യേശുവിന്റെ സൗമ്യതയും നന്മയും – WFTW 23 ജൂലൈ 2017

സാക് പുന്നന്‍

   Read PDF version

സ്‌നേഹത്തിന്റെ ഒരു അടയാളമാണ് സൗമ്യത. യേശു എല്ലാവരോടും സൗമ്യത ഉളളവനായിരുന്നു, പ്രത്യേകിച്ച് ജീവിത ഭാരങ്ങളാല്‍ തകര്‍ക്കപ്പെട്ടവര്‍ക്ക്. പാപത്തിന്റെ ആഴത്തിലേക്ക് വീണുപോയവരെ യേശു വിശേഷാല്‍ സ്‌നേഹിച്ചു. അങ്ങനെയുളളവരെ രക്ഷിക്കുവാനാണ് അവിടുന്നു വന്നത് കാരണം അവര്‍ മറ്റുളള എല്ലാവരാലും ത്യജിക്കപ്പെട്ടവരാണ്. വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട സ്ത്രീ, ക്രൂശിലെ കളളന്‍, ത്യജിക്കപ്പെട്ട കുറ്റവാളികള്‍; ഇതുപോലെയുളളവരെ പൊക്കി എടുത്ത് അവരെ പ്രോത്സാഹിപ്പിക്കുവാന്‍ യേശു പോയി. ആ ബലഹീനരായ പാപികളില്‍ ഉളള നല്ല കാര്യങ്ങള്‍ അവിടുന്നു കാണുകയും എല്ലാവരിലും ഉളള ഏറ്റവും നല്ലതിനു വേണ്ടി പ്രത്യാശിക്കുകയും ചെയ്തു. അദ്ദേഹം തങ്ങളോട് കൂടെ ആയിരിക്കണമെന്ന് മറ്റുളളവര്‍ വളരെ ആഗ്രഹിക്കത്തക്കവിധത്തിലുളള ആളായിരുന്നു യേശു എന്ന് നിങ്ങള്‍ക്കറിയാമോ, കാരണം അവിടുന്ന് അത്രമാത്രം അപരചേതോവികാരങ്ങള്‍ ഗ്രഹിക്കുവാന്‍ സന്മനസ്സുളളവനും, അത്ര ദയയുളളവനും, അത്ര ശാന്തനും ആയിരുന്നു. യേശുവിനെ ഒഴിവാക്കിയവര്‍ ആരായിരുന്നു? അവര്‍ നിഗളികളും, കാപട്യക്കാരും, തങ്ങളുടെ രഹസ്യ പാപങ്ങളെ യേശു തുറന്നുകാട്ടുമെന്ന് ഭയപ്പെട്ടവരുമായിരുന്നു.

മത്തായി 12:20ല്‍ നാം ഇപ്രകാരം വായിക്കുന്നു, ‘ ചതഞ്ഞ ഓടയേശു ഒടിക്കുകയില്ല, പുകയുന്ന തിരി കെടുത്തികളയുകയുമില്ല’. ഒരു ഓട തണ്ട് (ഞാങ്ങണ) എന്നു പറയുന്നത് വളരെ ചെറിയ ഒരു വസ്തുവാണ്. അത് ഒടിഞ്ഞോ ചതഞ്ഞോ പോയാല്‍ മിക്ക ആളുകളും അത് ദൂരെ വലിച്ചെറിഞ്ഞിട്ട് മറ്റൊരു ഓടത്തണ്ട് എടുക്കും, കാരണം അത് വളരെ വിലകുറഞ്ഞ ഒരു വസ്തുവാണ്. എന്നാല്‍ യേശു അങ്ങനെ ചെയ്യുകയില്ല. വളരെ മങ്ങികത്തിക്കൊണ്ടിരിക്കുന്ന ഒരു തിരിയെ, യേശു ഊതി കത്തിക്കും. അതാണ് അവിടെ പറഞ്ഞിരിക്കുന്നത്. പുകയുന്ന തിരി അവിടുന്ന് കെടുത്തികളയുകയില്ല. നിങ്ങള്‍ ഒരു ചതഞ്ഞ ഓട പോലെയാണെങ്കില്‍ ബലഹീനനും, നിങ്ങളുടെ ജീവിതത്തിന്റെ അധികഭാഗം തകര്‍ക്കപ്പെട്ടതും ആണെങ്കില്‍, യേശു നിങ്ങള്‍ക്കുവേണ്ടി കരുതുന്നു. നിങ്ങള്‍ ഒരു ചതഞ്ഞ ഓട പോലെയോ, മങ്ങികത്തുന്ന തിരി പോലെയോ, അണയാന്‍ പോകുന്ന ഒരു തിരി പോലെയോ ആണെങ്കില്‍ പോലും അവിടുത്തെ ഹൃദയത്തില്‍ നിങ്ങളുടെ ജീവിതത്തിനുവേണ്ടിയുളള പൂര്‍ണ്ണമായ പദ്ധതിയിലേക്ക് നിങ്ങളെ തിരിച്ചു കൊണ്ടുവരുവാന്‍ അവിടുത്തേക്കു കഴിയും.

