ക്രിസ്തുവിനോടുള്ള ആത്മാർത്ഥതയുടെ പരിശോധന – WFTW 14 ആഗസ്റ്റ് 2022

സാക് പുന്നന്‍

ഒരു വിശ്വാസി ദൈവഭക്തിയുടെ കാര്യത്തിൽ ആത്മാർത്ഥത ഇല്ലാത്തവനാണെന്നോ, അല്ലെങ്കിൽ അയാൾ മറ്റുള്ളവരുടെ വിമർശനങ്ങളെ ഭയന്ന് തിരുവചന സത്യങ്ങൾക്കു വേണ്ടി (താൻ തിരുവചനത്തിൽ കാണുന്നവ) നിലകൊള്ളാൻ ഭയപ്പെടുന്നവനാണെന്നോ ദൈവം കാണുന്നെങ്കിൽ, അപ്പോൾ ദൈവം ഈ സത്യങ്ങൾ അയാളിൽ നിന്ന് മറച്ചുവയ്ക്കും – കാരണം അതിനെ ദൈവഭക്തിയുടെ മർമ്മം എന്നാണ് വിളിക്കുന്നത് (1 തിമൊഥെയൊസ് 3:16). ദൈവം തൻ്റെ രഹസ്യങ്ങൾ വെളിപ്പെടുത്തുന്നത് അവിടുത്തെ ഭയപ്പെടുന്നവർക്കു മാത്രമാണ് (സങ്കീ.25: 14). ദൈവ കാര്യങ്ങളെ സംബന്ധിച്ച് ഒരു ഭീരു ആയിരിക്കുന്നതു വളരെ അപകടകരമാണ്, കാരണം “ഭീരുക്കൾ” എന്ന വാക്ക് വെളിപ്പാട് 21:8ൽ കൊടുത്തിരിക്കുന്ന പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നു, തീ പൊയ്കയിലേക്കു തള്ളപ്പെടുന്ന ആദ്യത്തെ കൂട്ടരായി – “കൊലപാതകന്മാർ, ദുർന്നടപ്പുകാർ, ക്ഷുദ്രക്കാർ, ബിംബാരാധികൾ തുടങ്ങിയവർക്കുപോലും മുന്നമേ”!

മാർട്ടിൻ ലൂഥർ ഇപ്രകാരം പറഞ്ഞു. ദൈവത്തിൻ്റെ സത്യത്തിൻ്റെ ഓരോ ഭാഗവും വിശ്വസിക്കുമെന്ന് ഉറക്കെ പ്രഖ്യാപിക്കുകയും, എന്നാൽ ഈ സമയത്ത് പിശാച് ആക്രമിച്ചുകൊണ്ടിരിക്കുന്ന ആ പ്രത്യേക സത്യത്തെ കുറിച്ച് ഞാൻ നിശബ്ദത പാലിക്കുകയും ചെയ്യുന്നെങ്കിൽ, അപ്പോൾ ഞാൻ യഥാർത്ഥത്തിൽ ക്രിസ്തുവിനെ ഏറ്റുപറയുന്നില്ല. ഇപ്പോൾ യുദ്ധം ഏറ്റവും ഘോരമായിരിക്കുന്ന ഇടത്താണ്, ഒരു പടയാളിയുടെ ആത്മാർത്ഥത പരിശോധിക്കപ്പെടുന്നത്. ഇപ്പോൾ ഈ ഏറ്റുമുട്ടലിൻ്റെ സമയത്ത് ഒരു പടയാളി ഉറച്ചു നിൽക്കുന്നില്ലെങ്കിൽ യുദ്ധക്കളത്തിൽ മറ്റെല്ലാ മേഖലകളിലും അയാൾ വിശ്വസ്തനായിരുന്നാലും അത് വിലയില്ലാത്തതും അപമാനവും ആണ്.

“ക്രിസ്തു നമുക്കു തുല്യമായി സകലത്തിലും പരീക്ഷിക്കപ്പെട്ടു എങ്കിലും പാപം ചെയ്തില്ല” എന്ന സത്യത്തെ ചുറ്റിപ്പറ്റിയാണ് കഴിഞ്ഞ 43 വർഷങ്ങളായി ഇന്ത്യയിലെ ഞങ്ങളുടെ സഭയ്ക്കെതിരെയുള്ള യുദ്ധം ഏറ്റവും കഠിനമായിരിക്കുന്നത്. എന്നാൽ “ഈ സത്യത്തിൻ്റെ ഒരു തൂണും അടിസ്ഥാനവുമായി” ഞങ്ങൾ നിലകൊള്ളുകയും അതു ധൈര്യത്തോടെ ലജ്ജ കൂടാതെ പ്രഘോഷിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. അസംഖ്യം രൂപാന്തരപ്പെട്ട ജീവിതങ്ങളിൽ അതിൻ്റെ ഫലം ഞങ്ങൾ കണ്ടുമിരിക്കുന്നു.

