വിശ്വാസത്തിന്‍റെ ഭാഷ സംസാരിക്കുക – WFTW 10 നവംബർ 2019

സാക് പുന്നന്‍

സംഖ്യാപുസ്തകം 13-ാം അദ്ധ്യായത്തില്‍ യിസ്രായേല്യര്‍ കനാന്‍റെ അതിര്‍ത്തിയിലുളള കാദേശ് ബര്‍ന്നേയയിലേക്കു വരുന്നതായി നാം കാണുന്നു- ദൈവം അവര്‍ക്കു വാഗ്ദത്തം ചെയ്തിട്ടുളള ദേശം. അവര്‍ ഈജിപ്ത് വിട്ടുപോന്നിട്ട് ഇപ്പോള്‍ 2 വര്‍ഷങ്ങളായി ( ആവര്‍ 2:14), അപ്പോള്‍ ദൈവം അവരോട് അതിലേക്കു കയറി അതു കൈവശമാക്കുവാന്‍ പറഞ്ഞു. യിസ്രായേല്യര്‍ ദേശം ഒറ്റുനോക്കുവാന്‍ പന്ത്രണ്ടു ചാരډാരെ അയച്ചു.

അവരില്‍ പന്ത്രണ്ടുപേരും ആ ദേശം വാസ്തവമായും ഒരു മനോഹര ദേശമെന്നു പറഞ്ഞുകൊണ്ട് മടങ്ങിവന്നു. എങ്കിലും അവരില്‍ പത്തുപേര്‍, ഇപ്രകാരം പറഞ്ഞു, “എന്നാല്‍ അവിടെ അതികായډാരായ മല്ലډാരുണ്ട്, നമുക്കവരെ കീഴടക്കാന്‍ കഴിയുകയില്ല” (സംഖ്യാപുസ്തകം 13:27,28,29).

എന്നാല്‍ അവരില്‍ 2 പേര്‍ -കാലേബും യേശുവയും – ഇപ്രകാരം മറുപടി പറഞ്ഞു: നാം ഒറ്റുനോക്കുവാന്‍ കടന്നുവന്ന ദേശം അസാധാരണമാംവിധം നല്ലതാണ്. ദൈവത്തിനു നമ്മില്‍ പ്രസാദം ഉണ്ടെങ്കില്‍, അപ്പോള്‍ അവിടുന്നു നമ്മെ ഈ ദേശത്തേക്കു കൊണ്ടുവരികയും അതു നമുക്കു നല്‍കുകയും ചെയ്യും – പാലും തേനും ഒഴുകുന്ന ഒരു ദേശം. ആ അതികായډാരായ മല്ലډാരെ കീഴടക്കുവാന്‍ യഹോവ നമ്മെ സഹായിക്കും ( സംഖ്യ. 14:6 -9). എന്നാല്‍ ആ 600,000 യിസ്രായേ ല്യര്‍ ഭൂരിപക്ഷം പറഞ്ഞതു കേട്ടു.

ഇതില്‍ നിന്നു നാം എന്താണു പഠിക്കുന്നത്? ഒന്നാമതായി ഭൂരിപക്ഷത്തെ പിന്‍ഗമിക്കുന്നത് അപകടകരമാണ് – കാരണം വ്യത്യാസം കൂടാതെ ഭൂരിപക്ഷം തെറ്റാണ്- “ജീവനിലേക്കുളള മാര്‍ഗ്ഗം ഇടുക്കമുളളതാണ് അതു കണ്ടത്തുന്നവര്‍ വളരെ ചുരുക്കവുമാണ്” എന്നു യേശു പറഞ്ഞു. ഭൂരിപക്ഷം അപ്പോഴും നാശത്തിലേക്കുളള വിശാലമായ മാര്‍ഗ്ഗത്തിലൂടെ പോകുന്നു. അതുകൊണ്ട് നിങ്ങള്‍ ഭൂരിപക്ഷത്തെ പിന്‍തുടര്‍ന്നാല്‍ തീര്‍ച്ചയായും നിങ്ങള്‍ അവരോടുകൂടെ നാശത്തിലേക്കുളള വിശാല വഴിയിലായിരിക്കും. വലിപ്പമുളള ഒരു സഭ ഒരു ആത്മീയ സഭയാണെന്നു നിങ്ങള്‍ ഒരിക്കലും കാണരുത്. യേശുവിന്‍റെ സഭയില്‍ 11 അംഗങ്ങള്‍ മാത്രമെ ഉണ്ടായിരുന്നുളളൂ. 10 നേതാക്കډാര്‍ ഒരു കാര്യവും രണ്ടുപേര്‍ അതിന്‍റെ നേരെ എതിരായിട്ടുളള കാര്യവും പറഞ്ഞാല്‍, നിങ്ങള്‍ ആരുടെ പക്ഷം പിടിക്കും? ഇവിടെ ദൈവം രണ്ടുപേരുടെ പക്ഷത്തായിരുന്നു- യേശുവയുടെയും കാലേബിന്‍റെയും.

