സാക് പുന്നൻ
നമ്മുടെ ഉള്ളിൽ നിന്ന് പരിശുദ്ധാത്മാവ് ഒഴുകുന്ന ഒരു ജീവിതത്തിലേക്കുള്ള ഏറ്റവും ആദ്യത്തെ ചുവട് മാനസാന്തരപ്പെടുക അല്ലെങ്കിൽ മനസ്സ് നേരേ തിരിയുക എന്നാണ് യേശു പഠിപ്പിച്ചത് (മത്താ. 4:17). ഭൂമിയിലെ കാര്യങ്ങൾ അന്വേഷിക്കുന്നതിൽ നിന്നു മാത്രമല്ല, എന്നാൽ ഏറ്റവും അധികമായി, പാപത്തിൽ നിന്ന് തിരിയുക. നാം പരിശുദ്ധാത്മാവിനെ പ്രാപിക്കുന്നതിനു മുമ്പ് നമുക്ക് പാപത്തെ ജയിക്കേണ്ടിയിരുന്നില്ല. പരിശുദ്ധാത്മാവു വന്നത് പാപത്തെ ജയിക്കുവാൻ നമ്മെ സഹായിക്കേണ്ടതിനാണ്. നാം കുതിരയ്ക്കു മുമ്പിൽ വണ്ടി കെട്ടുന്നില്ല. വണ്ടിക്കു മുമ്പിലാണ് കുതിര വരേണ്ടത്. ഞാൻ പാപത്തെ ഉപേക്ഷിച്ചതിനു ശേഷം, “കർത്താവേ, എനിക്ക് പരിശുദ്ധാത്മാവിനെ തരണമേ” എന്നു പറയാൻ കഴിയില്ല. അതിനു പകരം ഞാൻ പറയുന്നത് “കർത്താവേ, പാപത്തെ ജയിക്കുവാൻ കഴിയേണ്ടതിന് എനിക്കു പരിശുദ്ധാത്മാവിനെ ആവശ്യമുണ്ട്” എന്നാണ്. എന്നാൽ എൻ്റെ മനസ്സിൽ പാപത്തിൽ നിന്നു തിരിയാൻ എനിക്കു കഴിയും; അതിൻ്റെ അർത്ഥം എൻ്റെ നിലപാട് ഞാൻ യഥാർത്ഥമായി എല്ലാ പാപവും ഉപേക്ഷിക്കണം എന്നാഗ്രഹിക്കുന്നു എന്നാണ്.
അതു മാത്രമാണ് ദൈവം നിങ്ങളോട് ചോദിക്കുന്നത്. നിങ്ങളുടെ ജീവിതത്തിൽ ദൈവത്തെ, അപമാനിക്കുന്ന ഓരോ കാര്യവും ഉപേക്ഷിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു മനോഭാവം നിങ്ങൾക്കുണ്ടോ? നിങ്ങൾ അവയെ വാസ്തവമായി ജയിക്കുന്നതിന് ചില വർഷങ്ങൾ വേണ്ടി വന്നേക്കാം, എന്നാൽ അതു പ്രശ്നമല്ല. നിങ്ങളുടെ മനോഭാവം എപ്പോഴും മാനസാന്തരത്തിൻ്റെതാണെന്ന് ഉറപ്പാക്കുക, നിങ്ങൾ നിങ്ങളുടെ പഴയ ജീവിത രീതിയിൽ നിന്ന് തിരിയുന്ന ഇടത്ത്. മാനസാന്തരത്തിലൂടെയും ക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെയുമാണ് നാം ക്രിസ്തീയ ഓട്ടത്തിൻ്റെ സ്റ്റാർട്ടിംഗ് ലൈനിലേക്ക് വരുന്നത്. എബ്രാ.12:1-2 പറയുന്നത് ക്രിസ്തീയ ജീവിതം ഒരു ഓട്ട മത്സരം പോലെയാണ് എന്നാണ്, അതു തന്നെയല്ല ഞാൻ മാനസാന്തരപ്പെട്ടിരിക്കുന്നെങ്കിൽ മാത്രമേ എനിക്ക് സ്റ്റാർട്ടിംഗ് ലൈനിലേക്കു വരാൻ കഴിയുകയുള്ളു. മാനസാന്തരത്തിൻ്റെയും പാപത്തിൽ നിന്ന് പൂർണ്ണമായി തിരിയുന്നതിൻ്റെയും ആ സന്ദേശമാണ് ഇന്ന് ക്രിസ്തീയ ഗോളത്തിൽ കുറഞ്ഞിരിക്കുന്നത്.