1 തിമൊഥെയൊസ് 3:16 ൽ പറയുന്നത് ദൈവഭക്തിയുടെ മർമ്മം “ക്രിസ്തു ജഡത്തിൽ വെളിപ്പെട്ടു എന്ന ഉപദേശത്തിലല്ല” എന്നാൽ “ജഡത്തിൽ വെളിപ്പെട്ട ക്രിസ്തു എന്ന വ്യക്തിയിലാണ്” എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ഇതിനെ ഒരു ഉപദേശമായി നോക്കി കണ്ട അനേകർ പരീശന്മാരായി തീർന്നിരിക്കുന്നു. അവർ ക്രിസ്തു എന്ന വ്യക്തിയെ തന്നെ നോക്കിയില്ല. “അക്ഷരം കൊല്ലുന്നു ആത്മാവു മാത്രമാണ് ജീവൻ നൽകുന്നത്” (ശരിയായ ഉപദേശത്തിൻ്റെ ആയാൽ പോലും) (2 കൊരി. 3:6). നാം ആളുകൾക്ക് ക്രിസ്തുവിനെ ചൂണ്ടി കാണിക്കണം, ഏതെങ്കിലും ഉപദേശത്തെയല്ല.

യേശു ജഡത്തിൽ വെളിപ്പെട്ടു എന്ന് നമ്മുടെ ആത്മാവു കൊണ്ട് (നമ്മുടെ മനസ്സുകൊണ്ടല്ല – 1 യോഹ. 4:2) എറ്റു പറയുക എന്നാൽ അർത്ഥമാക്കുന്നത് ഒന്നാമത് അവിടുന്നു നമ്മെ പോലെ തന്നെ സകലത്തിലും പരീക്ഷക്കപ്പെട്ടു: എന്നും, പരിശുദ്ധാത്മാവിൻ്റെ ശക്തിക്ക് നമുക്കുള്ളതിൽ അധികമായി ഒരു പ്രവേശനവും അവിടുത്തേക്ക് ഉണ്ടായിരുന്നില്ല എന്നും, നാം പൂർണ്ണഹൃദയമുള്ളവരാണെങ്കിൽ അവിടുന്നു നടന്നതു പോലെ നമുക്കും നടക്കാമെന്നും നമ്മുടെ മുഴുഹൃദയവും കൊണ്ടു വിശ്വസിക്കുക എന്നാണ് (1 യോഹ. 2:6).

അവിടുത്തെ കാൽചുവടുകളെ അനുഗമിക്കുവാൻ നമ്മുടെ ആത്മാവ് ആഗ്രഹിക്കുന്നു എന്നു കൂടി അതിന് അർത്ഥമുണ്ട് – ഒരിക്കലും നമ്മുടെ സ്വന്തം അന്വേഷിക്കാൻ ആഗ്രഹമില്ലാതെയും ഒരിക്കലും നമ്മുടെ ഇഷ്ടം ചെയ്യാൻ ആഗ്രഹമില്ലാതെയും. തൻ്റെ ഐഹിക ജീവിത കാലത്ത്, അവിടുത്തേക്കുണ്ടായ പ്രലോഭനങ്ങളിലൂടെ യേശു പഠിച്ച ആ അഭ്യസനം (അവിടുത്തെ പിതാവിനോടുള്ള അനുസരണത്തിൽ) മനസ്സിലാക്കാൻ നമുക്ക് പരിശുദ്ധാത്മാവിൻ്റെ വെളിപ്പാട് ആവശ്യമുണ്ട്. ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു, “പുത്രനെങ്കിലും താൻ അനുഭവിച്ച കഷ്ടങ്ങളാൽ അനുസരണം പഠിച്ചു” (എബ്രാ. 5: 8). ഓരോ പ്രലോഭനത്തിനും എതിരെയുള്ള യുദ്ധത്തിൽ അവിടുന്ന് തീർത്തും വിശ്വസ്തനായിരുന്നു. “അവിടുത്തെ പ്രാണനെ മരണത്തിന് ഒഴുക്കി കളയുന്ന” കാര്യത്തിലും അവിടുന്ന് വിശ്വസ്തനായിരുന്നു (യെശ.53:12-കെ.ജെ.വി). അങ്ങനെ ദൈവത്തിൻ്റെ പൂർണ്ണത അവിടുത്തെ ശരീരത്തിലൂടെ വെളിപ്പെട്ടു. വിശുദ്ധീകരണത്തെ പിൻതുടരുന്നവരിൽ, വളരെ കുറച്ചു പേർ മാത്രമേ തങ്ങളുടെ പ്രാണനെ മരണത്തിന് ഒഴുക്കി കളയുന്ന ഒരു സ്ഥാനത്തേക്കു വരുന്നുള്ളു – കാരണം ഒന്നാമതായി അവരുടെ ജീവിതത്തിൽ അറിയപ്പെടുന്ന എല്ലാ പാപങ്ങളോടും പോരാടുന്നതിൽ വളരെ കുറച്ചു പേർ മാത്രമേ ദൈവത്തിൻ്റെ കാഴ്ചയിൽ വിശ്വസ്തരായി ഉള്ളു.

അനേകം വിശ്വാസികൾ തങ്ങളുടെ ജീവിതത്തിനു വേണ്ടിയുള്ള ദൈവഇഷ്ടം നഷ്ടപ്പെടുത്തുന്നു കാരണം യേശു തൻ്റെ ജഡത്തിലൂടെ തുറന്ന ജീവനുള്ള പുതിയ വഴിയെ കുറിച്ചുള്ള സത്യം അവർ മനസ്സിലാക്കിയിട്ടില്ല (എബ്രാ. 10:20). യേശു പറഞ്ഞത് നാം ആദ്യം സത്യം അറിയണം അപ്പോൾ ”സത്യം നമ്മെ സ്വതന്ത്രരാക്കും” എന്നാണ് (യോഹ. 8:32).

What’s New?