം” രക്ഷിക്കപ്പെട്ടിരിക്കുന്നതായി ദൈവവചനം പറയുന്നു (എഫേ. 2:8). സ്വീര്‍ഗ്ഗീയദാനങ്ങള്‍ നിറഞ്ഞതും നമ്മുടെ നേരേ നീട്ടപ്പെടുന്നതുമായ ദൈവത്തിന്റെ കരമാണു കൃപ. വിശ്വാസമെന്നതോ ദൈവത്തിങ്കലേക്കു ഉയര്‍ത്തപ്പെട്ടു സ്വര്‍ഗ്ഗീയാനുഗ്രഹങ്ങള്‍ സ്വീകരിക്കുന്ന നമ്മുടെ കരമത്രേ.

ദൈവം ഒന്നാമതായി നമുക്കു പാപമോചനം വാഗ്ദാനം ചെയ്യുന്നു. നാം മാനസാന്തരപ്പെട്ടവരെങ്കില്‍ ഇപ്പോള്‍ നാം ചെയ്യേത് ഇത്രമാത്രം: നമ്മുടെ കരം നീട്ടി ദൈവം സൗജന്യമായി നല്‍കുന്നതിനെ സ്വീകരിക്കുക. നാം അതിനുവേണ്ടി പ്രയത്‌നിക്കുകയോ അതിനു വില കൊടുക്കുകയോ ചെയ്യേ ആവശ്യമില്ല. കാല്‍വറിയില്‍ അതിന്റെ വില കൊടുക്കപ്പെട്ടു കഴിഞ്ഞു. ഇപ്പോള്‍ നാം ചെയ്യേത് ഇത്രമാത്രം: ”പിതാവേ, നന്ദി” എന്നു പറഞ്ഞുകൊണ്ട് അതു സ്വീകരിക്കുക . അതാണു വിശ്വാസം.

ദൈവം വാഗ്ദാനം ചെയ്തത് നാം സ്വീകരിക്കാതിരിക്കുമ്പോള്‍ നാം സത്യത്തില്‍ അവിടുത്തെ അപമാനിക്കുകയാണു: അവിടുത്തെ ദാനങ്ങളെ നാം നിന്ദിക്കുകയാണ്. ചിലര്‍ കുട്ടികളുടെ നേരേ ചില കാര്യങ്ങള്‍ വച്ചു നീട്ടിയശേഷം കുട്ടികള്‍ വാങ്ങാന്‍ ഭാവിക്കുമ്പോള്‍ കൈ വലിച്ചുകളയുന്നതുപോലെ ദൈവം നമ്മെ പരിഹസിക്കുകയാണെന്ന് ഒരു പക്ഷേ നാം ചിന്തിച്ചേക്കാം. എന്നാല്‍ അത്തരം മനുഷ്യരെപ്പോലെ ദൈവം അല്പനോ തിന്മയുള്ളവനോ അല്ല. അവിടുന്നു ഒരു സ്‌നേഹപൂര്‍ണ്ണനായ പിതാവാണു. അവിടുന്നു യഥാര്‍ത്ഥമായും നമുക്കു നല്ല ദാനങ്ങള്‍ നല്‍കുവാനാഗ്രഹിക്കുന്നു.

അതിനാലാണു നാം മറ്റെന്തുതന്നെ ചെയ്താലും ”വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിക്കാന്‍ സാധ്യമല്ല” എന്നു ബൈബിള്‍ പറയുന്നത്.(എബ്രാ11:6)

നാം ദൈവത്തില്‍ വിശ്വസിക്കുന്നപക്ഷം അവിടുന്ന് നമ്മുടെ പാപങ്ങള്‍ ക്ഷമിക്കും; മാത്രമല്ല, പാപത്തിന്റെ ശക്തിയില്‍നിന്ന് നമ്മെ സ്വതന്ത്രരാക്കുകയും ചെയ്യും.

നമുക്ക് വിശ്വാസം എങ്ങനെ ലഭിക്കും? അതിന് ഒരൊറ്റ മാര്‍ഗ്ഗമേയുള്ളൂ. ”വിശ്വാസം കേള്‍വിയാലും കേള്‍വി ദൈവത്തിന്റെ വചനത്താലും വരുന്നു” എന്ന് ദൈവവചനം പറയുന്നു (റോമര്‍ 10:17). മറ്റൊരു പ്രകാരത്തില്‍പ്പറഞ്ഞാല്‍ തന്റെ വചനത്തിലൂടെ നമ്മോടു സംസാരിക്കുവാന്‍ നാം ദൈവത്തെ അനുവദിക്കുമെങ്കില്‍ നമുക്കു വിശ്വാസം ലഭിക്കും. നമുക്കു വിശ്വാസം വര്‍ദ്ധിക്കുന്നതും ആ വിധത്തില്‍ തന്നെയാണു.

ക്രിസ്തു നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി മരിച്ചുവെന്നും വീണ്ടും ജീവിച്ചെഴുന്നേറ്റുവെന്നും ദൈവവചനത്തിലൂടെ നാം ഗ്രഹിക്കുന്നു. നാം പാപങ്ങളെക്കുറിച്ചു അനുതപിക്കുകയും അവനില്‍ വിശ്വസിക്കുകയും ചെയ്താല്‍ ഉടന്‍തന്നെ സൗജന്യവും സമ്പൂര്‍ണ്ണവുമായ പാപക്ഷമ നമുക്കു ലഭിക്കുമെന്നും നാം മനസ്സിലാക്കുന്നു. അനന്തരം ഇതു സത്യമാണെന്നു പരിശുദ്ധാത്മാവു നമ്മോടു സാക്ഷ്യം പറയുന്നു. ഇപ്രകാരം ദൈവവചനത്തിന്റെയും പരിശുദ്ധാത്മാവിന്റെയും ദ്വിമുഖസാക്ഷ്യത്തിലൂടെ ദൈവം നമ്മോടു ക്ഷമിച്ചുവെന്നും നാം ദൈവത്തിന്റെ മക്കളായിത്തീര്‍ന്നുവെന്നും നമുക്കു പൂര്‍ണ്ണമായ ഉറപ്പു ലഭിക്കുന്നു

വിശ്വാസത്താലുള്ള നിര്‍ണ്ണയം

നമ്മുടെ ഹൃദയത്തില്‍ നാം യഥാര്‍ത്ഥമായി ദൈവമക്കളാണെന്നുള്ള പൂര്‍ണ്ണനിര്‍ണ്ണയം ഉണ്ടായിരിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. ഈകാര്യത്തെപ്പറ്റി നാം ഒരിക്കലും സംശയത്തില്‍ക്കഴിയേണ്ട ആവശ്യമില്ല. എന്തെന്നാല്‍ നമുക്ക് ഉറപ്പ് നല്‍കുവാനായ് ധാരാളം വാഗ്ദത്തങ്ങള്‍ തന്റെ വചനത്തിലൂടെ ദൈവം നല്‍കിയിട്ടുണ്ട്.

താഴെ കൊടുത്തിരിക്കുന്ന വാഗ്ദാനങ്ങള്‍ ശ്രദ്ധിക്കുക::-

യേശു അരുളിച്ചെയ്തു: ” എന്റെ അടുക്കല്‍ വരുന്നവനെ ഞാന്‍ ഒരുനാളും തള്ളിക്കളകയില്ല…….സത്യമായി സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു: വിശ്വസിക്കുന്നവന് നിത്യജീവനുണ്ട്. ” (യോഹ. 6:37,47)

” അവനെ (കര്‍ത്താവായ യേശുക്രിസ്തുവിനെ ) കൈക്കൊണ്ട് അവന്റെ നാമത്തില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും ദൈവമക്കളാകുവാന്‍ അവന്‍ അധികാരം കൊടുത്തു. ” ( യോഹ. 1:12).

”ഞാന്‍ അവരുടെ അകൃത്യങ്ങളെക്കുറിച്ച് കരുണയുള്ളവന്‍ ആകും: അവരുടെ പാപങ്ങളെ ഇനി ഓര്‍ക്കയില്ല എന്നു കര്‍ത്താവിന്റെ അരുളപ്പാട് ” (എബ്രാ. 8:12).

ദൈവത്തിന്റെ വാഗ്ദാനങ്ങളില്‍ വിശ്വാസം അര്‍പ്പിക്കുന്നതിനെ ഒരു നദി കടക്കുമ്പോള്‍നമ്മുടെ കാലുകള്‍കൊണ്ട് ഉറപ്പുള്ള ഒരു പാലത്തിന്മേല്‍ ചവിട്ടിനടക്കുന്നതിനോടു ഉപമിക്കാം. പാലം ഉറപ്പുള്ളതാണെങ്കില്‍ നമ്മുടെ കാല്‍ ബലഹീനമായാല്‍ പോലും കുഴപ്പമില്ല. അതിനാല്‍ ഉറപ്പായ വിശ്വാസം എന്നു പറയുന്നതു എന്താണ് ? ഉറപ്പുള്ള ഒരു ദൈവത്തിലും അവിടുത്തെ വാഗ്ദാനങ്ങളിലും ശരണം വയ്ക്കുകയാണത്. നമ്മുടെ വികാരങ്ങള്‍ പലപ്പോഴും വളരെ വഞ്ചനാത്മകമാണ്

അതിനാല്‍ നാം ഒരിക്കലും അവയില്‍ ആശ്രയിക്കരുത് . വസ്തുത, വിശ്വാസം, വികാരം എന്നീ പേരുള്ള മൂന്നാളുകള്‍ ഒരിക്കല്‍ ഒന്നിനു പുറകേ ഒന്നായി വീതികുറഞ്ഞ ഒരു മതിലിന്റെ മീതെ കൂടി നടന്നുപോയതിനേപ്പറ്റി പറയുന്ന ഒരു ദൃഷ്ടാന്തകഥയുണ്ട്. വസ്തുത ഏറ്റവും മുമ്പിലായും വിശ്വാസം അയാള്‍ക്കു പിറകിലായും വികാരം ഏറ്റവും പിന്നിലായും നടന്നു. വിശ്വാസം തന്റെ മുമ്പിലുള്ള വസ്തുതയുടെ മേല്‍ദൃഷ്ടയുറപ്പിച്ചിരുന്ന സമയത്തോളം എല്ലാം ശുഭമായി മുന്നോട്ടുപോയി. എല്ലാവരും ഭദ്രമായിമുന്നോട്ടുപോയ്‌ക്കൊണ്ടിരുന്നു . വികാരം വിശ്വാസത്തിന്റെ പിമ്പില്‍ സുരക്ഷിതനായി മുന്നോട്ടുപോയി. എന്നാല്‍ തന്റെ പിമ്പിലുള്ള വികാരം എങ്ങനെ തന്നെ പിന്തുടരുന്നുവെന്നറിയുവാനായി വിശ്വാസം ഒന്നു പിന്തിരിഞ്ഞു നോക്കിതോടെ അവന്‍ കാലുതെറ്റി താഴെ വീണു മരണമടഞ്ഞു. ഒപ്പം വികാരവും വീണ് മരണം പ്രാപിച്ചു. വസ്തുതയാകട്ടെ ഭിത്തിയുടെ മുകളിലൂടെ നിര്‍ബ്ബാധം മുന്നോട്ടുപോയി

ഈ ഉപമനല്‍കുന്ന ഗുണപാഠം വ്യക്തമാണ്. ദൈവവചനത്തില്‍ മാറ്റമില്ലാത്ത സത്യങ്ങള്‍ അഥവാ വസ്തുതകള്‍ ഉള്‍ക്കൊണ്ടിരിക്കുന്നു. നമ്മുടെ വിശ്വാസം സ്ഥിരമായി വചനത്തിലേക്കു മാത്രം ദൃഷ്ടിയുറപ്പിക്കുന്നപക്ഷം ഒരിക്കലും നാം വീണുപോകുവാനിടയാവുകില്ല. വികാരങ്ങള്‍ സ്വാഭാവികരീതിയില്‍ പിന്തുടരുകയും ചെയ്യുംനേരെ മറിച്ച് നമ്മുടെ വികാരങ്ങളിലേക്കു ദൃഷ്ടിയെ നയിക്കുന്നപക്ഷം നാം വേഗത്തില്‍ വീണുപോകയും ധൈര്യക്ഷയത്തിലും ശിക്ഷാവിധിയിലും അകപ്പെടുകയും ചെയ്യും.

വിശ്വാസത്തിന്റെ ഏറ്റുപറച്ചില്‍( The confession of faith)

നാം വിശ്വാസിക്കുന്ന കാര്യം ഏറ്റുപറയേണ്ടതാവശ്യമാണെന്ന് ബൈബിള്‍ പറയുന്നു.” യേശുവിനെ കര്‍ത്താവെന്ന് വായ് കൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരില്‍നിന്നു ഉയിര്‍ത്തെഴുന്നെല്‍പിച്ചുവെന്നു ഹൃദയംകൊണ്ടു വുശ്വസിക്കയും ചെയ്താല്‍ നീ രക്ഷിക്കപ്പെടും. ഹൃദയം കൊണ്ട് നീതിക്കായി വിശ്വസിക്കയുംവായ്‌കൊണ്ട് രക്ഷയ്ക്കായി എറ്റുപറകയും ചെയ്യുന്നു.”(റോമര്‍ 10:9,10).

ദൈവവചനം ഏറ്റുപറയുക എന്നുവച്ചാല്‍ ദൈവം പറയുന്ന അതേ കാര്യങ്ങള്‍ നാമും പറയുക എന്നാണര്‍ത്ഥം. അത് പ്രയാസമുള്ള ഒരു കാര്യമാകാന്‍ പാടില്ല. എന്തെന്നാല്‍ ദൈവവാഗ്ദാനങ്ങളോട് ‘ആമേന്‍ ‘ (“അപ്രകാരം തന്നെയാകട്ടെ”) എന്നു പറയുകയാണല്ലോ അവിടെ നാം ചെയ്യുന്നത്.

വിശ്വസിക്കുക എന്നവാക്ക് തിരുവെഴുത്തില്‍ ആദ്യമായി ഉപയോഗിച്ചിട്ടുള്ളത് ഉല്‍പത്തി പതിനഞ്ചാമദ്ധ്യായത്തിലാണ്. അവിടെ ദൈവം അബ്രാമിനോട് അവന് സന്തതിയില്ലാത്തവനായിരുന്നപ്പോള്‍ അവന് ആകാശത്തിലെ നക്ഷ്രങ്ങള്‍പ്പോലെ അത്രയധികം സന്താനങ്ങള്‍ ഉണ്ടാകുമെന്ന് അരുളിച്ചെയ്തതായി നാം വായിക്കുന്ന അവിടെഅബ്രാം ദൈവത്തില്‍ വിശ്വസിച്ചു എന്നു എഴുതിയിരിക്കുന്നു. (വാ.6). അവിടെ “വിശ്വസിക്കുക” എന്നതിന് ഉപയോഗിച്ചിരിക്കുന്ന എബ്രായപദം ‘ആമേന്‍ ‘എന്നാണ്. ഇതില്‍നിന്നാണ്” ആമേന്‍” എന്ന പദം ഉണ്ടായിട്ടുള്ളത്.” അത് അപ്രകാരം തന്നെയാകും” എന്നാണ് അതിന്റെ അര്‍ത്ഥം. അതിനാല്‍ അബ്രാം ചെയ്ത ഏകകാര്യം ദൈവവാഗ്ദാനത്തോട്” ആമേന്‍” എന്നുപറയുകയായിരുന്നു.

യഥാര്‍ത്ഥവിശ്വാസം അതാണ് ദൈവത്തോട്” ആമേന്‍” എന്നു പറയുകതന്നെ.

അതിന്റെ അടുത്തഭാഗത്തു അബ്രാം തന്നെത്തന്നെ അബ്രാഹാം എന്നു വിളിച്ചതായിനാം വായിക്കുന്നു. ജനസമൂഹത്തിന്റെ പിതാവ് എന്നാണ് ഈപേരിന്റെ അര്‍ത്ഥം. അപ്പോഴും അവന്റെ ഭാര്യയായ സാറാ മക്കളില്ലാത്തവളായിരുന്നു.പക്ഷേ അത് അബ്രാഹാമിന് ഒരു കാര്യമായിരുന്നില്ല. ദൈവം അരുളിച്ചെയ്തതു അവന്‍ വിശ്വസിക്കയാല്‍ അവന്‍ തന്നെത്തന്നെ ”ജനസമൂഹത്തിന്റെ പിതാവ് ”എന്നുവിളിച്ചു(ഉല്‍പ. 17:5).

ഇതാണ് വിശ്വസത്തിന്റെ ഏറ്റുപറച്ചില്‍ ദൈവവാഗ്ദാനം നിറവേറിയതായി കാണാതിരിക്കെത്തന്നെ ദൈവം അരുളിച്ചെയ്തകാര്യം നാമും ഏറ്റുപറയുക എന്നതു തന്നെ. ഇപ്രകാരം ദൈവവാഗ്ദാനങ്ങളെ നാം ഏറ്റുപറയുമ്പോള്‍ ദൈവത്തിങ്കലുള്ള വിശ്വാസം നാം പ്രകാശിപ്പിക്കുകയാണ് ചെയ്യുന്നത്. അപ്പോള്‍ നമുക്കുവേണ്ടി പ്രവര്‍ത്തിപ്പാന്‍ ദൈവത്തിന് കഴിയും

നാം സാത്താനെ ജയിക്കുന്നത് “നമ്മുടെ സാക്ഷ്യവചനം മുഖേനയാണ്” (വെളി.12:11). നമ്മുടെ രക്ഷയെപ്പറ്റി നമുക്കുള്ള ഉറപ്പും ദൈവമുമ്പാകെ നമുക്കുള്ള ധൈര്യവും അപഹരിക്കുവാനാണ് അപവാദിയായ സാത്താന്‍ എപ്പോഴും ശ്രമിക്കുന്നത്. അവനെ ജയിക്കുവാന്‍ നാം ആഗ്രഹിക്കുന്നുവെങ്കില്‍ദൈവവാഗ്ദാനങ്ങളെ നാം നേരിട്ട് അവന്റെ മുമ്പില്‍ ഉദ്ധരിച്ചേ മതിയാവൂ.

യേശു പിന്നേയും ” ഇപ്രകാരം എഴുതിയിരിക്കുന്നു.” ”ഇപ്രകാരം എഴുതിയിരിക്കുന്നു.” ഇപ്രകാരം എഴുതിയിരിക്കുന്നു.” എന്നിങ്ങനെ തിരുവെഴുത്തുകളെ സത്താന്റെ മുന്‍മ്പില്‍ ഉദ്ധരിച്ചിരിട്ടാണ് അവനെ ജയിച്ചത് (മത്താ.4:1-11).

ദൈവവചനത്തെ നാം സംശയിക്കുന്ന പക്ഷം നാം ദൈവത്തെ അസത്യവാദിയാക്കുകയാണ്. എന്നാല്‍ നാം സാത്താന്റെ മുമ്പാകെ ദൈവവചനം ഏറ്റുപറുയുമ്പോള്‍ സാത്താനും അവന്റെ വ്യാജങ്ങള്‍ക്കും എതിരായി നാം ദൈവത്തിന്റെയും ദൈവവചനത്തിന്റെയും പക്ഷത്തു ചേരുകയാണ് ചെയ്യുന്നത്. ഈവിധത്തില്‍ നമ്മുടെ സാഹചര്യങ്ങളും വികാരങ്ങളും എന്തെല്ലാം നമ്മോടു പറഞ്ഞാലും ദൈവം അരുളിച്ചെയ്യ്തതു സത്യമാണെന്നു നാം വിശ്വസിക്കുന്നതായി സാത്താനോട് ഏറ്റുപറയുന്നതാണ് വിശ്വാസത്തിന്റെ ഏറ്റപറച്ചില്‍.

അധ്യായം 3: തിരഞ്ഞെടുപ്പും നീതീകരണവും

ദൈവം തന്റെ മക്കളെ തിരഞ്ഞെടുക്കുന്നതും അവരെ നീതീകരിക്കുന്നതും പുതിയനിയമം പഠിപ്പിക്കുന്ന മഹത്വകരമായ സത്യങ്ങളാണ്.

തിരഞ്ഞെടുപ്പ്

തന്റെ മുന്നറിവിന്‍ പ്രകാരം ദൈവം തന്റെ പുത്രന്മാരാകുവാന്‍ നമ്മെ തിരഞ്ഞെടുത്തുവെന്ന് ബൈബിള്‍ പറയുന്നു (1പത്രോസ്1:1) തന്റെ മക്കളാകുവാന്‍ പോകുന്നവരെ നിത്യകാലങ്ങള്‍ക്കു മുമ്പുമുതലേ ദൈവം അറിഞ്ഞിരുന്നുവെന്നാണ് ഇതിന്റെയര്‍ത്ഥം.

ദൈവം” ലോകസ്ഥാപനത്തിനുമുമ്പേ” ക്രിസ്തുവില്‍ തിരഞ്ഞെടുത്തു എന്നും ദൈവവചനം പറയുന്നു. (എഫേസ്യര്‍ 1:4) ആദാം സൃഷ്ടിക്കപ്പെടുന്നതിന് എത്രയോ മുമ്പുതന്നെ ദൈവം നമ്മിലോരോരുത്തരേയും തന്റെ മക്കളായി അറിഞ്ഞിരുന്നു: നമ്മുടെ പേരുകള്‍ ജീവപുസ്തകത്തില്‍ എഴുതപ്പെട്ടുമിരുന്നു (വെളി. 13:8). നമുക്ക് അദ്ഭുതകരമായ സുരക്ഷിതാബോധം നല്‍കുന്ന വസ്തുതകളാണിവ.

നാം നില്‍ക്കുന്നത് ദൈവത്തിന്റെ സുസ്ഥിരമായ അടിസ്ഥാനത്തിന്മേലാണ്. ഈ അടിസ്ഥാനത്തിന്മേല്‍ ദ്വിമുഖമായ ഒരു മുദ്രതയുള്ള്തായി ദൈവവചനം പറയുന്നു. അതിന്റെ ദൈവാഭിമുഖമായ വശത്ത് ” കര്‍ത്താവ് തനിക്കുള്ളവരെ അറിയുന്നു” എന്നും മനുഷ്യാഭിമുഖമായ വശത്ത് ”കര്‍ത്താവിന്റെ നാമം ഉച്ചരിക്കുന്നവന്‍എല്ലാം അനീതിവിട്ടകന്നുകൊള്ളട്ടെ” എഴുതപ്പെട്ടിരിക്കുന്നു. (2തിമോ. 2:19).

ലോകസ്ഥാപനത്തിനു മുമ്പുതന്നെ ദൈവം തന്റെ മക്കളെ അറിഞ്ഞിരിന്നു.എന്നാല്‍ നാമാകട്ടെ , നാം യഥാര്‍ത്ഥമായി മാനസാമന്തരപ്പെട്ടു തങ്കലേക്ക് തിരിയുമ്പോള്‍ മാത്രമേ നാം ദൈവമക്കളാണെന്ന് അറിയുന്നുള്ളൂ. ദൈവം തന്റെ മക്കളെ തിരഞ്ഞെടുക്കുകയും അപ്പോള്‍തന്നെ മനുഷ്യന് ദൈവത്തെ തിരഞ്ഞെടുക്കുവാനോ തിരഞ്ഞെടുക്കാതിരിക്കുവാനോ സ്വാതന്ത്ര്യം കൊടുക്കുകയും ചെയ്യുന്നതെങ്ങനെയെന്ന് നമ്മുടെ പരിമിതങ്ങളായ മനസ്സുകള്‍ക്ക് ഗ്രഹിപ്പാന്‍ സാധ്യമല്ല. നമ്മുടെ ഗ്രഹണശക്തിയനുസരിച്ച് ഒരിക്കലും കൂട്ടിമുട്ടാത്ത രു സമാന്തരരേഖകള്‍ പോലെയാണ് ഈ രണ്ടുകാര്യങ്ങള്‍.

എന്നാല്‍ സമാന്തരരേഖകളുടെ ഗണിതശാസ്ത്രനിര്‍വചനമനുസരിച്ച് അവ അപരിമേയതയില്‍ (infinity) കൂടുച്ചേരുന്നുണ്ട്. അതു പോലെ ദൈവത്തിന്റെ നിത്യമായ മനസ്സില്‍ ഇവ ഒന്നിച്ചുചേരുന്നു എന്നു പറയാം.

ഏതോ ഒരാള്‍ ഈ കാര്യത്തെ ഇപ്രകാരം വിശദീകരിച്ചിട്ടുണ്ട്. നിങ്ങള്‍ ജീവിതമാകുന്ന വഴിയില്‍ക്കൂടി നടന്നുകൊണ്ടിരിക്കെ ഒരു ദിവസം ഒരു തുറന്ന വാതില്‍ കണ്ടു. അതിന്മേല്‍ ഇപ്രകാരം എഴുതിയിരുന്നു:” മാനസാന്തരപ്പെട്ടു ക്രിസ്തുവില്‍ വിശ്വസിക്കുന്ന ഏവനും ഇതില്‍ക്കൂടി കടന്നു നിത്യജീവന്‍ പ്രാപിക്കാം. ” നിങ്ങള്‍ അതിലൂടെ പ്രവേശിച്ചു. അനന്തരം തിരിഞ്ഞുനോക്കുമ്പോള്‍ നിങ്ങള്‍ പ്രവേശിച്ച അതേ വാതിലിന്മേല്‍ തന്നെ അപ്രകാരം എഴുതിയിരിക്കുന്നതു കണ്ടു: ” ലോകസ്ഥാപനത്തിനു മുമ്പേ ക്രിസ്തുവില്‍ നിങ്ങള്‍ ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.”

നീതികരണം

പാപക്ഷമ ഭൂതകാലത്തെ സംബന്ധിച്ച കുറ്റബോധത്തെ നമ്മില്‍നിന്നു നീക്കിക്കളയുന്നു. എങ്കിലും അതു നമ്മെ പൂര്‍ണ്ണവിശുദ്ധരാക്കുന്നില്ല. അതിനാല്‍ ഇപ്പോഴും പൂര്‍ണ്ണവിശുദ്ധനായ ഒരു ദൈവത്തിന്റെ മുമ്പില്‍ നില്‍പാന്‍ നമുക്കു കഴിവില്ല. തന്മൂലം നമുക്കുവേണ്ടി ഒരു കാര്യം കൂടി ചെയ്യേണ്ടത് ദൈവത്തിന് ആവശ്യമായിത്തീര്‍ന്നു

നമ്മെ നീതികരിക്കേണ്ടതു അവിടുത്തേക്ക് ആവശ്യമായിരുന്നു.

അതിനുവേണ്ടി ക്രിസ്തുവിന്റെ സമ്പൂര്‍്ണ്ണമായ നീതിസ്വഭാവത്തെ ദൈവം നമ്മുടെ പേരില്‍ കണക്കിട്ടു എന്നതാണ് നീതീകരണം എന്നതിന്റെ അര്‍ത്ഥം. അതിന്റെ ഫലം ഇതാണ്: ഇപ്പോള്‍ ദൈവമുമ്പാകെ നമ്മുടെ നിലപാട് ക്രിസ്തുവിന്റേതുപോലെ സമ്പൂര്‍ണ്ണതയുള്ള ഒന്നാണ്. ഇത് നമ്മെ അദ്ഭുതസ്തബ്ധരാക്കുന്ന ഒരു വസ്തുതയാണ്. അത് സത്യവുമാണ്. ഒരു നിര്‍ദ്ധനനായ ഭിക്ഷക്കാരന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടില്‍ കോടിക്കണക്കിനു രൂപ ഒരാള്‍ നിക്ഷേപിക്കുന്നതുപോലെയാണ് ഇത്. ഈ പണം ഒരിക്കലും അവന്‍ സമ്പാദിച്ചതോ അവന് അര്‍ഹതയുള്ളതോ അല്ല. സൗജന്യദാനമായി അവന് നല്‍കിയതു മാത്രമാണ്..

ഭൂതകാലത്തില്‍ ഒരിക്കല്‍പോലും പാപം ചെയ്തിട്ടല്ലാത്തവര്‍ എന്നപോലെയും വര്‍ത്തമാനകാലജീവിതത്തില്‍ പൂര്‍ണ്ണനീതിയുള്ളവര്‍ എന്നപോലെയും ദൈവത്താല്‍ നാം സ്വീകരിക്കപ്പെടുന്നതിനാണ് നീതീകരണം എന്നു പറയുന്നത്.

ദൈവവചനം ഇപ്രകാരം പ്രസ്താവിക്കുന്നു: ” വിശ്വാസത്താല്‍ നീതീകരിക്കപ്പട്ടിട്ട്…. നാം നില്‍ക്കുന്ന കൃപയിലേക്ക് നമുക്ക് അവന്‍മൂലം വിശ്വാസത്താല്‍ പ്രവേശനം ലഭിച്ചിരിക്കുന്നു” (റോമര്‍ 5:1,2 ). ഇപ്പോള്‍ നമുക്ക് ഏതു സമയത്തും ഭയമോ ശങ്കയോ കൂടാതെ ദൈവസന്നിധിയിലേക്ക് ധൈര്യത്തോടെ കടന്നു ചെല്ലാം. അതിനുള്ള വഴി ദൈവം തുറന്നു തന്നിരിക്കുന്നു.

