ഉല്‍പത്തി പുസ്തകത്തില്‍ വെളിപ്പെടുന്ന ദൈവ സ്‌നേഹം – WFTW 16 ജൂലൈ 2017

സാക് പുന്നന്‍

   Read PDF version

ഉല്‍പത്തി 22:2ല്‍ സ്‌നേഹത്തെപ്പറ്റിയുളള ആദ്യത്തെ പ്രസ്താവം, അബ്രഹാം സ്‌നേഹിക്കുന്ന തന്റെ ആദ്യജാതന്‍ എന്ന് യിസ്ഹാക്ക് വിളിക്കപ്പെടുന്ന ഇടത്താണ്. അതിനെ തുടര്‍ന്ന് ആ അദ്ധ്യായത്തില്‍ പിന്നീട് പറയുന്ന യിസ്ഹാക്കിന്റെ യാഗം, ദൈവം തന്റെ ഏകജാതനായ പുത്രനെ നമ്മുടെ പാപങ്ങള്‍ക്കു പരിഹാരയാഗമായി കാല്‍ വറിയില്‍ അര്‍പ്പിച്ചതിന്റെ വ്യക്തമായ ഒരു ചിത്രമാണ്. തദനുസൃതമായി രണ്ടാം വാക്യത്തില്‍ സൂചിപ്പിച്ചിരിക്കുന്ന സ്‌നേഹം, ക്രിസ്തുവിനോടുളള പിതാവാം ദൈവത്തിന്റെ സ്‌നേഹമാണ്. ‘ സ്‌നേഹം’ എന്ന വാക്കിന്റെ രണ്ടാമത്തെ പ്രസ്താവം ഉല്‍പത്തി 24:67 ലാണ്. അതു പറയുന്നത് യിസ്ഹാക്കിന് റിബെക്കായോടുളള സ്‌നേഹത്തെപ്പറ്റിയാണ് ഒരു ഭര്‍ത്താവിന് അവന്റെ ഭാര്യയോടുളള സ്‌നേഹം. ആ അദ്ധ്യായത്തിന്റെ ശേഷം ഭാഗവും ക്രിസ്തുവിന് തന്റെ സഭയോടുളള സ്‌നേഹം മനോഹരമായി കാണിക്കുന്നതുകൊണ്ട്, അതിനെക്കുറിച്ച് വ്യക്തമായ ഒരു ചിത്രം നമുക്ക് ലഭിക്കുന്നു. പുതിയ നിയമത്തില്‍ യോഹന്നാന്‍ 15:9 ല്‍ഈ രണ്ടു ധാരണകളെയും കര്‍ത്താവ് ഒരുമിച്ച് ചേര്‍ത്ത് കൊണ്ടുവന്നിരിക്കുന്നു ‘ പിതാവ് എന്നെ സനേഹിച്ചതുപോലെ ( ഉല്‍പ്പത്തി 22:2ല്‍ ചിത്രീകരിക്കപ്പെട്ടിട്ടുളള, ഒരു പിതാവിന് തന്റെ പുത്രനോടുളള സ്‌നേഹത്താല്‍) ഞാന്‍ നിങ്ങളെ സ്‌നേഹിച്ചിരിക്കുന്നു’ (ക്രിസ്തുവിന് പാപിയോടുളള സ്‌നേഹത്തിന് അതിന്റെ സമാന്തരമായത് ഉല്‍പത്തി 24:67ല്‍ വിവരിച്ചിരിക്കുന്ന ഒരു മണവാളന് മണവാട്ടിയോടുളള സ്‌നേഹത്തില്‍ കണ്ടെത്തുവാന്‍ കഴിയുന്നു. അങ്ങനെ പഴയനിയമത്തിലെ സൂചകോപദേശത്തില്‍ പോലും, മനുഷ്യനോടുളള ദൈവത്തിന്റെ തീവ്രമായ സ്‌നേഹത്തിന്റെ ചിന്ത പ്രതിഫലിപ്പിക്കപ്പെട്ടിരിക്കുന്നു.

