ആത്മാവിനാല്‍ നയിക്കപ്പെടുക- WFTW 31 ജൂലൈ 2016

സാക് പുന്നന്‍

   Read PDF version

ഗലാത്യര്‍ 5:1 ല്‍ പൗലൊസ് പറയുന്നത് ക്രിസ്തു വന്നത് നമ്മെ സ്വതന്ത്രരാക്കാന്‍ വേണ്ടിയാണ് എന്നാണ്. അതുകൊണ്ട് വീണ്ടും ന്യായ പ്രമാണത്തിന്റെ ബന്ധനത്തിലേയ്ക്ക് നമ്മെക്കൊണ്ടുവരുവാന്‍ നാം ആരേയും ഒരിക്കലും അനുവദിക്കരുത്. ഏതെങ്കിലും ഒരു കൂട്ടത്താലോ സഭയാലോ രൂപീകരിക്കപ്പെട്ട പാരമ്പര്യങ്ങള്‍ക്കും നിയമങ്ങള്‍ക്കും ഒരിക്കലും നാം അടിമകളാവരുത്. അതേ സമയം തന്നെ, നമ്മുടെ സ്വാതന്ത്യത്തെ പാപം ചെയ്യുന്നതിന് ഒഴികഴിവായി ദുരുപയോഗം ചെയ്യരുത് ( ഗലാ5:13) അനേകം വിശ്വാസികള്‍ കൃപയേയും ക്രിസ്തീയ സ്വാതന്ത്ര്യത്തേയും തെറ്റിദ്ധരിച്ചിട്ട് ന്യായ പ്രമാണത്തിന്റെ കീഴിലായിരിന്നതിനേക്കാള്‍ മോശമായ രീതിയില്‍ അവസാനിച്ചിട്ടുണ്ട് . അവര്‍ തങ്ങളുടെ ജഡത്തിന് അടിമകളായി ജീവിക്കുന്നു. ന്യായപ്രമാണത്തില്‍ നിന്ന് സ്വതന്ത്രമാകാനുള്ള ശരിയായ ഏക മാര്‍ഗ്ഗം, പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുക എന്നതുമാത്രമാണ് അല്ലാത്തപക്ഷം നാം ന്യായ പ്രമാണത്തേക്കാള്‍ താഴ്ന്ന ഒരു തലത്തില്‍ മുങ്ങിപോകുകയും നാം പാപത്തില്‍ ജീവിക്കുകയും ചെയ്യും എന്നാല്‍ ആത്മാവിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശം അനുസരിച്ച് നടന്നാല്‍ നാം ജഡത്തിന്റെ തലത്തിലേയ്ക്ക് താഴുകയില്ല. അങ്ങനെയുള്ള വിശ്വാസികള്‍ക്ക് മാത്രമേ ന്യായപ്രമാണത്തില്‍ നിന്ന് സ്വതന്ത്രരായി എന്ന് അവകാശപ്പെടാന്‍ കഴിയൂ.(ഗല 5:16,18) അതുകൊണ്ട് ഒരു വിശ്വാസിക്ക് ജീവിക്കുവാന്‍ കഴിയുന്ന മൂന്ന് തലങ്ങള്‍ ഉണ്ട് 1). ആത്മാവിനാല്‍ നയിക്കപ്പെടുന്നത് ( ഏറ്റവും ഉന്നതമായ പുതിയ ഉടമ്പടിയുടെ തലം) അല്ലെങ്കില്‍ 2). ന്യായപ്രമാണത്താല്‍ നയിക്കപ്പെടുന്നത്( പഴയഉടമ്പടിയുടെതലം); അല്ലെങ്കില്‍ 3). ജഡത്താല്‍ നയിക്കപ്പെടുന്നത് (ഏറ്റവും നാഴ്ന്ന തലം).