ഏദന്‍തോട്ടത്തില്‍വച്ച് ആദാമും ഹവ്വായും പാപം ചെയ്ത ഉടന്‍തന്നെ അവര്‍ കുറ്റബോധവും ലജ്ജയും നിറഞ്ഞവരായിതീര്‍ന്നു. അവര്‍ അത്തിയില കൂട്ടിത്തുന്നി നാണം മറച്ചു. ദൈവം ആ അത്തിയിലയുടെ ആവരണം നീക്കിയിട്ട് രു മൃഗത്തെ കൊന്ന് അതിന്റെ തോല്‍കൊണ്ടുള്ള വസ്ത്രം അവരെ ധരിപ്പിച്ചു.

ആ അത്തിയിലകള്‍ നമ്മുടെ തന്നെ സല്‍പ്രവര്‍ത്തികളുടെ പ്രതീകമാണ്. അത്തിയിലകളെപ്പോലെതന്നെ നമ്മുടെ സല്‍പ്രവൃത്തികള്‍ ദൈവമുമ്പാകെ നമ്മുടെ നഗ്നനതയെ മറയ്ക്കുവാന്‍ പര്യാപ്തമല്ല. എന്തെന്നാല്‍ നമ്മുടെ അത്യുത്തമപ്രവൃത്തികള്‍പോലും ദൈവമുമ്പാകെ കറപുര തുണിപോലെയാണെന്ന് ദൈവവചനം പറയുന്നു(യെശ. 64:6).

നമ്മുടെ പാപത്തിനായി മരണത്തിനേല്പിക്കപ്പെട്ട ക്രിസ്തുവിന്റെ ഒരു പ്രതീകമാണ് കൊല്ലപ്പെട്ട മൃഗം. നമ്മുടെ നഗ്നത മറയ്ക്കുവാനായി നല്‍കപ്പെടുന്നതും പൂര്‍ണ്ണനീതിയുള്ളതുമായ ക്രിസ്തുവിന്റെ സ്വഭാവത്തിന്റെ പ്രതീകമാണ് തോല്‍കൊണ്ടുള്ള ആ വസ്ത്രം

നീതീകരണം ദൈവത്തിന്റെ ഒരു സൗജന്യദാനമാണ്. സ്വന്തം പ്രവൃത്തികളുടെ അടിസ്ഥാനത്തില്‍ ഒരു മനുഷ്യന്‍പോലും ദൈവസന്നിധിയില്‍ നീതീകരിക്കപ്പടുകയില്ല. അതിനാല്‍, ദൈവത്താല്‍ നീതീകരിക്കപ്പെട്ടവരാകുവാന്‍വേണ്ടി നമുക്ക് നീതിമാന്മാരായിത്തീരാം എന്നു പറയുന്നത് ഒരു പരമാബദ്ധമാണ്.

എന്നാല്‍ ഇതിനു നേരേ എതിര്‍ദിശയിലുള്ള മറ്റൊരു പരമാബദ്ധം കൂടിയു്. ‘നാം ദൈവത്താല്‍ തിരഞ്ഞടുക്കപ്പെട്ടവരും നീതീകരിക്കപ്പെട്ടവരുമായിരിക്കുന്ന സ്ഥിതിക്ക് ഇപ്പോള്‍ നാം പാപം ചെയ്തതുകൊണ്ടും കുഴപ്പമില്ല ‘എന്നുപറയുന്നതാണത്. ദൈവം തങ്ങളെ തിരഞ്ഞെടുക്കുകയും നീതീകരിക്കുകയും ചെയതതു മൂലം പാപത്തെ ലാഘവബുദ്ധിയോടെ വീക്ഷിക്കുന്നവര്‍ അവരുടെ പ്രവൃത്തിയാല്‍ തന്നെ അവര്‍ ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനമല്ല എന്നു തെളിയിക്കുകയാണ് ചെയ്യുന്നത്. (റോമര്‍ 4:5-നെ യാക്കോ. 2:24-നോട് താരതമ്യം ചെയ്തു നോക്കുക).

നാം ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവരും നീതീകിരിക്കപ്പെട്ടവരുമെന്ന നിര്‍ണ്ണയം ഒരിക്കല്‍ പ്രാപിച്ചുകഴിഞ്ഞാല്‍ പിന്നീട് സാത്താന്റെ കുറ്റാരാപണങ്ങള്‍ നമ്മുടെമേല്‍ ഫലിക്കാതെയായിത്തീരും. എന്തെന്നാല്‍, ”ദൈവം നമുക്കനുകൂലമെങ്കില്‍ പിന്നെ നമുക്കു പ്രതികൂലം ആര്?”(റോമര്‍ 8:31). നമ്മുടെ ജീവിതത്തില്‍ പിന്നീടൊരിക്കല്‍പ്പോലും നാം ദൈവത്താല്‍ ശിക്ഷയ്ക്കു വിധിക്കപ്പെട്ടവരെന്നോ തള്ളപ്പെട്ടവരെന്നോ നമുക്കു തോന്നേ ആവശ്യമില്ല

”ദൈവം തിരഞ്ഞെടുക്കപ്പെട്ടവരെ ആര്‍ കുറ്റം ചുമത്തും? നീതീകരിക്കുന്നവന്‍ ദൈവം. ശിക്ഷവിധിക്കുന്നവന്‍ ആര്‍?.”( റോമര്‍ 8:33). ഹല്ലേലുയ്യാ!

സുവിശേഷത്തിലടങ്ങിയിരിക്കുന്ന സുവാര്‍ത്ത ഇവിധമുള്ളതാണ് . ആസ്ഥിതിക്ക് ദൈവ തങ്ങളെ തിരഞ്ഞെടുക്കുകയും നീതീകരിക്കുകയും ചെയ്തിരിക്കുന്നു എന്ന സത്യം പല വിശ്വാസികളില്‍നിന്നും സാത്താന്‍ മറച്ചു വച്ചിരിക്കുന്നതിന്‍ അദ്ഭുതപ്പെടുവാനില്ല.

അധ്യായം 4: ശിഷ്യത്വം

”ആകയാല്‍ നിങ്ങള്‍ പുറപ്പെട്ടു ……. സകലജാതികളേയും ശിക്ഷ്യരാക്കികൊള്‍വിന്‍”എന്നു യേശു തന്റെ ശിഷ്യന്മാരോടു കല്പിച്ചപ്പോള്‍ അവിടുന്ന് എന്താണുദ്ദേശിച്ചതെന്നതിനെപ്പറ്റി അവര്‍ക്കു യാതൊരു സംശയവുമുണ്ടായിരുന്നില്ല (മത്താ.28:19). കാരണം തന്റെ ശിഷ്യനാകുക എന്നതിന്റെ അര്‍ത്ഥമെന്താണെന്ന് അവിടുന്ന് നേരത്തെ തന്നെ അവര്‍ക്കു വിശദമാക്കിക്കൊടുത്തിരുന്നു

.

ശിഷ്യത്വത്തിന്റെ മൂന്നു വ്യവസ്ഥകള്‍ ഏറ്റവും വ്യക്തമായി വെളിപ്പെടുത്തുന്ന വേദഭാഗമാണ് ലൂക്കോ. 14:25-35 എന്നീ വാക്യങ്ങള്‍ . അവിടെ ഒരു ഗോപുരം പണിയുവാന്‍ അടിസ്ഥാനമിട്ടശേഷം അതിന്റെ പണിക്കാവശ്യമായ പണം കൊടുപ്പാന്‍ കഴിവില്ലാത്തതിനാല്‍ അതു പൂര്‍ത്തിയാക്കുവാന്‍ കഴിയാതെ പോയ ഒരു മനുഷ്യന്റെ ദൃഷ്ടാന്തം കര്‍ത്താവു പറയുന്നു് (വാ. 28-30). ഒരു ശിഷ്യനാകുക എന്നതു വളരെ വിലകൊടുക്കേണ്ട ഒരു കാര്യമാണെന്ന് ആഭാഗം തെളിയിക്കുന്ന്ുണ്ട്. അതിനാല്‍ പണിയുവാനാരംഭിക്കുന്നതിനുമുമ്പ് ആദ്യമേതന്നെ ഇരുന്ന് വില തിട്ടപ്പെടുത്തി നോക്കുവാന്‍ യേശു നമ്മോടാവശ്യപ്പെടുകയാണ്

ശിഷ്യത്വം വാസ്തവത്തില്‍ എന്താണെന്ന് ഗ്രഹിക്കുവാന്‍ നാം നമുക്കു പാപക്ഷമ ലഭിച്ചശേഷം അനേകവര്‍ഷക്കാലം കാത്തിരിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നില്ല. ആളുകള്‍ തന്റെ അടുക്കല്‍ വന്ന ഉടന്‍തന്നെ ശിഷ്യത്വത്തിനു കൊടുക്കേണ്ടവിലയെപ്പറ്റി യേശു അവരോടു പറയുകയാണ് ചെയ്തിട്ടുള്ളത്.

ശിഷ്യനാകുവാന്‍ മനസ്സില്ലാത്ത ഒരു വിശ്വാസി ,കാരം അഥവാ ഉപ്പുരസം നഷ്ടപ്പെട്ടുപോയ ഉപ്പുപോലെ ദൈവത്തിന് പ്രയോജനമില്ലാത്തവനാണെന്ന്- ഒന്നിനും കൊള്ളരുതാത്തവനാണെന്ന്- കര്‍ത്താവു വ്യക്തമാക്കിയിട്ടുണ്ട് (ലൂക്കോ.14:35).

സ്വജനങ്ങളെ ‘ വെറുക്കുക’

ശിഷ്യത്വത്തിന്റെ ഒന്നാമത്തെ വ്യവസ്ഥ നമ്മുടെ സ്വജനങ്ങളോട് സമുക്കു സ്വഭാവികമായിട്ടുള്ള അതിരുകടന്ന സ്‌നേഹം വിച്ഛേദിക്കുക എന്നതാണ്. യേശു പറഞ്ഞു: ”എന്റെ അടുക്കല്‍ വരികയും അപ്പനെയും അമ്മയേയും ഭാര്യയെയും മക്കളെയും സഹോദരന്മാരെയും സഹോദരിമാരെയും സ്വന്തജീവനെയും കൂടെ പകെക്കാതിരിക്കുകയും ചെയ്യുന്നവന് എന്റെ ശിഷ്യനായിരിപ്പാന്‍ കഴികയില്ല”(ലൂക്കോ.14:26).

ഇവ കടുപ്പമുള്ള വാക്കുകളാണ്.‘പകയ്ക്കുക’ എന്നു പറഞ്ഞാല്‍ എന്താണതിന്റെ അര്‍ത്ഥം? പകയ്ക്കുക എന്നത് കൊ ല്ലുക തന്നെയാണെന്ന് തിരുവചനം പറയുന്നു(യോഹ. 3:15). ഇവിടെ നാം മരിപ്പിക്കണം എന്നു കര്‍ത്താവാവശ്യപ്പെടുന്നത് നമ്മുടെ സ്വജനങ്ങളോട് നമുക്കുള്ള സ്വാഭാവികമായ മമതാബന്ധമാണ്.

നാം അവരെ സ്‌നേഹിക്കേണ്ടതില്ല എന്നാണോ ഇതിന്റെ അര്‍ത്ഥം? അല്ല, തീര്‍ച്ചയായും അല്ല. നാം അവരോടുള്ള നമ്മുടെ മാനുഷികമായ മമതാബന്ധം ഉപേക്ഷിക്കുമ്പോള്‍ ദൈവം അതിന്റെ സ്ഥാനത്ത് ദിവ്യസ്‌നേഹം നമുക്കു നല്‍കും. അപ്പോള്‍ സ്വജനങ്ങളോടു നമ്മുക്കുള്ള സ്‌നേഹം സംശുദ്ധമായിത്തീരും .അതിന്റെ അര്‍ത്ഥം ഇതാണ്. എല്ലാ സമയത്തും നമ്മുടെ ചിന്തകളില്‍ ഒന്നാം സ്ഥാനം നമ്മുടെ സ്വജനങ്ങള്‍ക്കല്ല, ദൈവത്തിനു തന്നെ ആയിത്തീരും.

തങ്ങളുടെ മാതാപിതാക്കള്‍ക്കോ ഭാര്യയ്‌ക്കോ മറ്റു പ്രിയപ്പെട്ടവര്‍ക്കോ ഇടര്‍ച്ചയുണ്ടാക്കുവാന്‍ ഭയപ്പെടുന്നമൂലം ഒട്ടനവധി ആളുകള്‍ ദൈവത്തെ അനുസരിക്കാതിരിക്കുന്നു. നമ്മുടെ ജീവിതത്തില്‍ തനിക്ക് ഒന്നാം സ്ഥാനം ലഭിക്കണമെന്ന് കര്‍ത്താവ് ആഗ്രഹിക്കുന്നു. ആ സ്ഥാനം അവിടുത്തേക്കു നാം നല്‍കുന്നില്ലെങ്കില്‍ നമുക്ക് അവിടുത്തെ ശിഷ്യന്മാരാകുവാന്‍ ഒരുക്കലും സാധ്യമല്ല. യേശുവിന്റെ ദൃഷ്ടാന്തം നോക്കുക. അവിടുന്ന് വിധവയായ തന്റെ മാതാവിനു വേണ്ടി തന്റെ ജീവീതാന്ത്യം വരെയും കരുതിയിരുന്നെങ്കിലും ചെറിയ കാര്യങ്ങളില്‍പ്പോലും തന്റെ പിതാവിന്റെ ഹിതം നിറവേറ്റുന്നതില്‍ തന്നെ സ്വാധീനീക്കുവാന്‍ ഒരിക്കലും അവരെ അനുവദിച്ചിരുന്നില്ല. കാനാവിലെ കല്യാണവസരത്തില്‍ തന്റെ മാതാവിന്റെ പ്രേരണപ്രകാരം പ്രവര്‍ത്തിക്കുവാന്‍ യേശു വിസമ്മതിക്കുന്നത് ഇതിനൊരു ദൃഷ്ടാന്തമാണ് (യോഹ. 2:4).

നമ്മുടെ സഹോദരന്മാരെ വെറുക്കേണ്ടതെങ്ങനെയെന്നും യേശു നമ്മെ പഠിപ്പിച്ചു. ക്രൂശുമരണം വരിക്കുന്നതില്‍നിന്ന് തന്നെ തടയുവാന്‍ പത്രോസ് ശാസിച്ചു. ആ ശാസനവാക്കുകള്‍ കര്‍ത്താവ് ഉച്ചരിച്ചിട്ടുള്ളവയില്‍വച്ച് ഏറ്റവും മൂര്‍ച്ചയേറിയ ചില വാക്കുകളായിരുന്നു. അവിടുന്നു പറഞ്ഞു : ”സാത്താനെ , എന്നെ വിട്ടുപോ: നീ എനിക്ക് ഇടര്‍ച്ചയാകുന്നു”(മത്താ. 16:23). വളരെ മാനുഷിക സ്‌നേഹത്തോടുകൂടെയാണ് പത്രോസ് തന്റെ അഭിപ്രായം കര്‍ത്താവിനെ അറിയിച്ചത് . എന്നാല്‍ അവന്റെ അഭിപ്രായം തന്റെ പിതാവിന്റെ ഹിതത്തിന് വിരുദ്ധമായിരുന്നതിനാല്‍ കര്‍ത്താവ് അവനെ ശാസിക്കുകയാണുണ്ടായത്.

യേശുവിന് ഏറ്റവുമധികം മമതാബന്ധം ഉണ്ടായിരുന്നത് തന്റെ സ്വര്‍ഗ്ഗസ്ഥപിതാവിനോടായിരുന്നു. നമുക്കും അതേ മനോഭാവം തന്നെ ഉണ്ടായിരിക്കണമെന്ന് അവിടുന്നു പ്രതീക്ഷിക്കുന്നു. തന്റെ ഉയിര്‍ത്തെഴുന്നേല്‍പിനു ശേഷം ഭൗമിക മായ സകലത്തിനും മീതേ തന്നെ അവന്‍ സ്‌നേഹിക്കുന്നുണ്ടാേ എന്നു കര്‍ത്താവു പത്രോസിനോടു ചോദിച്ചു (യോഹ. 21:15- 17). കര്‍ത്താവിനെ സര്‍വോന്നതമായി സ്‌നേഹിക്കുന്നവര്‍ക്കു മാത്രമേ സഭയില്‍ എന്തെങ്കിലും ചുമതല നല്‍കുവാന്‍ അവിടുത്തേക്ക് സാധ്യമാകൂ.

എഫെസോസിലെ സഭയുടെ നേതാവിന് കര്‍ത്താവിനോടുള്ള അവന്റെ ആദ്യസ്‌നേഹം നഷ്ടമാകുകമൂലം അവന്‍ കര്‍ത്താവിനാല്‍ പരിത്യജിക്കപ്പെടുവാന്‍ സാധ്യതയുള്ള ഒരു ആപല്‍ക്കരമായ അവസ്ഥയില്‍ എത്തിച്ചേര്‍ന്നു (വെളി.2:1-5).

സങ്കീര്‍ത്തനക്കാരനെപ്പോലെ , ” കര്‍ത്താവെ , സ്വര്‍ഗ്ഗത്തില്‍ എനിക്ക് ആരുള്ളൂ ? ഭൂമിയിലും നിന്നെയല്ലാതെ ഞാന്‍ ഒന്നും ആഗ്രഹിക്കുന്നില്ല.” എന്നു പറയുവാന്‍ നമുക്കു സാധിക്കുമെങ്കില്‍ , അപ്പോള്‍ ശിഷ്യത്വത്തിന്റെ ഒന്നാമത്തെ വ്യവസ്ഥ നാം നിറവേറ്റിയിരിക്കുന്നു (സങ്കീ. 73:25).

നമ്മില്‍നിന്ന് യേശു ആവശ്യപ്പെടുന്ന സ്‌നേഹം അവിടുത്തെ സംബോധന ചെയ്തുകൊണ്ടു വികാരതീവ്രതയുള്ള ഭക്തിഗാനങ്ങള്‍ ആലപിക്കുവാന്‍ പ്രേരിപ്പിക്കുന്ന വൈകാരികവും ഭാവതരളവുമായ സ്‌നേഹമല്ല. നേരേ മറിച്ച്, നാം കര്‍ത്താവിനെ സ്‌നേഹിക്കുന്നവരെങ്കില്‍ അപ്പോള്‍ അവിടത്തെ കല്പനകള്‍ നാം അനുസരിക്കും(യോഹ. 14:21).

സ്വന്തജീവനെ വെറുക്കുക

ശിഷ്യത്വത്തിന്റെ രണ്ടാമത്തെ വ്യവസ്ഥ നമ്മുടെ സ്വന്തജീവനെ (self -life) നാം വെറുക്കണം എന്നതാണ്. യേശു പറഞ്ഞു : ” എന്റെ അടുക്കല്‍ വരികയും സ്വന്തജീവനെ പകയ്ക്കാതിരിക്കുകയും ചെയ്യുന്നവന് എന്റെ ശിഷ്യനായിരിപ്പാന്‍ കഴിയുകയില്ല”(ലൂക്കോ,14:26). ഇതിനെ കൂടുതല്‍ വിശദമാക്കിക്കൊണ്ട് അവിടുന്ന് വീണ്ടും പറഞ്ഞു: ” തന്റെ ക്രൂശെടത്തുകൊു എന്റെ പിന്നാലെ വരാത്തവനും എന്റെ ശിഷ്യനായിരിപ്പാന്‍ കഴിയുകയില്ല ”(ലൂക്കോ. 14:27).

യേശുവിന്റെ ഉപദേശങ്ങളില്‍വച്ച് ആളുകള്‍ ഏറ്റവും കുറവായി മാത്രം ഗ്രഹിച്ചിട്ടുള്ള ഒരു വസ്തുതയാണിത്.

ഒരു ശിഷ്യന്‍ നാള്‍തോറും തന്നെത്താന്‍ ത്യജിച്ച് ചന്റെ ക്രൂശെടുക്കണമെന്ന് അവിടുന്ന് അരുളിച്ചെയ്തു (ലൂക്കോ. 9:23). നാള്‍തോറും ബൈബിള്‍ വായിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതിനേക്കാള്‍ പ്രധാനമായി നാം ചെയ്യേകാര്യം നാള്‍തോറും നമ്മത്തന്നെ ത്യജിച്ച് നമ്മുടെ ക്രൂശെടുത്ത്‌കൊണ്ടു കര്‍ത്താവിനെ പിന്തുടരുക എന്നതാണ്. തന്നെത്താന്‍ ത്യജിക്കുക എന്നതു സ്വന്തജീവനെ, അതായത് ആദാമില്‍നിന്ന് നാം അവകാശമാക്കിയിട്ടുള്ള ജീവനെ, പകയ്ക്കുക എന്നതുതന്നെയാണ്. ആ ജീവനെ കൊല്ലുന്നതിനുമുമ്പ് അതിനെ നാം വെറുക്കേതു ആവശ്യമത്രേ.

ക്രിസ്തുവിന്റെ ജീവന്‍ നമ്മില്‍ വെളിപ്പെടുന്നതിന് പ്രധാനശത്രുവായിരിക്കുന്നത് നമ്മുടെ സ്വന്തജീവന്‍ ആണ്. ഈ ജീവനെ ബൈബിള്‍” ജഡം” എന്ന പേരില്‍ വിളിക്കുന്നു. നമ്മുടെ സ്വന്തലാഭം, സ്വന്തമാനം, സ്വന്തസുഖം തുടങ്ങിയവയെല്ലാം അന്വേഷിക്കുവാനായി നമ്മെ പ്രലോഭപ്പിക്കുന്നവയായി നമ്മുടെ ഉള്ളിലുള്ള എല്ലാവിധ ദുര്‍മ്മോഹങ്ങളുടേയും കലവറയാണ് ജഡം. നമ്മുടെ ഏറ്റവും നല്ല പ്രവൃത്തികള്‍പോലും നമ്മുടെ ദുര്‍മ്മോഹങ്ങളില്‍ നിന്നുദ്ഭവിക്കുന്ന ദുഷ്‌പ്രേരണകളാല്‍ ദുഷിതമാണെന്ന് നാം സത്യസന്ധരെങ്കില്‍ നമുക്കു സമ്മതിക്കേണ്ടി വരും. ഈ ജഡത്തെ നാം വെറുക്കുന്നില്ലെങ്കില്‍ നമുക്കൊരിക്കലും കര്‍ത്താവിനെ അനുഗമിപ്പാന്‍ സാധ്യമല്ല.

ഈ കാരണത്താലാണ് സ്വന്തജീവനെ വെറുക്കുന്നതിതിനെപ്പറ്റി (അഥവാ നഷ്ടപ്പെടുത്തുന്നതിനെപ്പറ്റി ) കര്‍ത്താവ് ഇത്രയധികം പ്രസ്താവിക്കുവാനിടയായിട്ടുള്ളത്.

യഥാര്‍ത്ഥത്തില്‍ ആറു പ്രാവശ്യം ഈ പദപ്രയോഗം സുവിശേഷങ്ങളില്‍ ആവര്‍ത്തിച്ചിട്ടുണ്ട് (മത്താ.10;39, 16:25;മര്‍ക്കോ. 8: 35: ലൂക്കോ.9:24; 14:26;യോഹ. 12:25). സുവിശേഷങ്ങളില്‍ക്കാണുന്ന കര്‍ത്താവിന്റെ പ്രസ്താവനകളില്‍ ഏറ്റവുമധികം കൂടെക്കൂടെ ആവര്‍ത്തിച്ചിട്ടുള്ള ഒന്നാണത്. എന്നിട്ടും ഏറ്റവും കുറവായി പ്രസംഗിക്കപ്പെടുകയും ഏറ്റവും കുറച്ച് ഗ്രഹിക്കപ്പെടുകയും ചെയ്യതിട്ടുള്ളതും ഇതു തന്നെ.

നിങ്ങളുടെ സ്വന്തജീവനെ വെറുക്കുക എന്നു വച്ചാല്‍ നിങ്ങളുടെ സ്വന്തമായ അവകാശങ്ങളെയും പദവികളേയും അന്വേഷിക്കുന്നത് നിറുത്തുകയാണ്. സ്വന്തം പ്രശ്‌സതി അന്വേഷിക്കുന്നത് വെടിയുക; നിങ്ങളുടെ ഉല്‍കഷേച്ഛകളും താല്‍പര്യങ്ങളും കൈവിടുക ;സ്വന്തവഴി പിന്തുടരുന്നത് നിറുത്തുക എന്നിവയെല്ലാമാണ് അതില്‍ ഉള്‍ക്കൊണ്ടിരിക്കുന്നത്. ഈ വഴിയില്‍ക്കൂടി പോകുവാന്‍ നിങ്ങള്‍ക്കു മനസ്സുണ്ടെങ്കില്‍ മാത്രമേ യേശുവിന്റെ ഒരു ശിഷ്യനായിത്തീരുവാന്‍ നിങ്ങള്‍ക്കു കഴിയുകയുള്ളൂ.

നമ്മുടെ എല്ലാ വസ്തുവകകളും ഉപേക്ഷിക്കുക

ശിഷ്യത്വത്തിന്റെ മൂന്നാമത്തെ വ്യവസ്ഥ നമ്മുടെ എല്ലാ വസ്തവകകളും ഉപേക്ഷിക്കുകയാണ്. യോശു അരുളിച്ചെയ്തു: ”ഒരുവന്‍ തനിക്കുള്ളതൊക്കെയും വിട്ടുപിരിയുന്നില്ലെങ്കില്‍ അവന് എന്റെ ശിഷ്യനായിരിപ്പാന്‍ കഴിയുകയില്ല ”(ലൂക്കോ. 14:33).

നമ്മുടെ വസ്തുവകകള്‍ എന്നുവച്ചാല്‍ സ്വന്തമെന്ന നിലയില്‍ നമുക്കുളള സകലവുമാണ്. അവയെല്ലാം ഉപേക്ഷിക്കുക എന്നുവച്ചാല്‍ മേലാല്‍ അവയിലൊന്നും നമ്മുടെ സ്വന്തമെന്നു പരിഗണിക്കാതിരിക്കുക തന്നെയാണ്.

അബ്രാഹാമിന്റെ ജീവിതത്തില്‍ ഇതിന് ഒരു ദൃഷ്ടാന്തം നാം കാണുന്നു. യിസ്ഹാക്ക് അബ്രാഹാമിന്റെ സ്വന്തപുത്രന്‍ , അഥവാ അദ്ദേഹത്തിന്റെ ഒരു സമ്പത്ത് ആയിരുന്നു. ഒരു ദിവസം യിസഹാക്കിനെ ഒരു യാഗമായി അര്‍പ്പിക്കുവാന്‍ ദൈവം കല്‍പിച്ചു. അബ്രാഹാം യിസ്ഹാക്കിനെ യാഗപീഠത്തിന്മേല്‍ കിടത്തി അവനെ കൊല്ലുവാന്‍ കത്തിയോങ്ങി. എന്നാല്‍ ദൈവം അതിനെ തടഞ്ഞുകൊണ്ടു ഈ കല്പന അനുസരിക്കുവാന്‍ സന്നദ്ധനെന്ന് അദ്ദേഹം സ്വയം തെളിയിക്കുകയാല്‍ ഇനി ആ യാഗം ആവശ്യമില്ലെന്ന് അദ്ദേഹത്തോടു കല്പച്ചു (ഉല്‍പ. 22). അതിനുശേഷം യിസ്ഹാക്ക് തന്റെ ഗൃഹത്തില്‍ ഉണ്ടായിരുെന്നങ്കില്‍ത്തന്നെയും അവനെ തന്റെ സ്വന്തവകയായി താന്‍ ഗണിക്കുന്നില്ലെന്ന് അബ്രാഹാം മനസ്സിലാക്കി. യിസ്ഹാക്ക് ദൈവത്തിന്റെ വകയായി മാറി.

നമ്മുടെ സകല വസ്തുവകകളും കൈവിട്ടുകളയുക എന്നതിന്റെ അര്‍ത്ഥം ഇതാണ്. നമുക്കുള്ള സകലവും നാം യാഗപീഠത്തിന്മേല്‍ അര്‍പ്പിക്കുകയും ദൈവവത്തിനായി വിട്ടുകളയുകയും ചെയ്യണം.

ഈ വസ്തുവകകളില്‍ ചിലതിനെ നാം തുടര്‍ന്ന് ഉപയോഗിക്കുവാന്‍ ദൈവം നമ്മെ അനുവദിച്ചേക്കാം. എന്നാല്‍ മേലാല്‍ അവയെ നമ്മുടെ സ്വന്തമെന്ന്കരുതുവാന്‍ നമുക്കു സാധ്യമല്ല. നാം നമ്മുടെ സ്വന്തവീട്ടില്‍ താമസിക്കുന്നുവെങ്കിലും ആ വീടിനെ ദൈവത്തിന്റെ വകയായും അതില്‍ വാടക കൂടാതെ താമസിക്കുവാന്‍ ദൈവം നമ്മെ അനുവദിച്ചതായും നാം കരുതണം. ഇതാണ് യഥാര്‍ത്ഥശിഷ്യന്മാരായിരിപ്പാന്‍ നാം ആഗ്രഹിക്കുന്നുവെങ്കില്‍ ഇവയെല്ലാം യാഗപീഠത്തിന്മേല്‍ അര്‍പ്പിക്കേതാണ്. നാം പൂര്‍ണ്ണഹൃദയത്തോടെ ദൈവത്തെ സ്‌നേഹിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. മത്താ. 5:8– ല്‍ പറഞ്ഞിട്ടുള്ള ശുദ്ധഹൃദയത്തിന്റെ അര്‍ത്ഥം ഇതാണ്: ശുദ്ധമായ ഒരു മനസാക്ഷി ഉണ്ടായിരിക്കുക കൊണ്ടുമാത്രം മതിയാകുന്നില്ല. ശുദ്ധമനസാക്ഷിയുടെ അര്‍ത്ഥം നാം പാപത്തെ ഉപേക്ഷിച്ചു എന്നു മാത്രംമാണ്. സകലവും ഉപേക്ഷിച്ചതായ ഒരു ഹൃദയമാണ് ശുദ്ധഹൃദയം.

