സ്വന്ത വഴിയില്‍ നിന്നും ദൈവവഴിയിലേക്ക്

പൊതുവേ ക്രിസ്ത്യാനികളെ താഴെപ്പറയുന്ന വിധത്തിലാണ് തരംതിരിച്ചു കാണാറുള്ളത്

1. റോമന്‍ കത്തോലിക്കര്‍- പ്രൊട്ടസ്റ്റന്റുകാര്‍ (ജനനത്തിന്റെ അടിസ്ഥാനത്തില്‍)

2. എപ്പിസ്കോപ്പല്‍ സഭകള്‍ – സ്വതന്ത്രസഭകള്‍ (സഭാഘടനയുടെ അടിസ്ഥാനത്തില്‍)

3. സുവിശേഷവിഹിതര്‍- സ്വതന്ത്രചിന്താഗതിക്കാര്‍ (ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍)

4. വീണ്ടും ജനനം പ്രാപിച്ചവര്‍- നാമധേയക്രൈസ്തവര്‍ (ഒരു പ്രത്യേക അനുഭവത്തിന്റെ അടിസ്ഥാനത്തില്‍)

5. കരിസ്മാറ്റിക്കുകാര്‍- അല്ലാത്തവര്‍ (അന്യഭാഷാഭാഷണത്തിന്റെ അടിസ്ഥാനത്തില്‍)

6. പൂര്‍ണ്ണസമയ ക്രിസ്തീയവേലക്കാര്‍- ഭൗതിക തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ (പ്രവൃത്തിയുടെ അടിസ്ഥാനത്തില്‍)

ഇതുപോലെ മറ്റുചില വിഭജനങ്ങളും സാദ്ധ്യമാണ്. എന്നാല്‍ ഇപ്രകാരമുള്ള വിഭജനങ്ങള്‍ ഒന്നുംതന്നെ കര്‍ത്താവായ യേശുക്രിസ്തു ഏത് അടിസ്ഥാനപ്രശ്ന്പരിഹാരത്തിനായി വന്നുവോ അതിലേയ്~ക്ക് വിരല്‍ ചൂണ്ടുന്നില്ല. ’ക്രിസ്തു നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി മരിച്ചു’ (1 കൊരി. 15:3) എന്ന സത്യം ധാരാളം പേര്‍ക്ക് അറിയാം. എന്നാല്‍ ’നാം ഇനിമേലാല്‍ താന്താങ്ങള്‍ക്കുവേണ്ടിയല്ല, നമുക്കുവേണ്ടി മരിച്ചവനുവേണ്ടി ജീവിക്കേണ്ടതിനായിട്ടാണ് അവന്‍ നമുക്കുവേണ്ടി മരിച്ചത് (2 കൊരി. 5:5) എന്നുള്ള തിരുവചനസത്യം പലര്‍ക്കും അറിഞ്ഞുകൂടാ.

ദൈവവചനാടിസ്ഥാനത്തില്‍ കുറേക്കൂടെ ശരിയായ നിലയില്‍ ക്രിസ്തീയ വിശ്വാസികളെ താഴെപ്പറയുന്ന വിധത്തില്‍ തരംതിരിക്കാന്‍ കഴിയും:-

1.തങ്ങള്‍ക്കുവേണ്ടി ജീവിക്കുന്നവര്‍ – ക്രിസ്തുവിനുവേണ്ടി ജീവിക്കുന്നവര്‍

2.ഭൗതികവസ്തുക്കള്‍ മു അന്വേഷിക്കുന്നവര്‍ – ദൈവരാജ്യം എല്ലാറ്റിനുംമു അന്വേഷിക്കുന്നവര്‍

പണത്തെ സ്നേഹിക്കുന്നവര്‍ – ദൈവത്തെ സ്നേഹിക്കുന്നവര്‍

(ദൈവത്തേയും മാമോനേയും ഒരുമിച്ച് സ്നേഹിക്കാന്‍ ആര്‍ക്കും കഴിയുകയില്ലെന്ന് ലൂക്കോസ് 16ന്റെ 13-ല്‍ യേശു വ്യക്തമായി പറഞ്ഞിട്ടുണ്ട്).

