സാക് പുന്നന്‍
Read PDF version
(1). ഈ ലോകം ശ്രേഷഠമായി കരുതുന്ന എല്ലാത്തിനെയും ദൈവം വെറുക്കുന്നു
‘മനുഷ്യരുടെ ഇടയില്‍ ഉന്നതമായത് ദൈവദൃഷ്ടിയില്‍ മ്ലേച്ഛമാണ്’ (ലൂക്കോ. 16:15).
ഈ ലോകത്തില്‍ വലിയതായി കണക്കാക്കപ്പെടുന്ന കാര്യങ്ങള്‍, ദൈവത്തിന്റെ ദൃഷ്ടിയില്‍ അവയ്ക്ക് ഒരു വിലയുമില്ലെന്നു മാത്രമല്ല, അവ അവിടുത്തേയ്ക്ക് അറപ്പാണ്. ലോകപരമായ എല്ലാ ബഹുമതികളും ദൈവത്തിന് അറപ്പായതുകൊണ്ട്, അവ നമുക്കും അറപ്പായിരിക്കണം.
ഭൂമിയിലുള്ള ഓരോരുത്തരും വിലയുള്ളതായി കാണുന്ന ഒരു കാര്യമാണ് പണം. എന്നാല്‍ ദൈവം പറയുന്നത് പണത്തെ സ്‌നേഹിക്കുന്നവരും ധനികരാകാന്‍ ആഗ്രഹിക്കുന്നവരുമായ എല്ലാവരും ഉടനെ തന്നെയോ അല്ലെങ്കില്‍ പിന്നീടോ താഴെ പറയുന്ന എട്ട് അനന്തര ഫലങ്ങള്‍ അനുഭവിക്കും (1 തിമോ.6:9,10).
(മ) അവര്‍ പ്രലോഭനങ്ങളില്‍ കുടുങ്ങും (യ) അവര്‍ കെണിയില്‍ അകപ്പെടും (ര) അവര്‍ ബുദ്ധിഹീനമായ മോഹങ്ങളില്‍ വീഴും (റ) അവര്‍ ദോഷകരമായ മോഹങ്ങളില്‍ വീഴും (ല) അവര്‍ നാശത്തില്‍ മുങ്ങിപ്പോകും (ള) അവര്‍ തകര്‍ച്ചയില്‍ മുങ്ങിപ്പോകും (ഴ) അവര്‍ വിശ്വാസം വിട്ടുഴന്നു പോകും (വ) അവര്‍ ദാരുണ വേദനകള്‍ക്ക് അവരെത്തന്നെ അധീനരാക്കും .
എല്ലായിടത്തും വിശ്വാസികള്‍ക്ക് ഇക്കാര്യം വീണ്ടും വീണ്ടും സംഭവിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.
നമ്മുടെ ദേശത്ത് ഈ നാളുകളില്‍ കര്‍ത്താവില്‍ നിന്നുള്ള ഒരു പ്രവചന ശബ്ദം തീരെ കള്‍ക്കപ്പെടാത്തിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് കൂടുതല്‍ പ്രസംഗകരും പണസ്‌നേഹികളാണ് എന്നതാണ്. യേശു പറഞ്ഞു പണത്തിന്റെ കാര്യത്തില്‍ വിശ്വസ്തരല്ലാത്തവര്‍ക്ക് യഥാര്‍ത്ഥ ധനം (പ്രവചനശബ്ദം അവയില്‍ ഒന്നാണ്) ദൈവത്താല്‍ നിങ്ങള്‍ക്ക് നല്‍കപ്പെടുകയില്ല (ലൂക്കോ. 16:11).ഇതുകൊണ്ടാണ് സഭായോഗങ്ങളിലും ക്രിസ്തീയ സമ്മേളനങ്ങളിലും ഇത്രയധികം മുഷിപ്പന്‍ പ്രസംഗങ്ങളും മുഷിപ്പന്‍ സാക്ഷ്യങ്ങളം നാം കേള്‍ക്കുന്നത്.