അതിനാല്‍ ശിഷ്യത്വമെന്നതു

  • നമ്മുടെ സ്വജനങ്ങളും മിത്രങ്ങളും,
  • നമ്മുടെ സ്വാര്‍ത്ഥജീവിതം (Self life),
  • നമ്മുടെ വസ്തുവകകള്‍

എന്നിവയുടെ നേരേ നമുക്കുള്ള മനോഭാവത്തില്‍ സമൂലമായ ഒരു മാറ്റം ഉള്‍ക്കൊള്ളുന്നതാണെന്ന് നാം മനസ്സിലാക്കുന്നു.നമ്മുടെ ക്രിസ്തീയജീവിതത്തിന്റെ ആരംഭത്തില്‍ തന്നെ ഈ പ്രശ്‌നങ്ങളെല്ലാം പൂര്‍ണ്ണമായും അസന്ദിഗ്ദ്ധമായും അഭിമുഖീകരിക്കാത്തപക്ഷം അതിന് ഒരു ശരിയായ അടിസ്ഥാനം ഇടുവാന്‍ നമുക്ക് സാധ്യമല്ല.

അധ്യായം 5: ജലസ്‌നാനം

തന്റെ സ്വര്‍ഗ്ഗാരോഹണത്തിന് മുമ്പ് യേശു ശിഷ്യന്മാരോട് അവസാനമായി കല്പിച്ച ചില പ്രധാന കാര്യങ്ങള്‍ ഇവയായിരുന്നു:-111

  • നിങ്ങള്‍ പോയി സകലജാതികളെയും ശിഷ്യരാക്കുക.
  • പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവരെ സ്‌നാനം കഴിപ്പിക്കുക.
  • താന്‍ കല്പിച്ചതൊക്കെയും പ്രമാണിപ്പാന്‍ തക്കവണ്ണം അവരെ ഉപദേശിക്കുക.

ഇവിടെയുള്ള പൂര്‍വ്വാപരക്രമം പ്രധാനമാണ്. ശിഷ്യന്മാരാകുവാന്‍ സന്നദ്ധതയുള്ളവരെ മാത്രമാണ് സ്‌നാനം കഴിപ്പിക്കേണ്ടത്.മറ്റാരെയും പാടില്ല.

ശിശുക്കളെ യേശുവിന്റെ അടുക്കല്‍ കൊണ്ടുവന്നപ്പോള്‍ അവിടുന്ന് അവരുടെ തലമേല്‍ കൈവച്ച് അവരെ അനുഗ്രഹിച്ചു (മര്‍ക്കോ.10:13-16). എന്നാല്‍ മാനസാന്തരാനുഭമുള്ള മുതിര്‍ന്നവര്‍ തന്റെ അടുക്കല്‍ വന്നപ്പോള്‍ തന്റെ ശിഷ്യന്മാരെക്കൊണ്ട് അവിടുന്ന് അവരെ സ്‌നാനം കഴിപ്പിച്ചു (യോഹ.4:1,2).

എന്നാലിന്ന് പല ‘സഭകളിലും’ നാമെന്താണ് കാണുന്നത്? ഇതിനു നേരേ വിപരീതം തന്നെ . ശിശുക്കളെ സ്‌നാനം കഴിപ്പിക്കുന്നു; മുതിര്‍ന്നവരുടെ തലമേല്‍ കൈ വയ്ക്കുന്നു(‘ സ്ഥിരീകരണം’‘!) യേശു ചെയ്തതിനു നേരേ വിപരീതമായതു ചെയ്ക എന്നതു എതിര്‍ക്രിസ്തുവിന്റെ (ക്രിസ്തുവിന് എതിരായ) ആത്മാവുമായി ബന്ധപ്പെടുക തന്നെയാണ്.

പെന്തെക്കോസ്ത് ദിവസത്തില്‍ ധാരാളമാളുകള്‍ക്കു പാപബോധമുണ്ടായപ്പോള്‍ പത്രോസ് അവരോടു ‘മാനസാന്തരപ്പെടുവാനും സ്‌നാനമേല്‍ക്കുവാനും’ ഉപദേശിച്ചു. ”അദ്ദേഹത്തിന്റെ വാക്കു കൈക്കൊണ്ടവര്‍ സ്‌നാനമേറ്റു” എന്നാണ് തുടര്‍ന്നുള്ള ഭാഗത്ത് രേഖപ്പെടുത്തിയിരിക്കുന്നത് (അപ്പോ. 2:38,41). ദൈവവചനം ബുദ്ധിപൂര്‍വ്വം കൈക്കൊള്ളുവാനും മാനസാന്തരപ്പെടവാനും കഴിവുള്ളവര്‍ മാത്രമാണ് സ്‌നാനമേറ്റത് എന്ന കാര്യം വ്യക്തമത്രേ.

‘അപ്പോസ്തലപ്രവര്‍ത്തികളില്‍’ രേഖപ്പെടുത്തിയിട്ടുള്ള ഓരോ സന്ദര്‍ഭങ്ങളിലും ഈവിധത്തിലായിരുന്നു സംഭവിച്ചത്.

ജലസ്‌നാനത്തിന്റെ അര്‍ത്ഥം

റോമര്‍ 6:17 ജലസ്‌നാനത്തിന്റെ അര്‍ത്ഥം വ്യക്തമായി വിവരിക്കുന്നു. അവിടെ നമ്മുടെ പഴയ മനുഷ്യന്‍ ക്രിസ്തുവിനോടുകൂടി ക്രൂശിക്കപ്പെട്ടിരിക്കുന്നുവെന്നും സ്‌നാനത്തില്‍ നാം ക്രിസ്തുവിനോടകൂടെ കുഴിച്ചിടപ്പെടന്നുവെന്നും പ്രസ്താവിച്ചിട്ടുണ്ട്. നമുക്കു മാനസാന്തരാനുഭവമില്ലാതിരുന്ന കാലങ്ങളില്‍ നമുക്കുണ്ടായിരുന്ന മനസ്സാണ് നമ്മുടെ പഴയ മനുഷ്യന്‍ . അത് ക്രിസ്തുവിനോടുകൂടി ക്രൂശിക്കപ്പട്ടിരിക്കുന്നു (റോമര്‍ 6:6).

ഇതു നമ്മുടെ ജീവിതത്തില്‍ ഒരു യാഥാര്‍ത്ഥമായിത്തീരുന്നതിനുമമ്പുതന്നെ ആ കാര്യം നാം മനസ്സിലാക്കിയിരിക്കണമെന്നില്ല .ദൈവം സംസാരിക്കുന്ന കാര്യം നാം വിശ്വസിക്കുക മാത്രം ചെയ്ക. കാല്‍വറിയില്‍ ക്രിസ്തു ക്രൂശിക്കപ്പെട്ടുവെന്ന് ദൈവവചനം പറയുമ്പോള്‍ അതു നാം എത്ര ഉറപ്പായി വിശ്വസിക്കുന്നുവോ അതുപോലെതന്നെ നമ്മുടെ പഴയ മനുഷ്യന്‍ ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടുരിക്കുന്നുവെന്ന് ദൈവവചനം പറയുമ്പോള്‍ നാം അതു വിശ്വസിക്കുന്നു. ഈ രണ്ടു സത്യങ്ങളും വിശ്വാസത്താല്‍ നാം അംഗീകരിക്കുന്നു.

പഴയ മനുഷ്യനും ജഡവും ഒന്നല്ല, ദൈവഹിതത്തെ എതിര്‍ത്തുകൊണ്ട് നമ്മില്‍ കുടികൊള്ളുന്ന തിന്മകളുടെയെല്ലാം കലവറയാണ് ജഡം. നാം മരിക്കുന്ന ദിവസം വരെയും ഇത് നമ്മോടൊപ്പം ഉണ്ടായിരിക്കും.

നമ്മുടെ ഭവനത്തില്‍ കടക്കുവാന്‍ ശ്രമിക്കുന്ന ഒരു കൂട്ടം കൊള്ളക്കാരോട് ജഡത്തെ ഉപമിക്കാം. കൊള്ളക്കാര്‍ക്ക് ഭവനത്തില്‍ കടക്കുന്നതിനുവേണ്ടി എപ്പോഴും വാതില്‍ തുറന്നു കൊടുക്കുന്നവനും വീട്ടിനുള്ളില്‍ത്തന്നെവസിക്കുന്നവനുമായ അവിശ്വസ്തനായ ഒരു ഭൃത്യനെപ്പോലെയാണ് പഴയമനുഷ്യന്‍. ആ അവിശ്വസ്തനായ ഭൃത്യനാണ് ഇപ്പോള്‍ സ്‌നാനത്തോടുകൂടി മരിച്ച അടക്കപ്പെട്ടത്. കൊള്ളക്കാര്‍ ഇപ്പോഴും പഴയപടി പ്രവര്‍ത്തിക്കുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. എന്നാലിപ്പോള്‍ കൊള്ളക്കാര്‍ക്കെതിരേ വാതില്‍ അടച്ചിടുവാന്‍ ഉത്സാഹിക്കുന്ന ‘ പുതിയ മനുഷ്യന്‍’ എന്നൊരു ഭൃത്യന്‍ നമുക്കു്.

പാപം ചെയ്യുവാനാഗ്രഹിക്കുന്ന പഴയ മനുഷ്യന്റെ മരണം. ശവസംസ്‌കാരം എന്നിവയെപ്പറ്റിയും മേലാല്‍” ജീവന്റെ പുതുക്കത്തില്‍” നടക്കുവാനായി ക്രിസ്തവിനോടുകൂടെ നാം ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നതിനെപ്പറ്റിയും സാക്ഷ്യം പറയുകയാണ് സ്‌നാനത്തില്‍ നാം ചെയ്യുന്നത ്(റോമര്‍ 6:4).

നോഹയുടെ കാലത്തുായ ജലപ്രളയം ജലസ്‌നാനത്തിന്റെ ഒരു പ്രതീകം കൂടിയാണ് (1 പത്രോസ് 3;20,21). ജലപ്രളയത്തിലൂടെ അന്നത്തെ ലോകം മുഴുവന്‍ നശിക്കപ്പെട്ടു. നോഹ പെട്ടകത്തിലൂടെ ആ പ്രളയത്തെ തരണം ചെയ്കയും അതില്‍നിന്നും പുറത്തേക്ക്- തികച്ചും പുതുതായ ഒരു ലോകത്തിലേക്ക് – വരികയും ചെയ്തു. പഴയ ലോകവും അതിലുള്ള സകലവും ജലപ്രളയത്താല്‍ മൂടപ്പെട്ടുപോയി ഇതുതന്നെയാണ് സ്‌നാനത്തിലും നാം സാക്ഷീകരിക്കുന്നത്. ലോകവുമായുള്ള നമ്മുടെ പഴയ ബന്ധം (ലോകത്തിന്റെ സമ്പ്രദായങ്ങളും ലൗകികസ്‌നേഹിതരുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു) മുഴുവനായി ഇപ്പോള്‍ വിച്ഛേദിക്കപ്പെട്ടിരിക്കുന്നു. ഇപ്പോള്‍ നാം വെള്ളത്തില്‍ നിന്നു പുറത്തേക്ക് -തികച്ചും പുതിയ ഒരു ലോകത്തിലേക്ക് -പ്രവേശിക്കുകയാണ് ചെയ്യുന്നത്

സ്‌നാനപ്പെടേണ്ട വിധം

എങ്ങനെയാണ് സ്‌നാനപ്പെടേണ്ടത്? ഈ ചോദ്യത്തിലേക്ക് നാം ഇനി കടക്കുകയാണ്.

‘ ബാപ്റ്റിസം’ (സ്‌നാനം) എന്ന പദത്തിന്റെ ഉദ്ഭവം നോക്കിയാല്‍ അത് ഒരു ഇംഗ്ലീഷ് പദമല്ല എന്നു ഗ്രഹിക്കാം. പുതിയ നിയമത്തിന്റെ മൂലം ഗ്രീക്കുഭാഷയിലാണ് എഴുതപ്പെട്ടത്. ‘ ബാപ്റ്റിസം’ എന്ന വാക്ക് ഗ്രീക്കിലിള്ള ‘ബാപ്‌റ്റോ’ എന്ന വാക്കില്‍നിന്നാണ് ഉണ്ടായിട്ടുള്ളത്. ഈ പദത്തിന് ‘ഒരു ദ്രാവകത്താല്‍ മൂടപ്പെടുക’ അല്ലെങ്കില്‍ ‘മുഴുകുക’എന്നാണര്‍ത്ഥം. ആദിമകാലത്തെ അപ്പോസ്തലന്മാര്‍ ബപ്റ്റിസം എന്ന പദത്തെ വെള്ളത്തില്‍ മുഴുകുക എന്ന ഈ അര്‍ത്ഥത്തില്‍ തന്നെയാണ് ഉപയോഗിച്ചിരുന്നത്. അതിനാല്‍ ഒരുവന്റെ തലമേല്‍ വെള്ളം തളിക്കുന്നത് തീര്‍ച്ചയായും ബാപ്റ്റിസമല്ല.

ഫിലിപ്പോസ് എത്യോപ്യക്കാരനായ ഷണ്ഡനെ സ്‌നാനം കഴിപ്പിച്ചപ്പോള്‍ അവര്‍ ”ഇരുവരും വെള്ളത്തില്‍ ഇറങ്ങി ” എന്നും ‘വെള്ളത്തില്‍ നിന്നു കയറി ‘ എന്നും എഴുതിയിരിക്കുന്നു (അപ്പോ. 8;38,39). യേശുവിന്റെ സ്‌നാനത്തെപ്പറ്റിയും തുല്യമായ വാക്കുകള്‍ എഴുതിയിരിക്കുന്നതായി നാം വായിക്കുന്നു. ”സ്‌നാനം കഴിഞ്ഞു വെള്ളത്തില്‍നിന്നു കയറിയ ഉടനേ…”(മര്‍ക്കോ.1:10).

പുതിയനിയമത്തില്‍ സ്‌നാനം എപ്പോഴും വെള്ളത്തില്‍ മുഴുകുന്ന വിധത്തിലാണ് നടത്തപ്പെട്ടിട്ടുള്ളത് . സ്‌നാനം ഒരു ശവസംസ്‌കാരം അഥവാ കുഴിച്ചിടല്‍ ആകയാല്‍ മുഴുകല്‍ മാത്രമേ അതിനെ സൂക്ഷ്മമായി കുറിക്കുകയുള്ളുവെന്ന കാര്യം വ്യക്തമാണ്. എന്തെന്നാല്‍ ആളുകളുടെ തലമേല്‍ മണ്ണു വിതറിയട്ടല്ല, നേരേ മറിച്ച് അവരെ പൂര്‍ണ്ണമായും ഭൂമിക്കുള്ളില്‍ മറവു ചെയ്തിട്ടാണ് നാം അവരെ സംസ്‌കരിക്കുന്നത്.

ആരുടെ ജീവിതത്തില്‍ പഴയമനുഷ്യന്‍ മരിച്ചു കഴിഞ്ഞിരിക്കുന്നുവോ അവര്‍, അതായത് ഇനി മേലാല്‍ പാപം ചെയ്‌വാനാഗ്രഹിക്കാത്തവര്‍, മാത്രമാണ് സ്‌നാനത്തിനു യോഗ്യരെന്ന വസ്തുത ഇതില്‍നിന്നും വ്യക്തമാകുന്നു. എന്തുകൊണ്ടെന്നാല്‍ മരിച്ചവരെ മാത്രമേ കുഴിച്ചിടാന്‍ കഴിയൂ. മരിക്കാത്ത ഒരാളെ കഴുച്ചിടുന്നത് ഒരു കുറ്റകൃത്യമാണ്.

പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍

“പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍” സ്‌നാനമേല്‍പ്പിക്കണമെന്ന് യേശു കല്പിച്ചു (മത്താ. 28:20). ‘നാമത്തില്‍’ എന്ന പദം ഏകവചനമാണ് . കാരണം ദൈവം ഏകനാണല്ലോ. എന്നാല്‍ ദൈവം ഒരുവനെങ്കിലും ഒന്നില്‍നിന്നൊന്ന് വ്യതിരിക്തമായ മൂന്നു വ്യക്തികളായിട്ടാണ് ദൈവത്തിന്റെ അസ്തിത്വമെന്ന് യേശു വെളിപ്പെടുത്തി.

നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി മരിച്ചത് പിതാവല്ല, പരിശുദ്ധാത്മാവുമല്ല, പുത്രനാണ്. യേശു സ്വര്‍ഗ്ഗത്തിലേക്ക് ആരോഹണം ചെയ്‌പ്പോള്‍ അവിടുന്ന് പിതാവിന്റെ വലത്തുഭാഗത്തിരുന്നു : പരിശുദ്ധാത്മാവിന്‍ വലത്തുഭാഗത്തല്ല ഇരുന്നത്. അതുപോലെ തന്റെ ശിഷ്യന്മാരുടെ സഹായകനായി യേശു അയച്ചത് പരിശുദ്ധാത്മാവിനെയാണ്. പിതാവിനെയല്ല. ഇതെല്ലാം പ്രാഥമികവസ്തുതകളായിത്തോന്നിയേക്കാം. എന്നാല്‍ ദൈവത്വത്തിലുള്ള മൂന്നു വ്യക്തികളേയും നമ്മുടെ വീണ്ടെടുപ്പിലുള്ള അവരുടെ നിസ്തുല്യമായ ശുശ്രൂഷകളെയും തമ്മില്‍ കൂട്ടിക്കുഴയ്ക്കാതിരിക്കുക എന്നത് സുപ്രധാന കാര്യമാണ്.

അപ്പോസ്തലന്മാര്‍ യേശുക്രിസ്തുവിന്റെ നാമത്തില്‍ സ്‌നാനം കഴിപ്പിച്ചതായി അപ്പോസ്തലപ്രവര്‍ത്തികളില്‍ വീണ്ടും വീണ്ടും നാം വായിക്കുന്നു (അപ്പോ. 2:38 മുതലായവ) . മത്താ. 28:20– ലുള്ള യേശുവിന്റെ കല്പനയുമായി ഇതു എപ്രകാരം യോജിച്ചുപോകും?

തിരുവെഴുത്തില്‍ പ്രഥമദൃഷ്ട്യ പരസ്പരവിരുദ്ധമായ രണ്ടു പ്രസാതാവനകള്‍ കാണുമ്പോള്‍, കൂടുതല്‍ ഗാഢമായ പഠനം നടത്തിയാല്‍ , രണ്ടു സത്യമാണെന്ന് നമുക്ക് ബോധ്യപ്പെടും.

പിതാവും പുത്രനും പരിശുദ്ധാത്മാവും വിജാതീയദേവന്മാരുടെ ഒരു ത്രിത്വമല്ലെന്ന് വ്യക്തമാക്കുവാന്‍ വേണ്ടി അപ്പോസ്തല്ന്മാര്‍ പുത്രനെ യേശുക്രിസ്തുവെന്ന പേരില്‍ വ്യവഹരിച്ചു. അതിനാല്‍ അവര്‍ ആളുകളെ ”പിതാവിന്റെയും പുത്രനായ യേശുക്രിസ്തുവിന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍” സ്‌നാനം കഴിപ്പിച്ചു. ഇതിനെയാണ് യേശുക്രിസ്തുവിന്റെ നാമത്തിലുള്ള സ്‌നാനമെന്ന് പരാമര്‍ശിച്ചിട്ടുള്ളത്.

വിശ്വാസത്തിന്റെ അനുസരണം.

ഒരു ശിഷ്യന്റെ ജീവിതത്തില്‍ അനുസരണത്തിന്റെ ഒന്നാമത്തെ പടിയാണ് ജലസ്‌നാനം. ജീവതകാലം മുഴുവന്‍ നീണ്ടുനില്ക്കുന്ന അനുസരണത്തിലേക്ക് ഇത് അവനെ നയിക്കുന്നു. എന്നാല്‍ ഇത് യുക്തിയുടെ അനുസരണമായിട്ടല്ല, വിശ്വാസത്തിന്റെഅനുസരണമായിട്ടാണ് തീരേണ്ടത്.

യേശു തന്നെ യുക്തിയില്‍ ഊന്നിനിന്നിരുന്നെങ്കില്‍ അവിടുന്ന് സ്‌നാനമേല്‍ക്കുവാനായി യോഹന്നാന്‍ സ്‌നാപകന്റെ അടുക്കല്‍ പോകയില്ലായിരുന്നു. എന്തെന്നാല്‍ അവിടുത്തെ യുക്തി സ്‌നാനമേല്‍ക്കുന്നതിനെതിരായി പല വാദമുഖങ്ങള്‍ ഉന്നയിക്കുമായിരുന്നു. പ്രത്യേകിച്ച് അവിടുന്ന് ഒരിക്കലും പാപം ചെയ്യാതിരുന്നതുമൂലം. യേശു എന്തുകൊണ്ടു സ്‌നാനമേല്‍ക്കണം എന്ന കാര്യം യോഹന്നാനു തന്നെയും മനസ്സിലാക്കുവാന്‍ കഴിഞ്ഞില്ല. എന്നാല്‍ യേശു യുക്തിയുടെ വാദമുഖങ്ങളെ നീക്കിക്കളഞ്ഞശേഷം പരിശുദ്ധാത്മാവിന്റെ ശബ്ദം അനുസരിക്കുക മാത്രമാണ് ചെയ്യതത്(മത്താ. 3:15).

”പൂര്‍ണ്ണഹൃദയത്തോടെ ദൈവത്തില്‍ ആശ്രയിക്ക:സ്വന്തവിവേകത്തില്‍ ഊന്നരുത് ” എന്നു ദൈവവചനം പറയുന്നു (സദൃ.3:5).യുക്തി വിശ്വാസത്തിന്റെ ഒന്നാം നമ്പര്‍ ശത്രുവാണ്. കാരണം, മാനുഷികയുക്തിയ്ക്കു ആത്മീയസത്യങ്ങളെഗ്രഹിപ്പാന്‍ സാധ്യമല്ല.

നാം സ്‌നാനമേല്ക്കുമ്പോള്‍ അവസാനമായി വെള്ളത്തില്‍ മുഴുകുന്ന ശരീരഭാഗം നമ്മുടെ തലയുടെ മുകള്‍വശമാണ്. ഇത് പ്രതീകാത്മകമായ പ്രാധാന്യം ഉള്ളതത്രേ. നമ്മില്‍ മരണത്തിനേല്‍പ്പിക്കുവാന്‍ ഏറ്റവും പ്രയാസമുള്ള ഘടകം നമ്മിലുള്ള യുക്തിയുടെ ആധിപത്യമാണ്! ആദാമിന്റെ മക്കള്‍ അവരുടെ യുക്തി പറയുന്ന കാര്യങ്ങള്‍ അനുസരിച്ചാണ് ജീവിക്കുന്നത്. സ്‌നാനത്തില്‍ ആ വിധത്തിലുള്ള ജീവിതത്തിന്, അതായത് യുക്തിയില്‍ ചാരുന്നതിന്, നാം മരിച്ചിരിക്കുന്നതായും ഇപ്പോള്‍ നാം ദൈവത്തിന്റെ വായില്‍ നിന്നു പുറപ്പെടുന്ന എല്ലാ വചനത്തിനാലും ജീവിക്കുന്നതായും സാക്ഷീകരിക്കുന്നു (മത്താ. 4:4, റോമര്‍ 1 : 17).

സ്‌നാനം ഒരു നിസ്സാര കാര്യമെന്നു പറഞ്ഞു പല ക്രിസ്ത്യാനികള്‍ അതിനെ അവഹേളിക്കുന്നു്. നയമാന്‍ തന്റെ കുഷ്ടരോഗം നീങ്ങി സൗഖ്യം പ്രാപിക്കുന്നതിലേക്ക് യോര്‍ദ്ദാനില്‍ ഏഴു പ്രാവശ്യം മുങ്ങണമെന്ന് ഏലീശ നല്‍കിയ കല്പനയെ ആദ്യം നിന്ദിച്ചതായി നാം വായിക്കുന്നു. എന്നാല്‍ ആ ലളിതമായ കല്പന അനുസരിച്ചപ്പോഴാണ് അവന്‍ സൗഖ്യം പ്രാപിച്ചത്(2 രാജാ. 5:10-14). ചെറിയ ചെറിയ കാര്യങ്ങളിലാണ് ദൈവം നമ്മുടെ അനുസരണത്തെ പരീക്ഷിക്കുന്നത്.

ദൈവത്തോടുള്ള അനുസരണം ഒരിക്കലും നാം താമസിപ്പിക്കരുത് . നിങ്ങളുടെ പഴയമനുഷ്യന്‍ വാസ്തവമായി മരിച്ചിട്ടുെങ്കില്‍ അവനെ ഉടന്‍തന്നെ കുഴിച്ചിടേതാണ്. മരിച്ച ഒരു മനുഷ്യനെ സംസ്‌കരിക്കാതിരിക്കുന്നത് ഒരു കുറ്റകൃത്യമാണ്. ”എന്തിനു താമസിക്കുന്നു? എഴുന്നേറ്റു സ്‌നാനമേല്‍ക്കുക ” (അപ്പോ. 22:16).

അധ്യായം 6: പരിശുദ്ധാത്മസ്‌നാനം

വിശ്വസികളെന്ന നിലയില്‍ രണ്ട് അടിസ്ഥാനാവശ്യങ്ങള്‍ നമുക്കു്. ഒന്ന് ഭൂതകാലത്തെ സംബന്ധിച്ചത്. അതായത് നമ്മുടെ പാപങ്ങളുടെ കുറ്റം നീങ്ങിക്കിട്ടുക. രണ്ട് ഭാവിയെസംബന്ധിക്കുന്നത്. അതായത് ദൈവത്തെ പ്രസാദിപ്പിക്കുന്ന ഒരു ജീവിതം നയിക്കുവാനാവശ്യമായ ശക്തി ലഭിക്കുക. ഇതില്‍ ഒന്നാമത്തെ ആവശ്യം ക്രിസ്തുവിന്റെ മരണം മൂലം നമുക്കു ലഭിക്കുന്നു രണ്ടാമത്തേതു സാധിപ്പാന്‍ ദൈവം തന്റെ പരിശുദ്ധാത്മാവിന്റെ ശക്തി നമുക്കു നല്കുന്നു.

ജീവിതത്തിനും സേവനത്തിനും ആവശ്യമായ ശക്തി

മുന്‍പറഞ്ഞ ഒന്നാത്തെ ആവശ്യം നമുക്ക് സ്വയം നിറവേറ്റുക തന്നെ വേണ്ടിയിരുന്നു. അതുപോലെ തന്നെയാണ് രണ്ടാമത്തേതും. നമ്മുടെ സ്വന്തശക്തിയില്‍ ആശ്രയിച്ചുകൊണ്ട് ദൈവത്തെ പ്രസാദിപ്പിക്കുന്നതും അവിടത്തെ ഹിതം മുഴുവനായി നിറവേറ്റുന്നതുമായ ഒരു ജീവിതത്തിന്റെ ആരംഭഘട്ടത്തില്‍ത്തന്നെ ഈ വസ്തുത സമ്മതിച്ചുകൊടുക്കുവാന്‍ തക്കവണ്ണം ചിലര്‍ വിവേകശാലികളാണ്. അതിനാല്‍ അവര്‍ നേരേ ദൈവശക്തി പ്രാപിപ്പാന്‍ ശ്രമിക്കുന്നു.

മറ്റു ചിലര്‍ ഈ സത്യം വളരെ പ്രയാസപ്പെട്ടശേഷം മാത്രമേ ഗ്രഹിക്കുന്നുള്ളൂ അവര്‍ പല പല പ്രാവശ്യം സ്വയം പരിശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്തശേഷം ഒടുവില്‍ ശക്തി ലഭിക്കുവാന്‍ ദൈവത്തിങ്കലേക്ക് തിരിയുന്നു.

ദൗര്‍ഭാഗ്യവശാല്‍ വീണ്ടും വീണ്ടും ആവര്‍ത്തിച്ചാവര്‍ത്തിച്ചു പരാജയപ്പെട്ടശേഷം ഒരു വിജയജീവിതം നയിക്കുവാന്‍ ഈ ലോകത്തില്‍ സാധ്യമല്ലെന്നു വിശ്വസിക്കുകയും ഒടുവില്‍ ഒരു പരാജയജീവിതത്തിനു സ്വയം കീഴ്പ്പെടുകയും ചെയ്യുന്ന മറ്റൊരു കൂട്ടരും ഉണ്ട്.

കര്‍ത്താവിനെ സേവിക്കുകയും അവിടത്തെ ഒരു സാക്ഷിയായിത്തീരുകയും ചെയ്യുന്ന കാര്യത്തിലും ഈ സത്യം സംഗതമാണ്. മിക്ക വിശ്വാസികളും തങ്ങളുടെ മാനസാന്തരത്തിനുശേഷം തങ്ങള്‍ കര്‍ത്താവിന് സാക്ഷികളായിരിക്കേണ്ടതാവശ്യമാണെന്നു മനസ്സിലാക്കുന്നു. പക്ഷേ അവര്‍,പലപ്പോഴും തങ്ങള്‍ നാവു പൊന്താത്തവരും ശക്തിഹീനരുമാണെന്ന് സ്വയം കണ്ടെത്തുന്നു. ചിലര്‍ ഇതിനെ തങ്ങളുടെ വ്യക്തിത്വത്തിന്റെ നിര്‍ഭാഗ്യകരമായ ഒരു പ്രത്യേകതയായി സ്വീകരിച്ച് എപ്പോഴെങ്കിലും ശക്തിയുള്ള ഒരു സാക്ഷിയായിത്തീരുക തങ്ങള്‍ക്കു അസാധ്യമെന്നു കരുതി ആശയറ്റവരായിത്തീര്‍ന്നു.

