ബാബിലോണിന്റെ ന്യായവിധി – WFTW 02 ഫെബ്രുവരി 2014

judgement scale and gavel in judge office

സാക് പുന്നന്‍

വെളിപ്പാട് (19:1) ല്‍ നാം വായിക്കുന്നു ‘അനന്തരം ഞാന്‍ സ്വര്‍ഗ്ഗത്തില്‍ വലിയോരു പുരുഷാരത്തിന്റെ മഹാഘോഷം പോലെ കേട്ടത്, ‘ഹല്ലേലുയ്യാ’രക്ഷയും മഹത്വവും ശക്തിയും നമ്മുടെ ദൈവത്തിനുളളത്. വേശ്യവൃത്തികൊണ്ട് ഭൂമിയെ വഷളാക്കിയ മഹാവേശ്യക്ക് അവന്‍ ശിക്ഷ വിധിച്ചു. തന്റെ ദാസന്‍മാരുടെ രക്തം അവളുടെ കയ്യില്‍ നിന്നു ചോദിച്ച് പ്രതികാരം ചെയ്തുകൊണ്ട് അവന്റെ ന്യായവിധികള്‍ സത്യവും നീതിയുമുളളവ ‘രണ്ടാം പ്രാവശ്യവും അവര്‍ പറഞ്ഞു ‘ഹല്ലേലുയ്യാ അവളുടെ പുക എന്നെന്നേക്കും പൊങ്ങുന്നു.’ ഇരുപത്തിനാലു മൂപ്പന്‍മാരും നാലു ജീവികളും സിംഹാസനത്തിലിരിക്കുന്ന ദൈവത്തെ വീണു നമസ്‌കരിച്ചുകൊണ്ട് പറഞ്ഞു. ‘ആമേന്‍ ഹല്ലേലുയ്യാ!’ ‘ദൈവത്തിന്റെ സകല ദാസ•ാരും ഭക്തരുമായി ചെറിയവരും വലിയവരും ആയുള്ളോരെ, അവനെ വാഴ്ത്തുവിന്‍’ എന്നു പറയുന്നോരു ശബ്ദം സിംഹാസനത്തില്‍നിന്നും പുറപ്പെട്ടു. അപ്പോള്‍ വലിയ പുരുഷാരത്തിന്റെ ഘോഷംപോലെയും പെരുവെളളത്തിന്റെ ഇരച്ചില്‍ പോലെയും തകര്‍ത്ത ഇടി മുഴക്കം പോലെയും ഞാന്‍ കേട്ടത് ‘ഹല്ലേലുയ്യാ! സര്‍വ്വശക്തിയുമുളള നമ്മുടെ ദൈവമായ കര്‍ത്താവ് രാജത്വം ഏറ്റിരിക്കുന്നു അവന് മഹത്വം കൊടുക്കുക, കുഞ്ഞാടിന്റെ കല്യാണം വന്നുവല്ലോ, അവന്റെ കാന്തയും തന്നെത്താന്‍ ഒരുക്കിയിരിക്കുന്നു.’

‘ഹല്ലേലുയ്യാ!’ ഒരു അത്ഭുതകരമായ വാക്കാണ്, അത് അര്‍ത്ഥമാക്കുന്നത് ‘കര്‍ത്താവിനെ സ്തുതിക്കുക’ എന്നാണ്. പുതിയ നിയമത്തില്‍ അത് നാല് തവണ മാത്രമേ വരുന്നുളളൂ– അതുനാലും ഇവിടെ വെളിപ്പാട് 19 : 1 6 ലാണ്. പുതിയ നിയമത്തില്‍ ‘ഹല്ലേലുയ്യാ’ എന്ന വാക്ക് ആദ്യം വരുന്നത് ബാബിലോണ്‍ എന്ന വേശ്യ ന്യായവിധിക്കപ്പെടുമ്പോഴാണ് എന്ന കാര്യം ശ്രദ്ധിക്കുന്നത് രസകരമാണ്. നാമും അതിനുവേണ്ടിതന്നെ ആയിരിക്കണം ‘ഹല്ലേലുയ്യാ!’ എന്നു ഘോഷിക്കുന്നത്. എന്നാല്‍ ഇപ്പോഴും ബാബിലോണില്‍ ഇരിക്കുന്ന കരിസ്മാറ്റിക് കാര്‍ക്ക് ഈ കാര്യത്തില്‍ ‘ഹല്ലേലുയ്യാ’ പറയാന്‍ സാധിക്കുകയില്ല– കാരണം ബാബിലോണിന്റെ ആഭിചാരത്തിന്റെ മാന്ത്രികശക്തി അവരെ വഞ്ചിച്ചിരിക്കുന്നു!! ഒരു പരിഭാഷയില്‍ ഇങ്ങനെ പറയുന്നു ‘ വേശ്യാവൃത്തികൊണ്ട് ഭൂമിയെ വിഷലിപ്തമാക്കിയ ഒരുവള്‍’ ഒരു ഗ്ലാസ്സ് പാല്‍ മരണകാരണമാക്കുവാന്‍ ഏതാനും തുളളി വിഷം മതിയകും അങ്ങനെയാണ് ബാബിലോണ്‍ ക്രിസ്തീയ വിശ്വസത്തെ ദുഷിപ്പിച്ചിരിക്കുന്നത്– മനുഷ്യന്റെ പാരമ്പര്യങ്ങള്‍ സത്യവുമായി കൂട്ടിക്കലര്‍ത്തി. ഇപ്പോള്‍ ദൈവം തന്റെ ദാസ•ാരുടെ രക്തത്തിനു വേണ്ടി അവളോട് പ്രതികാരം ചെയ്യുകയാണ്.