അതുകൊണ്ട് ഉല്‍പത്തി 24 ലേക്ക് നോക്കാം, അവിടെ യിസ്ഹാക്കും റിബെക്കായും തമ്മിലുളള ബന്ധം നല്‍കുന്ന ഈ മങ്ങിയ ചിത്രത്തില്‍ കര്‍ത്താവിന് നമ്മോടുളള വലിയ സ്‌നേഹത്തിന്റെ ചില പ്രത്യേകതകള്‍ നമുക്കു കാണാം. ദൈവം എത്രയധികം നമ്മെ സ്‌നേഹിക്കുന്നു എന്നു നമ്മെ കാണിക്കുവാന്‍ ശ്രമിക്കുമ്പോഴെല്ലാം അവിടുന്ന് ഉദാഹരണമായി ഉപയോഗിക്കുന്നത് ഭാര്യാഭര്‍തൃബന്ധത്തെയാണ് എന്നത് വളരെ പ്രാധാന്യമര്‍ഹിക്കുന്നു. ഭര്‍ത്താവും ഭാര്യയും തമ്മിലുളള ഐക്യം ഭൂമിയിലുളള മറ്റെല്ലാ ബന്ധങ്ങളെക്കാളും ദൃഢബദ്ധമാണ്. സമാന്തരമായതിനെ അധിക ദൂരം കൊണ്ടു പോകുന്നത് വിവേകഹീനമായിരിക്കുമ്പോള്‍ തന്നെ, ഈ വിശദീകരണത്തിന്റെ ദൈവീക ഭാഗം, അതായിരിക്കുന്നതു പോലെതന്നെ എഫെസ്യര്‍ 5:3133 പേലെയുളള പുതിയ നിയമഭാഗങ്ങളാല്‍ സ്ഥിരീകരിക്കപ്പെട്ടിട്ടുളളവ, കര്‍ത്താവ് ആഗ്രഹിക്കുന്ന വിധത്തില്‍ നമുക്ക് തമ്മില്‍ തമ്മിലും നമുക്ക് അവിടുത്തോടുളള വ്യക്തിപരമായ അടുപ്പം വ്യക്തമായി അടിവരയിട്ട് കാണിക്കുവാന്‍ തക്കവണ്ണം പ്രയോജനപ്പെടുത്തുന്നു. മനുഷ്യനുമായുളള ബന്ധത്തിനു വേണ്ടിയുളള ദൈവികാന്വേഷണത്തിന്റെ ഒരു രൂപകകഥയാണ് ഉല്‍പത്തി 24ല്‍ നാം കാണുന്നത്.അവിടെ അബ്രാഹാം പിതാവാം ദൈവത്തിന്റെ ഒരു പ്രതിരൂപമാണ്, അബ്രാഹാമിന്റെ ദാസന്‍ പരിശുദ്ധാത്മാവിന്റെ ഒരു പ്രതിരൂപമാണ്. യിസ്ഹാക്ക് പുത്രനാം ദൈവത്തിന്റെ ഒരു പ്രതിരൂപവുമാണ്. പരിശുദ്ധാത്മാവ് ക്രിസ്തുവിനു വേണ്ടി നേടുവാന്‍ അന്വേഷിക്കുന്ന വിദൂരദേശത്തുളള വിരുദ്ധ പ്രകൃതിയായ, വീണ്ടെടുക്കപ്പെട്ടിട്ടില്ലാത്ത മനുഷ്യന്റെ സ്ഥാനമാണ് റിബെക്കായ്ക്ക് ഉളളത്. അബ്രഹാമിന്റെ ദാസന്റെ (ഈ ദൗത്യത്തില്‍ അബ്രഹാമിനെയും യിസ്ഹാക്കിനെയും പ്രതിനിധീകരിക്കുന്നവന്റെ) മനോഭാവത്തിലും, യിസ്ഹാക്കിന് റിബെക്കായോടുളള മനോഭാവത്തിലും ക്രിസ്തുവിന് നമ്മോടുളള സ്‌നേഹത്തിന്റെ പ്രത്യേക സവിശേഷതകള്‍ നാം വിവേചിച്ചറിയേണ്ടതുണ്ട്.