(2) നമ്മെ ഉപദ്രവിക്കുവാന്‍ നമുക്ക് തന്നെയല്ലാതെ മറ്റാര്‍ക്കും കഴിയുകയില്ല
‘നിങ്ങള്‍ നന്മ പ്രവര്‍ത്തിക്കുവാന്‍ ശുഷ്‌കാന്തിയുള്ളവരെങ്കില്‍ ആരാണ് നിങ്ങളെ ഉപദ്രവിക്കുക ?'(1 പത്രോ.3:13). ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക്, അവിടുത്തെ മുന്‍നിര്‍ണ്ണയപ്രകാരം വിളിക്കപ്പെട്ടവര്‍ക്ക് സകലവും നന്മയ്ക്കായി കൂടി വ്യാപരിക്കുവാന്‍ തക്കവണ്ണം അത്ര ബലവാനാണ് ദൈവം അതായത്, തങ്ങളുടെ ജീവിതത്തിനുവേണ്ടിയുള്ള ദൈവത്തിന്റെ ഇഷ്ടത്തിന് പുറത്ത് ഈ ഭൂമിയില്‍ മറ്റൊരു അഭിലാഷവും ഇല്ലാത്തവര്‍ക്കു വേണ്ടി (റോമ. 8:29).സ്വര്‍ത്ഥപരമായ അഭിലാഷങ്ങള്‍ ഉള്ളവര്‍ക്ക് ഈ വാഗ്ദത്തം അവകാശപ്പെടാന്‍ കഴിയില്ല. എന്നാല്‍ ദൈവത്തിന്റെ ഇഷ്ടം നാം പൂര്‍ണ്ണമായി കൈക്കൊള്ളുകയാണെങ്കില്‍, ഭൂമിയിലെ നമ്മുടെ ജീവിതത്തിന്റെ ഓരോ നിമിഷവും നമുക്കീ വാഗ്ദാനം അവകാശപ്പെടാം. ഒന്നിനും നമ്മെ ഉപദ്രവിക്കാന്‍ കഴിയുകയില്ല.
മറ്റുള്ളവര്‍ നമുക്ക് ചെയ്യുന്ന ഓരോ കാര്യവും നന്മയായലും തിന്മയായാലും യാദൃച്ഛികമായാലും മനപൂര്‍വ്വമായാലും അത് റോമര്‍ 8:28ന്റെ അരിപ്പയിലൂടെ കടന്നുപോയിട്ട് നമ്മുടെ ഏറ്റവും നന്മയ്ക്കായിട്ട് പ്രവര്‍ത്തിക്കും അത് ഓരോ തവണയും നമ്മെ അല്പം കൂടെ ക്രിസ്തുവിനോട് അനുരൂപരാക്കിത്തീര്‍ക്കും (റോമ. 8:29) അതാണ് ദൈവം നമുക്കുവേണ്ടി പദ്ധതിയിട്ടിരിക്കുന്ന നന്മ. ഈ വാക്യത്തില്‍ പട്ടികപ്പെടുത്തിയിരിക്കുന്ന വ്യവസ്ഥകള്‍ പാലിക്കുന്നവര്‍ക്കുവേണ്ടി ഓരോ സമയത്തും ഈ അരിപ്പ തികവോടെ പ്രവര്‍ത്തിക്കും.