എന്നാല്‍ ഒരു ക്രിസ്ത്യാനിയുടെ ആന്തരികജീവിതത്തേയും ദൈവമു കെയുള്ള രഹസ്യനടപ്പിനേയും അടിസ്ഥാനമായുള്ള മേല്‍പ്പറഞ്ഞവിധത്തിലുള്ള തരംതിരിക്കല്‍ ഇന്ന് കേള്‍ക്കാറേ ഇല്ല. ആദ്യം സൂചിപ്പിച്ച തരംതിരിക്കല്‍ ഒരുവന്റെ ജീവിതത്തിന്റെ ബാഹ്യതലങ്ങളെ സ്പര്‍ശിക്കുന്നവയാണ്. സ്വര്‍ഗ്ഗം ക്രിസ്ത്യാനികളെ തരംതിരിക്കുന്നത് രണ്ടാമത് സൂചിപ്പിച്ച അടിസ്ഥാനത്തിലാണെന്ന് നാം ഗ്രഹിച്ചെ ല്‍! സ്വര്‍ഗ്ഗം അംഗീകരിക്കുന്ന ഈ വിഭജനത്തിലേ അര്‍ത്ഥമുള്ളു. നമുക്കല്ലാതെ മറ്റാര്‍ക്കും നമ്മുടെ ആന്തരികമായ ആഗ്രഹങ്ങളും പ്രേരണകളും അറിയുവാന്‍ കഴിയുകയില്ല – മറ്റുള്ളവര്‍ക്ക് ഈ വിധത്തില്‍ നമ്മേ തരംതിരിക്കുവാന്‍ സാധിക്കുകയില്ല.

നമ്മുടെ കര്‍ത്താവ് പ്രാഥമികമായി മനുഷ്യര്‍ക്ക് ഒരു ഉപദേശസംഹിതയോ സഭാചട്ടക്കൂട്ടുകളോ നല്‍കാനോ, അന്യഭാഷാഭാഷണം പോലുള്ള ഒരു അനുഭവം നല്‍കാനോ ആയിരുന്നില്ല ഭൂമിയില്‍ വന്നത്. അവന്‍ നമ്മുടെ പാപത്തില്‍ നിന്നും നമ്മെ രക്ഷിക്കുവാനാണ് വന്നത്. വൃക്ഷത്തിന്റെ ചുവട്ടില്‍ – വേരില്‍ തന്നേ – കോടാലി വയ്~ക്കുവാനാണ് യേശു വന്നത്. പാപത്തിന്റെ വേരുകള്‍ നമ്മുടെ സ്വയത്തില്‍ കേന്ദ്രീകരിച്ചിരിക്കുന്ന, സ്വര്‍ത്ഥം അന്വേഷിക്കുന്ന, സ്വന്ത ഇഷ്ടം ചെയ്യുന്ന ജീവിതത്തില്‍ കണ്ടെത്താന്‍ കഴിയും. കര്‍ത്താവ് കോടാലികൊണ്ട് ഈ വേര് അറുത്തുമാറ്റുവാന്‍ അനുവദിച്ചില്ലെ ല്‍ നാം ഉപരിപ്ലവ വിശ്വാസികള്‍ മാത്രമായിരിക്കും. അപ്പോള്‍ തന്നെ നമ്മുടെ ഉപദേശം, അനുഭവങ്ങള്‍, സഭയുടെ രൂപം എന്നിവയില്‍ നാം മറ്റുള്ള ക്രിസ്ത്യാനികളേക്കാള്‍ ഉയര്‍ന്ന തലത്തില്‍ ജീവിക്കുന്നവരാണെന്ന് ചിന്തിക്കുമാറ് പിശാചിനാല്‍ വഞ്ചിക്കപ്പെട്ടവരായിരിക്കാനും വളരെ സാദ്ധ്യതയുണ്ട്!

നാം സ്വര്‍ത്ഥമതികളായി നമുക്കുവേണ്ടി തന്നെ ജീവിക്കുന്നിടത്തോളം നമ്മുടെ ശരിയായ ഉപദേശം, ആത്മീയ അനുഭവങ്ങള്‍, സഭയുടെ ഘടന എന്നിവ സാത്താന്‍ കാര്യമാക്കുന്നേയില്ല. വ്യത്യസ്ത്മായ ഉപദേശങ്ങള്‍, സഭാവിഭാഗങ്ങള്‍, അനുഭവങ്ങള്‍ ഇവ മൂലം ദൈവം അവരെ മെച്ചപ്പെട്ട ക്രിസ്ത്യാനികളായി ഗണിക്കുന്നു എന്ന് ധരിച്ചിരിക്കുന്നവരേക്കൊണ്ട് ക്രൈസ്തവലോകം നിറഞ്ഞിരിക്കുന്നു. (അപ്പോള്‍ തന്നേ സ്വാര്‍ത്ഥം അന്വേഷിക്കയും തങ്ങള്‍ക്കായി മാത്രം ജീവിക്കയും ചെയ്യുന്നവരാണ് ഈ കൂട്ടര്‍). സാത്താന്‍ എത്ര വലിയ ഒരു വഞ്ചനയാണ് ചെയ്തിരിക്കുന്നത്!!