ഒന്നാമതായി, ഉല്‍പ്പത്തി 24ല്‍ 22ഉം 53ഉം വാക്യങ്ങളില്‍ നാം കാണുന്നത്, തന്റെ യജമാനന്റെ സമ്പത്തില്‍ നിന്ന് അബ്രഹാമിന്റെ ദാസന്‍ റിബെക്കായ്ക് സമ്മാനങ്ങള്‍ കൊടുക്കുന്നതാണ്. ഇത് ദൈവത്തിന്റെ ഹൃദയത്തിനുളളിലേക്ക് ഒരുള്‍ക്കാഴ്ച നമുക്കു നല്‍കുന്നു. നമ്മുടെ അടുത്തേക്കു വരുമ്പോള്‍ അവിടുന്ന് അവകാശങ്ങള്‍ ഉന്നയിച്ചുകൊണ്ടല്ലവരുന്നത്, എന്നാല്‍ നല്‍കിക്കൊണ്ടാണ്. ഒരു നല്ല ഭര്‍ത്താവ് തനിക്കുളളതെല്ലാം തന്റെ ഭാര്യയുമായി പങ്കു വെയ്ക്കുവാന്‍ ആഗ്രഹിക്കുന്നതു പോലെ തന്നെ കര്‍ത്താവ് അവിടുത്തേക്കുളളതെല്ലാം നാമുമായി പങ്കുവെയ്ക്കുവാന്‍ ആഗ്രഹിക്കുന്നു. നമ്മില്‍ അനേകര്‍ക്കും ഒരു ധാരണയുളളത് നാം നമ്മെ തന്നെ പൂര്‍ണ്ണമായി കര്‍ത്താവിന് കീഴടക്കിയാല്‍, അവിടുന്ന് നമ്മുടെ മേല്‍ അനേകം അവകാശങ്ങള്‍ ആവശ്യപ്പെട്ട് നമ്മുടെ ജീവിതം ദുരിത പൂര്‍ണ്ണമായ ഒന്നായി തീരും എന്നാണ്. നാം ഈ കാര്യം വാക്കുകളില്‍ അധികം പറയാറില്ലെങ്കിലും, നിരൂപാധികം കാര്‍ത്താവിനു കീഴടങ്ങുന്നതില്‍ നിന്ന് നാം പിന്‍വലിയുന്നത് അതുകൊണ്ടാണ്. നമുക്കുളളത് എടുത്തുകളയാനായി വരുന്ന യഥാര്‍ത്ഥ കളളന്‍ പിശാചാണെന്ന് യേശു വ്യക്തമായി നമ്മോടു പറഞ്ഞിട്ടുണ്ട് (യോഹന്നാന്‍ 10:10).എന്നാല്‍ എത്ര കുറച്ചു പേര്‍ മാത്രമാണിത് വിശ്വസിക്കുന്നത്. കര്‍ത്താവായ യേശുവന്നിരിക്കുന്നത്. തനിക്കുളളതെല്ലാം നമുക്ക് തരുവാനാണെന്ന് നാം യഥാര്‍ത്ഥത്തില്‍ വിശ്വസിച്ചിരുന്നെങ്കില്‍, നമ്മുടെ ജീവിതം അവിടുത്തേക്ക് കീഴടക്കി നല്‍കുവാന്‍ യാതൊരു മടിയും നമുക്കുണ്ടാകുകയില്ലായിരുന്നു.

