പുതിയ ഉടമ്പടി ജീവിതവും സഭയും – WFTW 24 ജനുവരി 2016

സാക് പുന്നന്‍

   Read PDF version

(2016 ജനുവരിയില്‍ തമിഴ് നാട്ടില്‍ തൂത്തുക്കുടി കൊണ്‍ഫ്രന്‍സില്‍ നല്‍കിയ സന്ദേശങ്ങളുടെ ചുരുക്കം)

1) നാം യഥാര്‍ത്ഥമായി ‘ക്രിസ്തുവിന്റെ രക്തത്താല്‍ നീതികരിക്കപ്പെടുകയും’ (റോമ. 5:9) ക്രിസ്തുവില്‍ ‘അംഗീകരിക്കപ്പെടുകയും’ (എഫെ. 1:6) ചെയ്യപ്പെട്ടവരാണെങ്കില്‍ പിന്നെ നമ്മുടെ കഴിഞ്ഞ കാലത്തെ ദൈവം ഒരിക്കലും ഓര്‍ക്കുന്നില്ല. പിന്നീട് നമ്മുടെ ഭൂതകാലമെല്ലാം ദൈവത്തിന്റെ കണ്ണുകളില്‍ പാപരഹിതമാണ്. പാപങ്ങളെ ഏറ്റു പറഞ്ഞു മാനസാന്തരപ്പെടുവാനും നല്ല മനസ്സാക്ഷി സൂക്ഷിക്കുവാനും അതുപോലെ മറ്റുള്ളവരോടു ക്ഷമിക്കുവാനും നാം വേഗതയുള്ളവരായിരിക്കുന്നിടത്തോളം അത് അങ്ങനെ തന്നെ നിലനില്‍ക്കും (മത്താ. 18:2325 വരെയുള്ള വാക്യങ്ങള്‍ കാണുക).

2) നമ്മുടെ ജീവിതത്തില്‍ ഏറ്റവും ആവശ്യമുള്ള കാര്യം എല്ലാ സമയത്തും കര്‍ത്താവായ യേശുവിനെ ശ്രദ്ധിച്ചു കേള്‍ക്കുക എന്നതാണ്. (ലൂക്കൊ. 10:38ഉം 42ഉം കാണുക) അങ്ങനെ മാത്രമേ നമ്മുടെ ജീവിതത്തിലുള്ള ഓരോ വിഗ്രഹവും തകര്‍ക്കപ്പെടുകയുള്ളു (യെശ. 30:21,22).

3) കര്‍ത്താവിലുള്ള പൂര്‍ണ്ണ അനുസരണമാണ് താഴ്മയുടെ ഏറ്റവും വലിയ തെളിവ് (ഫിലി. 2:8). അത് ഉണ്ടാകുന്നത് നമ്മുടെ സ്വന്ത ഇഷ്ടത്തിന് എപ്പോഴും മരിക്കുന്നതിലൂടെയാണ് (2 കൊരി. 4:10).

4) വിവേകപൂര്‍വ്വം ഭാര്യയോടൊത്തു ജീവിക്കുക എന്നാല്‍ അവള്‍ ഒരു ബലഹീന പാത്രമാണെന്ന് എല്ലാസമയും തിരിച്ചറിയുക എന്നാണ് (1 പത്രൊ. 3:7). ഭര്‍ത്താവ് ഭാര്യയുടെ തല ആയിരിക്കുക എന്നാല്‍ താന്‍ തന്നെ അവള്‍ക്കൊരു മാതൃകയായി അവളെ നയിക്കുകയും അവളുടെ ജീവിതത്തിന്റെ എല്ലാ കാര്യങ്ങളിലും അവളെ കരുതുകയും ചെയ്യുക എന്നാണ് (ശരീരത്തിനു മുഴുവനും വേണ്ടി തലച്ചോര്‍ കരുതുന്നതുപോലെ).

5) മോശെ ഒരു ശിശുവായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ മാതാവ് അവനെ പഠിപ്പിച്ചതുപോലെ നാം നമ്മുടെ മക്കളെ പഠിപ്പിക്കണം. ഒരിക്കലും ലോക മാനത്തിന്റെയോ, പാപത്തിന്റെ സന്തോഷത്തിന്റെയോ, ലൗകീക ധനത്തിന്റെയോ പുറകെ പോകാതെ ക്രിസ്തുവിനു വേണ്ടി നിന്ദയും മോശമായ പെരുമാറ്റവും സഹിക്കുവാന്‍ മനസ്സുള്ളവനായിരിക്കുക എന്ന കാര്യം. മോശെ ഈ കാര്യങ്ങള്‍ താന്‍ 40 വയസ്സുള്ളവനായിരുന്നപ്പോഴും ഓര്‍ത്തു (എബ്ര. 11:2426).