യോഹന്നാന്റെ സുവിശേഷം 6:36-ല്‍ കാണുന്നതുപോലെ കര്‍ത്താവ് സ്വര്‍ഗ്ഗത്തില്‍ നിന്നു ഭൂമിയിലേക്ക് വന്നത് സ്വന്ത ഇഷ്ടം ത്യജിച്ച് പിതാവിന്റെ ഇഷ്ടം ചെയ്യാനാണ്. ഈ വിധം യേശു നമുക്കൊരു മാതൃകയായിതീര്‍ന്നു. യേശു തന്റെ മുപ്പത്തിമൂന്നര വര്‍ഷത്തെ ഐഹികജീവിതകാലം സ്വന്തഹിതം ത്യജിച്ച് തന്റെ പിതാവിന്റെ ഇഷ്ടം നിറവേറ്റുകയും തന്നേ അനുഗമിക്കാന്‍ ഇച്ഛിക്കുന്നവര്‍ ഇതേ മാര്‍ഗ്ഗത്തില്‍ പോയേ മതിയാകൂ എന്ന് വ്യക്തമാക്കയും ചെയ്തു. “നമ്മുടെ സ്വന്ത ഇഷ്ടം നിവൃത്തിക്കുക” എന്ന പാപത്തിന്റെ വേരിനെ അറുത്തുകളഞ്ഞ് നമ്മേ സ്വതന്ത്രരാക്കാനാണ് യേശു വന്നത്.

ഭൂമി പ്രപഞ്ചത്തിന്റെ കേന്ദ്രമാണെന്ന മിഥ്യാധാരണ അനേക നൂറ്റാണ്ടുകള്‍ ശാസ്ത്രലോകത്ത് നിലനിന്നിരുന്നു. ഇരുപത്തിനാലുമണിക്കൂറില്‍ ഒരിക്കല്‍ സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും ഭൂമിക്കു ചുറ്റും ഭ്രമണം ചെയ്യുന്നതായി മനുഷ്യനേത്രങ്ങള്‍ക്ക് തോന്നിയിരുന്നു. ഏതാണ്ട് 450 വര്‍ഷം മു കോപ്പര്‍നിക്കസ് എന്ന ഒരു മനുഷ്യന്‍ ധൈര്യം സംഭരിച്ച് ഈ പൊതുധാരണയെ ചോദ്യം ചെയ്യുകയും ഭൂമി പ്രപഞ്ചത്തിന്റെയല്ല സൗരയുഥത്തിന്റെ പോലും കേന്ദ്രമല്ല എന്ന് കാണിക്കയും ചെയ്തു. ഭൂമി സൂര്യനുചുറ്റും ഭ്രമണം ചെയ്യുവാനാണ് സൃഷ്ടിപ്പില്‍ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത് എന്ന സത്യം ഈ ശാസ്ജ്ര്ഞന്‍ തെളിയിക്കുന്നതുവരെ മനുഷ്യന്റെ ശാസ്ത്രീയ കണക്കുക്കൂട്ടലുകളെല്ലാം തെറ്റിക്കൊണ്ടേയിരുന്നു. ഭൂമിയാണ് കേന്ദ്ര ബിന്ദു എന്ന തെറ്റായ നിഗമനത്തിന്റെ സ്ഥാനത്ത് മനുഷ്യന്‍ ശരിയായ കേന്ദ്രത്തെ അംഗീകരിച്ചപ്പോഴാണ് ഈ കണക്കുകൂട്ടലുകള്‍ ശരിയായത്.