ശേഷമുള്ളവര്‍ ദൈവം തങ്ങള്‍ക്കു പരിശുദ്ധാത്മാശക്തി വാഗാദാനം ചെയ്യതിട്ടുണ്ടെന്നുള്ള വസ്തുത മനസ്സിലാക്കുന്നു. അതിനാല്‍ ഈ ശക്തിക്കായി ദൈവത്തെ അന്വേഷിക്കുകയും അതു പ്രാപിക്കയും ചെയ്യുന്നു. അവര്‍ ക്രിസ്തുവിനുവേണ്ടി ജ്വലിച്ചുപ്രകാശിക്കുന്നവരും ലജ്ജാഹീനരും പ്രയോജനപൂര്‍ണ്ണരുമായ സാക്ഷികളായി മാറുന്നു. അതിനാവശ്യമായ ധൈര്യവും സ്വര്‍ഗ്ഗീയവരങ്ങളും ദൈവം അവര്‍ക്കു നല്‍കുന്നു.

ആത്മാവിനാല്‍ ജനിക്കുക എന്നത് ഒരു കാര്യം. അപ്രകാരമാണല്ലോ നാം ദൈവമക്കളായിത്തീരുന്നത്. എന്നാല്‍ പരിശുദ്ധാത്മാവിലുള്ള സ്‌നാനം (മുഴുകല്‍ )പ്രാപിച്ചവരായിത്തീരുക എന്നത് അതില്‍നിന്നു ഭിന്നമായ മറ്റൊരു കാര്യമാണ്. നാം അതായിത്തീരണമെന്നും എന്തു ചെയ്യണമെന്നും ദൈവം ആഗ്രഹിക്കുന്നുവോ അതായിത്തീരുവാനും ആ വേല ചെയ്യുവാനും ശക്തി ലഭിച്ചവരായി നാം തീരുന്നത് ഈ മാര്‍ഗ്ഗത്തിലൂടെയാണ്.

പുതിയനിയമപ്രകാരമുള്ള നമ്മുടെ ജന്മാവകാശം

പഴയ നിയമകാലത്ത് ദൈവത്തിനായി ചില കാര്യങ്ങള്‍ നിര്‍വഹിക്കുവാന്‍ വേണ്ടി ചില ആളുകളുടെ മേല്‍ മാത്രം പരിശുദ്ധാത്മാവു വന്നതായി നാം കാണുന്നു. എന്നാല്‍ പുതിനിയമപ്രകാരം എല്ലാവര്‍ക്കും പരിശുദ്ധാത്മാവിനെ പ്രാപിപ്പാന്‍ കഴുയും. യേശുവിന്റെ മഹത്വം നമുക്കു കാണിച്ചുതരുവാനും അവിടുത്തെ സാദൃശ്യത്തിലേക്ക് നമ്മെ രൂപാന്തരപ്പെടുത്തുവാനുമാണ് പരിശുദ്ധാത്മാവു വന്നിട്ടുള്ളത്.

യേശു നിര്‍വഹിക്കുന്ന ശുശ്രൂഷകള്‍ യോഹന്നാന്‍ സ്‌നാപകന്‍ ജനങ്ങള്‍ക്കു ചൂണ്ടിക്കാണിച്ചുകൊടുത്തു. ഒന്ന് പാപം നീക്കിക്കളയുക: മറ്റേതു ആളുകളെ പരിശുദ്ധാത്മാവില്‍ സ്‌നാനം കഴിപ്പിക്കുക (യോഹ. 1: 29,33). ഇവ രണ്ടും നാം അനുഭവത്തിലാക്കേണ്ടവയാണ്.

പുതിയനിയമത്തിലെ ഒന്നാമത്തെ വാഗാദാനം ”അവന്‍ (യേശു)തന്റെ ജനത്തെ അവരുടെ പാപങ്ങളില്‍നിന്ന് രക്ഷിക്കും” എന്നാതാണ് ( മത്താ.1:21 ). രണ്ടാമത്തെ വാഗ്ദാനം ”അവന്‍ നിങ്ങളെ പരിശുദ്ധാത്മാവില്‍ സ്‌നാനം കഴിപ്പിക്കും” എന്നതത്രേ (മത്താ.3:11).

ഈ രണ്ടു വാഗ്ദാനങ്ങളോടെയാണ് പുതിയനിയമം ആരംഭിക്കുന്നതെന്ന കാര്യം സവിശേഷപ്രാധാന്യം അര്‍ഹിക്കുന്നു. മനുഷ്യനോടുള്ള ഇടപെടലില്‍ ഒരു പുതിയയുഗത്തിന്റെ – പുതിയ ഉടമ്പടിയുടെ – ആരംഭമായിരുന്നു ഇത്. അതിനാല്‍ ദൈവമക്കളെന്ന നിലയിലുള്ള നമ്മുടെ ദ്വിമുഖമായ ജന്മാവകാശമാണിത്. പാപത്തില്‍നിന്ന് രക്ഷനേടുകയും പരിശുദ്ധാത്മാവില്‍ സ്‌നാനമേല്‍ക്കുകയും ചെയ്യുക. നമ്മുടെ ജന്മാവകശം പകുതി മാത്രമല്ല, പൂര്‍ണ്ണമായുത്തന്നെ നമുക്കു നല്‍കുവാന്‍ ദൈവം ആഗ്രഹിക്കുന്നു.

പുതിയനിയമത്തിലെ ആദ്യത്തെ അഞ്ചു പുസ്തങ്ങളിലോരോന്നും പരിശുദ്ധാത്മസ്‌നാനത്തിന്റെ വാഗ്ദാനവുമായിട്ടാണ് ആരംഭിക്കുന്നത് (മത്താ. 3:11; മര്‍ക്കോ. 1:8; ലൂക്കോ. 3:16; യോഹ. 1:33; അപ്പോ. 1: 5; ). എങ്കിലും ഒട്ടുവളരെ ക്രിസ്ത്യാനികള്‍ ഈ വാഗ്ദാനം അവകാശപ്പെടുത്താതെ അതിനെ അവഗണിച്ചുകളയുന്നു.

ജീവജലനദികള്‍

പുതിയനിയമത്തില്‍ പരിശുദ്ധാത്മാവിനെ ദൈവസിംഹാസനത്തില്‍ നിന്നൊഴുകി ഭൂമിയിലേക്കു പതിക്കുന്ന ഒരു നദിയായി ചിത്രീകരിച്ചിട്ടുണ്ട് ( വെളി. 22:1; അപ്പോ. 2:33). പരിശുദ്ധാത്മസ്‌നാനം പ്രാപിക്കുക എന്നുവച്ചാല്‍ ഈ വെള്ളച്ചാട്ടത്തില്‍ മുഴുകുക എന്നാണര്‍ത്ഥം. ദാഹിക്കുന്നവരെല്ലാം തന്റെ അടുക്കല്‍ വന്നു കുടിക്കുന്ന പക്ഷം അവരുടെ ഉള്ളിന്റെ അഗാധതയില്‍നിന്ന് ജീവജലനദികള്‍ ഒഴുകുമെന്ന് യേശു പറഞ്ഞു (യോഹ. 7:37).

എന്നാല്‍ ഒരു ശരാശരി വിശ്വാസിയുടെ അനുഭവം ഒരു ഹാന്‍ഡ് പമ്പിനോടാണ് അധികം സാമ്യം വഹിക്കുന്നത്. വളരെ ക്ലേശിച്ച് പമ്പുവലിച്ചു പ്രവര്‍ത്തിപ്പിക്കുന്നതിന്റെ ഫലമായി ഉണങ്ങിവര ഹൃദയത്തില്‍നിന്ന് ഏതാനും ജലകണികകള്‍ പുറപ്പെടുവിക്കുന്നതുപോലെയാണത് . എന്നാല്‍ അത് അപ്രകാരമായിരിക്കേആവശ്യമില്ല. നമ്മുടെ ഉണങ്ങിവരണ്ട അവസ്ഥ നമ്മെ കര്‍ത്താവിലേക്കു നയിക്കുമെങ്കില്‍ , അപ്പോള്‍ നമ്മുടെ ജീവിതത്തില്‍ കാര്യങ്ങള്‍ വ്യത്യസ്തമായിത്തീരും. നാമുമായി ബന്ധപ്പെടുന്ന എല്ലാവരിലേക്കും നമ്മില്‍നിന്നുള്ള അനുഗ്രഹനദികള്‍ പ്രവഹിക്കണം എന്നതാണ് നമ്മെപ്പറ്റിയുള്ള ദൈവഹിതം.

ഇതിലേക്കുള്ള ആദ്യപടി നമ്മുടെ ആവശ്യം നാം അംഗീകരിക്കണം എന്നതാണ്. ഒട്ടധികം വിശ്വാസികള്‍ ചില വാക്കുകളെ സംബന്ധിച്ചുള്ള ബുദ്ധിഹീനമായ തര്‍ക്കങ്ങളിലേര്‍പ്പെട്ട് സമയം നയിക്കുന്നു. എന്നാല്‍ നമുക്കാവശ്യമായിരിക്കുന്നത് ശരിയായ പദപ്രയോഗമല്ല, ശക്തിയാണ്. നാം ഒരു ഉണങ്ങിയ അസ്ഥിക്കഷണംപോലെ ശുഷ്‌കിച്ചവരെങ്കില്‍ ശരിയായ പദപ്രയോഗം കൊണ്ടെന്തു ഫലം? നാം സത്യസന്ധരായിത്തീര്‍ന്ന് നമ്മിലുടെ അനുഗ്രഹനദികള്‍ ഒഴുകുന്നില്ലെന്ന പരാമത്ഥം ഏറ്റുപറഞ്ഞുകൊ് ദൈവസന്നിധിയിലേക്കു വരുമെങ്കില്‍ അത് ഏറെ നന്നായിരിക്കും. ഈപ്രഥമികകൃത്യം നിര്‍വഹിച്ചശേഷം നാം ചോദിക്കുന്നതു നമുക്കു നല്‍കുവാനായി നമുക്ക് ദൈവത്തില്‍ ആശ്രയം വയ്ക്കാം.

പരിശുദ്ധാത്മസ്‌നാനം പ്രപിക്കുവാനായി നമുക്ക് ആകെക്കൂടിവേണ്ടത് രണ്ടു കാര്യങ്ങളാണ്:ദാഹവും വിശ്വാസവും. നമ്മുടെ ജീവിതത്തില്‍ ദൈവത്തെ മഹത്വീകരിക്കുവാനുള്ള അഭിവാഞ്ഛയില്‍നിന്നു പുറപ്പെടുന്ന തീക്ഷണമായ ആഗ്രഹത്തെയാണ് ദാഹം എന്നിവിടെപ്പറയുന്നത്. ഇതാണ് ഒന്നാമതായി വേണ്ടത്. താന്‍ വാഗാദാനം ചെയ്ത് ദൈവം നല്‍കുമെന്നുള്ള സമ്പൂര്‍ണ്ണമായ ഉറുപ്പാണ് രണ്ടാമതായി വേണ്ടത് അതിനെയത്രേ വിശ്വാസം എന്നു വ്യവഹരിച്ചത്. അതിനാല്‍ ഈ ദാഹത്തോടും ഈ വിശ്വാസത്തോടും കൂടി നമുക്ക് ഈ ദിവ്യദാനത്തിനായി ദൈവത്തോടു അപേക്ഷിക്കാം. ദൈവം നമ്മുടെ യാചന ഒരിക്കലും നിരസിക്കുകയില്ല.

ശക്തി ധരിക്കുക

ആദ്യകാലത്തെ അപ്പോസ്തലന്മാര്‍ യേശുവിനെ അനുഗമപ്പാനായി സര്‍വസ്വവും ത്യജിച്ചവരായിരുന്നു.എങ്കിലും ദൈവം അവര്‍ക്കായി നിശ്ചിയിച്ചിരുന്ന ശുശ്രൂഷ നിറവേറ്റുവാന്‍ പുറപ്പെടുന്നതിനുമുമ്പ് പരിശുദ്ധാത്മസ്‌നാനം പ്രപിക്കുവാനായി കാത്തിരിക്കേണ്ടത് അവര്‍ക്ക് ആവശ്യമായിരുന്നു.

യേശുവിനു തന്നെയും തന്റെ പരസ്യശുശ്രൂഷ ആരംഭിക്കുന്നതിനു മുമ്പ് പരിശുദ്ധാത്മാവിനാലും ശക്തിയാലുമുള്ള അഭിഷേകം പ്രാപിക്കേണ്ടിയിരുന്നു (അപ്പോ. 10:38). അവിടുത്തേക്ക്‌പോലും ഈ അഭിഷേകം ആവശ്യമായിരുന്നെങ്കില്‍ നമുക്ക് എത്രയധികം!

‘നിങ്ങള്‍ ഉയരത്തില്‍നിന്നു ശക്തി ലഭിക്കുവോളം’ നഗരത്തില്‍ പാര്‍പ്പിന്‍ എന്ന് യേശു തന്റെ അപ്പോസ്തലന്മാരോട് ആജ്ഞാപിച്ചു (ലൂക്കോ. 24:49). താന്‍ സ്വര്‍ഗ്ഗാരോഹണം ചെയ്യുന്നതിന് തൊട്ടുമുമ്പ് അവിടുന്ന് വീണ്ടും അവരോട്: ”പരിശുദ്ധാത്മാവ് നിങ്ങളുടെമേല്‍ വരുമ്പോള്‍ നിങ്ങള്‍ ശക്തി ലഭിച്ചവരാകും” എന്ന് അരുളിച്ചെയ്തു ( അപ്പോ.1:8).പെന്തക്കോസ്ത് ദിവസത്തില്‍ പരിശുദ്ധാത്മാവ് അവരുടെമേല്‍ ചൊരിയപ്പെട്ടു. ഭീരുക്കളായിരുന്ന ആ മനുഷ്യര്‍ അതോടെ ധീരരും ദിവ്യാഗ്നികൊണ്ടു ജ്വലിക്കുന്നവരുമായ കര്‍ത്തൃസാക്ഷികളായി രൂപാന്തരപ്പെട്ടു (അപ്പോ. 2:4). അവര്‍ പ്രാപിക്കുമെന്ന് യേശു അവരോട് പറഞ്ഞിരുന്ന അതേ കാര്യം –ശക്തി– തന്നെയാണ് അവര്‍ പ്രാപിച്ചത്.

ക്രിസ്തീയ ജീവിതം നയിക്കുവാന്‍ നമുക്കാവശ്യമായിരിക്കുന്നത് വെറുമൊരു ഉപദേശസംഹിതയല്ല: ജീവിതത്തില്‍ നിറഞ്ഞു വ്യാപരിക്കുന്ന ദൈവശക്തിയാണ്. പരിശുദ്ധാത്മസ്‌നാനം നമുക്ക് ദൈവികജീവിതത്തിനും സേവനത്തിനും ആവശ്യമായ ആ ശക്തി നല്‍കുന്നു.

പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനവൈവിധ്യം

ദൈവവചനത്തില്‍ പരശുദ്ധാത്മാവിനെ കാറ്റിനോട് സാദൃശ്യപ്പെടുത്തിയിട്ടു്. കാറ്റ് പല സമയത്ത് പലവിധത്തില്‍ വീശുന്നു. ആത്മാവിനാല്‍ ജനിച്ചവനെല്ലാം അതുപോലെയാണെന്ന് കര്‍ത്താവു പറഞ്ഞിട്ടു് (യോഹ. 3:8). അതിനാല്‍ പരിശുദ്ധാത്മാസ്‌നാനത്തിന്റെ ബാഹ്യമായ വിശദാംശങ്ങളില്‍ ഓരോ വിശ്വാസിയുടെയും അനുഭവം വിഭിന്നമായിരിക്കും. എങ്കിലും ആന്തരികമായ ശക്തി ധരിക്കലാണ് പ്രധാന കാര്യം.

സഭയെ യേശുക്രിസ്തുവിന്റെ ശരീരമായി പണിതുയര്‍ത്തുന്നതിലേക്കു ദൈവത്തെ ഫലപ്രദമായി സേവിക്കുവാന്‍ ആവശ്യമായ വരങ്ങള്‍ ആത്മാവിലൂടെ ദൈവം നമുക്കു നല്‍കുന്നു. എങ്കിലും നമ്മില്‍ ഓരോരുത്തര്‍ക്കും ഏതു വരം നല്‍കണമെന്ന കാര്യം അവിടുന്നാണ് തീരുമാനിക്കുന്നത്.

ഈ വരങ്ങളില്‍വച്ച് ഏറ്റവും പ്രയോജനകരം പ്രവചനമാണ്. വിശ്വസികളെ ആഹ്വാനം ചെയ്യുവാനും ധൈര്യപ്പെടുത്തുവാനും ആശ്വസിപ്പിക്കുവാനുമായി ദൈവവചനം ശക്തിയോടെ സംസാരിക്കുവാനുള്ള വരമാണ് പ്രവചനം ( 1 കൊരി. 14:1 – 5). ഇതു കൂടാതെ സേവനമനുഷ്ഠിക്കുക, പഠിപ്പിക്കുക, രോഗശാന്തി വരുത്തുക, പ്രബോധിപ്പിക്കുക, പണം കൊടുത്തു സഹായിക്കുക , നേതൃത്വം നല്‍കുക എന്നിങ്ങനെ മറ്റനേകം വരങ്ങളുമുണ്ട് (റോമര്‍ 12:6 -8 ; 1 കൊരി. 12:8-10). അജ്ഞാതഭാഷകളില്‍ സംസാരിക്കുവാനുള്ള കഴിവ്- അന്യഭാഷാവരം – ദൈവം നല്‍കുന്ന മറ്റൊരു ദാനമാണ്. നമ്മുടെ മനസ്സിന്റെയും മാതൃഭാഷയുടെയും പരിമിതികള്‍ക്കപ്പുറമായി പ്രാര്‍ത്ഥിക്കുവാനും സ്‌തോത്രം ചെയ്യുവാനുമുള്ള കഴിവ് ഇതുമൂലം നമുക്കു ലഭിക്കുന്നു

നിങ്ങള്‍ പരിശുദ്ധാത്മസ്‌നാനം പ്രാപിച്ചിട്ടില്ലെങ്കില്‍ ദൈവത്തെ അന്വേഷിക്കുകയും നിങ്ങളുടെ ആ ജന്മാവകാശം അവകാശപ്പെടുകയും ചെയ്ക. ഇതിനെ സംബന്ധിച്ചുള്ള ഒരു നിര്‍ണ്ണയം നിങ്ങള്‍ക്കു നല്‍കുവാനും അവിടത്തോടു ആവശ്യപ്പെടുക. ” ദോഷികളായ നിങ്ങള്‍ നിങ്ങളുടെ മക്കള്‍ക്ക് നല്ല ദാനങ്ങളെ കൊടപ്പാന്‍ അറിയുന്നുവെങ്കില്‍, സ്വര്‍ഗ്ഗസ്ഥനായ പിതാവു തന്നോടു യാചിക്കുന്നവര്‍ക്കു പരിശുദ്ധാതാമാവിനെ എത്രയധികം കൊടുക്കും!” ”നിങ്ങള്‍ യാചിക്കായ്കകൊണ്ടു കിട്ടുന്നില്ല” (ലൂക്കോ. 11: 13 , യാക്കോ 4:2).

അതിനാല്‍ നമുക്കു പൂര്‍ണ്ണഹൃദയത്തോടെ ദൈവത്തെ നോക്കി നിലവിളിക്കാം. പെനിയേലില്‍വച്ച് യാക്കോബ് ചെയ്തതുപോലെ – ”നീ എന്നെ അനുഗ്രഹിച്ചാലല്ലാതെ ഞാന്‍ നിന്നെ വിടുകയില്ല”എന്നു നമുക്ക് പറയാം (ഉല്‍പ. 32:26). ദൈവത്തിന് മുഖപക്ഷമില്ല. മറ്റുള്ളവര്‍ക്കുവേണ്ടി അവിടുന്നു ചെയ്തതു നിങ്ങള്‍ക്കുവേണ്ടിയും ചെയ്യും ഇന്നും അവിടുന്ന് തന്നെ താല്പര്യത്തോടു കൂടി അന്വേഷിക്കുന്നവര്‍ക്കു പ്രതിഫലം നല്‍കുന്നവനത്രേ (എബ്രാ. 11:6). തന്നെ മഹത്വപ്പെടുത്തുവാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും പരിശുദ്ധാത്മാവിനെ അവിടുത്തെ എല്ലാ നിറവേടും കൂടി നല്കുവാന്‍ അവിടുന്ന് ഏറ്റവുമധികം ഒരുക്കമുള്ളവനാണ്.

അധ്യായം 7: വിശുദ്ധീകരണം

പാപകര്‍മ്മത്തില്‍ പിടിക്കപ്പെട്ട സ്ത്രീയോടുള്ള യേശുവിന്റെ വാക്കുകളില്‍ സുവിശേഷത്തിന്റെ ദ്വിമുഖമായ സന്ദേശം സംക്ഷേപിക്കപ്പെട്ടിരിക്കുന്നു

  • ഞാന്‍ നിന്നെ കുറ്റം വിധിക്കുന്നില്ല.
  • ഇനി പാപം ചെയ്യരുത് (യോഹ. 8:11).

ക്രിസ്തീയജീവിതമാകുന്ന ഓട്ടത്തിന്റെ തുടക്കം കുറിക്കുന്ന രേഖയാണ് നീതികരണം. എന്നാല്‍ ഈ ഓട്ടം നാം ഓടേണ്ടത് വിശുദ്ധീകരണമെന്ന ട്രാക്കില്‍ കൂടിയാണ്. വിശുദ്ധീകരിക്കുക എന്നര്‍ത്ഥമായ sanctify എന്ന വാക്കിന് ‘ഒരു പ്രത്യേക കാര്യത്തിനായി വേര്‍തിരിക്കുക ‘ എന്നാണര്‍ത്ഥം. അതിനാല്‍ പാപത്തില്‍നിന്നും ലോകത്തില്‍നിന്നും നമ്മുടെ സ്വര്‍ത്ഥജീവിതത്തില്‍നിന്നും ക്രമാഗതമായി അധികമധികം വേര്‍തിരിക്കപ്പെടുന്ന പരിപാടിയാണ് വിശുദ്ധീകരണം.

ഒരു ഓട്ടക്കാരന്‍ ഒരു മത്സരയോട്ടത്തിന്റെ പ്രാരംഭരേഖയില്‍ വന്നു നില്‍ക്കുന്നത് ഓട്ടത്തില്‍ പങ്കെടുക്കുവാന്‍വേണ്ടി ആയിരിക്കുന്നതുപോലെ നാം ക്രിസ്തുവിന്റെ അടുക്കലേക്ക് വരുന്നതിന്റെ ആകെക്കൂടിയുള്ള ഉദ്ദേശ്യം നാം വിശുദ്ധീകരണം പ്രാപിക്കണം എന്നതത്രേ. ഓട്ടക്കാരന്‍ ഓട്ടത്തില്‍ മത്സരിക്കുവാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ അയാള്‍ മറ്റുള്ളവരോടൊപ്പം ആസ്ഥാനത്തു വന്നുനില്‍ക്കുന്നത് അര്‍ത്ഥശൂന്യമാണല്ലോ.

നമ്മെക്കുറിച്ചുള്ള ദൈവോദ്ദേശ്യം

നമ്മില്‍ മിക്കവരും ആദ്യം ദൈവത്തിന്റെ അടക്കല്‍ വരുന്നത് എന്തെങ്കിലും ചില സ്വര്‍ത്ഥോദ്ദേശ്യങ്ങളോടുകൂടയാണ് : ദൈവത്തില്‍നിന്നും എന്തെങ്കിലും കാര്യലാഭം പ്രതീക്ഷിച്ചാണു. ആ കാര്യലാഭം രോഗശാന്തിയാകാം, അഥവാ നരകാഗ്നിയില്‍നിന്നുള്ള മോചനമാകാം. എങ്കിലും ആസ്വാര്‍ത്ഥപരമായ ഉദ്ദേശ്യം നമ്മിലുണ്ടായിരുന്നാല്‍ തന്നെയും ദൈവം നമ്മെ കൈക്കൊള്ളുന്നു. മുടിയന്‍ പുത്രന്‍ ഭവനത്തിലേക്ക് തിരിച്ചുവന്നത് തന്റെ വിശപ്പ് ശമിപ്പിക്കുവാനായിരുന്നുവങ്കിലും പിതാവ് അവനെ അളവറ്റു സ്‌നേഹിച്ചിരുന്നതിനാല്‍ അവനെ ഭവനത്തിലേക്കു സ്വഗതം ചെയ്തു. അതുപോലെയാണ് ദൈവവും. അവിടുത്തെ നന്മയും കരുണയും അത്ര അപ്രമേയമാണ്.

എന്നാല്‍ നാം ക്രിസ്തീയജീവിതത്തില്‍ തുടരുന്നത് സ്വര്‍ഗ്ഗത്തില്‍ പോകാന്‍ നാം ആഗ്രഹിക്കുന്നതികൊണ്ടുമാത്രമാണെങ്കില്‍ അത് യഥാര്‍ത്ഥത്തില്‍ ദു:ഖകരമാണ്. നമ്മുടെ ജീവിതത്തെക്കുറിച്ചുള്ള ദൈവഹിതം നാം കൂടുതല്‍ അറിയുന്തോറും അതിനെ പൂര്‍ണ്ണമായി നിറവേറ്റുവാന്‍ നാം ആഗ്രഹിക്കും. എഫെസോസിലെ ക്രിസ്ത്യാനികള്‍ക്കുവേിയുള്ള പൗലോസിന്റെ പ്രാര്‍ത്ഥന, തങ്ങളുടെ ‘വിളിയാലുള്ള ആശ’ ഇന്നതെന്ന് അവര്‍ ഗ്രഹിക്കുമാറ് അവരുടെ ഹൃദയദൃഷ്ടിപ്രകാശിതമാകണം എന്നായിരുന്നു (എഫേ 1:18).

ദൈവത്തിന്റെ വിളിയാലുള്ള ആശ എന്താണെന്ന് റോമര്‍ 8:28,29 വാക്യങ്ങള്‍ നമ്മോടു പറയുന്നു്. താന്‍ മുന്നറിഞ്ഞവരെ തന്റെ പുത്രന്‍ അനേകം സഹോദരന്മാരില്‍ ആദ്യജാതന്‍ ആകേതിന് അവന്റെ സ്വരൂപത്തോട് അനുരൂപരാകുവാന്‍ ദൈവം മുന്നിയമിച്ചിരിക്കുന്നു.

നാം യേശുവിന്റെ സാദൃശ്യത്തോട് അനുരൂപരാകുമാറ് രൂപാന്തരപ്പെടുകയും അവിടത്തെ ഇളയസഹോദരന്മാരാകുകയും ചെയ്യണമെന്നുള്ളതാണ് നമ്മെപ്പറ്റിയുള്ള ദൈവഹിതമെന്ന് അവിടെ നാം വായിക്കുന്നു. വിശുദ്ധീകരണത്തിന്റെ ഒന്നാകെയുള്ള അര്‍ത്ഥം അതാണ്. നാം ക്രമാഗതമായി അധികമധികം യേശുവിനെപ്പോലെആയിത്തീരുക: നാം ഓടുവാനായി ദൈവം നമ്മെ പ്രബോധിപ്പിക്കുന്ന മത്സരയോട്ടം അതാണ്. നമുക്ക് മുമ്പായി ഈ ഓട്ടം ഓടിയ യേശുവിങ്കല്‍ നമ്മുടെ കണ്ണുകളെ ഉറപ്പിച്ചുകൊണ്ടാണ് ഈ ഓട്ടം നാം ഓടേത് (എബ്രാ. 12:1,2.).

പാപം വിട്ടൊഴിയുക

ഈ ഓട്ടത്തിലെ ഒന്നാമത്തെ ഘട്ടം ബോധപൂര്‍വ്വം പാപം ചെയ്യുന്നതു നിറുത്തുകയാണ്. ന്യായപ്രമാണവ്യവസ്ഥയില്‍ പാപം നിറുത്തുവാനുള്ള പ്രബോധനം ഉണ്ടായിരുന്നില്ല. എന്നാല്‍ പുതിയ നിയമവ്യവസ്ഥപ്രകാരം സുവിശേഷത്തിന്റെ ദ്വിമുഖമായ സന്ദേശം യേശു പ്രസ്താവിച്ചതുപോലെ തന്നെ, ശിക്ഷാവിധിയില്‍ നിന്നുള്ള സ്വാതന്ത്ര്യവും പാപജീവിതത്തിന്റെ വിരാമവും (മേലാല്‍ പാപം ചെയ്യുന്നതു നിറുത്തുക ) ആണെന്നുള്ള കാര്യത്തില്‍ എല്ലാ അപ്പോസ്തലന്മാരും ഏകാഭിപ്രായക്കാരാണ്.

പൗലോസ് പറയുന്നു: ” പാപം ചെയ്യാതിരിപ്പിന്‍ ” (അഥവാ പാപം ചെയ്യുന്നത് നിറുത്തുവിന്‍) (1 കൊരി. 15:34 ). യോഹന്നാന്‍ പറയുന്നു: ” നിങ്ങള്‍ പാപം ചെയ്യാതിരിപ്പാന്‍ ഞാന്‍ ഇതു നിങ്ങള്‍ക്കു എഴുതുന്നു ” (യോഹ. 2:1). പത്രോസും ‘പാപം വിട്ടൊഴിഞ്ഞവരായിത്തീരുവാന്‍’ നമ്മെ പ്രബോധിപ്പിക്കുന്നു ( 1 പത്രോസ് 4:1).