യേശു ആളുകളിലുളള നല്ല കാര്യങ്ങളെ കണ്ടു. എപ്പോഴും അവിടുന്ന് ഏറ്റവും നല്ലതിനുവേണ്ടി പ്രത്യാശിച്ചു. അവിടുത്തെ സ്‌നേഹം മനോവികാരപരമായിരുന്നില്ല. അവിടുന്ന് എപ്പോഴും ഏറ്റവും ഉന്നതമായ നന്മ അന്വേഷിച്ചു. അതുകൊണ്ടാണ് അവിടുന്ന് പത്രൊസിനെശാസിക്കാന്‍ കഠിനമായ താക്കീതിന്റെ വാക്കുകള്‍ ഉപയോഗിച്ചത്. നിങ്ങള്‍ ആളുകളെ സ്‌നേഹിക്കുന്നില്ലെങ്കില്‍ അവരെ കഠിനമായി ശാസിക്കുവാന്‍ നിങ്ങള്‍ക്കു കഴിയുകയില്ല. യാക്കോബും യോഹന്നാനും ബഹുമതിയുളള സ്ഥാനങ്ങള്‍ അന്വേഷിച്ചപ്പോള്‍, അവിടുന്ന് അവരെ ശാസിച്ചു. ശമര്യരുടെ മേല്‍ തീ ഇറക്കുവാന്‍ അവരാഗ്രഹിച്ചപ്പോള്‍ അവിടുന്ന് അവരെ ശാസിച്ചു. അവിടുന്ന് തന്റെ ശിഷ്യന്മാരെ അവിശ്വാസത്തിന്റെ പേരില്‍ ഏഴുതവണ ശാസിച്ചു എന്തുകൊണ്ട്? കാരണം അവിടുന്ന് അവരെ സ്‌നേഹിച്ചു. അവിടുന്ന് അവര്‍ക്കുവേണ്ടി കരുതുന്നില്ലായിരുന്നെങ്കില്‍, അവിടുന്ന് അവരെ തിരുത്തുകയേ ഇല്ലായിരുന്നു. അവര്‍ നരകത്തിലോ അല്ലെങ്കില്‍ മറ്റെവിടെ പോയാലും അവിടുന്ന് വിഷമിക്കുമായിരുന്നില്ല.

അതുകൊണ്ട് നാം കാണുന്നത്, സത്യം സംസാരിക്കുവാന്‍ യേശു ഭയപ്പെട്ടിരുന്നില്ല, അത് മറ്റുളളവരെ മുറിവേല്‍പ്പിക്കുന്നതായാല്‍ പോലും, കാരണം അവിടുന്ന് അവരെ സ്‌നേഹിച്ചു. അവരുടെ നിത്യമായ നന്മയെക്കുറിച്ച് അവിടുത്തേക്ക് കരുതല്‍ ഉണ്ടായിരുന്നു. ദയാലു എന്നറിയപ്പെടുന്നതിലുളള ഒരു പ്രശസ്തി അവിടുന്ന് അന്വേഷിക്കുകയായിരുന്നില്ല. ശക്തമായ വാക്കുകള്‍ പറഞ്ഞാല്‍ ദയയ്ക്കുളള തന്റെ പ്രശസ്തി നഷ്ടപ്പെട്ടു പോകുകമോ എന്ന കാര്യത്തില്‍ അദ്ദേഹത്തിന് ഭാരമില്ലായിരുന്നു. ഇല്ല അവിടുന്ന് തന്നെത്താന്‍ സ്‌നേഹിച്ചതിലുപരി മറ്റുളളവരെ സ്‌നേഹിച്ചു. അതു കൊണ്ട്, മറ്റുളളവരെ സഹായിക്കുവാന്‍ വേണ്ടി തന്റെ കീര്‍ത്തി യാഗം ആക്കുവാന്‍ അവിടുന്നു തയ്യാറായിരുന്നു. സത്യം സംസാരിക്കുന്നതില്‍ അദ്ദേഹം അചഞ്ചലനായിരുന്നു കാരണം മനുഷ്യര്‍ നിത്യമായി നശിച്ചു പോകുന്നത അവിടുത്തേക്ക് ഇഷ്ടമല്ലായിരുന്നു. അത്യന്താപേക്ഷിതമായി, ഒറ്റവാക്കില്‍, നമുക്ക് ഇങ്ങനെ പറയാം, തന്നെക്കുറിച്ചുളള മനുഷ്യരുടെ അഭിപ്രായത്തെക്കാള്‍ യേശുവിന് കാര്യമായിരുന്നത് അവരുടെ നിത്യക്ഷേമമായിരുന്നു.

