അസൂയയും അത്യാഗ്രഹവും മത്സരവും – WFTW 12 ഫെബ്രുവരി 2017

സാക് പുന്നന്‍

   Read PDF version

യൂദാ പഴയനിയമത്തില്‍ നിന്ന് മൂന്ന് ഉദാഹരണങ്ങള്‍ നല്‍കുന്നു കയിന്‍, ബിലെയാം, കോരഹ്.

കയീന്റെ പ്രശ്‌നം അസൂയ ആയിരുന്നു. അവന്‍ തന്റെ ഇളയ സഹോദരനോട് അസൂയാലുവായിരുന്നു, ആ സഹോദരന്റെ യാഗത്തെയാണ് അഗ്‌നി അയച്ച് ദൈവം സ്വീകരിച്ചത്. തന്റെ ജീവിതത്തിലും ശുശ്രൂഷയിലും ദൈവത്തില്‍ നിന്ന് ഒരഗ്‌നിയും അഭിഷേകവും കാണുന്ന ഒരു സഹോദരനോട് നിങ്ങള്‍ അസൂയാലുവാണോ? ( ഒരു പക്ഷേ നിങ്ങളെക്കാള്‍ ഇളയ ഒരാളാണെങ്കില്‍). അപ്പോള്‍ നിങ്ങള്‍ കയീന്റെ കാല്‍ ചുവടു പിന്‍തുടരുകയാണ്. നിങ്ങള്‍ ആരോടെങ്കിലും അസൂയാലുവാകുമ്പോഴെല്ലാം, അതു തെളിയിക്കുന്നത് നിങ്ങള്‍ അയാളെ സ്‌നേഹിക്കുന്നില്ല എന്നാണ്. മൂപ്പന്മാര്‍ക്ക് തങ്ങളെക്കാള്‍ അഭിഷേകം ചെയ്യപ്പെട്ട് അഗ്‌നിയില്‍ ആയി ആത്മീയമായി അഭിവൃദ്ധിപ്പെടുന്ന ഇളയ സഹോദരന്മാരോട് അസൂയാലുക്കളായിരിക്കുവാന്‍ കഴിയും. നിങ്ങള്‍ അസൂയാലുആണെങ്കില്‍, നിങ്ങള്‍ പിശാചുമായി കൂട്ടായ്മയിലാണ്. ദൈവഭക്തനായ ഒരു മനുഷ്യന്‍ അത്തരത്തിലുളള ഒരു ഇളയ സഹോദരനെ പ്രോല്‍സാഹിപ്പിക്കും. സഭായോഗങ്ങളില്‍ അദ്ദേഹം ഇരിക്കുകയും ആ ഇളയ സഹോദരന്‍ പ്രധാന പ്രാസംഗികന്‍ ആകുവാന്‍ അനുവദിക്കുകയും ചെയ്യും.