അവിശ്വാസവും സാത്താനും മറ്റു പത്തുപേരുടെ പക്ഷത്തായിരുന്നു. എന്നാല്‍ യിസ്രായേല്യര്‍ മടയത്തരത്തില്‍ ഭൂരിപക്ഷത്തെ പിന്‍തുടര്‍ന്നു – അതു കൊണ്ടാണ് അവര്‍ക്ക് അടുത്ത 38 വര്‍ഷങ്ങള്‍ മരുഭൂമിയില്‍ അലഞ്ഞു തിരിയേണ്ടി വന്നത്. ദൈവം ആരുടെ പക്ഷത്താണെന്നു കാണുന്നതിനുളള വിവേചനം അവര്‍ക്കില്ലായിരുന്നു! ദൈവവും ഒരു മനുഷ്യനും കൂടെയായാല്‍ അതെപ്പോഴും ഭൂരിപക്ഷമാണ് – എപ്പോഴും അവിടെ നില്‍ക്കാനാണ് എന്‍റെ ആഗ്രഹം. പുറപ്പാട് 32ല്‍ നാം കാണുന്നത്,എല്ലാ യിസ്രായേല്യരും സ്വര്‍ണ്ണ കാളക്കുട്ടിയെ ആരാധിച്ചു കൊണ്ടിരുന്നപ്പോള്‍, ദൈവം ഒരാളിന്‍റെ കൂടെ ആയിരുന്നു എന്നാണ്. മോശെയുടെ, എന്നാല്‍ എല്ലാ പന്ത്രണ്ടു ഗോത്രങ്ങളില്‍ വച്ച് ലേവി ഗോത്രത്തിനു മാത്രമെ അത് അപ്പോള്‍ കാണാന്‍ കഴിഞ്ഞുളളൂ. എന്നാല്‍ ഇപ്പോള്‍ ദൈവം യോശുവയുടെയും കാലേബിന്‍റെയും കൂടെ ആയിരിക്കുന്നതു തിരിച്ചറിയുവാന്‍ ലേവി ഗോത്രത്തിനു പോലും കഴിഞ്ഞില്ല!

ഇവയിലെല്ലാം ഇന്നു നമുക്കുവേണ്ടിയുളള പാഠങ്ങള്‍ ഉണ്ട്. ക്രിസ്തീയഗോളം പൊതുവെ ഒത്തുതീര്‍പ്പും ലോകമയത്വവും കൊണ്ടു നിറഞ്ഞിരിക്കുന്നു. ദൈവ വചനത്തിലുളള സത്യത്തിനു വേണ്ടി ഒരു ഒത്തുതീര്‍പ്പിനും വഴങ്ങാതെ നില്‍ക്കുന്ന കുറച്ചു പേരെ ദൈവം അവിടെയും ഇവിടെയും എഴുന്നേല്‍പ്പിക്കുന്നു. നിങ്ങള്‍ക്കു വിവേചനത്തിനുളള ശക്തി ഉണ്ടെങ്കില്‍ ദൈവം ആ കുറച്ചുപേരുടെ കൂടെയാണെന്നു നിങ്ങള്‍ തിരിച്ചറിയുകയും, നിങ്ങള്‍ ഭൂരിപക്ഷത്തിനു വിരോധമായി ആ കുറച്ചു പേരുടെ കൂടെ നില്‍ക്കുകയും ചെയ്യും. നിങ്ങള്‍ അവരോടുകൂടെ വാഗ്ദത്തദേശത്തു പ്രവേശിക്കും.

ദൈവം കൂടെ നില്‍ക്കുന്ന മനുഷ്യനെ നിങ്ങള്‍ എങ്ങനെ തിരിച്ചറിയും? അയാള്‍ വിശ്വാസത്തിന്‍റെ ഭാഷയാണു സംസാരിക്കുന്നത്. യോശുവയും കാലേബും വിശ്വാസത്തിന്‍റെ ഭാഷ സംസാരിച്ചു: ” നമുക്കു ജയിക്കാന്‍ കഴിയും”. കോപം, ലൈംഗിക മോഹം, അസൂയ, പിറുപിറുപ്പ് മുതലായവയുടെ മല്ലډാരെ ജയിക്കാന്‍ നമുക്കു കഴിയും. നമുക്ക് സാത്താനെ ജയിക്കാന്‍ കഴിയും. അവനെ ദൈവം നമ്മുടെ കാല്‍കീഴില്‍ മെതിച്ചുകളയും. അതാണ് ദൈവം കൂടെ നില്‍ക്കുന്ന ഒരുവന്‍റെ ഭാഷ.

What’s New?


Top Posts