ഒരു യഥാര്‍ത്ഥ ക്രിസ്ത്യാനി, മറ്റുളളവരെ അഭിമുഖീകരിക്കുമ്പോള്‍ അതുപോലെ ആയിരിക്കും, അവര്‍ക്ക് അവനെക്കുറിച്ചുളള എല്ലാ അഭിപ്രായങ്ങളെക്കാള്‍ അവന്‍ കാര്യമാക്കുന്നത് അവരുടെ നിത്യക്ഷേമമായിരിക്കും. പത്രൊസ് ഒരിക്കല്‍ കൊര്‍ന്നേലിയോസിന്റെ ഭവനത്തിലായിരുന്നപ്പോള്‍, അദ്ദേഹം യേശുവിന്റെ ശുശ്രൂഷയെക്കുറിച്ച് അവരോടു പറയുകയായിരുന്നു. യേശുവിന്റെ മുഴുവന്‍ ശുശ്രൂഷയും ഒറ്റവാചകത്തില്‍ അദ്ദേഹം ഒതുക്കി. ‘ യേശു നന്മചെയ്തും പൈശാചിക ശക്തിക്ക് അധീനരായിരുന്നവരെ വിടുവിച്ചും കൊണ്ട് സഞ്ചരിച്ചു’ (അപ്പൊ പ്ര.10:38).യേശുവിന്റെ ശുശ്രൂഷ എന്തായിരുന്നു എന്നു നിങ്ങള്‍ കണ്ടോ? നന്മ ചെയ്തു കൊണ്ട്, പ്രസംഗിക്കുക മാത്രം ചെയ്തു കൊണ്ടല്ല. മനോഹരമായ വാക്കുകള്‍ പറഞ്ഞുകൊണ്ട് മാത്രമല്ല, എന്നാല്‍ യഥാര്‍ത്ഥത്തില്‍ മനുഷ്യര്‍ക്കു നന്മചെയ്തു കൊണ്ടും പിശാചിന്റെ ഞെരുക്കലില്‍ നിന്ന് അവരെ വിടുവിക്കുകയും ചെയ്തു കൊണ്ട്. അവിടുന്ന് ആത്മാക്കളെ നേടുവാന്‍ മാത്രമല്ല ആഗ്രഹിച്ചത്. അവിടുന്ന് ഒരു മനുഷ്യനെ അശേഷം സ്‌നേഹിച്ചു. അവന്റെ ആത്മീകവും ഭൗതികവുമായതിനെ.

അവിടുത്തേക്ക് മനുഷ്യന്റെ ഭൗതിക ആവശ്യങ്ങളെക്കുറിച്ച് കരുതലുണ്ടായിരുന്നു. ഒരിക്കല്‍ 3 ദിവസങ്ങളായി തന്നോടു കൂടെ 4000 ല്‍ അധികം പേര്‍ ഉണ്ടായിരുന്ന ഒരു സന്ദര്‍ഭം ഉണ്ടായിരുന്നു. മത്തായി 15 ല്‍ നാം അതു വായിക്കുന്നു. മൂന്നു ദിവസങ്ങളിലും അവര്‍ ഒന്നും ഭക്ഷിച്ചില്ല. യേശുവിന് അതില്‍ പ്രയാസം തോന്നി. അവിടുന്നു പറഞ്ഞു, ‘അവര്‍ക്ക് ഭക്ഷിക്കുവാന്‍ എന്തെങ്കിലും ആഹാരം നമുക്കു കൊടുക്കാം’. അവിടുത്തേക്ക് മനുഷ്യന്റെ ഭൗതിക ആവശ്യങ്ങളെക്കുറിച്ച് കരുതലുണ്ടായിരുന്നു. അതു കൊണ്ടാണ് അവിടുന്നു നമ്മെ ഇപ്രകാരം പ്രാര്‍ത്ഥിക്കുവാന്‍ പഠിപ്പിച്ചത്. ‘ ദിനം പ്രതി വേണ്ട ആഹാരം ഇന്നു ഞങ്ങള്‍ക്കുതരണമേ’ അവിടുന്ന് എവിടെയെല്ലാം പോയോ, അവിടെ എല്ലാം മനുഷ്യരുടെ ദേഹിക്കു മാത്രമല്ല നന്മ ചെയ്തത്, എന്നാല്‍ അവരുടെ ദേഹത്തിനും നന്മ ചെയ്തു. രോഗികളും കഷ്ടത അനുഭവിക്കുന്നവര്‍ക്കുമായവര്‍ക്കു വേണ്ടി അവിടുന്നു കരുതി. ‘ഓ അവന്‍ ചുങ്കക്കാരുടെയും പാപികളുടെയും സ്‌നേഹിതനാണെന്നു’ പറഞ്ഞ് അവിടുത്തെ ശത്രുക്കള്‍ പരിഹസിക്കത്തക്കവിധം അവിടുന്ന് ഏറ്റവും ഹീന പാപികള്‍ക്കു വേണ്ടി കരുതി. അതെ, അവിടുന്ന് അതുതന്നെ ആയിരുന്നു. അവിടുന്ന് സമൂഹത്തില്‍ ഏറ്റവും നിന്ദിക്കപ്പെട്ട ആളുകളുടെ സ്‌നേഹിതനായിരുന്നു. ഒരു യഥാര്‍ത്ഥ ദൈവഭക്തനും അങ്ങനെ തന്നെ ആയിരിക്കും.