ഒരിക്കല്‍ ദരിദ്രയായ ഒരു വൃദ്ധയ്ക്ക് അവളുടെ വാടക കൊടുക്കുന്നതിനുതകുന്ന ഒരു സമ്മാനം കൊടുക്കുവാനായി അവരെ സന്ദര്‍ശിക്കുവാന്‍ പോയ ഒരു പാസ്റ്ററെകുറിച്ച് ഒരു കഥയുണ്ട്. അദ്ദേഹം അവരുടെ വീട്ടില്‍ ചെന്ന് വാതിലില്‍ മുട്ടി, എന്നിട്ട് കാത്തു നിന്നു, പിന്നീട് വീണ്ടും മുട്ടി. എന്നാല്‍ ഒരു പ്രതികരണവും ഉണ്ടാ യില്ല. അതുകൊണ്ട് കുറെ നേരം കഴിഞ്ഞപ്പോള്‍ അയാള്‍ മടങ്ങി പോയി. ഏതാനും ദിവസങ്ങള്‍ക്കുശേഷം അയാള്‍ അവരെ തെരുവില്‍ വെച്ച് കണ്ടുമുട്ടി, അയാള്‍ അവരോട് പറഞ്ഞു. ‘ ഞാന്‍ ഒരു സമ്മാനവുമായി കഴിഞ്ഞ ദിവസം നിങ്ങളെ സന്ദര്‍ശിച്ചു, എന്നാല്‍ നിങ്ങളുടെ വീട് പൂട്ടികിടക്കുന്നതായി കണ്ടു, കൂടാതെ കതകില്‍ മുട്ടിയിട്ട് ഒരു മറുപടിയും എനിക്ക് ലഭിച്ചതുമില്ല’. ‘ഓ’ ആ പ്രായം ചെന്ന സ്ത്രീ പറഞ്ഞു ‘ ക്ഷമിക്കണം, ഞാന്‍ അകത്തുണ്ടായിരുന്നു എന്നാല്‍ ഞാന്‍ കരുതിയത് അതു വാടക പിരിക്കുവാന്‍ ഇരിക്കുന്ന വീട്ടുടമയാണെന്നാണ്. അതുകൊണ്ട് ഞാന്‍ വാതില്‍ തുറന്നില്ല’ സഹോദരീ സഹോദരന്മാരെ, കര്‍ത്താവായ യേശു ക്രിസ്തു വാടക പരിക്കാനായിട്ടല്ല വന്നിരിക്കുന്നത്!. അവിടുത്തേക്ക് സ്വന്തമായുളളതെല്ലാം നമുക്ക് തരുവാനാണ് അവിടുന്ന വന്നിരിക്കുന്നത്. നമുക്ക് സങ്കല്‍പ്പിക്കാന്‍ കഴിയാത്ത അത്ര സമ്പത്ത് നമുക്ക് കൊണ്ടുവരുവാന്‍ അവിടുന്നാഗ്രഹിക്കുന്നു. അവിടുത്തെക്കുവേണ്ടി വാതില്‍ തുറന്നുകൊടുക്കാതിരിക്കുന്നത് എത്ര വിഡ്ഡിത്തമാണ്. നമ്മുടെ ജീവിതങ്ങളെ അവിടുത്തേക്ക് സമ്പൂര്‍ണ്ണമായി കീഴടക്കി കൊടുക്കാതിരിക്കുന്നത് എത്ര വിഡ്ഡിത്തമാണ്.