ദൈവത്തില്‍ കേന്ദ്രീകൃതമാകാതെ സ്വയത്തില്‍ കേന്ദ്രീകൃതമായ ഒരു ജീവിതത്തില്‍ നാം തുടരു ള്‍ നമ്മുടെയും കണക്കുകൂട്ടലുകള്‍ പിഴയ്~ക്കുന്നു. ആയിരക്കണക്കിനു വര്‍ഷങ്ങള്‍ മനുഷ്യന്‍ തെറ്റായ ഒരു നിഗമനത്തെ (ഭൂമിയാണ് കേന്ദ്രബിന്ദു എന്നുള്ള) ശരിയെന്നു കരുതി ജീവിച്ചതുപോലെ നമുക്കും നൂറുശതമാനം തെറ്റിയിരിക്കെ തന്നെ മറിച്ചുള്ള ധാരണയില്‍ ജീവിക്കാന്‍ കഴിയും. പല “നല്ല ക്രിസ്ത്യാനികളിലും” ഇന്ന് നാം കാണുന്നത് ഈ പ്രവണതയാണ്. ഒരേ ബൈബിളിനെപറ്റി വൈവിദ്ധ്യമുള്ള വ്യാഖ്യാനങ്ങള്‍ ഉണ്ടായിരിക്കയും ഓരോ കൂട്ടരും അവരുടെ പക്ഷം ശരി എന്നു കരുതി മു ട്ടുപോകുകയും ചെയ്യുന്ന അവസ്ഥ. മറ്റുള്ളവര്‍ ’വഞ്ചിക്കപ്പെട്ടിരിക്കുന്നു’ എന്ന് ഓരോ കൂട്ടരും പറയുന്നു. ഈ ദുരവസ്ഥയ്~ക്കു കാരണം മനുഷ്യന്റെ ’കേന്ദ്രം’ ശരിയല്ലാത്തതിനാലത്രേ. മനുഷ്യന്‍ തന്നില്‍ തന്നേയല്ല ദൈവത്തിന്റെ കേന്ദ്രീകൃതമായി ജീവിക്കാന്‍ സൃഷ്ടിക്കപ്പെട്ടവനത്രേ. ക്രിസ്ത്യാനികളുടെ ഈ കേന്ദ്രം തെറ്റു ള്‍ അവരുടെ ’സുവിശേഷവും’ തെറ്റിപ്പോകുന്നു. അടിസ്ഥാനപരമായി രണ്ട് വിധത്തിലുള്ള സുവിശേഷങ്ങള്‍ മാത്രമേ ഇന്ന് പ്രസംഗിക്കപ്പെടുന്നുള്ളു. ഒന്ന് മനുഷ്യനില്‍ കേന്ദ്രീകൃതമാണ്. മറ്റേത് ദൈവത്തിലും.

’അനുതാപ’ത്തേക്കുറിച്ച് ഒന്നും പറയാത്ത ഒന്നാമത്തെ ’സുവിശേഷം’ വ്യാജസുവിശേഷമാണ്. സ്നാപകയോഹന്നാന്‍, യേശു, പൗലൊസ്, പത്രോസ് എന്നിവരും മറ്റെല്ലാ അപ്പോസ്തൊലന്മാരും ആദ്യം പ്രസംഗിച്ചത് അനുതപിക്കാനാണ്. നിര്‍ഭാഗ്യകരമെന്നു പറയട്ടെ ഇന്ന് അവസാനത്തേ കാര്യമായിട്ടുപോലും പലയിടങ്ങളിലും അനുതാപം പ്രസംഗിക്കപ്പെടുന്നില്ല!! എന്നാല്‍ ദൈവത്തില്‍ കേന്ദ്രീകൃതമായ യഥാര്‍ത്ഥ സുവിശേഷം മനുഷ്യരോട് അനുതാപം കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത് എന്ന് വ്യക്തമാക്കിക്കൊടുക്കുന്നു. യഥാര്‍ത്ഥ അനുതാപം ഒരുവന്റെ ജീവിതത്തില്‍ കേന്ദ്രമായിരിക്കുന്ന സ്വയത്തില്‍ നിന്നും (സ്വന്ത ഇഷ്ടം ചെയ്യുന്നതില്‍നിന്ന്, ദ്രവ്യാഗ്രഹത്തില്‍നിന്ന്, ലോകത്തേയും ലോകത്തിലുള്ളതിനേയും സ്നേഹിക്കുന്നതില്‍നിന്ന്) തിരിയുന്നതാണ്. അപ്പോള്‍തന്നെ യഥാര്‍ത്ഥ അനുതാപം ഒരുവന്‍ ദൈവത്തിലേക്ക് (മുഴുഹൃദയത്തോടെ ദൈവത്തെ സ്നേഹിക്കുന്നതിലേക്ക്, തന്റെ ജീവിതത്തില്‍ ദൈവത്തെ കേന്ദ്രമാക്കി അവിടുത്തെ ഹിതം മാത്രം ചെയ്യുന്നതിലേക്ക്) തിരിയുന്നതുമാണ്.