കോളേജില്‍ പോയി ഡിഗ്രി നേടുന്ന ഒരു മകന്‍ ഉളള അഭ്യസ്ഥവിദ്യന്‍ അല്ലാത്ത കൂലി പണിക്കാരനായ ഒരു പിതാവിന്റെ കാര്യം പരിഗണിക്കുക. ആ പിതാവ് തന്റെ മകന്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കുന്നതു കാണുവാന്‍ പോകുന്നു. തന്റെ മകന്‍ വിദ്യാഭ്യാസപരമായി തന്നെക്കാള്‍ മുന്നിലായി എന്ന കാരണത്താല്‍ അവനോട് ഇയാള്‍ അസൂയാലു ആകുമോ? ഇല്ല. എന്തു കൊണ്ട്? അയാള്‍ ഒരു പിതാവായതു കൊണ്ട് അയാള്‍ തന്റെ മകനെ സ്‌നേഹിക്കുന്നു. ഒരു സഭയിലെ മൂപ്പനായിരിക്കെ നിങ്ങള്‍ ആരോടെങ്കിലും അസൂയാലുവാണെങ്കില്‍, അതിന്റെ കാരണം നിങ്ങള്‍ ഒരു പിതാവല്ല എന്നതാണ്. ഒരു യഥാര്‍ത്ഥ പിതാവ് തന്റെ മകന്‍ തളരാതെ പ്രവര്‍ത്തിച്ച് ഒരു പി.എച്ച്.ഡി നേടുവാന്‍ പോലും അവനെ പ്രോല്‍സാഹിപ്പിക്കും. തങ്ങളുടെ മക്കള്‍ ഉന്നത വിദ്യാഭ്യാസമുളളവരായി കാണുന്നതില്‍ സന്തോഷിക്കുന്ന പാവപ്പെട്ട തൊഴിലാളികളെ ഞാന്‍ കണ്ടിട്ടുണ്ട്! എന്നാല്‍ അതുപോലെ തന്റെ ഇളയ സഹോദരന്മാരെ മുന്നോട്ടുതളളി വിടുവാന്‍ ആകാംക്ഷയുളള മൂപ്പന്മാരെ വളരെ വിരളമായി മാത്രമെ കാണാന്‍ കഴിയൂ. അതിനുപകരം തങ്ങളുടെ സിംഹാസനങ്ങളിലുരുന്നു കൊണ്ട് അസൂയയുളള കണ്ണുകളാല്‍, അഭിക്ഷിക്തരായ ചില ഇളയ സഹോദരന്മാരെ, നിരീക്ഷിക്കുന്ന മൂപ്പന്മാരെ ഞാന്‍ കണ്ടിട്ടുണ്ട്. അവര്‍ തങ്ങളുടെ അധികാരത്തിന് ഭീഷണി ആയി തീരുമോ എന്ന് ഭയപ്പെടുകയും സാധ്യമായ എല്ലാവിധത്തിലും അവരെ അടിച്ചമര്‍ത്തുവാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഇന്നത്തെ െ്രെകസ്തവ ഗോളത്തില്‍ കാണുന്ന ഏറ്റവും ദുഃഖകരമായ കാര്യം, അവിടെ വളരെ കുറച്ചു പിതാക്കന്മാരെ ഉളളൂ എന്നതാണ്. എല്ലാവരും തങ്ങളുടെ സ്വന്തം അന്വേഷിക്കുന്നു. ഒരു യഥാര്‍ത്ഥ ദൈവഭക്തന്‍, യുവ സഹോദരങ്ങള്‍ പക്വത പ്രാപിക്കുന്നതും അവരുടെ ശുശ്രൂഷയില്‍ തനിക്കുളളതിനേക്കാള്‍ വലിയ ഒരു അഭിഷേകം ഉണ്ടായിരിക്കുന്നതും കാണുന്നതില്‍ സന്തോഷിക്കുന്നവനായിരിക്കും. അവര്‍ അത്തരത്തിലുളള യുവസഹോദന്മാരെ മുന്നിലേയ്ക്ക് തളളിവിട്ട് അവര്‍ പശ്ചാത്തലത്തിലേയ്ക്ക് പിന്‍വലിയും. നിങ്ങള്‍ക്ക് ദൈവഭക്തനായ ഒരു മൂപ്പനായിരിക്കുവാന്‍ ആഗ്രഹമുണ്ടെങ്കില്‍ അതുപോലെ ഒരാളായിരിക്കുക അസൂയാലുവായ കയീനെപ്പോലെ ഒരുവനല്ല.

യൂദാ ഉദ്ധരിച്ചിരിക്കുന്ന രണ്ടാമത്തെ ഉദാഹരണം ബിലെയാം ആണ്. അയാളുടെ പ്രശ്‌നം അത്യാഗ്രഹവും ദ്രവ്യാഗ്രഹവും ആണ്, ബിലെയാം അനേകം നല്ല കാര്യങ്ങള്‍ പ്രസംഗിച്ചു മശിഹായുടെ വരവിനെക്കുറിച്ചു പോലും ( സംഖ്യാ 24:17 ). എന്നാല്‍ അയാള്‍ പണത്തിനു പിന്നാലെ ഓടി കൃത്യമായി ഇന്നതെ മിക്ക പ്രാസംഗികരെപ്പോലെയും പോലെ അവര്‍ അതിയകരമായ സത്യങ്ങള്‍ പ്രസംഗിക്കുകയും വളരെ അത്യാഗ്രഹികള്‍ ആയിരിക്കുകയും ചെയ്യുന്നു. അങ്ങനെയുളള പ്രസംഗകര്‍ ബിലെയാമിന്റെ വഴിയില്‍ പോയി കഴിഞ്ഞിരിക്കുന്നു.

