സാക് പുന്നന്‍
സഭ പണിയപ്പെടുന്നത് അറിവ് ( ഉപദേശങ്ങള്‍ ) കൊണ്ടല്ല . എന്നാല്‍ ജ്ഞാനം കൊണ്ടാണ് (സദ്യ 24:3 ).
ജ്ഞാനം ഒരു മനുഷ്യനെ തനിക്കു മുകളില്‍ വച്ചിരിക്കുന്ന എല്ലാ അധികാരങ്ങള്‍ക്കും അതു വീട്ടിലും, സഭയിലും, സമൂഹത്തിലും എവിടെ ആയാലും വിധേയപ്പെടുന്നവനാക്കുന്നു.
ഒട്ടും തികഞ്ഞവരല്ലാത്ത തന്റെ വളര്‍ത്തച്ഛനും വളര്‍ത്തമ്മയ്ക്കും (യോസേഫിനും മറിയ്ക്കും ) യേശു നസ്രേത്തില്‍ ജീവിച്ച കാലം മുഴുവന്‍ കീഴടങ്ങിയിരുന്നു . കാരണം തന്റെ സ്വര്‍ഗ്ഗീയ പിതാവിനു വേണ്ടത് അതായിരുന്നു. യോസേഫും മറിയയൂം തികഞ്ഞവരായിരുന്നുവൊ എന്നതല്ല അവരെ പിതാവ് യേശുവിനു വേണ്ടി നിയമിക്കപ്പെട്ടവരായിരുന്നു എന്നതാണ് കാര്യം. യോസേഫും മറിയയും ദൈവഭയമുള്ളവരായിരുന്നു എന്നതില്‍ സംശയമില്ല. എന്നാല്‍ അവര്‍ പഴയ ഉടമ്പടിക്കു കീഴില്‍ ഉള്ളവരായിരുന്നുവെന്ന വസ്തുത നാം മറക്കരുത് . അതു കൊണ്ടു തന്നെ അവര്‍ കൃപയ്ക്ക് കീഴില്‍ അല്ലാത്തവരായിരുന്നതിനാല്‍ ഒരു പക്ഷെ പാപത്തിന്റ മേല്‍ ഉള്ള വിജയവും അവര്‍ക്കുണ്ടായിരുന്നില്ല. ഭവനത്തില്‍ അവര്‍ തമ്മില്‍ ഇടക്കൊക്കെ ചെറിയ വഴക്കുകളൊക്കെ ഉണ്ടായിക്കാണും പുതിയ ഉടമ്പടിയിലേക്കു കടക്കാത്ത ചില ദമ്പതികളെ പോലെ തന്നെ. എന്നാല്‍ എല്ലാം തികഞ്ഞ ദൈവപുത്രന്‍ ഈ കുറവുകളുള്ള രണ്ടു പേര്‍ക്കും കീഴടങ്ങിയിരുന്നു. അവിടുത്തെ ആദ്യ ചുവടുകള്‍ തികഞ്ഞവരല്ലാത്ത അധികാരങ്ങള്‍ക്ക് കീഴടങ്ങിയിരിക്കുകയെന്നതായിരുന്നു.
ഇപ്പോള്‍ നമുക്കും ആ മാര്‍ഗ്ഗത്തില്‍ തന്നെ നടക്കണമെന്നുണ്ടെങ്കില്‍ ദൈവം നമുക്കു മുകളില്‍ വച്ചിരിക്കുന്ന ഏതു അധികാരത്തിനും അവര്‍ എത്ര കുറവുള്ളവരാണെങ്കിലും കിഴടങ്ങിയിരിക്കുക എന്നതാണ് . അതു കൊണ്ടാണ് കുഞ്ഞുങ്ങള്‍ അവരുടെ മാതാപിതാക്കന്മാര്‍ക്ക് കിഴടങ്ങിയിരിക്കമെന്ന് നാം പറയുന്നത്. കുഞ്ഞുങ്ങള്‍ക്കുള്ള ആദ്യ കല്പനയും അതു തന്നെയാണ്. ഇതു അനുസരിക്കുന്നവര്‍ക്കുള്ള ദൈവീക വാഗ്ദാനം ‘ അതു നിങ്ങള്‍ക്കു നന്മയുണ്ടാക്കും ‘ എന്നതാണ്. അധികാരങ്ങള്‍ക്ക് കീഴടങ്ങുക എന്നതിനു ദൈവം വലിയ പ്രാധാന്യം കൊടുക്കുന്നു. അതിനാല്‍ നമ്മുടെ മക്കളുടെ ജീവിതം നന്നായി പോകണമെങ്കില്‍ നാം അവരെ അനുസരണം പഠിപ്പിക്കണം.
അതു പോലെ തന്നെ നമ്മുടെ ജീവിതത്തിലും എല്ലാ നന്മയായി തീര്‍ണമെങ്കില്‍ ദൈവം സഭയില്‍ നമുക്കു മുകളില്‍ വച്ചിരിക്കുന്ന പൂര്‍ണ്ണരല്ലാത്ത അത്മീയ അധികാരങ്ങള്‍ക്കു കീഴടങ്ങിയിരിക്കണം. ദൈവത്താല്‍ നിയമിക്കപ്പെട്ടിരിക്കുന്ന നമുക്കു മുകളില്‍ ഉള്ള മൂപ്പന്മാര്‍ തീര്‍ച്ചയായും തികഞ്ഞവരല്ല. എന്നാല്‍ നാം ഒരു യഥാര്‍ഥ പ്രാദേശിക സഭയിലാണെന്ന് ഉറപ്പുണ്ടെങ്കില്‍ തീര്‍ച്ചയായും ദൈവം അവിടെ നിയമിച്ചിരിക്കുന്ന മൂപ്പന്മാര്‍ക്കു നാം കീഴടങ്ങിയിരിക്കണം. എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ ആയിരിക്കുന്ന പ്രാദേശിക സഭയെ കുറിച്ചു നിശ്ചയമില്ലെങ്കില്‍ അതു വിടുന്നതിനെ സംബന്ധിച്ചു ദൈവഹിതം അന്വേഷിക്കേണ്ടതാണ് . എന്നാല്‍ അധികാരങ്ങള്‍ക്ക് എതിരെയുള്ള മത്സരം ദൈവം ഒരിക്കലും അംഗീകരിക്കുകയില്ല .