ക്രിസ്തുവിന്റെ ക്രൂശുമരണത്തിലുള്ള വിശ്വാസം അനുതപിക്കുന്ന ഒരുവന്റെ പാപങ്ങള്‍ക്കുമാത്രമേ മോചനം നല്‍കുന്നുള്ളു. നാള്‍തോറും തന്നെത്താന്‍ നിഷേധിച്ചുകൊണ്ട് ദൈവത്തില്‍ കേന്ദ്രീകൃതമായ ഒരു ജീവിതത്തിനുള്ള ശക്തി അപ്പോള്‍ മാത്രമേ ലഭ്യമാകൂ. ഇതാണ് യേശുവും അപ്പോസ്തലന്‍മാരും പ്രസംഗിച്ച സുവിശേഷം. വ്യാജസുവിശേഷം ഒരുവന് കടക്കാനുള്ള വാതില്‍ വലിപ്പമുള്ളതും നടക്കാനുള്ള വഴി വിശാലവും ആക്കുന്നു. (ഈ മാര്‍ഗ്ഗത്തിലൂടെ ജീവിതം എളുപ്പമായിരിക്കും. കാരണം, തന്നെത്താന്‍ നിഷേധിക്കുകയോ സ്വന്തതാത്പര്യങ്ങള്‍ക്കും ലാഭത്തിനും വേണ്ടി ജീവിക്കുന്നത് മതിയാക്കുകയോ ചെയ്യേണ്ടിവരുന്നില്ല എന്നതു തന്നെ.) ഇത്തരം വ്യാജസുവിശേഷം പ്രസംഗിക്കുന്നിടത്ത് വലിയ പുരുഷാരം കടന്നുവരികയും പലരും ജീവനിലേക്കാണ് നയിക്കുന്നതെന്ന് തെറ്റിദ്ധരിച്ച് വിശാലമായ വഴിയേ നടക്കാന്‍ തുടങ്ങുകയും ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍ അവര്‍ നാശത്തിലേക്കാണ് നയിക്കപ്പെടുന്നത്. ഇത്തരം സുവിശേഷകന്മാര്‍ യേശുവിനായി തീരുമാനം എടുക്കുകയും കൈകള്‍ ഉയര്‍ത്തുകയും ചെയ്തവരേക്കുറിച്ചുള്ള കണക്കുകള്‍ നിരത്തിവയ്~ക്കും. ആത്മാര്‍ത്ഥതയുള്ള ചിലര്‍ യഥാര്‍ത്ഥമായി അത്തരം മീറ്റിംഗുകളില്‍ മാനസാന്തരപ്പെടുന്നു എന്നത് സത്യമാണെ ലും അവരില്‍ മിക്കവരും അവരുടെ യഥാര്‍ത്ഥ അവസ്ഥയെക്കുറിച്ച് വഞ്ചിക്കപ്പെട്ടവരായി ’ഇരട്ടിനരക’ത്തിന് യോഗ്യരായി തീരുകയത്രേ ചെയ്യുന്നത്.

യഥാര്‍ത്ഥ സുവിശേഷം, യേശു പറഞ്ഞതുപോലെ പ്രവേശിക്കാനുള്ള വാതിലിനെ ഇടുക്കമുള്ളതും നടക്കാനുള്ള പാതയേ ഞെരുക്കമുള്ളതും ആയിത്തന്നെ കാണിക്കുന്നു. ജീവനിലേക്കുള്ള വഴി കണ്ടെത്തുന്നവര്‍ ചുരുക്കമത്രേ എന്ന് യേശു പറഞ്ഞ വാക്കുകള്‍ സത്യം. ഈ സുവിശേഷം പ്രസംഗിക്കുന്നവര്‍ക്ക് വലിയ കണക്കുകള്‍ ഒന്നും നിരത്തിവയ്ക്കാനുണ്ടാവില്ല. എന്നാല്‍ ഈ യഥാര്‍ത്ഥ സുവിശേഷം ജനത്തേ കര്‍ത്താവിലേക്കും സ്വര്‍ഗ്ഗത്തിലേക്കും നയിക്കുന്നതത്രേ.

“നിങ്ങള്‍ എങ്ങനെ കേള്‍ക്കുന്നു എന്ന് സൂക്ഷിച്ചുകൊള്‍ക. കേട്ട കാര്യങ്ങള്‍ അനുസരിക്കുന്നവന് കൂടുതല്‍ വെളിച്ചവും തിരിച്ചറിവും നല്‍കപ്പെടും എന്നും കേട്ട കാര്യങ്ങള്‍ അനുസരിക്കാത്തവന് തനിക്ക് ഉണ്ടെന്നു നിരൂപിക്കുന്ന വെളിച്ചവും തിരിച്ചറിവും കൂടെ നഷ്ടമാകുകയേയുള്ളു.” (ലൂക്കോസ് 8:18 സ്വതന്ത്രപരിഭാഷ).

“കേള്‍പ്പാന്‍ ചെവി ഉള്ളവന്‍ കേള്‍ക്കട്ടെ.”!

 

 

Swanthavazhiyilninnu Daivavazhiyilekku