മാനസാന്തരത്തെ കുറിച്ച് എത്ര സുവിശേഷ സന്ദേശങ്ങൾ കേൾക്കുന്നുണ്ട്? മാനസാന്തരത്തെ പറ്റി എത്ര പാട്ടുകൾ നിങ്ങൾ കേൾക്കുന്നുണ്ട്? ഏത് പാട്ടുപുസ്തകവും എടുത്തു നോക്കിയിട്ട് മാനസാന്തരത്തെ കുറിച്ച് എത്ര പാട്ടുകൾ ഉണ്ടെന്ന് നോക്കുക – ഒന്നും തന്നെയില്ല. വിശ്വസിക്കുന്നതിനെ കുറിച്ച് അനേകം പാട്ടുകൾ നിങ്ങൾ കണ്ടെത്തും. ഉദാഹരണത്തിന്, “ദൈവത്തിനു മഹത്വമുണ്ടാകട്ടെ, അവിടുന്നു വൻ കാര്യങ്ങൾ ചെയ്തിരിക്കുന്നു” എന്നു തുടങ്ങുന്ന, നല്ലപോലെ അറിയപ്പെടുന്ന ഒരു പാട്ടുണ്ട്. അതിലെ ഒരു വരി ഇങ്ങനെ പറയുന്നു, “യഥാർത്ഥമായി വിശ്വസിക്കുന്ന ഒരു ഹീനപാപി, ആ നിമിഷം തന്നെ യേശുവിൽ നിന്ന് പാപക്ഷമ പ്രാപിക്കുന്നു.” ഞാൻ അതിനോട് വിയോജിക്കുന്നു. തീർത്തും അരിഷ്ടനായ ഒരു പാപിയായ മനുഷ്യൻ ആ യോഗത്തിൽ സംബന്ധിക്കുന്നു എന്നു സങ്കല്പിക്കുക – സുവിശേഷത്തെ കുറിച്ച് ഒന്നും അറിയാത്ത ഒരാൾ. അയാൾ അവിടെ വന്ന് “യഥാർത്ഥമായി വിശ്വസിക്കുന്ന ഏറ്റവും ഹീന പാപിക്ക്, ആ നിമിഷം തന്നെ യേശുവിൽ നിന്ന് പാപക്ഷമ പ്രാപിക്കുന്നു” എന്ന പാട്ട് കേൾക്കുന്നു. അയാൾ ഇങ്ങനെ പറയുന്നു, “ഞാനാണ് ആ ഏറ്റവും ഹീന പാപി,” അയാൾ അതു സമ്മതിച്ചിട്ട് ഇങ്ങനെ പറയുന്നു, “എനിക്ക് ആകെ ചെയ്യാനുള്ളത് യേശുവിൽ വിശ്വസിക്കുക മാത്രമാണ്. ഞാൻ അവിടുത്തെ വിശ്വസിക്കുന്നു, അവിടുന്ന് ദൈവപുത്രനാണ്, അവിടുന്ന് എൻ്റെ പാപങ്ങൾക്കു വേണ്ടി മരിച്ചു.” അയാൾ ക്ഷമിക്കപ്പെട്ടോ? അയാൾ മാനസാന്തരപ്പെടാതിരുന്നാൽ ക്ഷമിക്കപ്പെടുകയില്ല. മാനസാന്തരപ്പെട്ട് വിശ്വസിക്കുന്ന ഹീന പാപിയാണ് ക്ഷമിക്കപ്പെടുന്നത്. “കൊള്ളാം ‘സത്യമായി വിശ്വസിക്കുക’ എന്നതിൻ്റെ അർത്ഥം അതാണ്” എന്ന് പലരും പറയും. എന്നാൽ അത് രക്ഷിക്കപ്പെടാത്ത, ദൈവമില്ലാത്ത പാപി അറിയാത്ത വേദശാസ്ത്രപരമായ ഒരു വിശദീകരണമാണ്. അയാൾ മാനസാന്തരപ്പെടേണ്ടതുണ്ടെന്ന് അയാളോട് പറയേണ്ട ആവശ്യമുണ്ട്. പെന്തക്കോസ്തു നാളിൽ അപ്പൊസ്തലനായ പത്രൊസ് അതാണ് വ്യക്തമാക്കിയത്: മാനസാന്തരം. അതുതന്നെയാണ് പൗലൊസ് എല്ലായിടത്തും പ്രസംഗിച്ചത്. അദ്ദേഹം രണ്ടു കാര്യങ്ങൾ പ്രസംഗിച്ചു – “ദൈവത്തിങ്കലേക്കുള്ള മാനസാന്തരവും നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള വിശ്വാസവും” (അപ്പൊ. പ്ര. 20:21).