വീണ്ടും അബ്രഹാമിന്റെ ദാസനെ നോക്കുക. ഈ സംഭവ വിവരണത്തിന്റെ മറ്റൊരു സവിശേഷത, റിബെക്കാ യിസ്ഹാക്കിനുവേണ്ടിയുളള ദൈവത്തിന്റെ തിരഞ്ഞെടുപ്പാണ്. എന്ന് അറിഞ്ഞിട്ടും ഈ മനുഷ്യന്‍ അവളെ തന്റെ കൂടെ പോരുവാന്‍ നിര്‍ബന്ധിക്കുന്നില്ല. അയാള്‍ അവളുടെ സ്വതന്ത്ര ഇച്ഛാശക്തിയെ ബഹുമാനിക്കുകയും, അവള്‍ തന്നെ അതിനു മനസ്സുവച്ചപ്പോള്‍ മാത്രം അവളെ കൊണ്ടുപോകുകയും ചെയ്തു (വാക്യങ്ങള്‍ 5459). ഇതും നമ്മോടുളള ക്രിസ്തുവിന്റെ സ്‌നേഹത്തിന്റെ സവിശേഷതകളാണ്, ഈ അദ്ധ്യായത്തിന്റെ ആരംഭത്തില്‍ നാം ചുരുക്കമായി കണ്ടതുപോലെ, മനുഷ്യന്റെ തിരഞ്ഞെടുപ്പിനുളള സ്വതന്ത്ര്യത്തെ ദൈവം ബഹുമാനിക്കുന്നു. ദൈവത്തിന്റെ സ്‌നേഹം നിര്‍ബന്ധം ഇല്ലാത്തതാണ്. ഒരു കാര്യം ചെയ്യുവാനും അവിടുന്നു നമ്മെ ഒരിക്കലും നിര്‍ബന്ധിക്കുന്നില്ല. ലോകത്തിലുളള മനുഷ്യര്‍ അതെ, ക്രസ്തീയ നേതാക്കന്മാര്‍ പോലും നിങ്ങളുടെ ഇഷ്ടത്തിന് വിരോധമായി അനേക കാര്യങ്ങള്‍ ചെയ്യുവാന്‍ നിങ്ങളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയേക്കാം. എന്നാല്‍ ദൈവം ഒരിക്കലും അതു ചെയ്യുകയില്ല (ഇടയ്ക്കുഞാന്‍ പറയട്ടെ, ദൈവത്തെ പോലെ ആകുവാന്‍ ആഗ്രഹിക്കുന്ന ഏതു മനുഷ്യനും ഈ കാര്യത്തിലും ദൈവത്തെ പിന്‍ഗമിക്കും). കര്‍ത്താവ് ഒരിക്കലും നിങ്ങളുടെ ബൈബിള്‍ വായിക്കുവാനോ, പ്രാര്‍ത്ഥിക്കുവാനോ, അവിടുത്തേക്കു വേണ്ടി സാക്ഷിയാകുവാനോ നിങ്ങളെ നിര്‍ബന്ധിക്കുകയില്ല. ഒരു പാപി തങ്കലേക്കു തിരിയുവാന്‍ ദൈവം ഒരിക്കലും അവന്റെമേല്‍ ബലം പ്രയോഗിക്കുന്നില്ല. ഒരു വിശ്വാസി അവിടുത്തെ അനുസരിക്കുവാനും അവിടുന്ന് നിര്‍ബന്ധിക്കുന്നില്ല. സമാഗമന കൂടാരത്തെക്കുറിച്ച് മോശെയ്ക്കുളള അവിടുത്തെ നിര്‍ദ്ദേശങ്ങളില്‍, ദൈവം അദ്ദേഹത്തോടു പറഞ്ഞത് മനസ്സോടെ കൊടുക്കുന്നവരില്‍ നിന്നു മാത്രമെ ദാനങ്ങള്‍ സ്വീകരിക്കാവൂ എന്നാണ്. (പുറ 25:2), മാത്രമല്ല ഈ പ്രമാണം പുതിയ നിയമത്തില്‍ ആവര്‍ത്തിക്കുകയും ചെയ്യുന്നു (2 കൊരി 9:7). വാസ്തവത്തില്‍ മുഴുവന്‍ ബൈബിലൂടെയും ഇത് ഒഴുകുന്നുണ്ട്. ദൈവം അവിടുത്തോടുളള അനുസരണം കല്‍പ്പിക്കുന്നു, എന്നാല്‍ അവിടുന്ന് ആരെയും ഒരിക്കലും അനുസരിക്കുവാന്‍ നിര്‍ബന്ധിക്കുന്നില്ല. അവിടുന്നുതന്നെ മനുഷ്യനു കൊടുത്തിട്ടുളള സ്വതന്ത്ര ഇച്ഛാശക്തിയെ എപ്പോഴും അവിടുന്ന് ബഹുമാനിക്കും. അപ്പോള്‍, നിങ്ങള്‍ക്കും എനിക്കും ഇതുപോലെയുളള ഒരു സ്‌നേഹത്തെ ഭയപ്പെടേണ്ട ആവശ്യമെന്താണ്?