രണ്ടാം പ്രാവശ്യവും അവര്‍ ‘ ഹല്ലേലുയ്യാ’ എന്നു അത്യുച്ചത്തില്‍ ഘോഷിക്കുന്നത് ഇതേകാരണത്തിനാണ്. വേശ്യ ന്യായം വിധിക്കപ്പെട്ടപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ അത്ര അമിതമായ സന്തോഷമാണ് ഉണ്ടായത്.

ഒരു പാപി മാനസാന്തരപ്പെടുമ്പോള്‍ സ്വര്‍ഗ്ഗത്തില്‍ സന്തോഷം ഉണ്ടാകുന്നു (ലൂക്കോ : 15 :10) അതു നമുക്ക് മനസ്സിലാക്കാന്‍ കഴിയും.

ഒരു വിശ്വാസി സാത്താനെ ജയിക്കുമ്പോള്‍ സ്വര്‍ഗ്ഗത്തില്‍ സന്തോഷം ഉണ്ടാകുന്നു(വെളി : 12: 11,12) അതും നമുക്ക് മനസ്സിലാക്കാന്‍ കഴിയും.

എന്നാല്‍ ദൈവവചനം ഇങ്ങനെ പറയുന്നതിനെക്കുറിച്ച് എന്തുപറയുന്നു. ‘സ്വര്‍ഗ്ഗമേ, വിശുദ്ധ•ാരും അപ്പോസ്തല•ാരും പ്രവാചക•ാരും ആയുള്ളോരെ ദൈവം അവളോട് നിങ്ങള്‍ക്കുവേണ്ടി പ്രതികാരം നടത്തിയതുകൊണ്ട് അവളെച്ചൊല്ലി ആനന്ദിപ്പിന്‍’ (വെളി. 18:20) നമുക്കത് മനസ്സിലാക്കാന്‍ കഴിയുമോ? നമുക്ക് കഴിയുന്നില്ലെങ്കില്‍, അതിന്റെ കാരണം നാം ദൈവത്തിന്റെ വഴികള്‍ മനസ്സിലാക്കിയിട്ടില്ല എന്നതാണ്.

അധികം ആളുകളില്‍ നിന്നും ബാബിലോണിന്റെ മേലുളള ദൈവത്തിന്റെ ന്യായവിധി സാത്താന്‍ മറച്ചു വച്ചിരിക്കുകയാണ്. എന്നാല്‍ ബാബിലോണ്‍ തുറന്നു കാട്ടപ്പെടുമ്പോഴും അവളുടെ ക്ഷുദ്രപ്രയോഗവും അവളുടെ വഞ്ചനയും എല്ലാവര്‍ക്കും കാണേണ്ടതിന് വെളിപ്പെടുത്തുകയും, ഒടുവില്‍ എന്നന്നേക്കുമായി അവള്‍ ന്യായവിധിക്കപ്പെടുകയും, ചെയ്യുമ്പോള്‍ സ്വര്‍ഗ്ഗത്തില്‍ സന്തോഷമുണ്ടാകുന്നു എന്നു നാം വ്യക്തമായി കാണണം.