ദൈവത്തിങ്കലേക്കുള്ള മാനസാന്തരം, സമൃദ്ധിയിലേക്കും രോഗസൗഖ്യത്തിലേക്കുമല്ല. രോഗത്തിൽ നിന്ന് സൗഖ്യത്തിലേക്കു തിരിയുന്നതല്ല മാനസാന്തരം. ഞാൻ ദാരിദ്ര്യത്തിൽ നിന്ന് സമൃദ്ധിയിലേക്കു തിരിയുകയല്ല. അല്ല! ഇന്ന് പ്രസംഗിക്കപ്പെടുന്ന ഒരു വ്യാജ സുവിശേഷമാണത്. ഇവിടെ പറയുന്നത് എൻ്റെ ജീവിതത്തിൽ ദൈവത്തിനു വിരോധമായുള്ള എല്ലാ കാര്യങ്ങളിൽ നിന്നും തിരിഞ്ഞ് ഞാൻ ദൈവത്തിങ്കലേക്ക് മാനസാന്തരപ്പെട്ട് കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുന്നു എന്നാണ്. തെസ്സലോനിക്യർക്ക് എഴുതുമ്പോഴും പൗലൊസ് അതേ കാര്യം തന്നെ പറയുന്നു. അദ്ദേഹം അവരോടു പറയുന്നത് “ദൈവ വചനം അവരുടെ അടുക്കലേക്ക് ചെല്ലുകയും ജീവനുള്ള ദൈവത്തെ സേവിക്കേണ്ടതിന് അവർ വിഗ്രഹങ്ങളെ വിട്ട് ദൈവത്തിങ്കലേക്ക് തിരിഞ്ഞു വരികയും ചെയ്തു എന്നാണ്” (1 തെസ്സ. 1:8-9).
എന്താണ് ഒരു വിഗ്രഹം? നിങ്ങളുടെ ഹൃദയത്തിൽ ദൈവത്തിൻ്റെ സ്ഥാനം എടുക്കുന്ന എന്തും ഒരു വിഗ്രഹമാണ്. അതു നിങ്ങളുടെ ആരോഗ്യമാകാം, നിങ്ങളുടെ സമ്പത്ത് ആകാം, നിങ്ങളുടെ ജോലി ആകാം, നിങ്ങളുടെ വീട് ആകാം, നിങ്ങളുടെ കാർ ആകാം, നിങ്ങളുടെ ഭാര്യയോ അല്ലെങ്കിൽ മക്കളോ ആകാം. അത് നിങ്ങളുടെ ഹൃദയത്തിൽ ദൈവത്തിൻ്റെ സ്ഥാനം എടുക്കുന്ന എന്തും ആകാം. അബ്രാഹാമിൻ്റെ ഹൃദയത്തിൽ ഇസ്ഹാക്ക് ദൈവത്തിൻ്റെ സ്ഥാനം എടുക്കുകയും ദൈവം അബ്രാഹാമിനോട് ആ വിഗ്രഹാരാധന ഉപേക്ഷിക്കുവാൻ പറയുകയും ചെയ്തതുപോലെ തന്നെ നിങ്ങളുടെ ഹൃദയത്തിൽ ദൈവം ഒന്നാമതും ഏറ്റവും ഉന്നതവും ആകുന്നതിനെ തടയുന്ന ഓരോ കാര്യത്തിൽ നിന്നും ദൈവത്തിങ്കലേക്കു തിരിയുന്നതാണ് മാനസാന്തരം. നമ്മുടെ ഭൂമിയിലെ ആവശ്യങ്ങൾ എല്ലാം നമുക്കു കൂട്ടി ചേർത്തു നൽകപ്പെടുന്ന വിധത്തിൽ മുന്നമെ ദൈവത്തിൻ്റെ രാജ്യവും നീതിയും അന്വേഷിക്കുക എന്നതിൻ്റെ അർത്ഥം അതാണ് (മത്താ. 