കഷ്ടതയിലൂടെ പൂര്‍ണ്ണത – WFTW 22 സെപ്റ്റംബര്‍ 2013

weaving loom machine with colorful threads

സാക് പുന്നന്‍

ക്രിസ്തുവിലൂള്ള തന്റെ നിത്യതേജസിനായി നിങ്ങളെ വിളിച്ചിരിക്കുന്ന സര്‍വ്വ കൃപാലുവായ ദൈവം തന്നെ നിങ്ങള്‍ അല്പകാലത്തേയ്ക്കൂ കഷ്ടം സഹിച്ച ശേഷം നിങ്ങളെ പരിപൂര്‍ണ്ണരക്കുകയും ഉറപ്പിക്കുകയും ശക്തീകരിക്കുകയും ചെയ്യും. (1 പത്രോ 5:10). ഇവിടെ ദൈവത്തെ സര്‍വ്വ  കൃപാലുവായ ദൈവം എന്നു  വിളിച്ചിരിക്കുന്നു. അവിടുന്നു തന്റെ  ജനത്തെ കഷ്ടതയിലൂടെ നടത്തി അവര്‍ക്കു തന്റെ കൃപ നല്‍കി  അവരെ പരിപൂര്‍ണ്ണരാക്കുകയും ഉറപ്പിക്കുകയും ചെയ്യുന്നു. തന്റെ ജഡത്തില്‍ ശൂലം സ്വികരിച്ചു കൊണ്ട് പൗലോസ്  സകലത്തിനും മതിയായ ദൈവകൃപയെ അനുഭവിക്കുന്നു ( 2 കൊരി 12: 710 ). ദൈവം നമുക്ക് തന്റെ  കൃപയെ പകരുന്നതിനു മുഖാന്തിരമായ കഷ്ടതകളെ കുറിച്ച് പത്രോസ്  തന്റെ ആദ്യ ലേഖനത്തിലും  വളരെ പറയുന്നുണ്ട്.

നാം ഇങ്ങനെ വായിക്കുന്നു ‘ഇതിനായിട്ടല്ലൊ നിങ്ങളെ വിളിച്ചിരിക്കുന്നത്’ ക്രിസ്തു  നിങ്ങള്‍ക്കു  വേണ്ടി പീഢനം സഹിക്കുകയും നിങ്ങള്‍ അവിടുത്തെ കാല്‍ച്ചുവടുകള്‍  പിന്തൂടരൂവാന്‍ ഒരു മാതൃക നല്‍ക്കുകയും  ചെയ്തിരിക്കുന്നു. അദ്ദേഹം ഒരു പാപവും ചെയ്തില്ല. അവിടുത്തെ വായില്‍ വഞ്ചനയൊന്നും ഉണ്ടായിരുന്നില്ല (1 പത്രോ 2:21,23) ക്രിസ്തു ജഡത്തില്‍ കഷ്ടം അനുഭവിച്ചത് കൊണ്ട് നിങ്ങളും ആ ഭാവം തന്നെ ആയുധമായി ധരിപ്പിന്‍. ജഡത്തില്‍ കഷ്ടം അനുഭവിച്ചവന്‍ പാപം വിട്ടു ഒഴിഞ്ഞിരിക്കുന്നു. (1 പത്രോ 4:1). ജഡത്തില്‍ കഷ്ടം അനുഭവിച്ച ക്രിസ്തുവിന്റെ മാതൃക പിന്തുടരുവാനും അങ്ങനെ നമുക്ക്  എപ്പോഴും പാപത്തില്‍ വിഴാതിരിക്കാമെന്നും വളരെ വ്യക്തമായി നമ്മോടു പറയുന്നു. കൃപ നമ്മെ വിശുദ്ധരാക്കുന്നതിനു വേണ്ടിയാണു,  ‘നമ്മെ വിളിച്ചവന്‍ വിശുദ്ധനായിരിക്കുന്നതു പോലെ’ (1 പത്രോ 1:15).