റോമര്‍ അഞ്ചാമധ്യായത്തില്‍ വിശ്വാസത്താലുള്ള നീതികരണത്തെ വിശദീകരിച്ചശേഷം പൗലോസ് ഈ ചോദ്യം ചോദിക്കുന്നു ; ” ആകയാല്‍ നാം എന്തുപറയേണ്ടു ? കൃപപെരുകേണ്ടതിന് പാപം ചെയ്തുകൊണ്ടിരിക്ക എന്നോ ? ” (റോമര്‍ 6: 1). വീണ്ടും കൂടുതല്‍ ശക്തിയായ ഭാഷയില്‍ അദ്ദേഹം ചോദിക്കുന്നു : ” അതിനാല്‍ എന്ത്? നാം ( ഒരിക്കല്‍ എങ്കിലും ) പാപം ചെയ്യുക എന്നോ ? ” (റോമര്‍ 6:15,ആക്ഷരിക തര്‍ജ്ജമ ) . ഈ രണ്ട് സ്ഥാനങ്ങളിലുമുള്ള മറുപടി ” ഒരു നാളും അരുത് ” എന്നു തന്നെയാണ്. അരുത് : നാം ഒരു പ്രാവശ്യം പോലും ബോധപൂര്‍വ്വം പാപം ചെയ്യരുത്.

ഇതു ഭാരമുള്ള , ദുര്‍വഹമായ ഒരു സന്ദേശമായിത്തോന്നുന്നുണ്ടാേ ? പാപത്തില്‍ തുടരാനാഗ്രഹീക്കുന്നവര്‍ക്കു മാത്രമേ ഇത് ഭാരമായിത്തോന്നുകയുള്ളൂ. എന്നാല്‍ പാപത്തിന്റെ അടിമത്തത്തിലിരുന്നു മുഷിഞ്ഞവരും പൊറുതി മുട്ടിയവരുമായ ആളുകള്‍ക്ക് ഇതു സന്തോഷപൂര്‍വമായ ഒരു വിമോചനസന്ദേശമാണ്. ഏതൊരു തടവുകാരനും താന്‍ സ്വതന്ത്രനാകുവാന്‍ സാധ്യതയുണ്ടെന്നുള്ള സന്ദേശം കേള്‍ക്കുന്നത് സന്തോഷകരമായിരിക്കും . അതൊരിക്കലും ഒരു ഭാരമായി അവനു തോന്നുകയില്ല. തോന്നുമോ?

” ബദ്ധന്മാര്‍ക്കു വിടുതല്‍ പ്രഖ്യാപിക്കുവാനും സാത്താനാല്‍ പീഡിതരായവരെ വിടുവിക്കുവാനുമാണ്” ദൈവം യേശുവിനെ അഭിഷേകം ചെയ്തതു (ലുക്കോ. 4:18).

പുതിയനിയമത്തിലെ മഹത്വകരമായ വാഗ്ദാനം ഇതാണ്: ” നിങ്ങള്‍ ന്യായപ്രമാണത്തിന് (പഴയനിയമത്തിന്) അല്ല , കൃപയ്ക്കു (യേശു സ്ഥാപിച്ച പുതിയനിയമത്തിന്) അത്രേ അധീനരാകയാല്‍ പാപം നിങ്ങളുടെ മേല്‍ കര്‍ത്തൃത്വം നടത്തുകയില്ല ” ( റോമര്‍ 6:14). ഇപ്രകാരമൊരു ജീവിതം നിങ്ങള്‍ക്കു സാധ്യമാണെന്നു വിശ്വസിക്കുന്നതാണ് വിജയജീവിതത്തിലേക്കുള്ള ഒന്നാമത്തെ കാല്‍വയ്പ്പു.

പ്രലോഭനവും പാപവും (പരീക്ഷിക്കപ്പെടുന്നതും പാപവും)

പരീക്ഷിക്കപ്പെടുന്നതും പാപം ചെയ്യുന്നതും തമ്മില്‍ വ്യത്യസമു്. യാക്കോ.1: 14, 15 ആ വ്യത്യാസത്തെപ്പറ്റി വളരെ വ്യക്തമായി പ്രതിപാദിക്കുന്നു. അവിടെം ഇപ്രകാരം പറയുന്നു: ” ഒരോരുത്തന്‍ പരീക്ഷിക്കപ്പെടുന്നത് സ്വന്തമോഹത്താല്‍ ആകര്‍ഷിക്കപ്പെടുകയും വശീകരിക്കപ്പെടുകയും ചെയ്യുന്നതിനാല്‍ ആകുന്നു. മോഹം ഗര്‍ഭം ധരിക്കുവാന്‍ നാം അനുവദിക്കാതിരിക്കുന്നിടത്തോളം കാലം പാപം നമ്മുടെ ഹൃദയത്തില്‍ ജനിക്കുന്നില്ല. ഏതെങ്കിലും ഒരു മോഹം നമ്മുടെ മനസ്സിലേക്ക് ഒരു പാപചിന്തയുടെ മിന്നലാട്ടം അയയ്ക്കുമ്പോഴാണ് നാം പരീക്ഷിക്കപ്പെടുന്നത്. ആപരീക്ഷയ്ക്ക് നമ്മുടെ മനസ്സ് സമ്മതം നല്‍കുന്ന പക്ഷം , ആ സമയത്ത് പാപത്തിന്റെ ഒരു ഗര്‍ഭധാരണം നടക്കുന്നു. അങ്ങനെ പാപം ജനിക്കുന്നു.

പരീക്ഷിക്കപ്പെടുക എന്നത് നമ്മില്‍ പാപം ഉളവാക്കുന്നില്ല . യേശു തന്നെയും പരീക്ഷിക്കപ്പെട്ടു. എന്നാല്‍ അവിടുന്ന് ഒരിക്കല്‍പ്പോലും ഏതെങ്കിലും വിധത്തില്‍ പാപം ചെയ്തില്ല. തന്മൂലം അവിടുന്ന് പൂര്‍ണ്ണമായും വിശുദ്ധനായിരുന്നു.

യേശു “സകലത്തിലും തന്റെ സഹോദരന്മാരോട് തുല്യനായിരുന്നവെന്നും സകലത്തിലും നമുക്ക് തുല്യമായി പരീക്ഷിക്കപ്പെട്ടുവെന്നും തിരുവെഴുത്തു പറയുന്നു (എബ്രാ. 2:17, 4:15 )തികച്ചും നമ്മെപ്പോലെ തന്നെ അവിടുന്ന് പരീക്ഷിക്കപ്പെട്ടു. എങ്കിലും അവിടുന്ന് ഒരിക്കലും പാപം ചെയ്തില്ല .യേശു ദൈവമാകയാല്‍ സ്വഭാവികമായിതന്നെ പാപത്തെ നിഷ്പ്രയാസം ജയിച്ചതായി കരുതുന്നതിനാല്‍ നമ്മില്‍ ചിലര്‍ക്ക് ഈ കാര്യം വളരെ അദ്ഭുതകരമായിത്തോന്നുകയില്ല. എന്നാല്‍ അവിടുന്ന് ഭൂമിയിലേക്കു വന്നപ്പോള്‍ ദൈവത്തോടുള്ള സമത്വം മൂലം തനിക്കുണ്ടായിരുന്ന പദവികള്‍ എല്ലാം വിട്ടുകളഞ്ഞു. അവിടുന്ന് തന്നെത്താന്‍ ഒഴിച്ചു (emptied Himself)എന്ന കാര്യം നാമോര്‍ക്കണം(ഫിലി. 2: 6,7).അവിടുന്നു ദൈവമായിരുന്നുവെങ്കിലും താന്‍ ഒരു മനുഷ്യനായി ലോകത്തില്‍ ജീവിച്ചിരുന്ന കാലത്ത് ഇന്നു നമുക്കു താന്‍ നല്കിയിട്ടുള്ള അതേ പരിശുദ്ധാത്മാവിന്റെ ശക്തി മാത്രമേ അവിടുത്തേക്ക് ലഭ്യമായിരുന്നുള്ളൂ.

അതിനാലാണ് “യേശുവിങ്കലേക്കു നമ്മുടെ കണ്ണുകള്‍ ഉറപ്പിച്ചുകൊണ്ട്” നമ്മുടെ ഓട്ടം ഓടുവാന്‍ ദൈവവചനം നമ്മെ പ്രബോധിപ്പിക്കുന്നത്. ഇന്ന്” പാപത്തിനെതിരായിട്ടുള്ള നമ്മുടെ പോരാട്ടത്തില്‍” നമുക്ക് അവിടുത്തെ ദൃഷ്ടാന്തം നോക്കി ധൈര്യം സംഭരിക്കുവാന്‍ സാധിക്കും (എബ്രാ. 12:2-4). കാരണം , നാം അഭിമുഖികരിക്കുന്ന ഓരോ പരീക്ഷയിന്മേലും യേശു ഒരു മനുഷ്യനെന്ന നിലയില്‍ വിജയം നേടി. അങ്ങനെ അവിടുന്ന നമുക്ക് ഒരു മുന്നോടിയും പിന്തുടരുവാന്‍ ഒരു ദൃഷ്ടാന്തവും ആയിതീര്‍ന്നു (എബ്രാ. 6:20).

”ക്രിസ്തു ജഡത്തില്‍ വന്നു: ആത്മാവില്‍ നീതിമാന്‍ എന്നു പ്രഖ്യാപിക്കപ്പെട്ടു ” എന്നതാണ്” ദൈവികസ്വഭാവത്തിന്റെ മര്‍മ്മം” (1 തിമോ. 3:16). അവുടുത്തേക്കു ഉണ്ടായിരുന്നതു നമുക്കുള്ള ജഡമായിരുന്നുവെങ്കിലും അവിടുന്ന് സ്വജീവിതത്തില്‍ തന്റെ ആത്മാവില്‍ ആദ്യന്തം വിശുദ്ധിയില്‍ സൂക്ഷിച്ചു.

താന്‍ ജയിച്ചതുപോലെ നമുക്കും സാധിക്കുമെന്ന പ്രത്യാശ നമുക്ക് നല്കുന്നത് ഈ വസ്തുതയാണ്. എന്തെന്നാല്‍ അവിടുന്നു നമുക്കുവേണ്ടി” തന്റെ ജഡത്തിലൂടെ ജീവനുള്ള ഒരു പുതുവഴി തുറന്നു”. അതിലൂടെ ഇന്ന് നമുക്ക് അവിടുത്തെ പിന്തുടരുവാന്‍ കഴിയും (എബ്രാ. 10: 20). ഇതാണ് വിശുദ്ധീകരണത്തിന്റെ മാര്‍ഗ്ഗം.

പഴയ മനുഷ്യനും പുതിയ മനുഷ്യനും

പഴയ മനുഷ്യന്‍ കള്ളന്മാരെ വീട്ടിനുള്ളില്‍ കടക്കാന്‍ അനുവദിക്കുന്ന അവിശ്വസ്തനായ ഒരു ഭൃത്യനെപ്പോലെയാണെന്ന വസ്തുത നാം നേരത്തേ മനസ്സിലാക്കി. എങ്കിലും ആ പഴയ മനുഷ്യന്‍ ക്രൂശിക്കപ്പെടുകയും ഉരിഞ്ഞുകളയപ്പെടുകയും കുഴിച്ചിടപ്പെടുകയും ചെയ്തിരുക്കുന്നു. – ” ദൈവമേ , ഇതാ, നിന്റെ ഇഷ്ടം ചെയ്‌വാന്‍ ഞാന്‍ വരുന്നു ” എന്നു പറയുന്ന ഒരു പുതുമനുഷ്യന്‍ നമ്മുടെ ഉള്ളില്‍ കുടികൊള്ളുന്നു (എബ്രാ. 10:7).

എന്നാല്‍ തന്നയും യേശുവിന്റെ ഏതൊരു ശിഷ്യനും പാപം ചെയ്യുക സാധ്യമാണെന്ന ദുഖസത്യം അവശേഷിക്കുന്നു . പക്ഷേ ഒരു വിശ്വാസി പാപം ചെയ്യുന്നതും ഒരവിശ്വാസി പാപം ചെയ്യുന്നതും തമ്മില്‍ വ്യത്യാസമു്. ഒരു പൂച്ച ചെളിവെള്ളത്തില്‍ വീണുപോകുന്നതും ഒരു പന്നി അതേ ചെളിവെള്ളത്തിലേക്ക് കുതിച്ചുചാടുവാന്‍ ഉത്സാഹിക്കുന്നതും തമ്മില്‍ വ്യത്യാസമുള്ളതുപോലെയാണിത്. പൂച്ച ചെളിവെള്ളത്തെ വെറുക്കുന്നുവെങ്കിലും അബദ്ധവശാല്‍ അതില്‍ വീണുപോകാം. പന്നിയാകട്ടെ , സ്വേച്ഛയായത് തിരഞ്ഞെടുക്കുന്നു. ഇതാകെ സ്വഭാവത്തിന്റെ ഒരു പ്രശ്‌നമാണ്. യേശുവിന്റെ ശിഷ്യന് വിശുദ്ധിയെ സ്‌നേഹിക്കുകയും പാപത്തെ വെറുക്കുകയും ചെയ്യുന്ന ഒരു പുതിയ സ്വഭാവമാണുള്ളത്.

പഴയ മനുഷ്യന്‍ പാപം ചെയ്യുവാന്‍ ആഗ്രഹിക്കുന്നു. പുതിയ മനുഷ്യന്‍ അതൊരിക്കലും ആഗ്രഹിക്കുന്നില്ല. എന്നാല്‍ പുതിയ മനുഷ്യന്‍ വേണ്ടുവോളം ബലവാനല്ലെങ്കില്‍ ജഡത്തിലെ മോഹങ്ങള്‍ക്കെതിരേ തന്റെ ഹൃദയവാതില്‍ അടച്ചു സൂക്ഷിക്കുവാന്‍ അവനു കഴികയില്ല. ഇതു തീര്‍ച്ചായായും അവന്‍ ആ മോഹങ്ങള്‍ ആഗ്രഹിക്കുന്നതുമൂലമല്ല. എന്നാല്‍ അവയോടെതിര്‍ത്തുനില്ക്കുവാന്‍ വേണ്ടത്ര ബലം അവനില്ലാത്തതാണ് അതിന് കാരണം . അവന്‍ ദൈവവചനം മുലം വേണ്ടുവോളം തന്നെത്താന്‍ പോഷിപ്പിക്കാത്തതുമൂലവും പ്രാര്‍ത്ഥനയിലൂടെ തന്നെത്തന്നെ ശക്തീകരിക്കാത്തതുകൊണ്ടുമാണ് ഇങ്ങനെ സംഭവിക്കുന്നത്.

അതിനാല്‍ പാപം ചെയ്യുന്നതും പാപത്തില്‍ വീഴുന്നതും തമ്മില്‍ ഒരു വ്യത്യസമുണ്ട്.ഈ വ്യത്യാസം അറിയുന്നത് പ്രധാനകാര്യമാണ്. അതറിഞ്ഞിരുന്നാല്‍ അനാവശ്യമായ വളരെയധികം കുറ്റബോധം നമ്മുടെ ഹൃദയത്തില്‍നിന്ന് ഒഴിവാക്കുവാന്‍ നമുക്കു കഴിയും.

യോഹന്നാന്‍ തന്റെ ഒന്നാം ലേഖനത്തില്‍ ഈ വ്യത്യാസം വിശദമാക്കുന്നു്. ” പാപം ചെയ്യുന്നവന്‍ (അതായത് ബോധപൂര്‍വം പാപം ചെയ്തുകൊണ്ടേയിരിക്കുന്നവന്‍ ) പിശാചിന്റെ മകനാകുന്നു” എന്ന് അദ്ദേഹം പറയുന്നു. ( യോഹ. 3:8). മറുവശത്ത് അദ്ദേഹം വിശ്വാസികളെ സംബോധന ചെയ്യതുകൊ് ” ഒരുവന്‍ പാപം ചെയ്യുന്നുവെങ്കില്‍ (അതായത് ഒരുവന്‍ അബദ്ധവശാല്‍ പാപത്തില്‍ വീണുപോകുന്നുവെങ്കില്‍) നീതിമാനായ യേശുക്രിസ്തു എന്ന കാര്യസ്ഥന്‍ നമുക്കു പിതാവിന്റെ അടുക്കലു്: അവന്‍ നമ്മുടെ പാപങ്ങള്‍ക്കു പ്രായശ്ചിത്തമാകുന്നു” എന്നും എഴുതിയിരിക്കുന്നു (യോഹ. 2:1,2).

ബോധപൂര്‍വവും അബോധപൂര്‍വവുമായ പാപം

ഇതുപോലെ പാപത്തില്‍ വീഴുന്നതും പാപം നമ്മില്‍ ഉണ്ടായിരിക്കുന്നതും തമ്മിലും ഒരു വ്യത്യാസം ഉണ്ട് . പാപം നമ്മില്‍ ഉണ്ടായിരിക്കുക എന്നു വച്ചാല്‍ നമ്മുടെ വ്യക്തിത്വത്തില്‍ അബോധപൂര്‍വമായ പാപം കുടികൊള്ളുക എന്നാണ് അതിനര്‍ത്ഥം. ഈ പാപത്തെപ്പറ്റി നമുക്കു തന്നെ അറിവുണ്ടായിരിക്കയില്ല. എങ്കിലും നമ്മെക്കാള്‍ കൂടുതല്‍ പക്വത പ്രാപിച്ച മറ്റുള്ളവര്‍ക്ക് അത് മനസ്സിലാക്കുവാന്‍ കഴിയും. എന്നാല്‍ ഈ അബോധപൂര്‍വമായ പാപം നമ്മില്‍ ഒരിക്കലും കുറ്റബോധം ജനിപ്പിക്കേ ആവശ്യമില്ല. എന്തെന്നാല്‍ “ന്യായപ്രമാണമില്ലാത്തിടത്ത് പാപത്തെ കണക്കിടുന്നില്ല” എന്ന് ദൈവചനം പറയുന്നു (റോമര്‍. 5:13). (നമ്മുടെ ബോധമനസ്സില്‍ പാപത്തെക്കുറിച്ചുള്ള ബോധ്യം ഇല്ലാതിരിക്കുമ്പോള്‍ ദൈവം നമുക്ക് പാപം കണക്കിടുന്നില്ല എന്നുകൂടി ഇതിനര്‍ത്ഥമുണ്ട്.)

എങ്കിലും നാം വെളിച്ചത്തില്‍ നടക്കുന്നവരാണെങ്കില്‍, ക്രമേണ കുറഞ്ഞുകുറഞ്ഞുവരുന്ന ഒരളവില്‍ നമ്മില്‍ അബോധപൂര്‍വമായ പാപം ഉണ്ടായിരിക്കും. ഇതു നിമിത്തമാണ് യോഹന്നാന്‍ അപ്പോസ്തലന്‍ നമുക്കു പാപമില്ല എന്നു നാം പറയുന്നുവെങ്കില്‍ നമ്മെത്തന്നെ വഞ്ചിക്കുന്നു ; സത്യം നമ്മില്‍ ഇല്ലാതെയായി” എന്നു പറയുന്നത് (1യോഹ 3:8) . തന്നില്‍ പാപമില്ല എന്നു പറയുന്ന ഒരുവന്‍ യഥാര്‍ത്ഥത്തില്‍ താന്‍ ക്രിസ്തുവിനെപ്പോലെ പൂര്‍ണ്ണനായി എന്നു അവകാശപ്പെടുകയാണ് ചെയ്യുന്നത്. എന്നാല്‍ ക്രിസ്തു നമ്മെ ചേര്‍ക്കുവാന്‍ വരുമ്പോള്‍” നാം അവനെപ്പോലെയാകും” . അതിനുമുന്പ് ആകുകയില്ല എന്നാണ് ദൈവവചനം പറയുന്നത് (1 യോഹ. 3: 2).തന്മൂലം ഇപ്പോള്‍ തന്നെ പൂര്‍ണ്ണമായ വിശുദ്ധീകരണം പ്രാപിച്ച് പരിപൂര്‍ണ്ണരായി എന്നവകാശപ്പെടുന്നവര്‍ തങ്ങളെത്തന്നെ വഞ്ചിക്കുന്നവരാണ്.

എങ്കിലും അബോധപൂര്‍വമായ പാപത്തില്‍നിന്നും നാം ശുദ്ധീകരിക്കപ്പെടേണ്ടതാവശ്യമാണ്. നാം വെളിച്ചത്തില്‍ നടക്കുമ്പോള്‍” യേശുവിന്റെ രക്തം സകല അബോധപൂര്‍വമായ പാപവും പോക്കി നമ്മെ ശുദ്ധീകരിക്കും” ( 1യോഹ. 1:7).

അതിനാല്‍ അപരിമേയമായ വിധം വിശുദ്ധനായ ഒരു ദൈവത്തിന്റെ മുന്നില്‍ യാതൊരു ഭയവും കൂടാതെ ധൈര്യത്തോടെ നില്ക്കുവാന്‍ ഇപ്പോള്‍ നമുക്ക് കഴിയും . ക്രിസ്തുവിന്റെ രക്തത്തിന് നമ്മെ ശുദ്ധീകരിക്കുവാനുള്ള ശക്തി അത്രമാത്രമാണ്. ഹല്ലേലുയ്യാ!

കരുണയും കൃപയും

”നമുക്ക് സഹായം ആവശ്യമായിരിക്കുന്ന സമയത്ത് കരുണയും കൃപയും കണ്ടെത്തുവാനായി നാം ധൈര്യത്തോടെ കൃപാസനത്തിന് അടുത്ത് ചെല്ലുക ” എന്ന് ദൈവവചനം നമ്മെ പ്രബോധിപ്പിക്കുന്നു (എബ്രാ.4:16). കരുണയും കൃപയും ഒന്നല്ല. കരുണ പാപക്ഷമയെ സംബന്ധിക്കുന്നതാണ്. അതു നമുക്കാവശ്യം തന്നെ. എന്നാല്‍ അതിനുപുറമേ ഭാവിയിലുണ്ടാകുന്നആവശ്യസന്ദര്‍ഭങ്ങളില്‍ കൃപയും നമുക്ക് വേണ്ടിയിരിക്കുന്നു.

നമുക്ക് സഹായമാവശ്യമായ സന്ദര്‍ഭം, നാം പരീക്ഷിക്കപ്പെടുമ്പോള്‍, നാം വീഴുവാനാരംഭിക്കുന്ന അതേ സമയത്തുതന്നെയാണ്. പത്രോസ് ഗലീലക്കടലില്‍ താണുപോകുവാനാരംഭിച്ച സമയം അദ്ദേഹത്തിന്റെ ആവശ്യസമയമായിരുന്നതുപോലെയാണിത് ( മത്താ. 14:30). കൃപയ്ക്കുവേണ്ടി നാം നിലവിളിക്കേണ്ട സമയം അപ്പോഴാണ്. പത്രോസ് താണുപോകാതെ അദ്ദേഹത്തെ പിടിച്ചുകൊള്ളുവാന്‍ കര്‍ത്താവ് ഉടനെ കൈനീട്ടിയതുപോലെ നമുക്കും വീണുപോകാതിരിക്കുവാനുള്ള കൃപ ലഭിക്കുമെന്ന് അപ്പോള്‍ നമുക്ക് ബോധ്യമാകും.

വീണുപോകാതെ ദൈവം നമ്മെ സൂക്ഷിച്ചുകൊള്ളുമെന്ന് ഉറപ്പുനല്‍കുന്ന അദ്ഭുതകരമായ വാഗ്ദാനങ്ങള്‍ ദൈവവചനത്തിലുണ്ട്. അവയില്‍ ചിലത് നോക്കുക:

ആദ്യമായി ദൈവം നല്‍കിയിട്ടുള്ള ഒരു വാഗ്ദാനം ഇതാണ് ; നമുക്ക് അതിജീവിക്കുവാന്‍ കഴിയാത്തവിധം അത്ര ശക്തിയേറിയ പരീക്ഷകള്‍ നേരിടുവാന്‍ ഒരിക്കലും ദൈവം അനുവദിക്കുകയില്ല. ” ദൈവം വിശ്വസ്തന്‍ : നിങ്ങള്‍ക്കു കഴിയുന്നതിനുമൂതേ പരീക്ഷനേരിടുവാന്‍ സമ്മതിക്കാതെ നിങ്ങള്‍ക്കു സഹിപ്പാന്‍ കഴിയേതിന് പരീക്ഷയോടുകൂടെ അവന്‍ പോക്കുവഴിയും ഉണ്ടാക്കും ” (1കൊരി. 10: 13).

ദൈവവചനം നല്‍കുന്ന മറ്റൊരു ഉറപ്പു നോക്കുക: ” വീഴാത്തവണ്ണം നിങ്ങളെ സൂക്ഷിച്ച് തന്റെ മഹിമാസന്നിധിയില്‍ കളങ്കമില്ലാത്തവരായി ആനന്ദത്തോടെ നിറുത്തുവാന്‍ ശക്തിയുള്ളവന്‍ ” ആണ് ദൈവം (യൂദ . 24).

ഇപ്രകാരം തന്റെ വചനത്തിലൂടെ ദൈവം നമുക്ക് നല്‍കിയിട്ടുള്ള അദ്ഭുതകരമായ വേറെയും വാഗ്ദത്തങ്ങള്‍ ഉണ്ട് . ഇവയുടെയെല്ലാം വെളിച്ചത്തില്‍ നോക്കിയാല്‍ മേലാലൊരിക്കലും നമുക്ക് പാപം ചെയ്യേണ്ട ആവശ്യമില്ല. 1 പത്രോ. 4:2-ല്‍ പറയുന്നതുപോലെ മേലാല്‍ ദൈവഹിതം മാത്രം നിറവേറ്റുമാറ് ജീവിതം നയിക്കുവാന്‍ നമുക്ക് കഴിയും.

ക്രമപ്രവൃദ്ധമായ വിശുദ്ധീകരണം

താന്‍ കല്പിച്ചതൊക്കെയും അനുസരിക്കുമാറ് മറ്റുള്ളവരെ പഠിപ്പിക്കുവാന്‍ യേശു തന്റെ ശിഷ്യന്മാരോട് ആജ്ഞാപിച്ചു (മത്താ. 28:20) . കര്‍ത്താവിനെ സ്‌നേഹിക്കുന്ന ഒരുവന്‍ ആദ്യം തന്നെ ഈ കല്പനക്ള്‍ ഏതെല്ലാമാണെന്നു കണ്ടുപിടിക്കുവാന്‍ പൂര്‍ണ്ണഹൃദയത്തോടെ ശ്രമം ചെയ്യും . പിന്നീട് അവയെ അനുസരിക്കുവാന്‍ ശ്രമിക്കുകയും ചെയ്യും (യോഹ. 14:21).

ന്യായപ്രമാണവ്യവസ്ഥയില്‍ ദൈവം മനുഷ്യര്‍ക്ക് കല്പനകള്‍ നല്കിയിരിക്കുന്നു: എന്നാല്‍ അവയെ അനുസരിക്കുവാനുള്ള ശക്തി നല്‍കിയിരുന്നില്ല. അങ്ങനെയെങ്കില്‍ എന്തിനുവേണ്ടിയാണ് ദൈവം ന്യായപ്രമാണം നല്കിയത്? ദൈവം നിശ്ചിയിച്ച നിലവാരത്തിലേക്കു വന്നുചേരുവാന്‍ തനിക്കു കഴിവില്ലെന്ന് മനുഷ്യന്‍ കണ്ടെത്തുവാനും അങ്ങനെ ഒരു രക്ഷകന്റെയും സഹായിയുടെയും ആവശ്യം മനസ്സിലാക്കുവാനുമത്രേ ദൈവം അപ്രകാരം ചെയ്തത് .” ന്യായപ്രമാണം നമ്മെ ക്രിസ്തുവിങ്കലേക്ക് നടത്തുന്ന ശിശുപാലകന്‍ (tutor)ആയിതീര്‍ന്നു “(ഗലാ. 3:24).

എന്നാല്‍ ഇപ്പോള്‍ ദൈവം മനുഷ്യനുമായി ഒരു പുതിയ ഉടമ്പടി സ്ഥാപിച്ചിരിക്കുന്നു. അതിലുടെ ദൈവം നമുക്ക് കല്പനകള്‍ മാത്രമല്ല, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു എന്ന വ്യക്തിയിലൂടെ നാം പിന്തുടരേണ്ട ഒരു മാതൃകയും നല്‍കിയിരിക്കുന്നു. ദൈവത്തിന്റെ എല്ലാ കല്പനകളും അനുസരിക്കുവാന്‍ നമ്മുടെ ഭൗമീക ജീവിതത്തില്‍ നമുക്ക് സാധ്യമാണെന്ന് തന്റെ ഇഹലോകജീവിതത്തിലൂടെ യേശു കാണിച്ചുതന്നിരിക്കുന്നു.