6:33). നിങ്ങളുടെ ഭൗമിക ആവശ്യങ്ങൾക്ക് ഒന്നും ഒരിക്കലും കുറവുണ്ടാക്കുകയില്ല എന്ന് നിങ്ങൾക്ക് തീർത്തും ഉറപ്പാക്കാം – നിങ്ങൾ ഒരിക്കലും ഒരു ലക്ഷപ്രഭു ആയില്ലെങ്കിൽ പോലും, നിങ്ങളുടെ ഭൗമിക ആവശ്യങ്ങൾ നിങ്ങൾക്ക് ചേർത്തു നൽകപ്പെട്ടിരിക്കുന്നു എന്ന് അവിടുന്ന് ഉറപ്പാക്കും- നിങ്ങൾ ദൈവത്തിൻ്റെ രാജ്യം ആദ്യം അന്വേഷിക്കുമെങ്കിൽ. അതിനായി ദൈവത്തിനു നന്ദി പറയുന്നു.
ഈ മാർഗ്ഗത്തിലാണ് ഓരോ ക്രിസ്ത്യാനിയും ജീവിക്കേണ്ടത്. ഭൗതിക സമൃദ്ധിയും ശാരീരിക സൗഖ്യവുമാണ് ദൈവാനുഗ്രഹത്തിൻ്റെ അടയാളങ്ങൾ എന്ന് ഇന്നു ക്രിസ്ത്യാനികൾ ചിന്തിക്കുമ്പോൾ അതു വളരെ സങ്കടകരമായ കാര്യമാണ്. അതു സത്യമാകാൻ കഴിയില്ല കാരണം ആത്മീയരായ ക്രിസ്ത്യാനികളെക്കാൾ പോലും വളരെയധികം ഭൗതിക അഭിവൃദ്ധിയും വളരെ കൂടുതൽ ശാരീരിക സൗഖ്യവുമുള്ള ധാരാളം അക്രൈസ്തവരായ ആളുകളുണ്ട്. അതു തന്നെ തെളിയിക്കുന്നത് അത് സുവിശേഷമല്ല എന്നാണ്. ഇതിനപ്പുറമായി, ഒരു യഥാർത്ഥ ശിഷ്യന് ഉണ്ടായിരിക്കേണ്ട പാപത്തിൽ നിന്നുള്ള സ്വാതന്ത്ര്യം അവർക്കുണ്ടായിരിക്കുകയില്ല.
യേശു ആദ്യം പ്രഘോഷിച്ചതും, നാം തുടർന്നും പ്രഘോഷിച്ചുകൊണ്ടിരിക്കേണ്ടതുമായ സന്ദേശം, മാനസാന്തരമാണ്. “ഞാൻ പഠിപ്പിച്ചിരിക്കുന്നതെല്ലാം ചെയ്യേണ്ടതിന് അവരെ പഠിപ്പിക്കുവിൻ” എന്ന് യേശു പറഞ്ഞപ്പോൾ, എന്താണ് അവിടുന്ന് പഠിപ്പിച്ചത്? ഏറ്റവും ഒന്നാമത്തെ ചുവട് പാപത്തിൽ നിന്ന് പൂർണ്ണമായും തിരിയുക, ദൈവത്തിങ്കലേക്ക് തിരിഞ്ഞ്, നിങ്ങളുടെ മനസ് ഇപ്പോൾ ഉയരത്തിലുള്ള കാര്യങ്ങളിൽ, ദൈവത്തിൻ്റെ കാര്യങ്ങളിൽ – പരിശുദ്ധാത്മാവിലുള്ള നീതി, സമാധാനം, സന്തോഷം ഇവയിൽ ഉറപ്പിക്കത്തക്കവിധത്തിൽ നിങ്ങളുടെ ഹൃദയം സ്വർഗ്ഗരാജ്യത്തിലേക്കു തുറക്കുക.