പല സഭകളിലെയും മൂപ്പന്മാര്‍ ദൈവത്തിനായി ഒരു നല്ല സാക്ഷ്യം നിലനിര്‍ത്തുന്നതിനായി പോരാടുകയാണെന്ന കാര്യം നാം മറക്കരുത് . തീര്‍ച്ചയായും അത് അത്ര എളുപ്പമായ കാര്യമല്ല. എന്നാല്‍ സഭയിലുള്ള സഹോദരീ സഹോദരന്മാര്‍ക്ക് അവരുടെ മൂപ്പന്മാരുടെ കുറവുകള്‍ കണ്ടുപിടിക്കാനും അവരെ വിമര്‍ശിക്കുവാനും അവര്‍ക്കെതിരെ മ്ത്സരിക്കുവാനും വളരെ എളുപ്പമാണ്.
കുട്ടികളില്ലാത്തവര്‍ക്ക് മറ്റുള്ളവര്‍ തങ്ങളുടെ കുട്ടികളെ വളര്‍ത്തുന്നതിലെ തെറ്റുകള്‍ കണ്ടുപിടിക്കാന്‍ വളരെ എളുപ്പമാണ്. എന്നാല്‍ ദൈവീക വഴിയില്‍ കുഞ്ഞുങ്ങളെ വളര്‍ത്തുന്നത് എത്ര ബുദ്ധിമുട്ടാണെന്ന് അറിയുന്ന ജ്ഞാനമുള്ളവര്‍ മിണ്ടാത്തിരിക്കും .
എവിടെയെങ്കിലും ഒരു സഭയെ നയിക്കുവാന്‍ ദൈവം നിങ്ങളെ തെരഞ്ഞെടുത്തിട്ടുണ്ടോ ? ആദ്യം ഈ കാര്യം നിങ്ങള്‍ സ്വയം ചോദിക്കുന്നത് നല്ലതായിരിക്കും.
എവിടെയെങ്കിലും ആത്മീയധികാരം പ്രയോഗിക്കുവാന്‍ തക്കവണ്ണം ദൈവം നിങ്ങളെ പരിഗണിച്ചിട്ടില്ലെങ്കില്‍ പിന്നെ ദൈവം ആത്മീയ ഉത്തരവാദിത്തം നല്‍കിയിരിക്കുന്നവരെ നിങ്ങള്‍ വിമര്‍ശിക്കുന്നതെന്തിന് ? നിങ്ങള്‍ ദൈവത്താല്‍ നിയമിക്കപ്പെട്ടവര്‍ക്കെതിരെ മത്സരിക്കുകയാണ്. ആ മൂപ്പന്മാര്‍ പല കാര്യങ്ങളിലും അപൂര്‍ണ്ണരായിരിക്കും എങ്കിലും ദൈവം അവരെ നിങ്ങളെക്കാള്‍ യോഗ്യരായി കണ്ടു. നിങ്ങള്‍ രംഗത്തു വരുന്നതിനു മുന്‍പ് തന്നെ ആ പ്രദേശത്ത് അവരെയായിരിക്കും ദൈവം ആദ്യം തെരഞ്ഞെടുത്തത് . പ്രായോഗികമല്ലാത്ത കുറെ ആശയങ്ങളുമായി നടക്കുന്ന ഒരു മത്സരിയായിരിക്കും നിങ്ങള്‍. ഒരു പ്രാദേശിക സഭ പോലും പണിയുവാനുള്ള കൃപ ദൈവം നിങ്ങള്‍ക്കു നല്‍കിയിട്ടിലെങ്കില്‍ മൂപ്പന്മാര്‍ക്കു കീഴടങ്ങി മിണ്ടാതിരിക്കുന്നതാണ് നല്ലത് .
മൂപ്പന്മാരെ സംബന്ധിച്ച ഗുരുതരമായ ചില പ്രശ്‌നങ്ങള്‍ ഒരു സഭയില്‍ ഒരു പക്ഷെ ഉണ്ടാകാം. അതു സംബന്ധിച്ച വിവരങ്ങള്‍ മറ്റൊരു സഭയിലെ പ്രായവും പക്വതയും ഉള്ള ഒരു സഹോദരനെ അറിയിക്കുകയാണ് വേണ്ടത്. അല്ലാതെ സഭയിലുള്ളവരോട് പരദുഷണം പറഞ്ഞു നടക്കുകയല്ല ചെയ്യേണ്ടത് . സഭയ്ക്കുള്ളില്‍ ഭിന്നതയും അസ്വസ്ഥതയും ഉണ്ടാക്കുന്നവരെ ദൈവം ഒരു നാളും അനുഗ്രഹിക്കുകയില്ല . ദൈവം നിയമിച്ച അധികാരങ്ങള്‍ക്ക് കീഴടങ്ങിയിരിക്കുവാന്‍ നാം പഠിക്കണം .