ഇന്നു തന്നെ ആ സന്തോഷം മുന്‍കൂട്ടി കാണണം എന്നിട്ട് പറയണം ‘ഹല്ലേലുയ്യാ!’ ഈ ദുഷി്ച്ച വ്യവസ്ഥിതി ഒരുനാള്‍ ന്യായം വിധിക്കപ്പെടും എന്നതിനാല്‍ കര്‍ത്താവിനെ സ്തുതിക്കുന്നു.–ജനത്തെ വഞ്ചിക്കുകയും, ക്രിസ്തുവിന്റെ നാമത്തെ അപമാനിക്കുകയും, ക്രൂശെടുത്ത് യേശുവിന്റെ കാല്പാടുകളെ പിന്തുടരാന്‍ താല്‍പര്യമില്ലാത്തതും, എന്നാല്‍ ഈ ലോകത്തില്‍ ഐശ്വര്യപൂര്‍ണ്ണമായ ഒരു സമയം ഉണ്ടാകുന്നതിലും, മഹാനാകുന്നതിലും, അല്ലെങ്കില്‍ ക്രിസ്ത്യാനിത്വത്തിന്റെ പേരില്‍ പണമുണ്ടാക്കുന്നതിലും മാത്രം താല്പര്യമുളള ഒരു വ്യവസ്ഥിതി അങ്ങയുടെ നാമത്തില്‍ നടക്കുന്ന ഈ എല്ലാ അസംബന്ധങ്ങളും– വിചിത്രമായ വേഷങ്ങളും, സ്വര്‍ണ്ണകുരിശുകളും, കിരീടങ്ങളും, സദ്യകളും, ഉത്സവങ്ങളും– വേഗത്തില്‍ നശിപ്പിക്കപ്പെടാന്‍ പോകുന്നതിനാല്‍ കര്‍ത്താവിനെ സ്തുതിക്കുന്നു. ഹല്ലേലുയ്യ! അവളുടെ പുക എന്നെന്നേക്കും പൊങ്ങുന്നു’ ഇതാണ് സ്വര്‍ഗ്ഗത്തില്‍ ആത്മാവ്– ഇതിന്റെ ഒരംശം ഇപ്പോഴെ നമ്മിലേക്കു വരേണ്ട ആവശ്യമുണ്ട്. നിങ്ങള്‍ ദൈവത്തോടും സ്വര്‍ഗ്ഗത്തില്‍ വസിക്കുന്നവരോടും കൂടെ ഒരേ ആത്മാവിലാണെങ്കില്‍, ബാബിലോണിന്റെ നാശത്തിന്റെ മേലുളള അവരുടെ സന്തോഷത്തില്‍ നിങ്ങളും പങ്കുചേരും!!

മൂന്നാമത്തെ ‘ഹല്ലേലുയ്യാ’ യും ഇതേകാരണത്തിനാണ്! വേശ്യ വിധിക്കപ്പെട്ടു എന്നതു കൊണ്ടുമാത്രം മൂന്നു ‘ഹല്ലേലുയ്യാ’ കള്‍ അത് ‘ബാബിലോണ്‍ നശിപ്പിക്കപ്പെട്ടതിനാല്‍ മൂന്ന് ചിയേഴ്‌സ്’ എന്ന് ഉച്ചത്തില്‍ വിളിച്ചു പറയുന്നതുപോലെയാണ്.

നാലാമത്തെ തവണ അവര്‍ ‘ഹല്ലേലുയ്യാ’ പറയുകയും സ്വര്‍ഗ്ഗത്തില്‍ സന്തോഷമുണ്ടാകുകയും ചേയ്യുന്നത് ക്രിസ്തുവിന്റെ കാന്ത അവളുടെ വിവാഹത്തിനായി തന്നെത്താന്‍ ഒരുക്കിയിരിക്കുമ്പോഴാണ് !! സര്‍വ്വശക്തിയുളള കര്‍ത്താവായ ദൈവം വാഴുന്നതുകൊണ്ട്, ഭൂമിയില്‍ കാന്ത നേരിട്ട എല്ലാ പീഡനങ്ങളും എതിര്‍പ്പുകളും അവളുടെ നന്മക്കായും വിവാഹനാളിനായി അവളെ ഒരുക്കുവാനുമായിട്ട് അവിടുന്ന് ആക്കി തീര്‍ത്തു.!!