വീണ്ടും 1 പത്രോസ് 3:13 നമ്മോട് പറയുന്നത് ‘നാം നന്മ പ്രവര്‍ത്തുവാന്‍ ശുഷ്‌കാന്തിയുള്ളവരെങ്കില്‍ നമ്മെ ആര്‍ക്കും ഉപദ്രവിക്കുവാന്‍ കഴിയുകയില്ലെ’ന്നാണ്. നിര്‍ഭാഗ്യവശാല്‍ ഈ വാക്യം റോമര്‍ 8:28 പോലെ അത്ര അറിയപ്പെടുന്ന ഒരു വാക്യമല്ല. എന്നാല്‍ ഇനി നാം അത് പ്രചരിപ്പിക്കണം. എങ്ങനെ ആയാലും ഈ വാക്യവും, തങ്ങളുടെ ഹൃദയം എല്ലാവരോടും നന്മയുള്ളതായി സൂക്ഷിക്കുന്നുവെങ്കില്‍ ശുഷ്‌കാന്തിയുള്ളവര്‍ക്കുവേണ്ടി മാത്രമേ പ്രായോഗികമാകുകയുള്ളു. അങ്ങനെയുള്ള ഒരു വിശ്വാസിയെ ഉപദ്രവിക്കുവാന്‍ ഒരു ഭൂതത്തിനോ അല്ലെങ്കില്‍ മനുഷ്യര്‍ക്കോ അസാധ്യമാണ്. അതുകൊണ്ട് ഏതെങ്കിലും ക്രിസ്ത്യാനി മറ്റുള്ളവര്‍ തന്നെ ഉപദ്രവിച്ചിട്ടുണ്ട് എന്നു പരാതി പറയുമ്പോഴെല്ലാം അയാള്‍ പരോക്ഷമായി സമ്മതിക്കുന്നത് താന്‍ ദൈവത്തെ സ്‌നേഹിക്കുന്നില്ലെന്നും, ദൈവത്തിന്റെ ഉദ്ദേശ്യത്തിനായി വിളിക്കപ്പെട്ടവനല്ലെന്നും, നല്ല കാര്യങ്ങള്‍ക്കായി ശുഷ്‌കാന്തി ഉള്ളവനായിരുന്നില്ലെന്നും ആണ്. അല്ലായിരുന്നെങ്കില്‍, മറ്റുള്ളവര്‍ അയാളോട് ചെയ്തതെല്ലാം അയാളുടെ നന്മയ്ക്കായി തീരുമായിരുന്നു, അപ്പോള്‍ ഒരു പരാതിയും ഉണ്ടാകുകയില്ലായിരുന്നു.
വാസ്തവത്തില്‍ നിങ്ങളെ ഉപദ്രവിക്കാന്‍ കഴിയുന്ന ഏക വ്യക്തി നിങ്ങള്‍ തന്നെയാണ് നിങ്ങളുടെ അവിശ്വസ്തതയാലും മറ്റുള്ളവരോടുള്ള നിങ്ങളുടെ മനോഭാവത്തോടും. എനിക്കിപ്പോള്‍ 76 വസ്സു പ്രായമുണ്ട്, എന്റെ മുഴുവന്‍ ജീവിതത്തിലും എന്നെ ഉപദ്രവിക്കുന്നതില്‍ ആരും വിജയിച്ചിട്ടില്ല എന്നെനിക്ക് സത്യസന്ധമായി പറയാന്‍ കഴിയും. അനേകര്‍ അങ്ങനെ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്, എന്നാല്‍ അവര്‍ ചെയ്ത ഓരോ കാര്യവും എന്റെയും എന്റെ ശുശ്രൂഷയുടെയും നന്മയ്ക്കായി തീര്‍ന്നു. അതുകൊണ്ട് ആ ആളുകള്‍ക്കുവേണ്ടി ദൈവത്തെ സ്തുതിക്കാനും എനിക്കു കഴിയുന്നു. എന്നെ എതിര്‍ത്തവര്‍ അധികവും ദൈവത്തിന്റെ വഴികള്‍ മനസ്സിലാക്കിയിട്ടില്ലാത്ത, ‘വിശ്വാസികള്‍’ എന്നു വിളിക്കപ്പെടുന്നവരാണ്. ഞാന്‍ എന്റെ സാക്ഷ്യം നിങ്ങള്‍ക്കു തരുന്നത് ഇത് എല്ലായ്‌പ്പോഴും നിങ്ങളുടെയും സാക്ഷ്യം ആയിരിക്കാന്‍ കഴിയും എന്ന് നിങ്ങള്‍ വിശ്വസിക്കേണ്ടതിന് നിങ്ങളെ ഉത്സാഹിപ്പിക്കുവാന്‍ വേണ്ടിയാണ്.