പത്രോസ് ഇവിടെ നമ്മെ ഓര്‍മ്മിപിക്കുന്നതു നാം ജഡത്തില്‍ കഷ്ടം അനുഭവിച്ചാല്‍ ജീവിതകാലം മുഴുവന്‍ പാപം ചെയ്യാതെ ദൈവയിഷ്ടം ചെയ്തു ജീവിക്കുമെന്നാണ് (1 പത്രോ 4:1,2 ). ജഡത്തില്‍ കഷ്ടം അനുഭവിക്കുകയെന്നാല്‍ രോഗിയാക്കുകയെന്നല്ല. രോഗിയായതുകൊണ്ടു ആരും പാപം ചെയ്യുന്നതു നിര്‍ത്തുന്നില്ല. അതിന്റെ അര്‍ത്ഥം ക്രിസ്തു നിമിത്തം അടിയേല്‍ക്കുന്നതുമല്ല, അങ്ങനെയും ആരും പാപം ചെയ്യുന്നത് അവസാനിപ്പിച്ചിട്ടില്ല . ദൈവയിഷ്ടത്തിനു എതിരെയുള്ള സ്വന്തയിഷ്ടത്തെ നിഷേധിക്കുന്നതാണ്  ജഡത്തില്‍ കഷ്ടം അനുഭവിക്കുകയെന്നതു. ഏതു പാപവും ഒരു സുഖം നല്‍ക്കുന്നുണ്ട് . കഷ്ടതയെന്നാല്‍ ഈ സുഖം ആസ്വദിക്കുകയെന്നതിന്റെ നേരെ എതിരാണ്. ഓരോ സാഹചര്യത്തിലും കഷ്ടം സഹിക്കുവാന്‍ നാം തയ്യാറാണെങ്കില്‍ നാം പാപം ചെയ്‌യാതിരിക്കും. നാം തയ്‌യാറാണെങ്കില്‍ ദൈവം നമ്മെ സഹായിക്കും. നമ്മെ അതിനായി ഒരുക്കുന്നതിനു ദൈവം പ്രവര്‍ത്തിക്കുന്നു ( ഫിലി 2: 12,13 ). എന്നാല്‍ നാം പലപ്പോഴും ദൈവത്തിന്റെ പ്രവൃത്തിയെ തടുക്കുന്നതിനാല്‍ നാം പരാജയത്തില്‍ തുടരുന്നു.

ക്രിസ്തു ജഡത്തില്‍ കഷ്ടത അനുഭവിച്ചു നമ്മളും ആ മനസ്സുള്ളവരാകണം. യേശു തന്റെ ജീവിതകാലം മുഴുവന്‍ സ്വന്ത ഇഛയെ വെടിഞ്ഞുകൊണ്ടുള്ള മാര്‍ഗ്ഗത്തിലാണ് പോയത്. അവിടുന്നു ഈ ഭുമിയിലേയ്ക്കു ജഡത്തില്‍ വന്ന്  ഒരിക്കല്ലും സ്വന്തയിഷ്ടം ചെയ്തില്ല. എത്ര കഷ്ടം സഹിക്കേണ്ടതാണെങ്കിലും കൂടി അവിടുന്നു പിതാവിന്റെ ഇഷ്ടം മാത്രമാണ്  ചെയ്തത് ( യോഹ 6:36 ). അങ്ങനെ അവിടുന്നു ഒരിക്കല്ലും പാപം ചെയ്തില്ല. ഇപ്പോള്‍ നമുക്കും അവസരമുണ്ടായിരിക്കുകയാണ്, ‘ഒരു പാപവും ചയ്‌യാ ത്തവന്റെ കാലടികകള്‍ പിന്തുടരുവാന്‍’ (1 പത്രോ 2:21,22 )

ഇതാണ് ദൈവ കൃപയുടെ സുവിശേഷം(സുവാര്‍ത്ത)

   

What’s New?


Top Posts