പുതിയ ഉടമ്പടിപ്രകാരം തന്റെ കല്പനകള്‍ നമ്മുടെ ഉള്ളിലാക്കി വയ്ക്കുമെന്നും അവയെ നമ്മുടെ ഹൃദയത്തിന്മേല്‍ എഴുതുമെന്നുംകൂടി ദൈവം വാഗ്ദാനം ചെയ്യ്തിരിക്കുന്നു(എബ്രാ. 8.10) . നമ്മില്‍ വസിക്കുന്ന പരിശുദ്ധാത്മാവിലൂടെയാണ് ദൈവം ഇതു ചെയ്യുന്നത്. ദൈവത്തിന്റെ ഹിതം എന്താണെന്നു നമുക്കു കാണിച്ചുതരികമാത്രമല്ല, ആ ഹിതം മുഴുവനായി ചെയ്യുവാനുള്ള ഒരാഗ്രഹം നമുക്കു നല്‍കുകയും അത് അനുസരിക്കുവാനുള്ള കൃപ ദാനം ചെയ്യ്കയും ചെയ്യുന്ന ഒരു സഹായിയാണ് പരിശുദ്ധാത്മാവ്.

നമ്മെ പൂര്‍ണ്ണമായി വിശുദ്ധീകരിക്കുന്ന ഒരുവനാണ് ദൈവം (1 തെസ്സ. 5:23). നമുക്കിതു സ്വമേധയാ ചെയ്യുവാന്‍ സാധ്യമല്ല. ഈ ദൈവത്തില്‍ ആശ്രയിച്ചിട്ടേ നമുക്കിതു സാധിക്കൂ. തന്റെ ഹിതം ചെയ്യുവാനുള്ള ആഗ്രഹവും ഒപ്പം അതു അനുസരിപ്പാനുള്ള ശക്തിയും നമുക്ക് നല്‍കുവാനായി നമ്മുടെ ഉള്ളില്‍ പ്രവര്‍ത്തിക്കുന്ന ഒരുവനാണ് ദൈവം, എന്നാല്‍ നാമാകട്ടെ,” ഭയത്തോടും വിറയലോടും കൂടി നമ്മുടെ രക്ഷ പ്രാവര്‍ത്തികമാക്കുവാന്‍ പ്രയത്‌നിച്ചേ മതിയാവൂ “(ഫിലി. 2:12,13). ദൈവം ഉള്ളിലിരുന്നു പ്രവര്‍ത്തിക്കുന്ന കാര്യം പുറമേ സാധിതപ്രായമാക്കുവാന്‍ നാം സഹകരിക്കണം, കാരണം , ദൈവം നമ്മെ യന്ത്രങ്ങളായിട്ടല്ല സൃഷ്ടിച്ചിരിക്കുന്നത്.

പാപത്തെക്കുറിച്ചുള്ള കുറ്റബോധത്തില്‍നിന്ന് ദൈവം നമ്മെ ശുദ്ധീകരിക്കുന്നു, എന്നാല്‍ ” ജഡത്തിലേയും ആത്മാവിലേയും സകല കല്മഷങ്ങളും നീക്കി “നമ്മെത്തന്നെ വെടിപ്പാക്കി” ദൈവഭയത്തില്‍ വിശുദ്ധിയെ തികച്ചുകൊള്ളുവാന്‍” അവുടുന്ന് നമ്മോടു കല്പിച്ചിരിക്കുന്നു (2കൊരി 7:1). നമ്മുടെ ഉള്ളില്‍ ഏതേതു കല്മഷങ്ങളാണ് ഉള്ളതെന്നതിനെപ്പറ്റി നമുക്ക് വെളിച്ചം കിട്ടിയാലുടന്‍ അതു നീക്കുവാന്‍ നാം കഠിനപ്രയ്‌നം ചെയ്യണം.

ഇപ്രകാരം നാം “ആത്മാവിനാല്‍ ശരീരത്തിന്റെ പ്രവൃത്തികളെ മരിപ്പിക്കുമ്പോഴാണ്” ആത്മാവിന്റെ ഫലങ്ങളായ സ്‌നേഹം, സന്തോഷം, സമാധാനം, ദീര്‍ഘക്ഷമ, ദയ ,പരോപകാരം, വിശ്വസ്തത , സൗമ്യത, ഇന്ദ്രിയജയം എന്നിവ (ഗലാ.5:22)അധികമധികം നമ്മില്‍ വിളഞ്ഞുവരുന്നത്. ക്രിസ്തുവിന്റെ സാദൃശ്യത്തിലേക്ക് രൂപാന്തരപ്പെടുക എന്നതിന്റെ അര്‍ത്ഥം ഇതത്രേ.

ഈ വിധത്തില്‍ നമ്മുടെ ജീവിതപാത സമയം കഴിയുംന്തോറും അധികമധികം ശോഭാപൂര്‍ണ്ണമായിത്തീരും(സദൃ. 4:18). ദൈവം നമുക്കായി നിശ്ചയിച്ചിട്ടുള്ള വിശുദ്ധീകരണത്തിന്റെ തേജോമയമായ മാര്‍ഗ്ഗം ഇതത്രേ.

 

അധ്യായം 8: ദൈവവചനവും പ്രാര്‍ത്ഥനയും

ജനനാന്തരം ഒരു ശിശുവിലുള്ള രണ്ട് ആവശ്യങ്ങള്‍ ഭക്ഷണവും വായുവുമാണ്. ആത്മീയ ജനനം പ്രാപിക്കുന്നവരുടെ അനുഭവവും അതുപോലെതന്നെ. പുതുതായി ജനിച്ച ദൈവപൈതല്‍ ഭക്ഷിക്കയും ശ്വാസോച്ഛ്വാസം ചെയ്കയും വേണം. ദൈവത്തിന്റെ വചനമാണ് അവന്റെ ഭക്ഷണം: പ്രാര്‍ത്ഥന അവന്റെ ജീവശ്വാസവും.

ദൈവവചനം- നമ്മുടെ ആത്മീയഭക്ഷണം.

ആരംഭത്തില്‍ ഒരു ശിശുവിന് ആവശ്യം പാലാണ് . പീന്നീട് കുറെ നാള്‍ കഴിയുമ്പോള്‍ കട്ടിയായ ഭക്ഷണവും വേണ്ടിവരും. ബൈബിളില്‍ ഇതു രണ്ടും അടങ്ങിയിരിക്കുന്നു. പാലിനെ ” ക്രിസ്തുവിനെക്കുറിച്ചുള്ള ആദ്യപാഠങ്ങള്‍” എന്നു ബൈബിള്‍ വിളിക്കുന്നു ( എബ്രാ. 6:1). കട്ടിയായ ഭക്ഷണത്തെ” നീതിയുടെ വചനമെന്നും “( എബ്രാ. 5:13). എത്രവേഗം കട്ടിയായ ആഹാരത്തിലേക്കു നമുക്കു മാറാമെന്നത് എത്ര വേഗത്തില്‍ ദൈവം തരുന്ന വെളിച്ചം നാമനുസരിക്കുന്നുവെന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്.

നമ്മുടെ ആത്മീയവളര്‍ച്ച വിശ്വാസത്തിന്റെയും അനുസരണത്തിന്റെയും അടിസ്ഥാനത്തിലാണ് സംഭവിക്കുന്നത്.

നാം ദൈവത്തില്‍ ആശ്രയം വയ്‌ക്കേണ്ടതിനായി കല്പനകളും തന്നിട്ടുണ്ട്.നാം ക്രമമായി ദൈനംദിനം ദൈവവചനം ധ്യാനിക്കയും ദൈവത്തെ വിശ്വസിക്കയും അനുസരിക്കയും ചെയ്യുന്നപക്ഷം ഒരിക്കലും വാട്ടമില്ലാതെ എന്നും പച്ചയായിരിക്കുന്ന വൃക്ഷം പോലെ നാം ദൈവത്തില്‍ ആഴത്തില്‍ വേരൂന്നിയവരായിത്തീരും. നാം ചെയ്യുന്ന എല്ലാറ്റിലും അഭിവൃദ്ധി നേടുമാറ് അപ്പോള്‍ ദൈവം നമ്മെ അനുഗ്രഹിക്കും (സങ്കീ.1:2,3).

ബുദ്ധിപരമായ പഠനം കൊണ്ടുമാത്രം ദൈവവചനം മനസ്സിലാക്കുവാന്‍ നമുക്കു സാധ്യമല്ല. അതിലേക്ക് നമുക്കു പരിശുദ്ധാത്മാവിന്റെ വെളിപ്പാട് ആവശ്യമായിരിക്കുന്നു. ആത്മീയസത്യങ്ങള്‍ ജ്ഞാനികള്‍ക്കും വിവേകികള്‍ക്കും മറച്ച് ശിശുക്കള്‍ക്കു വെളിപ്പെടുത്തിയിരിക്കുന്നതായി കര്‍ത്താവു പ്രസ്താവിച്ചു (മത്താ. 11:25).ജ്ഞാനുകള്‍ക്കും ബുദ്ധിശാലികള്‍ക്കും ഇല്ലാത്ത എന്തെന്നാണ് ശിശുക്കുള്ളത്?

ഒരു ശുദ്ധഹൃദയം ! ദൈവം ഹൃദയത്തെയാണ് നോക്കുന്നത്, തലയെ (ബുദ്ധിയെ) അല്ല. താഴ്മയുള്ളവരും തന്റെ വചനത്തിങ്കല്‍ വിറയ്ക്കുന്നവരുമായ ആളുകള്‍ക്കു അവിടുന്നു വെളിപ്പാടു നല്‍കും (യെശ. 66:2). ദൈവഹിതം ചെയ്യുവാന്‍ ഒരുക്കമുളളവര്‍ക്കു മാത്രമേ വചനം മനസ്സിലാകൂ എന്ന് കര്‍ത്താവ് പറഞ്ഞിട്ടു് (യോഹ. 7:17).

ദൈവവചനം -ആത്മാവിന്റെ വാള്‍

സാത്താനെതിരായുള്ള യുദ്ധത്തില്‍ നാമുപയോഗിക്കുന്ന ഒരായുധം കൂടിയാണ് ദൈവവചനം . എഫേ . 6:17 ല്‍ അതിനെ “ആത്മാവിന്റെ വാള്‍ “എന്നു വിളിച്ചിരിക്കുന്നു. യേശു തന്നെയും മരുഭൂമിയില്‍ വച്ചുള്ള അവസാനത്തെ മൂന്നു പരീക്ഷകളില്‍ ഈ ആയുധം വളരെ ഫലപ്രദമായ വിധത്തില്‍ ഉപയോഗിക്കുകയുണ്ടായി. ഓരോ പ്രാവശ്യവും സാത്താന്റെ പ്രലോഭനങ്ങളെ ” ഇപ്രകാരം എഴുതിയിരിക്കുന്നു” എന്ന വചനത്താല്‍ കര്‍ത്താവ് അഭിമുഖീകരിച്ചു (മത്താ. 4:4,7,10) .അങ്ങനെയായിരുന്നു അവിടുന്നു വിജയം നേടിയത്. നമുക്ക് ജയം നേടാന്‍ കഴിയുന്നത് ആ വിധത്തില്‍ തന്നെ.

സാത്താന്‍ കുറ്റം പറയുന്നവനാണ്. അവന്റെ കുറ്റാരോപണങ്ങളെയും പരിശുദ്ധാത്മാവു നല്‍കുന്ന സത്യബോധത്തെയും തമ്മില്‍ നാം വേര്‍തിരിച്ചറിയണം. തന്റെ കുറ്റാരോപണങ്ങളാല്‍ നമ്മെ പീഡിപ്പിക്കുവാനും നാം ശിക്ഷായോഗ്യരെന്ന കുറ്റബോധം നല്‍കുവാനുമാണ് സാത്താന്റെ എപ്പോഴുമുളള ശ്രമം, നേരേമറിച്ച് പരിശുദ്ധാത്മാവു നല്‍കുന്ന സത്യബോധമാകട്ടെ , എപ്പോഴും സൗമ്യവും പ്രത്യാശാപൂര്‍ണ്ണവുമായിരിക്കും.

കുറ്റം പറയുന്നവനായ സാത്താനെ “കുഞ്ഞാടിന്റെ രക്തത്താലും നമ്മുടെ സാക്ഷ്യവചനത്താലും” മാത്രമാണ് നമുക്ക് ജയിക്കാന്‍ സാധിക്കുന്നത് (വെളി.12:11). യേശുവിന്റെ രക്തം സകല പാപവുംപോക്കി നമ്മെ പൂര്‍ണ്ണമായി ശുദ്ധീകരിക്കുന്നു എന്ന സാക്ഷ്യം സാത്താനു നല്കിയിട്ടാണ് നമ്മുടെ ഭൂതകാലപാപങ്ങളെപ്പററിയുള്ള സാത്താന്റെ കുറ്റാരോപണങ്ങളെ നാം ജയിക്കുന്നത്. യേശു ഉപയോഗിച്ച അതേ ആയുധം തന്നെ – അതായത് ‘ ഇപ്രകാരം എഴുതിപ്പെട്ടിരിക്കുന്നു’ എന്നതു തന്നെ- നാമും ഉപയോഗിക്കണം.

സാത്താന്റെ കുറ്റാരോപണങ്ങളെ മാത്രമല്ല, നിരാശത, ആകുലചിന്ത തുടങ്ങി സാത്താന്‍ നമ്മുടെ മനസ്സിനെ ആക്രമിക്കുന്ന ഒട്ടുവളരെ കാര്യങ്ങളെയും ജയിക്കുവാനുള്ള മാര്‍ഗ്ഗം ഇതുതന്നെയാണ്- അതായത് ദൈവവചനം ആഴത്തിലും പൂര്‍ണ്ണമായും അറിഞ്ഞിരിക്കേണ്ടത് നമുക്ക് അനുപേക്ഷണീയമായിരിക്കുന്നത്.അപ്പോള്‍ മാത്രമേ നമുക്ക് ആവശ്യം വരുന്ന ശരിയായ സമയത്ത് പരിശുദ്ധാത്മാവ് ശരിയായ ദൈവവചനം നമുക്ക് ഓര്‍മ്മ വരുത്തുവാന്‍ സാധ്യമാകൂ.

അതിനാല്‍ ദൈവവചനം ധ്യാനിക്കുവാനും നമ്മോടു സംസാരിക്കുവാന്‍ ദൈവത്തോട് അപേക്ഷിക്കുവാനുമായി ദിവസവും ഒരു പ്രത്യേകസമയം വേര്‍തിരിക്കുന്നത് പ്രയോജനകരമാണ് .ദൈവവചനം നാം ഹൃദയത്തില്‍ സംഗ്രഹിക്കുമ്പോള്‍ ദൈവത്തിനെതിരെ പാപം ചെയ്യാതെ അതു നമ്മെ സൂക്ഷിച്ചുകൊളളും (സങ്കീ.119:11).

നമ്മുടെ ജീവിതത്തെപ്പറ്റി ദൈവത്തിനുള്ള പ്ലാന്‍

നമ്മുടെ ജീവിത്തെപ്പറ്റി ദൈവത്തിന് സമ്പൂര്‍ണ്ണമായ ഒരു പ്ലാനുണ്ട് . അതിന്റെ സാക്ഷാല്‍ക്കാരത്തിലേക്കു നമ്മെ നയിക്കുവാന്‍ അവിടുന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു. ദൈവത്തിന്റെ ആ പ്ലാന്‍ പൂര്‍ണ്ണമായി നിറവേറ്റുന്ന ഒരു ജീവിതമാണ് ഭൂമിയില്‍ നമുക്ക് ഏതുകാലത്തും നയിപ്പാന്‍ കഴിയുന്ന ഏറ്റവും അനുഗ്രഹപൂര്‍ണ്ണമായ ജീവിതം . ഒരു ജീവിതപ്രവര്‍ത്തനം (career)തിരഞ്ഞെടുക്കുമ്പോഴും വിവാഹബന്ധത്തിലേര്‍പ്പെടുമ്പോഴും നമുക്കായി ദൈവം ഒരു പാത നിശ്ചയിച്ചിട്ടുണ്ടെന്നറിയുന്നത് എത്ര അദ്ഭുതകരമാണ്!അവിടുത്തെ മാര്‍ഗ്ഗം നാം തിരഞ്ഞെടുക്കുന്ന പക്ഷം നമ്മെ വീഴിക്കുവാന്‍ സാത്താന്‍ ഒരുക്കിവെച്ചിട്ടുള്ള കെണികളില്‍നിന്ന് ഒഴിഞ്ഞുപോകുവാന്‍ നമുക്ക് സാധിക്കും. ഈ ദൈവീകപ്ലാനിലേക്ക് നമ്മെ ദൈവം നയിക്കുന്നത് പ്രാഥമികമായും തന്റെ വചനത്തിലൂടെയാണ്.

‘ദൈവഹിതം കണ്ടെത്തുക’ എന്നതു കൂടുതല്‍ വ്യാപകമായ ഒരു വിഷയമാണ്. ആ പേരില്‍ ഞാന്‍ എഴുതിയിട്ടുള്ള പുസ്തകത്തില്‍ ആ വിഷയം ചര്‍ച്ചചെയ്തിട്ടുണ്ട്. ആത്മീയമായ ഒരു മാര്‍ഗ്ഗത്തിലുടെ വിവാഹത്തെ സമീപിക്കുക എന്നതു അതുപോലെ മറ്റൊരു വിഷയമത്രേ. ‘ സെക്‌സ്, പ്രേമം, വിവാഹം – ഒരു ക്രിസ്തീയ സമീപനം ‘ എന്ന പുസ്തകത്തില്‍ ഈ വിഷയവും കൈകാര്യം ചെയ്തിരിക്കുന്നു.

പ്രാര്‍ത്ഥന – ദൈവത്തോടുള്ള സംഭാഷണം

ദൈവവുമായുള്ള സംഭാഷണം അങ്ങോട്ടുമിങ്ങോട്ടും ഇരുവഴിയായി നടക്കുന്ന ഒരു പ്രവര്‍ത്തനമാണ്. ആദ്യമായി ദൈവവചനത്തിലൂടെ അവിടുന്നു നമ്മോടു സംസാരിക്കുന്നത് നാം കേള്‍ക്കുന്നു. അനന്തരം നാം ദൈവത്തോടു ചില അപേക്ഷകള്‍ കഴിക്കുക മാത്രമല്ല, പ്രാര്‍ത്ഥനയുടെ പ്രാഥമികമായ ഭാഗം ഒരു വധു വരനോടുകൂടെയെന്നത് പോലെ ദൈവത്തോടു സംസര്‍ഗ്ഗം പുലര്‍ത്തുകയാണ്.

ഒരു വധു തന്റെ വരനോട് എപ്രകാരം സംഭാഷിക്കണമെന്നു നിഷ്‌കര്‍ക്കുന്ന നിയമങ്ങള്‍ ഒന്നുമില്ല. എന്നാല്‍ ഒരു ശിക്ഷണം എന്ന നിലയില്‍ നമ്മുടെ പ്രാര്‍ത്ഥനയില്‍ താഴെപ്പറയുന്ന ഘടകങ്ങള്‍ ഉള്‍ക്കൊണ്ടിരിക്കുന്നത് ആശ്വാസ്യമായിരിക്കും:

  1. ദൈവം ആരാണെന്നു മനസ്സിലാക്കിക്കൊണ്ട് അവിടത്തെ സ്തുതിക്കുക.
  2. നമ്മുടെ പാപങ്ങളും പരാജയങ്ങളും ഏറ്റുപറയുക.
  3. ദൈവരാജ്യത്തിനു വേണ്ടിയുള്ള അപേക്ഷകള്‍.
  4. നമ്മുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായുള്ള അപേക്ഷകള്‍.
  5. മറ്റുള്ളവരുടെ ആവശ്യങ്ങള്‍ക്കായുള്ള മധ്യസ്ഥപ്രാര്‍ത്ഥന.
  6. ദൈവം ചെയ്ത കാര്യങ്ങളോര്‍ത്തു നന്ദി പ്രകടപ്പിക്കുക.
  7. ഭാവിയില്‍ ദൈവം ചെയ്യുവാന്‍ പോകുന്നവയ്ക്കായി നന്ദി കരേറ്റുക.

” എപ്പോഴും പ്രാര്‍ത്ഥിക്കണമെന്ന്” യേശു നമ്മെ ഉദ്‌ബോധിപ്പിച്ചിട്ടുണ്ട് (ലുക്കോ.18:1). ദൈനംദിനംജീവിത്തിലെ ചെറിയ കാര്യങ്ങളെപ്പറ്റി ദൈവത്തോടു സംസാരിക്കുകയും അങ്ങനെ ദിവസം മുഴുവനും പ്രാര്‍ത്ഥനയുടെ ഒരന്തരിക്ഷത്തില്‍ ആയിരിക്കയും ചെയ്യുവാന്‍ പരിശീലിക്കുന്നത് ഒരു നല്ല കാര്യമായിരിക്കും. അങ്ങനെ ദൈവത്തോട് സംഭാഷിക്കുന്നത് നമുക്ക് ഒരു ചടങ്ങായിത്തീരാതെ ഒരു സന്തോഷമായിപ്പരിണമിക്കും, അപ്പോള്‍അദ്ഭുതകരമായവിധത്തില്‍ ദൈവം നമ്മുടെ ഹൃദയത്തില്‍ നമ്മോടു സംസാരിക്കുന്നതായി നമുക്ക് അനുഭവപ്പെടുകയും ചെയ്യും.

എന്നാല്‍ ഇതെല്ലാം പ്രാര്‍ത്ഥനയെന്ന വിദ്യാലയത്തിലെ ശൈശവപാഠങ്ങള്‍ മാത്രമാണ്. നാം വിശ്വസ്തരെങ്കില്‍ നമുക്ക് മുന്നോട്ടുകടന്ന് വളര്‍ച്ച പ്രാപിക്കുവാന്‍ കഴിയും.

ഏതുവിധമായാലും പ്രാര്‍ത്ഥന ശുഷ്‌കമായ ഒരു ചടങ്ങായി അധ:പതിക്കുവാന്‍ നാം അനുവദിക്കരുത് . പ്രാര്‍ത്ഥന ശ്വാസോച്ഛ്വസം പോലെയാണ്. ശ്വാസോച്ഛ്വസം നമുക്ക് വിഷമകരമായിത്തീരുമ്പോള്‍ എവിടെയോ എന്തോ തകരാറുണ്ടെന്ന് നമുക്ക് മനസ്സിലാക്കാം. പ്രാര്‍ത്ഥന ശുഷ്‌കമോ വിരസമോ ആയിത്തീരുവാന്‍ ദൈവം ഒരിക്കലും ഉദ്ദേശിച്ചിട്ടില്ല.

എന്നാല്‍ നാം ആത്മീയവളര്‍ച്ച പ്രാപിക്കുമ്പോള്‍ പ്രാര്‍ത്ഥന ഒരു കഠിനാധ്വാനമാണെന്ന് നാം മനസ്സിലാക്കും. നമ്മുടെ ഹൃദയത്തില്‍ ദൈവം വയ്ക്കുന്ന ചെറിയ ചെറിയ ഭാരങ്ങളുടെ കാര്യത്തില്‍ നാം വിശ്വസ്തരായിരിക്കുന്നപക്ഷം, തന്റെ ഭാരങ്ങളില്‍ അധികമധികം ഏറിവരുന്ന ഒരു പങ്ക് ദൈവം നമ്മുടെമേല്‍ വയ്ക്കുന്നതായി നമുക്ക് അനുഭവപ്പെടും. അങ്ങനെ മറ്റുള്ളവരെ അനുഗ്രഹിക്കുന്ന ദൈവത്തിന്റെ പ്രവര്‍ത്തനത്തില്‍ നാം അവിടുത്തെ സഹപ്രവര്‍ത്തകരായിത്തീരും.

യേശു‘ ഉറച്ച നിലവിളിയോടും കണ്ണുനീരോടും കൂടി’ പ്രാര്‍ത്ഥിച്ചു(എബ്രാ.5:7). ഒരിക്കല്‍ ഗെതസമനയില്‍ യേശു പ്രാര്‍ത്ഥിച്ചപ്പോള്‍ അവിടുത്തെ വിയര്‍പ്പ് നിലത്തു പതിക്കുന്ന വലിയ ചോരത്തുള്ളികളായി മാറി.(ലൂക്കോ. 22:44).അത്രമാത്രം ഗാഢവും ശക്തവുമായിരുന്നു അവിടുത്തെ പ്രാര്‍ത്ഥന. ഒരിക്കല്‍ ഒരു രാത്രി മുഴുവന്‍ അവിടുന്നു പ്രാര്‍ത്ഥനയില്‍ കഴിച്ചു (ലൂക്കോ.6:12). പ്രാര്‍ത്ഥിപ്പാനായി കൂടെക്കൂടെ നിര്‍ജ്ജനസ്ഥലങ്ങളില്ക്കു വാങ്ങിപ്പോകുന്ന ഒരു പതിവു കര്‍ത്താവുനുണ്ടായിരുന്നു (ലുക്കോ,5:16). ആരോ പറഞ്ഞിട്ടുള്ളതുപോലെ സഞ്ചാരികള്‍ ഒരു പുതിയ സ്ഥലത്തുവരുമ്പോള്‍ കാണേണ്ട കാഴ്ചകള്‍ തിരഞ്ഞുകെത്തുന്നതുപോലെ യേശു എവിടെപ്പോയാലും പ്രാര്‍ത്ഥിപ്പാന്‍ പറ്റിയ ഒരേകാന്തസ്ഥലം തിരഞ്ഞു കണ്ടെത്തുക പതിവായിരുന്നു.

പ്രാര്‍ത്ഥന എത്ര പ്രധാന കാര്യമെന്ന് യേശുവിന്റെ ദൃഷ്ടാന്തം നമുക്കു വെളിപ്പെടുത്തിത്തരുന്നു. ഇത്രയധികം പ്രാര്‍ത്ഥിക്കേ ആവശ്യം അവിടുത്തേക്കുണ്ടായിരുന്നെങ്കില്‍ എനിക്കും നിങ്ങള്‍ക്കും അത് എത്രയധികം ആവശ്യമാണ് ! അതിനാല്‍ അലസതയ്‌ക്കെതിരേ പോരാടുകയും ഏതു വിലകൊടുത്തും ഒരു പ്രാര്‍ത്ഥനാമനുഷ്യനായി (പ്രാര്‍ത്ഥിക്കുന്ന സ്ത്രീയായി)ത്തീരുവാന്‍ ദൃഢചിത്തതയോടെ തീരുമാനിക്കുകയും ചെയ്യുക

അധ്യായം 9: കൂട്ടായ്മയും സഭയും

ക്രിസ്തുവിനു സദൃശ്യമായ ഒരവസ്ഥയിലേക്ക് നമ്മെ രൂപാന്തരപ്പെടുത്തുവാന്‍ ദൈവം ആഗ്രഹിക്കുന്നുവെന്ന വസ്തുത നാം നേരത്തേ തന്നെ മനസ്സിലാക്കിയല്ലോ. എന്നാല്‍ ഈ രൂപാന്തരം യേശുവിന്റെ മറ്റു ശിഷ്യന്മാരില്‍നിന്നും വേര്‍പെട്ട് ഒറ്റപെട്ട ഒരവസ്ഥയല്ല നമ്മില്‍ സംഭവിക്കുന്നത്. അവരോടൊപ്പം മാത്രമാണ് നമുക്കും രൂപാന്തരമുണ്ടാകുന്നത്.

ദൈവത്തോടുള്ള ആശ്രയത്തിലും പരസ്പരമുള്ള കൂട്ടായ്മയിലും നാം ജീവിക്കണമെന്നാണ് ദൈവം ആഗ്രഹിക്കുന്നത്.പഴയനിയമകാലങ്ങളില്‍ ഒരു മോശ, ഒരു ഏലിയാവ്, ഒരു യോഹന്നാന്‍ സ്‌നാപകന്‍ എന്നിങ്ങനെ ഒറ്റയൊറ്റ വ്യക്തികളിലൂടെ ദൈവം പ്രവര്‍ത്തച്ചു . എന്നാല്‍ പുതിയനിയമവ്യസ്ഥയില്‍ തലയായ ക്രിസ്തുവിന്റെ നിയന്ത്രണത്തിന്‍കീഴില്‍ ശിഷ്യസമുഹമാകുന്ന നാം ഒരു ശരീരമയി പ്രവര്‍ത്തിക്കണമെന്നാണ് ദൈവത്തിന്റെ ആഗ്രഹം, ഇതുതന്നെയാണ് സഭ അഥവാ ക്രിസ്തുവിന്റെ ശരീരം ( എഫേ . 1:22,23, 2:14,16).

സഭ – ക്രിസ്തുവിന്റെ ശരീരം

സഭയെന്നത് ഒരു കെട്ടിടമല്ല, ഒരു പ്രത്യേക ജനവിഭാഗമല്ല, സഭ എന്ന അര്‍ത്ഥത്തില്‍ പുതിയനിയമത്തില്‍ ഉപയോഗിച്ചിട്ടുള്ളത് ഗ്രീക്കിലുള്ള ‘ എക്ലീസിയ’ എന്ന പദമാണ്. വിളിച്ചു വേര്‍തിരിക്കപ്പെട്ട ആളുകളുടെ ഒരു സമൂഹത്തെയാണ് ആ പദം കുറിക്കുന്നത്. ദൈവത്തിന്റെ സ്വന്തവകയായിത്തീരുവാന്‍ ലോകത്തില്‍നിന്നും വിളിച്ചു വേര്‍തിരിക്കപ്പെട്ട ജനങ്ങളുടെ സമൂഹമാണ് സഭ എന്ന പേരില്‍ അറിയപ്പെടുന്നത്.