6) കര്‍ത്താവ് അവിടുത്തെ ഇഷ്ടം ചെയ്യാനുള്ള ആഗ്രഹം നമുക്കു നല്‍കിക്കൊണ്ട് തന്റെ വചനം ആദ്യം നമ്മുടെ മനസ്സില്‍ എഴുതുന്നു. പിന്നീട് തന്റെ ഹിതം ചെയ്യുവാനുള്ള കഴിവ് നമുക്കു നല്‍കിക്കൊണ്ട് അത് നമ്മുടെ ഹൃദയങ്ങളിലും അവിടുന്ന് എഴുതും (എബ്ര. 8:10; ഫിലി. 2:12,13). അവിടുന്ന് ആദ്യത്തെ കാര്യം നമ്മില്‍ ചെയ്യുമെന്നു നാം വിശ്വസിക്കണം.

7) ഓരോ അവയവങ്ങളും മറ്റുള്ളവയെ കരുതുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഇടമായ (1കൊരി. 12:2427) ഏകീകരിക്കപ്പെട്ട ഒരു ‘കുടുംബം’ എന്നപോലെ സഭയെ പണിയുവാന്‍ ക്രിസ്തുവിന്റെ ശരീരത്തില്‍ നാം ഓരോരുത്തരും നമ്മുടെ പങ്ക് വിശ്വസ്തതയോടെ ചെയ്യണം.

8) ‘പിന്‍പിലുള്ളതു മറന്നും മുന്‍പിലുള്ളതിനായി ആഞ്ഞുംകൊണ്ട്’ (ഫിലി. 3:3) എന്നതിന്റെ അര്‍ത്ഥം, ഇതുവരെ നാം കര്‍ത്താവിനായി ഒന്നും ചെയ്തിട്ടില്ല. എന്നാല്‍ ഈ ദിവസം നാം എന്തു ചെയ്യണമെന്നാണ് അവിടുന്ന് ആഗ്രഹിക്കുന്നത് എന്ന് അന്വേഷിച്ചുകൊണ്ടു നാം ഓരോ ദിവസവും ജീവിക്കുന്നു എന്നാണ്.

9) ‘സ്ഫടിക സമുദ്രത്തിന്റെ തീരത്ത്’ ജയാളികള്‍ നില്‍ക്കുന്നത് (ഓളങ്ങളില്ലാത്ത ഒരു കടല്‍ വെളി. 15:2) പരിപൂര്‍ണ്ണ സ്വസ്ഥതയുള്ള ഒരു ജീവിതത്തിന്റെ ചിത്രമാണ് സുസ്ഥിരമായ സന്തോഷമുള്ള നമുക്കു ചുറ്റും എന്തു സംഭവിച്ചാലും (സംഭവിച്ചില്ലെങ്കിലും) പ്രക്ഷുബ്ധമാകാത്ത ഒരു ജീവിതം (എബ്ര. 4:911).

10) ‘എല്ലായ്‌പ്പോഴും പ്രാര്‍ത്ഥിക്കുക’ (1തെസ്സ. 5:17) എന്നതിന്റെ അര്‍ത്ഥം, നാം ശ്വാസോഛ്വാസം ചെയ്യുന്നതുപോലെ പ്രാര്‍ത്ഥിക്കുക എന്നാണ്. എന്നു പറഞ്ഞാല്‍ ഫലം പുറപ്പെടുവിക്കുന്നതിനായി ഒരു കൊമ്പ് നിസ്സഹായതയോടെ ആ വൃക്ഷത്തില്‍ ആശ്രയിക്കുന്നതുപോലെ (യോഹ. 15:5) ഓരോ കാര്യത്തിനും കര്‍ത്താവിലുള്ള നിസ്സഹായ ആശ്രയത്തിന്റെ സുസ്ഥിര മനോഭാവത്തോടു കൂടി ജീവിക്കുക എന്നാണ്.