മൂന്നാമതായി, യൂദാ കോരഹിനെപ്പറ്റി പറയുന്നു. അയാളുടെ പ്രശ്‌നം അധികാരത്തോടുളള മത്സരമായിരുന്നു. കോരഹ് ഈജിപ്തില്‍ ഒരടിമയായി നശിച്ചു പോകാമായിരുന്നു. ദൈവം അവനെ ഇസ്രയേലിന്റെ ഒരു നേതാവാകുവാന്‍ അനുയോജ്യനായി ഒരിക്കലും കണ്ടില്ല. കോരഹിനെ അടിമത്വത്തില്‍ നിന്നു വിടുവിച്ച മോശെയെയാണ് ദൈവം ഉപയോഗിച്ചത്. മോശെ അവനെ പ്രോത്സാഹിപ്പിക്കുകയും ചില നേതൃസ്ഥാനം നല്‍കുകപോലും ചെയ്തു. എന്നാല്‍ ഇത് കോരഹിന്റെ തലയ്ക്കു പിടിച്ചിട്ട് അയാള്‍ മോശെയെ ധിക്കരിക്കുവാന്‍ തുടങ്ങി. ദൈവം അവനെ എപ്രകാരമാണ് ന്യായം വിധിച്ചതെന്നു കാണുക. ഭൂമി പിളര്‍ന്ന് അവനെ വിഴുങ്ങിക്കളഞ്ഞു. കയീന്‍ തന്റെ ഇളയ സഹോദരനോട് അസൂയാലുവായിരുന്നു. കോരഹ് തന്നെക്കാള്‍ പ്രാമയുളള ഒരു ആത്മീയ നേതാവിനോട് അസൂയാലുവായിരുന്നു. നിങ്ങള്‍ക്കും, നിങ്ങളെ നയിക്കുകയും പോഷിപ്പിക്കുകയും ചെയ്ത ദൈവഭക്തന്മാരായ പുരുഷന്മാരോട്, നിഗളികളും വിധേയപ്പെടാത്തവരും ആയിരിക്കുവാന്‍ കഴിയും കാരണം നിങ്ങള്‍ ഇപ്പോള്‍ ചിന്തിക്കുന്നത് നിങ്ങളും ഒരു ആത്മീയ നേതാവാണെന്നാണ്.
എന്നാല്‍ ദൈവം യഥാര്‍ത്ഥത്തില്‍ അഭിഷേകം ചെയ്തവരെ അവിടുന്ന് നീതികരിക്കും. ആ ദിവസം, കോരഹിനെന്നപോലെ, നിങ്ങള്‍ക്കും ഒരു ദുഃഖ ദിനമായിരിക്കും. നിര്‍ഭാഗ്യവശാല്‍ അധികാരത്തോടുളള മത്സരം ഇന്ന് െ്രെകസ്തവ ഗോളത്തില്‍ വളരെ സാധാരണയായി കണ്ടുവരുന്നു. നാം ഒരിക്കലും ഒരിടത്തും ആത്മീകാധികാരത്തിന് വിരോധമായി മത്സരിക്കരുത്. നിങ്ങള്‍ ഒരു സഭയുമായി സന്തോഷത്തിലല്ലെങ്കില്‍, അതു വിട്ട് വേറെ എവിടെയെങ്കിലും പോകുക.. എന്നാല്‍ അവിടെ തുടര്‍ന്നു നിന്ന് അവിടുത്തെ നേതൃത്വത്തിന് പ്രശ്‌നങ്ങളുണ്ടാക്കാതിരിക്കുക.

അല്ലാത്ത പക്ഷം നിങ്ങള്‍ കോരഹിനെപോലെ അവസാനിക്കും. നിങ്ങള്‍ ഒരു കൂട്ടവുമായി യോജിക്കുന്നില്ലെങ്കില്‍, അതുവിട്ട് മറ്റെവിടെയെങ്കിലും പോകുക. നിങ്ങള്‍ക്കിഷ്ടമുണ്ടെങ്കില്‍ മറ്റൊരു കൂടി വരവ് തുടങ്ങുക, എന്നാല്‍ ഒരിടത്തും ഒരു മത്സരം ഉണ്ടാക്കരുത്. ഈ മനുഷ്യര്‍ മറഞ്ഞു കിടക്കുന്ന പാറകളാണ് വെളളത്തിന്റെ ഉപരിതലത്തിനടിയില്‍ മറഞ്ഞു കിടന്ന് കപ്പലുകളെ തകര്‍ത്തുകളയുന്ന പാറകള്‍. തങ്ങള്‍ക്ക് ആത്മീയവരങ്ങള്‍ ഉണ്ടെന്നു ജനങ്ങള്‍ വിചാരിക്കുവാന്‍ തക്കവണ്ണം അവരെ കബളിപ്പിക്കുന്നു എന്നാല്‍ അവര്‍ മഴ നല്‍കുവാന്‍ കഴിയാത്ത മേഘങ്ങളെ പോലെയാണ് ( യൂദ 1:12).

What’s New?