ലോകത്തിലുടനീളം പാപത്തില്‍നിന്നും ലോകത്തില്‍നിന്നും വേര്തിരിക്കപ്പെടുവാനുള്ള ദൈവവിളികേട്ട് അനുസരിക്കുന്നവരാണ് സഭയായി – ക്രിസ്തുവിന്റെ ശരീരമായി – രൂപം പ്രാപിക്കുന്നത്. ഓരോ പ്രദേശത്തും ക്രിസ്തുവിന്റെ ശരീരത്തിലെ അവയവങ്ങളായ ഈ ആളുകള്‍ ഒന്നായിചേര്‍ന്ന് ആ ശരീരത്തിന്റെ ഒരു പ്രാദേശിക ഘടകമായി നിലകൊള്ളുന്നു.

ക്രിസ്തുവിന്റെ ഒന്നാമത്തെ ശരീരം അവിടുന്നു ലോകത്തിലേക്കു വന്നപ്പോള്‍ ധരിച്ച ഭൗതികശിരീരമായിരുന്നു. അതിലൂടെ ദൈവം തന്നെത്തന്നെ ലോകത്തിനു കാണിച്ചുകൊടുത്തു. യേശു തന്നെത്തന്നെ പിതാവിന് കീഴ്‌പ്പെടുത്തിക്കൊടുത്തുതുമൂലം തന്റെ ഐഹികജീവിതത്തിന്റെ അവസാനത്തില്‍ ” എന്നെ കണ്ടവന്‍ പിതാവിനെ കണ്ടിരിക്കുന്നു ” എന്നു പറയുവാന്‍ അവിടത്തേക്കു സാധിച്ചു (യോഹ. 14:9).

ഒരുമിച്ചു ചേര്‍ന്നുനിന്നുകൊ് നമുക്ക് ചുററുമുള്ള ലോകത്തിന് യേശുവിനെ കാണിച്ചുകൊടുക്കുവാനാണ് ദൈവം നമ്മെ വിളിച്ചിട്ടുള്ളത്. യാതൊരു മനുഷ്യനും താന്‍ സ്വയം ഏകനായി യേശുവിനെ കാണിച്ചുകൊടുപ്പാന്‍ സാധ്യമല്ല. നാം പരസ്പരാശ്രയത്തോടെ ഒന്നായി ബന്ധിക്കപ്പെട്ടവരാണ്. നമ്മില്‍ അത്യുത്തമന്മാര്‍പോലും സന്തുലിതാവസ്ഥയില്ലാത്തവരാണ്. നമുക്കോരോരുത്തര്‍ക്കും നമ്മുടെ ബലവത്തായ വശങ്ങളു് . ക്രിസ്തുവിന്റെ ഒരു പ്രത്യേക വശത്തെ പ്രതിനിധീകരിക്കുവാന്‍ നമുക്ക് കഴിഞ്ഞേക്കാം: എന്നാല്‍ മറ്റൊരു വശത്തെ വളരെ മോശമായ നിലയിലേ നമുക്ക് പ്രതിഫലിപ്പിപ്പാന്‍ കഴിയൂ.

എന്നാല്‍ ഒരുമിച്ചു ചേരുമ്പോള്‍ ഒരാളിന്റെ ബലവത്തായ വശങ്ങള്‍ മറ്റൊരുവന്റെ ബലഹീനവശങ്ങളോട് ചേര്‍ന്നു സന്തുലിത്വം സൃഷ്ടിക്കുന്നതായി നാം മനസ്സിലാക്കുന്നു . അതിനാല്‍ അന്യോന്യസ്‌നേഹത്തോടും കീഴടക്കത്തോടും കൂടി നാം ജീവിക്കന്നുവെങ്കില്‍, ക്രസ്തുവിനെ അവിടുത്തെ സ്മ്പൂര്‍ണ്ണതയോടുകൂടി അവിശ്വാസമുള്ള ലോകത്തിന്റെ മുമ്പില്‍ പ്രതിഫലിപ്പിക്കുവാന്‍ നമുക്കു കഴിയും. സഭയെക്കുറിച്ചുള്ള ദൈവോദ്ദേശ്യം ഇതത്രേ.

ഒരു പ്രാദേശികസഭയുടെ അംഗത്വം

നിങ്ങള്‍ മാനസാന്തരപ്പെട്ട് ക്രിസ്തുവിങ്കലേക്കു വന്നാലുടന്‍ തന്നെ, ദൈവവചനം അനുസരിക്കുവാനും യേശുവിന്റെ കാല്‍പ്പാടുകളിലൂടെ അവിടുത്തെ അനുഗമിപ്പാനും ശുഷ്‌കാന്തിയുള്ള ശിഷ്യന്മാരടങ്ങിയ ഒരു കൂട്ടായ്മയെ കണ്ടെത്തി അവരോട് ചേരേണ്ടത് ആവശ്യമാണ്.

പുതുതായി ക്രിസ്തുവിനെ കൈക്കൊള്ളുന്ന വിശ്വാസിയെ കുഴയ്ക്കുന്ന ഒരു പ്രശ്‌നമാണിത്. എന്തെന്നാല്‍ ക്രൈസ്തവലോകത്തില്‍ കാണുന്ന എണ്ണമറ്റ ഗ്രൂപ്പുകളെയും വിഭാഗങ്ങളെയും കണ്ട് അയാള്‍ അമ്പരന്നുപോകുന്നു. ഉപദേശപരമായ നിലപാടിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെയുള്ള അനവധി ഗ്രൂപ്പുകള്‍ ഭൂമിയില്‍ ക്രിസ്തുവിന്റെ യഥാര്‍ത്ഥ അനുയായികള്‍ തങ്ങളാണ് എന്നവകാശപ്പെട്ടുകൊണ്ടു നിലകൊള്ളുന്ന ദൗര്‍ഭാഗ്യകരമായ കാഴ്ചയാണ് അയാളെ അഭിമുഖീകരിക്കുന്നത് .

ഈ ഗ്രൂപ്പുകളില്‍ പലതും തങ്ങളുടെ ബൈബിളിന്മേല്‍ കൈചുരുട്ടി ഇടിച്ചു കൊണ്ട് നിങ്ങള്‍ അവരോടു ചേരുന്നില്ല എങ്കില്‍ നിങ്ങള്‍ക്കു ക്രിസ്തുവിന്റെ ശരീരത്തുന്റെ ഒരു ഭാഗമാകുവാന്‍ സാധ്യമല്ലെന്നു തെളിയിച്ചുതരും.

തങ്ങളുടെ ഗ്രൂപ്പില്‍ അല്ലാത്തവരും തങ്ങളുടെ പ്രത്യേക ഉപദേശരൂപം പിടിച്ചുകൊളളാത്തവരുമായ ധാരാളം മക്കള്‍ ദൈവത്തിനുണ്ടെന്ന് അവരെ ബോധ്യപ്പെടുത്തുക മിക്കവാറും അസാധ്യമായിരിക്കും!മുന്‍വിധിയുടെ ശക്തി അത്രയധികമാണ്. ക്രൈസ്തവലോകത്തിന്റെ നല്ല പങ്കിനെയും ഇന്നു ഗ്രസിച്ചിട്ടുള്ള കപടഭക്തിയുടേയും മതഭ്രാന്തിന്റെയും മായാവലയത്തില്‍ അകപ്പെട്ടുപോകാതിരിപ്പാന്‍ നിങ്ങള്‍ വളരെ ശ്രദ്ധിക്കേണ്ടതാവശ്യമാണ്

കര്‍ത്താവിനെ സ്‌നേഹിക്കുകയും ആത്മാര്‍ത്ഥമായി പിന്തുരുവാന്‍ ആഗ്രഹീക്കുകയും ചെയ്യുന്ന എല്ലാവരുടെയും നേരേ തുറന്ന ഹൃദയമുള്ള ഒരുവനായിരിക്കുക. നിങ്ങള്‍ക്കുള്ള ഉപദേശപരമായ അതേ സവിശേഷതകള്‍ അല്ലായിരിക്കാം അവര്‍ക്കുള്ളത്. എങ്കിലും ദൈവം അവര്‍ക്കു നല്കിയിട്ടുള്ള വെളിച്ചത്തില്‍ അവര്‍ നടക്കുന്നുണ്ടെങ്കില്‍ അതു ഗൗരവമുള്ള കാര്യമല്ല. ദൈവം നമുക്ക് നല്‍കിയിട്ടുള്ള വെളിച്ചത്തില്‍ അവര്‍ നടക്കണമെന്നു നാം ശഠിക്കുന്നതു ശരിയല്ല.

എല്ലാ ദൈവമക്കളെയും കൈക്കൊള്ളുക

ദൈവത്തിന് എത്രയധികം മക്കളുണ്ടാേ അത്രയധികം സഹോദരീസഹോദരന്മാര്‍ നമുക്ക് ഉണ്ടായിരിക്കണം.

ദൈവം കൈക്കൊണ്ടിട്ടുള്ള എല്ലാവരേയും തന്നെ നാം പൂര്‍ണ്ണഹൃദയത്തോടെ കൈക്കൊള്ളണം (റോമര്‍ 14:1 , 15:7). ഒരുവനെ സഹോദരനെന്നു വിളിക്കുവാന്‍ യേശു ലജ്ജിക്കുന്നില്ലെങ്കില്‍ നാമും അപ്രകാരം ലജ്ജിക്കാതിരിക്കണം (എബ്രാ.2:11).

കൂട്ടായ്മയെ സംബന്ധിച്ച ഈ കാര്യങ്ങള്‍ വിശ്വാസികള്‍ സ്വീകരിപ്പാനിടയുള്ളതും അതിരുകടന്നതുമായ രണ്ട് നിലപാടുകള്‍ ഉണ്ട്. ഒന്ന് കൂട്ടായ്മ പുലര്‍ത്തുവാനായി സത്യവിരുദ്ധമായ ഒത്തുതീര്‍പ്പിനു സന്നദ്ധരാകുക. രണ്ടാമത്തേത് കൂട്ടായ്മ വാഗ്ദാനം ചെയ്യുന്നതിനു മുമ്പുതന്നെ എല്ലാ കാര്യങ്ങളിലും ഏകരൂപത്വം വേണമെന്നു ശഠിക്കുക. നിങ്ങള്‍ ജ്ഞാനിയെങ്കില്‍ ഈ രണ്ടു കടന്ന നിലകളെയും ഒഴിവാക്കുവാന്‍ നിങ്ങള്‍ ശ്രദ്ധിക്കും.

ദൈവത്തിന്റെ വേല ഏതുവിധം ചെയ്യ്‌പ്പെടണമെന്ന കാര്യത്തില്‍ നമ്മോടു യോജിക്കാത്തവരുമായി ഒരുമിച്ചു പ്രവര്‍ത്തിക്കുവാന്‍ നമുക്ക് സാധ്യമല്ലെന്ന കാര്യം വ്യക്തമാണ്. എന്നാല്‍ ഒരവനുമായി കൂട്ടായ്മയിലേര്‍പ്പെടുന്നതിനു മുമ്പുതന്നെ, തികച്ചും നാം വിശ്വസിക്കുന്ന അതേവിധത്തില്‍ തന്നെ മറ്റെരാളും ഏറ്റവും ചെറിയ വിശദാംശങ്ങളില്‍ വരെ വിശ്വസിച്ചുകൊള്ളണമെന്ന് നാം നിര്‍ബന്ധിക്കേതില്ല. ഒരാളുമൊത്ത് കൂട്ടായ്മയിലേര്‍പ്പെടുന്നതും അയാളോടൊത്ത് പ്രവര്‍ത്തിക്കുന്നതും തമ്മില്‍ ഒരു വ്യത്യാസം ഉണ്ടല്ലോ.

ഇങ്ങനെയൊക്കെയാണെങ്കിലും നിങ്ങളുടെ താമസസ്ഥലത്ത് നിങ്ങള്‍ക്ക് ഒരാത്മീയഭവനമായിരിപ്പാന്‍ സാധ്യതയുള്ളതും വിധേയത്വം പുലര്‍ത്താവുന്നതുമായ ഒരു സഭയ്ക്കുവേണ്ടി നിങ്ങള്‍ അന്വേഷിക്കേണ്ടത് ആവശ്യമത്രേ.

പുതിയനിയമസഭ

നിങ്ങളുടെ പ്രദേശത്തുള്ള അനേകം സഭാവിഭാഗങ്ങളില്‍ വച്ച് പുതിയനിയമത്തോട് അതിനെ ഇന്നുവരെയും മനസ്സിലാക്കിയിട്ടുള്ളതിന്റെ വെളിച്ചത്തില്‍ , ഏറ്റവും അടുത്തുനില്ക്കുന്ന ഒരു സഭയ്ക്കുവേണ്ടി നിങ്ങള്‍ അന്വേഷിക്കണം. സമയം മുന്നോട്ടുപോകുമ്പോള്‍, പുതിയനിയമം നിങ്ങള്‍ കൂടുതല്‍ മനസ്സിലാക്കുന്നതോടെ, നിങ്ങള്‍ ആ സഭയെ വിട്ടിട്ട് ദൈവവചനവുമായി കൂടുതല്‍ യോജിച്ചുപോകുന്ന മറ്റൊന്നിനെ ആശ്ലേഷിക്കേണ്ടതായി വന്നേക്കാം.

ആത്മീയമായി വളര്‍ന്നുകൊണ്ടിരിക്കയും തന്റെ ജീവിത്തില്‍ ദൈവത്തിന്റെ സര്‍വോന്നതവും അത്യുത്തമവുമായതിനുവേണ്ടി അന്വേഷിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയുടെ കാര്യത്തില്‍ ഇതു സ്വഭാവികം മാത്രമാണ്. ഏതു മണ്ഡത്തിലും ദൈവത്തിന്റെ സര്‍വോന്നതഹിതത്തില്‍ കുറഞ്ഞ ഒന്നുകൊണ്ടും നിങ്ങള്‍ സംതൃപ്തനാകരുത്. അങ്ങനെയെങ്കില്‍ നിത്യതയില്‍ നിങ്ങള്‍ പശ്ചാത്തപിക്കുവാന്‍ ഇട വരികയില്ല.

ഒരു പുതിയനിയമസഭയ്ക്ക് പ്രത്യേക സഭവിഭാഗത്തിന്റേതായ ഒരു ലേബലും ഉണ്ടായിരിക്കുന്നതല്ല. പരിശുദ്ധാത്മാവിനാല്‍ യേശുക്രിസ്തുവിന്റെ നാമത്തില്‍ ഒരുമിച്ച് ചേര്‍ക്കപ്പെട്ട വ്യക്തികളുടെ ഒരു കൂട്ടായ്മയായിരിക്കും അത്. അപ്രകാരമൊരു കൂട്ടത്തിന്റെ മധ്യത്തില്‍ മാത്രം സന്നിഹിതനാകാമെന്നാണ് കര്‍ത്താവു വാഗ്ദാനം ചെയ്തിട്ടുള്ളത് (മത്താ. 18:20).

നിങ്ങള്‍ ഭാഗഭാക്കായിത്തീരുന്ന സഭ ബൈബിളിനെ ദൈവത്തിന്റെ വചനമായും വിശ്വാസത്തിനും ജീവിതത്തിനും ഏകാധാരമായും സ്വീകരിക്കുന്ന ഒന്നായിരിക്കണം. അമിതനിഷ്ഠയുള്ള പല മതസമുഹങ്ങളും (cultistic groups) ബൈബിള്‍ തങ്ങളുടെ പ്രമാണരേഖയാണെന്ന് പറയാറുണ്ടെങ്കിലും തങ്ങളുടെ നേതാക്കന്മാര്‍ എഴുതിയിട്ടുള്ള കാര്യങ്ങളെയും തുല്യപ്രമാണികത്വം കൊടുത്ത് ഉദ്ധരിക്കാറു്. അവയെ നിങ്ങള്‍ അധികം അടുത്തറിയുമ്പോള്‍ ദൈവവചനത്തെക്കാളധികം തങ്ങളുടെ നേതാക്കന്മാരുടെ ഉപദേശങ്ങളെയാണ് അവ മുറുകെപ്പിടിക്കുന്നതെന്ന് നിങ്ങള്‍ക്കു ബോധ്യമാകും. അവയില്‍ പല നല്ല കാര്യങ്ങളും കണ്ടെന്നുവരാം .എന്നാല്‍ നിങ്ങള്‍ അവരോട് ചേരുന്നപക്ഷം അവയുടെ അമിതനിഷ്ഠാപരമായ പ്രവണതകള്‍ നിങ്ങളെ അടിമത്തത്തില്‍ ആഴ്ത്തുന്നതായി നിങ്ങള്‍ വേഗം മനസ്സിലാക്കും.

ദൈവത്തിന്റെ സഭയില്‍ എല്ലാ വിശ്വാസികളും ഒരുപോലെ തന്നെ ദൈവത്തിന്റെ പുരോഹിതന്മാരാണ്. എന്തെന്നാല്‍ ദൈവം നമ്മെയെല്ലാം രാജകീയപുരോഹീതന്മാരാക്കിത്തീര്‍ത്തിരിക്കുന്നു (പത്രോ.2:9). ഒരു സഭയില്‍ പുരോഹിതന്മാരെന്നോ പാസ്റ്ററന്മാരെന്നോ വിളിക്കപ്പെടുന്ന ഒരു പ്രത്യേകവര്‍ഗ്ഗം ഉണ്ടായിരിക്കയും അവര്‍ മാത്രമാണ് ദൈവവചനം ശുശ്രൂഷിപ്പാന്‍ യോഗ്യരെന്നു പരിഗണിക്കപ്പെടുകയും ചെയ്യുന്നപക്ഷം അപ്രാകാരമുള്ള ഒരു സഭ ദൈഹിതത്തിനു വിരുദ്ധമായിട്ടുള്ളതത്രേ.

സഭ നേതൃത്വം എപ്പോഴും മൂപ്പന്മാരുടെ ( എപ്പോഴും ഒന്നിലധികം പേര്‍)പക്കലായിരിക്കണമെന്ന് ദൈവം വ്യവസ്ഥചെയ്തിരിക്കുന്നു, എന്നാല്‍ ഈ മൂപ്പന്മാര്‍ പൂര്‍ണ്ണസമയപ്രവര്‍ത്തകരായിരിക്കണമെന്നില്ല (അപ്പോ. 14:23; തീത്തോ. 1:5).

ഒരു പുതിയനിയമസഭയുടെ യോഗങ്ങളില്‍ ദൈവചനം സംസാരിക്കുന്നതിനായിരിക്കും ഏറ്റവുമധികം പ്രാധാന്യം കലിപിക്കപ്പെടുന്നത്. അപ്രകാരമൊരു സഭയില്‍ എല്ലാ വിശ്വാസികള്‍ക്കും താന്താങ്ങളുടെ ആത്മീയപക്വതയും ആത്മാവിന്റെ കൃപാവരവുമനുസരിച്ച് ദൈവവചനം ശുശ്രൂഷിക്കുവാന്‍ സ്വാതന്ത്ര്യം ഉണ്ടായിരിക്കും . സംസാരിക്കപ്പെടുന്ന വചനം യഥാര്‍ത്ഥത്തില്‍ പരിശുദ്ധാത്മാവിന്റെ പ്രചോദനത്തോടുകൂടിയതാണെങ്കില്‍, അത് ആളുകളുടെ ഹൃദയങ്ങളെ ആശ്വസിപ്പിക്കുകയും വെല്ലുവിളിക്കുകയും അവര്‍ക്കു ആത്മീകവര്‍ദ്ധന വരുത്തുകയും അവരുടെ‘ഹൃദയരഹസ്യങ്ങള്‍’ വെളിപ്പെടുത്തുകയും ചെയ്യും. അപ്പോള്‍ ദൈവമാണ് സംസാരിക്കുന്നതെന്ന കാര്യം അംഗീകരിക്കുവാന്‍ ആളുകള്‍ നിര്‍ബദ്ധരായിത്തീരും (1 കൊരി. 14: 3, 24:31).

യഥാര്‍ത്ഥമായ ഒരു പുതിയനിയമസഭയുടെ മുഖ്യമായ പ്രവര്‍ത്തനലക്ഷ്യം ആളുകളെ ശിഷ്യത്വത്തിലേക്കു നയിക്കുകയും അവര്‍ക്കു യേശുവിന്റെ കല്പനകളോടുള്ള പൂര്‍ണ്ണാനുസരണം പഠിപ്പിച്ചുകൊടുക്കുകയും ആണ്. (മത്താ, 28:19, 20). യോഹ. 13:35 – ല്‍ യേശു പ്രസ്താവിച്ചിരിക്കുന്നതുപോലെ അത്തരമൊരു സഭയെ മറ്റുള്ളവയില്‍നിന്നു തിരുച്ചറിയുവാന്‍ സഹായകമായ സവിശേഷത അതിലെ അംഗങ്ങള്‍ക്കു തമ്മില്‍ത്തമ്മിലുള്ള സ്‌നേഹം ആയിരിക്കും. ” നിങ്ങള്‍ക്കു തമ്മില്‍ത്തമ്മില്‍ സ്‌നേഹമുെണ്ടങ്കില്‍ നിങ്ങള്‍ എന്റെ ശിഷ്യന്മാരാണെന്ന് എല്ലാവരും അറിയും”.

നിങ്ങളുടെ ജീവിതരംഗമായ സ്ഥലത്ത് ദൈവവചനം ശക്തിയോടെ ഘോഷിക്കപ്പെടുന്നതും ദൈവസ്‌നേഹം വാഴുന്നതും ദൈവസാന്നിധ്യം അനുഭവയോഗ്യമായിരിക്കുന്നതുമായ ഒരു സഭയിലാണ് നിങ്ങള്‍ അംഗമായിത്തീരേത്

.

കൂട്ടായമയുടെ പ്രാധാന്യം

സ്‌നേഹമയമായ കൂട്ടായ്മയില്‍ മറ്റുള്ളവരോടോപ്പം ജീവിക്കുവാന്‍ നാം ശ്രമിക്കുമ്പോഴാണ് ആ കൂട്ടായ്മ നിലനിര്‍ത്തുവാന്‍ നാം ആഗ്രഹിക്കുന്നുവെങ്കില്‍, നമ്മെത്തന്നെ ത്യജിക്കേതും നാള്‍തോറും നമ്മുടെ ക്രുശെടുക്കേണ്ടതും എത്രയധികം ആവശ്യമാണെന്ന് നാം മനസ്സിലാക്കുന്നത്.

ദൈവമക്കള്‍ക്കിടയില്‍ ചില പിളര്‍പ്പുകള്‍ സൃഷ്ടിക്കുവാനുള്ള ശ്രമത്തില്‍ എപ്പോഴും വ്യാപൃതനാണ് സാത്താന്‍. നാം പരിപക്വഹൃദയരാണെങ്കില്‍ നമുക്കും മറ്റുളളവര്‍ക്കുമിടയില്‍ അത്തരം പിളര്‍പ്പുകള്‍ ഉണ്ടാകാതെ സൂക്ഷിക്കുവാന്‍ ജാഗ്രതയുള്ളവരായിരിക്കും. ക്രിസ്തുവിന്റെ ശരീരത്തില്‍ കൂട്ടായ്മ തകര്‍ന്നു പോകുമ്പോള്‍ ദൈവത്തിനെന്നപോലെ നമുക്കും വമ്പിച്ച നഷ്ടമാണ് സംഭവിക്കുന്നത്.

സഭയുടെ ഐക്യത്തില്‍ വലിയ ശക്തി അടങ്ങിയിരിക്കുന്നു. ഐക്യമുള്ള ഒരു സഭയ്ക്കു മാത്രമേ സാത്താനേ ജയിക്കുവാന്‍ കഴിവുള്ളൂ.” കേവലം രണ്ടു വിശ്വാസികള്‍ തന്നെയും തങ്ങളുടെ ആത്മാവില്‍ ഒന്നായിത്തീരുന്ന പക്ഷം അവര്‍ക്ക് ഏതൊരു കാര്യത്തിനുവേണ്ടിയും പിതാവിനോട് അപേക്ഷിക്കാമെന്നും അവരുടെ അപേക്ഷ നല്കപ്പെടുമെന്നും കര്‍ത്താവ് അരുളിച്ചെയ്തിട്ടുണ്ട്. എന്തെന്നാല്‍ എവിടെയെല്ലാം ആവിധ ഐക്യമുള്ള രണ്ടാേ മൂന്നോ വ്യക്തികള്‍ പരിശുദ്ധാത്മാവിനാല്‍ ഒരുമിച്ച് കൂട്ടപ്പെടുന്നുവോ അവിടെയെല്ലാം കര്‍ത്താവ് തന്റെ ശക്തിയില്‍ സന്നിഹിതനായിരിക്കും. അപ്രകാരമുള്ള വിശ്വാസികളുടെ ഒരു സമുഹത്തിന് ആകാശത്തിലും ഭൂമിയിലുമുള്ള സാത്താന്യശക്തികളെ ബന്ധിക്കുവാനും സാത്താന്റെ ശക്തിയെ നിയന്ത്രിക്കുവാനും സാധിക്കും. അവര്‍ക്ക് തങ്ങളുടെ പ്രാര്‍ത്ഥന മുഖാന്തരം ആളുകളെ സാത്താന്റെ ബന്ധനത്തില്‍നിന്നു വിടുവിപ്പാനും കഴിവു് “( മത്താ. 18:18-20. സ്വതന്ത്രപരാവര്‍ത്തനം).

ഈ കാരണത്താലാണ് സാത്താന്‍ വിശ്വാസികള്‍ക്കിടയില്‍ ഭിന്നതകള്‍ സൃഷ്ടിക്കുന്നത്. ഇതു നിമിത്തമാണ് അവന്‍ സഭയില്‍ ക്ലിക്കുകളും ഗ്രൂപ്പുകളും ഉണ്ടാക്കുന്നത്. ഐക്യമുള്ള ഒരു സഭ മൂലം തന്റെ രാജ്യം ആക്രമിക്കപ്പെടുവാന്‍ ഇടയാകാതെ അതിനെ സംരക്ഷിക്കുവാന്‍ അവന്‍ ആഗ്രഹിക്കുന്നു സാത്താന്റെ തന്ത്രങ്ങളെ സംബന്ധിച്ച് നാം ജാഗരുകരായിരിക്കണം: അവയെപ്പറ്റി അജ്ഞരായിരിക്കരുത്.

ക്രിസ്തുവിന്റെ ഭൗതീകശരീരത്തിലെ അവയവങ്ങള്‍ക്ക് ഒരുമിച്ച്‌ചേര്‍ന്നു പ്രവര്‍ത്തിക്കുവാന്‍ കഴിയാതെവന്നിരുന്നുവെങ്കില്‍ ആ ശരീരത്തിന് എത്രയധികം പരിമിതിയുണ്ടാകുമായിരുന്നുവെന്ന് ആലോചിച്ചുനോക്കുക. അങ്ങനെയായിരിന്നെങ്കില്‍ താന്‍ ചെയ്തതുപോലെ ഈ ലോകത്തിനു ദൈവമഹത്വം വെളിപ്പടുത്തിക്കൊടുക്കുവാന്‍ അവിടുത്തേക്ക് കഴിവുണ്ടാവുകയില്ലായിരുന്നു. ഇന്ന് വിശ്വാസികള്‍ തമ്മില്‍ ഭിന്നതയുണ്ടാകുന്ന സമയത്ത് തന്റെ ആത്മീയശരീരത്തിന്റെ തലയെന്ന നിലയില്‍ ക്രിസ്തുവിനുണ്ടാകുന്ന പരിമിതി ഇതത്രേ.

നാമും നഷ്ടം സഹിക്കുന്നു. ദൈവമക്കളില്‍ ഏതെങ്കിലും ഒരാളില്‍നിന്നുപോലും നിങ്ങള്‍ വേര്‍പിരിയുന്നപക്ഷം ആ ദൈവമകനില്‍നിന്നു മാത്രം നിങ്ങള്‍ക്കു ലഭിക്കാമായിരുന്ന ചില ദൈവസമ്പത്തുകള്‍ ലഭിക്കാതെപോകുന്നു. എല്ലാ വിശുദ്ധന്മാരോടും കൂടി” മാത്രമേ ക്രിസതുവിന്റെ സ്‌നേഹപൂര്‍ണ്ണതയെ അറിയുവാന്‍ നമുക്കു കഴിവുണ്ടാവുകയുള്ളു( എഫേ. 3: 17-19).

ക്രിസ്തീയകൂട്ടായ്മയുടെ പ്രാധാന്യത്തെപ്പറ്റി കൂടുതല്‍ ആഴമായ ഒരു പഠനത്തിനുവേണ്ടി ‘ക്രിസ്തുവില്‍ ഏകശരീരം’ (one body in christ) എന്ന എന്റെ പുസ്തകം വായിക്കേതാണ്.

അധ്യായം 10: ഈ യുഗത്തിന്റെ പര്യവസാനം

പഴയനിയമകാലങ്ങളില്‍ മരണാനന്തരജീവിതത്തെക്കുറിച്ചും ഭാവിയിലേക്കുള്ള ദൈവത്തിന്റെ പ്ലാനിനെക്കുറിച്ചും വ്യക്തമായ ധാരണകള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഈ രണ്ടു കാര്യങ്ങളെപ്പറ്റിയും വളരെ വ്യക്തമായി യേശു പഠിപ്പിച്ചു. അതിനാല്‍ ഇവയെപ്പറ്റിയുള്ള സത്യം അറിയുന്നത് നമുക്കു പ്രയോജനകരമായിരുക്കും.

മരണാന്തരം എന്ത്?