നിങ്ങള്‍ക്ക് അതു പോലെ ആയിരിക്കാന്‍ കഴിയും എന്ന് നിങ്ങള്‍ക്കറിയാമോ, മറ്റുളളവരാല്‍ നിന്ദിക്കപ്പെടുന്നവരെ സ്‌നേഹിക്കുന്നതില്‍ നിന്നും, സമൂഹത്തില്‍ കീഴ്ത്തട്ടുകാരായവരെ സ്‌നേഹിക്കുന്നതില്‍ നിന്നും നിങ്ങളെ തടയുന്നത് എന്താണ്? അത് നിങ്ങളുടെ തന്നെ അന്തസ്സിനെക്കുറിച്ചുളള ബോധമാണ്. നിങ്ങള്‍ യേശുവിനെ പോലെ ആകുവാന്‍ ആഗ്രഹിക്കുന്നില്ല. ബഹുമാന്യരായ ആളുകളുടെകൂടെയുളള ബഹുമാന്യമായ ഒരു ക്രിസ്തീയതയാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്. ഇല്ല, ചുറ്റും നടന്ന് സമൂഹത്തില്‍ നിന്ന് പുറംതളളപ്പെട്ട, കുഷ്ഠരോഗികളും, അതു പോലെയുളള മറ്റാളുകളുടെയും സുഹൃത്തുക്കളാകുന്നത് മനുഷ്യര്‍ക്ക് സ്വാഭാവികമല്ല. എന്നാല്‍ യേശു അതു ചെയ്തു. നിങ്ങള്‍ക്കറിയാമോ, നമുക്ക് എന്തെങ്കിലും പ്രയോജനം ലഭിക്കുവാന്‍ സാധ്യതയുളളവരുമായി സുഹൃത്തുക്കളാകുവാന്‍ നാം ശ്രമിക്കുന്നു. നമ്മുടെ സ്‌നേഹം സ്വാര്‍ത്ഥപരമാണ്. യേശുവിന്റെ സ്‌നേഹം നിസ്വാര്‍ത്ഥമായിരുന്നു. അത് നിര്‍മ്മലമായിരുന്നു. ഇന്നു കാണുന്ന സാംസ്‌കാരിക പരിഷ്‌ക്കാരത്താലും, മനോഹര വാക്കുകളാലുമല്ല നാം ക്രിസ്തുവിന്റെ സ്വഭാവം വെളിപ്പെടുത്തുന്നത്, അത സ്‌നേഹത്താലാണ് മറ്റുളളവരുടെ നന്മ അന്വേഷിക്കുന്ന ഒരു സ്‌നേഹം. യേശുവിനെപ്പോലെ അവരുടെ ദാസന്മാരായിരിക്കുവാന്‍ നമ്മെ പ്രാപ്തരാക്കുന്ന ഒരു സ്‌നേഹം. യേശു അവരുടെ പാദങ്ങള്‍ കഴുകി, അവിടുത്തെ താഴ്മ കൊണ്ട് അവരില്‍ മതിപ്പുളവാക്കുവാനല്ല, എന്നാല്‍ അവിടുന്ന് അവരെ സ്‌നേഹിച്ചതു കൊണ്ട്.