ജീവിതത്തിന്റെ ഈ മൂന്ന് തലങ്ങളേയും ഒരു കെട്ടിടത്തിന്റെ മൂന്ന് നിലകളോട് താരതമ്യം ചെയ്ത് നോക്കുക. നിങ്ങള്‍ മൂന്നാമത്തെ നിലയില്‍ ( ആത്മാവിനാല്‍ നയിക്കപ്പെട്ട്) ജീവിക്കാതെ , രണ്ടാം നില ( ന്യായ പ്രമാണത്താല്‍ നയിക്കപ്പെടുന്നത്) തകര്‍ത്തുകളയുകയാണെങ്കില്‍ , നിങ്ങള്‍ ഒന്നാം നിലയിലേയ്ക്ക് ( ജഡത്താല്‍ നയിക്കപ്പെടുന്ന തലം )താഴിന്നിറങ്ങും ‘ യേശു ന്യായ പ്രമാണത്തെ നീക്കം ചെയ്തു കഴിഞ്ഞു ,അതുകൊണ്ട് ഞാന്‍ ന്യായപ്രമാണത്താലല്ല നയിക്കപ്പെടുന്നത്’, എന്ന് നിങ്ങള്‍ പറയുകയാണെങ്കില്‍, നിങ്ങള്‍ ആത്മാവിനാല്‍ നയിക്കപ്പെടുന്നതാണ് നല്ലത്.അല്ലാത്തപക്ഷം നിങ്ങള്‍ ജഡിക തലത്തിലേയ്ക്ക് താഴിന്നിറങ്ങും അസംഖ്യം വിശ്വാസികള്‍ക്കും ഇതാണ് സംഭവിച്ചിരിക്കുന്നത്. നാം ന്യായപ്രമാണത്തിനധീതരല്ല എന്ന് ഗലാത്യര്‍ക്കെഴുതിയ ലേഖനത്തില്‍ അവര്‍ വായിച്ചിട്ടുണ്ട്. എന്നാല്‍ അവര്‍ ആത്മാവിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശം അനുസരിച്ച് ജീവിക്കുന്നില്ല അതിന്റെ ഫലമായി അവര്‍ ജൗത്തെ അനുസരിച്ച് ജീവിക്കുന്നു.. അതുകൊണ്ടാണ് ന്യായപ്രമാണത്തിന്റെ കീഴില്‍ ജീവിച്ചിരുന്ന ആളുകള്‍ ചെയ്തിരുന്നതിനേക്കാള്‍ മോശമായ കാര്യങ്ങള്‍ ഇന്നത്തെ ക്രിസ്തീയ നേതാക്കള്‍ ചെയ്യുന്നതായി നാം കാണുന്നത്. തങ്ങള്‍ കൃപയ്ക്ക് അധീനരാണെന്ന് പറയുന്ന വിശ്വാസികള്‍ എങ്ങനെയാണ് അവരുടെ ജഡികമോഹങ്ങള്‍ക്കനുസരിച്ച് ജീവിക്കുന്നത്. ? കാരണം അവര്‍ ന്യായ പ്രമാണത്തെ ദൂരെ എറിഞ്ഞുകളഞ്ഞിരിക്കുന്നു ‘ നിങ്ങള്‍ ആത്മാവിനാല്‍ നയിക്കപ്പെടുന്നെങ്കില്‍ നിങ്ങള്‍ ന്യായപ്രമാണത്തിന്‍ കീഴിലല്ല (ഗലാ5:18) ‘ അത് അങ്ങനെയാണെങ്കില്‍ മാത്രം . അത്മാവില്‍ നയിക്കപ്പെടാന്‍ ആഗ്രഹമില്ലാത്തവര്‍ക്ക് ന്യായപ്രമാണം അത്യാവശ്യമാണ്.

‘ ന്യായ പ്രമാണത്തെ ദൂരെ എറിയുക ‘ എന്നല്ല ഗലാത്യര്‍ക്കുള്ള ലേഖനത്തിലെ സന്ദേശം. അത് ‘നിങ്ങള്‍ ആത്മാവിലുള്ള ഒരു ജീവിതത്തിലേയ്ക്ക് വന്നിട്ടുണ്ടെങ്കില്‍, അപ്പോള്‍ മാത്രം ന്യായ പ്രമാണം എറിഞ്ഞുകളയുക’ എന്നാണ്. അനന്തരം പരിശുദ്ധാത്മാവ് ജഡത്തിലുള്ള ജീവിതം എപ്രകാരമാണെന്ന് വിവരിക്കുന്നു. (ഗലാ5:921).അശുദ്ധി , വിഗ്രഹാരാധന( പണത്തേയും ആളുകളേയും ആരാധിക്കുന്നത്), പക, പിണക്കം, അസൂയ, മത്സരം, കോപം, ക്രോധം, ദ്വന്ദപക്ഷം, ഭിന്നത മുതലായവ ഇത് അവിശ്വാസികളുടെ ഇടയില്‍ മാത്രമാണോ കാണപ്പെടുന്നത്? അല്ല. ‘വിശ്വാസികള്‍’ എന്ന് വിളിക്കപ്പെടുന്നവര്‍ പോലും ഇത്തരം പാപങ്ങളില്‍ അകപ്പെടുന്നു. എന്തുകൊണ്ട്? കാരണം പരിശുദ്ധാത്മാവിലുള്ള ഒരു ജീവിതത്തിലേയ്ക്ക് പ്രവേശിക്കുന്നതിന് മുന്‍പ് അവര്‍ ന്യായപ്രമാണം ഉപേക്ഷിച്ചുകളഞ്ഞു. അങ്ങനെയുള്ളവര്‍ ദൈവരാജ്യം അവകാശമാക്കുകയില്ല. (ഗലാ5:21) മറിച്ച് ആത്മാവിനാല്‍ നയിക്കപ്പെടുന്നവര്‍ അവരുടെ ജീവിതത്തില്‍ ആത്മാവിന്റെ ഫലമായ ‘സ്‌നേഹം , സന്തോഷം, സമാധാനം, ദീര്‍ഘ ക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൗമ്യത,ആത്മ നിയന്ത്രണം’ ഇവ പുറപ്പെടുവിക്കും. നാം ആത്മാവിനാല്‍ ജീവിക്കുന്നു എങ്കില്‍, നാം ആത്മാവിനെ അനുസരിച്ച് നടക്കുകയും വേണം.

What’s New?