ക്രസ്തുവിന്റെ ഒരു യഥാര്‍ത്ഥശിഷ്യന് മരണം യാതൊരു ഭീതിയും ഉളവാക്കുന്നില്ല. കാരണം, ക്രിസ്തു മരണത്തെ ജയിച്ചവനത്രേ. തന്മൂലം മരണം പരാജിതനായ ഒരു ശത്രുവാണ്. യേശു മരിച്ചിട്ട് മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താല്‍ ജയിച്ചതായി ബൈബിള്‍ പ്രസ്താവിക്കുന്നു. അതിനാല്‍ ഇനിമേല്‍ നമുക്ക് മരണത്തെപ്പറ്റി യാതൊരു ഭയവും ഉണ്ടാകേണ്ട ആവശ്യമില്ല (എബ്രാ. 2:14,15). മരണത്തിന്റെ താക്കോല്‍ ഇപ്പോള്‍ യേശുവിന്റെ കൈവശമാണ് (വെളി.1:18). ഇപ്പോള്‍ തന്റെ ശിഷ്യമാരില്‍ ഏതൊരാള്‍ക്കും വേണ്ടി മരണത്തിന്റെ വാതില്‍ തുറക്കുവാന്‍ അവിടുത്തേക്കു മാത്രമേ കഴിയൂ. സാത്താന് അവരെ തൊടുവാന്‍ സാധ്യമല്ല.

ഒരു മനുഷ്യന്‍ മരിക്കുമ്പോള്‍ എന്താണ് സംഭവിക്കുന്നത്? യേശു ധനവാനെയും ലാസറിനെയും പറ്റി പറഞ്ഞപ്പോള്‍ ഈ ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കി. ഇനി മുന്നോട്ട് നീങ്ങുന്നതിനുമുമ്പ് ഇപ്പോള്‍ തന്നെ ലൂക്കോ. 16: 19 -31 നിങ്ങള്‍ വായിക്കുന്നതു നന്നായിരിക്കും.

ഇത് ഒരു ഉപമയല്ല. കാരണം, യാതൊരു ഉപമയിലും ഒരുക്കലും യേശു ഇവിടെ ചെയ്തിട്ടുള്ളതുപോലെ ഒരു മനുഷ്യന്റെ പേരെടുത്തു പറഞ്ഞിട്ടില്ല. ധനവാനും ലാസറും ഇരുവരും യിസ്രായേലില്‍ ജീവിച്ചിരുന്ന യഥാര്‍ത്ഥമനുഷ്യരായിരുന്നു.

മരിച്ചവര്‍ പോകുന്ന രണ്ടു സ്ഥലമേയുള്ളൂവെന്ന് യേശു ഈ ഭാഗത്ത് വ്യക്തമാക്കിയിരിക്കുന്നു. ഒന്ന് ‘അബ്രാഹാമിന്റെ മടി’. ഇതിനെ‘ പറുദീസയെന്നും’വിളിച്ചിട്ടുണ്ട്. ഇത് ആശ്വാസത്തിന്റെ സ്ഥലമാണ്. മറ്റത് പീഡനത്തിന്റെയും യാതനയുടെയും സ്ഥലമായ നരകമാണ്. ഒരു മനുഷ്യന്‍ മരിച്ചാലുടന്‍, അവന്റെ ഉടല്‍ ഭൂമിയില്‍ മറവുചെയ്യപ്പെടുന്നതിനുമുമ്പുതന്നെ,അവന്റെ ആത്മാവ് ഈ രു സ്ഥലങ്ങളില്‍ ഒന്നിലേക്കു പോകുന്നു. അവിടെ തന്റെ ചുററുപാടുകളെക്കുറിച്ച് അവന്‍ ബോധവാനാണ്. അവന് ഒരു ശരീരമില്ലെങ്കിലും ആശ്വാസത്തെയോ വേദനയെയോകുറിച്ചുള്ള ബോധം അവനുണ്ട്.

ആത്മാവ് , ദേഹി. ദേഹം എന്നീ മൂന്നു ഘടകങ്ങളോടുകൂടിയ ഒരു സൃഷ്ടിയാണ് മനുഷ്യന്‍(1തെസ്സ. 5:23). മരണസമയത്ത് ദേഹിയും ആത്മാവും ദേഹത്തില്‍നിന്ന് വേര്‍പിരിയുകയും ഒന്നുകില്‍ പറുദീസയിലേക്കോ അല്ലെങ്കില്‍ നരകത്തിലേക്കോ പോകയും ചെയ്യുന്നു.

യേശു ക്രൂശില്‍ തൂങ്ങിക്കിടക്കുമ്പോള്‍ , അനുതപിച്ച കള്ളനോട് അവന്‍ ആ ദിവസംതന്നെ തന്നോടുകൂടെ പറുദീസയില്‍ ഇരിക്കുമെന്നും പറഞ്ഞു. യേശുവും ആ കള്ളനും അവരുടെ ദേഹികള്‍ ദേഹത്തെ പിരിഞ്ഞ ഉടന്‍തന്നെ പറുദീസയിലേക്കുപോയി. തന്റെ മരണശേഷം താന്‍ മൂന്നുരാവും മൂന്നു പകലും‘ ഭൂമിയുടെ ഉള്ളിലായിരിക്കുമെന്ന്’ യേശു പറഞ്ഞിട്ടു് (മത്താ. 12:40). ഇതില്‍നിന്നും ആ സമയത്ത് പറുദീസ ഭൂമിക്കുള്ളില്‍ ആയിരുന്നുവെന്ന് നാം ഗ്രഹിക്കുന്നു. എന്നാല്‍ യേശു “ഭൂമിയുടെ അധോഭാഗങ്ങളില്‍നിന്നും ഉയിര്‍ത്തെഴുന്നേററ് ഉയരത്തില്‍ക്കയറിപ്പോള്‍ ഒരു സമൂഹം ബദ്ധന്മാരെ കൂട്ടിക്കൊണ്ടുപോയതായി” നാം വായിക്കുന്നു (എഫെ.4;8,9) പറുദീസയെയും അതിനുള്ളില്‍ വസിച്ചിരുന്ന സകലദേഹികളെയും അവിടുന്നു മൂന്നാം സ്വര്‍ഗ്ഗത്തിലേക്കു കൊണ്ടുപോയി.

2 കൊരി. 12-ല്‍ രണ്ടും നാലും വാക്യങ്ങളെ നാം താരതമ്യപ്പെടുത്തുമ്പോള്‍ പറുദീസ ഇപ്പോള്‍ മൂന്നാം സ്വര്‍ഗ്ഗത്തിലാണെന്ന് നാം കാണുന്നു. യേശുവിന്റെ ഒരു ശിഷ്യന്‍ മരിച്ചാലുടന്‍ ഇവിടേക്കാണ് അയാള്‍ പോകുന്നത് (ഫിലി. 1:23).

ക്രിസ്തുവിന്റെ വരവിന്റെ അടയാളങ്ങള്‍

ക്രിസ്തുവിന്റെ തിരിച്ചുവരവിനു തൊട്ടുമുമ്പായി നടക്കുന്ന കുറെയധികം സംഭവങ്ങളെപ്പറ്റി ബൈബിള്‍ പറയുന്നു്. അവയില്‍ ചിലത് താഴെപ്പറയുന്നു:

  1. യുദ്ധങ്ങളും ക്ഷാമങ്ങളും ഭൂകമ്പങ്ങളും (മത്താ. 24; 7). ഇവ എല്ലാ കാലങ്ങളിലും ഭൂമിയില്‍ ഉണ്ടായിട്ടു്. എന്നാല്‍ 1939 മുതല്‍ 1945 വരെ നടന്ന രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഇവയുടെ സംഖ്യയില്‍ വളരെ വര്‍ദ്ധനവുണ്ടായിട്ടുണ്ട്.
  2. വിജ്ഞാനത്തിന്റെ കുതിച്ചുയരലും ആഗോള സഞ്ചാരത്തിന്റെ വര്‍ദ്ധനവും (ദാനി. 12:4). ഈ രണ്ടുകാര്യങ്ങളും കഴിഞ്ഞ 50 വര്‍ഷക്കാലത്തിനിടയില്‍ മുമ്പെന്നത്തെക്കാളുമധികം വര്‍ദ്ധിച്ചിട്ടുള്ളതായി കാണപ്പെടുന്നു.
  3. മനുഷ്യര്‍ ഭൗതികസുഖപ്രീയരായിത്തീരും (2തിമോ. 3:4). അധാര്‍മ്മികത നാം ജീവിക്കുന്ന ഈ കാലഘട്ടത്തിലെ വിശേഷിച്ചും ദോഷകരമായ ഒരു സവിശേഷതയാണ്. ഇതിനെ വര്‍ദ്ധിപ്പിക്കുന്നതില്‍ ടെലിവിഷനും സിനിമയും വിഡിയോറ്റേപ്പുകളുമെല്ലാം സാത്താനെ സഹായിക്കുന്ന ഉപകരണങ്ങളായിത്തീര്‍ന്നിട്ടുണ്ട്.
  4. മനുഷ്യര്‍ നിഗളികളും ദൂഷകന്മാരും മാതാപിതാക്കളെ അനുസരിക്കാത്തവരുമായിത്തീരും (2തിമോ.3:24). ഇന്ന് അധികാരസ്ഥാനങ്ങളോടുള്ള എതിര്‍പ്പിന്റെയും മറുതലിപ്പിന്റെയും ആത്മാവിനെ നമുക്കു ചുറ്റുമുള്ള ഭവനങ്ങളിലും കോളേജുകളിലും ഫാക്ടറികളിലുമെല്ലാം നമുക്ക് കാണാന്‍ കഴിയും.
  5. വിശ്വാസികള്‍ വിശ്വാസത്തില്‍നിന്ന് (cults) വിപുലമായ വര്‍ദ്ധനവിനോടൊപ്പം വിശ്വാസികള്‍ അവയില്‍ അകപ്പെട്ടുപോകുന്ന കാഴ്ചയും ഇന്ന് നാം കാണുന്നു്.
  6. യിസ്രായേല്‍ രാജ്യത്തിന്റെ പുനരാവിര്‍ഭാവം (യിസ്രായേലിന്റെ ഒരു പ്രതീകമായ അത്തിവൃക്ഷം തളിര്‍ക്കുന്നത് – ലൂക്കോ. 21:29-32).ഏ.ഡി. 70-ാ മാണ്ടുമുതല്‍ യഹൂദന്മാര്‍ ഭൂമിയിലെങ്ങും ചിതറിപ്പോകുവാനിടയായി. അതിനുശേഷം ഏതാണ്ട് പത്തൊന്‍പതു നൂറ്റാണ്ടു കാലം ഈ അത്തി വാടിയ നിലയില്‍ കഴിഞ്ഞുകൂടി . എന്നാല്‍ 1948 മേയ് മാസത്തില്‍ യിസ്രയേല്‍രാജ്യം ഉയിര്‍ത്തെഴുന്നേല്‍ക്കുവാനിടയായി . ജാതികളുടെ (യഹൂദേതര വര്‍ഗ്ഗങ്ങളുടെ ) കാലം തികയുന്നതുവരെ അവര്‍ യെരുശലേമില്‍ വാസം ചെയ്യുമെന്ന് യേശു പറഞ്ഞിട്ടുണ്ട് (ലൂക്കോ. 21: 24). 1967 ജൂണ്‍ മാസത്തില്‍ ഇരുപതു നൂറ്റാണ്ടുകാലത്തിനിടയില്‍ ആദ്യമായി യിസ്രായേല്‍ക്കാര്‍ യെരുശലേം പിടിച്ചെടുത്ത് അവിടെ വസിക്കുവാനാരംഭിച്ചു.
  7. യിസ്രായേലിനെ എതിര്‍ക്കുന്ന ഒരു പ്രമുഖരാഷ്ട്രമായി റഷ്യ ഉയര്‍ന്നുവരിക (യെഹ. 38:2,3. ഇവിടെ റോഷ് റഷ്യയെയും മേശെക് മോസ്‌കോയെയും കുറിക്കുന്നു).

ഇന്നു ലോകത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ മനസ്സിലാക്കുക ആവേശജനകമായ ഒരു കാര്യമാണ്. ഇ അടയാളങ്ങള്‍ എല്ലാം ക്രിസ്തു വേഗം വരുമെന്നു ചൂണ്ടിക്കാണിക്കുന്നു.

ഒന്നാമത്തെ ഉയിര്‍ത്തെഴുന്നേല്‍പും ക്രിസതുവിന്റെ ന്യായവിധിയുടെ സിംഹാസനവും

ക്രിസ്തു വരുമ്പോള്‍ അവിടത്തെ ജനങ്ങളായ നാമെല്ലാവരും കണ്ണിമയ്ക്കുന്നതിനിടയില്‍രൂപാന്തരപ്പെടും. വാര്‍ദ്ധക്യമോ മരണമോ ബാധിക്കാത്ത പുതിയ ശരീരങ്ങള്‍ നമുക്ക് ലഭിക്കും (1കൊരി. 15:51-53)തന്റെ ഉയിര്‍ത്തെഴുന്നേല്‍പിനുശേഷം യേശുവിന് ഉണ്ടായിരുന്ന ശരീരത്തിന് തുല്യമായിരിക്കും നമ്മുടെ പുതിയ ശരീരങ്ങള്‍ (ഫിലി. 3:20,21 ). ക്രിസ്തുവില്‍ മരിച്ചവര്‍ കല്ലറകളില്‍നിന്ന് പുതിയശരീരങ്ങളോടുകൂടി ഉയിര്‍ത്തെഴുന്നേറ്റ് അന്ന് ജീവിച്ചിരിക്കുന്ന ക്രിസ്തുശിഷ്യന്മാരോടൊപ്പം കര്‍ത്താവിനെ എതിരേല്‍പ്പാന്‍ ആകാശത്തിലേക്ക് ഉയരും (1 തെസ്സ.4:13-17).

അനന്തരും ക്രിസ്തു തന്റെ ന്യായാസനം സ്ഥാപിക്കും. അതിനുമുമ്പ്‌നാം ഓരോരുത്തുരായി ന്യായം വിധിക്കപ്പെടും (വിലയിരുത്തപ്പെടും).ഭൂമിയിലെ ജീവിതകാലത്ത് നാം എത്രമാത്രം വിശ്വസ്തരായിരുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ നമ്മില്‍ ഓരോരുത്തനും പ്രതിഫലം ലഭിക്കും.

വിശ്വസ്തരായിരുന്നവര്‍ക്ക് ആ ദിവസത്തില്‍ കിരീടങ്ങള്‍ നല്‍കപ്പെടുന്നതിലെപ്പറ്റി ബൈബിള്‍ പ്രതിപാദിക്കുന്നു്. കര്‍ത്താവു ആ സമയത്ത് തന്റെ ശിഷ്യന്മാര്‍ക്ക് നല്‍കുന്ന പ്രതിഫലത്തെപ്പറ്റിയുള്ള വിശദാംശങ്ങള്‍ ഗ്രഹിക്കുന്നതിനുവേണ്ടി നിങ്ങള്‍ക്ക് 2 കൊരി.5:10 , 1 കൊരി.3:11 -15, 2 തിമോ.4:8, 1 പത്രോ.5:4എന്നീ വചനഭാഗങ്ങള്‍ വായിക്കാം.

“ഒന്നാം സ്ഥാനക്കാരായിരുന്ന പലരും ഒടുവിലത്തെ സ്ഥാനത്താണെന്നും ഒടുവിലത്തെ സ്ഥാനമുണ്ടായിരുന്ന പലരും ഒന്നാം സ്ഥാനക്കാരാണെന്നും” ആ ദിവസങ്ങളില്‍ നാം ഗ്രഹിക്കും (മത്താ. 19:30). ഭൂമിയില്‍വച്ച് വലിയ ആത്മീയരായി ഗണിക്കപ്പെടുന്ന പലരും ദൈവദൃഷ്ടിയില്‍ അത്ര വിശ്വസ്തരായിരുന്നില്ലെന്ന് അപ്പോള്‍ വെളിപ്പെടും. അതുപോലെ വളരെ ഉയര്‍ന്നവരെല്ലെന്നു നാം കരുതിയിരുന്ന പലരും ദൈവദൃഷ്ടിയില്‍ വിശ്വസ്തരായിരുന്നുവെന്നും ഗ്രഹിപ്പാന്‍ സാധിക്കും.

ആരും അറിഞ്ഞിട്ടില്ലാത്ത വിശ്വസ്തയായ ഒരു വിധവ ദിവസത്തില്‍ ലോക പ്രശസ്തനും എന്നാല്‍ അവിശ്വസ്തനുമായിരുന്ന സുവിശേഷപ്രസംഗകനെക്കാള്‍ ഉയര്‍ന്ന സ്ഥാനമുള്ളവളായിത്തീരും.

പണം, പ്രശസ്തി മുതലായപോലെ ഭൂമിയില്‍ ജനങ്ങള്‍ വിലപ്പെട്ടവയായി കരുതിയിരുന്ന പലതും ദൈവമുമ്പാകെ നിശ്ശേഷം വിലയറ്റതാണെന്ന് ആ ദിവസത്തില്‍ നാം മനസ്സിലാക്കും. അതുപോലെ വിശുദ്ധി, വിനയം, നിസ്സ്വാര്‍ത്ഥത, കരുണ, നന്മ മുതലായ ലോകം വിലമതിക്കാതിരുന്ന അനേകം സല്‍ഗുണങ്ങളെ ദൈവം ഏറ്റവും ഉന്നതമായിക്കരുതുന്നുവെന്നും അന്നു നാം കണ്ടുപിടിക്കും.

‘കുഞ്ഞാടിന്റെ കല്യാണമെന്ന്’ ബൈബിള്‍ വിളിക്കുന്ന ആ വിവാഹം- അന്നു നടക്കും. തങ്ങളെത്തന്നെ ത്യജിച്ച് നാള്‍തോറും തങ്ങളുടെ ക്രൂശെടുത്തുകൊ് ശിഷ്യന്മാരെന്ന നിലയില്‍ യേശുവിനെ അനുഗമിക്കുന്നതില്‍ വിശ്വസ്തരായിരുന്നവരാണ് യേശുവിന്റെ കാന്ത (വെളി. 19:8-10).

സഹസ്രാബ്ദവാഴ്ച

അന്ന് യേശു യെരൂശലേമില്‍നിന്ന് സകലഭൂമിക്കും രാജാവായി വാഴും (സെഖ.11:6-9). ആ വര്‍ഷങ്ങളില്‍ സാത്താന്‍ ബന്ധിതനായിരിക്കയാല്‍ ഇന്നത്തെപ്പോലെ അവന് ഭൂമിയില്‍ പ്രവര്‍ത്തിപ്പാന്‍ അവസരം ലഭിക്കയില്ല.

ആ ആയിരം വര്‍ഷത്തിന്റെ അവസാനത്തില്‍ മാനസാന്തരപ്പെടാത്ത ഭൂവാസികളെ ഒരിക്കല്‍കൂടി ശോധന ചെയ്യുവാനായി സാത്താനെ ഒരു ഹ്രസ്വകാലത്തേക്ക് അഴിച്ചുവിടും . വീണ്ടും ഒരു വലിയ ജനസമുഹം സാത്താനെ പിന്തുടരും. ഈ ആളുകള്‍ക്ക് വര്‍ഷക്കാലത്തെ ആ സമാധാനവാഴ്ചക്കുശേഷവും ക്രിസ്തു തങ്ങളുടെമേല്‍ രാജാവായിരിക്കുന്നത് സമ്മതമല്ലെന്ന് തന്റെ ദൂതന്മാര്‍ക്കും മനുഷ്യര്‍ക്കും ദൈവം കാണിച്ചുകൊടുക്കുന്നതിനായിരിക്കും ഇതു സംഭവിക്കുന്നത്.

മനുഷ്യന്റെ അന്ധതയും ദുശ്ശാഠ്യവും ദുഷ്ടതയും ആവിധത്തിലുള്ളതത്രേ.

എന്നാല്‍ ദൈവം ആ മത്സരികളായ ജനസമുഹത്തിന്റെമേല്‍ ന്യായവിധി നടത്തുവാന്‍ ഇറങ്ങിവരും. അവിടുന്ന് സാത്താനെ ബന്ധിച്ച് ഗന്ധകത്തീപ്പൊയ്കയില്‍ ഇട്ടുകളയും (തീപ്പൊയ്ക- നരകത്തിന്റെ മറ്റൊരു പര്യായം വെളി.20:7-10).

രണ്ടാമത്തെ പുനരുത്ഥാവും അന്തിമന്യായവിധിയും

അതിനുശേഷം ദൈവം അവിശ്വാസികളെ ന്യായം വിധിക്കുന്നതിനുള്ള തന്റെ ന്യായാസനം സ്ഥാപിക്കും. ഇതായിരിക്കും രണ്ടാമത്തെ പുനരുത്ഥാനം. മരിച്ചവര്‍ തങ്ങളുടെ കല്ലറകളില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കും. എല്ലാ അവിശ്വാസികളുടെയും ആത്മാക്കള്‍ ന്യായവിധിക്കായി ദൈവമുമ്പാകെ നില്‍ക്കേണ്ടതിന്ന് നരകത്തില്‍നിന്ന് തങ്ങളുടെ ഭൗമശരിരങ്ങളിലേക്കു മടങ്ങിവരും.” പുസ്തകങ്ങളില്‍ എഴുതിയിരിക്കുന്നതിന് അനുസൃതമായി അവരില്‍ ഓരോരുത്തര്‍ക്കും തങ്ങളുടെ പ്രവൃത്തികള്‍ക്കനുസരിച്ചുള്ള” ന്യായവിധി ഉണ്ടാകും (വെളി. 20: 12).

ഭൂമിയിലെ നമ്മുടെ ജീവിതകാലം മുഴുവന്‍ നാം ചിന്തിച്ചതും പറഞ്ഞതും പ്രവര്‍ത്തിച്ചതുമായ സകലത്തെയും, അതുപോലെ നമ്മുടെ മനോഭാവങ്ങള്‍, ഉദ്ദേശ്യങ്ങള്‍ എന്നിവയേയും വിശ്വസ്തയോടെ രേഖപ്പെടുത്തുന്ന ഒരു വിഡിയോറ്റേപ്പിനു തുല്യമാണ് നമ്മുടെ ഓര്‍മ്മശക്തി. എല്ലാ അവിശ്വാസികളുടെയും രഹസ്യജീവിതത്തെ ലോകത്തിനു വെളിവാക്കുന്നതിനുവേണ്ടി ദൈവം ആ ദിവസത്തില്‍ ഈ റ്റേപ്പിനെ തിരിയെ പ്രവര്‍ത്തിപ്പിക്കും, താന്‍ അവരെ നിത്യശിക്ഷാവിധിയിലേക്കയയ്ക്കുന്നത് തികച്ചും നീതിയുക്തമാണെന്ന് എല്ലാവര്‍ക്കും ബോധ്യം വരിത്തുവാനായിട്ടുള്ള ദൈവത്തിന്റെ പ്രവര്‍ത്തനമായിരിക്കും ഇത്.

ജീവപുസ്തകത്തില്‍ പേരെഴുതിക്കാണാത്ത ഏവരെയും, ഭൂമിയില്‍ അവര്‍ ആരെ സേവിച്ചുവോ ആസാത്താനോടു ചേരുവാനായി തീപ്പൊയ്കയില്‍ ഇട്ടുകളയും (വെളി, 20:15).

കാലത്തിന്റെ അന്ത്യം

അതോടെ കാലം അവസാനിക്കുകയും നിത്യത ആരംഭിക്കുകയും ചെയ്യും. വീണ്ടെടുക്കപ്പെട്ട സ്തീപുരുഷന്മാര്‍ പുതിയ ആകാശത്തിലേക്കും പുതിയ ഭൂമിയിലേക്കും പ്രവേശിക്കയും ക്രിസ്തുവിന്റെ കാന്ത (വെളി.21-ല്‍ വര്‍ണ്ണിച്ചിരിക്കുന്നതുപെലെ) സകല തേജ്‌സ്സോടും കൂടെ പ്രാകാശിക്കും.

ദൈവം പുന:സൃഷ്ടിക്കുന്ന ആ പരിപൂര്‍ണ്ണതയുള്ള ആകാശത്തില്‍നിന്നും ഭൂമിയില്‍നിന്നും സാത്താനും സകല അവിശ്വാസികളും തുടച്ചുനീക്കപ്പെട്ടിരിക്കും, ആമഹത്വപൂര്‍ണ്ണമായ പുതിയ ലോകത്തില്‍ മേലാല്‍ ഒരിക്കലും പാപം അതിന്റെ വികൃതമുഖം കാട്ടുകയില്ല. നമ്മുടെ ജഡത്തില്‍ ഒരു മോഹവും ശേഷിക്കുകയില്ല. നിത്യത മുഴുവനും തങ്ങള്‍ക്കായി ദൈവഹിതം തിരഞ്ഞെടുത്തിട്ടുള്ള ജനങ്ങളെക്കൊ് സ്വര്‍ഗ്ഗം നിറയും.

ജയിക്കുവാനുള്ള ആഹ്വാനം

“ഇങ്ങനെ ഇവ (ഇപ്പോഴത്തെ ആകാശവും ഭൂമിയും) അഴിവാനുള്ളതായിരിക്കയാല്‍….നിങ്ങള്‍ എത്ര വിശുദ്ധജീവനവും ഭക്തിയും ഉള്ളവര്‍ ആയിരിക്കണം!” (2പത്രോ.3:11,12).

നാം ജീവിക്കുന്ന ഈ അന്ത്യനാളുകള്‍ക്കായുള്ള ദൈവികസ്‌ന്ദേശം ഒരൊറ്റവാക്കില്‍ സംക്ഷേപിക്കാം:“ജയിക്കുക (OVERCOME)” (വെളി. 2:7,11,17,26: 3:5,12,21, 12:11, 21:7).

അവിശ്വാസികളോടുള്ള ഇന്നത്തെ സുവിശേഷസന്ദേശത്തിലെ വിട്ടുപോയ കണ്ണിയായമാനസാന്തരാപ്പെടുക എന്നതിനെ ഊന്നിപ്പറഞ്ഞുകൊണ്ടാണ് നാം ഈ പുസ്തകം ആരംഭിച്ചത്.

വിശ്വാസികളോട് ഇന്നു പ്രസംഗിക്കപ്പെടുന്ന സന്ദേശത്തിലെ വിട്ടുപോയകണ്ണിയായജയിക്കുക എന്ന പദം ഊന്നിപ്പറഞ്ഞുകൊണ്ട് നാം ഈ പുസ്തകം ഉപസംഹരിക്കുകയാണ്.

മനുഷ്യന്‍ പാപത്തില്‍ വീണ കാലം മുതല്‍ ഇന്നയോളം അവനോടുള്ള ദൈവത്തിന്റെ ആഹ്വാനം ‘പാപത്തെ ജയിക്കുക, കീഴടക്കുക’എന്നതത്രേ. കയീനോടു ദൈവം കല്പിച്ചു,”പാപം വാതില്‍ക്കല്‍ കിടക്കുന്നു:നീയോ അതിനെ കീഴടക്കണം” (ഉല്‍പ.4:7). ബൈബിളിലെ അവസാന പുസ്തകത്തില്‍ ആ ആഹ്വാനം ആവര്‍ത്തിക്കപ്പെടുന്നു. നോക്കുക: ” ജയിക്കുന്നവന് (പാപത്തെ കീഴടക്കുന്നവന്) ഇത് അവകാശമായി ലഭിക്കും: ഞാന്‍ അവന് ദൈവവും അവന്‍ തനിക്കു മകനുമായിരിക്കും ” (വെളി. 21:7).

ദൈവത്തോടുള്ള കൂട്ടായ്മയില്‍ നയിക്കപ്പെടുന്നതും അവിടുത്തെ ഉദ്ദേശ്യങ്ങള്‍ നിറവേറ്റുന്നതുമായ ഒരു ജീവിതത്തിന്റെ തേജസ്സിനോടു താരതമ്യപ്പെടുത്താവുന്ന യാതൊന്നും ഈ ഭൂമിയില്‍ ഇല്ല. യേശു ഈ ഭൂമിയില്‍ ജീവിച്ച ജീവിതം ഏറ്റവും അദ്ഭുതകരവും അത്യന്തം മഹത്വപുര്‍ണ്ണവും ആയിരുന്നു. ഏതു മനുഷ്യനും ഏതു കാലത്തും നയിച്ചിട്ടുള്ളതിനേക്കാള്‍ അധികം സന്തോഷപുര്‍വ്വമായിരുന്ന ഒരു ജീവിതമായിരുന്നു അത് . അവിടുന്ന് ലോകപ്രശസ്തനോ സമ്പന്നനോ ആയിരുന്നില്ല. എങ്കിലും തന്റെ ജീവിതത്തിലൂടെ അവിടുന്ന് ദൈവതേജസ്സിനെ പ്രതിഫലിപ്പിച്ചു. നിങ്ങള്‍ക്കും അതേ തേജസ്സിനെ പ്രതിഫലിപ്പിക്കുവാന്‍ കഴിയും എന്നതാണ് സുവിശേഷത്തിലടങ്ങിയ സുവാര്‍ത്ത. നിങ്ങളുടെ ഭൗമിക ജീവിതത്തിലെ എല്ലാ ദിവസങ്ങളിലും പാപത്തെ കീഴടക്കി അതിന്മേല്‍ പൂര്‍ണ്ണജയം പ്രാപിച്ച ഒരുവനായിത്തീരുവാന്‍ നിങ്ങള്‍ക്കു കഴിയും.

അതിനാല്‍ വിശ്വസ്തനായിത്തീര്‍ന്ന് നിത്യതയുടെ മൂല്യങ്ങളെ എല്ലാ സമയത്തും മുന്നില്‍ക്കണ്ടുകൊണ്ടു ജീവിക്കുവാന്‍ നിങ്ങള്‍ക്ക് ഇടയാകട്ടെ. ആമേന്‍.